@dew2442
@dew2442

dew drops💦

❤100% LOVE❤

#

📙 നോവൽ

❤100% LOVE❤ ✒RINU PART 5 ആമിയുടെ വാക്കുകൾ വല്ലാതെ തളർത്തിയെങ്കിലും അവളെ സംബന്ധിച്ചിടത്തോളം ഓൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല.....എന്റെ സ്ഥാനത് റിച്ചൂന്റെ പെണ്ണായിരുന്നെങ്കിൽ ഞാനും ഇങ്ങനെ തന്നെയാണ് പറയുക..... ഒന്ന് ശ്വാസം വലിച്ചു വിട്ട് റിലാക്സ് ആയി ഡ്രസ്സ് എടുക്കാൻ വേണ്ടി കബോർഡ് തുറന്നപ്പോൾ തന്നെ കണ്ടത് റെഡും ഗോൾഡ് കളറും ചേർന്ന ഒരു ആൽബം ആയിരുന്നു.... വളരെ ഇമ്പ്രെസ്സ് ചെയ്യിക്കും പോലൊരു ആൽബം ആയിരുന്നു അത്.... പതിയെ പതിയെ അത് തുറന്നു.... തുറന്നപ്പോൾ തന്നെ എന്റെ ഫോട്ടോ ആയിരുന്നു.... ഞാൻ അറിയാതെ എടുത്തതാണ്..... ഇത് വരെ കണ്ടിട്ടില്ല ഈ പിക്... ഈ ചെക്കന് വട്ടാ... 😏😏ഓരോന്ന് പിറുപിറുത്തു കൊണ്ട് അടുത്ത പേജ് മറിച്ചപ്പോൾഞാനാകെ അന്തം വിട്ടു... കാക്കൂന്റെയും എന്റെയും കുഞ്ഞിലേ പിക് ആണ്.... കൈകൾ കോർത്തു പിടിച് നിൽക്കുന്ന ഞങ്ങളുടെ ആ പിക് വളരെ ക്യൂട്ട് ആയിട്ടുണ്ട്... അന്നൊക്കെ ആരേലും കരുതിയിരുന്നോ ഇങ്ങേര് എന്റെ തലയിലാവുംന്ന്... ചെറിയൊരു പുഞ്ചിരി തൂകി കൊണ്ട് പിന്നെയുള്ള പേജ് കളൊക്കെ മറിച്ചപ്പോൾ കണ്ട ഫോട്ടോസ് ഒക്കെ അധികവും എന്റെ പലപല പോസിലുള്ള പിക്‌സ് ആയിരുന്നു.. ഒക്കെയും അൺഎക്സ്പെക്റ്റ്ഡ് ക്ലിക്കുകളായിരുന്നു.. ഇതൊക്കെ എപ്പഴാണാവോ എടുത്ത് കൂട്ടിയത്... .. കാക്കൂന് അസ്ഥിക്ക് പിടിച്ചക്കായിരുന്നെന്ന് തോന്നുന്നു.... ആൽബം നോക്കുന്ന ടൈമിലാണ് ന്റെ പുറകിൽ ആരോ ഉള്ളതായി ഫീൽ ചെയ്തത്... നോക്കിയപ്പോൾ അൻഷിക്ക ആയിരുന്നു..... അതേയ് അച്ചൂട്ടിയേ കണ്ട് കഴിഞ്ഞാൽ അത് കിട്ടിയിടത് തന്നെ വെച്ചോട്ടോ... എനിക്ക് ഉറങ്ങണമെങ്കിൽ അത് കൂടെ വേണമായിരുന്നു..ഇനി ഇതിന്റെ ആവശ്യം ഇല്ലെങ്കിലും അത് അങ്ങനെ ഒഴിവാക്കാൻ പറ്റൂലാലോ... ഉറക്കം വരാനെന്താ ഇത് സ്ലീപ്പർപിൽസ് ആണോ 😏😏... എന്താ അച്ചൂ പിറുപിറുക്കുന്നെ ഉറക്ക പറയ്.. ഇക്കകൂടി കേൾക്കട്ടെ.. എനിക്കൊന്നും പറയാനില്ല ഇങ്ങളൊന്ന് പുറത്തക്ക് പോവോ.. എനിക്ക് ഡ്രസ്സ് ചേഞ്ച് ചെയ്യണം... ഓ വന്ന കാര്യം മറന്നു... നിനക്കെന്റെ ഹെല്പ് വല്ലതും വേണോ.അച്ചൂ.. .. I mean ഡ്രസ്സ് ചേഞ്ച് ആക്കാനോ മറ്റൊ... ആമി പറഞ്ഞു നിനക്ക് ഹെല്പ് വേണ്ടി വരുമെന്ന്.... ഓൾ എന്തോ അത്യാവശ്യമായി വണ്ടിയുമെടുത്തു പോവുന്നത് കണ്ടു... എന്ത് ഹെല്പ് വേണേലും പറഞ്ഞോട്ടോ.... ന്റെ കസിൻസ് ഓളെടുത്തക്ക് പോവാന്ന് പറഞ് മോളിലേക്ക് കേറീതാ...... ഞാൻ ഓളെ ഒന്ന് കാണാല്ലോന്ന് കരുതി ഫ്രണ്ട്സുകളുടെ ഇടയിൽനിന് മുങ്ങീക്കാ ഓരോടൊക്കെ ഒന്ന് കെഞ്ചികൊണ്ട് പതുക്കെ മോളിലേക്ക് പോയി.. പെണ്ണ് ആൽബം നോക്കുന്ന തിരക്കിലാ... ഓളാ വേഷത്തിൽ നല്ല സുന്ദരി ആയിട്ടുണ്ട്... ഓളെ നോക്കി നിൽക്കുന്ന ടൈമിലാണ് പെണ്ണ് പെട്ടെന്ന് തിരിഞ്ഞത്.. ഓളെ ഒന്ന് മൂപ്പിക്കാൻ ഓരോന്ന് പറഞ് വെറുതെ ദേഷ്യംപിടിപ്പിച്ചുനിന്നു 😉😉ഹെൽപ്പിന്റെ കാര്യം പറഞ്ഞതും പെണ്ണിന്റെ മൂക്ക് ചുവക്കാൻ തുടങ്ങീന്നു.. കാക്കു കള്ളച്ചിരിയുമായി വന്നപ്പോഴേ ഞാൻ കരുതീതാ എന്തെങ്കിലും കോണഷ്ടിനായിരിക്കും ന്ന്... അയ്യോ അതിങ്ങക്കൊരു ബുദ്ധിമുട്ടായാലോ.... അല്ലാഹ് ഇക്കാക്ക് ബുദ്ധിമുട്ടോ... എന്ത് ബുദ്ധിമുട്ട്... വാ ഞാൻ സഹായിക്കാം... അതേയ് ഇങ്ങള് പുറത്തു പോവുന്നോ അതോ ഞാൻ പോണോ... വേണ്ട മോളെ നീ ഇവടെ നിന്നോ ഞാൻ പോയേക്കാം... മോളെ ഹസ്ബി നിന്നെ ഞാൻ ശരിയാക്കി എടുക്കും ... കുറച്ചു ടൈം എടുക്കുന്നോള്ളൂ... ന്നാലും സാരല്യ ഒക്കെ ശരിയാകും മ്മള് ആത്മഗതം കൊണ്ട് ഇറങ്ങി ഡോർ അടച്ചു.... എന്തോ ഒരു ഹാലിൽ ഇറങ്ങി പോന്നതാ..റസ്‌ബി ഓൾടെ ഫോൺ തന്നിരുന്നു അത് കൊടുക്കാനും കൂടിയാ റൂമിൽ കേറീത്.. ന്റെ ഡ്രസ്സ് എടുക്കാനും മറന്നു... ഞാൻ തിരികെ റൂമിൽ കേറിയപ്പോൾ കണ്ട കാഴ്ച കണ്ട് എനിക്ക് ചിരിനിർത്താൻ കഴിയുന്നില്ല... വായപൊത്തി മാക്സിമം സൗണ്ട് ഇണ്ടാക്കാതെ ചിരിച്ചു 😆😆 അൻഷിക്കാന്റെ ഒലിപ്പീര് കേട്ട് ഭ്രാന്തു കേറി ആ ദേഷ്യത്തിന് ഡ്രസ്സ് വലിച്ചുഊരിയതാ... ഒർണമെന്റ്സ് ഊരാൻ മറന്നപോയി ..... 😫😫😫പോരാത്തതിന് നെറ്റിന്റെ ലെഹങ്കയും.ആകെ കുരുങ്ങി.. . അല്ലാഹ് ന്റെ കാര്യം കട്ടപ്പൊഹ... ആഹ് എനിക്ക് ശ്വാസം മുട്ടുന്നല്ലോ... ആരെങ്കിലും ഒന്ന് വന്നെങ്കിൽ... പെട്ടെന്നാണ് ഡ്രെസ്സിൽ ആരോ പിടിചത്..... ആരാ.. ആമിയാണോ... ആമീ... ആമിയല്ല.. ഞാനാ.. നിന്റെ ഇക്ക.. ഇങ്ങളോ.. പോ.. പൊറത് പോ.. വേറെ ആരെങ്കിലും ഒന്ന് വിളിച്ചാൽ മതി... പ്ലീസ്... ഡീ നീ കരയല്ലേ... ഞാൻ സഹായിക്ക... വേണ്ട ആരേലും ഒന്ന് വിളിക്ക്... പെണ്ണ് ന്റെ സൗണ്ട് കേട്ടപ്പോൾ കാർട്ടന്റെ മറവിലേക്ക് എങ്ങനൊക്കെയോ നീങ്ങി നീക്കാന്.... ഡീ ഓരൊക്കെ ഓരോരോ തിരക്കിലാണ്... ഞാനെന്തായാലും നിന്റെ കൂടെ ണ്ടലോ... പിന്നെന്താ... ഞാൻ നിന്നെ zoom ചെയ്യൊന്നുല്ലാ നീ ഇങ്ങു വാ... ശ്വാസം മുട്ടും.. ഞാൻ ഹെല്പ് ചെയ്യാ... അസ്വസ്ഥതകൊണ്ടോ അതോ ശ്വാസം മുട്ടുന്നത് കൊണ്ടോ പിന്നെ ഓളൊന്നും മിണ്ടാതെ നീങ്ങി തന്നു.... ഞാൻ പയ്യെ പയ്യെ ഓരോ സൈഡിൽന്നായി അടർത്തിയെടുത്തു.... പെണ്ണിന്റെ അടുതിങ്ങനെ നിൽക്കുമ്പോൾ അതും ഈ കോലത്തിൽ ന്റെ റൊമാന്റിക് പിരി ലൂസാവുന്നൊക്കെണ്ട്... പടച്ചോനെ ഇങ്ങള് കാത്തോളീ... തുടരും.... കൂയ്യ്.... ഫ്രണ്ട്സ്... നമ്മള് വന്നു.. ഇപ്രാവശ്യം ലേറ്റ് ആക്കീട്ടില്ലട്ടോ... ഇങ്ങള് തരുന്ന ഒരോ ലൈകും കമ്മന്റും എനിക്ക് നല്ലോം സപ്പോർട്ട് ആവുണ്ട്ട്ടോ..ഇനിയും ഇങ്ങടെ സപ്പോർട്ട് വേണംട്ടോ... Tanks all... Tank u so much 😘അധികം വൈകിപ്പിക്കാതെ നെക്സ്റ്റ് പാർട്ടുമായി വരാട്ടോ... ഇൻശാഅല്ലാഹ് 😊
9.7k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

❤100% LOVE ❤ ✒RINU PART 4 കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ ഓളൊന്നും മിണ്ടാത്തത് കണ്ട് ന്റെ കൈ ഓൾടെ കൈയ്യിനോട് കോർത്തിണക്കി..... ഏറെ പ്രതീക്ഷയോടെ ഓൾടെ മുഖത്തേക്ക് നോക്കിയപ്പോൾ.... ന്റെ പടച്ചോനേ... ഓൾടെ ആ ആളെ മയക്കുന്ന സുറുമ കണ്ണുകൾ കൊണ്ട് ന്നെ ദഹിപ്പിക്കുന്ന തിരക്കിലാ മൂപ്പത്തി..... ഞാൻ ഒരു വളിഞ്ഞ ഇളി ഇളിച്ചു കൊണ്ട് പതിയെ ന്റെ കൈ വേർപെടുത്താൻ നോക്കീത.... തെണ്ടി കൊരങ്ങി ഓൾടെ ഒലക്കമ്മലെ നഖവും വെച് മ്മളെ പിച്ചായിരുന്നു.... പിച്ചക്കാരി... 😩😩😩 എടീ അച്ചൂട്ടിയേ വിടെടീ.... ഇക്കാക്ക് വേനിക്കണ്ട്.... വിടെടീ.... അതേയ് ഇക്കയായാലും വേണ്ടില്ല ചക്കയായാലും വേണ്ടില്ല ന്നോട് അതികം കൊഞ്ചാൻ വരണ്ട... എന്നും പറഞ്ഞു ഓൾ മുഗം തിരിച്ചു.... ഇപ്പൊ ഞാൻ ആരായി.... ആ അതന്നെ ശശി..... പിന്നെ അതികം തട്ടാനും മുട്ടാനും ഒന്നും നിൽക്കാതെ ഡ്രൈവിങ്ൽ കോൺസൺട്രേറ്റ് ചെയ്തു.... യാസിയെ യും വീട്ടുകാരെയുമൊക്കെ പറ്റിഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാ അൻഷിക്ക കയ്യിൽ പിടിച്ചത്....അതും കൂടിയായപ്പോൾ എനിക്ക് എന്താ ചെയ്യണ്ടെന്ന് പോലും തിരിയാതെ ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് കാക്കൂന്റെ കയ്യിന്റെ പുറടിയിൽ നഖംതാഴ്ത്തി.... പാവം നല്ലോം വേദനിച്ചുക്കുന്... പിന്നീട് വേണ്ടായിരുന്നു ന്ന് തോന്നി... കുറച്ചു ഗൗരവത്തിൽ നിന്നില്ലെങ്കിൽ ശരിയാവൂലാ... എനിക്ക് ഇപ്പൊ ഒരു മേരേജ് അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ല.... അതൊക്കെ അറിഞ്ഞിട്ടും കാക്കു വെറുതെ റിസ്ക് എടുത്തതാ ഞാനുമായുള്ള ജീവിതം.... യാസിയുമായുള്ള ന്റെ പ്രണയം നല്ലോം അറിയുന്ന ആളായിട്ടും എന്തിനുവേണ്ടിയാ വെറുതെ....കാക്കൂന്റെ ഒരു നോട്ടത്തിൽ പോലും ഞാൻ അറിഞ്ഞിട്ടില്ല ന്നെ ഇഷ്ടമായിരുന്നു എന്ന്... അല്ലേലും എനിക്ക് കൊതിച്ചത് കിട്ടാനുള്ള വിധിയില്ല... വിധിച്ചതേ കിട്ടുള്ളു... പതിയെ കാക്കൂന്റെ മുഖത്തേക്ക് നോക്കി പാവം ഞാൻ വേദനിപ്പിച്ചെങ്കിലും എന്നും കാണുമ്പോഴുള്ള ആ ഒളിമങ്ങാത്ത ചിരിയുണ്ട് ആ മുഖത്.... എനിക്കിപ്പോഴും ഒരു കാക്കൂന്റെ സ്ഥാനത്തെ അൻഷിക്ക്കാനേ കാണാൻ കഴിയുന്നുള്ളു... കഴുത്തിൽ വെട്ടിതിളങ്ങി കിടക്കുന്ന കാക്കൂന്റെ പേര് കൊത്തിവെച്ച മഹറിലേക്ക് ഒരു നിമിഷം കണ്ണ് വെട്ടാതെ നോക്കി കൊണ്ടിരുന്നു... അച്ചൂ... ഇറങ് വീടെത്തി... സൗണ്ട്‌ കേട്ടഭാഗത്തേക്ക് നോക്കിയപ്പോൾ എനിക്ക് ഡോർ തുറന്ന് തന്ന് എനിക്ക് നേരെ കൈനീട്ടി നിക്കുന്ന അൻഷിക്കാനെയാണ്കണ്ടത്... കാക്കൂന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണ് കൊണ്ട് പിടിക്കെന്ന് കാണിക്കുന്നുണ്ട്... മ്മളല്ലേ പിടിക്കുന്നെ..മുഖം തിരിച് ഡോറിൽ പിടിച് ഇറങ്ങാൻവേണ്ടി കാലിടുത്തു വെച്ചതും ലെഹങ്കയുടെ അടിഭാഗം തട്ടി തടഞ്ഞു വീഴാൻപോയി... അപ്പോത്തിന് കാക്കു അരയിലൂടെ വട്ടമിട്ട് പിടിച്ചു നേര്ക്ക് നിർത്തിയതോണ്ട് വല്ലാണ്ട് നാണം കെട്ടില്ല. .... അതിന് താങ്ക്സ് എന്നോണം കാക്കുന്റെ മുഖത് നോക്കി ഒരു വോൾട്ടേജ് കുറഞ്ഞ ചിരി പാസാക്കികൊടുത്തു.. അതിനുള്ള താമസം അൻഷിക്ക അരയിലൂടെ കയ്യിട്ട് പിടിച്ചു ചേര്ത്ത നിറുത്തിഉള്ളിലേക്ക് നീങ്ങികൊണ്ടിരുന്നു... ഓള് ഇമവെട്ടാതെ നോക്കുന്നൊക്കെ ഉണ്ട്....പതിയെ ഓൾ ടെ കാതോരം ചെന്ന് ഓളോട് കാര്യം പറഞ്ഞു... അച്ചൂ നമ്മളിപ്പോൾ പുതിയ കപ്പിൾസ് ആണ്... നമ്മളിങ്ങനെ വിട്ട് നിന്ന് യാതൊരുവിധ ബന്ധവുമില്ലാത്തവരെ പോലെ നിന്നാൽ എല്ലോർക്കും ഉള്ളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാവും... അതോണ്ട....ഇക്കാന്റെ കുട്ടി കുറച്ചുനേരത്തിന് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്... ഒന്ന് നല്ലോം ചിരിക്കെടീ പെണ്ണെ.... കാക്കൂന്റെ കെഞ്ചൽ കണ്ടാൽ ആർക്കും ചിരിയൊക്കെ വരും... അത്രക്ക് ക്യൂട്ടായിട്ടാ കാക്കു പറയുന്നേ..... മ്മൾ കുറച്ചൊക്കെ ചിരിച് കൊടുത്തു എല്ലോർക്കും.... അതിന്റിടയിൽ ആന്റി വന്ന് സലാം പറഞ്ഞു കെട്ടിപ്പിടിച്ചു മുത്തം ഒക്കെ തന്ന് കൈ പിടിച്ചു കേറ്റി...... റസിയുമ്മി ന്റെ (യാസിയുടെ ഉമ്മ )കൈ പിടിച്ചു യാസിടെ വീട്ടിലേക്ക് അവന്റെ കൂടെ അവന്റെ പെണ്ണായി കയറുന്നതൊക്കെ ഒരുപാട് സ്വപ്‌നം കണ്ടതാ.... അതേല്ലോം ഓർമ വന്നപ്പോൾ കൺകോണിൽ നനവ് പടർന്നിരുന്നു.... ഇനി അതൊക്കെ ആലോചിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയപ്പോൾ വിധിയാണ് എന്ന് മനസ്സിനോട് പറഞ് ഒന്ന് ശ്വാസം വലിച്ചു വിട്ട് നോർമലായി നിന്നു..... എല്ലോത്തിനും കൂടെ ആമിണ്ടാർന്നു..... ഈ ചെക്കൻ കിട്ടിയ അവസരം വല്ലാണ്ട് മുതലാക്കുന്ന പോലൊക്കെ തോന്നാ ടച്ചിങ്‌സ് വല്ലാണ്ട് ഓവർ ആക്കുന്നുണ്ടോ... അങ്ങനെ ഏറെ നേരത്തെ പരിചയപ്പെടലും പാലും ചെറിയും തരലും ഒക്കെ ആയിരുന്നു...കുറച്ചുകഴിഞ്ഞപ്പോൾ ആമി വന്ന് റൂമിലേക്ക് കൂട്ടി കൊണ്ടോയി.... ഡീ അച്ചുതാ...നിനക്ക് ഒരുപാട് സങ്കടണ്ടെന്നും നിനക്ക് പെട്ടെന്ന് തന്നെ മാറാൻ പറ്റൂലാന്നുമൊക്കെ എനിക്കറിയാ.... എന്നാലും ഞാൻ പറയാ... ഡീ നിനക്ക് മറന്നൂടെ യാസിക്കാനെ... ആമിയുടെ വാക്കുകൾ ന്നെ വല്ലാണ്ട് തളർത്തി ഞാൻ ഓൾടെ മുഖത്തേക്ക് നിറക്കണ്ണാലെ ഉറ്റുനോക്കി.... നിനക്ക് അത്ര പെട്ടെന്നൊന്നും പറ്റൂലാന്ന് എനിക്കറിയാ... ന്നാലും ഒരു നാത്തൂന്റെ സ്വാർത്ഥത യായി കണ്ടാലും സാരല്ല്യ ന്റെ കാക്കൂനെ ഇനിയും സങ്കടപ്പെടുത്തല്ലടാ... ഞങ്ങള് നല്ലോം കഷ്ടപെട്ടിട്ടുണ്ട് അൻഷിക്കാന്റെ കളിയും ചിരിയുമൊക്കെ തിരിച്ചു കൊണ്ടുവരാൻ...നീ യാസിയെ പ്രൊപ്പോസ് ചെയ്ത അന്ന് കാക്കു നമ്മുടെ കോളേജിൽ വന്നില്ലേ അത് നിന്നെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടീട്ടായിരുന്നു.... ഒക്കെ മനസ്സിലൊതുക്കി ആ പാവം ഒരുപാട് വേദനിച്ചിട്ടുണ്ട്... നിന്നെ ഒരുപാട് കാലം മനസ്സിൽ കൊണ്ട് നടന്നതാ പാവം.... എത്രയൊക്കെ ഇഷ്ടമുണ്ടെങ്കിലും ഒരു നോട്ടം കൊണ്ട് പോലും എന്റെ കാക്കു നിന്നെ ശല്യം ചെയ്തിട്ടില്ല... നിനക്ക് വിഷമാവും ന്ന് കരുതി.... ഇനിയും കാക്കൂനെ വിഷമിപ്പിക്കല്ലേടാ.... അതൊക്കെ വിട്.... നീ ചെന്ന് ഫ്രഷ്ആവ്‌ട്ടോ.. ഡ്രസ്സ് ഒക്കെ ആ കബോർഡിൽ ണ്ട്...... ഓക്കേ അപ്പൊ....എന്നും പറഞ്ഞു ആമി ഹഗ് ചെയ്ത് പോയി.... ഞാനൊരു പ്രതിമ കണക്കെ ഒക്കേം കേട്ട് നിന്നു..... തുടരും.... ഒരുപാട് വെയിറ്റ് ചെയ്യിപ്പിച്ചല്ലേ സോറി ട്ടോ...... തെറ്റുകളൊക്കെ തിരുത്തി വായിക്കണേ.... സപ്പോർട്ട് ചെയ്ത എല്ലോർക്കും നന്ദി ണ്ട് ട്ടോ... Tank u all😘😘😘 Plz like &cmmnt 😁😁
14.2k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

❤100% LOVE❤ ✒ RINU part 3 ഹസ്ബി : അൻഷിക്കാന്റെ അടുത്ത് എത്തും തോറും ടെൻഷൻ കൂടാണല്ലോ റബ്ബീ..... തലകറങ്ങുന്നപോലൊക്കെ തോന്നാ......എനിക്കിപ്പോഴും ഒന്നും ഉൾകൊള്ളാൻ കഴിയുന്നില്ല.... ഇന്നിപ്പോൾ ഇവിടെ നടക്കാൻ പോവുന്നത് ന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവല്ലേ......ആലോചിക്കുമ്പോൾ തന്നെ വീണ്ടും വീണ്ടും കണ്ണുകൾ നിറഞ്ഞോണ്ടേ ഇരുന്നു..... യാസീ........ ഈ അവസാന നിമിഷത്തിലെങ്കിലും നീ വന്നിരുന്നേൽ....... അൻഷി : മഹറിടുന്ന ചടങ്ങ് ആണ് ഇനി..... അതിനും വേണം പെണ്ണൊന്ന് അടുത്തക് നില്ക്ക...ഇതിപ്പോ എങ്ങനെയാ റബ്ബേ..... ഒരു മൈൽ അപ്പുറത്താ ന്റെ പെണ്ണ് നിൽക്കുന്നെ....ഇവൾക്കെന്താ ഒന്ന് ചേർന്ന് നിന്നാൽ 😍😍.... ഓൾടെ മുഖത്തെ ഈ തെളിച്ച കുറവും സങ്കടവും ഒക്കെ കാണുമ്പൊൾ എനിക്കും നന്നായി വിഷമംവരണ്ട്... അതും നോക്കി നിന്നാൽ ശരിയാവൂലാ...... ഇനിയും ഓളിൽ നിന്ന് അകലാൻ വയ്യാ... ഒരിക്കെ നഷ്ടപ്പെട്ടു ന്ന് വിചാരിച് ഒരുപാട് ഉരുകിയതാ... ഇനി വയ്യ.... ഇന്നല്ലെങ്കിൽ നാളെ പെണ്ണെ നീ മനസ്സിലാക്കും... ഇതൊരു ഉചിതമായൊരു തീരുമാനമായിരുന്നു എന്ന്.... അതിന് എത്ര നാൾ വേണേലും ഞാൻ വെയിറ്റ് ചെയ്യും... എനിക്ക് വേണം ന്റെ പെണ്ണിനെ.... ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ആമി പെട്ടെന്ന് എന്നെ അൻഷിക്കാന്റെ മേലേക്ക് തള്ളിയത്... അതൊട്ടും പ്രതീക്ഷിക്കാത്ത കാര്യമായൊണ്ട് കാക്കൂന്റെ നെഞ്ചിൽ ചെന്ന് തട്ടി നിന്നതും ഓട്ടോമാറ്റിക്കായി കാക്കൂന്റെ കൈകൾ എന്റെ അരയിൽ പിടുത്തമിട്ടിരുന്നു... പതിയെ അൻഷിക്കന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണിമ വെട്ടാതെ മ്മളെ മുഖം സൂം ചെയ്യുന്നതാണ് കണ്ടത്... അതെനിക്ക് വല്ലാതെ അസ്വസ്ഥത ഫീൽ ചെയ്തു നിൽക്കുമ്പോഴാണ് റിച്ചൂന്റെ ഒരു ഓഞ്ഞ ഡയോലോഗ്......അളിയോ ഇനി മഹറിട്ടോ.... ഇപ്പൊ ഒരു പ്രത്യേക ഭംഗിയുണ്ട് നിങ്ങളെ കാണാൻ... ആമീ നല്ല ടൈമിംഗ് ആണ് ട്ടോ... അതോടൊപ്പം തന്നെ ഇതൊക്കെ നല്ല വൃത്തിയായി ഒപ്പിയെടുക്കുന്ന തിരക്കിലാണ് ഫോട്ടോഗ്രാഫേഴ്സ്.... അൺഎക്സ്പെക്റ്റഡ് ആയുള്ള സീൻ അല്ലെ..... എനിക്ക് ആകെ ചടപ്പ് വരാൻ തുടങ്ങി കാക്കൂന്റെ സ്പര്ശനം ന്തോ ദേഷ്യം തോന്നുന്നു... ഞൊടിയിടയിലാണ് അൻഷിഫ് എന്ന് നല്ല കട്ടിക്ക് കൊത്തിവെച്ച മഹർ ന്റെ കഴുത്തിൽ വന്ന് വീണത്.... 💕നിന്റെ കഴുത്തിൽ ഒരു മഹറു വീഴുന്നെങ്കിൽ അത് ഈ യാഫിസ് zaininte പേരിലായിരിക്കും...💕. യാസിയുടെ വാക്കുകൾ മനസ്സിലേക്ക് മിന്നി മറഞ്ഞു കൊണ്ടിരുന്നു... തീക്കട്ട യെക്കാൾ പൊള്ളലായിരുന്നു അതിന്... അറിയാതെ തന്നെ വീണ്ടും കണ്ണ് നിറഞ് വന്നോണ്ടിരുന്നു കാക്കൂന്റെ അടുത്തന്നും പെട്ടെന്ന് തന്നെ മാറിനിന്നു മുഖമുയർത്തി അൻഷിക്കാ നെ വീണ്ടും ഒന്നൂടെ നോക്കി മനസ്സിൽ ആത്മഗതം കൊണ്ട്.... നിങ്ങളാഗ്രഹിച്ച ഒരു ലൈഫ് എന്നിൽ നിന്നും ഇണ്ടാവില്ലന്നറിഞ്ഞിട്ടും എന്തിനാ വെറുതെ..... പെണ്ണെ നീയിപ്പോൾ മനസ്സിൽ പറയുന്നതൊക്കെ നിന്റെ കണ്ണിൽ നിന്നുംഎനിക്ക് മനസ്സിലാവും....എന്ത് തന്നെ ആയാലും ഇനി ഹസ്ബി അൻഷിക്കുള്ളതാ ആ സത്യം നീ ഉൾകൊണ്ടേ മതിയാവൂ... അതിനുള്ള പ്രധാന തെളിവല്ലേ നിന്റെ മഹർ 😊... പിന്നീടങ്ങോട്ട് ഫുൾ വെറുപ്പിക്കലായിരുന്നു... ഓരോര്തര് വരുന്നു എന്തൊല്ലോ പറയുന്നു ചിരിക്കുന്നു.. അതൊക്കെ പിന്നേം സഹിക്കാ ഫോട്ടോ ഷൂട്ടാ...അങ്ങനെ നിൽ ക്ക് ഇങ്ങനെ നിൽക്ക് ഓന്റെ കണ്ണിൽ നോക്കി നിക്ക് തോളിലൂടെ കയ്യിട്ട് നിൽക്ക് 😵😵😵 എനിക്ക് ആകെ ദേഷ്യം വരാ.. അതിന്റെ ഇടക്ക് വീണ്ടും ഡ്രസ്സ് ചേഞ്ച് ചെയ്തു ഇപ്പൊ ഓന്റെ കോട്ടിനുള്ളിലെ ഷർട്ടിന്റെ സെയിം കളർ ആയിട്ടുള്ള ലെഹങ്ക ആയിരുന്നു വേഷം.... ഈ സങ്കടത്തിലും ദേഷ്യത്തിലും എനിക്ക് പടച്ചോൻ ഒരു നല്ല കാഴ്ചകൾ തന്നെ കാണിച്ചു തരുന്നുണ്ടായിരുന്നു.... ന്റെ ഉമ്മച്ചിയും ഉപ്പച്ചിയും റിച്ചുവും ഇപ്പോൾ നല്ല ഹാപ്പി യാണ് ഓർടെ സന്തോഷം കാണുന്നതായിരുന്നു ആകെ ഒരു സമാധാനം... ഒരുപാട് നാളായി ഓരെ ഇത്ര ഹാപ്പി ആയി കണ്ടിട്ട്... ഓരേ തന്നെ നോക്കി നിൽക്കുന്ന നേരത്തായിരുന്നു ന്റെ അരയിലൂടെ ഒരു കൈ വന്നത്... വേറാരുമല്ല അൻഷിക്ക ആയിരുന്നു.... എന്നോട് ദേഷ്യമാണോ ന്റെ പെണ്ണിന്.... പതിഞ്ഞ സ്വരത്തിലുള്ള ആ വാക്കുകൾ എനിക്ക് നോവുന്നുണ്ടാർന്നു... പതിയെ കാക്കൂന്റെ കൈ തട്ടിമാറ്റി... കുറച്ചു മാറി നിന്നു..ഒന്നും മിണ്ടാൻ തോന്നീലാ.. . കാക്കു ഒന്ന് ചിരിച്ചു... സമയം അതിന്റെ വഴിക്ക് നീങ്ങി കൊണ്ടിരുന്നു... അതെ എനിക്ക് ഇറങ്ങാനുള്ള സമയമായി..എന്റെ വീട് ന്റെ ഉപ്പച്ചി ഉമ്മച്ചി റിച്ചു ന്റെ റൂം ന്റെ ബുക്ക്സ് ഗാർഡൻ എല്ലൊം എല്ലൊം വിട്ടിറങ്ങുന്ന സമയം.... ഉപ്പച്ചിയെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു എനിക്കെന്നും എന്റെ ഹീറോ ന്റെ ഉപ്പച്ചിയാ അൻഷിക്കന്റെ കയ്യും എന്റെ കയ്യും ചേർത്ത് വെച് ഉപ്പച്ചി പറഞ്ഞ വാക്കുകൾ...മോനെ നിനക്ക് അറിയുന്നതല്ലേ ന്റെ കുട്ടിനെ ഓള് പാവാട്ടോ... സമയമെടുക്കും ഓളൊന്ന് ശരിയാവാൻ... നിനക്ക് ദേഷ്യഒന്നും തോന്നല്ലേട്ടോ ... പതിയെ എല്ലാം നീ തന്നെ ഓളോട് പറഞ് മനസ്സിലാക്കണട്ടോ....മോളെ...ഉപ്പച്ചീന്റെ അച്ചൂട്ടിക്ക് ദേഷ്യണ്ടോ ഈ ഉപ്പച്ചിനോട്.... ഒരിക്കെ ന്റെ അച്ചൂന് മനസ്സിലാവും എല്ലാം..... അന്ന് ഈ ഉപ്പച്ചിനെ വെറുക്കരുത് ട്ടോ... എന്ത് അർത്ഥത്തിലാണ് ഉപ്പച്ചി അങ്ങനെ പറഞ്ഞതെന്ന് അറിയൂല... എന്നാലും എന്തൊക്കെ യോ എന്നിൽ നിന്നും മറക്കുന്ന പോലെ.....ഉപ്പച്ചിനെ നോക്കി വീണ്ടും കണ്ണ് നിറച്ചു... ഉപ്പാ നിങ്ങളുടെ ജീവനെ നല്ലോം സംരക്ഷിക്കും ഞാൻ ഓൾടെ കണ്ണ് നിറക്കാതെ ഞാൻ നോക്കിക്കൊള്ളാം ഇങ്ങള് ടെൻഷൻ അടിക്കല്ലിട്ടോ... അൻഷിക്കാന്റെ വാക്കുകൾ ഉപ്പച്ചിക്ക് സമാധാനമെന്നോണം മുഖം പ്രകാശിച്ചു... അതെനിക്ക് നല്ലോം സന്ദോഷമായി... ഡീ അച്ചു നീ പോവാണോ... എങ്കിൽ ഒന്ന് വേഗം പൊയ്‌ക്കെ നീ പോയിട്ട് വേണം ന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും എനിക്കും ശരിക്കൊന്ന് അടിച്ചു പൊളിക്കാൻ ഒന്ന് വേഗം പൊയ്‌ക്കെ.... കരഞ്ഞു കൊണ്ട് ചിരിച്ചു പറയുന്ന ന്റെ റിച്ചു.... റിച്ചു..ന്ന് വിളിച്ചു ഇറുക്കി കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടേ ഇരുന്നു... ന്റെ റിച്ചു ഇല്ലാതെ ഉപ്പച്ചിയും ഉമ്മച്ചിയുമില്ലാതെ ഞാനെങ്ങനെയാ... എനിക്ക് കഴിയുന്നില്ല റബ്ബേ ഇവരെല്ലാം വിട്ട് പോവാൻ.... സാരി തുമ്പിൽ കരച്ചിൽ പിടിച്ചു നിർത്തുന്ന ഉമ്മച്ചിനെയും ഇറുക്കെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു യാത്ര പറഞ്ഞു.... ആരൊക്കെയോ സമാധാനപ്പെടുത്തുന്നുണ്ട്.. അതൊന്നും ഞാൻ ശ്രദ്ധിച്ചതേ ഇല്ല... ഷൈലുവിന്റെ കണ്ണുകളും നനഞ്ഞു കുതിർന്നിരുന്നു.... ഷൈലു... ഞാൻ പോവാടീ.....ഓളും കെട്ടിപിടിച്ചു കുറെ കരഞ്ഞു... ഒരിക്കൽ കൂടി എല്ലൊരോടും യാത്ര പറഞ്ഞു.... അപ്പോഴേയ്ക്കും ന്റെ കൈകൾ പിടിച് അൻഷിക്കകാറിൽ കയറ്റി ഡോർ അടച്ചു thannu... ന്നിട്ട് കാക്കുവും കാറിൽ കയറി.... കാർ നീങ്ങുന്നതിനനുസരിച് ന്റെ വീട്ടിലേക്കുള്ള ദൂരം കൂടി കൂടി വന്നു... കണ്ണിൽ നിന്നും മറയുന്ന വരെ ഓരേ യെല്ലാം നോക്കികൊണ്ടിരുന്നു..... തുടരും... ലേറ്റ് ആയി പോയെന് സോറി ട്ടോ... തെറ്റുകൾ തിരുത്തി വായിക്കുക... അതികം ലേറ്റ് ആക്കാതെ എഴുതാട്ടോ.. സപ്പോർട്ട് ചെയ്യുന്ന എല്ലോർക്കും ഒരു ബിഗ് thankss 😊😊Thank u all 😍😍 ഇഷ്ടായാൽ plz like &cmmnt 😊😊😊😊
10.9k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

❤ 100% LOVE❤ ✒RINU PART 2 ഇനി നിന്റെ കണ്ണുകൾ ഓന്ക് വേണ്ടി നിറയരുത്... അൻഷിക്കാന്റെ കൂടെ നീ എന്നും എപ്പോഴും സന്തോഷവതി ആയിരിക്കും...... ഷൈലു .......എനിക്ക് കഴിയുന്നറീലടാ......എങ്ങനൊക്കെ മനസ്സിനെ കല്ലാക്കാൻ ശ്രമിച്ചാലും ന്റെ യാസി........ ഓനെ മറന്നൊരു ജീവിതം..... എനിക്ക് പറ്റുന്നില്ലടാ.... ഞാൻ ഓളെ ഇറുക്കി കെട്ടിപ്പിടിച് പൊട്ടിക്കരഞ്ഞു കൊണ്ടേ നിന്നു... പിന്നീട് ഓൾക്കൊരു വെളിവ് വന്നപോലെ എന്നെ പിടിച് അകറ്റിനിർത്തി.... അവള്തന്നെ എന്നെ കൊണ്ടുപോയി മുഖം ഒക്കെ വാഷ് ചെയ്തു തന്നു.. ഒന്ന് ടെച് അപ്പ് ചെയ്തപ്പൊത്തിന് ആമിയും (അൻഷിക്കാന്റെ അനിയത്തി )കൊറേ പെണ്ണുങ്ങളും കൂടെ ഞങ്ങടെ അടുതേക്ക് വന്നു... മഹറിടാൻ വിളിക്കുണ്ടെന്നു പറഞ്ഞപ്പോ ന്റെ ഹൃദയം പൊട്ടി തകരുന്ന പോലെ തോന്നാണ് 😢😢😢 ആമി വന്ന് എന്നെ കെട്ടിപ്പിടിച്ചു കാതോരത് വന്ന് ന്റെ കാക്കു ഒരു പാവാടി പെണ്ണെ യ്യ് ടെൻഷൻ അടിച്ചു നില്കാതെ ഒന്ന് ചിരിക്കെടീ.. ന്ന് പറഞ്ഞു.... ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു..... പിന്നെയങ്ങോട്ട് സെൽഫി എടുക്കലും ഓരോന്ന് പറഞ് കളിയാക്കലും ഒക്കെ ആയി ഒരുപാവ കണക്കെ സ്റ്റേജിലേക്ക് നടന്നു നീങ്ങി....... അൻഷി :- ഹലോ ഇവടെ ഇങ്ങോട്ട് ദേ ഇങ്ങോട്ട്... ഇവടെ നോക്കിന് ഓൾടെ കഥ മാത്രം കേട്ടാൽ മതിയോ ഞാനും പറയട്ടെ... ഞാൻ അൻഷിഫ് റഈസ് ഒരു പാവം ബിസിനസ് മാൻ ആണ്. ഷാനവാസ് നാദിറ ദമ്പതി കളുടെ മൂത്ത സന്തതി... താഴെ ട്വിൻസ് ആണ് ഒരു സിസും ഒരു ബ്രോയും സിസ് അൽഷ മറിയം ബ്രോ അഷ്‌ഫിൽ അസ്‌ലം രണ്ടും നമ്മുടെ റസ്ബിടെ ഫ്രണ്ട്സാ....... ന്റെ ഉപ്പച്ചിയും സലീം അങ്കിളും ബിസിനസ് പാർട്നെർസും അതിലുപരി കസിന്സും ആണ്... അത്‌ കൊണ്ട് തന്നെ ചെറുപ്പംതൊട്ടേ കാണുന്നതാ അച്ചൂനെ അതായത് ഇങ്ങടെ ഹസ്ബിനെ അന്നേ ന്റെ ഖൽബിൽ ആ മൊഞ്ചത്തിനെ ഇട്ട് നടക്കാൻ തുടങ്ങീതാ..... ആദ്യമൊക്കെ അവളോട് പറയാൻ മടിയും പിന്നെ ചെറിയ പേടിയുമൊക്കെ ണ്ടാർന്നു...... എന്നാലും ഓളോട് ഒരുപാട് സംസാരിക്കും ചോക്ലേറ്റ്സ് മേടിച്ചു കൊടുക്കും ഗിഫ്റ്റ് മേടിച്ചു കൊടുക്കും...റിച്ചൂനും (റസ്‌ബി )മേടിച്ചു കൊടുക്കും..ഓൾക്ക് ഡൌട്ട് തോന്നാണ്ടാണ് കരുതീട്ടാ ട്ടോ... അങ്ങനെ അവളറിയാതെ അവളോടുള്ള ന്റെ❤ Love❤ഞാൻ ന്റെ ഉള്ളിൽ തന്നെ ഒതുക്കി... ഒരിക്കൽ ഇനി നീട്ടികൊണ്ടുപോയിട്ട് കാര്യമില്ലാന്ന് വിചാരിച് ഓളോട് ന്റെ പ്രണയം പറയാൻ വേണ്ടി ഞാൻ ആദിവസല്ലേ..... മറ്റേ ദിവസം... അതന്നെ വാലന്റൈൻസ് ഡേ😁😁 അന്ന് പറയാൻ തീരുമാനിച്ചു... അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടങ്ങോട്ട്.... അങ്ങനെ നീണ്ട 11ദിവസത്തിന് ശേഷം feb 14 aayi😜😜അന്ന് എന്നത്തേക്കാളും ജോറായികൊണ്ട് ഒരുങ്ങി ന്റെ പെണ്ണിന്റെ മുഖവും മനസ്സിലിട്ട് കുലുക്കി മൂളിപ്പാട്ടും പാടി മ്മടെ ഹീറോനെയും(ROYAL ENFIELD) എടുത്ത് ഒരു സ്‌പെക്‌സും വെച് പറപ്പിച്ചു വിട്ടു ... നമ്മക്ക് പിന്നെ ഈ ഹെൽമെറ്റ് വെക്കുന്നതൊന്നും ഇഷ്ടല്ലാട്ടോ മ്മടെ മുടി വല്ലാതങ്ങട്ട് കൊളാവും... ബട്ട് ന്റെ കാന്താരി ആമി കേറിയാൽ ഒരു രക്ഷയുമില്ല... മുടിടെ കാര്യോം പറഞ് ചെന്നാൽ ഓളിന്റെ മുടി പിടിച് ചീന്തും അത്രക്ക് പെർഫെക്‌ടാ മ്മടെ പുന്നാര പെങ്ങൾ... അങ്ങനെ ഓൾടെ കോളേജിന്റെ മുന്നിൽ വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് ഞാനാ കാഴ്ച കാണുന്നത്... ന്റെ അച്ചു ന്റെ പെണ്ണ് വേറൊരുത്തന് ഫ്ലവർ കൊടുക്കുന്നു... ഓൾടെ മുഖത് എന്നത്തേക്കാളും പ്രകാശമുണ്ടായിരുന്നു.... അവളുടെ ആ പുഞ്ചിരി കൂടെ കണ്ടപ്പോൾ ഞാനാകെ തളർന്നിരുന്നു.... നനവ് പടർന്ന എന്റെ കണ്ണുകൾ അമർത്തി തുടച്ചു ഞാൻ പിന്തിരിഞ്ഞു നടക്കുമ്പോൾ അൻഷി ക്കാ എന്ന് വിളിച് ഓടിവരുന്ന ഓളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... അല്ലാ എന്താ മോനെ ഇവിടൊരു ചുറ്റിക്കളി... ആ പ്രൊപ്പോസ് ചെയ്യാനുള്ള വരവാണല്ലോ... അതോ ആരെങ്കിലും ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്തോ... കയ്യിൽ റെഡ് റോസ്, ഗിഫ്റ്റ് മ്മ്... മ്മ്... ആരാ കക്ഷി മോനെ.... പറയ്... ഞാനും കൂടെ കാണട്ടെ ന്റെ നാത്തൂനേ.... കാണിച് താ കാക്കു.... സങ്കടത്തെ പിടിച്ചു നിർത്താൻ കഴിയുന്നില്ലല്ലോ റബ്ബേ.... നീയാടീ എന്റെ പാതി എന്ന് പറയാൻ ഒരുപാട് വൈകി പോയി പെണ്ണെ.... ചിരിച്ചെന്നു വരുത്തി ഞാൻ ഓളോട് ആമിഎവിടെ ന്ന് ചോദിച്ചു.... ഓള് പ്രിന്സിടെ അടുത്ത.. ഇപ്പോൾ വരും ന്നോട് ഇറങ്ങാൻ പറഞ്ഞു... ഓൾടെ ചിരിമായാത്ത സംസാരം കേട്ട് ഓളെ തന്നെ നോക്കി നിന്നുപോയി... ആമി വന്നപ്പോ പിന്നെ ഓളെയും കൂട്ടി ബുള്ളറ്റിൽ കേറി.... ഹസ്ബി... റിച്ചു എവിടെ... ഓന് ഓന്റെ ബൈക്ക് എടുക്കാൻ പോയിക്കാ.. ന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു... ഇങ്ങള് വിട്ടോ.... വീട്ടിലേക്ക് മടങ്ങുമ്പോഴും എന്റെയുള്ളിൽ ഓളായിരുന്നു... ന്റെ പെണ്ണ്.. ടാ കാക്കു എന്താടാ ഇന്ന് ഹെൽമെറ്റ് വെക്കാഞ്ഞേ..... നിന്നോട് എത്ര തവണ പറഞ്ഞിക്കണ് ഹെൽമെറ്റിടെന്ന്... എന്നിട്ടും എന്താ ഇങ്ങനെന്നും പറഞ് ഓൾ മുടിവലിക്കാൻ തുടങ്ങി... ഇന്നത്തെ ദിവസം ന്റെ മൂഡ് മൊത്തം പോയതോണ്ട് ഓളോട് ഞാൻ നല്ലോം ഷൗട്ട് ചെയ്തു... പിന്നെ ഓളൊന്നും മിണ്ടീലാന്ന് ഇങ്ങള് കരുതുണ്ടാവുംലെ.. എന്നാ ന്റെ ആമി അങ്ങനല്ല ന്റെ മുടി ഒന്നൂടെ വലിച്ചു ചീന്തി മുതുകിന് നാല് കുത്തും തന്ന് കവിളിലൊരു ഉമ്മയും തന്നു കഴുത്തിൽ കയ്യും ഇട്ട് ഒരു ഡയലോഗ് എടാ കോന്തൻ കാക്കു ആദ്യം തന്നെ അച്ചുനോട് പറഞ്ഞിരുന്നേൽ ഇങ്ങനെ നിരാശകാമുകനായി ഇരിക്കണമായിരുന്നോ അറ്റ്ലീസ്റ്റ് എന്നോടെങ്കിലും ഒന്ന് പറയാമായിരുന്നിലെ... ഞാൻ സെറ്റാക്കി തരൂലായിരുന്നോ... ന്റെ മൊഞ്ചൻ കാക്കൂനെ ആർക്കാ പറ്റാണ്ടിരിക്കാ... ങ്ങലിന്റെ മുത്തല്ലേ... ഒന്ന് ചിരിച്ചേ... മക്കളേ.... ന്റെ പെണ്ണ് എത്തീട്ടോ.... ഞാനൊന്ന് ന്റെ പെണ്ണിനെ വായി നോക്കട്ടെ... പാസ്ററ് ഒക്കെ പിന്നെ പറയാട്ടോ... ഡാ കാക്കൂ ഒന്ന് വായ അടക്കേടാ... അച്ചു നമ്മളെ വീട്ടിൽക്ക് തന്നെല്ലേ വരുന്നേ... ഡാ... ഇങ്‌വാ.... എന്താടാ... അച്ചുവോ.... ഇനിമുതൽ നിന്റെ ഇത്ത ഹസബിത...Ok... ഓ.. ആലോചിക്കാ.... മ്മ്... പെണ്ണ് എന്തൊരു മൊഞ്ചത്തിയാ ഈ വേഷത്തിൽ ഓൾ ഒരു ഹൂറി തന്നെ.... പാവം നല്ലോം സങ്കടണ്ടെന്ന് തോന്നുന്നു... ആകെ വല്ലാണ്ടിരിക്കുന്നു.... ആ പഴയ ഉഷാറൊന്നുല്ലാ ന്റെ അച്ചൂന്... മ്മ് ശരിയാക്കാ.. ന്റെ കയ്യിലൊന്ന് കിട്ടട്ടെ.... 😊😊 ഹസ്ബി :- അൻഷിക്കന്റെ അടുത്തു എത്തും തോറും ടെൻഷൻ കൂടാണല്ലോ റബ്ബീ... തലകറങ്ങുന്നപോലൊക്കെ തോന്നാ... തുടരും.... സപ്പോർട്ട് ചെയ്ത എല്ലാർക്കും ഒരുപാട് നന്ദിണ്ട്ട്ടോ 😊😊ഇന്ഷാ അല്ലാഹ് വൈകിപ്പിക്കാതെ നെക്സ്റ്റ് പാർട്ട് ഇടാട്ടോ... Tanku all plz like&cmmnt
5.1k കണ്ടവര്‍
13 ദിവസം
#

📙 നോവൽ

❤100%LOVE ❤ 🖋 Rinu അതെ ഇന്നാണ് ആ ദിവസം......എല്ലാ പെൺകുട്ടികളുടെയും പോലെ സ്വന്തം നിക്കാഹിന് എനിക്ക് കഴിയുന്നില്ല സന്തോഷിക്കാൻ..... ഒരുപാട് ആഗ്രഹിച്ചതാ എന്റെ യാസിയെ ..........ഓന്റെ കൂടെ അല്ലാതെ ഒരു ജീവിതം എനിക്കുണ്ടാവില്ല എന്ന് ഒരുപാട് തവണ ഓന്റെ കയ്യിലടിച് സത്യം ചെയ്തതാ..... എന്നിട്ടും ആ വാക്ക് പാലിക്കാതെ ഇന്ന് ഞാൻ മറ്റൊരുത്തന്റെ മഹ്റിന്നവകാശിയാവാൻ പോവുന്നു.... ഇനി മണിക്കൂറുകളുടെ ദൈർഗ്യം മാത്രമേയുള്ളു ആ ഒരു നിമിഷത്തിന്.... നിങ്ങക്കൊന്നും എന്നെ പിടികിട്ടീട്ടുണ്ടാവില്ല ല്ലേ... ഞാൻ ഹസ്ബിയ സലിം ....അഹ്മദ് സലീമിന്റെയും ഷാദിയ സലീമിന്റെയും മൂത്ത പുത്രി....ഒരു അനിയനുണ്ട് എനിക്ക് MY CRIME PARTNER അഹ്മദ് റസ്‌ബിൻ സലീം... ഞങ്ങൾ തമ്മിൽ ഒന്നര വയസ്സിന്റെ മാറ്റമേയുള്ളു.... ഇനി കാര്യത്തിലേക്ക് വരാം..... ഒരുപാട്..... ഒരുപാട്എന്ന് വെച്ചാൽ ഒരുപാട് ഒരുപാട് ഒരുപക്ഷെ ന്റെ ഉപ്പച്ചിയും റസ്ബിയും കഴിഞ്ഞാൽ ഞാൻ ഇത്രയുമധികം ഒരു പുരുഷനെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ന്റെ യാസിനെ മാത്രമാണ്... യാസി....... 😣😣😣😣😣 നീയെവിടെയാ........... കാത്തിരിക്കാൻ പറഞ് നീ എന്നിൽ നിന്നും അകന്നിട്ട് ഇന്നേക്ക് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു...... ഇത് വരെ ഒരു വിവരവുമില്ല.......😥ബാംഗ്ളൂരിൽ പോവാണ്... റാഷി (യാസിയുടെ ഫ്രണ്ട് )അവിടെ ഒരു ജോലി ശരിയാക്കീട്ടുണ്ട്... ഞാൻ വരും.... നീ കാത്തിരിക്കണം...... ആരൊക്കെ എതിർത്താലും ഹസ്ബി യാസി ക്കുള്ളതാ..... ഞാൻ വരും..... അവനെ അവസാനമായി കാണുമ്പോൾ എന്നെ ചേർത്തുപിടിച്ചു പറഞ്ഞവാക്കുകൾ മനസ്സിലേക്ക് അലയടിച്ചുകൊണ്ടിരുന്നു..... സങ്കടത്തെ തടുത്തുനിർത്താൻ സാധിക്കാതെ കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു .... പെട്ടെന്നാണ് ആവാക്കുകൾ ന്റെ കാതുകളിലേക്ക് തുളഞ് കേറിയത്.... ഷാദി നിക്കാഹ് കഴിഞ്ഞു അവരെത്തി മോളെ വിളിക്ക്..... മോളെ ഷൈലു നീ പോയി ഹസ്ബിയെ വിളിക്ക്.... ഉമ്മച്ചി പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു ...പാവം എനിക്ക് വേണ്ടി ഒരുപാട് ക്ഷമിച്ചിട്ടുണ്ട് ന്റെ ഉമ്മച്ചിയും ഉപ്പച്ചിയും..... വളർത്തുദോഷാണ് എന്ന് പറഞ് എല്ലാരും ഓരേ പഴിക്കുമ്പോഴും മോൾടെ സന്ദോഷത്തിന് വേണ്ടി ആ പാവങ്ങൾ എന്റെ കൂടെ നിന്നിട്ടേ ഉള്ളു... എന്നാൽ അൻഷിക്കാന്റെ ആലോചന വന്നപ്പോൾ ഉപ്പച്ചി എന്റെ അടുത്തുവന്നിരുന്ന് കുറെ സംസാരിച്ചു മോളെ അച്ചൂസെ ഉപ്പച്ചീന്റെ കുട്ടിക്ക് ന്നോട് ദേഷ്യം തോന്നല്ലേട്ടോ ഷാനു അങ്കിൾ ഒരുപാട് നാളായി ന്നോട് പറയുന്നു നിന്നെ ഓന്ക്ക് കൊടുക്കാൻ... നിന്നെ അൻഷിടെ പെണ്ണാക്കാൻ...ഓന്ക്ക് നിന്നെ ചെറുപ്പം തൊട്ടേ ഇഷ്ടാണ് മോളെ... നിന്റെ ഇഷ്ടത്തിന് ഒരു തടസ്സാവേണ്ടാന്ന് കരുതീട്ടാണ് നിന്നോട് ഇതുവരെ ഓനൊന്നും പറയാഞ്ഞേ... ഇനിയും ഉപ്പച്ചീടെ കുട്ടി ഞങ്ങളെ വിഷമിപ്പിക്കരുത് ... ഈ കല്യാണത്തിന് എതിര് നിൽക്കരുത്... യാസി നിന്നെ ഇപ്പഴും സ്നേഹിക്കണ്ടേൽ ഒരു തവണയെങ്കിലും ന്റെ കുട്ടിക്ക് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തോ ... അവൻ അത്രക്ക് റിയൽ ആയിരുന്നെങ്കിൽ കഴിഞ്ഞ രണ്ടു വര്ഷം ന്റെ കുട്ടി ഇങ്ങനെ ഉരുകി തീരില്ലായിരുന്നു.... പാവം മോൾടെ ഉമ്മച്ചിയും മോളെ പോലെ തന്നെ മനസ്സ് തുറന്ന് ഒന്ന് ചിരിച്ചിട്ട് എത്ര നാളായി... റിച്ചുമോന്റെ അവസ്ഥയും ഇങ്ങനെത്തന്നെ നിങ്ങൾ ഇങ്ങനെആവുമ്പോൾ എനിക് സഹിക്കാൻ കഴിയോ.... നിന്റെ ഉമ്മച്ചിക്ക് നിന്നോട് ഇത് പറയാനുള്ള ധൈര്യം ഇല്ല അച്ചൂസെ...ഉപ്പച്ചീന്റെ മോൾ നല്ലോം ആലോചിച്ചു ഉപ്പച്ചിക്ക് അനുകൂലമായ മറുപടി താരൊണ്ട്.... ഒടുക്കം പറഞ്ഞവാക്കുകൾ എന്നെ വല്ലാണ്ട് തളർത്തി.... ഉപ്പച്ചീന്റെ മടിയിൽ തലവെച്ചുകിടന്ന് കൈകൾ ചേർത്ത് പിടിച്ചു വിതുമ്പി കരഞ്ഞുകൊണ്ട് അൻ ഷിക്കാന്റെ പാതിയാവാൻ ഞാൻ സമ്മതം അറിയിച്ചു... ഹസ്ബീ...... മതി സങ്കടപ്പെട്ടത്... ഒരുപാട് കരഞ്ഞു ലെ... കണ്ണൊക്കെ വല്ലാണ്ട് ചുമന്നിരിക്കുന്നു...... ഷൈലു (എന്റെ ഉറ്റ സുഹൃത് )എനിക്ക് പറ്റുന്നില്ലെടാ.... യാസിടെ മുഖ ന്റെ മനസ്സ് മുഴുവൻ.. ഓനെ ഖൽബിൽ കൊണ്ട് നടന്നിട്ട് അൻഷിക്കാന്റെ മുന്നിൽ കഴുത്തുനീട്ടാൻ വയ്യെടാ.... ന്റെ മനസ്സ് അനുവദിക്കുന്നില്ലെടാ.... 😭😭😭😭😭 ഹസ്ബീ...ടാ...... നീ ചെന്ന് മുഖം ഒന്ന് വാഷ് ചെയ്തേ... മണവാട്ടീടെ മുഖം ഇനി വാടാൻ പാടില്ലാട്ടോ......നിന്നെ വെയിറ്റ് ചെയ്ത് ഒരാളവിടെ നിൽക്കുന്നുണ്ട് മഹറിടാൻ n.....ഇനിയങ്ങോട്ട് നിന്റെ ഹീറോ mr:അൻഷിഫ് റഈസ് 😎......... തുടരും....... hii frindz, ചുമ്മാ എഴുതി നോക്കീതാ... തെറ്റ് ഒക്കെ ണ്ടാവും... ക്ഷമിക്കണം ട്ടോ.... 😁😁 plzz like &cmmnt😊 ..
46.5k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം