😃 മോളെ കുറ്റം പറയുന്നു എന്ന് കരുതരുത്
വലിയ വലിയ ട്രോൾ പോസ്റ്റ് ഇടും എന്നല്ലാതെ ചെറിയ ബുദ്ധിയാ എന്ന് 😆 ഈ പോസ്റ്റ് കണ്ടില്ലെ ക്ളാസ് കഴിഞ്ഞ് വരുമ്പോൾ ഇരുപത് മുപ്പത് രൂപൻറെ പുളി അച്ചാറും കൊണ്ട് വന്നു തിന്നും, ഇന്നലെ വൈകുന്നേരം ബേക്കൽ പള്ളിക്കര ബീച്ചിൽ പോയപ്പോൾ വെള്ളം നിറയ്ക്കുന്ന തോക്ക് വാങ്ങി 😁 ഇതിനെ എന്ത് പറയാന പിന്നെ ഒരു നടക്കാത്ത വാച്ച് കെട്ടി വലിയ പത്രാസില് നടക്കും🤭 ബാറ്ററി ഇടാൻ മൂന്ന് പ്രാവശ്യം പൈസ കൊടുത്തു അതൊക്കെ മുട്ടായി വാങ്ങി തിന്നും ബസ്സിലും ബസ്സ് സ്റ്റോപ്പിലും ട്രെയിനിലും ക്ലാസിലും ഒക്കെ ഒരാളുടെ സംസാരവും ചലനവും നോക്കിയിരിക്കും പിന്നെ വീട്ടിൽ വന്ന് അതൊക്കെ ബേഗ്രൗണ്ടിൽ ഒരു ഒലക്കമേലെ ചിരിയും കൊടുത്ത് എഡിറ്റ് ട്രോൾ പോസ്റ്റ് ആക്കി പോസ്റ്റും സഹിക്കുന്ന നിങ്ങളെയൊക്കെ സമ്മതിക്കണം 😝 പിന്നെ സ്നേഹത്തിൻ്റെ കാര്യത്തിൽ മോളെ തോൽപ്പിക്കാൻ ആവില്ല ഉമ്മയോടും അനിയത്തിമാരോടും അനിയനോടും കുടുംബക്കാരോടും ക്ളാസിലെ കൂട്ടുകാരികളോടും ടീച്ചറോടും എല്ലാരോടും സ്നേഹം മാത്രം
ചില ചളി പോസ്റ്റ് കണ്ടാൽ എട്ത്ത് കിണറ്റിൽ ഇടാൻ തോന്നുമെങ്കിലും കഴുത്തിൽ ചേർത്ത് പിടിച്ച് ചേർന്ന് കിടന്നേ ഉറങ്ങൂ അപ്പോ എന്തോരു പാപമാണെന്ന് അറിയോ 😃 -നസീമ ഗസൽ- #💞 നിനക്കായ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ