മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിന് കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. "കാടിന് സംരക്ഷണം നാടിന് വികസനം” എന്ന പേരിൽ വനം വകുപ്പ് സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ സംഘടിപ്പിച്ച വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുകയാണ് സെമിനാറിന്റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
പാരിസ്ഥിതിക പ്രതികൂല സാഹചര്യങ്ങൾ പരിഹരിക്കാനായി നടപ്പാക്കിയ കേന്ദ്ര നിയമങ്ങൾ 2016 ൽ നാം സ്വീകരിച്ചതാണ്. നിലവിൽ കേരളം അഭിമുഖീകരിക്കുന്ന മനുഷ്യ-വന്യ-ജീവി സംഘർഷം നേരിടാൻ നിയമ നടപടികളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഒരു നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നിയമങ്ങൾ രൂപപ്പെടേണ്ടത്. നാടിനെ ബാധിക്കുന്ന പ്രശ്‌നപരിഹാരത്തിന് കാലഘട്ടത്തിന് അനുസൃതമായി ക്രിയാത്മക ഇടപ്പെടലാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്.
വന നിയമങ്ങളിൽ ജനങ്ങൾക്ക് പ്രയോജനകരമാവും വിധം ഇളവുകൾ നൽകണം. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം, വന സംരക്ഷണം, വന്യമൃഗ സംരക്ഷണം എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ഒരു വിവാഹവേദിയിൽ ഇന്ന് നടന്നത് കാണൂ, ഇത് അമേരിക്കയിലൊന്നുമല്ല, ഇങ്ങ് കാവശേരിയിലാണ്. ഇങ്ങനെയൊക്കെയാണ് കേരളം മാറിയത്. ദീപാവലി ദിവസമായ ഇന്നായിരുന്നു ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞയുടൻ തന്നെ കെ- സ്മാർട്ട് വഴി ഇരുവരും വിവാഹ രജിസ്ട്രേഷൻ അപേക്ഷ വീഡിയോ കെവൈസി വഴി പൂർത്തിയാക്കി. അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തു. മിനുട്ടുകൾക്കകം സർട്ടിഫിക്കറ്റ് വാട്ട്സാപ്പിലെത്തി. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കാൻ പഞ്ചായത്ത് അംഗം ടി വേലായുധൻ എത്തിയപ്പോൾ നവദമ്പതികൾക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റും കൈമാറി.
കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്ട്രേഷനിൽ 62,915 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത്. പഞ്ചായത്ത് ഓഫീസിൽ പോകാതെ വിവാഹം രജിസ്റ്റർ വീഡിയോ കെ വൈ സി വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം വധൂവരന്മാരും, അവധി ദിനത്തിൽ പോലും എവിടെയിരുന്നും ഫയലുകൾ അപ്രൂവ് ചെയ്യാനുള്ള സംവിധാനം ജീവനക്കാരും വിനിയോഗിച്ചു. കാവശേരി പഞ്ചായത്തിലെ ഈ ജീവനക്കാർ എല്ലാവർക്കും മാതൃകയാണ്, അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ സ്മാർട്ട് എന്ന ഈ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയ ഇൻഫർമേഷൻ കേരള മിഷന് പ്രത്യേക അഭിനന്ദനങ്ങൾ.
സ. എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി #🗞️പോസിറ്റീവ് സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #സ്പെഷ്യൽ സ്റ്റോറീസ് ✍
സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും.
കമ്യൂണിസ്റ്റ് തൊഴിലാളി മഹാസംഗമമായ ഉദ്‌ഘാടനച്ചടങ്ങിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. ആദ്യകാല നേതാക്കളും അവരുടെ കുടുംബാംഗങ്ങളും, അടിയന്തരാവസ്ഥാ പീഢിതർ, രാഷ്ട്രീയ എതിരാളികളുടെയും പൊലീസിന്റെയും കൊടിയ മർദനം ഏറ്റുവാങ്ങിയവർ, രക്തസാക്ഷി കുടുംബാംഗങ്ങൾ, കള്ളക്കേസിൽ ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കൾ തുടങ്ങിയവരെല്ലാം ഒത്തുചേർന്ന ചടങ്ങ് ജില്ലയിലെ പാർടി അനുഭവിച്ച ത്യാഗങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും സമരപോരാട്ടങ്ങളുടെയും സ്മരണ ഉയർത്തുന്നതായി.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
പുതുക്കിപ്പണിത സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആയിരിക്കുന്നത് വരെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിനോടുള്ളത് വളരെ വൈകാരികമായ അടുപ്പമാണ്. സ്വന്തം വീടിനോടുള്ള ആത്മബന്ധത്തിനു തുല്യമാണത്. സഖാവ് അഴീക്കോടൻ്റെ സമുന്നതമായ രാഷ്ട്രീയ ജീവിതത്തിൻ്റേയും അനശ്വര രക്തസാക്ഷിത്വത്തിൻ്റേയും സ്മാരകമായി നിലകൊള്ളുന്ന പാർടി ഓഫീസ് 1957ൽ സഖാവ് അഴീക്കോടന്റെ തന്നെ മുൻകൈയിലാണ് കണ്ണൂർ പട്ടണത്തിലെ സ്വദേശി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചത്. സഖാവിൻ്റെ രക്തസാക്ഷിത്വത്തിൻ്റെ ഒരു വർഷത്തിനു ശേഷം 1973-ൽ പുതിയ മന്ദിരം അദ്ദേഹത്തിൻ്റെ പേരിൽ ഉദ്ഘാടനം ചെയ്തു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് പുതുതായി നിർമ്മിച്ച 5 നിലകളുള്ള കെട്ടിടത്തിൽ 500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി. ഹാൾ, ചടയൻ ഹാൾ, കോൺഫറൻസ് ഹാൾ, ജില്ലാ കമ്മിറ്റിക്കും സെക്രട്ടറിയേറ്റ് മീറ്റിംഗിനുമുള്ള ഹാൾ, പാട്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, പ്രസ്സ് കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കണ്ണൂർ ജില്ലയിൽ പാർടിയുടെ വളർച്ചയ്ക്കും നാടിൻ്റെ ഉന്നതിയ്ക്കുമായി ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സഖാക്കൾക്ക് സാധിക്കണം. അഭിവാദ്യങ്ങൾ.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി
സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 20) സ. പിണറായി വിജയൻ നിർവഹിക്കും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
കൊച്ചി ഇൻഫോപാർക്കിന്റെ നാലാം ഘട്ട വികസനത്തിനായി ഇരുമ്പനത്തുള്ള ട്രാക്കോ കേബിൾ കമ്പനിയുടെ 33.5 ഏക്കർ ഭൂമി 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ ഇൻഫോപാർക്ക് കാമ്പസിനോടു ചേർന്നുള്ള ഈ തന്ത്രപ്രധാനമായ സ്ഥലത്തിന് കാക്കനാട് വാട്ടർ മെട്രോ, കൊച്ചി മെട്രോ, സീ പോർട്ട്-എയർപോർട്ട് നാലുവരിപ്പാത തുടങ്ങിയ നിലവിലുള്ള ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെയെല്ലാം ആനുകൂല്യം ലഭ്യമാണ് എന്നതാണ് സവിശേഷത. അത്യാധുനിക ഐ.ടി. സമുച്ചയങ്ങൾ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന മിശ്രിത ടൗൺഷിപ്പ് മാതൃകയിലാണ് ഇവിടെ വികസനം വിഭാവനം ചെയ്തിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഈ ഐ.ടി. ടൗൺഷിപ്പ് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന നിലയിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും.
ഇൻഫോപാർക്കിന്റെ ഈ നാലാം ഘട്ട വികസനത്തിലൂടെ കേരളത്തിന്റെ ഐ.ടി. മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. 50 ലക്ഷം ചതുരശ്ര അടി പുതിയ ഐ.ടി. ഇടം കൂട്ടിച്ചേർക്കാനും 50,000 നേരിട്ടുള്ള ഐ.ടി. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതോടൊപ്പം 3000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഹബ്ബ്, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, അടുത്ത തലമുറ ഐ.ടി. കാമ്പസുകൾ എന്നിവയുടെ കേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള സംസ്‌ഥാന സർക്കാർ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനം. നവീകരണം, സാങ്കേതികവിദ്യ, ഡിജിറ്റൽ സംരംഭകത്വം എന്നിവയുടെ മുൻനിര കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് എൽഡിഎഫ് സർക്കാർ.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞️പോസിറ്റീവ് സ്റ്റോറീസ്
സിപിഐ എം കണ്ണൂർ ജില്ല കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്