@fahmijaz
@fahmijaz

💛 ഫഹ്‌മി 💚

❣️നനയാൻ കൊതിച്ച മഴയാണ് എനിക്ക് നീ ❣️💛💚

#

🎤 അഭിപ്രായങ്ങള്‍

(ഒരു ശരാശരി ചെറുപ്പക്കാരന്റെ ആകുലതകളും വ്യാകുലതകളും കുഞ്ഞു കുഞ്ഞു സ്വാപ്പ്നങ്ങളും ) ☺😄😃😆😆 #🎤 അഭിപ്രായങ്ങള്‍ #💭 എന്‍റെ ചിന്തകള്‍ ഇരുപത്തി രണ്ടാമത്തെ പിറന്നാള് കഴിഞ്ഞത് തൊട്ടാണ് എനിക്കും കല്യാണം കഴിക്കണ്ടേ എന്നൊരു തോന്നൽ കലശലായി തുടങ്ങീത്..ഒരു പതിനാറു പതിനേഴു വയസ്സ് തൊട്ടു കഷ്ടപ്പാട് നല്ലോം അറിഞ്ഞു വളർന്നോണ്ട് എന്നെ ഏതു പ്രായത്തില് പിടിച്ചു കെട്ടിച്ചാലും ജീവിക്കാൻ അവനറിയാം എന്നൊരു ഇത് വീട്ടുകാർക്കുണ്ട് ...കുടുംബം നോക്കാനുള്ള ഓട്ടം പാച്ചിലിനിടയിൽ പ്രേമിച്ച പെണ്ണിനെ ഒഴിവാക്കിയതിലെ എന്റെ വേദന കുടുംബത്തിനു അറിയാം..ഇത്രയൊക്കെ പറഞ്ഞത് - വീട്ടിൽ ചെയ്യേണ്ട കടമകളൊക്കെ ഒരു പരിധിവരെ അതിന്റെ വൃത്തിയിൽ ചെയ്യാൻ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇനിപ്പോ ഒരു പെണ്ണിനെ കാണിച്ചു എനിക്ക് അവളെ കെട്ടണന്നു പറഞ്ഞാൽ മതി ആർക്കും ഒരു എതിർപ്പുമില്ല .. അക്കാര്യത്തിൽ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്...ചിലർക്കൊക്കെ ഇതിനെ പറ്റി പറഞ്ഞാൽ പരിഹാസമാണ് . ജീവിതം കോഞ്ഞട്ടയാവും , സ്വാതന്ത്ര്യം പോവും ,പെണ്ണ് കെട്ടിയാൽ കാലു കെട്ടിയ പോലെ, ഇനിയും ഒരുപാട് സമയണ്ടല്ലോ എന്തിനാ ഇത്ര ആർത്തി അങ്ങനെ പലതും .. ഉള്ളത് പറയാലോ എന്റെ ചില സുഹൃത്തുക്കളുടെ അനുഭവത്തിലും എന്റെ അഭിപ്രായത്തിലും ഒരു പുരുഷന് ഒരു പെണ്ണിനെ കൊണ്ട് വന്നു നോക്കാനുള്ള ജീവിത മാർഗം ഉണ്ടെങ്കിൽ ഒരു 24 -25 വയസ്സ് ആകുമ്പോഴേക്കും കെട്ടണം . ജീവിതത്തിൽ ഓരോന്നിനും ഓരോ സമയമുണ്ട് ,നമ്മൾ എത്ര പ്ലാൻ ചെയ്താലും അതനുസരിച്ചേ കാര്യങ്ങൾ നടക്കു . എന്നാലും24- 25 വയസ്സ് എന്നത് ഒരു നല്ല സമയമാണ്.. എത്ര പേർക്ക് ഞാൻ പറയുന്നത് ഉൾക്കൊള്ളാൻ കഴിയുമെന്നു എനിക്കുറപ്പില്ല . ഇപ്പൊ ഉള്ള 23 അര വയസ്സിനിടയിൽ പല ജീവിതങ്ങളും കണ്ടതിൽ നിന്ന് കൂടെയാണ് ഈ തീരുമാനം.. ഇപോ കുറച്ചായി വീട്ടിലേക്ക് വിളിക്കുമ്പോ പല പല കാര്യങ്ങൾക്കിടയിൽ ഇക്കാര്യവും ചർച്ച ചെയ്യുന്നുണ്ട്, പ്രശനം, എന്താന്നു വെച്ചാൽ നാട്ടിലിപ്പോ നല്ല കുട്ട്യോളെ കിട്ടാനില്ല , പടച്ചോനെ പെട്ടോ - അത്യാവശ്യം നല്ലൊരു കുട്ടിനെ കണ്ടാൽ ഈയിടയായി അമ്മായിമാരും ,ഉമ്മയും ,കസിൻസും പോയി ചോദിക്കും , എല്ലാർക്കും ഒന്നേ പറയാനുള്ളൂ . അത് പത്താം ക്ലാസ് കഴിഞ്ഞപ്പോ തന്നെ ഉറപ്പിച്ചു , നിക്കാഹ് കഴിഞ്ഞു , ഉറപ്പിച്ചിട്ടു ,കുടുംബതിൽക്കെ കൊടുക്കു , അങ്ങനെ അങ്ങനെ പലതും ..അതും മാത്രല്ല ഈയിടയായി കുട്ട്യോൾക്ക് ഒളിചോടുന്നതും ,മതം മാറുന്നതും , കോടതീൽ കയറുന്നതുമൊക്കെ ഒരു ഫാഷൻ ആയ സമയാണ് , പടച്ചോനെ ആരെയാ ഇപ്പൊ ഒന്ന് വിശ്വസിക്കാ , കല്യാണ തലേന്ന് ചെക്കൻ ഒളിച്ചോടിപ്പോയി എന്നൊരു വാർത്ത ഞാൻ കേട്ടിട്ടില്ല, ഇതിപ്പോ ആറ്റു നോറ്റ് പ്രേമിച്ച പെണ്ണിനേം വിട്ടു വീടും നോക്കി എല്ലാർടെ കാര്യം നേരെയാക്കി കൊടുത്ത് എനിക്കൊന്നു ജീവിക്കണം എന്ന് തോന്നീപ്പോ കൂടെ കൂട്ടാൻ പറ്റിയ ഒരാളെ കിട്ടണില്ല ..ഇനിപ്പോ ആരേലും വീണ്ടും പ്രേമിച്ചു കുറച്ച് സമയമൊക്കെ എടുത്ത് കല്യാണം കഴിക്കാം എന്ന് വെച്ചാൽ പണ്ട് ന്റെ ഖല്ബിനെ മുറിച്ചു കളഞ്ഞപ്പോ ഉറപ്പിച്ചതാ മോഹബ്ബത്ത് ഇനി എന്റെ മനസ്സില് വരൂലാന്നു.. ആശ കൊടുത്താൽ മാത്രം പോരല്ലോ കൂടെ കൂട്ടാനും കഴിയണം .അപ്പോഴേ പ്രേമം പൂർണ്ണമാവു . അപ്പൊ എല്ലാരോടും കൂടെ പറയ , ചുമ്മാ ഫ്രീക്ക് കളിച്ചു നടക്കാതെ ജീവിതത്തെ കുറിച്ച് ഒരു ലക്ഷ്യ ബോധമൊക്കെ വെച്ച് നടന്നോ , സ്കൂള് വിട്ടാൽ തീരാതെ മരണം വരെ കൂടെ കൂട്ടാൻ കഴിയും എന്നുറപ്പുള്ള ഒരു അവസ്ഥയിൽ പ്രേമിചോളു , . ഖൽബ് കൊടുത്താ പിന്നെ ഓളെ ആർക്കും കൊടുക്കണ്ട... ഇക്കുള്ള മൊഞ്ചത്തി എവിടേലും ഇരുന്നു നിസ്കാരം കഴിഞ്ഞു പടചോനോട് പറയുന്നുണ്ടാവും "പടച്ചോനെ നല്ലൊരു ചെക്കനെ കിട്ടണെന്ന് " ഇജ്ജു ബേജാർ ആവണ്ട മോളെ അന്റെ കാക്ക ഇപ്പൊ അന്നെ പറ്റി ഷെയർ ചാറ്റിൽ എഴുതീട്ടെ ഉള്ളു . ..ഞാൻ വരും ,പപ്പു പാടിയ പോലെ ==അബുദാബിക്കാരൻ പുതുമണവാളൻ നിക്കാഹിനു ഒരുങ്ങി വരും ഓൻ വിളിക്കുമ്പോ പറന്നു വരും .
328 കണ്ടവര്‍
7 മാസം
#

😹 തമാശ തമാശ

📚ഒരു നല്ല പുരുഷന്റെ രീതികൾ എങ്ങനെയാണ് ? ദിവസവും രാവിലെ 5 മണിക്ക് എണീക്കും. മുടങ്ങാതെ വ്യായാമം ചെയ്യും. കിടക്ക സ്വയം വൃത്തിയാക്കി ഷീറ്റ് മടക്കിവയ്ക്കും. സ്വന്തം മുറി വൃത്തിയായി സൂക്ഷിക്കും. ജോലി ചെയ്യുന്നത് ആത്മാർത്ഥമായി. മദ്യപിക്കുക എന്ന ശീലമേ ഇല്ല. അടുക്കളയിൽ ജോലി ചെയ്ത് സഹായിക്കും. രാത്രിയിൽ അലഞ്ഞു തിരിഞ്ഞു നടക്കില്ല. എല്ലാ കാര്യങ്ങൾക്കും അടുക്കും ചിട്ടയും. കാര്യങ്ങൾ അതാത് സമയത്തു തന്നെ ചെയ്യും. ടി വി കണ്ട് സമയം കളയാറില്ല. മൊബൈൽ ഉപയോഗിക്കാറില്ല. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറില്ല. എല്ലാ ദിവസവും പ്രാർത്ഥിക്കും. എന്നും 9 മണിക്ക് തന്നെ ഉറങ്ങാൻ കിടക്കും. നിർഭാഗ്യവശാൽ ഈ നല്ല പുരുഷൻ മാരെല്ലാം ഇന്നു സെൻട്രൽ ജയിലിലാണ് .😜😄😂 #😹 തമാശ തമാശ
1k കണ്ടവര്‍
7 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം