@deera8086
@deera8086

ജിന്ന്

7⃣5⃣9⃣2⃣9⃣1⃣5⃣8⃣5⃣3⃣ 🔄 കഥകൾ,നോവൽസ്, PDF

#

📙 നോവൽ

*🔥A MYSTERIOUS MURDER🔥* *_[THE TALE OF REVENGE]_* *✍Mezar Mehrba* *PART:26* _______________________________ അവൾ കണ്ണ് തുറന്ന് ഗ്ലാസിനുള്ളിലൂടെ ഒരൂ വ്യക്തിയെ കണ്ട് അവൾ പതിയെ വിൻഡോ ഗ്ലാസ് താഴ്ത്താൻ തുടങ്ങി... പെട്ടെന്ന് തന്നെ അയാൾ കയ്യിൽ മുറുക്കി പിടിച്ച ആസിഡ് ബോട്ടിൽ അവളുടെ മുഖത്തിന് നേരെ വീശി... "ആആഹ്ഹ്......." മെസറിന്റെ ശബ്ദം അവിടമാകെ അലയടിച്ചതും ഹാരിയും മേരിയും പതർച്ചയോടെ അവളിലേക്ക് നോട്ടം തിരിച്ചു... മുഖം പൊത്തി പിടിച്ചു കൊണ്ട് നിൽക്കുന്ന Mezar കൈ പതിയെ മാറ്റി... ശേഷം അവൾ സൈഡിലേക്ക് നോക്കിയതും അവൾ ഞെട്ടി തരിച്ചു... തന്റെ മുഖത്തിന് നേരെ പ്ലാസ്റ്റിക് കവർ നീട്ടി പിടിച്ച് നിൽക്കുന്ന ഇവാനിനേയാണ് ആ സമയം അവൾ കണ്ടത്... ഭാഗ്യത്തിന് ആ ആസിഡ് പതിഞ്ഞത് ഇവാൻ തടഞ്ഞ കവറിന് പുറത്തായിരുന്നു... അപ്പോഴേക്കും അയാൾ പരിഭ്രമത്തോടെ ബോട്ടിൽ നിലത്തേക്ക് എറിഞ്ഞ് കൊണ്ട് ഓടി രക്ഷപെട്ടു.. അത് കണ്ട് ഇവാൻ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവർ നിലത്തേക്ക് എറിഞ്ഞു അയാൾക്ക് പിറകെ ഓടി.. ഉടനെ ഹാരിയും കാറിന്റെ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി ഇവാനിന്റെ കൂടെ അയാളെ ലക്ഷ്യം വെച്ച് കൊണ്ട് ഓടി... ഇവിടെ എന്താ സംഭവിച്ചത് എന്നൊന്നും മനസിലാവാതെ Mezar ഡോറ് തുറന്ന് പുറത്തേക്കിറങ്ങി... പിറകെ മേരിയും ഇറങ്ങി വന്നു... "മെഡത്തിന് പ്രശ്നമൊന്നും ഇലല്ലോ.." "No... I'm okey..." മേരിക്ക് മറുപടി കൊടുത്ത് കൊണ്ട് അവൾ അവർ ഓടി പോയ വഴി നോക്കി നിന്ന ശേഷം ഇവാൻ നിലത്തെറിഞ്ഞ കവർ അവൾ കുനിഞ്ഞെടുത്തു.. ആ സമയം ആ പ്ലാസ്റ്റിക് കവർ ഉരുകി തുള വന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.. മാത്രമല്ല ആ കവറിനകത്ത് ഉണ്ടായിരുന്ന അവന്റെ ജാക്കറ്റും കത്തിയിട്ടുണ്ട്... 'ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്... അയാൾ എന്നെ കൊല്ലാൻ വേണ്ടിയോ അക്രമിക്കാൻ വേണ്ടിയാണോ ആണ് ആസിഡ് എന്റെ മുഖത്തേക്ക് ഒഴിക്കാൻ ശ്രമം നടത്തിയത്... പക്ഷേ എന്തിന് വേണ്ടി..? ആരാണയാൾ...? എന്നെ ഉപദ്രവിക്കാൻ മാത്രം ഞാനെന്ത് ദ്രോഹമാണ് അയാളോട് ചെയ്തത്..? അതോ മറ്റാർക്കോ വേണ്ടിയാണോ അയാളെന്നെ...' അവളുടെ ചിന്തകൾ കാട് കയറി പോകവേ ഒരു വലിയ ശബ്ദം അവിടമാകെ പ്രകമ്പനം കൊള്ളിച്ചു... അതൊരു ഗൺ ഷൂട്ടിങിന്റെ ശബ്ദമാണ്.. ആ ശബ്ദം കേട്ട് മേരി കാത് പൊത്തി പിടിച്ച് കൊണ്ട് പതിയെ കണ്ണ് തുറന്ന് നോക്കി... ആ സമയം നെഞ്ചിൽ വെടിയേറ്റ് കൊണ്ട് നിൽക്കുന്ന Mezar നെ കണ്ടതും മേരി അലറി... "മാഡം..........................!!" മേരി ഓടി ചെന്ന് Mezar നെ പിടിക്കാൻ ശ്രമിച്ചതും അവൾ നിലത്തേക്ക് നിലം പതിച്ചു വീണു... മേരി Mezar നെ എടുത്ത് മടിയിൽ കിടത്തി... "മാഡം.... മാ...ഡം.. കണ്ണ്.. തുറക്ക്... മാ..ഡം.. ഇവാൻ........ ഹാരി......" എന്നും പറഞ്ഞ് കൊണ്ട് അവളലറി... ഇതേ സമയം അയാളെ പിടിക്കാൻ ഓടിയ ഹാരിയും ഇവാനും ഒരു വളവിലെത്തി ചേർന്നതും പെട്ടെന്ന് അയാൾ എവിടേക്കോ അപ്രതീക്ഷ്യമായി.. ഒരുപാട് അവിടെ തിരഞ്ഞ് നോക്കിയെങ്കിലും കണ്ട് കിട്ടിയില്ല... ആ സമയം ഹാരിയുടെ ഫോൺ ശബ്ദിച്ചതും അവൻ ഫോണെടുത്ത് അറ്റന്റ് ചെയ്ത് മേരി പറഞ്ഞത് കേട്ട് ഞെട്ടി കൊണ്ട് ഇവാനിനെ നോക്കി... ഉടൻ തന്നെ ഹാരിയും ഇവാനും Mezar ന്റെ അടുത്തേക്ക് ഓടി ചെന്നതും രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളെ കണ്ട് ഇവാൻ പരിഭ്രമത്തോടെ അവളെ നോക്കി തട്ടി വിളിച്ചു... "Mezar... Meza..r.. കണ്ണ് തുറ..ക്ക്.. Mezar..." അവർ മാറി മാറി അവളെ തട്ടി വിളിച്ചെങ്കിലും ഒരനക്കവും അവളിൽ നിന്ന് പ്രകടമായില്ല.. ഉടനെ അംബുലൻസ് അവിടെ എത്തിച്ചേർന്നതും ഉടനെ Mezar നെ അതിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി... _________________________________ [ Ewan ] "ഇവാൻ... നീ.. നീയിത് എന്തൊക്കെ..യാ ഈ പറയുന്നേ.. Mezar..." "അതേ... അബ്ബ... ഞാൻ.. ഞാൻ പറഞ്ഞതൊക്കെ സത്യമാണ്... ഞങ്ങളിപ്പോ ഇവിടെ.. സിറ്റി ഹോസ്പിറ്റലിലാണ് ഉള്ളത്..." "അതിന് മാത്രം എന്താടാ എന്റെ മോൾക്ക് പറ്റിയത്..?" അബ്ബ പരിഭ്രമത്തോടെ ചോദിച്ചതും ഞാൻ സംഭവിച്ച കാര്യങ്ങളൊക്കെ അബ്ബയോട് തുറന്ന് പറഞ്ഞു... എല്ലാം കേട്ട് ദീർഘനേരത്തിന് ശേഷം അബ്ബ സംസാരിച്ചു... "ഇവാൻ... നീ.. നീ തളരാതെ മോനേ... അവൾക്ക്... അവൾക്ക് ഒന്നും പറ്റില്ലെടാ.. അത്ര പെട്ടെന്ന് ഒന്നും നമ്മളെ വിട്ട്.. അവള് പോവില്ലെടാ... നീ കരയാതെ..." "എന്നെ കൊണ്ട്.. പറ്റുന്നില്ല അബ്ബ... ഞാൻ... ഞാൻ കാരണമാ അവള്.... ഞാനൊറ്റ ഒരുത്തൻ കാരണമാ... അവളിപ്പോ ഇങ്ങനെ ആയത്... ഞാൻ... ഞാനല്ലേ... അവിടെ കാറ് നിർത്താൻ.. ആവശ്യപ്പെട്ടത്... എല്ലാം.... എല്ലാം... എന്റെ തെറ്റാ അബ്ബ..." കരഞ്ഞു കൊണ്ട് ഞാനത്രയും പറഞ്ഞൊപ്പിച്ച ശേഷം അബ്ബ എന്നെ ഒരുപാട് നേരം സമാധാനപ്പെടുത്തി.. "ഇവാൻ... നീയി കാര്യം മാഹിയയോടോ ഉമ്മാനോടോ ഒന്നും പറയാൻ നിൽക്കണ്ട.. വേണ്ടതൊക്കെ ഞാൻ ചെയ്തോളാം.. നീ സമാധാനമായി ഇരിക്ക്..." എന്നും പറഞ്ഞ് അബ്ബ ഫോൺ കട്ടാക്കിയതും ഐ.സി.യുവിൽ നിന്ന് ഡോക്ടർ ഇറങ്ങി വന്നതും ഒന്നിച്ചായിരുന്നു... ഞാനുടനെ ഡോക്ടറുടെ അടുത്തേക്ക് ഓടി ചെന്നു.. "ഡോക്ടർ.... Mezar ന്.. അവൾക്ക് ഇപ്പൊ എങ്ങനെയുണ്ട്... അവള്... അവളിപ്പോ ഓക്കെയല്ലേ... കുഴപ്പമൊന്നും ഇലല്ലോ.." എന്റെ പരിഭ്രാന്തി കണ്ട് ഡോക്ടർ സെതസ്കോപ്പ് ഊരി മാറ്റി എന്റെ ഷോൾഡറിൽ കൈ വെച്ചു... "കൂൾ... കൂൾ മിസ്റ്റർ... നിങ്ങൾ പെഷ്യന്റിന്റെ.......?" "ഞാൻ ഇവാൻ... അവളുടെ കസിൻ ആണ് ഞാൻ... പ്ലീസ് സാർ... അവൾക്ക്.. അവൾക്ക് കുഴപ്പമൊന്നും ഇലല്ലോ അല്ലേ....?" "ഒന്നും പറയാൻ ആയിട്ടില്ല Mr. Ewan... 24 മണിക്കൂർ കഴിയാതെ ഞങ്ങൾക്ക് ഒന്നും പറയാൻ ആവില്ല... പെഷ്യന്റിന് ബോധം തെളിഞ്ഞാൽ മാത്രമേ എന്തും പറയാൻ കഴിയൂ.. മാത്രമല്ല,, ഒരുപാട് ബ്ലഡ് ശരീരത്തിൽ നിന്ന് പോയിട്ടുണ്ട്... പിന്നെ ബുള്ളറ്റ് തറച്ചിരിക്കുന്നത് ഹാർട്ടിന്റെ റൈറ്റ് പൊസിഷനിൽ ആയിട്ടാണ്... അതുകൊണ്ട് തന്നെ കാര്യങ്ങൾ ഒരുപാട് ക്രിട്ടിക്കലാണ്... എന്തും സംഭവിക്കാം... അതുകൊണ്ട് ദൈവത്തോട് പ്രാർത്ഥിക്ക്... be strong.." ഒരു നെടുവീർപ്പിട്ട് കൊണ്ട് അദ്ദേഹം മുന്നോട്ടേക്ക് നടന്നകന്നതും ഞാൻ നിലത്തേക്ക് ഉതിർന്നു വീണു... 'ഇല്ലാ... ഇല്ലാ... Mezar... അവൾക്ക്.. അവൾക്ക് ഒന്നും പറ്റില്ല... അത്ര.. അത്ര പെട്ടെന്ന് ഒന്നും അവളെന്നെ.. എന്നെ വിട്ട് പോവില്ല... എനിക്ക് ഉറപ്പാ.. പടച്ചോൻ എന്നെ കൈ.. വിടില്ല..' എന്നൊക്കെ ചിന്തിച്ചു കൊണ്ട് എന്നിൽ സങ്കടം അലയടിച്ചും അവളുടെ ഓർമകൾ കടന്ന് വന്നും ട്രസ്സ് കൂടി തലയാകെ പെരുത്ത് കയറിയതും ഞാൻ വീണിടത്ത് നിന്ന് ഉറക്കെ അലറി വിളിച്ചു... *"ആആആഹ്ഹ്ഹ്ഹ്ഹ്..............!!!!"* എന്റെ അവസ്ഥ കണ്ട് മേരിയും ഹാരിയും ഓടി വന്ന് എന്നെ കെട്ടിപിടിച്ച് കൊണ്ട് സമാധാനിപ്പിക്കാൻ തുടങ്ങി... അപ്പോഴും എന്തെന്നില്ലാതെ എന്റെ കണ്ണുകൾ ഒഴുകാൻ തുടങ്ങി... __________________________________ "ഇവാൻ... ഒരുപാട് മണിക്കൂറായില്ലേ നീയിവിടെ ഇരിക്കാൻ തുടങ്ങിയിട്ട്.. വാ.. എന്തേലും വന്ന് കഴിക്ക്... അറ്റ്ലീസ്റ്റ് നീയി വെള്ളമെങ്കിലും ഒന്ന് കുടിക്ക്..." കഴിഞ്ഞ രണ്ടര മണിക്കൂറുകളായ് ഐ.സി.യുവിന് മുന്നിലായ് ഇരിക്കാൻ തുടങ്ങിയിട്ട്.. ഇതുവരെ ആയിട്ടും Mezar ന്റെ ഒരു വിവരം പോലും അറിയാൻ സാധിച്ചിട്ടില്ല... അങ്ങനെ ഭ്രാന്ത് പിടിച്ച് ഇരിക്കുന്ന സമയത്താണ് ഹാരി വന്ന് എനിക്ക് നേരെ വെള്ളം നീട്ടിയത്... അവസാനം അവന്റെ ശല്യം സഹിക്കാതെ വന്നപ്പൊ ഞാൻ ബോട്ടില് വാങ്ങി വെള്ളം കുടിച്ചു.. "Ewan.............." ആ വിളി കേട്ട് ഞാൻ ഞെട്ടി തരിച്ച് കൊണ്ട് സൈഡിലേക്ക് തിരിഞ്ഞ് നോക്കിയതും മുന്നിലായ് അബ്ബയെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു... ഉടനെ ഞാൻ അബ്ബയുടെ അടുത്തേക്ക് ഓടി പോയി മൂപ്പരെ കെട്ടിപിടിച്ച് കൊണ്ട് പൊട്ടികരയാൻ തുടങ്ങി.. ഒരുപാട് നേരത്തെ എന്റെ കരച്ചിലിന് ഒരു ശമനം വന്ന് മനസിലൊരു സമാധാനം ഫീല് ചെയ്തതും ഞാൻ മുഖമുയർത്തി അബ്ബയെ നോക്കി... ആ സമയം ഡോക്ടർ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി വന്നതും ഞാനും അബ്ബയും അദ്ദേഹത്തിന് അടുത്തേക്ക് ഓടി ചെന്നു.. "ഡോക്ടർ...." അബ്ബയാണ്.. "നിങ്ങൾ....?" "അകത്ത് കിടക്കുന്നത് എന്റെ മകളാണ്.. അവൾക്കിപ്പോ എങ്ങനെയുണ്ട് ഡോക്ടർ...?" "നിങ്ങൾ എന്റെ കൂടെ ഒന്ന് ക്യാബിനിലേക്ക് വരണം..." എന്നും പറഞ്ഞ് ഡോക്ടർ മുന്നോട്ടേക്ക് പോയതും ഞാനും അബ്ബയുടെ കൂടെ പോകാൻ മുന്നോട്ട് നീങ്ങി... ആ സമയം അബ്ബ എന്നെ തടഞ്ഞു കൊണ്ട് വേണ്ടെന്ന് തലയാട്ടി അബ്ബ ഒറ്റക്ക് ഡോക്ടറുടെ ക്യാബിനിലേക്ക് കയറി പോയി... ഒരുപാട് സമയം കഴിഞ്ഞതിന് ശേഷം അബ്ബ തിരിച്ച് വരുന്നത് കണ്ട് ഞാൻ എഴുന്നേറ്റു.. ആ സമയം അബ്ബക്ക് പിറകിലായ് കുറച്ച് നെഴ്സും ഡോക്ടറും ഒരു ഇലക്ട്രിക് ബെഡുമായി വന്ന് അകത്തേക്ക് ദൃതിയിൽ കയറി പോയി.. ഇതെല്ലാം കണ്ട് കൊണ്ട് ഒന്നും മനസിലാവാതെ ആകെ കൺഫ്യൂഷനടിച്ച് ഞാൻ അബ്ബയെ നോക്കി.. "അബ്ബാ... അവരെന്തിനാ അതുമായി അകത്തേക്ക് പോയത്... അല്ലാ... ഡോക്ടർ എന്ത് പറഞ്ഞു... Mezar ന് ബോധം തെളിഞ്ഞോ... പറയ് അബ്ബാ..." ഞാൻ പലതും ചോദിച്ചെങ്കിലും അബ്ബ മറുപടി തരാതെ മൗനമായി നിൽക്കുന്നത് കണ്ട് എന്റെ പേടി വർധിച്ചു... "അബ്ബാ.. വാ തുറന്ന് എന്തേലും പറ... എന്താ ഡോക്ടർ പറഞ്ഞത്... ഒന്ന് പറയ് അബ്ബാ... എന്താ നിങ്ങള് ഒന്നും മിണ്ടാത്തേ... അബ്ബാ...." അബ്ബയുടെ മൗനം കണ്ട് എനിക്ക് ദേഷ്യം ഇരച്ചുകയറിയതും ഞാനലറി... ആ സമയം അബ്ബ എനിക്ക് നേരെ ഒരു പേപ്പർ നീട്ടിയതും ഞാനതിലേക്കും അബ്ബയുടെ മുഖത്തേക്കും മാറിമാറി നോക്കിയ ശേഷം ആ പേപ്പർ വാങ്ങി തുറന്ന് നോക്കി... "ഇത് എന്താ...?" "ഇന്നല്ലേ നിങ്ങൾ മൂന്ന് പേർക്കും നാട്ടിലേക്ക് പോകേണ്ടത്... നിങ്ങളെയും കാത്ത് ഫ്ലൈറ്റ് അവിടെ വെയ്റ്റ് ചെയ്യുന്നുണ്ട്... പെട്ടെന്ന് ഇറങ്ങാൻ നോക്ക്..." "എന്തൊക്കെയാ അബ്ബാ ഈ പറയുന്നേ... അപ്പോ Mezar.. ഈയൊരു അവസ്ഥയിൽ അവളെ തനിച്ചാക്കി ഞങ്ങള് പോകണമെന്നാണോ അബ്ബ പറയുന്നത്... I'm not agree that.." "ഇവാൻ... നീയൊന്ന് മനസിലാക്ക്... Mezar ന്റെ കൂടെ ഞാനുണ്ടല്ലോ... പിന്നെ അവളും നമ്മുടെ കൂടെ തന്നെ നാട്ടിലേക്ക് വരുന്നുണ്ട്..." അബ്ബ പറയുന്നത് കേട്ട് ഞങ്ങള് മൂന്ന് പേരും ഞെട്ടി കൊണ്ട് അബ്ബയെ നോക്കി... "അതേ... നേരത്തെ ഡോക്ടർ എന്നെ വിളിപ്പിച്ചത് അവളുടെ അവസ്ഥയെ പറ്റി പറയാൻ വേണ്ടി ആയിരുന്നു... അപ്പഴാ ഞാനിങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്... എന്തോ ഇവിടെ അവൾ സേഫ് അല്ലെന്ന് എന്റെ മനസ്സ് പറയുന്നു... അതുകൊണ്ട് നാട്ടിലെത്തി അവിടെ നിന്ന് ട്രിറ്റ്മെന്റ് തുടരുന്നതാണ് നല്ലത്... ഈയൊരു അവസ്ഥയിൽ അവളെ സേഫായി നാട്ടിലെത്തിക്കാനുള്ള എല്ലാ ഏർപ്പാടും ഡോക്ടർ ചെയ്തു തരാമെന്ന് പറഞ്ഞിട്ടുണ്ട്... നിങ്ങൾ പോകുന്ന ഫ്ലൈറ്റിന് പിന്നിൽ തന്നെ ഞങ്ങളും ഉണ്ടാവും... അതുകൊണ്ട് നിങ്ങള് പെട്ടെന്ന് ഇറങ്ങാൻ നോക്ക്... ഇനിയും വൈകിയാൽ ഫ്ലൈറ്റ് മിസ്സ് ആവും.." അബ്ബ പറഞ്ഞത് തന്നെയാണ് ന്യായം എന്ന് മനസിലായതും ഞങ്ങൾ വേഗം എയർപോർട്ടിലേക്ക് തിരിച്ചു... പിറകെ അംബുലൻസിലായ് മെസറും അബ്ബയും ഞങ്ങൾക്ക് പിറകിലായും വന്നു... അങ്ങനെ ഞങ്ങൾ ഫ്ലൈറ്റിലേക്ക് കയറി... സീറ്റിൽ ഇരിക്കുമ്പോഴും അവളുടെ ചിന്തകൾ എന്നെ കൊല്ലുകയായിരുന്നു... ആ സമയത്ത് എങ്ങനെയെങ്കിലും പെട്ടെന്ന് നാട്ടിലെത്തിയാൽ മതിയെന്ന് ആയിരുന്നു മനസ് നിറയെ... അങ്ങനെ ഞങ്ങള് എയർപോർട്ടിലെത്തി പുറത്തേക്ക് ഇറങ്ങിയതും അബ്ബ അംബുലൻസിന് അടുത്തായി നിൽക്കുന്നത് കണ്ട് ഞാൻ അവിടേക്ക് ഓടി ചെന്നു... ഞാനവിടെ എത്തും മുമ്പേ അംബുലൻസ് സ്പീഡില് മുന്നോട്ടേക്ക് പോയി... ഒരു നോക്ക് പോലും Mezar നെ കാണാൻ പറ്റാതെ ഞാൻ സങ്കടത്തോടെ തല താഴ്ത്തി നിൽക്കുമ്പോഴാണ് അബ്ബ വന്ന് എന്റെ ഷോൾഡറിൽ പിടിച്ചത്... ശേഷം അബ്ബ എന്നെ കാറിനടുത്തേക്ക് കൂട്ടി കൊണ്ട് പോയി.. ഞങ്ങൾ കാറിലേക്ക് കയറി തിരിച്ചു.. __________________________________ Two weeks later... "Mezar ന്റെ ബോധം തെളിഞ്ഞിട്ടുണ്ട്... now she is okey..." Mezar നെ ചെക്ക് ചെയ്ത ശേഷം ഡോക്ടർ പുറത്തേക്ക് വന്ന് പറഞ്ഞ വാർത്ത കേട്ട് എല്ലാവരിലും സന്തോഷം തിങ്ങി നിറഞ്ഞു... "പെഷ്യന്റിനെ കാണേണ്ടവർക്ക് അകത്തേക്ക് പോകാം.. പിന്നെ പെഷ്യന്റിനെ അധികം സംസാരിപ്പിക്കാൻ നിൽക്കണ്ട.. ഓക്കെ..." എന്നും പറഞ്ഞ് ഡോക്ടർ പുറത്തേക്ക് ഇറങ്ങി പോയതും എല്ലാവരും അകത്തേക്ക് കയറി ബെഡിൽ കിടക്കുന്ന Mezar ന് അടുത്തേക്ക് ചെന്നു.. __________________________________ [ Mezar ] ഉറക്കിൽ നിന്നും ഉണർന്നതും തലക്ക് അകത്ത് വല്ലാത്തൊരു അസഹനീയമായ വേദന അനുഭവപ്പെട്ടു... കണ്ണൊന്നു തുറക്കാൻ പോലുമാകാതെ വേദന കൊണ്ട് പുളയുകയാണ്.. അവസാനം എങ്ങനെയൊക്കെയോ കണ്ണുകൾ വലിച്ച് തുറന്ന് നോക്കിയതും മുന്നിലായ് എന്നെ നോക്കി പുഞ്ചിരി തൂകുന്ന വ്യക്തിയെ കണ്ട് ഞാനൊന്ന് ഞെട്ടി... ആ സമയം ഞാൻ കണ്ണുകൾ ചുറ്റിലുമായ് ചലിപ്പിച്ചു കൊണ്ട് നിരീക്ഷിച്ചപ്പോഴാണ് ഞാനിപ്പോ ഹോസ്പിറ്റൽ മുറിയിലാണ് ഉള്ളതെന്ന കാര്യം വ്യക്തമായത്... വീണ്ടും ആ വ്യക്തിയിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോഴാണ് അദ്ദേഹം ഒരു ഡോക്ടറാണെന്ന് മനസിലായത്... "Are you okey Mezar...?" അയാളുടെ ചോദ്യം എന്നെ തേടി എത്തിയതും ഞാൻ തലയാട്ടി... ആ സമയം തലയിൽ നിന്നും എന്തോ ഒന്ന് ഷോക്കാകുന്നത് പോലെ തോന്നിയതും ഞാൻ 'ആ...' എന്നും പറഞ്ഞ് തല പിടിച്ചു... "It's ok... അധികം തലക്ക് സ്ട്രസ്സ് കൊടുക്കണ്ട... ഇപ്പൊ നന്നായി റെസ്റ്റ് എടുത്തോളൂ.." എന്നും പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോയതും കുറച്ച് സമയം കഴിഞ്ഞ് അബ്ബയും മമ്മയുമൊക്കെ എന്റെയടുത്തേക്ക് ഓടി വന്നു... മമ്മ കരഞ്ഞു കൊണ്ട് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... "നിന്നോട് ഞാൻ പറഞ്ഞതല്ലേ Mezar.. നീ ഓസ്ട്രേലിയയിലേക്ക് പോകണ്ടെന്ന്... ഞാൻ പേടിച്ചത് പോലെ തന്നെ ഇവിടെ എന്തൊക്കെയാ ഇപ്പൊ സംഭവിച്ചേ..." മമ്മ ഓരോരോ പിച്ചും പെയ്യും പറഞ്ഞു കൊണ്ട് വീണ്ടും കരഞ്ഞ് അലമ്പക്കാൻ നിന്നതും ഞാൻ അബ്ബയെ നോക്കി.. എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി അബ്ബ മമ്മയേയും കൂട്ടി പുറത്തേക്ക് ഇറങ്ങി.. ആ സമയം മേരി വന്ന് എന്റെ അടുത്തായി ഇരുന്നു... പിന്നെ അവള് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞപ്പോഴാണ് എനിക്ക് അതിനെ പറ്റിയൊക്കെ ഓർമ വന്നത്... അങ്ങനെ ഒരുപാട് ടൈം കഴിഞ്ഞതും ഹാരിയും ഇവാനുമൊക്കെ എന്നെ കാണാൻ വന്നു.. അതുകഴിഞ്ഞ് ഡിജിപി സാറും വന്ന് സന്ദർശിച്ചു... മീഡിയാസൊക്കെ എന്നെ കാണാൻ വേണ്ടി പുറത്ത് വന്നെങ്കിലും അബ്ബ ആരെയും അകത്തേക്ക് കയറ്റിയില്ല... ഉച്ച ആയപ്പോ വില്യം അങ്കിൾ റൂമിലേക്ക് കയറി വന്നു.. ആ സമയം മമ്മ എനിക്ക് ഫുഡ് തരുകയായിരുന്നു.. എന്നെ കണ്ടതും അങ്കിൾ എന്റെ സൈഡിലായി വന്നിരുന്നു... "ഞാൻ വിവരങ്ങളൊക്കെ അറിഞ്ഞു... അതാ പെട്ടെന്ന് ഇങ്ങോട്ടേക്ക് ഓടി വന്നത്... ഇപ്പൊ എങ്ങനെയുണ്ട് Mezar..." "ഞാൻ ഓക്കെയാണ് അങ്കിൾ.. ഹാ പിന്നെ... ഇലക്ഷനൊക്കെ കഴിഞ്ഞോ... എന്തായി റിസൾട്ട്...?" "എന്താവാൻ.. നിന്റെയീ അങ്കിള് തന്നെ വിജയിക്കുകയും ചെയ്തു അവസാനം നമ്മളൊക്കെ ആഗ്രഹിച്ചത് പോലെ തന്നെ എന്റെ അന്ത്യാഭിലാഷം പൂർത്തിയാവുകയും ചെയ്തു.. ഇനി prime minister പദവി നിന്റെയീ അങ്കിളിന്റെ കയ്യിൽ ഭദ്രം.." അങ്കിൾ പറഞ്ഞത് കേട്ടതും ഞാൻ സന്തോഷത്തോടെ അങ്കിളിനെ കെട്ടിപിടിച്ച് അഭിനന്ദിച്ചു... "അപ്പൊ ഇനി മുതൽ ഈ കേരളത്തിന്റെ സുരക്ഷാ അങ്കിളിന്റെ കയ്യിൽ ഭദ്രം അല്ലേ.." "അതെന്നെ..." എന്നും പറഞ്ഞ് അങ്കിളെനിക്ക് കൈ തന്നു.. ശേഷം ആരോ വന്ന് അങ്കിളിനെ വിളിച്ചതും അങ്കിൾ യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി.. പിന്നേയും ഒരാഴ്ചയോളം റൂമിൽ കഴിഞ്ഞു.. ആ സമയമൊക്കെ ഭയങ്കര ബോറടി ആയിരുന്നു.. മമ്മ കൂടെ തന്നെ ഉണ്ടായിരുന്നത് കാരണം ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും സമ്മതിച്ചിരുന്നില്ല.. അബ്ബ രാവിലെ ഓഫീസിൽ പോയ ശേഷം പിന്നെ വൈകിട്ടാണ് ഹോസ്പിറ്റലിലേക്ക് വരുക... അപ്പോഴാണ് എനിക്ക് മമ്മയുടെ കയ്യിൽ നിന്നും ഒരു മോചനം ലഭിക്കൃ.. ഇടക്കിടക്ക് മേരിയും ഹാരിയും വരുന്നത് സ്റ്റേഷനിലെ വിവരമൊക്കെ അവര് വഴി അറിയുന്നുണ്ട്... പിന്നെയുള്ളത് ഇവാനാണ്... അവൻ എല്ലാ ദിവസവും വരും... എന്നോട് മിണ്ടാൻ വരുമെങ്കിലും ഞാൻ മൈന്റ് ചെയ്യാതെ കിടക്കും... അത് കണ്ട് അവൻ പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങി പോകും... പക്ഷേ എല്ലാ ദിവസവും വരും.. അങ്ങനെ രണ്ടാഴ്ചത്തെ ബെഡ് റെസ്റ്റിന് ശേഷം ഞാൻ വീണ്ടും സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങി... ആദ്യമൊക്കെ മമ്മ എതിർത്തിരുന്നുവെങ്കിലും അബ്ബ ഉള്ളതുകൊണ്ട് മമ്മയെ കൺവിൻസ് ചെയ്ത് സമ്മതം വാങ്ങിച്ചു തന്നു.. വീണ്ടുമാ പഴയ IPS ഓഫീസറായി തന്നെ ഞാൻ ഡിപ്പാർട്ട്മെന്റിലേക്ക് കയറി... അങ്ങനെ ഒരു ദിവസം ക്യാബിനിലിരുന്ന് ഫയൽസ് ചെക്ക് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു ഫയൽ എന്റെ കണ്ണിലുടക്കിയത്... (തുടരും) 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 #📙 നോവൽ #✍ തുടർക്കഥ
1k കണ്ടവര്‍
6 മണിക്കൂർ
Huii....മുത്തുമണീസ് ഞാനെത്തീ.... അപ്പൊ ഞാൻ തുടങ്ങാണ്. ❤❤ മുഹബ്ബത്തിൻ തേൻ നുകരാൻ ❤❤ ✒ ❤❤juhii❤❤ PART 7 അവൾ ഇങ്ങോട്ടേക്ക് വരുന്നുണ്ട്. അപ്പോഴാണ് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഒരു കൂട്ടം മൊഞ്ചന്മാരെ എന്റെ കണ്ണിലുടക്കിയത്. അപ്പൊ പിന്നെ അവരെ ഫറൂനും റിച്ചൂനും കാണിച്ചൊട്ത്തു. പെട്ടെന്നാണ് ആആഹ്.... നോക്കണ്ട മക്കളെ മ്മള് അലറിയതാണ്. ആരോ മ്മളെ പുറത്ത് തബല കൊട്ടിയതാ. ആരാ എന്റെ പുറത്ത് വെടികെട്ട് തീർത്തത്. ആർക്കാ എന്നോടിത്രക്ക് ദേഷ്യം. എന്നിങ്ങനെയുള്ള ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു പോയി. അധികം ചിന്തകൾക്ക് സ്ഥാനം നൽകാതെ ഞാൻ തിരിഞ്ഞു നോക്കി. അപ്പൊ ദേ.....നിക്കുന്നു നസ്റി വിത്ത് നാഗവല്ലി ലുക്ക്. അപ്പോഴാണ് മ്മക്ക് ബോധോദയം ഇണ്ടായേ. അതുവരെ എന്തോ ഓർത്തു കഞ്ചാവ് അടിച്ച പോലെ നടക്കാർന്നു. നസ്റി പുറത്തു തബല കൊട്ടിയത് കൊണ്ട് ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്താനായി. എന്നാലും ആ കോപ്പ് ഇന്റെ പുറം പൊളിച്ചീലെ. അയ്യോ എന്റെ പുറം പൊളിഞ്ഞേ. ങീ.....ങീ......ങീ...... ആരൂല്ലേ ഇന്നെ ഒന്ന് രക്ഷിക്കാൻ. അയ്യോ ഓടിവായോ ഈ കോപ്പെന്നെ കൊല്ലാൻ നോക്കുന്നേ എന്നൊക്കെ വിളിച്ചു കൂവണമെന്നുണ്ട് പക്ഷേ ഞാൻ അലറിയപ്പോ തന്നെ എല്ലാരേം ശ്രദ്ധ എന്നിലേക്കാണെന്ന് മനസ്സിലായപ്പോ ആ കഠിന പ്രയത്നം വിട്ട് ഞാനവരെയെല്ലാം നോക്കി ഉന്മേഷം തുടിക്കുന്ന ഒരു ഇളി അങ്ങിളിച്ചൊട്തു. ഹാ അപ്പൊ തന്നെ അവരൊക്കെ അവരുടെ കാര്യത്തിലേക്ക് കടന്നു. അങ്ങനെ ഞാനെന്റെ ശ്രദ്ധ അവരിലേക്ക് തിരിച്ചു. നസ്റിന്റെ കയ്യീന്ന് അവർക്കും കിട്ടീക്ക്ണ്ന്ന് അവരുടെ നിൽപും ഭാവവുമൊക്കെ കണ്ടാൽ മനസ്സിലാകും. അതോണ്ട് ഇപ്പൊ കുറച്ചു റിലാക്സേഷനൊക്കെണ്ട്. നസ്റിനെ പറഞ്ഞിട്ടും കാര്യല്ല. 12 നു മുമ്പ് വരാൻ പറഞ്ഞിട്ട് ഇപ്പൊ 12 50 ആയി. ഞങ്ങളവൾക്ക് ഉന്മേഷം തുടിക്കുന്ന ഒരു ഇളി അങ്ങിളിച്ചൊട്തു. ഞങ്ങളെക്കൊണ്ട് ഇത്രയൊക്കെ പറ്റുള്ളൂ. അങ്ങനെ ഇത്തൂനെ കണ്ട് ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി നസ്റിന്റെ കൂടെ പോകുമ്പോഴാ അതേ ഇളംതെന്നലെന്നെ വീണ്ടും വന്ന് തലോടി പോയത്. അതിനെ ആസ്വദിച്ചു നിക്കുമ്പോഴാ ആരോ എന്നെ തട്ടി വിളിച്ചത്. "നീയിതേത് ലോകത്താ "(ഫറു) ഫറു അങ്ങനെ പറഞ്ഞപ്പോഴാ എനിക്ക് ഭൂമിയിലെത്താൻ പറ്റിയേ.അതുവരെ ഞാനേതോ ഒരു മായാലോകത്തായിരുന്നു. എനിക്കെന്താണീ സംഭവിക്കുന്നത്. ഓഹ് ഒന്നും മനസ്സിലാകുന്നില്ലല്ലോ. പക്ഷേ എനിക്കൊന്നറിയാം എനിക്ക് വേണ്ടപ്പെട്ട ആരോ ഇവിടെ ഉണ്ട് അതുറപ്പാ. ഞാനവൾക്ക് മറുപടിയായി ഒന്നിളിച്ചു കൊടുത്തിട്ട് അവിടുന്ന് വേഗം സ്കൂട്ടായി. അല്ലേലിപ്പോ നൂറു ചോദ്യങ്ങളുണ്ടാകും. ഒന്നിനും മറുപടി പറയാനുള്ള സാഹചര്യത്തിലല്ല ഞാൻ. അവളിൽ നിന്ന് ഒരു കാര്യവും ഞാനിതുവരെ മറച്ചുവെച്ചിട്ടില്ല. അവളും അതേ. ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഇപ്പൊ ദേ പത്താം ക്ലാസ് വരെ ഒരു ക്ലാസിൽ ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചവരാ. എന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും അവൾ കൂടെ ഉണ്ടാകും. ഞാൻ അവളുടേം. അത്രക്ക് അടുത്ത ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ. എന്റെ മുഖമൊന്ന് മാറിയാൽ അവൾക്കത് മനസ്സിലാകും. അതോണ്ടാ ഞാനവൾക്ക് മുഖം കൊടുക്കാതെ വേഗം സ്കൂട്ടായത്. ഞാനവളെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ അവരെന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്. ഞാൻ വേഗം തലവെട്ടിച്ചു. എന്നിലവൾക്ക് സംശയം കുടുങ്ങിയെന്ന് അവളുടെ മുഖഭാവം കണ്ടപ്പോ തന്നെ എനിക്ക് പിടികിട്ടി. ഇനി എന്റെ കാര്യം പോക്കാണ്. ഓഹ് ഗോഡ് പ്ലീസ് ഹെൽപ് മീ...... അങ്ങനെ നസ്റിന്റെ പിന്നാലെ ഓടുമ്പഴാണ് ഞാൻ തടഞ്ഞു വീഴാൻ പോയേ. ഇന്നത്തെ എന്റെ ദിവസം പോക്കാണ്. ആരെയാണാവോ കണികണ്ടേ. ഫുൾ തടയലും വീഴലും. അയ്യോ ഞാനിന്നു കണ്ണാടിയിൽ നോക്കിയാണല്ലോ എണീറ്റത്. എന്റെ പടച്ചോനെ എന്നോടീ ചതി വേണ്ടായിരുന്നു. ഇപ്പൊ വീഴും ഇപ്പൊ വീഴുംന്ന് വിചാരിച്ചു കണ്ണടച്ച് നിൽപ്പാർന്നു ഞാൻ. എത്രയായിട്ടും വീഴുന്നില്ലെന്ന് കണ്ടപ്പോ കണ്ണ് തുറന്നു നോക്കി. നോക്കിയതേ ഓർമ്മയുള്ളൂ എന്നെ തന്നെ നോക്കി നിക്കുന്ന രണ്ടു വെള്ളാരം കണ്ണുകളെയാണെനിക്ക് കാണാനായേ. അവന്റെ ആ കണ്ണുകളിലൂടെയുള്ള നോട്ടം എന്നെ അവനിലേക്ക് ആകർശിക്കുന്ന പോലെ . Like a magnet.... അവനെന്റെ അരയിലൂടെ കയ്യിട്ടാണ് നിർത്തിയിട്ടുള്ളത്. എന്തോ നോട്ടം പിൻവലിക്കാനെനിക്കോ അവനോ സാധിക്കുന്നില്ലായിരുന്നു. 🎶🎶കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ.....🎶🎶 അത് കേട്ടതും അവനെന്റെ അരയിലെ പിടിവിട്ട് എന്നെ നേരെ നിർത്തിച്ചു. നോക്കിയപ്പോ റിച്ചു ഇളിച്ചു സൈറ്റ് അടിച്ചു കാണിച്ചു തന്നു. അവളുടെ പണിയായിരുന്നൂലെ. നോക്കിയപ്പോ സകലരും എന്നെ തന്നെ നോക്കി നിക്കുന്നു. ഞാൻ നന്നായിട്ടൊന്ന് ഇളിച്ചൊട്ത്തു. അവനെ നോക്കിയപ്പോ അവന്റെ പൊടി പോലും കാണാനില്ല. അങ്ങനെ ഇത്തൂന്റെ അടുത്തേക്ക് പോകുന്ന വഴിയൊക്കെയും നേരത്തെ നടന്നതൊക്കെയായിരുന്നു മനസ്സിൽ നിറയെ. അവനെന്റെ അരയിലൂടെ കയ്യിട്ടപ്പൊ എന്റെ ദേഹത്തൂടെ കറന്റ് പാസ് ചെയ്ത പ്രതീതി ആയിരുന്നു എനിക്ക്. ഞാനാകെ രോമാഞ്ച കഞ്ചുക ദ്രിണ്ടില പുളകിതയായി. അതൊക്കെ ഓർത്തപ്പോ എന്റെ അധരങ്ങളിൽ ചെറിയൊരു പുഞ്ചിരി തൂകിയിരുന്നു. തുടരും........ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ
#

📙 നോവൽ

📙 നോവൽ - ShareChat
1k കണ്ടവര്‍
6 മണിക്കൂർ
#

📙 നോവൽ

🍃💖നിന്റേതാവാൻ മോഹം♥️🍃 PART🍃08 🖋️ZUHA FATHIMA (A💖ROMANTIC💗 STORY ) 💙 💙 💙 💙 💙 💙 💙 💙 💙 💙 💙 💙 "എടി... കോപ്പേ... നിന്നെ എത്ര നേരായ് വിളിക്കുന്നു.... വന്ന് ഫുഡ്‌ കഴിക്കെടി... "... ഷാനുക്കാടെ ശബ്ദമാണ് നമ്മളെ ചിന്തകളിൽ നിന്നുമുണർത്തിയത്... നിറഞ്ഞ് വന്ന് കണ്ണുനീർ തുടച് കൊണ്ട് നമ്മൾ കാക്കുവിനു മറുപടി കൊടുത്തു... "എനിക്ക് വേണ്ട കാക്കു".... "ദേ ഒരൊറ്റ അടിയങ് തന്നാലുണ്ടല്ലോ... മര്യാദക്ക് വന്ന് കഴിച്ചോണം... എത്ര ദിവസംന്ന് വെച്ച ഇങ്ങനെ പട്ടിണി കിടക്ക.... " .റൂമിലുള്ള ഫ്ലവർ വെസ് താഴെ ഇട്ട് പൊട്ടിച്ച് കൊണ്ട് കാക്കു നമ്മളോട് ഒച്ചയിട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി.... ഇവിടെത്തെ ശബ്ദം കേട്ട് കൊണ്ടാണെന്ന് തോന്നുന്നു ഷമ്മുവും ഇക്കാക്കയും നമ്മളെ റൂമിലേക്ക് ഓടി വന്ന എന്നെയും ഷാനുക്കയെയും മാറി മാറി നോക്കിയപ്പോ നമ്മൾ തല താഴ്ത്തി നിന്നു.... "ഷാനു എന്താടാ പ്രശ്നം".... "തേങ്ങാക്കൊല... ദേ ഈ നിക്കുന്ന പിശാചിന് ഫുഡ്‌ വേണ്ടാന്ന്.... എത്ര ദിവസമെന്ന് വെച്ച ഇവൾ ഇങ്ങനെ നേരാവണ്ണം ഒന്നും കഴിക്കാതെ റൂമിൽ തന്നെ ഇരിക്കാ.... സഹിക്കുന്നേനും ഒരു അതിരില്ലേ.... പറഞ്ഞാ കേക്കാത്ത സാധനം...നീ കഴിക്കാതെ നിക്കുമ്പോ ഞങ്ങളെ വെഷമം അറിയുന്നുണ്ടൊ ഡീ... ഏഹ്... അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ ഞാൻ.... എന്താ നിന്റെ പ്രശ്നം... Zaif ആണോ... അവനെ കാണാത്തതാണോ.. അതോ എന്റെ ഉമ്മാടേം ഉപ്പാടേം മരണം ആണോ...... "... നല്ല കട്ടക്കലിപ്പിൽ ആണ് കാക്കു.... "എന്തിനാ Ziyu മോളെ നീ ഞങ്ങളെ കൂടി കരയിപ്പിക്കണേ..... ആരോടാ നിന്റെ ഈ വാശി... പപ്പയോടാന്നോ... മോളെ വാ... വന്ന് എന്തേലും കഴിക്ക്... നിന്നെ ഇങ്ങനെ കാണാൻ പറ്റുന്നില്ല... നീ ഇങ്ങനെ തുടരാൻ ആണ് പ്ലാൻ എങ്കിൽ Zii പോയ പോലെ തന്നെ ഞാനും ഇറങ്ങി പോവും.... വന്നെ... ഫുടൊക്കെ കഴിച്ച ശേഷം നീയൊന്ന് തനിച് പുറത്തോക്കേ പോയി വാ.. ആ മനസ്സൊന്നു തണുക്കട്ടെ... ".... എന്ന് പറഞ്ഞ് ഇക്കാക്ക എന്റെ തലയിൽ തലോടിയും ഷാനുക്കാ നെറ്റിയിൽ മുത്തവും തന്നിട്ട് താഴെ പോയി... ഷമ്മു മാത്രം ഉണ്ട് കൂടെ.... നമ്മക്ക് ഇപ്പൊ നമ്മളെ ബാക്കി കുരിപ്പോളെ നല്ലോണം മിസ് ആവുന്നുണ്ട്... ആ ഉണ്ടച്ചി നജ്ജു ഇവിടെ അടുത്ത് ആയത് കൊണ്ട് ഇടക്ക് വന്നിട്ട് നമ്മളെ വെറുപ്പിച്ചു കൊന്ന ശേഷം തിരികെ പോവും.... "Ziyu വാ " "ഷമ്മു എനിക്ക് വേണ്ട... "... "നിന്റെ അവസ്ഥ എനിക്കറിയാം... എന്ന് വെച്ച് ഒന്നും കഴിക്കാതിരുന്നാൽ എങ്ങനാ....നമ്മടെ കാക്കുമാർക്ക് വേണ്ടിയെങ്കിലും കുറച്ച് കഴിക്ക്... അല്ലേൽ ഞാനിപ്പോ നജ്ജുനെ ഇങ്ങോട്ടെക്ക് വിളിപ്പിക്കും... "... അപ്പൊ നമ്മൾ ഓൾക്ക് മുന്നിൽ കൈ കൂപ്പി കൊണ്ട് അള്ളോഹ് അവളെ മാത്രം വിളിക്കല്ലേ... അവള് വന്നാൽ എന്റെ ചെവി തിന്നും.. ഞാൻ കഴിച്ചോളാം.... ന്ന് പറഞ്ഞു... "പ്ഫ... പരട്ട കെളവി.. ഞാൻ എപ്പഴാ ഡീ നിന്റെ ചെവി തിന്നേ... നമ്മക്ക് ഇല്ലാത്ത സമയം ഉണ്ടാക്കി ഇങ്ങോട്ട് വന്ന് നിന്നെ സമാധാനിപ്പിച്ച എന്ന് വേണം തല്ലാൻ... ഹും... ബ്ലഡി തെണ്ടി... "...(നജ്ജുവാണ്) ലാ ഹൗല... ഈ കോപ്പ് ഇതെപ്പോ ഇങ്ങോട്ട് ലാൻഡി... നമ്മൾ പിന്നെ ഞാൻ ഒന്നും പറഞ്ഞില്ലയെ എന്നുള്ള പോലെ ഓളെ നോക്കി ഇളിച്ചിട്ട് താഴേക്കു പോയി... അല്ലേൽ അവള് നമ്മളെ ഇടിച്ചു ചമ്മന്തിയാക്കി ചോറിന് കൂട്ടിയേനെ... ഹോ... ഫുടൊക്കെ കഴിച്ചു കഴിഞ്ഞ് ഇക്കാക്ക പറഞ്ഞ പോലെ ഞാൻ നമ്മൾ ഷാനുക്കന്റെ വണ്ടിയും കൊണ്ട് വീട്ടിൽന്ന് ഇറങ്ങി ... അപ്പോ ഒരു സൈഡിൽ മൊബൈൽ ഷോപ്പ് കണ്ടതും നമ്മൾ വണ്ടി ഒന്ന് സൈഡ് ആകിയിട്ട് ആ ഷോപ്പിൽ കേറി... ഒരുപാട് നാളായി ഫോൺ ഒന്ന് നോക്കിയിട്ട്... നെറ്റ് ഇല്ല.. സൊ റീചാർജ് ചെയ്യണം.... നമ്മൾ നോക്കുമ്പോ ഷോപ്പ് തുറന്ന് കിടക്കുന്നു എന്നല്ലാതെ ആരെയും കാണാനില്ല.... എനി അകത്തെ റൂമിൽ എങ്ങാനും കാണോ.... ഒന്ന് വിളിച്ചു നോക്കാം ലെ.... "ഹലോ അതേയ്.... ഇവിടെ ആരുല്ലേ... "... നമ്മൾ ഇവിടെ തൊണ്ട കാറി വിളിക്കുന്നു എന്നല്ലാതെ ഒറ്റ ഒന്നിനെ കാണാൻ ഇല്ല.... "ഡോ... താൻ ഇത് ഷോപ്പ് തുറന്ന് വെച്ച് എവിടെ പോയി കിടക്കായിരുന്നു... തന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ എങ്ങോട്ട് പോവുമ്പോഴും ഷോപ്പ് അടക്കണമെന്ന്.... "... നമ്മൾ പോവാൻ ഒരുങ്ങുമ്പഴാ ആരുടെയൊക്കെയോ ശബ്ദം ഞാൻ കേട്ടത്.... "സോറി... "... "ഹ്മ്മ് അവന്റെ ഒരു കോറി.... പോയി ആ പെണ്ണിന് വേണ്ടത് എന്താന്ന് വെച്ച ചെയ്തു കൊടുത്തേക്ക്.... "... എന്ന് പറഞ്ഞപ്പോ പാവം ആ പയ്യൻ ഷോപ്പിൽ കേറി പോയതോടൊപ്പം അവനോട് ഷൗട്ട് ചെയ്തവനും വന്നു.... നമ്മൾ അപ്പൊ ഒരു ഞെട്ടലോഡ് കൂടി നോക്കിയപ്പോ അത് എന്റെ Zii ആയിരുന്നു... വെറുതെ അല്ല ശബ്ദം കേട്ടപ്പോ നല്ല പരിജയം തോന്നിയത്.... Zii ന്ന് വിളിച്ച് നമ്മൾ ഓനെ കെട്ടിപ്പിടിച്ചപ്പോ എന്നേക്കാൾ ഷോക്കിൽ ഓൻ നമ്മളെ തിരിച്ചും കെട്ടിപ്പിടിച്ച് ദീ ന്ന് വിളിച്ചു.... നേരത്തെ ഒരു പാവം പയ്യനോട് കലിപ്പായത് എന്റെ ഈ പൊന്നനിയനാ.... "Zii നീ എന്താ ഇബിടെ.... ".. "ഇത് എന്റെ ഷോപ്പ് ആണ്... അപ്പൊ ചുമ്മാ ഒന്ന് കേറി എന്നെ ഉള്ളൂ... "... ഞങ്ങൾ രണ്ടാളും സംസാരിച്ചു നിക്കുന്നതിന്നു ഇടയിൽ കേറി മറ്റേ പയ്യൻ എന്നെ ആരാന്ന് ചോദിച്ചപ്പോൾ Zii അവന് നമ്മളെ പരിജയപ്പെടുത്തി കൊടുത്തു.... *തുടരും* #📙 നോവൽ #✍ തുടർക്കഥ ....................... zhr_nsf
1.1k കണ്ടവര്‍
6 മണിക്കൂർ
#

📙 നോവൽ

DEVIL 2 CHAPTER : 1 POSTER : RAJEEV RAJUS Wri : Shihab Tharakkal ************************************* ഹായ് ഫ്രണ്ട്സ് ഞാൻ പുതിയ ഒരു കഥയുമായി വീണ്ടും നിങളുടെ അടുത്തേക്ക് വരികയാണ്.കഴിഞ്ഞ സ്റ്റോറികൾക്ക് നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്.ഈ സ്റ്റോറിക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. Special Thanks Rajeev Rajus (Poster Desing ) ******************************************* സഫ റെസ്റ്റോറന്റിൽ നിന്നും ഡിന്നർ കഴിച്ചു കഴിഞ്ഞു പുറത്തേക്ക് വരികയായിരുന്നു വിദ്യയും,ജോണും ................ ദേശഭൂമി ചാനലിലെ റിപ്പോർട്ടർ ആണ് വിദ്യ.ജോൺ അതെ ചാനലിലെ ക്യാമറ മാനും......... ജോൺ ബൈക്ക് എടുത്ത്കൊണ്ട് വന്ന് വിദ്യയേയും കയറ്റി പോകാൻ ഒരുങ്ങിയതും പെട്ടന്ന് അവരുടെ ബൈക്കിന് മുന്നിൽ ബ്ലാക്ക് ഇന്നോവ വന്ന് നിന്നു............ ഇന്നോവയുടെ ഫ്രണ്ട് ഡോർ തുറന്ന് കൊണ്ട് ഒരാൾ പുറത്തേക്ക് ഇറങ്ങി അയാളെ കണ്ടതും രണ്ട് പേരും ഒന്ന് ഭയന്നു........ ജലാൽ.........വിദ്യ അറിയാതെ വിളിച്ചു പോയി.......... തൊട്ട് പിന്നാലെ ബാക്ക് ഡോർ തുറന്ന് നാലഞ്ചു ഗുണ്ടകളും പുറത്തേക്ക് ഇറങ്ങി.............. ജലാൽ നടന്ന് വന്ന് ബൈക്കിന്റെ ഫ്രണ്ട് വീലിന്റെ മുകളിൽ ഒരു കാൽ വെച്ച് നിന്നു............ നീ എന്ത് കരുതിയടി പുന്നാരമോളെ ഒരു കംപ്ലയിന്റ് കൊടുത്താൽ അതിന്റെ പേരിൽ എന്നെ ജീവിതകാലം അകത്തിടാം എന്നോ............ ജലാൽ പ്ലീസ് അറിയാതെ പറ്റിയതാ ഇവിടെ വെച്ച് ഒരു പ്രശ്നം ഉണ്ടാക്കരുത് ജോൺ ഒരപേക്ഷയോടെ പറഞ്ഞു......... മോനെ ഞാൻ പ്രശ്നം ഉണ്ടാക്കാൻ ആയിട്ട് തന്നെയാ വന്നത്.പിന്നെ എനിക്ക് നിന്നോട് അല്ല പ്രശ്നം അത് കൊണ്ട് ഹീറോയിസം കാണിക്കാതെ മാറി നിൽക്ക് എനിക്ക് വേണ്ടത് ഇവളെയാണ്. പ്രശ്നം ഞാനും ഇവളും തമ്മില അത് ഞങ്ങൾ തീർത്തോളം............. ഇത് വരെ ഇവിടെ ഒരാളും ഞങ്ങൾക്ക് എതിരെ പരാതിയും ആയിട്ട് ഒരു ഏമാന്റെയും അടുത്ത് പോയിട്ടില്ല പക്ഷെ ഒരു പെണ്ണ് ആയിരുന്നിട്ടും നീ അത് ചെയ്തു.നിന്റെ ധൈര്യം അതെനിക് ഇഷ്ട്ടമായി ഇത്രയും ധൈര്യ ശാലിയായ നിനക്ക് ഒരു ധീരതയ്കുള്ള അവാർഡ് തരണ്ടേ അതും പറഞ്ഞ് ജലാൽ അവളുടെ കവിളിൽ തലോടി........ അവൾ അറപ്പോടെ അവന്റെ കൈ തട്ടി മാറ്റി.......... ടാ മക്കളെ ഇവളെ എടുത്ത് വണ്ടിയിലേക്ക് ഇട് ഇന്നത്തെ നമ്മുടെ അത്താഴം ആണ് ജലാൽ കൂടെ വന്ന ഗുണ്ടകളെ നോക്കി പറഞ്ഞു............ രംഗം പന്തിയല്ല എന്ന് ജോണിന് മനസ്സിലായി.അവൻ ജലാലിന്റെ കൂടെ വന്ന ഗുണ്ടകളെ നോക്കി.അവരെ നാല് പേരെ ഒറ്റയ്ക്ക് നേരിടാൻ തന്നെകൊണ്ട് ആവില്ല എന്ന് ജോണിന് ഉറപ്പായിരുന്നു.എങ്ങനെ എങ്കിലും ഇവിടെ നിന്നും രക്ഷപെടണം അത് മാത്രം ആയിരുന്നു ജോണിന്റെ മനസ്സിൽ ഉണ്ടായിരുന്നത്........... ജലാൽ പിൻ തിരിഞ്ഞു നിന്ന് വിദ്യയെ പിടിക്കാൻ ഗുണ്ടകൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. ജോൺ പെട്ടന്ന് കാല് പൊക്കി ഒരു ചവിട്ട് ആയിരുന്നു ജലാലിനെ.അപ്രതീക്ഷിതമായി ചവിട്ട് കൊണ്ടതും ജലാൽ താഴേക്ക് വീണു.ഗുണ്ടകളുടെ ശ്രദ്ധ വിദ്യയിൽ നിന്നും മാറി ജലാലിലേക്ക് ആയി. ആ സമയം മതിയായിരുന്നു ജോണിന് അവൻ പെട്ടന്ന് ബൈക്കും എടുത്ത് പുറത്തേക്ക് പോയി......... ജലാൽ പെട്ടന്ന് വീണിടത്തുനിന്നും എഴുനേറ്റ് നോക്കി പക്ഷെ അപ്പോഴേക്കും അവർ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു......... വണ്ടിയെടുക്കട വിടരുത് അവരെ ജലാൽ അലറി........... ജോൺ വിദ്യയേയും കൊണ്ട് നേരെ പോയത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു........... നീ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നതാ അവൾ ചോദിച്ചു.......... നാട്ടിൽ പോവാ........ നീ അവരെ പേടിച്ചു നാട്ടിൽ പോവാണോ....... ഞാൻ അല്ല നീ......... പിന്നെ അവനെ പേടിച്ച് വീട്ടിലേക്ക് പോവാനോ.എന്റെ അച്ഛന്റെ പേര് ചന്ദ്രശേഖർ എന്നാണ്.തെല്ലൊരു അഹങ്കാരത്തോടെ ആയിരുന്നു അവൾ അത് പറഞ്ഞത്............. നിന്റെ അപ്പന്റെ കയ്യിൽ പൂത്ത ക്യാഷ് ഉണ്ടായിരിക്കും പക്ഷെ അത് പോരാ ജലാലിനെയും അവന്റെ ഇക്കാ ഹൈദറിനേയും നേരിടാൻ.............. ഞാൻ നിന്നോട് മുന്നേ പറഞ്ഞിട്ടുള്ളതാ അവരെ വിട്ടേക്കാൻ മാധ്യമ ധർമ്മം എത്തിക്സ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ എന്തായി................. എന്താവാൻ അവന്മാർ ഒരു ചുക്കും ചെയ്യില്ല.......... നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് പറഞ്ഞ് ജോൺ നേരെ ചെന്ന് ടിക്കറ്റ് എടുത്തു കൊണ്ട് വന്നു അവളുടെ കയ്യിൽ ഏൽപ്പിച്ചു.10 മിനിട്ടിനുള്ളിൽ ട്രെയിൻ വരും അതിൽ കയറി പൊക്കോണം........ നിനക്ക് അവരെ പേടി ആയിരിക്കും പക്ഷെ എനിക്കില്ല എന്ന് പറഞ്ഞ് അവൾ നേരെ ഓട്ടോയിൽ കയറാൻ വേണ്ടി ഒരുങ്ങി.പെട്ടന്ന് ജോൺ അവളെ കൈ പിടിച്ചു......... അപ്പൊ മോള് ചവാൻ വേണ്ടി ഒരുങ്ങി നടക്കാല്ലെ.എന്നാ അങ്ങനെ ആയിക്കോട്ടെ.പക്ഷെ ഒരു മിനിറ്റ് ഒരൊറ്റ കാര്യം അത് കേട്ടിട്ട് നീ എന്ത് വേണം എങ്കിലും കാട്ടിക്കൊ.15 വയസ്സ് തികയാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നും പറഞ്ഞാണ് നീ അവൻക്കെതിരെ പരാതി കൊടുത്തത്.പോക്സോ ചുമത്തി അകത്തു ഇടേണ്ട കേസ് ആണ് എന്നിട്ടും അവൻ ഇതാ പുറത്ത് ഇറങ്ങി നടക്കുന്നു.നീ തന്നെ അല്ലെ ആ വീഡിയോ പോലീസിന് കൈ മാറിയത് ഇത്രയും ശക്തമായ തെളിവ് ഉണ്ടായിട്ടും പോലീസ് അവനെ അറെസ്റ്റ്‌ ചെയ്‌തോ ഇല്ലല്ലോ.അതാണ് അവരുടെ പവർ എനിക്കോ നിനക്കോ അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല.ദേ ട്രെയിൻ വന്നു ചിന്തിക്കാൻ ഉള്ള ബുദ്ധി ഉണ്ടെങ്കിൽ ഒന്ന് ചിന്തിക്ക് അപ്പൊ മനസിലാകും.നമുക്ക് ജലാലുമായി ഒരു കോംപ്രമൈസിന് ശ്രമിക്കാം അത് കഴിഞ്ഞു താൻ തിരിച്ചു പോരെ. ഇനി നിനക്ക് ഇഷ്ട്ടമുള്ളത് ചെയ്യാം ഒരു കാര്യം നീ ഓർത്തോ ജലാലിന്റെ കയ്യിൽ നീ പെട്ടാൽ ആർക്കും നിന്നെ രക്ഷിക്കാൻ ആവില്ല.അവരെയൊക്കെ എതിർത്ത് തോൽപ്പിക്കാൻ ഇവിടെ ആരും ഇല്ല അതിനൊരവതാരം ജന്മം എടുത്തിട്ടില്ല എടുക്കും എന്ന് തോന്നുന്നു മില്ല അതും പറഞ്ഞ് ജോൺ അവിടെ നിന്നും പോയി.കുറച്ച് നേരം ആലോചിച്ചു നിന്ന ശേഷം വിദ്യ ട്രെയിൻ ലക്ഷ്യമാക്കി നടന്നു.......... അപ്പോഴും നഗരത്തിൽ ജോണിനും വിദ്യക്കും വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു ജലാലും സംഘവും............ ഇക്കാ അവരെ കാണാൻ ഇല്ലല്ലോ മിസ്സ്‌ ആയി എന്നാ തോന്നുന്നത്............ എടാ അവര് നമ്മുടെ കൂട്ടിലെ കൊഴിയ ഇന്ന് അല്ലെങ്കിൽ നാളെ നമ്മുടെ കയ്യിൽ കിട്ടും......... ഒരു ടേണിങ് തിരിഞ്ഞതും പെട്ടന്ന് വണ്ടി ഓടിച്ചിരുന്ന ആൾ ബ്രേക്ക്‌ ചവിട്ടി........ എന്താടാ എന്ത് പറ്റി....... ഇക്കാ അങ്ങോട്ട് നോക്കിയേ എന്ന് പറഞ്ഞ് ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ആൾ വിരൽ ചൂണ്ടി..... ഒരു തട്ട് കടയുടെ മുന്നിൽ ബൈക്കിൽ ഇരുന്ന് ഫോൺ ചെയ്യുകയായിരുന്നു ജോൺ........... വിദ്യ കൂടെ ഇല്ല അല്ലെ അപ്പൊ അവളെ അവൻ മാറ്റി.എന്നെ ചവിട്ടിയതല്ലേ അവൻ അപ്പൊ അവനും കൊടുക്കണ്ടേ ചെറിയൊരു സമ്മാനം ഇടിച്ചു തെറിപ്പിച്ചേക്കു അവനെ............ ജലാലിന്റെ ഓർഡർ കിട്ടിയതും അയാൾ ഗിയർ മാറ്റി വണ്ടി മുന്നോട്ട് എടുത്തു........... ബൈക്കിന്റെ പുറകിൽ ചെന്ന് ഇടിച്ചു.ഇടി കൊണ്ടതും ജോൺ മുകളിലേക്ക് പൊന്തി താഴേക്ക് വീണു......... റോഡിൽ തലയിടിച്ചു പൊട്ടി രക്തം വരുന്നുണ്ടായിരുന്നു......... ********************************* ജലാലിന്റെ ഇന്നോവ ഒരു ഗോഡൗണിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കടന്നു.......... ജലാലും ഗുണ്ടകളും വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക് കടന്നു......... ഗോഡൗണിൽ തല കീഴായി ഒരാളെ കെട്ടി തൂക്കിയിട്ടുണ്ടായിരുന്നു അയാളുടെ വായയിൽ നിന്നും രക്തം ഒളിച്ചിറങ്ങുന്നുണ്ട്.അയാളുടെ ചുറ്റിലും ആയുധങ്ങളുമായി ഗുണ്ടകളും നിൽക്കുന്നുണ്ട്.............. അപ്പോൾ ആണ് പുറത്ത് ഒരു വണ്ടി വന്ന് നിന്നത്.ഫ്രണ്ട് ഡോർ തുറന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങി അത് അവൻ ആയിരുന്നു ഹൈദറിന്റെ ഏറ്റവും വിശ്വസ്തനായ പടയാളി ക്രിസ്‌റ്റിഫർ........... അയാൾ വരുന്നത് കണ്ടതും അവിടെ ഉണ്ടായിരുന്ന ഗുണ്ടകൾ പേടിയോടേയും ബഹുമാനത്തോടെയും അയാളെ നോക്കി........... അയാൾ നേരെ ചെന്ന് ജലാലിന്റെ അടുത്തേക്ക് ആയിരുന്നു......... പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്ത് ജലാലിന് കൈമാറി......... ജലാൽ ഫോൺ വാങ്ങി ചെവിയിൽ വെച്ചു.......... പന്ന നായിന്റെ മോനെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എടുത്തു ചാടി ഒന്നും ചെയ്യരുത് എന്ന്........... ഇക്കാ അത്......... മിണ്ടരുത് ഹൈദർ അലറി....... എന്തായിരുന്നു ഇന്ന് ആ ചാനലിലെ പെണ്ണിനേറ്റ് പ്രശ്നം.ഒരു പണിക്ക് ഇറങ്ങുമ്പോൾ വൃത്തിക്ക് ചെയ്യാൻ പടിക്ക്.......... നീ ഇന്ന് ഇടിച്ചു തെറിപ്പിച്ചില്ലെ അവൻ ചത്തിട്ടില്ല.അവൻ ഇനി വായ തുറക്കരുത് മനസ്സിലായോ........... ജലാൽ ഒന്ന് മൂളി............. സാരമില്ല പോട്ടെ നിനക്ക് എതിരെ പരാതി കൊടുത്ത പെണ്ണില്ലേ എന്താ അവളുടെ പേര്......... വിദ്യ........... എങ്ങനെയാ അവൾ കൊള്ളാവോ നിനക്ക് വേണോ......... ഹൈദർ പറഞ്ഞത് കേട്ടതും ജലാലിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു............... നിനക്ക് വേണം എങ്കിൽ ക്രിസ്റ്റിയേ വിളിച്ച് കാര്യം പറ.ബാക്കി അവൻ നോക്കികോളും നീ കളത്തിൽ ഇറങ്ങണ്ട മനസ്സിലായോ............ ജലാൽ ഒന്ന് മൂളി.......... ഇന്നത്തെ ക്ഷീണം മാറാൻ നിനക്ക് ഞാൻ ഗിഫ്റ്റ് ഒരുക്കി വെച്ചിട്ടുണ്ട്. അകത്ത്‌ റൂമിൽ നമ്മുടെ വില്ലേജ് ഓഫീസറുടെ മകൾ ഉണ്ട്‌ ചെന്ന് ആഘോഷിക്കട എന്നും പറഞ്ഞ് ഹൈദർ ഫോൺ കട്ട് ചെയ്തു........... ജലാൽ ഫോൺ കട്ട് ചെയ്തു ക്രിസ്റ്റിക്ക് കൈമാറി........... ജലാൽ ഫോൺ എടുത്ത് വാട്സ്ആപ്പിൽ വിദ്യയുടെ ഫോട്ടോ ക്രിസ്‌റ്റിഫറിന് അയച്ചു കൊടുത്തു........... നിനക്ക് ഞാൻ ഒരു ഫോട്ടോ അയച്ചു തന്നിട്ടുണ്ട്.അവളെ എനിക്ക് വേണം അത് പോലെ ഹോസ്പിറ്റലിൽ കിടക്കുന്ന ജോൺ അവൻ ഇനി വേണ്ട അവനെ ഫിനിഷ് ചെയ്തെക്ക്.എന്നോട് കളത്തിൽ ഇറങ്ങരുത് എന്നാണ് ഇക്കാ പറഞ്ഞിട്ടുള്ളത് അത് കൊണ്ട് എന്താണ് വേണ്ടത് എന്നു വെച്ചാൽ നീ ചെയ്‌തോ............ നിനക്കുള്ളത് ആ റൂമിൽ ഉണ്ട് നീ പോയി എൻജോയ് ചെയ്‌തോ ബാക്കി ഞാൻ നോക്കികോളാം അതും പറഞ്ഞ് ക്രിസ്‌റ്റി പുറത്തേക്ക് ഇറങ്ങി................ ഇക്കാ നിങ്ങളെ ഇപ്പോഴും വല്ലിക്ക ഒരു അമുൽബേബിയെ പോലെ ആണ് കാണുന്നത്. ക്രിസ്റ്റിക്ക് കൊടുക്കുന്ന സ്ഥാനം പോലും നിങ്ങൾക്ക് കിട്ടുന്നില്ലല്ലോ.ജലാലിന്റെ കൂടെ ഉണ്ടായിരുന്ന ഗുണ്ടകളിൽ ഒരാൾ പറഞ്ഞു........... അത് കേട്ടതും അയാളെ കാലുയർത്തി ഒരു ചവിട്ടായിരുന്നു ജലാൽ. പന്ന നായിന്റെ മോനേ എന്റെ ഇക്കാക്ക് ഏറ്റവും പ്രിയപ്പെട്ടത് ഞാൻ തന്നെയാണ് ഞാൻ കഴിഞ്ഞിട്ടേ എന്റെ ഇക്കാക്ക് വേറെ ഒരാളും ഒള്ളു.പിന്നെ ക്രിസ്‌റ്റി ഇന്നും ഇന്നലെയും അല്ല ഇക്കാന്റെ കൂടെ കൂടിയത് കൊല്ലം 30 കഴിഞ്ഞു അതായത് ഞാൻ ജനിക്കുന്നതിനെ മുൻപ് തുടങ്ങിയതാണ് എന്ന്.അത് കൊണ്ടാണ് എന്റെ ഇക്കാക്ക് കൊടുക്കുന്ന ആ റെസ്‌പെക്ട് ഞാൻ ക്രിസ്റ്റിക്കും കൊടുക്കന്നത് മനസ്സിലായടോ ഇനി ഇമ്മാതിരി ചൊറിയുന്ന വർത്താനം നിന്റെ നാവിൽ നിന്നും വന്നാൽ കൊന്ന് കായലിൽ തള്ളും......... ഇതെല്ലാം കണ്ടു കൊണ്ട് കടലിനക്കരെയുള്ള തന്റെ ശീതികരിച്ച മുറിയിൽ ഹൈദർ ഇരിക്കുന്നുണ്ടായിരുന്നു..... *********************************** തേയില തോട്ടങ്ങൾക്കിടയിലൂടെ ഭയന്ന് വിറച്ചു ഓടുകയായിരുന്നു വിദ്യ....... അവളുടെ പിന്നാലെ കുരച്ചു കൊണ്ട് നാല് പട്ടികളും ഉണ്ട്......... വിദ്യ പെട്ടന്ന് തോട്ടങ്ങൾക്കിടയിൽനിന്നും റോഡിലേക്ക് ഇറങ്ങി.ഓട്ടത്തിനിടയിൽ ഒരു കല്ലിൽ തട്ടി അവൾ താഴേക്ക് വീണു......... ആ വീഴച്ചയിൽ നിന്നും അവൾക്ക് എഴുനേൽക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും പട്ടികൾ അവളുടെ എടുത്ത് എത്തിയിരുന്നു....... ക്രൂരമായ ഭാവത്തോടെ പട്ടികൾ അവളെ നോക്കി കുരക്കാൻ തുടങ്ങി.അവൾ ഭയന്ന് ഇഴഞ്ഞു ഇഴഞ്ഞു പുറകിലേക്ക് നീങ്ങികൊണ്ടിരുന്നു......... എന്താ മോളെ പേടിച്ചുപോയോ പെട്ടന്ന് ഇരുട്ടിൽ നിന്നും ഒരു ശബ്ദം കേട്ടു.......... അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് പേടിയോടെ നോക്കി.......... കറുത്ത ഗൗൺ ധരിച്ച ഇരുട്ടിൽ നിന്നും അവളുടെ അടുത്തേക്ക് ഒരാൾ നടന്ന് വന്നു.അയാളെ കണ്ടതും പട്ടികൾ ശബ്ദം ഉണ്ടാക്കാതെ അയാളുടെ രണ്ട് സൈഡിലും ആയി നിന്നു.പതിയെ അയാൾ ഇരുട്ടിൽ നിന്നും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് വന്നു. അവൾ അയാളുടെ മുഖത്തേക്ക് നോക്കിയതും പേടിയോടെ അലറി കരയാൻ തുടങ്ങി......... തുടരും #📙 നോവൽ #✍ തുടർക്കഥ Wri : Shihab Tharakkal
1.3k കണ്ടവര്‍
7 മണിക്കൂർ
*💞ISHQIYA💞* *PART._.26* *🌸DAVY._.PLUCKER🌸 പിന്നെ,,, നമ്മൾ പോയി ഒരുങ്ങി ഉമ്മിനോട് സലാം പറഞ്ഞു ദിയുവിനേയും കൂട്ടി വണ്ടിയുടെ അടുത്തേക്ക് പോയി…. ദിയുവിനോട് നിലുവിനെ വിളിക്കാൻ വേണ്ടി പറഞ്ഞ് വിട്ട് നമ്മൾ വണ്ടി ഗേറ്റിന്റെ അടുത്തേക്ക് തിരിച്ചു നിർത്തിയപ്പോഴേക്കും അവരെത്തി…..പിന്നീട് നേരെ വിട്ടു ഞങ്ങളെ ഖദീജുമ്മാന്റെ അടുത്തേക്ക്…. *വൃദ്ധസദനം* എന്ന് വലുതായി എഴുതിവെച്ച ബോർഡ്‌ തൂങ്ങികിടക്കുന്ന ആ ഗേറ്റിന് മുന്നിൽ എത്തിയതും വാച്ച്മാൻ ഞങ്ങൾക്കായി ഗേറ്റ് തുറന്നു തന്നു…. പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി ഞങ്ങൾ പെർമിഷനോടെ അകത്തേക്ക് കടന്നു…. "ആഹാ….ആരൊക്കയാ ഇത് നിലുവും ഹാനിയോ…?? ദിയുവും ഉണ്ടല്ലോ ഇന്ന്…. കുറേ ആയല്ലോ ഈ വഴിക്ക് ഒക്കെ കണ്ടിട്ട്…. " നമ്മൾ ഉള്ളിലേക്ക് കടന്നതും അവിടുത്തെ മാഡം ചോദിച്ചു…. "എന്ത് പറയാനാ മാഡം…. തിരക്ക് കൊണ്ട് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങാൻ കൂടെ സമയം കിട്ടുന്നില്ല…. " എന്നും പറഞ്ഞ് ഇളിച്ചു കൊടുത്ത് ഞങ്ങൾ ഖദീജുമ്മാന്റെ അടുത്തേക്ക് പോയി…..ആദ്യം തന്നെ അങ്ങോട്ട് പോയില്ലെങ്കിൽ പിണക്കം മാറ്റാൻ ഭയങ്കര പണിയാണ്…. ഷിയാ നമ്മളെ വിട്ട് പോയതിന് ശേഷം ആ സങ്കടം മറക്കാൻ വേണ്ടി നമ്മൾ തിരഞ്ഞെടുത്ത വഴിയാണ് ഇവിടെ വന്ന് മക്കളോ സ്വന്തക്കാരോ ഉപേക്ഷിച്ച ഉമ്മമാരോട് സംസാരിക്കൽ…. അന്ന് മുതൽ തുടങ്ങിയതാണ് നമ്മളും നിലുവും ഇങ്ങോട്ടേക്കുള്ള വരവ്…!! എല്ലാവരോടും വന്ന് സംസാരിക്കാറുണ്ടെങ്കിലും ഖദീജുമ്മാനോട്‌ നമ്മക്ക് എന്തോ ഭയങ്കര അടുപ്പമായിരുന്നു…. ഖദീജുമ്മാക്ക് തിരിച്ചും… പക്ഷേ,,, ഇന്നേവരെ നമ്മളോട് അവർ ഇവിടെ എങ്ങനെയാ എത്തിയത് എന്ന് പറഞ്ഞ് തന്നിട്ടില്ല…. ഒരുതവണ ചോദിച്ചപ്പോ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി…. പിന്നെ നമ്മൾ ചോദിക്കാനും പോയില്ല…. ഖദീജുമ്മാന്റെ റൂമിൽ എത്തി ഉമ്മാനെ നോക്കിയപ്പോ ജനലിന്റെ അടുത്ത് ഇരുന്ന് പുറത്തേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ച് ഇരിപ്പാണ്…. "ഓയ് ഖദീജുമ്മാ…. നമ്മളെ ഒക്കെ ഓർമയുണ്ടോ….?? " നമ്മൾ പുറകിൽ കൂടെ പോയി ഉമ്മാനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞതും ആദ്യം ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി പിന്നീട് നമ്മളെ കൈ തട്ടി മാറ്റി മുഖം തിരിച്ചിരുന്നു…. "എന്താണ് ഖദീസാത്താ ഇങ്ങൾ ഇങ്ങനെ….. നമ്മക്ക് ബിസി ആയത് കൊണ്ടല്ലേ ഇങ്ങോട്ട് വരാഞ്ഞേ….!! " ഒരു കുലുക്കവുമില്ല…. നമ്മൾ നിലുവിനെ നോക്കിയപ്പോ ഓൾ നമ്മക്ക് ഇളിച്ചു തരാ…. ജന്തു…. "ആയിക്കോട്ടെ….. ഞമ്മൾ ഒന്ന് കാണാൻ വന്നപ്പോ ഇങ്ങൾക്ക് മൈൻഡ് ഇല്ല….പിന്നെപ്പോ ആരെ കാണാനാ ഇവിടെ നിക്കുന്നെ…?? വാ നിലൂ ദിയൂ…. നമ്മക്ക് പോകാം…. " നിലുവിന്റെ കൈ പിടിച്ചു തിരിഞ്ഞു നിന്ന് ഉമ്മാനെ ഇടംകണ്ണിട്ട് നോക്കി അവസാനത്തേ അടവ് പ്രയോഗിച്ചതും നമ്മളെ കയ്യിൽ പിടി വീണു…. തിരിഞ്ഞു നോക്കിയ നമ്മൾ കണ്ടത് നിറക്കണ്ണുകളോടെ നമ്മളെ നോക്കുന്ന ഖദീജുമ്മാനെയാണ്…. "അയ്യേ…. എന്താ ഇത്…?? മൂക്കിൽ പല്ല് വരാനായിട്ടുണ്ട്….. എന്നിട്ടും കുട്ടികളെ പോലെ ഇരുന്ന് കരയാ….ശ്യെ…..ശ്യെ….." എന്ന് ഉമ്മാനെ കളിയാക്കി നമ്മൾ പറഞ്ഞതും ഉമ്മ നമ്മളെ നേരെ കണ്ണുരുട്ടാൻ തുടങ്ങി….. "കണ്ടാൽ ചെറുപ്പം തോന്നിക്കുന്ന ഈ എന്നെ നോക്കി നിനക്ക് എങ്ങനെ ഞാനൊരു വയസ്സത്തിയാണ് എന്ന് പറയാൻ തോന്നി….ബെസമണ്ട് കുട്ടിയെ… ബെസമം….." നമ്മൾ നെറ്റി ചുളിച്ച് ഉമ്മാനെ നോക്കിയതും ഉമ്മ മൂക്ക് ചീറ്റിക്കൊണ്ട് പറഞ്ഞു…. ഉമ്മ പറഞ്ഞത് ശെരിയാ…. കണ്ടാൽ വല്ലാതെ പ്രായം തോന്നിക്കയെ ഇല്ല…. അത്രക്കും മൊഞ്ചത്തിയാ…. പക്ഷേ,,, ഉമ്മാക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് എന്ന് മാത്രം അറിയാ…..കാരണം ചില നേരത്തെ ആ കണ്ണുനീര് വിളിച്ചു പറയുന്നുണ്ട് അവരുടെ സങ്കടങ്ങളുടെ എണ്ണം….!! "ഈൗ…. നമ്മൾ ഒരു തമാശ പറഞ്ഞതല്ലേ…. അല്ലേലും നമ്മക്കറിയാലോ നമ്മളെ ഖദീജുമ്മ മൊഞ്ചത്തിയാണ് എന്ന്…." "അല്ല…. ആരിത്….?? നമ്മളെ ദിയു കുട്ടിയോ….?? " എന്ന് ദിയുവിനെ നോക്കി ഉമ്മ ചോദിച്ചു…. "ആ… ഞാൻ തന്നെ…. എന്നെ ഇപ്പൊ ഇങ്ങൾക്ക് ഒരു മൈൻഡും ഇല്ലല്ലോ…. ഞാൻ പിണക്കമാ…. " "ആരാ പറഞ്ഞേ എനിക്ക് മൈൻഡ് ഇല്ലാ എന്ന്….നിന്റെ ഇത്തൂസ് എനിക്ക് പറയാൻ ഇടം തന്നാൽ അല്ലേ എനിക്ക് വല്ലതും പറയാൻ കഴിയാ….. " "ഓഹ്… ഇപ്പൊ എനിക്കായല്ലേ കുറ്റം….. ഓളെ കിട്ടിയപ്പോ ഇങ്ങൾക്ക് നമ്മളെ വേണ്ടല്ലേ…. ആയിക്കോട്ടെ…." എന്ന് പറഞ്ഞു നമ്മൾ മുഖം തിരിച്ചതും ഉമ്മ നമ്മളെ മുഖം ഉമ്മാക്ക് നേരെയാക്കി നെറ്റിയിൽ ഒരു മുത്തം തന്നു… അത് കണ്ടപ്പോ നിലുവും ദിയുവും കച്ചറ ആക്കിയപ്പോൾ അവർക്കും ഉമ്മ മുത്തം കൊടുത്തു…. "ഹാ…. അതൊക്കെ അവിടെ നിക്കട്ടെ…. എത്ര ദിവസമായി നിങ്ങളെ കണ്ടിട്ട്…?!! എവിടെയായിരുന്നു…?? " എന്ന് പുരികം പൊക്കി ഉമ്മ ചോദിച്ചു…. "ഉമ്മാക്കറിയോ…?? ഞാൻ ഇങ്ങളെ അടുത്തേക്ക് വരാൻ എത്ര തവണ ഹാനിയോട് പറഞ്ഞിട്ടുണ്ട് എന്ന്…. അപ്പൊ ഒക്കെ ഓൾ പിന്നെ പോവാ പിന്നെ പോവാ എന്നാ പറയാ….." നിലു സങ്കടം മുഖത്ത് വിരിയിച്ചു പറഞ്ഞതും ഉമ്മ നമ്മളെ നോക്കി…. "അല്ലാട്ടോ ഉമ്മാ…. ഈ പരട്ടകിളവി നിലു ജന്തു വെറുതെ പറയാ…. ഞാൻ അങ്ങനെ പറയും എന്ന് ഉമ്മാക്ക് തോന്നുന്നുണ്ടോ…?? " "ഞാനൊന്നും പറഞ്ഞിട്ടുല്ല….. നിങ്ങൾ ഒന്നും കേട്ടിട്ടുമില്ല…. ഇനി നിങ്ങളെ വിശേഷങ്ങൾ പറാ…. " "അതൊക്കെ പറയാ…. നിങ്ങൾ എന്തിനാ കരഞ്ഞത് എന്ന് പറ…..ഞങ്ങൾ വരാത്ത പരാതി തീർത്തതാണോ അല്ലേൽ വല്ലതും ആലോചിച്ചിട്ടോ….?? " "അതൊക്കെ സമയമാകുമ്പോ ഞാൻ പറഞ്ഞു താരണ്ട്…. നിങ്ങളെ കോളേജ് വിശേഷങ്ങളൊക്കെ പറയ് …. " എന്ന് ഉമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…. ഞാനും നിലുവും കോളേജ് വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുത്തു…. നീലക്കണ്ണനെ കുറിച്ചും നമ്മളെ ഫ്രണ്ട്സിനെ കുറിച്ചും എല്ലാം….. ഒടുക്കം നിലുവിന്റെ മൊഞ്ചൻ സാറിനെ കുറിച്ച് പറഞ്ഞ് ഞാനും ഉമ്മയും കൂടെ ഓളെ കളിയാക്കി കൊന്നു….. അവസാനം ഓൾ പിണക്കം കാണിച്ചതും ഞങ്ങൾ നിറുത്തി….. പിന്നീട് ദിയുവിന്റെ തള്ളും കൊച്ചു കൊച്ചു വർത്താനവും കേട്ട് സമയം പോക്കി….. "എന്നാൽ ഞങ്ങൾ പോട്ടെട്ടോ ഉമ്മാ…. ഇനി പിന്നെ വരണ്ട്….. " "ഹാ…. എന്നെ പറ്റിക്കരുതേ…. എനിക്ക് നിങ്ങളല്ലേ ഉള്ളൂ…. അപ്പൊ വേഗം തന്നെ വരണംട്ടോ…. " നമ്മളും നിലുവും അതിന് തലയാട്ടി കൊടുത്ത് ഖദീജുമ്മാന്റെ റൂമിൽ നിന്ന് ഇറങ്ങി…. മറ്റുള്ള ഉമ്മമാരെ അടുത്തൊക്കെ പോയി കുറച്ച് സംസാരിച്ചു മാഡത്തിനോടും പോകാണ് എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി….. പാർക്കിംഗിൽ പോയി വണ്ടി എടുത്ത് ഗേറ്റിന്റെ അടുത്തെത്തി നിലുവിനേയും ദിയുവിനേയും കയറ്റി ഗേറ്റ് കടന്നു…. "ഹാനീ…. അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ഒന്ന് വണ്ടി നിറുത്തുട്ടോ…. ഉമ്മാക്ക് ഒരു സാധനം വാങ്ങിക്കാൻ പറഞ്ഞിട്ടുണ്ട്….." "ഓക്കേ ഡാ…. " അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിന് മുമ്പിൽ വണ്ടി നിറുത്തി ഞങ്ങൾ അകത്തേക്ക് കടന്നു….. "ഹാനി മോളേ…. " സാധനം വാങ്ങി ബില്ല് പേ ചെയ്ത് ഇറങ്ങിയതും പുറകിൽ നിന്ന് നമ്മളെ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കിയതും ആളെ കണ്ട് നമ്മൾ ഞെട്ടി തരിച്ചു…. തുടരും…!! #📙 നോവൽ #✍ തുടർക്കഥ
#

📙 നോവൽ

📙 നോവൽ - * DAVIY - PLUCKER * ISHQIMA - ShareChat
1.7k കണ്ടവര്‍
7 മണിക്കൂർ
#

📙 നോവൽ

*ആത്മരാഗം*💖 *(A COLLEGE BASED LOVE STORY)* *ഭാഗം 44* *✍️THANSEEH WAYANAD* 💞💞💞💞💞💞💞💞💞💞💞 തന്റെ റൂമിന് മുന്നിൽ എത്തിയ അനി പതിവിന് വിപരീതമായി വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് മുഖം ചുളിച്ചു കൊണ്ട് വാതിൽ ഉന്തി.. തുറക്കുന്നില്ലെന്ന് കണ്ടതും രണ്ടു കയ്യും കൊണ്ട് ശക്തിയിൽ മുട്ടി..... "ശിവാ...... !!!! " പിന്നെ ഒരു അലർച്ചയായിരുന്നു.. ശിവ തന്റെ റൂമിൽ കയറിയെന്ന് മനസ്സിലാക്കിയതും അവൾ അവളെ പലതും വിളിച്ച് വാതിൽ ഉന്തുകയും കാൽ കൊണ്ട് ചവിട്ടുകയും ചെയ്തു കൊണ്ടിരുന്നു.... "തുറക്കൂല്ലേടീ ചേച്ചീ... ഇത്രയും നാൾ ഈ വീട്ടിൽ ഈ റൂമിൽ രാഞ്ജിയെ പോലെ വിലസിയില്ലേ.. ഇനി ഞാനൊന്ന് സുഖത്തിൽ ഇവിടെ ഒന്ന് കിടന്നു നോക്കട്ടെ.... " "പോടീ.. മര്യാദക്ക് വാതിൽ തുറന്നോ.. നീ സുഖിച്ച് അതിനുള്ളിൽ ഇരിക്കുകയല്ലെന്ന് എനിക്കറിയാം.. എന്റെ ഏതെങ്കിലും ഒരു സാധനത്തിൽ നിന്റെ കൈ വെച്ചാൽ... ആ കൈ ഞാൻ വെട്ടുമെടീ.... " വാതിലിൽ ശക്തമായി ചവിട്ടി ഉള്ള ഊർജം മുഴുവൻ ശബ്ദത്തിലേക്ക് ആവാഹിച്ച് അനി പുറത്ത് നിന്ന് അലറി.. അതിന് മറുപടിയായി ശിവ പൊട്ടിച്ചിരിച്ചു.. അകത്ത് അനിയുടെ ബെഡിൽ നീണ്ടു നിവർന്ന് കിടക്കുവായിരുന്ന ശിവ പൊട്ടിച്ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു... അവളുടെ റൂം മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു കൊണ്ട് നേരെ അലമാരയുടെ മുന്നിൽ ചെന്ന് നിന്നു.. അലമാര മലർക്കെ തുറന്നിട്ട് തന്നെ നാട് കടത്തിയതിന് ശേഷം അനി വാങ്ങിയ ഡ്രെസ്സും ഓർണമെന്റ്സും നോക്കി ഓരോന്ന് ബെഡിലേക്ക് വലിച്ചിട്ടു... ഈ സമയമൊക്കെ അനി പുറത്ത് നിന്ന് ഓരോന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു... അനിയുടെ അലമാരയും ചുമരിലെ കബോഡും എല്ലാം ചെക്ക് ചെയ്ത് മൊത്തം സാധനങ്ങൾ ശിവ വലിച്ചു വാരിയിട്ടു... "എടീ... മര്യാദക്ക് തുറന്നോ.. അല്ലെങ്കിൽ ഞാൻ ചവിട്ടി പൊളിക്കും.. ഞാൻ അകത്തു വന്നാൽ നിന്റെ അവസാനമാ... " "മിണ്ടാതെ അവിടെ നിന്നില്ലേൽ ചേച്ചിയുടെ പ്രിയപ്പെട്ട സാധനങ്ങൾ ഞാൻ തല്ലി പൊട്ടിക്കും.... ചുപ്.." "ഡീ.... തുറക്കുന്നുണ്ടോ... " "ചേച്ചീ... ഈ കുപ്പി വളകൾ ഒന്നായി നിലത്തേക്കിട്ടാൽ ചിതറുന്നത് കാണാൻ നല്ല ചേലാ അല്ലേ... " "ശിവാ...... " ഒരലർച്ചയോടെ അനി ശക്തിയായി വാതിലിൽ ചവിട്ടി... നിന്നെ കാണിച്ചു തരാടീ എന്ന് പറഞ്ഞ് നേരെ ശിവയുടെ റൂമിലേക്ക് പോയി.. അവിടെ അവളുടെ ബാഗിൽ നിന്ന് സാധനങ്ങൾ എല്ലാം വലിച്ചു വാരിയിട്ടു... അവളുടെ അലമാരയിൽ അവൾ കാത്ത് സൂക്ഷിച്ചു വെക്കുന്ന പലതും തറയിലേക്ക് വലിച്ചിട്ടു. അനിയുടെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് തന്നെ ശിവ പതിയെ റൂം തുറന്നു.. തല വെളിയിലേക്കിട്ടു.. അവൾ അവിടെ ഇല്ലെന്ന് മനസ്സിലാക്കി.. തന്റെ റൂമിൽ നിന്ന് ശബ്ദം കേട്ടതും അവൾ അവിടേക്കോടി... ശിവയെ കണ്ടതും അനി ബെഡിൽ കയറി നിന്ന് അവളുടെ ടെഡി ബിയർ കയ്യിൽ പിടിച്ചു കൊണ്ട് അതിന്റെ കയ്യും കാലും തലയും പിടിച്ചു വലിച്ചു.. "ഇതിന്റെ കൈ ഇങ്ങനെ പിടിച്ചു വലിച്ചാൽ പൊളിഞ്ഞു പോവുമോ...തല കടിച്ചു പറിച്ചാലോ.......കാലുകൾ വലിച്ചു കീറിയാലോ......" തന്റെ പ്രിയപ്പെട്ട സാധനങ്ങൾ റൂമിൽ പരന്ന് കിടക്കുന്നതും ജീവനായ പാവയെ അനി കയ്യിൽ പിടിച്ചത് കണ്ടതും അവൾ അനിയുടെ നേരെ ചാടി.. രണ്ടും കൂടി മുട്ടൻ വഴക്കും അടിയുമായി ബഹളം വെച്ചു.. ഇത്രയും നേരം ക്ഷമിച്ചു നിന്ന അമ്മ വഴക്ക് മുറുകിയതും അടുക്കളയിൽ നിന്നും ഓടി വന്നു.. ഇരുവരുടെയും മുറിയും തല്ല് കൂടുന്ന പ്രായ പൂർത്തിയായ തന്റെ പെൺമക്കളെയും മാറി മാറി നോക്കി തനിക്കിപ്പോ അറ്റാക്ക് വരുമെന്ന അർത്ഥത്തിൽ അവർ നെഞ്ചിൽ കൈവെച്ചു... മക്കൾ അടി കൂടുന്നത് കണ്ടിട്ടും കാണാത്ത പോലെ ഹാളിൽ ഇരുന്ന് പത്രം വായിക്കുന്ന തന്റെ ഭർത്താവിനെ കണ്ടതും എല്ലാവർക്കും ഞാൻ കാണിച്ചു തരാം എന്ന് മനസ്സിൽ പിറു പിറുത്തു കൊണ്ട് കയ്യിൽ പിടിച്ച കറി ഇളക്കുന്ന തവിയുമായി അവർ ഭർത്താവിന്റെ അടുത്തേക്ക് പോയി.. "നിങ്ങളുടെ മക്കളുടെ അമ്മ എന്ന പദവിയിൽ നിന്ന് ഞാൻ ഒഴിഞ്ഞു പോകുന്നു.. ഇനി എന്താണെന്ന് വെച്ചാ അച്ഛനും മക്കളും ആയിക്കോ.." അതും പറഞ്ഞ് തവി കയ്യിൽ കൊടുത്തു... വായും പൊളിച്ചു നിൽക്കുന്ന ഭർത്താവിനെ മൈൻഡ് ചെയ്യാതെ അവർ പുറത്തേക്ക് പോയി.. ഒന്ന് ഒഴിഞ്ഞു പോയല്ലോ സമാധാനം എന്ന് വിചാരിച് റൂമിൽ വഴക്ക് കൂടുന്ന മക്കളെ പാളി നോക്കുന്നതിനിടയിൽ പോയ അതേ സ്പീഡിൽ അമ്മ തിരിച്ചു വന്ന് റൂമിലേക്ക് പോയി.. എന്താ സംഭവം എന്നറിയാൻ അച്ഛനും പിറകെ പോയി.. അപ്പുറത്ത് മക്കളുടെ ബഹളം ഇപ്പുറത്ത് ഭാര്യ റൂം ഒന്നാകെ പരതുന്നു.. "നീയെന്താ നോക്കുന്നെ... " നമ്മുടെ സുമതി ചേച്ചിയുടെ മോളുടെ കല്ല്യാണത്തിന് പോയപ്പോൾ സുമേഷിനെ കണ്ടിരുന്നു,,,,ആളെ മനസ്സിലായില്ലേ,,,എന്റെയാ പഴയ കാമുകൻ ...അന്ന് അവന്റെ നമ്പർ തന്നിരുന്നു..അതെവിടെയാ വെച്ചതെന്നു തപ്പുവായിരുന്നു.....ഇവിടുന്നു ഇറങ്ങിയാൽ ആവശ്യം വരുമല്ലോ....ഛെ...അതേവിടെയാ ഞാൻ കൊണ്ട് വെച്ചത്....." ഭാര്യയുടെ വാക്കുകൾ കേട്ടതും അച്ഛൻ നെഞ്ചിൽ കൈവെച്ചു.. ഈ പ്രായത്തിൽ ഇവൾ ഒളിച്ചോടി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കും എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഫ്രിഡ്ജിനു മുകളിൽ വെച്ച ചൂരൽ എടുത്ത് അടി കൂടുന്ന തന്റെ മക്കളുടെ അടുത്തേക്ക് പോയി... തലങ്ങും വിലങ്ങും ഓങ്ങി കൊണ്ട് അവരെ നിലക്ക് നിർത്തിയതും കയ്യിലെ തവി തിരിച്ചു വാങ്ങി കൊണ്ട് ഇളിച്ചു കാണിച്ചു കൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി.. അടി കിട്ടിയ അനിയും ശിവയും രണ്ടു ഭാഗത്തേക്കോടി.... പൊട്ടലും ചീറ്റലും കഴിഞ്ഞ് അനി മുറി വൃത്തിയാക്കി കോളേജിൽ പോകാനായി റെഡിയായി.. അരമണിക്കൂർ ആയി വന്ന് നിൽക്കുന്ന ആര്യയോട് സംസാരിച്ചു നിൽക്കുന്ന ശിവയെ നോക്കി അനി അടുക്കളയിലേക്കോടി.. "അമ്മേ.. അവളെ എന്റെ റൂമിന്റെ അടുത്തേക്ക് അടുപ്പിക്കരുത്.. പിന്നെ മാമൻ എണീറ്റില്ലല്ലോ.. എണീറ്റാൽ ഇതിനെയും വിളിച്ചു കൊണ്ട് പോകാൻ പറയണം.. " നേരം വൈകിയെന്ന് ആര്യ വിളിച്ചു പറഞ്ഞതും എല്ലാം പറഞ്ഞ പോലെ എന്ന് കാണിച്ച് അവൾ അമ്മയുടെ അടുത്ത് നിന്ന് പുറത്തേക്ക് നടന്നു.. "പോയി വാ ചേച്ചീ.. " പല അർത്ഥവും വെച്ച് ചിരിച്ചു കൊണ്ട് കാലിൽ കാൽ കയറ്റി വെച്ച് സോഫയിൽ ഇരുന്ന് ശിവ പറഞ്ഞതും പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അനി ആര്യയോടൊപ്പം നടന്നു.. "ഏത് നേരത്താണാവോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ അവൾക്ക് തോന്നിയത്..പെട്ടന്ന് പോയാൽ മതിയായിരുന്നു.. അല്ലെങ്കിൽ അമ്മയും അച്ഛനും ഒരുപാട് ചൂരലുകൾ വാങ്ങേണ്ടി വരും .. " അനി കൈ തടവി പറഞ്ഞതും അടി കിട്ടിയല്ലേ എന്ന അർത്ഥത്തിൽ അവളെ നോക്കി ചിരിച്ചു.. "എന്തിനാ അനീ ഇങ്ങനെ വഴക്ക് കൂടുന്നത്.. അവൾ നിന്റെ അനിയത്തി അല്ലേ.. നിങ്ങളുടെ ബഹളം ഈ നാട് മുഴുവൻ കേട്ട് കാണും... " "ഏയ്യ്.. ഇതൊക്കെ ഒരു തമാശ അല്ലേ വാവീ.. നിനക്കറിയില്ലേ...കുറെ ദിവസങ്ങൾ കഴിഞ്ഞു കാണുന്നതല്ലേ,,,അതിന്റെയൊരു സ്നേഹ പ്രകടനം..അത്രയേ ഉള്ളൂ...." അനി പുഞ്ചിരിച്ചതും ആര്യ അവളിൽ നിന്നും കണ്ണെടുത്ത് പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു... ************************************ അക്ഷിതും അമിതും കോളേജിൽ എത്തിയതും അമിതിന്റെ കണ്ണുകൾ ആർക്കോ വേണ്ടി പരതി.. അക്ഷിത് നേരെ ക്ലാസ്സിലേക്ക് പോയതും അവൻ വാക മര ചുവട്ടിൽ ഇരുന്നു.. ഈ സമയം ഈശ്വർ അവന്റെ അടുത്തേക്ക് വന്നു.. "ഇന്ന് മീറ്റിംഗ് വിളിക്കാൻ ഉള്ള ഏർപ്പാട് ചെയ്യുന്നില്ലേ അമിത്..നിന്റെ ഉഷാറൊക്കെ പോയോ.. " "അതെല്ലാം നീ ചെയ്താൽ മതി.. എല്ലാവരെയും വിളിക്ക്.. സമയവും നീ തീരുമാനിക്ക് ... " കുറച്ചു നാൾ മുൻപ് എല്ലാ കാര്യങ്ങളും ആവേശത്തോടെ ചെയ്ത അമിത് താല്പര്യമില്ലാത്ത പോലെ എല്ലാം ഈശ്വറിന് വിട്ട് കൊടുത്ത് അമിത് നീണ്ടു കിടന്ന് കയ്യാലെ മുഖം മറച്ചു. അവനോട് എന്തോ ചോദിക്കാൻ നിന്നെങ്കിലും അത് വേണ്ടെന്ന് വെച്ച് ഈശ്വർ അവന്റെ അടുത്തിരുന്നു.. ഈ സമയം അനിയും ആര്യയും കോളേജ് അങ്കണത്തിലൂടെ ക്ലാസ്സിലേക്ക് നടന്നു. അനിയുടെ മനസ്സ് അസ്വസ്ഥമാണെങ്കിലും അവളത് മറച്ചു വെച്ചു.. അമിതിനെ കാണരുതെ എന്നവൾ പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടു നടന്നു.. അതിനിടയിൽ പെട്ടന്ന് അനിൽ സാർ മുന്നിൽ വന്നതും അവൾ ഒരു നിമിഷം സ്റ്റക്കായി നിന്നു.. അപ്രതീക്ഷിതമായി കണ്ടതിനാൽ സാറും പോകാൻ ആവാതെ അവളെ നോക്കി.. അടുത്ത നിമിഷം തന്നെ അനി മുഖം തിരിച്ചു.. ആര്യ അവളെയും കൊണ്ട് വഴി മാറി പോയി.. തന്നോട് ഒന്നും മിണ്ടാതെ പോയതും വിഷമത്തിൽ കണ്ണുകൾ അടച്ചു തുറന്ന് അനിൽ സാർ സ്റ്റാഫ് റൂമിലേക്ക് നടന്നു..... അനി ക്ലാസ്സിൽ എത്തിയതും എല്ലാവരും സന്തോഷത്തോടെ അവളെ പൊതിഞ്ഞു.. രണ്ടു ദിവസം ഉറങ്ങി കിടന്ന ക്ലാസ്സ്‌ പെട്ടന്ന് ഉണർന്നു.. താൻ ഇല്ലാത്ത രണ്ടു ദിവസത്തെ കണക്ക് തീർത്തു കൊണ്ടവൾ ക്ലാസ്സിൽ അനക്കം സൃഷ്‌ടിച്ചു....ആദ്യ ഹവർ അനിൽ സാർ ക്ലാസ്സിലേക്ക് വന്നു.. സാറിന്റെ പിരിയഡ് അറ്റൻഡ് ചെയ്യണം എന്ന് നിർബന്ധം പറഞ്ഞതിനാൽ അനി ക്ലാസ്സിൽ തന്നെ ഇരുന്നു.. എന്നാൽ ഹവർ കഴിയുന്നത് വരെ സാറിന്റെ മുഖത്തേക്ക് നോക്കിയില്ല.. അവൾ ഉണ്ടായത് കൊണ്ട് തന്നെ അനിൽ സാറിന് അല്പം ആശ്വാസം കിട്ടിയ പോലെ ആയിരുന്നു മുഖ ഭാവം.. എന്നാൽ ഒരു വിഷാദ ഭാവം കണ്ണുകളെ പൊതിഞ്ഞിരുന്നു.. ഇടയ്ക്കിടെ അവളുടെ നേരെ കണ്ണുകൾ ചലിച്ചെങ്കിലും അവൾ തല താഴ്ത്തി ബുക്കിൽ നോക്കുന്നത് കാണുമ്പോൾ സാർ നിരാശയോടെ മുഖം തിരിച്ചു.... ക്ലാസ്സ്‌ കഴിഞ്ഞ് സാർ പോയതിന് ശേഷമാണ് അനി മുഖം ഉയർത്തിയത്.. ഉള്ളിലെ സങ്കടം മറച്ചു വെച്ചവൾ എല്ലാവരോടും സംസാരിച്ചിരുന്നു... ഈ സമയം ഈശ്വർ മീറ്റിംഗ് കൂടാനായി അനിയെ പുറത്തേക്ക് വിളിച്ചു.. അവനോടൊപ്പം നടന്ന് നീങ്ങിയ അനി മീറ്റിംഗ് നടക്കുന്ന റൂമിന് അടുത്തെത്തിയതും അകത്തേക്ക് കടക്കാൻ നിന്നപ്പോൾ അവിടെ അമിത് ഇരിക്കുന്നത് കണ്ടു.. ഉടനെ തന്നെ അവൾ ഈശ്വറിന്റെ മുഖത്തേക്ക് നോക്കി മാറി നിന്നു... "എന്താ അനീ.. വരുന്നില്ലേ.. മീറ്റിംഗ് തുടങ്ങാനായി... " വരുന്നില്ലെന്ന് പറഞ്ഞ് മാറി നിന്ന അനിയെയും ക്ലാസ്സ്‌ റൂമിൽ ഇരിക്കുന്ന അമിതിനെയും ഈശ്വർ മാറി മാറി നോക്കി.. സംഗതി പിടി കിട്ടിയ ഈശ്വർ അവളെ നിർബന്ധിക്കാതെ അകത്തേക്ക് കയറി... അനി എവിടെ എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് അവൾ വന്നോളും എന്ന് മാത്രം പറഞ്ഞു ...അമിതിനെ നോക്കി പറഞ്ഞത് കൊണ്ട് തന്നെ അമിതിന്റെ കണ്ണുകൾ പുറത്തേക്ക് ചലിച്ചു.. അവിടെ ജനലിനപ്പുറത്ത് അനി നിൽക്കുന്നത് അമിത് കണ്ടു. താൻ ഉള്ളത് കൊണ്ടാണ് അനി മാറി നിൽക്കുന്നതെന്ന് അവന് മനസ്സിലായി.. അടുത്ത നിമിഷം തന്നെ അവൻ എഴുന്നേറ്റു. "ഇനി നീയെങ്ങോട്ടാ...??" "നിങ്ങൾ തുടങ്ങിക്കോ.. എനിക്ക് ചെറിയൊരു ജോലി ഉണ്ട് ..." അതും പറഞ്ഞ് അമിത് പോയതും ഈശ്വർ മറുത്തൊന്നും പറയാതെ അവൻ പോകുന്നത് നോക്കി നിന്നു.. അമിത് പോയത് കൊണ്ട് തന്നെ ഈശ്വർ അനിയെ വിളിച്ചു.. അമിത് ഇല്ലെന്ന് ഉറപ്പായത് കൊണ്ട് മാത്രം അവൾ മീറ്റിംഗ് ൽ പങ്കെടുക്കാനായി അവരോടൊപ്പം ചേർന്നു.... ഇന്റർവെൽ ആയതും ക്ലാസ്സിലെ എല്ലാവരും വരാന്തയിലേക്കിറങ്ങി.. അനി മീറ്റിംഗ് ൽ ആയതിനാൽ ആര്യ ക്ലാസ്സിൽ തന്നെ ഇരുന്നു... വല്ലാതെ ബോറടിച്ചപ്പോൾ അവൾ ബാഗിൽ കയ്യിട്ട് തന്റെ ഫോൺ എടുത്തു അത് ഓൺ ആക്കി.. നോട്ടിഫിക്കേഷൻസ് വന്നതും എല്ലാം ഒന്ന് കണ്ണോടിച്ചു.. പെട്ടന്നാണ് അറിയാത്ത നമ്പറിൽ ഒരു മെസ്സേജ് വന്ന് കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.. ഉടനെ തന്നെ അവളത് ഓപ്പൺ ആക്കി.. ഒരു വീഡിയോ ആയിരുന്നു.. അവളത് പ്ലേ ചെയ്തു... ************************************ മീറ്റിംഗ് നടക്കുന്നിടത്ത് നിന്ന് അമിത് നേരെ പോയത് സ്പോർട്സ് റൂമിലേക്കായിരുന്നു....അവിടെ സ്പോർട്സിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന പിള്ളേർ ഉണ്ടായിരുന്നു... അമിതിന്റെ ഫുട്ബാൾ ടീം മെമ്പേഴ്സ് അവനെ കണ്ടതും എല്ലാവരും അവന്റെ മുന്നിൽ അണി നിരന്നു.. അവർക്ക് മുന്നിൽ ഒരു കസേരയിട്ട് അവൻ ഇരുന്നു... "എല്ലാവരും പ്രാക്ടീസ് യഥാ സമയം നടത്തുന്നുണ്ടല്ലോ അല്ലേ.. നമ്മുടെ സ്പോർട്സ് വരാറായി.. പിന്നെ ഞാനിപ്പോൾ വന്നത് ഒരു കാര്യം പറയാനാണ്.. ഇത്തവണ മാനേജ്മെന്റ് നമുക്ക് വേണ്ടി ബ്രില്യന്റ് ആയ സ്പോർട്സ് ടീച്ചറെ നിയമിച്ചിട്ടുണ്ട്. ഇനി ആ സാറിന്റെ കീഴിൽ ആയിരിക്കും നിങ്ങളുടെ പരിശീലനം.. വൈകാതെ സാർ നമ്മുടെ കോളേജിൽ ജോയിൻ ചെയ്യും...." അവരോട് സംസാരിച്ചിരിക്കുന്നതിനിടയിൽ പെട്ടന്ന് ഒരു ചവിട്ടേറ്റ് അമിത് മുഖമടിച്ചു നിലത്തേക്ക് മറിഞ്ഞു വീണു... ദേഷ്യത്തോടെ കിടന്നിടത്ത് നിന്ന് അവൻ തിരിഞ്ഞു നോക്കിയതും തനിക്ക് മുന്നിൽ മുഷ്ട്ടി ചുരുട്ടി ഉറഞ്ഞു തുള്ളുന്ന ആര്യയെ കണ്ടു.... (തുടരും) #📙 നോവൽ #✍ തുടർക്കഥ
2.4k കണ്ടവര്‍
7 മണിക്കൂർ
#

📙 നോവൽ

💖ഖൽബ് കട്ടെടുത്ത പഹയൻ💖 പാർട്ട് 59 ✒ റിംസിയ. E.H ******************************* (മിന്നു ) ദിവസങ്ങൾ ഒക്കെ എന്തു പെട്ടെന്ന് ആണ് പോയത്... ഇന്നാണ് ട്ടൊ മെഹന്ദി രാവ്.. എല്ലാവരുടെയും ആഗ്രഹ പ്രകാരം അത് ഇവിടെ വെച്ച് നടത്താം എന്ന് തീരുമാനിച്ചു. മാമാക്ക് അങ്ങനെ പറയത്തക്ക ബന്ധുക്കൾ ഇല്ല എന്നതും അതിനു കാരണമാണ്. ജിത്തൂനേം ഫാമിലിയെയും ക്ഷണിച്ചിട്ടുണ്ട്. ഇവിടെ ആണെങ്കിൽ ആകെ ഒരു ബഹളമയം. ഉമ്മാടെ തറവാട്ടീന്ന് വയസായ ഉപ്പൂപ്പ മുതൽ ജനിച്ചിട്ട് കുറച്ചു ദിവസം ആയ കുഞ്ഞു വരെ ഉണ്ട്. കുട്ടിപ്പട്ടാളങ്ങളെ തടഞ്ഞു നടക്കാൻ പറ്റാതെ ഇരിക്കുമ്പോളാ അവർ കേറി വന്നത്. എന്റെ ഖൽബൂസ്... ഞാൻ ഓടി പോയി അവരെ കെട്ടിപിടിച്ചു. " എടീ നാളെ നിന്റെ കാക്കൂന്റെ ആണോ അതോ നിന്റെ ആണോ നിക്കാഹ്... വല്ലാതെ മൊഞ്ചത്തിയായിട്ടുണ്ടല്ലോ... "അന്നമ്മ " പിന്നെ എന്റെ കാക്കൂന്റെ കല്യാണത്തിന് എനിക്ക് മൊഞ്ചാവണ്ടേ... ഇത് നല്ല കൂത്ത്... " നീ എന്ത് വേണെങ്കിലും ആയിക്കോ... അല്ല നമ്മളെ മാളു എന്തേയ്....? ശിവ " ഹോ... അവളെ രണ്ടു മൂന്ന് പൊട്ടാസുകൾ പിടിച്ചു വലിച്ചു എങ്ങോട്ടോ കൊണ്ടു പോണ കണ്ടു. ". " മിന്നൂ... ഞാൻ വന്നല്ലോ... എടി ആ പീക്കിരികൾ എന്നാ മുതലാ നമ്മളെ ഒരു തരത്തിലും വിടുന്നില്ല ഒരു കണക്കിനാ ആ പിള്ളേർടെ ഇടയിൽ നിന്ന് രക്ഷപെട്ടു പോന്നത്. അല്ല നിങ്ങളെപ്പോ വന്നു...? " സഫൂ .. " എന്നും പറഞ്ഞ് മാളു അവരെ എല്ലാം കെട്ടി പിടിച്ചു.. " എടി മാളു സാരില്ല... കുറച്ചു കൊല്ലം കഴിഞ്ഞാൽ നിനക്കും ഇതു പോലെ പിള്ളേരെ പുറകെ നടക്കാം.. അപ്പൊ ഇതൊരു പ്രാക്ടീസ് ആയിക്കോട്ടേ... " " പോടീ അവിടുന്ന്... അല്ല നിങ്ങൾ വന്നിട്ട് കുറെ ആയോ... എന്തെങ്കിലും കുടിച്ചോ....? ഞങ്ങൾ ഇപ്പൊ വന്നൊള്ളൂ.. വെള്ളം ഒക്കെ നമുക്ക് കുടിക്കാം... മിന്നൂ എവിടെ നമ്മളെ കല്യാണ പെണ്ണ്...? " സിനു " ഓ... ഫറു അവിടെ ഉണ്ട് നിങ്ങൾ വാ... " ഞാൻ അവരേം കൂട്ടി ഫറൂന്റെ അടുത്തേക്ക് ചെന്നു. കുറെ ഇത്തമാരെ ഇടയിൽ ശ്വാസം മുട്ടി ഇരിക്കുവാ പെണ്ണ്. നല്ല മെറൂൺ കളർ ലഹങ്ക ആണ് അവളുടേത്. കല്യാണത്തിനുള്ള ഡ്രസ്സ്‌ ഒക്കെ എടുത്തത് ജിത്തൂന്റെ ടെക്സ്റ്റൈൽസിൽ നിന്നാണ്.. " ഡീ... ഫറൂ...ഇതു ആരൊക്കെയാ വന്നേന്ന് നോക്കിയേ.... " " ആ നിങ്ങള് വന്നോ.... ഇവൾക്ക് നിങ്ങളെ കുറിച്ച് പറയാനേ നേരൊള്ളൂ.. " ഉമ്മിച്ചിയാണ്. " എന്റെ പൊന്നുമ്മീ...നിങ്ങള് പൊതിഞ്ഞു കെട്ടിരിക്കാതെ ഓളെ ഒന്ന് ശ്വാസം വിടാൻ അനുവദിക്ക്.. ചേച്ചീ ഇവർക്ക് കുടിക്കാൻ വെള്ളം കൊണ്ടു വന്നേ... ഉമ്മീ.. അമ്മായി ഇങ്ങളും പൊക്കോ.. ഇവൾടെ അടുത്ത ഞങ്ങളിരുന്നോളാം..." എന്നും പറഞ്ഞ് ഞാൻ അവരെ ഓടിച്ചു വിട്ടു. " ഫറു എന്താ ഞങ്ങളെ ഇങ്ങനെ നോക്കണേ...? " ശിവ " ഒന്നുല്ല്യ... നിങ്ങളെ കുറിച്ച് ഇവൾ പറഞ്ഞിട്ടുണ്ട്. ഫോട്ടോയും കാണിച്ചു തന്നിട്ടുണ്ട്... ബട്ട്‌ നേരിട്ട് ആദ്യായിട്ടല്ലേ കാണുന്നേ... " " മ്മ് എന്തായാലും ആഗ്രഹം പോലെ നടന്നില്ലേ... " അന്നമ്മ അപ്പോളേക്കും രേവതി ചേച്ചി കുടിക്കാൻ കൊണ്ടു വന്നു കൊടുത്തു. " ഇനി ഇതുപോലെ മാളൂന്റെ വീട്ടിൽ കൂടണം... അല്ലെടീ മാളു... " സഫു " അതിനു ഇതുപോലെ അല്ലല്ലോ എൻഗേജ്മെന്റ് അല്ലെ... " " ആണ്.. എന്നാലും കൂടാലോ...? " അന്നമ്മ " മാളൂ ഇവർ പറഞ്ഞത് ശരിയാട്ടോ... " ഫറു " നിങ്ങൾ ഇങ്ങനെ സംസാരിച്ചു ഇരിക്കാണോ...? എടീ തനു നീ വേഗം നിന്റെ പണി തുടങ്ങിയെ എന്നിട്ട് വേണം ഞങ്ങൾക്ക് ഇട്ടു തരാൻ ട്ടോ... " വേറൊന്നും അല്ല നമ്മളെ തനുവിനെ ആണ് മെഹന്ദി ഇടാൻ ഏല്പിച്ചത്. മെഹന്ദി ഇടുന്നതിൽ അവളൊരു പുലിയാണ്. അതോണ്ട് തന്നെ അവൾ തന്നെ ഇട്ടാൽ മതിയെന്ന് ഫറുവും പറഞ്ഞു. അങ്ങനെ ഫറൂന്റെ കയ്യിൽ നിറച്ചു മെഹന്ദി ഇട്ടു കഴിഞ്ഞപ്പോ ഞാൻ അവൾക് കൈ നീട്ടി. അപ്പൊ തന്നെ ബാക്കി ടീംസും അവർക്ക് കൈ നീട്ടി. അവൾക്ക് ചുറ്റും ഇപ്പോ ഞങ്ങളെ കയ്യ് ആണ്. " എന്റെ പൊന്നു മക്കളേ ഞാൻ റോബോട്ട് അല്ല എല്ലാർക്കും ഒരുമിച്ച് ഇട്ടു തരാൻ... ഓരോരുത്തരായിട്ട് വാ എന്നാൽ ഇട്ടു തരാം... " " ഞാൻ അല്ലെ ആദ്യം കൈ നീട്ടിയെ... അപ്പൊ എനിക്ക്... " " തനൂ അവൾക്ക് ഇട്ടു കൊടുക്ക് അതൊരു മൈലാഞ്ചി പ്രാന്ത് ആണ്. "ഫറു അങ്ങനെ പറഞ്ഞപ്പോ ഞാൻ അവൾക്ക് നേരെ കൊഞ്ഞനം കുത്തി. " എന്നാ കാട്ട്... ഇട്ടു തരാം.. " തനു അവൾക് നേരെ ഞാൻ എന്റെ കൈകൾ നീട്ടി കൊടുത്തു. നല്ല ഭംഗിയിൽ തന്നെ അവളെന്റെ കയ്യിൽ മൈലാഞ്ചി ഇട്ടു തന്നു. " ഡീ.. തനു... നന്നായിട്ടുണ്ട് എന്ത് ഭംഗിയാ കാണാൻ... ഫറുവിന് ഇട്ടു കൊടുത്തതും സൂപ്പർ ആയിട്ടുണ്ട്. " ഞാൻ എന്റേം ഫറുന്റേം കൈകളിൽ മാറി മാറി നോക്കി അവളോട് പറഞ്ഞു. " അത് അങ്ങനെ വരൂ... എന്റെ അല്ലെ പെണ്ണ്... " സിനുവാണ്. " അയ്യടാ... ഇവളെ നിന്റെ പെണ്ണ് ആവുന്നതിനു മുമ്പേ മെഹന്ദി ഇടാൻ തുടങ്ങിയതാ... അവൻ അതിന്റെ ക്രെഡിറ്റും എടുക്കാൻ നോക്കാ..." " ഈ... അത് പിന്നെ... ചുമ്മാ... എങ്ങനെ ആയാലും എന്റെ പെണ്ണല്ലേ... അതു പോട്ടെ ടീ ഷാനു വരില്ലേ ഇന്ന്... " ഷാനു ഞങ്ങളെ പ്ലസ് ടു ഫ്രണ്ട് ആട്ടോ.. നിങ്ങൾ മറന്നോ അവനെ... " ഇല്ലെടാ അവൻ ഇന്ന് വരാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു. നാളെ എന്തായാലും വരും. " " ഉം... " തനു ഇപ്പൊ സഫുവിന്റെ കയ്യിൽ ഇട്ടോണ്ട് ഇരിക്കാ.. ഞാൻ മാളൂനെ മുട്ട് കൈ വെച്ച് തോണ്ടി. " എന്തുവാടീ..? " " അതില്ലേ... നീ ഇല്ലേ... ആ ഇരിക്കണ കോൺ കൊണ്ട് എന്റെ കയ്യിലൊരു J എന്ന് വരച്ചു തരോ... പ്ലീസ് എന്റെ മുത്തല്ലേ.. ആരും കാണാതെ ചെറുതായി മതി. " " മ്മ്... മ്മ്... മനസിലായി.." അവൾ എന്നെ കളിയാക്കി കൊണ്ട് ഒരു കോൺ എടുത്തു വരച്ചു തന്നു. ❤️ J ❤️ എന്ന് അവൾ നല്ല ഭംഗിയിൽ എഴുതിയിട്ടുണ്ട്. നോക്കിയാലും പെട്ടെന്ന് ആരും കാണില്ല. " താങ്ക്സ് ടീ...ഉമ്മാ... " " ഡീ ശവീ... നിന്റെ ഉമ്മ ഒക്കെ കാക്കൂന് കൊടുത്താൽ മതി. " അവൾ അതും പറഞ്ഞ് കവിൾ തുടച്ചു. അങ്ങനെ തനു എല്ലാവർക്കും കയ്യിൽ മൈലാഞ്ചി ഇട്ടു കൊടുത്തു. അവൾ മാത്രം ഒരു കയ്യിൽ ഇട്ടിരിന്നുള്ളൂ. അത് കണ്ടപ്പോ ഞാൻ ഒരു ഇത്താനോട്‌ പറഞ്ഞ് ഇടീപ്പിച്ചു. ഞങ്ങൾ ഓരോ കിസ പറഞ്ഞു ഇരിക്കുമ്പോളാണ് അങ്ങോട്ടേക്ക് ഫാരിസ്ക്ക കടന്നു വന്നത്. " അല്ല... ഇതാരൊക്കെയാ.. മിന്നൂന്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട് എന്ന് കേട്ടു അതാ വന്നത്... എല്ലാർക്കും സുഖല്ലേ... " എനിക്കും മാളൂനും അയാൾ വന്നത് ഇഷ്ടായില്ല. " ആ ഞങ്ങൾ വന്നിട്ട് കുറച്ചു നേരായി.. "സിനു " മ്മ്.. ആഹാ... എല്ലാരും നല്ല അടിപൊളി ആയി മൈലാഞ്ചി ഇട്ടിട്ടുണ്ടല്ലോ.. നീ പറഞ്ഞ കുട്ടി ആയിരിക്കും ല്ലേ ഇട്ടത്... " " ഹാ ഇവളാ കാക്കു ഇട്ടത്." തനുവിനെ കാണിച്ച് ഫറു ഫാരിസ്ക്കാനോട്‌ പറഞ്ഞു. " ആ നന്നായിട്ടുണ്ട് ട്ടോ... എന്നാ നിങ്ങള് സംസാരിക്ക്.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ... " അതും പറഞ്ഞു ഫാരിസ്ക്ക പോയി. ഞങ്ങൾ അങ്ങനെ സംസാരിച്ചിരുന്നപ്പോള ഉമ്മിച്ചി എന്നെ വിളിക്കുന്ന പോലെ തോന്നിയെ. ഞാൻ കയ്യും പൊക്കി പിടിച്ചു അങ്ങോട്ടേക്ക് പോയി. അങ്ങനെ അങ്ങോട്ടേക്ക് പോയപ്പോളാ ആരെയോ ചെന്ന് ഇടിച്ചത്. അപ്പോ തന്നെ നമ്മൾ കൈ മാറ്റി പിടിച്ചിരുന്നു. ആളെ നോക്കിയപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. നല്ല വൈറ്റ് ഷർട്ടിൽ മൊഞ്ചനായി നിക്കുന്നു ജിത്തു. ഈ ഷെയർചാറ്റിലെ നോവൽ ഒക്കെ നമ്മൾ കുത്തി ഇരുന്ന് വായിക്കുന്നതോണ്ട് ഇപ്പോള ഒരു ഗുണം ഉണ്ടായേ.. ഞാൻ കയ്യ് എങ്ങാനും മാറ്റി പിടിച്ചില്ലായിരുന്നെങ്കിൽ ഇപ്പൊ എന്താവുമായിരുന്നു അവസ്ഥ... കയ്യിലെ മൈലാഞ്ചി ഓന്റെ ഷർട്ടുമ്മ ആവുന്നു.., ഓൻ അത് ഊരി തന്ന് വാഷ് ചെയ്യാൻ പറയുന്നു.., ഹോ കഴുകി കഴുകി ഞാൻ മൊത്തത്തിൽ തേഞ്ഞു പോയേനെ... ഇപ്പൊ എന്തായാലും ഞാൻ രക്ഷപെട്ടില്ലേ... " എടീ... എന്താടി പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നെ.. " " ഒന്നുല്ല്യ... നീ.. നീ മാത്രം ഒള്ളോ.. അവർ എന്ത്യേ...? " " ഉമ്മയും ജിനുവും എന്റെ കൂടെ ഉണ്ട്.. അവിടെ നിന്റെ ഉമ്മയും സംസാരിക്കാ...പിന്നെ ബാക്കി നമ്മളെ ചങ്കൂസ് ഓൺ ദ വേ ആണ് മോളെ... " " എന്നാ നീ മാറിക്കേ ഞാൻ ഉമ്മയേം ജിനുവേം ഒന്ന് കണ്ടിട്ട് വരട്ടെ... " " ആഹാ... ഇപ്പൊ നമ്മളെ ഒന്നും വേണ്ടേ...? " " അങ്ങനെയല്ല നീയും വാ... " ഞാൻ അവനോട് പറഞ്ഞ് അവരെ അടുത്തേക്ക് നീങ്ങി. ❤️⚪️❤️⚪️❤️⚪️❤️⚪️❤️⚪️ ( ജിത്തു ) ഇന്ന് മിച്ഛൂന്റേം ഫറുവിന്റേം മെഹന്ദി രാവായാ കാരണം ഞാനും ഉമ്മയും ജിനുവും അങ്ങോട്ടേക്ക് പോകാൻ റെഡി ആയി. ഞാൻ ഒരു വൈറ്റ് ഷർട്ട്‌ ഒക്കെ ഇട്ടു നല്ല മൊഞ്ചനായി ഇറങ്ങി അത് കണ്ട് ഉമ്മയും ജിനുവും കുറെ കളിയാക്കി. ഇവിടെ കദീസുമ്മ ഒറ്റക്ക് കാരണം കദീസുമ്മയെയും കൂട്ടി. അങ്ങനെ അവിടെ എത്തിയപ്പോ ഫ്രണ്ടിൽ തന്നെ ഉപ്പ സ്വീകരിക്കാൻ ഉണ്ടായിരുന്നു. ഉപ്പയോട് അല്പം സംസാരിച്ച് മിച്ചൂന്റെ അടുത്തേക്ക് പോകുമ്പോളാ നമ്മളെ പെണ്ണ് വന്നു തട്ടിയത്.ഓള് നല്ല ബ്ലാക്ക് and വൈറ്റ് ഡ്രസ്സ്‌ ആണ് ഇട്ടേക്കുന്നത്. വൈറ്റ് ടോപ്പിന്റെ മീതെ ബ്ലാക്ക് കോട്ട് ഇട്ടിട്ടുണ്ട്. അവളാണെങ്കിൽ എന്നെ കണ്ട് ഒന്നു പുഞ്ചിരിച്ചിട്ട് എന്തൊക്കയോ അവിടെ നിന്ന് ആലോചിച്ചു കൂട്ടുവാ...ഞാൻ ചോദിച്ചപ്പോള പെണ്ണിന് ബോധം വന്നത്. നമ്മൾ ഇത്രേം മൊഞ്ചനായി വന്നിട്ട് അവൾ എന്നെ നോക്കാതെ അവരെ അന്വേഷിക്കാ...അവിടെ ഉണ്ടെന്ന് പറഞ്ഞപ്പോ എന്നോട് വരാൻ പറഞ്ഞ് പെണ്ണ് അങ്ങോട്ടേക്ക് പോയി. അവൾ അവിടെ എത്തിയപ്പോ തന്നെ ഉമ്മാനെ വിളിച്ചു. " ലൈലുമ്മാാ........" ഹേ...ലൈലുമ്മയോ....? ഇതൊക്കെ എപ്പോ....? കേട്ടപടി ഉമ്മ തിരിഞ്ഞു.. " ആഹ് മോളു വന്നോ... " അതും പറഞ്ഞ് അവളെ കെട്ടിപിടിച്ചു. ഇത് ഇപ്പൊ ഞാൻ പുറത്തായ പോലെ ആണല്ലോ... " മിന്നുത്താത്താ... ഞാനും ഉണ്ട്... " ജിനു " കണ്ടൂടി പെണ്ണേ... " എന്നും പറഞ്ഞ് അവളെയും കെട്ടിപിടിച്ചു. " ഉമ്മാ... കദീസുമ്മാ.. നിങ്ങൾ എന്തേ വൈകിയെ... ? " " ദേ... നിക്കുന്നു ഇവൻ... ഇവനോട് ചോദിക്ക്.... പെണ്ണുങ്ങളേക്കാൾ ഒരുക്കം അല്ലായിരുന്നോ ഇവന്റേത്... " നശിപ്പിച്ചു... ഈ ഉമ്മ എന്നെ നാറ്റിച്ചേ അടങ്ങുള്ളൂ... ഇത് കേട്ട് അവൾ കുലുങ്ങി ചിരിക്കുന്നുണ്ട്. ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയപ്പോ ചിരി നിർത്തി. അപ്പോളേക്കും നമ്മളെ ചങ്കുകൾ അങ്ങോട്ടേക്ക് ലാന്റായി. " മോളൂ... ഞങ്ങൾ വന്നല്ലോ... " എന്ന് പറഞ്ഞു നിച്ചു മിന്നൂന്റെ അടുത്തേക്ക് ചെന്നപ്പോ അവൾ അവന്റെ വയറ്റിനിട്ടു കുത്ത് കൊടുത്ത് ചോദിച്ചു. " ഇപ്പോളാണോ ടാ എഴുന്നള്ളുന്നേ... അപ്പൊ കുറച്ചു കൂടി കഴിഞ്ഞ് ഫുഡ്‌ ഒക്കെ കൊടുക്കുന്ന നേരത്ത് വന്നാൽ മതിയാർന്നല്ലോ... " " അയ്യോടാ... അങ്ങനെ വന്നാൽ മതിയാർന്നല്ലേ... സാരില്ല്യാട്ടോ നിന്റെ കല്യാണത്തിന് ഇനി ആ ടൈം ആവുമ്പോൾ കേറി വരാ...അല്ലെ മിന്നൂ... " " അങ്ങനെ എങ്ങാനും വന്നാൽ നിന്നെ കൊല്ലും ടാ... " എന്നും പറഞ്ഞു അവന് ഒരു അടി വീണ്ടും കൊടുത്തു. " ഡീ പെണ്ണേ അവൻ നിന്നെ കളിപ്പിക്കാൻ പറയുന്നതല്ലേ.... " ജാസി " മ്മ്... മനസിലായി...." " എന്റെ പൊന്നു മക്കളെ ഞാൻ എന്നാ ഒരാൾ കൂടി ഇവിടെയുണ്ട്.... " " അല്ല ഇതാര് മൈ സ്വീറ്റ് ഫ്രണ്ട്സ് ജിത്തുവോ...? കണ്ടില്ലായിരുന്നു. ഞങ്ങളെ പെങ്ങളെ മാത്രേ കണ്ടുള്ളു... "അലക്സി. എല്ലാം എനിക്കിട്ട് പാര പണിയാ ഇന്ന് ആരെ ആണാവോ... കണി കണ്ടേ...എന്നെ തന്നെ ആണല്ലോ.. എന്റെ മുഖത്തിന് ഇത്രേം ഐശ്വര്യമുണ്ടായിരുന്ന കാര്യം അറിഞ്ഞില്ല. " നിങ്ങളിങ്ങനെ സംസാരിച്ച് നിക്കാണ്ട് അങ്ങോട്ടേക്ക് ചെല്ല് മക്കളെ... " മിന്നൂന്റെ ഉമ്മിയാണ്. " ഡീ... നിന്റെ ബാക്കി വാലുകൾ എന്തേടീ...? " സിദ്ധു " സിദ്ധുവേട്ടന് ശിവയെ കാണാൻ തിരക്കമായീന്ന് തോന്നുന്നു. " " അവളെ മാത്രം അല്ല നിങ്ങളെ എല്ലാരേം കൂടി കാണാൻ വന്നതാ... " ഞങ്ങളെ കണ്ടപ്പോ എല്ലാം കൂടി ഞങ്ങളെ അടുത്തേക്ക് ഓടി വന്നു. " എന്താ... എല്ലാരും ഭയങ്കര നേരത്തെ ആണല്ലോ... " ശിവ ആക്കി കൊണ്ട് ഞങ്ങളോട് ചോദിച്ചു. " ഞാൻ നേരത്തെ വന്നു ഇവന്മാരാ ഒന്നൂടെ വൈകിയെ... " അവർക്ക് ഇട്ടു പണിയാൻ കിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല. " എടാ ഇപ്പൊ തന്നെ വേണം ടാ ഞങ്ങൾക്കിട്ട് പണിയാൻ... " സിദ്ധു എന്റെ അടുത്ത് വന്ന് അതും പറഞ്ഞ് പല്ല് ഞെരിച്ചു. എന്നിട്ട് ശിവയുടെ നേരെ തിരിഞ്ഞു. " ചേട്ടൻ നേരത്തെ വരാൻ നിന്നതാ ഇവൻമാരും കൂടി ഇറങ്ങിയാലല്ലേ വരാൻ പറ്റൂ... " സിദ്ധു " ടാ തെണ്ടി... ഞങ്ങളെ കഞ്ഞിയിൽ ഇടല്ലേ ടാ... സഫു സോറി മുത്തേ... സത്യം ആയിട്ടും അറിയാതെ നേരം വൈകിയതാ.." ജാസി " ഓക്കേ ഓക്കെ... ഈ പ്രാവശ്യം ഞങ്ങൾ വെറുതെ വിട്ടിരിക്കുന്നു... " സഫു " ഹ്മ്മ്... എന്തായാലും ഇവിടെ വരെ വന്നതു കൊണ്ട് മണവാട്ടിയെ കണ്ടിട്ട് മണവാളനെ കാണാൻ പോവാം ല്ലേ... " എന്നും പറഞ്ഞ് ഞാൻ അവരെയും കൊണ്ട് ഫറുവിന്റെ അടുത്തേക്ക് ചെന്നു. അവളും എന്നെ കാക്കുനെ പോലെയാ കാണുന്നെ... " ആഹാ ഇതാര് കാക്കുവോ... ഇപ്പോളാണോ വരുന്നേ...? " " സോറി കുറച്ചു ലേറ്റ് ആയി പോയി. " " ഉം.. " അങ്ങനെ അവളോട് കുറച്ചു നേരം സംസാരിച്ചു. ഇടക്ക് മിന്നൂന്റെ ഉമ്മി കുടിക്കാൻ വെള്ളം കൊണ്ടു വന്നു തന്നു. അതിനു ശേഷം ഞങ്ങള് നേരെ മിച്ചുന്റെ റൂമിൽക്ക് പോയി... അവിടെ ചെന്നപ്പോൾ മിച്ചുന്റെ അടുത്ത് ഷാദിയും ആഷി സാറും പിന്നെ ആ ഫാരിസും ഉണ്ടായിരുന്നു. മിച്ചു ഫറുവിനെ പോലെ തന്നെ മെറൂൺ കളർ കുർത്തയും ഗോൾഡൻ കളറുള്ള ചെറിയ ഷാൾ കഴുത്തിൽ ഇട്ടിട്ടുണ്ട്.. എല്ലാം എന്റെ ടെക്സ്റ്റൈൽസിൽ നിന്ന് തന്നെ ആണ്. ഫാരിസിനെ കണ്ടപ്പോ തന്നെ ഒരു പണി കൊടുക്കാൻ വേണ്ടി ഞാൻ മിച്ചുനെ വിളിച്ചു. " ഹലോ... അളിയോ..... " എന്റെ വിളി കേട്ട് അവർ നാലും തിരിഞ്ഞു ഞങ്ങളെ നോക്കി. " ഡാ ജിത്തൂ.... പഹയാ.... " എന്നും പറഞ്ഞ് എന്നെ വന്നവൻ കെട്ടിപിടിച്ചു. എന്നെ കണ്ടത് കൊണ്ടാകണം ഫാരിസിന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. " പുതുമണവാളൻ ഇവിടെ ഇരിക്കെയാണോ... " " നിങ്ങളെപ്പോ വന്നു..? വെള്ളം ഒക്കെ കുടിച്ചോ...? " " ആടാ... കുടിച്ചു..പിന്നെ ദേ ഇതൊക്കെ എന്റെ ഫ്രണ്ട്സ്... അന്ന് കണ്ടിരുന്നില്ലേ... " " ആഹ്... ബട്ട്‌ ശരിക്കും പരിചയപ്പെടാൻ പറ്റിയില്ല. പിന്നെ അപ്പൊ അറിഞ്ഞില്ലല്ലോ... എന്റെ കുഞ്ഞോളെ ബ്രദേർസ് ആണെന്ന്... " " ഹായ് മിർസാദ്... ഞാൻ ജാസിം... " എന്നും പറഞ്ഞ് ജാസി അവന് കൈ കൊടുത്തു. " ആ.. മിന്നൂന്റെ ഇക്കാക്ക അല്ലേ..?" എന്നു ചോദിച്ചു മിച്ചു ചിരിച്ചു. " പിന്നെ എന്നെ ഇവൻ വിളിക്കുന്ന പോലെ മിച്ചു എന്ന് തന്നെ വിളിച്ചാൽ മതി. " എന്ന് കൂടി കൂട്ടിച്ചേർത്തു. " ഹലോ... ഞാൻ നിയാസ്... നിച്ചു. " " ഓ.. നമ്മളെ ചളി വീരൻ... " മിച്ചു അത് പറഞ്ഞപ്പോ എല്ലാവരും പൊട്ടിച്ചിരിച്ചു. പിന്നെ അങ്ങോട്ട് ഓരോരുത്തരേം പരിചയപ്പെട്ടു. അതിനു ശേഷം എല്ലാരും കൂടി താഴോട്ടേക്ക് ചെന്നു. അവിടെ ചെന്നപ്പോ കണ്ടത്. എല്ലാരും കൂടി മിന്നൂനെ എന്തിനോ വേണ്ടി നിർബന്ധിക്കുന്നു. പിന്നെയാണ് മനസിലായത്... പാട്ടു പാടാനാണെന്ന്.. അവള് പറ്റില്ലാന്നൊക്കെ പറഞ്ഞ് കുറെ ഒഴിഞ്ഞു മാറാൻ നോക്കണുണ്ട്. ❤️⚪️❤️⚪️❤️⚪️❤️⚪️❤️⚪️ ( മിന്നു ) " മിന്നൂ... ഇവിടം വരെ ഒന്നു വന്നേ..." അവരെ കാക്കൂന്റെ അടുത്ത് പറഞ്ഞു വിട്ട് നിന്നപ്പോളാണ് ഷാഹിത്ത എന്നെ വിളിച്ചത്. ഞാൻ അങ്ങോട്ടേക്ക് ചെന്നു. പിന്നെ അവരെല്ലാം കൂടി പറയണ കേട്ട് എന്റെ ബോധം പോയില്ലന്നേ ഉള്ളൂ... പാട്ടിന്റെ ABCD പോലും അറിയാത്ത ഈ കുഞ്ഞിനോട് പാട്ടു പാടാനെ... ഞാൻ കുറെ പറ്റില്ല വേണെങ്കിൽ വയലിൻ വായിക്കാം എന്നൊക്കെ പറഞ്ഞു നോക്കി. എവിടെ ഒരു രക്ഷയും ഇല്ലാ. ഞാൻ മാളു പാടുംന്നൊക്കെ പറഞ്ഞപ്പോ അവളല്ലേ എപ്പോഴും പാടുന്നേ ഇപ്രാവശ്യം നീ പാട് എന്നൊക്കെ പറഞ്ഞ് വീണ്ടും നിർബന്ധിച്ചു. ഒരു രക്ഷക്കെന്നോണം കണ്ണുകൾ കൊണ്ട് പരതിയപ്പോ എന്നെ നോക്കി നിൽക്കുന്ന ജിത്തൂനെ കണ്ടു. അവൻ കൈ കൊണ്ട് പാടിക്കോ എന്ന് കാണിച്ചുപ്പോ എന്തോ ഒരു ആശ്വാസം തോന്നി. " ഓക്കെ... രണ്ടു വരി... രണ്ടു വരി മാത്രേ പാടുള്ളൂ... കുളമായാൽ എന്നെ പറഞ്ഞേക്കരുത്.. അല്ല പിന്നെ... " " അത് മതി. നീ പാട്... " അന്നമ്മ അപ്പോളേക്കും ആരോ മൈക്ക് ഒക്കെ കൊണ്ടു വന്നു. കയ്യിലെ മൈലാഞ്ചി എല്ലാം ഉണങ്ങിയ കാരണം മൈക്ക് വാങ്ങി എല്ലാവരെയും ഒന്ന് നോക്കി. അതിനിടയിൽ ജിത്തു കണ്ണടച്ച് ചുണ്ട് കൊണ്ട് ഒന്നുല്ല്യ എന്ന് പതിയെ പറഞ്ഞ് സമാധാനിപ്പിച്ചു. ഞാൻ അവനെ നോക്കി കൊണ്ട് മൈക്ക് പിടിച്ചു പാടാൻ തുടങ്ങി. 🎶🎶എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ... തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമുട്ടിലൂറും.... അത്തറൊന്നു വേണ്ടേ.. എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ... തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമുട്ടിലൂറും.... അത്തറൊന്നു വേണ്ടേ.. അത്തറൊന്നു വേണ്ടേ..... എന്റെ കൂട്ടുകാരാ... സുൽത്താന്റെ ചേലുകാരാ.....🎶🎶 പാടി കഴിഞ്ഞപ്പോ എല്ലാരും കയ്യടിച്ചു. ജിത്തു എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കയ്യടിക്കുന്നുണ്ട്. ഞാനവിടുന്ന് ഒരു താങ്ക്യൂ പറഞ്ഞ് സ്കൂട്ടാവാൻ നോക്കിയപ്പോ കാക്കു എന്നെ വീണ്ടും അവിടെ പിടിച്ചു നിർത്തി. " എടീ പോവല്ലേ... എന്തായാലും പാട്ടൊക്കെ പാടിയില്ലേ... ഇനി നിന്റെ വയലിൻ വായനകൂടി ആയിക്കോട്ടെ... ഒറ്റക്കാന്ന് വിചാരിച്ചു വിഷമിക്കണ്ട..ദേ ഇവനും കൂടി ഉണ്ടാവും.. അല്ലേ ജിത്തൂ... " എന്ന് പറഞ്ഞ് അവനോട് ചോദിച്ചപ്പോ " Ofcourse... " എന്ന് പറഞ്ഞു അവൻ എന്റെ അടുത്ത് വന്നു നിന്നു. ഇതിനിടയിൽ ഫാരിസ്ക്കാനെ നോക്കിയപ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ എല്ലാം കണ്ട് ദേഷ്യം കടിച്ചമർത്തുന്നത് കണ്ടു. എനിക്കത് കണ്ടപ്പോ ഭയങ്കര സന്തോഷം ആയി. " അല്ല കാക്കൂ.. അതിന് ഒരു വയലിൻ അല്ലേ ഒള്ളൂ... " " അതോർത്ത് നീ വിഷമിക്കണ്ട... അതൊക്ക നമ്മള് നേരത്തെ സെറ്റാക്കിയിട്ടുണ്ട് പറഞ്ഞു കഴിഞ്ഞപ്പോളേക്കും എന്റെ വയലിനും. വേറൊരു വയലിനും കൊണ്ട് ഷാഹിത്തയും ആഷിക്കയും വന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് 🎶പറയുവാൻ ഇതാദ്യമായ് വരികൾ മായെ 🎶എന്ന സോങ് വയലിനിൽ വായിച്ചു. അപ്പോഴും എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അതിനുശേഷം മൈലാഞ്ചി ചടങ്ങായിരുന്നു. ഫറുവിനെ സ്റ്റേജിൽ കൊണ്ടിരുത്തി രണ്ടു കയ്യിലും വെറ്റില വെച്ചു. മുമ്പിൽ സ്വീറ്റ്സ് ഒക്കെ നിരത്തി വെച്ചു. ഓരോരുത്തരായി വന്നു വെറ്റിലയിൽ മൈലാഞ്ചിയിട്ട് ഫറുവിനു സ്വീറ്റ് കൊടുത്തു കൊണ്ടിരുന്നു. ക്യാമറമാൻ ഇതെല്ലാം തന്റെ ക്യാമറയിൽ പകർത്തി. ഇതിനിടയിൽ ഷാദി നമ്മളെ ജിനൂന്റെ പിന്നാലെ തന്നെ ഉണ്ട് ട്ടോ... അത് കണ്ടപ്പോ ചിരിച്ചു പോയി. അളിയനും അളിയനും കൊള്ളാം.... ❤️⚪️❤️⚪️❤️⚪️❤️⚪️❤️⚪️ ( ഷാദി ) കാക്കൂനെ ആയിട്ട് മുറിയിൽ ഇരിക്കുമ്പോളാണ് ഇക്കൂസും ഫ്രണ്ട്സും വന്നത്. ജിത്തൂക്കയെ ഞാൻ ഇക്കൂസെന്ന് ആണ് ട്ടോ വിളിക്കുന്നെ..ഇക്കൂസിനെ കണ്ടപ്പോ തന്നെ സന്തോഷായി. കാരണം വേറൊന്നുമല്ല. ഇക്കൂസിന്റെ ഫാമിലിയെ അടക്കം ആണ് ഇങ്ങോട്ടേക്ക് ക്ഷണിച്ചിരിക്കുന്നത്. അപ്പൊ തീർച്ചയായും ജിനുവും കൂടെ കാണും. അങ്ങനെ അവരോടൊക്കെ സംസാരിച്ചു കഴിഞ്ഞ് എല്ലാരും കൂടി താഴേക്കു ചെന്നു. അവിടെ ഒരു ക്രീം കളർ ഗൗൺ ഒക്കെ ഇട്ട് തട്ടം ചുറ്റി മൊഞ്ചത്തിയായി നിക്കണ ജിനൂനെ കണ്ടപ്പോ എന്തോ നമ്മളെ നിവിൻ പോളിടെ ഡയലോഗ് ആണ് ഓർമ വന്നത്. അത്രക്കും മൊഞ്ചായിരുന്നു കാണാൻ. ഞാൻ നോക്കണ കണ്ട് അവളെന്തേ എന്ന് ചോദിച്ചപ്പോ ഞാൻ ചുമല് പൊക്കി ഒന്നുല്ല എന്ന് കാണിച്ചു. പിന്നെ അവിടെ ഇത്തൂസിന്റെ പാട്ടും ഇക്കൂസിന്റേം ഇത്തൂസിന്റേം വയലിൻ വയലിൻ വായന ഒക്കെ ആയിരുന്നു. അതിനു ശേഷം മൈലാഞ്ചി ചടങ്ങിലേക്ക് കടന്നു. എല്ലാവരും ചടങ്ങ് ഒക്കെ കഴിഞ്ഞ് നിക്കുമ്പോളാണ് ജിനു അവിടെ ഒറ്റക്ക് നിൽക്കുന്നത് കണ്ടത്. ഞാൻ അവിടേക്ക് ചെന്ന് അവളെ വിളിച്ചു. " ജിനൂ... " " മ്മ്...എന്താ... " " ഒന്നുല്ല്യ... ഇന്ന് നല്ല മൊഞ്ചത്തിയായിട്ടുണ്ട്... " " അതിന് എന്താ...? അവള് ചൂടായി കൊണ്ട് ചോദിച്ചു. " നീ എന്തിനാ എന്നോട് ഇങ്ങനെ ചൂടാവുന്നേ... ?" " പിന്നെ ചൂടാവാതെ.. നിനക്ക് നോക്കാനും മിണ്ടാനും ആ സുറുമിയും മൈമൂനയും ഒക്കെ ഉണ്ടല്ലോ... അപ്പൊ പിന്നെ എന്നോടാരും മിണ്ടാൻ വരണ്ട... " സുറുമിയും മൈമൂനയും അവളെ ക്ലാസിൽ തന്നെ രണ്ട് പിള്ളേരാ.. അന്ന് ഓണം സെലിബ്രേഷന് അവരെ ആയിട്ട് ഒന്ന് സംസാരിക്കുന്നത് ഈ പെണ്ണ് കണ്ട്.. അത് ഇപ്പൊ ഇങ്ങനൊരു പുലിവാൽ ആകുമെന്ന് ആരറിഞ്ഞു... " എടീ... അത് അവര് പിന്നെ അന്ന് ഇങ്ങോട്ട് വന്നു സംസാരിച്ചപ്പോ ഞാൻ മിണ്ടിയതല്ലേ... " " ആരായാലും നീ മിണ്ടാൻ പോണ്ട... അതെനിക്ക് ഇഷ്ടല്ല... അങ്ങനെയിപ്പോ എന്റെ ചെക്കൻ ആരോടും കൊഞ്ചി കുഴയണ്ട... " എന്ന് പറഞ്ഞ് അവള് പോയി. ഞാൻ അവള് പറഞ്ഞതിന്റെ ആലോചിച്ചു നിന്നു. 'എന്റെ ചെക്കൻ... അപ്പൊ...അവൾക്ക് എന്നെ ' കാര്യം കത്തിയപ്പോ "യെസ്... " ഞാൻ അതും പറഞ്ഞ് അവിടെ നിന്ന് തുള്ളിച്ചാടി. " ഹലോ കുഞ്ഞളിയോ... " വിളി കേട്ട് ഞാൻ തിരിഞ്ഞു. മുമ്പിൽ നിൽക്കുന്ന ഇക്കൂസിനെ കണ്ട് ഞാൻ വിളറി വെളുത്തു. [ തുടരും ] #📙 നോവൽ #✍ തുടർക്കഥ ___________________________ നല്ല ബോറായി കാണുംല്ലേ അറിയാം... സോറി സോറി ... എന്താന്ന് അറിയില്ല ഇപ്പൊ സ്റ്റോറി നല്ല വൈകിയാണ്ല്ലേ പോസ്റ്റുന്നത്... സത്യം ആയിട്ടും മടിയാണ്.. പിന്നെ എഴുത്തിനേക്കാൾ കൂടുതൽ വായനയെ പ്രണയിക്കുന്നത് കൊണ്ടാവാം... കൂടുതൽ സമയവും വായനയിൽ മുഴുകി പോവുന്നു.. കാത്തിരുന്ന എല്ലാ മുത്ത് മണികളോടും സോറി. ഈ പാർട്ട്‌ ഇവിടെ വെച്ചല്ല നിർത്താൻ ഉദ്ദേശിച്ചേ... പിന്നെ ഇന്ന് തന്നെ പോസ്റ്റാം എന്ന് കരുതി ഇവിടെ സ്റ്റോപ്പ്‌ ആക്കി. ലോകം ഇപ്പോൾ കൊറോണ എന്ന മാരക വിപത്തിന്റെ പിടിയിലാണ്.. ധാരാളം ജീവനുകൾ പൊലിഞ്ഞു പോയിരിക്കുന്നു... ഈ ദുരന്തത്തിൽ നിന്നും കരകയറാൻ പടച്ചതമ്പുരാനോട്‌ ഏവർക്കും ദുആ ചെയ്യാം...🤲🤲🤲 നെക്സ്റ്റ് നാളെ രാത്രി ഉണ്ടാവും. ടൈം പറയുന്നില്ല. ചിലപ്പോൾ ഒമ്പതരയോ പത്തു മണിയോ ആവാം... തെറ്റുകൾ ഉണ്ടേൽ തിരുത്തി വായിക്കണേ... പ്ലീസ് ലൈക്‌ & കമന്റ് 😘😘😘😘😘😘😘😘😘😘😘
2.2k കണ്ടവര്‍
7 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം