@karutha_mashi_123
@karutha_mashi_123

കറുത്ത മഷി

കറുത്തമഷി തൻ തൂലികയിൽ നിന്നുതിർന്ന ഇരു നാമങ്ങൾ മാത്രമോ നാം.. ❤

പ്രണയം പൂത്തൊരു നാളിൽ.. ❤ 19 " അത് പിന്നെ ചേച്ചി.. എനിക്കൊരു കാര്യം പറയാനുണ്ട്.. " " എന്താടാ പറയ് " തെച്ചു ആകാംഷപൂർവ്വം കൊച്ചൂസിന്റെ മുഖത്തേക്ക് നോക്കി. " ചേച്ചി എന്നോട് ദേഷ്യപ്പെടരുത്.. " " മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ നീ കാര്യം പറ കൊച്ചെ.. " " ചേച്ചി അതുപിന്നെ.. ഞാൻ.. എനിക്ക്.. എനിക്ക് ആ ചേട്ടനെ ഇഷ്ട്ടാണ്. ഞാൻ ഈ കോളേജിൽ വന്നപ്പോൾ എന്നെ റാഗ് ചെയ്യാൻ വിളിച്ചപ്പോൾ ആണ് ആദ്യമായി ആദിയെ ഞാൻ കാണുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്നത് പോലെ മനസ്സിൽ പതിഞ്ഞു പോയി ചേച്ചി.. ചേച്ചിയെ കാണാൻ എന്ന പേരിൽ അവനെ കാണാൻ വേണ്ടിയാണ് ഞാൻ ക്ലാസ്സ്‌ ഒഴിവാക്കി ഇറങ്ങി നടന്നത്.. ഇതൊക്കെ ചേച്ചിയോട് പറയണമെന്ന് കരുതിയാണ് ഇന്നു വന്നത്. പക്ഷേ.. !!" ഇതെല്ലാം കേട്ട് തെച്ചു വാ പൊളിച്ചു നിന്നു. " ആദി അന്ന് നിന്നെ റാഗ് ചെയ്തിരുന്നോ..??" ഇച്ചിരി ഗൗരവത്തിൽ ആണ് ഞാൻ ചോതിച്ചത്. " ഇല്ല.. എന്നെ നോക്കി ചിരിച്ചു ശേഷം എന്നോട് പോയികോളൻ പറഞ്ഞു. " ദൈവമേ.. !! ഇത്രയൊക്കെ നടന്നിട്ടും ഇവളുടെ കാര്യം ആദി ഇതുവരെ എന്നോട് പറഞ്ഞില്ലല്ലോ.. നിന്നെ ഞാൻ കാണിച്ചു തരാടാ.. " ചേച്ചി.. എന്നോട് പിണങ്ങല്ലേ പ്ലീസ്.." അനഘയുടെ മുഖം സങ്കടത്താൽ പൊതിഞ്ഞു. തെച്ചു ഒന്നും പറഞ്ഞില്ല.. പോകാൻ വേണ്ടി തിരിഞ്ഞതും പുറകിൽ നിൽക്കുന്ന ആളെ കണ്ട്‌ അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. "അ.. ആദി.. നീയെന്താ ഇവിടെ.. ??" തെച്ചു ചോതിച്ചുവെങ്കിലും ആദിയിൽ നിന്നു മറുപടി ഒന്നും വന്നില്ല. അവർ പറഞ്ഞതെല്ലാം അവൻ കേട്ടുവെന്നു അവൾക്കു മനസ്സിലായി. എന്തോ ഒരു തരം ഭാവത്തിൽ അവൻ അനഘയെയും തെച്ചുനെയും മാറി മാറി നോക്കി ശേഷം അവിടെന്ന് തിരിച്ചു നടന്നു. ആദിയുടെ ആ പെരുമാറ്റത്തിൽ തെച്ചുന് എന്തോ പേടി പോലെ തോന്നി. സാധാരണ ഇങ്ങനെയൊരു പെരുമാറ്റം അവനിൽ അവൾ കണ്ടിട്ടില്ല. തെച്ചു ആകെ ടെൻഷൻ ആവാൻ തുടങ്ങി. അനഘയുടെയും അവസ്ഥ മറിച്ചായിരുന്നില്ല. തെച്ചു ആദി പോയ വഴിയെ പോയി. അനഘ അവിടെ തന്നെ നിന്നു പോയി. താൻ കാരണം അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നവൾ ഭയന്നു. ------------ വീട്ടിൽ എത്തിയപ്പോൾ തന്നെ ആദി മുറിയിൽ കയറി വാതിൽ അടച്ചിരുന്നു. പിന്നെ രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പപ്പാ ചെന്നു വിളിച്ചപ്പോൾ ആണ് കതകു തുറന്ന് വന്നത്. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും അവൻ ആരെയും ശ്രദ്ധിച്ചില്ല. വേഗം കഴിച്ചു എഴുന്നേറ്റു പോയി. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി പിറകെ തെച്ചുവും എഴുന്നേറ്റു പോയി. അവൾ അവന്റെ പിറകെ ചെന്നെങ്കിലും അവൻ വേഗം റൂമിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു. അവന്റെ പ്രവർത്തി തെച്ചുനെ നന്നായി വിഷമിപ്പിച്ചു. ------------ ആദി ഇന്നു ശെരിക്കും വേറൊരു ലോകത്തായിരുന്നു. അനഘ പറഞ്ഞതൊന്നും വിശ്വസിക്കുവാൻ അവനിപ്പോഴും കഴിഞ്ഞിട്ടില്ല. ഈശ്വരാ.. ഞാൻ സ്നേഹിച്ചവൾ എന്നെയും സ്നേഹിച്ചിരുന്നുവേന്നോ.. ?? സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നു അറിയാത്ത അവസ്ഥ.. !! ഞാൻ തേടി നടക്കുന്നവൾ എന്റെ അനിയത്തിയുടെ കൂടെ ഉണ്ടെന്ന് മനു പറഞ്ഞപ്പോൾ അത്ഭുതം കൊണ്ട് ഓടിയതാണ്‌ ഞാൻ അവർക്ക് അരികിലേക്ക്‌. അപ്പോഴാണ്‌ അവിടെ ചില നഗ്ന സത്യങ്ങൾ വെളിപ്പെടുത്തപ്പെട്ടത്‌. എന്റെ ഭാഗ്യത്തിന് അവരാരും എന്നെ കണ്ടില്ല. അനഘ പറഞ്ഞത് കേട്ട് ശെരിക്കും എന്റെ ചെവിന്ന്‌ പൊന്നീച്ച പറന്നു .. ആക്ച്വലി അനഘ എന്നാണ് അവളുടെ പേരെന്ന്‌ ഞാൻ മനു പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. 😜 ഹോ.. !! അതിന് ശേഷം ഞാൻ വേറെ ലോകത്ത് തന്നെയായിരുന്നു. മനുനോട്‌ ഇത് പറഞ്ഞപ്പോൾ അവനും അത്ഭുതം കൊണ്ട് പണ്ടാറടങ്ങി.. പക്ഷെ എന്റെ ഈ പ്രണയത്തെ കുറിച്ച് തെച്ചുനോട്‌ പറയാതിരുന്നതിൽ എനിക്ക് നല്ല വിഷമം തോന്നി. അവളെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണ് വന്ന പാടെ റൂമിൽ കയറി വാതിൽ അടച്ചത്.. എന്തോ അവളെ കാണുന്തോറും ഉള്ളിൽ കുറ്റബോധം പോലെ.. !! കുറെ നേരമായി അവൾ എന്നോട് മിണ്ടാൻ വേണ്ടി പുറകെ നടക്കുകയാണ്. അനഘയേ കുറിച്ച് ചോതിക്കാൻ വേണ്ടിയാണെന്നതിൽ ഒരു സംശയവുമില്ല എനിക്ക്.. പക്ഷെ ഇത്രയും കാലം എന്തുകൊണ്ട് ഞാൻ ഇത് അവളോട്‌ പറഞ്ഞില്ല എന്ന ചോതിച്ചാൽ ഞാൻ എന്ത് പറയും.. ?? എനിക്ക് അറിയില്ല.. സന്തോഷവും സങ്കടവും ഒരുമിച്ചു വന്ന പ്രതീതി ആണിപ്പോൾ.. !! ------- പിറ്റേന്ന് ആദിക്ക്‌ സ്പെഷ്യൽ ക്ലാസ് ഉണ്ടായതിനാൽ അവൻ നേരത്തെ പോയി. തെച്ചു ക്ലാസ്സിൽ ചെന്നതും പുറത്ത് മഹി ഉണ്ടായിരുന്നു. " ആഹാ എന്താ മഹി റോസാ പൂവോക്കെ ആയിട്ട്.. ?? ആരെയെങ്കിലും പ്രൊപോസ് ചെയ്യാൻ പോവണോ.. ??" " ഹേയ് അതൊന്നുമല്ല.. ചുമ്മാ വഴിയിൽ നിന്നു വീണ് കിട്ടിയതാ.. നിനക്ക് വേണെങ്കിൽ എടുത്തോ.. " മഹി പൂവ് അവൾക്കു നേരെ നീട്ടി. " എനിക്ക് വേണ്ട.. " അവൾ അകത്തേക്ക് പോയി. " തെച്ചമ്മേ റോസ് ഡേ ആയിട്ട് എത്ര റോസ് കിട്ടി.. ??" കയറി ചെന്നപ്പോഴേ അമ്മുന്റെ വക കമന്റ്‌. " ങ്ങേ.. റോസ് ഡേയോ.. ?? അപ്പോൾ ജനുവരി കഴിഞ്ഞോ.. ?? ഈശ്വരാ മാർച്ചിൽ എക്സാം ഇല്ലേ.. ??" " ആഹാ ബെസ്റ്റ്.. !! എക്സമിനെ കുറിച്ചാണ് അവളുടെ വേവലാതി.. " "അല്ലാതെ സിംഗിൾ പസ്സങ്ങേ ആയി നടക്കുന്ന എനിക്കെന്തു റോസ് ഡേ.. നമ്മളെയൊന്നും നോക്കാൻ പോലും ആളില്ലല്ലോ ദൈവമേ !! " " ടി ടി.. മതി മതി ഓവർ ആക്കണ്ട.. ഞങ്ങൾ പൊട്ടത്തി ഒന്നുമല്ല.. നിന്റെ ജിമ്മനിസം ഒക്കെ ഞങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ട്.. " " ഹിഹി.. അറിഞ്ഞല്ലേ.. "😁 " അയ്യോ കിണിക്കല്ലേ.. !! തെച്ചു ഞാൻ കാര്യയിട്ട് ചോതിക്കുവാ ഇതെല്ലാം വെറും തമാശക്ക്‌ വേണ്ടി ചെയ്യുന്നതാണോ നീ.. ??!" (അച്ചു ) " ഏതെല്ലാം.. ??" അറിയാത്ത മട്ടിൽ ചോതിച്ചു ഞാൻ. "ഈ ജിമ്മനോടുള്ള നിന്റെ ഇഷ്ഖ്.. ?? ഇതൊക്കെ അയാളെ പറ്റിക്കാൻ ഉള്ള വെറും ഡ്രാമയാണോന്ന്‌.. ??" (അമ്മു ) ഞാൻ അവർക്ക് നേരെ ഒന്ന് ചിരിച്ചു കാണിച്ചു. " ഇളിക്കാതെ കാര്യം പറയെടി " അച്ചു ചൂടാവാൻ തുടങ്ങി. " അത് പിന്നെ.. ജിമ്മൻ എന്നെ ഒരുപാട് അപമാനിച്ചിട്ടുള്ളതാണ്‌. ഇതിനെല്ലാം തിരിച്ചു അവനൊരു പണി നല്കണമെന്ന് വിചാരിച്ചപ്പോൾ ആണ് ശിവ ഇങ്ങനെയൊരു ഐഡിയ പറഞ്ഞു തന്നത്. പ്രേമിക്കാൻ അല്ല പ്രേമിക്കുന്നതായി അഭിനയിക്കാൻ ആണ് അവൻ പറഞ്ഞത്. നമ്മുടെ അന്തോണിയുടെ ഭാഷയിൽ പറഞ്ഞാൽ കൊതിപ്പിച്ചു കടന്നു കളയാൻ.. പക്ഷെ എവിടെയോ എനിക്ക് എന്റെ കണ്ട്രോൾ നഷ്ട്ടമായി.. ഇപ്പൊ ഞാൻ ശെരിക്കും ജിമ്മനെ പ്രണയിക്കുന്നുണ്ടോ എന്നൊരു തോന്നൽ.. !! 😉 അയാളെ കാണാതിരിക്കാൻ കഴിയുന്നില്ല. കാണുമ്പോഴോ ഉള്ളു കിടന്നു പിടക്കുകയാണ്. അവന്റെ കലിപ്പ് മുഖം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയിരിക്കുകയാണ്.... I think iam in love with him.. !! "☺ ഞാൻ ഒരു പ്രത്യേക ഫീലോടെ അത് പറഞ്ഞു അവൾമാരെ നോക്കിയപ്പോൾ രണ്ടും അന്തം വിട്ടു ഇരിക്കാന്. " എടി.. ബോധം പോയോ രണ്ടിന്റെയും.. ?? അല്ലാ പോകാൻ അത് പണ്ടേ ഇല്ലല്ലോ രണ്ടിനും.." ഞാൻ അവരെ തട്ടി വിളിച്ചു. " ഹേ.. ഹോ... ഹ.. " "ഇതെന്താ കുങ്ങ്ഫു ക്ലാസ്സൊ... ??" " തെച്ചുസെ ഇത്രയ്ക്കു കടുത്ത തീരുമാനങ്ങളൊക്കെ വേണോ.. ഒന്നൂടെ ആലോചിച്ചിട്ട് പോരെ.. ??" ( അമ്മു) "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ തീർത്ഥക്കൊരു പ്രണയമുണ്ടെങ്കിൽ അത് സിദ്ധാർഥ് ആയിരിക്കും.. "😌 അങ്ങനെ അവർക്ക് മുന്നിൽ ഒരു ദൃഢനിശ്ചയം കാഴ്ച വെച്ചു ഞാൻ. പെട്ടെന്ന് എനിക്കൊരു ബുദ്ധി തോന്നി. നേരെ വരാന്തയിലേക്ക്‌ പോയി. അവിടെ മഹി നില്പ്പുണ്ടായിരുന്നു. "അവൾക്കായ്‌ വാങ്ങിയ പൂവായിരുന്നു. അവൾക്കു വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ.. ??" അവൻ അത് ദൂരേക്ക്‌ വലിച്ചെറിയാൻ നിന്നതും പെട്ടെന്ന് തെച്ചു പുറകിൽ നിന്നു വിളിച്ചു. " മഹി.. ഇത് ഞാൻ എടുത്തോട്ടെ.. ??" അവൾ പൂവിലേക്ക്‌ ചൂണ്ടി കൊണ്ട് പറഞ്ഞു. അവനു അതിശയത്തോടെ അവളെ നോക്കി. " അതിനെന്താ എടുത്തോ " അവൻ അവള്ക്ക് അത് കൊടുത്തു. അവനോടു ഒരു നന്ദി പറഞ്ഞു ആ പൂവും വാങ്ങികൊണ്ട് അവൾ പോയി. മഹിയുടെ ഉള്ളിൽ സന്തോഷത്തിന്റെ അമിട്ട് പൊട്ടി.. !!😄 ----- പൂവും കൊണ്ട് തെച്ചു നേരെ സ്റ്റാഫ്‌ റൂമിന്റെ അടുത്തേക്ക് ചെന്നു. കുറച്ചു അപ്പുറത്ത് ജിമ്മൻ ഫോൺ വിളിച്ചു നില്ക്കുന്നുണ്ടായിരുന്നു. അവൾ ഓടി അവന്റെ അടുത്തേക്ക് ചെന്നു. അവനു മുന്നിലായി മുട്ട് കുത്തി നിന്നു ആ പൂവ് അവനു നേരെ ഉയർത്തി പിടിച്ചു. " ലവ് യൂ ബേബി "😍 പ്രണയപരവേഷയായി അവൾ അവനോടു പറഞ്ഞു. ഇത് കണ്ട്‌ അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി. ആരെങ്കിലും കാണുന്നുണ്ടോ എന്നറിയാൻ ചുറ്റുപാടും നോക്കി അവൻ. അവന്റെ ഭാഗ്യത്തിന് അവിടെ ആരും ഇല്ലായിരുന്നു. " ടി.. ചുമ്മാ കളിക്കാൻ നിക്കാതെ എണീറ്റു പോയെ നീ.. വെറുതെ എന്റെ കയ്യിനു പണി ഉണ്ടാക്കാൻ നിക്കല്ലേ.."😠 അവൻ ഫോൺ വീണ്ടും ചെവിയോട് ചേർത്തു സംസാരിക്കാൻ തുടങ്ങി. അവൾ പിന്നെയും അവന്റെ മുന്നിൽ ചെന്നിരുന്നു റോസ് അവനു നേരെ നീട്ടി. " നീ എപ്പോൾ എന്റെ പ്രണയം അംഗീകരിക്കുന്നോ അന്ന് വരെ ഞാൻ നിന്നെ ശല്യം ചെയ്തു കൊണ്ടിരിക്കും."😊 അവൾ പൂവ് വാങ്ങാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. ആരെങ്കിലും വരുന്നതിന് മുൻപ് അവളെ പറഞ്ഞു വിടാൻ നോക്കിയേങ്കിലും അവൾ പോയില്ല. കലിപ്പ് മോഡിൽ സിദ്ധാർഥ് ഇടത് കൈ കൊണ്ട് നെറ്റിയിലേക്ക്‌ അടിച്ചു. " ശല്യം.. "😡 അവൻ വേറെ നിവര്ത്തി ഇല്ലാത്തതിനാൽ പൂവ് തട്ടി പറിച്ചു. " ഇനി പോയികൂടെ "😡 അവൻ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. " ലവ് യൂ ഡിയർ.. ഉമ്മാഹ്.. ബൈ.. "😘👋 അവനു ഫ്ലൈ കിസ്സ്‌ കൊടുത്തു ടാറ്റാ കാണിച്ചു കൊണ്ട് അവൾ തുള്ളി കളിച്ചു കൊണ്ട് പോയി. സിദ്ധാർഥ് ദേഷ്യത്തോടെ ആ പൂവ് തറയിലേക്ക്‌ എറിഞ്ഞു. ദേഷ്യം മുഴുവൻ കയ്യിൽ ഉണ്ടായിരുന്ന ഫോണിനെ ഞെരിച്ച് അമര്ത്തി കൊണ്ട് തീർത്തു. ശേഷം നേരെ സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. ഇതെ സമയം അവർ അറിയാതെ നാല് കണ്ണുകൾ അവരെ വീക്ഷിച്ചുകൊണ്ട് അവിടെ ഇരു ഭാഗത്തായി മറഞ്ഞിരിപ്പുണ്ടായിരുന്നു...!! തുടരും 📝കുഞ്ചൂ #ലെങ്ങ്ത് തീരെ കുറവാണ്. എഴുതാൻ പറ്റിയ സാഹചര്യത്തിൽ അല്ല.. എന്നിട്ടും ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്ന നിങ്ങൾക്ക്‌ വേണ്ടിയാണു എഴുതിയ അത്രയും പോസ്റ്റ്‌ ചെയ്യുന്നത്. അടുത്ത പാർട്ട്‌ എങ്ങനെയെങ്കിലും നേരത്തെ പോസ്റ്റ്‌ ചെയ്യാൻ നോക്കാം. അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ.. നിങ്ങളുടെ വരികളാണ് എനിക്കുള്ള പ്രചോദനം. @കറുത്തമഷി
#

📔 കഥ

📔 കഥ - ShareChat
2.9k കണ്ടവര്‍
17 മണിക്കൂർ
#

📔 കഥ

⭐....കൂടെ....⭐ " Finally, reached to the destination" കൈകൾ പരസ്പരം ശരീരത്തോട് കൂട്ടി പിടിച്ചു, മഞ്ഞ് പുതച്ചു നില്ക്കുന്ന ഹിമാലയൻ താഴ്‌വാരത്തേക്ക് കൗതുകത്തോടെ നോക്കി നില്ക്കുന്ന തന്റെ ഫോട്ടോക്ക്‌ താഴെ ക്യാപ്ഷൻ ഇട്ടു കൊണ്ട് അഥിതി വിഹാർ എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അവൾ അത് പോസ്റ്റ്‌ ചെയ്തു. ഉടനെ തന്നെ ' messege from Neerav Varmma' എന്നൊരു നോട്ടിഫിക്കെഷൻ അവളുടെ ഫോണിലേക്ക് വന്നു. മൊബൈലിൽ ഒന്ന് സ്ക്രോൽ ചെയ്തു ഹോം പേജിൽ വെച്ചു തന്നെ അവൾ ആ മെസ്സേജ് വായിച്ച് നോക്കി. " അഥിതി.. പ്ലീസ് ഗിവ് മി എ സെക്കന്റ്‌ ചാൻസ്.. ഐ കാന്റ് ലീവ് വിത്തൌട്ട് യു " പതിവ് പോലെ പുച്ഛം നിറഞ്ഞ ചിരി മാത്രമായിരുന്നു ആ മെസ്സേജിനും അവളിൽ ഉണ്ടായ മറുപടി. മെസ്സേജ് ഓപ്പൺ ആകുക പോലും ചെയ്യാതെ ഫോൺ ഓഫ്‌ ആക്കി പോക്കറ്റിൽ തിരുകുമ്പോൾ അവളുടെ ഓർമ്മകൾ ഒരു വർഷം മുന്നിലേക്ക്‌ കുതിക്കുകയായിരുന്നു. ഒരു മഴയുള്ള വൈകുന്നേരം ബസ്‌ സ്റ്റോപ്പിലേക്ക്‌ ഓടി കയറിയ എനിക്ക് കിട്ടിയ കൂട്ടായിരുന്നു നീരവ്. നനഞ്ഞു കുതിർന്ന വസ്ത്രത്തിലേക്കു വീണ്ടും കാറ്റടിച്ചപ്പോൾ തണുത്തു വിറക്കുകയായിരുന്നു ഞാൻ. എന്റെ മനസ്സറിഞതു പോലെ തന്റെ ഓവർ കോട്ട് ഊരി എനിക്ക് നേരെ നീട്ടിയ അവനെ നന്ദിയോടെ നോക്കി ഞാൻ. പിന്നെ സാധാരണ പോലെ പരിചയപ്പെടലും, സംസാരവുമൊക്കെയായി ഞങ്ങൾ വളരെ കൂട്ടായി. പൊതുവേ വായാടി ആയിരുന്ന എനിക്ക് കിട്ടിയ നല്ലൊരു കമ്പനി ആയിരുന്നു നീരവ്. അവന്റെ ചിരിയും നുണക്കുഴി വിരിയുന്ന കവിളും തിളക്കമാർന്ന കണ്ണുകളുമെല്ലാം എന്റെ മനസ്സിൽ ഇടം നേടി. മനസ്സിൽ മൊട്ടിട്ട ആദ്യ പ്രണയം.. !!! മഴ തോർന്നപ്പോൾ അവന്റെ ജാക്കെറ്റു തിരിച്ചു നൽകി ഞാൻ പോയെങ്കിലും മനസ്സ് അപ്പോഴും അവന്റെ അരികിൽ ആയിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനവും സ്ഥലവുമെല്ലാം സംസാരത്തിനിടയിൽ അവൻ നേരത്തെ പറഞ്ഞത് കൊണ്ട് അവൾക്കു കണ്ട്‌ പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല. തന്റെ ഫ്രണ്ടിന്റെ ചേച്ചി അവന്റെ കൂടെയാണ് ജോലി ചെയ്യുന്നതെന്നറിഞ്ഞു ചേച്ചിയോട് തന്ത്രപൂർവ്വം അവനെ കുറിച്ച് ചോതിച്ചു അറിഞ്ഞു. നല്ലത് മാത്രമേ ചേച്ചിക്ക് അവനെ കുറിച്ച് പറയാനുണ്ടായിരുന്നുള്ളൂ.. അതും കൂടെ ആയപ്പോൾ അവളുടെ പ്രണയം ഒന്നുകൂടെ ശക്തി പെട്ടു. ഈ കാര്യങ്ങൾ പുറത്തു പറയാതിരിക്കാൻ വേണ്ടി ചേച്ചിക്ക് കൈ കൂലിയായി ഒരു പിസ്സായും വാങ്ങി കൊടുത്തു. പിന്നീട് ആ ബസ്‌ സ്റ്റോപ്പിൽ അവനെ കാണാൻ വേണ്ടി മാത്രം കാത്തു നിന്നു അവൾ. അവളെ കാണുമ്പോൾ അവന്റെ കണ്ണുകളിൽ ഉണ്ടാവുന്ന അത്ഭുതവും പിന്നെ അവളോടുള്ള സംസാരവുമൊക്കെ എന്നോ അവൾക്കു പ്രിയങ്കരമായി മാറി. തന്റെ പ്രണയം അവനെ അറിയിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിട്ടാണ് ഇന്നു ഇറങ്ങിയത്. വൈകുന്നേരം ബസ്‌ സ്റ്റോപ്പിൽ ആളുകൾ കുറവായിരുന്നു. അവൻ വന്നു എന്നത്തേയും പോലെ സംസാരം തുടങ്ങി. പെട്ടെന്ന് അവൾ ഇടയിൽ കയറി. " നീരവ്..നിനക്കൊരു ശല്യമാകാതെ ഞാൻ നിന്നെ പ്രണയിച്ചോട്ടെ..?? " പെട്ടെന്നുള്ള എന്റെ ചോദ്യത്തിൽ അവനൊന്നു പകച്ചുപോയി. എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ ആ ബസ്‌ സ്റ്റോപ്പിൽ നിന്നു ഇറങ്ങി പോയി. എനിക്കും എന്തോ പോലെ തോന്നി. അവനിൽ നിന്നു ഇങ്ങനെയൊരു പ്രതികരണം ആയിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്‌. ഇഷ്ട്ടമില്ലെങ്കിൽ അത് മുഖത്ത് നോക്കി പറയാമായിരുന്നു. അല്ലെങ്കിലും ദിവസങ്ങൾ മാത്രം പരിചയമുള്ള ഒരാളോട് ഇഷ്ട്ടാന്ന് പറഞ്ഞാൽ ആരാണ് അംഗീകരിക്കുക.. നല്ലൊരു സുഹൃത്തിനെ നഷ്ട്ടമാക്കിയ വേദനയോടെ ഞാൻ ആ ബസ്‌ സ്റ്റോപ്പ്‌ വിട്ടു. രണ്ടു ദിനങ്ങൾക്ക്‌ ശേഷം ഞാൻ ബസ്‌ സ്റ്റോപ്പിലേക്ക്‌ ചെല്ലുമ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു. അന്നും നല്ല മഴയായിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാൻ മടിയായത്‌ കാരണം ഞാൻ പുറത്തേക്ക് നോക്കി നിന്നു. മഴ തോര്ന്നപ്പോൾ ഓരോരുത്തരായി പോയി തുടങ്ങി. അതിനിടയിൽ നീരവ് എന്റെ അടുത്തേക്ക് വന്നു. " ശല്യം ചെയ്യാതെ പ്രേമിക്കാൻ സമ്മതം ചോദിക്കേണ്ട കാര്യമുണ്ടോ പെണ്ണെ.. " എന്റെ കാതോരം മൊഴിഞ്ഞു കൊണ്ട് അവനും പുറത്തിറങ്ങി. ഞാൻ കണ്ണ് മിഴിച്ചു അവനെ നോക്കി. നുണക്കുഴി കവിൾ കാട്ടി ചിരിച്ചു കൊണ്ട് അവൻ എനിക്ക് നേരെ രണ്ട് കണ്ണും അടച്ചു കാണിച്ചു. അന്നേരം സന്തോഷം കൊണ്ട് ഒന്ന് തുള്ളി ചാടാൻ തോന്നി എനിക്ക്... ആദ്യപ്രണയം സഫലമാക്കപ്പെട്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു പിന്നീട് ഞാൻ. പ്രണയിക്കുകയായിരുന്നെങ്കിൽ കൂടിയും ഞങ്ങൾക്കുള്ളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നത്തെയും പോലെ ബസ്‌ സ്റ്റോപ്പിൽ വെച്ചു കാണും, സാധാരണ പോലെ സംസാരിക്കും, പിന്നെ പരസ്പരം ഒരു പുഞ്ചിരി നൽകി പിരിയും.. അത്രതന്നെ...!! എനിക്കും അതായിരുന്നു ഇഷ്ട്ടം. സുഹൃത്ത് ആയി തന്നെ പ്രണയിച്ചു ഞങ്ങൾ. ഈ പ്രണയം എന്റെ വളരെ അടുത്ത സുഹൃത്തുക്കളെ അല്ലാതെ മറ്റാരെയും അറിയിച്ചിരുന്നില്ല ഞാൻ. അവനും അങ്ങനെ തന്നെ. ഇഷ്ട്ടങ്ങളെ എത്രത്തോളം ആളുകൾ അറിയുന്നുവോ അത്രത്തോളം നേടാനുള്ള സാധ്യത കുറയും എന്ന് തന്നെ ഞാൻ വിശ്വസിച്ചു. അങ്ങനെ 8 മാസം ഞങ്ങൾ പ്രണയിച്ചു. കുഴപ്പമൊന്നും ഇല്ലാതെ പോയികൊണ്ടിരിക്കെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് റോഹൻ എന്നെ കാണാൻ വരുന്നത്. " അഥിതി... നീ കരുതുന്നത് പോലെ അത്ര നല്ല പയ്യൻ അല്ല നീരവ്.. നീ അവനെ ഒഴിവാക്കാൻ നോക്ക്. അവൻ നിന്നെ ചതിക്കുകയാണ്. " റോഹൻ പറഞ്ഞു കഴിയുന്നതിനു മുന്പേ എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞു. ഞങ്ങളെ തമ്മിൽ പിരിക്കാൻ വേണ്ടി അവൻ മനപൂർവ്വം മെനഞ്ഞുണ്ടാക്കിയ കാര്യമാണെന്നും, ഇനി നമുക്കിടയിൽ ഒരു ബന്ധവും ഇല്ലായെന്ന് പറഞ്ഞു അവനെ ഇറക്കി വിടുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു. " എന്റെ വാക്കുകൾ തള്ളി പറഞ്ഞതോർത് നീ ദുഖിക്കുമെന്ന്.. അനുഭവം വരുമ്പോഴേ നീ പടിക്കുമെന്ന് " അന്ന് പിരിഞ്ഞതാണ് രോഹനും ഞാനും.. പിന്നീട് ഒരിക്കലും ഞാൻ റോഹനെ കണ്ടിട്ടില്ല. അവന്റെ നമ്പറിൽ നിന്നു എനിക്കൊരു മെസ്സേജോ കോളോ വന്നിട്ടില്ല. എന്റെ ദേഷ്യം കാരണം അവനെയൊന്നു വിളിക്കാൻ ഞാനും ശ്രമിച്ചില്ല. ദിവസങ്ങൾ അങ്ങനെ നീങ്ങി കൊണ്ടിരുന്നു. എന്റെയും നീരവിന്റെയും പ്രണയം മുന്നോട്ടു പോയികൊണ്ടിരുന്നു. എന്നാൽ പിന്നീടുള്ള ദിനങ്ങളിൽ നീരവിനു എതിരായി പലതും പറഞ്ഞു കൊണ്ട് എന്റെ പല സുഹൃത്തുക്കളും വന്നു. ഒരേ സമയം ഒരുപാട് പെൺകുട്ടികളെ പ്രേമിക്കുന്നവനാണ് അവൻ എന്ന് പലരും പലയാവർത്തി പറഞ്ഞുവെങ്കിലും ഞാൻ അതെല്ലാം തട്ടി കളഞ്ഞു. ഞങ്ങളുടെ പ്രണയം കണ്ട്‌ അവർക്കെല്ലാം അസൂയയാണെന്ന് വിശ്വസിച്ചു ഞാൻ. മറ്റാരും വേണ്ടാ എനിക്ക് അവൻ മാത്രം മതിയെന്ന് ഉറപ്പിച്ചു ഞാൻ. അല്ലേലും പ്രണയിക്കുമ്പോൾ നാമെല്ലാം സ്വാർത്ഥർ ആണല്ലോ.. !! അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. നീരവിന്റെ ബർത്ഡേയ് ആയിരുന്നു അന്ന്. അവൻ പറഞ്ഞില്ലെങ്കിലും ഞാൻ മനസ്സിലാക്കിയിരുന്നു അത്. അവനു സർപ്രൈസ് നല്കാൻ വേണ്ടിയാണ് ഓറഞ്ച് നിറത്തിലുള്ള ട്യൂലിപ് പൂക്കളുമായി അവന്റെ വീട്ടിലേക്കു പോയത്‌. കോണിങ് ബെല്ൽ അടിക്കാൻ പോയെങ്കിലും അകത്തേക്ക് ചെന്നു സർപ്രൈസ് കൊടുക്കാൻ മനസ്സ് പറഞ്ഞപ്പോൾ ചെരുപ്പഴിച് വരാന്തയിലേക് കയറി ഞാൻ. വെറുതെ ജനലിലൂടെ അകത്തേക്ക് എത്തി നോക്കിയ ഞാൻ ശെരിക്കും ഞെട്ടി. എന്റെ കയ്യിൽ നിന്നും ഫ്ലവർ താഴേക്കു ഊർന്ന് വീണു. അവിടെ അകത്തു ഹാളിൽ നീരവ് ഒരു പെൺകുട്ടിയോടൊപ്പം ഇരിക്കുന്നു. ഇടക്ക് അവളുടെ ഇടം കൈ പിടിച്ചു അവൻ അവൾക്കു മുന്നിൽ മുട്ട് കുത്തി നിന്നു. അവളുടെ നേരെ ഒരു റിംഗ് നീട്ടി. അവളുടെ മുഖം അത്ഭുതം കൊണ്ട് വികസിക്കുന്നത് ഞാൻ കണ്ടു. അടുത്ത നിമിഷം തന്നെ അവൻ ആ റിംഗ് അവളുടെ വിരലിൽ അണിയിച്ചു. അവൾ അവനെ കെട്ടിപിടിച്ചു ഇതെല്ലാം കണ്ട്‌ എന്റെ ഹൃദയം നിലച്ചു പോയെന്നു തോന്നി എനിക്കു. ഒന്നും കണ്ട്‌ നില്ക്കാനുള്ള ശക്തി ഇല്ലായിരുന്നുവെങ്കിലും അങ്ങനെ പോകാൻ മനസ്സ് അനുവദിച്ചില്ല. കോണിങ് ബെല്ൽ അടിച്ചു അവൻ വരുന്നത് വരെ കാത്തിരുന്ന്. വാതിൽ തുറന്ന് അവൻ വന്നു പിറകെ അവളും. എന്നെക്കണ്ടതും അവന്റെ മുഖത്തൊരു ഷോക്ക്‌ ഉണ്ടായെങ്കിലും അത് ഒളിപ്പിച്ചു കൊണ്ട് അവൻ ചിരിക്കാൻ ശ്രെമിച്ചു. " അഥിതി.. നീ.. നീയെപ്പോ വന്നു.. ഇതെന്താ ഒരു സർപ്രൈസ് വിസിറ്റ്.. ??" " സർപ്രൈസ് വിസിറ്റ് ആയതു കൊണ്ട് എനിക്കു പലതും കാണാൻ കഴിഞ്ഞു." എന്റെ അർത്ഥം വെച്ചുള്ള സംസാരം കേട്ട് അകത്തു നടന്നതെല്ലാം ഞാൻ കണ്ടുവെന്ന് അവനു മനസ്സിലായി. " നീ ഇത്രയ്ക്കു ചീപ്പ്‌ ആയിരുന്നോ നീരവ്.. ?? നിന്നെക്കുറിച്ച് ഞാൻ ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല. എന്റെ ഫ്രണ്ട്സ് എല്ലാവരും നീ മോശമാണെന്ന് പറഞ്ഞിട്ടും നിനക്ക് വേണ്ടി വാദിച്ചവൾ ആയിരുന്നു ഞാൻ. ആ എന്നെയാ നീ ചതിച്ചത്‌ " സങ്കടം എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. " സ്റ്റോപ്പ്‌ ഇറ്റ് അഥിതി.. ഞാൻ നിന്നെ എങ്ങനെ ചതിച്ചുവെന്നാണ് നീ പറയുന്നത്.. ?? എനിക്ക് ശല്യമാകാതെ എന്നെ പ്രണയിച്ചോട്ടെ എന്നാണു നീ ചോതിച്ചത്. നീയാണ് എന്നെ പ്രണയിച്ചത്. ഞാനല്ല.. ഇഷ്ട്ടം അത് നിനക്കായിരുന്നു, എനിക്കല്ല.. ഞാൻ എപ്പോഴെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ നിന്നെ ഞാൻ പ്രണയിക്കുന്നുണ്ടെന്ന്.. ?? " അവന്റെ ചോദ്യത്തിനു മുന്നിൽ പതറി പോയി ഞാൻ. ശെരിയാണ് അവൻ പറഞ്ഞത്.. അവനെ പ്രണയിച്ചതും പ്രണയം തുറന്ന് പറഞ്ഞതും ഞാനാണ്‌. അവന്റെ ഇഷ്ട്ടം ഒരിക്കൽ പോലും ചോതിച്ചിരുന്നില്ല ഞാൻ. പക്ഷെ അവന്റെ നോട്ടത്തിലും സംസാരത്തിലുമൊക്കെ കണ്ടിരുന്നു ഞാൻ എന്നോടുള്ള പ്രണയം. അങ്ങനെ വിശ്വസിച്ചിരുന്നു ഞാൻ. പക്ഷെ... !!! " ഞാൻ നിന്നെ പ്രണയിക്കുന്നുവെന്ന് അറിഞ്ഞിട്ടും നിനക്കെങ്ങനെ മറ്റൊരുവളെ സ്നേഹിക്കാൻ കഴിഞ്ഞു നീരവ്.. ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ നിന്റെ ഈ ഇഷ്ട്ടം.. എന്തിനായിരുന്നു എന്നെ വിഡ്ഢി വേഷം കെട്ടിച്ചത്.. ??" " അഥിതി.., ഞാൻ നിന്നോട് പറയണമെന്ന് വിചാരിച്ചതാ. " പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല എനിക്ക്. അന്ന് പടിയിറങ്ങി ആ വീട്ടിൽ നിന്നും അവന്റെ മനസ്സിൽ നിന്നും.. !! അന്ന് എന്റെ ഹൃദയം നൊന്തത് പ്രാണനോളം സ്നേഹിച്ചവൻ ചതിച്ചത് ഓർത്തിട്ടല്ല ഹൃദയം പകുത്തു നൽകി എന്നെ സ്നേഹിച്ചവനെ ഞാൻ പടിയിറക്കി വിട്ടതിലായിരുന്നു. എന്റെ റോഹൻ.. !! ഇനി എത്ര ജന്മം ജനിച്ചാലും അവനെ പോലെ എന്നെ കെയർ ചെയ്യുന്ന സ്നേഹിക്കുന്ന ഒരാളെ എനിക്ക് കിട്ടുകയില്ലായെന്ന്‌ എനിക്ക് മനസ്സിലായത് അപ്പോഴായിരുന്നു. നേരെ അവന്റെ വീട്ടിലേക്കു ചെന്നു അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് എന്നോട് പിണങ്ങിയതിന്റെ പിറ്റേന്ന് തന്നെ അവൻ ബാംഗ്ളൂരിലേക് പോയെന്നു.. ഞാൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് നിനക്കറിയാമായിരുന്നില്ലേ റോഹൻ.. എന്നിട്ടും എന്തിനാ നീയെന്നെ തനിച്ചാക്കി പോയത്‌...?? ഒരു ഭ്രാന്തിയെ പോലെ അലറി വിളിച്ചു ഞാൻ.. നാല് ദിനങ്ങൾ ഇരുട്ടറക്കുള്ളിൽ ശോകമയമായി തള്ളി നീക്കി ഞാൻ. ഇനിയും അവിടെ നിന്നാൽ വട്ടു പിടിച്ചു ചാകും എന്ന് തോന്നിയപ്പോൾ ആണ് യാത്രയെ കൂട്ടു പിടിച്ചു നാട് വിട്ടത്.. എല്ലാവരും ഒരു ഓർമ്മ മാത്രമാകട്ടെ എന്ന പ്രാർഥനയോടെ ഇന്നു ഇന്ത്യയുടെ പകുതിയിലേറെ ഭാഗവും താൻ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ആണ് ഇൻസ്റ്റാഗ്രാമിൽ നീരാവിന്റെ മെസ്സേജ് വീണ്ടും വന്നത്. ആറു മാസങ്ങൾക്ക് ശേഷം വീണ്ടും അവന്റെ മെസ്സേജ് വന്നപ്പോൾ അവൻ കാരണം ഞാൻ അനുഭവിച്ച വേദനയുടെ ആഴം ഒന്നുകൂടെ ഓർമ്മിപ്പിക്കാൻ വേണ്ടിയാകും ദൈവം എനിക്കത്‌ കാണിച്ചു തന്നത്. നീരവ് അജന്യ എന്നായിരുന്നു അവന്റെ അകൗണ്ടിന്റെ യുസർ നെയിം. അന്നേരം പുച്ഛം മാത്രമാണ് തോന്നിയത്. ഇന്നും വർഷം ഒന്നായിട്ടും ക്ഷമാപണം നടത്തികൊണ്ടുള്ള അവന്റെ മെസ്സേജ് ദിനവും എനിക്ക് വരാറുണ്ടെങ്കിലും അതൊന്നു തുറന്ന് നോക്കാൻ വരെ തോന്നിയിട്ടില്ല... പുച്ഛം മാത്രമാണ് എനിക്ക്.. !! വീണ്ടും അവന്റെ മെസ്സേജാണ് ഓർമ്മകളിൽ നിന്നുമെന്നെ ഉണർത്തിയത്. " അഥിതി.. നിന്റെ സ്നേഹം മനസ്സിലാക്കാൻ നീ എന്നിൽ നിന്നും അകലേണ്ടി വന്നു. പ്ലീസ് കം ബാക്ക് ഡിയർ.. ഐ മിസ്സ്‌ യു ആൻഡ്‌ ഐ സ്റ്റിൽ വെയിറ്റ് ഫോർ യു." ആദ്യമായി അന്ന് ഞാൻ അവന്റെ മെസ്സേജുകൾ തുറന്ന്. പക്ഷെ വായിച്ച് നോക്കിയില്ല. " നിനക്ക് ശല്യമാകാതെയാണ് നിന്നെ ഞാൻ പ്രണയിച്ചത്. പക്ഷേ ഇന്നു നിന്റെ മെസ്സേജുകൾ എനിക്ക് ശല്യമാകുന്നു.. നിനക്ക് വേണ്ടി കളയാൻ ഇനി എനിക്ക് സമയമില്ല.. ഞാനെന്റെ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്.. നെവെർ എവെർ കം ബാക്ക് ടു മൈ ലൈഫ്.. പ്ലീസ്.. " അത്രയും ടൈപ്പ് ചെയ്തയച്ചു മെസ്സേജ് സീൻ ആകുന്നതൊന്നും മൈൻഡ് ആകാതെ ഫോൺ തിരികെ പോക്കറ്റിലേക് തിരുകി. ബെഞ്ചിൽ വെച്ചിരുന്ന ചൂട് കട്ടൻ ചുണ്ടോടു ചേർത്തു ഒരു കവിൾ കുടിച്ചിറക്കി. തട്ടുകടക്കു ചുറ്റും കോടമഞ്ഞ്‌ മൂടി പുതക്കുന്നത് ഞാൻ നോക്കി നിന്നു. ഹൃദയത്തിൽ നിന്നും ഒരു പുഞ്ചിരി ചുണ്ടിലേക് ഇരച്ചെത്തി.. " ദി ബ്യൂട്ടിഫുൾ സ്മൈൽ യു എവെർ സ്‌മൈൽഡ്.. " എന്റെ തൊട്ടടുത്ത്‌ ഇരിക്കുന്ന ആൾ അതും പറഞ്ഞു എനിക്ക് നേരെ അവൻ ഇപ്പൊ എടുത്ത ഫോട്ടോ കാണിച്ചു തന്നു. ശെരിയാണ്.. ജീവിതത്തിൽ ഞാൻ ചിരിച്ചതിൽ വെച്ചു ഏറ്റവും മനോഹരമായ ചിരി ഇതായിരുന്നുവെന്ന്‌ എനിക്കും തോന്നി. " എന്ത് കൊണ്ട് എന്നെ ഉപേക്ഷിച്ചില്ലാ.. ??" ഒരു കവിൾ ചായ കൂടെ കുടിച്ചിറക്കി കൊണ്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. " ഇട്ടേച്ചു പോകാനായിരുന്നെങ്കിൽ നിന്നെ കൂടെ കൂട്ടേണ്ട കാര്യമുണ്ടായിരുന്നോ.. ?? നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് നമ്മോടൊപ്പം നിൽക്കുന്നവർ അല്ലേ നമ്മുടെ യഥാർത്ഥ സുഹൃത്ത്.. !!" അവളൊന്നു പുഞ്ചിരിച്ചു. " ദി ബെസ്റ്റ് സ്‌മൈൽ ഐ എവെർ സ്‌മൈൽഡ് " എന്ന ക്യാപ്ഷനൊപ്പം അവളുടെ ഫോട്ടോ അവന്റെ ഫോണിലുള്ള അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്ത ശേഷം അവൻ അവളെയൊന്ന് നോക്കി. " യു ആർ ദി ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് ഐ എവെർ സീൻ ഇൻ ദി വേൾഡ് " അതും പറഞ്ഞു അവൾ അവന്റെ തോളിലേക് ചായുമ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി മിന്നി. കളങ്കമില്ലാത്ത, കറ പുരളാത്ത, പ്രണയമില്ലാത്ത സൗഹൃദത്തിന്റെ മാത്രം പുഞ്ചിരി.. !!!! 📝കുഞ്ചു #ഒരാളു മതി, ഒറ്റയ്ക്ക് ആക്കാതെ കൂടെ നിൽക്കുന്ന ഒരാൾ ഉണ്ടായാൽ മതി, ഒന്നല്ല ഒരായിരം പ്രേശ്നങ്ങൾക് നടുവിലും തളരാതെ പൊരുതുവാൻ.. !! Dedicate to those all ചങ്കൻസ് and ചങ്കത്തീസ്....💓 @കറുത്തമഷി
5.8k കണ്ടവര്‍
1 ദിവസം
പ്രണയം പൂത്തൊരു നാളിൽ.. ❤ 18 ശ്രുതിയുടെ അമ്മയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. സുരേഷ് തന്റെ അമ്മയെ ചേർത്തു പിടിച്ചു. നന്ദിയോടെ തന്റെ കൂട്ടുകാരേ നോക്കി. ഇതെല്ലാം കണ്ട്‌ ആദി അവനു നേരെ പുഞ്ചിരിച്ചു കൊണ്ട് ഒരു കണ്ണടച്ച് കാണിച്ചു. സുരേശിന്റെ മുഖത്തും സങ്കടത്തിൽ നിന്നുമൊരു പുഞ്ചിരി നാമ്പിട്ടു... ആട്ടവും പാട്ടുമൊക്കെ കഴിഞ്ഞു എല്ലാവരും കിടന്നപ്പോൾ ഒരു പാട് സമയം ആയിരുന്നു. പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ പുരുഷകേസരികൾ എഴുന്നേറ്റു അവരുടെ പണികൾ തുടങ്ങി. മുതിർന്ന സ്ത്രീ ജനങ്ങൾ കല്യാണപെണ്ണിനെയും ബാക്കി കൂട്ടരെയും വിളിച്ചു ഉണർത്തി. എല്ലാവരും ചേർന്ന് ശ്രുതിയേ നന്നായി തന്നെ ഒരുക്കി. ചുവപ്പ് നിറത്തിലുള്ള കാഞ്ചിപുരം പട്ടുസാരിയിൽ ശ്രുതി എന്നത്തേക്കാളും സുന്ദരി ആയിരുന്നു. ആഢയാഭരണങ്ങളണിഞ്ഞ് മുടി നിറയെ മുല്ലപൂവ് ചൂടി ശെരിക്കും ഒരു രാജകുമാരിയായി മാറിയിരുന്നു ശ്രുതി. ലൈറ്റ് സ്റ്റോൺ വർക്ക്‌ ഉള്ള ഇളം റോസ് നിറത്തിലുള്ള സാരിയായിരുന്നു തെച്ചു ധരിച്ചത്‌. കാതിൽ വെള്ള കല്ലിൽ തീർത്ത വലിയൊരു ജിമിക്കി, കഴുത്തിൽ വീതി കുറഞ്ഞ അധികം ഇറക്കമില്ലാത്ത ഗോള്ടെൻ ചെയിൻ. എപ്പോഴും മുകളിൽ കെട്ടി വെക്കാറുള്ള അവളുടെ മുടി ഇന്നു ഇരു സൈഡിലേക്കും ക്ലിപ്പ് ചെയ്തു അഴിച്ചിട്ടു. അതിൽ നീളൻ മുല്ലപൂവും ചൂടി. കറു കറുത്ത അവളുടെ മുടിയുടെ നീളവും വീതിയും കണ്ട്‌ അമ്മുവും അച്ചുവും കണ്ണ് മിഴിച്ചു നിന്നു. " തെച്ചമ്മേ.. നിനക്ക് ഇത്രേം മുടിയുണ്ടായിരുന്നോടി.. ??? ഇത്രയും കാലം കൂടെ നടന്നിട്ടും ഇന്നു ആദ്യമായിട്ടാണ് നിന്റെ മുടി ശെരിക്കുമൊന്നു കാണുന്നത്. " " അച്ചൂസേ.. എന്റെ അമ്മയുടെ മുടിയാണ് എനിക്കു കിട്ടിയതെന്ന മമ്മ പറയുന്നത്." അവൾ മുടിയൊക്കെ വേഗത്തിൽ കെട്ടി. "വേഗം വാ.. അവിടെ ശ്രുതി ഒറ്റയ്ക്ക് പോസ്റ്റ്‌ ആയിട്ടുണ്ടാവും.. " അവർ മൂന്നാളും വേഗത്തിൽ താഴേക്ക്‌ ചെന്നു. എല്ലാവരും വന്നു തുടങ്ങി. ടീച്ചർമാരെ കൂട്ടത്തിൽ നമ്മുടെ ജിമ്മനും ഉണ്ടായിരുന്നു. ഡാർക്ക്‌ ബ്ലൂ കളർ ഷർട്ടിൽ ചെക്കൻ ഒന്നുകൂടെ മൊഞ്ചൻ ആയത് പോലെ തോന്നി തെച്ചുന്. ജിമ്മൻ പോകുന്ന വഴിയെല്ലാം അവനെ പിന്തുടർന്ന് ചെന്നു അവൾ. ആദി വരുന്നവർക്കെല്ലാം ജ്യൂസ്‌ കൊടുക്കുന്നതിനിടയിൽ തെച്ചു ഓടി ചെന്നു ട്രേ വാങ്ങി. " ആദി അവര്ക്കൊക്കെ ഞാൻ കൊടുതോളം.. " അതും പറഞ്ഞു ആദിയുടെ കയ്യിൽ നിന്നും ട്രേ വാങ്ങി ടീച്ചർമാർ ഇരിക്കുന്ന അവിടേക്ക് ചെന്നു. ഓരോരുത്തർക്കായി നൽകി. ശ്രീലത മിസ്സിന് നേരെ നീട്ടിയപ്പോൾ പെണ്ണുമ്പിള്ളക്ക്‌ പുച്ഛം. വേണ്ടെങ്കിൽ വേണ്ട.. ഞാൻ ട്രേ അർജുൻ സാറിനു നേരെ നീട്ടി. ഹല്ല പിന്നെ.. നമ്മളോട കളി..!! അവസാനമാണ് ജിമ്മന് നല്കിയത്. കണ്ണിലൊരു കള്ള നോട്ടം ഒളിപ്പിച്ചു കൊണ്ട് ഞാൻ ജ്യൂസ്‌ അയാള്ക്ക് നേരെ നീട്ടിയതും അതിലൂടെ ഓടി കളിച്ചു കൊണ്ടിരുന്ന ഏതോ കുരുത്തം കെട്ട കുട്ടിപിശാശ് അത് വന്നു തട്ടി. ജ്യൂസ്‌ മറിഞ്ഞു ജിമ്മന്റെ ഷർട്ടിലും ആയി. പിന്നത്തെ പൂരം പറയാനുണ്ടോ.. ?? കൗസല്യാ സുപ്രഭാ രാമ പൂർവ്വ സന്ധ്യാ സമസ്തതേ...... എവിടെന്നോക്കെയാ കിളികൾ പാറി പറന്ന് പോയതെന്ന് എനിക്കു തന്നെ ഓര്മ്മയില്ല. സംഗതി വഷളാകുമെന്ന് മനസ്സിലായപ്പോൾ ആദി ഇടപെട്ട്. " തെച്ചു.. നീ സാറിന് വാഷ്‌ റൂം കാണിച്ചു കൊടുക്കു." അതും പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ എന്നോണം ആദി കണ്ണടച്ച് കാണിച്ചു. " വരു സർ.. " ഞാൻ അയാളെയും കൂട്ടി ശ്രുതിയുടെ മുറിയിലേക്ക് നടന്നു. റൂമിൽ കയറിയതും വാതിൽ ലോക്ക് ചെയ്തു കൊണ്ട് സിദ്ധാർഥ് അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു. " ആാാാ.. സിദ്ധാർഥ്.. കൈ വിടു.. വേദനിക്കുന്നു.. " അവൾ വേദന കൊണ്ട് അലറി വിളിച്ചു. " എന്താടി നിന്റെ ഉദ്ദേശം.. പറയെടി.. " " ആാാാ.. വിടു.. പറയാം പറയാം.. " അവൾ കിടന്നു പുളഞ്ഞു. അവളുടെ കണ്ണൊക്കെ നിറഞ്ഞത് കണ്ടപ്പോൾ സിദ്ധാർഥ് കൈ വിട്ടു. അവൾ സങ്കടത്തോടെ തന്റെ കയ്യിലേക്ക്‌ നോക്കി. വേദന കാരണം കൈ തരിക്കുന്നത്‌ പോലെയൊക്കെ തോന്നി അവൾക്കു. " പറയെടി.. എന്താ നിന്റെ ഉദ്ദേശം.. ?? എന്തിന് വേണ്ടിയാ നിന്റെ ഈ ഷോ.. ??" " സിമ്പിൾ.. !! I love you.." ഒരു കൂസലും ഇല്ലാതെ അവൾ പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. " ഡീീീീ.. നിനക്ക് കിട്ടിയതൊന്നും പോരാലെ..?? " അവൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. അവൾ പേടിച്ചു പിന്നിലേക്ക്‌ നടന്നു. പക്ഷെ പെട്ടെന്ന് സിദ്ധാർഥ് അവളുടെ കഴുത്തിൽ പിടിച്ചു ചുമരിനോട്‌ ചേർത്തു നിർത്തി. " മര്യാദക്ക് പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല അല്ലേടി.. കോപം കൊണ്ട് വിറയ്ക്കുന്ന കലിയാണ് ഞാൻ.. എന്നോട് പിടിച്ചു നിൽക്കാൻ നിനക്ക് കഴിയില്ല. അത് ഓർത്തു കൊണ്ട് കളിച്ചോ നീ.. " അവൻ ദേഷ്യത്തോടെ അവളെ ചുമരിലേക്ക്‌ തള്ളി. " അതേ.. കലി തന്നെയാണ് നിങ്ങൾ.. ദയമന്തിയേ സ്വന്തമാക്കാൻ ശ്രമിച്ച കലിയല്ല.. ദയമന്തി പ്രണയിക്കുന്ന കലി...." ശേഷം അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. " സിദ്ധാർഥ്.. !! ഞാൻ നിങ്ങളെ പ്രണയിക്കുന്നു.. നിങ്ങൾ എപ്പോഴും എന്റെ കൂടെ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. " അവളുടെ വാക്കുകൾ അവനിൽ രോഷാഗ്നി നിറച്ചു. അവിടെ ഉണ്ടായിരുന്ന ഫ്ലവർ വെയ്സ് എടുത്ത്‌ നിലത്ത് എറിഞ്ഞു ഉടച്ചു അവൻ. തെച്ചു ആകെ പേടിച്ചു. കോപം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു.. അവന്റെ കണ്ണുകളിലെ തീക്ഷ്ണതയിൽ അവൾ വെന്തുരുകി.. ദേഷ്യത്തോടെ വാതിൽ വലിച്ചഡച്ചു സിദ്ധാർഥ് പുറത്തേക്ക് പോയി. കുറച്ചു നേരം അവിടെ നിശബ്ദത തളം കെട്ടി നിന്നു. " അങ്ങനെ അതും മൂഞ്ചി.. !! സബാഷ്.. !! ഓഹ്.. എല്ലാ പ്ളാനിംഗും പാളി പോവുകയാണല്ലോ ഈശ്വരാ.. ഇയാൾ ഇനി വല്ല പെണ്ണ് വിരോധിയും ആണോ.. ?? വല്ല തേപ്പും കിട്ടി കാണും.. അല്ലെങ്കി പിന്നെ ഒരാൾ ഇഷ്ട്ടാന്ന് പറയുമ്പോൾ തന്നെ ഇത്രയ്ക്കു കലിപ്പ് ആവേണ്ട കാര്യമെന്താ.. ?? കർത്താവെ.. കളിച്ചു കളിച്ചു ലാസ്റ്റ് ഈ കലിപ്പൻ ചെക്കനോട് എനിക്ക് മുഹബ്ബത്ത് ആവോ.. ?? എന്റെ സിംഗിൾ പസ്സങ്ങ ദൈവങ്ങളെ.. പ്രലോഭനങ്ങളിൽ നിന്നും എന്നെ കാത്തോണേ.."" " ഡീ.." മുന്നിൽ ഭദ്രകാളിയെ പോലെ അമ്മുകുട്ടി.. " എന്താ അമ്മൂസേ " " സത്യം പറയെടി ഇവിടെ എന്താ നടന്നേ.. ?? എന്തൊക്കെയായിരുന്നു, ജിമ്മൻ, ശത്രു, കലിപ്പ്, ഒലക്കേടെ മൂഡ്‌.. എന്നെകൊണ്ട്‌ ഒന്നും പറയിപ്പിക്കണ്ട.. സത്യം പറയെടി ഈ റൂമിൽ എന്താ നടന്നേ.. " തല്ക്കാലം അമ്മുകുട്ടിക്ക്‌ ഒരു ഡോസ് കൊടുത്തേക്കാം.. ഞാൻ മുഖത്ത് നാണമൊക്കെ വരുത്തി, കീഴ് ചുണ്ട് കടിച്ചു പിടിച്ച്, ശോ എനിക്ക് നാണം വരുന്നു.. പോ പെണ്ണെ.. എന്നും പറഞ്ഞു അവിടെന്ന് ഓടി പോയി.. ഇത് കണ്ട്‌ അവളുടെ തലയിലെ കിളികൾ എല്ലാം അന്തം വിട്ടു തലയ്ക്കു മുകളിലൂടെ പറന്ന് കളിക്കുന്നുണ്ട്. ഒരു മനസുഖം.. !! പിന്നെ അവിടെ ആകെ അലഞ്ഞു തിരിഞ്ഞ് നടക്കാലായിരുന്നു പണി. ഓരോരോ ആവിശ്യങ്ങൾക്കായ് ആദിയുടെ കൂടെ ഓടി നടക്കുമ്പോൾ ഞാൻ ഒരുപാട് ഹാപ്പി ആയിരുന്നു. എല്ലാവരും ഒരുമിച്ചു ഒരുകുടുംബം പോലെ ഇരിക്കുന്നത് കണ്ടപ്പോൾ കോളേജ് ലൈഫിൽ കിട്ടിയ ഏറ്റവും മനോഹരമായ ഒരു അനുഭവം ആയിരുന്നു അത്. അഥിതികളെ സത്കരിച്ചും ഭക്ഷണം നൽകാനുമൊക്കെ വേണ്ടി ഓടി നടക്കുന്നതിനിടയിൽ പെട്ടെന്ന് തൂണിൽ കെട്ടിവെച്ചിരുന്നൊരു തുണിയിൽ ചവിട്ടി ഞാൻ വീഴാൻ പോയി. എന്റെ ദൈവമേ ഞാനിതാ വരുന്നേ എന്ന് മനസ്സിൽ പറഞ്ഞു വീഴാൻ പോയതും രണ്ടു കൈകൾ തന്നെ താങ്ങി നിർത്തിയത് അവൾ അറിഞ്ഞു. കണ്ണുകൾ വലിച്ചു തുറന്നപ്പോൾ ഒരു കണ്ണടയാണ് ആദ്യം കണ്ടത്. മഹി.. !! " സൂക്ഷിച്ചു നടക്കേണ്ടെ തെചൂസേ.. ഇപ്പൊ വീണിരുന്നെങ്കിൽ നല്ല ചേലായേനെ.. !!" പുഞ്ചിരിച്ചു കൊണ്ട് മഹി പറഞ്ഞപ്പോൾ ഞാൻ അവന്റെ ദേഹത്ത് നിന്നും അടര്ന്നു മാറി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. " ഈ കളർ തനിക്ക് നന്നായി ചേരുന്നുണ്ട്.. യു ആർ ലൂകിംഗ് സോ പ്രെറ്റി.. " " ഓഹ് താങ്ക്സ് മഹി.. എന്റെ ഡ്രസ്സിങ്ങിനെ കമന്റ്‌ ചെയ്ത ഒരേയൊരാൾ നീയാണ്.. നീ ഫുഡ് കഴിച്ചോ.. ?" " ഞാൻ കഴിച്ചു.. നീയിങ്ങനെ സൂക്ഷിക്കാതെ നടക്കല്ലേ.. വല്ലതും പറ്റിയാൽ എനിക്ക് സഹിക്കില്ല.. " മഹിയുടെ ആ വാക്കുകളിൽ അവൾക്കു എന്തോ സ്പെല്ലിങ്ങ് മിസ്ടകെ ഫീൽ ചെയ്തു. " ഓക്കേ ഡാ.. യൂ ക്യാരി ഓൺ.. ഞാൻ ചെല്ലട്ടെ " വേഗം അവിടെന്ന് സ്കൂട്ടായി.. പെട്ടെന്ന് തിരിഞ്ഞ് നോക്കിയതും രണ്ട് ചുവന്ന കണ്ണുകൾ എന്നെ നോക്കി പുച്ഛം വാരിയെറിയുന്നുണ്ട്.. വേറാരുമല്ല നമ്മുടെ ജിമ്മൻ തന്നെ.. !! ഞമ്മൾ ഒന്ന് നന്നായി ഇളിച്ചു കാണിച്ചു. ഒരു വെയ്ഗ്റ്റിന് വേണ്ടി രണ്ട് ഫ്ലൈ കിസ്സും കൊടുത്തു. എന്നെകൊണ്ട്‌ ഇത്രയൊക്കെ പറ്റു.. പിന്നെ ചെക്കൻ കൂട്ടരു വന്നു താലി കെട്ടലും ഒക്കെ കഴിഞ്ഞു. ആ സമയമൊക്കെ ഞാൻ ജിമ്മനെ നോക്കി സൈറ്റ് അടിച്ചു കാണിക്കലും ഉമ്മ നല്കലുമൊക്കെയായിരുന്നു.. ജിമ്മൻ ആണേൽ തിളച്ചു മറിയുന്ന പായസം പോലെ എന്നെ നോക്കി നോക്കി ഇല്ലാതാക്കുന്നുണ്ട്.. ഞാൻ അതൊന്നും മൈൻഡ് ആക്കാൻ പോയില്ല.. ഇറങ്ങാൻ നേരം ശ്രുതി കരയുന്നുണ്ടായിരുന്നു.. ആദിയും കൂട്ടുകാരും സുരേഷിനെ സമദനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അമ്മ എന്റെ നെഞ്ചിൽ വീണ് കരഞ്ഞപ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി. -------- കല്യാണലീവ് ഒക്കെ കഴിഞ്ഞു വീണ്ടും ക്ലാസ്സിലേക്ക്.. ഇതിനിടയിൽ ശിവ വിളിച്ചു സ്റ്റോറി അവിടെ എല്ലാർക്കും ഇഷ്ട്ടമേയെന്ന് പറഞ്ഞു. പിന്നെ ദേവേട്ടന്റെയും അമ്മുകുട്ടിയുടെയും കാര്യം ദേവേട്ടൻ വീട്ടിൽ പറഞ്ഞു. അവരുടെ വീട്ടുകാർ പരസ്പരം സംസാരിച്ചു അവരുടെ കാര്യം വാക്കാൽ ഉറപ്പിച്ചു വെച്ചു. ഇപ്പോൾ അവർക്ക് എന്തിനും ലൈസെൻസ് കിട്ടിയത് പോലെയാണ് രണ്ടിന്റെയും പെരുമാറ്റം.. എങ്കിലും ഞാനൊരു കടിഞ്ഞാൺ ഇട്ടിട്ടുണ്ട്.. എന്റെ സേഫ്റ്റിക്ക്‌ വേണ്ടി..!! അനിയേട്ടൻ വീട്ടിൽ പറഞ്ഞുവെങ്കിലും അവർ ആദ്യം സമ്മതിച്ചില്ല.. പിന്നെ അച്ചൂസ് നേരിട്ട് അനിയേട്ടന്റെ അമ്മയെ കണ്ട്‌ കരഞ്ഞു സംസാരിച്ചപ്പോൾ സംഗതി കളറായി എന്ന് തന്നെ പറയാം.. പക്ഷെ അവർക്ക് പഠിത്തം കഴ്ഞ്ഞിട്ടേ കല്യാണത്തെ കുറിച്ച് ആലോചിക്കു എന്നാണു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് അവർക്ക് ലൈസൻസ് പോയിട്ട് ഉണ്ടായിരുന്ന സ്വാതന്ത്ര്യം കൂടെ പോയ മട്ടാണ്.. പാവങ്ങൾ..!! ഇനി നമ്മുടെ ആദി..., മൂപർ ഈയിടെയായി ഭയങ്കര ശോകം ആണോ എന്നൊരു സംശയമില്ലാതില്ല.. !! ഫുൾ ടൈം ബുക്കും തുറന്ന് വെച്ചു അട്ടത്തും നോക്കി ഇരിക്കുകയാണ്. ഫുഡ് കഴിക്കാൻ നേരവും ചുമ്മാ ആലോചിച്ചു ഇരിക്കുകയാണ്.. ഇന്നു ഞാൻ കയ്യോടെ പിടികൂടി.. " ചേട്ടായി.. എന്നോട് എന്തേലും ഒളിച്ചു വെക്കുന്നുണ്ടോ ?? " " അതെന്താ തെചൂസേ അങ്ങനെ ചോതിച്ചേ.. ??" " എന്തോ ചേട്ടന്റെ മുഖം കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു.. " " ഒന്നുല്ലടാ.. നീയെനിക്കു ഒരു പാട്ട് പാടി തരാവോ.. ?" " അതിനെന്താ.. ഏത് പാട്ടാണ് വേണ്ടത്. ?" " ഏതെങ്കിലും പാട്.. " അതും പറഞ്ഞു അവൻ അവളുടെ മടിയിൽ തല വെച്ചു കിടന്നു. അവളിൽ നിന്നു ഒഴുകിയ ഏതോ ഗസലിന്റെ രണ്ട് വരി ഈണത്തിനൊപ്പം അവന്റെ മിഴികൾ നിദ്രയേ പുല്കി.. ------- " തെച്ചു ചേച്ചിയെ എന്തുവാ പണി.. " " നശിപ്പിച്ചു.. എടി കുരിപ്പേ നിനക്ക് വരാൻ കണ്ട നേരം. " മനുഷ്യൻ കഷ്ട്ടപെട്ടു ലൈബ്രറിയിൽ ഇരുന്നു ജിമ്മനെ വായിനോക്കുവാ.. അങ്ങേര് ആണേൽ ഏതോ ഡിക്ഷണറി പോലുള്ള ബുക്കും തുറന്ന് വെച്ചു വായിക്കുകയാണ്.. ഞാൻ ആണേൽ ആമ പൊത്തിൽ നിന്നു തലയിട്ട് നോക്കുന്നത് പോലെ ഇടയ്ക്കിടെ അയാളെ ഏന്തി വലിഞ്ഞു നോക്കി പോസ്റ്റ്‌ ആവുന്നു.. എന്റെയൊരു വിധി.. !!! " ചേച്ചി ബിസി ആയിരുന്നൊ.. ??" കൊച്ചൂസ് അത് ചോദിച്ചതും പെട്ടെന്ന് ജിമ്മൻ ബുക്കും മടക്കി വെച്ചു അവിടെന്ന് എണീറ്റു പോയി. " ആ കുറച്ചു നേരം മുൻപ്.. ഇപ്പൊ ഫ്രീ ആയി. " അയാള് പോകുന്നതും നോക്കി ഞാൻ ഇളിഭ്യയായികൊണ്ട് കൊച്ചൂസിനോട് പറഞ്ഞു. " അതെന്താ അങ്ങനെ.. കാര്യയിട്ട് വല്ല പണിയിലും ആയിരുന്നൊ..??" ഒരുമാതിരി ആക്കി കൊണ്ടുള്ള അവളുടെ സംസാരം കേട്ട് ഞാൻ നെറ്റി ചുളിച്ചു. " നീയെന്താ ഉദേശിച്ചത് ??" " അല്ല ഓസിനു ആരേലും വായി നോക്കിയതായിരുന്നോ എന്ന്‌.. " " അയ്യട അവളുടെ ചിരി കണ്ടീലെ.. പോ പെണ്ണെ.. !! എനിക്കെന്താ വേറെ പണി ഇല്ലല്ലോ.. " " മ്മ്മം മ്മ്മ്.. നടക്കട്ടെ നടക്കട്ടെ.. " കൃത്രിമ ദേഷ്യം ഭാവിച്ചു പോകുന്ന തെച്ചുന്റെ പിറകെ ചെന്നു കൊച്ചുസ്. " തെച്ചു ചേച്ച്യേ ഒന്ന് നിന്നെ.. എനിക്കൊരു കാര്യം പറയാനുണ്ട്. " " എന്തെടി പെണ്ണെ നീ പറയ് " പെട്ടെന്ന് മനു അവർക്കിടയിൽ കേറി വന്നു. " തെച്ചു.. അത് പിന്നെ.. ങേ..?? ഇത്.. ?? ഇതല്ലേ അത്.. ??" തെച്ചുനോട്‌ എന്തോ പറയാൻ വേണ്ടി വന്ന മനു പെട്ടെന്ന് കൊച്ചുസിനെ കണ്ട്‌ വാ പൊളിച്ചു നിന്നു. " ചേട്ടായിക്ക്‌ വട്ടായോ.. ??" പെട്ടെന്ന് മനു സ്വബോധം വീണ്ടെടുത്തു. " അതൊക്കെ ഉണ്ട്.. നീ ഇങ്ങോട്ട് ഒന്ന് വന്നേ.. " തെച്ചുന്റെ കയ്യും പിടിച്ചു മനു വേഗം നടന്നു. " എങ്ങോട്ടാ ചേട്ടായി.. ?? " ആദിയുടെ അടുത്താണ് അവർ ചെന്നു നിന്നത്. മനു ആണേൽ ആദിയോട് ഈ കാര്യം പറയാൻ വേണ്ടി മുട്ടി നിക്കുവാണ്. " ആദി.. ഈ ചേട്ടായിക്ക്‌ വട്ടാണോ.. വെറുതെ എന്നെ പിടിച്ചു വലിച്ചു ഇങ്ങോട്ട് കൊണ്ട് വന്നു. " " എന്റെ പൊന്ന് തെച്ചുവേ.. നീയത് കാര്യമാക്കേണ്ട.. ഗ്രീഷ്മ അവനെ തേച്ചു. അതിന്റെ ഹാങ്ങ്‌ ഓവറിലാണ്‌ ചെക്കൻ.. നീ പോയിക്കോ.. " ശേഷം ആദി മനുനെ നോക്കി പേടിപ്പിച്ചു. തെച്ചു കൊച്ചുസിന്റെ അടുത്തേക്ക് തിരിച്ചു പോയി. മനു ആണേൽ കിട്ടിയ പിടിവള്ളി കൈ വിട്ടു പോയ ദേഷ്യത്തിൽ ആദിയെ നോക്കി പല്ല് കടിച്ചു. " എടാ കോപ്പേ ആ പോയത്‌ ആരാണെന്നു അറിയോ നിനക്ക്.. ?????" " എന്റെ പെങ്ങൾ.. അല്ലേ.. ??" " പോടാ മത്തങ്ങാ തലയാ.. നിന്റെ മറ്റവൾ ഇല്ലേ.. ആ മൂക്കുത്തി പെണ്ണ് അവളിലേക്കുള്ള വഴിയാണ്‌ ആ നടന്നു പോകുന്നത്.. ???" " ഹേ.. എന്ത്‌.. ??? " " അതേടാ.. നിന്റെ മൂക്കുത്തി പെണ്ണിനെ ഞാൻ കണ്ട്‌ പിടിച്ചു. നമ്മുടെ തെച്ചുന്റെ കൂടെയുണ്ട്. " മനു പറഞ്ഞു കഴിയുന്നതിനു മുന്പേ ആദി തെച്ചുവിന്റെ അടുത്തേക്ക് ഓടി.. ------- " കൊച്ചൂസെ നീ പോസ്റ്റ്‌ ആയല്ലേ.. സോറി.. മനു ചേട്ടായി അങ്ങനെയാ.. ഒരു പാവം പ്രാന്തൻ.. " " ചേച്ചി കൂടെ ഉണ്ടായിരുന്നത്‌ ആരാ.. ??" " മനു ചേട്ടായിയോ.. ??" " അല്ല.. മറ്റേ ആൾ.. ആ ഹൈറ്റു കൂടിയ ആൾ " " ഓ അതാണോ.. അത് എന്റെ ഡിയറസ്റ്റ്‌ ആങ്ങള ആദി.. ആദിത്യ നാഥ്..!" " വാട്ട്‌.. ?? ചേ.. ചേച്ചിയുടെ ബ്രോ..ബ്രദർ ആയിരുന്നൊ.. ??" " അതേ നിനക്ക് അറിയോ അവനെ.. ?? " " അത് പിന്നെ ചേച്ചി.. എനിക്കൊരു കാര്യം പറയാനുണ്ട്.. " " എന്താടാ പറയ് " തെച്ചു ആകാംഷപൂർവ്വം കൊച്ചൂസിന്റെ മുഖത്തേക്ക് നോക്കി. തുടരും 📝കുഞ്ചു @കറുത്തമഷി
#

📔 കഥ

📔 കഥ - ShareChat
7k കണ്ടവര്‍
3 ദിവസം
പ്രണയം പൂത്തൊരു നാളിൽ.. ❤ 17 ഇതെ സമയം സ്റ്റാഫ്‌ റൂമിൽ തന്റെ കയ്യിലുള്ള കടലാസ് കഷ്ണം നോക്കി എന്തോ ആലോചിക്കുകയായിരുന്നു സിദ്ധാർഥ്.. ഇടയ്ക്കു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിയുന്നുണ്ടായിരുന്നു... " എന്താണ് സിദ്ധാർഥ് സാറേ ഒറ്റക്കിരുന്നു ചിരിക്കുന്നെ.. ?" അതും പറഞ്ഞു അർജുൻ സർ സ്റ്റാഫ്‌ റൂമിലേക്ക്‌ കയറി ചെന്നു. " സർ ഒന്ന് വന്നേ.. ഈ കടലാസ് കണ്ടോ.. ഇതിൽ ഉള്ളതൊന്നു വായിച്ച് നോക്കിയേ.." സിദ്ധാർഥ് തന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പർ അർജുൻ സാറിനെ ഏല്പിച്ചു. " എങ്കിലും എന്റെ പ്രിയനേ.. ഇത്രമേൽ വേദനിക്കാൻ മാത്രം അത്രമേൽ പ്രണയിച്ചിരുന്നോ നിന്നെ ഞാൻ...!! എന്ത് കൊണ്ടോ കൊതിച്ചു പോകുന്നു ഞാൻ, എന്റെ പ്രണയം നീ നിനച്ചിരുന്നുവെങ്കിലെന്നു..!! " അത് വായിച്ച് കഴിഞ്ഞ ശേഷം അർജുൻ സർ സിദ്ധാർഥ് സാറിന്റെ മുഖത്തേക്ക് നോക്കി. " എന്താ സാറേ ഒന്നും മനസ്സിലായില്ലേ.." സിദ്ധാർഥ് ഒന്ന് ചിരിച്ചു. " അതെന്താ സാറെ ഞാൻ പൊട്ടൻ ആണെന്ന് വിചാരിച്ചോ.. ഒന്നില്ലേലും കഴിഞ്ഞ 5 വർഷായി ഈ കോളേജിലെ തല തിരിഞ്ഞ പിള്ളേരെ നേരെയാക്കാൻ നോക്കുന്ന മാഷല്ലേ ഞാൻ.. അപ്പൊ പിന്നെ ഇതൊക്കെ എനിക്ക് നന്നായി അറിയാം.. അല്ല ആരാ കക്ഷി.. ?? " " കക്ഷിയോ.. ??!! " " ആ.. ഈ പ്രേമലേഖനം തന്ന ആൾ ആരാണെന്നു.. ?" " ആാാാ.. " സിദ്ധാർഥ് സർ അർജുൻ സാറിനെ നോക്കി കൈ മലർത്തി. " ങേ..!! " " കോള്ളാലോ ഒരു പ്രത്യേക തരം പ്രണയം" " എന്റെ പൊന്ന് സാറേ.. ഇത് എനിക്ക് ലൈബ്രറിയിൽ ഒരു ബുക്കിന്റെ ഉള്ളിൽ നിന്നും കിട്ടിയതാ. ഞാനിതു എന്തിനാ എടുത്ത്‌ കൊണ്ട് വന്നതെന്ന് എനിക്ക് പോലും അറിയില്ല. പിന്നെയല്ലേ പ്രണയം.. " " പ്രേമത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർമ്മ വന്നത്.. സാർ എന്താ കല്യാണം കഴിക്കാത്തെ..?? വയസ് പത്തിരുപത്തേഴ് ആയില്ലേ.. " അത് കേട്ടതും സിദ്ധാർഥിന്റെ മുഖം മങ്ങി. " നമ്മളൊക്കെ ഒല്മോസ്റ്റ് ഒരേ ഏജല്ലേ.. എന്റെ കല്യാണം മിക്കവാറും നെക്സ്റ്റ് മോന്ത്‌ തന്നെ ഉണ്ടാകും.. പ്രിയയുടെ അച്ഛനു ലീവ് കുറവാണു.. സോ തിരിച്ചു ദുബായിക്ക്‌ പോകുന്നതിനു മുൻപ് കല്യാണം നടത്തണമെന്നാണ് അമ്മായിയച്ചന്റെ ആവിശ്യം.. " സിദ്ധാർഥ് ഒന്നും മിണ്ടിയില്ല.. എല്ലാം മൂളി കേട്ട്. " സാറേന്താ മിണ്ടാതെ.. പറ സാറേ.. എന്താ കല്യാണം നോക്കാത്തതെന്നു..?? " അപ്പോഴാണ് ശ്രീലത മിസ്സ്‌ അങ്ങോട്ട്‌ വന്നത്. " ആഹാ.. സാറുമാർ രണ്ടാളും കഥ പറഞ്ഞിരിക്കുകയാണോ..?? എന്നേം കൂടെ കൂട്ടുവൊ " അവരുടെ നോട്ടവും ഒരുമാതിരി ആക്കിയ പോലെയുള്ള സംസാരവും ഇഷ്ട്ടപെടാത്തതിനാൽ സിദ്ധാർഥ് അവിടെ നിന്നും എണീറ്റു പോയി. പുറത്തിറങ്ങി ഒരിടത്ത് മാറി നിന്നു നിറഞ്ഞു വന്ന കണ്ണുനീർ ആരും കാണാതെ തുടച്ചു. പെട്ടെന്ന് തിരിഞ്ഞതും ആരെയോ കൂട്ടിയിടിച്ചു. അവനു നന്നായി വേദനിച്ചു. ദേഷ്യത്തോടെ തന്നെ ഇടിച്ച ആളെ നോക്കി. " നീയോ.. നിനക്കൊന്നും കണ്ണില്ലേടി.. മനുഷ്യനെ കൊല്ലാനായി ഇറങ്ങിയേക്കുവാ ഓരോന്ന്.. " തല തടവി കൊണ്ട് സിദ്ധാർഥ് പിറു പിറുത്തു. " അയ്യോ.. സോറി സർ.. നന്നായി വേദനിച്ചോ.. " പെട്ടെന്ന് തെച്ചു അവന്റെ തലയിൽ തടവി കൊടുത്തു. അപ്രതീക്ഷിതമായതിനാൽ ജിമ്മൻ അന്തം വിട്ടു അവളെ നോക്കി. " നോക്കി നടക്കണ്ടേ മാഷെ.. മാഷിന് എന്തെങ്കിലും പറ്റിയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്.. ?? " തെച്ചു ചെറിയൊരു ശാസനയോടെ അവന്റെ നെറ്റി തടവി കൊടുത്തു. അത്ഭുതം കൊണ്ട് സിദ്ധാർത്തിന്റെ കണ്ണ് വിടർന്നു. ആദ്യമായി കാണുന്നത് പോലെ അവൻ അവളെ നോക്കി നിന്നു. അവനെന്തോ അവളിൽ നിന്നും കണ്ണേടുക്കാൻ തോന്നിയില്ല. " എന്താ മാഷെ ഇങ്ങനെ നോക്കുന്നെ.. ??" അവന്റെ നോട്ടം കണ്ട്‌ അവൾക്കും അത്ഭുതം തോന്നി. പെട്ടെന്ന് അവൻ സ്വബോധം വീണ്ടെടുത്തു. നേരത്തെ കണ്ട ശാന്തതയൊക്കെ മാറി ദേഷ്യം ആയി. പിന്നെ ഒരു തരം വെറുപ്പോടെ അവളുടെ കൈ തട്ടി മാറ്റി അവ്ടെന്നു പോയി. " ഇതിപ്പോ എന്താ സംഭവം. " തെച്ചു ഊരക്ക്‌ കയ്യും കൊടുത്തു അവൻ പോകുന്നതും നോക്കി നിന്നു. ----------- " തെച്ചു.. എന്തായി നിന്റെ മിഷൻ ജിമ്മൻ.. ??" " എന്റെ പൊന്ന് ശിവാ.. അയാളെ വളക്കാൻ പോയിട്ട് ഒന്ന് അടുക്കാൻ പോലും കഴിയുന്നില്ല... എന്നെ കണ്ടാൽ എന്തെങ്കിലും ചീത്ത പറഞ്ഞു ഓടിക്കലാണ്‌ അയാളുടെ മെയിൻ പരുപാടി. ഇത് ഒരു നടക്കു പോകുമെന്ന് തോന്നുന്നില്ല.." " തളരരുത് രാമൻകുട്ടി അല്ല തെച്ചു കുട്ടി.. തളരരുത്... നീ തല്ലില്ലെങ്കിൽ ഞാനൊരു ഐഡിയ പറയാം.. " " എഴുന്നേറ്റു പൊയ്ക്കോണം എന്റെ മുന്നീന്ന്.. നിന്റെ കോപ്പിലെ ഒരു ഐഡിയ കാരണമാണ് ഞാൻ ഇങ്ങനെ ആയത്.. അയാളെ പൂട്ടാൻ വേറെ എന്തേലും ഐഡിയ പറഞ്ഞു തന്നുകൂടായിരുന്നോ നിനക്ക്...!! ബുദ്ധിയില്ലാത്ത നിന്റെ വാക്കും കേട്ട് ജിമ്മനെ വളക്കാൻ ഇറങ്ങിയ എന്നെ പറഞ്ഞാൽ മതിയല്ലോ.. അയാളാണേൽ വളയുന്നുമില്ല.. ഞാൻ നാണം കെട്ടത് മാത്രം മിച്ചം.. ഹാ.. എന്റെ വിധി.. !! "😭 " അങ്ങനെ പറയല്ലേ തെച്ചമ്മേ.. ഒരു അബദ്ധം ഏത് പോലീസുകാരനും പറ്റും. നീ എന്തായാലും നാണം കെട്ടതല്ലേ.. എന്നാൽ ഇതുകൂടെ പരീക്ഷിച്ചു നോക്ക്.. ചെലപ്പോ സക്സെസ് ആയാലോ.. "😁 " എന്താണ് ഇനി അടുത്ത മണ്ടത്തരം... ??" " എടി നീ ഒളിച്ചു കളി നിർത്തിയിട്ടു അയാളോട് നേരെ ചെന്നു പറയ് നിനക്ക് ഇഷ്ട്ടമാണെന്ന്.. എപ്പടി.. ??"😃 ശിവ അവളെ നോക്കി പുരികം പൊക്കി കാണിച്ചു. " നീയായിട്ട് ഇവിടെന്നു ഇറങ്ങി പോകുന്നോ അതോ ഞാനായിട്ട് ചവിട്ടി പുറത്താക്കണോ.. ?? "😠 " ആാാാ എന്തോ.. ആദി വിളിച്ചോ..ഞാനിതാ വരുന്നു.. " ശിവ നൈസ് ആയി സ്കൂട്ടായി. കുറച്ചു കഴിഞ്ഞപ്പോൾ ജോബി റൂമിലേക്ക്‌ വന്നു. " തീർത്ഥ ഞങ്ങളൊന്നു പുറത്ത് പോവാണ്.. നീ ഒറ്റയ്ക്ക് ഇരിക്കുവല്ലേ ഞങ്ങളുടെ കൂടെ വരുന്നോ.. " " അതിനെന്താ ജോബി ഞാൻ വരാലോ.. ഒരു പത്ത് മിനിറ്റ് ഞാൻ ഒന്ന് റെഡി ആവട്ടെ.. " വേഗം ഡ്രസ്സ്‌ മാറി താഴേക്ക്‌ ചെന്നു. എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു. " ശിവാ.. ആദി ഇല്ലേ.. " അത് കേട്ടതും എല്ലാവരും ഒന്ന് മുഖത്തൊട് മുഖം നോക്കി ശേഷം പൊട്ടി ചിരിച്ചു. ഇത്രയ്ക്കു ചിരിക്കാൻ മാത്രം ഞാൻ വല്ല കോമഡിയും പറഞ്ഞോ ഇവിടെ.. അവരുടെ ചിരി കണ്ടിട്ട് എനിക്ക് ദേഷ്യമാണ് വന്നത്. " ശിവാ.. എന്തിനാടാ കിടന്നു കിണിക്കുന്നെ.. "😠 " അയ്യോ എന്റമ്മേ.. തെചൂസേ ഞങ്ങൾ ഇപ്പോൾ പറഞ്ഞതെയുള്ളൂ ആദി ഇല്ലാതെ നീ ഒരിടത്തും വരില്ലെന്ന് .. അപ്പോഴാണ്‌ നിന്റെ ഈ ചോദ്യം.. പിന്നെ എങ്ങനെയാ ഞങ്ങൾ ചിരിക്കാതെ ഇരിക്കുക. എന്റമ്മച്ചിയേ.. സിരിച്ചു സിരിച്ചു ഞാൻ മരിക്കും.. " " ഓ ഇതായിരുന്നോ ഇത്ര വലിയ ആന കാര്യം.. "😒 " എന്തേ ഇത് ആന കാര്യമല്ലേ.. " " നീ ആദി എവിടെയാണെന്ന് പറയ്.. " " അയ്യോ കിടന്നു കരയാതെ അവൻ ടൌണിൽ ഉണ്ട്. പോകുന്ന വഴിക്ക് കൂട്ടാം.." അങ്ങനെ അവരെല്ലാം കൂടെ എറണാകുളം മുഴുവൻ കറങ്ങാൻ പ്ലാൻ ഇട്ടു. എല്ലാവരും കൂടെ അടിച്ചു പൊളിച്ചു. തെച്ചു മാത്രമായിരുന്നു അവർക്കിടയിൽ ഒരു പെൺകുട്ടി. അതുകൊണ്ട് തന്നെ ആദി മുഴുവൻ സമയവും അവളെ തന്നോടു കൂടെ കൊണ്ട് നടന്നു. പെങ്ങളോടുള്ള ആങ്ങളയുടെ സ്നേഹം കണ്ടിട്ട് ആവണം ബാക്കിയുള്ളവരും അവളെ സ്വന്തം അനിയത്തിയോടെന്നാ പോലെ തന്നെ പെരുമാറി. ബീച്ചിൽ ബാക്കി എല്ലാവരും കടലിൽ ഇറങ്ങി കളിക്കുമ്പോൾ തെച്ചു അവരെയും നോക്കി മണൽ തരിയിൽ ഇരിക്കുകയാണ്. ചുറ്റും ഒരുപാട് കമിതാക്കൾ അവരുടെ പ്രണയം പങ്ക് വെക്കുന്നു. ഇതെല്ലാം കാണുമ്പോൾ അവളുടെ ഉള്ളിൽ എന്തോ ഒരു ഫീൽ.. !! പതിയെ കണ്ണടച്ച് പ്രണയത്തിന്റെ ഗന്ധം ആസ്വദിക്കാൻ ശ്രമിച്ചു അവൾ.. !! തീരത്തേക്ക് ഓടി അടുക്കുന്ന കടലും, കടലിന്റെ പ്രണയ ചുംബനത്തിനായി കേഴുന്ന കരയും, മറയാൻ വെമ്പുന്ന സൂര്യനെ യാത്രയാക്കുന്ന മാനവും, ഈ കാഴ്ചകളെല്ലാം ആസ്വദിക്കുന്നവനെ തഴുകി അകലുന്ന തെന്നലുമെല്ലാം ഒരേ സമയം അവളുടെ ഉള്ളിൽ വരച്ചു കാട്ടിയത് അവന്റെ മുഖമായിരുന്നു.. പെട്ടെന്ന് തെച്ചു കണ്ണുകൾ വലിച്ചു തുറന്നു. സിദ്ധാർഥ്.. !! ഞാനിപ്പോ എന്തിനാ അവനെ കുറിച്ച് ഓർത്തത്‌.. അവന്റെ മുഖമെന്തിനാ ഇപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത്‌.. ?? ഈശ്വരാ പണി പാളിയോ.. ?? ഹേയ് അങ്ങനെയൊന്നും ഉണ്ടാകില്ല.. കൂൾ തെച്ചു കൂൾ.. !! പെട്ടെന്ന് ഒരു ദിശയിലേക്ക്‌ നോക്കിയതും കണ്ണിൽ പതിഞ്ഞത്‌ ജിമ്മനെയായിരുന്നു. ബീച്ചിനടുത്തുള്ള റോഡിലൂടെ തന്റെ ബുള്ളെറ്റിൽ പോകുന്ന ജിമ്മനെ കണ്ണെടുക്കാതെ നോക്കി നിന്നു ഞാൻ. " അലോ.. ഇതാരെ വായി നോക്കിയിരിക്കുകയാ.. " ശിവ വന്നു തട്ടി വിളിച്ചപ്പോൾ ചെറുതായൊന്നു ചമ്മി. "എടാ നീ പറഞ്ഞ ഐഡിയ കൊള്ളാം.. നാളെ തന്നെ ചെന്നു പരീക്ഷിച്ചു നോക്കണം " " ഏത് ഐഡിയ.. ??"😨 " നീ രാവിലെ പറഞ്ഞില്ലേ ജിമ്മനോട്‌ നേരിട്ട് ചെന്നു ഇഷ്ട്ടം പറയാൻ.. "☺ " നിനക്ക് വട്ടായോ.. ?? എടി അത് ഞാൻ നിന്നെ ചൂടാക്കാൻ വേണ്ടി വെറുതെ പറഞ്ഞതാ.. നീ അത് സീരിയസ് ആകിയോ.. !!"😳 അതിന് തെച്ചു മറുപടി ഒന്നും പറഞ്ഞില്ല.. ഒന്നും മിണ്ടാതെ ആദിയുടെ അടുത്തേക്ക് നടന്നു അവൾ. ------------ പിറ്റേന്ന് രാവിലെ തന്നെ ജിമ്മൻ വരുന്ന വഴിയിൽ തന്റെ ബുള്ളെറ്റും കൊണ്ട് കാത്തിരുന്ന് അവൾ. ജിമ്മന്റെ ബൈകിന്റെ ശബ്ദം കേട്ടതും ശരീരത്തിൽ ആകെ വിറയൽ പോലെ തോന്നി. അതുവരെ ഉണ്ടായിരുന്ന ദൈര്യമെല്ലാം ചോര്ന്നു പോകുന്നതായി തോന്നി അവൾക്കു. എങ്കിലും ഇല്ലാത്ത ദൈര്യം ഉണ്ടാക്കി അവിടെ തന്നെ നിന്നു അവൾ. ജിമ്മൻ വന്നതും അവന്റെ മുന്നിലേക്ക്‌ ഇറങ്ങി നിന്നു അവൾ. അവൻ എന്താണെന്ന ഭാവത്തിൽ അവളെ കലിപ്പിച്ചു നോക്കി. " സർ ഒരു 5 മിനിറ്റ്.. എനിക്കൊന്നു സംസാരിക്കാൻ ഉണ്ടായിരുന്നു. " " ഈ നടു റോട്ടിൽ വെച്ചാണോ സംസാരം.. നീ കോളേജിലേക്ക്‌ ചെല്ല്. അവിടെന്ന് ആവാം സംസാരമൊക്കെ." സിദ്ധാർഥ് പോകാൻ വേണ്ടി തുനിഞ്ഞതും അവൾ വീണ്ടും മുന്നിൽ കയറി നിന്നു. "സർ പ്ലീസ്.. ഞാൻ ഒന്ന് പറഞ്ഞോട്ടെ.. എനിക്ക്.. എനിക്ക് ഭയങ്കര ഇഷ്ടാണ് സർ.. "😰 എവിടെന്നോ കിട്ടിയ ദൈര്യത്തിന്റെ പുറത്തു അവൾ അത് പറഞ്ഞതും അവന്റെ മുഖം ചുവന്നു. അവൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് അവൾക്കു അടുത്തേക്ക് ചെന്നു. " എന്താ പറഞ്ഞെ.. നീയിപ്പോ എന്താ പറഞ്ഞതെന്ന്.. ??" സിദ്ധാർഥ് അവളെ ദേഷ്യത്തോടെ നോക്കി. " അത്.. എ.. എനിക്ക് ഇഷ്ട്ടാണ് സാറിനെ" പെട്ടെന്ന് അവളെ ഞെട്ടിച്ചു കൊണ്ട് സിദ്ധാർഥ് പൊട്ടി ചിരിച്ചു. " ഗ്രേറ്റ്‌ തീർത്ഥ.. നീയൊരു പഠിച്ച കള്ളി തന്നെ.. !! "😄 അവൾക്കു ചുറ്റും നടന്നു കൊണ്ട് സിദ്ധാർഥ് അത് പറഞ്ഞപ്പോൾ തെച്ചു ആകെ ഷോക്ക് ആയി അവനെ നോക്കി. " അന്ന് ഫ്രണ്ട്സ് ആവാമെന്ന് പറഞ്ഞ് വന്നപ്പോൾ തന്നെ ഞാൻ ഊഹിച്ചിരുന്നു എനിക്കുള്ള എന്തോ പണിയുമായാണ് നിന്റെ വരവെന്നു. അതൊന്നു കൺഫോം ചെയ്യാൻ വേണ്ടിയാണ് പ്രണയിക്കാൻ ആണ് എനിക്ക് താല്പര്യമെന്ന് ഞാൻ പറഞ്ഞത്. ഇപ്പൊ ഞാൻ വിചാരിച്ചത്‌ പോലെ തന്നെ നീ എന്നോട് പ്രണയമാണെന്നും പറഞ്ഞു വന്നിരിക്കുന്നു. വെൽ ടൺ..!! നാറാൻ ഒരു മടിയുമില്ലാത്ത നിന്റെയീ ക്യാരെക്ട്ടർ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു.. അപാര തൊലി കട്ടി തന്നെ.. !! "😏 " സ്റ്റോപ്പ്‌ ഇറ്റ് സിദ്ധാർഥ്.. !! " അവനെ പേരെടുത്തു വിളിച്ചത് പിന്നെയാണ് അവൾക്ക്‌ ബോധം വന്നത്. " അത് പിന്നെ സോറി സർ.. പ്ലീസ് ഒന്ന് മനസ്സിലാക്കു..എനിക്ക് ഇഷ്ട്ടമാണ് ശെരിക്കും.. "😔 " ഇഷ്ട്ടം.. !! എന്ത് ഇഷ്ട്ടം.. ?? എന്നെ ഇഷ്ട്ടപെടാൻ നിനക്ക് എന്ത് കാരണമാണ് ഉള്ളത്..?? ശത്രുക്കൾ ആണ് നമ്മൾ.. വെറും ശത്രുക്കൾ.. !! ഇനി ഇതും പറഞ്ഞു എന്റെ പുറകെ വരാൻ ശ്രമിക്കരുത്.."😡 അതും പറഞ്ഞു സിദ്ധാർഥ് അവിടെ നിന്നും പോയി. തെച്ചു കിളി പോയ പോലെ നിന്നു. " ഈശ്വരാ അപോ സെന്റിമെന്റ്സും വര്ക്ക് ആവില്ലാന്ന്‌ മനസ്സിലായി. ഇനി അടുത്ത ഐറ്റം നോക്കാം.. എന്തായാലും എനിക്ക് നാണമില്ലായെന്ന്‌ അയാള്ക്ക് മനസ്സിലായ സ്ഥിതിക്ക് ഇത് ഒരു വഴി ആക്കാതെ ഞാൻ അടങ്ങില്ല.. സിദ്ധാർഥ് നിന്നെ കൊണ്ട് എന്നെ ഇഷ്ട്ടമാണെന്ന് പറയിപ്പിക്കും ഞാൻ.. നീ കാത്തിരുന്നോ.. "😊😏 തെച്ചു ബൈക്ക് സ്റ്റാർട്ട്‌ ആക്കി കോളേജിലേക്ക്‌ വിട്ടു. --------- ദിവസങ്ങൾ അടര്ന്നു വീണു കൊണ്ടിരുന്നു. ജിമ്മനെ വീഴ്ത്താൻ വേണ്ടി തെച്ചു പഴയതും പുതിയതുമായ അടവുകൾ ഓരോന്നായി പഴറ്റി കൊണ്ടിരുന്നു. എന്നാൽ ഒന്നിലും പിടി കൊടുക്കാതെ ജിമ്മൻ തനിക്ക് ജന്മനാ കിട്ടിയ പുച്ഛവും കയ്യിൽ പിടിച്ചു സിംഗിൾ പസങ്കെയായി നടന്നു. കൊച്ചൂസിനു തെച്ചു ചേച്ചിക്ക് കഥ എഴുതാൻ കമ്പനി കൊടുക്കുകയാണ് ഇപ്പൊ മെയിൻ പണി. 😊 ഇന്റർവെൽ സമയത്ത് രണ്ടാളും ലൈബ്രറിയിൽ പോയി ഇരുന്നു കഥ എഴുതും. ഇന്റർവെൽ കഴിഞ്ഞാൽ തിരിച്ചു ക്ലാസ്സിൽ പോവും. ഇതാണ് കുറച്ചു ദിവസമായി രണ്ടാളുടെയും പണി. അതുകൊണ്ട് തന്നെ ആദിക്ക്‌ തന്റെ മൂക്കുത്തി പെണ്ണ് ഇപ്പോൾ ഈ കോളേജിൽ ഉണ്ടോ എന്നതിൽ സംശയം മാത്രമേ ഉള്ളു.. അവളുടെ കാര്യം തെച്ചുനോട്‌ പറയാമെന്നു മനു കൊടുത്ത വാക്കിന്മേലാണ് ഇപ്പൊ നിൽക്കുന്നത്‌ തന്നെ.. 😌 ഇതിനിടയിൽ ദേവേട്ടന്റെയും അമ്മുന്റെയും അനിയേട്ടന്റെയും അച്ചുന്റെയും പ്രണയം മുന്നോട്ടു പോയി കൊണ്ടിരുന്നു. ഇടക്കൊക്കെ അവർ കറങ്ങാൻ പോകുമായിരുന്നു. തെച്ചുന്റെ എതിർപ്പ് വക വെച്ചു ഇപ്പൊ അതൊന്നും ഇല്ല. തങ്ങൾക്കു പഴയ ലൈസൻസ് തിരിച്ചു കിട്ടണമെങ്കിൽ തെച്ചുനും ഒരു പ്രണയം ഉണ്ടാകണമെന്ന് മനസ്സിലാക്കിയ ദേവനും അനിയും അവൾക്കു ഒരാളെ സെറ്റ് ആക്കാനുള്ള പരിപാടിയിൽ ആണ്. 😜 എന്നാൽ എനിക്ക് ഉള്ള കോന്തനെ ഞാൻ തന്നെ കണ്ട്‌ പിടിച്ചോളാമെന്ന് അവൾ.. നീ നോക്കിയാൽ ഈ അടുത്ത കാലത്തൊന്നും സെറ്റ് ആവൂലാന്ന്‌ അവർ.. ഇതിനിടയിൽ കിടന്നു ഞങ്ങൾക്ക്‌ ആരെങ്കിലും ഓരോന്നിനെ സെറ്റ് ആക്കി തായോ എന്ന് ആകാശുവും കാർത്തിയും.. 😄 അങ്ങനെ ടോട്ടൽ ആകെ മൊത്തം ഒരു പ്രണയ മയം... !!☺ ഇതിനിടയിൽ നമ്മുടെ ജിമ്മനെ ലക്‌ഷ്യം വെച്ചു പല പുസ്തകങ്ങളിലും പ്രണയ മഴയിൽ കുതിർന്ന ചെറു കവിതകൾ രൂപം കൊണ്ട് തുടങ്ങി. അതെല്ലാം വായിക്കുന്തോറും സിദ്ധാർഥ് മറ്റൊരു ലോകത്തേക്ക് എത്തുന്നത്‌ പോലെയായിരുന്നു. ആ കവിതകൾക്കെല്ലാം മറുപടി എഴുതാൻ അവനും മറന്നില്ല. തെച്ചു കഥ വേഗം പൂർത്തിയാക്കി ശിവക്ക്‌ നൽകി. അങ്ങനെ രണ്ടാഴ്ചത്തേ ട്രിപ്പ്‌ കഴിഞ്ഞു ശിവയും കൂട്ടുകാരും തിരിച്ചു പാലക്കാടെക്ക്‌ പോയി. ------- നാളെയാണ് ആദിയുടെ ക്ലാസ്സ്‌ മേറ്റ് സുരേഷിന്റെ അനിയത്തി ശ്രുതിയുടെ കല്യാണം.. സാമ്പത്തികമായി വളരെ പിന്നോക്കമായതിനാൽ ചെറിയ രീതിയിൽ നടത്താൻ ആയിരുന്നു അവരുടെ പ്ലാൻ. പക്ഷെ ആദിയും ഫ്രണ്ട്സുമൊക്കെ കണ്ടറിഞ്ഞു സഹായിച്ചു അതൊരു വലിയ കല്യാണമാക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ കോളേജിൽ അറിയുന്ന സുഹൃത്തുക്കളെയേല്ലാം വിളിച്ചു കൂട്ടത്തിൽ ടീച്ചെഴ്സ് എല്ലാരേയും വിളിച്ചു. ഗോൾഡെൻ കളർ ഉടുപ്പിൽ വലിയ കമ്മലും കല്ലിന്റെ ഒരു മാലയും അണിഞ്ഞു വളരെ മനോഹരിയായിരുന്നു ശ്രുതി. ആദിയും തെച്ചുവും കുറച്ചു കൂട്ടുകാരും തലേ ദിവസം തൊട്ടേ അവിടെ ഉണ്ടായിരുന്നു. സ്വന്തം കൂടെ പിറപ്പിനെ പോലെ അവർ എല്ലാവരും ഓടി നടന്നു എല്ലാ കാര്യവും ചെയ്തു. കല്യാണ തലേന്ന് രാത്രി ആദിയും കൂട്ടുകാരും ചേർന്ന് പാട്ട് പാടലും ഡാൻസ് കളിക്കലുമൊക്കെ ആയി ഉഷാറാക്കുകയായിരുന്നു. കൂട്ടത്തിൽ തെച്ചുവും ശ്രുതിയും ഉണ്ടായിരുന്നു. എല്ലാവരെയും വിട്ടു പോകുന്ന സങ്കടത്തിൽ നിന്നും ശ്രുതിയേ ഫ്രീ ആക്കാൻ വേണ്ടി എല്ലാവരും നന്നായി ശ്രമിച്ചു. ഇതെല്ലാം കണ്ട്‌ ശ്രുതിയുടെ അമ്മയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. സുരേഷ് തന്റെ അമ്മയെ ചേർത്തു പിടിച്ചു. നന്ദിയോടെ തന്റെ കൂട്ടുകാരേ നോക്കി. ഇതെല്ലാം കണ്ട്‌ ആദി അവനു നേരെ പുഞ്ചിരിച്ചു കൊണ്ട് ഒരു കണ്ണടച്ച് കാണിച്ചു. സുരേശിന്റെ മുഖത്തും സങ്കടത്തിൽ നിന്നുമൊരു പുഞ്ചിരി നാമ്പിട്ടു... തുടരും 📝കുഞ്ചു @കറുത്തമഷി
#

📔 കഥ

📔 കഥ - ShareChat
5.3k കണ്ടവര്‍
7 ദിവസം
#

📔 കഥ

FighTing LovE ***************** " എടി " " എന്തെടാ " " എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് " " ആ എന്താന്ന് വെച്ചാൽ വേഗം പറഞ്ഞു തുലക്ക്‌. എനിക്ക് വേറെ പണിയുണ്ട്. " തന്റെ മുന്നിൽ നില്ക്കുന്ന സായൂജിനെ അവഗണിച്ചു കൊണ്ട് പ്രാണ കരയെ ലക്ഷ്യമാക്കി കുതിക്കുന്ന കടലിലേക്ക്‌ കണ്ണും നട്ടിരുന്നു. " ഓ പിന്നേ.. ഈ ബീച്ചിൽ ഇരിക്കുന്ന ആണുങ്ങളെ വായി നോക്കൽ അല്ലേ നിന്റെ തിരക്ക് പിടിച്ച പണി " " ആണെങ്കിൽ നിനക്കെന്താ..?? ഞാൻ എനിക്ക് ഇഷ്ട്ടമുള്ളവരെ നോക്കും. അത് ചോദിക്കാൻ നീയാരാ.. ?? എന്താ പറയാനുള്ളത് എന്ന് വെച്ചാൽ പറഞ്ഞിട്ടു പോടാ.. ഈ അച്ചുനോട്‌ പലവട്ടം പറഞ്ഞിട്ടുണ്ട് ഈ കോന്തനെയും കൂട്ടി വരരുതെന്നു.. അതെങ്ങനെയാ എല്ലാ ശനിയാഴ്ചയും അവനു അവന്റെ പെണ്ണിനോട് നേരിട്ട് കത്തിയടിച്ചില്ലെങ്കിൽ ഉറക്കം വരില്ല ല്ലോ.. എന്നാൽ വരുമ്പോൾ നല്ല ആരെയെങ്കിലും കൂടെ കൂട്ടികൂടെ എനിക്കൊന്നു മിണ്ടിയും പറഞ്ഞുമിരിക്കാൻ.. ചങ്കാണെന്ന് പറഞ്ഞിട്ടെന്താ കാര്യം ബോധം ഇല്ല.. " " ടി..ടി.. തീപ്പെട്ടി കൊള്ളി.. നിന്റെ നാവിനു നീട്ടം കുറച്ചു കൂടുന്നുണ്ട്. മര്യാദക്ക് അല്ലെങ്കിൽ അടിച്ചു കണ്ണ് പൊട്ടിക്കും ഞാൻ " " ആഹാ അത്രയ്ക്ക് ആയോ.. ?? എങ്കിൽ അതൊന്നു കണ്ടിട്ട് തന്നെ കാര്യം.. തല്ലെടാ.. തല്ല്.. ഒന്ന് തല്ലി കാണിക്കെഡാ.. " അവൾ അവനെ പിറകോട്ടു തള്ളി ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി. പെട്ടെന്ന് ദേഷ്യം കേറി അവൻ അവളെ പിടിച്ചു വലിച്ചു തന്നോടടുപ്പിച്ചു, അവളുടെ ചുണ്ടിൽ അമര്ത്തി ചുംബിച്ച ശേഷം വിട്ടു. എന്നിട്ടും കലിപ്പ് തീർന്നില്ല എന്ന മട്ടിൽ അവളെ നോക്കി. എന്നാൽ അപ്രതീക്ഷിതമായ നീക്കമായതിനാൽ പേടിച്ചു പണ്ടാരമടങ്ങിയ അവളുടെ ബുൾസയ് കണ്ണുകൾ പുറത്തേക്ക് തുറിച്ചു. നടന്നതോന്നും വിശ്വസിക്കാൻ ആവാതെ അവൾ ശ്വാസം ആഞ്ഞ് വലിച്ചു പേടിയോടെ ചുറ്റുപാടും നോക്കി. ആരെങ്കിലും കണ്ട്‌ കാണുമോ എന്ന പേടിയിൽ അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. " ടി.. ഇവിടെ.. ഇങ്ങോട്ട് നോക്ക് " ചുറ്റുപാടും നോക്കി കൊണ്ടിരുന്ന അവൾ പെട്ടെന്ന് പേടിയോടെ അവനെ നോക്കി. അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിട്ടുണ്ടായിരുന്നു. " ദേ നിന്റെ ചങ്കിനെ പോലെ വികാരമുളള ഒരു ആൺ തന്നെയാണ് ഞാനും. കുറച്ചു കാലമായി മനുഷ്യൻ സഹിക്കുന്നു. കൂടെയുള്ളവൻ കണ്മുന്നിലൂടെ പ്രേമിച്ചു നടക്കുമ്പോൾ വെറുതെ അവനു കാവൽ ഇരിക്കാൻ ഞാൻ റോബോട്ട് അല്ല, മനുഷ്യൻ തന്നെയാണ്. എനിക്കും ഒരു മനസ്സുണ്ട്.. അതിൽ ഒരുത്തി കയറി കൂടിയിട്ടു മാസം രണ്ട് കഴിഞ്ഞു. ഇന്നേവരെ അവളോട്‌ മര്യാദക്ക് സംസാരിച്ചിട്ടില്ല. അവളുടെ വായിന്നു സ്നേഹത്തോടെ ഒരു വർത്താനവും കേട്ടിട്ടില്ല. ഒരു സ്നേഹത്തോടെയുള്ള നോട്ടം പോലും കിട്ടിയിട്ടില്ല. എന്നിട്ടും അവളെ ഞാൻ പ്രണയിക്കുന്നു. " " ടോ.. നിർത്തെടോ.. തന്റെയീ പഴമ്പുരാണമൊക്കെ എന്തിനാ എന്നോട് പറയുന്നേ.. അച്ചു ഇങ്ങ് വരട്ടെ.. തന്നെ ഞാൻ കാണിച്ചു തരാം. വൃത്തി കെട്ടവൻ " അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു. " നീ പോയി പറയെടി.. എനിക്ക് കോപ്പാണ്. പിന്നേ നീ ചോദിച്ചല്ലോ ഞാനിതൊക്കെ എന്തിനാ നിന്നോട് പറയുന്നതെന്നു, കാരണം എന്റെ മനസ്സിൽ കയറി കൂടിയ പെണ്ണ് അത് നീയാണെടി പോത്തേ... " അത് കൂടെ കേട്ടതും അവളിൽ ബാക്കി ഉണ്ടായിരുന്ന ബോധവും ഏതോ വഴി ടൂർ പോയി. " കുറച്ചു ദിവസമായി ഞാൻ സഹിക്കുന്നു. നിനക്ക് വായി നോക്കാൻ അത്രക്ക് കൊതി ആണെങ്കിൽ എന്നെ വായി നോക്കെടി.. പക്ഷെ കണ്ടവൻമാരെയേങ്ങനും നോക്കിയാൽ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.. " ഒരു പ്രാന്തനെ പോലെ അവൻ അവളോട്‌ ചൂടായി. ഇതെല്ലാം കണ്ട്‌ ആകെ പേടിച്ചു നിൽക്കുകയായിരുന്നു അവൾ. പേടി കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ മുഖം ആകെ മങ്ങി, കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു അവൾ. " ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം മര്യാദക്ക് എന്നെ പ്രേമിച്ചോണം. എന്റെ പെണ്ണായി, എന്റെ പിള്ളേരുടെ തള്ളയായി എന്റെ വീട്ടിൽ ഒതുങ്ങി കഴിഞ്ഞോണം.. മര്യാദക്ക് ആണേൽ ഞാനും മര്യാദക്ക് ആണ്. ഒടക്കാൻ ആണേൽ മോളെ നീ വിവരമറിയും. " ഏ...ഏ...ഏ.... പെട്ടെന്ന് അവൾ നിന്നു കരയാൻ തുടങ്ങി. ഇത് കണ്ട്‌ സായൂജ് ആകെ ടെൻഷൻ ആയി. " എടി.. എന്തിനാടി കിടന്നു മൊങ്ങുന്നെ... ?? ആരേലും കാണും..മോങ്ങല്ലേടി പോത്തേ.. ദൈവമേ ഇവളെ ഇന്നു ഞാൻ. " " താൻ.. താൻ എന്നെ നശിപ്പിച്ചു അല്ലേടോ.. ഞാൻ.. ഞാനിനി എങ്ങനെ വീട്ടിൽ പോവും. എനിക്ക് ഇനി നല്ലൊരു ചെക്കനെ കിട്ടുമോ ?? ദുഷ്ട്ടാ താൻ എന്നെ നശിപ്പിച്ചു.. " " ഛീ ...നിർത്തെടി ചൂലേ.. അവളുടെ ഒരു കണ്ണീർ.. ഇനി കരഞ്ഞാൽ നേരത്തെ തന്നത് പോലെ ഒന്ന് കൂടെ ഞാൻ തരും.. അത് വേണ്ടെങ്കിൽ മിണ്ടാതിരുന്നോ.. " അവനതു പറഞ്ഞതും സ്വിച്ച് ഇട്ടതു പോലെ അവളുടെ കരച്ചിൽ നിന്നു. " ഹ്മ്മം.. ഗുഡ് ഗേൾ.. ഐസ്ക്രീം വേണോ " ഇപ്രാവശ്യം അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. പേടിയോടെ 'വേണ്ട' എന്ന അർത്ഥത്തിൽ അവൾ ചുമൽ ഉയർത്തി കാണിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ദേഷ്യം വന്നു. " അതെന്താ നിനക്ക് വേണ്ടാത്തത്.. കഴിക്കില്ലേ നീ " അവന്റെ മുഖത്ത് നിറയുന്ന ദേഷ്യം കണ്ട്‌ അവൾ വേഗം അവനോടൊപ്പം ചെന്നു ഐസ്ക്രീം വാങ്ങി. അവനെ പേടിച്ചിട്ടു അവൾ ചെറിയ മക്കളെ പോലെ വേഗത്തിൽ കഴിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ അവന്റെ മുഖത്തേക്കും നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കഴിക്കുന്നതിനിടയിൽ അവൾ ചുമക്കാൻ തുടങ്ങി. അത്യാവശ്യം നന്നായി തന്നെ ചുമച്ചു കൊണ്ടിരുന്നു. " എന്താ.. എന്താ പറ്റിയത് " അവളെ മുഖത്തേക്ക് നോക്കി. " പനിയാ.. " പേടിയോടെ ചുണ്ടുകൾ കൂട്ടി വിതുമ്പി കൊണ്ട് അവൾ പറഞ്ഞു. അത് കണ്ട്‌ അവനു ചിരിയാണ് വന്നത്. " ആണോ.. കുഞ്ഞൂസിനു ഹോസ്പിറ്റലിൽ പോണോ.. " അവൻ സ്നേഹത്തോടെ അവളെ നോക്കി. അപ്പോഴും വേണ്ടാ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി കാണിച്ചു. ആർദ്രതയോടെ അവൻ അവളെ നെഞ്ചിലെക്ക്‌ ചേർത്തു. " സാരല്ലാട്ടോ.. കുഞ്ഞൂസിനു ചേട്ടായി നാരങ്ങ മിട്ടായി വാങ്ങി തരാം " " അമ്മയെ കാണണം.. " അവന്റെ നെഞ്ചിൽ കിടന്നു അവൾ വിതുമ്പി കരഞ്ഞു. " ഇങ്ങോട്ട് നോക്ക്.. നിനക്ക് എന്നെ ഇഷ്ട്ടമില്ലെ പെണ്ണെ.. സ്നേഹം എന്നത് പിടിച്ചു വങ്ങേണ്ട ഒന്നല്ല.. ഉള്ളിന്റെ ഉള്ളിൽ നിന്നും തോന്നേണ്ട ഒന്നാണ്. അങ്ങനെയൊരു ഇഷ്ട്ടം എന്നെങ്കിലും നിനക്ക് എന്നോട് തോന്നുകയാണെങ്കിൽ മാത്രമേ ഞാൻ നിന്നെ സ്വന്തമാക്കു.. എന്റെ ഇഷ്ട്ടം ഒരിക്കലും നിന്നിൽ ഞാൻ അടിച്ചേൽപ്പിക്കുകയില്ല.. അന്ന് എന്തിനോ വേണ്ടി അച്ചുന്റെ ഫോൺ എടുത്തപ്പോൾ ആണ് ' പ്രാണ ' എന്ന് സേവ് ആക്കിയ പേരിൽ നിന്നും മെസ്സേജ് വന്നത്. ആ പേരിനോട് തോന്നിയ കൌതുകത്തിലാണ്‌ നിനക്ക് മെസ്സേജ് അയച്ചത്‌. എന്നാൽ നിന്റെ മറുപടികൾ അതെന്നെ ശെരിക്കും പ്രാന്ത് പിടിപ്പിച്ചു പെണ്ണെ.. " താനാര.. എന്തിനാ എന്റെ അച്ചുന്റെ ഫോൺ എടുത്തത്.. എന്തിനാ എന്റെ മെസ്സേജ് ഓപ്പൺ ആക്കിയത്.. എന്തിനാ എനിക്ക് റിപ്ലേ തന്നത്.. " തുടങ്ങി നിന്റെ ചോദ്യങ്ങളിൽ എല്ലാം ഞാൻ ഒരു വായാടി പെണ്ണിനെ കണ്ടു. നിറവും രൂപവുമൊന്നും കാണാതെ ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കുവാൻ കഴിയുമോ.. ?? അറിയില്ല പെണ്ണെ.. പക്ഷെ ഞാൻ നിന്നെ സ്നേഹിച്ചു പോയി.. ആ ഒരു നിമിഷം തന്നെ.. !!! പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ എന്റെ സംസാരത്തിൽ 'പ്രാണ' കയറി വരുന്നത് കണ്ടത് കൊണ്ടാണ് അച്ചു നീതുനെ കാണാൻ എന്ന വ്യാജേന നിന്നെയും എന്നെയും ഒരു സ്ഥലത്ത് എത്തിച്ചത്. എന്നിട്ടും എനിക്ക് നിന്നോട് ഒന്നും പറയാൻ കഴിഞ്ഞില്ല. തമ്മിൽ വഴക്കടിക്കാൻ അല്ലാതെ നിന്നോട് മര്യാദക്ക് ഒന്ന് സംസാരിക്കാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല. നീ അവസരം നല്കിയിട്ടില്ല.. പക്ഷെ ഇനിയും കാത്തിരുന്നാൽ നീ എനിക്ക് നഷ്ട്ടപെടുമെന്ന് ഒരു പേടി... !! നീ ടെൻഷൻ ആവേണ്ട.. പ്രണയം എന്നത് സ്വമേധയാ തോന്നേണ്ടതാണ്‌. നിനക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ലേങ്കിൽ ഇത് വിട്ടേക്ക്.. പോയ്കോട്ടേ ഞാൻ " ഒരു നിറ പുഞ്ചിരി നൽകി അവൻ പിന്തിരിഞ്ഞു നടന്നു. " ടോ.. ഒന്ന് നിന്നെ.. " അവളുടെ വിളി കേട്ട് അവൻ പ്രതീക്ഷയോടെ തിരിഞ്ഞ് നോക്കി. " ഈ ഐസ്ക്രീമിന്റെ പൈസ തന്റെ മറ്റവൾ വന്നു കൊടുക്കുമോ.. ?? പൈസ കൊടുത്തിട്ടു പോടോ.. " അവൻ ദേഷ്യത്തോടെ അവളെ നോക്കി. പൈസ കൊടുത്തു. അവളെ മൈൻഡ് ആക്കാതെ തിരിച്ചു നടന്നു. " അതേ.. ഇതുപോലെ പനി പിടിക്കുമ്പോൾ ഒരു ഐസ്ക്രീം വാങ്ങി തന്ന്‌ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റുമെങ്കിൽ അമ്മയെയും പെങ്ങൾമ്മാരെയും ഒക്കെ കൂട്ടി ഒരു ദിവസം വീട്ടിലേക്കു പോരു.. വീട്ടുകാർ സമ്മതിക്കട്ടെ എന്നിട്ട് നമുക്ക് പ്രണയിക്കാം.. ഓക്കേ ??" അവൾ കള്ള ചിരിയോടെ അവനെ നോക്കി. അവൻ ഒന്നും പറഞ്ഞില്ല.. ചിരിച്ചു കൊണ്ട് അവളെ നോക്കി. ശേഷം ചുറ്റുപാടും ഒന്ന് നോക്കി. " ഒരു ഉമ്മ കൂടെ തരട്ടെ.. " വഷളൻ ചിരിയോടെ അവൻ അവളോട്‌ ചോദിച്ചു. പെട്ടെന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു കട്ട കലിപ്പായി.. " ഓ നമ്മളൊന്നും ചോദിച്ചില്ലേയ്.." അവൻ മുന്നോട്ടു നടന്നു. അവൾ പിറകെ ചെന്നു അവന്റെ കൈകൾക്കിടയിൽ കൈ ചേർത്തു വെച്ചു അവനോടു ചേർന്ന് നടന്നു. അസ്തമയ സൂര്യനെ സാക്ഷിയാക്കി അവിടെ ഒരു പുതു പ്രണയത്തിന് കൂടെ തുടക്കമായി.. !!! 📝കുഞ്ചു # ചില സ്നേഹങ്ങൾ അങ്ങനെയാണ്. പ്രകടിപ്പിക്കാൻ അറിയില്ല എങ്കിലും ഉള്ളു നിറയെ സ്നേഹം ആയിരിക്കും. നല്ല പ്രണയങ്ങൾ എന്നും നന്മയോടെ നില നിൽക്കട്ടെ.. പ്രണയ ദിനാശംസകൾ @കറുത്തമഷി
20.4k കണ്ടവര്‍
12 ദിവസം
പ്രണയം പൂത്തൊരു നാളിൽ.. ❤ 16 "ഈ ഐഡിയ കോള്ളാലോ ശിവാ.. ഒന്ന് പരീക്ഷിച്ചു നോക്കാമല്ലേ.." " നീ ദൈര്യമായി പ്രേമിക്കേടി...എന്തായാലും നനഞ്ഞു ഇനി കുളിച്ചങ് കേറാം.. "😉 അതുകേട്ടു തെച്ചു ഒന്ന് ചിരിച്ചു. അപ്പോഴേക്കും അവളുടെ മനസ്സ് സിദ്ധാർത്ഥിന് എതിരായുള്ള തന്ത്രങ്ങൾ മെനയാൻ തുടങ്ങിയിരുന്നു. ----------- അടുത്ത ദിവസം നേരത്തെ തന്നെ എണീറ്റു കുളിച്ചു കുട്ടാപ്പിയായി നിൽക്കുന്ന തെച്ചുനെ ശിവ അടിമുടി ഒന്ന് നോക്കി. " എങ്ങനുണ്ട് ശിവ.. കൊള്ളാമോ.. ? "😊 താൻ ഇട്ടിരിക്കുന്ന സ്ക്രാച്ചു പാന്റും സ്ലീവ് കുറഞ്ഞ പ്ലേൻ വൈറ്റ് ടോപും കാണിച്ചു കൊണ്ട് അവൾ ചോദിച്ചു. " പോരാ.. പ്രേമിക്കാൻ ഈ കോലം പോരാ.. നീയൊന്നു പെണ്ണാവ്.. എങ്കിലേ അയാൾ നിന്നേ ഒന്ന് നോക്കുകയെങ്കിലും ചെയ്യു.."😁 " നീ പോടാ നീർക്കോലി.. ഈ വേഷം കണ്ടിട്ട് എന്നെ പ്രേമിക്കാൻ പറ്റുമെങ്കിൽ മാത്രം അയാൾ പ്രേമിച്ചാൽ മതി. "😒 " എടി കോപ്പേ.. അയാൾ നിന്നേ പ്രേമിക്കണമെന്നത്‌ അയാളുടെ അല്ല നിന്റെ ആവിശ്യമാണ്.. അതുകൊണ്ട് ഈ പ്ലാൻ വർക്ക്‌ ആവുന്നത് വരെയെങ്കിലും ഒന്ന് മനുഷ്യന്മാർ നോക്കുന്ന കോലത്തിൽ നടക്കു.."😌 " എന്റെയി ഡ്രെസ്സിന് എന്താ കുഴപ്പം.. ഞാൻ ഇതിൽ ഓക്കേ ആണ്.. "😠 " എന്റെ പൊന്നേ.. നീ എന്ത് കുന്തമേങ്കിലും ഇട്ടിട്ടു പോയിക്കോ. വരുമ്പോൾ അയാളെ വീഴ്ത്തിയിട്ട് വരണമെന്ന് മാത്രം.. "👍 " എന്നാൽ നീ സ്റ്റോർ റൂമിൽ പോയി രണ്ട് പഴം കൊണ്ട് വാ. " " അതെന്തിനാ...നിനക്ക് കഴിച്ചോണ്ട് പോകാനാണോ.. " " അല്ല ജിമ്മൻ വരുന്ന വഴിയിൽ ഇടാനാ.. അല്ലാതെ ഒരുദിവസം കൊണ്ട് തന്നെ അയാളെയൊക്കെ വീഴ്ത്താൻ ഉള്ള പണി എനിക്ക് അറിയില്ല. "😏 " നീ ഒന്ന് പോയെ.. രാവിലെ തന്നെ ഊള ചളിയും കൊണ്ട് ഇറങ്ങിയേക്കുവാ.. നിന്നോട് സംസാരിക്കുന്നതിനും ഭേതം മൂടി പുതച്ചു പോയി കിടന്നുറങ്ങുന്നതാ.. കോപ്പ്.. "😒 ശിവ അവിടെന്ന് ചവിട്ടി തുള്ളി പോയി. അതുകണ്ട് എനിക്ക് ചിരിയാണ് വന്നത്. പാവം..!! അവനു ഒരു കഥ എഴുതി കൊടുക്കാൻ വേണ്ടിയാണ് ഇങ്ങനെ എന്റെ പുറകെ നടക്കുന്നത്.. എന്തായാലും ഇന്നു തന്നെ ഒരു അടാർ കഥ എഴുതാൻ തുടങ്ങണം.. ഇനിയും അവനെ പറ്റിക്കണ്ട.. പാവല്ലേ..!!😊 എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ക്ലാസിൽ പോകാൻ ഇറങ്ങി. ദിവസങ്ങൾക്ക്‌ ശേഷം രാവിലെ തന്നെ എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞത്‌ കണ്ടത് കൊണ്ട് ആവണം ആദി അത്ഭുതത്തോടെ എന്നെ നോക്കി. " എന്റെ ചക്കര കുട്ടാ " എന്നും പറഞ്ഞു അവന്റെ കവിളിൽ പിടിച്ചു വലിച്ചു ഞാൻ ബൈകിന്റെ പുറകിൽ കയറി. ഇത് കണ്ട് കിളി പോയ പോലെ അവൻ എന്നെ തിരിഞ്ഞ് നോക്കി. " ഇങ്ങനെ നോക്കി നിൽക്കാതെ വണ്ടി എടുക്കു മോനെ ദിനേശാ.. "😄 ലാലേട്ടൻ സ്റ്റൈലിൽ നമ്മൾ ഡയലോഗ് കാച്ചിയപ്പോൾ അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി. കോളേജിലേക്ക്‌ പറപ്പിച്ചു. ------------- കോളേജിൽ എത്തി. ഞാൻ ബൈക്കിൽ നിന്നു ഇറങ്ങിയതും പാർക്കിംഗ് ഏരിയയിൽ നിന്നും ഇറങ്ങി പോകുന്ന ജിമ്മനെ കണ്ടു. "ഇനി അങ്കം തുടങ്ങുവാനുള്ള സമയം ആയിരിക്കുന്നു .. " അയാളുടെ പോക്കും നോക്കി ഞാൻ അങ്ങനെ ഇരുന്നു. " ന്താടി.. അയാളെ നോക്കി ദഹിപ്പിക്കുവാണോ നീ.. ??" ആദിയുടെ വക കമന്റ്‌. " പോ ആദി... ഞാനേ ആ ജിമ്മനെ അങ്ങ് കേറി പ്രേമിച്ചാലോ എന്നാലോയ്ക്കാ.. "☺ " വാട്ട്‌... !!! "😳 ദേ കിടക്കുന്നു ആദി നിലത്തു.. ഈശ്വരാ തട്ടി പോയോ.. ??😰 ഹേയ്.. ഇത്ര പെട്ടെന്ന് പോകാൻ ചാൻസ് ഇല്ല.. ആദി വീണത്‌ കണ്ട്‌ എന്റെ ഫ്രണ്ട്സും മനുവേട്ടനും ഫ്രാൻസി ചേട്ടനുമൊക്കെ ഓടി വന്നു. ആദിയേ കുലുക്കി വിളിക്കുന്നുണ്ട് എല്ലാരും. പക്ഷെ അവൻ എണീക്കുന്നതെയില്ല.. " എന്താ തെച്ചു.. ഇവന് എന്താ പറ്റ്യേ.. "😥 മനു ചേട്ടായി വല്ലാതെ വറി ആയി തുടങ്ങി. " ഒ.. ഒന്നുല്ല ചേട്ടായി.. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒന്ന് തല കറങ്ങി വീണതാ.."😢 " ഇങ്ങനെ ബോധം പോയി തല കറങ്ങി വീഴാൻ മാത്രം നീ എന്താ അവനോടു പറഞ്ഞത്. ?" കാർത്തി എന്നെ ഒരുമാതിരി നോട്ടം നോക്കി. " ഞാൻ ഒന്നും പറഞ്ഞില്ല.. ഞാൻ ചുമ്മാ ആ ജിമ്മനെ കേറി പ്രേമിച്ചാലോ എന്ന് മാത്രം ചോദിച്ചുള്ളൂ.. "😢 നിഷ്കു ഭാവത്തിൽ ഞാൻ അത് പറഞ്ഞു കഴിഞ്ഞതും ദേ വാഴ വെട്ടിയിട്ടത്‌ പോലെ കാർത്തിയും നിലത്തു കിടക്കുന്നു.. 😲 " എടി ഊളെ.. ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് വല്ല നേര്ച്ചയും ഉണ്ടോ നിനക്ക്... എടാ കാർത്തി എഴുന്നേൽക്കെട.. ഈ മൂദേവിന്റെ അടുത്തു നിന്നും നമുക്ക് ഇത്രയും എത്രയും പെട്ടെന്ന് ജീവനും കൊണ്ട് ഓടാം.. "😨 ആകാശു കാർത്തിയേ കുലുക്കി വിളിച്ചു. ഞാൻ അപ്പോഴും നിഷ്കു ഭാവത്തിൽ എല്ലാരേയും നോക്കി നിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാർത്തിക്കും ആദിക്കും ബോധം വന്നു. രണ്ടും എഴുന്നേറ്റിരുന്നു. " ഇവിടിപ്പോ എന്താ ണ്ടായേ "😥 അവർ എല്ലാരുടെ മുഖത്തേക്കും മാറി മാറി നോക്കി. എന്നെ കണ്ടതും കാർത്തി ചാടി എഴുന്നേറ്റു. " എടി മരമാക്രി.. നിന്റെ സംസാരം കേട്ടിട്ട് ഞങ്ങൾക്ക്‌ ബോധം പോയതെ ഉള്ളു.. വേറെ വല്ലവരും ആയിരുന്നെങ്കിൽ അറ്റാക്ക്‌ വന്നു അപ്പോൾ തന്നെ തട്ടി പോയേനെ.. ഞങ്ങൾ എങ്ങാനും ഇല്ലാതായാൽ ആരു സമാധാനം പറയും.. ??? അളിയാ നീ വന്നേ ഇവൾക്ക് പ്രാന്താഡാാ.. "😱😲 കാർത്തി ആദിയെയും കൂട്ടി വേഗത്തിൽ ക്ലാസ്സിലേക്ക് പോയി. ബാക്കി എല്ലാരും എന്തോ അത്ഭുതജീവിയെ നോക്കുന്നത് പോലെ എന്നെ നോക്കി. ഞാൻ എല്ലാർക്കും നന്നായോന്ന്‌ ചിരിച്ചു കൊടുത്തു. ☺ " എല്ലാം നല്ല കളർ ആയ സ്ഥിതിക്ക് ഇനി ക്ലാസ്സിൽ കേറാലോ ലെ.. " അമ്മുകുട്ടി അൽപ്പം ഗൌരവത്തിൽ തന്നെ ചോദിച്ചു. " ഓ ആയികൊട്ടെ "😊 ഞാനും വിട്ടു കൊടുത്തില്ല. ------------- ക്ലാസിൽ ടെസ്കിൽ കൊട്ടി പാട്ട് പാടുകയാണ് ബോയ്സ് എല്ലാവരും. കാർത്തിയും ആകാശുവും അവർക്കൊപ്പം പാടുന്നുണ്ട്. പെണ്പിള്ളർ ആണെങ്കിൽ ഗ്രൂപ്പ്‌ ആയിരുന്നു കഥ പറച്ചിലും. അമൃതയും ഹർഷയും അപ്പുറത്തെ ബെഞ്ചിൽ പോയി കത്തിയടിക്കുന്നുണ്ട്. എന്റെ മനസ്സ് ഇതിൽ ഒന്നും നില്ക്കുന്നില്ല. ജിമ്മനെ വളക്കണം.. അതേ.. എങ്ങനെങ്കിലും ജിമ്മനെ വളക്കണം. എന്റെ മനസ്സ് ഇപ്പൊ ഏത് നേരവും മന്ത്രിക്കുന്നത് അത് മാത്രമാണ്. ഡിസ്കിൽ തല വെച്ചു കിടക്കുകയായിരുന്നു. അപ്പോഴാണ് ക്ലാസിനു മുന്നിലൂടെ ജിമ്മൻ പാസ്‌ ചെയ്തത്. പെട്ടെന്ന് ലോട്ടറി അടിച്ചത്‌ പോലെ ചാടി എഴുന്നേറ്റു ഞാൻ. 😃 " അമ്മു ഈ ഹൗർ ആരാ ?" " സൗമ്യ മിസ്സ് " " ആ തടിച്ചി ആണോ.. എന്നാൽ ഞാൻ മുങ്ങാൻ പോവാ."😒 " നീയിത് എങ്ങോട്ടാ " " അതിന്റെ ക്ലാസിൽ ഇരിക്കുന്നതിനും ഭേദം തൂങ്ങി ചാവുന്നതാ.. എന്തായാലും ഇപ്പോൾ ചാവാൻ വയ്യാ.. അതോണ്ട് വേറെ എവിടേലും പോയി ഇരുന്നോളം ഞാൻ.. "😏 അതും പറഞ്ഞു ക്ളാസിന്ന് ചാടി. നേരെ ജിമ്മൻ പോയ വഴിയെ വിട്ടു. " എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു.. ലലലാ.. ലാല.. ലലലാ "😍 പാട്ടും പാടി തത്തി കളിച്ചു കൊണ്ട് ഞാൻ അയാളെ അന്വേഷിച്ചു ഓരോ ക്ലാസ്സ്‌ മുറികളിലേക്കും എത്തി നോക്കി. അവിടെയൊന്നും അയാളുടെ പൊടി പോലും ഇല്ല. "ശെടാ.. ഈ പഹയൻ ഇതെവിടെ പോയി "😥 ഊരക്ക്‌ കയ്യും കൊടുത്തു ആലോചിച്ചു നിക്കുമ്പോൾ ആണ് പെട്ടെന്ന് ലൈബ്രറി ഓർമ്മ വന്നത്. ഇവിടെ വരെ വന്നിട്ട് ഞാൻ ലൈബ്രറിയിൽ കേറാതെ പോയാൽ മോശമല്ലേ.. ഒന്ന് കേറി കളയാമെന്ന് വിചാരിച്ചു അങ്ങോട്ടേക്ക് ചെന്നു. അത്ഭുതമെന്ന് പറയട്ടെ.. !! നോവൽ സെക്ഷന്റെ ഭാഗത്തു ഒരു ബെഞ്ചിൽ ഇരുന്നു എന്തോ വായിക്കുകയാണ് ജിമ്മൻ.. !!😃 അരേ വാഹ്..!!😍 തേടിയ വള്ളി ദേ മുന്നിൽ പുസ്തകം വായിച്ച് ഇരിക്കുന്നു.. യെസ്... ഇത് തന്നെ പറ്റിയ അവസരം.. !! അങ്ങോട്ട്‌ ഇടിച്ചു കേറി ചെന്നാലോ..??😃 അയ്യേ അത് മോശം ആയാലോ.. വേണ്ട വെറുതെ ഇമ്പ്രെഷൻ കളയണ്ട.. 😰 അയാളെ കാണാത്തത് പോലെ അഭിനയിച്ചാലോ..??😃 ശേ.. അത് വേണ്ട.. അയാൾ എന്താ വിചാരിക്കുക..😰 കൂൾ തെച്ചു കൂൾ.. !! സമാധാനമായിട്ട് ആലോചിക്ക്.. 😷 ഇങ്ങനെ ഞാനും എന്റെ മനസ്സും തമ്മിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു. അപ്പോഴേക്കും ജിമ്മൻ ബുക്കും എടുത്തു ലൈബ്രറിയിൽ നിന്നും പുറത്തിറങ്ങി. " തെച്ചു... ക്യാച്ച് ഹിം.. "😲 എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു. ഞാൻ അയാള്ക്ക് പിന്നാലെ ഓടി ചെന്നു. നീളൻ വരാന്തയിലൂടെ നടന്നു പോകുന്ന സാറിന്റെ മുന്നിൽ കയറി നിന്നു ഞാൻ. കുറച്ചു കിതക്കുന്നുണ്ടായിരുന്നു ഞാൻ. ജിമ്മൻ ഗൗരവത്തിൽ പുരികം ചുളിച്ചു എന്നെ നോക്കി. ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു വിട്ടതിന് ശേഷം ഞാൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. " സർ.. ഐആം സോ.. സോറി.. " എന്റെ കിതപ്പ് പൂർണ്ണമായി വിട്ടു മാറിയിരുന്നില്ല.. " ഫോർ വാട്ട്‌.. !!?" അയാളുടെ ഗംഭീര്യം നിറഞ്ഞ ശബ്ദം എന്റെ കാതുകളിൽ വന്നു പതിച്ചു. " എല്ലാത്തിനും.. !! ഇതുവരെ ചെയ്തു കൂട്ടിയ എല്ലാത്തിനും ഞാൻ സാറിനോട് ക്ഷമ ചോദിക്കുന്നു.. ഇനി മുതൽ തീർത്ഥ നല്ല കുട്ടി ആയിരിക്കും.. "😊 ഒരു പുഞ്ചിരിയോടെ സാറിനോട് അത് പറഞ്ഞു കൊണ്ട് ഞാൻ അയാളെ നോക്കി. " ഹ്മ്മം.. ഗുഡ്.. ഇറ്റ്സ് ഓക്കേ.. " അയാൾ എന്നെ മറി കടന്നു പോകാൻ ശ്രേമിച്ചു. " എന്താ മോനൂസേ ജാഡയാണോ.. "😏 " വാട്ട്‌.. ?? " പെട്ടെന്ന് ജിമ്മൻ തിരിഞ്ഞ് നോക്കി ചോദിച്ചു. " അ.. അത്.. സർ.. ഫ്രണ്ട്സ്.. " ഞാൻ അയാള്ക്ക് നേരെ കൈ നീട്ടി.. അങ്ങനെയെങ്കിലും ഒന്ന് വളയേന്റെ ജിമ്മാ... അയാൾ സംശയത്തോടെ എന്നെയും എന്റെ കയ്യിനെയും മാറി മാറി നോക്കി. ഒട്ടും പതറാതെ പുഞ്ചിരിയോടെ തന്നെ ഞാൻ കൈ നീട്ടി നിന്നു. പെട്ടെന്ന്.. " സർ.. ഇവിടെ നിൽക്കുകയായിരുന്നോ.. അവിടെ മീറ്റിംഗ് തുടങ്ങാനായി.. " ദൈവമേ ശ്രീലത മിസ്സ്‌.. !! ഈ കുരിപ്പ് ഇതിപ്പോ എവിടെന്ന്‌ പൊട്ടി മുളച്ചാവോ..???🙆😠 സമ്മയിക്കമാട്ടേ... ജിമ്മനെ വളക്കാൻ എന്നെ സമ്മയക്കമാട്ടേ... ???!!!!😠 അയോഗ്യ മിസ്സേ.. ഉന്നെ കൊന്നു ഉൻ രത്തത്തെ സ്ട്രോ വെച്ചു കുടിച്ചിടുവേ...!!!😡 " തീർത്ഥ... !!! വൈ ആർ യു സ്റ്റിൽ ഹിയർ.. ?? ഡോണ്ട് യു ഹാവ് ക്ലാസ്സ്‌.. ?? ഗോ.. ഗോ ടു യുവർ ക്ലാസ്സ്‌ നോൺസെൻസ്.. "😠 ആ തള്ളച്ചിയുടെ ചീത്ത വിളി കേട്ട് ഞാൻ ഗംഗയെയും നഗുലനെയും ഒക്കെ വിട്ടു ഇങ്ങോട്ട് തിരിച്ചു വന്നു. (നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി അവിലും കഞ്ഞി.!! )😡 ആത്മഗധം പറഞ്ഞു ആ പെണ്ണുമ്പിള്ളയേ നോക്കി പേടിപ്പിച്ച ശേഷം അവിടെന്ന് നേരെ ക്ലാസ്സിലേക്ക് വിട്ടു. ശ്ശേ.. എന്നാലും.. ആ ജിമ്മൻ ഒന്ന് സെറ്റ് ആയി വരുവായിരുന്നു. എല്ലാം നശിപ്പിച്ചു ആ തള്ള.. 😭 അവളെ ഇനിയും വളരാൻ അനുവദിച്ചുകൂടാ... 😠 പെണ്ണുമ്പിള്ളക്ക്‌ നല്ലൊരു പണി കൊടുത്തെ മതിയാവു.... 😌 " ഹലോ.. എന്താണ് ഇവിടെ ഇരുന്നു ഒരു ആലോചന.. വല്ലവനെയും വളക്കാൻ ഉള്ള പ്ളാനിംഗ് ആണോ.. ??" ഏതാണ് ഈ അലവലാതി എന്നും വിചാരിച്ചു തിരിഞ്ഞ് നോക്കി. അയ്യോ സർ.. !!😁 " ഹിഹിഹി.. അർജുൻ സാറോ.. ?? ലോങ്ങ്‌ ലീവ് ഒക്കെ കഴിഞ്ഞു എപ്പോ ചാർജ് എടുത്തു.. ??"😝 " നിന്നെയൊക്കെ മെരുക്കിയെടുക്കേണ്ടേ മോളെ.. അപ്പൊ ഞാൻ വീട്ടിൽ ഇരുന്നാൽ ശെരിയാവില്ലല്ലോ.. " " ഓ.. അങ്ങനെ.. ശെരിയാ.. ഭാര്യക്ക്‌ സുഖമല്ലേ സർ.. " " നീ വല്ലാതെ സുഖിപ്പിക്കല്ലേ മോളെ.. എന്താ ഇവിടെ ഒരു ചുറ്റി കളി.. ? ക്ലാസിൽ കേറാനൊന്നും പ്ലാൻ ഇല്ലേ.. " " ആഹ് ഉണ്ട് സർ.. ഞാനൊന്നു വാഷ്‌ റൂമിൽ പോയതായിരുന്നു.. " " എന്നാൽ കേറിക്കോ.. ഈ ഹൗർ ഞാനാണ്‌.. " " ആഹാ കൊള്ളാം.. നൈസ്.. "😊 വേഗം ക്ലാസ്സിൽ കേറി നല്ല കുട്ടിയായി ഇരുന്നു. വേറൊന്നും കൊണ്ടല്ല, അർജുൻ സാർ ആണ് ഇവിടെ ജിമ്മന്റെ ബെസ്റ്റ് ഫ്രണ്ട്. അപ്പൊ അർജുൻ സർ എന്നെക്കുറിച്ച് മോശമായി വല്ലതും പറഞ്ഞാൽ എനിക്ക് ജിമ്മനെ വളക്കാൻ പറ്റില്ലല്ലോ.. എങ്ങനെ..അങ്ങനെ തന്നെ.. !!😉 സർ എന്തൊക്കെയോ പറഞ്ഞു ആ പീരീഡ്‌ തീർത്തു. ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞാൻ വെറുതെ എല്ലാത്തിന്റെയും മുഖത്തേക്ക് ഒന്ന് പാളി നോക്കി. ഹാവു ആശ്വാസമായി.. !! എന്നെപോലെ എല്ലാം അന്തം വിട്ടു താടിക്ക് കയ്യും കൊടുത്തു സാറിനെ നോക്കിയിരിക്കുകയാണ്.. ഒന്നിനും ഒന്നും മനസിലായില്ല എന്നെപോലെ.. !!😌😄 ഇന്റർവെൽ ആയപ്പോൾ ഞാൻ നേരെ സ്റ്റാഫ്‌ റൂമിലേക്ക്‌ ഓടി. ജനലിലൂടെ അകത്തേക്ക് നോക്കി ജിമ്മനെ കാണുന്നില്ലല്ലോ.. " ടി.. !" " ങേ.. "😨 തിരിഞ്ഞ് നോക്കിയപ്പോൾ നമ്മുടെ ജിമ്മൻ... !! അല്ല അല്ല എന്റെ ജിമ്മൻ..!!😜 " എന്താ ഇവിടെ കിടന്നു ചുറ്റി തിരിയുന്നെ.. ?" " അതുപിന്നെ സർ.. ഞാൻ ചോദിച്ചതിനു മറുപടി കിട്ടിയില്ല.. "😉 " എന്ത് " " നമുക്ക് ഫ്രണ്ട്സ് ആവാം സർ.. ?? " ഞാൻ മുന്നോട്ടു വെച്ച ആശയത്തെ തീര്ത്തും പുച്ഛിച്ചു തള്ളി ജിമ്മൻ. " ഹഹഹ കൊള്ളാം തീർത്ഥ.. !! എനിക്ക് ഫ്രണ്ട് ഷിപ്പിനേക്കാൾ ഇഷ്ട്ടം പ്രേമിച്ചു നടക്കാനാ.. സോ പ്രേമിക്കാൻ തോന്നുമ്പോൾ വാ നീ.. "😏 ദൈവമേ ചേട്ടൻ വേറെ മൂഡിലാ.. !! ഇതെന്തോന്ന് ഐറ്റം ആണ് ഈശ്വരാ.. ??😱 അങ്ങേരെ നോക്കി അന്തം വിട്ടു വായും പൊളിച്ചു നിൽക്കുമ്പോൾ ആണ് അങ്ങേരുടെ വക അടുത്ത ഡയലോഗ്. " തീർത്ഥ.. നിന്റെ കഴിഞ്ഞ സെമില്ലേ സപ്പ്ളി എല്ലാം എഴുതി എടുത്തോ നീ.. ?? ആദ്യം സപ്പ്ളി കമ്പ്ലീറ്റ്‌ ആക്കി ഇന്റെർണൽ മാർക്ക്‌ വാങ്ങി ജയിക്കാൻ നോക്ക്.. എന്നിട്ട് ആലോചിക്കാം ഫ്രണ്ട്സ് ആവണോ വേണ്ടയോ എന്നൊക്കെ.. "😏 അതും പറഞ്ഞു ജിമ്മൻ കലിപ്പിൽ എന്നെ നോക്കിയ ശേഷം സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. ഹും.. അയാളുടെ അഹങ്കാരം കണ്ടില്ലേ.. ജാഡ തെണ്ടി.. നീ ജിമ്മൻ അല്ലേടാ കുമ്മനാ.. !! എന്റെ അച്ഛൻ പറഞ്ഞിട്ട് പോലും സപ്പ്ളി എഴുതി എടുത്തിട്ടില്ല ഞാൻ.. പിന്നെയല്ലേ താൻ.. തന്നെ ഞാൻ പൂട്ടും.. താൻ നോക്കിക്കോ.. !!! 😠 ദൈവമേ അമ്പലത്തിൽ ഒരു നെയ്‌ പായസം അല്ലേ വേണ്ട.. ഞാൻ തന്നെ ഉണ്ടാക്കേണ്ടി വരും, കർത്താവെ പത്ത് മെഴുകുതിരി കത്തിക്കാം.. ഈ കലിപ്പനെ ഒന്ന് കുപ്പിയിലാക്കി തരണേ.. 😭 ഈ കുരിശിന് വേണ്ടി പ്രാർഥനയും വഴിപാടും നടത്തി മുടിയുമോ എന്റെ ജീവിതം.. ???😣 എന്തരോ എന്തോ.. !!😌 തിരിച്ചു ക്ലാസ്സിലേക്ക് തന്നെ പോന്നു. ക്ലാസ്സിൽ ആണേൽ ഇന്നു വരെ ഞാൻ കണ്ടിട്ടില്ലാത്ത കൊറേ ഇണകുരുവികൾ നിന്നു കുറുകുന്നു.. 😒 ഹും ആരാ ഇവരെയൊക്കെ കൂട് തുറന്ന്‌ വിട്ടത്..??😠 ഇവിടെ ചോദിക്കാനും പറയാനും ആരുല്ലേ.. ??? ആരോട് പറയാൻ ആരു കേൾക്കാൻ.. !!😠 ഇവർ ഇരിക്കുന്ന ക്ലാസ്സിൽ ഞാൻ ഇരിക്കില്ല... നഹിന്ന്‌ പറഞ്ഞാൽ നഹി..😌 ലാസ്റ്റ് ക്ലാസ്സ്‌ ബഹിഷ്കരിച്ചു ഞാൻ ലൈബ്രറിയിലേക്ക്‌ വിട്ടു. അല്ലേലും നമുക്ക് സമാധാനം കിട്ടുന്നത് അവിടെ മാത്രമാണല്ലോ.. !!😊 ലൈബ്രറിയിൽ കേറി ഏത് ബുക്ക്‌ വായിക്കും എന്നാലോചിച്ചു, ഓരോ ബുക്കും തപ്പുമ്പോൾ ആണ് ഷേക്ക്‌സ്പിയരുടെ " റോമിയോ ആൻഡ്‌ ജൂലിയേറ്റ് " കണ്ടത്. അത് ശ്രദ്ധിക്കാൻ കാരണം വേറൊന്നുമല്ല, ഒരു ലൈറ്റ് യെല്ലോ കളറിലുള്ള പേപ്പർ ആ പുസ്തകത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിന്നിരുന്നു. അതിൽ എന്താകും ?? എന്ന് അറിയാനുള്ള ആകാംഷയിൽ ആ പുസ്തകം കയ്യിലെടുത്തു. ഉള്ളിലേക്ക് മടക്കി വെച്ചൊരു പേപ്പർ ആയിരുന്നു അത്. അതെടുത്തു തുറന്ന് നോക്കി. 😃 " എങ്ങനെ പറയണം നിന്നോട് ഞാൻ ഇനിയെന്റെ പ്രണയം.. ?? നിന്നോട് ചൊല്ലുവാനിനി ബാക്കിയില്ലൊരു വാക്കുകളും എനിക്കിന്നി ഭൂവിൽ... എന്ന് നീയറിയും ഞാൻ നിനക്കായ്‌ കരുതി വെച്ച എന്റെ പ്രണയത്തിൻ അംശം.. ??" അത് വായിച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി എന്നെപോലെ ഞാൻ മാത്രമല്ല... എന്റെ അതേ പ്രാന്ത് ഉള്ള വേറെയും ആൾക്കാർ ഉണ്ട് ഇവിടെ എന്ന്. കാരണം വായനയുടെ ഇടയിൽ തലയിൽ വരുന്ന വാക്കുകൾ കൂട്ടി ചേർത്തു കവിതയാക്കി ആ പുസ്തകത്തിൽ തന്നെ സൂക്ഷിക്കുന്ന ഒരു സ്വഭാവം ഉണ്ടെനിക്ക്.. 😌 ദേ ഇതും അതുപോലെ ആരോ എഴുതി മറന്നു വെച്ചതാണെന്ന് തോന്നുന്നു. എന്തായാലും വായിച്ചതല്ലേ.. തിരിച്ചു ഒരു വരി എഴുതാം.. ഞാൻ ഒരു പേന ഒപ്പിച്ചു ആ പേപ്പറിന്റെ പുറകിൽ എന്റെ കയ്യൊപ്പ് ചാർത്തി. 😊 " മൗനത്തിലൂടെ നീ മൊഴിഞ്ഞ പ്രണയത്തിനു മറ്റെന്തിനെക്കാളും മൊഞ്ചായിരുന്നു.. കാത്തിരിപ്പുണ്ട് ഞാൻ നിന്റെ കരളിന്റെ ഉള്ളിൽ, കണ്ണടച്ച് ഓർത്തു നോക്കൂ നീ.. കാണാം നിനക്ക് നിന്നിലുള്ള എന്നെ.. !!! " എന്തോ അപ്പോൾ തോന്നിയ വരികളെ അതേപോലെ അങ്ങ് പകർത്തി പകർത്തി പേപ്പറിലേക്ക്‌.. ശേഷം ആ പേപ്പർ പുസ്തകത്തിൽ വെച്ചു പുസ്തകം തിരിച്ചു അവിടെ തന്നെ വെച്ചു. ഇനി അവർ പ്രണയിക്കട്ടെ.. !!!☺ സമാധാനത്തോടെ ഞാൻ കഥ എഴുതാൻ വേണ്ടി ഇരുന്നു. ശിവക്ക്‌ വേണ്ടി എന്ത്‌ കഥയാ എഴുതുക.. ?? തല പുകഞ്ഞു ആലോചിച്ചു. അപ്പോഴാണ് നമ്മുടെ കൊച്ചൂസിന്റെ എൻട്രി.. !! " തെച്ചു ചേച്ചിയെ കൂയ്.. "😃 " മീൻകാരി പെണ്ണുങ്ങൾക്കെന്താ ഈ കോളേജിൽ കാര്യം.. ??"😜 " ഈ ഗവണ്മെന്റ് കോളേജിലെ ഓരോ മുക്കും മൂലയും ഞാൻ അരിച്ചു പെറുക്കി. ബട്ട്‌ ചേച്ചിയെ മാത്രം കണ്ടില്ല.. "😁 " അച്ചോടാ പാവം.. "😄 " ആണല്ലേ.. ഇന്നലെ അപ്പയും പറഞ്ഞു ഞാൻ പാവം ആണെന്ന്.. "☺ " നീ തള്ളി മറിക്കാൻ വന്നതാണോ പെണ്ണെ.. "😂 " ഞാൻ ചേച്ചി കുട്ട്യേ കാണാൻ വന്നതല്ലേ.. "😊 എന്റെ താടി പിടിച്ചു കൊഞ്ചിച്ചു കൊണ്ട് കൊച്ചുസ് അത് പറഞ്ഞു. " ചേച്ചി എന്താ കഥ എഴുതാനുള്ള പുറപ്പാട് ആണെന്ന് തോന്നുന്നു. "😃 " അതേടാ.. ഒരു കഥ എഴുതണം.. പക്ഷെ തീം കിട്ടുന്നില്ല.. "😥 കൊച്ചുസ് കുറച്ചു നേരം ആലോചിച്ചു. " ചേച്ചി ' ശിവഭദ്ര ' സ്റ്റോറി ഇല്ലേ.. അതുപോലെ നാടൻ പശ്ചാത്തലത്തിലുള്ള ഒരു കഥ എഴുത്‌.. ഞാൻ കട്ട സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ട്.. "😌 കൊച്ചുസ് നൽകിയാ ആത്മ വിശ്വാസത്തിൽ തെച്ചു കഥ എഴുതാൻ തുടങ്ങി. --------- " എടാ മനു.. ഇത് എത്ര ദിവസായി നമ്മൾ അവളെ അന്വേഷിച്ചു നടക്കുന്നു.. ഇതുവരെ അവളെ കണ്ട്‌ കിട്ടിയില്ലല്ലോ.. എനിക്ക് തോന്നുന്നു അവൾ ഈ കോളേജിൽ ഉള്ളതല്ലാന്നു.. "😓 ആദി പ്രതീക്ഷ അറ്റവനെ പോലെ തളര്ന്നു ഇരുന്നു. തൊട്ടടുത്ത്‌ തന്നെ അവനെ ആശ്വസിപ്പിച്ചു കൊണ്ട് മനു ഉണ്ടായിരുന്നു. ഫ്രാൻസി ആണേൽ ലയ്സ് പാക്കറ്റ് പൊട്ടിച്ചു പൂര തീറ്റയിലാണ്.. " ഒന്ന് പോ ആദി.. അവൾ ഇവിടെ ഉണ്ട്.. ഈ കോളേജിൽ.. അതെനിക്ക് ഉറപ്പാ.. നമുക്ക് ഈ കാര്യം തെച്ചുനോട്‌ പറയാം. അവൾ കണ്ട്‌ പിടിച്ചു തരും നിന്റെ മൂക്കുത്തി പെണ്ണിനെ നിനക്ക്.. "😌 മനു പരമാവതി ആദിക്ക്‌ ദൈര്യം കൊടുക്കാൻ ശ്രമിച്ചു. " ഹ്മ്മം.. തെച്ചുനോട്‌ ഒന്ന് സംസാരിച്ചു നോക്കട്ടെ ഞാൻ. " ആദി മനുവിനെ നോക്കി. " വേണ്ട വേണ്ട.. നീ സംസാരിച്ചു കുളമാക്കും.. കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചോളാം.. നീ കൂടെ നിന്നാൽ മതി. "😌 മനു അവനെ തടഞ്ഞു. " ആ ശെരി.. " " ഇപ്പൊ പറയണോ.. വേണ്ട ലഞ്ച് ബ്രേക്ക്‌ ആവട്ടെ .. അപ്പൊ പറയാം "😊 ആദി മനുവിനെ ഒന്ന് നോക്കി. ശേഷം മനസ്സില്ല മനസ്സോടെ അവന്റെ കൂടെ പോയി. " എടാ എന്നെ ഒറ്റക്കിട്ട് പോകല്ലേഡാാ തടിയൻമാരെ.. "😨 ഫ്രാൻസി കഷ്ട്ടപെട്ടു തന്റെ ലൂസ് പാന്റും വലിച്ചു കേറ്റി അവര്ക്ക് പിന്നാലെ ഓടി. ------- ഇതെ സമയം സ്റ്റാഫ്‌ റൂമിൽ തന്റെ കയ്യിലുള്ള കടലാസ് കഷ്ണം നോക്കി എന്തോ ആലോചിക്കുകയായിരുന്നു സിദ്ധാർഥ്.. ഇടയ്ക്കു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിയുന്നുണ്ടായിരുന്നു... 📝കുഞ്ചു @കറുത്തമഷി
#

📔 കഥ

📔 കഥ - ShareChat
7.5k കണ്ടവര്‍
13 ദിവസം
പ്രണയം പൂത്തൊരു നാളിൽ.. ❤ 15 തെച്ചു നമുക്കൊന്ന് ഗാർഡനിലേക് പോയാലോ.. ??" തെച്ചു അന്തം വിട്ടു ആദിയെ നോക്കി. കാരണം എന്തെങ്കിലും സീരിയസ് മാറ്റർ സംസാരിക്കാൻ ഉണ്ടെങ്കിൽ മാത്രമാണ് ആദി ഔട്ട്‌ സൈഡ് തിരഞ്ഞെടുക്കുക.. അവൻ അവളുടെ മറുപടിക്ക്‌ വേണ്ടി അവളുടെ മുഖത്തേക്ക് നോക്കി. അവൾ ഒന്നും പറയാതെ ബെഡിൽ എഴുന്നേറ്റു ഇരുന്നു.. " എന്താ തെച്ചൂസേ.. നീ ആലോചിക്കുന്നത്. നിനക്ക് വരാൻ സാധിക്കില്ല എന്നാണോ... വയ്യെങ്കിൽ നീ കിടന്നോടാ.. നമുക്ക് പിന്നെ സംസാരിക്കാം. " തിരിച്ചു പോകാൻ നിന്ന ആദിയുടെ കൈകളിൽ പിടിച്ചു അവൾ. " പോവല്ലേ ചേട്ടാ.. ഞാനും വരുന്നു.. " അവളുടെ സംസാരം കേട്ട് ആദിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. കുട്ടി കാലത്ത് കളിക്കാൻ പോകുമ്പോൾ അവളെ കൂടെ കൂട്ടിയില്ലെങ്കിൽ, കടയിൽ പോയി വരുമ്പോൾ അവളെ പിന്നിലാക്കിയാൽ, അച്ഛന്റെയും അമ്മയുടെയും കൂടെ പുറത്തേക്ക് പോകുമ്പോൾ ഞാൻ അൽപ്പം മുന്നിൽ ആയാലൊക്കെ അവൾ പറയാറുള്ള വാക്കുകൾ ആയിരുന്നു ഇത്. കുട്ടിക്കാലത്ത് നിഷ്കളങ്കമായി " പോവല്ലേ ചേട്ടാ " എന്നും പറഞ്ഞു എന്റെ അടുത്തേക്ക് ഓടി വരുന്ന കുഞ്ഞനുജത്തി തന്നെയാണ് ഇന്നും അവൾ.. കാലത്തിനു മാത്രമേ മാറ്റം സംഭവിച്ചിട്ടുള്ളൂ.. എന്റെ അനിയത്തി കുട്ടി ഇന്നും ആദി ചേട്ടന്റെ കുഞ്ഞനിയത്തി തന്നെയാണ്. അവന്റെ കണ്ണുകൾ നിറഞ്ഞു തൂവി.. " ചേട്ടൻ എന്തിനാ കരയുന്നെ.. ??" " വാ ഞാൻ പറഞ്ഞു തരാം. " ആദി അവളുടെ കൈ പിടിച്ചു ഗാർഡനിലേക്ക്‌ കൂട്ടി കൊണ്ട് പോയി. പുറത്തിറങ്ങിയപ്പോൾ ആണ് നേരം ഇരുട്ടി തുടങ്ങിയത് അവൾ അറിഞ്ഞത് തന്നെ. ചുറ്റുവട്ടത്താകെ പരന്ന് കിടന്ന മഞ്ഞ കലർന്ന വെളിച്ചത്തിനു ഇന്നു ഒരു പ്രത്യേകത തോന്നി അവൾക്കു. എത്ര നാളുകൾക്കു ശേഷമാണ് താൻ ആദിയുടെ കൂടെ ഇങ്ങനെ ഇരിക്കുന്നതെന്നു അവൾ ഓർത്തു. കോളേജ് തുടങ്ങിയതിൽ പിന്നെ ആദിയെ നേരാ വണ്ണം കാണാൻ കൂടി കഴിയാറില്ല. പകൽ ഒരുമിച്ചു പോകും. ലാസ്റ്റ് ഇയർ ആയതിനാൽ വൈകുന്നേരം ആദിക്ക്‌ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടാകും. അതുകൊണ്ട് തെച്ചു ബസിലാണ്‌ വരാറുള്ളത്‌. ചില ദിവസങ്ങളിൽ ആദി അവൾക്കു ബുള്ളെറ്റ് കൊടുക്കും. എങ്കിലും ആദി ലേറ്റ് ആകുന്നതിനാൽ അവൾ വണ്ടി എടുക്കാറില്ല. ആദിക്ക്‌ വരാൻ വേണ്ടി അത് അവിടെ തന്നെ വെക്കും. ആദി വരാൻ തന്നെ രാത്രി 7 മണിയൊക്കെ ആവും. അപ്പോൾ തെച്ചു പഠിക്കുകയായിരിക്കും. ആ സമയം അവളെ ശല്യം ചെയ്യാതിരിക്കാൻ വേണ്ടി അവൻ അങ്ങോട്ട്‌ പോകില്ല. ആദിയെ കണ്ടാൽ പിന്നെ അവൾ അവനോടു ഓരോന്ന് പറഞ്ഞിരിക്കും. അവളുടെ പഠിത്തമൊക്കെ കഴിയുമ്പോൾ ആദിയുടെ റൂമിലേക്ക്‌ ചെല്ലുമ്പോൾ അവൻ പഠിക്കുന്ന തിരക്കിൽ ആയിരിക്കും. അന്നേരം അവളും അവനെ ശല്യം ചെയ്യാതിരിക്കാൻ വേണ്ടി അങ്ങോട്ട്‌ പോകാതിരിക്കും. ഇതാണ് പതിവ്. പിന്നെ നേരം വെളുക്കുമ്പോൾ ആണ് അവർ പരസ്പരം കാണുന്നതും ഒന്ന് സംസാരിക്കുന്നതും. ഒരേ വീട്ടിൽ ആയിരുന്നിട്ട് കൂടി തങ്ങൾക്കിടയിൽ ഇത്രയും അകലം ഉണ്ടാകുന്നുവെങ്കിൽ മാറി നിന്നു സ്നേഹിക്കുന്നവരെ സമ്മതിക്കണം.. തെച്ചു മനസ്സിൽ ഓർത്തു. " തെച്ചുസേ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ??" " എന്തിനാ ഏട്ടാ ഈ മുഖവുരാ... ? അതും നമുക്കിടയിൽ.. !!" അത് കേട്ട് ആദി ഒന്ന് പുഞ്ചിരിച്ചു. ശേഷം ആദി അവളെ നോക്കി. " തെച്ചു... നിനക്ക് എന്നോട് ഒരുപാട് വെറുപ്പ് തോന്നിയ നിമിഷം ഏതാണ്.. ??? " " ങേ... ഏട്ടന് വട്ടായോ.. ?" " നീ പറയെടി പെണ്ണെ.. " " സത്യം പറഞ്ഞാൽ എനിക്ക് ഇതുവരെ അങ്ങനെ തോന്നീട്ടില്ല. എന്റെ ഏട്ടനെ എനിക്ക് അറിയില്ലേ.. ചേട്ടൻ എന്നെ കാരണമില്ലാതെ വഴക്ക് പറഞ്ഞിട്ടില്ല. തമാശക്ക്‌ അല്ലാതെ തല്ലു പിടിച്ചിട്ടില്ല. പിന്നെ എന്തിനാണ് ചേട്ടാ എനിക്ക് വെറുപ്പ്.. ??" " ഈയിടെയായി എനിക്ക് നിന്നേ തീരെ ശ്രദ്ധിക്കാൻ കഴിയുന്നില്ല തെച്ചു. നിന്റെ കാര്യങ്ങൾ അറിയുവാനോ അന്വേഷിക്കുവാനൊ എനിക്ക് സമയം കിട്ടുന്നില്ല.. നിന്നേ ഞാൻ അവൊയിഡ്‌ ചെയ്യുന്നത് പോലെ തോന്നുന്നു എനിക്ക്. " ആദിയുടെ സ്വരം ഇടറി. " എന്താ ആദി ഇത്.. നീ വെറുതെ ആവിശ്യമില്ലാത്തതോന്നും ആലോചിച്ചു കൂട്ടേണ്ട.. എനിക്ക് അങ്ങനെയൊന്നും തോന്നീട്ടില്ല. നീയിപ്പോ നന്നായി പഠിക്ക്‌.. നല്ല മാർക്കോടെ ഡിഗ്രി കമ്പ്ലീറ്റ്‌ ചെയ്യണം.. എന്നിട്ട് വേണം നമുക്കൊരു പൊളി പൊളിക്കാൻ.. " അവളുടെ മുഖത്ത് കണ്ട സന്തോഷം ആദി നോക്കി നിന്നു. പതിയെ അവൾ ആദിയുടെ തോളിൽ തന്റെ തോൾ ചേർത്തു വെച്ചു ഒരല്പം ചെരിഞ്ഞു ഇരുന്നു. എന്നിട്ട് ചെറുതായി ആടാൻ തുടങ്ങി. കൂട്ടത്തിൽ അവനും ആടി കൊണ്ടിരുന്നു. " തെച്ചുസെ അന്ന് നമ്മൾ സിദ്ധാർഥ് സാറിന്റെ റൂമിൽ കയറിയില്ലേ നിന്റെ ടാഗ് എടുക്കാൻ, അന്ന് എന്തൊക്കെയാ നടന്നേ... ?? നീ പിന്നെ ഒന്നും പറഞ്ഞില്ലല്ലോ.. ??! " " അതോ അതില്ലേ ഏട്ടാ... " തെച്ചു അവനു നേരെ ഇരുന്നു അന്നത്തെ കഥകൾ പറയാൻ തുടങ്ങി. ഒപ്പം ജിമ്മൻ വാണിംഗ് തന്നതും താൻ നല്ല കുട്ടി ആയതുമൊക്കെ പറഞ്ഞു. പക്ഷെ നമ്മുടെ കൊച്ചുസിന്റെ കാര്യം മാത്രം പറയാൻ വിട്ടു പോയി. " ആഹാ ഇങ്ങനെയൊക്കെ നടന്നിട്ടും നീ എന്നെ ഒന്നും അറിയിച്ചില്ലല്ലോ.. " " അത് പിന്നെ മനപ്പൂർവം അല്ല ഏട്ടാ.. " " മ്മ്മം.. കിടന്നു ഉരുളണ്ട..എനിക്ക് അറിയാലോ എന്റെ തെച്ചുസിനെ.. " ആദി അവളെ നോക്കി ചിരിച്ചു. " എന്റെ ഏട്ടാ.. നമ്മളെ പോലെ നമ്മൾ മാത്രമേ ഉണ്ടാവു ലെ.. ??" " അതെന്താ തെച്ചുസെ..??" " അല്ലാ.. ഇതുപോലെ പാതി രാത്രി പുറത്തിറങ്ങി പരസ്പരം ഉള്ളു തുറക്കുന്നത് കാമുകി - കാമുകൻമാർക്ക്‌ ഇടയിൽ ഉണ്ടാവാറുണ്ട്.. പക്ഷെ ആങ്ങള - പെങ്ങൾമ്മാർക്കിടയിൽ അപൂർവ്വമായേ കാണൂ.. അല്ലേ ചേട്ടാ.. ?? " അവൾ മുഖം തിരിച്ചു അവനെ നോക്കി. ആദി അവളെ തന്നോട് ചേർത്തു നിർത്തി. " അല്ലേലും നമ്മളെ പോലെ നമ്മൾ മാത്രം മതി.. " അവൾ അവനോടു ചേർന്നിരുന്നു.. " അടിപിടി കൂടുന്നത് പോലെ ഇടയ്ക്കു ഇങ്ങനെ അൽപ്പ നേരം ഒരുമിച്ചു ഇരിക്കാൻ കൂടെ തയ്യാർ ആയാൽ സഹോദര ബന്ധങ്ങൾ ഒന്നുകൂടെ ദൃഢമാകും അല്ലേ ഏട്ടാ.. " " പിന്നല്ലാതെ.. പക്ഷെ ഇതൊന്നും എല്ലാവർക്കും സാധികില്ല.. ചിലർക്ക് ഈഗോ ആണല്ലോ എല്ലാത്തിനെക്കാളും വലുത്. " അവരുടെ സംഭാഷണം അങ്ങനെ നീണ്ടു പോയി. അമ്പിളി മാമൻ മാനത്തെ നക്ഷത്രങ്ങളെ സൈറ്റ് അടിക്കുന്നതും അവർ തമ്മിൽ കണ്ണുകളാൽ സംസാരിക്കുന്നതും ഒക്കെ ആദി തെച്ചുന് കാണിച്ചു കൊടുത്തു. അവർ അതും നോക്കി അങ്ങനെ ഇരുന്നു. " അതുശരി ഇവിടെ ഇരിക്കുകയാണോ രണ്ടും. ഭക്ഷണം ഒന്നും വേണ്ടേ ആവോ.. " ഊരക്ക്‌ കയ്യും കൊടുത്തു കൊണ്ടാണ് നമ്മുടെ തെന്നാലി രാമന്റെ എൻട്രി.. " അതിന് അവിടെ ഭക്ഷണം വല്ലതും ബാക്കിയുണ്ടോ ശിവാ.. ?? നീയൊക്കെ ആയിരുന്നില്ലേ ഫസ്റ്റ് ട്രിപ്പ്‌ ഇരുന്നത്..." " ആക്ഷേപിക്കല്ലേ മോളെ.. നിങ്ങൾക്ക് രണ്ടാള്ക്കുമുളള ഫുഡ് മാറ്റി വെച്ചിട്ടാണ് ഞങ്ങൾ കഴിച്ചത്. സത്യം..!! വേണെമെങ്കിൽ പോയി നോക്ക്.. കോഴി മുട്ട പുഴുങ്ങിയതും, കൂട്ടു കറിയും, പപ്പടവും പിന്നെ വല്യാന്റിയുടെ സ്പെഷ്യൽ സാമ്പാറും..അരെ വാഹ്ഹ്... !!!" അവൻ പറയുന്നത് കേട്ടിട്ട് തെച്ചുന് വായിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു. " അമ്മ ഇന്നു സാമ്പാർ വെച്ചിട്ട് എന്നോട് പറഞ്ഞില്ലെല്ലോ.. കാണിച്ചു തരാം.. " തെച്ചു പിണക്കത്തോടെ പറഞ്ഞു. " ഇത് വല്ലതും ഉള്ളതാണോഡേയ്.. ?" ആദി ശിവയേ നോക്കി കൈ മലർത്തി കൊണ്ട് ചോദിച്ചു. " ഉള്ളതാണ്.. നിങ്ങൾ വേണെമെങ്കിൽ അകത്തോട്ടു ചെന്നു നോക്ക്.. " " എനിക്കെന്തോ അത്രയ്ക്ക് വിശ്വാസം പോരാ.. ആദി വന്നേ നമുക്ക് ഒന്ന് പോയി നോക്കാം.. " തെച്ചു അവരെയും കൂട്ടി അകത്തേക്ക് നടന്നു. എല്ലാരും കഴിച്ചു കഴിഞ്ഞെന്ന് ടാബിളിന്റെ കോലം കണ്ടപ്പോൾ തന്നെ അവൾക്കു മനസ്സിലായി. " എവിടെ.. ഇവിടെ ഞങ്ങൾക്ക് ഉള്ള ഫുഡ് എവിടെ. ?" ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ പ്രതീതി ആയിരുന്നു ടാബിളിൽ.. ഇതിനിടയിൽ തങ്ങൾക്കുള്ളാ ഭക്ഷണം എവിടെയാണാവോ.. ?? " ദേ ആ മൂടി തുറന്ന് നോക്ക് തെച്ചു.. " ശിവ കൈ ചൂണ്ടി കാണിച്ച മൂടി തുറന്ന് നോക്കി തെച്ചു. ശേഷം ആദിയെ നോക്കി. ആദി അതിനുള്ളിലെക്ക്‌ നോക്കി. ശേഷം ശിവയേ ഒരു മറ്റേടത്തേ നോട്ടം നോക്കി. " ഇതാർക്ക്‌ കഴിക്കാൻ ഉള്ള ഫുഡ് ആണെന്നാ പറഞ്ഞെ.. ??" ആദി അൽപ്പം കലിപ്പ് ഇട്ടു. " നിങ്ങക്ക് രണ്ടാള്ക്കും.. " " പ്പ്ഹഹ തെണ്ടി.. കൊച്ചു കുഞ്ഞുങ്ങൾക്ക്‌ കൊടുക്കുന്ന ചോറിന്റെ പകുതി ഉണ്ടോടാ ഇത്.?? ഈ കോഴി മുട്ടക്ക്‌ ഉണ്ണിയില്ലേ.. ?? വെള്ള മാത്രെ ഉള്ളു.. ?? കൂട്ടു കറിയിലെ കടല ഒക്കെ എന്തെ ടൂർ പോയോ.. ?? ഉരുള കിഴങ്ങ് മാത്രം ഇട്ടിട്ടാണോ അമ്മ സാമ്പാർ ഉണ്ടാക്കിയത്.. ?? " ആദിയും തെച്ചുവും ഫുൾ കലിപ്പിലാണ്‌. ശിവ നിന്നു പരുങ്ങുന്നുണ്ട്.. " അമ്മാ..എനിക്ക് ചപ്പാത്തി ഉണ്ടാക്കി തായോ.. ?" ആദി അടുക്കളയിലേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. " എനിക്കിനി ഒന്നിനും വയ്യ.. നീ ഉള്ളത് എടുത്ത്‌ കഴി.." അകത്തു നിന്നു മറുപടിയും വന്നു. " മോനെ ആദി.. ഒരു 5 മിനിറ്റ്.. മമ്മ ഇപ്പൊ ഉണ്ടാക്കി തരാം.. " " ആ വന്നല്ലോ.. എന്താ കേൾക്കാത്തെ എന്ന് വിചാരിച്ചതെ ഉള്ളു.. " തെച്ചു മനസ്സിൽ പറഞ്ഞു. "ഓക്കേ മമ്മാ.. ഞാൻ മുകളിൽ ഉണ്ടാവും.. ചപ്പാത്തി ആയിട്ട് വിളിച്ചാൽ മതി " അതും പറഞ്ഞു ശിവയേ നോക്കി കലിപ്പ് ഇട്ടു കൊണ്ട് ആദി മുകളിലേക്ക്‌ പോയി. " ഡാ മാങ്ങാമോറാ... എന്റെ അന്നം മുട്ടിക്കാൻ ആണോടാ കഥ കവിത എന്നും പറഞ്ഞു നീ ഇങ്ങോട്ട് കെട്ടിയെടുത്തെ.. മര്യാദക്ക് എന്റെ വിശപ്പ്‌ മാറ്റിക്കോ... അല്ലെങ്കിൽ ഞാൻ നിന്നേ വറുത്തു കഴിക്കും.. " " മമ്മ.. അല്ല വല്യമ്മ ച...ചപ്പാത്തി ഉണ്ടാക്കി തരും. " " അത് ആദിക്ക്‌.. !! എനിക്കുള്ളത് നീ വാങ്ങി തരണം.. വാ പുറത്തേക്ക് പോവാം.. " " പുറത്തേക്കോ.. ?? ഈ നേരത്തോ. എനിക്ക് പേ..പേടിയാ..??" " പിന്നേ.. ഇള്ളകുട്ടി ആണല്ലോ.. നേരം ഇരിട്ടിയാൽ പേടിച്ചു നിക്കാൻ.. ഒന്ന് വാടാ കോപ്പേ.. " തെച്ചു അവന്റെ കയ്യും പിടിച്ചു പുറത്തേക്ക് നടക്കുമ്പോൾ ആണ് സോഫയിൽ ഇരുന്നു മറ്റവൻമാർ പബ്ജ് കളിക്കുന്നത് കണ്ടത്. " കളിച്ചോ കളിച്ചോ നിങ്ങള്ക്കുള്ള പണി നാളെ തരാം.. " പബ്ജിൽ മുഴുകി ഇരിക്കുന്നതിനാൽ അവൾ പറഞ്ഞതൊന്നും അവർ കെട്ടില്ല. അവൾ ശിവയേ കൂട്ടി ബുള്ളെറ്റിൽ പുറത്തേക്ക് പോയി. തെച്ചുവായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്‌. ഒരു തട്ടു കടയുടെ മുന്നിൽ എത്തിയപ്പോൾ അവൾ വണ്ടി നിർത്തി. "ഇവിടെയാണോ.. ?" " എന്തെ ഇവിടെ പറ്റില്ലേ.. ??" " ഓ.. എവിടെങ്കിലും ആകട്ടെ.. വേണ്ടത് എന്താന്ന് വെച്ചാൽ വാങ്ങി മുണ്ങ്ങ്.. എനിക്ക് പോയിട്ട് വേണം ഫ്രീ ഫയർ കളിക്കാൻ.. " " പിന്നേ.. ദേ എന്നെകൊണ്ട്‌ ഒന്നും പറയിപ്പിക്കണ്ട.. കേറി വാടാ തെണ്ടി.. " അവിടെന്ന് നല്ല ചൂടുള്ള മസാല ദോശയും ഓംലൈറ്റും വാങ്ങി കഴിച്ചു. വയർ നിറയുന്നത് വരെ അവൾ കഴിച്ചു. തിരികെ വരാൻ നേരം ശിവ എന്നെ അവിടെ പിടിച്ചു നിർത്തി. " തെച്ചമ്മേ.. ഞാനൊരു സംശയം ചോദിക്കട്ടെ.. " " നീ ചോദിക്കു മുത്തേ.. " "എടി.. ഞങ്ങൾ നിന്നേ ആക്രമിക്കാൻ നിന്നപ്പോൾ ഒരു ബൈക്ക് വന്നു നിന്നില്ലേ നമ്മുടെ അടുത്തു. ഒരു ഫ്രീക്കൻ.. !! എന്നാ ഗ്ലാമർ ആടി അയാളെ കാണാൻ.." തെച്ചുവിനു അതെല്ലാം കേട്ട് പുച്ഛമാണ് തോന്നിയത്‌. " പക്ഷെ ഞാൻ അതല്ല ആലോചിക്കുന്നത്. " " പിന്നെ നീ എന്താണാവോ ആലോചിക്കുന്നത്. " " എടി അയാളുടെ വരവ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി അത് നിന്നേ രക്ഷിക്കാൻ വേണ്ടിയാണ് എന്ന്. പക്ഷെ നിന്നേ കണ്ടപ്പോൾ അയാളെന്താ തിരിച്ചു പോയേ.. ?? ഒന്നില്ലേങ്കിലും ഒരു പെൺകുട്ടി അല്ലേ.. ? അതിന്റെ പരിഗണന പോലും കൊടുക്കാതെ മുഖം തിരിച്ചു പോകാൻ അയാള്ക്ക് എങ്ങനെ മനസ്സു വന്നു ആവോ.. ?? " അത് കേട്ട് തെച്ചുവിനു പെട്ടെന്ന് സങ്കടം വരുന്നത് പോലെ തോന്നി. " എടി അതെല്ലാം പോട്ടെ.. നീയെന്തിനാ ആ സമയം കരഞ്ഞത്.. ?? ഞങ്ങളെ പേടിച്ചിട്ടാണ് എന്ന് പറയണ്ട.. അങ്ങനെ നാല് പേര് വന്നാൽ പേടിച്ചു കരയുന്നവൾ അല്ല നീയെന്ന് എനിക്കറിയാം.. സത്യം പറ മോളെ.. എന്തായിരുന്നു കാര്യം.. ആ ബൈകിൽ വന്ന ആളിനെ നിനക്ക് നേരത്തെ അറിയാമായിരുന്നോ.. ?? " തെച്ചു ആകെ കുഴങ്ങി. എന്ത് പറഞ്ഞു രക്ഷപ്പെടും..???? ഇന്നത്തെ സംഭവം ആദിയോട് പോലും പറഞ്ഞിട്ടില്ല.. പറയാൻ തോന്നിയില്ല എന്നതാണ് സത്യം.. !! " അതേ.. കള്ളം പറഞ്ഞു രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട.. എന്നെ അറിയാലോ നിനക്ക്.. " ശരിയാ.. ഞാൻ കള്ളം പറഞ്ഞാൽ ഇവന് അത് വേഗം തിരിച്ചറിയാൻ കഴിയും. ആദിയും അങ്ങനെയാണ്. ഇനി സത്യം പറയാതെ വഴിയില്ല. " എല്ലാം ഞാൻ പറഞ്ഞു തരാം.. നീ കേറു.." അവൾ വണ്ടി സ്റ്റാർട്ട്‌ ആക്കി നേരെ ബീച്ചിലേക് വിട്ടു. ബീച്ചിന്റെ ഒരു സൈഡിൽ ഇരുന്നു അവൾ ജിമ്മനെ കുറിച്ചുള്ള സകലതും ശിവയോട് പറഞ്ഞു കൊടുത്തു. " അയ്യേ ഇതിനാണോടി നീ കരഞ്ഞേ.. സത്യം പറ തെച്ചമ്മേ.. ?? നീ കരഞ്ഞതിന്റെ കാരണം ഇതല്ലാന്ന് എനിക്ക് അറിയാം. " " എടാ അത് പിന്നെ.. അയാൾ എന്നെ രക്ഷിക്കാൻ വരുന്നതും അപ്പോൾ അയാളെ ചടപ്പിച്ചു കൊണ്ട് ഞാൻ നിങ്ങളെ തല്ലുന്നതുമൊക്കെ ഒരുനിമിഷം സ്വപ്നം കണ്ട്‌ ഞാൻ. അതിനൊന്നും ഇട തരാതെ ബൈക്കും എടുത്ത്‌ അയാള് പോയപ്പോൾ എന്റെ കരച്ചിലു കണ്ടിട്ടെങ്കിലും തിരിച്ചു വരുമെന്ന് കരുതി. എവിടെ.. ??? ഞാൻ ശശിയായി അതന്നെ.. !!" " അങ്ങനെ പറയ്യ്.. ഇപ്പോൾ ഓക്കേ ആയി.. നിന്നെപോലൊരു ലോക ഉടായിപ്പ് ഇനി ഈ ഭൂമിയിൽ ജനിക്കാൻ ഇല്ലാന്ന് എനിക്ക് നന്നായി അറിയാം.. " " ശിവാ.. എനിക്ക് ഒരിക്കലെങ്കിലും ആ ജിമ്മന്റെ മുന്നിൽ ഒന്ന് ജയിക്കണം.. എന്തെങ്കിലും വഴി പറഞ്ഞു താടാ.. നിന്റെ കഥക്ക് ഞാനൊരു അടിപൊളി തീം കണ്ട്‌ വെച്ചിട്ടുണ്ട്. " " ആണോ ശെരിക്കും.. എങ്കിൽ ഞാനൊരു ഐഡിയ പറയാം. " " ആ പറയ് കേൾക്കട്ടെ.. " " ഇമ്മാതിരി പരിപാടികൾക്കു പറ്റിയ തിരിച്ചടി ഒന്നേയുള്ളൂ.. " പ്രണയം "..!! നീ അയാളെയങ് പ്രണയിക്കണം.. പ്രണയിച്ചു വീഴ്ത്തണം.. " " വാട്ട്‌.. ??!!!!!! പ്രണയിക്കാനോ.. ?? ഈ ഞ്യാൻ.. ?? അതും ആ ജിമ്മനെ ലെ.. ?? നടക്കുന്ന കാര്യം വല്ലതും പറയെടെ .. " " അയ്യോടി മോളെ നിന്നോട് അവനെ ആത്മാർഥമായി പ്രണയിക്കാൻ അല്ല പറഞ്ഞെ.. " " പിന്നെ.. ??? " " അഭിനയിക്കണം.. അവനെ പ്രണയിക്കുന്നതായി അഭിനയിക്കണം. എന്നിട്ട് അവനെ നിന്റെ വരുത്തിക് കൊണ്ട് വന്നു അവനെ മൂക്ക് കൊണ്ട് ക്ഷ, ങ്ങ എന്ന് എഴുതിക്കണം.. " അത് കേട്ടപ്പോൾ തെച്ചുവിന് ഒരു ഹരം തോന്നി. "ഈ ഐഡിയ കോള്ളാലോ ശിവാ.. ഒന്ന് പരീക്ഷിച്ചു നോക്കാമല്ലേ.." " നീ ദൈര്യമായി പ്രേമിക്കേടി...എന്തായാലും നനഞ്ഞു ഇനി കുളിച്ചങ് കേറാം.. " അതുകേട്ടു തെച്ചു ഒന്ന് ചിരിച്ചു. അപ്പോഴേക്കും അവളുടെ മനസ്സ് സിദ്ധാർത്ഥിന് എതിരായുള്ള തന്ത്രങ്ങൾ മെനയാൻ തുടങ്ങിയിരുന്നു....!!! തുടരും 📝കുഞ്ചു @കറുത്തമഷി
#

📔 കഥ

📔 കഥ - eable - ShareChat
11.4k കണ്ടവര്‍
20 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം