@kathakalude__kithab
@kathakalude__kithab

💚കഥകളുടെ📗കിതാബ് 💚

յօíղ օմɾ աԵsմթ ցɾմթ 9994357535 7594006345

*💘നീയില്ലാ ജീവിതം💘3️⃣* _ഭാഗം.5_ ✍️ Mubashira MSKH "ആയിഷ ഫെബി... അതാണ് അവളെ മുഴുവൻ പേര്..." നമ്മളെ പേര് അറിയുന്ന ആരാപ്പോ ഇവിടെയുള്ളതെന്ന ഷോക്കിൽ ഞങ്ങൾ നാല് പേരും ഒരുമിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാനും അച്ചുവും ഹസിയും ഞെട്ടി തരിച്ച് നിന്നു പോയി... ഞങ്ങളെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്ന ആ മൊഞ്ചനാണ് മുന്നിൽ നിൽക്കുന്നത്... ഇവൻ എന്താ ഇവിടെ എന്ന ചോദ്യത്തിനേക്കാൾ ഉപരി എന്നെ അലട്ടി കൊണ്ടിരുന്നത് ഇവന് എങ്ങനെ എന്റെ പേര് അറിയാമെന്നായിരുന്നു... അപ്പൊ തന്നെ അവന്റെ പിറകിൽ നിന്നും മുന്നോട്ട് വരുന്ന രൂപം കണ്ടതും എങ്ങനെ എന്റെ മുഴുവൻ പേര് ഇവന് കിട്ടിയെന്ന് എനിക്ക് മനസ്സിലായി... അരുണുമുണ്ട് അവന്റെ കൂടെ... അരുണിന് ഞങ്ങളെ നാലിനെയും നേരത്തെ തന്നെ നല്ലോണം അറിയുന്നോണ്ട് ആ ടെൻഷനും അങ്ങ് ഒഴിഞ്ഞു... പക്ഷെ അപ്പോഴേക്കും പുതിയ ഒരു ടെൻഷൻ ഞങ്ങൾക്കിടയിലെ ഒരുത്തിക്ക് വളർന്ന് വന്നിരുന്നു എന്ന് എന്റെ കൈ പിടിച്ച് ഞെരിക്കുന്നത് അറിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്... അപ്രതീക്ഷിതമായി അരുണിനെ ഇവിടെ കണ്ട ഷോക്കിൽ അച്ചുവാണ് നമ്മളെ കൈ ചമ്മന്തിയാക്കി വെച്ചിരിക്കുന്നത്... അവളെ കൈ നമ്മളിൽ നിന്നും വിടുവിക്കാനായി നമ്മള് അപ്പൊ തന്നെ അവളെ കാല് നോക്കി ഒരു ചവിട്ട് കൊടുത്തതും അവള് പെട്ടെന്ന് തല താഴ്ത്തി നിന്നോണ്ട് എന്റെ കയ്യിൽ നിന്ന് പിടി വിട്ടു... അപ്പോ തന്നെ നമ്മള് അരുണിലേക്ക് നോട്ടം തെറ്റിച്ചതും അവൻ അച്ചുവിനെ നോക്കി നല്ല അൾട്ടിമേറ്റ് പുച്ഛം തന്നെ വിതറുന്നുണ്ടായിരുന്നു... വെറുതെയല്ല പെണ്ണ് തല താഴ്ത്തി നിന്നത്... ഇപ്പോ നിങ്ങൾക്കും ഡൗട്ടുണ്ടാകുമല്ലേ ഇതിന് മാത്രം എന്താ ഇവര് തമ്മിലുള്ള പ്രോബ്ലം? എന്തിനാ ഇവര് പിരിഞ്ഞതെന്ന്... സത്യം പറഞ്ഞാൽ അത് ഞങ്ങൾക്കും അറിയില്ല... കാരണം അത് അവൾക്ക് വിഷമാകോന്ന് കരുതി ഞങ്ങളാരും അത് ഇന്നേവരെ അവളോട് ചോദിച്ചിട്ടില്ല... അപ്പൊ തന്നെ അരുണും അവന്റെ കൂടെയുള്ള മൊഞ്ചനും കൂടി ആ സീനിയേഴ്‌സിന്റെ അടുത്തേക്ക് പോയി നിന്നിട്ട് ഞങ്ങളെ നാലിനെയും മാറി മാറി നോക്കുന്നത് കണ്ടപ്പോഴാണ് ഇവരൊക്കെ ഒരൊറ്റ ഗ്യാങ്ങാണെന്ന് നമ്മക്ക് മനസ്സിലായത്... "എടാ... എന്താ നീ പറഞ്ഞെ..?" ഞങ്ങളോട് പേര് ചോദിച്ചിരുന്നവൻ ആ മൊഞ്ചൻ നമ്മളെ പേര് പറഞ്ഞത് കേട്ടിട്ട് എന്തോ വിശ്വസിക്കാൻ കഴിയാത്ത മട്ടിൽ അവൻ അത് ചോദിക്കുന്നത് കണ്ട് ഞാൻ ഒന്ന് നെറ്റി ചുളിച്ചു... "Yes... she is ആയിഷ ഫെബി..." എന്ന് ചുണ്ടിൽ ചെറു പുഞ്ചിരി തൂകി അവൻ എന്നെ തന്നെ നോക്കി അവരോടായി പറഞ്ഞിട്ട് കയ്യും കെട്ടി നിന്നതും അവരുടെ മുഖത്തൊക്കെ ഒരു തരം ഞെട്ടൽ ഉണ്ടായത് ഞാൻ ശ്രദ്ധിച്ചു... "അ... അപ്പോ... ഇവള്.....?" ഇപ്പോഴും കേട്ടത് വിശ്വാസം വന്നിട്ടില്ലെന്ന മട്ടിലുള്ള അവരുടെ ആ പറച്ചില് കേട്ട് ആ മൊഞ്ചൻ ഒന്ന് സൈഡിലേക്ക് കോട്ടി ചിരിച്ചോണ്ട് അതേയെന്ന മട്ടിൽ തലയാട്ടി നിന്നു... ഇതൊക്കെ കണ്ടോണ്ട് എന്തോ പോയ ആരെയോ പോലെ ഞാൻ മെല്ലെ നമ്മളെ ചങ്ക്‌സിനെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ അവരും എന്നെ അതുപോലെ നോക്കി നിൽക്കാണ്... ആ നോട്ടത്തിൽ നിന്ന് തന്നെ വ്യക്തമാണ് അവർക്ക് എന്റെ അത്ര പോലും ബൾബ് കത്തിയിട്ടില്ലെന്ന്... "ഹായ് അയാം *സിയാദ് അഹമ്മദ്* ... ബി.ടെക് ഫൈനലിയർ സ്റ്റുഡന്റ്..." പെട്ടെന്ന് നമ്മളെ നേരെ കൈ നീട്ടി കൊണ്ട് ആ മൊഞ്ചൻ അവനെ ഇൻട്രൊഡ്യൂസ് ചെയ്ത് തന്നതും ഞാൻ വേണോ വേണ്ടയോ എന്ന മട്ടിലൊരു ചിരി പാസാക്കി കൊണ്ട് അവന് കൈ കൊടുത്തു... "ഹലോ എന്റെ പേര് *നിയാസ്* എല്ലാരും എന്നെ നിസൂന്ന് വിളിക്കും... സോറിട്ടോ പെങ്ങളെ... നേരത്തെ ആളറിയാതെ ഒച്ച വെച്ചതാ..." എന്ന് പറഞ്ഞ് നമ്മളെ ചോദ്യം ചെയ്തവനും നമ്മക്ക് കൈ തന്നപ്പോ അവൻ പറയുന്നത് കേട്ടിട്ട് നമ്മളെ തലയിൽ കത്തി കൊണ്ടിരുന്ന ബൾബ് വീണ്ടും ഫ്യൂസായി... ഇവൻ എന്തിനാപ്പൊ എന്നോട് ഇത്ര സോഫ്റ്റ് ആയിട്ട് സംസാരിക്കുന്നതെന്നാ എനിക്ക് മനസ്സിലാകാത്തത്... അപ്പോ തന്നെ കാക്കുവിന്റെ വാക്കുകൾ എന്റെ മനസ്സിലേക്ക് വന്നതും ബാംഗ്ലൂരിൽ ഉള്ളവരെയൊന്നും അങ്ങനെ കണ്ണും പൂട്ടി വിശ്വസിക്കേണ്ട എന്ന വാചകം ഞാൻ ഓർത്തു... ചിലപ്പോ ഇങ്ങനെയൊക്കെ പെരുമാറിയിട്ട് ഒടുക്കം പിറകിൽ നിന്ന് കുത്തുന്ന ടീംസാണോ ഇവരെന്നും പറയാൻ പറ്റില്ല... അതോണ്ട് സൂക്ഷിച്ചേ പറ്റൂ എന്ന് ഞാൻ എന്നോട് തന്നെ മനസ്സിൽ മൊഴിഞ്ഞോണ്ടിരുന്നു... "ഞാൻ *ഷഹല* ... ബി.ടെക് തന്നെയാണ് but തേർഡ് ഇയർ ആണെന്ന് മാത്രം... താൻ എന്നെ ശാലു എന്ന് വിളിച്ചോ..." ഞങ്ങളോട് എവിടെന്നാ വരുന്നതെന്ന് ചോദിച്ച ഇത്ത പറയുന്നത് കേട്ട് ഞാനൊന്ന് തലയാട്ടി ചിരിച്ച് കൊടുത്തു... "എന്റെ പേര് *ജോൺ എബ്രഹാം* ഫൈനൽ ഇയർ തന്നെയാണ്..." "ഞാൻ *അഖില* ... അക്കു എന്ന് വിളിച്ചാൽ മതി... ഞാനും ശാലുവും സെയിം ക്ലാസാ..." "ഞാൻ *അൻവർ* ... എല്ലാവരും എന്നെ അനു എന്നാണ് വിളിക്കാറ് പെങ്ങള് എന്നെ അനൂക്ക എന്ന് വിളിച്ചാൽ മതി..." എന്ന് ബാക്കിയുള്ളവരെ കൂടെ പരിചയപ്പെട്ടപ്പോ എനിക്ക് ഇപ്പോഴും എന്താ ഇവിടെ നടക്കുന്നതെന്ന ധാരണ വന്നിട്ടില്ല... അതോണ്ട് തന്നെ വേണോ വേണ്ടയോ എന്ന മട്ടിലാണ് അവർക്ക് ഒക്കെ കൈ കൊടുത്ത് ചിരിച്ചോണ്ട് നിന്നത്... നമ്മളെ ചങ്ക്‌സിനെ നോക്കിയപ്പോഴാണെങ്കിൽ ഞങ്ങളെ പരിചയപ്പെടൽ കണ്ടിട്ട് ഇവറ്റകൾ എന്നെ തന്നെ ഉറ്റുനോക്കാണ്... ഞാൻ എന്തോ ചെയ്ത പോലെയുണ്ട് അവരെ നോട്ടം കണ്ടാൽ... "തൽക്കാലത്തേക്ക് നമുക്ക് ഇത്ര പരിചയപ്പെട്ടാൽ മതി... ബാക്കിയൊക്കെ വിശദമായിട്ട് നമുക്ക് പിന്നീട് പരിചയപ്പെടാം... എന്തായാലും നമ്മൾ തമ്മിൽ ഇനിയും ഒരുപാട് കൂടിക്കാഴ്ചകൾ നടക്കും... അതോണ്ട് ബാക്കിയൊക്കെ അപ്പോ ആകാം..." അതും പറഞ്ഞ് അരുൺ എന്തോ അർത്ഥം വെച്ച മട്ടിൽ ഞങ്ങളെ നാലിനെയും മാറി മാറി നോക്കിയിട്ട് ഒടുക്കം ആ നോട്ടം എന്നിൽ പതിപ്പിച്ച് നിർത്തി പുഞ്ചിരിക്കുന്നത് കണ്ട് ഞാൻ അച്ചുവിലേക്ക് നോട്ടം തെറ്റിച്ചപ്പോ കുരിപ്പ് എന്നെ തുറിച്ച് നോക്കുന്നുണ്ട്... അവളെ നോട്ടം പിന്നെ അൺസൈക്കബിൾ ആയോണ്ട് ഞാൻ വേഗം അവളിൽ നിന്നും മുഖം തിരിച്ച്‌ മുന്നിൽ നിൽക്കുന്നവരെ നോക്കിയതും അവര് ഏഴു പേരും കൂടി കയ്യും കെട്ടി നമ്മളെ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് ഞാനും ഒരു അവിഞ്ഞ ചിരി പാസാക്കി കൊടുത്തു... "എന്നാ പിന്നെ... ഞങ്ങൾ അങ്ങോട്ട്..." ഒരു ഒഴുക്കൻ മട്ടിൽ ഞാൻ അതും പറഞ്ഞ് പിറകിലേക്ക് കൈ നീട്ടിയപ്പോ ആ സിയാദ്ക്ക നമ്മളെ അടുത്തേക്ക് വന്ന് നിന്നു... "ഈ കാമ്പസിനെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ കയറി വന്ന ന്യൂ കമേഴ്സാണെന്ന പരിഗണന വെച്ച് ഒരു മുന്നറിയിപ്പ് തരാം... ഇവിടെയുള്ള ഒരുത്തനും നല്ലവരല്ല... നല്ലവരായി കണക്കാത്തവർ ആരും ചീത്തതുമാകില്ല... പിന്നെ ഈ കാണുന്ന റാഗിങ്ങിൽ നിന്നൊക്കെ രക്ഷപ്പെടണമെന്നുണ്ടെങ്കിൽ നിങ്ങള് ഒരു കാര്യം മാത്രം ചെയ്താൽ മതി..." എന്ന് സിയാദ്ക്ക പറഞ്ഞ് നിർത്തിയതും അതെന്താണെന്ന് അറിയാനുള്ള തൊര കൊണ്ട് ഞങ്ങള് നാല് പേരും കണ്ണിമ വെട്ടാതെ സിയാദ്ക്കാനെ തന്നെ നോക്കി നിന്നു... "റാഗിങിനായി വിളിക്കുന്നവരോട് ജസ്റ്റ്‌ നിന്റെ പേര് മാത്രം പറഞ്ഞാൽ മതി... ബാക്കിയൊക്കെ ശരിയായിക്കോളും..." നമ്മളെ മുഖത്തേക്ക് കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് അതും പറഞ്ഞ് മൂപ്പരും അവറ്റകളും കൂടി ഞങ്ങളെ നോക്കി ചിരിച്ചോണ്ട് അവിടന്ന് പോയപ്പോ ഞാൻ എന്ത് എന്ന മട്ടിൽ നെറ്റി ചുളിച്ചോണ്ട് അവരെ തന്നെ നോക്കി നിന്നു... അവര് ഏഴു പേരും കണ്ണിൽ നിന്നും മാഞ്ഞ് പോയിട്ടും എന്താപ്പോ ഇവിടെ നടന്നത് എന്താപ്പോ അവര് പറഞ്ഞതെന്ന് ചിന്തിച്ച് ഞാൻ ആ നിർത്തം തുടർന്നു... പെട്ടെന്ന് അച്ചുവും ഹസിയും കൂടി എന്റെ ഇടവും വലവും നിന്നോണ്ട് പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്ന് മുന്നിലേക്ക് നോക്കുന്നത്... നോക്കുമ്പോ അവറ്റകൾ മൂന്നും എന്നെ ഫോക്കസ് ചെയ്ത് നിൽക്കാണ്... "ഫെബി എന്താടി ഇവിടെ നടക്കുന്നത്? അവരൊക്കെ ആരാ? നിനക്ക് അവരെ മുന്നേ പരിചയമുണ്ടോ?" ഹസിന്റെ ഒടുക്കത്തെ ചോദ്യം കേട്ട് ഞാൻ അപ്പോ തന്നെ അവളെയൊന്ന് തറപ്പിച്ച് നോക്കി... "ആടി... എന്റെ കെട്ട്യോന്റെ കുട്ട്യോളെ കുഞ്ഞമ്മയും നാത്തൂനും അവറ്റകളെ മക്കളുമാ ആ പോയത്... ഒരൊറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ... നിങ്ങള് അറിയാത്ത ആരുമായിട്ടും എനിക്കൊരു ബന്ധവുമില്ലെന്ന് നിങ്ങൾക്ക് മൂന്നിനും അറിയില്ലേ? പിന്നെ എന്തിനാ ഈ ചോദ്യം ചോദിക്കുന്നെ? അക്കൂട്ടത്തിൽ അരുണിനെ മാത്രമേ എനിക്ക് പരിചയമുള്ളൂ... എനിക്ക് പരിചയമുള്ള പോലെ നിങ്ങൾക്കും അവനെ അറിയാം... പിന്നെ എന്നോട് ഇങ്ങനെ ചോദിച്ചാൽ എനിക്ക് എന്ത് പറയാൻ പറ്റും..?" "ഫെബി കൂൾ... കൂൾ... ആ സിയാദ്ക്ക പറയുന്നത് നീയും കേട്ടതല്ലേ... അതും അവറ്റകളെ നോട്ടവും പെരുമാറ്റവും ഒക്കെ കണ്ടപ്പോ ഞങ്ങള് കരുതി നിനക്ക് അവരെ നേരത്തെ പരിചയം കാണുമെന്ന്... അതില്ലെന്ന് ഇപ്പോ ഞങ്ങൾക്ക് ബോധ്യമായി... എന്നാലും എന്ത് കൊണ്ടാ അവര് നമ്മളോട് ഇങ്ങനെയൊക്കെ ബിഹേവ് ചെയ്തത്?" അച്ചു. "ആർക്കറിയാം...? ഏഴിനും വട്ടാണെന്ന് തോന്നുന്നു... അല്ലാതെ ഞാനെന്ത് പറയാനാ...? റാഗിങ്ങിനിടയിൽ പെട്ടാൽ ഞാൻ എന്റെ പേര് മാത്രം പറഞ്ഞാൽ മതിയത്രെ... ബാക്കിയൊക്കെ ശരിയായിക്കോളുമെന്ന്... എന്റെ പേരെന്താ LDF എന്നെങ്ങാനുമാണോ എല്ലാം ശരിയാകാൻ..? ഇതിൽ എന്തൊക്കെയോ കളി നടക്കുന്നുണ്ട്... കാക്കു പ്രത്യേകം പറഞ്ഞിട്ടുള്ളതാ ഇവിടെയുള്ളവരോട് സൂക്ഷിച്ചും കണ്ടും കൂട്ട് കൂടിയാൽ മതിയെന്ന്... അതോണ്ട് ഇവരെ ഈ പെർഫോമൻസ് കണ്ട് ആരും മഞ്ഞളിച്ച് വീഴണ്ട..." എന്ന് നമ്മള് പറഞ്ഞപ്പോ അവരത് ശരിയാണെന്ന മട്ടിൽ തലയാട്ടി കൊണ്ട് ക്ലാസ് ലക്ഷ്യമാക്കി ഞങ്ങൾ വീണ്ടും ഗ്രൗണ്ടിലൂടെ നടന്നതും പെട്ടെന്ന് ഒരു വിസിലടി കേട്ട് ഞങ്ങൾ അങ്ങോട്ട് നോട്ടം തെറ്റിച്ചു... അപ്പോ ഒരു നാലഞ്ച് പെമ്പിള്ളേരും മൂന്നാല് ബോയ്സും കൂടി ഗ്യാങ്ങായി നിന്നോണ്ട് ഞങ്ങളെ അവരെ അടുത്തേക്ക് വിളിച്ചു... ഒരു റാഗിംഗ് പ്രോസസ് കഴിഞ്ഞത് കൊണ്ട് തന്നെ വലിയ പേടിയൊന്നും കൂടാതെ ഞങ്ങൾ അവരെ അടുത്തേക്ക് ചെന്നു... "ഹോയ് ബേബി ചമ്മക് ചലോ... വാട്ട്‌ എ ഫിഗർ യാർ... ക്യാ ബോഡി സ്ട്രക്ച്ചർ... ഏയ് ലഡ്‌ക്കി ഇതർ ആജാ..." ചെന്നയുടനെ തന്നെ ഞങ്ങളെ മൂന്നിനേയും ഫോക്കസ് ചെയ്‌തോണ്ട് ഒരുത്തൻ അശ്ലീല ചുവയോടെ അങ്ങനെയൊക്കെ പറഞ്ഞ് ഞങ്ങളെ മൊത്തത്തിൽ കണ്ണുഴിയുന്നത് കണ്ടപ്പോ തന്നെ എന്റെ രക്തം കിടന്ന് തിളച്ച് മറിയാൻ തുടങ്ങിയിരുന്നു... പിന്നെ അതൊക്കെ സമീർക്കനേയും വീട്ടുകാരെയും കുറിച്ച് ഓർത്തപ്പോ ഞാൻ കൺട്രോൾ ചെയ്ത് നിന്നതും അവൻ എന്നോട് അടുത്തേക്ക് വരാൻ പറഞ്ഞു... ഞാൻ അപ്പോ തന്നെ നമ്മളെ ചങ്ക്‌സിനെ നോക്കി കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നതും അവൻ എന്നെയൊന്ന് നല്ലോണം കണ്ണുഴിഞ്ഞു... "ഹേയ്... where are you from?" "Kerala..." "Ho പുവർ മലയാളീസ്... ഇന്ന് ഞങ്ങളെ കയ്യിലെ പണി വാങ്ങി കൂട്ടാൻ വേണ്ടി തന്നെയാകുമല്ലേ കേരളത്തിൽ നിന്ന് നിങ്ങളൊക്കെ വന്നത്...? ദേ ഇവന്മാരും മലയാളീസാ..." എന്ന് മേക്കപ്പിൽ മോന്തയും കുത്തി വീണ ഒരുത്തി ഞങ്ങളെ നോക്കി പറഞ്ഞതും അവരെ മുന്നിൽ കണ്ണും നിറച്ച് ഷർട്ട് ഇല്ലാതെ കൈ രണ്ടും പൊന്തിച്ച് വെച്ചോണ്ട് മുട്ടുകുത്തി ഇരിക്കുന്നവന്മാരിലേക്ക് എന്റെ നോട്ടം ചെന്നു... അവര് ഞങ്ങളെ ദയനീയതയോടെ നോക്കുന്നത് കണ്ട് നമ്മള് കൂടെയുള്ള നമ്മളെ ചങ്ക്‌സിനെ നോക്കിയപ്പോ കണ്ണെടുക്കാതെ ആ പാവങ്ങളെ തന്നെ നോക്കി നിൽക്കാണ് അവര്... "ഡാ... നിന്നോട് ഇനി പ്രത്യേകിച്ച് പറയണോ... ഷർട്ട് ഊര്... എന്നിട്ട് ഇവന്മാര് ഇവിടെ മുട്ട് കുത്തി ഇരിക്കുന്ന പോലെ കൈ ഉയർത്തി ഇരിക്ക്... വേഗം..." എന്ന് പറഞ്ഞ് അവള് ശാമിയുടെ ഷർട്ടിൽ കയറി പിടിച്ച് ഒച്ച വെച്ചതും ഞാൻ അപ്പോ തന്നെ അവളെ കൈ അവനിൽ നിന്നും തട്ടി മാറ്റി... "തൊട്ട് പോകരുത് അവനെ..." എന്ന എന്റെ ഡയലോഗ് കേട്ട് ഇവറ്റകൾ മൂന്നും കൂടി എന്നോട് 'ഫെബി കൺട്രോൾ... കൂളാക്... പ്രശ്നം വേണ്ട...' എന്നൊക്കെ പറയുന്നുണ്ട്... എന്ന് കരുതി എത്രയെന്ന് വെച്ചിട്ടാ മിണ്ടാതെ നിൽക്കുന്നത്...? എന്റെ ദേഹത്ത് കൈ വെച്ചാൽ പോലും ഞാൻ ക്ഷമിച്ചെന്ന് വരും... പക്ഷെ ഇവരെ മൂന്നിനേയും തൊടാൻ ഞാൻ ഒരുത്തനെയും സമ്മതിക്കില്ല... ഞാൻ അവളെ കൈ തട്ടി മാറ്റിയപ്പോ തന്നെ ആ ബംഗാളി അവിടന്ന് ചാടി എണീറ്റ് എന്റെ നേർക്ക് വന്നു... "ഡി... വന്ന് കേറിയപ്പോ തന്നെ ഓവർ സ്മാർട്ട്‌ ആകാൻ നോക്കല്ലേ... ഞങ്ങൾ ആരാണെന്ന് നിനക്ക് അറിയില്ല..." എന്ന് ബംഗാളി എങ്ങനെയൊക്കെയോ ഒപ്പിച്ച് മലയാളത്തിൽ പറയുന്നത് കേട്ടിട്ട് ഞാൻ അവനെ തുറിച്ച് നോക്കി കൊണ്ടിരുന്നു... അവൻ അപ്പോ തന്നെ ശാമിയെ വലിച്ചോണ്ട് എന്റെ മുന്നിൽ നിർത്തിയിട്ട് ബലമായി അവന്റെ ഷർട്ട് ഊരാൻ നോക്കിയതും ഞാൻ അവനെ പിടിച്ച് ഒരുന്ത് കൊടുത്തതും അവനും ആ മേക്കപ്പും കൂടി പിന്നിലേക്ക് വേച്ച് പോയി... "എനിക്ക് ഇവനെ വേണ്ട... പകരം നിന്നെ മതി... എന്നെ പിടിച്ച് തള്ളാൻ മാത്രം നീയായല്ലേ..." എന്ന് ചോദിച്ചോണ്ട് അവൻ എന്റെ നേർക്ക് നടന്നടുക്കാൻ തുടങ്ങിയതും പെട്ടെന്ന് ശാമി അവന്റെ ഇടക്ക് കേറി നിന്നോണ്ട് അവനെ പിറകിലേക്ക് തള്ളി... "അവളെ ദേഹത്ത് കൈ വെക്കാൻ നോക്കിയാൽ ആരാണെന്നൊന്നും നോക്കില്ല കൊന്ന് കളയും..." എന്ന് മാസ്സ് ഡയലോഗ് കാച്ചുന്ന ശാമിയെ കണ്ട് ഞങ്ങള് മൂന്ന് പേരും വായും പൊളിച്ച് അവനെ നോക്കി നിന്നു... അപ്പോ തന്നെ ആ മേക്കപ്പ് എന്റെ നേർക്ക് വന്നിട്ട് എന്നെ പിടിച്ച് വലിച്ച് അവളെ മുന്നിലേക്ക് നിർത്തിച്ചു... "After all ഒരു ഫ്രഷേഴ്‌സ് ആയ നിങ്ങൾക്ക് വന്ന് കേറിയപ്പൊ തന്നെ ഇത്രക്ക് അഹങ്കാരമല്ലേ... ഇവന് പകരം ഇവിടെ തുണിയില്ലാതെ നിൽക്കാൻ പോകുന്നത് നീയാടി... അഴിക്കെടി നിന്റെ ഡ്രെസ്..." എന്ന് പറഞ്ഞ് ഒച്ച വെച്ചോണ്ട് അവളെന്റെ ഡ്രെസ്സിൽ കയറി പിടിച്ചതും പിന്നെ നമ്മള് ഒന്നും നോക്കിയില്ല കരണക്കുറ്റി നോക്കി നല്ലൊരു പെടയങ്ങ് വെച്ച് കൊടുത്തു... എന്റെ അടി കിട്ടിയിട്ട് അവള് കവിളിൽ കൈ വെച്ച് എന്നെ തുറിച്ച് നോക്കി ചുറ്റും കണ്ണോടിച്ചു... കോളേജ് മൊത്തം ഞങ്ങളെ ഫോക്കസ് ചെയ്‌തോണ്ട് നിൽക്കാണ്... അവരെയൊന്നും വലിയ കണക്കിൽ എടുക്കാതെ അവിടെ മുട്ടുകുത്തി ഇരുന്നവന്മാരെയൊക്കെ ഞങ്ങള് നാല് പേരും കൂടി ചേർന്ന് എണീപ്പിച്ച് നിർത്തി കൊണ്ട് അവരെ ഷർട്ട് ഒക്കെ അവളുമാരെ കയ്യിൽ നിന്ന് ബലമായി പിടിച്ച് വാങ്ങി അവരെ ഏൽപ്പിച്ചു... "ഡി... നീയെന്നെ അടിച്ചുവല്ലേ? എന്നെ അടിക്കാൻ മാത്രം നിനക്ക് എവിടെന്നാടി ധൈര്യം വന്നത്? ആരാടി നീ..?" എന്ന് അവള് ചോദിച്ച് തീരുന്നതിന് മുന്നേ അവളുമാരെ ഗാങ്ങിലെ ചെക്കന്മാർ ഞങ്ങളെ അടുത്തേക്ക് നടന്നടുത്തതും നേരത്തെ സിയാദ്ക്ക പറഞ്ഞ വാചകങ്ങൾ എന്റെ ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടിരുന്നു... "എന്റെ പേര് ആയിഷ ഫെബി... ധൈര്യത്തിനൊന്നും ഒരു കുറവും വരാതെ തന്നെയാ വളർന്ന് വന്നത്... ഇത്തിരി ദേഷ്യവും ബ്ലഡിൽ കലർന്നിട്ടുണ്ട്... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..." എന്ന എന്റെ ഡയലോഗ് കേൾക്കേണ്ട താമസം ഞങ്ങളെ അടുത്തേക്ക് വന്നവർ അപ്പോ തന്നെ അവിടെ സ്റ്റോപ്പായി... അവറ്റകളും അവിടെ കൂടി നിന്നവരുമൊക്കെ എന്നെ ഒരു ഞെട്ടലോടെ നോക്കി നിന്നിട്ട് പേടിയോടെ പിറകിലേക്ക് നീങ്ങി പോയി... അത് കണ്ട് ഞാൻ അന്തം വിട്ടോണ്ട് ചുറ്റും കൂടി നിന്നവരിലേക്ക് നോട്ടം തെറ്റിച്ചപ്പോ പെട്ടെന്ന് ആരോ എന്റെ കാലിൽ കയറി പിടിച്ച പോലെ തോന്നി ഞാൻ നിലത്തേക്ക് നോക്കി... "മാഫ്ക്കറോ ദീദി... ആളറിയാതെ ചെയ്തതാ... സോറി..." അതും പറഞ്ഞ് എന്റെ കാലും പിടിച്ച് മോങ്ങുന്ന അവരെ ഗാങിനെ കണ്ട് എന്റെ തലക്ക് പെട്ടെന്നൊരു അടി കിട്ടിയ പോലെ തോന്നി പോയി... കുറച്ച് നേരം ആ ഷോക്കിൽ അങ്ങനെ നിന്നോണ്ട് പെട്ടെന്ന് എവിടെന്നോ വെളിവ് വന്നപോലെ ഞാൻ അവരെ നോക്കി കാല് കുടഞ്ഞ് പിറകിലേക്ക് നീങ്ങി പോയി... "വിട്... എന്താ ഈ കാണിക്കുന്നേ... എണീക്ക്..." "ഇല്ല... ദീദി ഞങ്ങളോട് ക്ഷമിക്കാതെ ഞങ്ങൾ ഇവിടന്ന് എണീക്കില്ല... ഞങ്ങളോട് ക്ഷമിക്കണം..." എന്ന് പറഞ്ഞ് ആ മേക്കപ്പും ഇരുന്ന് മോങ്ങുന്നത് കണ്ടിട്ട് എനിക്ക് കരച്ചില് വരുന്നുണ്ട്... അത് പക്ഷെ ഇവറ്റകളെ കരച്ചില് കണ്ടിട്ടല്ല എന്താ ഇവിടെ നടക്കുന്നതെന്ന് മനസ്സിലാകാത്തത് കൊണ്ടുള്ള കരച്ചിലാണെന്ന് മാത്രം... "ഓക്കേ... ഞാൻ ക്ഷമിച്ചിരിക്കുന്നു... ഇനിയെങ്കിലും ഒന്ന് എണീക്കോ...?" സഹിക്കെട്ട് ഒടുക്കം നമ്മള് കാത് പൊത്തി പിടിച്ച് അലറി കൊണ്ട് അത്രെയും പറഞ്ഞ് താഴേക്ക് നോക്കിയപ്പോ അവറ്റകൾ അപ്പോ തന്നെ വാലും ചുരുട്ടി കൊണ്ട് തിരിഞ്ഞ് നോക്കാതെ അവിടന്ന് ഓടി പോയിരുന്നു... അവരെ പോക്കും പെരുമാറ്റവും എന്റെ പേര് കേൾക്കുന്നതിന് മുൻപുള്ള അവരെ ബിഹേവിയറുമൊക്കെ ഓർത്തപ്പോ എനിക്ക് ആകെ കൂടെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... എന്റെ പേരിന് ഇത്രക്ക് ഒക്കെ പവർ ഉണ്ടായിരുന്നോ..? നമ്മളതും ചിന്തിച്ചോണ്ട് നമ്മളെ ചങ്ക്‌സിനെ നോക്കിയപ്പോ എന്നെ തന്നെ കണ്ണിമ വെട്ടാതെ അന്തം വിട്ട് നോക്കി നിൽക്കുന്ന അവരെ കണ്ട് ഞാൻ ഒന്ന് ഞെട്ടി... നിന്ന നിൽപ്പിൽ വടിയായി പോയോ എന്ന് വരെ ഞാൻ പേടിച്ചു... അമ്മാതിരി നിർത്തമാണ് മൂന്നിനും... നമ്മള് അപ്പോ തന്നെ മൂന്നിനേയും ഒന്ന് പിടിച്ച് കുലുക്കിയതും അവറ്റകൾ ഒരുപോലെ ഞെട്ടി സ്വബോധത്തിലേക്ക് വന്നിട്ട് വീണ്ടും എന്നെ മിഴിച്ച് നോക്കാൻ തുടങ്ങി... "സത്യം പറ ഫെബി... നീയാരാ..? നമ്മളെ കൊല്ലാനുള്ള ദേഷ്യത്തിൽ നിന്നിരുന്നവന്മാരാ നിന്റെ പേര് കേട്ടപ്പോഴേക്കും കാൽക്കൽ വീണ് കരഞ്ഞ് മാപ്പ് അപേക്ഷിക്കുന്നത്... എന്താ ഇതിന്റെയൊക്കെ അർത്ഥം?" "ശാമി... എനിക്കൊന്നും അറിയില്ല... സത്യത്തിൽ ഇവിടെ എന്താ നടക്കുന്നത്? ആ സിയാദ്ക്ക പറഞ്ഞ പോലെ എന്റെ പേര് പറഞ്ഞപ്പോ ഇവരെന്തിനാ പേടിച്ച് പിന്മാറിയത്? ഒന്നും എനിക്കറിയില്ല... അതൊക്കെ കൂടി ആലോചിച്ചിട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നുണ്ട്..." എന്ന് നമ്മളെ മുടി പിച്ചി കൊണ്ട് നമ്മള് പറഞ്ഞതും അവര് മൂന്നും കൂടി നമ്മളെ പൊതിഞ്ഞു... "ഫെബി... നീ നിന്റെ മൈൻഡ് ഒന്ന് കൂളാക്ക്... ഇവിടെ നടക്കുന്നതൊക്കെ ചിന്തിച്ചിട്ട് സമനില തെറ്റി നടക്കല്ലേ... ഞങ്ങൾക്ക് നീയേ ഉള്ളു അത് മറക്കണ്ട..." എന്ന് പറഞ്ഞ് അച്ചു എന്റെ കൈ മുറുകെ പിടിച്ചപ്പോ ഞാനൊന്ന് ചിരിച്ചു... "എന്നാലും നീ ഞങ്ങളോട് പറ ഫെബി... എന്താ നിന്റെ പേര് കേട്ടപ്പോ അവര് പേടിച്ചത്? അതിന്റെ സീക്രട്ട് എന്താ?" എന്ന അച്ചുവിന്റെ ചോദ്യം കേട്ട് ഞാൻ അപ്പോ തന്നെ നല്ല പുളിച്ച തെറി അവളെ കാതിൽ ഓതി കൊടുത്തിട്ട് അവളെ കൈ വിടുവിച്ച് വരാന്തയിലേക്ക് കയറി നടന്നു... അച്ചു അപ്പൊ തന്നെ ചെവിയൊന്ന് കുടഞ്ഞൊണ്ട് അവറ്റകളെയും കൂട്ടി നമ്മളെ പിന്നാലെ വന്നതും ഞാൻ അവരെ മൈൻഡ് ചെയ്യാൻ നിന്നില്ല... "ഫെബി... നീ ഞങ്ങൾക്ക് മുന്നേ ഇങ്ങോട്ട് വന്ന് ഇവരെയൊക്കെ ഭീഷണിപ്പെടുത്തി വെച്ചിരുന്നോ? ഇവിടെയുള്ള എല്ലാവരും നിന്നെ ഒരു പേടിയോടെയാടി നോക്കുന്നെ?" ഹസി നമ്മളെ പിന്നാലെ വന്നൊണ്ട് പറയുന്നത് കേട്ട് ഞാൻ നടത്തത്തിന്റെ സ്പീഡ് കുറച്ച് വരാന്തയിൽ നിൽക്കുന്നവരെയൊക്കെ നോക്കിയപ്പോ നമ്മളെ നോട്ടം കണ്ട് ചിലരൊക്കെ കണ്ടം വഴിയാണ് ഓടുന്നത്... അതൊക്കെ കൂടി കണ്ടിട്ട് ആണെങ്കിൽ എനിക്ക് എങ്ങോട്ടേലും ഇറങ്ങി ഓടാൻ തോന്നുന്നുണ്ട്... ഞാൻ പിന്നെ അതൊന്നും മൈൻഡ് ആക്കാതെ നേരെ തേർഡ് ഫ്ലോറിലേക്ക് നടന്ന് ഞങ്ങളെ ക്ലാസിലേക്ക് കയറി ചെന്നതും അവിടെയുള്ള ചിലരൊക്കെ ഞങ്ങളെ നോക്കി എന്തൊക്കെയോ അടക്കം പറയുന്നത് ഞാൻ ശ്രദ്ധിച്ചു... ഞാൻ അതും വലിയ കാര്യമാക്കാതെ വേഗം ചെന്ന് ഒഴിഞ്ഞ് കിടന്ന മുന്നിലെ രണ്ടാമത്തെ ബെഞ്ചിൽ കേറി ഇരുന്നപ്പൊ നമ്മളെ പിന്നാലെ വന്ന ബാക്കി മൂന്നും മസിലും പെരുപ്പിച്ച് മെയ്‌നായി കൊണ്ട് എന്റെ അടുത്ത് വന്നിരിക്കുന്നത് കണ്ട് ഞാൻ അവരെയൊന്ന് തറപ്പിച്ച് നോക്കി... നമ്മളെ നോട്ടം കണ്ടപ്പോ തന്നെ അവര് പിടിച്ച് വെച്ച മസിലൊക്കെ അഴിച്ച് വെച്ചിട്ട് എന്നെ നോക്കി ഒരു അവിഞ്ഞ ഇളി പാസാക്കി തന്നു... "എന്തായാലും നീ ഇവിടെ വന്ന് കേറിയപ്പോ തന്നെ ഏകദേശം ഫേമസായിട്ടുണ്ട്... എന്നാ പിന്നെ നിന്റെ പേരിൽ ഞങ്ങളൊന്ന് ഷൈൻ ചെയ്‌തോട്ടെടി... അതിൽ ഇപ്പോ ഇത്ര വലിയ തെറ്റുണ്ടോ?" എന്ന ശാമിന്റെ വർത്താനം കേട്ട് ഞാൻ അപ്പോ തന്നെ അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു... എന്നിട്ട് ഡെസ്ക്കിൽ കൈ വെച്ച് തലക്ക് താങ്ങും കൊടുത്ത് കണ്ണടച്ച് ഞാൻ ആ ഇരുത്തം തുടർന്നു... മനസ്സിൽ മുഴുവൻ സിയാദ്ക്ക പറഞ്ഞ കാര്യങ്ങളും മറ്റുള്ള സ്റ്റുഡന്റ്സിന്റെ പെരുമാറ്റവുമാണ് ഓടി കൊണ്ടിരിക്കുന്നത്... എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല... ഇതൊക്കെ എല്ലാരും കൂടി നമ്മളെ പറ്റിക്കാൻ വേണ്ടി നടത്തുന്ന വല്ല ഡ്രാമയും ആകുമെന്ന് എങ്ങനെയൊക്കെയോ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചോണ്ടിരുന്നു... ഇല്ലെങ്കിൽ എനിക്ക് ചിലപ്പോ സമനില തെറ്റി പോകും... "ഡി ഫെബി സർ വിളിക്കുന്നു..." പെട്ടെന്ന് ശാമി എന്നെ തട്ടി വിളിച്ചോണ്ട് മെല്ലെ മൊഴിയുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്ന് മുന്നിലേക്ക് നോക്കുന്നത്... നോക്കുമ്പോ സർ വന്നതിന്റെ ബഹുമാനത്തിൽ എല്ലാവരും എണീറ്റ് നിൽക്കാണ്... നമ്മളാണെങ്കിലോ നടന്നതൊക്കെ ചിന്തിച്ച് കൂട്ടി ഏതോ ലോകത്ത് ആയതോണ്ട് ഇങ്ങേര് വന്നതൊന്നും അറിഞ്ഞിട്ടില്ല... നമ്മള് അപ്പൊ തന്നെ അയാളെ നോക്കി കൊണ്ട് സീറ്റിൽ നിന്ന് എണീറ്റ് നിന്നതും എല്ലാവരെയും ഇരുത്തിയിട്ട് അയാള് എന്നെ മാത്രം എണീപ്പിച്ച് നിർത്തി... "What's going on here..? Are you sleeping?" എന്നൊക്കെ തുടങ്ങി അയാള് എന്തൊക്കെയോ എന്നോട് കയർത്ത് കൊണ്ട് ഇംഗ്ലീഷിൽ പറഞ്ഞെങ്കിലും നമ്മള് തിരിച്ചൊന്നും പറയാൻ നിൽക്കാതെ അയാളെ നോക്കി ഒരു സോറി പറഞ്ഞു... "അയാം സോറി സർ... ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു..." "ഹോ അപ്പോ മലയാളി ആണല്ലേ..? മേലിൽ ഇനി ഇത് ആവർത്തിക്കരുത്... ഞാൻ ഭയങ്കര സ്ട്രിക്ടാണ്... എന്റെ ക്‌ളാസിൽ ഇരുന്ന് ഉറക്കം തൂങ്ങുകയോ സംസാരിച്ച് ഇരിക്കുകയോ ചെയ്താൽ... പണിഷ്മെന്റ് വാരി കൂട്ടും... കേട്ടല്ലോ... എല്ലാവരോടും കൂടിയാ പറഞ്ഞത്... സിറ്റ് ഡൌൺ..." എന്ന് അയാൾ പറഞ്ഞ് തീരേണ്ട താമസം നമ്മള് അപ്പോ തന്നെ അവിടെ ഇരുന്നു... എന്നിട്ട് അയാള് സ്വയം ഇൻട്രൊഡ്യൂസ് ചെയ്യുന്നത് കണ്ട് ഞങ്ങള് അയാളിലേക്ക് തന്നെ നോട്ടം തെറ്റിച്ചു... പേര് ശറഫുദ്ധീൻ... കണ്ടാൽ ഒരു കാലകേയൻ ലുക്കുണ്ട്... പോരാത്തതിന് കഷണ്ടിയും... ഇൻസൈഡ് ചെയ്ത ഷർട്ട് അയാളെ വീർത്ത വയറിനെ കൊണ്ട് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്... കണ്ടാൽ ഡെലിവറി ടൈം അടുത്ത പെണ്ണുങ്ങളെ വയറ് പോലെയുണ്ടാകും... അങ്ങനെ നമ്മള് അയാളെ ബോഡി സ്ട്രക്ച്ചറൊക്കെ നല്ലോണം നോക്കി കൊണ്ട് കാലകേയൻ എന്ന് മനസ്സിൽ മുദ്ര കുത്തി ഫിക്‌സാക്കുമ്പോഴാണ് അയാള് പെട്ടെന്ന് എന്നോട് എണീക്കാൻ ആംഗ്യം കാണിച്ചത്... അതിന് ഞാൻ ഇപ്പോ ഒന്നും ചെയ്തില്ലല്ലോ എന്ന മട്ടിൽ വായും പൊളിച്ച് കൂടെയിരിക്കുന്ന ശാമിയെയും അച്ചുവിനെയും ഹസിയെയും നോക്കി ഞാൻ മെല്ലെ എണീറ്റു... "ഇൻട്രൊഡ്യൂസ് യുവർസെൽഫ്..." എന്ന് എന്നെ ചൂണ്ടി കൊണ്ട് അയാള് പറഞ്ഞപ്പോ ഞാനോ എന്ന ഭാവത്തിൽ നമ്മള് നമ്മളെ നേർക്ക് തന്നെ വിരല് ചൂണ്ടിയപ്പോ അയാളെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു... സത്യം പറഞ്ഞാൽ രാക്ഷസൻ ഫിലിമിലെ ആ കഷണ്ടി തലയൻ സാറിനെ പോലെയാണ് എനിക്കപ്പോ അയാളെ കണ്ടിട്ട് തോന്നിയത്... അതോണ്ട് നമ്മള് അപ്പോ തന്നെ നമ്മളെ ഇൻട്രൊഡ്യൂസ് ചെയ്തു... "My name is Ayisha Febi... I am coming from Kerala..." അത് മാത്രേ ഞാൻ പറഞ്ഞുള്ളു... അപ്പോഴേക്കും കാലകേയൻ നിന്ന നിൽപ്പിൽ വിയർത്തൊലിച്ച് എന്നെ ഒരു പേടിയോടെ നോക്കുന്നത് കണ്ട് ഞാൻ അന്തം വിട്ട് വായും പൊളിച്ച് നമ്മളെ ചങ്ക്‌സിനെ നോക്കി... അപ്പൊ അവറ്റകൾ എന്നേക്കാൾ വലിയ ഞെട്ടലിൽ എന്നെയും സാറിനെയും മാറി മാറി നോക്കി കൊണ്ടിരിക്കാണ്... അവര് മാത്രല്ല... നോക്കുമ്പോ ക്ലാസ് മൊത്തം അതുപോലെയാണ് നമ്മളെ നോക്കുന്നത്... നമ്മള് അവരിലേക്ക് ഒക്കെ ഒന്ന് നോട്ടം തെറ്റിച്ചോണ്ട് മെല്ലെ സാറിനെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ അയാള് പോക്കറ്റിൽ നിന്ന് കർചീഫ് എടുത്ത് കണ്ണട ഊരി മാറ്റി അയാളെ കഷണ്ടി തലയിലെയും മുഖത്തെയും വിയർപ്പ് ഒപ്പിയെടുത്തു... എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കാതെ സിറ്റ് എന്ന് മെല്ലെ പറഞ്ഞ് ഇരിക്കാൻ ആംഗ്യം കാണിച്ചതും ഞാൻ ഒരു ബൊമ്മ കണക്കെ സീറ്റിൽ ഇരുന്നോണ്ട് കണ്ണിമ വെട്ടാതെ അയാളെ തന്നെ നോക്കി... പിന്നെ അയാൾക്ക് അവിടെ നിൽപ്പുറച്ചിട്ടില്ല... കണ്ണട വെച്ചോണ്ട് ചോക്ക് എടുത്ത് ബോർഡിന്റെ നേരെ തിരിഞ്ഞ് നിന്ന് അയാള് വിറയാർന്ന കൈകളോടെ എന്തോ എഴുതാൻ തുടങ്ങിയതും പെട്ടെന്ന് ഞങ്ങളെ നേർക്ക് തിരിഞ്ഞ് നിന്നിട്ട് ചോക്ക് ടേബിളിൽ വെച്ച് അയാള് ക്ലാസ്സിൽ നിന്നിറങ്ങി പോയി... അത് കണ്ട് ഞാൻ വായും പൊളിച്ച് അങ്ങേരെ നോക്കി ഇരുന്നിട്ട് ക്ലാസിനെ മൊത്തം ഒന്ന് ഇടങ്കണ്ണിട്ട് തിരിഞ്ഞ് നോക്കിയപ്പോ അവരൊക്കെ കാര്യം അറിയാതെ നമ്മളെ തന്നെ നോക്കി ഇരിപ്പുണ്ട്... 'സർ പോലും എന്റെ പേര് കേട്ട് നേർവസായി ഇവിടന്ന് ഇറങ്ങി പോകണമെങ്കിൽ കാര്യങ്ങൾ ഞാൻ വിചാരിച്ച പോലെയൊന്നുമല്ല... ഇതൊന്നും ഒരു ഡ്രാമയായിട്ട് കണക്കാക്കാൻ പറ്റുന്നില്ല... എന്താ ഇവിടെ നടക്കുന്നത്? എന്താ ഇതിനൊക്കെ അർത്ഥം?' ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങളൊക്കെ നമ്മള് സ്വയം നമ്മളോട് ചോദിച്ച് ഒടുക്കം സഹികെട്ട് മുടി പിച്ചി കൊണ്ട് ഞാൻ അലറി... അപ്പോ തന്നെ നമ്മളെ ചങ്ക്‌സ് നമ്മളെ പൊതിഞ്ഞ് ഇരുന്നോണ്ട് എന്നെ കെട്ടിപ്പിടിച്ചതും ഞാൻ പതിയെ അവരിലേക്ക് നോട്ടം തെറ്റിച്ചു... "ഫെബി calm down... control yourself..." അച്ചു. "I can't... എനിക്ക് പറ്റുന്നില്ല... എന്താ ഇവിടെ നടക്കുന്നതെന്ന് ചിന്തിച്ചിട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നുണ്ട്... ഞാൻ വല്ല ഗോസ്‌റ്റോ മറ്റോ ആണോ എന്നെ കണ്ട് ഇങ്ങനെ പേടിച്ചോടാൻ...? കോളേജിലെ സ്റ്റുഡന്റസ് പോട്ടേന്ന് വെക്കാം നമ്മളെ കളിപ്പിക്കാൻ വേണ്ടി ചെയ്യുന്നതായിരിക്കും... but... എന്നെ കണ്ടിട്ട് സർ പോലും പേടിച്ച് പോകാൻ മാത്രം ആരാടി ഞാൻ..?" എന്റെ ഉള്ളിലെ ഫീലിംഗ്സ് ഒക്കെ അവറ്റകളോട് എങ്ങനെയൊക്കെയോ കലി തുള്ളി പറഞ്ഞൊപ്പിച്ചതും ഹസി എന്റെ കയ്യിൽ കേറി പിടിച്ചു... "ഫെബി... നീ പറഞ്ഞതിൽ ഒരു ചെറിയ തിരുത്തുണ്ട്... നിന്നെ കണ്ടിട്ടല്ല ഇവരൊക്കെ നിന്നെ ഭയക്കുന്നത്... നിന്റെ പേര് കേട്ടിട്ടാ... ആ പേരിന് പിറകിൽ എന്തോ ഉണ്ട്... അതാണ് ഇവിടെ നടക്കുന്ന ഈ സംഭവങ്ങൾക്ക് ഒക്കെ കാരണം..." ഹസിയുടെ പറച്ചില് ഒക്കെ കൂടി കേട്ടിട്ട് ഞാൻ എന്റെ പേര് മനസ്സിൽ ഉരുവിട്ട് കൊണ്ട് ദേഷ്യം കൺട്രോൾ ചെയ്യാൻ കഴിയാതെ ഡെസ്ക്കിൽ ആഞ്ഞടിച്ചു... കൈ നന്നായി വേദനിക്കുന്നുണ്ടെങ്കിലും ഉള്ളിൽ എരിയുന്ന തീക്ക് അതിനേക്കാൾ പവർ ഉള്ളത് കൊണ്ട് ആ വേദന ഞാൻ അറിഞ്ഞില്ല... എന്റെ പ്രവർത്തി കണ്ട് ക്ലാസ്സൊക്കെ പരിഭ്രാന്തി പെട്ടൊണ്ട് ഞങ്ങളെ ഉറ്റുനോക്കിയപ്പോ നമ്മളെ ചങ്ക്‌സ് എന്റെ കൈ പിടിച്ച് ഉഴിഞ്ഞ് തന്നിട്ട് എന്നെ കുറെ പ്രാകുന്നുണ്ട്... പക്ഷെ ഒന്നും എന്റെ മൈൻഡിൽ കേറുന്നില്ല... പെട്ടെന്ന് ശാമി എന്റെ കവിളിൽ പിടിച്ചോണ്ട് അവന്റെ നേർക്ക് എന്റെ മുഖം തിരിച്ച് എന്നെ ഉറ്റു നോക്കി... "ഇങ്ങോട്ട് നോക്ക് ഫെബി... നിനക്ക് ഇപ്പോ എന്താ അറിയേണ്ടത്? എല്ലാവരും എന്ത് കൊണ്ടാ നിന്റെ പേര് കേട്ടിട്ട് നിന്നോട് ഇങ്ങനെ ബിഹേവ് ചെയ്യുന്നത് എന്നല്ലേ...? അതിന്റെ കാരണം ഞാൻ കണ്ടെത്തിയിരിക്കും..." അപ്പോ തന്നെ ഞാൻ അവന്റെ കൈ താഴ്ത്തി വെച്ചോണ്ട് വേണ്ടെന്ന് തലയാട്ടി... "വേണ്ട ശാമി... അത് വിട്ട് കളഞ്ഞേക്ക്... ഞാൻ എന്തായാലും ഇനി അതിനെ കുറിച്ച് ചിന്തിക്കാൻ പോണില്ല..." "ഇപ്പോ നീ ഇങ്ങനെ ഒക്കെ ഡയലോഗ് അടിച്ചിട്ട് വീണ്ടും ഇതുപോലെ വല്ലതും ഉണ്ടാകുമ്പോൾ ഇങ്ങനെ പെരുമാറില്ലെന്ന് എന്താ ഉറപ്പ്? അങ്ങനെയിപ്പോ നീ സ്വയം വേദനിക്കണ്ട... ദേഷ്യം വരുമ്പോ അത് തീർക്കാൻ വേണ്ടിയാ ഞാൻ ഇവിടെയുള്ളത്... എന്നോട് വേണേൽ കലിപ്പ് തീർത്തോ..." എന്ന് പറഞ്ഞ് ശാമി അവന്റെ പുറം നമ്മക്ക് നേരെ കൊണ്ട് വരുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് പോടാ എന്ന് പറഞ്ഞ് മുഖം തിരിച്ചപ്പോ അവൻ "എന്നോട് തീർത്തോ... തല്ലിക്കൊ..." എന്നൊക്കെ പറഞ്ഞ് സ്വസ്ഥത കളഞ്ഞതും ഞാൻ അറിയാതെ തന്നെ അവന്റെ നടുപ്പുറം നോക്കി ഒരു കുത്ത് കൊടുത്തിരുന്നു... കിട്ടേണ്ടത് കിട്ടിയിട്ടും അതിന്റെ വേദനയൊന്നും മുഖത്ത് കാണിക്കാതെ അവൻ ഞങ്ങളെ നോക്കി ഇളിക്കുന്നത് കണ്ട് എല്ലാം മറന്ന് ഞങ്ങള് നാല് പേരും പൊട്ടിച്ചിരിച്ചു... "ഫെബി... നീ ഡള്ളായി ഇരിക്കുന്നത് ഞങ്ങൾക്ക് മൂന്ന് പേർക്കും സഹിക്കില്ല... നിന്റെ സ്വസ്ഥതക്കേട് മാറ്റാതെ ഇനി ഞങ്ങൾക്കും സമാധാനം ഉണ്ടാകില്ല... അതോണ്ട് നിന്റെ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിട്ടേ ഞാൻ ഇനി ക്ലാസിലേക്ക് വരൂ... ഞാനൊന്ന് അന്വേഷിച്ചിട്ട് വരാം..." ഞാൻ വേണ്ടെന്ന് പറഞ്ഞിട്ട് കൂടി അത് കേൾക്കാതെ ശാമി അതും പറഞ്ഞ് ക്ലാസിൽ നിന്നിറങ്ങി പോയതും ഹസിയും അച്ചുവും അവന് നല്ല കട്ട സപ്പോർട്ട് നൽകുന്നുണ്ട്... അവൻ ഇറങ്ങി പോയി കുറച്ച് കഴിഞ്ഞതും രണ്ട് ഉമ്മച്ചി കുട്ടികൾ ഞങ്ങളെ ക്ലാസിന് മുന്നിൽ വന്ന് നിന്നോണ്ട് അകത്തേക്ക് തലയിട്ട് നോക്കുന്നുണ്ട്... സാറുമാർ ആരുമില്ലെന്ന് കണ്ടതും അവര് രണ്ടും കൂടി ക്ലാസിലേക്ക് കയറി വന്നിട്ട് എല്ലാവരെയും നോക്കി ചിരിച്ചോണ്ട് ഞങ്ങൾക്ക് മുന്നിലുള്ള സീറ്റിൽ വന്നിരുന്നു... അവരുടെ പെരുമാറ്റം കണ്ടപ്പോ ഞങ്ങള് മൂന്ന് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചോണ്ട് അവരെ തന്നെ നിരീക്ഷിച്ചു... അവര് പരസ്പരം സംസാരിക്കുന്നത് കേട്ടപ്പോ തന്നെ മനസ്സിലായി രണ്ടും മലയാളീസാണെന്ന്... അതോണ്ട് ഞങ്ങള് അപ്പോ തന്നെ അവരെ രണ്ടിന്റെയും പുറകിലൊന്ന് തട്ടി വിളിച്ചു... "ഹലോ... മലയാളീസ് ആണോ?" എന്ന നമ്മളെ ചോദ്യം കേട്ടതും അവര് ഞങ്ങളെ നേർക്ക് തിരിഞ്ഞ് ഇരുന്നു... "അതെ... എറണാകുളത്താ വീട്... നിങ്ങളും മലയാളീസാണോ...?" വളരെ എക്സൈറ്റ്മെന്റിൽ കണ്ണൊക്കെ വിടർത്തി അവള് ഞങ്ങളോട് ചോദിക്കുന്നത് കേട്ടതും എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു... "ഏയ് അല്ല ബംഗാളീസാ..." ഹസി. "ആണോ... കണ്ടാലും പറയുംട്ടോ... ഒരു ബംഗാളി ലുക്കുണ്ട് ഇയാൾക്ക്..." എന്ന് തിരിച്ച് ഹസിക്കിട്ടും അവള് ഡയലോഗ് അടിക്കുന്നത് കേട്ട് ഞങ്ങള് നാലും കൂടി പൊട്ടിച്ചിരിച്ചു... എന്തായാലും ഉരുളയ്ക്ക് ഉപ്പേരി എന്ന കണക്കിന് മറുപടി തരുന്ന രണ്ടിനെയും ഞങ്ങൾക്ക് പെരുത്ത് ഇഷ്ടായി അപ്പോ തന്നെ ഞങ്ങൾ പരിചയപ്പെട്ട് കമ്പനിയാക്കി... ഒരാളുടെ പേര് *ഷംന* എന്നും മറ്റയാളെ പേര് *നസീബ* എന്നുമാണ്... പോരാത്തതിന് രണ്ട് പേരും കസിൻസും കൂടിയാണ്... എന്താണെന്ന് അറിഞ്ഞൂടാ ഞങ്ങൾ പെട്ടെന്ന് തന്നെ അങ്ങോട്ടും ഇങ്ങോട്ടും തള്ളി മറിച്ച് ഒടുക്കം നല്ല കട്ട ചങ്ക്‌സായി മാറിയിരുന്നു... അവര് രണ്ട് പേരും ഇവിടെ ഹോസ്റ്റലിലാണ് തങ്ങുന്നത്... നാട്ടിൽ നിന്ന് ഇന്ന് രാവിലെ എത്തിയതേയുള്ളു... സീനിയേഴ്‌സിന്റെ റാഗിംഗ് മുറകൾ ഹോസ്റ്റലിൽ നിന്നായിരിക്കും ഓവർ ആവുക എന്നൊക്കെ പറഞ്ഞ് രണ്ടിനെയും ഹസി പേടിപ്പിച്ച് നിർത്തിയിട്ടുണ്ട്... അവള് പറഞ്ഞതിലും ചെറിയ കാര്യമൊക്കെ ഉള്ളത് കൊണ്ട് തന്നെ ഞാനും അത് ശരിയാണെന്ന മട്ടിൽ തലയാട്ടിയപ്പോ രണ്ടിനും അതിലേറെ പേടിയായി... അപ്പൊ തന്നെ അവർക്ക് നേരെ അച്ചു ഒരു സജഷൻ വെച്ചു... "ഞങ്ങള് താമസിക്കുന്ന വീട്ടിൽ എന്തായാലും ഒരു റൂം കാലിയാണല്ലോ അപ്പോ അവിടെ നിങ്ങള് വന്ന് താമസിച്ചോ... അപ്പൊ പിന്നെ പ്രോബ്ലം ഇല്ലല്ലോ..." അവളാ പറഞ്ഞതിനോട് ഞങ്ങളും യോജിച്ചപ്പോ അവര് രണ്ടും കൂടി എന്തൊക്കെയോ ആലോചിച്ചോണ്ട് വീട്ടിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞതും ഞങ്ങളെ ഓണറോട് പറഞ്ഞ് ഞങ്ങളും കാര്യം സെറ്റാക്കി തരാമെന്ന് അവർക്കും വാക്ക് കൊടുത്തു... അങ്ങനെ അവരോട് നല്ല പോലെ പരിചയപ്പെട്ട് കത്തിയടിച്ച് ഇരിക്കുമ്പോഴാണ് പെട്ടെന്ന് ക്ലാസിലേക്ക് പ്യൂൺ കയറി വന്നത്... അയാള് കേറി വന്നയുടനെ ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കി ആരെയോ തിരയുന്ന പോലെ തോന്നി... "ആയിഷ ഫെബി..." അയാള് നമ്മളെ പേര് വിളിക്കേണ്ട താമസം നമ്മള് അപ്പോ തന്നെ നമ്മളെ കുരാമീസിനെ (എന്താന്ന് അറിഞ്ഞൂടാ ഈ പേര് അവരെ ഗാങിന് കൊടുത്തില്ലേൽ എനിക്ക് ഒരു സമാധാനവും ഇല്ല... അതോണ്ട് ഇതിലും അവര് കുരാമീസ് ആണ് ട്ടോ...) നോക്കി കൊണ്ട് സീറ്റിൽ നിന്ന് എണീറ്റ് നിന്നു... "പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്..." അയാള് അത് പറയേണ്ട താമസം ക്ലാസടക്കം ഒരു എരിവും വലിച്ചോണ്ട് എന്നെയൊരു നോട്ടമായിരുന്നു... നമ്മളാണെങ്കിൽ എല്ലാവരെയും ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയിട്ട് 'ഇനി ഇതിപ്പോ എന്തിനാണോ എന്തോ' എന്ന് മനസ്സിൽ മൊഴിഞ്ഞോണ്ട് മുന്നിലേക്ക് നടന്നു... അപ്പൊ അച്ചുവും ഹസിയും കൂടി എന്നെ നോക്കി എന്തിനാന്ന് ആംഗ്യം കാണിച്ചപ്പോ ഞാൻ ആവോ എന്ന മട്ടിൽ കൈ മലർത്തി കാണിച്ച് ക്ലാസ്സ്‌ വിട്ടിറങ്ങി അയാളെ പിന്നാലെ നടന്നു... എന്നിട്ട് ഓഫീസ് റൂമിന്റെ മുന്നിലുള്ള നോട്ടീസ് ബോർഡിന്റെ അടുത്ത് കാണുന്ന ആൾക്കൂട്ടത്തെ കണ്ട് നെറ്റി ചുളിച്ചോണ്ട് നമ്മള് ഓഫിസിന്റെ മുന്നിൽ വന്ന് നിന്നതും നമ്മളോട് അകത്തേക്ക് കയറാൻ ആംഗ്യം കാണിച്ചിട്ട് ആ പ്യൂൺ അവിടന്ന് പോയി... 'പടച്ചോനെ... ഇതെന്ത് കുരിശിനാണ് ഇപ്പോ വിളിച്ചിരിക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല... ഈ ക്യാമ്പസിലേക്ക് കാലെടുത്ത് വെച്ചപ്പോ മുതൽ ഫുൾ സസ്‍പെൻസ് ത്രില്ലറാണ്... പണി കിട്ടുന്ന ഒരു പരിപാടിയും ആയിരിക്കരുതേ പടച്ചോനെ...' എന്ന് മനമുരുകി പ്രാർത്ഥിച്ചോണ്ട് നമ്മളൊന്ന് സൈഡിലേക്ക് ചുമ്മാ തിരിഞ്ഞ് നോക്കിയപ്പോ അരുണേട്ടനും സിയാദ്ക്കയും നിസൂക്കയും അനൂക്കയും ജോണച്ചായനും ഒക്കെ എന്നെ നോക്കി ചിരിച്ചോണ്ട് അവിടെ നിൽപ്പുണ്ട്... അത് കണ്ട് നമ്മളൊന്ന് ഉമിനീരിറക്കി അവരെ നോക്കി ചിരിച്ചപ്പോ അവര് എന്നെ നോക്കി കൊണ്ട് ഏതോ ഒരു ക്ലാസിലേക്ക് കയറി പോകുന്നത് കണ്ടതും എന്തോ ഒരു വലിയ ബോംബ് തന്നെ നമ്മളെ കാത്ത് ഇതിനകത്തുണ്ടെന്ന് ഞാൻ ഉറപ്പിച്ചു... "പടച്ചോനെ... നമ്മളെ കാത്തോളീ..." എന്ന് പറഞ്ഞ് നെടുവീർപ്പിട്ടോണ്ട് ഞാൻ രണ്ടും കൽപ്പിച്ച് ഡോർ തുറന്നു... "May I coming sir..." "Yes come..." എന്ന് അയാള് പെർമിഷൻ തന്നതും ഞാൻ ഇത്തിരി ടെൻഷനോടെ അകത്തേക്ക് കയറി അയാളെ മുന്നിൽ ചെന്ന് നിന്നപ്പൊ അയാള് എന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു... ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അയാള് നിർബന്ധിപ്പിച്ചപ്പോ ഞാൻ അവിടെ സീറ്റിൽ ഇരുന്നതും എന്റെ തൊട്ടടുത്തുള്ള ചെയറിൽ ഇരിക്കുന്ന കാലകേയനെ കണ്ട് ഞാനൊന്ന് ഞെട്ടി... പണ്ടാറകാലൻ നമ്മക്കിട്ട് വല്ല പണിയും തരാൻ വേണ്ടിയാകോ വിളിച്ച് വരുത്തിയതെന്ന് ചിന്തിച്ചോണ്ട് ഞാൻ അയാളെയും പ്രിൻസിയെയും മാറി മാറി നോക്കി കൊണ്ടിരുന്നു... "ഇതോ പാർമാ... നേത്ത് ശറഫു തെരിയാമതാ ഉങ്കിട്ടെ ഹാർഷാ പേസ്ണത്... മോള് അതയെല്ലാം മനസില് വെച്ചിക്ക കൂടാത്... ഇപ്പോ ഉന്നെ കൂപ്ട്ടതെ ഇവന്ക്ക് ഉങ്കിട്ടെ മന്നിപ്പ് കേക്കറതർക്ക്താ... നാന് പേസ്‌റത് ഉനക്ക് പുരിയിതാമാ...?" 'യാറ പാത്ത് എന്ന കേൾവി കേക്കിറീങ്കെ..? എനക്ക് തമിഴെല്ലാം അത്ത്പടി...' എന്നൊക്കെ ഒരു വലിയ ഡയലോഗ് കാച്ചണമെന്നൊക്കെ എനിക്ക് തോന്നിയെങ്കിലും ഞാൻ അതിനൊന്നും മുതിരാതെ ഒന്ന് തലയാട്ടി കൊടുത്തു... "ഡേയ് ശറഫു... എന്ന പേസണമോ അതെയെല്ലാം പേസി മുടിച്ചിട്... ഇനിമേ ഇവക്കിട്ടെ വംബ്ക്ക് പോകാതെ... നാൻ വന്ത് കോമ്പ്രമൈസ് പണ്ണമാട്ടെ..." എന്ന് പ്രിൻസി പറയുന്നത് കേട്ട് 'ങേ..?' എന്ന ഭാവത്തിൽ ഞാൻ പ്രിൻസിയെയും കാലകേയനെയും ഒന്ന് നോക്കിയപ്പോ അങ്ങേര് എന്നെ നോക്കി കൊണ്ട് സോറി പറയുന്നത് കേട്ട് എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു... "അയ്യോ സർ... സാറെന്തിനാ എന്നോട് സോറി പറയുന്നത്? അതിന് മാത്രം എന്ത് തെറ്റാ സർ ചെയ്തെ? സത്യം പറഞ്ഞാൽ ഞാൻ അല്ലെ സാറിനോട് സോറി പറയേണ്ടത്? സർ വന്നത് അറിയാതെ റെസ്‌പെക്ട് തരാതെ ഇരുന്നതിന് ഞാനാണ് സോറി പറയേണ്ടത്... സർ എന്നോട് എന്തിന് സോറി പറയണം..?" എന്നൊക്കെ നമ്മളാകെ പകച്ച് നിന്നോണ്ട് മൂപ്പരോട് ചോദിച്ചതും മൂപ്പര് എന്റെ മുഖത്തേക്കൊന്ന് ദയനീയതയോടെ നോക്കി... "അല്ല... ഞാനാണ് തെറ്റ് ചെയ്തത്... പുതിയ കുട്ടിയാണെന്ന പരിഗണന പോലും തരാതെ തന്നെ എണീപ്പിച്ച് നിർത്തിയതും ഷൗട്ട് ചെയ്തതും എന്റെ തെറ്റാണ്... കുട്ടി എന്നോട് ക്ഷമിക്കണം..." എന്ന് എങ്ങനെയൊക്കെയോ പേടിച്ച് വിറച്ച് പറഞ്ഞ് ഒപ്പിച്ചിട്ട് അയാള് നെറ്റിയിലെ വിയർപ്പ് ഒപ്പി അവിടന്ന് പ്രിൻസിയുടെ പെർമിഷനോടെ ഇറങ്ങി പോയതും എന്റെ കിളികളൊക്കെ ഏതൊക്കെയോ സൈഡിലൂടെ പറന്ന് പോയിരുന്നു... അപ്പൊ തന്നെ പ്രിൻസി എന്നോട് "എന്നാച്ച്മാ..." എന്ന് ചോദിച്ചതും ഞാൻ പെട്ടെന്ന് ഞെട്ടി അയാളിലേക്ക് നോട്ടം തെറ്റിച്ചിട്ട് ഒന്നുമില്ലെന്ന് ഒരു അവിഞ്ഞ ചിരി പാസാക്കി തലയാട്ടി കൊണ്ട് അവിടന്ന് ഇറങ്ങി... എന്നിട്ട് സംഭവിച്ചതൊക്കെ ഒന്ന് മുതൽ ഓർത്തെടുത്തോണ്ട് തലയും താഴ്ത്തി വരാന്തയിലൂടെ നടന്ന് ക്ലാസിലേക്ക് ചെന്ന് നോക്കിയപ്പോ ഇപ്പോഴും ശാമി തിരിച്ച് വന്നിട്ടില്ലായിരുന്നു... ഞാൻ അപ്പോ തന്നെ ഏതോ ഒരു യന്ത്രം കണക്കെ പയ്യെ പയ്യെ ചലിച്ചോണ്ട് സീറ്റിൽ ചെന്നിരുന്നതും നമ്മളെ കുരാമീസ് എല്ലാം കൂടി എന്നോട് എന്തിനാ വിളിപ്പിച്ചതെന്ന് ചോദിച്ചു... അവിടെ നടന്നത് അതേപടി ഞാൻ ഏതോ ലോകത്തെന്ന പോലെ അവർക്ക് പറഞ്ഞ് കൊടുത്തതും എന്നേക്കാൾ വലിയ ഞെട്ടലിലായിരുന്നു നാല് പേരും... ഇതിനിടയിൽ വന്ന് കേറിയപ്പോ തന്നെ ഇവിടെ അരങ്ങേറിയതൊക്കെ ഹസിയും അച്ചുവും കൂടി ഷംനയെയും നസിയെയും അറിയിച്ചിട്ടുണ്ട്... അതോണ്ട് തന്നെ ഇതിനൊക്കെ പിറകിൽ എന്താ കാരണമെന്ന് അറിയാൻ ഞങ്ങളെക്കാൾ തിടുക്കം അവർക്കാ... പക്ഷെ ഇപ്പോ എനിക്കും അതറിയാൻ നല്ല ആകാംഷയുണ്ട്... പ്രിൻസിയടക്കം ഈ കോളേജിലുള്ള എല്ലാവരും എന്നോട് ഇങ്ങനെ പെരുമാറണമെങ്കിൽ കാര്യം ഇത്തിരി ഗൗരവമുള്ളത് തന്നെയാണ്... അതെന്താകുമെന്ന് ചിന്തിച്ചോണ്ട് നമ്മള് തല പുകച്ച് പതിയെ ഡോറിന്റെ അടുത്തേക്ക് നോട്ടം തെറ്റിച്ചതും ഓടി കിതച്ച് വിയർത്ത് കുളിച്ചോണ്ട് ഡോറിന്റെ അവിടെ നിൽക്കുന്ന ശാമിയെ കണ്ട് ഞങ്ങൾ ഒന്ന് ഞെട്ടി... "ശാമി..." അവനെ നോക്കി നെറ്റി ചുളിച്ചോണ്ട് ഞാൻ അവന്റെ പേര് മൊഴിഞ്ഞ് തീർന്നില്ല അപ്പോഴേക്കും അവൻ ക്ലാസിലേക്ക് കയറി വന്നിട്ട് എന്റെ കയ്യിൽ കേറി പിടിച്ചു... "ഫെബി... എന്റെ കൂടെ വാ..." "എങ്ങോട്ട്...?" "വാ പറയാം..." എന്ന് പറഞ്ഞോണ്ട് അവൻ എന്നെയും വലിച്ച് ക്ലാസിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നടന്നതും പിന്നാലെ നമ്മളെ ബാക്കി കുരാമീസും ഓടി വന്നിരുന്നു... എങ്ങോട്ടാ പോകുന്നത്? എന്തിനാ പോകുന്നത് എന്ന് തുടങ്ങി അവനെ നോക്കി ഞാൻ ഒരുപാട് ചോദിച്ചെങ്കിലും ഒന്നിനും ഒരു റിപ്ലൈ തരാതെ അവൻ എന്നെ നേരെ ഓഫീസ് റൂമിന് മുന്നിൽ കൊണ്ട് വന്ന് നിർത്തി... "എന്താടാ ശാമി..? എന്താ പ്രശ്നം..?" എന്ന് ഞാൻ ചോദിച്ച് തീർന്നപ്പോഴേക്കും ബാക്കി കുരാമീസ് ഞങ്ങളെ അടുത്ത് എത്തിയിരുന്നു... നമ്മളെ ചോദ്യം കേട്ട് അവൻ നന്നായി ശ്വാസം വലിച്ച് വിട്ടോണ്ട് എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ എങ്ങോട്ടോ വിരല് ചൂണ്ടി... അവൻ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഞങ്ങള് അഞ്ച് പേരും കൂടി നെറ്റി ചുളിച്ചോണ്ട് നോക്കിയതും നോട്ടീസ് ബോർഡിൽ കൊടുത്തു വെച്ചിരിക്കുന്ന കുറിപ്പ് വായിച്ച് എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്ന് ഞാൻ ഷോക്കടിച്ച പോലെ നിന്ന് പോയി... *ഈ ക്യാമ്പസിൽ പഠിക്കുന്നവരോടും പഠിപ്പിക്കുന്നവരോടും സ്റ്റാഫ്‌സിനോടും കൂടിയായി ഒരു കാര്യം അറിയിക്കാണ്...* *ഫസ്റ്റ് ഇയർ ബി.ടെക് സ്റ്റുഡന്റ് ആയിഷ ഫെബി എന്റെ പെണ്ണാ... അവൾക്ക് നേരെ ഈ കാമ്പസിലുള്ള ആരെങ്കിലും ഒരു ചെറുവിരൽ എങ്കിലും ഉയർത്തിയെന്ന് ഞാൻ അറിഞ്ഞാൽ... പിന്നെ അവര് ഈ കാമ്പസിൽ തന്നെ കണ്ടെന്ന് വരില്ല... ചിലപ്പോ ഈ ഭൂമിയിലും...* എന്ന വാചകം കണ്ട് എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി... മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് എന്ന് വേണ്ട എല്ലാ ഭാഷകളിലും ഇതെഴുതി വെച്ചിട്ടുണ്ട്... അതൊക്കെ കണ്ടിട്ട് നേരാംവണ്ണം ശ്വാസം പോലും എടുത്ത് വിടാൻ കഴിയാതെ ആ പേപ്പറിന്റെ താഴെ റെഡ് ഇങ്കിൽ എഴുതിയ പേരിലേക്ക് ഞാൻ എന്റെ നോട്ടം പായിച്ച്‌ കൊണ്ട് പോയി... *"ആദിൽ... സാഹിബ്‌... കരീം..."* (തുടരും) ********************************************* ഹെലോ ഗായ്സ്... ഇന്നത്തെ പാർട്ടിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ അത് തിരുത്തി വായിക്കണേ... നിങ്ങളെ സപ്പോർട്ടിനൊക്കെ ഒരുപാട് താങ്ക്സ് 😘😘😘 അപ്പോ അടുത്ത പാർട്ടിനായി നാളെ രാത്രി 9.30 വരെ കാത്തിരിക്കിട്ടോ... #📙 നോവൽ
*ആത്മരാഗം*💖 *(A COLLEGE BASED LOVE STORY)* *ഭാഗം 69* *✍️തൻസീഹ്‌ വയനാട്* "എന്താ ഡാ.. നിന്റെ നാവിപ്പോൾ ചലിക്കുന്നില്ലേ... &##&&&$ മോനേ... നിന്റെ യഥാർത്ഥ മുഖം ഞാൻ അറിയില്ലെന്ന് കരുതിയോ.... നീ ചെയ്ത ഓരോ നെറികേടും നിന്നെ കൊണ്ട് പറയിപ്പിക്കും ഞാൻ...... " ഉറഞ്ഞു തുള്ളി കൊണ്ട് വന്ന മഹി ഈശ്വറിനെ കോളറിൽ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു,,,,,,അവന്റെയാ പ്രവർത്തിയിൽ ഈശ്വറിന്റെ ദയനീയ മുഖം മാറി ഒരു പൈശാചികത വന്നു നിറഞ്ഞു.....തലയിലെ ഓരോ ഞരമ്പുകളെയും വലിച്ചു മുറുക്കി കൊണ്ട് ലഹരി അവനിൽ പൂർണ്ണമായും ആധിപത്യം സ്ഥാപിച്ചു.......താനിപ്പോൾ പിടിക്കപ്പെടാൻ കാരണം മഹി കൂടിയാണെന്ന തിരിച്ചറിവിൽ ഞൊടിയിടയിൽ ഈശ്വർ അവന്റെ കൈ തട്ടി മാറ്റി അവന്റെ കൈ ഒടിച്ചു പിടിച്ചു......അമിത് എഴുന്നേറ്റു നിന്നതും മഹിയെ ഈശ്വർ തള്ളി മാറ്റി,,,, മഹി നേരെ ചെന്ന് മുട്ടിയത് അമിതിന്റെ ദേഹത്തേക്ക്... അമിതിൽ അപ്പോൾ നിറഞ്ഞു നിൽക്കുന്ന ഭാവം ശ്രദ്ധിക്കാതെ ഈശ്വർ കണ്ണ് വെട്ടിച്ചു കൊണ്ട് ആര്യയെ ദേഷ്യത്തോടെ നോക്കി... ആ സമയം പെട്ടന്ന് ചീറി പാഞ്ഞു കൊണ്ട് മൂന്നാല് ജീപ്പ് അവരുടെ മുന്നിലേക്ക് വന്നു... അതി വേഗത്തിൽ പൊടി പടർത്തി തങ്ങളുടെ മുന്നിലേക്ക് വന്ന ജീപ്പ് കണ്ട് അക്ഷിതും മിഥുനും ഭയത്തോടെ മുന്നിൽ നിന്നും മാറി നിന്നു..... അവരെ മൊത്തം വളഞ്ഞു നിന്ന ആ ജീപ്പുകളിൽ ഒന്ന് നേരെ ആര്യയുടെ തൊട്ട് മുന്നിൽ വന്നു നിന്നു.... ഒട്ടും കൂസലില്ലാതെ നിൽക്കുന്ന ആര്യയെ ആരാണിവൾ എന്ന അർത്ഥത്തിൽ നോക്കി ഡ്രൈവർ തല വെളിയിലേക്കിട്ട് ചുവപ്പ് കളറുള്ള എന്തോ ഒന്ന് നീട്ടി തുപ്പി.. അവിടെയുള്ള എല്ലാവരുടെയും ശ്രദ്ധ വന്നവരിലേക്കായി.... കണ്ടാൽ തന്നെ ഗുണ്ടകൾ എന്ന് മനസ്സിലാവുന്ന തടിമിടുക്കുള്ള പത്ത് പതിനഞ്ചു പേർ ആയുധങ്ങളുമായി ഇറങ്ങി വന്ന് ആരുടെയോ അനുമതിക്കായി നിരന്നു നിന്നു..... അവരെ കണ്ടതും പൂർണ്ണമായും തന്റെ മുഖം മൂടി അഴിച്ചു മാറ്റാനുള്ള സമയം ആയെന്ന് ഈശ്വറിന് മനസ്സിലായി... കോളർ ഒന്ന് പൊന്തിച്ചു കയറ്റി തല ഇരു വശത്തേക്കും ഒരു പ്രത്യേക രീതിയിൽ ചെരിച്ച് മൂക്ക് നീട്ടി വലിച്ച് അവൻ ആര്യയെ നോക്കി... " എല്ലാം എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇനി ഞാനും മറച്ചു വെക്കുന്നില്ല... ഇതാണ് ഈശ്വർ.......നിങ്ങൾക്കു മുന്നിൽ കെട്ടിയാടിയ കോമാളി വേഷം ഇതാ ഞാനായിട്ടു അഴിച്ചു മാറ്റുന്നു....ഇത്രയും നാൾ ഒരു കുഞ്ഞു പോലും അറിയാതെ കൊണ്ട് നടന്ന എന്റെ യഥാർത്ഥ രൂപം നീ കാരണമാണ് വെളിവായത്..... അന്നേ നിന്നെ കൊല്ലണമായിരുന്നു... ജീവനോടെ വിട്ടതാണ് ഞാൻ ചെയ്ത തെറ്റ് .. ഇനി ആ തെറ്റ് വീണ്ടും ആവർത്തിക്കാൻ പാടില്ലല്ലോ......." വയറ്റിൽ കൊണ്ട മുറിവിൽ അമർത്തി പിടിച്ചു....അത് മൂലമുണ്ടാവുന്ന വേദന അവന്റെ തലച്ചോറിനെ എന്തിനും തയ്യാറാവാൻ പോന്ന വിധം ഉദ്ധേജിപ്പിച്ചു....ആ വേദനയും വല്ലാത്തൊരു ലഹരി തന്നിൽ സൃഷ്ടിക്കുന്നത് അവനറിഞ്ഞു..... "എന്റെ വേഷം തുടർന്നും എനിക്ക് കെട്ടിയാടിയെ പറ്റൂ.....അതിനു എന്നെ ഞാനായിട്ടു കണ്ട ഒരുത്തനും ഇനി ജീവിച്ചിരിക്കാൻ പാടില്ല...... വെട്ടിക്കൊല്ലെടാ ഈ @$%###$ മക്കളെ എല്ലാത്തിനെയും..... " വായിൽ ഊറിയ രക്തം നീട്ടി തുപ്പി കൊണ്ട് ഈശ്വർ വന്നവരോട് ആജ്ഞാപിച്ചു.. തലവന്റെ അനുമതിക്കായി കാത്ത് നിന്ന അവർ കയ്യിലെ ആയുധങ്ങൾ മുറുക്കി പിടിച്ചു കൊണ്ട് മുന്നോട്ട് പാഞ്ഞു..... അവരുടെ വരവ് കണ്ട് ഒരു നിമിഷം അന്ധാളിച്ചു നിന്ന അക്ഷിതിന് നേരെ ഉയർന്ന വാൾ തന്റെ കാലു കൊണ്ട് തട്ടി തെറിപ്പിച്ച അമിത് അക്ഷിതിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിർത്തി ...അപ്പോഴേക്കും അവിടെ ഓരോരുത്തരും കളത്തിലേക്ക് ഇറങ്ങി...ജിനോ സർ ആര്യയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഗൺ മാറ്റി വെച്ചു,,,, "ഈ പീറകളെ നേരിടാൻ കൈ തന്നെ ധാരാളം,,,അവന്റെ മുഖം മൂടി അഴിച്ചു കളഞ്ഞില്ലേ,,,ഇനി എനിക്കും എന്തിനാ ഈ മുഖം മൂടി......" ആര്യയുടെ ചുണ്ടിലും അതേ പുഞ്ചിരി വിടർന്നു.....ഷർട്ടിലെ ആദ്യത്തെ രണ്ടു ബട്ടൺ അഴിച്ചു കളഞ്ഞു ഇരു കൈകളും മേലോട്ടുയർത്തി പുള്ളിക്കാരനൊന്നു മൂരി നിവർന്നു.....സാറിന്റെ നേരെ പാഞ്ഞു വന്ന ഒരുത്തന്റെ കൊരവള്ളിക്കു പിടിച്ചു കൊണ്ട് അയാളുടെ ഇടത്തെ കൈ തന്റെ തോളിലേക്കിട്ടു ജിനോ സർ അയാളെ വായുവിൽ എടുത്തുയർത്തി നിലത്തേക്കെറിഞ്ഞു..... ച്ളക്.... പിരടി കുത്തി വീണ അവനു തന്റെ കഴുത്തൊടിഞ്ഞ ശബ്ദം വ്യക്തമായി തന്നെ കേട്ടു,,, ഒന്ന് പിടഞ്ഞു കൊണ്ട് ആ ശരീരം നിശ്ചലമായി......പിന്നാലെ വന്നവർ അത് കണ്ടു ഒന്നമാന്തിച്ചു നിന്നെങ്കിലും കയ്യിലെ വടിവാളുയർത്തി അലറി കൊണ്ട് താഴെ കിടന്നവനെ മാറി കടന്നു ശരം കണക്കെ ജിനോയ്ക്കു നേരെ പാഞ്ഞു വന്നു.....ശരീരം പിറകോട്ടാക്കി അയാൾ അതിൽ നിന്നും ഒഴിഞ്ഞു മാറി,,,,, ക്ടേ..... ആ ഗുണ്ടയുടെ താടയെല്ലു പൊട്ടിയ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു,,,,,ജിനോ സാറിനു നേരെ വീശിയ വടിവാൾ ഇടത്തോട്ട് മാറിയതും വായുവിൽ ഉയർന്നു പൊങ്ങി ആര്യ തന്റെ വലം കാൽ കൊണ്ട് അയാളുടെ മുഖം നോക്കി സീൽ പതിപ്പിച്ചതിന്റെ ശബ്ദമാണ് ഇപ്പോൾ കേട്ടത്...അയാളും നിലത്തേക്ക് പതിച്ചപ്പോൾ പിന്നെയവർ കൂട്ടമായി നേരിടാൻ തീരുമാനിച്ചു....അതോടെ ജിനോ സാറിന്റെ ടീം കൂടി അതിൽ ജോയിൻ ചെയ്തു..... ആര്യ ഓരോരുത്തരെയും നേരിടുന്നത് ഒരു നിമിഷം നോക്കി നിന്ന അമിത് അവരെ ഒതുക്കാനായി തന്റെ ശരീരത്തെയും മനസ്സിനെയും സജ്ജമാക്കി....... കോപം സിരകളിൽ ഒഴുകി വന്നതും വലിഞ്ഞു മുറുകിയ മുഖ ഭാവത്തോടെ അവൻ മുന്നോട്ട് നടന്നു.. ആ സമയം അക്ഷിത് അവന്റെ കയ്യിൽ പിടിച്ചു.... തിരിഞ്ഞു നോക്കിയ അമിത് പുഞ്ചിരിച്ചു കൊണ്ട് കണ്ണടച്ച് തുറന്നു...സൂക്ഷിക്കണേ അമീ എന്ന് ഇടതടവില്ലാതെ പറയുന്ന ആ കണ്ണുകളിൽ തന്നോടുള്ള കരുതൽ അമിത് തിരിച്ചറിഞ്ഞതും വല്ലാത്തൊരു ഉന്മേഷം അവനെ പൊതിഞ്ഞു..... തിരിഞ്ഞ് തന്റെ ശത്രുക്കളെ ചോരക്കണ്ണാലെ അവൻ നോക്കി.. അവന് നേരെ പാഞ്ഞു വന്നവനെ നോക്കി അമിത് ഒന്ന് കുനിഞ്ഞ് അവനെ എടുത്ത് തോളിൽ ഇട്ട് വട്ടം കറക്കി വലിച്ചെറിഞ്ഞു... ആാാാ.... ഇരുമ്പ് വാതിലിൽ ചെന്നിടിച്ച അവൻ അലറി കൊണ്ട് ഞെരക്കത്തോടെ വീണു...... ഇതേ സമയം ആര്യയും സ്പോർട്സ് സാറും അവരുടെ കൂടെ ഉള്ളവരും ശത്രുക്കളെ നേരിട്ട് കൊണ്ടിരുന്നു.. ആദ്യമൊക്കെ ആര്യയെ അത്ര ഗൗനിക്കാതെ നിന്ന അവർ, അവൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ലെന്നറിഞ്ഞതും മൂന്നാല് പേർ അവൾക്ക് നേരെ തിരിഞ്ഞു.... എല്ലാം നോക്കി ഈശ്വർ പരിഹാസ ഭാവത്തോടെ തന്റെ വയറ്റിൽ കൈകൾ അമർത്തി... "ഡാാ.. കുപ്പി ഉണ്ടോ.. " "വണ്ടിയിൽ ഉണ്ട് അണ്ണാ.... " ചോര ഒലിക്കുന്ന വയറിൽ കൈകൾ അമർത്തി പിടിച്ച് ഈശ്വർ വണ്ടിയുടെ അടുത്തേക്ക് ചെന്നു... കുപ്പിയെടുത്ത് പൊട്ടിച് തന്റെ വയറ്റിലെ മുറിവിലേക്ക് ഒഴിച്ചു.. ഓരോ നിമിഷവും വേദനയും നീറ്റലും അസഹ്യമായി കൊണ്ടിരിക്കുന്നത് അവന്റെ മുഖത്ത് നിറഞ്ഞു നിന്നു....ശേഷം കുപ്പി അവൻ വായയിലേക്കു കമഴ്ത്തി...... "നിങ്ങൾക്കൊന്നും ഇനി രക്ഷയില്ലെടാ.... അറിയില്ല ഈ ഈശ്വർ ആരാണെന്ന് " ഒഴിഞ്ഞ മദ്യ കുപ്പി വലിച്ചെറിഞ്ഞു കൊണ്ട് അവരെയെല്ലാം നോക്കി പല്ലിറുമ്പി കൊണ്ട് ഈശ്വർ മനസ്സിൽ പറഞ്ഞു... വണ്ടിയുടെ ബോണറ്റിൽ കയറി ഇരുന്നവൻ തന്റെ ശത്രുകൾക്ക് നേരെയുള്ള അക്രമം കൺ കുളിർക്കെ കണ്ടു.... കൈകളിൽ വരിഞ്ഞു ചുറ്റിയ ചങ്ങല ആര്യക്ക് നേരെ ഒരുത്തൻ വീശിയതും അല്പം പിറകോട്ട് തെന്നി മാറി തന്റെ കയ്യിലെ ഇരുമ്പ് ദണ്ഡവൾ വായുവിൽ ചുഴറ്റി... ഉടനടി അവൾക്ക് നേരെ ഓങ്ങിയവൻ മുഖത്താകെ ചോര ഒലിച്ച് മലർന്നടിച്ച് വീണു... എന്താ ഇവിടെ സംഭവിച്ചതെന്ന് മനസ്സിലാവാതെ അവന് തൊട്ട് പിറകിൽ വന്ന മറ്റൊരുത്തൻ ആര്യയുടെ ഇരുമ്പ് ദണ്ഡിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന ചങ്ങല കണ്ടു.... അവളുടെ കയ്യിലെ ദണ്ഡിലേക്കും താഴെ കിടക്കുന്നവനിലേക്കും മാറി മാറി നോക്കിയവൻ അമ്പരന്നു.. അവന്റെയാ അമ്പരപ്പ് മാറും മുന്നേ മുന്നോട്ട് ചാടി അടുത്ത ആര്യ കാൽ കൊണ്ടവനെ ചവിട്ടി വീഴ്ത്തി കയ്യിലെ ചങ്ങല ചുറ്റിയ വടി കൊണ്ട് ആഞ്ഞൊരു പ്രഹരം അവന് നൽകി.. അമിതും മഹിയും ഒരുമിച്ച് ഓരോരുത്തരെയും തങ്ങളുടെ മിടുക്ക് കൊണ്ട് അടിച്ചു വീഴ്ത്തി .. ഇരു ശക്തന്മാരെയും നേരിടാൻ ഗുണ്ടകൾക്കായില്ല.. എണ്ണത്തിൽ കൂടുതൽ ഗുണ്ടകൾ ആയതിനാൽ തന്നെ കൂടുതൽ ആയുധങ്ങളുമായി അവർ പ്രത്യക്ഷപ്പെട്ടു...... ശത്രുക്കളെ കണ്ണിൽ കണ്ടാൽ തന്റെ മേനി ഒന്ന് വേദനിച്ചാൽ രൂപം മാറുന്ന അമിത് ശക്തിയോടെ അവരെ അടിച്ചു മെരുക്കി..... ആര്യ തന്റെ ഇരുമ്പ് ദണ്ഡ് കൊണ്ട് മുന്നേറവെ ഒരുത്തൻ അവളുടെ ശ്രദ്ധ മറ്റൊരാളിലേക്കാണെന്ന് കണ്ടതും കയ്യിലെ വടി കൊണ്ട് ശക്തമായി അവളുടെ കയ്യിലേക്ക് ആഞ്ഞടിച്ചു. വേദന കൊണ്ട് കൈ കുടഞ്ഞ ആര്യ ക്രോധയായി അവനെ നോക്കി.. അവളുടെ നോട്ടത്തിൽ അവനൊന്ന് പതറി എങ്കിലും അവളുടെ കയ്യിൽ നിന്ന് വടി തെറിച്ചു പോയതിന്റെ സന്തോഷത്തിൽ അവൻ അവൾക്ക് നേരെ വീണ്ടും അടുത്തു... വടി കൊണ്ടവളെ ഓങ്ങിയതും ആയുധ മുറകൾ പുറത്തെടുക്കും പോലെയവൾ കൈകൾ വലിച്ചു പിടിച്ച് വടിയെ എതിർത്തു നിന്നു... "ഇവൾ... കരാട്ടെ ആണോ ഡാ.. " ആര്യയുടെ പെർഫോമൻസ് നോക്കി നിൽക്കുന്ന മിഥുൻ വായിലെ ഉമിനീർ ഇറക്കി കൊണ്ട് കണ്ണും മിഴിച്ച് അക്ഷിതിനെ നോക്കി..എന്നാൽ താൻ പറഞ്ഞത് കേൾക്കാതെ അവനും അമ്പരപ്പോടെ അവളെ നോക്കി നിൽക്കുകയാണെന്ന് കണ്ടതും മിഥുൻ ബാക്കി കാണാനായി മുഖം അവരിലേക്ക് തന്നെ തിരിച്ചു.. അവളുടെ നിറുത്തം വകവെക്കാതെ അവൻ വടി കൊണ്ട് അവളുടെ കയ്യിലേക്ക് ശക്തമായി അടിച്ചു.. വേദന ഒട്ടും മുഖത്തു വരുത്താതെ നിന്ന ആര്യ ഇടത്തെ കാൽ ഉയർത്തി കൊണ്ട് അവന്റെ നെഞ്ചിൽ നോക്കി ചവിട്ടി വീഴ്ത്തി.....അവന് നേരെ പോകാൻ നിന്നതും പെട്ടന്ന് പിന്നിൽ നിന്നാരോ അവളുടെ തലയിൽ വടി കൊണ്ട് അടിച്ചു..... ഒരു നിമിഷം സ്റ്റക്കായി നിന്ന ആര്യ വർധിച്ച ദേഷ്യത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു.. വായുവിൽ ഉയർന്നു പൊങ്ങുന്ന വടിയുടെ ശബ്ദം അവളുടെ കർണ പടത്തിൽ തുളച്ചു കയറിയതും കൈകൾ രണ്ടും പിന്നോട്ട് പിടിച്ച് വടിയിൽ കൈകൾ അമർത്തി.. വടി മുറുകെ പിടിച്ച് പിന്തിരിഞ്ഞു നോക്കാതെ അവൾ അല്പം പിറകോട്ടു, അവന്റെ അടുത്തേക്ക് നീങ്ങി ഇടത്തെ കൈ മുട്ട് കൊണ്ട് അവന്റെ ദേഹത്ത് കുത്തി.. പിന്നോട്ട് നീങ്ങിയ അവന്റെ കയ്യിൽ നിന്ന് ബലമായി പിടിച്ചെടുത്ത വടി കൊണ്ടവൾ അവന്റെ നേരെ വീശി... ഇടത്തെ കവിളിൽ കൊണ്ട അടിയിൽ ചോര പുറത്തേക്കൊഴുകിയ അവൻ തളർന്ന് വീണു........ ജീപ്പിന് മുകളിൽ ഇരുന്ന ഈശ്വർ രംഗം കണ്ട് ജീപ്പിൽ ആഞ്ഞടിച്ചു... പല്ലിറുമ്പി കൊണ്ട് ആര്യയെ നോക്കി... അവളെ തീർത്തേക്കെന്ന് ഒരുത്തനോട് കണ്ണുകൾ കൊണ്ട് കാണിച്ചതും കയ്യിലെ കത്തിയുടെ കൂർത്ത ഭാഗം അവൾക്ക് നേരെ പിടിച്ചു കൊണ്ടവൻ അലറി ചെന്നു... ഞൊടിയിടെ ആര്യ ഒഴിഞ്ഞു മാറി അവന്റെ കൈ കടന്ന് പിടിച്ച് അവന്റെ കൈ മുട്ട് പിടിച്ചു തിരിച്ചു.. ഊർന്ന് പോയ കത്തി അവൾ കാലു കൊണ്ട് ദൂരേക്ക് നീക്കി ഇട്ട് കൊണ്ട് അവന്റെ മുഖം നോക്കി അഞ്ചാറ് ഇടി ഇടിച്ചു. ..... തന്റെ എല്ലാ ദേഷ്യവും അവനോട് തീർക്കുന്നതിനിടയിൽ ആരോ ഒരാൾ പിറകിലൂടെ വന്ന് വടി കൊണ്ട് കാൽ മുട്ട് നോക്കി അടിച്ചു... അടിയുടെ ശക്തിയിൽ നിലത്തേക്ക് മുട്ടുകൾ കുത്തി ആര്യ ഇരുന്നു.. അവൾക്ക് നേരെ വീണ്ടും ഓങാൻ നിന്നതും പാറി വന്ന അമിത് ആ വടി ചവിട്ടി തെറിപ്പിച്ചു.. വടിയോട് കൂടെ മറിഞ്ഞു വീണ അമിത് അവന്റെ നെഞ്ചിൽ ചവിട്ടി... ഉടനെ അമിതിന്റെ കാല് പിടിച്ച് തിരിക്കാനായി അവൻ ശ്രമിച്ചതും അമിത് കാൽ കുടഞ്ഞു കൊണ്ട് അവനെ തെറിപ്പിച്ചു....... അമിത് അവനെ നേരിട്ടതും എഴുന്നേറ്റു നിന്ന ആര്യ സ്പോർട്സ് സാറിന് നേരെ തിരിഞ്ഞവനെ നോക്കി തന്റെ കയ്യിൽ നിന്നും നേരത്തെ വീണു പോയ ഇരുമ്പ് ദണ്ഡ് കയ്യിലെടുത്തു . അതിലേ ചങ്ങല വലിച്ചെടുത്ത് കൈകളിൽ ചുറ്റി അവൾ നടന്നു.. കാലുകൾക്ക് വേദന ഉണ്ടെങ്കിലും നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകളിൽ അഗ്നി കെടാതെ ജ്വലിച്ചു നിന്നു... ചങ്ങല ചുഴറ്റിയ അവൾ മുന്നിൽ ഉള്ളവരെ നേരിട്ടു...... അമിത് ഏവരെയും ഒതുക്കി നിർത്തുന്നു എന്നും അവന് മുന്നിൽ പിടിച്ചു നിൽക്കാൻ തന്റെ ആളുകൾക്ക് ആവുന്നില്ലെന്നും മനസ്സിലാക്കിയ ഈശ്വർ ജീപ്പിന് മുകളിൽ നിന്നും ചാടി ഇറങ്ങി..... കണ്ണുകൾ ഒരു മൂലയിൽ നിൽക്കുന്ന അക്ഷിതിലേക്ക് തിരിഞ്ഞു... അടിയിൽ മുഴുകിയ അമിതിനെയും അക്ഷിതിനെയും മാറി മാറി നോക്കി വല്ലാത്തൊരു ഭ്രാന്തൻ ചിരിയോടെ ഒരുത്തന് കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകി. സംഗതി മനസ്സിലാക്കിയ അവൻ ഒരു വടിയുമായി അക്ഷിതിന്റെ അടുക്കലേക്ക് പാഞ്ഞു.. . എന്നാൽ ഇത് കണ്ണിൽ കണ്ട ആര്യ അവനെത്തും മുന്നേ ഓടി ചെന്ന് അക്ഷിതിനെ തള്ളി മാറ്റി... വന്നവനെ നേരിടാനായി അവൾ തിരിഞ്ഞതും ഇരുമ്പ് വടിയവളുടെ നെറ്റിയിൽ പതിച്ചു ..... "ആാാാ... അമ്മേ... " വേദനയേറിയ നിലവിളി അവളിൽ നിന്നും ഉയർന്നു.. നെറ്റി പൊട്ടി ചോര ഒലിച്ചു കൊണ്ടേയിരുന്നു... എന്നാൽ അത് കൊണ്ടൊന്നും അവൾ തളർന്നില്ല... തന്നെ മുറിവേൽപ്പിച്ചവന്റെ ഷോൾഡറിൽ രണ്ടു കയ്യും വെച്ച് ഒരലർച്ചയോടെ അവനെ പിന്നിലേക്ക് തള്ളി ഇട്ട് അവന്റെ നെഞ്ചിൽ ചവിട്ടി നിന്നു... അവളുടെ ഭദ്ര കാളി രൂപവും അലർച്ചയും കേട്ട് അവർ പതർച്ചയോടെ അവളെ നോക്കി... ആര്യയുടെ നെറ്റിയിലെ മുറിവിൽ നിന്നും ഒഴുകി വരുന്ന ചോര കണ്ട് അക്ഷിത് അവളെ താങ്ങി പിടിച്ചു... എന്നാൽ ദേഷ്യം അടിമുടി അരിച്ചു കയറിയ അവൾ വീണ്ടും അവനെ നേരിടാനായി ഒരുങ്ങി.. പക്ഷേ അപ്പോഴേക്കും നെറ്റിയിൽ നിന്നും ഉതിർന്നു വീഴുന്ന രക്തതുള്ളികൾ അവളുടെ കാഴ്ച മറച്ചിരുന്നു.. കണ്ണുകളിൽ നിന്ന് ബോധം മറയുന്ന ആര്യ അക്ഷിതിന്റെ കൈകളിൽ ഒതുങ്ങാതെ വീഴാൻ പോയതും സ്പോർട്സ് സാർ ഓടി വന്നു .. അവളെ ചേർത്ത് പിടിച്ചു കൊണ്ട് സാർ മിഥുനെ നോക്കി.. "മിഥുൻ.. പെട്ടന്ന് എല്ലാവരെയും വിവരം അറിയിക്ക്.. ആര്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകണം... " സാറിന്റെ ഓർഡർ അനുസരിച്ചു കൊണ്ട് മിഥുൻ ഓടി പോയി.. സ്പോർട്സ് സാറിന്റെ ശ്രദ്ധ ആര്യയിലേക്കായതും ഒരു ഗുണ്ട വന്ന് സാറിന്റെ പുറത്തേക്ക് ശക്തിയായി അടിച്ചു... തടുക്കാനായി കൈ നീട്ടിയ അക്ഷിതിന്റെ വയറ്റിലേക്ക് അടിച്ചു കൊണ്ട് അവനെ തള്ളി വീഴ്ത്തി.... ആര്യയുടെ പതനം കണ്ട് ഈശ്വർ ആർത്തു ചിരിച്ചു.... "ഹ്ഹഹ്ഹ.. ഞാൻ പറഞ്ഞതല്ലേ ഡീ നിനക്കിനി രക്ഷയില്ലെന്ന്... ഈശ്വറിനോട് കളിക്കാൻ നിൽക്കുമ്പോൾ പലവട്ടം ആലോചിക്കണം... ഇഞ്ചിഞ്ചായി കൊല്ലാതിരുന്നത് എന്റെ ഔദാര്യമാണെടീ പുല്ലേ... " അട്ടഹസിച്ചു കൊണ്ട് ഈശ്വർ പറഞ്ഞതും ആര്യ ദേഷ്യത്തോടെ അവനെ നോക്കി.. അവനിട്ട് രണ്ട് കൊടുക്കാൻ വേണ്ടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സ്പോർട്സ് സാർ അവളെ വിലക്കി..... ഈ സമയം അക്ഷിത് നിലത്തേക്ക് വീഴുന്നത് കണ്ട അമിത് ചെന്നായയെ പോലെ അലറി..... അക്ഷിതിനെ വീഴ്ത്തിയവന്റെ മൂക്കിനിട്ട് അഞ്ചാറ് പ്രാവശ്യം അവൻ ഇടിച്ചു... മൂക്കിൽ നിന്ന് ചോര വന്ന് അവശനായ അവനെ തന്റെ കൈ ചുരുട്ടി പിടിച്ച് വയറ്റിൽ കുത്തി...... അവനെ തെറിപ്പിച്ചു കഴിഞ്ഞപ്പോളാണ് ആര്യയ്ക്കു അടികൊണ്ട വിവരം അവൻ അറിഞ്ഞത്... അമിത് അടുത്തേക്ക് പോകാൻ നിന്നതും ഒഴിഞ്ഞു മദ്യ കുപ്പി അവന്റെ അടുത്തേക്ക് ചീറി അടുത്തു... തല പിന്നോട്ട് വളച്ചതും മദ്യ കുപ്പി ദേഹത്തേക്ക് തട്ടാതെ മണ്ണിൽ പതിഞ്ഞു.... ************************************ ആർട്സ് പ്രോഗ്രാം കൊഴുക്കുന്നതിനിടയിൽ അവിടെ നടക്കുന്നത് ഒരു കുട്ടി പോലും അറിഞ്ഞില്ല..... ഓരോ കാര്യത്തിനും ഓടി നടക്കുന്നതിനിടയിൽ അനി ആര്യയെ ശ്രദ്ധിക്കാനും വിട്ട് പോയി.. അവൾ സ്വസ്ഥമായി ക്ലാസ്സിൽ ഇരിക്കുന്നു എന്നായിരുന്നു അവളുടെ വിചാരം..... തകർന്ന ഗ്രൗണ്ടിൽ നിന്ന് മിഥുൻ ഓടി വന്നു... അവന്റെ വരവ് കണ്ട് പ്രിൻസി എഴുന്നേറ്റു നിന്നു.. പുതിയ പ്രശ്നങ്ങൾ ഉണ്ടായോ എന്ന ആകുലതയിൽ നിൽക്കുന്ന പ്രിൻസിയോട് അവൻ എല്ലാം പറഞ്ഞു.... അതിശയത്തോടെ അതിലേറെ അമ്പരപ്പോടെ പ്രിൻസി കസേരയിൽ ഇരുന്നു... "മേം.. പെട്ടന്ന് വരൂ... അല്ലെങ്കിൽ സ്ഥിതി മോശമാകും... " മിഥുൻ ഉണർത്തിച്ചതും പ്രിൻസി വേഗം എഴുന്നേറ്റ് അവിടേക്ക് പോകാൻ നിന്നു... കുറച് ടീച്ചേഴ്‌സിനെ കൂട്ടി അവർ മിഥുനോപ്പം നടന്നു......... "ഡാാ.... ഇനി അടുത്തത് നീയാടാ. നിന്നെ എനിക്കിനി വേണ്ട.. പരമാവധി ഞാൻ നിന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... പക്ഷേ.. നീ മരിക്കേണ്ടത് അനിവാര്യമാണ്.... " അമിതിന് നേരെ ഈശ്വർ ആക്രോഷിച്ചതും അമിത് കോപത്തോടെ അവനെ നോക്കി... "ഡാ പട്ടീ.... ദേ അവൻ വന്ന് നിന്നെ ഓരോന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല ഞാൻ ഒന്നും... കാലം കുറെ ആയല്ലോ കൂടെ കൂടിയിട്ട്.. നീ ചതിയനാണെന്ന് മനസ്സ് അംഗീകരിച്ചിരുന്നില്ല.... ഇപ്പോഴും... ഇപ്പോഴും ഇത് ഞങ്ങളുടെ ഈശ്വർ ആണെന്ന് ഉൾകൊള്ളാൻ കഴിയുന്നില്ല... രണ്ടു മുഖത്തോടെയുള്ള നീയെന്ന ചെറ്റ ചെയ്ത് കൂട്ടിയ നെറികേടല്ലാം ഞാനറിഞ്ഞു......മതിയെടാ മതി..ഇനി നിനക്ക് മാപ്പില്ല.... " ചങ്കിൽ തറച്ച വേദന മറച്ചു വെച്ച് അമിത് അവന് നേരെ ആക്രോശിച്ചു... കഴുകൻ കണ്ണുകളോടെ അവൻ നീട്ടി പിടിച്ച വടിവാളുമായി പാഞ്ഞടുത്തു...അതേ സമയം തന്നെ ഒരുത്തന്റെ കയ്യിൽ നിന്ന് വലിച്ചൂരിയ കത്തിയുമായി ഈശ്വർ അവൻ എത്തുന്നതിനു മുന്നേ മുന്നോട്ട് പാഞ്ഞ് കത്തി അവന്റെ വയറിനു നേരെ വീശി...പക്ഷേ... കത്തി തന്റെ ദേഹത്ത് സ്പർശിക്കും മുന്നേ ഇടം കാല് കൊണ്ട് അമിത് അവനെ ചവിട്ടി പിന്നിലേക്ക് വീഴ്ത്തി.... മണ്ണിലേക്ക് വീണ പാടെ അമിത് അവന് നേരെ വാളോങ്ങി... പെട്ടന്ന്... "അമിത്...... " കനപ്പെട്ട ആ ശബ്ദം വായുവിൽ ലയിച്ച് അവിടെ മുഴങ്ങിയതും ദേഷ്യം മുഖത്ത് നിന്നും മാറ്റാതെ അമിത് തിരിഞ്ഞു നോക്കി.... ആ സമയം പ്രിൻസിയെയും മറ്റ് ടീച്ചേഴ്സിനെ കണ്ടതും അവന്റെ മുഖം ഒന്നയഞ്ഞു... വാൾ കയ്യിൽ നിന്നും ഊർന്നിറങ്ങി .... പ്രിൻസിയെ കണ്ടതും വന്ന ഗുണ്ടകളിൽ മൂന്നാല് പേർ ജീപ്പെടുത്ത് രക്ഷപെട്ടു.. ബാക്കിയുള്ളവരെല്ലാം അടി കൊണ്ടവശരായി ഗ്രൗണ്ടിൽ ചിതറി കിടക്കുകയാണ്.... അമിതിനോട് എന്തെങ്കിലും പറയും മുന്നേ പ്രിൻസി സ്പോർട്സ് സാറിന്റെ അടുത്തേക്കോടി.. തല പൊട്ടി രക്തം ഒലിച്ച് അർദ്ധ ബോധത്തോടെ കിടക്കുന്ന ആര്യയുടെ മുഖത്ത് പ്രിൻസി കൈകൾ വെച്ച് തലോടി... "മേം... എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം...വെരി സീരിയസ്.. " ഗൗരവം മനസ്സിലാക്കിയതും പ്രിൻസി തലയാട്ടി.. അവരുടെ കൂടെ ഉണ്ടായിരുന്നവരിൽ രണ്ട് പേരും ജിനോ സാറും ആര്യയെ താങ്ങി പിടിച്ച് പോയി..... കോളേജിന് മുൻ വശത്ത് പരിപാടി നടക്കുന്നതിനാൽ പിറകിലേക്കാണ് അവർ ആര്യയെ കൊണ്ട് പോയത്... അവരെ പിറകിലെ ഗേറ്റിന് അടുത്ത് നിർത്തി കൊണ്ട് ജിനോ സാർ തന്റെ കാർ എടുക്കാനായി ഓടി പോയി.....പെട്ടന്ന് തന്നെ കാർ എടുത്ത് ആര്യയുമായി അവർ ഹോസ്പിറ്റലിലേക്ക് കുതിച്ചു.... ************************************ ആര്യയെ കൊണ്ട് പോയതും പ്രിൻസിയുടെ കണ്ണുകൾ അവശരായി കിടക്കുന്ന ഗുണ്ടകളിലേക്കും താഴെ ചിതറി കിടക്കുന്ന ആയുധങ്ങളിലേക്കും ചെന്ന് തറച്ചു... അമിതിന്റെ ശ്രദ്ധ മാറിയതും ഈശ്വർ കിടന്നിടത്ത് നിന്ന് എഴുന്നേറ്റു നിന്നു... "അമിത്... എന്തൊക്കെയാ ഇത്..... ഈശ്വർ.. വാട്ട്‌ ഈസ്‌ റോങ് വിത്ത്‌ യു " അല്പം ദേഷ്യത്തിൽ മേം അവർക്ക് നേരെ തിരിഞ്ഞു... "മേം.. ഇവൻ.. ഇവനാണ് എല്ലാത്തിനും കാരണം.. നാം കണ്ട ഈശ്വർ അല്ല ഇവൻ.. ക്രിമിനൽ ബന്ധമുള്ള നെറികെട്ടവനാണ്.. " ഈശ്വറിന്റെ കോളറിൽ പിടിച്ച് അമിത് പ്രിൻസിയുടെ മുന്നിലേക്ക് നിർത്തി.. ആ സമയം മഹിയും മുന്നോട്ട് വന്നു.. "യെസ് മേം... ഈശ്വറിന്റെ ആളുകൾ തന്നെയാണീ കിടക്കുന്നവരൊക്കെ...കോളേജിൽ ആരും അറിയാത്ത പല കൊള്ളരുതായ്മയും ഇവൻ ചെയ്തിട്ടുണ്ട്.....ഈ ഗ്രൗണ്ട് ഇങ്ങനെ തകർക്കാൻ കാരണം തന്നെ ഇവനാണ്.. " മാഹിയുടെ വാക്കുകൾ കേട്ട് പ്രിൻസി സംശയത്തിൽ അവനെ നോക്കി... "അതേ മേം... അന്ന് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി എന്റെ അടുക്കൽ വന്നിരുന്നു.. ഇതിന്റെ പിറകിൽ ഞാൻ ആണോ എന്ന സംശയം ആരോ പറഞ്ഞെന്ന്.. പക്ഷേ എന്റെ മേൽ ഒരു തെളിവും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിൽ ആരോപണം ഉന്നയിച്ച് യഥാർത്ഥ പ്രതി രക്ഷപ്പെയുകയാണെന്ന് എനിക്ക് മനസ്സിലായി...അതിനാൽ അച്ഛന്റെ മന്ത്രി സ്ഥാനം ഉപയോഗിച് സ്പെഷ്യൽ അന്വേഷണം നടത്താൻ രണ്ടു പൊലീസുകാരെ വേണമെന്ന എന്റെ വാക്ക് കേട്ട് രഹസ്യ അന്വേഷകരെ നിയോഗിച്ചിരുന്നു.. ഇതൊന്നും പുറത്ത് ആരും അറിഞ്ഞിരുന്നില്ല... എനിക്ക് വാശി ആയിരുന്നു.. എങ്ങനെ എങ്കിലും കണ്ടു പിടിക്കണമെന്ന്.... കോളേജിൽ നിന്ന് ടിസി വാങ്ങിയതും ലീനയോട് കയർത്തതും ഇതിന് പിന്നിൽ ഉള്ളവരുടെ ശ്രദ്ധ തിരിക്കാൻ ആയിരുന്നു.... അന്ന് ഗ്രൗണ്ടിൽ അന്വേഷണത്തിന് വന്ന എനിക്കും രഹസ്യ അന്വേഷകർക്കും എല്ലാം മനസ്സിലായി....ഇവൻ തന്നെയാണ് എല്ലാം ചെയ്തതെന്ന് " എല്ലാവർക്കു മുന്നിലും തന്റെ മുഖം വെളിവായതും എല്ലാം നഷ്ടമായി ഇനിയും പിടിച്ചു നിൽക്കാൻ ആവില്ലെന്ന് ഈശ്വറിന് ബോധ്യമായി.. താൻ പൂർണമായും പിടിയിലായെന്ന് മനസ്സിലാക്കിയതും അവൻ തല താഴ്ത്തി.. "മേം... ശെരിയാണ്... ഇവരൊക്കെ പറയുന്നതും മേം ഇവിടെ കാണുന്നതും എല്ലാം സത്യമാണ്.. ഈ ഗ്രൗണ്ട് ഇങ്ങനെ ആവാൻ കാരണം ഞാൻ തന്നെയാണ്... പിന്നെ അമിതിനെയും അനിയേയും റൂമിൽ അടച്ചതും ഞാനാണ്... " കുറ്റം ഏറ്റ് പറഞ്ഞ് തല താഴ്ത്തിയതും അമിത് അവനെ പുച്ഛത്തോടെ നോക്കി.. "ബട്ട്‌, ഈശ്വർ... എന്തിന് നീയിതൊക്കെ ചെയ്യുന്നത്.. എന്ത് പ്രയോജനമാണ് നിനക്കുള്ളത്.. " "അത് ഞാൻ പറയാം മേം.. എന്താണ് അവന്റെ ലക്ഷ്യം എന്ന്.. " ഈശ്വർ നിന്ന് പരുങ്ങിയതും മഹി അമിതിനോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെ പ്രിൻസിയോട് ആവർത്തിച്ചു... കേട്ടതൊന്നും വിശ്വസിക്കാൻ ആവാത്ത അവസ്ഥയിൽ ആയിരുന്നു പ്രിൻസിയും ടീച്ചേഴ്സും.. മഹി പറഞ്ഞതൊക്കെ ശെരിയാണെന്ന ഭാവത്തിൽ ഈശ്വർ പ്രിൻസിയെ നോക്കി... എല്ലാം മഹി പറഞ്ഞു തീർത്തതും അക്ഷിത് മുന്നോട്ട് വന്ന് മഹിയുടെ തോളിൽ കൈ വെച്ചു... "മഹീ... ഒരു കാര്യം നീ വിട്ടു... അവന്റെ സാമ്രാജ്യം... " അക്ഷിത് ഓർമിപ്പിച്ചതും മഹി എല്ലാവർക്കും ഗ്രൗണ്ടിൽ തന്നെ ഉള്ള ആർക്കും അറിയാത്ത അണ്ടർ ഗ്രൗണ്ട് കാണിച്ചു കൊടുത്തു... ഇരുമ്പ് പലക വലിച്ചു തുറന്നതും അണ്ടർ ഗ്രൗണ്ടിലേക്കുള്ള വാതിൽ കാണപ്പെട്ടു... ആരും കാണാത്ത സാമ്രാജ്യവും ഇവർ കണ്ടു പിടിച്ചെന്ന് മനസ്സിലാക്കിയതും ഈശ്വർ തകർന്ന അവസ്ഥയിൽ ഉമിനീർ പോലും ഇറക്കാൻ പറ്റാതെ അവർക്ക് പിറകെ നടന്നു... അകത്തേക്ക് പ്രവേശിച്ച അവർ മൂക്ക് പൊത്തി പിടിച്ചു കൊണ്ട് ചുറ്റും നോക്കി.. മദ്യങ്ങളുടെയും മയക്ക് മരുന്നുകളുടെയും വേറിട്ട ലോകം ആയിരുന്നു അവിടെ അവർക്ക് കാണാൻ കഴിഞ്ഞത്.. അടുത്തടുത്തായി ഒതുക്കി നിർത്തിയ ഷെൽഫുകളിൽ തരം തിരിച്ചു വെച്ചിരിക്കുന്ന പാക്കറ്റുകളിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞു.. ഫെന്റണിൽ, ഹെറോയിൻ കൊക്കയ്ൻ, മോർഫിൻ അങ്ങനെ ഓരോ നാമങ്ങൾ എഴുതി ചേർത്ത വെളുത്ത പാക്കറ്റുകൾ കണ്ട് പ്രിൻസി അമ്പരന്നു... അവയെ കൂടാതെ ഉപയോഗിക്കാത്ത സിറിഞ്ചുകളും ഉപയോഗ ശൂന്യമായി വലിച്ചെറിഞ്ഞ സിറിഞ്ചുകളും സിഗരറ്റ് കുറ്റികളും പാക്കറ്റുകളും മദ്യ കുപ്പികളും അങ്ങിങ്ങായി ചിതറി കിടക്കുന്നത് അവർ കണ്ടു... മയക്ക് മരുന്നിന് മുഴുവനായി അടിമപ്പെട്ടവൻ ആണ് ഈശ്വർ എന്ന് അവിടെ കണ്ട കാഴ്ചയിലൂടെ പ്രിൻസിക്കും ടീച്ചേഴ്സിനും ബോധ്യമായി..പുറത്തേക്ക് ഒരു ജനാല പോലുമില്ലാത്ത ഒരു ഇരുട്ട് മുറിയായിരുന്നതിനാൽ തന്നെയാണ് ഇവിടെ നടക്കുന്ന പേക്കൂത്തുകൾ പുറം ലോകം അറിയാതിരുന്നതെന്ന് പ്രിൻസി ചിന്തിച്ചു.. മുന്നോട്ട് നടക്കുംതോറും മദ്യ കുപ്പികൾ കാലിൽ തട്ടിത്തടഞ്ഞു... മനം മടുപ്പിക്കുന്ന ഗന്ധം ആയിരുന്നു അവിടെ നിറഞ്ഞു നിന്നത്.. അത് പലരിലും അസ്വസ്ഥത ഉണ്ടാക്കിയതും എല്ലാവരും അവിടെ നിന്നും പുറത്തേക്ക് വന്നു........... ************************************ പുറത്തെത്തിയ അവരെ മൂന്നാല് പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. മഹി അറിയിച്ചതിനെ തുടർന്ന് വന്ന പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു അവർ... ഗുണ്ടകളെയെല്ലാം അവർ ജീപ്പിൽ കയറ്റി കഴിഞ്ഞിരുന്നു... പൊലീസുകാരെ കണ്ടതും പ്രിൻസി വല്ലാത്തൊരു അവസ്ഥയിൽ അമിതിനെ നോക്കി... മയക്ക് മരുന്ന് ഉപയോഗം ഈ ക്യാംപസിൽ ഉണ്ടെന്ന് പുറം ലോകം അറിഞ്ഞാലുള്ള പ്രത്യാഘതങ്ങൾ എന്തായിരിക്കുമെന്നായിരുന്നു പ്രിൻസിയുടെ ചിന്ത... "മേം.. ഇവരെ ഞങ്ങൾ കൊണ്ട് പോവുകയാണ്... അന്വേഷണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.. " പ്രിൻസിയുടെ സമ്മതത്തോടെ ഗുണ്ടകളെ പോലീസ് ജീപ്പിൽ കൊണ്ട് പോയി... എസ് ഐ മാത്രം അവിടെ നിന്നു... ഈശ്വറിന്റെ കോളറിൽ പിടിച്ച് എസ് ഐ തന്റെ മുന്നിലേക്ക് നിർത്തി "ഇവനാണല്ലേ തലവൻ... മഹിയുടെ ചെറിയ സംശയം ആയിരുന്നു.. പിന്നീട് അന്വേഷണത്തിൽ ഇവനാണെന്ന് തെളിഞ്ഞു.. പിന്നെ ഇങ്ങനെ ഒരു സന്ദർഭത്തിന് കാത്ത് നിന്നത് മഹി പറഞ്ഞിട്ട് മാത്രമാണ്... അല്ലേൽ എപ്പോഴേ ഇവനെ.... " എസ് ഐ അവനെ ബലമായി പിടിച്ചു... ഒന്നും മിണ്ടാതെ നിൽക്കുന്ന ഈശ്വറിന്റെ മുഖത്ത് എസ് ഐ തട്ടി.. അവനെയും കൊണ്ട് പോകാൻ ആണ് ഭാവമെന്ന് മനസ്സിലാക്കിയ അമിത് മുന്നോട്ട് വന്നു... "സാർ... അവനെ കൊണ്ട് പോവുന്നതിന് മുന്നേ സത്യങ്ങൾ എല്ലാം അവന്റെ നാവിൽ നിന്ന് തന്നെ അറിയണം.. അവന്റെ മുഖം മൂടി അവൻ തന്നെ വലിച്ചൂരട്ടെ.... അറിയണം എനിക്ക് എങ്ങനെ ഈശ്വർ ഇത്രയും നെറികെട്ടവനായതെന്ന് " ഈശ്വറിന്റെ കണ്ണുകളിൽ നോക്കി കോപത്തോടെ അമിത് പറഞ്ഞു... "പറയെടാ.. " അതും പറഞ്ഞ് പോലീസ് അവനെ മുന്നിലേക്ക് ഉന്തി... ഇന്നേവരെ ആർക്കും അറിയാത്ത തന്റെ ജീവിത യാത്ര എല്ലാവർക്ക് മുന്നിലും വെളിപ്പെടുത്താനായി ഈശ്വർ ആരംഭിച്ചതും അത് കേൾക്കാനായി എല്ലാവരും കാതോർത്ത് നിന്നു.. (തുടരും) #📙 നോവൽ
💕 *എന്റെ കിതാബിലെ പെണ്ണ്* 💕 *PART-5* രചന ;അനസ് വേങ്ങര Instagram| Anas vengata7 https://b.sharechat.com/tVAvI3X0FQ ഹോസ്റ്റലിൽ ബാഗ് വെച്ച് നേരെ കോളേജിലേക്ക്... അലെക്സിയുടെ ഗാംഗ്സ് മുഴുവനും മുമ്പിൽ തന്നെയുണ്ട്.... ഉള്ളിൽ നല്ല ഭയമുണ്ട്.... രണ്ടും കൽപ്പിച്ചു ഞാൻ നടന്നു..... കഥ ഇതുവരെ..... തുടർന്ന് വായിക്കുക... ______________________________________ കണ്ടിട്ടും കാണാത്ത പോലെ, ഇവർക്കിതെന്തു പറ്റി... ചിലപ്പോ അലെക്സിയുടെ അഭാവമാവാം...... ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി.... "എന്താ ലൈറ്റായത്....." ദൃതിയിൽ ഓടിക്കിതച്ചു വരുന്ന എന്നെ കണ്ടതും ടീച്ചർ ചോദിച്ചു..... "വീട്ടീന്ന് വരാണ്...." "ആ കയറ്...." ഞാൻ വേഗം കയറി സീറ്റിൽ ഇരുപ്പുറപ്പിച്ചു... കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു.. ക്ലാസ്സിലേക്ക് കയറിയതുമുതൽ സെറ നല്ല നോട്ടമാണ്... മുഖത്ത് നിന്ന് കണ്ണെടുക്കുന്നതേയില്ല... ഇടക്ക് ചിരിക്കുന്നുമുണ്ട്... ടീച്ചർ അവിടെ പ്രസംഗം തുടരുമ്പോഴും പെണ്ണിന്റെ കണ്ണ് എന്റെ മേലെയാണ്... ഈ പെണ്ണിനിതെന്തു പറ്റി...വട്ടായോ.... കാര്യായിട്ടെന്തോ സംഭവിച്ചകുണ്, എന്ത് സംഭവിക്കാൻ.... ഇന്നലത്തെ എന്റെ പാട്ട് കേട്ടിട്ടാവും.... ഷോ....എനിക്ക് വയ്യാ.... ഈ ഫാന്സുകാരെക്കൊണ്ട് തോറ്റു...... ബ്രൈക്ക് ടൈമിൽ ബെഞ്ചിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് ആ അമളി മനസ്സിലായത്.... മൂട്ടിൽ മുഴുവനും ചുയിങ്കം ഒട്ടിപ്പിടിച്ചു കിടക്കാണ്... ബസിൽ നിന്നും പറ്റിയതാവും.... കണ്ടിട്ട് ആരോ അറിഞ്ഞുകൊണ്ട് പണി തന്നതുപോലേ.... പടച്ചോനെ പണി പാളിയോ.... ഏത് നേരത്താണാവോ ആ ബസിൽ കയറാൻ തോന്നിയത്..... സ്വയം ഞാൻ മനസ്സിൽ ശപിച്ചുകൊണ്ടിരുന്നു...... എന്ത് ചെയ്യും...... ബ്രൈക്ക് ടൈമാണ്... എല്ലാവരും വരാന്തയിലാണ്.... പുറത്തിറങ്ങിയാൽ എല്ലാവരും കാണും..... പിന്നെ അതുമതി എല്ലാവര്ക്കും കളിയാക്കി ചിരിക്കാൻ..... "നീ വാടാ....നമ്മുക്ക് ക്യാന്റീനിൽ പോയി വല്ലോം കഴിച്ചു വരാ...." ജിത്തുവാണ് വിളിച്ചത്...... പഹയന് വിളിക്കാൻ കണ്ട നേരം... അല്ലാത്ത സമയം എത്ര വിളിച്ചാലും വരാത്ത ആളാണ്...കോപ്പ്.... ഞാനില്ലെന്ന് പറഞ്ഞ് തടിയൂരി.... പക്ഷെ അവർ വിടുന്ന ലക്ഷണമില്ല.... "എന്താടാ....നിനക്ക് വന്നാൽ..." "ആ ഓന് വരൂലാ......" ഓനിപ്പോ വല്യ പാട്ടുകാരനല്ലേ..." ആഷി ഇടയിൽ കയറികൊണ്ട് ചൊറിഞ്ഞു ..... ഇവറ്റകളോട് ഞാനിതെങ്ങനെ പറയും.... ആഷിയോട് പറഞ്ഞാൽ മതി,അതോടെ തീരും തീരും.... അല്ലെങ്കിലേ എന്റെ പാട്ട് കേട്ട് അസൂയപൂണ്ട് കിടക്കാണ്.... അതിനിടയിൽ ഇതുംകൂടെ കിട്ടിയാൽ എല്ലാരേം മുന്നിൽ നാറ്റിച്ച് കയ്യിൽ തരും... പെൺകുട്ടികളെ മുന്നിൽ മറ്റുള്ളവരെ താഴ്ത്തികെട്ടി സ്വയം പൊക്കുന്ന ടീമാണ് ആഷി..... ശെരിക്ക് ക്ലാസ് തുടങ്ങിയിട്ട് പോലുമില്ല.... അപ്പോഴേക്കും മിക്കപെൺപിള്ളേരെ നമ്പറുമുണ്ട് കയ്യിൽ.... രാത്രിയായായാൽ മുഴുവൻ ഒലിപ്പിക്കലന്നെ പണി..... കുറെ നിര്ബന്ധിപിച്ചു.... ഇല്ലെന്നു പറഞ്ഞ് ഞാൻ തടിയൂരി.... പാന്റ് മുഴുവൻ ചൂയിന്ഗം ഒട്ടിയിട്ടുണ്ട്.... എന്റെ അളിഞ്ഞ മുഖഭാവം കണ്ട് സെറാ അടുത്തേക്ക് വന്നു..... "എന്താ മാഷെ.... പുറത്തോട്ടും പോവുന്നില്ലേ...." "ഏയ് ഇല്ലാ..... എന്തോ....ഭയങ്കര തലവേദന..... " എന്റെ മറുപടി കേട്ട അവള് ചിരിച്ചു.... "ഓ ശെരിക്കും..... അപ്പോ...അവിടെ ചൂയിന്ഗം ഒട്ടിച്ചു വെച്ചിരിക്കുന്നത് തലവേദനമാറാനായിരിക്കും ലേ..." ചേ....ആകെ നാറി എന്ന് പറഞ്ഞാ മതിയല്ലോ....പെണ്ണിന്റെ കളിയാക്കികൊണ്ടുള്ള ചിരിയാണ് സഹിക്കാൻ കഴിയാത്തത്.... ബ്രൈക്ക് കഴിഞ്ഞപ്പോൾ ടീച്ചർ മാറി വന്നു.... സെറാ ആരോടേലും പറഞ്ഞ് നാറ്റിക്കുമോ എന്നുള്ള ഭയവുമുണ്ട്..... എന്തോ ഭാഗ്യത്തിന് അവളതാരോടും പറഞ്ഞില്ല.... ഇടക്കുള്ള കളിയാക്കി ചിരിയിൽ മാത്രം ഒതുക്കി..... ലഞ്ച് ടൈം... ആഷിയും ജിത്തുവും കുറെ വിളിച്ചു... വയറു വേദന എന്ന കള്ളം പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഒഴിഞ്ഞുമാറി.... ക്ലാസ്സിൽ തന്നെയുള്ള ഇരുപ്പ് തുടർന്ന്.... പല പെൺകുട്ടികൾ ക്ലാസ്സിൽ നിന്ന് തന്നെയാണ് കഴിക്കാറ്.... അവരാണെങ്കിൽ തിന്ന് എഴുന്നേൽക്കുന്നുമില്ല.... നാട്ടുവർത്തമാനങ്ങളും തള്ളലുകളും തന്നെ...... ബോയ്സ് എല്ലാവരും പുറത്താണ്.... ഇനിയും അകത്തിരുന്നാൽ ശരിയാവൂലാ... കാണുന്നവർ കാണട്ടെ എന്നും വിചാരിച്ച് ഞാൻ പുറത്തോട്ട് ഇറങ്ങി.. ഹാവൂ....ഭാഗ്യം ആരും കണ്ടില്ലെന്നു തോന്നുന്നു.... ദ്രിതിയിൽ ഞാൻ വെളിയിലേക്കിറങ്ങി നടന്നു.... വേഗം ഹോസ്റ്റലിൽ പോവണം.... പാന്റ് മാറ്റി വരണം... എന്ന് മാത്രമേ എന്റെ മനസ്സിലൊള്ളു.... ദൃതിയിൽ ഹോസ്റ്റലിനെ ലക്ഷ്യമാക്കി ചലിക്കുമ്പോഴാണ് പിറകിൽ നിന്നും ആരോ എന്നെ വിളിക്കുന്നതായിട്ട് തോന്നിയത്.... തിരിഞ്ഞു നോക്കാൻ മനസ്സനുവദിച്ചില്ലാ.... കേൾക്കാത്ത ഭാവം നടിച്ചു ഹോസ്റ്റലിലേക്ക് പോയി... ഡ്രെസ്സെല്ലാം മാറ്റി തിരിച്ചിറങ്ങുമ്പോഴാണ് അവർ ഹോസ്റ്റലിലേക്ക് വന്നത്.... ഏതോ ഒരു രാഷ്ട്രീയ ടീമ്സാണ്... എലെക്ഷനൊക്കെ വരികയല്ലേ..... "എന്താ വിളിച്ചിട്ട് നിൽക്കാതെ പോയത്..." കൂട്ടത്തിലെ നേതാവ് എന്ന് തോന്നിപ്പിക്കുന്ന ഒരാളാണ് ചോദിച്ചത്.... "ങേ....വിളിക്കെ.... എപ്പോ....എവിടുന്ന്...." ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ മറുപടിയിട്ടു.... "ആ എന്നാ അത് വിട്..... എലെക്ഷനാവാറായി....അറിയില്ലേ...." "ആ അറിയാം..." "ഫസ്റ്റ് ഇയറിൽ നിന്നും ഒരു ക്യാൻഡിനേറ്റ് വേണം.... എല്ലാവരും സംസാരിച്ചപ്പോൾ നിന്റെ പേരാണ് പറഞ്ഞത്...." "ങേ....എന്റെ പേരോ..... " "ആ അതെ.... അലെക്സിക്കെതിരിൽ സാക്ഷിയൊക്കെ പറഞ്ഞതല്ലേ.... നിന്നെപോലെയുള്ള ധൈര്യശാലികളെയാണ് നമ്മുടെ കോളേജിനാവശ്യം... നിന്റെയുള്ളിൽ ഒരു വിപ്ലവ സിംഹം ഉറങ്ങുന്നുണ്ട്....അത് നമ്മുക്ക് പുറത്തെടുക്കണം" എന്നീ തുടങ്ങീ നീണ്ടൊരു പ്രസംഗം തന്നെയായിരുന്നു..... ഞാനില്ല എന്ന് എത്ര പറഞ്ഞിട്ടും അവര് കേൾക്കുന്നില്ല.... എന്നെ വിടാതെ പിടിച്ചു വെച്ചിരിക്കുകയാണ്.... ലാസ്റ്റ് ഞാൻ ആലോചിക്കാം എന്ന് പറഞ്ഞപ്പോഴാണ് അവരൊന്നു പോയത് തന്നെ..... രാഷ്ട്രീയത്തിനോട് തീരെ താല്പര്യമില്ല.... അതുകൊണ്ട് തന്നെയാണ് ഊരി പോരാൻ ശ്രമിച്ചതും... അലെക്സിക്കെതിരെ പറഞ്ഞത് ആയുധമാക്കിയാണ് അവരെന്നെ ലക്‌ഷ്യം വെച്ചിരിക്കുന്നത്.... തിരിച്ചു ക്ലാസ്സിലെത്തിയത് മുതൽ രണ്ടെണ്ണത്തിനും ഒരു മിണ്ടാട്ടവുമില്ല... എന്തൊക്കെ പറഞ്ഞിട്ടും കാണിച്ചിട്ടും ഒരു കുലുക്കവുമില്ല.... "എന്താടോ മിണ്ടാത്തെ..." "നേരത്തെ വിളിച്ചപ്പോ വരാത്തത് കൊണ്ടാണോ... " "സോറി...." എന്തൊക്കെ പറഞ്ഞിട്ടും തിരിച്ചൊരു മറുപടിയുമില്ല.... രണ്ടുപേരും പ്രതിമയെ പോലെ ഭാവ വിത്യാസങ്ങളില്ലാതെ നിൽക്കാണ്. .. "എന്താടോ....ഇങ്ങനെ.... നമ്മുക്ക് പോയി വല്ലോം കഴിച്ചു വന്നാലോ......" നക്കുന്ന കാര്യം പറഞ്ഞതും രണ്ടിന്റെയും നാക്ക് പൊങ്ങി.... "ആ എന്നാ പോവാ..... " രണ്ടുംകൂടി എന്നെയും പിടിച്ചു ക്യാന്റീനിലേക്ക് കൊണ്ട് പോയി..... തെണ്ടികൾ, മുടിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴക്കൂലാ... ക്ലാസ് ടൈമാണ്.... അതുകൊണ്ട് തന്നെ കാന്റീൻ എകദേശമൊക്കെ കാലിയാണ്.... കുറച്ചു പേര് മാത്രം പലസ്ഥലത്തായിട്ട് ഇരിക്കുന്നുണ്ട്.... വേഗം ചെന്ന് ഞാൻ ഇരിക്കാൻ ശ്രമിച്ചതും ആരോ എന്റെ ചെയർ പിടിച്ചു വലിച്ചതും ഒപ്പമായിരുന്നു... ദേ....ഞാൻ ചന്തിയും കുത്തി നിലത്ത് വീണു... വീണുകിടക്കുന്ന എന്നെ തറപ്പിച്ചു നോക്കിയാ ശേഷം അവൻ പോയി.. അലെക്സിയുടെ ഗാംഗിലുള്ളവനാണ്... പലസ്ഥലങ്ങളിലായി കണ്ട് പരിചയമുണ്ട്...... ഹാവൂ ഭാഗ്യം......കാന്റീൻ മുഴുവൻ കാലി ആയതുകൊണ്ട് രക്ഷപെട്ടു...അല്ലെങ്കി ആകെ മൊത്തം നാറിയേനെ... ബഡ്ജറ്റ് കുറവാണ്... അതുകൊണ്ട് തന്നെ ചുണ്ടിലൊതുങ്ങാവുന്നതേ കൊത്താവൂ....എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്.... ചായയും ചെറുകടികളും കഴിച്ചോണ്ടിരിക്കുന്നതിനിടയിലേക്കാണ് അവള് വന്നത്... "ആഹാ.... നിങ്ങള് ഇവിടെ ഉണ്ടായിരുന്നോ........ ഏതായാലും കമ്പനിക്ക് ആളെ കിട്ടിയല്ലോ...." എന്നും പറഞ്ഞുകൊണ്ട് അവള് ഞങ്ങള്‌കൂടെ വന്നിരുന്നു.... അതെനിക്കൊട്ടും ദഹിച്ചിച്ചില്ല.... "എണീക്ക്...... ഡീ....എണീക്കെടീ..... നിന്നോടാരാ ഇവിടെ വന്നിരിക്കാൻ പറഞ്ഞേ.... ഞങ്ങളിരിക്കുന്നത് കണ്ടില്ലേ ഇവിടെ...." ഉള്ളിൽ തിളച്ചു മറിയുന്ന ദേഷ്യത്തെയും കൂട്ടിച്ചേർത്തുകൊണ്ട് പറഞ്ഞു..... അല്ലെങ്കിലേ നേരത്തെ അലെക്സിയുടെ കൂട്ടത്തിലൊരുത്തൻ വന്ന് കൊട്ടിയതിന്റെ ദേഷ്യത്തിലിരിക്കാണ്... അതിനിടയിലേക്കാണ് ഓളെ വരവും... എല്ലാം ഉള്ളിലൊതുക്കി നിർത്താൻ കഴിഞ്ഞില്ല..... ദേഷ്യം മുഴുവനും അവളോട് പ്രകടിപ്പിച്ചു..... "അതിനെന്തിനാ...മാഷേ ചൂടാവുന്നെ....ഞാനങ്ങോട്ട് മാറി നിന്നാൽ പ്രശ്നം തിരൂലേ...." അതും പറഞ്ഞുകൊണ്ട് അവൾ അപ്പുറത്തെ ചെയറിലേക്ക് മാറി..... അപ്പുറത്ത് ഇരുന്നുകൊണ്ട് അവൾ നല്ല പോളിംഗാണ്.... ബീഫും പൊറാട്ടയും..... തട്ടി കയറ്റാണ് ഓള്....... ആഷി അതും കൊതി പിടിച്ചുകൊണ്ടങ്ങനെ ഇരുന്നു... എന്താ വേണോ...." "ആഷിയുടെ കൊതികൂടല് ശ്രദ്ധിച്ച ഹന ചോദിച്ചു...... അത് ചോദിക്കേണ്ട താമസം അവൻ അവളുടെ അടുത്ത് പോയിരുന്നു.....ജിത്തുവും അടങ്ങി നിന്നില്ല....അവനും പോയി അവളുടെ അടുത്തേക്ക്....അവസാനം ഞാൻ മാത്രം ഒറ്റക്കായി... എന്നെ കുറെ വിളിച്ചെങ്കിലും ഞാൻ പോയില്ല.... പലതും ഓർഡർ ചെയ്യുന്നുണ്ട്.... ഭയങ്കര തീറ്റയാണ് മൂന്നും.... എനിക്കതൊന്നും കണ്ടോണ്ടു നിൽക്കാൻ കഴിഞ്ഞില്ല... വേഗം ചായയുടെ ബില്ലും സെറ്റിലാക്കി ഞാൻ ക്ലാസ്സിൽ ചെന്നിരുന്നു..... ആ പഹയന്മാർ വരുന്നത് കാണുന്നില്ല.... അവസാന പിരിയഡും ഫ്രീയാണ്... ടീച്ചർ വന്നിട്ടില്ല.... ക്ലാസ്സിലെ മറ്റു ബോയ്‌സുമായിട്ട് വലിയ കമ്പനിയൊന്നുമില്ല..... നന്നായിട്ട് ബോറടിക്കുന്നുണ്ട്... അവരുമായി കബനിയടിക്കണം....പരിചയപ്പെടണം... അങ്ങനെ പരിചയപെടുന്നതിനിടയിലാണ് ആഷിയുടെ വിളി വന്നത്.... ഫോൺ സൈലന്റിലാണെങ്കിലും വൈബെറേഷനുണ്ട്..... ഞാൻ വേഗം ഫോണെടുത്തു ചെവിയിൽ വെച്ച്..... "ടാ....നീ വേഗമൊന്ന് ക്യാന്റീനിലേക്ക് വാ...." "എന്താടാ കാര്യം......" "ഒരു പ്രശ്നമുണ്ട്.....നീ വേഗം....." ഞാൻ വേഗം ക്യാന്റീനിലേക്ക് ഓടി..... രണ്ടിന്റെയും മുഖം മാറിയിട്ടുണ്ട്.... ആ പെണ്ണിനെ കാണാനുമില്ല.... "എന്ത് പറ്റി....." ദ്രിതിയിൽ ഞാൻ ചോദിച്ചു.... "അവള് പോയി...... " ആഷിയാണ് പറഞ്ഞത് "പൊയ്ക്കോട്ടേ.....അതിനിപ്പെന്താ....." "എന്താ എന്നോ.... ബില്ല് പോലും അടക്കാതെയാണ് ഓള് പോയത്...... " അത് കേട്ടതും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല..... പരിസരം മറന്നുള്ള പൊട്ടിച്ചിരിയായിരുന്നു..... "ആ അനുഭവിക്ക്..... ഞാൻ പറയുന്നത് കേൾക്കാതെ പോയതല്ലേ....." "ശവത്തിൽ കുത്താതെടാ...." "കുത്തും.....നല്ലോണം കുത്തും.... എന്തൊക്കെയായിരുന്നു.... പൊറാട്ടാ..... ബീഫ്.... ആനമുട്ട.... ഇപ്പെന്തായി...... വേണേൽ പത്രം കഴുകി ബില്ലടിച്ചിട്ട് പോരാൻ നോക്ക്...." എന്നും പറഞ്ഞുകൊണ്ട് ഞാൻ അവിടെന്ന് ഇറങ്ങി..... ഉള്ളിലേ ചിരിയെ നിർത്താൻ കഴിയുന്നില്ല....... രണ്ടിനും അങ്ങനെ തന്നെ വേണം എന്നാലേ പഠികൊള്ളൂ.... പുറത്ത് നല്ല മഴക്കോളുണ്ട് കാർമേഘങ്ങൾ ഇരുണ്ടു തുടങ്ങിയിരിക്കുന്നു..... കോളേജ് വിടാൻ സമയമായിട്ടുണ്ട്.... ചെറിയ രീതിയിൽ ഇടിയുടെ മൂളക്കവും കേൾക്കാം..... "ഷാസിൽ എന്നാണോ പേര്...." "അതെ ആരാ...." "ഞാൻ ഫയാസ്... അപ്പുറത്തെ ക്ലാസ്സിലെയാണ്...." "ആ പറ...." "നിന്റെ ഉപ്പ വന്നിട്ടുണ്ട്.... ഓഫീസിലേക്കൊന്ന് ചെല്ലാൻ പറഞ്ഞു......" ങേ.... ഉപ്പയോ.... എന്താ കാര്യം.....അറിയത്തില്ല..... ഞാൻ വേഗം ഓഫീസിലേക്ക് നടന്നു..... ഞങ്ങളുടെ ബിൽഡിങ്ങിൽ നിന്നും ഇറങ്ങി ഗ്രൗണ്ട് കടന്നു വേണം പോവാൻ..... പെട്ടന്നായിരുന്നു അതിശക്തമായി മഴ പെയ്യാൻ തുടങ്ങിയത്.... മഴയേ പോലും ഗൗനിക്കാതെ ഓടി പോവുന്നതിനിടക്കാണ്‌ അത് സംഭവിച്ചത്....... (എന്തായിരിക്കും) To BE CONTINUED...... (തുടരും) അഭിപ്രായങ്ങൾക്കായി കാതോർത്തിരുന്നു...... Insta | Anas vengara7 9846643218 (whatsapp) തെറ്റുകളുണ്ടാവും.... തിരുത്തി വായിക്കുക..... ഒരുപാട് പേർക്ക് എക്സാമാണ്... അതുകൊണ്ടാണ് സ്റ്റോറി വൈകിപ്പിക്കുന്നത്.... സ്റ്റോറി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോവേണ്ടതുണ്ട്... അതുകൊണ്ട് വൈകിപ്പിച്ചാലും ശരിയാവൂലാ...... നാളെ തന്നെ അടുത്ത പാർട്ട്...... എക്സാമുള്ളവർ സ്റ്റോറി വായിച്ചിരിക്കാതെ പോയി പഠിക്കിട്ടോ..... എക്സാം കഴിഞ്ഞിട്ടും സ്റ്റോറി വായിക്കാം... സ്റ്റോറി ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ ശ്രമിക്കണെ..... #📙 നോവൽ
*❣️വിധി കനിഞ്ഞ് നൽകിയൊരു ഭാഗ്യനിധി* ❣️ Mɪᴢʜɪᴋᴀʟᴇ ᴘʀᴀɴᴀʏɪᴄʜᴀᴠᴀʟ[ʟᴜʙɪ] [ᴏʀᴜ ʟɪғᴇ sᴛᴏʀʏ] ᴘᴀʀᴛ : 3 ____________________________________________________! "ഡാ.....ശബീ ഒരു ഹെല്പുടെ ചെയ്യുമോ.,ഷിഫുനെ ഒന്ന് വിളിച്ച് നാളെ വരുമോയെന്ന് ചോദിക്കെടാ പ്ലീസ് ഡാ നീ എൻറെ മുത്തല്ലേ.." "മതി മോനെ നിന്റെ സോപ്പിങ് ഒക്കെ ഞാൻ വരുമ്പോൾ കുളിച്ചതാണ് എന്തായാലും ഞാൻ വിളിക്കാം മതിയോ.." അതും പറഞ്ഞു ഷബീ ഫോൺ എടുത്തു ഷിഫുനെ വിളിക്കാൻ പോകുമ്പോയാണ് എന്റെ അടുത്ത ഓഡർ അതും കൂടി കേട്ടപ്പോൾ അവൻ നമ്മളെ ഒരു നോട്ടം എന്താ ഞാൻ പറഞ്ഞതെന്ന് അറിയേണ്ടേ.. "അതുമാത്രം പോരാ ഫോൺ ലൗഡ് സ്പീക്കറിൽ വേണം... പിന്നെ ഷിഫുനെ നാളെ എന്തായാലും കൊണ്ടുവരിക്കണം... പിന്നെ എനിക്ക് ഷിഫുനോട് സംസാരിക്കാനുള്ള അവസരവും ഒരുക്കി തരണം.,ബാക്കി ഞാൻ നോക്കിക്കൊള്ളാം.." നമ്മൾ ഇത്രയേ പറഞ്ഞുള്ളു ട്ടോ അതിനാണ് ഷബീ എന്നെ നോക്കിയത്... "ബാക്കി മാത്രം നീ നോക്കേണ്ടടാ....,നിനക്ക് വേണ്ടി മണിയറയും ഞാനവിടെ സെറ്റാക്കി തരാം എന്തെ ഇഷ്ടായോ.." എന്ന് ഷബീ ഒരു പുരികം പൊക്കി ചോദിച്ചപ്പോൾ ഒരു കള്ളച്ചിരിയാലെ ഞാനും മറുപടി കൊടുത്തു.. "നിനക്ക് പ്രശ്നമില്ലെങ്കിൽ എനിക്കന്തു പ്രശ്നം..അയാം ഡബിൾ ഒക്കെ.." "എന്നാൽ അയാം ത്രിബിൾ നോ...വേണ്ടാത്തത് വല്ലതും മനസ്സിലിട്ടാണ് മോന്റെ വരവെങ്കിൽ പൊന്നുമോൻ ഇവിടെ തന്നെ നിന്നോ.." ഷബീ ഒരു ചെറിയ ഭീഷണി പോലെയാണോ പറഞ്ഞത് ഹേയ് അങ്ങനെ ആവില്ലല്ലേ എന്നാലും അങ്ങനെ ആയല്ലോ എന്നും ചിന്തിച്ചു വേഗം ഇല്ലായെന്ന് പറയാൻ തീരുമാനിച്ചു.. "ഇല്ലെടാ ഞാൻ ഒരു കുരുത്തക്കേടും കാട്ടില്ല നിന്നാണെ സത്യം.." "വേണ്ട.....!എൻറെ തല തൊട്ടു സത്യം ചെയ്യല്ലേ ഡാ കള്ള പന്നി..,കുറച്ചൂടെ എന്റെ പെണ്ണിന്റെ കൂടെയും ഞങ്ങൾക്ക് പിറക്കാൻ പോകുന്ന മക്കളുടെ കൂടെയും ജീവിക്കണം മോനെ.." യെന്നും പറഞ്ഞു ഷബീ ഫോൺ എടുത്തു ഷിഫുന് ഡയൽ ചെയ്തു... "ഡാ ഷാനി ഞാൻ വിളിച്ചു പക്ഷേ അവൾ എടുക്കുന്നില്ലല്ലോ.." "ഒന്നൂടെ ട്രൈ ചെയ്യ്തു നോക്ക് എന്റെ ഷബീയെ എടുക്കുമായിരിക്കും.." ******************************************************** "ഷിഫു....മോളേ.....ഷിഫൂ......ഡി...... ഈ പെണ്ണ് എവിടെ പോയി കിടക്കാണ് റബ്ബേ.." "ആ ഉമ്മ ഞാൻ ഇവിടെണ്ട്.,, " "ഇതാ മോളെ നിന്റെ ഫോൺ...." "അതവിടെ നിന്ന് തൊള്ള തുറന്ന് കരയട്ടെ.,,അതിനു വേറെ പണിയൊന്നുമില്ലല്ലോ എനിക്കൊന്നും വയ്യ എടുക്കാൻ.. അത്രയ്ക്ക് സങ്കടമുണ്ടെങ്കിൽ നിങ്ങൾ തന്നെ എടുത്തോളി ഉമ്മച്ചിയെ.." "നീ തന്നെ എടുത്താൽ മതി എന്റെ ഷിഫുവേ.,നിൻറെ വാ അടച്ചു വെക്കാത്ത കുഞ്ഞിനെ.." വന്നു വന്നു ഉമ്മച്ചിയും നമ്മളെ വാരുവാൻ തുടങ്ങിയല്ലോ റബ്ബേ... "എൻറെ പൊന്നു ഷിഫൂട്ടി ഒന്ന് എടുത്തു നോക്കിയേ... അത്യാവശ്യമുള്ളത് കൊണ്ടാവില്ലേ ഇങ്ങനെ വിളിക്കുന്നത്....ഒന്ന് എടുക്ക് പെണ്ണേ.." അതും പറഞ്ഞു ഉമ്മ ഫോണും തന്നു പോയി... റബ്ബേ ആ കാലമാടനായിരിക്കുമോ.,,അതിന് തെറി വിളിച്ചിട്ടും വഴക്ക് പറഞ്ഞിട്ടും മതിയായില്ലേ റബ്ബി...എന്റെ ഒരു യോഗമേ.... ഇപ്പൊ കുറച്ചു ദിവസമായി ഇവിടേക്ക് വരുന്നു പിന്നെ കോളേജിന്റെ ഭാഗത്തേക്കും.,,ഫോൺ എടുക്കാത്തത് കൊണ്ട് നേരിൽ തെറി വിളിക്കാനും കലിപ്പ് മൂഡ് ഓൺ ചെയ്യുവാനുമായിരിക്കും കാലമാടന് ഷാനുക്കന്റെ വരവ്.. ഞാൻ കണ്ടാലും കാണാത്ത പോലെ നടക്കും നമ്മളോടാണ് അവന്റെ കളി.. എന്തിനാ വെറുതെ വഴിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത് തോളിൽ ഇടുന്നത്., അജ്ജാതി സ്വഭാവമല്ലേ അവൻറെ..... ബെടക്ക് സ്വഭാവം.. അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നു അപ്പോഴും നിർത്താതെയുള്ള ഫോണിന്റെ കരച്ചിൽ കേട്ടപ്പോൾ ഫോൺ എടുക്കാമെന്ന് തീരുമാനിച്ചു.. ഓ....ഇത് ശബീക്ക ആണല്ലോ മിക്കവാറും അവളുടെ നമ്പറിന്നായിരിക്കും.... ഇപ്പോൾ തന്നെ കൊടുത്തേക്കാം.. "ഹലോ..അസ്സലാമു അലൈക്കും ഷബീക്ക.." "Wa alaykumu s-salam...എൻറെ വായാടി ഷിഫുന് സുഖമാണോ.." "പിന്നെ....,പരമസുഖം അതിന്റെ കൂടെ പരിപ്പ് കറിയും ചോറും അല്ല പിന്നെ. അതൊക്കെ അവിടെ നിൽക്കട്ടെ.. എന്താ മോനെ ഒരു വിളിയൊക്കെ.,ഇപ്പോഴും നമ്പർ ചോദിച്ചിട്ട് ആണെങ്കിൽ നിങ്ങൾ നാളെ വരെ വിളിക്കേണ്ടിവരും ഞാൻ ഒരിക്കലും തരില്ല ഷബീക്ക.."യെന്ന് പറഞ്ഞതും മൂപ്പർക്ക് നമ്പർ വേണ്ട പോലും ഛെ എല്ലാം പോയി കൈയിന് പോയി.. "ഓ...,ആർക്കുവേണം നമ്പർ ഒക്കെ ഞാൻ നാളെ എന്റെ പെണ്ണിന് ഫോൺ കൊടുക്കുന്നുണ്ട് അപ്പോൾ മോളെ നമ്പർ ചോദിച്ചു വാ ആ ടൈം ഞാനും നിനക്ക് നമ്പർ തരാവേ... ഇപ്പോൾ വിളിച്ചത് നീ നാളെ വരില്ലേയെന്ന് ചോദിക്കാനാണ്.." "ഇല്ല....,,ഞാൻ എവിടേക്കുമില്ല ശബീക്ക എന്നെ വിളിക്കരുത്...പ്ലീസ് ഇക്ക നിർബന്ധിക്കേണ്ട എനിക്ക് വരുവാൻ താല്പര്യമില്ല.." "നീ എന്റെ പെങ്ങളാണെങ്കിൽ വന്നിരിക്കും.,ഒന്നുകിൽ എൻറെ കൂടെ വരാം അല്ലേൽ അവിടെ എൻറെ പെണ്ണിൻറെ വീട്ടിൽ ഉണ്ടാവേണം അപ്പോൾ ഒക്കെ ബൈ..." ബലാല് നമ്മളെ മറുപടിക്ക് കാത്തു നിൽക്കാതെ അതും പറഞ്ഞ് ഫോൺ വെച്ചു ഇനി പോയില്ലെങ്കിൽ ചൊറയാണ്... ഇതിനുമുമ്പ് അവൾ വിളിച്ചു വെച്ചിട്ടേയുള്ളൂ... അതും ഇതിലും ഭീകരമായി ഓരോന്ന് പറഞ്ഞു ലാസ്റ്റ് അവിടേക്ക് അവളുടെ അടുത്തേക്ക് പോകണമെന്ന് പറഞ്ഞു വെച്ചു.. എന്തായാലും അവളുടെ അടുത്തേക്ക് പോകാം ഷബീക്ക പറഞ്ഞില്ലേ അവരുടെ കൂടെയോ അല്ലെങ്കിൽ ഇവളുടെ വീട്ടിലോ.,നമ്മളെ ചങ്കിന്റെ അടുത്തേക്ക് തന്നെ ആവാം അതാണ് എനിക്കും എന്റെ ചെവിക്കും നല്ലത്... ********************************************************* "നീ എന്റെ മുത്താടാ ഉമ്മാാാ ഉമ്മാാാ" യെന്നും പറഞ്ഞു ഷബീയെ കിസ്സ് വെച്ചു ട്ടോ... "Phhaa.... ഇബിലീസ്..,നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് നിന്റെ ഒലക്കമ്മലെ കിസ്സ് വേണ്ടയെന്ന്.... ഞാൻ പോണു ഇവിടെ നിന്നാ നീയെന്നെ കിസ്സ് തന്നു പീഡിപ്പിക്കും.."അതും പറഞ്ഞു ഷബീ ഓടിപ്പോയി... 😳😨 പീഡിപ്പിക്കാനോ ഞാനോ അതും അവനെയൊ..,പാവം മനസാ വാചാ ചിന്തിക്കാത്ത കാര്യമല്ലേ അവൻ പറഞ്ഞത്... പിന്നെ എന്റെ ചിന്ത മുഴുവനും ഒന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്നാണ്.... പിന്നെ സമയം എങ്ങനെയൊക്കെയോ തള്ളി നീക്കി.. സമയത്തിനൊക്കെ ഭയങ്കര ദൈർഘ്യമുള്ളതുപോലെ.,എട്ട് മണിയായാൽ ഒമ്പത് മണിയായി കിട്ടാൻ മല മറിക്കുന്ന ജോലി ചെയ്യേണ്ടിവരും.. ഓ....ഞാൻ എങ്ങനെയാ നേരം വെളുപ്പിച്ചതെന്ന് എനിക്കും എൻറെ റബ്ബിനും മാത്രമേ അറിയും.. പ്രഭാത കർമ്മങ്ങളൊക്കെ കഴിഞ്ഞു നിസ്കാര ശേഷം റബ്ബിനോട് മനസ്സുരുകി പ്രാർത്ഥിച്ചു.. പിന്നെ ഫുൾ ടൈം മിററിൻറെ മുമ്പിൽ തന്നെയായിരുന്നു., ഓരോന്ന് എടുത്തിട്ടും പിന്നെ അത് മാറ്റി വേറെ ഇട്ടും... പെണ്ണ് കാണാൻ പോയപ്പോയും കല്യാണത്തിന് പോലും ഇങ്ങനെ ഒരുങ്ങി കാണില്ല.. എനിക്കെന്താ വട്ടായോ യെന്ന് കരുതി ഉമ്മ ഒരുമാതിരി ഒരു നോട്ടം.. ഈ പോക്കാണോൽ മിക്കവാറും......,എനിക്ക് വട്ടാകും.. നല്ല മൊഞ്ചയെന്ന് മനസ്സിലായപ്പോൾ ഉമ്മയോട് നിങ്ങൾ റെഡിയായിട്ട് വന്നോ ഞാൻ പോയെന്നും പറഞ്ഞു അവിടെ നിന്ന് നേരെ ശബീയുടെ വീട്ടിലേക്ക് പറപ്പിച്ചു വിട്ടു.. അവിടെ എത്തിയപ്പോൾ ഷബീ മാറ്റിയിട്ട് കൂടിയില്ല... എൻറെ ചെവിയിൽ വന്ന് മെല്ലെ മൊഴിഞ്ഞു...."എടാ ചെക്കൻ നീയാണോ അതോ ഞാനാണോ നിൻറെ ഒരുങ്ങി കെട്ടിയുള്ളവരവൊക്കെ കണ്ടാൽ അങ്ങനെ തോന്നി പോകുമല്ലോ ഷാനു.." "അതൊക്കെ നമ്മൾക്ക് പിന്നെ തീരുമാനിക്കാം നീ പോയിട്ട് ആദ്യം ഒരുങ്ങികെട്ടി വരാൻ നോക്ക് എന്റെ ഷബീയെ.." പിന്നെ അവിടെ നിന്നും അവൻറെ പെണ്ണിൻറെ വീട് എത്തുന്നവരെ ഒരു സമാധാനവുമില്ലയിരുന്നു.. ഇനി അവൾ എന്നെ മൈൻഡ് ചെയ്യുമോ എന്നോട് സംസാരിക്കുമോ പൊറുത്തു തരില്ലേ.., എൻറെ റബ്ബേ കാത്തോളണേ... ഷബീയുടെ പെണ്ണിന്റെ വീട്ടിൽ എത്തിയപാടെ എന്റെ കണ്ണ് തിരയുവാൻ തുടങ്ങിയ മുഖം അവളുടെയായിരുന്നു., അവിടെ എവിടെയും പെണ്ണിനെ കണ്ടില്ല.. "ഡാ നീ ഇങ്ങനെ ടെൻഷനാവല്ലേ.,അവൾ മുകളിൽ ഉണ്ടാവും ഞാൻ ഇപ്പൊ ചോദിക്കാം..." ശബീ അങ്ങനെ പറഞ്ഞപ്പോൾ കുറച്ച് സമാധാനം കിട്ടി., "നിന്റെ പൊണ്ടാട്ടിയുടെ പേരെന്താ ഷബീ.." യെന്ന് ഷബീയോട് ചോദിച്ചപ്പോൾ ചെക്കന്റെ ഒരുമാതിരി ഒരു മുഖഭാവവും സംസാരവും.. "Shahina..... Shahina Shabeer 🥰 എങ്ങനെയുണ്ട് മോനേ പോളിയല്ലേ.." "ഓ.....പിന്നെ... നമ്മളെ നെയിമിന്റെ അത്രക്ക് വരില്ല"യെന്നും പറഞ്ഞു അവിടെയുള്ള ഇത്തയെ നോക്കി ചോദിച്ചു... "അതേ ഇത്താ ഷാഹിന എവിടെയാണുള്ളത്.." ഒരു പുഞ്ചിരിയാലേ ഞാനത് ചോദിച്ചതും അവർ എന്നെയും അവനെയുമൊന്ന് നോക്കി.. "എന്താ മോനെ ഇത് എൻഗേജ്മെൻറ് മാത്രമാണ് അല്ലാതെ ഇന്ന് തന്നെ അവളെ നിങ്ങളുടെ കൂടെ വിടുന്നില്ല ട്ടോ.,,നിങ്ങൾക്ക് തിരക്കായാ അവളെ കൊണ്ട് പോവാൻ.... ഇപ്പോഴത്തെ പിള്ളേർ അങ്ങനെയാണ് ഫസ്റ്റ് പറയും ഒരു വർഷം കഴിഞ്ഞു മതിയെന്ന് പിന്നെ പറയും 1മാസം കഴിഞ്ഞു വേണമെന്ന്.... എല്ലാം ഫോൺ വിളിച്ചതിന് ശേഷമുള്ള മാറ്റമാണ് അതിനുമാത്രം ഇവർ എന്താണാവോ പറയുന്നത്.." അവരുടെ ആക്കിയുള്ള ചോദ്യം കേട്ട് ഇവിടെ ഒരുത്തൻ എന്നെ ഇപ്പൊ കൊന്ന് കൊലവിളിക്കുമെന്ന മട്ടിലാണ്.. റബ്ബേ പണി പാളിയോ യെന്ന് ചിന്തിച്ചു നിന്നപ്പോയാണ് ഷബീയുടെ ഡയലോഗ് തുടങ്ങിയത്... "ഇത്താ....,,അങ്ങനെ ഒന്നുമല്ല ഇവിടെ ഇവനു വേണ്ടപ്പെട്ട ഒരു കുട്ടിയുണ്ട് അതിനെ കാണുവാൻ വേണ്ടിയാണ് അവൻ ഷാഹിയെ ചോദിച്ചത്.. ഷാഹിനയുടെ ഫ്രണ്ടാണ് ഇവൻ കാണേണ്ട കുട്ടി... ആ കുട്ടി ഇവിടേക്ക് വരാമെന്ന് പറഞ്ഞിരുന്നു....എവിടെയാണ് അവർ ഉള്ളത് ഇത്താ... പിന്നെ നിങ്ങൾക്ക് ഞങ്ങളെ രണ്ടു പേരെയും കണ്ടപ്പോ സംശയം തോന്നികാണില്ലേ ഇതിലേതാ പ്പാ ചെക്കനെന്ന്.. അതാ ഞാൻ പറഞ്ഞു വരുന്നത് ഇവൻ ആ കുട്ടിയെ കാണാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരുങ്ങി കെട്ടി വന്നതുതന്നെ..." നമ്മളെ ആക്കി കൊണ്ടുള്ള ഷബീയുടെ സംസാരം കേട്ടതും നമ്മളെ കിളി ഏതിലൂടെയോ പോയി ഒളിച്ചു നിന്നു.. റബ്ബേ പണി മിൽക്ക് വാട്ടറിൽ കിട്ടിയല്ലോ..,ഈ കുരിപ്പ് ഇങ്ങനെയുള്ള പണി തരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. "ഓഓഓ..അങ്ങനെയാണോ അവർ മുകളിലുണ്ട് വേഗം പോയിക്കോ ട്ടോ.... അല്ലെങ്കിൽ ഇവൻ ഇവിടെ കിടന്നു കറങ്ങേണ്ടിവരും വേഗം കൊണ്ട് പോ മോനെ..." "ഛെ.....പോയി എല്ലാം പോയി....,,,നശിപ്പിച്ചു കളഞ്ഞല്ലോടാ ഹംകെ നീ..." അതും പറഞ്ഞു അവനെ തിരിഞ്ഞുപോലും നോക്കാതെ വേഗം മുകളിലേക്ക് കയറി.. ഓ സമാദാനം അവൾ ഇവിടെ ഉണ്ടല്ലോ.., അവിടെ ഒരു റൂമിൽ അവളും അവളുടെ കുറെ വാലുകളും സംസാരിച്ചിരിക്കുന്നുണ്ട്..അതും നോക്കി ഞാൻ അവിടെത്തന്നെ നിന്നു... "ഡാ...മതിയെടാ വായി വായ്നോക്കിയത് "എന്നും പറഞ്ഞു ഷബീ ഷിഫൂനെ വിളിച്ചു ഞാൻ അവൾ കാണാതിരിക്കാൻ കുറച്ചു നീങ്ങിനിന്നു.. അവിടെ വന്നു കുറച്ചുനേരം ശബീനെ കളിയാക്കി ചിരിച്ചു പിന്നെയെന്നെ കണ്ടതും പെണ്ണ് മൗനവൃതത്തിലായി... ഇങ്ങനെ നിന്നാൽ ശരിയാവില്ലല്ലോ എന്നും ചിന്തിച്ചു ഷിഫുനോട് നമ്മൾ തന്നെ പറയുവാൻ തുടങ്ങി... "അതേ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.,എൻറെ കൂടെ വരുമോ... പ്ലീസ് ഷിഫൂ പറ്റില്ലെന്ന് മാത്രം പറയരുത് പ്ലീസ് വരുമോ ഡാ..." "എന്റെ പൊന്നു ഷിഫുട്ടി ഒന്ന് പോ...അതുവരെ ഞങ്ങളൊന്ന് സംസാരിക്കട്ടെ എൻറെ മുത്തല്ലേ നീ.,പോ മോളേ ഇക്കാ പറയുന്നത് കേൾക്ക് ഡാ.." യെന്ന് ഷബീ പറഞ്ഞപ്പോൾ ഒരു ഇരുത്തി മൂളി... "മ്മ്മ്മ്മ്മ്....,ഞാൻ പോയെന്ന് വെച്ചേ രണ്ടുംകൂടി എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചാൽ........!" ആ സംസാരത്തിൽ ഒരു ഭീഷണി കലർന്നിരുന്നുവെന്ന് തോന്നുന്നു കാരണം അവളുടെ ഉണ്ടക്കണ്ണ് കൊണ്ട് തുറുക്കനെ നോക്കിയാണ് പറഞ്ഞത്... "പിന്നെ ഇങ്ങനെ കുറുകിയാൽ കല്യാണം കഴിഞ്ഞാൽ പറയാൻ ഒന്നും കാണില്ല അതോണ്ട് കുറച്ചെങ്കിലും ബാക്കി വെക്കണെ ..." അവരെ ആക്കിക്കോട് ഷിഫു പറഞ്ഞു ചിരിച്ചു.. "ഇല്ല മോളെ പറയേണ്ടത് മൊത്തം ഇപ്പൊ തന്നെ പറഞ്ഞു തിർക്കും പിന്നെതെക്ക് ഒന്നും വെച്ചേക്കില്ല..,കല്യാണം കഴിഞ്ഞാൽ ക്ഷീണം ഉണ്ടാവില്ലെ അതുകൊണ്ട് വേഗം ഉറങ്ങേണ്ടേ.." ഷബീ ഒരുമാതിരി ഒരു അർത്ഥം വെച്ചു കൊണ്ടാണ് അത് പറഞ്ഞത്.. "ഛെ.....നിങ്ങൾ ഇത്രയ്ക്കും കണ്ട്രോൾ ഇല്ലാത്ത മനുഷ്യനാണോ.,, അയ്യേ മോശം മോശം.." എന്റെ റബ്ബേ ഷിഫു ഇങ്ങനെയൊക്കെ സംസാരിക്കുമോ.. "കണ്ട്രോൾ ചെയ്യുന്നുണ്ടല്ലോ ഒരു ഒരു വർഷം പിന്നെയും ചെയ്യുവാൻ എന്നെ കിട്ടില്ല മോളെ.." യെന്നും പറഞ്ഞു ഷബീ സൈറ്റ് അടിച്ചു കാണിച്ചു.. "എന്റെ പൊന്നു ഷാഹി നീ എന്താ എന്നോട് പറഞ്ഞേ കല്യാണം കഴിഞ്ഞു ഒരു കൊല്ലം കഴിഞ്ഞിട്ട് കുഞ്ഞിനെ മതിയെന്നോ.,നിന്റെ ഇക്ക ഇതേ പോക്ക് ആണെങ്കിൽ മോളൊരു രണ്ടുമാസം ആകുമ്പോഴേക്കും കുഞ്ഞിനെ വയറ്റിലിട്ട് നടക്കേണ്ടി വരും..." യെന്നും പറഞ്ഞു പെണ്ണ് ഒടുക്കാത്ത ചിരി.. "ഡി....,,നിന്നെ കൊന്ന് കൊല വിളിക്കേണ്ടങ്കിൽ വേഗം പൊയ്ക്കോ കുരിപ്പേ.." ഷബീ കലിപ്പ് ആയതും ഷിഫു വേഗം മുങ്ങി.. ഷിഫുന്റെ സംസാരവും ചിരിയും കടികൂടലും നോക്കി അങ്ങനെ നിൽക്കാൻ തന്നെ എന്തൊരു ചേലാണ് റബ്ബേ.. ഈ വീടിൻറെ ഒരു ഭാഗവും അറിയാത്തതുകൊണ്ട് തന്നെ എവിടെ പോകണമെന്ന് ഒരു പിടിയും എനിക്കുണ്ടായിരുന്നില്ല.. മനസ്സ് വായിച്ചറിഞ്ഞത് പോലെ ഷിഫു തന്നെ ആദ്യം നടന്നു എന്നിട്ട് ബാൽക്കണിയിൽ പോയി നിന്നു.. പുറകെ ഞാനും വെച്ച് പിടിച്ചു.,നമ്മൾ എത്തിയതറിയിക്കാൻ വേണ്ടി ഒന്ന് ചുമച്ചു... അവിടെ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുകയല്ലേ.. രണ്ടാമതും ചുമച്ചു...അപ്പോ തിരിഞ്ഞുനോക്കാതെ തന്നെ സംസാരിച്ചു തുടങ്ങി.. "എന്താ പറയാനുള്ളതെന്ന് വെച്ച പറഞ്ഞോളി..,വഴക്ക് പറഞ്ഞും തെറിവിളിച്ചിട്ടും നിങ്ങൾക്ക് മതിയായില്ലേ.. ഇവിടെ ഒരു സീൻ ഉണ്ടാക്കരുത്..,പ്ലീസ്...ഞാൻ നിങ്ങളുടെ കാലിൽ വീണ് മാപ്പ് പറയണമെങ്കിൽ പറയാം..അങ്ങനെ ചെയ്യൽ തെറ്റാണ് എങ്കിലും ഞാൻ ചെയ്യാം.. ഞാൻ നിങ്ങളുടെ മുമ്പിലോ നിങ്ങളുടെ വീട്ടിലോ വന്നില്ല.. പിന്നെ എന്തിനാ എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്... നിങ്ങൾ വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഞാൻ വരുന്നില്ലയെന്ന് പറഞ്ഞത്...പക്ഷേ ഇക്കയും ഷാഹിയും നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാൻ വന്നത് തന്നെ.. പ്ലീസ് ഇവിടെയൊരു പ്രശ്നമുണ്ടാക്കരുത്.." യെന്ന് ഷിഫു പറഞ്ഞതും എനിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.. "ഷിഫു.........!പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്ക്" യെന്ന് കുറച്ചു കലിപ്പിൽ തന്നെ പറഞ്ഞു പോയി.. "എനിക്ക് പറയാൻ ഒരു അവസരം താ....തന്നുകൂടെ നിനക്ക്...പ്ലീസ് ഡാ....,,എനിക്ക് പറയാനുള്ളതുകൂടി ഒന്ന് കേട്ട് കൂടെ....എന്നിട്ട് വേണേൽ നീ എന്തും പറഞ്ഞോ....എനിക്ക് പറയാൻ ഒരു അവസരം താ ഡാ പ്ലീസ്.." കലിപ്പിൽ തുടങ്ങിയത് ലാസ്റ്റ് ഒരു സഹതാപത്തിലായതും അവളും തുടങ്ങി.. "എന്താ പറയാനുള്ളതെന്ന് വെച്ചാൽ ഒന്ന് വേഗം പറ... എനിക്ക് പോകണം..." "I Am Very Sorry......Sorry.....Daa......Sorry... ഞാ...." "മതി നിർത്ത്......എനിക്കൊന്നും കേൾക്കേണ്ട.." എന്നെ പറയാൻ സമ്മതിക്കാത അവൾ വീണ്ടും തുടങ്ങി... അവൾ പറയുന്ന ഓരോ വാക്കും ശരിയാണ്... [തുടരും] ______________________________________________________ കഷ്ടപ്പെട്ട് കുത്തിയിരുന്ന് നമ്മൾ എഴുതുമ്പോൾ കുത്തി ഇരുന്ന് നിങ്ങൾ വായിക്കുമ്പോൾ ഒരു കാര്യം പറയാൻ മറക്കരുത് ട്ടോ 😜 എന്താണെന്ന് ആവും ചിന്തിക്കുന്നത് വേറെയൊന്നുമല്ല നിങ്ങളുടെ വിലയേറിയ അഭിപ്രായം തന്നെ മക്കളെ..😉🙈 നിങ്ങളുടെ സപ്പോർട്ട് എന്നും കൂടെ ഉണ്ടാവണം ട്ടോ.. വീണ്ടും കാണാം അപ്പോയെക്കും ബായ് ബൈ..🏃🏻‍♀️ #📙 നോവൽ
*💘നീയില്ലാ ജീവിതം💘3️⃣* _ഭാഗം.4_ ✍️ Mubashira MSKH "ഇതുവരെ എല്ലാം നന്നായിട്ടല്ലേ പോയത്... പിന്നെ എന്താ നിന്റെ ലൈഫിൽ സംഭവിച്ചേ?" സന. "ഇതുവരെ എല്ലാം നല്ല പോലെ തന്നെയാ നടന്നത്... പക്ഷെ എന്ന് ഞാൻ ആ ബാംഗ്ലൂർ സിറ്റിയിൽ കാല് കുത്തിയോ അന്ന് മുതൽ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു എന്റെ ലൈഫിൽ സംഭവിച്ചത്...." എന്ന് പറഞ്ഞ് നിർത്തി കൊണ്ട് ഞാൻ വീണ്ടും അതെല്ലാം ഓർത്തെടുത്ത് പറഞ്ഞ് തുടങ്ങി... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° "ഇനി നമ്മളെ തടുക്കാൻ ആർക്കും കഴിയില്ല മക്കളെ..." അച്ചു. "നമ്മൾ നമ്മുടെ സ്വപ്ന ലോകത്തേക്ക് പറന്ന് പോയി കൊണ്ടിരിക്കയാണ്..." നമ്മള്. "അതെ നമ്മൾ പറന്ന് പോയി കൊണ്ടിരിക്കയാണ്..." എന്ന് നമ്മളെ പിന്താങ്ങി ഹസിയും പറഞ്ഞോണ്ട് നമ്മള് കാണിക്കുന്ന പോലെ കൈ രണ്ടും പറവകളെ പോലെ വീശി കാണിച്ചു... എന്നിട്ട് വീണ്ടും ഞങ്ങൾ ആർത്ത് ഒച്ച വെച്ച് ഓരിയിട്ടു... അത്രക്കുണ്ട് ഞങ്ങളുടെ സന്തോഷം... 🎶കണ്ണും ചിമ്മി കണ്ണും ചിമ്മി പായും... കനവാണീ ബാംഗ്ലൂർ... ചൂളം കുത്തി പായും കാറ്റിനൊപ്പം... ചുറ്റി കാണാം ബാംഗ്ലൂർ... നമ്മൂര്..... ബാംഗ്ലൂര്..... നമ്മൂര്.... ബാംഗ്ലൂര്.... നമ്മൂര് ബാം...ഗ്ലൂ...ര്....🎶 എന്നൊക്കെ പാടി ഞങ്ങള് തുള്ളിച്ചാടി ഡാൻസ് കളിച്ചോണ്ട് ആ ബോഗിയെ തന്നെ തല കീഴായി മറിച്ചിടുമ്പോഴാണ് പെട്ടെന്ന് ഞങ്ങളെ മുന്നിലേക്ക് ഒരുത്തൻ ചാടി വീണത്... പെട്ടെന്നുണ്ടായ ചാട്ടവും മുന്നിൽ അങ്ങനെ ഒരുത്തൻ വന്ന് നിൽക്കുന്നത് കണ്ടതും ഞങ്ങള് മൂന്ന് പേരും ഞെട്ടി തരിച്ച് ഷോക്കടിച്ച പോലെ ഒരു പ്രതിമ കണക്കെ അങ്ങനെ നിന്നിട്ട് അവനെയും അവൻ ചാടി വീണ മുകളിലെ സീറ്റിലേക്കും ഒന്ന് നോക്കി... അവന്റെ മുഖത്ത് ഒരു മാസ്ക് വെച്ചതോണ്ട് ആളെ മുഖം അത്ര വ്യക്തമല്ലെങ്കിലും അവന്റെ തറപ്പിച്ചുള്ള നോട്ടം കണ്ട് ഞാൻ ആകെ ഫ്രീസായിട്ടുണ്ട്... കണ്ടാൽ തന്നെ ഒരു കലിപ്പൻ ലുക്ക്... നോക്കുമ്പോ ഞാൻ മാത്രമല്ല കൂടെയുള്ള ബാക്കി രണ്ട് കുരിപ്പും ഇവന്റെ ചാട്ടവും നോട്ടവും കണ്ടിട്ട് പേടിച്ചിട്ടുണ്ട്... കാരണം അവറ്റകൾ ധൈര്യം കിട്ടാൻ വേണ്ടി നമ്മളെ രണ്ട് കയ്യും പിടിച്ചോണ്ട് എന്റെ പിറകിൽ നിൽക്കാണ്... ഈ കുരിപ്പുകൾക്ക് അറിയില്ലല്ലോ നമ്മള് ഓൾറെഡി പേടിച്ചിട്ടാണ് നിൽക്കുന്നതെന്ന്... അവൻ ഞങ്ങളെ മൂന്ന് പേരെയും ഒരു നോട്ടം നോക്കി കൊണ്ട് ഒന്നും മിണ്ടാതെ ഡോർ തുറന്ന് അവിടന്ന് പുറത്തേക്ക് പോയതും ഞങ്ങള് മൂന്ന് പേരും ഒരുപോലെ നെഞ്ചിൽ കൈ വെച്ച് ഒന്ന് നെടുവീർപ്പിട്ടു... എന്നിട്ട് നമ്മള് അപ്പൊ തന്നെ മുകളിലുള്ള സീറ്റിൽ ഒക്കെ ഒന്നൂടെ കണ്ണോടിച്ചിട്ട് ഇനി ഇതുപോലെ വേറെ അവതാരമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി നമ്മളെ ചങ്ക്‌സിനെ ഒന്ന് നോക്കി... ഇതുവരെ ബാംഗ്ലൂർ എന്ന് തൊണ്ട കാറി പാടിയിരുന്ന രണ്ടും കാറ്റ് പോയ ബലൂൺ കണക്കെ സീറ്റിൽ ഇരുന്നിട്ടുണ്ട്... പിന്നെ ഞാനും നിന്ന് കാല് കടയ്ക്കാതെ അവരെ ഓപ്പോസിറ്റ് പോയി ഇരുന്നു... "എടി ഫെബി... മുകളിൽ ഒരുത്തൻ ഉണ്ടായിരുന്നത് നീ കണ്ടില്ലേ?" അച്ചു. "ഞാനാണോ ആദ്യം ഇങ്ങോട്ട് കയറി വന്നത്? നിങ്ങളല്ലേ? നിങ്ങള് കാണാതെ പിന്നെ ഞാൻ എങ്ങനെ കാണാനാടി... ഞാൻ അപ്പോ അതൊന്നും ശ്രദ്ധിച്ചില്ല..." *"ഞങ്ങളും...."* എന്ന് അവര് കോറസ് പാടിയപ്പൊ ഞാൻ അവറ്റകളെ ഒന്ന് നോക്കി അവരെ അടുത്തേക്ക് നീങ്ങി ഇരുന്നു... "അല്ലെങ്കിലും അങ്ങനെ ഒരുത്തൻ അവിടെ ഉണ്ടായിരുന്നെന്ന് കരുതി നമ്മളെ ഹാപ്പിനെസ്സ് നമ്മളെന്തിനാ കളയുന്നെ...? നമ്മൾ ലൈഫ് നല്ലോണം എൻജോയ് ചെയ്യാൻ വേണ്ടിയാണ് ബാംഗ്ലൂരിലേക്ക് പോകുന്നത് തന്നെ... പിന്നെ എന്തിനാ ഇതിനൊക്കെ ബോധേർഡ് ആകുന്നെ...? നമ്മൾ നന്നായിട്ട് തന്നെ നമ്മളെ ട്രിപ്പ് എൻജോയ് ചെയ്യും അതുപോലെ നമ്മളുടെ നീണ്ട നാല് വർഷ ബാംഗ്ലൂർ ലൈഫും..." എന്ന് പറഞ്ഞ് ഞാൻ ചിരിച്ചപ്പോ അവറ്റകളും ഡബിൾ ഓകെ എന്ന മട്ടിൽ ചിരിച്ചോണ്ട് തലയാട്ടി തമ്പ്സപ്പ് കാണിച്ചതും ഹസി എന്റെ കാലിൽ ഒന്ന് മെല്ലെ തോണ്ടി കൊണ്ട് അങ്ങോട്ട് നോക്കെന്ന് ആംഗ്യം കാണിച്ചു... ഞാൻ അപ്പോ തന്നെ ഡോറിന്റെ അങ്ങോട്ട് നോട്ടം തെറ്റിച്ചതും ഇവിടന്ന് ഇറങ്ങി പോയ അവൻ ഞങ്ങളെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ വേഗം ശരിക്ക് ഇരുന്നിട്ട് പുറത്തേക്ക് കണ്ണോടിച്ചോണ്ട് ഞാൻ ഈ നാട്ടുകാരിയെ അല്ലെന്ന മട്ടിൽ അവരെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി... എന്റെ ഇരുപ്പും മട്ടും ഭാവവും കണ്ടിട്ട് രണ്ടും നമ്മളെ തന്നെ ഫോക്കസ് ചെയ്ത് തറപ്പിച്ച് നോക്കുന്നുണ്ട്... അമ്മാതിരി ഡയലോഗും കാച്ചി ബിൽഡപ്പിൽ ഇരുന്നിട്ട് പിന്നെ ഇങ്ങനെ ഇരിക്കുമ്പോ എന്നെ ഇങ്ങനെ നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളു... അപ്പൊ തന്നെ അവൻ ഇത്തിരി ഗൗരവത്തിൽ ഒന്ന് ചുമച്ചോണ്ട് ഞങ്ങളെ ശ്രദ്ധ പിടിച്ച് പറ്റാൻ ശ്രമിച്ചതും ഞങ്ങള് മൂന്ന് പേരും ഒരുപോലെ അവനിലേക്ക് പതിയെ നോട്ടം തെറ്റിച്ചു... അപ്പോ തന്നെ അവൻ അവന്റെ മുഖത്തെ മാസ്ക് അഴിച്ച് മാറ്റി ഞങ്ങളെ നോക്കിയതും യാ അല്ലാഹ് വായും പൊളിച്ച് ഓനെ നോക്കി ഇരിക്കലെന്നു നമ്മക്ക് പണി... പെട്ടെന്ന് എവിടെന്നോ ഒരു ഉൾവിളി വന്നതും കൂവാൻ നിന്ന നമ്മളെ ഉള്ളിലെ കോഴിയെ ഞാൻ തന്നെ കൂട്ടിലാക്കി കൊണ്ട് കയ്യിൽ കിടക്കുന്ന റിങ്ങിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ടു... അമ്മാതിരി ഗ്ലാമർ ആയിരുന്നു ആ പഹയന്... അധികം നിറമൊന്നും ഇല്ലെങ്കിലും പിരിച്ച് വെച്ച കട്ടി മീശയും കുറ്റി താടിയുമൊക്കെയുള്ള അവനെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും... അപ്പൊ പിന്നെ ആസ്ഥാന കോഴികളായ ഞങ്ങളെ കാര്യം പറയണോ... നമ്മളതും മനസ്സിൽ ചിന്തിച്ചോണ്ട് കൂടെയുള്ള ബാക്കി രണ്ടിനെയും നോക്കിയപ്പോ രണ്ടും എന്നേക്കാൾ കഷ്ടമാണ്... ഇതുവരെ അവനിൽ നിന്ന് നോട്ടം തെറ്റിച്ചിട്ടില്ല... ഇവറ്റകൾക്കും ഒരു കുരുക്ക് വീണിരുന്നേൽ എന്ന് നമ്മള് ഈ അവസരത്തിൽ അറിയാതെ ചിന്തിച്ച് പോയി... അപ്പൊ പിന്നെ ഇതൊന്നും കണ്ടോണ്ട് ഇരിക്കണ്ടല്ലോ... "ഒരുപാട് ദൂരം ട്രാവൽ ചെയ്ത് വരാണ്... സൊ പ്ലീസ് ഡോണ്ട് ഡിസ്റ്റർബ്... എനിക്ക് ഒന്ന് ഉറങ്ങണം..." എന്ന് അവൻ പറയുന്നത് കേട്ടതും രണ്ടും കൂടി ഒരു ബൊമ്മ കണക്കെ തലയാട്ടി കൊണ്ട് നേരെ എന്റെ അടുത്ത് വന്നിരുന്നു... അങ്ങനെ വന്നിരിക്കാനും കാരണമുണ്ട്... എന്റെ ഓപ്പോസിറ്റ് സൈഡിലുള്ള സീറ്റിലെ മുകളിലാണ് അവൻ കയറി കിടക്കുന്നത്... അപ്പോ അവറ്റകൾക്ക് രണ്ടിനും അവിടെ ഇരുന്നാൽ അവനെ നോക്കാൻ പറ്റില്ലല്ലോ അതാണ് ഈ ഇരുത്തത്തിന്റെ പിറകില്... എന്തായാലും അതിന് ശേഷം ഒരു ഒച്ചപ്പാടിനും ഞങ്ങള് നിന്നിട്ടില്ല... ഇത്തിരി സൈലന്റ് കീപ് ചെയ്ത് തന്നെയായിരുന്നു ഞങ്ങളെ പെരുമാറ്റം... ഞങ്ങളെ പെരുമാറ്റം എന്ന് പറയാൻ പറ്റില്ല... ഇവറ്റകളുടെ പെരുമാറ്റം... അതാണ് ശരി... നമ്മക്ക് പിന്നെ ഓൾറെഡി ഒരുത്തൻ ഫിക്സ് ആയോണ്ട് വലിയ സൈലന്റ് ആയിട്ടും നമ്മക്ക് പ്രയോജനമില്ല... അതോണ്ട് അവറ്റകളോട് രണ്ടിനോടും ഞാൻ ചുമ്മാ ചൊറിയാനും മാന്താനും പോയെങ്കിലും രണ്ടും നമ്മളെ നെവർ മൈൻഡ്... ഹോ ഒരുത്തനെ കൊണ്ട് ഇത്രേം വലിയ ചേഞ്ച്‌ ഇവറ്റകൾക്ക് ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല... ദിസ്‌ ഈസ്‌ അൺബിലീവബിൾ.... നേരം അതിന്റെ വഴിക്ക് പോകുന്നതിന് അനുസരിച്ച് ട്രെയിനും നീങ്ങി തുടങ്ങി... അപ്പൊ കേറി കിടന്ന അവൻ പിന്നെ ഞങ്ങളെ ഭാഗത്തേക്ക്‌ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല... അതിൽ നല്ലോണം വിഷമമുണ്ട്... എനിക്കല്ലട്ടോ... കൂടെയുള്ള ഈ രണ്ടിനും... ഇപ്പോ തന്നെ ഇങ്ങനെ ആണെങ്കിൽ ബാംഗ്ലൂരിൽ എത്തുമ്പോ ഇവറ്റകളെ അവസ്ഥ എന്താകോ എന്തോ..? കുറച്ച് കഴിഞ്ഞപ്പോ ടിടിയാർ വന്ന് ടിക്കറ്റ് ചോദിച്ചപ്പോഴാണ് ഉറങ്ങി കിടന്ന അവൻ പിന്നീട് എണീക്കുന്നത്... അവൻ എണീക്കുന്നത് കണ്ടപ്പോ തന്നെ ഇവറ്റകൾ രണ്ടും നല്ല സ്റ്റഡിയായി ഇരിക്കുന്നുണ്ട്... അവരെ കോപ്രായം കണ്ടിട്ട് എനിക്ക് ആണേൽ ചിരി അടക്കാനും വയ്യ... ടിടിയാർ അവനോട് ടിക്കറ്റ് ചോദിച്ചതും അവൻ താഴേക്ക് ഇറങ്ങി വന്നിട്ട് എവിടെയെത്തി എന്ന് അങ്ങേരോട് അന്വേഷിച്ച് കൊണ്ട് ടിക്കറ്റ് കൊടുത്തു... അങ്ങേര് അതിനൊക്കെ മറുപടി കൊടുത്ത് അവനോട് സംസാരിച്ച്‌ നിൽക്കുമ്പോഴും ഈ രണ്ടിന്റെയും കണ്ണ് അവനിലേക്ക് തന്നെയാണ്... പിന്നെ നമ്മളത് വലിയ കാര്യമാക്കാൻ നിന്നില്ല... കയ്യിൽ കിടക്കുന്ന റിങ്ങിലേക്ക് നോക്കി ഒന്ന് ചിരിച്ചോണ്ട് നെടുവീർപ്പിട്ടിട്ട് വാട്സപ്പിൽ സമീർക്കാനോട് ചാറ്റി കൊണ്ടിരുന്നു... ഇവറ്റകൾ രണ്ടും അവനിൽ നിന്ന് ഇപ്പോഴും കണ്ണെടുത്തിട്ടില്ല എന്നൊക്കെ പറഞ്ഞ് മൂപ്പരോട് കുറച്ച് നേരം കത്തിയടിച്ച് ഇരുന്നപ്പോ മൂപ്പര് പറയാ നമ്മളോട് "മിതമായിട്ട് ഒക്കെ വായിനോക്കാൻ നിന്നാൽ മതി എന്നെ മറക്കണ്ട" എന്ന്... ആഹഹാ... എന്ത് നല്ല വുഡ്ബി... എനിക്ക് പറ്റിയ കൂട്ട് തന്നെ... അങ്ങനെ കുറച്ച് നേരം മൂപ്പരോട് ചാറ്റ് ചെയ്തിട്ട് കൂടെയുള്ള ബാക്കി രണ്ടിനെയും നോക്കിയപ്പോ അവരെ കണ്ണ് ഇപ്പോഴും കോഴിക്കൂട്ടിലേക്ക് തന്നെയാണ്... അവൻ വീണ്ടും അവന്റെ സ്ഥിരം സീറ്റ് പിടിച്ച് കിടന്നിട്ടുണ്ട്... അതും ആ ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കാണ് ആ മൊതല്... എന്നിട്ടും ഇവറ്റകൾ അവനെ നോക്കി വെള്ളമിറക്കി ഇരിക്കാ... ഇവറ്റകളെ അടുത്ത് നിന്നും ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല... "എടി അച്ചു... ഡി ഹസി മതി നോക്കി വെള്ളമിറക്കിയത്... ദേ പെണ്ണുങ്ങളെ ഇതിത്തിരി ഓവറാട്ടോ കൺട്രോൾ ചെയ്യാൻ നോക്കിക്കോ..." എന്ന് രണ്ടിന്റെയും കയ്യിന് രണ്ട് കിഴുക്ക് കൊടുത്ത് ഞാൻ മെല്ലെ മൊഴിഞ്ഞു... "എടി ഫെബി ഇതൊക്കെ ഞങ്ങൾക്കും അറിയാം... പക്ഷെ അതൊന്നുമല്ല ഇവിടെ പ്രശ്നം... അവനെ കണ്ടപ്പോ മുതല് ഞങ്ങള് രണ്ട് പേര് വായും പൊളിച്ച് അവനെ നോക്കി ഇരിക്കുന്നില്ലെ... അതിന്റെ ഒരു പരിഗണന വെച്ചിട്ടെങ്കിലും അവനൊന്ന് തിരിഞ്ഞ് നോക്കിയാലെന്താ? ഹൊ മുടിഞ്ഞ ജാഡയാണ് ആ സാധനത്തിന്... അതോണ്ട് ഞാൻ നിർത്തി... അവനെ കാണാൻ അത്ര വലിയ ലുക്കൊന്നുമില്ല... കോപ്പ്..." അവൻ തിരിഞ്ഞ് നോക്കാത്തതിന്റെ അമർശത്തിൽ ഹസി വിളിച്ച്‌ കൂവുന്നത് കേട്ട് ഞാൻ ചിരിച്ചപ്പോ അച്ചു അവളെ കയ്യിലൊന്ന് നുള്ളി... "ആര് പറഞ്ഞു അവനെ കാണാൻ കൊള്ളില്ലെന്ന്..? ഈയടുത്ത കാലത്തൊന്നും ഇങ്ങനെ ഒരുത്തനെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല... അതോണ്ട് എനിക്കിഷ്ടായി..." "എന്തോ... എങ്ങനെ... രണ്ട് പേരോടും കൂടിയായിട്ട് ഞാൻ പറയാണ്... അല്ലറ ചില്ലറ മാർക്കിടൽ പരിപാടി നമുക്കുണ്ടെന്ന് കരുതി അത് ഓവറാവണ്ട... ഇനി അവന്റെ ഭാഗത്തേക്ക് എങ്ങാനും രണ്ടും തിരിഞ്ഞ് നോക്കുന്നത് കണ്ടാൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..." നമ്മളെ ഭീഷണിക്ക് അവറ്റകൾ പകരമായി പുച്ഛമാണ് തന്നതെങ്കിലും ഞാൻ അത് കാര്യമാക്കാതെ അവരെ ഓപ്പോസിറ്റുള്ള സീറ്റിൽ പോയി കിടന്ന് സെറ്റിലായി... അതുപോലെ അച്ചു മുകളിലും ഹസി നമ്മളെ നേരെയും കിടന്നപ്പോഴും രണ്ടും ഇടയ്ക്കിടെ അവനെയും എന്നെയും മാറി മാറി നോക്കുന്നുണ്ട്... പിന്നെ ഞാൻ അത് കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ച് കിടന്നു... പക്ഷെ എത്രയൊക്കെ കിണഞ്ഞ് പരിശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല... അതിന്റെ മുഖ്യകാരണം തന്നെ കൂടെ നമ്മളെ ബണ്ണി ഇല്ലാത്തതാണ്... കണ്ണ് തുറന്ന് നോക്കുമ്പോ മറ്റു രണ്ടും പൊരിഞ്ഞ ഉറക്കിലാ... അവർക്ക് പിന്നെ ബെഡ് കണ്ടാൽ മാത്രം മതി വേഗം ഉറങ്ങിക്കോളും കോപ്പുകൾ... മനുഷ്യന് ഇവിടെ ഉറക്കവും വരുന്നില്ല... അതോണ്ട് നമ്മള് അപ്പോ തന്നെ അവിടന്ന് എണീറ്റ് ഇരുന്നിട്ട് പുറത്തേക്ക് നോക്കി... എല്ലാത്തിനെയും പിറകിലാക്കി കൊണ്ട് മുന്നോട്ട് കുതിച്ചുയരുന്ന ട്രെയിനിന്റെ ഒപ്പത്തിനൊപ്പം സഞ്ചരിക്കുന്ന നിലാവിലേക്ക് എന്റെ നോട്ടം ചെന്ന് പതിച്ചു... പെട്ടെന്ന് എന്തോ ഒന്ന് വീഴുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ നമ്മളെ മുകളിൽ കിടക്കുന്നവന്റെ ബാഗ് നിലത്തേക്ക് വീണതാണ്... നമ്മളത് അപ്പൊ തന്നെ അത് എടുത്തിട്ട് അവന് കൊടുക്കാമെന്ന് കരുതി നോക്കുമ്പോ ബാഗ് വീണത് അറിയാതെ നല്ല ഉറക്കത്തിലാണ് അവൻ... അതോണ്ട് തന്നെ അവനെ ഡിസ്റ്റർബ് ചെയ്യാതെ ബാഗ് നമ്മളെ സീറ്റിൽ തന്നെ വെച്ചിട്ട് നമ്മള് പുറത്തേക്ക് നോക്കി ഇരുന്നതും നമ്മക്ക് എന്തോ ആ ബാഗ് കണ്ടപ്പോ ഒന്ന് തുറന്ന് നോക്കിയാലോ എന്നൊരു തോന്നല്... 'ഛെ... ഛെ... എന്തായിത് ഫെബി... വന്ന് വന്ന് നീയിപ്പോ കണ്ണിൽ കണ്ടവരുടെയൊക്കെ ബാഗ് തുറക്കാൻ മാത്രമായോ... നോ... നോ... അതൊന്നും വേണ്ട... എന്നാലും ഇതിൽ എന്താകും...? ഒന്ന് തുറന്ന് നോക്കിയെന്ന് കരുതി വലിയ കുഴപ്പമൊന്നും ഇല്ലല്ലോ... ഒന്നും എടുക്കാതിരുന്നാൽ പോരെ... വേണ്ട ഫെബി... അത് ശരിയാകില്ല... ഇനി അതിൽ നിന്ന് വല്ലതും കാണാതെ പോയാൽ പിന്നെ നീ പ്രതിയാകും... അതോണ്ട് വേണ്ട... എന്നാലും..... ഒരു എന്നാലുമില്ല... വേണ്ടാന്ന് പറഞ്ഞാൽ വേണ്ട...' എന്നൊക്കെ ദൃഡ പ്രതിജ്ഞ എടുത്ത് നമ്മള് മുഖം തിരിച്ച് പുറത്തേക്ക് നോക്കി ഇരുന്നെങ്കിലും ഹലാക്കിലെ നമ്മളെ മനസ്സ് നമ്മളെ കൊണ്ട് ആ ബാഗ് തുറപ്പിച്ചു... അതിൽ ഫുൾ അവന്റെ ഡ്രസ്സ്‌ ഒക്കെ കണ്ടപ്പോ തന്നെ അത് ക്ലോസ് ചെയ്ത് നമ്മള് ഒന്ന് നെടുവീർപ്പിട്ടു... അതിൽ എന്താണെന്ന് അറിഞ്ഞില്ലായിരുന്നേൽ ഞാൻ ഇപ്പോ ബിപി കൂടി ചത്തേനെ... ഇപ്പോ കുറച്ച് സമാധാനം ഒക്കെ ഉണ്ട്... അപ്പോ അവന്റെ ബാഗിലെ ചെറിയ ഒരു അറ കണ്ടതും നമ്മളത് പതിയെ തുറന്ന് അതിനുള്ളിലെ ഒരു ചെറിയ ആൽബം കയ്യിലെടുത്തു... എന്നിട്ട് അത് തിരിച്ചും മറിച്ചും നോക്കി കൊണ്ട് അത് തുറക്കാൻ നിന്നതും അവൻ എണീറ്റ പോലെ തോന്നി ഞാൻ വേഗം അത് ബാഗിൽ തന്നെ തിരിച്ച് വെച്ചിട്ട് ഒന്നും അറിയാത്ത പോലെ പുറത്തേക്ക് നോക്കി ഇരുന്നു... അപ്പോ അവൻ താഴേക്ക് ഇറങ്ങി വന്നിട്ട് അവിടെയൊക്കെ എന്തോ തിരഞ്ഞിട്ട് ഒടുക്കം അവന്റെ കണ്ണ് സീറ്റിലെ ബാഗിൽ പതിഞ്ഞതും അവൻ സ്പോട്ടിൽ എന്റെ നേർക്ക് നോട്ടം തെറ്റിച്ചോണ്ട് പുരികം ചുളിച്ചു... "നേരത്തെ താഴേക്ക് വീണപ്പോ ഞാൻ എടുത്ത് ഇവിടെ വെച്ചതാ... ഇയാള് നല്ല ഉറക്കം ആയോണ്ട് ഡിസ്റ്റർബ് ചെയ്യേണ്ടെന്ന് കരുതി... അല്ലാതെ ഞാൻ അത് തുറന്നൊന്നും നോക്കിയിട്ടില്ലാട്ടോ..." എന്നൊക്കെ ഞാൻ പറയുന്നത് കേട്ട് അവനൊന്ന് ചിരിച്ചോണ്ട് താങ്ക്സ് പറഞ്ഞിട്ട് ബാഗും എടുത്ത് വീണ്ടും മുകളിലേക്ക് കേറി സെറ്റിലായി... നമ്മളപ്പോ തന്നെ നല്ലോണം നീട്ടി ശ്വാസം വലിച്ച് വിട്ടിട്ട് സീറ്റിലേക്ക് ചാഞ്ഞ് പുറത്തേക്ക് നോക്കി ഇരുന്നു... അപ്പോഴും നമ്മളെ ഉള്ളിൽ ആ ആൽബം തുറന്ന് നോക്കാൻ പറ്റാത്തതിന്റെ എല്ലാ വിഷമവും ഉണ്ടായിരുന്നു... പിന്നെ അതും വലിയ കാര്യമാക്കാതെ പുറത്തേക്കും നോക്കി ഇരുന്ന് എപ്പോഴോ ഞാനും ഉറക്കിലേക്ക് വഴുതി വീണു... "ഡി ഫെബി... എണീക്ക് ബാംഗ്ലൂർ എത്തി..." അച്ചുവിന്റെ നിർത്താതെയുള്ള സൈറൺ വിളിയും ഒരു സ്വസ്ഥതയും തരാത്ത കുലുക്കലും കൊണ്ടാണ് നമ്മള് പിന്നെ കണ്ണ് തുറന്നത്... നോക്കുമ്പോ രണ്ടും കൂടി ലഗ്ഗേജ് ഒക്കെ എടുത്ത് റെഡിയാക്കി പോകാൻ ഒരുങ്ങാണ്... ഞാൻ അപ്പൊ തന്നെ രണ്ട് കയ്യും മുകളിലേക്ക് ഉയർത്തി കൈ കുടഞ്ഞ് പുറത്തേക്ക് നോക്കി എന്തിനെന്നില്ലാതെ ചിരിച്ചു... എന്നിട്ട് അവളുമാരെ നോക്കി ബാഗൊക്കെ ഇട്ട് ലഗ്ഗേജ് എടുത്ത് ഡോറിന്റെ അടുത്തേക്ക് തിരിഞ്ഞതും അവൻ അപ്പൊ തന്നെ താഴേക്ക് ഇറങ്ങി വന്ന് മാസ്ക് എടുത്ത് വെച്ചു... എന്നിട്ട് ഞങ്ങളെ മൂന്നിനേയും ഒരു നോട്ടം നോക്കി കൊണ്ട് അവൻ ഡോർ തുറന്ന് മുന്നിൽ പോകുന്നത് കണ്ടതും അവനെ നോക്കി വാ പൊളിച്ച് നിൽക്കുന്ന രണ്ടിനും രണ്ട് കൊട്ട് കൊടുത്ത് അവന്റെ പിന്നാലെ ട്രെയിനിൽ നിന്ന് പുറത്തേക്കിറങ്ങി... അപ്പോ തന്നെ നമ്മള് രണ്ട് സൈഡിലേക്കും വളരെ എക്സൈറ്റ്മെന്റോടെ തിരിഞ്ഞ് നോക്കി ചിരിച്ചോണ്ട് പ്ലാറ്റ്‌ഫോമിലെ ആൾക്കൂട്ടത്തിനിടയിൽ കൂടി ഞങ്ങളെ മുന്നിൽ പോകുന്ന അവനെയൊന്ന് നോക്കി... അവൻ ആരെയോ കണ്ടിട്ട് കൈ കാണിച്ച് മുന്നോട്ട് വേഗത്തിൽ പോകുന്നത് കണ്ട് ഞങ്ങള് മൂന്ന് പേരും അവനെ തന്നെ നോക്കി നിന്നതും അവൻ ചെന്ന് കെട്ടിപ്പിടിക്കുന്ന മുതലിനെ കണ്ട് ഞങ്ങള് മൂന്ന് പേരും ഒരുപോലെ ഞെട്ടി അപ്പൊ തന്നെ അച്ചുവിലേക്ക് നോട്ടം തെറ്റിച്ചു... പെണ്ണിന്റെ കണ്ണ് രണ്ടും ബുൾസൈ പോലെ പുറത്തേക്ക് തള്ളി വന്നിട്ടുണ്ട്... എങ്ങനെ വരാതിരിക്കും അങ്ങനെയുള്ള ഒരാളാണല്ലോ ഞങ്ങളെ മുന്നിൽ നിൽക്കുന്നത്... അവൻ കെട്ടിപ്പിടിച്ച് നിന്നത് നമ്മളെ അച്ചുവിന്റെ എക്സ് ലവ്വറെയാണ്... *അരുൺ* ... അവര് തമ്മിൽ കണ്ടിട്ട് ഇപ്പോ ഒരുപാട് മാസങ്ങളായി... അവനെ ഇനി ഒരിക്കൽ പോലും കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിട്ട് പെണ്ണ് ബാംഗ്ലൂരിൽ കാല് കുത്തിയപ്പോ തന്നെ കണ്ടത് അവന്റെ മുഖവും... ഇനിയെന്തൊക്കെ ഉണ്ടാകോ എന്തോ...? "അച്ചൂ... അത് അരുണല്ലേ? അവൻ എന്താ ഇവിടെ?" ഹസി. *"അവനെന്താ ഇവിടെയെന്ന് എനിക്ക് എങ്ങനെ അറിയാനാ? നിനക്ക് അറിയണമെന്നുണ്ടെങ്കിൽ നീ പോയി ചോദിച്ചോ... അതിന് എന്നോട് ചോദിക്കണോ...?"* എന്ന് ഹസിന്റെ നേരെ കുരച്ച് ചാടി കൊണ്ട് അച്ചു പറയുന്നത് കേട്ടിട്ട് ഞങ്ങൾക്ക് രണ്ട് പേർക്കും ചിരി അടക്കി വെക്കാൻ പറ്റുന്നില്ലായിരുന്നു... കാരണം അവളെ കഥ ആലോചിക്കുമ്പോ ആർക്കായാലും ഒരു ചിരി വരും... അപ്പോഴാണ് അരുണും അവനും കൂടി കെട്ടിപ്പിടിച്ച് ഓരോന്ന് സംസാരിച്ചോണ്ട് അവിടന്ന് പോകാൻ നിന്നതും പെട്ടെന്ന് എന്തോ കണ്ണിലുടക്കിയ പോലെ അരുൺ അവിടെ സ്റ്റോപ്പായി നിന്നോണ്ട് ഞങ്ങളെ ഒന്ന് തിരിഞ്ഞ് നോക്കിയത്... അവൻ ഞങ്ങളെ കണ്ടെന്ന് മനസ്സിലായതും അച്ചു വേഗം അവനിൽ നിന്ന് മുഖം തിരിച്ച് നിന്നു... ഹസി ആണെങ്കിൽ അച്ചു കാണാതെ അരുണിനെ നോക്കി ഹായ് എന്ന് പതിയെ കൈ കാണിച്ചു... അപ്പോ അവൻ ഞങ്ങളെ നോക്കി ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അച്ചുവിനെ തറപ്പിച്ച് നോക്കി പുച്ഛിച്ചോണ്ട് അവൻ അവിടന്ന് ഇറങ്ങി പോയി... അപ്പോ തന്നെ അച്ചു കലി തുള്ളി അവിടെ നിൽക്കക്കളി ഇല്ലാതെ ആ പ്ലാറ്റ്‌ഫോമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... "ആരുടെ മുഖമാണോ ഇനി കാണരുതെന്ന് കരുതിയത് കൃത്യം അവന്റെ മുന്നിലേക്ക് തന്നെ ചെന്ന് ചാടി കൊടുത്തു... ഇല്ല... ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല... അടുത്ത ട്രെയിനിന് തന്നെ ഞാൻ തിരിച്ച് പോകാ..." എന്നൊക്കെ പറഞ്ഞ് അവള് ലഗ്ഗേജ് ഒക്കെ എടുത്ത് പോകാൻ റെഡിയായി നിന്നതും ഞാനും ഹസിയും കൂടി 'ഞങ്ങൾ ഒന്നും കണ്ടില്ലേയ്... കേട്ടില്ലേയ്...' എന്ന മട്ടിൽ അവളെ മൈൻഡ് ചെയ്യാതെ അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്ന് എങ്ങോട്ടൊക്കെയോ നോട്ടം തെറ്റിച്ചു... "എടി കുരിപ്പുകളെ... ഞാൻ നിങ്ങളോടാ ഈ സംസാരിക്കുന്നത്... ഞാൻ അടുത്ത ട്രെയിനിന് തന്നെ തിരിച്ച് പോകാണെന്ന്..." "പൊയ്ക്കോ... നിന്നെ ഞങ്ങളാരും പിടിച്ച് വെച്ചിട്ടില്ലല്ലോ... നിന്റെ ഇഷ്ടം പോലെ എങ്ങോട്ടാന്ന് വെച്ചാ പൊയ്ക്കോ..." നമ്മള്. "അതെ..." എന്ന് നമ്മളെ പിന്താങ്ങി ഹസിയും കൂടി പറഞ്ഞപ്പോ ഞങ്ങൾ പരസ്പരം ഹൈഫൈ കൊടുത്ത് ചിരിച്ചോണ്ട് അവളെ നോക്കി... അപ്പോ തന്നെ അവള് ലഗ്ഗേജ് അവിടെ ഇട്ടിട്ട് ഞങ്ങളെ അടുത്തേക്ക് പാഞ്ഞ് വന്നു... "നിങ്ങളൊക്കെ ഒരു ഫ്രണ്ട്സാണോ കോപ്പുകളെ... ഞാൻ പോകാൻ നിൽക്കുമ്പോ പോകരുതെന്നൊക്കെ പറഞ്ഞ് എന്നെ മോട്ടിവേറ്റ് ചെയ്ത് എന്നെ ഇവിടെ പിടിച്ച് നിർത്താൻ നോക്കുന്നതിന് പകരം പോകാൻ പറഞ്ഞ് പെർമിഷൻ തരുന്നോ..." "അങ്ങനെയൊക്കെ ഞങ്ങൾ നിന്നോട് പറഞ്ഞാൽ നീ ഇവിടന്ന് പോകില്ലെന്ന് ഞങ്ങൾക്ക് അറിയാം... ഞങ്ങൾ പറയാതെ തന്നെ ഞങ്ങൾക്ക് എന്താ നിന്നോട് പറയാനുള്ളതെന്നും നിനക്ക് ഇപ്പോ അറിയാലോ...?" എന്ന് ഹസി ചോദിക്കുന്നത് കേട്ട് അവളൊന്ന് തലയാട്ടിയപ്പോ ഞാൻ എണീറ്റ് അവളെ തോളിലൂടെ കയ്യിട്ടു... "അതേ ഞങ്ങൾക്കും പറയാനുള്ളു... അവന്റെ മുന്നിൽ തലയുയർത്തി നിനക്ക് നിൽക്കണമെങ്കിൽ നീ അവനെ ഇനി മുതൽ ഫേസ് ചെയ്തെ പറ്റൂ... അതും അവനെ ഇതിന് മുൻപ് കണ്ടിട്ടേയില്ലെന്ന മട്ടിൽ... അതിന് നിന്നെ കൊണ്ട് കഴിയും... അതിനല്ലേ ഞങ്ങള് നിന്റെ കൂടെയുള്ളത്..." "അതെ ഫെബി പറഞ്ഞത് തന്നെയാണ് അതിന്റെ ശരി... വിട്ടു കളയണം... മനസ്സിലായോ നിനക്ക്..." എന്ന് ചിരിച്ചോണ്ട് ഹസി പറയുന്നത് കേട്ട് അച്ചു ഒന്ന് കൂളായി ഞങ്ങളെ രണ്ടിനെയും കെട്ടിപ്പിടിച്ചിട്ട് തലയാട്ടി ചിരിച്ചു... *"ഹേയ്... ഫെബീ... അച്ചൂ... ഹസീ..."* എന്ന് വിളിക്കുന്നത് കേട്ട് എവിടെയോ കേട്ട് നല്ല പരിചയമുള്ള ശബ്ദം പോലെ ഞങ്ങൾക്ക് തോന്നിയതും ഞങ്ങൾ അപ്പോ തന്നെ ആ പ്ലാറ്റ്‌ഫോമിന്റെ നാല് ഭാഗവും കണ്ണോടിച്ച് നോക്കി... അപ്പോ ഞങ്ങളെ നോക്കി കൈ കാണിച്ച് ചിരിക്കുന്ന ശാമിലിനെ ഞങ്ങളെ കണ്ണിൽ ഉടക്കിയതും സന്തോഷം കൊണ്ട് ഞങ്ങള് മൂന്ന് പേരും ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു... എന്നിട്ട് മൂന്ന് മാസത്തെ മുതലും പലിശയും ഒക്കെ കൂടി കൂട്ടി അവന്റെ പുറത്ത് ചെണ്ട കൊട്ടി... "ഇത്രെയും നാൾ നിങ്ങളെ കയ്യിൽ നിന്ന് ഒന്ന് കിട്ടാതെ വിഷമിച്ച് നടക്കായിരുന്നു... ഇപ്പോ എനിക്ക് സന്തോഷായി... അതോണ്ട് വേണേൽ രണ്ടെണ്ണം കൂടി തന്നോ കൊണ്ട് നിൽക്കാൻ ഈ ചെണ്ട തയ്യാറാ..." ശാമി. "അതൊക്കെ ഞങ്ങള് നിനക്ക് വഴിയേ തന്നോളാം... ഇപ്പോ നീ ഞങ്ങളെ വേഗം ഞങ്ങളെ താമസ സ്ഥലത്തേക്ക് കൊണ്ട് പോ... നല്ല ക്ഷീണമുണ്ട്..." ഹസി. "എന്നാ ലഗ്ഗേജ് ഒക്കെ എടുത്ത് പിന്നാലെ പോര്... നിങ്ങളെ പ്ളേസിലേക്ക് ഞാൻ എത്തിച്ച് തരാം..." ശാമി. "അതും പറഞ്ഞോണ്ട് പൊന്നു മോൻ മുങ്ങാൻ നോക്കണ്ട... ഞങ്ങളെ മൂന്ന് പേരുടെയും ലഗ്ഗേജ് നീ തന്നെ ചുമക്കണം... അതിന് വേറെ കൂലിയെ ഒന്നും വിളിക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ല... ഇത് ഞങ്ങൾ നിനക്ക് നൽകുന്ന പനിഷ്മെന്റാ..." നമ്മള്. "അയ്യോ അങ്ങനെ പറയല്ലേ പാപം കിട്ടും... ഞാനൊരു പാവല്ലേ... എന്നോട് ഇത്തിരി മനസ്സലിവ് കാണിച്ചൂടെ..? ഇവിടത്തെ നിങ്ങളെ എല്ലാ കാര്യത്തിനും എന്നെയാണ് അൻസിക്ക ഏർപ്പാടാക്കിയത്... ഞാൻ ഇങ്ങോട്ട് വന്നപ്പോ തൊട്ട് അതിന്റെ പിറകെയായിരുന്നു... അതോണ്ടാ നിങ്ങളെ ഒന്ന് കോൺടാക്ട് പോലും ചെയ്യാൻ കഴിയാഞ്ഞത്... പ്ലീസ് ഫെബി... നീയെങ്കിലും എന്നെയൊന്ന് മനസ്സിലാക്കി ഈ ശിക്ഷയിൽ ഒരു ചെറിയ ഇളവെങ്കിലും തായോ..." ശാമി. "ഹോ... ഇങ്ങനെ കെഞ്ചല്ലേ ചെണ്ടേ... സഹിക്കുന്നില്ല... തൽക്കാലത്തേക്ക് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു... പക്ഷെ എപ്പോ വേണമെങ്കിലും ഞങ്ങളെ വിധം മാറും കേട്ടല്ലോ..." എന്ന് ഞാൻ പറഞ്ഞപ്പോ അവൻ ആയിക്കോട്ടെ എന്ന മട്ടിൽ തലയാട്ടി കൊണ്ട് എന്റെ കയ്യിലെ ഒരു ലഗ്ഗേജ് എടുത്ത് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും അവന് പിന്നാലെ ഞങ്ങളും പാർക്കിങ്ങിലേക്ക് നടന്നു... ചെന്നപാടെ ഒരു വൈറ്റ് കാറിന്റെ ഡിക്കി തുറന്ന് ഞങ്ങളെ ലഗ്ഗേജ് ഒക്കെ അവൻ എടുത്ത് വെക്കുന്നത് കണ്ട് ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നതും അവൻ കയറാൻ ആംഗ്യം കാണിച്ചു... "ഡാ ഇതാരുടേതാ വണ്ടി...?" ഹസി. "എന്റേത്...." "എന്തോ.... എങ്ങനെ...?" അച്ചു. "അല്ലാ... എന്റേതെന്ന് വെച്ചാ മാമന്റെ വണ്ടിയാ... അപ്പോ എന്റേതും ആണല്ലോ..." "നിനക്ക് അതിന് ഡ്രൈവിംഗ് ഒക്കെ അറിയോ?" നമ്മള്. "പിന്നില്ലാതെ... അതൊക്കെ ഈ മൂന്ന് മാസം കൊണ്ട് അരച്ച് കലക്കി കുടിച്ച് ലൈസെൻസും എടുത്തില്ലേ... എന്റെ ഡ്രൈവിങ് കണ്ടിട്ടില്ലല്ലോ... ഇപ്പോ പാർ..." എന്ന് നല്ല മെയിനായി കൊണ്ട് അവൻ പറഞ്ഞിട്ട് കൂളിംഗ് ഗ്ലാസും എടുത്ത് വെച്ച് കാർ സ്റ്റാർട്ടാക്കി ഓടിച്ച് തുടങ്ങിയതും ഞങ്ങള് മൂന്നും കൂടി അവനെ തുറിച്ച് നോക്കി കൊണ്ടിരുന്നു... അവന്റെ സംസാരം കേട്ടപ്പോ ഞങ്ങള് കരുതി കണ്ണടച്ച് തുറക്കുമ്പോഴേക്കും ഞങ്ങള് സ്ഥലത്ത് എത്തുമെന്ന്... ഇതിപ്പോ ആമയെക്കാൾ കഷ്ടമാണ് ഇവന്റെ ഡ്രൈവിംഗ്... സൈക്കിൾ വരെ ഇതിനേക്കാൾ സ്പീഡിൽ കുതിച്ചുയരുന്നുണ്ട്... ഞങ്ങൾക്ക് ആണെങ്കിൽ ഡ്രൈവിംഗ് അറിയാതെയും പോയി... ഇല്ലേൽ ഇപ്പോ ഇവിടന്ന് പറപ്പിച്ച് വിട്ടേനെ... "ഇതാണോ പൊന്ന് മോൻ മൂന്ന് മാസം കൊണ്ട് അരച്ച് കലക്കി കുടിച്ച ഡ്രൈവിംഗ്...? സൈക്കിൾ പോലും ഇതിനേക്കാൾ വേഗത്തിൽ പോകുന്നുണ്ട്... നീ വണ്ടി നിർത്തിക്കെ ഞങ്ങള് നടന്ന് വന്നോളാം അതാ ഇതിലും നല്ലത്..." "ഫെബി... അത് പിന്നെ നിങ്ങള് നന്നായിട്ട് ബാംഗ്ലൂർ സിറ്റി കണ്ടോട്ടെ എന്ന് കരുതി സ്ലോവിൽ പോയതല്ലേ... ഞാൻ സ്പീഡ് കൂട്ടിക്കോളാം... ദേ കൂട്ടി..." എന്ന് പറഞ്ഞ് നേരത്തേതിനേക്കാൾ കുറച്ച് സ്പീഡിൽ അവൻ ഡ്രൈവ് ചെയ്തതും പിന്നെ ഞങ്ങൾ ഒന്നും മിണ്ടാതെ ആ ബാംഗ്ലൂർ സിറ്റി മുഴുവനും ഒന്ന് കണ്ണോടിച്ച് നോക്കി... ഇരുപത് മിനിറ്റിലെ യാത്രക്കൊടുവിൽ ഒരു വീടിന്റെ മുന്നിൽ അവൻ കാർ നിർത്തിയിട്ട് ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞതും ആ വീടിനെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്‌തോണ്ട് ഞങ്ങള് പതിയെ കാറിൽ നിന്നിറങ്ങി... "എടാ ഞങ്ങൾ ഇവിടെയാണോ താമസിക്കാൻ പോകുന്നത്?" അച്ചു. "അതെ... ഈ വീടിന്റെ താഴത്തെ ഫ്ലോറിൽ ഇവിടത്തെ ഓണറും അവരെ വൈഫും മാത്രേ ഉള്ളു... മക്കളൊക്കെ അങ്ങ് ലണ്ടനിലാ... ബാംഗ്ളൂരിയൻസാണ്... എന്നാലും നമ്മള് മലയാളം പറഞ്ഞാൽ അവർക്ക് മനസ്സിലാവൊക്കെ ചെയ്യും... നാല് വർഷം അൻസിക്കയും ഫ്രണ്ട്സും ഇവിടെ അല്ലായിരുന്നോ താമസം... അതോണ്ട് മലയാളം കേട്ടാൽ അവർക്ക് മനസ്സിലാകും... നിങ്ങള് വാ..." കാറിൽ നിന്ന് ഞങ്ങളെ ലഗ്ഗേജ് ഒക്കെ എടുത്ത് ശാമി ഗേറ്റ് തുറന്ന് മുന്നിൽ നടന്ന് പോയതും അവന് പിന്നാലെ ഞങ്ങളും ആ വീടിന്റെ കോമ്പോണ്ടിലേക്ക് കയറി ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കി... അപ്പൊ തന്നെ കൂട്ടിൽ കിടക്കുന്ന പട്ടി കിടന്ന് കുരക്കാൻ തുടങ്ങിയതും ഞങ്ങള് മൂന്നും ഞെട്ടി തരിച്ച് തിരിഞ്ഞ് നോക്കിയപ്പോ തടിച്ച് കൊഴുത്ത ഒരു ബ്ലാക്ക് ഡോഗി ഞങ്ങളെ നേർക്ക് കുരച്ച് ചാടുന്നുണ്ട്... "ആഹാ... കൊള്ളാലോ... നിങ്ങളെ കണ്ടപ്പോ തന്നെ എന്തൊരു വർഗ സ്നേഹമാണെന്ന് കണ്ടില്ലേ..." എന്ന് പറഞ്ഞ് ശാമി ഞങ്ങൾക്കിട്ട് താങ്ങിയപ്പോ ഞങ്ങള് മൂന്നും കൂടി അവന്റെ നടുപ്പുറം നോക്കി ഒരെണ്ണം പൊട്ടിച്ചു... അപ്പൊ തന്നെ പട്ടിയുടെ ശബ്ദം കേട്ടിട്ടാണോ അതോ ഇവന്റെ പുറത്ത് ഞങ്ങള് പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ടിട്ടാണോ എന്നൊന്നും അറിയില്ല ഡോർ തുറന്ന് ഒരു ആന്റി പുറത്തേക്ക് വന്നിരുന്നു... *"shut up കൈസർ..."* എന്ന് അവര് ആ പട്ടിയേക്കാൾ നന്നായി കുരച്ച് ചാടിയത് കൊണ്ട് കൈസർ അപ്പൊ തന്നെ മിണ്ടാതെ മൂളി കൊണ്ട് അവിടെ കിടന്നു... അത് കണ്ട് ഞങ്ങള് പട്ടിയിൽ നിന്നും ആന്റിയിലേക്ക് നോട്ടം തെറ്റിച്ചതും മൂപ്പത്തിയും ശാമിലും കൂടി ചിരിച്ചോണ്ട് എന്തൊക്കെയോ കന്നടയിൽ പറയുന്നുണ്ട്... ഇടക്ക് ഞങ്ങളെ ചൂണ്ടി കാണിച്ച് അവൻ അവരോട് സംസാരിക്കുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി ഞങ്ങളെ ഇൻട്രൊഡ്യൂസ് ചെയ്യാണെന്ന്... അതോണ്ട് ഞങ്ങള് മൂന്ന് പേരും അവരെ നോക്കി നല്ല ക്ലോസപ്പിന്റെ പരസ്യം തന്നെ കാണിച്ച് കൊടുത്തു... അവര് അപ്പൊ തന്നെ ഞങ്ങളെ അടുത്തേക്ക് വന്നിട്ട് എന്തൊക്കെയോ സംസാരിച്ചു... പിന്നെ നമ്മക്ക് അറിയണ ഭാഷ ഒന്നും അല്ലാത്തോണ്ട് അതിന്റെ അഹങ്കാരമൊന്നും പുറത്ത് കാണിക്കാതെ ഞാൻ എല്ലാത്തിനും ചിരിച്ച് തലയാട്ടി നിന്നു... അത് കണ്ടിട്ട് ഇവിടെ ഒരുത്തൻ അവസരം മുതലാക്കി നമ്മളെ നല്ലോണം കളിയാക്കി ചിരിക്കുന്നുണ്ട്... നിക്കെടാ നിനക്ക് അടുത്ത ദീപാവലി പടക്കം ഞാൻ റെഡിയാക്കി വെച്ചിട്ടുണ്ട്... എന്നൊക്കെ നമ്മള് മനസ്സിൽ പറഞ്ഞോണ്ട് നിൽക്കുമ്പോഴാണ് പെട്ടെന്ന് അവര് എന്റെ കൈയിൽ പിടിച്ചോണ്ട് എന്തോ ഒന്ന് ചോയ്ച്ചത്... നമ്മള് എന്ത് എന്ന മട്ടിൽ അവരെ നോക്കി മിഴിച്ച് നോക്കിയപ്പോ അവര് വീണ്ടും ചോദ്യം ആവർത്തിച്ചു... ഒടുക്കം സഹിക്കെട്ട് എവിടെന്നൊക്കെയോ കേട്ടുള്ള പരിചയത്തിൽ ഞാനൊരു ഡയലോഗ് അപ്പൊ തന്നെയങ്ങ് കാച്ചി വിട്ടു... *"നേക്കു കന്നഡ ഗൊത്തില്ലാ..."* നമ്മള് ആ പറഞ്ഞ് തീർന്നതും ആന്റി ഒന്ന് പുഞ്ചിരിച്ചോണ്ട് അൻസിന്റെ അനിയത്തിയാണോ എന്ന് ഇംഗ്ലീഷിൽ ചോദിച്ചു... നമ്മള് അപ്പോ തന്നെ അതിന് അതെയെന്ന് തലയാട്ടി കാണിച്ചതും നമ്മളെ കന്നഡ കേട്ട് ഇവിടെ മൂന്നെണ്ണം ഫ്യൂസ് പോയ പോലെ എന്നെ തന്നെ നോക്കി നിൽപ്പുണ്ട്... മുകളിലാണ് ഞങ്ങളെ മുറിയുള്ളതെന്നും പുറത്തൂടെയാണ് അതിന്റെ സ്റ്റെയർ ഉള്ളതെന്നൊക്കെ ആന്റി ഞങ്ങളോട് പറഞ്ഞപ്പോ ആന്റിയോട് താങ്ക്സ് പറഞ്ഞ് പുറത്ത് നിന്ന് മുകളിലേക്കുള്ള ഇരുമ്പിന്റെ സ്റ്റെയർ വഴി ഞങ്ങള് മുകളിലേക്ക് നടന്നു... "ഫെബി നീയെന്താടി അവരോട് കണ്ണട കൊടുത്തില്ല എന്നൊക്കെ പറഞ്ഞെ?" ഹസി. "കണ്ണട കൊടുത്തില്ല എന്നല്ലെടി പോത്തേ നേക്കു കന്നഡ ഗൊത്തില്ലാ എന്ന പറഞ്ഞെ... എന്ന് വെച്ചാൽ എനിക്ക് കന്നഡ അറിയില്ലെന്ന്..." "എന്നിട്ട് നീയല്ലേ ഇപ്പോ കന്നഡ പറഞ്ഞെ..." അച്ചു. "അത് തന്നെ ഏതോ സിനിമയിൽ കേട്ടുള്ള പരിചയമാ... അല്ലാതെ എനിക്ക് കന്നഡ ഒന്നും അറിഞ്ഞൂടെന്ന് നിങ്ങൾക്ക് അറിഞ്ഞൂടെ കോപ്പേ..." "അത് പ്രോബ്ലം ആക്കണ്ട... എന്തായാലും നാല് വർഷം ഇവിടെ തന്നെ നമ്മള് ഉണ്ടാകില്ലേ... അപ്പോ പതിയെ അതൊക്കെ പഠിച്ചോളും... ഇപ്പോ ഞാൻ തന്നെ മൂന്ന് മാസം കൊണ്ടല്ലേ കന്നഡ പഠിച്ചേ... അതുപോലെ നിങ്ങൾക്ക് ഞാൻ പഠിപ്പിച്ച് തരാം..." ശാമി. "അയ്യോ വേണ്ടായേ... ഞങ്ങള് ഞങ്ങളെ മലയാളം കൊണ്ട് തന്നെ എങ്ങനേലും ജീവിച്ച് പൊക്കോളാം... അതിനിടക്ക് നിന്റെ കന്നഡ ക്ലാസ്സ്‌ കൂടി സഹിക്കാൻ ഞങ്ങൾക്ക് വയ്യ..." എന്ന് അച്ചു പറഞ്ഞപ്പോ അവൻ അവളെ നോക്കി പോടീ എന്ന് വിളിച്ചിട്ട് മുകളിലെത്തി ഡോർ തുറന്നതും ഒരു വലിയ ഹാളിലായിരുന്നു ഞങ്ങൾ എത്തി നിന്നത്... ഒരു മൂലയിലായി ഒതുക്കി വെച്ചിട്ടുള്ള സോഫാസെറ്റും അതിന്റെ ഒപോസിറ്റ് ആയിട്ട് ഒരു വലിയ ടിവിയും മൊത്തത്തിൽ പറഞ്ഞാൽ ഒരു വമ്പൻ സെറ്റപ്പ് വീട് തന്നെ... പോരാത്തതിന് ഹാളിൽ നിന്നാൽ കാണാൻ പാകത്തിലുള്ള ഒരു കിച്ചണുമുണ്ട്... "ഡാ ഇവിടെ കിച്ചൺ ഒക്കെയുണ്ടല്ലോ... അപ്പൊ കുക്കിംഗ്‌ ഞങ്ങൾ തന്നെ ചെയ്യണോ?" അച്ചു. "ഏയ്... അതിന്റെയൊന്നും ആവശ്യമില്ല... കോളേജ് ഡേയ്‌സിൽ നിങ്ങൾക്കുള്ള ഫുഡ് മുഴുവൻ ആന്റി ഇവിടെ എത്തിക്കും... പിന്നെ ഒഴിവ് ദിവസങ്ങളിൽ നിങ്ങള് തന്നെ അതിനുള്ള പരിഹാരം കാണേണ്ടി വരും... വല്ലതും വെച്ചുണ്ടാക്കാൻ അറിയോ മൂന്നിനും..?" എന്ന് ശാമി ചോദിച്ച് തീരേണ്ട താമസം അതുവരെ അവിടെ മൊത്തം ചുറ്റി കണ്ടോണ്ട് നടന്ന ഞാനും അച്ചുവും സ്പോട്ടിൽ ഹസിന്റെ നേർക്ക് വിരല് ചൂണ്ടി... കൂട്ടത്തിൽ ഇവൾക്ക് മാത്രേ പടച്ചോൻ സഹായിച്ച്‌ അത്യാവശ്യം എന്തേലും ഉണ്ടാക്കാൻ അറിയൂ... അതോണ്ട് ഇവിടെയും പെട്ടല്ലോ എന്ന ഒരു ഭാവമായിരുന്നു ഹസിന്റെ മുഖത്ത്... അതിന് ഞാനും അച്ചുവും നല്ലോണം അങ്ങ് ചിരിച്ച് കാണിച്ച് കൊടുക്കേം ചെയ്തു... "അതൊക്കെ എന്താന്ന് വെച്ചാൽ നിങ്ങള് തന്നെ തീരുമാനിക്ക്... പിന്നെ ഇന്നത്തേക്കുള്ള ഫുഡ് എന്റെ വകയാണ്... നാളെ കോളേജ് സ്റ്റാർട്ട്‌ ആകുന്നത് കൊണ്ട് നാളെ മുതൽ ആന്റി ഫുഡ് കൊണ്ട് തരും... പിന്നെ രണ്ട് റൂമാണ് ഇവിടെയുള്ളത്... രണ്ട് റൂമിലും മൂന്ന് ബെഡ് വീതം ഡോമെട്രി പോലെയാണ് സംഭവമുള്ളത്... രണ്ട് റൂമും ക്ളീനാണ്... ഇതിൽ എവിടെ കിടക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം... ഹാ എന്നാ പിന്നെ നിങ്ങളൊന്ന് ഫ്രഷായി റെസ്റ്റ് എടുത്തോ... ഞാൻ വൈകിട്ട് വരണ്ട്... നമുക്ക് പുറത്തൊക്കെ പോയി ഒന്ന് കറങ്ങിയേച്ചും വരാം..." എന്നൊക്കെ ശാമി പറഞ്ഞപ്പോ ഞങ്ങള് മൂന്ന് പേരും അവനോട് ഡബിൾ ഓക്കെ പറഞ്ഞ് അവനെ അവിടന്ന് പറഞ്ഞ് വിട്ടിട്ട് നമ്മള് നേരെ ഒരു റൂമിലേക്ക് ഓടി ചെന്ന് കതക് തുറന്നു... എന്നിട്ട് വേഗം ഇടിച്ച് കേറി അകത്തേക്ക് ചെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ച് അന്താളിച്ച് നിന്നോണ്ട് ഞാൻ പെട്ടെന്ന് അവിടെയുള്ള ഒരു ബെഡിൽ ചെന്ന് സ്ഥാനം പിടിച്ചു... അപ്പോ ഹസിയും അച്ചുവും കൂടി മറ്റേ ബെഡിന് വേണ്ടിയുള്ള തല്ലായിരുന്നു... രണ്ട് ബെഡുകൾ അട്ടിയട്ടിയായിട്ടുള്ള ഒരു ഡോമാണ് ഇനിയുള്ളത്... ഒറ്റപ്പെട്ടത് ഞാൻ ആദ്യമേ കൈക്കലാക്കിയിരുന്നു... ഇതിൽ മുകളിൽ ആര് കിടക്കും താഴെ ആര് കിടക്കുമെന്നതാണ് അവരെ തർക്കം... നമ്മക്ക് പിന്നെ കിട്ടേണ്ടത് കിട്ടിയത് കൊണ്ട് അവരെ മൈൻഡ് ചെയ്യാതെ ഞാൻ എന്റെ ലഗേജും കൊണ്ട് റൂമിലേക്ക് വന്നപ്പോ രണ്ട് പേരും കോംപ്രമൈസിൽ എത്തിയിരുന്നു... ട്രെയിനിൽ വരുമ്പോ അച്ചു മുകളിൽ കിടന്നതോണ്ട് ഇവിടെ ഹസി കിടക്കുമെന്ന് വാശി പിടിച്ച് ഒടുക്കം അത് സെറ്റാക്കിയിട്ടുണ്ട്... ഞങ്ങൾക്ക് മൂന്ന് പേർക്കെന്ന രീതിയിൽ മൂന്ന് സ്റ്റഡി ടേബിളും അവിടെയുണ്ടായിരുന്നു... പിന്നെ ഞങ്ങൾക്ക് മൂന്നിനും പഠിക്കണമെന്ന ആഗ്രഹമൊന്നും അത്രക്ക് ഇല്ലാത്തോണ്ട് അവിടെ മൊത്തം ഞങ്ങളെ തിങ്സ് വെച്ച് നിറച്ചു... എന്നിട്ട് നമ്മള് വേഗം ഒരു ഡ്രെസ് എടുത്തിട്ട് ഫ്രഷായി വരാമെന്ന് പറഞ്ഞ് അവിടന്ന് ബാത്‌റൂമിലേക്ക് പോയി... യാത്രയിലെ ക്ഷീണമൊക്കെ ആ ഒരൊറ്റ ഫ്രഷാകലിൽ തീർത്തെങ്കിലും നമ്മളെ ഉറക്കക്ഷീണം മാറണമെങ്കിൽ അത് ഉറങ്ങി തന്നെ തീർക്കണം... നമ്മള് തലയും തുവർത്തി റൂമിലേക്ക് ഇറങ്ങി വന്നപ്പോ അച്ചുവും ഹസിയും എന്നെ നല്ലോണം ദഹിപ്പിച്ച് നോക്കുന്നുണ്ടായിരുന്നു... അവരെ നോട്ടം കണ്ടിട്ട് ഞാൻ എന്തേ എന്ന മട്ടിൽ തലയാട്ടിയപ്പോ നമ്മളെ എക്സ്ട്രാ ബാഗിൽ നമ്മള് കുത്തി നിറച്ച് വെച്ചിരുന്ന നമ്മളെ ബണ്ണിയെ എടുത്ത് അവറ്റകൾ എനിക്ക് നേരെ എറിഞ്ഞു... "എടി പിശാചേ... ഇത്രെയും വലിയ പോത്തായിട്ടും ഇതില്ലാതെ നിനക്ക് ഇപ്പോഴും ഉറക്കം വരില്ലേ?" എന്ന് എന്നോട് ഉറഞ്ഞ് തുള്ളി ഹസി ചോദിക്കുന്നത് കേട്ട് ഞാൻ ഇല്ലെന്ന് തലയാട്ടി പല്ലിളിച്ചിട്ട് നമ്മളെ ബണ്ണിയെ ഇറുക്കെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോ അവറ്റകൾ നമ്മളെ നോക്കി ചിരിക്കാൻ തുടങ്ങി... "നിങ്ങൾക്ക് അറിയാഞ്ഞിട്ടാ ഇന്നലെ ഇവനെ കെട്ടിപിടിച്ച് കിടക്കാഞ്ഞിട്ട് ഞാൻ ഒരുപോള കണ്ണടച്ചിട്ടില്ല... പിന്നെ എപ്പോഴോ ഒന്ന് മയങ്ങി പോയതാ... അതോണ്ട് എനിക്ക് ഇന്ന് ഇവനെയും കെട്ടിപ്പിടിച്ച് നല്ലോണം അങ്ങ് സുഖായിട്ട് കിടന്നുറങ്ങണം... നിങ്ങള് രണ്ടാളും ട്രെയിനിൽ വെച്ച് ഉറങ്ങിയതല്ലേ... അതോണ്ട് എന്റെ തിങ്സ് കൂടി ഒന്ന് ഷെൽഫിൽ എടുത്ത് വെച്ചേക്കണേ... ഞാൻ ഉറങ്ങാൻ പോകാ..." എന്ന് പറഞ്ഞ് നമ്മള് കെഞ്ചിയപ്പോ രണ്ടും കൂടി നമ്മളെ ഒരു നോട്ടം നോക്കി കൊണ്ട് ഒന്ന് തലയാട്ടി തന്നതും ഞാൻ വേഗം ഓടി ചെന്ന് ബെഡിൽ കേറി കിടന്നിട്ട് ബണ്ണിയെയും കെട്ടിപ്പിടിച്ച് അപ്പോ തന്നെ ഉറങ്ങി പോയി... പിന്നെ ശാമിയും ഹസിയും അച്ചുവും കൂടി മാറി മാറി വിളിച്ചപ്പോഴാണ് ഞാൻ എണീക്കുന്നത്... നോക്കുമ്പോ മൂന്നും പുറത്തേക്ക് പോകാൻ റെഡിയായി നിൽക്കാണ്... ഞാൻ വരുന്നില്ല നിങ്ങള് പൊയ്ക്കോ എന്നൊക്കെ പറയണമെന്ന് എനിക്ക് തോന്നിയെങ്കിലും അത് പറഞ്ഞാൽ എന്നെ ഇതുപോലെയങ്ങ് ഇവറ്റകൾ തൂക്കിയെടുത്ത് കൊണ്ട് പോകുമെന്ന് അറിയാവുന്നത് കൊണ്ട് അധികം ബലം പിടിക്കാതെ വേഗം റെഡിയായി വന്നു... എന്നിട്ട് അന്നത്തെ ദിവസം മുഴുവൻ ശാമിയെ ഇതുവരെ കൂടെ കിട്ടാഞ്ഞതിന്റെ ദേഷ്യവും അമർശവുമൊക്കെ അവന്റെ പേഴ്‌സ് കാലിയാക്കി കൊണ്ട് ഞങ്ങള് തീർത്തു... അങ്ങനെ ഞങ്ങളൊരു ഷോപ്പിംഗ് മോളിൽ കയറി ചെറിയ പർച്ചേസിങ്ങും ഞങ്ങളെ സ്ഥിരം മാർക്കിടൽ പരിപാടിയും ചെറിയ രീതിയിൽ നടത്തി ഞങ്ങള് അടിച്ച് പൊളിച്ചു... എന്നിട്ട് ഫുഡൊക്കെ കഴിച്ച് ഞങ്ങൾ അവിടന്ന് പാർക്കിങ്ങിലേക്ക് പോകുമ്പോഴായിരുന്നു പെട്ടെന്ന് ഒരുത്തൻ വന്ന് അച്ചുവിന്റെ ബാഗും തട്ടിപ്പറിച്ച് അവിടന്ന് ഓടിയത്... അപ്പോ തന്നെ അവന് പിന്നാലെ ഞങ്ങള് നാല് പേരും ഓടിയെങ്കിലും അവനെ കയ്യിൽ കിട്ടിയില്ല... പക്ഷെ ശാമി രണ്ടും കല്പിച്ചായത് കൊണ്ട് ചെക്കൻ അവനെ വിടാതെ പിന്തുടർന്ന് ഓടിയിരുന്നു... അവറ്റകളെ പിന്നാലെ ഓടി ഞങ്ങള് ക്ഷീണിച്ച് കിതച്ചോണ്ട് ഒരു സ്ഥലത്ത് നിന്നതും പെട്ടെന്ന് എന്റെ കണ്ണിൽ ആ കള്ളൻ ഉടക്കി... അവന്റെ മുഖമൊന്നും ഞങ്ങള് കണ്ടിട്ടില്ലെങ്കിലും ഒരു മോൺസ്റ്ററിന്റെ കർചീഫ് അവൻ മുഖത്ത് കെട്ടിയിരുന്നു... നമ്മള് കണ്ടത് അവനെ തന്നെയാണെന്ന് ഉറപ്പിച്ചോണ്ട് ഞാൻ അവന്റെ അടുത്തേക്ക് ഓടി ചെന്നപ്പോ അവന്റെ കൂടെ വേറെയും ഒരുപാട് പേരുണ്ടായിരുന്നു... അവരെ മുഖത്തൊക്കെ മാസ്കും കർച്ചീഫുമൊക്കെ കെട്ടി വെച്ചിട്ടുണ്ട്... ഞാൻ അപ്പോ തന്നെ ആ കള്ളന്റെ മുന്നിലേക്ക് കയറി നിന്നിട്ട് അവന്റെ കോളറിൽ പിടിച്ച് വലിച്ചോണ്ട് അവന്റെ മുഖമടക്കി ഒന്ന് പൊട്ടിച്ചു... അപ്പോ തന്നെ അവന്റെ കൂട്ടാളികൾ എന്റെ അടുത്തേക്ക് വരാൻ നിന്നതും അവൻ കൈ കൊണ്ട് അവരെ തടഞ്ഞു... "എവിടെടോ ഞങ്ങളെ ബാഗ്... മര്യാദക്ക് തന്നോണം... ഇല്ലേൽ തന്നെ ഇപ്പോ പോലീസിനെ കൊണ്ട് പിടിപ്പിക്കും... tell me where is the bag... പറഞ്ഞില്ലേൽ എന്റെ കയ്യിന്റെ ചൂട് താൻ വീണ്ടും അറിയും..." എന്ന് പറഞ്ഞ് ഞാൻ അവന്റെ കോളറിൽ പിടിച്ച് കുലുക്കിയതും പെട്ടെന്ന് ഒരു ഇടിമുഴക്കം പോലെ എന്റെ കാതുകളിലേക്ക് ആ ശബ്ദം ഒഴുകി വന്നു... *"ഫെബീ..."* ശാമി എന്നെ അങ്ങനെ വിളിക്കേണ്ട താമസം ഞാൻ അപ്പോ തന്നെ അവനെ തിരിഞ്ഞ് നോക്കിയതും ശാമി ഇത്തിരി പേടിയോടെ അവരെയൊക്കെ നോക്കി കൊണ്ട് പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടി വന്ന് എന്റെ കയ്യിൽ കേറി പിടിച്ചു... "ഫെബി നീയെന്താ ഈ കാണിക്കുന്നേ...? Bag കിട്ടി... ഇവരല്ല അതെടുത്തത്..." എന്ന ഞെട്ടിക്കുന്ന സത്യം ശാമി എന്നോട് പറഞ്ഞതും ഞാൻ പെട്ടെന്ന് അയാളെ കോളറിൽ നിന്ന് കയ്യെടുത്ത് അവന്റെ മുഖത്തേക്ക് നോക്കി... കണ്ണിന് മുന്നിലേക്ക് വീണ് കിടക്കുന്ന മുടികളെ കൈകൾ കൊണ്ട് അവൻ പിറകിലേക്ക് മാടിയൊതുക്കി എന്നെ നോക്കാൻ വേണ്ടി കണ്ണ് തുറക്കാനിരുന്നതും ശാമി അവരോട് സോറി പറഞ്ഞോണ്ട് എന്നെയും വലിച്ച് അവിടന്ന് പോന്നു... നമ്മള് അപ്പോഴും നമ്മക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് ആലോചിച്ചോണ്ട് ഒരു ദയനീയതയോടെ തിരിഞ്ഞ് നോക്കാൻ ഒരുങ്ങിയപ്പോ ശാമി എന്റെ മുഖം പിടിച്ച് തിരിച്ചു... "അവർക്ക് മുഖം കൊടുക്കാതെ പെട്ടെന്ന് പോന്നോണം... ബാംഗ്ലൂർ സിറ്റിയിലെ തന്നെ ഏറ്റവും ഡേഞ്ചർ ആയിട്ടുള്ള രണ്ട് ഗാങ്ങിന്റെ ഇടയിൽ നിന്നാ നമ്മള് രക്ഷപ്പെട്ട് വന്നത്... അബദ്ധത്തിൽ പോലും അവരെ തിരിഞ്ഞ് നോക്കല്ലേ ഫെബി..." എന്നൊക്കെ എന്നെ വലിച്ചോണ്ട് നടക്കുമ്പോഴും ശാമി പറയുന്നത് കേട്ട് തിരിഞ്ഞ് നോക്കാൻ നമ്മളോട് നമ്മളെ മനസ്സ് മന്ത്രിക്കുന്നത്... പക്ഷെ എന്തോ ആളുമാറി അടിച്ചത് കൊണ്ട് അതിന്റെ പേടിയിൽ തിരിയാനും തോന്നുന്നില്ല... പെട്ടെന്ന് പിറകിൽ നിന്ന് പൊരിഞ്ഞ തല്ലിന്റെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്... നോക്കുമ്പോ ആരൊക്കെയോ തമ്മിൽ മുട്ടൻ അടി നടക്കാണ്... നമ്മക്ക് പിന്നെ പണ്ടേ തല്ലൊരു വീക്ക്നെസ് ആയോണ്ട് എന്റെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞ് വന്നെങ്കിലും ഈ കാലമാടൻ എന്നെ അവിടന്ന് വേഗം വലിച്ചോണ്ട് പോയി അവളുമാരെ അടുത്തേക്ക് ചെന്നു... എന്നിട്ട് ഇന്നത്തെ കറക്കം മതി തിരിച്ച് പോകാമെന്ന് പറഞ്ഞ് അച്ചുവിന്റെ ബാഗ് അവൾക്ക് കൊടുത്തിട്ട് ശാമി ഞങ്ങളെ വേഗം വീട്ടിൽ കൊണ്ട് പോയി വിട്ടു... അവിടെ നടന്നതിനെ കുറിച്ച് ഇനി ഓർത്ത് പോകരുതെന്ന വാണിങ്ങും തന്ന് അവൻ അവിടന്ന് സ്ഥലം കാലിയാക്കിയപ്പോ ഇവറ്റകൾ രണ്ടും കൂടി എന്റെ സ്വസ്ഥത കെടുത്തി കൊണ്ടിരുന്നു... ഒടുക്കം സംഭവിച്ചതൊക്കെ അവരോട് പറഞ്ഞ് കൊടുത്തപ്പോ കൊട്ടക്കണക്കിന് ഉപദേശമായിരുന്നു രണ്ടിന്റെ കയ്യിൽ നിന്നും നമ്മക്ക് കിട്ടിയത്... അല്ലെങ്കിലും അത് കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ് വന്ന് ഇറങ്ങിയ അന്ന് തന്നെ തല്ലിനല്ലേ നമ്മള് പോയത്... അതോണ്ട് ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന് ഒരു പിടിയും കിട്ടുന്നില്ല... പിറ്റേന്ന് ഞങ്ങളെ കോളേജിലേക്ക് കൊണ്ട് പോകാൻ ശാമി നേരത്തെ തന്നെ റെഡിയായി വന്നിരുന്നു... ഇന്നലത്തെ ഇൻസിഡന്റ് ഞങ്ങളൊക്കെ അപ്പോ തന്നെ വിട്ട് കളഞ്ഞത് കൊണ്ട് അതിനെ പറ്റിയൊന്നും ഒരക്ഷരം ഞങ്ങള് മിണ്ടിയിട്ടില്ല... അങ്ങനെ ഞങ്ങളുടെ നാലിന്റെയും വളരെ കാലത്തെ സ്വപ്നം പൂവണിയാൻ പോകാണ്... ശാമി ഞങ്ങളെയും കൊണ്ട് കോളേജ് ഗേറ്റ് താണ്ടി അകത്തേക്ക് വന്നതും ഞങ്ങള് മൂന്നും കൂടി പുറത്തേക്ക് നോക്കി അവിടെ മൊത്തമൊന്ന് കണ്ണുഴിഞ്ഞു... എന്നിട്ട് കാർ പാർക്കിങ്ങിൽ നിർത്തി ഞങ്ങൾ കാറിൽ നിന്നിറങ്ങി വീണ്ടും വീണ്ടും ഞങ്ങൾക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്ന ആ പടുകൂറ്റൻ ബിൽഡിങ്ങിലേക്ക് നോട്ടം തെറ്റിച്ചു... "കേട്ടറിവിനേക്കാൾ വലുതാണല്ലോ മക്കളെ നമ്മളെ കോളേജ് എന്ന സത്യം... കാണുമ്പോ തന്നെ കുളിര് കോരുന്നു..." ഹസി. "നാല് വർഷം നമ്മള് ഈ കാമ്പസിൽ കിടന്ന് വിലസും മക്കളെ...." അച്ചു. "അതൊക്കെ നിങ്ങളെ വെറും തോന്നൽ മാത്രമാണ്... പല സ്റ്റേറ്റിൽ നിന്നും പണച്ചാക്കുകളെ മക്കളൊക്കെയാണ് ഇവിടെ വന്ന് പഠിക്കുന്നത്... അതോണ്ട് തന്നെ നമുക്ക് ഒത്ത റേഞ്ചിൽ നമ്മള് പോയാൽ മതി..." ശാമി. "നീ പോടാ കോപ്പേ... ഞങ്ങള് കാണാത്ത വലിയ ടീംസൊന്നും എവിടെയും ഇല്ല... നീ വേണേൽ കണ്ടോ എന്റെ പെർഫോമൻസ് കണ്ട് ഈ കാമ്പസിൽ ഞാൻ ഫേമസാകുന്നത്... എന്റെ പേര് കേൾക്കുമ്പോ തന്നെ എല്ലാവരും ഞെട്ടി വിറക്കും..." "എന്റെ പൊന്ന് ഫെബി... വന്ന് കേറിയില്ല അതിന് മുന്നേ വേണോ ഈ തള്ള്...?" അച്ചു. "കുറച്ച് ഓവറായല്ലെ...?" "കുറച്ചല്ല മുഴുവനും ഓവറായിരുന്നു..." ഹസി. "ആണെങ്കിൽ അങ്ങ് സഹിച്ചേക്ക്..." എന്നും പറഞ്ഞ് ഞാൻ അവറ്റകളിൽ നിന്ന് മുഖം തിരിച്ച് ഗ്രൗണ്ടിലൂടെ നടന്ന് തുടങ്ങിയതും പിന്നാലെ അവറ്റകളും ഓടി വന്നിരുന്നു... അപ്പോഴാണ് ഞങ്ങളെ കണ്ണുകൾ അവിടെയുള്ള സീനിയേഴ്‌സിൽ ചെന്ന് പതിച്ചത്... ഓരോരുത്തരും വരുന്ന ഫ്രഷേഴ്‌സിനെ ചെയ്യുന്ന റാഗിംഗ് കണ്ടിട്ട് കണ്ണിലൂടെ പൊന്നീച്ച വരെ പാറി... ബോയ്സിനെ കൊണ്ട് ഷർട്ട് ഓക്കെ അഴിപ്പിച്ചിട്ട് കൈ മേലേക്ക് ഉയർത്തി ചാടാനും ഡാൻസ് കളിക്കാനും ഓക്കെ പറയുന്നുണ്ട്... ഇതൊക്കെ ചെയ്യുന്നവർ ആണെങ്കിൽ ബോയ് എന്നോ ഗേൾ എന്നോ വ്യത്യാസമില്ലാതെ എല്ലാവരും കൂടിയാണ്... അതൊക്കെ കണ്ടിട്ട് ഉള്ളിൽ എവിടെയോ ഒരു പേടി ചെറുതായി മുളച്ചില്ലേ എന്നൊരു ഡൌട്ട്... നമ്മള് കൂടെയുള്ള ബാക്കി മൂന്നിനേയും നോക്കിയപ്പോ നമ്മളെ പോലെ തന്നെ പേടിച്ചിട്ട് ഉമിനീരും ഇറക്കി അവരെയൊക്കെ നോക്കി നിൽക്കാണ്... അപ്പോഴാണ് നേരത്തെ ഞാൻ അടിച്ച ഡയലോഗ് എനിക്ക് ഓർമ്മ വന്നത്... പറഞ്ഞത് ഇത്തിരി ഓവർ ആയെങ്കിലും അങ്ങനെ ഒന്നും പറയേണ്ടായിരുന്നു എന്ന് എനിക്ക് അപ്പോ തോന്നി പോയി... "ഹോയ് ഫ്രഷേഴ്‌സ്... കം ഹിയർ..." പെട്ടെന്ന് ഞങ്ങളെ സൈഡിൽ നിന്നും ഞങ്ങൾക്ക് നേരെ അങ്ങനെ ഒരു അപശബ്ദം കേട്ടതും ഞങ്ങള് നാല് പേരും ഒരുമിച്ച് അങ്ങോട്ട് തിരിഞ്ഞ് നോക്കി... രണ്ട് ഗേൾസും മൂന്ന് ബോയ്സും അടങ്ങുന്ന ആ ഗാങ് ഞങ്ങളെ നോക്കി വരാൻ ആംഗ്യം കാണിച്ചതും എല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്ന മട്ടിൽ ഞാൻ തന്നെ ആദ്യം അവരെ മുന്നിലേക്ക് നടന്നു... പിന്നാലെ അവറ്റകളും... "Where are you from...?" ആ ഗ്യാങിലെ ഒരുത്തി ഞങ്ങളെ അടിമുടി നോക്കി കൊണ്ട് ഇത്തിരി ഗൗരവത്തിൽ അത് ചോദിച്ചതും ഞാൻ അവറ്റകളെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി അവരെ നേരെ തിരിഞ്ഞു... "We are from kerala..." നമ്മള്. "ഓ... അപ്പൊ മലയാളീസ് ആണല്ലേ...? അതേതായാലും നന്നായി നിങ്ങളെ കൊണ്ട് ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു..." നല്ല പൊളി ലുക്കായിട്ടുള്ള ഒരുത്തൻ അത് പറഞ്ഞ് ഞങ്ങളെ മാറി മാറി നോക്കിയപ്പോ ഞാൻ വീണ്ടും എന്റെ ഉള്ളിലെ കോഴിയെ അടക്കി നിർത്തി വെച്ച് അവരെ നോക്കി ഒന്ന് തലയാട്ടി കൊടുത്തു... "അല്ല... ഇവിടെ ഏതാ ഡിപ്പാർട്ട്മെന്റ്?" വേറൊരുത്തന്റെ വക. "ബി.ടെക്..." ശാമി. "ആഹ... അപ്പോ സൗകര്യം ആയല്ലോ... ഞങ്ങളും അതെ ഡിപ്പാർട്ട്മെന്റാ..." എന്നൊക്കെ എന്തോ അർത്ഥം വെച്ച് അവര് പറയുന്നത് കേട്ടിട്ട് നമ്മക്ക് ഓക്കെ ഇത്തിരി പേടിയുണ്ട്... ഇവറ്റകളെ കാണാൻ ഒക്കെ ഒരു മെനയുണ്ടെങ്കിലും എന്തൊക്കെയോ വശപ്പിശക് പോലെ തോന്നുന്നു... "ഇവിടെ നടക്കുന്ന റാഗിംഗ് ഒക്കെ കണ്ടിട്ട് പേടിക്കൊന്നും വേണ്ട... ഞങ്ങൾ ഇങ്ങനെയൊന്നും ചെയ്യില്ല..." "അതെ... അതുക്കും മേലെയെ ചെയ്യൂ..." എന്നൊക്കെ പറഞ്ഞ് അവര് പൊട്ടിചിരിച്ചപ്പോ എന്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു... കാരണം എനിക്ക് ദേഷ്യം വന്നാൽ പിന്നെ മുന്നിൽ നിൽക്കുന്നത് ആരാണെന്നൊന്നും ഞാൻ നോക്കില്ല... അവരെ കാര്യത്തിൽ ഒരു തീരുമാനം ആയിക്കോളും... "എന്തായാലും ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് വന്ന നാട്ടുകാർ ആയതോണ്ട് നമുക്ക് ഒന്ന് പരിചയപ്പെടാം... എന്താ നിന്റെ പേര്?" ശാമിയെ ചൂണ്ടി കൊണ്ട് അവൻ ചോദിച്ചു... "ശാമിൽ ഇസ്ഹാഖ്..." അപ്പോ തന്നെ അവൻ ഹസിന്റെ നേർക്ക് വിരല് ചൂണ്ടി... "ഹ.. ഹസീന ജലീൽ..." "ഹ ഹസീന ജലീൽ... കൊള്ളാലോ തന്റെ പേര്..." എന്ന് പറഞ്ഞ് അവൻ ചിരിച്ചോണ്ട് അവളെ നോക്കിയിട്ട് അച്ചുവിന്റെ വിരല് ചൂണ്ടി... "അശ്വതി രാമചന്ദ്രൻ..." "അശ്വതി രാമചന്ദ്രൻ... ഈ പേര് എവിടെയോ കേട്ടപോലെ തോന്നുന്നില്ലേ ജോണേ...?" എന്ന് അവൻ പറഞ്ഞിട്ട് നെറ്റി ചുളിച്ച് തൊട്ടടുത്തുള്ളവനെ നോക്കിയപ്പോ അവൻ കൈ മലർത്തി കാണിക്കുന്നത് കണ്ട് അത് വലിയ കാര്യമാക്കാതെ അവൻ എന്റെ നേർക്ക് വിരൽ ചൂണ്ടി... 'ഞാൻ എന്ത് പറയും ഇവരോട്... എന്റെ പേര് ഫെബി ആണെന്ന് പറയണോ അതോ എന്റെ മുഴുവൻ പേര് പറയണോ..? വേണ്ട... ഫെബി എന്ന് പറഞ്ഞാൽ മതി... ആയിഷ എന്ന പേരിനോട് തന്നെ എനിക്ക് വെറുപ്പാണ്...' എന്ന് മനസ്സിൽ മൊഴിഞ്ഞോണ്ട് കൈ ചുരുട്ടി പിടിച്ച് പല്ലിറുമ്മി നിന്നതും പെട്ടെന്ന് അവൻ എന്റെ നേർക്ക് ഒച്ച വെച്ചു... "ഡി... ദിവാസ്വപ്നം കാണാനല്ല നിന്നോട് പറഞ്ഞത്... നിന്റെ പേര് പറയാനാ... അതിന് ഇത്രമാത്രം ചിന്തിക്കാൻ എന്തിരിക്കുന്നു..?" എന്ന് അവൻ ചോദിച്ച് തീരേണ്ട താമസം നമ്മള് അപ്പോ തന്നെ എന്റെ പേര് പറഞ്ഞു... "ഫെബി..." "ഫെബി... ഇവർക്കൊക്കെ ഒരു മീറ്റർ നീളമുണ്ടല്ലോ പേരിന്... നിനക്കെന്താ അതില്ലേ...?" എന്ന അവന്റെ പരിഹാസ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടാൻ ഒരുങ്ങുമ്പോഴായിരുന്നു പെട്ടെന്ന് പിറകിൽ നിന്നും ആ അശരീരി കേട്ട് ഞാൻ ഞെട്ടി തരിച്ച് നിന്നത്... "ആയിഷ ഫെബി... അതാണ് അവളെ മുഴുവൻ പേര്..." നമ്മളെ പേര് അറിയുന്ന ആരാപ്പോ ഇവിടെയുള്ളതെന്ന ഷോക്കിൽ ഞങ്ങൾ നാല് പേരും ഒരുമിച്ച് തിരിഞ്ഞ് നോക്കിയപ്പോ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാനും അച്ചുവും ഹസിയും ഞെട്ടി തരിച്ച് നിന്നു... (തുടരും) ******************************************** ഈ പാർട്ട്‌ പോസ്റ്റാൻ വൈകിയതിന് സോറിട്ടോ... ഞാൻ വിചാരിച്ച സ്ഥലത്ത് തന്നെ കൊണ്ട് പോയി നിർത്തിയില്ലേൽ എനിക്ക് പിന്നെ സമാധാനം കിട്ടില്ല... അതോണ്ട് അതിരുന്ന് എഴുതേന്നു... ഇന്നത്തെ പാർട്ടിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ തിരുത്തി വായിക്കണം... നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ എന്നറിയില്ല... നിങ്ങളുടെ എല്ലാരുടെയും കമന്റ്സ് അറിയിക്കണംട്ടോ... അപ്പോ അടുത്ത ഭാഗവുമായി നാളെ രാത്രി 9 മണിക്ക് വരാം... #📙 നോവൽ
*💘നീയില്ലാ ജീവിതം💘3️⃣* _ഭാഗം.3_ ✍️ Mubashira MSKH പിന്നെ അങ്ങോട്ട് ഞങ്ങൾ പോകുന്നത് എന്തിനാ എന്നൊക്കെ പറയാൻ ഒരുപാടുണ്ട്... അതൊക്കെ പിന്നീട് വഴിയേ നിങ്ങൾക്ക് മനസ്സിലാകും... ഇന്ന് ഒരു സ്പെഷ്യൽ ഡേ ആണ്... അതോണ്ട് ഞാൻ ഇത്തിരി ബിസിയാ... വേറൊന്നുമല്ല എന്റെ ചെറിയ ഒരു എൻഗേജ്മെന്റാണ് ഇപ്പോ ഇവിടെ നടക്കാൻ പോകുന്നത്... ഇതിനിടക്ക് ഒന്ന് മനസ് വിട്ട് ഞങ്ങൾക്ക് രണ്ട് പേർക്കും സംസാരിക്കാൻ പോലും ഒരു അവസരം വീട്ടുകാർ ഒരുക്കി തന്നിട്ടില്ല... ഇന്നെങ്കിലും ആ അവസരം കിട്ടിയാൽ മതിയായിരുന്നു... "എടി മുത്തേ... നീ പൊളി ലുക്കായിട്ടുണ്ട്ട്ടോ മോളെ... മിക്കവാറും നിന്റെ സമീർക്ക നിന്നെ ഇന്ന് തന്നെ ഇവിടന്ന് കൊണ്ട് പോകും..." അച്ചു. "ഏയ്... അത്ര പെട്ടെന്ന് ഒന്നും നമ്മളെ ഫെബി ഈ പടിയിറങ്ങി പോകില്ലെന്ന് അറിഞ്ഞൂടെ നിനക്ക്..? അവള് കിട്ടേണ്ടത് ഒക്കെ വാങ്ങിച്ചിട്ട് കൊടുക്കേണ്ടതൊക്കെ കൊടുത്തിട്ടേ ഇവിടന്ന് പോകൂ..." ഹസി. രാവിലെ തന്നെ വീട്ടിലേക്ക് കയറി വന്ന് നമ്മളെ വാരി കൊണ്ടുള്ള രണ്ടിന്റെയും സംസാരം കേട്ട് ഞാൻ നല്ലോണം അങ്ങ് ഇളിച്ച് കാണിച്ച് കൊടുത്തു... പറയത്തക്ക കുടുംബക്കാരോന്നും ഞങ്ങൾക്ക് ഇല്ലാത്തത് കൊണ്ട് ഇവരും ഇവരെ ഫാമിലിയും തന്നെയാണ് ഞങ്ങൾക്കുള്ള ആകെ കുടുംബം... അതോണ്ട് അവരെ ഫാമിലി അടക്കം രാവിലെ തന്നെ വീട്ടിൽ എത്തി എല്ലാത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു... ഹസിന്റെ ഉപ്പയും നമ്മളെ ഉപ്പച്ചിയും ചെറുപ്പം തൊട്ടേ ഫ്രണ്ട്സാണ്... പിന്നെയാണ് അച്ചുവിന്റെ അച്ഛനുമായി രണ്ടാളും ചങ്ങാത്തം കൂടുന്നത്... അത് പിന്നെ ഭാര്യമാരും ഫ്രണ്ട്സ് ആകാൻ കാരണമായി വഴിയേ ഞങ്ങളെയും അത് സൗഹൃദത്തിലാക്കി... "ഫെബി... നമ്മളെ ബാംഗ്ലൂർ ട്രിപ്പിനെ കുറിച്ചൊക്കെ നീ സമീർക്കാനോടും ഫാമിലിയോടും പറഞ്ഞിട്ടുള്ളതല്ലേ..? ഒടുക്കം എല്ലാം കഴിയുമ്പോ അവര് നിന്നെ പഠിക്കാൻ വിടില്ല എന്നൊന്നും പറയില്ലല്ലോ...?" "ഇല്ലടി ഹസി അതൊക്കെ എല്ലാം കാക്കു പറഞ്ഞ് സെറ്റ് ആക്കിയിട്ടുണ്ട്... ഇപ്പോ ഈ എൻഗേജ്മെന്റ് നടത്തുന്നത് പോലും എന്നെ ഒന്ന് തളച്ചിടാൻ വേണ്ടിയാണെന്ന് ഇന്നലെ അവൻ ഉപ്പാനോടും ഉമ്മനോടും പറയുന്നത് കേട്ടു... ബാംഗ്ലൂരിൽ എത്തിയാൽ എന്റെ സ്വഭാവം മാറി പോകുമെന്ന് ചെക്കന് നല്ല പേടിയുണ്ട്... അതോണ്ടാ മുൻകൂട്ടി ഇങ്ങനെ ഒരു കെണി ഒരുക്കിയത്..." എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു... "നിന്റെ കാക്കുവിന് നമ്മളെ ശരിക്ക് അങ്ങോട്ട് മനസ്സിൽ ആകാത്തത് കൊണ്ടാ ഫെബി ഇതൊക്കെ... സാരല്ല്യ... ചെക്കന് എല്ലാം വഴിയേ മനസ്സിലായിക്കോളും..." ഹസി അതും പറഞ്ഞ് ചിരിച്ചപ്പോ ഞാൻ ഫോണെടുത്ത് ഞങ്ങളെ നാലാമനെ വിളിക്കാൻ നോക്കി... ഫോൺ റിങ് ചെയ്യുന്നുണ്ടെന്നല്ലാതെ എത്ര ആയിട്ടും അവൻ കോൾ എടുക്കുന്നില്ലായിരുന്നു... "എടി... ചെണ്ട കോൾ എടുക്കുന്നില്ല... ഇന്ന് ഇങ്ങനെ ഒരു വിശേഷം നടക്കുന്നത് ആ കോപ്പിനെ ഒന്ന് അറിയിക്കാമെന്ന് വെച്ചാൽ അവൻ കോൾ അറ്റൻഡ് ചെയ്യാതെ എന്ത് ചെയ്‌തോണ്ടിരിക്കാണോ എന്തോ... കോപ്പ്..." എന്ന് പിറുപിറുത്ത് ഞാൻ വീണ്ടും അവന് വിളിച്ചോണ്ടിരുന്നു... "ഫെബി... നമ്മളെ ചെണ്ട ആളാകെ മാറിയിട്ടുണ്ടെന്ന് തോന്നുന്നു... ചെക്കൻ ബാംഗ്ലൂരിൽ പോയതിൽ പിന്നെ മര്യാദക്ക് നമ്മളോട് ആരോടും ഇതുവരെ സംസാരിച്ചിട്ടില്ല... അവനോടുള്ള ദേഷ്യത്തിന് അവനിട്ട് നാല് കൊട്ട് കൊടുക്കാൻ കൈ തരിക്കാ..." ഹസി. "അവനുള്ളതൊക്കെ നമ്മൾ ബാംഗ്ലൂരിൽ എത്തി കഴിയുമ്പോ പലിശ സഹിതം കൊടുത്ത് വീട്ടിയിരിക്കും... പിന്നെ ഫെബി... നിന്റെ എൻഗേജ്മെന്റിന്റെ കാര്യം അവനെ അറിയിക്കണ്ട... അതാണ് അവന് നമ്മൾ ഇതിന് കൊടുക്കാൻ പോകുന്ന ശിക്ഷ..." എന്ന് അച്ചു പറഞ്ഞപ്പോ ഞങ്ങളും അതിനോട് യോജിച്ചു... "എന്നാലും ആ കുരിപ്പിനെ നല്ലോണം മിസ് ചെയ്യുന്നുണ്ടല്ലേ...?" അച്ചു അത് പറഞ്ഞപ്പോ ഞങ്ങളെ മനസ്സിലും അത് തന്നെയായിരുന്നു... മൂന്ന് മാസത്തോളമായി ഞങ്ങൾ അവനെ നേരിൽ കണ്ടിട്ട്... ഞങ്ങളെ തുടർ പഠിത്തം ബാംഗ്ലൂരിൽ വെച്ചാകുമെന്ന് ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചപ്പോ മുതൽ ഇവിടന്ന് പോയതാ അവൻ ബാംഗ്ലൂരിലേക്ക്... അവിടെ അവന്റെ മാമന്റെ ഫാമിലിയൊക്കെ ഉണ്ട്... മാമൻ അവിടെ സി ഐ ആണ്... അവൻ ആണേൽ അവിടെ ചെന്നതിൽ പിന്നെ ഇടക്കിടക്ക് ഒരു മെസേജ് അയക്കുമെന്നല്ലാതെ ഒരു അറിവുമില്ല... അവനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ അല്ലെ... അവന്റെ പേര് *ശാമിൽ ഇസ്ഹാഖ്* ... ഞങ്ങളുടെ ചെണ്ട... അവനെ ചെണ്ട എന്ന് വിളിക്കുന്നത് എന്തിനാന്ന് വെച്ചാ ഞങ്ങളെ കയ്യിൽ നിന്ന് കണക്കിന് കൊട്ട് വാങ്ങി കൂട്ടുന്ന ഒരാളാണ് അവൻ... ഞങ്ങളോട് മൂന്ന് പേരോടും ഒരിക്കൽ പോലും വഴക്കിന് വരാത്ത ഒരു പാവം പിടിച്ച കാരക്ടർ ആണെങ്കിലും ഞങ്ങളുടെ എല്ലാ തരം കുരുത്തക്കേടിലും എപ്പോഴും അവൻ കൂടെയുണ്ടാകും... ഞങ്ങളെ മൂന്നിനേയും ഇങ്ങനെ വളം വെച്ച് കൊടുത്ത് വളർത്തിയത് അവനാണെന്നാണ് ഞങ്ങളെ വീട്ടിൽ ഒക്കെ പറയാറ്... പലപ്പോഴും എനിക്കും ഹസിക്കും അച്ചുവിനും ഇടയിൽ പല കാര്യങ്ങൾക്കും വഴക്കും വാക്ക് തർക്കങ്ങളുമൊക്കെ ഉണ്ടാകുമ്പോ ഞങ്ങൾക്ക് ഇടയിൽ കയറി വന്ന് പ്രോബ്ലം സോൾവ് ചെയ്യുന്നത് അവനാണ്... ഞങ്ങളെ വഴക്കിനിടയിൽ ഉണ്ടാകുന്ന ദേഷ്യം മുഴുവൻ ഞങ്ങൾ തല്ലി തീർക്കുന്നതും അവനിലാണ്... അതാണ് ഞങ്ങളെ ചെണ്ട... അവനെ മിസ്സ്‌ ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ച് ഞങ്ങള് കുറച്ച് നേരം റൂമിൽ ഇരുന്ന് സമയം ചിലവിട്ടതും പെട്ടെന്ന് ഷാദി റൂമിലേക്ക് ഇടിച്ച് കേറി വന്നിട്ട് ശ്വാസം നന്നായി വലിച്ച് വിടാൻ തുടങ്ങി... "എന്താടാ... നീ എന്തിനാ ഇങ്ങനെ ഓടി കിതച്ച് വന്നേ...? കാക്കു ഓടിച്ചതാണോ അതോ സിനുവോ...?" "രണ്ട് പേരുമല്ല... നിന്റെ കെട്ട്യോൻ... സോറി നിന്നെ കെട്ടാൻ പോകുന്നവൻ ഫാമിലിയെയും കൂട്ടി താഴെ ഹാജർ ആയിട്ടുണ്ട്... നിന്നെ താഴേക്ക് വിളിക്കാനാ ഞാൻ വന്നെ..." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഷാദി ഒരു നാണത്തോടെ ഒക്കെ നമ്മളെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ അവനെ ഒന്ന് അടിമുടി കണ്ണുഴിഞ്ഞ് ബെഡിൽ നിന്ന് എണീറ്റ് നിന്നു... "നിനക്ക് എന്താടാ കണ്ണിന് വല്ല കുഴപ്പവുമുണ്ടോ?" ഹസി. "അല്ല ഹസിത്ത... എന്റെ പുന്നാര ഇത്തൂസിനോട് കുറച്ച് നാണത്തിലൊക്കെ ഇറങ്ങി വരാൻ ഞാൻ ആംഗ്യം കാണിച്ചതാ... അപ്പോ അതുപോലെ ഒക്കെ അങ്ങ് താഴേക്ക് ഇറങ്ങി വന്നേക്കണെ... കാക്കു പറയാൻ പറഞ്ഞതാ..." എന്ന് പറഞ്ഞ് ചെക്കൻ ഇളിച്ച് കാണിച്ചതും ഞാൻ കയ്യിൽ കിട്ടിയത് വെച്ച് അവനൊരു ഏർ കൊടുത്തപ്പോ അത് കിട്ടുന്നതിന് മുൻപ് തന്നെ അവൻ അവിടന്ന് ഓടി രക്ഷപ്പെട്ടു... ഞാൻ അപ്പോ തന്നെ ബെഡിൽ നിന്ന് നിലത്തേക്ക് ചാടിയിറങ്ങി അവറ്റകളെ രണ്ടിനെയും ഒന്ന് തിരിഞ്ഞ് നോക്കി... "ഫെബി നിനക്ക് ടെൻഷൻ വല്ലതുമുണ്ടോ?" ഹസിയുടെ ചോദ്യം കേട്ട് ഞാൻ നെറ്റി ചുളിച്ചോണ്ട് കൈ മലർത്തി... "എന്തിന്?" "എടി നിന്റെ എൻഗേജ്മെന്റല്ലെ... നാട്ടുനടപ്പ് അനുസരിച്ച് നിനക്കൊന്ന് ടെൻഷൻ അടിച്ചാൽ എന്താ..?" ഹസി. "ഒന്ന് പോയെടി അവിടന്ന്... ഇതിനൊക്കെ ടെൻഷൻ അടിക്കാൻ നിന്നാലേ ജീവിതകാലം മുഴുവൻ പല കാര്യത്തിനും ടെൻഷൻ അടിച്ച് കാലം തീർക്കേണ്ടി വരും..." "ഓഹോ... അങ്ങനെ ആര് പറഞ്ഞു.?" ഹസി. "ഞാൻ തന്നെ പറഞ്ഞ് ഞാൻ തന്നെ കേട്ടിട്ടുള്ളതാ... അപ്പോ താഴേക്ക് ഇറങ്ങിയാലോ..? എല്ലാം ഓക്കേയല്ലേ.?" "നിക്ക് നിക്ക് നിക്ക്..." താഴേക്ക് പോകാൻ വേണ്ടി തിരിഞ്ഞ നമ്മളെ മുന്നിൽ കേറി നിന്നോണ്ട് അച്ചു അങ്ങനെ പറഞ്ഞപ്പോ ഞാൻ എന്തായെന്ന മട്ടിൽ അവളെ നോക്കി നിന്നതും പെണ്ണ് കണ്ണടച്ച് പിടിച്ച് എന്റെ തലയിൽ കൈ വെച്ച് എന്തൊക്കെയോ പുലമ്പി... അതൊക്കെ കണ്ട് ഞാൻ ആകെ കിളി പോയ മട്ടിൽ വായും പൊളിച്ച് അവളെയും ഹസിയെയും മാറി മാറി നോക്കിയപ്പോ അവൾക്കും സംഭവം പിടി കിട്ടിയിട്ടില്ലെന്ന് മനസിലായി... ഒടുക്കം അച്ചു കണ്ണ് തുറന്ന് എന്നെ നോക്കി ഇളിച്ചോണ്ട് എന്റെ രണ്ട് തോളിലും കൈ വെച്ചു... "ഇന്ന് മുതൽ നീ മറ്റൊരുതന്റെ ഇണയാകാനുള്ള പരിശ്രമത്തിലാണ്... എന്റെ എല്ലാ വിധ ഭാവുകങ്ങളും നിനക്ക് എപ്പോഴും ഉണ്ടാകും... നന്നായി വരൂ മോളെ... ഗോഡ് ബ്ലെസ് യൂ..." എന്നൊക്കെ കുരിപ്പ് നിന്ന് എഴുന്നള്ളിക്കുന്നത് കണ്ട് ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കിയപ്പോ ഹസി ചിരിക്കാതിരിക്കാൻ വേണ്ടി പാട്പെടായിരുന്നു... അതും കൂടി ആയപ്പോ അച്ചുവിന്റെ കയ്യിനൊരു തട്ട് കൊടുത്ത് ഞാൻ അവളെ മുന്നിൽ നിന്ന് മാറ്റി... "മാറി നിൽക്കെടി കിഴവി... അവളെ ഒടുക്കത്തെ ഗോഡ് ബ്ലെസ് യൂ... കോപ്പ്..." എന്ന് പറഞ്ഞ് ഞാൻ താഴേക്ക് ഇറങ്ങാൻ നിന്നപ്പൊ രണ്ടും കൂടി ഹലാക്കിലെ ചിരിയും ചിരിച്ചോണ്ട് നമ്മളെ പിന്നാലെ തന്നെ വരുന്നുണ്ടായിരുന്നു... "എടി ഫെബി അവിടെ നിക്കേടി... ഞങ്ങളും വരുന്നു... നിന്റെ സമീർക്കാന്റെ വല്ല ഫ്രണ്ട്സും വന്നിട്ടുണ്ടെൽ ഞങ്ങളെ മാർക്കിടൽ പരിപാടി എങ്കിലും നടക്കുമല്ലോ..." ഹസിന്റെ പറച്ചില് കേട്ടപ്പോ തന്നെ നമ്മള് നടത്തം നിർത്തി ആ കുരിപ്പുകളെ ഒന്ന് തിരിഞ്ഞ് നോക്കി... "പുര കത്തുമ്പോ തന്നെ രണ്ടിനും വാഴ വെട്ടണല്ലെ..?" "അത് പിന്നെ ഫെബി... എന്തായാലും നിന്റെ കാര്യത്തിൽ ഒരു തീരുമാനമായ സ്ഥിതിക്ക് ഞങ്ങളെ കാര്യം കൂടി ഒന്ന് സെറ്റ് ആക്കണ്ടേ... നിനക്ക് എന്തായാലും ഇനി മാർക്കിടൽ പരിപാടി നടക്കില്ല... അപ്പോ ഞങ്ങള് എങ്കിലും ഒന്ന് നോക്കട്ടെടി..." അച്ചു. "നിനക്ക് ഒരു തേപ്പ് കിട്ടിയിട്ടും മതിയായില്ലേ അച്ചൂ..? ഇനിയും എന്നാത്തിനാടി ഈ പരിപാടിക്ക് നിൽക്കുന്നെ..?" "ചുമ്മാ... ഒരു മനസുഗം... അവനെയും ഓർത്തോണ്ട് കാലാകാലം ജീവിക്കാൻ പറ്റോ...? എന്നെ വേണ്ടെന്ന് പറഞ്ഞ് പോയ അവനെ ഇനി എനിക്കും വേണ്ട... എന്ന് വെച്ച് എനിക്കും വേണ്ടേ ഒരു കൂട്ട്... അതോണ്ട് just for രസം... അത്രേയുള്ളൂ..." എന്നൊക്കെ അവള് പറഞ്ഞ് ചിരിച്ചപ്പോ ഞങ്ങളും ചിരിച്ചെങ്കിലും അവളെ ഉള്ളിൽ എന്താണെന്ന് ഞങ്ങൾക്ക് നന്നായിട്ട് മനസിലാകുന്നുണ്ടായിരുന്നു... അവളെ ലവ് സ്റ്റോറി പറയാൻ നിന്നാൽ അതിനെ നേരം കാണൂ അതോണ്ട് അത് ഞാൻ പിന്നെ പറഞ്ഞ് തരാം... അങ്ങനെ അച്ചുവും ഹസിയും കൂടി എന്റെ ഇടവും വലവും നിന്ന് എന്നെ ആനയിച്ചോണ്ട് താഴേക്ക് കൊണ്ട് വന്നു... എന്നിട്ട് എന്നെ കൊണ്ട് പോയി ഹാളിലെ സോഫയിൽ പിടിച്ചിരുത്തി അവറ്റകൾ ഒരു ഓഞ്ഞ ചിരിയും ചിരിച്ച് നമ്മളെ ഉമ്മച്ചിയും അച്ചുവിന്റെ അമ്മയും ഹസിന്റെ ഉമ്മയും ഒക്കെ നിൽക്കുന്നിടത്തെക്ക് പോയി നിന്നു... അപ്പൊ സമീർക്കാന്റെ ഉമ്മയാണെന്ന് തോന്നുന്നു എന്റെ അടുത്തേക്ക് വന്ന് ഇരുന്നിട്ട് എന്നോട് പലതും ചോദിക്കുന്നുണ്ട്... ഞാൻ അതിനൊക്കെ മറുപടി നൽകി ചിരിച്ചോണ്ട് അവളുമാരെ നോക്കിയപ്പോ അവര് എന്നോട് അങ്ങോട്ട് നോക്കെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു... ഞാൻ അപ്പോ തന്നെ അങ്ങോട്ട് നോട്ടം തെറ്റിച്ചതും കാക്കുവിന്റെ കൂടെ ഹാളിലേക്ക് വരുന്ന സമീർക്കാനെ കണ്ട് ഞാൻ സോഫയിൽ നിന്ന് എണീറ്റ് നിന്നു... അത് കണ്ടിട്ട് നമ്മളെ ബ്ലഡി കുരിപ്പുകൾ തലങ്ങും വിലങ്ങും നിന്ന് ഭയങ്കര ചിരിയാണ്... ഞാൻ സമീർക്കാനെ കണ്ട് ബഹുമാനം കൊണ്ട് എണീറ്റതിനാ അണ്ണാച്ചികൾ ഇങ്ങനെ നിന്ന് കിണിക്കുന്നത്... അതും പറഞ്ഞ് അവറ്റകൾ നമ്മളെ നല്ലോണം താങ്ങുന്നുണ്ട്... അവർക്കുള്ളത് ഈ പരിപാടി കഴിഞ്ഞിട്ട് ഞാൻ ഓങ്ങി വെച്ചത് ആയതോണ്ട് ആ ഭാഗത്തേക്ക് വലിയ മൈൻഡ് കൊടുത്തില്ല... എന്നിട്ടും കുരിപ്പുകൾ ഒരു സ്വസ്ഥതയും നമ്മക്ക് തരുന്നില്ല... ഇവറ്റകൾ നമ്മളെ ചങ്ക്‌സ് തന്നെ ഒരു മാറ്റവുമില്ല... ചെറിയ രീതിയിൽ നടത്തുന്ന എൻഗേജ്മെന്റ് ആയതോണ്ട് തന്നെ സമീർക്കാന്റെ ഫാമിലിയിൽ നിന്നും അധികമാരും വന്നിട്ടില്ലായിരുന്നു... സമീർക്കാന്റെ ഉമ്മയും ഉപ്പയും അമ്മായിയും അമ്മായിയുടെ മക്കളും രണ്ട് ഫ്രണ്ട്സുമാണ് കൂടെയുള്ളത്... അവരെ ഫ്രണ്ട്സിനെ ഒക്കെ എനിക്ക് നല്ലോണം പരിചയമുണ്ട്... രണ്ടും നമ്മളെ കാക്കൂന്റെ ചങ്ക്‌സാണ്... *വിഷ്ണു* , *താഹിർ* ... രണ്ട് പേരും പല തവണ വീട്ടിലേക്ക് വന്നിട്ടുണ്ടെങ്കിലും ഞാൻ സമീർക്കാനെ ആദ്യമായിട്ടാണ് കാണുന്നത്... അങ്ങനെ വന്നവരെയൊക്കെ പരിചയപ്പെട്ട് അവന്മാരുടെയും അവളുമാരുടെയും കളിയാക്കലുകളൊക്കെ ഏറ്റുവാങ്ങി ഒടുക്കം എൻഗേജ്മെന്റ് നടത്താൻ തീരുമാനിച്ചു... ഷാദിയും സിനുവും ഉപ്പച്ചി ഇരിക്കുന്ന സോഫയുടെ അടുത്ത് ചാരി നിന്നോണ്ട് എന്നെ നോക്കി ഇളിക്കുന്നത് കണ്ട് ഞാൻ അവറ്റകളെ തുറിച്ച് നോക്കിയിട്ട് ഉപ്പച്ചിയെ ഒന്ന് നോക്കി... മുഖത്തൊരു പുഞ്ചിരി വിരിയിച്ച് എന്നെ കണ്ണെടുക്കാതെ നോക്കുന്ന ആ കണ്ണുകളിലേക്ക് ഞാനും അറിയാതെ ഒരു നിമിഷം നോക്കി നിന്ന് പോയി... അപ്പോ തന്നെ എന്റെ നേർക്ക് സമീർക്ക ഒരു സ്വീറ്റ് ബോക്സ്‌ നീട്ടിയതും ഞാൻ പെട്ടെന്ന് ഉപ്പച്ചിയിൽ നിന്ന് മൂപ്പരിലേക്ക് നോട്ടം തെറ്റിച്ച് ഒരു ചിരിയോടെ അത് വാങ്ങിച്ച് വെച്ചു... അപ്പോഴേക്കും അവിടന്നും ഇവിടന്നുമൊക്കെയായി ചറപറാന്ന് ഫോട്ടോസിന്റെ ചാകരയായിരുന്നു... ഏതിലേക്ക് പോസ് ചെയ്ത് നിൽക്കണമെന്ന് അറിയാതെ ഞങ്ങള് രണ്ട് പേരും അങ്ങനെ നിന്നതും സമീർക്കാന്റെ ഉമ്മ മൂപ്പരെ കയ്യിൽ ഒരു റിങ് വെച്ച് കൊടുത്തിട്ട് എനിക്ക് ഇട്ട് തരാൻ പറഞ്ഞു... സമീർക്ക ആ റിങ് വാങ്ങി എന്നെ നോക്കി ചിരിച്ചോണ്ട് കൈ തരാൻ ആംഗ്യം കാണിച്ചതും ഞാൻ ഉപ്പച്ചിയിലേക്ക് ഒന്ന് നോട്ടം തെറ്റിച്ചിട്ട് വീണ്ടും സമീർക്കാനെ നോക്കി മൂപ്പരെ നേർക്ക് കൈ നീട്ടി... ഒരൊറ്റ ഡയമണ്ട് സ്റ്റോൺ വെച്ചിട്ടുള്ള സിമ്പിളായ റിങ് എന്റെ വിരലിൽ മൂപ്പര് അണിഞ്ഞപ്പോ അതിന് ഒരു പ്രത്യേക തിളക്കമുള്ള പോലെ തോന്നി എനിക്ക്... ഞാൻ ആ റിങ്ങിലേക്ക് നോക്കി പുഞ്ചിരി തൂകി കൊണ്ട് എല്ലാവരിലേക്കും നോട്ടം തെറ്റിച്ച് സമീർക്കാന്റെ കൂടെ നിന്ന് ഫോട്ടോക്ക് ഒക്കെ പോസ് ചെയ്തു... സമീർക്കാന്റെ ഫാമിലി ഇത്തിരി ഓർത്തഡോക്സ് ആയതോണ്ട് ആ കോപ്രായങ്ങൾ അധിക നേരമൊന്നും ഇല്ലായിരുന്നു... അതോണ്ട് എനിക്കും ഒരല്പം സമാധാനം കിട്ടി... അങ്ങനെ പരിപാടികൾ ഒക്കെ കഴിഞ്ഞ് ഫുഡ്‌ ഒക്കെ കഴിച്ച് എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോ സമീർക്ക എനിക്ക് മൂപ്പരെ നമ്പർ തന്നിട്ട് വിളിക്കാമെന്ന് പറഞ്ഞ് പോയി... പിന്നെ കുറച്ച് നേരത്തേക്ക് അച്ചുവിനും ഹസിക്കും കളിയാക്കി കൊണ്ട് തട്ടി കളിക്കാനുള്ള ഒരു പാവയായിരുന്നു ഞാൻ... അവറ്റകളെ പൊങ്കാല ഒക്കെ കഴിഞ്ഞപ്പോ നമ്മളെ വിരലിലെ റിങ് കൊള്ളാമെന്നൊക്കെ പറഞ്ഞ് അവറ്റകൾ അത് നല്ലോണം സ്കാൻ ചെയ്ത് എടുക്കുന്നുണ്ട്... പക്ഷെ എന്തോ എനിക്ക് ഇതിനോട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല... എന്റെ എൻഗേജ്മെന്റ് കഴിഞ്ഞിരിക്കുന്നു... എന്തോ വിശ്വസിക്കാൻ ഒരു പ്രയാസമുള്ള പോലെ... "എടി നീ പറ..." ഹസി. "ഞാൻ പറയില്ല... നീ പറ..." അച്ചു. "എന്താണ് രണ്ടും കൂടി പറ പറ എന്ന് പറഞ്ഞോണ്ട്... കാര്യം എന്താന്ന് വെച്ചാ പറയ്..." എന്ന് ഞാൻ പറഞ്ഞതും അവറ്റകൾ രണ്ടും കൂടി എന്റെ അടുത്തേക്ക് നീങ്ങി ഒട്ടിയിരുന്നു... "അത് ഫെബി... സമീർക്ക നിന്റെ വിരലിൽ ഈ റിങ് ഇട്ടില്ലേ... അപ്പൊ ഇവളെ അമ്മ പറയാണ്......" എന്ന് പറഞ്ഞ് ഹസി വലിച്ച് നീട്ടുന്നത് കണ്ട് ഞാൻ വിരലിൽ കിടക്കുന്ന റിങ്ങിലേക്ക് നോക്കി അവരിലേക്ക് നോട്ടം തെറ്റിച്ചു... "എന്താ... എന്താ ഇവളെ അമ്മ പറഞ്ഞെ..?" ഞാൻ ഇത്തിരി പരവേശത്തോടെയാണ് അത് ചോദിച്ചത്... കാരണം അച്ചുവിന്റെ അമ്മക്ക് ചില കാര്യങ്ങൾ ഒക്കെ മുൻകൂട്ടി കാണാനുള്ള കഴിവുണ്ട്... അവളുടെ അമ്മ പറയുന്നതൊക്കെ ഫലിച്ചിട്ടുണ്ട്... പ്രത്യേകിച്ച് എന്റെ കാര്യത്തിൽ എല്ലാം അച്ചട്ടമാണ്... അതോണ്ട് തന്നെ എന്താ ഇവളെ അമ്മ പറഞ്ഞതെന്ന് അറിയാൻ നല്ലോണം ആകാംഷയുണ്ട് എനിക്ക്... "പറയെടി കോപ്പുകളെ... എന്താ അമ്മ പറഞ്ഞെ...? എടി അച്ചു പറയെടി... ഇല്ലേൽ ഞാൻ അമ്മയോട് തന്നെ പോയി ചോദിക്കും..." എന്ന് ഞാൻ പറഞ്ഞപ്പോ രണ്ടും കൂടി പരസ്പരം മുഖത്തോട് മുഖം നോക്കി കൊണ്ട് എന്നെ നോക്കി... "അത്... അമ്മ പറയാണ് ഈ വിവാഹം നടക്കില്ലെന്ന്... നിനക്ക് വിധിച്ചത് സമീർക്ക അല്ലെന്ന്..." അച്ചു അത് പറഞ്ഞ് തീരേണ്ട താമസം ഞാൻ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞെട്ടി തരിച്ച് അങ്ങനെ ഇരുന്നിട്ട് പതിയെ കയ്യിൽ കിടക്കുന്ന റിങ്ങിലേക്ക് നോട്ടം തെറ്റിച്ചു... "ഫെബി... നീ അമ്മ പറഞ്ഞത് കേട്ട് ഡെസ്പ് ഒന്നും ആകണ്ട... അമ്മ പറയുന്ന എല്ലാം നടക്കാറൊന്നുല്ല്യ... എന്നെ കുറിച്ച് എന്തൊക്കെ പറഞ്ഞതാ എന്നിട്ട് വല്ലതും നടന്നോ... അതേപോലെ കണ്ടാൽ മതി നീ ഇതിനെയും..." എന്റെ തോളിൽ കൈ വെച്ചോണ്ട് അച്ചു അങ്ങനെ പറഞ്ഞപ്പോഴും എന്റെ മനസ്സിൽ അമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... "ഫെബി... ഇവള് പറഞ്ഞത് തന്നെയാ ശരി... അമ്മക്ക് തെറ്റി പോയതാകും... അത് ശരിയാകില്ലെന്ന് തോന്നിയത് കൊണ്ടല്ലേ ഞങ്ങൾ ഇത് നിന്നോട് പറഞ്ഞത്..." ഹസി. "നിങ്ങളെ കാര്യമൊന്നും എനിക്കറിയില്ല... പക്ഷെ അമ്മ എന്നെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ അതുപോലെ എന്റെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്... അതുപോലെ ഇനി ഇതും നടക്കോ..?" എന്ന് ഞാൻ പറയുന്നത് കേട്ട് അച്ചു എന്റെ മുന്നിൽ വന്ന് നിന്ന് എന്റെ രണ്ട് തോളിലും കയ്യിട്ട് എന്റെ മുഖം അവളെ നേർക്ക് ഉയർത്തി പിടിച്ചു... "എടി ഫെബി... നീ ഇത്രേയുള്ളൂ...? അമ്മ അങ്ങനെ പറഞ്ഞത് നീ കാര്യമാക്കണ്ട പെണ്ണെ... നിനക്ക് ഇനി അമ്മ പറഞ്ഞതിൽ അത്രക്ക് വിശ്വാസം ആണെങ്കിൽ ഇതിന് വല്ല പരിഹാരവും ഉണ്ടോ എന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ട് നിനക്ക് വേണ്ടി ഞാൻ അത് ചെയ്‌തോളാം പോരെ... ഇനി എങ്കിലും നീ ഈ ഇരുത്തം നിർത്തി ഒന്ന് ചിരിക്കാൻ നോക്ക് പെണ്ണെ..." എന്ന അവളെ പറച്ചില് കേട്ടിട്ട് തന്നെ നമ്മളൊന്ന് ചിരിച്ചു... അല്ലെങ്കിൽ തന്നെ ഇവിടെ എൻഗേജ്മെന്റ് കഴിഞ്ഞത് മൈൻഡിൽ ക്ലിക്ക് ആയിട്ടില്ല... അതിന്റെ ഇടയിൽ അമ്മ അങ്ങനെ ഒക്കെ കൂടി പറഞ്ഞപ്പൊ തന്നെ ഉള്ള മൂഡ് പോയി... അച്ചു എന്തായാലും അക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കുമെന്ന് അറിയുന്നോണ്ട് ഞാൻ ആ ടോപിക് വിട്ടു... എന്നിട്ട് ഹസിയോടും അച്ചുവിനോടും കുറച്ച് നേരം കത്തിയടിച്ച് ഞാൻ ഫ്രഷായി ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്ത് താഴേക്ക് ഇറങ്ങി വന്നു... അപ്പോഴും നമ്മളെ ഉപ്പച്ചി സോഫയിൽ ആ ഇരുത്തം തന്നെയാണ്... അച്ചുവും ഹസിയും കൂടി നാളെ കാണാമെന്ന് പറഞ്ഞ് അവിടന്ന് പോയതും ഞാൻ ഉപ്പച്ചിന്റെ അടുത്തേക്ക് ചെന്നു... "കളത്തിങ്കൽ അബൂബക്കർ വല്ലാത്ത ചിന്തയിലാണല്ലോ... മോളെ കെട്ടിച്ച്‌ വിടാൻ പോകുന്നതിനെ കുറിച്ച് ആലോചിക്കാണോ എന്റെ പുന്നാര അബു..." എന്ന് പറഞ്ഞ് ഞാൻ ഉപ്പച്ചിന്റെ കവിളിൽ പിച്ചി കൊണ്ട് സോഫയുടെ കയ്യിൽ ഇരുന്ന് ഉപ്പച്ചിന്റെ കഴുത്തിലൂടെ കയ്യിട്ട് മൂപ്പരെ തോളിൽ എന്റെ മുഖം ചേർത്ത് വെച്ചു... അപ്പൊ ഉപ്പച്ചി എന്റെ കവിളിൽ തലോടി പുഞ്ചിരിച്ച് ഇരിക്കുന്നത് കണ്ട് ഞാൻ പതിയെ മുഖമുയർത്തി മൂപ്പരെ നോക്കി... "എന്ത് പറ്റി ഉപ്പച്ചി..?" "നിന്നെ കെട്ടിക്കാനൊക്കെ ആയെന്ന് ഞാൻ ഇന്നാണ് അറിയുന്നേ... എനിക്ക് ഇപ്പോഴും അതങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല..." ഉപ്പച്ചിന്റെ പറച്ചില് കേട്ട് ഞാൻ ചിരിച്ചോണ്ട് നേരെ ഇരുന്നു... "അതിന് എന്നെ ഇപ്പോ തന്നെ ഒന്നും കെട്ടി കൊണ്ട് പോണില്ലല്ലോ... ഇനിയും നീണ്ട നാല് വർഷം അങ്ങനെ മുന്നിൽ പരന്ന് കിടക്കല്ലേ... അതുവരെ ഞാൻ ഇവിടെ തന്നെ കാണില്ലേ..?" "ആ... അതാണ് ആകെയുള്ള ഒരു വിഷമം... അവൻ ഇപ്പോ തന്നെ നിന്നെ കെട്ടി കൊണ്ട് പോയിരുന്നേൽ ഇത്തിരി സമാധാനം കിട്ടുമായിരുന്നല്ലോ..." ഉപ്പച്ചി എന്നെ ചൂട് പിടിപ്പിക്കാൻ വേണ്ടി അതും പറഞ്ഞ് കിണിച്ചപ്പോ ഞാൻ മോന്ത കനപ്പിച്ച് വെച്ചിട്ട് മൂപ്പരെ തോളിൽ ഒരു കൊട്ട് കൊടുത്തു... "ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്ക് എല്ലാർക്കും ഒരു അധിക പറ്റാണെന്ന് എനിക്ക് അറിയാ... ഒരാഴ്ച കൂടി ഇത് സഹിച്ചാൽ മതി... പിന്നെ എന്തായാലും എന്റെ ശല്യം നിങ്ങൾക്ക് ആർക്കും സഹിക്കേണ്ടി വരില്ല... ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോകാണല്ലോ..." എന്ന് പറഞ്ഞ് ഞാൻ തുള്ളിച്ചാടിയപ്പോ ഉപ്പച്ചി എന്നെ കണ്ണിമ വെട്ടാതെ നോക്കുന്നുണ്ടായിരുന്നു... "ഇപ്പോ ഇവിടന്ന് ഇങ്ങനെ തുള്ളിച്ചാടി പോയിട്ട് ഒടുക്കം അവിടെ എത്തുമ്പോ എനിക്ക് നിങ്ങളെ ഒക്കെ കാണണം എന്ന് പറഞ്ഞ് മോങ്ങി കൊണ്ട് ഇങ്ങോട്ട് വരാൻ പറ്റില്ല... പറഞ്ഞില്ലെന്ന് വേണ്ട..." ഞാനും ഉപ്പച്ചിയും കൂടി സംസാരിച്ച് ഇരിക്കുന്ന നേരത്ത് നമ്മളെ പരട്ട കാക്കു ഇടക്ക് കയറി വന്നിട്ട് ഇത് പറഞ്ഞതും ഞാൻ ഓനെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് അവിടന്ന് എണീറ്റു... "നീ പോടാ കൊരങ്ങാ... നിന്നെ പോലെ 'എനിക്ക് നിങ്ങളെ ഒന്നും വിട്ട് പോകാൻ പറ്റൂല... ഞാൻ ഇവിടന്ന് പോവൂല...' എന്നൊന്നും പറഞ്ഞ് ഞാൻ മോങ്ങില്ല... ഇത് ഫെബിയാ... അല്ലാതെ അൻസി അല്ല..." "ഡി കുരിപ്പേ വല്ലാണ്ട് നികളിക്കല്ലേ ഞാൻ വിചാരിച്ചാൽ നീ പിന്നെ ഈ വീടിന്റെ പടിയിറങ്ങില്ല... ഒരു ബാംഗ്ലൂരും പോയി നീ എഞ്ചിനിയറിങ് പാസാവുകയുമില്ല കാണണോ നിനക്ക്..?" എന്നൊക്കെ കൂടി ഓൻ എന്നോട് കലിപ്പായി കൊണ്ട് പറഞ്ഞ് ഉറഞ്ഞ് തുള്ളി... "ഓഹോ അങ്ങനെയാണോ..? നീ വിചാരിച്ചാൽ ഞാൻ ഈ വീടിന്റെ പടി ഇറങ്ങില്ലായിരിക്കും but ഞാൻ ഒന്ന് വിചാരിച്ചാൽ നീയീ നിമിഷം തന്നെ ഇവിടന്ന് പെട്ടിയും കിടക്കയും എടുത്ത് സ്ഥലം വിടേണ്ടി വരും... എന്തേ അതിൽ നിനക്ക് വല്ല സംശയവുമുണ്ടോ...?" മിന്നുവിന്റെ കാര്യം മനസ്സിൽ വെച്ചോണ്ട് ഞാൻ ഓനെ നോക്കി ഒരു ഭീഷണിയുടെ രൂപത്തിൽ അത് പറഞ്ഞപ്പോ തന്നെ ചെക്കന് കാര്യം പിടി കിട്ടിയത് കൊണ്ട് എന്നോട് വേറൊന്നും പറയാൻ കിട്ടാതെ അവിടെ നിന്ന് ഞെരി പിരി കൊണ്ട് ഓൻ ഉറഞ്ഞ് തുള്ളി... "കണ്ടോടി ചക്കപോത്തേ ഇതിനൊക്കെ നീ അനുഭവിക്കും..." "ഓ ആയിക്കോട്ടെ... ഞാൻ അനുഭവിച്ചോളാ... ഇപ്പോ കാക്കു പോകാൻ നോക്ക്... പോ..." എന്ന് ഞാൻ പറഞ്ഞതും ചെക്കൻ എന്നെ നോക്കി പുച്ഛിച്ചോണ്ട് റൂമിലേക്ക് കയറി പോകുന്നത് കണ്ട് ഞാനൊന്ന് അടക്കി പിടിച്ച് ചിരിച്ചിട്ട് ഉപ്പച്ചിന്റെ നേരെ തിരിഞ്ഞു... "അൻസിയും നീയും കൂടി ഞങ്ങൾ അറിയാതെ വല്ല കള്ളക്കളിയും കളിക്കുന്നുണ്ടോ..? എന്നും തല്ലിൽ ചെന്ന് അവസാനിക്കുന്ന നിങ്ങളെ വഴക്ക് ഇങ്ങനെ തീർന്നത് കണ്ടപ്പോ എനിക്ക് ഒരു ചെറിയ സംശയം..." "ഹാ അങ്ങനെ ഒരു ചെറിയ കളിയുണ്ടെന്ന് തന്നെ കൂട്ടിക്കോളി... പക്ഷെ അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല... അത് ഞങ്ങള് തമ്മിലുള്ള സീക്രട്ടാ..." "ഹാ എന്ത് സീക്രട്ട് ആയാലും വേണ്ടില്ല ആരെ കൊണ്ടും മോശം അഭിപ്രായം പറയിക്കാതിരുന്നാൽ മതി..." അതും പറഞ്ഞോണ്ട് സോഫയോട് ചാരി വെച്ചിരുന്ന ഊന്ന് വടിയും പിടിച്ച് ഉപ്പച്ചി മെല്ലെ സോഫയിൽ നിന്നും എണീറ്റ് റൂമിലേക്ക് കയറി പോകുന്നത് കണ്ടപ്പോ എന്റെ നോട്ടം മുഴുവൻ ചെന്ന് പതിച്ചത് ഉപ്പച്ചിയുടെ കാലിലേക്ക് ആയിരുന്നു... മരക്കാലിന്റെ സഹായത്തോടെ ആ ഊന്ന് വടിയും പിടിച്ച് ഉപ്പച്ചി പോകുന്നത് കണ്ടപ്പോ എന്റെ ഉള്ളിൽ എവിടെയൊക്കെയോ ഒരു പ്രതികാരത്തിന്റെ കനൽ ആളി കത്തുന്ന പോലെ തോന്നി... ഞാൻ അപ്പോ തന്നെ റൂമിലേക്ക് ഓടി പോയിട്ട് വാതിലടച്ച് അന്ന് ഉപ്പച്ചിക്ക് സംഭവിച്ച ആക്സിഡന്റിനെ കുറിച്ച് ഓർത്തു... ഞങ്ങളുടെ സന്തോഷങ്ങളെയൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് തകർത്ത് കളഞ്ഞ ആ ദിവസം മറക്കില്ല ഞാൻ ഒരിക്കലും... അതുപോലെ എന്റെ ഉപ്പച്ചിക്ക് ഇന്ന് ഈ അവസ്ഥ വരാൻ കാരണക്കാരായവരെയും... വിടില്ല ഒരുത്തനെയും ഞാൻ... "വസീം അലി... നിങ്ങളെ ഞാൻ വെറുതെ വിടില്ല... എന്റെ കുടുംബത്തെ ദ്രോഹിച്ചതിന് എല്ലാത്തിനും കൂടി ഞാൻ നിങ്ങളോട് പകരം ചോദിച്ചിരിക്കും... പടച്ചോൻ എനിക്ക് അതിന് ഒരു അവസരം നൽകും..." ഉള്ളിൽ ആളിക്കത്തുന്ന പ്രതികാര മനോഭാവത്തോടെ ഞാൻ അത്രെയും പറഞ്ഞ് കൊണ്ട് കണ്ണുകൾ ഇറുക്കെയടച്ച് തുറന്നിട്ട് നിറഞ്ഞ് വന്ന മിഴികൾ തുടച്ചു... എന്നിട്ട് പൈപ്പിൽ നിന്നും വെള്ളം മുഖത്തേക്ക് ആഞ്ഞ് വീശി കൊണ്ട് പതിയെ കണ്ണാടിയിലേക്ക് ഒന്ന് നോക്കി... ഒരു നിമിഷം അതൊക്കെ തൽക്കാലത്തേക്ക് മറന്ന് കളയാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ട് കയ്യിൽ കിടക്കുന്ന റിങ് ഊരി അവിടെ വെച്ച് നന്നായി മുഖം കഴുകി കണ്ണാടിയിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ടു... 'നിങ്ങളോട് പകരം വീട്ടാനായി ഞാൻ നിങ്ങളെ തിരഞ്ഞൊന്നും നിങ്ങളെ പിന്നാലെ വരില്ല... എന്നും പടച്ചോനോട് പ്രാർത്ഥിക്കുന്ന എനിക്ക് ആ പടച്ചോൻ തന്നെ അതിനുള്ള ഒരു അവസരം മുന്നിൽ കൊണ്ട് വന്ന് തരുമെന്ന് അറിയാം... അതിന് വേണ്ടി കാത്തിരിക്കാണ് ഞാൻ... അന്ന് ഞാൻ നിങ്ങളെ ആരെയും വെറുതെ വിടില്ല വസീം അലി...' ആ ചിന്ത ഞാൻ അതോടെ വിട്ടു... എന്നിട്ട് രാത്രി ഫുഡ് ഒന്നും കഴിക്കാതെ എന്റെ ബണ്ണിയെയും കെട്ടിപ്പിടിച്ച് കിടന്നു... കിടക്കുമ്പോ കൂടെ ബണ്ണി ഇല്ലെങ്കിൽ പിന്നെ എനിക്ക് ഉറക്കം വരില്ല... എന്റെ ചെറുപ്പത്തിൽ എന്നോ ഉപ്പച്ചി വാങ്ങി തന്ന ഡോളായിരുന്നു ബണ്ണി... അതിന് ശേഷം ഒരിക്കൽ പോലും ഞാൻ അതില്ലാതെ ഉറങ്ങിയിട്ടില്ല... സത്യം പറഞ്ഞാൽ അതിനെ കെട്ടിപ്പിടിച്ച് കിടന്നില്ലേൽ എന്റെ കൂടപ്പിറപ്പ് എനിക്ക് കൂട്ടിന് വരില്ല... (കൂടപ്പിറപ്പ് എന്ന് ഉദ്ദേശിച്ചത് എന്റെ ഉറക്കത്തെയാണ് ട്ടോ) ~~~~~~~~~~~~~~~~~~~~~~~~~~~~~ "ഡി... എല്ലാം എടുത്തില്ലേ? ഇനി ഒന്നും ഇല്ലല്ലോ...?" എന്റെ ലഗ്ഗേജ് ഒക്കെ കൂടി കാറിലേക്ക് എടുത്ത് വെക്കുന്നതിനിടയിൽ കാക്കു അങ്ങനെ ചോദിച്ചതും ഞാൻ ഇല്ലെന്ന് മെല്ലെ തലയാട്ടി പിന്നിലേക്ക് തിരിഞ്ഞ് നോക്കി... ഉപ്പച്ചിയും ഉമ്മച്ചിയും ഷാദിയും സിനുവും കൂടി ഉമ്മറത്ത് നിന്ന് എന്നെ നോക്കുന്നത് കണ്ടപ്പോ എന്തോ എനിക്ക് വല്ലാത്ത സങ്കടം വരുന്ന പോലെ തോന്നി... ആദ്യമായിട്ടാണ് ഞാൻ ഇവരെ പിരിഞ്ഞ് അത്രെയും ദൂരേക്ക് പോകുന്നത്... അതോണ്ട് തന്നെ എനിക്ക് എന്റെ ഫീലിംഗ്സ് കൺട്രോൾ ചെയ്യാൻ പറ്റീല... ഞാൻ അപ്പോ തന്നെ ഓടി ചെന്ന് ഉപ്പച്ചിനെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു... അത് കഴിഞ്ഞപ്പോ ഉമ്മച്ചിയേയും കെട്ടിപ്പിടിച്ചു... "നല്ലോണം പഠിക്കണം... കുരുത്തക്കേടിന് ഒന്നും പോകരുത്... നിന്റെ കാക്കുവിനെ കുറിച്ച് നിനക്ക് അറിയാലോ... അവനെ പോലെ ആരെ കൊണ്ടും ഒന്നും പറയിപ്പിക്കാതെ നല്ല രീതിയിൽ പൊയ്ക്കോണം..." എന്നൊക്കെ ഉമ്മച്ചി പറഞ്ഞിട്ട് എന്റെ തലയിൽ തലോടി ഉമ്മ വെച്ചപ്പോ ഞാൻ ഒന്ന് തലയാട്ടി കൊണ്ട് നേരെ ഷാദിന്റെ നേരെ തിരിഞ്ഞു... അവൻ എന്റെ മുഖത്തേക്ക് നോക്കാതെ പരുങ്ങി കളിച്ചോണ്ട് "ഇത്തൂസ് പോയി അടിച്ച് പൊളിച്ച് വാ..." എന്നൊക്കെ പറഞ്ഞ് തീർത്ത് എന്നിൽ നിന്ന് മുഖം വെട്ടിച്ചതും ഞാൻ അവന്റെ കയ്യിൽ പിടിച്ച് എന്നോട് ചേർത്ത് നിർത്തി അവന്റെ നെറുകിൽ ഉമ്മ വെച്ചു... അതുവരെ വലിയ ബിൽഡപ്പിൽ നിന്ന ചെക്കൻ അപ്പൊ മുതൽ എന്നെ കെട്ടിപ്പിടിച്ച് ഒരേ കരച്ചിൽ... ഇത്തൂസ് പോകണ്ട എന്നൊക്കെ പറഞ്ഞ് എന്നെ വിടുന്നതേയില്ല... പ്ലസ് വണ്ണിൽ എത്തി വലിയ ചെക്കൻ ആയിട്ടും ഈയൊരു കാര്യവും പറഞ്ഞ് അവൻ മോങ്ങുന്നതിനെ ചൊല്ലി ഞാൻ അവനെ കളിയാക്കി ചിരിച്ചപ്പോ ചെക്കനും ഒന്ന് കൂളായി... "അവിടെ നിനക്ക് കംഫേർട്ട് അല്ലെങ്കിൽ അപ്പോ തന്നെ തിരിച്ച് വന്നോണം... അവിടെ കടിച്ച് തൂങ്ങി നിന്നെക്കരുത്... കേട്ടല്ലോ..." എന്നൊക്കെ കണ്ണ് തുടച്ച് എന്റെ നേർക്ക് വിരല് ചൂണ്ടി അവൻ ആജ്ഞാപിച്ചപ്പോ ആയിക്കോട്ടെ തമ്പ്രാ എന്ന മട്ടിൽ നമ്മളൊന്ന് തലയാട്ടി ചിരിച്ചോണ്ട് സിനുവിന്റെ നേരെ തിരിഞ്ഞു... "നീ പോകുന്നത് കൊണ്ട് എനിക്ക് വലിയ സങ്കടം ഒന്നുല്ല്യ... എന്നാലും നിന്നോട് ഇനി വഴക്ക് കൂടാൻ പറ്റില്ലല്ലോ എന്ന ചെറിയ വിഷമമുണ്ട്... പക്ഷെ നീ പോയാൽ നിന്റെ റൂം ഇനി മുതൽ ഞാൻ യൂസ് ചെയ്യും... അതോണ്ട് ആ വിഷമവും ഇപ്പോ ഇല്ല..." എന്ന് പറഞ്ഞ് അവള് എന്നെ നോക്കി പല്ലിളിച്ചു... "അങ്ങനെ വല്ലതും നീ ആദ്യമേ ചെയ്യുമെന്ന് അറിയുന്നോണ്ട് ഞാൻ എന്റെ റൂം പൂട്ടി താക്കോലും കൊണ്ടാ ഇവിടന്ന് പോകുന്നത്... അത് കൊണ്ട് പൊന്ന് മോള് അതിന് വെച്ച വെള്ളമങ്ങ് വാങ്ങി വെച്ചേക്ക്ട്ടാ..." അതും പറഞ്ഞ് അവളെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തപ്പോ അവള് തല തടവി കൊണ്ട് ഉമ്മച്ചിനെ നോക്കിയിട്ട് എന്നെ നോക്കി കൊറേ തെറി പറഞ്ഞു... അതിന് തിരിച്ചും ഞാനും മറുപടി നൽകി ഒടുക്കം അത് കയ്യാങ്കളിയിൽ ചെന്ന് അവസാനിക്കുമെന്ന് ആയപ്പോ ഞാൻ വേഗം ഓടി കാറിൽ കയറി ഇരുന്നു... എന്നിട്ട് പുറത്തേക്ക് നോക്കി അവരോട് ഒക്കെ യാത്ര പറഞ്ഞ് റ്റാറ്റാ കാണിച്ചിട്ട് സിനുവിനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കാക്കുവിനോട് വണ്ടി എടുക്കാൻ പറഞ്ഞു... അതുവരെ ഞങ്ങളെ സ്നേഹപ്രകടനം കണ്ട് ചെറുതായി കണ്ണ് നിറച്ച് നിന്ന മഹാൻ ഇപ്പോ ചെറു പുഞ്ചിരിച്ചു ചുണ്ടിൽ വിടർത്തി ഇരിക്കുന്നത് കണ്ട് ഞാനും ഒന്ന് ചിരിച്ചു... അപ്പൊ തന്നെ കാക്കു കാറെടുത്ത് നേരെ ഹസിന്റെ വീട്ടിലേക്ക് ചെന്നു... അവിടെ എത്തിയപ്പോ ചെസ്സ് നമ്പർ രണ്ടിന്റെ മോണോആക്ട് നടന്നോണ്ടിരിക്കാണ്... അവള് അവരെയൊക്കെ കെട്ടിപിടിച്ച് കരയുന്നതൊക്കെ കണ്ടിട്ട് എനിക്ക് ചിരി വന്ന് ഇങ്ങെത്തിയിട്ടുണ്ട്... അപ്പോ നമ്മള് കരഞ്ഞപ്പോഴും ഇതുപോലെ ഒക്കെ തന്നെ ആയിരുന്നിരിക്കോ എന്നൊക്കെ ചിന്തിച്ചോണ്ട് നമ്മള് നിന്നപ്പോഴേക്കും പെണ്ണ് ലഗ്ഗേജ് ഒക്കെ കാറിൽ കൊണ്ട് വന്ന് വെച്ചിട്ട് കാറിൽ കയറിയിരുന്നു... പിന്നെ നേരെ വിട്ടു അടുത്ത ചെസ്സ് നമ്പറിന്റെ വീട്ടിലേക്ക്... അവിടെ എത്തിയപ്പോ ഉമ്മറത്തും ആളില്ല മുറ്റത്തും ആളില്ല... ഞാനും ഹസിയും അപ്പോ തന്നെ കാറിൽ നിന്നിറങ്ങി മുറ്റത്ത് നിന്ന് അകത്തേക്ക് നോക്കി വിളിച്ചു കൂവി... "എടി അച്ചൂ... വേഗം വായോ... ട്രെയിനിന് സമയമായി..." അപ്പോ തന്നെ അമ്മ കതക് തുറന്ന് ഉമ്മറത്തേക്ക് വന്നിട്ട് ഞങ്ങളെ നോക്കി ചിരിച്ചു... "നിങ്ങള് വന്നോ... ആ പെണ്ണിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞിട്ടില്ല... കുറെ നേരായി കണ്ണാടിന്റെ മുന്നിൽ നിൽക്കുന്നു..." അമ്മ അത് പറഞ്ഞ് തീരേണ്ട താമസം "ഈ പോത്തിനെ ഇന്ന് ഞാൻ..." എന്ന് പറഞ്ഞോണ്ട് ഹസി അപ്പൊ തന്നെ അകത്തേക്ക് കയറി പോയതും ഞാൻ ഉമ്മറത്തേക്ക് കയറി നിന്നിട്ട് അമ്മയെ നോക്കി ചിരിച്ചു... അപ്പോ അമ്മ എന്നെ കണ്ണിമ വെട്ടാതെ നോക്കി പുഞ്ചിരിച്ച് നിൽക്കുന്നത് കണ്ട് ഞാൻ നെറ്റി ചുളിച്ചോണ്ട് എന്തേ എന്ന മട്ടിൽ തലയാട്ടിയതും അമ്മ ചിരിച്ചോണ്ട് ഒന്നുമില്ലെന്ന് തലയാട്ടി... "എന്താ അമ്മേ... അമ്മ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ..?" "ഒന്നുല്ല ന്റെ കുട്ട്യേ... ഞാൻ ഇനി എന്തേലും പറഞ്ഞിട്ട് നീ പരിഹാര പൂജ വല്ലതും ചെയ്യിച്ചാലോ... അതോണ്ട് ഞാൻ ഒന്നും പറയുന്നില്ല..." എന്ന് അമ്മ പറയുന്നത് കേട്ടിട്ട് ഞാൻ മൂപ്പത്തിയെ നോക്കി പല്ലിളിച്ചു... "അച്ചു എന്നോട് പരിഹാരമൊക്കെ ചോദിച്ച് അതൊക്കെ ചെയ്ത് വരാമെന്ന് പറഞ്ഞ് പോയിരുന്നു... എല്ലാം ചെയ്തെന്നാ പറഞ്ഞെ... ഇനി അതോർത്ത് നീ ബിപി കൂട്ടണ്ട..." അമ്മയുടെ ആ പറച്ചിലിനും ഞാൻ നല്ലോണം അങ്ങ് ഒരു ഇളി പാസാക്കി കൊടുത്തു... അപ്പോഴും അമ്മ എന്തോ ഉള്ളിൽ വെച്ച് എന്നെ നോക്കി ചിരിക്കുന്ന പോലെ എനിക്ക് തോന്നി... "സത്യം പറ അമ്മേ... എന്നെ കാണുമ്പോ അമ്മയുടെ മനസ്സിൽ എന്തേലും തോന്നുന്നുണ്ടോ?" "ഡി... നിനക്ക് വേറെ പണിയൊന്നുമില്ലേ... അമ്മയുടെ വായെന്ന് ഓരോന്ന് കേട്ടിട്ട് ഒടുക്കം ഞങ്ങളെ സ്വസ്ഥത നീയെങ്ങാനും കളഞ്ഞാലുണ്ടല്ലോ നിന്നെ ഞങ്ങള് ശരിയാക്കും... അമ്മേ ഞങ്ങള് ഇറങ്ങാ... അവിടെയെത്തിയിട്ട് വിളിക്കണ്ട്... പിന്നെ അച്ഛനോട് ഞാൻ വിളിച്ച് പറഞ്ഞിരുന്നു പോകുന്ന കാര്യം... ഡി കോപ്പേ... മര്യാദക്ക് അമ്മ പറയുന്നത് അനുസരിച്ച് നിന്നോണം... എന്റെ തിങ്‌സിൽ ഒന്നും നീ തൊട്ട് പോകരുത്..." ഇതൊക്കെ കൂടി അച്ചു അങ്ങോട്ട് വന്നപാടെ അമ്മയോടും നയനയോടും പറഞ്ഞിട്ട് അവള് എന്നെ നോക്കി പോകാമെന്ന് തലയാട്ടി അവളെ ലഗേജും കൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോ പിന്നാലെ ഹസിയും ഇറങ്ങി പോയി... "പോയിട്ട് വരാം അമ്മേ..." "സൂക്ഷിക്കണം... നിന്റെ ലൈഫിലെ ഏറ്റവും വലിയ ഒരു ടേണിങ് പോയിന്റിലേക്കാണ് നീ പോകുന്നത്... അവിടെ നിന്നെ കാത്ത് ഒരു പുതിയ ജീവിതം തന്നെ കാത്തിരിപ്പുണ്ട്... മോള് ചെല്ല്... ഞാൻ പ്രാർത്ഥിക്കാം..." എന്നൊക്കെ പറഞ്ഞോണ്ട് അമ്മ എന്റെ കവിളിൽ തലോടിയപ്പോ അമ്മ പറഞ്ഞതൊക്കെ ആലോചിച്ച് അമ്മയെയും നയനയെയും നോക്കി ഒന്ന് ചിരിച്ച്‌ കാറിലേക്ക് കയറി... കാർ മൂവ് ആയി തുടങ്ങിയതും അച്ചു അവരെ നോക്കി റ്റാറ്റാ കാണിച്ച് കൊടുത്തോണ്ട് ഞങ്ങളെ നോക്കി ചിരിച്ചു... "എന്ത് സാധനമാടി നീ... നിനക്ക് അവരെ പിരിഞ്ഞിരിക്കുന്നതിൽ ഒരു സങ്കടവുമില്ലേ..? നിനക്ക് ഒന്ന് കരഞ്ഞാലെന്താ..?" എന്ന് ഹസി പറയുന്നത് കേട്ട് ഞാനൊന്ന് ചിരിച്ചോണ്ട് അച്ചുവിനെ തിരിഞ്ഞ് നോക്കി... "അയ്യടി... ഒരു തവണ കരഞ്ഞ് സെന്റിയടിച്ച് എന്റെ മേക്കപ്പ് മൊത്തം കുളമായതാ... ഇനിയും കരയാൻ നിന്നാലേ നമ്മളെ ട്രെയിൻ അങ്ങ് പോകും..." അച്ചു. "വെറുതെയല്ല നീ ഒരുങ്ങാൻ ലേറ്റായത്..." എന്ന് നമ്മളും പറഞ്ഞോണ്ട് ഞങ്ങള് മൂന്ന് പേരും ഓരോന്ന് സംസാരിച്ച് ഇരുന്ന് ഒടുക്കം സ്റ്റേഷനിൽ എത്തിയത് പോലും അറിഞ്ഞില്ല... ഞങ്ങളെ സംസാരം ഒക്കെ കേട്ടോണ്ട് ഒന്നും മിണ്ടാതെ ഞങ്ങളെ കൂടെ വരുന്ന കാക്കുവിനെ കണ്ടാണ് ഞങ്ങൾ ആകെ ഷോക്കായത്... അല്ലെങ്കിൽ ഇവിടെ ഒരു യുദ്ധം നടക്കേണ്ട ടൈം കഴിഞ്ഞു... ഞങ്ങൾ കാറിൽ നിന്നിറങ്ങി ഡിക്കിയിൽ നിന്ന് ഞങ്ങളെ ഓരോരുത്തരുടെയും ലഗ്ഗേജ് ഒക്കെ പുറത്തേക്ക് എടുത്ത് വെക്കുമ്പോഴും നമ്മളെ നോട്ടം കാക്കുവിനെ ആയിരുന്നു... നമ്മളെ ട്രാവൽ ബാഗ് തോളിലൂടെ ഇട്ടിട്ട് എന്റെ ഒരു ട്രോളി ബാഗിൽ കയ്യും വെച്ചോണ്ട് ഞാൻ കാക്കുവിനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നപ്പൊ മൂപ്പര് ഡിക്കി അടച്ച് എന്നെ നോക്കി എന്തെടി എന്ന് തലയാട്ടി... തിരിച്ച് നമ്മള് ഒന്നുമില്ലെന്ന മട്ടിൽ കണ്ണിറുക്കി കാണിച്ചപ്പോ മൂപ്പര് ചിരിച്ചോണ്ട് എന്റെ മറ്റൊരു ട്രോളി ബാഗും പിടിച്ചോണ്ട് എന്റെ തോളിലൂടെ കയ്യിട്ട് സ്റ്റേഷനിലേക്ക് കയറി... എന്നിട്ട് ഞങ്ങളോട് അവിടെ പോയി ഇരിക്കാൻ പറഞ്ഞിട്ട് കാക്കു അവിടന്ന് പോയതും ഹസിയും അച്ചുവും കൂടി എന്റെ ഇടവും വലവും വന്ന് ഇരുന്നു... "എടി ഇതെന്താ എക്സ്ട്രാ വേറൊരു ബാഗ് കൂടി..? നീ നടക്കട്ടെ വിട്ടാണോ ബാംഗ്ലൂരിലേക്ക് പോകാൻ പോകുന്നെ... തിരിച്ച് വരാനുള്ള പ്ലാൻ ഒന്നുമില്ലേ...?" അച്ചു. "അത് വേറൊന്നും ആവില്ല... ഇവള് പോയ തക്കത്തിന് സിനു റൂമിൽ നിന്ന് വല്ലതും അടിച്ച് മാറ്റിയാലോ എന്ന് കരുതി ഉള്ളതൊക്കെ കെട്ടിപ്പെറുക്കി കൊണ്ട് വന്നിട്ടുണ്ടാകും... അതാണ് ഒരു ലഗേജ് എക്സ്ട്രാ..." എന്ന് പറഞ്ഞ് ഹസി ചിരിച്ചപ്പോ ഞാൻ നല്ല ക്ലോസപ്പിന്റെ പരസ്യം തന്നെ രണ്ടിനും കാണിച്ച് കൊടുത്തിട്ട് അവറ്റകളോട് ഓരോന്ന് സംസാരിച്ച് ഇരുന്നതും കാക്കു വന്ന് ഞങ്ങളെ അടുത്ത് ഇരുന്നു... അപ്പൊ തന്നെ ഞാൻ അച്ചുവിനെ അവിടന്ന് മാറ്റി കാക്കുവിന്റെ അടുത്ത് ഒട്ടിയിരുന്നിട്ട് മൂപ്പരെ നോക്കിയൊന്ന് ഇളിച്ച് കൊടുത്തു... "ട്രെയിൻ 15 മിനിറ്റ് ലേറ്റാ... അതോണ്ട് മൂന്ന് പേരും കുറച്ച് നേരത്തേക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം... പിന്നെ ഇതാ നിങ്ങളെ ടിക്കറ്റ്സ്... കളയാൻ നിൽക്കണ്ട... എസി കൂപ്പയാ ബുക്ക് ചെയ്തിട്ടുള്ളത്..." എന്നൊക്കെ പറഞ്ഞ് കാക്കു എനിക്ക് നേരെ ടിക്കറ്റ് നീട്ടിയപ്പൊ ഞാൻ ആയിക്കോട്ടെ എന്ന മട്ടിൽ തലയാട്ടി അത് വാങ്ങിയതും അച്ചു എന്റെ കയ്യിൽ നിന്ന് അത് വാങ്ങി നോക്കി... "ഹാ പിന്നെ മൂന്നിനോടും കൂടി പറയാണ്... ബാംഗ്ലൂർ നിങ്ങള് കരുതുന്ന പോലെയുള്ള ഒരു സിറ്റിയല്ല... നല്ലവരെന്ന് നിങ്ങൾ വിചാരിക്കുന്ന പലരും നല്ലവര് ആയിരിക്കില്ല... അതോണ്ട് പുതിയ കൂട്ടുക്കെട്ടുകളോട് ഇത്തിരി ഡിസ്റ്റൻസ് ഒക്കെ കീപ് ചെയ്‌തോണ്ടി... നാളെ മോണിങ് ആകുമ്പോഴേക്കും നിങ്ങൾ ബാംഗ്ലൂർ എത്തും... അവിടെ എത്തിയാൽ പിന്നെ നിങ്ങളെ കാര്യം ശാമിൽ നോക്കിക്കോളും... അവനോട് ഞാൻ എല്ലാം വിളിച്ച് പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്..." "അപ്പൊ ചെണ്ടയാണോ ഞങ്ങളെ സ്റ്റേഷനിൽ നിന്ന് പിക് ചെയ്യാൻ പോകുന്നത്?" ഹസി. "അതെ... നിങ്ങൾ എവിടെയാ തങ്ങേണ്ടത്‌ എന്നൊക്കെ അവൻ പറഞ്ഞ് തരും... ഞാനും എന്റെ ഫ്രണ്ട്സും താമസിച്ചിരുന്ന വീട്ടിൽ തന്നെയാണ് നിങ്ങൾക്കും താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്... പിന്നെ ഫെബി... നിനക്ക് വേണ്ടി ഒരു ഡാൻസ് അക്കാദമിയിൽ അഡ്മിഷൻ ശെരിയാക്കിയിട്ടുണ്ട് എല്ലാ ശനിയാഴ്ചയും ക്ലാസ്സ്‌ ഉണ്ടാകും... അതുപോലെ സൺ‌ഡേസിൽ നിന്റെ കരാട്ടെ ക്ലാസും... ഇവിടന്ന് പോകാണെന്ന് കരുതി ഇനി അതിലൊന്നും ഒരു വിട്ടുവീഴ്ചയും പാടില്ല... അതിനല്ല നിന്നെ അതിനൊക്കെ ഞാൻ ചേർത്തത്..." എന്നൊക്കെ കാക്കു പറഞ്ഞപ്പോ ബാംഗ്ലൂരിൽ എത്തിയാലും എന്നെ വെറുതെ വിടില്ലേ എന്നായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്... "പിന്നെ നിങ്ങളെ മാർക്കിടൽ പരിപാടിയൊക്കെ കുറച്ച് മിതമായിട്ട് അവിടെ നടത്തിയാൽ മതി... വായിനോക്കി നിന്ന് ഒടുക്കം ആ ചെക്കന് പേരുദോഷം ഉണ്ടാക്കരുത്..." കാക്കു. "ആർക്ക്...?" നമ്മള്. "നിന്റെ സമീറിന് തന്നെ... അവൻ ഗൾഫിലേക്ക് തിരിച്ച് പോകുന്നതിന് മുൻപ് നിന്നോട് പറഞ്ഞതൊക്കെ നിനക്ക് ഓർമ്മയുണ്ടല്ലോ?" എന്ന് കാക്കു ചോദിക്കുന്നത് കേട്ട് ഞാൻ അതൊന്ന് മെല്ലെ റിവൈൻഡ് ചെയ്ത് നോക്കി... ""ഫെബി... നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞെന്ന് കരുതി തന്റെ ഫ്രീഡത്തിൽ ഒന്നും ഞാൻ കൈ കടത്താൻ വരില്ല... അതോണ്ട് നീയിപ്പോ എങ്ങനെയാണോ ഉള്ളത് അതുപോലെ തന്നെ തുടർന്നാൽ മതി... പക്ഷെ ഒരു കുരുത്തക്കേടിലും ചെന്ന് ചാടിയിട്ട് എനിക്ക് മാനക്കേട് ഉണ്ടാക്കരുത്... പിന്നെ തന്റെ ഈ വിരലിൽ കിടക്കുന്ന മോതിരം ഒരിക്കലും അഴിക്കരുത്... ഇത് തന്റെ കയ്യിൽ ഉണ്ടാകുമ്പോ താൻ എന്നെ എപ്പോഴും ഓർക്കണം... എന്ന് വെച്ചാൽ നിന്നെയും മനസ്സിൽ കണ്ടോണ്ട് ഒരുത്തൻ ആ മണലാരണ്യത്തിൽ കഷ്ടപ്പെടുന്നത് ഒരിക്കലും മറക്കരുതെന്ന്..."" അന്ന് സമീർക്ക പറഞ്ഞതിനൊക്കെ ചിരിച്ചോണ്ട് മൂളി കൊടുത്തതൊക്കെ ഓർത്തോണ്ട് ഞാനൊന്ന് ചിരിച്ചിട്ട് വിരലിൽ കിടക്കുന്ന റിങ്ങിലേക്ക് നോക്കി കാക്കുവിലേക്ക് നോട്ടം തെറ്റിച്ചു... "ഫെബി... തൊട്ടതിനും പിടിച്ചതിനും നിനക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്... അതൊക്കെ ഒന്ന് കൺട്രോൾ ചെയ്ത് വെച്ചേക്ക്... അവിടെ വെച്ച് വല്ല പ്രശ്നത്തിലും ചെന്ന് ചാടിയാൽ സമീറിനും അവന്റെ കുടുംബത്തിനും വരുന്ന മാനക്കേട് നീ ഓർക്കണം... അതോണ്ട് കുറച്ചൊക്കെ അടങ്ങി ഒതുങ്ങി കഴിഞ്ഞോണം..." "അപ്പൊ അൻസിക്ക എല്ലാം പ്ലാൻ ചെയ്ത് വെച്ചിട്ടാണല്ലേ ഇവളെ തലയിലേക്ക് സമീർക്കാനെ ഇപ്പോ തന്നെ കെട്ടിവെച്ചത്..." അച്ചു. "അതേലോ... നിങ്ങളെ ഫ്രണ്ടിനെ തളക്കണമെങ്കിൽ ഇതുപോലെ വല്ല കുരുക്കും വീഴണമെന്ന് എനിക്ക് അറിയാ... അതോണ്ട് തന്നെയാ ഞാൻ ഇവരെ എൻഗേജ്മെന്റ് വേഗം നടത്തിയത്... ഇനി നീ എന്ത് ചെയ്യുമ്പോഴും അവരെ കുറിച്ചെങ്കിലും ചിന്തിക്കുമല്ലോ..." എന്ന് പറഞ്ഞ് ആ കോപ്പ് ഇരുന്ന് കിണിച്ചപ്പോ ഞാൻ ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് ഇവന്റെ പറച്ചിലും കേട്ട് കിണിച്ചോണ്ടിരിക്കുന്ന ബാക്കി രണ്ടിനും തലക്ക് രണ്ട് കൊട്ട് കൊടുത്തു... അപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള ട്രെയിൻ പ്ലാറ്റ്‌ഫോമിൽ ഹാജറായിരുന്നു... കാക്കു അപ്പോ തന്നെ ഞങ്ങളെ മൂന്നിനേയും വലിച്ചോണ്ട് ലെഗ്ഗേജും എടുത്ത് ഞങ്ങളെ കൂപ്പയുടെ ഡോറിൽ എടുത്ത് വെച്ചു... എന്നിട്ട് ഞങ്ങളോട് മൂപ്പര് കയറാൻ ആംഗ്യം കാണിച്ചപ്പോ ഞങ്ങള് മൂന്ന് പേരും ഒരുപോലെ കാക്കുവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു... രക്തബന്ധം കൊണ്ട് എന്റെ കാക്കു ആണെങ്കിലും എന്നെ പോലെ അവരുടെയും സ്വന്തം കാക്കുവായിരുന്നു എന്റെ കാക്കു... ഇനി ഈ കോപ്പിനോട് വഴക്ക് കൂടാൻ പറ്റില്ലല്ലോ എന്ന് ആലോചിച്ചപ്പോ അറിയാതെ അതെന്റെ മിഴികളെ ഈറനണിയിച്ചു... അച്ചുവും ഹസിയും ട്രെയിനിലേക്ക് കയറിയിട്ട് എന്നോട് വരാൻ ആംഗ്യം കാണിച്ചതും ഞാൻ വീണ്ടും കാക്കുവിനെ തിരിഞ്ഞ് നോക്കി മൂപ്പരെ വീണ്ടും കെട്ടിപ്പിടിച്ച് കരഞ്ഞു... "ഡി പെണ്ണെ ഇതൊക്കെ കുറച്ച് ഓവറാണ്... മര്യാദക്ക് പൊയ്ക്കോ... കരയാനാണ് നിന്റെ ഭാവമെങ്കിൽ പെട്ടിയും കിടക്കയും ഒക്കെ എടുത്തോ ഇപ്പോ തന്നെ തിരിച്ച് പോകാം..." എന്ന് കാക്കു പറയേണ്ട താമസം ഞാൻ അപ്പോ തന്നെ നേരെ നിന്നിട്ട് കരയില്ലെന്ന് ആംഗ്യം കാണിച്ച് ട്രെയിനിലേക്ക് കയറി... അപ്പോഴേക്കും ട്രെയിൻ ചെറുതായി ചലിച്ച് തുടങ്ങിയിരുന്നു... "അവിടെ എത്തിയ ഉടനെ വിളിക്കണം... അവിടെ എന്ത് ആവശ്യമുണ്ടെങ്കിലും ശാമിലിനോട് പറഞ്ഞാൽ മതി അവൻ നോക്കിക്കോളും... പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയാൻ മടിക്കരുത്... എന്നും വിളിച്ചോണം... ടേക്ക് കെയർ... പറഞ്ഞതൊന്നും മറക്കരുത്..." എന്നൊക്കെ ട്രെയിനിന്റെ ഒപ്പം നടന്ന് കാക്കു പറഞ്ഞതും കരച്ചില് കടിച്ച് പിടിച്ചോണ്ട് ഞാൻ എല്ലാത്തിനും ചിരിച്ചോണ്ട് തലയാട്ടി കൊണ്ടിരുന്നു... ട്രെയിനിന്റെ സ്പീഡ് കൂടി വന്നിട്ട് കാക്കു അവിടെ നിന്നതും അറിയാതെ എന്റെ കണ്ണ് നിറഞ്ഞ് വന്നു... അപ്പോഴും കാക്കുവിനെ നോക്കി ചിരിച്ചോണ്ട് ഞാൻ റ്റാറ്റാ കാണിച്ചതും മൂപ്പരും എനിക്ക് റ്റാറ്റാ കാണിച്ചിട്ട് അപ്പോ തന്നെ തിരിഞ്ഞ് നിന്ന് കണ്ണ് തുടക്കുന്നത് കണ്ടപ്പോ എനിക്ക് വീണ്ടും സങ്കടം വന്നു... ഞാൻ കണ്ണ് തുടച്ചോണ്ട് ഞങ്ങളെ കൂപ്പയുടെ ഡോർ തുറന്ന് അകത്തേക്ക് കയറി ഡോറടച്ച് സീറ്റിൽ ഇരുന്നു... എന്നിട്ട് ബാഗ് ഊരി താഴെ വെച്ചിട്ട് ബാക്കി രണ്ടിനെയും മെല്ലെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ രണ്ടും എന്നെ പോലെ നമ്മളെ നോക്കി ഇരിക്കാണ്... ഞങ്ങളുടെ മൂന്ന് പേരുടെയും നോട്ടം ഞങ്ങളെ മുഖത്തെ ആ വിഷാദമൊക്കെ പതിയെ കുറച്ച് കൊണ്ട് വന്ന് ഒരു ചെറിയ പുഞ്ചിരിയിൽ തുടങ്ങി അത് വലിയൊരു പൊട്ടിചിരിയിൽ കലാശിച്ചു... എന്നിട്ട് സീറ്റിൽ നിന്നും ഞങ്ങള് മൂന്ന് പേരും ഒരുപോലെ ചാടി എണീറ്റോണ്ട് ബാംഗ്ലൂർ എന്ന് പറഞ്ഞ് തുള്ളിച്ചാടി... ബാംഗ്ലൂർ ഡേയ്സിലെ സോങ്‌സോക്കെ പാടി ഞങ്ങൾ ആടിപാടി അർമാദിച്ചു... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അന്ന് സംഭവിച്ചതൊക്കെ ഓർത്തെടുത്ത് കൊണ്ട് ഞാൻ അവറ്റകളോട് ഇതെല്ലാം പറഞ്ഞതും ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു ചിരിച്ചു വിടർന്നത് ഞാൻ അറിഞ്ഞു... അത്രക്ക് സന്തോഷത്തിലായിരുന്നു ഞങ്ങൾ... "ഫെബി..." സന എന്റെ തോളിൽ കൈ വെച്ചതും ഞാൻ അവളെ മുഖത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കി... "ഇതുവരെ എല്ലാം നന്നായിട്ടല്ലേ പോയത്... പിന്നെ എന്താ നിന്റെ ലൈഫിൽ സംഭവിച്ചേ?" സന. "ഇതുവരെ എല്ലാം നല്ല പോലെ തന്നെയാ നടന്നത്... പക്ഷെ എന്ന് ഞാൻ ആ ബാംഗ്ലൂർ സിറ്റിയിൽ കാല് കുത്തിയോ അന്ന് മുതൽ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു എന്റെ ലൈഫിൽ സംഭവിച്ചത്...." (തുടരും) ********************************************* ഹലോ ഹായ് ഹായ് ഹായ്... എല്ലാർക്കും സുഖമല്ലേ... ഇന്നലെ നിങ്ങള് നൽകിയ സ്വീകരണം എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു... സത്യം പറഞ്ഞാൽ എന്റെ സന്തോഷമൊക്കെ വാക്കുകൾ കൊണ്ട് എങ്ങനെയാ നിങ്ങളോട് പ്രകടിപ്പിക്കേണ്ടത് എന്നെനിക്ക് അറിയില്ല.... ഒരു ലോഡ് താങ്ക്സ് ഉണ്ട് ഫ്രണ്ട്സ്... love you all 😘😘😘 ഇന്നത്തെ പാർട്ട് എല്ലാവർക്കും ഇഷ്ടായെന്ന് കരുതുന്നു... ഒരു ലോഡ് സംശയങ്ങളൊക്കെ കാണുമെന്ന് അറിയാം... എല്ലാം പോക പോകെ ക്ലിയർ ആയിക്കോളും... പിന്നെ നമ്മുടെ ആദിയുടെ എൻട്രിക്ക് ഇപ്പോഴൊന്നും സമയമായിട്ടില്ല... നല്ലൊരു കിടുക്കാച്ചി എൻട്രി തന്നെയാണ് ഞാൻ മനസ്സിൽ പ്ലാൻ ചെയ്തിട്ടുള്ളത്... അത് എന്താകുമെന്ന് വായിച്ച് തന്നെ അറിയണം... അപ്പോ നെക്സ്റ്റ് പാർട്ടുമായി നാളെ രാത്രി 9 മണിക്ക് വരാട്ടോ... പിന്നെ ഇനി മുതൽ സ്റ്റോറിയുടെ ലെങ്ത് കുറഞ്ഞ് വരും അതൊന്നും ആരും കണക്കിൽ എടുക്കരുത്ട്ടോ... അപ്പൊ നാളെ കാണാം... #📙 നോവൽ
*💘നീയില്ലാ ജീവിതം💘3️⃣* _ഭാഗം.2_ ✍️Mubashira MSKH "എന്റെ പേര് ആയിഷ ഫെബി... എനിക്ക് നാട്ടിൽ ഉമ്മയും ഉപ്പയും കാക്കുവും അനിയനും അനിയത്തിയും അങ്ങനെ തുടങ്ങി എല്ലാവരുമുണ്ട്... പക്ഷെ, എനിക്കിപ്പോ എന്റേതെന്ന് പറയാൻ ആരുമില്ല... ആരും..." എന്ന് പറഞ്ഞ് ഞാൻ വിതുമ്പിയപ്പോ സന എന്റെ തോളിൽ കൈ വെച്ചതും ഞാൻ നിറഞ്ഞു വന്ന കണ്ണീര് തുടച്ചിട്ട് ഞാൻ എങ്ങനെ ഇവരെ അടുത്തെത്തി എന്ന കഥ പറയാൻ തുടങ്ങി... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° "ഉമ്മാ.... ആ കോപ്പിനോട്‌ ഒന്ന് വേഗം വരാൻ പറയോ... എപ്പോ നോക്കിയാലും കാണാ ഞാൻ എങ്ങോട്ടേലും പോകുമ്പോ മാത്രം അവൻ ഇങ്ങനെ ലേറ്റ് ആക്കുന്നു... ഡാ അൻസാർ തെണ്ടി... കാക്കൂ കോപ്പേ.... ഇറങ്ങി വാടാ ഒന്ന് വേഗം... അവറ്റകൾ അവിടെ എന്നെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരായി... വേഗം ഒന്ന് വരുന്നുണ്ടോ..." കാറിനോട് ചാരി നിന്നിട്ട് അകത്തേക്ക് നോക്കി ഞാൻ ഇത്രെയും കിടന്ന് കൂവിയപ്പോഴേക്കും അവൻ കീയും കയ്യിലിട്ട് കറക്കി കൊണ്ട് പുറത്തേക്ക് വന്നിരുന്നു... വേറെ ആരുമല്ല എന്റെ പുന്നാര കാക്കു *അൻസാർ അബൂബക്കർ* ... എഞ്ചിനീയറിങ് കഴിഞ്ഞ് ഫോറിനിൽ job കിട്ടിയിട്ടും അവിടെയൊന്നും പണിക്ക് പോകില്ല ഇവിടെ നാട്ടിലുള്ള ഏതേലും കമ്പനിയിലെ വർക്ക് ചെയ്യൂ എന്നൊക്കെ ഒറ്റക്കാലിൽ നിന്ന് ശബദം ചെയ്തിട്ട് ഒടുക്കം നാട്ടിൽ തന്നെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു... ഫോറിനിലെ ജോബിന് അവൻ പോകാത്തത് ഞങ്ങളെ ഒക്കെ വിട്ട് പിരിയാൻ പറ്റാത്തത് കൊണ്ടാണെന്ന് പറഞ്ഞ് നാല് സെന്റി ഡയലോഗ് കാച്ചി ഒപ്പം രണ്ട് തുള്ളി കണ്ണീര് കൂടി പുറത്തേക്ക് വിട്ടപ്പോ ഉപ്പച്ചിയും ഉമ്മച്ചിയും ഒരുപോലെ ഫ്ലാറ്റ്... അതോടെ ഇവിടെ എവിടേലും ജോബിന് പോയാൽ മതിയെന്ന് അവരും പറഞ്ഞു... പക്ഷെ കാര്യം അതല്ലെന്ന് എനിക്കല്ലേ അറിയൂ... ചെക്കന് ഒരുത്തിയോട് മുടിഞ്ഞ പ്രേമാണ്... അവൻ എങ്ങാനും ഫോറിനിലേക്ക് പോകുന്ന തക്കത്തിന് വേറെ വല്ലോരും അവളെ അടിച്ച് മാറ്റോ എന്നുള്ള പേടിയിലാ അവൻ ഇവിടം വിടാത്തത്... ആ കാര്യം ഏതറ്റം വരെ പോകുമെന്ന് കണ്ട് തന്നെ അറിയണം... "കിടന്ന് കാറാതെടി... നിന്റെ വാനരപ്പടകൾ കുറച്ച് നേരം വെയ്റ്റ് ചെയ്തെന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോണില്ല..." "ദേ എന്റെ ഫ്രണ്ട്സിനെ കുറിച്ച് വല്ലതും പറഞ്ഞാലുണ്ടല്ലോ... നിന്റെ ഏപ്പരാച്ചി ഫ്രണ്ട്സിനെ പോലെയല്ല എന്റെ ഫ്രണ്ട്സ്... അവറ്റകളെ കുറിച്ച് വല്ലതും നീ മിണ്ടിയാൽ കാക്കു ആണെന്നൊന്നും ഞാൻ നോക്കില്ല..." "അല്ലെങ്കിൽ ഇപ്പോ നീ അതൊക്കെ നോക്കിയിട്ട്... സ്വന്തം കാക്കു ആണെന്ന പരിഗണന വെച്ച് ഇത്തിരി മര്യാദയോടും ബഹുമാനത്തോടും കൂടി നീ ഇന്നേ വരെ എന്നോട് മിണ്ടിയിട്ടോ?" "അങ്ങനെ ചെയ്തിട്ടില്ലെങ്കിലേ കണക്കായി പോയി... ഇങ്ങോട്ട് എങ്ങനെയാണോ അതേപോലെ തിരിച്ച് നൽകാനെ എന്നെ കൊണ്ട് പറ്റൂ... നിനക്ക് പറ്റില്ലെങ്കിൽ നിന്റെ ആ മിന്നൂനെയും വിളിച്ചോണ്ട് എങ്ങോട്ടേലും നാട് വിട്ട് പോടാ... എന്നാ പിന്നെ ഞങ്ങൾക്ക് എങ്കിലും ഇച്ചിരി സമാധാനം ഉണ്ടാകുമല്ലോ..." "ഡി കുരിപ്പേ നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് മിന്നൂന്റെ കാര്യം നമ്മളെ പ്രശ്നത്തിലേക്ക് വലിചിഴക്കരുതെന്ന്... ഉമ്മയും ഉപ്പയും ഷാദിയും സിനുവും മറ്റോ ഇക്കാര്യം അറിഞ്ഞാൽ.... നിന്നെ പിന്നെ എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാ..." "നീയെന്താടാ ചെയ്യാ... പറയെടാ... എന്താ ചെയ്യാന്ന്...?" "ഡി കുരിപ്പേ നീ എന്റെ കയ്യീന്ന് വാങ്ങിക്കും..." "ഓഹോ എന്നാ പിന്നെ അത് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം..." എന്ന് പറഞ്ഞ് ഞാൻ കൈ കയറ്റി വെച്ച് അവന്റെ നേർക്ക് ചെല്ലാൻ നിന്നപ്പോഴേക്കും ഞങ്ങളെ ശബ്ദം കേട്ട് ഉമ്മച്ചി പുറത്തേക്ക് വന്നിരുന്നു... "ഹയ്‌... ഈ രണ്ടെണ്ണം എപ്പോ നോക്കിയാലും കീരിയും പാമ്പും പോലെ തല്ല് കൂടുന്നത് കണ്ടിട്ടാ ബാക്കി രണ്ടും അതേപോലെ ആകുന്നത്... ഇപ്പോ നിങ്ങക്ക് രണ്ടിനും എന്താ പ്രശ്നം? എന്താടി അനക്ക് ഇപ്പോ ലേറ്റ് ആകുന്നില്ലേ..?" എന്ന് ഉമ്മച്ചി ചോദിക്കുന്നത് കേട്ട് നമ്മള് ഇടങ്കണ്ണിട്ട് അടുത്ത് നിക്കുന്ന കോപ്പിനെ നോക്കിയപ്പോ അവനും എന്നെയൊന്ന് തിരിഞ്ഞ് നോക്കി... അപ്പൊ തന്നെ ഞാൻ കണ്ണ് കൊണ്ട് പറഞ്ഞ് കൊടുക്കട്ടെ എന്ന് ആംഗ്യം കാണിച്ചതും ഓൻ കണ്ണും മിഴിച്ച് എന്നെ നോക്കി കൊണ്ട് വേണ്ടെന്ന് തലയാട്ടി... "ന്റുമ്മാ... ഞങ്ങൾ തമ്മിൽ ഒരു വഴക്കുമില്ല... ഞാൻ ഇവളെ അവളെ വാനരപ്പടയുടെ അടുത്ത് കൊണ്ട് വിട്ടിട്ട് വരാം..." എന്ന് അവൻ പറയുന്നത് കേട്ട് ഞാൻ ഓനെ തുറിച്ച് നോക്കിയപ്പോ എന്നെ നോക്കി കൈ കൂപ്പി കൊണ്ട് വണ്ടിയിലേക്ക് കയറാൻ ആംഗ്യം കാണിച്ചതും ഞാൻ ചിരിച്ചോണ്ട് ഉമ്മച്ചിനോട്‌ യാത്ര പറഞ്ഞ് കാറിലേക്ക് കയറി... "ഹ്മ്... പാവമല്ലേ എന്ന് കരുതി ഇപ്പോ ഞാൻ നിന്നെ വെറുതെ വിടുന്നു... പക്ഷെ ഈ പരിഗണന എപ്പോഴും കിട്ടുമെന്ന് കരുതണ്ട..." "ഓ ആയിക്കോട്ടെ... എല്ലാം മാഡം പറയുന്ന പോലെ ചെയ്യാവെ... ചിലക്കാൻ നിൽക്കാതെ എങ്ങോട്ടാ പോകേണ്ടതെന്ന് പറയെടി..." "അതിപ്പോ ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു..? As usual ഹൈഫ മാൾ..." "ഹ്മ്... അത് പിന്നെ നിങ്ങളെ കുടുംബ സ്വത്ത്‌ ആണല്ലോ എപ്പോ നോക്കിയാലും അവിടെ കേറി നിരങ്ങി കൊണ്ട് സാധനങ്ങൾ..." എന്ന് അവൻ ഇരുന്ന് പിറുപിറുക്കുന്നത് കണ്ട് ഞാൻ അവനെയൊന്ന് ഇടങ്കണ്ണിട്ട് തുറിച്ച് നോക്കിയപ്പോ ഓൻ എന്നെ നോക്കി പല്ലിളിചോണ്ട് വണ്ടിയെടുത്തു... കാര്യം അവൻ പറഞ്ഞത് നേര് തന്നെയാ... സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ആ മാൾ കുടുംബ സ്വത്ത്‌ പോലെ തന്നെയാ... ഞാനും എന്റെ ഫ്രണ്ട്സും എപ്പോഴും മീറ്റ് ചെയ്യുന്നത് അവിടെ വെച്ചാണ്... കാര്യം വേറൊന്നും കൊണ്ടല്ല... അവിടെയാകുമ്പോ ദിനംപ്രതി നല്ല മൊഞ്ചൻ ചെക്കന്മാരെ കാണാൻ പറ്റും... അവറ്റകളെ നോക്കി വിലയിരുത്തി മാർക്കിടാനാണ് ഞങ്ങൾ മെയിനായിട്ട് അങ്ങോട്ട് പോകുന്നത്... ഈ ഞങ്ങൾ ആരാണെന്ന് പറഞ്ഞില്ലല്ലോ അല്ലെ... എന്റെ ചങ്കും കരളും കുടലുമായ *അശ്വതി* എന്ന അച്ചുവും *ഹസീന* എന്ന ഹസിയും... ഒരു നാലാമൻ കൂടിയുണ്ട്ട്ടോ ഞങ്ങളെ ടീമിൽ... അവനെ പറ്റി ഞാൻ വഴിയേ പറയാം... അവൻ ഇപ്പോ ഞങ്ങളെ കൂടെയില്ല... എന്തിനും ഏതിനും എന്റെ കൂടെ ചെറുപ്പം തൊട്ടേയുള്ള എന്റെ കൂടെ പിറക്കാതെ പോയ കൂടപ്പിറപ്പുകൾ... അതാണ് അവര് മൂന്ന് പേരും... മൈ ബഡീസ്... അച്ചുവിന് വീട്ടിൽ അമ്മയും അച്ഛനും ഒരു അനിയത്തിയുമാണ് ഉള്ളത്... അനിയത്തിയുടെ പേര് *നയന* ഇപ്പോ ഒൻപതിൽ പഠിക്കുന്നു... എന്റെ അനിയത്തി കുരിപ്പ് *മുഹ്സിന* എന്ന സിനുവിന്റെ കട്ട ചങ്ക്... പിന്നെ ഹസിക്ക് വീട്ടിൽ ഉമ്മയും ഉപ്പയും ഒരു താത്തയുമാണ് ഉള്ളത്... അവളെ താത്താന്റെ പേര് *ജസീന* ... ജസിന്റെ കല്യാണം ഈയിടെ കഴിഞ്ഞതെയുള്ളൂ... ആ കല്യാണം ഒരൊന്നൊന്നര കല്യാണം തന്നെയായിരുന്നു... പറഞ്ഞറിയിക്കാൻ പറ്റില്ല അമ്മാതിരി ചാകര അല്ലായിരുന്നോ കല്യാണത്തിന്... ഛെ... ഛെ... പറഞ്ഞ് പറഞ്ഞ് ഞാൻ വിഷയത്തിൽ നിന്ന് ഡൈവേർട്ട് ആയി... നമുക്ക് തിരിച്ച് വരാം... എപ്പോഴും ഞങ്ങൾ മാളിലേക്ക് പോകുന്നതിന്റെ ഉദ്ദേശം മാർക്കിടൽ പരിപാടി ആണെങ്കിലും ഇത്തവണ പരിപാടിയിൽ ഒരു ചെറിയ മാറ്റമുണ്ട്... കൂട്ടത്തിൽ ഒരു ചെറിയ ഷോപ്പിങ്ങിന് കൂടിയാണ് ഞങ്ങളെ ഈ പോക്ക്... കാര്യം എന്താണെന്ന് ഞാൻ പിന്നെ പറയാം... ഞങ്ങൾ മാളിൽ എത്തിയിട്ടുണ്ട്... ലേറ്റ് ആയതിന് ഇന്നെന്തായാലും അവറ്റകളെ കയ്യിൽ നിന്ന് എനിക്ക് പൊങ്കാല ഉറപ്പാ... അപ്പൊ അത് കയ്യോടെ വാങ്ങിച്ചിട്ട് അവരെ ഒന്ന് കൂളാക്കിയിട്ട് വരാവെ... ഞാൻ കാറിൽ നിന്നിറങ്ങി അകത്തേക്ക് പോകാൻ നിന്നതും കാക്കു കാറിന്റെ ഹോൺ അടിച്ചത് കേട്ട് ഞാൻ തിരിഞ്ഞ് നോക്കി... "വേഗം ഷോപ്പിംഗ് ഒക്കെ തീർത്ത് വന്നേക്കണം... നിങ്ങള് മൂന്നും കൂടി കൂടിയാൽ പിന്നെ ഇവിടന്ന് നേരം ഇരുട്ടിയാലും വരില്ലെന്ന് അറിയാം... അതോണ്ടാ ആദ്യം തന്നെ പറഞ്ഞത്... അര മണിക്കൂർ ടൈം തരും അതിനുള്ളിൽ എല്ലാം തീർത്ത് വന്നില്ലേൽ ഞാൻ എന്റെ പാട്ടിന് പോകും..." എന്ന് അവൻ കാറിന്റെ ഉള്ളിൽ നിന്ന് വിളിച്ച് കൂവുന്നത് കേട്ട് ആ പരിസരത്ത് ഉണ്ടായിരുന്നവർ ഒക്കെ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയതും ഞാൻ അവരെയൊക്കെ നോക്കി ഒരു ഇളി പാസാക്കിയിട്ട് തിരിച്ച് കാറിന്റെ അടുത്തേക്ക് തന്നെ വന്ന് കാറിന്റെ ഉള്ളിലേക്ക് തലയിട്ടു... "പെട്ടെന്ന് എല്ലാം തീർത്ത് വരാൻ തന്നെ ആയിരുന്നു ഞാൻ വിചാരിച്ചത് പക്ഷെ നീയെന്റെ ഈഗോയെ ഹേർട്ട് ചെയ്തു... അതോണ്ട് എന്റെ പുന്നാര കാക്കു ഒന്നറിഞ്ഞ് വെച്ചോ... നീ നിന്റെ പാട്ടും പാടി ഇവിടെ തന്നെ ഇരിക്കുകയെ ഉണ്ടാകൂ... ഞങ്ങളെ പരിപാടി കഴിയുന്ന വരെ..." അതും പറഞ്ഞ് കാറിൽ നിന്ന് കീ എടുത്ത് അത് കയ്യിലിട്ട് അമ്മാനമാടി ഓനെ നോക്കി ഇളിച്ചോണ്ട് ഞാൻ അകത്തേക്ക് കയറി... "ഫെബി... കളിക്കാതെ കീ തന്നിട്ട് പോടീ..." എന്ന് അവൻ അവിടെ നിന്ന് അലറിയപ്പോ നോ എന്ന് കയ്യാട്ടി ഞാൻ മുന്നോട്ട് നടന്നു... എന്നിട്ട് നമ്മളെ കരൾസിനെ വിളിക്കാൻ വേണ്ടി ഫോൺ എടുത്ത് അച്ചുവിന് വിളിച്ചോണ്ട് ഞാൻ മാളിനെ അടിമുടി വീക്ഷിച്ച്‌ കൊണ്ടിരുന്നു... അപ്പോ തന്നെ എന്റെ പിറകിൽ നിന്ന് ആരോ ഒന്ന് തോണ്ടിയതും ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ഒരു വലിയ ബണ്ണി (മുയൽ ഡോൾ) എന്റെ മുന്നിൽ നിൽക്കുന്നുണ്ട്... അതിനെ കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞതും അത് അങ്ങോട്ടും ഇങ്ങോട്ടും തലയാട്ടി കൊണ്ട് എന്നോട് ഹായ് പറഞ്ഞ് കൈ തന്നു... തിരിച്ച് അതിനും കൈ കൊടുത്ത് നമ്മള് അങ്ങനെ നിൽക്കുമ്പോഴാണ് ആ ബണ്ണി എന്നോട് മോളിലേക്ക് നോക്കാൻ പറഞ്ഞത്... അങ്ങോട്ട് നോക്കിയപ്പോ ഞാൻ ഇതുവരെ തിരഞ്ഞോണ്ട് നടന്ന കീടങ്ങളുണ്ട് എന്നെ നോക്കി പല്ലിളിക്കുന്നു... അപ്പോഴല്ലെ മനസ്സിലായത് ഇത് അവറ്റകളെ പണിയാണെന്ന്... അവരോട് ഞാൻ അങ്ങോട്ട് വരാമെന്ന് ആംഗ്യം കാണിച്ചിട്ട് ആ ബണ്ണിയെ നോക്കി ഒരു ഇളി പാസാക്കി ഞാൻ അവിടന്ന് പോകാൻ നിന്നതും അത് എന്നോട് നിൽക്കാൻ ആംഗ്യം കാണിച്ചു... ഇനിയിപ്പോ എന്താ എന്ന മട്ടിൽ ഞാൻ അതിനെ നോക്കി നെറ്റി ചുളിച്ചപ്പോ എനിക്ക് നേരെ ഒരു പേപ്പർ നീട്ടിയിട്ട് അത് ബൈ ബൈ പറഞ്ഞ് വേറെ ആരുടെയൊക്കെ അടുത്തേക്ക് ചെന്നു... ഞാൻ അത് നോക്കി കൊണ്ട് എസ്കിലേറ്റർ വഴി മുകളിൽ എത്തിയപ്പോ അവര് രണ്ട് പേരും കൂടി എന്റെ അടുത്തേക്ക് ഓടി വന്നിരുന്നു... "എടി ഇന്ന് ഇവിടെ വല്ല പരിപാടിയുമുണ്ടോ..? പതിവില്ലാതെ കൂടുതൽ ആൾക്കൂട്ടവും നേരത്തെ കണ്ട ബണ്ണിയെ പോലെയുള്ള കുറെ ഡോൾസും ഇവിടെ കറങ്ങി നടപ്പുണ്ടല്ലോ... എന്താ സംഭവം?" "നിന്റെ കയ്യിലുള്ള ബ്രോഷർ നീ വായിച്ചില്ലേ? ഇവിടെ ഒരു പുതിയ ഷോപ്പിന്റെ ഉൽഘാടനമായിരുന്നു... നമ്മളെ ടോവിനോ ആയിരുന്നു വന്നത്... നീ വരാൻ ലേറ്റ് ആയത് കൊണ്ട് നിനക്ക് കാണാൻ പറ്റിയില്ല... പക്ഷെ ഞങ്ങള് കണ്ടു..." എന്ന് പറഞ്ഞ് ഹസി തുള്ളി ചാടിയപ്പോ ഞാൻ ഛെ എന്ന് പറഞ്ഞ് ആ ബ്രോഷറിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ടു... "ഛെ... എന്നാലും എന്റെ ഇച്ചായാ നിങ്ങളെ ഞാൻ മിസ് ചെയ്ത് കളഞ്ഞല്ലോ... എല്ലാത്തിനും എന്റെ ആ പുന്നാര കാക്കൂനെ പറഞ്ഞാൽ മതി... അവൻ കാരണമാ ഞാൻ ഇന്നും ലേറ്റ് ആയത്... ആ സാരമില്ല... ഇതൊക്കെ ഇനി വെറും രണ്ടാഴ്ച കൂടി സഹിച്ചാൽ മതിയല്ലോ എന്ന് ആലോചിക്കുമ്പോഴാ ഇച്ചിരി സമാധാനം കിട്ടുന്നത്..." എന്ന് ഞാൻ പറഞ്ഞപ്പോ ഞങ്ങള് മൂന്ന് പേരും കൂടി പരസ്പരം മുഖത്തോട് മുഖം നോക്കി ഒരു കള്ളച്ചിരി ചിരിച്ചോണ്ട് ഷോപ്പിങ്ങിന് വേണ്ടി ആ മാളിലെ മുഴുവൻ ഷോപ്പിലും ഇടിച്ച് കയറി... എന്തിനേറെ പറയുന്നു മെൻസ് ഷോപ്പ് പോലും ഞങ്ങൾ വെറുതെ വിട്ടിട്ടില്ല... അവിടെ കേറി ഓരോന്ന് വാങ്ങുന്ന പോലെ നോക്കിയിട്ട് അവിടെയുള്ളവരെ വായിനോക്കി നിന്ന് ഒടുക്കം അവരും തിരിച്ച്‌ ഞങ്ങളെ ലുക്ക് വിടുമ്പോ തലയിലാകും എന്ന് തോന്നുമ്പോഴേക്കും ഞങ്ങൾ അവിടന്ന് മുങ്ങും... ഇതാണ് ഞങ്ങളെ സ്ഥിരം പണി... അങ്ങനെ ഞങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ ഞാൻ നേരത്തെ തന്നെ പർച്ചേസ് ചെയ്ത് അവറ്റകളെ രണ്ടിനെയും നോക്കിയപ്പോ അവര് ഇപ്പോഴും ഒരെണ്ണത്തിലും ഉറച്ച് നിൽക്കുന്നില്ലായിരുന്നു... ഇതാണ് ഇവറ്റകളെ കൂടെ ഷോപ്പിങ്ങിന് ഇറങ്ങിയാൽ എനിക്ക് പറ്റാത്ത കാര്യം... ഞാൻ എനിക്കുള്ളതൊക്കെ പെട്ടെന്ന് സെലക്ട്‌ ചെയ്ത് പർച്ചേസ് ചെയ്യും ചെറുപ്പം മുതലേ ശീലമായതാണ്... പക്ഷെ ബാക്കി രണ്ടും ഇക്കാര്യത്തിൽ നേരെ വിപരീതമാണ്... അതോണ്ട് തന്നെ അവറ്റകളെ ഇനി ഇപ്പോഴോന്നും പ്രതീക്ഷിക്കണ്ട എന്ന് തോന്നിയതോണ്ട് ഞാൻ ഷോപ്പിൽ നിന്നിറങ്ങി അവിടെ മുഴുവൻ ഒന്ന് കണ്ണോടിച്ച് നോക്കിയപ്പോ നമ്മളെ ബ്രോ അവിടെ ഒരു സ്ഥലത്ത് ഇരിക്കുന്നത് കണ്ടു... അവനെ കണ്ടപ്പോ തന്നെ നമ്മള് പർച്ചേസിംഗ് കവർ ഒക്കെ എടുത്ത് അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ അടുത്തിരുന്നു... എന്നെ കണ്ടതും ഫോണിൽ നിന്ന് തലയുയർത്തി നമ്മളെ ഒന്ന് നോക്കിയിട്ട് കയ്യിലുള്ള കവറിലേക്ക് നോട്ടം തെറ്റിച്ചു... "ഇത്രേയുള്ളൂ...? എല്ലാം വാങ്ങിയോ? അവസാനം അതില്ല ഇതില്ല എന്നൊക്കെ പറഞ്ഞ് അപ്പൊ എന്നെ ഇട്ട് ഓടിക്കരുത്..." "എന്റെ പർച്ചേസിംഗ് തീർന്നു... എനിക്ക് വേണ്ടതൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട്..." "ഹ്മ്... എന്നിട്ട് എവിടെ നിന്റെ കരൾസ്?" "അവരുടേത് ഇതുവരെ കഴിഞ്ഞിട്ടില്ല... കുറച്ച് നേരം വെയ്റ്റ് ചെയ്യാം..." എന്ന് ഞാൻ പറഞ്ഞപ്പോ അവനൊന്ന് ഇരുത്തി മൂളി കൊണ്ട് വീണ്ടും ഫോണിലേക്ക് നോട്ടം തെറ്റിച്ചു... തിരിച്ച് ഞങ്ങളെ എല്ലാവരെയും വീട്ടിൽ കൊണ്ട് പോയി വിടുന്നത് നമ്മളെ ബ്രോയാണ്... അതാണ് ആ മൂളലിന് ഇത്ര കട്ടി... അവൻ ഫോണിൽ ആരോടോ ഞോണ്ടുന്നത് കണ്ടിട്ട് നമ്മള് മെല്ലെയൊന്ന് ഇടങ്കണ്ണിട്ട് ഏന്തി വലിഞ്ഞ് നോക്കിയപ്പോ മിന്നുവാണെന്ന് മനസ്സിലായി... നമ്മളെ ബ്രോന്റെ ലൈൻ... ഏതോ പണച്ചാക്കിന്റെ മോളാണെന്നാണ് ഇവൻ എന്നോട് പറഞ്ഞത്... അവര് ചാറ്റ് ചെയ്യുന്നത് നോക്കി നമ്മള് ഇരിക്കുന്നത് ശ്രദ്ധിച്ച് ആ കോപ്പ് ബ്രോ അപ്പോ തന്നെ ഫോൺ മറച്ച് വെച്ചിട്ട് എന്നെ തുറിച്ച്‌ നോക്കിയപ്പോ ഞാൻ ഓനെ നോക്കി ഒരു ലോഡ് പുച്ഛം എറിഞ്ഞു... "അല്ലേലും ആർക്ക് കാണണം നിന്റെ പഞ്ചാര ചാറ്റിംഗ്... സൂക്ഷിച്ച് ഒക്കെ പഞ്ചാര കൊടുത്താൽ മതി ഇല്ലേൽ ഉറുമ്പുകൾ വരും..." "നീയുണ്ടല്ലോ ഇവിടെ ഒരു വലിയ കട്ടുറുമ്പായിട്ട്... ഇതിലും വലുത് ഇനി വരാൻ ഒന്നുമില്ല..." "ഓ... എന്നാ പിന്നെ നമ്മള് അങ്ങ് മാറി തന്നേക്കാം... കമിതാക്കൾ എന്താന്ന് വെച്ചാ ആയിക്കോ..." എന്ന് പറഞ്ഞ് ഞാൻ അവിടന്ന് എണീറ്റ് ഓനെ പ്രാകി കൊണ്ട് മുന്നോട്ട് നടന്ന് ആ ഫ്ലോറിലെ കൈവരിയിൽ കൈ വെച്ച് ആ മാൾ മൊത്തത്തിൽ ഒന്ന് കണ്ണുഴിഞ്ഞു... മാർക്കിടാൻ പറ്റിയ ആരെയെങ്കിലും കിട്ടുമോ എന്ന് ചിന്തിച്ച് അങ്ങനെ നമ്മളെ നോട്ടം പലരിലേക്കും സഞ്ചരിച്ച്‌ പോയി കൊണ്ടിരുന്നപ്പോഴാണ് താഴത്തെ ഫ്ലോറിൽ നിന്ന് നേരത്തെ കണ്ട ബണ്ണിയെ ഞാൻ ശ്രദ്ധിക്കുന്നത്... എസ്കിലേറ്റർ വഴി താഴേക്ക് വരുന്നവരെ തടഞ്ഞ് നിർത്തി ഓരോരോ കോപ്രായങ്ങൾ കാണിച്ച് ആ ബ്രോഷർ വിതരണം ചെയ്യുന്നത് കണ്ട് ഞാൻ അറിയാതെ ചിരിച്ച് പോയി... പോരാത്തതിന് കൊച്ചുകുട്ടികൾക്കൊക്കെ ചോക്ലേറ്റ്സും ബണ്ണി കൊടുക്കുന്നുണ്ട്... ഞാൻ ആ ബണ്ണിയെ തന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ട് ആ നിർത്തം നിന്നതും പെട്ടെന്ന് ബണ്ണിയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് പിറകിൽ നിന്നും ഒരു മൊഞ്ചൻ മുന്നിലേക്ക് വന്നു... ആരോടോ ഫോണിൽ സംസാരിച്ചോണ്ട് അവൻ ആ ബണ്ണിയെ മറികടന്ന് മുകളിലേക്ക് വരാൻ നിന്നതും എന്റെ നോട്ടം പിന്നെ ചെന്ന് പതിച്ചത് അവനിൽ മാത്രമായിരുന്നു... ബണ്ണി അവന് നേരെ നീട്ടിയ ബ്രോഷർ വാങ്ങി ബണ്ണിയെ കെട്ടിപ്പിടിച്ച് കൈ കൊടുത്തിട്ട് അവൻ ചിരിച്ചോണ്ട് മുകളിലേക്ക് വരുന്നത് കണ്ട് ഞാൻ ഫ്ലാറ്റ് ആയെന്ന് പറഞ്ഞാൽ മതിയല്ലോ... സത്യം പറഞ്ഞാൽ എന്റെ ഈ മാർക്കിടൽ പരിപാടിയോട് പോലും ഇത്തിരി മതിപ്പ് തോന്നുന്നത് ഇപ്പോഴാണ്... ഞാൻ നിൽക്കുന്നത് എവിടെയാണെന്ന് വരെ മറന്നോണ്ട് ഞാൻ അവനെ തന്നെ നോക്കി നിന്നതും ഓൻ ഫോണിൽ എന്തൊക്കെയോ സംസാരിച്ച് തലയാട്ടി ചിരിച്ചോണ്ട് പെട്ടെന്ന് എന്നിലേക്ക് നോട്ടം തെറ്റിച്ചു... ആ സ്പോട്ടിൽ തന്നെ ഞാൻ അവനിൽ നിന്ന് മുഖം തിരിച്ച് വേറെ എങ്ങോട്ടൊക്കെയോ നോക്കി മെല്ലെ ഇടങ്കണ്ണിട്ട് ഓനെ നോക്കിയതും ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർത്തി അവൻ എന്നെ തന്നെ നോക്കി മുകളിലേക്ക് വരുന്നുണ്ടായിരുന്നു... അത് കണ്ടപ്പോ തന്നെ എനിക്ക് ആകെ ചടച്ചു... ലൈഫിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ചടക്കുന്നത്... അതോണ്ട് തന്നെ ഞാൻ അവിടന്ന് തിരിഞ്ഞ് നിന്നിട്ട് ഓൻ എന്നെ തിരിച്ച് നോക്കിയത് ആലോചിച്ച്‌ സ്വയം തലക്കടിച്ചു... ഞങ്ങൾ അല്ലറ ചില്ലറ വായിനോട്ടവും മാർക്കിടൽ പരിപാടിയും ഒക്കെ നടത്തുമെങ്കിലും ഞങ്ങളെ തിരിഞ്ഞ് നോക്കുന്നവരെ പിന്നെ ഞങ്ങൾ നോക്കാറെയില്ല... കാരണം അത് ഞങ്ങളെ എതിക്സിന് എതിരാണ്...😁 അതോണ്ടാ ഞാൻ വേഗം തിരിഞ്ഞ് നിന്നത്... എന്നാലും അവൻ അവിടന്ന് പോയോ എന്ന് അറിയാൻ വേണ്ടി ഞാൻ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ അവൻ എന്റെ നേർക്ക് നടന്ന് വരുന്നത് കണ്ട് പെട്ടെന്ന് എന്റെ വയറ് ഒന്ന് കാളി... തിരിഞ്ഞ് നോക്കിയതിനേക്കാൾ ഡബിൾ മടങ്ങ് സ്പീഡിൽ ഞാൻ തല തിരിച്ച് എന്താ ചെയ്യാ എന്നറിയാതെ അവിടെ നിന്ന് ബ്രേക്ക് ഡാൻസ് കളിച്ചു... അപ്പോഴും മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു അവൻ എന്നെ പാസ്സ് ചെയ്ത് വേഗം പോകണേ എന്ന്... ഞാൻ കണ്ണടച്ച് പിടിച്ച് അത് പുലമ്പി കൊണ്ട് കുറച്ച് നേരം നിന്നിട്ട് അവൻ എന്റെ അടുത്തേക്ക് വന്ന പോലെയൊന്നും തോന്നാതിരുന്നപ്പോ ഞാൻ മെല്ലെ കണ്ണ് തുറന്ന് ഒന്ന് നോക്കി... അവൻ അവിടെ ഇല്ലെന്ന് മനസ്സിലായതും ഞാൻ ഒന്ന് നെടുവീർപ്പ് ഇട്ടോണ്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പൊ നമ്മളെ മുന്നിൽ രണ്ട് കയ്യും കെട്ടി നമ്മളെ നോക്കി നിൽക്കുന്ന ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി... അവനെ കണ്ട് ചിരിക്കണോ കരയണോ എന്നറിയാൻ പാടില്ലാത്ത അവസ്ഥയിൽ ഞാൻ ഓനെ നോക്കി ചിരിച്ചോണ്ട് മെല്ലെ അവിടന്ന് സ്കൂട്ടാകാൻ നോക്കിയതും... "അതേയ് ഒന്നവിടെ നിൽക്കടോ..." അവൻ എന്നെ വിളിക്കുന്നത് കേട്ട് ഞാൻ കണ്ണിറുക്കെ അടച്ച് അവിടെ സ്റ്റക്കായി നിന്നു... 'പടച്ചോനെ... ഞാൻ ഓനെ വായിനോക്കി നിന്നതിനെ കുറിച്ചൊന്നും ചോദിക്കാൻ ആകരുതേ അവൻ എന്നെ വിളിച്ചത്...' എന്ന് മനമുരുകി പ്രാർത്ഥിച്ചോണ്ട് ഞാൻ അവന്റെ നേരെ തിരിഞ്ഞ് നിന്ന് ഓനെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ച് കൊടുത്തു... "താൻ എന്താ ഒന്നും മിണ്ടാതെ പോകുന്നത്? എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് പോകണം..." "ആക്ച്വലി.... ഞാൻ ഇയാളെ എവിടെയോ വെച്ച് കണ്ട പോലെ എനിക്ക് തോന്നി... അതോണ്ടാട്ടോ ഇയാളെ നോക്കിയത്... സോറി പക്ഷെ എനിക്ക് ആള് മാറി പോയി..." എന്ന് പറഞ്ഞ് ഞാൻ വീണ്ടും തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും... "പക്ഷെ എനിക്ക് ആള് മാറിയിട്ടില്ല... ആയിഷ ഫെബി എന്നല്ലേ തന്റെ പേര്..." എന്ന് അവൻ പറയുന്നത് കേട്ട് ഞാൻ കണ്ണും മിഴിച്ച് സ്പോട്ടിൽ തന്നെ അവന്റെ നേരെ തിരിഞ്ഞ് നിന്നു... "എ... എന്നെ... എന്നെ എങ്ങനെ അറിയാം...?" എന്ന എന്റെ ചോദ്യത്തിന് അവനൊന്ന് ചിരിച്ചോണ്ട് അവന്റെ ഒരു കൈ പോക്കറ്റിലിട്ട് നിന്നു... "അതൊക്കെ അറിയാം... നിന്നെ കുറിച്ച് മാത്രല്ല നിന്റെ വീട്ടുകാരെ കുറിച്ചുമൊക്കെ അറിയാം..." എന്ന് അവൻ പറഞ്ഞപ്പോ ഞാൻ നെറ്റി ചുളിച്ച് അവനെയൊരു സംശയത്തോടെ നോക്കി... "അബൂബക്കർ ഫൗസിയ ദമ്പതികളുടെ രണ്ടാമത്തെ സന്തതിയാണ് നീ... ആയിഷ ഫെബി... ഇപ്പൊ പ്ലസ് ടു കഴിഞ്ഞ് ബി.ടെക് പഠിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് പോകാൻ പോകുന്നു... നിനക്ക് രണ്ട് ബ്രദേഴ്സും ഒരു സിസ്റ്ററുമാണ് ഉള്ളത്... നിന്റെ കാക്കു അൻസാർ എഞ്ചിനീയറിങ് കഴിഞ്ഞ് ഇപ്പോ ഇവിടെ നാട്ടിൽ തന്നെ വർക്ക് ചെയ്യുന്നു... പിന്നെ അനിയൻ *ഇർഷാദ്* ഇപ്പോ പ്ലസ് വണ്ണിന് പഠിക്കുന്നു... അനിയത്തി മുഹ്സിന ഒൻപതിലും... നീയൊരു ഡാൻസറാണ്, കരാട്ടെ ഫൈറ്ററാണ് അതിലുപരി എല്ലാവരുടെയും പൊന്നോമന പുത്രിയാണ്... നിനക്ക് നിന്റെ ഫ്രണ്ട്സ് എന്ന് വെച്ചാൽ ജീവനുമാണ്... ഹസിയും അച്ചുവും പിന്നെ ശാമിലും... നിന്നെ കുറിച്ച് എനിക്ക് എല്ലാം അറിയാമെന്ന് ഇതോടെ മനസ്സിലായോ, അതോ ഇനി വേറെ വല്ലതും പറയണോ...?" അവൻ എന്നെ കുറിച്ചുള്ള ഫുൾ ഡീറ്റയ്ൽസും പറയുന്നത് കേട്ടിട്ട് ഞാൻ കാറ്റ് പോയ ബലൂൺ പോലെ അവനെ തന്നെ വായും പൊളിച്ച് നോക്കി നിന്നു... 'പടച്ചോനെ... ഈ പുതിയ അവതാരം ഏതാണെന്ന് മനസ്സിലാകുന്നില്ലല്ലോ... എന്നെ കുറിച്ച് എല്ലാം ഇവൻ അറിഞ്ഞ് വെച്ചിട്ടുണ്ടെങ്കിൽ ഇവൻ സാധാരണക്കാരൻ ആകില്ല... എന്നാലും ഇവൻ ആരാണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടുത്തം കിട്ടുന്നില്ലല്ലോ പടച്ചോനെ...' "നിന്നെ കുറിച്ച് ഇത്രക്കൊക്കെ അറിഞ്ഞ് വെച്ചിരിക്കുന്ന ഈ ഞാൻ ആരാണെന്നല്ലെ നീ ഇപ്പോ ചിന്തിക്കുന്നത്?" എന്ന് അവൻ എന്നോട് ചോദിച്ചപ്പോ ഞാൻ അല്ലെന്ന് പതിയെ തലയാട്ടി കൊണ്ട് പിന്നെ അതെയെന്ന് തലയാട്ടുന്നത് കണ്ട് അവനും അതേപോലെ തലയാട്ടി എന്നെ നോക്കി ചിരിച്ചു... "ഇനിയും നിന്നിൽ നിന്ന് അത് മറച്ച് വെച്ച് നിന്നെ ഭ്രാന്ത് പിടിപ്പിക്കുന്നില്ല... നിങ്ങളെ വീട്ടിലെ മൂത്ത സന്തതിയുടെ ബെസ്റ്റ് ഫ്രണ്ടാണ് ഞാൻ... *സമീർ...* " എന്ന് പറഞ്ഞ് അവൻ എന്റെ നേർക്ക് കൈ നീട്ടിയതും ഞാൻ ഒന്ന് ഇളിച്ചോണ്ട് അവന് കൈ കൊടുത്തിട്ട് പലപ്പോഴായി കാക്കൂന്റെ വായിൽ നിന്ന് ഈ പേര് വീണത് ഓർത്തു... 'ഓ അപ്പോ ആ മുതല് ആയിരുന്നല്ലെ... ഇപ്പോഴാ കാണാൻ പറ്റിയത്...' എന്ന് മനസ്സിൽ പറഞ്ഞിട്ട് പുറമെ അവനെ നോക്കി ഇളിച്ചതും അവൻ കൈ പിൻവലിച്ചിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു... "തന്നെ കളിപ്പിക്കണമെന്ന് കരുതിയതല്ല... പിന്നെ എന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോ ഒന്ന് ഞെട്ടിക്കാമെന്ന് തോന്നി അത്രേയുള്ളൂ..." "അത്... ആക്ച്വലി ഞാൻ ചുമ്മാ... വെറുതെ... ബോറടിച്ചപ്പോ..." "ഹാ... വിശദീകരിച്ച്‌ ബുദ്ധിമുട്ടണ്ട... എനിക്ക് തന്റെ മാർക്കിടൽ പരിപാടിയെ കുറിച്ചൊക്കെ അറിയാം... എല്ലാം അവൻ എന്നോട് പറഞ്ഞിട്ടുണ്ട്..." എന്ന് പറഞ്ഞ് അവൻ ചിരിച്ചപ്പോ ഞാൻ ശരിക്കും നാണം കെട്ടു... ചടച്ചിട്ട് അവന്റെ മുഖത്തേക്ക് പോലും നോക്കാൻ പറ്റാതെ ഞാൻ തല താഴ്ത്തി നിന്നു... 'പരട്ട കാക്കു... നാറ്റിച്ച് കളഞ്ഞു ചെറ്റ... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ കോപ്പേ... വീട്ടിൽ ഒന്ന് എത്തിക്കോട്ടെ...' എന്ന് മനസ്സിൽ ബ്രോനെ പ്രാകി കൊണ്ട് ഞാൻ അങ്ങനെ നിന്നു... "താൻ എന്താടോ ഒന്നും മിണ്ടാത്തത്...? താൻ ഭയങ്കര വായാടി ആണെന്നാണല്ലോ അവൻ പറഞ്ഞത്... എന്നിട്ട് താൻ ഒന്നും എന്നോടും പറഞ്ഞില്ലല്ലോ... ഞാൻ ഇത്രെയൊക്കെ കാര്യങ്ങൾ പറഞ്ഞ സ്ഥിതിക്ക് തിരിച്ച് എന്നെ കുറിച്ചും വല്ലതും തനിക്ക് ചോദിക്കാം..." അവന്റെ പറച്ചില് കേട്ടിട്ട് വല്ലതുമൊക്കെ ചോദിക്കണം പറയണമെന്ന് എനിക്കുമുണ്ട്... പക്ഷെ ലവൻ നേരത്തെ തന്നെ മനുഷ്യനെ ആകെ തളർത്തി കളഞ്ഞത് കൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കാൻ തോന്നുന്നില്ല... "ഓക്കേ... എന്തായാലും താൻ ചോദിക്കാത്ത സ്ഥിതിക്ക് ഇനി ഞാൻ തന്നെ പറയാം... എന്റെ പേര് സമീർ... ഉമ്മക്കും ഉപ്പക്കും ആണായും പെണ്ണായുമുള്ള ഒരേയൊരാൾ... ഇപ്പോ ഗൾഫിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യാണ്... അൻസിയും ഞാനും പ്ലസ് ടു വരെ ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്... പിന്നെ ഞാൻ എന്റെ ഡിഗ്രി ഒക്കെ ചെയ്തത് ട്രിവാൻഡ്റതായിരുന്നു..." എന്നൊക്കെ അവൻ പറയുന്നത് കേട്ട് ഞാൻ ചടപ്പൊക്കെ മറച്ച് വെച്ച് ഓ എന്ന മട്ടിൽ തലയാട്ടി കൊണ്ടിരുന്നു... 'സത്യത്തിൽ ഇതൊക്കെ എന്തിനാ ഇവൻ ഇപ്പോ എന്നോട് പറയുന്നേ? ഞാൻ അതിന് ഒന്നും ചോദിച്ചില്ലല്ലോ? ഫെബി be careful... റൂട്ട് മറ്റെങ്ങോട്ടോ ആണ് പോകുന്നത്... Something fishy...' എന്നൊക്കെ നമ്മള് സ്വയം മനസ്സിനോട് പുലമ്പി കൊണ്ടിരുന്നു... "ഞാനിപ്പോ ഇതൊക്കെ എന്തിനാ തന്നോട് പറയുന്നതെന്നല്ലെ താൻ ചിന്തിക്കുന്നേ?" പെട്ടെന്ന് നമ്മളെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് അവൻ ചോദിക്കുന്നത് കേട്ട് ഞാൻ ഓനെ നോക്കി അതെയെന്ന് തലയാട്ടിയതും അവൻ പിന്നീട് പറയുന്നത് കേട്ട് നമ്മള് ഞെട്ടി കണ്ണും മിഴിച്ച് അവനെ തന്നെ നോക്കി നിന്നു... "ഇപ്പോ ഇവിടെ നടക്കുന്നത് ഒരു ചെറിയ പെണ്ണ്കാണലാ... എന്റെയും നിന്റെയും... ഞാൻ നിന്നെ കാണാൻ വേണ്ടിയാ ഇങ്ങോട്ട് വന്നത്... താൻ ഇവിടെയുണ്ടെന്ന് അൻസി തന്നെയാ എന്നോട് പറഞ്ഞതും ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടതും..." എന്ന് അവൻ പറയുന്നത് കേട്ട് ഞാൻ പല്ലിറുമ്മി 'ബ്രദറെ...' എന്ന് നീട്ടി വിളിച്ചു... അവന്റെ മയ്യിത്ത് മിക്കവാറും എന്റെ കൈ കൊണ്ട് തന്നെയാകുമെന്ന് ഞാൻ ഫിക്സായി കഴിഞ്ഞു... "എടൊ... താൻ എന്താ ഒന്നും പറയാത്തെ..? അൻസിക്കിട്ടുള്ള വല്ല പണിയും പ്ലാൻ ചെയ്യാണോ?" എന്നെ നല്ലോണം മനസ്സിലാക്കി വെച്ചിട്ടുള്ള മട്ടിൽ അവൻ ചോദിക്കുന്നതൊക്കെ കേട്ടിട്ട് തിരിച്ചൊന്നും എനിക്ക് പറയാൻ കിട്ടുന്നില്ല... സത്യം പറഞ്ഞാൽ ആ ചടപ്പ് ഇതുവരെ അങ്ങ് മാറിയിട്ടില്ലെന്ന് പറഞ്ഞാൽ മതിയല്ലോ... അവനോട് എന്ത് പറയുമെന്ന് അറിയാതെ ഞാൻ ആകെ ശശിയായി അവിടെ നിന്ന് പരുങ്ങി കളിച്ചതും പെട്ടെന്ന് കാക്കു ഞങ്ങളെ അടുത്തേക്ക് വന്ന് സമീറിന്റെ തോളിലൂടെ കയ്യിട്ട് നിന്നിട്ട് എന്നെ നോക്കി ഇളിച്ചു... "എങ്ങനെയുണ്ട് ഫെബി മോളെ നമ്മളെ ചെക്കൻ... നിനക്ക് ഇഷ്ടായോ?" എന്ന അവന്റെ ചോദ്യം കേട്ടിട്ട് ഓനെ അപ്പോ കഴുത്ത് ഞെരിച്ച് കൊല്ലാനായിരുന്നു നമ്മക്ക് തോന്നിയത്... "നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാ ഇക്കാര്യം നിന്നോട് പറയാതിരുന്നത്... സമീറിന്റെ കാര്യം വീട്ടിൽ എല്ലാവർക്കും അറിയാം... അവർക്ക് ഒക്കെ ഓകെ ആണ്... പിന്നെ നിങ്ങൾക്ക് ഓക്കേ ആണോ എന്നറിയാൻ വേണ്ടിയാ ഇങ്ങനെ ഒരു സെറ്റപ്പ് ഒരുക്കിയത്... ഡാ അളിയാ... നീ പറ... നിനക്ക് ഇഷ്ടായോ ഇവളെ? ഇഷ്ടമായെങ്കിൽ പറഞ്ഞോണം ഇപ്പോ തന്നെ ഇവളെ നിന്റെ കയ്യിൽ ഏൽപ്പിച്ച് തരും പിന്നെ ഈ വഴിക്ക് ഇവളെ കൊണ്ട് വന്ന് പോകരുത്..." എന്ന് കാക്കു കോപ്പ് പറയുന്നത് കേട്ട് ഞാൻ ഓന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് മോന്തയും വീർപ്പിച്ച് നിന്നപ്പൊ എന്നെ നോക്കി ചിരിക്കുന്ന സമീറിനെ കണ്ട് ഞാൻ ഒന്ന് ചിരിച്ചു... "എനിക്ക് ഓക്കേയാണ്... ഇവൾക്കും സമ്മതം ആണെങ്കിൽ പിന്നെ എല്ലാം വീട്ടുകാരെ തീരുമാനം പോലെ നടക്കട്ടെ..." "അപ്പോ അവന് ഓകെ ആയി... ഇനി എന്താ നിന്റെ തീരുമാനം...?" പെട്ടെന്ന് കാക്കു എന്നോട് അങ്ങനെ ചോദിച്ചപ്പൊ ഞാൻ എന്ത് പറയണമെന്ന് അറിയാതെ അവരെ രണ്ട് പേരെയും മിഴിച്ച് നോക്കി നിന്നു... 'ഇതൊക്കെ നമ്മളെ ബ്രോ നമ്മളെ മുഖത്ത് മനഃപൂർവം കരിവാരി തേക്കാൻ വേണ്ടി നടത്തുന്ന ഡ്രാമയല്ലേന്ന് എനിക്ക് നല്ല ഡൗട്ടുണ്ട്... അതോണ്ട് യെസ് എന്നും പറയാൻ വയ്യ... ഇനി ഇതൊക്കെ ഉള്ളത് തന്നെ ആണെങ്കിൽ നോ എന്ന് പറഞ്ഞ് ഇവനെ പോലെ ഒരു ഹാൻഡ്‌സം ഗായെ ലൈഫിൽ മിസ് ചെയ്യാനും പറ്റില്ല... ഞാൻ ഇപ്പോ എന്തോ ചെയ്യും...' എന്ന് ചിന്തിച്ച് ഞാൻ മുഖം തിരിച്ച് നോക്കിയപ്പോ ഇവിടെ നടക്കുന്നതൊക്കെ കണ്ടിട്ട് വായും പൊളിച്ച് നിൽക്കുന്ന അവളുമാരെയാണ് കണ്ടത്... അവരെ കണ്ടപ്പോ തന്നെ ഞാൻ അവരെ നോക്കി എന്ത് ചെയ്യുമെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും അവറ്റകൾ ഓടി നമ്മളെ അടുത്തേക്ക് വന്നിട്ട് അവരിൽ നിന്ന് കുറച്ച് മാറി എന്നെ വലിച്ചോണ്ട് പോയി... "മോളെ ഫെബി... ചെക്കൻ അഡാർ ലുക്കാണ് മോളെ... ഡോണ്ട് മിസ്സ്‌ ഹിം... കണ്ണും പൂട്ടി ഓക്കേ പറഞ്ഞേക്ക്..." ഹസി. "ദേ ഫെബി... ഇവള് ഇങ്ങനെ പലതും പറയും നീ അതൊന്നും കേൾക്കാൻ നിൽക്കണ്ട... ഇത് നിന്റെ ലൈഫാണ് നിനക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്യാൻ നിന്നാൽ മതി... ഇല്ലെങ്കിൽ പിന്നെ അവസാനം എല്ലാം ഓർത്ത് കരയാൻ നീ മാത്രേ ബാക്കിയുണ്ടാകൂ... അതോണ്ട് നല്ലോണം ആലോചിച്ച് ഒരു ഡിസിഷൻ എടുക്ക്..." എന്ന് അച്ചു കൂടി പറഞ്ഞപ്പോ ഞാൻ ആകെ കൺഫ്യൂസ്ഡായി... എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ... ഒടുക്കം ചിലതൊക്കെ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചോണ്ട് ഞാൻ അവരെ അടുത്തേക്ക് ചെന്നപ്പോ രണ്ടാളും എന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു... "എനിക്ക് ഇയാളെ ലൈഫ് പാർട്ണർ ആക്കുന്നതിൽ പ്രോബ്ലം ഒന്നുമില്ല... പക്ഷെ എന്റെ എഞ്ചിനീയറിങ് കഴിഞ്ഞിട്ടേ ഞാൻ കല്യാണത്തിന് സമ്മതിക്കൂ..." എന്ന് ഞാൻ പറയുന്നത് കേട്ടിട്ട് ബ്രോയും അവനും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ച് അവൻ ഒന്ന് തലയാട്ടി സമ്മതിച്ചു... "അതിന് മുൻപ് ഒരു ചെറിയ എൻഗേജ്മെന്റ് നടത്തുന്നതിൽ എന്റെ പെങ്ങൾക്ക് വല്ല എതിർപ്പുമുണ്ടോ?" എന്ന് കാക്കു ചോദിക്കുന്നത് കേട്ട് ഞാൻ അവളുമാരെ നോക്കിയപ്പോ അവറ്റകൾ തലയാട്ടി ചിരിക്കുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് നോ പ്രോബ്ലം എന്ന മട്ടിൽ തോള് പൊന്തിച്ചു... എന്റെ സമ്മതം കിട്ടിയപ്പോ തന്നെ കാക്കു അവിടെ നിന്ന് തുള്ളിച്ചാടി സമീറിനെ കെട്ടിപ്പിടിച്ച് അളിയാ എന്നൊക്കെ വിളിക്കുന്നത് കണ്ട് അവിടെ ഉള്ളവരൊക്കെ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയതും കാക്കൂന്റെ നടുപ്പുറം നോക്കി ഒരെണ്ണം കൊടുത്തിട്ട് അടങ്ങി നിൽക്കാൻ ആംഗ്യം കാണിച്ചു... അപ്പൊ സമീർക്ക എന്നെ നോക്കി ചിരിക്കുന്നത് കണ്ട് ഞാനും ബദിലിന് ഒന്ന് ചിരിച്ച് കൊടുത്തതും നമ്മളെ കരൾസ് വന്ന് എന്നെ അവിടന്ന് വലിച്ചോണ്ട് പോയി... എന്നിട്ട് സമീർക്കാനെ കണ്ട് നീ ഇത്ര പെട്ടെന്ന് ഫ്ലാറ്റ് ആയോ എന്നൊക്കെ ചോദിച്ച് അവരെന്നെ കളിയാക്കി കൊന്നു... ഞങ്ങൾ താഴേക്ക് ഇറങ്ങി വരുമ്പോ ഞങ്ങളെ പിന്നാലെ തന്നെ സമീർക്കയും കാക്കുവും കൂടി ഓരോന്ന് സംസാരിച്ച് വരുന്നുണ്ടായിരുന്നു... ആ ബണ്ണി ആണെങ്കിൽ ഞങ്ങളെ കണ്ടതും അടുത്തേക്ക് വന്നിട്ട് എന്തൊക്കെയോ കൈ കൊണ്ട് ആംഗ്യം കാണിച്ചു... പക്ഷെ ഞങ്ങൾക്ക് ഒന്നും മനസ്സിൽ ആയില്ല... പിന്നെ അവരൊക്കെ ഞങ്ങളെ അടുത്ത് എത്തിയതും ഞങ്ങളോട് ഒരു സെൽഫി എടുക്കാമെന്നാണ് അത് പറയുന്നതെന്ന് കാക്കു പറഞ്ഞിട്ട് സമീർക്കാനോട് സെൽഫി എടുക്കാൻ പറഞ്ഞതും അവറ്റകൾ ഒക്കെ കൂടി എന്നെ സമീർക്കാന്റെ അടുത്തേക്ക് നിർത്തിച്ചു... അപ്പോ തന്നെ നമ്മളെ പരട്ട കിഴവൻ കാക്കു നമ്മളെ അവിടന്ന് പിടിച്ച് ഒരു തള്ള് തന്നിട്ട് അവിടെ കേറി നിന്ന് 'അതൊക്കെ പിന്നെ' എന്ന് ആംഗ്യം കാണിച്ച്‌ ചിരിച്ചു... അവന് ഇതിനൊക്കെ കൂടി ചേർത്ത് അവസരം കിട്ടുമ്പോ കൊടുക്കാമെന്ന് കണക്ക് കൂട്ടി ഞാൻ ബണ്ണിയോട് ചേർന്ന് നിന്നു... പിന്നെ ഞങ്ങൾ ആ ബണ്ണിയെ കുറച്ച് നേരത്തിന് വെറുതെ വിട്ടിട്ടില്ല... പല പോസിലും നിന്നിട്ടുള്ള ഒരു ലോഡ് ഫോട്ടോസ് എടുത്ത് വെറുപ്പിച്ച് ഒടുക്കം ആ ബണ്ണി ഞങ്ങളെ കയ്യീന്ന് കണ്ടം വഴി ഓടി രക്ഷപ്പെട്ടു... ഒരു സെൽഫിയൊക്കെ ഞങ്ങളോട് ചോദിച്ചാൽ പിന്നെ ഇതാകും അവസ്ഥ... പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു... രണ്ടാഴ്ച കഴിഞ്ഞാൽ ഞങ്ങൾക്ക് ബാംഗ്ലൂരിലേക്ക് പോകാൻ ഉണ്ടായത് കൊണ്ടും സമീർക്കാന്റെ ലീവ് കഴിഞ്ഞ് തിരിച്ച് പോകാൻ ആയതോണ്ടും അടുത്ത ആഴ്ച ഞങ്ങളെ എൻഗേജ്മെന്റ് നടത്താൻ രണ്ട് വീട്ടുകാരും കൂടി തീരുമാനിച്ചു... ബാംഗ്ലൂർ യാത്ര ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ അല്ലെ? നമ്മളെ കാക്കു ബാംഗ്ലൂരിൽ നിന്നാണ് അവന്റെ എഞ്ചിനീയറിങ് കംപ്ലീറ്റ് ആക്കിയത്... അന്ന് മുതലേ ഉള്ള ഞങ്ങളെ മൂന്നിന്റേയും ആഗ്രഹമാണ് പ്ലസ് ടു കഴിഞ്ഞാൽ ബാംഗ്ലൂരിൽ ബിടെക് പഠിക്കാൻ പോകണമെന്ന്... അത് നടക്കണമെങ്കിൽ 85% മുകളിൽ ഞങ്ങള് മൂന്ന് പേരും മാർക്ക് വാങ്ങണമെന്ന് കാക്കു പറഞ്ഞപ്പോ അന്ന് തൊട്ടുള്ള പാച്ചിലായിരുന്നു ഞങ്ങള് മൂന്ന് പേരും ബുക്കുകൾക്ക് പിന്നാലെ... എന്തായാലും ഞങ്ങൾക്ക് 85% മുകളിൽ തന്നെ മാർക്ക് കിട്ടിയതോണ്ട് അവന് വാക്ക് പാലിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു... അങ്ങനെയാണ് ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോകാൻ പോകുന്നത്... പിന്നെ അങ്ങോട്ട് ഞങ്ങൾ പോകുന്നത് എന്തിനാ എന്നൊക്കെ പറയാൻ ഒരുപാടുണ്ട്... അതൊക്കെ പിന്നീട് വഴിയേ നിങ്ങൾക്ക് മനസ്സിലാകും... ഇന്ന് ഒരു സ്പെഷ്യൽ ഡേ ആണ്... അതോണ്ട് ഞാൻ ഇത്തിരി ബിസിയാ... വേറൊന്നുമല്ല നമ്മളെ ചെറിയ ഒരു എൻഗേജ്മെന്റാണ് ഇപ്പോ ഇവിടെ നടക്കാൻ പോകുന്നത്... ഇതിനിടക്ക് ഒന്ന് മനസ് വിട്ട് ഞങ്ങൾക്ക് രണ്ട് പേർക്കും സംസാരിക്കാൻ പോലും ഒരു അവസരം വീട്ടുകാർ ഒരുക്കി തന്നിട്ടില്ല... ഇന്നെങ്കിലും ആ അവസരം കിട്ടിയാൽ മതിയായിരുന്നു... (തുടരും) ********************************************* സ്റ്റോറി വായിക്കുന്നവരോടായി ഒരു പ്രേത്യേക കാര്യം പറയാണ് സ്റ്റോറി തുടങ്ങിയിട്ടുള്ളു അതോണ്ട് ഇപ്പോ തന്നെ ആരും സ്റ്റോറിയെ വിലയിരുത്തരുത്... പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് എന്താന്ന് വെച്ചാൽ ഇതൊക്കെ വെറും ഒരു കഥ മാത്രമാണ്... ഇതിൽ നിന്നൊക്കെ പ്രചോദനം കൊണ്ട് ആരും ഇനി പ്രേമിക്കാൻ ഒന്നും ചെന്നേക്കരുത്... എന്റെ സ്റ്റോറികൾ ഒക്കെ വായിച്ചിട്ട് പലർക്കും പ്രേമിക്കാൻ തോന്നുന്നുണ്ടെന്ന് പറയുന്നത് കേട്ടിട്ടാണ് ഞാൻ ഇപ്പോ ഇത് പറഞ്ഞത്... എന്റെ പുന്നാര മക്കളെ ഇതൊക്കെ വെറും കഥകൾ മാത്രമാണ്... റിയൽ ലൈഫിൽ ഒരിക്കൽ പോലും സംഭവിക്കാത്ത കാര്യങ്ങൾ, അതോണ്ട് കഥ പോലെയാകും ലൈഫ് എന്ന് കരുതി ആരും ആ സാഹസത്തിന് മുതിരരുത്... എനിക്ക് എഴുതാനുള്ള താല്പര്യം തന്നെ ഇതോടെ നഷ്ടമാകാണ്... അപ്പോ നെക്സ്റ്റ് നാളെ രാത്രി 9 മണിക്ക്... #📙 നോവൽ