@epj
@epj

E P Jayarajan

വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി, കേരളം

അടച്ചുപൂട്ടാന്‍ നടപടിയായിരുന്ന മില്ലിന്റെ അതിഗംഭീര തിരിച്ചുവരവ്. ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്ലില്‍ നിന്ന് ഇതുവരെ വിദേശത്തേക്ക് 35 കണ്ടെയ്‌നര്‍ കോട്ടണ്‍ നൂല്‍ കയറ്റി അയച്ചു. തായ്ലന്‍ഡ്, ചൈന, ബാങ്കോങ്ങ് എന്നീ രാജ്യങ്ങളിലേക്കാണ് നൂല്‍ കൊണ്ടുപോകുന്നത്. 2017 നവംബര്‍ മുതലാണ് കമ്പനി നൂല്‍ വിദേശത്തേക്ക് കയറ്റുമതി തുടങ്ങിയത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും ഒര്‍ഡറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അടച്ചുപൂട്ടാന്‍ നടപടിയായിരുന്ന മില്ലിന്റെ അതിഗംഭീര തിരിച്ചുവരവാണിത്. നവീകരണത്തിനു ശേഷം ഉല്‍പാദനമികവിലേക്കെത്തിയ സ്ഥാപനത്തില്‍ 680 റോട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് ദിവസം 3 ടണ്ണോളം ഉല്‍പ്പാദനം നടത്തുന്നു. ഇതര സ്പിന്നിങ് മില്ലുകളിലെ കോട്ടണ്‍ അവശിഷ്ടങ്ങളില്‍ നിന്നാണ് ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലില്‍ നൂല്‍ നിര്‍മിക്കുന്നത്. #🗳️ രാഷ്ട്രീയം #🗳️ രാഷ്ട്രീയ സംവാദങ്ങൾ #🔴 കമ്മ്യൂണിസം #📰 കേരള വാർത്തകൾ #വ്യവസായം
#

🗳️ രാഷ്ട്രീയം

🗳️ രാഷ്ട്രീയം - - | S VADIVUDAIAMMAN PERIYAKANCHIAMMAS SHOK HIP INOA AIP AE9652 ട്രിവാൻഡ്രം സ്പിന്നിങ്ങ് മിൽ 35 കണ്ടെയ്നർ നൽ വിദേശത്തേക്ക് കയറ്റി അയച്ചു . അടച്ചുപൂട്ടാൻ നടപടിയായിരുന്ന മില്ലിന്റെ അതിഗംഭീര തിരിച്ചുവരവ് o @ 0 @ epjayarajanonline - ShareChat
393 കണ്ടവര്‍
15 മണിക്കൂർ
നീതി ആയോഗ് ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചു. സംസ്ഥാനത്ത് മികച്ച ബിസിനസ് സാഹചര്യത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. നിക്ഷേപ സമാഹരണത്തിലും നൂതനാശയ പ്രോത്സാഹനത്തിലും നാലാം സ്ഥാനവും കേരളം നേടി. ലോകമെങ്ങും വിവിധ മേഖലകളിൽ നൂതനാശയങ്ങൾ ഉയർന്നു വരുന്ന കാലഘട്ടമാണിത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരളത്തിലും ഇത്തരം സംരംഭകരെ ആകർഷിക്കാനുള്ള നടപടികൾ ശക്തമാണ്.കേരളത്തിലെ യുവതലമുറയെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദാതാക്കളായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌ഐഡിസി നടപ്പാക്കുന്ന ഏയ്ഞ്ചല്‍ ഫണ്ടിങ്ങ് സ്‌കീം പദ്ധതി ഈ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നു. പദ്ധതി പ്രകാരം ഇന്നോവേറ്റീവ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി അവര്‍ക്ക് വ്യാവസായിക വിജയം ഉറപ്പു വരുത്തുന്നു. ഇന്നൊവേഷൻ സൂചിക പ്രകാരം, അറിവുള്ള തൊഴിലാളി വിഭാഗത്തിൽ (സ്‌കിൽഡ് ലേബർ) കേരളം എട്ടാം സ്ഥാനത്താണുള്ളത്. വരും വർഷങ്ങളിൽ ഈ സ്ഥാനം ഉയർത്തിയെടുക്കാനുള്ള നടപടികൾ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും സ്‌കില്‍ഡ് എന്റര്‍പ്രണേഴ്‌സ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ചു #🔴 കമ്മ്യൂണിസം #🗳️ രാഷ്ട്രീയം #🗳️ രാഷ്ട്രീയ സംവാദങ്ങൾ #🗳️ ദേശീയ രാഷ്ട്രീയം #📰 കേരള വാർത്തകൾ
#

🔴 കമ്മ്യൂണിസം

🔴 കമ്മ്യൂണിസം - നീതിആയോഗ് ഇന്ത്യ ഇനവേഷൻ സൂചിക നൂതനാശയ പ്രോത്സാഹനം ASSESSO -ാം സ്ഥാനം @ epjayarajanonline - ShareChat
452 കണ്ടവര്‍
1 ദിവസം
നീതി ആയോഗ് ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ കേരളത്തിന് വൻ മുന്നേറ്റമാണുണ്ടായത്. സംസ്ഥാനത്ത് മികച്ച ബിസിനസ് സാഹചര്യത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. നിക്ഷേപ സമാഹരണത്തിൽ നാലാം സ്ഥാനം സ്വന്തമാക്കി. നമ്മുടെ സംസ്ഥാനം നിക്ഷേപത്തിന് യോജിച്ചതല്ലെന്ന ചിലരുടെ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണിത്. എൽ ഡി എഫ് സർക്കാരിനു കീഴിൽ വ്യവസായ വകുപ്പ് നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിജയമാണിത്. സംരംഭങ്ങൾ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും അനുകൂല സാഹചര്യം സൃഷ്ടിക്കാൻ നിയമമാറ്റങ്ങളും പുരോഗമനപരമായ നടപടികളും സ്വീകരിച്ചു. ഇവിടത്തുകാരും പുറത്തു നിന്നുള്ളതുമായ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കഴിഞ്ഞു. #💵 വാണിജ്യ വാര്‍ത്തകള്‍ #🗺️ ലോകവാര്‍ത്തകള്‍ #🗳️ രാഷ്ട്രീയം #🗳️ ദേശീയ രാഷ്ട്രീയം #🔴 കമ്മ്യൂണിസം
#

💵 വാണിജ്യ വാര്‍ത്തകള്‍

💵 വാണിജ്യ വാര്‍ത്തകള്‍ - നീതിആയോഗ് ഇന്ത്യ ഇനവേഷൻ സൂചിക നിക്ഷേപം - SSSSS -ാം സ്ഥാനം @ epjayarajanonline - ShareChat
446 കണ്ടവര്‍
1 ദിവസം
നീതി ആയോഗ് ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ കേരളത്തിന് മികച്ച നേട്ടം. സംസ്ഥാനത്ത് മെച്ചപ്പെട്ട വ്യാപാരന്തരീക്ഷം ഒരുക്കിയതിൽ കേരളം രണ്ടാം സ്ഥാനം നേടി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന പ്രഖ്യാപനമാണിത്. വ്യവസായ വകുപ്പ് നടത്തിയ പുരോഗമനപരമായ നടപടികള്‍ വ്യാപാര-വ്യവസായമേഖലയെ വലിയ ഉണര്‍വിലേക്കും ഉയരങ്ങളിലേക്കും നയിച്ചു. നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലളിതമായതോടെ വ്യവസായം തുടങ്ങാന്‍ അങ്ങേയറ്റം അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടു. കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാനായി. പൊതുമേഖലാ വ്യവസായരംഗം അവിശ്വസനീയമായ കുതിപ്പിന് സക്ഷ്യംവഹിച്ചു. #🔴 കമ്മ്യൂണിസം #🗳️ രാഷ്ട്രീയം #🗳️ ദേശീയ രാഷ്ട്രീയം #🗳️ രാഷ്ട്രീയ സംവാദങ്ങൾ #about kerala
#

🔴 കമ്മ്യൂണിസം

🔴 കമ്മ്യൂണിസം - നീതിആയോഗ് ഇന്ത്യ ഇനവേഷൻ സൂചിക മെച്ചപ്പെട്ട് വ്യാപാരാന്തരീക്ഷം -ാം സ്ഥാനം @ epjayarajanonline - ShareChat
432 കണ്ടവര്‍
1 ദിവസം
രാജ്യം കടുത്ത പട്ടിണിയിലേക്ക് കൂപ്പുകുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നു. പരമദരിദ്ര രാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും മാത്രമല്ല, നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളെയും പട്ടിണിയില്‍ ഇന്ത്യ പിന്നിലാക്കി. 2014ല്‍ 55-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കൊല്ലം 102-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതായും ആഗോളപട്ടിണി സൂചിക വ്യക്തമാക്കുന്നു.ആകെ 117 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. #🗳️ രാഷ്ട്രീയം #🗳️ രാഷ്ട്രീയ സംവാദങ്ങൾ #🇮🇳 വർഗീയത_തുലയട്ടെ #🗳️ ദേശീയ രാഷ്ട്രീയം #modhi
#

🗳️ രാഷ്ട്രീയം

🗳️ രാഷ്ട്രീയം - പട്ടിണിമരണം ലോകത്തിന്റെ നെറുകയിൽ NDA പട്ടിണി ഏറ്റവും ഗുരുതരമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 102 -ാം സ്ഥാനത്ത് @ @ epjayarajanonline - ShareChat
247 കണ്ടവര്‍
1 ദിവസം
കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കേരളം കൈവരിച്ചുകൊണ്ടിരിക്കുന്നത്. മികച്ച പരിശീലന സൗകര്യവും ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് കേരളം വേദിയാകാനുള്ള സാഹചര്യവുമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കായികമേഖലയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപെടുകയാണ്. കിഫ്ബി വഴി 14 ജില്ലാ സ്റ്റേഡിയങ്ങള്‍, 43 പഞ്ചായത്ത്, മുനിസിപ്പാലിറ്റി സ്റ്റേഡിയങ്ങള്‍ എന്നിവയ്ക്കായി 1000 കോടി രൂപ അനുവദിച്ചു. അതില്‍ കിഫ്ബി അംഗീകരിച്ച 44 സ്റ്റേഡിയങ്ങളില്‍ 21 സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു. ഐ എം വിജയന്‍(തൃശൂര്‍), ഉദയകുമാര്‍ (ആലപ്പുഴ), തോമസ് സെബാസ്റ്റ്യന്‍ (തിരുവനന്തപുരം), ഓംകാരനാഥന്‍ (വയനാട്) എന്നിവരുടെ പേരിലുള്ള ജില്ലാ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം തുടങ്ങി. 2020 ഡിസംബര്‍ 31 നു മുമ്പ് പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ 40 ഫുട്ബോള്‍ ഗ്രൗണ്ടുകള്‍, 24 സിന്തറ്റിക് ട്രാക്കുകള്‍, 24 സ്വിമ്മിംഗ് പൂളുകള്‍ എന്നിവ യാഥാര്‍ത്ഥ്യമാകും. ഒപ്പം കായിക-യുവജന കാര്യാലയത്തിനു കീഴില്‍ 80 കോടി രൂപ കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചു. #സ്പോർട്സ് #സ്പോർട്സ് #സ്പോർട്സ് സ്യൂട് #എൽഡിഎഫ് മാതൃക #രാഷ്ട്രീയം
#

സ്പോർട്സ്

സ്പോർട്സ് - എൽ ഡി എഫ് പ്രകടന പത്രിക - 2016 സ് മത്സരങ്ങൾ നട തിയിലുള്ള സൗകര്യങ്ങൾ 516 അന്തർദ്ദേശീയ 616 എാൻ ഉതകുന്ന രീതിയിലുള്ള സൗ സമയബന്ധിതമായി സൃഷ്ടിക്കും . ഇതിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കും . ല കായികവികസനത്തിനായി കിഫ്ബി കേരളത്തിലെ കായികവികസന മഖേന അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാ നകായികവകുപ്പ് പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കി വരുന്നു . 14 ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള  ൗകര്യങ്ങളോടുകൂടിയ വിവിധോദ്ദേശ്യകളിസ 3 പഞ്ചായത്ത് സ്റ്റേഡിയങ്ങൾ എന്നിവയി ളുടെ ഡി . പി . ആർ കിഫ്ബിയിൽ ന പനികൾക്ക് കിഫ്ബി അം പറയുന്നത് ചെയ്യാ ചെയ്യുന്നതേ പറയ . . . കിഫ്ബി വഴി 14 ജില്ലാ സ്റ്റേഡിയം 43 പഞ്ചായത്ത് , മുനിസിപ്പാലിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് 1000 കോടി സംസ്ഥാനത്താകെ 40 കുട്ബോൾ ഗ്രൗണ്ട് | 24 സിന്തറ്റിക് ട്രാക്ക് , 24 സ്വിമ്മിംഗ് പൂൾ യാഥാർത്ഥ്യമാകുന്നു . ആർ @ epjayarajanonline - ShareChat
349 കണ്ടവര്‍
2 ദിവസം
കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. 1920 ഒക്ടോബര്‍ 17ന് അന്നത്തെ സോവിയറ്റ് യൂണിയനിലെ ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപം കൊണ്ടത്. നിരവധി സമരങ്ങളുടേയും പോരാട്ടങ്ങളുടെയും ചെറുത്തുനില്പിന്റെയും ചരിത്രമാണ് കഴിഞ്ഞു പോയ നൂറു വര്‍ഷങ്ങള്‍. ഈ കാലഘട്ടം ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ്. 1917 ല്‍ നടന്ന സോവിയറ്റ് വിപ്ലവം ഇന്ത്യയിലെ സ്വാതന്ത്ര്യ ദാഹികളായ ചെറുപ്പക്കാരെ ഹഠാദാകര്‍ഷിച്ചിരുന്നു. സോഷ്യലിസത്തിന്റെയും മാര്‍ക്സിസത്തിന്റയും ആശയങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പ്രചരിക്കുന്നത് തടയാന്‍ സാമ്രാജ്യത്വം കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും അവയെല്ലാം നിഷ്പ്രഭമാക്കി ഇവിടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായി. #🔴 കമ്മ്യൂണിസം #🔴 ലാൽസലാം സഖാവേ #🔴 DYFI #🔴 SFI #🗳️ ദേശീയ രാഷ്ട്രീയം
#

🔴 കമ്മ്യൂണിസം

🔴 കമ്മ്യൂണിസം - @ epjayarajanonline 0 ( 3 1 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നൂറിന്റെ നിറവിലേക്ക് 1920 ഒക്ടോബർ 17 ന് സോവിയറ്റ് യൂണിയനിലെ ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്കെന്റിലാണ് പ്രസ്ഥാനം രൂപം കൊണ്ടത് - ShareChat
1.2k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം