#ഓണം ബമ്പർ ട്രോളുകൾ #ഓണം ബമ്പർ #💰 അടിച്ചു മോനെ! ഓണം ബമ്പർ വിജയി ഇതാ! 25 കോടി സ്വന്തം!!! എനിക്ക് ഒന്നാം സമ്മാനം അടിക്കുമ്പോൾ ഒന്നും മിണ്ടാതെ ഞാൻ അങ്ങനെ ഇരിക്കും..!!
പത്രക്കാരും ചാനലുകാരും കോടീശ്വരനെ അന്വേഷിച്ച് തേരാപ്പാര നടക്കുമ്പോൾ അവരുടെ ഇടയിലൂടെ ഞാൻ അങ്ങനെ സ്വതന്ത്രനായി ഇറങ്ങി നടക്കും.!!. അവരോടൊക്കെ സത്യം വിളിച്ചു പറയണം പറയണം എന്ന് തോന്നും പക്ഷേ പറയരുത്..
പിറ്റേന്ന് മുതൽ പണിക്കു പോകാതെ ഇരിക്കണം.. ഒരു പൈസ പോലും അപ്പോൾ വീട്ടിൽ ചിലവാക്കരുത്.. അങ്ങനെ വീട്ടുകാരുടെ മുഴുവൻ കുത്ത് വാക്കുകളും കേൾക്കണം.. കൂട്ടുകാരുടെ ഇടയിൽ ഒക്കെ ഇറങ്ങി പതിനായിരങ്ങൾ കടം ചോദിക്കണം..!!
ഒരുത്തനും തരില്ല.. അതൊക്കെ മനസ്സിൽ വെച്ച് ആഹ്ലാദിക്കണം.. ഒരു കോടീശ്വരനോട് ആണെടാ നിങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം...
കടം ചോദിച്ചിട്ട് തരാത്ത എല്ലാ കുടുംബക്കാരെയും നോട്ട് ചെയ്യണം.. എല്ലാം കഴിഞ്ഞ് ഒറ്റയ്ക്ക് പോയി ടിക്കറ്റ് മാറി ഒരു വരവുണ്ട്..
എന്നിട്ട് എല്ലാറ്റിനോടും പ്രതികാരം ചെയ്യണം..
.
ഇതൊക്കെ തന്നെയായിരുന്നു കഴിഞ്ഞതവണയും ടിക്കറ്റ് എടുത്തപ്പോൾ തോന്നിയത്😄😄😄.