@farsuu__
@farsuu__

🌜DRËÄMËË🌛

💖IsHqE_mOhAbBaTh💖

*💖IsHqE_mOhAbBaTh💖* *ഭാഗം. 4* ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ *Mr. ഹിറ്റ്ലർ * എന്ന് സ്ക്രീനിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതിയ ആ നാമം കണ്ടിട്ട് ഒരേ സമയം മനസ്സിൽ ചിരിയും ബേജാറും വന്നു... ഗിഫ്റ്റ് തന്ന കപ്പലണ്ടി നോക്കി ചിരിക്കും,,, അതേ സമയം ഫോൺ നോക്കുമ്പോ നമ്മളെ ഹാർട്ട്‌ കിടന്ന് കുലുക്കിത്തക്ക ഡാൻസും കളിക്കുന്നു... ഇതെന്താപ്പാ അവസ്ഥ എന്ന് ചിന്തിച്ച് ഞാൻ ഫോൺ കയ്യിൽ എടുത്തപ്പോ നമ്മളെ കയ്യ് കിടന്ന് വിറക്കുന്നു... ഫോൺ ആണേൽ ഞാനിപ്പോ വീഴും ഞാനിപ്പോ വീഴും എന്നുള്ള അവസ്ഥയിലും... അല്ലാ ഞാൻ എന്തിനാ ആ ഹിറ്റ്ലറെ പേടിക്കുന്നത്... ഇങ്ങനെ കിടന്ന് പേടിച്ചു വിറക്കാൻ മാത്രം ഞാൻ എന്താ ചെയ്തത്... അതും ഫോണിൽ കൂടി വിളിക്കുന്ന ആ ഹിറ്റ്ലറെ പേടിക്കുന്നു... ജസ്റ്റ്‌ ചിൽ ബേബി... കൂൾ.... ആ ഹിറ്റ്ലർ നിന്റെ അടുത്തൊന്നും ഇല്ലല്ലോ ഫെബി... പിന്നെന്തിനാ നീയിങ്ങനെ വിറക്കുന്നത്... അല്ലേലും എന്റെ അടുത്തുണ്ടേൽ ഞാനെന്തിന് പേടിക്കുന്നു... ഈ കപ്പലണ്ടി അയാള് തന്നത് തന്നെയല്ലേ,,, ഹിറ്റ്ലർ കാണാതെ എടുത്തതൊന്നും അല്ലല്ലോ... കൂടുതൽ നേരം ചിന്തിച്ചു നിന്നപ്പോഴേക്കും ഫോൺ കട്ടായിരുന്നു... ഹാവൂ സമാധാനം... ദോണ്ടാ വീണ്ടും അയാള് വിളിക്കുന്നു... ഇയാളെ ഇന്ന് ഞാൻ,,, "ഹെലോ.. " "ഹായ് മിസ്സ്‌ ഫെബിന മറിയം... എന്തൊക്കെയുണ്ട് വിശേഷം... ഈ വിളി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അല്ലെ... ഹ്മ്മ്... എനിക്ക് നന്നായിട്ടറിയാം... പക്ഷെ എനിക്ക് ഒരു കാര്യം ഉറപ്പാ,,, ഫോൺ അറ്റൻഡ് ചെയ്യുന്ന ഒരു മിനിറ്റ് മുന്ന് നീ എന്നെയായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക...വെറും ചിന്തയല്ല... എന്നെ പ്രാകി കൊണ്ടുള്ള ചിന്ത... അല്ലേ മിസ് ഫെബിന..." ഈ ഹിറ്റ്ലറിന് ഇതെന്തു പറ്റിയാവോ.... ഇത് വരെ ഇല്ലാത്ത വിശേഷം പറച്ചിൽ ഒക്കെ.. അതും ഈ എന്നോട്... എന്തോ എവിടെയോ ബല്ലാണ്ട് കത്തി കാളുന്നത് പോലെയൊരു ഫീൽ... "പിന്നെ,,, എന്ത് പറയുന്നു നിന്റെ വരാൻ പോകുന്ന കെട്ട്യോൻ... സ്നേഹിച്ചിട്ട് ആണേലും തന്റെ സെലെക്ഷൻ കൊള്ളാം... " "എന്റെ സെലെക്ഷൻ എത്രത്തോളം നല്ലതാണെന്നുo എത്രത്തോളം മോശം ആണെന്നും സാറിനേക്കാൾ നല്ലോണം എനിക്ക് അറിയാം... ആദ്യം സാറ് വിളിച്ചതിന്റെ കാര്യം പറഞ്ഞ് വേഗം വെക്കാൻ നോക്ക്... ന്നിട്ട് വേണം എനിക്കെന്റെ മുത്തിനെ വിളിക്കാൻ ... " "താൻ ഇങ്ങനെ ചൂടാവല്ലേഡോ... കൂൾ... ഞാൻ നിന്നെ ആദ്യമായി വിളിക്കുന്നതല്ലേ... മറ്റോൻ നിന്നെ കൂടെ കൂടെ വിളിക്കുന്നതല്ലേ... അതോണ്ട് ഇന്ന് കുറച്ച് നേരം എനിക്കൊന്ന് കമ്പനി താടോ... " "നിനക്ക് കമ്പനി തരാൻ ഞാൻ നിന്റെ മറ്റവൾ ഒന്നും അല്ല... മര്യാദക്ക് സംസാരിച്ചാൽ തനിക്ക് കൊള്ളാം... സാർ ന്ന് വിളിച്ച ഈ നാവ് കൊണ്ട് എന്നെ വേറൊന്നു പറയിപ്പിക്കാതിരുന്ന നിങ്ങൾക്ക് സുഖം... അല്ലേൽ എന്റെ വായിൽ നിന്ന് വീഴുന്നതിന് കയ്യും കണക്കും ഉണ്ടാവില്ല... കേട്ടോടാ ഊളെ... " നെഞ്ചിൽ ശക്തിയിൽ കൈ വെച്ച് ധൈര്യം മുഴുവൻ പുറത്ത് എടുത്ത് അത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു... അവൻ എന്റെ ആലിയെ മറ്റവൻന്ന് വിളിച്ച് വേറേതോ രീതിയിൽ സംസാരിക്കുന്നു അല്ലെ... എന്റെ ആലിയെ കുറിച്ച് വേണ്ടാതീനo പറഞ്ഞാൽ ഇങ്ങനെ ഇരിക്കും... ഹും... ഫോൺ അങ്ങ് ദൂരെ എറിഞ്ഞു ഞാൻ ആ ഹിറ്റ്ലറേയും പ്രാകികൊണ്ട് കപ്പലണ്ടി ഓരോന്നായി വായിലേക്ക് ഇട്ടു... ദുഷ്ടൻ ജന്തു... ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ഈ പെണ്ണിത് ഫോൺ ഏത് മൂലക്ക് ആണാവോ കൊണ്ട് വച്ചത്... എത്ര നേരായി കിടന്ന് വിളിക്കുന്നു... ഒരു കാലത്തും അവളെ വിളിച്ചാൽ കിട്ടില്ല... ഇനിയും അവളെ ഈ നമ്പറിൽ തന്നെ വിളിച്ചാ എന്റെ സമയം വേസ്റ്റ്... അതോണ്ട് ലുലുന്റെ ഫോണിൽ തന്നെ വിളിക്കാം... "ഹേയ് ജീജൂ... നമ്പർ മാറി വിളിച്ചതാണെന്ന് തോന്നുന്നു... " "ആ,, ഏയ്‌ അല്ല...ഞാൻ നിന്നെ തന്നെയാഡി ലുലു വിളിച്ചത്... " "നിന്ന് പെരങ്ങാതെ കാര്യം പറയ് ജീജു... " "അത് വന്ത് ലുലു,,, നീ നിന്റെ ദീദിയോട് ഫോൺ മര്യാദക്ക് വെക്കാൻ പറി... " "ഓ... ദീദിടെ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാണല്ലേ...ഞാൻ പറയാട്ടോ... " "ഓക്കേ ചക്കരെ... " ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ "ദീ,,, ആഹാ,,, ഇങ്ങള് ഇവിടെ കപ്പലണ്ടിയും തിന്നോണ്ടിരുന്നോ... ഇങ്ങളെ ഫോൺ എന്ത്യേ... " "ആ,,, അത് ആ മൂലക്ക് എവിടേലും കാണും... " "എന്ന പിന്നെ ആ ഫോൺ ഒന്ന് മര്യാദക്ക് എടുത്ത് വെക്ക്... ഇങ്ങളെ ആലി വിളിച്ചിട്ട് കിട്ടുന്നില്ലത്രെ... " "അയ്യോ എന്റെ ഫോൺ... " അതും പറഞ്ഞ് ഞാൻ ഫോൺ തപ്പാൻ പോയി... ആ ഹിറ്റ്ലറോടുള്ള ദേഷ്യം കൊണ്ട് എവിടെയാണാവോ കൊണ്ട് എറിഞ്ഞത്... ഏത് നേരത്താണാവോ ഹിറ്റ്ലർന് വിളിക്കാൻ തോന്നിയത്... നശൂലം... ഹും... ആ കിട്ടി... ഹാവൂ... എവിടെ നോക്കി എറിഞ്ഞാണാവോ ഞാൻ ഫോൺ എറിഞ്ഞത്... സ്വിച് ഓഫ്‌ ആണല്ലോ... എങ്ങനെ ആവാതിരിക്കും... ആ കാലമാടന്റെ ഫോൺ അല്ലെ വന്നിരുന്നത്... ഇനി ഇത് ഓണാവുമോ എന്തോ... ആ ഹിറ്റ്ലറെ പ്രാകി കൊണ്ട് ഫോൺ എങ്ങനൊക്കെയോ ഓണാക്കിയപ്പോ നമ്മളെ ആലിന്റെ ഒരുപാട് മിസ്സ്ഡ് കാളും... ചെക്കൻ ഇന്നെന്നെ കൊല്ലും... ഫോൺ വിളിച്ചാൽ എടുത്തില്ലേൽ ഓന്റെ വായിൽ നിന്ന് കേൾക്കുന്നതിന് കയ്യും കണക്കും ഉണ്ടാവില്ല... അമ്മാതിരി തെറി ആയിരിക്കും... ഇനിയിപ്പോ എന്തോ ആവോ... ഇതിനൊക്കെ കാരണം ആ ഹിറ്റ്ലറെ തന്നെ പറയണം... ഫോൺ ഓണാക്കി ഞാൻ വേഗം തന്നെ ആലിയെ വിളിച്ചു... "ഹെലോ... സോറിഡാ... അത് പിന്നെ,,, എന്റെ കയ്യിൽന്ന് ഫോൺ വീണ് സ്വിച്ച് ഓഫ്‌ ആയി.. അതാ വിളിച്ചിട്ട് കിട്ടാതിരുന്നെ... " "ഇന്നൊരു നല്ല ദിവസം ആയോണ്ട് നിന്നെ ഞാൻ വെറുതെ വിടുന്നു... ഒന്നുമല്ലേലും ഇന്ന് നമ്മളെ എൻഗേജ്മെന്റ് കഴിഞ്ഞ ദിവസം അല്ലെ ജനുവരി 16...ഈ ദിവസത്തിൽ വെറുതെ എന്തിനാ,,, " "ആ,,, അത് ശെരിയാ... വെറുതെ എന്തിനാ വഴക്ക് ഒക്കെ പറഞ്ഞ് എന്റെ മൂഡ് കളയുന്നെ അല്ലേ,, അല്ലേ ആലി... " "അല്ലേ ആലി ന്ന് ഒന്നും പറഞ്ഞ് പതപ്പിക്കൊന്നും വേണ്ടാട്ടോ... അതേയ് നീ നാളെ ഫ്രീ ആണോ പെണ്ണെ... നമ്മക് ഒരിടം വരെ പോവാൻ ഉണ്ട്... " "മ്മ്,,, നാളെ ഫ്രൈഡേ,,, നോ ഫ്രീ അല്ല... സൺ‌ഡേ ഒകെ... " "രണ്ട് ദിവസം കാത്ത് നില്കണ്ടേ... അതിനൊന്നും എനിക്ക് വയ്യ... ഞാൻ നാളെ നിന്റെ ഷോപ്പിൽ വൈകുന്നേരം കുറച് നേരെത്തെ തന്നെ നിന്നെ കൂട്ടാൻ വരും... അപ്പോഴേക്കും റെഡിയായി നിൽക്കണം... സമയം ഞാൻ നാളെ പറയാം.. ഓക്കേ... " "അയ്യോ,,, ആ ഹിറ്റ്ലറെ കണ്ണ് വെട്ടിച്ചു നേരെത്തെ ഒന്നും ഇറങ്ങാൻ പറ്റില്ല... നിനക്ക് അറിയാലോ അയാളെ.. വിഷം കലർന്ന ഭീകര ജീവിയാ അയാള്... അതും എന്നെ നേരെത്തെ വിടാൻ അയാൾ തീരെ സമ്മതിക്കില്ല... ഉറപ്പ്... " "നിന്റെ ഹിറ്റ്ലറെ ഞാൻ മിക്കവാറും കൊല്ലും... അല്ലേലും അയാൾക്ക് ഇച്ചിരി അഹങ്കാരോo ജാഡയും ഒക്കെ കൂടുതലാ... ഒന്നും കുറവല്ല... നീ നോക്കിക്കോ മോളെ,,, നാളെ ഞാൻ അയാളുടെ മുന്നിൽ കൂടി തന്നെ നിന്റെ കയ്യും പിടിച്ച് വരും... ഹിറ്റ്ലർ മാമൻ എന്താ ചെയ്യാന്ന് നോക്കാലോ... " "വാചകം അടിയൊക്കെ കൊള്ളാം... ഈ ധൈര്യവും ചങ്കൂറ്റം ഒക്കെ അവിടേം കാണണം... " "ഓകെ ബേബി... ലവ് യു... " "ലവ് യു ടൂ... " അതും പറഞ്ഞ് ചെക്കൻ ഫോൺ കട്ട് ചെയ്തു... ഈ ചെക്കന്റെ ഒരുപാട് കാര്യമെ...ഇനി നാളെ എന്ത് യുദ്ധം നടക്കുമെന്ന് ആർക്കറിയാം.. എന്തോ ആവോ.. എന്നാലും ചെക്കൻ എവിടെക്കാ എന്നെയും കൂട്ടി പോകുന്നത്... ആ,, വല്ല കോഫിയോ മറ്റോ കുടിക്കാൻ ആയിരിക്കും... ഇടയ്ക്ക് ഒക്കെ ഓൻ നമ്മളെ കോഫി കുടിക്കാൻ എന്നും പറഞ്ഞ് എന്നെ നിർബന്ധിച്ചു കൊണ്ട് പോകാറുണ്ട്... അതും ഒരു സ്ഥലത്ത് തന്നെ... അവിടെയല്ലാതെ വേറെ എവിടെയും ഓൻ കൂട്ടി പോകാറില്ല... ആ സ്ഥലത്തിന്റെ പ്രതേകത എന്തെന്നാൽ,,, ഫുൾ മഞ്ഞു മൂടിയ പോലെയൊരു സ്ഥലം... ഫുൾ ഡെക്കറേഷൻ ബൾബ് ഒക്കെ ഇട്ട് മരത്തിന്റെ ഇലകളിലൂടെ ബ്രൗൺ കളർ ബൾബും ഇളം തെന്നൽ ഫീൽ ചെയ്യുന്ന ഒരു സ്ഥലം... പിന്നവിടെ ഈ കോഫിയൊക്കെ ഉണ്ടല്ലോ മണ്ണിനെ കൊണ്ട് ഉണ്ടാക്കിയ കപ്പിൽ ആണ് ഉണ്ടാവ...പിന്നെ ഈ മൺ ചട്ടിയിൽ ഒക്കെ കപ്പയും ബീഫ് വരട്ടിയതും... ഉഫ്... വല്ലാത്തൊരു ടേസ്റ്റ് ആണ്... ഇപ്പൊ ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു... "ദീദീ... ഇങ്ങള് ഒരു കാര്യം അറിഞ്ഞോ... " "ഇല്ല,, എന്ത്യേ,, " "അത് പിന്നെ,,, താഴെ ഇങ്ങളെ കല്യാണ ചർച്ച നടക്കുവാ... " "ഓഹ്... അത് പിന്നെ ഉണ്ടാവില്ലേ... " "അയ്യോ ദീദീ... രണ്ടാഴ്ച കഴിഞ്ഞിട്ട് ഇങ്ങളെ കല്യാണം നടത്താൻ ഉള്ള പുറപ്പാടിലാ.. " "*എന്ത് *" "അതേന്ന്.. " യാ ഹുദാ... ഇതെന്താ ഇത്ര പെട്ടന്ന് മാര്യേജ്... ബാപ്പാനോട്‌ ഞാൻ പറഞ്ഞതല്ലേ ഇപ്പോഴൊന്നും വേണ്ടാന്ന്... പിന്നെന്തിനാ ഇവരൊക്കെ.... ആകെ കൂടി ഭ്രാന്ത് പിടിക്കുന്നു... ഇനിയിപ്പോ ഒരേയൊരു മാർഗമെ മുന്നിൽ ഉള്ളൂ... എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ കല്യാണം ഇപ്പോഴൊന്നും വേണ്ടാന്ന് പറയണം... അല്ലാതിപ്പോ ഒന്നും ചെയ്യാൻ കഴിയില്ല... ലുലുവിനോട് അവിടെ നില്കാൻ പറഞ്ഞ് ഞാൻ താഴേക്ക് ചെല്ലാൻ നിന്നപ്പോ പിറകിൽ നിന്ന് ലുലു വന്നു പിടിച്ച് വലിച്ച് റൂമിൽ കൊണ്ടോയി ഡോർ ലോക്ക് ചെയ്തു... "ദീദി.. ഇങ്ങളിത് എന്തോന്ന് കാണിക്കാൻ പോക്കാ... " "എനിക്കിപ്പോ കല്യാണം വേണ്ട... അതോണ്ട് എല്ലാരും ഇവിടെ ഉള്ളപ്പോ എല്ലാരെ മുന്നിൽ വെച്ച് ഞാൻ ഇപ്പോ കല്യാണം വേണ്ടാന്ന് പറയാൻ പോക്കാ... നീ എന്നെ വിട്ടേ,,, ഡോർ തുറക്ക്... " "ദീ,,, ഇങ്ങളൊന്ന് അടങ്ങുന്നുണ്ടൊ.. ബാപ്പാടെ സ്വഭാവം ഇങ്ങൾക്ക് നന്നായി അറിയാലോ... വലിയ ആൾക്കാരുടെ മുന്നിൽ വെച്ച് ഇപ്പോ ദീദി അങ്ങോട്ട് അഭിപ്രായം പറയാൻ പോയാ ബാപ്പാടെ സ്വഭാവം മാറി കിട്ടേണ്ടത് അടിപൊളി ആയി കിട്ടിക്കോളും... അതോണ്ട് എല്ലാരും പോയിട്ട് സദാ സാവധാനത്തിൽ ഇങ്ങള് അഭിപ്രായം പറയേ പറയാണ്ടിക്കേ എന്തോ ചെയ്തോ... " എന്തൊരു കഷ്ട ഇത്... ബാപ്പാനെ കാണട്ടെ... ന്നിട്ട് വേണം എനിക്ക് രണ്ട് വർത്താനം പറയാൻ... എന്നാലും എനിക്ക് ഇല്ലാത്ത തിരക്ക് ഇപ്പോ ആർക്കാണ്.. ഹും... താഴെ നിന്ന് എല്ലാരും പോയി എന്ന് മനസ്സിലാക്കിയ ഉടനെ തന്നെ ഞാൻ നേരെ ബാപ്പാന്റെ അടുത്തേക്ക് പോയി... "ബാപ്പച്ചി... " "എന്താ മോളെ,,, " "ബാപ്പാനോട്‌ ഞാൻ ആദ്യമേ പറഞ്ഞതല്ലേ എനിക്ക് ഇപ്പോഴൊന്നും കല്യാണം വേണ്ട കുറച്ച് കഴിഞ്ഞ് മതിയെന്ന്... " "അത് പിന്നെ മോളെ,,, ഞാനും അവരോട് പറഞ്ഞതാ ഇപ്പോഴൊന്നും വേണ്ടാന്ന്... പക്ഷേ അവര് സമ്മതിക്കേണ്ടേ... ആലിയുടെ ഉമ്മയ പറഞ്ഞത് വേഗം തന്നെ കല്യാണം നടത്തിയേക്കാം എന്ന്.. അപ്പൊ പിന്നെ ഞാൻ അവരോട് എന്ത് പറയാനാ മോളെ... " "എന്നാലും ഉപ്പാക്ക് അവരോട് പറഞ്ഞ് മനസ്സിലാക്കിപ്പിക്കാമായിരുന്നു... " "ആ.. നാളെ തന്നെയൊന്നും ഇല്ല കല്യാണം... ഒരു രണ്ടാഴ്ച കഴിഞ്ഞാൽ... " "എന്ത്,,, രണ്ടാഴ്ച കഴിഞ്ഞോ... " "അതേ,,, എന്റെ പേടി അതൊന്നും അല്ല... രണ്ടാഴ്ചക്കുള്ളിൽ ഇവിടുത്തെ പണിയൊക്കെ തീരുമോ എന്ന... നാളെ തന്നെ പണിക്കാരെ ഏൽപ്പിക്കണം... എന്നാലേ എനിക്ക് ഒരു സമാധാനം ഉണ്ടാവു... അല്ലേൽ പിന്നെ ഞാൻ ടെൻഷൻ അടിച്ച് മരിക്കും... " ഇതെന്തൊക്കെയാ റബ്ബേ ഞാൻ കേള്ക്കുന്നെ... രണ്ടാഴ്ച ഒക്കെ രണ്ട് ദിവസം അങ്ങ് തീർന്നോളും... എന്തെന്നറിയില്ല,,, കല്യാണം കഴിഞ്ഞാൽ ഒരു പുതു ജീവിതം തുടങ്ങുകയാണ്... അതിനിടയിൽ അതിനെ പറ്റി എന്തൊക്കെയോ അറിയാനുണ്ട്... ഒരു തരത്തിലും ഞാൻ അതിനൊക്കെ പ്രെപരെട് അല്ല... ഞാനിപ്പോഴും കുഞ്ഞാണെന്ന എന്റെ വിചാരം... അത് ഫീൽ ചെയ്യുന്നത് പലരുടെയും സ്വഭാവത്തിൽ കൂടിയാണ്... എല്ലാരും എന്നോട് പെരുമാറുന്നത് ഒരു കുട്ടിയെ പോലെയാണ്... അവരുടെ സംസാരവും ശൈലിയും ഒക്കെ.. അതൊക്കെ ആലോചിച്ചു നോക്കുമ്പോ ഇന്ന് ഈ നിമിഷം വരെ ഞാൻ ഒന്നിനും പ്രെപരെട് അല്ല... പിറ്റേന്ന്,,,, ഇന്നലെ രാത്രിയിൽ മനസ്സിൽ മുഴുവൻ കല്യാണത്തിന്റെ ചിന്തയിൽ ആണ്... ആലി എന്റെ ജീവിതത്തിൽ വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ... പക്ഷേ എന്തോ,,, ഒന്നിനും ഒരു താല്പര്യം ഇല്ലാത്തത് പോലെ... പ്രതേകിച്ചു കല്യാണം തന്നെ... ഈ ചെറിയ പ്രായത്തിൽ തന്നെ എന്നെ കെട്ടിച്ചു അയക്കാൻ നോക്കുന്നു... ഹും... ഞാൻ ഒരു വലിയ മനുഷ്യൻന്ന എല്ലാവരുടെയും വിചാരം... ഞാനൊരു കുഞ്ഞാണെന്നുള്ള കാര്യം എനിക്കല്ലേ അറിയൂ... ങ്ങീ.... ഹാ ഇത് ഏതായാലും ആലിയെ അറിയിച്ചിട്ട് തന്നെ കാര്യം... അവനോട് പറഞ്ഞ ആലി അവന്റ ഉമ്മാനോട് പറഞ്ഞ് ചിലപ്പോ നീട്ടിയാലോ... ചെക്കന്റെ ഫോൺ റിങ് ചെയ്തപ്പോ തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തു... "ആ ഡീ.. പറ... ഒക്കെ അറിഞ്ഞു കാണുമല്ലോ.. ഇനി ഞാനായിട്ട് പറഞ്ഞ് തരണോ... " "നീയും അറിഞ്ഞോ... ആലി,,, നിനക്ക് അറിഞ്ഞൂടെ ഇപ്പോ കല്യാണത്തിന് എനിക്ക് താല്പര്യം ഇല്ലന്ന്... പിന്നെന്താ ഇങ്ങനെ... ഒന്ന് നീ ഉമ്മാനോട് പറഞ്ഞ് നീട്ടി വെക്കാൻ പറി... പ്ലീസ് ഡാ... " "ഫെബി മോളെ,,, ഞാൻ കുറേ പറഞ്ഞു... ബട്ട്‌ ഉമ്മ ഡോണ്ട് മൈൻഡ്... ഉമ്മ പിടിച്ച വാശിയിൽ പറയാ അടുത്ത ആഴ്ച്ച തന്നെ കല്യാണം വേണം ന്ന്... ഹാ ഉമ്മാക്ക് ഒരു കൂട്ടിന് ആള് വേണ്ടേ... അതോണ്ടായിരിക്കും... ഹീ... " "ശ്യോ വല്ലാത്ത അവസ്ഥ ആയിപോയി... ഇനി ഞാൻ പറഞ്ഞ ഉമ്മി കേൾക്കോ... " "ഞാൻ പറഞ്ഞിട്ട് തന്നെ കേട്ടില്ല.. പിന്നെയാ നീ... ഹഹ... " "പോടാ... " അതും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്ത് നേരെ ഷോപ്പിലേക്ക് പോയി... ചിന്ത മുഴുവൻ കല്യാണം ആയിരുന്നു... ഇത്ര പെട്ടന്ന് വേണ്ടാർന്നു.. ഹാ ഇതായിരിക്കും വിധി... അല്ലേലും ഞാനിനി ആരെ കാത്ത് നിൽക്കാനാ... മൂക്കിൽ പല്ല് മുളക്കാനായി... എന്നെരാ ഇനിയു നീട്ടി വെക്കേണ്ടേ... ഹീ... ഷോപ്പിൽ എത്തിയ ഉടനെ തന്നെ കണ്ടത് സ്റ്റാഫ് ഒക്കെ കൂടി നില്കുന്നു... അതിന് നടുവിൽ ആയി ആരോ നിന്ന് ആരെയോ ബല്ലാണ്ട് വഴക്ക് പറയുന്നു.. ഇതിപ്പോ ഈ രാവിലെ തന്നെ എന്ത് വഴക്കാണാവോ ഉണ്ടായേ... അതിൽ കൂടി തലയിട്ട് മെല്ലെ എന്താ സംഭവം എന്ന് നോക്കിയപ്പോ ആ ഹിറ്റ്ലർ ഇണ്ട് മീരയെ വഴക്ക് പറയുന്നു... അവള് ആണേൽ മൂക്കൊൽപ്പിച്ച് കരയുന്നു... ഇതെന്തു പറ്റി... അങ്ങേരുടെ ഊഴം തെറ്റിയെന്ന് തോന്നുന്നു... എപ്പോഴും എന്നെയല്ലേ വഴക്ക് പറയൽ... ഇതിപ്പോ ആള് മാറി മീര ആണല്ലോ... ആ പാവം പെണ്ണ് ഇതെന്ത് ചെയ്താവോ... എല്ലാവരുടെയും ഇടയിൽ കൂടി ഞാൻ മീരയുടെ അടുത്ത് സൈഡിൽ എത്തിയതും സിംഹത്തേ വെല്ലുന്ന ആ ഹിറ്റ്ലറുടെ ഗർജ്ജനമായിരുന്നു... "* യു ബ്ലഡി ഇഡിയറ്റ്... തലക്ക് വെളിവില്ലേ തനിക്ക്... തന്നെ പോലെ എത്ര പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്... ഇത്ര വലിയ തെറ്റ് ആർക്കും ഇത് വരെ പറ്റിയിട്ടില്ല... ഇപ്പോൾ കമ്പനിക്ക് എത്ര വലിയ നഷ്ടമാ നഷ്ടപ്പെട്ടതെന്ന് അറിയോ തനിക്ക്... മാസാ മാസം ശമ്പളം വാങ്ങി പോവുന്നുണ്ടല്ലോ... മര്യാദക്ക് ജോലി ചെയ്യാൻ അറിയില്ല... ദിസ്‌ ഈസ്‌ യുവർ ലാസ്റ്റ് ചാൻസ്... മേലാൽ ഇങ്ങനെ ചെയ്താൽ ഉണ്ടല്ലോ,,, *" എന്നും പറഞ്ഞ് അയാൾ അയാളുടെ കൈ പൊക്കി മീരയുടെ മുഖത്തേക്ക് അടിക്കാൻ വേണ്ടി ഓങ്ങിയതും അവളുടെ സൈഡിൽ ഉള്ള ഞാൻ ആ ഹിറ്റ്ലറുടെ കയ്യിൽ പിടിച്ച് തടഞ്ഞു വെച്ചു... കണ്ണ് ചുവപ്പിച്ചോണ്ട് അയാൾ എന്റെ കയ്യേയും മുഖത്തെയും മാറി മാറി നോക്കി... എന്നിൽ നിന്ന് കൈ വിടുവിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാൻ ആ കൈ ശക്തിയിൽ ഒന്ന് തിരിച്ച് കൊണ്ട് കൈ വിട്ടു... അപ്പോൾ തന്നെ * ആാാ * ന്നും പറഞ്ഞോണ്ട് ഹിറ്റ്ലർ കൈ പിടിച്ച് തടവുന്നു... "*ഒരു പെണ്ണിന്റെ സമ്മദം ഇല്ലാതെ ഒരാണിനും അവളുടെ തൊലിയിൽ തൊടാൻ അവകാശം ഇല്ല... ആദാദ്യം മനസ്സിലാക്ക്... *" അത് പറഞ്ഞ് ഞാൻ മീരയുടെ കയ്യിൽ പിടിച്ച് ആ ആൾകൂട്ടത്തിന് നടുവിൽ കൂടെ നടന്ന് കുറച്ച് മാറി നിന്നു... കാര്യം എന്തെന്ന് പോലും ചോദിക്കാതെ ഞാൻ മീരയുടെ കരച്ചിലിന് ആദ്യം ശമനം നൽകി... ശേഷം എന്താ കാര്യം എന്ന് ചോദിച്ചു... "എന്താടി കാര്യം... ഈ രാവിലെ തന്നെ എന്തിനാ ആ കാലമാടൻ നിന്റെ മെക്കിട്ടു കയറിയത്... ഹ്മ്മ്..." "അത് പിന്നെ ഫെബി,,, ഇന്നലെത്തേ ഞാൻ ഉണ്ടാക്കിയ കേക്ക് ഓർഡർ ചെയ്ത സ്ഥലത്തേക്ക് കൊണ്ട് കൊടുത്തു... എവിടെയാ കൊണ്ട് കൊടുക്കേണ്ടതെന്ന് അറിയാത്തത് കൊണ്ട് ഞാൻ സാറിനോട് ചോദിച്ചു... സാറ് പറഞ്ഞ സ്ഥലത്തേക്ക് തന്നെയാ ഞാൻ കൊണ്ട് കൊടുത്തത്... ന്നിട്ട് ഇപ്പോ ഞാൻ ഇവിടെ വരാൻ കാത്ത് നിന്ന പോലെ അയാൾ എന്റെ മെക്കിട്ട് കയറി... ഓർഡർ ചെയ്ത സ്ഥലത്തല്ല കൊടുത്ത് വിട്ടതെന്ന്... സത്യമായും നല്ല ഓർമയിൽ തന്നെയാ ഞാൻ അവിടെ കൊണ്ട് എത്തിച്ചത്... അയാൾ പറഞ്ഞ സ്ഥലത്ത് തന്നെ... പക്ഷേ ഇപ്പോ അയാള് പറയുന്നു,,, ശെരിക്കുo ഓർഡർ ചെയ്തയാള് ഇന്നലെ പാതിരാക്ക് വിളിച്ച് കേക്ക് കിട്ടാത്തതിന്റെ പേരിൽ വഴക്ക് പറഞ്ഞത്രെ എന്ന്... അതുമല്ല അക്കൗണ്ടിൽ ബാലൻസ് വന്നതുമില്ല.... " "ശുവർ ആയിട്ടാണോ നീ പറയുന്നേ,, അയാള് പറഞ്ഞ സ്ഥലത്തു തന്നെയാ കൊടുത്തത്... " "അതേടി... " "അപ്പോ പിന്നെ നീ ആ കേക്ക് മൊത്തം അവിടെ കൊടുക്കുമ്പോ അവര് ആരും ഒന്നും ചോദിച്ചില്ലേ... " "ഞാൻ അവിടെ ചെന്നപ്പോ തന്നെ കണ്ടത് എനിക്ക് പരിജയം ഉള്ള ഒരു മുഖമാണ്... എന്റെ വീടിന് അടുത്തുള്ള ചേച്ചിയെ...പക്ഷെ ആ ചേച്ചി പറഞ്ഞത്,,, 'ആ ഇതിന് വേണ്ടിയാ എല്ലാരും അവിടെ കാത്ത് നില്കുന്നത്... പാർട്ടി പകുതിയും തീരാറായി... എന്നിട്ടാണോ കൊണ്ട് വന്നേക്കുന്നെ' എന്ന്... അവരുടെ സംസാരത്തിൽ എനിക്ക് പന്തികേട് ഒന്നും തോന്നിയില്ല... പക്ഷേ എനിക്ക് തോന്നുന്നു അവരും ഇതേ പോലെ വേറെ എവിടേലും ഓർഡർ ചെയ്ത് കാണും ന്ന്... അതോണ്ടായിരിക്കില്ലേ അവര് അങ്ങനെ പറഞ്ഞിട്ടാണ്ടാവാ... " എന്ന് മീര പറഞ്ഞപ്പോ ഞാനും അതിന് ശെരി വച്ചു... ഈ ഹിറ്റ്ലറെ എങ്ങാനും എനിക്ക് മുന്നിൽ തനിയെ കിട്ടിയാൽ മട്ടല് എടുത്ത് തലമണ്ട നോക്കി കൊടുത്തേനെ... കണ്ടില്ലേ ആ കാലമാടന്റെ സ്വഭാവം... ബല്ലാത്ത ജാതി... അയാളെ കാണട്ടെ,, ഹിറ്റ്ലറെ കൊണ്ട് തന്നെ മീരയോട് സോറി പറയിപ്പിക്കണം... പക്ഷെ അങ്ങേർക്ക് അറിയില്ലല്ലോ ആരുടെ ഭാഗത്താണ് ശെരിയെന്ന്... ആ ഹിറ്റ്ലറെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി ഞാൻ അയാളുടെ ക്യാബിന് മുന്നിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഇടം കണ്ണിട്ട് നടന്നു... ഹിറ്റ്ലർ എന്നെ കണ്ടെങ്കിലും കണ്ടിട്ടും കാണാത്ത മാതിരിയുള്ള അയാളെ അഭിനയം കണ്ടിട്ട് വല്ലാണ്ട് ദേഷ്യം പിടിച്ചു... കൊരങ്ങൻ... തനിക്ക് ഞാൻ കാണിച്ച് തരുന്നുണ്ട്... ഒന്ന് ഡോറിൽ ആഞ്ഞു ചവിട്ടി കൊണ്ട് പറഞ്ഞ് തിരിച്ച് പോരാൻ നിന്നതും പിറകിൽ നിന്നും ഒരു വിളി,,, "*ഓയ് കപ്പലണ്ടി *" ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ( ഹിറ്റ്ലർ ) ആ കപ്പലണ്ടി പെണ്ണ് കുറേ നേരായി എന്റെ കേബിനിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട്... ഇടം കണ്ണിട്ട് അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കുന്നുണ്ടെങ്കിലും കാണാത്ത മാതിരി നടിച്ചു... പക്ഷേ അവളുടെ ഈ നടപ്പ് എന്തിനുള്ളതാണെന്ന് മാത്രം മനസ്സിലായില്ല... ഇനി അവളുടെ കൂട്ടുകാരിയെ വഴക്ക് പറഞ്ഞോണ്ടായിരിക്കുമോ.. പക്ഷേ എന്തിന് ഇത്ര മുഖവുര കൊടുക്കുന്നു,,, അവൾക്ക് നേരെ ചൊവ്വേ വന്ന് എന്തേലും പറയാൻ ഉണ്ടേൽ പറഞ്ഞിട്ട് പോയാൽ പോരെ... ശെരിക്കും ഞാൻ രാവിലെ തന്നെ ആ മീരയോട് വഴക്കിനു പോവേണ്ട കാര്യം ഇല്ലായിരുന്നു... അവളുടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ല... തെറ്റ് എന്റെ ഭാഗത്താണ്... ഇന്നലെ രണ്ട് ഓർഡർ കിട്ടിയിരുന്നു... പക്ഷെ അതിലൊന്ന് അപ്പൊ തന്നെ ക്യാൻസൽ ആയി... ആ ക്യാൻസൽ ചെയ്ത സ്ഥലത്തേക്ക അവളോട് ഞാൻ കൊണ്ടുപോവാൻ പറഞ്ഞത്... എല്ലാറ്റിനും എന്നെ തന്നെ പറയണം... അവളോട് സോറി പറയണം എന്നുണ്ട്... പക്ഷേ ആ കപ്പലണ്ടിയുടെ മുന്നിൽ വെച്ച് സോറി എന്റെ പട്ടി പറയും... അതിനേക്കാൾ നല്ലത് ഞാൻ തൂങ്ങി ചാവുന്നതാ... ഈ പെണ്ണിത് നടക്കാൻ തുടങ്ങിയിട്ട് കുറേ നേരായല്ലോ... ഇവൾക്ക് വട്ടിന് മേൽ വട്ടായോ... ഇത് വരെ ഇല്ലാത്ത നടത്തം ആണല്ലോ ഇത്... ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടിട്ടാണെന്ന് തോന്നുന്നു പെണ്ണ് ഡോറിൽ ആഞ്ഞു ചവിട്ടി പോവാൻ നിന്നു... അതേ സമയം ഞാൻ പിറകിൽ നിന്ന് വിളിച്ചു,,, " ഓയ് കപ്പലണ്ടി... " ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ( ഫെബി ) എന്ന് ആ ഹിറ്റ്ലർ പിറകിൽ നിന്ന് വിളിച്ചതും ആദ്യം ഞാനൊന്ന് തിരിഞ്ഞു നോക്കിയെങ്കിലും അപ്പൊ തന്നെ ഞാൻ ആ നോട്ടം തെറ്റിച്ച് വേറെ എവിടെയൊക്കെയോ നോക്കി നിന്നു... കപ്പലണ്ടി പോലു,,, ഹും,,, അങ്ങേരുടെ മടിയിൽ വെച്ചല്ലേ എനിക്ക് കപ്പലണ്ടിന്ന് പേരിട്ടത്... ശെരിയായ നെയിം വിളിക്കട്ടെ എന്നിട്ട് തിരിഞ്ഞ് നോക്കാം... അല്ല പിന്നെ,,, അങ്ങേര് വിളിക്കും വിളിക്കും എന്ന് കരുതി ഞാൻ അവിടുന്ന് കുറേ പെരങ്ങി കളിച്ചെങ്കിലും അങ്ങേരുടെ വിളി കേട്ടില്ല... വിളിക്കില്ലന്ന് ഉറപ്പായത് കൊണ്ട് ഞാൻ അവിടുന്ന് പോരാൻ നിന്നതും പ്രതീക്ഷിച്ച പോലെ തന്നെ പിറകീന്ന് വിളി വന്നു... "ഹെലോ മിസ് ഫെബിന മറിയം... " എന്ന് അയാൾ വിളിച്ചതും ഞാൻ ഉടനെ അയാളുടെ ക്യാബിനിലേക്ക് ചെന്ന് ഇരുന്നതും,,, "തന്നോടാരാ ഇരിക്കാൻ പറഞ്ഞത്... " എന്ന് ഹിറ്റ്ലർ ചോദിച്ചപ്പോൾ ഒരു ചമ്മിയ മുഖ ഭാവത്തോടെ ഞാൻ അവിടുന്ന് എഴുന്നേറ്റു... "എഴുന്നേൽക്കാനും ഞാൻ പറഞ്ഞില്ലല്ലോ... " ഇത് വല്ലാത്ത കഷ്ട്ടം ആയിപോയല്ലോ... ഇരുന്നപ്പോ എഴുന്നേൽക്ക്,,, എഴുന്നേറ്റപ്പോ ഇരിക്ക്ന്ന്... ഇനി ഞാൻ വീണ്ടും ഇരുന്നാൽ ചോദിക്കും ഇരിക്കാൻ പറഞ്ഞോന്ന്... അതോണ്ട് അപമാനം കാത്ത് സൂക്ഷിക്കാൻ ഏറ്റവും നല്ലത് അയാള് പറയുന്നത് കേൾക്കാതെ ഇവിടെ തന്നെ നിൽകാം... അതാണ് സേഫ്... ഞാൻ അവിടെ നിന്നപ്പോ ഹിറ്റ്ലർ കുറേ ഇരിക്കാൻ പറഞ്ഞെങ്കിലും ഞാൻ ഒന്ന് പുച്ഛിച്ചു കൊണ്ട് വേണ്ടന്ന് പറഞ്ഞ് അവിടെ തന്നെ ഇരുന്നു... അല്ല പിന്ന,,, അങ്ങേര് പറയുന്നത് പോലെ കേൾക്കാൻ ഞാൻ അങ്ങേരുടെ കയ്യാളി ഒന്നും അല്ലല്ലോ... ഹും... "ഓ,,, നിൽക്കാനാ ഇഷ്ടം എങ്കിൽ നിന്നോ,,, കൂടുതൽ നിർബന്തിപ്പിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടം അല്ല... " "അതിന്,,, " "വാട്ട്‌,,, " "സോറി സർ,,, അതിന് എനിക്ക് കുഴപ്പം ഒന്നും ഇല്ല ഞാനിവിടെ നിന്നോളം എന്ന് പറഞ്ഞതാ... " ഇയാളെ ഇന്ന് ഞാൻ,,, "അല്ല,,, സർ എന്തിനാ വിളിച്ചത്,,, അത് പറഞ്ഞെങ്കിൽ എനിക്ക് ഇവിടുന്ന് പോവാമായിരുന്നു... അവിടെ കുറച്ച് വർക്ക്‌ ഉണ്ട്,,, സൊ,,, " "എനിക്ക് സമയവും സൌകര്യവും ഉള്ളപ്പോ ഞാൻ പറഞ്ഞോളാം...അത് വരെ ഇവിടെ തന്നെ നിന്നോളണം... " അങ്ങനെ പറഞ്ഞ് ഹിറ്റ്ലർ ടേബിളിൽ നിന്ന് എന്തൊക്കെയോ ഫയൽ നോക്കാൻ തുടങ്ങി... ഞാൻ അവിടെ പോസ്റ്റ്‌... ശേ വെറുതെ ചോദിച്ച് വാങ്ങി,,, കപ്പലണ്ടിയും തിന്നോണ്ട് അവിടെ എവിടേലും മൂലക്ക് ഇരുന്നാൽ മതിയായിരുന്നു... ബല്ലാത്ത അവസ്ഥ ആയിപോയി... തുഫൂ..... എന്നെ അവിടെ പോസ്റ്റ്‌ ആയി നിർത്തിച്ചിട്ട്‌ അങ്ങേര് അങ്ങേരുടെ പണി നോക്കുന്നു... ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️ * ഫെബിന ആലിം * നല്ല മാച്ച് ഒക്കെയുണ്ട്... പക്ഷേ അതിനേക്കാൾ മോന്ജ് എന്നിലാ... ഒരു എൻഗേജ്മെന്റ്ന് വേണ്ടി കല്യാണത്തിന്റെ ഒരുക്കമാണല്ലോഡീ ഒരുങ്ങിയിരിക്കുന്നേ... മാഷാ അല്ലാഹ്.. നല്ല ഭംഗിയുണ്ട്... പക്ഷേ അവനോട് ചേർന്ന് നിൽക്കേണ്ടായിരുന്നു... അതൊക്കെ കാണുമ്പോ എന്റെ കണ്ണ് പിളരുന്നുണ്ട്... എന്തോ നിങ്ങൾ രണ്ട് പേരും ഇങ്ങനെ ഒരുമിച്ചു നില്കുന്നത് എനിക്ക് ഇഷ്ടമല്ല.... അവന്റെ കൂടെ എന്നല്ല,,, ആരുടേയും കൂടെ നീ നില്കുന്നത് എനിക്ക് ഇഷ്ടമല്ല... നീ എന്റെ കൂടെ മാത്രം നിന്ന മതി... അതാണ് എനിക്കിഷ്ടം... ഇന്നലെ ഞാൻ നിന്റെ ആലിയെ ഒന്ന് ചെറുതായി പേടിപ്പിച്ചു... പക്ഷേ ആള് പേടിച്ചില്ല എന്ന് അവന്റ മുഖം കണ്ടപ്പോ മനസ്സിലായി... ആലിം,,, നല്ല ചങ്കൂറ്റം ഉള്ള ചെക്കൻ തന്നെ... വിത്ത്‌ അവന്റെ ഫാമിലി ഉള്ളത് കൊണ്ട് ഞാൻ അവനെ കൂടുതൽ ഒന്നും പേടിപ്പിക്കാൻ നിന്നില്ല... തീർത്തു കളയണം എന്നുണ്ട്... പക്ഷേ അതിനുള്ള അവകാശം എനിക്കില്ലല്ലോ,,, പടച്ചോനല്ലേ ഉള്ളൂ... എന്റെ മുന്നിൽ നിന്ന് അവൻ നിന്റെ അടുത്ത് നിൽക്കുകയോ ഒന്ന് സ്പർശിക്കുകയോ ചെയ്താൽ എനിക്ക് പിടിക്കില്ല... അത് കാണാൻ ഉള്ള ശേഷി എനിക്കില്ല... അത്രക്ക് ഉള്ളിൽ കയറി കൂടി പെണ്ണെ നീ... നിന്നോടുള്ള ishq,,, mohabbath,,, പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... നീ എനിക്കുള്ളതാ... ഹ്മ്മ്... പെട്ടന്ന് തന്നെ കല്യാണം ഒക്കെ ഉണ്ടാവും അല്ലേ... നിന്നെ സ്വന്തമാക്കാൻ വേണ്ടി എന്തേലും കടും കൈ ചെയ്യേണ്ടി വരുമോ ഞാൻ... അങ്ങനെ ഞാൻ ചെയ്യില്ല... നിന്നെ ഞാൻ എന്നിൽ നിന്നും ഒരിക്കലും നഷ്ടപ്പെടുത്തില്ല... അതിനുള്ള വഴിയൊക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്... പക്ഷേ കുറച്ച് കണ്ണീർ ഒഴിക്കേണ്ടി വരും... അത് സാരമില്ല... ആ കണ്ണീരിന് പകരമായി ഞാൻ നിന്നെ സന്തോഷിപ്പിച്ചോളാം... ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️ ( ഫെബി ) "സർ എന്റെ കാല് വേദനിക്കുന്നു,,, ഞാനിവിടെ ഇരുന്നോട്ടേ... " "ഇരിക്കാൻ പറഞ്ഞപ്പോ എന്നെ പുച്ഛിച്ചു കൊണ്ട് വാശി പിടിച്ച് അവിടെ നിന്നു... അതോണ്ട് കുറച്ച് നേരം കൂടി അവിടെ നിൽക്ക്... " എന്ന് ആ ഹിറ്റ്ലർ പറഞ്ഞപ്പോ ടേബിളിൽ ഉള്ള ഫ്ലവർ വേസ് എടുത്ത് തലമണ്ട നോക്കി എറിയാനാ തോന്നിയത്... എപ്പോ തുടങ്ങിയതാ ഈ നിൽപ്... രാവിലെ വന്നപ്പോ തുടങ്ങിയതാ... എന്തൊരു കഷ്ട്ടം... ഹിറ്റ്ലറെ അവഗണിച്ചു കൊണ്ട് ഞാൻ അവിടുന്ന് പോവാൻ നിന്നതും അയാൾ എന്നോട് കാര്യം പറഞ്ഞു... "അത് പിന്നെ,,,ഞാൻ തന്നെ വിളിച്ചത് മിസ് മീരയോട് എന്റെ സോറി പറയണം... തെറ്റ് എന്റെ ഭാഗത്താണ്... സൊ പ്ലീസ്,,, " "ഓഹോ,,, അപ്പൊ തെറ്റ് ആരുടെ ഭാഗത്താണെന്ന് മനസ്സിലായി അല്ലേ... സാറ് തന്നെ നേരിൽ പോയി അവളോട് സോറി പറയ്യ്... എന്നെ കൊണ്ടൊന്നും വയ്യ... അല്ലേലും ഞാൻ എന്തിന് സാറിന്റെ സോറി അവളോട് പറയണം... " "അല്ലാ,,, താൻ അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണല്ലോ... അതോണ്ട്... " "അതോണ്ട്,,, അതോണ്ട് എന്താ... എന്നെ കൊണ്ടൊന്നുo വയ്യ... ഹയ്യട... " ഇങ്ങേരെ കൊണ്ട് ഞാൻ അവളുടെ മുന്നിൽ വെച്ച് സോറി പറയിപ്പിക്കും... നോക്കിക്കോ... തിരിച്ച് ഒരു മറുപടിക്ക് കാത്ത് നില്കാതെ ഞാൻ അവിടുന്ന് വേഗം സ്കൂട്ട് ആയി... എന്നിട്ട് മീരയോട് കാര്യങ്ങൾ പറഞ്ഞു... അയാള് വന്നു സോറി പറയുമ്പോ കുറച്ച് ബിൽഡപ്പ് ഓടെ നില്കാൻ ഒക്കെ പറഞ്ഞ് ഞാൻ കുറച്ച് മാറി നിന്നു... അപ്പോഴേക്കും ഹിറ്റ്ലർ മീരയെ തേടി അവിടെ എത്തിയിരുന്നു... "മിസ് മീര,,, സോറി... " "യെസ് സർ,, സാർ എന്തേലും പറഞ്ഞോ... " "സോറി,,, " "എന്ത് സർ... ഒന്ന് തെളിയിച്ചു പറയ്യ്... ക്ലിയർ അല്ല.. " "യാം സോറി... " "സാർ എന്താ പറഞ്ഞത്... ഒന്ന് വ്യക്തമായി പറയ്യ്... " എന്ന് മീര അയാളുടെ മുഖത്ത് നോക്കി പറഞ്ഞതും പെട്ടന്ന് അയാള് നാഗവല്ലിയായി... "താൻ എന്താടോ കേട്ടിട്ടും കേൾക്കാത്ത മാതിരി എന്തൊക്കെയോ പറയുന്നേ... തന്നോടല്ലേ പറഞ്ഞത് സോറി ന്ന്... " "അത് പിന്നെ സർ,, ഞാൻ ശെരിക്കും കേട്ടില്ല... അതാ... " എന്ന് മീര വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു പൂർത്തിയാക്കാൻ നില്കാതെ നിലത്ത് രണ്ട് ചവിട്ട് ചവിട്ടി കലി തുള്ളി അയാള് സ്ഥലം കാലിയാക്കി... അപ്പൊ തന്നെ ഞാൻ മീരയുടെ അടുത്ത് ചെന്ന് ഒന്ന് ചിരിച്ചു... "ഡി പെണ്ണെ കൂടുതൽ ചിരിക്കല്ലേ... അവളുടെ കോപ്പിലെ ഒരു ഡ്രാമ... കണ്ടപ്പോ സമാധാനം ആയല്ലോ... നീ പറയുന്നത് കേൾക്കാൻ നില്കാതെ ആദ്യം സോറി പറഞ്ഞപ്പോ തന്നെ നൈസ് ആയിട്ട് ഒഴിവായാൽ മതിയായിരുന്നു... വെറുതെ ചോദിച്ചു വാങ്ങി... " എന്ന് മീര പറഞ്ഞപ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞാൻ നിന്നു... വൈകുന്നേരം ഒരു മൂന്ന് മണിയാവുമ്പോഴേക്കും ആലി പിക്ക് ചെയ്യാൻ വന്നിരുന്നു... ആ ഹിറ്റ്ലറുടെ അടുത്ത് ചെല്ലാൻ ഒരു മടി... ആവശ്യം എന്റേത് ആയിപ്പോയില്ലേ... അതോണ്ട് പോവുക തന്നെ ശരണം... "സർ... " "യെസ്... " "അത് പിന്നെ,,, ഏകദേശം പണിയൊക്കെ ചെയ്തു... എനിക്കിന്ന് കുറച്ച് നേരെത്തെ പോവണം... അര്ജന്റ് ആണ്... " "എന്ത്യേ കാര്യം... " "അത് പിന്നെ സർ,,, " എന്ന് ഞാൻ പറഞ്ഞപ്പോ ഹിറ്റ്ലർ ജനൽ വഴി പുറത്തേക്ക് നോക്കിയപ്പോ ബൈക്കിൽ എന്നെ കാത്ത് നിൽക്കുന്ന ആലിയെ കണ്ടു... തിരിഞ്ഞു എന്നെ നോക്കിയപ്പോ ഞാൻ ഒന്ന് ചിരിച്ച് കൊണ്ട് പൊക്കോട്ടേന്ന് ചോദിച്ചു... "ഇത് സ്ഥിരം ആകേണ്ട... ഇന്ന് ഒരു ദിവസം മാത്രം... സൺ‌ഡേ ലീവ് ആണല്ലോ... ഇനി എപ്പോഴെങ്കിലും പോവണം എന്നുണ്ടെങ്കിൽ ആ ദിവസം പോയാൽ മതി... ഇന്നൊരു ദിവസം പോയിക്കോ... " "താങ്ക്യൂ സർ " ഇങ്ങേർക്ക് ഇതെന്തു പറ്റി... ഞാൻ കരുതി വിടില്ലന്ന്... ഹാവൂ... സന്തോഷം... അവിടുന്ന് സ്ലിപ് ചെയ്ത് ഞാൻ ആലിയുടെ അടുത്തേക്ക് ചെന്നു... ഇന്നലെ അവൻ പറഞ്ഞത് എവിടേക്കാണെന്ന് പോവുന്നത് എന്ന് പറഞ്ഞില്ലേലും പോവുന്ന വഴി മനസ്സിലാക്കി എനിക്ക് പോവാവുന്നതെ ഉള്ളൂ... ഇത് അവിടെ തന്നെ,,, കോഫി കുടിക്കാൻ... അവിടെ എത്തി വണ്ടി സൈഡ് ആക്കി ആ ഷോപ്പിലേക്ക് നടന്നു ഒരു ടേബിളിൽ ഇരുന്നു... "സർ യുവർ ഓർഡർ പ്ലീസ്... " "രണ്ട് കോഫി ആൻഡ് കപ്പയും കറിയും... " "ഓകെ സർ... " ഒരു വെയിറ്റർ വന്ന് ഓർഡർ എടുത്ത് പോയി... അത് കൊണ്ട് വരുന്നത് വരെ ഞാനും അവനും പരസ്പരം എന്തൊക്കെയോ സംസാരിച്ചു... എന്തൊക്കെയോ എന്നല്ല,,, മെയിൻ കല്യാണം തന്നെ... അപ്പോഴേക്കും നല്ല ചൂട് കട്ടൻ കാപ്പിയും കപ്പയും എത്തിയിരുന്നു... അത് കണ്ട ആക്രാന്തത്തിൽ ഞാൻ വെട്ടി വിഴുങ്ങാൻ തുടങ്ങി... എന്നിട്ടും ആലി കഴിക്കുന്നത് കാണാഞ്ഞിട്ട് ഞാൻ അവനെ നോക്കിയപ്പോ ചെക്കൻ എനിക്ക് നേരെ കൈ നീട്ടി വായിൽ കപ്പ ഇടാൻ നിന്നതും നമ്മൾ ഇരുന്ന ഭാഗത്തിന്റെ ഒപോസിറ്റ് ആയി ആരോ ഒരാൾ അവിടെ ഉണ്ടായിരുന്ന ടേബിൾ ശക്തിയിൽ മറിച്ചിട്ടു... ഇത് കണ്ട അവിടെ കൂടിയ എല്ലാവരും എഴുന്നേറ്റ് അയാളിലേക്ക് നോക്കി... തുടരും..... നമ്മളെ വിട്ട് പോവാത്ത പല്ല് വേദന കൊണ്ട ഇന്നലെ പറഞ്ഞ സമയത്തിൽ സ്റ്റോറി പോസ്റ്റ്‌ ചെയ്യാതിരുന്നത്... സോറി... നെക്സ്റ്റ് നാളെ 8:45 DREAMEE
#

📙 നോവൽ

📙 നോവൽ - * * IsHqE _ mohabBath * * LS . ARMY * DREAMEE * - ShareChat
5.8k കണ്ടവര്‍
8 മണിക്കൂർ
*💖IsHqE_mOhAbBaTh💖* *ഭാഗം. 3* ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ ( ആലി ) "ഉമ്മി,,, ഇങ്ങള് റെഡി ആയോ... ടൈം ആയെ... " "ദേ വരുന്നു ചെക്കാ... ഇയ്യ് ഇങ്ങനെ തിരക്ക് കൂട്ടാതെ... " "ദേ കാകു... ഇങ്ങള് ഇങ്ങനെ തിരക്ക് കൂടാതെ അവിടെ എവിടേലും പോയി ഇരിക്ക്... ഒക്കെ റെഡി ആയിട്ട് നമ്മള് കാകുനെ വന്നു കണ്ടോളാം... ഇങ്ങളൊരു തെരെക്കേ... " "നീ പോടീ പെണ്ണെ... " എൻഗേജ്മെന്റ് ആയത് കൊണ്ട് ഉമ്മാന്റെo ഉപ്പാന്റെo അടുത്ത ബന്ധുക്കൾ ഒക്കെ രാവിലെ ഇങ്ങ് എത്തിയിരുന്നു... ഇപ്പൊ ഇവിടുന്ന് പോയത് ഉമ്മാന്റെ സഹോദരിയുടെ മകൾ മാഹിറ... പെണ്ണ് ഇപ്പൊ പ്ലസ് ടു ക്ക് പഠിക്കുന്നു... എല്ലാവരും ഒത്തു കൂടിയപ്പോ വീടൊരു കല്യാണ വീട് പോലെ ഫീൽ ചെയ്യുന്നുണ്ട്... ഫുൾ ഒച്ചപ്പാടും ബഹളവും... കുറേ നേരെത്തെ കാത്തിരിപ്പിന് ശേഷം എല്ലാവരും റെഡിയായി വന്നു നേരെ ഫെബിടെ വീട്ടിലേക്കു തിരിച്ചു... വണ്ടിയിൽ നിന്ന് പിള്ളേര് ഒക്കെ കല്യാണ പാട്ട് ഒക്കെ പാടി ഒരു മംഗളം പോലെ നമ്മളെ പൊതിയുന്നുണ്ട്... ഇതൊരു ലവ് മാര്യേജ് ആണെന്നുള്ള കാര്യം കുറച്ച് പേർക്ക് അറിയാം... ഉമ്മാന്റെ ഫാമിലിയിൽ ഉള്ളോർക്ക് അറിയില്ല... അറിയിച്ചില്ലെന്ന് സാരം...അവര് ഇതിനൊക്കെ എതിർക്കുന്നൊരു ടീം ആണ്... വെറുതെ പറഞ്ഞിട്ട് എന്തിന് കുടുംബം കലക്കുന്നു... ഡോണ്ട് മൈൻഡ് ഇറ്റ്... ഫെബിയുടെ വീട്ടിലേക്കു പോവുന്നതിനിടയിൽ പെട്ടന്ന് ഒരു ബൈക്ക് വന്ന് നമ്മളെ വണ്ടിയുടെ മുന്നിലേക്ക് എടുത്ത് കുതിച്ചതും സഡൻ ബ്രേക്ക്‌ ഇട്ട് വണ്ടി നിർത്തി... പെട്ടന്ന് ബ്രേക്ക്‌ പിടിച്ചതിന്റെ ആഘാതത്തിൽ എല്ലാവരും മുന്നോട്ടേക്ക് കുതിച്ചു... എല്ലാരും ഒരേ പോലെ തന്നെ യാ അല്ലാഹ് ന്ന് വിളിച്ച് ഞാൻ അടക്കം വണ്ടിയിൽ ഉള്ള എല്ലാവരും മുന്നിൽ നമ്മളെ വണ്ടിക്കുള്ളിലേക്ക് നോക്കി നിൽക്കുന്നയാളിലേക്ക് നോക്കി... ഒരു ബുള്ളറ്റിൽ എന്റെ അതേ പ്രായം തോന്നിക്കുന്ന ഹെൽമെറ്റ്‌ ധരിച്ച ഒരു ചെറുപ്പക്കാരൻ... ആളെ മനസ്സിലാവാത്തത് കൊണ്ട് ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അയാളിലേക്ക് നടന്ന് പോവാൻ നിന്നപ്പോഴേക്കും ഒരു സോറി പറഞ്ഞ് കൊണ്ട് അയാൾ വണ്ടിയും എടുത്ത് അവിടുന്ന് സ്ഥലം കാലിയാക്കിയിരുന്നു... എനിക്ക് തോന്നുന്നു എന്തോ അറിഞ്ഞു കൊണ്ട് അയാൾ എന്നിലേക്ക് ഒരു അപകടം കൊണ്ട് വന്നതാണെന്ന്... കാരണം,,, സഡൻ ബ്രേക്ക്‌ പിടിച്ച സമയത്ത് പുറത്ത് നിന്ന് അയാൾ എന്നെ തന്നെ വീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു... അത് കണ്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി... ആ ചിലപ്പോ ആള് മാറിപ്പോയതായിരിക്കും... അല്ലാതെ എന്നോട് ആർക്ക് എന്തിന് ഇത്ര ശത്രുത... ഞാനൊരു പ്യാവം മനുഷ്യൻ അല്ലെ... "ആരാത് മോനെ... " തിരിച്ച് വണ്ടിയിൽ കയറികൊണ്ടിരിക്കുമ്പോൾ വണ്ടിക്കകത്ത് നിന്ന് ഉമ്മ ചോദിച്ചപ്പോ ആള് അറിയാതെ വന്നതാ എന്ന് പറഞ്ഞ് അവിടുന്ന് വിട്ടു... കുറച്ചകലെ എത്തിയപ്പോ സൈഡ് മിററിൽ ഒന്ന് കണ്ണ് പാളിച്ചപ്പോൾ ആ വണ്ടി എനിക്ക് പിറകിൽ തന്നെ വന്നോണ്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു... അത് കണ്ടപ്പോ ആ വണ്ടിയെ തന്നെ ഞാൻ നോക്കി എന്റെ വണ്ടി ചെറുതായ് ഒന്ന് പതുക്കെ വിട്ടു... അപ്പോഴേക്കും എന്റെ സൈഡിൽ കൂടി വണ്ടിക്കകത്തേക്ക് നോക്കി അയാൾ പാസ്സ് ചെയ്ത് പോയിരുന്നു... ആരായിരിക്കും അയാൾ... എന്നെ ഇങ്ങനെ ടാർഗറ്റ് ചെയ്യാൻ മാത്രം പരിചയം പോലും ഇല്ലാത്ത അയാൾ ആരാണ്... ?????? ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ( ഫെബി ) "ഡി ലുലു,,, പതുക്കെ... എന്റെ ചെവി വേദനിക്കുന്നു...അല്ലാ,,, അറിയാൻ വേലാഞ്ഞിട്ട് ചോദിക്കുവാ... എന്തിനാ നീ ഇങ്ങനൊക്കെ ഒരുക്കുന്നെ,,, എന്റെ കല്യാണം ഒന്നും അല്ലല്ലോ... ജസ്റ്റ്‌ ഒരു എൻഗേജ്മെന്റ്... അതിനാണോഡി ഇത്ര ഒരുക്കം.... " "അയ്യേ,,, ഈ ദീദിക്ക് ഒന്നും അറിയില്ലെന്ന് തോന്നുന്നു... ഈ എൻഗേജ്മെന്റ് ണ്ടല്ലോ,,, ഏതാണ്ടൊക്കേ ചെറിയൊരു കല്യാണം പോലെയാ... ചെറുക്കന്റെ വീട്ടാര് വരുന്നു,, ദീദി അണിഞൊരുങ്ങി അവരുടെ മുന്നിൽ ചെന്നു നില്കുന്നു,,, ചെറുക്കന്റെ മുഖത്ത് നോക്കുമ്പോ ചെറുതായ് മുഖത്ത് നാണം ഒക്കെ ഫിറ്റ് ചെയ്യുന്നു... തനിയെ പോയി സംസാരിക്കുന്നു... ഇതൊക്കെയാണ് ഒരു ശരാശരി മലയാളികളുടെ എൻഗേജ്മെന്റ്... പക്ഷേ ദീദിക്ക് ഇതൊന്നും ഉണ്ടാവൂല... കാരണം ഇങ്ങള് ലവ് മാര്യേജ് അല്ലെ... സൊ നാണം പോയിട്ട് അതിന്റെ ഏഴയലത്ത് എത്തില്ല... ഇങ്ങക്ക് നേരെത്തെ കാലത്തെ ജീജുനെ അറിയുന്നോണ്ട് ഇതിന്റെയൊക്കെ ആവശ്യം ഇല്ലല്ലോ... " "ഇല്ലാല്ലോ... പിന്നെന്തിനാ എന്നെ ഇങ്ങനെ കെട്ടിരുക്കുന്നെ... ഒരു സിംപിൾ ഡ്രസ്സ്‌ ഇട്ട പോരെരുന്നോ... " "ആ,,, അത്,,, അണിഞൊരുങ്ങി നിൽക്കൽ അതേത് എൻഗേജ്മെന്റ്നും മസ്റ്റ്‌ ആണ്... അല്ലെങ്കി പിന്നെ എന്തോന്ന് പരിപാടി... " ഹോ... ഇവളെ ഇന്ന് ഞാൻ... എന്നെ റൂമിൽ പിടിച്ചിരുത്തിയിട്ട് രാവിലെ തൊട്ടുള്ള ഒരുക്കമാ... തുടങ്ങിയിട്ട് എത്ര മണിക്കൂർ ആയി... ഇത് ചെക്കൻ വന്ന് ചായ കുടിച്ച് പോയാലും ഇവള് എന്നെ ഒരുക്കി തീരില്ല... ഒരു കമ്മൽ ഇടാൻ തുടങ്ങിയിട്ട് തന്നെ അര മണിക്കൂർ ആയി... ഇതൊക്കെ എപ്പോ തീരുവോ ആവോ... പടച്ചോനറിയാ... എൻഗേജ്മെന്റ് ആയോണ്ട് അടുത്ത കുടുംബക്കാരൊക്കെ നേരെത്തെ കാലത്തെ എത്തിയിട്ടുണ്ട്... പിന്ന one ആൻഡ് ഒൺലി മൈ ബെസ്റ്റി ഷാഹിയും എത്തിയിട്ടുണ്ട്... പെണ്ണ് വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും ഞാൻ കുറേ നിർബന്ധിപ്പിച്ച് വഴക്ക് പറഞ്ഞപ്പോ നല്ല അനുസരണ ഉള്ള കുട്ടിയായി ഹാജർ ആയിട്ടുണ്ട്... "ദീദി,,, ഇങ്ങള് ഒന്ന് കണ്ണാടിയിൽ നോക്കിയേ... ഹരേ വാ... ബഹുത് ബഹുത് അച്ചാ ഹേ.. " മൊത്തത്തിൽ ഒരുക്കി കഴിഞ്ഞപ്പോ കണ്ണാടിക്ക് മുന്നിൽ എന്നെ നിർത്തി കൊണ്ട് അവൾ ചോദിച്ചപ്പോ എന്നെ കണ്ടു ഞാൻ തന്നെ ഞെട്ടിപ്പോയി... ഇത്രക്ക് മോന്ജ് ഉണ്ടാർന്നോ ഞാൻ,,, ശ്യോ... അവള് കോളേജ് വിത്ത്‌ ഫാഷൻ ഡിസൈൻ പഠിക്കുന്നത് കൊണ്ട് ഉപകാരം ഒക്കെയുണ്ട്... പെണ്ണ് ആള് കാണുന്നത് പോലെയല്ലേ... "മാഷാ അല്ലാഹ്... ❤️.. ന്റെ ഫെബി മോള് നല്ല ചുന്ദരി ആയിക്കണല്ലോ... " അതും പറഞ്ഞ് ഷാഹി എന്നെ കെട്ടിപിടിച്ച് കവിളിൽ ഒരുമ്മ തന്നു... പിന്ന അങ്ങോട്ട് ലുലുവും ഷാഹിയും കൂടി ഫോട്ടോ ഒക്കെ എടുത്ത് സമയം പോയപ്പോഴേക്കും ഉമ്മയുടെ സഹോദരി സൈറാമ വന്ന് ചെക്കനും കൂട്ടരും എത്തി ന്ന് പറഞ്ഞു... എന്നേരം ഇത്രയും നാളും ഇല്ലാത്ത ഹൃദയമിടിപ്പ് നമ്മക്ക് അനുഭവപ്പെട്ടു... യാ ഹുദാ... എന്തായിത്... അവനെ ഞാൻ ആദ്യമായ് ഒന്നും അല്ലല്ലോ കാണാൻ പോവുന്നെ,,, വർഷങ്ങൾ ആയില്ലേ... ഇത് വരെ ഇല്ലാത്ത ഒരു ഹൃദയമിടിപ്പ് എന്താ ഇപ്പൊ... "ദീ... ഇങ്ങള് എന്ത്യേ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ... " നമ്മളെ മുഖഭാവം മാറിയത് കണ്ടിട്ടാണെന്ന് തോന്നുന്നു ലുലു എന്റെ അടുത്തേക്ക് വന്ന് അങ്ങനെ ചോദിച്ചത്... കൂൾ ആയിട്ട് അവളോട് ഒന്നും ഇല്ലാന്ന് പറഞ്ഞു... ശേഷം ലുലുവും ഷാഹിയും കൂടി എന്നേ താഴേക്ക് കൊണ്ടോയി... ഹാളിൽ കൂടി നിൽക്കുന്ന എല്ലാവരുടെയും നടുവിൽ കൊണ്ടോയി എന്നേ നിർത്തിച്ചിട്ട്‌ അവള്മാര് സ്ഥലം കാലിയാക്കി... അവിടം മൊത്തം ആലിയുടെ ഫാമിലി ആയിരുന്നെന്നു എനിക്ക് സൂചിപ്പിക്കാവുന്നതെ ഉള്ളൂ... ആരുടേയും മുഖത്ത് നോക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.... നേരെത്തെ ലുലു പറഞ്ഞ ആ നാണം ഒക്കെ ഇപ്പൊ എന്നിൽ വന്ന് തുടങ്ങിയോ എന്നൊരു ഡൌട്ട് ഇല്ലാതില്ല... "എന്താടി പെണ്ണെ ഇങ്ങനെ നിലം നോക്കി നില്കുന്നെ... " എന്ന് ആലി നമ്മടെ ചെവിയുടെ അടുത്ത് വന്ന് പറഞ്ഞപ്പോൾ ഞാൻ ചെക്കന്റെ മുഖത്തേക്ക് നോക്കിയപ്പോ എന്റെ കണ്ണ് മഞ്ഞളിച്ചു... എൻഗേജ്മെന്റ് ആണ് എന്നുള്ള ബോധം പോയിട്ട് കല്യാണ ചെക്കനെ പോലെയാ അവൻ വന്നേക്കുന്നെ... ആദ്യം അവനെ കണ്ടപ്പോ ചെറുതായ് ഒന്ന് ചിരിച്ചേങ്കിലും നോക്കി കൊണ്ടിരിക്കുമ്പോൾ ആ കളിയാക്കിയുള്ള ചിരി താനേ മുഖത്ത് നിന്ന് മാഞ്ഞു പോയി... ബ്ലു കളർ കോട്ടും സൂട്ടും ഇട്ട് അതിന്റെ അടിയിൽ വൈറ്റ് ഷർട്ടും... അതായിരുന്നു അവന്റെ വേഷം... എന്തായാലും ചെക്കൻ നല്ല അടാറ് ലുക്കിലാ വന്നത്... നമ്മളെ ഫാമിലിയിൽ ഉള്ള എന്റെ കസിൻസ് ഒക്കെ അവനെ നോക്കി വെള്ളമിറക്കുന്നത് കണ്ടപ്പോ അവള്മാരോട് കണ്ണിറുക്കി കാണിച്ച് ഒരുമാതിരി ആക്കിയ ചിരി ചിരിച്ചു കൊണ്ട് ആലിക്ക് മുന്നിലായി ഞാൻ നിന്നു... അങ്ങനെ ഇപ്പൊ എന്റെ ചെക്കനെ നോക്കി അവര് വെള്ളം ഇറക്കേണ്ട... ഹും... "ഫെബിയെ നീ ഇങ്ങോട്ട് നോക്കിയേ... മുഖത്തേക്ക് നോക്ക്... " "എന്തെട ചെക്കാ കാര്യം... " "ഒന്ന് നോക്ക് പെണ്ണെ,,, ഞാനൊന്ന് കണ്ടോട്ടെ... " "ഇവിടെ കൂടി നിൽക്കുന്ന ആൾക്കാരൊക്കെ ഞങ്ങളെ നോക്കി നില്ക്കാ... അപ്പോ നിന്നെ ഞാൻ നോക്കി നിൽകുമ്പോൾ അവരൊക്കെ എന്ത് വിചാരിക്കും... " "അവരോട് പോയി പണി നോക്കാൻ പറി... നീ ഇങ്ങോട്ട് നോക്ക്... " എന്ന് ചെക്കൻ നിർത്താതെ കെഞ്ചി പറഞ്ഞപ്പോ ഞാൻ അവനെ തിരിഞ്ഞു നോക്കി... നോക്കുന്നതിനിടയിൽ എന്റെ ശ്രദ്ധ പോയത് പുറത്തേക്കുള്ള ഡോറിന്റെ അടുത്തേക്കായിരുന്നു... ഒരു ജന്റ്ൽമാൻ ലുക്കിൽ താടി ഒക്കെ ക്ലീൻ ചെയ്ത് ഇൻസൈട് ഒക്കെ ആക്കി കയ്യിൽ ഒരു വലിയ ബോക്സും പിടിച്ച് കൊണ്ട് നിൽക്കുന്ന ഹിറ്റ്ലറെ കണ്ടപ്പോ ഒരു അതിശയം പോലെ ഞാൻ അയാളെ തന്നെ നോക്കി നിന്നു... കാരണം ഇന്നേവരെ ഞാൻ താടി വടിച്ചതു കണ്ടിട്ടില്ല... അവിടെ ജോലി ചെയ്യുന്ന എല്ലാവരും ഹിറ്റ്ലറിന്റെ താടിയെ കുറിച്ച് പലതും പറയുമ്പോഴൊക്കെ ഹിറ്റ്ലറിന് തീരെ പിടിക്കാറില്ല... അത്രക്ക് പ്രണയമായിരുന്നു ഹിറ്റ്ലറിന് ആ താടിയോട്...ഇതിപ്പോ ഒരുതരം നിരാശ കാമുകനെ പോലെ... ആ ഹിറ്റ്ലർ എന്ത്യേ ഈ വേഷത്തിൽ എന്ന് ചിന്തിച്ചു ഞാൻ പടി വാതിൽക്കൽ തന്നെ നോക്കി നിൽകുമ്പോൾ ആലി പെട്ടന്ന് കൈ കൊട്ടി എന്നെ വിളിച്ചു... അവൻ കാര്യം എന്തെന്ന് ചോദിച്ചപ്പോ ഞാൻ ഒന്നും ഇല്ലന്ന് പറഞ്ഞ് അവനെ നോക്കി ചിരിക്കുമ്പോൾ ആ ഹിറ്റ്ലർ എനിക്കരികിലേക്ക് വരാൻ തുടങ്ങി... ഹിറ്റ്ലറെ കാണാത്തത് പോലെ നടിച്ചു ഞാൻ ആലിയോട് എന്തൊക്കെയോ സംസാരിച്ചിരുന്നു... അവസാനം എനിക്കരികിലേക്ക് ഹിറ്റ്ലർ നടന്നെത്തി... "ഹായ് മിസ്സ്‌ *ഫെബിന മറിയം*... " എന്ന് ആ ഹിറ്റ്ലർ വന്നു പറഞ്ഞപ്പോ ആലിയിലുള്ള നോട്ടം തെറ്റിച്ചു ഞാൻ അയാളോട് ഒരു ഹായ് പറഞ്ഞു... "കൺഗ്രാറ്റ്സ്... " എന്നും പറഞ്ഞ് ഹിറ്റ്ലർ അയാളുടെ കയ്യിൽ ഉള്ള ആ ബോക്സ്‌ എനിക്കരികിൽ നീട്ടി... ഒരു നോട്ടം ആലിയിലേക്ക് പാളി നോക്കി...ചെക്കൻ വാങ്ങിക്ക് എന്ന് തലയാട്ടി പറഞ്ഞപ്പോ ഹിറ്റ്ലറെ നോക്കി ചെറുതായ് ഒരു പുഞ്ചിരി നൽകി ഞാൻ അത് കൈപറ്റി... ശേഷം ഹിറ്റ്ലറിന് ആലിയെ പരിചയപ്പെടുത്തി കൊടുത്തു... " ഏതാഡീ ഈ മൊരടൻ.. " "ഇതാണ് ഞാൻ പറയുന്ന *ഹിറ്റ്ലർ *.." ആലി ഓ ന്ന് പറഞ്ഞോണ്ട് ഹിറ്റ്ലറെ അടിമുടി നോക്കി... ശേഷം ബാപ്പ വന്ന് ഹിറ്റ്ലറെ വെൽക്കം ചെയ്ത് എവിടേക്കോ കൊണ്ടോയി... ആ ഹിറ്റ്ലർ ഞങ്ങളുടെ അടുത്ത് നിന്ന് പോയപ്പോ ഉള്ള ചിന്തയാ,,, ഈ ബോക്സിൽ എന്തായിരിക്കും എന്ന്... ഇനി വല്ല എലിയെ പിടിച്ചെങ്ങാനും ഇതിൽ ഇട്ട് കാണുമോ... പറയാൻ പറ്റില്ല... ഹിറ്റ്ലറല്ലേ ആള്... ആ ആൾകൂട്ടത്തിൽ നിന്ന് കുറച്ച് മാറി നിന്ന് ഞാൻ ആ ബോക്സ്‌ തുറക്കാൻ നിന്നതും പിറകിൽ നിന്ന് ബാപ്പ വന്നു വിളിച്ചു... "മോളെ അവിടെ ആലിയുടെ ഉമ്മ നിന്നെ അന്വേഷിക്കുന്നുണ്ട്... മോള് വേഗം ചെല്ല്... " "ആ ഉപ്പ... ഞാൻ ഇപ്പൊ വരാം.. ഇതൊന്ന്,,, " "ആ അത് ഞാൻ മോളെ റൂമിൽ കൊണ്ടോയി വെച്ചോളാം... മോള് വേഗം അവിടേക്ക് ചെല്ല്... " എന്ന് ഉപ്പ പറഞ്ഞപ്പോ ഞാൻ അങ്ങോട്ട് ചെന്നു... അപ്പോൾ തന്നെ ഉപ്പ ആ ബോക്സ്‌ എടുത്തോണ്ട് മുകളിൽ ചെന്നിരുന്നു... ആലിയുടെ ഉമ്മാന്റെ അടുത്തേക്ക് ചെന്നപ്പോ എല്ലാവരുടെയും മുന്നിൽ വെച്ച് ഉമ്മ എനിക്ക് വിരലിൽ ഒരു മോതിരം അണിയിച്ചു തന്നു... ആ മോതിരത്തിൽ വിരലുകൾ കൊണ്ട് തലോടി ഒരു പുഞ്ചിരിയോടെ ഉമ്മയെയും ആലിയെയും മാറി മാറി നോക്കി... നെറുകിൽ ഒരു ചുംബനം നൽകി ഉമ്മ എന്നെ കെട്ടിപിടിച്ചു... കുറച്ച് നേരെത്തെ പരിപാടിക്ക് ശേഷം ആലിയും ഫാമിലിയും പോയി... ചെക്കൻ പോയത് രാത്രി വിളിക്കണേ എന്നും പറഞ്ഞോണ്ട... ചെക്കന്റെ ഒരു കാര്യം.... അവരൊക്കെ പോയപ്പോ ഞാൻ നേരെ റൂമിലേക്ക് പോയി... ഉപ്പ ഇവിടെ വെച്ച ബോക്സ്‌ തിരയാൻ തുടങ്ങി... എന്തായാലും ആ ബോക്സിൽ എന്തായിരിക്കും അയാൾ വെച്ചിട്ടുണ്ടാവുക എന്നുള്ള ചോദ്യം ഇപ്പോഴും മനസ്സിൽ ഉണ്ട്... അവസാനം തിരച്ചിൽന് ഫുൾ സ്റ്റോപ്പ്‌ ഇട്ട് കൊണ്ട് കബോർഡ്‌ന് മുകളിൽ ആയി എന്നെ നോക്കി നിൽക്കുന്ന ബോക്സിൽ കണ്ടപ്പോ ഒരു സ്റ്റൂൾ എടുത്ത് വെച്ച് അതിന്മേൽ കയറി ആ ബോക്സ്‌ എടുത്ത് താഴേക്ക് ഇറങ്ങി... എന്തായിരിക്കും അതിൽ എന്നുള്ള ആക്രാന്തത്തിൽ ഞാൻ പെട്ടന്ന് തന്നെ ആ ബോക്സ്‌ തുറന്ന് നോക്കി... അയ്യേ,,,, കപ്പലണ്ടിയോ.... ഹഹഹഹ.... ഹഹഹ.... ഹഹഹഹ... അതിനകത്തു ഉള്ള കപ്പലണ്ടി നോക്കി ഞാൻ ചിരിച്ചു ഒരു വകയായി... കുറച്ച് നേരം കഴിഞ്ഞപ്പോൾ ഉണ്ട് നമ്മളെ ഫോൺ കിടന്ന് കരയാൻ തുടങ്ങി... അത് ആലിയായിരിക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ഞാൻ പെട്ടന്ന് തന്നെ ഫോൺ എടുക്കാൻ പോയി... എന്നിട്ട് വേണം ആ ഹിറ്റ്ലർ തന്ന ഗിഫ്റ്റ്നെ കുറിച്ച് അവനോട് പറയാൻ... പക്ഷേ അതിനെയൊക്കെ വെല്ലി കൊണ്ട് ഫോൺ വന്നത് ആലിയുടേത് ആയിരുന്നില്ല... വേറൊരാളുടെതായിരുന്നു... "*Mr.ഹിറ്റ്ലർ * ************************ തുടരും.... ലെങ്ത് കുറവാണ്... ഇന്ന് കുറച്ച് തിരക്ക് ആയിരുന്നു... അതോണ്ട് ലെങ്ത്ൽ എഴുതാൻ പറ്റിയില്ല... സോറി... പിന്നെ ishq mubarak സ്റ്റോറിയുമായി ആരും ഇതിനെ കണക്കാകരുത്.... അത് വേ ഇത് റെ...അതിന്റെ ഏഴയലത്ത് പോലും ഇതില്ല... പിന്നെ സ്റ്റോറിയുടെ പിക് കണ്ടിട്ടാ പറഞ്ഞതെങ്കിൽ,,, എനിക്ക് ഈ സ്റ്റോറിയുടെ ഇപ്പോഴുള്ള പോക്കും ഇനി അങ്ങോട്ടുള്ള പോക്കും ഒക്കെ ആലോചിക്കൂമ്പോൾ അതിനൊത്ത ഒരു പിക് കിട്ടുന്നില്ല... കുറേ തപ്പി... നോ... അതോണ്ട ishq mubarak ലെ സന എടുത്ത പിക് ഞാനും എടുത്തത്... ☺️☺️☺️☺️ നെക്സ്റ്റ് നാളെ രാത്രി 8:30 DREAMEE
#

📙 നോവൽ

📙 നോവൽ - * * IshqE _ mOhAbBath * * * DREAMEE * - ShareChat
23.2k കണ്ടവര്‍
4 ദിവസം
*💖IsHqE_mOhAbBaTh💖* *ഭാഗം. 2* ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ ( ഫെബി ) പെട്ടന്ന് ചെക്കൻ എന്റെ കയ്യിൽ പിടിച്ചു ഒരൊറ്റ വലി വലിച്ചതും ദോണ്ടാ നമ്മള് കിടക്കുന്നു ഓന്റെ മേലിൽ... യാ ഹുദാ അമ്മാതിരി വലി... എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൻ എന്റെ അരയിൽ കൂടി വിരലുകൾ കൊണ്ട് തലോടാൻ ഓങ്ങിയപ്പോ അപ്പോ തന്നെ അവന്റെ കയ്യിൽ ഉള്ള പിടി ഒന്ന് അയച്ച് കുറച്ച് മാറി നിന്നു... എന്നേരം അവന്റെ ഒരു നോട്ടം ഉണ്ട്,,, ഔച്ച്,,, നിക്ക് നാണം ആവുന്നു... "ഡീ ഫെബി,,, ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത എന്തെന്ന് അറിയോ നിനക്ക്... " "ആ,,, ഇന്ന് ബാപ്പന്റെ പിറന്നാൾ... വേറെന്ത്... " "വേറൊന്നു ഇല്ലേ... സ്പെഷ്യൽ ആയിട്ട്... " "ഓ ബിർത്തഡേ സ്പെഷ്യലാ,,, അത് നിനക്ക് അറിയില്ലെടാ ഉപ്പാക്ക് പാർട്ടി ഒന്നും അത്ര ഇഷ്ടല്ലാത്ത കാര്യം ആണ്ന്ന്... അതോണ്ട് ഒരു സ്പെഷ്യലും ഇവിടെ ഇല്ല... " "എടി പൊട്ടി... ഞാൻ നിന്റെ ബാപ്പാന്റെ കാര്യല്ല പറഞ്ഞത്... നമുക്കിടയിൽ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോന്ന്... " "നമുക്കിടയിലാ... എന്ത് സ്പെഷ്യൽ... ആ... ഇന്ന് ആ ഹിറ്റ്ലർ മാനേജർ AZMAR SHAA ഇല്ലേ... ഒരു കാരണവും ഇല്ലാതെ വല്ലാണ്ട് വഴക്ക് പറഞ്ഞു... പക്ഷേ തിരിച്ച് പറയാൻ പറ്റിയില്ല... മാനേജർ ആയിപോയില്ലെ... പക്ഷെ എന്നേ ചെയ്തതിന്റെ ഇരട്ടിയായി ഒരു ദിവസം ഞാൻ അവന് കൊടുക്കുന്നുണ്ട്... ആ ദിവസത്തിന് വേണ്ടി കാത്ത് നിൽക്കലാ... അല്ലേലും അയാൾക്ക് എന്നേ അത്രക്ക് കണ്ണി കണ്ടൂട... എപ്പോ നോക്കിയാലും കണ്ണ് എന്റെ മേക് ആയിരിക്കും... ഇനി കഴിഞ്ഞ ജന്മത്തിൽ എങ്ങാനും ഞാൻ അയാളെ കൊല്ലാനോ മറ്റോ ശ്രമിച്ചിട്ടുണ്ടോ... അല്ലാതെ എന്തിനാണാവോ അയാൾ ഇങ്ങനെ എന്നേ ചൊറിഞ്ഞോണ്ടിരിക്കുന്നത്... പടച്ചോൻക്കറിയാ... അല്ല ആലി,,, നിനക്കെങ്ങനെ മനസ്സിലായി ഞാനും അയാളും തമ്മിൽ ഉണ്ടായ വഴക്ക്... " എന്ന് ഞാൻ അവനെ നോക്കി ചോദിച്ചപ്പോ ചെക്കൻ പല്ലും കടിച്ച് എന്നേ നോക്കി പേടിപ്പിച്ചു... യാ ഹുദാ... "കഴിഞ്ഞോ നിന്റെ വായാടിത്തരം... " "നീയെന്താ ഇങ്ങനൊക്കെ പറയുന്നേ... കാര്യം എന്ത്യേ രമണാ... " "എടി ഇന്നേക്ക് നമ്മുടെ പ്രണയത്തിനു തുടക്കം കുറിച്ചിട്ട് രണ്ട് വർഷം ആയി... ബാക്കി എല്ലാ കാര്യവും നിനക്ക് നല്ലപോലെ ഓർമിണ്ട്... ആവശ്യയുള്ളത് മാത്രം ഓർമയില്ല... പൊട്ടി പെണ്ണ്... " "ഓ... അതാണോ നീ ചോദിച്ചേ... ഞാൻ കരുതി,,, " "യ്യോ... ഇനി കൂടുതൽ ഒന്നും കരുതണം എന്നില്ല... " "എന്നിട്ട് എന്ത് പരിപാടി... എനിക്ക് എന്തേലും സർപ്രൈസ് ഉണ്ടോ ചെക്കാ... " "സർപ്രൈസ്,,, ആദ്യം നീയൊന്ന് എന്നേ കെട്ട്... ന്നിട്ട് മതിവരുവോളം നിന്നെ ഞാൻ സർപ്രൈസ് കൊണ്ട് മൂടാo... ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കട്ടെ... എന്നാ എന്റെ കൈ കൊണ്ട് ഈ കഴുത്തിൽ മഹർ വീഴുക... ആ ദിനത്തിന് വേണ്ടി എത്ര നാളായിന്നറിയോ കാത്ത് നില്കാൻ തുടങ്ങിയിട്ട്... കാലങ്ങളോളം നിന്നെ ഇങ്ങനെ പ്രേമിച്ചു നടക്കുമ്പോ മനസ്സ് വല്ലാതെ ഇടിക്കുന്നു... ചിലപ്പോഴോക്കെ നിന്നെ നഷ്ടപ്പെടും എന്നുള്ള ഭയവും... എന്താ പറ്റിയെന്ന് അറിയില്ല... പക്ഷേ ഒരു കാര്യം ഉറപ്പാ... *ഈ ഫെബിന മറിയം എനിക്കുള്ള പെണ്ണാ... മറ്റാർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല... ഏത് പ്രതിസന്ധി നേരിടേണ്ടി വന്നാലും നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും... * എന്നേ വിട്ട് പോവുമോ പെണ്ണെ... " ഒരു കാൽ മുട്ട് നിലത്ത് വെച്ച് എന്റെ കയ്യിൽ പിടിച്ച് എന്നോടൻ ചോദിച്ചു... "നിന്നെ ഇട്ടേച്ചു പോവാൻ അല്ല ഞാൻ സ്നേഹിച്ചത്... നീ എനിക്കുള്ളതാഡാ... എനിക്ക് മാത്രം... ആട്ടെ... എന്താപ്പാ ഇങ്ങനൊക്കെ തോന്നാൻ കാരണം... " "എന്തെന്നറിയില്ലെടി... പിശാച് മനസ്സിൽ കൂടിയത് പോലെ മനസ്സ് മൊത്തം ബ്ലാങ്ക് ആയ അവസ്ഥ... ജോലിയിൽ ഒന്നും യാതൊരു താല്പര്യവും ഇല്ലാത്തത് പോലെ... ഏത് നേരവും നിന്റെ മുഖം മാത്രം മനസ്സിൽ നിറഞ്ഞ് നില്കും... നിന്റെയാ നുണക്കുഴി കാണിച്ച് പല്ലും കാണിച്ച് കൊണ്ടുള്ള ചിരി മനസ്സിൽ വന്നാൽ പിന്നെ ജോലിക്കൊന്നും യാതൊരു മൂടും ഉണ്ടാവൂല...അതൊക്കെ താനേ അങ്ങ് പോവും... " "അപ്പൊ ഞാൻ പിശാച് ആണെന്നാല്ലേ പറഞ്ഞ് വരുന്നേ ദുഷ്ടാ... " "ഹീ... ഹീ... " ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ( ആലി ) അവളെയൊന്നു ചൊടിപ്പിക്കാൻ വേണ്ടിയാ അങ്ങനെ പറഞ്ഞെങ്കിലും പെണ്ണിന് അത് നല്ലോണം ഏറ്റിട്ടുണ്ടെന്ന് മുഖം കണ്ടാൽ അറിയാം...കലിപ്പ് തീരുവോളം അവള് എന്റെ താടിയിൽ പിടിച്ച് കളിച്ചോണ്ടിരുന്നു... ചെറുതായ് വേദന വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അവളുടെ ആ കുട്ടി കളിക്ക് ഞാനും പങ്ക് നിന്നു... എന്തെന്നറിയില്ല... ഇതൊക്കെ ഒരുനാൾ കൈവിട്ട് പോവുന്നത് പോലെ ഒരു തോന്നൽ... അത് ചിലപ്പോ ഇനി പ്രേമിച്ചു നടക്കുന്ന എല്ലാ ആണ്പിള്ളേരിലും ഉണ്ടാവുന്ന ഒന്നാണോ എന്ന് എനിക്ക് അറിയില്ല... ആ ചിലപ്പോ അതായിരിക്കും അല്ലെ...ആ അതെന്നെ... "അല്ലാ,,, രണ്ടാളും ഇങ്ങനൊക്കെ നടക്കാനാണോ പരിപാടി... ഒക്കെ ഇത്ര ആയ സ്ഥിതിക്ക് എല്ലാരും കൂടി ചേർന്ന് ഒരു എൻഗേജ്മെന്റ് പാർട്ടി ഒക്കെ നടത്തിക്കൂടെ... " "അത് പിന്നെ അങ്കിളെ... ഞാൻ എത്ര തവണയായി അവളോട് ഈ കാര്യം പറയുന്നു... പെണ്ണ് സമ്മതിക്കേണ്ടേ... " "അവള് ഞാൻ പറഞ്ഞാൽ കേൾക്കും... അല്ലെ ഫെബി ... " "അത് പിന്നെ ബാപ്പ,,, കുറച്ച് കഴിയട്ടെ എന്ന് കരുതി... " "ഇനി എന്തോന്ന് കുറച്ച്... എല്ലാം അങ്ങ് കൂടുതൽ തന്നെ ആയി... ബീവി,,, ആലിന്റെ വീട്ടിലേക്കു ഒന്ന് വിളിച്ചു പറഞ്ഞേക്ക്... മറ്റന്നാൾ തന്നെ ഇതങ്ങു തീർത്തേക്കാം... എന്നിട്ട് വേണം പെട്ടന്ന് കല്യാണം കഴിക്കാൻ... ഒരു ഉപ്പൂപ്പാന്നുള്ള വിളി കേൾക്കാൻ എനിക്കും ഉണ്ട് ഒരാഗ്രഹം... " എന്ന് അങ്കിൾ പറഞ്ഞപ്പോ,,, "ബാപ്പാ..." എന്ന് വിളിച്ചോണ്ട് ഫെബി അങ്കിൾന്റെ അടുത്തേക്ക് പോയി ആ കവിളിൽ നോക്കി പിടിച്ചു... ഞാൻ ചുമ്മാ പറഞ്ഞതാടി എന്ന് പറഞ്ഞ് അങ്കിൾ അവളുടെ തലയിൽ തലോടി... ഹാവൂ... അങ്ങനെ നീണ്ട കാലത്തെ ഞങ്ങളുടെ പ്രണയത്തിനു മുന്നിൽ ഞങ്ങളുടെ എൻഗേജ്മെന്റ്... സൊ എക്സൈറ്റട്... സന്തോഷം കൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോ പെണ്ണിന്റെ നുണക്കുഴി കാണിച്ച് കൊണ്ടുള്ള ചിരി കണ്ട് എനിക്ക് അതങ്ങ് കടിച്ചു കീറാനാ തോന്നിയത്... ഹൗച്ച്... കുറച്ച് കഴിഞ്ഞപ്പോ തന്നെ അങ്കിളും ആന്റിയും അവിടുന്ന് പോയി.. കൂടെ ലുലുവും... അവര് പോയ ഉടനെ തന്നെ ഞാൻ പെണ്ണിനെ എനിക്കരികിൽ നിർത്തി ആ നെറ്റിയിൽ ഒന്ന് ചുംബിക്കാൻ നിന്നതും പെണ്ണ് എന്റെ മുഖം തിരിച്ച് കളഞ്ഞു... "ഇതിനൊക്കെ ഇനിയും സമയം കിടക്കയല്ലേ മോനെ... സമയം ഒരുപാടായി... ഇപ്പൊ മോൻ ചെന്ന് ഉമ്മയോട് ഈ സന്തോഷ വാർത്ത അറിയിക്ക്... ഇത് അറിയുമ്പോ നിന്നെക്കാൾ കൂടുതൽ സന്തോഷിക്കുന്നത് ഉമ്മ ആയിരിക്കും... " "ആ അത് ശെരിയാ... ഇപ്പൊ വരുമ്പോ കൂടി എന്നോട് ചോദിച്ചിട്ടേ ഉള്ളൂ... നിന്നെ പൊക്കി എപ്പോഴാ വീട്ടിലേക്കു ചെല്ലാന്ന്... " അതിന് മറുപടിയായി അവൾ ഒന്ന് ചിരിച്ചു... ഞാൻ വണ്ടിയും എടുത്ത് പോകാൻ നിന്നപ്പോ പെണ്ണിനൊരു ഫ്ലൈയിങ് കിസ്സും കൊടുത്ത് വീട്ടിലേക്കു പോന്നു... ഇപ്പൊ നമ്മക് ഇങ്ങനൊക്കെ അല്ലെ കൊടുക്കാൻ പറ്റൂ... എന്റെ ഒരു വിധിയെ... ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ( ഫെബി ) "ഞാൻ കണ്ടല്ലോ... അയ്യേ... " "എന്തോന്ന് കണ്ട്ന്ന്... " "ജീജൂ ഇങ്ങക്ക് കിസ്സ് തരുന്നേ... " "ഓ അതോ... ഇതൊക്കെ എന്ത് കിസ്സ്... ഇതിനും മോളിൽ ഉള്ളത് നമ്മക്ക് കിട്ടിയിട്ടില്ലേ... അതൊക്കെ വെച്ച് നോക്കുമ്പോ ഇതൊന്നും ഒന്നും അല്ലാ... " "*ദീദി...* " "എന്തോന്ന്...കാറാണ്ട് വായും പൂട്ടി പോയി കിടന്ന് ഉറങ്ങാൻ നോക്ക്... " "ദീദി... " "എന്തോന്നെടി... ഉറങ്ങാനും സമ്മതിക്കില്ലേ... " "കുറച്ച് കഴിഞ്ഞ് ഉറങ്ങാന്നെ... ഞാനൊരു കാര്യം ചോദിക്കട്ടെ.. " "മ്മ്... ചോദിക്ക്... " "അതില്ലേ ദീദി... ആ ഡയറിയിൽ ഉള്ള കാര്യം ജീജൂന് അറിയോ... " "ലുലു... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അതേ പറ്റി സംസാരിക്കാനെ പാടില്ലാന്ന്... " "അതല്ല ദീദി... ഞാൻ ഇങ്ങളോട് അല്ലെ പറയുന്നെ... വേറാരോടും അല്ലാലോ... ഞാൻ ചോദിച്ചതിനുള്ള ഉത്തരം ഇങ്ങള് പറി.... " "അതേ പറ്റി അവന് ഒന്നും അറിയില്ല... " "അഥവാ ഒരുനാൾ എല്ലാം അവൻ അറിഞ്ഞാൽ എങ്ങനെ ആയിരിക്കും അവന്റെ പ്രതികരണം... " എന്ന് ലുലു ചോദിച്ചപ്പോഴാ ഞാനും അതേ കുറിച് ആലോചിച്ചത്... കഴിഞ്ഞ കാര്യങ്ങൾ ഒക്കെ അറിഞ്ഞാൽ അവൻ എന്നേ സ്വീകരിക്കുമോ... കിടന്നിടത്ത് നിന്ന് ഞാൻ ബെഡിനോട്‌ ചാരി ഇരുന്ന് പില്ലോ എടുത്ത് വയറ്റിന് മീതെ വെച്ച് ചിന്തകൾക്ക് വിരാമം കൊടുക്കാതെ പല വഴികളിൽ കൂടി അരുതാത്ത എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... അറിയില്ലെനിക്ക് എന്ത് ചെയ്യണം ന്ന്... ഇനി അവനിൽ നിന്ന് ഞാൻ ഈ കാര്യം മറച്ചു വെച്ചാൽ എന്നേ വേണ്ടെന്ന് വെക്കുമോ... ഹേയ്,,, അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല... ആലിക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല,,, അത്ര,,, അത്രക്ക് അവൻ എന്നേ സ്നേഹിക്കുന്നുണ്ട്.... എന്നിരുന്നാലും ഒരു പ്രണയം നഷ്ടപ്പെടുത്താൻ ദിവസങ്ങളോ മണിക്കൂറുകളോ വേണ്ട,,, സെക്കന്റ്‌കൾ കൊണ്ട് ഇല്ലാതാക്കാo... "ദീദി... ദീദി എന്താ ആലോചിക്കുന്നേ... " "ലുലു,,, ഞാൻ ഇന്നേവരെ ആ കാര്യം ആരോടും പറഞ്ഞിട്ടില്ല... ആലിയോട് പോലും... പക്ഷേ ഇപ്പൊ ഉള്ളിൽ എന്തോ ഒരു ഭയം... ആ കാരണം കൊണ്ട് അവൻ എന്നേ അവോയ്ഡ് ചെയ്യുമോ... " "ദീ,,, മ്മളെ ജീജൂ അങ്ങനൊരു ആളല്ലന്ന് ചിലപ്പോ ദീദിയെകാളും എനിക്ക് നന്നായിട്ടറിയാം... ജീജു ഉണ്ടല്ലോ,,, സ്വന്തം ജീവനേക്കാൾ ഏറെ എത്രെയോ മടങ്ങു ഇങ്ങളെ സ്നേഹിക്കുന്നുണ്ട്... ആ ഇങ്ങളെ അവര് ഇട്ടേച്ചു പോവും എന്ന് തോന്നുന്നുണ്ടോ... " "അതല്ലെടി... അവന് ചിലപ്പോ അതിന് കഴിഞ്ഞെന്ന് വരില്ല... പക്ഷേ അവന്റെ,,, " "ആര് അവന്റെ ഉമ്മിയോ... ഒരിക്കലും ഇല്ല... ആ ആന്റിയെ ഇങ്ങൾക്ക് ഒക്കെ നല്ലോണം അറിയുന്നതല്ലേ... ദീദി എത്രയും പെട്ടന്ന് അവരുടെ മരുമകൾ ആയി അവിടെ എത്താൻ വേണ്ടി കാത്ത് നില്കാൻ തുടങ്ങിയത് ഇന്നലെയോ ഇന്നോ അല്ല... വർഷങ്ങൾ ആയില്ലേ... ദീദി കിടന്ന് ഉറങ്ങാൻ നോക്ക്... രാവിലെ എഴുന്നേറ്റ് ആ ഹിറ്റ്ലറുടെ മുന്നിൽ പോയി പെടേണ്ടതല്ലേ... വെറുതെ ഉറക്കം നഷ്ടപ്പെടുത്തേണ്ട... " "അയ്യോ ന്റെ പൊന്ന് ലുലു... ആ ഹിറ്റ്ലറുടെ കാര്യം മാത്രം പറയരുത്... ഹിറ്റ്ലർന്ന് പറയുന്നത് കേൾക്കുമ്പോ തന്നെ കൈ തരിച്ചു വരുന്നു... ഏത് നേരത്താണാവോ ജോലിയും കൊണ്ട് അങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്... എന്റെ ഒരു വിധിയെ... അതും എങ്ങനെ കഷ്ടപ്പെട്ട് വാശി പിടിച്ചു അവിടെ തന്നെ ജോലിക്ക് കേറിയതാ... അതും ഇങ്ങനെ ആയിപോയി... " ഹിറ്റ്ലറുടെ ചാപ്റ്റർ ക്ലോസ് ചെയ്ത് തലയിൽ കൂടി പുതപ്പിട്ട് ഞാൻ കിടന്നുറങ്ങി... അപ്പോ തന്നെ ലുലുവും ഉറങ്ങിയിരുന്നു... ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ( ആലി ) ഫെബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി ആ സന്തോഷ വാർത്തയും കൊണ്ട് ഞാൻ നേരെ ചെന്ന് ഉമ്മയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്ത് ഉമ്മാന്റെ മടിത്തട്ടിൽ പോയി കിടന്നു... "എന്താടാ മോനെ... ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ... അവള് വല്ലതും തന്നോ... " "ഒന്ന് പോ ഉമ്മ കൊതിപ്പിക്കാതെ... " "ഹ്മ്മ്... ഞാൻ അറിഞ്ഞു... ഹസ്റത്ത് എന്നേ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു... അങ്ങനെ നീണ്ട കാലത്തിനു ശേഷം നിങ്ങൾ തമ്മിൽ മനസ്സ് കൊണ്ട് തൃപ്തിപെടാൻ പോകാണല്ലേ... " "അതേ ഉമ്മി... ഇനി എൻഗേജ്മെന്റ് കൂടി കഴിഞ്ഞാൽ കുറച് മാസങ്ങൾക്ക് ശേഷം ഉമ്മാന്റെ മരുമകൾ ആയി അവൾ ഈ വീട്ടിൽ കഴിയും... ശെരിക്കും പറഞ്ഞാൽ ഉണ്ടല്ലോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... കാരണം,,, ഒരു എൻഗേജ്മെന്റ്ന് പോലും അവൾ മുതിർന്നിരുന്നില്ല... അത് പോലും ഇപ്പൊ വേണ്ടന്ന് വെച്ച് നടന്ന പെണ്ണാ... ഇപ്പോ പെട്ടന്ന് ഇതൊക്കെ തീരുമാനിച്ചപ്പോൾ,,,, സൊ എക്സൈറ്റട്... " "മ്മ്.. മ്മ്... നിന്റെ സന്തോഷം ഒക്കെ അവിടെ നിൽക്കട്ടെ... ആദ്യം നീ ഉണ്ടല്ലോ ഈ സന്തോഷ വാർത്ത നിന്റെ ഉപ്പാക്ക് അറിയിക്ക്... " "ഉമ്മ എന്താ കരുതിയെ,,, ഞാൻ ആദ്യം പറഞ്ഞത് ഉമ്മയുടെ അടുത്താണെന്നോ... എന്നാലെ എന്റെ ഉമ്മാക്ക് തെറ്റി... ഈ രാത്രിയിൽ തന്നെ ഞാൻ ഉപ്പയുടെ ഖബറിന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ പറഞ്ഞു... എന്നേരം ഉണ്ടല്ലോ ഉമ്മി,,, ഒരു പുഞ്ചിരി സമ്മാനിച്ച പോലെ ചുറ്റിൽ നിന്നും മധുരമേറിയ ഇളം തെന്നൽ എന്നേ തലോടി... " "ഹ്മ്മ്... നിങ്ങളുടെ ഈ ഒന്നിക്കൽ ഉണ്ടല്ലോ,, കൂടുതൽ ആഗ്രഹിച്ചത് നിന്റെ ഉപ്പയാണ്... എപ്പോഴും രാത്രിയിൽ എന്നോട് പറയുമായിരുന്നു,,, മ്മടെ മോന്റെ കല്യാണം ഒരു കുറവും ഇല്ലാതെ നല്ല പോലെ നടത്തണം എന്ന്... പക്ഷേ,,, ഇപ്പൊ,,,, " "ഏയ് ഉമ്മി എന്താ ഇങ്ങനെ... ഉപ്പ ഇപ്പോഴും നമ്മളെ കൂടെ തന്നെ ഉണ്ട്... ഉപ്പ ആഗ്രഹിച്ചത് പോലെ തന്നെ ഈ കല്യാണം നടക്കും... ഒരു കുറവും വരുത്താതെ... ഉമ്മി ഇങ്ങനെ സെന്റി അടിച്ച് കണ്ണ് നിറച്ചാൽ ഉണ്ടല്ലോ,,, ദേ എന്റെ മിഴിയും നിറയുവേ..." ഉള്ളിൽ തങ്ങി നിൽക്കുന്ന വിഷമം സഹിച്ചു ഞാൻ ഉമ്മയെ സമാധാനിപ്പിക്കുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ മിഴികളും നിറയുന്നുണ്ടായിരുന്നു... ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ( ഫെബി ) കീ..... കീ..... കീ...... കീ..... "ഉമ്മ ഗ്രീൻ ടീ... ഷാഹി വന്ന് സിഗ്നൽ തരാൻ തുടങ്ങി... " "നേരെത്തെ കാലത്തെ എഴുന്നേറ്റ് ഒക്കെ റെഡിയായി നിന്നാൽ ഇത്ര തിരക്കിട്ട് പോവേണ്ട വല്ല ആവശ്യവും ഉണ്ടോ... ദാ കുടിക്ക്... " നീട്ടി വെച്ച ടീ വലിച്ച് കുടിച് വേഗം തന്നെ വിട്ടു... "എത്ര നേരായെടി... നീ കാരണം ലേറ്റ് ആയിട്ട് ബോസിന്റെ കയ്യിൽ നിന്നും കിട്ടുന്നത് എനിക്കും കൂടിയാ... " "അത് സാരില്ല ഷാഹി... നിനക്ക് മാത്രം അല്ലല്ലോ... നിക്കും കിട്ടുന്നില്ലേ... ഈക്വൽ... പിന്നെ വേറൊരു സന്തോഷ വാർത്തയുണ്ട്... " "എന്ത്യേ കെട്ടാൻ തീരുമാനിച്ച..." "മ്മ്... ആ ഏതാണ്ടൊക്കേ... നാളെ എൻഗേജ്മെന്റ്... " "ആഹാ... സത്യം തന്നെയാ നീ ഈ പറയുന്നേ... വിശ്വസിക്കാൻ പറ്റുന്നില്ലഡീ... ഇപ്പോഴൊന്നും ഒരു എൻഗേജ്മെന്റ്o കല്യാണം ഒന്നും വേണ്ടന്ന് പറഞ്ഞ ആളാ... അങ്ങനെ ഒടുവിൽ നീയും ഒരു വഴിക്കു ആയല്ലേ... ആലി എന്ത് പറയുന്നു... " "അവൻ ബഹുത് ഹാപ്പി... നാളെത്തെ ജോലിയൊക്കെ മാറ്റി വെച്ച് നേരെത്തെ കാലത്തെ എന്റെ വീട്ടിൽ എത്തിക്കോളണം... ഓക്കേ... " "അയ്യോ,, ലീവ് എടുക്കാൻ ഒന്നും പറയല്ലേഡീ... അല്ലെങ്കിലെ അയാളെ കയ്യിൽ നിന്ന് നിന്നെ പോലെ കിട്ടാത്ത ദിവസം ഇല്ല... ഇനി ഇതും കൂടി ആയാൽ ആ ഭാഗത്തെ അടുപ്പിക്കില്ല... " "അപ്പോ നാളത്തെ പരിപാടിയിൽ നീ ഇല്ല അല്ലെ... ഓക്കേ ആയിക്കോട്ടെ... " എന്നെ സ്ഥലത്ത് ഇറക്കി അവൾ അവളുടെ പാട്ടിന് പോയി... ആ ഹിറ്റ്ലറുടെ മുന്നിൽ പെടാതിരിക്കാൻ ഞാൻ അയാൾ കാണാതെ ഒളിഞ്ഞു നടന്ന് സ്റ്റോർ റൂമിൽ കയറാൻ നിന്നതും പിറകിൽ നിന്ന് ഒരു വിളി... "ഹേയ് മിസ് ഫെബിന മറിയം... " എന്നുള്ള വിളി കേട്ടപ്പോ തന്നെ എനിക്ക് മനസ്സിലായി ഹിറ്റ്ലർ തന്നെയാണെന്ന്... കേൾക്കാത്ത പോലെ നടിച്ചു ഞാൻ മുന്നോട്ട് നടക്കാൻ നിന്നതും മുന്നിൽ തടസ്സമായി വന്ന് നിന്നു... "തനിക്കെന്താഡോ വിളിച്ചാൽ ചെവി കേൾക്കില്ലേ... " "അത് പിന്നെ,,, സർ വിളിച്ചിരുന്നോ,,, ഞാൻ കേട്ടില്ല... അതാ.... " "കള്ളം പറഞ്ഞ് അവാർഡ് നേടിയെങ്കിലും എന്റെ മുന്നിൽ വേണ്ടാട്ട... നടക്കില്ല... " ഓ പിന്നെ.... "ആദ്യമേ ഞാൻ പറയാം... എന്തേലും എടുത്ത് വയറ്റിൽ ആകാനാ ഉദ്ദേശം എങ്കിൽ വന്ന വഴിക്ക് വിട്ടേക്ക്... നടക്കില്ല... " "ഹേയ് ഞാൻ എടുക്കില്ല സർ... കപ്പലണ്ടിയുടെ ഭാഗത്തെ ഞാൻ അടുക്കില്ല...കണ്ടിപ്പാ... " "അങ്ങനെ ആയാ തനിക്ക് കൊള്ളാം.... " ഓ പിന്നെ... ഒന്ന് പോ സാറേ... ഇങ്ങളെ പേടിച് ഞാൻ കപ്പലണ്ടിയെ നിരാശപ്പെടുത്താനോ... നടക്കില്ല മോനെ... അതിനെ,,, ഈ ഫെബി വേറെ ജനിക്കണം... "രാവിലെ തന്നെ ഓർഡർ കിട്ടിയല്ലേ... " "അയാളെയൊക്കെ ആര് കണക്കിൽ എടുത്തു മീര... ഇതൊക്ക സ്ഥിരം കേൾക്കുന്ന ഡയലോഗ് അല്ലെ... എന്നിട്ട് എന്ത്യേ ഞാൻ നന്നായോ... " "നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് അയാൾക്ക് ഇത് വരെ തോന്നിയില്ലല്ലോ കർത്താവെ... " "ഹീ ഹീ... " "നിന്ന് ഇളിക്കാതെ പോയി പണിയെടുക്ക്... കേക്ക് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്... ഡെക്കറേഷന് പറ്റിയ ആള് നീ ആയോണ്ട് നിനക്കുള്ള പണി അവിടെ നിൽപ്ണ്ട്... " "ഒരു രണ്ട് കേക്ക്ന്റെ ഡെക്കറേഷൻ അല്ലെ... സിമ്പിൾ... " "രണ്ടോ... ഒരു അൻപത് കേക്ക് കാണും അവിടെ... എവിടുന്നോ നല്ല ഓർഡർ കിട്ടിയിട്ടുണ്ട്... അതും വൈകുന്നേരം നാല് മണിക്ക് മുന്നേ ഒക്കെ ചെയ്ത് തീർക്കണം... " "എന്ത് അൻപത് കേക്കോ... ഇത് മൊത്തം ഞാൻ എങ്ങനെ ഡെക്കറേഷൻ ചെയ്ത് തീർക്കാനാ... " "ആ നോക്കി നില്കാതെ വേഗം ചെയ്യാൻ നോക്ക്... ദേ ആ മാനേജർ ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കുന്നുണ്ടേ... വേഗം പോയി പണി ചെയ്..." ഓ... ആ ഹിറ്റ്ലറെ ഇന്ന് ഞാൻ... മീര ഇവിടുത്തെ ഒരു സ്റ്റാഫ് ആണ്... ഇവിടുത്തെ എല്ലാ കാര്യത്തിനും കൂട്ടു നിൽക്കുന്ന സുഹൃത്ത്... ഇവള് മാത്രം അല്ല... വേറൊരു സാധനം കൂടിയുണ്ട്.... മായ... ആള് ഇന്ന് ലീവ് ആന്നെന്നു തോന്നുന്നു... അവളും കൂടി ഉണ്ടേൽ പിന്നെ ഡെക്കറേഷൻ രണ്ട് പേർക്കും കൂടി ചെയ്ത് തീർക്കാമായിരുന്നു... ഇതിപ്പോ ഞാൻ തനിച് ചെയ്ത് തീർക്കണം അല്ലോ... ആ ഹിറ്റ്ലർ കാണാതെ കുറച്ച് കപ്പലണ്ടി വയറ്റിൽ കേറ്റി കൊണ്ട് ഏതാണ്ടൊക്കെ കുറച് കേക്ക് ഡെക്കറേഷൻ ചെയ്ത് തീരുമ്പോഴേക്കും ആകെ ക്ഷീണം പിടിച്ചു... പിന്നെ ഇടക്ക് കൂട്ടിനു മീര അവളുടെ ജോലിയൊക്കെ പെട്ടന്ന് തീർത്ത് സഹായിക്കാൻ വന്നപ്പോ കൃത്യം 4 : 30 ആവുമ്പോഴേക്കും ഒക്കെ തീർത്തു... ഒക്കെ ചെയ്ത് കഴിഞ്ഞ് ആ ഹിറ്റ്ലർ വന്ന് ചെക് ചെയ്ത് വണ്ടിയിൽ കയറ്റി വിട്ട് എന്നോട് അയാളുടെ ക്യാബിൻലേക്ക് പോവാൻ പറഞ്ഞു... ഇതെന്തിനാണാവോ... ഇനി കപ്പലണ്ടി തിന്നുന്നത് കണ്ടോ... അയാളുടെ പിന്നാലെ തന്നെ ക്യാബിൻൽ ചെന്ന് അവിടെ നിന്നു... "ഹേയ്... ഇരിക്കൂ... വെറുതെ നിന്ന് കാല് വേദനിപ്പിക്കേണ്ട... " "വേണ്ട സർ.. ഞാനിവിടെ നിന്നോളം... " ഒരുമാതിരി നോട്ടം നോക്കി എന്നെ അവിടെ നിത്തിച്ച് അയാൾ ലാപ്ടോപിലേക്ക് നോട്ടം തെറ്റിച്ചു... ശേഷം എനിക്ക് നേരെ അത് തിരിച്ച് വെച്ച് അതിൽ കാണിക്കുന്ന വീഡിയോ കണ്ടു ഞാൻ ഞെട്ടിപ്പോയി... അയ്യോ ഞാൻ കപ്പലണ്ടി തിന്നുന്ന വീഡിയോ... ഇതെങ്ങനെ ഇതിൽ വന്നു.... "ഇനി തനിക്ക് ഞാൻ വാണിംഗ് തരില്ല... ഒരു സോറിയും പറഞ്ഞു തീർക്കാം എന്ന് കരുതേണ്ട... താൻ എന്താ കരുതിയെ ഒന്നും ഞാൻ കാണുന്നില്ലന്നോ... ഇവിടെ ഓരോ ദിക്കിലും ക്യാമറ പതിപ്പിച്ചിട്ടുണ്ട്... തന്റെ എല്ലാ കള്ളത്തരവും ഞാൻ കാണുന്നുണ്ട്... ഇനി ഇതിനുള്ള ഫൈൻ,,, നാളെ രാവിലെ ഇവിടെ വരുമ്പോഴേക്കും 1000 രൂപ ഫൈൻ തന്നിട്ട് ജോലിക്ക് കയറിയാൽ മതി... കേട്ടോ... " "ആ... നാളെത്തെ കാര്യം പറഞ്ഞപ്പോഴാ... നാളെ എനിക്ക് ലീവ് വേണം... എന്റെ എൻഗേജ്മെന്റ് ആണ്... അതോണ്ട് സർ എന്തായാലും വരണം... " "ഓഹോ... ചെറുക്കന് കപ്പലണ്ടി വിൽക്കലായിരിക്കും ജോലി അല്ലെ.... " "അത്രക്കങ്ങ് പുച്ചിക്കൊന്നും വേണ്ട... നല്ല അന്തസ്സായി ബിസിനസ്‌ ചെയ്യുന്നു... " അതും പറഞ്ഞു ഞാൻ ആ ഹിറ്റ്ലറെ നോക്കി കൊണ്ട് അവിടം വിട്ട് ഇറങ്ങി... 1000 രൂപ ഫൈൻ... എങ്ങനെ അടക്കും... യാ ഹുദാ.... ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ "ഹേയ് ... നാളെ അവളുടെ എൻഗേജ്മെന്റ് ആണെന്ന് പറയുന്നത് കേട്ടു... ഇനിയെന്താ നിന്റെ പ്ലാൻ... ഇത്രയും കാലം മറഞ്ഞു നിന്ന് കൊണ്ട് അവളെ നീ സ്നേഹിച്ചില്ലേ... ഇനി അങ്ങോട്ടും ഇങ്ങനെ തന്നെയാണോ പോക്ക്... " "കല്യാണം ഒന്നും അല്ലല്ലോ... എൻഗേജ്മെന്റ് അല്ലെ... അത് നടക്കട്ടെ... അതിൽ എന്റെ പെണ്ണ് സന്തോഷിക്കട്ടെ... പക്ഷേ മഹർ... അത് എന്റെ കൈ കൊണ്ട് അവളുടെ കഴുത്തിൽ വീഴും.... " "ഞാനൊരു കാര്യം പറയട്ടെ... അവളുടെ മറ്റവനെ തീർത്താലോ... " "അത്രക്ക് ഒന്നും വേണ്ട... പക്ഷേ നാളെ അവനെ ഞാൻ നേരിൽ പോയി കാണുന്നുണ്ട്... അവനുള്ളത് ചെറിയ രീതിയിൽ ഞാൻ കൊടുത്തോളാം... അല്ലാതെ തീർത്തു കളയൊന്നും വേണ്ട... പക്ഷേ ആലിമിന്റെ കൈ കൊണ്ട് അവളുടെ കഴുത്തിൽ മഹർ വീഴില്ല... അത് വീഴാൻ ഞാൻ സമ്മതിക്കില്ല.... തുടരും...... DREMAEE
#

📙 നോവൽ

📙 നോവൽ - * IsHqE _ mOhAbbath TOVE JOURNAL TIKA AR * DREAMEE * ATAGTAPHOTO - ShareChat
24k കണ്ടവര്‍
5 ദിവസം
*💖IsHqE_mOhAbBaTh💖* *ഭാഗം . 1* ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ *" മിസ്സ്‌ ഫെബിന മറിയം "* യ്യോ ഈ കാലമാടനെ ഇന്ന് ഞാൻ,,,, 😠😠😠 ദുഷ്ടൻ.... ഏത് നേരം നോക്കിയാലും ഇയാള് ഞാൻ ചെയ്യുന്ന തെറ്റേ കാണത്തുള്ളൂ... ബാക്കി എത്ര സ്റ്റാഫ് ഉണ്ടിവിടെ... അവരെയൊന്നും കാണില്ല... ഈ പാവം എന്നെ മാത്രം കാണും... "താൻ എന്തോന്ന് ആലോചിച്ചു നിൽക്കാ... " "അത് പിന്നെ സർ,,, സോറി... " "സോറി... ഇത് എത്രാമത്തെ സോറിയാന്നു വല്ല ബോധവും ഉണ്ടോ... " "ഏക് മിനിറ്റ് സർ,,, ഞാനൊന്ന് കാൽകുലേറ്റ് ചെയ്ത് വരാം... ജസ്റ്റ്‌ ഫോർ എ few മിനിറ്റ്... " "ഇനഫ്... ഇത്രയൊക്കെ ചെയ്ത് വെച്ചിട്ട് അവളുടെ കോപ്പിലെ വർത്താനം കേട്ടില്ലേ...ഇന്നത്തോടെ നിർത്തിക്കോളണം ഇത്... " "ഓക്കേ സർ... " ഹാവൂ,,, ഇപ്പോഴാ ഒന്ന് സമാധാനം ആയത്... ഈ കാലമാടന്റെ കീഴിൽ ജോലി ചെയ്യണമെങ്കിലേ ക്ഷമയൊക്കെ എവിടേലും പോയി പഠിക്കേണ്ടി വരും... ഹൌ,,, ബല്ലാത്ത ജാതി.... വെറുതെ ബാപ്പാന്റെ കാല് പിടിച്ച് ഇവിടെ ജോലിക്ക് ചേർന്ന്... ബാപ്പാന്റെ കൂടെ നിന്ന് ബിസിനസ്‌ ചെയ്താൽ മതിയായിരുന്നു... ഹാ,,, ഇനി പറഞ്ഞിട്ടെന്ത്‌ കാര്യം... എന്റെ വിധി... ഇങ്ങക്ക് ഒന്നും പിടുത്തം കിട്ടി കാണില്ല അല്ലെ... ഞാൻ ഫെബിന മറിയം... ഉമ്മാന്റെo ബാപ്പാന്റേം മൂത്ത വിത്ത്... ബാപ്പ റഫീഖ് അഹ്‌മദ്‌... ഒരു ബിസിനസ്‌ മാൻ... ഉമ്മ ബീഗം ഹസ്റത്ത്... പിന്നെ നമ്മക് താഴെ എന്നേക്കാൾ രണ്ട് വയസ്സിനു പ്രായം കുറവുള്ള ഒരു അനിയത്തി ലുലു...ഡിഗ്രിക്ക് പഠിക്കുന്നു... ഇതാണ് നമ്മളെ ഫാമിലി.... ഡിഗ്രിയും പിജിയും നല്ലപോലെ പഠിച്ചു പാസ്സായി ഒരു നിലയിൽ എത്തിയപ്പോ ഒരു ജോലിക്ക് പോവാൻ വല്ലാത്ത പൂതി... വേറൊന്നും അല്ല,,, Hotel Managment... അതായിരുന്നു ആകെ കൂടി ഉണ്ടായ ഒരാഗ്രഹം... പണ്ട് തൊട്ടേ തലയിൽ കൂടിയതാ ഹോട്ടൽ മാനേജ്മെന്റ് ഒക്കെ പഠിച്ചു നല്ലൊരു നിലയിൽ എത്തി സ്വന്തമായ ഒരു റെസ്റ്റോറന്റ് ഒക്കെ തുടങ്ങി കാലിന് മേൽ കാൽ ഒക്കെ വെച്ച് നല്ല ac റൂമിൽ ഒക്കെ ഇരുന്ന്,,, ആഹാ,, എന്തൊരു നടക്കാത്ത സ്വപ്നം... അങ്ങനെ നമ്മളെ വാശിക്ക് ബാപ്പാന്റെ കാലൊക്കെ പിടിച്ച് ഹോട്ടൽ മാനേജ്മെന്റ് ഒക്കെ പഠിച്ചു ഒരു ജോലി നേടിയെങ്കിലും ഒരു തൃപ്തി ആയില്ല... പ്രതേകിച്ചു ഇവിടുത്തെ ആ ഹിറ്റ്ലർ മാനേജറെ തന്നെ പറയണം... എന്തൊരു സ്വഭാവം ആണ് ആ മനുഷ്യന്റെ... എജ്ജാതി തള്ളലും... അൺ സഹിക്കബിൾ... കാണാൻ ഇച്ചിരി ഗ്ലാമർ ഒക്കെ ഉണ്ടെങ്കിലും അത് മുഖത്ത് വെക്കണം,,, അല്ലാതെ അഹങ്കരിച്ച് കാണിക്കല്ല വേണ്ടത്... ഹിറ്റ്ലർ AZMAR SHAA ... ഹും... മൂഷികൻ... പുറമെ കാണുന്ന മുഖ സൗന്ദര്യം ഒക്കെ കണ്ടാൽ പറയും എന്നാ ഒരു ചെറുക്കനാ...എന്തൊരു മാന്യൻ... ഒന്ന് അടുത്താലല്ലേ തനി കൊണം തിരിയൂ... ഹും... കള്ള വവ്വാല്... ഇങ്ങള് കരുതുന്നുണ്ടാവും എന്തിനാ നമ്മള് ഓന്റെ ചോര ഊറ്റി കുടിക്കുന്നെന്ന്... ഇന്ന് എന്നല്ല,,, എന്നും പൊക്കുന്നത് എന്നെയായിരിക്കും... നേരെത്തെ സ്റ്റോർ റൂമിൽ നിന്ന് ഡെക്കറേഷൻ വേണ്ടി കപ്പലണ്ടി എടുത്തോണ്ട് വരുന്ന വഴിയിൽ അതിന്റെ പകുതി മുക്കാൽ ഭാഗം എന്റെ വയറ്റിലോട്ടങ്ങ് പോയി... ശെരിക്കും പറഞ്ഞാ കപ്പലണ്ടി മുന്നിൽ കണ്ടാ പിന്നെ നമ്മളെ വയറ് കിടന്ന് കരയാൻ തുടങ്ങും... അതിന്റെ കരച്ചിൽ മാറ്റാൻ വയറ്റിലോട്ട് കയറ്റുന്നതല്ലാതെ വേറെന്തോന്ന് ചെയ്യാനാ.... അതും തിന്നോണ്ട് വരുന്ന വഴിക്കു മുന്നിൽ പെട്ടത് ആ ഹിറ്റ്ലറിന്റെ മുന്നിലും... യാ ഹുദാ... മോന്തക്ക് കിട്ടിയില്ലന്നേ ഉള്ളൂ... വയറ് നിറച്ച് നല്ലോണം കിട്ടി... അതിന് നമ്മള് വെറുതെ തിന്നതൊന്നും അല്ലാലോ... വയറ് കിടന്ന് മോങ്ങിയിട്ടല്ലേ.... അത് ആ പെരട്ട കാലമാടനോട്‌ പറഞ്ഞിട്ട് മനസ്സിലാവുന്നുമില്ല... അപ്പൊ പിന്ന തെറ്റ് നമ്മളെ ഭാഗത്ത്‌ അല്ലാലോ.... ആ ഹിറ്റ്ലറെ ഭാഗത്ത്‌ തന്നെയല്ലേ... ഹീ ഹീ... സമയം 5 കഴിഞ്ഞല്ലോ... ഷാഹി ഇപ്പൊ ഇങ്ങെത്തും... അതിന് മുന്നേ ഇവിടുന്ന് സ്ഥലം കാലിയാക്കട്ട്.... രണ്ട് മൂന്ന് കേക്ക് ന് ഡെക്കറേഷൻ ചെയ്ത് സ്ലിപ് ചെയ്ത് പുറത്തേക്ക് എത്തിയപ്പോഴേക്കും ഷാഹി വണ്ടിയുടെ മോളിൽ ഇരുന്ന് നമ്മളെ കാത്തിരിപ്പുണ്ട്... ഷാഹി എന്റെ പ്ലസ് ടു തൊട്ടുള്ള ഒരു നല്ല കൂട്ടുകാരിയാ... ഷാഹിന... ഡിഗ്രിയും പിജിയൊക്കെ നമ്മള് ഒരുമിച്ചു തന്നാ പഠിച്ചത്... ഇപ്പോ അവള് നമ്മളെ റെസ്റ്റോറന്റ് ന്റെ കുറച്ച് അപ്പുറത്തായി ഒരു ഷോപ്പിൽ അക്കൗണ്ട് ന്റ് ആണ്... ഒരു പാവം പെണ്ണ്... എനിക്ക് അവളെന്ന് വെച്ചാ ജീവനാ... കൂടുതൽ നേരം അവളെ കിടന്ന് താമസിപ്പിക്കാതെ വാച്ച് മാനോട് ഒന്ന് ചിരിച്ച് ഒരു സലാൻ പറഞ്ഞ് നേരെ വണ്ടിയിലോട്ട് കയറി നേരെ വീട്ടിലേക്ക് വിട്ടു... "ഫെബി മോളെ,,,, ഞാനിന്ന് അവനെ കണ്ടിരുന്നു..." "ആരെ... " "നിന്റെ കാമുകനെ തന്നെ,,, വേറാരെ... " "ഓ... ന്നിട്ട് എന്ത് പറഞ്ഞു... " "എന്നോട് എന്തോന്ന് പറയാൻ... അല്ലാ,,, ഇങ്ങള് തമ്മിലുള്ള വഴക്ക് ഒക്കെ തീർന്നോ... " "അയ്യേ... അതിനെ വഴക്ക് എന്ന് പറഞ്ഞ് എന്തോ വലിയ കാര്യം ആകല്ലേ പെണ്ണെ... ചെറിയൊരു സൗന്ദര്യ പിണക്കം... അത് അപ്പൊ തന്നെ ക്ലിയർ ആയി... " "ഹ്മ്മ്... അല്ല... വയസ്സ് ഇങ്ങ് എത്തിയില്ലേ... രണ്ട് വീട്ടാർക്കും ഒകെ ആയ സ്ഥിതിക്ക് ഇങ്ങക്ക് കെട്ടിക്കൂടെ... ആരെയാ കാത്ത് നില്കുന്നെ... " "അതേയ്,,, മോളിപ്പോ നേരെ നോക്കി വണ്ടി ഓടിക്ക്... എനിക്ക് സമയം ആയിട്ടേ ഞാൻ കെട്ടിക്കോളും... മോള് കിടന്ന് കെട്ടേണ്ട..." "നമ്മള് ഒന്നും പറഞ്ഞില്ലേ... നിന്നെ പറയുന്ന എന്നെ വേണം പറയാൻ... അവസാനം അവനെ ആരേലും കൊത്തി കൊണ്ട് പോയിട്ട് കിടന്ന് മോങ്ങാൻ നിൽക്കേണ്ട... " "അവനെ ഞാൻ അല്ലാതെ വേറാരും കൊത്തി കൊണ്ടോവില്ല... ഞാനിവിടെ ഉള്ളപ്പോ അവനെ ആരാ കൊത്തി കൊണ്ടാവാന്ന് എനിക്കൊന്നറിയണം... അങ്ങനെ എങ്ങാനും നടന്നാൽ ഉണ്ടല്ലോ,,, അവളെ ഞാൻ ജീവനോടെ വെച്ചേക്കില്ല... കൊന്നു കളയും ഞാൻ... " "അത്രക്ക് വേണോടി... " "പിന്നല്ലാതെ,,, ഞാൻ താടിക്ക് കയ്യും കൊടുത്ത് അവരുടെ റൊമാൻസ് കണ്ടോണ്ടിരിക്കണോ... " "സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ടാട്ടാ... ഞാനൊന്നും പറഞ്ഞില്ലേ... " രണ്ട് വർത്താനൊക്കെ പറഞ്ഞ് വീട്ടിൽ എത്തിയത് പെട്ടന്നായിരുന്നു... എന്നെ അവിടെ ഇറക്കി ഷാഹി പോയി... വീട്ടിലേക്ക് കയറുമ്പോ തന്നെ നമ്മളെ പുന്നാര അനിയത്തി കുട്ടി സിറ്റ് ഔട്ടിൽ തന്നെ ഇരുപ്പുണ്ടായിരുന്നു... പെണ്ണിന്റെ മുഖം ഒക്കെ കണ്ടപ്പോ ആകെ കൂടി എന്തോ കുരുത്തക്കേട് ഒപ്പിച്ച മട്ടിലാണ്... പെണ്ണ് നമ്മളെ തന്നെ നോക്കി നിന്ന് കണ്ണൊക്കെ നിറക്കുന്നുണ്ട്... ഇതെന്താപ്പാ ഇവൾക്ക് പറ്റിയെ... "എന്തിനെടി കിടന്ന് കണ്ണൊക്കെ നിറക്കുന്നേ... എന്ത് കാര്യം... " "ദീദി അത്,,, അത് പിന്നെ,,, " "വളച്ചൊടിക്കാണ്ട് കാര്യം പറയെടി... " "അത്,,, ഞാൻ,,, നിങ്ങളെ,,, എന്റെ,,, " "നീ എന്താ ഈ പറയുന്നേ,,, മര്യാദക്ക് പറഞ്ഞു തൊലക്ക്..." "ദീദി... " പെട്ടന്ന് അവള് ദീദി ന്ന് ഉറക്കെ വിളിച്ച് കൊണ്ട് കഴുത്തിലൂടെ കെട്ടിപിടിച്ചു ഒരേ കരച്ചിൽ.... എന്താ കാര്യമെന്ന് മനസ്സിലാവാതെ ഞാനും... അവളെ ഞാൻ എന്നിൽ നിന്ന് മാറ്റി നിർത്തി അകത്തേക്ക് കയറി മുകളിൽ മുറിയിൽ കൊണ്ടോയി ഡോർ ലോക്ക് ചെയ്ത് ബെഡിൽ ഇരുത്തി കാര്യം ചോദിച്ചു... "എന്താടി നിന്റെ പ്രശ്നം... കുറെ നേരായല്ലോ കിടന്ന് കരയാൻ തുടങ്ങിയിട്ട്.... " "അത് പിന്നെ ദീദി,,, ഇന്ന് റൂം ഒക്കെ വൃത്തിയാകുന്നതിനിടെല് എനിക്ക്,,,, എനിക്ക് ദീദിടെ കബോഡിൽ നിന്നും ഒരു ഡയറി കിട്ടി... ഞാ,,, ഞാനത് വായിച്ചപ്പോ,,,, വായിക്കണ്ട വായിക്കണ്ടാന്ന് കുറെ പറഞ്ഞതാ പക്ഷേ,,, മനസ്സ് സമ്മതിച്ചില്ല.... വല്ല പ്രണയ നഷ്ടത്തിന്റെ കഥയായിരിക്കും എഴുതി കുറിച്ചിട്ടുണ്ടാവാ എന്ന് കരുതി എടുത്ത് വായിച്ചതാ... പക്ഷേ,,, അതിനേക്കാൾ ഉപരി,,, " "എന്ത്,,, നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ലുലു ഡയറിക്ക് മുകളിൽ നിന്റെ എന്നല്ല ആരുടേയും കൈ വീഴാൻ പാടില്ലന്ന്... പിന്നെന്തിനു നീ അതെടുത്തു വായിച്ചു... എനിക്കിഷ്ടമല്ലാത്ത കാര്യമാ അതെന്ന് നിനക്ക് അറിഞ്ഞൂടെ.. പിന്നെന്തിനാ അതെടുത്തത്... " "സോറി ദീദി,,,, ഞാൻ അറിഞ്ഞു കൊണ്ട് എടുത്തതല്ല... റിയലി സോറി ദീദി... ഞാൻ അറിയാതെ അതെടുത്തു വായിച്ചു പോയി... " "നിർത്ത്,,,, നിനക്കറിയോ,,, എന്നെ കൂടുതൽ സപ്പോർട്ട് ചെയ്യുന്ന,,, എനിക്ക് വേണ്ടി എന്തും നേരിടുന്ന ബാപ്പ ചോദിച്ചിട്ട് പോലും ഞാൻ ആ ഡയറി കൈമാറിയിട്ടില്ല... അതെനിക്ക് മാത്രം ഉള്ള എന്റെ പേർസണൽ മാറ്റർ ആണത്... ഓക്കേ നീ വായിച്ചു,,, അതിൽ ഞാൻ എഴുതി കുറിച്ച വരികൾ ഒക്കെ നിന്റെ മനസ്സിൽ നിന്നും മായിച്ചു കളഞ്ഞേക്ക്... അതിലുള്ളത്,,, നീയും ഞാനും അല്ലാതെ വേറൊരാൾ അറിഞ്ഞാൽ,,, ലുലു,,, എന്റെ തനി കൊണം നീ കാണേണ്ടി വരും... അറിയാലോ എന്നെ,,, " "ഇല്ല ദീദി,,, ഞാനാരോടും പറയില്ല... " ആരോടും പങ്ക് വെക്കാൻ കഴിയാത്ത എന്റെ പേർസണലായ കാര്യങ്ങൾ ആയിരുന്നു ഞാനതിൽ കുറിച് വെച്ചത്... പലരും അതിനകത്തു എന്താ ഇത്ര മാത്രം എഴുതിയിരിക്കുന്നെ എന്ന് ചോദിച്ചു എന്നിൽ നിന്നും അതെടുത്തു വായിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഞാനത് ഇന്നേവരെ ഒരാൾക്കും കൈമാറിയിട്ടില്ല... ചിലർക്കൊക്കെ അതിനെ കുറിച് അറിയാമെങ്കിലും,,, പലരും ഞാനനുഭവിച്ച വേദന അറിഞ്ഞിട്ടില്ല... ആരെയും അറിയിച്ചില്ലന്ന് സാരം... ജീവിത വഴികളിൽ അനുഭവിച്ചു തീരാവുന്ന പലതും അനുഭവിച്ചിട്ടുണ്ട്... ആരും അറിയാതെ ഒളിഞ്ഞു നിന്ന് പൊട്ടി കരഞ്ഞിട്ടുണ്ട്... നമ്മള് കാരണം മറ്റുള്ളവരുടെ സന്തോഷം എന്തിന് കളയുന്നു... ജീവിതം വെറുതെ അഭിനയിച്ചു തീർക്കാനുള്ളതല്ല എന്ന് മറ്റാരെക്കാളും ഇപ്പൊ ഞാൻ മനസ്സിലാക്കി തുടങ്ങി... "ദീ,,,, ദീ,,, " ഓരോന്ന് ഇങ്ങനെ ആലോചിച്ചു ഞാൻ പോലും അറിയാതെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന വെള്ളം എന്തിനോ വേണ്ടി പെയ്യാൻ കൊതിക്കുന്ന മഴ കണക്കെ നിൽകുമ്പോഴാണ് പിറകിൽ നിന്നും ലുലു വിളിച്ചത്... ഒഴുകി വന്ന കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് അവൾക് മുന്നിൽ നിന്ന് കൊണ്ട് ഞാൻ കാര്യം എന്തെന്ന് ചോദിച്ചു... "അത് പിന്നെ ദീദി,,, ഇപ്പോഴും കാണുന്നില്ലേ... " "ഇല്ല,,, " "കുറേ കാലായോ,,, " " 8 വർഷം... " "എന്ത്,,, ദീദി എന്താ ഈ പറയുന്നേ,,, എന്നാൽ പിന്നെ ദീദിക്ക് ഇതാരോടേലും സൂചിപ്പിചൂടെ,,, എന്തിനാ വെറുതെ... " "ലുലു,,, ഇപ്പൊ നീ ഇത്രയൊക്കെ അറിഞ്ഞാൽ മതി... കൂടുതൽ ഒന്നും അറിയാൻ നിൽക്കേണ്ട... പിന്നെ,,, നേരെത്തെ പറഞ്ഞത് ഓർമയുണ്ടല്ലോ... ആരോടേലും പറഞ്ഞാ,,, " "ഇല്ല ദീദി,,, ട്രസ്റ്റ്‌ മി... ഞാനാരോടും പറയില്ല... പക്ഷേ എനിക്ക് ചിലത് അറിയാൻ ഉണ്ട്... " "ഇതിനെ കുറിച് അറിയാൻ വേണ്ടിയാണെൽ,,, എന്നിൽ നിന്നും യാതൊന്നും നീ പ്രതീക്ഷിക്കേണ്ട... " അങ്ങനെ പറഞ്ഞപ്പോ പെണ്ണ് ഒന്ന് അടിമുടി നോക്കി കൊണ്ട് അവിടം വിട്ട് പോയി... എവിടുന്നൊക്കെയോ തിരഞ്ഞു വന്ന ഓർമകളെയൊക്കെ അവിടെ തന്നെ നിർത്തിച്ച് കുളിച് ഫ്രഷ് ആയി താഴേക്ക് പോയി... "ഉമ്മച്ചി ഗ്രീൻ ടീ... " "ആ വരുന്നു,,, നിനക്ക് തന്ന താനേ അടുക്കളയിൽ വന്ന് എടുത്ത് കുടിച്ചോടെ മോളെ... കെട്ടിക്കഴിഞ്ഞാൽ ചെറുക്കന്റെ ഉമ്മ ഇതേ പോലെ തരും ന്ന് കരുതേണ്ട... ഇപ്പോഴേ വേണ്ടതൊക്കെ പഠിച്ചു വെച്ചേക്ക്... " "യ്യോ,,, ന്റെ പൊന്ന് ഉമ്മി,,, എപ്പോഴും ഇത് തന്നെ പറയാൻ ഉള്ളൂ... 18 കഴിഞ്ഞ എല്ലാ വീട്ടിലെ പെൺപിള്ളേരും സ്ഥിരം കേൾക്കുന്ന ഡയലോഗ് ആയിരിക്കും ഇത്,,, അല്ല ഉമ്മി,,, ഇങ്ങൾക്ക് ഒക്കെ ഇത്ര വേഗം കെട്ടിച്ചയച്ചിട്ട്‌ എന്തോന്ന് കിട്ടാനാ... കെട്ടു കഴിഞ്ഞാൽ നമ്മള് ഒക്കെ ഭയങ്കര ബിസി ആയിരിക്കും... ഇപ്പോഴേ നമ്മളെയൊക്കെ കിട്ടൂ... അതോണ്ട് ന്റെ പുന്നാര ഉമ്മിയുണ്ടല്ലോ വേണ്ടുവോളം സ്നേഹിച്ചോട്ടോ... " "ഒന്ന് പോടീ പെണ്ണെ,,, നിന്നെയൊക്കെ പറഞ്ഞ് മനസ്സിലാകുന്ന എന്നെ വേണം പറയാൻ... എന്താന്ന് വെച്ച ഇയ്യ് ചെയ്യ്... അവസാനം കെട്ടു കഴിഞ്ഞ് പോവുമ്പോ ഞാനും കൂടെ ഉണ്ടാവും ന്ന് കരുതേണ്ട... " "ഓ പിന്നെ,,, കെട്ടു കഴിഞ്ഞാൽ പിന്നെ ഞാനും എന്റെ കെട്ട്യോനും മാത്രം അടങ്ങുന്ന ജീവിതം... അങ്ങോട്ടേക്ക് നോ എൻട്രി ട്ടാ... " ഈ ഉമ്മക്ക് എപ്പോ നോക്കിയാലും എന്നെ കെട്ടിക്കുന്ന കാര്യമേ പറയാൻ ഉണ്ടാവൂ... ഉമ്മാനേം ഷാഹിനേം ഒരു വണ്ടിക്ക് അയക്കേണ്ട ടീമാ... ഫൂ... "ഉമ്മാ ബാപ്പ എപ്പോ വരും,,, " "സമയം ആയിട്ട് വന്നോളും... " മൂപ്പത്തി കലിപ്പ് മൂഡ് ഓണാക്കിയല്ലോ... ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ( ആലിം ) "ഡാ നീയിത് എങ്ങോട്ടെക്കാ... " "വേറെവിടെക്ക്,,, ന്റെ പെണ്ണിനെ കാണാൻ... " "നിനക്കെന്നാ എന്റെ മോളെ ഇങ്ങ് കെട്ടിച്ചു കൊണ്ടന്നൂടെ... " "അതിന് ഞാൻ മാത്രം മനസ്സ് കൊടുത്താൽ മതിയോ ഉമ്മി ... അവളും കൂടി സമ്മദിക്കേണ്ടേ... അവൾക്ക് ഇപ്പോഴൊന്നും കല്യാണം വേണ്ടത്രെ,,, അപ്പൊ പിന്ന നമ്മള് എന്തിനാ കിടന്ന് തിരക്ക് കൂട്ടുന്നെ... അല്ല,,, ഉമ്മാക്ക് ഇപ്പൊ നമ്മള് പ്രേമിച്ചു നടക്കുന്നത് തീരെ പിടിക്കുന്നില്ലേ... " "പ്രേമിച്ചു നടക്കുന്നത് ഒക്കെ കൊള്ളാം,,, നാലാൾക്കാർ അറിയാതിരുന്നാൽ മതി... " "ഓക്കേ മാഡം... " നമ്മളെ അറിയേണ്ടേ,,, ഞാൻ അബ്ദുൽ ആലിം...അലീമയുടെയും ഗഫൂറിന്റെയും ഒരേയൊരു മകൻ... ഉമ്മ വീട്ടിൽ തന്നെ... പിന്നെ ഉപ്പ,,, ഉപ്പ ചെറുതിലെ പടച്ചോന്റെ ചോദ്യത്തിന് ഉത്തരം നൽകി... നമ്മള് ഒരു ചെറിയ ബിസിനസ്‌ ഒക്കെ നടത്തി അങ്ങനെ പോന്നു... ഉമ്മ,,, എനിക്ക് എല്ലാമാണ്... മൈ ലവ്... സിസ്റ്റർ നല്ലൊരു ഫ്രണ്ട്... അങ്ങനെ ഏറെ കുറേ എന്തൊക്കെയോ ആണ്... ചെറുതിലെ ഞാൻ കൂടുതൽ അടുപ്പം ഉപ്പയോടാണ്... എന്ത് കാര്യത്തിനും ഒരു ഫ്രണ്ട്നെ പോലെ കൂടെ നിൽക്കുന്ന ഒരു മനുഷ്യൻ... ഉപ്പ പോയതിൽ പിന്നെ എനിക്ക് എല്ലാം ഉമ്മയായി... വീട്ടാര് എല്ലാരും ഉമ്മയെ രണ്ടാം കെട്ടു കെട്ടിക്കാൻ പ്രേരിപ്പിച്ചെങ്കിലും എന്നുള്ളിലെ വേദന കണ്ട് കൊണ്ട് ഉമ്മ അതിന് വഴിയൊരുങ്ങിയില്ല... ഉപ്പയുടെ സ്ഥാനത് എനിക്ക് വേറൊരാളുടെ മുഖം കാണാൻ കഴിയില്ല... അതിന് ഉമ്മ വഴിയൊരുക്കിയില്ല... ഉപ്പ ഒരു ബിസിനസ്‌ മാൻ ആയിരുന്നു... ഇപ്പൊ അതൊക്കെ ചെയ്ത് നടത്തുന്നത് ഞാനും... പൊതുവെ എല്ലാരും സങ്കടം ഒക്കെ വന്നാൽ വല്ല ബീച്ചിലോ പാർക്കിലോ പോവും.. പക്ഷേ എനിക്ക് സങ്കടവും സന്തോഷവും വന്നാൽ നേരെ ചെല്ലുന്നത് ഉമ്മയുടെ മടിത്തട്ടിൽ ആയിരിക്കും... പണ്ട് തൊട്ടേ അങ്ങന... ആ മടിയിൽ തല ചായിച്ചു കൊണ്ട് ഒക്കെ തീർക്കും... "ഡാ മോനെ,,, സൂക്ഷിച്ചു പോണേ... " "ആ ഉമ്മി.... ഇങ്ങള് ബേജാറാവല്ലേന്ന്... " കവിളിൽ ഒന്ന് പിച്ചി കൊണ്ട് ഞാൻ വണ്ടിയും എടുത്ത് അവിടുന്ന് പോന്നു... രാത്രിയിലെ ഈ ചെറിയ തണുപ്പത്ത് ബൈക്കിൽ ഒക്കെ പോവാൻ നല്ല ഇഷ്ടാ... റോഡരികിൽ ഉള്ള ബ്രൗൺ കളറിൽ ഉള്ള സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചം ഒക്കെ,,,, വല്ലാത്തൊരു ഫീൽ തന്നെ,,, ചിലപ്പോഴോക്കേ അവളും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്... ബട്ട്‌ പറഞ്ഞിട്ട് എന്ത് കാര്യം... കല്യാണം കഴിക്കാതെ അവൾക്ക് ഇതൊന്നും അത്ര ഇഷ്ടല്ലാത്രെ,,, എന്തിനേറെ പറയുന്നു,,, ഒരു കോഫീ കുടിക്കാൻ വേണ്ടി ഒരായിരം തവണ നിർബന്ദിച്ച്‌ വിളിച്ചാലെ വരത്തുള്ളൂ... അങ്ങത്തൊരു സൈക്കോ പെണ്ണാണവൾ... പക്ഷേ അവളെന്ന് വെച്ചാ എനിക്ക് ജീവനാണ്... ഇന്നേക്ക് രണ്ട് വർഷമായി നമ്മൾ തമ്മിലുള്ള പ്രണയത്തിനു തുടക്കം കുറിച്ചിട്ട്... അതിന്റെ ഒരു ചെറിയ സന്തോഷത്തിൽ ഈ രാത്രിയിൽ അവളെ കാണാൻ പോവുന്നു... ഇതൊക്കെ അവൾ ഓർക്കുന്നുണ്ടോ ആവോ... പടച്ചോനറിയാ... ഓർത്താൽ മതിയായിരുന്നു... ജംഗ്ഷനിൽ എത്തി ചെറിയ ബ്ലോക്കിൽ പെട്ടു അവിടെ നിൽകുമ്പോഴാണ് നമ്മളെ അമ്മായിയപ്പൻ അവിടെ റോഡരികിൽ ഒരു ബാഗും കയ്യിൽ പിടിച്ച് നില്കുന്നത് കണ്ടത്... വണ്ടി സൈഡ് ആക്കി ഞാൻ അങ്ങോട്ട് പോന്നു... "ആ ഇതാര്,,, ആലിയോ... എന്താ ഈ നേരത്ത്... " "ഞാൻ വെറുതെ ചുമ്മാ ഇങ്ങനെ ഇറങ്ങിയതാ... അങ്കിൾ എന്താ ഇവിടെ... വണ്ടിയില്ലേ... " "ഓ,,, വണ്ടി പെട്ടന്ന് ബ്രേക്ക്‌ ആയി ഷോപ്പിലാ ഉള്ളത്... ബസിന് പോവാം എന്ന് കരുതി നിൽക്കലാ... " "ഹേയ്,,, എന്ന പിന്നെ എന്റെ വണ്ടിക്ക് പോര്, ഞാൻ ആ വഴിക്ക..." "ഈ രാത്രിയിൽ നിന്നെയെന്തിനാ ബുദ്ധിമുട്ടിക്കുന്നെ... ഞാൻ വല്ല ഓട്ടോയോ പിടിച്ച് പോയിക്കോളാം... നീ വേഗം വീട്ടിൽ പോവാൻ നോക്ക്... " "ഹേയ് എനിക്ക് കുഴപ്പൊന്നും ഇല്ല... " കുറേ നിർബന്ധിച്ചു ആണേലും മൂപര് വന്ന് വണ്ടിയിൽ കയറി... ഒന്നുമല്ലേലും ഭാവി അമ്മായിയപ്പൻ അല്ലെ... ഇച്ചിരി സ്നേഹോ ഒക്കെ കൊടുക്കുന്നത് നല്ലതാ... മൂപര്ക്ക് അറിയില്ലലോ ഞാൻ അങ്ങേരുടെ വീട്ടിലേക്ക പോവുന്നതെന്ന്... വീട് എത്തി അങ്കിൾ ഇറങ്ങി വീടിന്റെ വാതിൽ തുറക്കാൻ നിന്നതും അകത്തു നിന്ന് ആരോ വന്ന് ഡോർ തുറന്നിരുന്നു... ആരാന്ന് നോക്കിയപ്പോ ബ്ലു കളർ ഡ്രെസ് ഇട്ട ഒരു മൊഞ്ചത്തി കുട്ടി... ആഹാ,,, ഇത് ന്റെ പെണ്ണാണല്ലോ... ഹൗച്ച്,,, പെണ്ണിത്രക്ക് മൊഞ്ചിണ്ടായിരുന്നോ... മാഷാ അല്ലാഹ്... 😍 വണ്ടി സൈഡ് ആക്കി ഞാൻ അകത്തേക്ക് കയറാൻ ചെന്നപ്പോ പെണ്ണ് ഉപ്പാന്റെ അരയിൽ കൂടി കയ്യിട്ട് അകത്തേക്ക് ചെന്നതല്ലാതെ എന്നെ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല... എന്തൊരു സാധനം... ഒന്ന് നോക്കി ചിരിച്ചാൽ അവൾക് എന്ത്യേ... കള്ള വവ്വാല്...ഹും...ഇപ്പൊ നീ ഇങ്ങനെ നടക്ക്... നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്... അവളെ പിരാകി പല്ലും കടിച്ചു പിടിച്ച് നടക്കുമ്പോ മുകളിൽ നിന്ന് എന്തോ ഒരു സാധനം നമ്മളെ തലയിലേക്ക് വീണു... തലയിൽന്ന് നേരെ താഴേക്കുo... അതെന്താ സാധനം എന്ന് നോക്കിയപ്പോ ഒരു കൂട്ടം കെട്ടി വെച്ച റോസ് ഫ്ലവർ... അതും ഫ്രഷ്... തലയിൽ കൈ വെച്ച് ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ ഉള്ള പല്ല് മൊത്തം കാണിച്ച് ഇളിക്കുന്ന ലുലുവിനെ കണ്ടപ്പോ മോന്ത കണക്കെ ഒന്ന് കൊടുക്കാനാ തോന്നിയത്... ദുഷ്ടി... "സോറി ജീജൂ..." എന്നവൾ ഉറക്കെ വിളിച്ച് കൂവിയപ്പോൾ എനിക്ക് മുന്നിൽ ഉള്ള അങ്കിളും എന്റെ പെണ്ണും കൂടി മുകളിലേക്ക് നോക്കി... ശേഷം എന്നെയും... നിലത്ത് വീണു കിടക്കുന്ന ഒരു കൂട്ടം കെട്ടി വെച്ച ഫ്ലവർ എടുത്ത് ഞാൻ മുകളിലേക്ക് നടക്കാൻ തുനിഞ്ഞതും പിറകിൽ നിന്ന് നമ്മളെ അമ്മായിയച്ചന്റെ വിളി.... "മോനെ ആലി... അതിങ് തന്നേക്ക്... " "ഏയ് ജീജൂ... കൊടുക്കല്ലേ കൊടുക്കല്ലേ... " എന്നും പറഞ്ഞ് ലുലു മോളിൽ നിന്ന് താഴേക്ക് ഓടി വന്ന് എന്റെ കയ്യിലുള്ള ഫ്ലവർ പിടിച്ച് വാങ്ങി അങ്കിൾന്റെ അടുത്തേക്ക് ചെന്നു... "ഹാപ്പി ബര്ത്ഡേ ബാപ്പച്ചി... " എന്നും പറഞ്ഞ് ആ ഫ്ലവർ അങ്കിൾന് നേരെ നീട്ടി... ഇന്ന് അങ്കിൾന്റെ ബിർത്തഡേ ആയിരുന്നല്ലേ... ച്ചെ... ഒന്ന് വിഷ് പോലും ചെയ്തില്ല... "താങ്ക് യു മോളു... " അതും പറഞ്ഞ് അങ്കിൾ അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി... രണ്ട് മക്കളെയും തോളോട് തോൾ ചേർത്ത് വെച്ചു... പെട്ടന്നെപ്പോഴോ എന്നെ ഓർമ വന്നതും എന്നെയും അവരുടെ ഇടയിൽ കൂട്ടി... ഇവരൊക്കെ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ്... എല്ലാരും ഒരേപോലെ കൊണ്ട് നടക്കുന്ന ഒരു കുടുംബം... പിന്നെ ഫെബി,,, അവളെ ഞാൻ കോളേജിൽ പഠിക്കുന്ന സമയം പരിചയപ്പെട്ടതാ... ആ പരിചയം ഇന്ന് നില്കുന്നത് ഒരു പ്രണയത്തിലും... വീട്ടുകാർക് ഒക്കെ അറിയാം... ലുലുവിന്റെ ദീദിയെ ഞാൻ പ്രേമിക്കാൻ തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാ അവളുടെ ഈ ജീജൂ ന്നുള്ള വിളി... പലവട്ടം അവളോട് വിളിക്കേണ്ട എന്ന് പറഞ്ഞാലും വിളിക്കാതെ അവൾക്ക് സമാധാനം ആവില്ല... ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ( ഫെബി ) നമ്മള് ചെക്കനെ കണ്ട് ഒന്ന് ചിരിക്കാത്ത ദേഷ്യം അവന്റെ മുഖത്ത് നല്ലോണം കാണുന്നുണ്ട്... അല്ലേലും അവനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കാൻ എനിക്ക് വല്ലാത്തൊരു ഇഷ്ടാ... എന്നേരം അവന്റെ മുഖം കാണാൻ എന്തൊരു ക്യൂട്ട് ആണെന്നോ...ഹൈ... ബാപ്പക്ക് ഈ ബർത്തഡേ സെലിബ്രേഷൻ ഒന്നും ഇഷ്ടം അല്ലാത്തോണ്ട് ഒരു കേക്ക് പോലും വാങ്ങിച്ചിട്ടില്ല... എല്ലാരും ഈ നല്ലൊരു ദിനത്തിൽ ബാപ്പയെ വിഷ് ചെയ്യണം... അത്രേ ഉപ്പാക്ക് വേണ്ടു... അതിൽ കൂടുതൽ ഒന്നും ബാപ്പക്ക് ഇഷ്ടമല്ല... എല്ലാരും അവിടെയിരുന്ന് സൊല്ലിക്കൊണ്ടിരിക്കുമ്പോൾ മ്മളെ മുത്ത് ആലി വാഷ് റൂമിൽ പോണം ന്ന് പറഞ്ഞ് എന്നോട് കണ്ണ് കൊണ്ട് മുകളിലേക്ക് വാ എന്ന് പറഞ്ഞ് അവൻ മുകളിലേക്ക് പോയി... ഇതൊക്കെ കണ്ടു നിൽക്കുന്ന ലുലു എന്നേ നോക്കി ഒരു ആക്കിയ ചിരിയും ചുമയും ഒക്കെ തുടങ്ങി... പല്ലിറുമ്പി അവളോട് അനങ്ങാതെ നില്കാൻ പറഞ്ഞപ്പോ നല്ല അനുസരണയുള്ള കുട്ടി ആയോണ്ട് ചിരിയും ചുമയും നല്ലോണം കൂട്ടി... അതാണ് അവളുടെ പ്രതേകത... ജന്തു... ഹും... എല്ലാവർക്കിടയിൽ നിന്നും നൈസ് ആയിട്ട് മുങ്ങി ബാൽക്കെണിയിൽ പോയപ്പോ എന്നെയും കാത്ത് നിൽക്കുന്ന ആലിയെ കണ്ടപ്പോ നമ്മക് എന്തൊരു സന്തോഷ ഉണ്ടായേന്നറിയോ... അയിശ്... ഓനെ നോക്കി ഒന്ന് ചിരിച്ചപ്പോൾ ചെക്കൻ അപ്പോ തന്നെ മുഖം തിരിച്ച് പുറത്തേക്ക് നോക്കി നിന്നു... ഇത് നേരെത്തെ മൈൻഡ് ചെയ്യാത്തതിനുള്ള ദേഷ്യം തന്നെ... ഹീ.. ഹീ... ഞാനവന്റെ അടുത്തേക്ക് ചെന്ന് അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നോണ്ടിരിക്കുമ്പോൾ പെട്ടന്നവൻ എന്റെ കയ്യിൽ പിടിച്ച് ഒരു വലിയങ്ങ് വലിച്ചതും ദോണ്ടാ നമ്മള് നില്കുന്നു അവന്റെ മേലിൽ... ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ തുടരും.... അത്യാവശ്യം ലെങ്ത് ഓടെ എഴുതിയിട്ടുണ്ട്... നന്നായോന്നറിയില്ല...ഇതൊരു ഇൻട്രോ പാർട്ട്‌ ആയത് കൊണ്ട് കൂടുതൽ ഒന്നും ഇതിൽ കാണില്ല... അപ്പോ കുറച്ച് ബോർ ആയിട്ടുണ്ടാകും...ഇൻശാ അല്ലാഹ് നെക്സ്റ്റ് പാർട്ട്‌ ഒക്കെ നല്ല രീതിയിൽ നിങ്ങക്ക് മുന്നിൽ എത്തിക്കാം... എല്ലാരും അഭിപ്രായം പറയ്ട്ടോ... നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 8:30... *DREAMEE*
#

📙 നോവൽ

📙 നോവൽ - * IshqE _ mOhAbBath * * * * DREAMEE * - ShareChat
29k കണ്ടവര്‍
6 ദിവസം
MY DEAR WIFEE 💝 ഭാഗം _ 58 ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ "നിൽക്കവിടെ " അകത്തേക്ക് കയറാൻ നിന്ന എന്റെ പിറകിൽ നിന്ന് ഇബ്രൂപ്പയുടെ വിളി കേട്ടപ്പോ ഒരു തരിപ്പോടെ ഞാൻ പിറകിലെക്ക് നോക്കി... ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകൾ എന്നിലേക്ക് പതിച്ചു കൊണ്ട് ഉപ്പ എനിക്കരികിൽ വന്ന് എന്റെ കൈകളിൽ പറഞ്ഞു പിടിച്ചു കൊണ്ട് ഉപ്പ ഒരുപടി പിറകിലെക്ക് കൊണ്ട് നിർത്തി... "ഉപ്പാ,,, " "വേണ്ട... " ഒന്ന് ക്ഷമിക്കാൻ പറയാൻ വേണ്ടി ഞാൻ ഉപ്പാക് മുന്നിൽ നിന്ന് സംസാരിക്കാൻ നിന്നപ്പോ വലതു കൈ എനിക്ക് മുന്നിൽ ഉയർത്തി കൊണ്ട് അങ്ങനെ പറഞ്ഞു... ആ അവസ്ഥയിൽ എനിക്ക് അങ്ങോട്ട് ഒന്നും പറയാൻ കഴിഞ്ഞില്ല... ഒരു നോക്ക് അവളെ കണ്ടു സംസാരിക്കാൻ ഒന്ന് സമ്മദം തന്നെങ്കിൽ ഒന്ന് കൊതിച്ചു പോയി... പക്ഷെ ഉപ്പാക്ക് മുന്നിൽ എനിക്ക് അവളെ കാണാൻ പറ്റുമോ എന്ന് ചോദിക്കാൻ എന്തോ ഒരു മടി... എങ്കിലും അതിനെയൊക്കെ ഉള്ളിൽ വെച്ച് ഞാൻ ഉപ്പയോട് ചോദിച്ചു,,, "ഉപ്പ,,, ഇഷൂനെ ഒന്ന് കാണാൻ,,, " "വേണ്ട,,, ഇപ്പൊ അവളെ കാണാൻ സാധിക്കില്ല... അവള്,,, അവള് ഇവിടെയില്ല... ഇച്ചുവും ന്റെ മോളും കൂടി ഇവിടുന്ന് സ്ഥലം മാറി... മറ്റുള്ളവരിൽ നിന്ന് കുത്തു വാക്കുകളും അപമാനക്കേടും കേട്ട് നിൽക്കാനുള്ള ത്രാണി ന്റെ മോൾക് ഇല്ല... അത്രക്ക് അവശയായി ന്റെ മോള്... എന്ത് തെറ്റ് ചെയ്തിട്ട അവളെ എല്ലാരും തള്ളി കളഞ്ഞത്... ആ പാവത്തിന് എന്ത് മാത്രം വേദനിച്ചെന്നോ... ഒന്നുമല്ലേളും നീയെങ്കിലും അവളെ ഒന്ന് മനസ്സിലാക്കണമായിരുന്നു ഹാദിശ് നൂർ... ഇന്നവൾ മറ്റാരെക്കാളും നിന്നെ നന്നായി സ്നേഹിക്കുന്നുണ്ട്... ആ നിന്നിൽ നിന്ന് തന്നെ അവൾ ഇത് പ്രതീക്ഷിച്ചു കാണില്ല... എന്തിനാ അവളെ ഇങ്ങനെ വേദനിപ്പിക്കുന്നത്.... നിന്നോട് പറയാത്തതിന്റെ പേരിലോ... ഒരുപക്ഷെ എല്ലാ സത്യവും അവൾ നേരെത്തെ നിങ്ങളോടൊക്കെ പറഞ്ഞിരുന്നേൽ ആ അലിയുടെ യഥാർത്ഥ മുഖം നിങ്ങൾക്ക് മുന്നിൽ കാണില്ലായിരുന്നു... തനുവിന്റെ ഉപ്പയാണെന്ന് അയാൾ,, എന്നുള്ള സത്യം പോലും നിങ്ങൾ അറിയില്ല... അതിന് മുന്നേ ഇപ്പൊ അലി കിടക്കുന്ന സ്ഥലത്തു കിടന്നേനെ... പക്ഷെ അവളുടെ ഉപ്പയും ഉമ്മയും വേദനിച്ചതു പോലെ തന്നെ ഓരോ സ്റ്റെപ് ആയി അവളും ഇച്ചുവും കൂടി അയാളെ വേദനിപ്പിച്ചു മുന്നോട്ട് കൊണ്ടു വന്നു,,,, ആരും അറിയാതെ... ഞാൻ ഒരാൾ പറഞ്ഞിട്ട ഇത്രേം കാലം അവൾ ആ വീട്ടിൽ വഴങ്ങിയത്... അലിയോടുള്ള പ്രതികാരം എങ്ങനെ പ്രതികരിക്കണം എന്നൊക്കെ പറഞ്ഞ് കൊടുത്തത് ഞാനാ... പക്ഷെ അവസാനം എല്ലാം അവളുടെ തലയിൽ ആയി... " ഉപ്പ പറയുന്ന ഓരോ വാക്കുകളും വന്നു പതിച്ചത് നെഞ്ചിൽ ആയിരുന്നു... ഇന്നേവരെ ഉപ്പ എന്നോട് ഇത്ര ദേഷ്യപ്പെട്ടു സംസാരിച്ചിട്ടില്ല... ഇപ്പൊ അവരുടെ മകൾക്ക് വേണ്ടി എന്നോട് ദേഷ്യപ്പെട്ടു ഒക്കെ പറഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... ഉപ്പയുടെ വാക്കുകൾ കേട്ട് കൊണ്ടു ഞാൻ അകത്തേക്ക് ചെല്ലാൻ നിന്നപ്പോ വീണ്ടും ഉപ്പ എന്നെ തടഞ്ഞു നിർത്തി... കുറെ തവണ മാപ്പ് പറഞ്ഞ് കാൽ പിടിക്കും വിധം ഉപ്പയോട് സംസാരിച്ചിട്ടും യാതൊരു അലിവും ഇല്ലാതെ ഉപ്പ എന്നെ തടഞ്ഞു നിർത്തി... പടിവാതിൽക്കൽ നിന്ന് കൊണ്ടു ഞാൻ നിറഞ്ഞ മിഴികൾ ഉള്ളിലേക്ക് പതിക്കുമ്പോൾ ഒരു ഇളം തെന്നൽ എന്നെ തലോടിയതും,, എനിക്ക് അരികിൽ ആയി അവൾ ഉള്ളത് പോലെ എനിക്ക് തോന്നി... ഇനി ഒരുപക്ഷെ അവളെ കാണാതിരിക്കാൻ വേണ്ടി ഇബ്രൂപ്പ എന്നോട് കള്ളം പറഞ്ഞതാണോ എന്നൊരു സംശയം... കൂടുതൽ നേരം എന്നെ അവിടെ നിർത്താതെ ഇബ്രൂപ്പ പോവാൻ പറഞ്ഞപ്പോൾ ഇടനെഞ്ചിൽ എന്തോ കൊണ്ടിട്ടത് പോലെ ഞാൻ അവിടം വിട്ട് ഇറങ്ങുമ്പോൾ മനസ്സ് മുഴുവൻ ഇഷുവും ഇബ്രൂപ്പയും ആയിരുന്നു... ************************************ "മോളെ,,, എന്തിനാ എന്നെ കൊണ്ടു അവനോട് ഇങ്ങനൊക്കെ പറയാൻ പ്രേരിപ്പിച്ചത്... ന്റെ മോൻ എന്ത് വിഷമത്തോടെയാ ഇവിടം വിട്ട് പോയതെന്ന് അറിയോ... എത്ര മാത്രം വേദനിക്കുന്നുണ്ടാവും അവന്റെ ഹൃദയം... നീ ഇവിടെ ഉണ്ടായിട്ടും എന്തിനാ എന്നെ കൊണ്ട് അവൻ ഇവിടെ ഇല്ലാന്ന് പറയാൻ പറഞ്ഞത്... ഇപ്പൊ അവൻ എന്നെ വെറുക്കുന്നുണ്ടാവില്ലേ... പാവം ന്റെ കുട്ടി... എല്ലാം മനസ്സിലാക്കി അവൻ തിരികെ നിന്നെയും തേടി വന്നപ്പോ എന്തിനു നീ അവനിൽ നിന്നും ഒളിഞ്ഞു നിന്നു... എന്താ നീ ഒന്നും മിണ്ടാതെ,, ഞാൻ ചോദിച്ചത് കേട്ടില്ലേ... " "ഇബ്രൂപ്പ,,, എന്നോട് ക്ഷമിക്കണം... അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ അവനെ വേദനിപ്പിച്ചത്... ഒരിക്കലും കരുതിയിരുന്നില്ല.. പക്ഷേ എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നു... കാരണം,,, ഉപ്പ കണ്ടതല്ലേ എന്റെ വിഷമം... അവിടം വിട്ട് എന്നെ ആ വീട്ടിൽ നിന്ന് പുറത്താക്കുമ്പോൾ,,, അതും ജീവനേക്കാൾ ഏറെ സ്നേഹിച്ച ആൾ,,, ഈ നെഞ്ച് പിളർന്നു രണ്ടായിരുന്നു... എന്ത് മാത്രം വേദനയാ ഞാൻ അനുഭവിച്ചേ... അതേ വേദന അവനെയും കൂടി അറിയിക്കണം എന്ന് തോന്നി... പക്ഷേ അവന്റെ മുന്നിൽ നിന്ന് കൊണ്ട് അങ്ങനൊക്കെ പറയാൻ ഉള്ള ത്രാണി എനിക്കില്ല,,, ചിലപ്പോ ആ നെഞ്ചിൽ വീണ് പൊട്ടി കരഞ്ഞാലോ എന്ന ഭയം കൊണ്ട്... അതാ ഞാൻ ഉപ്പയെ കൊണ്ട് പറയിപ്പിച്ചത്... ഇബ്രൂപ്പാ,,, അത്ര പെട്ടന്ന് ഒന്നും അവൻ ഉപ്പയെ വെറുക്കില്ലട്ടോ... അത്രക്ക് കറുത്ത മനസ്സൊന്നുo അല്ല അവന്റെത്... എനിക്കറിയാം അവനെ... ഒക്കെ ഞാൻ കണ്ടിരുന്നു... എന്നെ ഒന്ന് കാണാൻ വേണ്ടി ഉപ്പയോട് പറഞ്ഞതൊക്കെ... ആ സമയം വാതിലിന്റെ പിറകിൽ നിന്ന് അവൻ പറഞ്ഞത് ഒക്കെ കേട്ടപ്പോ ഞാൻ പോലുമറിയാതെ എന്റെ കാലുകൾ മുന്നോട്ട് ചലിപ്പിച്ചിരുന്നു... പക്ഷേ എന്ത് കൊണ്ടോ കൂടുതൽ നേരം എന്നെ കൊണ്ട് ചലിപ്പിക്കാൻ കഴിഞ്ഞില്ല... അറിയാതെ തന്നെ പിന്നിലേക്ക് വലിച്ചു... പക്ഷെ ഒരുകാര്യം ഉറപ്പാ,,, എനിക്ക് അവനെ വിട്ടോ അവന് എന്നെ വിട്ടോ ഈ ജീവിതം മുന്നോട്ട് നയിക്കാൻ പറ്റില്ല... ഉപ്പ ഒന്നു കൊണ്ടും വിഷമിക്കേണ്ട... " അത്രയും പറഞ്ഞ് തീർന്നപ്പോഴേക്കും ഉപ്പ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു... ആ നെഞ്ചിൽ കിടക്കുമ്പോ എവിടുന്നോക്കെയോ സമാധാനം പുൽകുന്നത് പോലെ എനിക്ക് തോന്നി... ******************************* മനപ്പൂർവം ഇബ്രൂപ്പയും അവളും കൂടി എന്നോട് കളവ് പറഞ്ഞതാണെന്ന് എനിക്ക് നന്നായി അറിയാം... അവളെയും തിരക്കി ഞാൻ അകത്തേക്ക് കയറാൻ നിന്നപ്പോ കണ്ണാടിക്കുള്ളിലൂടെ വാ പൊത്തി കരയുന്ന എന്റെ പെണ്ണിനെ ഞാൻ കണ്ടിരുന്നു... അവിടുന്ന് ഇബ്രൂപ്പ പറഞ്ഞതൊക്കെ കേൾക്കുമ്പോൾ ഇട നെഞ്ച് പൊട്ടി ഞാൻ വേദനിക്കുമ്പോൾ അവളുടെ മിഴികൾ നിറയുന്നത് കണ്ടു നില്കാനെ എനിക്ക് കഴിഞ്ഞുള്ളു... ഞാനീ വേദനിച്ചത് പോലെ തന്നെ അവളും വേദനിച്ചിട്ടുണ്ടാവില്ലേ... ഒരു നിമിഷം പോലും എനിക്ക് അവളില്ലാതെ പറ്റുന്നില്ല... അത്രക്ക് കേറി കൂടി അവളെന്നെ ജിന്ന്... തിരമാലകൾക്കിടയിലൂടെ തനിച് നടക്കുമ്പോ പല ഓർമകളും എന്നെ വന്നു തലോടി... ഇതിന് മുന്നേ ഞാൻ വന്നത് അവളെയും കൂട്ടി അവളുടെ കൈകൾ കോർത്തു പിടിച്ചു നടന്ന് പരസ്പരം വെള്ളം കൊണ്ട് കളിച്ച ഓർമകൾ എന്നെ തലോടിയപ്പോൾ,,, ഇപ്പൊ അവളും കൂടി ഉണ്ടായിരുന്നേൽ എന്ന് കൊതിച്ചു പോയി... എന്താണെന്നറിയില്ല,,, വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു... വീട്ടിൽ എത്തിയപ്പോ ആരുടേയും മുഖത്ത് ഞാൻ സന്തോഷം കണ്ടില്ല... ഇന്നലെവരെ ചിരിച്ചു നിന്ന പലരുടെയും മുഖം വാടിയിരിക്കുന്നു... ഇതൊക്കെ ഞാൻ ഒരാൾ കാരണം നഷ്ടപ്പെട്ടതല്ലേ... വീട്ടിൽ ഒരാളും കൂടുതൽ അടുത്ത് പെരുമാറുന്നില്ല... എല്ലാറ്റിൽ നിന്നും എല്ലാവരും ഒരു അകൽച്ച പോലെ... പലരോടും സംസാരിക്കാൻ നിന്നപ്പോ അറിഞ്ഞു കൊണ്ട് എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നു... ആ രാത്രി ഞാൻ എങ്ങനെയാ പൊൽകിയതെന്നറിയില്ല... പിറ്റേന്ന് രാവിലെ തന്നെ ഞാൻ ഓഫീസിലേക്ക് വിട്ടു... വീട്ടിൽ ഇരുന്നാൽ കൂടുതൽ വിഷമം വരും.. അതോണ്ട് ഓഫീസിൽ പോയേക്കാം എന്ന് കരുതി... റോഡ് മൊത്തം ബ്ലോക്ക്‌ ആയത് കൊണ്ട് ബ്ലോക്കിൽ പെട്ടു... സിഗ്നൽ മാറുന്നത് വരെ സീറ്റിൽ തല ചായിച്ചു കിടന്നു... പെട്ടന്ന് പിറകിൽ നിന്നും കുറെ വണ്ടിയുടെ ഹോൺ അടി കേട്ട് കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മളെ വണ്ടി കാരണം പിറകിൽ ഉള്ളോർക്ക് പോവാൻ പറ്റുന്നില്ല... സിഗ്നൽ ഒക്കെ നേരെത്തെ മുഴങ്ങിയിരുന്നു... ചിന്ത പല വഴിക്കായി നീങ്ങുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആണ്... കുറച്ച് സ്പീഡിൽ തന്നെ വണ്ടി എടുത്ത് മുന്നോട്ട് നീങ്ങുമ്പോഴാണ് വണ്ടിയുടെ മുന്നിൽ പെട്ടന്ന് ആരോ ചാടിയത്... അപ്പൊ തന്നെ സഡൻ ബ്രേക്ക്‌ ഇട്ട് ഞാൻ മുന്നിലേക്ക് തന്നെ കുറച് നേരം നോക്കി നിന്നപ്പോൾ ആൾകാരൊക്കെ കൂടി എന്തൊക്കെയോ പറയുന്നു... കുറച്ചു പേര് എന്റെ നേർക്ക് കൈ ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നു... ഇതെന്താ എനിക്ക് പറ്റിയത്... ആരോ വന്നു വണ്ടിയുടെ ഗ്ലാസിലെക്ക് മുട്ടി കൊണ്ട് പുറത്തേക്കു ഇറങ്ങാൻ പറഞ്ഞു... എന്ത് ചെയ്യണം എന്ന് മനസ്സിലാവാത്ത അവസ്ഥയിൽ ഞാനും... വണ്ടിയുടെ ലോക്ക് ഓൺ ചെയ്ത് ഞാൻ ഗ്ലാസ് തുറന്നപ്പോൾ അയാൾ പലതും എന്നോട് പറയുന്നുണ്ട്... അതിനിടയിൽ ആരൊക്കെയോ ചേർന്ന് അവരെ എന്റെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ പറഞ്ഞു... പിറകിലെ സീറ്റിലേക്ക് നോക്കിയപ്പോൾ ഫർദ ധരിച്ച ഒരു പെൺകുട്ടി... മുഖം ശെരിക്കും കാണാൻ പറ്റിയില്ല... മക്കന കൊണ്ട് ചെറുതായി മുഖം മറഞ്ഞിരിക്കുന്നു... നെറ്റിയിൽ നിന്നും നന്നായി ബ്ലഡ്‌ വരുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു പേടി ആരാ എന്താ എന്നൊന്നും നോക്കാതെ ഞാൻ വണ്ടിയും എടുത്ത് അടുത്തുള്ള ഹോസ്പിറ്റലിൽ വിട്ടു... കുറച്ച് നേഴ്സ് വന്നു ആ പെൺകുട്ടിയെ നേരെ icu വിലെക്ക് കൊണ്ട് പോയി... കുറച്ച് നേരം കഴിഞ്ഞ് ഒരു ലേഡി ഡോക്ടർ അകത്തേക്ക് ഓടി ചെന്നു... icu വിന്റെ ഡോറിന്റെ ആ ചെറിയ വിടവിൽ കൂടി അകത്തേക്ക് പാളി നോക്കിയപ്പോൾ കുറച്ച് നേഴ്സ്മാർ പല സാധനങ്ങൾക്കായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു... എന്നിട്ടും ആ പെൺകുട്ടിയുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞില്ല... അവളുടെ മുഖത്തിന് സമീപം ആയി കുറച്ച് പേര് നിന്ന് നെറ്റിയിലെ ബ്ലഡ്‌ നീകുന്നു... വേറെ രണ്ട് നേഴ്സ് കാലിലെ മുറിവ് നീകുന്നു... ഇതൊക്കെ കാണുമ്പോൾ തല ആകെ പെരുത്ത് പോകുന്നു... ഇനി ഞാൻ കാരണം എങ്ങാനും ആ പെണ്ണിന്റെ ജീവിതം,,,, ഓ,,, നോ,,,, ഉള്ളിലെ ഭയം കൂടി കൂടി വന്നപ്പോ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... അപ്പൊ തന്നെ ഞാൻ ഹാഷിയുടെ ഫോണിൽ വിളിച്ച് ഇവിടേക്ക് വരാൻ പറഞ്ഞു... അവൻ വന്ന് അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ ചെക്കൻ തലയിൽ കൈ വെച്ച് എന്നെ തന്നെ നോക്കി നില്കുന്നു... അതിനിടയിൽ icu വിൽ നിന്നും ഒരു നേഴ്സ് പുറത്തേക് വന്നു ഒരു ലിസ്റ്റ് നീട്ടി കൊണ്ട് ഫാർമസി നിന്നും അതിൽ എഴുതിയ സാധനം വാങ്ങാൻ പറഞ്ഞു... ഞാൻ അത് വാങ്ങി നോക്കിയപ്പോ ഷോക്ക് ആയി... അതിൽ എഴുതിയിരിക്കുന്നത് ഒരു പ്രെഗ്നന്റ് ടെസ്റ്റ്‌ വാങ്ങാൻ വേണ്ടി... തലയിൽ കൈ വെച്ച് ഞാൻ ഹാഷിയുടെ മുഖത്ത് നോക്കിയപ്പോൾ അവൻ അത് വാങ്ങി ഒന്നും നോക്കാതെ നേരെ ഫാർമസിയിലേക്ക് വിട്ടു... എന്താ ഇതൊക്കെ,,, പ്രെഗ്നന്റി ടെസ്റ്റ്‌... ഇനി അവൾക്കൊരു കുഞ്ഞും ഉണ്ടായിരുന്നോ... യാ അല്ലാഹ്,,, ഞാൻ കാരണം അവരുടെ ജീവിതത്തിൽ യാതൊരു ആപത്തുo വരുത്തല്ലേ... മനമുരുകി പ്രാർഥിച്ചു നിൽകുമ്പോൾ ടെസ്റ്റ്‌ കൊണ്ട് ഹാഷി വന്നിരുന്നു... അത് നേഴ്സ്ന് കൈമാറി അവൻ എന്റെ അടുത്ത് നിന്ന് സമാധാനിപ്പിച്ചു... എന്തിനാ റബ്ബേ ഇതൊക്കെ... ആരാ എന്താ ഒന്നും അറിയില്ല... അവൾക് ഒരു ആപത്തുo വരുത്തല്ലേ.... കുറച്ച് കഴിഞ്ഞ് ആ ലേഡി ഡോക്ടർ പുറത്തേക്ക് വന്നു... എന്താ പറ്റിയതെന്ന് അറിയാൻ വേണ്ടി ഞാൻ ചോദിക്കാൻ നിന്നപ്പോൾ ഡോക്ടർ അവരുടെ ക്യാബിനിലെക്ക് പോവാൻ പറഞ്ഞു... ഡോക്ടറുടെ മുഖ ഭാവം ഒക്കെ കണ്ടപ്പോ എന്നുള്ളിലെ ഭയം കൂടി വന്നു... ധൃതിയിൽ പിടിച്ച് ഡോക്ടർ കേബിനിലെക്ക് കയറിയപ്പോൾ പിറകിൽ തന്നെ ഞാനും പോയി... ഡോക്ടർ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞ് കാര്യങ്ങൾ പറഞ്ഞു തുടങ്ങി... "സീ മിസ്റ്റർ,,, നിങ്ങൾ ആ പേശ്യന്റിന്റെ ആരാ... " "അത്,, അത് ഡോക്ടർ,,, ഞാൻ അവളുട ആരും അല്ല... എന്റെ വണ്ടി തട്ടിയ അവൾക് ആക്‌സിഡന്റ് പറ്റിയത്... " "ഓഹോ,,, അപ്പൊ നിങ്ങൾ ആയിരുന്നോ അവളെ വീഴ്ത്തിയത്... " "പക്ഷെ അറിഞ്ഞു കൊണ്ട് ചെയ്തതല്ല ഡോക്ടർ,,," "ഒരുപക്ഷെ ആ കുട്ടിക്ക് കാര്യമായി എന്തെങ്കിലും സംഭവിച്ചിരുന്നേൽ മരിക്കുന്നത് രണ്ട് ജീവനാണ്... ദൈവത്തിന്റെ രക്ഷ കൂടെ ഉള്ളത് കൊണ്ട് ഒന്നും സംഭവിച്ചില്ല... നിങ്ങളുടെ പേര് എന്താ... " "ഹാ,,, ഹാദിശ് നൂർ... " "മിസ്റ്റർ ഹാദിശ് നൂർ... ഇപ്പൊ ആ കുട്ടിക്ക് ചെറുതായ് ബോധം വന്നിട്ടുണ്ട്.. പിന്നെ തന്റെ വണ്ടിക്ക് നേരെ വീണത് വേറൊന്നും കൊണ്ടല്ല... ചെറുതായി കുട്ടി ഒന്ന് തല കറങ്ങി വീണതാ... വീണത് നിങ്ങളുടെ വണ്ടിക്ക് നേരെയും... വീഴ്ചയിൽ നെറ്റിയിൽ വല്ലാതെ പരിക്ക് പറ്റിയിട്ടുണ്ട്... പിന്നെ കാലിനും... വീഴാൻ വേറൊരു കാരണവും ഉണ്ട്... ഷി ഈസ്‌ പ്രെഗ്നന്റ്... ഇപ്പൊ തനിക്ക് പോയി ഒന്ന് കണ്ടു വരാം... ശേഷം അവളുടെ ഡീറ്റെയിൽസ് വാങ്ങി സിസ്റ്ററുടെ കയ്യിൽ കൊടുത്താൽ മതി... ബാക്കി അവര് നോക്കിക്കോളും... പിന്നെ ഈ മരുന്ന് വാങ്ങി നേഴ്സ്ന്റെ കയ്യിൽ കൊടുത്തേക്ക്... ഒരു രണ്ട് ദിവസം ഇവിടെ കിടക്കേണ്ടി വരും... അവളുടെ ഫാമിലി ആരെങ്കിലു വരുന്നതിനു മുന്നിൽ നിങ്ങളെ ഇവിടെ തന്നെ കാണണം.. വേറെവിടെയും പോകരുത്... " ഇപ്പോഴാ ഒരു സമാധാനം ആയത്... അവൾക്കും കുഞ്ഞിനും ഒന്നും സംഭവിച്ചില്ലല്ലോ... ഡോക്ടറുടെ കയ്യിൽ നിന്നും ലിസ്റ്റ് വാങ്ങി പുറത്തേക്ക് ഇറങ്ങി ഞാൻ അത് ഹാഷിയെ ഏല്പിച്ചു ആ പെൺകുട്ടിയെ കാണാൻ വേണ്ടി icu റൂമിലേക്ക് കയറി... അവിടേക്ക് കയറി ചെന്ന് ഓരോ കാലുകൾ മുന്നോട്ട് വെക്കും തോറും ഉള്ളിൽ എന്തിനോ വേണ്ടി കൊതിക്കുന്നു... എവിടുന്നോക്കെയോ ഒരു ഇളം തെന്നൽ എന്നെ തലോടുന്നത് പോലെ ഒരു തോന്നൽ... കണ്ണുകൾ എന്തിനോ വേണ്ടി പായുന്നു... ബെഡിൽ കിടക്കുന്ന ആ പെൺകുട്ടിയുടെ മുഖത്ത് നോക്കിയപ്പോൾ കാറ്റു കൊണ്ട് ഇപ്പോഴും അവളുടെ മുഖത്ത് ഷാൾ കൊണ്ട് ചെറുതായ് മറഞ്ഞിട്ടുണ്ട്... ഞാൻ അത് മെല്ലെ നീക്കിയപ്പോ അവളുടെ നെറ്റിയിൽ കെട്ടിയിരിക്കുന്ന തുണിക്ക് പുറത്ത് ചെറുതായി ബ്ലഡ്‌ ഇപ്പോഴും പോവുന്നുണ്ട്... ഒന്ന് കണ്ണടച്ചു തുറന്ന് ഞാൻ മുഴുവനായി ആ ഷാൾ മാറ്റിയപ്പോൾ മുന്നിൽ കണ്ട മുഖം കണ്ടു ഞാൻ ആകെ ഷോക്ക് ആയി ഒരുപടി പിന്നിലേക്ക് ഞാൻ പോലുമറിയാതെ എന്റെ കാലുകൾ ചലിപ്പിച്ചു... കൈകൾ മുഖത്തേക്ക് വന്ന് വാ പൊത്തി പിടിച്ചു... അവിടുള്ള ടേബിളിൽ ഉണ്ടായ സാധനങ്ങൾ ഒക്കെ എന്റെ കൈ കൊണ്ട് നിലത്തേക്ക് പതിച്ചു... എന്റെ ഈ പെരുമാറ്റം ഒക്കെ കണ്ട് അവിടുള്ള ഒരു നേഴ്സ് വന്ന് പലതും പറയുന്നുണ്ടെങ്കിലും അതൊന്നും ചെവി കൊടുക്കാതെ എന്റെ നോട്ടം ആ ബെഡിൽ ആയിരുന്നു... "*ഇഷൂ *" ന്ന് വിളിച്ച് കൊണ്ട് ഞാൻ ആ ബെഡിന്റെ സൈഡിലേക്ക് പോകും തോറും ചെറുതായി അവൾ തല ചെരിച്ചു കൊണ്ട് എന്നെ നോക്കി കണ്ണ് നിറക്കുന്നുണ്ടായിരുന്നു... എന്നെ കണ്ടത് കൊണ്ടാണോ വേദന കൊണ്ടാണോ എന്നറിയില്ല,,, ആ മിഴികൾ നിറയുമ്പോൾ എന്റെ ഉള്ളം പിടയുന്നു... അവൾക്കരികിൽ എത്തി ഞാൻ അവളുടെ കൈകൾ ചേർത്ത് പിടിച്ചു... "സോറി... " അത് പറഞ്ഞപ്പോൾ പെണ്ണ് എങ്ങനൊക്കെയോ കൈ പൊക്കി എന്റെ ചുണ്ടിന് നേരെ കൊണ്ട് വന്നു... അവളുടെ ആ കയ്യേ ഞാൻ എന്റെ കൈക്കുള്ളിൽ ആക്കി ആ കൈകൾ എന്റെ ചുണ്ടിലെക്ക് പതിപ്പിച്ചു... അവളുടെ രണ്ട് കൈകളും എന്റെ കണ്ണിന് മീതെ കൊണ്ട് വന്നു അതിലേക്ക് അമർത്തി കൊണ്ട് കരഞ്ഞു തീർത്തു... നെറ്റിയിൽ തലോടി കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു.... നമ്മളെ രണ്ട് പേരുടെയും പരസ്പര പെരുമാറ്റം കണ്ടു അവിടെ ഉണ്ടായിരുന്ന നേഴ്സ് പുറത്തേക്ക് പോയി ഡോക്ടറെ വിളിച്ച് വന്നു... "ഹെലോ മിസ്റ്റർ ഹാദിശ് നൂർ... ഇത്,,, " "യെസ് ഡോക്ടർ,,, ഷി ഈസ്‌ മൈ ലവ് ലി വൈഫ്... " "കന്ഗ്രറ്റ്സ്... ഒരു ഫാദർ ആവാൻ പോവുകയല്ലേ... " ആ ഡോക്ടറെയും അവളെയും മാറി മാറി നോക്കി ഞാൻ ചിരിക്കണോ കരയണോ എന്ന് തിരിയാത്ത അവസ്ഥയിൽ... ഞാനവളുടെ വയറ്റിൽ കൈ വെച്ച് മതിവരുവോളം ന്റെ കുഞ്ഞിനെ ചുംബിച്ചു... ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി നേരെ ഞാൻ അവളെയും കൊണ്ട് എന്റെ വീട്ടിലേക്ക് കൊണ്ട് വന്നു... അവിടെ ഇബ്രൂപ്പയും ഉമ്മിയും ഇനുവും തനുവും അക്കുവും എല്ലാരും നമ്മളെയും കാത്ത് ഉണ്ടായിരുന്നു... എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് ഞാൻ കണ്ണിറുക്കി അവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറി... എല്ലാരും അവളെ വാരി പുണർന്ന് സ്നേഹിക്കലോട് സ്നേഹം സ്നേഹിക്കൽ... ഇപ്പൊ നമ്മള് ഔട്ട്‌... അന്നും ഇന്നും എന്നും നമ്മള് പുറത്തെന്നെ ☹️☹️☹️☹️☹️ @@@@@@@@@@@@@@@@ (രണ്ട് വർഷങ്ങൾക്ക് ശേഷം.... ) "ഹൈറാ,,,, ഹൈറാ... ഈ പെണ്ണിത് എവിടെ പോയി കിടക്കുവാ... ഹൈറാ.... " എന്ന് നീട്ടി വിളിച്ച് കൊണ്ട് ഞാൻ വീട് മൊത്തം ചുറ്റി നടക്കാൻ തുടങ്ങി... അതിനിടയിൽ ഉപ്പാന്റെ മടിയിൽ നിന്ന് ചാരു കസേരയിൽ ഇരുന്ന് കരയുന്ന പെണ്ണിനെ കണ്ടപ്പോ ഞാൻ അങ്ങോട്ട് ചെന്നു... "അല്ലാ ഇതെന്നാ ഉപ്പൂപാന്റെ മടിയിൽ കിടന്ന് കരയുന്നെ... അച്ചോച്ചോ... എന്തിനാ ന്റെ മോള് കരയുന്നെ.... എന്തെ ഉപ്പച്ചി... " "മോള് ആദ്യം കൊച്ചിന്റെ കവിള് നോക്ക്...മോളെ പുന്നാര കെട്ട്യോന്റെ പണിയാ... " ഉപ്പ അങ്ങനെ പറഞ്ഞപ്പോ ഞാൻ അവളുടെ കവിളിലേക്ക് നോക്കി... യാ അല്ലാഹ്... കൊച്ചിന്റെ കവിള് ആകെ ചുവന്നു കിടക്കുന്നു... കൂടെ പല്ലിന്റെ അടയാളവും... കള്ള വവ്വാല് കെട്ട്യോൻ ന്റെ മോളെ കവിൾ പിടിച്ച് കടിച്ചിരിക്കുന്നു... ഓനെ ഇന്ന് ഞാൻ ശെരിയാക്കുന്നുണ്ട്... ഹൈറ മോളെയും കൂട്ടി ഞാൻ അവന്റെ അടുത്തേക്ക് ചെന്നപ്പോ ചെക്കൻ ബെഡിൽ കിടന്ന് ഫോണും നോക്കി കിടക്കുന്നു... നമ്മളെ വരവിന്റെ ഉദ്ദേശം മനസ്സിലായ കെട്ട്യോൻ വേഗം അവിടുന്ന് എസ്‌കേപ്പ് ആവാൻ നിന്നതും കുഞ്ഞിനെ ഞാൻ ബെഡിൽ ഇരുത്തി അവനെ കയ്യോടെ പിടികൂടി... ശേഷം ഞാൻ അവനെ കൈ കൊണ്ട് പൊതിരെ തല്ലുമ്പോൾ കുറുമ്പി ഉണ്ട് വായിൽ കൈ വെച്ച് കൊണ്ട് ചിരിക്കുന്നു... അത് കണ്ടു ഞാനും ഹാദിയും മുഖത്തൊട് മുഖം നോക്കി അവളുടെ അടുത്തേക്ക് പോയി അവളെ വാരി പുണർന്നു കൊണ്ട് ഇക്കിളി കിളി കിളി ആക്കി കാന്താരിയെ കൂടുതൽ ചിരിപ്പിച്ചു.... പെണ്ണിന്റെ സന്തോഷം കണ്ടില്ലേ... " *MY DEAR WIFEE * ഞാൻ ജോലിക്ക് പോയാൽ നീയും മോളും ഇവിടെ... നീ അടുക്കള ജോലിക്ക് പോയാൽ മോള് തനിച്ച്... " "എന്താണാവോ കെട്ട്യോൻ പറഞ്ഞു വരുന്നത്... " "അത് വന്ത്,,, എന്താന്ന് വെച്ചാ,,, മ്മളെ മോള് ഹൈറക്ക് കൂട്ട് വേറെ ആരേലും വേണ്ടേ... ഒരു കുറുമ്പനെ കൂടി കൊണ്ട് വന്നാ ലൈഫ് കളർ... " "ഓ,,, ഇതിന്റെ ക്ഷീണം തന്നെ മാറിയില്ല... അപ്പോഴാ വേറൊന്ന്... പിന്നെ ഹൈറക്ക് കൂട്ടിന് ഇവിടെ ഉമ്മയുണ്ട് ഉപ്പയുണ്ട്... അവൾക്ക് കളിക്കാൻ ആരും ഇല്ലാതില്ല... അതോണ്ട് പൊന്ന് മോന്റെ മനസ്സിലെ ആഗ്രഹം തത്കാലത്തേക്ക് അങ്ങ് മൂടി വെച്ചേക്ക്... " "അങ്ങന പറയല്ലന്റെ ഇഷൂ... " അവന്റെ തലയിൽ ഒരു മേട്ടo കൊടുത്ത് ഞാൻ അവിടുന്ന് പോവാൻ നിന്നപ്പോ ചെക്കൻ നമ്മളെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ മേലിലേക്ക് വലിച്ചിട്ടു... ന്നിട്ട് അവന്റെ വിരലുകൾ കൊണ്ട് മുഖത്ത് വരച്ചു കൊണ്ട് ചെക്കൻ എന്തൊക്കെയോ പറയുമ്പോ ബെഡിൽ ഇരുന്ന കാന്താരി ണ്ട് കണ്ണും പൊത്തി ചിരിക്കുന്നു... പെണ്ണിന്റെ കളി കണ്ടില്ലേ... കൊച്ചു കള്ളി.... അവസാനിച്ചു........... ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ അങ്ങനെ നീണ്ടു 58 പാർട്ട്‌ ഓടു കൂടി സ്റ്റോറി അവസാനിച്ചു.... നിങ്ങളൊക്കെ എങ്ങനെ ഇതിനെ ഉൾക്കൊണ്ടു വായിച്ചു എന്നറിയില്ല... എങ്കിലും ചിലരുടെയൊക്കെ കമന്റ്‌ കാണുമ്പോ മനസ്സിലാവാരുണ്ട് എത്രത്തോളം ഉൾക്കൊണ്ട്‌ വായിക്കുന്നുണ്ടെന്ന്... സപ്പോർട്ട് ചെയ്ത ഇത് വരെ എന്നെ കൊണ്ട് ഇവിടെ എത്തിച്ച എല്ലാവർക്കും ഒത്തിരി ഒത്തിരി ഒത്തിരി നന്ദിയുണ്ട്.... ഇവിടെ വെച്ച് നിർത്തി പോവൂല നമ്മള്... ഇനിയു നീങ്കൾക്ക് മുന്നാലെ നാ വന്തിരിക്കും... അത് വരെക്കും ഹെലോ ഹായ് ബായ് ബായ്..... 🌜DREAMEE🌛
#

📙 നോവൽ

📙 നോവൽ - MY DEAR WIFEE LAST PART - ShareChat
24.4k കണ്ടവര്‍
12 ദിവസം
MY DEAR WIFEE 💝 ഭാഗം _57 __________ ഹാദി എന്നെ പുറത്തേക്ക് തള്ളിയിട്ടപ്പോൾ ഞാൻ ചെന്ന് വീണത് ഇബ്രൂപ്പയുടെ കയ്യിലെക്കാണ്... ഇവിടെ നടന്ന ഏല്ലാം അറിഞ്ഞു വെന്നോണം ഇബ്രൂപ്പയും ഉമ്മയും ഇനുവും എല്ലാരും അവിടെ എത്തിയിരുന്നു... എന്നെ പുൽകി കൊണ്ട് നേരെ നിത്തിച്ച് എന്നെ കൈ പിടിച്ച് ഇച്ചുവിന്റെ കൈകളിലേക്ക് ഏല്പിച്ചു... ശേഷം ഇബ്രൂപ്പ ഹാദിക്ക് നേരെ പോയി... തിരികെ അകത്തേക്ക് പോവാൻ നിന്ന ഹാദിയെ ഇബ്രൂപ്പ പിറകിൽ നിന്ന് വിളിച്ചപ്പോ അവൻ സഡൻ ബ്രേക് ഇട്ട് അവിടെ നിന്നു... ഒട്ടും പ്രതീക്ഷിക്കാതെ അവൻ ആ വിളി കേട്ടപ്പോ നെറ്റിയുo ചുളിച്ചു കൊണ്ട് തിരിഞ്ഞു നോക്കി... എന്നിട്ട് ഇബ്രൂപ്പാക്ക് നേരെ ഹാദി നടന്നു വന്നു... ഇബ്രൂപ്പയുടെ മുന്നിൽ എത്തിയതും ഹാദി മുഖത്ത് പോലും നോക്കാതെ മറ്റേവിടെക്കൊക്കെ നോക്കി നിന്നു... "മോനെ ഹാദി,,, ശെരിയാ,,, തെറ്റ് ന്റെ മോളുടെ ഭാഗത്താണെന്ന് എനിക്ക് നല്ല പോലെ അറിയാം... പക്ഷെ അവളുടെ ഉള്ളിലുള്ള പ്രതികാരത്തെ അയാൾക്ക്‌ മുന്നിൽ കൊണ്ട് വരാൻ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു... ഞാനാ അവൾക്ക് നിങ്ങൾ തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ട് വരാൻ പറഞ്ഞത്... കാരണം ഈ കുടുംബത്തിലേക്ക് വന്നാൽ മാത്രമേ അവൾക് പ്രതികാരം ചെയ്യാൻ കഴിയൂ... ശെരിയാ,,, ആദ്യമൊക്കെ അവൾ നിന്നെ സ്നേഹിച്ചത് ഒരു പ്രതികാരത്തിന്റെ പേരിൽ തന്നെ... പക്ഷെ ഇപ്പൊ,,, ഇപ്പൊ ന്റെ മോളുടെ സ്നേഹം യാഥാർഥ്യമാണ്.... അത് നീയൊന്നു മനസ്സിലാക്... നിന്നോട് ഇത് പറയേണ്ട യാതൊരു ആവശ്യവും എനിക്കില്ല... പക്ഷെ ന്റെ മോൾടെ തേങ്ങലുകൾ കാണുമ്പോൾ നെഞ്ച് പിടയാ... " "ഉപ്പ,,, നിങ്ങൾക്ക് ഒക്കെ എന്റെ ജീവിതത്തിൽ നല്ലൊരു സ്ഥാനം തന്നെ നൽകിയിട്ടുണ്ട്... പക്ഷെ അതിനു പുറമെ നിങ്ങളൊക്കെ ഞങ്ങളോട് കളിച്ച കളിയുണ്ടല്ലോ,,, ഒരിക്കലും പ്രതീക്ഷിച്ചില്ല... ഇപ്പൊ ഉപ്പ പറഞ്ഞില്ലേ നെഞ്ച് പിടയാ ന്ന്... അത് പോലെ തന്നെ എന്റെ നെഞ്ചും പൊട്ടി പിളരുന്നുണ്ട്... " എന്നവൻ നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞ് എന്നെ ഒന്ന് നോക്കി കൊണ്ട് അവൻ അകത്തേക്ക് കയറി... കണ്ണിൽ നിന്നും മായുന്നത് വരെ ഞാൻ വിങ്ങി പൊട്ടിയ കണ്ണുകൾ കൊണ്ട് നോക്കി നിന്നു... തിരിച്ച് അവൻ വിൽക്കുമെന്ന പ്രതീക്ഷ എന്നിൽ ഉണ്ടായെങ്കിലും അവിടെ എനിക്ക് നിരാശയായിരുന്നു... ഇപ്പൊ എനിക്ക് തോന്നുന്നു എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ ഒക്കെ തുറന്ന് പറഞ്ഞത് തെറ്റായോ എന്ന്,,, അങ്ങനൊരു സീൻ അവിടെ ഉടലെടുത്തത് കൊണ്ടല്ലേ ഇന്ന് എനിക്ക് ഏല്ലാം നഷ്ടമായാത്... ഒക്കെ ആലോചിക്കുമ്പോൾ ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ... തിരികെ വന്ന് അവൻ വിളിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് കൂടുതൽ നേരം അവിടെ നില്കാതെ എല്ലാവരെയും ഒന്ന് നോക്കി അവിടുന്ന് പോന്നു... മനസ്സിൽ ഹാദിയുമായി പങ്ക് ചേർന്ന ഓരോ നിമിഷങ്ങളും ആലോചിച്ചു നിന്നപ്പോ എപ്പോഴാ വീട്ടിൽ എത്തിയതെന്ന് അറിഞ്ഞില്ല... ഉപ്പ എന്റെ തോളിൽ കൈ വെച്ച് പിടിച്ചു കൊണ്ട് അകത്തേക്ക് കയറിയതും പൊട്ടിയ നെഞ്ചും കൊണ്ട് ഞാൻ ഒന്നും നോക്കാതെ മുകളിലേക്ക് ഓടി ചെന്ന് ഡോർ അടച്ചു ഡോറിൽ കൂടി ചായ് വന്ന് നിലത്ത് മുട്ട് കുത്തി ഇരുന്നു.... "**ഹാദീ.........**" എന്ന് ഞാൻ ഉറക്കെ വിളിച്ച് കരഞ്ഞുകൊണ്ട് ഞാൻ എന്നെ തന്നെ അടിച്ചു പോയി... ഒരു നിമിഷം പോലും അവൻ ഇല്ലാതെ നിൽക്കാൻ പറ്റാത്ത അവസ്ഥ... അത്രക്ക് കേറി കൂടി എന്റെ മനസ്സിൽ... ഹാദി ന്ന് വിളിച്ചു കൊണ്ട് ഉറക്കെ കരഞ്ഞ സൗണ്ട് കേട്ടിട്ട് പുറത്ത് നിന്ന് എല്ലാവരും ഡോറിൽ മുട്ടാൻ തുടങ്ങി... ഒന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ... ജീവൻ നിശ്ചലമായത് പോലെ... ഇച്ചുവും കൂടി കൂടെ കൂടെ ഡോറിൽ വന്ന് മുട്ടിയപ്പോൾ ഞാൻ ഒന്നും നോക്കാതെ ഡോർ തുറന്ന് അവന്റെ നെഞ്ചിൽ പോയി വീണു കരഞ്ഞു... "ദീ... ദീ ഇങ്ങനെ കരയാതെ,,, ദേ ഈ ഇച്ചു,,, ന്റെ നെഞ്ചും പിടയുന്നുണ്ട്ട്ടോ... വെ,,, വെറുതെ എന്നേം കൂടി കരയിപ്പിക്കല്ലെ.. ഒക്കെ ശെരിയാവും ദീ... " തലയിൽ കൈ വെച്ച് എന്നെ തലോടി കൊണ്ട് ഇച്ചു അങ്ങനൊക്കെ പറഞ്ഞെങ്കിലും എനിക്ക് മനസ്സിന് ഒരു സമാദാനം കിട്ടിയില്ല... കൂടെ നിന്നു കൊണ്ട് ഇച്ചു എന്തൊക്കെയോ പറഞ്ഞു...മനസ്സിൽ നിന്ന് മായിക്കാൻ പറ്റാത്ത ഓർമകളും... ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️ മനസ്സ് കൊണ്ട് എനിക്ക് അവളെ വെറുക്കെണ്ട ഒരു കാര്യവും ഇല്ല... കാരണം നമ്മള് പോലും അറിയാത്ത ഒരു വലിയ സത്യമാണ് അവൾ എല്ലാവർക്കും മുന്നിൽ കൊണ്ട് വന്നത്... പക്ഷെ അത് എന്നിൽ നിന്ന് മറക്കേണ്ടായിരുന്നു... ഒരുപക്ഷെ എന്നോട് പറഞ്ഞിരുന്നേൽ കൂടെ നില്കുമായിരുന്നു.... ശെരിയാ,,, അവളുടെ ഭാഗത്തു തന്നെയാ ശെരി... പക്ഷെ മനസ്സ് എന്തോ ഒന്നിനും കഴിയുന്നില്ല... "ഡാ മോനെ " പിറകിൽ നിന്ന് ഉപ്പയുടെ വിളി കേട്ടിട്ടും ഒരു മറുപടിയും കൊടുക്കാതെ ഞാൻ അവിടെ ഇരിക്കുന്നത് കണ്ടിട്ട് ഉപ്പ എന്റെ അരികിൽ വന്ന് ഇരുന്നു... "മോനെ ഹാദി,,, " എന്ന് ഉപ്പയുടെ വായിൽ നിന്നും വീണപ്പോൾ ഞാൻ ഉപ്പയുടെ മടിയിലേക്ക് ചുരുണ്ടു കൂടി... തിങ്ങി വന്ന കണ്ണുനീർ ഒക്കെ ഉപ്പയുടെ മടിയിൽ തല വെച്ച് കൊണ്ട് തീർത്തു... എവിടൊന്നൊക്കെയോ പെയ്യാൻ കൊതിക്കുന്ന പേമാരി കണക്കെ... "ഹാദി,,, നീ ഒരിക്കലും അവളെ തിരിച്ച് അയക്കേണ്ടായിരുന്നു... ആ മോള് ഈ വീട്ടിൽ വന്നത് മുതൽ ഞങ്ങൾക്ക് ഒക്കെ നൽകിയ സ്നേഹവും സന്തോഷം ഒക്കെ അങ്ങട് മറക്കാൻ പറ്റണില്ല മോനെ... മ്മടെ ഹൈറ പോയതിൽ പിന്നേ ഉമ്മാക്ക് സന്തോഷം കിട്ടിയത് ആ മോളിൽ നിന്നാ... ഉമ്മാക്ക് എന്നല്ല,,, ഇവിടുത്തെ എല്ലാവർക്കും... തെറ്റ് അവളുടെ ഭാഗത്തും ഉണ്ട്... പക്ഷെ ആ തെറ്റിനെ മാത്രം നോക്കി നിൽകുമ്പോൾ ചെയ്ത ശെരിയെ ആരും പരിഗണിക്കില്ല... നീ ഒന്ന് ചിന്തിച്ചു നോക്കിയേ മോനെ,,, എന്തൊക്കെ വേദനകൾ സഹിച്ചാ ആ കൊച്ച് ഒക്കെ ഉള്ളിൽ ഒതുക്കിയത്... അലിയുടെ യഥാർത്ഥ മുഖം എന്ത് കൊണ്ട അവൾ നേരെത്തെ കൊണ്ട് വരാതിരുന്നത് എന്ന് നീ ചിന്തിചോ... എനിക്ക് തോന്നുന്നു അത് കുടുംബം കലക്കേണ്ട എന്ന് കരുതിയിട്ടാവും ന്ന്... കാരണം നമ്മള് എല്ലാവരുടെയും സന്തോഷത്തിൽ അവളും പങ്ക് ചേർന്നിട്ടുണ്ട്.... അതെല്ലാം അവൾ നല്ല രീതിയിൽ സന്തോഷത്തോടെ ആസ്വദിച്ചിട്ടുണ്ട്... പക്ഷെ ഇനിയും ഉള്ളിൽ ഒതുക്കി നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് അവള് ഏല്ലാം പുറത്ത് പറഞ്ഞു... അതിൽ അലിയുടെ കയ്യിലിരിപ്പ് മനസ്സിലാക്കാനും പറ്റി... " "ശെരിയാ ഉപ്പ,,, ഉപ്പ പറഞ്ഞത് ഒക്കെ ശെരിയാ... പക്ഷെ ഒരു വാക്ക് എന്നോട് പറയായിരുന്നില്ലേ... ഇത്രേം നാളും കൂടെ കിടന്ന് സ്നേഹത്തോടെ നിന്നതല്ലേ... " "എനിക്കറിയാം മോനെ നിന്റെ വിഷമം... ഒക്കെ അങ്ങ് മറന്നേക്ക്.... അവൾ അവളുടെ ശെരിയെ ചെയ്തുള്ളൂ എന്ന് കരുതിയ മതി... ഒരു കാരണവശാലും അവളെ നീ നിന്നിൽ നിന്നും അകറ്റരുത്... അത് അവളെ കൂടുതൽ വിഷമിപ്പിക്കും ഇന്ന് അവളുടെ സങ്കടത്തിന് കൂട്ട് നിന്ന് സമാധാനിപ്പിക്കേണ്ടത് നീയാണ്... ഇതൊന്നും എനിക്ക് പറയേണ്ട ഒരു ആവശ്യവും ഇല്ല... നിന്റെ ഉള്ളിൽ തോന്നേണ്ട കാര്യങ്ങളാണ്... " അത്രയും പറഞ്ഞ് ഉപ്പ അവിടം വിട്ട് പോവുമ്പോൾ ഉള്ളിലൊരു വിങ്ങൽ... ഇപ്പൊ എന്റെ പെണ്ണ് എന്ത് മാത്രം വിഷമിക്കുന്നുണ്ടാവും... അവളെ ഞാൻ അവോയ്ഡ് ചെയ്തത് തെറ്റല്ലേ... ഒരിക്കലും ഞാൻ അങ്ങനൊന്നും ചെയ്യാൻ പാടില്ലായിരുന്നു... പാവം ഞാൻ കാരണം നല്ലോണം വിഷമിക്കുന്നുണ്ടാവും... കൂടുതൽ നേരം ഒന്നും ആലോചിക്കാൻ നില്കാതെ ഞാൻ അവളുടെ ഫോണിലേക്ക് വിളിച്ചു... മറുതലക്കൽ നിന്ന് ഫോൺ സ്വിച്ച് ഓഫ്‌ എന്ന് കേട്ടപ്പോ എനിക്ക് ആകെ കൂടി വല്ലാതായി... വണ്ടിയുടെ കീയും എടുത്ത് ഞാൻ അവളുടെ വീട് ലക്ഷ്യം വെച്ച് പോയി... അവിടെ എങ്ങനെയാ എത്തിയതെന്ന് എനിക്ക് പോലും ഒരു നിശ്ചയം ഇല്ല.. അവിടെ വണ്ടി പാർക്ക്‌ ചെയ്ത് ധൃതിതിൽ അകത്തേക്ക് കയറാൻ നിന്നപ്പോ പുറത്ത് ചാരു കസേരയിൽ ഇബ്രൂപ്പ ഇരിപ്പുണ്ടായിരുന്നു... ഇഷൂ ഇപ്പൊ ഏത് അവസ്ഥയിൽ ആണെന്നുള്ള ചിന്ത ഉള്ളിൽ തങ്ങി നിൽകുമ്പോൾ ഉപ്പയെ നോക്കി ഒന്നും സംസാരിക്കാതെ അകത്തേക്ക് കയറിയതും,,, "* നിൽക്കവിടെ *" എന്ന് ഇരുന്നിടത്ത് നിന്ന് ഇബ്രൂപ്പ പറഞ്ഞപ്പോ ഒരുതരം തരിപ്പോടെ ഞാൻ പിറകിലേക് നോക്കിയപ്പോൾ ദേഷ്യം കൊണ്ട് നോക്കി നിൽക്കുന്ന ഇബ്രൂപ്പയെ കണ്ടു..... _______________________________________ തുടരും... ഹോ... കുറേ ദിവസത്തേ ഇടവേളക്ക് ശേഷം എഴുതിയതാണ്... തെറ്റുകൾ ഉണ്ടോന്ന് അറിയില്ല... ഇന്ടെങ്കിൽ അങ്ങ് ഷെമിച്ചേക്ക്... ഏല്ലാം കാത്തിരുന്നു മുഷിഞ്ഞു കാണുമല്ലേ... അറിഞ്ഞു കൊണ്ട് വൈകിപ്പിച്ചതല്ല... നേരെത്തെ ഞാൻ പറഞ്ഞല്ലോ കല്യാണ തിരക്ക് ഒക്കെ ആയോണ്ട് ആയിരുന്നെന്ന്... ഇപ്പൊ അതിൽ നിന്നൊക്കെ ഫ്രീ ആയിട്ടുണ്ട്... അതോണ്ട് ഇന്ന് ഈ പാർട്ട്‌ പോസ്റ്റ്‌ ചെയ്യാൻ കഴിഞ്ഞു... നെക്സ്റ്റ് പാർട്ടോടെ സ്റ്റോറി അവസാനിപ്പിക്കാനാ ഉദ്ദേശിക്കുന്നത്... അതിൽ കഴിഞ്ഞില്ലെങ്കിൽ ഒരു പാർട്ടും കൂടി ഉണ്ടാവും... അപ്പൊ ഇൻഷാ അള്ളാഹ് ക്ലൈമാക്സ്‌ പാർട്ടിന് വേണ്ടി കുറച്ച് കാത്തിരിക്കുക.... *DREAMEE*
#

📙 നോവൽ

📙 നോവൽ - MY DEAR WIFEE Part - ShareChat
27.7k കണ്ടവര്‍
21 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം