നഭസ്സ് ഗ്രൂപ്പിലെ എന്റെ പ്രിയപ്പെട്ട ഓരോ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി! ❤️ ജീവിതത്തിൽ കുറെ പിറന്നാളുകൾ കടന്നുപോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്. 😍 ഇത്രയും അധികം സന്തോഷിച്ച മറ്റൊരു ദിവസം എനിക്ക് ഓർമ്മയില്ല. അത്രയ്ക്കും സന്തോഷിച്ചും ചിരിച്ചും ആണ് ഇന്നിവിടെ സമയം ചിലവഴിച്ചത്. 😊✨
പ്രത്യേകിച്ച് അച്ചാച്ചൻ, അഹല്യ, കാഞ്ഞു അളിയൻ, ലാലേട്ടൻ, പാറു, റോബിൻ അളിയൻ, ആർ കെ... നിങ്ങളെല്ലാവരും കൂടി എനിക്ക് വേണ്ടി പാട്ടുകൾ ഡെഡിക്കേറ്റ് ചെയ്തപ്പോൾ കണ്ണുകൾ ഒന്ന് ഈറനണിഞ്ഞുവെങ്കിലും ഒരുപാട് സന്തോഷം തോന്നി... 🥹🎶
എന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇത്രയും മനോഹരമായ ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിനും നിങ്ങളുടെ വിലയേറിയ സമയവും സ്നേഹവും എനിക്കായി മാറ്റിവെച്ചതിനും ഒരുപാട് നന്ദി. 🎁 നിങ്ങളുടെയെല്ലാം മനസ്സിൽ എനിക്ക് നൽകിയ ആ സ്ഥാനത്തിന് ഒരുപാട് സന്തോഷം. 💖 ഇത്രയും നല്ലൊരു സൗഹൃദത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. എല്ലാവരോടും ഒരുപാട് സ്നേഹം, ഒത്തിരി താങ്ക്സ്! 🤗🙏🌹" #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🥰 ചങ്ക് കൂട്ടുകാർ