@farzz3019
@farzz3019

DrEaM pRiNcEs_💞

🔥

#

📙 നോവൽ

💘 ഖൽബിലെ മൊഞ്ചൻ 💘     Part -- 75 ************* " ഡീ... ഞാനിന്ന് നിന്നെ പറഞ്ഞയക്കുന്ന സന്തോഷത്തിൽ വയർ നിറച്ചു ഫുഡിക്ക്ണ്...ഇനിപ്പോ  നിന്റെ അന്നത്തെ പ്രക്ക് കൊണ്ട് നി പറഞ്ഞത് പോലെ ഞാനിനി രണ്ടാഴ്ച ഹോസ്പിറ്റലിൽ കിടക്കോ...?.. " മ്മളെ നോക്കി ഇളിച്ചോണ്ട് നിഷു പറഞ്ഞപ്പോ മ്മള് ഓനെ തുറിച്ചു നോക്കിയിട്ട് ഒന്നിളിച് കാണിച്ചു.... ഓൻ പറഞ്ഞത് കേട്ടു ഫൈസിക്കയും ഷാനുക്കയും മ്മളെ നോക്കി ചിരിക്കാ... കാക്കുമാര് മൂന്നും മ്മളെ നെറ്റിയിൽ ഒരുമ്മ തന്നിട്ട് മ്മളെ കവിളിൽ തട്ടി,,, ഇന്ന് നൈറ്റ് കാണാം,,, ന്നും പറഞ്ഞു,,  മ്മളെ കാറിൽ കയറ്റി... അവരെയൊക്കെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു മ്മള് മ്മളെ കെട്ട്യോനെ നോക്കിയപ്പോ ഓൻ മ്മളെ നോക്കി പുച്ഛിച്ചു ചിരിക്ക,, ഈ നേരത്ത് ഓന്റെ പുച്ഛം കണ്ടതും മ്മള് തല താഴ്ത്തി ഒന്നും മിണ്ടാതെ ഇരുന്ന്.... 💖💖💖💖💖💖💖 മ്മളെ പുച്ഛം കണ്ടു പെണ്ണ്  തലയൊക്കെ താഴ്ത്തി ഇരുന്നപ്പോ മ്മള് മ്മളെ അളിയൻമാരെയും ഓളെ ഉപ്പചിനെയും ഉമ്മചിനെയുമൊക്കെ നോക്കി..അപ്പൊ  അവരൊക്കെ മ്മളെ നോക്കിയൊന്നു ചിരിച്ചു തിരിച് അവർക്ക് ഒരു പുഞ്ചിരി  കൊടുത്തിട്ട് മ്മള് വണ്ടി എടുത്തു... അവരെയൊക്കെ വിട്ട് പോരുന്ന സങ്കടം മ്മളെ പെണ്ണിന്  ഉണ്ട്... അത് പെണ്ണിന്റെ  മ്മളെ കൂടെയുള്ള ഈ ഇരുപ്പ് കണ്ടിട്ട്  മ്മക്ക് നല്ലോം മനസിലായി.. മ്മളെ മൈൻഡ് ആകാതെ മ്മളെ പൊണ്ടാട്ടി  കാറിന്റെ പുറത്തേക് കണ്ണും നട്ടിരുന്ന് ആലോചിക്കാ... ഈ നേരത്ത് പെണ്ണിന്റെ മൂഡ് അത്ര നല്ലതല്ലേലും മ്മള് അത് മാറ്റാൻ വേണ്ടി കാറിൽ ഡിജെ സോങ് ഇട്ട്... ഹിഹി.. ഹല്ലപിന്നെ.. ഓളെ മ്മള് മരണ വീട്ക്ക് ഒന്നുമല്ലല്ലോ കൊണ്ട് പോകുന്നത്... മ്മളെ കെട്ട്യോളായിട്ട് മ്മളെ വീട്ടിലേക്ക് അല്ലെ... മ്മള് ഇട്ട സോങ് കേട്ടു പെണ്ണ് മ്മളെ ദയനീയമായി നോക്കാ...ആ നോട്ടം കണ്ടില്ലെന്ന് നടിച്ചു മ്മള് ഒരു മൂളിപാട്ടും പാടി വണ്ടി ഓടിച്ചു.... അപ്പോഴ ഓള്  പെട്ടന്ന് സോങ്  ഓഫ് ആക്കിയത്,,,, അത് കണ്ടു മ്മള് വണ്ടി ബ്രേക്ക്‌ ഇട്ട് പെണ്ണിനെ നെറ്റി ചുളിച്ചു നോക്കി.,,,,മ്മളെ നോട്ടം വക വെക്കാതെ പെണ്ണ് മ്മളെ നോക്കി പുച്ഛിച്ചിട്ട്‌ പുറത്തേക്കു നോക്കി ഇരുക്കുന്നത് കണ്ടപ്പോ മ്മള് ഓള് കാണാതെ ഓളെ നോക്കി ചിരിച്ചിട്ട് സോങ് വീണ്ടും പ്ലേ ചെയ്തു വണ്ടി എടുത്തു.... നെക്സ്റ്റ് ടൈം പെണ്ണ് സോങ് ഓഫാക്കാൻ വന്നപ്പോ മ്മള് ഓളെ കൈയിൽ പിടിച്ചു പെണ്ണിനെ കലിപ്പിൽ നോക്കി.... °°°°°°°°°°°°°°°°°°°°°°°°°°° ചെക്കന്റെ കലിപ്പ് നോട്ടം കണ്ടതും മ്മള് ഓനെ ഒന്ന് തുറിച്ചു നോക്കി കൈ വിടുവിക്കാതെ പുറത്തേക്ക് തന്നെ നോട്ടം തെറ്റിച്ചു....അത് കണ്ടു ചെക്കൻ മ്മളെ കൈ വിട്ട് സോങ് ഓഫാക്കി.... എന്തോ,,, മ്മളെ അവസ്ഥ മനസിലാകാതെ ഓൻ ഇപ്പൊ സോങ് ഓക്കെ ഇട്ടപ്പോ മ്മക്ക് ഓനോട്‌ കലിപ്പ് വര്യാ...ഫൈസിക്ക പറഞ്ഞത് പോലെ ഓൻ ഇപ്പൊ തന്നെ മ്മളോട് കലിപ്പ് ആവാനും മ്മളെ കലിപ്പ് ആകാനും തുടങ്ങി.....ഇപ്പൊ ഓൻ പഴയയാ.., മ്മളെ സ്നേഹിച്ചിരുന്ന ആ കോന്തൻ ആയിരുന്നെങ്കിൽ,, എന്ന് മ്മള് ഇപ്പൊ ആഗ്രഹിച്ചു പോവാ... ഓന്റെ വിട്ടിൽ എത്തുന്നത് വരെ മ്മള് ഓനോടും ഓൻ മ്മളോടും കമാന്ന് ഒരക്ഷരം മിണ്ടിയിട്ട് ഇല്ല... കാർ  ഓന്റെ വിട്ടിൽ പാർക്ക്‌ ചെയ്തപ്പോ,,, ചെക്കന്റെ വിട് കണ്ടു മ്മള്  വായും പൊളിച്ചു ഇരുന്ന്... ഇതിപ്പോ വീടോ അതോ ബംഗ്ലാവോ,, ന്നും ആലോചിച്ചു മ്മള് വേഗം  മ്മളെ മൌത്ത് അങ്ങ് ക്ലോസ് ചെയ്തു,,,ഹിഹി... വന്ന പാട്  മ്മള് വായും പൊളിച്ചു നിക്കുന്ന നിൽപ്പ് കണ്ടു  മ്മളെ ചെക്കൻ എന്ത് കരുതുംന്ന് കരുതിയാ.... 😝 കാറിന്റെ ഡോർ തുറന്ന് തന്നു മ്മളെ ചെക്കൻ മ്മളോട് ഇറങ്ങാൻ പറഞ്ഞപ്പോ മ്മള് ഓനെ പുച്ഛിച്ചിട്ട് കാറിൽ നിന്നിറങ്ങി....മ്മള് ഇറങ്ങിയപ്പോ തന്നെ ഒരു പുഞ്ചിരി മ്മക്ക് തന്നു  ഓന്റെ ഉമ്മച്ചിയും ഇത്തൂസും ഫാമിലിയുള്ളവർ എല്ലാം വന്നു മ്മളെ അകത്തേക്ക് കൊണ്ട് പോയി... അകത്തു എത്തിയപ്പോ പുറത്ത് കാറിൽ നിന്നു നടന്നതിനേക്കാളും ഭീകരമായിരുന്നു മ്മളെ അവസ്ഥ...ഈ വീടിന്റെ ഉള്ളു കണ്ടു മ്മള് ഓൺ തെ സ്പോട്ടിൽ തലകറങ്ങി വീണില്ല എന്നൊള്ളു..... ഇതിപ്പോ ഈ മൈസൂർ പാലസ് പോലെയുള്ള വിട് മൊത്തത്തിൽ ഒന്ന്  കാണാൻ തന്നെ മ്മള് വൺ വീക്ക്‌ എടുക്കുംന്നാ തോന്നുന്നേ... വീടിന്റെ ഉള്ളിന്റെ മൊഞ്ചും നോക്കി മ്മള് ഇങ്ങനെ നിൽക്കുമ്പോഴ എല്ലാവരും ഇരിക്കുന്നതിന്റെ ഇടയിൽ കൊണ്ടോയി ഇത്തൂസ് മ്മളെ പിടിച്ചു ഇരുത്തിയത്...അവരെയൊക്കെ ഇടയിൽ നിന്നു യാസ്ന്റെ ഫാമിലിസ് എല്ലാം  വന്നു മ്മളെ പരിജയപെട്ടപ്പോ മ്മളെ അവരെയൊക്കെ നോക്കി ഒന്ന്  പുഞ്ചിരിച്ചോട്ത്.... റിസപ്ഷൻ തുടങ്ങാൻ  സമയമായി,,,,,അതോണ്ട് ഇനി നീ ഫ്രഷ് ആവ്ട്ടോ .,,,, ന്നും പറഞ്ഞു ഇത്തൂസ് മ്മളെയും കൂട്ടി മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോ സ്റ്റൈർകേസ് കണ്ടിട്ട് ഒരു നിമിഷം മ്മള് നിശ്ചലമായി നിന്നിട്ട് ,,,, ഇതെന്തോന്നാ താമരശ്ശേരി ചൂരമോ,,, ന്നുള്ള രീതിയിൽ അതിനെ അന്തം വിട്ട് നോക്കി നിന്നു... മ്മളെ നോട്ടം കണ്ടു ഇത്തൂസ് മ്മളെ തട്ടിയിട്ട്,,, ഇനിയെന്തൊക്കെ നീ  കാണാൻ കിടക്കുന്നു,,,, ന്നും പറഞ്ഞു ഒന്ന് ചിരിച്ചു തന്നപ്പോ മ്മള് മുപ്പത്തിനെ നോക്കി ഒന്നിളിച് കാണിച്ചു ആ താമരശ്ശേരി ചൂരം കേറി മുകളിലേക്ക് എത്തി.,,, മുന്നിൽ കാണുന്ന രണ്ട് റൂംസിൽ ഒരു റൂമിന്റെ നേരെ ഇതൂസ് നടന്നപ്പോ മ്മള് മുപ്പത്തിന്റെ പിന്നാലെ തന്നെ വെച്ച് പിടിച്ചു... റൂമിന്റെ ഡോർ തുറന്ന് ഇത്തൂസ് മ്മളോട് കയറിക്കോ,,ന്ന്.,പറഞ്ഞപ്പോ മ്മള്  നിന്നിടത്ത് മടിച് നിന്ന്... " ധൈര്യമായി കയറിക്കോ,,,, ഇന്നലെ വരെ ഇത് യാസ്ന്റെ റൂം മാത്രമായിരുന്നു... എന്നാ ഇന്ന് മുതൽ ഈ റൂം നിന്റേതു കൂടെയ... ആഹ്.. പിന്നെ,,, റൂമിലെ ഷെൽഫിൽ ഉണ്ടാവും നിനക്ക് ഇന്ന് ഫങ്ക്ഷന് എടുക്കാനുള്ള ബ്ലു കളർ ഗൗൺ.. അതുടുത്ത് ഫങ്ക്ഷൻ വേണ്ടി പെട്ടന്ന് താഴേക്കു വരണം..... " മ്മളെ നോക്കി ചിരിച്ചോണ്ട് ഇത്രയും  ഇത്തൂസ് പറഞ്ഞപ്പോ മ്മള് മുപ്പത്തിനെ നോക്കി ചിരിച്ചിട്ട് തലയാട്ടി എല്ലാം സമ്മതിച്ചപ്പോ മ്മളെ റൂമിന്റെ പുറത്ത് നിർത്തിയിട്ട് ഇത്തൂസ് പോയി... അകത്തേക്കു കയറണോ,,, വേണ്ടയോ,,, ന്ന് മ്മള് ഒരു നിമിഷം ആലോചിചേങ്കിലും,, എപ്പോഴേയാലും ഈ റൂമിലേക്ക് മ്മള് കയറിയല്ലേ പറ്റു,,, ന്ന് മനസ്സിൽ പറഞ്ഞു ഒന്ന് ശ്വാസം വലിച്ചു വിട്ട് മ്മള് വലതു കാല് വെച്ച് റൂമിലെക്ക് കേറി പോയി....😁🙈 ആദ്യയിട്ട മ്മള് ജീവിതത്തിൽ ഇത്രം വലിയൊരു റൂം കാണുന്നത്.. ആ ഒരു ത്വരയിൽ മ്മള് റൂം മൊത്തത്തിൽ ഒന്ന് നോക്കിയപ്പോ ബെഡിൽ ഇരുന്ന് ഫോൺ കുത്തി കളിക്കുന്ന മ്മളെ കെട്ട്യോനെയാണ് ആദ്യം കണ്ടത്,,, ഫങ്ക്ഷന് വേണ്ടി ഡ്രെസ് എല്ലാം ചേഞ്ച്‌ ചെയ്തിട്ട് ഇരിപ്പാണ് ഓൻ...വൈറ്റ് സിമ്പിൾ കുർത്തയും അതിലേക് ബ്ലു ജീനും ആണ് മ്മളെ ചെക്കന്റെ വേഷം.,,,,അകത്തേക്കു കയറി വന്ന മ്മളെ കണ്ടതും ചെക്കൻ മ്മളെ നോക്കി ഒന്ന് കോട്ടി ചിരിച്ചു അതെ ഇരിപ്പ് തന്നെ തുടർന്ന്... ഓനെ മൈൻഡ് ആകാതെ ഇത്തൂസ് പറഞ്ഞത് പോലെ ഷെൽഫിൽ നിന്നു ഡ്രസ്സ്‌ എടുക്കാൻ തുടങ്ങുമ്പോഴ മ്മളെ  തൊട്ട് പിന്നിൽ യാസ് നിക്കുന്നത് മ്മള് കണ്ണാടിയിൽ കൂടെ കണ്ടത്..അപ്പൊ തൊട്ട് മ്മളെ ഹാർട്ട് കിടന്ന് തുള്ളി കളിക്കുന്നുണ്ട്,,,, ഓനെ കണ്ട് മ്മള് ഷെൽഫിനോട്‌ ചാരി,,തിരിഞ്ഞു ഓന്റെ മുന്നിലായി നിന്ന് ഓനെ നോക്കി പേടിച്ചു ഉമ്മിനീരിറക്കിയപ്പോ,,, ചെക്കൻ മ്മള് തിരിഞ്ഞത് കണ്ടു മ്മളെ അടുത്തേക് വന്നു  അരയിൽ കൂടെ കൈയിട്ട് ഓനോട്‌ ചേർത്ത് നിർത്തിയതും മ്മള് കണ്ണിമ വെട്ടാതെ ഓനെ തന്നെ നോക്കി നിന്നു.... ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ പെണ്ണിന്റെ ഇമ വെട്ടാതെയുള്ള നോട്ടം കണ്ടു മ്മളെ കണ്ട്രോൾ പോവുന്നുണ്ടേലും മ്മള് അത് കണ്ണും പൂട്ടി പിടിച്ചു വെച്ച് മറ്റേ കൈ യൂസ് ചെയ്തു ഷെൽഫിൽ നിന്ന് മ്മളെ വാച്ച് എടുത്തു...എന്നിട്ടു പെണ്ണിന്റെ അരയിലുള്ള മ്മളെ പിടി വിട്ട് ഓളെ നോക്കി പുച്ഛിച്ചു ചിരിച്ചിട്ട്‌ വാച്ച് എടുത്തു കൈയിൽ കെട്ടി റൂമിൽ നിന്നും പുറത്തേക് പോയി... റൂമിന്റെ പുറത്ത് എത്തി തിരിഞ്ഞു മ്മള് റൂമിലേക്ക് നോട്ടം പായിച്ചപ്പോ പെണ്ണ് ചിരിച്ചോണ്ട്  എന്തക്കയോ പിറു പിറുത്ത് സ്വയം തലക്കിട്ട് അടിക്കുന്നുണ്ട്.. അത് കണ്ടു മ്മള് ഒന്ന് ചിരിച്ചിട്ട് താഴേക്കു പോയി വരുന്ന ഗസ്റ്റ്‌ക്കളെ എല്ലാം സ്വികരിച്ചു... മ്മള് സ്റ്റേജിൽ നിന്നു അജുവിനോടും ചങ്ക്സിനോടും കത്തിയടിച്ചു നിക്കുമ്പോഴ മ്മളെ പെണ്ണ് നല്ല മൊഞ്ചിൽ ഇറങ്ങി വരുന്നത് കണ്ടത്...ഓള്  വരുന്നത് കണ്ടപ്പോ മ്മള് ചുറ്റുമുള്ളതൊക്കെ മറന്ന് മ്മളെ കെട്ട്യോളെ കണ്ണും മിഴിച്ചു നോക്കി നിന്നു... ഓളെ തന്നെ നോക്കി നിന്ന മ്മള് ഓള് സ്റ്റേജിലേക്ക് കയറാൻ തുടങ്ങിയപ്പോ മ്മള് ഓൾക് നേരെ ഒരു പുഞ്ചിരി കൊടുത്തു കൈ നീട്ടി.... മ്മളെ നോക്കി ചിരിച്ചു മ്മക്ക് കൈ തന്നു പെണ്ണ് സ്റ്റേജിലേക്ക് കയറി വന്നത് കണ്ടു ചുറ്റും  കൂടി നിക്കുന്നവരല്ലാം ഞങ്ങളെ നോക്കി ചിരിച്ചോണ്ട്  കൈയടിച്ചു... 👏 അതിലൊന്നും ശ്രദ്ധ കൊടുക്കാതെ മ്മള് മ്മളെ കെട്ട്യോളെ തന്നെ ഒരു ചെറു പുഞ്ചിരിതൂകി  നോക്കി നിൽക്കുമ്പോഴ സ്റ്റേജിലേക്ക് ഓളെ കൂതറാസും മ്മളെ ചങ്ക്സും വന്നത്.... " യാസ്... അപ്പൊ ഇവിടെ വെച്ച് അവസാനിപ്പിക്കല്ലേ നിന്റെ നാടകം..??.. " ഫൈസി മ്മളെ നോക്കി പിരികം പൊക്കി കൊണ്ട് മ്മളെ ചെവിയിൽ വന്നു ചോദിച്ചതും മ്മള് ഓനെ നോക്കി ചിരിച്ചിട്ട് ഇല്ലെന്നു,,പറഞ്ഞു..പിന്നെ ഓൻ മ്മളോട് എന്തേലും ചോദിക്കുന്നതിന് മുൻപ് മ്മള് ഓനെ നോക്കി സൈറ്റടിച് കാണിച്ചു,,.ഒരു  വെയിറ്റ് ആൻഡ് സീ,, യും പറഞ്ഞു... . ❣️❣️❣️❣️❣️❣️❣️ ഫങ്ക്ഷന് മ്മളെ കൂതറകൾ എല്ലാം വന്നപ്പോ മ്മള് അവരൊടു കത്തിയടിച് നിന്നു... അവരോടു സംസാരിക്കുന്നതിന് ഇടയിൽ മ്മള് മ്മളെ കെട്ട്യോനെ നോക്കിയപ്പോ ഓൻ മ്മളെ ഫൈസിക്കാനോടും കാക്കുമാരോടും ചിരിച്ചോണ്ട് സംസാരിക്കാ.. ഓന്റെ ചിരി കണ്ടു മ്മളെ ചുണ്ടിൽ ഒരു ചിരി വിടർന്നത് കണ്ടു മ്മളെ കൂതറകൾ എല്ലാം മ്മളെ ഇട്ട് വാരാൻ തുടങ്ങിയപ്പോ മ്മള് അവരെയൊക്കെ നോക്കി ഒന്നിളിച് കാണിച്ചു... പിന്നെ  എല്ലാം കൂടെ ഇന്നത്തെ ഞങ്ങളെ  ഫസ്റ്റ് നൈറ്റും പറഞ്ഞു മ്മക്ക് ഇട്ട് താങ്ങാൻ തുടങ്ങിയപ്പോ മ്മള് അവരെയൊക്കെ നോക്കി ചിരിച്ചോണ്ട് നിന്നു..,, മ്മളെ കെട്ട്യോൻ കോന്തന് പഴയത് ഒന്നും ഓർമ്മയില്ലത്തത് കൊണ്ട്  ഇന്ന് എന്തായാലും മ്മള് രക്ഷപെടും..,, ആ ഒരു വിശ്വാസം ഉള്ളതോണ്ട മ്മള് അവരൊക്കെ ഫസ്റ്റ് നൈറ്റിനെ കുറിച്ച് പറഞ്ഞപ്പോ ചിരിച്ചോണ്ട് നിന്നത്.. മ്മളെ ചിരി കണ്ടു അവരൊക്കെ മ്മക്ക് ഇട്ട് താങ്ങാൽ നിർത്തി... 😂 ******** ഫങ്ക്ഷൻ  എല്ലാം എടിപിടിയെന്ന് കഴിഞ്ഞ്....മ്മളെ വിട്ടിൽ നിന്നു വന്നവരെല്ലാം മ്മളോട് യാത്ര പറഞ്ഞു പോയി... കൂതറകൾ യാത്ര പറഞ്ഞു പോവുമ്പോ ഫസ്റ്റ് നൈറ്റിന്റെ കാര്യം മ്മളെ ഓർമ്മിപ്പിക്കാതെ ഇരുന്നിട്ടില്ല..ബ്ലഡി  ഹംക്കോൾസ് ..,,,, ഓന്റെ കാര്യത്തിൽ മ്മക്ക് നല്ല വിശ്വാസം ആയതോണ്ട് മ്മള് അപ്പോഴും അവരെ നോക്കി ചിരിച് കാണിച്ചു.,,, വന്ന ഗസ്റ്റ്‌ എല്ലാം പോയപ്പോ മ്മള് റൂമിൽക്ക്  പോയി ഡ്രെസ് ചേഞ്ച്‌ ചെയ്തു താഴേക്കു തന്നെ ചെന്നപ്പോ ആ സ്പോട്ടിൽ ഇത്തൂസ് മ്മളെ കൈയിലേക്ക് ഒരു ഗ്ലാസ് പാൽ വെച്ച് തന്നിട്ട് മ്മളോട് റൂമിലേക്ക് പൊയ്ക്കോ എന്ന്... മ്മള് അപ്പൊ ഇത്തൂസ്നെയും പാൽ ഗ്ലാസിനെയും മാറി മാറി നോക്കിയപ്പോ ഇത്തൂസ് മ്മളെ നോക്കി ചിരിക്കാ..മ്മള് അപ്പൊ മുപ്പത്തിനെ നോക്കി ഒരു അവിഞ്ഞ ഇളി പാസാക്കി മുകളിലേക്ക് പോയി.... റൂമിന്റെ പുറത്ത് കൈയിൽ പാൽഗ്ലാസും പിടിച്ചു നിന്നിട്ട് മ്മള് ഡോർ നോക്കി ഒന്ന് ശ്വാസം വിട്ട്.. ഇപ്പൊ മ്മക്ക് കൂതറകള് പറഞ്ഞത് ഓർത്തു ചെറിയൊരു പേടിയില്ലാതില്ല...ആ പേടിയും മനസ്സിൽ വെച്ച് മ്മള് പിച്ച പിച്ച നടന്നു  വാതില് പതുക്കെ തുറന്ന് അകത്തേക്കു തലയിട്ട് നോക്കി... " ദിയ... " തലയിട്ടത് മ്മള് അകത്തേക്കു ആണേലും പുറത്ത് നിന്നു ഒരു പരിജിത ശബ്ദം കേട്ടു മ്മള് തല പുറത്തേക് ആക്കി തിരിഞ്ഞ് നോക്കി... അപ്പൊ മ്മളെ നോക്കി ചിരിച്ചു നിക്കുന്ന ഹർഷനെ  കണ്ടതും മ്മള് ഓളെ  നോക്കി മുപ്പത്തിരണ്ടും പല്ലും കാണിച്ചു ഇളിച്ചു... " നീയെന്താടി പുറത്ത് നിന്നു അകത്തേക്കു എത്തി നോക്കുന്നത്...??.. " മ്മളെ നോക്കി ആക്കി കൊണ്ട് ഓള്  ചോദിച്ചപ്പോ മ്മള് നിന്നു,,, അ,,, ത്,,, ഒന്നു,,, ല്ല,,, ന്നൊക്കെ പറഞു ഓളെ  മുന്നിൽ പരുങ്ങി കളിച്ചു... മ്മളെ കളി കണ്ടു ഓള് പറയുന്നത് കേട്ടപ്പോ,,  മ്മള് ഒരു താങ്ക്സും പറഞ്ഞു ഡോർ തുറന്ന് റൂമിലേക്ക് ഒരു കൂസലും ഇല്ലാതെ കയറി പോയി.... "  എനിക്ക് കാര്യം മനസിലായി...നീ  നിന്നു പരുങ്ങണ്ട... ആഹ്.. പിന്നെ ഇവിടെ നിന്നു കളിക്കാതെ ധൈര്യമായി കേറിക്കോ,,,  യാസ്ക്ക റൂമിൽ ഇല്ല... പുറത്ത് ആണ്.. " ഓളെ  പറച്ചിൽ കേട്ട് റൂമിലേക്ക് കയറിയ മ്മള് മ്മളെ കെട്ട്യോനെ റൂമിൽ കണ്ടു കണ്ണും മിഴിച്ചു നിന്നു... ' തെണ്ടിപെറുക്കി...ചതിച്ചതാ... ഓള് മ്മളെ ചതിച്ചതാ.. ' എന്നൊക്കെ മനസ്സിൽ പറഞ്ഞു ആ കുരിപ്പിനെ മനസ്സിൽ ആവോളം പ്രാകി മ്മള് മ്മളെ കെട്ട്യോനെ നോക്കിയപ്പോ ഓൻ മ്മളെ നോക്കി വശ്യമായി ചിരിച്ചോണ്ട് മ്മളെ അടുത്തേക് വരുന്നുണ്ട്... *' പടച്ചോനെ.. ഇവന്റെ ഓർമ്മ പോയതല്ലേ... അരുതത് ഒന്നും ഇവിടെ  നടത്തിക്കരുത്,,,,എന്തെങ്കിലും ഉണ്ടായ തന്നെ മ്മളെ കണ്ട്രോൾ കളയരുത്,,, കണ്ട്രോൾ ദൈവങ്ങളെ,,, 🙄 കൂടെ നിന്നേക്കണേ,,, 🥶 '* എന്നൊക്കെ മ്മള് മനസിൽ നല്ലോണം പ്രാത്ഥിച്ചിട്ട് ഓൻ മ്മളെ അടുത്തേക് വരുന്നത് കണ്ടപ്പോ തല താഴ്ത്തി നിന്നു.... @@@@@@@@@@@@@@ കഴിഞ്ഞ രണ്ട് വർഷം മുൻപ് മ്മള് ഫൈസിയോട് പറഞ്ഞ ഒരു കാര്യമുണ്ട്.. മ്മളെ കെട്ട്യോളെ മ്മക്ക് പ്രൊപോസ് ചെയ്യണം എന്ന്,, ഓളോട് മ്മളെ ഇഷ്ട്ടം തുറന്ന് പറയണംന്ന്...അന്ന് കോളജിൽ വെച്ച് മ്മക്ക് അതിന് കഴിഞ്ഞില്ല... അതിനു ശേഷം വിധി ഞങ്ങളെ രണ്ടിനെയും പരീക്ഷിച്ചു ഇന്നിവിടെ വരെ എത്തിച്ചു...,, കഴിഞ്ഞ് പോയത് ഓരോന്നും ഓരോ സ്വപ്നം പോലെയാ മ്മക്ക് ഇപ്പൊ തോന്നുന്നേ... യാസ്ന്റെ കിതാബിൽ അവന്റെ മഹറിനകശി ദിയ മറിയം ആണ്... അതുപോലെ തന്നെ വിധി ഇന്ന് ഞങ്ങളെ  രണ്ടിനെയും ഒരുമിപ്പിച്ച്... ഓർമ്മകൾ ഓരോന്ന് അയവറക്കി കൊണ്ട് മ്മള് ബാൽക്കണിയിൽ നിന്ന് ദൂരെത്തേക്ക് കണ്ണും നട്ടിരിക്കുമ്പോ മനസ്സിൽ  വേറെ ചിലതും മ്മള് കുറിച്ച് വെച്ചിരുന്നു.... ഇനി മ്മളെ പെണ്ണിനോട് മ്മക്ക് മ്മളെ ഇഷ്ട്ടം അറിയിക്കണം,, എന്നിട്ട് മാത്രമേ മ്മള് ഓളെ മുന്നിൽ ഓളെ യാസ് ആയി നിൽക്കൂ.. അതുവരെ മ്മള് ഓർമ്മയൊന്നും ഇല്ലാത്ത കലിപ്പൻ യാസ് ആണ്.... ആലോചനകൾ എല്ലാം നിർത്തി മ്മള് ബാൽക്കണിയിൽ നിന്ന് റൂമിലേക്ക് കേറിയതും  പെണ്ണ് റൂമിലേക്ക് കയറി വന്നതും  ഒരുമിച്ചായിരുന്നു... ഒരു കൂസലും ഇല്ലാതെ റൂമിലേക്ക് കേറി വന്ന ഓളെ നോക്കി മ്മള് നിക്കുമ്പോഴ മ്മളെ റൂമിൽ കണ്ടു പെണ്ണ് നിന്നു പോയത്,,, ഓളെ നിൽപ്പിൽ നിന്നു മ്മക്ക് മനസിലായി,, മ്മള് ഇവിടെ ഇല്ലെന്ന് കരുതി ലാവിഷായി വരുന്ന വരവാണേന്ന്,,,,ഹിഹി... പെണ്ണിനെ ഒന്ന് വട്ടാക്കാൻ മ്മള് ഓളെ നോക്കി വശ്യമായി ചിരിച്ചു ഓളെ അടുത്തേക് നടന്നതും ഓള് തല താഴ്ത്തി നിന്നു...മ്മള് ഓളെ അടുത്തേക് ചെന്നിട്ട് പെണ്ണിനെ നോക്കിയപ്പോ ഓള് പേടിച്ചിട്ട് ഓളെ കൈയിലുണ്ടായിരുന്ന ഗ്ലാസിളെ പാലോക്കെ തുളുമ്പി പോവുന്നുണ്ട്... അത് കണ്ടു മ്മള് ചിരി കടിച്ചു പിടിച്ചു ഓളെ കൈയിൽ നിന്ന് പാൽ ഗ്ലാസ് വാങ്ങിയിട്ട് അതിലെ പാലോക്കെ കുടിച്.... പാൽ മുഴുവൻ മ്മള് കുടിച്ചത് കണ്ടു പെണ്ണ് മ്മളെ വായും പൊളിച്ചു നോക്കുന്നത് കണ്ടപ്പോ മ്മള് ഓളെ നോക്കി പുച്ഛിച്ചു ചിരിച്ചിട്ട് ഓളെ അരയിൽ കൂടെ കൈയിട്ട് മ്മളോട് ചേർത്ത് നിർത്തി... മ്മള് ചെയുന്നത് കണ്ടു പെണ്ണ് മിഴിച്ചു മ്മളെ നോക്കുന്നുണ്ട്...  ചെറിയ കണ്ണ് പരമാവധി വലുതാക്കി ഓള് മ്മളെ നോക്കുമ്പോ മ്മള് ഓളെ നോക്കാതെ ഗ്ലാസ് ഒരിടത്തു വെച്ച് പെണ്ണിന്റെ മുഖത്തേക്ക് നോക്കി... ഓളെ നോക്കി വശ്യമായി ചിരിച്ചോണ്ട് മ്മള് പെണ്ണിന്റെ മുഖത്തേക്ക് വരുന്ന ചെറു മുടികൾ എല്ലാം ചെവിയുടെ പിറകിലേക്ക് ആക്കി,,,എന്നിട്ട്  പെണ്ണിനെ തിരിച്ചു നിർത്തി  പതിയെ ഓളെ അടുത്തേക് മുഖം അടുപ്പിച്ചു പെണ്ണിന്റെ മുഖത്തിന്റെ സൈഡിലേക്ക്  ഊതി... ❤️❤️❤️❤️❤️❤️❤️ മ്മളെ ചെവിക്കരികിൽ വന്നു ചെക്കൻ ഊതിയതും ഒരു മിന്നൽ കറന്റ് മ്മളെ ശരീരത്തിലൂടെ ഓടി കൊണ്ട് ഒരു പോക്കങ് പോയ്.... ഓനോട്‌ ചേർന്ന് ഇങ്ങനെ പിന്തിരിഞ്ഞു നിക്കുമ്പോഴോക്കെ മ്മളെ ഹാർട്ട് കിടന്ന് ഹൈ സ്പീഡിൽ മിടിക്കുന്നുണ്ട്....ഇനിയും ഇങ്ങനെ തന്നെ നിന്ന മ്മള് ഹാർട്ടറ്റാക് വന്നു ചാവുംന്ന് പേടിച്ചു,,  കൈമുട്ട് കൊണ്ട് ഓന്റെ നെഞ്ചിൽ കുത്തിയിട്ട് ഓന്റെ പിടിയിൽ നിന്ന് മ്മള് മാറി നിന്ന്.... ചെക്കനെ വിട്ട് നിന്ന് മ്മള് നെഞ്ചത്ത് കൈ വെച്ച് ശ്വാസം വലിച്ചു വിട്ട് ഓനെ നോക്കിയപ്പോ ഓൻ ചിരിച്ചോണ്ട് മ്മളെ അടുത്തേക് വീണ്ടും നടന്നു വരുന്നതാണ് കണ്ടത്...ഓന്റെ വരവ് കണ്ടു മ്മളെ നല്ല ജീവൻ പോവുന്ന ലക്ഷണമൊക്കെ ഉണ്ട്... " എ,,,എന്താ,,, " ഓനെ നോക്കി മ്മള് വിക്കി വിക്കി ചോദിക്കുമ്പോഴും  പേടിച്ചു  മ്മളെ തൊണ്ടയിൽ നിന്ന് സൗണ്ട് ഒന്നും പുറത്തേക് വരുന്നുണ്ടയിരുന്നില്ല... " എന്താന്നോ.. ഇതെന്തു ചോദ്യ ഭാര്യേ.,, . ഇന്ന് നമ്മളെ കല്യാണം കഴിഞ്ഞതല്ലേ,,, അപ്പൊ ഇന്നല്ലേ നമ്മളെ,,,, " എന്നൊക്കെ പറഞ്ഞു അവസാനിപ്പിച്ചു ഓൻ മ്മളെ നോക്കിയപ്പോ മ്മള് ചെക്കനെ കണ്ണും മിഴിച്ചു നോക്കി... ' പടച്ചോനെ.. ഈ ചെക്കന് ഒന്നും ഓർമ്മയില്ലല്ലോ... ഓർമ്മ ഒന്നും വരാത്ത സ്ഥിതിക്ക് ഓൻ ഇപ്പൊ പെണ്ണുങ്ങളോട് എല്ലാം കലിപ്പിൽ ആണ്,, അപ്പൊ പിന്നെ ഈ കോന്തന് ഇപ്പൊ എന്ത് പറ്റി..,,, ഇനിപ്പോ മ്മളെ മകറക്കാവോ...??.. ' ന്നൊക്കെ ചിന്തിച്ചു മ്മള് ഓനെ ഇടം കണ്ണിട്ട് നോക്കിയപ്പോ ഓൻ കൈയും കെട്ടി നിന്ന് മ്മളെ തന്നെ നോക്കി നിൽപ്പുണ്ട്.... മ്മള് അപ്പൊ ഇല്ലാത്ത നാണമൊക്കെ മുഖത്തു ഫിറ്റ്‌ ചെയ്തു ഓന്റെ മുന്നിൽ നന്നായി അങ്ങ് കാച്ചികൊണ്ട് ഓന്റെ അടുത്തേക് പുഞ്ചിരിച്ചോണ്ട് ചെന്ന്... മ്മളെ വരവ്  കണ്ടു ചെക്കന്റെ മുഖമൊക്കെ മാറി വരുന്നുണ്ട്...ഇത്രേം നേരം കൈയും കെട്ടി മ്മളെ നോക്കി നിന്ന ചെക്കൻ  മ്മള് ഇപ്പൊ ഓന്റെ അടുത്തേക് ചെല്ലുന്നത് കണ്ടു മ്മളെ തന്നെ മിഴിച്ചു നോക്കി നിൽപ്പാ..... ഓന്റെ അടുത്തേക്ക് എത്തിയതും മ്മള് ഇളിച്ചോണ്ട് ഓനോട്‌ ഒരു ഗുഡ് നൈറ്റ് പറഞ്ഞു വേഗം പോയി ബെഡിൽ കിടന്ന് പുതപ്പ് തലയിൽ കൂടെ കമഴ്ത്തി... ഹിഹി... ങ്ങളൊക്കെ കുറച് മുന്നെ വേറെന്താക്കയോ നടക്കാൻ പോവുന്നുന്ന് കരുതിയല്ലേ.. 😂 ഒന്നും നടക്കൂല ചെങ്ങായിമാരെ.. ഓൻ കലിപ്പാനാ.. മ്മളെ കെട്ട്യോൻ കലിപ്പൻ... ☺ കമഴ്ത്തിയ പുതപ്പ് മുഖത്തു നിന്ന് കുറച്ചു മാറ്റി മ്മള് ഇടം കണ്ണിട്ട് മ്മളെ കെട്ട്യോനെ നോക്കിയപ്പോ ചെക്കൻ കലിപ്പിൽ മ്മളെ നോക്കി നില്ക്കാ... ഓന്റെ കലിപ്പ് മോന്ത കണ്ടതും മ്മള് പുതപ്പ് മുഖത്തെക്ക് തന്നെയിട്ട്... 😁 പിന്നെ എപ്പോഴാ എന്നറിയില്ല.,,,, ക്ഷിണം കാരണം മ്മള് കണ്ണടച്ചപ്പോ തന്നെ ഉറക്കത്തിലേക്ക് വഴുതി പോയിരുന്നു... 😴 °°°°°°°°°°°°°°°°°°°°°°° ചിൽട്ടാപ്പി... 🤣 ഓള് ഗുഡ് നൈറ്റ് പറഞ്ഞു ബെഡിൽ പോയി കിടക്കുന്നത് കണ്ടു മ്മക്ക് ഹലാക്കിന്റെ ചിരി വന്നെങ്കിലും മ്മള് അത് കീഴ് ചൂണ്ട് കൊണ്ട് കടിച്ചു പിടിച്ചു കണ്ണടച്ച് പിടിച്ചിട്ട് പെട്ടന്ന് കണ്ണ് തുറന്നു ഓളെ കലിപ്പിൽ നോക്കി.... മ്മളെ നോട്ടം കണ്ടു പെണ്ണ് പുതപ്പ് മുഖത്തേക്ക് ഇട്ടത് കണ്ടു മ്മള് ചിരിച്ചിട്ട് ബാത്ത്ടവൽ എടുത്തു ഫ്രഷാവാൻ പോയി... ഫ്രഷായി വന്നു മ്മള് ബെഡിൽ ചെരിഞ്ഞു കിടന്നു മ്മളെ പെണ്ണിനെ നോക്കിയപ്പോ ഓള് നല്ല ഉറക്കാ... ഒരു പുഞ്ചിരി തൂകി മ്മള് ഓള് ഉറങ്ങുന്നത് അങ്ങനെ നോക്കി നിന്ന്... പതിയെ അങ്ങനെ ഉറക്കത്തിലേക്കും വഴുതി വീണിരുന്ന്....  ************ രാവിലെ കണ്ണ് തുറന്നതും മ്മളെ നോക്കി പുഞ്ചിരിച്ചു കിടക്കുന്ന മ്മളെ പെണ്ണിനെ ആണ് കണ്ടത്... മിക്കവാറും മ്മളെ പ്ലാൻ എല്ലാം ഫ്ലോപ്പ് ആക്കി പെണ്ണ് മ്മളെ കൈയിൽ നിന്ന് പണി വാങ്ങിക്കുംന്ന മ്മക്ക് തോന്നുന്നേ,,,, മ്മള് ഉറക്കം തെളിഞ്ഞു ഓളെ കലിപ്പിൽ നോക്കി  പിരികം പൊക്കി എന്താ ന്നുള്ള ഒരു  ആക്ഷൻ വിട്ടപ്പോ പെണ്ണ് മ്മളെ നോക്കി കണ്ണ് ചിമ്മിയിട്ട് ഒരു അവിഞ്ഞ ഇളി പാസാക്കിയിട്ട് എണിറ്റു പോയി.... °•°•°•°•°•°•°•°•°•°•°•°•°•° മ്മള് ഫ്രഷായി ബാത്‌റൂമിൽ നിന്നറങ്ങി റൂം മൊത്തത്തിൽ ഒന്ന് സെർച്ച്‌ ചെയ്തു റൂമിൽ മ്മളെ കോന്തൻ ഉണ്ടോന്ന് നോക്കി...ഓനെ റൂമിൽ കാണാത്തതു കണ്ടു മ്മള് നെഞ്ചത്ത് കൈ വെച്ച് ഒന്ന് ശ്വാസം വിട്ട്.... ' കോന്തൻ,, രാവിലെ തന്നെ മ്മളെ അടുത്ത് കലിപ്പും കൊണ്ട് വന്നുക്കാ... മ്മള് ഓനെ കടിച്ചു കീറാൻ പോണ  പോലെയൊന്നും ഒന്നുമല്ലല്ലോ നോക്കിയത്.. നല്ല പുഞ്ചിരിച്ചല്ലേ നോക്കിയത്,,, അതിനാ പഹയൻ മ്മളെ കലിപ്പിൽ നോക്കുന്നെ...ഹൈ.. ഹൈ.. ബല്ലാത്ത ജാതില്ലേ.. 😝.' എന്നൊക്ക മ്മളെ  കോന്തനെ കുറിച്ച് ആലോചിച്ചു നിക്കുമ്പോഴ മ്മളെ കണ്ണിൽ ടൈം ഉടക്കിയത്... ടൈം കണ്ടതും മ്മള് സ്വയം തലക്കടിച്ചു,, എന്നിട്ട് നിന്നിടത്ത് തന്നെ നിക്കാതെ  ഒന്നുടെ പോയി ഫ്രഷായി വന്നു നിസ്കാരിച്ചു,,, അതൊക്കെ കഴിഞ്ഞ് മ്മള്  താഴേക്കു ഇറങ്ങാൻ തുടങ്ങുമ്പോഴ മ്മളെ ചെക്കൻ റൂമിന്റെ ഡോറും തുറന്ന് അകത്തേക്കു വന്നത്... ( തുടരും... ) /////////////////////////////////// #📙 നോവൽ
29.9k കണ്ടവര്‍
25 ദിവസം
💘ഖൽബിലെ മൊഞ്ചൻ 💘 Part -- 74/2 ************** " ഡി.,, കാന്താരി നിന്റെ കലിപ്പൻ  എത്തിട്ടാ...." മ്മളെയും കൂതറകളെയും അടുത്തേക് വന്നു തൊരപ്പൻ  മ്മളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞത് കേട്ടപ്പോ തൊട്ട്  മ്മളെ ഹാർട്ട് കിടന്ന് എന്തിനോ വേണ്ടി ഡിജെ കളിക്കുന്നുണ്ട്.... ഓനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു മ്മള് കൂതറകളെ നോക്കിയപ്പോ എല്ലാം മ്മളെ നോക്കി റ്റാറ്റാ കാണിച്ചിട്ട്‌ സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി... അവരൊക്കെ ഇറങ്ങി പോയതും മ്മളെ ഹാർട്ട് ട്രാക്ക് മാറ്റി പിടിച്ചു ഡപ്പൻ കൂത്ത് കളിക്കാ... ബ്ലഡി ഹാർട്ട്... ഓരോന്ന് കളിച്ചു മ്മളെ അങ്ങ് പേടി പെടുത്താ..ങ്ങീ.... 😭😭 ഫൈസിക്കയും കാക്കുമാരും തൊരപ്പൻ വരുന്നതിനു കുറച്ചു മുന്നേയാ ഇറങ്ങി പോയത്.. ,, എന്നാ ഞാനങ്ങോട്ടു,,, ന്നുള്ള രീതിയിൽ മ്മളെ നോക്കി കൊണ്ട് തൊരപ്പൻ പോവാൻ നിന്നതും മ്മള് ഓന്റെ കൈയിൽ പിടിച്ചു മ്മളെ കൂടെ നിർത്തിച്... മ്മള് പിടിച്ചത് കണ്ടു ഓൻ മ്മളെ കൈ ഒന്ന് തൊട്ട് നോക്കിയിട്ട് ഹലാക്കിന്റെ കിണി കിണിക്കാ... " ഡി.. ഹ്ഹ്ഹ്... കാന്താരി... ഇതെന്താ നിന്റെ കൈയൊക്കെ വിറക്കുന്നത്." ന്ന്.. ഓൻ മ്മളെ നോക്കി കിണിച്ചോണ്ട് ചോദിച്ചപ്പോ മ്മള് ഓനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... " ബാ.. നമ്മക്ക് ഒളിച്ചോടാം... " മ്മളെ കളിയാക്കി കൊണ്ട് ഓൻ പറഞ്ഞതും മ്മള് ശ്വാസം എടുത്തു.. വലിച്ചു വിട്ട് ഓനെ നോക്കി ഒന്ന് ചിരിച്ചു... " അതിന് ഞാൻ കല്യാണം കഴിക്കാൻ പേടിയുണ്ടെന്നു പറഞ്ഞില്ലല്ലോ.... "  " പിന്നെ എന്തിനടി നിന്റെ കൈയൊക്കെ കിടന്ന് തുള്ളുന്നത്....ആഹ് അത് പോട്ടെ... അപ്പൊ നിനക്ക് പേടിയില്ലാത്ത സ്ഥിതിക്ക് ഞാനിവിടെ ഇനി നിൽക്കണ്ടല്ലോ.. " ഓന്റെ കൈയിൽ നിന്ന് മ്മളെ കൈ മാറ്റിയിട്ട് തൊരപ്പൻ മ്മളെയും നോക്കി ഇളിച്ചോണ്ട് പറഞ്ഞു സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി.... ഓന്റെ പോക്ക്  നോക്കി നിൽകുമ്പോഴ മ്മളെ ചെക്കൻ കാക്കുമാരെയൊക്കെ  കൂടെ സ്റ്റേജിലേക്ക് വരുന്നത് കണ്ടത്...മ്മളെ ചെക്കനെ  കണ്ടതും മ്മള് ഒരു നിമിഷം വേറെ ഏതോ ലോകത്തന്ന പോലെ നിന്നിട്ട് ഓൺ തെ സ്പോട്ടിൽ നിൽക്കുന്നിടത്തേക്ക് തന്നെ വന്ന്  മ്മളെ കെട്ട്യോനെ കണ്ണും മിഴിച് നോക്കി നിന്നു... വൈറ്റ് ഷർട്ട്‌ ആൻഡ് ബ്ലാക് കോട്ട്,,,,  പണ്ടുള്ള ഓന്റെ കട്ടതാടിയൊക്കെ ഡ്രീം ചെയ്തു,,, ഇപ്പൊ മാസ്സ് ലുക്ക്‌ ആയിട്ടാ മ്മളെ ചെക്കന്റെ വരവ്.,,, ഓനെ കണ്ടിട്ട് മ്മക്ക് അസൂയ മൂത്ത് മ്മള് ഒന്നും ഓന്റെ മുന്നിൽ ഒന്നുമല്ലന്ന് തോന്ന... ഓനെ തന്നെ ആദ്യയിട്ട് കാണുന്നത് പോലെ മ്മള് കണ്ണും മിഴിച്ചു നോക്കി നിൽക്കുമ്പോഴ നിഷു മ്മളോട് മതിയടി,,,നോക്കിയത്,, ന്നൊക്കെ പറഞ്ഞത്.. മ്മള് അപ്പൊ ഓനെ നോക്കി കൊഞ്ഞനം കാണിച്ചു കൊടുത്തിട്ട്  മ്മളെ കോന്തനെ നോക്കിയപ്പോ ചെക്കൻ മ്മളെ തുറിച്ചു നോക്കാ... 💘💘💘💘💘💘💘💘 മ്മള് സ്റ്റേജിലേക്ക് കയറിയതും മ്മളെ തന്നെ കണ്ണും മിഴിച്ചു നോക്കി നിൽക്കുന്ന മ്മളെ സ്വന്തം കെട്ട്യോളെ ആണ് കണ്ടത്... പെണ്ണ് മ്മള് കൊടുത്ത ഡ്രെസ്സിൽ മൊഞ്ചത്തിയായിട്ട നിൽപ്പ്... ഓളെ മുന്നിൽ മ്മളിപ്പോ ഓളെ  ഓർമ്മയൊന്നും ഇല്ലാത്ത കലിപ്പനാ... ആ നാടകം ഇപ്പോഴും അരങ്ങേറി നടക്കുന്നത് കൊണ്ട് പെണ്ണ്  മ്മളെ നോക്കിയപ്പോ മ്മള് പെണ്ണിനെ തുറിച്ചു നോക്കി...  മ്മളെ നോട്ടം കണ്ടു പെണ്ണ് മ്മളെ നോക്കി അവിഞ്ഞ ഇളി ഇളിച്ചു തരുന്നുണ്ട്... അത് കണ്ടില്ലെന്ന് നടിച്ചു മ്മള് ഓളെ നോക്കി കോട്ടി ചിരിച്ചു.... " ഡാ... കാര്യം നീ ഇതൊക്കെ ആക്ടിങ് ആണ്...അപ്പൊ  നിന്റെ ആക്ടിങ് ചൈനീസ്‌ന്റെ അടുത്ത് മതി... അതോണ്ട് അളിയൻ ഇപ്പൊ ഓളെ അടുത്തുള്ള കലിപ്പ് ഓക്കെ മാറ്റി  ക്യാമറമാനെ നോക്കി ഒന്ന് പുഞ്ചിരിക്ക്ട്ടോ... " മ്മളെ കോളറ ശരിയാകുന്നത് പോലെ ആകിയിട്ട് ഫൈസി മ്മളോട് ഇതൊക്കെ പറഞ്ഞപ്പോ മ്മള് ഓനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... അജു ആണെൽ മ്മളെ പെണ്ണിന്റെ അടുത്ത് കത്തിയടിച്ചു നില്ക്കാ.... @@@@@@@@@@@@@ അജുക്കാനെ യാസ്ന്റെ കൂടെ കണ്ടപ്പോ മ്മള് മൂപ്പരെ നെറ്റി ചുളിച് നോക്കി നിന്നു...മ്മളെ നോട്ടം കണ്ടു മൂപ്പര് മ്മളെ അടുത്തേക് വന്നു സംസാരിക്കാൻ തുടങ്ങിയപ്പോ മ്മളും മൂപ്പരോട് സംസാരിച്ചു... അപ്പോഴാണ് മ്മള് അന്ന് പാർലറിൽ വെച്ച് അജുക്കന്റെ കൂടെ കണ്ട മോളെ കണ്ടത്...  ആ മോളെയും അജുക്കാനെയും ഒന്നിച്ചു ഇവിടെ കണ്ടപ്പോ മ്മളെ മനസ്സിലേക്ക് ഓടി എത്തിയത് അ മുഖമൊക്കെ കവർ ചെയ്ത ആളെ ആയിരുന്നു.... ' അന്ന്  മ്മള് അജുക്കാനെ ബീച്ചിൽ വെച്ച് കണ്ടപ്പോ മൂപ്പരെ കൂടെ ഉണ്ടായിരുന്ന മ്മക്ക് ഗിഫ്റ്റ് തന്ന മോളും  ഇന്ന്  കല്യാണത്തിന് വന്നുക്ക്ണ്... അങ്ങനെയാണേൽ മറ്റേ മുഖം മറച് നടന്നിരുന്ന ആ വ്യക്തിയുണ്ടല്ലോ,, മ്മള് പാർലറിൽ വെച്ചും,, ഷാനുന്റെ വീടിൽ നിന്ന് ബോൾ എടുക്കാൻ  തൊട്ടടുത്ത പറമ്പിലേക്ക് പോയപ്പോ അവിടെ വെച്ച കണ്ട,,, ആഹ്.,,, അയാള്  ഇന്ന് ഇവിടെ വന്നിട്ട് ഉണ്ടാവില്ലേ..??...' ' ഹേയ്..അതെങ്ങനെയാ..അയാളെ  അജുക്കന്റെ കൂടെ ബീച്ചിൽ വെച്ചിട്ട് കണ്ടില്ലല്ലോ,,, വേണേൽ പാർലറിൽ വെച്ച് അജുക്കന്റെ അടുത്ത് അയാള് വന്നു ഇരുന്നത് ആണെങ്കിൽ..??? ' ' ബട്ട്,,, അങ്ങനെയാണെൽ അജുക്കന്റെ കൂടെയുണ്ടായിരുന്ന ആ മോള്  അയാളോട് എങ്ങനെ സംസാരിക്കും...??..' ' യു കനൗ ദിയ ,,, മുഖമൊക്കെ മറച്ചു ഇരിക്കുന്ന അയാളോട് മോൾക് എന്ത് വേണമെങ്കിലും  ചോദിച്ചുടെ..??  ഒരാളെ അറിഞ്ഞിട്ട് ആണോ നമ്മൾ അവരോട് സംസാരിക്കുന്നത്...?? ' എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു മ്മളെ മനസ്സും മ്മളും മൗനമായി ഉള്ളില്  സംസാരിക്കാണ്... അജുക്ക  മ്മളെ കോന്തന്റെ കട്ടടെ മേൽ കട്ടയായിട്ടുള്ള ചങ്ക് ആണെന്ന് പറഞ്ഞപ്പോ മ്മള് മൂപ്പരെ നോക്കി ഒന്ന് ചിരിച്ചോട്ത്.... ' അപ്പോ അജുക്കാക്ക് മ്മളെ നേരത്തെ അറിയാം.. അന്ന് ബീച്ചിൽ വെച്ച് അജുക്കയും മോളും മ്മക്ക് ഗിഫ്റ്റ് തന്നത് അങ്ങനെയാവാണം.,,, പക്ഷെ.,, ആര് പറഞ്ഞിട്ട്.,,മ്മളെ കെട്ട്യോൻ കോന്തന് മ്മളെ ഓർമ്മയൊന്നും ഇല്ലാത്തപ്പോ ഓൻ മ്മളെ കാര്യം അജുക്കാനോട്‌ പറയില്ല.. അപ്പൊ പിന്നെയാരു..,, ' ' ഫൈസിക്ക,,,,' പിന്നെ മ്മളെ മുന്നിൽ കാക്കുനെ മാത്രമേ കാണുന്നുള്ളൂ... ' കാക്കു ആവണം.,,, കാരണം അന്ന് കാക്കുന്റെ നിക്കാഹ്ന് അജുക്കയും ഉണ്ടായിരുന്നല്ലോ.. അജുക്ക യാസ്ന്റെയും ഫൈസിക്കാന്റെയും ചങ്ക് ആയിരിക്കും.,,,, ' അന്ന് കാക്കുന്റെ നിക്കാഹ്ന് അജുക്ക വന്നപ്പോഴും മ്മക്ക് മൂപ്പരോട് ഗിഫ്റ്റ് തന്ന കാര്യം ചോദിക്കാൻ പറ്റിയിട്ടില്ല..,, അപ്പോഴേക്കും ഷാഹി മ്മളെ അവിടെന്ന് കൊണ്ട് പോയിരുന്നു.,,,, ,,,ആ മുഖം കവർ ചെയ്തു നടന്നിരുന്ന ആളെ ,,  അന്ന് ഷാനുന്റെ വിട്ടിൽ വെച്ച് മ്മള് കണ്ടപ്പോ എന്തോ അയാള്മായി മ്മ്ക് ഒരു ബന്ധം തോന്നിയിരുന്നു.,,, മനസ്സുമായിയുള്ള സൈലന്റ് ടാല്കിങ് തത്കാലികാമായി നിർത്തി വെച്ച് മ്മള് എട്ടും കല്പ്പിച്ചു അജുക്കാനോട് അയാളെ കുറിച്ച് ചോദിക്കാൻ തന്നെ തീരുമാനിച്...... " അതേയ് അജുക്ക... അന്ന് നമ്മള് ബീച്ചിൽ വെച്ച് കണ്ടില്ലേ... അതെ ദിവസം തന്നെ നിങ്ങളെ ഞാൻ ഐസ് ക്രീം പാർലറിൽ വെച്ച് കണ്ടിരുന്നല്ലോ... അന്ന് നിങ്ങളെ കൂടെ ഐസ് ക്രീം പാർലറിൽ മുഖമൊക്കെ കവർ ചെയ്തിട്ട് ഒരാള് ഉണ്ടായിരുന്നില്ലേ... അതാരാ...??  " " എ,,,എന്നത്തെ കാര്യമാ ദിയ നീ പറയുന്നേ..??. " മ്മള് ചോദ്യച്ചതിന് മറുചോദ്യം ആയി അജുക്ക ഇങ്ങോട്ട് ചോദിച്ചതും മ്മള് ഒരു ദീർഘശ്വാസം വിട്ട് മൂപ്പരെ നോക്കി ചിരിച്ചിട്ട്‌ മൂപ്പർക്ക് മറുപടി കൊടുക്കാൻ തുടങ്ങുമ്പോഴ... *,,, മഹർ ചാർത്താൻ സമയമായി,,,* എന്നും പറഞ്ഞു മ്മളെ നാത്തൂൻ ഇത്തൂസ് മ്മളെ പിടിച്ചു കൊണ്ടോയി കോന്തന്റെ അടുത്തേക്ക് നിർത്തിയത്.... ഒരു ചെറു പുഞ്ചിരി തൂകി മ്മളെ കെട്ട്യോൻ മഹർ ഓന്റെ കൈയിൽ എടുത്തു മ്മളെ നോക്കിയതും മ്മള് തലതാഴ്ത്തി നിന്ന്... ഓൻ മാലയുമായി മ്മളെ അടുത്തേക് ഓരോ ചുവട് വെക്കുമ്പോഴും മ്മളെ ഹാർട്ട് എന്തിനോ വേണ്ടി ഡപ്പാൻ കൂത്ത് കളിക്കാ... സ്റ്റേജിൽ ഇപ്പൊ മ്മളെ ഫാമിലിയും ഓന്റെ ഫാമിലിയും ഉണ്ട്... അവരെയൊക്കെ നടുവിൽ ആണ് മ്മളും മ്മളെ കെട്ട്യോനും... തല താഴ്ത്തി നല്ലുട്ടിയായി നിക്കുന്ന മ്മളെ അടുത്തേക് വന്നിട്ട് മ്മളെ തലയിൽ കൈ വെച്ച് എന്തക്കയോ മന്ത്രിച്ചിട്ട്‌ ഓൻ മഹർ മ്മളെ കഴുത്തിൽ ഇട്ട് തന്നു... *,,, യാസ്,,,*  എന്നാ പേരഴുതിയ ആ മഹർ മാല മ്മളെ കഴുത്തിൽ വീണതും മ്മളെ ശരീരമാകെ കുളിര് കോരിയത് പോലെ.... മഹർ ചാർത്തൽ കഴിഞ്ഞതും മ്മളെ ഉപ്പച്ചി ഞങ്ങളെ അടുത്തേക്ക് വന്നു മ്മളെ കൈ എടുത്തു ഓന്റെ കൈയിലെക്ക് വെച്ച് കൊടുത്തു ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... 💞💞💞💞💞💞💞💞 ബ്രോ,,,, ഒന്ന് അങ്ങനെ നിൽക്ക്,,, ചേർന്ന് നിൽക്ക്,,,,,കുറച്ചു കൂടെ,,,, എന്നൊക്കെ സ്റ്റേജിൽ  നിൽക്കുന്ന മ്മളോട്  പറഞ്ഞു മ്മളെ ക്ഷമടെ നെല്ലിപലകയിൽ കയറി ഡാൻസ് കളിച്ചോണ്ട് ക്യാമറ മാൻ തെണ്ടി പറഞ്ഞപ്പോ... മ്മള് ഓനെ നോക്കി ഒന്ന് പല്ലിറുമ്പി ചിരിച്ചിട്ട് എല്ലാത്തിനും പോസ് ചെയ്തു കൊടുത്തു... മ്മളെ മുഖത്തെ കലിപ്പ് കണ്ടു ഇവിടെ ഒരുത്തി ചിരി കടിച്ചു പിടിച്ചു നില്ക്കാ... ഓളെ തുറിച്ചു നോക്കി മ്മള് ക്യാമറയിലേക്ക് തന്നെ നോട്ടം തെറ്റിച്ചപ്പോഴ ക്യാമറ മാൻ മ്മളെ നോക്കി ഇളിച്ചോണ്ട് അടുത്തേക്ക് വന്നത്... " സോറി ബ്രോ... ഇത്രയും പേരെ മുന്നിൽ നിന്ന് നിങ്ങളെ റൊമാന്റിക് പിക്സ് എടുക്കാൻ നോക്കിയ ഞാനാണ് പൊട്ടൻ... ബ്രോക്ക് എല്ലാവരുടെയും മുന്നിൽ അങ്ങനെ നിൽക്കാൻ ചമ്മല് കാണും... സോ സോറിയെ.." എന്നും പറഞ്ഞു ഓൻ മ്മളെ ആക്കി ചിരിച്ചു അവിടെന്നു പോവാൻ തുടങ്ങിയപ്പോ മ്മള് ഓനെ അവിടെ പിടിച്ചു വെച്ച് ഒന്ന് ചിരിച്ചോട്ത്തിട്ട്, " മ്മക്ക് പ്രോബ്ലം ഒന്നുമില്ല ബ്രോ...ഇതൊക്കെ നിസ്സാരം,,, സോ,,, യൂ കന്റിണ്‌ന്യു,,,,"  ന്ന് പറഞ്ഞപ്പോ..ഇവിടെ മ്മളെ കെട്ട്യോൾ മ്മളെ വായും പൊളിച്ചു നോക്കാ... ഓളെ നോക്കിയൊന്നു കോട്ടി ചിരിച്ചിട്ട്‌ മ്മള് മുഖം തിരിച്ചു...  ഹല്ലപിന്നെ... മ്മളെ പെണ്ണിന്റെ കൂടെ പിക്സ് എടുക്കാൻ മ്മക്ക് എന്ത് ചമ്മൽ...😁 മ്മളെയും പെണ്ണിന്റെയും ഫോട്ടോസ് എടുത്തു കഴിഞ്ഞപ്പോ പിന്നെ മ്മളെ ചങ്ക്സും  ഓളെ കൂതറാസും എല്ലാം സ്റ്റേജിലേക്ക് കയറി വന്നു സെൽഫി എടുക്കാൻ തുടങ്ങി... പെണ്ണിന്റെ കൂതറകളയൊക്കെ മ്മക്ക് അറിയാമായിരുന്നിട്ടും മ്മള് ആദ്യമായി അവരെ കണ്ടപോലെ പേരും കാര്യങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു.... മളെയും പെണ്ണിന്റെയും ഫാമിലിടെ ഒപ്പവും,,,ഞങ്ങളെ ഫ്രണ്ട്സ്ന്റെ കൂടെയുമൊക്കെ ഫോട്ടോക്ക് നിന്നു മ്മളും പെണ്ണും ഒരു വഴിയായിക്ക്ണ്.... @@@@@@@@@@@@ ജീവിതത്തിൽ ഈയൊരു ദിവസം ഒരിക്കൽ മാത്രമല്ലെ ഉണ്ടാവു,, എന്നൊക്കെ പറഞ്ഞു സ്വയം ആശ്വാസം കണ്ടത്തിയാ മ്മള് സ്റ്റേജിൽ ഓരോ ഫോട്ടോക്കും നിന്നത്.... വരുന്നവരുടെ കൂടെയെല്ലാം മ്മളെ കോന്തന്റെ കൂടെ ഒരു ചിരിയും ഫിറ്റ് ചെയ്തു ഫോട്ടോക്ക് നിന്നു മ്മള് ഒരു ലെവലായിക്ക്ണ്.... ഫോട്ടോ എടുക്കൽ എല്ലാം കഴിഞ്ഞു മ്മളും യാസും സ്റ്റേജിൽ ഇരിക്കുമ്പോഴ മ്മളെ അടുത്തേക് മ്മളെ നാത്തൂൻ ഇത്തൂസ് വന്നിട്ട്,,, ഇന്ന് നൈറ്റ്  മ്മളെ കെട്ട്യോന്റെ വിട്ടിൽ  റിസപ്ഷനും,, ഉണ്ടെന്ന് പറഞ്ഞത്... യാസ്ന്റെ ബിസിനസ് ഫ്രണ്ട്സും കമ്പനിയിലെ ഫ്രണ്ട്സുമൊക്കെ ഇന്ന് രാത്രിയിലെ ഫങ്ക്ഷനു വരും,,, ന്ന്...  മ്മള് അത് കേട്ടു ഇത്തൂസ്നെ നോക്കി ഒന്ന് ചിരിച്ചപ്പോ മുപ്പത്തി മ്മളെ നോക്കി ഇളിച്ചു കാണിക്കാ... എല്ലാം കഴിഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു ഓഡിറ്റോറിയത്തിൽ നിന്നു യാസ്ന്റെ കൂടെ പോവാൻ വേണ്ടി ഇറങ്ങിയപ്പോ മ്മളെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടയിരുന്നു.... കാറിൽ കേറാൻ സമയത്തു മ്മള് ഉമ്മച്ചിയെയും ഉപ്പച്ചിയെയും നോക്കിയപ്പോ അവര് രണ്ട് പേരും മ്മളെ നോക്കി ചിരിക്കുന്നുണ്ട്... മ്മളെ നോക്കി നിറഞ്ഞ കണ്ണുമായി ചിരിക്കുന്ന ഉപ്പച്ചിനെ കണ്ടപ്പോ നിയത്രണം വിട്ട് മ്മള്  ഉപ്പച്ചിനെ കെട്ടിപിടിച്ചു കരഞ്ഞു.... മ്മളെ അടർത്തി മാറ്റി മ്മളെ കണ്ണൊക്കെ തുടച് തന്നു ഉപ്പച്ചി ചിരിക്കാൻ പറഞ്ഞപ്പോ മ്മള് കരച്ചിൽ പിടിച്ചു നിർത്തി ഉപ്പച്ചിനെ നോക്കിയൊന്നു ചിരിച്ചു.... ഉമ്മച്ചി മ്മളെ തലയിൽ തലോടി ചിരിച്ചപ്പോ മ്മള് ഉമ്മച്ചിനെ  കെട്ടിപിടിച്ചു ഉമ്മച്ചിനെ നോക്കി ചിരിച്ചു.... അവരെയൊക്കെ അടുത്ത് നിന്നു നോട്ടം തെറ്റിചപ്പോഴ മ്മളെ നോക്കി പുഞ്ചിരിച്ചു നിക്കുന്ന മ്മളെ കാക്കുമാരെ കണ്ടത്...അവരെ കണ്ടപ്പോ മ്മള് അവരെ മൂന്നിനെയും ഓടിപോയി  കെട്ടിപിടിച്ചു കരഞ്ഞു.. മ്മളെ തലയിൽ തലോടി കാക്കുമാരു മ്മളെ അടർത്തി മാറ്റി മ്മളെ നോക്കി ചിരിച്ചപ്പോ മ്മള് തല താഴ്ത്തി നിന്നു... " ഡീ... ഞാനിന്ന് നിന്നെ പറഞ്ഞയക്കുന്ന സന്തോഷത്തിൽ വയർ നിറച്ചു ഫുഡിക്ക്ണ്...ഇനിപ്പോ  നിന്റെ അന്നത്തെ പ്രക്ക് കൊണ്ട് നി പറഞ്ഞത് പോലെ ഞാനിനി രണ്ടാഴ്ച ഹോസ്പിറ്റലിൽ കിടക്കോ...?.. " മ്മളെ നോക്കി ഇളിച്ചോണ്ട് നിഷു പറഞ്ഞപ്പോ മ്മള് ഓനെ തുറിച്ചു നോക്കിയിട്ട് ഒന്നിളിച് കാണിച്ചു.... ഓൻ പറഞ്ഞത് കേട്ടു ഫൈസിക്കയും ഷാനുക്കയും മ്മളെ നോക്കി ചിരിക്കാ... കാക്കുമാര് മൂന്നും മ്മളെ നെറ്റിയിൽ ഒരുമ്മ തന്നിട്ട് മ്മളെ കവിളിൽ തട്ടി,,, ഇന്ന് നൈറ്റ് കാണാം,,, ന്നും പറഞ്ഞു,,  മ്മളെ കാറിൽ കയറ്റി... അവരെയൊക്കെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു മ്മള് മ്മളെ കെട്ട്യോനെ നോക്കിയപ്പോ ഓൻ മ്മളെ നോക്കി പുച്ഛിച്ചു ചിരിക്ക,, ഈ നേരത്ത് ഓന്റെ പുച്ഛം കണ്ടതും മ്മള് തല താഴ്ത്തി ഒന്നും മിണ്ടാതെ ഇരുന്ന്.... ( തുടരും... ) ////////////////////////////// #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ഖൽബിലെ മൊഞ്ചൻ DRAM PRINCES | part 7 | 2 - ShareChat
26.4k കണ്ടവര്‍
29 ദിവസം
💘 ഖൽബിലെ മൊഞ്ചൻ 💘     Part -- 74/1 *************** ഫോണിലെ അലാറം കിടന്ന് കാറി പൊളിക്കുന്നത് കേട്ട മ്മള് ഉറക്കം തെളിയാതെ കണ്ണ് തുറന്നത്... ഫോൺ എടുത്തു അലാറം  ഓഫാക്കിയിട്ട് മ്മള്  ഫോൺ വെച്ച് പുതപ്പ് തലയിലൂടെ കമഴ്ത്തി വീണ്ടും കണ്ണടച്ച്... ' ഡി....എണിറ്റ് പോടീ... ഈയൊരു ദിവസമെങ്കിലും നിനക്ക് കുറച്ചു നേരത്തെ എണിറ്റു കൂടെ...??.' എന്ന് മ്മളെ ഉൾമനസ്സ് മ്മളോട് മന്ത്രിചതും മ്മള് അത് കേട്ടു എണിറ്റു പോകാൻ തുടങ്ങുമ്പോഴ മ്മളെ മുഖത്തെ പുതപ്പ് മാറ്റി മ്മളെ നെറ്റിയിൽ ഒരുമ്മ കിട്ടിയതു...അപ്പൊ തന്നെ  മ്മള് കണ്ണ് തുറന്ന് ആരാണെന്നു മ്മളെ ഉമ്മ വെച്ചതെന്ന് നോക്കിയതും മ്മളെ നോക്കി പുഞ്ചിരിച്ചു നിക്കുന്ന ഉപ്പച്ചിയെ ആണ് കണ്ടത്... തിരിച്ചു ഉപ്പച്ചിക്ക് ഒരു പുഞ്ചിരി കൊടുത്തു മ്മള് കിടന്നിടത്തു നിന്ന് കണ്ണൊക്കെ തിരുമി എണിറ്റു ബെഡിൽ ഇരുന്ന്... " ഗുഡ് മോർണിംഗ് ഉപ്പചി..." " ഗുഡ് മോർണിംഗ്...  " തിരിച്ചു പുഞ്ചിരിച്ചു കൊണ്ട് മ്മളെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞിട്ട് പറഞ്ഞിട്ട് ഉപ്പച്ചി റൂമിൽ നിന്ന് പോയി...മൂപ്പര് പോയതും മ്മള് പുതപ്പോക്കെ മാറ്റിയിട്ട്  നിസ്കാര പായയിൽ ഇരുന്ന് ദിക്ർ ചൊല്ലുന്ന ഉമ്മച്ചിടെ അടുത്ത് പോയി മുപ്പത്തിടെ മടിയിൽ തലവെച്ച് കിടന്ന്... ഉമ്മച്ചി കാലും നീട്ടി ദിക്ർ ചെല്ലുമ്പോ മുപ്പത്തിടെ മടിയിൽ പോയി കിടക്കുന്നത് മ്മളെ ഒരു ഹോപ്പി ആണ്ട്ടോ... എന്നാ പണ്ടും ഇപ്പോഴും മ്മള് ഇങ്ങനെ ഈ നേരത്ത് ഉമ്മച്ചിടെ മടിയിൽ കിടക്കുമ്പോ ഉമ്മച്ചി മ്മളെ ചീത്ത പറഞ്ഞു ഒരു പരുവമാകും... പക്ഷെ,,, ഇന്ന് മ്മള് ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട്  മുപ്പത്തി മ്മളെ ചീത്ത ഒന്നും പറയുന്നില്ല...പകരം മ്മളെ നോക്കി ചിരിച്ചു മ്മളെ തലയിൽ തലോടി തരുന്നുണ്ട്.... ഇങ്ങനെ കിടന്ന് നിസ്കാരം ഖളാഹ് ആകേണ്ടന്ന്,,  ഉമ്മച്ചി പറഞ്ഞപ്പോ മ്മള് ഒരു ഓക്കെയും ,,  പറഞ്ഞു ഉമ്മച്ചിക്ക് ഒരു ഉമ്മയും കൊടുത്തു ഫ്രഷാവാൻ മ്മളെ റൂമിലേക്കു നടന്നു... മ്മള് ചെന്ന് വാതിൽ തുറന്നപ്പോ കണ്ടത് കൂതറകൾ എല്ലാം നല്ല സുഗായി കെട്ടിപിടിച്ചു കിടക്കുന്നത് ആണ്... അവരെ കിടത്തം കണ്ടു മ്മക്ക് ഇച്ചിരി ജലസ്യ തോന്നിയിട്ട് മ്മള് ഒരു ബക്കറ്റ് വെള്ളം എടുത്ത് അവരെയൊക്കെ തലയിൽ കൂടെ കമഴ്ത്തി...ഹിഹി.. ഇപ്പൊ ജലസ്യക്ക് ഒരു മനസുഗം..,🙈 വെള്ളം തട്ടി  അവരൊക്കെ കണ്ണ് തുറന്ന് മ്മളെ തുറിച്ചു നോക്കിയപ്പോ മ്മള് അവരെയൊക്കെ നോക്കി നന്നായിയൊന്നു ഇളിച്ചു കാണിച്ചു പോവാൻ തുടങ്ങിയതും എല്ലാം കൂടി മ്മളെ പിടിച്ചു ബെഡിലേക്ക് ഇട്ട് കച്ചറ കളിക്കാൻ തുടങ്ങി.... എല്ലാം കൂടെ മ്മളെ ഇക്കിളിയാക്കി കൊണ്ട് ഒരു പരുവമാക്കുന്നതിന് മുൻപ് മ്മള്,,, സ്റ്റോപ്പ്‌,, ന്ന് അലറി,,, അവരെയൊക്കെ ഇടയിൽ നിന്ന് എണിറ്റു ബാത്‌റൂമിലേക്ക് ഓടി  കയറി...എന്നിട്ട് പെട്ടന്ന്   ഫ്രഷായി പുറത്തിറങ്ങിയിട്ട്,,, ,, ഞാൻ നിങ്ങള് ഉദ്ദേശിച്ച ആളേ അല്ല,,, ന്നുള്ള ഒരു രീതിയിൽ ആരെയും മൈൻഡ് ആകാതെ   നിസ്കാരം കഴിച്  അവരെയൊന്നും കൂട്ടാതെ മ്മള്  താഴേക്കു പോയി ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു... മ്മളെ തീറ്റി പാതിയായപ്പോഴ കൂതറകൾ എല്ലാം വന്നു നാസ്ത കഴിക്കാൻ ഇരുന്നത്...അവറ്റങ്ങൾ എല്ലാം മ്മളെ നോക്കി ഇളിച്ചോണ്ട് ഫുഡ്‌ കഴിച്ചപ്പോ മ്മളും അവരെ നോക്കി ഇളിച്ചു കാണിച്ചു ഫുഡ്‌ കഴിക്കൽ തുടർന്ന്.... @@@@@@@@@@@@@@ ( ഷാനു... ) ഫുഡ്‌ കഴിക്കൽ എല്ലാം കഴിഞ്ഞ് ഞങ്ങള് എല്ലാം കൂടെ ദിയനേം കൂടി റൂമിലേക്കു വിട്ട്... രാവിലെ ഞങ്ങളെ എല്ലാം തലയിൽ കൂടെ വെള്ളം കമഴ്ത്തിയതിന് ഞങ്ങളെല്ലാം കൂടെ ദിയനെ പിടിച്ചു ബാത്‌റൂമിൽ കയറ്റി ഷവർ തുറന്ന് അവളെയും കുളിപ്പിച്ച്... ഓള് മതി കുരിപ്പോളെ,,,മ്മക്ക് പനി പിടിക്കും,,, ന്നൊക്കെ പുലമ്പുന്നുണ്ട്... പക്ഷെ മ്മളും കൂതറകളും അത് കേട്ട ഭാവം നടിക്കാതെ നിന്ന്... നിക്കാഹ് നേരത്തെ കഴിഞ്ഞത് കൊണ്ട് ചെക്കന്റെയും പെണ്ണിന്റെയും കല്യാണം ഒരു ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്,,.. വിട്ടിൽ നിന്ന് എല്ലാവരും ഓഡിറ്റോറിയത്തിലെക്ക് നേരത്തെ പുറപ്പെടണംന്ന് ഉപ്പച്ചിയും ഷാനുക്കയും വന്നു പറഞ്ഞപ്പോ.. പിന്നെ നടന്നത്  എല്ലാം പെട്ടന്നായിരുന്നു.... ഫ്രഷ് ആവലും,,,ഡ്രസ്സ്‌ മാറ്റി കൊടുക്കലും,,, ഡ്രസ്സ്‌ മാറ്റലും, ,,, സെൽഫി എടുക്കലും,,,അങ്ങനെയെല്ലാം... സെൽഫിയെടുത്ത് ഓൺ തെ സ്പോട്ടിൽ ഞങ്ങള് അതെല്ലാം സ്റ്റാറ്റസ് ഇട്ട് വെറുപ്പിച്ചു കൊണ്ടിരിക്കുമ്പോഴ മ്മളെ കെട്ട്യോന്റെയും ബ്രദർസിന്റെയും കാക്കുമാരെയും സ്റ്റാറ്റസ് ട്രെയിൻ കണ്ടത്... അതൊന്നും ഇപ്പൊ ഓടിച്ചു നോക്കാൻ നേരെമില്ലാത്തത് കൊണ്ട് മ്മള് മ്മളെ മാക്രിടെ സ്റ്റാറ്റസ് മാത്രം നോക്കി... മ്മളെ മാക്രി കെട്ട്യോൻ  മൊഞ്ചയി മൊഞ്ചിൽ ഒരുലോഡ് ഫോട്ടോസ്  ട്രെയിൻ പോലെ വെച്ചത് എല്ലാം ഒന്ന് ഓടിച്ചു വിട്ട് അവസാനത്തെ പികിന് മ്മള് ഒരു ലോഡ് പുച്ഛവും വിതറി കൊടുത്തു... മ്മളെ പുച്ഛം കണ്ടു മാക്രിയും മ്മക്ക് റിപ്ലൈ ആയി ഒരു കുന്ന് കണക്കിന് പുച്ഛം വിട്ട് തന്നു...പിന്നെ ഞങ്ങൾക്കിടയിൽ പുച്ഛത്തിന്റെ ഒരു കളി തന്നെയായിരുന്നു..😂. കണ്ണും കയും ഇല്ലാതെ മ്മളും മ്മളെ മാക്രിയും  അങ്ങോട്ടും ഇങ്ങോട്ടും പുച്ഛം വിതറി കളിച് കൊണ്ടിരിക്കുമ്പോഴ മ്മക്ക് എന്തക്കയോ അസ്വസ്ഥത അനുഭവപെട്ടത്... തലയൊക്കെ കറങ്ങി മ്മള് വീഴാൻ പോവുന്നത് പോലെ തോന്നിയതും മ്മള് ഫോൺ ബെഡിലേക്കിട്ട് ബെഡിൽ പോയ്‌ ഇരിക്കാൻ തുടങ്ങുമ്പോ ബോധമില്ലാതെ കുഴഞ്ഞു വീഴാൻ പോയതും ദിയ വന്നു മ്മളെ താങ്ങി പിടിച്ചിരുന്ന്..... @@@@@@@@@@@@@ ഷാനു  വീഴാൻ പോയപ്പോ മ്മള് താങ്ങി പിടിച്ചേങ്കിലും അപ്പൊ തന്നെ ഓളെ  ബോധം പോയപ്പോ മ്മക്ക് ആകെ പേടിയാവാൻ തുടങ്ങി...ഓളെ കൈയിൽ പിടിച്ചു നിക്കാൻ മ്മക്ക് പറ്റാത്തത് കണ്ടപ്പോ പതിയെ മ്മള് ഷാനുനെ നിലത്തു കിടത്തി കവിളിൽ തട്ടി വിളിച്ചോണ്ടിരുന്ന്.. " ഷാനു....ഡി.. കണ്ണ് തുറക്ക്... " മ്മള് വെപ്രാളപെട്ട് ഷാനുന്റെ കവിളിൽ തട്ടി ഓളോട് കണ്ണ് തുറക്കാൻ പറയുന്നുണ്ടേലും ഓളെ  അടുത്ത് നിന്ന് ഒരു ചലനവുമില്ല... മ്മളെയും ഷാനുനെയും കണ്ടു പെട്ടന്ന്  ആദിയും ശാലുവും ഹനുവും മ്മളെ അടുത്തേക്ക് വന്നിട്ട് എന്ത് പറ്റിയെന്നു ചോദിച്ചപ്പോ,,ഷാനുന്റെ കിടത്തം കണ്ടു മ്മക്ക് ഒന്നും അവരോട് പറയാൻ പറ്റുന്നുണ്ടായിരുന്നില്ല... മ്മള് തട്ടി വിളിച്ചിറ്റും ഷാനു കണ്ണ് തുറക്കാത്തത് കണ്ടു മ്മക്ക് കരച്ചിൽ ഓക്കെ വന്നു മ്മളെ കണ്ണ് നിറഞ്ഞുക്ക്ണ്...മ്മളെ പോലെ തന്നെ കൂതറകളെയും കണ്ണൊക്കെ നിറഞ്ഞുക്ക്ണ്... കണ്ണൊക്കെ തുടച് മ്മളും ശാലുവും ആദിയും കൂടെ  ഷാനുനെ എടുത്തു ബെഡിൽ കിടത്തി മുഖത്ത് വെള്ളം കുടഞ്ഞപ്പോ ഷാനു  പതിയെ കണ്ണ് തുറന്ന് ഞങ്ങളെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നുണ്ട്... പെട്ടന്ന് ഹനു മുബിക്കാനെയും കൊണ്ട് റൂമിലേക്കു വന്നപ്പോ കാക്കു ഞങ്ങളോട് എല്ലാം പുറത്തേക് ഇറങ്ങി നിൽക്കാൻ പറഞ്ഞു.... കാക്കുനെ അനുസരിച്ചു മ്മളും കൂതറകളും റൂമിന്റെ പുറത്ത് നില്കുമ്പോഴ മ്മളെ ഉമ്മച്ചിയും ഫൈസിക്കയും ഇത്തൂസും നിഷുവും വന്നു കാര്യം അന്വേഷിച്ചതു...വീട്ടിലെ കൂടുതൽ പേരും ഓഡിറ്റോറിയത്തിലേക്ക് പോയത് കൊണ്ട് ഇപ്പൊ വിട്ടിൽ മ്മളെ ഇവരും മ്മളെ കൂതറകളും മുബികയും  മാത്രേ ഉള്ളു... ഉമ്മച്ചിയോടൊക്കെ അവര് ചോദിച്ചത്തിനു മറുപടി പറയാൻ തുടങ്ങുമ്പോഴ മുബിക്ക റൂമിൽ നിന്ന് ഇറങ്ങി വന്ന ഞങ്ങളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞത്... *"ഷി ഈസ്‌ പ്രെഗ്നന്റ്... ഷാനു ഒരു ഉമ്മച്ചിയാവാൻ പോവുന്നു..."* ചിരിയുടെ കൂടെ മൂപര് ഞങ്ങക്ക് ഒരു ഗുഡ് ന്യൂസ്‌ തന്നതും സന്തോഷം കൊണ്ട് മ്മളെഎം ആദിടേം ഹനുന്റേം ശാലുന്റെയുമൊക്കെ കണ്ണ് നിറഞ്ഞുക്ക്ണ്.... ഞങ്ങള് നാലും പരസ്പരം  ഒന്ന് കെട്ടിപിടിച്ചു വേഗം ഷാനുവിന്റെ അടുത്തേക് പോയി.... ബെഡിൽ പുഞ്ചിരിച്ചു കൊണ്ട് ഇരിക്കുന്ന ഷാനുനെ കണ്ടപ്പോ ഞങ്ങള് എല്ലാം കൂടെ  ഓളെ പോയി കെട്ടിപിടിച്ചു.... കെട്ടിപിടിതം എല്ലാം കഴിഞ്ഞ് ഞങ്ങള് നാലും കൂടെ ഓളെ,,, നോക്കി,,,,കൊച്ചു കള്ളി... പണി പറ്റിച്ചല്ലേ,,, ന്നും പറഞ്ഞു പെണ്ണിനെ ഇട്ട് വാരുമ്പോഴ മ്മളെ ഉമ്മചിയും ഇത്തൂസും കാക്കുമാരും റൂമിലേക്ക് വന്നത്... ഉമ്മച്ചി വന്നു ഷാനുന്റെ നെറ്റിയിൽ ഒരുമ്മ വെച്ച്... നിഷുവും ഫൈസിക്കയും..,,, ചിലവും,, കോൺഗ്രസൂമൊക്കെ,, ഞങ്ങള് റാസിടെ കൈയിൽ പറഞ്ഞോളാം. ,,, ഇപ്പൊ എല്ലാവരും ഓഡിറ്റോറിയത്തിലെക്ക് പോവാൻ വേണ്ടി വേഗം വന്നു വണ്ടിയിൽ കേറ്... എന്നും പറഞ്ഞിട്ട് പോയി... അവരെ പിന്നാലെ തന്നെ ഉമ്മച്ചിയും ഇത്തൂസും റൂമിൽ നിന്ന് പോയി... അവരൊക്കെ പോയതും ഷാനു  ഫോൺ എടുത്ത് ആർക്കോ  വിളിക്കാൻ തുടങ്ങിയപ്പോ ആദി ഓളെ കൈയിൽ നിന്ന് ഫോൺ വാങ്ങി... " ആദി ഫോൺ താടി... ഞാൻ ഇക്കനോട് വിളിച്ചു പറയട്ടെ... " " ഈ കാര്യം ഇപ്പൊ നീ നിന്റെ കെട്ട്യോൻ സാറിനോട് പറയണ്ട...പറയാനുള്ള ഒരവസരം ഇന്ന് തന്നെ ഞങ്ങള് നിനക്ക് ഉണ്ടാക്കി തരാം...പോരെ.. " ഓളെ നോക്കി പിരികം പൊക്കി ആദി പറഞ്ഞതും ഷാനു ഓളെ നോക്കി ചിരിച്ചിട്ട്,, മതിയെന്ന്,, പറഞ്ഞു... ******** ഓഡിറ്റോറിയത്തിൽ എത്തിയതും മ്മളെ സ്വികരിക്കാൻ മ്മളെ ഫാമിലിയിലെ ചോട്ടകൾ  എല്ലാം മുന്നിൽ തന്നേ ഉണ്ടായിരുന്നു... വൈറ്റ് റോസും റെഡ് റോസുമൊക്കെ ആയി ഓരോ കുട്ടീസും മ്മക്ക് ഓരോ റോസ് തന്നു മ്മളെ സ്റ്റേജിലേക്ക് കൊണ്ട്പോയി.... യാസ്ന്റെ വീട്ടിലെ ഫങ്ക്ഷനും ഈ ഓഡിറ്റോറിയത്തിൽ വെച്ച് തന്നെയാണ്... നിക്കാഹ് ആരും അറിയാതെ നടന്നത് കൊണ്ട് മഹർ ചാർത്തലും മറ്റു ഫങ്ക്ഷസും എല്ലാം ഇന്നാണ്...എന്നാ  മ്മള് സ്റ്റേജിൽ ഹാജർ ആയിട്ടും മ്മളെ ചെക്കനെ ഈ വഴിക്ക് എവിടെയും കണ്ടിട്ടില്ല...വന്നത് മുതൽ മ്മള് സ്റ്റേജിൽ പോസ്റ്റായി നിന്ന് ഓരോരുത്തരെയും നോക്കി ചിരിച്ചോണ്ട് നിക്കാ... ഇടക്ക് മ്മക്ക് കമ്പനി തരാൻ യാസ്ന്റെ ഇത്തൂസ് വരും....ഇതൂ വന്നത് പോലെ തന്നെ ആരേലും കണ്ട മ്മളെ പോസ്റ്റാക്കി നിർത്തിയിട്ട് അവരെ അടുത്തേക് പോവും.... മ്മളെ കൂതറാസ് എല്ലാം ഐഷുനോട്‌ ഷാനുന്റെ കാര്യം പറയലും റാസിക്കാനോട് എങ്ങാനെ ഈ കാര്യം പൊട്ടിക്കണം.. എന്നൊക്ക പ്ലാൻ ചെയ്തോണ്ട് ഇരിക്കാ.. ശരിക്കും പറഞ്ഞ ഈയൊരു ദിവസം മ്മള് ഇപ്പൊ ഒരുതരം എക്സയ്മെന്റിൽ ആണ് ട്ടോ..☺️.. കാരണം... രണ്ട് വർഷങ്ങൾക്ക് ശേഷമാല്ലേ  മ്മള് മ്മളെ കോന്തനെ ഒന്ന് കാണുന്നത്... അതിന്റെ ഒരു.. ഹിഹി.. 🙈 അങ്ങനെ ഷാനുനെ ഒരു മൂലക്കെ ഇരുത്തിയിട്ട് സ്റ്റേജിലേക്ക് മ്മളെ കൂതറകൾ എല്ലാം വന്നു..എന്നിട്ട്  പോസ്റ്റായി നിക്കുന്ന മ്മളോട് കത്തിയടിച് നിക്കുമ്പോഴ മ്മളെ കാക്കുമാരും ബ്രദർസും സ്റ്റേജിലേക്ക് വന്നത്... " ദിയ.. നീ പറ...എങ്ങനെയുണ്ട് ഞങ്ങളെ കാണാൻ.. 🤔 " മ്മളോട് ആയി അൻസിക്ക ചോദിച്ചതും മ്മള് അവരെയൊക്കെ ഒന്ന് നോക്കി ചിരിച്ചു... " മാഷാ അല്ലാഹ്... എല്ലാവരും മൊഞ്ചായിക്ക്ണ്... " " നീയും മൊഞ്ചത്തി ആയിക്ക്ണ്... " ഫായിക്ക " ഓള് പണ്ടേ മൊഞ്ചത്തി അല്ലെ... " മ്മളെ സപ്പോർട്ട് ചെയ്തോണ്ട് റിച്ചുക്ക..😎 " അതാണ് മ്മള്.. " മ്മള് " അപ്പൊ റിച്ചുക്ക ഞാനോ..??.. " ഐഷുവാണ് " ഫൈസിയോട്  ചേർന്ന് നിൽക്ക് എന്നാലേ നിനക്ക് മാർക്ക് ഇടാൻ ഒക്കു... " റിച്ചുക്ക " അപ്പൊ ഞങ്ങൾക്ക്...??.. " ആദി " സംശയം വേണ്ടാ... നിങ്ങളും നിങ്ങളെ കെട്ട്യോൻമാരെ  വിളിച്ചിട്ട് അവരോടു ചേർന്ന് നിൽക്ക്.. അപ്പൊ ഞങ്ങള് മാർക്ക്‌ ഇടാംട്ടോ... " ഫായിക്ക ഞങ്ങള് എല്ലാം ഓരോന്നു പറഞ്ഞു കളിച്ചു  സംസാരിച്ചോണ്ടിരിക്കുമ്പോഴും മ്മളും കൂതറകളും  വാച്ച് ചെയ്തത് റാസിക്കാനെ ആയിരുന്നു...  ഫൈസിക്കയും റാഷിക്കയും ചോദിക്കുന്നതിന് റാസിക്ക മറുപടി കൊടുക്കുന്നുണ്ടേലും മൂപര് ഞങ്ങൾക്കിടയിൽ ഷാനുനെ തപ്പുന്നുണ്ട്... ഓളെ തപ്പുന്നുത്തിനിടയിൽ കാക്കു മ്മളെ നോക്കിയതും മ്മള്,,, എന്താ നോക്കുന്നെ,,, ന്നുള്ള രീതിയിൽ മൂപ്പരെ നോക്കി... അപ്പൊ കാക്കു മ്മളെ അടുത്തേക്ക് വന്നു ഒന്ന് ഇളിച്ചു... " ദിയ... ഷാനു എവിടെടി...??.. " " ഓളെയാണോ ങ്ങള് ഇത്രേം നേരം തപ്പിയിരുന്നത്..." മ്മള് മൂപ്പരെ നോക്കി ആക്കി കൊണ്ട് ചോദിച്ചതും...മറുപടിയായി കാക്കു ഇളിച്ചോണ്ട് തലയാട്ടി അതെന്ന് പറഞ്ഞു... മ്മളും റാസിക്കയും സംസാരിക്കുന്നത് കണ്ടു ഫൈസിക്കയും റാഷിക്കയും ചിരിച്ചോണ്ട് ഞങ്ങളെ അടുത്തേക് വന്നപ്പോ ബ്രദർസും അതുപോലെ ചിരിച്ചോണ്ട് വന്നു... അവരൊക്കെ റാസിക്കാനെ നോക്കി ചിരിക്കുന്നത് കണ്ടു മ്മക്ക് ചിരി വരുന്നുണ്ടേലും മ്മള് അത് പിടിച്ചു വെച്ച് മൂപ്പരെ നോക്കി... " പറയടി... ഷാനു എവിടെ..??  " " ആദി... നീ ഷാനുനെ കണ്ടോ... " റാസിക്ക മ്മളോട് ചോദിച്ചത് മ്മള് ആദിയോട് ചോദിച്ചതും ആദി ഞങ്ങക്ക് രണ്ടാൾക്കും ഷാനുനെ ചൂണ്ടി കാണിച്ചു തന്നു... ഷാനുനെ ഞങ്ങള് ഓഡിറ്റോറിയത്തിന്റെ ഒരു മൂലക്കെ ഇരുത്തിയത് കൊണ്ട് സ്റ്റേജിൽ നോക്കിയ മാത്രമേ ഇപ്പൊ ഓളെ കാണാൻ പറ്റു.... " ദിയ... ഇവരൊക്കെ ഇവിടെ നിന്റെ കൂടെ നിൽക്കുമ്പോ അവള് മാത്രം എന്താ അവിടെ പോയിരിക്കുന്നത്...." " അറിയൂല്ല... ആഹ് പിന്നെ.. കുറച്ചു നേരമായി ഓള് ഫുൾ ശോകം ആണ് കാക്കു.." " എന്തിന്... " " അതും ഞങ്ങൾക്ക് അറിയില്ല... പക്ഷെ...  ഇടക്ക് മാക്രി,,, ന്നും വിളിച്ചു ഓള് കലിപ്പ് ആവുന്നുണ്ടായിരുന്നു.... " ആദി റാസിക്കാനെ നോക്കി പറഞ്ഞതും മ്മളും കൂതറകളും ചിരി കടിച്ചു പിടിച്ചു നിന്ന്... അപ്പോഴ ചിരിടെ പവർ കൂട്ടാൻ വേണ്ടി റാഷിക്ക റാസിക്കാനോട്‌ ചോദിച്ചത്.... " റാസി.. ആരാടാ ഷാനുന്റെ മാക്രി... " ചോദ്യം കേട്ടു മറുപടിയായി റാസിക്ക ഞങ്ങളെയൊക്കെ നോക്കി ഒരേ ഇളി ആയിരുന്നു....എന്നിട്ട്...,,,  അന്ത മാക്രി നോം തന്നെയാ,,,ന്നു പറഞ്ഞു ഞങ്ങളെയൊക്കെ ഇടയിൽ നിന്ന് മൂപ്പര്  ഷാനുന്റെ അടുത്തേക് പോയി... " അങ്ങനെ റാസിടെ മാവും പൂത്തുലഞ്ഞു...  ഇനി എന്നാണാവോ നമ്മള്ടെയൊക്കെ..." ഒരു ദീർഘശ്വാസം വിട്ട് റാഷിക്ക ശാലുനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞതും... ശാലു മൂപ്പരെ നന്നായിയൊന്നു നോക്കി... ഞങ്ങളൊക്കെ അത് കണ്ടും കേട്ടും അവരെ രണ്ടിനെയും നോക്കി ചിരിക്കുമ്പോഴ ഹനു റാഷിക്കാനോടായി പറഞ്ഞത്... " ഷിദുക്ക....പ്ലീസ്  കണ്ട്രോൾ യുവർ സെൽഫ്... ഓക്കേ.. " " ഉവ്വ് പെങ്ങളെ... മ്മള് കണ്ട്രോൾ ചെയ്തോളാം... ആഹ്.. മുബി നീയും ഇപ്പൊ തന്നെ കണ്ട്രോൾ ചെയ്തു വെച്ചോ അലെൽ സെൽഫ് എന്ന് പറയാൻ നിനക്ക് ലൈഫ് കാണില്ല... " റാഷിക്ക ഹനുന് ഇട്ട് താങ്ങികൊണ്ട് മുബിക്കാനോട് പറഞ്... " അതുണ്ടാവില്ല ഭായ്,,, കാരണം... മ്മക്ക് കണ്ട്രോൾ പണ്ടേ ഇത്തിരി കൂടുതൽ ആണ്... " മുബിക്ക ഹനുനെ നോക്കി ഇളിച് കാണിച്ചു റാഷിക്കാനെ നോക്കി പറഞ്ഞതും  ഞങ്ങളൊക്കെ,,, ഉവ്വ്,,, ഉവ്വെയ്,,, ന്നും പറഞ്ഞു മൂപര് നല്ലോണം കളിയാക്കി വിട്ട്.... @@@@@@@@@@@@@ ( റാസി... ) പെണ്ണിപ്പോ മ്മളെ മാക്രി,,,ന്നും വിളിച്ചു എന്തിനാ കലിപ്പ് ആവുന്നേന്ന് മ്മള്  ഒരു നിമിഷം ആലോചിച്ചിട്ട്‌ അവരെയൊക്കെ ഇടയിൽ നിന്ന് മ്മള് മ്മളെ കെട്ട്യോളെ  അടുത്തേക് പോയി ഓളെ  അടുത്ത് ഒരു ചെയറിൽ ചാരി ഇരുന്ന്...  മ്മളെ കണ്ടിട്ട് പെണ്ണ് മൈൻഡ് ചെയ്യാതെ നിഷ്കു പോലെ ഇരിക്കുന്നത് കണ്ടപ്പോ മ്മള് ഓളെയൊന്നു തോണ്ടി...അപ്പൊ പെണ്ണ് മ്മളെ നേരെ തിരിഞ്ഞു മ്മളെ നോക്കി ചിരിച്ചു... " ഇക്ക.. മ്മളോരു കാര്യം ചോദിക്കട്ടെ... " " ഒരു കാര്യം ആണേൽ ചോദിക്കണ്ട....വേറെ വല്ലതും ആണേൽ നീ ചോദിച്ചോ... " "  മ്മളെ സൗന്ദര്യം ഓക്കെ പോയ.. ഇക്ക വേറെ കെട്ടോ... " മ്മളെ നോക്കി എടിപിടിയെന്ന് ഓള് ചോദിച്ചതു കേട്ടു മ്മക്ക് കലിപ്പ് വന്നെങ്കിലും മ്മള് അത് പിടിച്ചു വെച്ച് നിന്ന്.... ഇവളിപ്പോ എന്ത് കുന്തത്തിന,, ഇങ്ങനെ ചോദിക്ക്ണേ,, ന്നും ആലോചിച്ചു  മ്മള് ഓളെ നെറ്റി ചുളിച്ചു നോക്കിയപ്പോ പെണ്ണ്,,, പറയ് ഇക്ക,,, ന്നും പറഞ്ഞു മ്മളെ തോണ്ടുന്നുണ്ട്...... " മ്മള് നിന്റെ സൗന്ദര്യം കണ്ടിട്ട് ആണല്ലോ നിന്നെ സ്നേഹിച്ചേ... അപ്പൊ പിന്നെ അതുപോയ മ്മക്ക്  വേറെ കെട്ടണ്ടേ...???  " ഓളെ നോക്കി കലിപ്പിൽ  മ്മള് പിരികം പൊക്കി ചോദിച്ചതും പെണ്ണിന്റെ മോന്തയൊക്കെ മ്മളെ പോലെ  കലിപ്പ് ആയി വരുന്നുണ്ട്.... " അപ്പൊ,, എന്നെയും എന്റെ കൊച്ചിനെയും വഴിയാധരമാക്കി നിങ്ങള് വേറെ കെട്ടോ...??.. " നല്ല സ്ട്രോങ്ങിൽ പെണ്ണ് മ്മളോട് ചോദിച്ചതും മ്മള് ഓള് പറഞ്ഞത് മനസിലാവാതെ വായും പൊളിച്ചു നിന്ന്... പെട്ടന്ന് എവിടുന്നോ ഒരു വെളിവ് വന്നിട്ട് മ്മള് അതിശയിച്ചു പെണ്ണിനെ നോക്കിയപ്പോ ഓള് നാണത്തോടെ മ്മളെ നോക്കി ചിരിച്ചിട്ട് തല താഴ്ത്തി നിൽക്കാ...  " ഷാനു...ഞാൻ,,, " " അതെ ഇക്ക,, നിങ്ങള് ഒരു ഉപ്പച്ചി ആവാൻ പോവുന്നു... " പെണ്ണ് പറഞ്ഞിട്ടും മ്മക്ക് ഒരു വിശ്വാസം വരാതെ മ്മള് ഓളോട് ചോദിച്ചപ്പോഴേക്കും  മ്മക്ക് ഒരു മറുപടി തന്നു ഷാനു മ്മളെ നെഞ്ചിലെക്ക് ചാഞ്ഞിരുന്ന്... മ്മളും അപ്പോ ഒരു പുഞ്ചിരി തൂകി കൊണ്ട്  തിരിച്ചു മ്മളെ പെണ്ണിനെ മ്മളോട് ചേർത്ത് പിടിച്ചു... സന്തോഷം  കൊണ്ട് മ്മക്ക് ഇപ്പൊ എന്താ ചെയ്യേണ്ടത് എന്നറിയില്ല... പതിയെ ഓളെ മ്മളിൽ നിന്ന് അകറ്റി നിർത്തിയിട്ട് പെണ്ണിനെ നോക്കി ചിരിച്ചിട്ട്‌ മ്മള് ഓളെ മുഖം കൈയിലേടുത്ത് നെറ്റിയിൽ ചുംബിച്ചു... എന്നിട്ട് മ്മള് സ്റ്റേജിൽ നിക്കുന്നവരെയൊക്കെ നോക്കിയപ്പോ എല്ലാം ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്.... ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ *വിഷ് യു ഹാപ്പി മാരീഡ് ലൈഫ് മച്ചാ..* മ്മളെ വിഷ് ചെയ്തിട്ടുള്ള അഫ്സിയുടെ മെസ്സജ് കണ്ടിട്ടാ മ്മള് എണീറ്റത്...ഓന്റെ മെസ്സേജ് കണ്ടിട്ട് മ്മക്ക് ഒരു പന്തികേട് മണത്തങ്കിലും അതൊക്കെ കളഞ്ഞു മ്മള് തിരിച്ചു ഓനോട്‌ ഒരു താങ്ക്സ് പറഞ്ഞു...എന്നിട്ട്  ഫ്രഷായി വന്നു ഫൈസിയെയും അജുനെയും കൂട്ടി പള്ളിയിലേക്ക് പോയി.... നിസ്കാരമൊക്കെ കഴിഞ്ഞ് പള്ളിയിൽ നിന്ന് തിരിച്ചു വരുന്ന വഴിക്ക് കമ്പനിടെ ഒരു മെയിൽ വന്നൊന്ന് നോക്കാൻ വേണ്ടി അജു മ്മളെ ഫോൺ വാങ്ങിയപ്പോ അഫ്സിയുടെ മെസ്സേജ് കണ്ടിട്ട് ഓൻ മ്മളെ തുറിച്ചു നോക്കാ... " യാസ്,,, അഫ്സി.. ഓൻ  നിന്നെ വിഷ് ചെയ്തതോ.. അതോ ഇന്ന് എന്തേലും പ്രോബ്ലം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് തന്നതോ... " എന്നൊരു ചോദ്യം അജു മ്മളെ നേരെ വിട്ടതും മ്മള് ഓനെ നോക്കിയൊന്നു ചിരിച്ചു... ഫൈസി അപ്പൊ അജുനോട്‌ എന്താ കാര്യംന്ന് ചോദിച്ചപ്പോ,, മറുപടി ഒന്നും പറയാതെ അജു  ഫൈസിക്ക് അഫ്സിയുടെ മെസ്സേജ് കാണിച്ചു കൊടുത്തു....  " ഡാ..എനിക്കെന്തോ അഫ്സിയുടെ മെസ്സേജ് കണ്ടിട്ട്,,, " " ഇന്ന് എന്തേലും പ്രോബ്ലം ഉണ്ടാവുമോ എന്നാ പേടിയല്ലേ...??  " ഫൈസിയെ മുഴുവിപ്പിക്കാതെ മ്മള് ഓനോട്‌ അങ്ങോട്ട് ചോദിച്ചതും ഓൻ മ്മളെ നെറ്റി ചുളിച്ചു നോക്കുന്നുണ്ട്...  " ഓന്റെ കാര്യം ആലോചിച്ചു നിങ്ങള് ആരും പേടിക്കണ്ട...  അഫ്സി ഇന്ന് ഒരു പ്രശ്നവും ഉണ്ടാക്കില്ല..ആഗ്രഹിച്ചത് സ്വന്തമാക്കാൻ പറ്റാത്ത നിരശയിലും മ്മളോട് ഉള്ള ദേഷ്യത്തിലും  ആണ് അവനിപ്പോ... അങ്ങനെ ഇരിക്കെ ഇന്നൊരു ദിവസം അവൻ  ഞങ്ങളെ എൻജോയ് ചെയ്യാൻ വിടും... " മ്മള്  അവരെ രണ്ടിനെയും നോക്കി ചിരിച്ചോണ്ട് പറഞ്ഞപ്പോ  അജുവും ഫൈസിയും മ്മളെ നോക്കി  തിരിച്ചോന്ന് ചിരിച്ചു കാണിച്ചു... വിട്ടിൽ എത്തിയിട്ട്  ,,, ഇനി എനിക്ക് നിന്റെ കൂടെ റോളില്ല.. അവിടെ എന്റെ  പെങ്ങളെ കൂടെയാണ് റോള്,,, ന്നും പറഞ്ഞു ഫൈസി മ്മളെ പെണ്ണിന്റെ അടുത്തേക് ഓന്റെ വീട്ടിലേക്ക് പോയി...... °°°°°°°°°° വിട്ടിൽ നിന്ന് എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പോയ ശേഷമാണ് മ്മളും അജുവും കൂട്ടരും ഓഡിറ്റോറിയത്തിലേക്ക് തിരിച്ചത്... ഇന്ന് മ്മളെ കാണുമ്പോ പെണ്ണിന്റെ മുഖം എങ്ങനെയിരിക്കും എന്നാലോചിച്ചു മ്മക്ക് ചിരി വരുന്നുണ്ട്.. കാരണം,,,  വർഷങ്ങൾക്ക്  ശേഷമല്ലേ പെണ്ണ് മ്മളെ കാണുന്നത്.... ഡ്രൈവ് ചെയ്യുമ്പോഴും മ്മള് ഓളെയും ആലോചിച്ചു ചിരിക്കുന്നത് കണ്ടു അജു മ്മളെ നോക്കി തലയാട്ടുന്നുണ്ട്.... ഓനെ നോക്കി ഇളിച്ചു കാണിച്ചു മ്മള് വണ്ടി ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു...  ( തുടരും... ) //////////////////////// #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ഖൽബിലെ മൊഞ്ചൻ DRAM PRINCES | part 7 / LS / 1 - ShareChat
20.1k കണ്ടവര്‍
29 ദിവസം
#

📙 നോവൽ

💘 ഖൽബിലെ മൊഞ്ചൻ 💘 Part -- 73 / 2 *************** ( ഫൈസി... ) റാഷിടേം റാസിടേം കലിപ്പ് കണ്ടു ചൈനീസ്‌ മ്മളെ ബാക്കിലേക്ക് നിന്നതും മ്മള് നൈസായി ഓളെ മുന്നിലാക്കി ഓളെ മുന്നിൽ നിന്ന് മാറി റാസിടെ അടുത്തേക്ക് നിന്ന്...,, ങ്ങള് ഇന്നേ കൊലക്കു കൊടുത്തല്ലേ,,, ന്നുള്ള ഭാവത്തിൽ ദിയ മ്മളെ നോക്കിയപ്പോ മ്മള് ഓളെ നോക്കി ഒന്ന് കോട്ടിചിരിച്ചു... " ഇവര് രണ്ടും ആരായ പുച്ഛിക്കേണ്ടത്...?... " റാഷി കലിപ്പിൽ ചൈനീസ്‌നോട്‌ ചോദിച്ചതും ഓള് പെട്ടന്ന് കളം മാറ്റി പിടിച്ചു ഇളിച്ചോണ്ട് റാഷിക്ക് ആദിയെയും ഹനുനെയും ചൂണ്ടി കാണിച്ചു,, ഇവരെ,,, ന്ന്... " അല്ലല്ലോ...നീ കെട്ട്യോൻമാർ എന്നൊക്കെ പറഞ്ഞിന്നല്ലോ🤨... " റാസി ഇത്തിരി ഗൗരവത്തിൽ ദിയനോട്‌ ചോദിച്ചപ്പോ ദിയ നിന്ന് ഇളിക്കാ... " അത് പിന്നെ റാസിക്ക ... ഞങ്ങള് വന്നത് മുതൽ ഇവറ്റങ്ങള്  രണ്ടും ഞങ്ങളെ പുച്ഛിക്കാ...ആ പുച്ഛം ഒന്ന് മാറ്റി പിടിക്കാൻ വേണ്ടി മ്മക്ക് കെട്ട്യോൻമാർ എന്ന് പറയേണ്ടി വന്നു... അത്രയുള്ളൂ...അല്ലെ ഷാനു.. " ദിയ പറഞ്ഞതും റാസി ഷാനുനെ നോക്കി,, ആണോ മുത്തേ,,,,ന്ന് ചോദിച്ചപ്പോ.. ഷാനു റാസിനെ കലിപ്പിൽ നോക്കാ...പ്യാവം,,,ചെക്കൻ അപ്പൊ ഞങ്ങളെയൊക്കെ നോക്കി ഇളിച്ചു നിക്കാ... " ഒരാഴ്ചയൊക്കെ എങ്ങനെയെങ്കിലും  പട്ടിണി കിടക്കാം... ബട്ട്.. ഒരു മാസംപട്ടിണി കിടക്കാൻ മ്മളെ  കൊണ്ട് കഴിയില്ല... അതോണ്ട് നിങ്ങള് ഇന്ന് പോവുമ്പോ ഇവളെയും കൊണ്ട് പോവണം... പ്ലീസ്... മ്മക്ക് ഒരു മിസ്സിങ്ങും ഇല്ല...  നിങ്ങള് കൊണ്ട് പൊയ്ക്കോ... " പെട്ടന്ന് റാസി ചൈനീസ്‌ നോക്കി പറഞ്ഞതും മ്മളും ബാക്കിയുള്ളവറും ഓനെ നോക്കി ചിരി കടിച്ചു പിടിച്ചു നിക്കുമ്പോഴ അടുത്തതായി റാഷി പറഞ്ഞത്...  "  ശരിയാ...  ഇന്നലെ മുതൽ വീർപ്പിച്ചു വെച്ച ബലൂൺ ആണ് പെങ്ങളെ ഇത്....ഹൂ.. ഇത് പൊട്ടിക്കാതെ കാറ്റ് വിടാൻ മ്മള് പഠിച്ച പണി മുഴുവനും നോക്കി.. എവടെ... പെണ്ണ് ഒരു രക്ഷക്ക് അടുക്കുന്നില്ല...  അതോണ്ട് ഷാനുന്റെ കൂടെ ഇവളെയും നിങ്ങള് കൊണ്ട്പോവണം... മ്മക് ഒരാഴ്ചയൊക്കെ ഇവളെ കാണാതെ ഇരിക്കാൻ പറ്റും... ബട്ട് ഒരു മാസം... ആലോചിക്കാൻ പോലും പറ്റില്ല.. " റാഷി അതും പറഞ്ഞു ദിയനെ നോക്കിയപ്പോ ദിയ ഓനെ നോക്കി തലയാട്ടി ചിരിച്ചു ശാലുനെ നോക്കാ..ഓൺ തെ സ്പോട്ടിൽ അപ്പൊ   ശാലുന്റെയും ഷാനുന്റെയും എല്ലാവരുടെയും കണ്ണ്  മ്മളെ പെണ്ണിന് നേരെ തിരിഞ്ഞപ്പോ മ്മളും ഒന്ന് മ്മളെ പെണ്ണിനെ നോക്കി... യാ അല്ലാഹ് 😨.. പെണ്ണ് അപ്പൊ മ്മളെ മാത്രം കലിപ്പിൽ നോക്കുന്നുണ്ട്.... 🥶 " ഷാനുന്റെയും ശാലുന്റെയും ഓക്കെ ആയി...അപ്പോഴും ഐഷു ഉണ്ടല്ലോ... ഐഷു കൂടെ ഇല്ലാതെ ഒരു രസവും ഉണ്ടാവില്ല ഞങ്ങക്ക്.... പക്ഷെ ഓൾക് ഞങ്ങളെ വീട്ടിലേക്ക് വരാൻ പറ്റില്ലല്ലോ...ഹ്മ്മ്.. ഇനിപ്പോ ഒന്നും ചെയ്യാനും പറയാനും പറ്റില്ല... 🤕 അങ്ങനെ ചെയ്യേണ്ടവരും പറയണ്ടേവരും ഇവിടെ ഭയങ്കര സന്തോഷത്തിൽ ആണല്ലോ..." അതും പറഞ്ഞു എരിതീയിൽ വെളിച്ചെണ്ണയും തീ ആളി കത്താൻ വേണ്ടി  മണ്ണെണ്ണയും ഒഴിച്ച് മ്മളെ പുന്നാര പെങ്ങള് ചൈനീസ്‌ മ്മക്ക് ഒരു ഉഗ്രൻ പണി തന്നു... ഓള് പറഞ്ഞതെല്ലാം കേട്ടു ഐഷു മ്മളെ കലിപ്പിൽ തുറിച്ചു നോക്കാ. .,,, ഇങ്ങനെ നോക്കല്ലേ പെണ്ണെ... മ്മള് ഉരുക്കി പോവും,,, എന്നൊക്കെ ഇപ്പൊ ഓളോട് പറയണം എന്നുണ്ട്... ബട്ട്... സാഹചര്യം മ്മക്ക് ഇപ്പൊ അനുകൂലം അല്ലാത്തത് കൊണ്ട് മ്മള് മ്മളെ പെണ്ണിനെ നിഷ്കു ഭാവത്തിൽ നോക്കിയിട്ട്  മ്മളെ പെങ്ങളെ ,,, മ്മളോട് തന്നെ ഇത് വേണായിരുന്നോടി,,, ന്നുള്ള ഒരു ഭാവത്തിൽ നോക്കിയപ്പോ ഓള് മ്മളെ നോക്കി ഇളിച്ചു കാണിക്കാ കുരിപ്പ്.. " പണി ഇങ്ങോട്ട് തരുമ്പോ ഓൺ തെ സ്പോട്ടിൽ ഈ ദിയ അങ്ങോട്ടും തരുംട്ടാ... അപ്പൊ കാക്കു ഇനി ങ്ങളായി... ങ്ങളെ സ്വന്തം ഐഷുട്ടിയായി...." ആരും കേൾക്കാതെ മ്മളെ ചെവിയിൽ ഇത്രയും പറഞ്ഞിട്ട് ദിയ ഓളെ കൂതറകളെയും കാക്കുമാരെയും  ബ്രദർസിനെയും കൂട്ടി ഞങ്ങളെ അടുത്ത്ന്ന് സ്ഥലം കലിയാക്കി... മ്മള് അവരെ പോക്ക് നോക്കി നിൽക്കാതെ മ്മളെ പെണ്ണിന്റെ നോക്കിയപ്പോ പെണ്ണ് ഇപ്പോഴും കലിപ്പാ.. .,,, ഇതിനെ ഇനി എന്ത് പറഞ്ഞു ഓക്കെ ആകും പടച്ചോനെ,,, ന്ന്.. മനസ്സിൽ പറഞ്ഞു കൂടെ ഈയൊരു അവസ്ഥ മ്മക്ക് വരുത്തി വെച്ച മ്മളെ പെങ്ങളെ ആവോളം പ്രാകി കൊന്നു... " ഐഷുട്ടി.... " " വേണ്ട ഇക്ക... ങ്ങള് ഇപ്പൊ ഇന്നോട് മിണ്ടാൻ വരേണ്ട...😡 " " ഹൈ.. നീയിങ്ങനെ കലിപ്പ് ആവല്ലേ മുത്തേ... " " ഇക്കാ... " " ഓക്കെ...  ആദ്യം നീ ഈ കലിപ്പ് ഒന്ന് വിട്... " മ്മള് ഇത്തിരി മയത്തിൽ പെണ്ണിനോട് പറഞ്ഞപ്പോ പെണ്ണിന്റെ മുഖമൊക്കെ മാറി വരുന്നുണ്ട്.... പടച്ചോനെ രക്ഷപെട്ടു,... ന്നും മനസ്സിൽ പറഞ്ഞു മ്മളെ മ്മളെ പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു.... " ദിയടെ വെഡിങ് നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചതാ... അതോണ്ട് മ്മക്ക് ഈ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല.... " " എന്നാലും ഇക്ക...  ഞങ്ങളെ  കൂതറാസിൽ എല്ലാവരും ദിയടെ കൂടെ നിങ്ങളെ വിട്ടിൽ...മ്മള് മാത്രം അതിൽ ഇല്ല..... അവരൊക്കെ ദിയടെ കൂടെ ഉള്ളത് ആലോചിക്കുമ്പോ മ്മക്ക് മ്മളെ വിട്ടിൽ നിക്കാൻ പറ്റൂല ഇക്ക... " " നീയാപ്പോ അതാലോചിക്കണ്ട ഐഷു...😁 " " ഇക്ക... വേണ്ടാ... " " സോറി ഖൽബെ...  ഞാൻ പെട്ടന്ന് ..ആഹ്.. ന്റെ മുത്ത് അത് വിട്.. നമ്മുക്കിപ്പോ ഈ കാര്യത്തിൽ ഒരു സൊല്യൂഷനും കണ്ടത്താൻ പറ്റില്ല... " " എല്ലാം ഒപ്പിച്ചു വെച്ച് ഇനി സൊല്യൂഷന്റെ കാര്യം ഇക്ക ഇവിടെ മിണ്ടരുത്... ങ്ങള് എന്തിനാ ഇന്നേ ഇപ്പൊ തന്നെ നിക്കാഹ് ചെയ്തത്... അതല്ലേ നിക്ക്  അങ്ങോട്ട് വരാൻ പറ്റാത്തത്.....നിക്കാഹ് കഴിഞ്ഞ സ്ഥിതിക്ക് പെട്ടന്ന് കല്യാണം നടത്താ അതും ങ്ങള് ചെയ്തില്ല... ഹും.. 😡 " എന്നൊക്കെ പറഞ്ഞു പെണ്ണ് കലിപ്പായി മ്മളെ അടുത്ത് നിന്ന് ഉറഞ്ഞു തുള്ളി പോയപ്പോ..  ഓള് പറഞ്ഞതൊക്കെ കേട്ടു വായും പൊളിച്ചു നിക്കാനെ മ്മക്ക് പറ്റിയുള്ളൂ... മ്മളെ അങ്ങനെ ഓളെ പോക്കും നോക്കി നിൽക്കുമ്പോഴ ആരോ വന്നു മ്മളെ തോളിൽ തട്ടിയത്....  ഒന്ന് ഞെട്ടിയിട്ട് മ്മള് വേം പുറം തിരിഞ്ഞ് ആളെ നോക്കിയതും ഒന്നിളിച്ചു കാണിച്..... " നീയെന്താടാ എന്തോ പോയ അണ്ണനെ പോലെ നിക്കുന്നെ...??.? " " ഒന്നുല്ല അളിയാ... പെണ്ണുങ്ങൾ എല്ലാം മാറി പോയല്ലോന്ന് ആലോചിച്ചു നിന്നതാ.... " മ്മള് ഒരു ശ്വാസം വിട്ട് യാസ്നോട്‌  പറഞ്ഞതും ഓൻ മ്മളെ നോക്കി തലയാട്ടി ചിരിക്കാ.... " ന്റെ പെണ്ണ് നല്ലൊരു പണി തന്നല്ലേ... 😂 " ന്നും.. ചോദിച്ചു ഓൻ മ്മളെ നോക്കിയപ്പോ മ്മളെ ഓനെ നോക്കി നിഷ്കു ഭാവത്തിൽ തലയാട്ടി.... ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ ഇന്ന് മാളിലേക്ക് വെഡിങ്ന്റെ ഷോപ്പിംഗ് നടത്താൻ മ്മളെ ഫാമിലിയും വന്നിട്ടുണ്ട്....  മ്മളെ കെട്ട്യോൾക്കുള്ള വെഡിങ് ഡ്രസ്സ്‌ മ്മളെ വകയാണ്.. പെണ്ണിന് ഉള്ള ഡ്രസ്സ്‌ മ്മള് ഈ മാളിൽ തന്നെ നേരത്തെ നോക്കി വെച്ചിട്ടുണ്ട്.. ആ ഡ്രസ്സ്‌ തന്നെ ഇന്ന് മ്മളെ പെണ്ണിന്റെ കൈയിലേക്ക് കിട്ടും.... °°°°°°°°°°°°°°°°°°°°°°°°°°°°°° ഫൈസിക്കാക്ക് ഒരു പണിയും കൊടുത്ത് മ്മള് കൂതറാസിനെയും ബ്രദർസിനെയും കൂട്ടി മൂപ്പരെ അടുത്തുന്നു പോയി.... മ്മക്ക് ഉള്ള ഡ്രസ്സ്‌ എടുക്കുന്നതിനു മുൻപ് കൂതറകൾക്കും ബ്രദർസിനും ഉള്ളത്  എടുത്തു...  കൂതറാസ് എല്ലാവരും അവരെ കെട്ട്യോൻമാരെ പിടിച്ചു ജോഡിയായി ഡ്രസ്സ്‌ കോഡ് എടുത്തു... ബ്രദർസും അതുപോലെ തന്നെ അവർക്ക് സെയിം ആയിട്ടുള്ള ഒരു പൊളിപ്പൻ ഡ്രസ്സ്‌... എല്ലാവരും എടുത്ത് മ്മക്ക് ഡ്രസ്സ്‌ എടുക്കാൻ തുടങ്ങുമ്പോഴ മ്മള് യാസ്ന്റെ ഫാമിലിയെ കണ്ടത്... അവരെയൊക്കെ കണ്ടപ്പോ മ്മള് അവരിൽ മ്മളെ കെട്ട്യോനെ തപ്പി...  തപ്പിയത് മിച്ചം എന്ന് പറയാ.. ഓനെ മാത്രം മ്മള് ആ കൂട്ടത്തിൽ കണ്ടില്ല....  അവരെ അടുത്തേക് മ്മള് നടക്കാൻ തുടങ്ങുമ്പോഴാ ഇച്ചുട്ടി വന്നു മ്മളെ മുന്നിൽ നിന്നത്... " ചാച്ചനെ നോക്കണോ... " ന്നോ... ചോദിച്ചു ഇച്ചു ഓളെ കുഞ്ഞി പല്ല് കാണിച്ച മ്മളെ നോക്കി കുലുങ്ങി ചിരിക്കാൻ തുടങ്ങിയപ്പോ മ്മള് ഓളെ കൈയിലേക്ക് എടുത്ത്.... മ്മള് ഓളെ എടുത്തതും ഇച്ചു ഓൺ തെ സ്പോട്ടിൽ ഒരലറൽ ആയിരുന്നു... ",,, ഉമ്മച്ചി,,," ന്ന്,,,,  ഇപ്പൊ ഷാനിത്തയടക്കം ഈ ഫ്ലോറിൽ ഉള്ള എല്ലാവരും മ്മളെയാ നോക്കുന്നെ...മ്മള് അവരെയൊക്കെ നോക്കി ഒന്നിളിച്ചു കാണിച്ചു ഈ കുരിപ്പിനെയും കൊണ്ട് ഇത്താന്റെ അടുത്തേക്ക് നടന്നു... ഇച്ചുനെ മ്മക്ക് എങ്ങനെ ഇത്ര പരിജയം എന്നല്ലേ...  ഇച്ചുന്റെ ഉമ്മച്ചി മ്മളെ ഷാനിത്ത നിസൂക്കാന്റെ വൈഫ്‌ ആണ്... നിസൂക്ക യാസ്ന്റെ അളിയൻ ആണെന്ന് ഫൈസിക്ക പറഞ്ഞിട്ടാ മ്മള് അറിയുന്നത്... ഷാനിത്താനെ മ്മള് മ്മളെ വിട്ടിൽ വന്നിട്ട് കണ്ടിട്ട് ഉണ്ടേലും മുപ്പത്തി മ്മളെ ഭാവി നാത്തൂൻ ആണെന്ന് മ്മക്ക് അന്ന് അറിയില്ലായിരുന്നല്ലോ..... 😁 ഇച്ചുനെ കൊണ്ട് മ്മള് ഇത്തൂന്റെ അടുത്തേക് ചെന്നതും മുപ്പത്തി മ്മളെ സുഖവിവരങ്ങൾ എല്ലാം ചോദിച് അറിയാൻ തുടങ്ങി.... ചുളുവിൽ മ്മള് മ്മളെ കോന്തൻ വന്നിട്ടുണ്ടോന്ന് ചോദിച്ചറിയാൻ നോക്കി....,,,, ഓൻ വന്നിട്ടില്ല...ഇങ്ങനെ വരുന്നതോന്നും യാസ്ന് ഇഷ്ട്ടല്ല,,,, എന്നായിരുന്ന് അപ്പൊ ഇത്തൂസ്ന്റെ മറുപടി.... ഇത്തൂസ്നെ കണ്ടു കൂതറാസ് എല്ലാം ഞങ്ങളെ അടുത്തേക് വന്നു മുപ്പത്തിയോട് കത്തിയടിക്കാൻ തുടങ്ങി... ' ഇതിപ്പോ നല്ല കഥ.... മ്മളെ കല്യാണത്തിന് മ്മക്ക് ഡ്രസ്സ്‌ എടുക്കാൻ വന്നിട്ട് ഇവരൊക്കെ എടുത്ത്... എന്നിട്ട് മ്മക്ക് എടുക്കണമെന്നൊരു വിചാരമില്ലാതെ ഓരോന്നും ഇത്തൂസ്നോട്‌ കത്തിയടിക്കാ... 😤 ' ന്നൊക്കെ.. മ്മള് മനസ്സിൽ ആലോചിച്ചു കൂടുമ്പോഴ ഇത്തൂസ് മ്മക്ക്,,, ഡ്രസ്സ്‌ എടുക്കേണ്ടേ,,, ന്ന് ചോദിച്ചത്...  ഡ്രെസ് എടുക്കാനുള്ള ആവേശം കൊണ്ട് മ്മള് അപ്പൊ തന്നെ ചാടി കേറി,,, ആന്നു,,,, പറഞ്ഞു...  മ്മളെ പറച്ചിൽ കേട്ടു ഇത്തൂസും കൂതറാസും മ്മളെ അന്തം വിട്ട് നോക്കാ... മ്മള് അവരെയെല്ലാം നോക്കി നൈസായി ഒന്ന് ചിരിച്ചു കാണിച്ചു... മ്മക്ക് വേണ്ടി ഒരടി പൊളി ഫ്രോക്ക് തന്നെ ഇത്തൂസ് സെലക്ട്‌ ചെയ്ത് തന്നു... വൈറ്റിൽ ഗോൾഡൻ കളറുള്ള സ്റ്റോൺ എല്ലാം വെച്ച് നല്ല ഹെവി വർക്കുള്ള ഫ്രോക്ക്...  എന്തോ,,,  ഈ ഡ്രസ്സ്‌ കണ്ടപ്പോ തന്നെ മ്മക്ക് മ്മളെ കോന്തന്റെ മോന്തയാ ആദ്യം മ്മളെ മനസിൽ വന്നത്...  ഒന്ന് പുഞ്ചിരി തൂകി മ്മള് ഇത്തൂസ്നോട്‌ ഈ ഡ്രസ്സ്‌ തന്നെ മതിയെന്ന് പറഞ്ഞു.... ഷോപ്പിംഗ് എല്ലാം കഴിഞ്ഞു വിട്ടിൽ എത്തിയപ്പോ മ്മളും കൂതറകളും ഒരു വഴിക്ക് ആയിരുന്നു.... ക്ഷിണം മാറ്റാൻ ചെന്നപാട് ബെഡിൽ കിടന്ന ഞങ്ങൾ പിന്നെ എണീറ്റത് രാത്രി ഫുഡ്‌ കഴിക്കാൻ ആയിരുന്നു.... ഐഷു ഒഴികെ ബാക്കി മ്മളെ കൂതറകൾ എല്ലാം കൂടെ ഉണ്ടായത് കൊണ്ട് വിട്ടിൽ ഒരു ബോറടിയും ഉണ്ടായിട്ടില്ല... ഓള്  മ്മളെ വിട്ടിൽ ഇലേലും ഫുൾ ടൈം പെണ്ണ് വീഡിയോ കാൾ വിളിച്ചു ഞങ്ങളെ ഒപ്പം ഉണ്ടായിരുന്നു... ഇങ്ങനെ പോയ ഐഷുന് മ്മളെ മൈലാഞ്ചി കല്യാണം കൂട്ടാൻ പറ്റില്ലല്ലോന്ന് ആലോചിച്ചു മ്മളും കൂതറകളും സെന്റി അടിച്ചു നിക്കുമ്പോഴ ഫൈസിക്ക മൈലാഞ്ചി കല്യാണം ഓഡിറ്റോറിയത്തിലേക്ക് മാറ്റിയന്ന് പറഞ്ഞത്....അത് കേട്ടപ്പോ മ്മളും കൂതറകളും ഒരുപോലെ ഹാപ്പി ആയിരുന്നു.... ***************** (  ഐഷു...  ) *ഇന്നാണ് ദിയടെ  മൈലാഞ്ചി കല്യാണം...* ഇക്കാന്റെ വിട്ടിൽ വെച്ച് മൈലാഞ്ചി കല്യാണം നടത്തിയ കൂതറകളിൽ മ്മക്ക് മാത്രം ആ ഫങ്ക്ഷന് പങ്കെടുക്കാൻ പറ്റില്ല....അതോണ്ട് ഉപ്പച്ചി തന്നെയാ ഓഡിറ്റോറിയം എന്ന ഓപ്ഷൻ തിരെഞ്ഞെടുത്തത്...  രാവിലെ മ്മള് ആദ്യം കണി കണ്ടത് മ്മളെ നാത്തൂനെയും കൂതറകളെയും ആണ്... ദിയക്ക് മെഹന്ദി ഇട്ട് കൊടുക്കാൻ ഇക്ക മ്മളെയാ ഏൽപ്പിച്ചിരിക്കുന്നത്...അതിനാണ് എല്ലാം കൂടെ ഒന്നിച്ചു മ്മളെ വീട്ടിലേക്കുള്ള വരവ്...അവരെയൊക്കെ വിട്ടിൽ ആക്കി ഫൈസിക്ക ജോലിയുണ്ടെന്ന് പറഞ്ഞു പോയി... ഞങ്ങക്ക് എല്ലാവർക്കും ഒരുപോലെ മെഹന്ദി ഇടാനുണ്ട്... അതുകൊണ്ട്  ആദ്യം മ്മള് ദിയടെ രണ്ട് കൈയും മുഴുവനാക്കി ബാക്കി ഓരോന്നിനും ഇട്ട് കൊടുക്കാൻ തുടങ്ങി...ഓരോ കളിയും ചിരിയും പറഞ്ഞു  കൂതറാസിന് എല്ലാം മെഹന്ദി  ഇട്ട് കൊടുത്തു മ്മള് ഒന്ന് നടുനിവർത്തിയപ്പോ ടൈം ഉച്ചയായിരുന്ന്.... അവരെയൊക്കെ കഴിഞ്ഞ് മ്മക്കുള്ളത്  മെഹന്ദി  ശാലു ഇട്ട് തന്നു... വൈകിട്ട് ആയപ്പോ ഇക്ക വന്നു കൂതറകളെ വിളിച്ചു പോയി... ഓഡിറ്റോറിയത്തിലേക്ക് പോവാൻ വേണ്ടി മ്മള് ഡ്രെസ് ചേഞ്ച്‌ ചെയ്തു കൂതറകൾക്ക് വീഡിയോ കാൾ വിളിച്ചപ്പോ അവരൊക്കെ ഡ്രസ്സ്‌ ചെയുന്നത് ഉള്ളു.... വിട്ടിൽ നിന്ന് ആഷിയും ഉമ്മച്ചിയും ഉപ്പച്ചിയും ഫങ്ക്ഷന് പോവാൻ ഒരുങ്ങി വന്നപ്പോ മ്മള് കാൾ കട്ട് ചെയ്തു അവരെ കൂടെ ഓഡിറ്റോറിയത്തിലെക്ക് പോയി... വരുന്നവരെ സ്വികരിക്കാൻ നിഷുവും ഷാനുക്കയും ഉണ്ടായിരുന്നു അവിടെ... മ്മള് നിഷുനോട്‌ ഇക്ക എവിടെന്ന് ചോദിച്ചപ്പോ ചെക്കൻ മ്മളെ നോക്കി തലയാട്ടി ചിരിച്ചിട്ട്,,, ഓൺ തെ വേ,,,,  ആണെന്ന്.. മ്മള് അപ്പൊ ഓനെ നോക്കി ഇളിച്ചു കാണിച്ചു ഓഡിറ്റോറിയത്തിന്റെ അകത്തേക്കു കയറി....  ഫങ്ക്ഷൻ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് തന്നെ ഇക്ക കൂതറകളെയെല്ലാം കൂട്ടി ഓഡിറ്റോറിയത്തിലേക്ക് വന്നു....  കസിൻസ് ഇടയിലൂടെ റെഡ് ലഹങ്ക ധരിച്ചു ദിയ സ്റ്റേജിലേക്ക് വരുന്നത് കണ്ടപ്പോ മ്മള് ഒന്ന് പുഞ്ചിരി തൂകി കൂതറകളെ അടുത്തേക് നടന്നു.... അർഭടങ്ങൾ ഒന്നും അധികമാവതെ നല്ല മൊഞ്ചിൽ തന്നെ മൈലാഞ്ചി കല്യാണം ഞങ്ങൾ അടിച്ചു പൊളിച്ചു... ഫങ്ക്ഷൻസ് എല്ലാം കഴിഞ്ഞു മ്മളെ വിട്ട്കാരും ദിയടെ വിട്ട് കാരും എല്ലാം പോയിട്ട് ഞങ്ങടെ കൂതറകളും ബ്രദർസും കാക്കുമാരും കൂട്ടി കേക്കൊക്കെ കട്ട് ചെയ്തു ഈ രാത്രിയെ ഒന്നുടെ കളർഫുള്ളാക്കി മാറ്റി.... നിഷുടെ കൂടെ കൂതറകൾ എല്ലാം വീട്ടിലേക്ക് പോയി...  മ്മളും ഇക്കയും ഇപ്പൊ മ്മളെ വീട്ടിലേക് പോവാ.... മ്മളെ വീട്ടിലേക്ക് ഉള്ള റൂട്ട് മാറിയത് കണ്ടപ്പോ മ്മള് നെറ്റി ചുളിച്ചു ഇക്കാനെ ഒന്ന് നോക്കി... " ഇക്ക... ഇത് മ്മളെ വീട്ടിലേക് ഉള്ള റൂട്ട് അല്ലല്ലോ.... " " അല്ലല്ലോ...  നമ്മൾ യാസ്നെ കാണാൻ പോവാ... ചെക്കൻ ആകെ കലിപ്പിലാ ഐഷു... " " എങ്ങാനെ കലിപ്പ് ആവാതിരിക്കും... മൂപ്പരെ ചങ്ക് അല്ലെ ഇക്ക ങ്ങള്... അപ്പൊ അവിടെ ങ്ങളും വേണ്ടേ...??.. " " ഹ്മ്മ്.. ശരിയാ... പക്ഷെ ഇന്ന്  ന്റെ  ചൈനീസ്ന്റെ ഡേ കൂടെ അല്ലെ...രണ്ട് പേരും മ്മക്ക് വേണ്ടപ്പെട്ടവരും....  ഓളെ പിണക്കി ഓന്റെ അടുത്തേക്ക് പോവാൻ ഒരിക്കലും പറ്റില്ല...  ന്റെ അളിയന് ചൈനീസ്നെ നല്ലപോലെ അറിയുന്നത് കൊണ്ടാ ഓൻ മ്മക്ക് ഓഫർ വരെ വെച്ച് തന്നത്..... " " ഓഫറോ...??.. " " യെസ്.... ഇവിടുത്തെ ഫങ്ക്ഷൻ കഴിഞ്ഞ ഉടനെ അങ്ങോട്ട് ചെല്ലാൻ... ഇന്ന് രാത്രി അവിടെ തങ്ങാൻ.. " " തങ്ങാനോ...അപ്പൊ മ്മളോ... " " നീയും അവിടെ.. മ്മളെ കൂടെ... " ഇക്ക മ്മളെ നോക്കി ഒരു കള്ളചിരിയാലെ പറഞ്ഞപ്പോ മ്മള് മൂപ്പരെ തുറിച്ചു നോക്കി,,, ഇക്കാന്ന്,,, ഒന്ന് നീട്ടി വിളിച്ചു... "  ഞാൻ ചുമ്മ പറഞ്ഞതാടി...നിന്നെ പിക് ചെയ്യാൻ ആഷി വരും... " ഇക്ക പറഞ്ഞപ്പോ മ്മള് മൂപ്പരെ നോക്കി ചിരിച്ചു കാണിച്ചു... *******-**************** ( ഫൈസി... ) യാസ്ന്റെ വിട്ടിൽ എത്തിയപ്പോ ഞങ്ങളെയും കാത്തു ആഷി അവിടെ ഉണ്ടായിരുന്നു.... ഇന്ന് ഇവിടെ നിക്കണംന്നാ മ്മളെ അളിയന്റെ ഓർഡർ...യാസ്ന്റെ കൂടെ മ്മളെ പെണ്ണിനെയും ചേർത്ത് പിടിച്ചു ഒരു സെൽഫിയൊക്കെ  എടുത്ത് മ്മള് ഐഷുനെ ആഷിടെ കൂടെ പറഞ്ഞയച്ചു... മ്മളെ കാണാതെ വിട്ടിൽ നിന്ന് ചൈനീസ് വിളിച്ചപ്പോ മ്മള് മ്മളെ അളിയന്റെ കൂടെയാണെന്ന് പറഞ്ഞു ഓളെ മകറാക്കി....പ്യാവം പെണ്ണ് അപ്പൊ,, കാക്കു നാളെയിങ്ങു വാ മ്മള് അപ്പോ തരാംന്നും പറഞ്ഞു,,, കലിപ്പിൽ ഫോൺ വെച്ച് പോയി.... ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ വീട്ടിലെ  ഫങ്ക്ഷനെല്ലാം കഴിഞ്ഞപ്പോ ഫൈസിയും  അജുവും മ്മളെ പൊക്കി എടുത്തു  ബീച്ചിലേക്ക് വിട്ട്....  ഇന്നത്തെ രാത്രി നിനക്ക് ഉറക്കമില്ല കലിപ്പാ,,, ന്നും,,,  പറഞ്ഞു രണ്ടും മ്മളെ നോക്കി നന്നായി കിണിക്കുന്നുണ്ട്.... മ്മളെ ആണേൽ നിദ്ര ദേവി വിളിച്ചോണ്ടിരിക്കാ...പക്ഷെ ഈ തെണ്ടികൾ മ്മളെ ഇന്ന്  ഉറങ്ങാൻ വിടില്ല.... ബ്ലഡി ഫുൾസ്... 😤 രാത്രി ബീച് കാണാൻ വേറെ ഒരു ഭംഗി തന്നെയാ..മ്മള് നാളത്തെ ഒരു ദിവസത്തെ കുറിച്ച് ആലോചിച്ചു കടലിലെക്ക് കണ്ണും നട്ടിരുന്ന്... *,,, യാസ്ന്റെ ഉറക്കം കെടുത്തിയ ചൈനീസ്കണ്ണുള്ള അവന്റെ പെണ്ണ്,,, നാളെയൊരു ദിവസം കൂടെ കഴിഞ്ഞ അവന്റെ സ്വന്തമായി മാറും... ഇനി ദിയ ഈ യാസ്ന്റെ പാതിയാണ്,,,,ഫൈസിക്ക് മ്മള്  കൊടുത്ത വാക്കും നാളെ കൊണ്ട്  പൂർണ്ണമാവും...* മ്മള് മ്മളെ പെണ്ണിനെയും ആലോചിച്ചു മണൽ തരികളിൽ ഇരിക്കുമ്പോഴ ഫൈസിയും അജുവും മ്മളോട്,,,, മതി ഓളെ കിനാവ് കണ്ടത്... നാളെ നിന്റെ അടുത്തേക്ക് തന്നെയാ ഓള് വരുന്നത്,,, ന്നും പറഞ്ഞു മ്മളെയും കൂട്ടി വീട്ടിലേക്ക് പോയി.... കിടന്നിട്ടും മ്മക്ക് ഉറക്കം വരാതെ ബെഡിൽ നിന്ന് എണിറ്റപ്പോ രണ്ടും മ്മളെ നോക്കി പൊരിഞ്ഞ കിണി... " എന്താ യാസ്.... കിടന്നിട്ട് ഉറക്കമൊന്നും വരുന്നില്ലേ... അതോ ഇനിയും കിനാവ് കാണാൻ പോവണോ... " തെണ്ടികൾ നല്ലൊരു ഉറക്കം മ്മളെ മാടി വിളിച്ചപ്പോ രണ്ടും മ്മളെ ഉറങ്ങാൻ സമ്മതിച്ചില്ല.. ഇപ്പൊ മ്മക്ക് ഉറക്കം വരാത്തപ്പോ എണിറ്റു പോവാൻ തുടങ്ങിയപ്പോ ഒലക്കമല്ലേ ഒരു ആക്കലും....  രണ്ടിന്റെയും ആക്കിയുള്ള വർത്താനം കേട്ടപ്പോ മ്മള് പില്ലോ കൊണ്ട് അവരെ തല്ലിയിട്ട് രണ്ടിന്റെയും ഇടയിൽ കിടന്ന് എപ്പോഴോ ഉറങ്ങി പോയി..... °°°°°°°°°°°°°°°°°°°°°°°°°°° എല്ലാവരും വിട്ടിൽ എത്തിയിട്ടും ഫൈസിക്കാനെ മാത്രം കാണാത്തത് കണ്ടപ്പോഴാ മ്മള് മൂപ്പർക്ക് വിളിച്ചത്.... കാക്കു മ്മളെ കെട്ട്യോന്റെ കൂടെയാണെന്ന് പറഞ്ഞപ്പോ മ്മളെ കണ്ണ് നിറഞ്ഞു പോയി.. കാക്കുന് മ്മളെ പോലെ തന്നെയാ യാസും....അവരെ ഈ ബന്ധം എന്നും നിലനിൽക്കട്ടെ എന്ന് മ്മള് ആ നിമിഷം പടച്ചോനോട് പ്രാർഥിച്ചു... പിന്നെ കളിയിൽ കാക്കുനോട്‌ കലിപ്പായി മ്മള് മ്മളെ കൂതറാസിനോട് ഒരു കിടു ഗുഡ് നൈറ്റ് പറഞ്ഞു നേരെ മ്മളെ ഉപ്പച്ചിടേം ഉമ്മച്ചിടേം അടുത്തേക് പോയി അവരെ രണ്ട് പേരെയും കെട്ടിപിടിച്ചു കിടന്നുറങ്ങി.... ********************* *ഈ സമയം അഫ്സിയാൻ,,,  അവന്റെ വിട്ടിൽ...* തന്റെ  മുഖ്യ ശത്രു യാസ്ന്റെയും താൻ സ്വന്തമാക്കാൻ ആഗ്രഹിച്ച പെണ്ണിന്റെയും വിവാഹമാണ് നാളെയെന്നു അറിഞ്ഞ അഫ്സിയാൻ കോപം കൊണ്ട് കത്തി ജ്വലിച് മുന്നിൽ കാണുന്ന വസ്തുക്കൾ എല്ലാം തകർത്തു തരിപ്പണമാക്കുകയായിരുന്നു.... അവന്റെ മുഖം കോപാത്താൽ ജ്വലിക്കുന്നത് കണ്ട സാഫിർ അവനെ പിടിച്ചു വെക്കാൻ ശ്രമിക്കുന്നുണ്ടേലും അഫ്സി അവന്റെ പിടിയിൽ നിന്നും അലറികൊണ്ട് കുതറി മാറി സാഫിർനെ തള്ളി താഴെയിട്ട് തലക്ക് കൈ കൊടുത്തു തൊട്ടടുത്ത ചെയറിൽ പോയിരുന്നു.... ആഗ്രഹിച്ചത് എല്ലാം കൈ വിട്ട് പോവാണല്ലോ,,, ന്ന്.. ആലോചിച്ചു ഭ്രാന്ത് പിടിച്ചു നിക്കുന്ന അഫ്സിയുടെ അടുത്തേക് സാഫിർ വന്നു അഫ്സിയുടെ തോളിൽ കൈ വെച്ചതും അഫ്സി അവന്റെ കൈ തട്ടി മാറ്റി സാഫിർനെ രൂക്ഷമായി നോക്കി... മനസ്സിൽ എന്തൊക്കെയാ ഉറപ്പിച്ച അഫ്സിയാൻ  സ്വയം ഒരു ഭ്രാന്തനെ പോലെ പൊട്ടിചിരിച്ചു കൊണ്ട് തൊട്ടടുത്ത് ഉണ്ടായിരുന്ന മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ച് വായിലേക്ക് കമഴ്ത്തിയാ ശേഷം ചുണ്ട് തുടച്ചു... ( തുടരും.... ) ///////////////////////////////////////// #📙 നോവൽ
20.3k കണ്ടവര്‍
1 മാസം
#

📙 നോവൽ

💘ഖൽബിലെ മൊഞ്ചൻ 💘        Part -- 73 / 1 ****************** " എന്നാ അളിയൻ  വന്ന കാലിൽ നിക്കാതെ പോയി കെട്ട്യോളെ കണ്ടു വാ... " ന്ന്.. ഫൈസി പറഞ്ഞപ്പോ മ്മള് തലയാട്ടി കാണിച് ബാൽക്കണി ചാടാൻ തുടങ്ങിയതും ഫൈസി മ്മളോട് നിൽക്കാൻ പറഞ്ഞ്.... " അളിയൻ അതിലെ പോയി ബുദ്ധിമുട്ടണ്ട..... നേരെ പൊയ്ക്കോ... ഓളെ  റൂമിന്റെ  വാതിൽ അടച്ചിട്ടില്ല... " നിഷു പറഞ്ഞപ്പോ  മ്മള് അവരെയൊക്കെ നോക്കി ചിരിച്ചു കാണിച് നേരെ മ്മളെ കെട്ട്യോളെ റൂമിലെക്ക് വിട്ട്.... റൂമിന്റെ വാതില് പതിയെ തുറന്നിട്ട് മ്മള് മൊബൈലിൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത്...എന്നിട്ട് ശബ്ദമൊന്നും ഉണ്ടാക്കാതെ ജനലിലെ കർട്ടൻ മാറ്റി മ്മളെ പെണ്ണിന്റെ അടുത്തേക് ഒരു പോക്കങ് പോയി..ഹിഹി ജനലിൽ കൂടെ പുറത്ത് നിന്ന് റൂമിലേക്ക് വരുന്ന നിലവെളിച്ചത്തിൽ  പെണ്ണിനെ മ്മള് ഒരു പുഞ്ചിരിയും തൂകി കൊണ്ട് നോക്കി ഇരുന്ന്... രണ്ട് വർഷത്തിന് ശേഷമാ മ്മള് ഇപ്പൊ മ്മളെ പെണ്ണിനെ ഒന്ന് കാണുന്നെ.... ഇപ്പൊ കാണുമ്പോ പെണ്ണ്  ഒന്നുടെ മൊഞ്ചാത്തി ആയത്പോലെ.. 😍 കുട്ടിത്തം നിറഞ്ഞ പെണ്ണിന്റെ  കിടത്തം കണ്ടു മ്മളെ കണ്ട്രോൾ പോവുന്നുണ്ടേലും അതൊക്കെ പിടിച്ചു വെച്ച് മ്മള് ഓളെ നോക്കി ഇരുന്ന്... *നമ്മള് സ്നേഹിക്കുന്നവരെ അവരറിയാതെ നോക്കുമ്പോ കിട്ടുന്ന ഒരു സ്പെഷ്യൽ  ഫീൽ ഉണ്ടല്ലോ...*☺️ അതാണ് ഇപ്പൊ മ്മക്ക് ഉള്ളത്....  ചുണ്ടിൽ ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്തു  മ്മള് ഒരു കാര്യവും ഇല്ലാതെ മ്മളെ പെണ്ണിനെ തന്നെ നോക്കിയിരുന്നു....നേരം പുലരുവോളം ഇങ്ങനെ നോക്കി ഇരിക്കാൻ മ്മക്ക് പൂതി ഉണ്ടേലും മ്മളെ അളിയൻമാരെയും അജുനെയും ഓർത്തപ്പോ അതൊക്കെ  പമ്പ കടന്ന് പോയി....😆 പതിയെ മ്മള് ഓളെ ബെഡിൽ നിന്ന് എണിറ്റു  നിവർന്ന് നിന്ന് പെണ്ണിനെ നോക്കിയൊന്നു പുഞ്ചിരിച്ചു...എന്നിട്ട് ശബ്ദമൊന്നും ഉണ്ടാക്കാതെ  മ്മള് മ്മളെ മുഖം ഓളെ നേരെക്ക് കൊണ്ട് പോയി പെണ്ണിന്റെ  നെറ്റിയിൽ ഒരു ചുടുചുംബനം കൊടുത്ത്...🙈 അതിന്റെ കൂടെ തന്നെ പെണ്ണ് ഇങ്ങനെ കിടക്കുന്ന കുറച്ച് ഫോട്ടോസും ചറപറന്ന് എടുത്തു...ഹീ....ഭാവിയിൽ  വല്ലപ്പോഴും ആവശ്യം വന്നാലോ... 😝 കർട്ടൻ പഴയത് പോലെയാക്കി മ്മള് വന്നത് പോലെ ശബ്ദമൊന്നും  വരുത്താതെ റൂമിൽ നിന്ന് പുറത്തിറങ്ങി ഡോർ അടച്ചു ഒരു ദീർഘശ്വാസം വലിച്ചു വിട്ട്... ശ്വാസം വിട്ട്  മുന്നിലേക്ക് നോക്കിയതും മ്മളെ നെറ്റി ചുളിച്ചു നോക്കുന്ന ഫൈസിയെയാണ് കണ്ടത്...ഓനെയും ഓന്റെ പുറകിൽ നിഷുവിനെയും കണ്ടപ്പോ മ്മള് രണ്ടാളെയും നോക്കി ഒന്ന് ചിരിച്ചു കാണിച്ചു...മ്മളെ ചിരി കണ്ടപ്പോ നിഷു മ്മളെ നോക്കി തലയാട്ടി ചിരിച്ചിട്ട് ഓന്റെ റൂമിലേക്കു പോയി... "  എന്നാലും യാസ്..  നീയെന്താടാ വരുന്ന കാര്യം മ്മളോട് പറയാതിരുന്നത്...??. " " എന്റെ പൊന്നളിയാ... മ്മക്ക് മ്മളെ കെട്ട്യോളെ ഈ നേരത്തോക്കെ അല്ലെ ഒന്ന് ശരിക്ക്  കാണാൻ പറ്റു..അപ്പൊ ഈ നേരത്ത് നിന്നോടൊക്കെ പറഞ്ഞു വരുന്നത് ശരിയാണോ..... " " ഹ്മ്മ്.. നിനക്ക് ശരിയും തെറ്റുമൊക്കെ മ്മള് പിന്നെ  പറഞ്ഞു തരാംട്ടാ.....അതിനു മുൻപ് മ്മളെ പെങ്ങൾ എഴുന്നേൽക്കുന്നതിനു  മുൻപ് അളിയൻ വേം ഇവിടുന്ന്  സ്ഥലം കാലിയാക്കാൻ നോക്ക്... " " യാസ്ക്ക... ബാൽക്കണി വഴി തന്നെ  പോവണോ.. വേണേൽ മ്മള് ഫ്രണ്ട് ഡോർ ഓപ്പൺ ചെയ്തു തരാം... " മ്മളെ ആക്കി കൊണ്ട് റൂമിൽ നിന്ന് തലയിട്ട് നിഷു ചോദിച്ചപ്പോ  മ്മളെ ഓനെ അടിമുടിയൊന്നു നോക്കിയിട്ട്... " വേണ്ട നിഷുവേ... മ്മള് വന്നത് പോലെ തന്നെ പൊക്കോളാം... " ന്ന്... കൈ കുപ്പി പറഞ്... ഓൻ അപ്പൊ മ്മളെ നോക്കി ഇളിച്ചു കാണിച്ചു,,,, എല്ലാം അങ്ങയുടെ ഇഷ്ട്ടം,,,, ന്നും പറഞു ഓന്റെ റൂമിന്റെ വാതിലടച്ചു.... ഓന്റെ ചോദ്യം കേട്ട് മ്മളെ നോക്കി ചിരിച്ചു നിക്കുന്ന  ഫൈസിയോട് തിരിച്ചു ചിരിച്ചു കാണിച്ചു മ്മള്,,,, പിന്നെ കാണാംടാ,,, ന്നും പറഞ്ഞു ബാൽക്കണി വഴി തന്നെ താഴോട്ട് ഇറങ്ങി മ്മളെ കാറിന്റെ അടുത്തേക് വിട്ട്..... കാറിൽ എത്തി മ്മള് അജുനെ നോക്കിയപ്പോ ഓൻ നല്ല  ഉറക്കമാ.... സീറ്റിലേക്ക് ചാരി കിടന്നുറങ്ങുന്ന അജുനെ നോക്കി മ്മള് കാറിൽ കേറി ഓനെ വിളിച്ചുണർത്താതെ വണ്ടി എടുത്തു നേരെ വീട്ടിലേക് തിരിച്ചു... വിട്ടിൽ എത്തി മ്മള് അജുനെ വിളിക്കാൻ വേണ്ടി ഓന്റെ നേരെ തിരിഞ്ഞപ്പോ കണ്ടതും മ്മളെ കണ്ണ് മിഴിച്ചു പോയി... ചെക്കൻ ഉറക്കത്തിൽ ചിരിച്ചോണ്ട് പിച്ചും പേയും പറയാ... മ്മള് അത് കണ്ടു ഓനെ വിളിക്കണോ വേണ്ടയോന്ന് ഒരു നിമിഷം ആലോചിചേങ്കിലും ഈ തെണ്ടിനെ വിളിക്കാൻ തന്നെ തീരുമാനിച്ചു.... " ടാ... അജു... " ഓന്റെ കവിളത്തു തട്ടി മ്മള് വിളിച്ചതും ചെക്കൻ ഞെട്ടി കൊണ്ട് കണ്ണ് തുറന്ന് മ്മളെ മിഴിച്ചു നോക്ക.... " ആർ യു ഓക്കേടാ ചക്കരെ....??.. " ന്നും.. ചോദിച്ചു മ്മള് ചിരിച്ചോണ്ട് ഓന്റെ കവിളത്തു വീണ്ടും തട്ടിയപ്പോ ഓൻ മ്മളെ കൈ മാറ്റി മ്മളെ നോക്കി ചിരിച്ചിട്ട്‌...  " സോറിടാ മുത്തേ..  ഞാനൊന്നു ചെറുതായി ഉറങ്ങി പോയിലേ. എന്നാ നമ്മുക്ക് പോയാലോ... " " എങ്ങോട്ട്...??.. " " വീട്ടിലേക്ക്... അല്ലാതെ ഇവിടെ നിന്റെ കെട്ട്യോളെ വീടിന്റെ  മുന്നിൽ നിന്നിട്ട് മ്മക്ക് എന്തുട്ട് കാര്യം... " " ആരെ വീടിന്റെ മുന്നിലെന്നു..??.. " ഓൻ പറഞ്ഞതും മ്മള് ഇത്തിരി ഗൗരവത്തിൽ തിരിച്ചു ഓനോട്‌ ചോദിച് കാറിൽ നിന്ന് ഇറങ്ങി അജുനെ നോക്കിയപ്പോ ഓൻ മുന്നിലേക്ക് ഒന്ന് നോക്കിയിട്ട് മ്മളെ നോക്കി ഒരേ ഇളി ഇളിച് കാറിൽ നിന്നിറങ്ങി....മ്മള് ഓന്റെ മുന്നിൽ പോയി ഓനെ നോക്കി നന്നായിയൊന്നു ചിരിചപ്പോ ഓൻ കാര്യം മനസിലാവാതെ മ്മളെ നെറ്റി ചുളിച്ചു നോക്കുന്നുണ്ട്... " നിന്റെടുക്കൽ കാണാത്തത് ഓക്കെ ഇപ്പൊ കണ്ടു തുടങ്ങുന്നു...സോ.. കീപ് ഇറ്റ് അപ്പ്‌.." മ്മള് അതും പറഞ്ഞു ഓന്റെ ഷോൾഡറിൽ തട്ടി അകത്തേക്കു കേറി തിരിഞ്ഞ് നോക്കിയപ്പോ ഉണ്ട്.. അജു.. മ്മള് പറഞ്ഞതൊന്നും മനസിലാവാതെ വായും പൊളിച്ചു മ്മളെ നോക്കി നിൽക്കുന്നു... ഓനെ നോക്കി ഒന്ന്  സൈറ്റടിച് കാണിച്ചു മ്മള്  വാതിൽ തുറന്ന് മ്മളെ റൂമിലേക്ക് പോയി.... @@@@@@@@@@@@@@ ഇന്നലെ രാത്രി നല്ലോണം ഫുഡ്‌ കഴിച്ചതൊണ്ട്..മ്മക്ക് ഇന്നലെ അന്തോം കുന്തോം ഇല്ലാതെ നന്നായി ഉറങ്ങാൻ പറ്റി... 😜 രാവിലെ എണിറ്റു മ്മള് നിസ്കാരമൊക്കെ കഴിഞ്ഞു താഴോട്ട് ഇറങ്ങുന്നതിനു മുൻപ് മ്മളെ കാക്കുമാരെ രണ്ടിന്റെയും റൂമിലോട്ടു നോക്കിയപ്പോ രണ്ടിന്റെയും റൂമിന്റെ ഡോർ ക്ലോസ് ആണ്...അത് ബല്യ കാര്യമാക്കാതെ മ്മള് താഴോട്ട് ഇറങ്ങിയതും രാവിലെ തന്നെ പത്രം കാർന്ന് തിന്നുന്ന ഉപ്പച്ചിയെ ആണ് കണ്ടത്... " ഗുഡ് മോർണിംഗ് മറിയമേ... " പത്രത്തിൽ നിന്നും തലയുയർത്താതെ ഉപ്പച്ചി മ്മളോട് പറഞ്ഞപ്പോ മ്മള് തിരിച്ചും മൂപ്പർക്ക് ഒരു ഗുഡ്മോർണിംഗ് കൊടുത്തു അടുക്കളയിലോട്ട് പോവാൻ തുടങ്ങുമ്പോഴ ഉപ്പച്ചി മ്മളോട് ചോദിച്ചത്.... " ഫൈസിയും നിഷുവും എഴുന്നേറ്റില്ലേ....??.. " " അറിയൂല്ല... ഞാൻ ഇങ്ങോട്ട് ഇറങ്ങുമ്പോ അവരെ റൂമിന്റെ ഡോർ ക്ലോസ് ആണ്... " " അവര് മാത്രമല്ല... ഇക്കയും പൂര ഉറക്കമാ ഉപ്പച്ചി... " ഉപ്പച്ചിക്കുള്ള ചായയുമായി വന്ന ഇത്തൂസ് പറഞ്ഞതും മ്മള് ഓൺ തെ സ്പോട്ടിൽ ഉപ്പച്ചിനോട്‌ പറഞ്ഞു...  " അല്ലുപ്പച്ചി...അവര് മൂന്നും ഇന്നലെ കക്കാൻ പോയിരുന്നോ..?? അല്ല.. സാധാരണ മൂന്നും ഈ നേരത്ത് എഴുന്നേറ്റു വരാറുള്ളതല്ലേ.. അതോണ്ട് ചോദിച്ചതാ... " അതും പറഞ്ഞു  മ്മള് ഉപ്പച്ചിനെ നോക്കിയപ്പോ മൂപ്പരു മ്മളെ തുറിച്ചു നോക്കാ...മ്മള് പറഞ്ഞത് ഉപ്പച്ചിക്ക് പറ്റിയിട്ടില്ലേന്ന് മ്മക്ക്  മനസിലായി...അപ്പൊ  മ്മള് മൂപ്പരെ നോക്കി ഒന്നിളിച്ചു കാണിച്ചു നൈസായി അടുക്കളയിലേക്ക് മുങ്ങാൻ തുടങ്ങുമ്പോഴയിരുന്നു മ്മളെ ഉമ്മച്ചി രംഗത്ത് എത്തിയത്.... " നീ അധികം ചോദിക്കാൻ നിക്കാതെ അവരെ നാസ്ത കഴിക്കാൻ വിളിച്ചോണ്ട് വാ... " ഉമ്മച്ചി മ്മളോട് കല്പ്പിച്ചതും മ്മള്,,, അയ്ക്കോട്ടെ,,, ന്നും പറഞ്ഞു.. വന്ന വഴി തന്നെ തിരിച്ചു കേറി  നിഷുന്റെ റൂമിന്റെ മുന്നിൽ നിന്ന്... ഉള്ളിൽ പാട്ടും പുറത്ത് കൊട്ടുമായി മ്മള് ഓൻ എണിറ്റു വാതിൽ തുറക്കാൻ വേണ്ടി വാതിലിൽ ശിങ്കാരി മേളം തന്നെ  നടത്തി.... എത്ര മുട്ടിയിട്ടും പഹയൻ വാതിൽ തുറക്കാത്തത് കണ്ടു മ്മള് വാതിലിൽ മേളം നിർത്തി ചവിട്ട് നാടകം ആരംഭിക്കാൻ തുടങ്ങുമ്പോഴ മ്മളെ തളർത്തി കൊണ്ട് ഓൻ വാതിൽ തുറന്നത്...  " എന്താടി ബലാലെ അനക് വേണ്ടേ...മനുഷ്യനെ സ്വസ്ഥതമായി ഉറങ്ങാനും വിടില്ലേ ..  " മ്മളെ പ്രാകി കൊണ്ട് ഓൻ മ്മളോട് കലിപ്പായി പറഞ്ഞു വീണ്ടും കിടക്കാൻ തുടങ്ങിയപ്പോ മ്മള് ഓന്റെ പുതപ്പ് വലിച്ചു നിലത്തേക്ക് ഇട്ട്... മ്മള് ചെയുന്നത് കണ്ടു ഓൻ മ്മളെ കലിപ്പിൽ നോക്കിയപ്പോ മ്മള് അതുക്കും മേലെ കലിപ്പിൽ ഓനെ നോക്കിയിട്ട് ഓന്ക് ക്ലോക്ക് ചൂണ്ടി കാണിച്ചു കൊടുത്ത്.... ക്ലോക്കിലെ ടൈം കണ്ടിട്ട് ഓൻ തലയൊക്കെ ചൊറിഞ്ഞു മ്മളെ നോക്കി ഇളിച് കാണിച്ചു ദേ പോയി,,, ന്നും പറഞ്ഞു ബാത്‌റൂമിലേക്ക് വിട്ട്.... ഒന്നിനെ എണിപ്പിച്ച നിർവൃതിയിൽ മ്മള് അടുത്ത ആളെ അടുത്തേക് വിട്ട്...😌  ഫൈസിക്കന്റെ റൂമിന്റെ ഡോറിൽ മ്മള്  മേളം തുടങ്ങുന്നതിനു മുൻപ് ഡോർ ഉള്ളിൽ നിന്ന് അടച്ചുക്ക്ണോന്ന് ഒന്ന് നോക്കി... കാക്കുന്റെ നിർഭാഗ്യം കൊണ്ടും മ്മളെ ഭാഗ്യം കൊണ്ടും കാക്കു ഡോർ ലോക്ക് ചെയ്തിട്ടില്ല... 😁 മ്മള് പിന്നെ കൂടുതൽ പുറത്ത് നിന്ന് ആലോചിക്കാതെ ഡോർ തുറന്ന് മൂപ്പരെ റൂം മൊത്തത്തിൽ ഒന്ന് നിരീക്ഷിച്.... ഒരുവട്ടം നിരീക്ഷണം നടത്തിയപ്പോ തന്നേ മ്മക്ക് മതിയായിട്ട് മ്മള് കാക്കുനെ എങ്ങനെ എഴുന്നേൽപ്പിക്കും എന്നാലോചിച്ചു... പെട്ടന്ന് മ്മളെ മനസിലേക്ക് ഒരു സൂത്രം വന്നതും മ്മള് അത് നടപ്പിലാക്കാനുള്ള സാമഗ്രികൾ പെട്ടന്ന് തന്നെ എടുത്തു വന്നു... പത്തു ഐസ്ക്യുപ്,,,, അര കപ്പ് വെള്ളം,,,, അത് രണ്ടും എടുത്തു മ്മള് വെള്ളത്തിൽ ഐസ് ലയിപ്പിച്ചു.. ന്നട്ട് വെള്ളം ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി മ്മള് മ്മളെ വിരൽ വെള്ളത്തിലേക്ക് ഇട്ടതും തണുപ്പ് കൊണ്ട് ഓൺ തെ സ്പോട്ടിൽ കൈ വെള്ളത്തിൽ നിന്ന് പിൻവലിച്ചു... ഹിഹി,,, ഇത് മതി.,,,, ഇതുകൊണ്ട് മ്മള് കാക്കുനെ എഴുന്നേൽപ്പിക്കും,,, ന്നും മനസ്സിൽ പറഞ്ഞു ചിരിച്ചിട്ട് മ്മള് കാക്കുനെ ഒന്ന് നോക്കി... ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്ന കാക്കുന്റെ കാലു കണ്ടപ്പോ മ്മള് മൂപ്പരെ കാൽ ബെഡിൽ നിന്ന് തെനിച്ചിട്ട്‌ കാലിൽ ഇത്തിരി ഐസ് വാട്ടർ ഒഴിച്ച്.... ഉദ്ധിപനം കാരണം മൂപ്പര് സ്പോട്ടിൽ തന്നെ മുഖത്തെ പുതപ്പ് മാറ്റി ഞെട്ടി എണിറ്റു നിന്ന്... കാക്കുന്റെ പെട്ടന്നുള്ള ചലനം കണ്ടു മ്മള് ആ സ്പോട്ടിൽ തന്നെ മൂപ്പരെ അടുത് നിന്ന് ഇത്തിരി മാറി നിന്ന്...ഹിഹി... അതും ഉദ്ധിപനം ആണേ.. 😜 എണിറ്റു നിന്ന്... എന്താപ്പോ ഇടെ ഉണ്ടായോ,,, ന്നുള്ള രീതിയിൽ കാക്കു മ്മളെ നോക്കിയപ്പോ മ്മള് മൂപ്പരെ നോക്കി ഇളിച് കാണിച്ചിട്ട്‌ മൂപ്പർക്ക് മ്മളെ കൈയിൽ ഉണ്ടായിരുന്ന കപ്പ് കൂടെ കാണിച്ചു കൊടുത്തു.... കപ്പിനെയും മ്മളെയും കാക്കു കലിപ്പിൽ മാറി മാറി നോക്കിയപ്പോ.. മ്മള്,,, ഞാനൊന്നും അറിഞ്ഞില്ലേ,,, ന്നുള്ള രീതിയിൽ ക്ലോക്കിലേക്ക് തന്നെ കണ്ണും നട്ടിരുന്ന്... ടൈം കണ്ടിട്ട് ആണോ,,, അതോ മ്മളെ നിഷ്കളങ്കത നിറഞ്ഞ നിൽപ്പ് കണ്ടിട്ട് ആണാവോ കാക്കു ഒന്നമർത്തി മൂളിയിട്ട് നേരെ ബാത്‌റൂമിലേക്ക് കേറി പോയി... അങ്ങനെ പറഞ്ഞ പണി നല്ല അന്തസോടെ ചെയ്ത നിർവൃതിയിൽ മ്മള് താഴോട്ട് പോയി ഉമ്മച്ചിയോട് രണ്ട് പേരും ഇപ്പൊ വരും എന്ന് പറഞ്ഞു ഫുഡാൻ ഇരുന്നു.... യാ അല്ലാഹ്,,, യാ നഫ്സി,,, ന്നും പറഞ്ഞു മ്മള് ചുറ്റുമുള്ളതൊന്നും നോക്കാതെ വരി വലിച്ചു തിന്നുമ്പോഴ മ്മളോട് ഒരു ഗുഡ്മോർണിംഗ് കാച്ചികൊണ്ട് ഷാനുക്ക മ്മളെ അടുത്ത് വന്നിരുന്നത്....കാക്കുനെ നോക്കി ഒന്ന് ചിരിച്ചിട്ട്‌ തിരിച്ചു ഒരു ഗുഡ് മോർണിംഗ് കൊടുത്തു മ്മള് മ്മളെ തീറ്റിൽക്ക് തന്നെ കോൺസെൻട്രേഷൻ കൊടുത്തു.... " ഒന്ന് പതുക്കെ തിന്നെടി... നിന്റെ പ്ലേറ്റിൽ ഉള്ളത് നിനക്ക് തന്നെയുള്ളതാ.. അതിന്ന് ആരും കൈയിട്ട് വരാൻ വരില്ല.... " മ്മളെ തീറ്റി കണ്ടു അസൂയ മൂത്ത് നിഷു പറഞ്ഞതും മ്മള് ഓനെ നോക്കി നന്നായിയൊന്നു ഇളിച്ചു കാണിച്ചു... മ്മളെ ഇളി കണ്ടു ഓൻ മ്മളെ തുറിച്ചു നോക്കുമ്പോ ബാക്കിയുള്ളവരൊക്കെ ഞങ്ങളെ നോക്കി ചിരിക്കാ... അങ്ങനെ ഫുഡ്‌  വയറ്റിലാക്കി മ്മള്  എണിറ്റു പോവാൻ തുടങ്ങുമ്പോഴ ഉപ്പച്ചി മ്മളെ മാര്യേജ്ന്റെ കാര്യം എടുത്ത് ഇട്ടത്... ",, മോളെ കല്യാണത്തിന് ഇനിയും അധികം ദിവസങ്ങളില്ല... അതോണ്ട് എല്ലാ അറൈഞ്ചുമെന്റ്സും ഇനി പെട്ടന്നവണം..,,, " എല്ലാവരോടും കൂടെ പറഞ്ഞു ഉപ്പച്ചി മ്മളെ നോക്കിയപ്പോ മ്മള് മൂപ്പരെ നോക്കി ചിരിച്ചു കാണിച്ചു അവരെ ഇടയിൽ നിന്ന് പോയി.... *************** ഓരോ സെക്കന്റ്‌ മിനുട്ട്കളായും,, ഓരോ മിനുട്ട് ഹൗർസ് ആയും,,,, ഓരോ മണിക്കൂർ,, ദിവസങ്ങളായും,,,, മ്മളെ മുന്നിലൂടെ ഒരാഴ്ചയും പെട്ടന്ന് കടന്ന് പോയി...ഇനി ഒരാഴ്ച കൂടെ  ഉള്ളു മ്മളെ വെഡിങ്ന്... കാക്കുമാരും ഉമ്മച്ചിയും ഉപ്പച്ചിയും മാര്യേജ്ന്റെ ഓരോ ആവശ്യങ്ങളായി ഇപ്പോഴും ബിസിയാണ്...  മ്മളെ കൂതറാസിൽ ഹനുവും ആദിയും ഇന്ന് മ്മളെ വീട്ടിലേക്ക് ലാന്റും...ഷാനുവിനെയും ശാലുവിനെയും കാക്കുമാര് കല്യാണത്തിന്റെ രണ്ട് ദിവസം മുൻപ് ഇവിടെ എത്തിക്കാംന്ന് ,,, ഇപ്പൊ തന്നെ അവരെ ഇങ്ങോട്ട് വിട്ട കെട്ട്യോൻമാർക്ക് അവരെ കെട്ട്യോൾസിനെ ഭയങ്കര മിസ്സിംഗ്‌ ആവുമെന്ന്... 🤭😝 ഐഷുന് ഇനി ഓളെയും കാക്കുന്റെയും കല്യാണം കഴിയാതെ മ്മളെ വീട്ടിലേക്ക് കാലു കുത്താൻ പറ്റില്ല....പ്യാവംല്ലേ... 😂 പെണ്ണ് ഇപ്പോ..ഇങ്ങോട്ട് വരാൻ പറ്റാത്തതിന് മൂഡ് ഓഫ് ആയി ഇരിക്കാ... സഫുക്ക നാട്ടിൽ ഉണ്ടായത് കൊണ്ട് ആദി മൂപ്പരെ സോപ്പിട്ട് ചാക്കിലാക്കി ഉച്ചക്ക് തന്നെ മ്മളോടെ എത്തി.. ഹനു റാഷിക്കന്റെ  കൂടെ വന്നു  രാത്രിക്ക് മുന്നേയും വിട്ടിലേക്ക് എത്തി... അവര് രണ്ട് പേരും വന്നപ്പോ മ്മള് ഫുൾ ഹാപ്പി ആയിരുന്നു... രാത്രിയിലെ ഫുഡും കഴിച്ചു ഞങ്ങള് മൂന്നും കൂടെ ബാക്കി മൂന്നിനും കൂടെ വീഡിയോ കോൺഫറൻസ് കാൾ ചെയ്തു അവരെ മൂന്നിനെയും കുറെ നേരം വട്ടാക്കി.... മ്മളെ കൂടെ ഹനുനെയും ആദിനെയും കണ്ടു ഷാനുവും ശാലുവും കൂടെ അവരെ കെട്ട്യോൻസിനെ ഇരുന്ന് പ്രാകി കൊല്ലാ...🤣 ഐഷു ആണേൽ ഒന്നും മിണ്ടാതെ സങ്കടഭാവത്തിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്..... ഐഷുനെ അധികം വട്ട് പിടിപ്പിക്കാതെ ഞങ്ങള് മൂന്നും ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ടാക്കി പോവാൻ തുടങ്ങുമ്പോഴ ഫൈസിക്ക മ്മളെ റൂമിലേക്കു വന്നു ഞങ്ങളെ മൂന്നിനെയും  കലിപ്പിൽ നോക്കുന്നത്.... കാര്യം അറിയാതെ കാക്കു ഞങ്ങളെ കലിപ്പിൽ നോക്കുന്നത് കണ്ടു ഹനു മൂപ്പരെ നോക്കി,,, എന്താന്ന്,,, ചോദിച്ചപ്പോ കാക്കു ഒന്നും മിണ്ടാതെ മൂപ്പരെ ഫോൺ ഞങ്ങക്ക് നേരെ നീട്ടി പിടിച്ചു... ഒരേനേരത്ത് ഫോണിലേക്ക് നോക്കിയ ഞങ്ങള് മൂന്നും പിന്നെ കാക്കുനെ നോക്കി വന്ന ചിരിയെ  കടിച്ചു പിടിച്ചു മൂപ്പരെ നോക്കി ഒന്നിളിച്ചു കാണിച്ചു... ഞങ്ങളെ അടുത്ത്  സങ്കടഭാവത്തിൽ നിന്ന മ്മളെ കാക്കുന്റെ ഐഷുട്ടി,,,  മൂപ്പരെ അടുത്ത് കലിപ്പ് ആയി ഒരു ലോഡ് കലിപ്പ് സ്മൈലിസ് കാക്കുന് വിട്ട് കൊടുത്ത്ക്ക്ണ്... 😆 കാക്കു ആണേൽ ആ സ്മൈലി എല്ലാം കണ്ടിട്ട് ഇപ്പൊഴും ഞങ്ങളെ കലിപ്പിൽ നോക്കാ... മൂപ്പരെ ഇപ്പോഴത്തെ ഭാവം മ്മള് ഓൺലൈൻ ആയി ഐഷുന് കാണിച്ചു കൊടുത്തപ്പോ പെണ്ണ് ഒന്നും മിണ്ടാതെ ഫോൺ കട്ടാക്കി പോയി.... " മൂന്നും കൂടെ മ്മളെ കഞ്ഞിയിൽ പാറ്റയെ കൊണ്ടിടാൻ നടക്കാണല്ലെ...😡 എല്ലാം ഓഫാക്കി ഇപ്പൊ കിടന്നോണം മൂന്നും...ഇനി ഇവിടുന്ന് വല്ല ശബ്ദവും കേട്ട എല്ലാത്തിനെയും  എടുത്തു വെളിയിൽ കളയും... " ന്ന്... നല്ല  കലിപ്പിൽ പറഞ്ഞു ഫൈസിക്ക പോയതും പരസ്പരം മുഖത്തോട് മുഖം നോക്കി ഞങ്ങള് മൂന്നും ഇതുവരെ പിടിച്ചു വെച്ച ചിരിയൊക്കെ പുറത്തേക്ക് വിട്ട്...ഞങ്ങൾ ചിരിക്കുന്ന ശബ്ദം കേട്ടു ഫൈസിക്ക പുറത്ത് നിന്ന്,,, പെങ്ങന്മാരെ,,, ന്ന് നീട്ടി വിളിച്ചതും ഞങ്ങള് മൂന്നും ചിരി നിർത്തി ലൈറ്റ് അണച്ചു കെട്ടിപിടിച്ചു കിടന്നുറങ്ങി... @@@@@@@@@@@@ ( ആദി,,, ) ഇന്നാണ് ഞങ്ങള് ഷോപ്പിങിന് ഇറങ്ങുന്നത്,, ദിയടെ മാര്യേജ്ന്റെ.... ഓളെ  ഫാമിലിയുള്ളവരുടെ  എല്ലാം ഷോപ്പിങ് കഴിഞ്ഞേങ്കിലും ഞങ്ങളെ കാക്കുമാരെയും ദിയയുടെയും പിന്നെ ഞങ്ങൾ കൂതറാസിന്റെയും ബ്രദർസിന്റെയും ഷോപ്പിംഗ്  കഴിഞ്ഞിട്ടില്ല... രാവിലെ എണിറ്റു ഫ്രഷായി ഇത്തൂസ്നെ വീട്ടുജോലിയിലൊക്കെ കുറച്ച് ഹെല്പ് ചെയ്തു ഞങ്ങളു മൂന്നും പോസ്റ്റായി ഇരിക്കുമ്പോഴ ഫൈസിക്ക വന്നു ഞങ്ങളോട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വരാൻ പറഞ്ഞത്... ഷോപ്പിങ്ന് പോവാൻ ദിയക്ക് ഇന്റെർസ്റ്റ് ഇല്ലെന്ന് കണ്ടപ്പോ മ്മളും ഹനുവും കൂടെ വാശി പിടിച്ചു ഓളെ കൂടെ കൂട്ടി... ഹല്ലപിന്നെ... ഓളെ മാര്യേജ്ന്റെ ഷോപ്പിങ്ന് ഓളിലേൽ ശരിയാവോ..ല്ലേ.. പോവുന്ന വഴിക്ക് ഫൈസിക്ക ഐഷുനെയും എടുത്തു... ഷാനുവും ശാലുവും കാക്കുമാരെ കൂടെ  മാളിലേക്ക് വരും... ദിയക്ക് വെഡിങ്ഡേയ് ഉടുക്കാനുള്ള ഡ്രസ്സ്‌ യാസ്ക്കന്റെ വകയാ...മൂപ്പര് അതൊക്കെ നേരത്തെ സെറ്റ് ആക്കി വെച്ച്ക്ക്ണ് എന്നാ പറഞ്ഞേ..യാസ്ക്കാക്ക് ഓർമ്മ വന്ന കാര്യം നമ്മളെ ദിയക്ക് ഇപ്പോഴും അറിയില്ല... ഓള് ഇന്നലെ  മുതൽ മ്മക്കും ഹനുനും ഒരു സ്വൈര തരാതെ ചോദിച്ചോണ്ടിരുന്നത് ഒരറ്റ ചോദ്യം ആയിരുന്നു... " ആദി.. ഹനു... പിന്നെയ് യാസ്ന് ഇപ്പൊ പണ്ടത്തെ കാര്യങ്ങളൊന്നും ഓർമ്മ ഇല്ലല്ലോ...ഫൈസിക്ക പറഞ്ഞു ഓൻക്ക് ഇപ്പൊ പെണ്ണുങ്ങളോട് എല്ലാം കലിപ്പാണെന്ന്..അപ്പൊ ഓൻ ഞങ്ങളെ കല്യാണം കഴിഞ്ഞാ മ്മളോട് എപ്പോഴും കലിപ്പാവില്ലേ....നിക്ക് പേടിയാവുന്ന്...ഞാനി എന്താ ചെയ്യ,,,,, എടി ഹംകേളെ,,, ഞാൻ ചോദിച്ചതിന് എന്തേലും ഒരു സൊല്യൂഷൻ  പറയടി,,,,,എനിക്ക് ഓന്റെ കാര്യം ആലോചിക്കുമ്പോ തന്നെ പേടിച്ചു മുട്ട് കാല് കൂട്ടി ഇടിക്കുന്നുണ്ട്.,,,,അങ്ങനെയുള്ള മ്മള് എങ്ങനെയാ ഓന്റെ മുന്നിൽ നില്കാ,,,😭 " ന്നൊക്കെ... ചോദിച്ചു ദിയ മ്മളെയും ഹനുനെയും നോക്കുമ്പോ ഞങ്ങള് രണ്ടും പരസ്പരം ഒന്ന് നോക്കി ചിരിച്ചിട്ട് ദിയടെ തോളിൽ കൈയിട്ട് ഓൾക് ഒരു സൊല്യൂഷൻ പറഞ്ഞു കൊടുത്തു... " മിസ്സിസ് യാസ്... നീയിങ്ങനെ പേടിക്കല്ലേ... പേടിച് നിന്നാ നീയൊന്നും എവിടേം എത്തില്ല.. ഓക്കെ.. അപ്പൊ നിന്റെ പ്രോബ്ലം എന്താണ്,,, കാക്കുന് ഇപ്പൊ പെണ്ണുങ്ങളോട് എല്ലാം കലിപ്പാണ് അപ്പൊ മാര്യേജ് കഴിഞ്ഞ നിന്നോടും കലിപ്പാവും എന്നല്ലേ.,,,ആ കാര്യത്തിൽ നിനക്ക് ഒരു സംശയവും വേണ്ട... മൂപ്പര് നിന്നോട് എന്തായാലും കലിപ്പാവും... പിന്നെ നിന്റെ ഈ ചോദ്യത്തിന് ആകെയൊരു സൊല്യൂഷൻ ഉള്ളു....  യാസ്ക്ക നിന്നോട് കലിപ്പാവുപ്പോ,,,, എല്ലാം വിധിയുടെ വിളയാട്ടം,,, ആണെന്ന് പറഞ്ഞു സ്വയം സമാധാനിക്കാം.. " ഞങ്ങള് രണ്ടും കൂടെ ഒരഡാർ സൊല്യൂഷൻ ഓൾക് കൊടുത്ത് ഓളെ സമാധാനത്തിനു ഇത്തിരി റസ്റ്റും കൊടുത്തപ്പോ ദിയ പിന്നെ ഞങ്ങളോട് ഈ ചോദ്യവും ചോദിച്ചു വന്നിട്ടില്ല... 😆 വണ്ടി പാർക്ക് ചെയ്തു ഞങ്ങള് മാളിൽ കയറിയപ്പോ തന്നെ കണ്ടത് മുഖം വീർപ്പിച്ചു ഇരിക്കുന്ന ശാലുനെയും ഷാനുവിനെയും ആണ്.. അവരെ അടുത്ത് തന്നെ കാക്കുമാരും എന്തോ പോവാൻ പോവുന്ന ആരെയോ പോലെ ഇരിക്കുന്നുണ്ട്... ഫൈസിക്ക കാക്കുമാരെ അടുത്ത് ചെന്ന് ഞങ്ങളെ കാണിച്ചു കൊടുത്തപ്പോ കാക്കുമാറ് രണ്ടും മ്മളെയും ദിയയെയും ഹനുനെയും തുറിച്ചു നോക്കുന്നുണ്ട്... അവരെ നോട്ടം കണ്ടു ഐഷു ഞങ്ങളെ പുച്ഛിച്ചോണ്ട് ബാക്കി രണ്ടെണ്ണത്തിന്റെയും അടുത്തേക് പോയി... കാക്കുമാരെ രണ്ടിന്റെയും കൂടെ കൂടി ഫൈസിക്കയും ഞങ്ങളെ തുറിച്ചു നോക്കാൻ തുടങ്ങിയപ്പോ മ്മക്ക് കാര്യങ്ങൾ എല്ലാം ഏറെക്കുറെ മനസിലായി... മ്മള് തലചെരിച്ചു ഹനുനെ നോക്കിയപ്പോ ഓള് കാക്കുമാരെ നോക്കി ഇളിക്കുന്നുണ്ട്... അപ്പൊ ഓൾക്കും കാക്കുമാരെ തുറിച്ചു നോട്ടത്തിന്റെ കാര്യം മനസ്സിലായിക്ക്ണ്... ഹനുന്റെ അടുത്ത് നിന്ന് നോട്ടം തെറ്റിച്ചു മ്മള് ദിയനെ നോക്കിയപ്പോ ഓള്  വായും പൊളിച്ചു കാക്കുമാരെ നോക്കുന്നുണ്ട്...ഹിഹി... ദിയക്ക് കാര്യം മനസിലായിട്ടില്ല.. മ്മളും ഹനുവും കാക്കുമാരെ നോക്കി നന്നായി ഒന്ന് ഇളിച് കാണിച്ചു വായും പൊളിച്ചു നിക്കുന്ന ദിയനേം വലിച്ചു കൂതറകളെ അടുത്തേക് വിട്ട്...  ഞങ്ങളെ കണ്ടതും ശാലുവും ഷാനുവും ഒന്ന് പുച്ഛിച്ചു ചിരിച്ചു... " എന്നതാ മക്കളെ... സൗക്യമാ..??. 😏 " ഷാനു " ആമാ... സൗക്യം.. 😁 " ഹനു " ഹനു വല്ലാണ്ട് ഇളിച്ചു ഞങ്ങളെ കളിയാക്കല്ലേ... 😏  "  ഷാനു " ആദി നോക്കടി... ഇവർക്ക് പുച്ഛവും കൂടെ കുശുമ്പും... 🤭 " ദിയ മ്മളോട് പറഞ്ഞതും മ്മള് ഷാനുനെയും ശാലുനെയും നോക്കി നന്നായിയൊന്നു ഇളിച് കാണിച്ചു... " 😏😏😏 " ശാലു " ഐശ്ശ്... നിങ്ങള് ഇപ്പൊ എന്തിനാ ഞങ്ങളെ പുച്ഛിക്കുന്നത്... എല്ലാത്തിനും കാരണം നിങ്ങളെ കെട്ട്യോൻമാർ അല്ലെ... അവരെ പോയി പുച്ഛിക്ക് മക്കളെ.. അവരെ പോയി പുച്ഛിക്ക്... 😪 " ന്നൊക്കെ... ദിയ ശാലുനെയും ഷാനുനെയും  നോക്കി പറഞ്ഞോണ്ടിരിക്കുമ്പോ  അവരെ രണ്ടിന്റെയും മുഖംമാറി വരുന്നുണ്ട്...  പെട്ടന്നുള്ള രണ്ടിന്റെയും മാറ്റം കണ്ടു മ്മളും ഹനുവും മുഖത്തോട് മുഖം നോക്കിയിട്ട്  അവരെ നോക്കിയപ്പോ ഐഷു ഞങ്ങൾക്ക് ദിയടെ ബാക്കിൽ  കലിപ്പിൽ നിക്കുന്ന കാക്കുമാരെ കാണിച്ചു തന്നു...ഞങ്ങള് രണ്ടും അപ്പൊ തന്നെ ദിയനെ തോണ്ടി പിന്നിലേക്ക് നോക്കെന്ന് പറഞ്ട്ട്,,, കാക്കുമാരെ നോക്കി ഒരവിഞ ഇളി പാസാക്കി വിട്ട്... ഞങ്ങളു പറഞ്ഞിട്ട് ദിയ തിരിഞ്ഞു പിന്നിലേക്ക് നോക്കിയതും കലിപ്പിൽ നിക്കുന്ന റാഷിക്കാനേം റാസിക്കാനേം കണ്ടിട്ട് ഫൈസിക്കന്റെ പിന്നിലേക്ക് മെല്ലെ വലിയുന്നുണ്ട്.... ( തുടരും... ) ////////////////////// #📙 നോവൽ
16k കണ്ടവര്‍
1 മാസം
#

📙 നോവൽ

#📙 നോവൽ 💘 ഖൽബിലെ മൊഞ്ചൻ 💘                  Part -- 72           ****************** " ഓ... അതറിയാൻ എന്താണോരു ഒരു ത്വരാ...." " ഹാ.. മ്മക്ക് അതറിയാൻ ഇത്തിരി ത്വര കൂടുതലാ... അതോണ്ട് ഉപ്പച്ചി പറയു.. എന്നാണ് ആ ദിവസം.... " മ്മള് ഇളിച്ചോണ്ട് ഉപ്പചിനോട്‌ ചോദിച്ചതും.. മൂപ്പര് മ്മളെ നോക്കിയൊന്നു ചിരിച്ചു കാണിച് പറഞ്ഞത് കേട്ടു  കണ്ണ് രണ്ടും മിഴിച് വായും പൊളിച്ചു മ്മള് ഉപ്പച്ചിനെ തന്നെ നോക്കിയിരുന്നു.... " മൈ ഡിയർ ബേബി.... നീയാ ഡേറ്റ് അറിയുന്നതിന് മുൻപ് വേറൊരു കാര്യം അറിയണം... അതെന്താന്ന് ചോദിച്ചാൽ.. നിന്റെ നിക്കാഹ് കഴിഞ്ഞാ കാര്യം... *പുറത്ത്  ആരെയും അറിയിക്കാതെ നമ്മളെ ഫാമിലിയും അഹമ്മദിന്റെ ഫാമിലിയും മാത്രമുള്ള  ഒരു ചെറിയ ഫങ്ഷൻ വെച്ച്..എല്ലാവരുടെയും സമ്മതത്തോടെ കൂടി ന്റെ മോളെ ഞാൻ യാസ് മോൻക്ക് നിക്കാഹ് ചെയ്തു കൊടുത്ത്...* ഇനിയും ന്റെ മോൾക് മ്മള് പറഞ്ഞത്  മനസിലായിലെങ്കിൽ ഉപ്പച്ചി ഒന്നുടെ പറഞ്ഞു തരാം... *മഹർ ചാർത്തിയിട്ടിലേലും ന്റെ മോള് ഇപ്പൊ യാസ്മോന്റെ പെണ്ണാ..*  " ഇത്രയും പറഞ്ഞു ഉപ്പച്ചി മ്മളെ നോക്കിയപ്പോ..മ്മള് ഇതൊക്കെ കേട്ടു വായും പൊളിച്ചിരിക്കുന്നതാ മൂപ്പര് കണ്ടത്... അവസാനം  ഉപ്പച്ചി...  *മഹർ ചാർത്തിയിട്ടിലേലും ന്റെ മോള്  ഇപ്പൊ യാസ്മോന്റെ പെണ്ണാ..* ന്ന്.. പറഞ്ഞത്.. പിന്നേം പിന്നേം  മ്മളെ ചെവിയിൽ മുഴങ്ങി കേൾക്കാ...എന്താപ്പോ പറയാ... എല്ലാം കൂടെ കേട്ടിട്ട് ചിരിക്കാനും കരയാനും പറ്റാത്ത ഒരവസ്ഥയായി മ്മളെത്.... മ്മളെ അന്തം വിട്ടുള്ള ഇരുത്തം കണ്ടു  ഉപ്പച്ചി മ്മളെ നോക്കി ചിരിച് മ്മളെ തലയിൽ ഒരു കൊട്ടും തന്ന് റൂമിൽ നിന്ന് പോവാൻ തുടങ്ങിയപ്പോ മൂപ്പരെ കൈ പിടിച്ചു മ്മള്  അവിടെ തന്നെ നിർത്തിച്ച്.... " അല്ലുപ്പച്ചി... എന്നിട്ട് എന്താ നിക്കാഹ് കഴിഞ്ഞ കാര്യം എന്നോട് ആദ്യം പറയാതിരുന്നത്....??.. " മ്മള് നെറ്റി ചുളിച്ച് മൂപ്പരെ നോക്കി ചോദിച്ചപ്പോ  മ്മളെ നോക്കി ചിരിച്ചു കാണിച് ഉപ്പച്ചി പറയാൻ തുടങ്ങി... " നിനക്ക് അറിയാലോ മോളെ..  നിന്നെ സ്വന്തമാക്കാൻ ഒരുത്തൻ ഇറങ്ങി തിരിച്ചിട്ടുള്ള കാര്യം.. ഓനെ പേടിച്ചാ ഉപ്പച്ചി ഇത് ആരും അറിയാതെ നടത്തിയത്... നിന്റെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ ഉപ്പച്ചിക്ക് കഴിയില്ല...മ്മക്ക്  പറ്റിയിലേലും ഏതു ഘട്ടത്തിൽ ആയാലും  മോന് നിന്നെ ഓന്റെ  കൈയിൽ നിന്ന്  രക്ഷിക്കാൻ കഴിയും... ആ ഒരു വിശ്വാസം ഉപ്പച്ചിക്ക് എപ്പോഴും ഉണ്ട്.. " "  അതൊക്കെ ശരിയാ ഉപ്പച്ചി... പക്ഷേ മ്മള്  അതല്ല ചോദിക്കുന്നത്... നിങ്ങളൊക്കെ എന്താ നിക്കാഹ് കഴിഞ്ഞത് മ്മളോട് ഇതുവരെ പറയാതിരുന്നത്.?? ..  പിന്നെ നിക്കാഹ് നടത്തുമ്പോ മ്മളോട് കൂടെ ഒന്ന് സമ്മതം ചോദിക്കണ്ടേ..???.. " ഉപ്പച്ചിനെ നോക്കി മ്മള്  സീരിയസ് ഭാവത്തോടു കൂടെ ഇതൊക്കെ ചോദിച്ചപ്പോ മൂപ്പര്   മ്മളെ നെറ്റി ചുളിച്ച് നോക്കാ... " അല്ല മറിയമേ നിനക്ക് സമ്മതമാണെന്ന് അല്ലെ ഇന്നലെ പറഞ്ഞത്... എന്നിട്ടിപ്പോ എന്താ. ഇങ്ങനെ ചോദിക്കുന്നത്....." " മ്മക്ക് ഇപ്പോഴും സമ്മതം തന്നെയാ ഉപ്പച്ചി.... ഉപ്പച്ചിക്ക് ഓനെ ഇഷ്ട്ടായത് കൊണ്ടല്ലേ മ്മള് ഇതിന് സമ്മതിച്ചത്...." " ഓ... അല്ലാതെ ന്റെ മറിയത്തിന് ഓനെ ഇഷ്ട്ടായത് കൊണ്ടല്ല അല്ലെ... 🤨 " മ്മളെ നോക്കി പിരികം പൊക്കി ഉപ്പച്ചി ചോദിച്ചപ്പോ.. മ്മള് അല്ലാ,, ന്നും പറഞ്ഞു മൂപ്പരെ നോക്കിയൊന്നു ഇളിച്ച് കാണിച്... " അത് പോട്ടെ.. അതല്ല മ്മള് ചോദിച്ചത് ഉപ്പച്ചി..." " പിന്നെ..??.. " " എന്നോട് എന്താ നിങ്ങള് എല്ലാവരും നിക്കാഹ് കഴിഞ്ഞത് നേരത്തെ പറയാതിരുന്നത്....??.." " ന്റെ മോൾക് എല്ലാവരും കൂടെ  ഒരു സർപ്രൈസ് തരാൻ വേണ്ടി... " ' ഇവിടെ തൊട്ടതിനും പിടിച്ചതിനും എല്ലാത്തിനും മ്മക്ക് സർപ്രൈസ് ആണല്ലോ പടച്ചോനെ.. 🤦🏻‍♀  ' മ്മള് അതും മനസ്സിൽ പറഞ്ഞു  ഉപ്പച്ചിനെ നോക്കി...അപ്പൊ  മൂപ്പര് മ്മളെ നോക്കി ഇളിച്ചു കാണിച്  പോവാൻ തുടങ്ങിയപ്പോ  മ്മള് ഉപ്പച്ചിനെ നോക്കി ചിരിച്ചു കാണിച്ച് മൂപ്പരെ പിന്നേം അവിടെ തന്നെ പിടിച്ചു നിർത്തി.... " ഇനിയെന്താ നിനക്ക് അറിയേണ്ടത് മോളെ..??.. " " അറിയേണ്ടത് ഇതുവരെ ഉപ്പച്ചി പറഞ്ഞു തന്നില്ല...അത് പറയാതെ ഉപ്പച്ചി ഇവിടെന്നു പോവുകയും ഇല്ല...എന്ന് എനിക്ക് പ്രോമിസ് ചെയ്തു തന്നതാ... " പുഞ്ചിരി തൂകി കൊണ്ട് മ്മള് ഉപ്പച്ചിനോട്‌  പറഞ്ഞതും ഉപ്പച്ചി മ്മളെ നോക്കി ചിരിച്ചു മ്മളെ ചേർത്ത് പിടിച്ചു ... " ന്റെ മറിയത്തിന്റെ  മാര്യേജ് ഡേറ്റ്... അതല്ലേ ഇപ്പോഴും നിനക്ക് അറിയേണ്ടത്....??.. " " അതേലോ... " " നെക്സ്റ്റ് month,,, ഫസ്റ്റ് സൺ‌ഡേ...  " മ്മളെ നോക്കി ചിരിച്ചോണ്ട് ഉപ്പച്ചി പറഞ്ഞപ്പോ മ്മളെ കണ്ണ് തള്ളി പോയി....യാ അല്ലാഹ്.. അപ്പൊ മ്മളെ മാര്യേജ് ആവാൻ ഇനി കഷ്ട്ടിച് പതിനെഞ്ചു ദിവസം പോലുമില്ലല്ലോ... മ്മളെ അതിശയിച്ചുള്ള ഇരുപ്പ്  കണ്ടു ബാക്കിയുള്ളതും ഉപ്പച്ചി പറഞ്ഞു... " അന്നാണ് മഹർ ചാർത്താലും ബാക്കിയുള്ള ഫങ്ഷനുകളും...ഇപ്പോ ന്റെ മോൾക് സന്തോഷയില്ലേ.... " ന്ന്.. ഉപ്പച്ചി മ്മളോട് ചോദിച്ചപ്പോ ഏതോ ഒരു ഹാലിൽ മ്മള് ഉപ്പച്ചിക്ക്  തലയാട്ടി കൊടുത്തു... മൂപ്പര് അപ്പൊ മ്മളെ നെറ്റിയിൽ ഒരുമ്മ വെച്ച് റൂമിൽ നിന്ന് പോയി... ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ " ചാച്ചാ കൊറേ നേരായി പോൺ  അടിച്ന്ന്... " " ദേ ഇപ്പൊ കഴിയും ഇച്ചുട്ടി .. അതുവരെ നീ അത് എടുക്കല്ലേ.. " " ഇച്ചുട്ടി ടെന് വരെ എണ്ണും...  അതിന്റെ ഉള്ളിൽ ചാച്ചൻ വന്നില്ലേൽ മ്മള് പോൺ എടുത്തു ഉപ്പച്ചിടെ കൈയിൽ കൊടുക്കും...... " ഇച്ചുന്റെ അവസാന വാണിങ് കൂടെ കേട്ടപ്പോ മ്മള് മുന്നിലുള്ള ലാപ് മാറ്റി ഓളെ അടുത്തേക് ചെന്ന്...  പെണ്ണ് മ്മളെ കണ്ടതും മുഖം കോട്ടി തിരിഞ്ഞിരിക്കാ.... ഇച്ചു മ്മളെ ഇത്തൂസ്ന്റെ മോളാണ്.... *ഇഷ്ന മെഹക്*. " ഐശ്ശ്... ഇച്ചുട്ടി ചാച്ചാനോട്‌ കലിപ്പിൽ ആണല്ലോ ... " " ആണ്.... " " ഹ്മ്മ്.. എന്തിനാപ്പോ ഒരു കലിപ്പ്... " " യാസ്... അതിനെ പിന്നെ രണ്ടു ചോക്ലേറ്റ് കൊടുത്തു മയക്കാം.. ആദ്യം നീ ആ അലറി പൊളിക്കുന്ന ഫോൺ എടുക്ക്...." അജു അതും പറഞ്ഞു റൂമിലേക്കു വന്നപ്പോ മ്മള് ഓനെ നോക്കിയൊന്നു ചിരിച്ചു ഇച്ചുന്റെ അടുത്തേക് പോയി കൈ നീട്ടി...  ഇച്ചു  മ്മളെ നോക്കാതെ മ്മളെ  ഫോൺ കൈയിലേക്ക് വെച്ച് തന്നത് കണ്ടു അജു മ്മളെ നോക്കി ചിരിക്കാ... ഫോൺ വാങ്ങി കൂടെ ഇച്ചുനെയും പൊക്കി എടുത്തു മ്മള് കാൾ അറ്റൻഡ് ചെയ്യാൻ ബാൽക്കണിയിലേക്ക് പോയി..... " ടാ കലിപ്പാ മ്മളെ വിട്ടാ..  മ്മള് അജു ചാച്ചന്റെ കൂടെ കളിച്ചോളാം.. " മ്മളെ ചങ്ക് അളിയൻ വിളിക്കുന്നത് അറ്റൻഡ് ചെയ്യാൻ തുടങ്ങുമ്പോഴ ഇച്ചു മ്മളോട് ഓളെ വിടാൻ പറഞ്ഞു മ്മളെ മേൽ കൂതറി കളിക്കുന്നത്...  പെണ്ണിനെ താഴെയിറക്കി മ്മള് ഫോൺ അറ്റൻഡ് ചെയ്തു ഒരു ഹലോ പറഞ്ഞു... " ടാ.. തെണ്ടി,,,, %&$&#*...... " ന്നും തുടങ്ങി... തിരിച്ചു ഇങ്ങോട്ട് നല്ല വെറൈറ്റി തെറി കേൾക്കാൻ തുടങ്ങിയപ്പോ മ്മള് ഫോൺ ചെവിയിൽ നിന്ന് കുറച്ച് മാറ്റി പിടിച്ചു അജുനെ നോക്കി....  ഓൻ അപ്പൊ മ്മളെ നോക്കി കൊലച്ചിരി ചിരിക്കാ... ഓന്റെ ചിരിയും കാര്യം എന്താന്ന് അറിയാതെ ഫൈസി മ്മളെ തെറി വിളിക്കലും കൂടെ ആയപ്പോ മ്മക്ക് കലിപ്പ് കേറി ഫോണിൽ കൂടെ,,,, സ്റ്റോപ്പ്‌,,,, ന്ന് അലറി... " ടാ.. കോപ്പേ.. കുറെ നേരായി നീ തുടങ്ങിയിട്ട്...കാര്യം പറഞ്ഞു തെറി വിളിക്കടാ തെണ്ടി.... " " കാര്യം.. ടാ തെണ്ടി എല്ലാം ഒപ്പിച്ചു വെച്ചിട്ട് നീ കാര്യം ചോദിക്കല്ലേ... " ന്ന്.. ഓൻ കലിപ്പിൽ ഇങ്ങോട്ട് പറഞ്ഞപ്പോ മ്മള് കാര്യം എന്താന്ന് മനസിലാവാതെ നെറ്റി ചുളിച്ച് അജുനെ നോക്കി....,,,,  ഫൈസി ഇപ്പൊ എല്ലാം പറയും.. അപ്പൊ നിനക്ക് എല്ലാം ഓടിക്കോളും..,,,, ന്ന്...  അജു മ്മളെ നോക്കി വിളിച്ചു പറഞ്ഞപ്പോ മ്മള് ഫൈസി പറയുന്നത് എന്താന്ന് അറിയാൻ  ശ്രദ്ധ ഫോണിലേക്കു തന്നെ തിരിച്ചു....  " യാസ്...മാര്യേജ് ഡേറ്റ് അറിയാൻ വേണ്ടി വാശി പിടിച്ചു ഇന്നലെ മുതൽ ദിയ ഫുടൊന്നും കഴിച്ചിട്ടില്ല.... ഇന്നിപ്പോ അവള് റൂമിൽ തലകറങ്ങി വീഴുകയും ചെയ്തു...  ബോധം വന്നിട്ടും പെണ്ണ് വാശി പിടിക്കാ...,,,  ഡേറ്റ് അറിഞ്ഞാലേ മ്മള് എന്തേലും കഴിക്കൂ,,, എന്ന് പറഞ്ഞു....  നിങ്ങളെ നിക്കാഹ് കഴിഞ്ഞതും മാര്യേജ് ഡേറ്റും ഉപ്പ ഇപ്പൊ അവൾക് പറഞ്ഞു കൊടുത്ത്.... പിന്നെ.... ടാ പൊന്നളിയാ. ഇന്ന് രാവിലെ ഓള്  എന്നോട് എന്തൊക്കയ പറഞ്ഞേ എന്നറിയോ...,,,,, എല്ലാവർക്കും കളിയാക്കാനും കളിപ്പിക്കാനും ഉള്ള പാവയല്ലേ മ്മള്...  കാക്കുന് ഓർമ്മയുണ്ടോന്ന് അറിയില്ല യാസ്ന്റെ കാര്യത്തിൽ ആദ്യം മുതലേ കാക്കു മ്മളെ കളിപ്പിക്കല്ലെ...നിങ്ങക്ക് കമ്പനിയായി ഓനും അതിന് കൂട്ട് നിന്ന്... അത് കഴിഞ്ഞ് മ്മള് അത് വിടുകയും ചെയ്ത്.... പക്ഷെ എന്നിട്ടും നിങ്ങളൊക്കെ  ഇപ്പോഴും അതെ കളി തന്നെ അല്ലെ കളിക്കുന്നത്.... ഓന്റെ കാര്യത്തിൽ എല്ലാം കാക്കു മ്മളോട് മറച്ചു വെക്കുന്നുണ്ട് അത് മ്മക്ക് ഉറപ്പാ....,,,, എന്നൊക്ക നല്ല സങ്കടത്തിലാ പറഞ്ഞത്..... എനിക്ക് അതൊക്കെ കേട്ടിട്ട് എന്ത് മറുപടി ഓൾക് കൊടുക്കണം എന്നറിയില്ല... യാസ്... ഞാൻ ഒരുപാട് വട്ടം നിന്നോട് ചോദിച്ചതാ... ഇപ്പോഴും ചോദിക്കാ...നിനക്ക് ഇനിയെങ്കിലും ചൈനീസ്നെ കളിപ്പിക്കുന്നത് നിർത്തിക്കൂടെടാ...??.. " ന്ന്... ഫൈസി മ്മളോട് ചോദിച്ചപ്പോ ഓൻ പറഞ്ഞതെല്ലാം ആലോചിച്ചു മ്മളെ ഒന്ന് പുഞ്ചിരിച്ചു.... എന്നിട്ട് ഓനോട്‌ ചോദിച്ചു... " ഫൈസി..എന്നിട്ട് ദിയക്ക് ഇപ്പൊ എങ്ങനെയുണ്ട്..???.. " " ഷി ഈസ്‌ ഫൈൻ....ബട്ട്.. ഓളിപ്പോ എന്നോട് മിണ്ടുന്നില്ലടാ...   " " 🤭😂😂... " " നീ... ചിരിക്...നല്ലോണം ചിരിക്കട തെണ്ടി... നിനക്കുള്ള പണി ഓൺ തെ വേ ആണ്.. 😡 " " ഐആം വെയ്റ്റിംഗ്... " " യാസ്.. ഞാൻ ചോദിച്ചതിന് മറുപടി ഒന്നും നീ തന്നില്ല...  " " ഫൈസി...  രണ്ട് വർഷം ന്റെ പെണ്ണിനെ കളിപ്പിച്ചത് പോലെ ഒരു പതിനഞ്ചു ദിവസവും കൂടെ കളിപ്പിക്കട്ടെ...  പിന്നെ നിക്കാഹ് കഴിഞ്ഞാ കാര്യം ഓള് അറിഞ്ഞത് നന്നായി... ഇനിയെല്ലേ അളിയാ ശരിക്കുള്ള കളിപ്പിക്കൽ...  " " മോനെ കലിപ്പാ... എല്ലാത്തിനും കൂടെ ചൈനീസ് നിനക്കിട്ട് ഒരു പണി തരാതെ നല്ലപോലെ  നോക്കിക്കോട്ടാ..... " " ഓ  അതിനെന്താ... മ്മളെ  പെണ്ണിന്റെ കൈയിൽ നിന്ന് മ്മള് എന്തും സ്വികരിക്കും അളിയാ... " " അപ്പടിയാ..." " അപ്പടിതാ.... " ന്ന്.. മ്മള് ഓന്ക് മറുപടി കൊടുത്തു മ്മളെ പെണ്ണിന്റെ കാര്യങ്ങൾ ഓരോന്നും സംസാരിച്ചോണ്ടിരുന്ന്...  സാജിർ പഴയ പോലെ ആയിന്ന് ഫൈസി പറഞ്ഞപ്പോ മ്മ്ക് അത് വലിയൊരു ആശ്വാസമായിരുന്നു...,,,മ്മക്ക് ഒരു  ശല്യമായി നിക്കാതെ ഓൻ തന്നെ ഞങ്ങളെ  ട്രാക്കിൽ നിന്ന് മാറി തന്നല്ലോ എന്ന് കരുതി....😎 അഫ്സിയാൻ...  ഇനി മ്മക്കും മ്മളെ പെണ്ണിനും ഇടയിൽ ഓൻ മാത്രമേ ഉള്ളു... ഓൻ ചെയുന്നത് ഓരോന്നും മ്മളെ പെണ്ണിന് ഒരു ശല്യമായി വരുന്നത് കൊണ്ടാണ്  ദിയടെ ഉപ്പച്ചി ഞങ്ങളെ നിക്കാഹ് ആരെയും അറിയിക്കാതെ പെട്ടന്ന് നടത്തിയത്... നിക്കാഹ് കഴിഞ്ഞ കാര്യം മ്മളെ പെണ്ണ് അറിയാത്തതു കൊണ്ട മഹർ ചാർത്താലും മ്മളെ പെണ്ണിനെ ഇങ്ങോട്ട് കൊണ്ട്വാരലുമൊക്കെ ഒരു ദിവസത്തേക്ക് മാറ്റിയത്.... " യാസ്.. ടാ ഞാൻ പിന്നെ വിളിക്കാം..ദേ എനിക്കുള്ള ചോദ്യങ്ങളുമായി നിന്റെ കെട്ട്യോൾ  മ്മളെ  അടുക്കലേക്ക് വരുന്നുണ്ട്.... " പെട്ടന്ന് ഫോണിൽ കൂടെ ഫൈസി അങ്ങനെ പറഞ്ഞതും മ്മള് ഓൺ തെ സ്പോട്ടിൽ ഓനോട്‌... " ഫൈസി മുത്തേ.. നീ കാൾ കട്ട് ചെയ്യലെടാ...  മ്മളും കൂടെ കേൾക്കട്ടെ ഓള് പറയുന്നത്... മ്മക്ക് മ്മളെ കെട്ട്യോളെ  സൗണ്ടങ്കിലും കേൾക്കാമല്ലോ.. " ന്ന്... കെഞ്ചി കൊണ്ട്  പറഞ്ഞപ്പോ ചെക്കൻ ഒന്നാമർത്തി മൂളി ഫോൺ കട്ട് ചെയ്യാതെ ദിയനോട്‌ സംസാരിക്കാൻ തുടങ്ങി.... @@@@@@@@@@@@ ഉപ്പച്ചി പോയി കഴിഞ്ഞ് കുറച്ച് കഴിഞ്ഞാ മ്മള് സ്വബോധത്തിലേക്ക്  വന്നത്... ബോധമൊക്കെ വന്നപ്പോ മ്മള്  റൂമിൽ ഇരിക്കാതെ നേരെ ഫൈസിക്കാനെ തപ്പിയിറങ്ങി മൂപ്പരെ റൂമിൽ പോയി  നോക്കിയപ്പോ അവിടെയൊന്നും കാക്കുനെ കാണാനില്ലയിരുന്നു...,,, ഇങ്ങേരു   ഇതെവിടെ പോയിന്നും,,,  ആലോചിച്ചു  മ്മള് താഴേക്കു ഇറങ്ങാൻ തുടങ്ങുമ്പോഴ കാക്കുനെ മൈൻ ബാൽക്കണിയിൽ കണ്ടത്...  മ്മള് അപ്പൊ തന്നെ മൂപ്പരെ അടുത്തേക് വിട്ട്...  മ്മളെ കണ്ടതും കാക്കു മ്മളെ നോക്കി ഇളിച്ചു കാണിച്ചു മൂപ്പരെ ഫോൺ പോക്കറ്റിലേക്ക് ഇടുന്നുണ്ട്.... " നിന്റെ നിരാഹാരത്തിന് ഫലം കണ്ടില്ലേടി....😏 " മ്മളെ നോക്കി പുച്ഛത്തോടെ കാക്കു ചോദിച്ചതും അതെ പുച്ഛം തിരിച്ചു വിതറി കൊടുത്തു മ്മള് മറുപടി പറഞ്ഞു...  " ഹ്മ്മ്... കണ്ടു... " മ്മളെ മറുപടി കേട്ടു കാക്കു പഴയത് പോലെയായപ്പോ മ്മളും അതെ പോലെയായി.... " എന്നിട്ട് എന്താ ചൈനീസ് അന്റെ മുഖത്ത് ഒരു സന്തോഷമൊന്നും കാണാത്തതു... " " അത് കാക്കു...  കല്യാണത്തിന് ഇനി പതിനഞ്ചു ദിവസം പോലുമില്ല... " " ഇല്ല... അതിനെന്തിനാ നീയിപ്പോ  ഇങ്ങനെ ഡളായി നിൽക്കുന്നെ...  എന്തെ നിനക്ക് ഇത്രേ പെട്ടന്ന് കല്യാണം ഒന്നും  വേണ്ടേ... " " ഹൂ..അതല്ല കാക്കു.... ആ കോന്തന് മ്മള് ആരാണെന്നു പോലും അറിയില്ലല്ലോ... അപ്പൊ ഓൻ കല്യാണം കഴിഞ്ഞാ മ്മളോട് എപ്പോഴും കലിപ്പിൽ ആവില്ലേ... " ന്നും... ചോദിച്ചു മ്മള് ഫൈസിക്കാനെ നോക്കിയപ്പോ മൂപ്പര് മ്മളെ നോക്കി ചിരി കടിച്ചു പിടിച്ചു നിക്കാ...മ്മള് അത് കണ്ടപ്പോ മൂപ്പരെ തുറിച്ചു നോക്കി മുഖം തിരിച്ചു....  "ശ്ശേ.. നിനക്ക് ഇതൊക്കെ ഇപ്പോഴാണോ നല്ലപോലെ  ഓർമ്മ വരുന്നേ...  ഇതിന്റെ എല്ലാം മറുപടി മ്മള് നിനക്ക് നേരത്തെ പറഞ്ഞത് തന്നതല്ലേ ചൈനീസ്... " " ഹ്മ്മ്.. ഇനി ഇപ്പൊ ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം... ആ കോന്തന് എത്രേം പെട്ടന്ന് ഓർമ്മ വരാൻ പ്രാർതിക്കാം... അതാണ് മ്മക്കും ഓന്ക്കും നല്ലത്...ഹീ.. 😁." മ്മള് അതും പറഞ്ഞു കാക്കുനെ നോക്കി ഇളിച്ചപ്പോ മൂപര് മ്മളെ നോക്കി ചിരിക്കാ.... " കാക്കു... നിങ്ങക്ക് ആരാ കുറച്ചു മുന്നേ വിളിച്ചിരുന്നത്...ഞാൻ ഇങ്ങോട്ട് വരുമ്പോ കാക്കു ഫോൺ പോക്കറ്റിലേക്ക് ഇടുന്നത് കണ്ടു... അതോണ്ട് ചോദിച്ചതാ...  " " അതെന്റെ ഒരു ചങ്ക്...  " "മ്മ്...  എന്താ ചങ്കിന്റെ പേര്..??.. " ന്ന്... മ്മള് പെട്ടന്ന് ചോദിച്ചപ്പോ കാക്കു ഒന്നും പറയാതെ നിന്ന് പരുങ്ങുന്നുണ്ട്...  മ്മള് അത് കണ്ടപ്പോ മൂപ്പരെ അടിമുടി ഒന്ന് നോക്കി.... °°°°°°°°°°°°°°°°°°°°°°°°°°° " ഓന്റെ പേര്... പേ..ര്.. " മ്മളെ പേര് പറയാൻ പറ്റാത്ത ഫൈസി പെണ്ണിന്റെ മുന്നിൽ നിന്ന് നല്ലോണം വിയർക്കുന്നുണ്ട്...😂 " പേര്.. പേര്.. ന്ന് കൊറേ നേരായല്ലോ പറയുന്നത്... പേര് പറയാൻ കാക്കുന് എന്താ ഇത്രേ മടി... " " മ്മക്ക് എന്ത് മടി.." " എന്നാ പിന്നെ കാക്കു പേര് പറയ്..." " എന്തിന്.. പറഞ്ഞിട്ട് നിനക്ക് മ്മളെ എല്ലാ ചങ്ക്കളെയും അറിയോ.. " ഓളെ മുന്നിൽ നിന്ന് കൈയ്ചലാവാൻ ഫൈസി കലിപ്പിൽ ചോദിച്ചതും പെണ്ണ് ഓന്റെ കലിപ്പ് ദൂരെത്തേക്ക് എറിഞ്ഞു ഓന്ക് മറുപടി കൊടുക്കുന്നുണ്ട്... " ആദ്യം കാക്കു പറയ്യ്.... എന്നിട്ടും നമ്മക് നോക്കാലോ മ്മക്ക് അറിയുന്ന ആളാണോ എന്ന്... " " അങ്ങനെ നീയിപ്പോ നോക്കണ്ട..  ഇത് നിനക്ക് അറിയുന്ന ആളല്ല...." " അതെന്ത കാക്കുന് ഇത്രേ ഉറപ്പ്... കാക്കുന് എന്തോ  ഒരു കള്ള ലക്ഷണം ഉണ്ടല്ലോ .. സത്യം പറഞ്ഞോ കാക്കു..  ആരാ നിങ്ങക് വിളിച്ചിരുന്നത്...." ന്ന്.. പെണ്ണ് കലിപ്പിൽ ഓനോട്‌ ചോദിക്കുന്നത് കേട്ടു മ്മള് ഇവിടെ ചിരി കടിച്ചു പിടിച്ചു നിന്ന്.... " ചൈനീസ്.. നീയിപ്പോ പോ... എന്റെ മൂഡ് അത്ര നല്ലതല്ല.. " അവസാനത്തെ അടവും പയറ്റി കലിപ്പിൽ ഫൈസി ദിയനോട്‌ പറഞ്ഞപ്പോ പെണ്ണ്,,,, കാക്കുനെ ഞാൻ എടുത്തോളാട്ടാ,,,, ന്ന്  പറഞ്ഞ്.... പെണ്ണിന്റെ പറച്ചിൽ കേട്ടു ഇതുവരെ മ്മള് പിടിച്ചു നിന്നാ ചിരിയൊക്കെ ഒരു പൊട്ടിചിരിയായി പുറത്തേക് വന്നു.... " 😆😂🤣..." " ടാ കോപ്പേ... നീയിപ്പോ എന്തിനാ ഇങ്ങനെ കിണിക്ക്ണേ..??  " " ചിരിക്കാതെ പിന്നെ... ഇതിനെയൊക്കെ എങ്ങനെയാ ഫൈസി ഞാൻ സഹിക്കാ...😪 " " നിന്റെ കലിപ്പിലെ ന്റെ ചൈനീസ് ഒതുങ്ങു യാസ്..  അതല്ലേ മ്മളൊക്കെ കൂടി ഓളെ അന്റെ തലയിൽ വെച്ച് കെട്ടുന്നേ....   " ന്നും.. പറഞു ഫൈസി ഫോണിൽ കൂടെ ചിരിക്കാ..... മ്മള് ഓനോട്‌ പിന്നെ വിളിക്കാംന്നും പറഞ്ഞു ഫോൺ വെച്ച് അജുന്റെയും ഇച്ചുന്റെയും അടുത്തേക് പോയി... ഇച്ചു മ്മളെ കണ്ടപ്പോ തന്നെ മുഖം കോട്ടി അജുന്റെ കവിളത്തു ഉമ്മ വെക്കാ.... " ഇച്ചുട്ടി ചാച്ചനില്ലേ ഉമ്മ... " ന്നും... ചോദിച് മ്മള് ഓളെ നേരെ കവിള് നീട്ടിയപ്പോ പെണ്ണ് മ്മളെ കവിളത്തു നല്ല അഡാർ കടി വെച്ച് തന്ന്... കവിളത്തു കൈയും വെച്ച് മ്മള് ആ കുരുട്ടിനെ നോക്കിയപ്പോ കുരിപ്പ് കുഞ്ഞി പല്ല് കാണിച് മ്മളെ നോക്കി ചിരിക്കാ..... മ്മള് അത് കണ്ടു ഓളെ കവിളത്തു ഒരുമ്മയും കൊടുത്തു താഴേക്കു പോയി.... ************ " ടാ യാസ്.... നിന്നെ ആരേലും കാണോ... " " കണ്ടാലും എന്താ അജു.... മ്മള് മ്മളെ പെണ്ണിനെ കാണാൻ അല്ലെ പോണേ..." " ടാ കോപ്പേ... എന്നാ നിനക്ക് നാളെ പകൽ പോയാ പോരെ.. എന്തിനാ ഈ നട്ട പാതിരാക്ക് പോണേ.. " " കലിപ്പവല്ലേ അജു.. നി കലിപ്പയാ കാണാൻ ഒരു രസവും ഇല്ലട്ടാ... " " 😡😡😡😡... " " കൂൾ അജു..എനിക്ക് പട്ടപകൽ പോയി ന്റെ കെട്ട്യോളെ കാണാൻ പറ്റില്ലല്ലോ...അതോണ്ട്.. നി ഇവിടെ ഇരിക്ക് ഞാൻ,,,,  ദേ പോയി..ദാ വന്നു..." ന്നും.. പറഞ്ഞു മ്മള് അജുന്റെ കണ്മുന്നിൽ നിന്ന് പോയി മ്മളെ കെട്ട്യോളെ വീട്ടിലെ മതില് ചാടി എന്നിട്ട് മുന്നിലേക്ക് നോട്ടമിട്ടു വീട് മൊത്തത്തിൽ ഒന്ന് നോക്കി.... ഓളെ കാണാൻ  വന്നു നല്ല എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് മ്മള് കൂടുതൽ സമയം നിന്നിടത്ത് നിന്ന് ആലോചിക്കാതെ പെട്ടന്ന് തന്നെ മുകളിലേക്ക് കയറി  മൈൻ ബാൽക്കണി വരെ സിമ്പിൾ ആയി എത്തി... മൈൻ ബാൽക്കണിയിൽ കൂടെ ചാടി ഓളെ റൂമിന്റെ ബാൽക്കണിയിലേക്ക് പോവാൻ വേണ്ടി മ്മള് തുടങ്ങുമ്പോഴ ആരോ മ്മളെ ഷോൾഡറിൽ തട്ടിയത്....തട്ട് കിട്ടിയപ്പോ തന്നെ മ്മള് ഞെട്ടി തരിച്ചു നിന്നിടത്തു തന്നെ നിന്ന്...   ഫൈസിയോട് പോലും പറയാതെയ മ്മള് ഈ സാഹസത്തിന് മുതിർന്നത്....അതോണ്ടന്നെ ഇപ്പൊ മ്മളെ ബാക്കിൽ ആരാ നിൽക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ല... ,,, ആരായാലും നിന്നെ അറിയുന്നവർ അല്ലെ... സ്വന്തം കെട്ട്യോളെ കാണാൻ അല്ലെ യാസ് നി വന്നിരിക്കുന്നത്,,,, അപ്പൊ പേടിക്കാതെ തിരിഞ്ഞ് നോക്ക്.,,,,, ന്ന്.. മനസിൽ വളരെ കൂളായി  പറഞ്ഞു മ്മള് രണ്ടും കല്പ്പിച്ചു തിരിഞ്ഞു.... മുന്നിൽ ജോക്കാറിന്റെ മുഖം  കണ്ടതും അലറാൻ തുടങ്ങിയ മ്മളെ വായയിൽ കൈ വെച്ച് നിശബ്ദനാക്കി... " ടാ തെണ്ടി.. അലറി വിളിച്ചു ഉറങ്ങി കിടക്കുന്ന നിന്റെ കെട്ട്യോളെ ഉണർത്തണ്ട... " ന്ന്...മ്മളെ മുന്നിൽ ജോക്കറിന്റെ മുഖം മൂടി അണിഞ്ഞു നിന്ന് ഫൈസി പറഞ്ഞപ്പോ മ്മള് ഓനെ അടിമുടി ഒന്ന് നോക്കി... കോപ്പൻ.. പാതിരാത്രി ആളെ പേടിപെടുത്താൻ നടക്കാ... " ടാ കോപ്പേ... നീയെന്താ ഈ നേരത്ത് ഇവിടെ..??.. " മ്മള് കലിപ്പിൽ ഓനോട്‌ ചോദിച്ചപ്പോ ചെക്കൻ മുഖംമൂടി ഊരി മാറ്റി മ്മളെ മുന്നിൽ വായും പൊളിച്ചു നിക്കാ....ഓന്റെ നിൽപ്പ് കണ്ടപ്പോഴ മ്മക്ക് ഒരു കാര്യം പെട്ടന്ന് ഓടിയത്... മ്മള് ഓനോട്‌ ചോദിച്ചത് .. ഓന്റെ വീട്ടിൽ പാതിരാത്രി മ്മള് കേറി വന്നിട്ട് ഓനോട്‌ ചോദിക്കുന്നു ഓനെന്താ ഇവിടെ എന്ന്.. 😂😂 " അല്ലളിയാ... നിങ്ങളെന്താ ഈ നേരത്ത് ഇവിടെ...???.. " നിഷു മ്മളെ മുന്നിലേക്ക് കേറി നിന്ന് ചോദിച്ചതും മ്മള്,,,തോളു പൊക്കി കൊണ്ട്,,, ചുമ്മാ,,, ന്നും പറഞ്ഞു ഓനെ നോക്കിയൊന്നു ഇളിച് കാണിച്... " ചുമ്മാ ആരേലും ഈ പാതിരാത്രിക്ക് കെട്ട്യോളെ കാണാൻ വരോ ഫൈസി.." മ്മളെ മൂത്ത അളിയന്റെ വക്കയാ ഈ ആക്കൽ ചോദ്യം.... ഇതും കൂടെ കേട്ടപ്പോ മ്മക്ക് ഒരു കാര്യം മനസിലായി...മ്മള് നല്ല അന്തസായി ഇവരെ മൂന്നിന്റെയും മുന്നിൽ നാറിക്ക്ണ് എന്നുള്ളത്.... " വരും ഷാനുക്ക... നമ്മളെ ഒരേയൊരു അളിയൻ... " ഫൈസി അതും പറഞ്ഞു മ്മളെ നോക്കി ഹലാക്കിന്റെ ചിരിക്കാ... ഓന്ക് കമ്പനിക്കായി ബാക്കി മ്മളെ രണ്ട് അളിയൻമാരും... അവരൊയൊക്കെ ചിരി കണ്ടു മ്മള് നിഷ്കു ഭാവത്തിൽ അവരെയെല്ലാം നോക്കി ഇളിച് നിന്ന്.... " അളിയൻ കെട്ട്യോളെ കാണാൻ പോവുന്ന വഴിയാണോ അതോ കണ്ടു തിരിച്ചു വരുന്ന വഴിയോ..???.. " നിഷു " പോവുന്ന വഴിയ അളിയാ... " ന്നും... പറഞ്ഞു മ്മള് ഓനെ നോക്കി ഇളിച്ചപ്പോ ചെക്കൻ മ്മളെ നോക്കി തലയാട്ടി ചിരിക്കാ... " ടാ തെണ്ടി... നീയെന്താ എന്നോട് പറയാതെ വന്നത്... " ഫൈസി " അത് പിന്നെ ഫൈസി ഞാൻ പറയാൻ തുടങായിരുന്നു.... " " എന്നാലും കാക്കുമാരെ നിങ്ങള് നമ്മളെ അളിയന്റെ അവസ്ഥ മനസിലക്കണം... സ്വന്തം കെട്ട്യോളെ കാണാൻ പാതിരാത്രി വരെ കാത്തിരിക്കണം പാവത്തിന്... " നിഷു " സ്വന്തമായി ഉണ്ടാക്കി അവസ്ഥയല്ലേ ഇതൊക്കെ അപ്പൊ ഒരു പാവവും ഇല്ല.... " ഷാനുക്ക മ്മളെ നോക്കി ചിരിച്ചോണ്ട് പറയാ.. " എന്നാ അളിയൻ വന്ന കാലിൽ നിക്കാതെ പോയി കെട്ട്യോളെ കണ്ടു വാ... " ന്ന്.. ഫൈസി പറഞ്ഞപ്പോ മ്മള് തലയാട്ടി കാണിച് ബാൽക്കണി ചാടാൻ തുടങ്ങിയതും ഫൈസി മ്മളോട് നിൽക്കാൻ പറഞ്ഞ്.... " അളിയൻ അതിലെ പോയി ബുദ്ധിമുട്ടണ്ട..... നേരെ പൊയ്ക്കോ... ഓളെ റൂമിന്റെ വാതിൽ അടച്ചിട്ടില്ല... " നിഷു പറഞ്ഞതും മ്മള് അവരെയൊക്കെ നോക്കി ചിരിച്ചു കാണിച് നേരെ മ്മളെ കെട്ട്യോളെ റൂമിലെക്ക് വിട്ട്....     ( തുടരും.. ) •••••••••••••••••••••••••••••••••
27.7k കണ്ടവര്‍
1 മാസം
#

📙 നോവൽ

💘 ഖൽബിലെ മൊഞ്ചൻ 💘       Part -- 71 ********************** ഞങ്ങളെ നോക്കി ചിരിച് ഷാനുക്ക മൂപ്പരെ കാറും എടുത്തു സ്ഥലം കാലിയാക്കി... കാക്കുനെ മൈൻഡാക്കാതെ മ്മള് മ്മളെ വണ്ടിടെ അടുത്തേക് പോയി വണ്ടി എടുക്കാൻ നിന്നതും കാക്കു മ്മളെ  മുന്നിൽ വന്നു  നിന്ന് പറയുന്നത് കേട്ടപ്പോ മ്മക്ക് മൂപ്പരെ നോക്കി പൊട്ടിച്ചിരിക്കനാ തോന്നിയത് പക്ഷെ മ്മള് അത് പിടിച്ചു വെച്ച് കാക്കുനെ നോക്കിയൊന്നു പുഞ്ചിരിച്ച് കാണിച്ചു.... " ചൈനീസ് നിനക്ക് തന്നെ ഇപ്പൊ വണ്ടി എടുക്കണോ.... ഇങ്ങോട്ട് വരുമ്പോ നിനക്ക് പറ്റാഞ്ഞിട്ട് അർഷു അല്ലേടാ ഓടിച്ചത്... ഇപ്പൊ നീ ഓടിച്ച നമ്മൾ രണ്ടും വൈകാതെ മോർച്ചറി കാണും... മ്മക്ക് മ്മളെ ഐഷുന്റെ കൂടെയും ഞങ്ങക്ക് ഉണ്ടാവുന്ന വാവകളെ കൂടെയും  ഇനിയും ജീവിക്കാൻ ഉള്ളതല്ലേ... അതോണ്ട് ഇപ്പൊ കാക്കു ഓടിക്കാം.... " " വേണമെന്നില്ല... പിന്നെ കാക്കു ഇങ്ങനെ ബുദ്ധിമുട്ടണ്ടട്ടോ...മ്മള്  പറഞ്ഞിട്ടാണോ കാക്കു  മ്മളെ കൂടെ വരുന്നത്.. അല്ലല്ലോ... സ്വയം എടുത്ത് ചാടി പോന്നതല്ലേ  അപ്പൊ അനുഭാവിക്ക് അലെൽ വേറെ വണ്ടിക്ക് പോരിം..." മ്മള് മ്മളെ ലാഡി ബാഡ് സ്റ്റാർട്ട്‌ ചെയ്തു ഹെൽമെറ്റ്‌ തലയിലെക്ക് കമഴ്ത്തി കൊണ്ട് കാകുനെ നോക്കി  പറഞ്ഞപ്പോ മൂപ്പര് മ്മളെ നോക്കി ചിരിച്ചു മ്മളെ ബാക്കിൽ കേറി ഇരുന്നിട്ട്.... ,,,, വണ്ടി എടുക്ക്.. പോവാം,,, ന്ന്... തിരിച്ചു മറുപടിയായി ഒന്ന് മൂളി കൊടുത്തു മ്മള് വണ്ടി എടുത്ത്.... ഫുഡോന്നും  കഴിക്കാത്തത് കൊണ്ട് രാവിലെ ഉണ്ടായത് പോലെ മ്മക്ക് ഇപ്പൊ വണ്ടി ഓടിക്കുമ്പോഴോന്നും ഒരു ബാലൻസ് കിട്ടുന്നില്ല.... കാക്കു മ്മളെ പിന്നിൽ ഇരിക്കുന്നത് കൊണ്ട് മ്മക്ക് വണ്ടി സൈടാക്കാൻ പറ്റില്ല... സൈടാക്കിയ കാക്കു കലിപ്പാനാവും... സൈഡ് ചെയ്തിലെൽ കാക്കു പറഞ്ഞ പോലെ ഞങ്ങൾ ഇന്ന് തന്നെ മോർച്ചറി കാണും...,,,,മോർച്ചറിയെക്കാൾ നല്ലത് കാക്കു കലിപ്പാവുന്നതാണ്,,,, ന്നും മനസ്സിൽ പറഞ്ഞു മ്മള് വണ്ടി ഒരിടത്തേക്ക് ഒതുക്കി ഇട്ട്.... "  എനിക്കറിയായിരുന്നു വിട്ടിൽ എത്തുന്നതിനു മുൻപ് തന്നെ നീ ഇത് എവിടേലും ഒതുക്കുമെന്ന്... " മ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചോണ്ട് കാക്കു പറഞ്ഞപ്പോ... തിരിച്ചൊന്നും മറുപടി പറയാതെ മ്മള് മുഖം തിരിച്ചു.... അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം മിണ്ടാതെ മ്മളും ഫൈസിക്കയും അരമണിക്കൂറോളം വണ്ടി കൊണ്ട് അവിടെ നിന്ന്... ഇടക്കിടക്ക് കാക്കു മ്മളെ നോക്കി ഇളിക്കുന്നുണ്ടേലും മ്മള് അത് കണ്ട ഭാവം നടിച്ചില്ല....ഹല്ലപിന്നെ... മൂപ്പര് നൈസായി മ്മളെ സോപ്പിട്ട് കുളിപ്പിക്കാൻ വര്യാ...😝 കാക്കുനെ മൈൻടാതെ നിക്കുമ്പോഴ  പെട്ടന്ന്  കാക്കു മ്മളെ തോണ്ടികൊണ്ട് മ്മക്ക് ഒരു ഹോട്ടൽ കാണിച്ചു തന്ന്.... അതിന് മറുപടിയായി മ്മള് മൂപ്പരെ നോക്കി ചിരിച്ചു കാണിച്ച് കാക്കുന്റെ ഫോണിലേക്കു മെസ്സേജ് അയച്ചു.... `` എനിക്ക് വിശപ്പില്ല....  😂😂 ´´ മ്മളെ മെസ്സേജ് കണ്ടതും കാക്കു കലിപ്പിൽ മ്മളെ നോക്കി... എന്നിട്ടു മ്മളെ അടുത്തേക് വന്നു.... " ദിയ.. എന്തിനും ഒരു പരിധി ഉണ്ട്... " " ഉണ്ടല്ലേ....അറിയില്ലായിരുന്നു...ഹാ പിന്നെ  ഇപ്പൊ ഇത്  പറഞ്ഞത്  നന്നായിട്ടാ ... 😏 " മ്മള് ഇത്തിരി പുച്ഛം കലർത്തി തിരിച്ചു കാക്കുനോട്‌ പറഞ്ഞു.....മ്മളെ മറുപടി കേട്ടു കാക്കുന് കലിപ്പ് വന്നെങ്കിലും മൂപ്പര് ആ കലിപ്പ് വിട്ട് കൂടെ ഒരു ദീർഘശ്വാസവും വലിച്ചു വിട്ട് മ്മളെ നോക്കി ചിരിച്ചു.... " ഓക്കെ ഫൈൻ..... ദിയ  നമ്മള് ഇവിടെ തന്നെ നിന്ന ഇന്ന് വിട്ടിൽ എത്തില്ല അതോണ്ട് എന്തേലും ഒന്ന് പെട്ടന്ന് ചെയ്യണം... " " എന്ത് ചെയ്യാണംന്ന്...??..🤨 " " ഒന്ന്.. നീ ഫുഡ്‌ കഴിച് കഴിഞ്ഞ് വണ്ടി എടുക്കണം... അലെൽ മ്മള് വണ്ടി എടുക്കണം...  ഏതാ വേണ്ടത്...??.." " കാക്കു എടുത്തോ.... " "  അപ്പോഴും നീ ഒന്നും കഴിക്കില്ലന്ന് അല്ലെ.... " " എനിക്ക് വിശപ്പില്ല കാക്കു... 😁 " തിരിച്ചു ഒരു ഇളിയോടെ മ്മള് അത് പറയുമ്പോഴും ഉള്ളിൽ മ്മളെ കുടലൊക്കെ വിശന്നു കത്തി കരിയുന്ന മണം മ്മക്ക്  മാത്രമേ അടിക്കുന്നോളു.... 😪 മ്മളെ കലിപ്പിൽ നോക്കി കാക്കു കൈ നീട്ടിയപ്പോ മ്മള് കാക്കുനെയും മൂപ്പരെ കൈയിനെയും മാറി മാറി നോക്കി... " കീ താടി ദജ്ജാലെ... " ന്നും... പറഞ്ഞ് മൂപ്പര് മ്മളെ കൈയിൽ നിന്ന് വണ്ടിടെ കീ തട്ടി പറിച്ചു വാങ്ങി...എന്നിട്ട് മ്മളെ തട്ടി മാറ്റി വണ്ടി എടുത്ത് കലിപ്പിൽ മ്മളെ നോക്കാ... മ്മള് കാക്കുനെ നോക്കി ഒന്നിളിച്ചു കാണിച്ച് മൂപ്പരെ ബാക്കിൽ കേറി ഇരുന്ന്.... വിട്ടിൽ എത്തിയപ്പോ  മ്മളെ സ്വിക്കരിക്കാൻ എല്ലാവരും ഉണ്ട് വീടിന്റെ മുൻപിൽ തന്നെ... ഉമ്മച്ചി മ്മളെ കലിപ്പിൽ തുറിച്ചു നോക്കി കൊണ്ടിരിക്കാ... നിഷുവും ഇത്തൂസും മ്മള് വന്നത് മൈൻഡ് ചെയ്യാതെ വേറെ എങ്ങോട്ടോ നോക്കി നില്കാ... മ്മള് ആരോടും മിണ്ടാതെ അകത്തേക്കു കയറാൻ തുടങ്ങിയതും മ്മളെ കൈ പിടിച്ചു വെച്ച് ഉമ്മച്ചി വെട്ടികെട്ടിന് തിരി കൊളുത്തി... " എങ്ങോട്ടാ ന്റെ മോള് ഇങ്ങനെ ഒരു കൂസലും ഇല്ലാതെ കയറി പോണേ...?? ഇതെന്താടി നിന്റെ ഉപ്പച്ചി ഉണ്ടാക്കിയ സത്രം വല്ലതും ആണോ..??..  പറയടി  എങ്ങോട്ടാ നീയിന്നു ആരോടും പറയാതെ വിട്ടിൽ നിന്ന് പോയെ..??." ഉമ്മച്ചി  നല്ല അസ്സല് ഭത്രകാളി ലൂക്കില് മ്മളോട് കലിപ്പായി ഓരോന്നു ചോദിക്കാൻ തുടങ്ങിയപ്പോ.. തിരിച്ചൊന്നും മറുപടി പറയാതെ മ്മള് തലയും താഴ്ത്തി അതൊക്കെ കേട്ടു നിന്ന്...മ്മളെ അടുത്ത് നിന്ന് മറുപടി ഒന്നും കിട്ടാത്തത് കണ്ടപ്പോ മുപ്പത്തി അതിനും ചൂടായി... " ഡി... ദിയ നിന്നോടല്ലേ മ്മള്  ചോദിക്കുന്നെ... എവിടെക്കാ ഇന്ന് രാവിലെ ആരോടും പറയാതെ പോയിരുന്നത്..???. " " ങ്ങളെ പേരെക്ക്... " " നീയെന്താ മ്മളോട് തർക്കുത്തരം പറയാണോ...?  " അതും ചോദിച്ചു ഉമ്മച്ചി മ്മളെ തല്ലാൻ കൈ ഓങ്ങിയപ്പോ... മുപ്പത്തിടെ കൈയിന്റെ മുന്നിൽ നിന്നും കുറച്ച് മാറി നിന്ന് മ്മള് പറഞ്ഞു... " തർക്കുത്തരം അല്ലുമ്മച്ചി... ഞാൻ രാവിലെ അർഷുനെ കാണാൻ ങ്ങളെ വിട് വരെ ഒന്ന് പോയി.... " മ്മള് നല്ലപോലെ മുപ്പത്തിക്ക് ഒരു മറുപടി കൊടുത്തപ്പോ ഉമ്മച്ചി ഒന്ന് തണുത്ത്‌... "  ദിയ നിന്റെ വാശിയും കുട്ടിക്കളിയും ഇപ്പൊ കുറച്ചായി കൂടുന്നുണ്ട്....എല്ലാവരെയും ബേജാറാക്കിയാണോ പോവേണ്ടത്....ഇവിടുന്ന് ഇറങ്ങി പോവുമ്പോ പറഞ്ഞിട്ട് പോവാൻ നിന്റെ വായിൽ നാവില്ലേ... " " ഞാൻ എണീറ്റപ്പോ ഇവിടെയൊന്നും ആരെയും കണ്ടില്ല.... " " ഹ്മ്മ്... നീയെന്തേലും കഴിച്ചോ..??.. " " എനിക്ക് വിശക്കുന്നില്ല.... " ഉമ്മച്ചിക്ക് ഒരു മറുപടി കൊടുത്തു മ്മള്  മ്മളെ റൂമിലേക്ക് പോവാൻ തുടങ്ങിയപ്പോഴ അടുത്തതായി നിഷു മ്മളെ മുന്നിൽക്ക്  നല്ല കലിപ്പിൽ കയറി നിന്നത്.... " നിനക്ക് എന്തടി വിശപ്പില്ലത്തത്...??.. " " വിശപ്പ് വരുന്നില്ല അതോണ്ട്...എന്ത്യേ.🤨.. " ന്നും... ചോദിച്ചു മ്മള് ഓനെ നോക്കി പിരികം പൊക്കി കാണിച്ചപ്പോ ചെക്കൻ മ്മളെ തുറിച്ചു നോക്കാ.... " നിനക്കുള്ളത് ഇനി ഉപ്പ തന്നോളും... " " അയ്ക്കോട്ടെ... ഇനിയെന്തേലും ഉണ്ടോ അവിടുന്ന് അങക്ക് ചോദിക്കാno പറയാനോ.... ??? " മ്മള് അതും ചോദിച്ചു  ഓനെ കളിയാക്കിയപ്പോ ചെക്കൻ കൈ കൊണ്ട് മ്മളെ ഞെക്കി കൊല്ലുന്നത് പോലെ കാണിക്കാ... മ്മള് അത് കണ്ടു നല്ലോണം ഓനെ നോക്കിയൊന്നു ചിരിച്ചു കാണിച്ചു മ്മളെ റൂമിലേക്കു പോയി... റൂമിൽ എത്തി മ്മള് വാതിൽ കുറ്റിയിട്ട് നേരെ മ്മളെ ബാൽക്കണിയിലെക്ക് പോയി... വിശന്നിട്ടു ഇപ്പൊ  കണ്ണ് കാണാൻ വെയ്യത്ത  അവസ്ഥ മ്മക്ക്... വിശപ്പിന്റെ കാര്യവും ആലോചിച്ചു നിക്കുമ്പോഴ മ്മളെ തലയിലെ ബൾബ് പെട്ടന്ന് കത്തിയത്.... " യെസ്... ആരും കാണാതെ എന്തേലും എടുത്തു പോയി തിന്നാലോ...ഹൂ.. ഹൂ.... 🤩  അലെൽ വേണ്ട 😒... എന്നിട്ട് വേണം മ്മള് തിന്നുന്നത് ആരേലും കണ്ടിട്ട്  അതും പറഞ്ഞു മ്മളെ നാണം കെടുത്തി പണ്ടാരമടക്കാൻ....എന്തേലും കിട്ടാൻ കാത്തിരിക്കാവും അവറ്റകളൊക്കെ...ഹും..... 😖 എന്നാലും ഈ  ഉമ്മച്ചിയെന്തേ മ്മളെ ഫുഡ്‌ കഴിക്കാൻ നിർബന്ധിക്കാഞ്ഞെ...🤔  ഇനിപ്പോ മുപ്പത്തിയും മ്മളെ പോലെ വാശിക്ക് നിൽക്കാണോ... ആഹ്.. എന്നാലും മ്മളെ വാശിയും നിരാഹാരമൊന്നും ഇവരെ അടുത്ത് ഒരു പൈസന്റെ വില പോലും  പോവുന്നില്ലല്ലോ.,,,, " ന്നൊക്കെ സ്വയം പറഞ്ഞോണ്ടിരിക്കുമ്പോഴ മ്മളെ റൂമിന്റെ വാതിൽക്കെ വന്നു ആരൊക്കെയോ കൊട്ടാൻ തുടങ്ങിയത്... കൊട്ടിന്റെ കൂടെ തന്നെ....,,,, മോളെ ദിയ,, വാതില് തുറക്ക്,,, ന്നുള്ള ആശാരിരി കൂടെ കേട്ടപ്പോ മ്മക്ക് ആളെ മനസിലായി... ആരാന്നല്ലേ... മ്മളെ ഉപ്പച്ചിയാ ഇപ്പോ വാതിലിൽ മുട്ടി മ്മളെ വിളിച്ചോണ്ടിരിക്കുന്നത്....,,,,  ഇനി കാര്യങ്ങൾ എല്ലാം ഉപ്പച്ചിയോട് പറഞ്ഞു.. മൂപ്പരെ അടുത്ത് നിന്ന് തന്നെ  മ്മക്ക് ആ ഡേറ്റും അറിയണം....,,,  എന്നൊക്കെ മനസ്സിൽ കണക്ക് വെച്ച് വാതിൽ തുറക്കാൻ മ്മള് പോവുമ്പോഴ മ്മളെ കണ്ണിൽ മഞ്ഞ മഞ്ഞ ബൾബ് മിനി കളിക്കാൻ തുടങ്ങിയത്.... ഉപ്പച്ചിടെ വിളി കാതിൽ മുഴങ്ങി കേൾക്കുന്നതൊടപ്പം തന്നെ മ്മള് ബോധനമേറ്റ ശരീരം പോലെ നിലം പതിച്ചിരുന്ന്... @@@@@@@@@@@@@@@@ ( ഫൈസി.... ) ഫുഡ്‌ കഴിക്കാൻ ആരും ചൈനീസ്നെ നിർബന്ധിക്കാത്തത് ഉമ്മച്ചി പറഞ്ഞത് കൊണ്ടാണ്.....,,,,  ഉപ്പ കുറച്ച് കഴിഞ്ഞ എത്തും അതുവരെ ഓള് വാശി  പിടിച്ചു അവിടെ ഇരിക്കട്ടെ എന്ന്..,,,,... പിന്നെ അങ്ങോട്ടു മ്മളടക്കം എല്ലാവരും ഉപ്പ വരുന്നതും നോക്കി ഇരിക്കായിരുന്നു...  ദിയ അകത്തേക്കു കേറി പോയിയതിനു ശേഷമാ ഉപ്പ വന്നത്....കാര്യങ്ങൾ എല്ലം ഉപ്പാക്ക് നല്ലപോലെ അറിയാം... കൂടെ ചൈനീസ്ന്റെ വാശിയും... എത്ര വാശി പിടിച്ചാലും ഫുഡ്‌ വിട്ട് ഒരു കളിയില്ലത്ത ആളാ ചൈനീസ്.... അതോണ്ട് തന്നെ ഓള് കഴിക്കാത്തിരിക്കുന്നത് കാണുമ്പോ എല്ലാവർക്കും നല്ല വേവലാതി ആണ്...  ഉപ്പ വന്നതും  ഞങ്ങളെയൊക്കെ നോക്കിയൊന്നു ചിരിച്ചു കാണിച് നേരെ ചൈനീസ്ന്റെ അടുത്തേക് പോയി... ഉപ്പാന്റെ പിന്നാലെ തന്നെ മ്മളും ബാക്കിയുള്ളവരും ചൈനീസ്ന്റെ അടുത്തേക് വിട്ട്... ,,, വാതിലിൽ മുട്ടി ഉപ്പ ഓളോട് വാതില് തുറക്കാൻ പറയുന്നതല്ലാതെ ഓള് വാതില് തുറക്കുന്നില്ല... കുറെ നേരം വാതിലിൽ മുട്ടിയിട്ടും ഓള് വാതിൽ തുറക്കാത്തത് കണ്ടിട്ട് ഉമ്മച്ചിയും ഇത്തൂസും കരച്ചിൽന്റെ വക്കിൽ എത്തിക്കണ്... ഉപ്പ ഓളെ വിളിക്കുന്നതിന്റെ ഊക്ക് കൂടുന്നതിനു അനുസരിച്ചു വാതിലിൽ മുട്ടുന്നത് കുറയുന്നുണ്ട്....എത്രെ വിളിച്ചിട്ടും  വാശി കാരണം വാതിൽ തുറക്കാതെ ഓള് അതിന്റെ ഉള്ളിൽ ഇരിക്കുന്നത് ആലോചിച്ചു മ്മക്ക് ഓളോട് കലിപ്പാ തോന്നിയത്..😡 മ്മളെ പോലെ കലിപ്പിൽ തന്നെയാ നിഷുവും...ഉപ്പാന്റെയും ഉമ്മച്ചിടേം അവസ്ഥ കണ്ടപ്പോ ഓൻ കലിപ്പായി ഉപ്പാനോട്... " ഉപ്പ മാറി നിക്ക്....ഓള് ഇനി വിളിച്ചിട്ട് കാര്യല്ല... പെണ്ണ് വാശി പിടിച്ചു വാതില് തുറക്കാതിരിക്കാവും... " ന്നും... പറഞ്ഞു ഓൻ വാതിലിന്റെ ലോക്കിന്റെ സ്ഥാനത്തേക്ക് ആഞ്ഞു ചവിട്ടി... ഞങ്ങക്ക് മുന്നിൽ  തുറന്ന് കിടക്കുന്ന വാതിലിൽ കൂടെ ആദ്യം കണ്ടത് നിലത്തു കിടക്കുന്ന ചൈനീസ് ആണ്.... ഓളെ കിടത്തം കണ്ടു മ്മളെ ഉള്ളോന്ന് പിടഞ്ഞു... അതെ സമയം നിഷു ഓടി ചെന്ന് ചൈനീസ്ന്റെ  തല ഓന്റെ മടിയിൽ വെച്ച് തട്ടി വിളിക്കുന്നുണ്ട്.... എത്രെ തട്ടി വിളിച്ചിട്ടും പെണ്ണ് കണ്ണ് തുറക്കത്തത് കണ്ടപ്പോ എല്ലാവരുടെയും കണ്ണ് നിറഞ്ഞുക്ക്ണ്.... നിലത്തു നിന്ന് ചൈനീസ്നെ കോരി എടുത്തു മ്മള് ബെഡിൽ കിടത്തി.... കരഞ്ഞു കൊണ്ട് ഉമ്മച്ചി ഓളെ തട്ടി വിളിക്കുമ്പോ  ഉപ്പച്ചി ഒന്നും മിണ്ടാതെ ഓളെയും നോക്കി നിക്കുന്നുണ്ട്.... നിഷുവും നാസിത്തയും മ്മളും ഒന്നും മിണ്ടാതെ അവിടെ നിന്ന്....,,,  കുറച്ചു നേരെത്തെക്ക് എങ്കിൽ പോലും കാര്യം അറിയാതെ ഞാൻ ന്റെ ചൈനീസ്നെ കുറ്റപ്പെടുത്തിയല്ലോന്ന്,,,, ആലോചിച്ചു മ്മക്ക് ഇപ്പൊ മ്മളോടാ കലിപ്പ്...ആരും ഒന്നും മിണ്ടാതെ നിക്കുമ്പോഴ പെട്ടന്ന്  ഷാനുക്ക  ഡോക്ടറെ കൊണ്ട് വന്നത്... ,,,, ഫുഡ്‌ കഴിക്കാത്തത് കൊണ്ട് ഉണ്ടായ പ്രോബ്ലം ആണ്,,,, ഞാനൊരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്,,, കുറച്ച് കഴിഞ്ഞാൽ ബോധം തെളിയും,,,,,, ദിയനെ പരിശോധിച്ച് കഴിഞ്ഞു ഡോക്ടർ അതും പറഞ്ഞു അവിടെന്നു പോയി.... ,,, നിങ്ങള് എല്ലാവരും പൊയ്ക്കോ... മോള് അടുത്ത് ഞാനിരുന്നോളാം.,,,, ന്ന്.. ഉപ്പ എല്ലാവരോടും ആയി പറഞ്ഞപ്പോ ഓരോരുത്തരായി ചൈനീസ്ന്റെ റൂം വിട്ടിറങ്ങി...  മ്മളും പുറത്തേക്ക്  ഇറങ്ങി ചൈനീസ്ന്റെ റൂമിലെ കണ്ണാടിയിലൂടെ ഓളെ നോക്കിയപ്പോ ഉപ്പ ചൈനീസ്ന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് പെണ്ണിന്റെ തലയിൽ തടവി ഇരിക്കുന്നതാ കണ്ടത്....  അത് കണ്ടു മ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നെങ്കിലും ഒരുത്തനെ ആലോചിച്ചപ്പോ വന്ന പുഞ്ചിരിയല്ലാം പമ്പ കടന്നു... ഇതിനൊക്കെ കാരണമായ എല്ലാ കാര്യങ്ങളെയും സൂത്രതരാൻ ആയ മ്മളെ ഒരേയൊരു  അളിയൻ ചങ്കിനെ വിളിച്ചു ഒന്ന് അഭിനന്ദിക്കാൻ തോന്നിയപ്പോ മ്മള് ഫോൺ എടുത്തു ആ തെണ്ടിക്ക് വിളിച്ചു.... ••••••••••••••••••••••••••••••••••••• തലയിൽ ആരോ തടവുന്നത് പോലെ തോന്നുന്നുണ്ട് മ്മക്ക്.... പതിയെ  മ്മള് കണ്ണ് തുറന്നതും കണ്ണിൽ വെള്ളം നിറച് മ്മളെ തലയിൽ തടവി കൊണ്ടിരിക്കുന്ന ഉപ്പച്ചിനെയാണ് കണ്ടത്...  ഉപ്പച്ചി മ്മള് കണ്ണ് തുറന്നത് കണ്ടു മ്മളെ നോക്കി ചിരിക്കുന്നുണ്ട്....തിരിച്ചു മ്മളും ഒന്ന് ചിരിച്ചോട്ത് എന്നിട്ട് എണിറ്റു ബെഡിൽ ഇരുന്ന്.... അപ്പോ തന്നെ റൂമിലേക്കു കഞ്ഞി കൊണ്ട് ഉമ്മച്ചി വന്നപ്പോ  മ്മള് കഞ്ഞി ഒന്ന് നോക്കിയിട്ട് മുഖം തിരിച്ചിരുന്ന്..... " അതിവിടെ വെച്ച് നീ പൊയ്ക്കോ... ന്റെ കുട്ടിക്ക് ഞാൻ കൊടുത്തോളാം..." ന്ന്... ഉപ്പച്ചി പറഞ്ഞപ്പോ... ഉപ്പച്ചി പറയാനും ഉമ്മച്ചി അനുസരിക്കാനും എന്നാ പോലെയായി കാര്യങ്ങൾ... ഉമ്മച്ചി പോയപ്പോ ഉപ്പച്ചി മ്മളെ നേർക്ക് കഞ്ഞി നീട്ടിയതും മ്മള് അത് നോക്കാൻ പോയില്ല... " മൈ ഡിയർ ചൈനീസ് ബേബി ഇതൊന്ന് കഴിക്കോ... " മ്മളെ നോക്കി ചിരിച്ചോണ്ട് ഉപ്പച്ചി ചോദിച്ചപ്പോ... തിരിച്ചു ഉപ്പച്ചിനെ നോക്കിയോന്ന് ഇളിച്ചു കാണിച്  മ്മള്... " ബേബി ഇതൊക്ക കഴിക്കാം... അതിന് മുൻപ്,, മൈ ഡിയർ ചൈനീസ് പപ്പാ ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ട് ഉണ്ടാവില്ലേ,,,  അപ്പൊ കൂടുതൽ പറയാൻ നിക്കാതെ മ്മളെ ചൈനീസ് പപ്പായാ ഡേറ്റ് പറഞ്ഞു താ.... " " അതൊക്കെ മ്മള് പറഞ്ഞു തരാ.. അതിന് മുൻപ് ഇത് കഴിക്ക്.... " " പറഞ്ഞു തരുംന്ന് പ്രോമിസ് അല്ലെ... " ചിരിച്ചോണ്ട് മ്മള് ഉപ്പച്ചിയോട് അതും ചോദിച്ചു മൂപ്പർക്ക് മുന്നിൽ കൈ നീട്ടിയപ്പോ മ്മളെ നോക്കി ചിരിച്ചു കാണിച്ച് ഉപ്പച്ചി മ്മളെ കൈയിൽ അടിച്ചു,,,,പ്രോമിസ്,,, ന്ന് പറഞ്ഞു.... " എന്നാ ഉപ്പച്ചിയാ കഞ്ഞി ഇങ്ങേടുക്ക് മ്മള് ഒറ്റക്ക് കുടിച്ചോളാം... " മ്മള് അതും പറഞ്ഞു മൂപ്പരെ കൈയിൽ നിന്ന് കഞ്ഞി വാങ്ങാൻ തുടങ്ങിയപ്പോ...ഉപ്പച്ചി മ്മളെ കൈയിൽ അടിച്ചു ഇല്ലെന്ന് പറഞ്ഞു... ഉപ്പച്ചി തന്നെ മ്മളെ കഞ്ഞിയോക്കെ കഴിപ്പിച്ചു.... ഓരോ സ്പൂൺ ഉപ്പച്ചി മ്മക്ക് നേരെ നീട്ടി തരുമ്പോഴും,,, ഇതുപോലെ ഒരുപ്പച്ചിയെ തന്നതിന് അല്ലാഹുവിനോട് മ്മള് ആയിരം വട്ടം നന്ദി പറഞ്ഞിരുന്നു..,,,, 🥰😍 " ഇനി മ്മളെ ചൈനീസ് ബേബി ചോദിക്ക്... എന്താ ന്റെ ബേബിക്ക് അറിയേണ്ടേ..??.. " " അറിയേണ്ടത് മ്മളെ ചൈനീസ് പപ്പക്ക് അറിയില്ലേ.. അതോണ്ട് മ്മളെ കളിപ്പിക്കാൻ നിക്കാതെ മ്മക്ക് തന്ന വാക്ക് പെട്ടന്ന് പാലിക്കുക... " " അപ്പൊ ന്റെ കുട്ടിക്ക് ഓളെ മാര്യേജ് ഡേറ്റ് എന്നാണെന്നു അറിയണം അല്ലെ...??? " " ഹാ.. അറിയണം... എന്നായാലും മ്മള് അത് അറിഞ്ഞല്ലേ പറ്റു ഉപ്പച്ചി.. അപ്പോ അത് നേരത്തെ അറിയുന്നത് കൊണ്ട് എന്ത് പ്രശ്നം... " " ഒരു പ്രശ്നവും ഇല്ല... " " എന്നാ ഇനി സംസാരിച്ചു സമയം കളയാതെ ഉപ്പച്ചി അത് പറഞ്ഞു തായോ.. " " ഓ... അതറിയാൻ എന്താണോരു ഒരു ത്വരാ...." " ഹാ.. മ്മക്ക് അതറിയാൻ ഇത്തിരി ത്വര കൂടുതലാ... അതോണ്ട് ഉപ്പച്ചി പറയു.. എന്നാണ് ആ ദിവസം.... " മ്മള് ഇളിച്ചോണ്ട് ഉപ്പചിനോട്‌ ചോദിച്ചതും.. മൂപ്പര് മ്മളെ നോക്കിയൊന്നു ചിരിച്ചു കാണിച് പറഞ്ഞത് കേട്ടു... മ്മള് കണ്ണ് രണ്ടും മിഴിച് വായും പൊളിച്ചു ഉപ്പച്ചിനെ തന്നെ നോക്കിയിരുന്നു.... 😲 ( തുടരും.. ) ////////////////////////////////// ഹൂയ് സൂർത്തുക്കളെ.... ഒരുവട്ടം പോലും വായിച്ചു നോക്കാതെയാ ഞാൻ ഇത് പോസ്റ്റുന്നത്... ഇപ്പോഴ ഈ പാർട്ട് എഴുതി തീർന്നേ...ഇന്ന് പോസ്റ്റാംന്ന് നിങ്ങളോട് പറഞ്ഞത് കൊണ്ട പെട്ടന്ന് എഴുതി തീർത്തത്... ലെങ്ത് കുറഞ്ഞുന്ന് ഒരു പരാതി എല്ലാവർക്കും ഉണ്ടാവും...സോറി...ഞാൻ ഇന്ന് വൈകിട്ട് മുതലാ എഴുതാൻ ഇരുന്നേ അതോണ്ടാ.. 😇 ഈ part എങ്ങനെയുണ്ടെന്ന് വായിച് കഴിഞ്ഞാ നിങ്ങക് മാത്രമേ അറിയൂ... 😁 അതോണ്ട് ആരും മ്മളെ പോലെ മടി പിടിച്ചിരിക്കാതെ അഭിപ്രായം അറിയിക്കണം... 😊 അടുത്തത് പെട്ടന്ന് തന്നെ ഞാൻ പോസ്റ്റാം നോക്കാംട്ടോ... 😊 *************************** #📙 നോവൽ
26.7k കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം