@fazil911
@fazil911

P@chuuu

c@ll me p@chuu ❤️feb 9🎂 ❤️KL 55😉 tiru

#📱 മൊബൈല്‍ ഫോട്ടോഗ്രഫി #🤹‍♂️ ഞാൻ #🏎️ വണ്ടിപ്പ്രാന്ത്
00:17 / 556 KB
#❤️ പ്രണയം സ്റ്റാറ്റസുകൾ #💌 പ്രണയം #😞 വിരഹം #📽️ വീഡിയോ സ്റ്റാറ്റസ്
#📱 മൊബൈല്‍ ഫോട്ടോഗ്രഫി
00:34 / 987.9 KB
#💚 MSF #kmcc 💚 #kmcc ഇഷ്ടം
#status### #220 lovers #baik raider #vandi pranthanmar #🏞️ ഇമേജ് സ്റ്റാറ്റസ്
#vandi pranthanmar #baik raider #220 lovers #status### #vandi പ്രാന്ത്
💘💖സ്റ്റിൽ ഐ ലവ് യൂ നൂറ 💖💘 ഷോർട് സ്റ്റോറി ഫുൾ പാർട്ട്‌ ഓയ് നൂറ സ്റ്റിൽ ഐ ലവ് യൂ...... ഒന്ന് പോട ചെർക്കാ അവൾ കലിപ്പോടെ തിരിച്ചു പറഞ്ഞു. അവൻ തിരിച്ചു പ്രത്യേക രീതിയിൽ രണ്ടു വിരലുകൾ കൊണ്ട് ഫ്ളയിങ് കിസ്സ് കൊടുത്തു. ഇവന്റെ ശവമടക്ക് മിക്കവാറും എന്റെ കൈകൊണ്ട് ആയിരിക്കും നോക്കിക്കോ അവൾ പിറു പിറുത്തു. കോളേജിലേക്ക് കയറി പോയി. ക്ലാസ്സിൽ എത്തിയതും അവൾ ബാഗ് സീറ്റിലേക്ക് വലിച്ചെറിഞ്ഞു അവളെ ദേഷ്യം തീർത്തു. എന്താണ് ഖൽബു ഇന്നും അവൻ ഓയി നൂറ സ്റ്റിൽ ഐ ലവ് യൂ പറഞ്ഞോ താടിയിൽ തട്ടിക്കൊണ്ടു അവളെ ചങ്ക് ആമി അടുത്ത് വന്നിരുന്നു. എന്ത് ശല്യം ആ അവനെ കൊണ്ട് എവിടെ പോയാലും ഉണ്ടാകും മുപ്പത്തി രണ്ടു പല്ലും കാണിച്ചു ആ കോന്തൻ എന്റെ പൊന്നു നൂറ കൊല്ലം ഒന്നയില്ലേ അവൻ ഇതും പറഞ്ഞു നിന്റെ പിറകെ നടക്കുന്നു. ഞാൻ ആയിരുന്നെങ്കിൽ അവനേം കെട്ടി അവന്റെ കൊച്ചിന്റെ തള്ളയും ആയി ലൈഫ് അടിച്ചു പൊളിച്ചേനെ. എന്നാ പോയികെട്ടിക്കോ ആരേലും തടഞ്ഞോ നിന്നെ അവൾ മുഖം തിരിച്ചു ഇരുന്നു എന്റെ പൊന്നു നൂറ നിന്റെ മനസ്സിൽ അവൻ ഉണ്ടെന്ന് എനിക്കറിയാം അത് കൊണ്ട് ആരെ മുന്നിൽ വേണമെങ്കിൽ അഭിനയിച്ചോ എന്റെടുത്ത് വേണ്ട. അവൾ നൂറായുടെ മുഖം അവൾക്ക് നേരെ തിരിച്ചു. എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണോ ഞാൻ കണ്ടിടത്തോളം അവന്ന് നിന്നോട് റിയൽ ലവ് ആണ് നൂറ. നീ ഒരു നോട്ടം കൊണ്ട് പോലും അവനെ ഇഷ്ടം ആണെന്ന് പറയാഞ്ഞിട്ടും ആട്ടിയോടിച്ചിട്ടും പിന്നേം നിന്റെ പിറകെ വരുന്നില്ലേ അവൻ. ഇത് പോലൊരുത്തൻ പിറകെ നടന്നതിന്റെ ഒരു ട്രോഫി വീട്ടിൽ ഉണ്ട്. പെട്ടെന്ന് അവളുടെ നിറഞ്ഞ കണ്ണുകൾ ആമി തുടച്ചു കൊടുത്തു. എല്ലാം അറിഞ്ഞു കൊണ്ട് ഒരു രാജകുമാരൻ വരുമെടി ഈ മൊഞ്ചത്തിയെ കെട്ടാൻ നോക്കിക്കോ. വരും വരും ഇപ്പൊ വരും. എന്നേം മോനെയും കൊണ്ട് പോകാൻ അവൾ പുച്ഛത്തോടെ ചിരിച്ചു. മുഖത്ത് പുച്ഛം ആണെങ്കിലും ആരും കാണാതെ അവൾ മുഖത്ത് ഒളിപ്പിച്ച നോവ് ആമിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അല്ല ഞങ്ങളെ പരിചയപ്പെടുത്താൻ മറന്നു. ഞാൻ അമീറാ എന്ന ആമി ഇത് നൂർജഹാൻ എന്ന നൂറ. ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുവാ. എന്റേത് മോശം ഇല്ലാത്ത ഇടത്തരം ഫാമിലിആണ്. നൂറ അവളൊരു പാവമാ സ്വഭാവത്തിലും സമ്പത്തിലും.കാണാൻ അതി സുന്ദരി. രണ്ടു മക്കളായിരുന്നു അവർ. മൂത്ത ഇത്താത്ത പ്രേമിച്ച ചെക്കന്റെ കൂടെ ഒളിച്ചോടുമ്പോൾ ഇവൾ പ്ലസ്‌ വണിന് പടിക്കുകയാരുന്നു. ആ ആഘാതത്തിൽ ഉമ്മ ഹൃദയം പൊട്ടി മരിച്ചു. കൊല്ലം ഒന്നായപ്പോ പ്രേമിച്ചവന്ന് മടുത്തു ഇത്തയെ തെരുവിൽ തള്ളി. വേറൊരു വഴിയും ഇല്ലാതെ നിറവയറുമായി മാപ്പ് ചോദിച്ചു കാൽക്കൽ വീണ മോളെ കൈവിട്ടില്ല കൂലിപ്പണിക്കാരനായ ഉപ്പ. ചെയ്ത തെറ്റിന്റെ പ്രയചിത്തം പോലെ ഉരുകി ഉരുകി ജീവിക്കുകയാരുന്നു അവർ. ഒരു പൊന്നോമനക്ക് ജന്മം നൽകി ഇത്ത ഉമ്മാന്റെ അടുത്തേക്ക് പോയി. പിന്നെ ആ പൊന്നോമനക്ക് എല്ലാം നൂറയാണ്. പ്രസവിക്കാതെ തന്നെ ഒരുമ്മയായി അവൾ. അതിന്റെ ഇടക്കാണ് ഉപ്പ മരത്തിൽ നിന്നും വീണു പണിക്ക് പോകാൻ പറ്റാതെ ആയത്. കുടുംബഭാരം കൂടി അവളുടെ തലയിൽ ആയി. രാവിലെ ഒരു വീട്ടിൽ വീടുപണിക്ക് പോയാണ് അവൾ കോളേജിലേക്ക് വരുന്നത്.വൈകുന്നേരവും ആ വീട്ടിൽ പോയി ജോലിക്ക് പോയാണ് അവൾ വീട്ടിലേക്കു പോവ്വുക. പഠിച്ചു നല്ലൊരു ജോലി വാങ്ങി ഉപ്പനെയും റിൻഷാദ് എന്ന റിച്ചു മോനെയും പൊന്നുപോലെ നോക്കണം എന്ന ലക്ഷ്യം മാത്രമേ അവൾക്കുള്ളു. ഒരു പെൺകുട്ടിയുടെ എല്ലാ മോഹങ്ങളും അടക്കി വെച്ചു മനസ്സ് കല്ലാക്കിയാണ് അവൾ ജീവിക്കുന്നത്. ഇത്ര ചെറുതിലെ ഒരുപാട് ദുരിതങ്ങൾ പേറിയ അവളുടെ മുഖത്ത് തളരാതെയുള്ള പുഞ്ചിരി എന്നും ഉണ്ടായിരുന്നു. എനിക്ക് മാത്രമേ അറിയുള്ളു ഈ കഥയൊക്കെ. ഇഷ്ടം ആണെന്ന് പറഞ്ഞു പിറകെ നടക്കുന്ന ഷാനവാസ് എന്ന ഷാനുവിന്റെ വിചാരം അവൾ വലിയ വീട്ടിലെ പെൺകുട്ടി ആണെന്നാണ്. കോളേജിലേക്ക് വരുന്നതും പോകുന്നതും ജോലി ചെയ്യുന്ന ആ വീട്ടിൽ ആണല്ലോ. അതാണ്‌ തെറ്റിദ്ധാരണക്ക് കാരണവും. കോളേജിൽ യൂണിഫോം ആയത് കൊണ്ട് അവൾക്ക് ഒരാശ്വാസം. നൂറ എവിടെ പോയാലും ഷാനു അവിടെ ഉണ്ടാകും. ഇഷ്ടം അല്ലെന്ന് മുഖത്ത് അടിക്കുന്ന പോലെ പറഞ്ഞിട്ടും അവൻ പിറകെ നിന്നും മാറിയിട്ടില്ല. കോളേജ് വിട്ടു ഇറങ്ങിയപ്പോഴും അവൻ ബസ്റ്റോപ്പിൽ ഉണ്ട്. നൂറ സ്റ്റിൽ ഐ ലവ് യൂ. തനിക്ക് പറഞ്ഞ മനസ്സിൽ ആകില്ലേ ഷാനു. എനിക്ക് നിന്നെ ഇഷ്ടം അല്ല. പിന്നെയെന്തിന എന്നെയിങ്ങനെ ദ്രോഹിക്കുന്നത്. പതിവ് മറുപടി തന്നെ എനിക്ക് നിന്നെ വേണം നൂറ എന്റെ പെണ്ണായിട്ട്. അവൾ വെറുപ്പോടെ മുഖം തിരിച്ചു. പതിവ് സ്റ്റൈലിൽ ഒരു കിസ്സ് തന്നു അവൻ പോയി. വീട്ടിൽ എത്തിയതും ഉമ്മച്ചിന്നും പറഞ്ഞു റിച്ചു അവളെ മെത്തേക്ക് തുള്ളി. അവനെ നെഞ്ചോട് ചേർത്തു മുത്തം കൊണ്ട് പൊതിഞ്ഞപ്പോൾ ഇത് വരെ ഉള്ള സങ്കടം മുഴുവൻ അലിഞ്ഞില്ലാതെ ആയി. അവന്ന് ഒളിപ്പിച്ചു വെച്ച മിട്ടായി കൊടുത്തു. ഉമ്മച്ചി കുളിച്ചിട്ട് ഇപ്പൊ വരാട്ടോ പറഞ്ഞു ഉപ്പാന്റെ കയ്യിലേക്ക് കൊടുത്തു. ദേഹത്ത് അപ്പടി അഴുക്ക ഉപ്പ. കുളിച്ചിട്ട് വര. അവൾ ബാഗ് തുറന്നു കുറച്ചു കാഷ് എടുത്തു ഉപ്പാന്റെ കയ്യിൽ കൊടുത്തു. ഷാനിദ് സാറിനോട് അടുത്ത മാസത്തെ ശമ്പളം മുൻകൂട്ടി വാങ്ങിയതാ. പലചരക്കു കടയിലെ പറ്റ തീർത്തേക്ക് നാളെ. ഉപ്പാന്റെ മരുന്ന് നാളെ വാങ്ങിക്കാം. ഇന്ന് സമയം കിട്ടിയില്ല അവൾ പോയി. പാവം എന്റെ കുട്ടി ഇത്ര ചെറുതിലെ എന്തൊക്കെ അനുഭവിച്ചത്. അയാൾ ദീർഘ ശ്വാസത്തോടെ കണ്ണ്നീര് തോർത്ത്‌ കൊണ്ട് ഒപ്പി. തണുത്ത വെള്ളത്തിൽ കുളിച്ചതും മനസ്സും ശരീരവും തണുത്തു. നാളെ മുതൽ ജോലി ഭാരം കൂടുതലാണ്. അവരുടെ മക്കളൊക്കെ വരുന്നുണ്ട്. കുറച്ചു നേരത്തെ പോകാൻ പറഞ്ഞിട്ടുണ്ട്. അവരുടെ ദയ വായ്പ് കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. പണം കൊണ്ടും പ്രശസ്തികൊണ്ട് പേര് കേട്ട ഫാമിലി ആണ്. അവിടത്തെ ഉമ്മയും മൂന്ന് മക്കളും രണ്ടു പെണ്മക്കൾ വിദേശത്ത് ആണ്. ഇളയത് ഒരു മകനാണ് ഷാനിദ്. ഇത് വരെ കണ്ടിട്ടില്ല. അവിടത്തെ ഉമ്മാക്ക് എന്റെ അവസ്ഥയൊക്കെ അറിയാം. എന്നെ മോളെ പോലെയാണ് കാണുന്നത്. ചോദിക്കാതെ തന്നെ കയ്യഴിഞ്ഞു സഹായിക്കും.ഇതിനൊക്കെ എങ്ങനെ നന്ദി പറയാന്നു പറഞ്ഞു കണ്ണ് നിറക്കുമ്പോൾ ഉമ്മ പറയും ഷാനിദിന് നിന്നെ വലിയ കാര്യം ആണ്. അവനാണ് പൈസ തരുന്നതെന്ന്. പടച്ചോനോട് തേടുന്നതും അവർക്ക് നല്ലത് വരുത്തണേയെന്ന. ആ ഉമ്മാന്റെ ആകെയുള്ള സങ്കടം ഷാനിദ് സാർ ഒരു പെണ്ണ് കെട്ടതെല . ഏതോ പെണ്ണ് പറ്റിച്ചു പോയൊണ്ട് ഇനിയൊരു വിവാഹം വേണ്ടെന്നു പറഞ്ഞു നടക്കുകയാണ് ആള്. സാറിന്റെ മനസ്സ് മാറാൻ ഞാനും പ്രാര്ഥിക്കുന്നുണ്ട്. അവളെ മനസ്സിൽ ഷാനവാസിന്റെ മുഖം തെളിഞ്ഞു. ഞാൻ എന്നൊരു വ്യക്തി ഭൂമിയിൽ ഉണ്ടെന്ന് തോന്നിയത് പോലും അവനുള്ളത്‌ കൊണ്ടാണ്. ഓർക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ. രാവിലെയും വൈകുന്നേരവും ഓയി നൂറ സ്റ്റിൽ ഐ ലവ് യൂ ഡയലോഗ് ജീവിതത്തിന്റെ താളമായി മാറി. ഞാൻ പോലും അറിയാതെ എപ്പോഴോ മനസ്സിൽ അവൻ കയറിക്കൂടിയിട്ടുണ്ട്. എന്തോ അവന്റെ ആ കണ്ണുകൾക്ക് മുന്നിൽ അടി പതറിപോകുന്നു. വെറുപ്പാണ് പ്രണയത്തോട് ജീവിതത്തോട്... ഇല്ല ഒരിക്കലും എനിക്ക് അവനെ എന്നല്ല ആരെയും വിശ്വാസം ഇല്ല. എന്റെ ജീവിതത്തിലേക്ക് ഒരു വിവാഹയോഗം ഇല്ല. വരുന്ന ആൾക്ക് ഉണ്ടാകില്ലേ മോഹങ്ങളും ആഗ്രഹങ്ങളും. ഞാൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മോനാ റിച്ചു അവനെ അവനെ വിട്ടൊരു ലോകം എനിക്കില്ല. റിച്ചു അവർക്ക് ബാധ്യത ആവും. അത് സഹിക്കാൻ ആവില്ല എനിക്ക്.ഞാൻ വരുന്നത് വരെ ഉപ്പയാണ് അവനെ നോക്കുന്നത്. റിച്ചുവിനെ നെഞ്ചിൽ വെച്ചു ഉറക്കുമ്പോൾ എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു. അവൾ ദീർഘ നിശ്വാസത്തോടെ ഉറക്കിലേക്ക് വീണു. രാവിലെ അവിടത്തെ ജോലി കഴിഞ്ഞു കോളേജിലേക്ക് ഓടുമ്പോൾ ഷാനവാസ് മുന്നിൽ. എന്നത്തേയും പോലെ മൈന്റ് ചെയ്യാതെ പോയി. . ഒരു മാസത്തിന് ശേഷം........ രാവിലെ എത്ര വിളിച്ചിട്ടും ഉപ്പ എണീറ്റില്ല..... ഒരു നിലവിളി അവളുടെ തൊണ്ടയിൽ കുരുങ്ങി. തണുത്തു മരവിച്ച ആ ശരീരത്തിന് മുന്നിൽ അവൾ വിറങ്ങലിച്ചു നിന്നു........ വീട്ടിൽ നിറയെ ആളുകളെ കൊണ്ട് നിറഞ്ഞു. ഭ്രാന്തിയെ പോലെ റിച്ചുവിനെയും കൊണ്ട് പൊട്ടിക്കരയുന്ന അവൾ പലരുടെയും മനസ്സിൽ നോവായി നിറഞ്ഞു. ഓരോരുത്തരായി എല്ലാവരും പോയി. ആദ്യം പോയത് ബന്ധുക്കൾ ആണെന്ന് അവൾ കണ്ടു. ഞാനും മോനും ഭാധ്യത ആകുമെന്ന് കരുതിയിട്ട് ആവും. സഹായത്തിനു അമീറ മാത്രം. അവൾ കൊണ്ട് വരുന്ന ഭക്ഷണപൊതിയിൽ ദിവസങ്ങൾ കഴിഞ്ഞു. സഹായ ഹസ്തം നീണ്ട പലരുടെയും കണ്ണ് തന്റെ ശരീരത്തിലേക്ക് നീളുന്നത് വെറുപ്പോടെ അവൾ കണ്ടു. രാത്രികാലങ്ങളിലെ വാതിലിൽ മുട്ടുന്ന ശബ്ദം അവളുടെ ഉറക്കം കെടുത്താൻ തുടങ്ങി. തനിച്ചു അടച്ചുറപ്പില്ലാത്ത ആ വീട്ടിൽ കഴിയുമ്പോൾ ഓർത്തു ഉപ്പ എന്ന മഹാബലത്തെ ..... ആണെന്ന കവചത്തെ .... ജീവിതം മടുത്തു അവസാനിപ്പിച്ചാലോ എന്ന് പോലും ഓർത്ത നാളുകളിൽ റിച്ചുവിന്റെ ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവം അവളെ തടഞ്ഞു. ജീവിക്കണം എന്ന വാശി അവളിൽ വീണ്ടും നിറഞ്ഞു. വീണ്ടും അവൾ ജോലിക്ക് പോയി. റിച്ചുവിനെ കൂടെ കൂട്ടി. അവനെ തനിച്ചു നിർത്താൻ കഴിയാത്തത് കൊണ്ട് പഠിപ്പ് നിർത്തി. പക്ഷേ ജോലി ചെയ്‌യുന്ന വീട്ടിലെ ഉമ്മ സമ്മതിച്ചില്ല. കോളേജ് വിട്ടു വരുന്നത് വരെ ഞാൻ നോക്കിക്കോളാം മോനെ എന്ന് പറഞ്ഞു നിർബന്ധിച്ചു പറഞ്ഞയച്ചു. ഭൂമിയിലും മാലാഖമാർ ഉണ്ടെന്ന് ആ ഉമ്മയിലൂടെ അവളറിഞ്ഞു. ആദ്യം ഒക്കെ റിച്ചു കുറച്ചു പ്രശ്നം ഉണ്ടാക്കിയെങ്കിലും അവൻ അവരുമായി അടുത്തു. അന്നും കോളേജ് വിട്ടുവരുമ്പോൾ ഷാനു കൈ വെച്ചു തടഞ്ഞു. #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ എത്ര കാലമായി നൂറ നിന്റെ പിറകെ നടക്കുന്നു. ഇനിയെങ്കിലും എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു കൂടെ. അവൾ അവന്റെ മുഖത്ത് ആഞ്ഞടിച്ചു. എനിക്ക് നിന്നെ കാണുന്നത് തന്നെ വെറുപ്പാണ്.ഇനിയെന്റെ പിറകെ വരരുത് പ്ലീസ്. അവൾ കൈ കൂപ്പി പറഞ്ഞു. ആദ്യമായി അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു. മനസ്സിൽ വല്ലാത്ത നീറ്റൽ തോന്നി അവൾക്ക്. അവനെങ്കിലും പോയി രക്ഷപെടട്ടെന്നെ അപ്പോൾ കരുതിയിരുന്നുള്ളു. അല്ലെങ്കിൽ എന്റെ പിറകെ നടന്നു ജീവിതം നശിക്കുകയെ ഉള്ളൂ. ഞാനിനി ഒരിക്കലും ശല്യം ആയി വരില്ല പോരേ . ബട്ട്‌ സ്റ്റിൽ ഐ ലവ് യൂ. വെറുപ്പോടെ മുഖം തിരിച്ചു നടക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ അവൾ തുടച്ചു. അമീറാ അവളോട് അന്നാദ്യമായി ദേഷ്യപ്പെട്ടു. എല്ലാം അറിഞ്ഞിട്ടും എന്തിനാ ആമി നീ എന്നോട്..... അവനും എല്ലാം അറിഞ്ഞിട്ട് തന്നെആണ് നിന്നെ സ്നേഹിക്കുന്നത്. നിന്റെ ഉപ്പ മരിച്ചപ്പോൾ ഒരു മകന്റെ സ്ഥാനത്തു നിന്നു എല്ലാം ചെയ്തത് അവനാണ്. നിനക്ക് ഞാൻ തരുന്ന സഹായവും എല്ലാം അവനാണ്. നിന്നോട് പറയേണ്ടെന്ന് സത്യം ഇട്ടത് കൊണ്ടാണ് ഞാൻ മറച്ചു വെച്ചത്. ഇപ്പൊ നീ ചെയ്തത് കുറച്ചു കൂടി പ്പോയി. ചെയ്തത് തെറ്റായി പോയെന്ന് തോന്നിയെങ്കിലും റിച്ചുവിന്റെ പാൽ പല്ല് കാട്ടിയുള്ള ചിരിയും ഉമ്മച്ചി എന്നുള്ള വിളിയും അവളിലെ മാതൃഹൃദയം ഉണർന്നു.എനിക്ക് അവന്റെ ഉമ്മയായാൽ മതി. മറ്റൊന്നും വേണ്ട. ഞങ്ങളുടെ ജീവിതത്തിലേക്ക് മറ്റാരും വേണ്ട. പിറ്റേന്ന് മുതൽ അവനെ കണ്ടില്ല. അവൾ പോലും അറിയാതെ അവളുടെ മിഴികൾ അവനെ എന്നും തിരയുന്നുണ്ടായിരുന്നു.ഒന്ന് കാണാൻ മാപ്പ് പറയാൻ അവളുടെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഷാനവാസിന്റെ ഫ്രണ്ട് അജുവിനെ കണ്ടു. അവളെ കണ്ടു ചിരിച്ചപ്പോൾ അവൾ ചോദിച്ചു പോയി ഷാനവാസ്......... ബാക്കി പറയാനാവാതെ മടിച്ചു നിന്നു. . വെറുപ്പാണെന്നല്ലേ പറഞ്ഞത് ഇനിയൊരിക്കലും അവൻ വരില്ല. ശല്യം ഒഴിവായി പോയില്ലേ. ഇപ്പോ സന്തോഷം ആയില്ലേ നൂറക്ക്. അവന്ന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ. എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും സ്വയം സമാധാനിച്ചു. എങ്കിലും ഷാനവാസ് ഒരു നീറ്റൽ ആയി അവളിൽ അവശേഷിച്ചു. രാത്രികാലങ്ങളിലെ ചൂളം വിളിയും വാതിലിൽ തട്ടുന്നതും സ്ഥിര സംഭവം ആയി. അല്ലാഹുവിൽ ഭാരമർപ്പിച്ചു തലയിണക്കിടയിൽ ഒരു കത്തിയും ആയിരുന്നു ആകെ ഉള്ള ബലം. അന്നും പതിവ് പോലെ ആരൊക്കെയോ വാതിലിൽ മുട്ടിയതും പുറത്ത് എന്തൊക്കെയോ ബഹളവും പടയും കേട്ടു. അവൾ മെല്ലെ ജനൽ തുറന്നു നോക്കി ഷാനു കുറേ പേരുമായി തല്ല് നടക്കുന്നതും അവന്ന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അവർ ഓടുന്നതും അവൾ കണ്ടു. അവൾ മെല്ലെ വാതിൽ തുറന്നു. ഷാനു അവളെ നോക്കാതെ പോകാൻ നോക്കിയതും അവൾ വിളിച്ചു. ഷാനു..... തല്ലിയതിന് സോറി...... നീയെങ്കിലും രക്ഷപെട്ടോട്ടെ എന്നെ കരുതിയുള്ളൂ. എല്ലാം അറിഞ്ഞിട്ടു തന്നെയാ നിന്നെ ഞാൻ സ്നേഹിച്ചത്. റിച്ചുവിന് ഉപ്പയായി ഞാൻ ഉണ്ടാവും. എന്റെ സ്വന്തം മോനായി കണ്ടോളാം ഞാൻ. റബ്ബിനെ സാക്ഷിയായി ഞാൻ തരുന്ന വാക്കാണിത്. ഇനിയെങ്കിലും വന്നൂടെ എന്റെ ജീവിതത്തിലേക്ക് എന്റെ പെണ്ണായിട്ട്..... അവൻ പ്രതീക്ഷയോടെ അവളെ നോക്കി. ഞാൻ..... എനിക്ക്...... അതിനുള്ള യോഗ്യതയൊന്നും ഈ ശാപം പിടിച്ചവൾക്ക് ഇല്ല. അവൾ അവന്ന് നേരെ കൈകൂപ്പി പറഞ്ഞു. അവളുടെ മിഴികൾ നിറഞ്ഞത് അവൻ കണ്ടു. അവൻ അവളുടെ കയ്യിൽ പിടിച്ചതും ഒരു പൊട്ടിക്കരച്ചിലൂടെ അവന്റെ നെഞ്ചിലേക്ക് വീണു. അവളെ ചേർത്ത് പിടിക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. സ്റ്റിൽ ഐ ലവ് യൂ നൂറ..... അവന്റെ മേലുള്ള പിടുത്തം ഒന്നൂടി മുറുക്കി ആയിരുന്നു അവളുടെ സ്നേഹം അവനെ അറിയിച്ചത്. റിച്ചുവിന്റെ കരച്ചിലാണ് അവളെ അവനിൽ നിന്നും അടർത്തിയത്. ഓടി പോയി അവനെ എടുക്കാൻ നോക്കിയതും ചെക്കൻ ഞെട്ടിച്ചു കളഞ്ഞു. അവളെ കൈ തട്ടിമാറ്റി ഷാനുവിന്റെ നേരെ കൈ നീണ്ടു ഉപ്പച്ചി...... അവൻ എടുത്തതും ഷാനുവിന്റെ നെഞ്ചിൽ പറ്റിപിടിച്ചു കിടന്നു. അവൾ ഇത് കണ്ടു വാ പൊളിച്ചു. ഉപ്പച്ചിയോ അതേത് വകയിൽ.... അതികം ആരോടും കൂട്ട് കൂടാത്ത ചെക്കനാ ഇപ്പൊ എന്നെ വേണ്ടാന്ന് പറഞ്ഞു ഷാനിന്റെ തോളിൽ കേറിയിട്ടുള്ളത്. വിളിച്ചത് ഉപ്പച്ചീന്ന് അതാണ്‌ അത്ഭുതം. വാ അടക്കേടി പോത്തേ ഈച്ച കേറും. അവൾ സംശയത്തോടെ അവനെ നോക്കി. ഇതിനേക്കാൾ വലുതൊക്കെ കാണാൻ ഇരിക്കുന്നതല്ലേ ഉള്ളൂ എന്നൊരു ഭാവം അവന്റെ മുഖത്ത്. അവൻ അവളുടെ നേരെ കൈ നീട്ടി. വന്നൂടെ എന്റെ കൂടെ എന്റെ വീട്ടിലേക്ക്. അവൾ പുഞ്ചിരിയോടെ അവന്റെ കയ്യിൽ പിടിച്ചു. അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു. നെഞ്ചോട് ചേർക്കുമ്പോൾ നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. എന്റെ ഉപ്പച്ചി എന്ന് പറഞ്ഞു റിച്ചു പിടിച്ചു വലിച്ചപ്പോൾ അവൾ മുഖം വീർപ്പിച്ചു രിച്ചുനെ നോക്കി. ഇന്ന് കണ്ട ഇവനെയാണോ വേണ്ടേ അതോ എന്നെയോ. അവൾ കൈ നീട്ടി. എന്നെ കൊടുക്കല്ലേ എന്ന ഭാവത്തിൽ അവൻ ഷനുന്റെ കയ്യിലേക്ക് ചുരുണ്ടു കൂടി. സത്യം പറ ഷാനുക്ക ഒറ്റ നോട്ടത്തിൽ തന്നെ എന്ത് കൈ വിഷ നിങ്ങൾ ഈ ചെക്കന് കൊടുത്തത്. നീ എന്താ വിളിച്ചേ.... അവൻ കുസൃതി ചിരിയോടെ അവളെ നോക്കി. നാണം കൊണ്ട് അവളെ മുഖം ചുവന്നു തുടുത്തിരുന്നു. അവൻ അവളെയും കൂട്ടി കാറിൽ കയറി. ഷാനുക്കന്റെ വീട്ടിൽ എന്നെയും മോനെയും സ്വീകരിക്കുമോ അവളുടെ ചോദ്യത്തിന് ഒരു പുഞ്ചിരി ആയിരുന്നു അവന്റെ മുഖത്ത്. അവളുടെ മുഖത്ത് പേടി നിഴലിച്ചിരുന്നു വീണ്ടും ഒരു പരീക്ഷണം ആയിരിക്കോ റബ്ബേ. കാർ നിറുത്തി ഡോർ തുറന്നു അവൻ അവളോട് ഇറങ്ങാൻ പറഞ്ഞു. ആ വീട് കണ്ടതും വീഴാതിരിക്കാൻ അവൾ അവന്റെ കയ്യിൽ പിടിച്ചു. ഞാനിത്രയും കാലം ജോലി ചെയ്തിരുന്ന വീട്. കാറിന്റെ ഒച്ച കേട്ടതും അവിടത്തെ ഉമ്മ ഓടി വന്നു. ഉമ്മച്ചിയേ ദാ നിങ്ങളുടെ മരുമോളും പേരകുട്ടിയും. അവൾ കാണുന്നതൊന്നും വിശ്വസിക്കാൻ ആവാതെ കണ്ണ് മിഴിച്ചു. അതേ സമ്മതം ചോദിക്കാനൊന്നും പറ്റിയില്ല. എന്റെ നിക്കാഹ് കഴിഞ്ഞു. മാത്രല്ല ഒരു കൊച്ചിന്റെ ഉപ്പച്ചിയുമായി. എല്ലാം കളിയാ ഈ ചെക്കനെന്നും പറഞ്ഞു ഉമ്മ ഒരടി വെച്ചു കൊടുത്തു. നാണം കെടുത്തല്ലേ ഉമ്മു. കൊച്ചു കുട്ടിയല്ല ഞാനിപ്പോ ചോദിക്കാനും പറയാനും ആളുണ്ട് പറഞ്ഞില്ലെന്നു വേണ്ട. മോള് വാ മോളെ അവൻ അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരുന്നോളും. റിച്ചുനെ കൊണ്ട് ഉപ്പന്ന് വിളിപ്പിക്കാൻ ചില്ലറ പാടൊന്നുമല്ല അവൻ പെട്ടത്. ഉള്ള ചോക്ലേറ്റ് ഐസ് ക്രീം ഒക്കെ കൈക്കൂലിയായി കൊടുത്തു. അവൾക്ക് എല്ലാം സ്വപ്നം പോലെ തോന്നി. ഷാനിദ് സാർ ആണോ ഇത്... അതേലോ ഞാൻ തന്നെ ഷാനിദ്. പറയുന്ന പോലെ ഇന്നല്ലേ നീ എന്നെ ആദ്യമായി കാണുന്നത്. അവൻ ഉമ്മാന്റെ തോളിൽ മുഖം അമർത്തി നിന്നു കൊണ്ട് പറഞ്ഞു. . നൂറ മോള് അങ്ങനെയാ ഇങ്ങനെയാ മാലാഖയാ സുന്ദരിയാ എന്നൊക്കെ പറഞ്ഞു സ്വസ്ഥത തരത്തിരുന്നപ്പോ എനിക്കും എന്ന പിന്നെ aa മാലാഖയെ അങ്ങ് കെട്ടികളയാന് . . കട്ട തേപ്പ് കിട്ടി ഇനി പെണ്ണും വേണ്ട കെട്ടും വേണ്ട എന്ന് പറഞ്ഞു നടന്നോണ്ട് വീണ്ടും റിസ്ക് എടുക്കാൻ വയ്യാന്നു തോന്നി. എന്റെ സ്വത്തും പണവും നോക്കാതെ എന്നെ കെട്ടാൻ റെഡിയാണെങ്കിൽ ഓക്കേ എന്ന് ഞാനും സമ്മതം മൂളി. ഉമ്മ പറഞ്ഞു അവൾ അവിടെ തനിച്ചാണ് വേഗം കൂട്ടിട്ട് വാ എന്റെ മരുമോളെന്ന്. ഉമ്മാന്റെ വാക്ക് എന്തും അതേ പടി അനുസരിക്കുന്ന മോൻ ഇതും അനുസരിച്ചു. സഹതാപം ഒന്നും അല്ല മോളെ. മോളെ എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടപെട്ടത. പിന്നെ ഇവന്ന് ഈ ജന്മം ഒരു പെണ്ണ് വേണ്ടാന്ന് പറഞ്ഞു വാശി ഉള്ളോണ്ട മോളോട് പറയാഞ്ഞത്. മോള് കേറി വാ എന്നും പറഞ്ഞു റിച്ചുനെയും കൂട്ടി ഉമ്മ ഉള്ളിലേക്ക് പോയി. ഒന്നും മനസ്സിലാകാതെ കിളി പോയ പോലെ നിൽക്കുന്ന അവളെ അടുത്തേക്ക് കുസൃതി ചിരിയോടെ അവൻ പോയി. എന്താ ഇതൊക്കെ. അതോ എന്നെ തേച്ച പെണ്ണ് നീ തന്നെ. നിന്നോട് ഫസ്റ്റ് കണ്ടപ്പോൾ തന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു നീ റിജെക്ട് ചെയ്തു. അന്നേ ഉറപ്പിച്ചതാ ഈ നൂർജഹാൻ എന്ന നൂറ എന്റെ പെണ്ണാണെന്ന്. നിന്റെ വീട് കണ്ടുപിടിക്കാൻ പിറകെ വന്നപ്പോളാശരിക്കും ഞെട്ടിയത് എന്റെ വീട്ടിലേക്ക് എന്നേക്കാൾ അധികാരത്തിൽ കയറി പോകുന്നു. പിന്നെ ഉമ്മാനോട് ചോദിച്ചപ്പോഴാ നിന്നെ പറ്റി പറഞ്ഞത്. അറിഞ്ഞപ്പോ ഇഷ്ടം കൂടിയിട്ടേ ഉള്ളൂ ഈ മൊഞ്ചത്തിയോട്. അജുവാണ് വിവാഹകാര്യം പറഞ്ഞപ്പോൾ തേച്ചിട്ട് പോയൊണ്ട് ഇനിയൊരു പെണ്ണും ഇല്ല വിവാഹം ഇല്ലന്ന് പറഞ്ഞു കൊടുത്തത്. ഞാനും അതിൽ പിടിച്ചു കേറി. നിന്റെ സമ്മതം അറിഞ്ഞിട്ട് ഉമ്മാനോട് പറഞ്ഞ മതീന്ന് കരുതി.മനപ്പൂർവം നിന്റെ മുന്നിൽ പെടാതെ നടന്നതാ ഷാനിദ് ഞാനാണെന്ന് അറിഞ്ഞാൽ നീ ജോലി ഉപേക്ഷിച്ചു പൊകോന്ന് പേടിച്ചിട്ട്. നീ അറിയാതെ നിന്റെ നിഴലായി ഞാനും ഉണ്ടായിരുന്നു ഈ മൊഞ്ചത്തിയുടെ പിറകിൽ. പിന്നെ ഉമ്മാന്റെ കാര്യം രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് അതന്നെ. കഥ ഇത്രയേ ഉള്ളൂ. അന്തം വിട്ടോണ്ടുള്ള അവളെ നിൽപ്പ് കണ്ടപ്പോൾ തന്നെ കിളികളെല്ലാം മൊത്തം പോയെന്ന് തോന്നി. അതേ ഒരു കാര്യം കൂടിയുണ്ട് റിക്യുസ്റ്റ് ആണ് കേൾക്കണം. ചെയ്യുന്നു പ്രോമിസ് ചെയ്യ് പ്ലീസ്. അവൻ അവളെ നേർക്ക് കൈ നീട്ടി. അവൾക്ക് അവന്റെ മുഖം കണ്ടപ്പോൾ എന്തോ കുനിഷ്ഠനെന്ന തോന്നി കൈ കൊടുത്തില്ല. അവൻ തന്നെ കയ്യെടുത്തു അവന്റെ കയ്യിൽ വെച്ചു. ദയവു ചെയ്തു ഞാനൊരു കോഴിയാണെന്ന് ഉമ്മയോട് പറയരുത്. ഒരു കൊല്ലം ആയിട്ട് നിന്റെ പിറകെ നടക്കാരുന്നെന്ന് അറിഞ്ഞ മാനം പോകും. ഇവിടെ നല്ല നിലയും വിലയും ഉള്ളതാ കളഞ്ഞു കുളിക്കരുത്. വേണേൽ കാൽ പിടിക്കാം. ഉമ്മാന്റെ കളിയാക്കൽ സഹിക്കാൻ വയ്യാത്തോണ്ടാ. ടാ ഷാനു നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ നീ അവിടെ എന്തു ചെയ്യുവാ. നല്ല ഉമ്മ ഞാൻ പറയാതെ തന്നെ കൊഴിയാണെന്ന് പ്രഖ്യാപിച്ചു. അവൻ ഇളിച്ചു കാണിച്ചു. കോഴി നിന്റെ കെട്ടിയോൻ.... നൂറ സ്റ്റിൽ ഐ ലവ് യു എന്നും പറഞ്ഞു അവളെ കവിളിൽ ഒരു കിസ്സ് കൊടുത്തു അകത്തേക്ക് ഓടി. അവൾ കവിളിൽ കൈ വെച്ചു സന്തോഷം കൊണ്ടും നാണം കൊണ്ടും അവളുടെ മുഖം ചുവന്നു തുടുത്തു. ഇതിന് മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്‌തെന്ന് അറിയില്ല. പടച്ചവന്ന് സ്തുതി. അവളുടെ മിഴികൾ നിറഞ്ഞൊഴുകി. പിന്നീടങ്ങോട്ട് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ ആയിരുന്നു. ഇണക്കവും പിണക്കവും ആയി പ്രണയത്തിന്റെ പൂത്തോപ്പിൽ അവർ പാറി നടന്നു. ഒരാഴ്ചക്ക് ശേഷം എല്ലാവരുടെയും ആശിർവാദത്തോടെ അവൻ അവളുടെ കഴുത്തിൽ മഹറണിയിച്ചു. ഇന്നാണ് അവരുടെ ആദ്യരാത്രി. ആശിച്ചു മോഹിച്ചു അവൻ കാത്തിരുന്ന രാവ്. അവളുടെ വരവും കാത്തിരുന്ന മണിയറയിൽ റിച്ചുവും പെങ്ങമ്മാരും മക്കളും എല്ലാം കൂട്ടമായി എത്തി. നമുക്ക് ഡാൻസ് പാട്ടുമായി അടിച്ചു പൊളിക്കാന് പറഞ്ഞു കൊണ്ട് അവർ അവിടെ സ്ഥാനം പിടിച്ചു. ഇതിന്റെ പിന്നിലെ മാസ്റ്റർ ബ്രെയിൻ അജുവാണെന്ന് അറിയുന്നത് കൊണ്ട് മനസ്സിൽ അവനെ തെറി വിളിച്ചു. എന്നെകൊണ്ട് ഇതൊക്കെ പറ്റുള്ളൂ എന്ന ഭാവത്തിൽ അജു തിരിച്ചു ഇളിച്ചു കാണിച്ചു. അപ്പോഴാണ് ഉമ്മ നൂറയെ കൂട്ടി അവിടെ വന്നത്. എല്ലാവരും എണീറ്റു പോയി കിടന്നുറങ്ങിയേ പാട്ടും കൂത്തും ഇനി നാളെ. ഇത് രാജശാസനം എന്നറിയുന്നൊണ്ട് എല്ലാവരും പിന്നെ കാണിച്ചു താരാട്ടാ എന്നും പറഞ്ഞു റൂമിൽ നിന്നും പുറത്തിറങ്ങി. മാലാഖയെ പോലെ തോന്നി അവന്ന് ഉമ്മാനെ കണ്ടപ്പോൾ. നൂറയെ മുറിയിലാക്കി റിച്ചുനെ കൂട്ടി പോകാൻ നോക്കിയതും അവൾ റിച്ചു എന്റെ കൂടെ കിടത്തിക്കോളാം എന്നും പറഞ്ഞു അവന്ന് നേരെ കൈ നീട്ടി. ഞാൻ ഉമ്മാമ്മ കിടക്കുന്നു എന്ന് പറഞ്ഞു ഉമ്മാന്റെ കഴുത്തടക്കം കെട്ടിപിടിച്ചു. എന്റെ നെഞ്ചിൽ അല്ലാതെ കിടന്നുറങ്ങാത്ത കക്ഷിയാ. ഇവിടെ വന്നപ്പോ തൊട്ട് ഞാൻ മൂന്നാം സ്ഥാനക്കാരി. അതിന്റെ പരിഭവം എന്നും ഉണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ അവനെ എല്ലാരും സ്നേഹിക്കുന്നത് കാണുമ്പോൾ മനസ്സറിഞ്ഞു സന്തോഷം ഉണ്ട്. മോളെ നൂറ നാണം കെട്ട് മതിയായെങ്കിൽ പോയി കിടന്നോളൂ അജുന്റെ ഡയലോഗ് കേട്ടതും ചമ്മൽ തോന്നി. അത് നൈസ് ആയി മറച്ചു വെച്ചു അവൾ റിച്ചുവിനോട് പരിഭവത്തോടെ പറഞ്ഞു. നിനക്ക് ഇപ്പൊ ഉമ്മാനെ വേണ്ടല്ലോ പിണക്ക ഞാൻ അവൾ മുഖത്ത് സങ്കടം വരുത്തിച്ചു. സ്റ്റിൽ ഐ ലവ് യു നൂറ എന്ന് കൊഞ്ഞിപ്പോടെ പറഞ്ഞു ഫ്ളയിങ് കിസ്സ് കൊടുത്തു അവൻ. അവൾ കിളി പോയ പോലെ നിന്നു. അപ്പോഴേക്കും അവിടെ പൊട്ടിച്ചിരി മുഴങ്ങിയിരുന്നു. ഷാനു അവളെ രൂക്ഷമായി നോക്കി. ഞാനൊന്നും അറീല അവൾ കൈ മലർത്തി. എനിക്കും അറിയാം മക്കളെ ചോക്ലേറ്റ് കൊടുത്തു മയക്കി വശത്താക്കാൻ. എന്നാലും എന്റെ ഷാനു നീ ഇങ്ങനെ കോഴികളുടെ ആസ്ഥാന രാജാവാണെന്ന് ഞാൻ കരുതീല ഉമ്മ മൂക്കത്തു വിരൽ വെച്ചു. ഷാനു നിക്കേടാ അവിടെന്ന് റിച്ചുനോട് പറഞ്ഞതും നീ പോടാ ഉപ്പച്ചീന്ന് പറഞ്ഞു അവൻ ഒറ്റയോട്ടം. വീണ്ടും അവിടെ കൂട്ടച്ചിരി മുഴങ്ങി. അപമാനിച്ചു കഴിഞ്ഞെങ്കിൽ അടിയൻ അങ്ങോട്ട്‌ അവൻ എല്ലാരേം നോക്കി ഇളിമ്പിയൻ ചിരിയും ചിരിച്ചു വാതിൽ കുറ്റിയിട്ടു. അവൾ വാ പൊത്തി ചിരിക്കുന്നത് കണ്ടു. അത് ശരി മാസ്റ്റർ ബ്രയിൻ നീയാണല്ലേ. അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചതും അവന്റെ നെഞ്ചോരം വന്നു അവൾ വീണു. നാണത്തിൽ കുതിർന്ന അവളുടെ മുഖം അവൻ ഉയർത്തി. സ്റ്റിൽ ലവ് യൂ നൂറാ അവൻ കാതോരം മൊഴിഞ്ഞു. ലവ് യൂ ടു.... അത് പൂർത്തിയാക്കുന്നതിന്ന് മുന്നേ അവളുടെ അധരം അവൻ കവർന്നിരുന്നു. 🙈🙈🙈🙈നോക്കണ്ട മക്കളെ ഇനി നമുക്ക് അങ്ങോട്ട്‌ പോകാ. അവരുടെ കാത്തിരിപ്പിന്റെയും പ്രണയസാഫല്യത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണ് അവിടേക്ക് നമുക്ക് ക്ഷണം ഇല്ലട്ടോ. അങ്ങനെ തുടങ്ങിയ കഥ ഇങ്ങനെ അവസാനിച്ചു. ഇഷ്ടപ്പെട്ട ലൈക്കും കമെന്റ് തരുന്നേൽ എന്തിനാ മടി മക്കളെ. സേവ് ചെയ്യുന്നതിന്റെ കാൽ ഭാഗം പോലും ലൈക്ക് കിട്ടാറില്ല. പരാതിയല്ല കഷ്ടപ്പെട്ട് എഴുതുമ്പോൾ ഒന്ന് പ്രോത്സാഹിപ്പിച്ചുടെ എന്നെ ഉദ്ദേശിക്കുന്നുള്ളൂ. ആദ്യ ഷോർട് സ്റ്റോറി ആണ്.തെറ്റുകളും കുറവുകൾ ഉണ്ടാകും. എന്നാലും ഇഷ്ടപ്പെട്ട രണ്ടു വരി പ്രതീക്ഷിക്കുന്നു. ✍️ 🥀Red Rose🥀 #📙 നോവൽ