@ithalukal_official_page
@ithalukal_official_page

     ◈ ഇതളുകൾ ▎മഷിക്കുപ്പി ◈✔

[ സ്റ്റോറീസ് ] [ സ്റ്റാറ്റസ് ] [പോസ്റ്റ്‌ ബോക്സ്‌ ] [മ്യൂസിക് ലൗവ്വർ] ❉ 𝙵𝚘𝚕𝚕𝚘𝚠 𝙼𝚎 ❉ ❈𝔽𝕠𝕝𝕝𝕠𝕨 𝕄𝕖❈

പ്രേത കഥകൾ വായിക്കുവാൻ ❉ 𝐅𝐨𝐥𝐥𝐨𝐰 𝐌𝐞 ❉ @ithalukal_official_page *വീരം..* *#Teaser 1* *അഖിൽ വിനായക്* *_ᴊᴏɪɴ ᴛʜᴇ ɢʀᴏᴜᴘ ᴏғ ᴀᴠɪᴀᴛᴏʀs ᴛᴏ ʀᴇᴀᴅ sᴛᴏʀɪᴇs_* *•──────•✧•───────•* ✵ *𝔽𝕠𝕝𝕝𝕠𝕨 𝕄𝕖* ✵ ◈ *ഇതളുകൾ ▮ മഷിക്കുപ്പി* ◈ ⁂ *ᴏɴʟɪɴᴇ sᴛᴏʀɪᴇs* ⁂ *•──────•✧•───────•* *_വായനയുടെ പുതിയ മുഖം_* *•──────•✧•───────•* *•──────•✧•───────•* https://chat.whatsapp.com/HZA5Sn8he8K0BEdvbagfzh *•──────•✧•───────•* അടഞ്ഞുകിടന്നിരുന്ന മരവാതിൽ വലിയൊരു ഞെരക്കത്തോടെ മലർക്കെ തുറന്നു.കാലങ്ങളായി രൂപാന്തരം പ്രാപിച്ച മാറാലകൾക്കൊപ്പം ചുരുട്ടിന്റെ രൂക്ഷഗന്ധം ആ മുറിയിൽ ആളിപടർന്നുതുടങ്ങിയിരുന്നു.!! തല മുഢനം ചെയ്തു ഭാസ്സ്മാഭിഷേകഭൂഷിതനായി അയാൾ തന്റെ ജ്വലിക്കുന്ന കണ്ണുകൾ തുറന്നുപിടിച്ചു.!!അഗ്നികുണ്ഡത്തിലേക്കു ചുടുരക്തം ഇറ്റിച്ചുകൊടുക്കുമ്പോൾ അയാൾ ചിരിക്കുകയായിരുന്നു.ശരീരത്തിൽ നിന്നും വേർപെടുത്തിയ ആ ശിരസ്സ് മഹാകാളിയുടെ വാൾത്തലപ്പിൽ സമർപ്പിച്ചശേഷം കൈകളാൽ കൂട്ടിയും കിഴിച്ചും നാഴിവിനാഴികകൾ തിട്ടപ്പെടുത്തി അഗ്നിസ്പുരിക്കുന്ന കണ്ണുകളുമായി ആ അതികായൻ അട്ടഹസിച്ചു.!! "കാത്തിരിപ്പിനു വിരാമമാകുകയാണ്.വർഷങ്ങളായി ഉള്ളിൽ കുടികെട്ടിയ പകയുടെ അവസാനം.മരണം തേടി അവൻ വരുകയാണ്,കാലം മായ്ക്കാത്ത മുറിവ് തനിക്ക് സമ്മാനിച്ചവൻ.ശിവാനന്ദൻ.!!.ആ രക്തത്തിനു വേണ്ടിയാണു ഞാൻ ദാഹിക്കുന്നത്.!! അയാളുടെ അട്ടഹാസം ആ നാലുകെട്ടിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.!! ******************************************************* "ദുശ്ശകുനങ്ങൾ നാടുനിറയെ കളം വാഴുകയാണല്ലോ തിരുമേനി?..അശാന്തിയിൽ നിന്നും വീണ്ടെടുത്ത ഗ്രാമമാണിത്.ഇപ്പോൾ പിന്നെയും ഐശ്വര്യം അകലുന്നുവോ ?അങ്ങ് എന്തേലും പോംവഴി കാണണം.അപേക്ഷയാണ്.അങ്ങേയ്ക്കു മാത്രമേ അത് സാധിക്കു.." ബ്രഹ്മാനന്ദൻ ഏറെനേരം ധ്യാനത്തിലമർന്നു.നടുക്കത്തോടെ കണ്ണുകൾ തുറന്നയാൾ പണിക്കരെ നോക്കി. "ദുരന്തം,..അവൻ അവൻ തൻ്റെ പഴയശക്തി തിരികെ നേടിയിരിക്കുന്നു.അന്ധകാരത്തിന്റെ ദൈവം.!! "രുദ്രപ്രതാപൻ.!!" പടിഞ്ഞാറു നിന്നും വെള്ളിടിവെട്ടി,മഴയുടെ ആർത്തനാദം മുഴങ്ങി.ആദിത്യപുരം ആ പേമാരിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നില്ല. "രക്തം അതാണവന് വേണ്ടത്.മുടിയും കുലവും ജീവജാലവും എല്ലാം.ആദിത്യപുരം ശവപ്പറമ്പായി മാറും.!!" "അങ്ങുന്നേ എന്താണ് പരിഹാരം..എങ്ങനെയും ഈ നാടിനെ രക്ഷിക്കണം തിരുമേനി.." "വരണം ..കിഴക്കുനിന്നും ഒരാൾ.സാക്ഷാൽ വിഘ്‌നേശ്വരൻ.അവനുമാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയു...കൂടുതലൊന്നും പറയാൻ കഴിയില്ല പണിക്കരെ..കലികാലം .." ബ്രഹ്മാനന്ദന്റെ വാക്കുകൾ പേമാരിയായി പണിക്കരുടെ മനസ്സിൽ പെയ്തിറങ്ങി.പ്രത്യാശയോടെ അയാൾ കിഴക്കുദേശം നോക്കി വിറങ്ങലിച്ചുനിന്നു.രുദ്രപ്രതാപനിൽ നിന്നും ആദിത്യപുരത്തെ രക്ഷിക്കാൻ ഏതവതരമായിരിക്കും പിറവിയെടുക്കുക.?? #വീരം *** ##Teaser no: 1 ** COMMING SOON...***
#

🧟 പ്രേതകഥകൾ!

🧟 പ്രേതകഥകൾ! - ഇരുളിന്റെ മറവിൽ ആഭിച്ചത്തിന്റെ ജ്വാലകൾക്വിന്റെ തി FROM THE WRITER OF THE MEGA HIT NOVEL THE REVENGE - - - - - AN AKHL VINAYAK TREAT വി POSTER DESIGN PRASANTH KRAJOV ORGINALY PUBLISHED ON : APRSARPAKAM FACEBOOK GROUP DIDEORRORRON DRAMA CATEGORY I NOVEL - ShareChat
1.1k views
16 hours ago
പ്രേത കഥകൾ വായിക്കുവാൻ ❉ 𝐅𝐨𝐥𝐥𝐨𝐰 𝐌𝐞 ❉ @ithalukal_official_page *ഡെവിൾ അലർട്ട്..!!!* ================== *THE DEAD GAME* ============== *WRITTEN BY AKHIL VINAYAK* ======================= *CHAPTER :1* ============ *1979* ==== *_ᴊᴏɪɴ ᴛʜᴇ ɢʀᴏᴜᴘ ᴏғ ᴀᴠɪᴀᴛᴏʀs ᴛᴏ ʀᴇᴀᴅ sᴛᴏʀɪᴇs_* *•──────•✧•───────•* ✵ *𝔽𝕠𝕝𝕝𝕠𝕨 𝕄𝕖* ✵ ◈ *ഇതളുകൾ ▮ മഷിക്കുപ്പി* ◈ ⁂ *ᴏɴʟɪɴᴇ sᴛᴏʀɪᴇs* ⁂ *•──────•✧•───────•* *_വായനയുടെ പുതിയ മുഖം_* *•──────•✧•───────•* *•──────•✧•───────•* https://chat.whatsapp.com/HZA5Sn8he8K0BEdvbagfzh *•──────•✧•───────•* "റിച്ചി..നീയാ ബ്രഡ്ഡ് കഴിക്കുന്നുണ്ടോ?" "എനിക്ക് വേണ്ട..!!" "കൂടുതൽ വാശി പിടിക്കേണ്ട നീ.ഇവിടെ ഇപ്പോൾ അതുമാത്രമേ ഉള്ളു." "എനിക്ക് വേണ്ട അത്ര തന്നെ.ഞാൻ പുറത്തേക്ക് പോകുകയാണ്.ഡെറിക് എന്നെ കാത്തുനിൽക്കുന്നുണ്ട്.ഞാൻ അവന്റെ കൂടെ ഭക്ഷണം പങ്കിട്ടു കഴിച്ചോളാം." വാതിൽ ഉറക്കെ വലിച്ചടച്ചുകൊണ്ട് റിച്ചി പുറത്തേക്കു നടന്നു. "ഇപ്പോൾ ഇതൊരു ശീലമായി മാറിയിരിക്കുന്നു.അച്ഛൻ ഉണ്ടായിരുന്നെങ്കിൽ..!!" അവൻ പിറുപിറുത്തുകൊണ്ട് നടന്നുനീങ്ങി.മുൻജാലകത്തിലൂടെ അവനെ നോക്കി കണ്ണ് നിറച്ചുനിൽക്കുന്ന അമ്മയെ അവൻ കണ്ടതുമില്ല. *********************************************************************** സമയം ഒച്ചുപോലെ ഇഴഞ്ഞുകൊണ്ടിരുന്നു.അലസമായി പാറികളിച്ചിരുന്ന മുടിയിഴകൾ പിന്നിലേക്ക് ഒതുക്കിവച്ചുകൊണ്ട് മെല്ലെ നടക്കുകയാണ് റിച്ചി.ആദിത്യന്റെ ചെറുകിരണങ്ങൾ അവനിൽ താപമേല്പിച്ചു തുടങ്ങിയിരുന്നു.കുറച്ചപ്പുറം മാറി മരത്തടികൊണ്ട് നിർമിതമായ വഴികസേരയിൽ കൂനിയിരിക്കുന്ന മറ്റൊരു ബാലനെ കണ്ടതും അവന്റെ മുഖം വിടർന്നു. "ഡെറിക്ക്..!!" റിച്ചി വേഗം അവനടുത്തേക്കു നടന്നുചെന്നു.കൈയിലെ കുഞ്ഞുപുസ്തകത്തിൽ കണ്ണുനട്ടിരിക്കുകയായിരുന്നു ഡെറിക്.ഒരു പേജുകൾ മറിക്കുമ്പോഴും അവന്റെ കണ്ണുകൾ വിടർന്നുകൊണ്ടിരുന്നു.റിച്ചിയും ഡെറിക്കിന് പിന്നിൽ നിന്നുകൊണ്ട് ആ പുസ്തകത്താളിലൂടെ തന്റെ നേത്രങ്ങൾ പായിച്ചു.കുഞ്ഞുമനസ്സുകളിൽ ആകാംഷയുടെ വിത്തുകൾ പാകാൻ കെൽപ്പുണ്ടായിരുന്നു അതിലെ അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും.അവസാനപേജും മറിച്ചുനോക്കിയ ശേഷം ചെറിയൊരു നിശ്വാസത്തോടെ ഡെറിക് തിരിഞ്ഞുനോക്കി.പിന്നിൽ നിൽക്കുന്ന റിച്ചിയെ കണ്ടതും അവൻ ആകാംഷാഭരിതനായി. "റിച്ചി..നീ എപ്പോൾ വന്നു?" "അധികമായിട്ടില്ല ഡെറിക്ക്.ഞാനും വായിക്കുകയായിരുന്നു.വിരോധമില്ലെങ്കിൽ ഈ ബുക്ക് എനിക്ക് തരാമോ?" "അതിനെന്താ..എന്റെ കൈയിൽ വേറെയുമുണ്ട്." ഡെറിക് ആ പുസ്തകം അവനു നേരെ നീട്ടി.റിച്ചി അതിന്റെ പുറംചട്ടയിലുടെ തന്റെ വിരലുകളോടിച്ചു. "ദി ഇൻക്രെഡിബിൾ ഹൾക്ക്" അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു.ഡെറിക് സാവധാനം സമീപമിരുന്ന ബാഗ് കയിലേക്കെടുത്തു തുറന്നു.അതിൽ നിന്നും രാവിലെ അവന്റെ മമ്മ ഉണ്ടാക്കിനൽകിയ വെജ് സാൻഡ് വിച്ചിൽ ഒരെണ്ണം റിച്ചിക്കു നേരെ നീട്ടി.ആർത്തിയോടെ അതുവാങ്ങികഴിക്കുന്ന റിച്ചിയെ ഡെറിക് നോക്കിയിരുന്നു. "ഡെറിക് നീ ഭാഗ്യവാനാണ്.എന്നും നല്ല ഭക്ഷണം നല്ല ഉടുപ്പ് നല്ല വീട് എല്ലാം നിനക്കുണ്ട്.എന്റെ വീട്ടിൽ എന്നും ബ്രഡ് ആണ് ഭക്ഷണം." അവൻ തലതാഴ്ത്തിയിരുന്നു. "റിച്ചി..എന്റെ മാതാപിതാക്കൾ സമ്പന്നരാണ്.എനിക്ക് വേണ്ടിയുള്ളത് അവർ കരുതിയിട്ടുണ്ട്.പക്ഷെ നിന്റെ കാര്യത്തിൽ അതല്ല അവസ്ഥ.നിന്റെ മമ്മ നന്നായി അധ്വാനം ചെയുന്നുണ്ട് നിന്നെ നോക്കാൻ.അത് നീ കണ്ടില്ല എന്ന് നടിക്കരുത്." "ഒരിക്കലുമില്ല ഡെറിക് എനിക്ക് എന്നോട് തന്നെ ദേഷ്യമാണ്.ഞാൻ പഠനം ഉപേക്ഷിച്ചു വല്ല ജോലിക്കും പോയാലോ എന്നാണ് ചിന്തിക്കുന്നത്.!!" ഡെറിക് അവനെ നോക്കി നിശ്ശബ്ദനായിരുന്നു. റിച്ചിയുടെ കണ്ണുകൾ പിന്നെയും കൈയിലെ പുസ്തകത്തിന് നേരെ തിരിഞ്ഞിരുന്നു.റിച്ചിയുടെ കാര്യമോർമിക്കുമ്പോൾ ഡെറിക്കിന് മനസ്സിൽ വിഷാദം കുടിയേറിത്തുടങ്ങും.അവന്റെ ആത്മാർഥ ചങ്ങാതിയാണ് റിച്ചി.അവനുവേണ്ടി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന കുറ്റബോധം എപ്പോഴും ഡെറിക്കിനെ വേട്ടയാടിക്കൊണ്ടിരുന്നു.ബാല്യത്തിന്റെ നിഷ്കളങ്കത. “പപ്പയോടും പലവട്ടം സംസാരിച്ചിരുന്നു റിച്ചിയെ പറ്റി.പക്ഷെ അദ്ദേഹമത് ചെവികൊണ്ടില്ല.ഒരു പതിനൊന്നു വയസ്സുകാരന് ഇതിൽക്കൂടുതൽ എന്തുചെയ്യാൻ സാധിക്കും?” പുസ്തകത്തിലേക്ക് മുഖം ആഴ്ത്തിയിരുന്ന റിച്ചിയുടെ ഹൃദയം അസ്വാഭാവിക വേഗത്തിൽ മിടിക്കുവാൻ ആരംഭിച്ചിരുന്നു.അവന്റെ കണ്ണുകളിൽ എങ്ങുനിന്നോ ഒരു തീഷ്ണത കുടിയേറി.റിച്ചിയുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് ഡെറിക്ക് ഒന്നമ്പരന്നു. "റിച്ചി..." ഡെറിക് തന്റെ വലംകൈ അവന്റെ ചുമലിൽ ചേർത്ത് വിളിച്ചു. "ഡെറിക്ക്..!!" റിച്ചിയുടെ സ്വരമുയർന്നു. "നീ ഇതുകണ്ടില്ലേ ഡെറിക്ക്.ഹൾക്ക്.പവർഫുൾ..!! അയാൾക്ക് സ്വന്തം കഴിവുകളുപയോഗിച്ചുകൊണ്ട് ലോകം തന്നെ വെട്ടിപ്പിടിക്കാൻ സാധിക്കും." "ഇത് വെറും കോമിക്സ് ആണ് റിച്ചി.മാർവൽ..അവരുടെ സൃഷ്ടിയാണിത്.ഇതുമാത്രമല്ല ചിലന്തിമനുഷ്യൻ,അയൺ മാൻ തുടങ്ങി ഒട്ടനവധി പുസ്തകങ്ങളുണ്ട്." "എനിക്കറിയാം ഡെറിക്ക്. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി രണ്ടിൽ മാർവൽ സ്ഥാപിതമായത് മുതലുള്ള കഥകൾ. ഇതെല്ലം സൃഷ്ടികൾ ആണെന്നെന്ന് എനിക്ക് നല്ലതുപോലെയറിയാം.പക്ഷെ ഇതെല്ലം യാഥാർഥ്യമായിരുന്നെങ്കിൽ.നീ ആഗ്രഹിച്ചിട്ടില്ലേ വിളിപ്പുറത്തു പറന്നെത്തുന്ന ഒരു സൂപ്പർഹീറോ?" റിച്ചിയുടെ ചോദ്യത്തിനുമുന്നിൽ പകച്ചുപോയി ഡെറിക്ക് എന്ന ഡെറിക്ക് എബ്രഹാം. "എനിക്കറിയാം ഡെറിക്ക്.നമ്മുടെ സ്വപ്നമാണിത്.ആഗ്രഹങ്ങൾ.മനുഷ്യനെ നല്ലവനാക്കുന്നതും ചീത്തയാക്കുന്നതും ആഗ്രഹങ്ങളാണ്." "നീ എന്താണ് റിച്ചി പറഞ്ഞുവരുന്നത്? എനിക്ക് മനസിലാകുന്നില്ല..!!" "ഈ സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കണമെന്നത് എന്റെ ആഗ്രഹമാണ് ഡെറിക്ക്.ഒരു ദിവസമെങ്കിലും എനിക്ക് രാജാവിനെപ്പോലെ ജീവിക്കണം.അതിനു ഒരു സൂപ്പർഹീറോ വേണം." റിച്ചിയുടെ വാക്കുകൾ കേട്ട ഡെറിക്കിന്റെ ചുണ്ടുകളിൽ മന്ദഹാസം വിരിഞ്ഞു. "ഇതെല്ലം സാങ്കൽപ്പികം മാത്രമെന്ന് മനസ്സിലാക്കു റിച്ചി.യഥാർഥ ജീവിതത്തിൽ ഇത്തരം കല്പനകൾക്ക് സ്ഥാനമില്ല.ഇപ്പോൾ നോക്കു ചിലന്തിയുടെ കടിയേറ്റ് പീറ്റർ എന്ന യുവാവിന് ജനിതകമാറ്റം സംഭവിക്കുന്നു.അയാൾ സ്പൈഡർ മാൻ ആയിമാറുന്നു.അതെ സമയം നിന്നെ ഒരു ചിലന്തി കടിച്ചാൽ നീ അങ്ങനെയായി തീരുമോ?ഒരിക്കലുമില്ല.അത് സാധ്യമായ കാര്യമല്ല റിച്ചി." "എന്താണ് സാധ്യമല്ലാത്തത് ഡെറിക്ക്.ഇന്നും ഇന്റർനാഷണൽ ലെവലിൽ പരീക്ഷണങ്ങൾ നടക്കുന്നു ജനിതകമാറ്റം നടത്തി പുതിയ ഇനങ്ങളെ സൃഷ്ടിക്കാൻ.എനിക്കറിയാം നമ്മുടെ പ്രായത്തിനു അത് അപ്രാപ്യമാണ്.പക്ഷെ ഒരുനാൾ ഞാൻ എന്റെ ലക്ഷ്യം നേടിയിരിക്കും." "നീ എന്താണ് പറഞ്ഞുവരുന്നത്??.സ്വയം സൂപ്പർഹീറോ ആവാൻ പോകുകയാണോ.നിനക്കു തന്നെ അത് അവസാനം പ്രശ്നമായി ഭവിക്കും.വേണ്ട റിച്ചി." ഡെറിക്കിന്റെ സ്വരം പതിഞ്ഞതായിരുന്നു. "ഇല്ല ഡെറിക്ക്.ഞാനൊരിക്കലും സൂപ്പർഹീറോ ആകില്ല.പക്ഷെ ഞാൻ ഉണ്ടാക്കും ഒരുപിടി സൂപ്പർഹീറോസ്.അവർ എന്റെ ആജ്ഞ അനുസരിക്കും.ഈ ലോകം നമ്മോടൊപ്പം നിൽക്കും.ഈ ദാരിദ്ര്യത്തിൽ നിന്നും എനിക്ക് മുക്തിനേടാം." റിച്ചിയുടെ മുന്നിൽ അടിയറവു പറയാൻ മാത്രമേ ഡെറിക്കിന് കഴിയുമായിരുന്നുള്ളൂ.മൗനം പാലിച്ചുകൊണ്ട് റിച്ചിയുടെ വാക്കുകൾക്ക് വേണ്ടി അവൻ ചെവി കൂർപ്പിച്ചു. "പക്ഷെ എനിക്ക് അത് നേടണമെങ്കിൽ നിന്റെ സഹായം കൂടിയേ തീരു ഡെറിക്ക്.എനിക്ക് സ്വന്തമായി ഒന്നും തന്നെയില്ല.നിനക്കറിയാവുന്ന കാര്യമാണത്.ഒരു സൂപ്പർഹീറോയെ ഉണ്ടാക്കണമെങ്കിൽ പണം.അതുവേണം.പിന്നെ.വിജ്ഞാനം..!! അത് ആവോളം നേടാനുള്ള ക്യാഷ് എന്റെ കൈയിലില്ല.അതുകൊണ്ട്..." "അതുകൊണ്ട്??" "എനിക്ക് വേണ്ടി നീ ഇനി പഠിക്കണം.നമ്മുടെ ലഷ്യം ഒന്നായിരിക്കണം.എല്ലാം ഫലപ്രാപ്തിയിൽ എത്തിയാൽ നാളെയുടെ രാജാക്കന്മാർ നമ്മളാണ്." ഡെറിക്കിന്റെ ചുണ്ടിലും ഒരു പുഞ്ചിരി മിന്നിമറഞ്ഞുപോയി. "എസ് റിച്ചി.ഞാൻ നിൽക്കാം നിന്റെ കൂടെ.നീ പറഞ്ഞത് നടക്കുകയാണെങ്കിൽ നമ്മുക്കാരെയും ഭയക്കേണ്ടി വരില്ല.നാളെയുടെ സൂപ്പർ ഹീറോസ് ആണ് നമ്മൾ." റിച്ചി ഡെറിക്കിനെ കെട്ടിപ്പുണർന്നു. കാലം നിശബ്ദമായി തന്റെ ഇലകൾ പൊഴിച്ചുകൊണ്ടിരുന്നു.വിജനമായ ആ വഴിത്താരയിൽ ആനന്ദത്തിന്റെ അശ്രുകണങ്ങളോടെ കെട്ടിപുണരുമ്പോൾ ആ ബാല്യങ്ങൾ അറിഞ്ഞിരുന്നില്ല.സൂപ്പർ ഹീറോകളല്ല നാളെയുടെ സൂപ്പർ വില്ലന്മാരാണ് അവർ എന്ന്..!!! *********************************************************************** 2019 ==== "എടൊ തരകാ..താനിത് എവിടെപ്പോയി കിടക്കുകയാണ്.നമ്മുടെ കയ്യിൽ സമയമില്ല.പ്ലീസ് കം ഫാസ്റ്റ്..!!" "എസ് സാർ.ഗിവ് മി ഫോർ മിനിറ്റ്സ്.ഐ വിൽ ബി ദെയർ..!!" ഫോൺ താഴെ വച്ച ശേഷം തരകൻ ആകെ വിഷണ്ണനായി. "ഓരോ ദിവസവും ഓരോ കുരിശുകൾ..!!" അയാൾ പല്ലിറുമ്മി.മുരൾച്ചയോടെ ഗേറ്റുകടന്നു വന്ന വാഹനം പെട്ടന്ന് എന്തോകണ്ടു ഭയന്നതുപോലെ വിറങ്ങലിച്ചുനിന്നു. "ഓ മൈ ഗോഡ്..!!" ഡോർ തുറന്നിറങ്ങിയ തരകൻ വിളറിയ കാണുകളുമായി നിന്നുപോയി. "തന്നെ എത്രനേരമായി ഞാൻ വിളിക്കുന്നു..!!" എസ് പി മാത്തൻ ചെറിയാൻ മുന്നിലേക്ക് വന്നു. "ക്ഷമിക്കണം സാർ.ഇത്രയും ഭീകരമായിരുന്നു അവസ്ഥ എന്നറിഞ്ഞില്ല." "തനിക്കെല്ലാം നേരമ്പോക്കാണ്.എനിക്ക് ഇൻഫർമേഷൻ കിട്ടിയിട്ട് തന്നെ മൂന്നുമണിക്കൂറുകൾ കടന്നുപോയിരിക്കുന്നു.വേഗം ആ ബോഡി താഴെയെത്തിക്കു.ജനങ്ങൾ രോഷാകുലരാണ്." "എസ് സാർ." തരകൻ ഒന്നുകൂടി മുകളിലേക്ക് നോക്കി.ഗ്ലാസിൽ പടുത്തുയർത്തിയ സൗധം.അതും പന്ത്രണ്ടു നിലകൾ ഉള്ള ഭീമാകാരമായ ബിൽഡിങ്.അതിനു മുകളിൽ നിന്നും തലകീഴായി കെട്ടിത്തൂക്കിയ നിലയിൽ ആ ശരീരം..!! അധികനേരം ആ കാഴ്ച നോക്കിനിൽക്കുവാനാകാതെ തരകൻ മുഖം മാറ്റിക്കളഞ്ഞു. "ആരാടോ ഇത് ആദ്യം കണ്ട കാഴ്ചക്കാരൻ??" "സാർ.ഈ ബിൽഡിങ്ങിൽ തന്നെ വർക്ക് ചെയുന്ന ഒരാളാണ്.പേര് ദിനകർ..!!" "വിളിച്ചുകൊണ്ട് വാടോ അവനെ." "എസ് സാർ..!!" കോൺസ്റ്റബിൾ പിന്നിലേക്ക് മാറി അല്പം മാറി വിളറി നിന്നിരുന്ന ചെറുപ്പക്കാരനെ കൂട്ടികൊണ്ടു വന്നു. "സാർ..!!" തരകൻ തിരിഞ്ഞുകൊണ്ട് അവനെ അടിമുടിയൊന്നു നോക്കി. "നീയാണോ ദിനകർ..!!" "അതെ സാർ.." "നീയാണോ ബോഡി ആദ്യം കണ്ടത്?" "എസ് സാർ." അസ്വാഭാവികമായി ഉണ്ടായ അവന്റെ സ്വരത്തിലെ ഇടർച്ചകൾ താരകന്റെ നെറ്റിയിൽ ചുളിവുകളുണ്ടാക്കി. "ശരിക്കും എന്താ സംഭവിച്ചത്..!!" "അത്..സാർ..!!" "നീ കിടന്നു ഉരുളണ്ട.ഉള്ളത് ഉള്ളതുപോലെ ശർദ്ധിച്ചോണം." "സാർ..ഞാൻ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുന്ന സമയമായിരുന്നു.സ്റ്റെപ് ഇറങ്ങി മുന്നിലേക്ക് വന്നപ്പോൾ കൈയിൽ നിന്നും കീ കാർഡ് വഴുതി നിലത്തേക്ക് വീണു.അതെടുക്കാൻ കുനിഞ്ഞപ്പോഴാണ് മുതുകിലും മുഖത്തും വെള്ളം പോലെ എന്തോ വീണത്.വിരൽ കൊണ്ട് തൊട്ടു മുഖത്തോടു ചേർത്തപ്പോഴാണ് അത് രക്തമാണെന്ന് മനസിലായത്.മുകളിലേക്ക് നോക്കിയപ്പോ..തലകീഴായി കിടക്കുന്ന ബോഡി ആണ് സാറേ ഞാൻ കണ്ടത്." അപ്പോഴേക്കും ദിനകർ കിതച്ചുതുടങ്ങിയിരുന്നു.തരകൻ മൂക്കത്തു വിരൽവച്ചുകൊണ്ട് അല്പസമയം ആലോചിച്ചു. "വേറെ..വേറെയെന്തെങ്കിലും താൻ കണ്ടോ എന്ന് ഓർത്തുനോക്കിക്കെ..?" "അത്..." അല്പസമയം ദിനകർ ചിന്തയിലാണ്ടു. "സാർ.ഞാൻ മുകളിലേക്ക് നോക്കിയ ആ സെക്കൻഡിൽ തന്നെ കറുത്ത നിറം ഉള്ള എന്തോ ഒരു സാധനം ഈ ബിൽഡിങ്ങിൽ നിന്നും മറ്റൊരു ബിൽഡിങ്ങിലേക്ക് ചാടി മറയുന്നതുകണ്ടു.നേരിയ നിഴൽ ആയി ആണ് കണ്ടത്.അത് മനുഷ്യനാവാൻ സാധ്യതയില്ല." "ഉം ശരി.താൻ ഇപ്പോ പൊയ്ക്കോ.പിന്നെ പോവുമ്പോ കോൺസ്റ്റബിളിന്റെ കയ്യിൽ ഫുൾ ഡീറ്റെയിൽസ് കൂടി കൊടുത്തോ എപ്പോ വേണേലും വിളി വരാം.!!" "എസ് സാർ..!!" തരകൻ പിന്നെയും മുകളിലേക്ക് ദൃഷ്ട്ടിയൂന്നി. "സാർ..ബിൽഡിങ് ഡീറ്റെയിൽസ്..!!" കോൺസ്റ്റബിൾ കയ്യിലിരുന്ന ഫയലുകൾ തരകന് കൈമാറി. " മെയ്ഡ് ദി ഫ്യൂച്ചർ..പ്രൈവറ്റ് ലിമിറ്റഡ്..!! മെയ്ഡ് ഇൻ പവർ..!! ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ സ്ഥാപിതം.അന്ന് അങ്ങനെയായിരുന്നില്ല.ഇതിപ്പോൾ പലപ്പോഴായി പരിഷ്കരിച്ചുകഴിഞ്ഞിരിക്കുന്നു.കൺസ്ട്രക്ഷൻ ആണ് ഫീൽഡ്.പുതിയ പല ടെക്നോളജികളും കൂടെ പരീക്ഷിക്കുന്നു.ഗവണ്മെന്റ് അംഗീകൃതം..!!" "സാർ..അവിടെ....!!" കോൺസ്റ്റബിളിന്റെ ശബ്ദം ചിലമ്പിച്ചു.തരകൻ ഫയലിൽ നിന്ന് മുഖമുയർത്തി മുന്നിലേക്ക് നോക്കി.ഗേറ്റ് കടന്നു ഒരു വോൾവോ എ എക്സ് ടെൻ കയറിവന്നു.പതിഞ്ഞ താളത്തിൽ അതിന്റെ ഡോർ തുറക്കപ്പെട്ടു.നേർത്ത പുകപടലങ്ങൾ ആ കാറിനകത്തുനിന്നും പുറത്തേക്കു പടർന്നുകയറി.അകത്തുനിന്നും കറുത്ത ബൂട്ടണിഞ്ഞ കാലുകൾ നിലത്തേക്കു കുത്തി അയാൾ മെല്ലെ പുറത്തേക്കിറങ്ങി.നല്ല ഉയരവും ചെമ്പൻ നിറവുമായിരുന്നു അയാൾക്ക്.തന്നെ നോക്കി നിൽക്കുന്ന തരകനെ നോക്കി ഒന്ന് ചിരിച്ച ശേഷം അയാൾ തല തിരിച്ചു തന്റെ ഇടതുഭാഗത്തേക്കു നോക്കി.വെളുത്തു സുന്ദരനായ മറ്റൊരു പുരുഷൻ കൂടി കാറിൽ നിന്നും ഇറങ്ങി നിന്നു..!! "ആരാടോ ഇതൊക്കെ..??" തരകൻ കോൺസ്റ്റബിളിന് നേരെ തിരിഞ്ഞു. "അവർ ഈ ബിൽഡിങ്ങിന്റെ ഓണർമാരാണ്.സി ഇ ഓ..!!" തരകൻ ഒന്നുകൂടി അവരെ തന്നെ നോക്കി. "എവിടെയോ എന്തോ ഒരു സ്പാർക്ക്...!!" കാറിന്റെ ഡോർ മെല്ലെയടച്ചുകൊണ്ട് അവർ തരകന് നേരെ തിരിഞ്ഞു. അതവരായിരുന്നു..!!! റിച്ചി എന്ന റിച്ചാഡ്സൺ...!! ഡെറിക്ക് എന്ന ഡെറിക്ക് എബ്രഹാം...!! (തുടരും)
#

🧟 പ്രേതകഥകൾ!

🧟 പ്രേതകഥകൾ! - IT ' S A DEADLY GAME | DEVIL AHERT WRITTEN BY : AKHIL VINAYAK ORIGINALLY PUBLISHED BY APASARPPAKAM POSTER MAGES ARE FROM GOOGLE NO COPYRGKT INFRINGEMENTS NTENDED CONTANS VIOLENCE MAY NOT BE SUTABLE FOR YOUNG READERS Mhips / / www . facebook . com / groups / apasargpakant » Ps f - ShareChat
1.1k views
16 hours ago
@ithalukal_official_page *💝ഉതിർന്നുവീണ പ്രണയപുഷ്പം💝* *part:-1__3* *Risha asin* *_ᴊᴏɪɴ ᴛʜᴇ ɢʀᴏᴜᴘ ᴏғ ᴀᴠɪᴀᴛᴏʀs ᴛᴏ ʀᴇᴀᴅ sᴛᴏʀɪᴇs_* *•──────•✧•───────•* ✵ *𝔽𝕠𝕝𝕝𝕠𝕨 𝕄𝕖* ✵ ◈ *ഇതളുകൾ ▮ മഷിക്കുപ്പി* ◈ ⁂ *ᴏɴʟɪɴᴇ sᴛᴏʀɪᴇs* ⁂ *•──────•✧•───────•* *_വായനയുടെ പുതിയ മുഖം_* *•──────•✧•───────•* *•──────•✧•───────•* https://chat.whatsapp.com/HZA5Sn8he8K0BEdvbagfzh *•──────•✧•───────•* ഡീം ... ഡീം ..... ക്ലോക്കിൽ സമയം രണ്ടടിച്ചപ്പോൾ ആണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്........... " പടച്ചോനേ........ ഞാനെപ്പോഴോ ഉറങ്ങിയത്???😵 നാളെ എൻട്രൻസ് എക്സാം ആണല്ലോ... ഇനിയും കുറച്ചുഭാഗം കവർ ചെയ്യാനുണ്ട്😥 അത് നോക്കിയില്ലെങ്കിൽ ഈ പരീക്ഷ ഗോവിന്ദാ......... ഞാൻ വേഗം എണീറ്റു മുഖം കഴുകി പഠിക്കാനിരുന്നു..📖 എക്സാം sejal കുറച്ച് ലോങ്ങ് ആയതുകൊണ്ട് രാവിലെ time ഉണ്ടാവില്ല റിവിഷൻ ചെയ്യാൻ😞... "മെഹറി .......മെഹറിൻ ......." വാതിലിനു പുറത്തു നിന്നും ഒരു വിളി കേട്ടു... " ഇതാരാ ഈ സമയത്ത്..!😨 ഇനി വലിയ പ്രേതം 👻ആവുമോ😵????? പ്രേതത്തിന് എൻറെ പേര് എങ്ങനെ അറിയാം? ഞാൻ അത്രക്ക് ഫെയ്മസ് ആണോ? അല്ലല്ലോ ലേ?😉... " മെഹറി... മെഹറിൻ" " ഇത് നൂറത്തയുടെ സൗണ്ട് ആണല്ലോ..😋 ഇത്തൂന് കല്യാണം ആയിട്ടാണോ ഉറക്കമില്ലാത്തത്....?😮 ഈ മുടിഞ്ഞ എക്സാം കൊണ്ട് എൻറെ ഉറക്കം പോയി പാതിരാക്കോഴി പോലെ ...😢 അവൾക്കാണെങ്കിൽ ദിവസങ്ങളായിട്ടും ഉറക്കം ഇല്ലെന്ന് തോന്നുന്നു ഇപ്പൊ എന്തിനാ എന്റെ പഠിപ്പ് കുളം തോണ്ടാൻ ഇങ്ങോട്ട് വന്നത്?????🙅 ********************************************* "ടി മരമാക്രി നീ ആരോട് സംസാരിക്കുന്നത് ഒന്നു വേഗം വാതിൽ തുറക്കുമോ"😤 "സോറി നിങ്ങളോട് കാര്യങ്ങൾ പറയുന്ന തിരക്കിൽ ഞാനവൾക്ക് വാതിൽ തുറക്കാൻ മറന്നു പോയല്ലോ". ...😜 വാതിലില് ബോൾട്ട് നീക്കിയതും നൂറത്ത എന്നെ തള്ളിമാറ്റിക്കൊണ്ട് പെട്ടെന്ന് റൂമിലേക്ക് കയറി പാവം ഞാൻ ദേ കിടക്കുന്നു നിലത്ത്😭 😭 "എന്താ ഇത്തൂസ് ഇത്" ചാടിയെണീറ്റ് കൊണ്ട് കലിപ്പിൽ. ഞാൻ ചോദിച്ചു 😤 എന്നോട് ഒന്നും പറയാതെ അവൾ നേരെ പോയത് റൂമിലുള്ള വെള്ളം വെച്ച ജഗ്ഗിന്റെ അടുത്തേക്കാണ് ഒറ്റനിമിഷംകൊണ്ട് അതിലെ വെള്ളം പകുതിയാക്കി ആ ദുഷ്ട..😂😂😂😂 " ഹോ പാവം എന്റെ ഇത്തൂസ് വുഡ് ബിയോട് സംസാരിച് വായിലെ വെള്ളം വറ്റി പോയല്ലേ??"😋 ഞാൻ ഒന്ന് കണ്ണിറുക്കി ചോദിച്ചു😉 " പോടീ ......അതൊന്നുമല്ല കിടന്നപ്പോ ഭയങ്കര ദാഹം ഞാൻ വെള്ളമെടുക്കാൻ മറന്നുപോയി" ഇത്തൂസ് ഇളിച്ചു കൊണ്ട് പറഞ്ഞു😀 "ഹോ... മറക്കും ...... മറക്കും .😸😸 അതല്ല ഇത്തൂസേ...... താഴേക്കിറങ്ങിയാൽ പോരെ.?😜 അതോ ഇനി. ഈ വീട്ടിലെ വാട്ടർ ടാങ്ക് ഈ റൂമിലോട്ടു മാറ്റിയോ ഞാനറിഞ്ഞില്ലല്ലോ...???😂😂 ഞാൻ ഇത്തു സിനെ ആക്കി ചോദിച്ചു " അത് അത് പിന്നെ നീ വിചാരിക്കുമ്പോലെ ഈ സമയത്ത് താഴേക്കിറങ്ങാൻ പേടിയൊന്നുമില്ലട്ടോ""......😉😁 " അതെയോ ധൈര്യശാലി...... നിനക്ക് നാണമുണ്ടോ.... ഇനി രണ്ടുദിവസം കഴിഞ്ഞാൽ നിൻറെ കല്യാണം ആണ് അവിടെ ചെന്ന് ഇതുപോലെ ആയാൽ എനിക്ക് നാണക്കേട്" ഞാൻ അവളോട് കൊഞ്ഞനം കുത്തി പറഞ്ഞു " ഓ പിന്നെ നിനക്ക് എന്ത് നാണക്കേട്"??? "അത് പിന്നെ ഇത്രയും ധൈര്യം ഉള്ള ഒരു അനിയത്തിയുടെ ഏട്ടത്തി ഇൻറർനാഷണൽ പേടി തൊണ്ടൻ ആണെന്ന് പറയില്ലേ നീ ഒരു ഡോക്ടർ . അല്ലേ...?? shame ......shame😏😏😏😏 ഞാൻ പറഞ്ഞതൊന്നും അവർക്ക് തീരെ പിടിച്ചില്ല😂... " ഓ പിന്നെ വലിയ ധൈര്യശാലി വന്നിരിക്കുന്നു ചളി അടിക്കാതെ പഠിക്കാൻ നോക്കു പെണ്ണേ ഇരുട്ട് കണ്ടാൽ ബോധം പോകുന്ന നീയാണല്ലെ ധൈര്യശാലി അല്ലെ😏😏😏😏 ഇത്തൂസ് ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് വാതിൽ ചാരി പോയി " ഞാൻ ഒരു കാര്യം വിട്ടുപോയല്ലോ നിങ്ങൾക്ക് എന്നെ മുഴുവനായി പരിചയപ്പെടുത്തിയില്ലല്ലോ ല്ലേ ...?😉 അബുദാബിയിൽ ബിസിനസുകാരനായ മാളിയേക്കൽ തറവാട്ടിലെ സൈഫുദ്ദീൻ ഷാഹിന ദമ്പന്തിമാരുടെ രണ്ടാമത്തെ മകൾ മെഹറിൻ ഇസ്ബയാണ് ഞാൻ😊. നേരത്തെ വന്നത് എൻറെ ഒരേ ഒരു ജേഷ്ഠത്തി നൂറ ഞങ്ങൾ തമ്മിൽ അഞ്ചുവയസ്സിന് വ്യത്യാസമുണ്ട് പക്ഷേ ബഹുമാനം എന്ന ചീത്ത സ്വഭാവം ഒന്നും എനിക്ക്അവളോട് ഇല്ല😎 ഇനി എനിക്കൊരു തലതെറിച്ച അനിയൻ കൂടിയുണ്ട് ഇഷാൻ മുഹമ്മദ്. എനിക്ക് വീട്ടിലുള്ള ഒരേയൊരു .... പാര 😿അവനാണ്.... "വീട്ടിലെല്ലാവരും ഇത്തൂസിന്റെ കല്യാണത്തിനുള്ള ഒരുക്കത്തിലാണ് 😍😍എനിക്ക് ഈമുടിഞ്ഞ എക്സാം കാരണം ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല ഇനി നാളെ കഴിഞ്ഞിട്ട് വേണം ജോളി ആയിട്ട് നടക്കാൻ ...😘" ആദ്യമായിട്ടാ പരീക്ഷ തലേന്ന് ഉറക്കമിളിച്ചു പഠിക്കുന്നത് സാധാരണ എല്ലാം നേരത്തെ കഴിയാറുണ്ട്....😢 ഇപ്രാവശ്യം എനിക്ക് ചിക്കൻപോക്സും മഞ്ഞപ്പിത്തവും ഡിജെ റീമിക്സ് പോലെ എന്നെ പിടികൂടി അതുകൊണ്ട് ഒരു വിധം ക്ലാസ്സൊക്കെ മിസ്സായി........😥 ബട്ട് ഇപ്പോൾ ഞാൻ പെർഫെക്റ്റ് ആണ്...😊 ശ്ശൊ ..... നിങ്ങളോട് സംസാരിച്ച് സമയം പോയല്ലോ... ബാക്കി കഥ നാളെ പറയാം ഈ പോഷൻ ഒന്ന് തീർക്കട്ടെ....😉😊 ( തുടരും...) **********************************************ഫ്രണ്ട്സ് ഇത് എന്റെ ആദ്യത്തെ സ്റ്റോറിയാണ് so അതിന്റെതായ. സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടാകും തൽക്കാലം ഒന്ന് ക്ഷമിക്കിട്ടൊ...☺ നെക്സ്റ്റ് പാർട്ട് ഉഷാറാക്കി എഴുതാം😊. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു . *Raisha asin* *Raisha azin* 💝 ഉതിർന്നുവീണ പ്രണയപുഷ്പം 💝 part 2 " മെഹറി....... നീ ഇപ്പോഴും എഴുന്നേറ്റില്ലേ...????" വാതിൽ തുറന്ന് ഉമ്മി വിളിച്ചത് കേട്ടാണ് ഞാൻ ബുക്കിൽനിന്ന് തല എടുത്തത്........ ഇന്നലെ രാത്രി എപ്പോഴാണ് ഉറങ്ങിയത് എന്നറി യില്ല.... ഉണർന്നപ്പോൾ ബുക്കിൽ തലവെച്ചു കിടക്കുന്ന എന്നെയാണ് ഞാൻ കണ്ടത്😂.... എണീറ്റ് നിസ്കരിച് വേഗം റെഡിയായി താഴേക്ക് ചെന്നു.... ഉമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു ഇന്നാണെങ്കിൽ പണിക്കു വരുന്ന ഖദീജത്ത വന്നിട്ടില്ല......😥 സഹായിക്കണമെന്ന് ഉണ്ട് പക്ഷേ എനിക്ക് പരീക്ഷയല്ലേ.....😭 ഡൈനിങ് ടേബിളിൽ എടുത്തുവെച്ച ഭക്ഷണം കഴിച്ച് ഉപ്പാനോട് ഉമ്മാനോട് സലാം പറഞ്ഞ് ഇറങ്ങി പുറത്ത് കാർപോർച്ചിൽ ഡ്രൈവർ എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു....... " മെഹറി മോളെ....... വേഗം കയറു ഇപ്പോൾതന്നെ പുറപ്പെട്ടാൽ മാത്രമേ സമയത്തിന് അവിടെ എത്താൻ കഴിയൂ......." ഞാൻ പെട്ടെന്ന് കാറിൽ കയറി വണ്ടി ഗേറ്റ് കടന്ന് റോഡിലൂടെ കുതിച്ചു........ ഞാൻ ബുക്കിന്റെ താളുകളിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു..... മണിക്കൂറുകൾക്കുശേഷം പരീക്ഷ സെൻററിൽ എത്തി.... പരീക്ഷ എല്ലാം തകർത്തഴുതി.. വേഗം ക്യാമ്പസിന് പുറത്തിറങ്ങി പാർക്കിങ് ഏരിയയിൽ പാവം നിസാമുക്ക ഡ്രൈവിംഗ് സീറ്റിൽ ചാരിക്കിടന്ന് മയങ്ങുന്നുണ്ടായിരുന്നു... ഞാൻ ഡോറിന്റെ ഗ്ലാസ്സ് മുട്ടി ...... നിസാമുക്ക ഡോർ ലോക്ക് തുറന്നു..... വണ്ടിയിൽ കയറി.. കാർ വീട് ലക്ഷ്യമാക്കി കുതിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ആശ്വാസം....😊😊😊 " ഹായ് വ ഇനിയുള്ള രണ്ടു ദിവസം ഇത്തൂസിന്റെ കല്യാണം അടിച്ചുപൊളിക്കണം........😍 നല്ല യാത്ര ക്ഷീണമുണ്ട് വേഗം ഒന്ന് ഫ്രഷാവട്ടെ " ബാത്റൂമിൽ നിന്നിറങ്ങിയപ്പോൾ എൻറെ റൂമിലെ സോഫയിലിരുന്ന് കൊണ്ട് ഇത്തൂസ് ഫ്രണ്ട്സിനെ വിളിക്കുകയായിരുന്നു ... ഞാൻ വന്നപ്പോൾ അവൾ കോൾ കട്ട് ചെയ്തു " ഞാൻ ഫേഷ്യൽ ചെയ്യാൻ പോകുന്നത് നീ വരുന്നുണ്ടോ ....??" .. കേൾക്കണ്ട താമസം എൻറെ ക്ഷീണമെല്ലാം പമ്പകടന്നു ഞാൻ വേഗം റെഡിയായി ഇറങ്ങി രണ്ടാളുംകൂടി ഫേഷ്യൽ ഒക്കെ കഴിഞ്ഞു തിരികെ വന്നു..... ഉമ്മ ഡിന്നറിന് വിളിച്ചപ്പോഴേക്കും ഞാൻ ഉറങ്ങിയിരുന്നു....... ************************************************ ഉച്ചക്ക് മുമ്പ് തന്നെ ഇത്തൂ സിന്റ കൂടെ പഠിച്ച ഫ്രണ്ട്സ് ഒക്കെ വീട്ടിലെത്തിയിരുന്നു.... തലേന്നത്തെ യാത്രാക്ഷീണവും, പരീക്ഷക്കുള്ള ഉറക്കമൊഴിക്കൽ എല്ലാംകൂടെ ഞാൻ എണീറ്റപ്പോ സമയം 11 കഴിഞ്ഞിരുന്നു....😜 വേഗം ഫ്രഷ് ആയി താഴേക്കിറങ്ങാൻ വേണ്ടി ഡോർ തുറന്നപ്പോൾ സോഫയിൽ കിടക്കുന്ന കറുത്ത കൂളിംഗ് ഗ്ലാസ് കണ്ടു...... പിന്നെ ഒന്നും നോക്കിയില്ല...... ഒരു പഞ്ചിന് വേണ്ടി അതും വെച്ച് ഒരു മാസ്എൻട്രി.........😎 ഇത്തൂസിന്റെ റൂമിൽ നിന്നു ഉച്ചത്തിലുള്ള സംസാരം കേട്ട് അവിടേക്ക് പാളിനോക്കി തിരിഞ്ഞതും......... ആരെയോ ... പോയി ഇടിച്ചു.. "ഹാവു...... ഭാഗ്യം .... നിലത്ത് എത്തിയിട്ടില്ല..." പതുക്കെ കണ്ണ് തുറന്നു നോക്കി .ഞാൻ ഞെട്ടി പോയി..... ഒരു മണുക്കുണാഞ്ചൻ എന്റെ അരയിലൂടെ കൈയിട്ട് എന്നെ വീഴാതെ ചേർത്ത് പിടിച്ചിരിക്കുന്നു........ ഇവനും ആയിട്ടാണോ ഞാൻ കൂട്ടിമുട്ടിയത്???? എൻറെ മാസ്എൻട്രി നശിപ്പിച്ചതിൽ എനിക്കവനോട് കലിപ്പ് കയറി...😤😤😤😤 " ടോ... എന്നെ വിട്ടെ തന്നോടാരാ എന്നെ പിടിക്കാൻ പറഞ്ഞത് കോന്താ '..... തനിക്ക് കണ്ണു കണ്ടു ടെ മരമാക്രി ....####*********$#@**&$$.*#....... എന്റെ ഉന്മ '.........😭😭😭😭" എൻറെ തെറി പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പേ ആ ഇബിലീസ് പിടിവിട്ടിരുന്നു..... പ്രതീക്ഷിക്കാത്ത വീഴ്ച ആയതിനാൽ ഞാൻ കറക്ട്ട് നിലത്ത് എത്തിയിരുന്നു.. എൻറെ ഊരയുടെ ഡിസ്പ്ലേ അടിച്ചു പോയെന്ന് തോന്നുന്നു.......😭😭😭😭😭😭 ചമ്മൽ ഓടുകൂടി നോക്കിയപ്പോൾ മുന്നില് ആ കാലമാടൻ എനിക്ക് നേരെ ഒരു ചിരി പാസാക്കി എന്നിട്ട് എൻറെ നേരെ കൈനീട്ടി. അവൻറെ ചിരിയിലെ പുച്ഛം മനസിലാക്കിയ ഞാൻ കൈതട്ടിമാറ്റി എഴുന്നേറ്റു ചുറ്റും നോക്കി.. " ഭാഗ്യം..... പ്ലിംഗ് ആയില്ല.. ..☺" ഞാൻ ഗോവണി ഇറങ്ങാൻ തുടങ്ങിയപ്പോൾ.. " മെഹറി... ഒന്നിങ്ങു വന്നേ.." തിരിഞ്ഞുനോക്കിയപ്പോൾ പിറകിൽ നിൽക്കുന്ന ഇത്തൂ സി നെയാണ് കണ്ടത് "എന്താ......???" ഞാൻ അവനോടുള്ള കലിപ്പിൽ ഇത്തുസിനോട് കുറച്ചു കനത്തിൽ ചോദിച്ചു... " നീ എഴുന്നേറ്റപ്പോൾ തന്നെ കലിപ്പിലാണല്ലോ.? എന്തുപറ്റി സ്വപ്നത്തിൽ വല്ല ഡ്രാക്കുളയും വന്നോ?😜 " " സ്വപ്നത്തിലല്ല നേരിട്ട് തന്നെ കണ്ടു ! " " നി ഒന്നടങ്ങ് പെണ്ണേ..... എന്നിട്ട് എന്നെ കൂടെ വാ" " എന്തിനാ..??"😧 "പുഴുങ്ങി തിന്നാൻ..... നീ വരുന്നുണ്ടോ ..?" അവളെന്റെ കൈ പിടിച്ചുവലിച്ച് അവളുടെ റൂമിലെ കൊണ്ടുപോയി. അവിടെ മുഴുവൻ അവളുടെ കോളജ് മാറ്റ് സായിരുന്നു. അവൾ ഓരോരുത്തർക്കും എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ഞാൻ വേഗം തിരികെ ഇറങ്ങാൻ നിന്നു . എനിക്കാണെങ്കിൽ വിശന്നിട്ട് കണ്ണ് കാണുന്നില്ല എത്രയും പെട്ടെന്ന് അടുക്കളയിൽ എത്തണമെന്നു വിചാരിച്ചു റൂമിൽ നിന്നിറങ്ങാൻ നിന്നതും .... ഇത്തൂ വന്ന് കൈപിടിച്ചു..... ദുഷ്ട....😢 "നീ എവിടെ പോകുന്നു ഇനി രണ്ടാളും കൂടി ഉണ്ട് എൻറെ കൂടെ വാ" അവളെന്നെ റൂമിലെ ബാൽക്കണിയിലേക്ക് വലിച്ചു. അവിടെ രണ്ട് ചെറുപ്പക്കാർ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.. "എടാ .....ഷിയാസ് .....നിയാസ് ..... ഒന്ന് ഇങ്ങോട്ട് നോക്കിയേ...........ഇതാണ് ഞാൻ പറയാറുള്ള എൻറെ ഒരേഒരു തല തെറിച്ച സഹോദരി... മെഹറിൻ ഇസ്ബ....😜" സത്യം പറഞ്ഞാൽ എന്നെ ഇൻട്രൊഡ്യൂസ് ചെയ്ത വാക്കുകൾ കണ്ടപ്പോൾ എനിക്കെന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല എന്നാലും ഞാൻ പിടിച്ചു നിന്നു😣😣😣😣 ഞാൻ കലിപ്പിൽ ഇത്തൂസനെി നോക്കിയപ്പോൾ അവളെന്നെ കണ്ണിറുക്കി കാണിച്ചു... അവളുടെ മുഖത്തുനിന്നും കണ്ണെടുത്ത ഞാൻ അവരെ നോക്കി..... പെട്ടെന്ന് എന്റെ കിളിപോയി...😵 ഇവനല്ലേ രാവിലെ എന്നെ ഇടിച്ചിട്ടത് .ഇത്തൂന്റെ ഫ്രണ്ട് ആണെന്നറിയാതെ ഞാൻ കലിപ്പിൽ എന്തൊക്കെയോ പറഞ്ഞു പോയി..... പടച്ചോനെ അവൾ അത് അറിഞ്ഞാൽ എന്നെ പഞ്ഞിക്കിടും....😭 " മെഹറിൻ ഇതാണ് ഞാൻ പറയാറുള്ള എൻറെ bestie..... ഷിയാസ് ആൻഡ് നിയാസ്. " ഞാൻ അവർക്ക് നന്നായിട്ട് ഒന്നിളിച്ചു കൊടുത്തു.😁 നാടകമൊക്കെ ഒരുവിധത്തിൽ അവസാനിപ്പിച്ച് മെല്ലെ ബാൽക്കണിയിൽ നിന്നു എസ് കേപ്പായ്.. റൂമിൽ കടന്നതും പെട്ടെന്ന് ബാൽക്കണിയിൽ നിന്നും ഒരു കൂട്ട പൊട്ടിച്ചിരി കേട്ടു.... (തുടരും) *Raisha asin* ************************************************ ഫ്രണ്ട്സ് എത്രത്തോളം നന്നായെന്ന് അറിയില്ല . ഇഷ്ടപ്പെട്ടാൽ ഒന്ന് ലൈക് അടിക്കണേ. നിങ്ങളുടെ സപ്പോർട്ടാണ് നമ്മുടെ ധൈര്യം😊 * Raisha asin* 💝 ഉതിർന്നുവീണ പ്രണയ പുഷ്പ്പം💝 part 3 റൂമിൽ നിന്നും പുറത്തിറങ്ങിയതും ബാൽക്കണിയിൽ നിന്ന് കൂട്ട ചിരി കേട്ടു ഞാൻ ന് ന്തെട്ടി 😵 " പെട്ടല്ലോ റബ്ബേ.........?" കാര്യങ്ങളൊക്കെ ഇത്തൂസിന് മനസ്സിലായ സ്ഥിതിക്ക് പിന്നെ ഞാൻ അവിടെ നിന്നില്ല.....😂 താഴേക്ക് ഗോവണി ഇറങ്ങി.. താഴെ കസിൻസ് മെഹന്ദി ഇടുന്ന തിരക്കിലായിരുന്നു..... എൻറെ ഡിഷ്ണറി യിലെ ആദ്യ വേഡ് ഫുഡ് ആയതുകൊണ്ട് 😁ഞാൻ അവരെ ഒന്നും ശ്രദ്ധിക്കാതെ വേഗം കിച്ചണിലേക്ക് ഓടി ഫസ്റ്റ് ഫുഡ് എന്നിട്ട് ബാക്കി.......😜 ഫുഡ് ഒക്കെ കഴിച്ച ശേഷം ഞാൻ കസിൻസിന്റെ ഇടയിലേക്ക് ഇടിച്ചു കയറി....😊 എൻറെ രണ്ടു കയ്യിലും മെഹന്തി ചാർത്തി. പെട്ടെന്ന് ഉമ്മ എൻറെ അടുത്തേക്ക് വന്ന് ഇത്തു നെ വിളിച്ചോണ്ട് കൊണ്ടുവരാൻ പറഞ്ഞു മനസ്സില്ലാമനസ്സോടെ ഞാൻ അവരുടെ ഇടയിൽനിന്നും മുകളിലേക്ക് കയറി .. ഇത്തൂന്റെ റൂം നിശബ്ദമായിരുന്നു ഞാനവിടെ എല്ലാം തിരഞ്ഞു.മുകളിലുള്ള ബാൽക്കണിയിലും എല്ലാം അവളെ നോക്കി......... ഞാനാകെ ആദി പൂണ്ടു.. അവസാനം ആകുലതയോടെ എൻറെ റൂമിലേക്ക് വന്നതും അവിടെ ഇത്തൂസും എന്നെ തള്ളിയിട്ട കോന്തനും , നിയാസും പിന്നെ വേറെ കുറെ ഫ്രണ്ട്സും ഇരുന്നു കത്തി അടിക്കുന്നുണ്ടായിരുന്നു...... അപ്രതീക്ഷമായി എന്നെ കണ്ടു അവരെല്ലാവരും നോക്കിയപ്പോൾ ഞാനാകെ ചൂളിപ്പോയി കാലമാടൻ ഷിയാസ് എനിക്കൊന്ന് ആക്കി ചിരിച്ചു തന്നു😁 ഞാനത് പുച്ഛിച്ചുതള്ളി..😏 "ഇത്തൂസ് ...... ഇങ്ങളെ ഉമ്മ വിളിക്കുന്നു." ഇത്തൂ സി നോട് ഉമ്മ വിളിക്കുന്ന കാര്യം പറഞ്ഞു ഞാൻ അവിടുന്ന് വേഗം എസ്കേപ്പ് ആയി.... ഞാൻ നേരെ നിയ യുടെ അടുത്തേക്ക് ചെന്നു.' അവൾ എൻറെ അങ്കിളിനെ മകളാണ് തിക്ക് ഫ്രണ്ട്സ് ആണ്😊 ... എണീറ്റപ്പോൾ എനിക്കുണ്ടായ ട്രാജഡി അവളോട് പറയാൻ ഭയങ്കര വെമ്പൽ..... പക്ഷേ ആ ദുഷ്ട ആണെങ്കിൽ ഫ്രീ ആവുന്നുമില്ല...😢 ഞാനെണീറ്റു റിലേറ്റിവ് സിന്റെ ഇടയിലേക്ക് നടന്നു..... *********************************************** രാത്രിയായപ്പോൾ ഇത്തൂ സി നെ അണിയിച്ചൊരുക്കാൻ ബ്യൂട്ടീഷൻ വന്നു.... ഇത്തൂനെ ഒരുക്കൽ കഴിഞ്ഞപ്പോൾ ഞാനും ബ്യൂട്ടീഷൻ വെച്ച് ഒരുങ്ങാൻ തീരുമാനിച്ചു...😋 " മെഹറി... എങ്ങനെയുണ്ട്...?" ഇത്തൂ സ് കണ്ണാടിയുടെ മുമ്പിലിരുന്ന് എന്നോട് ചോദിച്ചു.. " എന്ത്...........????"😨 " കോപ്പേ ഞാൻ എങ്ങനെയുണ്ടെന്ന്.......???" " ഹോ .....അതാണോ.....?? എൻറെ....അത്രയില്ലെങ്കിലും കൊള്ളാം..അല്ലേ നിയ...??😉 ഞാൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചു..... " ഒന്ന് പോടി....... നൂറത്ത മൊഞ്ചത്തി ആയിട്ടുണ്ട്...😘😍😍 ഈ മെഹറിക്ക് .....അസൂയയാണ്😜 '' അവളെന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു "ഓ എന്റെ ഇത്തൂസേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ..😋 എൻറെ ഇത്തൂ എന്നെപ്പോലെ മൊഞ്ചത്തി അല്ലേ..😝😝 " ഞാൻ വീണ്ടും സ്വയം പൊക്കിയപ്പോൾ ഇത്തൂസ് എൻറെ കയ്യിൽ ഒരുനുള്ള് തന്നു.....😹 താഴെ ഒപ്പന പരിപാടി തുടങ്ങിയി....... ഉമ്മ വന്ന് ഇത്തു നെ കൂട്ടി താഴേക്ക് പോയി.. " ചേച്ചി.. എന്നെ സിമ്പിൾ ആയിട്ട് ഒരുക്കിയാൽ മതിട്ടോ.....😅 '' എന്ന് പറഞ്ഞ് ഞാൻ കണ്ണാടി മുമ്പിലെ ചെ യറിൽ ഇരുന്നു. " അടുത്ത കല്യാണ പെണ്ണ് ആണ് ..😝 നന്നായി ഒരുക്കിയേക്ക് ...ചേച്ചി........😜 " നിയ ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. "അത് നീ..... നോട്ട് me ... ഞാൻ കല്യാണം കഴികുന്നില്ല. മനസ്സിലായോ😤😤😤 " "അതിന് ഇതെന്താ ചിക്കൻ ബിരിയാണിയാണോ കഴിക്കാൻ.....😋😋😋???" "ഓ..... എന്റെ പൊന്നു നിയ ഇങ്ങനെ ചളി തെറുപ്പിക്കല്ലേ..... പ്ലീസ്‌🙏" "എൻറെ അന്മോ .... നീ എന്താന്ന് വെച്ചാൽ ചെയ്യ് ഞാൻ ഞാൻ താഴേക്ക് പോവാണ് " നിയ കൃതിമ ദേഷ്യം അഭിനയിച്ച് താഴേക്കിറങ്ങി പോയി . ഞാൻ റെഡിയായി താഴെ ഹാളിൽ ചെന്നപ്പോൾ അവിടെയൊന്നും ആരുമില്ലായിരുന്നു .എല്ലാവരും മുറ്റത്ത് സ്റ്റേജിന്റഅടുത്തായിരുന്നു. അവിടെ ഒപ്പന തകർത്തു കൊണ്ടിരിക്കുകയായിരുന്നു... ഞാൻ മുറ്റത്തിറങ്ങിയതും നിയ വന്ന എന്നെ സ്റ്റേജിലേക്ക് വലിച്ചു കൊണ്ടുപോയി.. സ്റ്റേജിൽ കയറി ഇത്തു സിന് സ്വീറ്റ്സ് വായിൽ വെച്ചുകൊടുത്തു.... സ്റ്റേജിന്റെ ഫ്രണ്ട്സ് സീറ്റ് മുഴുവനും ഇത്തു ന്റെ ഫ്രണ്ട്സ് കീഴടക്കി വെച്ചിരുന്നു അതുകൊണ്ട് സ്റ്റേജിൽ അധികം തുള്ളാൻ നിൽക്കാതെ ഞാൻ പെട്ടെന്ന് ഇറങ്ങി😒... സിറ്റൗട്ടിൽ കയറാൻ നിന്നപ്പോൾ ഞങ്ങൾ ഉപ്പയെ കണ്ടു അങ്ങോട്ട് ചെന്നു.... " ഉപ്പ എവിടെക്കാ ???" " മോളു.... എൻറെ ഫോൺ കാറിൽ മറന്നുവെച്ചു അത് എടുത്തിട്ട് വരാട്ടോ.." " ഉപ്പ ..... കീ ...തരി ഞങ്ങൾ എടുത്തോണ്ട് വരാം....." കി വാങ്ങി ഞങ്ങൾ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു .കാർ തുറന്ന ഫോണെടുത്തു.. പെട്ടെന്ന് എങ്ങുനിന്നോ വന്ന ഒരു കാറ്റ് എന്റെ ഷാളിനെ തലയിൽ നിന്നും ഉതിർത്തു വീഴ്ത്തി...... ഷാൾ റെഡിയാക്കാൻ വേണ്ടി ... ഫോൺ നിയ യുടെ കയ്യിൽ കൊടുത്തു... പെട്ടെന്ന് ഒരു ബിഎംഡബ്ലിയൂ എൻറെ മുന്നിൽ വന്നു നിർത്തിയത്...... ഞാൻ തിരിഞ്ഞതും കാറിലുള്ള ആൾ ഇറങ്ങിയതും...... നേരെ ഇടിച്ചു ആ കാലമാടന്റെ നെഞ്ചിലേക്ക് ഞാൻ വീണു..... പടച്ചോനെ ഇന്നു മുഴുവൻ നിലത്ത് വീഴാൻ ആണല്ലോ എൻറെ വിധി.....😭😭😭 മെല്ലെ തലയുയർത്തി നോക്കിയപ്പോൾ അയാളുടെ മുഖം കണ്ടു ശരിക്കും ഞാൻ ഞെട്ടിപ്പോയി...😵😵😵 തുടരും...... *Raisha asin* *********************************************** സോറി ഫ്രണ്ട്സ് ഈ പാർട്ട് വിചാരിച്ചപോലെ അത്ര നന്നാക്കാൻ പറ്റിയില്ല... നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.... ഇൻഷാ അല്ലാഹ് അടുത്ത പാർട്ട് ശരിയാക്കാം...
#

📙 നോവൽ

📙 നോവൽ - Sta ഉതിർന്നു വീണ പ്രണയ പുഷ്പം Written by Risha Asin Cahne pramotar Ithabikal Online Stories - ShareChat
1.7k views
16 hours ago
@ithalukal_official_page *ദൃശ്യ* *ഭാഗം 9* ************* *രചന : അലീന ജോൺ* *_ᴊᴏɪɴ ᴛʜᴇ ɢʀᴏᴜᴘ ᴏғ ᴀᴠɪᴀᴛᴏʀs ᴛᴏ ʀᴇᴀᴅ sᴛᴏʀɪᴇs_* *•──────•✧•───────•* ✵ *𝔽𝕠𝕝𝕝𝕠𝕨 𝕄𝕖* ✵ ◈ *ഇതളുകൾ ▮ മഷിക്കുപ്പി* ◈ ⁂ *ᴏɴʟɪɴᴇ sᴛᴏʀɪᴇs* ⁂ *•──────•✧•───────•* *_വായനയുടെ പുതിയ മുഖം_* *•──────•✧•───────•* *•──────•✧•───────•* https://chat.whatsapp.com/HZA5Sn8he8K0BEdvbagfzh *•──────•✧•───────•* "ആൽഫ്രഡിനെ നിനക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയില്ലായിരുന്നു.... ആൽഫ്രഡിന് നിന്നെ തിരിച്ചും ഇഷ്ടമാണോ?" നിതിൻ ദു:ഖത്തോടെ ചോദിച്ചു. "അല്ല...എനിക്കറിയില്ല എന്നതാണ് കൂടുതൽ ശരി...ഇച്ചായൻ എന്നെ എപ്പോഴും അവഗണിക്കാറാണ് പതിവ്" ദൃശ്യ പറഞ്ഞു. "ഇച്ചായൻ? ഉം....ഹീ ഇസ് വെരി ലക്കി...നിന്നെ അവഗണിക്കുന്നവൻ.. നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കുന്നവൻ... മണ്ടത്തരമാണ് കാണിക്കുന്നത്" "ഉം...ഒരിക്കൽ ഇഷ്ടമാണെന്നും പറഞ്ഞു ഇച്ചായന്റെ അടുത്ത് ചെന്നപ്പോൾ നല്ല വഴക്കു കേട്ടു" "എന്തിന്?" "ഇച്ചായന്റെ ഗേൾ ഫ്രെണ്ടാകാനുള്ള യോഗ്യത എനിക്കില്ലെന്നും പറഞ്ഞ് വഴക്ക് പറഞ്ഞു" "എന്താ ഗേൾ ഫ്രെണ്ടാകാനുള്ള യോഗ്യത?" "ഇച്ചായനെ കുറ്റം പറയാൻ പറ്റില്ല...ഇച്ചായനെ പോലെ എല്ലായിടത്തും ഒന്നാമനായിട്ടുള്ള ഒരാൾക്ക്...ഉഴപ്പിയായ ദൃശ്യയെ ഉൾക്കൊള്ളാൻ സാധിച്ചില്ല..." "നീയോ? ഉഴപ്പ്???" "ഉം...നിതിൻ ചേട്ടൻ ഇഷ്ടപ്പെടുന്ന ഈ ദൃശ്യയായി ഞാൻ മാറിയത് ഇച്ചായന്റെ മനസ്സിൽ സ്ഥാനം പിടിക്കാനായിരുന്നു...എന്നോടുള്ള പുച്ഛം കുറച്ചെങ്കിലും കുറയ്ക്കാനായിരുന്നു...ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞപ്പോഴുള്ള ഇച്ചായന്റെ പെരുമാറ്റത്തിൽ ആദ്യം എനിക്ക് നല്ല വിഷമം തോന്നി...പിന്നീട് ചിന്തിച്ചപ്പോൾ വെറുതെ വിഷമിച്ചിരിക്കാതെ പ്രവർത്തിക്കണമെന്ന് തോന്നി...ഇച്ചായന്റെ ഭാര്യയാകാനുള്ള യോഗ്യതയുണ്ടാക്കിയെടുത്തിട്ട് ഞാൻ വീണ്ടും ചെല്ലും..ഇച്ചായനോടു എന്റെ ഇഷ്ടം പറയും....!!" "ദൃശ്യ...ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?" "ചോദിച്ചോളൂ..." "ആൽഫ്രഡ് നിന്റെ സ്നേഹം വീണ്ടും നിരസിച്ചാൽ നീ എന്ത് ചെയ്യും???" "എനിക്കറിയില്ല... ഇനിയൊരു റിജെക്ഷൻ എനിക്ക് താങ്ങാൻ പറ്റിയെന്ന് വരില്ല..." "ആത്മഹത്യ പോലത്തെ അവിവേകം ഒന്നും കാണിക്കരുത്....അങ്ങനെ വല്ല വിവരക്കേടും തോന്നിയാൽ എന്നെയോ..നിന്റെ ഏതെങ്കിലും കൂട്ടുകാരെയോ വിളിച്ച് മനസ്സ് തുറന്ന് സംസാരിക്കണം...ആരോടെങ്കിലും മനസ്സിലുള്ളത് പറയണം...ആത്മഹത്യ ചെയ്യാൻ തോന്നുന്ന സാഹചര്യത്തിൽ അങ്ങനെ സംസാരിക്കാൻ സാധിച്ചാൽ...99% ആളുകളും ആത്മഹത്യയിൽ നിന്ന് പിന്മാറും" "ഞാൻ ആത്മഹത്യ ഒന്നും ചെയ്യാൻ പോകുന്നില്ല നിതിൻ ചേട്ടാ...അതൊക്കെ ചീപ്പ് പരിപാടിയാണ്...ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം...ഒരു മുഴം കയറിൽ ജീവനൊടുക്കാൻ ഒരു നിമിഷത്തെ എടുത്ത് ചാട്ടം തരുന്ന ധൈര്യം മാത്രം മതി...അത് എളുപ്പമാണ്... എന്നാൽ ജീവിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്... ആത്മഹത്യ എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ല.... ഞാൻ ഉദ്ദേശിച്ചത് വേറൊന്നുമല്ല...ഇച്ചായൻ വീണ്ടും എന്റെ സ്നേഹം നിരസിച്ചാൽ ജീവിതം ഒരു ചോദ്യ ചിഹ്നം പോലെ മുന്നിൽ നിൽക്കുമെന്നാണ്..." "അങ്ങനെ ഒരു ചോദ്യ ചിഹ്നമായി ജീവിതം മുന്നിൽ നിന്നാൽ, ആ ചോദ്യത്തിനുള്ള ഉത്തരമായി എന്നെ പരിഗണിക്കാമോ?" "നിതിൻ ചേട്ടാ...ഞാൻ വെറുതെ പ്രതീക്ഷ തരുന്നില്ല...ഇച്ചായനെ മറക്കാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല..." "ഉം...." "നിതിൻ ചേട്ടൻ മനസ്സിലാക്കാത്തതാണോ....അല്ലെങ്കിൽ മനസ്സിലാകാത്തതാണോ എന്ന് എനിക്ക് അറിയില്ല..." "എന്താടീ?" "മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നൊക്കെ കേട്ടിട്ടുണ്ട്... നിതിന്റെ ചേട്ടന്റെ കാര്യത്തിൽ അത് സത്യമാണ്" "വളച്ചു കെട്ടാതെ കാര്യം പറ നീ...?" "നിതിൻ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ നിതിൻ ചേട്ടന്റെ കൂടെ തന്നെയുണ്ട്" "ആര്??" "അഷിത ചേച്ചി!" "അഷിതയോ?? നീ എന്ത് അസംബന്ധമാണ് ഈ പറയുന്നത്!! അഷിത എന്റെ അടുത്ത കൂട്ടുകാരികളിൽ ഒരാളല്ലേ...അവൾക്ക് എന്നോട് പ്രണയം???" "അതെ....!" "നീ വെറുതെ പറയുകയല്ലേ??" "അല്ല...അഷിത ചേച്ചി എന്നോടു നേരിട്ട് പറഞ്ഞ കാര്യമാണ്...സൗഹൃദം നഷ്ടപ്പെടുമെന്ന ഭയത്തിൽ ഇഷ്ടം തുറന്നു പറയാതിരിക്കുകയാണ് ആ പാവം" "എനിക്ക് ഇത് വിശ്വവസിക്കാൻ കഴിയുന്നില്ല!" "സത്യമാണ്....നിതിൻ ചേട്ടൻ അഷിത ചേച്ചിക്ക് ഒരു ചാൻസ് കൊടുക്കണം...നേരത്തെ എന്നോടു പറഞ്ഞത് പോലെ അഷിത ചേച്ചിയെ ഒന്നു പരിഗണിച്ചു കൂടെ? എന്നെയും കാത്തിരുന്നു വെറുതെ ജീവിതം തൊലയ്ക്കരുത്..." "ഉം....നിന്റെ വാക്കുകൾ എല്ലാം ഇപ്പോൾ എന്റെ തലയ്ക്ക് ചുറ്റും കിടന്നു കറങ്ങുകയാണ്...എനിക്ക് തനിച്ചിരുന്നു ഒന്നു ആലോചിക്കണം...പിന്നെ കാണാം" എന്നും പറഞ്ഞു കൊണ്ട് നിതിൻ പാർക്കിംഗ് ലോട്ടിൽ പോയി ബൈക്കെടുത്തു കോളേജിനു പുറത്തേക്ക് പോയി. പാവം നിതിൻ ചേട്ടൻ...നിതിൻ ചേട്ടനെ വേദനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. നിതിൻ ചേട്ടൻ അഷിത ചേച്ചിയുടെ സ്നേഹം മനസ്സിലാക്കുമായിരിക്കും. എന്ന് ചിന്തിച്ചു കൊണ്ട് നിതിൻ പോകുന്നതും നോക്കി സഹതാപത്തോടെ ദൃശ്യ നിന്നു. ദൃശ്യയെ വീക്ഷിച്ചു കൊണ്ട് നിന്ന ഇരുമിഴികളുടെ ഉടമ ദൃശ്യയുടെ കണ്ണിൽപ്പെടും മുമ്പ് കോളേജിന്റെ തൂണിന്റെ മറവിൽ നീങ്ങി നിന്നു ആലോചനയിലാണ്ടു. ആലോചനയിലാണ്ടു നിൽക്കുന്ന ഇരുമിഴികളുടെ ഉടമയെ മറ്റൊരാൾ വീക്ഷിക്കുന്നുണ്ടായിരുന്നു. തന്നെ ആരോ വീക്ഷിക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ടായതും ഇരുമിഴികളുടെ ഉടമ തലയുയർത്തി ചുറ്റും നോക്കി. രണ്ടു പേരുടെയും മിഴികൾ പരസ്പരം ഉടക്കി. "ആൽഫ്രഡ്... വീ നീഡ് ടു ടോക്ക്..." തൂണിന്റെ മറവിൽ നിൽക്കുന്ന ഇരുമിഴികളുടെ ഉടമയെ നോക്കി സെലിൻ പറഞ്ഞു. "സെലിൻ!! വീ ഹാവ് നത്തിംഗ് ടു ടോക്ക്!!" തന്നെ വീക്ഷിക്കുന്ന കരിമിഴിയാളെ നോക്കി ആൽഫ്രഡും പറഞ്ഞു. "ദൃശ്യയെയും നിതിനെയും നോക്കി നീ നിൽക്കുന്നത് ഞാൻ കണ്ടു...അവരുടെ സംസാരം നിന്നെ പോലെ ഞാനും കേട്ടു...സോ നമുക്ക് സംസാരിക്കാനുണ്ട്!" "നിനക്ക് എന്നതാ പറയാനുള്ളേ??" "ദൃശ്യ കാരണമാണോ നീ എന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കുന്നത്?" "അല്ല!!!" ആൽഫ്രഡ് അല്പനേരത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു. "പിന്നെ എന്തു കാരണമാണ് നിനക്കുള്ളത്? ഞാൻ നിന്നെ പോലെ ഒരു കോട്ടയംകാരിയാണ്... നല്ല ഒന്നാന്തരം റോമൻ കാത്തലിക്....തറാവാട്ട് മഹിമയ്ക്കും സാമ്പത്തികത്തിലും വിദ്യാഭ്യാസത്തിലും സൗന്ദര്യത്തിലും നിനക്ക് സമാസമം... എന്റെ സ്വഭാവത്തെ കുറിച്ച് ആരും തന്നെ മോശം അഭിപ്രായം പറയില്ല...ഇത്രയൊക്കെ ഗുണഗണങ്ങൾ പോരെ നിന്റെ ജീവിത പങ്കാളിയാകാൻ!!" "എനിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടമില്ല...ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല!!" "അത്‌ എന്ത് കൊണ്ടാണെന്നാ ഞാൻ ചോദിക്കുന്നേ...പറ ആൽഫി ദൃശ്യയല്ലേ നമുക്കിടയിലെ തടസ്സം??" "നമ്മൾ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ല!!" എന്നും പറഞ്ഞു ആൽഫ്രഡ് മുന്നോട്ട് നടന്നു. "നിൽക്ക് ആൽഫി" എന്നും പറഞ്ഞു സെലിൻ ആൽഫ്രഡിന്റെ പിന്നാലെ ഓടി. ഈ സംഭാഷണ ശകലങ്ങൾ കേൾക്കാതെ ദൃശ്യ കരോൾ സംഘത്തിന്റെ കൂടെ മൂകയായി നടന്നു. ***************** ക്രിസ്മസ് സെലിബ്രേഷൻ കഴിഞ്ഞതും ക്രിസ്മസ് പ്രമാണിച്ച് കോളേജ് ഏതാനും ദിവസത്തേക്ക് അടച്ചു. ക്രിസ്മസ് സെലിബ്രേഷന്റെ അന്നാണ് ദൃശ്യയും നിതിനും അവസാനമായി സംസാരിച്ചത്. ദിനവും തന്നോടു സംസാരിച്ചിരുന്ന നിതിൻ ചേട്ടൻ രണ്ടു ദിവസമായിട്ട് തന്നോടു സംസാരിക്കുന്നില്ല.താൻ അയച്ച മെസേജുകൾക്ക് ഒരു മറുപടി പോലും ഇതുവരെ കിട്ടിയിട്ടില്ല. നിതിൻ ചേട്ടൻ തന്നോടു പിണങ്ങിയോ? ഇനി ഒരിക്കലും മിണ്ടില്ലേ? ദൃശ്യ വ്യാകുലപ്പെട്ടു. ദൃശ്യ പല തവണ നിതിനോടു സംസാരിക്കുവാൻ ശ്രമിച്ചുവെങ്കിലും നിതിന്റെ ഫോൺ ഫ്ലൈറ്റ് മോഡിലായിരുന്നു. നിതിന്റെ വിവരം ഒന്നും അറിയാത്തതിനാൽ ദൃശ്യ നിതിന്റെ മറ്റു കൂട്ടുകാരെ വിളിച്ചു നിതിന്റെ വിവരം അന്വേഷിച്ചു. ആർക്കും ഒന്നും അറിയില്ലെന്നും വല്ല ട്രിപ്പും പോയി കാണുമെന്നും അവർ പറഞ്ഞു. താൻ കാരണം നിതിനു ആപത്ത് ഒന്നും വരല്ലേ എന്ന പ്രാർത്ഥനയോടെ ഭീതിയോടെ ദൃശ്യ ദിനങ്ങൾ തള്ളി നീക്കി. ക്രിസ്മസ് അവധി കഴിഞ്ഞു കോളേജ് തുറന്നതും ദൃശ്യ നേരെ പോയത് നിതിന്റെ ക്ലാസിലേക്കായിരുന്നു. നിതിൻ അന്ന് ക്ലാസിൽ വന്നിട്ടില്ലെന്ന് അറിഞ്ഞ് ദൃശ്യയ്ക്ക് നിരാശയായിരുന്നു ഫലം. ഈ നിതിൻ ചേട്ടൻ എവിടെയാണ്? എന്താ ക്ലാസിൽ വരാത്തത്? എന്തെങ്കിലും പ്രശ്നമുണ്ടായോ? താൻ കാരണമായിരിക്കുമോ നിതിൻ ചേട്ടൻ ക്ലാസിൽ വരാത്തത്? ഒരോന്നു ആലോചിച്ചു ദൃശ്യയുടെ ആധി വർദ്ധിച്ചു. അന്ന് രാത്രി ദൃശ്യ ശരിക്കൊന്നു ഉറങ്ങിയത് കൂടിയില്ല. പിറ്റേന്ന് ടെൻഷനോടെ ക്ലാസിലേക്ക് വന്ന ദൃശ്യ കണ്ടത് ക്ലാസിനു മുന്നിൽ ചിരിതൂകി നിൽക്കുന്ന നിതിനെയായിരുന്നു. "നിതിൻ ചേട്ടാ...എവിടെയായിരുന്നു ഇത്രയും ദിവസം?" ദൃശ്യ ആശ്വാസത്തോടെ ചോദിച്ചു. "ഞാനൊരു ട്രിപ്പ് പോയിരുന്നു" "ആഹാ...ആരോടും ഒന്നും പറയാതെയാണോ ട്രിപ്പ് പോകുന്നത്?" "ആരോടും ഒന്നും പറയാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ" "അപ്പോൾ ഞാൻ ഊഹിച്ചത് ശരിയായിരുന്നു" "എന്ത്??" "ഞാൻ കാരണമായിരുന്നു ഈ ഒളിച്ചോട്ടം!" "ഏയ് അല്ല...നിന്റെ റിജെക്ഷൻ എന്റെ മനസ്സിനെ ഒന്നു പിടിച്ചു കുലുക്കി എന്നത് സത്യം തന്നെ... മനസ്സിനു ഒരുപാട് ദു:ഖം തോന്നുമ്പോൾ ഒറ്റയ്ക്ക് ഒരു യാത്ര പോയി, മനസ്സ് പഴയതു പോലെയാക്കിയിട്ട് വീണ്ടും തിരിച്ചു വരും...അത് പണ്ട് മുതലേയുള്ള ശീലമാണ്" "എന്നിട്ട് മനസ്സ് ശരിയായോ?" "ഉം..കുറയൊക്കെ" "ഞാൻ വെറുതെ ടെൻഷനടിച്ചു...ഇനി ഇങ്ങനെ മുങ്ങാനുള്ള പ്ലാൻ വല്ലതുമുണ്ടെങ്കിൽ ഒരു മെസേജ് എങ്കിലും അയച്ചിട്ട് മുങ്ങണേ!!" ദൃശ്യ പറഞ്ഞു. "അപ്പോൾ എന്നോടു കുറച്ചു ഇഷ്ടമൊക്കെയുണ്ട്" "അയ്യോ...നിതിൻ ചേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ്. നിതിൻ ചേട്ടൻ ആഗ്രഹിക്കുന്ന പോലത്തെ ഇഷ്ടമല്ല അതെന്ന് മാത്രം" ദൃശ്യയുടെ വാക്കുകൾ കേട്ട് നിതിന്റെ കണ്ണുകളിൽ ദു:ഖം നിറഞ്ഞു. പെട്ടെന്ന് ബെല്ലടിച്ചു. "ഉം...നീ എന്നെ അന്വേഷിച്ചു നടന്ന കാര്യം ജിത്തുവും അഷിതയുമൊക്കെ പറഞ്ഞു. അതാ ഞാൻ നിന്നെയും കാത്ത് ഇവിടെ നിന്നത്. അപ്പോൾ ശരി...ഇന്റർവെല്ലിനു നമ്മുടെ സ്ഥിരം സ്ഥലത്ത് കാണാം" "ഓക്കെ" ഹോ! ഇപ്പോഴാണ് ശ്വാസം നേരെ വീണത്. നിതിൻ ചേട്ടനു കുഴപ്പമൊന്നുമില്ല. എല്ലാം പഴയതു പോലെയായി എന്ന് വിശ്വസിക്കാം. ദൃശ്യ സമാധാനത്തോടെ ക്ലാസിലേക്ക് കയറി. കോളേജ് ഓപ്പൺ ചെയ്തു ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഫസ്റ്റ് സെമിസ്റ്റർ എക്സാമിന്റെ റിസൾട്ട് വന്നു. അധ്യാപകരുടെയും സഹപാഠികളുടെയും പ്രതീക്ഷ തെറ്റിക്കാതെ ദൃശ്യ തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. ദൃശ്യയുടെ മാതാപിതാക്കൾ ദൃശ്യയുടെ വിജയത്തിൽ അതിയായി സന്തോഷിച്ചു അഭിമാനിച്ചു. ആ അദ്ധ്യയന വർഷം അവസാനിക്കാൻ ഇനി വളരെ കുറച്ചു ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ...5 ഇയർ എൽ.എൽ.ബി. ഫൈനലിയേഴ്സിനു ഫെയർവെല്ല് കൊടുക്കുവാൻ ജൂനിയേഴ്സ് എല്ലാവരും കൂടി തീരുമാനിച്ചു. ഫൈവ് ഇയർ എൽ.എൽ.ബി.യിലെ നാലാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫെയർവെൽ ഭംഗിയായി നടന്നു. ഫെയർവെല്ലിനു ശേഷം കോളേജിൽ നിന്ന് ഇറങ്ങും മുമ്പ് ദൃശ്യയോടു നിതിൻ പറഞ്ഞു "ദൃശ്യ...ഞങ്ങൾക്ക് നാളെ മുതൽ സ്റ്റഡി ലീവാണ്. ഇനി നമ്മൾ എന്നാണ് കാണുകയെന്ന് അറിയില്ല...എന്നാലും ഈ മുഖം മരണം വരെ മറക്കില്ല...അത്രയ്ക്ക് ഇഷ്ടമായിരുന്നു..." "ഉം..നിതിൻ ചേട്ടാ...ഞാൻ മുമ്പ് പറഞ്ഞത് മറക്കേണ്ട... അഷിത ചേച്ചിയെ ഒന്നു പരിഗണിക്കണേ" "മറന്നിട്ടില്ല..." "അതുമതി" ദൃശ്യയോടു യാത്ര പറഞ്ഞിട്ട് നിതിൻ മുന്നോട്ട് നടന്നു. "ദൃശ്യ..." അഷിത വിളിച്ചു. "ചേച്ചി..." "ഞാനും അപ്പോൾ പോകുകയാണെട്ടോ...നിന്നെ മിസ്സ് ചെയ്യും...പിന്നെ നിതിനോടു ഞാൻ പറഞ്ഞു എനിക്ക് അവനെ ഇഷ്ടമാണെന്ന്... അവന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു" "നിതിൻ ചേട്ടൻ എന്ത് പറഞ്ഞു?" ദൃശ്യ ആകാംക്ഷയോടെ ചോദിച്ചു. "അവൻ ഇഷ്ടമല്ലെന്ന് പറഞ്ഞില്ല...കുറച്ചു സമയം വേണമെന്ന് പറഞ്ഞു" "ഉം...ചേച്ചി മനസ്സ് തുറന്നല്ലോ...എനിക്ക് സന്തോഷമായി" "നീ തന്ന ധൈര്യം കൊണ്ട് മാത്രമാണ് എനിക്ക് നിതിനെ എന്റെ ഇഷ്ടം അറിയിക്കാൻ സാധിച്ചത്. താങ്ക്യൂ ദൃശ്യ" ദൃശ്യയോടു യാത്ര പറഞ്ഞ ശേഷം അഷിതയും കോളേജിൽ നിന്ന് ഇറങ്ങി. അങ്ങനെ ഫെയർവെൽ കഴിഞ്ഞു... സീനിയേഴ്സ് പോയി. ഇനി പരീക്ഷക്കാലം! പഠിച്ചു പഠിച്ചു ബുക്കിനു മുകളിൽ കമിഴ്ന്നടിച്ചു വീണ് കിടന്ന് ഉറങ്ങുന്ന കാലം. ദൃശ്യ ചിന്തിച്ചു. *********** രണ്ടാം സെമിസ്റ്റർ എക്സാം കഴിഞ്ഞ് സെമിസ്റ്റർ ബ്രേക്കിനും ശേഷം ദൃശ്യ ലോ അവന്യുവിൽ തിരിച്ചെത്തി പുതിയ അവതാരത്തിൽ...ജൂനിയർ ദൃശ്യയിൽ നിന്ന് സീനിയർ ദൃശ്യയായി! എന്നാൽ നിതിനും അഷിതയും ഹരിയുമൊന്നുമില്ലാത്ത കോളേജിനോടു ദൃശ്യയ്ക്ക് വിരക്തി തോന്നി. ഇന്റർവെല്ലിനു കാന്റീനിൽ എത്തിയപ്പോൾ പണ്ട് താൻ നിതിന്റെയും ഗ്യാങിന്റെയും ഒപ്പമിരുന്ന് കത്തി വെച്ചിരുന്ന ആ ടേബിൾ മറ്റൊരു ഗ്യാങ് കൈയേറിയത് കണ്ടപ്പോൾ ദൃശ്യയ്ക്ക് സങ്കടം വന്നു. ഒഴിഞ്ഞു കിടന്നിരുന്ന മറ്റൊരു ടേബിളിൽ ദൃശ്യ ദു:ഖത്തോടെ ഇരുന്നു. ആദ്യം സീനിയേഴ്സിനെ തീരെ ഇഷ്ടമല്ലായിരുന്നു തനിക്ക്. അവരുടെ കൊച്ച് കൊച്ച് റാഗിംഗ് ശല്യമായിട്ടാണ് താൻ കണ്ടിരുന്നത്. പിന്നീട് അവരോട് അടുത്ത് ഇടപഴകിയപ്പോൾ തന്റെ ഇഷ്ടക്കേട് മാറി തനിക്ക് അവരെ ഒത്തിരി ഇഷ്ടമായി. ഇന്ന് ഇപ്പോൾ അവരുടെ കലപില വർത്തമാനം കേൾക്കാതിരിക്കുമ്പോൾ വല്ലാത്ത വിഷമം...അവർ പോകേണ്ടായിരുന്നു എന്ന് തോന്നി പോകുന്നു. തന്റെ സീനിയേഴ്സ് സൂപ്പറായിരുന്നു. ആ വഴി വന്ന കൃഷ് വിഷമിച്ചിരിക്കുന്ന ദൃശ്യയെ കണ്ട്, ഒരു കസേര വലിച്ചിട്ട് ദൃശ്യയ്ക്ക് അരികിലിരുന്ന ശേഷം ചോദിച്ചു "എന്ത് പറ്റി ചങ്കേ...ആകെ ശോകമാണല്ലോ!" "ഉം...നീയും പോകുമോടാ???" "എവിടെ പോകാൻ??" "എന്നെ വിട്ട്...നിതിൻ ചേട്ടൻ പോയത് പോലെ???" "ങേ!! നിതിൻ ചേട്ടൻ നാട് വിട്ട് പോയതൊന്നുമല്ല.. കോഴ്‌സ് തീർന്നത് കൊണ്ട് പോയതാണ്" "അറിയാം.... എന്നാലും ഒരു വിഷമം" "അത് കുറച്ചു ദിവസം കഴിയുമ്പോൾ മാറി കൊള്ളും" "അല്ല...മോളേ...നിനക്ക് ഇനി നിതിൻ ചേട്ടനോടു വല്ലതും???" "ഒറ്റ ചവിട്ടു വെച്ചു തന്നാലുണ്ടല്ലോ...സൗഹൃദവും പ്രണയവും തമ്മിലുള്ള വ്യത്യാസം അറിയാത്ത പൊട്ടൻ!!!!" "പൊട്ടൻ നിന്റെ കെട്ടിയോൻ!!" "എന്റെ ഇച്ചായനെ പറഞ്ഞാലുണ്ടല്ലോ...ങാ....!" അപ്പോഴാണ് ആൽഫ്രഡ് സ്ലോ മോഷനിൽ കാന്റീനിലേക്ക് നടന്ന് വരുന്നത് ദൃശ്യ കണ്ടത്. ആൽഫ്രഡിനെ കണ്ടതും ദൃശ്യയുടെ മനസ്സ് ദു:ഖിക്കാൻ തന്നെ മറന്നു പോയി. ദൃശ്യയുടെ ഭാവമാറ്റം കണ്ട കൃഷ് സംശയത്തോടെ പറഞ്ഞു "ഇത്രയും നേരം ഫ്യൂസ് അടിച്ചു പോയതു പോലെയിരുന്നിട്ട് പെട്ടെന്ന് 100 വോട്ട് ബൾബ് പോലെ നീ പ്രകാശിക്കണമെങ്കിൽ..നിന്റെ ഇച്ചായൻ എത്തി കാണണമല്ലോ!!" "നിനക്ക് ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞത്... കുറുനരിയുടെ ബുദ്ധിയാണ്" "കുറുനരി നീ ഇങ്ങനെ നോക്കരുത്... നിന്റെ ഇച്ചായൻ വെണ്ണീറായി പോകും" "പോടാ...സെലിൻ ചേച്ചിയെ കാണുന്നില്ലല്ലോ?" ദൃശ്യ ചോദിച്ചു. "ആ...ആർക്ക് അറിയാം. എവിടെയെങ്കിലും പോകട്ടെ..." "എന്നാലും...ചക്കരയുടെ പിറകെ ഉറുമ്പ് നടക്കും പോലെയായിരുന്നില്ല..സെലിൻ ചേച്ചി ഇച്ചായന്റെ പിറകെ നടന്നിരുന്ന്..." "അതു ശരിയാണ്" "എന്തുപറ്റി കാണും?" "ചിലപ്പോൾ ഉടക്കി കാണും" "എങ്കിൽ നന്നായി...ഒരു യുദ്ധം ഒഴിവായി കിട്ടുമല്ലോ" "ഉം...അതെ..അതെ..." കൃഷ് പറഞ്ഞു. ********** ക്ലാസ് തുടങ്ങി ഏതാനും ആഴ്ചകൾക്ക് ശേഷം...ഒരു ഉച്ച നേരം ക്ലാസിലിരുന്നു കൂട്ടുകാരോട് കത്തി വെച്ചു കൊണ്ടിരുന്ന ദൃശ്യയെ പി.എസ്.യൂ. പാർട്ടിക്കാർ വിളിച്ച് ക്ലാസിനു വെളിയിലിറക്കി. കാര്യമെന്താണെന്ന് അറിയാതെ പകച്ചു നിന്ന ദൃശ്യയോടു നേതാവ് എന്ന് തോന്നിക്കുന്ന ഒരു ചേട്ടച്ചാര് പറഞ്ഞു "ദൃശ്യേ..പാർട്ടി ഒരു തീരുമാനം എടുത്തു...ഇത്തവണ ഞങ്ങളുടെ ചേയർപേഴ്സൺ സ്ഥാനാർത്ഥി ദൃശ്യയാണ്!" "എന്ത്??" "രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണെന്ന് ഓക്കെ ഞങ്ങൾ അറിഞ്ഞു" "ങേ" ദൃശ്യ കണ്ണുംമിഴിച്ചു നിന്നു. "ദൃശ്യയുടെ അപ്പൂപ്പൻ എം.എൽ.ഏ. ആയിരുന്നവെന്നും... അച്ഛൻ ഏം.സി. കോളേജിന്റെ ചെയർമാനായിരുന്നുവെന്നും...ചെറിയച്ഛൻ ഡി.സി.സി. പ്രസിഡന്റ് ആണെന്നുമൊക്കെ ഞങ്ങൾ അറിഞ്ഞു കേട്ടോ....ഞങ്ങൾക്ക് രാഷ്ട്രീയ പാരമ്പര്യവും ധൈര്യവും കഴിവും ജനസമ്മതിയുമുള്ള ഒരു സ്ഥാനാർത്ഥിയെ വേണം..കാരണം ഇത്തവണ ടി.എഫ്.ഐ.ക്കാർ ഒരു ശക്തനായ ഏതിരാളിയെയാണ് കളത്തിലിറക്കുന്നത്!!" "ആരാ അത്??" "ആൽഫ്രഡ്" ആൽഫ്രഡിനെ ഏതിരെ കോളേജ് ഇലക്ഷനിൽ മത്സരിക്കാനാണ് തന്നെ വിളിക്കുന്നതെന്ന് മനസ്സിലാക്കിയ ദൃശ്യ ഞെട്ടി. (തുടരും) കുറിപ്പ്: എക്സാമായത് കൊണ്ടാണ് എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത്. മനപ്പൂർവ്വം അവഗണിക്കുകയാണെന്ന് ആരും തെറ്റിദ്ധരിക്കല്ലേ. വർഷയുടെ ഡി-റേറ്റിംഗ് ഇഷ്യൂവിൽ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി ❤️❤️ സ്നേഹം ❤️❤️ വലിച്ചു നീട്ടാതെ രണ്ടോ മുന്നോ ഭാഗത്തിൽ ദൃശ്യ തീർക്കാമെട്ടോ 😀
#

📙 നോവൽ

📙 നോവൽ - Aleena John ദശ - ShareChat
2.1k views
17 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because