@booomb
@booomb

♠̄͑̋ͦ͢♥̵̡̠̃̕͡ തെമ്മാടി♠̄͑̋ͦ͢♥̃

💔✶⊶⊶❀✶⊶⊶❀✶ജീവിതം അത്ര കളർ ഇല്ലേലും ഞമ്മടെ സ്വപ്നങ്ങൾക്കൊക്കെ നല്ല HD ക്ലാരിറ്റിയാ.... 😜😜😜✶⊶⊶❀✶⊶⊶❀💔

#

💌 പ്രണയം

ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടോ..? ആ പ്രണയം നഷ്ടമായിട്ടുണ്ടോ....? രാത്രിയിൽ അത് കണ്ണീരുപ്പായ് പുറത്തു വന്നിട്ടുണ്ടോ? ഒറ്റയ്ക്കാകുമ്പോൾ മനസ്സിൽ ഓർമ്മകളുടെ കൂർത്ത അമ്പുകൾ കുത്തിയിറക്കി നോവിചിട്ടുണ്ടോ? ഒരുപാട് പേർ ചേർന്ന് ആൾക്കൂട്ടത്തിലും നമ്മൾ ഒരു വാക്ക് പോലും പറയാനാവാതെ തനിച്ചാക്കപ്പെട്ടിട്ടുണ്ടോ ? എത്രയൊക്കെ സന്തോഷത്തിലാണെങ്കിലും ഉള്ളിൽ ഒരു തീരാ മുറിവായി ചോര പൊടിഞ്ഞിട്ടുണ്ടോ? ബോധാവസ്ഥയിൽ അവളുടെ ഓർമകൾ വേട്ടയാടുമ്പോൾ അൽപ നേരമെങ്കിലും ചിന്തകൾ മാറ്റി മറിക്കാൻ , ഈ ഒരു കാരണത്തിന്റെ പേരിൽ മറ്റെന്തെങ്കിലും കാര്യങ്ങളിൽ കൂടുതൽ ഇടപെടുകയോ ലഹരി പദാർഥങ്ങളിലേക്ക് വഴി തിരിയുകയോ ചെയ്തിട്ടുണ്ടോ? ജീവനോളം പ്രണയിച്ചിട്ട് ,ലൈഫ് തന്നെ അവളാണ് എന്ന് കരുത്തിയിട്ട് കൈ വെള്ളയിൽ മുറുകെ പിടിച്ചു മണൽ തരി പോലെ സ്വപ്നങ്ങൾ എല്ലാം ഊർന്നിറങ്ങി പോയിട്ടുണ്ടോ ? ഇല്ലേൽ ആ അവസ്ഥ ഒന്ന് അനുഭവിക്കണം മച്ചാനെ... ഒരു പ്രത്യേക ഫീൽ ആണ് അതിന്. ലൈഫ് തന്നെ ഒരു നിമിഷം ഇല്ലാതാകുന്ന പോലെ ആണ് , കണ്ടു നിൽകുന്നവർക്കും കേട്ട് നില്കുന്നവർക്കും ഒക്കെ പറയാം അവൾ പോണേൽ പോട്ടെടാ. അവൾ ഒരാൾ മാത്രമാണോ ഈ ലോകത് ഉള്ളത്, അവൾ മാത്രമാണോ നിന്റെ ലൈഫ്.... അവരോടൊക്കെ ആ നിമിഷത്തിൽ ഒന്നേ പറയാൻ പറ്റുക ഉള്ളൂ.... ഓട് മൈരേ കണ്ടം വഴി. ഇവിടെ പ്രണയിക്കുന്നവർക്ക് തന്നെ പ്രണയം എന്താ എന്ന് മനസിലാവുന്നില്ല അപ്പോഴാണ് കാഴ്ചക്കാരായി നിൽക്കുന്ന നിങ്ങൾക്ക്. പ്രണയം എപ്പോഴും ഒരു മായാജാലമാണ്. അപരിചിതരായവർ പരിചിതരാകുന്നു... തമ്മിൽ അടുക്കുന്നു കുറെ കാലം ഇഷ്ടങ്ങൾ പങ്കു വയ്ക്കുന്നു ഒടുവിൽ വീണ്ടും അപരിചിതരാവുന്നു. കൈവിട്ടു പോയ പ്രണയം എന്നും നീറുന്ന ഓർമ്മയായിരിക്കും , ഇംഗ്ലീഷ്ക്കാരൻ പറഞ്ഞ പോലെ നഷ്ട പ്രണയം, വീഞ്ഞുപോലെയാണ് ഓരോ ദിവസം പഴകും തോറും അതിന്റെ വീര്യവും ശൗര്യവും കൂടുന്നു. ചിലപ്പോൾ ഒരു സ്ലോ പോയ്‌സൺ പോലെ... കൊല്ലാതെ കൊല്ലും ,ശ്വാസം മുട്ടി മരിക്കുമെന്ന അവസ്ഥ വരെ ഉണ്ടാകും പക്ഷെ മരിക്കില്ല ,തല നെടുകെ പിളർന്ന് പൊട്ടിത്തെറിക്കുമെന്ന് തോന്നും പക്ഷെ സംഭവിക്കില്ല. ഈ ലോകത്തെ സർവ ചരാചരങ്ങളിലും കാണും ഒന്നെലെങ്കിൽ മറ്റൊരു തരത്തിൽ ഒരു നഷ്ട പ്രണയം... ഹൃദയത്തിന്റെ വടക്ക് കിഴക്കേ കോണിൽ എവിടെയോ വെട്ടം കാണിക്കാതെ ആളനക്കമില്ലാതെ പൊതിഞ്ഞുവച്ചിട്ടുണ്ടാകും അത് ഭദ്രമായി. സൂര്യനും, ചന്ദ്രനും ,കടൽത്തിരയ്ക്കും ഉണ്ട് നഷ്ടപ്രണയം. തിരയെന്നും തേടിവരുന്നത് തന്റെ പ്രണയിനിയെ കാണാനായിരിക്കാം. തന്റെ കാമിനിയെ കാണാത്ത വിരഹ ദു:ഖത്തിലായിരിക്കാം പാറക്കല്ലിൽ തലയിട്ടടിക്കുന്നത് . സൂര്യൻ വരുന്നതും കാത്ത് സൂര്യകാന്തി ക്ഷമയോടെ കാത്തിരിക്കുന്നതും ആ പ്രണയത്തിന്റെ ശക്തിയായിരിക്കാം, അസ്തമയ സൂര്യനെ നോക്കി സൂര്യകാന്തി തല കുനിക്കുന്നതും വിരഹ ഭാരംത്താലാവാം .... ഒരു പക്ഷെ മഴ കരയുന്നത് എന്നോ നഷ്ടപ്പെട്ട പ്രണയത്തെ ഓർത്തായിരിക്കാം... ഓരോ പുഴയും പല കൈവഴികളായ് ഒഴുകുന്നത് തന്റെ പ്രണയിനിയെ എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയിലാകാം... അതുകൊണ്ട് തന്നെ ഭൂമിയിലെ സർവ ചരാചരങ്ങളിലും ഒരു നഷ്ട പ്രണയം കാണാം. നഷ്ട പ്രണയം അത് ചിലപ്പോൾ ചിലന്തിയെ പോലെയാണ് എന്തെന്നാൽ ചിലന്തിക്കൊരു സവിശേഷതയുണ്ട് ,അത് ഇണയെ കൊന്നു തിന്നുന്ന ജീവിയാണ് ,ഒരു തരത്തിൽ കിട്ടാതെ പോയ പ്രണയവും അതുപോലെയാണ് അത് അതിന്റെ ഇണയെ ഇഞ്ചിഞ്ചായി ചോരയും നീരും ഊറ്റിയെടുത്ത് കൊല്ലുകയാണ് .... ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടോ എങ്കിൽ ദുഖിച്ചിട്ടുണ്ടാകും അത് പ്രണയത്തിന്റെ ഒരു സൈക്കോളജി ആണ് ...💜💜💜💜
867 കണ്ടവര്‍
5 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം