#😍 ആദ്യ പ്രണയം #ഇത് എന്റെ ലോകം 😊
എനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യ......
നിങ്ങളെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ഞാൻ miss ചെയുന്നുണ്ട്.
വീട്ടിൽ എല്ലാരോടൊത്തും ഉള്ള എന്റെ ഓരോരോ ദിവസങ്ങളും നാളത്തെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളായി ഹൃദയത്തോട് ചേർത്തുവയ്ക്കാൻ ഒരു ഓർമ്മചെപ്പ് ഉണ്ടാക്കുന്ന തിടുക്കത്തിൽ ആണ് ഞാൻ. ഓർമ്മകളിൽ ഏറ്റവും മധുരം ഉള്ളത് ഏറ്റവും പ്രിയപ്പെട്ടരാളോട് പറയാൻ ഉള്ളതെല്ലാം മാറ്റിവച്ചൊരു നല്ല യാത്രയുടെ തുടക്കം ആണ്. എല്ലാരും കൂടിയുള്ള യാത്രകൾ എനിക്ക് ആനന്ദം നൽകുന്നു. തന്റെ കൂടെ ഉള്ള യാത്രകളിൽ ഞാൻ ജീവിക്കുന്നു🫂
കാത്തിരിപ്പിനപ്പുറം തനിക്ക് പറയാൻ ഉള്ളത് എന്ത് തന്നെ ആയാലും ഹൃദയം കൊണ്ടും മനസ്സുകൊണ്ടും കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു. കാലം സാക്ഷ്യം വഹിച്ച ഈശ്വരന് മാത്രം മനസ്സിലാവുന്ന നിനക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്ന കുറച്ച് ദിവസങ്ങളുടെ അല്ലെങ്കിൽ മണിക്കൂറുകളുടെ ദൈർക്യം മാത്രം ആണ് ഞാൻ അവകാശപ്പെടുന്നുള്ളു. മൗനമായി ഇരുന്നാലും വാക്കുകൾ കൊണ്ട് മുറിവേറ്റാലും ഉറച്ച മനസ്സ് ഉലയില്ല എന്ന പരിപൂർണ്ണ വിശ്വാസത്തിൽ ഞാൻ കാത്തിരിക്കുന്നു. എനിക്ക് ഒട്ടും മനസ്സിലാവാത്ത അല്ലെങ്കിൽ മനസ്സിലായിട്ടും എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത എന്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി കിട്ടിയാൽ ഇനി അങ്ങോട്ടുള്ള തന്റെ യാത്രയിൽ അമ്മു ഉണ്ടാവില്ല.
ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കലും ശല്ല്യം ചെയ്യാതെ ഇരുന്നാലും ഞാൻ നിങ്ങളെ മാത്രം സ്നേഹിച്ചു കൊണ്ടിരിക്കും. മറ്റൊന്നിനും കഴിയുന്നില്ല എനിക്ക്. ജീവിതം എനിക്ക് എന്തൊക്കെ വച്ചു നീട്ടിയിട്ടും നിങ്ങളെ മാത്രം സ്നേഹിക്കാതെ ഇരിക്കാൻ എനിക്ക് കഴിയുന്നില്ല. ഇഷ്ട്ടമുള്ളതിൽ ഏറ്റവും അവസാനത്തെ കൂടി കാഴ്ച്ച എന്നറിഞ്ഞു കൊണ്ട് തന്നെ കാത്തിരിക്കുന്നു.
𝗟𝗼𝘃𝗲 𝘆𝗼𝘂 𝘀𝗶𝗿......
𝗜 𝘃𝗮𝗹𝘂𝗲 𝘆𝗼𝘂 𝗺𝗶𝘀𝘀 𝘆𝗼𝘂 ❤️
𝗘𝘃𝗲𝗿 𝗳𝗼𝗿 𝗲𝘃𝗲𝗿
𝗝𝘂..........