@cheatcodes
@cheatcodes
#

📙 നോവൽ

short story Full part ************** തൊടരുത് എന്നെ... പാറു ശബ്ദമുയർത്തി... എടീ പെണ്ണേ ഞാനൊരു തമാശ പറഞ്ഞതല്ലേ... വേണ്ട...എന്നോട് സംസാരിക്കേണ്ട.. എന്റെ പാറു.. ഞാൻ പറയട്ടെ... എനിക്ക് കേക്കണ്ട എന്നു പറഞ്ഞില്ലേ... ആഹാ...ഇത്രേം നേരം മര്യാദക്ക് പറഞ്ഞപ്പോ നിനക്ക് ജാഡ അല്ലേ.... അതും പറഞ്ഞു ആ വയറിന്റെ സൈഡിൽ ഒരു നുള്ളും ആ കൈയിൽ ആ കൈയിൽ ഒരു കടിയും വെച്ചു കൊടുത്തു.... ആ...അവൾ ചിണുങ്ങി... കട്ടിലിൽ കിടക്കണ അവളുടെ മുകളിൽ മുട്ടു കുത്തി ഞാൻ നിന്നു... മാറങ്ങോട്ടു... ഒറ്റ തള്ളിനു അവളെന്നെ കട്ടിലിന്റെ താഴേക്കിട്ടു... എന്നെ തള്ളി താഴെയിടാറായോ... ബെഡിൽ കിടക്കണ അവളുടെ കാലിൽ പിടിച്ചു വലിച്ചു ഞാൻ താഴെയിട്ടു... ഇയ്യോ...ഈ മനുഷ്യൻ ഇന്നെന്നെ കൊല്ലും... ആ കൊല്ലും...പിണക്കം തീർക്കാൻ പുറകെ വന്നപ്പോ നിനക്ക് ഒടുക്കത്തെ ജാഡ.. ആ ജാടയെടുക്കും...എന്റെ അച്ഛനെ വിളിച്ചിട്ടല്ലേ... എപ്പോ വിളിച്ചു...ഞാൻ എന്റെ അമ്മായിഅച്ചൻ എന്നല്ലേ പറഞ്ഞേ.. അതിനുത്തരം വയറിനിട്ടു ഒരിടിയാരുന്നു... നിങ്ങടെ അമ്മായിയച്ഛൻ എന്റെ അച്ഛനല്ലാണ്ട് വേറെ ആരാ മനുഷ്യാ... ഞാൻ പോവാ.. ഇവിടെ ഒറ്റക്ക് കിടന്നോ.. ഇതെവിടെ പോവാ... ഞാൻ അമ്മേടെ കുടെ കിടക്കാൻ പോവാ.. ആ ബെസ്റ്റ്...തുള്ളിച്ചാടി പോവാതെ വന്നു കിടക്കു പെണ്ണേ... ഇല്ല...ഞാനിന്നു അമ്മേടെ കുടെ കിടക്കാനുള്ളു...ഈ സ്നേഹമില്ലാത്ത കെട്ടിയോൻ ഇവിടെ ഒറ്റക്ക് കിടന്നോ.. ഒറ്റക്ക് കിടന്നോളാൻ ഒക്കെ പറഞ്ഞു നീ ചുമ്മാ കൊതിപ്പിക്കല്ലേ... കള്ളച്ചിരിയോടെ കണ്ണടച്ചപ്പോൾ അവളെന്നെ ഒരു നോട്ടം നോക്കി... എനിക്കറിയാം അതിനാ ആഗ്രഹമെന്ന്.. ഞാനവിടെ പോയി കിടന്നാൽ ഇവിടെ സൗകര്യമായല്ലോ...ഫേസ്ബുക്കിലും വാട്സാപ്പിലും കണ്ടവളുമ്മാരോട് സൊള്ളാല്ലോ... ഗൊച്ചു ഗള്ളി...കണ്ടുപിടിച്ചു..ഈശ്വരാ...ഉറങ്ങികാണുവോ ആവോ... പട്ടി...കാണിച്ചു തരാം ഞാൻ... അവൾ ചാടിത്തുള്ളി അമ്മേടേം അച്ഛന്റേം റൂമിലേക്ക്‌ പോയി... ഒച്ച കേട്ടപ്പഴേ ഞാൻ പറഞ്ഞു ഇപ്പൊ വരും ഒരാളെന്ന്...എന്നാ പറ്റി താമസിച്ചേ... അച്ഛന്റെ ശബ്ദമാണ്.. പറ്റിയ അവസരം...ഞാൻ പയ്യെ എഴുന്നേറ്റു അവരുടെ മുറിയിൽ ചെന്നു... എന്നെ കണ്ടതും പാറു തിരിഞ്ഞു അമ്മയെ കെട്ടിപിടിച്ചു കിടന്നു... എന്തോന്നാടാ...വയസിത്രേം ആയി...ഇപ്പഴും കൊച്ചുകളിയാ.. അമ്മയാണ്... ഈ കൊച്ചിനെ എന്തിനാ ഇങ്ങനെ പിണക്കുന്നേ... കാര്യം എന്നതാണെന്ന് അമ്മ മോളോട് തന്നെ ചോദിക്ക്... എന്നതാടി കൊച്ചേ കാര്യം... എന്റെ അച്ഛന് വിളിച്ചമ്മാ... എന്തിനാടാ മോൾടെ അച്ഛന് വിളിച്ചേ... ഇത്രേം പറഞ്ഞതല്ലേ...അതും മോളോട് തന്നെ ചോദിക്ക്... എന്തിനാടി... അത് പിന്നെ ദേഷ്യം വന്നപ്പോപോടാ കുരങ്ങാ എന്നു പറഞ്ഞു...അപ്പൊ എന്നോട് പറഞ്ഞു കുരങ്ങൻ നിന്റച്ഛനാണെന്നു... ആ അടിപൊളി... അച്ഛന്റെ കമെന്റ്... ഞാൻ അങ്ങനെ പറഞ്ഞില്ല..ഞാൻ പറഞ്ഞത് കുരങ്ങൻ എന്റെ അമ്മായിയച്ഛൻ ആണെന്നാ.. ഏട്ടന്റെ അമ്മായിഅച്ചൻ എന്റെ അച്ഛനല്ലേ അമ്മേ... അതെന്റെ തെറ്റല്ല.. അത് മാത്രല്ലമ്മേ...എന്നെ ഉപദ്രവിച്ചു... എന്നെ കാലിൽ പിടിച്ചു വലിച്ചു നിലത്തിട്ടു...പിന്നെ നുള്ളി... നുള്ളിയതെവിടാണെന്നും കൂടെ പറഞ്ഞു കൊടുക്കൂ ഭാര്യേ... അവള് തലേൽ കൈ വെച്ചു മിണ്ടരുതെന്നു എനിക്ക് ആംഗ്യം കാണിച്ചു... അപ്പുറത്തുനിന്നും അച്ഛൻ ഒരുമാതിരി ആക്കിയൊരു ചുമ ചുമച്ചു.. അപ്പൊ നീ വരുന്നില്ല അല്ലേ... ഇല്ല.. ഞാൻ അമ്മേടെ കൂടെയാ ഇന്നു... അച്ഛാ ദേ അവളിവിടാ കിടക്കുന്നെന്നു... അതിവിടെങ്ങാനും കിടന്നോട്ടെടാ.. നീ പോയി കിടന്നുറങ്ങാൻ നോക്ക്... ഇത് കേട്ടതും അവൾ കൈകൊട്ടി...ഇപ്പോ എങ്ങനുണ്ട് എന്ന രീതിയിൽ എന്നെ നോക്കി നാക്ക് നീട്ടി കാണിച്ചു... പിതാമഹോ...എന്നേലും ഇവള് വീട്ടിൽ പോവും.. അപ്പോ ഞാൻ വന്നു നിങ്ങടെ നടുക്ക് കിടക്കും.. നോക്കിക്കോ... അമ്മ അടക്കിപിടിച്ചൊരു ചിരി ചിരിച്ചു... ഓ ഇനിയിപ്പോ നീ കിടന്നാലും കിടന്നില്ലേലും ഒക്കെ കണക്കാടാവ്വേ... ദീർഘനിശ്വാസത്തോടെ അച്ഛൻ പറഞ്ഞുതീർന്നപ്പോൾ അമ്മ അച്ഛന്റെ കൈക്കിട്ടൊരു അടി കൊടുത്തു.. പിള്ളേരിരിക്കുന്നു മനുഷ്യാ... അല്ല പാറു...നീ വരുന്നില്ലെന്ന് ഉറപ്പിച്ചാണോ... അതെ... എന്നാ ഞാൻ പോവാ... പൊക്കോ... വാതിൽ കുറ്റി ഇടും... ഇട്ടോ.. അപ്പോ ശുഭരാത്രി... ആ ശെരി... റൂമിൽ കിടന്നു അവൾ കേൾക്കത്തക്ക വിധത്തിൽ പറഞ്ഞു... എന്റെ കിടക്ക.. എന്റെ കട്ടിൽ...എന്ത് സുഖം എന്ത് രസം...ആഹാ... അതേയ്...മൈ ബോസ്സ് സിനിമ ഞാനും കണ്ടിട്ടുള്ളതാ... അപ്പുറത്ത് നിന്നും അവളുടെ ശബ്ദം... പാട്ടും വെച്ചു കിടന്നു എപ്പഴാ ഉറങ്ങിയേ എന്നെനിക്കറിയില്ല... വയറ്റിൽ ഒരു നുള്ള് കൊണ്ടാണ് ചാടി എണീറ്റത്... അമ്മേടെ കുടെ കിടക്കാൻ പോയ സഹധർമിണി ദേ ഇരിക്കുന്നു.. ഞാനോർത്തു ഞാനില്ലാത്തോണ്ട് ഇവിടെ ഉറങ്ങാതിരിക്കുവാരിക്കും എന്നു...എന്നിട്ട് കണ്ടില്ലേ...പോത്തുപോലെ കിടന്നുറങ്ങുന്നു... അതിനു ആരുറങ്ങി...ഞാൻ പാട്ടു കേൾക്കുവല്ലാരുന്നോ... ഉവ്വ... സാധാരണ 12 മണി വരെ പിടിച്ചു നിക്കാറുണ്ടല്ലോ...ഇന്നെന്നാ നേരത്തെ എണീച്ചു പോയേ.. അപ്പുറത്തുനിന്നു അച്ഛന്റെ ശബ്ദം...കൂടെ അമ്മേടെ ചിരിയും... ഒരു കള്ളച്ചിരിയോടെ മുഖം പൊത്തിയ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു... നിക്ക് മനുഷ്യാ..വാതിലടക്കട്ടെ... വാതിലടച്ചു തിരിച്ചു വന്നവൾ നെഞ്ചിൽ കിടന്നു നെഞ്ചിലൂടെ വിരലോടിച്ചു അവൾ ചോദിച്ചു... വാതിൽ കുറ്റിയിടും എന്നു പറഞ്ഞിട്ടെന്താ ഇടാത്തത്... ആദ്യമായിട്ടല്ലല്ലോ പാറു പിണങ്ങി അപ്പുറത്ത് പോയി കിടക്കുന്നത്.. ഈ നെഞ്ചിൽ കിടക്കാതെ നിനക്കുറക്കം വരില്ലെന്ന് എനിക്കറിഞ്ഞൂടെ... കള്ള ചിരിയോടെ അവളെന്റെ ചെവിയിൽ പറഞ്ഞു.. പോടാ കൊരങ്ങാ... കൊരങ്ങൻ എന്റെ അമ്മായിയച്ഛൻ അല്ല... ആ അങ്ങനെ വഴിക്ക് വാ...പിന്നെ ആരാ... നിന്റച്ഛൻ... നീ പോടാ എന്നും പറഞ്ഞു വയറ്റിൽ നുള്ളിയ അവളെ ചേർത്തു പിടിച്ചു കിടന്നു... എന്റെ നെഞ്ചിൽ പതിക്കുന്ന ചൂടുള്ള നിശ്വാസത്തിന്റെ തീവ്രതയിൽ ഞാനറിയുകയായിരുന്നു... പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന്റെ സുഖം...
33.1k കണ്ടവര്‍
13 ദിവസം
#

📙 നോവൽ

💜നീയാണെന്റെ ലോകം.💜 മണിയറയിലേക്കുള്ള എന്റെ ഓരോ ചുവടുവെപ്പിലും പുതിയ പ്രതീക്ഷകൾ പിറവികൊണ്ടിരുന്നു അവസാനം റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ എന്റെ കാലുകൾ മുന്നോട്ടുവെക്കാൻ കഴിഞ്ഞില്ല എന്റെ കാലുകൾ വിറക്കാൻ തുടങ്ങി ഹാർട്ട്‌ബീറ്റ് ഉയർന്നു കൊണ്ടിരുന്നു എന്തു ചെയ്യണമെന്നറിയാതെ ഞാൻ അവിടെ നിന്ന് പരുങ്ങി "അല്ല മോളിതുവരെ റൂമിലേക്ക്‌ പോയിട്ടില്ലേ " എന്റെ കെട്ടിയോൻന്റെ ഉമ്മയാണ് ഞാൻ ഉമ്മാക്ക് മറുപടിയായി ഒരു അവിഞ്ഞ ചിരി പാസ്സാക്കി. ഉമ്മ അടഞ്ഞു കിടന്ന റൂമിന്റെ വാതിലുകൾ തുറന്നുകൊണ്ട് എന്നെ റൂമിലാക്കി വാതിലടച്ചു. അപ്പോഴാണ് ബെഡിൽ കിടക്കുന്ന ആളെ ശ്രദ്ധിച്ചത് വേറെ ആരുമല്ല നമ്മളെ കല്യാണം കഴിച്ച ആള് തന്നെ എന്നെ കണ്ടിട്ടില്ലാന്ന് തോന്നുന്നു മൂപ്പർ ഫോണിൽ കുത്തി കൊണ്ടിരിക്കുവാണ് ഇനിപ്പോ നമ്മളെ മൈന്റ് ചെയ്യാത്തതാണോ? എന്ന ഒരു സംശയമില്ലാതില്ല ഉമ്മ വാതിൽ ശക്തമായിട്ട് അടച്ചിട്ടും കേൾക്കാതെ ഇരിക്കാൻ വഴിയില്ല "ഇക്കാ പാൽ" ഞാൻ എന്റെ കയ്യിലുള്ള ഗ്ലാസ്‌ നീട്ടികൊണ്ട് പറഞ്ഞു. "അവിടെ വെച്ചേക്ക് " ഓ എന്താ ജാഡ ഫോണിൽന്ന് ഒന്ന് തല ഉയർത്തിയിട്ട് ഒന്ന് നോക്കുന്നു പോലുമില്ല. ഇനിപ്പോ എന്തു ചെയ്യുമെന്നറിയാതെ നിന്നു നമുക്കീ ആദ്യരാത്രിയെ കുറിച്ച് ഫ്രണ്ട്സ് പറഞ്ഞ അറിവേ ഉള്ളൂ ഞാൻ ബെഡിൽ ചെന്നിരുന്നു പുള്ളിക്കൊരു ഭാവമാറ്റവുമില്ല ഇനിപ്പോ അറിയാഞ്ഞിട്ടാണോ? ഞാനൊന്ന് ചുമക്കുന്നപോലെ അഭിനയിച്ചു ആവൂ ഭാഗ്യം അയാൾ ഫോൺ ഓഫാക്കി എന്റെ നേരേ തിരിഞ്ഞു അപ്പോൾ എന്റെ ഹൃദയം പട പാടാന്ന് ഇടിക്കാൻ തുടങ്ങി, "ഞാനൊരിക്കലും ഒരു വിവാഹത്തിനു തയ്യാറായിട്ടില്ല ഈ ജന്മത്തിൽ എനിക്ക് അതിനെ കുറിച്ച് ചിന്തിക്കാനും കഴിയില്ല അത് കൊണ്ട് നിന്നെ അക്‌സെപ്റ്റ് ചെയ്യാൻ എനിക്ക് കഴിയില്ല, ഭർത്താവിന്റെ ഒരു കടമകളും നിർവഹിക്കാൻ എന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട ഭാര്യയാണെന്നും പറഞ്ഞ് എന്റെ കാര്യത്തിൽ ഇടപെടാൻ നിക്കേണ്ട നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി എന്നെ ഭരിക്കാനെങ്ങാനും വന്നാൽ.... അയാൾ എന്റെ നേരെ വിരൽ ചൂണ്ടി ഒരു താക്കീതെന്ന പോലെ എന്നിട്ട് തലയിണയും പുതപ്പുമെടുത്ത് റൂമിലെ സോഫയിൽ പോയി കിടന്നു. ഞാനാകെ പേടിച്ചു കണ്ണ് പുറത്തേക്കു തള്ളിയ അവസ്ഥയിൽ രണ്ട് മിനിറ്റ് അങ്ങനെ ഇരുന്നു ആളോരു കലിപ്പനാണെന്ന് മനസ്സിലായി ഇയാൾക്ക് താല്പര്യമില്ലെങ്കിൽ പിന്നെ എന്റെ ജീവിതം വെച്ച് കളിക്കണോ?അതെങ്ങനെ ഉപ്പാനോട് ഒരുപാട് തവണ പറഞ്ഞതാ ഇപ്പോ കല്യാണം വേണ്ടാന്ന് എല്ലാവരും കൂടി എന്റെ ജീവിതം വെച്ചാ കളിച്ചത് കൊമ്പത്തെ ആൾക്കാരാണ് പോലും hmm എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. എന്തായാലും ഇതു പോലെ ഒരു ആദ്യ രാത്രി അവസാന രാത്രിയാകാണേന്നും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കിടന്നു ഇന്നലെ ഉറങ്ങാത്തതു കൊണ്ട് നിദ്ര എന്നെ തലോടി.സുബ്ഹി ബാങ്കിന്റെ മാധുര്യം കാതുകളെ കുളിരണിയിപ്പിച്ചു കൊണ്ട് എന്നെ പുതിയൊരു പുലരിയിലേക്ക് ക്ഷണിച്ചു. ഞാൻ കുളിച്ചു ഫ്രഷായി നിസ്കരിച്ചുകൊണ്ട് പടച്ചോനോട് മനമുരുകി പ്രാർത്ഥിച്ചു. താഴേക്ക് പോകാനൊരുങ്ങിയപ്പോഴാണ് നമ്മളെ ആദ്യരാത്രി കുളമാക്കിയ നമ്മളെ ലൈഫ് പാർട്ണർ സുഖമായി കിടന്നുറങ്ങുന്നത്‌ കണ്ടത്, ആളൊരു കലിപ്പനാണെങ്കിലും ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല അന്ന് പെണ്ണ് കാണാൻ വന്നതിനേക്കാൾ കൂടുതൽ ഭംഗി തോന്നുന്നു ആ അന്ന് ഒറ്റ നോട്ടമല്ലേ കണ്ടുവുള്ളൂ അതായിരിക്കും, മൊഞ്ചുണ്ടായിട്ടെന്താ സ്വഭാവം ഒന്നിനും കൊള്ളില്ല... അല്ല ഞാൻ ഇങ്ങേരെ ഭംഗി ആസ്വദിച്ചു നിക്കാനാണോ വന്നത് വന്ന കാര്യം മറന്നു ഇനിപ്പോ വിളിക്കണോ? 🤔 വിളിച്ചേക്കാം നിസ്കരിക്കാൻ വേണ്ടിയല്ലേ അതൊരു ഭാര്യയുടെ കടമയല്ലേ? ഓ അതിന് ഇയാളെ കണ്ണിൽ ഞാൻ ഭാര്യയല്ലല്ലോ? എന്തായാലും വിളിച്ചു നോക്കാം... "ഇക്കാ... " എവിടെയാ പോത്ത് പോലെ കിടന്നുറങ്ങുവാ, ഞാൻ കുനിഞ്ഞുനിന്ന് കൊണ്ട് തോളിൽ പിടിച്ചു കുലുക്കി അപ്പോ ഉറക്ക പിച്ചിൽ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് എന്റെ കൈപിടിച്ചു വലിച്ചു അപ്രതീക്ഷിതമായിട്ടുള്ള വലിയായത് കൊണ്ട് നമ്മക്ക് ബാലൻസ് കിട്ടിയില്ല ഞാൻ കൃത്യമായി മൂപ്പരെ നെഞ്ചിൽ ചെന്ന് വീണു, ഇക്ക കണ്ണ് തുറന്നു ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ അനുരാഗം കൈമാറി, " ഡീ നീന്നോട് ഞാൻ പറഞ്ഞിട്ടില്ലേ നിന്നെ ഞാൻ ഭാര്യയായി അംഗീകരിക്കില്ലെന്ന് അവള് നേരം വെളുക്കുന്നതിനു മുമ്പ് റൊമാൻസ് കളിക്കാൻ നിക്കുന്നു എണീറ്റ് പോടീ... " ആ കൈ ഒന്ന് വിട്ട് തന്നാൽ എനിക്ക് എണീക്കമായിരുന്നു" അപ്പോഴാണ് അവളുടെ കൈ എന്റെ കയ്യിൽ കിടന്നു ഞെരിപിരി കൊള്ളുന്നത് ഞാൻ ശ്രദ്ധിച്ചത് അവൾ പുരികം പൊക്കി കൊണ്ട് എന്നെ നോക്കി ആക്കിയ ഒരു ചിരിയും ചിരിച്ചുകൊണ്ട് അവിടുന്ന് പോയി. ഞാനാകെ ചമ്മി പോയി ഞാൻ സ്വയം തലക്കടിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് പോയി. ഞാൻ അടുക്കളയിലേക്കു വെച്ചു പിടിച്ചു ഇക്കാന്റെ ഉമ്മ അടുക്കളയിൽ സജീവമായിട്ടുണ്ട് എന്നെ കണ്ടതും " മോളേ നീ എണീറ്റോ ഈ ചായ കൊണ്ട് പോയി അവന് കൊടുക്ക്‌ ഇനി മുതൽ അവന്റെ കാര്യങ്ങളെല്ലാം നീ നോക്കിക്കോണം പുറമേ ഒരു ദേഷ്യക്കാരനാണെങ്കിലും അവനെ അടുത്തറിഞ്ഞാൽ മനസ്സിലാകും അവനൊരു പാവമാണ്... " ഞാൻ ചായയുമായി റൂമിലെത്തി " ഇക്കാ ചായ., " "അവിടെ വെച്ചേക്ക് " ഞാൻ ചായ ടേബിളിൽ വെച്ചിട്ട് ഇക്കാക്ക് ഓഫീസിലേക്ക് പോകാനുള്ള ഡ്രെസ്സ് അയേൺ ചെയ്യാമെന്ന് കരുതി ഡ്രെസ്സ് എടുക്കാനായി ഷെൽഫ് തുറന്നു "ഇക്കാ ഏത് ഡ്രെസ്സാ അയേൺ ചെയ്യേണ്ടത്?" "നിന്നോട് ഞാൻ പറഞ്ഞോ എന്റെ ഡ്രെസ്സ് അയേൺ ചെയ്യാൻ ഇല്ലല്ലോ ദേ നോക്ക് എന്റെ കാര്യങ്ങൾ ചെയ്യാൻ എനിക്കറിയാം അതിൽ ഇടപെടാൻ വന്നാലുണ്ടല്ലോ എനിക്ക് എന്റേതായ റൂൾസുണ്ട് അതൊക്കെ അനുസരിച്ചു ജീവിക്കാൻ പറ്റുമെങ്കിൽ ഇവിടെ നിക്കാം അല്ലെങ്കിൽ ഈ വീട്ടിൽനിന്നും പൊയ്ക്കോണം ഈ പെണ്ണെന്ന വർഗം തന്നെ....... ഇക്ക വാക്കുകൾ മുഴുവനാക്കിയില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഞാൻ വേഗം മുറിവിട്ടിറങ്ങി ബാൽക്കണിയിൽ ചെന്നുനിന്ന് കരഞ്ഞു. അള്ളാഹ് ഞാനെന്താ ഇങ്ങനെ ഇന്നലെ വന്ന് കയറിയ ഒരു പെണ്ണിനെ ഞാനെന്തൊക്കെയാ പറഞ്ഞത് അവളുടെ കണ്ണുനിറഞ്ഞപ്പോൾ എന്തോ ഒരു കുറ്റബോധം എന്നെ വേട്ടയാടി കൊണ്ടിരുന്നു.അവളുടെ കണ്ണുനിറഞ്ഞപ്പോൾ എന്തോ ഒരു കുറ്റബോധം എന്നെ വേട്ടയാടികൊണ്ടിരുന്നു, ചെയ്യുന്നതൊന്നും ശരിയെല്ലെന്ന് മനസ്സ് മന്ത്രിച്ചു, സത്യത്തിൽ എന്നെ ഇങ്ങനെയൊക്കെ ആക്കിയത് എന്റെ past അല്ലേ അവളെന്തു പിഴച്ചു... ഫോൺ റിങ് ചെയ്തപ്പോഴാണ് ചിന്തകൾക്ക് വിരാമമിട്ടത് *********** ഇയാളാരാ ശിവൻ ഒബ്രോയ് ആണോ ഒരു റൂൾസും മറ്റും ഇക്കാനെ കുറിച്ച് എങ്ങനെയെങ്കിലും മനസ്സിലാക്കിയേ പറ്റൂ ഞാൻ ഉമ്മാനെ ലക്ഷ്യമാക്കി നടന്നു. ഉമ്മാക്ക് ഇക്കാനെ കുറിച്ച് മാത്രമേ പറയാനുള്ളൂ ഇക്കന്റെ ഉപ്പ മരിച്ചതിനു ശേഷം ഇക്കയാണെത്രെ ഈ കുടുംബത്തിന്റെ നെടുംതൂൺ തകർച്ചയിൽ നിന്നും ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയതും ഇക്ക അനുഭവിച്ച സ്ട്രെസ്സും മാനസിക പിരിമുറുക്കവും ചിലപ്പോൾ അതിനിടയിൽ ഇക്ക ഇക്കയുടെ കാര്യങ്ങൾക്ക് important നൽകീട്ടുണ്ടാവില്ല എന്നാലും അതുമാത്രമാണോ ഇക്കാന്റെ ഉമ്മക്കറിയാത്ത എന്തെങ്കിലും ലൈഫിൽ ഒളിഞ്ഞു കിടപ്പുണ്ടോ? അപ്പോഴാണ് ഇക്ക ഇടക്ക് വെച്ച് നിർത്തിയ കാര്യം ഓർമ വന്നത് യെസ് ഇക്കാക്ക് അസ്സല് തേപ്പ് കിട്ടി കാണും അതാണ് സ്ത്രീ എന്ന വർഗ്ഗം എന്ന് പറഞ്ഞ് നിർത്തിയത് എന്തായാലും ഞാനും ചിലതൊക്കെ തീരുമാനിച്ചു വെച്ചിട്ടുണ്ട് അല്ല പിന്നേ നമ്മളോടാ കളി.... ഇക്ക ഓഫീസിൽ നിന്ന് വന്നതറിഞ്ഞിട്ടും നമ്മള് മുന്നിലേക്ക് ചെന്നില്ല വെറുതെ വടി കൊടുത്ത് അടി വാങ്ങണ്ടല്ലോ? ഡിന്നർ കഴിക്കാനിരുന്നപ്പോൾ ഇക്കാന്റെ കണ്ണുകൾ ആരെയോ തിരയുന്നത് പോലെ തോന്നി നമ്മളതൊക്കെ കിച്ചണിൽ നിന്ന് വീക്ഷിച്ചതാണ് ഇക്ക കാണാതെ,അങ്ങനെ ഭക്ഷണം കഴിച്ചെന്നു വരുത്തി ജോലിയൊക്കെ തീർത്തു കൊണ്ട് നമ്മള് കിടക്കാൻ പോയി നമ്മളെ മണിയറയിലേക്കല്ല കേട്ടോ മുകളിൽ മൂന്ന് റൂമുണ്ട് ഉമ്മയൊന്നും മുകളിലേക്ക് കയറി വരാനോന്നും പോകുന്നില്ല പിന്നേ ഫാരിസ് (ഇക്കാന്റെ അനിയൻ) ഉമ്മാന്റെ അടുത്തുള്ള റൂമിലാണ്.ഞാൻ മുകളിലെ ഞങ്ങളെ അടുത്തുള്ള റൂമിൽ കിടക്കാനൊരുങ്ങി എനിക്കാണെങ്കിൽ ഒറ്റക്ക് കിടന്ന് ശീലവുമില്ല നമ്മക്ക് ചെറുതായിട്ട് ഭയമൊക്കെ ഉണ്ട് പിന്നെ ബെഡ് ലാമ്പുണ്ടല്ലോ അതാ പിന്നെ ഒരാശ്വാസം ഞാൻ നല്ലോണം പടച്ചോനോട് പ്രാർത്ഥിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു അപ്പോ അതിനേക്കാൾ ഭയം കാരണം ഇരുട്ട് എന്റെ ആജന്മശത്രുവാണ്.ഒന്നും വേണ്ടായിരുന്നു അവിടെ ചെന്ന് കിടന്നാൽ മതിയായിരുന്നു കോപ്പ് ഇനിപ്പോ എങ്ങനെ നേരം വെളുപ്പിക്കും ന്റെ റബ്ബേ.... ******** അവളെയും കാത്ത് കുറേ നേരമായി ഞാൻ ഫോണിലും കുത്തികൊണ്ടിരിക്കുന്നു ഓഫീസിൽ നിന്ന് വന്നത് മുതൽ കണ്ടിട്ടില്ല അവളെ ഇനി മനപൂർവം എന്റെ മുന്നിലേക്ക് വരാത്തതാണോ? താഴേക്ക് പോകാനൊരുങ്ങിയപ്പോൾ അവിടെയൊക്കെ ലേറ്റ് അണച്ചിട്ടുണ്ട്,അപ്പോഴാണ് മുകളിലെ മുറിയിലെ വെളിച്ചം ശ്രദ്ധിച്ചത് ഞാൻ ആ റൂമിലേക്ക്‌ ചെന്നു ഒരു നിമിഷം പകച്ചു നിന്നു. ഞാൻ ആ റൂമിലേക്ക്‌ ചെന്നു ഒരു നിമിഷം പകച്ചു നിന്നു. ഞാൻ അന്വേഷിച്ച്‌ ഇറങ്ങിയ ആൾ ദേ ഈ റൂമിൽ അപ്പോൾ തന്നെ ഞാനൂഹിച്ചു അവൾക്ക് എന്നോട് എത്രത്തോളം ദേഷ്യമുണ്ടെന്ന്, നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു, ഞാൻ അവളുടെ അടുത്ത് ബെഡിൽ ചെന്നിരുന്നു അവളുടെ പാറി പറക്കുന്ന മുടിയിഴയിലൂടെ എന്റെ കൈകൾ ചലിപ്പിച്ചു. ഈ അരണ്ട വെളിച്ചത്തിലും എന്റെ പെണ്ണെത്ര സുന്ദരിയാ... കുറച്ച് നേരം ഞാൻ സ്വയം മറന്ന് അവളിൽ ലയിച്ചിരുന്നു ആ മൂക്കത്ത് നിന്നും കണ്ണെടുക്കാനേ തോന്നുന്നില്ല അപ്പോഴാണ് ഞാനവളുടെ കയ്യിലേക്ക് ശ്രദ്ധിച്ചത് ഞാനിട്ടു കൊടുത്ത മഹർ മുറുകെ പിടിച്ചിട്ടുണ്ട് എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഒരു പാവം പെണ്ണിനെയാണല്ലോ ഞാൻ.... എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി. അവളുടെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു, "എന്നോട് ക്ഷമിക്കണം സനാ എനിക്ക് നിന്നോട് വെറുപ്പുണ്ടായിട്ടല്ല എന്റെ ജീവിതം എന്നെ പഠിപ്പിച്ചത് പെണ്ണിനെ വിശ്വസിക്കരുതെന്നാണ് നിന്നോടെനിക്ക് ഇഷ്ടകുറവൊന്നുമില്ല സ്നേഹിച്ചവരൊക്കെ എന്നെ വിട്ട് പോയിട്ടേ ഉള്ളൂ അത് കൊണ്ട് ഭയമാണെനിക്ക് നീയും എന്നെ തനിച്ചാക്കി പോകുമോ എന്നുള്ള ഭയം അങ്ങനെ പോയാൽ ഞാൻ തകർന്നു പോകാതിരിക്കാൻ വേണ്ടിയാ നിന്നോട് ഞാനീ അകൽച്ച കാണിക്കുന്നത്....അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് ഞാനാറൂമിൽ നിന്നുമിറങ്ങി. ************* ഇക്ക പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ കണ്ണുകൾ തുറന്നു ഇക്ക വരുന്നത് കണ്ടിട്ടാണ് ഞാൻ ഉറക്കം നടിച്ച് കിടന്നത് ഒരു ധെര്യത്തിന് വേണ്ടി ഞാൻ പോലുമറിയാതെ മഹർ മുറുകെ പിടിച്ചിരുന്നു ഞാൻ ഇക്ക പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് കിടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിലായി ഞാൻ,,, കുറച്ച് നേരം ബാൽക്കണിയിൽ നിൽക്കാം ഞാൻ ബാൽക്കണിയിൽ നിന്ന് ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കിയങ്ങനെ നിന്നു എന്താണെന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഇക്കാനെ തെറ്റിദ്ധരിച്ചല്ലോ എന്നോർത്തപ്പോൾ സങ്കടം ഇരട്ടിച്ചു പെട്ടന്ന് ആരോ എന്നെ പിറകിൽ നിന്നും കെട്ടിപിടിച്ചു ഞെട്ടിത്തരിച്ചു കൊണ്ട് ഞാൻ അയാളെ തട്ടിമാറ്റി നിലവിളിക്കാൻ ശ്രമിച്ചു, എവിടെ എന്റെ ശബ്ദം പുറത്തേക്കു വന്നില്ല എനിക്കാണെങ്കിൽ കയ്യും കാലും വിറക്കാൻ തുടങ്ങി ഞാൻ തിരിഞ്ഞു നിന്ന് കൊണ്ട് ആളെ നോക്കിയപ്പോൾ എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു അതേ നേരത്തെ നമ്മളെ ഉമ്മ വെച്ച് പോയ ആള് തന്നെ നിലാവിന്റെ വെളിച്ചത്തിൽ എനിക്ക് ആ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞു. "നീ ഉറങ്ങിയില്ലേ??" "ഇല്ല " അവൾ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു. ഞാൻ അവളുടെ കണ്ണിൽ ഉമ്മ വെച്ചു അവൾ മുഖം തിരിച്ചു. ഞാനവളെ രണ്ട് കൈകൾ കൊണ്ടും എടുത്തു അവളെന്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ റൂമിലെ ബെഡിൽ അവളെ കിടത്തി, "ഇത് നിനക്ക് കൂടി അവകാശപ്പെട്ട ബെഡാണ് ഇതൊക്കെ എന്റെ കടമ മാത്രമാണ് അല്ലാതെ നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല, എന്നും പറഞ്ഞ് ഇക്ക സോഫയിൽ പോയി കിടന്നു. ഞാൻ പിന്നേം ആദ്യ രാത്രിയിലെ അതേ കിളി പോയ അവസ്ഥയിൽ കിടന്നു. ഞാൻ വിചാരിച്ചു ഇക്കാക്ക് എന്നോട് മുഹബ്ബത്ത് തോന്നിയിട്ടാണെന്ന് അപ്പോ ഇക്ക എന്നെ ഉമ്മ വെച്ചതോ അതോ എനിക്ക് തോന്നിയതാണോ? ******** നിന്നെ എനിക്ക് എന്റെ ജീവനേക്കാളേറെ ഇഷ്ടമാണെന്ന് അവളോട്‌ ഉറക്കെ വിളിച്ച് പറഞ്ഞിട്ട് അവളെ കെട്ടിപിടിച്ചു കിടക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷേ...എന്റെ ego അതിന് സമ്മതിക്കുന്നില്ല ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു, നിന്നെ സന്തോഷിപ്പിക്കാൻ ഇപ്പോ എനിക്ക് കഴിയില്ല സോറി എപ്പോഴോ ഞാൻ ഉറങ്ങിപോയി. ********** ഇക്കാനെ അലട്ടുന്ന എന്തോ ഒരു പ്രശ്നം ഇക്കാന്റെ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട് അതെന്താണെന്ന് മനസ്സിലാക്കിയാലേ പരിഹരിക്കാൻ കഴിയൂ ഇക്കാക്ക് എന്നോട് ഇഷ്ടകുറവൊന്നുമില്ലെന്ന് ഇക്കാന്റെ ഇന്നത്തെ പ്രവർത്തി തെളിയിച്ചു തന്നിരിക്കുന്നു അതു മതി ഈ ആയുസ്സ് മുഴുവൻ എനിക്ക് ജീവിക്കാൻ അതിന് ഇക്കനോട് എങ്ങനെയെങ്കിലും കൂട്ട് കൂടണം തിരിഞ്ഞും മറിഞ്ഞും കിടന്ന് കൊണ്ട് നമ്മൾ ഉറക്കത്തേ ക്ഷണിച്ചു വരുത്തി . പതിവ് പോലെ അവളുടെ വിളിയും കാത്ത് ഞാൻ എണീക്കാൻ മടിച്ചങ്ങനെ കിടന്നു കുളിച്ച് ഈറനായി നിൽക്കുന്ന അവളുടെ മുടിയിഴകളിലൂടെ വെള്ളത്തിന്റെ തുള്ളികൾ അടർന്നു വീഴുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അവൾ എന്നെ ലക്ഷ്യമാക്കി നടന്നുവരുന്നത് കണ്ടപ്പോൾ ഞാൻ ഉറക്കമഭിനയിച്ചു കിടന്നു അവളെന്റെ മുടിയിലിഴകളിലൂടെ തലോടി കൊണ്ടിരുന്നു എനിക്കവളെ നെഞ്ചോട് ചേർത്ത് കെട്ടിപിടിക്കാൻ തോന്നി ഞാൻ സ്വയം നിയന്ത്രിച്ചു. പിന്നെ അവളുടെ കൈകൾ കൊണ്ട് എന്റെ മുഖത്ത്‌ തലോടികൊണ്ടിരുന്നു. അവളുടെ അധരങ്ങൾ എന്റെ രണ്ട് കവിളിലും പതിഞ്ഞു ഞാൻ കണ്ണ്തുറന്നു അവൾ പേടിയോടെ എന്നെ നോക്കി തിരിഞ്ഞു നടന്നതും ഞാനവളുടെ കൈ പിടിച്ചു അവളെ എന്റെ നെഞ്ചോട് ചേർത്തു പേടികൊണ്ടാണെന്ന് തോന്നുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു ഞാനവളുടെ കവിളിലും നെറ്റിയിലും മാറി മാറി ചുംബിച്ചു അവളുടെ ചുണ്ടുകളിൽ ഉമ്മ വെച്ചു ആവേശം കൂടിയത് കൊണ്ട് അവളുടെ ചുണ്ടുകളിൽ കടിച്ചു അവളെന്നെ തള്ളിമാറ്റിയപ്പോളാണ് മനസ്സിലായത് അവളുടെ ചുണ്ടിൽ നിന്ന് ചോര വരുന്നുണ്ട് അവളെന്നെ ദയനീയമായി നോക്കി എന്റെ നെഞ്ചിൽ നിന്നും എണീറ്റു കൂടെ ഞാനും അവളെ എന്റെ കരവലയത്തിലൊതുക്കി കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് അവളുടെ ചുണ്ടിൽ പതിയെ തലോടി. "ആ "അവൾ വേദനയോടെ എന്നെ നോക്കി ഞാൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു പിന്നെ അവളെ എന്നിൽ നിന്നും തള്ളി മാറ്റിക്കൊണ്ട് ഞാൻ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കിയിട്ട് ബാത്‌റൂമിലേക്ക് പോയി ഷവറിന്റെ ചുവട്ടിലെങ്ങനെ നിന്നു. "എനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് പാടില്ല ഇനിയൊരു പെണ്ണിനും എന്റെ ജീവിതത്തിൽ സ്ഥാനമില്ല എന്നിട്ടും അവളെന്നിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു ഞാനവളിലേക്കും വേണ്ട എനിക്ക് തനിച്ച് ജീവിച്ചാൽ മതി അവളെ എങ്ങനെയെങ്കിലും ഇവിടെനിന്നും പറഞ്ഞയക്കണം അല്ലെങ്കിൽ ഞാൻ വീണ്ടും വിഡ്ഢി വേഷം കെട്ടേണ്ടി വരും എനിക്കൊരുത്തിയുടെയും സ്നേഹമോ സഹതാപമോ വേണ്ടാ... എന്റെ കണ്ണുകൾ നിറഞ്ഞു ഷവറിന്റെ ചുവട്ടിലാണെന്ന കാര്യം പോലും ഞാൻ മറന്നിരുന്നു. ********* ഈ ഇക്കാക്ക് എന്താ ഇക്കാന്റെ കണ്ണുകളിൽ എന്നോടുള്ള സ്നേഹത്തിന്റെ തിളക്കം ഞാൻ കണ്ടതാ പെട്ടെന്ന് ഇക്ക കലിപ്പാനായി മാറി വളർത്തൊരു സ്വഭാവം തന്നെയാണല്ലോ ഇങ്ങേർക്ക് ഞാൻ അടുക്കളയിൽ ചെന്ന് ചായയിട്ടു അപ്പോഴേക്കും ഉമ്മയും വന്നു "ആ മോളേ നീ എണീറ്റിരുന്നോ?" "ആ ഉമ്മാ" ഞാൻ ഉമ്മാക്ക് നേരെ ചായ കപ്പ് നീട്ടി, അല്ലാ മോളേ നിന്റെ ചുണ്ടിനെന്തു പറ്റി? മുറിവുണ്ടല്ലോ? "ഞാൻ ആകെ ചമ്മി ഒരു പരുവമായി അതൊന്നും മുഖത്ത് കാണിക്കാതെ "അത് ഉമ്മാ ഞാനെണീറ്റപ്പോൾ കട്ടിലിൽ വെച്ച് ഇടിച്ചതാണ്" രാവിലെ തന്നെ ഉമ്മാനോട് നുണ പറഞ്ഞതിൽ കുറ്റബോധം തോന്നി.അല്ലാതെ ഉമ്മാ നിങ്ങളെ മോന്റെ ദേഷ്യം മുഴുവൻ ചുണ്ടിൽ തീർത്തതാണെന്നു പറയാൻ പറ്റുമോ? "നോക്കിയും കണ്ടും നടക്കേണ്ടേ "ഉമ്മ സ്നേഹത്തോടെ ശാസിച്ചു. ഞാൻ ചായയും കൊണ്ട് മുകളിലെത്തി ഇക്ക ഏതോ പുസ്തകവായനയിൽ മുഴുകിയിരുന്നു ഞാൻ ചായ വെച്ച്‌ തിരിഞ്ഞു നടന്നു "ഒരു minute ഒന്ന് നിന്നേ" ഞാൻ തിരിഞ്ഞു നോക്കിയപ്പോഴും മൂപ്പരെ കണ്ണ് പുസ്തകത്തിൽ തന്നെയാണ്‌. ഇതെന്താ ഇങ്ങേർക്ക് പുറകിലും കണ്ണുണ്ടോ? ഞാൻ മനസ്സിൽ പറഞ്ഞതാ എന്നെ ലക്ഷ്യമാക്കി നടന്നു വന്നു ഞാൻ പേടിച്ച് പുറകിലേക്കും അവസാനം ഞാൻ ചുമരിൽ തട്ടി നിന്നു ഇക്ക കൈകൾ എനിക്ക് തടസ്സമായി ചുമരിൽ വെച്ചു ഞാൻ പേടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു പാവം വല്ലാതെ പേടിച്ചിട്ടുണ്ട് ഞാൻ ചുണ്ടുകൾ അവളുടെ കതോടടുപ്പിച്ചു കൊണ്ട് അവളുടെ ചുണ്ടുകളിൽ പതിയെ തലോടി "വേദനിക്കുന്നുണ്ടോ" ഹമ്മ്മ് അവൾ ചെറുതായിട്ടൊന്ന് മൂളി കൊണ്ട് തിരിഞ്ഞു നിന്നു ഞാനവളുടെ കൈ മുറുകെ പിടിച്ച് കൊണ്ട് എന്നിലേക്കടുപ്പിച്ചു "എന്നോട് അടുക്കും തോറും നിനക്ക് വേദനകൾ മാത്രമേ ബാക്കിയുണ്ടാകൂ അത് കൊണ്ട് വെറുതെ ജീവിതം വെസ്റ്റ്‌ ആക്കേണ്ട എവിടേക്കാന്ന് വെച്ചാൽ പൊയ്ക്കോ" എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിൽ നിന്ന് പുറത്തേക്കു പോകാൻ നിൽക്കേ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവളെന്റെ മുന്നിൽ വന്ന് നിന്നു. "actually എന്താ നിങ്ങടെ പ്രോബ്ലം ഞാനേ നല്ല അന്തസ്സോടെ തന്നെയാണ്‌ നിങ്ങളുടെ ഭാര്യയായി ഇവിടേക്ക് വന്നത് അതും നിങ്ങൾ കണ്ട് ഇഷ്ട്ടപ്പെട്ടിട്ടാ എന്നെ കല്യാണം കഴിച്ച് കൂട്ടികൊണ്ട് വന്നത് ഇപ്പോ പറയുന്നു എവിടേക്കെങ്കിലും പൊയ്ക്കോളാൻ... ഈ മഹർ എന്റെ കഴുത്തിൽ ദാ ഇങ്ങനെ തൂങ്ങി കിടക്കുന്ന കാലമത്രയും ഞാൻ നിങ്ങളുടെ ഭാര്യയായി ഇവിടെ തന്നെ കാണും..അവളുടെ ശബ്ദമിടറി അതിപ്പോ നിങ്ങളെന്നെ എത്ര വേദനിപ്പിച്ചാലും ശരി ഞാൻ നിങ്ങളെ വിട്ട് എങ്ങോട്ടും പോകില്ല അവളെന്റെ കൈവെള്ളയിൽ അടിച്ചുകൊണ്ട് പറഞ്ഞു, നിങ്ങളെത്ര കള്ളം പറഞ്ഞാലും നിങ്ങളുടെ കണ്ണുകൾ നിറയെ എന്നോടുള്ള മുഹബ്ബത്തെനിക്ക് കാണാൻ കഴിയും പിന്നെ എന്തിനാ ഇങ്ങനെയൊക്കെ act ചെയ്യുന്നേ?അവളെന്റെ ഷോൾഡർ കുലുക്കി കൊണ്ട് ചോദിച്ചു ഞാൻ അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് മുറി വിട്ടിറങ്ങി. ഞാൻ കാറിനടുത്തേക്ക് നടന്നു. "മോനേ ചായ കുടിച്ചിട്ട് പോകാം"ഉമ്മ വിളിച്ച് പറയുന്നുണ്ടായിരുന്നു. " വേണ്ട " ഞാൻ കാറിനുള്ളിലേക്ക് കയറുംന്നതിനു മുന്നേ മുകളിലേക്ക് നോക്കി അവിടെ നിറഞ്ഞ പുഞ്ചിരിയോടെ അവളെന്നെ നോക്കി ഞാൻ പുച്ഛഭാവത്തോടെ അവളെ അവഗണിച്ചു കൊണ്ട് കാറിൽ കയറി ഓഫീസിലേക്ക് യാത്രയായി. ഓഫീസിൽ എത്തിയിട്ടും മനസ്സ് അവളുടെ അടുത്തായിരുന്നു. ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ തന്നെയായിരുന്നു അവൾ പറഞ്ഞത്. എന്നിട്ടും മനസ്സ് അസ്വസ്ഥമാണ് ഇന്ന് തന്നെ അവളോട്‌ എല്ലാം തുറന്നു പറയണം എന്റെ മനസ്സ് അവളെ കാണാനായി തുടിച്ചുകൊണ്ടിരുന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കുന്നത് അവളായിരിക്കണമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു പക്ഷേ ഉമ്മയായിരുന്നു. എന്റെ കണ്ണുകൾ അവളെ തിരഞ്ഞു കൊണ്ടിരുന്നു കാണാതായപ്പോൾ മുറിയിലുണ്ടാകുമെന്ന് കരുതിയ എനിക്ക് തെറ്റുപറ്റി. ഞാൻ താഴേക്ക് ചെന്ന് ഉമ്മാനോട് തിരക്കി, "ഉമ്മാ സന എവിടെ? കണ്ടില്ലല്ലോ? "അപ്പോ നിനക്ക് അങ്ങനെ ഒരാളിവിടെ ഉള്ളതായി അറിയാം അല്ലേ? " ഇവിടെ കണ്ടില്ല അതാ ഞാൻ ..... ഹമ്മ്മ് അവളുടെ വല്ലിമ്മാക്ക് നെഞ്ചുവേദനയായിട്ട് City hospitalil ഉണ്ട് നീ ഒന്ന് പോയി കണ്ടിട്ട് വാ അവൾ ഹോസ്പിറ്റലിൽ ഉണ്ട് നിന്നോട് പറയാൻ അവളെന്നെ പറഞ്ഞ് ഏല്പിച്ചിട്ടാ പോയത്. ആ ഞാനൊന്ന് കുളിച്ച് ഫ്രഷ്‌ ആയിട്ട് പൊയ്ക്കോളാം. അവളെന്നോട് ഒരു വാക്ക് പോലും പറയാതെ പോയതിൽ എനിക്ക് വിഷമമുണ്ട് അപ്പോഴാണ് ഓർത്തത് അവളെങ്ങനെ അറിയിക്കാനാ ഒരു ഫോൺ പോലും ഞാൻ വാങ്ങിച്ചു കൊടുത്തിട്ടില്ലല്ലോ? ഞാൻ ഹോസ്പിറ്റലിൽ icu ലക്ഷ്യമാക്കി നടന്നു അവിടെ പുറത്ത് ഒരു കസേരയിൽ കരഞ്ഞു തളർന്ന എന്റെ പെണ്ണിനെ കണ്ട് എന്റെ ഉള്ളൊന്നു പിടഞ്ഞു ഞാൻ അവളുടെ തോളിൽ കൈ വെച്ചു അവൾ മുഖമുയർത്തി എന്നെ നോക്കി കൊണ്ട് ഇക്കാ......എന്ന അലർച്ചയോടെ എന്നെ കെട്ടിപിടിച്ചു കൊണ്ട് അവളെന്റെ നെഞ്ചിൽ മുഖമമർത്തി. എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ അവളെ ചേർത്തു പിടിച്ചു. അപ്പോൾ അവളുടെ അമ്മായി അടുത്തേക്ക് വന്നു മോനേ ഇവൾക്ക് ജീവനാണ് ഉമ്മൂമ്മയെ അവരുടെ ശബ്ദം ഇടറി. ഉമ്മൂമ്മാനെ കണ്ട ശേഷം ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു അവളൊന്നും മിണ്ടിയില്ല ഞാൻ മൗനത്തിനു വിട നൽകിക്കൊണ്ട് നിനക്ക് എന്തെങ്കിലും കഴിക്കണോ? അവൾ വേണ്ടെന്നു തലയാട്ടി അവളെ കണ്ടാലേ അറിയാം ഒന്നും കഴിച്ചിട്ടില്ലാന്ന് ഞാൻ ഒരു restaurant ന്റെ അടുത്ത് കാർ നിർത്തിക്കൊണ്ട് സനാ ഇറങ്ങൂ വീട്ടിലെത്തുമ്പോഴേക്കും ഒരുപാട് വൈകും നമുക്ക് വല്ലതും കഴിക്കാം എനിക്ക് ഭയങ്കര വിശപ്പ് പിന്നെ അവൾ ഒന്നും മിണ്ടാതെ എന്റെ പിറകെ വന്നു ഞാൻ ഭക്ഷണം ഓർഡർ ചെയ്തു ഞാൻ കഴിച്ചു തുടങ്ങിയിട്ടും അവൾ ചോറ് വെറുതെ കുഴച്ചു കൊണ്ട് അതിൽ കണ്ണും നട്ടങ്ങനെ ഇരിക്കുവാണ് അല്ലാ നീഒന്നും കഴിച്ചില്ലല്ലോ? എന്റെ ചോദ്യം കേട്ട് അവൾ മുഖമുയർത്തി എന്നെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്ക് അഭിമുഖമായിട്ടായിരുന്നു അവളിരുന്നിരുന്നത് ഞാൻ അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്ന് കൊണ്ട് ചോറ് ഉരുളയാക്കി അവളുടെ നേരേ നീട്ടി അവൾ അത്ഭുതത്തോടെ എന്നെ നോക്കി ഞാൻ പുഞ്ചിരിയോടെ അവളോട്‌ വായ തുറക്കാൻ പറഞ്ഞു അവൾ അനുസരിച്ചു നീ കരുതും പോലേ അത്രക്ക് മനസ്സാക്ഷി ഇല്ലാത്തവനൊന്നും അല്ല ഞാൻ നീ എന്നെ വെറുക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ എന്നിൽ നിന്നും അകറ്റി നിർത്തിയത് അത് നിന്നോടുള്ള ഇഷ്ടക്കേട് കൊണ്ടൊന്നുമല്ല കാരണം എന്റെ കഴിഞ്ഞ കാലമാണ് അതെന്താന്ന് വെച്ചാൽ..... ഞാൻ പറഞ്ഞ് തുടങ്ങും മുൻപേ അവളെന്റെ വായ പൊത്തിപിടിച്ചു വേണ്ട ഇക്കാ നിങ്ങൾ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അതെന്ന് എനിക്കറിയാം ആദ്യമൊക്കെ അതറിയാൻ എനിക്കും താൽപ്പര്യമുണ്ടായിരുന്നു പക്ഷേ അതെന്താണെങ്കിലും എനിക്കറിയേണ്ട എനിക്ക് ജീവനുള്ളിടത്തോളം കാലം ഇക്കാന്റെ പെണ്ണായിരിക്കും ഈ സന ഉറപ്പ് ഇക്കാക്ക്.... sir ഇനി എന്തെങ്കിലും വേണോ? അവൾ പറഞ്ഞു തീരും മുൻപ് Waiter അവിടേക്ക് വന്നു.No thanks. ഞങ്ങൾ അവിടുന്ന് എണീറ്റ് ബില്ല് pay ചെയ്ത് വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി ഉമ്മയോട് ഹോസ്പിറ്റലിലെ വിശേഷങ്ങളൊക്കെ ഞങ്ങൾ റൂമിലേക്ക്‌ പോയി. ഞാൻ ബെഡിൽ നേരത്തെ തന്നെ സ്ഥാനമുറപ്പിച്ചു അവളെയും കാത്ത് അക്ഷമനായി ഇരുന്നു എന്നെ ബെഡിൽ കണ്ടതും അവൾ മടിച്ചുകൊണ്ട് അവിടെ തന്നെ നിന്നു. "വാ വന്ന് കിടക്ക് " ഞാൻ അവളെ ബെഡിലേക്ക് ക്ഷണിച്ചു, അവൾ ഒരു മൂലയിൽ ചുരുണ്ടു കൂടി, ഞാൻ അവളിലേക്ക് ചേർന്ന് കിടന്നു കെട്ടിപിടിച്ചു കൊണ്ട് എന്റെ നെഞ്ചോട് ചേർത്തു. അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി ഇനി നിന്റെ കണ്ണ് നിറയരുത് അതെനിക്ക് സഹിക്കാനാവില്ല പെണ്ണേ....നീയില്ലാതെ ഒരു നിമിഷം പോലും തള്ളിനീക്കാനാവില്ലന്ന് എനിക്ക് ഇന്ന് മനസ്സിലായി ഇനി നമ്മളെ ആർക്കും വേർപെടുത്താൻ കഴിയില്ല ഞാനവളുടെ കണ്ണീരൊപ്പി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവളുടെ ചുണ്ടിലെ മധു നുകരാൻ ഞാൻ ചുണ്ടുകളടുപ്പിച്ചു അവൾ കൈ കൊണ്ട് ചുണ്ട് പൊത്തി രാവിലെ തന്ന ക്ഷീണം ഇതു വരെ മാറിയിട്ടില്ല.. എന്ന് പറഞ്ഞു കൊണ്ട് ചിരിച്ചു കൂടെ ഞാനും സനാ..... ഹ്മ്മ് അവൾ നെഞ്ചിൽ കിടന്നു കൊണ്ട് വിളിക്കുത്തരം നൽകി അന്ന് സാക്ഷാൽക്കരിക്കാതെ ഉപേക്ഷിച്ച ആദ്യരാത്രി ഇന്ന് നടത്തിയാലോ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. ************* ********* അവൾ ക്ഷീണിച്ചു കൊണ്ട് എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങി ഞാൻ ഉറങ്ങാതെ അവൾക്ക് കൂട്ടിരുന്നു അവളുടെ മുടിയിഴകൾ തലോടി കൊണ്ട്........ (അവസാനിച്ചു)
51.3k കണ്ടവര്‍
13 ദിവസം
#

📙 നോവൽ

നിനക്കായ് വീണ്ടും 😍 ×××××××××××× [ Full Part ] ===== നിങ്ങളോടല്ലേ പറഞ്ഞത് എനിക്ക് ഒരു കല്യാണം വേണ്ടാ എന്ന്... എന്താണ് പറഞ്ഞിട്ടൊന്നും മനസ്സിലാവാത്തത്... ഒരു പെണ്ണിന് കല്യാണം കഴിക്കാതെ ജീവിക്കാൻ പറ്റില്ലേ... ഉപ്പ എനിക്ക് കല്യാണം വേണ്ടാ... എന്നെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കു... മോളെ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കണം... മോളെ നീ അവരെ മുന്നിൽ ഒന്ന് നിന്ന് കൊടുത്താൽ മതി നിനക്ക് ഇഷ്ടമില്ലെങ്കിൽ ഇഷ്ടമല്ലാന്ന് പറഞ്ഞോ ഉപ്പാന്റെ മോൾ ഇത് കേൾക്കണം ഉപ്പാക്ക് വേണ്ടി.... ഉപ്പ ഞാൻ.... ശരി ഉപ്പാക്ക് വേണ്ടി മാത്രം... 4 മണിക്കാണ് അവര് കാണാൻ വരുക... മോൾ റെഡിയായി നിക്കണം.... ഹ്മ്മ് ഇത്തൂസെ... എന്താ പോന്നൂസേ.... ഈ കല്യാണത്തിന് സമ്മതിക്കുവോ ഇത്തൂസ്... അതെന്താടാ അങ്ങനെ ചോദിച്ചേ.... ആ കാക്കാന്റെ സെക്കന്റ്‌ മാര്യേജ് ആണ് ഇതെന്ന ഉമ്മച്ചി പറയുന്ന കേട്ടെ... എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട പോന്നൂസേ... കല്യാണം കഴിച്ചാൽ എല്ലാരേയും പിരിയേണ്ടി വരില്ലേ... പിന്നെ എന്തിനാ അവരെ കാണാം എന്ന് പറഞ്ഞെ... ഉപ്പാനെ ഓർത്തിട്ടാ പോന്നൂസേ... മ്മ്... ഞാൻ ഹയാത്ത്... ഹയാ എന്ന് വിളിക്കാം... ന്റെ ഉമ്മാ എന്റെ പ്രസവത്തോടെ മരിച്ചത് കൊണ്ട് ഉപ്പ രണ്ടാമത് കല്യാണം കഴിച്ചു... ആദ്യ ഭാര്യയിലെ കുട്ടിയായോണ്ട് അതിന്റെ ഒരു വേർതിരിവ് എന്നോട് കാണിക്കുന്നുണ്ട്.... അത് കൊണ്ടാണ് നമ്മളെ എങ്ങനെയെങ്കിലും ഒരുത്തന്റെ കൂടെ പറഞ്ഞയക്കണം എന്ന് ശാഡ്യം പിടിച്ചു ഉപ്പാനോട് കല്യാണം നോക്കാൻ പറഞ്ഞെ... പിന്നെ ഉള്ളത് പൊന്നൂസ് ആണ്... ന്റെ അനിയത്തി... ശിഫ.... ഉമ്മ എന്നോട് എന്ത് ചെയ്താലും എന്നെക്കാൾ വേദനിക്കുന്നത് ന്റെ പൊന്നൂസാണ്... അത്കൊണ്ടാണ് ഇപ്പൊ ഈ വന്നു ചോദിച്ചത്... ഹയാ... അവര് വന്നിട്ടുണ്ട്... ഇത്ര പെട്ടെന്ന് 4 ആയോ... ആ മോളെ... ന്റെ ഉമ്മമായാണ് അത് പറഞ്ഞെ... ഉപ്പ അവരോട് സംസാരിക്കുന്നതൊക്കെ കേൾക്കുന്നുണ്ട്.. ഒരു ട്രേയിൽ ചായ കൊണ്ടുകൊടുക്കുന്ന പരിപാടി ഒന്നുല്ലാട്ടോ ഇവിടെ... അതൊക്കെ ഉമ്മയാണ് കൊണ്ട് കൊടുത്തേ.. ഇത്തൂസെ അങ്ങോട്ട്‌ പോകാൻ പറഞ്ഞു... അതെ ഇത്തൂസ്.... കാണാൻ മൊഞ്ചൻ ആണ്... കൂടെ ഒരു വാവ ഉണ്ട്... ചെറിയ മോൾ... ഇതാണ് എന്റെ മോൾ ഹയാത്ത്... ഒരു ചെറു പുഞ്ചിരിയോടെ എല്ലാരേയും ഒന്ന് നോക്കി... പക്ഷെ കണ്ണിൽ പെട്ടന്ന് പതിഞ്ഞത് പൊന്നൂസ് പറഞ്ഞ മോളെ മുഖത്തായിരുന്നു.... ഇതാണ് എന്റെ മോൻ ജുനൈദ് . ഇത് അവന്റെ മോൾ ജന്നത്ത്... ജുനൈദിന്റെ ഉപ്പയാണ് പറഞ്ഞെ..... ഇവർക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് പറഞ്ഞപ്പോൾ ഉപ്പാനെ ഒന്ന് നോക്കി.. ഞാൻ അയാളെയും കൂട്ടി റൂമിലേക്ക്‌ പോകുമ്പോൾ ജന്നത്ത് ചിണുങ്ങാൻ തുടങ്ങി.. അപ്പൊ അയാൾ അവളെയും കൂടെ കൂട്ടി... ഒരുമിനിറ്റ് മൗനത്തിനു ശേഷം അയാൾ പറഞ്ഞു തുടങ്ങി.. എന്റെ പേര് ജുനൈദ് ... ന്റെ മോൾ ജന്നത്ത്... ഇവൾക്ക് രണ്ടുമാസം കൂടി കഴിഞ്ഞാൽ 2 വയസ്സവും.. ഇവൾക്ക് ഒരുവയസ്സു കഴിഞ്ഞപ്പോഴാണ് ഇവളെ ഉമ്മ മരണപ്പെടുന്നത്.. ന്റെ ഉമ്മാന്റെ നിർബന്ധം കൊണ്ടാണ് ഞാൻ ഒരു വിവാഹത്തിന് സമ്മതിച്ചത്... ന്റെ ഭാര്യ ആവുന്നതിനേക്കാൾ ന്റെ മോളെ ഉമ്മയാണ് ആവണ്ടത് അങ്ങനെ ആവാൻ നിനക്ക് സമ്മതം ആണോ? അത് ഞാൻ... ഇപ്പൊ പറയേണ്ടാ ഞാൻ ഉപ്പാനോട് വിളിച്ചു ചോദിച്ചോളാം... അയാളോട് സംസാരിക്കുമ്പോഴും ജന്നത്തിലേക്കാണ് നമ്മളെ കണ്ണുകൾ പോകുന്നത്... വിടർന്ന കണ്ണുകളും നിഷ്കളങ്കമായ ചിരിയും ന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു... ഞാൻ ഇവളെ ഒന്ന് എടുത്തോട്ടെ? യെസ്... ഓഫ്‌കോഴ്സ്.. ഞാൻ കൈ കാണിച്ചപ്പോൾ ആദ്യം വന്നില്ല... പിന്നെ അവിടെ ഉള്ള പൂക്കളൊക്കെ കാണിച്ചു കൊടുത്തപ്പോൾ ജന്നത്ത് ന്റെ കയ്യിലായി.. അവളെയും എടുത്ത് പുറത്ത് പോയപ്പോൾ എല്ലാരും ഞങ്ങളെ നോക്കി നിക്കുവായിരുന്നു.. അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ... അസ്സലാമു അലൈക്കും... എന്ന് പറഞ്ഞു അവരിറങ്ങാൻ നോക്കുമ്പോൾ ജുനൈദിന്റെ ഉമ്മ മോളെ എടുക്കാൻ കൈ കാണിച്ചു... അപ്പൊ ജന്നത്ത്... ചിണുങ്ങി ന്റെ നെഞ്ചിലേക് കിടന്നു... ആഹാ മോളെ നല്ലോണം പിടിച്ചു ന്റെ കുട്ടിക്ക്... ജുനു മോളെ വന്ന് എടുത്തേ എന്റെ കൂടെ വരുന്നില്ല... അപ്പോൾ ആണ് അവര് വന്ന് മോളെ നേരെ കൈ കാണിച്ചേ... ഉപ്പ കൈ കാണിച്ചപ്പോൾ മോൾ ഉപ്പാന്റെ കൂടെ പോയി... അവരിറങ്ങിയപ്പോൾ ആകെ സങ്കടം ആയി മോളെ പിയേണ്ടി വന്നല്ലോ എന്നോർത്തിട്ട് അപ്പോഴാണ് കുടുംബത്തിലുള്ള ആരോ ഉപ്പാനോട് സംസാരിക്കുന്നത് കേട്ടത്... അവൾക് 21 അല്ലെ ആയിട്ടുള്ളു പിന്നെ ഇപ്പൊ എന്തിനാ കല്യാണം.. അതുമല്ല ഒരു രണ്ടാം കെട്ടുകാരനെയെ കിട്ടിയുള്ളൂ എന്ന്... അങ്ങോട്ട്‌ നോക്കിയപ്പോൾ ഉപ്പാന്റെ പെങ്ങൾ ആണ് അത് പറഞ്ഞത്... ഉപ്പാ... എനിക്ക് കല്യാണത്തിന് സമ്മതം ആണ്... എനിക്ക് ഒരു കല്യാണം ഉണ്ടെങ്കിൽ ഇപ്പൊ പോയവരുടെ കൂടെ മതി അല്ലെങ്കിൽ വേണ്ടാ... ഒറ്റശ്വാസത്തിൽ ഇങ്ങനെ പറഞ്ഞപ്പോൾ എല്ലാരും എന്നെ തന്നെ നോക്കിയിരിക്കുവായിരുന്നു... മോളെ നിനക്ക് സമ്മതം ആണോ? അതെ ഉപ്പ... എന്ന നമുക്ക് അത് നടത്താം... അവര് വിളിക്കട്ടെ... അല്ല അളിയാ അത് വേണോ... അവൾ കുട്ടിയല്ലേ... ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് കല്യാണം കഴിപ്പിക്കണോ? ഇത് എന്റെ തീരുമാനമാണ്... എനിക്ക് ഇഷ്ട്ടാണ്... ഈ കല്യാണത്തിന്... എന്നും പറഞ്ഞു റൂമിൽ കയറി വാതിലടച്ചു ഉള്ള് നിറയെ ജന്നത്തായിരുന്നു... ഒരിക്കൽ താനും ഇങ്ങനെ ആയിരുന്നല്ലോ... പെറ്റുമ്മ മരിച്ചപ്പോൾ പോറ്റുമ്മയായി വേറെയൊരാളെ കാണേണ്ടി വന്ന അവസ്ഥയാണ് ഇന്ന് ജന്നത്തിന് വന്നത് ഇത്തൂസെ ഡോർ തുറന്നെ... പോന്നൂസേ ഇജ്ജ് ഇപ്പൊ പോയെ... പ്ലീസ് ഇത്തൂസ് ഡോർ തുറക്ക്... ന്താ പോന്നൂസേ എന്ന് ചോദിച്ചു ഡോർ തുറന്നു... അത് ഓര് വിളിച്ചു... ഓർക് സമ്മതമാണ് എന്ന്... മ്മ്... ഇത്തൂസിനു സന്തോഷം ആയില്ലേ... മ്മ്... പിന്നെ എല്ലാം പെട്ടെന്നായിരുന്നു.... ഇനി കല്യാണത്തിന് ഒരു ദിവസമാണ് ഉള്ളത്... ഇന്നാണ് മൈലാഞ്ചി കല്യാണം... ഭാവി വരന്റെ പേരൊക്കെ എഴുതി മൈലാഞ്ചി ഇട്ടുതന്നു ന്റെ കൂട്ടുകാരി...... അപ്പോഴാണ് പൊന്നൂസ് എന്റെ ഫോൺ എടുത്തോണ്ട് വരുന്നേ.... ഇതാ ഫോൺ... ആരാ പൊന്നൂസേ... അറിയില്ല പാതി ഉണങ്ങിയ മൈലാഞ്ചി കൈകളോട് കൂടി ഫോൺ കാതോരം വെച്ചു ഹലോ... അസ്സലാമുഅലൈക്കും... വലൈകുമുസ്സലാം..... ഇതാരാ? നിനക്കായ് വീണ്ടും __part 2 ×××××××××××× ===== ഇതാരാ? ഞാനാണ് ജുനൈദ്... മ്മ്... തന്നെ വിളിച്ചത് തന്നോട് ഒരു കാര്യം പറയാനാണ്... അന്ന് പറഞ്ഞത് തന്നെയാണ്... ന്റെ ഭാര്യ എന്നതിലുപരി ന്റെ മോളെ ഉമ്മയാണ് നീ ആവേണ്ടത്... ഞാൻ ഇതുവരെ ജസിനെ മറന്നിട്ടില്ല.... നീ എന്നെ മനസ്സിലാക്കുമെന്നു കരുതുന്നു ഹയാ... എനിക്കും മോളെ ഉമ്മയാവുന്നതിലാണ് കൂടുതൽ താല്പര്യം... എനിക്ക് വേറെ ഒരു കുഴപ്പവും ഇല്ല... ഐ ആം ഒക്കെ വിത്ത്‌ ദാറ്റ്.. ഒക്കെ അപ്പൊ നാളെ കാണാം ബൈ ഇത്തൂസ് ഞാൻ ഇന്ന് ഇങ്ങളെ കൂടെ കിടക്കെട്ടെ? ന്തേയ്... നാളെ ഇങ്ങൾ പോവൂലെ പിന്നെ എനിക്ക് കൂടെ കിടക്കാൻ പറ്റൂലാലോ.. അതും പറഞ്ഞു ഓളെ കണ്ണൊക്കെ നിറഞ്ഞു... അയ്യേ ന്റെ പൊന്നൂസ് കരയുവാണോ... ന്റെ കൂടെ കിടന്നോ... ഞാൻ ഇടക്ക് വരൂലേ അപ്പൊ നമുക്ക് ഒരുമിച്ചു കിടക്കാലോ... പൊന്നൂസ് അപ്പോയെക്കും എന്നെ കെട്ടിപിടിച്ചു കരഞ്ഞു... പിന്നെ എനിക്കും പിടിച്ചു നിക്കാൻ പറ്റിയില്ല... സ്വന്തം വീട് വിട്ടു പോകുന്നതിന്റെ സങ്കടം ഏതൊരു പെണ്ണിനും ഉണ്ടാവുമല്ലോ..... എന്തൊക്കെയോ ചിന്തിച്ചു എപ്പോയാണ് ഉറങ്ങിയതെന്നു ഓർമയില്ല... രാവിലെ പുലർച്ചെ എഴുന്നേറ്റു സുബഹി നിസ്കരിച്ചു... ഇന്ന് സ്വന്തം വീട്ടിൽ അതിഥി ആയി മാറുന്ന ദിവസം അല്ലെ... മനസ്സുരുകി ദുആ ചെയ്തു... സമയം കാറ്റിന്റെ വേഗതയിൽ പൊയ്ക്കൊണ്ടിരുന്നു.... സമയം ഏകദേശം 3 മണിയോടെ നിക്കാഹിനു സമ്മതം എടുത്ത് ആണുങ്ങൾ എല്ലാം പള്ളിയിലേക്ക് പോയി... ജുനൈദിന്റെ പെങ്ങളും കുറച്ചു പെണ്ണുങ്ങളും നമ്മളെ ഒരുക്കാൻ വേണ്ടി വന്നു..... അവരെ കൂടെ പോകുമ്പോൾ ന്റെ ഉറ്റ കൂട്ടുകാരിയെ കൂടെ കൂട്ടി റംഷി... ഒരുക്കുന്നതിനടയിൽ പെങ്ങൾ ജാസ്മിനോട് ജന്നത്ത് എവിടെന്നു ചോദിച്ചു... വാവാച്ചി ജുനൂന്റെ കൂടെയാന്ന് പറഞ്ഞു... കുറച്ച് സമയം കഴിഞ്ഞു നിക്കാഹ് കഴിഞ്ഞു വന്നവരെ ബഹളം കേൾക്കാമായിരുന്നു എല്ലാരും കൂടെ എന്നെ ഒരുക്കി മഹർ ഇടാൻ വേണ്ടി കൊണ്ട് പോയി... ഇപ്പൊ പൂർണമായും ഞാൻ വാവച്ചിയുടെ ഉമ്മയാണ്... മോളെ കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്നു... അതാ ന്റെ മോൾ ഉപ്പാന്റെ കൂടെ.... ജുനു എന്റെ കഴുത്തിൽ മഹർ ചാർത്തി... എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം മോളെ ഞാൻ എടുത്തു... അപ്പൊ പെങ്ങൾ വന്നു മോളോട് പറഞ്ഞു ഇത് മോളെ ഉമ്മയാണ്... വാവാച്ചി ഉമ്മാന്ന് വിളിച്ചേ... മോൾ എന്നെ തന്നെ നോക്കി... മോളെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരണവും ഇല്ലായിരുന്നു... പതിയെ ഒക്കെ ശരിയായിക്കോളും... വാവച്ചിയുടെ ഉമ്മയായി ജുനൂന്റെ ഭാര്യയായി മംഗലത്ത് തറവാട്ടിലേക് യാത്രയായി അവിടെ ഞങ്ങളെ കാത്ത് എല്ലാവരും നിക്കുന്നുണ്ടായിരുന്നു... ആളും ബഹളവും കുറയാൻ രാത്രി വരെ കാത്തിരുന്നു.... അപരിചിതരുടെ ഇടയിൽ നിന്ന് ഉറ്റവരുടെ ഇടയിലേക്ക് എത്തിയവരുടെ ഒരു ആശ്വാസം എന്നിലുണ്ടായി... ഉപ്പയും ഉമ്മയും പെങ്ങളും മക്കളും പിന്നെ എന്റെ മോളും അവളെ ഉപ്പയുമായി ചുരുങ്ങിയിരുന്നു ആ വീട്... നിനക്കുള്ള ഡ്രസ്സ്‌ ഒക്കെ റൂമിൽ ഉണ്ട്... പോയി ഡ്രസ്സ്‌ ഒക്കെ മാറ്റി വാ... എന്നും പറഞ്ഞു എന്നെ റൂമിലേക്ക്‌ പറഞ്ഞു വിട്ടു... റൂമിൽ എത്തിയപ്പോൾ മോളും ഇക്കയും കൂടെ കളിക്കുവായിരുന്നു... ന്റെ ആഭരങ്ങൾ ഒക്കെ അഴിച്ചു വെച്ചു ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ പോയി... പുറത്ത് നിന്ന് വാവച്ചിയുടെ നിഷ്കളങ്കമായ ചിരി കേൾക്കാമായിരുന്നു... പുറത്തിറങ്ങിയപ്പോൾ രണ്ടാളും എന്നെ ഒന്ന് നോക്കി... ഹയാ.... നിനക്കായ് വീണ്ടും __part 3 ×××××××××××× ===== ഹയാ താൻ എന്താണ് ഒന്നും മിണ്ടാത്തത്... ഇന്നലെ ഞാൻ വിളിച്ചപ്പോഴും എന്റെ കാര്യം മാത്രാമാണ് നിന്നോട് പറഞ്ഞിട്ടുള്ളു... ഇന്നലെ ഞാൻ പറഞ്ഞില്ലേ അതെ എനിക്കും പറയാനുള്ള വാവച്ചിയുടെ ഉമ്മ മാത്രമാണ് ഞാൻ.. അപ്പൊ ജുനു ഒന്ന് ചിരിച്ചു... ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു ഒരു പക്ഷെ ഇതാവും ജുനു പ്രതീക്ഷിച്ചിട്ടുണ്ടാവുക.... വാവാച്ചി വാ... നമുക്ക് പോയി മാമു തിന്നാലോ... വാ എന്നും പറഞ്ഞു അവളെ എടുത്തു... ഉമ്മ എന്ന് വിളിക്കുന്നില്ലന്നെ ഉള്ളു... അതോഴിച്ചാൽ ഞങ്ങൾ നല്ല ഇണക്കത്തിലാ... അവളെയും എടുത്തു താഴെ പോയി... അവൾക്ക് ഭക്ഷണം ഒക്കെ കൊടുത്തു... അവളെയും എടുത്തു റൂമിലേക്ക്‌ പോകാൻ ഒരുങ്ങുമ്പോൾ മോളെ വാവാച്ചിനെ ഇങ്ങു തന്നേക്ക്‌ ഇന്ന് മോൾ ഞങ്ങളുടെ കൂടെ കിടക്കട്ടെ.... ഏയ്യ് സാരല്ല ഉമ്മാ ന്റെ മോൾ ന്റെ കൂടെ കിടന്നോട്ടെ ഉമ്മാ... ന്റെ മറുപടി കേട്ടിട്ടാണോ എന്നറിയില്ല ആ ഉമ്മയുടെ കണ്ണുകൾ കണ്ണുനീരാൽ നിറഞ്ഞു... മോളെ ഇഷ്ട്ടം... ഇന്ന് മുതൽ പുതിയ അനുഭവങ്ങളുടെ തുടക്കമായിരുന്നു... കല്യാണം കഴിഞ്ഞു ഒരു മാസം പിന്നിട്ടു... ഞാനും ഇക്കയും നല്ല ഫ്രണ്ട്‌സിനെ പോലെയാണ് മോളും ഞാനും പിരിയാൻ പറ്റാതെ ആയി.... പക്ഷെ സങ്കടം മുഴുവൻ ഒന്നിനെ ഉള്ളു... ന്റെ മോൾ ഇതുവരെ ന്നെ ഉമ്മാന്ന് വിളിച്ചിട്ടില്ല... വാവാച്ചി ഇന്ന് ഇവിടെ നമ്മളെ ഉള്ളു... ഉപ്പാപ്പയും ഉമ്മാമ്മയും ആരും ഇല്ല.... വാ നമ്മൾക്ക് താഴെ പോയിട്ട് പണിയൊക്കെ തീർക്കാലോ... എന്നും പറഞ്ഞു ഇക്കാന്റെ അടുത്തുന്നു മോളെയും എടുത്തു പോയി... ഹലോ... ഇതെന്താ ഇങ്ങനെ ന്താടോ ന്റെ മോളെ എനിക്ക് ഒരു സെക്കന്റ്‌ പോലും കിട്ടുന്നില്ലലോ... ന്റെ മോളും കൂടിയാണ് അത് ഒരു മാസം മുന്നെയാണ്... ഇപ്പൊ ഇങ്ങളെക്കാളും റൈറ്റ്സ് കൂടുതൽ എനിക്കാണ്... ന്റെ മാത്രം മോളാണ്... ഇല്ലേ മോളെ ഉമ്മാന്റെ മോളല്ലേ........ എന്നും പറഞ്ഞു ഉക്കത്തുള്ള മോളെ ഒന്ന് നോക്കി... ആണോടി വാവാച്ചി എന്ന് ഇക്കയും ചോദിച്ചു... മ്മ് ആ എന്ന് പറഞ്ഞു ഒരു കുഞ്ഞി ചിരി ചിരിച്ചു ന്റെ നെഞ്ചിലേക്ക് കിടന്നു.... കേട്ടല്ലോ... എന്നും പറഞ്ഞു ഞങ്ങൾ താഴേക്കു പോയി.... സിറ്റൗട്ടിൽ കളിചോണ്ടിരുന്ന മോൾ ഉമ്മാ... ഉമ്മാ... ഉമ്മാ എന്നും വിളിച്ചു ന്റെ കൈ വന്നു പിടിച്ചു.... എന്നിട്ട് പുറത്തേക്കു ചൂണ്ടി കാണിച്ചു അങ്ങോട്ട്‌ വിളിച്ചോണ്ട് പോയി.... നോക്കുമ്പോൾ പുറത്താരോ വന്നതായിരുന്നു... ആരാ... ജുനൈദ്ക്ക ഇല്ലേ.. മ്മ് ഉണ്ട് വിളിക്കാം... ഇക്കാ... ദേ ആരോ വന്ന്ക്ക്... ജുനു ഇറങ്ങി വന്നു അങ്ങോട്ട്‌ പോയി പിന്നെയാണ് നിക്ക് ഓർമ വന്നത് മോൾ ന്നെ ഉമ്മന്നാണ് വിളിച്ചതെന്ന്... അതോർത്തപ്പോൾ അതിയായേ സന്തോഷം കാരണം ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ഉപ്പാ.... ഉമ്മ നോക്ക്.. എന്നും പറഞ്ഞു ഇക്കയെ വിളിച്ചോണ്ട് വന്നു.... ന്താ.... ന്താ പറ്റിയെ ഹയേ.... ഡീ കരയാതെ കാര്യം പറ... പെട്ടെന്ന് ഞാൻ ഇക്കയെ കെട്ടിപിടിച്ചു പിന്നെയും എന്തിനെല്ലാതെ കരഞ്ഞു... ഹയാ കരയാതെ കാര്യം പറ... ഇക്ക ന്റെ മോൾ ന്നെ ഉമ്മാന്ന് വിളിച്ചു... എന്നെ ഇക്കയിൽ നിന്നും അടർത്തി മാറ്റി എന്നോടായി ന്റെ ഹയാ നിനക്ക് കിട്ടും ന്റെ കയ്യിന്നു... ഇതിനാണോ ഇങ്ങനെ കരഞ്ഞേ എന്നും പറഞ്ഞു ആകെ കലിപ്പ് എന്നെ ഇത്രയും ഡേ ആയിട്ട് ഇപ്പോയാണ് വിളിച്ചേ ഉമ്മാന്ന് അതാ സന്തോഷം കൊണ്ടാണ്... ആണോ... ഇപ്പൊ ഹാപ്പി ആയില്ലേ ന്റെ വല്യ മോൾ ഇനി കരയണ്ടാ ട്ടോ എന്നും പറഞ്ഞു ന്റെ കണ്ണുനീർ ഒക്കെ തുടച്ചു തന്നു ഏഹ് ഞാൻ മോളോ... അതെ മോൾ.... ഇമ്മളൊന്ന് ചിരിച്ചു... അതെ ഹയാ നമുക്ക് ഇന്ന് ബീച്ചിലൊക്കെ പോകാം... പുറത്ത് നിന്ന് ഫുടൊക്കെ കഴിക്കാം ന്തേയ്.... മ്മ് ഞാൻ റെഡി... അതെന്താണ് എന്നറിയില്ല എത്ര കണ്ടാലും മതിവരാത്തതാണ് ബീച്... നിനക്കായ് വീണ്ടും part4 ×××××××××××× ===== സൂര്യൻ കടലിനെ മുത്തമിടാൻ നോക്കി കൊണ്ടിരിക്കുന്നു.... ഇളം കാറ്റ് ഞങ്ങളെ തഴുകി തലോടി കൊണ്ട് പോകുന്നു... ഹയാ നിനക്കറിയുമോ.... ഇവിടെ വച്ചാണ് തസ്‌നി എനിക്ക് ഹാപ്പി ന്യൂസ്‌ പറഞ്ഞത്.... ഞങ്ങളെ മോൾ ഞങ്ങളുടെ ഇടയിലേക്ക് വന്നത്.... ജന്നത്ത്.... ഞങ്ങൾ എന്ന് ഇക്കാ പറഞ്ഞപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു കാരണം ഇപ്പൊ ന്റെയും കൂടെ മോളല്ലേ.... കണ്ണുകൾ ഇക്കയിൽ നിന്ന് പിൻവലിച്ചു കടലിലേക്ക് നോക്കിയിരുന്നു... സോറി ഹയാ.... ഇപ്പൊ നമ്മളെ മോളാണ് നിന്റെ മോൾ എന്നും പറഞ്ഞു എന്നെയും മോളെയും ചേർത്തു പിടിച്ചു... എന്റെ ലോകത്തിലേക്ക് ഇക്കനെയും മോളെയും തന്ന നാഥനെ ഒരായിരം വട്ടം സ്തുതിച്ചു.... നാളുകൾ പിന്നെയും കൊഴിഞ്ഞു കൊഴിഞ്ഞുകൊണ്ടിരുന്നു.... മോളെ പിറന്നാളിന് ഒരാഴ്ചയേ ഉള്ളു.... അപ്പോഴാണ് എനിക്ക് വീട്ടിൽ പോകാൻ ഒരു ആഗ്രഹം.... ഇക്കാ നമുക്ക് വീട്ടിൽ പോകാം.... നമ്മളതിന് വീട്ടിൽ അല്ലെ ഉള്ളെ.... ഇക്കാ കളിക്കല്ലേ.... എനിക്ക് പറ്റില്ലടാ നാളെ ഒരു അര്ജന്റ് മീറ്റിംഗ് ഉണ്ട്... എന്ന ഞങ്ങൾ പൊയ്ക്കോട്ടേ.... ആരാ ഈ ഞങ്ങൾ... ഞാനും മോളും.... നിങ്ങൾ ഒറ്റക്ക് പോവേണ്ട നമുക്ക് പിന്നെ ഒരിക്കൽ പോകാം.... എന്ത്ന്നാ ഇക്കാ പ്ലീസ് ഞങ്ങൾ പൊയ്ക്കോട്ടേ.... വേണ്ടാ.... പിന്നെ ഒന്നും നോക്കില്ല.... ഇക്കാന്റെ ഒപ്പം കളിചോണ്ടിരുന്ന മോളെയും എടുത്ത് ഞാൻ പോകാൻ ഒരുങ്ങി വീട്ടിലേക്കല്ല ട്ടോ ഹാളിലേക്ക്... ന്താടി ന്റെ മോളെ ഇവിടെ വച്ചിട്ട് പോ...ഞങ്ങൾ കളിക്കുന്നത് കാണുന്നില്ലേ... മതി കളിച്ചേ.... മോള് ഉപ്പാനോട് മിണ്ടൂല... ഡീ ഹയാ നിക്ക്... എനിക്ക് ഒന്നും കേൾക്കേണ്ടാ.... എന്നും പറഞ്ഞു താഴേക്കു പോയി ഇക്കാനെ കാണുമ്പോൾ മുഖത്ത് ദേഷ്യം വിതറിയിട്ടു പെരുമാറി... അങ്ങനെ മിണ്ടാനും പോയിട്ടില്ല... രാത്രി റൂമിൽ എത്തിയപ്പോൾ ന്നെ പിടിച്ചു നിർത്തിയിട്ടു ഡീ നീ പൊയ്ക്കോ... ഇങ്ങനെ മിണ്ടാതിരിക്കല്ലേ.... അങ്ങനെ വഴിക്ക് വാ... ഞാനും നൈസായിട്ട് ചിരിച്ചു... വേഗം വരണം.. രാവിലെ ഞാൻ കൊണ്ട് പോയി വിടാം..... രാവിലെ പോകാൻ റെഡിയായി ഉമ്മാനോട് സലാം പറഞ്ഞു ഇറങ്ങി.... ന്റെ വീട്ടിൽ എത്തിയപ്പോൾ.... ഇങ്ങള് കേറുന്നില്ലേ... ഇല്ല ഡീ മീറ്റിംഗ് ഉണ്ട്.... മ്മ്.... മോളെ ഉപ്പാക്ക് മുത്തം കൊടുത്തേ... കാറിനു ഇറങ്ങാൻ നോക്കിയപ്പോൾ.... നിന്റെ വക ഇല്ലേ എനിക്ക്.... എന്ത് ഇല്ലെന്ന്... ഏയ്‌ ഒന്നുല്ല പൊയ്ക്കോ വീട്ടിലേക്ക് കയറുമ്പോൾ ഉപ്പ ഉണ്ടായിരുന്നു... കേറുമ്പോൾ ഉപ്പാനോട് സലാം പറഞ്ഞു.... മോളെ മോൻ വന്നില്ലേ... ഇല്ല ഉപ്പ ഇക്കാക്ക് മീറ്റിംഗ് ഉണ്ട്... മ്മ്... ഇത്തൂസെ എന്നും പറഞ്ഞു പൊന്നൂസ് ഓടി വന്നു കെട്ടിപിടിച്ചു... ന്നെ മറന്നു ലെ... ഓളെ പരാതിയും പരിഭവവും ആയി പിന്നീട്.... വാവാച്ചി വാ നമുക്ക് കളിക്കാലോ എന്നും പറഞ്ഞു മോളെയും കൂട്ടി പൊന്നൂസ് പോയി... അടുക്കളയിൽ പോയപ്പോൾ ഉമ്മ തിരക്കിട്ട പണിയായിരുന്നു... എന്തെങ്കിലും ചെയ്യണോ.... മോളൊന്നും ചെയ്യേണ്ടാ ഞാൻ ചെയ്തോളാം.... ഞാൻ അത്ഭുതത്തോടെ ഉമ്മാനെ നോക്കി ഇതുവരെ എന്നോട് സ്നേഹത്തോടെ ഒന്നും പറഞ്ഞിട്ടില്ല.... എനിക്കറിയാം ഇനിക്ക് ഇപ്പൊ അത്ഭുതായിരിക്കും ലെ ഞാൻ ന്താ ഇത്രേ സ്നേഹത്തിൽ സംസാരിക്കുന്നെന്ന്... മോളെ കല്യാണം കഴിഞ്ഞപ്പോളാണ് എനിക്ക് മനസ്സിലായെ നിന്റെ മൂല്യം... എനിക്ക് പൊറുത്തു തരില്ലേ മോളെ ഇജ്ജ് ആദ്യായിട്ട് ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞു... ഉമ്മ ഇങ്ങളെന്താ ഇങ്ങനെ ഒക്കെ പറയുന്നേ എന്റെ മനസ്സിൽ ഒന്നുല്ല... സ്നേഹത്തോടെ ഉമ്മയെന്നെ കെട്ടിപിടിച്ചു.... അങ്ങനെ ന്റെ ഉമ്മനെയും എനിക്ക് കിട്ടി... പക്ഷെ എന്താണെന്നറിയില്ല ഇക്കാനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു... രാത്രി ഇക്കാന്റെ മുഖം നോക്കിയാണ് ഇതുവരെ ഉറങ്ങിയിട്ടുള്ളു ആദ്യമായിട്ടാണ് ഇക്കയില്ലതെ എന്തോ പോലെ... കാൾ ചെയ്തു ഇക്കാക്ക്.... ഹലോ. എന്താടി നിനക്ക് ഉറക്കവും ഇല്ലേ... ഓഹ് ഇങ്ങള് നല്ലണം ഉറങ്ങുവാലെ... എന്നെയും ന്റെ മോളെയും മിസ്സ്‌ ചെയ്യുന്നില്ലേ... അയ്യേ ഇജ്ജയോ ഇല്ലാലോ... ന്റെ മോളെ മിസ്സ്‌ ചെയ്യുന്നുണ്ട്... ഓഹ് ന്നാ ok ഉറങ്ങിക്കോ.... എന്താടി വെക്കാൻ പോകുവാണോ... അതെ... എന്തേയ്... ഇങ്ങള്ക്ക് എന്നെ മിസ്സ്‌ ഒന്നും ചെയ്യുന്നില്ലാലോ... എല്ലാം ഞാൻ പറഞ്ഞിട്ടറിയാണോ... ആ അറിയണം... എടി പോത്തേ ഐ മിസ്സ്‌ യു സോ മച്ച്.. പോരെ..... സമയപരിധി ഇല്ലാതെ ഞങ്ങളുടെ സംസാരം തുടർന്നു കൊണ്ടിരുന്നു... എവിടെയോ പ്രണയത്തിന്റെ തിരിനാളം തെളിഞ്ഞു കൊണ്ടിരുന്നു... നിനക്കായ് വീണ്ടും __part 5 ×××××××××××× ==== അവസാനഭാഗം ________________ നേരം വെളുത്തപ്പോൾ തന്നെ എന്നെ ഇക്കാന്റെ വീട്ടിലേക്ക് കൊണ്ടാക്കി തരുവോ എന്ന ചോദ്യം ആണ് ഉപ്പ ആദ്യം കേട്ടത്... അതെന്താ മോളെ.... ഒന്നുല്ല ഉപ്പ ഇക്കാനെ കാണാതിരിക്കാൻ പറ്റുന്നില്ല അതോണ്ടാ... എന്ന കുറച്ച് കഴിഞ്ഞു കൊണ്ടാക്കി തരാം ഒരു ഉച്ച ആയപ്പോയേക്കും ഞങ്ങൾ വീട്ടിൽ എത്തി... വൈകുന്നേരം ഇക്ക വന്നപ്പോൾ അപ്രതീക്ഷിതമായി നമ്മളെ കണ്ടൊന്നു ഞെട്ടി... ഇക്കാനെ കണ്ടതും വാവാച്ചി ഉപ്പാനെ പോയി കെട്ടിപിടിച്ചു.... അവളെ ഭാഷയിൽ ന്തൊക്കെയോ പറയുന്നുണ്ട് ഇക്കനോട്... രാത്രി കിടക്കാൻ റൂമിൽ പോയപ്പോൾ ന്റെ മോൾ നല്ല ഉറക്കത്തിലാ... ഇക്ക ബാൽക്കണിയിൽ ന്തോ ആലോചിച്ചിരിക്കുവായിരുന്നു.... ഞാൻ അടുത്ത് പോയി പതുക്കെ ന്താ ആലോചിക്കുന്നെ... ഞാൻ വേഗം വന്നിട്ട് ഇങ്ങളെ സമാധാനം പോയോ... നമ്മൾ തമാശ രീതിയിൽ ചോദിച്ചതാണെങ്കിലും ന്റെ ഇക്കാക്ക് നല്ലണം കൊണ്ടു... ന്താടി പറയുന്നേ... ഏയ്‌ ഞാൻ ചുമ്മാ പറഞ്ഞതാ... ഇങ്ങൾ ന്തിനാ സീരിയസ് ആക്കുന്നെ... മ്മ്.. ന്തേയ് ഒരു മൂളൽ... ഒന്നുല്ലാടി എന്നും പറഞ്ഞു ന്നെ ഇക്കനോട് ചേർത്ത് പിടിച്ചു.... അല്ല മോളെ ഇജ്ജല്ലേ പറഞ്ഞെ കുറെ ഡേയ്‌സ് കഴിഞ്ഞിട്ടാ വരൂന്ന് പിന്നെ ഇന്ന് തന്നെ എന്താ പൊന്നെ... അങ്ങനെ ഞാൻ അവിടെ നിന്നിട്ട് ഇങ്ങള് ഇവിടെ സുഖിക്കേണ്ട.... ഓ അങ്ങനെ.... ആ മങ്ങനെ... ഇക്കനോട് ഒന്നൂടെ ചേർന്ന് നിന്നപ്പോൾ ന്റെ നെറ്റിയിൽ ആദ്യ ചുംബനം നൽകി ഇക്ക... ന്തോ നാണം കൊണ്ട് നിറഞ്ഞു ന്റെ മുഖം.... ഡീ നാണിക്കേണ്ട ഇനി ഇത് പതിവാണ്... പോ ഇക്ക.... ഇണക്കുരുവികൾക്ക് വേണ്ടി നിലാവ് പോലും മേഘങ്ങൾകിടയിൽ മറഞ്ഞിരുന്നു.... ഇന്ന് വാവച്ചിയുടെ പിറന്നാളാണ്‌... അത്യാവശ്യം ചില റിലേറ്റീവെസിനെയും ഇക്കാന്റെ ഫ്രണ്ട്സിനെയും വിളിച്ചു... കൂടെ ജസയുടെ ഉമ്മയെയും... ഇക്കാന്റെ ആദ്യ ഭാര്യയുടെ ഉമ്മനെയും... കേക്ക് ഒക്കെ കട്ട്‌ ഒക്കെ ചെയ്തു സെലിബ്രേഷൻ ഏകദേശം കഴിയാറായി .... ന്തോ കാര്യത്തിനായി അടുക്കളയിലേക്ക് പോയി വന്നപ്പോൾ ന്റെ മോൾ താഴെ വീണു മുട്ടിന്റെ തൊലി പോയി കരയുന്നുണ്ടായിരുന്നു... മോളെ പോയി പൊന്നൂസിന്റെ അടുത്ത് നിന്ന് വാങ്ങി... ഇത്താ മോള് കളിച്ചപ്പോൾ വീണു... മ്മ്... ന്തോ മോൾ കരയുന്നത് കണ്ടപ്പോൾ ന്റെ കണ്ണും നിറഞ്ഞു... മോളെ ആരാ അടിച്ചേ... ന്റെ മോൾ കറയേണ്ടാ ട്ടോ... വാവച്ചിക്ക് കേക്ക് തരാലോ ഉമ്മ.... എന്റെ മോൾക്ക്‌ ഒന്നും കൊടുക്കേണ്ട നീ... ജസയുടെ ഉമ്മയായിരുന്നു.... ന്താ ഉമ്മാ... ആരാ നിന്റെ ഉമ്മ... എന്റെ മോളെ നിനക്ക് നോക്കാൻ പറ്റില്ലെങ്കിൽ അത് പറയണം അല്ലാതെ മോളെ അവിടെ ഇട്ടിട്ട് പോവുകയല്ല വേണ്ടേ... എന്താ ഉമ്മാ ഇങ്ങള് പറയുന്നേ... ഒന്നും പറയേണ്ട നീ മോളെ നോക്കാൻ പറ്റില്ലെങ്കിൽ പിന്നെ നീ എന്തിനാ ഇവിടെ... ഓഹ് എന്റെ മോളെ മോളായത് കൊണ്ടാവും സ്വന്തം അല്ലാലോ... ന്റെ അടുത്തുന്നു മോളെ വാങ്ങി ഇനി ന്റെ മോളെ തരില്ല നിനക്ക്... ഹയാ... ന്താ ഇവിടെ അപ്പോഴാണ് ഇക്ക അങ്ങോട്ട്‌ വന്നേ.... ഒന്നുല്ല ഇക്കാ മോൾ ഒന്ന് വീണു ഞാൻ ശ്രദ്ധിച്ചില്ല അതോണ്ട് മോളെ ശ്രദ്ധിക്കാൻ പറഞ്ഞതാ... ഹയാ നീ പറഞ്ഞൊപ്പിക്കേണ്ടാ ന്താ ഉണ്ടായെന്നു പൊന്നൂസ് പറഞ്ഞിട്ടുണ്ട്... ഉമ്മാ ന്റെ മോളെ ഹയാ സ്വന്തം മോളെ പോലെ തന്നെയാണ് നോക്കുന്നത്... അവൾക്കെന്തെങ്കിലും പറ്റുമ്പോൾ നിറയുന്നത് എന്റെ ഹായന്റെ കണ്ണുകളാണ്.... എന്റെ മോളെ ഹയ പോന്നു പോലെ നോക്കും.... എന്ത് നോക്കും കണ്ടില്ലേ ന്റെ മോളെ കാൽമുട്ട്.... ഉമ്മാ ജസയും കുഞ്ഞ് നാളിൽ വീണിട്ടില്ലെ... അത് നിങ്ങളെ ശ്രദ്ധ ഇല്ലായ്മ കൊണ്ടാണോ... കളിക്കുമ്പോൾ കുട്ടികൾ വീഴും ചിലപ്പോൾ മുറിവുണ്ടാവും ഇതൊക്കെ നോക്കിയിട്ടാണോസ്നേഹത്തെ വിലയിരുത്തുന്നത്... ഉമ്മ ഒന്നും പറയാതെ നിന്ന്... ന്തോ എനിക്ക് അതൊക്കെ കേട്ടിട്ട് ആകെ സങ്കടം ആയി അറിയാതെ ആണെങ്കിലും എന്റെ അശ്രദ്ധ മൂലമാണ് ഇതൊക്കെ.... ഞാൻ വേഗം റൂമിലേക്ക്‌ പോയി കുറച്ച് കഴിഞ്ഞപ്പോൾ ഇക്കയും മോളും ന്റെ അടുത്തേക്ക് വന്നു.... ഉമ്മാ.... മോള് വന്നു മടിയിലിരുന്ന്.... നോക് വാവു ആയിക്.... എന്നും പറഞ്ഞു കാലു കാണിച്ചു തന്നു... വാവാച്ചി വേദന ഇണ്ടോ.... ന്തോ മോൾ ഇല്ലന്ന് തലായിട്ടി... ഹയാ മോൾ കളിച്ചപ്പോൾ ഒന്ന് വീണു ഇതിൽ കുഴപ്പം നിന്റെ അല്ല... മക്കളായാൽ വീഴും ഇതൊക്കെ സാധാരണയാണ് എന്നാലും ഇക്ക... ഒരു എന്നാലും ഇല്ല മോളെ നോക്ക് ഓളൾ നല്ല ഹാപ്പിയാ അപ്പൊ ഓളെ ഉമ്മയും ഹാപ്പി ആയിരിക്കണം... സോ പ്ലീസ് സ്മൈൽ... ഇക്കാന്റെ വാക്കുകൾ മനസ്സിന് ഉണ്ടായ മുറിവുകൾക്ക് ആശ്വാസമാണ് ഉണ്ടാക്കിയത്.... ഇക്ക ഐ ലവ് യൂ....... ലവ് യു ടൂ ഹയാ എന്നും പറഞ്ഞു ന്റെ നെറുകയിൽ ചുംബിച്ചു.... വാടി ഇവിടെ പഞ്ചാരടിച്ചു നിന്നാൽ ശരിയാവൂല താഴേക്കു പോകാം..... മ്മ് പോകാം... ഇനി വാവച്ചിക്കൊരു അനിയനെ കൊടുക്കണം കളിക്കാനായിട്ട് ഇനി അതിന്റെ പ്ലാനിങ് നോക്കണം മോളേ.... എന്നും പറഞ്ഞു ന്നെ നോക്കി കണ്ണിറുക്കി.... നാണം കൊണ്ട് ന്റെ മുഖം ആകെ റെഡായി... പോ ഇക്കാ നാണം ഇല്ലാലോ ഇപ്പൊ ഇങ്ങനെ പറയാൻ.... ന്താടി നിന്നോടല്ലേ.... ആ താഴേക്കു പോവാം... മ് 3 വർഷത്തിന് ശേഷം.... ദേ ഇക്കാ ഇങ്ങളെ മോനെ നോക്കിക്കോ ട്ടോ.... എനിക്കാവില്ല അതിനെ നോക്കാൻ ന്റെ മോളെ കൂട്ടാൻ പോകണം എനിക്ക്.... ന്താടി ന്റെ മാത്രം ആണോ മോൻ.... ആ അതെ.... ഇങ്ങളെയാ എനിക്ക് ന്റെ വാവാച്ചി മതീ... ഞാൻ ന്റെ മോളെ കൂട്ടിയിട്ട് വരാം... എന്റെ തീരുമാനം അത് തെറ്റിയില്ല... ന്റെ ഹയാ സ്വന്തം മോനേക്കാൾ ന്റെ മോളെ സ്നേഹിക്കുന്നു.... എല്ലാത്തിനും ഒരു പാട് നന്ദി ഉണ്ട് പടച്ചോനെ എല്ലാത്തിനും നിന്നെ സ്തുതിക്കുന്നു.... ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
68.7k കണ്ടവര്‍
13 ദിവസം
#

📙 നോവൽ

ഒരു ഡയറി പറഞ്ഞ കഥ 😍 Full part ** അന്നവളുടെ കോളജിലെ ആദ്യദിനമായിരുന്നു,എന്തോ രാവിലെ മുതൽ തുടങ്ങിയതാണ് എന്തോ ഒരു വെപ്രാളം,പേരറിയാത്ത എന്തോ ഒരു വികാരം മനസ്സിൽ കിടന്നു തിളക്കുന്നു😲 ബസിലേക് കയറുമ്പോൾ നെഞ്ചിൽ വല്ലാണ്ട് പെരുമ്പറ മുഴങ്ങിയിരുന്നു,പക്ഷേ കോളജിന് അടുത്തുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങി കാലു നിലത്തു കുത്തിയപ്പോൾ പെട്ടൊന്ന് പെരുവിരലിലൂടെ ഒരു തരിപ്പ് മുകളിലേക്ക് കയറുന്നത് അവളറിഞ്ഞു😵അത് കോളജിലേക്ക് ആദ്യമായി വരുമ്പോൾ ഉണ്ടാകുന്ന ജൂനിയർ വിദ്യാർത്ഥിനിയുടെ പകപ്പല്ല,മറ്റെന്തോ...😊 "എടീ...എനിക്കാകെയൊരു അസ്വസ്ഥത ,വയറ്റിനുള്ളിലൊക്കെ എന്തോ കിടന്നിഴയും പോലെ" അവൾ ഉറ്റകൂട്ടുകാരി അശ്വതിയോട് പറഞ്ഞു. "ഓ...അത് ഗ്യാസ് ആകും😏" അവളുടെ മറുപടി കേട്ടപ്പോൾ പിന്നെ മറ്റൊന്നും പറയാൻ തോന്നിയില്ല. അന്ന് കോളജ് കഴിഞ്ഞു വന്നിട്ടും,പിന്നീട് കോളജ് ദിനങ്ങൾ ആവർത്തിച്ചു വന്നിട്ടും അവളുടെ ആ പേരറിയാ വികാരം മാത്രം മാറിയില്ല.പക്ഷേ അവൾക്കുറപ്പായിരുന്നു,എന്തോ ഒന്ന് ഈ മണ്ണിൽ തന്നെ കാത്തിരിക്കുന്നുണ്ട്😊 അന്ന് രാവിലെ വരാന്തയിലൂടെ തലകുനിച്ചു നടക്കുമ്പോൾ കുറച്ചു സീനിയർ പയ്യന്മാർ അവളെ വന്നു പൊതിഞ്ഞു,അവർ ചോദിച്ചതിനൊക്കെ തലയുയർത്താതെ മറുപടി കൊടുത്തു, "മുഖത്തേക്ക് നോക്കെടീ😡" അതിലൊരുത്തൻ പറഞ്ഞത് കേട്ടവൾ പെട്ടൊന്ന് തലയുയർത്തി അവനെ നോക്കി. "എന്തൊരു കണ്ണാടാ അവൾക്ക്,ആ നോട്ടം ഉണ്ടല്ലോ😨" പുറകിൽ നിന്നവർ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് പ്രതേകിച്ചൊന്നും തോന്നിയില്ല. ***** അന്നുച്ചക്ക് ക്ലാസ്സിൽ ഇരിക്കുമ്പോൾ ജിയോളജി അധ്യാപകനായ വിനോദ് സാർ നവ രത്നനകളിൽ ഒന്നായ റൂബിയെ കുറിച്ച് പറയുകയായിരുന്നു. "സാർ...ഈ റൂബി കാണാൻ നല്ല ഭംഗിയുണ്ടാവോ?!" അശ്വതിയാണ് ചോദിച്ചത്. "S...Ruby is a red beautifull stone,രേണുകയെ പോലെ😍" ആ മറുപടി കേട്ട് അവളൊന്നു ഞെട്ടി.അവൾ മാത്രമല്ല ആ ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികളും,അവിവാഹിതനായ വിനോദ് സാറിന്റെ ശ്രദ്ധ പതിഞ്ഞു കിട്ടാൻ എല്ലാ പെൺകുട്ടികളും കഷ്ട്ടപ്പെടുന്ന സമയമായിരുന്നു അത്😉 പക്ഷേ രേണുകയെ കൂടുതൽ ഞെട്ടിച്ചത് വൈകീട്ട് സൈൻ ചെയ്ത പ്രൊജക്റ്റ്‌ മറിച്ചു നോക്കിയപ്പോഴാണ്, 'I love ruby'അതിൽ കുറിച്ചു വെച്ചിരിക്കുന്ന വിനോദ് സാറിന്റെ വാക്കുകൾ കണ്ടവൾ പകച്ചുപോയി. "സൊജാതി,കാണാനും സുന്ദരൻ,നല്ല ജോലി..ഒരു കൈ നോക്കിയാലോ" അശ്വതിയെ അവളൊന്നു കടുപ്പിച്ചു നോക്കി. ഒന്നും മിണ്ടാതെ അതും വാങ്ങി പുറത്തിറങ്ങി നടക്കുമ്പോൾ പെട്ടൊന്ന് വല്ലാതെ ഹൃദയ മിടിപ്പുയർന്ന പോലെ അവൾക്ക് തോന്നി,വല്ലാത്തൊരു വെപ്രാളം.ആരോ പ്രേരിപ്പിച്ച പോലെ അവൾ വേഗത്തിൽ മുന്നോട്ടോടി,കോളജ് മൈതാനത്തിലൂടെ ഓടി ഗേറ്റും കടന്നു റോഡിലേക്കു കയറിയതും എതിരെ വന്ന ഒരാളുമായി കൂട്ടിയിടിച്ചതും പെട്ടന്നായിരുന്നു😰 താഴെ വീഴാതെ തന്നെ താങ്ങി നിർത്തിയ അയാളോട് സോറി പറഞ്ഞു അവൾ മുന്നോട്ട് നീങ്ങി.ഇപ്പോൾ എല്ലാം പഴയ പടിയായിരിക്കുന്നു,ഹൃദയമിടിപ്പ് സാധാരണ നിലയിലായി😊 "ഞാൻ കണ്ടു" ബസിൽ വെച്ച് അശ്വതി എന്റെ കാതിൽ പറഞ്ഞു. "എന്ത്...😡" "അവിടേം ഇവിടേം വന്നിടിച്ചത്😉"അവൾ കൈ കൊണ്ട് ഹോൺ അടിക്കുന്ന പോലൊരു ആംഗ്യം കാട്ടി. "പോടീ തെണ്ടീ😤" ****** രാത്രി ചുമ്മാ പുസ്തകത്തിലേക് കണ്ണും നട്ടിരിക്കുമ്പോഴാണ് തുറന്നിട്ട ജാലകത്തിലൂടെ കടന്നു വന്ന കാറ്റവളുടെ കൈ തണ്ടയിൽ നീറ്റലുണ്ടാക്കിയത്💨അപ്പോഴാണ് അവളാ ചുവന്ന മുറിപ്പാട് ശ്രദ്ധിച്ചത്.ഇതെങ്ങനെ സംഭവിച്ചു😱 'ഇന്നത്തെ ഓട്ടത്തിൽ തട്ടിവീണപ്പോ കയ്യിലെ കുപ്പിവളകൾ ഉടഞ്ഞു കയ്യിൽ തറച്ചതാകും,എന്തൊരു ഓട്ടമായിരുന്നു താൻ അപ്പൊ.ഇപ്പൊ ആ പഴയ വെപ്രാളമില്ല,ഒരു സമാധാനം..തേടി വന്നതെന്തോ..കൈ വന്നപോലെ😊 എപ്പോഴാണ് ഓട്ടം നിലച്ചത്,ആരെയോ തട്ടി വീഴാൻ പോയപ്പോൾ... "ആരെയോ അല്ല..വ്യക്തമായി ഓർക്കുന്നുണ്ട്,അന്തം വിട്ടു നോക്കുന്ന ആ കണ്ണുകൾ" അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ****** രവിയപ്പോൾ ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു,തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ആ കരിമിഴികളെ അവൻ ഓർത്തു,സോറി പറഞ്ഞു അവൾ മടങ്ങിയിട്ടും അറിയാതെ കുറെ നേരം അവിടെ നിന്ന് പോയി.അവൻ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അതെടുത്തു നോക്കി,ഉടഞ്ഞ കുപ്പി വളകൾ. ******* പിറ്റേന്ന് ബസിറങ്ങി നടക്കുമ്പോൾ സാവാധാനം എന്തോ ഓർത്തു കൊണ്ടു നടക്കുകയായിരുന്ന രേണുക എതിരെ വരുന്ന ബൈക്ക് കണ്ടിരുന്നില്ല,പെട്ടെന്ന് തലയുയർത്തി നോക്കിയപ്പോൾ ബൈക്ക് തൊട്ടടുത്തെത്തിയിരുന്നു,പരിഭ്രമം കൊണ്ട് ഒഴിഞ്ഞു മാറാതെ കണ്ണും പൂട്ടി നിന്ന തന്നെ ആരോ പെട്ടെന്ന് വലിച്ചുമാറ്റിയത് മനസ്സിലായപ്പോഴാണ് അവൾ കണ്ണുതുറന്നത്. അതേ അവൻ തന്നെ.പെട്ടന്ന് തോന്നിയ അത്ഭുതത്തിൽ അവനോട് ഒരു നന്ദിപോലും പറയാതെ പെട്ടൊന്ന് നടന്നകന്നു, പക്ഷേ അന്ന് ക്ലാസ്സിൽ പറഞ്ഞതൊന്നും അവൾ കേൾകുന്നുണ്ടായിരുന്നില്ല.എന്തോ എങ്ങനെ മാറ്റാൻ ശ്രമിച്ചിട്ടും മനസ്സിൽ അവന്റെ മുഖമായിരുന്നു. "എടീ..നിനക്ക് ഈ കോ ഇൻസിഡന്റിൽ ഒക്കെ വിശ്വാസം ഉണ്ടോ?!😐" അവൾ അശ്വതിയോട് ചോദിച്ചു. "പിന്നേ....നീ വീണ്ടാമതും അവനെ കണ്ടുമുട്ടി എന്നത് കൊണ്ട് എനിക്കാ വിശ്വാസം ഇല്ല,ഈ നാട്ടുകാരൻ ആവുമ്പോൾ ഇടക്കൊക്കെ കാണും ചിലപ്പോ വല്ലതും മിണ്ടീ എന്നൊക്കെ ഇരിക്കും😏" ഈ പെണ്ണ് എന്ത് പറഞ്ഞാലും ചടപ്പിക്കാനായിട്ട്,എന്നാണാവോ താൻ അവളെ തല്ലിക്കൊല്ലാ😤 പിന്നെയും ഇടക്കിടക്ക് കണ്ടുമുട്ടിയിരുന്നു,ഒന്നും മിണ്ടാറില്ലെങ്കിലും കണ്ണുകൾ തമ്മിൽ പലപ്പോഴും കൂട്ടി മുട്ടിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ഒന്ന് ലൈബ്രറിയിൽ കയറി ഒരു ബുക്ക് വാങ്ങി തിരികെ വരുമ്പോഴാണ് രേണുക വാച്ചിൽ നോക്കിയത്. "ഈശ്വരാ...എന്റെ ബസ്😱" നേരം വൈകിയെന്ന ഭീതിയിൽ അവൾ വേഗം മുന്നോട്ടോടി,പക്ഷേ അവൾ തൊട്ടടുത്തെത്തും മുൻപ് ബസ് എടുത്തിരുന്നു,പോയെന്നു കരുതിയപ്പോഴാണ് അതിൽ നിന്നാരോ കൈ നീട്ടിയത് ശ്രദ്ധയിൽ പെട്ടത്.പുറകെ ഓടി ആ കയ്യിൽ കേറി പിടിച്ചതും അവളെ അകത്തേക്ക് വലിച്ചിട്ടതും ഒപ്പമായിരുന്നു. ആശ്വാസത്തോടെ അയാളുടെ മുഖത്തേക്കു നോക്കിയ അവൾ ഞെട്ടിപ്പോയി,അതവനായിരുന്നു.അവൾ വേഗം മുഖം കുനിച്ചു😳അവന്റെ ശ്വാസം മുഖത്ത് പതിക്കുന്നുണ്ടായിരുന്നു,ബസിലെ തിരക്ക് വർധിക്കുന്നതിന് അനുസരിച്ച് അവൾക്ക് കൂടുതൽ അവനോട് ചേർന്ന് നിൽക്കേണ്ടി വന്നു.ഹൃദയം കയ്യിൽ പിടിച്ചു നിൽക്കേണ്ടി വന്ന നിമിഷങ്ങൾ😚 അവസാനം വീട് എത്താനായപ്പോ തിരിഞ്ഞു നോക്കാതെ അവൾ ഇറങ്ങിനടന്നു,അവന്റെ ചൂടുള്ള നിശ്വാസം പതിച്ചത് കൊണ്ടെന്ന പോലെ അവളുടെ മുഖം പൊള്ളുന്നുണ്ടായിരുന്നു. "അപ്പൊ ഇതാണല്ലേ ലൈബ്രറി ബുക്ക്,എന്താ പ്ലാനിങ്..നിങ്ങളാരാ ഷാരൂഖും കാജോളുമോ😏" പുറകെ നടന്നു കലപിലാ പറയുന്ന അശ്വതിയെ മൈൻഡ് ചെയ്യാതെ രേണുക മുൻപോട്ട് നടന്നു. ******** പിറ്റേന്ന് സെക്കന്റ്‌ സാറ്റർഡേ ആയതിനാൽ അന്ന് രേണുകയും ഫാമിലിയും ഷോപ്പിങ്ങിനു പോയിരുന്നു.മടങ്ങി വരുമ്പോൾ ഒരു ജ്യൂസ്‌ ആയാലൊന്ന് കരുതിയാണ് അവൾ ആ ഹോട്ടലിൽ കയറിയത്. ഓർഡർ ചെയ്യാനായി മെനു കാർഡ് മറിക്കുമ്പോഴാണ് തൊട്ടടുത്ത ടേബിൾ തുടച്ചു വൃത്തിയാക്കുന്ന അവനെ കണ്ടത്,വല്ലാത്തൊരു സങ്കടം തോന്നി,പിന്നെ മറ്റൊന്നുമാലോചിക്കാതെ തലവേദനിക്കുന്നെന്ന് പറഞ്ഞു അവൾ അവിടെ നിന്ന് ഇറങ്ങി നടന്നു. പക്ഷേ പിറ്റേന്ന് ഞായറാഴ്ച അശ്വതിയേയും കൂട്ടി അങ്ങോട്ട്‌ കയറുമ്പോൾ മനസ്സിൽ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു.നേരെ ചെന്ന് മുന്നിൽ കണ്ട ടേബിളിൽ ഇരുന്നു, "എന്താണ് വേണ്ടത് മാഡം" മുന്നിലേക്ക് കടന്നു വന്ന അവന്റെ മുഖത്തേക്ക് നോക്കി ഞാൻ പുറകിലേക്ക് കൈ ചൂണ്ടി. "ദാ...അവനെ😉" അത്ഭുതം കലർന്നൊരു ചിരിയോടെ അവൻ പതിയെ വിളിച്ചു. "രവീ....😀" ആ വിളി കേട്ട് തിരിഞ്ഞു നോക്കിയ അവനൊന്ന് അമ്പരന്നു,അവൾ....😵 പതുക്കെ മടിച്ചു മടിച്ചവൻ അവരുടെ അരികിലേക്കു വന്നു. "ഞാൻ രേണുക,അറിയാമായിരിക്കും അല്ലേ...എനിക്ക് തന്നെ ഒത്തിരിയിഷ്ട്ടാ...അതുപോലെ ഇങ്ങോട്ടും ഉണ്ടോന്നറിയാനാ ഞാൻ വന്നത്" അവളുടെ ആ വാക്കുകൾ കേട്ട് അശ്വതി പോലും ഞെട്ടിപ്പോയി.ഇത്രേം പ്രതീക്ഷിച്ചില്ലല്ലോ... രവി ആണെങ്കിൽ ആകെയൊരു ഞെട്ടലിൽ ആയിരുന്നു,എന്ത് പറയണെമന്നറിയില്ല,അവളാണെങ്കിൽ വിടാൻ ഉള്ള ഭാവവുമില്ല.അവസാനം അവൻ രണ്ടും കല്പ്പിച്ചു അവളുടെ നേരെ തിരിഞ്ഞു. "രേണുക എന്നോട് ക്ഷമിക്കണം,എനിക്ക് തന്നോട് അങ്ങനെയൊന്നും...😔" അവൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അവൾ അവിടെ നിന്നും മടങ്ങിയിരുന്നു. ***** "ടീ പെണ്ണെ നീ എന്നാ ഭാവിച്ചാ...നിന്റെ വീട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?!😱" അശ്വതി അവളെ പിടിച്ചു നിർത്തി. "എനിക്കറിയില്ലടീ...എന്തോ...അവൻ എന്റെ സ്വന്തം ആകണമെന്ന ആഗ്രഹം കൂടി കൂടി വരാ...ഒരു സ്വാർത്ഥത😔" "എന്റെ പൊന്നുമോളെ...ആ സ്വാർത്ഥത അങ്ങ് മുളയിലേ നുള്ളിയേക്ക്..ഇതിന് കൂട്ടു നിന്നെന്ന് പറഞ്ഞു ഇനി നിന്റെ അച്ഛൻ എന്നെ പടിയടച്ചു പിണ്ഡം വെക്കുമല്ലോടീ.." അശ്വതി പരിഭ്രമത്തോടെ പറഞ്ഞു. "ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല മോളെ..ആ ചെടി വളർന്നു മരമായി പൂവായി കായായി" "കൂട്ടുകാരി ആയിപ്പോയില്ലേ...ഇനീപ്പോ ആ മരത്തിനു വളം ഇടേണ്ടത് എന്റേം കൂടി കടമയാണല്ലോ😀" അശ്വതി പറഞ്ഞത് കേട്ട് രേണുക പുഞ്ചിരിച്ചു. രവിക്കും അവളെ ഇഷ്ട്ടമായിരുന്നു,പക്ഷേ..തന്നെപ്പോലൊരു സാധാരണക്കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത ആളാണ്‌ രേണുക,അച്ഛൻ നഷ്ട്ടപ്പെട്ട ശേഷം താനും അമ്മയും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്,അത്തരമൊരു വീട്ടിലേക്ക് വരേണ്ടവളല്ല രേണുക.അർഹിക്കാത്തത് ആഗ്രഹിക്കുന്നത് തെറ്റാണ്.അവൻ സ്വയം സമാധാനിപ്പിച്ചു. ***** രേണുകക്ക് എന്തോ സങ്കടത്തെക്കാൾ കൂടുതൽ തോന്നിയത് ദേഷ്യമായിരുന്നു.അങ്ങോട്ട്‌ ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞിട്ടും...അവൻ😣 ഇവനൊക്കെ ഏതേലും പെണ്ണ് തേച്ചിട്ട് പോകണം,അപ്പോഴേ പഠിക്കൂ😤 അതിനു ശേഷം തമ്മിൽ കണ്ടുമുട്ടിയാൽ മൈൻഡ് ചെയ്യാതെ പോവാറാണ് പതിവ്.അവൻ ചിലപ്പോ നോക്കി നിൽക്കുന്നത് കാണാം,നോക്കട്ടെ..നോക്കി വെള്ളമിറക്കട്ടെ😏അവൾക്ക് വാശിയായിരുന്നു. അവളുടെ അവഗണന കണ്ടപ്പോ രവിക്ക് ഒന്നും വേണ്ടായിരുന്നെന്ന് തോന്നി.എന്തൊക്കെ പറഞ്ഞാലും അവള് മൈൻഡ് ചെയ്യാതെ പോകുന്നത് കാണുമ്പോ തോന്നും നേരെ ചെന്ന് പിടിച്ചു നിർത്തി സിനിമ സ്റ്റൈലിൽ ഇഷ്ട്ടാന്ന് പറഞ്ഞാലോന്ന്,പക്ഷേ...ആ കാര്യത്തിൽ മാത്രം ആണത്തം അല്പം കുറവാണോന്നൊരു ഡൌട്ട്😉 അന്ന് രാവിലെ ബസിറങ്ങി വരുന്ന അവളെ കാണാൻ വേണ്ടി അങ്ങോട്ട്‌ വന്നപ്പോഴാണ് അവനാ ആൾകൂട്ടം കണ്ടത്,എന്തോ ആക്സിഡന്റ് ആണെന്ന് തോന്നുന്നു.വെറുതെ അങ്ങോട്ട്‌ പാളിനോക്കിയ അവൻ ആൾക്കൂട്ടത്തിന് ഇടയിലൂടെ കുപ്പിവളകൾ അണിഞ്ഞ ഒരു കൈ കണ്ടങ്ങോട്ടേക്ക് കുതിച്ചു😱 ***** "താങ്കൾ കറക്ട് സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു,പക്ഷേ ഇനി തലക്കൊരു ആഘാതമുണ്ടാവാതെ സൂക്ഷിക്കണം,അങ്ങനെ വന്നാൽ ചിലപ്പോ എന്നെന്നേക്കുമായി ഓർമ തന്നെ നഷ്ട്ടപ്പെട്ടെന്നു വരാം" ഡോക്ടർ പറഞ്ഞ വാക്കുകൾ കേട്ട് അവൻ മെല്ലെ തലയാട്ടി. ബെഡിൽ കിടക്കുന്ന അവളുടെ നേരെ അവൻ സഹതാപത്തോടെ നോക്കി,എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു എങ്കിലും, അവളുടെ വീട്ടുകാർ വന്നപ്പോൾ പതുക്കെ അവൻ അവിടെ നിന്ന് ഒഴിഞ്ഞു മാറി. ****** കുറച്ചു ദിവസങ്ങൾക്കു ശേഷം രേണുക വീണ്ടും കോളജിലേക്ക് വന്നു,ഗേറ്റിനരികിൽ എത്തിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന രവിയെ കണ്ടു. "ഇഷ്ടമില്ലെങ്കിൽ പിന്നെ എന്നാത്തിനാ എന്നെ രക്ഷിച്ചേ..😏" അവൾ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. അവൻ ചിരിച്ചു കൊണ്ട് പതിയെ അവളുടെ അരികിലേക്കു വന്നു. "അതോ..അതീ കഴുത്തിലൊരു മഞ്ഞചരട് കെട്ടാൻ😉" "ങേ...😮" അവളന്തം വിട്ടു,എന്താപ്പോ സംഭവം😰 പെട്ടെന്നാണ് അവൾക്ക് സംഗതി ഓടിയത്,അവൾ അത്ഭുതത്തോടെ അവനെ നോക്കിയപ്പോഴേക്കും ഒരു ചെറു പുഞ്ചിരിയുമായി അവൻ നടന്നു മറഞ്ഞിരുന്നു😊 ****** എന്തായാലും അന്ന് വൈകിട്ട് കോളജ് വിട്ടു വരുമ്പോൾ ബസിൽ ഇരുന്നു തനിയെ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് അടുത്താരോ വന്നിരുന്നത്,അശ്വതി ആണെന്ന് കരുതി തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടിപ്പോയി. "ദൈവമേ....😱" വേഗം മുഖം തിരിച്ചു പോയി.രവി😵 ഒന്നും പറയാൻ തോന്നിയില്ല,കാഴ്ചയും,കേൾവിയുമെല്ലാം നഷ്ട്ടപ്പെട്ട പോലെയൊരു ഫീലിംഗ്😇 എപ്പോഴോ അവൻ എണീറ്റു പോയിട്ടും ആ വിറയൽ മാറാത്ത പോലെ തോന്നി. എന്തായാലും അതോടു കൂടി കണ്ടില്ലാന്നു നടിച്ചതെന്തോ അത് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു.രേണുക രേണുവും,രവി രവിയേട്ടനുമായി മാറാൻ അധിക കാലം വേണ്ടി വന്നില്ല. എല്ലാം മറന്നു സന്തോഷിച്ച കുറച്ചു ദിവസങ്ങൾ,പക്ഷേ വിധി അതിനും കണ്ണു വെക്കാൻ അധിക കാലം വേണ്ടി വന്നില്ല,വീട്ടിൽ അറിഞ്ഞു,അതും വിനോദ് സാറിന്റെ പകയുടെ രൂപത്തിൽ😞അതോടു കൂടി പഠനവും,രവിയുമായുള്ള ബന്ധവും നിലച്ചു. ***** അവിടെ നിന്ന് താമസം മാറാൻ അച്ഛൻ തീരുമാനിച്ച വിവരം അറിഞ്ഞ രേണുക വേഗം അശ്വതി വഴി രവിയേട്ടനെ വിവരമറിയിച്ചു,അങ്ങനെ ആളൊഴിഞ്ഞ ഒരു സന്ധ്യയിൽ തൊട്ടടുത്തുള്ള ഇടവഴിയിലേക്ക് അവളെ കാണാൻ വേണ്ടി രവി വന്നു. കണ്ടയുടൻ രേണുക കെട്ടിപ്പിടിച്ചു ഒരൊറ്റ കരച്ചിൽ ആയിരുന്നു. "വയ്യ രവിയേട്ടാ...എങ്ങോട്ടാണ് യാത്ര എന്നറിയില്ല,എന്നാണ് മടക്കവും എന്നറിയില്ല,എന്റെ താമസ സ്ഥലം മാറ്റിയെന്ന് കരുതി എന്റെ മനസ്സ് മാറ്റാൻ ആർക്കും കഴിയില്ല😥" അവൾ തന്റെ കയ്യിലുള്ള ഡയറി അവന്റെ നേരെ നീട്ടി, "ഇതിൽ മുഴുവൻ നമ്മുടെ ഓർമകളാണ് രവിയേട്ടാ...ഇത് ഏട്ടൻ സൂക്ഷിച്ചു വെക്കണം,ഞാൻ തിരികെ വരുവോളം" അത് അവന്റെ നേരെ നീട്ടി കണ്ണുതുടച്ചു കൊണ്ടവൾ തിരിഞ്ഞു നടന്നു. വീട്ടിലേക്ക് കയറിയപ്പോൾ ദേഷ്യം നിറഞ്ഞ കണ്ണുകളുമായി വിറച്ചു നിൽക്കുന്ന അച്ഛനെ കണ്ടു. "രവിയേട്ടൻ വന്നിരുന്നു😒" അവളത് പറഞ്ഞതും അച്ഛന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും ഒപ്പമായിരുന്നു. ******* ഏകദേശം ഒരുമാസത്തോളം രേണുകയെ കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു,അന്വേഷിക്കാത്ത ഇടങ്ങളില്ലായിരുന്നു,എങ്കിലും അവൻ എന്നും ആ കോളജിന് മുന്നിൽ കാത്തിരിക്കുമായിരുന്നു,ഒരു പക്ഷേ....എന്നെങ്കിലും ബസിറങ്ങി തന്റെ രേണു വന്നാലോ😢 കാലം എന്ന വലിയ ശക്തിക്ക് മുന്നിൽ ഓർമകളും മറവിയായി മാറി എന്ന് തോന്നി തുടങ്ങിയ ഒരു കാലത്താണ് രവി അന്ന് ഹോട്ടലിൽ വെച്ച് വെച്ച് ആ കാഴ്ച കണ്ടത്,തൊട്ട് മുന്നിലുള്ള റോഡിലൂടെ നീങ്ങിയ കാറിൽ അവൾ തന്റെ രേണു😱 അവൻ പരിസരം മറന്നു പുറകെ പാഞ്ഞു എങ്കിലും നിരാശയായിരുന്നു ഫലം.പക്ഷേ അതോടു കൂടി തന്റെ രേണു തിരിച്ചു വന്നെന്ന് അവൻക്കുറപ്പായിരുന്നു,പിറ്റേന്ന് പഴയ പോലെ അവൻ വീണ്ടും ആ കോളജ് ഗേറ്റിനരികിൽ അവളെ കാത്തിരുന്നു. ബസിറങ്ങി വന്ന രേണുകയെ കണ്ടവൻ അങ്ങോട്ടേക്ക് കുതിച്ചു. "രേണു....😊" പക്ഷേ അവൻ വിളിച്ചിട്ടും അപരിചിത ഭാവത്തിൽ ഒന്ന് നോക്കി അവൾ നടന്നു മറഞ്ഞതു കണ്ടപ്പോൾ രവി പകച്ചുപോയി😱 ശ്രദ്ധിചില്ലായിരിക്കും എന്ന് കരുതി സമാധാനിച്ചത് വെറുതെയായെന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലായി.കണ്ടിട്ടും കാണാത്ത ഭാവത്തിൽ,വിളിച്ചിട്ടും വിളി കേൾക്കാത്ത ഭാവത്തിൽ അവൾ നടന്നു മറഞ്ഞപ്പോ എന്താ ചെയ്യണ്ടെന്ന് അവൻക്കറിയില്ലായിരുന്നു,മനപ്പൂർവം ആണോ അതോ...അറിഞ്ഞേ പറ്റൂ... അന്ന് വൈകീട്ട് കോളേജ് വിട്ട് വരുന്ന രേണുവിനെ അവൻ വീണ്ടും ഫോളോ ചെയ്തു,പക്ഷേ പെട്ടെന്നാണ് രേണു അവന്റെ നേരെ തിരിഞ്ഞത്. "ദേ...കുറെ കാലായി നിങ്ങൾ എന്റെ പുറകെ നടക്കുന്നു,ദേ...അടുത്ത ഞായറാഴ്ചയാണ് എന്റെ കല്യാണം ,ദയവു ചെയ്തു ശല്യം ചെയ്യരുത് പ്ലീസ്" അതും പറഞ്ഞു അവൾ വെറുപ്പോടെ മുൻപോട്ട് നടന്നപ്പോൾ രവി ഞെട്ടിപ്പോയി തന്റെ രേണു😱 ഇല്ല...ഇത് പാടില്ല. അവൻ വേഗം അവളുടെ അരികിലേക്കു ഓടി ചെന്നു,അവളെ തടഞ്ഞു നിർത്തി,അവളുടെ കയ്യിൽ പിടിച്ചു "രേണു...നീ..നീ എന്താ ഇങ്ങനെ😞?!" "കയ്യീന്ന് വിട്...കയ്യീന്ന് വിടാൻ😬" അവളതു പറഞ്ഞതും അവന്റെ മുഖമടക്കി ഒരടി കൊടുത്തതും ഒപ്പമായിരുന്നു.ഷോക്കേറ്റപോലെ നിൽക്കുന്ന അവനെ തനിച്ചാക്കി അവൾ വേഗത്തിൽ നടന്നു മറഞ്ഞു. ****** കവിളും പൊത്തി ആകെ തരിച്ചിരിക്കുമ്പോഴാണ് പുറകിൽ നിന്നാരോ വിളിച്ചത് കേട്ടത്. "അവളുടെ ലോകത്തിൽ ഇപ്പൊ നമ്മളാരുമില്ല രവി...എന്തുപറ്റി എന്ന് അറിയില്ല,അവൾക്കാരേം ഓർമയില്ല" അശ്വതി പറഞ്ഞത് കേട്ടപ്പോൾ രവി അമ്പരന്നു,എവിടെയോ എന്തോ ഒരു...പന്തികേട്. അപ്പോഴാണ് അവന്ക് അന്ന് ഡോക്ടർ പറഞ്ഞ കാര്യം ഓർമ വന്നത്,അപ്പൊ അങ്ങനെയെന്തോ സംഭവിച്ചിട്ടുണ്ട്,അതറിഞ്ഞെ തീരൂ,അവൻക്ക് മുന്നിൽ ഒരേ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ.. അവൻ വീണ്ടും ആ ഡോക്ടറുടെ അടുത്തേക്ക് ചെന്നു,ഒരുപക്ഷെ അങ്ങോട്ട്‌ എങ്ങാനും..😦 ***** "ഉവ്വ്...ആ കുട്ടിയുമായി അവർ ഒരിക്കൽ കൂടി വന്നിരുന്നു,എന്തോ വാക്ക് തർക്കം ഉണ്ടായപ്പോൾ അയാൾ അവളെ കേറിയടിച്ചു,പക്ഷേ ആ വീഴ്ചയിൽ നിലതെറ്റി വീണ അവളുടെ തല തൂണിലോ മറ്റോ ഇടിച്ചവളുടെ ഓർമ നഷ്ടപ്പെട്ടിരുന്നു,ട്രീറ്റ്‌മെന്റ് വഴി കുറേ ഒക്കെ റെഡി ആയി.പക്ഷേ അടുത്തകാലത്ത് നടന്നതൊന്നും അവൾക്ക് ഓർമയില്ല" അയാൾ പറഞ്ഞത് കേട്ടപ്പോൾ രവിക്ക് ഏകദേശം സംഗതി മനസ്സിലായി. അപ്പൊ അതാണ്‌ സംഭവം.രേണുവിന്റെ കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രം,അതിനിടയിൽ ഓർമ തിരിച്ചു വന്നില്ല എങ്കിൽ പിന്നെ അവളെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും. ***** പിറ്റേന്ന് ബസ്സിറങ്ങിയപ്പോ തന്നെ ലക്ഷ്യമാക്കി വരുന്ന രവിയെ കണ്ടു രേണുകക്ക് വീണ്ടും ദേഷ്യം വന്നു. "തനിക്ക് കിട്ടിയതൊന്നും പോരെ😤" അവൾ വീണ്ടും അവനോട് ചോദിച്ചു. "ഇനി ഒരിക്കലും ഞാൻ ശല്യപ്പെടുത്തില്ലെന്ന് പറയാനാ വന്നത്,പക്ഷേ അതിന് മുൻപ് നീ ഇത് വാങ്ങണം" അവൻ ഒരു ഡയറി അവളുടെ നേരെ നീട്ടി,ഒരു ശല്യം ഒഴിഞ്ഞു പോകട്ടേന്നു കരുതി അവളത് വാങ്ങി ബാഗിലിട്ടു. ***** രാത്രി വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് കണ്ടത്,പോട്ടെ,നാശം.അവളത് എടുത്തു അലസമായി എങ്ങോട്ടോ എറിഞ്ഞു😏 മറ്റന്നാൾ ആണ് വിവാഹം.അതിന്റെ തിരക്കിൽ അവൾ എല്ലാം മറന്നിരുന്നു.അങ്ങനെ കല്യാണതലേന്ന് വന്നെത്തി,കുറെ നേരത്തെ ചമയത്തിനും,പ്രദർശനത്തിനും ശേഷം ആളൊഴിഞ്ഞപ്പോൾ അർഥ രാത്രിയോടെ അവൾ തന്റെ റൂമിലേക്ക്‌ തിരിച്ചെത്തി. ഇന്നും കൂടി താനിവിടെ,നാളെ മുതൽ താൻ..😳രേണുകക്ക് സന്തോഷം കലർന്നൊരു പരിഭ്രമം തോന്നി.അപ്പോഴാണ് ഫോൺ അടിച്ചത്. നാളെ തന്റെ കൂടെ ഉണ്ടാവേണ്ട ആളാ😚 "ഹലോ...അരുണേട്ടാ..." "എന്തായി പെണ്ണേ...ഫ്രീ ആയോ?!" "ഒന്നും പറയണ്ട,ഇപ്പൊ ഒന്ന് ഫ്രീ ആയതേയുള്ളൂ...ഡ്രസ്സ്‌ മാറ്റി.ഇനി ഈ കഴുത്തിലും കയ്യിലും ഉള്ളത് കൂടിയുണ്ട്." അവൾ തന്റെ കയ്യിലെ വളകൾ ഊരിമാറ്റിക്കൊണ്ട് പറഞ്ഞു.അപ്പോഴാണ് അവളുടെ കയ്യിൽ നിന്നൊരു വള താഴെ വീണുരുണ്ട് കട്ടിലിന്റെ അടിയിലേക്ക് പോയത്,കുനിഞ്ഞു നോക്കിയപ്പോൾ ഒരുപാട് അകാലത്തായി വീണു കിടക്കുന്നത് കണ്ടു,ഇനി കമിഴ്ന്നു കിടന്നു നുഴഞ്ഞു എടുക്കുകയേ വഴിയുള്ളൂ😊 "അരുണേട്ടാ ഞാനിപ്പോ വിളിക്കാം" അവൾ ഫോൺ വെച്ച് ആ കട്ടിലിന്റെ അടിയിലേക്ക് നീങ്ങി,കൈ നീട്ടി.അപ്പോഴാണ് അവളതു കണ്ടത്,അന്ന് താൻ വലിച്ചെറിഞ്ഞ ആ ഡയറി,അവളത് മെല്ലെ കൈനീട്ടിയെടുത്തു. അതിൽ പറ്റിപിടിച്ചിരുന്ന പൊടിയും മറ്റും നീക്കി അവളത് തുറന്നു നോക്കി. ****** പിറ്റേന്ന് ആരൊക്കെയോ വരുന്നു പോകുന്നു,പക്ഷേ രേണുക മറ്റൊരു ലോകത്തായിരുന്നു,ഒരു കൂട്ടം പെണ്ണുങ്ങൾ വന്നു ചമയിച്ചൊരുക്കുന്നുണ്ട്.ഇടക്കാരോ വന്ന് വരൻ എത്തിയെന്നു പറയുന്നത് കേട്ടു,താലി കെട്ടാൻ നേരമായിരിക്കുന്നു, "വാ രേണു" മണ്ഡപത്തിലേക്ക് ആനയിക്കാൻ ആരൊക്കെയോ വന്നു വിളിക്കുന്നുണ്ട്.പക്ഷേ അവൾ പ്രതിമ പോലെ അനങ്ങാതെ നിൽക്കുകയായിരുന്നു, "വാ മോളെ..." ബലം പ്രയോഗിച്ചു കയ്യിൽ പിടിച്ചത് അമ്മയാണ്. "എനിക്കെന്റെ രവിയേട്ടനെ കാണണം" അവൾ പറഞ്ഞത് പെട്ടെന്നാണ്. "രേണു...." ഞെട്ടലോടെ അമ്മ വിളിക്കുന്നത് കേട്ടു,അവളാ കൈകൾ അടർത്തിമാറ്റി പുറത്തേക്കു കുതിച്ചു,നേരെ റോഡിലേക്ക് ഇറങ്ങിചെന്നു മുന്നിൽ കണ്ട ഓട്ടോയിൽ കൈ കാണിച്ചു അതിലേക്ക് കയറി.അന്തം വിട്ടു നിൽക്കുന്ന ഡ്രൈവറോട് അവൾ വണ്ടി മുന്നോട്ടെടുക്കാൻ കല്പ്പിച്ചു. ******* എല്ലാം നഷ്ടപ്പെട്ടെന്ന വിശ്വാസത്തിൽ തളർച്ചയോടെ,ഇനി ഒരു പ്രതീക്ഷയില്ലെന്ന മട്ടിൽ ഉമ്മറത്തിരിക്കുമ്പോഴാണ് രവി ആ കാഴ്ച കണ്ടത്, തന്റെ നേരെ കല്യാണ വസ്ത്രത്തോടെ ഓടി വരുന്ന രേണുക, എന്തെങ്കിലും ഉൾകൊള്ളാൻ കഴിയുന്നതിനു മുൻപേ അവളോടി വന്നു കരഞ്ഞു കൊണ്ടവനെ കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു വാഹനത്തിൽ അവളുടെ അച്ഛനും മറ്റാരൊക്കെയോ വന്നിറങ്ങി, എവിടെ നിന്നോ വന്ന ധൈര്യത്തിൽ രേണുക അവന്റെ കൈ പിടിച്ചു അങ്ങോട്ട്‌ ചെന്നു. "രവിയേട്ടന് ഇല്ലാത്തത് പണമല്ലേ അച്ഛാ ..അതു നമുക്കില്ലേ...അച്ചൻ കൈ പിടിച്ചു തരണമെന്നാ എന്റേം ആഗ്രഹം അല്ലാതെ😭" അവൾ പൊട്ടിക്കരഞ്ഞു. ***** അവസാനം എല്ലാവരുടെയും സമ്മത പ്രകാരം രവി,രേണുകയുടെ കഴുത്തിൽ തന്നെ താലി ചാർത്തി. മടങ്ങാൻ നേരം അരുൺ പതിയെ രവിയുടെ അടുക്കലേക്കു വന്നു. "എടാ...എന്റെ നിർബന്ധപ്രകാരം ആണ് അവരീ കല്യാണത്തിന് സമ്മതിച്ചത്,നല്ലോണം നോക്കിക്കോണേ..എന്നെ പറയിപ്പിക്കരുത്😉" രവി നന്ദിയോടെ അവനെ കെട്ടിപ്പിടിച്ചു. ***** അന്ന് രാത്രി രവി മുറിയിലേക്കു വന്നപ്പോൾ രേണുക ജനലിലൂടെ പുറത്തേക്ക് നോക്കി നില്കുന്നത് കണ്ടു,താൻ വന്നത് അറിഞ്ഞ മട്ടൊന്നുമില്ല, അവൻ പതുക്കെ ചെന്ന്,അവളുടെ അരയിൽ ചുറ്റിപിടിച്ചു😉പക്ഷേ പെട്ടന്ന് തിരിഞ്ഞ രേണുക ഞെട്ടലോടെ അവനെ തള്ളിമാറ്റി😱 "നിങ്ങളാരാ...എന്റെ അരുണേട്ടൻ എവിടേ?!" അവളുടെ ചോദ്യം കേട്ട് രവിയാകെ പകച്ചുപോയി. "രേണു..ഇത്..ഞാ...😵" അവൻ പരിഭ്രമത്തോടെ പറഞ്ഞതും രേണുക പൊട്ടിചിരിച്ചതും ഒപ്പമായിരുന്നു. "ടീ..നിന്നെ😤" അവൻ അവളുടെ ചെവിയിൽ പിടുത്തമിട്ടു. "അയ്യോ...അമ്മാ...ഓടിവരണേ..😀" രേണുക നിലവിളിക്കാൻ തുടങ്ങി. "പൊന്നുമോളെ...ഞാൻ നിർത്തി..ദയവു ചെയ്തു നാറ്റിക്കല്ലേ😨" "എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും😉" "ശരി മാഡം😊" രവി ചിരിച്ചു കൊണ്ട് അവളുടെ നേരെ കൈ നീട്ടി. അവസാനം...വിയർപ്പിൽ കുതിർന്ന സിന്ദൂര ചുവപ്പ് പടർന്ന നെറുകിൽ ആലസ്യത്തോടെ അവൻ നൽകിയ ചുംബനവും ഏറ്റു വാങ്ങി നിർവൃതിയോടെ കിടക്കുമ്പോൾ അവളുടെ മനസ്സിൽ മുഴുവൻ മറന്ന ഒരു പ്രണയ കഥയായിരുന്നു,'ഒരു ഡയറി പറഞ്ഞ കഥ😊' (അവസാനിച്ചു)
58.6k കണ്ടവര്‍
14 ദിവസം
#

📙 നോവൽ

love story 😍 ❤മഹറിൽ കോർത്ത പ്രണയം ❤ ഉപ്പാ...... നിങ്ങളെന്ത് പറഞ്ഞാലും ഞാൻ സമ്മതിക്കൂല ഇത്രേം കാലം നിങ്ങള് pareenath മാത്രമാ ഞാൻ കേട്ടത് athond തന്നെ ente എല്ലാ സന്തോഷങ്ങളും ഞാൻ വേണ്ടാ എന്ന് വെച്ച് എന്നാൽ ഇതിന് ഞാൻ സമ്മതിക്കൂലാ zainaaa....നീ അധികം ഒച്ചവെക്കൊന്നും വേണ്ടാ ഞാൻ വിചാരിച്ചതേ എന്നും നടന്നിട്ടുള്ളൂ എനി നടക്കത്തും ഉള്ളൂ 😠 പിന്ന നീ ഈ കിടന്ന് ഒച്ചവെച്ചിട്ട് ഒരു കാര്യവും ഇല്ല... ഉപ്പ നിങ്ങൾക് ഓനെ ഇഷ്ടമല്ലെങ്കിൽ അത് നേരിട്ട് ഓനോട്‌ പറയാർന്നു. പക്ഷെ നിങ്ങള് ന്താ ചെയ്തേ അത്രേം ആളുടെ മുന്നിൽ വെച്ച് ഓനെ നാണകെടുത്തി. എന്തിനാ ഉപ്പ ഓന്റെ കണ്ണീരുകുടിക്കുന്നെ.. അവനു പണത്തിന് മാത്രമേ കൊറവുള്ളൂ. അതിനെന്തിനാ അവനെ ഇങ്ങനെ അഭമാനിക്കുന്നെ 😒 നീ അതികം പ്രസംഗിക്കൊന്നും വേണ്ടാ ഓൻ എന്ത് ദൈര്യം ഇണ്ടായിട്ട എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചേ... എനിക്കറിയാം നീയും അവനും തമ്മിലുള്ള കളിയാണ് എന്ന്.... ഉപ്പാ നിങ്ങള് പടച്ചോനെയോർത്ത് വേണ്ടതൊന്നും പറയരുത്.... ഞാനിന്നുവരെ ഇങ്ങള് തന്ന സ്വാതന്ത്രം അതിരു കിടന്നിട്ടില്ല.. nee എനി ഒന്നും പറയണ്ടാ ഞാൻ തീരുമാനിച്ചു ഹസി ഞാൻ പോയിട്ട് വരാ അപ്പോഴേക്കും നിന്റെ മോളെ പറഞ്ഞു മനസ്സിലാക്ക് -------***------**------- മോളേ zaai നീ ഇങ്ങനെ കരയല്ലേ മോളേ.. എന്തിനാ നീ ഉപ്പാനോട് വാശി കാണിക്കുന്ന് നിനക്ക് അറീലെ നിന്റെ ഉപ്പാന്റെ സ്വഭാവം... നീ അങ്ങ് സമ്മദിച്ചേക്ക് മോളേ ഉമ്മാ ഇങ്ങക്ക് അറീലെ ഉപ്പ എന്നോട് നല്ല രീതിയിൽ ഈ കല്യാണം പറഞ്ഞിനെങ്കിൽ ഞാൻ സമ്മദിച്ചേനെ... mehmood വന്നു പെണ്ണ് ചോദിച്ചപ്പോളും ഉപ്പാക് നല്ല പോലെ പറയാർന്നു സമ്മതമല്ല എന്ന് pakshe ഉപ്പ എന്താ കാണിച്ചേ എല്ലാരുടെയും മുന്നിൽ വച്ചു ഓനെ നാണംകെടുത്തിലെ.... നിങ്ങൾക്കറിയോ ഓൻ ഇഷ്ടാ എന്ന് പറഞ്ഞപ്പോ ഞാനാ paranje ഉപ്പാനോട് വന്നു ചോയ്ക്കാൻ... എന്നിട്ടോ എന്റെ വാക്ക് കെട്ടൊണ്ടല്ലേ ഓൻ ഈ അവസ്ഥ വന്നേ മതീ കരഞ്ഞത് nee പോയി കൊർച് കിടക്ക് ----***------------**--- എത്ര കണ്ണടച്ചിട്ടും എനിക്ക് ഉറക്ക് വരുന്നില്ല കണ്ണീരാണെങ്കിൽ നിൽക്കുന്നുമില്ല... എന്തിനാ റബ്ബേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ ഉപ്പാടെ ഇഷ്ടത്തിന് വേണ്ടി ഞാൻ എന്റെ പഠിത്തം നിർത്തി... ഒരു ടൂറിനോ ഫ്രണ്ട്സിന്റെ കൂടെ അവരുടെ വീട്ടിലോ അവര്ക് എന്റെ വീട്ടിലോ വരാനുള്ള അനുവാദം പോലും ഇല്ല എന്റെ ഉമ്മയെ ഉപ്പ ഒരു അടിമയെ പോലെ കണ്ടു ഒരടിമയുടെ മോളേ പോലെ എന്നെയും എല്ലാം ഞാൻ സഹിച്ചു പക്ഷെ.....ഡിഗ്രിക്കു പഠിക്കുമ്പോ എന്റെ പുറകിൽ നടക്കുന്ന ഒരാൾ മാത്രമായിരുന്നു mehmood.. ഡിഗ്രി കഴിഞ്ഞതിനെ ശേഷവും ഓൻ ഓന്റെ ഇഷ്ടം വന്നു പറഞ്ഞപ്പോ ഞാൻ പറഞ്ഞത് ഉപ്പയോട് വന്നു ചോദിക്കാനാ... അതിനാണ് ഉപ്പ പള്ളി മുറ്റത് വെച്ച് എല്ലാരുടെയും മുന്നിൽ വെച്ച് പണമില്ലാത്തതിന്റെ പേരിൽ ഓനെ നാണംകെടുത്തിയത്... ഒരിക്കലും ഞാൻ ഓനെ സ്നേഹിച്ചിട്ടില്ല കാരണം ഞാൻ സ്നേഹിക്കുന്നത് എനിക്ക് മഹർ തരുന്നവന് മാത്രം ആയിരിക്കും എന്ന് ഞാൻ തീരുമാനിച്ചതാ അവന്റെ സ്നേഹം സത്യം ആണെന്ന് തോന്നിയത് കൊണ്ടാ അവനോട് ഉപ്പാനോട് വന്നു ചോയ്ക്കാൻ പറഞ്ഞത് പക്ഷെ njan കാരണം അവൻ 😭 കരഞ്ഞു കരഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങിയെന്നു മനസ്സിലായത് ഉമ്മ വന്നു വിളിച്ചപ്പോഴാണ്.... കരഞ്ഞു നീരുകെട്ടിയ എന്റെ മുഖം കണ്ടിട്ട് ഉമ്മക്കും നല്ല സങ്കടം ഉണ്ടെന്ന് മനസ്സിലായി. ബാത്‌റൂമിൽ പോയി മുഖം കഴുകി താഴെ പോയി ഉപ്പ അവിടെ ഉണ്ടായിരുന്നു. ഉപ്പയെ mind ആകാതെ അടുക്കളയിൽ പോകാൻ നേരമായിരുന്നു ഉപ്പ മുഖത്ത് നോക്കാതെ പറഞ്ഞത് നാളെ രാവിലെ 10മണിക്കുള്ളിൽ റെഡി ആകണം പെണ്ണ് കാണാൻ വരുന്നുണ്ടെന്ന്..... ഉപ്പാക് ഒരു നോട്ടം കൊടുത്തിട്ട് അടുക്കളയിൽ പോയി.... എനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് എനിക്ക് മനസ്സിലായി... ഇതുവരെ ഉപ്പ pareenathane കേട്ടത് എനിയും അതുപോലെ ആവട്ടെ.. രാത്രി ആഹാരം കഴിക്കാനാണ് താഴെ വന്നത് പക്ഷെ ഉപ്പ pareenath കേട്ടപ്പോ വയറുനിറഞ്ഞു അതോണ്ട് ഞാൻ വീണ്ടും എന്റെ മുറിയിൽ പോയി.... ഉമ്മ എന്തോ എന്നെ കഴിക്കാൻ വിളിച്ചില്ല കാരണം ഉമ്മാക് അറിയാ ഞാൻ വരത്തില്ല എന്ന്.. അങ്ങനെ മുറിയിൽ പോയി ഒരുപാട് നേരം കണ്ണടച്ച് കിടന്നു എന്തോ ഉറക്കം വന്നില്ല അതോണ്ട് മൊബൈൽ എടുത്തു net ഓൺ ആക്കി അതിൽ എന്റെ ചങ്കായ misriയുടെ msg തുറന്ന് നോക്കി ath വായിച്ചപ്പോ എനിക്ക് എന്താ തോന്നിയത് എന്ന് enik tanna അറീല "zaai, ഇന്ന് mehmood എന്നെ കാണാൻ വന്നിരുന്നു അവൻ എന്നോട് എല്ലാം പറഞ്ഞു നിന്റെ ഉപ്പ അവനോട് പറഞ്ഞതെല്ലാം അത് കഴിഞ്ഞു അവൻ പറഞ്ഞു എനി നിന്റെ പുറകെ നടക്കില്ല എന്ന് അത് മാത്രല്ല അവൻ നാളെ ദുബായിലോട്ട് പോവുകയാ...എനി ഒരിക്കലും അവൻ നിന്നെ ഓർക്കില്ല എന്നും നീ നന്നായി ജീവിക്കണം എന്നും ഓൻ പറഞ്ഞിന്. ഞാൻ അതിനു അവൾക് മറുപടി കൊടക്കാതെ നാളെ രാവിലെ 9മണിക്ക് ന്റെ വീട്ടിൽ വരണം എന്ന് മാത്രം പറഞ്ഞു... net ഓഫ്‌ ചെയ്ത് വീണ്ടും ഞാൻ കിടന്നു. പിറ്റേന്ന് ഉമ്മ വന്നു വിളിച്ചപോഴാ എണീറ്റത്. സാദാരണ ഉമ്മ വിളിച്ചാൽ കൊറച്ചൂടെ ഉറങ്ങട്ടെ എന്നൊക്കെ പറഞ്ഞു ഉമ്മടെ കയ്യിന്ന് വഴക്കൊക്കെ കിട്ടി ചിണുങ്ങിക്കൊണ്ടാണ് എഴുനേകാറ് ഇന്നെന്തോ ഉമ്മാടെ മുഖത്ത് പോലും നോക്കാതെ എണീറ്റത് (പണ്ടേ ഇങ്ങനെയാ ഉപ്പയോടുള്ള ദേഷ്യം ഉമ്മയോട് തീർക്കുന്നത് ) അത് മനസ്സിലായിട്ടാവണം ഉമ്മ ഒന്നും മിണ്ടാതെ റൂമിൽ നിന്ന് പോയി ഫ്രഷ് ആയി നിസ്കരിച്ചു പിന്നെയും റൂമിൽ വന്നു കിടന്നു.ചായ കുടിക്കാൻ പോലും താഴെ പോയില്ല പെട്ടെന്നാണ് ഉപ്പ ആരോടോ വർത്താനം pareenath പോലെ തോന്നിയത് അതോണ്ട് റൂമിൽ നിന്ന് ഇറങ്ങി താഴോട്ടെക് ഒന്ന് എത്തി നോക്കി. ഉപ്പ മിസ്‌രിയോടാണ് സംസാരിക്കുന്നെ ഉപ്പാക് ഓള് വന്നത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി. അവസാനം ഉമ്മ പറയുന്നത് കേട്ടു ഉമ്മയാണ് ഓളെ വിളിച്ചത് അതും പെണ്ണ് കാണാൻ വരുന്നത് കൊണ്ട് എന്നെ ചമയ്ക്കാൻ വേണ്ടി ആണ് എന്ന്. അത് കേട്ടപ്പോ ഉപ്പ ഒന്നും മിണ്ടാതെ പോയി. ഉമ്മ പറയുന്നത് കേട്ടപ്പോ ഉമ്മാട് ഇന്ന് മിണ്ടാതെ നിന്നതിൽ സങ്കടം തോന്നി എനിക്ക് വേണ്ടി ഉമ്മ ഉപ്പയോട് കള്ളം പറഞ്ഞില്ലേ എന്നിട്ടും ഞാൻ ഇന്ന് ഉമ്മാനോട് മിണ്ടീല്ലല്ലോ.. കുറച്ചു കഴിഞ്ഞപ്പോ misri ഉമ്മയോട് എന്തെക്കെയോ പറഞ്ഞ് എന്റെ അടുത്ത് വന്നു. ഞാൻ അവളെയും കൊണ്ട് റൂമിൽ പോയി അവള് പറയാൻ തുടങ്ങി " zaai എനിക്കറിയാം നിന്റെ വിഷമം. നിനക്ക് അറിയായിരുന്നില്ലേ നിന്റെ ഉപ്പ പറീന്ന ആളെയെ നിനക്ക് കെട്ടാൻ പറ്റു എന്ന്. അതോണ്ടല്ലേ ഒരുപാട് proposals വന്നിട്ടും നീ ഒന്നും mind ആകാതിരുന്നത് പിന്നെ എന്തിനാ നീ വിഷമിക്കുന്നെ.. നിനക്ക് ശെരിക്കും അവനോട് ഇഷ്ടമാണോ? " ഒരിക്കലും ഇല്ല കാരണം എന്നെ പ്രൊപ്പോസ് ചെയ്തതിൽ ഒരാൾ മാത്രമാണ് mehmood പക്ഷെ ഞാൻ കാരണം. എന്നെ സ്നേഹിച്ചതിന്റെ പേരിൽ അവനു നാണക്കേടുണ്ടായി അതും എന്റെ ഉപ്പ കാരണം ആ ഒരു കാര്യമാണ് എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നത് സാരില്ല നീ അതൊക്കെ വിട്. നിന്നെ ചമയ്ക്കാനാ ഞാൻ വന്നത് എന്നാണ് നിന്റെ ഉപ്പ വിശ്വസിച്ചത് അതോണ്ട് നിന്നെ ചമയ്ക്കുന്നൻ ഡ്യൂട്ടിയും എനിക്കാ... നീ ഇപ്പൊ എല്ലാം മറന്ന് ഈ ഡ്രസ്സ്‌ പോയി ഇട്ടിട്ടു വാ ഇപ്പൊ തന്നെ 9മണി കഴിഞ്ഞ് അവര് 10 മണിക്കുള്ളിൽ എത്തും അവള് പറഞ്ഞപോലെ ഡ്രസ്സ്‌ ഒക്കെ മാറ്റി അവൾ എന്നെ ഒരുക്കി.. കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ വന്ന് വിളിച്ചു അവര് എത്തി എന്ന് പറഞ്ഞു.. misri എന്നെകൊണ്ട് താഴെ പോയി. സാദാരണ പെണ്ണ് കാണാൻ പോകുമ്പോ പെണ്ണ് ചായ കൊടുക്കുന്ന scene എനിക്കില്ല കാരണം ഞാൻ എത്തുന്നതിനു മുൻപേ അതൊക്കെ കഴിഞ്ഞിന്. ഞാൻ അവരുടെ മുന്നിൽ അലമാരയിൽ ഭംഗിക്ക് വെച്ച ഒരു പ്രതിമയെ പോലെ നിന്നും.. കുറച്ചു കഴിഞ്ഞപ്പോ ഉപ്പ അവരെ പരിചയപ്പെടുത്തി തന്നു.. ഇത് ചെക്കന്റെ പെങ്ങൾ... ഇത് ഓന്റെ uppante പെങ്ങൾ.. ഇത് ചെക്കന്റെ ഉപ്പ എന്ന്.. എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കിയതിന് ശേഷം ചെക്കന്റെ ഉപ്പയെ കണ്ടു ഞാൻ ഞെട്ടി പക്ഷെ അത് പുറത്ത് കാണിക്കാതെ നിന്നും.... ചെക്കന്റെ പെങ്ങള് വന്ന് എന്നോട് എന്തെക്കോയെ ചോദിച്ചു അതിനെ മറുപടി കൊടുത്ത്.. എന്നിട്ട് വീണ്ടും അവര് പറയാൻ തുടങ്ങി shadu വന്നില്ല അവനു ജോലി തിരക്കു കാരണം ബാംഗ്ലൂർ പോയി.. പിന്നെ ഉമ്മ വരാഞ്ഞത് ഒരുമണിക്കൂർ യാത്ര അല്ലെ അവിടുന്ന് ഇവിടുത്തേക്. ഉമ്മാക് തീരാ വയ്യ അതോണ്ട് വന്നില്ല ആദ്യം അവര് ആരെ കുറിച്ച പറഞ്ഞത് എന്ന് മനസ്സിലായില്ല പിന്നെ മനസ്സിലായി ചെക്കനേയും ഓന്റെ ഉമ്മനെയും കുറിച്ചാണ് എന്ന് അതിനു മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു 🙂 അങ്ങനെ എന്റെ കയ്യിൽ വളയിട്ടിട്ട് അവര് പോയി ഞാൻ നേരെ റൂമിലും misri വന്ന് എന്നോട് പറയാൻ തുടങ്ങി. എടി നിന്റെ ഉപ്പ നിനക്ക് നല്ലതേ വരുത്തൂ കണ്ടില്ലേ എത്ര നല്ല കുടുംബത്തിലേക്കാ നീ പോന്ന് എന്ന് അതുമാത്രല്ല നീ ചെക്കനെ ഒന്ന് നോക്ക് മൊഞ്ചൻ ആണ് എന്നും പറഞ്ഞു അവള് ഫോട്ടോ കാണിക്കാൻ തന്നു... ഞാൻ അത് വാങ്ങി നോക്കാതെ ബെഡിൽ വച്ചു അവളോട് പറഞ്ഞു നീ എന്താ പറഞ്ഞെ ഉപ്പാക് എന്നോട് സ്നേഹം ഉള്ളോണ്ടാണ് എനിക്ക് ഇത്രേം വല്ല്യ കുടുബത്തിൽ നിന്ന് ആലോചന കൊണ്ട് വന്നത് എന്നല്ലേ... നിനക്ക് അറീല മോളേ എന്റെ ഉപ്പാനെ...നീ ചെക്കന്റെ ഉപ്പാനെ കണ്ടോ അത് ആരാണെന്ന് അറിയോ SR കമ്പനിയുടെ ഓണർ ഈ നാട്ടിലെ പണക്കാരിൽ ഒരാൾ.. എന്റെ ഉപ്പാന്റെ കമ്പനിയെക്കാൾ എത്രെയോ വലുതാണ് അയാളുടേത് ഉപ്പ എപ്പോഴും പറയാറുണ്ട് SR കമ്പനിയുമായി കൂട്ടുചേർന്നാൽ ഉപ്പാടെ കമ്പനിക് വലിയ profit ആണ് ലഭിക്കാൻ പോകുന്നത് എന്ന്... അപ്പൊ നിനക്ക് മനസ്സിലായോ എന്നെ കൊണ്ട് SR കമ്പനിയുടെ ownerude മകനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത് എന്ത് കൊണ്ടാണ് എന്ന്...ഇതിൽ ഞാൻ വെറും ഒരു ഉപകരണം മാത്രമാണ് ഉപ്പാന്റെ ബിസിനസ്‌ നല്ല പോലെ വളരാൻ വേണ്ടിയുള്ള ഒരു ഉപകരണം 😏 നീ എനി എന്തൊക്കെ പറഞ്ഞാലും നിന്റെ ഉപ്പ ഈ കല്യാണം നടത്തും അതോണ്ട് നീ കൂടുതൽ അതും ഇതും ഓർത്തു മനസ്സ് വിഷമിപ്പിക്കണ്ടാ... ഏതായാലും ഞാൻ പോവ്വാ പിന്നെ നിന്റെ കല്യാണം ഈ മാസം തന്നെ ഉണ്ടാവും എന്ന് പറയുന്നത് കേട്ടിന് ഞാൻ എന്തായാലും നിന്റെ കല്യാണത്തിന് തലേ ദിവസം ivda നില്കാൻ വരും നിന്റെ ഉപ്പ കടുവ സമ്മതിച്ചാലും ഇല്ലെങ്കിലും എന്നും പറഞ്ഞു അവള് ചിരിച്ചോണ്ട് പോയി.. അവൾ എന്നെ ചിരിപ്പിക്കാൻ വേണ്ടിയാ അങ്ങനെ പറഞ്ഞത് പക്ഷെ എനിക്കെന്തോ അതിനു കഴിഞ്ഞില്ല ഡ്രസ്സ്‌ ഒക്കെ മാറ്റി വീണ്ടും ബെഡിൽ കിടന്നു... ഉപ്പാക് എത്ര പെട്ടെന്ന മോളേ പറഞ്ഞയച്ചു സ്വന്തം കമ്പനിയെ വളർത്താൻ നോക്കുന്ന്.. ഉപ്പാനെ കുറിച് ആലോചിക്കുമ്പോ തന്നെ ലജ്ജ തോന്നുന്നു 😒പെട്ടെന്നാണ് ബെഡ്‌ഡിലുള്ള ഫോട്ടോ കണ്ടത് അത് എടുത്തു നോക്കി. നല്ല മൊഞ്ചുള്ള പയ്യൻ സൗന്ദര്യത്തിന് അവനു ഒരു കുറവും ഇല്ല.. പണം ഒരുപാട് ഉള്ളവനാ ഇവൻ അതുകൊണ്ട് തന്നെ അതിന്റെ അഹങ്കാരം ഇണ്ടാവും പോരാത്തതിന് അങ്ങ് ബാംഗ്ലൂറിലാണ് ജോലി ഏതൊക്കെ പെണ്ണിന്റെ പുറകെ പോയിട്ടുണ്ടാവും എന്ന് ആർക്കറിയാം... അവനെ കുറിച് ഇങ്ങനെയാണ് എനിക്ക് ചിന്തിക്കാൻ തോന്നിയത് എല്ലാം പെട്ടെന്നായിരുന്നു. ഡ്രസ്സ്‌ എടുക്കലും പന്തൽ കേട്ടലുമായി ദിവസം പോയതറിഞ്ഞില്ല. ഞാനാണെകിൽ റൂമിൽ നിന്ന് പുറത്തും ഇറങ്ങിയില്ല. ഇന്നാണ് കല്യാണത്തിന്റെ തലേ ദിവസം അതോണ്ട് എന്നെ ചമയ്ക്കാൻ പറഞ്ഞപോലെ misri ഉണ്ടായിരുന്നു. എന്റെ കല്യാണം ആയോണ്ട് ദുബായിൽ ഉള്ള ഇക്കാക്ക കൊണ്ട് വന്ന ഒരു വല്ല്യ ഗൗൺ ആണ് വേഷം. athokke ഇട്ട് എല്ലാവരുടെ മുന്നിലും പ്രതിമ പോലെ ചിരിച് നിന്നു കുറച്ചു കഴിഞ്ഞ് മെഹന്ദിയും ഇട്ടു. പാട്ടും ഡാൻസും ബഹളവും ആയി ആ ദിവസം കഴിഞ്ഞു. രാത്രി ഉറങ്ങാൻ കിടന്നപ്പോ misri എന്റെ അടുത്താണ് വന്ന് കിടന്നത് അവൾ എന്നോട് എന്തെക്കെയോ ചോദിക്കാൻ തുടങ്ങി shahad വിളിച്ചില്ലേ എന്നൊക്കെ ( chekkante പേരാട്ടോ shahad) അവള് പറഞ്ഞപോഴാ ഞാനും ചിന്തിച്ചത് ശെരിയാ വളയിട്ടു ഇത്രേം ദിവസമായിട്ടും എന്നെ ഒന്ന് വിളിച്ചില്ല. ഒരുപാട് പെണ്ണിനെ കണ്ടിട്ടുള്ള അവന്റെ മുന്നിൽ ഒരാള്മാത്രമായിരിക്കും ഞാൻ എന്നൊക്കെ ആലോചിച് ഞാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉമ്മ വന്ന് വിളിച്ചപ്പോഴാണ് എണീറ്റത്.. ഉമ്മ എന്റെ മുഖത്തു തന്നെ നോക്കികൊണ്ടിരിന്നപ്പോ എനിക്ക് എന്റെ സങ്കടങ്ങൾ പിടിച്ചു വെക്കാൻ കഴിഞ്ഞില്ല. ഉമ്മയെയും കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു ഉമ്മ എന്നെയും... എന്നിട്ട് ഉമ്മ പറഞ്ഞു ഈ ഉമ്മാക് എന്റെ മോളുടെ സന്തോഷങ്ങൾ നടത്താനുള്ള ഭാഗ്യം ഇല്ല മോളേ. മോൾടെ ഉപ്പാന്റെ ചിലവിലാണ് ഞാൻ കഴിയുന്നെ ആ എനിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല.. pakshe എനിക്കുറപ്പുണ്ട് ഈ കുടുംബക്കാര് നല്ല ആൾകാറാ എൻറെ മോൾക് നല്ല ജീവിതമാണ് കിട്ടിയത്. എന്റെ മോള് പഴയതൊക്കെ മറന്ന് പുതിയ ജീവിതം തുടങ്ങണം എന്റെ പ്രാർത്ഥന എന്നും എന്റെ കുട്ടിക്ക് ഉണ്ടാവും എന്നും പറഞ്ഞു ഉമ്മ പോയി. ചിലപ്പോ എന്റെ മുന്നിൽ കണ്ണീർ പിടിച്ചു വെക്കാൻ കഴിയാഞ്ഞിട്ടാകും. ഞാനും അങ്ങനെ പുതുപെണ്ണിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി. പെട്ടെന്നാണ് ഒരു ഉമ്മാമ പറയുന്നത് കേട്ടത് ente മൈലാഞ്ചി നല്ലോണം ചുവന്നിട്ടുണ്ട് അതിനർത്ഥം എനിക്ക് കിട്ടിയത് എന്നെ പോന്ന് പോലെ നോക്കുന്ന ചെക്കനാണെന്നാണ് അത് കേട്ടപ്പോ എല്ലാരും എന്നെ ഒന്ന് ആക്കി ചിരിച്ചു. ഞാനും എല്ലാവർക്കും ഒരു പുഞ്ചിരി നൽകി. കുറച്ചു കഴിഞ്ഞു ആരോ പറയുന്നത് കേട്ടു നികാഹ് കഴിഞ്ഞു ചെക്കൻ വന്നു എന്ന്. അവസാനം ഉമ്മ എന്നെ കൊണ്ട് പോയി റൂമിൽ നിർത്തി പുറത്തേക് poyi കുറച്ചു കഴിഞു ചെക്കനും എത്തി. njan പക്ഷെ തല കുനിച്ചു നിന്നു. ഇപ്പൊ ഞാനും shahadum ക്യാമറാമാനും ഉപ്പയും ചെക്കന്റെ ഉപ്പയും മാത്രമാണ് മുറിയിൽ ഉള്ളത്. അവൻ വന്ന് എന്റെ കഴുത്തിൽ മഹർ അണിയച്ചപ്പോ എന്തെന്നില്ലാതെ എന്റെ ഹൃദയമിടിപ്പ് കൂടി എന്റെ കണ്ണുകൾ ഇറുകി അടച്ചു. അങ്ങനെ അതും കഴിഞ്ഞു ഞാൻ തല ഉയർത്തി നോക്കി അവൻ എന്നെത്തന്നെ നോക്കുകയാണെന് മനസ്സിലായി പക്ഷെ അവന്റെ മുഖത്തു യാതൊരു വികാരവും ഉള്ളത് പോലെ തോന്നീല. എല്ലാം കഴിഞ്ഞു ചെക്കന്റെ വീട്ടിൽ പോവ്വാൻ തുടങ്ങുമ്പോഴാണ് എന്റെ കയ്യിൽ എന്തോ വന്നു തെറിച്ചത് അത് കഴുകാൻ വേണ്ടി വാഷ്‌റൂമിൽ പോയപ്പോ ഒരു പെൺകുട്ടി വന്ന് സംസാരിച്ചു. "ഇത്താക്ക് എന്നെ അറിയുമോ ഞാൻ മെഹ്മൂദിന്റെ പെങ്ങൾ ആണ്. "ath കേട്ടപ്പോ എന്റെ നെഞ്ചോന്ന് പിടച്ചു അത് പുറത്ത് കാണിക്കാതെ അവൾക് ഒന്ന് ചിരിച് കൊടുത്തു പക്ഷെ പിന്നെ അവൾ പറയുന്നത് കേട്ടപ്പോ ഭൂമി പിളർന്നു പോയെങ്കിൽ എന്ന് ആശിച്ചു പോയി "ഇത്തനെ എന്റെ ഇക്ക ഒരുപാട് ഇഷ്ടപ്പെട്ടു ആ ഒരു ഒറ്റക്കാരണം കൊണ്ട് എന്റെ ഇക്കാക് ഞങ്ങളെയും ഞങ്ങള്ക്ക് ഇക്കാനെയും പിരിഞ്ഞിരിക്കേണ്ടി വന്നു.. ഇപ്പൊ ഇത്തന്റെ ഉപ്പാക് സന്തോഷമായിട്ടുണ്ടാകും എന്റെ ഇക്കയെ ഭീഷണിപ്പെടുത്തി ദുബായിലേക് പറഞ്ഞു അയചിട്ട് മോൾടെ കല്യാണം ആർഭാടമായി നടത്തീലെ "ഇത്രയും പറഞ്ഞു അവള് ഒരുതരം പുച്ഛത്തോടെ നോക്കിയിട്ട് പോയി. എനിക്കറിയാം ഉപ്പ എന്തിനാ ഇത് ചെയ്തത് എന്ന് അവൻ വന്ന് വിളിച്ചാൽ ഞാൻ ഇറങ്ങി പോകും എന്ന് പേടിച്ചിട്ട് അത്രക് ഉപ്പാക് സ്വന്തമോളെ വിശ്വാസം ഇല്ലാന്നു മനസ്സിലായി. ആലോജിക്കുന്നോറും കണ്ണിൽ നിന്ന് വെള്ളം ഒഴികൊണ്ടേ ഇരുന്നു കാറിൽ കയറാൻ നേരവും ഉമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.. എല്ലാവരും പറഞ്ഞു എന്തിനാ മോളേ കരയുന്നെ കുറച്ചു കഴിഞ്ഞ നീ ഇങ്ങോട്ട് തന്നെയല്ലേ വരേണ്ടത് എന്ന് ( ചില നാടുകളിൽ കല്യാണം കഴിഞ്ഞ പെണ്ണിന്റെ വീട്ടിലാണ് നില്കുന്നത് ) അത് കേട്ടപ്പോ എല്ലാരും ഒന്ന് ചിരിച്ചു ഉമ്മയോടും ഇക്കാക്കയോടും യാത്ര പറഞ്ഞു ഉപ്പയെ ഒന്ന് നോക്കിയതിന് ശേഷം കാറിൽ കയറി. രണ്ട് സൈഡ് സീറ്റിലയുമാണ് ഞങ്ങൾ ഇരുന്നത് ഒന്നും സംസാരിച്ചേ illa ഒരു മണിക്കൂർ യാത്ര ആയോണ്ട് കണ്ണും പൂട്ടി കിടന്നു. കുറച്ചു കഴിഞ്ഞ് ആരോ ഷോൾഡറിൽ ഒന്ന് തട്ടി നോക്കിയപ്പോ shahadane ഓൻ വീടെത്തി എന്നും പറഞ്ഞു കാറിൽ നിന്ന് ഇറങ്ങി. ഞാനും ഇറങ്ങി എല്ലാവരും എന്നെ സ്വീകരിച്ചു ഇരുത്തി. കൊറച്ചു കഴിഞ്ഞപ്പോ ചെക്കന്റെ ഉമ്മ വന്ന് എന്നെയൊന്നു അടിമുടി നോക്കി.അത് കണ്ടപ്പോ എന്റെ മനസ്സിൽ തോന്നിയത് ഇവിടെ പണത്തിന് ഒരുകുറവും ഇല്ല എന്നിട്ടും വന്ന പെണ്ണിന്റെ സ്വർണത്തിൽ ആണ് ഉമ്മ നോക്കിയത്. അത് കണ്ടപ്പോ എന്തോ ലജ്ജ ആണ് തോന്നിയെ എല്ലാം കഴിഞ്ഞ് എല്ലാരുടേം മുന്നിലും പുതുമണവാട്ടി ആണെങ്കിലും നേരത്തെ ആ പെണ്ണ് പറഞ്ഞത് കേട്ട് എന്റെ മനസ്സ് ചത്തപോലെയായിരുന്നു. ഇതിനൊക്കെയുള്ള പ്രതികാരം ഞാൻ ഉപ്പാനോട് ചെയ്യും എന്ന് മനസ്സിൽ ചിന്തിച്ചു. രാത്രി 10മണിയായി എന്റെ വീട്ടിൽ നിന്ന് ഇക്കാക്ക വന്നു എന്നെയും ചെക്കനേയും കൂട്ടി വീട്ടിൽ പോകാൻ (അതും ഒരു ചടങ്ങാണ് )അങ്ങനെ ഞങ്ങൾ വീട്ടിലെത്തി shahad എല്ലാരോടും വർത്തമാനം പറഞ്ഞ് റൂമിൽ പോയി കുറച്ചു കഴിഞ്ഞ് ഗ്ലാസിൽ പാലുമായി ഞാനും റൂമിൽ പോയി പക്ഷെ എല്ലാവരേം പോലെ എനിക്കെന്തോ പേടിയോ വെപ്രാളമോ ഒന്നും തോന്നിയില്ല.. ചിലപ്പോ മനസ്സ് വല്ലാതെ അങ്ങ് വേദനിച്ചത് കൊണ്ടാവാം. റൂമിൽ കയറിയപ്പോ കണ്ടത് shahad ബെഡിൽ കിടന്ന് ഉറങ്ങുന്നത് ആണ്.. എനിക്കെന്തോ അത് വല്ലാത്ത സമാദാനം തോന്നി പക്ഷെ അത്പോലെ സംശയവും ഇവനും ഇത് ഇഷ്ടമല്ലാത്ത കല്യാണമാന്നോ എന്ന്. കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ light ഓഫ്‌ ചെയ്ത് സോഫയിൽ പോയി കിടന്നു. കട്ടിലിൽ കിടക്കാൻ തോന്നീല. പിന്നെ എണീറ്റത് റൂമിൽ light കത്തിയത് പോലെ തോന്നിയിട്ട കണ്ണ് പെട്ടെന്ന് തന്നെ തുറന്ന് ചുറ്റും നോക്കി shahad അവിടെ ഇല്ലായിരുന്നു. അവൻ ബാത്റൂമിലാണ് എന്ന് മനസ്സിലായി വേഗം സമയം നോക്കി 5mani ആയി അവനു പോകാൻ റെഡി ആവുകയായിരിക്കും ( ഇതും ചടങ്ങാണ് പുലർച്ചക് എണീറ്റു ചെക്കൻ ചെക്കന്റെ വീട്ടിൽ പോക്ക്.. ഇത്പോലെ 2 3 ദിവസം ഇണ്ടാകും ) ഞാൻ വേഗം താഴെ പോയി ഉമ്മ ഉണ്ടായിരുന്നു കിച്ചണിൽ ഉമ്മ vegam എനിക്ക് chaya ഇട്ട് തന്നിട്ട് അവനു കൊടുക്കാൻ പറഞ്ഞു ഞാൻ അതും എടുത്തു റൂമിൽ പോയി. റൂമിൽ കയറിയപ്പോ അവൻ കണ്ണാടിയിന്റെ മുന്നിൽ നിന്ന് മുടി വാരുകയായിരുന്നു ഞാൻ അത് നോക്കി നിന്നു പോയി പെട്ടെന്ന് അവൻ തിരിഞ്ഞ് നോക്കിയപ്പോ എന്തോ അവന്റെ കണ്ണ് കണ്ടപ്പോ എന്റെ ഹാർട്ട്‌ ബീറ്റ് വല്ലാതെ ഇടിക്കുന്ന പോലെ ഉണ്ട്. njan ഇതാ ചായ എന്നും പറഞ്ഞ് താഴേക്കു പോയി. കുറച്ചു കഴിഞ്ഞ് അവനും പോയി. ഇത് പോലെ തന്നെ രണ്ട് ദിവസവും . എന്നോട് ഒരു വാക്ക് മിണ്ടാനോ ഞാൻ അങ്ങോട്ട് സംസാരിക്കാനോ പോയില്ല ഇന്നാണ് ഞാൻ ചെക്കന്റെ വീട്ടിൽ പോവേണ്ട ദിവസം അതിനുവേണ്ടി എന്നെ എല്ലാരും ഒരുക്കി രണ്ട്മൂന്ന് കുടുബക്കാരും വന്നു അങ്ങനെ നമ്മള് എന്റെ ഭർത്താവിന്റെ വീട്ടിൽ പോയി. അവിടെ എല്ലാരേയും സ്വീകരിച്ചിരുത്തി ഫുഡ്‌ ഒക്കെ കഴിച്ച് അവർ ഇറങ്ങി. എല്ലാവരും പോയി കഴിഞ്ഞപ്പോ shahadinte കുടംബക്കാരും അയൽവാസിയും അങ്ങനെ കൊറേ ആള് വന്ന് കണ്ടിട്ട് പോയി. അപ്പോഴാണ് enik മനസ്സിലായെ ഷഹാദിന് ഒരു ഇത്തയും ഒരു അനിയത്തിയും ആണ് എന്ന്. ഇത്തയെ പെണ്ണ് കാണാൻ വന്നപ്പോ കണ്ടിനെ പക്ഷെ അനിയത്തിക്ക് അന്ന് exam ആയോണ്ട് വരാൻ പറ്റിയില്ല. aa വീട്ടിലുള്ള എല്ലാർക്കും നല്ല സ്വഭാവമാണ് പക്ഷെ ഉമ്മ മാത്രം എന്നോട് ഒന്നോ രണ്ടോ വാക്കിൽ സംസാരിച്ചു ath കണ്ടിട്ടാണ് തോന്നുന്നു അവന്റെ അനിയത്തി ഷെറിൻ പറഞ്ഞു ഉമ്മ ഇങ്ങനെയാ ആരോടും അതികം സംസാരിക്കില്ല എന്ന് athine ഞാൻ ഒന്ന് ചിരിച്ചു. ഞാൻ സാരിയാണ് ഇട്ടത് ആദ്യമായിട്ടാണ് സാരി ഇടുന്നത് അത് മാറ്റാൻ വേണ്ടി ഞാൻ അവളോട് റൂം ഏതാ എന്ന് ചോദിച്ചു അയ്യോ സോറി ഇത്താ.. ഇത്തനോട് വർത്താനം പറഞ്ഞ് റൂം കാണിക്കാൻ മറന്ന് പോയി.. vaa നമ്മക്ക് റൂമിൽ പോവ്വാ എന്നും പറഞ്ഞ് എന്നെയും വലിച്ചു പോയി. റൂമിൽ എത്തിയപ്പോ ഞെട്ടാതിരുന്നില്ല എന്റെ വീട്ടിലെ ഒരു ഹാളിന്റെ അത്രയും ഉണ്ട് റൂം പോരാത്തതിന് ആ റൂമിൽ ഇല്ലാത്തത് ഒന്നും എല്ലാ tv, കമ്പ്യൂട്ടർ, ബുക്ക്‌ ഷെൽഫ് angane എല്ലും. അവൾ എന്നെ മുറിയിൽ ആക്കി ഒരു ഡ്രസ്സ്‌ എടുത്തു തന്ന് പോവ്വാൻ നിന്നപ്പോൾ ഞാൻ പറഞ്ഞു ഈ സാരി ഊരാൻ ഒന്ന് സഹായിക്കോ.. അവളും എന്നെ സാരി അഴിക്കാൻ സഹായിച്ചു അവിടെയും ഇവടെയും ഒക്കെ pin കുത്തി വെച്ചിട്ടുണ്ട് അതൊക്കെ അഴിക്കുമ്പോളും അവള് നല്ലോണം വർത്താനം പറയുന്നുണ്ട് അത് കേൾക്കാനും രസുണ്ടായിരുന്നു പെട്ടെന്ന് റൂമിൽ ആരോ കയറി വന്നത്. അയ്യേ shaadkaa ഇങ്ങള് എന്താ കാണിച്ചേ അമ്മായി dress മാറ്റുവല്ല. shahad ഞാൻ ഡ്രസ്സ്‌ മാറുന്നത് കണ്ടതും oole പറയുന്നത് കേട്ടതും അവൻ പറഞ്ഞു ഡ്രസ്സ്‌ മാറുമ്പോ ഡോർ ലോക്ക് ചെയ്യണം അല്ലാതെ തുറന്നിട്ടല്ല ചെയ്യണ്ടത് എന്നും പറഞ്ഞ് പോയി ആദ്യമായിട്ടാണ് മൂപ്പരുടെ സൗണ്ട് ഒന്ന് nallerk kelknn അതിന്റെ ഒരു ഹാങ്ങോവറിൽ ninlkumbol sheri പറഞ്ഞു അമ്മായി കാര്യാക്കണ്ടട്ടോ shaad ഇങ്ങനെയാ ചിലപ്പോ നല്ല ആയിരിക്കും എപ്പോഴാ ചൂടാവുക enn പറയാൻ കഴിയൂല.. പിന്നെ shaad എങ്ങനെയാ ഇത്തനോട് എന്നും പറഞ്ഞ അവൾ അവിഞ്ഞ ചിരി ചിരിച്ചു. അത് കണ്ടപ്പോ കാര്യം മാറ്റുന്നത് പോലെ ഞാൻ പറഞ്ഞു നിന്റെ ഇക്കയെ nee shaad എന്നാണോ വിളിക്കുന്നെ? shaadine അങ്ങനെയൊന്നും നിര്ബന്ധമില്ല ഇക്ക എന്ന് വിളിക്കണം എന്ന്. ചിലപ്പോ എന്നെ ചൂടാക്കാൻ പറയും ഇക്ക എന്ന് വിളിയെടി എന്ന് pakshe shaadine shaad എന്ന് വിളിക്കുന്നത് thanneyaa ഇഷ്ടം ഇത്തയും അങ്ങനെ വിളിച്ചോ ennum പറഞ്ഞു കുണുങ്ങി ചിരിച്ചോണ്ട് എന്റെ സാരി അഴിച്ചിട്ടു അവള് പോയി.. ഞാൻ നേരെ ബാത്‌റൂമിലും. ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങിയപ്പോ മുടിയിൽ നിന്ന് വെള്ളം നിലത്തേക് ഉറ്റുന്നുണ്ടായിരുന്നു പെട്ടെന്ന് കാൽ സ്ലിപ് ആയി വീഴാൻപോയപ്പോ കണ്ണൊക്കെ ഇറുകി അടച്ചു ഉമ്മാ എന്ന് വിളിച്ചു pakshe വീണില്ല ഏതോ കരങ്ങൾ എന്നെ താങ്ങുന്നുണ്ട്.. മെല്ലെ കണ്ണ് തുറന്നപ്പോ കണ്ടു shaad എന്റെ അരയിലൂടെ ചേർത്ത് പിടിച്ചു നില്കുന്നത് കുറച്ചു നേരം എന്തെന്നില്ലാതെ ഞങ്ങൾ അങ്ങനെ നിന്നു പെട്ടെന്ന് ആരോ ഡോർ തുറന്നപ്പോ കണ്ടത് എന്നെയും പിടിച്ചു നിൽക്കുന്ന ഷാദിനെയാണ് അത് കണ്ടപ്പോ തന്നെ ഉമ്മ പെട്ടെന്ന് പോയി ഇത്തയും ഒന്ന് ആക്കി ചിരിച്ചിട്ട് പോയി. pakshe ഷെറിൻ അവള് പറയുന്നത് കേട്ട് ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി പോയി shaade നീയെന്ന അമ്മായിയെ ചെയ്തേ പാവം പേടിച്ചെന്ന് തോന്നുന്നു. ഒച്ചവെച്ചത് കേട്ടില്ലേ ഇനിയെങ്കിലും അമ്മായിയെ പേടിപ്പിക്കല്ലേ ഞങ്ങളെ പോലെ അല്ല ഇപ്പൊ വന്ന് കേറിയല്ലേ ഉള്ളൂ. ഡീ നിന്ന ഞാൻ എന്നും പറഞ്ഞു shaad എന്നെ പിടിച്ചു നേരനിർത്തി അവളേ അടിക്കാൻ പോയി ഇതൊക്കെ കണ്ടു എന്റെ ചുണ്ടിൽ ചിരി വന്നു. ഞാൻ നേരെ കിച്ചണിൽ പോയി അവിടെ shaznatha (shadinte മൂത്ത പെങ്ങൾടെ പേരാട്ടോ ) ചായകുള്ള പലഹാരം ആകുകയാ ഷെറിനും shaznathede രണ്ട് മക്കളും കൂടി വർത്താനം പറഞ്ഞു അവരെ സഹായിക്കുന്ന്.. എന്നെ കണ്ടപാടെ shaznathade രണ്ട് മക്കളും അമ്മായീ....എന്നും വിളിച്ചു വന്ന് നിങ്ങളുടെ പേരെന്താ?? ഞാൻ shaz.. ഞാൻ najla ഓഹോ രണ്ടാളും എത്രയില പടികുന്നെ? najla 2ഇലും shaaz LKG യിലും ആണെന്ന് ഇത്തയാണ് മറുപടി പറഞ്ഞത് ഞാൻ ഇത്തയെ ഹെല്പ് ചെയ്യാൻ പോയപ്പോ പറഞ്ഞു ഇന്ന് ഫസ്റ്റ് ദിവസല്ലേ അതോണ്ട് പണിയൊന്നും എടക്കണ്ടാ എന്ന് പിന്നെ ഞാനും onnum പറയാൻ പോയില്ല... എല്ലാരും ചായ കുടിച് shaad ആണെങ്കിൽ എന്തോ ആവിശ്യത്തിന് ഉപ്പാന്റെ കൂടെ കമ്പനിയിൽ പോയി പിന്ന ഞാനും ഷെറിനും നജ്‌ലയും shaaz ഓരോന്ന് പറഞ്ഞിരുന്നു കുറച്ചു കഴിഞ്ഞ് shaz നജ്‌ലയും അവരുടെ ഉമ്മാന്റെ ഒപ്പരം റൂമിൽ പോയി. ഇപ്പൊ ഞാനും ഷെറിനും മാത്രമേ ഉള്ളൂ sheri ഞാനൊന്ന് ചോദിച്ചോട്ടെ? എന്താ അമ്മായി അമ്മായിക്ക് എന്ത് വേണേലും ചോയ്ക്കാ അതിന് ഇങ്ങനെ ചോതിക്കൊന്നും വേണ്ടാ 😊 അത് പിന്നെ ഞാൻ ഇവിടെ വന്നത് മുതൽ ശ്രദ്ധിക്കുന്നതാ ഉമ്മയെന്താ ആരോടും അങ്ങന മിണ്ടാതെ എനി എന്നെ ഇഷ്ടമല്ലാഞ്ഞിട്ടാണോ?? ഏയ്യ് അമ്മായി ഇങ്ങനെയൊക്കെയാണോ കരുതിയത് അതൊന്നുമല്ല... ഇത്താകറിയോ എനിക്ക് ശെരിക്കും രണ്ട് ഇത്തമാരും ഒരു ഇക്കയുമാണ് എന്ത് രണ്ട് ഇത്തമാരോ 😮? ആ shaadine ശേഷം ഒരിത്തയുണ്ട് അവള് 2 കൊല്ലം മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു അതിൽ പിന്നെയാ ഉമ്മാക് വയ്യാണ്ടായതും ആരോടും അധികം മിണ്ടാട്ടം ഇല്ലാണ്ടായതും ooh അതിയോ സത്യം പറഞ്ഞ എനിക്ക് ഇതൊന്നും അറീലായിരിന്നു മ്മ്മ് എന്ന ഞാൻ പോട്ടെ zaai.. ശോ അല്ല അമ്മായി 😁 നീ നിന്റെ ഇക്കയെ shaad എന്നല്ലേ വിളിക്കുന്നെ അപ്പൊ എന്നേയും zaai എന്ന് വിളിച്ചോ ooh zaai മുത്താണ് njan പോട്ടെ കുറച്ചു ഹോം വർക്ക്‌ ഉണ്ട് ഹാ അവള് പോയതിന് ശേഷം ഇവിടുത്തെ ഉമ്മയെ കുറിച് ഓർത്തപ്പോൾ സങ്കടം തോന്നി😪. വെറുതെ അല്ല ചിലപ്പോ ഷാദിനും അതായിരിക്കും സങ്കടം. പെട്ടെന്ന് mehmoodine കുറിച് ഓർത്തപ്പോളാണ് എനിക്ക് കരച്ചിൽ വന്നു അപ്പൊ തന്നെ റൂമിലേക്കോടി മുഖം കഴുകി ഇവിടെ വന്നിട്ടിപ്പോ ഒരാഴ്ചയായി ഇതുവരെ shaad എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. തിരിച്ചു ഞാനും നമ്മള് ഒരു മുറിയിലാണെങ്കിലും കിടക്കുന്നത് സോഫയിലും ബെഡ്‌ഡിലുമാണ്. ഞാൻ വരുമ്പോഴേക്കും shaad ബെഡിൽ ഉറങ്ങീട്ടുണ്ടാകും അതോണ്ട് ഞാൻ സോഫയിൽ കിടക്കും. പക്ഷെ ഇവിടെയുള്ള ബാക്കിഎല്ലാരും അടിപൊളി ആണ്. എന്ത്കൊണ്ടോ എനിക്ക് സങ്കടങ്ങൾ മറക്കുന്നത് പോലെയും വീട്ടിലേക് പോണം എന്ന ചിന്തയും ഇല്ലാരുന്നു. പക്ഷെ ഇന്ന് എനിക്ക് വീട്ടിൽ പോയെ പറ്റു കാരണം shadine ബാംഗ്ലൂരിൽ കമ്പനിയുടെ ആവിശ്യത്തിന് പോണം അതോണ്ട് എന്നെ വീട്ടിലാക്കി ബാംഗ്ലൂർക്ക് പോയി. കല്യാണം കഴിഞ്ഞിട്ട് മിസ്രിയെ വിളിച്ചില്ല. അതോണ്ട് അവളെ വിളിക്കാൻ വേണ്ടി മൊബൈൽ എടുത്തു.. വിളിച്ചു "ഹലോ ഇതാരാ zaai ആ എന്നെയെല്ലും ഓർമ ഇണ്ടാ ഞാൻ വിചാരിച്ചു കെട്ടിയോനെ കിട്ടിയപ്പോ മ്മളെയൊക്കെ മറന്നു എന്ന് 😒" പോടീ മതി ആക്കിയത് പിന്നെ എന്തെല്ല നിന്റെ വിശേഷം? ഇപ്പൊ വിശേഷം എന്ന് പറയാനായിട്ട് ഉള്ളത് എനിക്ക് കല്യാണാലോജിക്കുന്നുണ്ട് 😁 ഓഹോ അപ്പൊ ചെക്കനെ കിട്ടിയാ ഏയ് എനിക്ക് ഒറ്റണ്ണതിനെ പറ്റുന്നില്ല.. അതൊക്കെ വിട് നിന്നോട് ഒരു karyam പറയാൻ മറന്ന് പോയി mehmood നാട്ടിൽ വന്നിട്ടുണ്ട് അവനു പെണ്ണ് ആലോചിക്കുന്നുണ്ട് എന്നൊക്കെയാ കേട്ടെ മ്മ്മ് അത് നല്ലതല്ലേ അവനെങ്കിലും നല്ല ജീവിതം വേണ്ടേ ന്നാ sheri പിന്നെ വിളികാം എന്നും പറഞ്ഞു phone വെച്ച് അത് കേട്ടപ്പോ എനിക്ക് സന്തോഷം ആണ് തോന്നിയത് ഞാൻ കാരണം അവന്റെ ജീവിതം വേണ്ടെന്ന് വെച്ചില്ലല്ലോ എന്നോർത്തു. shaad പോയിട്ട് 3 ദിവസം ആയി എന്നെ ഒന്ന് വിളിക്കുകയോ ഒന്നും ചെയ്തില്ലാ. zaina zaina enna ഉപ്പ "ഈ വരുന്ന sunday ന്റെ ചങ്ങായിന്റെ മോൾടെ കല്യാണമാണ് നീയും shadum വരണം... shaad എപ്പോഴാ ബാംഗ്ലൂരിൽ നിന്നു വരുന്നത് enn പറഞ്ഞോ?" ഇല്ല എന്നോടൊന്നും പറഞ്ഞില്ല എന്നും പറഞ്ഞു റൂമിൽ പോകുമ്പോഴാണ് shaad വന്നത് ഹാ മോനെത്തിയോ.. എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ?? "കുഴപ്പമില്ലായിരുന്നു "shaad "എന്ന പോയി ഫ്രഷ് ആയിട്ട് കുറച്ചു റസ്റ്റ്‌ എടുക്ക് zaai ഇവനേം കൊണ്ട് റൂമിൽ പോ "ഉപ്പ ഞാനൊന്നും പറയാതെ റൂമിൽ പോയി പണമുള്ള മരുമോനോട് എന്ത് സ്നേഹം.. 😏😏 shaad റൂമിൽ കയറി ബാത്റൂമിലേക് പോയി.. അപ്പോഴാണ് ഉപ്പ വന്നത് zaina, shaadnode പറയണം കല്യാണക്കാര്യം ഉപ്പ ഷാദിനും എനിക്കും വരാൻ പറ്റില്ല ഞങ്ങൾ അന്ന് shadinte വീട്ടിൽ ponnind അത് കല്യാണം കഴിഞ്ഞിട്ട് പോയ പോരെ എന്തോ അത്യാവശ്യം ആണ്പോലും അതോണ്ടാ ഞാൻ അങ്ങനെ പറഞ്ഞപ്പോ ഉപ്പാക് എന്തോ പോലെ ആയി... കോടീശ്വരനായ മരുമോനെ നാട്ടുകാർക് കാണിക്കാനുള്ള അടവാ ഉപ്പാന്റെ കല്യത്തിന് പോക്ക് അല്ലാതെ കൊണ്ട് പോവ്വാൻ ഇഷ്ടമുണ്ടായിട്ടൊന്നും അല്ല....അതോണ്ട് തന്നെയാ ഉപ്പാനോട് കള്ളം പറഞ്ഞത്.. "നീയെന്തിനാ ഉപ്പാനോട് അങ്ങനെ പറഞ്ഞത്? " shaad ആണ് അവൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയത് njan കണ്ടില്ല അപ്പൊ അവൻ ഞാൻ പറഞ്ഞതെല്ലും കേട്ടു എനിക്ക് അങ്ങനെ പറയാനാ തോന്നിയത് നീ വേണേൽ നിനക്ക് തോന്നിയത് പോലെ പറഞ്ഞോ പക്ഷെ ഞാൻ കല്യാണത്തിന് വരില്ല എന്ന് എന്തിനാ പറന്നെ എന്ന ചോയിച്ചേ? എനിക്ക് ആ കല്യാണത്തിൻ പോണ്ട അപ്പൊ നിങ്ങളും പോണ്ട അത്രതന്നെ എന്റെ സ്വത്ത്‌ കണ്ടു കല്യാണം കഴിച്ചതും പോരാ എന്നിട്ട് എന്നെ nee നിന്റെ അടിമയാകുന്നോ 😠 നിങ്ങളുടെ സ്വത്ത്‌ കണ്ടിട്ടോ... ഓഹോ അപ്പൊ നിങ്ങള് എന്നെ ഇങ്ങനെയാണല്ലേ മനസ്സിൽ കരുതിയത്... നിങ്ങളുടെ സ്വത്തും മൊഞ്ചും കണ്ടു മയങ്ങീട്ടൊന്നും അല്ല ഈ കല്യാണത്തിന് സമ്മദിച്ചത് എന്റെ ഗതികേട് കൊണ്ട നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ enne ചുമക്കണം എന്ന് വേണ്ടെങ്കിൽ ഇട്ടേച് പോടീ എന്നും പറഞ്ഞു shaad റൂം തുറന്ന് പുറത്തേക് പോകുമ്പോൾ ഉമ്മ ഇണ്ടായിരുന്നു പുറത്ത്... ഉമ്മയെ കണ്ടപ്പോൾ അവനു എന്തോ പോലെ ആയി എന്നിട്ട് കാർ edth എങ്ങോട്ടോ പോയി എന്തിനാ മോളേ നീ ഇങ്ങനെ ചെയ്യുന്നേ.. ഉപ്പാനോടുള്ള വാശിക്ക് സ്വന്തം ജീവിതം തകർക്കണോ എനിക്ക് അങ്ങനെ ഒന്നും ഇല്ല ഉമ്മ shaad ഇതുവരെ എന്നെയും ഭാര്യയായിട്ടു കണ്ടില്ല.. ഉപ്പ പണം കണ്ടു കണ്ടെത്തിയ ചെക്കൻ എന്നെ സ്നേഹിക്കാൻ അറിയില്ല എന്നും പറഞ്ഞു njan പൊട്ടി കരഞ്ഞു 😭 പെട്ടെന്നായിരുന്നു എന്റെ മൊബൈൽ ഒരു കാൾ വന്നത് കണ്ണൊക്കെ തുടച് കാൾ എടുത്തു ഷെറിൻ ആയിരുന്നു അവള് പറഞ്ഞു ഉമ്മ ഹോസ്പിറ്റലിൽ ആണ് zaai ഒന്ന് വരുവോ എന്ന്. ഉമ്മാനോട് ഞാൻ കാര്യം പറഞ്ഞു വേഗം വീട്ടിൽ നിന്ന് ഇറങ്ങി ഹോസ്പിറ്റലിൽ പോയി എന്താ sheri പറ്റിയത് ഉമ്മാക്? എനിക്ക് അറീല ഉമ്മാക് മുൻപ് minor attack വന്നിട്ടുണ്ട്. എനിക്ക് പേടിയാവുന്നു zaai nee കരയാതെ ഇത്തയോടുത്തു? ഇത്താക്ക് പനിയാണ്? അപ്പൊ നീ ഒറ്റക്കാണോ ഉമ്മാനെ കൊണ്ട് വന്നേ? അല്ല ഉപ്പയും shadum ഉണ്ട് അവർ ഡോക്ടറെ കാണാൻ പോയിരിക്കുകയാ ഹാ എന്ന vaa നമ്മക് അവിടെ ഇരിക്കാം "shaade ഉമ്മാക് എങ്ങനെയുണ്ട്?"ഷെറിൻ ആണ് "കൊഴപ്പം ഒന്നും ഇല്ല ഓവർ ടെൻഷൻ ആയോണ്ട് ബിപി കൂടിയതാ ന്നാ നിങ്ങളെല്ലാരും പോയിക്കോ ഇവിടെ ഞാൻ മതി ninak exam അല്ലെ നാളെ "shaad "ഇല്ല mone ഞാനും നില്കാ നിനക്ക് ഒറ്റക്ക് എല്ലാം കയ്യൂലാ ബേണ്ട ഉപ്പ ഞാൻ നിന്നോളം നിങ്ങൾക് മരുന്നേലും കഴിക്കേണ്ടത് അല്ലെ ഉപ്പ shaadinte ഒപ്പരം ഞാൻ നിന്നോളാം നിങ്ങളെ പൊയ്ക്കോ... ഇത് പറഞ്ഞപ്പോ zaai എന്തോ അത്ഭുദ ജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു അതൊന്നും mind ആകാതെ അവരെ യാത്രയാക്കി അവിടെയുള്ള ഒരുസീറ്റിൽ പോയി ഇരുന്നു. shaad അവിടെ ninnu കുറച്ചു കഴിഞ്ഞപ്പോ ഒരുപാട് ആണുങ്ങൾ എന്റെ സീറ്റിനടുത് വരുന്നത് കണ്ടപ്പോ ഞാൻ shadine നോക്കി ente നോട്ടം മനസ്സിലായത് പോലെ അവൻ ente aduth വന്ന് ഇരുന്നു.. എന്നാലും ente സീറ്റിന് മുൻപിലുള്ള സീറ്റിൽ രണ്ട് മൂന്നു പയ്യന്മാർ ഹോസ്പിറ്റലാണെന്ന ചിന്ത ഇല്ലാതെ കമെന്റ് അടിച്ചും എന്റെ ശരീരത്തെ നോക്കിയും ഇരിക്കുന്നത് കണ്ടപ്പോ എന്തോ അറപ്പ് തോന്നി.. ഞാൻ വേഗം ഷാൾ എടുത്തു ഒന്നുടെ ശരീരം മറച്ചു "എഴുനേക്ക് "shaad ആണ് enthine? എണീക്കാനല്ലേ പറഞ്ഞെ... അപ്പുറത് സീറ്റുണ്ട് അവിടെ പോയി ഇരിക്കാം എന്നും paranj ente കയ്യിൽ പിടിച്ചു നടന്നു.... ആ സമയം അവനോട് എനിക്ക് ബഹുമാനം തോന്നാതിരുന്നില്ല കാരണം എന്റെ ഓരോ ചലനങ്ങളും അവൻ ശ്രദ്ധിച്ചുകൊണ്ട് പെരുമാറുന്നുണ്ട്.. അവിടെ സീറ്റിൽ ഇരുന്നു shaad എന്റെ അടുത്തും കൊറേ കഴിഞ്ഞപ്പോൾ ആണ് ആരോ തട്ടി വിളിക്കുന്നെ നോക്കിയപ്പോ shadinte ഷോൾഡറിൽ തല വെച്ച് കിടക്കുകയായിരുന്നു.. പെട്ടെന്ന് തന്നെ njan എണീറ്റു. ummaye ഡിസ്ചാർജ് ആക്കി എനി പോവ്വാ എന്നും paranj മുന്നിൽ നടന്നു ഞാൻ പിറകിലും ഒരുപാട് മെഡിക്കൽ പേപ്പേഴ്സ് എന്റെ കയ്യിൽ തന്ന് avan ഉമ്മയെയും പിടിച്ചു കാറിൽ കയറ്റി ഞാനും വേഗം ഉമ്മാന്റെ koode പുറകിൽ ഇരുന്നു അത് കണ്ടിട്ട് എന്നെ ഒന്ന് നോക്കി കാറിൽ കയറി വണ്ടി എടുത്തു. രാവിലെ മുതലേ ഹോസ്പിറ്റലിൽ ആയോണ്ടാണ് തോന്നുന്നു നല്ല ക്ഷീണം അതോണ്ട് വേഗം പോയി ബെഡിൽ കിടന്നു. എപ്പോഴാ urangiyath എന്ന് areela പക്ഷെ രാവിലെ എണീറ്റപ്പോ കണ്ടു shaad സോഫയിൽ കിടക്കുന്നെ. അപ്പോഴാ ഓർമ വന്നേ എപ്പോഴും സോഫയിൽ കിടക്കുന്ന ഞാൻ ക്ഷീണത്തിൽ ബെഡ്‌ഡിലാണ് കിടന്നത് എന്ന്.. എനിക്കെന്തോ സങ്കടം തോന്നി ശെരിക്കും ഇവനും എന്നെ ഇഷ്ടമല്ലേ.. ഇഷ്ടമല്ലാത്ത വിവാഹത്തിന് സമ്മദിച്ചോണ്ടാണോ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ എല്ലാം അറിയണം എല്ലാരും breakfast കഴിക്കുകയായിരുന്നു ഷെറിൻ exam ഉള്ളോണ്ട് വേഗം ക്ലാസ്സിന് പോയി ഇത്താടെ മക്കളും സ്കൂൾ ബസ്സിൽ പോയ്‌..ഇത്താക്ക് പനിയായൊണ്ട് വേഗം വീണ്ടും പോയി കിടന്നു.. ഉമ്മ ബെഡ് റെസ്റ്റിലും ആണ് അതോണ്ട് ഉപ്പക്കും ഷാദിനും ഫുഡ്‌ edth കൊടുത്ത് അവര് കഴിച്ചോണ്ടിരിക്കുമ്പോഴാണ് shaadine കാൾ വന്നത് ath edthitt എന്നെ നോക്കി എന്നിട്ട് അവരോട് പറഞ്ഞു ആ ഫ്രീയാണ് ഇപ്പോ വരാം എന്ന് ഭക്ഷണം full കഴിക്കാതെ കയ്യും കഴുകി പോയി. പണിയെല്ലാം കഴിഞ്ഞ് വീട്ടിൽ ബോറടിച്ചിരിക്കുമ്പോഴാണ് ഉമ്മ വെള്ളത്തിന് വേണ്ടി എന്നെ വിളിച്ചത് വെള്ളം കൊടുത്ത് കൊറച്ചു നേരം ഉമ്മാന്റെ അടുത്ത് ഇരുന്നു. ഉമ്മാക് അതികം സംസാരിച്ചൂടാ അതോണ്ട് ഞാൻ ഉമ്മാനോട് കുറച്ചു സംസാരിച്ചു റൂമിൽ പോയി. ഒരുച്ചയായപ്പോഴേക്കും ഷെറിൻ examum കഴിഞ്ഞ് വന്നു. ഇത് thanneyaa പറ്റിയ സമയം shaadine കുറിച്ചറിയാൻ.. sheri നിന്നോട് എനിക്ക് ചിലത് ചോദിക്കാനുണ്ട് നീ സത്യം പറയോ? ന്താ zaai.. nee ചോദിക്ക്? shaadin ee കല്യാണത്തിന് സമ്മദമായിരുന്നോ അതോ നിങ്ങളുടെ ഒക്കെ നിരബന്ധത്തിനെ വഴങ്ങി enne കല്യാണം കഴിച്ചതാണോ? എനിക്കറിയർന്നു zaai എന്നോട് ഇത് ചോദിക്കും എന്ന് പക്ഷെ ഇത്ര ലേറ്റ് aavum എന്ന് വിചാരിച്ചില്ലാ എന്താ nee paranj വരുന്നത് sheri zaai എന്റെ shaadine ഒരു പ്രണയം ഇണ്ടായിരുന്നു പക്ഷെ ആ പെണ്ണിന് എന്റെ shaadine ഇഷ്ടമല്ല അതോണ്ട് അവള് തന്നെ ഞങ്ങളുടെ വീട്ടിൽ വന്ന് പറഞ്ഞു അതിനു sheshamaa shaadine ബാംഗ്ലൂരിലേക് അയച്ചതും shaad ഒരുപാട് മാറിയതും എന്ത്കൊണ്ടാ avalk നിന്റെ shadine ഇഷ്ടപെടാഞ്ഞേ.. ഒന്നുല്ലേലും നിന്റെ ഉപ്പാക് അവളെ കെട്ടിച് കൊടുക്കായിരുന്നില്ലേ? അന്യമതക്കാരിയായ പെണ്ണിനെ കെട്ടിയാൽ നാട്ടിൽ അത് ഒരു ചീത്ത പേരല്ലേ zaai എന്താ 😲 ആ shaadine ഒരു ക്രിസ്ത്യൻ പെണ്ണിനെ ആയിരുന്നു ഇഷ്ടം അവൾക്കറിയാം ഒരിക്കലും shaadin അവളെ കിട്ടില്ല എന്ന് അത്കൊണ്ടാണ് അവൾ ath നേരെ വീട്ടിൽ വന്ന് പറഞ്ഞത്... നിന്റെ ഇക്കാക്ക ഇതൊന്നും എന്നോട് പറഞ്ഞില്ല എനിക്കറിയാം നിങ്ങള് തമ്മിൽ ഇപ്പൊ ഭാര്യ ഭർത്താ ബന്ധം തുടങ്ങീല എന്ന്... അത് zaai ഇവടെ നിൽകാൻ വന്നപ്പോ തന്നെ എനിക്ക് മനസ്സിലായിന്. എനിക്കെന്റെ shadine തിരിച്ചു വേണം അതിനെ zaine കൊണ്ട് പറ്റും... zaai അവനെ pazhayath pole ആകില്ലേ എനിക്ക് മറുപടി ഇല്ലായിരുന്നു ennalum അവൾക് ആത്മവിശ്വാസത്തോടെയുള്ള ഒരു പുഞ്ചിരി സമ്മാനിച്ചു. എന്നിട്ട് മുറിയിലേക്കു പോയി. ഇപ്പൊ എനിക്ക് മനസ്സിലായി എന്തിട്ടാണ് എന്നെ shaad സ്വീകരിക്കാത്തത് എന്ന്.. പക്ഷെ എത്രകാലം ഇതുപോലെ പോവ്വാൻ പറ്റും...മെഹ്മൂദിന് nalla jeevidam കിട്ടി .. എനി എനിക്ക് സന്തോഷത്തോടെ ജീവിക്കാം പക്ഷെ shaad അവൻ എന്നെ സ്നേഹിക്കുമോ. പെട്ടെന്നാണ് shaad ഡോർ തുറന്നത്. പെട്ടെന്നുള്ള തുറകലായൊണ്ട് njan ഞെട്ടി. നീ enna ഇവിടുന്ന് ചെയ്യുന്നേ?? ഞാൻ ഒന്നും ചെയ്യുന്നില്ല pinne nee എന്തിനാ ഞെട്ടിയെ അത് njan എന്തെക്കെയോ ആലോചിച്ചിരുന്നപ്പോഴാ നീ വന്ന് ഡോർ തുറന്നത് നീയോ നിന്റെ ഭർത്താവാണ് ഞാൻ aa എന്നെ നീ എന്നൊക്കെ വിളിക്കാണ്ട് ഇക്ക എന്ന് വിളിയടി ഇത്രേം ദിവസം നിങ്ങൾക് തോന്നീല്ലല്ലോ ഞാൻ ഇക്കാന് വിളിക്കാൻ ippo എന്ന, 🙄 എനിക്ക് ann തോന്നീല ഇപ്പോഴാ തോന്നിയെ 😬athond nee ഇക്ക എന്ന് വിളിക്ക് നിങ്ങൾക് thonnumbo ഇക്കാന്നു വിളിക്കാൻ എന്നെ കൊണ്ട് പറ്റില്ല ഹും 😠 ഓഹോ അത്രകയോ നീ എന്നും paranj shaad എന്റെ അടുത്തേക് നടക്കാൻ തൊടങ്ങി.. പക്ഷെ എനിക്ക് അതെല്ല ഡൌട്ട് kalyanam കഴിഞ്ഞ് ഇത്രേ ദിവസായിട്ടും shaadine ഇപ്പോഴാണോ ഇക്ക എന്ന് വിളി കേൾക്കാൻ തോന്നിയത് പെട്ടെന്നായിരുന്നു shaad എന്നെ പിടിച്ചു അവന്റെ മാറിലോട്ട് ഇട്ടത് പെട്ടെന്നുള്ള attack ആയോണ്ട് ഒന്നും ചെയ്യാൻ പറ്റീല.. എന്നിട്ട് എന്റെ മുഖത്ത് അവന്റെ മുഖം അടുപ്പിച്ചു അതൊക്കെ കണ്ടപ്പോ എന്റെ ഹൃദയമിടിക്കാൻ തുടങ്ങി കണ്ണൊക്കെ അടച്ചു ചുണ്ടും ഇറുക്കി പിടിച്ചു എന്നിട്ടും അവൻ മുഖം അടുത്തോണ്ട് കൊണ്ട് വന്നു ikkaann വിളിയെടി അല്ലെങ്കിൽ ഇപ്പൊ എന്ന് പറഞ്ഞപ്പോ അയ്യോ ഇക്ക ഒന്നും ചെയ്യല്ലേ എന്ന് ente വായിൽ നിന്ന് വന്ന് പോയി ente പ്രതികരണം കേട്ടിട്ടാണ് തോന്നുന്നു മൂപ്പരുടെ കയ്യ് എന്റെ ഇടുപ്പിൽ നിന്ന് ഇളകി അപ്പൊ തന്നെ njan കണ്ണ് തുറന്ന് മൂപ്പരെ നോകിയപ്പോ പുള്ളി കിടന്ന് ചിരിക്കാ ente റബ്ബേ ഇത്രേം നല്ല മൊഞ്ചുള്ള chiri ഇവന് ഇണ്ടായിട്ടാണോ.. ആരെയോ കൊല്ലാനുള്ള പോലത്തെ മുഖം വെച്ചോണ്ട് നടക്കുന്ന് 😍😍 appo തന്നെ ബെഡിൽ നിന്ന് oru തലയണ എടുത്തു എറിഞ്ഞു ennit ഓടാൻ പോയപ്പോ shaad ente കയ്യ് പിടിച്ചു തിരിച്ചു ente ഷോൾഡറിൽ avante താടി വെച്ച് എന്നിട്ട് പറഞ്ഞു... ithinullath njan നിനക്ക് pinne തരാ ippo നീ റെഡി ആവു oru സ്ഥലം vare പോണം എന്ന് ennum പറഞ്ഞു ente കയ്യ് വിട്ട് oon പോയി... എനിക്കെന്തോ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഇവനെന്താ maraan കാരണം ഇനിയിപ്പോ പുറത്ത് പോയപ്പോ ആരുടെയെങ്കിലും കയ്യിൽ നിന്ന് തലക് അടി കിട്ടിയോ.. ഹാ എന്തേലും ആവട്ടെ എനി njan പോയില്ലെകിൽ ഇതിനായിരിക്കും വേറെ കിട്ടുന്നെ എന്നും പറഞ്ഞു റെഡി ആയി താഴേക്കു പോയി എന്നിട്ട് അവൻ bullettane എടക്കുന്നത് എന്ന് മനസ്സിലായി. എനിക്കെന്തോ ഒരുപാട് സന്തോഷം തോന്നി കാരണം ഞാൻ ഇത് വരെ ബുള്ളറ്റിൽ കയറിയിട്ടില്ല. നീ എന്താ ആലോചിച്ചോണ്ട് നില്കുന്നെ 24 മണിക്കൂറും എന്തേലും ആലോചിച്ചോണ്ട് ഇരുന്നോളും വേഗം വന്ന് കയറ് എന്തെക്കോയെ പിറുപിറുത്തു കേറാൻ നിന്നപ്പോഴാ എനിക്ക് ഓർമ വന്നേ എനിക്ക് ബൈക്കിൽ ബോയ്സ് ഇരിക്കുന്ന പോലെ ഇരിക്കാനേ അറിയാതുള്ളു ഇനിയിപ്പോ എന്താ ചെയ്യാ.. രണ്ടും കല്പിച്ചു njan ഇരുന്നു.. അവൻ enne ഒന്ന് നോക്കി പേടിപ്പിച്ചു പക്ഷെ ഞാൻ ath കാണാതെ ഭാവം പോലെ നടിച്ചു.. അവസാനം അവൻ ബുള്ളറ്റ് എടുത്തു. സത്യം പറഞ്ഞ നടുക്ക് ഒരാളെ കൂടി നിര്ത്താനുള്ള space ഇണ്ട്.. pakshe ഞാൻ അതൊന്നും കാര്യാകീല ബുള്ളറ്റിൽ പുറത്തെ കാഴ്ച്ച കണ്ടിരുന്നു ഒരു വീടിനു മുന്നിലാണ് ബുള്ളറ്റ് നിർത്തിയത്. വണ്ടിന്റെ sound കേട്ടിട്ടാണ് തോന്നുന്നു പുറത്ത് irangi വന്ന ആളെ കണ്ടു ഞാൻ onn ഞെട്ടി അതെ mehmood ith ivante വീടാണോ. .. shaadine എങ്ങനെ mehmoodine അറിയാം എന്നൊക്കെ ആലോചിക്കുമ്പോഴാണ് shaad എന്റെ കയ്യിൽ പിടിച്ചു വീട്ടിലേക് കേറിയത്... zaina, എന്തെല്ല വിശേഷം സുഖല്ലേ? ഒരു കൂസലും ഇല്ലാതെ mehmood പറയുന്നത് കേട്ടപ്പോ എനിക്കെന്തോ അത്ഭുതം തോന്നി ആ സുഖം നിനക്കോ അൽഹംദുലില്ലാഹ് nallerk പോന്ന് പെട്ടെന്നാണ് ഒരു പെണ്ണ് വന്ന് ഞങ്ങള്ക്ക് juice തന്നത് എന്നിട്ട് mehmood പരിചയപ്പെടുത്തി ഇത് ente ഭാര്യ aliya അത് കേട്ടപ്പോ എനിക്കെന്താ thonniyath enn enik തന്നെ അറീല പിന്നെ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല കുറച്ചു കഴിഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങി ബുള്ളറ്റിൽ ഇരുന്നപ്പോഴും ഞാൻ ചിന്തിച്ചത് mehmoodine പറ്റിയായിരുന്നു എന്നാലും അവൻ എത്ര പെട്ടെന്ന എല്ലാം മറന്നത് അവനിപ്പോ orupad happy ആണ് പക്ഷെ ഞാനോ കല്യാണം കഴിഞ്ഞിട്ട് ഇത്രേം ആയിട്ടും ഇതുവരെ ഞങ്ങൾ നേരെചൊവ്വേ വർത്താനം പറഞ്ഞില്ല. oooiii മഹാറാണിയുടെ ആലോചന കഴിഞ്ഞോ പെട്ടെന്ന് shaad പറഞ്ഞപ്പോ ഞാൻ ഞെട്ടി എന്നിട്ട് ചുറ്റും നോക്കി നമ്മളിപ്പോ ഒരു ബീച്ചിലാണ് ഉള്ളത് ന്തിനാ നമ്മള് ഇവിടെ വന്നേ? enik നിന്നോട് കുറച്ചു കാര്യം പറയാനുണ്ട് അതോണ്ട് എന്തേയ് എന്തേലും കൊയപ്പം ഇൻഡോ? എനിക്കൊരു koyappavum ഇല്ല എന്ന് പറഞ്ഞു ഞങ്ങൾ കടൽത്തീരത്തു പോയി ഇരുന്നു മൗനത്തെ വിരാമമിട്ട് കൊണ്ട് shaad പറഞ്ഞു നമ്മളുടെ കല്യാണം കഴിഞ്ഞിട്ട് എത്രയായി enn നിനക്കറിയോ? 2 മാസം ഓഹോ അപ്പൊ athokke അറിയാം എനിക്ക് മറവിരോകൊന്നും ഇല്ല ഇതൊക്കെ മറക്കാൻ 😒 എന്റെ പൊന്നോ njan സമ്മതിച്ചു.. അതൊക്കെ പോട്ടെ നിനക്ക് ഇപ്പോഴും mehmoodine ഇഷ്ടമാണോ? അതെങ്ങനാ നിങ്ങൾക് അറിയാം 😲 നിന്റെ എല്ലാ കാര്യവും എനിക്കറിയാ nee പറ നിനക്ക് ഇഷ്ടമാണോ? ഞാൻ orikarlum അവനെ ആ രീതിയിൽ കണ്ടിട്ടില്ല പക്ഷെ ഞാൻ കാരണം അവനു അപമാനം ഇണ്ടായില്ലേ എന്നൊരു സഹതാപം അവൻ അതൊക്കെ marann പുതിയ ജീവിതം ആരംഭിച്ചു പക്ഷെ നീയോ ന്റെ ജീവിതം ആരംഭിക്കാൻ ഞാൻ മാത്രം തീരുമാനിച്ച mathiyaa നിങ്ങളും ബിജാരിക്കണ്ടേ njan ath പറഞ്ഞതും പെട്ടെന്ന് മൂപ്പരെ എന്നെ നോക്കി pinne രണ്ടാളും ചിരിച്ചു നിനക്ക് എന്നെ kurich അറിയണ്ടേ എനിക്കും എല്ലാം അറിയാം നിങ്ങളുടെ അനിയത്തി എന്നോട് എല്ലാം പറഞിന് ഓഹോ അപ്പൊ നീ എന്നെ kurich അന്യോഷണം.നടത്തിയല്ലേ പിന്ന നടത്താണ്ട് ഇങ്ങളെയൊപ്പരം അല്ലെ ജീവിക്കണ്ടേ അപ്പൊ എല്ലും arinj വെക്കണം എന്ന് തോന്നി ഓഓഓഓഓ മതി മതി ഇത് പറയാനാ ഞാൻ ഇവിടെ വന്നത് ഏതായാലും nee എല്ലാം അറിഞ്ഞു എന്ന മ്മക്ക് പോകാം ennum പറഞ്ഞു ബുള്ളെറ്റിനടുത്തേക് പോയി ഞാൻ കയറി ഇരിക്കാൻ പോകുമ്പോ moopare ചോദിച്ചു അല്ലപെണ്ണേ നിനക്ക് പെൺപിള്ളേർ ഇരികുന്നപോലെ ഇരിക്കാൻ കയില്ലേ എനിക്ക് pediyaa ഞാൻ ഇത് വരെ അങ്ങനെ ഇരുന്നിട്ടില്ല nee എന്ന ഇപ്പോ അങ്ങനെ ഇരിക് ennit എന്നെ ഇറുകി പിടിച്ചമതി 😛 അയ്യോ തത്കാലം njan ഇപ്പൊ ഇങ്ങനെ ഇരുന്നോളാം enn പറഞ്ഞപ്പോഴേക്കും shaadinte ഫ്രണ്ട്‌സ് ആണെന്ന് തോന്നുന്ന രണ്ട്മൂനാൽ വന്ന് അവനോട് സംസാരിച്ചു എന്നിട്ട് എന്നെയും പരിചയപ്പെടുത്തി പോകാൻ നേരം അവൻ കേറൂ എന്ന് പറഞ്ഞു അവരുടെ മുന്നിൽ വെച്ച് എങ്ങനാ രണ്ട് സൈഡിലും കാൽ വെച്ച് ഇരിക്കുന്നെ എന്ന് കരുതി ഞാൻ പെണ്ണ് ഇരികുന്നപോലെ ഇരുന്നു അതുപോലെ തന്നെ എന്റെ ഒരു കയ്യ അവനെ വട്ടം ചുറ്റിയും മറ്റേത് ബുള്ളറ്റിൽ പിടിച്ചും പേടിച് പേടിച് അവസാനം വീടെത്തി അയ്യേ നിനക്ക് ഇത്രക് പേടിയാണല്ലേ ശേ നാണക്കേട് ആരേലും അറിഞ്ഞ ഇപ്പോ എന്താ വിചാരിക്ക എന്നും പറഞ്ഞു മൂപ്പര് കളിയാക്കികൊണ്ട് പോയി പടച്ചോനെ ഇതെന്ന അവസ്ഥ മിണ്ടാൻ തുടങ്ങിയപ്പോഴേക്കും കളിയാക്കുന്ന കണ്ടില്ലേ ഹംക്ക് 😠 --------**-------****----ഹായ് ഫ്രണ്ട്‌സ് ingale kore നേരം ഓളെ വെറുപ്പിക്കൽ കേട്ടില്ലേ എനി ഞാൻ കൊറച്ചു വെറുപ്പിക്കട്ടെ 😂 സത്യം പറഞ്ഞ avale കെട്ടുമ്പോൾ വരെ എനിക്ക് അവളോട് അടുക്കാൻ കഴിഞ്ഞില്ല അതിനു കാരണം ningalk മസ്സിലായില്ലേ പ്രണയം തന്നെ.. പക്ഷെ പിന്നീടെപ്പോഴോ അവളെ ഞാനും ശ്രെദ്ധിക്കാൻ തുടങ്ങി. അവള് അന്ന് ദേഷ്യത്തോടെ കല്യാണത്തിന് പോവ്വാണ്ട എന്ന് പറഞ്ഞപ്പോ ഞാൻ എന്തോ അവളുടെ അടിമ പോലെ തോന്നി അതോണ്ടാ ദേഷ്യം വന്ന് റൂമിൽ നിന്ന് ഇറങ്ങി പോയത് പക്ഷേ പക്ഷേ ഇറങ്ങുമ്പോൾ തന്നെ ഉമ്മ അടുത്തുണ്ടായിരുന്നു അത് കണ്ടപ്പോൾ കുറ്റബോധം തോന്നി എങ്കിലും അതൊന്നും മൈൻഡ് ആകാതെ പുറത്തേക്ക് പോയി. ന്റെ ഉമ്മാക്ക് ബിപി കൂടിയത് അറിഞ്ഞവൾ ഹോസ്പിറ്റലിൽ ഉമ്മാക്ക് കാവലിരിക്കാൻ എന്റെ കൂടെ വന്നു. അവളെ നോട്ടം കൊണ്ട് ചിലർ ശല്യപ്പെടുത്തിയപ്പോൾ എനിക്ക് വല്ലാതെ ദേശ്യം വന്നു അതുകൊണ്ടാണ് അവളെയും കൊണ്ട് സീറ്റ് മാറിയത് കുറച്ചുകഴിഞ്ഞ് ആവൾ ഷോൾഡറിൽ തല വെച്ച് കിടന്നപ്പോൾ എന്റെ ചുണ്ടിലെന്തോ ചിരി വന്നു അവളുടെ ഉറക്ക കണ്ടപ്പോഴും ഞാൻ അവളുടെ മുഖത്തേക് നോക്കി ഇരുന്നു പോയി. അപ്പോഴാണ് അവളോടും എനിക്ക് ഒരു കുഞ്ഞു ഇഷ്ടം ന്റെ മനസ്സിൽ തോന്നിയത് 😍 അന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ആയിരുന്നു എനിക്ക് അവളുടെ ഉമ്മയുടെ കോൾ വന്നത് അതുകൊണ്ടാണ് അവളെ നോക്കിയത് പക്ഷേ അവളുടെ ഉമ്മ എന്നെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞപ്പോൾ അവളോട് പറയാതെ അവിടെനിന്നും ഇറങ്ങി ഉമ്മ പറയുന്ന ഓരോ വാക്കുകൾ കേട്ടപ്പോഴും എനിക്ക് എനിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി ഇത്രയുംകാലം സങ്കടം അനുഭവിച്ചിട്ടും ഞാൻ കാരണം വീണ്ടും അവള് സങ്കടങ്ങൾ അനുഭവിക്കുന്നുണ്ട്. അതോണ്ട് തന്നെ അവളുടെ എല്ലാ സങ്കടങ്ങൾ തീർക്കാൻ വേണ്ടിയാണ് ഞാൻ mehmoodine കണ്ടുപിടിച്ച അവൻ നല്ലപോലെ ജീവിക്കുന്നുണ്ടെന്ന് അവൾക്ക് കാണിച്ചു കൊടുത്തത്. നമ്മള് തമ്മിൽ പുതിയൊരു ജീവിത തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവളെ ബീച്ചിൽ കൊണ്ടുപോയത് പക്ഷേ അവളോട് എല്ലാം തുറന്നു പറഞ്ഞിട്ടും എനിക്ക് അവളോട് ഇഷ്ടമാണെന്ന് പറയാൻ പറ്റിയില്ല പെട്ടെന്ന് zaai മുറിയിലേക്കു കയറി എന്നിട്ട് പറഞ്ഞു ഉമ്മ വിളിക്കുന്നുണ്ടെന്ന് അപ്പൊ തന്നെ അവളുടെ കൂടെ താഴെ പോയി shaad നിന്റെ ഉമ്മാന്റെ മരുമോന്റെ മോന്റെ കല്യാണമാണ് മറ്റന്നാളെ അതോണ്ട് ഞങ്ങൾ എല്ലാവരും പോവ്വുകയാ.. nee ഇവിടെ കമ്പനി നോക്കി നടത്തൂലെ രണ്ട് ദിവസം കഴിഞ്ഞാൽ ഞങ്ങൾ വരും എന്താ നിന്റെ അഭിപ്രായം ആ ഉപ്പ നിങ്ങള് പോയിട്ട് വാ ആ നിന്റെ കൂടെ zaai യും ഇവിടെ ഉണ്ട് അവളെ നിനക്ക് കൂട്ടിനു ഇവിടെ നിർത്തിയത് അതോണ്ട് നേരത്തെ കാലത്തെയും വീട്ടിൽ വരണം ആ ശെരി ഉപ്പ ഞാൻ നോക്കിക്കോളാം ------**---------*-------അപ്പൊ നീയും പോവ്വാണോ sherin നിനക്ക് ivde നിന്നൂടെ ഞാൻ ഇവിടെ നിന്നിട്ട് നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല ഞങ്ങൾ പോയാൽ ഇവിടെ ഇപ്പൊ ആരും ഇല്ല നിങ്ങൾ രണ്ടാളും മാത്രം അടിച്ചു പൊളിക്ക് എന്നും പറഞ്ഞു അവള് പോയി എല്ലവരും ബാഗ് എടുത്തു ഇറങ്ങി. എന്നിട്ട് avde എത്തി വിളികാം എന്നും പറഞ്ഞു പോയി ഫുഡ്‌ ഒക്കെ നേരത്തെ ആക്കിയത് കൊണ്ട് പണിയില്ല ഇനിയെന്ന ചെയ്യുവാ എന്നോർത്തു നിൽക്കുമ്പോഴാണ് shaad tv വെച്ചത് ഞാനും പിന്നെ അവിടെ ഇരുന്ന് tv കാണാൻ തുടങ്ങി പെട്ടെന്നായിരുന്നു purath മഴ പെയ്തത് ഞാൻ എന്റമ്മോ എന്ന് വിളിച്ചു ടെറസ്സിൽ പോയി കാരണം അവിടെ തുണി ആറിയിട്ടിട്ടുണ്ട്. ഞാൻ മേലേക്ക് ഓടി തുണിയൊക്കെ എടുത്തു അവിടെയുള്ള ചെയറിൽ വെച്ചു.... ന്റെ തലേൽ ഉള്ള ഷാൾ നോക്കിയപ്പോഴാണ് ടെറസ്സിൽ വീണത് കണ്ടത് അത് എടുക്കാനായി വീണ്ടും ഓടി തിരിച്ചു ഓടുമ്പോഴാണ് എന്റെ തട്ടത്തിൽ shaad പിടിച്ചു വലിച്ചത് balance കിട്ടാതെ ഞാൻ അവന്റെ നെഞ്ചിൽ വീണു ------**------**---------tv കണ്ടോണ്ട് ഇരിക്കുമ്പോഴാണ് zaai വന്ന്.. അടുത്ത് ഇരുന്നത് എന്നിട്ട് അവളും tv kanan തൊടങ്ങി പെട്ടെന്ന് മഴ പെയ്യുന്നത് കണ്ടപ്പോ എന്റമ്മോ എന്നും vilich ടെറസ്സിലേക് ഓടി തുണിയൊക്കെ എടുത്തു വെക്കുന്നത് കണ്ടു വീണ്ടും ടെറസ്സിൽ അവള് ടെറസ്സിലേക്കോടി ഞാനും avalde പുറകെ പോയി അപ്പൊ പെണ്ണ് തട്ടം എടുക്കാൻ പോയതാ ഞാനും പുറകെ ചെന്ന് പീഡിപ്പിക്കാൻ ച്ചെ പേടിപ്പിക്കാൻ ( ഇങ്ങള് തെറ്റുധരിക്കല്ലേ 😜) vendiyaa ഷാൾ വലിച്ചത് അപ്പോഴേക്കും പെണ്ണ് ente നെഞ്ചിൽ വീണു...അവൾ കുതറി മാറാൻ നോകിയാപ്പോ എനിക്കെന്തോ പിടി വിടാൻ തോന്നീല ഒന്നും കൂടെ അവളെ പിടിച്ചു മാറോട് ചേർത്ത്... പിന്നെ അവളും അനങ്ങാതെ നിന്നു.. zaai... മ്മ്മ് ഞാൻ നിന്നോട് ഒന്ന് പറയട്ടെ എന്താ അത് പിന്നെ നിനക്ക് എന്റെ ജീവന്റെ പാതി ആയിക്കൂടെ 😍 അതിനിപ്പോ ഞാൻ നിങ്ങളുടെ ജീവന്റെ പാതി തന്നെയല്ലേ 😉 പക്ഷെ nammal മനസ്സ് kond ഒന്നായില്ലല്ലോ അവള് പെട്ടെന്ന് എന്നെ ഇറുകി പിടിച്ചു എന്നിട്ട് paranju ഞാൻ എപ്പോഴേ മനസ്സ് കൊണ്ട് നിങ്ങളുടേത് ആയി കഴിഞ്ഞു എന്ന് ath പറഞ്ഞപ്പോ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല ഞാൻ അവളുടെ മുഖത്തോടെ എന്റെ ചുണ്ട് അടുപ്പിച്ചു നെറ്റിയിലും കവിളിലും തുരു തുരാ ഉമ്മ വെച്ച് അവസാനം അവളുടെ ചുണ്ടുകളും ഞാൻ സ്വന്തമാക്കി മഴയെ സാക്ഷ്യം വരുത്തി ഞങ്ങളുടെ ആദ്യത്തെ ചുംബനം. 😘 ഞാൻ അവളെയും എടുത്തു റൂമിൽ പോയി അവളിലേക് ആഴ്ന്നു ഇറങ്ങി.. ഇപ്പൊ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ ഒന്നായി കഴിഞ്ഞു അവള് ente മാറിൽ തല വെച്ച് കിടക്കുമ്പോൾ കണ്ടു അവളുടെ മഹർ ഞങ്ങൾടെ പ്രണയം പോലെ തിളങ്ങുന്നത്❤ shaad: zaai.. zaai:മ്മ്മ് shaad : നിനക്ക് ഇപ്പൊ നിന്റെ ഉപ്പാനോട് ദേഷ്യം ഇണ്ടോ? zaai : പിന്ന ഇല്ലാണ്ട് 😬 shaad : ഇനിയെന്തിനാ നീ ദേഷ്യം പെടുന്നെ നിന്റെ ഉപ്പ കാരണം നിനക്ക് enne കിട്ടിയില്ലേ 😎 zaai : അതുകൊണ്ടാണ് എനിക്ക് ദേഷ്യം ഉപ്പ എന്നിക്ക് ഒരു കടുവയെ ആണല്ലോ പടച്ചോനെ kand പിടിച്ചു തന്നത് 😂😂 shaad : ഡീ ദുഷ്ട്ടെ... എന്നും പറഞ്ഞു വീണ്ടും എന്നിലേക്കു ചേർന്നു ന്നാ മക്കളെ മ്മളെ കൊർച് റൊമാൻസ് കളിക്കട്ടെ.... shaadinteyum zaaiyudeyum jeevidam ഇവിടെ തുടങ്ങുന്നു.. അവസാനിച്ചു 😁 ഇത് എന്റെ ഫസ്റ്റ് സ്റ്റോറി ആണ് അതിന്റെ mistake ഉണ്ടാകും എന്ന് എനിക്കറിയാം അതൊക്കെ ഇങ്ങള് ഷെമികും എന്ന് കരുതുന്നു എനിയും മ്മളെ വരുംട്ട ഇങ്ങളെ വെറുപ്പിക്കാൻ അപ്പൊ മ്മള് പോട്ടെ taataa😍😜😎
56.6k കണ്ടവര്‍
14 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം