@falahfalu
@falahfalu
#

📔 കഥ

എഴുപതുകളില്‍ നടന്നതായി പറയപ്പെടുന്ന ഒരു സംഭവമാണ്. അക്കാലത്ത് ഷിക്കാഗോ യൂണിവേര്‍സിറ്റിയില്‍ മെഡിസിന് പഠിച്ചിരുന്ന ഒരു യുവാവാണ് ഇതിലെ നായകന്‍. തല്ക്കാലം നമുക്ക് അദ്ദേഹത്തെ മാര്‍ക്ക് എന്ന് വിളിക്കാം. ക്ലാസ്സിന് ശേഷം, വീട്ടിലേക്ക് മടങ്ങുകയായിരുന്നു, അന്ന്, മാര്‍ക്ക്. യൂണിവേര്‍സിറ്റിയില്‍ നിന്ന് വടക്ക് മാറി, ലിങ്കണ്‍ പാര്‍ക്ക് എന്ന സ്ഥലത്താണ് മാര്‍ക്ക് താമസിച്ചിരുന്നത്. സ്വന്തമായി കാറില്ലാത്തത് കൊണ്ട് ടാക്സി വിളിച്ചോ, ഏതെങ്കിലും വണ്ടിക്ക് കൈകാണിച്ചോ ആണ് സ്ഥിരമായി യാത്ര ചെയ്യുക. അന്നും പതിവുപോലെ റോഡില്‍ നിന്ന് കൈകാണിച്ചപ്പോള്‍ അയാള്‍ക്കൊരു വണ്ടി കിട്ടി; മാര്‍ക്കിന് പോകേണ്ട വഴിക്ക് തന്നെ പോകുന്ന, രസികനായ ഒരു മനുഷ്യനായിരുന്നു ഡ്രൈവര്‍. പക്ഷെ ലേക്ക്-ഷോര്‍ ഡ്രൈവ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അയാള്‍ക്ക് വഴി തെറ്റി, വടക്ക് ഭാഗത്തേക്ക് തിരിക്കുന്നതിന് പകരം തെക്കോട്ടാണ്, അയാള്‍, വണ്ടി തിരിച്ചത്. "വഴി തെറ്റി, എനിക്ക് നോര്‍ത്തിലേക്കാണ് പോകേണ്ടത്." മാര്‍ക്ക്‌ പറഞ്ഞു. പക്ഷെ അയാളില്‍ നേരത്തെ കണ്ട സൌഹൃദമൊന്നും ഉണ്ടായിരുന്നില്ല. വീണ്ടും മാര്‍ക്ക്, പറഞ്ഞത് തന്നെ ആവര്‍ത്തിച്ചപ്പോള്‍, അയാള്‍, പതുക്കെ തന്‍റെ കയ്യെത്തിച്ച്, മാര്‍ക്കിന്‍റെ കാല്‍മുട്ടില്‍ തടവിക്കൊണ്ട് പറഞ്ഞു. "അല്ല മോനെ.... നീ എന്‍റെ കൂടെയാണ് വരുന്നത്!!!" ആ പറഞ്ഞത് കേട്ട്, മാര്‍ക്ക് ആകെ മരവിച്ച് പോയി. മുഖത്ത് ഒരുതരം കൊല്ലുന്ന ചിരിയോടെയാണ്‌, അയാള്‍, ആ വാചകം പറഞ്ഞത്. കുറച്ച് നേരത്തേക്ക് എന്തെങ്കിലും പറയാനോ, പ്രതികരിക്കാനോ മാര്‍ക്കിന് കഴിഞ്ഞില്ല. ഉള്ളില്‍ നിറഞ്ഞ് നിന്നിരുന്ന ഷോക്ക്, അകപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ബോധം, കുതിക്കുന്ന ആ കാറില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകളുടെ അഭാവം. ഇതെല്ലാം അയാളുടെ കാലുകളെ ഐസ് ആക്കി മാറ്റിയിരുന്നു. അപ്പോഴേക്കും വണ്ടി സൌത്ത്-ഷോര്‍ എന്ന സ്ഥലത്ത് എത്തിയിരുന്നു. മാര്‍ക്കിന്‍റെ ഭാഗ്യത്തിനാണ്, അവര്‍ സൌത്ത്-ഷോര്‍ വഴി വന്നത്. ആ ഭാഗത്തെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ് സൌത്ത്-ഷോര്‍. ഒരു കാറിനും അവിടത്തെ സിഗ്നലില്‍ നിര്‍ത്താതെ പോകാനാകില്ല. അവര്‍ വന്ന സമയത്താണെങ്കില്‍, അവിടെ ആവശ്യത്തിന് ട്രാഫിക്കും ഉണ്ടായിരുന്നു. ഡ്രൈവര്‍, ബ്ലോക്ക് കണ്ട് വണ്ടി നിര്‍ത്തിയതും, മാര്‍ക്ക്, കാറില്‍ നിന്നിറങ്ങി, തിരിഞ്ഞു നോക്കാതെ ഓടി. പക്ഷെ കഥ അതോടെ അവസാനിച്ചിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്വിസ്റ്റ്. ഒരു തണുത്ത ഡിസംബര്‍ മാസത്തില്‍, തന്‍റെ ഭാവി ഭാര്യയോടൊപ്പം, കോഫീ ഷോപ്പില്‍ ഇരിക്കുകയായിരുന്നു മാര്‍ക്ക്. പെട്ടെന്നാണ് ഷോപ്പിലെ ടീവിയില്‍, ആ വാര്‍ത്ത കണ്ട്, മാര്‍ക്ക് ആകെ തരിച്ചുപോയത്. നിരവധി കൊലപാതക കേസുകളില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത വാര്‍ത്തയായിരുന്നു അത്. രണ്ട് കൊല്ലം മുന്‍പ്, മാര്‍ക്കിനെ, കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അതേ ആള്‍. നാല്പതിനടുത്ത് ചെറുപ്പക്കാരെയും, ടീനേജ് പയ്യന്മാരെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ, കില്ലര്‍ ക്ലൌണ്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധനായ സീരിയല്‍ കില്ലര്‍, ജോണ്‍ വെയിന്‍ ഗാസിയായിരുന്നു അത്. വാര്‍ത്തയില്‍ പറഞ്ഞ മറ്റൊരു വിവരമാണ് അയാളെ ശരിക്കും ഞെട്ടിച്ചത്. മാര്‍ക്ക് രക്ഷപ്പെട്ടതിന് ശേഷമുള്ള മുന്‍കരുതല്‍ എന്ന പോലെ, ഗാസിയുടെ കാറിന്‍റെ പാസഞ്ചര്‍ സൈഡിലെ വാതില്‍ അകത്ത് നിന്ന് തുറക്കാനുള്ള ഹാന്‍ഡില്‍ മുഴുവനായും അഴിച്ചു മാറ്റിയിരുന്നു. അതായത്, മാര്‍ക്കിന് ശേഷം ആരൊക്കെ അയാളുടെ വലയില്‍ വീണിട്ടുണ്ടോ, അവര്‍ക്കൊന്നും ആ കാറില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഗാസിയെ അറസ്റ്റ് ചെയ്തിട്ട് 40 വര്‍ഷത്തോളമായെങ്കിലും, ഇന്നും അയാള്‍ കൊലപ്പെടുത്തിയവരില്‍, ആറോളം പേരെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 2011ല്‍ നടത്തിയ ഒരു DNA പരിശോധനയില്‍ രണ്ട് പേരെ കണ്ടത്തിയതാണ് കേസില്‍ അവസാനമായി നടന്ന ഏക പുരോഗതി. അതോടെ തിരിച്ചറിയാത്തവരുടെ എണ്ണം എട്ടില്‍ നിന്ന് ആറായി കുറഞ്ഞു. ഒരു Reddit പോസ്റ്റില്‍ വന്ന അനുഭവമാണ്, ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിലെ ഏറെ രസകരമായ ഒരു കാര്യം എന്തെന്നാല്‍, ഈ അനുഭവത്തിന് കീഴില്‍, ഗാസിയുമായും, മറ്റു സീരിയല്‍ കില്ലര്‍മാരുമായും ബന്ധപ്പെട്ടിട്ടുള്ള ഒരുപാട് പേര്‍, അവരുടെ അനുഭവങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഗാസിയുടെ അയല്‍ക്കാരനും, അയാളുടെ വീടിന്‍റെ alterations വര്‍ക്കുകള്‍ക്ക് പ്ലാന്‍ വരച്ചയാളുടെ മകനും അടക്കം.
1.1k views
3 days ago
#

📔 കഥ

തനിച്ചൊന്നു സംസാരിക്കണം എന്നു പെണ്ണുകാണൽ ചടങ്ങിനിടെ ഇങ്ങോട്ട് പറഞ്ഞ പെണ്കുട്ടി എന്ന നിലയിൽ അവളെനിക്കൊരു കൗതുകമായിരുന്നു .. "പുരുഷവിദ്വേഷിയാണല്ലേ..??" 'ഞാനൊരു പുരോഗമന വാദിയാണ് ...സ്ത്രീഭാഷയോടുപമിച്ചാൽ ഒരു കറ തീർന്ന ഫെമിനിസ്റ്റ് ... " ശാലീന സൗന്ദര്യവും കരിങ്കൂവള മിഴികളും മുട്ടൊപ്പം താഴ്ന്ന മുടിക്കെട്ടും സ്വപ്നം കണ്ടു ആദ്യമായി നടന്ന പെണ്ണുകാണലിൽ അവളതു പറഞ്ഞപ്പോൾ എന്റെ പ്രതീക്ഷകളുടെ വെണ്ണക്കൽ കോട്ടകളെല്ലാം ഉടഞ്ഞു മണ്ണിൽ പതിച്ചിരുന്നു..... "ചില കാര്യങ്ങളിൽ നിങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിയ്ക്കാൻ ഇവിടെ പല നാടകങ്ങളും നടന്നിട്ടുണ്ട് അതിനെ കുറിച്ചു സംസാരിക്കണം എന്നെനിക്കു തോന്നി... " വാക്കുകളെക്കാൾ ഉറപ്പ് അവളുടെ മിഴികൾക്കാണെന്നു തോന്നിപ്പോയി... "വെറും സാധാരണമായ കാര്യങ്ങളിൽ നിന്നു തന്നെ തുടങ്ങാം ..." നിതംബം കഴിയുമാറ് പിന്നിക്കെട്ടിയൊതുക്കിയിരുന്ന അവളുടെ മുടിക്കെട്ടുകൾ അഴിച്ചു മാറ്റിയപ്പോഴായിരുന്നു കൗതുകം ഒരു ഞെട്ടലായി മാറിയത് .. "വെയ്പ്പ് മുടിയാണ് ....അമ്മയുടെ നിർബന്ധം ...ആദ്യ കാഴ്ചയിൽ തന്നെ നിങ്ങൾക്ക് ഇഷ്ടമാകണമെന്നു പറഞ്ഞിരുന്നു ..." തോളൊപ്പം ഭംഗിയായി വെട്ടിയിട്ടിരുന്ന മുടി അവൾ രണ്ടു വശത്തേയ്ക്കുമായി മുൻപിലേയ്ക്കിട്ടു.. ശേഷം അവൾ തിരിഞ്ഞത് വാഷ്‌ ബേസിന് നേർക്കായിരുന്നു ...ഇരുകൈകൾ കൊണ്ടും വെള്ളം വാരി മുഖത്തേയ്ക്ക് ഒരു ദാക്ഷിണ്യവുമില്ലാതെ എറിയുന്നുണ്ടായിരുന്നു .... എന്റെ കയ്യിൽ നിന്ന് തന്നെ കർച്ചീഫ് മേടിച്ചുകൊണ്ടു അവൾ മുഖം അമർത്തിതുടച്ചു .... ശാപമോക്ഷം കിട്ടിയതു കണക്കെ ഫൗണ്ടേഷൻ ക്രീമുകൾ മുഖത്തുകൂടി ഒലിച്ചിറങ്ങി.. ആദ്യം കണ്ട നിറം അപ്രത്യക്ഷമായിരിക്കുന്നു ആൾ കുറച്ചുകൂടി ഇരുണ്ടിട്ടാണ്... " നിറം ഇതാണ്... അഞ്ചു നിമിഷം മുന്നേ നിങ്ങൾ കണ്ടത് പ്രശസ്‌തമായ ഒരു മേക്കപ്പ് കമ്പനിയുടെ ബ്രാൻഡ് അമ്പാസിഡറിനെയാണ് എന്നു വിശ്വസിക്കുക... " അവളുടെ വാക്കുകൾ എന്നിലും ചെറിയ ചിരിയുണർത്തുന്നുണ്ടായിരുന്നു... മേശവലിപ്പിൽ നിന്നും വലിയൊരു വട്ടക്കണ്ണട പുറത്തെടുത്തു കൊണ്ടു അവൾ മുഖത്തേയ്ക്ക് വച്ചു .. "എന്റെ കണ്ണിനു പവർ കുറവാണ് ...നിങ്ങൾ ശ്രദ്ധിച്ചിരുന്നില്ലേ നിങ്ങൾ എന്നു തെറ്റിദ്ധരിച്ചുകൊണ്ട് സുഹൃത്തിനായിരുന്നു ആദ്യമേ ചായ നൽകിയത്... " തുടക്കത്തിലുണ്ടായിരുന്ന ഉന്മേഷം പതിയെ കെട്ടടങ്ങുന്നുണ്ടായിരുന്നു ... "ഒരു നിമിഷം ഒന്നു പുറത്തേയ്ക്ക് നിൽക്കാമോ ..??" എന്തെങ്കിലും പറയുന്നതിന് മുൻപേ എന്നെ വെളിയിലാക്കി അവൾ വാതിൽ ബോൾട്ടിട്ടിരുന്നു.... അധിക സമയത്തിനു മുൻപേ അവൾ വാതിൽ തുറന്നു ... ഒരു നിമിഷം അവിശ്വസനീയമായ എന്തോ കണ്ടത് പോലെ ഞാൻ കണ്ണുകൾ അടച്ചുതുറന്നു ... പട്ടുസാരി ഇറക്കം കൂടിയ സ്ലീവ്ലെസ് ടോപ്പും ജീൻസുമായി പരിണമിച്ചിരിക്കുന്നു ... "എന്റെ ബാഹ്യരൂപം ഇതാണ് ... ഇതിൽ ഞാൻ സ്വസ്ഥയാണ്... സാരി വെറും പുറം മോടിയായി അമ്മ നിര്ബന്ധിച്ചുടുപ്പിച്ചതാണ്... " നന്നായിട്ട് ദാഹം തോന്നുന്നുണ്ടായിരുന്നു..ഉമിനീര് വറ്റിയപ്പോൾ അടുത്തു കണ്ട കസേരയിലേക്ക് ഞാൻ ചാഞ്ഞു ... "ഒന്നു കൂടി.... പുറത്തു മറ്റുള്ളവർ പറഞ്ഞതു പോലെ നളപാചകത്തിൽ വിരുതയൊന്നുമല്ല ഞാൻ അത്യാവശ്യം മോശമില്ലാതെ വച്ചുണ്ടാക്കും അത്ര തന്നെയെയുള്ളൂ .....' അവൾ പുഞ്ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് വന്നു "ആൾക്ക് ദാഹിക്കുന്നുണ്ടല്ലോ ...ഞാൻ കുടിയ്ക്കാൻ എന്തെങ്കിലും എടുക്കാം .... " അവൾ പതിയെ എന്നെ മറികടന്നുകൊണ്ടു പുറത്തേയ്ക്ക് പോയപ്പോഴും ഒരു അന്ധാളിപ്പിൽ തന്നെയായിരുന്നു ഞാൻ ... ആലോചന കൊണ്ടു വന്നയാളുടെ പിതാമഹനെ മനസ്സാൽ സ്മരിച്ചുകൊണ്ടു ഞാനും മുറിവിട്ടിറങ്ങാൻ തുടങ്ങവെയായിരുന്നു കൈതട്ടി മേശപ്പുറത്തെ ഒരു വശത്ത് അടുക്കിവച്ചിരുന്ന പുസ്തകങ്ങൾ തട്ടി നിലത്തേക്ക് വീണത് ... ധൃതിയിൽ അതു തിരികെ അടുക്കി വയ്ക്കുമ്പോൾ ഏതോ ഒരു പുസ്തകത്തിന്റെ താളിൽ നിന്ന് ഒരു പെണ്കുട്ടി ഇളകി വീണു ... ഇളംനിറത്തിൽ പാവാടയും ഉടുപ്പുമിട്ട ഒരു പെണ്കുട്ടി തിരിഞ്ഞു നോക്കുന്ന ചിത്രം എവിടെയോ കണ്ടിട്ടുണ്ടെന്നതോർത്തെടുക്കാൻ ശ്രമിക്കവേ ആണ് മനസ്സിലായത് ... കുറച്ചു മുൻപ് തന്നെ അതിശയിപ്പിച്ച ഫെമിനിസ്റ്റ് തന്നെയാണ് ആ പെണ്കുട്ടി എന്ന്... വശ്യതയാർന്ന അവളുടെ മറ്റൊരു മുഖം ...!! ഇപ്പോഴത്തെതുപോലെ കണ്ണിൽ കരിമഷി എഴുതാതിരുന്നിട്ടില്ല ... ഇമകളിൽ പടർന്ന കണ്മഷി സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നുണ്ട് നീണ്ട് ഇടതൂർന്ന മുടി വിടർത്തിയിട്ടിരിക്കുന്നു.... ഇപ്പോഴത്തെ അവളുടെ ഭാവം രൗദ്രമെങ്കിൽ ഇവിടെ നിഷ്കളങ്കമാണ് ... ഇതെന്തൊരു പരിണാമമാണ് ... അന്തിച്ചുനിൽക്കെ കയ്യിൽ അടുത്തതായി കിട്ടിയത് ഒരു സര്ടിഫിക്കേറ് ആണ്.... അപ്രിസിയേഷൻ പോലെ ഒരു കടലാസ് .. കാൻസർ രോഗികൾക്കായി മുടി മുറിച്ചു നല്കിയതിനുള്ള അംഗീകാരപത്രം ... !! ഇതുവരെ നോക്കാൻ മനസ്സു വരാതിരുന്ന അവളുടെ മുറിയ്ക്കുള്ളിൽ ഞാൻ കണ്ണുകളോടിച്ചു ... ട്രോഫികളും മെഡലുകളും ഷെൽഫിൽ ഇടമില്ലാതെ ശ്വാസം മുട്ടുന്നുണ്ട്... പുഷ്‌കിന്റെ കവിതകൾ മലർക്കെ തുറന്നു കൊണ്ട് മേശമേൽ വിശ്രമിക്കുന്നു ... പിറകിലൊരു മുരടനക്കം കെട്ടുകൊണ്ടാണ് തിരിഞ്ഞത് ... കയ്യിലൊരു ഗ്ലാസ്സ് ജീരകവെള്ളമുണ്ട്... ഒന്നും പറയാതെ ഞാൻ അതു വാങ്ങി കുടിച്ചു... "വെള്ളം ഞാൻ ചൂടാക്കിയതാണ്..." നിഷകളങ്കമായി അവളതു പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത വാത്സല്യമാണ് തോന്നിയത് .... "അതെയോ... നേരത്തെ തന്ന ചായയെക്കാൾ മധുരമുണ്ട് .." ആസ്വദിച്ചു കുടിക്കുന്ന രീതിയിൽ ഞാൻ ഊറിച്ചിരിച്ചു... കളിയാക്കിയതെന്നു അവൾക്ക് തോന്നിയിരിക്കണം ...ചെറിയൊരു പരിഭവത്തോടെ അവൾ നോക്കി ... "പതിനെട്ടു വയസ്സു വരെഎങ്കിലും ഏകദേശം നാടൻ വേഷങ്ങളെ ഇഷ്ടപ്പെട്ടിരുന്ന നീ ഇത്രയും മാറാൻ കാരണം എന്താണ് ...??" അവൾ മൗനമായി നിശ്വസിച്ചു... എങ്ങനെയറിഞ്ഞുവെന്ന സംശയ ദൃഷ്ടിയോടെ നോക്കിയെങ്കിലും അതു ചോദിക്കാതെ അവൾ എന്റെ ചോദ്യത്തിനുള്ള മറുപടി തേടി... "എത്ര മറയ്ക്കപ്പെട്ടാലും കഴുകന്മാർ ശരീരം കൊത്തിവലിയ്ക്കുക തന്നെ ചെയ്യും... ശരിയല്ലേ ..??" വല്ലാത്തൊരു ഭാവത്തോടെ അവൾ എന്നെ നോക്കി ... "ദേഹത്തിന്റെ ചെറു ഭാഗമെങ്കിലും വെളിയിൽ കാണുമോ എന്നു പേടിച്ചു നടന്ന ആരുടെയും മുഖത്തേയ്ക്ക് ധൈര്യപൂർവ്വം നോക്കാനാകാത്ത ... നിങ്ങൾ സ്വപ്നം കണ്ടിരുന്ന ശാലീനതയുടെ ഒരു എക്‌സ്ട്രീം വേർഷൻ... അതായിരുന്നു ഞാനും ... ആ ശാലീനതയ്ക്കൊന്നും രക്ഷപെടുത്താനാകാത്തതാണ് ഒരു പെണ്ണിന്റെ മാനം എന്നത് ഞാനറിഞ്ഞത് കോളേജിൽ നിന്നും വൈകിയിറങ്ങിയ ഒരു ദിവസം ഒരുകൂട്ടം നിഷ്ട്ടൂരമായ കണ്ണുകൾക്കിടയിൽ എന്റെ ശാലീനത ഉടഞ്ഞു വീണപ്പോഴായിരുന്നു....... ഒരു നിമിഷം കൊണ്ട് ഞാൻ അപ്പോൾ ആർജ്ജിച്ചെടുത്ത എന്റെ ധൈര്യം.... അതിലാണ് എന്റെ അഭിമാനം സംരക്ഷിയ്ക്കപ്പെട്ടത് ...!!" ആ സംഭവം വീണ്ടും കണ്മുന്പിൽ കണ്ട വിധം അവൾ ആയ്ക്കുന്നുണ്ടായിരുന്നു.... അതിനു ശേഷം ഞാൻ മനസ്സിലാക്കി ഒരു പെണ്ണിന് വേണ്ടത് അണിഞ്ഞൊരുങ്ങാനുള്ള കഴിവും വച്ചുവിളമ്പാനുള്ള നൈപുണ്യവും മാത്രമല്ല എന്നു അതിനേക്കാൾ പ്രതികരിയ്ക്കാനുള്ള ശേഷി ആണെന്ന്... ഈ വേഷത്തിൽ നിങ്ങൾ കാണുന്ന വൃത്തികേടുകൾ എന്തെന്ന് എനിയ്ക്കറിവില്ല ....പക്ഷെ എന്നെപ്പോലുള്ള പെണ്കുട്ടികൾക്ക് ഇതൊരു ധൈര്യമാണ്... എത്രയേറെ ധൈര്യമുള്ളവളെന്നു പറഞ്ഞാലും വീറുള്ള ഒരു പുരുഷനോളം വരുക എന്നത് അസാധാരണം ... അതുകൊണ്ടു പുരുഷ വേഷമെങ്കിലും എനിയ്ക്കൽപ്പം ധൈര്യം തരട്ടെ..... ഇതെന്റെ നയമാണ്..... ധൈര്യമുള്ള പെണ്കുട്ടികളും ഉണ്ട് കേട്ടോ..." അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു.... "ഒരർഥത്തിൽ നേരാം വിധം ധരിയ്ക്കാൻ അറിയില്ലെങ്കിൽ ഏതു വേഷവും വിരസ്സമാണ് ....അതിലേറ്റവും വിരസ്സമാക്കാൻ സാധിയ്ക്കുന്നത് താങ്കൾ ഈ പറയുന്ന ശാലീനതയുടെ വേഷം തന്നെയാണ്..." അവൾ പതിയെ കണ്ണട മുഖത്തു നിന്നടർത്തി... ഞാൻ കണ്ണിമയ്ക്കാതെ അവളെ നോക്കിയിരുന്നു ... "പിന്നീടായിരുന്നു പാഠപുസ്തകങ്ങളിൽ നിന്നും വിട്ട് സമൂഹപുസ്തകങ്ങളെ പാഠമാക്കാൻ തുടങ്ങിയത്... എന്റെ ശരീരത്തിൽ നിന്നും ജീവിച്ചിരിക്കെ എനിയ്ക്ക് നൽകാൻ കഴിയുന്നത് എന്റെ മുടിയായിരുന്നു... ഒരർഥത്തിൽ എന്റെ ജീവൻ പോയത് പോലെ തന്നെയായിരുന്നു പക്ഷെ തല മുണ്ഡനം ചെയ്ത കണക്കെയുള്ള... കീമോയുടെ വേദന തിന്നുകൊണ്ടിരുന്ന ഒരു അർബുദ രോഗിയ്ക്ക് ഞാൻ ജീവൻ ദാനം ചെയ്യുകയായിരുന്നു എന്നത് അവളുടെ പുഞ്ചിരിയിൽ നിന്നാണ് ഞാൻ അറിഞ്ഞത് ...ഇതു കണ്ടില്ലേ ... ??" അവൾ ജീൻസിന്റെ അടിവശം മുകളിലേയ്ക്ക് ചുരുട്ടി വച്ചു ... കാലുകളിൽ തിണർത്ത ചില കറുത്ത പാടുകൾ... "ഹെയർ ഡോണഷൻ കഴിഞ്ഞു വീട്ടിലേയ്ക്ക് വന്നപ്പോൾ അമ്മ സമ്മാനിച്ചതാണ് ... കാരണം അറിഞ്ഞപ്പോഴേയ്ക്കും അടിയുടെ പാടുകളും തണുത്തു തുടങ്ങിയിരുന്നു...." അവൾ മന്ദഹസിച്ചു... "നിങ്ങൾ വിചാരിയ്ക്കുന്നുണ്ടാകും... ഞാൻ എല്ലാ പുരുഷഭാഗത്തിന്റെയും വിരോധിയാണെന്നു..... ഒരിയ്ക്കലുമല്ല... ഫെമിനിസ്റ്റ് എന്നാൽ പുരുഷ വിരോധി എന്നല്ല അർത്ഥം... സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചു ചിന്തിയ്ക്കുന്ന അതിനു വേണ്ടി പോരാടുന്നവൾ എന്നാണ്... കറുത്ത വട്ടക്കണ്ണടയും മുകളിലേയ്ക്ക് കെട്ടിപ്പൊക്കിയ ജട തൂങ്ങിയ മുടിക്കെട്ടും പതിനാലു സെക്കന്റ് ഒരു പുരുഷൻ തുടർച്ചയായി നോക്കിയാൽ പീഡനം എന്നു മുദ്രകുത്തുന്ന ഫെമിനിസം എനിയ്ക്ക് വശമില്ല... ഒരുവളുടെ സ്വതന്ത്ര ചിന്ത അതു മാത്രമാണ് എന്റെ ഫെമിനിസം..." അക്ഷരങ്ങളെ ശരവേഗത്തിലാണ് അവൾ നിരത്തുന്നത്... 'എന്നുകരുതി ഒന്നു പ്രസവിച്ചാൽ ഉടനെ എന്റെ ശരീരം ഉടഞ്ഞേക്കാമെന്നു ആധി പിടിയ്ക്കാനും എന്റെ രക്തത്തിനു അമ്മിഞ്ഞ നല്കാതിരിക്കാനും മാത്രം അധഃപതിച്ചവളുമല്ല ..." അതു പറയുമ്പോൾ അവൾ എനിയ്ക്ക് നേരെ തിരിഞ്ഞിരുന്നു... "ഇതെന്റെ മൂന്നാമത്തെ പെണ്ണുകാണലാണ്..താങ്കളുടേത് അദ്ദ്യത്തേതാണെന്നു അറിഞ്ഞിരുന്നു... എനിയ്ക്കു വലിയ പ്രതീക്ഷയും ഇല്ല .... " അതു പറയുമ്പോഴും അവളുടെ മിഴികളിൽ ഒരു നിരാശ ബാധിച്ചിരുന്നുവോ... ഒന്നും മിണ്ടാതെ ഞാൻ മുറിയിൽ നിന്നിറങ്ങവെ അവൾ പിറകിൽ നിന്നു പറയുന്നുണ്ടായിരുന്നു.... " ഇഷ്ടമായിട്ടില്ല എന്നു എന്റെ അച്ഛനോട് പറയരുത്... അദ്ദേഹത്തിന് വിഷമമാകും... ഞാൻ പതിയെ പറഞ്ഞു മനസ്സിലാക്കിക്കോളം..." അവൾ നോട്ടം ജനലിനു പുറത്തേയ്ക്ക് പായിച്ചു .... "സ്വതവേ ഞാൻ അൽപ്പം ധൈര്യം കുറവുള്ള കൂട്ടത്തിലാടോ... എന്റെ കുട്ടികൾക്കെങ്കിലും കുറച്ചു ധൈര്യം കിട്ടണം എന്നുണ്ടെങ്കില് എനിയ്ക്ക് ഇങ്ങനെ ഒരു ഫെമിനിസ്റ്റിനെ തന്നെ കൂടെ കൂട്ടിയല്ലേ കഴിയൂ..." അവിശ്വസനീയതയോടെ അവൾ എന്റെ നേരെ മുഖമുയർത്തിയപ്പോൾ ഞാൻ നേർത്ത മന്ദഹാസത്തോടെ കൂട്ടിച്ചേർത്തു ... " എന്നും രാവിലെ ചായ കുടിച്ചു ഞാനും മടുത്തേടോ... ജീരകവെള്ളം എങ്ങനെയുണ്ടാകും...??" എന്റെ ചോദ്യം മുഴുമിപ്പിക്കയ്ക്കുന്നതിനു മുൻപേ അവളുടെ ചുണ്ടിൽ നാണം പുരണ്ടിരുന്നു..... എന്റെ വ്യക്തിപരമായ ആശയങ്ങളെ കുറിച്ചാണ് ഇവിടെ ഒരു പെണ്കുട്ടി പറയുന്നുവെന്ന രീതിയിൽ പറഞ്ഞത്..ഫെമിനിസം എന്റെ അറിവിൽ ഇങ്ങനെയാണ്... ഒരു പെണ്കുട്ടി എങ്ങനെയാകണം എന്നു ഇവിടെ പറഞ്ഞിരിക്കുന്നതും എന്റെ ഒരു കാഴ്ചപ്പാടാണ്...അഭിപ്രായങ്ങൾ സദയം തുറന്നു പറയുക ഞാൻ അതിനെ വിലമതിയ്ക്കുന്നു... 😊)
1.4k views
4 days ago
#

📔 കഥ

. #ഹൃദയസഖി പലപ്പോഴായി ഞാൻ നടത്തിയ കുത്തികുറിക്കലുകൾ എല്ലാം ചേർത്ത് വെച്ച് ഒരു പുസ്തകരൂപത്തിലാക്കുന്നതിനായി ഒരുപാട് ശ്രമിച്ചെങ്കിലും പ്രസിദ്ധീകരണത്തിനായി ഒരു പബ്ലിഷറെ കണ്ടെത്തുന്നതിൽ ഞാൻ അമ്പേ പരാജയപെട്ടു.. പക്ഷെ അതിലൊന്നും തളരാതെ എന്റെ അക്ഷരങ്ങൾ അച്ചടിമഷി പുരണ്ട് പുസ്തകതാളുകളിൽ നിറക്കുന്നതിനായി ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.. അങ്ങിനെയാണ് തൃശ്ശൂർ ടൗൺഹാളിലെ വായനശാലയുടെ നടത്തിപ്പുകാരനായ വേണുചേട്ടനെ പരിചയപ്പെടുന്നത്.. അങ്ങേർക്ക് ഒരുപാട് പേരെടുത്ത പുസ്തക പ്രസാധകരുമായി പരിചയം ഉണ്ടെന്നറിഞ്ഞു പുള്ളിയെ ചാക്കിടുന്നതിനായി ഞാൻ ആ വായനശാലയിലെ നിത്യസന്ദർശകനായി.. അവിടെ Saleel Bin Qasim എഴുതിയ "ഷുക്കൂറിന്റെ രാവുകൾ " എന്ന പുസ്തകം തിരഞ്ഞു ആസ്വാദകർ എത്തുന്നത് ഞാൻ അസൂയയോടെ നോക്കിനിന്നു.. അങ്ങനെ ഒരീസം അവിടെയെത്തുമ്പോഴാണ് അവളെ അപ്രതീക്ഷിതമായി വീണ്ടും കണ്ടത്.. ! ആ മുഖം കണ്ടമാത്രയിൽ പുസ്തക ഷെൽഫുകൾക്കിടയിൽ മുഖം ഒളിപ്പിച്ചുപിടിച്ചുകൊണ്ട് ഞാനവളെ ഒന്നൂടെ നോക്കി... അതേ.. ഇത് ആ പഴയ 'സഖി പാപ്പച്ചൻ' തന്നെ.. ! ഡിഗ്രീ രണ്ടാംവർഷത്തിലായിരുന്നു ഞാൻ സഖിയെ ആദ്യമായി കണ്ടുമുട്ടുന്നത്.. എന്റെ ജൂനിയറായിരുന്നു അവൾ.. "സഖി പാപ്പച്ചൻ" എന്ന പേരിലുള്ള പ്രത്യേകതകൊണ്ടും കാണാനൊട്ടും മോശമല്ലാത്തതുകൊണ്ടും ഞാനടക്കമുള്ള സീനിയേഴ്സ് അവളെ പ്രത്യേകം നോട്ടമിട്ടു.. കയ്യൂക്കിന്റെ ബലം കൊണ്ട് അല്ലറചില്ലറ റാഗിങ്ങിൽ നിന്നെല്ലാം ഞാൻ സഖിയെ സംരക്ഷിച്ചു നിർത്തി.. ചുരുക്കം പറഞ്ഞാൽ ഏറെ താമസിയാതെ ഞാൻ സഖി പാപ്പച്ചന്റെ 'ലോക്കൽ ഗാർഡിയൻ' ആയി മാറി.. ആ സ്ഥാനം അവൾക്കും ഇഷ്ട്ടമായിരുന്നെന്ന് തോന്നുന്നു.. കോളേജിലെ എന്താവശ്യത്തിനും സഖി എന്നെയാണ് സമീപിക്കുക പതിവ്.. "ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കേ... നീ അരികിൽ നിൽക്കേ... " ആർട്ട്സ് ഡേയിൽ ഞാൻ അവളുടെ മുഖത്തു നോക്കി ആ ഗാനം ആലപിച്ചപ്പോൾ സഖിയുടെ മുഖം പഴുത്ത മൂവാണ്ടൻ മാങ്ങ കണക്കെ ചുമന്നുതുടുത്തിരുന്നു... സാധാരണ കോളേജ് പ്രണയം പോലെ ഞങ്ങളും പ്രണയിച്ചു.. പഠനം അവസാനിപ്പിച്ചു പടിയിറങ്ങാൻ നേരത്ത് മുഖാമുഖം നോക്കി പറയാൻ വാക്കുക്കളില്ലാതെ കണ്ണും നിറച്ചു വിങ്ങിപ്പൊട്ടിനിന്നു.. പിന്നെ പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഫോൺവിളികളിൽകൂടെ ആ ബന്ധം കൊറച്ചു നാൾകൂടി തപ്പിതടഞ്ഞു മുന്നോട്ടുപോയി.. അവസാനം ഒരു മുന്നറിയിപ്പുമില്ലാതെ പൂർണ്ണമായും അതങ്ങിനെ അവസാനിച്ചു... പതിമൂന്നു വർഷങ്ങൾക്ക് ശേഷമാണ് സഖിയെ വീണ്ടും കാണുന്നത്.. അടക്കിവെച്ചിരിക്കുന്ന പുസ്തകങ്ങൾക്കിടയിലൂടെ ഞാൻ അവളെ ആപാദചൂഡം ഒന്നൂടെ വീക്ഷിച്ചു.. അപ്പോഴാണ് അവളുടെ കൈവിരൽ തുമ്പിൽ വിരൽകോർത്തു തെന്നി തെന്നി നടക്കുന്ന ഏകദേശം നാല് വയസ്സ് പ്രായം വരുന്ന ഒരു പെൺകുരുന്നിനെ കണ്ടത്.. മകൾ ആവും, സഖിയുടെ ഒരു മുഖഛായ തോന്നിക്കുന്നുണ്ട് ആ കുരുന്നു മുഖത്തിൽ.. എന്തുകൊണ്ടാണെന്നറിയില്ല സഖിയെ കണ്ടമാത്രയിൽ ഞാനാകെ വെട്ടിവിയർത്തു, കൈകാലുകൾ ചെറുതായി വിറക്കുന്നുണ്ട്.. സ്വതവേ വീർത്തു ചാടിയ കുടവയർ ഒന്നൂടെ വീർത്തപോലെയൊരു തോന്നൽ.. " അടങ്ങു വയറെ അടങ്ങു " ഞാനത് വയറിനോടായി പറഞ്ഞുകൊണ്ട് തൂവാലകൊണ്ട് മുഖം തുടച്ചുകൊണ്ട് സഖിയുടെ മുന്നിലേക്ക് നടന്നുചെന്നു.. വേണുചേട്ടനോട് എന്തോ ചോദിച്ചുകൊണ്ടിരുന്ന സഖി എന്റെ മുഖത്തേക്ക് നോക്കിയത് പെട്ടെന്നായിരുന്നു.. വിശ്വാസം വരാത്തതുപോലെ അവൾ എന്നെതന്നെ തറപ്പിച്ചു നോക്കി.. ഒന്ന് പതറിയെങ്കിലും നിറഞ്ഞചിരിയോടെ തന്നെ ഞാനാ നോട്ടത്തെ നേരിട്ടു.. "ഇത് അതിശയമായിരിക്കുന്നു.. നിങ്ങളെ ഒരിക്കലും ഞാനിവിടെ പ്രതീക്ഷിച്ചില്ല, ഇവിടെയെന്നല്ല.. ഈ ഭൂമിയിൽ നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ കരുതിയതേ ഇല്ല.." സഖിയുടെ സംസാരം കേട്ട് ഞാൻ വെറുതെ ചിരിച്ചു.. 'നിങ്ങൾ ഇവിടെ എന്തുചെയ്യുന്നു..? ' 'ഞാൻ ഇദ്ദേഹത്തെ കാണാൻ വന്നതാണ്..' വേണു ചേട്ടനെ ചൂണ്ടി ഞാൻ പറഞ്ഞു.. "അതല്ല, നിങ്ങളുടെ ജോലി..? " " അതിപ്പോ, ഒരു ജോലി എന്നില്ല.. എന്തുപണിയും ചെയ്യും.. അതാണ് എന്റെ ജോലി. " "ആഹാ.. വളരെ നല്ലത് " "ആട്ടെ, സഖി ഇവിടെ..? " "ഞാൻ ഇവിടെ അടുത്തുള്ള സ്കൂളിൽ ടീച്ചറാണ്.. ജോലി ലഭിച്ചിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു.. സ്കൂളിന് അടുത്ത് തന്നെ ഒരു വീട് വാടകക്കെടുത്ത് ഞാനും മകളും അവിടെ താമസിക്കുന്നു..." "ആഹാ.. എന്താ ഈ മിടുക്കിയുടെ പേര്..? " എന്നെ സൂക്ഷിച്ചുനോക്കുന്ന ആ പെൺകുട്ടിയുടെ കണ്ണിലേക്ക് നോക്കികൊണ്ട് ഞാൻ ചോദിച്ചു.. "സാരംഗി " ചോദ്യം അവസാനിപ്പിക്കുന്നതിന് മുൻപേ ആ കുഞ്ഞുവായിൽ നിന്ന് ഉത്തരവും വന്നു.. "അമ്മയുടേത് പോലെ തന്നെ നല്ല പേരാണ് മകൾക്കും.. " ചിരിച്ചുകൊണ്ട് ഞാനത് പറഞ്ഞത് സഖിക്ക് അത്ര ഇഷ്ടപെട്ടില്ലെന്ന് തോന്നുന്നു.. പഴയകാര്യങ്ങളൊന്നും കുത്തിപോക്കണ്ട എന്നർത്ഥത്തിൽ ഒരു പുച്ഛം പ്രകടിപ്പിച്ചുകൊണ്ട് അവളുടെ സംസാരം വേണുചേട്ടന് നേരെയായി.. " ആ പുസ്തകം വരുകയാണെങ്കിൽ ഒരു കോപ്പി എടുത്തു വെക്കണേ.. ഇനി വരുമ്പോൾ ഞാൻ കളക്റ്റ് ചെയ്തോളാം.." ശരി എന്നർത്ഥത്തിൽ വേണുചേട്ടൻ തലകുലുക്കുന്നുണ്ടായിരുന്നു... എന്നെ മറികടന്നു വിരൽതുമ്പിൽ സാരംഗിയെയും കോർത്തുപിടിച്ചു സഖി നടന്നകലുന്നത് ഞാൻ നിസ്സംഗനായി നോക്കി നിന്നു.. പിന്നേ.. ഒരു കാര്യം, സഖി എനിക്ക് നേരെ വെട്ടിതിരിഞ്ഞപ്പോൾ ഞാനൊന്ന് അമ്പരന്നു.. "നിങ്ങൾ ശരീരം ഒട്ടും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു.. വയറൊക്കെ നന്നായി ചാടിയിട്ടുണ്ട്.. ഭാര്യയോട് ഭക്ഷണത്തിൽ എരിവും, പുളിയും കുറക്കാൻ പറയൂ.. മദ്യപാനം ഉണ്ടെങ്കിൽ അതും കണ്ട്രോൾ ചെയ്യൂ.." "ഞാൻ വിവാഹം ചെയ്തിട്ടില്ല.. " വയർ ഉള്ളിലേക്ക് വലിച്ചു ശ്വാസം പിടിച്ചുകൊണ്ട് ഞാനത് പറഞ്ഞപ്പോൾ വിശ്വാസം വരാത്തത് പോലെ അവളൊരു നിമിഷം എന്നെതന്നെ നോക്കി.. "വൈ..?" "ആയകാലത്തു ഞാൻ ഒരു അസ്സല് തെമ്മാടിയായിരുന്നു.. എനിക്കാരും പെണ്ണ് തന്നില്ല.. അത് തന്നെ കാരണം.." എന്റെ പച്ചയായ വിശദീകരണം കേട്ട് ദേഷ്യം പിടിച്ചപോലെ അവളെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.. അമ്മയുടെ ദേഷ്യംകണ്ട് അമ്പരന്നു നിക്കുന്ന സാരംഗിയെ ഞാൻ കണ്ണിറുക്കി കാട്ടി.. "ഒന്നൂല്യ മോളെ.. പേടിക്കണ്ട. " അൽപ്പസമയത്തിനു ശേഷം എന്തോ തിരുമാനിച്ചതുപോലെ സഖി മുഖം ഉയർത്തി എന്നെനോക്കി.. "നിങ്ങൾ നാളെ രാവിലെ കൃത്യം ആറുമണിക്ക് തേക്കിൻകാട് മൈതാനത്തു വരുകയാണെങ്കിൽ നമുക്കൊരുമിച്ചു ജോഗിങ് നടത്താം.. ഞാനും മോളും എന്നും രാവിലെ ആ സമയത്ത് അവിടെകാണും.. " 'എന്റെ പട്ടി എണീക്കും രാവിലെ ആറിന്.. ഒന്ന് പോടീ.. ' എന്ന് ഞാൻ മനസ്സിൽ പറഞ്ഞെങ്കിലും രാവിലെ അഞ്ചുമണിക്ക് അലാറം വെച്ച് എണീറ്റ് കുളിച്ചു കുട്ടപ്പനായി പൗഡർ ഇട്ടു മുടിചീകി ഞാൻ മൈതാനത്തിൽ എത്തി.. 'അല്ലേലും ഈ പെണ്ണുങ്ങൾ എന്തേലും പറഞ്ഞാൽ പറ്റില്ലെന്ന് പറയാൻ എന്നെക്കൊണ്ട് ആവൂല... പുല്ല്.. ' സഖിയുടെയും സാരംഗിയുടെയും കൂടെ മൈതാനത്തിലൂടെയുള്ളജോഗിങ് കഠിനം തന്നെയായിരുന്നു.. ഗ്രൗണ്ടിന് ചുറ്റും രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ എന്റെ കണ്ണിൽ ഇരുട്ട് കയറി, രണ്ടുകാലിലും കരിങ്കല്ല് കെട്ടിവെച്ചിരിക്കുന്നത് പോലെ, സ്വതവേ വീർത്ത വയർ ഗ്യാസ് കേറി ഒന്നൂടെ വീർത്തു പുറത്തേക്ക് ഉന്തിനിന്നു.. "ഈ പണി എന്നെകൊണ്ട് പറ്റൂല.. എനിക്കിത്തിരി വെള്ളം തായോ.. അല്ലേൽ ഞാനിപ്പോ ചാവും.." മൈതാനത്തിൽ തളർന്നിരുന്ന് ഞാൻ സഖിയെനോക്കി കിതച്ചുകൊണ്ട് പറഞ്ഞു.. അതിന് മറുപടി പറയാതെ കിതച്ചു പണ്ടാരടങ്ങി നിൽക്കുന്ന എന്നെനോക്കി പുച്ഛിച്ചുകൊണ്ട് സഖി പിന്നേം ഗ്രൗണ്ടിൽ വട്ടം കറങ്ങിക്കൊണ്ടിരുന്നു.. രണ്ട് റൗണ്ട്കൂടി കഴിഞ്ഞപ്പോൾ സാരംഗി പയ്യെ എന്റെ അടുത്തേക്ക് വന്നു.. ഒരു ഇലതുമ്പ് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.. " അങ്കിൾ ഈ ഇല ചവച്ചുകൊണ്ട് ഓടിനോക്കിക്കേ.. അപ്പൊ കിതപ്പ് ഉണ്ടാവില്ല." ഞാൻ ആ തളിരില വാങ്ങി തിരിച്ചു മറച്ചും നോക്കി.. ഇത് തിന്നോണ്ട് ഓടിയാൽ കിതപ്പ് ഉണ്ടാവില്ല എന്നത് സത്യാണോ..? ആട് പ്ലാവില ചവക്കുന്നത് പോലെ ആ കയ്പ്പുള്ള ഇലയും ചവച്ചരച്ചുകൊണ്ട് ഞാനൊരു ഓട്ടമായിരുന്നു പിന്നങ്ങോട്ട്.. ആ ഇല തിന്നതുകൊണ്ടാണോ എന്നറിയില്ല കിതപ്പ് ഒതുക്കിപിടിച്ചുകൊണ്ട് രണ്ട് റൗണ്ട് നിർത്താതെ ഓടാൻ കഴിഞ്ഞു എനിക്കപ്പോൾ.. അന്നത്തെ കസർത്തുകഴിഞ്ഞു പോകാൻ നേരത്ത് ഞാൻ സഖിയോട് പതിയെ ചോദിച്ചു.. "ഭർത്താവ് എന്തുചെയ്യുന്നു..? " "അങ്ങേര് സ്വർഗത്തിൽ മുറിയെടുത്തു താമസിക്കുന്നു.. " "എന്തൂട്ട്..?" "ആന്നെ.. പുള്ളി മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു..ഇപ്പൊ സ്വർഗത്തിൽ കഴിയുന്നുണ്ടാകും.. അങ്ങനെ കരുതാനാണ് എനിക്കിഷ്ടം. " അത് കേട്ട് ഒരു വിഡ്ഢിയെപോലെ ഞാൻ തലയാട്ടുകയും ചെയ്തു.. പോകാൻ നേരം സാരംഗിയുടെ ചെവിയിൽ ഞാൻ രഹസ്യമായി പറഞ്ഞു.. "ആ കിതപ്പ് മാറ്റുന്ന ഇല നാളേം കൊണ്ടുവരണം ട്ടോ മോളെ.. " അന്നത്തെ ജോഗിങ് അവസാനിപ്പിച്ചു റൂമിൽ തിരിച്ചെത്തി ബെഡ്റൂമിലെ കണ്ണാടിക്കുമുന്നിൽ ജെട്ടിപുറത്തു നിന്നുകൊണ്ട് ഞാൻ ചോദിച്ചു..? "എവിടെ..? വയറ്റിൽ സിക്സ്പാക്ക് എവിടെ.?" പിറ്റേദിവസവും രാവിലെ സാരംഗിതന്ന അത്ഭുത ഇല ചവച്ചുകൊണ്ട് ഞാൻ തേക്കിൻകാട് മൈതാനത്തിൽ തകർത്തോടി.. കിതപ്പിന് ഒരു കുറവുള്ളതുപോലെ അന്നും തോന്നി.. അതിന്റെ പിറ്റേന്നാണ് ആ ഇലയുടെ രഹസ്യം ഞാൻ സഖിയോട് തിരക്കിയത്.. "സത്യമായിട്ടും അത് കഴിച്ചയപ്പോൾ നിങ്ങൾക്ക് കിതപ്പ് കുറവുള്ളതായി തോന്നിയോ..? " "ഉവ്വന്നെ.. അതൊരു അത്ഭുത ഇല തന്നെ.. എനിക്കിപ്പോൾ ക്ഷീണം തോന്നുന്നേ ഇല്ല.. " എന്റെ മറുപടി കേട്ട് സഖി വലിയവായിൽ പൊട്ടിച്ചിരിച്ചു.. അത് കണ്ടുഞാൻ വാ പൊളിച്ചു.. 'പെണ്ണിന് പ്രാന്തായോ..? ' "സാരംഗിയെയും കൂട്ടി ഞാൻ ആദ്യമായി ഇവിടെ ഓടാൻ വന്നപ്പോൾ അവൾ കിതക്കുന്നമ്മേ എന്ന് പറഞ്ഞു മടിപിടിച്ചു നിൽക്കുമായിരുന്നു.. ആ മടി മാറ്റുവാനായി വീടിന്റെ തൊടിയിൽ ഉണ്ടായിരുന്ന കൂവളം എന്ന ചെടിയുടെ തളിരില അവളുടെ വായിൽ വെച്ചുകൊടുത്തുകൊണ്ട് ഇത് കിതപ്പ് മാറ്റാനുള്ള മരുന്നാണെന്ന് പറഞ്ഞത് ഞാനാണ്.. ആ വിശ്വാസത്തിന്റെ പുറത്താണ് നിങ്ങളുടെയും ഈ ഓട്ടം എന്നറിഞ്ഞപ്പോൾ എനിക്ക് ചിരിക്കാതെ നിവൃത്തിയില്ല.." സഖി അത് പറഞ്ഞുകൊണ്ട് പിന്നേം പിന്നേം ചിരിച്ചപ്പോൾ ഞാനുമൊരു വളിച്ച ചിരി ചിരിച്ചുകൊണ്ട് ചമ്മൽ മറച്ചുപിടിച്ചു... ഒരാഴ്ചകൊണ്ട് സഖിയും ഞാനും പഴയപോലെ നല്ലകൂട്ടായി.. തരംകിട്ടുമ്പോഴൊക്കെ അവൾ എന്റെ കുടവയറിനെ കളിയാക്കുമായിരുന്നു, അലസ്സജീവിതത്തെ പരുഷമായി പരിഹസിക്കുമായിരുന്നു.. 'മടിയൻ മല ചുമക്കും എന്നത് പോലെ നിങ്ങൾ ജീവിതം മുഴുവനും ഈ കുടവയറും ചുമക്കേണ്ടിവരും..കുത്തഴിഞ്ഞ ജീവിതം കൊണ്ട് നിങ്ങൾ ഉണ്ടാക്കിയ ഏക സമ്പാദ്യം ഇത് മാത്രമല്ലേ? " അത് സഖി മുഖത്തുനോക്കി പറഞ്ഞയപ്പോൾ എന്റെ മുഖം താണ് താണ് പോയി.. വലിയവയർ പതിവിലും വീർത്തുവന്നു.. "സാരല്യ അങ്കിൾ, വിഷമിക്കണ്ടാട്ടോ.." കൈവിരലിൽ തൂങ്ങിക്കൊണ്ട് സാരംഗി അത് പറഞ്ഞപ്പോൾ കണ്ണുകൾ തുടച്ചു ഞാനാ കുരുന്നിനെ നോക്കി തലയാട്ടി.. "എടോ.. അവസാനം നിന്റെ എഴുത്ത് പുസ്തകമാക്കുവാൻ ഒരു പബ്ലിഷർ മുന്നോട്ട് വന്നിട്ടുണ്ട്.. അവർ പറയുന്ന നിബന്ധനകൾ അംഗീകരിച്ചാൽ വൈകാതെ തന്നെ തന്റെ പേരിൽ ഒരു ബുക്ക്‌ പുറത്തിറങ്ങും..." വേണുചേട്ടൻ തോളിൽ തട്ടികൊണ്ട് അത് പറഞ്ഞപ്പോൾ എനിക്കെന്താ പറയണ്ടേന്ന് അറിയില്ലായിരുന്നു.. അല്പം മുൻപ് സഖി പറഞ്ഞുപോയ പരിഹാസം കേട്ട് ലോകത്തിലെ ഏറ്റവും അലസനായ മനുഷ്യൻ ഞാനാണെന്ന് കരുതിയിരിക്കുമ്പോഴാണ് ആ കാര്യം വേണുചേട്ടൻ പറഞ്ഞറിയുന്നത്... സന്തോഷംകൊണ്ടായിരിക്കും എന്റെ കണ്ണുകൾ രണ്ടു കടലുകൾ ആയിമാറുന്നതും തിരയടിച്ചു കണ്ണുനീർ പുറത്തേക്ക് ഒഴുകുന്നതും വേണുചേട്ടനിൽനിന്നും എനിക്ക് മറച്ചുപിടിക്കാൻ സാധിച്ചില്ല.. "എടോ ആ പെൺകുട്ടിപറഞ്ഞതെല്ലാം ഞാനും കേട്ടിരുന്നു.. താൻ വിഷമിക്കണ്ടെടോ, ഏത് കയറ്റത്തിനും ഒരു ഇറക്കവും കാണും.. നിന്റെ സമയം വരാനിരിക്കുന്നതേ ഒള്ളു " പിന്നെയെല്ലാം പെട്ടെന്നായിരുന്നു.. രണ്ട് മാസത്തിനുള്ളിൽ ആ പുസ്തകപ്രകാശനം നടന്നു.. ഒരു എഴുത്തുകാരൻ എന്ന പേരിൽ സാഹിത്യലോകത്ത് ഞാൻ പിച്ചവെച്ചു നടന്നുതുടങ്ങി.. തുച്ഛമായ വിലയായതുകൊണ്ടാണോഅതോ എഴുത്ത് നന്നായതുകൊണ്ടാണോ എന്നറിയില്ല ബുക്ക്‌ സ്റ്റാളുകളിൽ എന്റെ പുസ്തകത്തെക്കുറിച്ചു അന്വേഷണങ്ങൾ വന്നു തുടങ്ങി.. പക്ഷെ ഈ കാര്യങ്ങളെല്ലാം ഞാൻ സഖിയിൽ നിന്നും മറച്ചു വെച്ചു.. ഞാനൊരു എഴുത്തുകാരനാണ് എന്ന് സഖിയോട് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.. അന്ന് വൈകീട്ട് ഞാനും വേണുചേട്ടനും വായനശാലയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സഖി സാരംഗിയുടെ കൈപിടിച്ചു അങ്ങോട്ട് കയറിവന്നു.. "ഒരാഴ്ചയായി രാവിലെ മൈതാനത്തു കാണാറില്ലലോ? " എന്നെനോക്കി സഖി ചോദിച്ചപ്പോൾ ഞാൻ പരുങ്ങികൊണ്ട് പറഞ്ഞു.. "കുറച്ചു തിരക്കിലായിരുന്നു.. നാളെ മുതൽ ഉണ്ടാകും രാവിലെ" അതിന് മറുപടി പറയാതെ അവൾ വേണുചേട്ടനോട് എന്തോ ധൃതിയിൽ തിരക്കുന്നത് ഞാൻ ചെവികൂർപ്പിച്ചു കേട്ടു.. "എന്തായി.. ആ പുസ്തകം കിട്ടിയോ..? " "ഹാ.. ഇത്തവണ ഞാനത് സംഘടിപ്പിച്ചു.. താൻ പറയുന്നയാൾ ഒരു തൂലികാനാമത്തിലാണ് ഓൺലൈനിൽ ഇത്രനാളും കഥകൾ എഴുതിക്കൊണ്ടിരുന്നത്.. ഒരാഴ്ച്ച മുൻപാണ് അയാൾ ആദ്യമായി സ്വന്തംപേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്.. ഞാൻ അതിന്റെ പത്തുകോപ്പികൾ കയ്യോടെ വാങ്ങിവെച്ചിട്ടുണ്ട് ഇവിടെ.. " "എവിടെ നോക്കട്ടെ? " ആകാംഷയോടെ സഖി അതു ചോദിക്കുമ്പോഴേക്കും മേശപുറത്തേക്ക് "വൈലറ്റ് പൂക്കൾ " എന്ന് പേരുള്ള ആ പുസ്തകം എടുത്തു വെച്ചിരുന്നു വേണുചേട്ടൻ.. എന്റെ ഹൃദയം നിലച്ചതുപോലെയായ ആ നിമിഷത്തിലാണ് സഖി ആ പുസ്തകത്തിന്റെ രചയിതാവിന്റെ പേര് വായിക്കുന്നത്... ഒന്നുരണ്ട് ആവർത്തികൂടെ ആ പേര് ഉരുവിട്ടുകൊണ്ട് അവൾ എന്റെ മുഖത്തേക്കൊന്നു നോക്കി.. എന്തോ അപരാധം ചെയ്‌തവണ്ണം ഞാനപ്പോൾ മുഖം കുനിച്ചു പിടിച്ചു.. അവളുടെ നിശ്വാസത്തിന്റെ ചൂട് എന്റെ കഴുത്തിൽ പതിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. എങ്കിലും മുഖമുയർത്തി സഖിയെ നോക്കുവാൻ ഞാൻ വെറുതെ ഭയപ്പെട്ടു.. "നിങ്ങൾ എഴുതിയതാണോ മനുഷ്യാ ഈ പുസ്തകം..? " "ഹമ് " "നേരെനോക്കി പറയ് " ഞാൻ പതിയെ മുഖമുയർത്തി.. അപ്പോൾ എന്റെ മുന്നിൽ നിന്നിരുന്നത് കോളേജിലെ ആ പഴയ 'സഖി ' ആയിരുന്നു.. ആർട്ട്സ് ഡേയിൽ എന്റെ ഗാനം കേട്ട് പഴുത്ത മൂവാണ്ടൻ മാങ്ങ കണക്കെ തുടുത്ത മുഖവുമായി നിന്നിരുന്ന പഴയ 'സഖി പാപ്പച്ചൻ.. ' " നിങ്ങളുടെ എഴുത്തുകൾ തേടിയായിരുന്നു മനുഷ്യാ ഞാൻ ഇത്രനാളും അലഞ്ഞിരുന്നത്.. വായിച്ചിരുന്ന കഥകൾക്ക് താഴെ തൂലികാനാമം ആയിരുന്നതിനാൽ കൃത്യമായ വിലാസവും കിട്ടിയില്ല..." അവൾ ഒരു നിമിഷം വാക്കുകൾക്കായി പരതി.. "തൊട്ടടുത്തുണ്ടായിട്ടും എനിക്ക് ആളെ മനസിലാക്കാൻ കഴിഞ്ഞില്ല, അല്ല.. ഞാൻ നിങ്ങളുടെ ബാഹ്യരൂപത്തെ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്, നിങ്ങളുടെ കുറവുകളെ പർവ്വതീകരിച്ചു കളിയാക്കുകയാണ് ഞാൻ ചെയ്തിരുന്നത്.. തെറ്റ് എന്റെ മാത്രമാണ്.. ക്ഷമിക്കണം.. " എനിക്ക് നേരെ കൈകൂപ്പി വിതുമ്പികൊണ്ടിരുന്ന സഖിയുടെ കൂപ്പിയ കൈകൾ തട്ടി മാറ്റികൊണ്ട് ഞാൻ പതുക്കെ പറഞ്ഞു.. "ഹേയ്, അങ്ങനെ ഒന്നും ചിന്തിക്കേണ്ട.. അതൊക്ക കഴിഞ്ഞകാര്യങ്ങളല്ലേ.. അങ്ങനെ കണ്ടാൽ മതി.. എനിക്കാരോടും ഒരു ദേഷ്യവും ഇല്ല സഖി.. " മറുത്തൊന്നും പറയാതെ ആ പുസ്തകവും മാറോടടുക്കി പിടിച്ചു സഖി നടന്നു നീങ്ങുമ്പോൾ സാരംഗി പിറകിൽ നിന്നും പയ്യെ തോണ്ടി.. "ചോദിക്ക് അങ്കിളേ.. ചോദിക്ക്.. " "എന്തൂട്ട് ചോദിക്കാൻ..? " "Will u marry me എന്ന് അമ്മയോട് ചോദിക്ക്.." ആ ചോദ്യവും ഉത്തരവും കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു... ! പുതിയൊരു എഴുത്തിനെപറ്റി ചിന്തിച്ചുകൊണ്ട് ഉമ്മറത്തെ ചാരുബെഞ്ചിൽ ഇരിക്കുമ്പോൾ എളിയിൽ കൈ കുത്തികൊണ്ട് സഖിയും തൊട്ടടുത്തു വന്നിരുന്നു... അവൾക്കിത് എട്ടാം മാസമാണ്.. അതുകൊണ്ടാവാം നല്ല ക്ഷീണമുണ്ട് ആ മുഖത്ത്.. സാരംഗിക്ക് കൂട്ടായി ഒരു കുഞ്ഞുവാവ വരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങളെല്ലാവരും.. അങ്ങനെ ചേർന്നിരിക്കുമ്പോഴാണ് എന്റെ വയറ്റിലേക്ക് നോക്കി സഖി ആ ചോദ്യം ചോദിച്ചത്.. " എനിക്ക് മുൻപേ നിങ്ങള് പ്രസവിക്കുമോ മനുഷ്യാ..?"
1k views
4 days ago
#

📔 കഥ

#പവിത്രം ഹേയ് മിസ്റ്റർ ഇനീം എന്നെ വായിൽനോക്കി വെള്ളമിറക്കിയാൽ ഞാനെന്റെ ഭർത്താവിനോട് പറഞ്ഞ് കൊടുക്കും, തനിക്ക് നാണമില്ലേടോ മറ്റൊരുത്തന്റെ ഭാര്യയെ വായിൽ നോക്കി നിൽക്കാൻ അത്ര മുട്ടുന്നുണ്ടേൽ ഒന്നൂടെ പോയി പെണ്ണ് കെട്ടിക്കൂടെ ? ങെ ! ശബ്ദം കേട്ട് ഞാനൊന്നു ഞെട്ടി നാലുപാടും നോക്കിയ ശേഷം , ഇതെവിടുന്ന് വന്ന് ആകാശത്തൂന്നോ ' എന്ന ഭാവത്തിൽ തല ചൊറിഞ്ഞ് കണ്ണുകൾ ഒരു കിലോമീറ്റർ പുറത്തേക്കിട്ട് അവളെ അടിമുടി ഒന്ന് നോക്കി , ശരീരത്തിൽ ഒരു ജ്വല്ലറിയിലുള്ള സ്വർണ്ണം മുഴുവൻ ഇട്ടോണ്ട് എന്റെ വീടിന്റെ ബാൽക്കണിയിൽ ഇടുപ്പിൽ ' കൈവെച്ച് ഒരു പെണ്ണ് നിൽക്കുന്നു, റബ്ബേ ! ഈ ജെന്തു ഏതേലും കല്യാണ വീട്ടീന്ന് ഒളിച്ചോടിയതാവോ.? എഫ്ബി യിൽ ലൈനടിച്ച സകല പെണ്ണുങ്ങളുടെയും മുഖം മനസ്സിൽ മിന്നിമറിഞ്ഞു വരുന്നുണ്ട് പക്ഷേ ഈ മുഖം മാത്രം മോണിറ്ററിൽ ലിങ്ക് ആവുന്നില്ലന്ന് കണ്ടപ്പോൾ ആരാ എവിടുന്നാ എന്ന ആക്ഷൻസ് കയ്യിൽ കാണിച്ചു തിരിച്ച് ഞാൻ ഒരു ചോദ്യം അങ്ങോട്ടും പാസാക്കി ! എന്തൂട്ട് ? (പുട്ടിന് പീര ചേർക്കുന്ന പോലെ അവൾ മറുപടി തുടർന്നു ) താനെന്താടോ പൊട്ടനാണോ മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ ? ഇനി എന്നെ വായിൽ നോക്കിയാൽ എന്റെ ഭർത്താവിനോട് പറഞ്ഞു കൊടുക്കുമെന്ന്! അയ്ന് ഇങ്ങളേതാ പെണ്ണും പിള്ളേ.? ഞാനിത് വരെ കണ്ടിട്ടില്ലല്ലോ! അയ്യട!! നമ്പർ വേണ്ട മോനെ സാഹിർക്കാ ഇങ്ങൾ ഈ ബാൽക്കണിയിൽ ഇരുന്ന് ലൈനടിക്കുവാണന്ന് എനിക്കറിയാം അങ്ങോട്ട് നോക്കി ഇവിടെ കസേരയിൽ ഇരിക്കുന്നത് ഞാൻ എന്നും കാണാറുണ്ട് , ഞാനേയ് അപ്പുറത്തെ വീട്ടിലെ നിസാമിന്റെ ഭാര്യ' ഫഹദ , പിന്നെ നിങ്ങളുടെ അനിയത്തി മിനിഞ്ഞാന്നു അവിടെ എന്നെ പരിജയപ്പെടാൻ വന്നിരുന്നു, താൻ ആള് ശെരിയല്ല ബാൽക്കണിയിൽ വരുന്നത് എന്നെ ലൈനാക്കാനാണ് എന്നൊക്കെ അവൾ പറഞ്ഞു തന്നു.! അടിപ്പാവി ! ആ എട്ടാം ക്ലാസിൽ പഠിക്കുന്ന കുരിപ്പ് പറഞ്ഞതും വിശ്വസിച്ച് ചോദിക്കാൻ വന്നതാണോ , അവൾ' വെറുതെ പറയുന്നതാ, ഈ നാട്ടിലെ സകല പെണ്ണുങ്ങളോടും ഇത് പോലെ എന്റെ കുറ്റം പറഞ്ഞ് കൊടുത്ത് ശത്രുവാക്കിയതാ , ബാക്കി അവൾ സ്കൂൾ വിട്ട് വരട്ടെ കൊടുത്തോളാം എന്ന് പറയുമ്പോഴാണ് എന്റെ ഉമ്മിയും അവളുടെ അമ്മായിയമ്മ സഫിയാത്തയും മുകളിലേക്ക് കയറി വന്നത് .! ( രണ്ടാഴ്ചമുൻപ് അയൽവീട്ടിലേക്ക് കല്യാണം കഴിച്ച് കൊണ്ടുവന്ന മരുമകളാണ് ഫഹദ , എന്റെ വീട്ടിൽ ഉമ്മീനേം മറ്റും പരിജയപ്പെടുത്താനും വീട് ചുറ്റി കാണാനും അയൽവാസിയും ഫഹദയുടെ അമ്മായിയമ്മയുമായ സഫിയ ഇത്ത കൊണ്ടുവന്നപ്പോൾ വീട് കാണാനെന്ന വ്യാജേന ബാൽക്കണിയിൽ ഇരുന്ന് ഉമ്മി കാണാതെ സിഗറേറ്റ് വലിക്കുന്ന എന്റെ അടുത്ത് വന്നതായിരുന്നു അവൾ ! ഞങ്ങളുടെ നാട്ടിൽ ഒരു ചടങ്ങുണ്ട്, ഇനി അത് എല്ലാ നാട്ടിലും ഉണ്ടോ എന്നറിയില്ലപ്പാ , മറ്റൊരു ദേശത്ത് നിന്നും കല്യാണം കഴിഞ്ഞ് ഞങ്ങളുടെ നാട്ടിലെത്തുന്ന വധു വരന്മാരെ അയൽ വീടുകളിൽ പരിജയപ്പെടുത്താൻ കൊണ്ടു പോകുന്ന ചടങ്ങ്, സഫിയാത്ത ഉമ്മീന്റെ മുന്നിൽ പത്രാസ് കാണിക്കാൻ കിട്ടിയ അവസരം മുതലെടുത്ത് ഉള്ള സ്വർണ്ണം മുഴുവനും ഇടീച്ച് തൃശ്ശൂർ പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്ന പോലെയാ ആ പാവത്തിനെ പരിജയപ്പെടുത്താൻ കൊണ്ടുവന്നത് ) സ്റ്റപ്പ് കയറി വരുന്ന ഉമ്മിയേ കണ്ടപ്പോൾ ഡോ ടീച്ചറുമ്യേ ! ഇങ്ങടെ കുരുത്തം കെട്ട മോള് ഐഷൂട്ടി ഇവളോടും എന്റെ കുറ്റം പറഞ്ഞീന് എന്ന് പറഞ്ഞതും ഉമ്മി ചിരിച്ചു! ശേഷം ഫഹദയേയും കൊണ്ട് വീട് മുഴുവൻ കാണിച്ചു കൊടുത്തും സൊറപറഞ്ഞും അവർ ഡ്യൂട്ടി ആരംബിച്ചു, കൂട്ടത്തിൽ പെരുന്നാൾ കച്ചവടം കഴിഞ്ഞ കോഴിക്കോട് മുട്ടായി തെരുവ് പോലെ അത്ര വൃത്തിയുള്ള എന്റെ റൂമും ഷെൽഫിൽ അടുക്കി വെച്ച പുസ്തകങ്ങളും ഡയറികളും മറ്റും അവൾ യുദ്ധഭൂമിയിലെന്ന പോലെ കൗതുകത്തോടെ നോക്കിയിരുന്നു, ആ സമയം ഞാൻ താഴെ ഇറങ്ങി കാളവണ്ടി പോലുള്ള എന്റെ കാറ് കഴുകാൻ തുടങ്ങി, ചായ സൽക്കാരം കഴിഞ്ഞ് ഉമ്മീം സഫിയാത്തയും ചേർന്ന് ഫഹദയുടെയും കുടുംബത്തിന്റേയും സ്വഭാവ സുവിഷേശതകളും, സ്ത്രീധനത്തിലെ കുറവും മറ്റും പോസ്റ്റ്മോർട്ടം നടത്തുന്ന ജോലിയിൽ ഏർപ്പെട്ടപ്പോൾ ഫഹദ പുറത്ത് കാറ് കഴുകുന്ന എന്റെ അരികിൽ വന്നു ചോദ്യങ്ങളുടെ ഭാണ്ഡകെട്ടുകൾ വീണ്ടും അഴിച്ചു., ഇങ്ങള് ആള് കൊള്ളാലോ കാക്കാ, ഭയങ്കര സംഭവമാണല്ലേ ! കുത്തഴിഞ്ഞ ജീവിതവും , ചുരുളഴിയാത്ത ചിന്തകളും ഡയറിയിൽ എഴുതിയത് കൊള്ളാം, സത്യത്തിൽ ഇങ്ങക്ക് പിരാന്ത് തന്നെയാണന്ന് റൂം കണ്ടപ്പോൾ മനസ്സിലായി., വെറുതെയല്ല അനിയത്തി ഇങ്ങടെ അടുത്തേക് ആരേം അടുപ്പിക്കാത്തത് , ഓഹ് ,, ത്യാങ്ക്സ് ട്ടാ ! റൂമിൽ കയറി ഡയറിയും മറിച്ച് നോക്കിയോ.? ഏതാ നിന്റെ രാജ്യം.? എന്ന് ചോദിച്ച് ഞാൻ വീണ്ടും കാറ് കഴുകാൻ തുടങ്ങി , ഇന്റെ നാട് കുറ്റിപ്പുറം, ഇങ്ങക്ക് ഈ പൊട്ടക്കാറ് മാറ്റി വല്ല ബി എമ്മും എടുത്തൂടെ.? ങെ! പിന്നെ അതിനെന്താ, ബി എമ്മ് എടുക്കാലോ ഇയ്യ് ആസ്വർണ്ണം മുഴുവൻ ഊരി തന്നാൽ മതി അയ്യട മോനെ അത് ഇച്ചിരി പുളിക്കും ഇത്രം സ്വർണം എന്റെ ബാപ്പച്ചി കൊടുത്തിട്ടും പോരാന്ന് പറഞ്ഞ് മുഖം വീർപ്പിച്ച് ഇങ്ങടെ ഉമ്മീനോടും ഞങ്ങളുടെ കുറ്റം പറഞ്ഞു കൊടുക്കുന്നുണ്ട് എന്റെ അമ്മായിയമ്മ തള്ള ഹ ഹ ഹ ഞാനൊന്നു ചിരിച്ചു, ഇങ്ങള് ചിരിക്കണ്ട ഇങ്ങളെ പെങ്ങളെ കെട്ടിക്കുമ്പോൾ അറിയാം അതിന്റെ പ്രയാസം, അല്ല ഇക്കാ ഇങ്ങളെ ബീവി എന്തിനാ പിണങ്ങി പോയത് ഇങ്ങള് ഈ അന്തം കുന്തവുമില്ലാതെ എഴുതുന്നത് കൊണ്ടാണോ..? ടീ പുത്യണ്ണേ ! ഇയ്യ് ഓനേം കെട്ടി കുറ്റീം പറച്ച് വന്നത് എന്നെ മക്കാറാക്കാനാണോ.? എന്റെ ഭാര്യ പോയത് അതിനൊന്നുമല്ല എന്ന് പറയുമ്പോഴേക്കും ഫഹദ ഇടക്ക് കയറി സംസാരിച്ചു വേണ്ടക്ക അതും എനിക്കറിയാം ഐഷുവും എന്റെ നാത്തൂനും എല്ലാം എന്നോട് പറഞ്ഞിരുന്നു., ഐഷൂട്ടിയെ ബാത്റൂമിലെ ലൈറ്റ് ഓഫ് ചെയ്യാൻ മറന്നതിന്റെ പേരിൽ തല്ലി ചുമരിൽ തലയടിച്ച് ചോര വന്നപ്പോൾ ഇങ്ങള് ദേഷ്യപ്പെട്ട് വഴക്കായതിന്റെ പേരിൽ ആണന്നറിയാം ചെറ്യേ കുട്ടികളെ അവൾ ഇങ്ങനെ തല്ലാൻ പാടുണ്ടോ, സാരല്യ ഇക്ക അവളോട് പോവാൻ പറ അഹങ്കരി , ഞാനൊന്നു മൂളി ! ശ്ശോ ഇങ്ങളൊരു മുത്താണ് ' എന്നെ ഇങ്ങക്ക് വന്ന് കെട്ടിക്കൂടാർന്നോ എനിക്ക് ഈ വട്ടൊക്കെ വല്യ ഇഷ്ടാന്നേ എന്ന് പറഞ്ഞ് വാ പൊത്തി ചിരിച്ചു., ഞാൻ പുച്ഛഭാവത്തിൽ ഒന്ന് നോക്കുക മാത്രം ചെയ്തു ശേഷം ജോലി തുടർന്നു., അല്ലിക്കാ ഐഷൂട്ടിക്ക് എന്തിനാ ഇങ്ങളോട് ഇത്ര ദേഷ്യം..? അതോ ! അവളുടെ കഴിഞ്ഞ ബർത്ത്ഡേക്ക് വീട്ടിൽ വന്ന ഫ്രണ്ട്സിനോട് അവൾ ഏഴ് വയസ് വരെ കിടക്കയിൽ മുള്ളിയ കഥ പറഞ്ഞ് കൊടുത്തതിന് , പിന്നെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തെന്നി വീണ് മുൻനിരയിലെ പല്ല് പോയിരുന്നു., നിന്റെ അമ്മായിയപ്പൻ ഇല്ലേ കുഞ്ഞിപ്പ ഹാജി മൂപ്പര് തൊണ്ണീമാ (പല്ലില്ലാത്തവൾ ) എന്ന് വിളിച്ച് കളിയാക്കിയിരുന്നു, മൂപ്പർക്കും പല്ലില്ലല്ലോ ,വെപ്പ് പല്ലല്ലേ കുഞ്ഞിപ്പാജീം ഐഷൂട്ടിയും ലൈനാണന്നും രണ്ടാളും വെപ്പ് പല്ല് വെച്ചവരാണ് എന്നും ഞാൻ അവരോട് പറഞ്ഞ് കൊടുത്തു., അവരത് സ്കൂളിൽ പാട്ടാക്കി കളിയാക്കി ചിരിച്ചു അയിനാണ്., ഫഹദ ഒന്നൂടെ ചിരിച്ചു കഷ്ടണ്ട്ട്ടോ അവൾ ചെറ്യേ കുട്ടിയല്ലേ ഇങ്ങനെ കളിയാക്കുന്നതെന്തിനാ.? അയ്യട !! ചെറ്യേ കുട്ട്യോ ആര് ആ കുരിപ്പോ അവൾക്ക് ബർഗർ വാങ്ങി കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ എന്റെ റൂമിൽ വന്ന് ഷെൽഫിൽ അടുക്കി വെച്ച പുസ്തങ്ങളിൽ വായിക്കാൻ അടയാളപ്പെടുത്തിയ പുസ്തകം എടുത്ത് അടയാളപ്പെടുത്തിയതിന് ശേഷമുള്ള പേജുകൾ മാത്രം പറിച്ചെടുത്ത് വിമാനം പറത്തിക്കളിക്കുന്ന അവളേ പിന്നെ ഞാനെന്ത് വേണം ..? അതിനാണോ അവൾ ഇങ്ങനെ പ്രതികാരം ചെയ്യുന്നത്..? അതിനും കൂടിയാണ് ! ഒരു വല്യ കാരണം വേറെയുണ്ട് ' ആകാംശയുടെ കുന്നിൻ മുകളിൽ കയറിയ ഭാവത്തിൽ ഫഹദ ഒന്നൂടെ അരികിലേക് വന്ന ശേഷം അതെന്താപ്പാ ആ കഥ എന്ന് ചോദിച്ചു..? അത് പിന്നെ ! മുമ്പൊരിക്കൽ പാരൻസ് മീറ്റിംഗിന് ഉമ്മീന്റെ കൂടെ ഡ്രൈവറായി ഞാനും പോയിരിന്നു, അവള് പഠിക്കാറില്ലന്നും , കുളിക്കാറില്ലന്നും നമസ്കരിക്കാറില്ലന്നും , ചില ദിവസങ്ങളിൽ പല്ല് പോലും തേക്കാതെ ചായ കുടിക്കാറുണ്ടന്നും ആ സഭയിൽ ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞു, അത് കേട്ട് എല്ലാവരും ഉറക്കെചിരിച്ചു, ഹ ഹ ഹ അതിന് ശേഷം അവൾടെ സ്കൂളിലെ ഒരു മിസ്സിനെ ഞാൻ ലൈനടിച്ച് വീഴ്ത്തി ഫ്രണ്ടാക്കി , അവളോട് ദിവസവും ചാറ്റുമ്പോൾ ഇവളുടെ കുറ്റം പറഞ്ഞു കൊടുക്കും, ഇപ്പോൾ ആ മിസ്സ് അവളെ സ്കൂളിൽ അനങ്ങാൻ സമ്മതിക്കാറില്ല , അവിടെ നടക്കുന്നത് എന്നോടും ,ഞാൻ ഉമ്മീനോടും പറയും അവൾക്ക് ഇടക്ക് രണ്ടണ്ണം കിട്ടും , ഇത്രയേ ഞാൻ ചെയ്തുള്ളൂ അതിനാണ് അവൾ എന്നെ കുറിച്ച് കുറ്റം പറഞ്ഞ് നടക്കുന്നത്! അമ്പട വീരാ ഇത്രയൊക്കെ ഒപ്പിച്ചിട്ടും അവൾ നിങ്ങളെ കൊല്ലാതെ വിട്ടത് തന്നെ ഭാഗ്യം , ഞാനാണേൽ ഇങ്ങളേം കൊന്ന് ജയിലിൽ പോയെനെ എന്ന് പറഞ്ഞ് ചിരിച്ചു, അവൾടെ സ്കൂൾ ബസ്സ് വരാറായി, ഇന്ന് ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറവാണന്ന് മിസ്സ് വിളിച്ച് പറഞ്ഞിട്ടുണ്ട് വരട്ടെ ബാക്കി കൊടുക്കുന്നുണ്ട് ഞാൻ എന്ന് പറഞ്ഞതും ഫഹദയുടെ മുഖത്തിന് എന്തന്നില്ലാത്ത ഒരു വിഷാദം വന്നു തുളുമ്പുന്ന പോലെ തോന്നി, നല്ല ഇക്കയും അനിയത്തിക്കുട്ടിയും , അല്ലടോ അവളെ കെട്ടിച്ചു വിട്ടാൽ നിങ്ങൾ എന്ത് ചെയ്യും തല്ല് കൂടാൻ.? ആ പഷ്ട് , അത്ര കാലം അതിനെ സഹിക്കാനോ, ഇപ്പഴേ ആർക്കേലും ദത്ത് കൊടുക്കാൻ ആളെ കിട്ടുമോ എന്ന് നോക്കുവാണ് ഞാൻ, എന്ന് പറഞ്ഞതും കരയാൻ വെമ്പി നിൽക്കുന്ന സങ്കടങ്ങൾ ആനന്ദക്കണ്ണീരിൽ കലർത്തി പുഞ്ചിയിൽ തുള്ളി തുളുമ്പി പുറത്തേക്ക് ഒഴുകി.! ന്തിനാടോ താൻ കരയണേ ..! എന്നെ കെട്ടാൻ പറ്റാത്ത സങ്കടമാണോ..? അവൾ ഒന്നൂടെ തേങ്ങിചിരിച്ചു കൊണ്ട് സ്വർണ്ണവളകൾക്കിടയിൽ മെഹന്തിയിട്ട ചിത്രകലയുള്ള കൈകളാൽ കണ്ണും മൂക്കും തുടച്ചു, ശേഷം തുടർന്നു.. ഹേയ് ഒന്നുല്യപ്പാ!! സത്യത്തിൽ എഫ്ബിയിൽ പെങ്ങളെ തേടുന്നു എന്ന ഭൂലോക കോഴികളുടെ പരസ്യങ്ങളൊന്നുമറിയാതെ സ്വന്തം പെങ്ങളോട് ആത്മാർത്ഥമായി അടി കൂടി സ്നേഹിച്ചും അവരെ സസൂക്ഷ്മം ശ്രദ്ധിച്ചും നിൽക്കുന്ന ആങ്ങളമാരാണ് ഏതോരു പെണ്ണിന്റെയും ബാല്യത്തിലേയും കൗമാരത്തിലേയും മഹാ ഭാഗ്യം! അങ്ങനെ ഒരു ആങ്ങളയുള്ള ഒരു പെൺകുട്ടിയും ആരുടെയും വലയിൽ വീഴാനും പ്രണയമെന്ന് പറഞ്ഞ് കാമ ചേഷ്ഠകൾക്ക് നടക്കുന്ന നാറികളുടെ വിശപ്പകറ്റാനുള്ള ഇരയായി മാറാനും കഴിയില്ലന്ന് ഉറപ്പാണ്., യഥാർത്ഥത്തിൽ അവളറിയുന്നുണ്ടോ ഐഷുട്ടിയുടെ ഈ പ്രായമാണ് പെൺകുട്ടികളുടെ നല്ല കാലമെന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിൽ തളം കെട്ടിയ കണ്ണീർ സമ്മതമില്ലാതെ ഒഴുകി തുടങ്ങിയിരുന്നു.., റബ്ബേ !' ഇയ്യ് കരയാണോ പുത്യണ്ണേ , ഹേയ് ഞാനിങ്ങനെ എന്റെ ജീവിതം ഒന്ന് ഓർത്തു പോയതാടോ., ആഹാ ! അത് പിന്നെ ഓർക്കാം നീ ആ ചെടിയുടെ ഇടയിലെ ടാപ്പ് ഒന്ന് തിരിച്ച് വിട്ടേ സോപ്പിട്ട് കഴിഞ്ഞു ,ഇനി വണ്ടീനെ കുളിപ്പിക്കാം, ശേഷം കാറിന് മുകളിൽ പൈപ്പ് പിടിച്ച് വെള്ളം നനച്ച് തരുന്നതിനോടൊപ്പം ഞാൻ ചക്രങ്ങളിൽ ചകിരിയിട്ട് വൃത്തിയാക്കുമ്പോൾ അവൾ വീണ്ടും തുടർന്നു.! ഇങ്ങക്കറിയോ ഇക്കാ എനിക്കും ഒരാങ്ങള ഉണ്ടായിരുന്നു, ആ വീട്ടിൽ ഇങ്ങനെ ഒരു പെങ്ങളുണ്ടെന്ന് പോലും അവനറിയില്ല , എന്റെ റൂമിൽ പോലും അവൻ കയറാറില്ല, പലപ്പോഴും സങ്കടം വരുമ്പോൾ അവന്റെ റൂമിൽ പോയി അരികിൽ ഇരിക്കും, എന്തെങ്കിലും പറയാൻ ശ്രമിക്കുന്ന മുൻപ് ഒന്ന് പോയേ എന്ന് പറഞ്ഞ് എന്നെ ആ റൂമിൽ നിന്നുംആട്ടിവിടാറാണ് പതിവ്! കോളേജിൽ ആരേലും എന്തേലും പറഞ്ഞാൽ ഉമ്മയോട് വന്ന് പറയും, അവനറിഞ്ഞാൽ എന്നെ നല്ലോണം വഴക്ക് പറയും മതി പഠിക്കാൻ വിട്ടത് ,വേഗം കെട്ടിച്ച് വിടാൻ നോക്കീം എന്നൊക്കെ ഉമ്മയോടും പറഞ്ഞ് കച്ചറയാക്കും, സ്നേഹത്തോടെ ഒന്ന് മിണ്ടാറ് പോലും ഇല്ല, കല്യാണം കഴിഞ്ഞ് ഞാൻ ഇറങ്ങാൻ നേരത്ത് പോലും എന്നോട് ഒരു നല്ല വാക്ക് പറഞ്ഞില്ല, ഒന്ന് കെട്ടിപ്പിടിച്ച് കരയാൻ ശ്രമിച്ചപ്പോഴേക്കും എന്നെ കാറിൽ കയറ്റാൻ തിടുക്കം കാണിച്ച് ഫ്രണ്ട്സിന്റെ കൂടെ ഫോട്ടോ എടുപ്പിൽ മാത്രമായിരുന്നു ശ്രദ്ധ ചെലുത്തിയത് എന്ന് പറഞ്ഞ് നടുവീർപ്പിടുമ്പോഴാണ് ഉമ്മയും സഫിയാത്തയും മുറ്റത്തേക്ക് വന്നത്., റബ്ബേ ആ കുട്ടീനേ കൊണ്ടാണോ കഴുതെ ഇയ്യ് കാറ് കഴുകിക്കുന്നത് എന്ന് പറഞ്ഞ് ഉമ്മി വഴക്ക് പറഞ്ഞു., അത് സാരല്യ പാത്തോ അവൻ എന്റെ ഷാനിമോളെ കൊണ്ടും ചെയ്യിക്കാറുള്ളതല്ലേ, ഇവളും ഇവിടുത്തെ കുട്ടിയല്ലേ എന്ന് സഫിയാത്തയും പറഞ്ഞു., മോള് അത് അവിടെ ഇട്ടേക്ക് അവന് പ്രാന്താണ് , മോള് വീട്ടിലേക്ക് പൊക്കോ ഞങ്ങൾ അപ്പുറത്തെ വീട്ടിലെ റുഖ്യാത്തയേ കണ്ടിട്ട് വരാം എന്ന് എന്റെ ഉമ്മീ പറഞ്ഞു, സെഫിയാത്തയേയും കൊണ്ട് മുന്നിൽ നടന്നു പോയി, ടാപ്പ് താഴെ ഇട്ട് ഫഹദ കൈ കഴുകുന്നു, അതേ പുത്യണ്ണേ സത്യായിട്ടും ഞാൻ ബാൽക്കണിയിൽ നിന്ന് നോക്കിയത് നിന്നെയല്ലാട്ടോ , അതെനിക്കറിയാം മാഷേ , ഇങ്ങക്ക് " പ്രേമം ഞങ്ങളുടെ തൊടിയിലേ മൂവാണ്ടൻ മാവിനോടാണന്ന്, ഇങ്ങള് അതുമ്മലാ നോക്കുന്നതെന്ന് എനിക്കും മനസ്സിലായതാണ്, എന്നാ ശെരി എഴുത്തുകാരാ ഞാൻ പോട്ടെ എന്റെ കെട്ട്യോൻ വരാറായി., അവൾ തിരിഞ്ഞ് നോക്കാതെ നടന്ന് ഗേറ്റിലെത്തിയപ്പോൾ ഞാൻ വീണ്ടും വിളിച്ചു ഫഹദ ഒരു കാര്യം കൂടി ചോദിക്കട്ടെ, അവൾ ചെറുപുഞ്ചിരിയോടെ ഇമ്മേയ് , പൊന്നു മാഷേ രണ്ടാഴ്ചയായിട്ടുള്ളൂ കല്യാണം കഴിഞ്ഞിട്ട് , ഐഷൂന്റെ ടീച്ചറെ വളച്ചപോലെ വളക്കരുത്ട്ടോ ' ഇങ്ങളെ വായിലെ നാക്ക് കണ്ടാൽ ഏത് പെണ്ണും മൂക്കും കുത്തി വീണ് പോകും, ഹണിമൂണൊക്കെ പ്ലാൻ ചെയ്തതാണ് ചുറ്റിക്കല്ലിം മനുഷ്യാ എന്ന് പറഞ്ഞ് കൈകൂപ്പി, ഓ പിന്നെ ഒന്ന് പോടോ പുത്യണ്ണേ എന്ന് പറഞ്ഞ് അരികിലേക് ചെന്ന ശേഷം അതെ നീ നേരത്തേ ഒരു ചോദ്യം ചോദിച്ചില്ലേ ഐഷുവിനെ കെട്ടിച്ച് വിട്ടാൽ തല്ല് കൂടാൻ എന്ത് ചെയ്യുമെന്ന്.? അന്ന് ഐഷുവിന്റെ പോസ്റ്റ് ഞാൻ നിനക്ക് തരട്ടെ എന്ന് പറഞ്ഞതും കലങ്ങിയ കണ്ണുകളോടെ അവൾ തലയാട്ടി., പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്, ഇങ്ങളെ തൊടിയിലെ ആ മൂവാണ്ടൻ മാവിൽ ഈ കൊല്ലം ആദ്യം കായ്ക്കുന്ന മൂവാണ്ടൻ മാങ്ങ എനിക്ക് തരണം ഡീൽ ഓർ നോ ഡീൽ..? കരയാൻ വെമ്പുന്ന കലങ്ങിയ കണ്ണുകളിൽ മയിൽ പീലി വിടർന്നത് ഞാനറിഞ്ഞു, നവരസങ്ങളുടെ ആ പത്താം ഭാവം കണ്ണിൽ നിറച്ച് അവളൊന്നു ചിരിച്ചു, ആ മൂവാണ്ടൻ മാങ്ങ എന്റെ പ്രിയപ്പെട്ട ഭർത്താവിന് വേണ്ടി മാറ്റി വെച്ചതായിരുന്നു ഞാൻ, ഐഷൂട്ടിയുടെ ആ പോസ്റ്റ് സ്ഥിരമാക്കാനുള്ള കൈക്കൂലിയായി അതിൽ എനിക്ക് കഴിക്കാൻ കിട്ടുന്ന കഷ്ണത്തിന്റെ പാതി ഇങ്ങൾക്കും തരാം, എന്ന് പറഞ്ഞ് തിരിഞ്ഞും മറിഞ്ഞും നോക്കാതെ നടന്ന് പോകുന്ന അവളെ ഗേറ്റിൽ ചാരി നോക്കി നിന്നു..! ശുഭം ! NB ,ബന്ധങ്ങളിൽ സ്വാർത്ഥയിൽ കലർന്ന വഞ്ചനയുടെ കഴുകൻ കണ്ണുകൾ പടി കയറിവരാത്ത കാലത്തോളം ഏതൊരു ബന്ധവും പവിത്രമായ സാഹോദര്യങ്ങളാകുന്നു., എഫ്ബിയിൽ പെങ്ങന്മാരെ തേടുന്ന പുണ്യാളന്മാരോട് മോഹൻലാൽ പറഞ്ഞ ഒരു ഡയലോഗ് ഓർമ്മപ്പെടുത്തുന്നു., ''വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിനു നാട്ടിൽ തേടി നടപ്പൂ '' രചന,
1.3k views
5 days ago
#

📔 കഥ

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും തിരിച്ചു വരും വഴി അപ്പുറത്തെ വീട്ടിലെ മഞ്ജു ചേച്ചി കുഞ്ഞിന് മുല കൊടുക്കുന്നത് അറിയാതെ നോക്കി നിന്നു പോയി...... ആ കുഞ്ഞു,,, ചേച്ചിയുടെ മുല കുടിക്കുന്നതും ചേച്ചി അത് ആസ്വദിച്ചു കുഞ്ഞിനെ മാറോടു ചേർത്ത് പിടിക്കുന്നതും കണ്ടു നിൽക്കാൻ തന്നെ വളരെ രസം ആയിരുന്നു......പക്ഷെ കയ്യോടെ പിടി കൂടിയ മഞ്ജു ചേച്ചിയുടെ ഭർത്താവ് രുദ്രൻ ചേട്ടൻ എൻ്റെ പ്രായം നോക്കാതെ ഒറ്റ പൊട്ടിരു തന്നു,,,,,അടിയും കൊണ്ടു ഓടാൻ തുടങ്ങിയ എന്നെ അവിടെ പിടിച്ചു നിർത്തിയിട്ടു നാട്ടുകാരെ വിളിച്ചു നടന്ന കാര്യവും പറഞ്ഞു.......അന്ന് മുതൽ കിട്ടിയത് ആണ്‌ മുല കൊതിയൻ എന്നുള്ള പേര് നാട്ടിലും വീട്ടിലും...... ആ സംഭവത്തിനു ശേഷം നാട്ടിൽ ഉള്ള ചേച്ചിമാർ എന്നെ കണ്ടാൽ പരിഹാസത്തോടെ ഉള്ള ചിരിയും ചിരിച്ചു ശരീരം മുഴുവൻ പൊതിഞ്ഞു പിടിച്ചു മാത്രമേ നടന്നിട്ടുള്ളൂ...... എങ്ങോട്ട് ഇറങ്ങിയാലും നാട്ടുകാരും കൂട്ടുകാരും ചോദിക്കും ഇന്നു ആരുടെ ഒളിഞ്ഞു നോക്കാൻ പോകുക ആണ്‌.....ഇതു വരെ എത്ര പേരുടെ കണ്ടിട്ടുണ്ട്...... വളരെ അധികം വിഷമം ഉണ്ടാകുമെങ്കിലും ഞാൻ ആരെയും ഒന്നും പറയാറില്ല..... അവരെ ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല അവർ അങ്ങനെ ഒരു സിറ്റുവേഷനിൽ അല്ലേ എന്നെ കണ്ടത്..... എന്തിനു അധികം പറയുന്നു അച്ഛൻ കള്ള് കുടിച്ചിട്ട് വരുന്ന ദിവസങ്ങളിൽ അച്ഛനും എന്നെ വിളിക്കുന്നത് മുല കൊതിയൻ എന്നുള്ള പേരാണ്...... ബന്ധുക്കൾ ഒന്നും ആ സംഭവത്തിനു ശേഷം വീട്ടിലേക്കു വരാറില്ല..... പെൺപിള്ളേരോ,,, പ്രായം കുറഞ്ഞ ചേച്ചിമാരോ ഉള്ള വീട്ടുക്കാർ എല്ലാവരും എൻ്റെ കുടുംബവും ആയുള്ള എല്ലാ ബന്ധവും വേണ്ടെന്നു വച്ചു...... ആ സംഭവത്തിനു ശേഷം അടുത്ത ദിവസം ക്ലാസ്സിൽ പോയപ്പോൾ പെൺകുട്ടികളും ആൺകുട്ടികളും എന്നെ എൻ്റെ പുതിയ വിളി പേര് ബോർഡിൽ തന്നെ എഴുതി വച്ചു സ്വീകരിച്ചു......ആരോടും ഒരു പരിഭവവും ഇല്ലാതെ ഞാൻ അത് ബോർഡിൽ നിന്നും തുടച്ചു നീക്കി..... ക്ലാസ്സിൽ ആരോടും മിണ്ടാതെ തലയും കുനിച്ചു ഇരുന്നപ്പോളാണ് ബയോളജി ടീച്ചർ എന്നെ പീരീഡ് കഴിഞ്ഞപ്പോൾ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിച്ചത്,,, അതു എന്നിലും എന്റെ കൂടെ പഠിക്കുന്നവരിലും ഒരു ഞെട്ടൽ ഉണ്ടാക്കി...... ""സുബിൻ, ഇന്നു ക്ലാസ് കഴിയുമ്പോൾ എന്നെ വന്നു കണ്ടിട്ട് മാത്രമേ വീട്ടിലേക്കു പോകാവൊള്ളൂ...."" ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു..... ""വരാം ടീച്ചർ...."" ഞാൻ പേടിയോടെ പറഞ്ഞു.... എൻ്റെ വീട് കഴിഞ്ഞു മൂന്നാമത്തെ വീട് ആണ്‌ ടീച്ചറിന്റേത്,,,, ടീച്ചർ എന്തായാലും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്...... ടീച്ചറിന്റെ വിളി കേട്ടതും ക്ലാസ്സിലെ അലമ്പന്മാർ എല്ലാം എൻ്റെ അടുത്തേക്ക് വന്നു..... '"എൻ്റെ പൊന്നളിയാ നിന്റെ ഒരു യോഗം..... നാട്ടിൽ നീ ഫേമസ് ആയപ്പോൾ ടീച്ചർ സുഖം കിട്ടാൻ വേണ്ടി വിളിക്കുന്നതാണ് അളിയാ...... പുള്ളികാരിയുടെ കെട്ടിയോൻ തട്ടി പോയത് അല്ലെ ,,, ആകെ ഒരു മകൾ അല്ലെ ഉള്ളു,,,, അവളും നല്ല അടിപൊളി പീസ് ആണ്‌..... അളിയാ,, അളിയന്റെ സമയം അടിപൊളി സമയം തന്നെ...... "" ഞാൻ കൂട്ടുകാരുടെ വർത്തമാനം കേട്ടപ്പോൾ ഒന്ന് ചിരിച്ചതേ ഉള്ളു..... കൂട്ടുകാർ പറഞ്ഞത് സത്യം ആണ്‌,,,, ടീച്ചർ ബോർഡിൽ എഴുതുമ്പോൾ ആ ശരീരം ഒന്ന് കാണാൻ ഞങ്ങൾ എല്ലാം തലകുത്തി ശ്രമിക്കാറുണ്ട്,,,, ആ ടീച്ചർ ആണ്‌ എന്നെ വിളിച്ചേക്കുന്നത്...... കാര്യം നാല്പത്തി മൂന്ന് വയസ് ഉണ്ടെങ്കിലും ടീച്ചറിനെ കണ്ടാൽ ഒരു മുപ്പത് വയസിൽ കൂടുതൽ പറയില്ല,,,,, ടീച്ചറുടെ മകൾ ഇപ്പോൾ കോളേജിൽ പഠിക്കുക ആണ്‌.....പക്ഷെ ടീച്ചറെ കണ്ടാൽ ആരും പറയില്ല അത്രയും വയസുള്ള മോൾ ഉണ്ടെന്നു...... ഭർത്താവ് നേരത്തെ മരിച്ചു പോയതും ആണ്‌..... ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക്‌ പോകും വഴി ഞാൻ ഓർത്തു.....കല ടീച്ചർ എന്തിനു ആകും എന്നെ വിളിച്ചത്..... കൂട്ടുകാർ പറഞ്ഞത് പോലെ എന്തിനു എങ്കിലും ആകുമോ....??? ആണെങ്കിൽ എൻ്റെ കണ്ട്രോൾ പോകും.... നല്ല തുമ്പപ്പൂവിന്റെ നിറം ആണ്‌ ടീച്ചർക്ക്‌,,,, ഒത്ത ശരീരവും ആരും കൊതിക്കുന്ന മുഖവും,,,, ദൈവമേ എന്നെ നീ തന്നെ കാത്തോളണേ അടുത്ത ചീത്ത പേര് ഉണ്ടാകാതെ..... ഞാൻ മനസ്സിൽ കണ്ട്രോൾ ഭഗവാനെ ഒരായിരം തവണ സ്മരിച്ചു..... ഞാൻ പേടിച്ചു പതുക്കെ സ്റ്റാഫ്‌ റൂമിലേക്ക്‌ കയറി ചെന്നു ""ടീച്ചറെ,,, കല ടീച്ചറെ വന്നു കാണണം പറഞ്ഞിരുന്നു.... "" ഞാൻ ചെന്നപ്പോൾ എന്താണെന്നു ചോദിച്ച സാറിനോട് പറഞ്ഞു... സാർ എന്നെയൊന്നു സൂക്ഷിച്ചു നോക്കി..... ""ആ,, സുബിൻ വന്നോ...??? മോൻ ഇങ്ങു വന്നേ.... എന്തായിരുന്നു ഇന്നലെ വീടിൻറെ അടുത്ത് സംഭവിച്ചത്..... ആകെ നാണക്കേട് ആയല്ലോ മോനെ.... "" ടീച്ചറുടെ മോനെ വിളി കേട്ടപ്പോൾ ശരിക്കും ഞാൻ തകർന്നു പോയി...... എന്നെ ഇത്രയും സ്നേഹത്തോടെ ഇത് വരെ ആരും മോനെ എന്നു വിളിച്ചിട്ടില്ല...... ഞാൻ അറിയാതെ നിശബ്ദൻ ആയി നിന്നു പോയി...... ""സുബിനെ നിന്നോട് ആണ്‌ ടീച്ചർ ചോദിച്ചത്.... എന്ത് പറ്റി തെറ്റു ചെയ്തു പോയോ....??? "" ""ഇല്ല ടീച്ചറെ,,, തെറ്റായി ഒന്നും ചെയ്തത് അല്ല..... അമ്മയും കുഞ്ഞും തമ്മിൽ ഉള്ള ബന്ധം കണ്ടപ്പോൾ അറിയാതെ ആ സ്നേഹം കൊതിച്ചു നിന്നു പോയത് ആണ്‌ ഞാൻ.... എൻ്റെ അമ്മ എന്നെ പ്രസവിച്ചതോടെ മരിച്ചു പോയത് അല്ലെ ടീച്ചറെ..... ഫീഡ് ചെയ്യുന്നത് കണ്ടപ്പോൾ അറിയാതെ അമ്മയുടെ സ്നേഹം ഞാനും കൊതിച്ചു പോയി..... ആരും ഇതൊന്നും പറഞ്ഞാൽ വിശ്വസിക്കില്ല,,,,,അതുകൊണ്ടാ ഞാൻ ഒന്നും പറയാത്തത്..... "" ""സുബിൻ മോൻ എന്നെ അമ്മ ആയി കണ്ടോ..... നമ്മുടെ വീടുകൾ അടുത്തടുത്തു അല്ലേ,,, എപ്പോൾ വേണമെങ്കിലും വന്നു മോനു ഈ അമ്മയെ കാണാം കേട്ടോ..... ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്.... എങ്കിൽ മോൻ പൊക്കോ.... "" ഞാൻ ശരിക്കും ഞെട്ടി പോയി ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ.... തൊഴു കൈകളോടെ ഞാൻ അവിടെ നിന്നുമിറങ്ങി...... എൻ്റെ വീട്ടുകാരും, ബന്ധുക്കളും, കൂട്ടുകാരും, നാട്ടുകാരും എല്ലാവരും എന്നെ പരിഹസിച്ചപ്പോൾ,, ഞാൻ മോശം ആയി ആഗ്രഹിച്ചിട്ടുള്ള ടീച്ചർ എന്നെ മനസിലാക്കുന്നു,,,,, എനിക്ക് അമ്മ ആകുന്നു..... ഒരിക്കലും എൻ്റെ ടീച്ചർ അമ്മയെ ഞാൻ ഇനി മോശം ആയി കാണില്ല.....അതു എന്റെ മനസ്സിൽ ഒരു ശപഥമായി മാറിയിരുന്നു..... അതിനു ശേഷം ക്ലാസ്സ്‌ വിട്ടു വന്നാൽ ഞാൻ അപ്പോൾ തന്നെ ടീച്ചർ അമ്മയുടെ വീട്ടിൽ പോകും..... ഞാൻ അങ്ങോട്ടു പോകും വഴി കാണുന്ന നാട്ടുകാർ മുഴുവൻ പറയും.... ""ദേ സുബിൻ ട്യൂഷൻ പഠിക്കാൻ പോകുന്നു..... അതും ബയോളജി, പഠിപ്പിക്കുന്നത് കലയും,,, ഓരോരുത്തരുടെയും ഒരു യോഗമേ...... ട്യൂഷൻ പഠിക്കാൻ ഇടയ്ക്കു ഞങ്ങളെ കൂടി കൊണ്ടു പോകുമോ സുബിനെ..... നിന്നെക്കാൾ നന്നായി ക്രിയ ഞങ്ങൾക്ക് അറിയാമെന്നു പറയടാ നിന്റെ ട്യൂഷൻ ടീച്ചറോട്.... "" ഇത് പതിവ് ആയപ്പോൾ ഞാൻ ടീച്ചർ അമ്മയോട് കാര്യം തുറന്നു പറഞ്ഞു.... നാട്ടിൽ ഇങ്ങനെ ഒരു സംസാരം ഉണ്ട്,,, ഞാൻ വരുന്നില്ല,,, ടീച്ചർ അമ്മക്കു കൂടി നാണക്കേട് ആകും..... ""അതൊന്നും കാര്യം ആക്കണ്ട മോനെ...... ജോലിയും കൂലിയും ഇല്ലാത്ത വിവരം ഇല്ലാത്തവന്മാർ പലതും പറയും..... അവനൊന്നും അമ്മയെയും പെങ്ങളെയും തിരിച്ചറിയില്ല..... എനിക്ക് ജനിക്കാതെ പോയ മകൻ ആണ്‌ നീ..... "" ടീച്ചർ അമ്മയുടെ സ്നേഹം എന്നെ നല്ലൊരു മനുഷ്യനും വിദ്യാർത്ഥിയും ആക്കി മാറ്റിയിരുന്നു...... അങ്ങനെ ഞാൻ നന്നായി പഠിച്ചു കോളേജിൽ വരെയെത്തി ഇപ്പോൾ.... ആറു വർഷം കടന്നു പോയി കഴിഞ്ഞിരിന്നു..... ആദ്യമൊക്കെ ഓരോന്നും പറഞ്ഞുകൊണ്ട് ഇരുന്ന നാട്ടുകാർ ഇപ്പോൾ എന്നെ അസൂയയോടെ നോക്കി നിൽക്കൽ മാത്രമായി..... ഇപ്പോൾ നാട്ടുകാരുടെ സംശയം ഹൈസ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ കോളേജിൽ പഠിക്കുന്ന എനിക്ക് എന്ത് ട്യൂഷൻ ആണ്‌ എടുക്കുന്നത്...... അതോർത്തു തല പുകക്കുന്ന നല്ലൊരു ശതമാനം ആൾകാർ ഞങ്ങളുടെ നാട്ടിൽ ഉറക്കം പോയി ജീവിക്കുന്നുണ്ടായിരുന്നു..... ഇന്നു കോളേജിൽ നിന്നും നേരിട്ട് ടീച്ചറമ്മയുടെ അടുത്തേക്ക് ചെല്ലണമെന്നു എന്നോട് വിളിച്ചു പറഞ്ഞിരുന്നു..... ക്ലാസ്സ്‌ കഴിഞ്ഞതും ഞാൻ പെട്ടന്ന് തന്നെ ടീച്ചറമ്മയുടെ വീട്ടിൽ എത്തി..... ""സുബിൻ മോനെ നീ വന്നോ....??? ഇരിക്ക് ഞാൻ ചായ എടുക്കാം.... "" അതും പറഞ്ഞു ടീച്ചറമ്മ ചായ എടുക്കാൻ അകത്തേക്ക് പോയി..... ചായ എടുക്കാൻ ടീച്ചറമ്മ പോയപ്പോൾ അവരുടെ മകളും ഭർത്താവും ഇറങ്ങി വന്നു.,,,എന്നിട്ടെന്നോട് പറഞ്ഞു.... ""ഇനി സുബിൻ ഈ വീട്ടിൽ വരരുത്.... ഞങ്ങളുടെ അമ്മയെയും തന്നേം കൂട്ടി നാട്ടുകാർ പലതും പറയുന്നു..... ഞങ്ങൾക്കതു സഹിക്കാൻ പറ്റുന്നില്ല.... ഇനിയും ഇത് തുടരാൻ ആണെങ്കിൽ ഞങ്ങൾ ഇവിടെ ഒരിക്കലും ഉണ്ടാവില്ല..... "" ഞാൻ അവരോട് മറുപടി പറയാതെ ഇറങ്ങി പോകാൻ തുടങ്ങിയപ്പോൾ ടീച്ചറമ്മ ഓടി എൻ്റെ അടുത്തേക്ക് വന്നു..... ""എൻ്റെ മോൻ എവിടേയും പോകണ്ട.... മോനെയും എന്നെയും വിശ്വാസം ഇല്ലാത്ത ആരും ഈ വീട്ടിൽ നിൽക്കണം എന്നും എനിക്ക് ഇല്ല..... "' ടീച്ചറമ്മയുടെ കണ്ണുകൾ നിറഞ്ഞു ആ വാക്കുകൾ പറഞ്ഞപ്പോൾ ... ""ടീച്ചർ അമ്മേ വേണ്ട.... ഞാൻ കാരണം എൻ്റെ അമ്മയുടെ ജീവിതം തകരരുത്,,, എനിക്ക് അത് സഹിക്കാൻ കഴിയില്ല..... ജനിച്ചപ്പോൾ തന്നെ അമ്മയെ നഷ്ടപെട്ട എനിക്കു എന്റെ ടീച്ചറമ്മ എത്രയും കാലം ആ സ്നേഹം തന്നില്ലേ.... അതെനിക്ക് അനുഭവിക്കാൻ കഴിഞ്ഞില്ലേ.... അത്രയും ഭാഗ്യം ദൈവം തന്നില്ലേ അത് തന്നെ ജീവിതത്തിലെ വലിയൊരു അനുഗ്രഹം ആണ്.... "" ""അങ്ങനെ പറയരുത് മോനെ.... ഇവൾ ജനിച്ചു അധികം വൈകാതെ ഇവളുടെ അച്ഛൻ മരിച്ചിട്ടും ഞാൻ ഒരു സുഖത്തിനും പോയിട്ടില്ല...... അതു പോലെ ഇവൾക്ക് വേണ്ടി ജീവിച്ച എന്നെ അവൾക്കു സംശയം ആണെങ്കിൽ എന്തിനാ മോനെ ഞാൻ അവളെ ഇനിയും നോക്കി ഇരിക്കുന്നത്..... എൻ്റെ മോൻ ഇവിടുന്നു പോയാൽ പിന്നെ ടീച്ചർ അമ്മ ജീവനോടെ ഉണ്ടാവില്ല.... ഇത് എന്റെ നെഞ്ചിൽ നിന്നുമുള്ള വാക്കുകൾ ആണ്......"" ടീച്ചറമ്മയുടെ വാക്കുകൾക്കു മുൻപിൽ എനിക്കു മറുപടി ഇല്ലായിരുന്നു പക്ഷെ അതുകൊണ്ട് തന്നെ നടക്കരുതാത്തത് തന്നെ ആ വീട്ടിൽ നടന്നു.... ടീച്ചറുടെ മകളും ഭർത്താവും അന്ന് തന്നെ ആ വീട്ടിൽ നിന്നും ഇറങ്ങി.... ഞാൻ എൻ്റെ വീട്ടിൽ നിന്നും ടീച്ചറുടെ വീട്ടിലേക്കു താമസവും മാറി....... നാട്ടുകാർ തെണ്ടികൾ എന്ത് പറഞ്ഞാലും എനിക്കു എന്റെ അമ്മയെ സംരക്ഷിച്ചേ പറ്റുക ഉള്ളായിരുന്നു..... ഇപ്പോൾ രണ്ടു വർഷം ആയി ഞാൻ ടീച്ചറമ്മയുടെ വീട്ടിൽ തന്നെ ഉണ്ട് ..... ഒരു അമ്മയുടെ സ്നേഹം അനുഭവിച്ചുകൊണ്ട്..... പക്ഷെ ദൈവത്തിന്റെ ക്രൂരത തീർന്നില്ലെന്നു തോന്നുന്നു..... നമ്മുടെ ലാലേട്ടന് തന്മാത്ര സിനിമയിൽ വന്നത് പോലെ ടീച്ചറമ്മയുടെ ഓർമകളും പതുക്കെ പതുക്കെ നശിച്ചു പോകുക ആയിരുന്നു....... ഇപ്പോൾ ഓർമ ഇല്ലാത്ത ടീച്ചറമ്മയും ആയി ഞാൻ ആ വീട്ടിൽ താമസിക്കുക ആണ്‌.... ടീച്ചർ അമ്മയുടെ കാര്യം നോക്കാൻ ഒരു സ്ത്രീയെയും ഞാൻ നിർത്തിയിട്ടുണ്ട്.... ഒരു ദിവസം ടീച്ചറെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വന്നപ്പോൾ വീട്ടിലേക്കു അത്യാവശ്യം ആയി മേടിക്കാൻ ഉള്ള സാധനം കണ്ടു വണ്ടി നിർത്തി ഞാൻ ഇറങ്ങി...... ടീച്ചർ അമ്മ കാറിൽ തന്നെ ഇരുന്നു..... പെട്ടെന്ന് ഒരാൾ എന്നെ തൊണ്ടിയിട്ടു ചോദിച്ചു..... ""അതെ,, കുറെ കൊല്ലം ആയില്ലേടാ നിന്റെ ട്യൂഷൻ ടീച്ചറെ നീ സുഖിക്കുന്നു..... ഇനി എനിക്ക് കൂടി താടാ...... അവർക്കു ആണെങ്കിൽ ഇപ്പോൾ ഓർമയും ഇല്ല,,,, ഞാൻ ആണോ നീ ആണോ എന്നു അറിയില്ല..... നിനക്ക് പൈസ വേണമെങ്കിൽ ഞാൻ തരാം..... പണ്ട് തൊട്ടേ ഉള്ള എൻ്റെ ഒരു മോഹം ആണ്‌ അവർ.... "" അവൻ പറഞ്ഞു തീരും മുൻപ് ഞാൻ ഒറ്റ അടി കൊടുത്തു.... ഒരു നിമിഷം ഞാൻ ഒന്നു ഞെട്ടി.... അതുകൊണ്ടാണ് അവനു അത്രയും പറയാൻ കഴിഞ്ഞത് തന്നെ.... ""നിന്റെ അമ്മക്ക് മേലാതെ വന്നാൽ നീ പങ്കു വെക്കുമോടാ നാറി.... മേലാൽ എൻ്റെ അമ്മയെ പറ്റി ഒരു അക്ഷരം പറഞ്ഞു പോകരുത്.... നിനക്ക് ഒക്കെ സ്വന്തം ആയി അമ്മയും പെങ്ങളും ഉള്ളതുകൊണ്ട് അത് ഇല്ലാത്തവന്റെ വേദനയും വിഷമങ്ങളും മനസിലാകില്ല..... അത് മനസ്സിലാക്കി തരാൻ ഞാൻ ഉദ്ദേശിക്കുന്നും ഇല്ല...... എന്നെ പ്രസവിച്ചിട്ടില്ല എന്നേയുള്ളു എന്റെ അമ്മ ആണെടാ ആ ഇരിക്കുന്നത്..... ഇനി എൻ്റെ അമ്മയെ ഒന്നും പറയരുത്,,,, പറയുന്നവനെ ഞാൻ കൊന്നു കളയും..... "" ഒരു അലറിച്ച പോലെയായിരുന്നു എന്റെ സംസാരം.... കേട്ട നാട്ടുകാരെല്ലാം അന്തം വിട്ടു നിൽക്കുമ്പോൾ ഞാനൊരു മകന്റെ അധികാരത്തോടെ എന്റെ അമ്മയുടെ അടുത്തേക്ക് നടന്നു..... എൻ്റെ അമ്മയുടെ അഭിമാനം കാത്തു കാറിലേക്ക് ഞാൻ കയറുമ്പോളും എൻ്റെ ടീച്ചർ അമ്മ ഒന്നും അറിയാത്ത ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു....... അഭിപ്രായം പറയണേ കൂട്ടുകാരെ....
833 views
5 days ago
#

📔 കഥ

#വൈകി_വന്നൊരു_കത്ത് പ്രിയപ്പെട്ട വിനോദ്, ഇത് ഞാനാണ്, അനു. ഓർമ്മയുണ്ടോ…? വർഷങ്ങൾക്കു ശേഷം ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചിരിക്കില്ല അല്ലേ…? എഴുതണമെന്നു ഞാനും വിചാരിച്ചിരുന്നതല്ല. സുഖമാണോ വിനോദ്…? എന്തൊക്കെയാണു വിശേഷങ്ങൾ…? വിവാഹം കഴിഞ്ഞു എന്ന്അറിഞ്ഞിരുന്നു. ഒരുപാടുവൈകിയെങ്കിലും ആശംസകൾ. മോനോ മോളോ ? മോനായിരിക്കും .പപ്പയെ പോലെ മിടുക്കനായ ഒരു മോൻ… വല്ലാതെ ഔപചാരികമാവുന്നു കത്ത്. ചോദ്യങ്ങൾക്കെല്ലാം വല്ലാത്തനാടകീയത അല്ലെ…? എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് വിനോദ്, പക്ഷെ വാക്കുകൾ കിട്ടുന്നില്ല. വർഷങ്ങൾക്കു ശേഷം പഴയ കാമുകന് കത്തെഴുതുമ്പോളുള്ള ഒരുനെഞ്ചിടിപ്പാവാം കാരണം. ഒപ്പം ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് അറിയാത്തതിന്റെ ഒരു അങ്കലാപ്പും. ഈ കത്തെഴുതാന് ലോകത്തിലെ സകലഭാഷയിലുമുള്ള മുഴുവന് വാക്കുകളും മതിയാകാതെ വരുമെന്ന ഒരുതോന്നൽ, വളരെ വൈകിയ ഈ വേളയിൽ ഇങ്ങനൊരുകത്ത് എന്തിനു എന്ന ചോദ്യമാവും വിനുവിന്റെ മനസ്സിൽ… ക്ഷമിക്കണം… വിനോദ് വിനുവായി. പഴയശീലങ്ങൾ അതങ്ങനെ വിട്ടുമാറില്ലല്ലോ എന്തിനാണ് ഈ കത്ത് ഇപ്പോൾ എഴുതുന്നത് എന്ന് എനിക്കും അറിഞ്ഞുകൂട വിനു. പലചോദ്യങ്ങൾക്കും ഞാനിപ്പോൾ ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാറില്ല വിനു, ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ജീവിതത്തിൽ ഒരുപാടു ആയപ്പോഴാണ് അങ്ങനെ ഒരു ഒളിച്ചോട്ടം തുടങ്ങിയത്. എന്റെ വിലകുറഞ്ഞസാഹിത്യം ബോറടിപ്പിക്കുന്നുണ്ടോ…? പണ്ടും വിനുവിന് എന്റെ ഇത്തരം സംസാരരീതിയോട് പുച്ഛം ആയിരുന്നു. ”വല്യഡയലോഗ് ഒന്നും വേണ്ട” എന്നാണ് പറയാറ്, ഓര്മ്മയുണ്ടോ…? ഞാൻ എന്റെ വിശേഷങ്ങൾ പറയട്ടെ…? എന്റെ വിവാഹം വിനു മറക്കില്ല എന്നെനിക്കറിയാം, മനസ്സൊരാൾക്കും ശരീരം മറ്റൊരാൾക്കും എന്നരീതിയിൽ പങ്കു വെയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നതു കൊണ്ട് ആ ബന്ധം അധികകാലം നീണ്ടില്ല. പിന്നീട് ഒറ്റയ്‌ക്കായ് ജീവിതം. ഇപ്പോൾ ഞാൻ ബാംഗ്ലൂർ ആണ്. കൃത്യമായി പറഞ്ഞാൽ ബാംഗ്ലൂർ വിവേക്നഗറിലുള്ള “സെന്റ് ഫിലോമിനാസ്കോണ്‍വെന്റ്”.എല്ലാം നിർത്തി പെണ്ണ് ഭക്തി മാർഗത്തിലേക്കു തിരിഞ്ഞോ എന്നാണോ ആലോചിക്കുന്നത്…? ഇല്ല കേട്ടോ, അതിനുമാത്രം പാപമൊന്നും ഞാൻചെയ്തിട്ടില്ല. ഞാൻ ഇവിടെ വേറൊരുതരം അന്തേവാസിയാണ്, ഞങ്ങൾ കുറച്ചുപേർക്ക് മാത്രമായി ഇവിടെ മുറികളുണ്ട്, അതിലൊന്നിൽ ഇരുന്നാണ് ഈകത്തെഴുതുന്നത്. വിനു വെളുത്ത രക്താണുക്കളെപ്പറ്റി കേട്ടിട്ടില്ലേ…? എല്ലാവരുടെയും രക്തത്തില് ഉള്ളഒന്നാണത്. പക്ഷെ എന്റെ കാര്യത്തില് ഒരുചെറിയവ്യത്യാസമുണ്ട്, ഇതിന്റെ എണ്ണം എന്റെ രക്തത്തിൽ കുറച്ചധികം കൂടുതലാണ്, ഡോക്ടർമാർ ഇതിനെ വിളിക്കുന്ന പേരെന്താണെന്നു വിനുവിന് അറിയാമോ…? അതെ വിനു ആലോചിക്കുന്നത് തന്നെ. “ബ്ലഡ്ക്യാൻസർ”. വിനു ഒന്ന് ഞെട്ടിയോ…? ഉവ്വ്. വിനു ഞെട്ടി. ആ മുഖം എനിക്കിപ്പോൾ ഊഹിക്കാം, വെളുത്തു വിളറി വല്ലാതെ……തുടക്കത്തിൽ എനിക്കും ഞെട്ടലായിരുന്നു വിനു. ഒന്നര വർഷം മുൻപ് ഞാനൊരു ക്യാൻസർ രോഗിയാണെന്ന് എന്റെ ഡോക്ടർ എന്നോട് പറഞ്ഞപ്പോൾ സത്യത്തിൽ ഒരുഅമ്പരപ്പായിരുന്നു. അടുത്ത ആഴ്ച നമ്മൾ ചികിത്സ തുടങ്ങുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തപ്പോഴും ആ അമ്പരപ്പ് മാറിയിരുന്നില്ല. ക്യാൻസർ എനിക്കോ…? എങ്ങിനെ…? മുൻപ് പറഞ്ഞ ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവിടെവെച്ച് ആരംഭിക്കുകയായിരുന്നു. നാളുകൾ വേണ്ടി വന്നു ആ സത്യത്തോട് പൊരുത്തപെടാൻ…തുടക്കത്തിലെ അമ്പരപ്പ് മാറിയതോടെ ചുറ്റുമുള്ള എല്ലാറ്റിനോടും വെറുപ്പായി. എന്ത്കൊണ്ട്എനിക്ക് മാത്രം ഇങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം കണ്ടുപിടിക്കാനായി അടുത്തശ്രമം. അതും വിഫലമായപ്പോൾ വെറുപ്പ് കരച്ചിലായി. വിനുവിന് കരയാന് തോന്നുനുണ്ടോ…? കണ്ണുനീരിൽ കുതിർന്ന തലയണകൾ ഇന്നെനിക്കില്ല വിനു. ഒരുജന്മം കൊണ്ട് കരയാനുള്ളത് ഞാൻ എന്നേ കരഞ്ഞു തീർത്തിരിക്കുന്നു. ഇനി കണ്ണുനീർ ബാക്കിയില്ല. മറിച്ചു ചുറ്റുമുള്ളത് മടുപ്പിക്കുന്ന ഒരുതരം നിർവ്വികാരതയാണ്. അനിവാര്യമായ വിധിയെ അംഗീകരിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന ശ്വാസം മുട്ടിക്കുന്ന ശാന്തതയും. സഹതാപത്തിന്റെയും അനുകമ്പയുടെയും നാളുകൾ വേഗം കഴിഞ്ഞു. പെട്ടെന്നായിരുന്നു രോഗം മൂർച്ചിച്ചത്. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് യാത്രകളായിരുന്നു പിന്നീട്. ജീവിതം ഞാൻ നോക്കിയിരിക്കെ എന്റെ കൈ വെള്ളയിൽ നിന്ന് ഊർന്നു പോകുന്നത് ഞാൻ കണ്ടു. മരണത്തെ മുന്നിൽ കാണുക, മരണത്തോട് മല്ലടിക്കുക എന്നൊക്കെ വിനു വായിച്ചിട്ടില്ലേ…? എനിക്കിപ്പോൾ മരണമെന്താണെന്ന് അറിയാം വിനു, അതിന്റെ രൂപമറിയാം, ഓരോ ഉറക്കത്തിലും അതെന്നെ സ്പർശിക്കുന്നു, കവിളിൽ തലോടുന്നു, കയ്യിൽ പിടിച്ചുവലിക്കുന്നു. പ്രാണ ഭീതിയോടെ ഞാൻ ഞെട്ടി ഉണരുമ്പോൾ എന്റെ കിടക്കയുടെ ഓരത്ത് നിന്ന് ശാന്തമായ ഒരു ചിരിയോടെ നടന്നകലുന്നു. “അടുത്തവട്ടം” എന്ന് പിറുപിറുത്തുകൊണ്ട്. ഞാന് മുഷിപ്പിച്ചല്ലേ…??? നമ്മൾ ആദ്യം സംസാരിച്ചത് എന്നാണെന്ന് ഓർമ്മയുണ്ടോ…? ഫസ്റ്റ് ഇയർകുട്ടികളെ പരിചയപ്പെടാൻ എന്ന ഭാവേന സീനിയേഴ്സ് നടത്തിയ ഫ്രെഷർ പാർട്ടിയിൽ വെച്ചാണ് നമ്മൾ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. അന്ന് ചെറിയൊരു റാഗ്ഗിംഗ് നടത്തി മടങ്ങുമ്പോൾ പേടിച്ചു വിറച്ചുകരയുന്ന മുഖവുമായി നിൽക്കുന്ന എന്റെ അടുത്തുവന്നിട്ട് അടക്കിയ സ്വരത്തിൽ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓര്മ്മയുണ്ടോ…? “നിന്റെ ഈ നീളൻ മുടി എനിക്കൊരുപാട് ഇഷ്ടമായി” എന്നാണ് പറഞ്ഞത്. പരസ്പരം അടുത്തത് പെട്ടെന്നായിരുന്നു അല്ലേ…? പിന്നീടുള്ള രണ്ടുവർഷം ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള നാളുകൾ എനിക്ക് സമ്മാനിച്ച് വിനു കോളേജിന്റെ പടിയിറങ്ങുമ്പോൾ നമുക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എന്റെ കോഴ്സ്കൂടി കഴിഞ്ഞു ഒരുമിച്ചൊരു ജീവിതം, ഒരു ചെറിയ വീട്, കുട്ടികൾ……….., കുട്ടികൾക്കുള്ള പേരുകൾ വരെ നമ്മൾ തീരുമാനിച്ചിരുന്നതല്ലേ…? എന്നാൽ ഈശ്വരന്റെ പദ്ധതികൾ വ്യത്യസ്തമായിരുന്നു. വർഷങ്ങൾക്കുശേഷം ഞാൻ ഇതാ ഈ കിടക്കയിൽ മരണത്തെക്കാത്തു കിടക്കുന്നു. നോക്കെത്താ ദൂരത്തു തന്റെ ജീവിതവുമായി വിനുവും. ഇതിനാണോ വിധി എന്ന് പറയുന്നത് വിനു…? ഒരു മനുഷ്യ ജന്മത്തിലെ സന്തോഷം മുഴുവനും തല്ലിക്കെടുത്തി സ്വപ്നങ്ങളെയെല്ലാം ചവിട്ടിയരച്ചു കളയുന്ന നീതി കേടിനെയാണോ വിധി എന്ന് പറയുന്നതു…? വിനുവിന് ഏറ്റവും ഇഷ്ടമായിരുന്ന ആ നീളന്മുടി എനിക്കിന്നില്ല… കീമോ ക്യാൻസർ കോശങ്ങൾക്കൊപ്പം എന്റെ പ്രിയപ്പെട്ടമുടിയും കരിച്ചു കളഞ്ഞിരിക്കുന്നു. ആദ്യം ഗർഭപാത്രത്തിലെക്കും പിന്നീട് ശ്വാസകോശത്തിലേക്കും പടർന്ന ഈരോഗം എന്റെ എല്ലാ സന്തോഷങ്ങളും എന്നിൽനിന്ന് തട്ടിയെടുത്തു കഴിഞ്ഞു. ഞാനിപ്പോൾ കണ്ണാടിയിൽ നോക്കാറില്ല വിനു. ഞാനൊരു വയസ്സിയായത് പോലെ തോന്നും. കണ്ണുകൾ കുഴിഞ്ഞു, കവിളൊട്ടി, വരണ്ട ചുണ്ടുകളുമായി മെല്ലിച്ചഒരു പടു കിളവി… ഒരു കാലത്ത് വിനു തെരുതെരെ ചുംബിച്ചിരുന്ന എന്റെ കൈത്തണ്ടകൾ ഇന്ന് ചുക്കിച്ചുളിഞ്ഞ് ചുവന്ന രാശികൾ പടർന്നു വികൃതമായിരിക്കുന്നു. വേദന സംഹാരികളുടെ ആധിക്യത്തിൽ കണ്ണുകൾ അടഞ്ഞു ഒരു പാതി മയക്കത്തിലേക്കു അറിയാതെ വഴുതി വീഴുമ്പോൾ ഞാൻ കാണുന്ന ദു:സ്വപ്നങ്ങളിൽ എന്നെ ഭയപെടുത്തുന്ന ആ രൂപത്തിന് എന്റെ തന്നെ മുഖമാണ്. ഞാൻ കണ്ടിട്ടുള്ള മുഖങ്ങളിൽ ഏറ്റവും വികൃതം എന്റെതു തന്നെയാണെന്ന് തോന്നിപ്പോകുന്നു. വിനുവിന് അറിയാമോ, ചോരയുടെ ചുവപ്പാണ് ഒരു ബ്ലഡ് ക്യാൻസർ രോഗിയുടെ ചുറ്റും. പല്ല്തേക്കുമ്പോൾ മോണയിലൂടെ കിനിഞ്ഞിറങ്ങുന്ന ചോര, ഭക്ഷണം കഴിഞ്ഞു ഉടനെ ച്ഛർദ്ദിക്കുമ്പോൾ ചോര, ചുമച്ചു തുപ്പുന്നതു ചോര, ആഞ്ഞൊന്നു തുമ്മുമ്പോൾ ചോര, എല്ലാ വിസ്സർജ്യങ്ങളും ചോര. തലകറങ്ങുന്നുണ്ടോ…? പണ്ട് ചോരകണ്ടാൽ വിനുവിന് തല കറങ്ങുമായിരുന്നു, എനിക്കും. എന്നാൽ ഇന്ന് അതെന്റെ ദിനചര്യയാണ്. ചോരക്കിന്നു ഒരു ചുവന്ന നിറമുള്ള ദ്രാവകത്തിന്റെ വിലയേ ഉള്ളു എന്നെ സംബന്ധച്ചിടത്തോളം. കണ്ടുമടുത്തു, രുചിച്ചു മടുത്തു. ഒരു കാര്യം ചോദിക്കട്ടെ…? വിനുവിന് മൂക്കിലൂടെ ഭക്ഷണം കഴിക്കാൻ അറിയാമോ…? എനിക്കറിയാം. ഡോക്ടർമാർ എനിക്കാ വിദ്യ പഠിപ്പിച്ചു തന്നു. മൂക്കിലൂടെ ഇറക്കി അന്നനാളം വഴി കുടൽ വരെ എത്തുന്ന ഒരു പ്ലാസ്റ്റിക് ട്യൂബിലൂടെയാണ് കഴിഞ്ഞ ഒരാഴ്ചയായി ഞാൻ എന്റെ വയറു നിറയ്ക്കുന്നത്… പിന്നെ ഇവിടെ ചിന്നു എന്ന ഒരു മിടുക്കി കുട്ടിയുണ്ട്. “എന്ത്കൊണ്ട് ഞാന്”…? എന്ന എന്റെ പരാതി കൂടിയപ്പോൾ ഈശ്വരൻ എനിക്ക് കാണിച്ചു തന്നതാണ് അവളെ, 8 വയസ്സേ ഉള്ളു പാവത്തിന്, രോഗം എന്റെതു തന്നെ, അവളിൽ അത് അസ്ഥി മജ്ജയുടെ രൂപത്തിലാണെന്ന്മാത്രം. ഇവിടെ വന്നിട്ടിപ്പോൾ ഒരു മാസമാകുന്നു, മരണമല്ലാതെ വേറൊരു ഉപാധിയില്ല എന്നുറപ്പാവുമ്പോഴാണ് “റീ ഹാബിലിറ്റെഷൻ കേന്ദ്രം” നിർദ്ദേശിക്കുന്നതത്രേ. അപ്പോൾ ഞാൻ ഉറപ്പായും മരിക്കും അല്ലേ വിനു…? “ലോകത്തിനു പ്രതീക്ഷയറ്റവരെ ദൈവം തുണക്കും” എന്ന് ഇവിടെ പ്രയർ ഹാളിൽ എഴുതി വച്ചിട്ടുണ്ട്. അത് സത്യമാണോ വിനു…? ശരിക്കും ദൈവത്തിന് എന്നെ രക്ഷിക്കാൻ ആവുമോ…? ഈ എല്ല് നുറുങ്ങുന്ന വേദനയിൽനിന്ന്…? മനംപുരട്ടുന്ന മരുന്നിന്റെ ഗന്ധത്തിൽനിന്ന്…? നാവിൽ കിനിയുന്ന ചോരയുടെ ചവർപ്പിൽനിന്ന്…? കാരണം എനിക്ക് മരിക്കാൻ ഭയമാണ് വിനു… എല്ലാവരെയും പോലെ കുറച്ചു നാളുകൾകൂടി ഈ ലോകത്ത് ജീവിക്കാൻ വല്ലാത്തകൊതി തോന്നുന്നു. ഒരുവേദാന്തങ്ങളും തത്വചിന്തകളും എനിക്ക്ധൈര്യം തരുന്നില്ല. പപ്പയെയും മമ്മയെയും ചേർത്ത്പിടിച്ചു ഒരു ഉമ്മകൊടുക്കാൻ, ഒന്നുറക്കെ ചിരിക്കാൻ, ഒരുമഴ നനയാൻ എന്നിങ്ങനെ…… ഞാൻ അപ്രധാനം എന്ന് കരുതിയിരുന്ന ഓരോന്നും എത്രവിലമതിക്കാനാവാത്തവയാണെന്ന് ഇപ്പൊൾ തിരിച്ചറിയുന്നു. അതെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു……… എന്തിനു ഇങ്ങനൊരു കത്തെന്നുചോദിച്ചാൽ എന്റെ പക്കൽ ഉത്തരമില്ല. പക്ഷെ ഒന്ന്പറയാം, ഈ കത്ത് ഒന്നിന്റെയും തുടക്കമല്ല, ഞാൻ ഒന്നും പ്രതീക്ഷിക്കുന്നുമില്ല. എന്നെത്തേടി വരരുത്. നീളൻ മുടിയുള്ള, ചുവന്ന ചുണ്ടുകളുള്ള, ആമിടുക്കി കുട്ടിയുടെ മുഖം വിനുവിന്റെ മനസ്സിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ. ബാലിശമായ സ്വാർത്ഥത എന്ന് വിളിച്ചാലും തെറ്റില്ല… ഒരുപക്ഷെ മറ്റൊരു ഒഴിവു പറയാൻ എനിക്കറിയില്ലാത്തത് കൊണ്ടാവാം, കാരണം മനസ്സ് പലതും ആഗ്രഹിച്ചുപോകുന്നു വിനൂ…… തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ…… നാളുകൾക്ക് ശേഷം ഇന്നെനിക്കു നന്നായി ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നു. ദു:സ്വപ്നങ്ങൾ കണ്ടു ഞെട്ടി ഉണരാത്ത ഒരു നീണ്ടഉറക്കം… വിനൂ എനിക്കൊരു ശുഭ രാത്രി നേരമോ……??? കുറച്ചു മധുര സ്വപ്നങ്ങളും…
1.1k views
8 days ago
തന്റെ ശരീരത്തിലേക്കവൻ പല്ലിലൂടെ വിഷം ചീറ്റി.....മരണ വേദന എന്നെ പിടികൂടുംബോഴും മക്കളായിരുന്നെന്റെ മനസ്സിൽ.....തൊണ്ടക്കുഴിയിലെ അവസാന ശ്വാസം പിടച്ച്‌ തീരും മുൻപ്‌ ഞാൻ കുട്ടികളെ ചിറകിനടിയിൽ ഒളിപ്പിച്ച്‌ വെച്ചു...അവർ സുരക്ഷിതമായെന്ന വിശ്വാസത്തോടെ ഞാൻ മയങ്ങുകായാണു... ഒരിറ്റ്‌ ചോര പൊടിഞ്ഞാൽ പോലും സഹിക്കാൻ കഴിയാത്ത അമ്മയുടെ മനസ്സ്‌ കാണാത്ത മക്കൾക്കായ്‌ ഈ കരളലിയിപ്പിക്കുന്ന ചിത്രം പോസ്റ്റ്‌ ചെയ്യുന്നു....അമ്മമനസ്സിനെ തിരിച്ചറിയുക, " അമ്മയാണമൃതം.സുകൃതം,സ്വർഗ്ഗം " മരിച്ചിട്ടും തന്റെ ചിറകുകൾക്കിടയിൽ മക്കളെ സുരക്ഷിതമാക്കിയ അമ്മക്കോഴിയുടെ വാൽസല്യത്തെ എവിടെയാണു നാം സൂക്ഷിച്ചു വെക്കുക......ഹൃത്തടത്തിന്റെ അടിത്തട്ടിൽ അമ്മ എന്ന മഹത്വത്തെ,സ്നേഹത്തെ, നാം കെട്ടിപുണരുക..,ഓരോ അമ്മമാർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
#

👨‍👩‍👧‍👦 കുടുംബം

👨‍👩‍👧‍👦 കുടുംബം - ShareChat
531 views
10 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because