@cinema_kottaka
@cinema_kottaka

സിനിമ കൊട്ടക 📺

സിനിമ കൊട്ടക 🎥

🎬 - 𝚅𝙰𝚁𝙰𝙽𝙴 𝙰𝚅𝙰𝚂𝙷𝚈𝙰𝙼𝚄𝙽𝙳 സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ കഥ എഴുതി ആദ്യമായി സംവിധാനം ചെയ്ത് സുരേഷ് ഗോപി, ശോഭന,കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം ആണ് വരനെ ആവശ്യമുണ്ട്... ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിക്കി എന്ന പെണ്കുട്ടി തനിക്ക് യോജിച്ച വരനെ തപ്പി നടക്കുന്നതും നിക്കിക്ക് ചുറ്റും നടക്കുന്ന ഒരുപാട് രസകരമായ കാര്യങ്ങളും ആണ് കഥ... ഒരു നല്ല ഫീൽ ഗുഡ് ഫാമിലി സിനിമ തന്നെ ആണ് വരനെ ആവശ്യമുണ്ട്... തുടക്കം കുറച്ചു സ്ലോ ആയിട്ട് ആണ് തുടങ്ങിയത് എങ്കിലും സുരേഷ് ഗോപിയുടെ വരവോടെ പടം ട്രാക്കിൽ ആയി... കുറെ തമാശകളും,കുറച്ചു ഇമോഷണൻസും എല്ലാം ആയി പോകുന്ന ചിത്രം ഒരു നല്ല അനുഭവം തന്നെ സമ്മാനിക്കുണ്ട്... അഭിനേതാക്കളെ പറ്റി പറഞ്ഞാൽ സുരേഷ് ഗോപി തന്നെ ആണ് ഷോ സ്റ്റീലർ...കുറെ നാളുകൾക്ക് ശേഷം ഉള്ള ഗംഭീര തിരിച്ചുവരവ്...കോമഡി ടൈമിംഗ് ഒക്കെ കിടു...ചില നോട്ടങ്ങൾ,എക്സ്പ്രെഷനുകൾ എല്ലാം നല്ല രസമുണ്ടായിരുന്നു...ക്ലൈമാക്സിലേ ആ പ്രസംഗം ഗംഭീരമായിരുന്നു...സെന്റി ഡയലോഗ് ഒക്കെ..👌 കൂടെ ഉണ്ടായിരുന്ന ശോഭനയും തിരിച്ചു വരവ് മോശമാക്കിയില്ല...നല്ല പ്രകടനം...കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു... തന്റെ ആദ്യ മലയാള സിനിമ കല്യാണി പ്രിയദർശനും മോശമാക്കിയില്ല...തന്റെ റോൾ നല്ല വൃത്തിക്ക് ചെയ്തിട്ടുണ്ട്... ഒരുപാട് നേരം ഒന്നുമില്ലെങ്കിലും ദുൽഖറും തന്റെ വേഷം നന്നാക്കി...അവസാനം തന്റെ കുടുംബത്തെ പറ്റി പറയുന്ന ആ സീൻ ശരിക്കും നന്നായിരുന്നു...സെന്റി സീൻ നല്ല വൃത്തിക്ക് ചെയ്തിട്ടുണ്ട്... വലിയ പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത കഥ ആണെങ്കിലും നന്നായി തന്നെ അനൂപ് സത്യൻ എടുത്തിട്ടുണ്ട്...വലിയ ബോർ അടി ഒന്നും ഇല്ലാതെ കൊണ്ടുപോകുന്നുണ്ട്... പാട്ടുകൾ കുഴപ്പം ഇല്ലായിരുന്നു... മൊത്തത്തിൽ പറഞ്ഞാൽ ഒരു നല്ല ഫീൽ ഗുഡ് ഫാമിലി സിനിമ...വലിയ മുൻവിധികളോ, പ്രതീക്ഷയോ ഒന്നും നൽകാതെ പോയാൽ നിരാശ തോന്നില്ല...രസിപ്പിക്കും ഈ സിനിമ നിങ്ങളെ... 𝐑𝐀𝐓𝐈𝐍𝐆 : ★★★☆☆ #🍿 സിനിമാ വിശേഷം #🌟 താരങ്ങള്‍
#

🍿 സിനിമാ വിശേഷം

🍿 സിനിമാ വിശേഷം - DASHEI - ShareChat
308 കണ്ടവര്‍
12 ദിവസം
ലോകസിനിമക്ക് മുന്നിൽ ഇതാ മലയാളസിനിമയുടെ യശസ്സുയർത്താൻ മാസ്റ്റർ ആഷിക് ജിനു..! ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന അവാർഡ് ജേതാവ് കൂടിയായ ആഷിക് തന്റെ സിനിമ എത്തിക്കുന്നത് മലയാളികൾ അധികമൊന്നും കണ്ടിട്ടില്ലാത്ത ഗംഭീര അകമ്പടിയോടെയാണ്. ആഷിക് ഒരുക്കുന്ന കൊളംബിയൻ അക്കാഡമി എന്ന ചിത്രം ഒരു സിംഗിൾ ഷോട്ട് മൂവി ആണെന്നത് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്..! പ്രേക്ഷകർ വളരെ ആകാംഷയോടും പ്രതീക്ഷയോടും കൂടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. എന്തായാലും മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചെ ഈ കൊച്ചുമിടുക്കൻ കളം വിടൂ എന്നത് തീർച്ച !! #🍿 സിനിമാ വിശേഷം
#

🍿 സിനിമാ വിശേഷം

🍿 സിനിമാ വിശേഷം - oll MASCOT MOVIE MACES MASCOT MOVIE MAKER ' S PRESENTS INDIAN CINEMA IS ON TO WORLD HISTORY MASTER ASHIK JINU A 10 - YEAR - OLD FILM MAKER , IS COMING UP WITH A SINGLE SHOT MOVIE . . ' കൊളംബിയൻ ACADEMY A SINGLE TAKE MOVIE EXECUTIVE PRODUCER BAHADURSHA J OYUR PRODUCED BY ANVAR SADATH MOIDEEN SHIRAS ANOOP NAIR . R STORY , SCRIPT . SCREENPLAY . CHIEF DIRECTOR JINU XAVIER EDAPALLY DOP SHAMNAD S ALLU PRODUCTION CONTROLLER NANDU PODUVAL - ShareChat
344 കണ്ടവര്‍
15 ദിവസം
📌 *പ്രണവ്‌ മോഹൻലാൽ – വിനീത്‌ ചിത്രം ഹൃദയത്തിന് വേണ്ടി ഗാനം ആലപിച്ച്‌ പൃഥ്വിരാജ്‌* നടൻ പൃഥ്വിരാജ്‌ തന്റെ സിനിമ തിരക്കുകൾ എല്ലാം ആടുജീവിതത്തിന് വേണ്ടി മാറ്റി വച്ച ഈ സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസന്റെ പോസ്റ്റ് വൈറൽ ആവുന്നത്. പ്രണവ്‌ മോഹൻലാൽ നായകൻ ആകുന്ന വിനീത് ശ്രീനിവാസൻ സിനിമയ്ക്ക് വേണ്ടി പൃഥ്വി പാട്ട് പാടിയിരിക്കുകയാണ്. ഹൃദയം എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ഞങ്ങൾക്ക് വേണ്ടി പാടുന്നതാര് എന്ന കാപ്‌ഷനോടെയാണ് പാതി മറഞ്ഞ പൃഥ്വിയുടെ മുഖം വിനീത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കല്യാണി പ്രിയദർശൻ നായിക ആകുന്ന ചിത്രം ഇപ്പോൾ ഒരുപാട് പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മലയാളം ചിത്രമാണ്. #🍿 സിനിമാ വിശേഷം #🌟 താരങ്ങള്‍
#

🍿 സിനിമാ വിശേഷം

🍿 സിനിമാ വിശേഷം - ShareChat
349 കണ്ടവര്‍
15 ദിവസം
*കൊച്ചിൻ ഹനീഫ - ചരമദിനം* കൊച്ചിൻ ഹനീഫ (സലീം മുഹമ്മദ് ഘൗഷ്, 1951 ഏപ്രിൽ 22 - 2010 ഫെബ്രുവരി 2) തെന്നിന്ത്യൻ സിനിമയിലെ ഒരു നടനും, സം‌വിധായകനും, തിരക്കഥാകൃത്തുമായിരുന്നു. മലയാളത്തിലും തമിഴിലും അഭിനയിക്കുകയും, ചിത്രങ്ങൾ സം‌വിധാനം ചെയ്യുകയും ചെയ്യുകയും, തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇടക്കാലത്തു തമിഴിൽ സം‌വിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു. *ജീവിതരേഖ* 1951 ഏപ്രിൽ 22-ന് എറണാകുളത്താണ് കൊച്ചിൻ ഹനീഫയുടെ ജനനം. പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ രണ്ടാമത്തെ മകനായിരുന്നു ഹനീഫ. 1970 കളിലാണ് ഹനീഫ തന്റെ സിനിമ ജീവിതം വില്ലൻ വേഷങ്ങളിലൂടെ തുടങ്ങുന്നത്. അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതിൽ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്. തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. 1994-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സഫ, മാർവ്വ എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. ഇരട്ടകളായ ഇവർ 2006-ലാണ് ജനിച്ചത്. ഹനീഫ മരിയ്ക്കുമ്പോൾ ഇവർക്ക് മൂന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ. *ചലച്ചിത്ര ജീവിതം* മലയാളചലച്ചിത്രങ്ങൾ മാമാങ്കം (1979) .... സാമൂതിരിയുടെ യോദ്ധാവായി ആവേശം (1979) ശക്തി (1980) .... ഖാദർ മൂർഖൻ (1980) .... പോലീസ് ഉദ്യോഗസ്ഥൻ ആരതി (1981) .... ഗംഗൻ താളം തെറ്റിയ താരാട്ട് (1983) .... ചന്ദ്രൻ ഭൂകമ്പം (1983) .... അൻവർ ആട്ടക്കലാശം (1983) .... കുട്ടപ്പൻ ആ രാത്രി (1983) കൂട്ടിന്നിളംകിളി (1984) .... കൃഷ്ണനുണ്ണീയുടെ സഹമുറിയൻ ഇണംകിളി (1984) .... പീറ്റർ എന്റെ ഉപാസന (1984) .... ഡോക്ടർ കൈയും തലയും പുറത്തിടരുത് (1985) .... ബസ് യാത്രക്കാരൻ മകൻ എന്റെ മകൻ (1985) .... ഡോക്ടർ താളവട്ടം (1986) .... മനോരോഗകേന്ദ്രത്തിന്റെ വാർഡൻ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988) .... പോലീസ് ദേവാസുരം (1993) .... അച്യുതൻ വാത്സല്യം (1993) കിന്നരിപ്പുഴയോരം (1994) .... മനോരോഗി ഭീഷ്മാചാര്യ (1994) .... സിദ്ധാർത്ഥൻ മാന്നാർ മത്തായി സ്പീക്കിങ്ങ് (1995) .... എൽദോ കാട്ടിലെ തടി തേവരുടെ ആന (1995) മായപ്പൊന്മാൻ (1996) കാലാപാനി (1996) .... അഹമ്മദ് കുട്ടി ഹിറ്റ്ലർ (1996) സൂപ്പർമാൻ (1997) .... രാജൻ ഫിലിപ്പ് അനുരാഗക്കൊട്ടാരം (1997) ലേലം (1997) .... ജയസിംഹൻ അനിയത്തിപ്രാവ് (1997) വിസ്മയം (1998) പഞ്ചാബി ഹൗസ് (1998) .... ഗംഗാധരൻ മയിൽ‌പ്പീലിക്കാവ് (1998) കന്മദം (1998) .... പോലീസ് ഉദ്യോഗസ്ഥൻ ഹരികൃഷ്ണൻസ് (1998) .... Kunjikuttan ഇളവങ്കോടു ദേശം (1998) .... Singer ദ ട്രൂത്ത് (1998) ഉദയപുരം സുൽത്താൻ (1999) .... Beeran Kutty പത്രം (1999) .... Sabhavathi പഞ്ചപാണ്ഡവർ (1999) .... Varkey ഞാൻ ഗന്ധർവൻ (1999) ഞങ്ങൾ സന്തുഷ്ടരാണ്‌ (1999) .... Soudamini's Husband മേഘം (1999) ഇൻഡിപ്പെൻഡൻസ് (1999) ഫ്രൻസ് (1999)...Sundareshan ചന്ദാമാമ (1999) .... Natwarlal മി. ബട്ലർ (2000) .... Swamy ദാദാ സാഹിബ് (2000) .... Raghavan അരയന്നങ്ങളുടെ വീട് (2000) .... Gangadharan സത്യം, ശിവം സുന്ദരം (2000) രാക്ഷസ രാജാവ് (2001) പ്രജ (2001) ദുബായ് (2001) സൂത്രധാരൻ (2001) .... Mani Uncle കാക്കക്കുയിൽ (2001) .... Local goon ഈ പറക്കും തളിക (2001) .... Veerappan Kurup നരേന്ദ്രൻ മകൻ ജയകാന്തൻ വക (2001) ഈ നാട് ഇന്നലെവരെ (2001) സുന്ദരപുരുഷൻ (2001) .... Alavuddin ഭർത്താവുദ്യോഗം (2001) .... Pratapan Nair സ്നേഹിതൻ (2002) .... Sudarshanan പ്രണയമണിത്തൂവൽ (2002) .... Moosakka ഫാന്റം (2002) ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ (2002) .... Punchiri Pushparaj മഴത്തുള്ളിക്കിലുക്കം (2002) .... Mathukutty കുഞ്ഞിക്കൂനൻ (2002) .... Thoma കയ്യെത്തും ദൂരത്ത് (2002) .... Kundara Sharangan ചിരിക്കുടുക്ക (2002) .... Sathyavan ബാംബൂ ബോയ്സ് (2002) .... Makku മീശമാധവൻ (2002) .... Thrivikraman കസ്തൂരിമാൻ (2003) തിളക്കം (2003) .... Bhaskaran കിളിച്ചുണ്ടൻ മാമ്പഴം (2003) .... Kalandan Haji സദാനന്ദന്റെ സമയം (2003) വിള്ളിത്തിര (2003) .... Panchayath President സി.ഐ.ഡി. മൂസ (2003) .... Vikraman മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും (2003) .... Divakaran സ്വപ്നക്കൂട്,(2003)...Philipose ഹരിഹരൻ പിള്ള ഹാപ്പിയാണു് (2003) .... Velappan വലത്തോട്റ്റ് തിരിഞ്ഞാൽ നാലാമത്തെ വീട് (2003) .... Bullet Ismail പുലിവാൽ കല്യാണം (2003) .... Dharmendra പട്ടണത്തിൽ സുന്ദരൻ (2003) .... Shekhara Pillai കേരള ഹൗസ് ഉടൻ വില്പനക്ക് (2004) .... Vadival Vasu സി.ഐ. മഹാദേവൻ 5 അടി 4 ഇഞ്ച് (2004) .... Mahadevan വിസ്മയത്തുമ്പത്ത് (2004) .... Nandakumar ചതിക്കാത്ത ചന്തു (2004) .... Dharma റൺവേ (2004) .... Divakaran വെട്ടം (2004) യൂത്ത് ഫെസ്റ്റിവൽ (2004) .... Kannappan മാമ്പഴക്കാലം (2004) .... Manathudi Madhavan വേഷം (2004) ഉദയനാണു താരം (2005) .... 'Sona' Balan ചന്ദ്രോത്സവം (2005) .... Sreedharan അന്യൻ (2005) .... The Person Who Stops His New Car ദൈവനാമത്തിൽ (2005) പാണ്ടിപ്പട (2005) .... Ummachan നേരറിയാൻ സി.ബി.ഐ. (2005) .... George C. Nair ചിരട്ടക്കളിപ്പാട്ടങ്ങൾ (2005) രാജമാണിക്യം (2005) .... Varghese വർഗ്ഗം (2006) അനന്തഭദ്രം (2005) .... Maravi Matthayi കിലുക്കം കിലുകിലുക്കം (2006) മധുചന്ദ്രലേഖ (2006) തുരുപ്പു ഗുലാൻ (2006) കീർത്തി ചക്ര (2006) ദ ഡോൺ (2006) ആനച്ചന്തം (2006) ജന്മം (2006) റെഡ് സല്യൂട്ട് (2006) ഛോട്ടാ മുംബൈ (2007) ട്വെന്റി 20 (2008) ഹിന്ദി ചിത്രങ്ങൾ കാലാപാനി (1995) കഭി നാ കഭി (1998) സത്യഗാഥ്:ക്രൈം നെവെർ പേയ്‌സ് (2003) തമിഴ് ചിത്രങ്ങൾ മഹാനദി കാതലാ കാതലാ (1998) മുതൽവൻ മുതൽവൻ (1999) മുഗവാരി (2000) യൂത്ത് (2002) ലാസ്യ ലാസ്യ (2002) പാർത്ഥിപൻ കനവ് (2003) അന്യൻ (2005) കസ്തൂരിമാൻ (2005) ചാണക്യം (2005) പട്ടിയാൽ (2006) സംതിങ്ങ് സംതിങ്ങ്....ഇനക്കും എനക്കും(2006) മദുരൈ വീരൻ (2006) ശ്രീരംഗം (2006) *സം‌വിധാനം നിർവ്വഹിച്ച ചിത്രങ്ങൾ* മലയാളം ഭീഷ്മാചാര്യ (1994) വാത്സല്യം (1993) വീണ മീട്ടിയ വിലങ്ങുകൾ (1990) ആൺകിളിയുടെ താരാട്ട് (1987) ഒരു സിന്ദൂരപൊട്ടിന്റെ ഓർമ്മയ്ക്ക് (1987) മൂന്നു മാസങ്ങൾക്ക് മുൻപ് (1986) ഒരു സന്ദേശം കൂടി (1985) തമിഴ് പാസ പറൈവകൾ (1988) പാടാത്ത തേനേക്കൾ (1988) പാസ മഴൈ (1989) പഗലിൽ പൗർണ്ണമി (1990) പിള്ളൈ പാശം (1991) വാസലിലെ ഒരു വെണ്ണിലാ (1991) സ്വന്തം പേരിൽ ചലച്ചിത്രത്തിൽ നമ്പർ 20 മദ്രാസ് മെയിൽ (1990)(മലയാളം) ..സിനിമാതാരം കൊച്ചിൻ ഹനീഫയായി *മരണം* അവസാനകാലത്ത് ഗുരുതരമായ കരൾ രോഗം ബാധിച്ച് പൊറുതിമുട്ടിയ ഹനീഫയെ 2010 ജനുവരി അവസാനവാരത്തിൽ ചെന്നൈ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഫെബ്രുവരി 2-ന്‌ വൈകീട്ട് 3.45 ഓടെ അന്തരിക്കുകയും ചെയ്തു.. മൃതദേഹം ജന്മനാട്ടിലെത്തിച്ച ശേഷം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ചലച്ചിത്രരംഗത്തെ സഹപ്രവർത്തകരും ജനപ്രതിനിധകളും സാധാരണക്കാരുമടക്കം ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. #🍿 സിനിമാ വിശേഷം #🌟 താരങ്ങള്‍
#

🍿 സിനിമാ വിശേഷം

🍿 സിനിമാ വിശേഷം - ShareChat
320 കണ്ടവര്‍
18 ദിവസം
മധുര രാജക്ക് ശേഷം മമ്മുക്ക വൈശാഖ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു.... മെഗാ സ്റ്റാർ മമ്മൂട്ടിയും മലയാളത്തിന്റെ സൂപ്പർ സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്നു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച യൂ ജി എം എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രത്തിൽ മമ്മുട്ടിയോടൊപ്പം ഹോളിവുഡിലേയും മലയാളത്തിലെയും പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്. ഫാമിലി ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവീൻ ജോൺ ആണ്, ഇര എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കാലെടുത്തു വച്ച തിരക്കഥാകൃത്താണ് നവീൻ ജോൺ. പൂർണമായും അമേരിക്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ഹോളിവുഡിൽ നിന്നുള്ള പ്രമുഖ ആക്ഷൻ ഡയറക്ടർ ആണ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കും വൈശാഖിനൊപ്പം എത്തുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ആണ്. എന്തായാലും മലയാള സിനിമ കാത്തിരിക്കുകയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി.. #🍿 സിനിമാ വിശേഷം #🌟 താരങ്ങള്‍
#

🍿 സിനിമാ വിശേഷം

🍿 സിനിമാ വിശേഷം - മധുരരാജക്ക് ശേഷം മമ്മുക്ക വൈശാഖ് - ഒന്നിക്കുന്ന ' NEWYORK - ShareChat
242 കണ്ടവര്‍
19 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം