ഖൽബിലെ ജിന്ന് ❤️❤️🥰(ഉമ്മയുടെ സ്വന്തം ബാപ്പുമോൻ )
ShareChat
click to see wallet page
@bappumon
bappumon
ഖൽബിലെ ജിന്ന് ❤️❤️🥰(ഉമ്മയുടെ സ്വന്തം ബാപ്പുമോൻ )
@bappumon
ഒത്തിരി സ്നേഹത്തോടെ ഉമ്മയുടെ ബാപ്പുമോൻ ❤️❤️🥰💋
*വരക്കൽ മുല്ലക്കോയ തങ്ങൾ (റ) ചരിത്രം* ➖➖➖➖➖➖➖➖➖ ഭാഗം- 1 ➖➖➖➖➖➖➖➖➖ *സയ്യിദ് അലിഹാമിദ് ബാഅലവി (ഖ:സി:)* ➖➖➖➖➖➖➖➖ നാല് നൂറ്റാണ്ടുകൾക്കപ്പുറത്തെ കോഴിക്കോട് പട്ടണം ആ പട്ടണത്തിലേക്ക് നമുക്കു കടന്നു ചെല്ലാം സാമൂതിരി രാജാവിന്റെ പട്ടണം അവിടെ ഐശ്വര്യം നിറഞ്ഞു നിൽക്കുന്നു സാമൂതിരിയുടെ പ്രസിദ്ധി ലോകമെങ്ങും എത്തിച്ചത് അറബി വ്യാപാരികളായിരുന്നു കിഴക്കൻ ലോകത്തിന്റെ ഉല്പന്നങ്ങൾ പടിഞ്ഞാറൻ ലോകത്തെത്തിച്ചിരുന്നതും അറബികളായിരുന്നു ഓഗസ്റ്റ് മാസം വരുന്നതോടെ അറബിക്കപ്പലുകൾ കോഴിക്കോട് തുറമുഖത്ത് എത്തിതുടങ്ങും ഡിസംബർ വരെ സീസൺ നീണ്ടുനിൽക്കും ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലം കോഴിക്കോട് പട്ടണത്തിന്നുത്സവമാണ് എല്ലാവർക്കും ജോലി എല്ലാവർക്കും വരുമാനം ഓരോ വീട്ടിലും ആഹ്ലാദം അലയടിക്കും ഈത്തപ്പഴമെത്താത്ത വീടുകളില്ല ഈത്തപ്പഴത്തിന്റെ മധുരം നുണയാത്ത മനുഷ്യരില്ല എല്ലാ മനസ്സിലും സന്തോഷം ഇന്നത്തെപ്പോലെ ഹോട്ടലുകളോ ലോഡ്ജുകളോ ഇല്ലാത്ത കാലം കടപ്പുറത്ത് തന്നെയാണ് അറബികളുടെ താമസം തമ്പുകൾ നിരനിരയായി ഉയർന്നു വരും ചെറുതും വലുതുമായ അനേകം ഖൈമകൾ കപ്പലുകൾ വന്നു ചേരുമ്പോൾ ഖൈമകളുടെ എണ്ണം വർദ്ധിക്കും രാത്രി കാലങ്ങളിൽ ഖൈമകളിൽ പാനൂസ് വിളക്കിന്റയും ലാന്തറിന്റെയും വെളിച്ചം തെളിയും കപ്പലുകളിൽ ഈത്തപ്പഴത്തിന്റെ വലിയ കെട്ടുകൾ കാണും മലയാളി കച്ചവടക്കാർ ഈത്തപ്പഴക്കെട്ടുകൾ വിലക്ക് വാങ്ങുന്നു കച്ചവടക്കാരുടെ കൈകളിലൂടെ അവ ഗ്രാമ ഗ്രാമാന്തരങ്ങളിൽ എത്തിച്ചേരും ഉണങ്ങിയ മുന്നിരിയുടെ കെട്ടുകൾ ധാരാളം വന്നു ചേരും അത്തിപ്പഴത്തിന്റെ കെട്ടുകളും കാണും അമ്പറും കൻമദവും കസ്തൂരിയും കാണും തമ്പുകളിൽ ചെല്ലുന്നവർക്കെല്ലാം അറബികൾ സുലൈമാനി നൽകും കൂടെക്കഴിക്കാൻ ഈത്തപ്പഴവും നൽകും അറബികൾ കൊണ്ടുവരുന്ന ഈത്തപ്പഴത്തിന്റെ ഒരു ഭാഗം ഇവിടെ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നു മലബാറിലെ മലഞ്ചരക്കുകൾ അന്വേഷിച്ചാണ് അറബികൾ വരുന്നത് കുരുമുളക്, ഇഞ്ചി, ചുക്ക് കറുവപ്പട്ട, ഏലം, പുളി തുടങ്ങിയ സാധനങ്ങൾ അവർ വിലക്കുവാങ്ങുന്നു മാവിൻ പലക, ഓട്, തുണി തുടങ്ങി പലതും അവരുടെ ആവശ്യ വസ്തുക്കളാണ് കർഷകർക്ക് സന്തോഷത്തിന്റെ കാലം അവരുടെ വിളവുകൾക്ക് നല്ല വിലകിട്ടും കർഷകരിൽ നിന്ന് നേരിട്ട് ഉല്പന്നങ്ങൾ വാങ്ങുന്നത് ചെറുകിട വ്യാപാരികളാണ് ഓരോ സീസൺ കഴിയുമ്പോഴും ഇവരുടെ സാമ്പത്തിക സ്ഥിതി കാര്യമായി മെച്ചപ്പെടും കാളവണ്ടിയിലാണ് ചരക്കുകൾ കോഴിക്കോട്ടെത്തിക്കുക അവർക്ക് നല്ല തിരക്കായിരിക്കും എന്നും ജോലി എന്നും കൂലി മനസ്സ് നിറയെ സന്തോഷം പാണ്ടികശാലകളിലാണ് സാധനങ്ങൾ സൂക്ഷിക്കുക വൻകിട കച്ചവടക്കാർ ചരക്കുകൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നു കയറ്റിറക്ക് തൊഴിലാളികൾക്ക് തിരക്കിട്ട ജോലി നല്ല കൂലി സന്തോഷം നല്ലവ്യാപാരം നടക്കുന്നതിനാൽ സാമൂതിരിയുടെ ഭണ്ഡാരവും നിറഞ്ഞു കവിയും കൊട്ടാരത്തിലും സന്തോഷം ഹിന്ദുക്കൾ കഴിഞ്ഞാൽ പ്രബല സമുദായം മുസ്ലികളായിരുന്നു അവരെ പിണക്കാനോ, വേദനിപ്പിക്കാനോ രാജാവു തയ്യാറില്ല മുസ്ലിംകളെ സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനും രാജാല് എപ്പോഴും ശ്രമിച്ചിരുന്നു കാരണം അവരാണ് നാട്ടിന്റെ നട്ടെല്ല് തുർക്കി, ഈജിപ്ത്, ഏഡൻ, യമൻ തുടങ്ങിയ നാടുകളിൽ നിന്നൊക്കെ കപ്പൽ വരുന്നു യമനിൽ നിന്നുവന്ന ഒരു പായക്കപ്പലിൽ ഒരു പുണ്യ പുരുഷനുണ്ടായിരുന്നു അദ്ദേഹം ബിസ്മി ചൊല്ലിക്കൊണ്ട് കോഴിക്കോടിന്റെ മണ്ണിൽ കാൽകുത്തി സയ്യിദ് അലി ഹാമിദ് ബാഅലവി (റ) അദ്ദേഹത്തോടൊപ്പം ഒരു പണ്ഡിതനും കൂടി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേർ മുഹമ്മദ് ഇന്നത്തെ പുതിയങ്ങാടി ഭാഗത്തായിരുന്നു അദ്ദേഹം തമ്പ് കെട്ടി താമസിച്ചത് സീസൺ അവസാനിക്കാറായി കപ്പലുകൾ ഒന്നൊന്നായി തുറമുഖം വിട്ടുകൊണ്ടിരുന്നു തമ്പുകൾ അപ്രത്യക്ഷമായപ്പോൾ ഓർമ്മകൾ ബാക്കിയായി ഇനി അടുത്ത സീസൺ വരണം ഈ ആഹ്ലാദം തിരിച്ചു വരാൻ അത് വരെ കാത്തിരിക്കണം സയ്യിദ് അലിഹാമിദ് ബാഅലവിത്തങ്ങൾ മടങ്ങിപ്പോയില്ല ആളുകൾ അദ്ദേഹത്തിന്റെ ചുറ്റും കൂടി അതിശയത്തോടെ മുഖത്തേക്ക് നോക്കി കൂടെയുള്ള ആൾ മുഹമ്മദ് പണ്ഡിതൻ ബുദ്ധിമാൻ നാളുകൾ നീങ്ങി ആൾകൂട്ടം വലുതായി ബാഅലവി തങ്ങളുടെ ഒരുപ്രാർത്ഥന ഒരു സ്പർശനം ഒരു കടാക്ഷം അതിന്നുവേണ്ടി ആളുകൾ കാത്തിരുന്നു ബാഅലവി തങ്ങളുടെ പേര് നാടെങ്ങും പരന്നു അകലെ നിന്നൊക്കെ ആളുകൾ വരാൻ തുടങ്ങി അതോടെ അവിടെയൊരങ്ങാടി രൂപംകൊണ്ടു പുതുതായി വന്ന അങ്ങാടി പുതിയങ്ങാടി തങ്ങളുടെ കൂടെവന്നയാളെ 'പുതിയങ്ങാടിയിൽ മുഹമ്മദ് കോയ' എന്നും വിളിച്ചു യമനി രക്തമുള്ള രണ്ട് പേർ അവരുടെ ബന്ധുക്കൾ അങ്ങകലെ യമനിലാണ് അവർക്ക് ഈ തീരം വളരെ ഇഷ്ടപ്പെട്ടു ജീവിക്കാനും അന്ത്യവിശ്രമത്തിനും ഈ തീരം മതി നിഷ്കളങ്കരായ മനുഷ്യരുടെ കലർപ്പില്ലാത്ത സ്നേഹം ഇവർക്കു താങ്ങും തണലുമാവുക ഇതാണ് തങ്ങളുടെ ദൗത്യം ബാഅലവി തങ്ങൾക്കൊരു കുടുംബജീവിതം വേണം ഇവിടെ നിന്ന് വിവാഹം കഴിക്കണം അതിൽ നിന്നൊരു തലമുറയുണ്ടാവണം ഈ മണ്ണിൽ അവരുടെ വേരുണ്ടാവണം പുതിയങ്ങാടിയിലെ കാരണവന്മാർ അങ്ങനെയൊക്കെ ചിന്തിച്ചു ബാഅലവി തങ്ങൾക്കു പറ്റിയ ഇണയെ കണ്ടെത്തി തങ്ങൾ വിവാഹത്തിനു സമ്മതിച്ചു തിയ്യതി നിശ്ചയിച്ചു പുതിയങ്ങാടിക്ക് ഉത്സവമായി ഇനി തങ്ങൾ ഞങ്ങളെ വിട്ടുപോവില്ല ഇവിടെ വീട് വെച്ചു താമസിക്കും കടലിന്റെ മക്കൾക്കാഹ്ലാദം വിവാഹം നടന്നു വധൂഗൃഹത്തിൽ തങ്ങൾ പുതിയാപ്പിളയായെത്തി മുഹമ്മദ് കോയക്കും പുതിയങ്ങാടിക്കാർ ഇണയെ കണ്ടെത്തി വിവാഹം നിശ്ചയിച്ചു തങ്ങളുടെ നേതൃത്വത്തിൽ അതും നടന്നു ഈ കടൽതീരത്ത് പള്ളി പണിയണം തങ്ങളുടെ നിർദ്ദേശം പള്ളിവെച്ചാൽ അധികനേരവും തങ്ങൾ പള്ളിയിൽകാണും എല്ലാവർക്കും വന്നുകാണാം കാര്യങ്ങൾ പറയാം തങ്ങളുടെ നേതൃത്വത്തിൽ നിസ്കാരം നടത്താം തങ്ങളുടെ ഉപദേശങ്ങൾ കേൾക്കാം പുതിയങ്ങാടിക്കാർ മുന്നിട്ടിറങ്ങി സാധനങ്ങൾ ശേഖരിച്ചു പള്ളിപ്പണി തുടങ്ങി കടലിന്റെ മക്കൾ കൈയ്യയച്ചു സംഭാവന നൽകി പള്ളി ഉയർന്നുവന്നു നാട് രോമാഞ്ചമണിഞ്ഞു ബാഅലവിത്തങ്ങളുടെ സാന്നിദ്ധ്യം സാമൂതിരി രാജാവ് ഒരനുഗ്രഹമായിക്കരുതി നാനാജാതി മതക്കാരും അങ്ങനെ തന്നെ കരുതി തങ്ങളുടെ ഭാര്യ പ്രസവിച്ചു ആൺകുട്ടി കടൽതീരം കോരിത്തരിച്ചു അലി എന്നു പേരിട്ടു നബി (സ) തങ്ങളുടെ ഓമന മകൾ ഫാത്വിമ (റ) യുടെ പ്രിയഭർത്താവിന്റെ പേര് അലി എന്ന കുട്ടി വളർന്നുവന്നു കുട്ടിയെ നാട്ടുകാർ ആദരവോടെ വാഴ്ത്തി മുഹമ്മദ് കോയ എന്നവരുടെ ഭാര്യ പ്രസവിച്ചു ആൺകുട്ടി കുഞ്ഞിന് അബൂബക്കർ എന്നു പേരിട്ടു അലിയും അബൂബക്കറും പുതിയങ്ങാടിക്കാരുടെ സ്നേഹഭാജനങ്ങളായി വളർന്നു നാട്ടിലെ എല്ലാ പൊതുകാര്യങ്ങൾക്കും ബാഅലവിത്തങ്ങൾ മുമ്പിലുണ്ടാവും എല്ലാ പ്രതിസന്ധികളിലും അദ്ദേഹം കൂട്ടിനുണ്ടാവും കാലം ചെന്നപ്പോൾ അദ്ദേഹം മലബാറിന്റെ അഭയ കേന്ദ്രമായിത്തീർന്നു തിരക്കു വർദ്ധിച്ചു ധാരാളം യാത്രകൾ വേണ്ടി വരും ആത്മീയതയുടെ വെളിച്ചം വേണ്ടവർ ബാഅലവി തങ്ങളെ സമീപിച്ചു രോഗികളും, അവശരും, ആലംബമില്ലാത്തവരും തങ്ങളെത്തേടിയെത്തി ഉന്നതന്മാർ അവരുടെ പ്രശ്ന പരിഹാരത്തിനെത്തി പുതിയങ്ങാടിയിൽ തങ്ങൾ പുതിത വീട് വെച്ചു പള്ളിയും വീടും സന്ദർശക കേന്ദ്രങ്ങളായി രണ്ടും നാടിന്റെ അഭയ കേന്ദ്രങ്ങൾ പതിറ്റാണ്ടുകൾ ഈ നിലയിൽ കടന്നുപോയി ഒരു പുരുഷായുസ്സിലെ നാളുകൾ എണ്ണിത്തീർന്നു മണ്ണിലേക്കു മടങ്ങാൻ നേരമായി ഒരു റബീഉൽ അവ്വൽ മാസത്തിൽ അത് സംഭവിച്ചു സയ്യിദ് അലിഹാമിദ് ബാഅലവി തങ്ങൾ വഫാത്തായി മലബാർ മരവിച്ചു നിന്നു മനുഷ്യർ പുതിയങ്ങാടിയിലേക്കൊഴുകി പള്ളിയുടെ മുറ്റത്ത് ഖബ്ർ കുഴിച്ചു വമ്പിച്ച ജനാവലി പങ്കെടുത്ത മയ്യിത്ത് നിസ്കാരം മയ്യിത്ത് ഖബ്റിലേക്ക് താഴ്ത്തി അപ്പോഴും ജനം വന്നുകൊണ്ടിരുന്നു നിലയ്ക്കാത്ത ഖുർആൻ പാരായണം ഭക്തി നിർഭരമായ ദുആ ഓർക്കുംതോറും കണ്ണുകൾ നിറഞ്ഞൊഴുകുന്നു ബാഅലവിത്തങ്ങളുടെ കാരുണ്യം, ദയ, സ്നേഹം, വാത്സല്യം അതിന്റെ ആയിരം കഥകൾ ഉമ്മ ബാപ്പമാർ ആ കഥകൾ കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുത്തു മുഹമ്മദ് കോയയും യാത്രയായി പുതിയങ്ങാടിയിൽ ഖബ്റടക്കപ്പെട്ടു കാലഘട്ടത്തിന്റെ സ്പന്ദനം നിലച്ചില്ല അവരുടെ മരണശേഷം അത് തുടർന്നു ബാ അലവിതങ്ങളുടെ ആണ്ട് നേർച്ച മലബാറിലെ മഹാ സംഭവമായി മാറി അത് സനവിയ്യത്ത് എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നു ആളുകൾ അരിയും സാധനങ്ങളും നേർച്ചയാക്കും കോഴിയും ആടുകളും ധാരാളം വരും ഓരോ വർഷം കഴിയുംതോറും നേർച്ച വളർന്നു അക്കാലത്ത് ധാരാളം അറബികൾ കോഴിക്കോട്ടു വരും ഖബ്ർ സന്ദർശിക്കാൻ വേണ്ടി അറേബ്യയിൽ നിന്ന് ബന്ധുക്കൾ വരും അവരൊക്കെ സനവിയ്യത്തിന്റെ പ്രധാന സംഘാടകരായിരുന്നു സഫർ ഇരുപത്തഞ്ചിന്ന് ഖത്തം തുടരും റബീഉൽ അവ്വൽ രണ്ട് വരെ അത് തുടരും എന്തുമാത്രം ഖത്തം ഓതിത്തീരുമെന്ന് അല്ലാഹുവിന്നറിയാം ഓലപ്പുരകളിലെ പാവപ്പെട്ട മനുഷ്യരെല്ലാം ഖത്തം ഓതും ഓതിത്തീരുന്ന യാസീൻ സൂറത്തിന്നുണ്ടോ വല്ല കണക്കും ഓരോ ചെറ്റപ്പുരക്കൽ നിന്നും യാസീൻ ഓതുന്ന ശബ്ദം കേൾക്കാം കുട്ടികളുടെ ശബ്ദം വൃദ്ധന്മാരുടെ ശബ്ദം ചെറുപ്പക്കാരുടെ ശബ്ദം ഓതിക്കൊണ്ടിരിക്കുമ്പോൾ കണ്ണുകൾ നിറയുന്നു അക്ഷരങ്ങൾ അവ്യക്തമാവുന്നു കണ്ണുകൾ തുടച്ചു വീണ്ടും ഓതൽ തുടരുന്നു പെണ്ണുങ്ങൾ സ്വരം താഴ്ത്തിയോതുന്നു തങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ തെളിയുന്നു മനസ്സു പതറുന്നു കണ്ണുകൾ നിറയുന്നു ഓതലിന്ന് കരച്ചിലിന്റെ ഈണം അറിയാതെ തേങ്ങിപ്പോവുന്നു ഒരു സമൂഹത്തിന്റെ മനസ്സിൽ ബാഅലവിത്തങ്ങൾ നേടിയ സ്ഥാനം റബീഉൽ അവ്വൽ രണ്ടിന്ന് ഖത്തം ദുആ രാത്രിയാണ് മൗലിദ് കൊയിലാണ്ടിയിലെ സയ്യിദന്മാരും അറബികളും കോഴിക്കോട് ടൗണിലെ പൗരപ്രമുഖരും, നാനാദിക്കുകളിൽ നിന്നെത്തിയ പണ്ഡിതന്മാരും, സാധാരണക്കാരുമെല്ലാം മൗലിദിൽ പങ്കെടുക്കും മൗലിദ് തീരുമ്പോൾ പാതിരാത്രി കഴിയും ഭക്തി നിർഭരമായ ദുആ ആമീൻ പറയുമ്പോൾ ആയിരങ്ങളുടെ മനസ്സ് പിടയും ചോറും കറിയും വാങ്ങി ആളുകൾ പിരിയും ബാഅലിത്തങ്ങളുടെ മകൻ വളർന്നു വന്നു തലയെടുപ്പുള്ള പണ്ഡിതനായിത്തീർന്നു അദ്ദേഹത്തിലൂടെ പരിശുദ്ധമായൊരു പരമ്പര ഇവിടെ നിലവിൽ വരണം ആ പരമ്പരയിൽ ഒരു ഖുത്ത്ബുസ്സമാൻ പിറന്നു വീഴണം കാലം അതിന്നു സാക്ഷിയായിവരും ഖുത്വുബുസ്സമാൻ ഒരു ദീനീ പ്രസ്ഥാനമാരംഭിക്കും അതിൽ അനേക ലക്ഷമാളുകൾ അണിചേരും ആ പ്രസ്ഥാനം വളർന്നു വികസിക്കും അതിന്റെ യശസ്സ് ലോകമാകെ പരക്കും ഖിയാമത്ത് നാൾ വരെ അത് നിലനിൽക്കും ഖുത്വുബുസ്സമാനിൽ നിന്ന് പരമ്പരയില്ല എന്നാലും ചരിത്രത്തിന്ന് ഫുൾസ്റ്റോപ്പ് വീഴുന്നില്ല ശരീരത്തിന് സന്താനങ്ങൾ പിറന്നില്ല ആത്മാവിന് അനേകം സന്താനങ്ങൾ മഹാന്മാരായ മുരീദന്മാർ ആത്മാവിന്റെ പിതാവെന്ത് പറഞ്ഞോ അതക്ഷരം പ്രതി നടപ്പിലാക്കിയ മുരീദുമാർ അവരിവിടെ ദീൻ നിലനിർത്തും അവരുടെ മുരീദന്മാരും ശിഷ്യന്മാരും ആ ദൗത്യം കൂടുതൽ ഭംഗിയായി നിർവഹിക്കും അവർ കാലത്തിനൊപ്പം സഞ്ചരിക്കാൻ കരുത്ത് നേടും ഖുത്ബുസ്സമാൻ വരക്കൽ മുല്ലക്കോയത്തങ്ങൾ അദ്ദേഹത്തിന്റെ കാലത്തും സനവിയ്യത്ത് പ്രസിദ്ധമായ നിലയിൽ നടന്നു പ്രസിദ്ധനായ അറബി വ്യാപാരി യൂസുഫ് സഖർ, ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്കാലത്ത് അത് നടന്നിരുന്നത് #🕌 ഇസ്ലാമിക് ഭക്തി
*വരക്കൽ മുല്ലക്കോയ തങ്ങൾ (റ) ചരിത്രം* ➖➖➖➖➖➖➖➖➖ ഭാഗം- 2 ➖➖➖➖➖➖➖➖➖ *സയ്യിദ് അലി ബാഅലവി (ഖാ:സി:)* ➖➖➖➖➖➖➖ പിതാവ് മരണപ്പെട്ടപ്പോൾ മകനിൽ ജനങ്ങൾ തങ്ങളുടെ അഭയകേന്ദ്രം കണ്ടെത്തി സയ്യിദ് അലി ബാഅലവിത്തങ്ങളെക്കാണാൻ നിരവധി പേർ വരാൻ തുടങ്ങി വരുന്നവർക്കൊക്കെ രണ്ട് ലക്ഷ്യങ്ങളുണ്ട് പിതാവിന്റെ ഖബ്ർ സിയാറത്ത് പുത്രനെക്കണ്ട് കാര്യങ്ങൾ സംസാരിക്കൽ സയ്യിദ് അലി ബാഅലവി തങ്ങൾക്ക് വിവാഹാലോചന വന്നു പുതിയങ്ങാടി പഴയകത്ത് പീടിയക്കൽ തറവാട്ടിലെ പെൺകുട്ടിയെ വധുവായി കണ്ടെത്തി നാട്ടിലാകെ സന്തോഷം പടർന്നു വിവാഹം നടന്നു വർഷങ്ങൾ കടന്നു പോയപ്പോൾ ആ ദാമ്പത്യത്തിൽ മൂന്നു മക്കൾ ജനിച്ചു ഓരോ കുഞ്ഞിന്റെ ജനനവും നാട്ടിൽ ആഹ്ലാദം പരത്തി നാട്ടുകാരിൽ നിന്നവർക്കുലഭിച്ച സ്നേഹത്തിന്നും വാത്സല്യത്തിന്നും അളവില്ല രണ്ടാൺമക്കളും ഒരു പെൺകുട്ടിയും ഒരാൺകുട്ടി ചെറുപ്പത്തിൽതന്നെ മരണപ്പെട്ടു ആ മരണം നാട്ടിൽ ദുഃഖം പരത്തി ഒരാൺ കുട്ടിയും ഒരു പെൺകുട്ടിയും നാട്ടിന്റെ സ്നേഹ ഭാജനങ്ങളായി വളർന്നു വന്നു വർഷങ്ങൾ വളരെ വേഗത്തിലാണ് കടന്നുപോയത് മകൾ ബാലികയായി അക്കാലത്ത് ധാരാളം അഴബികൾ പുതിയങ്ങാടിയിൽ വരുമായിരുന്നു മാസങ്ങളോളം താമസിച്ചിട്ടാണ് പലരും മടങ്ങുക മദീനക്കാരായ അറബികൾ വന്നു അവർക്ക് അലി ബാഅലവി തങ്ങളുടെ മകളെ ഇഷ്ടപ്പെട്ടു വിവാഹാലോചന നടന്നു വിവാഹമുറപ്പിച്ചു ആളുകൾക്കതിശയമായിരുന്നു മകളെ മദീനയിലേക്ക് വിവാഹം ചെയ്തയക്കുക! വരൻ വന്നു നിക്കാഹ് നടന്നു മകളെ മദീനയിലേക്ക് കൊണ്ടുപോയി ഇനി ഒരു മകൻ മാത്രം പേര് സയ്യിദ് അഹ്മദ് ബാഅലവി കുട്ടിയെ പണ്ഡിതനായി വളർത്തിയെടുത്തു പിതാവിന്റെ ഇൽമും ഇബാദത്തും മകനെ വളരെയധികം സ്വാധീനിച്ചു വലിയ ആബിദായിരുന്നു പിതാവ് അതിനാൽ ജനങ്ങളദ്ദേഹത്തെ ആദരിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു കടപ്പുറത്തെ പള്ളി ഓലമേഞ്ഞതായിരുന്നു പള്ളി വർഷംതോറും ഓലമേയണം ഓലകെട്ട് വലിയ ഒരാഘോഷം പോലെയാണ് നാട്ടുകാർ മടഞ്ഞ ഓലകൾ നൽകും പാവപ്പെട്ടവരും ധനികരുമെല്ലെം ഓലകെട്ടിൽ പങ്കെടുക്കും അന്ന് സാമൂതിരി രാജാവും വരും പൊളിച്ചെടുക്കുന്ന നുരുമ്പിയ ഓല വെറുതെ കളയില്ല പലരും കൊണ്ടുപോവും കുറച്ചു ഓല സാമൂതിരിയുടെ കൊട്ടാരത്തിലേക്കും കൊണ്ടുപോവും കൊട്ടാരത്തിന്റെ ഒരു പ്രത്യേക ഭാഗം കെട്ടി മേയുമ്പോൾ ഈ ഓലകൾ കൂടി ചേർത്തു കെട്ടും പള്ളിയുടെ ഓല കെട്ടൽ ഒരു നാട്ടിന്റെ മുഴുവൻ സന്തോഷമായി മാറുന്നു ബാ അലവി സാദാത്തീങ്ങളുടെ സാന്നിധ്യം എല്ലാവർക്കും സന്തോഷവും സമാധാനവും നൽകിപ്പോന്നു പുതിയങ്ങാടി കടൽത്തീരം ദുഃഖമൂകമായി ഒരു മരണവാര്‍ത്ത അവരെ നടുക്കിക്കളഞ്ഞു സയ്യിദ് അലി ബാലവി തങ്ങൾ മരണപ്പെട്ടു പണ്ട് സയ്യിദ് അലി ഹാമിദ് ബാഅലവി തങ്ങളുടെ മരണദിവസം ഒഴുകിയെത്തിയ ജനാവലിയെ അനുസ്മരിപ്പിക്കുന്ന ജനക്കൂട്ടം ഇപ്പോഴും പുതിയങ്ങാടിയിലെത്തി പിതാവിന്റെ ഖബ്റിന്നു സമീപം മകന്ന് ഖബർ തയ്യാറാക്കി ഭക്തി നിർഭരമായ മയ്യിത്ത് നിസ്കാരം ജനാസ ഖബ്റിലേക്കിറക്കി ഖബ്റടക്കൽ കർമ്മം പൂർത്തിയായി മീസാൻ കല്ലുകൾ ഉയർന്നു സിയാറത്തിന്നെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു പിതാവിന്റെയും പുത്രന്റെയും ഖബ്റുകൾ ചെറുപ്പത്തിൽ മരിച്ചുപോയ മകന്റെ കൊച്ചു ഖബ്റും ഖുർആൻ പാരായണത്തിന്റെയും ദുആയുടെയും ശബ്ദം ഏത് നേരവും ഉയർന്നു കേൾക്കാം #🕌 ഇസ്ലാമിക് ഭക്തി
*വരക്കൽ മുല്ലക്കോയ തങ്ങൾ ചരിത്രം* ➖➖➖➖➖➖➖➖➖ ഭാഗം- 3 ➖➖➖➖➖➖➖➖➖ *സയ്യിദ് അഹമ്മദ് ബാഅലവി (ഖ.സി:)* ➖➖➖➖➖➖➖➖➖ സയ്യിദ് അഹമ്മദ് ബാഅലവിത്തങ്ങൾ ദുനിയാവുമായി ബന്ധം കുറഞ്ഞ ആളായിരുന്നു ആഖിറത്തെക്കുറിച്ചു കൂടുതൽ ചിന്തിച്ചു മനസ്സിലെപ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ ഒരു മനുഷ്യനെക്കണ്ടാൽ നന്നായി ശ്രദ്ധിക്കും ഈ മനുഷ്യനെ അല്ലാഹു എത്ര നന്നായി രൂപപ്പെടുത്തിയിരിക്കുന്നു ശരീരത്തിനൊത്ത ശിരസ്സ് ശരീരത്തിനിണങ്ങുന്ന കൈകാലുകൾ എത്ര സുന്ദരം ഈ രൂപം അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ തൃപ്തി നേടണം അതിനെന്താണ് വഴി നിർബന്ധമായ കർമ്മങ്ങൾ നിർവഹിക്കുക സുന്നത്തായ അമലുകൾ വർദ്ധിപ്പിക്കുക സുന്നത്തായ കർമ്മങ്ങൾ എങ്ങനെ വർദ്ധിപ്പിക്കാം നിത്യ ജീവിതത്തിൽ അതിന്നവസരമുണ്ടോ? ഉണ്ട് ധാരാളമുണ്ട് മനുഷ്യ സേവനം ലക്ഷ്യമാക്കുക മനുഷ്യ വർഗ്ഗത്തിനു സേവനം ചെയ്യാൻ സന്നദ്ധനാവുക അപ്പോൾ ധാരാളം സുന്നത്തുകൾക്കവസരം കിട്ടും സയ്യിദ് അഹമ്മദ് ബാഅലവി അവർകൾ ആ തീരുമാനമെടുത്തു മനുഷ്യ സേവനത്തിന്റെ ധാരാളം മേഖലകൾ അല്ലാഹു അദ്ദേഹത്തിന് തുറന്നു കൊടുത്തു ഇദ്ദേഹം കൊയിലാണ്ടിയിൽ നിന്ന് വിവാഹം ചെയ്തു ഈ ദാമ്പത്യത്തിൽ ഒറ്റ മകനേ ഉണ്ടായുള്ളൂ സയ്യിദ് ഹസൻ ബാ അലവി തങ്ങൾ മകനെ നല്ല രീതിയിൽ വളർത്തിയെടുത്തു ദീനീ വിഷയങ്ങൾ ഹസൻ ഉത്സാഹപൂർവം പഠിച്ചു വീണ്ടും മരണത്തിന്റെ ദുഃഖം വരുന്നു സയ്യിദ് അഹമ്മദ് ബാഅലവി (ഖ:സി:) മരണപ്പെട്ടു ഉപ്പായുടെയും ഉപ്പൂപ്പയുടെയും ഖബ്റുകൾക്കരികിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു ഇനിയുള്ള പ്രതീക്ഷ സയ്യിദ് ഹസൻ ബാഅലവിത്തങ്ങളാകുന്നു മൂന്നു തലമുറകൾ കടന്നുപോയിരിക്കുന്നു ആദ്യം വന്ന ബാഅലവി തങ്ങളെ സ്വീകരിച്ച തലമുറയിൽപ്പെട്ട ഒരാൾ പോലും മൂന്നാം തലമുറക്കാരായ ബാലഅലവിത്തങ്ങൾ യാത്ര പറയുമ്പോൾ ജീവിച്ചിരിപ്പില്ല കടപ്പുറത്തെ പള്ളി നിർമ്മാണത്തിൽ പങ്കെടുത്തവരും ജീവിച്ചിരിപ്പില്ല ജീവിതമെന്ന പ്രവാഹം കവിഞ്ഞൊഴുകുന്ന നദിപോലെ തലമുറകൾ ഒഴുകിപ്പോവുന്നു ആരും അവശേഷിക്കുന്നില്ല ഓരോ മീസാൻ കല്ലും ഈ സത്യം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു ഒന്നാം ബാഅലവിയുടെ കാലത്ത് പുതിയങ്ങാടിയിൽ വീടുകൾ കുറവായിരുന്നു പിന്നീടത് വർദ്ധിച്ചു ജനസംഖ്യ കൂടിയപ്പോൾ പള്ളിയിൽ സ്ഥലം പോരാതെയായി പള്ളിയുടെ വികസനം അത്യാവശ്യമായിത്തീർന്നു വികസന പ്രവർത്തനങ്ങൾക്ക് ബാഅലവി സാദാത്തീങ്ങൾ തന്നെ നേതൃത്വം നൽകി ഓരോ വർഷവും സനവിയ്യത്ത് വരുന്നു കാലം ചെല്ലും തോറും അത് കൂടുതൽ സജീവമായിത്തീരുന്നു #🕌 ഇസ്ലാമിക് ഭക്തി
*വരക്കൽ മുല്ലക്കോയ തങ്ങൾ ചരിത്രം* ➖➖➖➖➖➖➖➖➖ ഭാഗം- 4 ➖➖➖➖➖➖➖➖➖ *സയ്യിദ് ഹസൻ ബാഅലവി (ഖാ:സി:)* ➖➖➖➖➖➖➖➖➖ ഹസൻ ബാഅലവിത്തങ്ങൾ ലോക കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ ശ്രമിച്ചു അറബ് ലോകത്തും ഇന്ത്യയിലും നടക്കുന്ന സംഭവങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു കേരളത്തിലെ സംഭവ വികാസങ്ങൾ ശ്രദ്ധയോടെ വിലയിരുത്തി പോർത്തുഗീസുകാരുടെ ആക്രമണം മലബാർ മുസ്ലിംകൾ അനുഭവിച്ച ദുരിതങ്ങൾ പറങ്കികൾക്കെതിരെ മുസ്ലിംകൾ നടത്തിയ ധീരമായ ചെറുത്തു നിൽപ്പ് മറ്റു പാശ്ചാത്യ ശക്തിയുടെ ആഗമനം വിശാലമായ മനസ്സിന്റെ ഉടമയായിരുന്നു ഹസൻ ബാ അലവി തങ്ങൾ നിരവധിയാളുകൾ ദിവസവും സന്ദർശിക്കാനെത്തുന്നു സയ്യിദ് ഹസൻ ബാ അലവി തങ്ങൾ ഉന്നത പണ്ഡിതനായി ഉയർന്നു വന്നു വിവാഹം കഴിച്ചു ഉന്നത സ്വഭാവഗുണങ്ങളും ഇൽമും ഒത്തിണങ്ങിയ മഹതി പുതിയങ്ങാടിയിലെ പാവപ്പെട്ട പെണ്ണുങ്ങൾക്കെല്ലാം അവർ അഭയ കേന്ദ്രമായിരുന്നു ഈ ദാമ്പത്യത്തിൽ രണ്ടാൺ കുട്ടികളാണു പിറന്നത് മൂത്ത കുട്ടി മുഹമ്മദ് ഇളയ കുട്ടി അഹമ്മദ് പുതിയങ്ങാടിയിലെ ഓമന മക്കൾ മിടുമിടുക്കന്മാർ അനുഗൃഹീത സന്തതികൾ സന്ദർശകരുടെ എണ്ണം കൂടി തിരുവിതാംകൂർ ഭാഗത്തു നിന്നുവരെ ആളുകൾ വരാൻ തുടങ്ങി കണ്ണൂർ, കാസർഗോഡ്, മംഗലാപുരം ഭാഗത്ത് നിന്നൊക്കെ ആളുകൾ വരുന്നു കടപ്പുറത്തെ പള്ളി വിജ്ഞാന സദസ്സുകൾക്കു വേദിയായി ഹസൻ അലവിയുടെ വാക്കുകൾക്കുവേണ്ടി പള്ളിയിലെ ജനക്കൂട്ടം കാത്തിരുന്നു സദുപദേശങ്ങൾ കേട്ട് അവർ ധന്യരായി സായാഹ്നങ്ങളിൽ കടൽത്തീരം നിറയെ ജനങ്ങൾ അവർ സൂര്യാസ്തമയത്തിന് സാക്ഷികളാവുന്നു അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ചവർ ചിന്തിക്കുന്നു അസ്തമയം! എന്തൊരതിശയം! അവർക്കൊപ്പം ബാഅലവി തങ്ങളുമുണ്ട് തങ്ങളുടെ മുഖത്തേക്കവർ ഉറ്റു നോക്കുന്നു മുഖത്ത് ചിന്താഭാവം അല്ലാഹുവിന്റെ ഖുദ്റത്തിനെക്കുറിച്ചുള്ള ചിന്ത എല്ലാ വർഷവും സീസൺ വരുന്നു സീസണായാൽ കപ്പലുകളെത്തും കപ്പലുകളിൽ വരുന്ന അറബികൾ ഖൈമകൾ പണിയും പിന്നെ കടപ്പുറത്തിന്നുത്സവം തന്നെ അറബികൾ പുതിയങ്ങാടിയിലേക്ക് കൂട്ടത്തോടെ വരും ബാഅലവികളെ സന്ദർശിക്കും ഈത്തപ്പഴവും, മുന്തിരിയും അത്തിപ്പഴവും, അമ്പറും, കസ്ത്തൂരിയും സമ്മാനിക്കും ബാഅലവികൾ അറബികളെ സൽക്കരിക്കും ഇതെല്ലാം കണ്ടും അനുഭവിച്ചും വളരുകയാണ് കുട്ടികളായ മുഹമ്മദും അഹമദും അറബി വ്യാപാരികളുടെ കച്ചവട റൂട്ടുകളെക്കുറിച്ച് കുട്ടിക്കാലത്തു തന്നെ അവർ കേട്ടറിഞ്ഞു വളർന്നു വന്നപ്പോൾ പലരും ചോദിച്ചറിഞ്ഞു കടൽ കടന്നു വരുന്ന ബന്ധുക്കളെ കണ്ടപ്പോൾ അവർക്കതിശയമായിരുന്നു അറിവിന്റെ പുതിയ മേഖലകളിലേക്ക് കവാടം തുറക്കുന്നതായിരുന്നു ആ സന്ദർശനങ്ങൾ ദുനിയാവുമായി വേർപിരിയാൻ സമയമായി ഹസൻ ബാഅലവി തങ്ങൾ പിൻവാങ്ങി ഒരിക്കൽ കൂടി ആ വാട്ടിൽ മരണത്തിന്റെ കാലൊച്ച സയ്യിദ് ഹസൻ ബാഅലവി തങ്ങൾ വഫാത്തായി വാർത്ത നാടെങ്ങും പരന്നു അമ്പരപ്പിക്കുന്ന ജനാവലി മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്തു ഉപ്പയുടെയും ഉപ്പൂപ്പമാരുടെയും കൂടെ സയ്യിദ് ഹസൻ ബാഅലവി തങ്ങളും അന്ത്യ വിശ്രമം കൊള്ളുന്നു. #🕌 ഇസ്ലാമിക് ഭക്തി
‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *🌸 നല്ല കഥകൾ 🌸* *📌 അല്ലാഹുﷻവിന്റെ കടം* ✍🏼ആ സൂഫി വൃദ്ധന്‍ പതിവ്‌ പോലെ മാര്‍ക്കറ്റില്‍ ഒലിവ് കായകള്‍ വിൽപനക്ക് വച്ചു. വൈകുന്നേരമായിട്ടും കായകള്‍ ഒന്നും വിറ്റു പോയില്ല. നിരാശനായി നില്‍ക്കുമ്പോഴാണ് അതിലെ നടന്നു പോകുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. സൂഫി അവളെ അടുത്തേക്ക്‌ വിളിച്ചു... "നല്ല രുചിയുള്ള ഒലീവ്‌ കായകളാണ്. കുറച്ച് എടുക്കട്ടെ..? ” "വേണ്ട എന്‍റെ കയ്യില്‍ ഇപ്പോള്‍ തരാന്‍ പണമില്ല.” "സാരമില്ല പണം പിന്നെ തന്നാല്‍ മതി ” സൂഫി ഒരു കായ എടുത്തു രുചി നോക്കാന്‍ അവളിലേക്ക് നീട്ടി... "ഇപ്പോള്‍ രുചി നോക്കാന്‍ പറ്റില്ല. ഞാന്‍ നോമ്പ് നോറ്റിട്ടുണ്ട്.” "ഇപ്പോള്‍ നോമ്പോ..? റമളാന്‍ കഴിഞ്ഞുപോയിട്ട് പത്തു മാസമായല്ലോ..? സുന്നത്ത് നോമ്പ് ആയിരിക്കും അല്ലേ..?" "അല്ല. എനിക്ക് കഴിഞ്ഞുപോയ റമളാനില്‍ നോമ്പ് നഷ്ടപ്പെട്ടിരുന്നു. ആ കടം വീട്ടാന്‍ വേണ്ടിയാണ് ഞാന്‍ നോമ്പ് അനുഷ്ഠിച്ചത്. ഏതായാലും ഒരു കിലോ ഒലിവ് തൂക്കിക്കോളൂ..." "ഇനി നിങ്ങള്‍ക്ക് കടം തരാന്‍ പറ്റില്ല. വേഗം പൊയ്ക്കോ.. അല്ലാഹുﷻവിന്റെ കടം വീട്ടാന്‍ പത്തു മാസമെടുത്ത നിങ്ങള്‍ക്ക്‌ എങ്ങിനെ ഞാന്‍ വിശ്വസിച്ചു കടം തരും..?!" 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 ⚜⚜⚜⚜⚜⚜⚜⚜⚜⚜ #🕌 ഇസ്ലാമിക് ഭക്തി
‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *02🌸 നല്ല കഥകൾ 🌸* *❂•••••••••••••••••••••••••••••••❂* *📌 യഥാര്‍ത്ഥ നിധി – ഒരു കവര്‍ച്ചയുടെ കഥ..!* “ *ഞാന്‍ അദ്ദേഹത്തില്‍ നിന്ന് കവര്‍ച്ച ചെയ്യാനുദ്ദേശിച്ചു; പക്ഷേ...”* ✍🏼ഒരിക്കല്‍ ഒരു കവര്‍ച്ചക്കാരന്‍ ഒരു രാത്രി മാലിക്‌ ബിന്‍ ദിനാറിന്റെ (റഹിമഹുല്ലാഹ്) വീടിന്റെ ചുവര്‍ തുരന്നു. അങ്ങനെ അയാള്‍ എളുപ്പം അകത്തേക്ക് കയറി. എന്നാല്‍ വീടിനകത്ത്‌ തെരഞ്ഞപ്പോള്‍ തനിക്ക്‌ മോഷ്ടിക്കാന്‍ മാത്രം വിലപിടിപ്പുള്ളതോ, ഉപകാരപ്രദമോ ആയ ഒന്നും അവിടെ കണ്ടെത്താനാവാതെ അയാള്‍ തീര്‍ത്തും നിരാശനായി... വീടിന്റെ ഉടമസ്ഥനാവട്ടെ, ആ സമയത്ത്‌ വീട്ടില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും, തന്റെ രാത്രി നിസ്കാരത്തില്‍ മുഴികിയിരിക്കയായിരുന്നു. എന്നാല്‍ ഇടയിലെപ്പോളോ താന്‍ തനിച്ചല്ല, വീട്ടില്‍ ഒരാള്‍ കൂടെയുണ്ടെന്ന് തിരിച്ചറിഞ്ഞ മാലിക്‌ (റ) തന്റെ നമസ്കാരം അധികം ദീര്‍ഘിപ്പിക്കാതെ അവസാനിപ്പിച്ചു. ശേഷം അദ്ദേഹം തിരിഞ്ഞപ്പോള്‍ കണ്ടത് മോഷ്ടാവിനെയാണ്. അമ്പരപ്പിന്റെയോ ഭയത്തിന്റെയോ നേരിയ ലാഞ്ചന പോലുമില്ലാതെ മാലിക്‌ (റ) വളരെ ശാന്തനായി അയാള്‍ക്ക്‌ സലാം അറിയിച്ചു, ശേഷം പറഞ്ഞു: *"പ്രിയ സഹോദരാ, അല്ലാഹു ﷻ നിങ്ങള്‍ക്ക് പൊറുത്തുനല്‍കട്ടെ. താങ്കള്‍ എന്റെ വീട്ടില്‍ പ്രവേശിച്ചിട്ട് കയ്യില്‍ എടുക്കാന്‍ മാത്രം ഉപകാരപ്രദമായ യാതൊന്നും ലഭിച്ചില്ല.. എങ്കിലും, താങ്കള്‍ക്ക് യാതൊരു പ്രയോജനവും (ഉപകാരവും) ലഭിക്കാതെ നിങ്ങള്‍ എന്റെ വീട് വിടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല...”* അദ്ദേഹം എഴുന്നേറ്റ് ആ റൂമിന്റെ മറ്റൊരു ഭാഗത്ത്‌ പോയി കയ്യില്‍ വെള്ളം നിറച്ച ഒരു ജഗ്ഗുമായി വന്നു. ആ മോഷ്ടാവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “നിങ്ങള്‍ വുളൂഅ് ഉണ്ടാക്കി രണ്ട് റക്അത്ത് നിസ്കരിക്കുക, അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ എന്റെ വീട്ടിലേക്ക് തേടി വന്നതിനേക്കാള്‍ മഹത്തായ ഒരു സമ്പത്തുമായി നിങ്ങള്‍ക്ക്‌ ഇവിടം വിടാനാവും.” മാലിക്‌(റ)വിൻ്റെ ഉന്നതമായ പെരുമാറ്റ രീതികളിലും സംസാരത്തിലും വളരെയധികം സ്വയം ചെറുതായിപ്പോയ ആ കള്ളന്‍ താഴ്മയോടെ പറഞ്ഞു: “അതെ, അത് തീര്‍ച്ചയായും ഉദാരമായ ഒരു വാഗ്ദാനം തന്നെയാണ്. (ഞാനത് നിര്‍വഹിക്കാം).” അങ്ങനെ വുളൂഅ് ചെയ്ത് രണ്ട് റക്അത്ത് നിസ്കരിച്ച ആ മോഷ്ടാവ് പറഞ്ഞു: ‘ഓ, മാലിക്‌, ഞാന്‍ കുറച്ചു സമയം കൂടെ ഇവിടെ തങ്ങുന്നത് നിങ്ങള്‍ക്ക് വിരോധമുണ്ടാകുമോ, ഞാന്‍ രണ്ട് റക്അത്ത് കൂടെ നിസ്കരിക്കാന്‍ ഉദ്ദേശിക്കുന്നു...” മാലിക്‌ (റ) പറഞ്ഞു: “അല്ലാഹു ﷻ നിങ്ങള്‍ക്ക് ഇപ്പോള്‍ നിര്‍വഹിക്കാന്‍ വിധിച്ചുതരുന്ന എത്ര അളവ് നിസ്കാരവും നിങ്ങള്‍ക്ക് ഇവിടെ തങ്ങി നിര്‍വഹിക്കാം...”   ആ കള്ളന്‍ ആ രാത്രി മുഴുവന്‍ മാലിക്‌ (റ) വിന്റെ വീട്ടില്‍ ചെലവിട്ടു. പുലരും വരെ അയാള്‍ തന്റെ നിസ്കാരം തുടര്‍ന്നു. നേരം പുലര്‍ന്നപ്പോള്‍ മാലിക്‌ (റ) പറഞ്ഞു: “അതെ, ഇനി നിങ്ങള്‍ പോവുക, നന്നായി ജീവിക്കുക.” പക്ഷേ, പുറപ്പെടുന്നതിനു പകരം ആ കള്ളന്‍ പറഞ്ഞു: “ഞാന്‍ ഇന്ന് നിങ്ങളുടെ കൂടെ താമസിക്കുന്നതിനു നിങ്ങള്‍ക്ക് വിരോധമുണ്ടോ, ഞാന്‍ ഇന്നേ ദിവസം നോമ്പ് നോല്‍ക്കാന്‍ നിയ്യത്ത് ചെയ്തിരിക്കുന്നു.” "നിങ്ങള്‍ ആഗ്രഹിക്കുന്നത്ര നിങ്ങള്‍ താമസിച്ചുകൊള്ളുക”- മാലിക്‌ (റ) മറുപടി നല്‍കി. അങ്ങനെ ആ മനുഷ്യന്‍ കുറച്ചു ദിവസങ്ങള്‍ അവിടെ താമസിച്ചു, രാത്രിയുടെ നീണ്ട യാമങ്ങളില്‍ ദീര്‍ഘമായി നിസ്കരിച്ചും ആ നാളുകളുടെ പകലുകളിലെല്ലാം നോമ്പനുഷ്ഠിച്ചും! അവസാനം അയാള്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍, ആ മോഷ്ടാവ് പറഞ്ഞു: “ഓ മാലിക്‌, ഞാന്‍ എന്റെ പാപങ്ങളിലും, കഴിഞ്ഞുപോയ ജീവിതരീതികളിലും പശ്ചാത്തപിക്കാനും തൌബ ചെയ്ത് മടങ്ങാനും ദൃഢനിശ്ചയം ചെയ്തിരിക്കുന്നു...” മാലിക്‌ (റ) പറഞ്ഞു: “അതെ, അത് തീര്‍ത്തും അല്ലാഹുﷻവിന്റെ കൈകളിലാണ്.” അങ്ങനെ ആ മനുഷ്യന്‍ മടങ്ങി. തുടര്‍ന്ന്, ധാര്‍മ്മികതയോടെയും, അല്ലാഹുﷻവിന്നു താഴ്മയോടെ കീഴ്പെട്ടുകൊണ്ടും ശിഷ്ടജീവിതം കഴിക്കാനായി അയാള്‍ തന്റെ ജീവിതത്തെയും രീതികളെയും മുഴുവന്‍ പരിവര്‍ത്തിച്ചു. അങ്ങനെ അയാള്‍ സജ്ജനങ്ങളുടെ ജീവിതം നയിക്കവേ, ഒരുനാള്‍ അയാള്‍ക്ക്‌ മുന്‍പ്‌ പരിചയമുള്ള മറ്റൊരു മോഷ്ടാവിനെ വഴിയെ കാണാനിടയായി. ആ ചങ്ങാതി ഇദ്ദേഹത്തോട് ചോദിച്ചു: "നിനക്ക് ഇനിയും നിന്റെ നിധി (സമ്പത്ത്) കണ്ടെത്താനായില്ലേ..?” അദ്ദേഹം മറുപടി പറഞ്ഞു: "എന്റെ സഹോദരാ, ഞാന്‍ കണ്ടെത്തിയത്‌ മാലിക്‌ ബിന്‍ ദിനാറിനെയാണ്. *ഞാന്‍ അദ്ദേഹത്തില്‍ നിന്ന് കവര്‍ച്ച ചെയ്യാനാണ് പോയത്‌, പക്ഷേ അദ്ദേഹം എന്റെ ഹൃദയം കവരുന്നതിലാണ് അത് അവസാനിച്ചത്!* ഇന്ന് ഞാന്‍ തീര്‍ച്ചയായും അല്ലാഹുﷻവിലേക്ക് ഖേദിച്ച് മടങ്ങുന്നു, ഞാന്‍ ആ വാതില്‍ക്കല്‍ (അല്ലാഹുﷻവിന്റെ കാരുണ്യത്തിന്റെയും വിട്ടു വീഴ്ചയുടെയും) കുത്തിയിരിക്കുക തന്നെ ചെയ്യും! സ്വാലിഹീങ്ങളും സജ്ജനങ്ങളുമായ അല്ലാഹുﷻവിന്റെ പ്രിയങ്കരരായ അടിയാന്മാര്‍ നേടിയത്‌ ഞാനും സമ്പാദിക്കും വരെ..!!” *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 #🕌 ഇസ്ലാമിക് ഭക്തി
*ഖബ്റിൽനിന്നും അപ്രത്യക്ഷമായ മയ്യിത്ത്* ബഹ്റൈനിലെ രാജാവ് മുൻദിറുബ്‌നുസാവയുടെ സമീപത്തേക്ക് നബിﷺ ഒരു സംഘത്തെ അയച്ചു. അവരുടെ നേതാവായി നിയോഗിക്കപ്പെട്ടത് ഗലാഅ്ബ്‌നുഹള്റമി(റ)നെയായിരുന്നു. സൈന്യം ശത്രുക്കളുടെ രാജ്യവും ലക്ഷ്യംവെച്ച് പുറപ്പെട്ടു. സഹാബത്തിൽനിന്ന് ചിലർ പറയുന്നു. ഗലാഅ്ബുനുഹള്റമിയോടൊപ്പമുള്ള ആ യാത്രയിൽ മൂന്നു അത്ഭുതങ്ങൾ ദർശിക്കാൻ കഴിഞ്ഞു. യാത്ര തുടർന്ന് കൊണ്ടിരുന്ന ഞങ്ങൾ ശക്തിയായ വെയിലിൽ പെട്ട് തളർന്നു. ദാഹം സഹിക്കാനാവാത്ത ഒരു അവസ്ഥയിലേക്ക് ഞങ്ങളെത്തിയപ്പോൾ ഗലാഅ്ബുനുഹള്റമിയെ സമീപിച്ച് സങ്കടം പറഞ്ഞു. മഹാൻ രണ്ടുറക്‌അത്ത് നിസ്‌കരിച്ചു. പ്രാർത്ഥന ആരംഭിച്ചു. തൽസമയം ആകാശത്തുനിന്ന് ഒരു മേഘകൂടാരം ഞങ്ങളുടെ ഭാഗത്തേക്ക് ഒഴുകിവന്നു. അതുമഴവർഷിച്ചു. ഞങ്ങൾ ധാരാളം വെള്ളം കുടിക്കുകയും ആവശ്യമുള്ളത് ശേഖരിക്കുകയും ചെയ്തു. യാത്ര തുടർന്നുകൊണ്ടിരുന്നു പിന്നീട് ഞങ്ങൾ ഒരു തീരത്ത് വന്നണഞ്ഞു. ആ നദിയും കടന്ന് അപ്പുറത്ത് പ്രവേശിച്ചാൽ മാത്രമേ ഞങ്ങൾക്ക് ശത്രുക്കളെ കണ്ടെത്താൻ സാധിക്കൂ. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയ ഗലാഅ്ബുനു ഹള്റമി ഞങ്ങളോട് പറഞ്ഞു: നിങ്ങൾ ബിസ്‌മിയും ചൊല്ലി കുതിരകളെ വെള്ളത്തിലിറക്കുക. ഞങ്ങൾ അദ്ദേഹം കൽപിച്ചത്‌പോലെ പ്രവർത്തിച്ചു. അൽഭുതം! അതാ ഞങ്ങളുടെ കുതിരകൾ വെള്ളത്തിൻ്റെ മുകളിലൂടെ നീങ്ങുന്നു. ആ കുതിരകൾക്കുള്ള കാൽ കുളമ്പുകൾ മാത്രമേ വെള്ള സ്‌പർശമേറ്റ് നനയുന്നുള്ളൂ. യാതൊരു പ്രയാസവും കൂടാതെ നിദിയുടെ മറുകരയിൽ പ്രവേശിച്ചു. പിന്നീട് ശത്രുക്കളുമായി ഘോരയുദ്ധം തുടങ്ങി. ആ യുദ്ധത്തിൽ ശത്രുക്കളെ പരാജയപ്പെടുത്തി ഞങ്ങൾ സ്വരാജ്യത്തിലേക്കു തന്നെ യാത്ര തിരിച്ചു. വഴിമദ്ധ്യേ ആ നദി വീണ്ടും ഞങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. മുമ്പ് പ്രവർത്തിച്ചത് പോലെ ബിസ്‌മിയും ചൊല്ലി കുതിരകളെ വെള്ളത്തിലിറക്കി. അപ്പോൾ ഞങ്ങളുടെ കുതിരകളുടെ കുളമ്പുകൾ താഴേക്ക് താഴ്ന്നു‌പോവുകയോ മുന്നോട്ട് ഗമിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്‌തില്ല. നദിയുടെ മുകളിലൂടെ ഞങ്ങൾ മുന്നോട്ട് ഗമിച്ചു. അല്ലാഹുവിന്റെ തീരുമാനമെന്ന് പറയാം. ഗലാഅ്ബ‌ഹള്റമി(റ) ആ വെള്ളത്തിൻ്റെ മുകളിൽവെച്ച് ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞു. ആ മഹാനുഭാവൻ്റെ തിരിച്ചുവരാത്ത യാത്ര ഞങ്ങളെ അത്യധികം ദുഃഖത്തിലാഴ്ത്തി. കരയിൽ വന്നണഞ്ഞ ഞങ്ങൾ അദ്ദേഹത്തിൻ്റെ ശരീരം മറവു ചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്‌തു. മണലുകൾ നിറഞ്ഞ ഒരു സ്ഥലത്ത് അദ്ദേഹത്തിനു വേണ്ടി ഒരു ഖഖബ്ർ കുഴിച്ചു. ആ പുണ്യശരീരത്തെ ഖബ്റിൽ വെച്ചു. പിന്നീട് അവിടെ നിന്ന് ഞങ്ങൾ നാട് ലക്ഷ്യംവെച്ച് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു യുവാവ് ഞങ്ങളെ സമീപിച്ച് കൊണ്ട് ചോദിച്ചു. #🕌 ഇസ്ലാമിക് ഭക്തി ജനങ്ങളെ.!! ഇത് ആരുടെ ഖബ്റാണ്. ഞങ്ങൾ പറഞ്ഞു: ഇത് ഗലാഅ്ബ് ഹള്റമിയുടെ ഖബ്റാണ്. അയാൾ ഞങ്ങളോട് പറഞ്ഞു: ഈ സ്ഥലത്ത് അദ്ദേഹത്തെ നിങ്ങൾ മറമാടരുത്. വന്യമൃഗങ്ങളുടെ ശല്യം അധികരിച്ച ഒരു പ്രദേശമാണിത്. അവ അദ്ദേഹത്തിന്റെ ശരീരം പുറത്തെടുത്ത് ബുദ്ധിമുട്ടുണ്ടാക്കും. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഞങ്ങൾ അദ്ദേഹത്തിൻ്റെ ശരീരം പുറത്തെടുക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിൻ്റെ ഖബ്റിൻ്റെ മുകളിൽനിന്ന് മണ്ണ് നീക്കി അടികല്ലുകൾ പുറത്തെടുത്തു. ഖബ്റിനകത്തെ കാഴ്‌ചകണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. അദ്ദേഹത്തിൻ്റെ ശരീരം ഖബ്‌റിൽ കാണുന്നില്ല. എന്നാൽ ഖബ്റിന്റെ ഉള്ളിലൂടെ കണ്ണെത്താദൂരത്തോളം പ്രകാശപൂരിതമായ ഒരു വഴി ഞങ്ങൾ ദർശിച്ചു. പിന്നെ ആലോചിച്ചുനിൽക്കാതെ ഖബർ മൂടി. നിർമലമനസ്കരായി ഞങ്ങൾ നാടിനെ ലക്ഷ്യമാക്കി നീങ്ങി.!! > ദുആ വസ്വിയ്യത്തോടെ _ദിൽ റുബ_ @thamriyyah🌝🫂
🥺🥺🥺 #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕌 ഇസ്ലാമിക് ഭക്തി
🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ - ShareChat
00:36