അത്രമേൽ ദുസ്സഹമായ അസാനിദ്ധ്യങ്ങളിൽ..
അതിജീവനത്തിന്റെ അവസാനശ്വാസവും
നിലയ്ക്കുന്ന മാത്രയിലെ അസ്വാസ്ഥ്യങ്ങളിൽ..
വിയർപ്പ് പൊടിഞ്ഞ് , പ്രാണൻ പൊലിഞ്ഞ് ;
ബാഷ്പമായൊരു മേഘരൂപം പ്രാപിക്കുന്ന വേളയിൽ...
നാഡിതളർന്നൊടുങ്ങിയ ജഡം
ചിന്തകളുടെ ചിതാഭാരത്തിന്റെ;
താപമളന്ന്..
ജീവന് വിലയിടുന്ന..
ആയുസ്സിന്റെ കച്ചവടം നടക്കുന്ന
ആ നേരങ്ങളിൽ...
മസ്തിഷ്ക മാപിനികളുടെ
സൂചകങ്ങളിലൊന്നും പതിയാത്ത
ഭൂതകാലത്തിന്റെ ഓർമ്മവർഷ-
ലോകത്തിൽ നിന്നും..
സ്മൃതിനാളങ്ങളുടെ മഴനൂലുകൾ വർഷിക്കും..
മണ്ണ്മനത്തിന്റെ മൗനമൂകത്തോട്
പെണ്ണ്മഴ ജനി മൃദുമന്ത്രണങ്ങൾ മൊഴിയും..
മരണദുർഗന്ധങ്ങൾക്കുമേൽ
പ്രണയപരിമളം പടരും..
കരിഞ്ഞമർന്ന കേശരോമങ്ങൾ
ആർദ്രസ്പർശങ്ങളാലുണരും..
ഹൃത്തടങ്ങളിൽ രക്തധമനികൾ
നൃത്തമാടും..
കരളിന്റെ കനലിടങ്ങൾ കുളിരണിയും..
മിന്നൽപ്പിണരിന്റെ മാസ്മരികതയിൽ
ദേഹം ദേഹിയെ പുണരും..
മരിച്ചവന്റെ വീട്ടിലെ ജനൽച്ചില്ലുകൾ
ചിരിക്കും..
ആലിപ്പഴത്തിന്റെ അമൃതേത്ത്
നുകർന്ന് ;
അവസാനകണികയും വിരലിലൂടിറ്റിച്ച്..
ശേഷക്രിയകളാൽ ഞാൻ പുനർജനിക്കും..
മണ്ണിന്റെ മാറിൽ മഴപുതച്ചുറങ്ങും..
പെണ്ണേ.. നീ ചിറകടിച്ച് പറക്കുന്ന ;
സ്വപ്നങ്ങളിൽ ലയിച്ച് !!!!
👩👩👩👩👩👩👩