@jinn8086
@jinn8086

ജിന്ന്

*✍✍👰👰❣മാലാഖ❣👰👰✍✍* 7⃣5⃣9⃣2⃣9⃣1⃣5⃣8⃣5⃣3⃣ കഥകൾ,നോവൽസ്,കട്ടചളി,ട്രെൻഡിങ് വീഡിയോസ്

#

📙 നോവൽ

🔺🔻 GEMS VILLA🔺🔻 ((((Action thriller story))) *Ishufzl* PART .2⃣1⃣ സമയം രാവിലെ ഒമ്പത് മണി. നഗരത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊലപാതക പരമ്പരയിലെ അവസാനത്തെ ഇര S I അർജുൻ നെയും കൊണ്ട് മെഡിക്കൽ സംഘം യാത്ര തിരിക്കുകയാണ്. അതീവ സുരക്ഷയോടെയാണ് അവനെ കൊണ്ട് പോവുന്നത്. ഇത് വരെ അവന് ബോധം വന്നിട്ടില്ല. കണ്ണിനേറ്റ മുറിവ് മാരകമായത് കൊണ്ട് അവനെ വിദഗ്ധ ഡോക്ടേഴ്സിന്റെ ഉപദേശപ്രകാശം വെല്ലൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്... സുരക്ഷക്കായി ഐ ജി ആനന്ദ് വർമയും ,സഹപ്രവർത്തകൻ വരുണും മുന്നിൽ ഉണ്ട് അർജുന്റെ സുരക്ഷ കണക്കിലെടുത്ത് രാവിലെ മുതൽ സിറ്റി ഹോസ്പിറ്റലിന്റെ മുൻഭാഗത്തെ ഗെയിറ്റ് അടച്ചിട്ടിരിക്കുന്നു .. രോഗികളും മറ്റുള്ളവരും പിൻ ഗെയിറ്റിലൂടെ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നുണ്ട്... പകർച്ച പനി ഭീതി നിലനിൽക്കുന്നത് കാരണം വരുന്നവർ എല്ലാവരും മാസ്ക് ധരിച്ചിട്ടാണ് വരുന്നത്. .. പിൻഭാഗത്ത് തിരക്ക് അനുഭവപ്പെടുന്നു.. നിയന്ത്രിക്കാൻ സെക്യുരിറ്റി ഗാർഡ്സ് ഓടി വരുന്നു ... അതീവ സുരക്ഷയോടെ അർജുനെ icu വിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്ന് ആംബുലൻസിൽ കയറ്റുന്നു.. ഡോക്ടർ ജോൺ അടങ്ങുന്ന മെഡിക്കൽ സംഘം അവന്റെ കൂടെ കയറുന്നു.. ആനന്ദും വരുണും മഫ്തിയിൽ അവരെ ഫോളോ ചെയ്യുന്നു... വെല്ലൂർ CMC ഹോസ്പിറ്റൽ ലക്ഷ്യമാക്കി ആംബുലൻസ് കുതിക്കുന്നു... അതേ സമയം ... ഹോസ്പിറ്റലിന്റെ പിൻവശത്തെ കവാടത്തിലൂടെ ഒരാൾ അകത്തേക്ക് കയറുന്നു. വൈറ്റ് ഷർട്ടും നീല ജീൻസും ആയിരുന്നു അയാളുടെ വേഷം .. നീണ്ട് മെലിഞ്ഞ ശരീരം. കഴുത്തിനൊപ്പം മുടിയുണ്ട് . വലത് കാലിന് ചെറിയ മുടന്ത് ഉണ്ടായിരുന്നു അയാൾക്ക്.ആ കാലിലെ ഷൂവിന് അൽപം ഹീൽ കൂടുതലുണ്ട്... മാസ്ക് ധരിച്ചവരുടെ ഇടയിലൂടെ മുഖം കൈ കൊണ്ട് പൊത്തിപിടിച്ച് കയറിയ അയാളെ സെക്യൂരിറ്റി തടഞ്ഞ് നിർത്തി മാസ്ക് ധരിപ്പിച്ച് അകത്തേക്ക് കയറ്റുന്നു.. ഒന്ന് മുന്നിലേക്ക് നടന്ന് പതുക്കെ നിന്നു. പിറകിലേക്ക് തിരിഞ്ഞ് നോക്കി അയാൾ പുഛത്തോടെ ചിരിച്ച് കൈ കൊണ്ട് മുടി വകഞ്ഞ് വലത് കണ്ണ് മറച്ചു ... ചുവന്ന് തടിച്ച ഇടത് കണ്ണ് മറക്കാനന്നോണം ഗ്ലാസ് മുഖത്ത് വച്ച് ലിഫ്റ്റിനടുത്തേക്ക് നടന്നു... ...................................................................... അസീമിന്റെ പജീറോ ഇടപ്പള്ളിയിലെത്തുന്നു.... ഇടക്ക് അവന്റെ ഫോൺ ശബ്ദിച്ചു.... ഡ്രൈവിംഗിലായിരുന്ന അവൻ റോഡിനോരം ചേർത്ത് വാഹനം നിർത്തി കോൾ അറ്റന്റ് ചെയ്തു. മറുതലക്കൽ കിച്ചുവാണ് ... അസീമിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ... എവിടെ ടോ താനെന്ന് കുറച്ച് ദേഷ്യത്തിൽ ചോദിച്ച് കൊണ്ട് അവൻഡോറ് തുറന്ന് പുറത്തേക്ക് ഇറങ്ങി. ഇതേ സമയം സോളോ ഇറങ്ങി ഡ്രൈവിoഗ് സീറ്റിൽ ഇരുന്നു. കുറച്ച് നേരത്തെ സംസാരത്തിനൊടുവിൽ അസീം വന്നു. മുന്നിൽ സോളോ ഇരിക്കുന്നത് കണ്ട് അവൻ പിറകിൽ ചെന്ന് കയറി ഡോറ് അടച്ചു .. അവർ യാത്ര തുടർന്നു... യാത്രക്കിടയിൽ ആണ് സോളോയുടെ ഇടത് കൈയിലെ മോതിരം ഷാന ശ്രദ്ധിച്ചത്. ഇളം നീല നിറത്തിൽ ഉള്ള ഒരു കല്ല് ആ മോതിരത്തിൽ ഉണ്ടായിരുന്നു ... അത് അവളെ വല്ലാതെ ആകർഷിച്ചു... പതുക്കെ അവളുടെ കണ്ണുകൾ ചലിച്ചു ... ആ മോതിരകല്ലിന്റെ പ്രകാശം മൊത്തത്തിൽ അവന്റെ ഇടം കൈയിൽ ഉള്ളത് പോലെ .. വെളുത്ത ബലിഷ്ടമായ കൈകളിലൂടെ ഷാനയുടെ കണ്ണ് സഞ്ചരിച്ചു .. പതിയെഅവൾ അവന്റെ മുഖത്തേക്ക് നോക്കി... ചെറുപുഞ്ചിരി കളിയാടി നിൽക്കുന്ന ആ മുഖം പ്രകാശിക്കുന്ന പോലെ അവൾക്ക് തോന്നി.. ആരെയും ആകർഷിക്കുന്ന അവന്റെ കണ്ണുകളും അടുക്കും ചിട്ടയുമില്ലാതെ വളർന്ന മുടിയും താടിയും അവൾ പ്രത്യേകം ശ്രദ്ധിച്ചു.. കാറ്റിൽ ഇളകിയാടുന്ന മുടിയിഴകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങൾക്കും അതേ നീല നിറമല്ലേ... അവൾ സംശയിച്ചു... സോളോ പെട്ടേന്ന് തല ചെരിച്ചു.. ഷാന നോട്ടം തെറ്റിച്ച് കൈവിരലുകൾ മുഖത്ത് വെച്ചു ... കുറച്ച് നിമിഷങ്ങൾ അങ്ങനെ നിന്നു. ശേഷം അതിനിടയിലൂടെ അവൾ അവനെ ഇടങ്കണ്ണിട്ട് നോക്കി. ... തന്നെ നോക്കി നിൽക്കുന്ന സോളോയെ കണ്ടതും അവൾ ആകെ വല്ലാതായി... അബദ്ധം മനസിലായ ഷാന പുറത്തേക്ക് നോക്കി ഇരുന്നു .. സോളോ ഉള്ളാലെ ചിരിച്ച് കൊണ്ട് ഡ്രൈവിംഗിൽ ശ്രദ്ധിച്ചു ... ............ മനോഹരമായ പ്രണയകാവ്യത്തിന് തുടക്കം കുറിക്കുകയായിരുന്നു അവിടെ .. സോളോയുടെ ഓരൊ പ്രവൃത്തികളും അസീം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .. അവന് സന്തോഷത്തിന്റെ നാളുകൾ അടുത്തത്തിയ ന്ന് അസീം കണക്ക്കൂട്ടി... നാഗത്തിന്റെ പകയുള്ളവനാണ് സോളോ ..ആളികത്താൻ വെമ്പി നിൽക്കുന്ന തീ കനൽ അവനുള്ളിലുണ്ട്. ഈ സ്ട്രൈക്കിന്റെ വിജയം യഥാർത്ഥത്തിൽ അവന് മാത്രം അവകാശപ്പെട്ടതാണ്... ഒരു കണക്കിന് മാണി സർ കൊല്ലപ്പെട്ടത് നന്നായി. അല്ലെങ്കി പഴയ കാര്യങ്ങൾ ഇവൻ അറിഞ്ഞാ അയാളെ കെന്നേനെ... അസീം നെടുവീർപ്പിട്ടു... എടാ ... നാളെ രാത്രി കിച്ചു എത്തും .. നേരത്തെ അത് പറയാനാ അവൻ വിളിച്ചത് അസീം സോളോ യോട് പറഞ്ഞു... തന്റെ കിച്ചുവിനെ കാണാൻ ഞാൻ കട്ട വെയ്റ്റിംഗ് ആണ് അസീം ... സോളോ സന്തോഷത്തോടെ പറഞ്ഞു.... പിന്നെ നീ ഉള്ളത് ഞാൻ പറഞ്ഞിട്ടില്ല. അവനൊരു സർപ്രൈസ് ആയ്ക്കോട്ടെ ... പ്രണവും കിച്ചുവും സോളോയും കൂടി ചേർന്നാൽ ടെൻഷനിൽ നിന്ന് അൽപം മോചനം കിട്ടുമെന്ന് അസീം സമാധാനിച്ചു... എത്രയും വേഗം ഒരു ഒരു വഴി തെളിഞ്ഞാൽ മതിയായിരുന്നു .. സീറ്റിൽ ചാരി കിടന്നിരുന്ന അസീം പെട്ടേന്ന് ബോധം വന്ന പോലെ എഴുന്നേറ്റ് ഇരുന്നു. നെറ്റി ചുളിച്ച് കൊണ്ടവൻ പാന്റിന്റെ പോക്കറ്റിൽ എന്തോ തിരഞ്ഞു .. ഉള്ളിൽ പതഞ്ഞ് വന്ന വെപ്രാളത്തെ തടഞ്ഞ് നിർത്തി കൊണ്ടവൻ തല ഇടത് ഭാഗത്തേക്ക് ചെരിച്ച് എന്തോ റീകോൾ ചെയ്യാൻ ശ്രമിച്ചു.. കീശയിൽ കൈവച്ച് കൊണ്ട് അവൻ കാർഡ് എന്ന് അവൻ മനസിൽ പറഞ്ഞു ... ബാഗിനകത്ത് ഉണ്ടാവും എന്ന് സ്വയം പറഞ്ഞ് സമാധാനിപ്പിച്ച് അവൻ സീറ്റിൽ ചാരി ഇരുന്നു ... ....................................... അതേ സമയം ... (ഏദനിൽ...,) ഒടുവിൽ എന്നെ തിരഞ്ഞ് നീ ഇവിടം വരെയത്തി... കളി അവസാനിക്കാൻ സമയം ആയന്നൊരു തോന്നൽ .... എന്നുള്ളിലെ ദൈവം നീയാണ്.. എന്റെപ്രണയo.. നിന്നെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല.പക്ഷെ എല്ലാം കൈവിട്ട് പോവുന്നു. ... നിന്നെ എനിക്ക് നഷ്ടപ്പെടുന്ന അന്ന് ഞാനി ഭൂമിയിൽ ഉണ്ടാവില്ല.... നിന്റെ കൂടെ ജീവിക്കാൻ എനിക്കാവില്ല എന്ന് മറ്റാരെക്കാളും എനിക്ക് നന്നായി അറിയാം. .. പക്ഷെ നീയെന്ന ഭ്രാന്ത് എന്നിൽ പടർന്ന് കയറുകയാണ് ... പക്ഷെ എനിക്ക് മുന്നിൽ ഉള്ള Task കൾ പൂർത്തീകരിച്ചാൽ മാത്രമേ നിന്നിൽ എനിക്ക് എത്താനാവൂ... അത് വരെ ഞാൻ ക്ഷമിച്ചേ പറ്റൂ.... LOVE YOU .......... Love u .. so much .... I miss u ....... Azeem നിലത്ത് എറിഞ്ഞ അസീമിന്റെ ഐഡന്റിറ്റി കാർഡ് കൈയിലെടുത്ത് ആ രൂപം തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു... ........................................... സിറ്റി ഹോസ്പിറ്റലിലെ നാലാം നിലയിലെ ലിഫ്റ്റ് പതിയെ തുറന്നു.. അതിൽ നിന്ന് കുറച്ച് പേർ പുറത്തേക്ക് ഇറങ്ങി ... ഏറ്റവും ഒടുവിലായി ആ മുടന്ത് ഉള്ള ആൾ ഇറങ്ങി വന്നു... മറ്റുള്ളവർ പല ദിശകളിലേക്ക് തിരിഞ്ഞ് പോയി .. അയാൾ icu വിന് നേരെ നടന്ന് വന്നു.. അർജു നെ കൊണ്ട് പോയത് രഹസ്യമായത് കൊണ്ട് തന്നെ അവർ അവിടം എത്തുംവരെ സിറ്റി ഹോസ്പിറ്റലിലെ പോലീസ് കാവൽ തുടരണമന്ന് ആനന്ദ് പ്രത്യേകം നിർദേശിച്ചിരുന്നു.. അത് കൊണ്ട് തന്നെ അയാളവിടെ എത്തുമ്പോഴും പോലീസ് കാവൽ ഉണ്ടായിരുന്നു .. icu വിലേക്കുള്ള ചില്ല് വാതിലിനടുത്ത് പോലീസ് നിൽക്കുന്നത് അയാൾ കണ്ടു. മുടന്ത് ഉള്ള കാൽ വലിച്ച് കൊണ്ട് അയാൾ അവർക്ക് മുന്നിലൂടെ നടന്ന് നിങ്ങി.. ആർക്കും സംശയം കൊടുക്കാതെയായിരുന്നു അയാളുടെ പ്രകടനം .. കുറച്ച് ദൂരം നടന്ന് അയാൾ സൈഡിൽ ഇട്ടിരുന്ന ചെയറുകളിൽ ഒന്നിൽ ഇരുന്നു ... കാവൽ നിൽക്കുന്ന പോലീസ് കാരെ വീക്ഷിച്ച് തുടങ്ങി. .. അരമണിക്കൂർ ഇടവിട്ട്കൊണ്ട് ഒരൊ പോലീസ് കാരും സ്ഥലം വിടുന്നത് അയാൾ സംശയത്തോടെ നോക്കി ഇരുന്നു... അവസാനത്തെ ഓഫീസർ പോയതും അയാൾ എഴുന്നേറ്റു.. ചുറ്റും നോക്കി കൊണ്ട് വാതിൽ തുറന്ന് അയാൾ അകത്തേക്ക് കയറി.. തുടരും...... ഹായ്... എല്ലാർക്കും സുഖമല്ലേ.. ലെങ്ത്ത് ഇല്ലാന്ന് നമ്മക്ക് നല്ലോണം അറിയാം. കുറെ ദിവസം ഇടവേളവന്നത് കൊണ്ട് എഴുതാനൊരു മടി.😉ങ്ങള് സമിക്കി .. അപ്പൊ കമന്റ് ഇട്ടോളീ... മ്മള് കാത്തിരിക്കാണ്.. അപ്പൊ നീണ്ട ബല്യ ഇമ്മിണി ലെങ്ത്തുള്ള പാർട്ടുമായി വീണ്ടും കാണാ😁😁 #📙 നോവൽ
2.2k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

*💞നീയറിയാതെ നിൻ നിഴലായ്💞* _ഭാഗം. 29(1)_ *✍🏻Rashida RSMKP* _________________________________________ "നമ്മളെ പുന്നാര അനിയത്തി നിയന്റെ എൻട്രി കണ്ടിട്ട് ആഷിക്കന്റെ മാത്രമല്ല, സകല എണ്ണത്തിന്റെയും കണ്ണ് പുറത്തേക് ചാടിക്ണ്. വീട്ടില് ടെക്കെറേഷൻ വർക്ക്‌നു വന്നവന്മാർ അടക്കം അവളെ വരവ് കണ്ടു കണ്ണ് മഞ്ഞളിച്ച് നില്ക്കാ.. ".. ഈ അവസ്ഥയിൽ നിയ നമ്മളെ കാണുന്നത് അത്ര നല്ലതിന് ആവില്ലന്നു നല്ലവണ്ണം ഉറപ്പുള്ളതൊണ്ട്, ഇവിടുന്ന് സ്കൂട്ട് ആവുന്നത ബുദ്ധി..അവളെ കണ്ണും വെട്ടിച്ചു മുങ്‌ന്നത് അതിനേക്കാൾ മുട്ട് ആണ്. ഈ ബുദ്ധിമുട്ടേ.. "ഈ ടൈം അവളെ കണ്ണിൽ പെട്ടാൽ, സ്വന്തം ബര്ത്ഡേ ആയ ഇന്ന് തന്നെ എന്റെ ചരമവാർഷികവും ആഘോഷിക്കേണ്ടി വരും.. സൊ..സ്കൂട്ട് ആവുന്നത നൈശ നിനക്ക് നല്ലേന്നൊക്കെ നമ്മളെ ഖൽബ് നമ്മളോട് തന്നെ സംസാരിക്കും പോലെ. നിയ സ്റ്റൈയർ ഇറങ്ങി താഴെ വന്നത് ഒന്നും അറിയാതെ നമ്മള് എങ്ങനെ ഇവിടുന്ന് സ്കൂട്ട് ആവുംന്നു നഖം കടിച്ചോണ്ട് ആലോചിച്ചു നിന്നപ്പോ ആണ് 'ഉമ്മാന്നും,, അലറി എന്തോ ഒന്ന് നമ്മളെ മുന്നില്ന്നു പിറകിലോട്ട് വീണേ. "ആ സൗണ്ട് ആണ് നമ്മളെ എവിടെന്നോ ഇങ്ങോട്ട് എത്തിച്ചതെന്ന് പറയുന്നതാവും കുറച്ചു കൂടെ നല്ലത്. ബട്ട്‌ എല്ലാവരും ഒരു മാതിരി പന്തം കണ്ട പെരുച്ചാഴിനെ പോലെ നിൽക്കുന്നത് എന്താന്ന് ഓർത്തു നമ്മളെ ബാക്കിലോട്ട് നോക്കിയതും... വീണിടത്തുന്നു നിയനെ നോക്കി പല്ലിറുമ്പി കിടക്കുന്ന നമ്മളെ ഭാവി നാത്തൂനെയാ കണ്ടേ..അത് കണ്ടിട്ട് ആണേൽ നമ്മക്ക് ചിരിക്കണോ കരയണോന്നു അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. കുറച്ച് കാലായിട്ട് നമ്മളെ മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹം നമ്മളെ ട്വിൻ സിസ് സാധിച്ചു തന്നല്ലോ ന്നു ഓർത്തപ്പോ ചിരി കണ്ട്രോൾ ആകാനും നന്നേ പാട് പെട്ടുപോയി. നമ്മളെ ചിരി അമർത്തി പിടിച്ചുള്ള നിൽപ്പ് കണ്ട് എല്ലാരും, ഇതിനെന്താ വട്ടായോന്നുള്ള മട്ടിൽ നെറ്റിചുളിചോണ്ട് നിൽക്കുന്നതാ നമ്മള് പിന്നേ നോക്കിയപ്പോ കണ്ടേ.. "ആഷിക്കാനെ നോക്കിയപ്പോ മൂപ്പരെ വെളുത്ത മോന്ത ഒന്നാകെ കലിപ്പ് കേറി ചുവന്ന തക്കാളി പോലെ ആയിക്ക്ണ്,, ബട്ട്‌ നമ്മളെ പ്രധീക്ഷകൾ സകലതും തെറ്റിച്ചു കൊണ്ടുള്ള പ്രകടനം ആയിരുന്നു പിന്നീട് അങ്ങട്ട് നടന്നെ. ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ [ആഷി] "ഇന്ന് രാവിലെ നടന്നത് എല്ലാം കൂടെ നിയന്റെ കാര്യത്തിൽ ഉള്ള നമ്മളെ പ്രധീക്ഷകൾ മൊത്തത്തിൽ വെള്ളത്തിൽ വരച്ച വരെ പോലെയാക്കീണ്., ദിയാനന്റെ വരവിന്റെ ഉദ്ദേശം ഞാനല്ലന്നും, പകരം എന്റെ ജൈസൽക്കാനെ ആണെന്നും അവളെ പറഞ്ഞു മനസ്സിലാക്കി തെറ്റിധാരണ മാറ്റണംന്നു വിചാരിച്ചു രാവിലെ തൊട്ട് ആ ജാഡക്കാരിനെ തപ്പി ഇറങ്ങിതാ. ബട്ട്‌ ഇതുവരെ നമ്മക്ക് അതിനെ കണ്ടെത്താൻ പറ്റീട്ടില്ല ഇനി സ്ഥലവും കാലവും ആദ്യേ പരിജയം ഉള്ളതോണ്ട് എവിടേക്കെങ്കിലും മുങ്ങിയോന്നു ഓർത്തു നടക്കുമ്പോ ആണ് നമ്മളെ ജൈസൽനെ കൊണ്ടേ പോകൂന്നു പറഞ്ഞു ഇരിക്കുന്ന സോഡാഗ്ലാസ്‌ന്റെ എൻട്രി. "എന്തോന്നാ ആഷിക്കാ ഇത്. രാവിലെ തൊട്ട് വാലിനു തീ പിടിച്ച ആളെ പോലെ നടക്കാണല്ലോ.., എന്റെ ജൈസൽക്കാനെ ആണോ തിരഞ്ഞു നടക്കുന്നെ... ".. എന്നും പറഞ്ഞു പെണ്ണ് നിന്ന് കിണിക്കുന്നത് കണ്ടപ്പോ, അതിന്റെ സോഡാഗ്ലാസ്‌നു നോക്കി ഒന്ന് കൊടുക്കാന തോന്നിയെ..." "ഒരു വീക്ക്‌ അങ്ങട്ട് തന്നാലുണ്ടല്ലോ അവിടെ കിടക്കും,, ഓളും ഒരു ജൈസലും..രാവിലെ മഹതി ഉണ്ടാക്കി വെച്ച പുകില് ഒന്ന് അണക്കാൻ വേണ്ടി ആ സാധനത്തിനെ തിരഞ്ഞു നടക്കാത്ത സ്ഥലം ഇല്ല.. അതിന്റെ ഇടക്ക ഓളോരു ജൈസൽ.. ഓഹ്,, അപ്പോ ഇങ്ങള് ഞാൻ ഉദ്ദേശിച്ച ആളെ അല്ലെ തിരഞ്ഞതു. ഞാൻ കരുതി ജൈസൽക്കാനെ ആകുംന്നു. ബട്ട്‌ മൂപ്പരെ പൊടി പോലും ഇവിടെ കാണാൻ ഇല്ലല്ലോ ആഷിക്കാ.. ഞാൻ വരുന്നത് അറിഞ്ഞിട്ട് ഇങ്ങോട്ട് വരാതെ ആണോ ഇതും പറഞ്ഞു പെണ്ണ് നിന്ന് മോന്ത വീർപ്പിച്ചു നിൽക്കുന്നതാ കണ്ടേ. സംഭവം ഒരു മൊഞ്ചത്തി ആണേലും ജൈസൽനു അവളെ അംഗീകരിക്കാൻ പറ്റില്ലന്നത് നമ്മൾക്കു അല്ലെ അറിയൂ. അവന്റെ മനസ്സിൽ ഒരു SHEZA എന്ന ജിന്ന് കേറി പറ്റീണെന്ന്ഉം..,, ആലോചിച്ചപ്പോ സോഡാഗ്ലാസ്‌ നമ്മളെ പിടിച്ചു കുലിക്കി അല്ല.. ഞാനിവിടെ ഓരോന്നു പറയുമ്പോ ഇങ്ങള് ഏത് ലോകത്ത.. ഞാൻ ഇത്രേം നേരം പറഞ്ഞത് വല്ലോം കേട്ടുക്ക്ണോ..,, എന്റെ പൊന്ന് പെങ്ങളെ,, നിന്റെ ഇത്ത കെൻസനെ എന്റെ ബ്രോ അല്ലെ കെട്ടാൻ പോകുന്നെ. പിന്നേ ജൈസലും എന്റെ വീട്ടിൽ അല്ലെ നിൽക്കുന്നെ.. അപ്പൊ പിന്നേ ഇത്തയും അനിയത്തിയും കൂടെ ഒരു വീട്ടിൽ നിന്നാ ശെരിയാവൂലാ.. ഉദാഹരണം എന്റെ പെണ്ണും, അവളെ ട്വിൻ സിസ് നിഷുവും ന്നു പറഞ്ഞു നമ്മള് ഇളിച്ചോണ്ട് സ്റ്റയർ ഇറങ്ങും നേരത്ത് അവള് പറഞ്ഞത് കേട്ടു ഒന്ന് സ്റ്റക്ക് ആയിപോയി ആഷിക്കാ.., നിയക് അതിനു നിഷു അവളെ കൂടപിറപ്പ് ആണെന്ന് അറിയില്ലല്ലോ.. പിന്നെ ഒരു കാര്യം കൂടെ എനിക്കറിയണം.. ജൈസൽക്കാക്ക് എന്നെ ഇഷ്ട്ടല്ലന്നു പറയുന്നത്, ആ മനസ്സിൽ വേറെ പെണ്ണ് വല്ലതും ഉണ്ടോ?? ഞാൻ ചോദിച്ചതിന് എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ? .. ഇനി അങ്ങനെ വല്ലതും ഉണ്ടേൽ അത് വേരോടെ പിഴുതു എറിഞ്ഞില്ലേൽ എന്റെ പേര് മാറ്റാൻ റെഡിയായി നിന്നെക്. എന്നും പറഞ്ഞു പെണ്ണ് കയ്യ് രണ്ടും കൂട്ടി കെട്ടി നിന്നപ്പോ ചിരിയാണോ അതൊ ടെൻഷൻ ആണോന്ന് പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു നമ്മക്ക് ഡീ.. സോഡാഗ്ലാസെന്നു നമ്മള് വിളിച്ചതും പെണ്ണ് എന്തെന്ന് പുരികം പൊക്കി ചോദിച്ചു. ഞാൻ പലവട്ടം പറഞ്ഞതല്ലേ നിന്നോട് ജൈസൽന്റെ പിറകെ നടന്നിട്ട് കാര്യം ഇല്ലാന്നു. അവന്ക് ഈ വക കാര്യത്തോട് ഒന്നും തന്നെ ഇന്റെരെസ്റ്റ്‌ ഇല്ലെടാ.. അല്ലാതെ വേറെ പെണ്ണൊന്നും അവന്റ ഖൽബിൽ കേറി കൂടീട്ടില്ലന്നു നമ്മൾ ഒരു നുണ അങ്ങട്ട് തട്ടി വിട്ട്. ആ SHEZA എന്ന പെണ്ണിനെ ഞാൻ പോലും കണ്ടിട്ടില്ല. പിന്നേ എങ്ങനെയാ അവളോട് ഈ കാര്യം പറയാ.., നമ്മള് പറഞ്ഞത് കേട്ടു പെണ്ണ് അഞ്ഞൂറിന്റെ ബൾബ് പോലെ ഇളിച്ചു നിന്നതും, പോരെന്നും പറഞ്ഞു നമ്മള് അവളെ തലക് ഒരു കൊട്ട് കൊടുത്തു സ്കൂട്ട് ആയി. താഴെ എത്തിയപ്പോ നമ്മളെ പെണ്ണുംമ്പിള്ളച്ചി നിയ ഇതു ഏത് അടുപ്പിൽ പോയി കിടക്കാന്നു ഓർത്തു അങ്ങോട്ടും ഇങ്ങോട്ടു നടന്നു കളിച്ചപ്പോ ആണ് കെൻസനെ കണ്ടേ. നമ്മളെ നടത്തം കണ്ടിട്ട് അവള് ഓരോന്നു പറഞ്ഞു വന്നെങ്കിലും, അതൊന്നും മൈൻഡ് ചെയ്യാതെ "നീയെന്റെ നിയനെ കണ്ടോന്നു "നമ്മള് ചോദിച്ചതും പെണ്ണ് മുഖം കോട്ടി കേൾക്കാത്ത പോലെ നില്ക്കാ. ഓഹ്.. ഇത്തയും പെങ്ങളും കണക്കാ.. ഒരുത്തി ജൈസൽന്റെ പിറകെ നടക്കണേൽ ഇത് എന്റെ ബ്രോന്റെ തലയിൽ ആകാൻ പോവാണല്ലോ റബ്ബേന്നും മനസ്സിൽ കരുതി കെൻസന്റെ നേരെ 'ഡീീീ ന്നു അലറിയതും എന്താന്നും ചോദിച്ചു പേടിച്ചു നമ്മളെ നേരെ തിരിഞ്ഞു നിന്നു. പേടിച്ചു കൊണ്ടുള്ള അവളെ അവളെ നിൽപ്പ് കണ്ടിട്ട് നമ്മക്ക് ചിരി വന്നെങ്കിലും നിന്നോട് ഞാൻ എന്താ ചോദിച്ചേന്നു കേട്ടില്ലെ? അതോ... ഇനി കേൾക്കാത്ത പോലെ അഭിനയിച്ചതാണോ? എ... എന്ത്.. ഞാനൊന്നും കേട്ടില്ല. സത്യായിട്ടും ഞാൻ കേട്ടില്ലായിരുന്നുന്നോക്കെ അവള് പറഞ്ഞപ്പോ നിയനെ കണ്ടോന്നും, രാവിലെ തൊട്ട് അവളെ തിരഞ്ഞു നടക്കാന്നൊക്കെ ഒറ്റ ശ്വാസത്തിൽ അങ്ങ് പറഞ്ഞു ഒപ്പിച്ചു. അതിനൊക്കെ അവളെ വായെന്നു വന്നത് കേട്ടു നമ്മക്ക് ദേഷ്യം എവിടെന്ന കേറിയേന്നു പോലും മനസ്സിലായില്ല എന്ത്.. അവളെ തപ്പി നടക്കെ? അതിന് അവള് എന്താ വല്ല തവളെയും മറ്റോ ആണോന്നു മുഖം തിരിച്ചു പറഞ്ഞത് കേട്ടു അവളെ കയ്യ് പിടിച്ചു തിരിച്ചു ബാക്കിലോട്ട് ആകി നിർത്തി. "ആ.. ആഹ്.. ആഷിക്കാ, എന്റെ കയ്യ്... എന്റെ കയ്യ് വിട്.. എനിക്ക് വേദനിക്ക്ന്നു.ഞാനിനി അങ്ങനെ പറയൂല,, സത്യം സത്യം സത്യം, കയ്യ് വിട്. ഇല്ലേൽ ഞാൻ ആഷിൽക്കാനോട്‌ പറയും ട്ടോ ആഹാ.. ബ്രോനോട്‌ പറയുംന്നോ , എന്ന മോൾ ഇതും കൂടെ ചേർത്തു പറയ്യ്ട്ടോന്നും പറഞ്ഞു അവളെ കാലിനു നോക്കി നല്ലൊരു ചവിട്ട് അങ്ങട്ട് കൊടുത്തു. അതും കൂടെ ആയതും പെണ്ണ് കിടന്നു തുള്ളാൻ തുടങ്ങിണ്. ഇതൊക്കെ കണ്ടോണ്ടണ് നമ്മളെ ഉമ്മാന്റെയും നിയന്റെ ഉമ്മാന്റെയും എൻട്രി ആഷി.. എന്താടാ ചെയ്യുന്നേ,അവളെ കയ്യ് വിട്ടേ, അതിനു വേദനിക്കുന്നുണ്ടാവും ന്നൊക്കെ നമ്മളെ ഉമ്മ പറഞ്ഞപ്പോ അതിന്റെ കയ്യ് വിട്ടു. . അവളെ അങ്ങനെ ചെയ്യാനുള്ള കാരണം പറഞ്ഞപ്പോ, നമ്മളെ ഉമ്മാന്റെ നോട്ടം അവളെ അടുത്തേക് ആയിരുന്നു. അതിനൊക്കെ അവിഞ്ഞ ഇളി പാസക്കി ഓൾ മുകളിൽക് ഓടി പോയതിന്റെ പിന്നാലെ രണ്ടു ഉമ്മമാരും കത്തി അടിച്ചോണ്ട് റൂമിലേക്ക് പോയതിന്റെ പിന്നാലെ നമ്മള് വീണ്ടും അന്നെഷണം തുടങ്ങി ഇനി നമ്മളെ ലാസ്റ്റ് പ്രധീക്ഷ ആയ കിച്ചണിലേക്ക് വിടുമ്പോ ആണ്, Nനമ്മളെ അലമ്പൻസ് എല്ലാം കൂടെ ഓരോ മുക്കിലും മൂലയിലും എന്തോ തിരയുന്നത് കണ്ടേ ഇവന്മാരെ കളി കണ്ടാൽ വൈഫ്‌ ലേബർ റൂമിൽ കേറിയ ഹസ്ബൻഡ്സ്നുള്ള അവസ്ഥ പോലെയാ. എന്തോ പണി ഒപ്പിച് പാളി പോയ അവസ്ഥ ആണെന്ന് അവറ്റകളെ തിരച്ചിൽന്നു മനസ്സിലായതും.. അവന്മാരെ വിളിച്ചു നമ്മൾ കാര്യം തിരക്കി അതിനൊക്കെ അവർ പറഞ്ഞത് കേട്ടു നമ്മളെ ഖൽബ് ഒന്നാകെ കുൽബായി പോയി. ഒരുമാതിരി കൂനീൻമേൽ കുരുന്നുള്ള അവസ്ഥ ആയിപോയി. ഡാാ.. ആഷി .. ഇനി നമ്മൾ എന്താ ചെയ്യാ? എല്ലാ സ്ഥലത്തും നോക്കി. ബട്ട്‌ ആ ഒരു പെപ്സി കുപ്പി മാത്രം മിസ്സ്‌ ആണ്. ആരെടെങ്കിലും കയ്യിൽ പെടും മുന്നേ എങ്ങനെലും കണ്ടെത്തണം. __വിഷ്ണുവാണ് ആരും അറിയൂല, പറയില്ലന്നോക്കെ പറഞ്ഞു ആരാ ഈ ചീഞ്ഞ ബുദ്ധി കൊണ്ട് വന്നേ.. അപ്പളേ ഞാൻ പറഞ്ഞതാ ഇതിനൊന്നും പോകണ്ട, പോകണ്ടന്നു.. ന്നിട്ട്പ്പോ എന്തായി __മിഥുനാണ് ഓഹ്... ഒന്ന് നിർത്ത്ന്നുണ്ടോ... കുറെ നേരായി രണ്ടും കൂടെ ഇതും പറഞ്ഞു കളിക്കുന്നെ.. എനിക്കതല്ല, ആരാകും അത് പൊക്കിയെന്നാ ഡൌട്ട്.. ന്നോക്കെ ബിനോയ്‌ പറഞ്ഞതും ആര് എടുക്കാനാ.. വല്ലവനും മണം പിടിച്ചു വന്നു ആ കുപ്പിയും കൊണ്ട് പോയി തീർത്തിണ്ടാവും. അതൊക്കെ തിരഞ്ഞു നടക്കുന്ന ഇമ്പളു ശശിയും ആവും. __വിഷ്ണുവാണ് "ഓഹ്... ജസ്റ്റ്‌ സ്റ്റോപ്പ്‌ ഇറ്റു ഗയ്‌സ്.,, ഓരോന്നു ഒപ്പിച് വെച്ചതും പോരാ, എന്നിട്ട് അതിനെ കുറിച്ച് ഓർത്തു വിലപിചോണ്ട്ക്കാ...,, എന്തോന്നാടേയ് ഇത്. ആദ്യം ആ കുപ്പി വേറെ വല്ലവൾമാരെ കയ്യിൽ പെടും മുന്നേ കണ്ടെത്താൻ നോക്ക്. അതും എല്ലാരും കൂടെ ന്നു നമ്മള് കുറച്ച് കനപ്പിചു പറഞ്ഞതും,, എല്ലാവരും കൂടെ ഹാളിനെ നാല് ഭാഗം ഉള്ളത് എട്ടു ഭാഗക്കി തിരിച്ചു തിരയൽ തുടങ്ങിണ്. ഇതിന്റെ ഇടയില നിഷുന്റെയും മാക്രിസ്ന്റെയും എൻട്രി. ഞങ്ങൾ ആരെണ്ണത്തിന്റെ കളി കണ്ടിട്ട് അവളെ ഓരോ ചോദ്യം തുടങ്ങി അവസാനം അവരോടും ഒക്കെ പറയേണ്ട അവസ്ഥ വരെ എത്തിച്ചുണ്. തിരച്ചിലിനു നിഷു വന്നപ്പോ തൊട്ട് ഓളെ കയ്യ് നമ്മളെ ശ്രദ്ധിക്കാൻ തുടങ്ങിണ്. ഒന്നാകെ ചുവന്നു തുടുത്തുക്ണ്. നമ്മളെ നിയ വല്ലതും ആണേൽ ഏതെങ്കിലും ഒരുത്തന്റെ മുഖത്ത് സീൽ വെച്ച് വരാന്ന് എങ്കിലും കരുതേനീ ഇതിപ്പോ ഒന്നിനും പോകാത്ത ഈ പാവം എന്തു ചെയ്തിട്ടാന്നു മനസ്സിൽ കണക്കു കൂട്ടി നിന്നപ്പോ ആണ് നമ്മളെ പെണ്ണിന്റെ ഒടുക്കത്തെ എൻട്രി അതിന്റെ വരവ് കണ്ടിട്ട് നമ്മളെ കണ്ണ് മാത്രല്ല, ടെക്കെറേഷൻ വർക്കിന്‌ വന്നവന്മാർ അടക്കം സകല എണ്ണത്തിന്റെയും നോട്ടം അവളെ നേരെയാ. ആ സാധനം ആണേൽ ഷാൾ തലയിൽ ഇടാതെ നിലത്തിലൂടെ വലിച്ചു ആണ് കൊണ്ട് വരുന്നേ. അവളാണേൽപണ്ടേ ആവശ്യത്തിൽ കൂടുതൽ ഭംഗി ഉള്ളതോണ്ട് ഇപ്പൊ ഈ രൂപത്തിൽ ഒന്നൂടെ മൊഞ്ചു കൂടിയ പോലെണ്ട്. ഈ കോലത്തിൽ കണ്ടിട്ട് നമക് ഉള്ളിന്റെ ഉള്ളിൽ സന്തോഷം ഉണ്ടേലും, എനിക്ക് മാത്രം അവകാശപ്പെട്ട ഭംഗി സകല എണ്ണവും നോക്കി നിൽക്കുന്നത് കാണുമ്പോ വല്ലാത്തൊരു വിമ്മിഷ്ടം. ഇവിടത്തെ വർക്ക്‌നു വന്നവന്മാർ അവളെ കണ്ണേട്ക്കാതെ നോക്കി കോഴി സ്വഭാവം കാണിച്ചോണ്ട് നിൽക്കുന്നത് കണ്ടിട്ട് നമ്മക്ക് അടിമുടി ദേഷ്യം അരിച്ചു കേറിപോയി അവന്മാരെ എല്ലാത്തിനെയും നമ്മളെ നേരെ നോട്ടം തെറ്റിച്ചു , അതെന്റെ പെണ്ണാന്നും, വല്ലാണ്ട് നോക്കി അയവിറക്കി നമ്മളെ കയ്യിനു പണിയാക്കല്ലേ ന്നു കയ് ആക്ഷനിലൂടെ കാണിച്ചതും, അവന്മാർ ഒക്കെ വേഗം പുറത്തേക് പോയി അവിടെള്ള വർക്ക്‌ ചെയ്യാൻ തുടങ്ങിണ് ~~~~~~~~~~~~~~~~~~~~~~~~~~ അവന്മാരെ പറഞ്ഞയച്ചു നിയന്റെ നേരെ നോക്കിയപ്പോ അവള് ബെല്ലും ബ്രേക്ക്‌ഉം ഇല്ലാതെ നടന്നു നമ്മളെ നേരെ വരുന്നത് ആണ്. പിന്നേ ആ ടീ ഷർട്ട്‌ കാണുമ്പോ തന്നെ നമ്മളെ പകുതി സമാധാനം പോയിക്ണ്. അവളെങ്ങനും അന്ന് ഇവിടെ വെച്ച് നടന്നത് എല്ലാവരെയും മുന്നില് വെച്ച് വിളിച്ചു കൂവിയാ... നമ്മളെ നടുപ്പുറം ഇവന്മാർ കടപ്പുറം ആകും.., അത്രക് സ്നേഹം ഉള്ള ജന്തുക്കൾ ആണല്ലോ നമ്മളെ വാല്കൾ എന്നൊക്കെ മനസ്സിൽ കരുതി നിന്നപ്പോ ആണ്, അവളെ ഷാൾ നമ്മളെ അടുത്തേക് വീണത്., എന്തായാലും നടക്കാൻ പോകുന്നത് കണ്ടു തന്നെ കാണാന്നു വെച്ച് ഷാൾ എടുത്ത് നിയന്റെ നേരെ പോകും നേരത്ത കെൻസ വന്നു നമ്മളെ കയ്യിൽന്നു ഷാൾ എടുത്തു നിയനെ നോക്കി ഓരോന്ന് പറഞ് ഷാൾ റെഡി ആകി കൊടുക്കാൻ നിന്നത്. അവള് നിയന്റെ നേരെ ഷാൾ നീട്ടുന്നത് മത്രേ ഞാൻ കണ്ടോള്ളൂ. പിന്നേ ഉമ്മാന്നും അലറി കെൻസ ബാക്കിലോട്ട് വീഴുന്ന ആ ശുഭ മുഹൂർത്തം ആണ് കണ്ടേ..., നീ.. നിയ.. എന്ത് പണിയാ നീ കാണിച്ചേ, അവൾ ഷാൾ ഇട്ട് തരാൻ അല്ലെ നോക്കിയേ? അതിന് ഇങ്ങനെ ആണോ ബീഹെവ് ചെയ്യുന്നേന്നു നിയനെ നോക്കി നിഷാദ്ക്ക പറഞ്ഞതും, അതിനുള്ള മറുപടി എന്നോണം അവളെ വായിൽന്നു വന്നത് കേട്ടു എല്ലാരും അഫിനെയും നിഷാദ്കനെയും നെറ്റിചുളിചോണ്ട് നോക്കി നിൽക്കാ. നമ്മളെ വിഷ്ണു മിഥുൻ ബിനോയ്‌ ആണേൽ അവളെ കയ്യിലുള്ള കുപ്പിയിലേക്ക് കണ്ണും തള്ളി വായയും തുറന്ന് നില്ക്കാ.. "എന്താ.. എന്താ നേരത്തേ നീ പറഞ്ഞെ.... ഇവർ രണ്ടാളും എന്ത് ചെയ്യ്തെന്നാ എന്നൊക്കെ നജുമ്മ നിയനോട്‌ ചോദിക്കുന്നത് കേട്ടു നമ്മളെ നോട്ടം പോയത് ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ നിൽക്കുന്ന നമ്മളെ അളിയനെയും പെങ്ങളെയും നേരെയാണ്. ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ [നിയ ] കുറച്ച് നേരായിട്ട് നമ്മക്ക് കാണുന്നത് എല്ലാം രണ്ടെണ്ണം പോലെയാ തോന്നുന്നേ.. ഈ പെപ്സി കമ്പനിക്കാർ ഇതിൽ വേറെ വല്ലതും ചേർത്തിക്ക്ണോന്ന നമ്മളെ ഡൌട്ട്.. എങ്ങനെക്കെയോ വീഴാതെ സ്റ്റൈയർ ഇറങ്ങാൻ നിന്നപ്പോൾ താഴെ എല്ലാം കൂടെ നിന്നു അവരെ ആരെയോ തിരയുന്നത കണ്ടേ...പുവർ മാൻസ് എന്നു മനസ്സിൽ കരുതി ആഷിനെ വിളിക്കേണ്ടത് ഒക്കെ വിളിച്ചു വരാൻ നിന്നപ്പോ ആണ് നമ്മളെ തലക്ക് ഭയങ്കര വേദന തോന്നിയെ കോശി ആണേൽ അവന്റെ കെട്ട്യോൾ ഒളിച്ചോടിട്ട് അവളെ ഓർത്തു നിൽക്കും പോലെ കാര്യായിട്ട് ഭയങ്കര ചിന്തയിൽ ആണ്. ആ ഡ്യൂപ്നെ വിളിക്കാൻ നോക്കിയിട്ട് അതും ചിന്താവിശുട്ടയായ ഡ്യൂപ്പ് പോലെ നിൽക്കാ.. ഇനി രണ്ടും കൂടെ ഒളിച്ചോടാൻ വല്ല തീരുമാനത്തിൽ വല്ലോം ആണോന്നു ഓർത്തപ്പോ കൊല്ലും ഞാൻ രണ്ടിനെയും ന്നു പറഞ്ഞു അങ്ങട്ട് ആടി ഇങ്ങട്ട് ആടി അലമ്പൻസ്ന്റ ഇടയിൽകൂടെ അവറ്റകളെ നാല് സൈഡിൽക്കും ആകി ആഷിന്റെ നേരെ നിന്നതും ചെക്കൻ നമ്മള് ലാൻഡ് ആയത് പോലും അറിഞ്ഞിട്ടില്ല അതിന്റെ ഇടയില കെൻസന്റ ഉപദേശവും, അത് കേട്ടു ആഷി നമ്മളെ ഷാൾ എടുത്തു തരാൻ വേണ്ടി നിന്നതും ആ ജന്തു ഭാവിയിലെ നമ്മളെ മൂത്ത എച്ചി കെൻസ പിന്നേം തടഞ്ഞു പിന്നേ അവിടെ നടന്നത് നമ്മള് പോലും വിചാരിക്കാത്ത കാര്യാ.. ഇപ്പോ നജുമ്മന്റെ വിചാരണ വരെ എത്തി ഉമ്മാന്റെ ചോദ്യം കേട്ടപ്പോ ആണ് നമ്മളെ ആട്ടം ശെരിക്കും ഒന്ന് നിന്നത്., ഉത്തരം പറയും മുന്നേ അവിടെളള സോഫയിൽ രണ്ടു കാലും കയറ്റി വെച്ച് തലക്ക് കയ്യും വെച്ച് റൂമിൽ വെച്ച് നടന്നത് ഓർത്തു നിന്നപ്പോ ആണ് നിഷാദ്ക്കന്റെ, അടവ് പുറത്തേക് വന്നേ.. അങ്ങനെ നമ്മളെ മാത്രം കുറ്റക്കാരിയായി ആരും കാണണ്ടന്നു വെച്ച് ഉമ്മാന്റെ നേരെ നോക്കി ആ കാര്യം ഞാൻ പറഞ്ഞു തരാ.. ബ്രോ പറയുന്നത് ഒന്നും ആരും വിശ്വസിക്കരുത്. നുണയനാ അത്.. ഞാൻ മാത്രാ പാവംന്നു പറഞ്ഞു ചുമ്മാ നമ്മള് കണ്ണും തുടച്, മുഖത്തെക് ചാടിയ മുടികൾ ഒക്കെ ബാക്കിലോട്ട് ആകി "അതോ... അത് തന്നെയാ ഞാൻ നേരത്തെ പറഞ്ഞെ... ആ കാര്യം ചെയ്ത ഈ മഹാനും മഹതിയും ആണോ എന്നെ കേറി ഉപദേശിച്ചു നന്നാകാൻ നോക്കുന്നെ.. "അറേൻജ്ട് മാര്യേജ്,, രണ്ടാൾക്കും താല്പര്യ ക്കുറവ്,, ഒലക്കന്റെ മൂഡ്...ഓഹ് ഇമ്മാതിരി വടായികളെ ഞാനിന്നെ വരെ കണ്ടീല്ല്യ.. ന്നൊക്കെ പറഞ്ഞു നടന്ന ഇവറ്റകളെ നന്നായി അറിയാതെ ആരും എന്നെ ഉപദേഷിക്കണ്ട... ഞാൻ നന്നാവൂല്ലാന്നു ഒരുമാതിരി ആടി കുഴഞ്ഞു നമ്മള് അതായത് ഞാൻ... നിയ തന്നെ.. പറഞ്ഞതും എല്ലാർക്കും ഡൌട്ട്ന്റെ മൊട്ടു വിരിഞ്ഞുക്ണ്.. അതും ഞാൻ പറഞ്ഞു തരാന്നു പറഞ്ഞു ഇരുന്നിടത്ത് ന്നു നമ്മള് എഴുനേറ്റ് നിന്നു... " കോളേജിൽ പഠിക്കുമ്പോ എന്തൊക്കെ ആയിരുന്നു.. ക്ലാസ് കട്ട്‌ ചെയ്യൽ,, മറ്റൊരുത്തൻ അപ്പോളേക്കും ബൈക് സ്റ്റാർട്ട്‌ ചെയ്യൽ.. കോഴികളെ അടിച്ചു ഓടിക്കൽ... രാത്രി വീട്ടില് മതിൽ ചാട്ടം.. ഏതെങ്കിലും ഒരുത്തി ദേ ഈ നിൽക്കുന്ന മഹാൻ ആയ അന്നത്തെ കോളേജ് ചെയർമാനോട്‌ മിണ്ടുന്നതു കണ്ടാൽ മറ്റവളെ പഞ്ഞികിടൽ... അതിന് ചെറിയ കുട്ടികളെ പോലെ തെറ്റി നടക്കൽ,,, ഇനി എന്നെ കൊണ്ട് ഇതിൽ കൂടുതൽ ഇവറ്റകൾ പറയിപ്പിക്കണ്ടേൽ മിണ്ടാതെ അനങ്ങാതെ അവിടെ നിൽക്കെ ഇരിക്കെ ചെയ്‌തോ...,, അല്ലാതെ പെങ്ങളെ ഉപദേശിച്ചു നന്നാകും മുന്നേ സ്വന്തം പാസ്ററ് ഓർത്താൽ പലർക്കും നന്ന്. അല്ലാതെ എന്റെ റൂട്ടിൽ കേറി ഗോൾ അടിക്കാൻ നോക്കിയ ദേ... ഈ കിടക്കുന്ന എന്റെ ഭാവി എച്ചിനെ പോലെ.... അല്ലല്ല.. സോറി.. എന്റെ ഭാവി മൂത്തച്ചിനെ പോലെ ഗോളിപോസ്റ്റിൽ ഗോളായി കിടക്കേണ്ടി വരും....,, പിന്നെ എന്റെ ചെക്കന് ചെയ്തു തരേണ്ട കാര്യം എന്നോട് ഒരു വാക്ക് പോലും പറയാതെ, ഏറ്റുഎടുക്കാനാരാ നിന്നോട് പറഞ്ഞെ.. എന്ന് നമ്മള് താഴെ കിടക്കുന്ന കെൻസനോട്‌ ആഷിന്റെ കയ്യിൽ മുറുകി പിടിച്ചു ചോദിച്ചതും.. ആ.. പിടുത്തം വിട്ട് എന്നെ ഒന്ന് ഹെല്പ് ചെയ്യോന്നു വീണിടത്ത്ന്നു കെൻസ പറയുന്നത് കേട്ടു എന്റെ പട്ടി വരും നിന്നെ ഹെൽപാൻ ന്നു പറഞ്ഞു നമ്മള് ആഷിനെ ഒന്നുംകൂടെ മുറുകി പിടിച്ചു നിന്ന്. ഡാാ.. നിയ,, കയ്യോന്നു വിട്ടേ,, അവളെ എഴുന്നേൽപ്പിക്കാനാ.. അവളെ മറ്റേ കയ്യിനു വയ്യാന്നു തോന്നുണ്ട് __ആഷിയാണ് ആഷി പറഞ്ഞത് കേട്ടു തൊളേളം തുറന്ന് നമ്മള് ഓനെ നോക്കി നിന്നപ്പോക്ക് നമ്മളെ കയ്യ് വിടുവിച്ച്‌ അവളെ പിടിച്ചു എഴുന്നേൽപ്പിക്കുന്ന തിരക്കിൽ ആണു ഒക്കെ. "..അത് കണ്ടതും നമ്മളെ കണ്ട്രോൾ ദൈവങൾ ഇളിച്ചു നിൽക്കുന്നത് പോലെയാ നമ്മക്ക് തോന്നിയെ.. നേരെ പോയി കോശിന്റെ കോളറിൽ ഒരു വലിയും കൊടുത്ത്, അവന്റെ കയ്യിലെ പിടിത്തം നമ്മളെ കയ്യ് കൊണ്ട് തന്നെ തട്ടി തെറിപ്പിച്ചു ആഷിന്റെ ഷർട്ട്‌ പിടിച്ചു വലിച്ചു നമ്മളെ നേരെ നിർത്തി.... " ഞാൻ നിന്റെ ആരാ... എനിക്കിപ്പോ അറിയണം ന്നു നമ്മള് അവനെ നോക്കി പറഞ്ഞതും.. "നീയോ.. നീയെന്റെ.. അളിയന്റെ പെങ്ങളു.. അല്ലെ....?? അവന്റെ ഉത്തരം കേട്ടതും നമ്മളെ തലയിൽ കൂടെ എന്തോ പോകുന്ന പോലെയാ നമക്ക് ഫീൽ ആയെ ഓഹോ.. അത് എനിക്കും അറിയാലോ..,, ഓക്കേ, ഞാൻ നിന്റ അളിയന്റെ പെങ്ങളു, അപ്പൊ നിന്റെ ഇക്കാന്റെ പെണ്ണായ അവളെ ആണോ എന്നെയാണോ നിനക്ക് വലുത്.. പറ.. പറയാൻന്നു അവന്റെ ഷർട്ട്‌ന്റെ കോളറ പിടിച്ചു ഏതോ ഊള സീരിയലിലെ സീൻ എടുത്ത് കാച്ചിയതും.. ഇതെവിടെന്നു വന്നതാന്നുള്ള മട്ടിൽ നമ്മളെ നോക്കി നിൽക്കുന്ന ആഷിനെയാ കണ്ടേ.. അപ്പൊ നിനക്ക് പറയാൻ പറ്റില്ല അല്ലേടാ കള്ളത്താടിയെ.. എന്നെ അല്ലാതെ നീ വേറെ ആരേലും നോക്കിയാലുണ്ടല്ലോ.. എന്റെ ബ്രോന്റെയും കെട്ട്യോൾ ആയ നിന്റെ പെങ്ങളെ പോലെയും,, രണ്ടു ഡയലോഗിൽ നിർത്തിന്നു വരില്ല നിന്നേം കൊന്നു മറ്റവളെയും കൊന്നു ഞാൻ ജയിലിൽ പോകുംന്നു നീ സ്വപ്നത്തിൽ കരുതണ്ട.. അവളേം കൊന്നു നിന്റെ കൂടെ നിന്റെ സുന്ദരിയും സുമുകയും സുശീലയും ആയ കെട്ട്യോൾ ആയി ഞാൻ കഴിയും.., അതും നിന്റെ വീട്ടിൽ,, നിന്റെ പേര് എഴുതിയ മെഹറും ചാർത്തി,, നിന്റെ ബെഡ്‌റൂം എന്റെ തറവാട് ആകി,, ഈ കിടക്കുന്ന എന്റെ ഭാവി മൂത്ത എച്ചിനോട്‌ ഫൈറ്റും നടത്തി കഴിയും ഈ ഞ്യാൻ... പിന്നെ എന്റെ അമ്മായിമ്മ ആയ ആ നിൽക്കുന്ന നിന്റെ ഉമ്മാനെ "തലയിൽ വെച്ചാ പേൻ അരിക്കും,, തറയിൽ വെച്ചാ ഉറുമ്പ് കടിക്കും എന്ന രീതിയിൽ പൊന്ന് പോലെ നോക്കും ഞാൻ.. അതിന്റെ ഇടയിൽ അമ്മായിമ്മ പോരിനു വഴി കാണിച്ചു, മൂത്ത എച്ചിമാർ വന്നാലുണ്ടല്ലോ.... തൂകി എടുത്ത് വല്ല ആക്രികാരനും കൊടുക്കും ഈ വീണ്ടും പ്യാവം ഞാൻ.... എന്നൊക്കെ നമ്മള് ഒരു അന്തവും കുന്തവും ഇല്ലാണ്ട് ആഷിന്റെ ഷോൾഡറിൽ കയ്ട്ട് തൂങ്ങി പറഞ്ഞതും അവന്റെ മുഖത്തു ചിരിയും, ബാക്കിയുള്ളവർ കാണുന്നതിന്റെ അവിഞ്ഞ ഫീലിംഗ് കൂടെണ്ട് ആഷി... ഇജി പേടിക്കണ്ട.. നിന്നെ ഞാൻ ഒന്നും ചെയ്യൂല.. പൊന്ന് പോലെ നോക്കും... ബട്ട്‌ അതിന്റെ ഇരട്ടി പൊന്നു കൊണ്ട് നീ എന്നെ സ്നേഹിക്കണം... അതായത് സ്നേഹം മാത്രം മതീന്നു..,, നമ്മളെ മാര്യേജ് കഴിഞ്ഞാൽ1കൊല്ലോ കുറച്ച് മാസോ കഴിഞ്ഞു എല്ലാ കെട്ട്യോൻമാരെയും തനി സ്വഭാവം പുറത്ത് വരും പോലെ നിന്റെ റോൾഡ് ഗോൾഡ് സ്നേഹം കൊണ്ട് എന്റെ മുന്നില് വന്നാലുണ്ടല്ലോ..... ബാക്കി അപ്പൊ ഞാൻ ചെയ്തു കാണിച് തരണ്ട്...,, ബട്ട്‌ നിന്നെ ഞാൻ ഒന്നും ചെയ്യൂല. ബിക്കൊസ്.. ഐആം മാട്ലീ ലവിംഗ് യു.... എനിക്ക് നീയില്ല ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാ. ഓരോ സെക്കന്റ്‌ഉം ഞാൻ നിന്നെ കുറിച്ച് മാത്രേ ഓർക്കാർ ഉള്ളൂ.. അത്രക്കും ഇഷ്ട്ടാ എന്റെ ഉള്ളിൽ നിനക്കായ് ഉള്ളത്... അത് മറ്റാർക്കും കൊടുക്കാതെ മണിചിത്രതാഴ്ന്റെ പൂറ്റില് ഭദ്രമായി വെച്ചതാ...,,, ന്നോക്കെ നമ്മള് ആഷിനെ നോക്കി പറഞ്ഞു കൊണ്ടിരിക്കാ എന്നല്ലാതെ ബാക്കി അടുത്ത് ആൾക്കാർ ഉള്ളത് ഒന്നും ഓർത്തതു പോലും ഇല്ലായിരുന്നു ആഷി... ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ... ന്നു പറഞ്ഞു നമ്മൾ അവനെ കുലുക്കിയപോ അതിനൊക്കെ മേൽചുണ്ട് കൊണ്ട് കീഴ്ചുണ്ട് കടിച്ചു പിടിച്ചു പുഞ്ചിരിചോണ്ട് തലയാട്ടി കളിക്കാ ചെക്കൻ. ഇടയിൽ ഫോണിൽ തോണ്ടി കളിക്കുന്നും ഉണ്ട് അത് കണ്ടപ്പോ നമ്മളെ കണ്ട്രോൾ പിന്നേം പോയ പോലെ തോന്നിതും...എല്ലാത്തിനും കാണും ഇതുപോലെ പാവം ഞങ്ങൾ പെണ്ണുങ്ങൾ കാര്യായിട്ട് വല്ലതും പറയുമ്പോ, ഇവന്മാരെ ഫോണിൽ തോണ്ടി കളിന്നു പറഞ്ഞു അലറിയപ്പോ,, തന്നെ ഫോണിൽ നോക്കി ഇളിച്ചു ജീൻന്റെ പോക്കറ്റിൽ ഇട്ട് നമ്മളെ നേരെ കയ്യും കെട്ടി നിൽക്കാ കുരങ്ങൻ.. ആഷി...എനിക്കൊരു കാര്യം പറയാണ്ട്.. ഞാൻ പറയാൻ പോവാണേ.. ന്നു നമ്മള് പറഞ്ഞു ആഷിന്റെ അടുത്തേക് ചെന്ന് നിന്നതും എന്താണെന്ന്ള്ള ആകാംഷയിൽ നമ്മളെ മുഖത്തെക്ക് നോക്കി നിന്ന ആഷിന്റെ താടിക്ക് പിടിച്ചു *"ആഷി.. ഐ ലവ് യു... ബിക്കൊസ്.. യു ആർ ഏ....ക്യൂട്ട്.... ന്നു പറഞ്ഞു നമ്മള് അവന്റെ താടിയിൽ പിടിച്ചു നമ്മളെ അടുത്തേക് കൊണ്ട് വരാൻ നിന്നതും കറക്റ്റ് ടൈമിൽ അവന്റെ കയ്യിൽ ഉള്ള വേറെ ഫോണിൽ ഒരു കാൾ വന്നു. ഫോണിൽ നോക്കിയപ്പോ തന്നെ ആഷിന്റെ മുഖത്തിന്റെ ഭാവം മാറിയതും.. ഓഹ്.. തൊലച്ചു.. എന്റെ ആ ഫ്ലോ അങ്ങട്ട് പോയി.. ന്നു പറഞ്ഞു നമ്മള് അവന്റെ കയ്യിലുള്ള ഫോൺ തട്ടി പറിച് നോക്കിയതും സ്‌ക്രീനിൽ *സ്‌ട്രെയിൻജർ* ന്നുള്ള നെയിം രണ്ടെണ്ണം ആയാണ് നമ്മക്ക് തെളിഞ്ഞു കണ്ടേ.. അത് അറ്റന്റ് ചെയ്തതും.. നമ്മളെ കണ്ണുകൾ ആ സോഡാഗ്ലാസ്‌ന്റെയും ഡ്യൂപ്ന്റെയും അടുത്തേക് ആയിരുന്നു പതിഞ്ഞതു. ബട്ട്‌.. മറുവശത്ത്ന്നു കേട്ട ഓരോ വാക്കുകളും നമ്മളെ മനസ്സിൽ പതിഞ്ഞതു ആണേലും... തിരിച്ചു നമ്മളെ വായെന്നു ആരും പ്രധീക്ഷിക്കാത്ത പ്രതികരണം ആയിരുന്നു ഉണ്ടായേ (തുടരും ) ••••••••••••••••••••••••••••••••••••••••••••••••••••• ഇനി മുതൽ ഓരോ partകളും 2 എണ്ണം വീതം പോസ്റ്റ്‌ ചെയ്യുന്നത് ആയിരിക്കും. Sc കംപ്ലയിന്റ് ആയതോണ്ട് നോവൽ ലെങ്ത്ൽ പോസ്റ്റാൻ കഴിയുന്നില്ല. ഈ part ബോർ ആയെങ്കിൽ ക്ഷമിക്കണം. കുറച്ച് ഗ്യാപ്നു ശേഷം എഴുതിയതോണ്ട് അതിന്റെതായ പോരായ്മകൾ ഉണ്ടാകും. അടുത്ത PART *29(2)* ഇന്ന് രതിയോ,, അല്ലെങ്കിൽ നാളെ രാവിലെയോ ആയി പോസ്റ്റുന്നത് ആയിരിക്കും. #📙 നോവൽ
2.1k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

MY DEAR HUBBY❤ Part 33 Nishana "ആഹ് പിന്നെ ഇത്തൂസിനെ വിളിച്ച് തൊണ്ട പൊട്ടിക്കണ്ട,ഇത്തൂസ് ഇങ്ങളെ പേടിച്ച് ഉമ്മാന്റെ കൂടെയാണ് കിടക്കുന്നത്" ന്ന് ഓൻ പറയുന്നത് കേട്ട് ഞാൻ സ്റ്റക്കായി നിന്നു, പിന്നെ വേഗം ഉമ്മാന്റെ മുറിയിലേക്ക് ഓടി, വാതില് മുട്ടാൻ തുനിഞ്ഞതും ഇനി അവരെ ഉണർത്തി ശല്യം ചെയ്യണ്ടാന്നും ചിന്തിച്ച് മുറിയിലേക്ക് തന്നെ വിട്ടു, പിന്നെ ഫ്രഷായി വന്ന് ലാപ്പ് എടുത്ത് ഇരുന്നു, ഒന്ന് രണ്ട് മെയിലയക്കാനുണ്ടായിരുന്നു അത് ചെയ്തോണ്ടിരിക്കുന്നതിനിടയിലാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദ കേട്ടത്, നോക്കിയപ്പോ അവിടെ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു, ഞാൻ കണ്ണും മിഴിച്ച് നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു, ************************************* കലിപ്പൻ തെണ്ടി ഇരുന്ന് ഇളിക്കുന്നത് കണ്ടില്ലേ,, ഇങ്ങേരെ കാണിക്കാൻ വേണ്ടി അല്ലേ ഞാനീ കോലം കെട്ടി നിൽക്കുന്നത്, കഷ്ടപ്പെട്ട് സെറ്റ് സാരിയുടുത്ത് ഇല്ലാത്ത കളളം പറഞ്ഞ് ആത്തിയുടെ പിറകെ നടന്ന് മുല്ലപ്പൂ വാങ്ങിപ്പിച്ച് അഴിച്ചിട്ട മുടിയിൽ അവയെ ഭംഗിയായി അലങ്കരിച്ച് പാല് ഗ്ലാസും കൊണ്ട് വലിയ പ്രതീക്ഷയിൽ മുറിയിലേക്ക് കയറി വന്ന എന്നെ നോക്കി ദേണ്ടെ കൊരങ്ങൾ ഇളിക്കുന്നു, ഇനി ഈ സാരി ഉടുത്തത് നന്നായിട്ടില്ലെ,, ഏയ് കുഴപ്പമൊന്നും ഇല്ല പിന്നെന്താ കാരണം, ഞമ്മള് പാല് ഗ്ലാസ് ടേബിളിൽ വെച്ച് കലിപ്പന്റെ മുന്നിൽ ചെന്ന് ഇടുപ്പിനും കൈ കൊടുത്ത് നിന്നു, "എന്നെ കണ്ടിട്ടെന്താ വല്ല ജോക്കറായും തോന്നുന്നുണ്ടോ?" "ഹഹഹഹ,ജോക്കറൊക്കെ ഇതിലും എത്രയും ബേധം, സത്യം പറഞ്ഞാ റിയൂ ഇങ്ങനെ നിന്നെ കാണുമ്പോ ഓർമ്മ വരുന്നത് പഴംകഥകളിലെ കളളിയങ്കാട്ട് നീലിയെ ആണ് " "കളളിയങ്കാട്ട് നീലിയോ"😲 "ആഹ്, അണിഞ്ഞൊരുങ്ങി സുന്ദരിയായി വന്ന് പുരുഷൻ മാരെ മയക്കി എടുത്ത് അവരുടെ ചോര ഊറ്റിക്കുടിക്കുന്ന ആ യക്ഷി ഇല്ലെ, അത് തന്നെ " "കൊരങ്ങാ നിന്നെ ഇമ്പ്രസ് ചെയ്യാൻ വേണ്ടി അങ്ങിഞ്ഞൊരുങ്ങി വന്നിട്ട് എന്നെ യക്ഷി എന്ന് വിളിച്ച് കളിയാക്കുന്നൊ, നിങ്ങളെ ഇന്ന് ഞാൻ," ഞമ്മള് പില്ലോ വെച്ച് ഓനെ തലങ്ങും വിലങ്ങും അടിച്ചു, "നീ,, എന്താ പറഞ്ഞത് എന്നെ ഇമ്പ്രസ് ചെയ്യാൻ വേണ്ടിയോ, എന്തിന്," കൊരങ്ങൻ ഒന്നും അറിയാത്തത് പോലെ ചോദിക്കുന്നത് കേട്ടില്ലേ,, ഇങ്ങേരോട് ഞാനിപ്പോ എന്താ പറയാ, ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനാണെന്ന് പറയണോ? അയ്യേ വേണ്ട, നാറും, അല്ലെങ്കിലും എന്നെ പറഞ്ഞാ മതിയല്ലോ, ഉമ്മാന്റെ വാക്കും കേട്ട് ഇത് വരെ സിനിമയിലും സീരിയലിലും മാത്രം കണ്ട ഓർമ്മയിൽ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വന്നതല്ലേ അനുഭവിക്ക്, എന്നാലും ഇങ്ങേർക്ക് എന്നെ കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ,, സിനിമയിലൊക്കെ നായികമാര് സെറ്റ് സാരിയുടുത്ത് അഴിച്ചിട്ട് മുടിയിൽ മുല്ലപ്പൂ ചൂടി നാണത്തോടെ പാല് ഗ്ലാസ് കൊണ്ടുവരുമ്പോ കണ്ണിമവെട്ടാതെ നോക്കി നിൽക്കാറുണ്ടല്ലോ, ഇങ്ങേരാണെങ്കിൽ മര്യാദക്ക് നോക്കുക പോലും ചെയ്യാതെ കളിയാക്കി ചിരിക്കാ കൊരങ്ങൻ, ഇനി ഫസ്റ്റ് നൈറ്റ്ന്നും പറഞ്ഞ് ഇങ്ങ് വാ,, കാണിച്ച് തരുന്നുണ്ട് ഞാൻ,😡 "ടി യക്ഷി, നീ എന്താ നിന്ന്കൊണ്ട് സ്വപ്നം കാണാണോ?" "ദേ കലിപ്പാ ഇനിയും എന്നെ യക്ഷിന്നും വിളിച്ച് കളിയാക്കിയാലുണ്ടല്ലോ, എന്റെ തനികൊണം ഞാൻ പുറത്ത് എടുക്കും പറഞ്ഞേക്കാം" ഓന്റെ നേരെ വിരൽ ചൂണ്ടി ഭീഷണി സ്വരത്തിൽ ഞാൻ പറഞ്ഞു, "എന്ത് ചെയ്യാനാ യക്ഷി,, അല്ല റിയൂ,, നിന്നെ യക്ഷീന്ന് വിളിക്കാൻ എനിക്ക് യാതൊരു താല്പര്യവുമില്ല, പിന്നെ നീ ഇങ്ങനെ യക്ഷിയുടെ ലുക്കിൽ സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂണ്ടി ഇങ്ങനെ നിൽക്കുന്നത് കാണുമ്പോ അറിയാതെ വിളിച്ച് പോകുന്നതാ യക്ഷീന്ന്," ന്ന് ഓൻ ഇളിച്ചോണ്ട് പറഞ്ഞതും ദേഷ്യം വന്ന് ഞമ്മള് സാരിയും മുല്ലപ്പൂവും വലിച്ചെടുത്ത് ഓന്റെ നേരെ എറിഞ്ഞ് ഇടുപ്പിൽ കൈ വെച്ച് ഓനെ രൂക്ഷമായി പല്ലിറുമ്പി ഒന്ന് നോക്കി കൊടുത്തു, ഇപ്പൊ മൂപ്പരെ ഇളിയൊക്കെ മാറി തലക്കടി കിട്ടിയത് പോലെ വായും പൊളിച്ച് അങ്ങേര് എന്നെ നോക്കി തന്നെ നിൽക്കുന്നുണ്ട്, എന്തായാലും ഇത്ര പെട്ടെന്ന് ഇളിമാറുംന്ന് പ്രതീക്ഷിച്ചില്ല, ഞമ്മള് ഓനെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചു അല്ല പിന്നെ, പക്ഷേ ചെക്കന്റെ നോട്ടം അത്ര ശരിയല്ലല്ലോ, എന്നെ അടിമുടി നോക്കി ഒരു വല്ലാത്ത ചിരി ചിരിക്കുന്നുണ്ട്, ഇങ്ങേരെന്തിനാ എന്നെ ഇങ്ങനെ നോക്കി ചിരിക്കുന്നത് ന്നുളള ഭാവത്തോടെ ഞാൻ എന്നെ തന്നെ ഒന്ന് നോക്കിയതും പകച്ച് പോയെന്റെ ബാല്യവും കൗമാരവും,, ഛെ എന്തൊരു മണ്ടിയാ ഞാൻ സാരിയൂരി കലിപ്പന്റെ നേരെ എറിഞ്ഞിട്ട് ഈ കോലത്തിലായിരുന്നോ ഇത്രയും നേരം ഇങ്ങേരെ മുന്നിൽ നിന്നത്, അയ്യേ,, പറ്റിയ അമളി ബോധ്യമായതും ഞമ്മള് കൈ കൊണ്ട് ശരീരഭാഗം മറച്ച് പിടിച്ച് വേഗം കർട്ടന് പിറകിൽ മറഞ്ഞ് നിന്നു, പതിയെ തലമാത്രം പുറത്തേക്ക് ഇട്ട് കലിപ്പനെ നോക്കിയപ്പൊ മൂപ്പരെ അവിടെ ഒന്നും കണ്ടില്ല, ഇത്ര പെട്ടന്ന് ഇങ്ങേരിത് എവിടെ പോയിന്നും ചിന്തിച്ച് നിന്നപ്പോ ദാണ്ടേ ആരോ എന്നെ സൈഡിൽ നിന്നും തോണ്ടുന്നു, ഞമ്മള് തലചെരിച്ച് ഒന്ന് നോക്കി, "വൈഫി എന്നെയാണോ അന്യേഷിക്കുന്നത്," യാ ഹുദാ,, കലിപ്പൻ ദേ എന്റെ തൊട്ടടുത്ത്, ഞമ്മള് വേണോ വേണ്ടയോ എന്നപോലെ ഒന്ന് ചിരിച്ച് കോടുത്തു, അപ്പൊ ദാണ്ടേ ചെക്കനും ഇളിക്കുന്നു, ഓന്റെ ഇളിയും നോക്കി ഞമ്മള് നിന്നതും ഓൻ എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ഓനോട് ചേർത്തു, ഇപ്പൊ ഞമ്മളെ ഹാർട്ട് മിടിച്ചിട്ട് പൊട്ടിപ്പോകുമെന്ന് തോന്നി, കൊരങ്ങനാണെങ്കിൽ കിട്ടിയ അവസരം പാഴാക്കാതെ ഒരു കൈ കൊണ്ട് അരയിൽ പിടിച്ച് മറ്റേ കൈ കൊണ്ട് ഞമ്മളെ മുഖത്ത് ചിത്രം വരക്കാ, എനിക്കാണെങ്കിൽ ശരീരത്തിലൂടെ കരണ്ട് പാസ്സ് ചെയ്യുന്നത് പോലെ തോന്നാ, പതിയെ ഓൻ ഓന്റെ മുഖം ഞമ്മളെ നേരെ കൊണ്ട് വന്നു, പിന്നെ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ആരും തുറിച്ച് നോക്കണ്ട ഞാൻ പറയൂല😝, ഇങ്ങക്ക് നാണമില്ലെങ്കിലും ഞമ്മക്ക് ആ സാധനം ഇപ്പൊ ആവശ്യത്തിൽ കൂടുതലുണ്ട്, അപ്പൊ എല്ലാവരും വിട്ടോളി ഞമ്മള് ഫസ്റ്റ് നൈറ്റ് ഒന്ന് സമാധാനത്തോടെ ആഘോഷിക്കട്ടേ,,, 🙈 ************************************ രാവിലെ കണ്ണ് തുറന്നപ്പോ മാക്രിയുണ്ട് എന്റെ നെഞ്ചിൽ തലവെച്ച് എന്നെ ചുറ്റിപ്പിടിച്ച് കിടക്കുന്നു, ഞാൻ പതിയെ അവളുടെ തലമുടിയിലൂടെ തടവി, ഇന്നലെ രാത്രിയിലെ കാര്യങ്ങളൊക്കെ ഒരു പുഞ്ചിരിയോടെ ഞാൻ ആലോചിച്ചു, ഇനിയും ഈ കിടത്തം കിടന്നാൻ ഉമ്മയും ആത്തിയും തെറ്റ് ധരിക്കും, അത് മാത്രമല്ല ആത്തി എങ്ങാനും ഞങ്ങളെ ഒരുമിച്ച് കണ്ടാൽ രാത്രി ഉമ്മാന്റെ മുറിയിൽന്ന് ഞാനിവളെ പൊക്കിക്കൊണ്ട് വന്നതാണെന്നെ കരുതൂ,, ഞാൻ അവളെ പതിയെ തട്ടി വിളിച്ചു, "ടി മാക്രി, എണീക്കണ്ടേ,, സമയം ഒരുപാടായി" "ങ്ഹും,, കുറച്ചൂടെ കഴിഞ്ഞിട്ട് എണീക്കാം" ന്നുംപറഞ്ഞ് ചിണുങ്ങിക്കൊണ്ട് അവൾ ഒന്നൂടെ എന്നെ ഇറുകെ പിടിച്ചു, "ടി പെണ്ണെ മനുഷ്യന്റെ കണ്ട്രോള് കളയല്ലേ,, പിന്നെ ഞാൻ ഇന്നലെ രാത്രിക്കത്തേത് റിപ്പീറ്റ് ചെയ്യും പറഞ്ഞേക്കാം,," ന്ന് ഞാൻ പറഞ്ഞതും അവള് സ്വിച്ചിട്ടപോലെ ചാടി എണീറ്റ് ഒറ്റ ഓട്ടായിരുന്നു ബാത്റൂമിലേക്ക്, പേടിച്ച് ഓടിയതാണെന്ന് നിങ്ങളാരും തെറ്റ് ധരിക്കണ്ട, ഞാൻ അത്രക്കും ഭീകരനൊന്നുമല്ല,,,,😉 🔹🔸🔹🔸🔹 ഇന്ന് ഞാൻ ഓഫീസിലേക്ക് പോകുന്നില്ല, ഇന്നത്തെ ദിവസം മുഴുവൻ ഞാൻ എന്റെ പെണ്ണിന്റെ കൂടെ ചിലവഴിച്ചോളാന്ന് അവൾക്ക് വാക്ക് കൊടുത്തതാ, രാവിലെ തന്നെ ഞങ്ങള് ഒരുങ്ങി കറങ്ങാനെന്നും പറഞ്ഞ് ഇറങ്ങി, രാത്രിയാവുന്നതിന് മുമ്പ് വീട്ടിലെത്തണമെന്നാണ് ഉമ്മാന്റെ ഓഡർ, യാത്രയിൽ മുഴുവൻ ഞാൻ എന്റെ മാക്രിയുടെ ഓരോ കുസൃതിയും ആസ്വതിച്ചു, മാളിൽ പോയി കുറച്ച് ഷോപ്പിങും നടത്തി സിനിമയും കണ്ട് ഉച്ചക്കത്തെ ഫുഡ് ഹോട്ടലിൽ നിന്നും കഴിച്ച് ഞങ്ങൾ ബീച്ചിലേക്ക് പോയി, പരസ്പരം കൈ പിടിച്ച് നടക്കുമ്പോൾ എന്തൊക്കെയോ നേടിയ ഫീലായിരുന്നു എനിക്ക്, ആളുകൾ കുറവായത് കൊണ്ട് തന്നെ വല്ലാത്തൊരു ശാന്തത, കുറച്ച് സമയം നടന്നതിന് ശേഷം അടുത്തുളള പാറയിൽ ഞങ്ങൾ ഇരുന്നു, മാക്രി എന്റെ തോളിൽ തല ചായ്ച്ച് ഇരുന്നു, "കലിപ്പാ, ഇന്ന് ഞാൻ ഒത്തിരി ഒത്തിരി ഹാപ്പിയാണ്, ഈ സമയം വരെയും എല്ലാ തിരക്കും മാറ്റിവെച്ച് എന്റെ കൂടെ ചിലവഴിച്ചതിന് നിങ്ങൾക്ക് ഞാൻ എന്താ തരേണ്ടത്, " "ഞാൻ എന്ത് ചോദിച്ചാലും നീ തരോ?" ഒരു കളളച്ചിരിയോടെ ഞാൻ ചോദിച്ചതും അവള് നിന്ന് പരുങ്ങി, "അ,,, അതല്ല, ഞാ,,ൻ ഉദ്ധേശിച്ചത്,," "ഏതല്ലാന്ന്" "അ,, അത്,, പിന്നെ, "ഏത് പിന്നെ" "ഒന്നൂല്ല്യ," ന്നുംപറഞ്ഞ് മാക്രി മുഖം വീർപ്പിച്ച് തിരിഞ്ഞ് ഇരുന്നു, "അച്ചോടാ,, എന്റെ ചുന്ദരി പിണങ്ങിയോ? " ഞാൻ അവളുടെ താടിയിൽ പിടിച്ചോണ്ട് ചോദിച്ചതും അവള് ഒരു ചിരിയോടെ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി, "ടി പെണ്ണെ ഇത് നമ്മുടെ ബെഡ്റൂമല്ല, ഇങ്ങനെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് ആരെങ്കിലും കണ്ടാലെ പണിയാവും" "കണ്ടാൽ എന്താ, ഞാൻ നിങ്ങളെ കാമുകി ഒന്നും അല്ലല്ലോ? കെട്ടിയോളല്ലേ,, അപ്പൊ പിന്നെ നമ്മള് ആരെ പേടിക്കണം " "ഓഹോ അങ്ങനെ ആണോ?, എന്നാൽ പിന്നെ എന്റെ കെട്ടിയോൾക്ക് ഞാൻ കനത്തില് ഒന്ന് തരട്ടെ,, ദാ ഇവിടെ " ************************************ ഞമ്മളെ ചുണ്ടിൽ തൊട്ടോണ്ട് കലിപ്പൻ പറഞ്ഞതും ഞമ്മള് ഓനെ തളളിമാറ്റി ഡീസന്റായി ഇരുന്നു, വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ട് വേണ്ടാത്തതൊക്കെ പറയിപ്പിക്കുന്നത്, കലിപ്പനാണെങ്കിൽ കുലുങ്ങി കുലുങ്ങി ചിരിക്കുന്നുണ്ട്, ഞമ്മള് അതൊന്നും മൈന്റ് ചെയ്യാതെ അവിടുത്തെ ഭംഗിയും കണ്ട് ഇരുന്നു, കുറച്ച്കഴിഞ്ഞ് കലിപ്പന് ഫോൺ വന്നതും മൂപ്പര് ഇവിടെ റെയ്ജ് ഇല്ലാന്നും പറഞ്ഞ് അവിടുന്ന് എണീറ്റ് പോയി, ഞമ്മള് വീണ്ടും ചുറ്റുമുളള കാഴ്ച്ചയിൽ മുഴുകി ഇരുന്നു, അപ്പൊഴാ കുറച്ച് മാറി ഞാൻ ആ കാഴ്ച കണ്ടത്, തുടരും ഹലോ ഫ്രണ്ട്സ്, എല്ലാവർക്കും ഒരു സന്തോഷ വാര്‍ത്തയുണ്ട്, ഞമ്മളെ സ്റ്റോറി അവസാനഘട്ടത്തിലെക്ക് കടക്കുകയാണ്, ഇനി കഷ്ടിച്ച് രണ്ടോ മൂന്നോ പാർട്ട് മാത്രമേ ഉണ്ടാകൂ,, ഇത് വരെ എന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാകൂട്ടുകാർക്കും ഒത്തിരി ഒത്തിരി നന്ദി, നിങ്ങളുടെ ഒക്കെ കമന്റ് വായിക്കാറുണ്ട്, റിപ്ലെ തരാൻ സമയമില്ലാത്തത് കൊണ്ടാണ്, ഇത് വരെയുളള ഈ സ്റ്റോറിയുടെ അഭിപ്രായം നല്ലതാണെങ്കിലും ചീത്തതാണെങ്കിലും എല്ലാവരും ഒന്ന് അറിയിക്കാൻ ശ്രമിക്കണേ,, പറ്റിയാൽ നെക്സ്റ്റ് പാർട്ട് നാളെ പോസ്റ്റാട്ടൊ, 💕ഇഷാമെഹ്റു💕 ഈ സ്റ്റോറി അവസാനിച്ചതിന് ശേഷമേ ഇനി ഉണ്ടാവുകയൊളളൂ,,, കാത്തിരിക്കണേ,, #📙 നോവൽ
4.7k കണ്ടവര്‍
1 ദിവസം
#

📔 കഥ

💜ഫെമിന്സ്റ്റായ ഭാര്യ💜 ========== '' പെണ്ണിനും, ചെറുക്കനും പരസ്പരം എന്തെങ്കിലും ചോദിക്കാനും,പറയാനുമുണ്ടെങ്കിൽ ആകാം, !! കല്ല്യാണ ബ്രോക്കറാണ് സംസാരിച്ചത്, ഹാളിൽ നിന്ന് എല്ലാവരും മാറി തന്നു,! അന്നേരമാണ്,പെണ്ണിന്റെ ആങ്ങള ചെക്കൻ വന്ന് എന്നോട് പറഞ്ഞത്, ''പിന്നാമ്പുറത്തേക്ക് ചെല്ലാൻ ഇത്ത പറഞ്ഞുവെത്രേ,!! പെണ്ണിന്റെ പിന്നാമ്പുറത്തേക്ക്, സോറി, വീടിന്റെ പിന്നാമ്പുറത്തേക്ക് ചെന്നു ഞാൻ,! മുറ്റത്തേക്ക് ചാഞ്ഞ് കിടക്കുന്ന തെങ്ങോല വലിച്ചു കീറീ കടിച്ചു പിടിച്ചു കൊണ്ട് പെണ്ണ് നില്ക്കുന്നു, തൊട്ടടുത്ത കോഴിക്കൂട്ടിൽ നിന്ന് ഒരു പൂവന്റെ തേങ്ങൽ, പുയ്യാപ്പ്ളക്ക് രക്തസാക്ഷിയാകാൻ വിധിക്കപ്പെട്ട പാവം പൂവന്റെ കരച്ചിലാണതെന്ന് എനിക്കറിയാം ,!! പെണ്ണിന്റെ മുഖത്തേക്ക് നോക്കി ഞാൻ ചിരിച്ചു, ! അവൾ ഓലകീറി കൊണ്ട് നില്ക്കുക യാണ്,! 'എന്താ അഭിപ്രായം ,? ഞാൻ ചോദിച്ചു,! ''അഭിപ്രായ കുറവൊന്നുമില്ല, പക്ഷേ എനിക്ക് ഒരു കാര്യം പറയാനുണ്ട്,? ''എന്താ, ? ''ഞാൻ ഫെമിനിസ്റ്റാണ്, !! അഭിമാനത്തോടെ ഞാൻ ചോദിച്ചു, ഏത് വാരികയിലാണ് നോവലുകൾ എഴുതുന്നത്, ? ''അയ്യോ, നോവലിസ്റ്റല്ല, ഫെമിനിസ്റ്റ് ! 'അതെന്തുവാ, ഫാർമസിസ്റ്റു പോലെ വല്ല വകുപ്പുമാണോ, ? 'അല്ല, ! ''പിന്നെ,? ''അതായത് എന്റെ ഡിമാന്റുകൾ പറയാം,!! 'പറയു, കേൾക്കട്ടെ ! ' ഫസ്റ്റ് നൈറ്റി 'ൽ വിശ്വാസമില്ല,! ''നൈറ്റി വേണ്ട, ചുരിദാറാക്കാം,!! ''അയ്യോ,നൈറ്റിയല്ല, ആദ്യരാത്രി അതിലെനിക്ക് വിശ്വാസമില്ല, !! ''ആദ്യരാത്രി എന്നു പറയുന്നത് ദൈവവിശ്വാസം പോലെ ഒന്നല്ലാത്തതു കൊണ്ട് വിശ്വസിക്കണ്ട, !! ''പാൽ തരില്ല ഞാൻ, !! ''എന്താ പശുവിന്റെ കറവ വറ്റിയോ, ? ''അതല്ല, ആദ്യരാത്രിയിൽ പാലുമായി വരില്ലാന്ന്, !! ''എങ്കിൽ ആ പാല് ഇപ്പം തന്നേരെ, കുടിച്ചിട്ട് പൊയ്ക്കോളാം, !! ''പ്രസവിക്കാൻ പറയരുത്, ! 'അതുശരി പറയുമ്പോഴേക്കും പ്രസവിക്കുന്ന സൈസ #📔 കഥ
4.8k കണ്ടവര്‍
1 ദിവസം
#

📔 കഥ

അവളെയും വിളിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ.. അമ്മേടെ മുഖത്തു വന്ന വികാരം ദേഷ്യമായിരുന്നോ സങ്കടം ആയിരുന്നോ എന്നെനിക്കു മനസ്സിലായിരുന്നില്ല. എന്നാലും മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു.. കേറിവാ എന്ന് അവളുടെ അടുത്ത് മാത്രമേ അമ്മ പറഞ്ഞുള്ളു. പൂജാമുറിയിൽ വിളക്കു വെച്ച ശേഷം. അവളെ ഞാൻ എന്റെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയി.. ഹേയ് താൻ ഇതൊന്നും കാര്യമാക്കണ്ട...അതൊക്കെ ശരിയായിക്കോളും എന്നു പറഞ്ഞു ഞാൻ മുറിയിൽ നിന്നു പുറത്തേക്കു ഇറങ്ങി. എങ്ങിനെ ശരിയാകും എന്നു മാത്രം എനിക്കറിയില്ലായിരുന്നു. ഞാൻ നേരെ ചെന്നത് അടുക്കളയിലേക്കാണ്.. അമ്മ പെരുമാറുന്ന പത്രങ്ങൾക്കു പതിവില്ലാതെ ശബ്ദമാറ്റം.. എന്നാലും പിന്നിൽ കൂടെ ചെന്നു ഞാൻ അമ്മേടെ രണ്ടു തോളിലും കൈ വെച്ചു ഒരു തോളിൽ മുഖം ചേർത്തു വെച്ചു.. സോറി അമ്മ.. എന്നു പറഞ്ഞപ്പോൾ.. അമ്മേടെ ഉള്ളിൽ നിന്നു വന്നത് ഒരു ഏങ്ങലായിരുന്നു ആ ഏങ്ങലിലും അമ്മ പറഞ്ഞു എന്നെ നീ അങ്ങിനെ വിളിക്കണ്ട.. എന്നു. ഇങ്ങനെ ഒരു കല്യാണം കഴിക്കേണ്ട ഗതികേടൊന്നും ഇന്നു വരെ ഈ കുടുംബത്തിൽ ഉണ്ടായിട്ടില്ല. എന്നെ ഓർക്കേണ്ട നീ അല്ലെങ്കിലും നിനക്കൊക്കെ വേണ്ടി അന്യനാട്ടിൽ കിടന്നു കഷ്ടപ്പെട്ട് പറയുന്നതൊക്കെയും വാങ്ങി തന്നു ഒരു കുറവുമില്ലാതെ . വളർത്തിയ അച്ഛനെ പറ്റിയെങ്കിലും നീ ഓർത്തോ? നാട്ടുകാരുടെയും ബന്ധുക്കളുടെയും മുഖത്തുഎങ്ങിനെ നോക്കും ഞങ്ങൾ അമ്മയുടെ ചോദ്യങ്ങൾക്കൊന്നും എനിക്കു ഉത്തരമില്ലായിരുന്നു . എന്നാലും ഞാൻ പറഞ്ഞു.. അമ്മ വിചാരിക്കണപോലെ എടുത്തുചാടി തീരുമാനിച്ചു കൊണ്ടുവന്നതൊന്നുമല്ല ഞാൻ.. എന്റെ ഓഫിസിൽ വർക്ക്‌ ചെയ്യുന്ന കുട്ടിയാണ്.. അവളുടെ മാത്രം പ്രയത്നം കൊണ്ടു കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിച്ച ജോലിയാണ്.. എന്റെ ഫ്രണ്ട് ആയിരുന്നു പിന്നെപ്പോഴോ.. അവളുടെ അമ്മ മരിച്ചതിൽ പിന്നെ അവളും അവളുടെ രണ്ടാനച്ഛനും മാത്രമായി... അയാളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നപ്പോൾ.. അതു ഞാനങ്ങിനെയാ പറയാ. ആ ഒരു അവസ്ഥയിൽ ആയപ്പോൾ ആ വീട്ടിൽ അവളൊട്ടും സുരക്ഷിതയല്ലായിരുന്നു.. അവളു ഹോസ്റ്റലിൽ നിൽക്കേണ്ട അവസ്ഥയായി.. അയാളു അവിടെയും വന്നു പ്രശ്നങ്ങൾ തുടങ്ങി.. ഒരു ദിവസം ഓഫീസിൽ വന്നു പ്രശ്നം ഉണ്ടാക്കിയപ്പോൾ . ഞാൻ പ്രതികരിച്ചു.. ഒന്നു കൊടുക്കേണ്ടി വന്നു.. ഇനി അവിടെ നിന്നാൽ ശരിയാവില്ല നമ്മുടെ നാടല്ലല്ലോ എന്നു പറഞ്ഞു മാനേജ്മെന്റ് നാട്ടിലേക്ക് ട്രാസ്‌ഫെർ അടിച്ചുതന്നു. ആരുമില്ലാത്ത അവസ്ഥയിൽ വിട്ടിട്ടു പോരാൻ മനസുവന്നില്ല . അതാണ്കൂടെ കൊണ്ടുവന്നത്.. പിന്നെ അമ്മ ഈ പറയുന്ന ബന്ധുക്കളൊക്കെ കുറ്റം പറയാൻ അല്ലാതെ എന്തിനാ വരാറ്. ഉപകാരമില്ലാത്ത അഭിപ്രായങ്ങൾ പറഞ്ഞിട്ട് പോവാനല്ലാതെ വേറെന്താ അവരെക്കൊണ്ടൊക്കെ ഉണ്ടായേക്കുന്നതു.. എല്ലായിടത്തേക്കും ആദ്യം ഓടി ചെല്ലുന്നതു നമ്മളല്ലായിരുന്നോ? എന്നിട്ട് മ്മക്കൊരു ആവശ്യം വന്നപ്പോൾ ആരെയും കണ്ടില്ലല്ലോ.. ഞാൻ അവിടെ രജിസ്റ്റർ ചെയ്തു എന്നേ ഉള്ളൂ.. അമ്മേ. നിയമത്തിന്റെ ഒരു പ്രൊട്ടക്ഷൻ.. ആരും ഇനി അവകാശം പറഞ്ഞുവരാതിരിക്കാൻ വേണ്ടി.. ഇനി ഞാനേ ഉള്ളൂ.. അവൾക്കു.. അല്ല നമ്മളെ ഉള്ളൂ.. ഒരു പാവം ആണ്.. സംസാരിക്കാൻ കൂടി പറ്റില്ല അവൾക്കു.. അമ്മ ഉപേക്ഷിക്കരുത്. പിന്നെ നാടും നാട്ടുകാരെയും വിളിച്ചു ആർഭാടം ഒക്കെയായി നടത്തുമ്പോൾ ചിലപ്പോൾ നമ്മൾക്ക് മനസിന്‌ പിടിച്ച ആളാവണം എന്നൊന്നും ഇല്ലല്ലോ.. സ്നേഹിച്ചുപോയി അമ്മാ.. പിന്നെ മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ല ഒന്നും. ഒരുപക്ഷേ പറഞ്ഞാലും അമ്മ സമ്മതിക്കോ. ആരുമില്ലാത്ത ഒരു കുട്ടിയെ അതും സംസാരശേഷി ഇല്ലാത്തൊരു കുട്ടിയെ. എല്ലാവരും കൂടി എതിർത്താൽ ഞാൻ ചിലപ്പോൾ.. ആ ശാപം ഞാൻ എവിടെകൊണ്ടോയിട്ടാ തീർക്കാ? സഹതാപം കൊണ്ടുള്ള ഇഷ്ടമൊന്നുമല്ല ശരിക്കും ഇഷ്ടമുള്ളതുകൊണ്ടുതന്നെയാണ്. കൂടെ കൊണ്ടുവന്നതും ഞാൻ എന്തായാലും അച്ഛനെ വിളിക്കട്ടെ.. അച്ഛന്റെ തീരുമാനം ആണ് എന്റെയും തീരുമാനം.. പ്രതീക്ഷിച്ചപോലെ അച്ഛൻ പൊട്ടിതെറിച്ചില്ല.. അച്ഛന്റെ തീരുമാനം ഇതായിരുന്നു കൃഷ്ണന്റെ അമ്പലത്തിൽ വെച്ചു താലികെട്ട് വേണ്ടപ്പെട്ട കുറച്ചുപേരെ വിളിച്ചു ഒരു വിരുന്നു. അങ്ങിനെ കല്യാണമെന്ന ചടങ്ങ് കഴിഞ്ഞു.. കണക്കുകൂട്ടലുകൾ തെറ്റിച്ച എന്നോട് മനസ്സിൽ വിരോധം ഉണ്ടായിരുന്നു. രണ്ടുപേർക്കും... അതവളുടെ പെരുമാറ്റം കൊണ്ടു അലിഞ്ഞില്ലാതായി.. ഇപ്പോൾ അവളെന്നു വെച്ചാൽ ജീവനാണ്.. രണ്ടാൾക്കും... അളവ്കോലുകളില്ലാത്ത സ്നേഹത്തിനു മുൻപിൽ തീരാവുന്ന പിണക്കങ്ങളല്ലേ.. നമുക്കിടയിൽ ഉണ്ടാവൂ.. ചില തീരുമാനങ്ങളൊക്കെ പെട്ടെന്ന് എടുക്കേണ്ടതാണ്... മാറി നിന്നു നോക്കുന്നവർക്ക് പറയാൻ ഒരുപാടു അഭിപ്രായങ്ങളും ഉണ്ടാകും.. ജീവിതം നമ്മുടേതാണ് നമ്മുടേത് മാത്രമാണ്.ശ്രീജിത്ത്‌ആനന്ദ് #📔 കഥ
4.1k കണ്ടവര്‍
1 ദിവസം
#

📔 കഥ

*ഉമ്മ* '"മോളേ വേദനിക്കുന്നുണ്ടോ ..മോളേ ഷിഫു ഉമ്മാനോട് പൊറുക്കു മോളേ .".. "ഉമ്മാ നിക്കൊരു വേദനയും ഇല്ലാ..അല്ലേലും ഈ വേദനയ്‌ക്കൊരു സുഖമുണ്ട് ഉമ്മാ ..ന്റെ ഉമ്മാനെ വേദനിപ്പിച്ചത് നോക്കുമ്പോ ഇത് നിക്കൊരു സുഖമുള്ള നോവാണ് ...ആാ ഹ്..... ...മതി ഉമ്മാ .." പടച്ച റബ്ബേ ന്റെ പൊന്നുമ്മ പോലും തേടുന്നുണ്ടാകും നിന്നോട് എന്റെ ആയുസ് എത്രയും പെട്ടെന്ന് ഒന്നവസാനിക്കാൻ ..,അല്ലാഹ് ഒന്നേ ഈ പാപിക്ക് പറയാനുള്ളു.., എന്റെ ആയുസ് ഒന്നു കൂട്ടി തരണേ ഒരു ചീഞ്ഞ തക്കാളി പോലെ ഞാനിവിടെ കിടക്കുമ്പോ അനുഭവിക്കുന്ന വേദന എന്റെ പൊന്നുമ്മയോട് ഞാൻ ചെയ്ത പാപത്തിന്റെ ശിക്ഷ ആയി നീ കണക്കാക്കണേ റബ്ബേ..., @@@@@@@@@@ ഞാൻ ഷിഫാന കൊടുവള്ളി പാളയാട്ടു തറവാട്ടിലെ അസീസിന്റെയും സൗദയുടെയും മൂത്ത പുത്രി ...എനിക്ക് ഒരു കുഞ്ഞനുജനുമുണ്ട് ഷെഫിൻ ..പണം കൊണ്ടും തറവാട്ടു മഹിമ കൊണ്ടും ഉയർന്നു നിൽക്കുന്ന തറവാടാണ് ഞങ്ങളുടേത് ..ഉപ്പ അസീസ് അബുദാബിയിൽ ബിസിനസ്‌ ചെയ്യുന്നു ..ഞങ്ങളും അവിടെ അയിരുന്നു .പ്ലസ് two നാട്ടിൽ പഠിക്കാൻ വേണ്ടി അവിടെ ഒഴിവാക്കി ഞാനും ഉമ്മയും അനുജനും നാട്ടിലേക് വന്നു .ഉപ്പ ഇടയ്ക്കിടയ്ക്ക് ലീവിന് വരും ചുരുക്കി പറഞ്ഞാൽ ഈ വലിയ വീട്ടിൽ ഞാനും ഉമ്മയും അനുജനും മാത്രമേ ഉണ്ടായിരുന്നുള്ളു... ഇപ്പോഴും നിങ്ങൾക്ക് കാര്യം മനസിലായില്ല അല്ലേ ...എന്റെ ഉമ്മയ്ക് വെള്ള പാണ്ടായിരുന്നു കണ്ടാൽ പേടി പെടുത്തുന്ന രൂപം.. കുഞ്ഞിലേ ഉമ്മാന്റെ സാരി തുമ്പിൽ പിടിച്ചു നടന്നിരുന്ന ഞാൻ,,..ഉമ്മാന്റെ നെഞ്ചിൽ കിടന്നാൽ മാത്രേ ഉറക്ക് വരൂ എന്നും പറഞ്ഞു നേരം വെളുക്കും വരെ ഉമ്മാന്റെ നെഞ്ചിൽ കിടന്നുറങ്ങിയ ഞാൻ ....,,ഉമ്മ തന്നാലേ ഭക്ഷണം കഴിക്കൂ എന്ന് പറഞ്ഞിരുന്ന ഞാൻ ,,പ്രായത്തിന്റെ ചോര തിളപ്പിൽ ഉമ്മാന്റെ മുഖത്തേക്ക് നോക്കുന്നത് പോലും എന്നിൽ വെറുപ്പാക്കി മാറ്റി ..ഉമ്മാന്റെ സ്പർശനം അഴുക്കു ചാലിൽ ഒഴുകുന്ന വെള്ളം എന്റെ ശരീരത്തിൽ പതിക്കുന്ന അവസ്ഥപോൽ ന്നെ അറപ്പുള്ളവളാക്കി ...ഉമ്മാന്റെ നെഞ്ചിൽ കിടന്നുറങ്ങിയ ഞാൻ ..,കൂട്ടുകാരികൾക്കു മുന്നിൽ പോലും എന്റെ ഉമ്മ മരിച്ചു പോയെന്നു പറഞ്ഞു ... ഒരുപാട് പ്രാവശ്യം ഉപ്പാനോട് ചോദിച്ചു എന്തിനാണ് നിങ്ങൾ ആ സ്ത്രീയെ വിവാഹം കഴിച്ചതെന്ന് ...കുഞ്ഞനുജൻ,,,എന്റെ 8 വയസിനു ഇളയതായ കുഞ്ഞനുജൻ ഉമ്മാക് വേണ്ടി വക്കാലത് പറയാൻ എന്റെ മുമ്പിൽ വന്നപ്പോൾ ദേഷ്യം കൊണ്ട് അവനെ പിടിച്ചു തള്ളി ഭിത്തിയിലടിച്ചു നെറ്റിയിൽ നിന്നും രക്തം വന്നപ്പോളു ം ഒരിറ്റു ദയ പോലും എന്നിൽ ഉണ്ടായില്ല ... അന്ന് വീട്ടിൽ പണിക്കു വരുന്ന ജമീലാത്ത അവധി ആയപ്പോൾ ...ചായ മുന്നിൽ വെച്ചു കൊണ്ടുവന്നു മുഖത്തേക്ക് പോലും നോക്കാതെ തിരിഞ്ഞു നടന്നപ്പൊൾ വെള്ള പാണ്ടു പിടിച്ച ചായ എനിക്ക് വേണ്ടെന്നും പറഞ്ഞു തട്ടി തെറുപ്പിച്ചപ്പോളും ആ സ്ത്രീ എന്റെ ഉമ്മ ഒന്നും പറഞ്ഞിരുന്നില്ല .....വിശന്നു വലഞ്ഞപ്പോൾ അടുക്കളയിൽ കേറി ആദ്യമായി ചായ വെക്കാൻ ഗ്യാസ് ഓണാക്കിയപ്പോൾ വലിയ ശബ്‌ദത്തോടേ പൊട്ടി തെറിച്ചു എന്നിൽ തീ ആളി പടർന്നപ്പോൾ എല്ലാം അവസാനിച്ചെന്ന് ഉറപ്പിച്ചിരുന്നു ...രണ്ട് മാസത്തിനു ശേഷം കണ്ണു തുറന്നപ്പോൾ അരുകിലുണ്ടായിരുന്നത് ആ വെള്ളപ്പാണ്ടുള്ള സ്ത്രീ അയിരുന്നു ....ചീഞ്ഞളിഞ്ഞ രൂപം പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ അടുത്ത് വരുമ്പോ പൊന്നുപ്പ പോലും മൂക്ക് പൊത്തിയപ്പോൾ അരികിലിരുന്നു എന്റെ പുകച്ചിൽ മാറ്റാൻ പടച്ചവനോട് തേടുന്നുണ്ടായിരുന്നു വെള്ളപാണ്ടെന്നു പറഞ്ഞു ഞാൻ അവഗണിച്ചു നിർത്തിയ എന്റെ പൊന്നുമ്മച്ചി.., ഒന്നു തിരിഞ്ഞു കിടക്കാൻ പോലും പറ്റാതെ എന്നെ വേദന കാർന്നു തിന്നപ്പോളും ഞാൻ സങ്കടപ്പെട്ടില്ല കാരണം വെള്ളപാണ്ടെന്നും പറഞ്ഞു ന്റെ സ്നേഹം നിഷേധിച്ച പൊന്നുമ്മ ചലം ഒലിക്കുന്ന എന്റെ ശരീരം തുടച്ചു വൃത്തിയാക്കുന്നത് കാണുമ്പോ അടുത്ത് വരുമ്പോ എന്നിലെ അരോചരകമായ ഗന്ധം മറ്റുള്ളവരിൽ ഓക്കാനം വരുത്തുമ്പോ പുഞ്ചിരിയോടെ എന്നെ പരിചരിക്കുന്ന പൊന്നുമ്മയെ കാണുമ്പോ ഞാൻ അനുഭവിക്കുന്ന വേദന അതെത്രയെന്നു പറഞ്ഞു തിട്ടപ്പെടുത്താൻ കഴിയുന്നില്ല ..ഇന്ന് പടച്ചോനോട് ഒരു പ്രാർത്ഥന മാത്രം മരിപ്പിക്കല്ലേ ഈ പെണ്ണിനെ പൊന്നുമ്മയോട് ചെയ്ത പാപം ഇങ്ങനെയെങ്കിലും ഒന്നു തീർത്തോട്ടെ ഞാൻ ... മത്സരത്തിന് വേണ്ടി മനസിലുള്ള ആശയം കുത്തികുറിച്ചപ്പോൾ മിഴികൾ അനുസരണ ഇല്ലാതെ ഒഴുകിയിരുന്നു ..ഒന്നേ പറയാനുള്ളൂ .. *പൊന്നുമ്മ* *സ്നേഹത്തിനു* *നിർവചനം* *കൊടുക്കാൻ* *പറ്റാത്ത പടച്ച* *റബ്ബിന്റെ* *പടപ്പ് ..കാൽകീഴിൽ സുവർഗം കൊണ്ട് നടക്കുന്നവർ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കല്ലേ ആ മഹാ സാഗരത്തെ* " *✍ഷംന മലപ്പുറം* #📔 കഥ
3.6k കണ്ടവര്‍
1 ദിവസം
#

📔 കഥ

*മിഴിയകലാതെ 2* രാത്രി ഓരോന്ന് ചിന്തിച്ച് എപ്പോഴാണാവോ ഉറങ്ങിയത്. രാവിലെ എഴുന്നേൽക്കാൻ നന്നേ വൈകിയിരിക്കുന്നു. കുളിയും തേവാരവും തീർത്ത് അമ്മയ്ക്ക് മരുന്നും കൊടുത്ത് ഭക്ഷണം കഴിച്ചു കഴിച്ചില്ലെന്നു വരുത്തി നന്ദ അങ്ങിങ്ങ് ഓടാൻ തുടങ്ങി. "എന്റെ നന്ദൂട്ടി... ആ കുട്ടി സമയം ആകുമ്പോ ഇങ്ങെത്തിക്കോളും. നീയ്യിങ്ങനെ ചാടി തുള്ളീന്ന് കരുതി അതിത്തിരി നേരത്തെ ആകാനൊന്നും പോണില്ലല്ലോ. അവിടെ അടങ്ങി ഇരിക്ക.. " "ഇരിപ്പുറയ്ക്കണില്ല മുത്തശ്ശി...അതിനി അദ്ദേഹം വന്നു പോയാലല്ലേ ശരിയാകുള്ളൂ. അച്ഛൻ.. കസേര കൊണ്ടു വരാമെന്ന് പറഞ്ഞിട്ട് എന്തായി??? " "പോയിട്ട്ണ്ട്. ഇപ്പൊ വരും.. " വെപ്രാളത്തോടെ നന്ദ മുറ്റത്തേക്ക് ഇറങ്ങുമ്പോഴേക്കും പടിപ്പുരയ്ക്ക് മുന്നിലായി ഒരു കാർ വന്നു നിന്നു. അതിൽ നിന്നൊരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. സൂര്യപ്രകാശമേറ്റ് അയാളിട്ടിരിക്കുന്ന സ്യൂട്ടിലെ ബട്ടൺ ചുറ്റുമുള്ളതൊന്നും കാണാൻ സമ്മതിക്കാത്ത വിധം വെട്ടി തിളങ്ങുന്നു.. പടിപ്പുര കടന്നയാൾ നന്ദയ്ക്ക് മുന്നിലായി വന്നു നിന്നു. "നന്ദ??? " "അതെ .. " "ഞാൻ അലേഖ്. നമ്പ്യാർ സർ പറഞ്ഞിട്ട് വന്നതാണ്. " ഇതുവരെ എത്താത്ത അച്ഛനെയായിരുന്നു നന്ദ നോക്കി കൊണ്ടു നിന്നത്. നിരാശയോടെ അവൾ അയാളെ അകത്തേക്കു ക്ഷണിച്ചു. "ഉവ്വ്.. സർ വരൂ അകത്തിരിക്കാം. " പറഞ്ഞത് അങ്ങനെയാണെങ്കിൽ കൂടിയും എവിടെ ഇരുത്തുമെന്നുള്ള ചിന്ത അവളെ അലട്ടി കൊണ്ടിരുന്നു. "ഏയ്‌ അതിന്റെ ആവശ്യമില്ല. പിന്നെ സർ വിളി വേണ്ട. അലേഖ് അതു മതി ... ഹമ് വന്ന കാര്യം പറയാം.. " അലേഖ് അകത്തു കയറാതെ നിന്നതിൽ ആശ്വസിച്ചങ്ങനെ നിൽക്കുമ്പോഴാണ് പടിപ്പുര കടന്നു വരുന്ന അച്ഛനെയും അയലത്തെ രഘുവേട്ടനെയും കണ്ടത്. "ആഹാ അപ്പോഴേക്കും വിരുന്നുകാരൻ എത്തിയോ... ക്ഷമിക്കൂ ട്ടോ. ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞവിടെ ഇരുന്നു പോയി. നന്ദ മോളേ ദാ കസേര.. " നന്ദ ദയനീയ ഭാവത്തിൽ അച്ഛനെ നോക്കി.അച്ഛൻ തലതാഴ്ത്തി അങ്ങനെ നിൽക്കുന്നു... പരിഭ്രമത്തോടെ അവൾ അലേഖിന് നേർക്കു തിരിഞ്ഞു. അവിടെ പ്രത്യേക ഭാവവ്യത്യാസങ്ങളൊന്നും കണ്ടില്ല. രഘുവേട്ടൻ ഉടനെ തന്നെ മടങ്ങി പോയി. കാലു വലിച്ചു കൊണ്ട് അച്ഛൻ നന്ദയുടെ അടുത്തേക്കു ചെന്നു. എന്നിട്ട് അലേഖിനോടായി പറഞ്ഞു , "ഇരിക്കൂ .. ഞാൻ ചായ എടുക്കാൻ പറയാം. " അയാൾ ഒന്ന് ചിരിച്ചു. കാലു വലിച്ചു വലിച്ചു കൊണ്ടു പോകുന്ന അച്ഛനെ കൗതുകപൂർവ്വം നോക്കി നിന്നു. പിന്നെ കസേര വലിച്ചിട്ട് അതിൽ കയറി ഇരുന്നു. മറ്റേതിൽ ഇരിക്കാൻ നന്ദയോടും ആംഗ്യം കാണിച്ചു. നന്ദ ആദ്യമൊന്ന് മടിച്ചു.. പക്ഷേ പിന്നീടും ആ കൈകൾ അതിലേക്കു തന്നെ ചൂണ്ടുന്നത് കണ്ടിട്ട് കുറച്ചകലമിട്ട് ഇരുന്നു. "ഹാ അപ്പോ ഞാൻ പറഞ്ഞു വന്നത്.. വീട്ടിലെ കാര്യം ഒക്കെ നമ്പ്യാർ സർ എന്നോട് പറഞ്ഞിട്ടുണ്ട്. അഡ്വാൻസ് ആയി രണ്ടു ലക്ഷം ഇട്ടു തരും. ആവശ്യമുള്ളതിനേക്കാൾ അഞ്ചു ലക്ഷം കൂടുതൽ തരാനും തയ്യാറാണ്.. " നന്ദയുടെ കണ്ണുകൾ വിടർന്നു. ചെയ്യേണ്ടത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ആ കണ്ണുകളിൽ നിന്ന് അലേഖ് വായിച്ചെടുത്തു. "ഞാൻ.. ഞാനെന്താ ചെയ്യേണ്ടത്??? " "കുറച്ചു കാലത്തേക്ക് എന്റെ ഭാര്യയാകാൻ തയ്യാറാണോ??? " നന്ദ ഞെട്ടി... എന്താണിയാൾ പറയുന്നത്. "നന്ദ ഞെട്ടി , അല്ലേ? ഇതു ഞാൻ പ്രതീക്ഷിച്ചതാണ്. എന്തായാലും ജോലി ഇതാണ്. വളരെ കുറച്ചു കാലത്തേക്ക് എന്റെ ഭാര്യയാകണം. നന്ദയ്ക്ക് സമ്മതം ആണെങ്കിൽ മാത്രം മറ്റു കാര്യങ്ങൾ പറയാം.. അല്ലെങ്കിൽ.. എനിക്കു പോകാൻ ധൃതിയുണ്ട്. " നന്ദ വിയർത്തു... ഇങ്ങനൊരു ജോലി അവൾ പ്രതീക്ഷച്ചതേയല്ല. വളരെ കുറച്ചു കാലത്തേക്ക് ഭാര്യ !!!! അല്ലെങ്കിൽ എന്തിനാ ഇങ്ങനൊരു നീക്കം.. നേരിട്ട് ആരെയെങ്കിലും വിവാഹം ചെയ്താൽ മതിയാകില്ലേ... ചതിയുണ്ടാകും ഇതിൽ.. ഇല്ല നന്ദ ഒരിക്കലും ഇതിന് സമ്മതിക്കില്ല. നേരായതിന് അല്ലാതെ നന്ദ കൂട്ടു നിൽക്കില്ല.. ജ്വലിക്കുന്ന കണ്ണുകളോടെ അവൾ അയാളെ നോക്കി. അലേഖ് അപ്പോഴും ചിരിക്കുക തന്നെയായിരുന്നു. "നന്ദ ഇപ്പൊ എന്തൊക്കെയാ ചിന്തിക്കുന്നതെന്ന് എനിക്കറിയാം. നേരായ മാർഗത്തിൽ വിവാഹം ചെയ്താൽ പോരെ എന്നാകും.. ഇല്ല നന്ദ. അതു പറ്റില്ല. സുഖമില്ലാത്ത എന്റെ അമ്മ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുന്നു. അവരെ പിണക്കാൻ എനിക്കു വയ്യ. അതു കൊണ്ടാണ് , നന്ദയെ ഞാൻ തേടി വന്നത്. നന്ദയ്ക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്റെ അമ്മയ്ക്ക് മുന്നിൽ എന്റെ ഭാര്യയായി അഭിനയിച്ചാൽ മാത്രം മതി. " അവളൊന്നും മിണ്ടിയില്ല. ആ കണ്ണുകളിൽ അപ്പോഴും തീയാളി കത്തുകയായിരുന്നു. സുഖമില്ലാത്ത അമ്മ.. അത് കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു വേദന തോന്നുന്നുണ്ടോ.. ഇല്ല. ഇയാൾ കള്ളം പറയുന്നതാകും.സ്വന്തം അമ്മയെ പോലും പറ്റിക്കാൻ മടിയില്ലാത്തവൻ !!! ദൗർബല്യത്തിൽ കയറി പിടിച്ചാൽ നന്ദ വഴങ്ങുമെന്ന് കരുതി കാണണം. എങ്കിൽ അയാൾക്ക് തെറ്റി. ഉറച്ച ശബ്ദത്തിൽ നന്ദ പറഞ്ഞു , "ചായ ഇപ്പൊ കൊണ്ടു വരും. കുടിച്ചു കഴിഞ്ഞാൽ, നിങ്ങൾക്കു പോകാം. അതിഥികളെ ആട്ടിയിറക്കാൻ ഞാൻ പഠിച്ചിട്ടില്ല. " "ഓ.. ഓക്കേ. നന്ദയ്ക്ക് താല്പര്യമില്ലെങ്കിൽ വേണ്ട.പിന്നെ അടുത്ത ആഴ്ച അനിയത്തി വീട്ടിലേക്കു മടങ്ങി വന്നേക്കും.. " നന്ദ ഞെട്ടി . "ഫീസ്‌ അടക്കാത്തതു കൊണ്ട്.. " പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞവസാനിപ്പിച്ചു. "ഭീഷണിയാണോ??? " നന്ദ പതറി തുടങ്ങിയിരുന്നു. "എന്തിന് ?? അറിഞ്ഞ കാര്യങ്ങൾ ഓർമിപ്പിക്കുന്നതിനെ ഭീഷണി എന്നാണോ ഇവിടെ പറയാറ് ??? " പഠിപ്പ് മുടങ്ങി ദേവു വീട്ടിലേക്കു വരേണ്ടി വന്നാൽ... ഈശ്വരാ അവൾക്കത് താങ്ങാനാകില്ല. എത്ര കഷ്ടപ്പെട്ട് കിട്ടിയ സീറ്റാണ് !! നന്ദയ്ക്ക് തല ചുറ്റുന്ന പോലെ തോന്നി. ഒരു താങ്ങിനു വേണ്ടി അവൾ കസേരയുടെ കൈ മുറുകെ പിടിച്ചു. കണ്ണടച്ചു.. ഉൾക്കാഴ്ച്ചകളിൽ അമ്മയും, അച്ഛനും, മുത്തശ്ശിയും ദേവുവും നിറഞ്ഞു നിന്നു. അറിയാതെ തന്നെ ആ കണ്ണുകൾ കണ്ണീർ പൊഴിക്കാൻ തുടങ്ങി. അമ്മ..ഏറെ കാലത്തിനു ശേഷം ഇന്നലെ ആ കണ്ണുകളിൽ കണ്ട തിളക്കം , അച്ഛന്റെ സന്തോഷം... എങ്ങനെ തല്ലിക്കെടുത്തും കൃഷ്ണാ അതൊക്കെ. രാവിലത്തെ പതിവ് ഫോൺ വിളിയിൽ കേട്ട ദേവുവിന്റെ ശബ്ദത്തിലെ , അവൾ തന്നെ എന്നോ മറന്നു പോയെന്നു കരുതിയ ഉത്സാഹം , ഫീസ് അടക്കാമെന്നു കൊടുത്ത വാക്ക്... പ്രതീക്ഷകളുടെ ഭാരം , ഒന്നിറക്കി വെക്കാൻ പോലും സാധിക്കാത്ത അവസ്ഥ... ഈ നിമിഷം , ഇതൊരു ദുഃസ്വപ്നം ആയിരിക്കണേ, കണ്ണുകൾ തുറക്കുമ്പോഴേക്ക് ഒക്കെയും സ്വപ്നം മാത്രമായിരുന്നെന്ന് മനസിലാകും. പക്ഷേ അതൊരു പാഴ്മോഹമായിരുന്നു. കണ്ണുകൾ തുറന്നിട്ടും യാതൊരു മാറ്റവുമില്ല. യാഥാർഥ്യമാണെന്ന് ഓർക്കുംതോറും ഉള്ള് പൊള്ളുന്നു. അലേഖ് നടന്നു തുടങ്ങിയിരിക്കുന്നു.അവസാനത്തെ പിടിവള്ളി , അതും നഷ്ടപ്പെട്ടിരിക്കുന്നു..അതോ നഷ്ടപ്പെടുത്തി എന്നതാണോ ശരി !! നന്ദ തളർന്നു പോയി. തന്റെ ഗതിയെ പഴിച്ചു. ഇടർച്ചയോടെ അവൾ വിളിച്ചു , "അലേഖ് ..." അവൻ തിരിഞ്ഞു നോക്കി. ആ മുഖത്തെ സഹതാപം കാണാൻ സഹിക്ക വയ്യാതെ നന്ദ തലതാഴ്ത്തി കളഞ്ഞു. "ഞാൻ പറഞ്ഞിരുന്നില്ലേ നന്ദ , താല്പര്യം ഉണ്ടെങ്കിൽ മാത്രം മതി. " "എന്നെ ആശ്രയിച്ചു കഴിയുന്ന കുറേ പേരുണ്ട് അലേഖ് , അതുകൊണ്ട് എനിക്ക് സ്വന്തമായി താല്പര്യങ്ങൾ ഇല്ല. അലേഖ് പറഞ്ഞോളൂ , ഞാൻ... ഞാൻ തയ്യാറാണ്. പക്ഷേ പറഞ്ഞ തുക കിട്ടിയിരിക്കണം. " അവനൊന്ന് ചിരിച്ചു. "കഷ്ടം തോന്നുന്നു.. നിന്നെ പോലൊരാൾക്ക് ഇങ്ങനൊക്കെ ചെയ്യേണ്ടി വരുന്നതിൽ. " "എന്നെ കുറിച്ച് എന്തറിയാം അലേഖിന് , നമ്പ്യാർ സർ പറഞ്ഞതല്ലാതെ . നന്ദയ്ക്ക് ആരുടേയും സഹതാപം വേണ്ട. പ്രത്യേകിച്ച് , സ്വന്തം അമ്മയെ പോലും ചതിക്കാൻ മടിയില്ലാത്ത നിങ്ങളെ പോലൊരാളുടെ . " അലേഖിന്റെ മുഖത്തെ ചിരി മാഞ്ഞു.എങ്കിലും തികഞ്ഞ ശാന്തതയോടെ തന്നെ അവൻ മറുചോദ്യമെറിഞ്ഞു. "എനിക്ക് നന്ദയെ കുറിച്ച് മറ്റൊന്നും അറിയില്ല. സമ്മതിക്കുന്നു... തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ , നന്ദയ്ക്ക് എന്നെ കുറിച്ചെന്തറിയാം ??? ഞാൻ നേരത്തെ പറഞ്ഞ ചുരുക്കം ചില കാര്യങ്ങളല്ലാതെ വേറെന്തറിയാം?? " നന്ദയ്ക്ക് മറുപടിയില്ലായിരുന്നു. ശരിയാണ്... അയാളെ കുറിച്ച് ഒന്നും അറിയില്ല. എന്തിനാണ് ഇങ്ങനൊരു നാടകം എന്നുപോലും ചോദിച്ചില്ല. ധനികനായ ഇയാൾ , ഈ നന്ദയെ തന്നെ തേടി വന്നതെന്തിനെന്നു ചോദിച്ചില്ല. എവിടെയൊക്കെയോ തെറ്റു പറ്റിയോ , ചിന്തിക്കാതെ എടുത്തു ചാട്ടം നടത്തിയ പോലെ... ഇയാൾ , കരുതും പോലെ മോശമല്ലെങ്കിൽ.. അലേഖ് നന്ദയുടെ ഭാവമാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒട്ടൊന്ന് ചിന്തിച്ച ശേഷം യാതൊരു മുഖവുരയും കൂടാതെ നന്ദ ചോദിച്ചു , "അമ്മയോട് അത്രയും സ്‌നേഹമുണ്ടായിരുന്നുവെങ്കിൽ , എന്തിനാണ് ഈ നാടകം ?? അവരെ ചതിക്കുന്നതെന്തിനാണ്?? " "ഞാൻ പറഞ്ഞല്ലോ നന്ദ, വിവാഹം കഴിക്കാൻ താല്പര്യമില്ലെന്ന് . അതിനെ കുറിച്ച് സംസാരിക്കാനും എനിക്ക് താല്പര്യമില്ല. അമ്മ വിഷമിക്കാതിരിക്കാനാണ് ഇങ്ങനൊരു വഴി തേടിയത്. പണം കണ്ടാൽ കണ്ണു മഞ്ഞളിച്ചു വരുന്ന ഒരുപാട് സ്ത്രീകൾ കാണും. പക്ഷേ ... അവരൊക്കെ ഒരവസരം കിട്ടിയാൽ , എന്നെയും അമ്മയെയും മുതലെടുക്കുകയേ ഉളളൂ. അവരെയൊക്കെ എങ്ങനെ വരുതിയിലാക്കണമെന്ന് എനിക്കറിയാഞ്ഞിട്ടല്ല.. അമ്മയ്ക്ക് സുഖമില്ലാത്ത ഈ ഒരവസ്ഥയിൽ , സാധ്യതകളുടെ പുറകെ പോകാൻ വയ്യാത്തതു കൊണ്ടാണ്. ബന്ധങ്ങളുടെ വിലയറിയുന്ന നന്ദ അങ്ങനെ പെരുമാറുമെന്ന് ഞാൻ കരുതുന്നില്ല. അതു കൊണ്ടാണ്... ഞാൻ നന്ദയെ തേടി വന്നത്. " നന്ദ അയാളെ സൂക്ഷിച്ചു നോക്കി.പറഞ്ഞത് കളവാണെന്ന് തോന്നുന്നില്ല. എങ്കിലും.. പലതും മറച്ചു പിടിക്കുന്നു. എന്തിന് ??? "നന്ദൂട്ടി , ആ കുട്ടിയെ അകത്തേക്കു കൂട്ടാതെ എന്താ നീയ്യ് അവിടെ കാണിക്കണേ. " മുത്തശ്ശി പുറത്തു വന്നു കഴിഞ്ഞു. " ഇവിടെ ഇരിക്കാമെന്നു വെച്ചു മുത്തശ്ശി. ആ ചായ തന്നേക്കൂ , ഞാൻ കുടിച്ചോളാം. " നന്ദ മിഴിച്ചു നോക്കി. കാലങ്ങളുടെ പരിചയം ഉള്ളതു പോലല്ലേ സംസാരിക്കുന്നത്. ഇതും ഒരഭിനയം ആയിരിക്കണം. മുത്തശ്ശി എന്ന് വിളിച്ചതിലെ സന്തോഷത്തോടെ അവർ പറഞ്ഞു , "എന്റെ കുട്ടിക്ക് ഈ ജോലി കിട്ടോ മോനെ ?? അവള് നല്ലോണം പഠിക്കും. ഒരുപാടൊന്നും പഠിപ്പിക്കാൻ പറ്റിയില്ല. എന്നാലും ഉള്ള പഠിപ്പിന് ജോലി കൊടുത്തു കൂടെ കുട്ട്യേ ?? " ഉവ്വ്.. ദാ കിട്ടിയിരിക്കുന്നു. പഠിപ്പിന് ചേർന്ന ജോലി. പ്ലസ്‌ടുവില് പഠിപ്പ് നിർത്തിയവൾക്ക് നല്ലത് വീട്ടുഭരണം തന്നെയാ. ഭരണം ആണോ അതോ മറ്റെന്തെങ്കിലും ആകുമോന്ന് ആർക്കറിയാം !!! ഇതിപ്പോ അഭിനയം കൂടി ആയിന്നേ ഉള്ളൂ. "മുത്തശ്ശി വിഷമിക്കണ്ട. ജോലി കൊടുക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. " "മോന് പുണ്യം കിട്ടും. " ഉടുത്തിരുന്ന മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടച്ച് അവർ അകത്തേക്ക് മടങ്ങി പോയി. "വല്ലാത്ത അഭിനയം തന്നെ. കൊച്ചു മകൾക്ക് മുന്നിൽ വെച്ചു നീട്ടിയ ജോലി എന്താണെന്നു കൂടി പറയാമായിരുന്നു.ഓ അതെങ്ങനാ, അപ്പൊ ഈ മൂടുപടം വലിച്ചെറിയേണ്ടി വരുമല്ലോ അല്ലേ ?? " "നന്ദയ്ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. പ്രായത്തിൽ മുതിർന്നവർക്ക് ഇതു പോലുള്ള തട്ടി കൂട്ടലുകളൊന്നും പിടിച്ചെന്നു വരില്ല. വെറുതെ എന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നത്. " "വാക്കുകളിൽ വഴിഞ്ഞൊഴുകുന്ന സ്നേഹം പ്രവൃത്തിയിൽ കാണാത്തതെന്ത് ?? " അലേഖ് അതിന് മറുപടി പറഞ്ഞില്ല. വെറുതെ ചിരിച്ചു . "വേണ്ടതൊക്കെ എടുത്തു വെച്ചോളൂ.. തയ്യാറാണെന്ന് പറഞ്ഞ സ്ഥിതിക്ക് അധികം വൈകിക്കണ്ട . " "എന്തെടുക്കാൻ !!!! " "ഡ്രസ്സ്‌ , പിന്നെ നന്ദയ്ക്ക് എന്തൊക്കെ വേണോ അതൊക്കെ. " "മനസിലായില്ല. " "നന്ദ നാളെ എന്റെ വീട്ടിലേക്ക് താമസം മാറുന്നു. " "എന്തിന് ?? " "എന്റെ ഭാര്യ എന്റെ വീട്ടിലല്ലേ നിൽക്കേണ്ടത്. " "നടക്കില്ല . അമ്മയെ വിട്ട് ഞാനെങ്ങും വരില്ല. മാറി നിൽക്കേണ്ടി വരുമെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഈ സംസാരം തന്നെ ഒഴിവാക്കാമായിരുന്നു. " "നന്ദ... നിന്നെ കൊണ്ടു പോകുന്നത് എന്തിനാണെന്ന് ഞാൻ പറഞ്ഞു. എന്റെ അമ്മയ്ക്ക് നിന്നെ ആവശ്യമാണ്. ഭാര്യ കൂടെ നിൽക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് ഞാനെന്ത് ഉത്തരം കൊടുക്കും. " "കണ്ടു പിടിച്ചോളൂ.. മുഴുവനും നിങ്ങളുടെ തിരക്കഥ ആയിരുന്നില്ലേ , ഇതിന് തക്കതായ കാരണം കണ്ടെത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ട് കാണില്ല. " "പ്ലീസ് നന്ദ. സാഹചര്യം മനസിലാക്കണം. നിന്റെ അമ്മയ്ക്കും വീട്ടിലെ മറ്റുള്ളവർക്കും വേണ്ടത് ഒക്കെ ഞാൻ ചെയ്തോളാം. നല്ലൊരു ഡോക്ടറെ തന്നെ കാണിക്കാൻ ഏർപ്പാട് ചെയ്യാം. ഒരു ഹോം നേഴ്സിനെയും വെക്കാം. എന്റെ കൂടെ വരണം , വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്. " "തൊട്ടു മുമ്പ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്.. വേണ്ടെങ്കിൽ വരേണ്ട കാര്യമില്ല. താല്പര്യം ഉണ്ടെങ്കിൽ മാത്രം വന്നമതി എന്നൊക്കെയല്ലേ.. " "നന്ദ വരാതിരിക്കാൻ കാരണം ചൂഴ്ന്നെടുക്കുകയാണോ.. അമ്മയെ നോക്കാൻ ആളില്ലാത്തതിന്റെ പ്രശ്നം ആണെങ്കിൽ അത് പരിഹരിക്കാൻ ഞാൻ സഹായിക്കാം എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ. പിന്നെ , തിരിച്ച് ഒരു സഹായം പ്രതീക്ഷിച്ചിട്ടാണെങ്കിൽ കൂടിയും ഈ അവസ്ഥയിൽ സഹായിക്കാൻ വന്ന ഒരാളെ ഇത്രയും അപമാനിക്കുന്നത് അത്ര നല്ലതല്ല. " നന്ദ മിണ്ടിയില്ല. "ഞാൻ പോകുന്നു. " നിരാശയോടെ അലേഖ് നടന്നു. ഛെ... അയാൾ പറഞ്ഞത് സത്യമല്ലേ... ഒരുപാട് കുത്തി പറഞ്ഞിരിക്കുന്നു... അത്രയൊന്നും വേണ്ടിയിരുന്നില്ല. ഒന്നുമില്ലെങ്കിലും ഇത്രയും പണം കുറഞ്ഞ സമയത്ത് ഏർപ്പാടാക്കാൻ സമ്മതിച്ചതാണ്.മാനത്തിന് വരെ വില പറയുന്ന കൂട്ടങ്ങളാണ് ചുറ്റും.... അയാൾ ഇത്രയും നേരം തെറ്റായൊന്ന് നോക്കുക കൂടി ചെയ്തിരുന്നില്ല. മോശമായി പോയി. "ഒന്ന് നിൽക്കൂ... " അലേഖ് അവിടെ തന്നെ നിന്നു. പക്ഷേ തിരിഞ്ഞു നോക്കിയില്ല. നന്ദ അവിടേക്കു നടന്നു. "ക്ഷമിക്കണം.. ഞാൻ.. ഞാനെന്തൊക്കെയോ പറഞ്ഞു പോയി. " "സാരമില്ല. " എവിടെയോ നോക്കി കൊണ്ട് അലേഖ് പറഞ്ഞു. "ഇന്ന്... ഇന്നൊരു ദിവസം ഞാൻ വീട്ടിൽ നിന്നോട്ടെ. നാളെ വന്നോളൂ , കൂടെ വരാൻ തയ്യാറാണ് . " അലേഖ് അവിശ്വസനീയതയോടെ അവളെ നോക്കി. ആ കണ്ണുകൾ അതു വെറും പാഴ് വാക്കല്ലെന്ന് പറഞ്ഞു കൊണ്ടിരുന്നു. ഒന്ന് ചിരിച്ചു കൊണ്ടവൻ പറഞ്ഞു , "നാളെ വരാം.. അന്നേരം പുതിയ വാഗ്‌വാദങ്ങൾ കൊണ്ടു വരില്ലല്ലോ അല്ലേ. " നന്ദ കൂർപ്പിച്ചു നോക്കി. പതിയെ ഇല്ലെന്നു തലയാട്ടി. പിന്നീടൊന്നും പറയാൻ നിൽക്കാതെ അലേഖ് പടിപ്പുര കടന്നു പോയി. കാറിന്റെ ഇരമ്പൽ കേട്ടതോടെ നന്ദ ഒന്ന് നിശ്വസിച്ചു. പിന്നെ കസേരയെടുത്ത് അകത്തേക്കു കയറി. ആടാൻ ഇനിയുമെത്ര വേഷങ്ങൾ കാണും !! "നന്ദൂട്ട്യേ... എന്തായി കാര്യം ?? ആ കുട്ടി സമ്മതിച്ചോ ?? " "ഉവ്വ് മുത്തശ്ശി , നാളെ മുതൽ ജോലിക്കു പോയി തുടങ്ങണം . " "നേരോ , ഭഗവാൻ കാത്തു. അപ്പൊ നാളെ മുതല് എന്നും രാവിലെ ഇനി ഓട്ടം, അല്ലേ. " എന്താണ് മറുപടി പറയേണ്ടത്.. എങ്ങനെ പറഞ്ഞു മനസിലാക്കാനാ ഭഗവാനേ.. "എന്താ മോളേ , മുഖത്തൊരു വല്ലായ്മ്മ. സുഖില്ലേ മോൾക്ക്‌ . " അച്ഛൻ അവിടേക്ക് വന്നു കഴിഞ്ഞിരിക്കുന്നു. "ഏയ്‌ ഒന്നുല്ല അച്ഛാ... നാളെ മുതൽ ജോലിക്കു പോകണം . " "ഹാ അമ്മയോട് പറേണത് കേട്ടു. എവിടെയാ ?? ഒത്തിരി ദൂരോന്നും കാണില്ലല്ലോ . " നന്ദയൊന്നു പകച്ചു. നാളെ അലേഖ് വരുമ്പോൾ എന്തായാലും കൂടെ പോകേണ്ടതായി വരും. ഇപ്പൊ തന്നെ പറഞ്ഞാൽ അത്രയും ആശ്വാസം. "അച്ഛാ.. അത്. കുറച്ചു ദൂരെയാണ്. മാറി നിൽക്കേണ്ടി വരും. താമസത്തിന്റെ കാര്യം നേരത്തെ വന്ന അയാൾ ശരിയാക്കീട്ടുണ്ട് . " "ങേ....അപ്പൊ. " "നാളേക്ക് ഡ്രസ്സ്‌ എടുത്തു വെക്കണം . ലീവ് കിട്ടുമ്പോ ഞാൻ ഓടിയിങ്ങ് പോന്നേക്കാം . " "എന്നാലും... അത് വേണ്ടിയിരുന്നില്ല നന്ദൂട്ടി . നീ ഒറ്റയ്ക്ക് , എനിക്കൊരു സമാധാനം കിട്ടില്ല. " "വേറെ വഴി ഇല്ലാത്തതു കൊണ്ടല്ലേ അച്ഛാ.. അമ്മയെ നോക്കാൻ ആളെ ഏർപ്പാട് ചെയ്യാംന്നാ പറഞ്ഞത് . നല്ലൊരു ഡോക്ടറെ കാണിക്കാംന്നും പറഞ്ഞു . അത്രയൊക്കെ ചെയ്തു തരുമ്പോ എങ്ങനാ പറ്റില്ലാന്നു പറയ , ദേവൂന്റെ കാര്യോം നോക്കണ്ടേ. ഫീസിന്റെ അടവ് ഇനീം നീട്ടി കൊണ്ടു പോകാൻ ഒക്കില്ലല്ലോ. " സോമദേവനൊന്നും എതിരു പറഞ്ഞില്ല. എതിർത്തു പറഞ്ഞാൽ , പകരമൊരു വഴി പറഞ്ഞു കൊടുക്കാനും അയാൾക്ക് സാധിക്കുമായിരുന്നില്ല . മുത്തശ്ശി കരയാൻ തുടങ്ങിയിരിക്കുന്നു. ആരോടെങ്കിലും ഇതൊന്ന് പറഞ്ഞില്ലെങ്കിൽ ചങ്കു പൊട്ടി ചത്തു പോകും എന്നായപ്പോൾ ഉള്ളിൽ എരിഞ്ഞു തുടങ്ങിയ വേദന കടിച്ചമർത്തി കൊണ്ട് നന്ദ അമ്മയെ കാണാൻ എന്ന വ്യാജേന നടന്നു നീങ്ങി. മുറിക്കകത്തു കയറി വാതിലിന്റെ സാക്ഷയിട്ട് കട്ടിലിന്റെ ഓരത്ത് ചെന്നിരുന്നു. അമ്മ ഇപ്പോഴും കണ്ണടച്ചു തന്നെ കിടപ്പുണ്ട് . ഒരു പൊട്ടിക്കരച്ചിലോടെ നന്ദ അവരുടെ കാലിലേക്ക് വീണു.ചെയ്യാൻ പോകുന്ന തെറ്റിന് ശപിക്കരുതേയെന്ന് പറഞ്ഞ് നന്ദ കരഞ്ഞു . ഒക്കെയും ഏറ്റു പറയുമ്പോൾ വലിയൊരു ഭാരം ഒഴിഞ്ഞു പോയതു പോലെ. നെഞ്ചിലേക്കിറക്കി വെച്ച കാരിരുമ്പു പെട്ടി ആരോ എടുത്തു മാറ്റിയ പോലെ .... കണ്ണിൽ നിന്നുറ്റിയ രണ്ടു നീർതുള്ളികൾ അമ്മയുടെ കവിളിലേക്ക് ഒലിച്ചിറങ്ങിയിരിക്കുന്നു. ആ വിരലുകൾ ചെറുതായി അനങ്ങി . അമ്മ കരഞ്ഞിരിക്കുന്നു , വിരലുകൾ ചലിപ്പിച്ചിരിക്കുന്നു !!!!! നന്ദ ഞെട്ടി പിടഞ്ഞെഴുന്നേറ്റ് അത് തുടച്ചു കൊടുത്തു .നന്ദയ്ക്ക് സന്തോഷം അടക്കാനായില്ല. നല്ലൊരു അടയാളമല്ലേ ഇത്.. ഇതിൽ പരം ഇനിയെന്ത് വേണം.. നാളെ തന്നെ ഡോക്ടറെ വരുത്തണം. അമ്മ വൈകാതെ പഴയതു പോലെയാകും. അമ്മയൊന്ന് നടന്നു കാണുന്നത് എത്രയോ സ്വപ്നം കണ്ടിരിക്കുന്നു.. അതൊക്കെ യാഥാർഥ്യമാകാൻ പോവുകയാണ്.. ആ ചിന്ത പോലും നന്ദയെ കോരിത്തരിപ്പിച്ചു. അവരുടെ മുടിയിഴകൾ ഒതുക്കി വെച്ച് വിളിച്ചു കൂവി കൊണ്ട് നന്ദ വാതിൽ തുറന്ന് അച്ഛനെ കാണാൻ ഓടി . മകളുടെ ഉച്ചത്തിലുള്ള വിളി കേട്ട് സോമദേവൻ ഒന്നമ്പരന്നു . കാര്യമറിഞ്ഞപ്പോൾ അച്ഛന്റെ കണ്ണിലും ആനന്ദാശ്രു . മുത്തശ്ശിയുടെ കയ്യും പിടിച്ച് അമ്മയുടെ മുറിയിലേക്ക്‌ നന്ദ പറക്കുകയായിരുന്നു. മൂന്നു പേരും കട്ടിലിന്റെ ചുറ്റിലും വട്ടം കൂടി . അതുമിതും പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. പക്ഷേ പ്രത്യേക പ്രതികരണം ഒന്നും കാണാതായപ്പോൾ നിരാശയോടെ പരസ്പരം നോക്കി. "സാരില്ല കുട്ട്യേ... അവളൊന്ന് ശ്വാസം വിട്ടോട്ടെ . ഒക്കേം കൂടി ഒരുമിച്ച് ചെയ്യിപ്പിച്ചാൽ ദോഷാകും. ഒരു പ്രതീക്ഷേണ്ടല്ലോ ഇപ്പൊ . അത് തന്നെ വല്യ കാര്യല്ലേ.. നന്ദൂട്ടി പോയ്‌ നാളേക്ക് വേണ്ടത് എടുത്തു വെക്കാൻ നോക്കൂ.. ഞാനും ദേവനും ഇത്തിരി നേരം കൂടി ഇവിടെ ഇരിക്കട്ടെ. " നന്ദ മനസില്ലാമനസോടെ മുറി വിട്ടു പോയി . പഴയൊരു ബാഗുണ്ട് . പണ്ട് , എന്നോ അച്ഛൻ വാങ്ങി തന്നത് . ഇട്ടു മൂടാനും മാത്രം ഡ്രസ്സ്‌ ഒന്നുമില്ല . പഴക്കം ഒരുപാട് തോന്നാത്ത വിധത്തിലുള്ള അഞ്ചെണ്ണം എടുത്തു വെച്ചു. ഒന്നുരണ്ടിടത്തായി പിന്നിയിട്ടുണ്ട് . എന്നാലും കാണാൻ വല്യ കുഴപ്പമില്ല. തുന്നി വെച്ച് ബാഗിലിട്ടേക്കാം . ചെലവ് എല്ലാം കഴിഞ്ഞ് വല്ലതും ബാക്കി വന്നാൽ ഒന്നു രണ്ട് ഡ്രസ്സ്‌ വാങ്ങണം അച്ഛനും മുത്തശ്ശിക്കും . അമ്മയ്ക്കൊരു പട്ടുസാരി... ദേവൂന് ഒരു നല്ല ഫോൺ..ആകെ കിട്ടുന്നത് പത്തു മിനിട്ടാണ്. വിളിക്കാൻ കിട്ടുന്ന സമയം ഫോൺ ഇല്ലാത്തതിന്റെ പേരിൽ കുറയണ്ട. എത്ര നാളെന്നു വെച്ചാ മറ്റുള്ളോരെ ബുദ്ധിമുട്ടിക്കുന്നത്... തനിക്കോ.... ഏയ് ഇപ്പൊ ഒന്നിന്റെയും അത്ര അത്യാവശ്യം ഒന്നുല്ലല്ലോ. ഇതൊക്കെ ആദ്യം നടക്കട്ടെ. നാളെ തന്നെ ഡോക്ടർടെ കാര്യം അയാളോട് സംസാരിക്കണം. നൂറു കൂട്ടം ചിന്തകളുമായി നന്ദ കട്ടിലിലേക്ക് ചാഞ്ഞു വീണു . ഇവിടെ ഇങ്ങനെ കിടക്കുമ്പോ കിട്ടുന്ന സുഖം... വേറെവിടേം അത് കിട്ടാൻ പോണില്ല . ഇന്നൊരു ദിവസം കൂടി മാത്രമേ ആ സുഖത്തിനു ആയുസ്സുള്ളൂ എന്നോർക്കുമ്പോൾ , ഹാ പോട്ടെ ... വിധി എന്താ കരുതി വെച്ചിരിക്കുന്നതെന്ന് ആർക്കറിയാനാകും !!!!! തുടരും..... കഥ ഇഷ്ടമാകുന്നില്ലേ... അഭിപ്രായങ്ങൾ പറയണേ... അടുത്ത ഭാഗം ചൊവ്വാഴ്ച രാത്രിയേ ഇടാൻ സാധിക്കൂ ട്ടോ . സ്നേഹപൂർവ്വം , സാന്ദ്ര 😊😊 #📔 കഥ #📙 നോവൽ
2k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം