Dr. Mishel muhamdh
ShareChat
click to see wallet page
@infertility
infertility
Dr. Mishel muhamdh
@infertility
infertility support Ahalya hospital 🏥
ആധികാരികമല്ല.. എങ്കിലും ചുമ്മാ ഒന്ന് ട്രൈ ചെയ്യൂ 👍 #👨‍⚕️ ആരോഗ്യം #💪Health advice #💪ഹെല്‍ത്ത് ടിപ്സ്
👨‍⚕️ ആരോഗ്യം - ShareChat
01:00
ഇനി ഒരിക്കലും സിസേറിയൻ കഴിഞ്ഞ അമ്മമാരെ പുച്ഛിക്കല്ലേ🙏ഈ വേദനക്കിടയിൽ അവർക്കത് താങ്ങാനാവില്ല..🤰😥 #👩 Women's Health #❤️ഉമ്മ #💖 അമ്മ ഇഷ്‌ടം
👩 Women's Health - ShareChat
00:23
ഓവുലേഷൻ എന്നത് സ്ത്രീ ശരീരത്തിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. പ്രത്യുൽപാദനപരമായ സ്ത്രീ ശരീരത്തിലെ പല പ്രക്രിയകളിൽ ഒന്ന്. ഓവുലേഷൻ അഥവാ അണ്ഡവിസർജനം പൂർണവളർച്ച പ്രാപിച്ച ഓവം അഥവാ അണ്ഡം ഓവറിയിൽ നിന്നും പുറന്തള്ളപ്പെട്ട് ഫെല്ലോപിയൻ ട്യൂബിൽ എത്തുന്ന പ്രക്രിയയാണ്. ഇവിടെ വച്ച് ഈ അണ്ഡത്തിന് ബീജവുമായി സംയോജിയ്ക്കാനുള്ള സാഹചര്യമുണ്ടാകുമ്പോഴാണ് ഗർഭധാരണം സംഭവിയ്ക്കുന്നത്. ആർത്തവശേഷം അടുത്ത ആർത്തവത്തിന് പകുതി ദിവസങ്ങൾ ശേഷിയ്ക്കുമ്പോഴാണ് ഓവുലേഷൻ സാധാരണ നടക്കുന്നത്. അതായത് 28 ദിവസത്തെ ആർത്തവചക്രത്തിൽ 14-ാമത്തെ ദിവസമാകും സാധാരണ ഗതിയിൽ ഓവുലേഷൻ നടക്കുന്നത്. ആർത്തവ ചക്രത്തിന്റെ നീളം കുറയുന്നതും കൂടുന്നതും അനുസരിച്ച് ഇതിലും വ്യത്യാസം വരുന്നു. ഓവുലേഷനും ഗർഭധാരണവും ഗർഭധാരണം നടക്കാനുള്ള ശരീരത്തിന്റെ മുന്നൊരുക്കം എന്ന് ഇതിനെ പറയാം. ഓവുലേഷൻ കൃത്യമായ നിർണയിക്കേണ്ടത് ഗർഭധാരണത്തിന് പ്രധാനമാണ്. കാരണം ഈ സമയം സ്ത്രീ ശരീരത്തിൽ ബീജമെത്തിയാലേ ഗർഭധാരണം നടക്കൂ. കൂടിയാൽ 24-48 മണിക്കൂർ വരെ മാത്രമാണ് ഓവം അഥവാ അണ്ഡത്തിന് ജീവനുള്ളൂ. ഈ സമയത്ത് മാത്രമാണ് ഒരു മാസം സ്ത്രീയിൽ ഗർഭധാരണ സാധ്യതയും ഉളളത്. ഗർഭധാരണത്തിന് ശ്രമിയ്ക്കുന്നവർ ഓവുലേഷൻ കൃത്യമായി അറിഞ്ഞ് ബന്ധപ്പെടേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും ആർത്തവവും ഓവുലേഷനും ക്രമരഹിതമായി നടക്കുന്നവരിൽ. #👩 Women's Health #💪ഹെല്‍ത്ത് ടിപ്സ് #💪Health advice
👩 Women's Health - When Do You Ovulatel 26- 25 32 2 24 3 Menstruation 23 4 Infertile  22 5 Infertile 21 20 77 8 19 18 9 17 10 Fertile 16 11 15 12 14 13 Credihealth When Do You Ovulatel 26- 25 32 2 24 3 Menstruation 23 4 Infertile  22 5 Infertile 21 20 77 8 19 18 9 17 10 Fertile 16 11 15 12 14 13 Credihealth - ShareChat
തടി കൂടുന്നത് പലരേയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നമാണ്. പലതും പരീക്ഷിച്ചു മടുത്തവരും ഇതിലുണ്ട്. വയര്‍ ചാടുന്നതും ഇതിനൊപ്പം ആളുകള്‍ നേരിടുന്ന പ്രശ്‌നമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും നിര്‍ബന്ധമുള്ള കാര്യമാണ്. ജീവിതശൈലിയില്‍ കൃത്യമായ മാറ്റംകൊണ്ടുവന്നാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളു. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. രാവിലെ ചായ കുടിക്കുന്നതാണ് പലരുടേയും ശീലം. ഇതിന് പകരം കലോറി കുറഞ്ഞ ചില പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. ജീരകത്തിന്റെ പ്രാധാന്യം പറഞ്ഞാല്‍ തീരില്ല. കറികളിലാണ് നമ്മള്‍ പൊതുവായി ജീരകം ഉപയോഗിക്കുന്നത്. എന്നാല്‍ ജീരകമിട്ട വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും വയര്‍ ചാടുന്നത് കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ വലിയ ഗുണം ചെയ്യും. പ്രശ്‌നത്തിന് പരിഹാരമാണ്. ചെറിയ ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ത്തു രാവിലെ കുടിക്കുകയാണ് വേണ്ടത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.. ഇഞ്ചിചായയും ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ദിവസവും ഇഞ്ചിയിട്ട ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ഇത് സഹായിക്കും.. ചായ കുടിക്കുന്ന ശീലം മാറ്റിയിട്ട് പകരം ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവും. കൂടാതെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും സഹായിക്കും. മെറ്റബോളിസം കൂട്ടാനും ഗ്രീന്‍ ടീ ഗുണകരമാണ്. #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ #👨‍⚕️ ആരോഗ്യം #💪Health advice #💊 വീട്ടുമരുന്ന്
💪ഹെല്‍ത്ത് ടിപ്സ് - VEIGHT LOS$ VEIGHT LOS$ - ShareChat
#💖ശുഭരാത്രി സുഖനിദ്ര #💭 Inspirational Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Best Quotes
💖ശുഭരാത്രി സുഖനിദ്ര - ShareChat
01:20
#👨‍⚕️ ആരോഗ്യം #💪Health advice #💪ഹെല്‍ത്ത് ടിപ്സ്
👨‍⚕️ ആരോഗ്യം - TOP 6 VITAMINS FOR FASTER IOUND HEALING MTAINA VTAMN @ VITAVIIK VITAVIE VITAMN @ BVTAMINS BODVARMOR TOP 6 VITAMINS FOR FASTER IOUND HEALING MTAINA VTAMN @ VITAVIIK VITAVIE VITAMN @ BVTAMINS BODVARMOR - ShareChat
ശിശുക്കൾക്കും കുട്ടികൾക്കും 2 വയസ്സ് തികയുന്നതിന് മുമ്പ് ഒരു വർഷത്തിൽ 8 മുതൽ 10 തവണ വരെ ജലദോഷം പിടിപെടാറുണ്ട്. പ്രീസ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക് സാധാരണയായി വർഷത്തിൽ 9 തവണ ജലദോഷം പിടിപെടാറുണ്ട്. കൗമാരക്കാർക്കും മുതിർന്നവർക്കും വർഷത്തിൽ 2 മുതൽ 4 തവണ വരെ ജലദോഷം പിടിപെടാറുണ്ട്. സെപ്റ്റംബർ മുതൽ മാർച്ച് അല്ലെങ്കിൽ ഏപ്രിൽ വരെയാണ് തണുപ്പ് കാലം, അതിനാൽ ഈ മാസങ്ങളിൽ കുട്ടികൾക്കാണ് മിക്കപ്പോഴും അസുഖം വരുന്നത്. ജലദോഷം ബാധിച്ച കുട്ടികൾ പലപ്പോഴും താഴെ പറയുന്ന ലക്ഷണങ്ങൾ കാണിക്കുന്നു: മൂക്കൊലിപ്പ് തുമ്മൽ ക്ഷീണം, കരച്ചിൽ, കളിയാട്ടം കുറവ് പനി ഛർദ്ദി ചുമ കുട്ടികളിലെ ജലദോഷം ശരിയായ പരിചരണത്തിലൂടെ സാധാരണയായി 7-10 ദിവസത്തിനുള്ളിൽ മാറും. എന്നിരുന്നാലും, കുട്ടി ഇടയ്ക്കിടെ ഛർദ്ദിക്കുകയും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതിരിക്കുകയും ചെയ്താൽ, ജലദോഷം വഷളാകുകയും സുഖപ്പെടാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും. #💪ഹെല്‍ത്ത് ടിപ്സ് #👨‍⚕️ ആരോഗ്യം #💪Health advice #😍 Have a Good Day
💪ഹെല്‍ത്ത് ടിപ്സ് - ShareChat
പുരുഷന്മാരിലെ ബീജവർദ്ധനവിന് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങൾ. പുരുഷന്മാരുടെ വന്ധ്യതയ്ക്കുള്ള പ്രധാന കാരണം ആഹാരരീതി തന്നെയാണ്. എന്നാൽ പുരുഷന്മാരുടെ പ്രതിൽപ്പാദന ശേഷി കൂട്ടി ബീജവർദ്ധനയ്ക്ക് ചില ഭക്ഷണങ്ങൾ സഹായകമാണ്. മത്സ്യം, എള്ള്, തക്കാളി, ചോക്ലേറ്റ്, ഇഞ്ചി, തണ്ണിമത്തൻ എന്നിവ കഴിക്കുന്നതിലൂടെ പുരുഷമാരിൽ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ബീജത്തിന്റെ എണ്ണം വർദ്ധിക്കാൻ സഹായിക്കുന്നത്. എള്ളിന്റെ ഉപയോഗം പുരുഷ വന്ധ്യതയ്ക്ക് എതിരെയുള്ള സുരക്ഷിതവും ഫലപ്രദവുമായ ഒരു ഭക്ഷണമാണ്. ഉലുവ പതിവായി കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ബീജത്തിന്റെ ചലനശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. #😍 Have a Good Day #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #👨‍⚕️ ആരോഗ്യം
😍 Have a Good Day - ShareChat
പുരുഷ വന്ധ്യത ****************** ഏഴ് ദമ്പതികളിൽ ഒരാൾക്ക് വന്ധ്യതയുണ്ട്, അതായത് ഒരു വർഷമോ അതിൽ കൂടുതലോ ഇടയ്ക്കിടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും അവർക്ക് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ദമ്പതികളിൽ പകുതിയോളം പേരിൽ, പുരുഷ വന്ധ്യത ഒരു ഭാഗികമായെങ്കിലും ഒരു പങ്ക് വഹിക്കുന്നു. പുരുഷ വന്ധ്യതയ്ക്ക് കാരണം ബീജ ഉത്പാദനക്കുറവ്, അസാധാരണമായ ബീജ പ്രവർത്തനം അല്ലെങ്കിൽ ബീജ വിതരണത്തെ തടയുന്ന തടസ്സങ്ങൾ എന്നിവയാണ്. രോഗങ്ങൾ, പരിക്കുകൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, മറ്റ് ഘടകങ്ങൾ എന്നിവ പുരുഷ വന്ധ്യതയ്ക്ക് കാരണമായേക്കാം. ലക്ഷണങ്ങൾ പുരുഷ വന്ധ്യതയുടെ പ്രധാന ലക്ഷണം ഒരു കുട്ടിയെ ഗർഭം ധരിക്കാനുള്ള കഴിവില്ലായ്മയാണ്. മറ്റ് വ്യക്തമായ ലക്ഷണങ്ങളോ ലക്ഷണങ്ങളോ ഇല്ലായിരിക്കാം. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, പാരമ്പര്യമായി ലഭിച്ച ഒരു തകരാറ്, ഹോർമോൺ അസന്തുലിതാവസ്ഥ, വൃഷണത്തിന് ചുറ്റുമുള്ള സിരകളുടെ വികാസം അല്ലെങ്കിൽ ബീജത്തിന്റെ സഞ്ചാരത്തെ തടയുന്ന ഒരു അവസ്ഥ എന്നിവ പോലുള്ള ഒരു അടിസ്ഥാന പ്രശ്നം ലക്ഷണങ്ങൾക്ക് കാരണമാകുന്നു. നിങ്ങൾ ശ്രദ്ധിച്ചേക്കാവുന്ന ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു: ലൈംഗിക പ്രവർത്തനത്തിലെ പ്രശ്നങ്ങൾ - ഉദാഹരണത്തിന്, സ്ഖലനത്തിലെ ബുദ്ധിമുട്ട് അല്ലെങ്കിൽ ചെറിയ അളവിൽ ദ്രാവകം സ്ഖലനം ചെയ്യപ്പെടുക, ലൈംഗികാഭിലാഷം കുറയുക, അല്ലെങ്കിൽ ഉദ്ധാരണം നിലനിർത്തുന്നതിൽ ബുദ്ധിമുട്ട് (ഉദ്ധാരണക്കുറവ്) വൃഷണ ഭാഗത്ത് വേദന, വീക്കം അല്ലെങ്കിൽ ഒരു മുഴ ആവർത്തിച്ചുള്ള ശ്വസന അണുബാധകൾ മണം പിടിക്കാനുള്ള കഴിവില്ലായ്മ. അസാധാരണമായ സ്തനവളർച്ച (ഗൈനക്കോമാസ്റ്റിയ) മുഖത്തോ ശരീരത്തിലോ രോമം കുറയൽ അല്ലെങ്കിൽ ക്രോമസോം അല്ലെങ്കിൽ ഹോർമോൺ അസാധാരണത്വത്തിന്റെ മറ്റ് ലക്ഷണങ്ങൾ സാധാരണയേക്കാൾ കുറഞ്ഞ ബീജസംഖ്യ (ഒരു മില്ലി ലിറ്ററിൽ ശുക്ലത്തിന്റെ എണ്ണം 15 ദശലക്ഷത്തിൽ താഴെ അല്ലെങ്കിൽ ഒരു സ്ഖലനത്തിൽ ആകെ ബീജസംഖ്യ 39 ദശലക്ഷത്തിൽ താഴെ) #👨‍⚕️ ആരോഗ്യം #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #😍 Have a Good Day
👨‍⚕️ ആരോഗ്യം - ShareChat
ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണം പിസിഒഡി ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയാകും വരിക. സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായി തന്നെ ബാധിക്കുന്ന രോഗമാണ് പിസിഒ‍‍‍ഡി. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറയ്ക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍. 15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണിത് കൂടുതലായിട്ടും കാണുന്നത്. ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫൂഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗമാണ് പ്രധാന കാരണങ്ങൾ. #💪ഹെല്‍ത്ത് ടിപ്സ് #👩 Women's Health #💪Health advice #👨‍⚕️ ആരോഗ്യം
💪ഹെല്‍ത്ത് ടിപ്സ് - Normal ovary  Polycystic ovary Normal ovary  Polycystic ovary - ShareChat