#🕊️ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം.....
1948 ജനുവരി 30
ആ ശവശരീരം നോക്കി ജവഹർലാൽ ചുമരും ചാരിയിരുന്നു.
തെറ്റിയിരിക്കുന്ന കണ്ണട
മനു
നേരയാക്കി വച്ചു.
ജീവിച്ചിരിക്കുമ്പാൾ സാധിക്കാത്ത
പരിപൂർണതയിൽ.
പുറത്ത് മുദ്രവാക്യങ്ങൾ മുഴങ്ങുന്നുണ്ട്.
മിക്കവാറും
ഗാന്ധി അമരനായിരിക്കുന്നു എന്നാകും.
മരിച്ച ഗാന്ധിക്ക്
ഭാഷയുടെ ചികിത്സ.
വയറു നിറഞ്ഞ ഒരാൾ
ബാക്കി വച്ച അപ്പക്കഷണം പോലെ
ആ മൃതശരീരം കാണപ്പെട്ടു.
ആരായിരിക്കും വയറുനിറഞ്ഞ അയാൾ?
താൻ ?
ജിന്ന?
മൗണ്ട്ബാറ്റൺ?
പാട്ടേൽ?
റാഡ്ക്ലിഫ് ?
അപ്പോഴുണ്ടായ രണ്ട് പുതിയ രാജ്യങ്ങൾ?
നിമിഷങ്ങൾ
ഉറമ്പുകളായി മാറിക്കൊണ്ടിരിക്കുന്നത്
ജവഹർലാൽ കണ്ടു.
അവ ആ അപ്പക്കഷണത്തെ
വലിച്ച് കൊണ്ടു പോകാൻ പാടുപെടുന്നു.
അതിലെന്താണ്
അവശേഷിക്കുന്നത്?
അഹിംസയുടെ മധുരം ?
ചർക്ക നെയ്ത നാരുകൾ?
സ്നേഹത്തിൻ്റെ ഡി.എൻ.എ?
നവഖാലിയിലും
ബീഹാറിലും
ഒഴുകിയ ചോലച്ചാലുകളെ
ആ അപ്പക്കഷണം
വലിച്ചെടുത്തിരുന്നു.
അതിൻ്റെ ഉപ്പിലാകണം
ഉറുമ്പുകളുടെ രുചി ഗവേഷണം.
അതോ
ദില്ലിയിൽ ഒഴുകാനിരുന്ന
ചോരക്കടലിനെ
ഒറ്റയ്ക്ക് തടഞ്ഞ് നിർത്തിയ
കയ്പൻ വീര്യത്തിലോ?
കൊലയാളി ഹിന്ദുവെന്നറിഞ്ഞ
ആശ്വാസത്തിൽ
കസേരയിൽ മാത്രം ഇരുന്ന് ശീലിച്ച
മൗണ്ട് ബാറ്റൻ
അപ്പുറത്തെ ചുമര് ചാരി ഇരിയ്ക്കുന്നുണ്ട്.
പത്തു മിനിറ്റ് മുമ്പ്
സംസാരിച്ചിറങ്ങിപ്പോയ ആൾ
മൃതശരീരത്തിൽ അടക്കം ചെയ്ത്
തിരികെ വന്നത്
വിശ്വസിക്കാനാകാതെ പട്ടേലും
ആകാശവാണിക്കാർ
മൈക്ക് ശരിയാക്കിക്കൊണ്ടിരുന്നു.
പോലീസ് സ്‌റ്റേഷനിൽ
കൊലയാളിയുടെ പ്രസ്താവന
കോൺസ്റ്റബിൾ എഴുതിക്കൊണ്ടിരിക്കുന്നു
ഒരു വഴിക്കണക്ക് ഇട്ടു തന്ന്
അദ്ധ്യാപകൻ മരിച്ചിരിക്കുന്നു.
ഇനി ഉത്തരം
താൻ തന്നെ കണ്ടെത്തണം .
എഴുപത്തെട്ട് വർഷം കൊണ്ട്
ഭൂമി എഴുതിയ ഈ പുസ്തകം
താൻ തന്നെ പ്രകാശനം ചെയ്യണം.
ജവഹർലാൽ മൈക്ക്
കൈയ്യിലെടുത്തു.
താൻ പൊട്ടിക്കരയാൻ പോകുന്നു.
മൈക്ക്
അപ്പോൾ സ്വയം സംസാരിക്കാൻ തുടങ്ങി.
” ആ വെളിച്ചം അസ്തമിച്ചിരിക്കുന്നു. ”
#🕋 Juma mubarak..🕌🌙 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ
#💝 ആശംസകള്‍ #🌞Good Morning Status #🌞 ഗുഡ് മോണിംഗ് #💞 നിനക്കായ് #💕Love wishes
#💝 ആശംസകള്‍ #🌞Good Morning Status #🌞 ഗുഡ് മോണിംഗ് #💞 നിനക്കായ് #💕Love wishes
#😱 പെൺകുട്ടിയുടെ മരണം ; കൊറിയൻ സുഹൃത്ത് ഫേക്ക് ആണെന്ന് സംശയം...
നമ്മുടെ കുട്ടികൾക്കു എന്ത് പറ്റി... മാതാ പിതാക്കൾ ശ്രദ്ധിക്കാത്തത് കൊണ്ട് ആണോ 😭😭😭😭
#😱 പെൺകുട്ടിയുടെ മരണം ; കൊറിയൻ സുഹൃത്ത് ഫേക്ക് ആണെന്ന് സംശയം....
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19ന് മരിച്ചതിൽ മനംനൊന്ത് 16 കാരി ജീവനൊടുക്കി.., സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പ്ലസ് വണ്‍കാരി പാറമടയില്‍ മരിച്ച നിലയില്‍.. ചോറ്റാനിക്കര പോലീസിനെ കുഴക്കിയ കുറിപ്പും കണ്ടെത്തി..
തിരുവാങ്കുളം മാമല കക്കാട് സ്വദേശി മഹേഷ്, രമ്യ ദമ്പതികളുടെ ഏകമകൾ പ്ലസ് 1 ന് പഠിക്കുന്ന ആദിത്യ ആണ് മരിച്ചത്,16 വയസ്സായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെ വീടിന് സമീപത്തെ ശാസ്താംമുകൾ ഭാഗത്തുള്ള പാറമടയിലെ വെള്ളക്കെട്ടിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ പതിവുപോലെ സ്‌കൂൾ യൂണിഫോം ധരിച്ച്, ഉച്ചഭക്ഷണവും കരുതി സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നിറങ്ങിയത്. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്. തുടർന്ന് കുട്ടിയെ വെള്ളത്തിൽ കണ്ടെത്തുക ആയിരുന്നു.
ആദിത്യയുടെ ബാഗിൽ നിന്നും പോലീസ് കുറിപ്പ് കണ്ടെടുത്തു. അതിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് ജനുവരി 19ന് മരിച്ചെന്നും ആ വേർപാടിൽ മനംനൊന്താണ് താൻ ജീവിതം അവസാനിപ്പിക്കുന്നതും എന്നാണ് കുറിപ്പിലുള്ളത്. 🫣ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടി പറഞ്ഞ കൊറിയൻ യുവാവ് യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ടോ.....?
ഈ സൗഹൃദത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ......?
മരണത്തിലേക്ക് നയിച്ച മറ്റ് പ്രേരണകൾ എന്തെങ്കിലും ഉണ്ടോ........?
തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്
ആദിത്യയുടെ ഫോൺ പോലീസ്
ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും..









