@kaalshaaki_1119
@kaalshaaki_1119

ĶąąɭįŞђą💔ķąɭɭų...💘

💝Queen Of Amaan Sulthaan💝 ❣️Amaan💫Irha❣️

💝Queen Of Amaan Sulthan💝 📝black lover(shiya) Part 32 ------------------------- മ്മടെ പെണ്ണ് അവിടെ നിന്ന് ചിന്തിക്കുന്നത് കണ്ടിട്ട് മ്മൾ ഓൾടെ അടുത്ത് പോയ്‌ നിന്നു... അപ്പൊ തന്നെ ഓൾ മ്മളെ തിരിഞ്ഞു നോക്കി... "അല്ല അമാനു... ന്തിനാ ഇപ്പൊ മഹാരാഷ്ട്രെയിൽ പോവുന്നെ... ഹേ " കിളി പോയ പോലുള്ള പെണ്ണിന്റെ ചോദ്യം കേട്ടപ്പോ മ്മക്ക് ചിരി വന്നു... "അതൊക്കെ ഉണ്ട് മോളെ... നിനക്ക് സർപ്രൈസ് " ന്ന് മ്മൾ പറഞ്ഞു നിർത്തിയതും ഓൾ മ്മളെ കണ്ണുരുട്ടി നോക്കാൻ തുടങ്ങി.... മ്മൾ തിരിച്ചും അങ്ങനെ തന്നെ ചെയ്തു... "അവിടെ അയിന് ന്ത്‌ സർപ്രൈസ് ആ ഉള്ളത്,,, നീ കള്ളം പറയാ... ഞാനൊന്നും ഇല്ലാ " പെണ്ണ് മ്മളെ നോക്കി പറഞ്ഞു തിരിഞ്ഞു ഡ്രസിങ് റൂമിലേക്ക് പോവാൻ നിന്നതും മ്മൾ ഓളെ പിടിച്ചു വലിച്ചു നെഞ്ചത്തേക്ക് ഇട്ടു... "അയ്.... അമാൻ വിട്... " ഓൾടെ ഇടുപ്പിൽ ഒന്ന് പിടിച്ചതും പെണ്ണ് തുള്ളാൻ തുടങ്ങി.... മ്മൾ വിടോ.... ന്തായാലും മ്മടെ പൊണ്ടാട്ടി അല്ലെ "ഇല്ലെങ്കിലോ " ഓളെ നോക്കി മ്മൾ ചോദിച്ചതും പെണ്ണ് മ്മളെ ഒരു നോട്ടം... ന്നിട്ടൊരു ഡയലോഗും "ഞാൻ കടിക്കും... വിടുന്നേൽ വിട്ടോ അമാൻ, ഇല്ലേ ഞാൻ കടിക്കും,,, ഉറപ്പായിട്ടും " പെണ്ണ് മ്മളെ മോന്ത നോക്കി പറയുന്ന കേട്ടപ്പോ ചെറിയൊരു സംശയം തോന്നി ങ്കിലും ഓൾ അത് ചെയ്യില്ല എന്ന് മനസ്സ് പറയുന്നത് കൊണ്ടും മ്മൾ അത് അത്ര കാര്യം ആകാതെ അങ്ങനെ തന്നെ നിന്നു.... "അപ്പൊ നീ വിടൂല ല്ലേ " ഓൾ മ്മളെ മോന്ത നോക്കി ചോദിച്ചതും മ്മൾ ഇല്ലാ ന്ന് തലയാട്ടി കൊടുത്തു... "അആഹ് " തലയാട്ടി കൊടുക്കലും ഓൾ മ്മടെ ഡ്രെസ്സിന്റെ മുകളിലൂടെ ഒരു കടി അതും നെഞ്ചത്ത്... ഓളെ പിടിച്ചിരുന്ന പിടി അത് താനേ അയഞ്ഞു "ഡീ... നിന്നെ ഞാൻ ഇന്ന് " മ്മൾ അത്ര പറയലും ഓൾ റൂമിന്റെ ഡോർ തുറന്ന് ഒറ്റ ഓട്ടം.... ഇവളിത് എങ്ങോട്ടാ ഓടുന്നെ... ആരേലും കണ്ടാൽ... മ്മൾ പിന്നെ ഡോറും തുറന്നു പുറത്ത് ഇറങ്ങിയതും പെണ്ണ് അവിടെ നിന്ന് മ്മളെ നോക്കുന്നു... "ദേ ഒച്ച ഉണ്ടാകാതെ വരാൻ നോക്ക് " ന്നും പറഞ്ഞു മ്മൾ തിരിഞ്ഞു റൂമിൽ പോയ്‌ പാക്ക് ചെയ്ത സാധനങ്ങൾ ഒക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങി "അമാനു... നീ ബിസിനസ്‌ ആവശ്യത്തിന് അല്ലെ അങ്ങോട്ട് പോണേ,,, പിന്നെന്തിനാ ഈ ഞാനും കൂടി " മ്മൾ ഡോർ ലോക്ക് ആകുന്നതിനു ഇടയിൽ പിന്നിൽ നിന്നും ഓളെ പരാതി കേട്ടത്... മ്മൾ അവിടെന്ന് തന്നെ തല തിരിച്ചു ഓളെ നോക്കി... പെണ്ണ് മ്മളെ നോക്കി അങ്ങനെ നികുന്നും ഉണ്ട് "അതിനെന്താ,,, നിനക്ക് ഞാനില്ലാതെ പറ്റുമെങ്കിലും എനിക്ക് നീയില്ലാതെ പറ്റില്ലെന്റെ റൗഡി ബേബി... അതോണ്ട് ഞാനെവിടെ പോവുന്നോ അവിടെ ഒക്കെ ഈ ഇടം കയ്യിൽ ദേ ആ വലം കയ്യ് ഉണ്ടാവും " മ്മൾ അതും പറഞ്ഞു ഓളെ കയ്യും പിടിച്ചു മെല്ലെ ശബ്ദം ഉണ്ടാകാതെ നടന്നു... ഓൾ മ്മളെ കൂടെയും.... "അമാനു,,, ഉമ്മിനോട് എങ്കിലും പറഞ്ഞൂടെ " "അതൊക്കെ അവിടെ പോയ്‌ എത്തീട്ട്,,, അതുവരെ ചിന്ന ഒളിച്ചോട്ടം അതും കെട്ടിയോളുടെ കൂടെ " മ്മൾ ഓളോട് പറഞ്ഞപ്പോ പെണ്ണ് മ്മളെ തുറിച്ചു നോക്കാൻ തുടങ്ങി... മ്മൾ ഒന്ന് കണ്ണിറുക്കി കാണിച്ചു... "വാ കേർ... പകുതിക്ക് ഷെബി വണ്ടി കൊണ്ട് വരാന്ന് പറഞ്ഞിട്ടുണ്ട് " മ്മൾ ബൈക്കിൽ കേറി ഓളോട് പറഞ്ഞപ്പോ ഓളും കൂടെ കേറി ഇരുന്നു... ന്നിട്ട് മ്മൾ ഒറ്റ പോക്ക് പോയ്‌... ഓൻ വരാം ന്ന് പറഞ്ഞ സ്ഥലം എത്തിയതും മ്മൾ വണ്ടി നിർത്തി "ഇനി ഇറങ്ങിക്കോ " ന്ന് മ്മൾ പറഞ്ഞതും ഓൾടെ രണ്ട് കയ്യും മ്മടെ അരക്കെട്ടിലൂടെ വന്നു മ്മളെ മുറുക്കെ പിടിച്ചു എന്നിട്ട് നമ്മടെ പുറത്ത് തല വെച്ചു കിടന്നു "എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് അമാൻ,,, അതോണ്ട് ഷെബി വരുവോളം ഞാൻ ഇങ്ങനെ കിടക്കട്ടെ ട " ഒരു റിക്വസ്റ്റ് പോലെ പെണ്ണ് അത് പറഞ്ഞതും നമ്മൾ ചിരിച്ചോണ്ട് അങ്ങനെ ഇരുന്നു... കൊറച്ചു കഴിഞ്ഞു ദൂരെ നിന്ന് ലൈറ്റ് കണ്ടതും മ്മൾ ഓളെ വിളിച്ചു "ഇർഹ,,, ടി റൗഡി,, ദേ ഷെബി വന്നു.. എണീക്ക് " മ്മൾ ഓളെ വിളിച്ചതും പെണ്ണ് എണീറ്റു ബൈക്കിൽ നിന്നും ഇറങ്ങി നിന്നു... മ്മൾ ഓളെ നോക്കിയപ്പോ ഉറക്കം വന്നിട്ട് ഓൾ ആകെ ക്ഷീണിച്ച പോലെ ആണ്... പാവം മ്മടെ പെണ്ണ് കാർ വന്നു നിന്നതും ഞാൻ അവളോട് കേറാൻ പറഞ്ഞതും പെണ്ണ് അതിൽ കേറാതെ അവിടെ നിന്ന് മ്മളെ നോക്കുന്നുണ്ട്.... കണ്ണ് കൊണ്ട് ന്താന്ന് ചോദിച്ചതും ഓൾ ഒന്നുല്ലാ ന്ന് ഷോൾഡർ പൊക്കി കാണിച്ചു. "അമാനു,,,, ഞാൻ വരുന്നില്ല,, നീ ഓഫീസിൽ പോയ,,, വേറെന്തിനെലും പോയ ഞാൻ അവിടെ തനിച്ചാവും.. എനിക്ക് ആകെ പ്രാന്ത് ആവും,,, ഷെബിനോട് പറയ് ന്നെ അവിടെ ഇറക്കാൻ " ഓൾ പറയുന്ന കേട്ട് ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ മ്മൾ ബാഗ് ഒക്കെ എടുത്ത് ഡിക്കിയിൽ വെച്ചു.... കാർ വന്ന് നിന്നിട്ടും ഷെബി ഒന്നും സംസാരിക്കാതെ കണ്ടപ്പോ മ്മൾ അകത്തേക്ക് നോക്കി.... ഓൻ ഫോണിൽ കൂത്തി കളിക്കുന്നത് കണ്ട് നമ്മൾ നമ്മടെ വൈഫിലേക് കണ്ണ് പായിച്ചു... "വാ കേർ " ഓളോട് പറഞ്ഞതും ഓൾ ഡോർ തുറന്നു അകത്ത് കേറി..... കൂടെ മ്മളും... ആൾടെ മുഖം വലിയ തെളിച്ചമില്ല എങ്കിലും ഓളെ കാണാതെ ഇരിക്കാന് മ്മക്ക് പറ്റൂല്ല "ട റാഫി വരുവല്ലോ ല്ലേ ബൈക്ക് കൊണ്ടോവാൻ " മ്മൾ പിൻ സീറ്റിൽ ഇരുന്നോണ്ട് മുന്നിൽ ഇരിക്കുന്ന ഷെബിയോട് ചോദിച്ചപ്പോ ഒന്ന് മൂളി തന്നു.... ഹേ ഇവനിത് ന്താ പറ്റിയത്... മൂളൽ മാത്രോ "കോപ്പേ,,, അന്റെ വായ്ക്കകത്ത് ന്തേലും ഉണ്ടോ മൂളാൻ,, നേരെ പറയടാ " ന്ന് പറഞ്ഞു മ്മൾ പിന്നിൽ നിന്നും മുന്നിലേക്ക് ഏന്തി വലിഞ്ഞു മുന്നിലെ സീറ്റിൽ ഇരുന്നു "ഷെബി വന്നോളും കൊണ്ടോവാൻ " അപ്പൊ ഇതാരാ,,, സൗണ്ട് ചേഞ്ച്‌ ആണല്ലോ... റാഫി യും അല്ല,,, മ്മൾ അപ്പൊ തന്നെ ആൾടെ മോന്തയിലുള്ള ടവ്വൽ എടുത്ത് മാറ്റി "നീയോ,,,, പന്ന നീ ന്താടാ ഇവിടെ " ഉള്ളിൽ വന്ന ദേഷ്യം മ്മൾ കാറിൽ തീർത്തു "അളിയനെ കൊണ്ട് വിടാൻ ഞാൻ അല്ലാതെ വേറെ ആര് വരാന് ആണ് അളിയോ " ഓന്റൊരു അളിയൻ വിളി,,,,, കോപ്പ് "താനി വേണ്ടാ,,, നീ വണ്ടി നിർത്ത്,,, വെറുതെ പ്രശ്നം ഉണ്ടാകാൻ നിക്കണ്ട " മ്മൾ എത്ര പറഞ്ഞിട്ടും ഓൻ നിർത്താതെ വന്നപ്പോ മ്മൾ ഡോർ തുറക്കാൻ പോയ്‌... അപ്പോഴേക്കും ഓൻ നിർത്തി "അളിയൻ നല്ല ചൂടിൽ ആണല്ലോ... കുറച്ച് തണുത്ത വെള്ളം എടുക്കട്ടെ " ഇവൻ ഇതെന്താ പടച്ചോനെ.... "ടാ വേണ്ട,,, പഴയ ബന്ധം തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല,,, അതോണ്ട് അതിന് ആണേൽ അതിനുള്ള വെള്ളം നീ വേറെ എവിടേലും ഒഴിക്കുന്നത നല്ലത്,,, പിന്നെ ന്റെ പെങ്ങളെ നിന്നെ ഒഴിച് വേറെ ആർക്ക് വേണേലും ഞാൻ കെട്ടിച്ചു കൊടുക്കും...അതോണ്ട് കൊറേ മനസ്സിൽ കെറ്റി വെക്കാനും പോണ്ട " മ്മൾ ഓന്റെ കോളർ പിടിച്ചു പറഞ്ഞതും ഓൻ മ്മളെ നോക്കി ചിരിക്കുന്നു... ഷെബിയും, റാഫിയും ഉള്ള പോലെ തന്നെ ആയിരുന്നു ഓൻ എനിക്ക്,, പക്ഷെ ഓൻ വേറെ വഴിക്ക് തിരിഞ്ഞപ്പോഴാണ് പ്രശ്നം ആവാൻ തുടങ്ങിയത് "ഈ താനി ജീവിതത്തിൽ ഒരാളെ മാത്രേ ആഗ്രഹിച്ചുള്ളൂ, അത് ന്റെ അമ്മുനെ മാത്ര,, സൊ ഞാൻ കൊണ്ട് പോവും ഓളെ,,, അതിനുള്ള തന്റേടം ഒക്കെ എനിക്ക് ഉണ്ടെന്ന് നിനക്കും അറിയാലോ,,, നീ സപ്പോർട്ട് ഇല്ലേൽ ഇതിന്റെ പിന്നിൽ ഇരിക്കുന്ന നിന്റെ റൗഡി ബേബി ഇല്ലേ,,, ഓൾ ഉണ്ടാവും മ്മടെ കൂടെ,, എനിക്ക് നല്ല ഉറപ്പുണ്ട് " ഓൻ മ്മളെ റൗഡി നെ പറഞ്ഞതും മ്മൾ ദേഷ്യത്തിൽ പിന്നിലേക്ക് നോക്കിയപ്പോ പെണ്ണുണ്ട് ഇവിടെ സംഭവിച്ചത് ഒന്നും അറിയാതെ നല്ല ഉറക്ക്... മ്മൾ അത് തന്നെ എത്ര നേരം നോക്കി നിന്നു എന്ന് അറിയില്ല.. "മതി അളിയാ നോക്കിയത്,,, ഒന്നുല്ലേലും സ്വന്തം പ്രോപ്പർട്ടി അല്ലെ " മ്മൾ ഓളേം നോക്കി നില്കുമ്പോഴാ താനി പറഞ്ഞത്... മ്മൾ പിന്നെ മുന്നിൽ നിന്നും ബാക്കിലേക്ക് പോയ്‌ അവിടെ ഇരുന്നു ഓളെ തല മ്മടെ ഷോൾഡറിൽ ആക്കി വെച്ചു... അപ്പോഴേക്കും താനി വണ്ടി വിട്ടിരുന്നു... മ്മൾ ഷെബിക്ക് മെസ്സേജ് ഇട്ടിട്ട് ഓനെ നല്ലോണം പറഞ്ഞു വെച്ചു.... എയർപോർട്ടിൽ എത്തിയതും ഓളെ വിളിച്ചുണർത്തിയതും മ്മടെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചു.... എടുത്ത് നോക്കിയപ്പോ ഉമ്മ ആണ്,,,, അള്ളോഹ് വരുമ്പോ മെയിൻ ഡോർ ലോക്ക് ചെയ്തില്ലേ "ന്താടാ,,, നിനക്ക് തലക്ക് വെളിവില്ലെ,, പുറത്ത് പോവുമ്പോ ഡോർ തുറന്നിട്ടിട്ട് ആണോ പോവുന്നത്,,, ഉമ്മാന്റെ പറച്ചിൽ കേട്ട് മ്മക്ക് ഉറപ്പായി ഇത് അതന്നെ ന്ന്,,,, "അല്ല രണ്ടും ങ്ങോട്ട് ആണ് പോയത് " മ്മൾ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം പറയുന്നതിന് മുമ്പ് ദേ രണ്ടാമത്തെ ചോദ്യവും വന്നു "ഞങ്ങൾ ഇനി ഒരു രണ്ടാഴ്ച ഒക്കെ കഴിയും ട്ടാ.... അതോണ്ട് ഡോണ്ട് ഡിസ്റ്റർബ് " മ്മൾ അപ്പൊ തന്നെ ഫോൺ കട്ട്‌ ആക്കി... ഇനി ഓൾക് വിളിക്കും... ഹിഹി ഉമ്മയല്ലേ ആൾ.... മ്മൾ മ്മടെ ബാഗ് ഒക്കെ എടുത്ത് തിരിഞ്ഞതും ദേ നിക്കുന്നു റൗഡി യും താനിയും ലോക കത്തി... ഇവൻ ഇവളെ പോക്കറ്റിൽ ആകാനുള്ള പെരുവാടി ആണ്... കാണിച്ചു തരാ ട്ടാ മ്മൾ ഓൾടെ അടുത്ത് പോയ്‌ നിന്നപ്പോ പെണ്ണ് മ്മളെ നോക്കി ഒന്ന് ചിരിച്ചു തന്നു... മ്മളും "ഫ്ലൈറ്റ് ൻ സമയം ആയി വാ പോവാം " താനി അത് പറഞ്ഞതും മ്മൾ ഓനെ നോക്കി "നീ എങ്ങോട്ടാ അതിന് " സംശയത്തിൽ മ്മൾ ഓനോട്‌ ചോദിച്ചതും ഓൻ മ്മടെ അടുത്തേക്ക് വന്നു... "അന്നും ഞാൻ തന്നെ അല്ലെ നിന്റൊപ്പം വന്നോണ്ടിരുന്നത്... ഇനീം അങ്ങനെ ആവും " മ്മൾ പിന്നെ ഓനെ മൈൻഡ് ആകാതെ ഇർഹാനേം കൂട്ടി നടന്നു.... ബോഡിങ് പാസ്സ് ഒക്കെ കഴിഞ്ഞു അവസാനം കാത്തിരിപ്പിനൊടുവിൽ ഫ്ലൈറ്റ് വന്നു.... മ്മൾ മ്മടെ പെണ്ണിനെ നോക്കിയപ്പോ ഓൾ പിന്നിലേക്ക് നോക്കി ഇരിക്കുന്നതാ കണ്ടത് "ഇർഹ " മ്മൾ വിളിച്ചതും പെണ്ണ് ഞെട്ടി തരിച്ചു ഒറ്റ നോട്ടം... മ്മൾ ഓളെ നോക്കിയപ്പോ ഓൾ വീണ്ടും പിന്നിലേക്ക് തന്നെ നോക്കുന്നു "ഡീ എന്തോന്നാ... " ________________________ ന്തോ മ്മക്ക് പോവാൻ ഇഷ്ട്ടം ഇല്ലായിരുന്നു... പിന്നെ അമാനു നെ സങ്കടപ്പെടുത്തണ്ട എന്ന് കരുതിയ പുറപ്പെട്ടത്... അരുതാത്ത ന്തൊക്കെയോ സംഭവിക്കാൻ പോവുന്ന പോലെ മനസ്സ് ഇങ്ങനെ പോവല്ലേ പോവല്ലേ ന്ന് പറയുന്ന പോലെ... എയർപോർട്ടിൽ എത്തിയതും വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു... കൂടെ മ്മൾ ഇരുന്നതിന്റെ രണ്ട് സ്റ്റെപ് ബാക്കിൽ ആയ ഒരു രൂപം കൂടി കണ്ടതോടെ കൂടുതൽ പേടി തോന്നി.... പേടി മ്മക്ക് തോന്നാത്തത് ആണ്... എന്നാലും ന്തൊക്കെയോ നടക്കാൻ പോവുന്നു എന്നൊരു ഫീൽ.... ആരാണ്ടൊക്കെയോ ഫോളോ ചെയ്യുന്ന പോലെ... ഒന്നും അറിയാത്ത ഒരു നാട്ടിൽ പോയിട്ടു "ന്താടി പെണ്ണെ,,, ന്താ മുഖം ഒക്കെ വല്ലാണ്ട് " അമാൻ മ്മടെ കയ്യിൽ പിടിച്ചു ചോദിക്കുന്നത് കണ്ടപ്പോ അവസാനമായി ചോദിക്കാൻ തോന്നി "അമാനു,,, ഞാൻ വീട്ടിൽ പൊക്കോട്ടെ ട,,, ഡെയിലി വീഡിയോ കാൾ ചെയ്യാം, എത്ര പ്രാവശ്യം വേണേലും,,, എനിക്കെന്തോ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നാ തോന്നുന്നേ,,,, ന്തൊക്കെയോ സംഭവിക്കുന്നത് പോലെ " മ്മൾ ഓന്റെ കണ്ണിലേക്കു നോക്കി അത്ര പറഞ്ഞതും ഓൻ മ്മടെ കൈ ഒന്നുടെ മുറുക്കെ പിടിച്ചു "എന്റെ പെണ്ണെ നിനക്ക് വണ്ടീൽ കുറച്ച് ഉറങ്ങിയപ്പോൾ സ്വപ്നം കണ്ടത് ആവും,,, എന്താടി ഇത്,,, വീഡിയോ കാൾ ചെയ്ത നി ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്യോ... ഹേ നിന്റെ പ്രസൻസ് എങ്ങനെയാ ഫീൽ ചെയ്യാൻ പറ്റ,,, ദേ ഞാൻ ഇല്ലേ നിന്റൊപ്പം പിന്നെ എന്തോന്ന് പേടിക്കാൻ ആടി... " ഓൻ മ്മളെ ചേർത്ത് പിടിച്ചത് കൊണ്ടാണോ അതോ അവസാനത്തെ ആ വാക്ക് കേട്ടത് കൊണ്ടാണോ മനസ്സ് ഒന്ന് തണുത്തു "ലവ് യൂ അമാനു " മ്മൾ ഓനേം തിരിച്ചു അത് പോലെ പിടിച്ചിട്ട് പറഞ്ഞു... അപ്പോഴേക്കും ഓന്റെ മോന്ത കാണണം,,, ഏയ്‌ ഞമ്മൾ നോകുല,,, നോക്കിയ ഇവിടെ വല്ലതും നടക്കും... ഹിഹി "അവിടുന്ന് ഇങ്ങോട്ട് ഇനി വരുമ്പോൾ പലതിനും വകുപ്പ് ഉണ്ടാക്കി വേണം വരാൻ,,,, അതിന് ന്റെ റൗഡി സമ്മതിക്കണം ന്ന് മാത്രം " ഓൻ എന്തോ അർത്ഥം വെച്ചു സംസാരിക്കുന്നത് പോലെ തോന്നിയത് കൊണ്ട് മ്മൾ ഓന്റെ മോന്തയിലേക്ക് നോക്കിയപ്പോ ചെക്കൻ ഉണ്ട് സൈറ്റ് അടിച്ചു കാണിക്കുന്നു... മ്മൾ പിന്നെ ആ തിരു മോന്ത നോക്കാൻ പോയില്ല,,, കൊറേ നേരത്തെ യാത്രക്ക് ശേഷം മ്മൾ മഹാരാഷ്ട്ര എത്തി,,,, വലിയൊരു സ്ഥലം തന്നെയാണ്,,, കൊറേ അമ്പലങ്ങളും, കുഞ്ഞു കുഞ്ഞു ഹിൽ സ്റ്റേഷൻ സ് ഒക്കെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വലിയ സ്ഥലം അവിടെ എത്തിയപ്പോ തന്നെ താനി അമാന്റ കയ്യിൽ റൂമിന്റെ കീ ഏൽപ്പിച്ചിരുന്നു,,,, എന്നിട്ടും അമാൻ ഒരു താങ്ക്സ് പോലും പറയാത്തത് കണ്ടപ്പോ മ്മക്ക് സങ്കടായി,,, എങ്ങനേലും ഇവരുടെ പിണക്കത്തിന്റെ കാരണം അറിയണം,, ന്നിട്ട് രണ്ടിനേം ഒന്നിപ്പിക്കണം, പിന്നെ ന്റെ അമ്മുനെ താനിക്ക് കൊടുക്കണം,,, "താങ്ക്സ് താ" മ്മൾ ഓനെ താ ന്ന് ആണ് വിളിക്കാ... ആൾ നല്ല ജോളി ആണ്,,, പെട്ടെന്ന് കൂട്ട് ആവും,,, നല്ലൊരു ബ്രദർ നെ പോലും "അളിയൻ കൊണ്ട് പോയ്‌ കൊടുക്കടി,,, " അമാന്റ മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞത് കൊണ്ട് അമാൻ എന്തോ പറയാൻ വന്നതും ഓൻ കളം മാറ്റി പിടിച്ചു "ഈ നിൽക്കുന്നവൾ ഇന്ന് മുതൽ ന്റെ പെങ്ങൾ ആണ്,,, അപ്പൊ നീ ന്റെ അളിയനല്ലേ അളിയാ,,, പെങ്ങളെ കെട്ടിയോനെ അളിയാ എന്നല്ലാതെ അനിയാ ന്ന് വിളിക്കാൻ പറ്റോ അളിയാ,,, അല്ലെ അളിയാ " താനി ന്റെ അളിയൻ വിളി കേട്ട് മ്മടെ ബോധം പോയില്ലേന്നെ ഉള്ളു... അപ്പോത്തിനും മ്മൾടെ ചെക്കൻ അവിടുന്ന് ഒറ്റ പോക്ക്,,, മ്മൾ താനിയെ നോക്കി ചിരിച്ചപ്പോൾ ഓൻ ചുമ്മാ ന്ന് പറഞ്ഞു ഷോൾഡർ പൊക്കി കാണിച്ചു "ഡീ റൗഡി,,,, നീ വരുന്നുണ്ടോ അതോ നിന്റെ പുതിയ ആങ്ങളയുടെ കൂടെ പോവുന്നെ,,, വാ ഇങ്ങട് " അമാൻ ദേഷ്യത്തിൽ ആണെന്ന് കണ്ടപ്പോ മ്മൾ താനിനോട്‌ ബൈ പറഞ്ഞു നേരെ റൂമിൽക്ക് വിട്ടു... ഓനും ഇവിടെ തന്നെയാ താമസം.. മ്മടെ മുറി കഴിഞ്ഞു വീണ്ടു രണ്ട് റൂം കഴിയണം... റൂമിലേക്ക് കേറി മ്മൾ അവിടെ നിന്ന് ചുറ്റും നോക്കി... വൗ നല്ല പൊളി വൈബ് ആണ്... ജനലിന്റെ അടുത്ത് നിന്ന് നോക്കിയ നല്ല മലകളും ആകാശവും ഒക്കെ കാണാം... കൊറേനേരം അതും നോക്കി നിൽക്കുന്നതിന്റെ ഇടയിൽ ആണ് മ്മൾടെ അരയിലൂടെ രണ്ട് കൈ ചുറ്റി വരിഞ്ഞു നിന്നത്,,,, അമാൻ ആയത് കൊണ്ട് മ്മൾ ഒന്നും മിണ്ടാതെ ഓനിലേക്ക് ചാരി നിന്നു "അല്ല ന്റെ പൊണ്ടാട്ടിക്ക് ഇവിടെ ഇഷ്ട്ടായോ... " മ്മടെ ഷോൾഡറിൽ തല വെച്ചോണ്ട് ചോദിക്കുന്നത് കേട്ടപ്പോ മ്മൾ ഒന്ന് തലയാട്ടി യെസ് ന്ന് പറഞ്ഞു കൊടുത്തു... "ഡീ,,, നിനക്ക് ഈ ബേബിസിനോട് ഇഷ്ട്ടല്ലേ " ഓന്റെ ചോദ്യം കേട്ട് മ്മൾ തല ചെരിച്ചു ഓനെ നോക്കി, "അത് ഇഷ്ട്ടം അല്ലാത്തവർ ആരാ ഉള്ളത് ന്റെ അമാനു,,, എത്ര സങ്കടങ്ങൾ ഉണ്ടേലും കുഞ്ഞു കുട്ടികളെ മുഖത്തേക് നോക്കിയ ആ നിമിഷത്തേക്ക് അത് ഇല്ലാണ്ട് ആവുലെ,,,, അല്ല എന്താ ഇപ്പൊ അങ്ങനൊരു ചോദ്യം " മ്മക്ക് ഡൌട്ട് തോന്നിയത് കൊണ്ട് ഓനോട്‌ ചോദിച്ചപ്പോ ഓൻ മ്മളെ ഓന്റെ നേരെ പിടിച്ചു നിർത്തി "എന്നാ പിന്നെ നമുക്കൊരു വകുപ്പ് ഉണ്ടാക്കിയാലോ,,, നിനക്ക് സങ്കടം വരുമ്പോ വേറെ ആരുടേം കുഞ്ഞിനെ തേടി പോവണ്ടല്ലോ,,, മ്മൾടെത് തന്നെ നോക്കാലോ " ഓൻ പറയുന്നത് കേട്ട് മ്മൾ വാ പൊളിച്ചു നിന്നു പോയ്‌... തെണ്ടി വല്ലാത്ത ജാതി അന്നേ... "യ്യേ,,,, അത്രക്കും കണ്ട്രോൾ ഇല്ലല്ലേ ഇത്ര വലിയ മൊഞ്ചും, ബിസിനസ്‌ മാൻ ആണ് പോലും പ്ര്ര്ര്ർ ന്നിട്ട് ന്നെ കാണുമ്പോ മൊത്തം ചോർന്നു പോവുന്നുണ്ടല്ലേ " മ്മൾ വെറുതെ ഓനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണേലും മ്മക്ക് തന്നെ പാര ആയി.... ഓൻ മ്മളെ പിടിച്ച് ഓനിലേക്ക് കൂടുതൽ ചേർത്തി നിർത്തിയതും മ്മളെ കാൽ അങ്ങ് വിറക്കാൻ തുടങ്ങി "അതേലോ.... തീരെ കണ്ട്രോൾ ഇല്ല എനിക്ക്,,, ന്തേ " ഓൻ മ്മടെ അടുത്തേക് വന്ന് പറഞ്ഞതും മ്മൾ ഓന്റെ കൈ വിടുവിപ്പിയ്ക്കാൻ നോക്കി... പക്ഷെ എവിടെ "അല്ല അമാനു,, " മ്മൾ ഓന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഓനെ നോക്കിയതും ചെക്കൻ വല്ലാത്ത നോട്ടം നോക്കാൻ തുടങ്ങി... അള്ളോഹ് പെട്ടു പോവുമല്ലോ പടച്ചോനെ... മ്മൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി "നീയും താനിയും തമ്മിൽ എന്താ പ്രോബ്ലെം " ഇത്ര ചോദിച്ചു തീരലും ഒറ്റ തള്ള് ആയിരുന്നു,,, മ്മൾ പോയ്‌ ചുമരിൽ ഇടിച്ചു നിന്നു... പാക്കരൻ തെണ്ടി "മ്മൾ ഒന്ന് റൊമാന്റിക് ആയി വരുമ്പോ ഇമ്മായിരി ഓരോ മാരണങ്ങൾ ചോയ്ക്കണം കേട്ടോ ഡീ,,, മൂഡ് കളയാൻ,,, " ന്ന് പറഞ്ഞു ദേഷ്യത്തിൽ ഒറ്റ പോക്ക്... മ്മൾ ഐഡിയ ഏറ്റതിൽ അവിടെ നിന്ന് കൊറേ നേരം മുഖം പൊത്തി ചിരിച്ചു... പാവം ഒന്ന് കൺവിൻസ് ചെയ്യിക്കാ ന്ന് കരുതി മ്മൾ ഓൻ പോയ വഴിയിലേക്കു പോവാൻ നിന്നതും മെയിൻ ഡോറിന്റെ താഴെ ആയി ഒരു പേപ്പർ കിടക്കുന്നത് കണ്ടത്,,,, ന്താ പ്പ ഇത് ന്ന് കരുതി മ്മൾ അങ്ങോട്ട് ചെന്ന് അത് എടുത്ത് നിവർത്തി നോക്കി "വെൽകം ടു മഹാരാഷ്ട്ര,,, നീ വരും എന്ന് എനിക്ക് അറിയാ,,, കൂടെ ഉള്ളത് വൈഫ് ആവും ലെ,,, കിടു പീസ്,,, എവിടുന്നു ഒപ്പിച്ചു,,, അങ്ങനെ നിന്നെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല മിഷ്ടർ അമാൻ,,, നല്ലത് മാത്രേ നീ ചെയ്തിട്ടുള്ളു ങ്കിലും എനിക്ക് അതൊക്കെ തെറ്റാണ്,,, അതോണ്ട് നിന്റെ അന്ത്യം അത് ഞാൻ കുറിച്ചിരിക്കും,,, നിന്നെ കിട്ടിയില്ലേൽ നി പ്രാണനെ പോലെ കാണന്നവളെയും " അത്ര വായിച്ചതും മ്മടെ നെഞ്ചിൽ കൂടെ മിസൈൽ ഓടി പോയ്‌.... പടച്ചോനെ അപ്പൊ അമാനു നും ശത്രുക്കൾ ഉണ്ടെന്നല്ലേ... അയാൾ പറഞ്ഞത് അമാനു നെ കിട്ടില്ലേൽ ഈ എന്നെ കൊല്ലും എന്നല്ലേ... എന്നാലും ആരായിരിക്കും ആ വില്ലൻ,,,,ദി റിയൽ വില്ലൻ......... (തുടരും ) ഫ്രണ്ട്‌സ്.... അം റിയലി സോറി... പെരുന്നാളിന്റെ അന്ന് പോസ്റ്റാണ് പറഞ്ഞിരുന്നു... ബട്ട്‌ വീട്ടിൽ വന്നപ്പോ നെറ്റ്‌വർക്ക് പ്രോബ്ലം... തെറി ഒഴിച്ച് ബാക്കി ന്ത്‌ വേണേലും വിളിച്ചോളൂ.... എഗൈൻ അം സോറി ഫോർ ലേറ്റ് #📙 നോവൽ
അപ്പൊ ഗയ്‌സ്... ങ്ങനെ നമ്മൾ തിരുമ്പി വന്തിട്ടെ..😁😄 വന്തിട്ടൊന്നും ഇല്ലാ നാളെ രാത്രി 9 മണിക്ക് വരുവേ.. 😛 അപ്പൊ ഇങ്ങളെല്ലാരും പഴയത് പോലെ സപ്പോർട്ട് തരും ന്ന് വിചാരിക്കുന്നു... 🥰നിങ്ങക്കൊക്കെ അമാനേം ഇർഹനേം ഇഷ്ട്ടം ആണേൽ ഒന്ന് ലൈക്‌ അടിച്ചു പോണേ ഫ്രണ്ട്സ്.... ലവ് യൂ ഓൾ ആൻഡ് കീപ് സപ്പോർട്ട് 🥰🥰🥰 #📙 നോവൽ
ഹായ് ഫ്രണ്ട്‌സ്.... നിങ്ങളിൽ കുറച്ച് പേര് എങ്കിലും മ്മടെ സ്റ്റോറി വായിക്കുന്നവർ ആണെന്ന് അറിയാം... സൊ ഫസ്റ്റ് അം സോറി... ന്താണ് വെച്ച മുമ്പത്തെ പാർട്ടിൽ വിട്ട് പോയതാണ്... ഇനി പോസ്റ്റിങ്ങ്‌ നോമ്പ് കഴിഞ്ഞിട്ടേ ഉള്ളു ട്ടോ.... അതുവരെ വെയിറ്റ് ചെയ്യണേ ഫ്രണ്ട്‌സ്.... 😊 #📙 നോവൽ
💝Queen Of Amaan Sulthan💝 📝black lover(shiya) Part 31 ------------------------- "നീയോ " ആളെ അവിടെ കണ്ട അത്ഭുതത്തിലും പിന്നെ നാലാമൻ ഞാൻ ആണെന്ന് പറഞ്ഞത് കൊണ്ടും ആണ് മ്മൾ ചോയ്ച്ചത്... "ആഹ് ഞാൻ... ഞനല്ലാതെ പിന്നാരാ... അനക്ക് കണ്ണ് കണ്ടുടെ ഇർഹ " ഓഹ് അപ്പൊ ഓൾ ആണ് നാലാമൻ എന്ന് പറഞ്ഞതല്ല... അപ്പൊ പിന്നെ അതാരാ.... ആഹ് ആ ചെറ്റ കൊന്ന ആരെയേലും ആരേലും ആവും.... "അല്ല നീ ന്താ ഇവിടെ " അല്ലേലും ഇവൾ എന്താ ഇവിടെ...എന്നെ കാണണം എങ്കിൽ ന്റെ വീട്ടിലേക്ക് അല്ലെ പോവണ്ടേ... ഇതിപ്പോ ഇവൾ എന്താ ഇങ്ങോട്ട്... (ചങ്ങാതിമാരെ... ഇവളെന്താ ഈ പറയുന്നേ എന്നൊക്കെ അല്ലെ നിങ്ങൾ ചിന്തിക്കുന്നേ... ഒരു പുതിയ ക്യാരക്ടർ വന്നിട്ടും ന്താ ഇവൾ പറയാതെ എന്നല്ലേ... ഒൺ മിനിറ്റ് ). "ഞാനോ... നീ തന്നേ ഇത് ചോദിക്കണം... നിന്റെ വീട്ടിൽ ചെന്നപ്പോഴാ അറിഞ്ഞേ കെട്ടിയോന്റെ വീട്ടിൽ ആണെന്ന്... കല്യാണം പോലും അറിയാത്ത ഞാൻ കെട്ടിയോന്റെ വീട്ടിൽ ആണെന്ന് കേട്ടപ്പോ ഒരേ നിൽപ്പ് സ്റ്റാച്യു അടിച്ചു ഇത്ര നേരം നിന്നെന്ന് അറിയില്ല... ഹോ അന്റെ ഒക്കെ കല്യാണം.. ചെക്കന്റെ കഷ്ട്ട കാലം,, ശിഷ്ടകാലം " ഓൾ മ്മളെ നോക്കി പറഞ്ഞപ്പോ മ്മൾ ഓളെ വയറ്റിനിട്ടു ഒന്ന് കൊടുത്തു അല്ല പിന്നെ... ഓനൊക്കെ ഭാഗ്യം ചെയ്യണം ന്നെ പോലോരോന്നിനെ കിട്ടാൻ... അല്ലെ "ഹ്മ്മ് മതി മതി,,, അല്ല ഇജ്ജെങ്ങനെ ഇത് കണ്ടു പിടിച്ചു " ഉള്ളിലുള്ള സംശയത്തെ മ്മൾ അവളോട് ചോദിച്ചു... ആഹ് അവൾ ആരാന്ന് അറിയണ്ടേ.... അനഘ... ന്റെ ഹാനിയുടെ ആത്മാർത്ഥ സുഹൃത്ത്.... അനു എന്ന അനഘ.... പണ്ട് തൊട്ടേ ഒരുമിച്ച് ആയിരുന്നു... ഒരു പായയിൽ ഉണ്ട് ഒരു പ്ലേറ്റിൽ ഉറങ്ങി എന്നത് പോലെ... ചെ... ഒരു പായയിൽ ഉറങ്ങി ഒരു പ്ലേറ്റിൽ നിന്നും കഴിച്ചു വളർന്നവർ "അതൊക്കെ പിടിച്ചു,,, അല്ല അന്റെ ചെക്കൻ ആണോ അത്.... ഹും വേറെ ലെവൽ,,, അതൊക്കെ പോട്ടെ ഞാനിപ്പോ അന്നോട് ഒരു കാര്യം ചോതിക്കാൻ ആണ് വന്നത്... വന്നേ " മ്മൾ ഓളെ അകത്തേക്ക് കൂട്ടി കൊണ്ടു പോവാന്ന് വെച്ച അവിടെ വർഗീസ് പന്ന വല്ലിപ്പാട് ഏതാണ്ടോക്കെയോ പറഞ്ഞു വല്ലാതെ ഉറഞ്ഞു തുള്ളുവാണ്... അമാൻ ആണേൽ ഒരു സൈഡിൽ ഇരുന്നു ഫോണിൽ സംസാരിക്കുന്നു... "ഓക്കേ നീ വാ ". മ്മൾ ഓളേം കൂട്ടി വീടിന്റെ പിന്നിലുള്ള ഗാർഡനിൽ കൊണ്ടു പോയ്‌... പറയത്തക്ക പൂ ചെടികൾ ഒന്നും ഇല്ലേലും അവിടെ ഇരുന്ന ഒരു പോസിറ്റീവ് എനർജി ശരീരം ആകെ വന്നു ചേരും... അതോണ്ട് മ്മൾ അവിടെ പോയ്‌ നടുവിലായി ഇരിക്കുന്ന ചെയറിൽ ഇരുന്നു... എന്നിട്ട് ഓളോട് മുന്നിലുള്ള ചെയറിൽ ഇരിക്കാന് പറഞ്ഞു "ന്താ പറയാൻ ഉള്ളെ... അമാനു ന് സംസാരിച്ചു കഴിഞ്ഞാൽ ഓൻ നേരെ ഇങ്ങോട്ട് വരും,,, വേഗം പറ " മ്മൾ വന്ന വഴിയിലേക്ക് നോക്കി പറഞ്ഞു അനു നെ നോക്കി "ജന്ന അന്നേ കാണാൻ വന്നിരുന്നോ,,, ഐ മീൻ ജന്നത്ത് ഫ്രം പോലീസ് ഡിപ്പാർട്മെന്റ് " ഓൾ കുറച്ചു ഗൗരവം നിറഞ്ഞു ചോദിച്ചപ്പോ മ്മൾ ഓളെ തന്നേ നോക്കി... എന്നിട്ട് തല ആട്ടി കാണിച്ചു "ന്നിട്ട് നിനക്ക് ആളെ മനസ്സിലായില്ലേ.... " ഹേ... ആളെ മനസ്സിലാവാൻ മ്മൾ ഓളെ കണ്ടിട്ടില്ലല്ലോ ഇതിന് മുമ്പ്... ഈ കുരിപ്പിന് വട്ടായ... "അതിന് എനിക്ക് എങ്ങനെ അറിയാൻ ആണ്... ഞാൻ മിനിഞ്ഞാന്ന് ആണ് ആദ്യം ആയി കാണുന്നത് തന്നേ,,, നീ ന്താ അങ്ങനെ ചോദിചെ " മ്മക്ക് നല്ലോണം ആശങ്ക കൂടിയതും മ്മൾ ഓളോടായി ചോദിച്ചു "ഡീ അതാണ്‌ ഹാനി പറയാറുള്ള അന്ന.... മ്മക്ക് അന്ന് കോളേജിലെക് പോവുമ്പോ ട്രെയിനിൽ കിട്ടിയ ഫ്രണ്ട്.... ജന്നത്ത്... അന്ന് അവൾ ഐ പി എസ് ട്രെയിനിങ് പോവായിരുന്നു.... അതൊക്കെ നിനക്കറിയില്ലേ... ഹാനി നിന്നോട് പറയാത്തതൊന്നും ഇല്ലല്ലോ " അപ്പൊ ജന്നത്ത്,,,, അപ്പൊ ആ കാര്യം ആണ് ഇന്നലെ ആൾ പറയാൻ വന്നത്... ഇനി അതിന് ആയിരിക്കില്ലേ... മ്മൾ ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോഴാ ഓൾ മ്മളെ പിന്നേം വിളിച്ചത്.... "ഓൾ എല്ലാം പറഞ്ഞതാ... ബട്ട്‌ ആൾടെ ഫുൾ നെയിം പറഞ്ഞിട്ടില്ല അതോണ്ടാവും മനസ്സിലാവാതെ,, അല്ല നീ ന്താ പറഞ്ഞു വരുന്നത്, " മ്മൾ കാര്യം അറിയാൻ വേണ്ടി ഓളോട് ചോദിച്ചതും ഓൾ ചെയർ വലിച്ചു മ്മടെ അടുത്തേക് ഇരുന്നു "കാര്യം ഐ പി എസ് കാരി ആണേലും ഹാനിടെ മർടർ ന് പിന്നിൽ ഓൾക്കെന്തോ പങ്കുണ്ട്... ഒരു പക്ഷെ ശത്രുവിന്റെ ഭാഗത്തു... അല്ലേൽ ഹാനിയുടെ ഭാഗത്ത്... നമ്മക്ക് അറിയാത്ത ന്തൊക്കെയോ നടന്നിട്ടുണ്ട് ഇതിന് പിന്നിൽ " ഓൾ സംശയിച്ചു പറയുന്ന കേട്ടപ്പോ മ്മടെ മനസ്സിൽ കൂടെ ന്തൊക്കെയോ പാഞ്ഞു പോയ്‌... ന്തോ പോലെ... മനസ്സ് വല്ലാതെ കിടന്ന് തിളക്കും പോലെ... മ്മൾ ഉള്ളിലുള്ള ഫീലിംഗ്സ് നെ മറച്ചു പിടിച്ചു ഓളെ നോക്കിയപ്പോ ഓൾ മ്മളെ തന്നേ നോക്കുന്നു... ഇതിന് മറുപടി ആയി ന്ത്‌ പറയാൻ.... "എനിക്ക് പറയാൻ വേറൊന്നും ഇല്ലടാ,, സത്യാവസ്ഥ മനസ്സിലാക്കണം... അതിന് ആദ്യം ആളെ പോയ്‌ കാണണം.... നീ പറഞ പോലെ ഹാനിയെ ചതിയിൽ പെടുത്തിയത് ആണേൽ വെച്ചേക്കില്ല ഞാൻ... ഏത് ഐ പി എസ് അല്ല മന്ത്രി കൊച്ചമ്മ ആണേലും " ശെരിക്കും അവസാനം ആവുമ്പോ കണ്ണിൽ കനലെരിയുന്നത് മ്മൾ അറിഞ്ഞു... അതോണ്ടന്നെ അവിടുന്ന് എണീറ്റു നിന്നു....കൂടെ ഓളും "ഞാൻ എന്റെ അറിവിൽ ഉള്ളത് പറഞ്ഞെന്നെ ഉള്ളു, ....ശെരിക്കും ന്താന്ന് ആളെ കണ്ടു അന്വേഷിക്ക്...ഓൾടെ കൂടെ പോയ അന്ന അപകടം ഉണ്ടയത്... ന്താ എങ്ങനെ എന്നൊന്നും അറിയില്ല " അനു പറഞ്ഞവസാനിപ്പിച്ചതും അവളുടെ കണ്ണുകൾ നിറയുന്നതും നോക്കി നിന്നു... എന്നും കൂടെ ഉണ്ടായ ഒരാൾ പെട്ടെന്ന് ഇല്ലാതാവുമ്പോ ഉള്ള അവസ്ഥ പറഞ്ഞ മനസ്സിലാവൂല.... "ഞാൻ നോക്കും,,,, ന്റെ ഹാനിക്ക് വേണ്ടി അല്ലെ,,, ഷി ഈസ്‌ നോട്ട് ഒൺലി മൈ സിസ്റ്റർ,,,,, ഷി ഈസ്‌ മോർ താൻ മൈ ബെസ്റ്റ്ഫ്രണ്ട്... നിനക്കറിയാലോ അതൊക്കെ,,, അവളില്ലെ ഞാനില്ല ന്ന്,,, എന്നിട്ടും ഞാൻ ജീവിക്കുന്നില്ലെടാ,,,, പ്രിയപ്പെട്ടവർ മരിക്കുന്നതിന് മുമ്പ് മരിക്കാൻ ദുആ ചെയ്യണം... ഇന്നലെ സമാദാനത്തോടെ പോവാന് പറ്റുള്ളൂ " മ്മൾ ഒന്ന് പുഞ്ചിരിച്ചു ഓളോട് പറഞ്ഞതും ഓൾ പെട്ടെന്ന് മ്മളെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞു "പറ്റണില്ലടാ... നിനക്കറിയില്ലേ ഞങ്ങടെ ഫ്രണ്ട്ഷിപ്... അവളില്ലാതെ ഞാൻ ഒറ്റക്ക് ഇന്നേവരെ ഒരു സ്ഥലവും കണ്ടിട്ടില്ല... അവൾക് കൊടുക്കാതെ ഞാൻ ഒന്നും ഒറ്റക്ക് കഴിച്ചിട്ടില്ല... പിന്നെ ങ്ങനെ യ ന്റെ ഹാനി ക്ക് ന്നെ വിട്ട് പോവാന് തുടങ്ങിയത്.... " ഓൾടെ വാക്ക് ഓരോന്നും മ്മടെ നെഞ്ചിൽ കൂടി പെരുമ്പറ കൊള്ളാൻ തുടങ്ങി... ഹാനിയെ കുറിച്ച് പറയുമ്പോ ആദ്യം ഓർമ വരുന്നത് ഓളെ ഇല്ലാതാക്കിയവരെ ആണ്... ഇപ്പോഴാണേൽ വർഗീസ് ഇവിടേം... ജയിൽ എങ്കിൽ ജയിൽ.... നമ്മൾ മനസ്സിൽ കരുതി കൂട്ട് ബാഗിലേക്ക് കൈ അമർത്തി വെച്ചു എന്നിട്ട് നേരെ വീട് ലക്ഷ്യം വെച്ചു നടന്നു... ----------------- മ്മൾ കാര്യം ആയിട്ട് ഷെബിയോട് സംസാരിക്കുമ്പോ ആണ് ഗേറ്റ് കടന്നു ഒരു പെൺകുട്ടി വന്നത്... അതോണ്ടന്നെ മ്മക്ക് അത് അങ്ങട് ഫോക്കസ് ചെയ്യാന് പറ്റിയില്ല... ഫോൺ വെച്ചപ്പോ മ്മൾ ആദ്യം നോക്കിയത് ഇർഹ യെ ആണ്... പക്ഷെ അതിനെ അവിടെ ഒന്നും കാണാതെ വന്നപ്പോ മ്മൾ നേരെ വീട് ലക്ഷ്യം വെച്ചു നടക്കാൻ തുടങ്ങി... കാരണം അവിടെ വല്ലാത്തൊരു അടി നടക്കുവാണ്... ആരെ തോല്പിച്ചാലും വല്ലിപ്പ നെ തോൽപിക്കാൻ ഇന്നേ വരെ ആർക്കും കഴിഞ്ഞിട്ടില്ല.... അത്രക്കും സ്ട്രോങ്ങ്‌ ആണ്... മ്മൾ നടന്നു നീങ്ങുമ്പോഴാ ഇർഹ മ്മളെ കടന്നു പോയത്.. ഈ പെണ്ണിന് എന്നെ കണ്ടുടെ... മ്മക്ക് കുറച്ചു മുന്നോട്ട് പോയ്‌ ഓൾടെ അടുത്ത് എത്തിയതും മ്മൾ ഓളെ നോക്കി... ഓൾ മ്മളേം നോക്കി... നാൽപ്പത് പേരൊന്നും ഇല്ലാട്ടോ നോക്കാൻ നമ്മൾ നടന്നു വീടിന്റെ അടുത്ത് എത്തിയപ്പോ പന്ന മുതു കിളവൻ വല്ലിപ്പാനോട്‌ വല്ലാത്ത രീതിയിൽ സംസാരിക്കുന്നുണ്ട്... മ്മളെ കണ്ടതും എല്ലാരുടേം മോന്ത മ്മളിലേക്ക് ആയി "ദ വന്നു... നിങ്ങൾ അന്വേഷിക്കുന്ന മഹാ ധൈര്യശാലി... സിംഗപെണ്ണ് " അമ്മായി മുന്നിലേക്ക് വന്നു ഓളെ കാട്ടി കൊണ്ടു പറഞ്ഞതും മ്മൾ മ്മളെ പെണ്ണിനെ നോക്കി... ഭാവം എന്താന്ന് അറിയില്ല... പകയാണോ, രൗദ്ര ഭാവം ആണോ എന്നൊന്നും അറിയില്ല.... ഓൾടെ നോട്ടം മൊത്തം ആ പന്ന മോന്റെ നേരെ ആയോണ്ട് മ്മൾ കേറി ഓളെ മുന്നിൽ നിന്ന്... "താനിനി ന്ത്‌ ചെയ്താലും ന്റെ മോൻ കഴിച്ചു തുപ്പാൻ ഉള്ള എച്ചിൽ ആണ് നിന്റെ പിന്നിൽ ഉള്ളത്... നീയൊക്കെ ന്ത്‌ കണ്ടിട്ടാ അതിനെ... ഉശിര് മാത്രേ ഉള്ളു... പിന്നെ ഈ കാണുന്ന ആരേം മയ.... " ഓൻ പറയുന്നത് കേട്ട് നില്കാൻ കഴിയാത്തൊണ്ട് ചാടി കേറി ഓന്റെ കോളറിൽ പിടിച്ചു... അപ്പോത്തിനും വല്ലിപ്പ മ്മളെ പിടിച്ചു മാറ്റി... "പക നിന്നോടല്ല,,, നിന്റെ പെണ്ണിനോടാണ്,, ഇങ്ങനെ ഒരുത്തി ആണെന്ന് അറിഞ്ഞിരുന്നേൽ ഞാൻ ഇതിന് സമ്മതിക്കില്ലായിരുന്നു... കൊല്ലാൻ നടക്കുന്നു അവൾ " വല്ലിപ്പ അത്ര പറഞ്ഞപ്പോ മ്മൾ മ്മടെ പെണ്ണിനെ നോക്കിയപ്പോ ഒരു കൂസലും ഇല്ലാണ്ട് നിൽക്കുന്നുണ്ട് "ഡോ താൻ ഈ നിമിഷം ഇറങ്ങണം ഇവിടുന്ന്... ഇല്ലേൽ അവൾ ഓങ്ങിക്കൊണ്ട് ഇരിക്കുന്ന അടിയും രാവിലെ തന്നതിന്റെ പകുതിയും ഞാൻ അങ്ങ് തരും... ആരെന്തു പറഞ്ഞാലും ഇതിൽ ഞാൻ ന്റെ പെണ്ണിന്റെ കൂടെ ഉണ്ടാവും.... അവൾ കാര്യമില്ലാതെ ഒന്നും ചെയ്യില്ല ന്ന് എനിക്ക് നന്നായി അറിയാം " വല്ലിപ്പാനെ നോക്കാതെ എല്ലാരേം ഒന്ന് നോക്കി മ്മൾ പറഞ്ഞു നിർത്തിയതും വർഗീസ് മ്മളെ നേരെ വന്നു "ഹും,,, നിന്നെ എനിക്ക് വേണ്ട ടാ പീറ ചെക്കാ... പക്ഷെ ഇവൾ ഇവൾ ഒരുത്തി എത്രയോ തവണ ന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്.... പിന്നെ അവൾക് ഉള്ള വാശി... വാ നീ.... വരണം നീ... കാത്തിരിക്കും " വർഗീസ് മ്മളെ നേരെ ആയി പറഞ്ഞു ഓളെ ഒന്ന് നോക്കിയപ്പോ പെണ്ണ് വല്ലാത്ത ഭാവത്തിൽ നോക്കുന്ന കണ്ടതും മ്മക്ക് തന്നേ പേടി തോന്നി... ഇനി ഇവൾ ഇവിടെ വല്ലതും ചെയ്യോ... ഏയ്യ്... ചെയ്യോ... "ഹും... കാത്തിരിക്കണം... വരും ഞാൻ,,, മോനോട് ഒന്ന് ചോദിച്ചു നോക്കുന്നത് നല്ലതായിരിക്കും കെളവ... പിന്നെ നിന്നെ കിട്ടിയില്ലെങ്കിൽ കുടുംബത്തിലെ പെൺപിള്ളേരെ കൊണ്ടു ന്റെ പക തീർക്കും... യുവർ സ്വീറ്റ് വൈഫ്‌ കമല,,,, ഭർത്താവിന്റെ തനി സ്വഭാവം അറിയാത്ത ഒരു പാവം വീട്ടമ്മ... പിന്നെ ആഞ്ചല.... അഞ്ചു... അവൾക്കും ന്റെ ഹാനീടെ അത്രേ പ്രായം ഉള്ളു.... ന്നിട്ടും നീ ചീ.... വികാരം മൂക്കുവാണേൽ വീട്ടിലുള്ളവരെ വെച്ചു ട്രൈ ചെയ്യണം അല്ലാതെ അടക്കോം ഒതുക്കോം ആയി പോകുന്നവരെ അല്ല... ഇനി നിന്റെ മേലിൽ ഇങ്ങനൊരു വാർത്ത ഞാൻ കെട്ട.... " അത്ര പറഞ്ഞു മ്മടെ റൗഡി ബേബി ആൾടെ നേരെ കൈ വീശിയത് കണ്ടതും മ്മടെ കാറ്റ് പോയ്‌... വെറുതെയല്ല ഷിയാ ക്വീൻ ഓഫ് അമാൻ സുൽത്താൻ ന്ന് ഇട്ടത്... ഇത് ഇവളുടെ കഥയാണല്ലേ... ഓ സ്വീറ്റി... അത്ര പറഞ്ഞു ഓൾ നേരെ വല്ലിപ്പാന്റെ അടുത്ത് വന്നു നിന്നു... ----------------- "മൂത്തവരെ ബഹുമാനിക്കണം എന്നാ ന്റെ വാപ്പി ന്നെ പഠിപ്പിച്ചത്.... ഇത്രേം നീചന്മാരെ ഒക്കെ ഇങ്ങനെ പന പോലെ വളർത്തിയ നാളത്തെ വാർത്തയിലും ഇങ്ങളുടെ പേരകുട്യോൾ ഉണ്ടാവില്ല എന്ന് ന്താ ഒറപ്പ്.... ഓക്കേ ഞാനിനി ഇങ്ങോട്ട് വരുന്നില്ല... ഇങ്ങളെ ആഗ്രഹം അല്ലെ ലൈബയെ അമാൻ കെട്ടണം ന്ന്... കെട്ടിച്ചു കൊടുത്തേക്ക്... ഞാൻ ആരുടേം കാലിൽ വീണിട്ട് ഒന്നുമല്ല ഓനെ കെട്ടിയത്... അമാൻ സ്വന്തം ഇഷ്ടപ്രകാരം വന്നതാ... " മ്മൾ വല്ലിപ്പാനെ നോക്കി ദേഷ്യത്തിൽ തിരിഞ്ഞു കെളവനെ നോക്കിയപ്പോ ന്തോ നേടിയ സന്തോഷത്തിൽ പുച്ഛച്ചിരി ചിരിക്കുന്നു "അയ്യടാ ന്റെ മനമേ,,,, ഇവിടുന്ന് എന്നെ പുറത്താക്കിയ പകുതി നിന്നും കിഡ്നാപ് അതല്ലേ അന്റെ ഊള ഐഡിയ... നടന്നതന്നെ... ഈ കളിയിൽ പന്ത് ന്റെ കോർട്ടിൽ ആണ്.. സൊ ന്ത്‌ ചെയ്താലും ജെയ്ക്കമാട്ടെ ണ്ട.... ഒറു വാട്ടി മുടിവ് പണ്ണിട്ട എൻ പെച്ചേ നാനെ കേകമാട്ടെ.... " നമ്മൾ വർഗീസിനോട് അതും പറഞ്ഞു അവിടുന്ന് നടന്നു നീങ്ങി.... "നോക്കിക്കോ... നിന്റെ മൂത്തതിന് വന്ന അതെ ഗതി നിനക്ക് വരണ്ട ങ്കിൽ... ഹ്മ്മ് വർഗീസാണ് പറയുന്നേ,, ഇപ്പൊ ഞാൻ പോവാ... ഇനി ഒരു വരവ് ഉണ്ടേൽ അത് നിന്നെ കൊണ്ട് പോവാൻ ആവും " ഓ പിന്നെ,,, കൊണ്ടു പോവാൻ ഇങ് വാ... അപ്പൊ കാണിച്ചേര "നീ പോ മോനെ വർഗീസെ,,, മോനോട് ഒരു വാക്ക് സന്ദേശം ആയി അയച്ചിട്ടുണ്ട്.. തന്തയെയും കൂടി ഓർമ്മിപ്പിക്കാൻ,,, അതൊന്ന് ഓർത്തു വെച്ചോ " അത്ര പറഞ്ഞു മ്മൾ അകത്ത് കേറി വള്ളിപ്പന്റെ അടുത്ത് നിന്നു.. അപ്പൊ ഞാൻ അകത്തേക്കു ചെല്ലട്ടെ കാർനോരെ " വല്ലിപ്പാനെ നോക്കി പറഞ്ഞതും മൂപ്പര് ഒന്ന് ചിരിച്ചു ന്നിട്ട് പൊക്കോ ന്ന് പറഞ്ഞു... ഇത്രേ ഉള്ളു ആൾ എന്നിട്ടാണ് എല്ലാരും കൂടി പേടിപ്പിക്കുന്നെ.. അന്നത്തെ ദിവസം ഫുഡ്‌ അടിക്കുമ്പോ മൊത്തത്തിൽ ഉപദേശം ആയിരുന്നു .... അതിനിടയിൽ അമ്മായിയേയും ലൈബ നെയും നോക്കിയപ്പോ ന്തോ കെണി ഒരുക്കിയ പോലെ ഇളിയും.... ഹും "മോൾ സൂക്ഷിക്കണം... പെണ്ണാണ്.. അറിയാലോ അല്ലെ " ഓ ഗോഡ് ഉപദേശം... മ്മൾ മെല്ലെ അമാനെ നോക്കിയപ്പോ ഓൻ മ്മളെ നോക്കി ഇളിച്ചു കഴിക്കുന്നു... മ്മൾ അങ്ങ് ഒന്ന് കൊഞ്ഞനം കൂത്തി കാണിച്ചു... അമ്മുനെ നോക്കിയപ്പോഴും അതെ അബസ്ത്ത... ഓ ഓന്റെയല്ലേ അനിയത്തി... ഇല്ലെങ്കില് അത്ഭുതം ഉള്ളു... ഫുഡ്‌ ഒക്കെ കഴിച്ചു മ്മൾ നേരെ അമ്മുന്റെ മുറിയിലേക്കു പോവാൻ നിന്നതും അമ്മുന്റെ റൂമിന്റെ മുന്നിൽ ദേ കയ്യും കെട്ടി അമാൻ നിൽക്കുന്നു... മ്മൾ ഓനെ നോക്കി അകത്തേക്ക് നോക്കിയപ്പോ അമ്മു അവിടെ ന്തോ വലിയ പണിയിലും... മ്മൾ തല ഏന്തി നോക്കിയതും ഓൻ മ്മക്ക് തടസ്സം ആയി നിക്കാൻ തുടങ്ങി... "അമാൻ... നീ ന്താ ഇവിടെ,,,, നോക്കട്ടെ എനിക്ക് ഉറങ്ങണം എണീക്... " മ്മൾ എത്ര പറഞ്ഞിട്ടും ഓൻ അവിടുന്ന് മാറാതെ വന്നപ്പോ മെല്ലെ ഉമ്മിന്റെ റൂമിൽ കേറാം ന്ന് വിചാരിച്ചു പോവാൻ നിന്നതും ഓൻ മ്മളെ പിടിച്ചു വലിച്ചു ഓന്റെ നെഞ്ചത്തേക്ക് ഇട്ടു.... മ്മൾ മാറാൻ നോക്കിയപ്പോ ഓൻ മ്മളെ ഇറുക്കി പിടിച്ചു... "പെട്ടെന്ന് റെഡി ആയി റൂമിലേക്ക് വാ.... പെട്ടെന്ന് " ഓൻ മ്മളെ ഓനിൽ നിന്നും അടർത്തി മാറ്റി ഒരു സൈറ്റ് അടിച്ചു പോയ്‌.... വട്ടായ മ്മൾ പിന്നെ അമ്മുന്റെ റൂമിൽ കേറിയപ്പോ ഓളുണ്ട് നടുവിന് കയ്യും കൊടുത്തു ബെഡിലേക് നോക്കുന്നു... ഓളെന്താ നോക്കുന്നെ ന്ന് നോക്കിയപ്പോ ബെഡിൽ ഇരിക്കുന്ന സാദനം ഒക്കെ കണ്ടതും മ്മക്ക് അമാൻ പറഞ്ഞതാ ഓർമ വന്നത് ബ്ലാക് കളർ സ്റ്റോൺ വന്ന വൈറ്റ് സാരി, മുല്ലപ്പൂ, പാൽ... യ്യേ പഴഞ്ചൻ "ന്തൊന്നാടി ഇത്.... " മ്മൾ ഓളെ നോക്കി ചോദിച്ചപ്പോ പെണ്ണ് മ്മടെ അടുത്ത് വന്നു മ്മളെ ചുറ്റി പിടിച്ചു നിന്നു "ഇക്കുന് ഇതാണത്രേ താല്പര്യം " ഈ കോപ്പ് ന്താ ഈ പറയുന്നേ... മ്മൾ ഓളെ നോക്കി "മനസ്സിലായില്ല,,, ഹിഹി ആദ്യ രാത്രി മുടക്കം വന്ന ആദ്യ രാത്രി ഇന്ന് ആഘോഷിക്കും ന്ന് " അള്ളോഹ്.... നമ്മടെ നെഞ്ചത്ത് ആരോ കത്തി ഇറക്കിയ ഫീലിംഗ്സ് ആയിരുന്നു... മ്മൾ പിന്നെ അമ്മുനോട് കൊറേ അമാനോട് റിക്വസ്റ്റ് ചെയ്യാൻ പറഞ്ഞെങ്കിലും ഓൾ മ്മളെ നല്ല പോലെ ഒരുക്കി.... "യ്യേ ഇതെന്താ വയർ " ന്ന് പറഞ്ഞു മ്മൾ അത് വലിച്ചു കേറ്റാൻ നോക്കിയതും കയ്യിൽ പിടി വീണു "വശീകരണം,,, ഇക്കുനെ ഇങ്ങൾ വശീകരിക്കണം,,, എന്നിട്ട് വേണം എനിക്ക് ഇങ്ങടെ കുട്ടീനെ കൊണ്ടു മാമി ന്ന് വിളിപ്പിക്കാൻ " ഓഹ് ന്തൊരു പൂതി ഇതിന്... ഒരു ദിവസം മ്മക്കും വരും ടി... "ഹാ... ആയിക്കോട്ടെ... ഒരൂസം ന്റെ മാവും പോകും.. അപ്പോ കാണിച്ചേര " മ്മൾ അതും പറഞ്ഞു ബെഡിൽ കേറി കിടക്കാൻ നോക്കിയതും ഉമ്മാന്റെ വിളി വന്നു "പെട്ടെന്ന് ചെല്ല്... എത്ര നേരായി... ഒരു നല്ല കാര്യം നടക്കുമ്പോ ഇങ്ങനൊക്കെ ആണോ " ഉമ്മി പറയുന്നത് കേട്ട് രണ്ട് കണ്ണും തള്ളി മ്മൾ നോക്കി... നല്ല കാര്യോം... ഹേ ഹ ഹു പിന്നെ അവിടുന്ന് ഉപദേശിച്ചു വിട്ടത് കൊണ്ടു മ്മൾ എങ്ങനേലും ഒരു കയ്യിൽ സാരിനെയും മറ്റേ കയ്യിൽ പാലും പിടിച്ചു നടക്കാൻ തുടങ്ങി റൂമിലേക്ക് എത്തും തോറും പേടിയാണോ, വിറയൽ ആണോ ന്ന് അറിയാത്ത അവസ്ഥ... പാലൊക്കെ കയ്യിൽ കൂടി പോവുന്നുണ്ട്... ഹോ കടവുളേ രക്ഷിക്കണേ മ്മൾ മെല്ലെ പോയ്‌ റൂമിലോട്ട് തലയിട്ടു നോക്കിയതും അവിടെങ്ങും ആരും ഇല്ല.... നിറയെ ബെഡ് ലാംപ് ന്റെ വെളിച്ചം കൊണ്ട് റൂം അടിപൊളി ആയിട്ടുണ്ട്.. മ്മൾ ചുറ്റും നോക്കിയിട്ടും അമാനെ കാണാത്തത് കൊണ്ടു റൂമിന്റെ ഭംഗി ആസ്വദിച്ചു നിന്നു പെട്ടെന്ന് ഡ്രസിങ് റൂമിന്റെ ഡോർ തുറന്നതും കണ്ണ് ഓട്ടോമാറ്റിക് അങ്ങോട്ട് പോയ്‌..... അത് തുറന്നു വരുന്ന ആളെ കോലം കണ്ടതും മ്മടെ കയ്യിൽ ഉള്ള പാൽ ഗ്ലാസ്‌ നിലത്ത് വീണു... യാ ഹുദ മ്മൾ ഓനെ തന്നേ നോക്കി സ്റ്റക് ആയി പോയ്‌ മക്കളെ.... അവിടെ ഇവിടെ കീറിയ ജീൻസും.... ഷർട്ട്‌ ആണോ അല്ല വേറെന്തോ ആണോ എന്നറിയാത്ത പോലുള്ള ഡ്രെസ്സും... മുടിയൊക്കെ അഴിച്ചിട്ടു... ന്റമ്മോ ന്റെ ഹാർട്ട്‌... എന്നാ മൊഞ്ച പടച്ചോൻ മ്മൾ ഓനെ നോക്കി വെള്ളമിറക്കുന്നതിന്റെ ഇടയിൽ ആണ് ഒരു കൈ മുന്നിൽ വന്നു ഞൊടിഞ്ഞത്... പെട്ടെന്ന് ബോധം വന്നു ഓനെ നോക്കിയപ്പോ ചെക്കൻ വല്ലാത്ത നോട്ടം നോക്കുന്ന കണ്ടപ്പോ പാൽ ഗ്ലാസ് വീണതിന് തല്ലുന്നതാവും എന്ന് കരുതി കണ്ണ് പൊത്തി അടച്ചു.... "റൗഡി ബേബി" ചെവിയോരത്ത് വന്നു പറഞ്ഞത് കേട്ട് മ്മൾ ഞെട്ടി കണ്ണ് തുറന്നു ഒന്ന് ബാക്കിലേക്ക് ആഞ്ഞു പോയ്‌.... പക്ഷെ അപ്പോഴേക്കും തെണ്ടി മ്മളെ പിടിച്ചു ഓന്റെ നെഞ്ചത്തേക് ഇട്ടു... മ്മൾ ഓന്റെ മോന്തക്ക് നോക്കിയപ്പോ കണ്ണിൽ സുറുമ ഒക്കെ ഇട്ടിട്ടുണ്ട്... ഓ ഗോഡ് കണ്ട്രോൾ കളയാൻ ആയിട്ട് അപ്പോഴേക്കും ഓന്റെ കൈകൾ മ്മടെ മുഖത്ത് ഓടി നടക്കാൻ തുടങ്ങിയതും ഉമിനീർ വറ്റാൻ തുടങ്ങി... മ്മൾ ഒന്നും ചെയ്യല്ലേ ന്ന് പറഞ്ഞു കണ്ണ് അടച്ചു പിടിച്ചു നിന്നു കൊറേ നേരം കഴിഞ്ഞിട്ടും ഒരു അനക്കവും കേൾക്കാതെ വന്നപ്പോ മ്മൾ കണ്ണ് തുറന്നു നോക്കി... മുന്നിൽ ന്തോ നീട്ടി പിടിച്ചു മുട്ട് കൂത്തി ഓൻ ഇരിക്കുന്നത് കണ്ടപ്പോ എന്താന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ മ്മൾ അത് പിടിച്ചു വാങ്ങി.... ഒരു കുഞ്ഞു റിങ്ങും കൂടെ ഒരു പേപ്പറും... ന്താ എന്ന് നമ്മൾ ഓനെ നോക്കി ചിരിച്ചു അത് എടുത്ത് തുറന്നു നോക്കി... മ്മൾ അത് നോക്കി ഒന്നും അറിയാതെ ഓനെ നോക്കിയപ്പോ ഓൻ അവിടുന്ന് എണീറ്റു നിന്നു... "ഫുൾ പാക്കിങ് ആണ്.... നമ്മൾ നേരെ പോവുന്നു മഹാരാഷ്ട്ര.... " മ്മൾ ഇവനിത് ന്താ പറയുന്നേ എന്നോർത്തു വീണ്ടും നോക്കിയതും ഓൻ മ്മടെ അടുത്ത് വന്നിട്ട് ഇടുപ്പിൽ പിടിച്ചു ഓണിലേക് ചേർത്തി നിർത്തി "മ്മടെ ഫസ്റ്റ് നൈറ്റ്‌ അവിടെ ആഘോഷിക്കാം... വീര ശൂര പരാക്രമിയായ നീ ന്റെ മുന്നിൽ വരുമ്പോൾ ന്തിനാടി വിറക്കുന്നേ... ദേ പാൽ ഗ്ലാസ്‌... " ന്ന് പറഞ്ഞു മ്മളെ നോക്കി ചിരിക്കാൻ തുടങ്ങി.... മ്മൾ അതൊന്നും വക വെക്കാതെ കയ്യിലുള്ള ടിക്കറ്റിലേക്ക് കണ്ണും നട്ട് ഇരുന്നു "മഹാരാഷ്ട്രയിൽ ന്താ " ന്ന് മ്മൾ ചോദിച്ചപ്പോ ഓൻ മളെ നെറ്റിയിൽ ഓന്റെ നെറ്റി മുട്ടിച്ചു "അതൊക്കെ അവിടെ പോയിട്ട് പറഞ്ഞ പോരെ... ഇപ്പൊ നീ ആ ഡ്രസ്സ്‌ ഇട്ട് വാ... ഞാനാരോടും പറഞ്ഞിട്ടില്ല... സൊ വേഗം " ഓൻ പറയുന്ന കേട്ടപ്പോ മ്മക്ക് ന്തോ പേടി തോന്നി ങ്കിലും അതൊന്നും കാര്യം ആകാതെ മ്മൾ ഡ്രസിങ് റൂമിലേക്ക് പോയ്‌ "എന്നാലും മഹാരാഷ്ട്രയിൽ ന്തായിരിക്കും " മ്മൾ കൊറേ നേരം അതും ആലോചിച്ചു അങ്ങനെ നിന്നു പോയ്‌.... (തുടരും ) ഇന്നും തട്ടി കൂട്ടൽ ആണ്,,, നിങ്ങളുടെ തെറി കേൾക്കാൻ പറ്റാത്തൊണ്ട ന്തൊക്കെയോ എഴുതിയിട്ടുണ്ട്... സൊ വായിച്ചിട്ട് അഭിപ്രായം ഒരു രണ്ട് വരി ങ്കിലും * #📙 നോവൽ