@kathakalude_maniyara
@kathakalude_maniyara

കഥകളുടെ മണിയറ

വായനയുടെ പുതിയ ലോകം

❣️♥️Aira,, ♥️❣️ പാർട്ട്‌ =2️⃣0️⃣ ✍️Aika,, ✨️✨️♥️✨️✨️♥️✨️✨️♥️✨️✨️♥️✨️✨️ ആദി വരുന്നതിന് മുന്പേ ഞങ്ങൾ ഹാളിൽ എത്തിയിരുന്നു, അധികം ആരും വന്നിട്ടില്ലാത്തോണ്ട്, ഞാൻ നമ്മളെ ഫ്രണ്ട്‌സ് നോട്‌ കത്തി അടിച്ചോണ്ട് നിക്കുമ്പോഴാ, സന വന്നു എന്നെ തോണ്ടിയെ,,, "ടി ആയിശു നീ ഒന്ന് അങ്ങോട്ട് നോക്കിയേ,,നിന്റെ സെലെക്ഷൻ ഏതായാലും പൊളിച്ചിട്ടുണ്ട്,,, " സന ചൂണ്ടി കാണിച്ചെടത്തേക്ക് നോക്കിയതും, ഒരു നിമിഷം ഞാൻ അങ്ങോട്ട്‌ തന്നെ നോക്കി നിന്നു പോയി, നമ്മളെ ആദി ഉണ്ട് നമ്മൾ സെലക്ട്‌ ചെയ്ത ആ ഡ്രെസ്സിൽ മൊഞ്ചൻ ആയി വരുന്നു,, ഞാൻ അവനെ നോക്കി കൊണ്ട് നിന്നപ്പോഴാണ്, പെട്ടെന്ന് അവന്റെ നോട്ടം എന്നിലേക്ക് ആയത്, ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി എങ്കിലും അവൻ പെട്ടെന്ന് നോട്ടം തെറ്റിച്ചു, എന്നിട്ട് എന്നെ തുറുക്കനെ നോക്കി പേടിപ്പിക്കുന്നുണ്ട്,, സംഭവം എന്താണെന്ന് ഇങ്ങൾക്ക് മനസ്സിലായില്ലേ, ഞങ്ങൾ 2 ആളും ഒരേ കളർ ഡ്രസ്സ്‌ അല്ലേ ഇട്ടിരിക്കുന്നെ, അതാ ഈ നോട്ടം, ഓൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല,മിക്കവാറും ഇന്ന് ഞങ്ങളെ ഫസ്റ്റ് & ലാസ്റ്റ് നൈറ്റ്‌ ആവാൻ ആണ് സാധ്യത,, 😊😊 ചെക്കെൻ സ്റ്റേജിലേക്ക് വരുന്നതിനു അനുസരിച് ഇന്റെ ബിപി കൂടി കൂടി വരാ, അവൻ എന്റെ അടുത്തേക്ക് എല്ലാരോടും ചിരിച്ചിട്ട് എന്റെ കയ്യ് പിടിച്ചു,, അള്ളോഹ് ഇന്റെ ഉമ്മാ, കയ്യ് വേദനിച്ചിട്ട് വയ്യാ, ചെക്കെൻ ഇന്റെ കയ്യ് ഇറുക്കി പിടിച്ചു വേദനായാക്ക,എന്റെ കണ്ണ് ഒക്കെ നിറയാൻ തുടങ്ങി എന്ന് കണ്ടതും ചെക്കെൻ വേഗം വിട്ടു എന്നിട്ട് എന്റെ ചെവി ന്റെ അടുത്ത് വന്നു,,, " ഇത് വെറും ഒരു തുടക്കം മാത്രം ആണ്, ഇനി ഇങ്ങനത്തെ ഓരോ വേലത്തരവും ആയി എന്റെ അടുത്തേക്ക് വന്നാൽ, നീ വിവരം അറിയും ,,, " അതും പറഞ്ഞു ചെക്കെൻ എല്ലാരും കാണെ എന്നെ നോക്കി ചിരിച്ചു, കണ്ണിൽ ചോരയില്ലാത്ത കോന്തൻ,ഈ ആയിശു ന്റെ വേലത്തരം നീ കാണാൻ കിടക്കുന്നതെ ഉള്ളൂ ടാ,,, അങ്ങനെ ഞങ്ങൾ 2 പോസ്റ്റ് ആയി നിന്നു ഒരു വിധം ആയി, അപ്പോഴാ ഒരു കൊച്ചു കുട്ടി വന്ന് എനിക്ക് ഒരു ഗിഫ്റ്റ് ബോക്സ്‌ തന്നെ,,, ഞാൻ എവിടുന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ, അവൾ പുറത്തേക് ചൂണ്ടി കാട്ടി,, ഞാൻ അവിടേക്ക് പോയപ്പോയേക്കും അവൾ പറഞ്ഞ ആൾ പോയിരുന്നു,, എന്നാലും എന്താവും ഇതിൽ ആരായിരിക്കും ആാാ വന്ന ആൾ,,,, ഞാൻ ആ ഗിഫ്റ്റ് മാറ്റി വെച്ചു, ഏതായാലും ആരും ഇല്ലാത്ത ടൈമിൽ വേണം പൊട്ടിക്കാൻ,ഞാൻ അത് മാറ്റിവെക്കാൻ നോക്കിയപ്പോൾ ആദി എന്നെ നോക്കുന്നത് കണ്ടു, ഞാൻ ഓനെ മൈൻഡ് ചെയ്യാനെ പോയില്ല,,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!" ഞാൻ ഹാളിലേക്ക് കയറിയപ്പോൾ എന്റെ ഡ്രസ്സ്‌ ന്റെ അതെ കളർ സ്റ്റോൺ വർക്ക്‌ ഉള്ള ഗൗണും ധരിച്ചു നിക്കുന്ന, ആയിശു നേ ആണ്, കുറച്ചു നേരം ഞാൻ അവളെ തന്നെ നോക്കി നിന്നു,പെട്ടെന്ന് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞതും ഞാൻ വേഗം നോട്ടം മാറ്റി,,അപ്പൊ ഇവൾ എന്നെ പറ്റിച്ചതാണ്,, അതിന് ഓൾക് ഒരു ചെറിയ പണി കൊടുത്തേ പറ്റൂ, അല്ലേൽ ശരി ആവൂല, അത് കൊണ്ട് സ്റ്റേജിൽ എത്തിയതും നല്ല ഡോസിൽ തന്നെ കൊടുത്തു, പിന്നെ ഓളെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ നിർത്തി, എന്നിട്ട് ഒരു വാർണിംഗും കൊടുത്തു,,, അങ്ങനെ ഫങ്ക്ഷന് ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് വിട്ടു, ഞാൻ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നേ,, വെറുതെ ഓളെ ഒന്ന് നോക്കിയപ്പോൾ, ഓൾ പുറത്തേക്ക് നോക്കി എന്തോ വലിയ ചിന്തയിൽ ആണ്,, അത് കൊണ്ട് ചെവിക്കു കുറച്ചു സ്വൈര്യം കിട്ടി,,,, വീടെത്തിയതും ഉമ്മ ഓളെ കൂട്ടി അകത്തേക്ക് പോയി, നമ്മളെ ആരും ഒന്ന് നോക്ക പോലും ചെയ്തില്ല,, 😭😭 അൻസിയും റാഫിയും ഒക്കെ വന്നെങ്കിലും, എന്തൊക്കെയോ പണികൾ ഉണ്ടെന്ന് പറഞ്ഞു ഹാളിലേക്ക് തന്നെ പോയി,, ഇന്ന് ആണ് അഫുനോട്‌ ഇനിക്ക് പകരം വീട്ടാൻ കഴിഞ്ഞേ, ഓന്റെ കല്യാണത്തിന് ഞാൻ കഷ്ടപ്പെട്ട പോലെ തന്നെ ഓന് എവിടേം ഇരിക്കാൻ കഴിഞ്ഞിട്ടില്ല,, എല്ലാ പണികളും ഞാൻ ഓന്ക് തന്നെ ഏല്പിച്ചു തന്നു,,,, ഞാൻ വേഗം റൂമിലേക്ക് വിട്ടു, ഹോ ഇനി ഓൾക്ക് കൂടി ഷെയർ ചെയ്യണ്ടേ അത് ആലോചിക്കുമ്പോഴാ,ഞാൻ വേഗം കുളിച് ഫ്രഷ് ആയി വന്നപ്പോ, ആ പെണ്ണ് ഉണ്ട് റൂം മൊത്തം എന്തോ നോക്കി നടക്കുന്നു,ഓൾ എവിടുന്നാ ഈ ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ മാറ്റിയെ, തായെന്ന് ആവും,,, "ടി,, എന്താടി, അന്റെത് എന്തേലും കളഞ്ഞ് പോയീനോ ഇവിടെ ഇങ്ങനെ തപ്പി നടക്കാൻ,, " "ആാാഹ് പോയി, ഇന്റെ മനസ്സമദാനം എന്തേയ് എവിടേലും കണ്ടിനോ,, " "അത് ഇനി എന്താന്ന് കൂടി ഇയ്യ് അറിയൂലേഡി, അറിയിക്കൂല ഈ ആദിൽ ഹസ്സൻ,,, " ഓൾ അതിന് മറുപടി ഒന്നും പറയാതെ വീണ്ടും തിരയാണ്, ഞാൻ വേഗം ഓളെ മൈൻഡ് ചെയ്യാതെ ബെഡിലേക്ക് കിടന്നു ഫോണിൽ തോണ്ടാൻ തുടങ്ങി അപ്പോഴാ ഓൾ എന്താ നോക്കുന്നെ എന്ന് പറഞ്ഞേ, അത് കേട്ടെങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല,, "അതേയ്,,, കിടക്കുമ്പോൾ ഒന്ന് ശ്രദിച്ചോ,, അവർ ഒക്കെ എന്തേലും പണി ഒപ്പിച്ചു വെച്ചിട്ടുണ്ട് ആവും,,, " എന്റെ അടുത്തുന്നു പ്രതികരണം ഒന്നും ഇല്ലാത്തോണ്ട്, ഓൾ എന്തൊക്കെയോ പിറു പിറുതോണ്ട് തായെക്ക് പോയി,,, ഓൾ വരുന്നതിന് മുൻപ് തന്നെ ഞാൻ നോക്കിയിരുന്നു, പക്ഷേ എവിടേം കണ്ടില്ല, ഇനി അവന്മാർ മറന്നു കാണോ, ഹേയ് അങ്ങനെ വരാൻ വഴിയൊന്നും കാണുന്നില്ല, ആരൊക്കെ മറന്നാലും നമ്മളെ അഫു മറക്കൂല ഓൻക്ക്‌ അമ്മാതിരി പണി അല്ലേ നമ്മൾ കൊടുത്തെ,, 😊😊 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഓനും കൂടി ഒന്ന് നോക്കിക്കൂടെ എന്ന് കരുതിയ, പറഞ്ഞേ പക്ഷേ ആ കോതി ഒന്ന് മൈൻഡ് പോലും ചെയ്തില്ല, ഇനി അവർ എന്ത് പണിയാണാവോ ചെയ്ത് വെച്ചേക്കുന്നേ,, "എന്താ ആയിശു, ഇയ്യ് ഈ ആലോചിച്ചു കൂട്ടുന്നെ,,, " അൻഷു "ഹേയ് ഒന്നൂല്യ അൻഷു,, ഇയ്യ് കെടന്നില്ലേ,, " "ടൈം ആയില്ല,, " എന്നും പറഞ്ഞു ചെക്കെൻ ചിരിച്ചോണ്ട് തായെക്ക് പോയി, റൂമിൽ എത്തിയപ്പോൾ ആണ് ആന്റി പാൽ എടുക്കാൻ പറഞ്ഞിരുന്നത് മറന്നേ,ഇപ്പൊ അതും എടുത്ത് വരാ, അപ്പോഴാ അന്ഷുനെ കണ്ടേ,,, മാര്യേജ് ഒക്കെ ഏതായാലും ഉഷാറായി, ഉമ്മ ന്റെയും ഉപ്പ ന്റെയും ഒക്കെ മുഖം കണ്ടപ്പോൾ തന്നെ എന്റെ മനസ്സും നിറഞ്ഞു, ആദി എന്നെ എത്ര അവോയ്ഡ് ചെയ്താലും വേണ്ടീല, ഓരൊക്കെ ഹാപ്പി ആണല്ലോ അത് മതി,,, നമ്മളെ കൂതറാസ്‌ ഒക്കെ നേരത്തെ തന്നെ പോയിരുന്നു, ഞങ്ങളെ വിഷ് ചെയ്ത് ഒക്കെയാ പോയെ,, പിന്നെ സന യും ഞങ്ങളെ കസിൻസ് ഒക്കെ ഉള്ളോണ്ട് ബോറടിച്ചില്ല,,, ഉമ്മിനോടും ഉപ്പയോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ കരന്നൊന്നും ഇല്ലെങ്കിലും ഉള്ളിൽ എന്തോ ഒരു സങ്കടം ആയിരുന്നു, എത്ര ആയാലും ഓരേ എടുത്ത് നമ്മൾ എടുക്കുന്ന കുസൃതിയൊന്നും വേറെ എവിടേം നടക്കൂലാലോ, എന്നാലും കാണാൻ തോന്നുമ്പോൾ ഒക്കെ ഒന്ന് ഓടി പോയി കാണാലോ, അതാ ഒരു ആശ്വാസം,, സന നേ ഞാൻ പോവാൻ വിട്ടില്ല എന്റെ അടുത്ത് തന്നെ പിടിച്ചിരുത്തി, എന്നിട്ട് ആദി ന്റെ വീട്ടിൽ എത്തിയപ്പോ ഫ്രഷ് ആവാൻ ഡ്രസ്സ്‌ ഒക്കെ ഓളെ കൊണ്ട് തായെക്ക് കൊണ്ട് വരീപിച്ചു,ഓന്റെ മുന്നിൽ ഇപ്പോയെ പോവണ്ട എന്ന് കരുതിയ അങ്ങനെ ചെയ്തേ പിന്നെ കുറച്ചു കഴിഞ്ഞു സന യും പോയി,,, "ഇയ്യ് എന്താടി, അവിടെ പോസ്റ്റ് പോലെ നിക്കുന്നെ, ഒന്നേൽ അകത്തേക്ക് നിക്ക്, അല്ലെകിൽ പുറത്ത്, നീ എവിടെ ആയാലും എനിക്ക് പ്രോബ്ലം ഇല്ലാ,,, " ഒരു കച്ചറക്ക് നിൽക്കാൻ ഉള്ള ശേഷി ഇല്ലാത്തോണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല, ഉള്ളിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു, ഇന്ന് മുതൽ ഇതാണ് എന്റെയും റൂം,, ഉള്ളിൽ എന്തൊക്കെയോ ഒരു ഫീലിംഗ്, ഇതിനു മുന്പും ഈ റൂമിൽ വന്നിട്ടുണ്ടെങ്കിലും ഇത് വരെ ഇല്ലാത്ത എന്തോ ഒരു ടെൻഷൻ ഒക്കെ,,, "അതേയ്,,, ഇതാ, പാൽ, ആന്റി തന്നതാ,,, 2 ആളും കൂടി പകുതിയും പകുതിയും കുടിക്കണം എന്ന് പാറഞ്ഞു,, " ഞാൻ അത് പറഞ്ഞതും ചെക്കെൻ ബെഡിൽ നിന്ന് എണീറ്റ്, ഒരൊറ്റ വരവായിരുന്നു, എന്നിട്ട് എന്റെ കയ്യിൽ നിന്ന് ഗ്ലാസ്‌ തട്ടി പറിച് ഒറ്റയടിക്ക് ഗ്ലാസ്‌ കാലി ആക്കി, എന്നെ മൈൻഡ് ചെയ്യാതെ ബെഡിൽ പോയി കിടന്നു, വല്ലാത്ത മുരടൻ തന്നെ, ഇനി ഞാൻ എന്ത് നോക്കി നിക്കാൻ ആണ്, ഞാനും കിടക്കാൻ വേണ്ടി, ബെഡിന്റെ അടുത്തേക്ക് ചെന്നതും,, "അല്ല, നീ ഇതാ എങ്ങോട്ടാ ഈ കിടക്കാൻ വരുന്നേ,, " "ഇവിടെ തന്നെ, ഈ റൂം ഇനി എനിക്ക് കൂടി അവകാശ പെട്ടതാ,, അത് മര്യാദക്ക് മാറാൻ നോക്കി ഞാൻ ഇവടെ തന്നെ കിടക്കും,,, " "അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി, ഇതിൽ എന്റെ കൂടെ ഈ ബെഡിൽ കിടക്കാം എന്ന് നീ സ്വപ്നത്തിൽ കൂടി കരുതണ്ട,, " "ഏത് പള്ളിയിൽ പോയി പറഞ്ഞാലും ഓരൊക്കെ ഇന്റെ സൈഡ് തന്ന നിക്കൂ,, " " ആാാഹ് ടി, ഇതിന് വേണ്ടി അല്ലേ, ഇന്റെ ഷബ്‌ന നേ, എന്നിൽ നിന്നും പിരിച്ചേ, അവൾ എന്ത് ദ്രോഹടി അന്നോട് ചെയ്തേ, എന്നിട്ട് വലിഞ്ഞു കേറി വന്നേക്കുവാ,, " ഓൻ അത് പറഞ്ഞതും എന്റെ കണ്ണുകൾ ഒക്കെ നിറയാൻ തുടങ്ങിയിരുന്നു,ആദിക്ക് അറിയാം ഞാൻ തെറ്റ് കാരി അല്ല എന്ന്, എന്നിട്ടും എന്തിനാ ഇവൻ എന്നെ ഇങ്ങനെ കുത്തി നോവിക്കുന്നെ,,, പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല, ഒരു പുതപ്പും തലയിണയും എടുത്ത് അവിടെ ഉള്ള സോഫയിൽ പോയി കിടന്ന് ആദിയെ നോക്കി,, അവൻ കണ്ണ് അടച്ചു കിടക്കാണ്,, ഷബ്‌ന യെ ഓർക്കാവും,,,, ഒരു നിമിഷം എന്റെ മനസ്സിനെ ഞാൻ ആ പഴയ ഓർമകളിലേക്ക് ഒന്ന് പറഞ്ഞയച്ചു , ഒരുപാട് ഓർമ്മകൾ തന്ന ആ കാലത്തിലേക്ക്, ആദി ന്റെ ഷബ്‌നയെ ഞങ്ങള്ക്ക് നഷ്ട്ടം ആയ ആാാ കാലത്തിലേക്ക്,,,,, ✨️✨️♥️✨️✨️♥️✨️✨️♥️✨️✨️♥️✨️✨️ (കൂയ്, ഇനി എങ്ങനാ കൊള്ളാവോ, ഓരേ കുറച്ചുകൂടി അടി കൂടിപ്പിച്ചിട്ട് സ്നേഹിക്കാൻ വിടാം ട്ടോ,,, ഇനിയുള്ള പാർട്ടിൽ, ആദി ന്റെ ഷബ്‌ന നേ കുറിച്ച് ഒക്കെ അറിയാം ട്ടോ,,, അപ്പൊ നെക്സ്റ്റ് പാർട്ടിൽ കാണാം ട്ടോ, like& comment മറക്കണ്ട,,, ഇന്റെ സ്റ്റോറി ഇഷ്ട്ടപെടേം ലൈക്ക് തരുകേം, comment ചെയ്യേമ് ഒക്കെ ചെയ്യുന്ന നിങ്ങളോട് ഒരു പാട് thanks ട്ടോ 😍😍😍, ) *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
268 കണ്ടവര്‍
21 മിനിറ്റ്
❣️♥️AIRA,, ♥️❣️ പാർട്ട്‌ =1️⃣9️⃣ ✍️Aika,, ✨️✨️♥️✨️✨️♥️✨️✨️♥️✨️✨️♥️✨️✨️    "ഐറാ,,  വെറുതെ സീൻ ആക്കാൻ നിക്കണ്ട, ഈൗ കളർ മതി എന്ന് പറഞ്ഞാൽ മതി എനിക്ക് ഇതാ ഇഷ്ട്ടം, നി നിന്റെ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി,,, "    " പോരാ,, എന്റെ ഇഷ്ടവും കൂടി നോക്കണം,, എനിക്ക് ഇഷ്ട്ടല്യ ഈ കളർ,, "            ഡ്രസ്സ്‌ എടുക്കുന്ന പുകിൽ ആണ് ഇവിടെ, എനിക്ക് ഇഷ്ട്ടം ഉള്ളത് ഞാൻ സെലക്ട്‌ ചെയ്തിട്ടുണ്ട്, അപ്പൊ എന്റെ കളർ ന് മാച്ച് ആക്കാൻ വേണ്ടിയാ, അവന്റെ കയ്യിൽ ഉള്ള ഡ്രസ്സ്‌ എനിക്ക് ഇഷ്ട്ടല്യ എന്ന് പറഞ്ഞേ, എനിക്ക് ഇഷ്ട്ടല്യ എന്ന് പറഞ്ഞോണ്ട് ഓൻ അത് തന്നെ എടുക്കും എന്ന് എനിക്ക് അറിയാം എങ്ങനെ ഉണ്ട് ഐഡിയ,,, 😊😊     "നിനക്ക് ഇഷ്ട്ടല്യാത്ത സ്ഥിതിക്ക് ഞാൻ ഈ ഡ്രസ്സ്‌ തന്നെ എടുക്കൂ, ഹും,,, "      ഞങ്ങൾ അതും പറഞ്ഞു തല്ലു കൂടി കൊണ്ടിരിക്കുമ്പോഴാ,    "ഞാൻ അപ്പൊയെ പറന്നില്ലേ 2 കൂടി ഇവിടുന്ന് അടി കൂടുന്നുണ്ടാവും, ഇപ്പൊ എങ്ങനെ ഉണ്ട് അൻഷു,,, "     അൻഷു നെ കൂട്ടാൻ പോയി എല്ലൊം കൂടി ഇങ്ങോട്ട് ആണോ കെട്ടി എടുത്തേ, ഇവരെ ഒരു പോരായ്ക കൂടിയേ ഉള്ളൂ,,     "ടാ അൻഷു, നി ആകെ ഒന്ന് ലുക്ക്‌ ആയിക്കണല്ലോ,,, "    " നമ്മൾ ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പോട്ടെ മോളെ, അല്ല ആയിശു,നിങ്ങൾക് 2 ആൾക്കും ഈ വഴക്ക് ഇനിയും നിർത്താന് ആയില്ലേ, ഇനി എന്നാ,,, "   "അത് അൻഷു, ഈ ആദി തന്ന, കാരണം ഓൻ എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ എടുക്കുന്നില്ല,,, ഓന്ക് എന്താ അത് എടുത്താൽ, ഇന്റെ ഡ്രെസ്സിന്  മാച്ച് ആണ് ഈ കളർ,,, "     അതും പറഞ്ഞു ഞാൻ ഒന്ന് സൈറ്റി അടിച്ചു കാണിച്ചു കൊടുത്തിട്ട്, എന്റെ ഡ്രസ്സ്‌ ആ കലിപ്പൻ  കാണാതെ അവർക്ക് കാണിച്ചു കൊടുത്തു,,      അപ്പോ ഓർക്ക് കാര്യങ്ങൾ ഒക്കെ മനസ്സിലായിട്ടുണ്ട്,    "അങ്ങനെ ഓളെ ഇഷ്ടത്തിന് ഡ്രസ്സ്‌ എടുക്കൽ അല്ല ഇന്റെ പണി,, "     അതും പറഞ്ഞു ചെക്കെൻ അതും എടുത്ത് ഒരൊറ്റ പോക്ക്, ബില്ല് അടിക്കാൻ,,ഞങ്ങളെ ഷോപ്പ് ആണേലും ഞങ്ങൾ ഇങ്ങനെ ഒക്കെ തന്ന,,,     "ഇയ്യ് ആള് കൊള്ളാലൊ ടി കാന്താരി, നിങ്ങടെ മാര്യേജ് ന്റെ അന്ന് ഓൻ ഒന്ന് ഞെട്ടും,,, "        ഞങ്ങൾ അങ്ങനെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് വിട്ടു, വീട്ടിൽ എത്തിയപ്പോൾ ഉണ്ട് കുറേ ചെരുപ്പുകൾ ഒക്കെ കാണുന്നു, പടച്ചോനെ ആരാണാവോ എന്ന് കരുതി ഞാൻ നോക്കിയതും,ഞാൻ ചെറുതായി ഒന്ന് ഞെട്ടി ട്ടൊ,      "നിങ്ങൾ ഒക്കെ ഇതെപ്പോ എത്തി, ഇത് വല്ലാത്ത സർപ്രൈസ് ആയി പോയല്ലോ,, "    " ഹിഹി, നി എന്താ കരുതിയെ ഞങ്ങൾ ചുമ്മാ പറഞ്ഞത് ആണെന്നോ, ഞങ്ങൾ വന്നിട്ട് കുറച്ചു നേരം ആയി,, "                    ആരാ വന്നേ എന്ന് ഇങ്ങൾക്ക് മനസ്സിലായോ, നമ്മളെ കൂതറ ചങ്ക്‌സ് ഇല്ലേ ഓരു തന്നെ, ഒക്കെ കുറ്റീം പറിച്ചു പോന്നേക്കുവ,,,      പിന്നെ ഒന്നും പറയണ്ട, ആകെ മൊത്തം ടോട്ടൽ ഒരു പൂരപറമ്പ് തന്നെ ആയിരുന്നു,,    !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!                എത്ര പെട്ടന്ന് ആണ് ദിവസങ്ങൾ പോകുന്നത് ഇന്നാണ് എന്റെ ആയിശു ന്റേം മാര്യേജ്, എന്തോ എനിക്ക് അത് അങ്ങോട്ട് ഉൾകൊള്ളാൻ കയ്യുന്നില്ല,,                   എല്ലാരും നല്ല സന്തോഷത്തിൽ ആണ്, നൈറ്റ്‌ ഹാളിൽ ആണ് പ്രോഗ്രാം, ഉച്ചക്ക് റിലേറ്റീവ്സ് മാത്രേ ഉള്ളൂ,,                       എനിക്ക്   ആയിശു നെ അംഗീകരിക്കാൻ കയിയില്ല  ഇപ്പോഴും ഇന്റെ മനസ്സിൽ ഇന്റെ ഷബ്‌ന ആണ്,മനപ്പൂർവം അല്ലെങ്കിലും ആയിശു കാരണം ആണ് എനിക്ക് അവളെ നഷ്ട്ടം ആയത്, എന്റെയും ഷബ്‌ന ന്റെയും റിലേഷൻ അറിഞ്ഞിരുന്നത് അവൾക്ക് മാത്രം ആയിരുന്നു,,            ഇന്ന് അവൾ ഇത്  ഒക്കെ കണ്ടു സന്തോഷികുണ്ടാവോ,, കയ്യില്ല ഷബ്‌ന നിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാൻ,എത്രയെന്നു കരുതിയ വീട്ടുകാരെ വിഷമിപ്പിക്ക,,,    " മഹർ കഴുത്തിൽ  കെട്ടണോ അതോ കാലിൽ കെട്ടണോ എന്ന് ആലോചിക്കാണോ  നീ,  കുറേ നേരം ആയല്ലോ,,, " അൻസി    "ഹേയ്   ഞാൻ വെറുതെ,, ഓരോന്ന് ഓർത്തു പോയതാ,,, "                 പള്ളിയിൽ നിന്ന് ആയിരുന്നു നിക്കാഹ്, ഇപ്പൊ  ഞങ്ങൾ തറവാട്ടിലേക്  പോവാണു, തറവാട്ടിൽ നിന്ന്  നടത്തണം എന്നത് നമ്മളെ ജെമിയുമ്മക്ക്‌ നിർബന്ധം ആണ്,,,    "അൻസി, ഇവൻ ഈ മഹർ കഴുത്തിൽ കെട്ടണോ ചെയ്യാ, അല്ലേൽ ഓളെ കഴുത്ത് ഇത്  കൊണ്ട് മുറുക്കാണോ ചെയ്യാ എന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്,, " raafi    "അത്, ഇവൻ പറഞ്ഞത് നേരാ, ഏതായാലും നമ്മക്ക് എല്ലാർക്കും ഇവന്റെ കൂടെ തന്നെ പോവാം, ഇവൻ വല്ല കടും കയ്യും ചെയ്താലോ,,, " അഫു         "എന്നാ, ഒരു കാര്യം ചെയ്യ് നിങ്ങൾ എല്ലാരും കൂടി പോയി കെട്ടിക്കോ, ഞാൻ ഇവിടെ നിന്നോളാം,,, "       അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ വീടെത്തി, റിലേറ്റീവ്സ് മാത്രം ആണേലും ഒരു ജാഥക്ക് ഉള്ള ആൾ ഉണ്ട്, കൂടെ ആ ആയിശു ന്റെ ഫ്രെണ്ട്സും, ഓളെ പോലെ തന്നെ കല പില,, കല പില,,,     "അല്ല, ആദി ഇയ്യ് ഇറങ്ങുന്നില്ലേ,,, "     എന്തോ കയ്ക്ക് ഒക്കെ ഒരു വിറയൽ, മഹർ ഇടാൻ മുകളിലേക്ക് പോവാൻ ആരോ ഒന്ന് പറഞ്ഞപ്പോ ഞാൻ അങ്ങോട്ട് പോയി,, ആരെങ്കിലും ഒരാൾ എന്റെ കൂടെ വരുമെന്ന് കരുതി എങ്കിലും ഒരൊറ്റ തെണ്ടിയും വന്നില്ല,,,          ഞാൻ മുകളിലേക്ക് എത്തിയതും അവളെ ഫ്രണ്ട്‌സ് ഒക്കെ ഓൾ ദി ബെസ്റ്റ് പറഞ്ഞു ഓളെ റൂമിന്ന് പോയി,,            ഞാൻ ഓളെ അടുത്തേക്ക് മെല്ലെ നടന്നടുത്തു, ഒരു നേവി ബ്ലൂ കളർ സാരി ആണ് അവൾ ഇട്ടിരിക്കുന്നെ,, ഞാൻ അവളുടെ അടുത്തെത്തിയതും അവൾ മുഖം ഉയർത്തി,,         നല്ല മൊഞ്ചത്തി ആയിട്ടുണ്ട്, ഞാൻ അവളെ അധികം നോക്കാൻ നിന്നില്ല, മഹർ എടുത്ത് അവളുടെ കയ്യിൽ വെച്ച് കൊടുത്തു,,,      "ഞാൻ ഇത്  കെട്ടി തരും എന്ന് കരുതി നീ ഒരുങ്ങി നിക്കണ്ട, വേണേൽ സ്വയം അങ്ങ് എടുത്തിട്ടോ,,, "             ഞാൻ അതും പറഞ്ഞു അവളെ നോക്കാതെ വേഗം പുറത്തേക് ഇറങ്ങി, വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ണ് ഒക്കെ തുടച്ച്, അത് കഴുത്തിൽ അണിയുന്നത് കണ്ടു,,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!            എനിക്ക് അറിയാം ആദി,നീ ഒരു നിമിഷം ശബ്നനെ കുറിച്ച് ആലോചിച്ചു കാണും എന്ന്,നിന്റെ മനസ്സിൽ ഞാൻ കുറ്റ കാരി ആയി തന്നെ കിടക്കട്ടെ സത്യം ശബ്നക്കും പടച്ചോൻക്കും അറിയാം,,      "അല്ല മണവാട്ടി ഇപ്പോയെ ഫസ്റ്റ് നൈറ്റ്‌ നെ കുറിച്ച് ആലോചിക്കാണോ,,, "        അതും പറഞ്ഞു പടകൾ ഒക്കെ കൂടി കയറി വന്നു, രാവിലെ തുടങ്ങിയതാ എല്ലാം കൂടി എന്നെ ഒരുക്കാൻ,,          ചെക്കനും കൂട്ടരും വരുന്നുണ്ടെന്ന് കേട്ടപ്പോ തുടങ്ങിയതാ, നെഞ്ഞിടിക്കാൻ, മഹർ ഇടാൻ വന്നാൽ ആദി എങ്ങനെ പ്രതികരിക്കും എന്നായിരുന്നു എന്റെ പേടി,, മഹർ എടുത്ത് ഏറിയും എന്നാ കരുതിയെ എന്നാലും വേണ്ടീല കയ്യിൽ തന്നല്ലോ അത് തന്നെ ധാരാളം,,                  ആദി യെ കാണാൻ ഇന്ന് നല്ല മൊഞ്ചൻ ആയിട്ടുണ്ട് , ഫുഡ്‌ കഴിക്കുമ്പോൾ ഞാൻ ഓനെ ഒന്ന് നോക്കിയെങ്കിലും ചെക്കെൻ എന്നെ മൈൻഡ് പോലും ചെയ്തില്ല, എന്തോ അപ്പൊ ഉള്ളിൽ ഒരു നോവ്,,,        എനിക്ക് അറിയാം ആദി  നീ എന്റേത് ആവും, അതിന് എത്ര വേണേലും ഞാൻ കാത്ത് ഇരിക്കും,,   !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!       മഹർ കെട്ടി വന്നതിന് ശേഷം ഞാൻ ആയിശു വിനെ കണ്ടില്ല, കാണാൻ ശ്രമിച്ചില്ല എന്ന് പറയുന്നത് ആവും ശരി,,               ഞങ്ങൾ എല്ലാരും ഹാളിലേക് പോവാൻ ഉള്ള ഒരുക്കത്തിൽ ആണ്,ക്രീം കളർ ഷർട്ടും മെറൂൺ കളർ ഓവർ കോട്ടും ആയിരുന്നു, കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ ഒന്നു കൂടി സുന്ദരൻ ആയ പോലെ തോന്നി, എന്നിട്ട് ആ കാന്താരി ഇതാ രസല്ല്യ എന്ന് പറഞ്ഞേ ഹും,,,      "ഇയ്യ് എന്താടാ ഇതാ വരെ കണ്ണാടി കണ്ടിട്ടില്ലേ, എല്ലാരും തായെ വെയ്റ്റിംഗ് ആണ് വേഗം വരാൻ നോക്ക്‌,,, "     "ടാ, അൻസി  ,, നീ നടന്നോ തെ ഞാൻ ഇപ്പൊ വന്നേക്കാം,,, "                 അങ്ങനെ ഞങ്ങൾ ഹാളിലെത്തി, സ്റ്റേജിലേക്ക് നോക്കിയതും എനിക്ക് അവിടുന്ന് കണ്ണ് എടുക്കനേ തോന്നിയില്ല, *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
252 കണ്ടവര്‍
21 മിനിറ്റ്
❣️♥️Aira,, ♥️❣️ പാർട്ട്‌ =1️⃣8️⃣ ✍️Aika,, ✨️✨️♥️✨️✨️♥️✨️✨️♥️✨️✨️♥️✨️✨️ "ടി, സന, ഞാൻ ആ നജുല നെ ഇപ്പൊ വല്ലതും ചെയ്ത് പോവും,, ഓളെ നോട്ടം കണ്ടോ,, ഹും,, "   "ഓള് നോക്കിക്കോട്ടെ ടി ഓളെ കണ്ണ് കൊണ്ടല്ലേ,,,, " "ഇന്നേ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ഇത്രയും ചെക്കെൻസ് ഇവിടെ ഉണ്ടായിട്ട് ഇന്റെ ആദി നെ മാത്രേ ഓൾക് കിട്ടിയൊള്ളോ,,, " "അതിന് ഓൾക് അറിയൂലലോ അന്റെ ആദി ആണ് അത് എന്ന്,, നമ്മക്ക് ഓളോട് ഒന്ന് പോയി മുട്ടി നോക്ക, എന്താ മനസ്സിലിരുപ്പ് എന്ന് അറിയാലോ,,, "     നാജി ന്റെ വീട്ടീന്ന് വരുന്നുണ്ട് എന്ന് കേട്ടപ്പോയെ ഞാൻ പ്രാര്ഥിച്ചതാ ആ സാധനത്തിനെ ഇങ്ങോട്ട് കെട്ടി എടുക്കല്ലേ എന്ന്, ഓൾ ആദി നെ നോക്കുമ്പോൾ,  എനിക്ക് എന്തോ പോലെയാ തോന്നുന്നേ,,    "ഹായി,, നജുല എന്താ ഇയ്യ് അങ്ങോട്ട് നോക്കി വെള്ളം ഇറക്കുന്നേ,, എന്താ ഒരു ചുറ്റിക്കളി ഉണ്ടല്ലോ,,, "     "ഹേയ് എനിക്ക് എന്ത് ഞാൻ ചുമ്മാ നോക്കി  അത്രേ ഉള്ളൂ,,,"   "ഹേയ് ചുമ്മാതെ ഒന്നും അല്ല എന്തോ ഉണ്ട്,,,, "   "അതേയ്,,, ആാാ ബ്ലാക്ക് ഷർട്ട്‌ ഇട്ട കാക്കു ആരാ,, "            അവളുടെ ചോത്യവും കണ്ണിലെ തിളക്കവും ഒക്കെ കണ്ടപ്പോൾ മോന്ത നോക്കി ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയെ, പിന്നെ ആ പാവം നാജിയെ ഓർത്തിട്ട,,,    "അത് ഞങ്ങടെ കാക്കുവാ എന്തേയ്,, ഇയ്യ് ഒരു കൈ നോക്കുന്നോ,,, "    "ഹേയ് ഇല്ലാ,,"   അതും പറഞ്ഞു ഓനെ നോക്കി നിക്കാണ്, ഓൻ ഇടക് ഇവളെ കണ്ടതും നല്ലോണം ഒന്ന് ഇളിച്ചു കൊടുക്കേം ചെയ്തു,കൊരങ്ങൻ,,,    "അങ്ങനെ എന്തേലും ഉണ്ടേൽ, നി താ ഇവളോട് പെർമിഷൻ വാങ്ങേണ്ടി വരും ട്ടൊ,,, "    "അത് എന്താ ഇത്തൂസ് അങ്ങനെ പറഞ്ഞേ ഇവരെ ബ്രദർ ആണ് അത്,,,? "      ഓ ഓളെ ഒലക്കമ്മലെ ഒരു ചോത്യം ബ്രദർ ആണോ എന്ന്, അല്ലാടി ഇന്റെ വലിയുപ്പ ആണ്,,    "ഹേയ് അത്രക്ക് ഒന്നും ഇല്ലേലും, ചെറിയ ഒരു ബന്ധം ഉണ്ട്, കുറച്ചു ഡേ കഴിഞ്ഞാൽ ഇവളുടെം അവന്റെ കല്യാണം ആണ്,,, "    ഹിഹി  സന അത് പറഞ്ഞപ്പോൾ ഓളെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു, അണ്ടി പോയ അണ്ണാനെ പോലെ,,     അവൾ വേഗം വന്നു എന്റെ കയ്യ് പിടിച്ചു പറഞ്ഞു    "സോറി, ഇത്തൂസെ  ഞാൻ ചുമ്മാ,, "       അവളുടെ മുഖം കണ്ടപ്പോൾ പാവം തോന്നി, ഞാൻ വേഗം അവളെ കയ്യ് പിടിച്ചു,,,     "സാരല്ല്യ ടി, നിനക്ക് അറിയാഞ്ഞിട്ടല്ലേ, എനിക്ക് പ്രോബ്ലം ഒന്നും ഇല്ലാ,, "     അത് പറഞ്ഞപ്പോ പെണ്ണ് നാജി നോട്‌ പറയരുത് എന്ന് പറഞ്ഞു കുറേ സോറി പറഞ്ഞു പോയി, ഇപ്പോഴാ സമാധാനം ആയത്,, " ഒഹ്ഹ്ഹ് എന്താ ഒരു പെർഫോമൻസ്, എനിക്ക് പ്രോബ്ലം ഒന്നും ഇല്ലന്ന്,, നേരത്തെ കാണിച്ച പുകിൽ ഒക്കെ എനിക്ക് അല്ലേ അറിയൂ,, "      അതിന് ഞാൻ ഓൾക് നല്ലോണം അങ്ങ് ഇളിച്ചു കൊടുത്തു നമ്മളെ കൊണ്ട് അത് ഒക്കെ അല്ലേ പറ്റൂ,,,   !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!                കുറേ നേരായി ആ നാജി ന്റെ അനിയത്തി, എന്നേം നോക്കി നിക്കുന്നു പാവല്ലേ കുറേ നേരയിലെ നോക്കുന്നെ എന്ന് കരുതി ഒന്ന് ചിരിച് കൊടുത്തു,,                അപ്പൊ പെണ്ണിന്റെ മുഖം ഒന്ന് കാണണം, അപ്പോഴാ ഞങ്ങളെ നോക്കി നിക്കുന്ന ആ കാന്താരി നെ ഞാൻ ശ്രദ്ധിച്ചേ പെണ്ണിന് ഒടുക്കത്തെ അസൂയ ആണെന്ന് മുഖം കണ്ടാൽ അറിയാം,,,       പെട്ടെന്ന് ആണ് അവളും സനയും കൂടി അവളുടെ അടുത്തേക്ക് പോകുന്ന കണ്ടേ, പടച്ചോനെ ആ പെണ്ണിനെ നി തന്നെ കാത്തോണേ, അതും പറഞ്ഞു ഞാൻ അവിടുന്ന് മാറി നിന്ന് ഓരേ വീക്ഷിച്ചു,,      സനയാണ് അവളോട് സംസാരിക്കുന്നെ ആയിശു ഓളെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോ ചിരിയ വന്നേ,,,             ഒരു അടി ഒക്കെ പ്രദീക്ഷിച്ചെങ്കിലും പിന്നെ ഓരു കയ്യ് പിടിച്ചു നിക്കുന്നത് കണ്ടു, ഇത്ര പെട്ടെന്ന് ഇവരുടെ പ്രശ്നം തീർന്നോ,, ചേ വെറുതെ ഓരോന്ന് പ്രദീക്ഷിച്ചു,,,    "കുറച്ചു ദിവസം കഴിഞ്ഞാൽ ഓൾ അന്റെ അടുത്ത് തന്നെ ഉണ്ടാവൂലെ, ഇയ്യ് എന്തിനാടാ ഇങ്ങനെ നോക്കുന്നെ,,, " അൻസി ആണ്,,    "ഹും നോക്കാൻ പറ്റിയ ഒരു മുതലും, ഞാൻ ഓരു ആ പെണ്ണിനോട് എന്ത പറയുന്നേ എന്ന് ശ്രദ്ധിക്കുകയായിരുന്നു," "അപ്പൊ അനക്ക് ഇത് വരെ ഓളോട് ഒരു ഫീലിങ്ങ്സും ഇല്ലേ,, "       അൻസി അത് ചോദിച്ചപ്പോൾ, അന്ന് ഞാൻ അവളെ കിസ്സ് ചെയ്യാൻ പോയത് ആണ് ഓർമ വന്നേ, അത് എങ്ങാനും ഇവനോട് പറഞ്ഞാൽ പിന്നെ ഒക്കെ കയിഞ്ഞ്,,,   "എനിക്ക് ഓളോട് ഒരു ഓലക്കേം ഇല്ല, ഞാൻ ഓളെ ഭാര്യയായി അംഗീകരിക്കാനും പോണില്ല,, "   "ആാാഹ് അത് ഒക്കെ എന്തേലും ആവട്ടെ, അല്ല ആയിശു ന് ഡൌട്ട് ഒന്നും ഇല്ലാലോ ലെ,,, "   "ഹേയ് എവിടുന്ന്,ഓൻക് ആക്‌സിഡന്റ് പറ്റിയ സന്തോഷത്തിൽ ആണ് ഓൾ, ഓൾക് ഒരു സംശയോം ഇല്ലാ,, പിന്നെ നി കേട്ടത് ഒന്നും അവൾക്ക് അറിയില്ലലോ,, "     "മ്മ് എന്നാലും, അയാൾക് എന്താവും ഇവളോട് ഇത്രക്ക് പക,,, "     "അതാ ഞാനും ആലോചിക്കുന്നേ, ബിസിനെസ്സിൽ ഞങ്ങള്ക്ക് ശത്രുക്കൾ ഒക്കെ ഉണ്ടേലും, ഇങ്ങനെ ഒരുത്തന്റെ പേര് ആദ്യമായിട്ടാ കേള്ക്കുന്നെ,,അവൾ അല്ലേ ആള്, ഓളെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഓൾ തന്നെ വരുത്തി വെച്ച വല്ല മരണവും ആവും,,, "      "ആഹ്, അല്ല ഇനി ഇപ്പൊ നിങ്ങടെ മാര്യേജ് ന്റെ ഒരുക്കങ്ങൾ ഒക്കെ നോക്കണ്ടേ,, "    "എന്തോന്ന് ഒരുക്കങ്ങൾ, അഫു ന്റെ ത് ഇപ്പൊ കഴിഞ്ഞത് ആയത് കൊണ്ട്, ഞങ്ങടെ നൈറ്റ്‌ ചെറിയ പ്രോഗ്രാം ആയി കഴിക്കാം എന്നാ തീരുമാനം, ഉച്ചക്ക് നമ്മൾ വീട്ടുകാർ മാത്രം,,, "    !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!    ഇതേ സമയം മറ്റൊരിടത്ത്,,,     "എത്ര കാലം ആയി,  ഞാൻ നിന്നോട് പറയുന്നു ആാാ പെണ്ണിനെ ഒന്ന് നിന്റെ വരുതിയിൽ ആക്കാൻ,, "    "ഉപ്പ,, എന്റെ റാഹി,,, "      "മിണ്ടരുത് നി, ഇങ്ങനെ ആണേൽ നി അവളെ അങ്ങ് മറക്കുന്നത് ആവും നല്ലത്, നിന്നെ ആ കോളേജിൽ കയറ്റാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ, എന്നിട്ടോ ഒരു ആക്‌സിഡന്റ് എന്നും പറഞ്ഞു കിടക്കാ,,, "        " എനിക്ക് കയ്യൂല, ഉപ്പ ഇന്റെ റാഹി നെ അല്ലാതെ വേറെ ആരെയും ആ സ്ഥാനത്ത് കാണാൻ,, ഉപ്പാക് എന്താ അവളോട് ഇത്ര ശത്രുത,,, "    "നിന്നോട് അതിന് ജീവിത കാലം മുഴുവൻ അവളെ കെട്ടി ജീവിക്കാൻ ആണോ ഞാൻ പറഞ്ഞേ, എന്റെ മുമ്പിൽ കൊണ്ട് വരാൻ അല്ലേ,,, എന്റെ ശത്രുത ന്റെ കാര്യം തല്ക്കാലം നി അറിയാൻ ആയിട്ടില്ല,,, "    "  പിന്നെ 3 ദിവസം കഴിഞ്ഞാൽ അവളുടെ കല്യാണം ആണ്, അത് ഒന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല, കല്യാണം കഴിഞ്ഞും നിന്റെ മുന്നിൽ ഒരു പാട് ടൈം ഉണ്ട്, നിന്റെ റാഹിയെ വേണേൽ നി ഞാൻ പറഞ്ഞത് അനുസരിച്ചേ പറ്റൂ,,, "           അതും പറഞ്ഞു ഉപ്പ അങ്ങ് പോയി, എന്നെ മnaസ്സിലായല്ലോ ലെ, അതന്നെ ആയിശു ന്റെ സർ,  എനിക്ക് ഓളോട് വ്യക്തി പരമായി ഒരു വൈര്യാഗ്യവും ഇല്ലാ ട്ടൊ, ഒക്കെ എന്റെ ഉപ്പ ന്റെ പണിയ,,        ഞാൻ സ്നേഹിക്കുന്ന പെണ്ണ് ആണ് റാഹില, അവളില്ലാതെ എനിക്ക് പറ്റില്ല എന്ന് ഉപ്പാക്ക് അറിയാം, അതാ ഉപ്പ എന്നെ ഇട്ട് ഇങ്ങനെ തട്ടി കളിക്കുന്നെ,എന്നാലും ഉപ്പാക്ക് എന്താവും ഓളോട് ഇത്ര ശത്രുത,, 🤔🤔🤔                ഏതായാലും ഞാൻ ഇവിടുന്ന് എണീക്കുമ്പോയേക്കും, അവരുടെ മാര്യേജ് കഴിയും, മാര്യേജ് കഴിയട്ടെ അങ്ങനെ കൊത്തി പറിച്ച് കൊണ്ട് പോവുമ്പോൾ അല്ലേ രസം,,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!   "ടാ,,, ആദി എന്താ നിന്റെ വിചാരം, 2 ദിവസം കഴിഞ്ഞാൽ നിന്റെ കല്യാണം ആണ് വല്ല ബോധവും ഉണ്ടോ അനക്ക്,,, "         "എന്തിനാ ഉമ്മാ ഇടക്കിടക്ക് വന്നു ഇങ്ങനെ ഓര്മപെടുത്തുന്നെ, എനിക്ക് അറിയാം ഇന്റെ കല്യാണം ആണെന്ന്,, "      "എന്നിട്ട് നി എന്താ ഇങ്ങനെ ഇരിക്കുന്നെ നമ്മളെ ഷോപ്പിൽ നിന്നെ ആ മാനേജർ വിളിച്ചിരുന്നു, ഞാൻ പറഞ്ഞ ഡിസൈനിൽ ഉള്ള ഡ്രസ്സ്‌ വന്നിട്ടുണ്ട് എന്ന് നിങ്ങളോട് വന്നു സെലക്ട്‌ ചെയ്യാൻ,നി അവളേം കൂട്ടി പൊയ്ക്കോ,,, "    "എന്നെ കൊണ്ട് ഒന്നും വയ്യാ, ആഷിനോടോ അഫു നോടോ പറ ഓളെ കൊണ്ട് പോവാൻ,,, "    "ആഷി ഇവിടില്ല, അൻഷു നെ കൂട്ടാൻ പോയേക്കുവാ,അഫുവും കൂടെ പോയിട്ടുണ്ട്,,,, "          ഹലോ,, അൻഷു നെ മനസ്സിലായോ ഇന്റെ നേരെ തായെ ഉള്ള ബ്രദർ, അവന്ക് അഫു ന്റെ മാര്യേജ് ന് വരാൻ കഴിഞ്ഞില്ല, ആ കാന്തരിയും ഓനും ഒറ്റ കെട്ടു ആണ്,,    "ടാ, നി ഇത് എന്ത് ആലോചിച്ചു നിക്കാൻ വേഗം പോയി റെഡി ആയി വാ, ആയിശു ഇപ്പൊ ഇങ്ങെത്തും ഞാൻ ഓളോട് വിളിച്ച് പറഞ്ഞിട്ടുണ്ട്,,, "    "ഓഹ് അതിന്റെ ഇടക്ക് അതും വിളിച് പറഞ്ഞോ,,, ഈ ഉമ്മ ന്റെ ഒരു കാര്യം,"      "ആന്റി,, എവിടെ ഞാൻ റെഡി ആയിട്ടൊ,,, "       ഓഹ് അപ്പോയെക്കും കെട്ടി എടുത്തോ സാധനത്തിനെ, ആരേലും വിളിക്കുന്നുണ്ടോ എന്ന് കാത്ത് നിൽക്കാ,,, ഒരുങ്ങി പോരാൻ,,,    "ഞാൻ എന്റെ ഇഷ്ട്ടം പോലെ ചെയ്യും ഇഷ്ട്ടം ഉള്ളോരേ കൂടെ പോവേം ചെയ്യും അതിന് നിനക്കെന്താടാ കലിപ്പാ,, ഹും,, "         ഓഹ് അപ്പോയെക്കും അതും കേട്ടോ ഇവളുടെ ചെവി അഭാരം തന്നെ,,,    "ടി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ സമ്മതം ഇല്ലാതെ എന്റെ റൂമിൽ വരരുത് എന്ന്,,, "     "അതേയ് കുറച്ചു ഡേയ്‌സ് കഴിഞ്ഞാൽ ഇത് എന്റേയും കൂടി റൂം ആണ് ഓർത്തോ,, "     "റൂമിൽ നിനക്ക് കയറാൻ പറ്റിയേക്കാം പക്ഷേ ഇന്റെ മനസ്സിൽ അനക്ക് കയറാൻ പറ്റൂലാടി, നോക്കിക്കോ,, "    "ഇത്രേം വരെ ഒക്കെ എത്തിയിട്ടുണ്ടെൽ ഇവിടുന്ന് അങ്ങോട്ടും അങ്ങനെ ഒകെ തന്നെ പൊയ്ക്കൊള്ളും,, അല്ലേലും നിന്നെ കെട്ടാൻ ഉള്ള പൂതി കൊണ്ട് ഒന്നും അല്ല, ജമിയുമ്മന്റേം എല്ലാരേം ആഗ്രഹം ഇത് ആയോണ്ടാ,,, "           അതും പറഞ്ഞു പെണ്ണ് തായെക്ക് പോയി, ഇതിനെ എങ്ങനെ ഞാൻ സഹിക്കും റബ്ബേ, ഏതായാലും ഇനി ഡ്രെസ് എടുക്കാൻ പോയില്ല എന്ന് വേണ്ട എന്നാ ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ ട്ടൊ 2 ആളും  ജീവനോടെ തിരിച്ചു വന്നാൽ കാണാം ട്ടൊ,, അങ്ങനത്തെ സാധനത്തിന്റെ കൂടെ അല്ലേ പോവുന്നെ,,, 😊😊"   !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!        ഈ ഉമ്മിനോടും ആന്റിനോടും ഞാൻ പറഞ്ഞതാ, സന വന്നിട്ട് ഞങ്ങൾ 2 ആളും പൊയ്ക്കൊള്ളാം എന്ന് ആര് കേൾക്കാൻ, ഈ കോന്തൻറെ കൂടെ പോയാൽ, ഡ്രസ്സ്‌ എടുക്കൽ ആവില്ല,,,             വെറുതെ ചൊറിയാൻ വരുന്നത് കണ്ടില്ലേ, ഓന്റെ റൂം ആണ് പോലും, കല്യാണം ഒന്ന് കഴിഞ്ഞോട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ,,       ഓനോട്‌ ഇനി കച്ചറക്ക്‌ ഒന്നും പോവൂല എന്ന് വെച്ചതാ, പക്ഷേ ഓൻ ഇങ്ങോട്ട് ചൊറിയാൻ വരുമ്പോൾ ഞാൻ എന്ത് ചെയ്യാനാ,,,     ഓന്ക് ഒടുക്കത്തെ ഒരുക്കം ആണ്, പെണ്ണ് കാണാൻ പോകുന്ന പോലെയാ, ഇന്ന് എങ്ങാനും വന്നാൽ മതി ആയിരുന്നു,     അപ്പൊ നമ്മൾ ഡ്രസ്സ്‌ എടുത്ത് വന്നിട്ട്  വിശേഷം ഒക്കെ പറയാട്ടോ,,, *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
239 കണ്ടവര്‍
21 മിനിറ്റ്
❣️♥️Aira,, ♥️❣️ പാർട്ട്‌ =1️⃣7️⃣ ✍️Aika,, ✨️✨️💓✨️✨️💓✨️✨️💓✨️✨️💓✨️✨️ നാജി ന്റെ വീട്ടിൽ എത്തിയെങ്കിലും ഞങ്ങൾ മാറ്റിക്കാൻ ഒന്നും പോയില്ല, ഇന്നേ തന്നെ ഇന്ന് ഒരുക്കാൻ പെട്ട പാട് ഇങ്ങൾക്ക് അറിയൂലെ, എന്നിട്ടല്ലേ, നാജി നെ,,, ഞങ്ങൾ അങ്ങനെ അവിടെ പോസ്റ്റായി നിക്കുമ്പോൾ ആണ്, ഞാൻ അത് കണ്ടത് അന്നപ്പോ എനിക്ക് എവിടുന്നാ കലി കയറി വന്നേ എന്ന് എനിക്ക് അറിയൂല,,, ആ കലിപ്പനെ ഒരുത്തി കണ്ണും കണ്ണും നോക്കി നിക്ക ഓനും മോശം ഒന്നും അല്ല, ഞാൻ അവരുടെ അടുത്തേക് വിട്ടു, പിന്നെ പെണ്ണ് പെട്ടെന്ന് എണീറ്റു സോറി ഒക്കെ പറയുന്നുണ്ട്,അപ്പോഴാ ഓൻ ഇന്നേ കണ്ടേ,, അപ്പൊ ഓൻ ഒന്ന് പുച്ഛിച്ചു കാണിച്ചിട്ട് ഓളോട് കൊഞ്ചി കൊയഞ്ഞു സംസാരിക്ക, കോന്തൻ,ഇന്നേ കാണിക്കൻ ആണെന്ന് എനിക്ക് നല്ലോണം അറിയാം,, "ടി ഇയ്യ് ഇത് എന്താ, കാക്കു നെ നോക്കി പേടിപ്പിക്കുന്നെ,, " സന,, "ഓനെ ശരിക്കിനും ഇനിക്ക് കുത്തി കൊല്ലാൻ ആണ് തോന്നുന്നേ,,, " "അതിന് എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ,, " അപ്പൊ ഞാൻ ഉണ്ടായത് ഒക്കെ പറഞ്ഞു കൊടുത്തു, അപ്പൊ ഈ ജന്തു അസൂയ,, അസൂയ എന്ന് പറഞ്ഞു കളിയാക്ക, അത് കൊണ്ട് കല്യാണ വീട് ആണെന്ന് നോക്കാതെ ഓന്ക് കൊടുക്കാൻ ഉള്ളതും കൂടി ഓൾക്ക് അങ്ങ് കൊടുത്തു,,, "ഇനിയെങ്ങാനും ഇയ്യ് ഓൻക് സപ്പോർട്ട് ആയി വന്നാൽ അന്നേ ആവും ഞാൻ കൊല്ല,, " "ഹിഹി, ഓക്കേ മേഡം, അത് അല്ല ആയിശു അത് ഏതാ ആ പെൺകുട്ടി,, " "ആഹ് ഏതായാലും നമ്മളെ അവിടേക്ക് വരുമല്ലോ അപ്പൊ കാണാം,,, " അങ്ങനെ നാജിയെയും കൊണ്ട് ഞങ്ങൾ തറവാട്ടിലേക്ക് വിട്ടു, അഫു ആദ്യേ പോയിരുന്നു, നാജി ആള് സൂപ്പർ ആണ് ട്ടോ, പെണ്ണിന്റെ കണ്ണ്ന്ന് ഒരിറ്റു കണ്ണീർ പോലും വരുന്നില്ല,വീട്ടിൽ എത്തീട്ടു വേണം ഓളെ നമ്മളെ കൂട്ടത്തിൽ ചേർക്കാൻ,,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! "ടാ, അഫു നിന്റെ നാജി ന്റെ അനിയത്തി ഇല്ലേ, ഓൾ എന്താ ചെയ്യുന്നേ,,, " അന്ഷി "ഓൾ പ്ലസ് one ആണ് എന്തേയ്, ആർക്കാ,,, " "അല്ല, ഇവിടെ ഒരുത്തൻ എന്തായിരുന്നു അവിടെ കണ്ണും കണ്ണും നോക്കലും, പരിചയപ്പെടലും ഒന്നും പറയണ്ട,, " "ടാ വെറുതെ ഓരോന്ന് പറയണ്ട, എല്ലാരും കൂടി തലേൽ കെട്ടി വെക്കാൻ പോവുന്ന ആ സാധനത്തിനെ തന്നെ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കുമ്പോഴാ അടുത്തത്,,, " "അപ്പൊ നി ഓളോട് ഓരോന്ന് പറഞ്ഞു ചിരിച് നിന്നതോ,,, " "ഹ ഹ,, അതാണോ,, അത് ആ കാന്താരി നെ ഒന്ന് ചൂടാക്കാൻ വേണ്ടിയാ, അത് ഏതായാലും ഏറ്റിട്ടുണ്ട്,,, " ഞങ്ങൾ മഹർ ഇട്ട് വീട്ടിൽ എത്തി, വരുന്നോർക്ക് ഉള്ള ഫുഡ്‌ ഒക്കെ റെഡി ആക്കാണ്, അപ്പോഴാ അന്ഷി ഈ ടോപ്പിക്ക് എടുത്തിട്ടേ,,, ആയിശു നെ കാണിക്കാൻ വേണ്ടി ആണ് ഞാൻ ഓളോട് കുറച്ചു ഓവർ ആയി സംസാരിചേ, അത് ഇനിക്ക് പണിയാവാഞ്ഞാൽ മതി ആയിരുന്നു,, പിന്നെ പെണ്ണിന്റെ കൂട്ടർ എത്തി അവർക്ക്‌ ഉള്ള ഫുഡ്‌ ഒക്കെ കൊടുത്തു,അവർ കുറച്ചു കഴിഞ്ഞു പോയി, കുറേ പണികൾ ബാക്കി ഉള്ളോണ്ട് ഞങ്ങൾ എല്ലാരും അതിൽ മുഴുകി,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! അങ്ങനെ ഞങ്ങൾ നാജിയെയും കൊണ്ട് വീട്ടിൽ എത്തി, ഞാനും സനയും കൂടി ഓളെ റൂമിൽ ഓളോട് ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാ, അങ്ങോട്ടേക്ക് ആ പെണ്ണ് വന്നത്,, "ഹാ സന, ആയിശു, ഇത് ആണ് എന്റെ അനിയത്തി ട്ടോ, നജുല,,, " നാജി ഓഹോ അപ്പൊ, ഈ സാധനം ഇവളെ അനിയത്തി ആയിരുന്നോ, ഞാൻ സന നെ നോക്കിയപ്പോൾ ഓൾ ഉണ്ട് ഇളിച്ചു കാണിക്കുന്നു,,, " ഹാ ഞങ്ങൾ കണ്ടിരുന്നു,,, ഇവൾ എന്താ ചെയ്യുന്നേ,,, " "ഞാൻ പ്ലസ് one ന് പഠിക്കാണ്,, " കുറച്ചു കഴിഞ്ഞു അവൾ പോവാ എന്ന് പറഞ്ഞു അവരുടെ വീട്ടുകാരുടെ കൂടെ പോയി, പോവുമ്പോഴും പെണ്ണിന്റെ കണ്ണ് നമ്മളെ ചെക്കെന്റെ മേലേക്ക് ആയിരുന്നു, ഓൻ തിരക്കിട്ട പണിയിൽ ആയോണ്ട് ഇത് ഒന്നും കണ്ടിട്ടില്ല,,, അങ്ങനെ ഒരു വിധം തിരക്ക് ഒക്കെ കഴിഞ്ഞു, ഞാൻ വീട്ടിൽ പോയി മാറ്റി വന്നു, അപ്പോയെക്കും നാജിയും ഡ്രസ്സ്‌ മാറിയിട്ടുണ്ട്,, അഫു ന്റെ കഥ ആണ് വിറ്റ്, ഓൻ ഈ കോഴികൂടിന്റെ ചുറ്റിനും കുറുക്കൻ നടക്കുന്ന പോലെ ഓളെ ചുറ്റി പറ്റി നിക്ക,, 😊😊 അപ്പോഴാണ് ആഷി വന്ന് എന്നോടും സന നോടും ചെല്ലാൻ പറഞ്ഞേ,, അൻസിക്ക വിളിക്കുന്നുണ്ട് എന്ന് മാത്രം പറഞ്ഞു, ഞങ്ങൾ നാജി നോട്‌ ഇപ്പൊ വരാം എന്ന് പറഞ്ഞു ആഷി ന്റെ പിറകെ പോയി,,, നോക്കുമ്പോൾ മുറ്റത്ത് എല്ലാരും കൂടി ഇരിക്കുന്നുണ്ട്, അൻസിക്കയും റാഫിക്കയും, ആാാ കലിപ്പനും പിന്നെ അഫു ന്റെ ചങ്ക്‌സും,ഞങ്ങൾ അവരുടെ അടുത്തേക് വിട്ടു,,, ചെക്കെൻ എന്നെ നോക്കിയെങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല, ഞാൻ അൻസിക്ക ന്റെ അടുത്ത പോയി ഇരുന്നു,, "ആഹ് ആയിശു, സന നമ്മക്ക് അഫു ന് എന്തെകിലും പണി കൊടുക്കണ്ടേ, അതിനാ നിങ്ങളെ വിളിച്ചേ,,, " അൻസിക്ക "ആഹ് അത് ശരിയാണല്ലോ, എന്ത് പണിയ ഇപ്പൊ കൊടുക്ക,,,ഇളനീരിൽ ഉപ്പിട്ട് കൊടുത്തലോ,,, " "അയ്യേ,, ആയിശു അത് ഒക്കെ ഓൾഡ് ആണ്, അതും അല്ല ഓരു ഇത് കുടിച്ചില്ലെലോ,,, "ആഷി,, "എന്നാ,, നായ്കുരുന്ന പൊടി ഇട്ടാലോ ഓളെ ബെഡിൽ നല്ല രസായിരിക്കും,, " സന,, "ആഹ് എന്നിട്ട് വേണം ജെമിയുമ്മ വന്നിട്ട് അന്നേ ആാാ ബെഡിൽ കിടത്താൻ, അത് അല്ലേലും ശരി ആവൂല കളി കാര്യം ആയാലോ,,,, " റാഫിക്ക,, "അന്നോട് ഞാൻ അപ്പൊയെ പറഞ്ഞില്ലേ അൻസിയെ, ഇതിറ്റിങ്ങളെ വിളിക്കണ്ട എന്ന് ഓലെ ഐഡിയ കേട്ടു പോയാൽ നമ്മക്ക് ആവും പണി കിട്ട,, " ഞങ്ങൾ പറയുന്നതിന് ഒക്കെ കുറ്റം പറയ ഈ കോന്തൻ,, "അത്രക്ക് ബുദ്ധിമാൻ ആണെകിൽ നിനക്ക് ഒരു ഐഡിയ പറഞ്ഞു കൊടുത്തൂടെ,, ഹും,, " "പറഞ്ഞു കൊടുക്കുമെടി, അന്റെ ഐഡിയ നെ പോലെ ചീപ്പ് ഐഡിയ അല്ല ഇത് അതുക്കു മേലെ,,, " "നിങ്ങൾ ഇങ്ങനെ അടി കൂടാതെ ഐഡിയ എന്താന്ന് പറ ആദി,, " അങ്ങനെ ഓന്റെ ഐഡിയ കേട്ടപ്പോ തെരക്കേടില്ല എന്ന് തോന്നി, ചെക്കെൻ ഐഡിയ പറഞ്ഞ് എന്നെ നോക്കി എങ്ങനെ ഉണ്ട് എന്ന രീതിയിൽ നോക്കിയപ്പോൾ ഞാൻ പുച്ഛിച്ചു മുഖം തിരിച്ചു,, അങ്ങനെ പണി കൊടുക്കാൻ സാധനം ഒക്കെ റെഡി ആയി, ഇനി എല്ലാരും ഒന്ന് കിടക്കണം,,, ഞങ്ങൾ എല്ലാരും അവിടെ തന്നെ വീട്ടിൽ പോവാതെ തങ്ങി നിക്കുന്നത് കണ്ടപ്പോൾ, ജമിയുമ്മ ഞങ്ങടെ അടുത്തേക്ക് വന്നു,,, "അല്ല, ഇന്റെ മക്കൾക്കു ഇന്ന് ഉറക്ക് ഒന്നും ഇല്ലേ, എന്ത എല്ലൊം കൂടി ഇവിടെ കുട്ടി അടിച്ചു ഇരിക്കുന്നെ,,, " "അത്,, ജമിയുമ്മ ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞു ഇരുന്നതാ, ഞങ്ങൾ പോവാൻ പോവാ, ഇങ്ങള് പോയി കിടന്നൊളി,,, " അങ്ങനെ ജമിയുമ്മ നെ ഒരു വിധം പറഞ്ഞയച്ചു, അപ്പൊ അഫു വന്നു കിടക്കാൻ പോവാ എന്ന് പറഞ്ഞു, ഞങ്ങൾ ഒരു All the best ഒക്കെ പറഞ്ഞു,, ഞങ്ങളെ ചിരി കണ്ടിട്ട് ചെക്കെൻക് വല്ല സംശയവും ഉണ്ടോ ആവോ,, ഓൻ പോയതും ഞങ്ങളും മുകളിലേക്ക് കയറി, ബാക്കി ഉള്ളോൽ ഒക്കെ കിടന്നിരുന്നു,, എന്നിട്ട് അഫു ന്റെ റൂമിന്റെ ലൈറ്റ് ഓഫാവാൻ കാത്ത് നിന്നു,കുറച്ചു കയിഞ്ഞ് ലൈറ്റ് അണഞ്ഞു,,, ഞങ്ങൾ അവന്റെ റൂമിന്റെ അടുത്തുള്ള റൂമിലേക്ക് കയറി,, ഓട് വീടായൊണ്ട് ഒരു ഉപകാരം ആയി,എന്നിട്ട് ഞങ്ങൾ ഞങ്ങളെ പണി ഏറ്റെടുത്ത് ശ്വാസം അടക്കി പിടിച്ചു നിന്നു,,, പിന്നെ നാജിക്ക് ഈ പണി നെ കുറിച്ച് ഒക്കെ അറിയാം ട്ടോ, പാവം അവളെ വെറുതെ പേടിപ്പിക്കണ്ടല്ലോ എന്ന് കരുതിയ ആദ്യേ പറഞ്ഞേ അഫു നോട്‌ പറയരുതെന്ന് ഓളോട് സത്യം ഇടീപ്പിച്ചിട്ട ഓളെ റൂമിലേക്ക് വിട്ടേ,,, "അല്ല ടാ, ആദി, idea പാളി പോയോ സൗണ്ട് ഒന്നും കേള്ക്കുന്നില്ലലൊ,, "ആഷി "ഹ ഹ ബുദ്ധിമാന്റെ ഐഡിയ അല്ലേ, അത് ഇങ്ങനെ വരൂ,,, " ഞാൻ അത് പറയലും അഫു ന്റെ റൂമിന്ന് "ഠോ ഠോ,,, ഠോ 💥💥💥💥 ഠോ,,,,, " എന്ന സൗണ്ടും, കൂടെ അഫു ന്റെ നിലവിളിയും, ഓൻ റൂമും തുറന്ന് ഒരു ഓട്ടം ആയിരുന്നു ഇന്റുമ്മ എന്ന് വിളിച്ചിട്ട്,,, ഞങ്ങൾ എല്ലാരും ഇരുന്നും കിടന്നും ചിരിക്കാണ്,, അഫു ന്റെ ഓട്ടം ഒന്ന് കാണേണ്ടത് തന്നെ ആണ്, ഞാൻ അങ്ങനെ ചിരിച്ചോണ്ട് സന ന്റെ തോളിലേക് ചാഞ്ഞു,, പെട്ടെന്ന് ഞാൻ നോക്കുമ്പോൾ, എന്റെ അടുത്ത് നിക്കുന്നത് നമ്മളെ സന അല്ല ആ കലിപ്പൻ ആണ്, ഓൻ ഇന്നേ നോക്കി പേടിപ്പിക്ക, ഞാൻ വേഗം ഓന്റെ മേലെന്ന് ഇന്റെ കയ്യ് എടുത്ത് അവിടുന്ന് മുങ്ങി, അല്ലേൽ പൂരപ്പാട്ട് കേൾക്കേണ്ടി വരും,,, ഇങ്ങനെ ഒക്കെ സൗണ്ട് ഉണ്ടായിട്ടും തയോട്ട് കേൾക്കാത്തത് കൊണ്ട് കഴിച്ചിലായി, അഫു ഞങ്ങളെ കൊന്നില്ല എന്നെ ഉള്ളൂ, പിന്നെ എല്ലാരും അവരവരുടെ വീട്ടിലേക്കു പൊന്നു,,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! അഫുന് കൊടുത്ത പണി കണ്ടില്ലേ എങ്ങനെ ഉണ്ട്, ഇന്റെ ഐഡിയ ആണ്, മാല പടക്കത്തിന് തിരി കൊളുത്തി ഓന്റെ റൂമിലേക്ക് അങ്ങോട്ട് ഇട്ടു കൊടുത്തു,, അഫു ന്റെ ഫസ്റ്റ് നൈറ്റ്‌ ഏതായാലും ഓൻ മറക്കാനാവാത്ത രീതിയിൽ ആക്കി കൊടുത്തിട്ടുണ്ട് 😊😊 അഫു ന്റെ ഓട്ടം കണ്ടിട്ട് ഇവിടെ ഒരുത്തി ഇരുന്നും കിടന്നും ഒക്കെ ചിരിക്കായിരുന്നു, ലാസ്റ്റ് ചിരിച് ചിരിച്,, എന്റെ തോളിലേക്ക് ചാഞ്ഞു, സന ആണെന്ന് കരുതി ആവും, ഓൾ മാറി ഇരുന്നത് ഒന്നും ഇവൾ അറിഞ്ഞിട്ടില്ല,, തോളിലേക് ചാഞ്ഞതും പെണ്ണ് ഒരൊറ്റ നോട്ടം ആയിരുന്നു എന്നെ, ഇന്റെ നോട്ടം കണ്ടപ്പോൾ പെണ്ണ് അപ്പൊ തന്നെ സ്ഥലം കാലി ആക്കി,,, അപ്പൊ ഞാൻ കിടക്കട്ടെ ട്ടൊ നല്ല ക്ഷീണം ഉണ്ട്, നാളെ നാജി ന്റെ വീട്ടുന്ന് ഓളെ ഉമ്മ ഒക്കെ വരുന്നുണ്ട്, മിക്കവാറും ആ കുരിശും കാണും,, ആയിശു ന്റെ കൈക്ക് പണി ഉണ്ടാക്കും ഓൾ,,, 😊😊 ✨️✨️💓✨️✨️💓✨️✨️💓✨️✨️💓✨️✨️ (മക്കളെ ഇനീയും ലെങ്ത് കൂട്ടണം എന്ന് പറയല്ലി, ഇങ്ങൾക്ക് അറിയോ ഇനിക്കും എഴുതാൻ മടി പിടിച്ചിട്ടുണ്ട്,,, പിന്നെ ഇന്റെ സ്റ്റോറിക്ക് വേണ്ടി കാത്ത് നിക്കുന്നോരും ഉണ്ടല്ലോ എന്ന് കരുതിയ, 😊😊, അപ്പൊ നാളെ ആ നജുലന്റെ അസുഗം നമ്മക്ക് മാറ്റി കൊടുക്കണം ട്ടൊ,, അപ്പൊ നാളെ കാണാം ട്ടൊ,, ബൈ,, thanku All,,, pls like& comment,,, ),😍😍😍😍 *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
285 കണ്ടവര്‍
22 മിനിറ്റ്
❣️♥️Aira,, ♥️❣️ പാർട്ട്‌ =16 ✍️Aika,, ✨️✨️💓✨️✨️💓✨️✨️💓✨️✨️💓✨️✨️ ഞാൻ ആ സന നോട്‌ ആദ്യേ പറഞ്ഞതാ ഈ സാരി ഉടുക്കൽ ഒന്നും നമ്മക്ക് പറ്റിയ പണി അല്ല എന്ന്, ആര് കേൾക്കാൻ ആരോട് പറയാൻ,, ഓൾ മാറ്റി ഒരു വിധം ഒരുങ്ങി സെറ്റ് ആക്കിയിട്ടുണ്ട് എന്റേത് ആണ് കയ്യാതെ, ഇത് ഇന്ന് കല്യാണം കഴിഞ്ഞാലും തീരും എന്ന് തോന്നുന്നില്ല,പെണ്ണിനെ ആണേൽ കാണുന്നുമില്ല, എന്നെ ഹെൽപ്പാന് ആരേലും കിട്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു പോയതാ,, പടച്ചോനെ,, ഇന്റെ ഈ കോലത്തിൽ ആരേലും കണ്ടാൽ ഇനി ഓർക്കനെ വയ്യാ, ഇത്രയും കാലം ഞാൻ എന്റെ തട്ടത്തിൻ മറയത്ത് ഒളിപ്പിച്ചത് ഒക്കെ വെറുതെ ആവല്ലോ, ഇന്റെ ഉപ്പ പോലും ഇന്നേ ഷാൾ ചുറ്റിയിട്ട് അല്ലാതെ കണ്ടിട്ടില്ല,, ഈ മുടി കെട്ടാൻ തന്നെ വേണം ഒരു സമയം, അതിന്റെ ഇടയിൽ കൂടിയ ബ്ലൗസിന് ഒരു ഒലക്കമ്മലെ കെട്ടും, ഒക്കെ ആ ബലാലിന്റെ പണിയ,, ഞാൻ അങ്ങനെ കഷ്ടപ്പെട്ട് കെട്ടാൻ നോക്കുമ്പോഴാ, ആരോ വാതിൽ തുറന്നെ സന ആവും,, "ടി സന ഇയ്യ് എവിടെ പോയ്‌ നിക്കായിരുന്നു എത്ര നേരായി ഞാൻ ഇങ്ങനെ നിക്കുന്നു,ഒന്നു വന്നു ഈ കയർ കെട്ടി തന്നെ,, " " ടി എന്താ ടി അന്റെ തോള്ളേൽ ആരേലും അപ്പം കുത്തി കേറ്റി വെച്ചിട്ടുണ്ടോ, എന്തേലും ഒന്നു പറഞ്ഞൂടെ,, " ഞാൻ അതും പറഞ്ഞു തിരിഞ്ഞു നോക്കിയതും, എന്റെ മുന്നിൽ ഉള്ള ആളേ കണ്ടു, എന്താ ചെയ്യണ്ടേ എന്ന് തന്നെ എനിക്ക് ഓടിയില്ല,തട്ടം ഒക്കെ എങ്ങനെയോ ചുറ്റി കെട്ടി,,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഞാൻ വാതിൽ തുറന്നപ്പോൾ മുന്നിൽ കണ്ടത് ആ കാന്താരി നെ ആണ്, സന ആണെന്ന് കരുതി ഇരിക്കാണ് ഓൾ,, ഈ പെണ്ണ് ഇതാണോ ഇത്രയും കാലം ഒളിപ്പിച്ചു വെച്ചിരുന്നെ റബ്ബേ, ഈ പെണ്ണിന് ഇത്രയൊക്കെ മുടിയൊ,, എന്റെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് പെണ്ണ് തിരിന്ന് നിന്നപ്പോഴാണ് എന്നെ കണ്ടേ, പെണ്ണ് ആകെ ഞെട്ടി യിട്ടുണ്ട്,, അവൾ വേഗം ഷാൾ എടുത്ത് ചുറ്റി,,, അവൾ തിരിഞ്ഞു നിന്നപ്പോഴാണ് ഞാൻ അവളുടെ ചുണ്ടിന് തായെ ഉള്ള ആ കറുത്ത മറുക് ശ്രദ്ധിച്ചേ, അത് അവളെ അതികം സുന്ദരി ആക്കുന്നുണ്ട്,, അവൾ ആണേൽ എന്താ പറയണ്ടേ എന്ന് അറിയാതെ എന്നെ തന്നെ നോക്കുന്നുണ്ട്, എന്തോ ഞാൻ അവളുടെ അടുത്തേക് നടന്നു,, അങ്ങനെ എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടേ ഇരുന്നു,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! പടച്ചോനെ ഇവൻ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ റബ്ബേ,, ഇന്റെ കണ്ട്രോളും കൂടി കളയല്ലോ, ചെക്കെൻ ആണേൽ നല്ല അസ്സൽ ആയി ഒരുങ്ങിയിട്ടുണ്ട്,,, പെട്ടെന്ന് ആണ് അവൻ എന്റെ നേരെ വരാൻ തുടങ്ങിയെ, ഞാൻ പിന്നിലേക്ക് നടക്കാൻ നോക്കിയെങ്കിലും എന്റെ കാൽ ഒരു അടി പോലും അനങ്ങുന്നില്ല,,, അവൻ എന്റെ തൊട്ട് അടുത്ത് എത്തിയതും ഒരൊറ്റ തിരിക്കൽ ആയിരുന്നു, പടച്ചോനെ ഇവൻ ഇനി ഇന്നേ കൊല്ലാൻ പോവ എങ്ങാനും ആണോ,, എന്റെ പുറത്ത് എന്തോ ഇക്കിളി ആയ പോലെ തോന്നിയപ്പോയ,ചെക്കെൻ എന്റെ ബ്ലൗസിന്റെ കയർ കെട്ടുകയാണെന്ന് മനസ്സിലായെ,, എതിർക്കാൻ എനിക്ക് കഴിഞ്ഞില്ല, അവന്റെ കൈകൾ എന്റെ ശരീരത്തിൽ സ്പര്ശിച്ചപ്പോൾ എന്തോ ഒരു കറന്റ് പാസ്സ് ചെയ്ത പോലെ,,ശരീരത്തിൽ ആകെ ഒരു കുളിരു പോലെ,, അവൻ അത് കെട്ടി കഴിഞ്ഞതും, എന്നെ അവന്റെ നേരെ നിർത്തി, ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത് എന്നെ തന്നെ ഉറ്റു നോക്കുന്ന ആദിയെ ആണ്,, അവന്റെ മുഖം എന്റെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു, എന്തോ എതിർക്കാൻ എനിക്ക് കഴിഞ്ഞില്ല ഞാനും ഇത് ആഗ്രഹിക്കുന്ന പോലെ,, ഞാൻ കണ്ണുകൾ വീണ്ടും ഇടുക്കി അടിച്ചു, അവന്റെ ശ്വാസം എന്റെ മുഖത്ത് തട്ടി കൊണ്ടേ ഇരുന്നു,, എന്റെ ശ്വാസം ഏതാണ്ട് നിലച്ച അവസ്ഥ ആയിരുന്നു,,, പെട്ടെന്ന് ആണ് ഒരു ഫോൺ റിംഗ് ചെയ്തതും ഞങ്ങൾ 2 ആളും ഞെട്ടി , അപ്പോ ആദി പെട്ടെന്ന് എന്റെ അടുത്ത് നിന്ന് മാറി നിന്ന് 2 ചാട്ടം ആയിരുന്നു,,, "എന്താടി, അനക്ക് റൂമിന്റെ വാതിൽ ക്ലോസ് ചെയ്യണം എന്ന് അറിയില്ലേ, വേറെ ആരേലും ആണ് ഇങ്ങോട്ട് കയറി വന്നത് എങ്കിലോ,, " ഇവന്റെ മേൽ വല്ല ബാധയും കയറിയോ റബ്ബേ, എത്രപെട്ടെന്ന ഇവൻ മാറിയെ,, "അ, അത് ഞാൻ സന ആണെന്ന് കരുതി,, " എന്നെ അത് പറഞ്ഞു പൂർത്തിയാക്കാൻ ഓൻ സമ്മതിച്ചില്ല,, "ഈ വാതിൽ അടച്ചിടാൻ നോക് ഞാൻ പോവാ,,, " അതും പറഞ്ഞു ചെക്കെൻ ഒരു പോക്ക്, അപ്പൊത്തന്നെ സന യും വന്നു, അവളുടെ കൂടെ ഒരു ഇത്താത്തയും ഉണ്ടായിരുന്നു അവർ എന്റെ സാരി ഒക്കെ റെഡി ആക്കി തന്നു,, സന എന്തൊക്കെയോ ചോതിക്കുന്നുണ്ടെങ്കിലും, നേരത്തെ ഇവിടെ നടന്നത് ആയിരുന്നു എന്റെ മനസ്സ് നിറയെ,, അപ്പൊ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ അറിഞ്ഞു, അപ്പൊ ചെക്കെൻക് ഇന്റെ കാര്യത്തിൽ ശ്രദ്ധ ഒക്കെ ഉണ്ട്,, എന്നാലും അഫു ന്റെ റൂമിൽ ഇന്നേ കണ്ടത് കൊണ്ട് ആദ്യമേ ചാടി കളിക്കും എന്നാ ഞാൻ കരുതിയെ, എന്റെ തട്ടത്തിന് ഉള്ളിൽ ഉള്ള രൂപം ഓൻ ആദ്യം അല്ലേ കാണുന്നെ അതാവും, എന്നായാലും അത് ആദി കാണേണ്ടത് ആയത് കൊണ്ട് കുഴപ്പം ഇല്ല, വേറെ ആരേലും ആണേലൊ എനിക്ക് ഓർക്കാനേ വയ്യാ,,, ഞാൻ ഓരോന്ന് ഓർത്തോണ്ട് നിക്കുമ്പോഴാ പെണ്ണ് എന്നെ കുലുക്കി വിളിച്ചേ നോക്കുമ്പോൾ ആ ഇത്ത പോയിട്ടുണ്ട്,,, "ടി, നി ഇത് ഏത് ലോകത്ത് ആണ്, എത്ര നേരായി ഞാൻ നിന്നോട് ചോദിക്കുന്നു ആദിക്കാ,, എന്താ,, എന്തോ സ്വപ്നത്തിൽ എന്നാ പോലെ പോയെ,,, ഇവിടെ വല്ലതും നടന്നോ,,, " "പോടീ,,, അത് ഇയ്യ് അന്റെ കാക്കു നോട്‌ തന്നെ പോയി ചോദിക്ക്‌,,, " എന്ന് പറഞ്ഞു ഞാൻ കലിപ്പായപ്പോൾ, ഓൾ പിന്നെ ഒന്നും ചോദിച്ചില്ല, ഇത് എങ്ങാനും ഓൾ അറിഞ്ഞാൽ പിന്നെ അത് മതി,,, അങ്ങനെ ഒരുക്കം ഒക്കെ കഴിഞ്ഞ് ഞങ്ങൾ തായെക്ക് ഇറങ്ങി, കണ്ടവർ എല്ലാം സൂപ്പർ ആയിട്ടുണ്ട് എന്ന് പറഞ്ഞു,, പെട്ടെന്ന് ആണ് എന്റെ കണ്ണുകൾ എന്നെ തന്നെ നോക്കി നിക്കുന്ന ആദിയിൽ ചെന്ന് ഉടക്കിയത്, ഞാൻ നോക്കുന്നത് കണ്ടതും, ഒന്നു കലിപ്പിൽ നോക്കി പേടിപ്പിച്ചിട്ട് അവൻ പുറത്തേക്ക് പോയി,,, അഫു നാജിന്റെ വീട്ടിലേക്കു പോവാൻ റെഡി നിക്കുന്നുണ്ട്, ഞാൻ പോയി ഒരു all തി ബെസ്റ്റ് പറഞ്ഞു പൊന്നു,, അങ്ങനെ ചെക്കനും കൂട്ടരും പോയ, പിറകെ തന്നെ, നാജിയെ മാറ്റിക്കാൻ പോവുന്നവർ റെഡി ആയി ഇറങ്ങി, സാരി ആയോണ്ട് ഞാനും സനയും ഓരേ കൂടെ കയറി,,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ചേ,, ആ പെണ്ണ് എന്ത് കരുതി കാണോ ആവോ, എനിക്ക് ഏന്താ ഇപ്പൊ, പറ്റിയെ കറക്റ്റ് ടൈമിൽ അഫു വിളിച്ചോണ്ട് അല്ലേൽ ഇന്റെ വില പോയേനെ,,, എന്നാലും പെണ്ണിൽ ഒരു നിമിഷം ഞാൻ ലയിച്ചു പോയി, ആ ഇടതൂർന്ന മുടിയും, നുണക്കുഴി കവിളും, ആ മറുകും ഒക്കെ അവളെ സുന്ദരി ആക്കുന്നുണ്ട്,, ചമ്മൽ മാറ്റാൻ വേണ്ടിയാ ഓളോട് കലിപ്പ് ആയെ, ഓൾ അന്തം വിട്ട് നോക്കുന്നുണ്ട്, ഞാൻ പറഞ്ഞത് കേട്ടിട്ട്,, "ടാ ആദി, അന്നോട് ഞാൻ ഫോൺ ഇന്റെ റൂമിന്ന് കൊണ്ടൊരാൻ അല്ലേ പറഞ്ഞുള്ളു അല്ലാതെ ഷോപ്പിന്ന് കൊണ്ടൊരാൻ അല്ലാലോ,,, " അഫു എന്റെ തലക്ക് ഒരു കൊട്ട് തന്ന പോയ, ഇന്റെ പോയ കിളി തിരിച്ചു വന്നേ,, "ടാ അന്നോട്, അല്ലേ അഫു ഈ ചോദിച്ചേ ഇയ്യ് ഇത് ഏത് ലോകത്താണ്,,, "അന്ഷി "അ അത് ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി അതാ,, ഇന്നാ അന്റെ ഫോൺ,, " "എന്നാ പിന്നെ അങ്ങോട്ട് പോവല്ലേ,, അഫു, അന്റെ പൊണ്ടാട്ടി നെ കാണാൻ,, " ഞങ്ങൾ അങ്ങനെ പോവാൻ വേണ്ടി ഇറങ്ങിയപോയ, ആയിശുവും സനയും സ്റ്റെപ് ഇറങ്ങി വരുന്നേ കണ്ടേ,, 2 ആളും അടി പൊളി ആയിട്ടുണ്ട്, ഞാൻ ആയിശു നെ തന്നെ നോക്കി കൊണ്ട് നിന്നപോയ, ഓൾ ഇങ്ങോട്ട് നോക്കിയേ, അപ്പോൾ ഞാൻ വേഗം നോട്ടം തെറ്റിച്, പുറത്തേക്ക് വിട്ടു,,, അങ്ങനെ ഞങ്ങൾ നികാഹ് ഒക്കെ കയിഞ്ഞ്, ഇപ്പൊ നാജി ടെ വീട്ടിൽ ആണ് ട്ടോ,, ഞങ്ങൾ അങ്ങനെ അഫു നെ കളി ആക്കി കൊണ്ട് നിന്നപോയ, ആരോ വന്നു എന്നെ ഇടിച്ചെ,ഇടിയുടെ പവറിൽ ഞാൻ ഇടിച്ച ആളേം കൊണ്ട് വീഴാൻ പോയെങ്കിലും, എനിക്ക് ഒരു തൂണിലും പിടിത്തം കിട്ടിയതോണ്ട് വീണില്ല,, അപ്പോഴാ എന്റെ മേലെ നിന്ന് എന്നെ തന്നെ നോക്കുന്ന ആളേ ഞാൻ ശ്രദ്ധിച്ചേ ഓൾക് എണീറ്റ് പോവാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലാ എന്ന് തോന്നുന്നു,, ഞാൻ ഒന്ന് അവളുടെ മുഖത്തിന് നേരെ വിരൽ നൊടിച്ചതും പെണ്ണ് പെട്ടെന്ന് എന്റെ മേലെന്ന് എണീറ്റ്, സോറി ഒക്കെ പറഞ്ഞു, ഞാൻ സാരല്ല്യ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് തിരിഞ്ഞ പോയ എന്നെ ഞങ്ങളെ നല്ല കട്ട കലിപ്പിൽ നോക്കി നിക്കുന്ന ആ പൂച്ച കണ്ണുകൾ ഞാൻ ശ്രദ്ധിച്ചേ,,, ✨️✨️💓✨️✨️💓✨️✨️💓✨️✨️💓✨️✨️ (അപ്പോ ആദി നെ ആരാ നോക്കിയേ എന്നും ആദി ന്റെ മേലേക്ക് വീണത് ആരാ എന്നൊക്കെ നാളെ അറിയാട്ടോ,, അപ്പൊ അഭിപ്രായങ്ങൾ ഒക്കെ അറിയിക്കണം ലൈക്കും മറക്കണ്ട,, നിങ്ങളെ സപ്പോർട്ടിന് okke പെരുത്ത് നന്ദി ഉണ്ട് ട്ടോ,,, )😍😍😍 *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
225 കണ്ടവര്‍
22 മിനിറ്റ്
❣️♥️Aira,,♥️❣️ പാർട്ട്‌ =15 ✍️Aika,, ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "ടാ,,, അക്കു സർപ്രൈസ് ആയല്ലോ ഇയ്യ് എന്താ ഇവിടെ,, " "ഹൌ ഇന്റെ ആയിശു ഹോട്ടലിൽ എല്ലാരും എന്തിനാ വരാ, അതിന് തന്ന ഞാനും വന്നേ,,," ഇങ്ങൾക്ക് ആളേ മനസ്സിലായില്ലെന്ന് തോന്നുന്നു ലേ, ഞങ്ങൾ ക്ലാസ്സ്‌മേറ്റ്സ് ആണ്, പ്ലസ് ടു വിൽ ഒരുമിച്ച് ആയിരുന്നു,, "അല്ല, ആയിശു ഇത് ഒക്കെ ആരാ,, ഇത് എന്റെ കസിൻ സന, ഇത് എന്റെ ഭാവി വരൻ ആദിൽ,,, " ചെക്കെൻക് ഞങ്ങളെ സംസാരം ഒന്നും പിടിക്കുന്നില്ല എന്ന് മുഖം കണ്ടാലേ അറിയാം, അത് കൊണ്ട് തന്നെ ഓനെ മാക്സിമം കലിപ്പാക്ക എന്നത് തന്ന നമ്മളെ ഉദ്ദേശം ട്ടോ,,,, "അള്ളോഹ് അന്റെ കല്യാണം ഇത് വരെ കഴിഞ്ഞില്ലേ, ഞാൻ കരുതി അനക്ക് ഒന്നോ രണ്ടോ മക്കൾ ആയിക്കാണും എന്ന്,, " ഓന്റെ ഡയലോഗ് കേട്ടപ്പോ ഇവിടെ ഒരാളെ മുഖത്ത് എന്താ സന്തോഷം എന്നോ "അതിന് ഇവളെ ഒക്കെ ആര് കെട്ടാനാടോ, അത് കൊണ്ട് അല്ലേ ഇവൾ ഇന്റെ തലേൽ ആയത്,, " കലിപ്പൻ പറഞ്ഞത് കേട്ട്, ചിരിക്കാ,, പഹയൻ, കൂടെ അണ്ണാച്ചി സനയും,ഇവൻ അധികം നിന്നാൽ ഇനിക്ക് ആപത്ത് ആയത് നമ്മൾ വേഗം സ്ഥലം കാലിയാക്കാം എന്ന് വെച്ചു,, "ടാ,, അക്കു,, നി ഞങ്ങടെ കൂടെ ഫുഡ്‌ കഴിക്കാൻ പോരുന്നോ,, " "ഞാൻ ഒരു പ്രാവശ്യം കഴിച്ചെടി ഇനി ഇങ്ങള് പോയി കഴിച്ചോ, ഞാൻ അങ്ങോട്ട് ചെല്ലട്ടെ,, " അങ്ങനെ കല്യാണത്തിന് വരാം എന്ന് പറഞ്ഞ്, ഓൻ പോയി, പിന്നെ ഞങ്ങൾ ഫുഡ്‌ അടി ഒക്കെ കയിഞ്ഞ് വീട്ടിലേക്ക് വിട്ടു,, ഡ്രസ്സ്‌ എടുത്ത് വന്ന ക്ഷീണം കാരണം ഞാൻ വേഗം വീട്ടിലേക്ക് പോയി, ക്ഷീണം കാരണം കിടന്നതും ഉറക്കിലേക്ക് വീണു,,, "ഉമ്മി,,, എന്താ ഉമ്മി,, ഞാൻ ഇന്ന് ക്ലാസ്സിൽ പോവുന്നില്ല, ഇനി എക്സാം ന് പോയാൽ മതി,,,, " "അത് ഒന്നും പറഞ്ഞാൽ പറ്റില്ല, ഇന്നും കൂടി ഇന്റെ കുട്ടി ക്ലാസ്സിൽ പോണം, നാളെ മുതൽ ഏതായാലും ലീവ് അല്ലേ,, " "ഓൾ പോവില്ലേൽ പോണ്ട,, ആസി,, ഇനി അതിന് ഇങ്ങള് 2 ആളും കൂടി യുദ്ധം ചെയ്യണ്ട,, " "ഇങ്ങള് ഒറ്റ ആൾ ആണ്, ഇവളെ കെടക്കുന്നെ നാളെ സലിയും, ഹസ്സൻകയും ഇവളെ കുറിച് ഒരു പരാതി പറഞ്ഞു വരാൻ ഇടവന്നാൽ ഇങ്ങള് ആയിരിക്കും അതിന്റെ കാരണക്കാരൻ,, " രാവിലെ തുടങ്ങിയതാ ഉമ്മി ന്റെ പിറകെ നടക്കാൻ, ഇന്ന് പോവുന്നില്ലെന്ന് പറഞ്ഞു, എവിടുന്ന് കേൾക്കാൻ, പിന്നെ സന വന്ന് പറഞ്ഞപോയ ആ കാര്യം ഓർത്തെ, അത് കൊണ്ട് പോകാം എന്ന് വെച്ച്, എന്താന്നല്ലേ ഞാൻ ആരോടും എന്റെ കല്യാണം പറഞ്ഞിട്ടില്ല, അപ്പൊ പിന്നെ പോവാതെ പറ്റില്ലാലോ,, ക്ലാസ്സിൽ എത്തിയെങ്കിലും, മനസ്സ് മുഴുവൻ വീട്ടിൽ ആയിരുന്നു, നമ്മളെ റിലേറ്റീവ്സ് ഒക്കെ വരല്ലോ,, പിന്നെ ആ ആരിഫ് നെ ഒന്നു കല്യാണം വിളിക്കണം, അങ്ങനെ ക്ലാസ്സിലെ കുട്ടികളോട് ഒക്കെ ഒരു വിധം പറഞ്ഞു, കുറച്ചു സർ മാരോടും, ഞങ്ങൾ അങ്ങനെ ക്ലാസ്സിൽ സൊറ പറഞ്ഞോണ്ടിരിക്കുമ്പോഴാ ക്ലാസ്സിലേക് നമ്മളെ പിയൂൺ ഭാസ്കരേട്ടൻ വന്നത്,മൂപ്പരെ കയ്യിൽ ഒരു നോട്ടീസും ഉണ്ടായിരുന്നു,,, അത് മൂപ്പർ വായിച്ചപ്പോയെക്കും എല്ലാരും എരു വലിക്കാൻ തുടങ്ങിയിരുന്നു ഇന്റെ ചങ്കുകൾ ഉൾപ്പടെ, പക്ഷേ ഇനിക്കി അത് കേട്ടപ്പോ എണീറ്റ് നിന്ന് കയ്യ് അടിക്കാൻ ഒക്കെയാ തോന്നിയെ,പക്ഷേ സിറ്റുവേഷൻ ശരി അല്ലാത്തോണ്ട് ഒക്കെ ഞാൻ മനസ്സിൽ അടക്കി പിടിച്ചു,, അതിൽ പറഞ്ഞത് എന്താന്നല്ലേ, നമ്മളെ ആരിഫ് സർ ന് ഒരു ആക്‌സിഡന്റ് പറ്റി സീരിയസ് ആണെന്ന്,പടച്ചോൻ ഇപ്പോ പെട്ടെന്ന് പെട്ടെന്ന് പണി കൊടുക്കാൻ തുടങ്ങി ലേ,, പീയൂൺ ചേട്ടൻ പോയിട്ടും ഇവിടെ ഇത് തന്ന ചർച്ച,,, "അല്ലാടി, ആയിശു അനക്ക് സർ ന് പറ്റിയിട്ട് ഒരു വേഷമോം ഇല്ലേ,,, " വൈഗ "എന്തിന്, ഇന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ നോക്കിയ ഓന്ക് അങ്ങനെ തന്നെ വേണം,, " "ഇയ്യ് അതിന് എന്നാ ടി ഇയ്യ് കഞ്ഞി ഒക്കെ കുടിച്ചേ, എന്നിട്ട് അല്ലേ സർ പാറ്റ നെ ഇടുന്നെ,,, " "ടി, റാഷി ഇയ്യ് ഇന്റെ കയ്യിന്ന് വാങ്ങുവെ,," "എന്നാൽ ഇയ്യ് ഞങ്ങൾക്ക്‌ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊണ്ട,,, " അങ്ങനെ ഞാൻ അന്ന് ലൈബ്രറിയിൽ വെച്ച് ഉണ്ടായത് ഒക്കെ പറഞ്ഞപ്പോ,, ഇത്രയും നേരം സർ ന് വേണ്ടി കരഞ്ഞ നമ്മളെ ചങ്ക്‌സ് ഒക്കെ കൂടി മൂപ്പരെ പ്രാകി കൊല്ല, മൂപ്പർ മിക്കവാറും വടി ആവും 😊😊 "എന്നാലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ട് ഇയ്യ് ഞങ്ങളോട് ഒന്നു പറഞ്ഞോ , അനക്ക് ഇത്രേ ഉള്ളൂ ലേ,, " അപ്പോയെക്കും നമ്മളെ നദകുട്ടി സെന്റി അടി തുടങ്ങി ,,, "മതി മതി ഇനി ആാാ ടോപ്പിക്ക് വിട്, അയാൾ പോയി തുലയട്ടെ, പിന്നെ നിങ്ങൾ ഒക്കെ കല്യാണത്തിന് എപ്പോഴാ വരാ എന്ന് പറഞ്ഞില്ലാലോ,,, " "അത് ഓർത്തു നി വിഷമിക്കണ്ട മോളെ, ഒരായ്ച്ച മുന്നേ എത്താനുള്ള പെർമിഷൻ ഒക്കെ ഞങ്ങൾ എപ്പോയെ വാങ്ങി,,, " വൈഗ "അപ്പൊ, ഇന്റെ വീട് കുളം തോണ്ടിയെ അടങ്ങൂലെ,,, " "അത് പിന്നെ ചോദിക്കാൻ ഉണ്ടോ,,, " "ആാാഹ് പിന്നെ ഞാൻ ഇന്നും കൂടിയേ ഉണ്ടാകൂ ട്ടോ, ഇനി എക്സാം എഴുതാനെ ഞാൻ വരൂ,,, " "അത് എന്താടി, അടുത്ത ആഴ്ച കല്യാണം ആണെന്ന് കരുതി, ഇയ്യ് അവിടെ തന്നെ പെറ്റ് കെടക്കണോ,, "സഫ നമ്മൾ വരൂലന്ന് പറഞ്ഞിട്ട് കലിപ്പിൽ നിക്ക എല്ലാരും,പിന്നെ കുറച്ചു സോപ് ഇട്ട് പതപിച്ചപ്പോ ഒകെ ആയി, പിന്നെ ഞാൻ വരൂല എന്ന് ഉറപ്പിച്ചു പറഞ്ഞോണ്ട്, ഇവരും അവരവരുടെ വീട്ടിലേക്ക് പോവാന്ന് തീരുമാനിച്ചിരിക്ക,അത് കൊണ്ട് ഇന്ന് അടിച്ചു പൊളിക്കാൻ ആണ് ഞങ്ങടെ തീരുമാനം,,, അങ്ങനെ ഉച്ച വരെ എങ്ങനെയൊക്കെയോ ഉന്തി തള്ളി നീക്കി പിന്നെ ഞങ്ങൾ ക്ലാസ്സ്‌ കട്ട് ആക്കി ഇറങ്ങി, ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടൂല്ലലോ,, "ടി വൈഗ, അന്റെ ഫോൺ ഒന്നു കൊണ്ട ഉമ്മച്ചി നോട്‌ ഒന്നു പറയട്ടെ, വരാൻ ലേറ്റ് ആവും എന്ന്,,, " "ഇയ്യ് അന്റെ കല്യാണം കഴിഞ്ഞാലെങ്കിലും ഫോൺ ഒന്നു സ്വന്തമായി വാങ്ങോ ഇന്റെ ആയിഷുവോ,"റാഷി "അതിന് ഓൾക് വാങ്ങി കൊടുക്കാഞ്ഞിട്ടാണോ, ഓൾക് ഒടുക്കത്തെ നിർബന്ധം അല്ലേ, ഓളെ ആദി ഓൾക് സ്നേഹത്തോടെ എപ്പോ വാങ്ങി കൊടുക്കോ അപ്പൊയെ ഉപയോഗിക്കൂ എന്ന്,,, "സഫ,, "അങ്ങനെ ആണേൽ ഇനി ഉള്ള കാലവും ഇവളെ ഉമ്മി തന്നെ ശരണം,, " എന്നെ കളി ആക്കി ചിരിക്ക ഈ കുരുപ്പ്കൾ, എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടാവാൻ കാരണം ഓൻ തന്ന എന്റെ നല്ലൊരു ഫോൺ ആണ് ആ കലിപ്പൻ എറിഞ്ഞു പൊട്ടിച്ചേ,, അതിന് ശേഷം എനിക്കും വാശിയായി, പക്ഷേ ഓന്ക് ഇന്റെ ഈ ആഗ്രഹം ഒന്നും അറിയൂല ട്ടോ,അറിഞ്ഞാൽ കിട്ടാൻ വല്ല ചാൻസും ഉണ്ടേൽ ഓൻ അതും നശിപ്പിക്കും,,, അപ്പൊ, ഞങ്ങൾ ഒന്നു ചുറ്റി കറങ്ങട്ടെ ട്ടോ,, ഉമ്മി ന്റെ സമ്മതം ഒക്കെ നമ്മളെ വൈഗ കുട്ടി തന്നെ വാങ്ങിട്ടോ, കുറച്ചു സെന്റി ഡയലോഗ് ഒക്കെ വേണ്ടി വന്നു ഉമ്മി നെ വീഴത്തൻ,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഇന്നലെ തുടങ്ങിയ ഓട്ടം ആണ്, ഒരു സ്ഥലത്ത് ഇരിക്കാൻ സമ്മതിച്ചിട്ടില്ല, ഒന്നല്ലെങ്കിൽ വേറെ ഒന്നു ഉണ്ടാവും,, ഇന്റെ കല്യാണത്തിന് എങ്കിലും എവിടേലും ഒന്ന് ഇരിക്കാൻ കഴിഞ്ഞാൽ മതി ആയിരുന്നു റബ്ബേ,,, "അന്ന് എന്തായാലും അന്നേ ഞങ്ങൾ നല്ലോണം ഇരുത്തി തരണ്ട് മോനേ ആദി,, " അന്ഷി ഞാൻ മനസ്സിൽ പറഞ്ഞത് ഇവര് എങ്ങനെയാ ഇപ്പൊ കേട്ടെ, ഞാൻ അത് ആലോചിച്ചു തല പുകക്കുമ്പോഴാ, ഇന്റെ തലക്ക് ഒരു കൊട്ട് തന്നിട്ട് റാഫി ഇന്റെ അടുത്ത വന്നിരുന്നെ,,, "ഇന്നാലും ഇന്റെ ആദി അന്റെ ഈ അസുഗം ഇനിയും മാറിലെ, ഇയ്യ് ഇപ്പോ പറഞ്ഞതെ നിന്റെ മനസ്സിൽ ആണേലും നിന്റെ നാവു അത് ഒക്കെ ഞങ്ങളോട് പറഞ്ഞു,,, " ഞാൻ നല്ലോണം അങ്ങോട്ട് ഇളിച്ചു കൊടുത്തു അല്ലാതെ ഇപ്പൊ എന്താക്കാൻ അല്ല ഇങ്ങൾക്ക് വല്ലതും ഓടിയോ, നമ്മളെ അഫു ന്റെ കല്യാണം ആണ് ഇന്ന്, കൂടെ നമ്മളെ ചങ്കുകളും ഉണ്ട്, അഫു നല്ല പൊളിയായി ഒരുങ്ങിയിട്ടുണ്ട്,, അങ്ങനെ ഞങ്ങൾ ഓരോ ചളി അടിച്ചോണ്ട് നികുമ്പോഴാ, അഫു ഇന്നോട് ഓന്റെ റൂമിന്ന് ഫോൺ എടുത്ത് കൊണ്ട് വരോ എന്ന് ചോദിച്ചോണ്ട് വന്നേ,, ഒരു സ്ഥലത്ത് ഇരിക്കാൻ സമ്മതിക്കൂല ഈ പഹയൻ, ഇന്റെ കല്യാണത്തിന് അന്നേം ഞാൻ എവിടേം ഞാൻ ഇരുത്തൂലട,, എന്ന് ഒക്കെ പ്രാകി പറഞ്ഞോണ്ട് ഞാൻ ഓന്റെ റൂമിലേക്കു വിട്ടു,,, അഫു ന്റെ റൂമിന്റെ വാതിൽ തുറന്നതും, എന്താ ചെയ്യണ്ടേ എന്ന് അറിയാതെ ഒരു നിമിഷം ഞാൻ അങ്ങോട്ട് തന്നെ നോക്കി നിന്നു പോയി,,, ഞാൻ വേഗം ഉള്ളിൽ കയറി, വാതിൽ കുറ്റിയിട്ടു,,, ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ (സോറി മക്കളെ,, ഇന്നലേം എഴുതാൻ കയ്യിന്നില്ല, ഇനി ഇങ്ങനെ ഉണ്ടാവൂലട്ടോ,, അപ്പൊ ഇങ്ങള് എല്ലാരും വായിച്ചു അഭിപ്രായം പറയി ട്ടോ,,, അപ്പൊ thanx all മൈ ഫ്രണ്ട്സ് 😍😍😍😍, അപ്പൊ നമ്മക്ക് അഫു ന്റെ കല്യാണം അടിച്ചു പൊളിക്കാം ട്ടോ,,,, ഇങ്ങള് എല്ലാരും വരൂലേ,,,, ലൈക്ക് ചെയ്യാൻ മറക്കണ്ടാട്ടൊ,, 😍😍) *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
235 കണ്ടവര്‍
22 മിനിറ്റ്
❣️♥️Aira,, ♥️❣️ പാർട്ട്‌ =14 ✍️Aika,, ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "ടി ആയിശു,, ഇയ്യ് ഇനിയും എണീറ്റിക്കില്ലേ, നമ്മക്ക് ക്ലാസ്സിൽ പോവണ്ടേ,,, " "ഇയ്യ് പൊയ്ക്കോടി ഞാൻ ഇനി കോളേജിൽ പോവുന്നില്ല, ഇനിക്ക് ഇനി ആ കാലമാടനെ കാണണ്ട,,, " "അതിന് ഞാനും പോവുന്നില്ലലോ,, ഇന്ന് നമ്മക്ക് ക്ലാസ്സ്‌ ഇല്ലാലോ,,, സ്ട്രൈക്ക് ആണ്,,, " "ങേ,, ക്ലാസ്സ്‌ ഇല്ലേ,,,,, അത് ഏതായാലും നന്നായി, എന്നാ ഞാൻ കുറച്ചൂടി ഉറങ്ങട്ടെ,, " നല്ല മഴയത്ത് മൂടി പുതച്ചു ഉറങ്ങാൻ എന്ത് സുഗാണ് ലെ, ഞാൻ അങ്ങനെ ആസ്വദിച്ചു ഉറങ്ങുമ്പോൾ ആണ് ഈ സന നെ ഇങ്ങോട്ട് കെട്ടി എടുത്തേ,, പക്ഷേ ക്ലാസ്സ്‌ ഇല്ലന്ന് പറഞ്ഞപ്പോ നമ്മക്ക് പെരുത്ത് സന്തോഷായിട്ടോ,,, "ഇയ്യ് ഇനി ഉറങ്ങണേൽ, അമ്മായി വെള്ളം എടുത്ത് ഒഴിച്ചോളാൻ ആണ് ഇന്നോട് പറഞ്ഞേ,,, പിന്നെ ഉമ്മി ഒക്കെ പറഞ്ഞു, ഇന്ന് ഡ്രസ്സ്‌ എടുക്കാൻ പോവാന്ന്,,,, " " ഡ്രസ്സ്‌ എടുക്കാൻ, ഞാൻ ഒന്നും ഇല്ലാ, എനിക്ക് ഉറങ്ങിയാൽ മതി,,, " "താ,,, അമ്മായി,, ഇവൾ എണീക്കുന്നില്ല,,, " "ഇല്ലാ,,, ഉമ്മി താ ഞാൻ എണീറ്റു ട്ടോ,, ഈ അണ്ണാച്ചി ചുമ്മാ പറയാ,,, " " ആാാഹ് അങ്ങനെ വയിക്ക് വാ,,, " "ഇയ്യ് പോടീ,, അനക് ഞാൻ വെച്ചിട്ടുണ്ട്,, " "ടി ആയിശു, നമ്മക് അഫു ന്റെ മാര്യേജ് ന് സാരി ആക്കിയാലോ,,, " "ഹ ഹ,,, നല്ല രസം ഉണ്ടാവും ഞാൻ ഇല്ല ഇയ്യ് തന്നെ ഇട്ടാൽ മതി, അത് എങ്ങാനും അഴിഞ്ഞു വീണാൽ ഉള്ള അവസ്ഥ,,, " "Pls,,,, ആയിശു ഇന്റെ മുത്ത് അല്ലേ, ഈൗ മാര്യേജ് ന് അല്ലേ അന്നേ ഒന്ന് ഫ്രീ ആയി കിട്ടൂ, പിന്നെ അന്റെ മാര്യേജ് അല്ലേ,,, " "മ്മ്, അത് ശരിയാണല്ലോ, ഇന്റെ മാരിയേജ് അല്ലേ,, ആഹ് അങ്ങനെ ആണേൽ നമ്മക്ക് നോക്ക,, " എന്നാ ഇയ്യ് അന്റെ പണി ഒക്കെ കഴിച്ച് വാ ട്ടോ, ഞാൻ ഇന്റെ പണി ഒക്കെ കഴിക്കട്ടെ,, ഉച്ചത്തെ ഫുഡ്‌ പുറത്ത്ന്ന് ആക്കന്ന എല്ലാരും പറഞ്ഞേ,,,, "അപ്പൊ എല്ലാരും പോരുന്നുണ്ടോ,നമ്മളെ 2 ആളെയും ഉമ്മി മാരും പിന്നെ മൂത്തയും കാക്കുവും ഉണ്ട്,, " "അപ്പൊ അസി ആന്റി ഇല്ലേ,, അല്ല ആ കാലമാടൻ എന്തിനാ പൊരുന്നേ,,,ഡ്രൈവർ നെ വിളിച്ചാൽ പോരെ,,, " "അസി ആന്റി ഉപ്പമ്മന്റെ അടുത്ത് നിക്കാണ് പോലും,,,, നിങ്ങൾക് മാര്യേജ് ന് ഉള്ള ഡ്രെസ്സും ഇന്ന് എടുക്കും ഇനി അധികം ദിവസം ഇല്ലാലോ അതാ,,,, " " എന്നാ ഇയ്യ് ചെല്ല് ഞാൻ അങ്ങോട്ട് വരാം,,, " പടച്ചോനെ ഇത്രയും ദിവസം അഫു ന്റെ മാര്യേജ് എന്ന ചിന്ത ആയിരുന്നു, അത് കഴിഞ്ഞാൽ ഞങ്ങടെ ആണെന്ന് കേട്ടപ്പോ ഒരു ടെൻഷൻ,, പിന്നെ അസി ആന്റി ആരാന്ന് ഇങ്ങൾക്ക് മനസ്സിലായോ,, നമ്മളെ ഗൾഫിൽ ഉള്ള ഹാരിസ് അങ്കിൾ ന്റെ വൈഫ്‌ അവര്ക് ഒരു കുഞ്ഞാവ ആണ് ട്ടോ ഞങ്ങളെ,, ക്യൂട്ട് പാത്തുട്ടി എന്നാ ഫാത്തിമ സൻഹ,,, " ഈൗ ഉമ്മി നെ ഒന്ന് കാണാനേ കിട്ടുന്നില്ല, എപ്പോഴും ബിസി,,,, " "എന്താടി ഇയ്യ് ഒറ്റക്ക് പിറു പിറുക്കുന്നെ,,, " "ആാാഹ് ഇന്റെ ഉമ്മികുട്ടി ഇവിടെ ഇണ്ടയിന,, ഇങ്ങള് കുളിച് മൊഞ്ചത്തി ആയിട്ടുണ്ടാലോ,,, " "ഇയ്യ് അധികം സോപ്പിടാതെ,, പോയി കുളിച് റെഡി ആയി വാ,, ഞാൻ തറവാട്ടിൽ കാണും ട്ടോ,,, " ഉമ്മി പോയതും ഞാൻ വേഗം കുളിച് റെഡി ആയി, ഒരു ബ്ലാക്ക് ടോപ്പും റെഡ് ലെഗ്ഗിനും ഇട്ടു, എന്നിട്ട് റെഡ് ഷാൾ കൊണ്ട് ഒന്ന് ചുറ്റി,,, ഒഹ്ഹ്ഹ് കണ്ണാടി നോക്കിയപ്പോൾ തെരക്കേടില്ലാത്ത പോലെ തോന്നി,പിന്നെ വേഗം വിട്ടു,,, നമ്മളെ ഫ്രണ്ട്‌സ്നോട്‌ ഒന്ന് ചാറ്റ് ചെയ്യാനും കൂടി കഴിഞ്ഞില്ല, ഉമ്മി ന്റെ ഫോൺ ഒന്ന് കിട്ടണ്ടേ,ഷോപ്പിൽ പോയിട്ട് വേണം അടിച്ചു മാറ്റാൻ,,, ഞാൻ അവിടെ എത്തിയപ്പോ എല്ലാരും റെഡി ആയി നിക്കുന്നുണ്ട്, അഫുവും കലിപ്പനും ഉണ്ട് ഇന്നേ നോക്കി പേടിപ്പിക്കുന്ന്,,, ഞാൻ ഓരേ മൈൻഡ് ചെയ്യാതെ വേഗം സെലി ആന്റി ന്റെ ആജു ആന്റി ന്റേം അടുത്തേക്ക് വിട്ടു,, സന അവിടെ ഉള്ളതോണ്ട് ആണ് അങ്ങോട്ട് വിട്ടേ, ഉമ്മി ന്റെ അടുത്തേക്ക് വിട്ടാൽ,, നേരം വൈകിയതിന് വയർ നിറച്ചു കേൾക്കും അത് കൊണ്ട,, ആജു ആന്റി നമ്മളെ സന ന്റെ ഉമ്മ ആണ് ട്ടോ, സലി ആന്റി നെ ഇങ്ങൾക്ക് അറിയൂലെ നമ്മളെ ഭാവി അമ്മായിമ്മ,, പിന്നെ എല്ലാരും കൂടി 2 കാറിലും ആയി കയറി, ആ കലിപ്പന്റെ വായേല് ഉള്ളത് കേൾക്കണ്ടല്ലോ എന്ന് കരുതി ഞാൻ വേഗം അഫു ന്റെ കൂടെ കയറി,, പിന്നെ വേറെ ഒരു കാരണം കൂടി ഉണ്ട് ട്ടോ അത് ഇങ്ങൾക്ക് അറിയൂലെ ഓന്റെ വണ്ടിയിൽ കയറൂലന്ന് ഞാൻ ഡയലോഗ് അടിച്ചത് അല്ലേ,,, 😊😊 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! "ഇങ്ങൾക്ക് ആാാ ഡ്രൈവർ നെ കൂട്ടി പോയാൽ പോരെ ഉമ്മാ,, ഞാൻ കുറച്ചു കൂടി ഒന്ന് ഉറങ്ങട്ടെ,,, " "അഫു ന്റെ കല്യാണം കഴിഞ്ഞാൽ ഡ്രൈവർ ടെ കല്യാണം അല്ല, അന്റെയ,, ആയിശു മോൾക് ഡ്രസ്സ്‌ എടുക്കണ്ടെ, അത് നി തന്നെ സെലക്ട്‌ ചെയ്യണം എന്ന് ആണ് ഇന്റെ ആഗ്രഹം,,, " "ഇന്നേ കൊണ്ട് ഒന്നും വയ്യാ, മരുമോളും ഉമ്മയും കൂടി അങ്ങ് സെലക്ട്‌ ചെയ്താൽ മതി,,, " "അല്ലേലും ഇന്റെ വാക്കിന് ഒരു വേലേം ഇല്ലാലോ,, ആർക്ക് വേണ്ടിയാ റബ്ബേ ഞാൻ ഇതിറ്റിങ്ങളെ ഒക്കെ പോറ്റുന്നെ,,, " ഉമ്മിക്ക്‌ അറിയാം സെന്റി ഡയലോഗ് അടിച്ചാൽ ഞാൻ വീഴും എന്ന്,,, "ആഹ് മതി ഉമ്മി ഇനി പറഞ്ഞു കാട് കയറേണ്ട ഒരുങ്ങിക്കോളി ഞാൻ വരാം,," " "ഞങ്ങൾ ഒക്കെ റെഡി ആണ് ഇനി ആയിശു മോൾ വരേണ്ട താമസമേ ഉള്ളൂ,," "ഓൾ എന്തിനാ വരുന്നേ ഓൾക് ഇന്ന് ക്ലാസ്സ്‌ ഇല്ലേ,,, " "പിന്നെ ഓളെ അളവിൽ അല്ലാതെ അന്റെ അളവിൽ എടുത്താൽ മതിയോ ആദി ഡ്രസ്സ്‌, അവര്ക് ഇന്ന് എന്തോ സ്ട്രൈക്ക് ആണ് പോലും, പിന്നെ നാജി മോൾക് ഏതായാലും ഇന്ന് എടുക്കല്ലേ അത് കൊണ്ട് കൂട്ടത്തിൽ ആയിശു ന്റേം കൂടി എടുക്കാം എന്ന് വെച്ച്,,, " ഉമ്മി പോയപ്പോൾ ഞാൻ വേഗം എണീറ്റ് പരുപാടി ഒക്കെ കഴിച്ച്,, തറവാട്ടിലേക്ക് ചെന്ന്,അഫുവും ഉള്ളോണ്ട് കമ്പിനിക് ആളായി,, കുറേ നേരം ആയി ആ കാന്താരിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു ഇനിക്ക് ആണേൽ കുറേ നേരം ആരേലും വെയിറ്റ് ചെയ്യാ എന്ന് പറയുന്നത് കൊല്ലുന്നതിനു സമം ആണ്,,, സന നെ ഓളെ കൂട്ടാൻ വേണ്ടി പറഞ്ഞു വിടാൻ വേണ്ടി ഒരുങ്ങിയപ്പോൾ ആണ്,പെണ്ണ് ആദി പാടി വരുന്നേ കണ്ടേ,, ആരെ കാണിക്കാൻ ആണാവോ,,, അണിഞ്ഞ് ഒരുങ്ങി വന്നേക്കുന്നെ,,, ഓൾ വന്നപ്പോ പിന്നെ എല്ലാരും വണ്ടിയിൽ കയറി, ഓൾ വേഗം അഫു ന്റെ വണ്ടിയിൽ കയറി,,, അത് ഏതായാലും നന്നായി കുറച്ചു മനസ്സമാധാനം ഉണ്ടാകുമല്ലോ,, ഇന്നലത്തെ ടെൻഷൻ ഒന്നും ഇന്ന് ഓളെ മുഖത് കാണാൻ ഇല്ലാ,,, ഞങ്ങളെ സ്വന്തം ഷോപ്പിംഗ് മാളിലേക് തന്നെ ആണ് ഞങ്ങൾ പോയത്, ഞങ്ങൾ അവരെ അവിടെ ഇറക്കി വിട്ട് വണ്ടി പാർക്ക്‌ ചെയ്യാൻ പോയി,, ഞങ്ങൾ പോയി വന്നു നോക്കുമ്പോൾ എല്ലാം വലിച്ചു വാരി ഇട്ടിട്ടുണ്ട്, ഈ പെണ്ണുങ്ങളെ ഒരു കാര്യം,അഫു ന്റെ നാജിക്ക്‌ ഉള്ളത് ആണ് ഇപ്പോ നോക്കുന്നെ,, "Da,, അഫു ഇയ്യ് ഒന്നിങ്ങോട്ട് വന്നേ,, ഏതാ അന്റെ ഫേവറൈറ് കളർ,, " അതും ചോദിച്ചു കൊണ്ട് ആയിശു ഞങ്ങടെ അടുത്തേക് വന്നു, എന്റെ മുഖത്തു നോക്കി ഇളിച്ചു കാട്ടിയെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല,,, "അത് ഇപ്പൊ,, ഇങ്ങൾക്ക് ഇഷ്ട്ടം ഉള്ളത് അങ്ങ് എടുത്തോ ടി,, ഞാൻ ഏതായാലും മെറൂൺ കളർ ആണ് എടുക്കാൻ ഉദേശിച്ചേ,,, " "ആാാഹ് അപ്പൊ പിന്നെ ആ കളർ തന്നെ എടുക്കാം ലേ,, " "അല്ല ആദി, ഇയ്യ് ഏത് കളർ ആണ് മനസ്സിൽ കണ്ടേ,,, " "അത്,,, അഫു ബ്ലാക്ക് ആണ് ഞാൻ കരുതുന്നെ,, അന്ധകാരത്തിലേക്ക് അല്ലേ ഞാൻ പോവുന്നെ,,, " "അല്ലേലും, മനസ് കറുപ്പിച്ചു നടക്കുന്നോര്ക്കു ആ കളർ തന്ന മാച്ച് ഹും,, " ഓളെ ഒന്ന് ഹീറ്റ് ആക്കാം എന്ന് കരുതി തന്ന ഞാൻ അങ്ങനെ പറഞ്ഞേ, അത് ഏറ്റെങ്കിലും എനികിട്ടും നല്ലോണം താങ്ങിയ ഓൾ പോയെ,,, അങ്ങനെ ഒരു വിധം പർച്ചെസിങ് ഒക്കെ കഴിഞ്ഞു, ഇനി ആയിശുനും സനുനും അഫു ന്റെ മാര്യേജ്ന് ഇടാനുള്ളതും ഞങ്ങടെ മാര്യേജ് ന് ആയിശു ന് ഇടാനുള്ളതുമെ എടുക്കാനുള്ളു,,,, പക്ഷേ ഉമ്മി പറഞ്ഞ മോഡൽ വന്നിട്ടില്ലാത്തോണ്ട് അവർ കളർ ഒക്കെ പറഞ്ഞു വെച്ചിട്ടുണ്ട്, ഇനി ഞാൻ ഡ്രസ്സ്‌ എടുക്കാൻ പോവുമ്പോൾ എടുക്കാം എന്ന് പറഞ്ഞു അത് തീരുമാനം ആക്കി,,, അങ്ങനെ ആയിശുവും സനയും കൂടി ഓർക്കു ഉള്ളത് നോക്കി കൊണ്ട് നിക്ക അമ്മായി ആണേൽ ഹീറ്റ് ആവുന്നുണ്ട്,, "ടി ആയിശു,, തെ വീട്ടിൽ ആരൊക്കെയോ ഗസ്റ്റ് ഒക്കെ വരുന്നുണ്ട് എന്ന് പറഞ്ഞു അസി വിളിചീനു, ഇങ്ങൾക്ക് മനസ്സിൽ പറ്റിയത് എടുത്തിട്ട് ആദി ന്റെ കൂടെ പോര് ഞങ്ങൾ അഫു ന്റെ കൂടെ പോവാ,, " "തേ ആന്റി, ഇങ്ങള് എല്ലാരും ഇന്റെ കൂടെ പോര്, അഫു ഇവിടെ നിന്നോട്ടെ, ഇവരുടെ പരിപാടി ഇന്ന് ഒന്നും കയ്യൂല,, " "അല്ലേലും ഞങ്ങൾ അഫു ന്റെ കൂടെ വന്നോളാം ഉമ്മി, ഡിമാൻഡ് ഉള്ളോരൊക്കെ പോന്നോട്ടെ,, " അതും പറഞ്ഞു എന്നെ തുറിച്ചു നോക്കുന്നുണ്ട് പെണ്ണ്, ഞാൻ ഒരു ലോഡ് പുച്ഛം എറിഞ്ഞു കൊടുത്തു,,, "അത് എങ്ങനാ മോനേ അഫു നെ കൂടി കാണാൻ ആണ് അവർ വന്നേ, അവര്ക് കല്യാണത്തിന് വരാൻ കയ്യൂല പോലും,, " അങ്ങനെ മനസ്സില്ല മനസ്സോടെ ഞാൻ അവിടെ നിക്കാം എന്നേറ്റു,ഞാൻ അങ്ങനെ ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാ, സന ഇന്നേ വിളിച്ചേ,, "കാക്കു,, ഒന്ന് ഇങ്ങോട്ട് വന്നു ഇത് ഒന്ന് ഞങ്ങള്ക്ക് സെലക്ട്‌ ചെയ്ത് താ,,, " "നിങ്ങൾ ഏതെങ്കിലും ഒന്ന് എടുത്ത് വരാൻ നോക്കിയെ,, അല്ലേൽ ഞാൻ ഇപ്പൊ പോവും,, " "ഞാൻ അപ്പോയെ പറഞ്ഞത് അല്ലേ, സന,, ഓന്ക് ഈ കലിപ്പാവാൻ തന്നെ അറിയൂ എന്ന്,, ഈ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ ഒന്നും അറിയൂലാന്ന്,, " ആാാ കുരുപ്പ് ആ പറഞ്ഞത് എനിക്ക് തീരെ സഹിച്ചില്ല, ഞാൻ എന്നിട്ട് നേരെ ഓളെ അടുത്തേക്ക് ഒരു പോക്കായിരുന്നു അവിടെ വേറെ ആരും ഇല്ലാത്തോണ്ട് ഓൾ ഒന്ന് പേടിച്ചിട്ടുണ്ട്,ഞാൻ ഓളെ കാലു നോക്കി നല്ലോണം ഒരു ചവിട്ട് അങ്ങോട്ട് കൊടുത്തു,cctv ഉള്ളോണ്ട് വേറെ വഴിയില്ലലോ അതാ 😊😊 "കാക്കു pls,,, ഒന്ന് ഹെല്പ് ചെയ്യ്,,, " സന വീണ്ടും പറഞ്ഞപ്പോ ഞാൻ ഓക്കേ പറഞ്ഞു, എനിക്ക് നല്ല സെലെക്ഷൻ ആണെന്ന് ആണ് എല്ലാരും പറയാ, പക്ഷേ ഒരു സെലെക്ഷൻ മാത്രം തെറ്റാൻ പോവാ അത് ഇങ്ങൾക്ക് മനസ്സിലായില്ലേ,, ഈ സാധനത്തിനെ തന്നെ,, സാരി, ആണെന്ന് കേട്ടപ്പോ ഞാൻ കുറേ 2 എണ്ണത്തിനേം കുറേ കളി ആക്കി, അത് എങ്ങാനും അഴിഞ്ഞാൽ എല്ലാരും കൂടി നാണം കെടൂലെ റബ്ബേ,, അങ്ങനെ ഒരു പിങ്ക് സ്റ്റോൺ ഉള്ള സാരിയും ഹാഷ് കളർ ബ്ലൗസ് സെലക്ട്‌ ചെയ്ത് ഞങ്ങൾ ഷോപ്പിന്ന് പൊന്നു,, !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! അപ്പൊ വിശേഷങ്ങൾ ഒക്കെ ഇങ്ങള് അറിഞ്ഞില്ലേ, ഇനി വീണ്ടും ഞാൻ പറഞ്ഞു ഇങ്ങളെ ബോറടിപ്പിക്കുന്നില്ല, ഞങ്ങൾ സാരി ആണെന്ന് പറഞ്ഞപ്പോ തൊടങ്ങിയതാ ഒരുത്തൻ ഇവിടുന്ന് കളി ആക്കാൻ മിക്കവാറും കല്യാണത്തിന് മുന്നേ പ്രതിശ്രുത വരനെ കൊന്നെന്ന കേസിന് ചെക്കെൻ എന്നെ ജയിലിൽ കയറ്റും എന്നാ തോന്നുന്നേ,,, ഓന്റെ കാലിയാക്കലിന് ഉള്ള ദേഷ്യം ഒക്കെ ഞാൻ നമ്മളെ സന നോട്‌ ആണ് തീർത്തെ, ഓൾക് ആയിരുന്നല്ലോ ഓൻ സെലക്ട്‌ ചെയ്യാനിട്ട്,അപ്പൊയെ ഞാൻ പറഞ്ഞതാ,, ഓനോട്‌ പറയണ്ടന്ന് ആര് കേൾക്കാൻ,,, വീട്ടിലേക്കു കുറച്ചു ദൂരം ഉള്ളോണ്ട് തന്നെ വിശക്കാൻ തുടങ്ങിയിരുന്നു, ഫുഡ്‌ പുറത്ത് നിന്ന് ആണ് എന്ന് പറഞ്ഞു ഓരു ഒക്കെ വേഗം പോയില്ലേ,ഇനി ഇപ്പൊ എന്താ ചെയ്യാ, എനിക്ക് ആണേൽ വിശന്നിട്ടു വയ്യാ, ഈ കാലമാടന് വിശപ്പ് ഒന്നും ഇല്ലേ ആവോ,,, "ടി സന ഇനിക്ക് വിശന്നിട്ടു വയ്യാ ടി വീട് ഒന്നും എത്തൂല, ഓനോട്‌ ഫുഡ്‌ കഴിച്ചു പോവാം എന്ന് പറ,, " "ആഹ് ടി എനിക്കും വിശക്കുന്നുണ്ട്,, " "കാക്കു എന്തേലും കഴിക്കണ്ടേ,, ഞങ്ങള്ക്ക് വിശന്നിട്ടു വയ്യാ,, " അതിന് ഓൻ ഒന്ന് മൂളിയിട്ട് നല്ലൊരു റെസ്റ്റോറേറ്റിന് മുന്നിൽ നിർത്തി, അപ്പൊ കാലിപ്പനും വിശന്നിരുന്നു,, അങ്ങനെ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയതും ആരോ വന്നു ഒരു തട്ടൽ ആയിരുന്നു എന്നെ,,, എന്നെ തട്ടിയ ആളേ കണ്ടതും ഇനിക്ക് പെരുത്ത് സന്തോഷായിട്ടോ,,, ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ (ഹലോ ഫ്രണ്ട്‌സ് ലെങ്ത് ഒക്കെ കൂട്ടി എഴുതിട്ടുണ്ട് ട്ടോ,, പിന്നെ നാളെ സ്റ്റോറി ചിലപ്പോയെ ഉണ്ടാവൂ, ഒരു ഫങ്ക്ഷന്ന് പോവാൻ ഉണ്ട് അതാ,, അപ്പൊ അഭിപ്രായങ്ങൾ ഒക്കെ അറിയിക്കണം ട്ടോ,, അപ്പൊ ചിലപ്പോ നാളെ അല്ലേൽ മറ്റന്നാൾ കാണാട്ടോ,,, thanku all 😍😍😍) *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
222 കണ്ടവര്‍
22 മിനിറ്റ്
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം