@kadakampally
@kadakampally

Kadakampally Surendran

Official Social Media Touch Point of Minister (Co-operation, Tourism & Devaswom), Kerala Government

നബാര്‍ഡ് കേരള ബാങ്കിന് വകയിരുത്തിയ 1500 കോടി രൂപ സംസ്ഥാനത്തെ സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ക്കും വിവിധ കാര്‍ഷിക മേഖലകളിലുള്ളവര്‍ക്കും വായ്പയായി നല്‍കും. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ വായ്പ അനുവദിക്കാന്‍ തീരുമാനിച്ചത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ MSME വ്യവസായം (200-225 കോടി), കൃഷി (800-900 കോടി), മൃഗസംരക്ഷണം ക്ഷീരവികസനം (250-300 കോടി), മത്സ്യം (125-150 കോടി) രൂപ വീതമാണ് വായ്പ അനുവദിക്കുന്നത്. വായ്പകള്‍ ജൂണ്‍ 15നകം ഗുണഭോക്താക്കളിലെത്തിക്കും. ഇതിന് മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാതലത്തില്‍ അതാത് വകുപ്പ് മേധാവികള്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍, കേരള ബാങ്ക് ജില്ലാതല ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സമിതി ഉണ്ടാകും. കടകംപള്ളി സുരേന്ദ്രന്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി #📰 കേരള വാർത്തകൾ #കേരളം #കേരളബാങ്ക്
ലിനി സിസ്റ്റർ ഓർമയായിട്ട് ഇന്ന് രണ്ട് വർഷമാകുന്നു. ലോകം ഒരു മഹാമാരിയോട് പൊരുതുന്ന ഈ കാലത്ത് സിസ്റ്ററുടെ ഓർമകൾ ആരോഗ്യ പ്രവർത്തകർക്കും മലയാളികൾക്കും ആവേശമാണ്. ലിനി സിസ്റ്ററെ പോലെ ജീവൻ പണയം വെച്ച് കൊറോണ എന്ന മഹാമരിക്കെതിരെ മുൻ നിരയിൽ പൊരുതുന്ന ആരോഗ്യ പ്രവർത്തകരാണ് നമ്മുടെ കരുത്തും ആശ്വാസവും. സിസ്റ്റർ ലിനിയുടെ ഓർമകൾ ഈ പോരാട്ടത്തിന് ശക്തി പകരും. #😥 ഓർമകളിൽ സിസ്റ്റർ ലിനി #സിസ്റ്റർ ലിനി ♥
ഭവന രഹിതരുമില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്‌. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ഭാഗമായി 2 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടം മൈതാനിയില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. കൂടാതെ പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ എണ്ണം രണ്ടു ലക്ഷം തികയ്ക്കുന്ന തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിലെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലും രാവിലെ മുഖ്യമന്ത്രി പങ്കെടുക്കും. ലൈഫ് പദ്ധതിയുടെ കീഴില്‍ ഏറ്റവുമധികം വീടുകള്‍ നിര്‍മ്മിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ആകെ 32,388 വീടുകള്‍. പ്രഖ്യാപന ചടങ്ങിനോട് അനുബന്ധിച്ച് ജില്ലയിലെ ഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളുമായി 35,000-ത്തിലധികം പേര്‍ പങ്കെടുക്കുന്ന കുടുംബസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിക്കാനും കുടുംബസംഗമത്തില്‍ പങ്കു ചേരാനും ഏവരെയും സാദരം ക്ഷണിക്കുന്നു. കടകംപള്ളി സുരേന്ദ്രന്‍ (ചെയര്‍മാന്‍, ജനറല്‍ കമ്മിറ്റി) #📰 കേരള വാർത്തകൾ
01:02 / 6.2 MB
ലൈഫ് മിഷനിലൂടെ പുതിയൊരു ലൈഫ് ലഭിച്ചവരുടെ "ലൈഫ്" ഉള്ള അനുഭവങ്ങൾ #📰 കേരള വാർത്തകൾ
02:28 / 5.4 MB
രണ്ട് ലക്ഷം വീടുകൾ, അതിലേറെ ചിരികൾ. #📰 കേരള വാർത്തകൾ
പിണറായി വിജയൻ സർക്കാർ മറ്റൊരു തെരെഞ്ഞെടുപ്പ് വാഗ്ദാനം കൂടി യാഥാർഥ്യമാക്കിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പൊതു തൊഴിലിന് സംവരണം നൽകും എന്ന വാഗ്ദാനം യാഥാർഥ്യമായി. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡില്‍ ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലെ നിലവിലുള്ള 64 ഒഴിവുകളിലേക്കാണ് സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനത്തിലുള്ള 6 ഉദ്യോഗാർത്ഥികള്‍ ഉള്‍പ്പടെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ശുപാർശ നൽകി കഴിഞ്ഞത്. കൂട്ടത്തിൽ ഭിന്നശേഷിക്കാരായ രണ്ടു ആളുകൾക്കും ഒരു വിമുക്തഭടനും സംവരണം നൽകിയിട്ടുണ്ട്. നാളെ മുതൽ അവർ ജോലിയിൽ പ്രവേശിക്കും. കേരള സംസ്ഥാനത്തിലാദ്യമായും ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യവുമായാണ് സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നേടി മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നിൽക്കുന്ന ആളിന് ജോലി ലഭിക്കുന്നത്. ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിത നയവും പ്രകടന പത്രികയിലെ ഒരു വാഗ്ദാനവുമാണ് ഇതിലൂടെ യാഥാർഥ്യമായത്. പുതുതായി ജോലിക്ക് പ്രവേശിക്കുന്ന എല്ലാവർക്കും ആശംസകൾ. കടകംപള്ളി സുരേന്ദ്രന്‍ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി #📰 കേരള വാർത്തകൾ
'ഗജരത്നം' ഗുരുവായൂർ പദ്മനാഭൻ ചരിഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന്റെ ആനയായ പദ്മനാഭന് ഒട്ടേറെ ആരാധകരാണ് ഉണ്ടായിരുന്നത്. നാട്ടുകാർക്കും ഭക്തർക്കും പ്രിയങ്കരനായിരുന്ന പദ്മനാഭനെ കാണാൻ ധാരാളം സഞ്ചാരികളാണ് എത്തിയിരുന്നത്. ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് നടക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് കേശവന്റെ പ്രതിമയിൽ മാല ചാർത്തിയിരുന്നത് പദ്മനാഭനാണ്. പദ്മനാഭന് വിട. #😔 ഗുരുവായൂർ പദ്മനാഭന് വിട