@igcy
@igcy

വായന ലോകം

.......

*നിക്കാഹിലൂടെ ഒരു പ്രണയം* *✍🏻Shamna* *Part 19 - 20* *📚വായന ലോകം* നിക്കാഹിലൂടെ ഒരു പ്രണയം ********* പാർട്ട് -19 മറ്റന്നാൾ ആണ് ആമി വരുന്നത്... ഒരു പാട് സന്തോഷം തോന്നുന്നുണ്ട്... അതിന്റെ ഒപ്പം തന്നെ നല്ല ചമ്മലും ഇണ്ട്. എന്ത് പറയും... എങ്ങനെ തുടങ്ങും.. ആകെ കൂടി കർഫ്യൂഷൻ ആയിരിക്കാ.. സത്യം പറഞ്ഞാ ഈ ദിവസങ്ങൾ ക്കിടയിലാണ് ഞാൻ പ്രണയവും വിരഹവും ഒക്കെ എന്താന്ന് അരിഞ്ഞത്.... എവിടെ യാണെങ്കിലും...എപ്പോഴും ആമിയുടെ ചിന്ത മാത്രോള്ളു ഇണ്ടാകാ. . ഞാൻ വേഗം മാറ്റി ക്ലാസ്സിന് പോയി... ഇപ്പൊ ഇന്റെ ഫ്രെണ്ട്സിനൊക്കെ ഇന്റെ മാര്യേജ് കഴിഞ്ഞ കാര്യം ഒക്കെ അറിയാ.... ചില കാര്യങ്ങൾ എത്ര ഒളിപ്പിച്ചു വെച്ചാലും അത് പുറത്തു വരും എന്നത് ഉറപ്പല്ലേ..... ക്ലാസ് കഴിഞപ്പോൾ ഞാൻ കോളേജിനടുത്തുള്ള കടയിൽ നിന്നും തേൻ മിട്ടായിയും പുളി മിട്ടായിയും വാങ്ങി... ആമിനത്ത വന്നിട്ടുണ്ട്... റിയക്കും റൈമോനും ഇതൊക്കെ ഭയങ്കര ഇഷ്ടാണ്.... ഗൾഫിൽ ജനിച് വളർന്ന ഓര് ഇതൊക്കെ കാണുന്നത് തന്നെ വല്ലപ്പോഴും ആണ്.. . ഞാൻ ബസിൽ കയറി വീട്ടിലേക്ക് വന്നു....വാതിൽ തുറന്ന് ഹാളിലേക്ക് കയറിയപ്പോൾ ഞാൻ ഇത് സ്വപ്നം ആണോ കാണുന്നത് ന്നു പോലും സംശയിച്ചു പോയി... മറ്റന്നാൾ വരുംന്ന് പറഞ്ഞ ആമി അതാ ഇന്റെ മുന്നിൽ ഇരിക്കുന്നു. എന്താ ജാസി അന്തം വിട്ട് നിക്കണേ.... അന്റെ കെട്ടിയോൻ തന്നെ ആടി ഇത്... ഞാൻ ഒന്ന് ചിരിച് അടുത്തേക്ക് ചെന്നു.. മറ്റന്നാളാ വരാ ന്ന് പറഞ്ഞിട്ട്.... എന്തേയ്.... അത് ഒന്നൂല്ല... പോയ കാര്യം പെട്ടന്ന് ശരിയായത് കൊണ്ട് ഞാൻ നേരത്തെ പൊന്നു ... ഓ..... ഞാൻ ന്നാ കുടിക്കാൻ എന്തെങ്കിലും എടുക്കാ... ഇന്റെ ജാസിത്താ അതൊക്കെ കാക്കു വന്നപാടെ ഉമ്മ കൊടുത്തദാ ..... അപ്പൊ പിന്നെ ന്നാ ഞാൻ ഡ്രസ്സ് ഒന്ന് മാറിയിട്ട് വരാ.... എന്താ പടച്ചോനെ ഇൻക്ക് പറ്റിയെ... ഇത് വരെ ആമിനെ കാണുമ്പോ ഇല്ലാതിരുന്ന പേടിയും വെപ്രാളവും ഒക്കെ എന്താ ഇപ്പോ...ഒന്ന് പ്രാക്റ്റീസ് ചെയ്യാൻ പോലും ഉള്ള ടൈം കിട്ടീലല്ലോ..... ******* ഇന്റെ അല്ലാഹ് ഞാൻ എങ്ങനെയാ ജാസിനോട് സംസാരിക്കാ .... ഓള് എന്തായലും അതിനെ പറ്റി ചോയ്ക്കും. ഒരെത്തും പിടിയും കിട്ടുന്നില്ല... രാത്രിയിലുള്ള ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ് ഞാൻ റൂമിലേക്ക് പോയി.. ജാസി ഇതുവരെ വന്നിട്ടില്ല.... എന്താ ഇപ്പൊ ചെയ്യാ.... അങ്ങനെ ഞാൻ ബൈക്കിന്റെ കീ യും എടുത്ത് പുറത്തു പോകാൻ ഒരുങ്ങി.... അപ്പോൾ ഇണ്ട് ജാസി റൂമിലേക്ക് വരുന്നു.... എങ്ങട്ടാ ഈ രാത്രി പോണേ? ഒന്നൂല്ല .. വെറുതെ പൊറത്തേക്ക് പോകാൻ.... ഞാൻ ഇന്നാ... പോട്ടെ.... ആമി നിക്ക്... എന്താ... ഞാനും വരട്ടെ....? എന്ത്,? ഈ രാത്രിയിലോ ... അതിനെന്താ.... ഇങ്ങളില്ലേ കൂടെ.... ഇന്നേ ഇതുവരെ ആമി എങ്ങട്ടും കൊണ്ട് പോയിട്ടില്ലല്ലോ.... പ്ളീസ് ഞാനും വരാ. .. മറുത്തൊന്നും പറയാൻ തോന്നിയില്ല. അതോണ്ട് ന്നാ വാ ന്നും പറഞ് അവളെ കൊണ്ട് പോയി.... ആദ്യമായിട്ടാണ് ഇന്റെ ബൈക്കിൽ അവൾ കയറുന്നത്.... അതിന്റെ ഒരു പൊലിവ് ഇൻക്ക് നല്ലോം ഇണ്ട്... സ്നേഹിക്കുന്ന പെണ്ണിനെ ബൈക്കിന്റെ പിന്നിലിരുത്തി രാത്രിയിൽ ഒരു യാത്ര ഏതൊരാണിന്റെയും ഒരു സ്വപ്നം ആണ്.... ഞങ്ങൾ അങ്ങനെ പോയി.... ആ തണുത്ത കാറ്റ് കൂടിയപ്പോൾ പിന്നിൽ നിന്ന് വന്ന ജാസിയുടെ കൈകൾ ഇന്നേ മുറുകെ പിടിച്ചു. ഓള് മുഖം ഇന്റെ പുറത്തു വച് കിടന്നു... വല്ലാത്ത ഒരു സുഖം ഉണ്ടായിരുന്നു ആ യാത്രക്ക്... ഇതുവരെ കിട്ടാത്ത ഒരനുഭൂതി..... ഇതിവിടെ അവസാനിക്കടുത് എന്ന് പോലും ഇൻക്ക് തോന്നി... ഞാൻ പതുക്കെ വണ്ടി ബ്രേക്ക് ഇട്ടു... അന്ന് ഞാൻ പോയ ആ കുന്നിൻ ചെരുവിയിലായി ബൈക്ക് നിറുത്തി... ***** നിറുത്താതെ ഉള്ള ആമിയുടെ വിളി കേട്ടാണ് ഞാൻ എണീറ്റത്... കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒരു കുനിന്റെ താഴെ യാണ് നിൽക്കുന്നത്. രാത്രി ആണെങ്കിലും നിലാവിന്റെ നല്ല വെളിച്ചം ഉണ്ട്..... ഇതേതാ സ്ഥലം....? അതൊക്കെ ഇണ്ട് ഇയ്യ്‌ വാ.... ആമി ഇന്റെ കയ്യും പിടിച് ആ കുന്നിന് മുകളിലേക്കായി ഇന്നേ കൊണ്ട് പോയി... തുടരും.... നിക്കാഹിലൂടെ ഒരു പ്രണയം ********** പാർട്ട് -20 മുകളിലെത്തിയപ്പോഴേക്കും മ്മൾ അകെ കൊയങ്ങി.. ഒരു വിധം കിതപ്പ് മാറ്റി ചുറ്റും നോക്കി.. ആദ്യമായാണ് ഇൻക്ക് ഇരുട്ടിന് ഇത്രയധികം ഭംഗിയുണ്ടെന്ന് ഇനക്ക് മനസ്സിലായത്... കൂടാതെ നല്ല നിലാവും... അതങ്ങനെ കണ്ട് ഞാൻ ഇന്നേ തന്നെ അങ് മറന്നു.. ആമി മ്മ്മ്... ഇങ്ങള് എപ്പളും ഇങ്ങട്ട് വരാറുണ്ടോ ഇല്ല സങ്കടം തോന്നുമ്പോ മാത്രം... അപ്പൊ ഇങ്ങട്ട് വരുമ്പോ ഒരാശ്വാസം കിട്ടും.. അപ്പൊ അന്ന് കല്യാണ രാത്രി പോന്നത് ഇങ്ങട്ട് ആയിരുന്നോ... ആ... പിന്നെ വന്നിട്ടില്ലേ... ഇല്ല അതിന്റെ ആവിശ്യം ഇണ്ടായിട്ടില്ല... ഇപ്പോ ഇയ്യ്‌ ഇണ്ടല്ലോ. . അന്റെ കൂടെ നിക്കുമ്പോ ഞാൻ ഹാപ്പിയാണ്. ഞാൻ ഒന്ന് ചിരിച്ചു ... ആമി എന്താ അന്ന് ഇങ്ങള് ഒരു കാര്യം പറഞ്ഞില്ലേ എന്ത് ദുബായിന്ന്... വിളിച്ചപ്പോ... അത് ഇൻക്ക് ഒന്നൂടെ കേൾക്കണം.. മ്മ്മ് വേഗം പറയ്‌... എന്ത് ഞാൻ ഒന്നും പറഞ്ഞിട്ടില്ല.... ഇങ്ങള് ഇന്നേ ഇഷ്ടാന് പറഞ്ഞില്ലെ... ഞാനോ അന്നേ... അയ്യേ... ആമി മര്യാദക്ക് പറഞ്ഞോ.... ഇല്ല പറ.... ഇല്ല.. ഇജ് ഇങ്ങട്ട് പൊന്നാ... ഇല്ല ഞാൻ വരൂല്ല... അത് പറയാൻഡ് ഞാൻ ഇങ്ങളെ കൂടെ വരൂല... ഇയ്യ്‌ വരണ്ടാ അല്ലാണ്ട് അന്നേ കൊണ്ട് പോകാൻ ഇൻക്ക് അരിയാ ഇതും പറഞ് ആമി ഇന്നേ പൊക്കിയെടുത്തു... ആമി ഇന്നേ താഴെ ഇറക്ക്... ഇല്ല പ്ളീസ് ... ഇന്നേ വിട്... ഇല്ലാന്ന്.. അവിടെ അടങ്ങി ഇരിക്കേഡി.... വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ കിടന്ന് കുതറാൻ തുടങ്ങി... അതോണ്ട് പെട്ടന്ന് ആമിയുടെ ബാലൻസ് തെറ്റി.... ഞങ്ങൾ രണ്ടാളും ഉരുണ്ട് വീണു.... ജാസി... ... എന്തെകിലും പറ്റിയോ.... കൊഴപ്പം വല്ലതും ഇൻഡോ... യാം സോറി... ഞാൻ അറിയാതെ 😨😰 . ഇങ്ങളെ കണ്ണിലെന്താ മാങ്ങാണ്ടിയോ.... ഇന്റെ നെറ്റി പൊട്ടി ചോര ഒലിക്കുന്നതൊന്നും ഇങ്ങള് കാണുന്നില്ലേ... ഏ.... അല്ലാഹു... ഞാൻ ഇനി എന്താ ചെയ്യാ.... കുന്ദം.... ഇന്നേ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോക്... ആ... പിന്നെ എല്ലാം പെട്ടന്നായിരുന്നു. കൊണ്ട് പോകലും... സ്റ്റിച്ഛ് ഇടലും.... പെട്ടൂ ന്ന് പറയാലോ... ഡോക്ടർ ആണെന്കി എന്നോട് ഇവിടെ റസ്റ്റ് എടുക്കാൻ പറഞ്ഞു.... അപ്പളേക്കും പുലർച്ചെ ആയി ... ആമിക്ക് ഉടനെ ഫോൺ കാളും വന്നു... വീട്ടീന്ന്.... ആമി മുക്കിയും മൂളിയും എല്ലാം പറഞ്ഞപ്പോളെക്ക് എല്ലാരും കൂടി അങ്ങോട്ട് വന്നു .... എടാ... അന്നോടാരാ ഈ കുട്ടിനീം വിളിച് രാത്രി പോകാൻ പറഞ്ഞത്... ത്... uppa... ഉപ്പാ... ഞാൻ നിര്ബന്ധിച്ചിട്ടാ ആമി ഇന്നേ കൊണ്ട് പോയത്.... മ്മ്മ്... അല്ലെങ്കിലും അന്റെ ബൈക്ക് കൊണ്ട് ഉള്ള കളി കൊറച്ചു കൂടുന്നുണ്ട്.... ഇനി അത് ഇന്റെ കയ്യിൽ ഇരിക്കട്ടെ... ഇതും പറഞ് ഉപ്പ ആമിയുടെ കയ്യിൽ ഉള്ള കീ ഉപ്പ വാങ്ങി.... ആമി ഒന്നും മിണ്ടാതെ തല താഴ്ത്തി.. പിന്നെ എന്നെ തറപ്പിച്ചൊരു നോട്ട്ടം.... ഇൻക്ക് അപ്പൊ ചിരി ആണ് വന്നത്.... പിന്നെ ഞങ്ങൾ എല്ലാറും വീട്ടിയിലേക്ക് മടങ്ങി പോയി .... റൂമിലെത്തിയപ്പോൾ ആമി ഇന്റെ കൈയ് പിടിച് തിരിച്ചു... കണ്ടോ... ഇയ്യ്‌ കാരണം ഇന്റെ ബുള്ളറ്റും പോയി.... കണക്കായി പോയി എല്ലാത്തിനും കാരണം ഇങ്ങള് അല്ലെ... ഇങ്ങളോടാരാ ഇന്നേ എടുക്കാൻ പറഞ്ഞത്... അത് ഇയ്യ്‌ വാഷി പിടികൊണ്ടല്ലേ.... അപ്പോ ഇങ്ങൾക്കേന്ദാ... പറഞ്ഞാൽ ഇന്നേ ഇഷ്ടാന്... ഞാൻ പറയൂല.. ഇയ്യ്‌ പൊടി... പറയണ്ടാ അല്ലാണ്ട് ഇനക്ക് മനസ്സിലായി തുടരും... #📙 നോവൽ
*ഫൈസി..കലിപ്പൻ ഇൻ കോളേജ്* @@@@@@@@@@@@@@@@ Part 69 - 70 ************** റെയിൽവേ TTR,,,,അയാളെ കണ്ടതും അവള് വേഗം സ്ഥലം വിട്ടു..ഞാൻ ആണെങ്കിൽ ഇഞ്ചി കടിച്ച പോലെ അവിടെകിടന്ന് പരുങ്ങാൻ തുടങ്ങി.. അയാളെ മുഖത്ത് നോക്കാൻ വയ്യാ..മൂപ്പര് അമ്മാതിരി കലിപ്പിലാണ്.. ഒന്നും അറിയാത്തവനെ പോലെ ഷർട്ടും മുടിയൊക്കെ ശരിയാക്കി ഞാൻ പോകാൻ നിന്നതും അയാളെനിക്ക് തടസ്സമായി നിന്നു.. " മോൻ ഇത് എവിടെക്കാ പോകുന്നത്..ഞാൻ ചോദിക്കുന്നതിനു സമാധാനം പറഞ്ഞിട്ട് പോയ മതി.. " " നിങ്ങൾക്കെന്താ വേണ്ടത്.." " ആ പോയ പെൺകുട്ടിയും നീയും തമ്മിലുള്ള ബന്ധമെന്താ..എന്തായിരുന്നു ഞാൻ ഇവിടേക്ക് വന്നപ്പോ നിങ്ങള് രണ്ടും കാട്ടിക്കൂട്ടിയിരുന്നത്..?? " " അതോ,,,,അവളെന്റെ വൈഫ്‌ ആണ്..ചെറിയൊരു സൗന്ദര്യ പിണക്കം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു..അത് മാറ്റിയെടുക്കാൻ അങ്ങനൊരു വഴിയേയുണ്ടായിരുന്നൊള്ളു..." ഒട്ടും കൂസാതെ ഞാനത് പറഞ്ഞപ്പോൾ വിശ്വസിക്കണോ വേണ്ടയോ എന്നർത്ഥത്തിൽ അയാൾ നെറ്റി ചുളിച്ചു..ഇതല്ല..ഇതിനപ്പുറവും മാനേജ് ചെയ്യാൻ എനിക്കറിയാം..അത് പറഞ്ഞിട്ടും അയാളെന്നെ വിടുന്ന ലക്ഷണമില്ല.. " അങ്ങനെയുള്ള ന്യായമൊക്കെ നീ മറ്റുള്ളോരുടെ പറഞ്ഞാമതി..എന്നോട് പറയാൻ നിൽക്കണ്ട.." " നിങ്ങളെന്തിനാണ് മിസ്റ്റർ എന്നോട് ചാടിക്കടിക്കുന്നെ..ഇതുവരെ ഞാൻ മര്യാദയുടെ ഭാഷയിലാണ് സംസാരിച്ചത്..ഇനി വാക്കുകൾ സൂക്ഷിച്ചു പറഞ്ഞില്ലേൽ എന്റെ സംസാരശൈലി ഓട്ടോമാറ്റിക്കലായി മാറും.." " നീയാരെടാ എന്നെ ഭീഷണിപ്പെടുത്താൻ..നിങ്ങള് ചെയ്തത് ഇമ്മോറൽ ട്രാഫിക് ആണ്..ഞാനൊന്ന് ഇത് ഫയൽ ചെയ്താൽ മോനെ,,,നീ ജീവിതകാലം മുഴുവനും അഴിയെണ്ണും.." " ഇതാപ്പോ നന്നായത്...എന്റെ വൈഫിനെ കിസ്സ് ചെയ്തത് ഏത് വകയിലാണ് സാറെ,,,ഇമ്മോറൽ ട്രാഫിക് ആവുന്നത്....?? " " ആര് പറഞ്ഞെടാ...അത് നിന്റെ വൈഫ്‌ ആണെന്ന്..എന്ത് പ്രൂഫാണ് അതിന് നിനക്ക് താരാനുള്ളത്..." " പ്രൂഫ് വേണോ സാറെ...എന്നാൽ സാർ വാ എല്ലാം വിശദമായി പറഞ്ഞുതരാം...അപ്പൊ സാറെ മുഴുവൻ ഡൗട്ടും ക്ലിയർ ആകും..എന്നാൽ പോവല്ലേ സാറെ.." " നീയെന്താടാ സാറെന്ന് വിളിച്ചു എനിക്കിട്ടു തങ്ങാണോ.." " സാറിന് അങ്ങനെ തോന്നിയതിൽ സാറിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല..സാറിന് ചൂട് എടുക്കുന്നുണ്ടോ മോന്തേടെ ഷേപ്പ് ഒക്കെ മാറുന്നുണ്ടോ..വാ സാറെ നമുക്ക് ഡോറിന്റെ അടുത്ത് പോയി കാറ്റ് കൊള്ളാം.." അയാളെ നന്നായിട്ടു ഞാൻ ചൊടിപ്പിച്ചു കൊണ്ടിരുന്നു..അയാൾക്ക് ഈ വയസ്സാം കാലത്ത് ഇത് എന്തിന്റെ കേടാ.. റീട്ടയിടായി വീട്ടിൽ ഒതുങ്ങിക്കൂടുന്ന പ്രായാണ്.. വെറുതെ എന്നെപ്പോലുള്ളവരുടെ കയ്യിന്ന് പണികിട്ടി മൂപ്പര് വീട്ടിലിരിക്കേണ്ടി വരും..ഞാൻ അതല്ലാ ആലോചിക്കുന്നേ,,,, ഇതിനേക്കാൾ എത്ര പ്രശ്നങ്ങൾ ട്രെയിനിൽ വെച്ചു നടന്നിട്ടുണ്ട്..എന്നിട്ട് അവർ പ്രതികരിക്കാ റുണ്ടോ..?? ഇങ്ങനെ പ്രതികരിച്ചിരുന്നെങ്കിൽ എത്രപോരെ പെൺകുട്ടികൾ ഇന്നും ജീവിച്ചിരുന്നേനെ.. ഇവരെപോലോത്ത ഓരോന്നുണ്ടാവും എല്ലായിടത്തും..എന്നിട്ടോ ആർക്കും ഒരു ഉപകാരമോ ഉപദ്രവോ ഇല്ല..സദാചാരം എന്നൊക്കെ പറഞ്ഞ് മറ്റുള്ളോരെ നെഞ്ചത്തോട്ട് കുതിര കേറിക്കോളും..ബ്ലഡി കൺട്രീസ്.. അപ്പോഴാണ് ഞാനൊട്ടും പ്രതീക്ഷിക്കാതെ അയാളെന്റെ ഷർട്ടിൽ പിടുത്തമിട്ടത്..അതിനെ തടയുന്നതിന് മുന്നേ എന്നെയും കൊണ്ട് അയാൾ ദ്രുത ഗതിയിൽ കംപാർട്മെന്റിലേക്ക് നീങ്ങിയിരുന്നു.. എന്റെ ചങ്ക്‌സും മറ്റുള്ളോരുമൊക്കെ ഭയങ്കര കത്തിയടിയിലാണ്..അവരെ ഇടയിലേക്ക് ഒരൊറ്റ തള്ളായിരുന്നു..ഞാൻ പോയി കിച്ചുവിന്റെ മേലേക്ക് വീണു..അതുകണ്ടതും അവരെല്ലാരും ഒന്ന് ഞെട്ടി.. അന്നേരം കിച്ചുവും പാച്ചുവും വന്ന് എന്നെ എഴുന്നേൽപ്പിച്ചു..ഐഷു മാത്രം എനിക്ക് മുഖം തരാതെ മാറി നിന്നിരുന്നു..ഞാൻ പിന്നെ അവളെ നോക്കാൻ നിന്നില്ല... വേഗം എഴുന്നേറ്റ് പൊടി തട്ടി അയാളോട് രണ്ടു വർത്താനം പറയാമെന്ന് വിചാരിച്ചു അവിടെന്ന് എഴുന്നേറ്റു..അതിനു മുന്നേതന്നെ ഇതൊക്കെ കണ്ട് പാച്ചു അയാളോട് കലിപ്പായിരുന്നു.. " ഹെലോ,,,താനെന്താ ഈ ചെയ്യുന്നത്..എന്ത് അധികാരത്തിന്റെ പുറത്താണ് എന്റെ ചങ്കിനെ നിങ്ങള് കയ്യേറ്റം ചെയ്തത്..?? " " അത് ശെരി...ഇവനൊക്കെ നിന്റെ ഫ്രണ്ട് ആണല്ലേ.." " ആണെങ്കിൽ നിങ്ങൾക്കെന്താ..നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടും ഇവൻ ഉണ്ടാക്കിയോ..ഇങ്ങനെ വാചകമടിച്ചു തകർക്കാൻ.. " " നാണമുണ്ടോ ഇവനൊക്കെ നിന്റെ ഫ്രണ്ട് ആണെന്ന് പറയാൻ..ഫ്രണ്ട് ആണ് പോലും..ആദ്യം മറ്റുള്ളോരോട് എങ്ങനെ പെരുമാറണം എന്ന് ഫ്രണ്ടിന് പറഞ്ഞുകൊടുക്ക്.." " എന്റെ കൂട്ടുകാരനെ നന്നാക്കാൻ ആരും ഉപദേശിച്ചു മെനക്കെടേണ്ട ഒരാവിശ്യവുമില്ല.." " നല്ല കാര്യം..എന്നാൽ അവൻ ഇത്രയും നേരം എവിടെയായിരുന്നുവെന്ന് ചോദിക്ക്.." " അത് ചോദിക്കേണ്ട..അതൊക്കെ എനിക്കറിയാവുന്നതാണ്.." " അങ്ങനെയാണ് അപ്പൊ കാര്യങ്ങൾ.. നടക്കട്ടെ..ഇനി നിങ്ങളോട് എനിക്ക് സംസാരിക്കണമെന്നില്ല.." " എന്നാൽ പാസ്സെൻജെഴ്സിന്റെ മെക്കിട്ടു കേറാതെ നിങ്ങളെ ഡ്യൂട്ടി എന്താന്ന് വെച്ചാൽ ചെയ്യ്.." " ഞാൻ പൊയ്കോളാം..നിങ്ങള് തള്ളി വിടേണ്ട കാര്യമില്ല..മനസ്സിലായോ.." " എന്നിട്ടെന്താ പോവാത്തത്..?? " "ആ നിൽക്കുന്ന പെൺകുട്ടിയോട് എനിക്ക് കൊറച്ചു സംസാരിക്കണം..അതിയിനി ആര് എതിർത്താലും ഞാൻ സംസാരിച്ചിട്ടേ പോവൂ.." ഐഷുവിനെ ചൂണ്ടി അയാളത് പറഞ്ഞപ്പോൾ അതുവരെ ശ്രദ്ധിക്കാതിരുന്ന അവളൊന്ന് പകച്ചു..ഇതൊക്കെ കണ്ടും കേട്ടും കലിപ്പായി ഞാനും എന്റെ ചങ്ക്‌സും കത്തിനിൽക്കാണ്... അയാൾ അവളോട്‌ ഞാൻ പറഞ്ഞതിന്റെ നിജസ്ഥിതി വല്ലതും ചോദിച്ചറിയാനാണ് നിൽക്കുന്നതെങ്കിൽ അതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനമാകും..അവളുടെ കൈകളിലാണ് ഇനി എന്റെ ഫ്യൂച്ചർ ലൈഫ്... പാച്ചുവും ഫർസിയും നിച്ചുവും ഒക്കെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്..അവരൊക്കെ ഏകദേശം കാര്യങ്ങൾ അറിഞ്ഞതാണ്..ട്രെയിനിനു പുറത്ത് നടന്നത് വരെ.. ബട്ട്‌ ഞാൻ അവളെ കിസ്സ് ചെയ്തത് തൊട്ടുള്ളത് എനിക്കും ഐഷുനും മാത്രേ അറിയുള്ളു..അപ്പോഴാണ് ആ സിറ്റുവേഷൻ വെടക്കാക്കാൻ അയാളെ കെട്ടിയെടുത്തത്.. അതോടെ അയാളും അതിനു സാക്ഷിയായി.. ഇനിയിപ്പോ സത്യാവസ്ഥ എല്ലാരും അറിഞ്ഞാൽ എന്താവും അവരുടെയൊക്കെ മനോഭാവം.. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീടാണ് എനിക്ക് തോന്നിയത്..അത് അങ്ങനെയാണല്ലോ.. എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞതിന് ശേഷമല്ലേ ചെയ്യേനേടിയിരുന്നില്ലന്ന് തോന്നാ.. പെട്ടെന്നാണ് അയാൾ ഐഷുവിനെ മാത്രം മാറ്റി നിർത്തിയിട്ട് പറഞ്ഞ് തുടങ്ങിയത്..അത് കേൾക്കാൻ എല്ലാരും ചെവി കൂർപ്പിച്ചു.. " ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.. കള്ളത്തരം പറയാൻ നിൽക്കരുത്.. " " മ്മ്...എന്താ നിങ്ങൾക്ക് അറിയേണ്ടത്..?? " " ഈ നിൽക്കുന്ന ചെക്കനുമായുള്ള നിന്റെ റിലേഷൻ..മേ ബി ഇവൻ നിന്റെ ഹസ്ബന്റ് ആണോ..?? " ആ ചോദ്യം കേട്ടതും അത്രയും നേരം ഐഷുവിനെ നോക്കിയിരുന്ന കണ്ണുകളും എന്നിൽ ശ്രദ്ധ പതിപ്പിച്ചു..ബട്ട്‌ എന്റെ മുഖത്തൊരു ഭാവ വിത്യാസം പോലുമുണ്ടായിരുന്നില്ല.. എന്താന്ന് വെച്ചാൽ ഞാൻ പരുങ്ങുന്നത് കണ്ടാൽ അയാൾക്ക്‌ ഡൌട്ട് ആവും..നേരത്തെ ഞാൻ പറഞ്ഞതൊക്കെ കല്ല് വെച്ച നുണയാണെന്ന് നിമിഷ നേരം കൊണ്ട് അയാൾ മനസ്സിലാക്കും.. അവർക്ക് മുഖം കൊടുക്കാതെ ഞാൻ ഐഷുവിനെ തന്നെ കലിപ്പ് മൂഡില് നോക്കി..അതുകൊണ്ട് ആർക്കും ഒരു പ്രശനവുമില്ല..അതിനേക്കാൾ നല്ലത് ഇങ്ങനെ നിൽക്കുന്നതാണെന്ന് തോന്നി.. കാരണം ഞാനെപ്പോഴും കലിപ്പിൽ തന്നെയാണല്ലോ..അങ്ങനെ നിന്നത് കൊണ്ട് പിന്നെയാരും എന്റെ മുഖത്തേക്ക് നോക്കിയതേയില്ല.. ഈ ചെങ്ങായി ഇത് തേങ്ങയാ ചോദിക്കുന്നെ.. അവൻ ഹസ്ബന്റ് ആവുമ്പോ ഞാൻ വൈഫ്‌ ആവൂലെ..അയാളോട് ആ കാലമാടൻ ഫൈസി എന്തേലും ഇതുപോലെ പറഞ്ഞിട്ടുണ്ടാവൂലെ.. അതുകൊണ്ടല്ലേ അയാളത് തന്നെ ചോദിക്കുന്നെ.. ന്റെ റബ്ബേ,,,,ഇവൻ എന്തൊക്കെ വയ്യാവേലിയാ ഒരുക്കിയിരിക്കുന്നത്..അയാളുടെ വരവ് കണ്ടപ്പോ ഞാൻ വിചാരിച്ചു നേരത്തെ കണ്ട ഇഷ്യുവിനെ പറ്റി ചോദിക്കാനാണോന്ന്.. അത് ഓർക്കുമ്പോയെ അവനെ കൊല്ലാനാ എനിക്ക് തോന്നിയത്..ഞാൻ പറഞ്ഞതിനും ഉപദ്രവിച്ചതിനും അവൻ അങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..എനിക്കപ്പൊ തലക്ക് അടിയേറ്റ അവസ്ഥയായിരുന്നു.. ബട്ട്‌ ആ ടൈമിൽ അയാൾ വന്നതും നാണക്കേടും സങ്കടവും സഹിക്കെ വയ്യാതെയാണ് പെട്ടെന്ന് ഞാൻ അവിടെന്ന് ഓടിപ്പോന്നത്..എന്റെ ചങ്കുകളോട് പോലും അങ്ങനെ നടന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല.. എന്റെ മനസ്സിലുള്ളതൊന്നും അവർക്കറിയില്ലല്ലോ.. എല്ലാവർക്കും പുറമെയുള്ള ഐഷുവിനെ അറിയൂ.. എന്നാൽ എന്നെ പൂർണ്ണമായും വായിച്ചെടുത്തിട്ടുള്ള ഒരാളുണ്ട് ശ്രീ,,,ഞാൻ മൂഡ്‌ ഓഫായി ഇരുന്നപ്പോ തന്നെ അവള് കാര്യം എന്താന്ന് അനോഷിച്ചിരുന്നു.. ഞങ്ങൾക്കിടയിൽ യാതൊരു മറയും ഇല്ലാത്തത് കൊണ്ട് ഞാനെല്ലാം അവളോട്‌ പറഞ്ഞു.. അവളെന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്..അതെന്റെ മനസ്സിനും ശരീരത്തിനും ഒരാശോസമായിരുന്നു.. ഇതെല്ലാം മറ്റു മൂന്നിനോടും പറഞ്ഞാൽ റേഡിയോ മംഗോ പോലെയാണ്..എപ്പോ നാട്ടിലെങ്ങും പാട്ടായിന്ന് ചോദിച്ചാമതി..എന്നാലും അവരില്ലാതെ എനിക്ക് പറ്റില്ല..ഇവരെപോലുള്ള ഫ്രണ്ട്‌സ് എല്ലാവർക്കും ഉണ്ടായിരിക്കൂലേ.. നമ്മളെ മനസ്സിലാക്കാനും കൂടെനിന്നു സ്നേഹിക്കാനും പരിചരിക്കാനും ഒരു ചങ്കിനെ കിട്ടുകയെന്നത് വലിയൊരു ഭാഗ്യമാണ്.. അങ്ങനെയുള്ളവർ വളരെ വിരളമായിരിക്കും.. എന്നാൽ നമുക്ക് പൂർണ്ണത വരുന്നത് അവർ കൂടെയുണ്ടാവുമ്പോഴാണ്.. എന്തുകൊണ്ടാണെന്ന് അറിയില്ല..എനിക്ക് ശ്രീയെ ഭയങ്കര ഇഷ്ട്ടാണ്..അതിനു കാരണം ഇതൊക്കെ തന്നെയാണോ..മറ്റുള്ളവരെയും ഇഷ്ട്ടൊക്കെ തന്നെ..ബട്ട്‌ അവരെക്കാൾ കൊറച്ചു അറ്റാച്ച്മെന്റ് ഇവളോടെനിക്കുണ്ട്... അയാളുടെ ആ ചോദ്യം ഞാനൊട്ടും പ്രതീക്ഷിച്ചതല്ല..ഞാൻ ആ കലിപ്പനെ രൂക്ഷമായി നോക്കിയപ്പോ അവൻ എന്നെത്തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കാണ്..പെട്ടെന്നാണ് അയാളുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞത്.. " കുട്ടി ഞാൻ ചോദിച്ചത് കേട്ടില്ലേ..." " ആ....." " എന്നിട്ടെന്താ മറുപടി വരാത്തത്...??" " നിങ്ങളെന്താണ് അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കുന്നത്..അതിന് മറുപടി തരാൻ തല്ക്കാലം എനിക്ക് സൗകര്യമില്ല..." " ഇതിൽ എന്ത് അനാവശ്യമാണുള്ളത്..അപ്പൊ അങ്ങനെയല്ലേ.." " എങ്ങനെ...നിങ്ങളെ ആരോ തെറ്റ് ദരിപ്പിച്ചിട്ടുണ്ട്..അതൊക്കെ പോട്ടെ...ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്..?? " " ദാ ഇവൻ..ആരാന്നു ചോദിച്ചപ്പോ നിന്റെ ഹസ്ബന്റ് ആണെന്നാണ് പറഞ്ഞത്... അതൊക്കെ വെറും നുണയാണെന്ന് കുട്ടിയുടെ സംസാരത്തിൽ നിന്നും ബോധ്യമായി.. പെൺകുട്ടികളെ ശല്ല്യം ചെയ്യാൻ ഇവനെപോലൊത്ത ഓരോന്ന് ഇറങ്ങിക്കോളും.. അതുകൊണ്ട് ഇവനെ ഞാൻ കൊണ്ടുപോകുന്നു...മര്യാദയുടെ കൊറച്ചു നല്ല വശങ്ങൾ പഠിപ്പിച്ചുകൊടുക്കാനുണ്ട്..." " അതേയ്,,,,,ഞാൻ പറഞ്ഞ് മുഴുവനാക്കിയിട്ടില്ല...ഞാനതല്ല പറയാൻ വന്നത് ഹേയ് മിസ്റ്റർ...ഒന്നവിടെ നിൽക്ക്..." " നടക്കേട അവിടേക്ക്...അന്റെ സൂകേടൊക്കെ ഞാൻ മാറ്റിത്തരാം.." ഞാനൊന്നും പറയുന്നത് കേൾക്കാൻ അയാൾ കൂട്ടാക്കിയില്ല...ഈർഷ്യത്തോടെ അവന്റെ പൊറത്ത് തല്ലി അയാൾ അവനെയും കൊണ്ട് പോയി..അവനിക്ക് പുറകെ പാച്ചുക്കയും നടന്നു നീങ്ങി.. അവനെ കൊണ്ടുപോകാതിരിക്കാൻ പാച്ചുക്ക അയാളുടെ കയ്യും കാലും വരെ പിടിക്കുന്നുണ്ട്... എന്നിട്ടും അയാളത് ചെവികൊള്ളാതെ പാച്ചുക്കാനോട് തട്ടിക്കയറി..ഒടുവിൽ നിരാശനായി അവൻ തിരിച്ചു വരേണ്ടി വന്നു.... അപ്പോഴാണ് ഞാൻ എന്തൊക്കെയോ വിളിച്ചു കൂവിയതെന്ന് ഓർമ്മ വന്നത്...ഒന്നും പറയാതെ അവൻ സീറ്റിൽ വന്നിരുന്നു....അന്നേരം ഫൈസിയുടെ രൂക്ഷമായ നോട്ടം എന്റെ ഹൃദയത്തിലൂടെ മിന്നി മറഞ്ഞു... അയാൾ എന്തിനാണ് അങ്ങനെയൊക്ക ചോദിച്ച് അവനെ കൊണ്ടുപോയെ...അവനിനി തിരികെ വരോ...ഇനി ഇതിന്റെ പേരിൽ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കറിയാം.. ചിന്തയെ മാറ്റിവെച്ചുകൊണ്ട് എല്ലാവരെയും വെറുതെ നോക്കിയപ്പോഴാണ് അവരൊക്കെ എന്നെ തന്നെ രൂക്ഷമായി നോക്കുന്നത് കണ്ടത്.. പെട്ടെന്നാണ് ഞാനൊട്ടും പ്രതീക്ഷിക്കാതെ പാച്ചുക്ക എന്നോട് കലിപ്പിലായത്..ഇതുവരെ ഞാൻ അവനെ അങ്ങനൊരു തരത്തിൽ കണ്ടിട്ടില്ല.. " ഐഷു,,,,നീ ചെയ്തത് വല്ലാത്ത ചതിയായി പോയിട്ടോ..ഒറ്റ നിമിഷം കൊണ്ട് അവനെ നീ ഒറ്റികൊടുത്തിലെ..." " എന്താടാ പാച്ചു...നീ പറയുന്നേ...അതിനുമാത്രം ഇപ്പൊ എന്താണുണ്ടായത്..." അവൻ മാത്രമല്ല എന്റെ ചങ്ക്‌സും എന്നെ കുറ്റപ്പെടുത്തികൊണ്ടിരുന്നു...അതിൽ അന്നമ്മയുടെ വാക്കുകൾ ആണ് എന്നെ കൂടുതൽ തളർത്തിയത്.. " ഐഷു....ഒന്നും അറിയാത്ത പോലെ സംസാരിക്കണ്ടാട്ടൊ..എല്ലാം ചെയ്തു വെച്ചപ്പോ സമാധാനമായില്ലേ നിനക്ക്...പാവം കാക്കൂ.." " അന്നമ്മേ...ഞാൻ പറയുന്നതൊന്ന് കേൾക്ക്...അവനോട് എന്ത് തെറ്റാണ് ഞാൻ ചെയ്തത്...?? " " നിനക്കൊന്നുമറിയില്ലല്ലേ...പിന്നെന്തിനാ അവനെ അയാൾ കൊണ്ടുപോയെ...അതിനുള്ള സാഹചര്യം നീ ഉണ്ടാക്കിവെച്ചതോണ്ടല്ലേ..?? " " ദേ അന്നമ്മേ കാര്യം അറിയാതെ എന്റെ മെക്കിട്ടു കേറണ്ട...ഞാനൊന്നും അറിഞ്ഞിട്ടില്ല.." " കാര്യം അറിഞ്ഞു തന്നെയാണ് ഐഷു,,,ഞാൻ സംസാരിക്കുന്നത്..." " അന്നമ്മേ,,,,,മതി നിർത്ത്...അവളോട്‌ ഞാൻ സംസാരിച്ചോളാം..." അവളുടെ സംസാരത്തിന് തടസ്സം ആയികൊണ്ട് പാച്ചുക്ക അത് പറഞ്ഞതും മറുത്തൊന്നും പറയാതെ അവള് മിണ്ടാതിരുന്നു...എന്താ ഇവിടെ നടക്കുന്നതെന്നറിയാതെ ഫർസിയും ശ്രീയും സഫയും അവളെ സമാധാനിപ്പിക്കുന്നുണ്ട്.. അതുവരെ കലിപ്പിലായിരുന്ന അവൻ കൊറച്ചു റീലാക്സ് ആയതിനു ശേഷം തുടർന്നു... അപ്പോഴാണ് കാര്യങ്ങളുടെ ഏകദേശ കിടപ്പ് മനസ്സിലായത്.. " ഐഷു,,,,പ്രശ്നം ഇത്രയൊള്ളു...നീയും അവനും നിൽക്കുന്നത് കണ്ടപ്പോ അയാൾ ചോദിച്ചിട്ടുണ്ടാവും നീയാരാന്ന്...അതിന് മറുപടി നീ അവന്റെ വൈഫ്‌ ആണെന്ന് അവൻ പറഞ്ഞ് കാണും... അത് സത്യമാണോന്ന് ചോദിക്കാനാണ് അയാൾ ഇവിടേക്ക് വന്നത്...അത് നിന്നോട് സംസാരിച്ചപ്പോ നുണയാണെന്ന് അയാൾക്ക്‌ ബോധ്യമായി..ബട്ട്‌ അതൊക്കെ വെറും നിസ്സാരം.. പിന്നെ അവനെ അയാളെ കൂട്ടികൊണ്ട് പോയത് ഒന്ന് സ്നേഹിക്കാനാകും..അയാളെ സ്വഭാവം വെച്ചുനോക്കുമ്പോ ഫൈസി ഒന്ന് പൊട്ടിച്ചിട്ടുണ്ടാവാനാണ് സാധ്യത..അമ്മാതിരി ഡയലോഗ് ആയിരുന്നില്ലേ...." " അപ്പൊ അവനിനി തിരിച്ചു വരൂലേ..." " തിരിച്ചു വരാതെ എവിടെ പോവാൻ...ബട്ട്‌ ഒരു പ്രശനമുണ്ട്..." " എന്താത്....?? " " നീ പറഞ്ഞത് മുഴുവനും അയാൾ കേട്ടിട്ടില്ല... അതുകൊണ്ട് നീ നേരത്തെ പറഞ്ഞ ഡയലോഗ് ഒന്ന് മാറ്റിപ്പിടിക്കണം..." പാച്ചുക്ക നെറ്റി ചുളിച്ചുകൊണ്ട് അക്കാര്യം പറഞ്ഞപ്പോ എന്താന്ന് എനിക് മനസ്സിലായില്ല... സംശയ ഭാവത്തോടെ ഞാൻ അവനെ നോക്കിയതും എന്റെ ചെവിയിൽ സ്വകാര്യത്തിൽ അവനത് പറഞ്ഞു തന്നു... " പാച്ചുക്ക,,,,ഇതൊക്കെ നടക്കോ..." " നീ മനസ്സ് വെച്ചാൽ നടക്കും ഐഷു...." " എന്തോ എനിക്ക് വല്ലാത്ത പേടിതോന്നുന്നു... ലാസ്റ്റ് ഇത് പുലിവാലാകൊ..." " ഏയ്...ഇത് നമ്മുടെ ഫൈസിക്ക് വേണ്ടിയല്ലേ... നീ ചെയ്തേ പറ്റൂ..." " അവനിക്ക് എന്നോടുള്ള സമീപനം വെച്ചുനോക്കുമ്പോ ചെയ്യണോ വേണ്ടയോ എന്ന് തോന്നിപോവ്വാണ്..." " പ്ലീസ് ഐഷു,,,,കൊറച്ചു നേരത്തേക്ക് അവനോടുള്ള പകയും ദേശ്യവും നീ കണ്ടില്ലെന്നു നടിക്കണം...ഈയൊരു ഒറ്റ പ്രവിശ്യത്തേക്ക് മാത്രം...." " ശെരി....എന്നാൽ എന്റെ കൂടെ വാ..." ഞാൻ പറഞ്ഞതിന്റെ പൊരുളും കാര്യങ്ങളൊന്നും ആർക്കും മനസ്സിലായിട്ടില്ല... പാച്ചുക്കന്റെ കൂടെ പോകുന്ന വഴി ശ്രീയോട് ഞാനെല്ലാം കണ്ണുകൾ കൊണ്ട് ആക്ട് ചെയ്തു പറഞ്ഞു കൊടുത്തു.. ഏകദേശം അവൾക്ക് മനസ്സിലായെന്ന് അവളുടെ പുഞ്ചിരി വ്യക്തമാക്കി... ബാക്കിയുള്ളവരൊക്കെ അത് എന്താന്ന് ചോദിച്ചപ്പോ അവർക്ക് ഞാൻ മറുപടി കൊടുത്തോണ്ടെന്ന് പറഞ്ഞ് അവളെന്നെ പറഞ്ഞയച്ചു.. എന്നാലും ഐഷു...ഇങ്ങനെ എന്നോട് ചെയ്തിലെ...ഇത്രക്കൊന്നും വേണ്ടായിരുന്നു... ഇതും അവളുടെ പ്രതികാരത്തിന്റെ ഒരു ഭാഗമായിരിക്കും..അവള് എവിടം വരെ പോകുമെന്ന് നോക്കട്ടെ... ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതിന് അനുസരിച്ച് അവളോട്‌ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ദേശ്യമായിരുന്നു...ഇയാളുടെ മുടിഞ്ഞ ഡയലോഗ് അതിന് മാറ്റുകൂട്ടി...ഞാൻ വന്നപാടെ തല തായ്തി ഇരുന്നതാണ്.. " എന്ത് വാചകമടിയായിരുന്നെടാ നിനക്ക്...അതൊക്കെ എവിടെ പോയി..?? " അയാളെന്റെ മുഖമുയർത്തി പുച്ഛത്തോടെ നോക്കി...ഞാൻ അയാളോട് ദേഷ്യത്തോടെ പല്ലിറുമ്പി കാണിച്ചതും എന്റെ തടിയിൽ അയാൾ അമർത്തി പിടിച്ചു.. " ദേ നോക്ക്...ഇന്നേ വരെ ഒരുത്തനും എനിക്ക് നേരേ കൈയുയർത്തി സംസാരിച്ചിട്ടില്ല... എന്നിട്ടാണ് ഞെരുന്ത് പോലെയിരിക്കുന്ന നീ എന്നെ വെല്ലുവിളിച്ചത്... നിന്റെ ആ അഭ്യാസത്തിന് മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ടത് ഞാനാണ്...അതിന് സമ്മാനമായി നിനക്ക് എന്തേലും ഞാൻ തരണ്ടേ...അതുകൊണ്ട് ഇനി നിന്റെ വാസം ഇരുളടഞ്ഞ ഇരുമ്പഴിക്കുള്ളിലാണ്...." അയാളത് പറഞ്ഞപ്പോ അയാളെ നേരേ ചീറിപ്പാഞ്ഞു...അപ്പോഴാണ് എന്റെ കൈയ് പുറകിലാക്കി കെട്ടിയിരിക്കുന്നത് ബോധം വന്നത്...പിന്നെയൊരു സാഹസത്തിന് ഞാൻ മുതിർന്നില്ല... ഇതൊക്കെ പറയാൻ ഇയാളാരാ...പോലീസോ മറ്റോ മേലധികാരിയാണോ..?? അതൊന്നുമല്ല... വെറുമൊരു റെയിൽവേ ഓഫീസർ...എന്നിട്ട് എന്നെയെന്തിനാണ് ഇവിടെകൊണ്ട് കൊണ്ടുവന്നത്... ഒരു നിസ്സാര കാര്യത്തിന്റെ പേരിൽ എന്നെ തടഞ്ഞു വെക്കണമെങ്കിൽ ഇവനിക്ക് പുറകിൽ ആരോ കളിക്കുന്നുണ്ട്...അതിന് തെളിവായി അയാൾക്ക്‌ ഇടക്കിടക്ക് കാൾ വരുന്നു... അതിലൂടെ സംസാരിക്കുന്നത് മുഴുവനും എന്നെ നോക്കികൊണ്ടാണ്.... അതാരാണെന്ന് കണ്ടുപിടിക്കണം...എന്നിട്ട് വേണം അവനെയൊന്ന് ശരിക്ക് കാണാൻ... ഇങ്ങനെയൊക്കെ ചിന്തകൾ എന്റെ മനസ്സിനെ കീറിമുറിക്കുമ്പോഴാണ് ഐഷുവും പാച്ചുവും എന്റടുത്തേക്ക് വന്നത്... അവളെ കണ്ടതും ഞാൻ ദേശ്യത്തോടെ മുഖം തിരിച്ചു...ബട്ട്‌ അവളിൽ ഞാൻ അതൊന്നും കണ്ടില്ല...പെട്ടെന്നാണ് പ്രതീക്ഷിക്കാതെ അത് സംഭവിച്ചത്...അതിനാൽ അറിയാതെ ഞാനൊന്ന് പതറിപ്പോയി... ( തുടരും ) ഫൈസി..കലിപ്പൻ ഇൻ കോളേജ് @@@@@@@@@@@@@@@@ Part 70 *************** അവള് വന്ന് എന്നോടൊപ്പം ചേർന്നിരുന്നു..ഇത് എന്താപ്പോ കഥയെന്ന് സംശയത്തോടെ  പാച്ചുവിനെ നോക്കിയപ്പോ അവൻ എനിക്ക് നേരേ സൈറ്റ് അടിച്ചു.. അന്നേരം അവളുടെയും അവന്റെയും മുഖത്ത് ഒരു കള്ളചിരിയുണ്ടായിരുന്നു..എന്തോ ദുരുദ്ദേശത്തോടെയല്ലേ അവള് ഇങ്ങനെ ചെയ്യുന്നതെന്ന് ഒരു നിമിഷം എനിക്ക് തോന്നി പോയി.. അവള് കാരണമല്ലേ ഞാൻ ഈ അവസ്ഥയിൽ ആയത്..ഇത്രയൊക്കെ അയാളുടെ വായിന്ന് കേ ട്ടത് അവളോറ്റൊരുത്തി കാരണമാണ്..എന്നിട്ട് അവളുടെ അടുപ്പിലൊരു കട്ടികൂട്ടല്... ആ ചിന്ത എന്റെ മൈൻഡിലൂടെ കടന്നുപോയതും അവളെ ഞാൻ തട്ടി മാറ്റി..അപ്പൊ അവളെന്റെ കയ്യിൽ അവളുടെ കൈയ് കോർത്തുപിടിച്ചു... " എന്താടി കോപ്പേ,,,,നീ റൊമാൻസ് കളിക്കാൻ കെട്ടിയെടുത്തതാണോ..." " എന്തേയ്...കലിപ്പാ,,,,,എനിക്ക് റൊമാന്റിക് ആവാൻ പാടില്ലെന്ന് നിയമം വല്ലതുമുണ്ടോ.." " നിനക്ക് എന്താ പറഞ്ഞിട്ട് മനസ്സിലാവാത്തേ,,,, എന്നെ ചൂടാക്കാതെ എണീറ്റുപോടി അവിടെന്ന്.." " ഞാൻ പോവൂല...പോവാണെങ്കിൽ നിന്നെയും കൊണ്ടെപോകൂ.." അവളുടെ വർത്താനം കേട്ട് എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്...ഇവൾ ഇത് എന്തിനുള്ള പുറപ്പാടാ... അല്ലെങ്കിലേ ഞാൻ ചൂടിലാണ്...അബദ്ധത്തിൽ മിക്കവാറും ഞാൻ അവളുടെ മോന്താമ്മേൽ കൈയ് വെക്കും... അത് പിന്നെ ചെയ്തു പോയാൽ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല...പറഞ്ഞ വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റൂല..അവളെ എങ്ങനേലും കലിപ്പാക്കി പറഞ്ഞയക്കണം.. " ഡീീ,,,,,,എന്നാൽ നീ കൊണ്ടിട്ടെ പോകൂ...  അതുകൊണ്ട് മര്യാദക്ക് സ്ഥലം വിടാൻ നോക്ക്.." " കലിപ്പാ...നീ എന്ത് വിളിച്ചു പറഞ്ഞാലും ഞാൻ പോകുന്ന പ്രശനമില്ല...ഇനി എന്നെ പറഞ്ഞയക്കാനാണ് നിന്റെ ഭാവമെങ്കിൽ ഉറപ്പായിട്ടും നിന്നേ തല്ലുന്നത് ഞാനാവും.." ഇവൾക്ക് ഇതെന്താ പറ്റീത്...ഈ പെണ്ണിന്റെ പിരി ലൂസായിക്ക്ണ്..അവളുടെ സംസാരിച്ചിട്ട് കാര്യമില്ലെന്ന് അറിഞ്ഞതുകൊണ്ട് ഞാൻ പാച്ചുവിന്റെ നേർക്ക് തിരിഞ്ഞു... " എടാ പാച്ചൂ,,,,,,,നീ ഈ പ്രാന്തിയെ ഇവെടെന്ന് വിളിച്ചുകൊണ്ടു പൊയ്ക്കോ...അല്ലെങ്കിൽ എന്താ ചെയ്യാന്ന് ഇനിക്കറിയില്ല..." " ഞാനെന്ത് ചെയ്യാനാണ് ഖൽബെ,,,,നീ പറഞ്ഞാൽ കേൾക്കത്തോള് ഞാൻ പറഞ്ഞാൽ കേൾക്കോ.." " നീയെന്ത് ഹാലേക്കെങ്കിലും ചെയ്യ്...ആ മുരടൻ വരാൻ ടൈം ആയിക്ക്ണ്...അതിന് മുന്നേ ഈ പിശാശിനെ ഇവെടെന്ന് കൊണ്ടുപോ...അന്റെ കാല് ഞാൻ പിടിക്കാം...." ഈ കലിപ്പനെന്താ ഇങ്ങനെ....അവന്റെ വർത്താനം കേട്ടിട്ട് പാച്ചുക്ക എന്നെ നോക്കുന്നുണ്ട്... അതൊന്നും കാര്യമാക്കേണ്ടെന്ന് ഞാൻ കയ്യ്കൊണ്ട് കാണിച്ചു കൊടുത്തു... അവൻ കാണാതെയാണ് അങ്ങനെ ചെയ്തത്... ഇതൊക്കെ കണ്ടാൽ കലിപ്പന്റെ ബി പി കൂടുക എപ്പോഴാന്ന് പറയാൻ പറ്റൂല...ഈ ടൈമിൽ ജോക്ക് മറ്റും ഒന്നും അത്ര നല്ലതല്ല... സിറ്റുവേഷൻ വളരെ മോശമാണ്...അയാൾ വരുന്നത് കണ്ടപ്പോ ഞാൻ വേഗം എഴുന്നേറ്റ് പാച്ചുക്കന്റെ അടുത്തേക്ക് നീങ്ങി... " പാച്ചുക്ക,,,,,ദേ അയാൾ വരുന്നുണ്ട്..." " വന്നോട്ടെ....അപ്പൊ പറഞ്ഞതൊന്നും മറക്കണ്ട... ഓൾ ദി ബെസ്റ്റ്..." പാച്ചുക്ക എന്നെ നോക്കികൊണ്ട്‌ അത് പറഞ്ഞ് കൊറച്ചു മാറി നിന്നു...ഇവിടെ ഇനി നടക്കാൻ പോകുന്നതൊന്നും ആ കലിപ്പന് മനസ്സിലായിട്ടില്ല... പെട്ടെന്നാണ് അവനതിനെ പറ്റി ചോദിച്ചത്... " അല്ലേടി,,,,എന്താ നിന്റെ ഉദ്ദേശം...ഞാനും കൂടി ഒന്നറിയട്ടെ..." " വെയിറ്റ് ചെയ്യ് കലിപ്പാ....അതിനൊക്കെ ടൈം ആവട്ടെ..." " എന്ത് തേങ്ങയാണേലും മനുഷ്യന് മനസ്സിലാവുന്ന തരത്തിൽ പറ...കൊറേ നേരമായല്ലോ നീ ഇത് തന്നെ പറയാൻ തൊടങ്ങിയിട്ട്...അല്ല പിന്നെ..." " കൂൾ ഫൈസി,,,,ഒന്നിനും തീരെ ക്ഷമയില്ലേ നിനക്ക്..." " അതെന്റെ ഡിക്ഷണറിയിൽ ഇല്ലാന്ന് മറ്റുള്ളവരെക്കാൾ കൂടുതൽ നിനക്ക് അനക്കറിയില്ലേഡി കോപ്പേ..." " ആണോ...എന്നാൽ മോൻ അപ്പം തിന്നാ മതി... വെറുതെ കുഴിയെണ്ണണ്ട..." അയാൾ അടുത്തെത്തിയതും ഞാൻ വീണ്ടും ഫൈസിയുടെ അടുത്ത് ചേർന്നിരുന്നു...അയാൾ എന്നെയും അവനെയും മാറിമാറി നോക്കി ഫോണിൽ കുത്തികൊണ്ടിരുന്നു... അയാൾ കേൾക്കാൻ പാകത്തിൽ ഞാനൊന്നു ചുമച്ചു...അപ്പൊ അയാൾ മൈൻഡ് ചെയ്തില്ല.. പിന്നെയും ഞാനത് തന്നെ ആവർത്തിച്ചു... ഇത്തവണ ശബ്‌ദം കൂടിയതിനാൽ അയാളൊന്ന് എന്നെ നോക്കി... " ഹലോ സാർ,,,,,എന്തിനാണ് എന്റെ ഹസ്ബെന്റിനെ ഇവിടെ പിടിച്ചു വെച്ചേക്കുന്നേ..." കൊറച്ചു സങ്കടം മുഖത്ത് ഫിറ്റ് ചെയ്ത് നെഞ്ചത്തടിച്ചു ഞാൻ അക്കാര്യം പറഞ്ഞതും ആ ഓഫിസറും ഫൈസിയും ഒരുപോലെ ഞെട്ടി... അവൻ അന്നേരം തുറന്നു വെച്ച വായ പിന്നെ പൂട്ടിയിട്ടില്ല... " ഡാ,,,,,,വായടക്ക് വല്ല ഈച്ചയും കേറും..." അവളത് എന്റെ ചെവിയിൽ പറഞ്ഞതും അപ്പൊത്തന്നെ ഞാൻ വായടച്ചു...അവള് വീണ്ടും കിടുക്കാച്ചി ഡയലോഗ് അയാളോട് അടിക്കാൻ തുടങ്ങി... " സാറെന്താ ഒന്നും പറയാത്തെ,,,,നിങ്ങൾക്കറിയോ.. എന്റെ ഹസ്ബെന്റിനെ ഒരു നിമിഷം പോലും എനിക്ക് പിരിഞ്ഞിരിക്കാൻ കഴിയൂല...കാരണം അദ്ദേഹം എന്റെ ഖൽബാണ്...അതുകൊണ്ട് എനിക്കെന്റെ ജീവനെ തിരിച്ചു തരണം...പ്ലീസ് സാർ..." ഇതൊക്കെ കേട്ട് ഓഫിസറെ കിളിപോയെന്ന് തോന്നുന്നു...അയാളെ കണ്ണ് രണ്ടും തള്ളിയിക്ക്ണ്.. അവള് പറഞ്ഞത് കേട്ടിട്ടും മൂപ്പര് കമാന്നൊക്ഷരം ഇതുവരെ പറഞ്ഞിട്ടില്ല... കണ്ടില്ലേ പെണ്ണിന്റെ അഡാർ ആക്ടിങ്...അതിനു മിനിമം ഓസ്കാർ എങ്കിലും വാങ്ങിച്ചു കൊടുക്കണം...സാറിന്റെ കിളിപോയ അതുപോലെയാണ് ഇതൊക്കെ കേട്ട പാച്ചുവിന്റെയും അവസ്ഥ.... എന്നാലും എന്റെ കണ്ണ് അപ്പോഴും അവളിൽ മാത്രമായിരുന്നു...അവള് ഈ പറഞ്ഞതൊക്കെ വളരെ ആത്മാർത്ഥതയോടെ കൂടിയായിരുന്നെങ്കിൽ കെട്ടിപ്പിടിച്ചു ഒരുമ്മ കൂടി ഞാൻ കൊടുത്തേനെ... പെട്ടെന്നാണ് അയാൾ പ്രതികരിക്കാൻ തുടങ്ങിയത്..അതോടെ അവൾക്ക് ആശോസമായി..ഇനി എന്തായാലും ഒരു തുടർ നടപടിയുണ്ടാവല്ലോ... " കുട്ടി....താൻ ഇതെന്തൊക്കെയാ വിളിച്ചുകൂവുന്നേ...നേരത്തെ പറഞ്ഞതൊന്നും അല്ലല്ലോ ഇപ്പൊ പറയുന്നത്...." " അതിന് മുഴുവൻ പറയാൻ സാർ എന്നെ അനുവദിച്ചിട്ടു വേണ്ടേ....അപ്പോയെക്കും ഇങ്ങള് പോയിലെ....." " എന്നാലും താൻ പറയുന്നത് അപ്പാടെ വിശ്വസിക്കാൻ കഴിയുന്നില്ല....ഇവനൊക്കെ നിന്റെ ഹസ്ബന്റ് ആണെന്ന് പറയാൻ കഴിയോ...?? " " പിന്നെ....സാർ അവന്റെ മുഖത്തേക്കൊന്ന് നോക്കീം....കട്ട താടിയും മീശയും അടിപൊളി ഫേസ് കട്ടും അതുക്കും മേലെ സ്നേഹിക്കാൻ അറിയുന്ന ഒരു ഖൽബമുള്ള അവനെ പോലെ ഒരുത്തനെ എവിടുന്നു കിട്ടാനാ...." " അത് കുട്ടി പറഞ്ഞത്....ശരിയൊക്കെ തന്നെ...ബട്ട്‌ അവൻ നിന്റെ ഹസ്ബന്റ് ആണെന്ന് തെളിയിക്കാനുള്ള വല്ല പ്രൂഫും കയ്യിലുണ്ടോ..." അത് ചോദിച്ചപ്പോഴാണ് ഞാനൊന്ന് പതറിയത്... ഇത്രയും നേരം അടിപൊളിയായി ആക്ട് ചെയ്തു...ഇപ്പോഴാണ് ശരിക്കും കുഴിയിൽ ചാടിയത്....എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് പാച്ചുക്ക ഇടപെട്ടത്.. " സാറിന് അവരുടെ മാര്യേജ് ഫോട്ടോ കണ്ടാൽ ആ പ്രശ്നം തീരൂലേ...." "അത് തന്റെ കയ്യിലുണ്ടോ....." " യെസ് സാർ,,,,,വൺ സെക്കൻഡ്...." സംശയാസ്പദമായി അയാളത് ചോദിച്ചതും അതിനു മറുപടിയായി പാച്ചുക്ക ഫോണെടുത്ത് എന്തോ കാണിച്ചുകൊടുത്തു...കണ്ട ശേഷം എന്നെയും ഫൈസിയെയും അയാൾ അടിമുടിയൊന്ന് നോക്കി... ന്റെ റബ്ബേ,,,,ഈ പാച്ചുക്ക അടുത്ത ഗുലുമാൽ ഉണ്ടാക്കാൻ കച്ചക്കെട്ടി ഇറങ്ങിയതാണോ... അയാൾക്ക്‌ എന്ത് കുന്താണ് ഞങ്ങളെ ഇങ്ങനെ തുറിച്ചു നോക്കാൻ പാച്ചുക്ക കാണിച്ചു കൊടുത്തത്.. പെട്ടെന്ന് അയാൾ എന്റെ അടുത്ത് വന്ന് എന്റെ കയ്യിലെ കെട്ടഴിച്ചത്....അപ്പോഴാണ് ഒരു റിലാക്‌സേഷൻ ആയത്...ഞാൻ പോകാൻ നേരം അയാളൊരു വാണിങ്ങും തന്നു... " ഡാ,,,,,,വൈഫിനെ പരസ്യമായല്ല സ്നേഹിക്കേണ്ടത്....അതിനൊക്കെ ഒരു പ്രൈവസിയുള്ളത് വീട്ടിലാണ്...അവിടെന്ന് ചെയ്താ മതി.... പിന്നെയൊരു കാര്യം കൂടി....നിങ്ങള് ഹസ്ബെന്ററും വൈഫും ഒക്കെ തന്നെയായിരിക്കും...ബട്ട്‌ കാണുന്നവർക്ക് അങ്ങനെയാവണമെന്നില്ല... അതുകൊണ്ട് എപ്പോഴും ഒരു ബോധം ഉണ്ടായിരിക്കുന്നത് നല്ലതാണ്...." " അത് ഞാൻ ശ്രദ്ധിച്ചോളാം സാറെ....എന്നാൽ ഇനി എനിക്ക് പോകാലോ....ല്ലേ..." " മ്മ്....പൊയ്ക്കോ...." " താങ്ക്യൂ സാർ..." അത് പറഞ്ഞു കൊണ്ട് അവന്റെ അരയിൽ കൂടി കയ്യിട്ടു അവനോട് അടുപ്പിച്ചു....ഇത് കൊറച്ചു ഓവറയിലെ...ബട്ട്‌ ഇപ്പോ പിടിവിടാൻ നോക്കണ്ട... അങ്ങനെ വല്ലതും ചെയ്താൽ പണിപാളും... " വൈഫെ,,,,എന്ത് ആലോചിച്ചു നിൽക്കാ...വേഗം നടക്ക്...എനിക്ക് പോയിട്ട് വേറെ പണിയുള്ളതാണ്..." അവൻ കള്ളച്ചിരിയോടെ സൈറ്റ് അടിച്ചു കാണിച്ചതും അതിന്റെ പൊരുൾ മനസ്സിലാക്കിയ പാച്ചുക്ക അടക്കിപ്പിടിച്ചു ചിരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു... അപ്പോയും ആ ഓഫിസർ ഞങ്ങളെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു...അവന്റെ വയറിനൊരു കുത്ത് കൊടുത്തു.. " കൊച്ചു കള്ളൻ.....എല്ലാം ശരിയാക്കി തരാട്ടോ..." ഇവിടെന്ന് പോയിട്ട് വേണം അവൻ പറഞ്ഞതിനൊക്കെ കരണം പൊകക്കാൻ.... പിന്നൊട്ടും ടൈം കളയാതെ ഞങ്ങൾ കംപാർട്മെന്റിലേക്ക് തിരിച്ചു... ഞങ്ങൾക്ക് മുന്നേ പാച്ചുക്ക അവിടെയെത്തിയിരുന്നു..അപ്പൊ തുടങ്ങിയ ചിരി അവൻ ഇതുവരെയായിട്ടും നിർത്തിയിട്ടില്ല...ഇവൻ എന്ത് കണ്ടിട്ടാ കിണിക്കുന്നതെന്ന് അറിയാഞ്ഞിട്ട് മറ്റുള്ളവർക്കും കാര്യമെന്താന്നറിയണം... " എടാ പാച്ചു,,,,,എന്തിനാ നീയി ങ്ങനെ കിണിക്കുന്നേ...നിന്റെ ചിരി ഞെരമ്പ് വല്ലതും പൊട്ടിയ്ക്ക്ണോ...?? " " അതൊന്നുമല്ല ന്റെ നിച്ചു,,,,ഞാനിപ്പോ എങ്ങനെയാ അത് പറഞ്ഞു തൊടങ്ങാ...ന്റെ പൊന്നേ...എനിക്ക് ചിരിച്ചിട്ട് ഇരിക്കാൻ വയ്യേ...." " എന്നാൽ ഇരിക്കേണ്ട കിടന്നോ....ഒരു കാര്യം ചോദിച്ചിട്ട് എന്താന്നു പറയാൻ വയ്യ തെണ്ടിക്ക്...നീ പറയണ്ട ഞാൻ ഐഷുവിനോട് ചോദിച്ചോളാം..." ഇതൊക്കെ കേട്ട് ഞാൻ പാച്ചുവിനെ നോക്കി ചിരിക്കായിരുന്നു...പെട്ടെന്ന് എന്റെ കാലിനൊരു ചവിട്ടു തന്ന് അവള് സീറ്റിൽ പോയിരുന്നു...ഞാൻ കാൽ ഉഴിഞ്ഞു കിച്ചുവിന്റെ അടുത്തിരുന്നു... അപ്പോയെക്കും ആ കുറഞ്ഞ ടൈമിൽ പാച്ചു എല്ലാ കാര്യങ്ങളും അവർക്കുമുന്നിൽ വിളമ്പി കൊടുത്തു...പിന്നെ തൊടങ്ങിയിലെ അവര് ഞങ്ങളെ പച്ചയിറച്ചി തിന്നാൻ...അതിന് ചുക്കാൻ പിടിക്കുന്നത് അന്നമ്മയും... " ന്റെ പാച്ചു,,,,അതുവരെ എത്തിയല്ലേ കാര്യങ്ങൾ...ഇനി നോക്കിക്കോ ഇവരെ പിടിച്ചാൽ കിട്ടൂല..." " പഠിച്ച കള്ളന്മാരാണ് രണ്ടും....ഐഷുവിൽ നിന്നും ഇങ്ങനൊരു പെർഫോമൻസ് ഞാനൊട്ടും പ്രതീക്ഷിച്ചതേയില്ല...ഫൈസിയും കൂടി ഒത്തുപിടിച്ചപ്പോ സംഭവം കളറായി..." " നമുക്കൊരു കാര്യം ചെയ്താലോ ഗായിസ്,,,, " അന്നമ്മ പെട്ടെന്നത് പറഞ്ഞപ്പോ എല്ലാവരും എന്താണ് അർത്ഥത്തിൽ അവളെ നോക്കി... ഇപ്പൊ പറഞ്ഞത് ആ തെണ്ടിയുടെ നേരത്തെ പറഞ്ഞിരുന്ന കമന്റിനെ അപേക്ഷിച്ചു നോക്കുമ്പോ ഒന്നുമല്ല... " വേറെന്നുമല്ല....ഇവരെ പിടിച്ചങ്ങട്ടു കെട്ടിച്ചാലോ...കലിപ്പൻ ചെക്കനും കാന്താരി പെണ്ണും ഒരഡാർ കോമ്പിനേഷൻ ആയിരിക്കും..." " നടന്നത് തന്നെ....എന്നിട്ട് വേണം ജീവിതകാലം മുഴുവനും ഇവരുടെ തല്ല് കണ്ട് മറ്റുള്ളോർക്ക് പ്രാന്താവാൻ...നീ വേറെ വല്ലതുമുണ്ടെൽ പറ..." സത്യം പറഞ്ഞാൽ ശ്രീ അത് പറഞ്ഞപ്പോ എനിക്ക് സമാധാനമായി...അതോടെ അവളുടെ മിണ്ടാട്ടം മുട്ടി...എന്റെ കണ്ണ് അറിയാതെ അവനെ നോക്കിയതും കിട്ടിയ ഗ്യാപ്പിൽ അവൻ സൈറ്റടിച്ചു... " അന്നമ്മ പറഞ്ഞ കാര്യത്തിന് ഞാൻ എപ്പോഴെ റെഡിയാണ്....അതിന് അവളും കൂടി സമ്മതിക്കണം....എന്നാൽ ഓക്കേ..." പ്രതീക്ഷിക്കാതെയുള്ള അവന്റെ മറുപടി കേട്ട് ഞാൻ പകച്ചുപോയി...അപ്പോയെക്കും അന്നമ്മയും ഫർസിയും അവന് ഷേക്ക്‌ ഹാൻഡ് കൊടുക്കലും അഭിനന്ദിക്കലും വരെയായി... പിന്നെ ഞാൻ ആ സൈഡിലേക്ക് നോക്കിയതേയില്ല... നേരം ഇരുട്ടി തുടങ്ങിയിരുന്നു...വിശന്നിട്ട് കണ്ണ് കാണുന്നില്ല...ബാക്കിയുള്ളവരൊക്കെ ഫോണിൽ തൊണ്ടികളിക്കന്നേണ്... അവരെയൊന്നും വിളിച്ചിട്ട് ഒരു കാര്യവുമില്ല... അവർക്ക് പിന്നെ ഫോൺ കിട്ടിയാൽ എന്ത് വിശപ്പും ദാഹവും... ആർക്കും വേണ്ടെങ്കിലും ഇപ്പൊ എനിക്ക് ഫുഡ്‌ കിട്ടിയേ മതിയാകൂ...അല്ലെങ്കിലേ പോരുമ്പോ ദോശയും ചട്ണിയും കഴിച്ചതാണ്...അതൊക്കെ ആവിയായിട്ട് നേരം എത്രയായി... അപ്പോഴാണ് ആരോ പറഞ്ഞതുപോലെ ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയത്... അതോടെ എല്ലാവരും ഫോണിലെ കളി നിർത്തി പുറത്തേക്ക് നോക്കി...ആരും ഒന്നും പറയുന്നില്ല..അപ്പോ ഞാൻ ചോദിച്ചു... " അതേയ്,,,,ആർക്കും ഫുഡൊന്നും വേണ്ടേ..." ആരും ഞാൻ പറയുന്നത് ചെവി കേട്ടതേയില്ല... ഞാൻ വീണ്ടും ചോദിച്ചു...ഇത്തവണ അന്നമ്മയുടെ നേർക്കാണ് ഞാൻ തിരിഞ്ഞത്... " അന്നമ്മേ,,,,അനക്ക് വിശക്കുന്നില്ലേ...നമുക്ക് പോയി ഫുഡ്‌ വാങ്ങി വന്നാലോ..." " എനിക്കെന്തോ വിശപ്പില്ല...നീ വേണേൽ പോയി കഴിച്ചോ..." " എനിക്ക് നല്ല വിശപ്പുണ്ട്...പിന്നെ നിങ്ങൾക്കാർക്കും വേണ്ടെങ്കിൽ ഞാൻ ഒറ്റക്ക് കഴിക്കുന്നത് ശരിയാണോ...അതുകൊണ്ട് എനിക്കും വേണ്ടാ..." ഞാൻ അതും പറഞ്ഞ് സീറ്റിൽ തന്നെയിരുന്നു...ഇവർക്കൊന്നും വിശപ്പില്ലെ ന്റെ റബ്ബേ...ഒന്നും വാങ്ങാൻ ആരും പുറത്തേക്ക് പോകുന്നത് കൂടിയില്ല...ഇത് എന്ത് കഥ... അപ്പോഴാണ് ആ കലിപ്പൻ എഴുന്നേറ്റത്...എനിക്ക് തോന്നുന്നു അവൻ ഞാൻ പറഞ്ഞതൊക്കെ കേട്ടോന്ന്... അതിനിപ്പോ എന്താ...ഏതായാലും അവനോട് ഞാനൊന്നും പറയുന്ന പ്രശനമില്ല... പെട്ടെന്നാണ് അവൻ എല്ലാവരോടുമായി ചോദിച്ചത്...അത് കേട്ടതും അന്നമ്മ ചാടിയെണീറ്റു...അവളുടെ ബഡായി കേട്ടതും അതുവരെ ഉറക്കം പിടിച്ചിരുന്ന എല്ലാവരുടെയും ഉറക്കം പോയി... അത് ശെരി...ഞാൻ ചോദിച്ചപ്പോ ഇവളുടെ നാവിറങ്ങിയപോയതേർന്നോ...അപ്പൊ നമ്മടെ വാക്കിനൊന്നും ഒരു വിലയുമില്ല...അവൻ ചോദിച്ചപ്പോ എന്താപ്പോ അവളുടെയൊരു നെകിളിപ്പ്.. സാമദ്രോഹി,,,,ന്റെ ചങ്കാണോ അതോ അവന്റെ ചങ്കോ...എന്നെക്കാളും മതിപ്പ് അവനോടാണ്...ചെയ്യട്ടെ അവള്... അവൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തുകൂട്ടട്ടെ... ഹോസ്റ്റലിൽ എത്തിയിട്ട് വേണം അവളുടെ കാര്യം തീരുമാനമാക്കാൻ.... " അതേയ്,,,,എനിക്ക് ചിക്കൻ ബിരിയാണി മാത്രം മതി...പിന്നെ രണ്ടു പാക്കറ്റ് ലേയ്സും വാങ്ങിക്കോ...അത് തിന്ന് കഴിഞ്ഞാൽ അവിടെത്തുന്നത് വരെ പിന്നെയും വിശക്കാന് സാധ്യതയുണ്ട്...അപ്പൊ കഴിക്കാനാണ്..." " അതേറ്റു അന്നമ്മോ...പിന്നെ ആർക്കെങ്കിലും എന്തേലും വേണോ...എറണാകുളം എത്തുന്നത് വരെ ട്രെയിൻ ഇനി ഒരു സ്റ്റേഷനിലും നിർത്തൂലാ..ആദ്യേ പറഞ്ഞ് തരാം..." " എനിക്കും അത് മതി..." " എന്നാൽ പിന്നെ എല്ലാവർക്കും അത് വാങ്ങിച്ചോ ഫൈസി,,,," അന്നമ്മയും സഫയും ഓർഡർ ചെയ്തപ്പോ പാച്ചുക്ക എല്ലാവർക്കും ഫുഡാൻ വാങ്ങാൻ പറഞ്ഞു... അത് കേട്ടപ്പോ കലിപ്പൻ എന്റെ മുഖത്തേക്ക് നോക്കി...ഞാൻ മൈൻഡ് ചെയ്യാതെ പുറത്തേക്ക് കണ്ണോടിച്ചു...ഈ ഊളക്ക് എന്താ എന്നെയൊന്നു നോക്കിയാൽ...ഇനി കൊണ്ടുവരുന്ന ഫുഡ്‌ പറ്റോ ആവോ.. അത് വേണോ വേണ്ടേന്ന് അറിയാനാണ് അവളെ നോക്കിയത് തന്നെ..ന്റെ റബ്ബേ,,,,അവളുടെ ഒടുക്കത്തെ ജാഡ.. അതെന്നാണ് ഒന്ന് തീരാൻ പോകുന്നത്... ഈയിടത്തു കാലത്തെങ്ങാനും അതിനു മാറ്റമുണ്ടാകൊ...ഓരോന്ന് ചിന്തിച്ചു കൂട്ടി ഞാൻ ഫുഡ്‌ വാങ്ങാൻ പുറത്തേയ്ക്കിറങ്ങി... എല്ലാവർക്കും ഫുഡ്‌ വാങ്ങി കാശും കൊടുത്ത് ട്രെയിനിൽ കേറാൻ നിന്നതും ആ ഷോപ്പിന്റെ ബാക്കിലായി ആരോ നോക്കുന്നത് കണ്ടത്...ആദ്യം വിചാരിച്ചു എന്നെയാണ് നോക്കുന്നതെന്ന്... ശരിക്കും സൂക്ഷിച്ചു നോക്കിയപ്പോഴാണ് അയാളുടെ ദൃഷ്ടി പുറത്തേക്ക് നോക്കികൊണ്ടിരിക്കുന്ന ഐഷുവിലാണെന്ന് മനസ്സിലായത്...പിന്നെയൊന്നും നോക്കാതെ അവളുടെ അടുത്തായി ഞാൻ ചെന്നു... അപ്പോയെക്കും അവള് കലി തുള്ളാൻ തുടങ്ങി... പെണ്ണിന് എന്നെ കാണുമ്പോ മാത്രം ബാധ കേറാണെന്ന് തോന്നുന്നു...അവള് ഹലാക്കിന്റെ തെറി.. " എന്താടാ കലിപ്പാ,,,,നീ എന്റെ മുന്നിൽ വന്നു നിൽക്കുന്നത്...മറങ്ങോട്ട്..." " ഒന്നു പോടീ ചെലക്കാതെ....ഞാൻ നിൽക്കുന്നത് അന്റെ തലയിലൊന്നുമല്ലല്ലോ... ട്രെയിന് പുറത്തല്ലേ..." " നീ എവിടെ നിന്നാലും വേണ്ടില്ല...എന്റെ മുന്നിൽ വന്ന് നിൽക്കണ്ട...അത്ര തന്നെ..." " ആഹാ...ഇന്ത്യൻ റെയിൽവേ നിന്റെ കുടുംബ സ്വത്താണോ...അവകാശം പറയാൻ..." " അതെല്ലോ...ന്റെ കെട്ടിയോന്ക്ക് വീതം വെച്ചുകൊടുത്തതാ...അനക്ക് നഷ്ട്ടണ്ടോ... ഹും.. " " അപ്പൊ കുഴപ്പമില്ല...കാരണം അത് ഞാനല്ലേ...ഹഹഹഹഹഹ..." " ക കകകാ....ഒന്ന് കിണിക്കാതെ ട്രെയിനിൽ കേറാൻ നോക്കെടാ കോപ്പേ..." " അപ്പൊ ന്റെ കെട്ടിയോൾക്ക് എന്നോട് സ്നേഹമൊക്കെ ഉണ്ടല്ലേ..." " പിന്നെ....അന്നേ സ്നേഹിക്കാനല്ല കൊല്ലാനുള്ള കലിപ്പ്‌ ഉണ്ടെനിക്ക്...തെണ്ടി..." എനിക്ക് മറുപടി കൊടുക്കണം എന്നൊക്കെയുണ്ട്...അതിന് വാ തുറക്കുന്നതിനു മുന്നേതന്നെ അവള് റേഡിയോ ഓണാക്കി വെച്ചക്ക്ണ്...അത് കേട്ടപ്പൊത്തന്നെ ഞാൻ വേഗം ട്രെയിനിൽ കേറി... ഡോറിന്റെ സൈഡിൽ നിന്ന് അയാൾ നിന്ന ഭാഗത്തേക്ക് ഞാൻ നോക്കി...അപ്പൊ ആരെയും എനിക് കാണാൻ കഴിഞ്ഞില്ല... അതെനിക്ക് തോന്നിയതാണോ... എന്നാലും അവിടെയാരോ ഉള്ളത് ഞാൻ കണ്ടതാണല്ലോ..അത് എന്തേലും ആവട്ടെ...ഞാൻ ഫുഡ് അവരെ ഏൽപ്പിച്ചു... കിട്ടേണ്ട താമസം ഒക്കെ മുടിഞ്ഞ വെട്ടാണ്...എസ്‌പെഷ്യലി ഐഷു...അള്ളോഹ് ഈ പെണ്ണ് ഇങ്ങനെയൊക്ക തിന്നോ..അന്നേരം അവൾക്കിട്ട് താങ്ങാൻ തീരുമാനിച്ചു... " എടി പതുക്കെ തിന്ന്,,,നിനക്ക് തന്നെ കഴിക്കാലോ...വേറാരും കൊണ്ടുപോകൂല..." " നീ നിന്റെ പണി നോക്ക്...ആരുടേയും ഉപദേശം എനിക്ക് കേൾക്കണമെന്നില്ല..." " പറയുന്നത് അന്റെ കെട്ടിയാനല്ലേ...ഒന്ന് അനുസരിക്കേഡി ഐഷൂട്ടി..." " ദേ കലിപ്പാ...ന്റെ കയ്യിൽ ഫുഡ്‌ ഉണ്ടായിപോയി ഇല്ലേൽ ഇതിനുള്ള മറുപടി ഞാൻ അപ്പൊത്തന്നെ തന്നേനെ...വെറുതെ ഒടക്കാൻ നിൽക്കണ്ട..." " ഓ പിന്നെ മറുപടി കൊടുക്കാൻ...നീയാരെടി ഫൂലം ദേവിയോ..." " അതേടാ കൊരങ്ങാ...ഞാൻ ഫൂലം ദേവിയാണേൽ നീ ഫൂലൻ ദേവനും..." " നീ പോടീ..." ഇതൊക്കെ കേട്ട് മറ്റുള്ളോരുടെ ക്ഷമ നശിച്ചിക്ക്ണ്...അവസാനം പാച്ചു കലിപ്പിലായതോടെ ഞാനും അവളും സൈലന്റ് ആയി...അതിനിടയ്ക്കാണ് പാച്ചു ഒരു കാര്യം എടുത്തിട്ടത്... " അല്ലേടാ ഫൈസി,,,,അവളുടെ വായിയിന്ന് അസ്സൽ തെറി കേട്ടിട്ടും ഒരു നാണവുമില്ലാതെ എന്താ വീണ്ടും വഴക്കു കൂടാൻ നിൽക്കുന്നെ..." " അതിന് ഞാൻ കേൾക്കുന്നുണ്ടെന്ന് ആരാ പറഞ്ഞെ..." " അപ്പൊ അവളുടെ തെറിയൊന്നും നീ കേൾക്കുന്നില്ലേ..." " ഇല്ല മച്ചൂ....അതിനാണ് ഞാൻ ചെവിയിൽ പഞ്ഞി വെച്ചിരിക്കുന്നത്...പിന്നെ എങ്ങനെ കേൾക്കാനാ..." അവൻ ചെവിയിൽ വെച്ചിരുന്ന പഞ്ഞിയെടുത്ത് എല്ലാവർക്കും കാണിച്ചു കൊടുത്തു...പിന്നെ അവിടെ ചിരിയുടെ മാലപ്പടക്കം ആയിരുന്നു... ചിരിക്കാതെ എയർ പിടിച്ചിരുന്ന അന്നമ്മ വരെ ഹലാക്കിന്റെ ചിരിയായിരുന്നു... അതോടെ സംതൃപ്തിയായി...പെട്ടെന്നാണ് ഞാൻ അലറി വിളിച്ചത്...എല്ലാവരുടെയും വിചാരം ഞാൻ ആക്രാന്തം കാട്ടി എല്ല് തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ്... അപ്പൊത്തന്നെ എല്ലാരും കൂടിയെന്നെ തട്ടികൊട്ടലായി... " എന്താ ഐഷു,,,,ഇത്...അപ്പൊത്തന്നെ ഫൈസി പറഞ്ഞില്ലെ പതുക്കെ തിന്നാൻ..." " അതെല്ല ഫർസി...എന്റെ ചുണ്ട് പൊട്ടിയ്ക്ക്ണ്..എരിവ് തട്ടിയപ്പോ നീറിയതാ..." " എന്നാൽ സൂക്ഷിച്ചു കഴിക്ക്.." " മ്മ്..." അത് കേട്ടതും എല്ലാവരും ചോദ്യം പറച്ചിൽ നിർത്തി...സംഭവം എന്താന്ന് വെച്ചാൽ ആ കലിപ്പന്റെ നേരത്തെ ആക്രമണം കാരണം എന്റെ ചുണ്ട് പൊട്ടിയതാണ്...അതാണെന്ന് ഇവരോടെനിക്ക് പറയാൻ പറ്റോ... ആർകെങ്കിലും ഞാൻ പറഞ്ഞത് ഓടിയ്ക്ക്ണോന്ന് ഇടം കണ്ണിട്ട് നോക്കിയപ്പോ ശ്രീ മാത്രം കള്ളച്ചിരിയോടെ എന്നെ നോക്കുന്നുണ്ട്...അപ്പോഴാണ് ഞാൻ എതിർ വശത്തേക്ക് നോക്കിയത്.. ആ കലിപ്പനും എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട്...പിന്നെ ഞാൻ അവിടേക്ക് നോക്കിയില്ല...പെട്ടെന്നാണ് പാച്ചുക്ക അവനെ വിളിച്ചുകൊണ്ടു പോയത്...അന്നേരം അവന്റെ മുഖത്ത് ഗൗരവം നിഴലിച്ചിരുന്നു... ( തുടരും ) #📙 നോവൽ
🌹 *ചിറകൊടിഞ്ഞ കിനാക്കൾ* 🌹 *Part 25 - 26* *PONNU.MLP* "ആ ബുള്ളെറ്റ് തെറിച്ചു വീണു,ചെറിയപ്പാ ലോറിയുടെ അടിയിലേക് വീണു,ലോറിയുടെ ചക്രം ചെറിയപ്പയെ കയറി ഇറങ്ങി,റോഡിൽ നിറയെ ചോര, ആ തിരക്കുള്ള റോഡിലെ ശബ്ദങ്ങൾക്കിടയിൽ ചെറിയപ്പയുടെയും ശാലുവിന്റെയും നിലവിളി കേൾക്കാ മായിരുന്നു, അത് കേട്ടിടാണെന്നു തോന്നുന്നു അതെല്ലാം നിശബ്ദമായി, എല്ലാരും ചെറിയപ്പയുടെ അടുത്തേക് ഓടിച്ചെന്നു,ശാലു ബാക്കിൽ ഇരുന്നത് കൊണ്ട് അവൾ തെറിച്ചു വീണത്‌ ബുള്ളെറ്റിന്റെ ബാക്കിലൂടെ വരുകയായിരുന്ന ഓട്ടോറിക്ഷ യുടെ ചില്ലിലേക് ആയിരുന്നു, മുഖം നിറയെ ചില്ലുകൾ കുത്തി കയറി. ഹാഷിരും അവന്റെ ഫ്രണ്ട്സും ബൈക്കിൽ വരുകയായിരുന്നു,ആക്സിഡന്റ് നടന്ന സ്ഥലത്തേക് വണ്ടി സൈഡ് ആക്കി അവർ പോയി നോക്കി, ലോറിയുടെ അടിയിൽ ചെറിയപ്പയുടെ ചോരയിൽ കുളിച്ച കൈ കണ്ടതും ഹാശിർ "ഉപ്പ..................." എന്നു വിളിച്ചു ഓടി ചെന്നു , ചെറിയപ്പ അവിടുന്ന് തന്നെ മരിചു,അവിടെ ഉപ്പയുടെ അവസ്‌ഥ കണ്ടിട് അവൻ തല മിന്നി വീണു,റോഡിലെ പൊട്ടി കിടക്കുന്ന ചില്ലിൽ വീണത്‌ കൊണ്ട് ആയത്തിൽ മുറിവ് പറ്റി, ബോധം നഷ്ടപ്പെട്ടു,പിന്നീട് നിങ്ങൾക്ക് എന്തു സംഭവിച്ചു എന്നറിയല്ലായിരുന്നു, ആ ആക്സിഡന്റ് നു കാരണക്കാരൻ ഞാൻ തന്നെയാ,പക്ഷെ ഞാൻ അല്ല ആക്‌സിഡന്റ്റ് ഉണ്ടാക്കിയത്, എന്റെ കൂട്ടുകാർ ആണ്,അതിൽ എനിക്ക് നഷ്ടമായത് ജീവനെകാൾ സ്നേഹിക്കുന്ന ചിലരുടെ വേർപാടായിരുന്നു, പിന്നെ പെട്ടന്ന് അവിടെ കൂടിയവർ ശാലുവി നെ യും ഹാഷിറിനെയും ഹോസ്പിറ്റലിലേക് കൊണ്ടുപോയി,അവിടെനിന്ന് ശാലുവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവാൻ പറഞ്ഞു,അവളുടെ മുഖം മാറ്റി വെക്കുക യല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല, അത്രക്ക് വികൃതമായിരുന്നു അവളുടെ മുഖം,ചോര കൊണ്ട് നിറഞ്ഞിരിക്കുന്ന മുഖം,പിന്നെ.... ******************************************* അപ്പോയേകും ഫെമിക്ക് തല കറങ്ങുന്ന പോലെ തോന്നി,അവൾ തലമിന്നി വീഴാൻ നിന്നപ്പോൾ ആഷിക് ഓടി ചെന്ന് അവളെ പിടിച്ചു, "എന്താ...ഫെമി...എന്ത് പറ്റി"? "ഏയ്..ഒന്നുല്ല, ചെറിയ ഒരു തല വേദന," "ആണോ,എന്നാൽ ഞമ്മക് വീട്ടിൽ പോവാം,മനു....ശാലു...പിന്നെ കാണാം" "ആ...ഇനി ഞങ്ങൾ കല്യാണം പറയാൻ വരാം," "കല്യാണമോ?ആരുടെ?" "ശാലുവിന്റെ, നിക്കാഹ് കഴിഞ്ഞിട്ടുണ്ട്,ഇനി കല്യാണം ഈ മാസം അവസാനം,അപ്പൊ വരാം," "അതൊക്കെ കഴിഞ്ഞോ?" ഫെമിയുംആഷികും ഞെട്ടലോടെ ചോദിച്ചു "ആ...നിയാസ് എന്നാണ് ചെറുക്കന്റെ പേര്,ഐടി കമ്പിനിയിൽ വർക് ചെയ്യുന്നു," "ആഹാ...കൊള്ളാമല്ലോ ടി..." അപ്പൊ അവളുടെ മുഖം നാണം കൊണ്ട് തുടുത്തു,നിഷ്‌മിക്ക് സന്തോഷമാവുമ്പോൾ അത് അവൾ ഇങ്ങനെ നാണിച്ചു പുഞ്ചിരിച്ചാണ് പുറത്തു കാട്ടൽ,എന്നാലും നിഷ്‌മിയുടെ മുഖം അപ്പൊ മറ്റൊരാൾക്ക് കൊടുത്തു അല്ലേ, അവളുടെ മുഖവുമായി മറ്റൊരാൾ ജീവിക്കുന്നു, അതും എന്റെ പെങ്ങൾ ശാലുവിന്.... ശാലുവിനെ ഇങ്ങനെ നോക്കിയിരിക്കാൻ തോന്നുന്നു,നിഷ്‌മിയുടെ മുഖം..... അപ്പോയേക്കും ഫെമി വീണു,ആഷിക് അവളെ നെഞ്ചോട് ചേർത്ത് എടുത്തു,എന്നിട്ട് കാറിന്റെ അടുത്തേക് നടന്നു, ഞാൻ കാരണമാണ് ഫെമിക് ഇങ്ങനെ.... പാവം,ഒരുപാട് വേദനകൾ സഹിക്കുന്നുണ്ട്,ഏതായാലും ഇവൾക്ക് തല വേദന വന്നത് ഭാഗ്യം,അല്ലെങ്കിൽ ചിലപ്പോൾ ശാലുവിന്റെ മുഖം നിഷ്‌മിയുടെതന്നെന് അവൾ അറിയുമായിരുന്നു,പെട്ടന്ന് ഫെമി കണ്ണു തുറന്നു,കണ്ണു തുറന്നപ്പോൾ കാണുന്ന കായ്ച ആഷിക്ക് ഫെമിയുടെ മുഖത്തേക് നോക്കി നിൽക്കുന്നതായിരുന്നു, അവൾ കണ്ണു തുറന്നത് ആഷിക് കണ്ടപ്പോൾ അവൻ ദിശ മാറ്റി കൊണ്ട് പറഞ്ഞു "നിനക്കു നല്ല സുഗമുണ്ടായിരിക്കും ല്ലേ,ഞാൻ അല്ലെ നിന്റെ ഭാരം മുഴുവൻ തങ്ങുന്നത്, വീട്ടിൽഓരോന്ന് പറഞ്ഞ് പുറത്തേക് ഇറങ്ങും,മനുഷ്യനെ മേനകേടുത്താനായിട്ടു,വീട്ടിൽ അടങ്ങി ഒതുങ്ങി നിന്നാൽ പോരെ," "അതേയ്.....എന്നെ ഒന്ന് വിടോ,ഞാൻ തനിയെ വന്നോളാം,എനിക്ക് നിങ്ങൾ എടുത്തിട്ട് വല്യ സുഗമൊന്നു ഇല്ല, പോരെ," "അതിനു നിനക്ക് തനിയെ നടക്കാൻ കഴിയോ? ആ.കഴിയും,എനിക് നിങ്ങളെ സഹായം ഒന്നും വേണ്ട," "എന്നാൽ കക്കുവിന്റെ കുട്ടി ഒന്നു നടന്നെ....". എന്നു പറഞ്ഞു ഫെമിയെ നിലത്തു വെച്ചു,അവൾക്ക് നടക്കാനെ കഴിയുന്നുണ്ടായിരുന്നില്ല,അവൾ മെല്ലെ മെല്ലെ നടക്കുന്നത് കണ്ടിട്ട് "ഇതാണ് ഞാൻ പറഞ്ഞത്....ഇപ്പോ എന്തായി?പൊങ്ങച്ചം പറയാൻ നിന്നെ കഴിഞ്ഞിട്ടൊള്ളു വേറെ ആൾ," അതു പറഞ്ഞവൻ അവളെ എടുത്തു, "ഞാൻ നിന്നെ ഈ കാറിന്റെ മുകളിൽ വെചു കൊണ്ടുപോയലോ?"ഞമ്മള് ഓളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു "എന്തിനാ...മുകളിൽ ആകുന്നത്?ഡിക്കിയിൽ സ്ഥാലം ഇല്ലേ," "ആ..ഹാ.... എന്നാ ഡിക്കിയിൽ ഇടാം," അവൻ കാറിൽ കൊണ്ടോയി ഇട്ടു, "എന്തൊരു തൂക്കമാണ്,നി,തടിയില്ല എന്നൊള്ളു,നിന്റെ എല്ലിൽനു ആന യുടെ തൂക്കമാണ്," "ആണോ?നിങ്ങളോട് ആരും എന്നെ എടുക്കാൻ പറഞ്ഞിട്ടില്ലലോ,പിന്നെ എന്തിന് എടുത്തു,നിങ്ങൾ പറയുന്നത് കെട്ടാൽ തോന്നും ഞാൻ നിങ്ളോട് എന്നെ എടുക്കാൻ പറഞ്ഞു എന്ന്, അല്ലപിന്നെ," "നിന്റെ തല ക്ക് മാത്രമുള്ളൂ കുഴപ്പം ,വായക്ക് ഒരു കുഴപ്പവുമില്ല,...പടച്ചോനെ എന്തൊരു തൊള്ളയാണ്," "എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട,എനിക് തല വേദനിക്കുന്നുണ്ട്, എനിക്ക് നിങ്ങളോട് തൊള്ളായിടാൻ വയ്യ ഞമ്മക് വീട്ടിൽ പോവാം," "ശാലു പറയുന്നത് കേൾക്കാൻ നിനക്കാലയിരുന്നോ ബേജാർ,,ഇപ്പൊ എന്തേ ഒന്നും കേൾക്കേണ്ട?" അപ്പോഴാണ് നബീൽ അതു വഴി വന്നത്, ഫെമിയെ കാറിൽ കണ്ടതും നബീൽ വേഗം വന്ന് "ഹായ്...ഫെമി....നിന്റെ തലക്ക് എന്തു പറ്റി?" "അത്..ചെറുതായി ഒന്നു വീണാതാ..." "ഒളോടുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഞമ്മളാണ്," "എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട്?" ഓന്റെ അടുത്ത ചോദ്യം, എനിക്ക് ആകെ ദേഷ്യം വരുന്നുണ്ട്, ഓന്റെ ഓരോ ചോദ്യങ്ങൾ കേട്ടാൽ ഫെമി ഓന്റെ ആരെങ്കിലും ആണെന്ന് തോന്നും,അമ്മാതിരി ജന്തു, "ആ..ഇപ്പൊ കുറവുണ്ട്,ഒക്കെ " എന്നു പറഞ്ഞു ഞമ്മല വണ്ടി സ്റ്റാർട്ട് ആക്കി, ഞാൻ ഫെമിയോട് ആണ് ചോദിച്ചത്,ആഷി... "അതിനു ഇപ്പൊ എന്താ,ആരോടു ചോദിച്ചാലും ഉത്തരം കിട്ടിയാൽ പോരെ,എന്ന ശരി" "ഫെമിയെ ശരിക്ക് നോക്കണേ.....ആഷി..." അയ്യോ ഓന് സത്യത്തിൽ എന്താ ഫെമിയോട്,ഫെമിയെ എന്നോട് നോക്കണം എന്നു പറയാൻ ഓൻ ആരാ? "നോക്കി...നിങ്ളെ കൂട്ടുകാരൻ വരെ നിങ്ങളോട് എന്നെ നോക്കാൻ പറയുന്നു, എന്നിട്ട് നിങ്ങളോ, എന്നെ ചീത്ത പറയാൻ വേണ്ടി അവസരം തിരയുക," "അപ്പൊ നി എന്താ ചെയ്യുന്നേ,ചീത്ത കൊള്ളാൻ വേണ്ടി അവസരങ്ങൾ ഉണ്ടാക്കുക," രണ്ട്‌ പേരും കചര കൂടി വീട്ടിൽ എത്തി,വീട്ടിൽ ഉമ്മയും ഹാഷിയും ഉണ്ടായിരുന്നില്ല,ആഷിക് ഒരു അര്ജന്റ് ഉണ്ട് എന്ന് പറഞ്ഞു പുറത്തു പോയി, **************************************** രാത്രിയിൽ ബോറടിച്ചപ്പോൾ ഞമ്മള് ഒരു പേടിപ്പിക്കുന്ന സിനിമ കാണുകയായിരുന്നു, സമയം അല്ലെങ്കിലേ വൈകിയിരുന്നു,ഞമ്മള് സിനിമ കണ്ടു കഴിഞ്ഞപ്പോൾ പിന്നെ ഭയങ്കര പേടി,സാധരണ പേടിപ്പെടുത്തുന്ന സിനിമ ഒന്നും കാണാറില്ല, ഹാശിർ നല്ല രസം ഉണ്ട് എന്ന് പറഞ്ഞപ്പോൾ കാണാൻ ഒരു പൂതി,കണ്ടു കഴിഞ്ഞപ്പോൾ നല്ല പേടിയും,പിന്നെ അപ്പുറത്തെ വീട്ടിൽ ഇന്നലെ കള്ളൻ വന്നിരുന്നു എന്നു പറഞ്ഞത് കേട്ടിട്ട് അതിലേറെ,ചെറുപ്പം മുതലേ കള്ളനെ പേടിയാണ് ഞമ്മക്,അങ്നെ ഞമ്മള് പേടിച്ചു പേടിച്ചു കിടക്കാൻ പോയി,അപ്പോൾ കട്ടിലിന്റെ അവിടെയുള്ള ജനലിന്റെ പിറകിലൂടെ ഒരു നിഴൽ പോകുന്നതായി ഞമ്മക് തോന്നി,അത് വെറും തോന്നലാണ് എന്നു പറഞ്ഞു മനസിനെ സമദാനിപ്പിച്ചു,അസുഗമായതിനാൽ ഞമ്മള് ഇപ്പൊ കട്ടിലിലാണ് കിടക്കാർ, ഇക്കാ സോഫയിലും,അപ്പൊ ഒരാൾ പുറത്തു നിൽക്കുന്ന പോലെ , പുറത്തെ വാതിൽ ആരോ മുട്ടുന്നു, എനിക്ക് ആകെ പേടിയായി, ഞാൻ പേടിച്ച് പേടിച്ചു വാതിൽ തുറന്നു,അപ്പൊ പെട്ടെന്ന് കറന്റ് പോയി,പിന്നെ ഒന്നും നോക്കിയില്ല, ഞാൻ വേഗം വാതിൽ അടച്ചു,അടക്കുന്നതിനിടയിൽ ഒരാൾ വാതിലിലൂടെ അകത്തേക്കു ഓടി കേറിയ പോലെ തോന്നി,അത് പ്രേത സിനിമ കണ്ടിട്ടു തോന്നുന്നതാണ് എന്നു കരുതി,അപ്പൊ തന്നെ കരണ്ടും വന്നു, വീടിന്റെ ഓരോ മൂലയിൽ നിന്നും ഓരോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി,അപ്പൊ പെട്ടന്ന് കറന്റ് പോയി,ഞമ്മക് ആകെ പേടിയായി,ഇരുട്ടിൽ ആരോ ഞമ്മളെ നേരെ വരുന്നത് പോലെ,ഞമ്മള് പേടിച്ച് പുറകിലേക് നീങ്ങി...ഞമ്മള് നീങ്ങുതോറും ആ രൂപം അടുത്തേക്ക് വന്നു കൊണ്ടിരുന്നു, (തുടരും) 🌺🌺🌺🌺🌺 🌺🌺🌺🌺🌺 *ചിറകൊടിഞ്ഞ* *കിനാക്കൾ* 🌺🌺🌺🌺🌺 🌺🌺🌺🌺🌺 *Part-26* 🌺🌺🌺🌺🌺 *PONNU.MLP* 🌺🌺🌺🌺🌺 🌺🌺🌺🌺🌺 അടുത്തേക്ക് വരല്ലേ ....വരല്ലേ.....എന്നു ഞമ്മള് കരഞ്ഞു പറഞ്ഞു, എന്നിട്ടും യാതൊരു കൂസലില്ലാതെ ഞമ്മളെ നേരെ വന്നു കൊണ്ടിരുന്നു, അവസാനം,ഞമ്മള് പേടിച്ചു വേഗം ഓടി റൂമിന്റെ വാതിലിന്റെ മറവിൽ ഒളിച്ചിരുന്നു,പേടിച്ചു ഞമ്മള് ശ്വാസം പോലും പതുക്കെയാക്കി,ശ്വാസം അടക്കിപിടിച്ചു,പേടിച്ചു തേങ്ങി തേങ്ങി കരയുമ്പോൾ അതെല്ലാം ഒതുക്കാൻ ഞമ്മള് നന്നേ പാട് പെടുന്നുണ്ടായിരുന്നു, കറന്റ് പെട്ടന്ന് വന്നു,അപ്പൊ ഞമ്മക് മനസിലായി ഇത് ഫ്യൂസ് എടുത്തതാണ് എന്ന്, റൂമിൽ ഞമ്മള് ലൈറ്റ് ഇട്ടില്ല,കാരണം അഥവാ അയാൾ വന്നാലോ,ഞമ്മളെ നെറ്റിയിൽ നിന്നും ചോര വന്നു കൊണ്ടിരുന്നു,ആ മിനിറ്റുകളിൽ ഞമ്മള് പടച്ചോനെ നേരിൽ കണ്ടപോലെയായി, പടച്ചോനെ. എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്,എനിക്ക് ആകെ പേടിയാവുന്നുണ്ട്,ഇനി എന്തു ചെയ്യും?ഹാഷിയോ,ഉമ്മയോ,ഇക്കയോ ആരെങ്കിലും ഒരാൾ വന്നിരുന്നെങ്കിൽ,... പെട്ടന്ന് ഞമ്മള് ഇരിക്കുന്ന റൂമിന്റെ വാതിൽ തുറന്നു,ഞമ്മള് ഞെട്ടി,അയാൾ എന്നെ കാണും,അയാൾ എന്തിനാ എന്നെ തിരയുന്നത്, അതും ചിന്തിച്ച് ഞമ്മള് കട്ടിലിന്റെ അടിയിലേക്ക് കയറി ഒളിച്ചു,അപ്പോ അയാളുടെ കാൽ ഞാൻ അവ്യക്തമായി കണ്ടു,അയാൾ ഇപ്പൊ കട്ടിലിന്റെ സൈഡ് ഇൽ ആണ് ,ഒരു നിമിഷം തയെക്കു നോക്കിയാൽ എന്നെ കാണാം,അപ്പോയാണ് ഞമ്മള് അത് ശ്രദ്ദിച്ചത്, ഞമ്മളെ ഷാൾ കട്ടിലിന്റെ പുറത്താണ്, അത് അയാൾ ഒന്നു ലൈറ്റ് ഇട്ടു നോക്കുമ്പോൾ കാണും എന്നത് ഉറപ്പാ ,ഇനി എന്ത് ചെയ്യും ഞമ്മൾ അത് എടുക്കാൻ വേണ്ടി ഞമ്മളെ കൈ കട്ടിലിന്റെ അടിയിൽ നിന്നും പുറത്തേക്ക് ഇട്ടു,അപ്പോ അയാൾ ബാക്കിലേക് കാൽ വെച്ചു,വെച്ചതോ എന്റെ കയിന്മേൽ,അയാളുടെ ആ ഷൂ ഇട്ടിട്ടുള്ള കാൽ കൊണ്ട് എന്റെ കയിന്മേൽ ഉള്ള ചവിട്ടിൽ വേദന കൊണ്ട് ഞമ്മള് പുളയുകയായിരുന്നു,വേദന കൊണ്ട് നിലവിളിക്കണം എന്നുണ്ട്,പക്ഷെ അത് ഇയാൾ കേട്ടാൽ അതോടെ എന്റെ ജീവിതം തീരും, അപ്പോഴാണ് പുറത്തു കാർ വന്ന സൗണ്ട് കേട്ടത്,അത് ഇക്കയാണ്,അൽഹംദുലില്ലാഹ്, ഇക്കാന്റെ കാറിന്റെ സൗണ്ട് ആണ്, ആ സൗണ്ട് കേട്ടതും അയാൾ വേഗം പുറത്തേക് ഓടി,ഞമ്മള് കട്ടിലിന്റെ അടിയിൽ നിന്നും ഇറങ്ങി ഒരു മൂലയിൽ പോയി ഇരുന്നു,കരഞ്ഞു കരഞ്ഞു ഞമ്മള് ഒരു പരുവമായിരുന്നു,ഞമ്മളെ കൈ ചോരകട്ട യായി നിൽക്കുന്നുണ്ട്, ********************************************* "ഈ പെണ്ണ് എന്താ വാതിൽ ഒക്കെ തുറന്നിട്ടിരിക്കുന്നെ.. ഒരു ബോധവും ഇല്ലാതെ, ഫെമി....ഫെമി.....ഈ പെണ്ണ് ഇതിവിടെ പോയി,വത്തിലൊക്കെ തുറന്നിട്," "ഫെമി ......" എന്നു വിളിച്ചു റൂമിലേക് ചെന്നു, ഞമ്മളെ കണ്ട പാടെ "ഇക്കാ...." എന്നു കരഞ്ഞു വിളിച്ചു കൊണ്ട് ഞമ്മളെ വന്നു കെട്ടിപിടിച്ചു,എന്താ ഇവൾക്ക് പറ്റിയത്,ഇവൾ എന്തിനാ എന്നെ കെട്ടിപ്പിടിച്ചു കരയുന്നത്,ഇവൾ ഇങ്ങനെ ഓടി വന്നു കെട്ടിപിടിക്കുന്നത് കണ്ടപ്പോൾ 5 വർഷം മുൻപ് നിഷ്‌മി എന്തെയടുത്തേക്ക് അഭയം തേടി ഓടി വന്നത് പോലെ,പെണ്ണ് ആകെ പേടിച്ചിട്ടുണ്ട്,ഞമ്മളെ വലിഞ്ഞു മുറുകി പിടിച്ചു കരയുകയാണ്, "എന്താ ഫെമി....എന്തു പറ്റി..." "ആ...അത്....ഇക്കാ...." അവൾക് വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,അവൾ പൊട്ടി പൊട്ടി കരയുകയാണ് "എന്താ ഫെമി...എന്തിനാ നി കരയുന്നത്?" പിന്നെയും പെണ്ണ് കരയുകയാണ്, തലയിലെ മുറിവിൽ നിന്നും ചോര ഒഴികികൊണ്ടിരിക്കുന്നു,ഞാൻ നിഷ്‌മിയെ ചേർത്തു പിടിച്ചത് പോലെ അവളെയും ചേർത്തു പിടിച്ചു, "ഇക്കാ.... അവിടെ...." എന്നു പറഞ്ഞവൾ ഒരു ദിശയിലേക്കു വിരൽ ചൂണ്ടി, "അവിടെ എന്താ. ?അവിടെ ആരും ഇല്ല ഫെമി...." "ഉണ്ട്...അവിടെ ആൾ...." "ഇല്ല ,സാരമില്ല, നി എന്തെങ്കിലും കണ്ട് പേടിച്ചതാവും,ഞാൻ ഇല്ലേ കൂടെ.." ഞാൻ അവളുടെ മുടിയിഴകളിൽ തലോടി പറഞ്ഞു, *********************************************** ചെ... എല്ലാം ശരിയായി വരുകയായിരുന്നു,അപ്പോയേകും ആഷിക് വന്ന് എല്ലാം തകർത്തു,ഫെമിയെ അങ്ങനെ ഒറ്റക് കിട്ടാൻ വേണ്ടി എത്ര കഷ്ടപ്പെട്ടു,ആ അവസരവും നഷ്ടപ്പെട്ടു,ആ സമീറിനോട് ഞാൻ ആഷിഖിനെ ഹോസ്പിറ്റലിൽ പിടിച്ചു നിർത്താൻ പറഞ്ഞിരുന്നു, എന്നിട്ട് ഓൻ ചെയ്തതോ,പക്ഷെ എന്നാലും ഞാൻ രക്ഷപ്പെട്ടു,അഥവാ ആഷിക് എന്നെ കണ്ടിരുന്നെങ്കിലോ,സമീറിനൊന്നു വിളിക്കട്ടെ, "ഹലോ" "ഹലോ നബീൽ, " "ഡാ സമീറെ,അനോട് ഞാൻ പറഞ്ഞില്ലായിരുന്നോ ആഷിഖിനെ ഹോസ്പിറ്റലിൽ പിടിച്ചു നിർത്താൻ, എന്നിട്ട് നി എന്താ ചെയ്തേ...." "അത്...നബീൽ...ഞാൻ എന്റെ കഴിവിന്റെ പരമാവധി നോക്കി,പക്ഷെ അപ്പൊയേക്കും വേറെ ഒരു ഡോക്ടർ വന്നു ,അയാളോട് വീട്ടിൽ ഫെമി ഒറ്റക്കാണ്,അതുകൊണ്ട് ഞാൻ പോവുകയാണ് എന്നു പറഞ്ഞു പോയി,പിന്നെ ഞാൻ എന്താ ചെയ്യാ?" "ഓഹ് അങ്ങനെ...." "സംഗതി വല്ലതും നടന്നോ?നബീൽ?" "എവിടെ, ഓൾ ഒളിച്ചിരിന്നിട്ടു ഒളെ പിന്നെ കാണാൻ ഇല്ല,തിരഞ്ഞു നടന്നപോയേക്കും ആഷിക് വന്നു,അപ്പൊ ഞാൻ രക്ഷപ്പെട്ടു," "നിനക്കു പറയാനുള്ളത് അവളോട് നേരിട്ട് പറഞ്ഞാൽ പോരെ?" "അതിനുള്ള അവസരം കിട്ടില്ല,ഒന്നുമില്ലെങ്കിൽ ഹാഷിയോ, ആഷികോ ഉണ്ടാവും ഓളെ കൂടെ,ഓളെ ഒന്നു തനിച്ചു കിട്ടാനാ ഞാൻ ഇതു വരെ കത്തുനിന്നത്,പക്ഷെ അതിനുള്ള അവസര കിട്ടിയില്ല, അവൾ നല്ലോണം പേടിച്ചിട്ടുണ്ട്," ****************************************** ഇക്ക വന്നപ്പോൾ ഞമ്മൾ ഇക്കാനെ കെട്ടി പിടിചു, മറ്റൊന്നും നോക്കിയില്ല ഞാൻ,ആ നെഞ്ചിൽ ചായഞ്ഞു കിടന്നപ്പോൾ ഞമ്മക്ക് കുറച്ച് സുരക്ഷിതത്വം തോന്നി,ആ നെഞ്ചിലെ ചൂട് ഞാനറിഞ്ഞു, ഇക്ക ഞാൻ ചൂണ്ടി കാട്ടിയ സ്ഥലത്തേക് നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല, അപ്പൊ അയാൾ രക്ഷപ്പെട്ടു കാണും,ആരായിരിക്കും അയാൾ......, അങ്നെ ഇക്ക ഞമ്മളെ സോഫയിൽ ഇരുത്തി,എന്നിട്ട് ഒരു ഗ്ലാസ് വെള്ളം ഞമ്മക് നേരെ നീട്ടി,ഞമ്മള് അത് വാങ്ങാൻ കൈനീട്ടി,അത് വാങ്ങിയതും ഞമ്മളെ കയ്യിൽ നിന്നും ഗ്ലാസ് തായെ വീണു, "എന്തു പറ്റി ,എന്താ നിന്റെ കൈ ചുവന്നു വീങ്ങിയിട്ടുണ്ടല്ലോ?എന്തു പറ്റി," "അത് ....അയാൾ ചവിട്ടയതാ...." "ആര്?" ഞമ്മള് ഉണ്ടായ സംഭവങ്ങൾ മുഴുവനും വിവരിച്ചു, ഇക്ക എല്ലായിടത്തും നോക്കി,പക്ഷെ ആരെയും കണ്ടില്ല, ഉമ്മയും ഹാഷിയും വന്നു,അവരോട് ഇതൊന്നും പറയണ്ട,അവർ വിഷമിക്കും, ഉമ്മ അല്ലെങ്കിലേ സങ്കടത്തിലാണ് ,ഉമ്മമാക് സുഗമിലാതെ ഹോസ്പിറ്റലിൽ ആണ്,അപ്പൊ ഹാഷിയും ഉമ്മയും അവിടെ പോയതായിരുന്നു, കിടന്നപ്പോൾ മുഴുവനും അയാളെ കുറിച്ചായിരുന്നു ചിന്ത,അതുകൊണ്ട് തന്നെ ഉറക്കം എന്ന സാധനം ഞമ്മളെ അരികത്തു കൂടി വന്നില്ല, ഞമ്മള് ഉറങ്ങി കഴിഞ്ഞിട്ട് ലൈറ്റ് ഓഫാക്കിയാൽ മതി എന്നു ഞമ്മള് ഇക്കാനോട് പറഞ്ഞു, പക്ഷെ ഞമ്മള് ഉറങ്ങുന്ന ലക്ഷണം ഇല്ല എന്നു കണ്ട പോൾ ഇക്ക ഞമ്മളെ അരികത്തു വന്നു ഇരുന്നു,എന്നിട്ട് വേഗം ഉറങ്ങാൻ ആവശ്യപെട്ടു, ***************************************** പാവം നന്നായി പേടിച്ചിട്ടുണ്ട്, ആരായിരിക്കും അത്,എന്തായിരിക്കും അയാളുടെ ഉദ്ദേശം,?അവളുടെ കൈ ആകെ വീങ്ങി മറിഞ്ഞിട്ടുണ്ട്,ഒരു പാട് വേദന സഹിച്ചു,ആരായാലും കണ്ടു പിടിക്കണം ****************************************** എന്റെ ഉറക്കത്തെ അയാൾ കട്ടു കൊണ്ടോയി,ഇനി ഞമ്മക് ഉറക്കം വരില്ല, അങ്ങനെ അറിയുന്ന എല്ലാ ദുആ കളും ചൊല്ലി ഞമ്മള് ഉറങ്ങിപ്പോയി, രാവിലെ കണ്ണു തുറന്നപ്പോൾ ഉണ്ട് ഇക്ക ഞമ്മളെ ചാരി ഉറങ്ങുന്നു,പാവം ഇന്നലെ ശരിക്ക് ഉറങ്ങിയിട്ടുണ്ടാവില്ല,ഇരുന്നു ഉറങ്ങി ഊര വേദനിക്കുന്നുണ്ടാവും, ഞമ്മള് എഴുനേറ്റ് ആ മുഖത്തേക്കും നോക്കി അങ്ങനെ ഇരുന്നു, എന്തൊരു പാവം,നിഷിമിയ നി ഭാഗ്യവത്തിയാണ് അതുകൊണ്ടല്ലേ നിനക്കു ഇങ്ങനെ ഒരാളുടെ മനസ് തന്നെ ലഭിച്ചത്,ഞമ്മള് മനസിൽ പറഞ്ഞു, സ്നേഹം ഒരിക്കലും വിലകൊടുത്തു വാങ്ങാൻ കഴിയില്ല, അത് മനപൂർവം തട്ടി പറിച്ചു നേടിയെടുക്കാനും പറ്റില്ല,അത് മനസിൽ നിന്നും ഉണ്ടാവുന്ന ചിലരോട് മാത്രം തോന്നുന്ന ഒരു വികാര അനുഭൂതിയാണ്, നിഷ്‌മിയ ....നി എവിടെയാണ്,നിന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരു മനസിനുടമയാണ് ഇയാൾ, അപ്പോഴാണ് ഇക്കാന്റെ ഫോൺ ബെല്ലടിച്ചത്, കുറെ അടിച്ചിട്ടും ഞാൻ എടുത്തതും ഇല്ല, ഇക്ക എഴുന്നേറ്റതും ഇല്ല, എന്നിട്ടും ബെൽ അടിച്ചു കൊണ്ടിരുന്നപ്പോൾ എന്തെങ്കിലും അര്ജന്റ് കാര്യമാവും എന്നു കരുതി ഞമ്മള് എടുത്തു, "ഹലോ" ന്ന് ഞമ്മള് പറയലും ഇക്ക കണ്ണു തുറന്നതും ഒപ്പമായിരുന്നു, "നിന്നോട് ഞാൻ എന്താ പറഞ്ഞിട്ടുള്ളത്" ഇക്കാ ഞമ്മളോട് കലിപ്പിൽ ചോദിച്ചു "അത്...." (തുടരും) PONNU.MLP *IN FROM YOUR FEEDBACK #📙 നോവൽ
*നീയെൻ ബാല്യകാലസഖി* *✍🏻അജു* *Part 23* *📚വായന ലോകം* സുഹറ ആയിശുവിനെ തൊട്ടു നോക്കി ... "മ്മച്ചിയേ ..." ചെരിഞ്ഞു കിടക്കുന്ന ആയിശുവിനെ അവൾ നേർക് കിടത്തി ....വായിൽ നിന്നും നുരയും പതയും ...ഒഴുകി ഉണങ്ങിക്കിടക്കുന്നു ... ചിറിയിൽ ..ചോര ഒലിച്ചതു പോലെ .... "ഉമ്മാ ..."" അവളലറി ... തറവാട്ടിലുള്ളവരും ...പറമ്പിലെ പണിക്കാരും പാഞ്ഞു വന്നു ... "മോളെ ..ആയിശു ..." ഉപ്പാപ്പ ...ഓടി അടുത്തു .... "ണീക്കുമ്മച്ചിയേ ....ഉമ്മാ ....മ്മച്ചീ ..."അവൾ പരിസരം മറന്ന് വാവിട്ടു കരഞ്ഞു .... നോക്കിക്കണ്ട് ...ബേഗം ബണ്ടി എഡിക്കിനെടാ .. ഉപ്പാപ്പ യും മജീതും ...ആയിശുനെ എടുത്ത് ...വണ്ടീൽ കേറ്റി ..കൂടെ അലമുറയിട്ട് സുഹറയും പാത്തുവും ... വണ്ടി വൈദ്യരെ വീടിന്റെ മുന്നിൽ നിർത്തി .. വൈദ്യരേ .......ഉപ്പാപ്പ നീട്ടി വിളിച്ചു ... ബാക്കിയെല്ലാം പെട്ടെന്ന് നടന്നു .. വൈദ്യർ ...ആയിശുനെ ...മലർത്തി കിടത്തി .. ശരീരം വെറുങ്ങലിച്ചിട്ടുണ്ട് ...പക്ഷെ ജീവന്റെ തുടിപ് എവിടെയോ ബാക്കി കിടക്കുന്നു .അയാൾ ആയിശുവിനെ നല്ലോണം നിരീക്ഷിച്ചു . അയാൾ വിധിയെഴുതി . "ശരീരത്തിൽ വിഷാംശം കയറിയിരിക്കുന്നു ..." അയാൾ സുഹറയെയും ..കൂട്ടി ..ബാക്കിയുള്ളവരെ പൊറത്താക്കി . പച്ചമരുന്നിന്റെ മണം മുറിയാകെ പരന്നു . സുഹറക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല ...അവളുടെ എല്ലാ ധൈര്യവും ചോർന്നൊലിച്ചിരിക്കുന്നു .. വൈദ്യരവൾക്കു ധൈര്യം പകർന്നു . മോളെ ...അന്റെ സ്പര്ശനം തന്നെ അന്റെ ഉമ്മക്കുള്ള മരുന്നാണ് ..മനസിനെ കല്ലാക്കി ഇയ്യ്‌ അന്റെ ഉമ്മാക്കുള്ള ചികിത്സ തൊടങ് ...ഓളെ ഞമ്മൾക് തിരിച്ചു കിട്ടും . സുഹറ എവിടെനിന്നൊക്കെയോ ...ധൈര്യം സംഭരിച്ചു .ആയിശുവിന്റെ അടുക്കലേക്ക് നീങ്ങി കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചു .ആയിശുവിന്റെ ..വിറങ്ങലിച്ച ശരീരത്തിലെ തുണി മാറ്റി ... നെറ്റിയിൽ ..അരച്ച പച്ചമരുന്ന് പുരട്ടി ... പച്ചിലകൾ കൊണ്ട് വിരിച്ച തറയിൽ കിടത്തിയ ...കാലുകൾക്കു ചൂട് കിട്ടാൻ ....അവ രണ്ടും ഉരസി ...അപ്പോളാണ് കാലിൽ പെരുവിരലിൽ എന്തോ കടിച്ച പാഡ് ... രണ്ടു പല്ലുകൾ ...???! .അവൾ ഞെട്ടി .. "വൈദ്യരെ ....?" അയാൾ തിരിഞ്ഞുനോക്കി എന്ത് കടിച്ചതാണ് ..? പാമ്പല്ല ..പേടിക്കണ്ട ...തേള് . അവളുരുകിയൊലിച്ചു പോയി ..തേളോ ...? പേടിക്കണ്ട ...ഞാനിപ്പോ വരാം .അധിക നേരം ആയിട്ടില്ല മുറിവുണങ്ങുന്നതേയുള്ളു ...നീ ഈ തൈലം അവിടെ പുരട്ടു ...ബാക്കിയൊക്കെ ഞാൻ വന്നിട്ട് .ഇടക്ക് നാവിൽ നേർത്ത ഉപ് വെള്ളം ഉറ്റിച്ചു കൊടുക്ക് .. അയാൾ പൊറത്തേക്ക് പോയി അയാളുടെ ഔഷധ സസ്യങ്ങൾ നിറഞ്ഞ പറമ്പിലേക്ക് ...ഏതോ ..ചെടിയുടെ അടിമുതൽ മുറിവരെ പറിച്ചു കൊണ്ട് വന്നു ..ബാക്കിയൊക്കെ വളരെ പെട്ടെന്നായിരുന്നു ...എന്തൊക്കെയോ പച്ച മരുന്നുകൾ ...ഇടിച്ചു കുത്തി ..നേരത്തെ പറിച്ച ചെടിയുടെ പൂവും കായും വെറും സമം ചേര്ത്ത അയാൾ മരുന്ന് തയാറാക്കി ..ആയിശുവിനെ കുടിപ്പിച്ചു ..മൂർദ്ധാവിൽ ...അതമർത്തി വെച്ച് . ഇരുകാലിലും പിന്നെ കൈപ്പടയിലും തേച്ചു .. മരുന്നുണങ്ങുന്നത് വരെ കാക്കുക ..നീ ചൂട് പിടിച്ചു കൊടുക് ...ബാക്കിയൊക്കെ നാളെ നേരത്തോടു നേരം പുലരുമ്പോ ശെരിയാകും . എല്ലാവരും പുറത്തു കാവലിരുന്നു . സുഹറ പടച്ചോനോട് കരഞ്ഞപേക്ഷിച്ചു . "തന്നെ ഈ ലോകത്തിൽ യത്തീമാക്കല്ലേ ...അല്ലാഹ് ....പകരം ന്റെ ജീവനെടുത്തോളി ..." എപ്പോളോ ക്ഷീണം കൊണ്ട് അവൾ ഉറങ്ങിപ്പോയി ...രാത്രിയുടെ മൂന്നാം യാമത്തിൽ ആയിശുവിന്റെ ഞെരുക്കം അവളുടെ കാതിൽ ശ്രവിച്ചു .. അവളലറി ..സന്തോഷമോ സങ്കടമോ ... "ഉമ്മാ ...ഉമ്മാ ...ന്നെ ഒറ്റക്കാക്കി പോവാൻ നോക്കീലെ ..." ഓടി ചെന്ന് കെട്ടിപിടിച്ചു കരഞ്ഞു ... വൈദ്യര് വന്ന് പച്ചമരുന്നുകൾ എടുത്തു മാറ്റി ...ചൂട് കേറുന്ന മുറിയിലേക്ക് ആയിശുവിനെ മാറ്റി . പുറത്തു ഒറക്കമൊഴിച്ചിരുന്നവർ ...ആയിശുവിനെ കാണാനെന്തി ... ക്ഷീണമാണ് ആയിശു ഉറക്കത്തിലേക്ക് വഴുതി . നേരം വെളുത്തു ...വൈദ്യർക് നന്ദി പറഞ്ഞു . പക്ഷെ രാവിലെ ആയപ്പൊളേക്കും ..ആയിശുവിന്റെ ക്ഷീണവും തളർച്ചയും എല്ലാം മാറിയിരുന്നു എങ്കിലും ...എല്ലാവരുടെയും മനസിനെ തളർത്തിയത് ആ വാർത്ത കെട്ടായിരുന്നു ....അവളുടെ വിഷബാധയേറ്റ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടിരിക്കുന്നു ...ഇനി ആയിശുവിന് എണീച്ചു നടക്കാൻ ഒരു കാലിന്റെ ബലമില്ല ... സുഹറ വാവിട്ടു കരഞ്ഞു ...എല്ലാവരും സമാധാനിപ്പിച്ചു ... "മോളെ ..ജീവൻ പോയന്ന് കരുതി നിന്ന നമ്മൾക്കു ...ഓളെ തിരിച്ചു കിട്ടീലെ ...ഓൾക് ബലമായി ഇയ്യില്ലേ ...!" ആയിശുവിന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല ...ഇതിലും ബേധം ജീവൻ പോകുന്നതായിനു ...അവൾ കിടന്ന കിടപ്പിൽ കെടന്ന് അലറി കരഞ്ഞു ...ഇന്റെ മോക്ക് എനി താങ്ങായി ആരാ ....റബ്ബേ .... ആയിശുവിന്റെ ജീവൻ കിട്ടി .പക്ഷെ അവളുടെ കാലിന്റെ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു ...എന്തൊരാവസ്ഥയാണ് ...എല്ലാവരും തറവാട്ടിലേക്ക് മടങ്ങി . സുഹറ തകർന്നിരിക്കയാണ് ... ആയിശു മരുന്നിന്റെ കാഠിന്യത്തിൽ മയങ്ങി . ആയിശുവിന്റെ അടുത് ..തകർന്നിരിക്കുന്ന അവളെ എങ്ങനെ സമാധാനിപ്പിക്കാൻ ...ആർക്കും ഒരെത്തും പിടിയുമില്ല .. ഉപ്പാപ്പ അവളെ ചേർത്ത് പിടിച്ചു .. "മോളെ ..ബെസ്മിക്കരുത്‌ .ഓൾക് താങ്ങായി ഇയ്യുണ്ടല്ലോ ...അനക് താങ്ങായി ഞങ്ങളും ..പിന്നെന്തിനാ ...ഇഞ്ഞി ...കരയണേ ..?.ഇയ്യിങ്ങനെ കരഞ്ഞോണ്ടന്നാൽ ആയിഷുനു സൈകൂല മോളെ ...ഓളനക്കൊരു ബാധ്യതയായെന്ന് തോന്നിപോകും ...അതോണ്ട് മോൾ ..മനസിലെ ബെസ്‌മൊക്കെ മറന്ന് ഓളോട് പെരുമാറണം .അല്ലേൽ ഓൾക് അത് താങ്ങാൻ കയ്യൂല .. ഇന്ന് മുതൽ ഇയ്യിം ഇബടെതെ കുട്യാ ..ഇങ്ങള് രണ്ടാളും ഞമ്മൾക് അധികാവ്‌ല ...ഇയ്യ്‌ പോയി പൊരേൽന്ന് സാധനങ്ങളൊക്കെ എടുത്ത് ബാ .." അവൾ ഉപ്പാപ്പയെ നോക്കി ..കൂടി നിന്ന മറ്റുള്ളവരെയും .. "ചെല്ല് മോളെ ..ഉപ്പാപ്പ പറഞ്ഞതാ ശെരി ".മജീദിന്റെ ഉപ്പ .അവൾക് ധൈരിയം കൊടുത്തു . "ഞാൻ കൊറച്ചു കയിഞ്ഞു പൊയ്ക്കോളാ ...മ്മൻടെ കൂടെ കൊറചേരാം ഇരിക്കട്ടെ ഉപ്പാപ്പ ..." ന്നാ അന്റെ ഇഷ്ടം .. എല്ലാവരും അകത്തേക്ക് പോയി . എല്ലാവരും പോയെന്ന് ഉറപ്പ് വരുത്തി അവൾ മുറിയടച്ചു .ആരും കേക്കാതെ ... വാ പൊത്തി അലറി അലറി കരഞ്ഞു ...പിന്നെ എപ്പളോ ആയിശുവിന്റെ അടുക്കൽ കെടന്ന് മയങ്ങിപ്പോയി . "മോളെ ..ഉമ്മാക്ക് കൊറച്ചു വെള്ളം തായോ ..?" ആയിശു സുഹറയെ വിളിചു .. അവൾ മയക്കത്തിൽ നിന്നുമുണർന്നു .വേഗം മുറിയിലുള്ള കോപ്പയിൽ നിന്ന് വെള്ളമെടുത്തു ആയിശുവിനെ കുടിപ്പിച്ചു . "മോൾക് ഈ ഉമ്മച്ചി ഒരു ഭാരായി ലെ ?" കട്ടിലിലേക്ക് തല ചായ്ച്ചു കണ്ണുകൾ നിറച്ചു ആയിശു അത് പറഞ്ഞപ്പോ ..ശബ്ദമിടറിയിരുന്നു . അവൾ മുഖത്തെ വെഷമം മാച്ചു കളഞ്ഞു .. "പിന്നേയ് ...വല്ലാതെ . ഭാരായി .. ഇങ്ങള് കൊറേ കണക് പറഞ്ഞയല്ലേ ...കുഞ്ഞവയാകുമ്പോ ..ഇന്നേ ഇങ്ങള് അങ്ങനെ നോക്കി ഇങ്ങനെ നോക്കി ന്നൊക്കെ പറഞ്ഞിട്ട് ....ഇപ്പോ ഇങ്കും അങ്ങനൊരു അവസരം കിട്ടി ...ഇങ്ങളെ നോക്കാൻ ...ഇത് കയിഞ്ഞു ഇങ്ങള് ഉഷാറായിട്ട് വാണം ...ഇങ്ങള് പറയാൻ ആരാണ് ..നല്ലോണം നോക്കിയതെന്ന് ...അതിന് പടച്ചോനോരു അവസരം തന്നെയാ ..ആയിശു മോളെ ..." ആയിശു ഒന്ന് പുഞ്ചിരിച്ചു . "ഇങ്ങള് പറയും ഞാനാ ജയിച്ചെന്ന് ..നോക്കിക്കോളി..." സകല സങ്കടവും ദേഷ്യവും ഉള്ളിലൊതുക്കി സുഹറ ..സന്തോഷത്തോടെ തകർത്തഭിനയിച്ചു് . "ഇന്റെ മോളെ ചങ്ക് പൊരിയാണെന്ന് ഇൻകറിയ ...എന്നിട്ടും ഇയ്യന്തെ പൊന്നെ കരയാത്തത്..?" "ഹ്മ്മ് പൊരിയേ ..ഇങ്ങൾക് ബേർക്കനെ തോന്ന ...ഞാൻ പോയി കഞ്ഞിയേഡ്ത് വേര .അത് വരെ അടങ്ങിയാടെ കെടക്ക് ട്ടോ .." സുഹറ പെട്ടെന്ന് പൊറത്തേക്ക് പോയി മുറിക്ക് പൊറത് നിന്ന് ആയിശുവിന്റെ മുന്നിൽ ഒളിപ്പിച്ചു വെച്ച കണ്ണുനീരിനെ ..സ്വതന്ദ്രയാക്കി .. അവൾ പൊട്ടിക്കരഞ്ഞു .. "സുഹറ ..?" ആരോ പിന്നിൽ നിന്നും വിളിച്ചു ..അവൾ തിരിഞ്ഞു നോക്കി .. "മജീദ് " അവൾ കണ്ണുകൾ തുടച്ചു .അവനെ കണ്ടപ്പോൾ വീണ്ടും സങ്കടം ...ഉള്ളിൽ തളം കെട്ടി നിന്നു . അവനവളുടെ അടുത്തേക്ക് ചെന്നു . അവളവന്റെ കണ്ണുകളിലേക്ക് നോക്കി . "തളരരുത് ..കൂടെ ഉണ്ട് .." അവന്റെ വാക്കുകൾ മറ്റാരേക്കാളും അവൾക് ആശ്വാസമേകിയത് പോലെ .. കണ്ണുകൾ അണപൊട്ടിയൊഴുകി ..അവളുടെ നിറക്കണ്ണുകൾ തുടക്കാൻ കയ്യുയർത്തിയതും ...അൻവർ ...വരുന്നത് കണ്ടവൻ കൈ പിൻവലിച്ചു . "എങ്ങനേണ്ട് ഉമ്മാക്ക് ..?"അൻവറിന്റെ ചോദ്യത്തിനവൾ മറുപടി കൊടുത്തില്ല .അവൾ തലതിരിച്ചു നിന്നു . അപ്പോളാണ് പാത്തു കഞ്ഞിയുമായി വരുന്നത് .. "ആ ഇയ്യ്‌ കൊണ്ടോന്നോ ..? ഞാനങ്ങോട് വെരൈന് ..പാത്തു .." കഞ്ഞിയൊക്കെ ഞാൻ കൊടുത്തോളാ ..ഇയ്യ് പോയി ഉമ്മക്കും അനകും മാറ്റാനുള്ളത് എടുത്തിട്ട് വാ ..പൊരേൽന്ന് ..ബാക്കി സാധനങ്ങളൊക്കെ ദാമു കൊണ്ടോന്നോളും .... "വേണ്ടെടി .പാത്തു ...ഞാൻ കഞ്ഞി കൊടുത്തിട്ട് പൊയ്ക്കോളാ .." "ഇപ്പോ തന്നെ വൈനേരായി ..ഇനി ഏത് നേരത്ത ..പോക ..മര്യാദക് പറയുന്നത് കേക്ക് ..എന്നിട് വന്നിട്ട് ഇയ്യും എന്തെമ് എടുത്ത് കൈക് ...വേഗം ..പിന്നെ നോക്കി പോണം ...ഇഴ ജന്തുക്കളുണ്ടോന്ന് .. പറമ്പിൽ പണിക്കാരുണ്ട് പേടിക്കണ്ട ...ന്നാലും ഒന്ന് നോക്കിക്കോ ..." "ഹ്മ്മ് .."ഞാൻ പാത്തു പറഞ്ഞത് കേട്ട് ..പറമ്പിലെ പൊരേൽ തുണീം കുപ്പായോം എടുക്കാൻ പോയി ... ഓള് പറഞ്ഞത് പോലെ ...നേരം ഇരുട്ടേയ്ക്ക് ... വേഗം ഓടി ..പൊരേൽകേറി ...ഇടാനുള്ളതൊക്കെ എടുത്തു ...ഇരുട്ട് കേറി തുടങ്ങീക്ക് ..തത്കാലം വെളക്കൊന്നും മാണ്ഡ ...വേഗം എടുത്തിട്ട് പോക ... കയ്യിൽ കിട്ടിയ ഒരു സഞ്ചിയിൽ ..ഒരു വിധം കുപ്പായൊക്കെ കുത്തി നിറച്ചു ..പോകാനൊരുങ്ങി ....പെട്ടെന്നാണ് ...വാതിലടയുന്ന ശബ്ധം കേട്ടത് ... ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി .. അകത്താകെ ഇരുട്ട് കയറി ...മുന്നിൽ നിക്കുന്ന ആളുടെ നിഴൽ മാത്രം കാണാം ... ആ നിഴൽ ..അതിന്റടുത്തേക്ക് ആണ് വരുന്നത് .. "ആരാ ...ആരാന്നാ ചോയ്ച്ചേ ..."? "പേടിക്കാതെ ....സുന്ദരീ ...." ആ ശബ്ദം ...അതെ ..കേട്ട് പരിചയമുള്ള ശബ്ദം ... "ആരാന്നാ ചോയ്ച്ചേ ..ഞാനോച്ച വെച് ആളെ കൂട്ടും ...മര്യാദക് വാതില് തുറന്നോ ...?" ഉള്ളിലെ ഭയപ്പാട് പൊറത് കാട്ടാതെ ..ഞാൻ പറഞ്ഞു തീർത്തു ... "തുറക്കാം ...നിന്നെ എന്റെ സ്വതമാക്കിയിട്ട് .." ഞാൻ പിന്നിലേക്കു ഓരോ കാലടി വെക്കുംതോറും ..ആ നിഴൽ എന്റെ അടുത്തേക്ക് അടുത് വന്നു ... കയ്യിലുള്ള തീപ്പെട്ടി ..കത്തിച്ചു ആ നിഴൽ തന്റെ മുഖം വ്യക്തമാക്കി ... ആ മുഖം കണ്ടതും ... ഖൽബിലൂടെ ..ഒരു തീനാളം .....? "അൻവർ ...????!"!"!!!!" തുടരും . #📙 നോവൽ
*ഇഷ്ഖ്* *Part 14* (അവസാന ഭാഗം...) അവളുടെ ചിരി കാണുമ്പോൾ എനിക്ക് ടെൻഷൻ ആണ് വന്നത്.... "ഈ നിക്കാഹ് നടക്കും..... നടന്ന് കഴിഞ്ഞാൽ എല്ലാം ഞാൻ അക്കുനോട് തുറന്നു പറയും....നിയാസ് വരുന്നത് വരെ നമ്മൾ ഭാര്യ ഭർത്താവ് ആയി ആക്റ്റ് ചെയ്യും. ..നിച്ചു വന്നാൽ ഞാൻ...ഞാൻ അവനോടൊപ്പം പോകും...." വളരെ ലാഘവത്തോടെ അവൾ അത് പറഞ്ഞു നിർത്തിയപ്പോൾ അവക്കിട്ട് ഒന്നു പൊട്ടിക്കാനാ തോന്നിയത്.... മനസ്സിൽ തികട്ടി വന്ന ദേഷ്യം അവിടെ പിടിച്ചടക്കി.... "ഡി...എന്തൊക്കെയാ നീ ഈ പറയുന്നേ നിനക്കു ബോധം ഇല്ലെ????" "നല്ല ബോധത്തിൽ തന്നെയാ പറയുന്നേ....." "നിനക്കു എന്നാൽ ഇത് അക്കുനോട് പറഞ്ഞുടെ...വെറുതെ അവനെ അവന്റെ ലൈഫ് വെച്ചു കളിക്കുന്നെ...??" "ഒരുപാട് പ്രാവശ്യം പറയണമെന്ന് വിചാരിച്ചതാ..പക്ഷെ.....പറഞ്ഞു കഴിഞ്ഞാൽ അത് ഈ വീട്ടിലുള്ളവർ അറിഞ്ഞാൽ പിന്നെ എന്നെ പുറത്തേക്ക് വിടില്ല... എന്റെ നിച്ചുന്റെ കൂടെ ജീവിക്കാൻ എനിക്ക് ആവില്ല.... നിച്ചുന്റെ കൂടെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ...ഞാൻ ആത്മഹത്യ ചെയ്യും.. ഉറപ്പാ..." നിറഞ്ഞ സങ്കടത്തോടെയും ദേഷ്യത്തോടെയും അവൾ അത് പറഞ്ഞു..... അത് കേട്ടപ്പോൾ എന്റെ ഉള്ളിൽ മുളച്ചു വന്ന ദേഷ്യം ഇല്ലാതായി.... ഒരു കണക്കിന് അവളുടെ ഭാഗത്ത് നോക്കിയാൽ ശരിയാണ്....ആരും അവളോട് ചോദിച്ചില്ല......ആരും അവളെ പറ്റി അന്വേഷിച്ചില്ല.....ആ പാവത്തിന്റെ മനസ്സ് കാണാൻ ആരും തയ്യാർ ആയില്ല....പക്ഷെ ഈ അവസാന നിമിഷം ഇങ്ങനെ ഒക്കെ വന്നാൽ എന്ത് ചെയ്യും....ആകെ ആശയ കുഴപ്പത്തിൽ ആയത് താൻ ആണ്.... "ആലി...പ്ലീസ്....എനിക്കു എനിക്ക് എന്റെ നിച്ചുന്റെ കൂടെ ജീവിക്കണം...നമ്മൾ ഒരുമിച്ചു ജീവിക്കുന്നത് ഒരുപാട് സ്വപ്‌നം കണ്ടിട്ടുണ്ട്....." അവൾ അത് കൂടി പറഞ്ഞു നിർത്തി....എന്നെ ദയനീയമായി നോക്കി .... ഒരു മറുപടി എന്നോളണം ഞാൻ പറഞ്ഞു... "നോക്കട്ടെ....ആരെയും വേദനിപ്പിക്കാതെ നിന്റെയും നിയാസിന്റെയും കാര്യം നടക്കൊന്നു നോക്കട്ടെ...." അവളുടെ മുഖത്തു പ്രതീക്ഷയുടെ ഒരു ചെറു പുഞ്ചിരി കണ്ടു...... *** ****** ***** ***** ****** അക്ദസ് ഖാൻ രതീഷിനൊപ്പം പോയത് തണിലേക്ക് ആണ്... റംല ടീച്ചറെ കാണാൻ.... പ്രതീക്ഷിക്കാതെ അവരെ കണ്ടപ്പോൾ ടീച്ചർ "എന്താ സർ...ഒരു മുന്നറിയിപ്പ് ഒന്നും ഇല്ലാതെ..." "മുന്നറിയിപ്പ് ഇല്ലാതെ വന്നാൽ അല്ലെ ടീച്ചറെ കാണാൻ പറ്റു... വിളിച്ചു ചോദിച്ചാൽ ടീച്ചർ മുങ്ങിയലോ..." അക്കു പറയുന്നത് കേട്ട് ടീച്ചർ ഒന്നു ചിരിച്ചു.. "വാ...ഇരിക്കു...." "താങ്ക്സ്...ടീച്ചർ..." ടീച്ചറുടെ മുന്നിലെ ചെയറിൽ അവർ ഇരുന്നു..... ഒരു നിമിഷത്തെ മൗനത്തിന് ശേഷം..... "ടീച്ചർ......മുഖവുര ഇല്ലാതെ കാര്യം പറയാം ..ടീച്ചർ ഏൽപിച്ച കേസ്...സഫിയ മിസ്സിങ് കേസ്....അതങ്ങ് അവസാനിപ്പിക്കാനാ നമ്മൾ ഇപ്പോൾ വന്നത്....." "നന്നായി... ഞാൻ നിങ്ങളോട് മുൻപ് ആവശ്യപ്പെട്ടതും അതല്ലേ...? "ടീച്ചറുടെ ആ അവശ്യത്തെ നമ്മൾ അംഗീകരിച്ചു....പക്ഷേ...." "എന്താ സർ....ഒരു ....പക്ഷെ.." അക്ദസ് എഴുന്നേറ്റ് ....ഒന്ന് നടന്നു.... പിറകിൽ നോക്കി..... "ടീച്ചർ.... സഫിയ യ്ക്ക് എന്തു പറ്റി എന്ന് ടീച്ചർ പറഞ്ഞേ പറ്റു..... എനിക്ക് സഫിയയെയും അവരുടെ മകൾ.. ഇവിടെ ടീച്ചറെ കാണാൻ ഇടയ്ക്കിടെ വരാർ ഉള്ള ആലിയയെയും....നന്നായി അറിയാം.... എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ വന്നത്.... " അത്രയും പറഞ്ഞു കേട്ട് ടീച്ചർ ഒന്നു എഴുന്നേറ്റു... "സർ....അതിപ്പോ... അതിനു പറയാൻ മാത്രം ഒന്നുമില്ല...." "അതു നിങ്ങൾ പറയുന്നത് ...ഒരുപാട് ഉണ്ടെന്ന് എനിക്ക് അറിയാം....ഞാൻ നല്ല രീതിയിൽ ആണ്...നിങ്ങളോട് ചോദിക്കുന്നത്....ടീച്ചർ ഇപ്പോൾ നമ്മളോട് പറഞ്ഞാൽ ...ആലിയ...അവളുടെ ജീവിതം സെയ്ഫ് ആകും...ഇല്ലെങ്കിൽ.... ഒരു കൊലപാതകി ആയിട്ട് ജീവിതം ഇരുമ്പഴിക്കുള്ളിൽ ജീവിച്ചു തീർക്കേണ്ടി വരും..." അത്രയും പറയുമ്പോൾ എവിടെയോ തന്റെ ഉള്ളിൽ ഒരു പിടച്ചിൽ അക്കു അറിയുന്നുണ്ടായിരുന്നു.....എങ്കിലും അത് പുറത്തു കാണിക്കാതെ ഗൗരവമായി തന്നെ അക്കു പറഞ്ഞു.... ഒരു നിമിഷം ഒന്നും മിണ്ടാതെ ടീച്ചർ നിന്നു...പിന്നെ അകത്തെ മുറിയില് പോയി....കയ്യിൽ എന്തൊക്കയോ എടുത്തു വന്നു...അവരുടെ മുന്നിൽ വെച്ചു കൊടുത്തു............ "അന്നൊരു ശനിയാഴ്ച രാത്രി ആയിരുന്നു... പതിനൊന്ന് മണിയോടെ അടുത്തു ആയിട്ടുണ്ടാകും...ഞാനും ഹസ്ബൻഡും ഒരു ദൂര യാത്ര കഴിഞ്ഞു വരുമ്പോൾ ആണ് റോഡിന് ചേർന്ന കാടിനടുത്തു പാതി ബോധത്തിൽ കിടക്കുന്ന ഒരു സ്ത്രീയെ കണ്ടത്...ആ സമയത്ത് ആരെയും അവിടെ കാണാതിരുന്നിത് കൊണ്ട് ഞാനും ഹസ്ബൻഡ് അവരെ നമ്മളോടോപ്പം കൂട്ടി... അവരെയും കൊണ്ട് പോയത് എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടി ആയ ഡോക്ടരുടെ അടുത്താണ്...ഒരു റേപ് അറ്റംപ്റ്റ് നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നു അതിന്റെ ഒരു ഷോക്ക് കൂടി ആണെന്നുമാണ്...എന്ന അവൾ പറഞ്ഞു..." ടീച്ചറുടെ കണ്ണുകളിൽ ഈറനണിഞ്ഞു..... "ഒരു ദിവസം എടുത്തു....ആ കുട്ടിക്ക് ബോധം തിരിച്ചു കിട്ടാൻ....ബോധം വന്നപ്പോൾ അവൾ പറഞ്ഞ കാര്യങ്ങൾ ഇതാ ഇതിൽ ഉണ്ട്...." അവർക്ക് നേരെ ടീച്ചർ ഒരു പെൻ ഡ്രൈവ് നീട്ടി....... ടീച്ചറുടെ നാവിൽ നിന്നു വന്ന സത്യങ്ങൾ അക്ദസ് ഖാൻ എസ് ഐ ക്ക് വിശ്വസിക്കാൻ കുറച്ചു പ്രയാസം ആയി... എങ്കിലും തെളിവ് സഹിതം അവർ അത് പറഞ്ഞപ്പോൾ അയാൾ ഒന്നു ഞെട്ടി.....തിരികെ ടീച്ചറോട് യാത്ര പറഞ്ഞു ഇറങ്ങി ..... ടീച്ചറുടെ പിന് വിളി കേട്ട് അക്കു നിന്നു...... "സർ...രക്ത ബന്ധം ഒന്നുമില്ലെങ്കിലും...ചിലപ്പോൾ ചില ബന്ധങ്ങൾ രക്ത ബന്ധതേക്കാളും മുകളില് ആയിരിക്കും.....സർവീസിൽ കയറിയ ആദ്യ കാലത്ത് ആണ്...സഫിയയെ കണ്ടെത്തുന്നത്... അന്ന് മുതൽ...നീണ്ട 17 വർഷമായി അവൾ എന്റെ കൂടെ ആയിരുന്നു.... അത് കൊണ്ട് തന്നെ അവൾ എന്റെ കൂട്ടപിറപ്പു തന്നെ....ജീവിതത്തിന്റെ നല്ല നാളുകൾ ഒരു രാത്രിയുടെ മറവിൽ നഷ്ടപെട്ടവൾ..... മകളും ഭർത്താവ് ഒരുമിച്ചുള്ള ജീവിതം കിനാവ് കണ്ടു തുടങ്ങും മുന്നേ അത് പാഴ് കിനാവായി മാറിയവൾ.....അന്ന് മുതൽ അങ്ങോട് ആലിയ... എന്ന സഫിയയുടെ മകളെ തേടിയായിരുന്നു എന്റെ ഓരോ യാത്രയും....ഇടയ്ക്ക് ഒന്നു രണ്ടു തവണ ആ തറവാട്ടിൽ പോയിരുന്നു... സെൻസസ്, സർവേ...അങ്ങനെ പറഞ്ഞു ..അപ്പോൾ ഒന്നും ആലിയയുടെ ഒരു ഡീറ്റൈൽസും അവർ പറഞ്ഞു തന്നില്ല.... യാദൃശ്ചികമായി എനിക്ക് അവൾ പഠിക്കുന്ന സ്കൂളിൽ പത്താം ക്ലാസ്സിലെ എക്സാം ഡ്യൂട്ടി കിട്ടി.... അവസാന എകസ്മിന്റെ അന്നാണ് സഫിയയുടെ അതേ മുഖ ഛായ ഉള്ള ആ മോളെ ഞാൻ ശ്രദ്ധിച്ചത്.....അന്ന് അവളുടെ ഹാൾ ടിക്കറ്റ് വാങ്ങി നോക്കിയപ്പോൾ ഞാൻ ആ സത്യം അറിഞ്ഞു... എന്റെ സഫിയയുടെ മോൾ ആലിയ....എന്നു...ആ ദിവസമാണ് ഞാൻ..ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ഒരു ദിനം....പിന്നെ അവളോട് സംസാരിച്ചു.....ചിലപ്പോൾ കയ്പുള്ള അനുഭവങ്ങളിൽ കൂടി ജീവിക്കുന്നത് കൊണ്ടാവണം ഒരു പതിനഞ്ചു കാരിക്കുള്ളതിനെക്കാളും പക്വത അവളിൽ കണ്ടു.......അത് കൊണ്ട് തന്നെ ആ ഉമ്മയുടെ അരികിൽ അവളെ എളുപ്പത്തിൽ എത്തിക്കാൻ പറ്റി....അന്ന് മുതൽ ഇന്ന് വരെ അവൾ തന്റെ ഉമ്മയെ കണ്ട കാര്യം സാറ അവളുടെ കൂട്ടുകരിയോട് അല്ലാതെ പറഞ്ഞിട്ടില്ല....സഫിയയുടെ ജീവിതത്തിൽ സംഭവിച്ചത് ആ മനസ്സിൽ ആഴ്ന്നു ഇറങ്ങിയിരുന്നു... സഫിയക്ക് ഇടയ്ക്ക് ഒരു മാനസിക വിഭ്രാന്തി പോലെ വന്നിരുന്നു...അതിന് ശേഷം ഇടയ്ക്കിടെ സഫിയയുടെ ബോധം പോകും...അവൾ ചില സമയങ്ങളിൽ പലതും മറന്നിരുന്നു....ആലിയയെ പോലും.... ചില രാത്രികളിൽ ഉറക്കിൽ നിന്നി എണീറ്റു ഭയന്നു ഓടാൻ ശ്രമിക്കുമായിരുന്നു....ഉമ്മയുടെ ഈ അവസ്‌ഥയ്ക്ക് കാരണകാരനായവരെ വെറുതെ വിടില്ലെന്ന് അവൾ പറഞ്ഞു....കസിനുമായി കല്യാണം ഉറപ്പിച്ചെന്നു അവൾ എന്നോട് പറയുമ്പോൾ അത് സഫിയ കേൾക്കാൻ ഇടയായി..അന്ന്...ഒരു അറ്റാക്......സഫിയ പെട്ടെന്നങ് പോയപ്പോൾ ആലി ...അവൾ ശരിക്കും ഒറ്റയ്ക്ക് ആയപ്പോലെ തോന്നിയിട്ടുണ്ടാകും....രോഗം ബാധിച്ച ക്ഷീണച്ച അവസ്ഥയിൽ ആണ്...അവർ പരസ്പരം കണ്ടത്.... എന്നിട്ടും ആ ഉമ്മയെ തന്നാൽ കഴിയും വിധം പരിചരിക്കാൻ ആ പൊന്നു മോൾക്ക് മാത്രേ കഴിഞ്ഞുള്ളൂ.....ഇനി അങ്ങോട്ട് അവളുടെ ജീവിതം എന്താക്കുമെന്ന ഭയത്തിൽ ആണ് ഞാൻ....പറഞ്ഞു നോക്കി ഒരുപാട്.... ഒന്നിനും നിക്കരുതെന്ന്....പക്ഷെ....അവൾ അവളുടെ ജീവിതം അത് അവളുടെ ഉമ്മയെ ഇല്ലാതാക്കിയവരെ ഇല്ലാതാക്കാൻ വേണ്ടി മാത്രമാണ് എന്നാണ് എന്നോട് വന്നു പറഞ്ഞത്.... "....ഒരു നിമിഷം....ടീച്ചർ പറഞ്ഞു നിർത്തി......എന്നിട്ട് വീണ്ടും.... "സർ....ആലിയ ...അവൾക്ക് ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിയാത്തവൾ ആണ്....ഇനിയുള്ള ജീവിതത്തിൽ എങ്കിലും....ആ കുഞ്ഞു ഒന്നു സന്തോഷത്തോടെ ജീവിച്ചോട്ടെ......അവളുടെ ഉമ്മയ്ക്ക് അതിൽ പരം സന്തോഷം വേറെ എന്താ...ഉണ്ടാവുക......സർ...അവളെ രക്ഷികണം....... പ്ലീസ്....." അത്രയും പറഞ്ഞു ടീച്ചർ കണ്ണുകൾ തുടച്ചു...അകത്തേക്ക് പോയി ... ഒന്നും പരസ്പരം മിണ്ടാതെ അക്ദസും രതീഷും കാറിൽ കേറി..ആ പെൻഡ്രൈവ് എന്തെന്ന് അറിയാൻ അവർ അത് ഓപ്പൺ ചെയ്തു.....ആലിയയുടെ ഉമ്മ...സഫിയ....അവർ ബോധം വന്ന അന്ന് ടീച്ചറോട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... അതിൽ.....മുഴുവനും കേട്ടു....അക്കു ഒന്നു കാർ സ്റ്റോപ് ചയ്തു....രതീഷും ഒന്നു ഞെട്ടി... അവർക്കിടയിൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.... അടുത്ത നിമിഷം... രതീഷ് സംസാരിച്ചു തുടങ്ങി..... "സർ......എല്ലാ കേസും...അവസാനം നമ്മൾ കുറ്റം ചെയ്തവനേ നിയമത്തിന് മുന്നിൽ കൊണ്ടു വരും....അതു പോലെ ഇതും കൊണ്ട് വന്നാൽ...അയാൾ ചിലപ്പോൾ ശിക്ഷ യിൽ നിന്നും രക്ഷപെടും...ബട്...ആലിയ ആ കുട്ടി അയാളെ എന്തേലും ചെയ്താൽ ആ കുട്ടി ആയിരിക്കും പിന്നേ നിയമത്തിന് മുന്നിൽ കുറ്റവാളി.... സർ...ഈ കേസിന് മുന്നിൽ നമ്മുക്ക് ഒന്നു കണ്ണടച്ചാലോ....എന്തായാലും പരാതി ഇല്ലെന്ന് ടീച്ചർ തന്നെ പറഞ്ഞ സ്ഥിതിക്ക്....." രതീഷ് ഒന്നു നിർത്തി....അക്കുനേ നോക്കി ... അവനും എന്തോ ചിന്തയിൽ ആണ്... "സർ....." "അഹ്...യെസ്.... രതീഷ് പറ...." "സർ..എന്താ ആലോചികുന്നേ....?" "താൻ പറഞ്ഞ കാര്യങ്ങൾ തന്നെ... പക്ഷെ...ഒരു തെറ്റും ചെയ്യാത്ത ആ ഉമ്മയെ എല്ലാവരും കൂടി വർഷങ്ങളായി തെറ്റുകാരി എന്നു മുദ്ര കുത്തി മരിക്കുന്നത് വരെ ആ നെഞ്ചിൽ ആ വേദനയും പേറി ആയിരിക്കില്ലേ ആ ഉമ്മ ജീവിച്ചിട്ടുണ്ടാകുക....ആ ഉമ്മയുടെ മാതാപിതാക്കൾ....സ്വന്തം മകളുടെ വിധി ഓർത്തോ...മകൾ വരുത്തിയ നാണക്കേട് കൊണ്ടോ ജീവിതം എങ്ങനെയൊക്കെയോ ജീവിച്ചു തീർത്തിട്ടുണ്ടാകുക...അതൊക്കെ ഓർക്കുമ്പോൾ ആയാളെ...ആ വൃത്തികെട്ട മനുഷ്യനെ പച്ചയ്ക്ക് കൊല്ലാൻ തോന്നുവ...." "സർ...പറയുന്നത് ഒക്കെയും ശരി തന്നെയാണ്...പക്ഷെ...നമ്മൾ എന്ത് ശിക്ഷ വാങ്ങി കൊടുത്താലും അയാൾ പുല്ലു പോലെ നിയമത്തിന് നിന്നും ഊരി വരും.... അങ്ങനെ സഭവിച്ചാൽ ആലിയ എന്ന പെണ് കുട്ടി ഒരു കൊലപാതകി ആകും.... " "രതീഷ്...... താൻ പറയുന്ന പോലെ അയാൾക്ക്‌നേരെ ഒന്നു കണ്ണടക്കാം... അല്ലെ...പക്ഷെ അയാൾക്ക് ഉള്ള ശിക്ഷ അയാൾ അനുഭവിക്കണം.... അയാളെ....അയാൾ ചെയ്തത് നാലാൾ അറിയണം...ആലിയയുടെ കാരുണ്യത്തിൽ ആവണം...ശിഷ്ടകാലം അയാൾ കയ്യേണ്ടത്. ...." "കറക്റ്റ് സർ....ഞാനും അതാണ് ഉദ്ദേശിച്ചത് ......" രതീഷ് അക്കുനേ നോക്കി ഒന്നു പുഞ്ചിരിച്ചു.... "സർ...ഒന്നൂടി... ആലിയ അവളെ സാറിന് അങ്ങ് സ്വീകരിചൂടെ.... ഇതിലും സുരക്ഷിതമായ കൈകള് വേറെ എവിടെ???" തന്റെ സഹപ്രവർത്തകൻ കൂടി അങ്ങനെ പറഞ്ഞപ്പോൾ അക്കുന്റെ ഉള്ളിൽ നിറയെ സന്തോഷം..... രതീഷിനെ അവന്റെ കോട്ടെഴ്സിൽ ഡ്രോപ്പ് ചെയ്ത് ഞാൻ നേരെ തറവാട്ടിലേക്കവെച്ചു പിടിപ്പിച്ചു.... കല്യാണ പന്തലിനു വേണ്ട തയ്യാറെടുപ്പുകൾ നടക്കുവാണ്....നാളെ രാത്രിയോട് കൂടി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തി തുടങ്ങും.... അതിനിടയിൽ ഈ കാര്യത്തിന് ഒരു തീരുമാനം ആക്കണം....അതിന് മുൻപ് നാസിലനെ കണ്ടു കുറച്ചു സംസാരിക്കണം......എല്ലാം കണക്കു കൂട്ടി മുകളിലേക്ക് പോയി..... ഉമ്മ എന്നെ പ്രതീക്ഷിച്ചെന്ന പോലെ.... "നീ വന്നോ ടാ....." "എന്താ...ഉമ്മ....? "എന്തായി...നിന്റെ കേസ്... തീർന്നെങ്കിൽ നമ്മുക് വേഗം മടങ്ങാമായിരുന്നു.....ഒരു പെണ്ണ് കേറി വരേണ്ട വീട് അല്ലെ...നമ്മുക്ക് ഇല്ലേ അവിടെ കുറച്ച പണിക്ൾ ഒക്കെ... ഇനി അഥവാ....കേസ് തീർന്നിലെങ്കിൽ....കല്യാണം കഴിഞ്ഞു അത് തീർകാലോ... " ഇവിടെ നിക്കുന്നതിന്റെ വിഷമവും ബുദ്ധിമുട്ട് ഒക്കെ ഉമ്മാന്റെ വാക്കുകളിൽ നിന്നും എനിക്കു മനസ്സിൽ ആയി....അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞു... "ഇൻ ഷാ അല്ലാഹു....ഉമ്മ നമ്മുക്കു നാളെ പോകാം....ഇന്നതോട് കൂടി കേസിന്റെ ക്ലൈമാക്സ് എത്തി ഉമ്മ...." ഉമ്മാന്റെ മുഖത്ത് ഒരു ആശ്വാസ ചിരി കണ്ടു....... ഒരു കുളി ഒക്കെ കഴിഞ്ഞു കടുപ്പത്തിൽ ഒരു ചായേം കുടിച്ചു...നാസിലയെ അന്വേഷിച്ചു പോയി.... എന്നാൽ ടെറസ്സിൽ എന്തോ ശബ്ദം കേട്ടു അവിടേക്ക് പോയി... ആലിയ...അവൾ ആരെയോ കാത്തിരിക്കുവായിരുന്നു..... അവളുടെ കണ്ണിൽ പെടാതെ കുറച്ചു ദൂരെ മാറി നിന്നു......സംശയം തെറ്റിയില്ല......അവൾ ആരായണോ പ്രതീക്ഷിചത് അയാൾ അവൾക് മുന്നിൽ വന്നു...... "എന്തിനാ....നീ ഇവിടേയ്ക്ക് എന്നെ വിളിപ്പിച്ചത്‌......." കുറച്ചു ഉറച്ച സ്വരത്തിൽ അയാൾ..ചോദിച്ചു..... "എനിക്ക് ചിലത് പറയാൻ ഉണ്ട്..... നിങ്ങൾ അതു കേട്ടെ പറ്റു............" "എന്താ..നിനക്കു ഇത്ര മാത്രം എന്നോട് പറയാൻ ഉള്ളത്...." "സഫിയ...എന്ന എന്റെ ഉമ്മാനെ പറ്റി..." അയാൾ ഒന്നു ഞെട്ടി...... "അ ...അ... അവളെ പറ്റി എന്നോട്...എന്നോട് എന്തിനാ പറയുന്നേ..." "നിങ്ങളോട്...നിങ്ങളോട് ആദ്യം പറഞ്ഞിട്ട് വേണം...എനിക്ക് ഇനി എന്താ ചെയേണ്ടത് എന്നു തീരുമാനിക്കാൻ ..." "എന്ത്...നിന്റെ ഉമ്മ...കണ്ടവന്റെ കൂടെ ഇറങ്ങി പോയതിന് ഞാൻ ഞാൻ എന്ത് ചെയ്യാനാ...." "മിണ്ടരുത്....നിങ്ങൾ... എന്ത് യോഗ്യത ഉള്ളെ നിങ്ങൾക്.... എന്റെ ഉമ്മാനെ പറയാൻ.... എന്റെ മുഖത്ത് നോക്കി പറഞ്ഞട്ടെ...എന്റെ ഉമ്മ.. കാമം മൂത്ത് കാമുകന്റെ കൂടെ പോയതാണെന്ന്....." അയാൾ ഒന്നും മിണ്ടിയില്ല.... "എന്താ...നിങ്ങളുടെ നാവ് ഇറങ്ങി പോയോ.... പറയെടോ...."? "നിനക്ക് ഇപ്പൊ എന്താ വേണ്ടത്....?" "എന്താ വേണ്ടതെന്ന് പറഞ്ഞാൽ ..എനിക് തരോ.... എങ്കിൽ എനിക്ക് താ....എന്റെ ഉമ്മാനെ താ....എനിക്കും എന്റെ ഉപ്പാക്കും നഷ്ടപ്പെട്ട നമ്മുടെ ജീവിതം താ......എന്താ...കഴിയോ തരാൻ കഴിയോ....??" അയാൾ വീണ്ടും മൗനത്തിൽ നിന്നും. "കഴിയില്ല......ഒരിക്കലും കഴിയില്ല... പറയെടോ...നിങ്ങൾ കണ്ടിനാ..എന്റെ ഉമ്മ ഒളിച്ചോടി പോകുന്നത്.....ആരെ കൂടെയാ പോയാതെന്ന്.... അന്ന് എന്താ..സംഭവിച്ചത്..... എനിക്കു നിങ്ങളെ വായിൽ നിന്ന് തന്നെ കേൾക്കണം......" "എന്ത്. നി എന്താ ഈ പറയുന്നേ ആലി .. " അയാൾ മെല്ലെ അവളുടെ അടുത്തേക്ക് വന്നു... ആ കൈകൾ അവൾ തട്ടി മാറ്റി.... "നിങ്ങളെ എനിക്ക് വെറുപ്പാണ്.... അറപ്പണ്.....സ്വന്തം..... സഹോദരിയുടെ സ്ഥാനത്ത് കാണേണ്ട എന്റെ ഉമ്മാനെ....അന്ന് നിങ്ങൾ ആ കല്യാണ ദിവസം നിങ്ങൾ എന്താ ചെയ്തത്....... ച്ചേ...... " ,അവൾ മുഖം തിരിച്ചു.... "നീ. നീ....ഇതൊക്കെ............?" "അറിഞ്ഞു...സത്യം എന്റെ ഉമ്മാന്റെ ഭാഗത്ത് ആയത് കൊണ്ട് പടച്ചോൻ അത് അറിയിച്ചു....കാലം എത്ര കഴിഞ്ഞാലും.....എങ്ങനെ ഒക്കെ മൂടി വെച്ചാലും..... അത് പുറത്തു വരും.... നിങ്ങൾ ഒരു കാര്യം അറിഞ്ഞോ.... എന്റെ ഉമ്മയെ നിങ്ങൾ എന്ത് ഇല്ലാ കഥ ... പറഞ്ഞു പരത്തിയോ അത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു...... നാച്ചി.... അവൾ കല്യാണം കഴിഞ്ഞു അവളുടെ കാമുകൻ വന്നാൽ അവന്റെ കൂടെ പോകും......അക്ദസ് മായുള്ള ഈ കല്യാണം അവൾക് അവൻ വരുന്നത് വരെയുള്ള ദിവസങ്ങൾ മാത്രേ ഉണ്ടാകു.... തമാസിയാതെ കേൾക്കാം.... നവ വധു കാമുകന്റെ കൂടെ പോയെന്ന്..." അയാൾ ഇപോ ആകെ തളർന്നു..... അത് കേട്ട് സത്യത്തിൽ ഞാനും ഞെട്ടി......പഹയത്തി ഇത് ഒന്നു നേരത്തെ പറഞ്ഞിരുന്നെകിൽ.... ഉള്ളിൽ ഒരു ലഡ്ഡു പൊട്ടി......... "നിനക്ക് ഇപ്പൊ എന്ത വേണ്ടത്..... " "നിങ്ങളെ കൊല്ലണം......അതിന് മുമ്പ് ഇവിടെ ഉള്ള എല്ലാരോടും നിങ്ങൾ നിങ്ങളുടെ ആ വൃത്തികെട്ട നാവ് കൊണ്ട് തന്നെ സത്യം പറയണം....." "ഇല്ല ..നിനക്കു ഭ്രാന്ത് ആണ്......നീ പറയുന്നത് ആരു വിശ്വസിക്കാൻ.....? നസലുമായുള്ള നിന്റെ കല്യാണം നടക്കാതിരിക്കാൻ നീ നടത്തുന്ന ഒരടവ് ആണെന്ന് ഞാൻ പറയും ...എല്ലാരോടും..... നിന്നെ ആരും വിശ്വാസിക്കില്ല........ " അയാൾ ഒരു വിജയ ഭാവത്തിൽ അത് പറഞ്ഞു....... "ആരു വിശ്വസിച്ചില്ലെങ്കിലും....ഞാൻ വിശ്വസിക്കും....." അപ്രതീക്ഷിതമായി ഞാൻ അവരുടെ മുന്നിൽ ചെന്നു..... അയാൾ ഓടി എന്റെ അരികിലേക്ക് എത്തി ... "മോനെ...ഇവൾ ഇവൾ പറയുന്നത് പച്ച കള്ളമാണ്.... മോൻ ഇതൊന്നും വിശ്വസിക്കരുത്...." "സത്യം വിശ്വസിക്കാതിരിക്കാൻ എങ്ങനെ കഴിയും....എനിക്ക്." "മോനെ........" "നിങ്ങളോട് എനിക്ക് ബഹുമാനവും സ്‌നേഹവും ഒക്കെ ഉണ്ടായിരുന്നു.... എല്ലാം അറിയുന്നതിന് മുൻപ് പക്ഷെ........ഇന്നിപ്പോ ആലി പറഞ്ഞപോലെ...വെറുപ്പ് തോന്നുന്നു...." "അക്കു...ഇതിൽ ഇടപെടേണ്ട..... ഞാൻ ...ഇയാളെ...." അവൾ കയ്യിൽ കരുതിയ കത്തി എടുത്തു അയാൾക്ക് നേരെ പിടിച്ചപ്പോൾ... "ആലി..." അവളെ കയ്യിൽ പിടിച്ചു കൊണ്ട് അക്കു പറഞ്ഞു... "ഇയാളെ കൊന്നതിന് ജയിലില് തീർക്കാവുന്നതല്ല നിന്റെ ഈ ജീവിതം.... ഇയാൾക്ക് ഉള്ള ശിക്ഷ അത് കൊടുക്കും...നീ ആഗ്രഹിക്കുന്നതിനെക്കാളും വലിയ ശിക്ഷ...." "ഇല്ല...സർ . കഴിയില്ല ...ആർക്കും കഴിയില്ല....." "നീ വാ..." അവളുടെ കയ്യിൽ പിടിച്ചു അയാളെ കൂട്ടി താഴേക്ക് ചെന്നു... ഹാളിൽ എല്ലാവരും ഉണ്ട്... ഉപ്പാപ്പയും ഉമ്മാമയും....മക്കളും എല്ലാവരും കൂടി കല്യാണത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിൽ ആയിരുന്നു.... ഞാൻ അവളുടെ കയ്യിൽ പിടിച്ചു വരുന്നത് കണ്ട..എല്ലാരും ഒന്നു എന്നെ നോക്കി....എന്റെ പിന്നിൽ ആയി നാച്ചിയുടെ ഉപ്പയും..ഉണ്ട്.... "ഉപ്പാപ്പന്റെ മുന്നിൽ നിർത്തി കൊണ്ട് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്...." ഞാൻ പറയുന്നത്‌കേട്ട് എല്ലാരും എന്നെ നോക്കി..... ഒപ്പം ആലിയയെയും നാച്ചിന്റെ ഉപ്പയെയും... 'എന്താ മോനെ...പ്രശ്നം ...?" എന്റെ ഉപ്പയും ആകെ വേവലതയോടെ ചോദിച്ചു.... "ഉപ്പ... ഉപ്പാക് അറിയാലോ... ഒരു കേസ് അതിന്റെ അന്വേഷണവുമായു ബന്ധപ്പെട്ടാണ് ഞാൻ ഇവിടെ ഇത്രയും ദിവസം നിന്നതെന്ന്....." "അഹ് ...അറിയാം...അതിനുപ്പോ എന്താ..." "ആ കേസിന്റെ അന്വേഷണം ഇവിടെ തീരുന്നു...." "അതിപ്പോ നല്ല കാര്യം അല്ലെ....മോനെ....കല്യാണം ആകുമ്പോഴേക്ക് അതൊക്കെ തീർന്നിലെ...ഇനി കുറച്ച റിലാക്സ് ചെയ്യലോ....?"മൂത്ത കാക്കു പറഞ്ഞു ഞാൻ ഉപ്പാപ്പന്റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു.. ".ഉപ്പാപ്പ...... ആലിയയുടെ ഉമ്മ....ഇവിടുത്തെ ഇളയ മരുമകൾ സഫിയയുടെ മിസ്സിങ് കേസ്...അതായിരുന്നു എന്റ കേസ്..." ആ പേര് കേട്ടതും എല്ലാവരും ഞെട്ടി.... ഉമ്മാമയും പെറ്റുമ്മമാരും അമ്മായിമാരും അവർക്ക് മുന്നിൽ നിന്നു..... "ആ പേര്....ഇവിടെ ആരും ഉച്ചരിക്കേണ്ട...ആരാ ആ കേസ് കൊടുതത്..." ദേഷ്യത്തോടെ ഉപ്പാപ്പ പറഞ്ഞു.... "ആർക്കും... ആർക്കും...എന്റെ ഉമ്മാന്റെ പേര് ഉച്ചരിക്കാൻ പോലും അവകാശം ഇല്ല.....അതിനുള്ള നന്മയും ഇവിടെ ഉള്ളവർക്ക് ഇല്ല..." ആലിയയുടെ വാക്കുകൾ ഇടി മുഴക്കം പോലെ അവിടെ നിറഞ്ഞു... "ആലി...മോളെ...." ഉപ്പാപ്പ അവളെ ആശ്വസിപിക്കാൻ നോക്കി.... "വേണ്ട...ഉപ്പാപ്പ... എന്റെ ഉമ്മ ഒരു തെറ്റും ചെയ്തിട്ടില്ല..... എല്ലാം എല്ലാം ചെയ്തത് ഇയാൾ ആണ് .." ആലിയ കരഞ്ഞു കൊണ്ട് അവളുടെ പെറ്റുപ്പാന്റെ നേരെ തിരിഞ്ഞു.... "ആലി...." ഉയർന്ന ശബ്ദത്തിൽ അവളുടെ ഉപ്പ അവളെ വിളിച്ചു... "ഉപ്പ...ഉപ്പയ്ക്ക് എങ്ങനെ കഴിഞ്ഞു.... ആരുടെയോ വാക്ക് കേട്ട് എന്റെ ഉമ്മാനെ അവിശ്വസിക്കാൻ....ഉപ്പ ഒരിക്കൽ എങ്കിലും ഉമ്മയെ പറ്റി അന്വേഷിച്ചോ.....ഉമ്മയുടെ വീട്ടിൽ പോയെങ്കിലും....ഇല്ല....അപ്പോ ഉപ്പാക്കും ഉമ്മയെ അത്രയേ വിശ്വാസം ഉണ്ടായിരുന്നുള്ളു അല്ലെ...??" അക്കു നാച്ചിന്റെ ഉപ്പാന്റെ അടുത്തേക്ക് പോയി....എന്നിട്ടു.. "സത്യങ്ങൾ ഞാൻ പറയണോ അതോ....നിങ്ങൾ തന്നെ പറയോ...??" അയാൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല.... "എന്ന..ഞാൻ തന്നെ...പറയാം....17 വർഷങ്ങൾക്കു മുൻപ്....അന്ന് ഉപ്പാപ്പന്റെ അനിയന്റെ മോളെ നിക്കാഹിന് എല്ലാരും കുടുംബ സമേതം പോയി.... ആലിയയുടെഉമ്മ ഒഴികെ....ആ ദിവസം എല്ലാരും ഓര്ക്കുന്നുണ്ടെന്നു തോന്നുന്നു...... 6 മാസം മാത്രം പ്രായമായ കുഞ്ഞു ആലിയയ്ക്ക്...പനി കാരണം അവളുടെ ഉമ്മ...വന്നില്ല... എന്താ ഇത്രയും സത്യമല്ലേ...അന്ന് വൈകിട്ട് ആലിയയുടെ ഉപ്പയും അല്ലെ ഡോക്ടറുടെ അടുത്ത പോയേ.... നല്ല പനി ഉണ്ടെന്നു...നല്ലോണം കെയർ ചെയ്യണമെന്നും...ഡോക്ടർ പറഞ്ഞില്ലേ...അതനുസരിച്ച് അല്ലെ ഉപ്പ തന്നെ പറഞ്ഞത്.... ആലിയയെയും കൂട്ടി കല്യാണത്തിന് വരേണ്ട എന്നും....നിക്കാഹ് കഴിഞ്ഞ ഉടൻ നിങ്ങൾ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞത്...." ആലിയയുടെ ഉപ്പ എല്ലാ സമ്മതിച്ചു... അതിന് ശേഷം എന്തു സംഭവിച്ചു....... അക്കു മൊബൈൽ ഉള്ള ആ ഓഡിയോ ക്ലിപ്പ് കേൾപ്പിച്ചു കൊടുത്തു.... സഫിയയുടെ ശബ്ദം എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു...... അന്ന് ആ രാത്രി....താനും കുഞ്ഞും ഒറ്റയ്ക്കുള്ള ആ രാത്രയിൽ.... പെങ്ങളെ സ്ഥാനത് കാണേണ്ട തന്നെ വേറൊരു കണ്ണിലൂടെ കണ്ടു കൊണ്ട് തന്നില്ലെക്ക് വന്ന ആയാളിൽ നിന്നും രക്ഷപെടാൻ പുറത്തേക്ക്...ഓടിയ നിമിഷത്തിൽ തൊട്ടിലിൽ കിടന്നു ഉറങ്ങുന്ന പൊന്നു മോളെ പോലും ഓർത്തില്ല...സ്വന്തം മാനം കാത്തുള്ള ആ ഓട്ടത്തിൽ ഏതോ വണ്ടി തട്ടി കാട്ടിലേക്ക് വീണത് മാത്രം ഓർമയുണ്ട്........ " സഫിയയുടെ വാക്കുകൾ കേട്ട് എല്ലാവരും അയാൾക്ക് നേരെ നോക്കി...... "പറയേട....ഇതിൽ പറഞ്ഞത് മുഴുവനും സത്യമാണോ.." ഉപ്പാപ്പന്റെ ശബ്ദം ആ തറവാടിനെ പിടിച്ചു കുലുക്കി........ "ഒരു....ഒരു അബദ്ധം... പറ്റി പോയി...ഉപ്പ......." അയാൾ തല താഴ്ത്തി പറഞ്ഞു..... ശരീരം ആകെ തളരുന്നത് പോലെ തോന്നി.....ആലിയയുടെ ഉപ്പ അവിടെ ഇരുന്നു......പിന്നീട് അവിടെ കുറച്ചു സമയത്തേക്ക് ആരുമാരും മിണ്ടിയില്ല.... കുറ്റ ബോധം കൊണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു...... "എന്റെ ...സഫിയ....അവൾ അവൾ ഇപ്പൊ എവിടെ ഉണ്ട്...ന്റെ കുട്ടിയെ എനിക്ക് കാണണം.." ഉമ്മമാന്റെ വാക്കുകൾ അവിടെ ഉള്ളവരെ സ്വബോധത്തിലേക്ക് കൊണ്ട് വന്നു.... "മോളെ...പറ.... അവൾ എവിടെ...?? പെറ്റുമ്മമാരും ആകെ സങ്കടത്തോടെ ചോദിച്ചു..... "ഇല്ല...പെറ്റുമ്മ....ഇല്ല....ഉമ്മ...വരില്ല ഇങ്ങോട്ടെക്ക്...." കരഞ്ഞു കൊണ്ട് ആലി പറഞ്ഞു... "മോളെ.....എന്റെ ഭർത്താവ് ചെയ്ത തെറ്റിന് ...ഞാൻ ഞാൻ അവളുടെ കാൽ പിടിച്ചു മാപ്പ് പറയാം..... എവിടെ ആണേലും....ഞാൻ വരാം... ഞാൻ കൊണ്ട് വരും......." നാച്ചിന്റെ ഉമ്മ അവളുടെ കയിൽ പിടിച്ചു കരഞ്ഞു പറഞ്ഞു.... "ഇല്ല..പെറ്റു.... ആരു വിളിച്ചാലും ഉമ്മ...ഇനി വരില്ല.....ഉമ്മക്ക് നമ്മുടെ വിളിക്ക് മറുപടി നൽകാൻ കഴിയില്ല..... പള്ളിക്കാട്ടിലെ മൈലാഞ്ചി തണലിൽ എന്റെ ഉമ്മ...ഇപോ സുഖമായി ഉറങ്ങുന്നുണ്ടാകും........" അത്രയും പറഞ്ഞു...അവൾ പെറ്റുന്റെ നെഞ്ചിൽ വീണു കരഞ്ഞു..... ആ വാക്കും അവളുടെ കരച്ചിലും കണ്ടു ആരുടെയും കണ്ണു നനയതിരുക്കാൻ ആയില്ല....... ★ ★ ★ ★ ★ ★ ★ ★ ഉമ്മയുടെ ഖബറിനടുത്തി പോയി.... മൈലാഞ്ചി മരം പടർന്നു പന്തലിച്ചു നിക്കുന്നു...... ഒന്നൊര വർഷം.... അതങ്ങ് പെട്ടെന്ന് പോയി.....ദൂരത്തിൽ നിന്നും ഖബർ നോക്കിയപ്പോൾ അടക്കി വെച്ച കണ്ണീർ ഒലിച്ചിറങ്ങി.....എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ....... തന്റെ...അടുത്തു വന്നു തന്നെ ചേർത്തു പിടിച്ചു..... "ഇനിയും ഇങ്ങനെ കരഞ്ഞാൽ ഉമ്മയ്ക്ക് തന്നെ സങ്കടം ആകില്ലേ..." നിറഞ്ഞ കണ്ണുകൾ തുടച്ചു തന്നു....ഒന്നുടി.. ആ തോളോട് ചേർത്തു വെച്ചു..... "ഞാൻ കൂടെ ഉള്ള കാലത്തോളം ഈ കണ്ണു നിറയുന്നത് എനിക് ഇഷ്ടല്ല... അതിന് ഞാൻ സമ്മതിക്കില്ല....." അവനെ നോക്കി....ഒന്നു പുഞ്ചിരിച്ചു..... "അതേ ..കുറെ നേരയി ഒരാൾ അവിടെ കൊയപ്പാക്കാൻ തുടങ്ങീട്ട്.... ഇയാളെ പോലെ അല്ലാട്ടോ... സഫിയ മോൾ..... ഓൾ ആളിത്തിരി കുറുമ്പിയ....." "അത് എനിക്ക് അറിയാലോ.... അവളെ എന്തായാലും ഒരു പോലീസു കാരന്റെ മോൾ അല്ലെ....." "എന്ന...താമസിയാതെ നമ്മുക്ക്... ഈ ആലിനെ പോലുള്ള ഒന്നിനെ കൂടി രംഗത്ത് ഇറക്കിയലോ...." "ദേ .അക്കു...വേണ്ട....വേണ്ട..." കാറിനടുത്തേക്ക് എത്തിയപ്പോൾ അക്കുന്റെ ഉമ്മ........കുഞ്ഞു മാലാഖയെ....കയ്യിൽ എടുത്തു നിക്കുന്നു.......അക്കുനേ കണ്ട ഉടൻ അവനിലേക്ക് കുഞ്ഞു സഫിയ ...നിറഞ്ഞ ചിരിയോട് കൂടി....പോയി.... നാച്ചി.... അന്ന് തന്നെ നിച്ചുനെ നാട്ടിലേക്ക് ആലിയ വരുത്തിച്ചു.... അക്കുന്റെ ആവശ്യ പ്രകാരം അവരെ നിക്കാഹ് നടത്തി....... മുന്നേ പറഞ്ഞപോലെ...ആലിയയുടെ സന്തോഷങ്ങളും.... സങ്കടങ്ങളും....തന്റേത് മാത്രം ആക്കാൻ.....അക്കു തയ്യാർ ആയിരുന്നു.....ഉപ്പ ചെയ്ത തെറ്റിന് ഒരു പ്രായശ്ചിത്തം എന്നോണം...ആലിയയ്ക്ക് അക്കുനേ നിക്കാഹ് ചെയ്ത കൊടുക്കാൻ നസൽ മുന്നോട്ടു വന്നു....... തന്റെ പ്രിയപ്പെട്ടവൾ പോയ വേദനിയിൽ തകര്ന്ന് ഉപ്പയെ.....ആലിയക്ക് മാത്രമേ ആശ്വാസിപ്പിക്കാൻ കഴിഞ്ഞുള്ളു....... നിക്കാഹ് കഴിഞ്ഞു അക്കു തന്റെ ജീവിത സഖിയെയും കൂട്ടി പോയത് അവളുടെ ഉമ്മയുടെ വീട്ടിലേക്ക് ആയിരുന്നു..... അവരുടെ പുതിയ ജീവിതം തുടങ്ങേണ്ടത് അവിടെ നിന്നാകണം എന്നു അവളെക്കാളും ആഗ്രഹം അക്കുനു ആയിരുന്നു..... അവരുടെ ഇശ്ഖിന് മാറ്റു കൂട്ടാൻ തമാസിയാതെ ഒരാൾ കൂടി അവർക്കിടയിൽ വന്നു.....സഫിയ.... കുഞ്ഞു സഫിയയാണ് അവരുടെ ലോകം... "നിറമില്ലാതിരുന്ന ആലിയയുടെ കിനാവുകൾക് നിറം പകരാൻ അക്കു....അക്ദസ് ഖാൻ കഴിഞ്ഞു.... ഇഷിഖിന്റെ സുഗന്ധം.... അതവർക്ക് ഇടയിൽ എന്നും ഇളം തെന്നാലായി വീശി കൊണ്ടിരുന്നു........ അവസാനിച്ചു... Najla Ansheer Naash ...... (ഇഷ്ഖ്....എന്ന കഥ...ഇവിടെ അവനിച്ചിരിക്കുന്നു....നിങ്ങൾ തന്ന സപ്പോർട്ടിനും..... സ്‌നേഹത്തിനും.... ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കന്നു.... ഒരുപാട് തെറ്റുകൾ ഉണ്ടാകുമെന്ന് അറിയാം.... ക്ഷമിച്ചു സഹകരിക്കനെ.....വേറൊരു കഥയുമായി...നമ്മുക്ക് വീണ്ടും കാണാം........ Lob yuuuuuuuuuuuu all,......😍😍😍😍😍 ) #📙 നോവൽ
*💘എന്റെ ഖൽബിൽ💓അവൾ മാത്രം 💘* *✍🏻Rasiya sali* *Part 16* എല്ലാരോടും യാത്ര പറയായിരുന്നു ഞമ്മൾ " പെട്ടന്ന്....... ന്റെ കുട്ടി ഉപ്പാപ്പാനെ ഇട്ട് പോവാണോ " ഉപ്പാപ്പ എന്നെ വന്ന് കെട്ടി പിടുത്തവും കരച്ചിലും പരയണ്ട ഞമ്മളും കരഞ്ഞു. " ഉപ്പാപ്പാന്റെ ആലിക്കുട്ടി എല്ലാ Saturday's വരുംട്ടോ " ഉപ്പാപ്പ നെറ്റിയിൽ ഉമ്മയൊക്കെ തന്നൂട്ടോ. അപ്പോ ഒരാള്ണ്ട് മുഖം വീർപ്പിച്ച് നിക്ക്ണ്. " ഞാൻ ഇങ്ങളോടാരോടും മുണ്ടൂല, ഇങ്ങക്ക് ഞമ്മളെ പറ്റൂലല്ലോ " " ഉപ്പാപ്പാന്റെ കുട്ടി ഇങ്ങട്ട് വാ... ഉപ്പാപ്പ ചോയ്ച്ചട്ടേ " " ഇങ്ങൾ ചെയ്ച്ചണ്ട, ഇങ്ങക്കറിയോ ഇങ്ങളെ പേരക്കുട്ടി ന്റെ ആണത്തം ഇല്ലാതാക്കിയത് " " അതിന് ജ്ജ് ആണാന്ന് ഞങ്ങക്ക് തോന്നില്ല" "'ടാ കോദിക്ക ഞാൻ പോവാ... ടീചൂലെ വന്ന് വണ്ടീൽ കേറിക്കൊ " ഷെഫി മുഖം വീർപ്പിച്ച് കാറിൽ കയറി. " ആ ദിക്ക ന്റെ ബുള്ളറ്റ് കൊണ്ട് വരണേ,,, " " ആലി നിന്നെ കാത്ത് ആശി വണ്ടിയിൽ ഇര്ക്ക്ണത്" " ഞാൻ പോവാ... എല്ലാരോടും അസ്സലാമു അലൈക്കും" "വ അലൈക്കു മുസ്സലാം മൂത്തമ്മാന്റെ കുട്ടി നോക്കി നിക്കണ ട്ടോ " മൂത്തമ്മ എന്തെക്കെ പറയ്ണ്ണ്ട്. ഞമ്മൾ തിരിഞ്ഞ് നോക്കാതെ കാറിലേക്ക് പോയി, ഞമ്മൾ കാറിന്റെ ബാക്കിൽ കയറി. " ഞാൻ നിങ്ങളെ driver അല്ല " " ആലി നിനക്ക്‌ മുന്നിലല്ലാതെ പറ്റില്ലല്ലോ ഇന്നന്തേ,,, " ഷെഫി പറഞ്ഞത് ശരിയാ ഞമ്മൾ മുന്നിലല്ലാതെ ഇരിക്കൂലാ, ഞമ്മൾ ടെൻഷനോണ്ട് കയറിയതാ, ഞമ്മൾ ആശിക്കാന്റെ മുഖത്ത് നോക്കാതെ കയറി ഇരുന്നു. വീട് മറയുന്നത് വരെ നോക്കി. ഉമ്മച്ചി മൂത്തമ്മയും അമ്മായിയുമൊക്കെ കണ്ണിൽ വെള്ളം നിറച്ചോണ്ട് നോക്കി നിക്ക്ട്ട്. "നിങ്ങളിന്ന് മൗനവ്രതം എടുത്ത്ക്ക്ണോ " ' ആശിക്ക പറഞ്ഞത് ശരിയാ ഞമ്മളും ഷെഫി യും വേറേതോ ലോകത്താണ്. ഞമ്മള് മിണ്ടാഞ്ഞിട്ടാ തോന്നുന്നു.ആശിക്ക നല്ല Speedl drive ചെയ്തത്. ഞമ്മള് നേരെ പോയത് അച്ചൂന്റെ വീട്ടിൽക്കാണ്. അച്ചുവും അവളെ അച്ചനും അമ്മയുമൊക്കെ ഞങ്ങളെ കാത്ത് നിക്കുന്നുണ്ട്. " നിങ്ങക്കെന്താ നേരം വൈകിയോ " "അതേ ട്ടാ.. കരച്ചിലും പിഴിച്ചിലും കഴിയണ്ടേ " "ആദ്യായിട്ട് മാറിനിക്കല്ലേ മോനെ" "അമ്മേടെ മോള് കയറിക്കോ ഇനി നേരം വൈകണ്ട " " ആലി മോളെ രണ്ടാളും കുരുത്തക്കേടൊന്നും കാണിക്കരുത്ട്ടോ " " ഞമ്മള് നന്നായിക്ക്ണ് അച്ഛാ " "മതി മതി പോവാൻ നോക്കിം " "ok ഏട്ടാ ഞങ്ങള് ഇറങ്ങാ " ഞങ്ങളവിടുന്ന് തിരിച്ചു. "ആശിക്കാ ഇങ്ങള് പറഞ്ഞതൊന്നും മറക്കരുത്ട്ടോ." "എന്താ അച്ചൂ നീ ആശിക്കാനോട് പറഞ്ഞത് " "അത് ഷെഫി ഞങ്ങള് തമ്മിലുള്ള സീക്രറട്ടാണ് അല്ലേ ആശിക്ക.... " അച്ചു ആശിക്കാനോട് പറഞ്ഞതൊന്നും മൂപ്പർ കേട്ടിട്ടില്ല. അച്ചു തലക്കൊരു മേട്ടം കൊടുത്തു. "എന്തിനാ ടീ... നീ എന്നെ കുത്തിയത് " "ഞാനൊന്നും ചെയ്തിട്ടില്ല" "പിന്നെ നിന്റെ പ്രേതാണോ ടീ.. കോപ്പേ. " " നീ പോടാ ഊള തെണ്ടി" " ടീ..... നിന്നെ ഞാൻ " ആശിക്ക തലക്കിട്ട് നല്ല മേട്ടം തന്നു. ഞമ്മള് വിടോ കയ്യിന് നല്ല ഒന്നാന്തരം കടി കൊടുത്തു "ആ................ ജ്ജ് എന്താടീ പട്ടിയാണോ ഊളേ| Ittl## '" എന്തെക്കേ പച്ച തെറി പറയ്ണ്ട്. ഞമ്മള് പുറകിൽക്ക് നോക്കിയപ്പോ രണ്ടാളും വാ പൊത്തി ചിരിക്കാണ്. കാണിച്ച് തരാന്ന് കയ്യോണ്ട് ആഗ്യം കാട്ടി. അപ്പോ കൊഞ്ഞനം കുത്തിത്തു. അങ്ങനെ ഒരോന്ന് പറഞ്ഞ് അവിടെയെത്തി. "നിങ്ങൾ ഇറങ്ങുന്നില്ലേ അതിലന്നെ ഇരിക്കാണോ " "ആശിക്ക ലഗേജ് എടുക്കട്ടെ" "വേണ്ട അച്ചു അത് ആ സെക്യൂരിറ്റി എടുത്തോളും " ഞമ്മള് ഇറങ്ങിയപ്പോ ഒരിത്ത വന്നു. " ആശി മോനെ ഇതാണോ സാഹിബിന്റെ പേരക്കുട്ടികൾ " "ആ ഇത്ത ഇത് ആലി പിന്നെ ഇത് ഷെഫി ഇത് അവരുടെ frnd അച്ചു " " മക്കൾ തിന്നിട്ടാണോ വന്നത് " "ആ ഇത്ത ,ഇത്ത ഇവിടെയാണോ താമസം" "ആ മോളെ, ഞാൻ ആഷീടെയും ജാസി മോന്റെയും കാര്യം നോക്കി നിക്കാ ഇവിടെ " "ഓ.... മറിയാറ്റിയാണോ " "ഇത്താനെ പറ്റി ആദിക്കയും ജാസിക്കയും പറയാറുണ്ട് " ഷെഫി യാണ് ട്ടോ "മക്കൾ വരിം ഞാൻ കാണിച്ച് തരാം നിങ്ങൾക്ക് ഇനി മുതൽ നിക്കാനുള്ളത് ഇവിടെയല്ലേ " ഞങ്ങൾ ആൻറി ടെ കൂടെ പോയി.one room ഫ്ലാറ്റാട്ടോ. ഞാനും അച്ചുവും ആണ് ട്ടോ ഒരുമിച്ച്.ഷെഫി ആശീടെയൊക്കെ കൂടെയാണ് ട്ടോ. ഞങ്ങക്ക് കൂട്ടിന് ആന്റി ഞങ്ങളെ കൂടെയാട്ടോ. "ഇതാ ഞമ്മക്കുള്ള റൂം ഇന്ന് AC ഫിറ്റ് ചെയ്യാൻ ആള് വരും " ഷെഫി -"ആന്റി ഞമ്മളെ റൂമെവിടെ" ആന്റി ആഷിക്കയും ഷെഫി മൊക്കെ നിക്കുന്ന റൂo കാണിച്ച് തന്നു. ഞമ്മളെ റൂമിന്റെ തൊട്ടടുത്താട്ടോ &&&&&&&&&&&&&&&&&&&&& ഞമ്മളെ പെണ്ണിന്റെ സംസാരം കേട്ട് ഇങ്ങള് ഞമ്മളെ മറന്നോ. ഇനി ഞമ്മൾ പറയാം ആലിന്റെ ബാഗ് എടുത്തപ്പോയാണ് കുറേ ബുക്ക്സ് താഴെ ചാടിയത്. "സാറേ ബാഗ് അടച്ചിട്ടില്ലാ എല്ലാം താഴെ വീണു " "അത് സാരല്ലാ മുജീബിക്ക അത് ഞാനെടുത്തോളാം" ഞാൻ ബുക്ക്സ് എടുക്കുമ്പോയാണ് ഒരു ഡയറി എന്റെ കണ്ണിൽ പെട്ടത്. ഞാനത് തുറന്ന് നോക്കി. അതിന്റെ ഫ്രണ്ട് പേജിൽ " ആലിടെ സ്വന്തം അമി" എന്ന് എഴുതിയിട്ടുണ്ട്. അതിൽ സയാമീസുകളുടെ images ഒട്ടിച്ച് വെച്ചിട്ടുണ്ട്. ഞാൻ ബുക്ക്സ് ബാഗിൽ വച്ച് മുജീബിക്കാനോ റൂമിൽ കൊണ്ട് വെക്കാൻ പറഞ്ഞു.എന്നിട്ട് വീണ്ടും ഡയറിയെടുത്ത് മറിച്ച് നോക്കി. അതിൽ ആരുമറിയാത്ത രഹസ്യം എഴുതി വെച്ചിട്ടുണ്ട്. അതിനർത്ഥം ആലി അമിയെ കണ്ടിട്ടുണ്ട്. അവനാരാ.... അവനെ സ്വപ്നം കാണാൻ മാത്രം അവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. ആദി പറഞ്ഞത് വെച്ച് ആലീടെ കൂടപ്പിറപ്പ് ലോകം കണ്ടിട്ടില്ല അതിന് മുമ്പേ പടച്ചോൻ കൊണ്ട് പോയിട്ടുണ്ട്. അവനെ കണ്ടാൽ എന്തെങ്കിലും അറിയാം പറ്റുമായിരുന്നു. " ആശിക്കാ നമുക്ക് പോകല്ലേ " പടച്ചോനെ ആകെ കൊളായി ആലി വരുന്നുണ്ട് ഇത് കണ്ടാൽ മിക്കവാറും എന്നെ തിന്നും. " ആലി അത് നിന്റെ ഡയറിയല്ലേ " ഷെഫി എന്നെ കൊലക്ക് കൊടുക്കുംന്ന് തോന്നുന്നേ. "ഇ.........ഇത് നിങ്ങക്കെ വിടുന്ന കിട്ടിയോ " " ഇത് ഇവിടെ ചാടികിടപ്പുണ്ടായിരുന്നു. ഞാനിത് ആരതാ ന്ന് നോക്കായിരുന്നു " പെണ്ണ് തട്ടിപ്പറിച്ച് കാറിൽ കയറി. കേളേജിക്ക് കൊണ്ട് പോകുന്ന ബാഗിൽ വെച്ചു. അവരെല്ലാരും കയറി. ഞാൻ മറിയാന്റിനോട് ഉച്ചക്ക് food വേണ്ടാന്ന് പറഞ്ഞ് തിരിച്ച് വരുമ്പോയാണ് ഞാൻ പേപ്പർ ചാടിക്കിടക്കുന്നത് കണ്ടത്. ഞാനതെടുത്ത് തുറന്ന് നോക്കി അതിൽ അമി എന്നഴുതി ഒരു Pic വരച്ചിട്ടുണ്ട് കണ്ടാൽ ആലി മുടി വെട്ടി പാന്റും ഷർട്ടും ഇട്ടപ്പോലെയുണ്ട്. " ആശിക്ക ഇങ്ങള് വരുന്നില്ലേ " അച്ചുവിളിച്ചപ്പോ അത് മടക്കി Pocket ൽ ഇട്ട് വണ്ടിയെടുത്ത് ഷെഫിനെ അവന്റെ കോളേജി ലിറക്കി മെഡിക്കൽ കോളേജിലേക്ക് വിട്ടു. (തുടരും............) #📙 നോവൽ