🕺Best Friends💃
പാർട്ട് -3
"അനു അന്ന് അങ്ങനെ പറ്റിപ്പോയി.
ഇനിയെങ്ങനെ ഒന്നും ഉണ്ടാവില്ല. "
"വേണ്ട സുജിത്തേ,
മുൻപ് ഞാൻ നിന്നെ എല്ലാം മറന്ന് വീണ്ടും സ്നേഹിച്ചതാണ്.
എന്നിട്ട് നീയെന്താ കാണിച്ചത്. "
"അനു നീ പറയണപോലെ അല്ലാ ഒന്നും.
എനിക്കവളെ വെറുപ്പിക്കാൻ കഴിയില്ലായിരുന്നു.
അത്കൊണ്ടണ് ഞാൻ ഒന്നും പറയാതെ പോയത്. "
"സുജിത്തേ,
ഞാൻ വല്ല ഉപകരണം വല്ലോം ആണോ.
തോന്നുമ്പോൾ വാങ്ങാനും തോന്നുമ്പോൾ കളയാനും."
"എടി നീയെന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ.
ഒരു തവണ കൂടി നീയെനിക്ക് അവസരം താടി. "
"തന്നതൊക്കെ മതി.
നീ നിന്റെ പണി നോക്കി പോയെ
ഞാൻ ഫോൺ വെക്കുന്നു "
ജീവിതത്തിൽ ആദ്യമായാണ് അവനോട് അത്ര കടുപ്പത്തിൽ അവൾ കാര്യങ്ങൾ പറയുന്നത്..
അവൾക്ക് തന്നെ അതിശയമായിരുന്നു.
അവൻ വീണ്ടും അവളെ വിളിച്ചിട്ടിരുന്നു.
അവൾ ഒന്നിനും മറുപടി കൊടുത്തില്ല.
വിഷമം തോന്നിയോ അറിയില്ല..
വല്ലാത്തൊരു മാനസികാവസ്ഥ....
ഒറ്റയടിക്ക് പറയണമായിരുന്നോ എന്ന് പോലും അവൾ ചിന്തിച്ചു.
അപ്പോഴാണ് അഭി വിളിക്കുന്നത്..
"ഡീ,
എന്തെടുക്കുവാ? "
"ചുമ്മാ ഇരിക്കുന്നു. "
"കഴിച്ചോ "
"മ്മ് "
"എന്ത് പറ്റി സോദരി.
ദുഃഖത്തിലാണെന്ന് തോന്നുന്നു.
ഒരു നിശബ്ദത. "
"ഒന്നുല്ലേ "
"ഒന്നുല്ലെങ്കിൽ താഴേക്കു പോര്. ഞാൻ ഹോസ്റ്റൽന്റെ മുന്നിലുണ്ട്."
"അഹ് ഞാൻ വരുവാ "
അവൾ പെട്ടെന്ന് റെഡിയായി അവന്റെ അടുത്തെത്തി...
"എന്ത് പറ്റി പെണ്ണെ,
കടന്നാൽ കുത്തിയോ? "
"അഹ് കുത്തി "
"അഹ് തോന്നി.
മ്മ് കേറ് വായിനോക്കി നിൽക്കാതെ "
"എടാ നടക്കാം "
"അഹ് എങ്കിൽ നടക്കാം വാ.
എന്തെങ്കിലും ഉണ്ടെങ്കിൽ വാ തുറന്നു പറയണം."
ഞാൻ കണിയാൻ അല്ല ഗ്രഹിച്ചെടുക്കാൻ. "
"നീ പോടാ."
(അവൾ സുജിത്ത് വിളിച്ച കാര്യം അവൾ അവനോട് പറഞ്ഞു.)
"നിനക്ക് പഴയത് പോലെ ഒക്കെ ആകണമെങ്കിൽ ആയിക്കോളു.
പക്ഷെ, പിന്നെ എന്റെ മുന്നിൽ കിടന്ന് മോങ്ങരുത്.. "
"ഞാൻ പഴയത് പോലെ പോകുന്നു എന്ന് നിന്നോട് പറഞ്ഞോ? "
"പഴയത് പോലെ ആവാതിരുന്നാൽ നിനക്ക് നല്ലത്.
കഴിഞ്ഞ തവണത്തെയൊക്കെ ഓർമയുണ്ടല്ലോ അല്ലെ?
"ഉണ്ട് "
"എന്നാലും അതല്ല ഞാൻ ആലോചിക്കുന്നത്,
അവൻ എങ്ങനെ നിന്നെ സ്നേഹിച്ചു..
എന്ത് കണ്ടിട്ടാണെന്ന എനിക്ക് മനസിലാവാത്തത്. "
"അയ്യടാ,
എന്താടാ എനിക്ക് കുഴപ്പം. സൗന്ദര്യത്തിലല്ല മോനെ,
മനസിലാണ് കാര്യം "
"ഉവ്വ ഉവ്വ,
മനസ് കണ്ടിട്ടാണെൽ രണ്ടാം ദിവസം അവൻ ജീവനും കൊണ്ടോടിയേനെ. "
"പോടാ നാറി "
അവന് ഒരിക്കലും അവൾ വിഷമിച്ചിരിക്കുന്നത് കാണുന്നത് ഇഷ്ടമായിരുന്നില്ല.
തല്ല് കൂടിയിട്ടാണേലും അവളെകൊണ്ട് വഴക്കിടിപ്പിക്കും...
നിശബ്ദതയെക്കാൾ ആ വഴക്കായിരുന്നു അവനിഷ്ടം.
പെട്ടെന്നവൾ ഓർമകളിൽ നിന്ന് തിരികെയെത്തി സമയം നോക്കി.
12.30 am.
ഓർമ്മകൾക്ക് എന്ത് സമയം...
അവൾ മനസിലോർത്ത്
ഉറങ്ങാൻ കിടന്നു...
പെട്ടന്ന് തന്നെ അവൾ നിദ്ര പൂകി.
രാവിലെ പാറുവിന്റെ
"കുഞ്ഞു "
വിളിക്കേട്ടാണ് അനു ഉണർന്നത്..
(കുഞ്ഞമ്മേ എന്നുള്ളത് കുഞ്ഞു എന്ന് വിളിക്കുന്നതാണ് )
എണിക്കാനുള്ള മടി കാരണം പാറു വിനെ പിടിച്ചു കൂടെ കിടത്തി..
പാറുവാണേൽ കിടന്നിടത്ത് കിടന്ന് കുസൃതി..
"കുഞ്ഞു ചായ കുടിച്ചാം "
അവർത്തിച്ചാവാർത്തിച്ച് അവൾ അങ്ങനെ പറഞ്ഞിട്ടിരുന്നു.
"മിണ്ടാതിരിയെടി കാന്താരി "
കുഞ്ഞു ഇച്ചിരി കൂടെ ഉറങ്ങട്ടെ "
ആരോട് പറയാൻ ആര് കേൾക്കാൻ.
പിന്നെ പാറുവിന്റെ അഭ്യാസം മുഴുവൻ അവളുടെ മുകളിലായിരുന്നു.
അവസാനം പാറുവിനുമുൻപിൽ അനു തോൽവി സമ്മതിച്ചു..
അപ്പോൾ പാറുവിന്റെ ചിരി
കണ്ട് അവളും ചിരിച്ചുപോയി.
അനു പാറുവിനെയും എടുത്തോണ്ട് അടുക്കളയിൽലേക്ക് നടന്നു..
അച്ഛനും ചേട്ടനും ടീവിയുടെ മുന്നിലും,
അനിയൻ എവിടെയോ തിരക്കിട്ട് പോകാനുള്ള
ധൃതിയും,
അമ്മയും ചേച്ചിയും അടുക്കളയിലും..
അവളെ കണ്ടപാടെ ചേച്ചി ചോദിച്ചു.
"ആഹാ എണിച്ചോ?"
"ദേ നിങ്ങളുടെ മോള് ഉണർത്തി "
"അവള് അങ്ങോട്ട് വന്നപ്പോഴേ ഞാൻ ഇവിടെ അമ്മയോട് പറഞ്ഞു നീയിപ്പോൾ ഇങ്ങെത്തുമെന്ന് "
അപ്പോഴേക്ക് അമ്മ അവൾക്ക് ചായ കൊടുത്തു..
പാറുവിനെ താഴെ നിർത്തി അവൾ ചായ വാങ്ങി.
പാറു കിലുക്കി കിലുക്കി ഹാളിൽ ചെന്ന് കുരുത്തകേട് തുടങ്ങി..
ചായേം കൊണ്ട് പാറുവിന്റെ പിറകെ പോകാൻ നേരം ചേച്ചി പറഞ്ഞു,
"അനു,
രാവിലെ പോയി കുളിക്ക്.
ഇന്നലെ നിന്നെ ഒരു ഫോട്ടോ ഞാൻ കാണിച്ചില്ലേ ശ്യാം.
അവർ ഇന്ന് നിന്നെ കാണാൻ വരുന്നുണ്ട്. "
"എന്തോന്ന് "
ഇടിത്തി വീണപോലെ അവൾ നിന്നു.
എന്തായാലും ചൂട് ചായ നാക്ക് പൊള്ളിച്ചു..
"നിയെന്താ പൊട്ടിയാണോ "
ചായ കുടിച്ചിട്ട് പോയി റെഡിയാവ്. "
അവൾ ഒന്നും മിണ്ടാതെ ഹാളിലേക്ക് വെച്ചുപിടിച്ചു .
അച്ഛനോട് അവൾ പരാതി ബോധിപ്പിച്ചു.
"അച്ഛാ ഞാൻ ഇന്നലെ വന്നതല്ലെ ഉള്ളു.
അതിനിടക്ക് അവരെയൊക്കെ ഇങ്ങോട്ട് വിളിക്കേണ്ട കാര്യമുണ്ടോ? "
"എടി അവർ രാവിലെ വിളിച്ചു പറഞ്ഞതാണ് ഇന്ന് ഇങ്ങോട്ട് വരുന്നു എന്ന്. "
"കണ്ടിട്ട് പോകട്ടെ"
അവൾ പിന്നെ മറുപടിയൊന്നും പറഞ്ഞില്ല.
നേരെ മുറിയിലേക്ക് പോയി..
ചായ കപ്പ് മേശമേൽ വെച്ചു.
മേശപുറത്തിരുന്ന ഫോൺ റിങ് അടിച്ചപ്പോൾ
ഫോൺ എടുക്കാൻ തുനിയുകയും കൈ തട്ടി ചായ അടുത്ത് ഇരുന്ന ഫോട്ടോയിലേക്ക് വീഴുകയും ഒരുമിച്ചായിരുന്നു.
പെട്ടെന്നവൾ അടുത്ത് കിടന്ന തുണിയെടുത്ത് ഫോട്ടോ തുടച്ചു.
വല്ലാത്തൊരു വിഷമം അവളിൽ നിറഞ്ഞു.
അപ്പോഴാണ് പാറുവിന്റെ വരവ്...
വന്നപാടെ അവൾ അനുവിന്റെ കയ്യിലിരുന്ന ഫോട്ടോയ്ക്ക് ബലം പിടുത്തം തുടങ്ങി..
പാറു കരയുമെന്നായപ്പോൾ ഫോട്ടോ അവളുടെ കയ്യിൽ കൊടുത്തു..
താഴെ ഇട്ട് പൊട്ടിക്കരുത് എന്ന് പറഞ്ഞതും,
പാറുവിന്റെ കയ്യിൽ നിന്ന് ഫോട്ടോ താഴെ വീണ് ചില്ല്കഷ്ണങ്ങളായി.
പാറു ഒളികണ്ണിട്ട് അനുപമയേ നോക്കി.
അനുപമയുടെ കണ്ണ് നിറഞ്ഞു...
ഫോട്ടോ താഴെ വീണ ശബ്ദം കേട്ട് ചേച്ചി വന്നു..
വന്നപാടെ താഴെ വീണ് കിടക്കുന്ന ചില്ല്കഷ്ണം കണ്ട് പാറുവിനെ അർച്ചന വഴക്ക് പറഞ്ഞു..
ചില്ല് മൊത്തം വാരികളയാൻ എടുക്കുമ്പോൾ അർച്ചന അനുപമയേ പതിയെ നോക്കി...
അനുവിന്റെ നിറഞ്ഞ മിഴികൾ കവിളുകളേ തലോടിയൊഴുകി..
അർച്ചന എണിച്ച് അനുപമയുടെ അടുത്ത് വന്നു.
"അനു,
പോട്ടെടി. കുഞ്ഞല്ലേ അവൾ. അവൾക്കറിയാതെ പറ്റിയതല്ലേ"
ചേട്ടനോട് പറയാം ഇത് ശരിയാക്കി തരാൻ.
വിഷമിക്കണ്ട.. "
"പോ ചേച്ചി, എനിക്ക് കുഴപ്പമൊന്നുമില്ല.
അവൾക്ക് അബദ്ധം പറ്റിയതാണ് എനിക്കറിയാം.എന്തോ പെട്ടെന്ന് താഴെ വീണപ്പോൾ വിഷമം തോന്നി.
എനിക്ക് വേറെ കുഴപ്പമൊന്നുമില്ല."
കരയുന്ന അവളെ വിഷമത്തോടെ നോക്കി നിന്ന പാറുവിനെ അവൾ കയ്യിലെടുത്തു..
അനുപമ പാറുവിനെ നോക്കിയൊന്ന് ചിരിച്ചു..
പാറുവും ഒന്ന് ചിരിച്ചു...
മേശമേൽ വീണ ചായ നോക്കി അർച്ചന അവളോട് ചോദിച്ചു.
"നിനക്ക് ചായ വേണോ "
"വേണ്ട "
"എങ്കിൽ പോയി കുളിക്ക്.
അവർ 11 മണിക്ക് വരുമെന്ന പറഞ്ഞെ..
9.30 ആയി."
"മ്മ് "
ഫോട്ടോ ശരിയാക്കി തരാമെന്ന് പറഞ്ഞ് അർച്ചന ചില്ല് ഇല്ലാത്ത ഫോട്ടോയെടുത്തോണ്ട് താഴേക്കുപോയി...
കൂടെ, കളയാനുള്ള ചില്ല് കഷ്ണങ്ങളും..
പാറുവും പിറകെ വെച്ചു പിടിച്ചു..
പിന്നെയും അവളുടെ മിഴി നിറഞ്ഞു...
വാതിൽ ലോക്ക് ചെയ്ത് അവൾ ജനലരികിലെത്തി.
മഴതുള്ളികൾ പറ്റിച്ചേർന്ന ജനൽപാളികൾ തുറന്നിട്ട് അവൾ പുറത്തേക്ക് നോക്കി..
മഴ ചാറുന്നുണ്ട്..
വീണ്ടും ഓർമകളിലേക്ക് അവൾ മടങ്ങി..
ഇതുപോലൊരു മഴകാലത്ത് കൂടെ കൂടിയതാണ് അഭി ...
അവളുടെ ഏറ്റവും പ്രിയപ്പെട്ട സൗഹൃദം.....
എന്നും അനു നന്നായി കാണണമെന്ന് ആഗ്രഹിച്ച ചിലരിൽ ഒരാൾ...
ഒരു ദിവസം അഭിയോടൊപ്പം അവൾ ഒരു മാളിൽ പോയി....
ആദ്യമായാണ് അവൾ അവിടെ പോകുന്നത്..
മാളിനുള്ളിൽ കയറിയിറങ്ങി ,
തിരിച്ച് മാളിന് പുറത്തെയൊരു പടിക്കെട്ടിൽ അവർ ഇരുന്നു..
അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അഭിയുടെ ഫോൺ റിങ് ചെയ്തു..
അവൻ ഫോണെടുത്തു..
ഓഫീസിലെ കാര്യമെന്തോ ആണ്..
അവൾ അവനെ നോക്കി
അവൻ സീരിയസ് ആയി സംസാരിക്കുന്നത്പോലെയവൾക്ക് തോന്നി..
അവൻ ഫോൺ കട്ട് ചെയ്ത ശേഷം പറഞ്ഞു.
"ഡി എനിക്ക് പോണം.
ഓഫീസിന്നാണ് വിളിച്ചത്.
ഒരു അത്യാവശ്യമുണ്ട്".
"നിനക്കിന്ന് ഓഫാല്ലേ..
പിന്നെയെന്താ "
"അത്യാവശ്യമുണ്ട് പെണ്ണെ, "
"നീ വിളിച്ചിട്ടല്ലേ ഞാൻ വന്നത്,"
(അവൾ ദേഷ്യത്തോടെ മറുപടി പറഞ്ഞു. )
"എടി പുല്ലേ,
ഞാൻ അറിഞ്ഞോ ഇപ്പോൾ അവർ വിളിക്കുമെന്ന് "
"അഹ് നീ പൊക്കോ.
ഞാൻ എന്ത് വേണം.. "
"എന്തോന്നാടി വഴക്കുണ്ടാക്കല്ലേ..
നിനക്ക് ഞാൻ ക്യാബ് ബുക്ക് ചെയ്ത് തരാം."
"വേണ്ട ഞാൻ പൊക്കോളാം. "
"അയിന് നിനക്ക് തിരിച്ചുപോകാൻ അറിയോ..."
"നിനക്ക് വേണേൽ നീ പോ..
ചുമ്മാ എന്റെ കാര്യം നോക്കി ഇരിക്കാതെ.. "
"എന്തോന്നടി വേറെ ദിവസം ഇങ്ങോട്ട് നമുക്ക് വരാം."
"നീയൊന്ന് പോകാമോ."
(അവൾ ദേഷ്യപ്പെട്ടു )
"നീയെന്തേലും കാണിക്ക് ഞാൻ പോവാ. "
എന്ന് പറഞ്ഞ് അവൻ അവിടുന്ന് ദേഷ്യപ്പെട്ട് പോയി..
പെട്ടെന്നവൻ ദേഷ്യപ്പെട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..
ചോദിച്ചു മേടിച്ചതല്ലേ എന്നവൾ മനസ്സിലോർത്തു.
ഒരു ഫ്ലോയിൽ കേറിയങ്ങ് പറഞ്ഞതാണ് ഒറ്റക്ക് പൊക്കോളാം എന്ന്..
എങ്ങനെ പോകും..
വഴി പോലും നേരെ ചൊവ്വേ അറിയില്ല...
അത്കൂടി ഓർത്തപ്പോൾ അവളുടെ മിഴി തുളുമ്പി നിന്നു.
അവനാണെങ്കിൽ ദേഷ്യപ്പെട്ട് പോവുകയും ചെയ്തു..
അവൾ അവളുടെ മറ്റൊരു സുഹൃത്തിനെ വിളിക്കാൻ നോക്കി..
റിങ് ഉണ്ട് എടുക്കുന്നില്ല..
എന്ത് ചെയ്യും എന്നാലോചിച്ച് തല കുനിച്ചിരുന്നു.
പെട്ടെന്ന് ദേഷ്യപ്പെട്ടുപോയ അഭി തിരിച്ചു വന്ന് അവളുടെ അടുത്തിരുന്നു..
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല.
അവൾ അഭിയേ കെട്ടിപിടിച്ചു കരഞ്ഞു..
അഭി ചോദിച്ചു,
"പേടിച്ചുപോയോ മകളെ "
"പിന്നെ പേടിക്കത്തില്ലേ "
അവൾ കണ്ണ് തുടച്ചോണ്ട് പറഞ്ഞു.
"ഞാൻ ഒറ്റക്കാക്കിയിട്ട് പോകുമെന്ന് തോന്നിയോടി പുല്ലേ.. "
"തോന്നി.
നിന്റെ പോക്ക് അങ്ങനെയല്ലാരുന്നോ."
"പോടീ.
എന്നിട്ട് വേണം വല്ല പിള്ളേരെപിടുത്തകാർ പിടിച്ചുകൊണ്ട് പോയിട്ട് നിന്റെ അച്ഛൻ വന്ന് എന്നെ തല്ലാൻ. "
"നീ പോട പട്ടി "
"എടി പുല്ലേ നിന്നെ ഒറ്റക്കാക്കിട്ട് പോകാൻ എനിക്ക് തോന്നണ്ടേ.
നീ പോകുവോ ഇല്ലയോ എന്നറിയാൻ ഞാൻ മാറി നിന്നതല്ലേ.
ഇനി ഞാൻ പോവട്ടെ മാഡം".
അത്യാവശ്യം ആയോണ്ടാ.
ഞാൻ ക്യാബ് ബുക്ക് ചെയ്തു തരാം. "
"മ്മ് ചെയ്".
അവൾ തിരിച്ചു ഹോസ്റ്റലിൽ എത്തി.
മുറിയിൽ ആരുമില്ല.
ആകെപാടെ നിശബ്ദത.
കുറച്ചു നേരം മയങ്ങാം എന്ന് കരുതി കണ്ണടച്ച് കിടന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് അവന്റെ മുഖം..
അവൾ പെട്ടന്ന് എണിച്ചിരുന്നു .
അവനോടൊപ്പം ഉണ്ടായിരുന്ന സംഭവങ്ങൾ അവൾ ആലോചിച്ചു.
ദേഷ്യപെട്ടുപോയ അവൻ പെട്ടന്ന് തിരിച്ചു വന്ന് അടുത്തിരുന്നപ്പോൾ
താൻ അവനെ കെട്ടിപിടിച്ചുകരഞ്ഞു..
എപ്പോഴും തന്റെ കണ്ണിൽ നോക്കി സംസാരിക്കുന്ന അവൻ എന്ത്കൊണണ്ടാണ് ഇത്തവണ താൻ നോക്കുമ്പോളൊക്കെ കണ്ണ് വെട്ടിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നത്.
എപ്പോഴും അവന്റെ കൈ പിടിച്ചു നടക്കാറുള്ള തനിക്ക് ഇന്നവൻ
"സൂക്ഷിച്ചുപോ.
എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം"
എന്ന് പറഞ്ഞ് തന്റെ കൈ പിടിക്കുമ്പോൾ ഒരിക്കൽ പോലും തോന്നാത്ത ഒരു ഫീൽ ആ ഒരു നിമിഷം തനിക്ക് തോന്നിയത് എന്ത്കൊണ്ടായിരുന്നു.
താൻ നോക്കുന്നത് കണ്ടപ്പോൾ
തന്നെ നോക്കാതെ ഡ്രൈവറോട് എന്തൊക്കെയോ പറയുവാരുന്നു അവൻ .
താൻ പോകും വരെ തന്നെ അവൻ നോക്കിനിന്നത് അവളോർത്തു..
"എടി
അനു നീ റെഡിയായോ,
വാതിൽ തുറക്കടി.
അവർ ഇപ്പോൾ വരും
വന്ന് ഫുഡ് കഴിക്ക്.. "
പുറത്തുനിന്ന് ചേച്ചിയുടെ വിളികേട്ട് അവൾ ഓർമ്മകളിൽ നിന്ന് തിരികെയെത്തി,
"ചേച്ചി പൊക്കോ ഞാൻ താഴേക്ക് ഇപ്പോൾ വരാം"
അവൾ മറുപടി പറഞ്ഞു.
(തുടരും)
.
രചന :: anju krshna
#📙 നോവൽ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ