@kathakaludetheeram
@kathakaludetheeram

💘പ്രണയ📖പുസ്തകം💘

😊

00:15 / 265.3 KB
നീ എന്ന ശൂന്യത നിറയുമ്പോഴാണ് ഞാൻ വിരഹത്തിന്റെ ആഴം അറിയുന്നത്, നിന്റെ അദൃശ്യമായ സ്നേഹ സ്പർശത്തിലാണ് ഞാൻ അലിഞ്ഞില്ലാതാവുന്നത്, നീ എന്നിൽ ലയിച്ചതു മുതലാണ് ഞാൻ എന്നെ മറന്നു തുടങ്ങിയത്. 😊 #📽️ വീഡിയോ സ്റ്റാറ്റസ് #💌 പ്രണയം #😞 വിരഹം #💑 സ്നേഹം
*ആത്മരാഗം*💖 *(A COLLEGE BASED LOVE STORY)* *ഭാഗം 15* *✍🏻THANSEEH WAYANAD* 💞💞💞💞💞💞💞💞💞💞💞 "ഇതാണ് ഇനി മുതൽ നമ്മുടെ തടവറ.. അല്ലേ " ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞ് അനിയും ആര്യയും ക്ലാസ്സിൽ കയറി... ഇന്ന് ഇനി ക്ലാസ്സിൽ കയറേണ്ട, കോളേജ് ചുറ്റിക്കാണാം എന്ന് തീരുമാനിച്ചിരുന്നെങ്കിലും പ്രിൻസി എങ്ങാനും തങ്ങളെ അന്വേഷിച്ചിറങ്ങി ക്ലാസ്സിൽ കയറിയിട്ടില്ലെന്നെങ്ങാനും അറിഞ്ഞാൽ കഴിഞ്ഞ കോളേജ് പോലെ ആദ്യ ദിവസം തന്നെ ഡിസ്മിസ് ലെറ്റർ കയ്യിൽ തരുമോ എന്ന തോന്നൽ ആ തീരുമാനത്തിൽ നിന്നവരെ പിന്തിരിപ്പിച്ചു.. അമിതിനെ വളക്കാനുള്ള തന്ത്രങ്ങൾ ഉള്ളിൽ കണക്ക് കൂട്ടുന്നത് കൊണ്ട് തന്നെ ഈ കോളേജിൽ തന്റെ നിലനിൽപ്പ് അത്യാവശ്യമാണെന്ന് അനിയും ഉറപ്പിച്ചു കഴിഞ്ഞു.... ക്ലാസ്സിലെ എല്ലാവരെയും നോക്കി പുതിയതായി വന്നതാണെന്നുള്ള ഭാവം കാണിക്കാതെ ഏറ്റവും പിന്നിലെ ബെഞ്ചിൽ തന്നെ അനിയും ആര്യയും ചെന്നിരുന്നു... ലീനയുടെ അതേ ക്ലാസ്സിൽ തന്നെയാണ് അനിയും ആര്യയും.. അവർ വന്നിരുന്നതും ലീന അവരെ തിരിഞ്ഞു നോക്കി.. പരിചയപ്പെടാൻ എന്ന അർത്ഥത്തിൽ അവൾ ചിരിച്ചു കൊണ്ട് അവർ ഇരിക്കുന്നതിന്റെ തൊട്ടു മുന്നിലുള്ള ബെഞ്ചിൽ വന്നിരുന്നു... "ഹായ്.. ന്യൂ അഡ്മിഷൻ ആണല്ലേ... എന്റെ പേര് ലീന.. ലീന മാത്യു.. " "ഞാൻ അനിരുദ്ര.. ഇവൾ ആര്യഭദ്ര " അനി അസ്സൽ വായാടി ആയത് കൊണ്ട് തന്നെ എല്ലാവരോടും പെട്ടന്ന് കൂട്ട് കൂടി...പ്രത്യേകിച്ച് ആൺപിള്ളാരെ..... ആര്യ ആവശ്യത്തിന് മാത്രം സംസാരിക്കുന്നവളും പെട്ടന്ന് ദേഷ്യം വരുന്ന ടൈപ്പും ആണ്.....ഈ കോളേജിലെ അന്തരീക്ഷവും പയ്യന്മാരുടെ കമന്റടിയൊന്നും അവൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.. അതിനാൽ തന്നെ ആകെ ചൂട് കയറിയതിനാൽ അവൾ സൈലന്റ് ആയിരുന്ന് എല്ലാവരെയും വീക്ഷിച്ചു..... "ഹേയ്... അവിടെ നിൽക്ക്... " ക്ലാസ്സ്‌ കഴിഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങിയതും ലീന അനിയെ വിളിച്ചു കൊണ്ട് പുറത്തേക്ക് വന്നു.... "സർ വന്നത് കൊണ്ട് കൂടുതലൊന്നും ചോദിക്കാൻ പറ്റിയില്ല... വാ നമുക്ക് നടക്കാം " ലീനയുടെ ഇടിച്ചു കയറിയുള്ള വരവും അവരോടൊരുമിച്ചുള്ള നടത്തവുമൊന്നും ആര്യക്ക് ഇഷ്ടപ്പെട്ടില്ല.. തന്റെയും അനിയുടെയും ഇടക്ക് ആര് വരുന്നതും അവൾക്ക് ഇഷ്ടമല്ല.. എങ്കിലും മറുത്തൊന്നും പറയാതെ അവർ നടന്നു... "ചോദിക്കാൻ വിട്ടു ... എന്താ വരാൻ ലേറ്റ് ആയത്.. ക്ലാസ്സ്‌ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞല്ലോ.. " "ഓ.. അതോ.. ഇവിടെ വന്ന് മാനേജമെന്റ്നെ സോപ്പിട്ട് സീറ്റ് റെഡിയാക്കാൻ രണ്ടാഴ്ച വേണ്ടി വന്നു.. " "അപ്പോൾ ഇത്രയും ദിവസം എവിടെയും ചേർന്നില്ലേ " "ചേർന്നല്ലോ... ആദ്യ ദിവസം തന്നെ ഡിസ്മിസ് ലെറ്ററും വാങ്ങിച്ചു " തീർത്തും ലാഘവത്തോടെ അനി അതും പറഞ്ഞ് ബാഗിൽ നിന്നും ച്യൂയിങ്ഗം എടുത്ത് ആര്യക്കും ലീനക്കും കൊടുത്ത് അവളും ഒന്നെടുത്ത് വായിലിട്ട് ചവച്ചു... ലീന അത്ഭുതത്തോടെ രണ്ടു പേരെയും മാറി മാറി നോക്കി... അവളുടെ നോട്ടം കണ്ട് ചിരിച്ചു കൊണ്ട് അനി അവരുടെ ഡിപ്പാർട്ട്മെന്റ്ന് ഇടത്തേ വശത്തുള്ള മതിലിൽ ചാടി കയറി ഇരുന്നു... ആര്യ അവളെയും ചാരി നിന്ന് കോളേജ് വീക്ഷിച്ചു.. അപ്പുറം നിന്ന് ലീന അനിയുടെ മുഖത്തേക്ക് നോക്കി... "എന്താ നോക്കുന്നേ... സത്യമാണ് പറഞ്ഞത്... ആദ്യത്തെ കോളേജിൽ നിന്ന് പുറത്താക്കിയത് കൊണ്ടല്ലേ ഇവിടേക്ക് വന്നേ.. " "പക്ഷേ....എന്തിനു....??? " "സോ സിമ്പിൾ.. ഞങ്ങൾ പ്ലസ് ടു വരെ പഠിച്ച സ്കൂളിൽ തന്നെ ഡിഗ്രി കോഴ്‌സും ഉണ്ടായിരുന്നു.. അത് കൊണ്ട് വീട്ടുകാർ അവിടെ തന്നെ ചേർത്ത്.. സ്കൂളിൽ ഞങ്ങൾ ലേശം അലമ്പാണ്... അത് ആ കോളേജിലെ പ്രിൻസിക്ക് അറിയാം.. ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ കാത്തു നിൽക്കായിരുന്നു.. കോളേജിലെ ആദ്യ ദിവസം തന്നെ ഒരുത്തൻ റാഗിങ് എന്നും പറഞ്ഞ് ദേ ഇവൾക്ക് പണി കൊടുത്തു... പാവം... ഇവളെ ശെരിക്ക് അറിയാത്ത സീനിയർ ഏട്ടൻ.... ഇപ്പൊ മൂത്രം പോലും പോകാൻ പറ്റാത്ത അവസ്ഥയിൽ ഹോസ്പിറ്റലിൽ ആണ്...ആളൊരു പുളികൊമ്പും കൂടിയാണേയ്.....ഇനിയും കൂടുതൽ പറയണോ.. " "അയ്യോ.. വേണ്ട... ഡിസ്മിസ് കിട്ടിയത് എങ്ങനെയെന്ന് മനസ്സിലായി... അപ്പൊ നിങ്ങൾ ചില്ലറക്കാരല്ല...അമിട്ട് തന്നെ ആണല്ലേ....." " നിനക്ക് മനസ്സിലായി അല്ലേ.. വെരി ഗുഡ്.. എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാ.. എന്റെ കളിക്കൂട്ടുകാരി ആയത് കൊണ്ട് പറയല്ല.. എന്റെ വാവിയെ തോൽപ്പിക്കാൻ ആണായി ജനിച്ച ഒറ്റ ഒരുത്തൻ ഈ ഭൂലോകത്തില്ല.. " ആര്യയെ നോക്കി കണ്ണിറുക്കി പറഞ്ഞതും അത് വരെ ആകാംക്ഷയോടെ കേട്ടിരുന്ന ലീന വാ പൊത്തി പൊട്ടിച്ചിരിച്ചു... ആര്യയും അനിയും കാര്യമറിയാതെ പരസ്പരം നോക്കി..... "എന്താ ഡി കിടന്ന് ചിരിക്കുന്നേ... അതിന് മാത്രമുള്ള കോമഡി ഞാൻ പറഞ്ഞില്ലല്ലോ.. " "പിന്നെ പറഞ്ഞില്ലേ.. ആണായി പിറന്ന ആരും ഇല്ലെന്നോ... ഇതിൽ കൂടുതൽ തമാശ ഇനി വേറെ കേൾക്കാൻ ഉണ്ടോ... ഈ കോളേജിലെ ആണുങ്ങളെ നിങ്ങൾക്ക് അറിയാഞ്ഞിട്ടാ......." ചിരി കടിച്ചു പിടിച്ച് ലീന പറഞ്ഞതും ആര്യ പുച്ഛത്തോടെ മുഖം തിരിച്ചു... "ആണുങ്ങൾ അല്ല ട്ടോ... ദി ഓൺലി വൺ ഹീറോ... അമിത്... " "അമിത്..." "യാ.. അമിത്.. നമ്മുടെ കോളേജ് ചെയർമാൻ... ഈ കോളേജിലെ ഹീറോ.. ശത്രുക്കളുടെ വില്ലൻ.. അവനെ തോൽപ്പിക്കാൻ ആർക്കുമാവില്ല...എന്നാൽ ആരെയും തോൽപ്പിക്കുന്നത് അവന് നിസ്സാരവും... " അമിതിനെ കുറിച്ച് കേട്ടതും അനി അവളുടെ വാക്കുകൾ ശ്രദ്ധിച്ചിരുന്നു... ആര്യ അതൊന്നും കാര്യമാക്കാതെ വീണ്ടും കണ്ണുകൾ ചുറ്റും പായിച്ചു.. അവൾക്ക് മുന്നിൽ ആരും നിസ്സാരക്കാരാണ്.. ആ തോന്നൽ അവളിൽ നിറഞ്ഞു നിന്നത് കൊണ്ട് തന്നെ അമിതിനെ കുറിച്ച് പറഞ്ഞതൊന്നും അവൾ വിലക്കെടുത്തില്ല... അനിയാണേൽ ലീനയുടെ വായിൽ നിന്നും വീഴുന്ന അമിതിന്റെ വീര കഥകൾ കേട്ട് കണ്ണും മിഴിച്ചിരുന്നു... അവനോടുള്ള അട്ട്രാക്ഷൻ അനിയിൽ വർധിപ്പിക്കാൻ ആ വീര കഥകൾ സഹായിച്ചു... "ഹോ.. ഇത്രക്കൊന്നും ഞാൻ വിചാരിച്ചില്ല.. അവനെ സ്റ്റേജിൽ കണ്ടപ്പോൾ തന്നെ അവൻ ആളൊരു സംഭവം ആണെന്ന് തോന്നിയിരുന്നു.. പിന്നെ ക്യാന്റീനിൽ വെച്ചും കുറച്ചൊക്കെ അറിഞ്ഞു.. അവനൊരു പുലിയാണ് അല്ലേ " "ആണോ എന്നോ... നിങ്ങൾ കൂടുതൽ അറിയാൻ പോകുന്നേ ഉള്ളൂ.... ഈ കോളേജിലെ പെൺകുട്ടികൾ ഒക്കെ അവന്റെ ആരാധികമാർ ആണ്.. അവനെ വായിനോക്കാത്തവർ ആയി ആരും കാണില്ല.. പക്ഷേ... അവനൊരു പെൺകുട്ടിയെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല... അവന്റെ ഏട്ടനെ കണ്ടില്ലേ,,,,,, ഒരു മണുങ്ങൻ..അവനെ പോലെയല്ല...ബട്ട് അമിതിനു ഏട്ടൻ എന്നാൽ ജീവനാ.. ഏട്ടനെ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ വെച്ചേക്കില്ല അവൻ.... പിന്നെ അവൻ ഒരു അനിയനും ഒരു കുഞ്ഞനിയത്തിയും കൂടി ഉണ്ട്..നല്ല അസ്സല് കാന്താരി മുളകാണെന്നാ പറഞ്ഞു കേട്ടത്... മൂന്ന് ആണ്മക്കൾക്ക് ശേഷം ഉണ്ടായ പെൺകുട്ടിയാണ്.. ഏട്ടന്മാരുടെ ജീവൻ.... ഇവന്റെ അമ്മ സംഗീതാധ്യാപികയാണ്... അച്ഛൻ മിലിട്ടറിയിലും...." അത്യധികം ആവേശത്തോടെ കോളേജിലെ വീര കഥകളിൽ നിന്നും അമിതിന്റെ കുടുംബ വിശേഷങ്ങൾ കൂടി വാതോരാതെ പറയുന്ന ലീനയെ അനി ഒരു നിമിഷം സംശയത്തോടെ നോക്കി.. ചെറു പുഞ്ചിരിയോടെ അവനെ പറ്റി ഓരോന്ന് പറയുന്നതും വീട്ടിലെ ഫുൾ ഡീറ്റെയിൽസ് അവളുടെ കയ്യിൽ ഉള്ളതും അനിയെ ചെറുതായി ചൊടിപ്പിച്ചു.. എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ എല്ലാം കേട്ടിരുന്നു..... "അല്ല ലീനാ....നീയെങ്ങനെ അവനെ കുറിച്ച് ഇത്രേം ഡീറ്റൈൽ ആയി പറയുന്നു.. അവനെ മുൻപ് പരിജയം ഉണ്ടോ.. നിങ്ങൾ റിലേറ്റിവ്സ് ആണോ....??" "ഹേയ്.....നോ..ഞാൻ ഇവിടെ വന്നിട്ടാ കാണുന്നെ.. എന്നെ റാഗിങ് ൽ നിന്ന് രക്ഷിച്ച ആളല്ലേ.. കോളേജിലെ ഹീറോ... അതിനാൽ ഫുൾ ഡീറ്റെയിൽസ് ഞാൻ കണ്ട് പിടിച്ചു.. " "ഓ .. " അവൾ പറഞ്ഞത് ഇഷ്ടപെടാത്ത രീതിയിൽ എന്നാൽ ഒന്ന് ചിരിച്ചു കൊടുത്ത് കൊണ്ട് അനി മറുപടി കൊടുത്തു.. "ആഹാ.. ബെൽ അടിച്ചു.. ലാസ്റ്റ് ഹവർ ആണ്. ഇന്ന് നേരത്തെ വീട്ടിൽ പോകാം.. " "ലീന നടന്നോ.. ഞങ്ങൾ ലാസ്റ്റ് ഹവർ കയറുന്നില്ല.. കോളേജ് മൊത്തം ഒന്ന് കാണട്ടെ... " ലീനയെ പറഞ്ഞയച്ചു കൊണ്ട് അനി മതിലിൽ നിന്ന് ചാടി ഇറങ്ങി അവൾ പോകുന്നതും നോക്കി.. ഈ സമയം ആര്യ അവളുടെ ഷോൾഡറിൽ തന്റെ മുട്ട് കൈ വെച്ച് അനിയെ നോക്കി.. "അനീ. നിനക്കുള്ള പണിയാണല്ലോ അവൾ.. " "മ്മ്മ്.. അവളുടെ സംസാരവും ചിരിയും.. കുടുംബവിവരം വിളമ്പലും...ആകെ ഒരു വശപിശക്‌........ പക്ഷേ... പാവം.. അതൊക്കെ വെറുതെ ആണെന്ന് അവൾക്കറിയില്ലല്ലോ.. അവന്റെ പിറകെ നടക്കാൻ ഇനി ഞാൻ ഒരുത്തി മാത്രം മതി.... ലീന മാത്യു...കണ്ടിട്ട് നമുക്ക് പറ്റിയ ഇരയേ അല്ല...എങ്കിലും ഇവളെ ഞാൻ അങ്ങ് എടുത്തോളാം...." ഒരാളുമായി കൊമ്പു കോർക്കുന്നത് ആര്യയുടെ പ്രധാന സ്വഭാവത്തിൽ ഒന്നായതിനാൽ ആര്യക്കു ഇക്കാര്യത്തിൽ അനിയെ സപ്പോർട്ട് ചെയ്യാമെന്നു തോന്നി... "ഹ്മ്...പക്ഷേ അതിനു ആദ്യം നീ നിന്റെ ഈ സ്വഭാവം കംപ്ലീറ്റ് മാറ്റണം... അവനെ ഇമ്പ്രെസ്സ് ചെയ്യിക്കണം... പറഞ്ഞു കേട്ടിടത്തോളം അവനൊരു പുലി തന്നെയാണ്... " "നോക്കാം.. പുലിയാണോ എലിയാണോയെന്നു.... എന്തായാലും എങ്ങനെയായാലും എന്റെ മുന്നിൽ ഇനി അവൻ മാത്രമേ ഉള്ളൂ....അവനെ ഞാൻ വളക്കും..എന്തോ ചെറിയൊരു വാശി....നീ നോക്കിക്കോ വാവീ.. ഈ കോളേജിലെ പെൺകുട്ടികളുടെ മുന്നിൽ ഞാൻ സ്റ്റാർ ആവും... " ************************************ "ഹ്മ്മ്... വളക്കാനായി അവളെന്റെ മുന്നിലോട്ടു വരട്ടെ...ഇന്ന് രാവിലെ തന്നെ അവൾക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്....ഒറ്റ ഒരുത്തി പോലും എന്റെ പിറകെ നടക്കാതിരിക്കാനുള്ള വഴി എനിക്ക് അറിയാഞ്ഞിട്ടല്ല...പെണ്ണല്ലേ എന്ന് കരുതി വിട്ടു കളയുന്നതാ.. " ലീനയെ കുറിച്ച് പറഞ്ഞ് അമിതിനെ ചൂട് പിടിപ്പിക്കുകയാണ് ഈശ്വർ.. ക്ലാസ്സ്‌ കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അമിത്.. ലീനയുടെ പേര് കേട്ട് അവന്റെ ശരീരം ദേഷ്യം കൊണ്ട് തിളക്കുന്നുണ്ട്.. "അങ്ങനെ പറയാൻ വരട്ടെ അമിത്.. ഇന്ന് രാവിലെ ഒരുത്തിയെ ഞാൻ കണ്ടെന്ന് പറഞ്ഞില്ലേ.. അവളെ ഇന്ന് ക്യാന്റീനിൽ വെച്ചും കണ്ടിരുന്നു....രണ്ടു പേരുണ്ട് അവർ.. അതിൽ ഒന്ന് കാരിരുമ്പ് ആണെന്നതിൽ സംശയമില്ല....മറ്റേത് മോനേ നല്ല മധുരമുള്ള കരിമ്പും....എന്താ അവളുടെയൊരു അഴക്....ആ കരിമ്പ് നിന്നെയും കൊണ്ടേ പോകൂ .....ആ ലീനയും പിന്നെ ഈ കരിമ്പും രണ്ടും ഇടവും വലവും നിന്റെ പിറകെ ഉണ്ടാവും.. അതുറപ്പാ....ഹോ.. നിന്റെയൊക്കൊയൊരു ഭാഗ്യമാണ്‌ ഞാൻ ചിന്തിക്കുന്നെ..... നമ്മളിവിടെ എത്ര ക്രീം തേച്ചു മിനുങ്ങിയിട്ടൊന്നും ഒരു കാര്യവുമില്ല.." തന്റെ കവിളിലും താടിയിലും തലോടി വിഷണ്ണനായി ഈശ്വർ പറഞ്ഞതും അവന്റെ വാക്കുകൾക്ക് വില കൊടുക്കാതെ അമിത് കളിക്കളത്തിലേക്കിറങ്ങി.. അവനെ നോക്കി ഈശ്വർ പിറുപിറുത്തു.. "മ്മ്മ്... ഇപ്പൊ നീ പുച്ഛിച്ചോ.. ശെരിക്കും കളി നടക്കാൻ പോകുന്നേ ഉള്ളൂ... പ്രിൻസി പറഞ്ഞ ന്യൂ അഡ്മിഷൻ ഇവർ തന്നെയാവും..എന്തായാലും കൊള്ളാം.. അമിത്, ലീനയെയും അവളുമാരെയും ഒതുക്കുമോ.. അല്ലേൽ അവളുമാരൊക്കെ ഇവനെ ഒതുക്കുമോ.. എല്ലാം കണ്ടറിയാം.... " ************************************ "വാവീ...... " കോളേജ് കവാടം കടന്ന് അനി അവളെ നീട്ടി വിളിച്ചു..കോളേജ് വിട്ടത് കൊണ്ട് ബോയ്സ് എല്ലാവരും ബൈക്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നുണ്ട്. അവരുടെ ഇടയിൽ അമിത് ഉണ്ടോ എന്ന് ഇടക്ക് അനി വീക്ഷിക്കുന്നുണ്ട്.. ആര്യ അവളുടെ അടുത്തെത്തിയതും അവർ കൈകോർത്തു പിടിച്ച് മുന്നോട്ടു നടന്നു.. "ഛെ.. ഇവിടെ ഒന്നും കാണാനില്ലല്ലോ.. നേരത്തെ പോയോ അവൻ " "നാളെ കാണാല്ലോ അനീ.. നീ വേഗം വാ.. ലേറ്റ് ആയെങ്ങാനും ചെന്നാൽ പിന്നെ അത് മതി...ഇവിടെ എങ്കിലും പിടിച്ചു നിന്നില്ലെങ്കിൽ വീട്ടുകാർ പിടിച്ചു കെട്ടിക്കും " "അയ്യോ.. അതൊന്നും ഓർമിപ്പിക്കല്ലേ പൊന്നേ.. ഹോ.. ഒരു വിധം കരഞ്ഞ് കാലുപിടിച്ചാ ലാസ്റ്റ് ചാൻസ് തന്നത്.. നല്ല കുട്ടിയായി അഭിനയിച്ചില്ലേൽ ഉറപ്പായും അവർ കല്യാണം നോക്കും.. നിനക്കാ പേടി വേണ്ടല്ലോ.. നിന്റെ അച്ഛൻ നിന്നെ ഇപ്പൊ അടുത്തൊന്നും പറഞ്ഞയക്കില്ല.. എന്റെ അച്ഛനല്ലേ പറഞ്ഞേ കെട്ടിക്കുമെന്ന്.. നിന്റെ അച്ഛൻ മിണ്ടാതെ നിന്നതല്ലേയുള്ളൂ.. " "ഞാൻ നിന്റെ കാര്യം തന്നെയാ പറഞ്ഞേ.. എനിക്കെന്റെ അച്ഛൻ ഉണ്ട് സപ്പോർട്ടിന്... നീ സൂക്ഷിച്ചോ... " "ഹ്മ്മ്... സൂക്ഷിക്കണം. എല്ലാവരെയും ഒരേ പോലെ നോക്കി ഇച്ചിരി നയന സുഖം മാത്രമേ ഞാൻ കണ്ടെത്തുന്നുള്ളൂ... ഇപ്പൊ അതിനും വിലക്ക്... ഇങ്ങനെ പോയാൽ ഞാനൊരു വഴിക്കാവും " അനി തന്റെ സങ്കടം പറഞ്ഞ് മൂക്ക് ചീറ്റി...കുരുത്തക്കേടുകൾ കാണിക്കാനും സസ്പെൻഷൻ വാങ്ങി വീട്ടിൽ വരാനും അവൾക്കൊരു മടിയും പേടിയുമില്ല... വായാടിത്തരം കൊണ്ട് ആരെയും മയക്കി എടുക്കും.. കുട്ടിത്തം വിട്ട് മാറാത്ത അടങ്ങി ഒതുങ്ങി ഇരിക്കാത്ത, മനസ്സിൽ ഉള്ളത് മനസ്സിൽ അടക്കി വെക്കാൻ കഴിയാത്ത നിഷ്കളങ്കയായ അനിയെ എല്ലാവർക്കും പെട്ടന്ന് ഇഷ്ടപ്പെടും.. അച്ഛനും അമ്മയും ഒരുപാട് ലാളിച്ചാണ് വളർത്തുന്നതെങ്കിലും അവളുടെ ഈ വായാടിത്തരവും താന്തോന്നിത്തരം കാരണവും നാട്ടുകാരുടെ ഇടയിൽ നാണം കെടുന്നതിനാൽ അനിക്ക് മുന്നിൽ കുറച്ച് ഗൗരവം നടിക്കുന്നത് പതിവാണ്... എത്ര വഴക്ക് പറഞ്ഞാലും അച്ഛനെയും അമ്മയെയും മയക്കി എടുക്കാൻ അനിക്ക് നല്ല മിടുക്കാണ്.. അനിയുടെ നേർ വിപരീതമാണ് ആര്യ.. അവൾക്കെല്ലാം അവളുടെ അച്ഛനാണ്... അടക്കവും ഒതുക്കവും ഉണ്ടെങ്കിലും മുൻകോപം കാരണം എല്ലാവരുടെയും കണ്ണിലെ കരടാണ് അവൾ.. അധികം സംസാരിക്കാൻ അവൾക്കിഷ്ടമല്ല.. അവളുടെ ഇഷ്ടങ്ങൾക്ക് കൂട്ട് നിൽക്കുന്ന അച്ഛനാണ് അവളുടെ ജീവൻ..... ആരോടും പെട്ടന്ന് തട്ടിക്കയറുന്ന ദേഷ്യക്കാരിയാണ് ആര്യ..... ബസ്സിൽ നിന്നിറങ്ങി ആര്യയും അനിയും വീട്ടിലേക്ക് നടന്നു... തൊട്ടടുത്ത വീടുകൾ ആണ് ഇവരുടേത്... വീട് എത്താനായതും അനി ഡീസന്റ് ആവാൻ തുടങ്ങി ...ഉമ്മറത്തു തന്നെ കസേരയിൽ ഇരിക്കുന്ന അച്ഛനെ കണ്ടതും അടങ്ങി ഒതുങ്ങി നടന്ന് ചിരിച്ചു കൊണ്ട് അനി ഗേറ്റ് തുറന്നു.... "പോരാ......മുഖത്തെ വിനയത്തിനു അത്ര വിശ്വാശ്യത പോരാ......എന്ത് കുരുത്തക്കേടാണ് ഒപ്പിച്ചു വരുന്നേ ആവോ......" അച്ഛനെ നോക്കി വെളുങ്ങനെ ചിരിച്ചു കൊണ്ട് അനി ഉമ്മറത്തേക്ക് കയറി.. അവളെ അടിമുടി നോക്കി അച്ഛൻ എണീറ്റു നിന്നതും അവൾ ഓടി ചെന്ന് അച്ഛന്റെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ട് അമ്മയെ വിളിച്ച് അകത്തേക്കോടി.. അവളുടെ പ്രവർത്തിയിൽ മുഖത്ത് ചിരി വരുത്തി കൊണ്ട് അച്ഛനും അകത്തേക്ക് നടന്നു..... അനി പോയതും ആര്യ മുന്നോട്ടു നടന്നു....തന്റെ ഒഴിഞ്ഞ വീട് കണ്ടതും അവളുടെ മുഖത്ത് വിഷമം നിഴലിച്ചു.... അധ്യാപികരായ ഭദ്രയുടെയും ജീവന്റെയും ഒരേ ഒരു മകളാണ് ആര്യ....ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ശേഷം ലഭിച്ച കണ്മണി... വളരെ ഇഷ്ടത്തോടെ അമ്മ അവൾക്കിട്ട പേരാണ് ആര്യ എന്നത്... കുഞ്ഞിലേ അമ്മയുടെ തനി രൂപം ആയതിനാൽ പേരിന്റെ കൂടെ ഭദ്ര എന്ന് കൂടി ചേർത്തത് അച്ഛനായിരുന്നു ... ഒരാൺകുട്ടിയെ പോലെയായിരുന്നു അവർ അവളെ വളർത്തിയത്... എല്ലാതരം ഉപദ്രവങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനായി കളരിയും കരാട്ടെയും പഠിപ്പിച്ചിരുന്നു..അതിലൂടെ മർമ്മപ്രയോഗം നടത്തുന്നതിൽ അവൾ അഗ്രകണ്ണിയായി..... എടീ എന്ന് വിളിച്ചാൽ കൈ കൊണ്ട് മറുപടി കൊടുത്തിട്ടു എന്താടാ എന്ന് തിരിച്ചു ചോദിക്കുന്ന അസ്സല് പോക്കിരിയായി അവൾ ആ നാട്ടിലും സ്കൂളിലും വിലസി നടന്നു ..ആരെയും ഭയമില്ലാതെ എവിടെയും യാത്ര ചെയ്യാൻ അവൾക്കു യാതൊരു മടിയുമില്ല..... എല്ലാത്തിനും കൂടെ നിൽക്കുന്ന അമ്മയും അച്ഛനും ആയിരുന്നു അവളുടെ ധൈര്യം.... ആര്യ ഗേറ്റ് തുറന്ന് മെല്ലെ മുന്നോട്ടു നടന്നു. അടച്ചിട്ട വാതിലിൽ കൈ വെച്ച് അവൾ ബാഗിൽ നിന്ന് ചാവി എടുത്ത് വാതിൽ തുറന്ന് അകത്തേക്ക് കയറി...വാതിൽ അടക്കാതെ തന്നെ അവൾ നേരെ മുറിയിൽ പോയി... അച്ഛൻ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിലെ മാഷ് ആണ്.. സ്കൂൾ സമയം കഴിഞ്ഞാൽ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകണം... അതിനാൽ തന്നെ രാത്രി എട്ട് മണി ആവും അച്ഛൻ വരുമ്പോൾ. അവൾ കോളേജ് വിട്ട് വരുമ്പോൾ വീട് ശൂന്യം ആയിരിക്കും.. ഫ്രഷ് ആയി നേരെ അനിയുടെ അടുത്തേക്ക് പോകും... അച്ഛൻ വന്നതിന് ശേഷം വീട്ടിലേക്ക് ചെല്ലും.. എന്നത്തേയും പതിവ് ഇതാണ്.... വർഷങ്ങൾക്ക് മുൻപ് മരണം തട്ടിയെടുത്ത തന്റെ അമ്മയുടെ ഓർമ്മകൾ ഒരോ കോണിലും ഉള്ളതിനാൽ താൻ വേഗം തളരുമെന്ന് അവൾക്കറിയാം.. അതിനാൽ തന്നെ വീട്ടിൽ അവൾ ഒറ്റക്കിരിക്കില്ല... അമ്മയുടെ ഓർമ്മകളിൽ നിന്ന് ഒളിച്ചോടാനായിരുന്നു അവൾ ശ്രമിച്ചത്... വീടിന്റെ അകത്തളങ്ങളിൽ അമ്മയുടെ സാമിപ്യം എപ്പോഴും അനുഭവപ്പെടുന്നതിനാൽ വീട്ടിൽ തനിച്ചിരിക്കാൻ അവൾക്ക് ഭയമാണ്.. അമ്മയുടെ മരണം പാടെ തളർത്തിയ ആര്യ ആരോടും മിണ്ടാതെ ദേഷ്യക്കാരിയായി മാറുകയായിരുന്നു.. അമ്മയുടെ കൂടെ ഉറങ്ങാൻ ഇഷ്ടപ്പെട്ടിരുന്ന അവൾ, അമ്മയുടെ തലോടലിൽ ഉറങ്ങിയിരുന്ന അവൾ അമ്മയുടെ മരണ ശേഷം രാത്രി മുറിയിൽ കയറാൻ തന്നെ മടിച്ചിരുന്നു.. രാത്രി ഒട്ടും ഉറക്കം ഇല്ലാത്തവൾ ആയത് കൊണ്ട് അച്ഛൻ ഉറങ്ങിയ ശേഷം അവൾക്കൊരു കള്ളത്തരം ഉണ്ട്. അച്ഛൻ അറിയാത്തൊരു വേല....... രാത്രി എട്ട് മണി ആയതും ആര്യ അനിയുടെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് നടന്നു.. അച്ഛൻ സ്‌കൂട്ടിയിൽ വന്നിറങ്ങിയതും അവൾ ഓടി ചെന്നു.. "ആഹാ.. അച്ഛന്റെ മോന്റെ ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു.. ആരെയെങ്കിലും വലിച്ചു കീറിയോ " അവളെ കളിയാക്കിയതും അവൾ പോ അച്ഛാ എന്നും പറഞ്ഞ് അച്ഛന്റെ കവിളിൽ പിച്ചി അച്ഛന്റെ കയ്യും പിടിച് അകത്തേക്ക് നടന്നു.. അവളുടെ അച്ഛന് കാലിന്‌ ചെറിയ പ്രശ്നം ഉണ്ട്.. ഇടത്തേ കാലിന് കുറച്ചു ബലം കുറവാണ്.. അമ്മയെ അവർക്ക് നഷ്ടപ്പെടുത്തിയ ആ ആക്‌സിഡന്റ് അച്ഛന്റെ കാൽ കൂടി കവർന്നെടുത്തു... ചികിത്സയിലൂടെ എല്ലാം ഓക്കേ ആയെങ്കിലും ഒരു ബലത്തിന് സ്റ്റിക്ക് ഉപയോഗിച്ചാണ് നടക്കാറുള്ളത്.. "എങ്ങനെ ഉണ്ട് കോളേജ് " "ആ.. കുഴപ്പമില്ല.. എന്റെ കൈക്ക് പണി തരുന്ന കുറെ അവന്മാരുണ്ട് അവിടെ.. കുറെ വായിനോക്കികൾ " "ഹഹഹ.. അത് പിന്നെ ഉണ്ടാവാതിരിക്കോ.. നീ എവിടെ ചെന്നാലും ഇത് തന്നെയല്ലേ അവസ്ഥ, ഇനി ആരും ഇല്ലെങ്കിലും നീ ഉണ്ടാക്കി എടുക്കില്ലേ.. ഒരു ദിവസം ഒരുത്തനിട്ടെങ്കിലും രണ്ടു പൊട്ടിക്കാതെ നിനക്ക് സമാധാനം വരുമോ " "മതി മതി എന്നെ പുകഴ്ത്തിയത്.. സാർ വാ.. നമുക്ക് ഫുഡ്‌ ഉണ്ടാക്കാം" ഫ്രഷ് ആയി വന്ന അച്ഛനെ ഉന്തി കൊണ്ട് ആര്യ അടുക്കളയിലേക്ക് നടന്നു... എന്നും അവർ ഒരുമിച്ച് തന്നെയാണ് ഫുഡ്‌ ഉണ്ടാക്കാറുള്ളത്.. ഫുഡ്‌ കഴിച്ച് ഒരുമിച്ചിരുന്ന് അന്നത്തെ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കുന്നത് പതിവാണ്.. അമ്മയുടെ മരണം കാരണം ആര്യ പെട്ടന്ന് സൈലന്റ് ആയി മാറിയിരുന്നു.. അച്ഛനും അനിയും ചേർന്നാണ് ആര്യയെ പതിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് . അമ്മയുടെ കുറവ് അച്ഛൻ നികത്തിയതിലൂടെ അവൾ അച്ഛനെ ജീവനായി കണ്ടു..എല്ലാം തുറന്നു പറയാനുള്ള അവൾക്കുള്ള കൂട്ടായിരുന്നു അച്ഛൻ... രാത്രി ഭക്ഷണം കഴിച്ച് ആര്യ മുറിയിൽ കയറി... അച്ഛൻ ഉറങ്ങിയെന്ന് ഉറപ്പായതും അലമാര തുറന്ന് കറുത്ത ജാക്കറ്റ് എടുത്തിട്ടു.. ടേബിളിൽ വെച്ച താക്കോലുമായി അവൾ പുറത്തിറങ്ങി.... വീടിന് പിറകിൽ ഷീറ്റ് പുതച്ച തന്റെ ബൈക്കിൽ അവൾ തലോടി... അവൾക്ക് പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ അമ്മയുടെ പിറന്നാൾ സമ്മാനമായിരുന്നു അവളുടെ സ്വപ്നമായ ബുള്ളറ്റ്..ജാക്കറ്റിലെ തൊപ്പി തലയിലണിഞ്ഞ് ആര്യ ബുള്ളറ്റ് മെല്ലെ തള്ളി ഗേറ്റിന് അപ്പുറം എത്തിച്ചു... ചുറ്റും ഒന്ന് വീക്ഷിച്ചു കൊണ്ട് കുറച്ചുറക്കെ ചുണ്ട് ചേർത്ത് വെച്ച് ശബ്ദം ഉണ്ടാക്കി.. ഉടനെ തന്നെ അനിയുടെ വീട്ടിലെ പിറകിലെ മതിൽ ചാടി പമ്മി പമ്മി ഒരു രൂപം അവളുടെ അടുത്തേക്ക് വന്നു..... ഇരുവരും ബുള്ളറ്റ് മെല്ലെ ഉന്തി റോഡ് വരെ എത്തിച്ചു... സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇരു മുഖങ്ങളും തെളിഞ്ഞു വന്നു... ചിരിച്ചു കൊണ്ട് ആര്യ പോകാമെന്ന് ആംഗ്യം കാണിച്ച് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും അനി അവളുടെ പിറകെ കയറി ഇരുന്നു.... (തുടരും) ഓയ് മുത്തുമണീസ്😘 ഇഷ്ടപ്പെട്ടാൽ അഭിപ്രായം അറിയിക്കുമല്ലോ.. നിങ്ങളുടെ ഈ സ്നേഹവും പിന്തുണയും അവസാനം വരെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. കോളേജ് ബേസ്ഡ് സ്റ്റോറി ആദ്യമായാണ് എഴുതുന്നത്.. അത് കൊണ്ട് തന്നെ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ തുറന്നു പറയുമല്ലോ.തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കാനും മറക്കരുത്. അഭിപ്രായം അറിയിക്കുന്നവരോട് ഒത്തിരി സ്നേഹം 😘😘 അടുത്ത ഭാഗം തിങ്കൾ രാത്രി #📙 നോവൽ #📔 കഥ
*ആത്മരാഗം*💖 *(A COLLEGE BASED LOVE STORY)* *ഭാഗം 14* *✍🏻THANSEEH WAYANAD* 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 തല താഴ്ത്തി പിറകിലേക്ക് നീങ്ങി നിന്ന അവനെ അനി അടിമുടി നോക്കി.. "നോ.....ഞാൻ അവന്റെ ബ്രദർ ആണ് " അതും പറഞ്ഞ് അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ കനമേറിയ പുസ്തകങ്ങൾ ശരീരത്തോട്‌ ചേർത്ത് പിടിച്ചു കൊണ്ട് അക്ഷിത് അവരെ മറി കടന്ന് പോയി... "ഏഹ്.. അവനെന്താ ഒരു പിരി ലൂസുണ്ടോ... അതോ അവൻ നമ്മളെ ഒന്ന് ആക്കിയതാണോ " അവൻ പോയ വഴിയേ നോക്കി കൊണ്ട് ആര്യ അനിയുടെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.. അനി അപ്പോഴും അവൻ പോകുന്നതും നോക്കി നിൽക്കാണ്.. അക്ഷിത് കണ്ണിൽ നിന്ന് മറഞ്ഞതും അവൾ നഖം കടിച്ചു കൊണ്ട് ആര്യയുടെ നേരെ തിരിഞ്ഞു. "ഛെ. അവനെ ഇവിടെ കണ്ട ആ നിമിഷം മനസ്സിൽ എന്തൊക്കെ കണക്ക് കൂട്ടലാ നടത്തിയേ.. ഒന്ന് പരിചയപ്പെടണം.. പറ്റിയാൽ ഒന്ന് മുട്ടി നോക്കണം... ഇതിപ്പോ മുഖത്തു പോലും നോക്കാതെ പോയില്ലേ.. എന്നാലും അവനെന്താ ഇത് വരെ പെണ്ണുങ്ങളെ കാണാത്ത പോലെ പെരുമാറിയെ.. സ്റ്റേജിൽ ഭയങ്കര ഷോ ആയിരുന്നല്ലോ.. " "എന്തോ വശ പിശക് ഉണ്ട് അനീ.. സ്റ്റേജിൽ കണ്ട ചെയർമാൻ സ്‌പെക്സ് വെച്ചിട്ടില്ലല്ലോ.. എന്നാൽ ഇവൻ വെച്ചിട്ടുണ്ട്.. ഒരുമാതിരി ബുജി ടൈപ്പ് കട്ടി കണ്ണട.. " "അവൻ ലൈബ്രറിയിൽ ബുക്സ് എടുക്കാൻ വന്നതല്ലേ മണ്ടീ.. ബുക്ക്‌ വായിക്കാൻ വെച്ചതാവും.. ഇത് ചെയർമാൻ തന്നെ... ചെയർമാന്റെ ബ്രദർ ആണെന്ന് പറഞ്ഞ് നമ്മളെ ആക്കിയത് തന്നെയാ.. ആ ചോദ്യം അവന് ഇഷ്ടപ്പെട്ടു കാണില്ല.. " "എന്തെങ്കിലും ആവട്ടെ.. നമുക്ക് ലൈബ്രറി പിന്നെ കാണാം.. നിന്ന് നിന്ന് സമയം പോയി.. വിശന്നിട്ട് വയ്യ.. നീ വാ. നമുക്ക് ക്യാന്റീൻ തപ്പാം " അമിതിനെ കുറിച്ചുള്ള ചിന്തയിൽ ആണ്ട അനിയെയും വലിച്ച് ആര്യ ക്യാന്റീൻ തിരഞ്ഞു നടന്നു... അവർ വരാന്തയിൽ നിന്ന് ഇറങ്ങി വലത്തോട്ട് തിരിഞ്ഞതും അമിതും ഈശ്വറും വരാന്തയിലേക്ക് കയറി... അമിതിനോട് സംസാരിച്ചു നടക്കുന്നതിനിടയിൽ ആര്യയെ ഒന്ന് മുട്ടിയെങ്കിലും ഈശ്വർ അവളെ തിരിഞ്ഞു നോക്കിയില്ല.... ലൈബ്രറിയിലേക്ക് തിരിയാൻ നിന്നതും സ്റ്റാഫ് റൂമിൽ നിന്നും ബുക്സുമായി വരുന്ന അക്ഷിതിനെ അവർ കണ്ടു.. "ആഹാ.. തേടിയ വള്ളി കാലിൽ ചുറ്റി.. ഭാഗ്യം സ്റ്റെപ്പ് കയറി ഇനി ലൈബ്രറി വരെ പോകേണ്ടി വന്നില്ലല്ലോ... ഈശ്വർ അക്ഷിതിനെ നോക്കി പറഞ്ഞതും അവൻ പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.. "എല്ലാ ബുക്‌സും കിട്ടിയോ ഏട്ടാ " "പിന്നെ കിട്ടാതിരിക്കോ. നിന്റെ ഏട്ടൻ അല്ലേ പോയിരിക്കുന്നെ... എന്തോന്ന് ബുക്ക് ആണിതൊക്കെ ഇത്രേം കാലം ഇവിടെ പഠിച്ചിട്ടും ഇമ്മാതിരി ബുക്ക്‌ ഒന്നും ഞാൻ കണ്ടിട്ടില്ലല്ലോ. " "അതിന് നീ ഏതെങ്കിലും ഒരു ബുക്ക്‌ കണ്ടിട്ടുണ്ടോ " "ഹിഹിഹിഹി... കണ്ടിട്ടില്ല,, നിന്റെ ഏട്ടനെ പോലെ ഏത് നേരവും അതിന്റെ ഉള്ളിൽ ഇരിക്കാൻ എനിക്ക് പറ്റുമോ.. അതൊക്കെ വിട്.. വാ നമുക്ക് കഴിക്കാൻ പോകാം " "നിങ്ങൾ നടന്നോ.. ഞാൻ ഇത് ക്ലാസ്സിൽ കൊണ്ട് പോയി വെച്ചിട്ട് വരാം " അതും പറഞ്ഞ് അക്ഷിത് കോണിപ്പടികൾ കയറാൻ നിന്നതും അമിത് അവനെ തടഞ്ഞു.. "ഏട്ടൻ അവിടെ നിൽക്ക്.. ഈശ്വർ കൊണ്ട് വെച്ചോളും... ഇനി ക്ലാസ്സിൽ ചെന്ന് ഈ ബുക്ക്‌ ഒക്കെ ഒന്ന് മറിച്ചു നോക്കാതെ ഏട്ടൻ വരില്ല.. അപ്പോഴേക്കും വയർ പുകഞ്ഞു തുടങ്ങും.. ഈശ്വർ ഇത് പിടിച്ചേ " അക്ഷിതിന്റെ കയ്യിൽ നിന്നും ബുക്സ് വാങ്ങി അമിത് ഈശ്വറിന്റെ കയ്യിൽ കൊടുത്തതും അവൻ മുഖം ചുളിച്ചു നിന്നു.. "മേലനങ്ങാതെ പ്രൊജക്റ്റ്‌ വർക്ക് എന്റെ ഏട്ടനെ കൊണ്ട് ചെയ്യിക്കാമെന്ന് മോൻ വിചാരിക്കേണ്ട.. വേഗം പോയി ഇതൊക്കെ വെച്ചിട്ട് വാ.. ഞങ്ങൾ ക്യാന്റീനിൽ ഉണ്ടാവും " അക്ഷിതിന്റെ തോളിൽ കയ്യിട്ട് അമിത് നടന്ന് നീങ്ങിയതും ഈശ്വർ അവനെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് നീണ്ടു കിടക്കുന്ന സ്റ്റെപ്പുകളിലേക്ക് നോക്കി.. "ഹോ.. ഈ തടിയൻ പുസ്തകങ്ങൾ എന്തിനാ ആ പുസ്തകപുഴുവിന്.. ഇതൊക്കെ ഈ വർഷം വായിച്ചു തീരുമോ... ചെറിയ ബുക്ക്‌ ഒന്നും എടുത്താൽ പോരെ ... മനുഷ്യനെ മെനക്കെടുത്താൻ... " ഓരോന്ന് പിറു പിറുത്തു കൊണ്ട് ഈശ്വർ പടികൾ കയറി പോയി.... ************************************ "അപ്പൊ ഇതാണ് ഊട്ടുപുര.... നൈസ്... ഒരുപാട് പേർക്ക് ഒരുമിച്ച് ഇരിക്കാനുള്ള സ്പേസ് ഒക്കെ ഉണ്ട്... " ചുറ്റും കണ്ണോടിച്ചു കൊണ്ട് അനി പറഞ്ഞു... ബോയ്സിനെ വായിനോക്കാൻ കിട്ടുന്ന അവസരം ഒന്നും അവൾ പാഴാക്കാത്തത് കൊണ്ട് അവിടെയും അവൾ വെടിപ്പായി അവളുടെ വായിനോട്ടം തുടർന്നു.... ആര്യ ഫുഡ്‌ കൊണ്ട് വരാൻ പോയത് കൊണ്ട് അനി ഓരോരുത്തരെ വാച് ചെയ്യാനും തന്നെ മൈൻഡ് ചെയ്യാതെ പോകുന്നവരെ ചൂളം വിളിച്ചും കണ്ണിറുക്കി കാണിച്ചും കൊഞ്ചി കളിക്കാൻ തുടങ്ങി..... "മതിയെടീ... ഇനിയൊന്ന് കഴിക്ക് " അനിയുടെ തലക്ക് കൊട്ടി കൊണ്ട് ആര്യ അവൾക്ക് മുന്നിൽ പ്ലേറ്റ് കൊണ്ട് വെച്ചു... ആര്യ കഴിക്കാൻ ഇരുന്നതും അവരുടെ ഓപ്പോസിറ്റ് ഇരിക്കുന്ന പെൺകുട്ടികളുടെ മുഖത്ത് വെറുപ്പും ദേഷ്യവും വരുന്നത് അവൾ കണ്ടു.. കാര്യമറിയാൻ അവൾ അവരെ വീക്ഷിച്ചു... അവരുടെ സൈഡിൽ ഇരിക്കുന്ന ബോയ്സ് അവരെ ഓരോന്ന് പറഞ്ഞ് കമന്റടിക്കുകയാണ്.. ചൂളം വിളിയും മറ്റ് അപശബ്ദങ്ങളും പുറപ്പെടുവിച്ച് കൊണ്ട് അവരെ തന്നെ ടാർഗറ്റ് ചെയ്തിരിക്കാണ് അവർ.... അവരുടെ ഒരോ തോന്നിവാസം കണ്ട് ആര്യക്ക് രക്തം തിളക്കാൻ തുടങ്ങി... പെട്ടന്ന് ബോയ്സ് സൈലന്റ് ആയതും പെൺകുട്ടികളുടെ മുഖത്ത് സന്തോഷവും അവരോടുള്ള പുച്ഛവും വിജയ ഭാവവും മാറി മാറി വന്നത് കണ്ട് അവൾ അത്ഭുതപ്പെട്ടു.. ഇത്രയും നേരം പുലികളെ പോലെ ഇരുന്നവർ പെട്ടന്ന് പൂച്ചക്കുട്ടികളായി... തല താഴ്ത്തി ഇരുന്ന് ഫുഡ്‌ കഴിക്കുന്ന ആ നാലംഗ സംഘത്തെ അവൾ നോക്കി ഇരുന്നു... പിന്നെ കണ്ണുകൾ ആ പെൺകുട്ടികളുടെ നേരെ ചലിപ്പിച്ചു.. അവരുടെ നോട്ടം മറ്റൊരു ദിശയിലേക്കാണെന്ന് മനസ്സിലായതും അവർ പെട്ടന്ന് അടങ്ങിയതിന് പിന്നിൽ മറ്റാരോ ആണെന്ന് അവൾ ഉറപ്പിച്ചു.. അനിയുടെ ഇടതു നീങ്ങി ഇരുന്ന് ആര്യ മുന്നിലേക്ക് പാളി നോക്കി.. "ഡി... അത് നോക്ക്. " മുന്നിൽ നിന്ന് കണ്ണെടുക്കാതെ അവളുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് ആര്യ പറഞ്ഞതും അനി എന്താണെന്ന് തിരിഞ്ഞു നോക്കി.. ആ സമയം കൈ കോർത്തു പിടിച്ചു കൊണ്ട് അക്ഷിതും അമിതും നടന്നു വരുന്നത് കണ്ടതും അനി വായും പൊളിച്ചു നിന്നു.... "ഇതെന്ത് മറിമായം... " "ഇപ്പൊ കാര്യം മനസ്സിലായി.. അവർ ട്വിൻസ് ആണ്.. അവൻ പറഞ്ഞില്ലേ ചെയർമാന്റെ ബ്രദർ ആണെന്ന്.. " "ഓഹ്.. എന്തായാലും രണ്ടു പേരും കൊള്ളാം.. എങ്കിലും കാണാൻ ലുക്ക് നമ്മുടെ ഹാൻഡ്‌സം ചെയർമാൻ തന്നെ.. ബ്രദർ ശെരിക്കും ബുജി തന്നെ " തങ്ങളെ കടന്ന് പോയ അക്ഷിതിനെയും അമിതിനെയും അവൾ ശ്രദ്ധയോടെ വീക്ഷിച്ചു... അനി കാണത്തക്ക വണ്ണം അവളുടെ നേരെ മുന്നിൽ തന്നെ ആയിരുന്നു അമിതും അക്ഷിതും ഇരുന്നത്... അമിതിന്റെയും അക്ഷിതിന്റെയും ഒരോ സംസാരവും ചലനവും അവൾ തന്റെ കണ്ണുകളിൽ ഒപ്പിയെടുത്തു... അവരുടെ ഡ്രസിങ് രീതി, സംസാര ശൈലി, ചിരി എല്ലാം അവൾ വീക്ഷിച്ച് കൊണ്ടിരുന്നു. "ഓഹ് .. ഇങ്ങനെയും ഉണ്ടോ ട്വിൻസ്..ഒരുവൻ എങ്ങനെയാണോ അതിന് നേരെ ഓപ്പോസിറ്റ് ആണ് മറ്റവൻ.. രൂപത്തിൽ മാത്രം ഒരു വ്യത്യാസവും ഇല്ല..ആ കണ്ണട മാറ്റിയാൽ മറ്റവനെ പോലെ തന്നെ.. പക്ഷേ.. ഉശിരില്ല.. ചാന്ത് പൊട്ടിനെ പോലെ.. അതിനൊക്കെ നമ്മുടെ ചെയർമാൻ....സോ സ്വീറ്റ് " അവരെ നോക്കി തനിയെ സംസാരിക്കുന്ന അനിയെ കണ്ടതും ആര്യ പിന്നിലേക്ക് തിരിഞ്ഞു നോക്കി.. അവൾ പറഞ്ഞതൊക്കെ ശെരിയാണെന്ന് അവൾക്കും മനസ്സിലായി... അനി അവളുടെ വായിനോട്ടം തുടരുന്നതും ആര്യ വെള്ളം എടുക്കാനായി എഴുന്നേറ്റു പോയി..... ഈ സമയം ചോറ് വാങ്ങാനായി അമിതും എഴുന്നേറ്റു... അമിത് എഴുന്നേറ്റു പോയതും ഈശ്വർ അവിടെ വന്നിരുന്നു... "അയ്യോ.. അനിയനും ഏട്ടനും കൊച്ചു വർത്താനം പറഞ്ഞിരിക്കായിരുന്നോ.. ഇത് വരെ ഫുഡ്‌ കൊണ്ട് വന്നില്ലേ..വിശന്ന് വയറു കിടന്ന് തെറി വിളിക്കാ... " ഈശ്വറിന്റെ സംസാരവും കോപ്രായവും കണ്ട് ചിരിച്ചതല്ലാതെ അക്ഷിത് ഒന്നും മിണ്ടിയില്ല... അതേ സമയം ആര്യ വെള്ളം വാങ്ങി ഇടത്തേക്ക് തിരിഞ്ഞതും അമിത് രണ്ട് കയ്യിലും പ്ലേറ്റ്മായി വലത്തേക്ക് തിരിഞ്ഞു പോയി... "വേഗം കൊണ്ട് വാടാ... " ടേബിളിൽ വെച്ച ഉടനെ ഈശ്വർ കഴിക്കാൻ തുടങ്ങി... അക്ഷിതിന് മുന്നിൽ ഫുഡ്‌ വെച്ച് കൊണ്ട് അമിത് കസേരയിൽ ഇരുന്നു... ക്യാന്റീനിൽ അവർ ഒരുമിച്ച് ഒരു പ്ലേറ്റിൽ നിന്നാണ് കഴിക്കാറുള്ളത്.. "വെള്ളം.. വെള്ളം.. " "ഒന്ന് പതുക്കെ തിന്നെടാ... " ഫുഡ്‌ കൊണ്ട് വെച്ച പാടെ വാരി വലിച്ചു തിന്നതും ഈശ്വർ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി... ആ സമയം അവൻ മുന്നോട്ടു നോക്കിയതും ഒരു മിന്നായം പോലെ ആര്യ ഇരിക്കുന്നത് കണ്ടു.. വെള്ളവുമായി ആര്യ വന്നിരുന്നതും ഈശ്വർ തല ഉയർത്തി നോക്കിയതും ഒരുമിച്ചായതിനാൽ ആര്യയുടെ മുഖത്തിന്റെ ഒരു വശം മാത്രമേ അവൻ കണ്ടുള്ളൂ... അമിത് അവന് വെള്ളം കൊടുത്തതും അത് കുടിച്ചു കൊണ്ട് അവൻ അവളെ നോക്കി കൊണ്ടിരുന്നു... തൊട്ട് മുന്നിൽ കുട്ടികൾ ഉണ്ടായതിനാലും ആര്യ തിരിഞ്ഞിരിക്കുന്നതിനാലും ഈശ്വറിന് അവളെ ശെരിക്ക് കാണാൻ കഴിഞ്ഞില്ല.. അവളുടെ മുന്നിൽ ഇരിക്കുന്ന അനിയുടെ കണ്ണുകൾ അമിതിലേക്കാണെന്ന് അറിഞ്ഞതും അവൻ അമിതിനെ നോക്കി തലയാട്ടി ഇരുന്നു.. ഇതൊന്നും അറിയാതെ ഫുഡ്‌ കഴിക്കാണ് അമിതും അക്ഷിതും... 'ഇവൾ തന്നെ ലവൾ.. അതേ ഡ്രസ്സ്‌.. അതേ മുടി.. കൈകൾ കണ്ടിട്ട് അത് പോലെ തന്നെയുണ്ട്.. മുഖം കണ്ടില്ലേലും ഉറപ്പിച്ചു.. ഇവളാണ് ആ അമിട്ട്... കൂടെ ഉള്ളവൾ അമിതിന്റെ കൈക്ക് പണി ഉണ്ടാക്കുമെന്നതിൽ ഒരു സംശയവുമില്ല....സുന്ദരിയാണ്....ഷേയ് പേരിനെങ്കിലും ആരെങ്കിലും എന്നെ ഒരു നോട്ടം കൊണ്ടെങ്കിലും കടാക്ഷിച്ചിരുന്നെങ്കിൽ......എവിടെ..." " എന്താ ഡാ ഇപ്പൊ വിശപ്പൊന്നുമില്ലേ.. എരിവ് മണ്ടയിൽ കയറിയപ്പോൾ ഉള്ള അന്തം പോയോ...അല്ലാ കഞ്ചാവ് അടിച്ചവനെ പോലെ ഇരിക്കുന്നു " അവളെ നോക്കി ഇരിക്കുന്നതിനിടയിൽ അമിത് അവനെ കൊട്ടി വിളിച്ചതും അവനൊന്ന് ഇളിച്ചു കൊടുത്തു കൊണ്ട് ഈശ്വർ ഫുഡ്‌ കഴിക്കാൻ തുടങ്ങി... "പോകാം... " "ഇരിക്കെടീ.. കുറച്ചു സമയം കൂടി ഞാനവനെ ഒന്ന് കണ്ടിരുന്നോട്ടെ " ഫുഡ്‌ കഴിക്കൽ കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ അമിതിനെ നോക്കി ഇരിക്കുന്ന അനിയെ ആര്യ ബലം പ്രയോഗിച്ച് വലിച് എണീപ്പിച്ചു.. കൈ കഴുകാൻ പോകുന്നതിനിടയിൽ അവൾ പല തവണ തിരിഞ്ഞു നോക്കി.. അത്രയും നേരം ഇരുന്നിട്ടും തന്നെ ഒന്ന് നോക്കാത്തതിൽ അവൾക്ക് ചെറിയ അമർഷം ഉണ്ടായിരുന്നു.. തന്നെ എന്നല്ല,, അവിടെ ഇരിക്കുന്ന പെൺകുട്ടികൾ എല്ലാവരും ഒളി കണ്ണിട്ട് അവനെ നോക്കിയിട്ടും തിരിച്ചു നോക്കാത്തത് അനി ശ്രദ്ധിച്ചിരുന്നു............. "ഏഹ്.. ഇവളിതെവിടെ പോയി.. " "ആര്..? " പെട്ടന്ന് തല ഉയർത്തിയപ്പോൾ മുന്നിൽ ഇരുന്ന അവളെ കാണാതായതും ഈശ്വറിന്റെ വാക്കുകൾ അവനറിയാതെ പുറത്തു വന്നു.. അക്ഷിതും അമിതും അവനെ തല ഉയർത്തി നോക്കി.. അമിത് ആരെന്ന് ചോദിച്ചതിന് ഒരു ചിരി മാത്രം അവൻ നൽകി.. "നിന്റെ വായിനോക്കൽ ഇനിയും തീർന്നില്ല അല്ലേ.. നിന്നെ ഞാൻ തീർക്കണ്ടേൽ മര്യാദക്ക് കഴിച്ച് വാ " അക്ഷിതിന് പിറകെ കൈ കഴുകാൻ അമിതും എഴുന്നേറ്റു പോയി.. അമിതിനോട് അവളെ കുറിച്ച് പറഞ്ഞാൽ ഒരു ഇടി ഉറപ്പാണെന്ന് അറിയാവുന്നത് കൊണ്ട് അവൻ ഒന്നും പറയാതെ ബാക്കി കഴിക്കാൻ തുടങ്ങി....... ************************************ "ഓഹ്.. ആ സമയം അവൻ വന്നില്ലായിരുന്നെങ്കിൽ അവന്മാർക്ക് കുറച്ചു കൂടിയേനെ " "അതേ.. കറക്റ്റ് സമയത്ത് തന്നെ അമിത് ചേട്ടൻ വന്നു..അങ്ങേരുടെ നിഴൽ കണ്ടപ്പോൾ അവന്മാർ പതുങ്ങി ഇരുന്നത് കണ്ടോ " കൈ കഴുകി തിരിഞ്ഞതും നേരത്തെ ആര്യ കണ്ട പെൺകുട്ടികൾ സംസാരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.. അനി കാര്യം അറിയാതെ ആര്യയേ നോക്കി. "നിങ്ങളിത് ആരെയാണീ പറയുന്നത് " "വേറെ ആരെ.. നമ്മുടെ കോളേജിലെ ഹീറോയേ തന്നെ.. " "ആര്, ചെയർമാനോ " അനി ഇടക്ക് കയറി ചോദിച്ചതും അവർ അതേ എന്ന് തലയാട്ടി.. "നിങ്ങൾക്കറിയില്ലേ ചെയർമാനെ.. പുതിയ അഡ്മിഷൻ ആവും അല്ലേ.. അല്ലാതെ ഇങ്ങനെ ചോദിക്കില്ല.. ഈ കോളേജിന്റെ ഹീറോയെ അറിയാത്തവരായി ആരും ഉണ്ടാവില്ല.. ബോയ്സ് പോലും ആ ചേട്ടന്റെ മുന്നിൽ നിന്ന് വിറക്കും.. ഇവിടുത്തെ വില്ലനും ഹീറോയും ഒക്കെ അമിത് ചേട്ടൻ തന്നെ.... ഇവിടെ കാലു കുത്തിയ അന്ന് ഞങ്ങൾക്കത് മനസ്സിലായി... " "അതേ.. ഹോ.. എന്തായിരുന്നു അന്നത്തെ ചേട്ടന്റെ പെർഫോമൻസ്... പൊരിഞ്ഞ അടി ആയിരുന്നു... റാഗിങ് ചെയ്ത് പെൺകുട്ടിയെ വീണ്ടും ശല്യം ചെയ്ത ഒരുത്തനിട്ട് നല്ലവണ്ണം പൊട്ടിച്ചു.. അവനിപ്പോ ഹോസ്പിറ്റലിൽ ആയെന്നൊക്കെയാ കേട്ടത്.. " "അത്രക്ക് ഭീകരൻ ആണോ.. " "പിന്നെ അല്ലാതെ... ഇവിടുത്തെ സകല പെൺകുട്ടികളും വായിനോക്കുന്നത് അമിത് ചേട്ടനെ മാത്രമാ.. ചേട്ടാന്റെ ഒരു നോട്ടം കിട്ടാൻ വഴിപാട് വരെ ചെയ്യുന്നവരുണ്ട്.. പക്ഷേ നോ രക്ഷ... പെണ്ണിന്റെ മുഖത്തേക്കയാൾ നോക്കില്ല.. വായിനോക്കി പിറകെ നടക്കുന്നവരെ അങ്ങേർക്കിഷ്ടവുമല്ല... " "അനീ.. പണി പാളി മോളേ... നീ അവനെ വിട്ട് മറ്റാരെയെങ്കിലും നോക്കിക്കോ... അതാ നല്ലത്.. " ആ പെൺകുട്ടികൾ അമിതിന്റെ വീര കഥകൾ മുഴുവൻ പറഞ്ഞ് പോയതും ആര്യ അനിയെ നോക്കി പറഞ്ഞു... അവൾ മറ്റേതോ ലോകത്തായിരുന്നു.. കുറച്ചപ്പുറത്തായി ഈശ്വറിന്റെയും അക്ഷിതിന്റെയും കൂടെ നിൽക്കുന്ന അമിതിലേക്ക് അവളുടെ കണ്ണുകൾ ചലിച്ചു.. "നെവർ.... ഇനി മുതൽ അവനെ മാത്രമേ നോക്കൂ.. കോളേജ് ഹീറോയെ എങ്ങനെ അനിയുടെ വലയിലാക്കണമെന്ന് എനിക്കറിയാം... വെയിറ്റ് ആൻഡ് സീ....കോളേജിലെ സകല പെൺകുട്ടികളുടെയും കണ്ണിൽ അസൂയ ജനിപ്പിച്ച് അവനെ ഞാൻ എന്റെ പിറകെ നടത്തിക്കും.. ഇവനെ പോലെ എത്ര എണ്ണത്തിനെ ഞാൻ കണ്ടതാ..... മിസ്റ്റർ ഹീറോ... ഐആം റെഡി... " വശ്യമായി ചിരിച്ചു കൊണ്ടവൾ അമിതിൽ നിന്നും കണ്ണെടുത്തു കൊണ്ട് ആര്യയെ നോക്കി കണ്ണിറുക്കി... (തുടരും) ഓയ് മുത്തുമണീസ് 😍 അഭിപ്രായങ്ങൾക്കെല്ലാം ഒത്തിരി സ്നേഹം.. ഒരെത്തും പിടിയും കിട്ടുന്നില്ലെന്ന പരാതി സാവധാനം മാത്രമേ സ്വീകരിക്കൂ. ഇന്റെലിജെന്റ്സായ നിങ്ങളിൽ പലർക്കും അങ്ങനെ പെട്ടന്ന് പിടി കൊടുക്കാൻ പറ്റില്ലല്ലോ🤗 ഇഷ്ടപ്പെട്ടാൽ ജാഡ കാണിക്കാതെ എല്ലാവരും അഭിപ്രായം അറിയിക്കുക...😉 അടുത്ത ഭാഗം ശനിയാഴ്ച രാത്രി #📙 നോവൽ #📔 കഥ
00:24 / 1.1 MB
ഓർമ്മകളിലിന്നും പുകഞ്ഞ് എരിയുന്നുണ്ട് മറവികൾ കൊണ്ടു പോകാത്ത കുറേ കനലുകൾ...🌱🍃🍂🥰 #💌 പ്രണയം #❤️ പ്രണയം സ്റ്റാറ്റസുകൾ #📽️ വീഡിയോ സ്റ്റാറ്റസ്
*ആത്മരാഗം*💖 *(A COLLEGE BASED LOVE STORY)* *ഭാഗം 13* *✍🏻THANSEEH WAYANAD* ❤❤❤❤❤❤❤❤❤❤❤ "വാഹ്... പ്രോഗ്രാം പൊടി പൊടിച്ചു അല്ലേ ഡാ... " ലഞ്ച് ബ്രേക്ക്‌ ആയതും പ്രോഗ്രാം എല്ലാം അവസാനിപ്പിച്ച് എല്ലാവരെയും പിരിച്ചു വിട്ട് കൊണ്ട് ഓഡിറ്റോറിയം ക്ലീൻ ആക്കുന്ന തിരക്കിൽ ആയിരുന്നു അമിതും സംഘവും... ഈശ്വർ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു... ആരുടെ ഭാഗത്ത്‌ നിന്നും ഒരു തരത്തിലുള്ള പരാതിയും ഉയർത്താതെ പ്രോഗ്രാം കളറാക്കിയതിന് എല്ലാവരും അമിതിനെ അഭിനന്ദിക്കുന്ന തിരക്കിൽ ആയിരുന്നു .. അടുത്തത് ഓഡിറ്റോറിയത്തിൽ ടീച്ചേഴ്സിന് എന്തോ ഒരു മീറ്റിംഗ് ഉണ്ടായതിനാൽ ഹാൾ വേഗം വൃത്തിയാക്കുന്ന ജോലിയിൽ അമിത് മുഴുകി... കസേരകൾ ഒതുക്കി ഇടാനും തോരണങ്ങൾ അഴിച്ചു മാറ്റാനും അക്ഷിതും ഒപ്പം ഉണ്ടെങ്കിലും അവനെ കൊണ്ട് കൂടുതൽ ഒന്നും ചെയ്യിക്കാൻ അമിത് തയ്യാറായില്ല... നേരത്തെ തന്റെ ഏട്ടനെ പരിഹസിച്ചത് അവന്റെ മനസിൽ നിന്നും മാഞ്ഞു പോയിട്ടില്ല.. പൊതുവെ അക്ഷിത് ഇത്തരം പ്രവർത്തികളിൽ ഉത്സാഹം കാണിക്കാറില്ല.. വളരെ സാവധാനം മാത്രമേ എന്തും ചെയ്യൂ... എല്ലാവരും വേഗത്തിൽ ഓഡിറ്റോറിയത്തിൽ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ അക്ഷിത് മാത്രം നാണം കുണുങ്ങിയേ പോലെ ജോലി എടുക്കുന്നതിനാൽ അമിതിന്റെ കണ്ണുകൾ അവനെ ചുറ്റി പറ്റി ആയിരുന്നു... ആരെങ്കിലും തന്റെ ഏട്ടനെ കളിയാക്കുന്നുണ്ടോ എന്നറിയാൻ അവൻ കാതുകൾ കൂർപ്പിച്ചു... പലരും താൻ ഉള്ളത് കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് അവന് അറിയാമായിരുന്നു.. ഏട്ടനെ ഒരു പരിഹാസപാത്രമാക്കാൻ അവനൊട്ടും ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ അമിത് അക്ഷിതിനെ മാറ്റി നിർത്തി... അവരുടെ ക്ലാസ്സിലെ ബോയ്സ് മുഴുവൻ അവിടെ ഉള്ളതിനാൽ അക്ഷിതിനെ മാത്രം ക്ലാസ്സിലേക്ക് പറഞ്ഞയച്ചാൽ ഗേൾസ് മാത്രം ഉള്ള ക്ലാസ്സിൽ അവരും ഏട്ടനെ കളിയാക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.... "ഏട്ടാ.. ഏട്ടൻ പൊയ്ക്കോളൂ.. ഇവിടുത്തെ ജോലി ഒക്കെ കഴിഞ്ഞു.. ഇനി അല്ലറ ചില്ലറ സെറ്റിംഗ്സ് മാത്രമേ ഉള്ളൂ.. ഏട്ടൻ ലൈബ്രറിയിൽ പോകണമെന്ന് പറഞ്ഞിരുന്നില്ലേ.. ഇവിടുത്തെ കഴിഞ്ഞാൽ ഞാൻ വരാം.. ഏട്ടൻ പോയി ബുക്സ് എടുത്തോ " താൻ മനസ്സിൽ ആഗ്രഹിച്ച കാര്യം അമിത് പറഞ്ഞതും അക്ഷിതിന്റെ മുഖം തെളിഞ്ഞു.. അക്ഷിത് പോയതും അമിത് വീണ്ടും ജോലികളിൽ മുഴുകി.. "അമി... സംഭവം കളറായി.. പക്ഷേ.. ഒരു കാര്യം.. പ്രോഗ്രാം തുടങ്ങിയ മുതൽ അവസാനം വരെ ഞാൻ തപ്പിയ ആളെ മാത്രം കിട്ടിയില്ല... ആഹ്.. ഇട്സ് ഓക്കേ.. അവളീ കോളേജിൽ തന്നെ ഉണ്ടാവുമല്ലോ.. ഞാൻ കണ്ടു പിടിച്ചോളാം " "നീ ഇപ്പോഴും അവളെ വിട്ടില്ലേ... " "നോ.. അവളെ ഞാൻ വിടില്ല.. ഒരു ജാക്കി ചാത്തിയാ അവൾ.. തല്ല് കൊണ്ടപ്പോൾ അവന്റെ മുഖം ഫ്യൂസ് അടിച്ച പോലെ ആയത് ഞാൻ കണ്ടതാ.. ഏകദേശം നീയിട്ട് പൊട്ടിക്കുന്ന പോലെ തന്നെ.. അങ്ങനൊരു മൊതലിനെ അപ്പൊ ഒന്ന് നേരിൽ കാണേണ്ടേ " "കണ്ടിട്ടെന്തിനാ ആവോ.. കെട്ടാൻ ആണോ... " "പോടാ.. എന്നിട്ടെന്തിനാ എന്നെയിട്ട് ഒരോ ദിവസവും പൊട്ടിക്കാനോ.. വേണേൽ നീ കെട്ടിക്കോ.. അപ്പൊ സംഗതി ഉഷാറാവും.. നിങ്ങൾ രണ്ടു പേരും ചേരും " "മിണ്ടാതെ നടക്കെടാ പട്ടീ " ഓഡിറ്റോറിയത്തിന്റെ വാതിൽ പൂട്ടി താക്കോലുമായി അമിതും ഈശ്വറും പ്രിൻസിയുടെ ഓഫീസിലേക്ക് നടന്നു. ലഞ്ച് ബ്രേക്ക്‌ ആയതിനാൽ പെൺകുട്ടികൾ എല്ലാം പുറത്തുണ്ടായിരുന്നു... ഒരോ പെൺകുട്ടിയെ കാണുമ്പോഴും ഈശ്വർ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു... ആദ്യം ഒന്നും അമിതിന്റെ ശ്രദ്ധയിൽ പെട്ടില്ലെങ്കിലും തങ്ങളുടെ നേരെ വരുന്ന ഒരു പെൺകുട്ടി ചിരിക്കുന്നത് കണ്ടതും അവൻ സംശയത്തോടെ തല ചെരിച്ചു നോക്കി.. അവൾ അവരെ കടന്നു പോയതും ഈശ്വറും ചിരിച്ചു കൊണ്ട് തല ചെരിച്ച് പിറകിലേക്ക് നോക്കി.. ഈ സമയം അമിത് അവന്റെ വലത്തേ കൈ ഈശ്വറിന്റെ കഴുത്തിലൂടെ ഇട്ട് ഇടത്തേ കൈ കൊണ്ട് ആ കയ്യിനെ ലോക്ക് ചെയ്ത് അവനെ തന്റെ കൈക്കുള്ളിൽ അമർത്തി.. "എടാ പട്ടീ... നിന്റെ ഉദ്ദേശം എനിക്ക് മനസ്സിലാവുന്നുണ്ട്.. മറ്റേ പെണ്ണിനെ തപ്പാണെന്നും പറഞ്ഞ് എല്ലാവരെയും വായിനോക്കുവാണല്ലേ... കിട്ടിയ ചാൻസ് നല്ലോണം മുതലാക്കുന്നുണ്ടല്ലോ.." "ആാാ.. വിടെടാ പട്ടീ... ആ.. അത് സ്വാഭാവികം.. ആ പെണ്ണിനെ കിട്ടുന്നില്ല.. അപ്പൊ പിന്നെ കണ്ണിന് കുളിർമയേകുന്ന ഐറ്റങ്ങൾ ഉണ്ടാവുമ്പോ ഒന്ന് നോക്കി പോവൂലെ.. നീ കൂടെ ഉണ്ടാവുമ്പോൾ എന്ത് കമന്റ് അടിച്ചാലും അവരാരും പ്രതികരിക്കില്ല... " "ഓഹോ.. അപ്പൊ അങ്ങനെയാണല്ലേ... ഇനി നീ ആരെയെങ്കിലും മുഖത്ത് നോക്കിയാ ആ കണ്ണ് ഞാൻ അടിച്ചു പൊട്ടിക്കും.. അങ്ങനെ എന്റെ കെയറോഫിൽ നീ വായിനോക്കി സുഖിക്കേണ്ട.. " അമിത് കടുപ്പിച്ച സ്വരത്തിൽ പറഞ്ഞതും ഈശ്വർ ഓരോന്ന് പിറു പിറുത്തു കൊണ്ട് അവന്റെ കൂടെ നടന്നു. അവൻ പ്രിൻസിയുടെ ഓഫിസിലേക്ക് കയറിയതും ഈശ്വർ പുറത്ത് നിന്ന് തന്റെ പരിപാടി തുടർന്നു.... ************************************ "മ്മ്മ്.. അനീ... വലിയ കുഴപ്പമില്ല അല്ലേ... മൊത്തത്തിൽ ഒരു ആന ചന്തം ഒക്കെ ഉണ്ട്... " കോളേജ് മുഴുവൻ ചുറ്റി കാണാൻ ഇറങ്ങിയ ആര്യ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.. പക്ഷേ അനിയിൽ നിന്നും മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് അവൾ അനിയെ നോക്കി.. പാർക്കിങ് ഏരിയയിൽ കൂട്ടം കൂടി നിൽക്കുന്ന ബോയ്സിലേക്കായിരുന്നു അവളുടെ ശ്രദ്ധ.. "ഡീ... " ആര്യ അവളെ കുലുക്കി വിളിച്ചതും അനി അവിടെ നിന്നും കണ്ണെടുത്തു കൊണ്ട് ആര്യയെ നോക്കി. "എടീ... നമ്മൾ ഇവിടെ വരാൻ ഒരുപാട് വൈകി...എന്നാലും സാരമില്ല.. ഇത് ഞാൻ പൊളിക്കും... നോക്കിക്കോ ആര്യേ.. ഒരൊറ്റ സസ്പെൻഷൻ വാങ്ങിക്കാതെ ഞാൻ നല്ല കുട്ടിയായി അച്ഛന് മുന്നിൽ നിൽക്കും.. ഇമ്മാതിരി ഐറ്റങ്ങൾ ഇവിടെ ഉണ്ടാവുമ്പോ സസ്‍പെൻഷൻ വാങ്ങി വീട്ടിൽ ഇരിക്കാൻ പറ്റുമോ.. " അനിയുടെ കണ്ണുകൾ വീണ്ടും അവരിലേക്ക് നീണ്ടു.. അവളോട്‌ പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയുന്നത് കൊണ്ട് അവളെ അവളുടെ വഴിക്ക് വിട്ട് ആര്യ കോളേജിന്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി... വാക മരങ്ങളും അവയുടെ ചുവട്ടിലെ ഇരിപ്പിടങ്ങളും മതിലിനോട് ചേർന്ന് നിര നിരയായി നിൽക്കുന്ന പൈൻ മരങ്ങളും അവളുടെ കണ്ണിന് കുളിർമയേകി.. കോളേജിന്റെ മതിലിനരികിലെ ചീമ മരത്തിന് ചുവട്ടിൽ ആര്യയും അനിയും ഇരുന്നു.. ഇന്നിനി ക്ലാസ്സിൽ കയറേണ്ടെന്ന് അവർ ഒരുമിച്ച് തീരുമാനിച്ചു.. അവിടെ ഇരുന്ന് കോളേജിന്റെ ഭംഗിയും പിള്ളേരുടെ കുറ്റവും കുറവും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ മൂന്നാല് സീനിയേഴ്സ് അവരുടെ നേരെ വന്നു.. അവരെ കണ്ടതും അനി കണ്ണുകൾ വിടർത്തി ചിരിച്ചു കൊടുത്തു.. ആര്യക്ക് അവരുടെ ചിരിയും കമന്റടിയും ഇഷ്ടപ്പെട്ടില്ല.. അതിനാൽ തന്നെ അവൾ പോകാനായി എഴുന്നേറ്റു.. "ഹേയ്.. ഇന്ന് ജോയിൻ ചെയ്തതാണോ... ഇത് വരെ കോളേജിൽ കണ്ടിട്ടില്ല... " "ഓ.. അപ്പൊ ഏട്ടന്മാർക്ക് സകല പെൺപിള്ളേരുടെയും വിവരം അറിയാമല്ലേ.. എല്ലാവരെയും കണ്ടിട്ടുണ്ടോ " ആര്യ തിരിച്ച് മറുപടി കൊടുത്തതും അവൻ അവളെ അടിമുടി നോക്കി.. "മ്മ്മ്... എല്ലാവരെയും കാര്യമായി കണ്ടിട്ടുണ്ട്.. എന്താ നിങ്ങളുടെ പേര് " അവൻ പേര് ചോദിച്ചതും അനി ചാടി കയറി പേര് പറഞ്ഞു.. അവന്റെ ചോദ്യത്തിനൊക്കെ കൊഞ്ചി കുഴഞ്ഞ് അനി ഉത്തരം പറയാൻ നിന്നതും ആര്യ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവിടെ നിന്നും പോന്നു "അയ്യോ.. പോവാണോ... കാര്യമായി പരിചയപ്പെട്ടില്ല... സാരമില്ല.. ഞങ്ങൾ ഇവിടെ ഒക്കെ ഉണ്ട് .. നമുക്ക് കാണാം" അവൻ വിളിച്ചു പറഞ്ഞതും ആര്യ തിരിഞ്ഞു നിന്ന് അവനെ ഒരു നോട്ടം നോക്കി... അവന്റെ നോട്ടവും സംസാരവും അവൾക്ക് ഒട്ടും ദഹിച്ചില്ല.. ദേഷ്യം വന്നാൽ മൂക്ക് ചുവക്കുന്നത് ആര്യക്ക് ചെറുപ്പം മുതലേ ഉള്ളതാണ്.. പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിൽ ഉള്ളതാണ് അവൾ... അനിയുടെ സ്വഭാവത്തിന് തികച്ചും വിപരീത സ്വഭാവമുള്ളവൾ....കഴിഞ്ഞ കോളേജിൽ ഡിസ്മിസ് വാങ്ങി വന്നതും അവളുടെ മുൻ കോപം കാരണം തന്നെയാണ്... "എന്റെ ആര്യാ.. അവനിപ്പോ എന്താ പറഞ്ഞേ നീ ഇങ്ങനെ തിളക്കാൻ." "നിനക്കവന്റെ നോട്ടം കണ്ടിട്ട് ഒന്നും മനസ്സിലായില്ലേ അനീ.. അവൻ ആള് ശെരിയല്ല.. എനിക്കീ കോളേജ് പിടിക്കുമെന്ന് തോന്നുന്നില്ല. ഇവിടെ മൊത്തം വായിനോക്കികൾ മാത്രമേ ഉള്ളൂ.. നട്ടെല്ലുള്ള ഒരുത്തനും ഇല്ല..മിക്കവാറും ഒരാഴ്ചക്കകം ഒരു സസ്പെൻഷൻ ഞാൻ വാങ്ങിക്കും... നീ വന്നേ " ആര്യ അവളെയും കൂട്ടി മുന്നോട്ടു നടന്നു.. ************************************ "പരിപാടി ഉഷാറായില്ലേ അമിത്.. " "യെസ് മേം. എല്ലാവരും എൻജോയ് ചെയ്തു.. ആരുടെ ഭാഗത്ത്‌ നിന്നും പരാതി ഒന്നും വന്നിട്ടില്ല.. " "അതെനിക്കറിയാം വരില്ലെന്ന്.. അമിത് അല്ലേ അവിടെ ഉള്ളത്...ലഞ്ച് ബ്രേക്ക്‌ അല്ലെ.. പോയി കഴിച്ചോളൂ " പ്രിൻസിക്ക് താക്കോൽ നൽകി കൊണ്ട് അമിത് പുറത്തേക്കിറങ്ങി.. ഈശ്വർ തിരിഞ്ഞു നിന്ന് കോപ്രായങ്ങൾ കാണിക്കുന്നത് കണ്ടതും അമിത് അവന്റെ കൈ പിടിച്ച് തിരിച്ചു.. "ആ.. ഞാൻ ആ കുട്ടിയോട് ഫുഡ്‌ കഴിച്ചോ എന്ന് ചോദിച്ചതാ പട്ടീ.. " "ഓ.. അവൾ കഴിച്ചില്ലെങ്കിൽ നിനക്കിറങ്ങൂലെ " "ഒന്ന് ചോദിക്കാനും പറ്റൂലെ.. ഹോ..എന്തൊരു കഷ്ടാ.. കഴിഞ്ഞോ പ്രിൻസിയുമായുള്ള നിന്റെ സൊള്ളൽ.. വയറ് കത്തിയെരിയുന്നു.. വാ പോകാം.. " "ഏട്ടനെ വിളിക്കേണ്ടേ.. " "ഓഹ്.. ഇനിയിപ്പോ ലൈബ്രറിയിലെ മൊത്തം ബുക്സ് തലയിൽ ഏറ്റേണ്ടി വരും.. നിന്റെ ഏട്ടന് ഒന്നോ രണ്ടോ എടുത്താൽ പോരേ " "പ്രൊജക്റ്റ്‌ എഴുതി താ എന്ന് പറഞ്ഞ് ഇനി നീ വാ.. അപ്പോൾ ഇതിന്റെ മറുപടി പറഞ്ഞ് തരാ " "ഏയ്‌.. ഞാൻ ചുമ്മാ പറഞ്ഞതാ.. എനിക്കറിയില്ലേ നിന്റെ ഏട്ടൻ പ്രൊജക്റ്റ്‌ നുള്ള റഫറൻസിന് വേണ്ടിയിട്ടാണ് ബുക്സ് ഒരുപാട് കളക്റ്റ് ചെയ്യുന്നേ എന്ന്.. വാ നമുക്ക് പോയി ഏട്ടനെ ഏറ്റാൻ സഹായിക്കാം.. " അമിതും ഈശ്വറും അക്ഷിതിനെ തിരഞ്ഞ് ലൈബ്രറിയിലേക്ക് നടന്നു... ************************************ "ആര്യാ.. വിശക്കുന്നു.. നമുക്കിനി എന്തെങ്കിലും കഴിക്കാം.. ക്യാന്റീൻ എവിടെ ആണാവോ.. " "അവിടെ ആണെന്ന് തോന്നുന്നു.. അങ്ങോട്ട്‌ പോകുന്നതിന് മുൻപ് നമുക്ക് ലൈബ്രറിയൽ ഒന്ന് കയറി നോക്കാം.. വലിയ ലൈബ്രറി ആണെന്നല്ലേ കേട്ടത്.. ഇനിയിപ്പോ ഇതും കൂടി അല്ലേ കാണാൻ.. അവിടെ യും കൂടി കണ്ടിട്ട് പോകാം.. നീ വാ " "ഹാ.. പോകാം.. കഴിഞ്ഞ കോളേജിലെ പോലെ ലൈബ്രറിയിലെ സർ കാണാൻ കൊള്ളാവുന്ന ചരക്കാണോ എന്നൊന്ന് നോക്കട്ടെ.. എന്നാ പിന്നെ ക്ലാസ്സ്‌ കട്ട് ചെയ്ത് ഇവിടെ വന്നിരിക്കാ " അതും പറഞ്ഞ് അനി ആര്യയുടെ കൈ വിട്ട് കൊണ്ട് മുന്നോട്ടോടി.. ലൈബ്രറി വാതിൽക്കൽ എത്തിയതും പെട്ടന്ന് എതിരെ വന്ന ആളുമായി കൂട്ടിമുട്ടി... ഇടിയുടെ ശക്തിയിൽ പുസ്തകങ്ങൾ താഴേക്ക് വീണു.. "സോറി... സോറി.. സോറി.. " താൻ വന്നിടിച്ചതിന് ഇവനെന്തിനാ സോറി പറയുന്നേ എന്നാലോചിച്ച് കൊണ്ട് അനി ആര്യയെ നോക്കി.. താഴെ കിടന്ന ബുക്സ് വാരിയെടുത്ത് തല താഴ്ത്തി അവൻ പോകാൻ നിന്നതും പെട്ടന്ന് എന്തോ കണ്ട പോലെ അനി അവന്റെ മുന്നിൽ വന്നു നിന്നു... അവളുടെ കണ്ണുകൾ വിടർന്നു.. അവനെ അടിമുടി നോക്കി അവൾ വശ്യമായി ചിരിച്ചു.. കാണാൻ കൊതിച്ച ആളെ തൊട്ടരികിൽ കിട്ടിയ പ്രതീതിയിൽ അവൾ അവനെ തന്റെ കണ്ണുകൾ കൊണ്ട് ആകെ ഉഴിഞ്ഞു.. "ചെയർമാൻ ആണല്ലേ " അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് കണ്ണിറുക്കി കൊണ്ട് അവൾ ചോദിച്ചതും അവൻ ഒരടി പിന്നിലേക്ക് നീങ്ങി നിന്നു.... (തുടരും) ഓയ് മുത്തുമണീസ് 😘😘 ഇഷ്ടമായാൽ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ...സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഒത്തിരി സ്നേഹം 🥰🥰 അടുത്ത ഭാഗം വ്യാഴാഴ്ച #📙 നോവൽ #📔 കഥ
*ആത്മരാഗം*💖 *(A COLLEGE BASED LOVE STORY)* *ഭാഗം 12* *✍🏻THANSEEH WAYANAD* 💞💞💞💞💞💞💞💞💞💞💞 'ഛെ.. എന്നാലും അവളിതെവിടെ പോയി.. മുഖം ശെരിക്ക് കണ്ടതുമില്ല..ഈ ആൾക്കൂട്ടത്തിൽ നിന്ന് എങ്ങനെ അവളെ കണ്ടു പിടിക്കും ' പ്രോഗ്രാം തുടങ്ങാനായെന്ന അന്നൗൺസ്‌മെന്റ് ലഭിച്ചതും എല്ലാവരും കൂട്ടത്തോടെ ഹാളിലേക്കൊഴുകി... നിര നിരയായി വന്നു കയറുന്ന പെൺകുട്ടികളിലേക്കായിരുന്നു ഈശ്വറിന്റെ ശ്രദ്ധ.. പ്രതേകിച്ച്,, വെള്ള ഡ്രസ്സ്‌ അണിഞ്ഞവരിലേക്ക് അവന്റെ കണ്ണുകൾ ചലിച്ചു.. സ്റ്റേജിലേക്ക് ഈശ്വറിനെ കാണാത്തത് കൊണ്ട് അമിത് ഹാളിലേക്ക് കയറുന്ന വാതിലിനടുത്തേക്ക് വന്നു.. അവിടെ ഓരോന്ന് പിറു പിറുത്തു നിൽക്കുന്ന ഈശ്വറിനെ കണ്ടതും അവൻ അവന്റെ ഷോൾഡറിൽ കൈ വെച്ചു.... "ഏയ്‌.. കൈ മാറ്റ്‌.......... മ്മ്മ്.. ഇവളാണോ ഇനി, ഇവളുടെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ട്.. ഒരു തന്റേടി ലുക്ക്, പക്ഷേ മുടി തീരെ ഇല്ലല്ലോ... മറ്റവൾക്ക് നല്ല മുടിയുണ്ട്.. ഇത് കോലാപ്പി.. അപ്പൊ ഇവളല്ല.. " കുറച്ചപ്പുറത്തായി ഇരിക്കുന്ന വെള്ള ചുരിദാർ ഇട്ട പെൺകുട്ടിയെ നോക്കി പറഞ്ഞു കൊണ്ട് ഈശ്വർ അമിതിന്റെ കൈകൾ തട്ടി മാറ്റിയതും അമിത് ദേഷ്യത്തിൽ ഒന്നൂടെ അവന്റെ ഷോൾഡറിൽ കൈ വെച്ചു...ഉടനെ ഈശ്വർ ഒന്ന് ഞെട്ടി കൊണ്ട് ചിരി വരുത്തി തിരിഞ്ഞു നോക്കി.. തിരിഞ്ഞു നോക്കാതെ തന്നെ കൈ വെച്ചത് അമിത് ആണെന്ന് അവന് മനസ്സിലായിരുന്നു.. "പരിപാടി തുടങ്ങി വെക്കാൻ നോക്കാതെ നീ ഇവിടെ കിടന്ന് ഡാൻസ് കളിക്കുവാണോടാ പട്ടീ.. സ്റ്റേജിൽ ടീച്ചേഴ്സ് ഒക്കെ വന്നു തുടങ്ങി.. സ്വാഗതം പറയേണ്ട ഉത്തരവാദിത്വം നിന്റെയാണെന്നു മറന്നു പോയോ... പെൺകുട്ടികളുടെ വായിൽ നോക്കി നിന്നത് മതി " "അയ്യേ.. നീയൊന്ന് പോടാ.. എനിക്കതല്ലെ പണി.. ഞാൻ ആരെയും വായിനോക്കി നിന്നതൊന്നുല്ല.. ഞാനേയ് മറ്റവളെ തപ്പാൻ വന്നതാ.... " "ആരെ " "അവളെ തന്നെ.. ആ ഉരുക്ക് വനിതയെ.. " "ഉരുക്ക് വനിതയോ.. നീ എന്ത് ഭ്രാന്താടാ ഈ പറയുന്നേ " "എടാ.. ഞാൻ നേരത്തെ പറഞ്ഞില്ലേ ഒരുത്തി ഒരുത്തനിട്ട് കൊടുത്തെന്ന്.. അവളെ തപ്പാ " ഈശ്വർ കാര്യത്തിൽ പറഞ്ഞു കൊണ്ട് വീണ്ടും തന്റെ കണ്ണുകൾ ഹാളിൽ ഇരിക്കുന്ന പെൺകുട്ടികളിലേക്ക് തിരിച്ചു.. അത് കണ്ട അമിത് അവന്റെ മുഖം തന്റെ നേരെ തിരിച്ചു. "ആാാാ... എടാ പട്ടി.. വേദനിക്കുന്നു.. " "മിണ്ടാതെ വരാൻ നോക്ക്.. പെണ്ണിനെ തപ്പാൻ വന്നേക്കുന്നു അവൻ.. അതും അങ്ങനെ ഒരു പെണ്ണുണ്ടോ എന്ന് തന്നെ ഉറപ്പില്ല.. എടാ മണ്ടാ... പൊട്ടാ.. ഈ കോളേജിൽ ഇത്രയും കാലമായിട്ട് അങ്ങനെ ഒരു പെണ്ണിനെ നീ കണ്ടിട്ടുണ്ടോ... വെറുതെ ഓരോ വട്ട് പറഞ്ഞു വരും സമയം കളയാൻ... " "അമിതേ ഞാൻ ശെരിക്കും.... " "ഷ്ഷ്.. മിണ്ടരുത്.. ഇനിയും നീ ആ പെണ്ണിനെ പറ്റി പറഞ്ഞാൽ നിന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും.. പിന്നെ പ്രസംഗം നടത്താൻ അവിഞ്ഞ മുഖവുമായി പോകേണ്ടി വരും സഖാവിന്... മര്യാദക്ക് വാ " ഈശ്വറിനെ കടുപ്പിച്ചു നോക്കി കൊണ്ട് അമിത് സ്റ്റേജിലേക്ക് പോയി.. അവൻ പോയതും ഈശ്വർ മുഖം ചുളിച്ചു കൊണ്ട് വീണ്ടും പെൺകുട്ടികളുടെ ഭാഗത്തേക്ക്‌ നോക്കി. "ഹോ.. അവളെ കണ്ട് പിടിച്ച് കൂടെ കൂട്ടാമെന്ന് കരുതിയതാ..തന്റേടിയായ ഒരുത്തനും ഒരുത്തിയും ഇടം വലം ഉണ്ടാവുന്നത് എനിക്കൊരു ഗെറ്റപ്പല്ലേ...... ഹാ.. യോഗം ഇല്ല... ഈ കാട്ടാളന്റെ കൂടെ ഒരു പെണ്ണും വാഴില്ല..." അമിതിനെ നോക്കി പിറു പിറുത്തു കൊണ്ട് ഈശ്വർ തന്റെ ഷർട്ട്‌ നേരെ ആക്കി മുഖത്ത് ക്ലോസപ്പ് ചിരി വരുത്തി കൊണ്ട് സ്റ്റേജിലേക്ക് കയറി.... ഈശ്വർ തിരിഞ്ഞതും ഹാളിന്റെ വാതിൽക്കൽ കൈ കോർത്തു പിടിച്ചു കൊണ്ട് ആര്യയും അനിയും വന്നു നിന്നു... ഹാളിന്റെ വാതിൽക്കൽ കൈ വെച്ച് അനി തല അകത്തേക്കിട്ട് എല്ലാവരെയും നോക്കി... ഒരു സൈഡിൽ കൂട്ടം കൂടി നിൽക്കുന്ന ബോയ്സിനെ കണ്ടതും അവളുടെ ചിരി തെളിഞ്ഞു...അവൾ ആര്യയുടെ കൈ പിടിച്ച് അകത്തേക്ക് കടന്നു.. ബോയ്സ് ഏറ്റവും പിറകിൽ തടിച്ചു കൂടി നിൽപ്പാണ്.. അവർക്കിടയിലേക്ക് നടന്ന് ഇരിപ്പിടത്തിനായി ചുറ്റും നോക്കി.. ഈ സമയം ആര്യയുടെ കയ്യിൽ നിന്ന് ചൂടോടെ അടി വാങ്ങിയവൻ തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന ആര്യയെയും അനിയേയും കണ്ടു.. ആര്യയുടെ മുഖം കണ്ടതും അവൻ അറിയാതെ തന്റെ കവിളിൽ കൈ വെച്ച് തലോടി.. ആ സമയം ആര്യയുടെ കണ്ണുകൾ അവന് നേരെ പോയതും അവൻ പെട്ടന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് മാറി കൊടുത്തു .. അവനെ അടിമുടി നോക്കി കൊണ്ട് ആര്യ അവൻ നീക്കി തന്ന കസേരയിൽ ഇരുന്നു... തൊട്ടരികിൽ അനിയും.. ബോയ്സിന് ഓപ്പോസിറ്റ് ആയതിനാൽ തന്നെ അവർ വന്നിരുന്നതും ചില വായിനോക്കികൾ അവരെ നോക്കാനും കമന്റ് പറയാനും തുടങ്ങി..... "ഡിയർ സ്റ്റുഡന്റസ്... " പ്രൗഢ ഗംഭീരം നിറഞ്ഞ ആ ശബ്ദം ഹാളിൽ അലയടിച്ചതും എല്ലാവരും നിശബ്ദരായി... ച്യുയിങ്കം ചവച്ച് കൊണ്ട് ബോയ്സിനെ നോക്കി സൈറ്റ് അടിച്ചു കളിക്കുന്ന അനി ആ ശബ്ദം കേട്ടതും തല ചെരിച്ചു കൊണ്ട് സ്റ്റേജിലേക്ക് നോക്കി... ബ്ലാക്ക് ഷർട്ടിൽ അടിപൊളി ലുക്കിൽ എല്ലാവർക്ക് മുന്നിലും നിൽക്കുന്ന അമിതിനെ അവൾ കണ്ടതും അവളുടെ കണ്ണുകൾ അവനിലുടക്കി.. "ഫ്രഷേഴ്‌സിനെ വെൽക്കം ചെയ്ത് കൊണ്ട് ഞങ്ങൾ സീനിയേഴ്സ് നടത്തുന്ന ചെറിയൊരു പ്രോഗ്രാം ആണിത്.. കളിയും ചിരിയുമായി കുറച്ചു സമയം നമുക്കിവിടെ ഒത്തുകൂടാം... " അമിതിന്റെ വായിൽ നിന്നും വരുന്ന ഒരോ വാക്കുകൾക്കും അനി കാതോർത്തിരുന്നു... അവളുടെ അരികിൽ ഇരിക്കുന്ന. ആര്യ അവിടെ നടക്കുന്ന പരിപാടിയിൽ താല്പര്യം കാണിക്കാതെ അനിയുടെ ഷോൾഡറിൽ തന്റെ ഒരു കൈ കയറ്റി വെച്ച് ഹാളിൽ ഇരിക്കുന്ന എല്ലാവരെയും വീക്ഷിച്ചു... അതിനിടയിൽ തങ്ങൾക്ക് നേരെ ഓവറായി വരുന്ന കമന്റ് ഉം ചൂളമടിയും കേട്ട് ആ ഭാഗത്തേക്ക് ഒരുഗ്രൻ നോട്ടം എറിയുന്നുമുണ്ട്..... അനി അതൊന്നും ശ്രദ്ധിക്കാതെ അമിതിൽ മാത്രം കണ്ണും നട്ടിരിപ്പാണ്.. "ഹോ.. എന്റെ കൃഷ്ണാ... പുതിയ കോളേജിലേക്ക് അച്ഛൻ പിടിച്ച് ചേർത്തപ്പോ ഞാൻ കരുതി പണി പാളുമെന്ന്.. ഇതെനിക്ക് ചാകര ആണല്ലോ... ഈ ഓണം കേറാ മൂലയിൽ കാണാൻ ചേലുള്ള ഇത്രയും അധികം ചെക്കന്മാർ ഉണ്ടെന്ന് ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ ഒരു വർഷം ആ കോളേജിൽ പോയതിന് പകരം ഇങ്ങോട്ട് വന്നാ മതിയായിരുന്നു.. അവിടെ കാണാൻ കൊള്ളാവുന്ന ആരെങ്കിലും ഉണ്ടായിരുന്നോ... ഒരു ചുക്കുമില്ല.. കഷ്ടപ്പെട്ട് സസ്‌പെൻഷൻ വാങ്ങിയത് തന്നെ ഫുൾ ബോറിങ് ആയത് കൊണ്ടല്ലേ... ഐവ... എന്താ അവന്റെ ഒരു സംസാരം... " താടിക്കും കൈ കൊടുത്ത് അമിതിൽ ലയിച്ചിരിക്കുന്ന അനിയിൽ നിന്നും വന്ന വാക്കുകൾ കേട്ട് ആര്യ അമിതിന്റെ മുഖത്തേക്ക് നോക്കി.. പൊതുവെ ആണുങ്ങളോട് തല്ല് കൂടാൻ മാത്രം അവരുടെ മുഖത്തേക്ക് നോക്കാറുള്ള ആര്യ അവനെ ഒന്ന് നോക്കി മുഖം തിരിച്ച് അനിയെ നോക്കി. അവളിപ്പോഴും അവന്റെ വായിൽ നോക്കി ഇരിക്കാണെന്ന് കണ്ടതും ആര്യ അവളിൽ നിന്നും കണ്ണെടുത്ത് പുറത്തേക്ക് നോക്കിയിരുന്നു. സ്വാഗതം പറയാനായി അമിത് ഈശ്വറിനെ ക്ഷണിച്ചതും അവൻ മൈക്കിനടുത്തേക്ക് വന്നു നിന്നു... "പ്രിയമുള്ളവരേ.... നാമിവിടെ ഒത്തു കൂടിയിരിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് നമ്മുടെ ചെയർമാൻ വിശദീകരിച്ചു തന്നുവല്ലോ... ക്ലാസ്സ്‌ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞുള്ള ഈ വെൽക്കം പാർട്ടി എന്തിനാ എന്ന് നിങ്ങളിൽ പലർക്കും തോന്നിയിട്ടുണ്ടാവും.. എല്ലാ വർഷവും ഈ പ്രോഗ്രാം സീനിയേഴ്സ് നടത്താറുണ്ട്.. ഇത്തവണ ടൂർണമെന്റ് ആദ്യം വന്നത് കൊണ്ട് അതിന്റെ തിരക്കിൽ ആയി പോയി.. നമ്മുടെ കോളേജ് വിജയിച്ച വിവരം എല്ലാവരും അറിഞ്ഞു കാണും.. വർഷങ്ങളായി നിലനിർത്തി പോരുന്ന എല്ലാ വിജയങ്ങളും ഈ വർഷവും നില നിർത്താൻ നമുക്ക് സാധിക്കണം.... ഈ പ്രോഗ്രാമിൽ എത്തിച്ചേർന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഫ്രഷേഴ്‌സിനും ഞാൻ സ്വാഗതം അറിയിക്കുന്നു.... പ്രസംഗം മാത്രമല്ല നമ്മളിവിടെ ഒരുക്കിയിട്ടുള്ളത്....റാഗിങ് പാടില്ല എന്ന റൂൾ ഉള്ളത് കൊണ്ട് ഫ്രഷേഴ്‌സ് ഡേയ്ക്ക് ചെറിയ പണിയൊക്കെ കൊടുക്കാനുള്ള പെർമിഷൻ ഞങ്ങൾക്ക് തന്നിട്ടുണ്ട്.... അല്ലേ മേം... (തല ചെരിച്ച് ചിരിച്ചു കൊണ്ട് ഈശ്വർ പറഞ്ഞതും അനിഘ മേം തലയാട്ടി ചിരിച്ചു ) നമ്മുടെ കോളേജിന്റെ മുത്തായ എല്ലാവർക്കും പ്രിയപ്പെട്ട പ്രിൻസി അനിഘ മേമിനെ നമ്മളിലേക്ക് വന്നു ചേർന്ന ഫ്രഷേഴ്‌സിനോട്‌ എന്തൊക്കെയോ പറയാൻ ഉണ്ട്..സോ.. അനിഘ മേമിന് സു സ്വാഗതം " ഈശ്വറിന്റെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി ലഭിച്ചതും ഈശ്വർ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് അമിതിന്റെ അടുത്തേക്ക് ചെന്ന് നിന്നു.. "നോക്കെടാ നോക്ക്.. ലുക്കിൽ അല്ല കാര്യം... നീ വായിട്ടലച്ചപ്പോൾ ആരെങ്കിലും കയ്യടിച്ചോ.. എല്ലാ പെൺപിള്ളേരും നിന്റെ വായിക്കകത്ത് കയറി നിന്നു... എന്നേ കണ്ടോ... എന്തൊരു കയ്യടി ആയിരുന്നു... എനിക്കിപ്പോ കുറച്ച് വില ഒക്കെ ഉണ്ട്.. " മുന്നിൽ ഇരിക്കുന്ന കുട്ടികളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് ഈശ്വർ അമിതിനോട് പറഞ്ഞതും അവൻ ഈശ്വറിനെ അടി മുടി നോക്കി തലയാട്ടി കൊണ്ട് ചിരിച്ചു... "അമിത്... അപ്പോൾ ആൾ ദി ബെസ്റ്റ്... പരിപാടി നടക്കട്ടെ... അലമ്പ് കാണിക്കരുത്.. എന്തെങ്കിലും കംപ്ലയിന്റ് കിട്ടിയാൽ ഞാൻ ആക്ഷൻ എടുക്കും.. " "ഏയ്‌.. നോ മേം...മേം ധൈര്യമായി പൊയ്ക്കോളൂ.. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം.. " ടീച്ചേഴ്സ് പോയതും അമിത് വീണ്ടും സ്റ്റേജിൽ കയറി . അമിതിനെ സ്റ്റേജിൽ കണ്ടതും എല്ലാ പെൺകുട്ടികളും അവനെ നോക്കി ഇരുന്നു... അതിനിടയിൽ ലീനയും ഉണ്ടായിരുന്നു.. അമിതിനെ ചെറിയ പേടി ഉണ്ടെങ്കിലും അവനെ വായിനോക്കാൻ കിട്ടുന്ന അവസരം ആയത് കൊണ്ടും അവൻ ഈ സമയം പ്രതികരിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടും അവൾ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചു... എല്ലാവരുടെയും കണ്ണുകൾ തനിക്ക് നേരെ ആണെന്നറിഞ്ഞ അമിതിന് ചെറിയ ഈർഷ്യം തോന്നിയെങ്കിലും അവൻ ആ ഭാഗത്തേക്ക്‌ മൈൻഡ് ചെയ്യാനേ പോയില്ല... "അപ്പോൾ നമുക്ക് നമ്മുടെ കലാപരിപാടികൾ തുടങ്ങാം.. " അമിത് വിളിച്ചു പറഞ്ഞതും എല്ലാവരും കയ്യടിച്ച് കൂവി വിളിച്ച് സപ്പോർട്ട് ചെയ്തു... ഈശ്വർ ചെറിയ പെട്ടിയുമായി സ്റ്റേജിൽ നിന്നും താഴേക്ക് ഇറങ്ങി... പെട്ടി കുലുക്കി കൊണ്ട് അവൻ ഒരു പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു.. "അതിൽ നിന്നും ഒരു ലോട്ട് എടുക്കണം... അതിൽ എന്ത് ചെയ്യാനാണോ പറഞ്ഞത് അത് ഈ സ്റ്റേജിൽ വെച്ച് ഇത്രയും പേരുടെ മുന്നിൽ വെച്ച് ചെയ്യണം.. സോ.. പ്ലീസ്.. ഒരു ലോട്ട് എടുക്കൂ " മൈക്കിലൂടെ അമിത് വിളിച്ചു പറഞ്ഞതും ആ പെൺകുട്ടി ഒരു ലോട്ടെടുത്ത് അതുമായി സ്റ്റേജിലേക്ക് കയറി.... ലോട്ട് അമിത് വാങ്ങി അവനത് ഉറക്കെ വായിച്ചു... "ഈ കുട്ടിക്ക് കിട്ടിയിരിക്കുന്നത് മോണോ ആക്ട് ആണ്... സിനിമയിലെ ഏതെങ്കിലും കോമഡി ആക്ടറിനെ അഭിനയിച്ചു കാണിക്കണം... " അമിതിന്റെ വാക്കുകൾ കേട്ടതും എല്ലാവരും കയ്യടിച് ആർപ്പ് വിളിച്ചു.. പലരും പല പേരുകളും വിളിച്ചു പറഞ്ഞു... ചിലർ ജഗതിയെ ചിലർ സുരാജിനെ.. അങ്ങനെ ഒരോ പേരുകൾ ഉയർന്നു വന്നു.. ആ പെൺകുട്ടി ആണേൽ പേടിച്ച് ചമ്മിയ അവസ്ഥയിൽ നിൽക്കാണ്‌... ഇത് ചെയ്യാൻ അറിയില്ല എന്ന് അമിതിനോട് പറയാൻ പേടി ആയത് കൊണ്ട് മാത്രം അവൾ ഷാൾ കൈ കൊണ്ട് ഞെരിച്ച് മിണ്ടാതെ നിന്നു.. "വേഗം ചെയ്യടീ " സീനിയേഴ്‌സിൽ ഒരുത്തൻ സ്റ്റേജിന് അടുത്ത് നിന്നും വിളിച്ചു പറഞ്ഞതും അമിത് അവനെ നോക്കി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.. "എന്താ ചെയ്യുന്നില്ലേ.. " "അത്... അത്.. എനിക്ക് അഭിനയിച്ചു കാണിക്കാൻ ഒന്നും അറിയില്ല.. " എല്ലാവരുടെയും മുന്നിൽ നാണം കെടുന്നതോർത്ത് അവൾ തല താഴ്ത്തി നിന്നു.. "ഓക്കേ.. ഫൈൻ.. ഇയാൾക്ക് പാട്ട് പാടാൻ അറിയുമോ.. അറിയുമെങ്കിൽ നല്ലൊരു പാട്ട് പാട് " അറിയുമെന്ന് തലയാട്ടിയതും അമിത് അവൾക്ക് മൈക്ക് കൊടുത്തു... മോണോ ആക്ട് ചെയ്യേണ്ടെന്ന് പറഞ്ഞത് കൊണ്ട് അവളുടെ മുഖം വിടർന്നിട്ടുണ്ട്... മൈക്ക് മുറുകെ പിടിച്ച് മുഖത്ത് കോൺഫിഡന്റ് വരുത്തി അവൾ നല്ലൊരു അടിപൊളി പാട്ട് പാടി.... "സ്റ്റുഡന്റസ്... ബികോമിലെ രേഷ്മയാണ് നമ്മുക്ക് വേണ്ടി പാട്ട് പാടിയത്... ഇനി അടുത്ത ടാസ്ക് ആർക്കാണെന്ന് നോക്കാം... ഈശ്വർ.." ഈശ്വറും വേറെ ഒരുത്തനും കൂടി ടേബിൾ സ്റ്റേജിന് നടുവിലേക്ക് കൊണ്ടിട്ടു... അതിൽ ഒരു വലിയ പാത്രത്തിൽ നിറയെ ഓർക്കാപ്പുളി വെച്ചു.... മുന്നിൽ ഇരിക്കുന്ന ഒരുത്തനെ വിളിച്ചു വരുത്തി.. "ബിബിഎ യിലെ രാഹുൽ ആണിത്.. നല്ലൊരു ക്ലാപ്പ് കൊടുക്കാം.. 15 സെക്കന്റിൽ ഈ പത്ത് ഓർക്കാപ്പുളിയും തിന്ന് തീർക്കണം... ഓക്കേ ആണോ " ടാസ്കിന് റെഡി ആണെന്ന് അവൻ പറഞ്ഞതും എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.. "എടാ... ഇത്തരം ചെറിയ പണികൾ കൊടുത്താൽ മതിയോ... നമുക്ക് വേറെ എന്തെങ്കിലും നോക്കാം.. " "വേണ്ട.. ഇങ്ങനെ മതി... കളി കൂടിയാൽ മേം ആക്ഷൻ എടുക്കും... " കൂടുതൽ ബുദ്ധിമുട്ടിക്കാതെ രസകരമായ കളികളും പാട്ടുകളും കൊണ്ട് എല്ലാവരും പ്രോഗ്രാം കളറാക്കി...ആരെ കൊണ്ടും നിർബന്ധിച്ചു ചെയ്യിക്കാൻ അമിത് തയ്യാറായില്ല... അതിനാൽ തന്നെ എല്ലാവർക്കും അമിതിനോട് ഒരുപാട് ബഹുമാനവും ഇഷ്ടവും കൂടി... അവന് ദേഷ്യം കൂടുതൽ ഉള്ള ടൈപ്പ് ആണെങ്കിലും അവൻ നല്ലൊരു മനസ്സിന് ഉടമയാണെന്ന് പ്രോഗ്രാമിൽ നിന്ന് എല്ലാവർക്കും മനസ്സിലായി.... എങ്കിലും... പ്രോഗ്രാം നടക്കുന്ന സമയത്ത് അനാവശ്യ ശബ്ദങ്ങൾ ഉണ്ടാക്കുന്നവരെയും ഗേൾസിനെ കമന്റ് അടിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നവരെയും അവൻ തന്റെ കണ്ണുകൾ കൊണ്ട് നേരിട്ടു... അവന്റെ ഒരു നോട്ടത്തിൽ എല്ലാവരും പൂച്ചയെ പോലെ അടങ്ങി ഇരുന്നു...... ഒരേ സമയം അമിത് പേടിപെടുത്തുകയും ഇഷ്ടപ്പെടുത്തുകയും ചെയ്തു.... ************************************ "എന്ത് ഊള ഗെയിം ആണിതൊക്കെ.. നഴ്‌സറി പിള്ളേരെ പോലെ... അനീ വാ നമുക്ക് പോകാം.. " അവിടെ നടക്കുന്ന രസകരമായ ഗെയിം ഒന്നും ആര്യക്ക് ഇഷ്ടപ്പെട്ടില്ല.. അനിയാണേൽ അമിതിനെയും വായും പൊളിച്ച് നോക്കി നിൽക്കാണ്‌.. ടാസ്ക് നടക്കുന്നതിനിടയിൽ അവന്റെ സംസാരവും ചിരിയും കളിയും ഒക്കെ ആസ്വദിച് മറ്റേതോ ലോകത്തായിരുന്നു അവൾ...താൻ പറഞ്ഞത് അവൾ കേട്ടില്ലെന്ന് ബോധ്യമായതും ആര്യ അവൾക്കിട്ട് ഒന്ന് കൊടുത്തു... "ഡി.. വാ പോകാം.. അവന്മാരുടെ പിള്ളേര് കളി കാണുന്നേലും നല്ലത് ഈ കോളേജ് ചുറ്റി കാണുന്നതാ.. വാ " ആര്യ എഴുന്നേറ്റ് അനിയെ പിടിച്ചു വലിച്ചെങ്കിലും അവൾ എഴുന്നേറ്റില്ല.. ആര്യയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അനി അവളെ തിരികെ ഇരുത്തി.. "ആര്യാ.. അവന്മാര് കാണിക്കുന്നത് പരമ ബോർ ആണേലും കണ്ടിരിക്കാൻ രസമുണ്ട്. നമുക്ക് കുറച്ചു കഴിഞ്ഞ് പോകാം.. അത് വരെ ഞാനാ മൊതലിനെ ഒന്ന് കൺ കുളിർക്കെ കാണട്ടെ.. നാളെ മുതൽ എന്റെ വായിനോട്ട ലിസ്റ്റിൽ ആദ്യം അവൻ ഉണ്ടാവും.. നമ്മുടെ ചെയർമാൻ, ഹാൻഡ്‌സം ബോയ്... അവനെ ഞാൻ വളച്ചൊടിച്ച് എന്റെ വരുതിയിലാക്കും.. നീ നോക്കിക്കോ..ഈ അനിരുദ്ര പറഞ്ഞാൽ പറഞ്ഞതാ " സ്റ്റേജിൽ നിൽക്കുന്ന അമിതിനെ നോക്കി അനി തന്റെ വലത്തേ കൈ ചുണ്ടിൽ ചേർത്ത് ഒരു ഫ്‌ളൈ കിസ്സ് അവന് നേരെ കൊടുത്ത് കൊണ്ട് പറഞ്ഞതും ആര്യ വീണ്ടും ഒട്ടും താല്പര്യമില്ലാതെ അവന്റെ നേരെ തന്റെ കണ്ണുകൾ ചലിപ്പിച്ചു... (തുടരും) ഓയ് മുത്തുമണീസ് 😘😘 കഥ എല്ലാവർക്കും ഇഷ്ട്ടമാകുന്നുണ്ടോ.... ആദ്യമായിട്ടാണ് കോളേജ് സ്റ്റോറി എഴുതുന്നത്... തെറ്റുകുറ്റങ്ങൾ കണ്ടേക്കാം.....അഭിപ്രായങ്ങൾ അറിയിക്കാൻ ആരും മടിക്കല്ലേ നല്ലത് ആയാലും മോശം ആയാലും 🥰 അടുത്ത ഭാഗം ചൊവ്വാഴ്ച നിങ്ങൾക്ക് സന്ദോഷം നൽകുന്ന മറ്റൊരു കാര്യം കൂടി പറയുകയാണ്... നിങ്ങളുടെ പ്രിയ എഴുത്തുകാരി ഹൈറുന്നിസ (ഹൈറ സുൽത്താൻ )നിങ്ങൾക്ക് മുന്നിലേക്ക് പുതിയ ഒരു കഥയുമായി വീണ്ടും വരികയാണ്... (പകുതി വഴിക്ക് ഇട്ടു പോവില്ല 😌)നിങ്ങളുടെ എല്ലാ വിധ സപ്പോർട്ടും ഉണ്ടാവണം... എന്റെ ഐഡിയിൽ തന്നെ ആയിരിക്കും സ്റ്റോറി പോസ്റ്റ്‌ ചെയ്യുന്നത്..... നിങ്ങൾ കൂടെ ഉണ്ടാവും എന്ന വിശ്വാസത്തോടെ..... 💞💞 #📙 നോവൽ #📔 കഥ
*ആത്മരാഗം*💖 *(A COLLEGE BASED LOVE STORY)* *ഭാഗം 11* *✍🏻THANSEEH WAYANAD* 💞💞💞💞💞💞💞💞💞💞💞 ഇണ കുരുവികളെ പോലെ കൈ കോർത്തു പിടിച്ച് കോളേജ് അങ്കണത്തിൽ കാലു കുത്തിയ ആ അപ്സരസ്സുകളിൽ എല്ലാവരുടെയും മിഴികൾ ഉടക്കി നിന്നു.... സകല വായിനോക്കികളും അവരുടെ വരവിൽ സ്റ്റക്കായി നിന്ന് പോയി... വിവിധ വർണങ്ങൾക്കിടയിലൂടെ വേറിട്ട് നിന്ന് ആ വെള്ളരി പ്രാവുകൾ ഏവർക്കും ചിരി തൂകി വിടർന്ന മിഴികളാൽ ക്യാമ്പസ് മൊത്തം കണ്ണോടിച്ചു... തങ്ങളെ നോക്കി നിൽക്കുന്ന ഓരോരുത്തർക്ക് നേരെയും കൈ വീശി കാണിച്ചതും കോഴികൾ തല പൊക്കാൻ തുടങ്ങി.. അവരുടെ കടന്നു വരവിൽ ഒന്ന് അമാന്തിച്ചു നിന്നെങ്കിലും പരിസരബോധം വീണ്ടെടുത്ത് കൊണ്ട് അവർ അവരുടെ പിറകെ കൂടാനും കമന്റടിക്കാനും തുടങ്ങി... "ഏതാടാ ഈ രണ്ട് അഡാർ ഐറ്റങ്ങൾ.. ഇത്രേം ദിവസം ഇവിടെ എവിടേം കണ്ടിട്ടില്ലല്ലോ " " ആരായാലും അടിപൊളി പീസ് തന്നെ.. ആ ചിരി കണ്ടാൽ പോരേ മോനേ കോളേജ് മൊത്തം അലിയും.." "ഐവ... എന്താ അവളുടെ അന്ന നടത്തം " "ഹലോ.. നമ്മളെയും നോക്കാം ട്ടോ... " തുടങ്ങി ഒരോ കമന്റടിച്ചു കൊണ്ട് ആൺപിള്ളേർ അവരുടെ പിറകെ കൂടി... പെൺപിള്ളേർ അസൂയയോടെ അവരെ വീക്ഷിച്ചു... എന്തൊക്കെ കമന്റടിച്ചിട്ടും അവരിലൊരാൾ അതിനെല്ലാം ചിരി തൂകി കണ്ണിറുക്കി കാണിച്ച് തലയാട്ടി മുന്നോട്ടു നടക്കുമ്പോൾ മറ്റവളുടെ മുഖത്ത് നീരസം പ്രകടമായി... കമന്റ് അതിര് കടക്കുമ്പോൾ പുഞ്ചിരി നിറഞ്ഞ മുഖത്തെ പ്രകാശം മങ്ങുകയും ആ കരിമഷി കണ്ണുകളിൽ ദേഷ്യം നിറഞ്ഞെങ്കിലും മറുത്തൊന്നും പറയാതെ തന്റെ ഇണപിരിയാ സുഹൃത്തിന്റെ കൈകളിൽ നിന്നും കൈ വിടാതെ അവൾ മുന്നോട്ടു നീങ്ങി... "അനി...ഇനിയിപ്പോ ഓഫിസ് എവിടെ പോയി തപ്പും.. ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ... " കോളേജിന് മുന്നിൽ നിന്ന് ചുറ്റും നോക്കി അവൾ പറഞ്ഞതും തന്നെ നോക്കി കമന്റടിക്കുന്നവന് കൊഞ്ചി കൊണ്ട് കണ്ണിറുക്കി കാണിക്കയായിരുന്ന അനിയും ചുറ്റും നോക്കി... "ഹോ.. അതിപ്പോ.....എവിടെയാണാവോ ഓഫിസ്. കുറെ ബിൽഡിങ്സ് ഉണ്ടല്ലോ... നമുക്ക് ആരോടെങ്കിലും ചോദിക്കാം.. " അതും പറഞ്ഞ് അനി തിരിഞ്ഞതും പിറകിൽ തങ്ങളെ നോക്കി അടക്കം പറഞ്ഞു നിൽക്കുന്ന വായിനോക്കികളുടെ നേരെ വശ്യമായൊരു ചിരി നൽകിയയവൾ തന്റെ പൂവിതളാർന്ന ചുണ്ടുകൾ നനച്ചു കൊണ്ട് അവരെ അരികിലേക്ക് വിളിച്ചു.. കേട്ട പാതി അവിടെ കൂടി നിന്ന മൂന്നാല് പേർ ഓടി വന്നു... "അതേയ്.. പ്രിൻസിയുടെ ഓഫീസ് മുറി എവിടെ എന്ന് പറഞ്ഞു തരാവോ " കണ്ണിറുക്കി കൊണ്ട് അനി പറഞ്ഞതും അവരിലൊരാൾ അവളെ നോക്കി തിരിച്ചും സൈറ്റ് അടിച്ചു കൊണ്ട് മറ്റവന്റെ തോളിൽ കൈ വെച്ച് അവളെ അടിമുടി നോക്കി.. അവന്റെ നോട്ടം ഇഷ്ടപ്പെടാതെ അനിയുടെ കൂട്ടുകാരി അവന്മാരെ തുറിച്ചു നോക്കി.. "അതിനെന്താ പറഞ്ഞു തരാലോ.. പക്ഷേ പറഞ്ഞു തരുന്നത് കൊണ്ട് എനിക്കെന്താ ഗുണം.. മോള് നല്ല ചൂടോടെ ദേ ഈ കവിളിൽ ഒരുമ്മ തന്നേക്ക്... പറഞ്ഞു തരുന്നതിന് ദക്ഷിണ ചോദിച്ചെന്ന് കരുതിയാ മതി" നീട്ടി പിടിച്ച കവിളുമായി അവൻ അവൾക്ക് നേരെ നിന്നതും അനി തന്റെ സുഹൃത്തിനെ നോക്കി... അടുത്ത നിമിഷം തന്നെ അവളുടെ കൈകൾ അവന്റെ ചെകിടത്ത് ആഞ്ഞു വീശി.... "ആര്യാ... " അനി അവളുടെ മറ്റേ കൈ പിടിച്ചു വെച്ചെങ്കിലും ആര്യയുടെ ദേഷ്യം കുറഞ്ഞില്ല.. അവളുടെ കൈ അവന്റെ മുഖത്തു നിന്നും ഊർന്നിറങ്ങിയതും അവന്റെ വലത്തേ കൈ നേരെ മുന്നിൽ ഉള്ള ബിൽഡിങ്ങിലേക്ക് നീണ്ടു.. "അവി... അവിടെയാ... അവിടെയാണ് പ്രിൻസിയുടെ..... റൂം " "താങ്ക്സ് " അവനെ അടിമുടി നോക്കി കൊണ്ട് ആര്യ അനിയുടെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് അവൻ കാണിച്ചു തന്ന വഴിയേ നടന്നു.. ഇതേ സമയം അടി കൊണ്ടവൻ കവിളിൽ കൈ വെച്ച് കൊണ്ട് വായും പൊളിച്ച് അവർ പോകുന്നതും നോക്കി നിന്നു. ചെവിയിൽ നിന്നും കിളികൾ ഒന്നായി പാറി പറന്നതും തലയൊന്ന് കുലുക്കി കൊണ്ട് കവിളിൽ വെച്ച കൈ എടുത്തു മാറ്റാതെ അവൻ തിരിഞ്ഞു നിന്ന് തന്റെ കൂട്ടാളികളെ നോക്കി... തന്നെ പോലെ അവരും കവിളിൽ കൈ വെച്ച് അന്തം വിട്ട് നിൽക്കുന്നത് കണ്ടതും തന്റെ കിളികൾ പാറി പോയി സ്റ്റക്കായ സമയം അവൾ ഇവരെയും തല്ലിയോ എന്ന സംശയത്താൽ അവരെ നോക്കി നിന്നു..... ഇതേ സമയം ഓഡിറ്റോറിയത്തിന് വലിയ ജനലിന് അരികിൽ നിന്ന് അകത്തെ അമിതിന്റെ കലാ പരിപാടി വീക്ഷിക്കുന്ന ഈശ്വറിന്റെ കണ്ണുകളിൽ ഈ രംഗം ദൃശ്യമായി... ദൂരെ ഒരു പെൺകുട്ടി ഒരുവന് നേരെ കൈവെക്കുന്നത് കണ്ടതും അവന്റെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞു.. വായും പൊളിച്ചു നിന്ന് അവൻ അകത്തേക്കും പുറത്തേക്കും തന്റെ തല ചെരിച്ചു.. പുറത്ത് ഒരുവൾ അടി പൊട്ടിക്കുമ്പോൾ അകത്ത് അമിത് പടക്കം പൊട്ടിക്കുന്നു.. രണ്ട് പേരും ഒരേ സമയം കവിളിൽ തന്നെ ദേഷ്യം തീർത്തത് കണ്ടതും ഈശ്വർ അന്തം വിട്ട് നിന്നു.... ഉടനെ തന്നെ അവൻ അമിതിന്റെ അടുത്തേക്ക് ഓടി ചെന്നു.. സ്റ്റേജിന് താഴെയിട്ട് ഒരുത്തനു നേരെ രോഷം തീർക്കുന്ന അമിതിന്റെ കൈകളിൽ പിടിച്ച് ഈശ്വർ വലിച്ചു കൊണ്ട് പോയി.. ഈ സമയം അമിതിന്റെ കയ്യിൽ നിന്നും അടി കിട്ടിയവൻ കിട്ടിയ ചാൻസിൽ കുതറി മാറി പോയി . "എന്താ ഡാ പട്ടി " തന്റെ കൈ ആരും പിടിച്ചു മാറ്റുന്നത് ഇഷ്ടമില്ലാത്ത അമിത് ദേഷ്യത്തോടെ ഈശ്വറിന്റെ കൈകൾ തട്ടി മാറ്റി.. "ഡാ.. ഞാനൊരു ആറ്റം ബോംബിനെ കണ്ടു " "എന്ത് " "സത്യാ ഡാ.. നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.. നിനക്ക് നല്ലൊരു എതിരാളി വന്നിട്ടുണ്ട്.. പൂ പോലെ ഇരിക്കുമെങ്കിലും കാരിരുമ്പിന്റെ ശക്തിയാണ്... " "നീ ഇതെന്തൊക്കെയാ പറയുന്നേ.. തെളിച്ചു പറയെടാ തെണ്ടി " "പറയാൻ ഒന്നുമില്ല അമിതേ.. നീ നേരിട്ട് കാണണം.. ഇങ് നോക്ക് " അവനെയും വിളിച് ഈശ്വർ പുറത്തേക്ക് നോക്കി... എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല... ഓഫിസിലേക്ക് കയറി പോകുന്ന വെള്ള ഷാളിന്റെ അറ്റം കണ്ടതും ഈശ്വറിന്റെ മുഖം മങ്ങി.. പുറത്താകെ കണ്ണോടിച്ചിട്ടും ആരെയും കാണാത്തത് കൊണ്ട് അമിത് ഈശ്വറിനെ ഒരു നോട്ടം നോക്കി. "സത്യാ ഡാ... അവിടെ ഒരു പെണ്ണ് ഒരുത്തനിട്ട് പൊട്ടിക്കുന്നത് ഞാനെന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ.. " "ഒന്ന് പോടാ.. നിന്ന നിൽപ്പിൽ നീ സ്വപ്നം കാണാനും തുടങ്ങിയോ.... ഈ കോളേജിൽ... ഒരു പെണ്ണ്.. ഒരുത്തനെ അടിക്കുന്നു...മ്മ്മ്. നടന്നത് തന്നെ.. അത്ര ചങ്കൂറ്റമുള്ള ഒറ്റ ഒരുത്തി ഈ ക്യാംപസിൽ ഉണ്ടായിട്ടില്ല..... " "എടാ ഞാൻ... " "മര്യാദക്ക് ഇങ് വാ... ഇനിയും ഇത് പറഞ്ഞാൽ അടുത്ത അടി നിനക്കിട്ടായിരിക്കും " കടുപ്പത്തിൽ പറഞ്ഞു കൊണ്ട് അമിത് പോയതും ഈശ്വർ നഖവും കടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി.. പുറത്ത് നിന്നും കണ്ണുകൾ പിൻവലിച്ചു കൊണ്ട് അമിത് ഹാളിലേക്ക് ശ്രദ്ധ പതിപ്പിച്ചു... താൻ കൈ വെച്ചവൻ അവിടെ എവിടെയും ഇല്ലെന്ന് മനസ്സിലാക്കിയ അവൻ തന്നെ നോക്കി ചിരി തൂകി ഇരിക്കുന്ന അക്ഷിതിനെ നോക്കി ചുരുട്ടി പിടിച്ച തന്റെ കൈകൾ സ്വതന്ത്ര്യമാക്കി... *കുറച്ചു മുൻപ് സംഭവിച്ചത്......* ഓഡിറ്റോറിയത്തിലെ അവസാന മിനുക്ക് പണികൾ നടത്തുന്ന ടീമിനെ വീക്ഷിക്കാൻ അമിത് ഓഡിറ്റോറിയത്തിലേക്ക് കയറി ചെന്നു.. ഈശ്വർ എല്ലാർക്കും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.. അക്ഷിത് ഒന്നിലും പങ്കെടുക്കാതെ ഒരുക്കങ്ങൾ എല്ലാം നിശബ്ദം നോക്കി നിൽക്കുകയാണ് .. സ്റ്റേജിന് ഇരു സൈഡിലും മുന്നിലും നിരത്താനുള്ള ബലൂണുകൾ വീർപ്പിക്കുകയാണ് സംഘം.. "വേഗം ചെയ്യാൻ നോക്ക്.. ടൈം ആയി... ഇനി ഇതും കൂടി അല്ലേ ഉള്ളൂ" "അതേ അമിത്.. പരിപാടി കഴിഞ്ഞു.. ഇനി മൂന്നാല് പാക്കറ്റ് കൂടി... അതും കൂടി വീർപ്പിച്ച് ഈ ഭാഗത്തായി കെട്ടി തൂക്കിയാൽ എല്ലാം ഓക്കേ ആയി " "ഓക്കേ.. പെട്ടന്ന് നോക്ക് " കയ്യും കെട്ടി നിന്ന് അമിത് അവരെ നോക്കി നിന്നു... ചിലർ ബലൂണുകൾ വീർപ്പിക്കാനും ചിലർ അത് കെട്ടി തൂക്കാനും നിന്നു... അമിതും ബലൂൺ വീർപ്പിക്കാൻ അവർക്കിടയിലേക്ക് ചെന്നു.... ഈ സമയം കയ്യിലെ ബലൂണുകൾ തീർന്നതും ഒരുത്തൻ ബലൂൺ പാക്കറ്റിനായി തന്റെ കണ്ണുകൾ കൊണ്ട് തിരച്ചിൽ നടത്തി.. കുറച്ചു മാറി മേശയിൽ ചാരി നിൽക്കുവായിരുന്ന അക്ഷിതിലേക്ക് അവന്റെ കണ്ണുകൾ ചലിച്ചു.. മേശയിൽ ഇരിക്കുന്ന ബലൂൺ പാക്കറ്റ് കണ്ടതും അവൻ അക്ഷിതിനോട് വിളിച്ചു പറഞ്ഞു.. "ഡാ.. പൊട്ടക്കണ്ണാ.. വായും പൊളിച്ചു നിൽക്കാതെ ആ ബലൂൺ പാക്കറ്റ് ഇങ്ങെറിഞ്ഞേ " ഹാൾ മുഴുവൻ അവന്റെ ശബ്ദം അലയടിച്ചതും അവിടെ തങ്ങി കൂടിയ ചില ജൂനിയർ പെൺകുട്ടികൾ ചിരിക്കാൻ തുടങ്ങി... ഒരു ഭാവബേധവും ഇല്ലാതെ തന്റെ അരികിലെ ബലൂൺ പാക്കറ്റ് അക്ഷിത് അവന് നേരെ എറിഞ്ഞു കൊടുത്തു.. അത് പിടിക്കാനായി അവൻ കൈ ഉയർത്തിയതും രണ്ടു കൈകൾ അവന്റെ കൈകളെ കൈക്കുള്ളിലാക്കി ഞെരിച്ചു... ആാാാ.. വിരലുകൾ ഒടിയുന്ന വേദന സഹിക്ക വയ്യാതെ അവൻ അലറി.. തനിക്ക് മുന്നിൽ കോപം ആളിക്കത്തുന്ന മുഖവുമായി അമിത് നിൽക്കുന്നത് കണ്ടതും അവന്റെ മേനി വിറക്കാൻ തുടങ്ങി. "അത്... അത്.. ഞാൻ." ഉമി നീർ ഇറക്കാനാവാതെ അവൻ പേടിച്ചു വിറച്ചു നിന്നു... ഈ വിഷയത്തിൽ അമിതിനെ വിലക്കിയിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയുന്നത് കൊണ്ട് ഈശ്വർ അത് ഗൗനിക്കാതെ കൂടെ ഉള്ളവരോട് അവരുടെ ജോലി തുടരാൻ ആവശ്യപ്പെട്ട് അവൻ ജനലിനരികിലേക്ക് ചെന്ന് അമിത് മറ്റവനെ പെരുമാറുന്നതും നോക്കി നിന്നു.. "അതെന്റെ ഏട്ടനാണ്.. ഇനിയും നിന്റെ ഈ വൃത്തികെട്ട നാവുകൾ കൊണ്ട് എന്തെങ്കിലും എന്റെ ഏട്ടനെ പറഞ്ഞാൽ....." തീപാറും നോട്ടത്തോടെ അമിത് അവന്റെ കോളറിൽ പിടി മുറുക്കി കൊണ്ട് അവനെ നിലത്തിട്ട് കവിളിൽ ആഞ്ഞടിച്ചു..... ഈ സമയം ഈശ്വറിന്റെ കണ്ണുകൾ യാദ്ര്ശ്ചികമായി പുറത്തേക്ക് ചലിച്ചു........ "അമിത്... എല്ലാം ഓക്കേ ആണ്.. ഇനി ഒന്നുമില്ല ചെയ്യാൻ.. അപ്പോൾ നമുക്ക് തുടങ്ങാം " സ്റ്റേജ് മൊത്തം കണ്ണോടിച്ചു കൊണ്ട് ഒരുക്കങ്ങൾ എല്ലാം ഭംഗിയായി കഴിഞ്ഞു എന്ന് തോന്നിയതും അമിത് മെല്ലെ തലയാട്ടി.... ************************************ "മേം.... " പാതി തുറന്ന വാതിലിൽ കൈ വെച്ച് കൊണ്ട് ആര്യ അകത്തേക്ക് തലയിട്ടു.. അകത്തേക്ക് കടക്കാൻ അനുവാദം കിട്ടിയതും അവർ പ്രിൻസിയുടെ മുന്നിൽ വന്നു നിന്നു.. "അനിരുദ്ര ആൻഡ് ആര്യ ഭദ്ര... അല്ലേ" അതേ എന്നവർ തലയാട്ടിയതും പ്രിൻസി ഒന്ന് മൂളി.. "ആദ്യം പഠിച്ച കോളേജിൽ നിന്നും ഡിസ്മിസ് വാങ്ങി ആണല്ലോ വരവ്.. ഇവിടെ ഉള്ളവർ തന്നെ തല വേദനയാണ്.. അതിന്റെ ഇടയിൽ നിങ്ങളും... ഇവിടെ എങ്കിലും അടങ്ങി ഒതുങ്ങി നിൽക്കുമോ " അവരെ അടിമുടി നോക്കി കൊണ്ട് പ്രിൻസി ചോദിച്ചതും നിറഞ്ഞ ചിരി അവർ സമ്മാനിച്ചു.. "ഞങ്ങൾ എന്നും നല്ല കുട്ടികൾ ആയിരിക്കും മേം " "മ്മ്.. ആയാൽ നിങ്ങൾക്ക് കൊള്ളാം.. അല്ലേൽ നിങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ കഴിവുള്ളവർ ഈ ക്യാംപസിൽ ഉണ്ട്.. സൂക്ഷിച്ചാൽ നല്ലത്.... മാനേജ്‍മെന്റിന്റെ സ്പെഷ്യൽ ഓർഡർ ഉണ്ടായത് കൊണ്ടാണ് സീറ്റ് മുഴുവൻ ആയിട്ടും നിങ്ങൾക്ക് ഇവിടെ പഠിക്കാൻ അനുവാദം നൽകിയത്... സോ.. അത് മിസ്യൂസ് ചെയ്യരുത്.. " "ഓക്കേ മേം... എന്നാ ഞങ്ങൾ ക്ലാസ്സിലേക്ക് പോകട്ടെ " "വെയിറ്റ്... ഇന്ന് ഫ്രഷേഴ്‌സ് ഡേ ആണ്.. നിങ്ങളെ എല്ലാവരെയും വെൽക്കം ചെയ്യാൻ സീനിയേഴ്സ് പരിപാടി നടത്തുന്നുണ്ട്.. സോ ഓഡിറ്റോറിയത്തിലേക്ക് പൊയ്ക്കോളൂ.. " മേമിന് തലയാട്ടി കൊണ്ട് അവർ രണ്ടു പേരും തിരിഞ്ഞു നടന്നു... വാതിൽ കടന്ന് പോകാൻ നേരം പ്രിൻസി അവരെ വിളിച്ചു . "പറഞ്ഞത് മറക്കേണ്ട.. പുലിക്കുട്ടികൾ ഉള്ള കോളേജ് ആണിത്.. നോക്കിയും കണ്ടും നടന്നില്ലേൽ അവർ പഠിപ്പിക്കും.. എല്ലാം വഴിയേ അറിയും.. " മേമിന്റെ വാക്കുകൾക്ക് ചിരി മാത്രം നൽകി കൊണ്ട് അവർ പുറത്തേക്ക് കടന്നു... പിന്നെ പരസ്പരം നോക്കി അടുത്ത നിമിഷം തന്നെ പൊട്ടിച്ചിരിച്ചു.. "പാവം പ്രിൻസിക്കറിയില്ലല്ലോ പല പാഠവും പഠിച്ചിട്ടാണ് നമ്മൾ ഇവിടെ എത്തിയതെന്ന്... " "ഹ്ഹ്ഹ്.. പഠിപ്പിക്കാൻ വരുന്നവർക്ക് നമ്മൾ പഠിപ്പിച്ചു കൊടുക്കുമെന്നും പ്രിൻസിക്ക് അറിയില്ലാ.. " കൈകൾ വായുവിൽ ഉയർത്തി പരസ്പരം കൂട്ടി മുട്ടിച്ചു കൊണ്ട് പ്രിൻസിയുടെ റൂമിന് നേരെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് ഓഡിറ്റോറിയം ലക്ഷ്യം വെച്ച് കൊണ്ടവർ മെല്ലെ നടന്നു നീങ്ങി... (തുടരും) ഓയ് മുത്തുമണീസ്😍 അഭിപ്രായങ്ങൾ അറിയിച്ചവരോടെല്ലാം ഒരുപാട് സ്നേഹം.. ഇനിയങ്ങോട്ട് കട്ടക്ക് കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് തന്നവരോടും സ്നേഹം 🥰 നായികമാരാണോ അതോ വില്ലത്തിമാരാണോ വന്നതെന്ന് പലർക്കും ഡൌട്ട് ഉണ്ടെന്ന് മനസ്സിലായി... എല്ലാം നമുക്ക് കാത്തിരുന്ന് കാണാം... കഥ തുടക്കം കുറിക്കുന്നതെ ഉള്ളൂ..... നീലത്താമരയിലെ പോലെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കാൻ ഉള്ളതൊന്നും ഈ കഥയിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും തികച്ചും വ്യത്യസ്തമായ കഥ തന്നെയായിരിക്കും... തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു... അടുത്ത ഭാഗം വൈകാതെ പോസ്റ്റാം... അഭിപ്രായങ്ങൾ അറിയിക്കണേ... #📙 നോവൽ #📔 കഥ