@jishnu1018
@jishnu1018

Jishnu PR

🇮🇳💙 BLEEDBLUE 💙🇮🇳

എന്തുകൊണ്ട് ആണ് സച്ചിൻ ഗോഡ് ഓഫ് ക്രിക്കറ്റ്‌ ആയത്....??? 😍 *സച്ചിനും, കൊഹ്‌ലിയും. :* *രണ്ട് കാലഘട്ടങ്ങളെ താരതമ്യം ചെയ്യുന്നത്* *എന്തിന്റെ അടിസ്ഥാനത്തിൽ ആകണം....അറിയില്ല* . 🤔 നിയമങ്ങൾ മാറി.....കളിക്കാർ മാറി....... ക്രിക്കറ്റ്‌ തന്നെ അടിമുടി മാറി. വെടിക്കെട്ടായി, ബാറ്റ്സ്മാൻ മാരുടെ കളിയായി. 🤗 റിവ്യൂ സിസ്റ്റം വന്നു. 😌 90 ന്റെ പടിവാതുക്കലിൽ 27ൽ ഏറെ തവണ കാൽ തെറ്റി വീണപ്പോൾ പലപ്പോഴും അയാളുടെ തെറ്റ് ആയിരുന്നില്ല. 😏😥 തീയുണ്ട ബോളുകളെ കുറിച്ച് വാചാലനാകുവാൻ താത്പര്യം ഇല്ല. 😌 പക്ഷെ കാലത്തെ, ഒരു ജനതയെ, കഴിവിന്റെ പാരമ്യത്തിലുള്ള ഒരു പറ്റം കളിക്കാരെ സാക്ഷിയാക്കി ആ കുറിയ മനുഷ്യൻ രചിച്ച കാവ്യമാണ് തലമുറകൾ സിരകളിൽ ലഹരിയായി ആ ഗ്യാലറികളിൽ തീർക്കുന്ന ആരവം. അതാണ് സച്ചിനിസം. 😍 സച്ചിനിസം.... അത് ഒരു ഭൂതകാല അവസ്ഥ അല്ല..... വരുംകാല മന്ത്രം അല്ല...... പ്രായം തളർത്താത്ത വർത്തമാന ആരവം ആണ്. 😎 കൊഹ്‌ലി എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ ആണ്. 😍❤ സച്ചിൻ എന്നാൽ ടീം ഇന്ത്യയും. 😎🇮🇳 ടീമിനേക്കാൾ മുകളിലേക്ക് വളർന്ന ഇതിഹാസങ്ങൾ ഉണ്ടാകാം. പക്ഷെ ആ അഞ്ചടി അഞ്ചിഞ്ചുകാരന്റെ കൈ പിടിച്ചാണ് ക്രിക്കറ്റ്‌ എന്ന കളി പോലും ഈ മഹാരാജ്യത്ത് ഇത്രത്തോളം പടർന്നു പന്തലിച്ചത്. 💪👌😍 ആ മനുഷ്യൻ ആണ് രാവിലെ പത്രം വായന ഒരു ശീലമാക്കിച്ചത്. ആ മനുഷ്യൻ ആണ് ബാല്യത്തെ മനോഹരമാക്കിയത്. 🙏😘 നിമിഷാർധം കൊണ്ട് വെടിക്കെട്ട്‌ നടത്തുന്നവർ ഉണ്ടായിരുന്നു. പക്ഷെ ഈ മനുഷ്യന്റെ കളിയഴകിനായിരുന്നു മാദക ചേല്. 😻 ഒരു രാജ്യത്തിന്റെ സർവ്വ പ്രതീക്ഷക്കും, സർവ്വ അഹങ്കാരത്തിനും അഞ്ചടി അഞ്ചിഞ്ച് നീളം ആയിരുന്നു. "MRF" എന്ന മൂന്ന് അക്ഷരങ്ങൾ പാഴ്തടികളിൽ പോലും കോറി ഇട്ടത് ആ മനുഷ്യൻ ആയിരുന്നു. 😍 ഓരോ ഇതിഹാസ ബോളിങ് പാടവങ്ങളെയും നേരിടാൻ അയാൾ ഓരോ കളിയഴകുകൾ വിരിയിച്ചു. അവ കണ്ട് ക്രിക്കറ്റ് ലോകം ഒന്നടങ്കം വിസ്മയിച്ചു. മഴവില്ലിനോളം ഭംഗി ആ സ്വഭാവത്തിനായിരുന്നു.... പെരുമാറ്റത്തിനായിരുന്നു. 😘❤ അയാൾ സ്വാർത്ഥൻ ആയിരുന്നു അത്രേ? അതെ അയാൾ സ്വാർത്ഥൻ ആയിരുന്നു. തന്റെ അച്ഛന്റെ ചിത എരിഞ്ഞു അടങ്ങും മുൻപേ രാജ്യത്തിനായി അയാൾ ബാറ്റ് എടുത്തൂ. 😢 തന്റെ ജീവന് പോലും വില കൊടുക്കാതെ ഡോക്റ്റർമാരുടെ വാക്കിനെ ബഹുമാനത്തോടെ തള്ളി കളഞ്ഞു. 😔 തെറ്റായ തീരുമാനം എടുത്ത അമ്പയർമാരോട് കലഹിക്കാതെ ചിരിച്ചു കൊണ്ട് നടന്നു നീങ്ങി. 😥 പരിക്കുകൾ വേട്ടയാടിയപ്പോൾ പൊരുതി നിന്നു. 😪 സഹ കളിക്കാരന്റെ വീഴ്ചയെ തന്റേതിനേക്കാൾ വിഷമത്തോടെ കാഴ്ചക്കാരനായി. 😖 സഹകളിക്കാരന്റെ തെറ്റിന് തന്റെ വിക്കറ്റ് വീഴുമ്പോൾ മൗനിയായി തല കുനിച്ചു പിൻവാങ്ങി. 😭 ഒരു രാജ്യത്തിന്റെ മുഴുവൻ ഭാരവും ഏറ്റെടുത്തു. 🇮🇳 വിജയത്തിൽ എന്നവണ്ണം തകർച്ചയിലും. 🤕 അഴിമതി ക്രിക്കറ്റിനെ വിഴുങ്ങിയപ്പോൾ, തന്റെ ഫ്ലെക്സുകൾ അടക്കം കത്തി എരിഞ്ഞപ്പോൾ ആ കാലത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ സുവർണ്ണ കാലത്തിലേക്ക് ഫീനിസ് പക്ഷിയെ പോലെ പറന്നു ഉയർന്നതും ആ മനുഷ്യന്റെ തോളേറി ആണ്. ❤😍 അതെ അയാൾ സ്വാർത്ഥൻ ആയിരുന്നു. തന്റെ രാജ്യത്തോട് 🇮🇳..... കളിയോട്. 🏏 രാജ്യത്തിനായി ലോകകപ്പ് നേടണം എന്ന് ആഗ്രഹിക്കുന്നത് സാധാരണം ആണ്. പക്ഷെ ഒരു മനുഷ്യനായി ലോകകപ്പ് നേടണം എന്ന് ഒരു രാജ്യം മുഴുവൻ ആഗ്രഹിച്ചതും ആ മനുഷ്യന് വേണ്ടിയാണ്. 🏆😍💪 തങ്ങളുടെ പ്രതീക്ഷയുടെ മുഴുവൻ ഭാരവും ഏറ്റെടുത്തു ആയുസ്സിന്റെ ഏറിയ പങ്കും ത്രസിപ്പിച്ചതിന്റെ നന്ദി ആയിരുന്നു അത്. 😇 ഇന്ത്യൻ ടീമിലെ ഒരു മുഖം ആണ് വിരാട് കൊഹ്‌ലി. ഇന്ത്യൻ ടീമിന്റെ മുഖം ആയിരുന്നു സച്ചിൻ ടെണ്ടുൽക്കർ. 😇 🤗 ഒരു രാജ്യത്തെ ഒരു നിമിഷം നിശ്ചലമാക്കുവാൻ കഴിഞ്ഞിരുന്ന ഏക കളിക്കാരൻ. 😎 ക്രിക്കറ്റ് എന്നാൽ സച്ചിൻ ആയിരുന്നു. സച്ചിൻ എന്നാൽ ക്രിക്കറ്റും. 😘 ക്രിക്കറ്റ് വിജയത്തേക്കാൾ ഒരു മനുഷ്യന്റെ നേട്ടങ്ങൾക്ക് വേണ്ടി കാത്തിരുന്ന ഒരു ജനതയുടെ നാട്. അയാളുടെ നേട്ടങ്ങൾ രാജ്യത്തിന്റെ നേട്ടങ്ങൾ ആയിരുന്നു. 😎 മതവും, ജാതിയും ഇല്ലാതെ ഒരു രാജ്യം ഒരു മനുഷ്യനായി ആരതി ഉഴിഞ്ഞ നാട്. 🇮🇳😍 പരീക്ഷ സമയങ്ങളിൽ സച്ചിൻ ഔട്ട്‌ ആയില്ലേ ഇനി പോയിരുന്നു പഠിക്കാൻ പറഞ്ഞിരുന്ന മാതാപിതാക്കൾ ഉള്ള നാട്. 😘 അതെ അയാൾ ഒരു ആഘോഷം ആയിരുന്നു. ഒരു രാജ്യം മുഴുവൻ കൊണ്ടാടിയ ഉത്സവം. ❤ ഓരോ കാലഘട്ടത്തിൽ ഓരോ പ്രതിഭകൾ. അത് കാലത്തിന്റെ അനിവാര്യത ആണ്. 😍 കണക്കിന്റെ കോളങ്ങളിൽ വെട്ടിത്തിരുത്തലുകൾ ഉണ്ടാകും. വിരാട വിജയങ്ങൾ ഉണ്ടാകും. 😍 പക്ഷെ നേട്ടങ്ങൾ ഒന്നും ഇനി കോരിത്തരിപ്പിക്കില്ല ബഹുഭൂരിപക്ഷം ജനതയെയും.👏 സ്വപ്നം കാണുവാൻ പഠിപ്പിച്ചതും, അത് നേടി ആഘോഷിച്ചതും ഒരു മനുഷ്യൻ ആയിരുന്നു. 👏🤘😍 ഒന്നാമത് നേടിയത് എന്തും കാലങ്ങൾ ആഘോഷിക്കും. പിന്നീട് വന്നവർ എല്ലാം പിൻഗാമികൾ മാത്രമാണ്. 💓💪😘 ഒരു കാലത്തിൽ ക്രിക്കറ്റ് ആയിരുന്നു എല്ലാം. അന്ന് ഉണ്ടായ ആരാധന ഭ്രാന്തിനോളം ഇനി ഉണ്ടാവുക എന്നത് അപൂർവത ആകാം. കാരണം ലോകം ഒരു വിരൽ തുമ്പിൽ എത്തപ്പെട്ടപ്പോൾ ആരാധനയും ലോകം കടന്നു വിഭജിച്ചു പോയിരുന്നിരിക്കാം. 💓 ഒരു കാലം വരെ ഇല്ലാതിരുന്ന സച്ചിൻ ഹേറ്റേഴ്‌സ് ഉദയം ചെയ്തതും ഇതിന്റെ ഒക്കെ പക്വത ഇല്ലാത്ത ഫാനിസത്തിൽ നിന്നാണ്. ❤ പണ്ട് ടീം ഇന്ത്യയിലെ ഓരോ കളിക്കാരും ചങ്ക് ആയിരുന്നു... അഭിമാനമായിരുന്നു. സച്ചിൻ ചങ്കിലെ പിടപ്പും. 😍 വിരാട് വീണാലും ഇന്ന് ടീം ഇന്ത്യ വീഴുകയില്ല. 🇮🇳💪 പക്ഷെ പണ്ട് സച്ചിനെ വീഴ്ത്തിയാൽ ഇന്ത്യയെ പിടിച്ചു കെട്ടാം എന്നത് ഇതിഹാസങ്ങളാൽ സമ്പുഷ്ടമായ ഓസ്‌ട്രേലിയയുടെ പോലും വിശ്വാസമായിരുന്നു. 😔 വിരാട് ഒരു പ്രതിഭാസം ആണ്. ആഘോഷമാക്കേണ്ട പ്രതിഭാസം. 😍❤ സച്ചിൻ എന്ന സൂര്യൻ ആ മിന്നി തിളങ്ങുന്ന നക്ഷത്രത്തെ അത്രത്തോളം വാത്സല്യത്തോടെ നോക്കി അഭിമാനിക്കുന്നുണ്ടാകാം. 💓💓💓 ഇന്ന് ക്രിക്കറ്റ് ഉണ്ടോ..... ആരുമായി ആണ് എന്ന് ചോദിക്കുന്ന ക്രിക്കറ്റിൽ നിന്ന് അകന്നു പോയ ആയിരങ്ങൾക്ക് ചൊറിച്ചിൽ വെറും മാമൂൽ ആണ്. 💪🏏❤ ക്രിക്കറ്റ് മതമാണെങ്കിൽ, സച്ചിൻ ദൈവം ആകുന്നു. 💓 കളിയെ മതം ആക്കിയ മനുഷ്യൻ. 🏏❤ ദൈവ പുത്രന്മാർ ആകാം. ദൈവം ആകുവാൻ വാശി പിടിക്കരുത്. 💓 എന്നും, എപ്പോഴും. 😍 സച്ചിനിസ്റ്റ് ❤️❤️❤️ #🏏 ക്രിക്കറ്റ് #🏏ക്രിക്കറ്റ് LIVE #🏏 IND vs New Zealand #🏏 ക്രിക്കറ്റ് വീഡിയോസ് #🏟️ കായികം
#

🏏 ക്രിക്കറ്റ്

🏏 ക്രിക്കറ്റ് - ShareChat
662 കണ്ടവര്‍
7 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം