@cmokerala
@cmokerala

CMO Kerala

കേരള മുഖ്യമന്ത്രിയുടെ ഓഫീസ്.

കായിക താരങ്ങളെ എന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം. ആ നയത്തിന്റെ ഭാഗമായി 83 കായികതാരങ്ങൾക്ക് കൂടി സർക്കാർ സർവീസിൽ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തില്‍ നടന്ന 35-ാം ദേശീയ ഗെയിംസില്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നൽകുന്നത്. വിവിധ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പൊതുഭരണ വകുപ്പ് വഴിയാണ് നിയമനം നല്‍കുക. ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളിയും വെങ്കലവും നേടുന്നവര്‍ക്ക് ജോലി നല്‍കുന്നത് ആദ്യമാണ്. ടീമിനങ്ങളില്‍ സ്വര്‍ണ്ണവും വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയും നേടിയ 68 കായികതാരങ്ങള്‍ക്ക് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയില്‍ നേരത്തെ നിയമനം നല്‍കിയിരുന്നു. 83 പേര്‍ക്കുകുടി നിയമനം നല്‍കുന്നതോടെ ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളായ 151 പേര്‍ക്കും ജോലിയാകും. ഈ സര്‍ക്കാര്‍ ഇതുവരെ സ്‌പോട്‌സ് ക്വാട്ടയില്‍ 169 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. 248 കായികതാരങ്ങളെ നിയമിക്കാന്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. #🏟️ കായികം
#

🏟️ കായികം

🏟️ കായികം - മെഡൽ ജേതാക്കളായ 83 കായിക താരങ്ങൾക്ക് സർക്കാർ ജോലി L CMOKERALA DO - ShareChat
835 കണ്ടവര്‍
4 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം