@choodullavartha
@choodullavartha

ചൂടുള്ള വാര്‍ത്ത

വാര്‍ത്തകള്‍ സ്പോട്ടില്‍ അറിയാന്‍ കൂടെക്കൂടൂ

ഒടുവില്‍ അവനറിഞ്ഞു, അവര്‍ മയക്കം വിട്ടുണരില്ല... ഇനി യാത്രാമൊഴി ''നേപ്പാള്‍ എനിക്കൊട്ടും ഇഷ്ടമായില്ല മിസേ, അവിടെ വല്ലാത്ത തണുപ്പായിരുന്നു...'' -അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രിയപ്പെട്ട ക്ലാസ് ടീച്ചറോട് യാത്രാവിശേഷങ്ങള്‍ വിവരിക്കുകയായിരുന്നു മാധവ്. കേട്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ നനഞ്ഞു. നേപ്പാളില്‍ വിനോദസഞ്ചാരത്തിനുപോയ അച്ഛനും അമ്മയും കുഞ്ഞനുജനും ഇനിയുണരില്ലെന്ന് അപ്പോള്‍ അവനറിയില്ലായിരുന്നു. എല്ലാമറിഞ്ഞിട്ടും ആ കുഞ്ഞിനോട് ഒന്നും പറയാനാവാതെ ഉള്ളുവിങ്ങിയിരിക്കുകയായിരുന്നു മൊകവൂരിലെ ശ്രീ പദ്മം വീട്ടില്‍ എല്ലാവരും. രാവിലെ മുതല്‍ കണ്ണേട്ടനും അച്ചൂട്ടിക്കുമൊപ്പം കളിയിലായിരുന്നു മാധവ്. അച്ഛന്‍ രഞ്ജിത് പണിയുന്ന വീടും പരിസരവും വൃത്തിയാക്കുന്നതും കസേരകളിടുന്നതും കണ്ടപ്പോള്‍, എന്തിനാണതെന്ന് അവന്‍ ചോദിച്ചിരുന്നു. വീടിനുപുറത്ത് കളിക്കുമ്ബോള്‍ പെട്ടെന്നാണ് സില്‍വര്‍ ഹില്‍സ് സ്കൂളിലെ രണ്ടാംക്ലാസിലെ തന്റെ പ്രിയപ്പെട്ട അധ്യാപിക സിമി എസ്. നായരെ അവന്‍ കണ്ടത്. ടീച്ചറെ കണ്ടതും ഓടിച്ചെന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രിന്‍സിപ്പല്‍ ഫാ. ബിജുവും അധ്യാപികയായ അനുപമാ സുനിലും സ്കൂള്‍ കൗണ്‍സലര്‍ രഹനയും സിമിക്കൊപ്പമുണ്ടായിരുന്നു. ഡല്‍ഹിയൊക്കെ നന്നായി ഇഷ്ടമായെന്നും നേപ്പാളില്‍ ഭയങ്കര തണുപ്പായിരുന്നെന്നും മാധവ് അധ്യാപികയോട് വിശദീകരിച്ചു. അവിടെനിന്ന് ഗ്യാസ് ഉള്ളില്‍ ചെന്നതുകൊണ്ട് അച്ഛനും അമ്മയ്ക്കും അനുജനും മയക്കം വന്നെന്നും അവന്‍ പറഞ്ഞു. ആ മയക്കത്തില്‍നിന്ന് അവരുണരില്ലെന്ന യാഥാര്‍ഥ്യം പതുക്കെപ്പതുക്കെ അവനെ ബോധ്യപ്പെടുത്തുകയായിരുന്നു പിന്നെ. ആദ്യത്തെ ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ മാധവ് വിങ്ങിപ്പൊട്ടി കരഞ്ഞു. സങ്കടമൊന്നടങ്ങിയപ്പോള്‍, അവനുവേണ്ടി വാങ്ങിയ പുത്തന്‍ സൈക്കിള്‍ കാട്ടിക്കൊടുത്തു. പിന്നെ, അത് എല്ലാവര്‍ക്കും കാട്ടിക്കൊടുക്കുന്ന തിരക്കിലായി ആ കുരുന്ന്.
#

😢 നേപ്പാളിൽ മലയാളികൾ മരിച്ച നിലയിൽ

😢 നേപ്പാളിൽ മലയാളികൾ മരിച്ച നിലയിൽ - SPORT VISION RESORT PRIDE - ShareChat
368 കണ്ടവര്‍
32 മിനിറ്റ്
വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം കിട്ടും; പക്ഷേ ഇതുവരെ ആരും ചോദിച്ചെത്തിയില്ല നഗരങ്ങളില്‍ ആറുമണിക്കൂറിനകവും ഗ്രാമങ്ങളില്‍ എട്ടുമണിക്കൂറിനകവും കറന്റ് വന്നില്ലെങ്കില്‍ വൈദ്യുതിബോര്‍ഡ് 25 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എത്രപേര്‍ക്കറിയാം? ലൈന്‍ പൊട്ടിയാല്‍ നഗരത്തില്‍ എട്ടും ഗ്രാമത്തില്‍ പന്ത്രണ്ടും മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിലും കിട്ടും 25 രൂപ നഷ്ടപരിഹാരം. അധികമാര്‍ക്കും ഇതറിയില്ലെന്നാണുത്തരം. അല്ലെങ്കില്‍ അറിഞ്ഞാലും വേണ്ട. 2014 മുതല്‍ ഇതിന് ബോര്‍ഡ് തയ്യാറായിട്ടും നഷ്ടപരിഹാരം ചോദിച്ച്‌ ഇതുവരെ ആരും ബോര്‍ഡിനെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സംവിധാനത്തിന് കൂടുതല്‍ ചിട്ടവട്ടങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ബോര്‍ഡ്.
#

📰 വാര്‍ത്തകള്‍

📰 വാര്‍ത്തകള്‍ - ShareChat
2.9k കണ്ടവര്‍
33 മിനിറ്റ്
മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചതിന് പിന്നില്‍ ജോലി ലഭിക്കാത്തതിലെ നിരാശ: പൊലീസ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് വച്ച സംഭവത്തില്‍ പിടിയിലായ ആദിത്യ റാവുവിനെതിരെ രണ്ട് കേസുകള്‍ ചുമത്തി കര്‍ണാടക പൊലീസ്. ജോലി ലഭിക്കാത്തതിലെ നിരാശയാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ആദിത്യ റാവുവിനെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഞ്ചിനീയറിംഗിലും എംബിഎയിലും ബിരുധദാരിയായ ആദിത്യ റാവുവിന് ബംഗളൂരു വിമാനത്താവളത്തില്‍ ജോലി ലഭിക്കാത്തതിലെ നിരാശയിലാണ് മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്ക് മറ്റ് സംഘടനകളുമായി ബന്ധമോ ബോംബ് നിര്‍മാണത്തില്‍ മറ്റാരുടെയും സഹാമോ ലഭിച്ചതായി വിവരമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ പി എസ് ഹര്‍ഷ പറഞ്ഞു. സ്‌ഫോടന വസ്തു നിയന്ത്രണ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദിത്യ റാവുവിനെതിരെ കേസെടുത്തിരിക്കുന്നത്. ബംഗളൂരു വിമാനത്താവളത്തില്‍ 25,000 രൂപയുടെ ജോലി രേഖകളുടെ അഭാവത്തില്‍ നിഷേധിച്ചിരുന്നു. ഇതിന് പ്രതികാരമായി 2018 ല്‍ രണ്ടുതവണ ബംഗളൂര്‍വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കിയിരുന്നു.
#

📰 വാര്‍ത്തകള്‍

📰 വാര്‍ത്തകള്‍ - ShareChat
7.7k കണ്ടവര്‍
21 മണിക്കൂർ
ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് . തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്‌കൂളുകള്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി. നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 27ന് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ അറിയിച്ചു. ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഉറൂസ് പൂര്‍ണമായും ഹരിത ചട്ടം പാലിച്ച്‌ നടത്താന്‍ ഇത്തവണ തീരുമാനമായിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ ഓഫീസറായി ചുമതലപ്പെടുത്തും. കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്.
#

📰 വാര്‍ത്തകള്‍

📰 വാര്‍ത്തകള്‍ - SCHOOL HOLIDAY - ShareChat
25.5k കണ്ടവര്‍
21 മണിക്കൂർ
കേരളത്തിൽ നാലാമതും ട്രാൻസ് വിവാഹം; നടത്തുന്നത് കരയോഗം കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജേർണലിസ്റ്റ് ഹെയ്ദി സാദിയയ്ക്ക് മാംഗല്യം. ട്രാൻസ്മാനായ അഥർവ് മോഹനാണ് വരൻ. എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ച് നടത്തുന്ന വിവാഹം ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വച്ച് 10.45 നും 11.30 നുമിടയിൽ നടക്കും. രഞ്ജു രഞ്ജിമാരിന്റെ വളർത്തുമകളായ ഹെയ്തി സ്വകാര്യ വാർത്താ ചാനലിലെ അവതാരികയാണ്. ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥർവ് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കരുവാറ്റ തട്ടുപുരക്കൽ മോഹനന്റെയും ലളിതയുടെയും മകനായ ഇദ്ദേഹം ട്രാൻസ് ദമ്പതിമാരായ ഇഷാന്റെയും സൂര്യയുടെയും വളർത്തുമകൻ കൂടിയാണ്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന കേരളത്തിലെ നാലാമത്തെ ട്രാൻസ് വിവാഹമാണിത്. ഇരുവീട്ടുകാരും ചേർന്ന് ഉറപ്പിച്ച വിവാഹം നടത്താനുള്ള വേദി ആവശ്യപ്പെട്ട് ഓർഫനേജ് ട്രസ്റ്റ് കരയോഗത്തെ സമീപിക്കുകയായിരുന്നു. പിന്നീടാണ് ഇവർ ഒരുമിച്ച് കല്യാണം നടത്താമെന്ന തീരുമാനത്തിലെത്തുന്നത്. വിവാഹ ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് കരയോഗം പ്രസിഡന്റ് കൃഷ്ണമേനോൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
#

📰 വാര്‍ത്തകള്‍

📰 വാര്‍ത്തകള്‍ - ShareChat
11.1k കണ്ടവര്‍
21 മണിക്കൂർ
റെയില്‍വെ മെനുവില്‍ ഇനി മീന്‍ കറിയും, കേരള വിഭവങ്ങള്‍ തിരിച്ചെത്തി, ബോണസെന്ന് ഹൈബി ഈഡന്‍! യാത്രക്കാരുടെ പ്രതിഷധത്തെ തുടര്‍ന്ന് റെയില്‍വെ മെനുവില്‍ നിന്ന് ഒഴിവാക്കിയ കേരള വിഭവങ്ങള്‍ തിരിച്ചെത്തുന്നു. യാത്രക്കാരുടെ ഇഷ്ടവിഭവങ്ങളായ പഴംപൊരി, സുഖിയന്‍, അപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, പുട്ട്, മുട്ടക്കറി, പൊറോട്ട, ദോശ തുടങ്ങിയ വിഭവങ്ങളാണ് റെയില്‍വെ മെനുവില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഈ തീരുമാനം പിന്‍വലിക്കണമെന്നും മെനുവില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനും ഐആര്‍‌സിടിസി ചെയര്‍മാനും കത്തയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയായാണ് കേരളീയ ഭക്ഷണ വിഭവങ്ങള്‍ റെയില്‍വെ പുനഃസ്ഥാപിക്കുമെന്ന് ഐആര്‍സിടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി മാള്‍ വ്യക്തമാക്കിയത്.
#

📰 വാര്‍ത്തകള്‍

📰 വാര്‍ത്തകള്‍ - ShareChat
6k കണ്ടവര്‍
1 ദിവസം
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം : ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു : വിശദാംശങ്ങള്‍ ഇങ്ങനെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കുമ്ബളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനാല്‍ ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിടും. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ചകളിലും ഈ മാസം 25 നും നിയന്ത്രണം ഇല്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ വഴി പോകുന്ന മംഗലൂരുതിരുവനന്തപുരം മാവേലി എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍തിരുവനന്തപുരം എസി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിടും.
#

📰 വാര്‍ത്തകള്‍

📰 വാര്‍ത്തകള്‍ - 26301 - ShareChat
5.8k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം