#🏏 ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം! വീണ്ടും തോറ്റ് പാകിസ്ഥാൻ എന്തുഗ്രൻ കളിയായിരുന്നു !
T20 ബാറ്റർമാരുടെ റാങ്കിംഗിലെ ആദ്യ ആറു പേരിൽ ഒന്നാം സ്ഥാനത്തുൾപ്പടെ മൂന്നും ഇന്ത്യാക്കാരാണ്. ഒരു പാകിസ്ഥാനിയെ കാണണമെങ്കിൽ റാങ്ക് നമ്പർ 35 -ൽ എത്തണം, അയാളാണെങ്കിൽ ടീമിലുമില്ല.
ബൗളർമാരുടെ റാങ്കിംഗിലെ സ്ഥിതിയും വലിയ വ്യത്യാസമില്ല. ഒന്നാം റാങ്കിലുൾപ്പടെ ഇന്ത്യയുടെ സമ്പൂർണ്ണ മേധാവിത്തം.
ചുരുക്കത്തിൽ ഇന്ത്യക്ക് ചുമ്മാ തൂത്തുവാരി
അലക്കി വിടാനുള്ള ടീമേ ഉള്ളൂ പാകിസ്ഥാൻ !
എന്നിട്ടും അപാരമായ പോരാട്ടവീര്യത്തോടെ പൊരുതിയ പാക്കികൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്. ഒരുപക്ഷേ, റൗഫിന് പകരം അയൂബ് ഒരോവർ എറിഞ്ഞിരുന്നെങ്കിൽ മത്സരഫലം തന്നെ മാറിപ്പോകുമായിരുന്നത്ര ടൈറ്റ് മാച്ച്.
കുൽദീപിൻ്റെ മാസ്മരിക സ്പെൽ 👍🏼
തിലക് വർമ്മയുടെ മാസ്റ്റർ ക്ളാസ്സ് 💪🏼
ഒടുവിൽ മികച്ച ടീമിന് തന്നെ കിരീടം
അഭിനന്ദനങ്ങൾ ടീം ഇന്ത്യ ❤️
© Gibi M George