@fathimathusuhra7
@fathimathusuhra7

കുറുമ്പി

🧐✌️✌️✌️

#

📔 കഥ

"കുറുമ്പി " 3 years later, ടീ, ടീ അമ്മൂ, ഒന്ന് എണീക്ക് പെണ്ണെ. എത്ര ജോലി വാങ്ങിയാലും എന്തൊക്കെ ആയാലും നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്റെ പൊന്നെ.. നാളെ അന്യ വീട്ടിൽ ചെന്ന് കേറേണ്ട പെണ്ണാ... സിധുവിന്റെ അമ്മ ഒരു പാവം ആണെന്ന് കരുതി 7:30 മണി വരെ അവിടേം നിനക്ക് കിടന്നു പോത്ത് പോലെ ഉറങ്ങാമെന് വിചാരിക്കണ്ട. കേട്ടോടി... "എന്റെ പൊന്ന് അമ്മേ രാവിലെ തന്നെ തുടങ്ങിയല്ലോ പുരാണം. അമ്മ ചെല്ല്. ഞാൻ അപ്പോഴേക്കും റെഡി ആയി വരാം. എന്നിട്ട് നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം." അമ്മു ഡ്രെസ്സും എടുത്ത് കുളിക്കാൻ പോയി. ഇടക്ക് അവൾ തന്റെ കടന്നു പോയ 3 വർഷത്തെ പറ്റി ഓർത്തു. ആ നല്ല മുഹൂർത്തങ്ങൾ ഒരിക്കൽ കൂടി അവൾ തന്റെ ഓർമകളിൽ നിന്ന് ചികഞ് എടുത്തു. അന്ന് സിദ്ധു ഏട്ടനുമായി friends ആയതിനു ശേഷം സന്തോഷത്തിന്റെ നാളുകളാണ് കടന്നുപോയത്. ഒരു വർഷം കഴിഞ്ഞപ്പോൾ സിദ്ധു ഏട്ടന്റെ കോഴ്സ് കഴിഞ്ഞു. പിന്നെ ഒരു വർഷം കൂടി കടന്നു പോയപ്പോൾ എന്റെയും. സിദ്ധു ഏട്ടന് അപ്പോഴേക്കും ഒരു ബാങ്കിൽ ജോലി കിട്ടിയിരുന്നു. പിന്നാലെ തന്നെ എനിക്കും അതെ ബാങ്കിൽ ജോലി കിട്ടി. അതെ ബാങ്കിൽ തന്നെ എനിക്കും എങ്ങനെയാ ജോലി കിട്ടിയതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളു. പിന്നെ ഒട്ടും വൈകിയില്ല, സിദ്ധു ഏട്ടൻ അന്തസ്സായി തന്നെ എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു. അച്ഛനും അമ്മയ്ക്കും സമ്മതം. സിദ്ധു ഏട്ടൻ അച്ചു ഏട്ടന്റെ ചങ്ക് ആയത് കൊണ്ട് ഏട്ടനും സമ്മതം. അങ്ങനെ എന്നും അവർക്ക് അവരുടെ friendship നിലനിർത്താമല്ലോ. എന്തായാലും പെട്ടെന്ന് തന്നെ ഞങ്ങളുടെ എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞു. 6 മാസം കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണമാ. 🎶🎶തുടക്കം മാൻഗല്യം തന്തു നാനേനാ പിന്നെ ജീവിതം ധും തനാനേ നാ... "🎶🎶 അങ്ങനെ കുളിയും നനയും ഒക്കെ കഴിഞ്ഞു. നമ്മള് ഒരുങ്ങി കെട്ടി സുന്ദരിയായി. എന്നിട്ട് ഫുഡ്‌ തട്ടാൻ പോയി. അവിടെ ചെന്നപ്പോൾ അമ്മ ഫുഡ്‌ എടുത്തു വെക്കുന്നതെ ഉള്ളൂ. പിന്നെ പണ്ടേ അമ്മയെ ജോലിയിൽ സഹായിക്കുന്ന ശീലം നമ്മക്ക് ഇല്ലാത്തോണ്ട് നമ്മള് ചേട്ടന്റെ ഒപ്പം കൂടി. നമ്മടെ ഒരുങ്ങി കെട്ടിയുള്ള ലുക്ക്‌ കണ്ടപ്പോൾ തന്നെ ഏട്ടൻ ഏട്ടനാൽ കഴിയുന്ന തരത്തിൽ നമ്മളെ ഒന്നാക്കി ചുമക്കുകയും മൂളുകയും ഒക്കെ ചെയ്തു. അത് നമ്മക്ക് നന്നേ ദഹിക്കാത്തത് കൊണ്ട് നമ്മള് അവിടുന്ന് പയ്യെ വലിഞ്ഞു. പിന്നെ പൂരിയും മസാല കറിയും തട്ടിയ ശേഷം നമ്മള് നമ്മളെ ഹോണ്ട dio സ്കൂട്ടറും എടുത്ത് ബാങ്കിലേക്ക് പറത്തി വിട്ടു. 💗💗💗💗💗💗💗💗💗💗💗 ദിവസങ്ങളും മാസങ്ങളും പെട്ടെന്ന് കൊഴിഞ്ഞു പോയി. അങ്ങനെ ആ ദിവസം വന്നെത്തി. അതെ ഇന്നാണ് ആ ദിവസം, ഞങ്ങടെ HAPPY WEDDING രാവിലെ തന്നെ ഞാൻ ഉണർന്നു പിന്നെ കുളിയൊക്കെ കഴിഞ്ഞു എന്നിട്ട് പിന്നെ beautician ഒക്കെ വന്നു enne ഒരുക്കി. ഞാൻ കണ്ണാടിയിൽ നോക്കി, കൊള്ളാം ഇപ്പം എന്നെ കണ്ടാൽ ആരും ഒന്ന് നോക്കും. 💗💗💗💗💗💗💗💗💗💗💗 ഞങ്ങൾ കാത്തിരുന്ന ആ മുഹൂർത്തം ഒക്കെ അങ്ങനെ മംഗളമായി നടന്നു. ഞങ്ങൾ വീട്ടിൽ എത്തി. ഇന്നുമുതൽ ഞാൻ വെറും അമൃത അല്ല അമൃത സിദ്ധാർഥ്. 💗💗💗💗💗💗💗💗💗💗💗 ഒന്നര വർഷത്തിന് ശേഷം, എന്താടാ വാവേ... ഏ.. അമ്മേടെ പൊന്നിന് എന്തോ വേണോടാ... നമ്മക്ക് പാപ്പം തിന്നാം.. വാ.. എന്താ നിങ്ങളൊക്കെ ഇങ്ങനെ മിഴിച്ചു നോക്കുന്നത്. മനസ്സിലായില്ലേ.. ഞാൻ ഇപ്പം ഒരു ഭാര്യ മാത്രമല്ല ഒരു sweet mummy കൂടിയ. എന്റെ.. അല്ല... ഞങ്ങടെ വാവക്ക് ഇപ്പം 1 വയസ്സ് പ്രായമായി. അവളുടെ പേര് അനാമിക. ഞങ്ങൾ എല്ലാരും സ്നേഹത്തോടെ അനു വാവേന്ന് വിളിച്ചും. എന്തായാലും ഞങ്ങടെ ലൈഫ് കളറായി. ഇനി ഞങ്ങൾ ഞങ്ങളുടേതായ, സ്വസ്ഥമായ ഒരു ലൈഫ് നയിക്കാൻ പോകുവാ.. 💗💗💗💗💗💗💗💗💗💗💗 mm? നിങ്ങൾ ഇത് എന്ത് നോക്കി നിൽക്കുവാ? അവർ ഇനി സ്വസ്ഥമായി ജീവിക്കാൻ പോകുവാന്നു. ഇനി നിങ്ങൾ ആയിട്ട് അവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കണ്ട. അവരായി അവരുടെ പാടായി അല്ലെ ! അപ്പോൾ എല്ലാം സത്യം ശിവം സുന്ദരം ! (ശുഭം) #📔 കഥ
6.1k കണ്ടവര്‍
10 ദിവസം
#

📔 കഥ

"എനിക്ക് തന്നെ ഇഷ്ടമാണ്. " ഇത് കേട്ടപ്പോൾ പകച്ചു പോയെന്റെ ബാല്യവും കൗമാരവും യൗവനവും. വാർദ്ധക്യവും പകച്ചൊന്ന് ഒരു സംശയം. എന്തായാലും എന്റെ മനസ്സിലുണ്ടായിരുന്ന കാര്യം തന്നെ സിദ്ധു ഏട്ടൻ പറഞ്ഞപ്പോൾ എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതെ തുള്ളിച്ചാടണം എന്നൊക്കെ തോന്നിയെങ്കിലും ഞാൻ എന്നെ സ്വയം കണ്ട്രോൾ ചെയ്തു. പിന്നെ അഭിനയത്തിൽ നമ്മള് പണ്ടേ പുപ്പുലി ആയത് കൊണ്ട് ആകെ ഒരു ചടച്ച expression കാണിച്ചു. 💗💗💗💗💗💗💗💗💗💗💗💗 അവളുടെ ചടച്ച മോന്ത കണ്ടപ്പോൾ നമ്മക്കും നന്നായി ചടച്ചെങ്കിലും ആ ഭാവം പുറത്തു കാണിക്കാതെ നമ്മള് പുഞ്ചിരി വിടാതെ നിന്നു. 💗💗💗💗💗💗💗💗💗💗💗 അവര് പറഞ്ഞതല്ലേ ഇത്രയും നേരം കേട്ടത്. ഇനി ഞാൻ പറയുന്നത് കൂടി കേൾക്ക്. അമ്മുവിനെ സിദ്ധു ചേട്ടന്റെ അടുത്ത എത്തിക്കാൻ ഞാൻ നന്നേ പാടു പെട്ടു. പല കള്ളങ്ങൾ പറഞ്ഞെങ്കിലും അവൾ വിശ്വസിച്ചില്ല. ഞാൻ ഒരു സത്യസന്ധ ആയതു കൊണ്ടും അവൾക്ക് ഒരു പോലീസ് ഓഫീസർ ആവാനുള്ള യോഗ്യത ഉള്ളത് കൊണ്ടും മാത്രമാ അതെല്ലാം പൊളിഞ്ഞത്. സത്യായിട്ടും ആണേ എന്റെ അത്തിപ്പാറ അമ്മച്ചിയാണേ സത്യം. 😋😜പിന്നെ ഒടുവിൽ സിധുവേട്ടന് അവളോട്‌ എന്തോ തനിച് സീരിയസ് ആയി സംസാരിക്കണമെന്ന് പറഞ്ഞപ്പോഴാ പെണ്ണൊന്ന് അയഞ്ഞത്. 💗💗💗💗💗💗💗💗💗💗💗💗 തന്റെ തീരുമാനം എന്തായാലും പറഞ്ഞോ. അത് ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഞാൻ തയാറാണ്. അത്... അത്. . അമ്മു പറഞ്ഞോളൂ എനിക്ക് ആലോചിക്കാൻ കുറച്ചു സമയം വേണം സിധുവേട്ട ശരി സമയമെടുത്തോളു. എത്ര സമയം വേണം എന്റെ അമ്മൂന്. "നാളെ രാവിലെ തന്നെ ഞാൻ എന്റെ തീരുമാനം അറിയിക്കാം" "അതുവരെ അമ്മൂന് എന്നെ ഇഷ്ടമാണെന്നു ഞാൻ കരുതിക്കോട്ടെ അമ്മൂട്ടീ?? "അത്.. സിധുവേട്ട " അമ്മു നിന്ന് വീർപ്പുമുട്ടണ്ട. പൊയ്ക്കൊള്ളൂ. അമ്മു നടന്നു മറഞ്ഞു. 💗💗💗💗💗💗💗💗💗💗💗💗 വീട്ടിൽ, അമ്മു, എന്ത് പറയും ഞാൻ. സിദ്ധു ഏട്ടനോട്. ഇഷ്ടമാണെന്നു ഏട്ടനെ വാരിപ്പുണർന്നു ഒരായിരം മുത്തങ്ങൾ നൽകി ഏട്ടന്റെ ചെവിയിൽ ആരും കേൾക്കാതെ മന്ത്രിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട് ഏട്ടാ... എങ്കിലും അതിലൂടെ ഞാൻ എന്നെ ഇത്രയും കാലം വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ചതികുവല്ലേ, എന്റെ എല്ലാ കാര്യത്തിലും കൂട്ട് നിൽക്കുന്ന അച്ചുവേട്ടൻ... ഏട്ടനേയും ഞാൻ ചതിക്കുവല്ലേ. ഇല്ല സിദ്ധു ഏട്ടാ... ഇല്ല.. അവരെ ചതിച്ചു കൊണ്ടുള്ള ഒരു സന്തോഷവും എനിക്ക് വേണ്ട.. അതെന്റെ നല്ലതിന് വേണ്ടിയല്ല, മറിച് എന്റെ പതനത്തിന് വേണ്ടിയാണു. "അച്ഛനും അമ്മയും പറയുന്ന ഒരാളെയേ ഞാൻ എന്റെ പാതി ആക്കൂ എന്നും, അയാളെ മാത്രമേ ഞാൻ പ്രാണനായി കണ്ടു സ്നേഹിക്കൂ എന്നും, അയാളായിരിക്കും എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം എന്നും പണ്ടേക്ക് പണ്ടേ ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും വാക്ക് കൊടുത്തത് ആ. ആ വാക്ക് ഞാൻ തെറ്റിക്കില്ല " അമ്മുവിന് ഇരിപ്പുറചില്ല. അവൾ അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളപ്പെട്ട് നടന്നു. ഒടുവിൽ ആ അർധരാത്രി സമയത്ത് അവൾ മുറി തുറന്നു പുറത്തേക്ക് ഇറങ്ങി. എന്ന്നിട് താൻ ചെറുപ്പം മുതൽ എന്ത് പ്രശ്നങ്ങൾ വന്നാലും ഓടിച്ചെന്നു തന്റെ വിഷമം പറയുന്ന, ഒന്ന് പൊട്ടിക്കരയുന്ന, തന്റെ പൂജാമുറിയിലെ ഉണ്ണികണ്ണന്റെ മുന്നിൽ ചെന്നിരുന്നു കരഞ്ഞു, തന്റെ വിഷമങ്ങൾ പറഞ്ഞു. ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്തി തരണേ എന്ന് ഭഗവാനോട് അപേക്ഷിച്ചു. പിന്നീട് അവൾ തന്റെ മുറിയിലെക്ക് പോയി. ഇടക്ക് എപ്പോഴോ അവളൊന്ന മയങ്ങി. 💗💗💗💗💗💗💗💗💗💗💗💗 താൻ എന്തൊരു മണ്ടത്തരം ആണ് ഈ കാണിച്ചത്. സിദ്ധു ചിന്തിച്ചു ഒന്നും വേണ്ടായിരുന്നു. അവൾ ഇനി എന്നെ പറ്റി എന്ത് വിചാരിച്ചു കാണും. ഛെ... പിന്നെയും കുറച്ചു ആലോചിച്ച ശേഷം അവൻ ഒരു അന്തിമ തീരുമാനത്തിൽ എത്തി. അവൾക്ക് enne ഇഷ്ടമാണെങ്കിൽ ഒരു lover ആയിട്ടും അലെങ്കിൽ ഒരു friend ആയിട്ടും ഞാൻ അവളെ കാണും. 💗💗💗💗💗💗💗💗💗💗💗💗 അമ്മൂ... മോളെ ammoo.. എണീക്ക്. എന്തൊരു ഉറക്കമാ ഇത് നിനക്ക് കോളേജിൽ പോകണ്ടേ. എണീക്ക് അമ്മൂ... രാവിലെ തന്നെ അമ്മയുടെ ബഹളം കേട്ട ഞാൻ ഉണർന്നത്. നോക്കിയപ്പോൾ സമയം 7:30. ഇന്ന് കോളേജിൽ പോകണ്ട എന്ന് വിചാരിച്ചാൽ അമ്മയ്ക്ക് ഡൌട്ട് അടിക്കും. എന്തായാലും പോയേക്കാം എന്നിട്ട് സിദ്ധു ഏട്ടനോട് എല്ലാം പറയാം. എല്ലാം കേട്ടു കഴിയുമ്പോൾ സിദ്ധു ഏട്ടൻ തീർച്ചയായും enne മനസ്സിലാക്കും. എന്നിട്ട് ഏട്ടനോട് പറയാം എന്നെ അത്രക്ക് ഇഷ്ടമാണെങ്കിൽ എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ. ഇങ്ങനെ ഓരോന്ന് ആലോചിച് കൊണ്ട് നമ്മള് ഡ്രസ്സ്‌ ഒക്കെ എടുത്ത് ഫ്രഷ് ആവാൻ പോയി. ഫ്രഷ് ആയി വന്നപ്പോൾ അമ്മ എനിക്ക് വേണ്ടി എന്റെ favourite മസാല ദോശയും സാമ്പാറും chutneyum കൊണ്ട് വന്നു. അതുമായി mallitta ശേഷം നമ്മള് കയ്യും കഴുകി ബാഗും എടുത്ത് നേരെ collegilekk വിട്ടു. കോളേജിൽ എത്തിയപ്പോൾ അവിടെ നമ്മടെ gangum സിദ്ധു ഏട്ടനും ഉണ്ട്.നമ്മളെ കണ്ടതും സിദ്ധു ഏട്ടൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് എന്നോടായി പറഞ്ഞു "തീരുമാനിച്ചോ? " നമ്മളെ അസ്വസ്ഥതമായ മുഖം കണ്ടിട്ടാകണം സിദ്ധു ഏട്ടൻ പറഞ്ഞു നമ്മുക്ക് അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം. നമ്മക്ക് സമാധാനം ആയി. നമ്മള് ഏട്ടനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. ഏട്ടൻ എല്ലാം സമാധാനത്തോടെ കേട്ടു. എന്നിട്ട് അവസാനം പറഞ്ഞു. പെണ്ണ് കാണൽ ഒക്കെ പഠിത്തം ഒക്കെ കഴിഞ്ഞിട്ട് മതി. അതവിടെ ഇരിക്കട്ടെ. ഇപ്പം njan ഒരു കാര്യം ചോദിക്കട്ടെ. "mm" "can you be my good friend" ഇതും പറഞ്ഞു ഏട്ടൻ എന്റെ നേരെ കൈ നീട്ടി. ഞാൻ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് ഏട്ടനും കൈ കൊടുത്തു. ഞങ്ങൾ പുഞ്ചിരിച്ചു. 3 years later, (തുടരും ) കൊള്ളാമോ? നിങ്ങടെ സപ്പോർട്ടിലൂടെ അറിയിക്കൂ. byee 👋👋👋😘😘😘😘😘😘😘 #📔 കഥ
2k കണ്ടവര്‍
11 ദിവസം
#

📔 കഥ

"കുറുമ്പി " "hello... madam. do you remember me?? നമ്മള് ഞെട്ടി വിറച്ചു പോയി. എങ്കിലും ഒരു ചെറിയ സംശയം, ""അയാൾ വിളിച്ചത് തന്നെ ആണോ? "" "എന്താടോ ഒരു സംശയം. നിന്നെ തന്നെയാ വിളിച്ചത്. എന്താ ഇഷ്ടപ്പെട്ടില്ലേ? " ഏ.. അ... അങ്ങനെ ഒന്നുമില്ല. ചേട്ടൻ എന്തിനാ വിളിച്ചത്? ഞെട്ടൽ വിട്ടുമാറാതെ നമ്മള് ചോദിച്ചു. അപ്പോൾ അവൻ അവരുടെ മുന്നിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു, "വിരോധമില്ലെങ്കിൽ നമ്മുക്ക് ക്യാന്റീനിൽ പോയിരുന്നു സംസാരിക്കാം. Are U Busy? "No, ഞാൻ ഫ്രീയാ. " എങ്കിൽ വാ അവർ മൂവരും ക്യാന്റീനിലേക്ക് നടന്നു. 💗💗💗💗💗💗💗💗💗💗💗 ക്യാന്റീനിൽ, സോറി, അമ്മു ! "സോറിയോ? എന്തിനു? "രാവിലെ തമാശക്ക് വേണ്ടി ആണെങ്കിലും തന്നെ ഞാൻ ഒന്ന് പേടിപ്പിച് വിട്ടില്ലേ, അതിനു. Sorry!" "അയ്യോ സോറി ഒന്നും പറയണ്ട ആവശ്യമില്ല. ഞാൻ അതൊക്കെ അപ്പോഴേ വിട്ടു. " "By the way, ഞാൻ പറയാൻ വന്ന കാര്യം എന്താന്ന് വെച്ചാൽ.. ങാ... അമ്മുന് എന്നെ മനസ്സിലായില്ലേ " "ഇല്ല്യ, എനിക്ക് അങ്ങോട്ട് ഓർമ കിട്ടുന്നില്ല.. " "ഞാൻ അച്ചുന്റെ ഫ്രണ്ടാ, സിദ്ധാർഥ്. അവനെന്നെ സിദ്ധുന്നാ വിളിക്കാറ്. ഒന്ന് രണ്ടു പ്രാവശ്യം ഞാൻ അവന്റെ കൂടെ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. അവൻ ജർമ്മനിയിൽ പോയി കഴിഞ്ഞും ഒരു പ്രാവശ്യം ഞാൻ വന്നിട്ടുണ്ട്. " "അയ്യോ, സിദ്ധുവേട്ടൻ. എനിക്ക് പെട്ടെന്ന് മനസ്സിലായില്ല ഏട്ടാ. അച്ചുവേട്ടൻ എപ്പോഴും ഏട്ടനെ പറ്റി പറയാറുണ്ട്. " "mm.. അവൻ എന്നെ മറന്നില്ലല്ലോ. സന്തോഷം... അതൊക്കെ പോട്ടെ കോളേജ് ഒക്കെ ഇഷ്ടായോ? എപ്പഴും ഈ വാല് പിന്നാലെ തന്നെ ഉണ്ടല്ലോ " കാത്തുവിനെ ചൂണ്ടികാണിച്ചു കൊണ്ട് സിദ്ധു പറഞ്ഞു. അവര് തമ്മിൽ ഉള്ള സംഭാഷണം അങ്ങനെ നീണ്ടു പോയി. ബെൽ അടിച്ചപ്പോൾ അമ്മു ക്ലാസ്സിലേക്ക് പോയി. 💗💗💗💗💗💗💗💗💗💗💗 ക്ലാസ്സിൽ, "എടി ഞാൻ വിചാരിച്ചു ആ ചേട്ടൻ നിന്നേ പ്രൊപ്പോസ് ചെയ്യാൻ വന്നതാണെന്ന്. ച്ചേ.. നിന്റെ അമൽ ഏട്ടന്റെ ഫ്രണ്ട് ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ആകെ mood off ആയി പോയി. എന്റെ സകല പ്രാർത്ഥനകളും വിഫലമായി പോയി. " "നിന്റെ കുറേ പ്രാർത്ഥനകൾ. ഒരൊറ്റ അടി വച്ചു തന്നാൽ ഉണ്ടല്ലോ. " അമ്മു ചിരിച്ചു. കാത്തുവിന് മനസ്സിലായി അമ്മുവിന് സിദുവിനോട് എന്തോ ഒരിത് തോന്നിയെന്ന്. അവൾ ഒന്ന് ചിരിച്ചിട്ട് അമർത്തി മൂളി. 💗💗💗💗💗💗💗💗💗💗💗 പതിയെ പതിയെ അമ്മുവും കാത്തുവും സിധുവും കട്ട ചങ്ക്‌സ് ആയി. അമ്മുവിനെയും കാത്തുവിനെയും സിദ്ധു അവന്റെ ഗാങ്ങിൽ ചേർത്തു. അവന്റെ ഗാംഗിലുള്ള എല്ലാവരുമായി അവർ കമ്പനിയായി. ഇനി അവന്റെ മറ്റു ഗാങ് മെമ്പേഴ്സിനെ പറ്റി പറയാം. ഇല്ലെങ്കിൽ പാവം അവർക്ക് വിഷമം ആവും. ROLL NO 1:- അർജുൻ. എല്ലാരും അജൂന്ന് വിളിക്കും. പാവം ആണെങ്കിലും വാക്സാമർഥ്യം കൊണ്ട് ആരെയും തോല്പിക്കുന്ന വിരുതൻ. ROLL NO 2:-പ്രവീൺ. പാച്ചൂന്ന് ഓമന പേരുള്ള ഇവനാണ് കൂട്ടത്തിലെ ബുജി😇. ഇവനുള്ളത്‌ കൊണ്ട് മാത്രമാണ് സിദ്ധു ഒഴികെ ടീമിലെ മറ്റുള്ളവർ എക്സാമിന് പാസ്സ് ആവുന്നത്. ROLL NO 3:- അഞ്ജലി. അഞ്ചൂന്ന് വിളിക്കും.കൂട്ടത്തിലെ ആദ്യത്തെ പെൺതരി. കോളേജിലെ സുന്ദരിമാരിൽ ഒരുവൾ. ROLL NO 4:- അയ്ഷ. അയിഷൂന്ന് വിളിക്കും. കോളേജിലെ മറ്റൊരു തട്ടമിട്ട സുന്ദരി. പിന്നെ സിദുവും അമ്മുവും കാത്തുവും. ഫൈവ്സ് എന്ന് അറിയപ്പെട്ടിരുന്ന അവർ കാത്തുവും അമ്മുവും വന്നതോടെ സെവൻസ് എന്ന് അറിയപ്പെടാൻ തുടങ്ങി. 💗💗💗💗💗💗💗💗💗💗💗 ദിവസങ്ങൾ കടന്നു പോയി. അതോടൊപ്പം അവരുടെ സൗഹൃദവും വളർന്നു. ഇടക്ക് എപ്പോഴോ അമ്മുവിന് സിധുവിനോട് തോന്നിയ പ്രണയം സിദ്ധുവിനു തിരിച്ചും തോന്നി. അത് അമ്മുവിനോട്‌ പറഞ്ഞില്ലെങ്കിലും കാത്തു ഉൾപ്പെടെ മറ്റു കൂട്ടുകാരോടു അവൻ പറഞ്ഞു. അമ്മുവിനോട്‌ അത് തുറന്നു പറയാൻ അവൻ തീരുമാനിച്ചു. കാത്തു അവളെ അവന്റെ മുന്നിൽ ഒറ്റയ്ക്ക് എത്തിക്കാം എന്ന് വാക്കും കൊടുത്തു. 💗💗💗💗💗💗💗💗💗💗💗 2 days later, "ഇന്നാണ് ആ ദിവസം. അതെ, ഞാൻ ഇന്ന് അമ്മുവിനോട് എന്റെ ഇഷ്ടം തുറന്നു പറയാൻ പോകുന്ന ദിനം. കാത്തു അവളെ കൂട്ടി കൊണ്ട് വരാൻ പോയിട്ടുണ്ട്. " few minutes later, "അമ്മു വരുന്നുണ്ട് മക്കളേ, ഇന്ന് ഞാൻ കലക്കും. നിങ്ങൾ നോക്കിക്കോ. ""ഗുരുവായൂരപ്പാ കാത്തോളണേ!!"" അമ്മു വന്നു. കാത്തു എന്തോ കള്ളം പറഞ്ഞു അവിടെ നിന്ന് തടി തപ്പി. ഇപ്പോൾ സിദുവും അമ്മുവും മാത്രം. ഒരു വലിയ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അമ്മു ശബ്ദിച്ചു. "സിദ്ധു ഏട്ടന് എന്തോ പറയാൻ ഉണ്ടെന്നു കാത്തു paranju." "mm,ഉണ്ട് "-സിദ്ധു "എന്നിട്ടെന്താ ഒന്നും മിണ്ടാതെ നിക്കുന്നത്? " " അത്.. അത് പിന്നെ.. അമ്മു എനിക്ക് തന്നെ ഇഷ്ട്ടമാണ് !!" (തുടരും ) മക്കൾസ്... ഇന്നത്തെ പാർട്ട്‌ എങ്ങനെ ഉണ്ട്? നിങ്ങളുടെ അഭിപ്രായം അറിയിക്കണേ ചങ്ക്‌സ്.. നിങ്ങൾ എഴുതാൻ പറഞ്ഞത് കൊണ്ട് മാത്രമാ ഞാൻ ഈ പാർട്ട്‌ എഴുതിയത്. ishttayo.. സപ്പോർട്ട് ഒക്കെ വളരെ കുറവാണു.സപ്പോർട്ട് ഒക്കെ ഒന്ന് കൂടിയാൽ സ്റ്റോറിടെ പഞ്ചും കൂടും.. സത്യം.. ഞാൻ പറ്റിക്കൂല്ല.. ഞാൻ ഒരു പാവം അല്ലെ. എന്നെ കരയിപ്പിക്കല്ലേ.. 😥😥😭😭😭. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തൽക്കാലം ഞാൻ പോകുന്നു . ടാറ്റാ.. 😘😘😘😘😘😘😘😘😘😘😘 #📔 കഥ
28.1k കണ്ടവര്‍
12 ദിവസം
#

📔 കഥ

ഫ്രണ്ട്‌സ് എന്റെ ഫസ്റ്റ് സ്റ്റോറിയാ, എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ.. ഒരു പാവം വിദ്യാർത്ഥിയുടെ പൊട്ടത്തരങ്ങൾ ആയി കണ്ടു എന്നെ ഒന്ന് പ്രോത്സാഹിപ്പിക്കണേ... pls🙏🙏 "കുറുമ്പി " "എടീ പൊളി കോളേജ്. സൂപ്പർ കോളേജ് ആണെന്ന് കേട്ടപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല". "അതെയതെ, എനിക്ക് ഒത്തിരി ഇഷ്ട്ടായി. കോളേജ് എന്നൊക്കെ പറഞ്ഞാൽ ഇതുപോലെയാവണം. എന്നാ രസാ.. അല്ലേടി അമ്മു " മ്മ്.. വാ നമുക്ക് ആരോടെങ്കിലും നമ്മടെ ക്ലാസ്സ്‌ എവിടെ ആണെന്ന് ചോദിക്കാം" "ശരി വാ" 💗💗💗💗💗💗💗💗💗💗💗💗💗💗 "ഡീ, ഒന്ന് നിന്നേ " 😲😲 "ദൈവമേ പെട്ടു "(ആത്മഗതം) "എന്താ ചേട്ടാ. " "നിന്റെ പേര് എന്തുവാ " "അമ്മു.. അല്ല. അമൃത " "മ്മ്.. നിന്റെയോ " "ka.. ka..കാവ്യ " "മ്മ് രണ്ടും pedichennu തോന്നുന്നു. അതുകൊണ്ട് ഇന്ന് വെറുതെ vittekkunnu. മ്മ് പൊക്കോ " "എടീ വാ " 💗💗💗💗💗💗💗💗💗💗💗💗💗💗💗 ക്ലാസ്സിൽ, അമ്മു നീ pedicharunno. "പിന്നെ പേടിക്കാതെ " "ദേ ടീച്ചർ വന്നു " , GOOD MORNING MA'AM GOOD MRNG, Sit down എന്റെ പേര് മായ. ഞാൻ നിങ്ങളുടെ class teacheraa. ഞാൻ നിങ്ങളുടെ statistics ടീച്ചറാ. ഓക്കേ, ഇനി നിങ്ങളുടെ എല്ലാം പേര് പറയു. (എല്ലാരും പേര് പറഞ്ഞു. അടുത്തത് അമ്മു ) എന്റെ പേര് അമൃത. എന്റെ വീട് കൊല്ലത്താ. എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും പിന്നെ ചേട്ടനും ആണുള്ളത്. അച്ഛൻ ചെന്നൈയിൽ ഒരു കമ്പനിയിൽ work ചെയ്യുന്നു. അമ്മ housewife, ചേട്ടൻ ജർമ്മനിയിൽ വർക്ക്‌ ചെയ്യുന്നു. ട്രിണീ... ബെൽ ചിലച്ചു അമ്മുവും കാത്തുവും (കാവ്യയെ അമ്മു അങ്ങനെയാ വിളിക്കാറ് )പുറത്തേക്ക് പോയി. 💗💗💗💗💗💗💗💗💗💗💗💗💗💗💗ദേ ടീ മറ്റേ ചേട്ടൻ.. "നീ ഇങ്ങു തിരിഞ്ഞ് ഇരിക്ക്. വെറുതെ എന്തിനാ വഴിയേ പോന്ന വയ്യാവേലി ഒക്കെ നമ്മടെ തലയിൽ പിടിച്ചു വെക്കുന്നത്. " ഹലോ.. മാഡം,do you remember me?? 🧐😲😲😲😲😲 (തുടരും ) 💗💗💗💗💗💗💗💗💗💗💗💗💗💗💗 നിങ്ങളുടെ support പ്രതീക്ഷിക്കുന്നു. എന്നെയും എന്റെ സ്റ്റോറിയെയും സ്വീകരിക്കില്ലേ നിങ്ങൾ??? കമന്റ്സിലൂടെ അറിയിക്കൂ.. 😘😘😘😘😘😘😘😘😘😘😘😘😘😘 #📔 കഥ
1.4k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം