@cpimkerala
@cpimkerala

CPIM Kerala

Official Account of the CPIM Kerala

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങള്‍ പങ്കാളികളായി വിജയിപ്പിക്കുക. കൊവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. #🔥 പിണറായി സർക്കാർ നാലാം വർഷം #🔴 ലാൽസലാം സഖാവേ #💪 സർക്കാറുണ്ട് കൂടെ
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ ഇന്ന്(30/05/2020) രാത്രി 9 മണിക്ക് CPIM Kerala സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സംസാരിക്കുന്നു. #🔥 പിണറായി സർക്കാർ നാലാം വർഷം #💪 സർക്കാറുണ്ട് കൂടെ #🔴 ലാൽസലാം സഖാവേ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ തരിശ്‌ഭൂമി കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒരു ഹെക്ടർ തരിശ്‌ ഭൂമിക്ക്‌ 40,000 രൂപ ഇളവ് നൽകും. നെൽക്കൃഷിക്ക്‌ നിലവിൽ ഹെക്ടറിന്‌ 17,000 രൂപയാണ്‌ ഇളവ്‌, ഇത്‌ 22,000 രൂപയാക്കി. പച്ചക്കറിക്കൃഷിക്ക്‌ 17,000 രൂപ എന്നത്‌ പന്തൽ ഉൾപ്പെടെ 25,000 രൂപയും പന്തൽ ഇല്ലാതെ 20,000 രൂപയും നൽകും. ശീതകാല പച്ചക്കറിക്ക്‌ 30,000 രൂപ‌. പയർ വർഗങ്ങൾക്കും കിഴങ്ങുകൾക്കും ചെറുധാന്യങ്ങൾ, നിലക്കടല എന്നിവയ്‌ക്കും‌ 20,000 രൂപ. വാഴയ്‌ക്ക്‌ 30,000 രൂപയും എണ്ണക്കുരുക്കൾക്കും മറ്റുള്ള കൃഷികൾക്കും‌ 10,000 രൂപയും സബ്‌സിഡി ലഭിക്കും. #💪 സർക്കാറുണ്ട് കൂടെ #🔴 ലാൽസലാം സഖാവേ #🔥 പിണറായി സർക്കാർ നാലാം വർഷം
രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുപോകുമ്പോൾ യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാൻ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചർച്ച നടത്താൻ സിപിഐ എം സന്നദ്ധമാണ്. ഇപ്പോൾ അപ്രകാരമൊരു ചർച്ചയുണ്ടായിട്ടില്ല. നാടിനു മൗലികമായി ഗുണം ചെയ്യുന്ന എൽഡിഎഫ് സർക്കാർ രണ്ടു പ്രളയത്തെയും നിപായെയും ഇപ്പോൾ കൊറോണയെയും നേരിടുന്നതിൽ ലോക മാതൃകയായിരിക്കുകയാണ്. ഈ ഭരണം അഞ്ചു വർഷത്തിനുശേഷവും തുടരണമെന്ന ചിന്ത ഓരോ കേരളീയന്റെയും മനസ്സിൽ സ്വാഭാവികമായി ഉണ്ടാകും. അതായത് ഇന്ന് സംസ്ഥാനത്ത് ഒരു ഭരണവിരുദ്ധ വികാരമില്ലെന്ന് സാരം. എങ്കിലും അഞ്ചു വർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന സമ്പ്രദായം സ്വീകരിച്ച മനസ്സുള്ളവരാണ് കേരളത്തിലെ ഒരു വിഭാഗം ആൾക്കാർ. അവരെയടക്കം കൂടെനിർത്തി എൽഡിഎഫിന് തുടർഭരണം ലഭിക്കാനുള്ള ജനസമ്പർക്കം ശക്തിപ്പെടുത്താൻ സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും പ്രവർത്തകർ സദാ ജാഗ്രത കാട്ടണം. കൊറോണ പ്രതിരോധ പ്രവർത്തനത്തിനൊപ്പം എൽഡിഎഫ് സർക്കാരിന്റെ നേട്ടം പ്രത്യേകമായി ബോധ്യപ്പെടുത്താനുള്ള ഗൃഹസന്ദർശനം നടത്തണം. #🔥 പിണറായി സർക്കാർ നാലാം വർഷം #🔴 ലാൽസലാം സഖാവേ #💪 സർക്കാറുണ്ട് കൂടെ
തല ഉയർത്തി കേരളം അഞ്ചാം വർഷത്തിലേക്ക്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ ഇന്ന് രാത്രി (30/05/2020) പാർടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സംസാരിക്കുന്നു. #🔥 പിണറായി സർക്കാർ നാലാം വർഷം #🔴 ലാൽസലാം സഖാവേ #💪 സർക്കാറുണ്ട് കൂടെ
ഇന്ന് (29/05/2020) രാത്രി 9 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി സ. എം എം മണി CPIM Kerala സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സംസാരിക്കുന്നു. #🔥 പിണറായി സർക്കാർ നാലാം വർഷം #💪 സർക്കാറുണ്ട് കൂടെ #🔴 ലാൽസലാം സഖാവേ
കേരളത്തിന്റെ കോവിഡ് പ്രതിരോധം വ്യത്യസ്തമാകുന്നത് ജനങ്ങളുടെയും സർക്കാരിന്റെയും ഐക്യത്തിന്റെ ബലത്തിലാണ്. അതുകൊണ്ടാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ടു തിരിയുന്നത്. എന്നാൽ, അതിനെ വികൃതമായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണ്. ഐസിഎംആറിന്റെ മാർഗനിർദേശങ്ങൾ പൂർണ അർഥത്തിൽ പാലിച്ച് കോവിഡ് വ്യാപനം തടയാൻ ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയംതന്നെ ഇത്‌ അംഗീകരിക്കുകയും കേരളത്തിന്റെ പ്രവർത്തനത്തെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തതാണ്. കേരള മാതൃക മറ്റു സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. #🔥 പിണറായി സർക്കാർ നാലാം വർഷം #💪 സർക്കാറുണ്ട് കൂടെ #🔴 ലാൽസലാം സഖാവേ