@biluz_23_
@biluz_23_

Nebil NY

💝 +919633280585 💝

#

📔 കഥ

തലയ്ക്കു പിന്നിലേറ്റ ശക്തമായ അടിയിൽ, ബോധം മറഞ്ഞു നിലത്തേക്ക് വീഴുമ്പോഴും അവളുടെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.... പക്ഷെ ബോധം മറയും മുൻപേ ഞാൻ അറിയുന്നുണ്ടായിരുന്നു അവളുടെ കരച്ചിലിന്റെ ശബ്ദം നേർത്തു നേർത്തു വരുന്നത്....നിസ്സഹായതയോടെ കണ്ണുകൾ അടഞ്ഞുപോകുമ്പോഴേക്കും അവർ അവൾ വലിച്ചിഴച്ചു ദൂരെയെവിടെയോ കൊണ്ടുപോയിരുന്നു.. * * * * * * * ജനലിനുള്ളിലൂടെ ശക്തമായ വെളിച്ചം കണ്ണിലടിച്ചപ്പോഴാണ് ബോധം വന്നത്... തലയിലപ്പോഴും അടിയേറ്റത്തിന്റെ ശക്തമായ വേദനയുണ്ടായിരുന്നു... തുറക്കാനാവാത്ത കണ്ണുകൾ ബലമായി തുറന്നപ്പോഴാണ്.. ഞാൻ വീട്ടിലാണെന്നു മനസ്സിലായത്... പദ്മാ...എന്റെ അലർച്ച വീട് മുഴുവൻ മുഴങ്ങി... അപ്പോഴാണ് തൊട്ടടുത്ത മുറിയിൽ അവളുടെ തേങ്ങൽ കേട്ടത്... * * * * * * * ഒരു തമാശയ്ക്കു അവളോട്‌ തോന്നിയ പ്രണയം... ആരുമില്ലാത്ത.. കുത്തഴിഞ്ഞ എന്റെ ജീവിതം അർത്ഥമുള്ളതാക്കി തീർത്തത് അവളാണെന്നു തിരിച്ചറിഞ്ഞ നിമിഷം...അന്നു മുതലാണ് ഹൃദയം കൊണ്ട് അവളെ സ്നേഹിച്ചു തുടങ്ങിയത്... നീണ്ട ആറു വർഷത്തെ പ്രണയം.. ഒരിക്കലും പിരിയാൻ പറ്റാത്ത എന്തോ ഒന്ന് ഞങ്ങൾക്കിടയിലുണ്ടായിരുന്നു... അതുകൊണ്ടാണ് തെമ്മാടിയാണെന്നറിഞ്ഞിട്ടും .. അവളുടെ വീട്ടുകാർ ശക്തമായി എതിർത്തിട്ടും... മറ്റൊരു കല്യാണം ഉറപ്പിച്ചിട്ടും.. ഞാൻ വിളിച്ചപ്പോൾ കൂടെ ഇറങ്ങി വന്നത്... അതും അവളുടെ കല്യാണത്തിന്റെ തലേന്ന്.. അതുവരെയും അവൾ വീട്ടുതടങ്കലിൽ ആയിരുന്നു... ആരെങ്കിലും എതിർത്താൽ.. കാത്തിരിക്കാൻ ഇനിയും ദിവസങ്ങളില്ല എന്നതുകൊണ്ടാണ്, ഗുണ്ടകളായ പഴയ കൂട്ടുകാരെ കൂട്ടുവിളിച്ചതു...പകരമായി കള്ളും വാങ്ങി കൊടുത്തത്... ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ആ രാത്രി കൂട്ടുകാർ എന്ന് വിചാരിച്ചിരുന്നവർ.. എന്നെ അടിച്ചു വീഴ്ത്തി, അവളെ കീഴ്പെടുത്തിയത്... * * * * * * ജീവിതത്തിലേക്ക് വിളിച്ചിറക്കി കൊണ്ടുവന്ന ആ ഒരു ദിവസം തന്നെ അവളെ സംരക്ഷിക്കാൻ കഴിയാതെ പോയതിനു എന്നെ തന്നെ ശപിക്കാനല്ലാതെ..ഇനിയെന്താണ് ചെയ്യാനാവുക... പരസ്പരം ഒന്നും മിണ്ടാതെ എത്ര നേരം ഇരുന്നെന്നറിയില്ല... ഒടുവിൽ നീണ്ട മൗനത്തെ കീറിമുറിച്ചു... അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു... കഴിഞ്ഞതെല്ലാം ദുസ്വപ്നം പോലെ മറന്നൂടെയെന്നു ചോദിച്ചപ്പോൾ... അവളുടെ കണ്ണുകളിലെ ദൈന്യത മാറി... കണ്ണുകൾ ജ്വലിച്ചു... ആ നോട്ടം നേരിടാനാവാതെ എന്റെ കണ്ണുകൾ പിൻവലിച്ചു... പിന്നെയും ഞങ്ങൾക്കിടയിൽ കനത്ത മൗനം തളം കെട്ടി കിടന്നു... അവരെ കൊല്ലാൻ എന്റെ കൂടെ നിൽക്കുമോ... ഒട്ടും പതർച്ച ഇല്ലാതെ ആണ് അവളതു ചോദിച്ചത്... എനിക്കും മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല... അവർക്കു കുടിക്കാനുള്ള മദ്യത്തിൽ ഉറക്കു ഗുളിക ചേർക്കാൻ വെറും അയ്യായിരം രൂപ കൈക്കൂലിയുടെ ചിലവേ ഉണ്ടായിരുന്നുള്ളൂ... ഉറക്കത്തിൽ നിന്നും ഉണർന്നിട്ടേ അവരെ കൊല്ലൂ എന്നത് അവളുടെ നിർബന്ധമായിരുന്നു... കൈകാലുകൾ ബന്ധിച്ചു.. വായിൽ തുണി തിരുകി... അവർക്കു ബോധം വരാൻ ഞങ്ങൾ കാത്തിരുന്നു... ഇന്നലെ അവളെ വേട്ടയാടിയവർ ഇന്നവൾക്കു മുന്നിൽ ഭയത്തോടെ ഇരുന്നു.. അതുകണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു... പിന്നെ ഒരലർച്ചയോടെ അവളുടെ കൈയിലെ വാൾ പലതവണ ഉയർന്നു താഴ്ന്നു... ഒന്ന് ഉറക്കെ കരയാൻ പോലുമാവാതെ കയറിനുള്ളിൽ കിടന്നു അവർ പിടഞ്ഞു.. അവരിലെ അവസാന ശ്വാസം നിലയ്ക്കും വരെ വാൾ ഉയർന്നു താഴ്‌ന്നു ... അവളുടെ ആ ഭാവത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഞാൻ തിരിഞ്ഞു നിന്നു... അവിടമാകെ ചോരയുടെ മണം പടർന്നിരുന്നു... വാളും വലിച്ചെറിഞ്ഞു ഉറക്കെ കരയുന്ന അവളെ ഞാൻ നെഞ്ചോട്‌ ചേർത്തു പിടിച്ചു... അവിടെയെല്ലാം കഴുകി വൃത്തിയാക്കി .. ചിന്നി ചിതറിയ ശരീരം കൂട്ടിയെടുത്തു വീടിനുള്ളിൽ തന്നെ കുഴി വെട്ടി മൂന്നുപേരെയും ഒന്നിച്ചു ആ കുഴിയിലേക്കിട്ടു മൂടി.... എന്നിട്ടും ചോരയുടെ മണം വീടിന്റെ ഓരോ മൂലയിലും അനുഭവപ്പെട്ടു... അന്ന് രാത്രി എന്റെ നെഞ്ചിൽ ചേർന്നുകിടന്നു അവൾ സമാധാനമായി ഉറങ്ങി... ഞാനുറക്കം വരാതെ അവളെ ചേർത്തു പിടിച്ചു... പക്ഷെ അവൾ ശാന്തയായിരുന്നു... അവളുടെ മുഖം പ്രസന്നമായിരുന്നു... അത് മതിയായിരുന്നു എന്റെ സങ്കടങ്ങൾ മായ്ച്ചു കളയാൻ... കോളിങ് ബെല്ലിന്റെ ഒച്ച കേട്ടാണ് രാവിലെ ഉറക്കമുണർന്നത്... അപ്പോഴും അവളെന്റെ നെഞ്ചിൽ ചേർന്ന് കിടക്കുകയായിരുന്നു... പതിയെ അവളെ അടർത്തി മാറ്റി... വാതിൽ തുറന്നു... പാൽക്കാരനെ പ്രതീക്ഷിച്ച എനിക്ക് മുന്നിൽ പോലീസുകാർ.. ഞെട്ടൽ ഒളിപ്പിച്ചു കൊണ്ട് കാര്യം അന്വേഷിക്കും മുൻപേ അവർ അകത്തേക്ക് കയറി.. നീയാണോ പദ്മ എന്ന പെൺകുട്ടിയെ തട്ടികൊണ്ടുപോയത്... അതിലൊരാൾ പരുഷമായാണ് അത് ചോദിച്ചത് തട്ടിക്കൊണ്ടു വന്നതല്ല.. അവളുടെ ഇഷ്ടപ്രകാരം ഇറങ്ങി വന്നതാ സാറെ.. എന്നിട്ട് അവളെവിടെ...?? മുറിയിലുണ്ട്.. ഉറക്കമാണ്... ഞാൻ വിളിക്കാം.. മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ ഇടതും വലതുമായി അവരും കൂടെ വന്നു.... ഓരോ തവണ കാറ്റു വീശുമ്പോഴും.. ചോരയുടെ മണം അതിലൊഴുകി വന്നു.. ഞാൻ ഇടം കണ്ണിട്ടു അവരെ നോക്കി... ഇല്ല അവർ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല... മുറി ലക്ഷ്യമാക്കി നടക്കുകയാണ്... കിടക്കയിലേക്ക് വിരൽ ചൂണ്ടി പദ്മയെ കാണിച്ചു കൊടുത്തു.. അപ്പോഴാണ് ശ്രദ്ധിച്ചത് അവൾ കിടക്കയിൽ ഇല്ല.. ബാത്‌റൂമിൽ നോക്കി അവിടെയും ഇല്ല... കൂടുതലെന്തെങ്കിലും പറയും മുൻപേ അവരെന്നെ വിലങ്ങു വച്ച് കഴിഞ്ഞിരുന്നു... വീട് സീൽ ചെയ്തു.. അവരെന്നെയും കൊണ്ട് പോയത് ദൂരെ മാറി ഒരു കായൽ കരയിലേക്കാണ്... അവിടെ വെള്ള മൂടി കിടത്തിയിട്ടുണ്ട് ഒരു ശവം.. അതിന്റെ മുഖത്തുനിന്നും വെള്ളത്തുണി അതിലൊരു പോലീസ് വലിച്ചു നീക്കി... പദ്മാ... ഞാനുറക്കെ വിളിച്ചു... പക്ഷെ ശബ്ദം പുറത്തേക്കു വന്നില്ല... തൊണ്ടയിലെവിടെയോ കുരുങ്ങിക്കിടന്നു... വെള്ളം കുടിച്ച് വീർത്തിരിക്കുന്നു... കണ്ണുകൾ അടയാതെ തുറിച്ചു നോക്കുന്നു... കൂട്ടത്തിലൊരു പോലീസുകാരൻ വിളിച്ചു പറയുന്നുണ്ട്...കൂട്ടബലാത്സംഗം ചെയ്തു കൊണ്ടിട്ടതാ... മൂന്നുദിവസത്തെ പഴക്കമുണ്ട് ശവത്തിനെന്നു... ശരീരം മുഴുവൻ ഒരു തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു...ഒരു വാക്ക് പോലും പുറത്തേക്കു വന്നില്ല... അപ്പോഴും ഇടനെഞ്ചിൽ അതേ ചൂടുണ്ടായിരുന്നു... രാത്രി അവളെന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നപ്പോൾ ഉണ്ടായ അതേ ചൂട്... അതേ ഭാരവും... കുറ്റങ്ങളെല്ലാം മൗനമായി ഏറ്റെടുത്തു... ജയിലിന്റെ ഇരുളിൽ ഞാൻ ഇരിക്കുമ്പോൾ... പുറത്ത് പോലീസുകാരും.. മാധ്യമങ്ങളും തിരക്കിട്ട അന്വേഷണത്തിലായിരുന്നു, കൂട്ടുപ്രതികളായ മറ്റു മൂന്നു പേർക്കുവേണ്ടി... വീടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും.. പോലീസ് സീൽ ചെയ്തിട്ടും.. അവർ അറിയാതെ പോയ ആ മണം.. പതിനച്ചുവര്ഷത്തിനിപ്പുറവും ഇപ്പോഴും കാറ്റിൽ ആ ചോരയുടെ മണം ഒഴുകിയെത്താറുണ്ട് ...എനിക്ക് വേണ്ടി മാത്രം... അല്ല... എന്റെ ഇടനെഞ്ചിൽ ഒരു ചെറിയ ചൂടായി എന്നിലലിഞ്ഞു ചേർന്ന അവൾക്കു വേണ്ടി.... ഞങ്ങൾക്ക് വേണ്ടി......... #📔 കഥ
462 കണ്ടവര്‍
1 മണിക്കൂർ
#

💭 എന്‍റെ ചിന്തകള്‍

റിലേഷനിൽ ആയി കഴിഞ്ഞ മിക്കവാറും പെൺകുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്... ഡി അവനു എന്നെ സംശയം ആണ്. ആരോടും മിണ്ടാൻ സമ്മതിക്കില്ല. ഒരു പയ്യനോട് മിണ്ടിയാൽ തെറ്റ്. നോക്കിയാൽ തെറ്റ്. ഇഷ്ടപെട്ട ഡ്രസ്സ്‌ ഇടാൻ പറ്റില്ല. ഡ്രസ്സ്‌ അറിയാതെ മാറി കിടന്നാൽ തെറ്റ്. ഏത് ഡ്രസ്സ്‌ ഇട്ടാലും അവന്റെ അഭിപ്രായം ചോദിക്കണം. ഫ്രണ്ട്സിന്റെ കൂടെ നടന്നാൽ തെറ്റ്.എവിടേലും പോയാൽ എപ്പോഴും വിളിച്ചു എവിടെ എത്തി എന്ന് പറയണം. വിളിച്ചില്ലേൽ തെറ്റ്. കാൾ എടുത്തില്ലേൽ തെറ്റ്. ബിസി ആണോയെന്നു പോലും ചിന്തിക്കില്ല. ഓൺലൈൻ വന്നിട്ട് ചാറ്റ് ചെയ്യാതെ പോയ തെറ്റ്.ഒരുപക്ഷേ ഞാൻ നോട്ട് എഴുതാൻ നെറ്റ് ഓൺ ആക്കിയത് ആകും.ഇതൊന്നും അവൻ ചിന്തിക്കില്ല.. ഇങ്ങനെ നൂറ് നൂറ് കുറ്റം കാണും.... 😍സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ളവരാണ് ശെരി. സ്നേഹം ഒരുപാട് ഉണ്ട് ഇവർക്ക്.അത് സംശയം അല്ല. സംരക്ഷണം ആണ്. ചുറ്റും ഉള്ളവർ എന്റെ പെണ്ണിനെ ഒന്നും പറയണ്ടയെന്നാ ചിന്ത. എന്റെ പെണ്ണ് എനിക്ക് ആണെന്നുള്ള ചിന്ത.എവിടെ പോയാലും വിളിച്ചു തിരക്കുന്നത് സംശയം ഉള്ളോണ്ട് അല്ല അവർക്ക് ടെൻഷൻ ആണ് തിരിച്ചു വീട്ടിൽ എത്തുന്നത് വരെ. ഓൺലൈൻ വന്നിട്ട് ചാറ്റ് ചെയ്തേ പോകുന്നതിനു ദേഷ്യപെടുന്നത് അവരിൽ നിന്നും നീ നഷ്ടപ്പെടുമോ എന്നുള്ള പേടി...അവനാണ് ശെരി. 😍അത് കൂട്ടുകാരൻ ആയാലും കാമുകൻ ആയാലും.... മറിച്ചു നിനക്ക് മുഴുവൻ ഫ്രീഡം തന്നാൽ സൂക്ഷിച്ചോ അവൻ തേപ്പ് ആണ്. അവന് നിനക്ക് എന്ത് പറ്റിയാലും പ്രേശ്നമില്ല. നിന്നെ ആരു മോശമായി ചിന്തിച്ചാലും പ്രേശ്നമില്ല.......💯... (തിരിച്ചും ഇത് തന്നെയാണ് അവള് നിന്റെ കാര്യത്തിൽ ഇടപെടുന്നത് സ്നേഹം ആണ് സംശയം അല്ല ) എന്റെ മാത്രം അഭിപ്രായം... ആരും ചൊറിയാൻ വരണ്ട... ✌ #💭 എന്‍റെ ചിന്തകള്‍
1.2k കണ്ടവര്‍
2 മണിക്കൂർ
#

📙 നോവൽ

നിമിഷാ ഇതൊരു ഹോസ്പിറ്റൽ ആണ്. നീ വെറുതെ ഒച്ച വയ്ക്കല്ലേ... "... അതുവരെയുണ്ടായിരുന്ന ദേഷ്യവും സങ്കടവും കാരണം സജീവിന്റെ വാക്കുകൾ ഉച്ചത്തിൽ ആയിരുന്നു. അതുകേട്ട് അവൾ, ഇല്ല സജിയേട്ടാ ഞാൻ സമ്മതിക്കില്ല എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല. വയറിൽ കയ്യ് വെച്ചു അവൾ മറുപടി പറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആള്ക്കാര് ശ്രദ്ധിക്കുന്നു എന്ന് കണ്ട ഞാനവളുടെ കയ്യിൽ ബലമായി പിടിച്ചു കാറിനരികിലേയ്ക്ക് നടന്നു. ഡോർ തുറന്നു അവളെ അകതിരുത്തി. ഒരു കയ്യ് വയറിൽ താങ്ങി മറ്റേ കയ്യ് കൊണ്ട് വയർ തലോടുന്ന അവളെ കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി. ഞാനൊരു ദുഷ്ടൻ ആയിട്ടല്ല. എന്റെ കുഞ്ഞു ഈ ഭൂമിയിലേയ്ക്ക് പിറന്നുവീഴുന്നത് കാണാൻ ആശയില്ലാഞ്ഞിട്ടുമല്ല. അതവളുടെ ജീവന് ആപത്താണ്. കുഞ്ഞു ജനിച്ചാൽ എനിക്കവളെ നഷ്ടപ്പെടും. ദിവസങ്ങൾ കഴിഞ്ഞിട്ടും നിമിഷ അവളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു.ഇന്നാണ് ചെക്കപ്പ്. നിമിഷയെയും കൊണ്ട് ഞാൻ അടുത്തുള്ള ഹോസ്പിറ്റലിലേയ്ക്ക് പോയി. "സജീവ്.., നിമിഷയുടെ ജീവൻ ഓരോ ദിവസം ചെല്ലുംതോറും അപകടത്തിലായിക്ക ൊണ്ടിരിക്കുകയാണ്. " ഡോക്ടറുടെ വാക്കുകൾ അവന്റെ നെഞ്ചിൽ ആഴത്തിൽ തറച്ചു... ഡോക്ടർ ഞാനെന്തുചെയ്യാന ഡോക്ടർ. അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കിയാൽ അവൾ പിന്നെ ജീവിച്ചിരിക്കില്ലെന്നാ പറയുന്നേ. കണ്ണീരോടെ അയാൾ പറഞ്ഞു. എങ്കിൽ പിന്നെ നിമിഷയുടെ ആഗ്രഹം പോലെ അവൾ പ്രസവിക്കട്ടെ. അവള്ടെ ആയുസ്സിന് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. അല്ലാതിപ്പോ എന്ത് ചെയ്യാനാ.... കരഞ്ഞുകൊണ്ട് അയാൾ ഡോക്ടറുടെ മുറി വിട്ടിറങ്ങി. ആഴ്ചകളും മാസങ്ങളും അതിവേഗം കടന്നു പോയി. എന്റെ നിമിഷയെ കാണുമ്പോഴൊക്കെ എന്റെ ചങ്ക് തകരുന്നത് പോലെ തോന്നി. നിമിഷാ...നിനക്കെന്നോട് ദേഷ്യമുണ്ടോ...? എന്റെ മടിയിൽ തലചേർത്ത് കിടന്ന അവളോട് ഞാൻ ചോദിച്ചു. എന്തിന്? വീർത്ത വയറിൽ ഞാൻ തലചേർത്തു. പിന്നെ ചെറുതായ് ഒന്ന് ചുംബിച്ചു. നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കാൻ ഞാൻ നിന്നോട് പറഞ്ഞതിന്... സാരല്ല സജിയേട്ടാ.. ഞാൻ മരിച്ചുപോകുമെന്ന് കരുതിയിട്ടല്ലേ അങ്ങനെ... ഞാൻ മരിച്ചാലും എന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കും. സജിയേട്ടന്റെ കയ്യിൽ തരും. പറഞ്ഞുതീർന്നപ്പോഴേയ്ക്കും അവള്ടെ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്നാണ് വയറിൽ കയ്യമർത്തി അവൾ നിലവിളിക്കാൻ തുടങ്ങിയത്. അവൾ എന്നെ ചേർത്ത് പിടിച്ചു. എനിക്ക് എന്ത് ചെയ്യണമെന്നറിയിലായിരുന്നു. "അമ്മേ.,,ഞാൻ ഉച്ചത്തിൽ വിളിച്ചു. നിമിഷയുടെ തല മടിയിൽ നിന്ന് മെല്ലെ ഇറക്കി തലയിണയിൽ ചേർത്ത് വെചിട്ട് ഓടി . കാർ സ്റ്റാർട്ട് ചെയ്തിട്ടേച് തിരികെ വന്നപ്പോ കണ്ടത് വേദന കൊണ്ട് നിലത്ത് കിടന്നുരുളുന്ന എന്റെ നിമിഷ യെയാണ്. ചുറ്റിലും രക്തം തളം കെട്ടിക്കിടക്കുന്നു. അപ്പോഴേക്കും അടുത്ത മുറിയിൽ നിന്നും ബഹളം കേട്ടച്ചനും അമ്മയും എത്തി. "മോളേ.... "അമ്മ അവളെ താങ്ങി മടിയിൽ കിടത്തി. മോനേ നീ ഇവളെ നോക്ക് . ഞാൻ വണ്ടിയെടുക്കാം. അച്ഛൻ പറഞ്ഞു. സജീവും അമ്മയും നിമിഷയെ കോരിയെടുത്ത് കാറിനുള്ളിൽ കിടത്തി. അവൾടെ നിലവിളി കേട്ടു എന്റെ ചങ്കു പൊടിഞ്ഞുപോകുന്നത് പോലെ തോന്നി. ഹോസ്പിറ്റൽ വരാന്തയിലൂടെ ഭ്രാന്ത് പിടിച്ചതുപോലെ നടന്ന സജീവിനെ അമ്മ അവിടെയുള്ള ഒരു ചെയറിൽ പിടിച്ചിരുത്തി. എല്ലാവരുടെയും പ്രാർത്ഥന നിമിഷയ്ക്ക് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞു . ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു ഒരു നേഴ്സ് പുറത്തേയ്ക്ക് വന്നു. കയ്യിൽ ഒരു കുഞ്ഞിനേയും കൊണ്ട്. നിമിഷയുടെ ഹസ്ബൻഡ് ആരാ...? സജീവ് ഓടിച്ചെന്നു. കുഞ്ഞിന്റെ മുഖത്തേയ്ക്ക് നോക്കാതെ... "നിമിഷ...." വിറയ്ക്കുന്ന അധരങ്ങളോടെ അവൻ ചോദിച്ചു.സോറി നിമിഷയെ ഞങ്ങൾക്ക് രക്ഷിക്കാൻ ആയില്ല. അത് കേട്ടതും അവൻ പിന്നിലേയ്ക്ക് മറിഞ്ഞു. വീണുപോകാതിരിക്കാൻ അച്ഛൻ അവനെ ചേർത്ത് പിടിച്ചിരുന്നു. ഭൂമി കീഴ്മേൽ മറിയുന്നത് പോലെയാണ് എനിക്കപ്പോ തോന്നിയത്. അൽപ്പം കഴിഞ്ഞപ്പോൾ ഒരു സ്ട്രെച്ചർ പുറത്തേയ്ക്ക് വന്നു. വെള്ളത്തുണി കൊണ്ട് മൂടിയിരുന്നു. ഞാൻ മെല്ലെ അതിനരികിലേയ്ക്ക് നടന്നു. മുഖത്തു നിന്നും തുണി മാറ്റിയതും "നിമിഷാ ഇട്ടേച്ചു പോയല്ലോടി നീ... ഞാനും വരുന്നു.. നീയില്ലാതെ എനിക്ക് വയ്യ.... "നെഞ്ചിലേയ്ക്ക് ചേർന്ന് കിടന്ന സജീവിനെ ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചു മാറ്റി. എന്റെ മുന്നിൽ നിന്നും ആ സ്ട്രെച്ചർ ദൂരേയ്ക്ക് പോയി. ഇന്നവളില്ലാത്ത വീട്ടിൽ ഈ മുറിയിൽ അവള്ടെ ഗന്ധം നിറഞ്ഞുനിൽക്കുന്ന ഈ കിടക്കയിൽ എന്റെ നിമിഷ നൊന്തു പ്രസവിച്ച ഞങ്ങൾടെ പൊന്നുമോനേയും മടിയിൽ ചേർത്തിരുത്തി .... "അച്ഛേ... അമ്മ സുന്ദരിയായിരുന്നോ... "മ്മ് എന്റെ നിമിഷ സുന്ദരിയായിരുന്നു. എന്റെ മോന്റെ അമ്മ സുന്ദരിയായിരുന്നു. "ആ നെറ്റിയിൽ അമർത്തി ചുംബിച്ചപ്പോ എന്റെ കണ്ണുനീർ അവന്റെ മുഖത്തു പറ്റിയിരുന്നു. അപ്പൊ എന്റെ നിമിഷ എവിടെയോ ഇരുന്നു ഞങ്ങളെനോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നി. ശുഭം........... #📙 നോവൽ
765 കണ്ടവര്‍
4 മണിക്കൂർ
#

📔 കഥ

“ഹരിയേട്ടാ.. ഹരിയേട്ടന് ദേഷ്യം ണ്ടോ എന്നോട് “.. ഗൗരിയുടെ ചോദ്യം കേട്ട ഹരി ഒന്ന് ചിരിച്ചു. അവളെ കുറ്റം പറയാനൊക്കില്ല. കാരണം ഇത് ലോകത്തൊന്നും കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണല്ലോ.സ്വന്തം ഭാര്യയെ കാമുകനെ കാണാൻ കൂട്ടിക്കൊണ്ടു പോകുക.ഹരിയുടെ ചിന്തകൾ പുറകോട്ട് പോയിക്കൊണ്ടിരുന്നു. വെറും 3ആഴ്ച മാത്രമേ ആയുസ്സുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ തന്റെ പാറുവിന് അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കണമെന്ന് താൻ തീരുമാനിച്ച ദിവസം. അവൾ ഒരാഗ്രഹം മാത്രേ തന്നെ അറിയിച്ചുള്ളു. “എനിക്കൊന്നും വേണ്ട ഹരിയേട്ടാ. കണ്ണടയും മുൻപ് ആദിയെ ഒന്ന് കാണണം എന്നുണ്ട്. നടക്കില്ലന്നറിഞ്ഞിട്ടും വെറുതെ ഒരു മോഹം.. “പിന്നെ ഒന്നും ചിന്തിച്ചില്ല. ആദിയെ കണ്ടെത്താനുള്ള ശ്രമം അന്ന് തുടങ്ങിയതാണ്. ഇന്നലെ അറിഞ്ഞു 4കിലോമീറ്റർ മാത്രം അകലെ അയാളുണ്ടായിരുന്നു എന്ന്. അയാളോടൊന്നും പറഞ്ഞില്ല. ഒന്ന് കാണണം.. അത്ര മാത്രം. അങ്ങോട്ടാണീ യാത്ര.റോഡ് അവസാനിക്കുന്നിടത്തു കാർ നിർത്തി ഹരി ഇറങ്ങി. ഗൗരിയും. “പാറൂ.. നീ കാറിലിരിക്ക്. ഞാൻ പോയി നോക്കിട്ടു വരാം “. ഹരി നടന്നു നീങ്ങുന്നതും നോക്കി ഗൗരി നിന്നു. കുറച്ചു കഴിഞ്ഞു പുറകിൽ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. ഹരിയേട്ടൻ. “വാടോ. ആളിവിടുണ്ട്. “. ഹരിയുടെ കൈ പിടിച്ചു കൊണ്ട് ആ പടിക്കെട്ടുകൾ കയറി ഗൗരി ചെല്ലുമ്പോൾ പൂമുഖത്തുണ്ടായിരുന്നു ആദിയുടെ അമ്മ. അമ്മയോട് സംസാരിച്ചു കഴിഞ്ഞു ഹരി അമ്മയെയും കൂട്ടി പുറത്തിറങ്ങി. കൂടെ ആദിയുടെ 8വയസുകാരൻ മകനും. അവർ പറമ്പിലൂടെ നടന്നു പോകുന്നതു ഗൗരി നോക്കി നിന്നു. മനപ്പൂർവം ഹരിയേട്ടൻ പോയതാണ്. തന്നെയും ആദിയെയും തനിച്ചാക്കാൻ.. ദൈവങ്ങളെത്ര ദുഷ്ട്ടന്മാരാണെന്ന് ഗൗരി ഒരു നിമിഷം ചിന്തിച്ചു.ഇങ്ങനെ സ്നേഹിക്കുന്ന ഹരിയേട്ടനിൽ നിന്നും തന്നെ അടർത്തിയെടുക്കുന്ന ദൈവങ്ങൾ ഹൃദയമുള്ളവരാണെന്നു വിശ്വസിക്കാൻ പ്രയാസം. “അമ്മൂ.. “വർഷങ്ങൾക്ക് ശേഷം വീണ്ടും ആ വിളി. ഗൗരി തിരിഞ്ഞു നോക്കി. ആദി. 13വർഷങ്ങൾക്കു ശേഷവും ആ കണ്ണുകൾക്ക് പഴയ തിളക്കമുണ്ട്. തന്നെ കാണുമ്പോൾ മാത്രം ഉണ്ടായിരുന്ന ആ തിളക്കം. “ഒന്ന് കാണണമെന്നേ പറഞ്ഞുള്ളു ഞാൻ ഹരിയേട്ടനോട്. അറിഞ്ഞോ എന്റെ കാര്യം വല്ലതും. പറഞ്ഞോ ഹരിയേട്ടൻ “ആദി ഗൗരിയെ നോക്കി “എന്തേ.. ഹരി എന്നോട് കാണണം ന്നേ പറഞ്ഞുള്ളു. “ഗൗരി ഒന്ന് ചിരിച്ചു. “ഞാൻ യാത്ര ചോദിക്കാനാ വന്നത് ഇയാളോട്. എന്റെ ഇവിടത്തെ ആഘോഷം കഴിഞ്ഞു. എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നു എന്റെ ഹരിയേട്ടൻ. ” കാര്യമെന്തെന്നറിയാതെ നിന്ന ആദിക്കു മുൻപിലേക്ക് കരഞ്ഞു കൊണ്ട് അമ്മയും കൂടെ ഹരിയും കയറി വന്നു. ഗൗരി ആദിയുടെ മകനെ ചേർത്ത് പിടിച്ചു. നെറ്റിയിലൊരു മുത്തം കൊടുത്തു അവനോടവൾ പറഞ്ഞു “ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ മോനായി നീ ജനിക്കണം. ഈ ജന്മം കിട്ടാതെ പോയ ഒരമ്മയുടെ വാത്സല്യം അന്ന് ഞാൻ നിനക്ക് തരാം. “കണ്ണ് തുടച്ചു നടന്നു നീങ്ങുന്ന ഗൗരിയെ ഇമ വെട്ടാതെ നോക്കി നിന്ന ആദിയോട് കണ്ണീരടക്കാൻ പാടുപെട്ടു കൊണ്ട് അമ്മ കാര്യം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞു ആദി തളർന്നു താഴെക്കിരുന്നു. ഒരാർത്തനാദം അയാളുടെ തൊണ്ടയിൽ തടഞ്ഞു. 7വർഷങ്ങൾക്കു മുൻപ് അപ്പുവിന്റെ അമ്മ മരിച്ചപ്പോഴാണ് അയാളിങ്ങനെ തളർന്നു പോയത്. അതിനു ശേഷം ഒന്നിനും ഇത് വരെ കീഴ്പ്പെടുത്താൻ പറ്റിയിട്ടില്ല അയാളെ. പക്ഷേ ഇപ്പോൾ…. രണ്ടു ദിവസങ്ങൾക്കു ശേഷം ആദിയ്ക്ക് ഹരിയുടെ call വന്നു.” അവൾ പോയെടോ ആദി… തനിക്കു കാണണ്ടേ അവളെ.. “കേട്ടത് സത്യമാവല്ലേ എന്ന പ്രാർത്ഥനയോടെ ആദി പോയി. അവിടെ വീടിനകത്തു ഹാളിൽ കിടത്തിയിരിക്കുന്ന ഗൗരിയെ ഒന്നേ നോക്കിയുള്ളൂ ആദി. അയാൾ കണ്ടു. തനിക്കും അവൾക്കും പ്രിയപ്പെട്ട നിറമായ മഞ്ഞ പട്ടുസാരി ചുറ്റി അവളാഗ്രഹിച്ചതു പോലെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി നെറ്റിയിൽ പൊട്ടും ചന്ദനക്കുറിയും വരച്ചു ഗൗരി… അല്ല തന്റെ അമ്മു.. തന്നെ പ്രതീക്ഷിച്ചെന്ന പോലെ പാതിമാത്രം അടഞ്ഞ അവളുടെ കണ്ണുകൾ അയാളുടെ ഹൃദയം കീറിമുറിച്ചു. “ആരാ ഹരീ കർമ്മം ചെയ്യണത്.. “ഏതോ കാരണവരുടെ ചോദ്യം ചിന്തകളെ തടഞ്ഞു കൊണ്ട് കാതിലെത്തി. ഹരി അപ്പോഴാണ് അതോർത്തത്. മക്കളില്ലാത്ത അച്ഛനമ്മമാർ ശരിക്കും ഹതഭാഗ്യരാവുന്നതു ഇപ്പോഴാണെന്നു അയാൾക്ക് തോന്നി. അയാൾ ആദിക്കരികിലേക്കു ചെന്നു. “ആദി അവൾ ഒരുപാടാഗ്രഹിച്ചിരുന്നു. തന്നോടൊപ്പമുള്ള ഒരു ജീവിതം. അത് നടന്നില്ല. ഇപ്പോ ഒന്ന് ഞാനാവശ്യപ്പെടുന്നു. തന്റെ അപ്പൂനെ എനിക്കൊന്നു വിട്ടു തരുവോ.. കർമ്മം ചെയ്യാനാളില്ലാത്തതിന്റെ പേരിൽ എന്റെ പാറു കാത്തു കിടക്കരുത്. തരുവോ എനിക്ക്… “ഹരിയുടെ കൂപ്പിയ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് ആദി കരഞ്ഞു.അങ്ങനെ അപ്പു ചിതയ്ക്ക് തീ കൊളുത്തി. ചിത കെട്ടടങ്ങിയിട്ടും മനസ്സിലെ തീയണയാതെ രണ്ടു പേർ അവിടെയുണ്ടായിരുന്നു. ഒരു വർഷം കടന്നുപോയി. ഇന്ന് ഗൗരിയുടെ ശ്രാദ്ധം ആണ്. ഹരി കടൽക്കരയിലെ മണലിൽ ഗൗരിയുടെ പേരെഴുതിയും മായ്ച്ചും ഇരിക്കുകയായിരുന്നു. അപ്പോഴാണ് പുറകിൽ നിന്നും ഒരു വിളി. “പപ്പാ.. “ഹരി തിരിഞ്ഞു നോക്കി. അപ്പു. ആദിയും ഉണ്ട് കൂടെ. “എന്താ ആദി ഇവിടെ അതും ഇത്ര രാവിലെ തന്നെ” മറുപടി പറഞ്ഞത് അപ്പുവാണ് “ഞാൻ അമ്മയ്ക്ക് ബലിയിടാൻ വന്നതാ പപ്പാ.. ” “ഓ.. മീരയുടെയും ശ്രാദ്ധം ഇന്നാണോ “”അല്ല ഹരി.. അവൻ പറഞ്ഞത് അടുത്ത ജന്മം അവന്റെ അമ്മയാവാമെന്നു വാക്കു കൊടുത്തവളുടെ കാര്യാ.. ഗൗരിയുടെ. “”ഈശ്വരാ.. “ഹരി തേങ്ങി. അരികിലെത്തിയ അപ്പു ആ കൈകളിൽ പിടിച്ചു. “അമ്മുമ്മ പറഞ്ഞിട്ടുണ്ടല്ലോ.. ബലിയിട്ടില്ലെങ്കിൽ മരിച്ചവരുടെ ആത്മാവിന് മോക്ഷം കിട്ടില്ലെന്ന്. അവര് കരഞ്ഞു നടക്കുംന്നു.. അപ്പൂന് സങ്കടായി. ആന്റി.. അല്ല. അമ്മ കരഞ്ഞു നടക്കണ്ടാ.. അതോണ്ടാ അപ്പു ബലിയിടാൻ വന്നത്. “അവനെ വാരിയെടുത്തു മാറോടണച്ചു ഉമ്മകൾ കൊണ്ട് മൂടി ഹരി. തിരികെ പോകുമ്പോൾ ആദിയും ഹരിയും കണ്ടു… അപ്പുവിന്റെ കാലടികൾക്കൊപ്പം മറ്റൊരു കാൽപ്പാടും. അത് ഗൗരിയുടേതാണെന്നു തിരിച്ചറിഞ്ഞ അവർ കൈകൾ പരസ്പരം കോർത്ത് പിടിച്ചു. ആശ്വസിക്കാനോ ആശ്വസിപ്പിക്കാനോ ആവാതെ മനസുകൾ വിതുമ്പി…......... #📔 കഥ
1.8k കണ്ടവര്‍
4 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം