@kathakaludetheeram
@kathakaludetheeram

💘പ്രണയ📖പുസ്തകം💘

💝📖ശരീരത്തിനു വ്യായാമം പോലെ ആണ് മനസ്സിന് വായന📖💝

#

📙 നോവൽ

#അമീറ# PART - 5 ============= എന്താ അലീന അവിടെ നിന്നത് ഇങ്ങ് വാ എന്ന് പറഞ്ഞുകൊണ്ട് ആദി അവളെ അരികിലേക്ക് വിളിച്ചു ഞാൻ നിച്ചുക്കാനെ ഒന്ന് കാണാൻ വന്നതാ " അലീന അത് പറഞ്ഞപ്പോൾ ആദി എന്നെ ഒന്ന് നോക്കി " എന്താ അലീന കാര്യം വേഗം പറ എനിക്കി സമയം ഇല്ല " ഈ മെഡിസിൻ ഒന്ന് വാങ്ങാമോ വരുമ്പോൾ ബുദ്ധിമുട്ടാവില്ലെങ്കിൽ ഇതിൽ എഴുതിയിട്ടുണ്ട് അത് വാങ്ങിയാൽ മതി " ആർക്ക് ഉള്ളതാ ? ഉപ്പാക്ക് " ഇപ്പോ കഴിക്കാൻ ഉള്ളതാണോ...? ഉം... പക്ഷേ നിച്ചുക്കാ വൈകിട്ട് അല്ലേ വരു... സാരമില്ല " അലീന ഇക്കൂസിന്റെ കൂടെ പോയിക്കോ എന്നിട്ട് മെഡിസിൻ വാങ്ങി ഒരു ഓട്ടോ പിടിച്ച് പോര് ഓ.....ഈ ആദിനെകൊണ്ട് ഞാൻ തോറ്റു ഈ പെണ്ണിന് വേറെ പണി ഒന്നും ഇല്ലേ എങ്ങെനെയെങ്കിലും ഒഴിഞ്ഞു മാറാൻ നിൽക്കുമ്പോളാ അവളെ ഓരോ വഴി കാണിച്ചു കൊടുക്കുന്നത് " എന്താ അലീന ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നത് ? ഇക്കൂസ്‌ എന്ന് അവൾ പറഞ്ഞത് എന്നെകൊണ്ട് ആണ് " ആണോ....അത് മനസ്സിലാവാത്തത് കൊണ്ടാണ് ഞാൻ ഒന്നും മറുപടി പറയാത്തത് " എന്നാൽ ഒന്ന് വേഗം വാ എനിക്കി സമയം ഇല്ല ദാ...ഞാനിപ്പോ വരാം...എന്ന് പറഞ്ഞുകൊണ്ട് അലീന വീട്ടിലെക്ക് ഓടി എന്റെ ആദി നിനക്ക് വേറെ പണി ഒന്നും ഇല്ലേ ആ മെഡിസിൻ ഞാൻ വരുമ്പോൾ വാങ്ങിയാൽ പോരായിരുന്നോ " പാവല്ലേ ഇക്കൂസെ....അവരെ ഉപ്പാക്ക് ഉള്ള മരുന്ന് അല്ലേ..." അപ്പൊ അവൾ എന്റെ ബൈക്കിൽ കയറി എന്റെ കൂടെ വരുന്നതിന് നിനക്ക് പ്രശ്നം ഒന്നും ഇല്ലേ...? എനിക്കി എന്റെ ഇക്കൂസിനെ വിശ്വാസം അല്ലേ പിന്നെ എന്താ " ഉവ്വ്‌ പഴയത് എല്ലാം അറിയുമ്പോൾ നല്ല വിശ്വാസം ആവും " ഇക്കൂസെ....ദേ അവള് വരുന്നുണ്ട് ആദി....എന്നാ ഞാൻ പോയി ട്ടോ ഞാൻ നിന്നെ വിളിക്കാം അപ്പോ നീ റെഡിയായി നിന്നാൽ മതി ഇക്കൂസെ.....മെല്ലെ പോവണേ..." ആ ആദി എനിക്കി അറിയാം " വൈഫിന് ഭയങ്കര സ്നേഹം ആണല്ലോ ലെ... അവൾക്ക് മാത്രം അല്ല എനിക്കു അങ്ങിനെ തന്നെയാ...." അവൾ ഭാഗ്യവതിയാണ് നിച്ചുക്കാന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം അവൾക്ക് അല്ലേ ഉണ്ടായത് അവളല്ല ഭാഗ്യം ചെയ്തത് ഈ ഞാനാ അവളെ പോലെ ഒരു പെണ്ണിനെ ഭാര്യയായിട്ട് കിട്ടിയതാ എന്റെ ഏറ്റവും വലിയ ഭാഗ്യം വൈകിട്ട് എവിടെയോ പോവുന്ന കാര്യം പറഞ്ഞല്ലോ ഇപ്പോ നിച്ചുക്കാ അവളോട് " ഹോസ്പിറ്റലിൽ പോവുന്ന കാര്യം ആണ് എന്തുപറ്റി അവൾക്ക് " അവൾ പ്രെഗ്നന്റ് ആണ് ചെക്കപ്പിന് വേണ്ടി പോവുന്ന കാര്യം പറഞ്ഞതാ അത് കേട്ടതും പിന്നെ അലീന പിന്നെ ഒന്നും സംസാരിച്ചില്ല അത് എന്തായാലും നന്നായി എന്ന് ഞാനും മനസ്സിൽ കരുതി " അലീന ഇവിടെ ഇറങ്ങിക്കോ ഇവിടുന്ന് കുറച്ച് നടന്നാൽ മതി മെഡിക്കൽ ഷോപ്പ് കാണാം " എന്നാ ഞാൻ പോയി ട്ടോ..." നിച്ചുക്കാ....ഒരു കാര്യം ചോദിച്ചോട്ടെ എനിക്കി സമയം ഇല്ല അലീന " എന്നാ സോറി.... ഇങ്ങനെ സോറി പറയാതെ നീ കാര്യം എന്താന്ന് വെച്ചാൽ പറഞ്ഞോ...? പഴയ സ്നേഹം കുറച്ചെങ്കിലും ഇപ്പോഴും എന്നോട് ഉണ്ടോ ? അലീന....ഞാൻ പഴയ നിച്ചു അല്ല ഇപ്പോ." ഇപ്പോ എനിക്കി ഒരു ഭാര്യയുണ്ട് എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ എല്ലാമെല്ലാമായ എന്റെ പെണ്ണ് എന്റെ ജീവന്റെ പാതി ഇന്ന് സ്നേഹം അവളോട് മാത്രം ആണ് എനിക്കി എന്റെ മരണം വരെയും അത് അങ്ങിനെ തന്നെ ഉണ്ടാകും " ഞാൻ പോട്ടെ സമയം ഒരുപാട് ആയി " അപ്പൊ ഇതുവരെയും ഞാൻ കാത്തിരുന്നത് വെറുതെയായി ലെ... കാത്തിരുന്നന്നോ ആരെ ..? നിങ്ങളെ തന്നെ അല്ലാതെ ആരെ...." നിന്റെ വിവാഹം അന്ന് നിന്റെ ജ്യേഷ്ഠത്തിക്കി ഉറപ്പിച്ചു വെച്ച പയ്യനുമായി നടന്നില്ലേ...." അത് വെറും ഒരു ചടങ്ങ് മാത്രം അല്ലേ കഴിഞ്ഞുള്ളു അത്‌ ഉപ്പാന്റെ മാനം രക്ഷിക്കാൻവേണ്ടി മാത്രം ഒരിക്കലും അയാൾ ആഗ്രഹിച്ച ഒരു ഭാര്യ ആവാൻ എനിക്കി കഴിഞ്ഞില്ല അവസാനം അയാൾ എന്നെ മൊഴി ചൊല്ലി " അന്ന് ഞാൻ ആഗ്രഹിച്ചു നിച്ചുക്കാ എനിക്കി വേണ്ടി കാത്തിരിക്കുന്നുണ്ടാകുമെന്ന് " പക്ഷേ വൈകി പോയി അല്ലേ...." ഞാൻ അറിഞ്ഞില്ല നിച്ചുക്കാന്റെ മനസ്സിൽ നിന്ന് എന്നെ ഇത്ര വേഗം പടിയിറക്കുമെന്ന് " നീ എന്താ ഈ പറയുന്നത് ? നിന്റെ വിവാഹം കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞതിനു ശേഷമാ എന്റെ വിവാഹം കഴിഞ്ഞത് അതു എന്റെ ഉമ്മാന്റെ ഒറ്റ നിർബന്ധം കൊണ്ട് മാത്രം എനിക്കി ഒട്ടും താല്പര്യമില്ലാത്ത വിവാഹം ആയിരുന്നു എന്റെ വിവാഹത്തിന് ഒരുങ്ങുമ്പോഴും മനസ്സ് നിറയെ നീ മാത്രമായിരുന്നു " പക്ഷേ ഇന്ന് ഇപ്പോ അത് അല്ല ട്ടോ ഇപ്പോ എന്റെ മനസ്സിൽ എന്റെ ആദിക്കി മാത്രം സ്ഥാനമുള്ളൂ അവിടെ വേറെ ഒരാൾക്കും സ്ഥാനമില്ല ഞാൻ പോയി.... ട്ടോ സമയം വൈകി പക്ഷേ എന്റെ മനസ്സിൽ നിച്ചുക്കാനോടുള്ള ആ പഴയ സ്നേഹം ഇപ്പോഴും ഉണ്ട് ട്ടോ " ഈ ജന്മം വേറെ ഒരാൾക്കും ഈ നെഞ്ചിൽ സ്ഥാനമില്ല " പ്ലീസ് അലീന എനി ഇങ്ങനെയുള്ള വാക്ക് കേൾക്കാൻ എനിക്കി താല്പര്യമില്ല " =========================== നിച്ചു....നിനക്ക് ഒരു കാൾ ഉണ്ട്... " എനിക്കോ ? എന്റെ ഫോണിൽ വിളിക്കാതെ ഓഫീസിലെ ഫോണിലേക്ക് വിളിച്ചത് ആരാ ഇപ്പോൾ " അപ്പോഴാ ഞാൻ എന്റെ ഫോൺ എടുത്തു നോക്കുന്നത് ഫോൺ ഓഫ്‌ ആണ് വെറുതെ അല്ല " ഇക്കൂസെ.....ഞാനാ എന്നെ വഴക്ക് പറയല്ലേ വിളിച്ചതിന് ...ഞാൻ വിളിച്ചപ്പോൾ ഇക്കൂസിന്റെ ഫോൺ ഓഫ്‌ ആണ് അതുകൊണ്ട് പേടിയായി എനിക്കി അതുകൊണ്ട് വിളിച്ചതാ ട്ടോ " ഫോണിൽ ചാർജ് ഇല്ല വാവേ അതുകൊണ്ട് ഓഫ് ആയി പോയതാ നീ എന്തായാലും വിളിച്ചത് നന്നായി ഇല്ലെങ്കിൽ ഇന്ന് ഹോസ്പിറ്റലിൽ പോവുന്ന കാര്യം മറന്നു പോയേനെ... ഞാനിപ്പോ വരാം ട്ടോ നീ റെഡിയായി നിന്നോ " ഇക്കൂസെ...ഫോൺ വെക്കല്ലേ...." എന്താ ആദി പറഞ്ഞോ... വീട്ടിൽ നിന്ന് ഉപ്പ വിളിച്ചിരുന്നു " അമീക്കി നല്ലൊരു ആലോചന വന്നിട്ടുണ്ട് പക്ഷേ അവൾ സമ്മതിക്കില്ലന്ന് പറഞ്ഞു ഉപ്പ ഇക്കൂസ് പറഞ്ഞാൽ അവൾ സമ്മതിക്കുമെന്നാ ഉപ്പയു ഉമ്മയും പറയുന്നത് " എന്തായാലും നമ്മുക്ക് ഹോസ്പിറ്റലിൽ പോയിട്ട് നേരെ നിന്റെ വീട്ടിൽ പോവാ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം അവളെ കൊണ്ട് " നീ ഫോൺ വെച്ചോ ഞാനിപ്പോ വരാം ആദി....ഉം....എന്തുപറ്റി എന്റെ മോളെ മുഖം ഇങ്ങനെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ നിനക്ക് ഒരു ഉഷാറില്ലല്ലോ " ഒന്നുല്ല ഇക്കൂസെ.... അത്‌ അല്ല എന്തോ ഉണ്ട് എന്നോട് പറ ഡോക്ടർ എന്തെങ്കിലും പറഞ്ഞോ ? ഹേയ് ഇല്ലല്ലോ ഡോക്ടർ പറഞ്ഞത് ഇക്കൂസ്‌ കേട്ടതല്ലേ പിന്നെ എന്താ പിന്നെ ഈ മുഖം എന്താ ഇങ്ങനെ ? ഒന്നുല്ല ഇക്കൂസെ സത്യം " നമ്മുക്ക് വീട്ടിൽ പോവാ- മ്മ് പോവാ ======================= അമീ.... ഇങ്ങ് വാ ഒരു കാര്യം ചോദിക്കട്ടെ " നിച്ചുക്കാ എന്താ പറയാൻ പോവുന്നത് എനിക്കി അറിയാം " എന്താ നിനക്ക് ഇപ്പോ വന്ന ആലോചന പിടിച്ചില്ലേ..." എനിക്കി ഇപ്പോ വേണ്ട നിച്ചുക്കാ...വിവാഹം അതിന് കാരണം എന്താ അത്‌ പറ നിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ ? ഒന്നും പോ നിച്ചുക്ക...എന്റെ മനസ്സിൽ ഇപ്പോ ആരും ഇല്ല " അപ്പൊ എനി ഉണ്ടാവാൻ സാധ്യതഉണ്ടന്ന് ആണോ നീ പറയുന്നത് ഹോ....നിച്ചുക്കാന്റെ ഒരു കാര്യം ഞാൻ അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതൊന്നുമല്ല " നിച്ചുക്കാ ഉപ്പാനോട് പറയണം ഒരു കൊല്ലം കൂടി കഴിഞ്ഞു മതി എനിക്കി വിവാഹമെന്ന് " അപ്പൊ അതിൽ എന്തോ ഉണ്ട്... " ഒന്നുല്ല എന്റെ നിച്ചുക്കാ.... ഒരുപാട് കാട് കയറേണ്ട ട്ടോ ഓരോന്ന് ചിന്തിച്ചിട്ട് " പിന്നെ....എനിക്കി ഒരു കാര്യം പറയാനുണ്ട് " ഒരു കാര്യം ഉള്ളു എന്നാ പറയണ്ട എന്റെ നിച്ചുക്കാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഒന്ന് പറയടി വേഗം..." ആദി ഇന്ന് ഇവിടെ നിൽക്കുവാ ട്ടോ അയ്യടാ മോള് പള്ളിയിൽ പറഞ്ഞാൽ മതി " എന്ത് നിച്ചുക്കാ പ്ലീസ്...." ഒരു പ്ലീസു ഇല്ല മോളെ...." അവളെ ഇവിടെ നിർത്തില്ല ഞാൻ.. അവളില്ലാതെ എനിക്കി പറ്റില്ലടി അവളെ കാണാതെ ഒരു ദിവസം പോലും എനിക്കി നിൽക്കാൻ പറ്റില്ല " ഓഹോ...അപ്പൊ അവളെ ഡെലിവറിക്കി ഏഴാം മാസത്തിൽ കൂട്ടികൊണ്ട് വന്നാൽ മോന് എന്ത് ചെയ്യും അതിന് ആര് പറഞ്ഞു അവളെ ഏഴാം മാസത്തിൽ ഇവിടേക്ക് കൊണ്ടുവരുമെന്ന് " ആരും പറയണ്ട അങ്ങിനെ ഒരു ചടങ് ഉണ്ട് " ആ ചടങ്ങ് മോള് അങ്ങ് നടത്തിക്കോ ട്ടോ ഡെലിവറി ആവുമ്പോൾ എന്റെ ആദി നേരെ ഹോസ്പിറ്റലിലേക്ക് അല്ലാതെ വേറെ എവിടേക്കു ഇല്ല ഹോ...വല്ലാത്തൊരു സാധനം തന്നെ നിച്ചുക്കാ നിങ്ങൾ ഇങ്ങനെയുണ്ടോ ഒരു മുടിഞ്ഞ സ്നേഹം " അസൂയ വേണ്ട ട്ടോ മോളെ..." എനിക്കി അസൂയ ഒന്നും ഇല്ല സന്തോഷമെയുള്ളു "" എന്താ ഇക്കൂസെ ഇവൾ പറയുന്നത് സമ്മതിച്ചോ വിവാഹത്തിന് " എവിടെ സമ്മതിക്കാൻ അവൾക്ക് ഇപ്പോ ഒന്നും വേണ്ടന്നല്ലേ പറയുന്നത് എന്നാ പിന്നെ അവളെ ഇഷ്ട്ടം പോലെ തന്നെ ആവട്ടെ " അവൾക്ക് ഇഷ്ട്ടമില്ലാതെ നിർബന്ധിച്ച്‌ എന്തിനാ ഇപ്പോ തിടുക്കപെട്ട് വിവാഹം നടത്തുന്നത് എന്റെയു അഭിപ്രായം അത് തന്നെയാണ് " എന്തായാലും ഒരു വർഷം കഴിഞ്ഞു മതി വിവാഹം അല്ലേ അമീ... എന്റെ ഇക്കൂസിനെ പോലെ ഒരാള് വരും എന്റെ അമീയെ സ്നേഹിക്കാൻ... " ആഹാ അത്‌ പുതിയ കണ്ടുപിടുത്തമാണല്ലോ എന്റെ ആദികുട്ടിന്റെ...' നീ നോക്കിക്കോ എന്തയാലും വരും =========================== ആദി...... ഇന്ന് എന്താ ഇത്ര പെട്ടന്ന് കിടന്നോ ഭക്ഷണം ഒന്നും വേണ്ടേ...? എനിക്കി ഒന്നും വേണ്ട ഇക്കൂസെ...വിശപ്പില്ല.. അങ്ങിനെ ഒന്നും കഴിക്കാതെ കിടക്കാൻ ഞാനിങ് സമ്മതിച്ചാൽ അല്ലേ " ഇന്ന് എന്താ പറ്റിയത് എന്റെ മോൾക്ക് ആകെ ഒരു ടെൻഷൻ പോലെയുണ്ടല്ലോ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിന്നെ നിന്റെ വീട്ടിൽ പോയിട്ടു ഒരു ഉഷാറില്ലല്ലോ നിനക്ക് ഒന്നുല്ല ഇക്കൂസെ....സത്യം " നിന്നെ വീട്ടിൽ നിൽക്കാൻ സമ്മതിക്കാഞ്ഞിട്ട് ആണോ ഞാൻ ഹേയ് അല്ല...പിന്നെ എന്താ ? ആദി.....എന്താ നിന്റെ കണ്ണ് നിറഞ്ഞത് ഡീ....ഇങ്ങോട്ട് നോക്ക് എന്താ നിന്റെ വിഷമം എന്നോട് പറ ഒന്നുല്ല ഇക്കൂസെ സത്യം ആണ് പിന്നെ ഈ കണ്ണ് നിറഞ്ഞത് എന്താ ? ദേ എന്നെ ടെൻഷൻ ആക്കാതെ കാര്യം പറ ? എന്റെ ഇക്കൂസ്‌ ടെൻഷൻ ആവണ്ട എനിക്കി ഒന്നും ഇല്ല സത്യം എന്നാൽ വാ ഭക്ഷണം കഴിക്കി..." ഇക്കൂസെ..... മ്മ് എന്താ വാവേ പറഞ്ഞോ " ഞാനൊരു കാര്യം ചോദിക്കട്ടെ ? ചോദിച്ചോ....എന്താ " ഈ ഡെലിവറി ടൈമിൽ മരിച്ചു പോയന്ന് എക്കെ കേൾക്കാറില്ലേ അങ്ങിനെ എങ്ങാനും ഞാൻ മരിച്ചു പോയാൽ എന്റെ ഇക്കൂസ്‌ എന്ത് ചെയ്യും ദേ....ഒറ്റ വീക്ക്‌ വെച്ചു തരും ഞാൻ തമാശക്ക് പോലും നീ എന്നോട് അങ്ങിനെ ഒന്നും പറയല്ലേ സഹിക്കാൻ പറ്റില്ല എനിക്കി എന്തിനാ ഇപ്പോ ഇങ്ങനെ ഒരു സംസാരം " നീ ഇല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ നീ ഇല്ലാത്ത ഒരു നിമിഷം എനിക്കി ഓർക്കാൻ പോലും പറ്റില്ല .... ! ആദി......എന്തിനാ ഇപ്പോ ഇങ്ങനെ എല്ലാം പറയുന്നത് ? വെറുതെ പറഞ്ഞതാ ഇക്കൂസെ....ടെൻഷൻ ആവണ്ട ട്ടോ നിനക്ക് എല്ലാം തമാശയാ കേൾക്കുന്ന എന്റെ വേദന നീ എന്താ മനസ്സിലാക്കാത്തത് ? സോറി ഇക്കൂസെ..... നിന്റെ ഒരു സോറി എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് ഇക്കൂസ്‌ നാളെ വരുമ്പോൾ എനിക്കി ഒരു ഡയറി വാങ്ങിച്ചു തരാമോ ? എന്തിനാ ഇപ്പോ ഡയറി " ഹോസ്പിറ്റലിൽ പോയി വന്ന ഡേറ്റ് എക്കെ എഴുതി വെക്കാലോ.... പിന്നെ എന്തെങ്കിലും എക്കെ കുത്തികുറിക്കാലോ വെറുതെ ഇരിക്കുമ്പോൾ " ഓഹോ....അതിന് ആണോ ? നാളെ വരുമ്പോൾ വാങ്ങി വരാം ട്ടോ മോനേ.....നിച്ചു......ദേ ഉമ്മ വിളിക്കുന്നുണ്ട് ഇക്കൂസെ...." നിന്റെ ഫോണിൽ ഇതാ ആരോ വിളിക്കുന്നു " ..ഇക്കൂസെ....ദേ ഫോൺ.... ഇതാരാ ഇപ്പോ വിളിക്കുന്നത് ? അറിയാത്ത നമ്പർ ആണല്ലോ എന്തായാലും വേണ്ടില്ല എടുത്തു നോക്കട്ടെ... " നിച്ചുക്കാ ഇത് ഞാനാ അലീന.... ഇത് വല്ലാത്തൊരു കഷ്ട്ടം ആയല്ലോ പടച്ചോനെ..." ആരാ ഇക്കൂസെ...." എന്റെ ഒരു ഫ്രണ്ട് ആണ് ആദി അങ്ങിനെ പറഞ്ഞുകൊണ്ട് ആദി കേൾക്കാതിരിക്കാൻ ഫോണുമായി ഞാൻ പുറത്തേക്ക് ഇറങ്ങി " നിച്ചുക്കാ...എന്താ മിണ്ടാത്തെ? നീ എന്തിനാ ഇപ്പോ വിളിച്ചത് ? ബുദ്ധിമുട്ട് ആയെങ്കിൽ സോറി ഒരു കാര്യം പറയാൻ വേണ്ടിയായിരുന്നു വിളിച്ചത് " നിച്ചുക്കാക്ക് ഇഷ്ട്ടമുള്ള ഫുഡ് ഉണ്ടാക്കിയിട്ടുണ്ട് ഞാൻ നിച്ചുക്കാക്ക് വേണ്ടി ഉണ്ടാക്കിയതാ പ്ലീസ് വരാമോ ഞാൻ പറഞ്ഞോ നിന്നോട് എനിക്കി അവിടെ ഫുഡ്‌ ഉണ്ടാക്കി വെക്കാൻ " എനിക്കി വേണ്ടത് എന്റെ ഉമ്മയും എന്റെ ഭാര്യയു ഉണ്ടാക്കി തരുന്നുണ്ട് അതിൽ കൂടുതൽ ഒന്നും ആരും എനിക്കി ഉണ്ടാക്കി തരേണ്ട മനസ്സിലായോ " എനി ഇങ്ങനെയുള്ള കാര്യം പറഞ്ഞുകൊണ്ട് എന്നെ വിളിക്കരുത് ഞാൻ അവിടേക്ക് കൊണ്ട് വരട്ടെ നിനക്ക് എന്താ അലീന മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ എനിക്കി നിന്റെ ഒരു ഫുഡും വേണ്ട ഫോൺ വെച്ച് പോവാൻ നോക്ക് എന്ന് പറഞ്ഞു തിരിഞ്ഞതു അത് ആദിയുടെ മുന്നിലേക്ക് ആയിരുന്നു ( തുടരും ) Muhammed Rafi
311 views
11 minutes ago
#

📙 നോവൽ

അളകനന്ദ ഭാഗം 11 ********** ശനിയാഴ്ച രാവിലെ അമ്മയേം കൊണ്ട് സിറ്റി ഹോസ്പിറ്റലിലേക്ക് പോയി വരുൺ... ചെക്കപ്പ് കഴിഞ്ഞു വെയിറ്റ് ചെയ്യാൻ അവരോടു ഡോക്ടർ ആവശ്യപ്പെട്ടു... അല്പം കഴിഞ്ഞു നേഴ്സ് വന്നു.. അവരോടു ഉള്ളിലേക്ക് വരാൻ ആവശ്യപ്പെട്ടു... സിറ്റിയിലെ ഫേമസ് കാർഡിയോളോജിസ്റ് ആണ് ഡോക്ടർ മാധവൻ നമ്പൂതിരി..ഭാമയുടെ ഏട്ടന്റെ കൂട്ടുകാരനും കൂടിയാണ് ഡോക്ടർ...വരുണും അമ്മയും ഡോക്ടർക്ക് മുന്നിൽ ചെയർൽ ഇരുന്നു... ""കഴിഞ്ഞ ദിവസം എടുത്ത ഇസിജിയിൽ അല്പം വേരിയഷൻ കണ്ടു... അതാണ് ഡീറ്റൈൽ ചെക്കപ്പ് വേണമെന്ന് പറഞ്ഞത്... കുഴപ്പം ഒന്നുല്ല... നല്ല റെസ്റ് വേണം... ഈ ടെന്ഷനൊക്കെ ഒന്നു ഒഴിവാക്കണം... "" ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു... ""അതെങ്ങനെയാ ഡോക്ടറെ... ഷോപ്പ് നോക്കാൻ ഞാനല്ലേ ഉള്ളു... ഇവന് അതൊന്നും താല്പര്യം ഇല്ല.... പിന്നെ ഇത്രനാളും അന്നം തന്ന അത് അടച്ചുപൂട്ടാൻ... എന്തോ വിഷമം.... കുറെ തൊഴിലാളികൾ കടയെ ആശ്രയിച്ചു ജീവിക്കുന്നില്ലേ ഡോക്ടർ... "" ഭാമ പറഞ്ഞു നിർത്തി... ""അതിനൊരു കാര്യം ചെയ്യൂ ഭാമേ... ധാ ഇവനൊരു പെണ്ണ് നോക്കു... എന്നിട്ട് അവളെ ഏല്പിക്കുക ഷോപ്പ്.... അപ്പോ ഭാമ ഫ്രീ.... ""അങ്ങനെ പറഞ്ഞുകൊണ്ട് ഡോക്ടർ മാധവൻ പൊട്ടിച്ചിരിച്ചു.. ""എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടു അല്ല... ഇവൻ സമ്മതിക്കണ്ടേ... ഇനി പിടിച്ചുകെട്ടിക്കാൻ പോവാ ഞാൻ... ""ഭാമ പറഞ്ഞു നിർത്തി.. ""ഭാമക്ക് ഇൻജെക്ഷൻ ഉണ്ട്... "" ""സിസ്റ്റർ... ഇവരെയും കൂടിപ്പോയി ഇൻജെക്ഷൻ ചെയ്തിട്ടു വരൂ.... "" ഭാമ സിസ്റ്ററിനൊപ്പം പോയി.... വരുൺ ഡോക്ടറിന് സമീപം തന്നെ ഉണ്ടായിരുന്നു... ""വരുൺ... ഞാൻ പറയാൻ പോകുന്നത് കാര്യമായി എടുക്കണം... അന്ന് അമ്മക്ക് ഉണ്ടായതു ഒരു മൈനർ അറ്റാക് തന്നെയാണ്... ഡ്രിപ് തീരും മുന്നേ വീട്ടിൽ പോകണമെന്ന് വാശി പിടിച്ചു പോയതാണ് ഭാമ.... "" ""ഡോക്ടർ... അമ്മാ.... "" ""വരുൺ ടെൻഷൻ ആകണ്ട... ഭാമയുടെ മനസു വിഷമിപ്പിക്കുന്ന ഒന്നും പറയുകയോ ചെയ്യുകയോ കാണുകയോ ചെയ്യരുത്... ഇപ്പോളും ഇസിജി യിൽ വേരിയഷൻ ഉണ്ട്... നല്ല റെസ്റ് വേണം... മെഡിസിൻ സമയത്തു കഴിക്കണം... "" ""മ്മ്.. ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ... "" വരുൺ ഡോക്ടറുടെ റൂമിനു വെളിയിൽ വന്നപ്പോളേക്കും ഭാമ ഇൻജെക്ഷൻ കഴിഞ്ഞു എത്തിയിരുന്നു... വരുണിനെ അമ്മയെ കാണുംതോറും സങ്കടം വന്നുകൊണ്ടേ ഇരുന്നു... ""എന്താടാ കണ്ണു നിറഞ്ഞു ഇരിക്കുന്നെ... "" ""അത്... അമ്മാ... എന്തോ പൊടി... ഞാനൊന്നു ഫേസ് വാഷ് ചെയ്തിട്ടു വരാം... "" ""മ്മ്... "" വരുൺ പോകുന്നത് നോക്കി നിൽക്കേ ഭാമയ്ക്കു നെഞ്ചിൽ വിങ്ങൽ അനുഭവപെട്ടു.... ""എന്റെ മോനു മോശമായതൊന്നും അമ്മ ചെയ്യില്ല... അമ്മയുടെ അവസ്ഥ നിന്റെ ജീവിതത്തിൽ വന്നുകൂടാ... എന്റെ കുഞ്ഞു ഇപ്പോ അല്പം വിഷമിച്ചാലും ജീവിതത്തിൽ വിഷമിക്കേണ്ടി വരില്ല... "" ഭാമ മനസ്സിൽ പറഞ്ഞുകൊണ്ടേ ഇരുന്നു.... ********* സമയം മൂന്നു കഴിഞ്ഞു... ഇനിയും വരുൺ എത്തിയില്ലല്ലോ എന്ന് ഓർത്തുകൊണ്ട് മിയ തന്റെ മുന്നിൽ ഇരിക്കുന്ന ഓറഞ്ചു ജ്യൂസ്‌ നുണഞ്ഞുകൊണ്ടിരുന്നു... സൺറൈസ്ൽ പൊതുവെ തിരക്ക് കുറവായിരുന്നു ആ സമയത്തു... ""ഹലോ ഡിയർ.... "" ""ആഹ് വരുൺ .... എന്താ നീ ലേറ്റ് ആയതു... "" ""ഒന്നും പറയണ്ട... അമ്മയെ കൊണ്ട് രാവിലെ ഹോസ്പിറ്റലിൽ പോയി...ഡീറ്റൈൽഡ് ചെക്കപ്പ്... വീട്ടിൽ എത്തി ഫുഡ് കഴിച്ചു നേരെ നിന്റെ അടുത്തേക്ക് ഇറങ്ങി... വഴിയിലോ ട്രാഫിക് ബ്ലോക്കും... അങ്ങനെ ആകെ മൊത്തം ഇതുവരെ ബോറിങ്... "" ""ആഹ്... അമ്മേടെ ഹെൽത്ത് പ്രോബ്ലം ആരുന്നോ നിനക്ക് ഇത്ര ടെൻഷൻ.... എന്താ ഡോക്ടർ പറഞ്ഞെ... "" ""ചെറിയൊരു അറ്റാക്ക് ആയിരുന്നു... ഇപ്പോ എല്ലാം നോർമൽ ആണ്... ബട്ട്‌ നന്നായി കെയർ ചെയ്യണം.... ടെൻഷൻ അതല്ല.... ഒരു വലിയ പ്രോബ്ലം... ""വരുൺ മുഖത്ത് സങ്കടം വരുത്തി... ""എന്താടാ എന്തുപറ്റി...മിയ അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു... "" ""അമ്മ.... അമ്മ എനിക്കിട്ടൊരു പണി തന്നു... ഒരു പ്രൊപോസൽ... അമ്മയുടെ ഏതോ ഫ്രണ്ട്ന്റെ മകൾ... പെണ്ണുകാണാൻ പോകാൻ വീട്ടിൽ പ്രഷർ.... "" മിയയുടെ പിടി അവന്റെ കയ്യിൽ നിന്നും മെല്ലെ അയഞ്ഞു... ""എന്നിട്ട്.... നീ എന്ത് പറഞ്ഞു... ""മിയ കഴിയുന്നതും സംയമനം പാലിച്ചു ചോദിച്ചു ""ഞാൻ ഒന്നും പറഞ്ഞില്ല... ബട്ട്‌ അമ്മടെ ഈ കണ്ടിഷൻ വച്ചു വിഷമം ഉള്ള ഒന്നും പറയരുത് എന്നാണ് ഡോക്ടർ പറഞ്ഞത്... നവീൻ പറഞ്ഞു തത്കാലം ഒരു പെണ്ണുകാണൽ അല്ലെ... അത് നടക്കട്ടെ... വിവാഹം അല്ലല്ലോ... സമയം പോലെ നിന്റെ കാര്യം അമ്മയോട് പറയാം എന്ന്.... "" ""ഓഹ്... ഇപ്പോ പറഞ്ഞാൽ എന്താ... അമ്മക് ഇഷ്ടമല്ലെങ്കിൽ നീ എന്നെ കേട്ടില്ലേ... നമുക്ക് രജിസ്റ്റർ ചെയ്യാം... "" ""ടാ... അമ്മയെ ധിക്കരിച്ചു വല്ലോം ചെയ്താൽ 5ന്റെ പൈസ കിട്ടില്ല... എല്ലാം വല്ല അനാഥാലയത്തിനും കൊടുക്കും... ആഹ്... അച്ഛൻ ഇല്ലാതായിപ്പോയി എനിക്ക്... ഉണ്ടാരുന്നെങ്കിൽ ഇങ്ങനെ അമ്മയുടെ ഇഷ്ടം മാത്രം നടക്കില്ലാരുന്നു... അച്ഛനെ ഒന്നു കാണണം എന്ന് വല്യ മോഹം ഉണ്ട്... "" മിയയെ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട് വരുൺ പറഞ്ഞു... മിയയുടെ മുഖത്തു ഒരു സന്തോഷം പ്രകടമാകുന്നത് അവൻ കണ്ടു...താൻ ഇട്ടുകൊടുത്ത അരിമണികൾ കൊത്താനുള്ള അവളുടെ തിടുക്കം ആ കണ്ണുകളിൽ കണ്ടു ഞാൻ... ""തന്റെ അച്ഛനെ എന്റെ മമ്മിയ്ക്ക് അറിയാം വരുൺ.... നിന്നോട് പറയാഞ്ഞത് നിനക്ക് അത് എങ്ങനെ ഫീൽ ചെയ്യും എന്നോർത്ത് ആണ്.... അദ്ദേഹം നിനക്കായ് കാത്തിരിക്കുകയാണ്... പ്രോപ്പർട്ടീസ് പോലും നിന്റെ പേരിലാണ്... അദ്ദേഹത്തിന്റെ പ്രോപെര്ടിസിന്റെ 5%പോലും വരില്ല നിന്റെ അമ്മയുടെ പ്രോപ്പർട്ടീസ്.... സൊ അമ്മ സ്വത്തു തരില്ല എന്നോർത്ത് വിഷമിക്കണ്ട... "" ""ഇതൊക്കെ നിനക്ക് ഇത്ര കൃത്യമായി അറിയാം മിയ.... "" ""അത്.... അത്.... നിങ്ങളുടെ ഒരു പ്രോപ്പർട്ടി ലാസ്റ്റ് മന്ത്.... അമ്മ അത് കണ്ടപ്പോൾ ഇഷ്ടമായി... വാങ്ങാൻ പോയപ്പോളാണ് നിന്റെ അച്ഛൻ പറയുന്നത് അത് വില്കില്ല... നിനക്ക് ആണ് എന്നൊക്കെ.... ഏകദേശം 150ക്രോർ വരും നിന്റെ അച്ഛന്റെ ആസ്തി... അങ്ങനെ ഡീറ്റെയിൽസ് പറഞ്ഞപ്പോളാണ് നിന്റെ അച്ഛനാണ് എന്ന് മമ്മിക്കു മനസിലായത്... ""മിയ ഒരു വിധം രക്ഷപെട്ടു എന്നാശ്വസിച്ചു... വരുണിനു സംശയം വല്ലതും ഉണ്ടോന്നു അവൾ പാളി നോക്കി.... വരുൺ ഉള്ളിൽ പുച്ഛത്തോടെ ചിരിച്ചു... അപ്പോ... മമ്മിക്കും മോൾക്കും ഇട്ടു അയാൾ പണി കൊടുത്തു.... ആ സ്വത്തിനു വേണ്ടീട്ടാകും അമ്മ മോളെ ഈ പണിക്കു വിട്ടത്.... അങ്ങനെ അങ്ങ് വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല മോളെ... അമ്മയ്ക്കും മോൾക്കും ഇട്ടൊരു പണി അങ്ങോട്ട്‌ തന്നില്ലെങ്കിൽ ഈ വരുൺ ആണാണെന്നു പറഞ്ഞു നടക്കുന്നതിൽ എന്താണ് അർത്ഥം... അവൻ മനസ്സിൽ പറഞ്ഞു.... താൻ വിചാരിച്ചതിലും വേഗത്തിൽ വരുണിനെ കൊണ്ട് കാര്യങ്ങൾ സാധിക്കാം എന്ന് മിയയും കണക്കുകൂട്ടി... ""ടാ... എന്നാ ഞാൻ ഇറങ്ങട്ടെ... നാളെ ഒരു ഫാമിലി ഫങ്ക്ഷൻ ഉണ്ട്... അങ്കിൾന്റെ വീട്ടിൽ... അല്പം പ്രീപറേഷൻസ് ഉണ്ട്.... നാളെ വൈകിട്ടു ബീച്ചിൽ കാണാം... നീ ഓക്കേ അല്ലെ... പ്രോഗ്രാംസ് എന്തേലും ഉണ്ടോ... "" ""ആഹ്... പ്രോഗ്രാംസ് ഒന്നുല്ലടാ.... നാളെ കാണാം... നീ പോയി വാ... സമയംപോലെ അമ്മയോട് നമ്മുടെ കാര്യം പറയു... ഇവിടുള്ളത് കുറവാണെങ്കിലും കളയണ്ട... ഇരിക്കട്ടെ... ""അവൾ കള്ളച്ചിരിയോടെ പറഞ്ഞു.... ""ഞാനും അങ്ങനെയാടാ ഓർത്തെ... സ്വത്തു കിട്ടിയാൽ എന്താ പുളിക്കുമോ... ടൈം പോലെ അമ്മയോട് സംസാരിച്ചു ഓക്കേ ആക്കാം എന്ന് നവീൻ പ്രോമിസ് ചെയ്തിട്ടുണ്ട്.... "" ""മ്മ്... എന്നാ നിന്റെ പ്രോഗ്രാംസ് നടക്കട്ടെ "" ""ഓക്കേ... ഡാർലിംഗ്... മിസ്സ്‌ യു.... "" ""മിസ്സ്‌ യു ടൂ ഹണി... "" വരുൺ അവളോട്‌ യാത്ര പറഞ്ഞു വണ്ടിയിൽ വന്നു കയറി... നേരെ നവീനിന്റെ അടുത്തേക്ക് പാഞ്ഞു അവൻ.... ****** ""ടാ... നീ അമ്മയോട് മിയയെക്കുറിച്ചു സംസാരിക്കാൻ പോവാണോ.... "" ""നോ വേ... അവൾ ഇനി എന്റെ ലൈഫിൽ ഇല്ല... വെറുത്തു ഞാൻ എല്ലാ അവളുമാരെയും... ഐ ഹേറ്റ്... "" ""അപ്പോ നാളെ പോകുന്ന പെണ്ണുകാണൽ... "" ""എനിക്ക് ഇപ്പോ മാര്യേജ് വേണ്ട.... അത് നീ എങ്ങനെയെങ്കിലും മുടക്കി തരണം..."" ""ടാ മിയയുടെ ഉദ്ദേശം ഏകദേശം അറിഞ്ഞു... ഇനി അവൾക്കൊരു തിരിച്ചടി വേണ്ടത് നീ നല്ലൊരു പെൺകുട്ടിയെ മാരി ചെയ്തുകൊണ്ട് വേണം... "" "നവി... മാര്യേജ് എനിക്ക് വേണ്ട... "" ""നീ ഇത്ര കടുംപിടുത്തം വേണ്ട... അമ്മേടെ കാര്യം ഡോക്ടർ പറഞ്ഞല്ലോ... സൊ.... "" ""എടാ... ഒരുത്തിയെ ചങ്കുപറിച്ചു ഇഷ്ടപെട്ടിട്ടു.... അവൾ ചതിക്കുകയായിരുന്നു എന്നറിയുമ്പോൾ....അവൾ ഉണ്ടാക്കിയ മുറിവിൽ നിന്നും ചോര കൂടി നിന്നിട്ടില്ല അതിനു മുൻപേ മറ്റൊരുത്തിയെ ആ ചങ്കിൽ എങ്ങനെ വയ്ക്കും... അതും ഇങ്ങനത്തെ അല്ല എന്ന് ആരറിഞ്ഞു... ""വരുൺ ദേഷ്യത്തോടെ പറഞ്ഞു... ""ഓക്കേ റിലാക്സ്... അമ്മേടെ സന്തോഷത്തിനു വേണ്ടി... നമുക്ക് നാളെ പോയി കുട്ടിയെ കാണാം... പിന്നേ മിയയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഞാനൊരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്... നാളെ അയാളെയും കാണണം നമുക്ക്... "" ""ആരെ... "" ""അത് നാളെ കാണാം... അപ്പോ... മോൻ പോയി മിടുക്കനായിട്ടു ഇരിക്കു...നാളെ പോയി പെണ്ണുകാണാനുള്ളതാ.... "" ""ടാ... നിന്നെ ഞാൻ... ""വരുൺ മുഷ്ടി ചുരുട്ടികൊണ്ട് നവീന് നേരെ ചെന്നു... ""ചുമ്മാ.... നീ വീട്ടിൽ പോ മുത്തേ... "" നിന്നെ ഞാൻ രാവിലെ കണ്ടോളാം എന്ന് പറഞ്ഞു വരുൺ വീട്ടിലേക്കു തിരിച്ചു.... തുടരും
736 views
33 minutes ago
#

📙 നോവൽ

💧💧**നോവിന്റെ മുഹബ്ബത്ത് **💧💧 Part39 ✍Moluzz (ജാസ്മിൻ) അയ്ശു കരഞ്ഞു.. പെട്ടന്ന് അവൾ veenu. ""അയ്ശു.... """ ഞാൻ ഓടി പോയി അയ്ശുനെ പിടിച്ചു. ""നിഷാ.. എന്താ അയ്ശുന് പറ്റി... ""ഉമ്മയാണ് """താത്താ..... അയ്ശു കണ്ണു തുറക്കുന്നില്ല.... ""നിഷുവും നഫ്‌ലയും കരയാൻ തുടങ്ങി... എനിക്ക് പേടിച്ചിട്ടു ഒന്നും ചെയ്യാൻ പറ്റുന്നില്ല അയ്ശുനെ മടിയിൽ വെച്ച് ഞാൻ അവിടെ ഇരുന്നു... ""നിഷാ... മോളേ വിളിച്ചു നോക്ക്... എന്താ അള്ളഹാ എൻ്റെ കുട്ടിക്ക് പറ്റി... ""ഉപ്പ ഓടി വന്നു """അയ്ശു... മുത്തേ കണ്ണു തുറന്നു നോക്കടി.... നിനക്ക് ഞാൻ ഇല്ലെടാ..... കണ്ണു തുറക്ക്... എനിക്ക് പേടിയാവുന്നുണ്ട്ട്ടോ... കണ്ണ് തുറന്നു നോക്ക്..... """ അയ്ശു ഒന്ന് ശ്വാസം എടുത്തു വിട്ടു... ഒരു അനക്കവും ഇല്ല... ""ഉപ്പാ..... അയ്ശു..... ഒരു വണ്ടി വിളിച്ചു വാ... ഹോസ്പിറ്റലിൽ പോകാം.... ""ഞാൻ കരഞ്ഞു പറഞ്ഞു... പടച്ചോനെ എനിക്ക് സഹിക്കാൻ ഉള്ള ശക്തി തരണേ എന്ന് അള്ളഹാനോട് പ്രാർത്ഥിച്ചു... എൻ്റെ അയ്ശുന് എന്തങ്കിലും പറ്റിയാൽ പിന്നെ ഞാൻ ഉണ്ടാവില്ല.... അയ്ശുനെ തനിച്ചു ഞാൻ വിടില്ല. ഒപ്പം കൂടിനു ഞാൻ ഉണ്ടാവും.... പടച്ചോനെ പരീക്ഷിക്കല്ലേ... ഞാൻ പൊട്ടി പൊട്ടി കരഞ്ഞു... ഒരു കുട്ടിക്കും ഈ ഗതി വരുത്തരുത്.... ജനിച്ചു വീണമുതൽ.... അയ്ശുനെ നീ പരീക്ഷിക്കാൻ തുടങ്ങിയതല്ലേ... ഇനിയെങ്കിലും....അള്ളഹാ... ആാാ മനസ്സ് നോവിക്കല്ലേ... ഞാൻ ഉള്ളിൽ പടച്ചോനെ വിളിച്ചു... ""നിഷാ.. വണ്ടി വന്നു നീ മോളേ കൊണ്ട് വാ... "" '"ഉപ്പ ഞാനും പോരട്ടെ ""നിഷു... ""വേണ്ട നിഷു നഫ്‌ല ഒറ്റക്കല്ലേ... ""ഉമ്മ പറഞ്ഞു.. ഞാൻ അയ്ശുനെ കൊണ്ട് വണ്ടിയിൽ കയറി... വേഗം ഹോസ്പിറ്റലിൽ പോയി..... നേരെ പോയത് നിളയിലേക്കാണ്... വേഗം ഉള്ളിൽ കയറ്റി.. ""നിങ്ങൾ ഇവിടെ നിക്ക്... ആരും ഉള്ളിൽ വരണ്ട... ""ഒരു സിസ്റ്റർ പറഞ്ഞു.. """എൻ്റെ അയ്ശു.... """ ""ഡോക്ടർ ഇപ്പോ വരും.. നിങ്ങൾ ടെൻഷൻ ആവണ്ട... ""അവർ ഉള്ളിലേക്ക് പോയി... 5മിനിറ്റ് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു... ""വെയിറ്റ്.. നിഷാ.. ഞാൻ നോകീട്ടു പറയാം """അയ്ശുനെ അന്ന് കാണിച്ച മനീഷ് ഡോക്ടർ ആണ്.. ഞാൻ അവിടെ ഇരുന്നു... എനിക്ക് സഹിക്കാൻ കഴിയുന്നില്ല അള്ളഹാ... തളർന്നു പോകുന്നു... ഈ വേദനയെകാളും നല്ലത് മരണവേദനയാണ്...കണ്ണുനീർ അനുസരണ ഇല്ലാതെ ഒഴുകി പെട്ടന്ന് ഒരു സിസ്റ്റർ പുറത്തേക്കു വന്നു """ആരാ നിഷാ... ഉള്ളിലേക്ക് വരൂ """ ""ഞാൻ ആണ് നിഷാ.. ""ഞാൻ വേഗം മറുപടി പറഞ്ഞു.. ""ഉള്ളിലേക്ക് വരൂ... അയ്ശുന് പേടിക്കാൻ ഒന്നും ഇല്ല ആരും ടെൻഷൻ ആവണ്ട... "" ""ഞാൻ ഇപ്പോൾ വരാ ഉപ്പ "" ഞാൻ ഉള്ളിൽ കയറി... നിറയെ വയറുകളും നെഞ്ചിൽ കടിപ്പിച്ചു കിടക്കുന്ന എൻ്റെ അയ്ശുനെ കണ്ടപ്പോൾ എനിക്ക് ഒരു തളർച്ചപോലെ അനുഭവപ്പെട്ടു.. ""അയ്ശു... ""ഞാൻ അവളുടെ അടുത്തേക്ക് പോകാൻ നിന്നു ""നിഷാ... ഇപ്പോൾ നീ അങ്ങോട്ട് പോകണ്ട... അയ്ശുന് ഇപ്പോൾ ഒരു കുഴപ്പവും ഇല്ല... അവൾ മയക്കത്തിലാണ്... ഇപ്പോൾ വിളിക്കണ്ട """ശെരി ഡോക്ടർ.... ""ഞാൻ അയ്ശുനെ നോക്കി നിന്നു... ""നിഷാ വരൂ.. ഇവിടെ ഇരിക്ക്... എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് "" ഞാൻ ഡോക്ടറെ നോക്കി ചെയറിൽ ഇരുന്നു.. ""നിഷാ... ഞാൻ പറഞ്ഞതല്ലേ... ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കണം എന്ന്... ഇപ്പോൾ അവളുടെ കൺടീഷൻ ഇപ്പോൾ വളറെ മോശമാണ്... """ ""ഡോക്ടർ പെട്ടന്ന് ഉണ്ടായതാണ്... അറിഞ്ഞു കൊണ്ടല്ല.... ഇങ്ങനെ ഒക്കെ ആവും എന്ന് അറിയുമയിരുന്നില്ല.. എൻ്റെ അയ്ശുനെ രക്ഷിക്കണം ഡോക്ടർ """ ഞാൻ കരയാൻ തുടങ്ങി """നിഷാ... തളരരുത്. നീയാണ് അയ്ശുന് ധൈര്യം കൊടുക്കണ്ടത്.. മയക്കത്തിൽ പോലും അവൾ താത്താ എന്നെ ഒറ്റക്കാക്കല്ലേ എന്ന് പറഞ്ഞു കരഞ്ഞിരുന്നു... ""ഡോക്ടർ.... എൻ്റെ അയ്ശു "" ""ഇനി മരുന്ന് കൊണ്ട് നോക്കുന്നത് റിസ്കാണ്... ഇനി ഇങ്ങനെ ഉണ്ടായാൽ സർജറി വേണ്ടിവരും "" ""സർജറി.... എൻ്റെ മോൾക്ക്‌ പേടിയാ ഡോക്ടർ... "" ""നിഷാ.. ബി പ്രാക്ടിക്കൽ... സർജറിയാണ് ഇപ്പോൾ രക്ഷയുള്ളൂ... അതിനും കൂടി 60%മാത്രമേ അയ്ശുനെ രക്ഷിക്കാൻ പറ്റുകയുള്ളൂ.. ബാക്കി ദൈവത്തിന്റെ കൈയിലാണ്... """ """എനിക്ക് അറിയില്ല ഡോക്ടർ എന്താ വേണ്ടത് എന്ന്.. ""ഞാൻ കണ്ണുകൾ തുടച്ചു പറഞ്ഞു... ""നിഷാ ഹാർട്ട് ഓപ്പറേഷൻ ആണ് അതിൻറെ റിസ്ക് ഉണ്ടാവും.. അതുമല്ല ചെറിയ കുട്ടിയും... നല്ല ചിലവ് വരുന്ന ഓപ്പറേഷൻ ആണ് "" ""സാർ... എത്രയാവും സർജറിക്ക് ചാർജ്... "" ""15ലക്ഷം വരും... "" """ഞങ്ങൾ പാവങ്ങളാ സാർ ഇത്രയും പണം ഞങ്ങൾക്ക് ഉണ്ടാക്കാൻ കഴിയില്ല "" ""എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല നിഷാ. യാം ഹെൽപ് ലെസ്സ് "" ""സാർ എന്തങ്കിലും കുറച്ചു തരാൻ പറ്റുമോ... """ ""നിങ്ങളുടെ ഫീലിംഗ് എനിക്ക് മനസിലാവുന്നുണ്ട്. ഞാൻ മാനേജർമായി സംസാരിച്ചു 2ലക്ഷം കുറച്ചു തരാം എൻ്റെ ഫീസും ഞാൻ എടുക്കുന്നില്ല... അത്രമാത്രം എനിക്ക് ചെയ്യാൻ പറ്റുകയുള്ളു... "" ""താങ്ക്സ് ഡോക്ടർ... എനിക്ക് പെട്ടന്ന് ഇത്രയും കാശ് ഉണ്ടാക്കാൻ പറ്റില്ല എനിക്ക് ഒരു രണ്ടു വീക്ക്‌ ടൈം വേണം... ""! ""ഓക്കേ... അതിനു കുഴപ്പമില്ല കാശ് റെഡി ആയാൽ നിങ്ങൾ വരൂ.... കൂടുതൽ ലൈറ്റ് ആവരുത്... അത് അയ്ശുൻറെ ആരോഗ്യത്തെ ഭാതിക്കും """" """"എനിക്ക് ജീവൻ ഉണ്ടങ്കിൽ ഞാൻ പണവും ആയി വരും ഇല്ലങ്കിൽ നിഷ ജീവനോടെ ഉണ്ടാവില്ല... """ """സോറി നിഷാ... അള്ളാഹുവിനോട് പ്രാർത്ഥിക്കുക"" ""അയ്ശുനെ വീട്ടിൽ കൊണ്ട് പോയിക്കൂടെ """ """കൊണ്ടു പോകാം.. ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കണം "" ""ഓക്കേ ഡോക്ടർ "" ""ഇപ്പോൾ അവൾ മയക്കത്തിലാണ്... രണ്ടു മണിക്കൂർ കഴിഞ്ഞാൽ കൊണ്ടു പോകാം "" """ഓക്കേ സാർ "" ഞാൻ അയ്ശുൻറെ അടുത്തേക്ക് പോയി... അവളെ തലോടി ഞാൻ അവളുടെ അടുത്ത് ഇരുന്നു... ""മേഡം... ഈൗ മരുന്ന് ഒന്ന് വാങ്ങി വരണം """ ഞാൻ ലിസ്റ്റ് വാങ്ങി പുറത്തേക്കു വന്നു """മോളേ നിഷാ... ഇങ്ങനെ ഉണ്ട് അവൾക്ക്... "" ""കുഴപ്പമില്ല ഉപ്പ... ഞാൻ ഇത് വാങ്ങി വരാം "" ""എന്നിട്ട് എന്താ നീ ഇങ്ങനെ ടെൻഷനിൽ "" """ഒന്നും ഇല്ലപ്പാ... ഉമ്മ ഞാൻ ഇപ്പോൾ വരാം.. "" ""നിഷാ ""ഉമ്മയാണ് ""എന്താ ഉമ്മ "" ""അയ്ശുന് കുഴപ്പമൊന്നും ഇല്ലല്ലോ... "" """ഇല്ല... ഇങ്ങള് ടെൻഷൻ ആവണ്ട കുറച്ചു കഴിഞ്ഞു പോകാം പറഞ്ഞു "" ""അൽഹംദുലില്ലാഹ്... പടച്ചോൻ കാത്തു "" ഞാൻ അവിടെ നിന്നാൽ കരഞ്ഞു പോകുമോ എന്ന പേടി കൊണ്ട് വേഗം പോയി... മരുന്ന് വാങ്ങാൻ പോകുമ്പോൾ എന്നെ ഒരാൾ പിടിച്ചു വലിച്ചു.. ഞാൻ വീഴാൻ പോയി അപ്പോളേക്കും അയാൾ എന്നെ പിടിച്ചു.. (തുടരും ) ******************** orupaad thettukal und. Thirakkinidayil ezhuthiyathaan.Nigale orthitt mathram.Athinte nanni camment boxilum like adikkaanum kaananam. oru sandhosha vartha und anikk love letter malsarathill fast kitti ഇന്ന് കുറച്ച് ബിസി ആയിരുന്നു അതാണ്പോസ്റ്റ്‌ ചെയ്യാൻ ‌ ലൈറ്റ് ആയത്. Sry. നെക്സ്റ്റ് part നാളെ നൈറ്റ്‌
653 views
35 minutes ago
#

📙 നോവൽ

*💘ഞാൻ നൂറ💘* ✒Sinu Sherin *ഭാഗം -6* പിറ്റേന്ന് മ്മള് എണീറ്റു ഫുഡ്‌ കഴിക്കുമ്പോൾ ആണ് മ്മളെ ഞെട്ടിച്ചു കൊണ്ട് ഉപ്പ അത് പറഞ്ഞത്....അത് കേട്ടതും മ്മള് ഞെട്ടി പണ്ടാര മടങ്ങി പോയി.... പടച്ചോനെ.... പണി പാളിയല്ലോ...😥 "ഇനി അധികം നീട്ടി കൊണ്ട് പോകേണ്ട... നിങ്ങൾ രണ്ടു പേരും ഇഷ്ട്ടത്തിലായ സ്ഥിതിക്ക് ഞങ്ങൾ അതങ്ങ് തീരുമാനിച്ചു... നിന്റെയും ഫെമിയുടെയും നിക്കാഹ് ഇത്രയും പെട്ടന്ന് നടത്താൻ.... " ഫുഡ്‌ കഴിക്കുന്നതിനു ഇടയിൽ ഉപ്പ അത് പറഞ്ഞതും മ്മളെ തൊണ്ട കുഴിയിൽ ഫുഡ്‌ എല്ലാം കുടുങ്ങി മ്മള് കുരചു ഒരു പരിവത്തിൽ ആയി.... കുരചു കുരചു മ്മളെ കണ്ണിൽ നിന്നെല്ലാം വെള്ളം വരാൻ തുടങ്ങി.... ഉപ്പ പറഞ്ഞത് മ്മളെ ചെവിയിൽ ഇപ്പളും അലയടിച് കേള്ക്കുന്നത് കൊണ്ട് മ്മളെ ചെവിയുടെ അടുത്തു കിളികൾ പറക്കുന്ന പോലെ മ്മള്ക്ക് ഫീൽ ചെയ്തു.... മ്മള് കുരചു കുരചു ചാകും എന്ന് കണ്ടപ്പോൾ മ്മളെ ഉമ്മ ഞമ്മല്ക്ക് കുടിക്കാൻ വെള്ളം എടുത്ത്‌ തന്നു ഒപ്പം മ്മളെ മണ്ടയിൽ രണ്ടു കൊട്ടും തന്നു.... "എന്താ.... എന്താ ഇങ്ങള് പറഞ്ഞത്.... കല്യാണമോ.... അതും ഇത്ര പെട്ടന്ന്.... നോ.... എനിക്ക് ഇപ്പൊ തന്നെ ഒന്നും കല്യാണം വേണ്ട.... " എന്നും പറഞ്ഞു മ്മള് ആ ഗ്ലാസ്‌ അവിടെ വെച്ചു..... "അതെന്താ നിനക്ക് ഇപ്പോൾ തന്നെ കല്യാണം വേണ്ട എന്ന്.... നിന്റെ കൂടെ ഉള്ളതാണ് തെക്കേ വീട്ടിലെ സുബൈർ.... അവന്റെ കല്യാണം കഴിഞ്ഞു ഭാര്യക്ക് ഇപ്പൊ വയറ്റിലും ഉണ്ട്.... പിന്നെന്താ നിനക്ക് മാത്രം വേണ്ടാതത്.... പിന്നെ ഇനി പെണ്ണിനെ തിരഞ്ഞു നടന്നു പെണ്ണുകാണാൻ പോകേണ്ട ആവിശ്യം ഒന്നുമില്ലല്ലോ..... നിക്കാഹ് നുള്ള ഡേറ്റ് ഫിക്സ് ആക്കണം.... ആ ഒരു പണിയെ ഇനി ഒള്ളു.... ഇനി എന്ത് പ്രശ്നാ നിനക്ക്...." എന്നും ചോദിച്ചു ഉപ്പ മ്മക്ക് നേരെ തിരിഞ്ഞപ്പോൾ ഞമ്മക്ക് വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല.... "അത് പിന്നെ.... ഫെമി.... അവളുടെ പഠിപ്പ് കഴിഞ്ഞിട്ടില്ലല്ലോ.... അത് കഴിഞ്ഞിട്ട് പോരെ.... " എന്നിങ്ങനെ എന്തൊക്കെയോ മ്മള് ഒപ്പിച്ചു പറഞ്ഞു.... "പഠിപ്പ്.... അത് അവൾക്കു ഇവിടെ വന്നിട്ടും ബാക്കി പഠിക്കാലൊ....ഇനി ഒരു വർഷം കൂടിയല്ലേ ഒള്ളു അവൾക്കു ഡിഗ്രി പൂർത്തിയാക്കാൻ.... " "അത്... പിന്നെ.... അത് മാത്രം അല്ല... " "ദിലു.... നീ അധികം കിടന്നു ഉരുളണ്ട.... ഞങ്ങൾക്ക് അറിയാം നിനക്ക് ഇപ്പൊ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ടേന്ന്‌.... കാരണം നീ കല്യാണം കഴിക്കാൻ പോകുന്നത് നീ സ്നേഹിച്ച പെണ്ണിനെ തന്നെയാണ്.... നീ തന്നെ യല്ലേ നീയും അവളും തമ്മിൽ ഇഷ്ട്ടതിൽ ആണ് എന്നുള്ള കാര്യം ഞങ്ങളോട് പറഞ്ഞത്.... അത് പോലും നടത്തി തന്നില്ലേൽ പിന്നെ ഞങ്ങൾ എന്ത് ഉമ്മയും ഉപ്പയും ആണെടാ ..... പിന്നെ നീ ഇന്നലെ എന്നോട് മരുമോളെ പറ്റിയുള്ള കൺസെപ്റ്റ് ചോദിച്ചപ്പോഴേ എനിക്ക് നിന്നെ ഒരു ഡൌട്ട് തോന്നിയതാ.... അപ്പൊ ഞാൻ ആണ് ഉപ്പയോട് ഇത്രയും പെട്ടന്ന് നിക്കാഹ് നടത്താം എന്ന് പറഞ്ഞത്.... ഇപ്പൊ നിനക്ക് സന്തോഷം ആയില്ലേടാ.... " എന്ന് പറഞ്ഞു കൊണ്ട് ഉമ്മ മ്മളെ കവിളിൽ നുള്ളിയപ്പോൾ മ്മള് ആ എന്ന് മൂളി കൊടുത്തു തലയാട്ടി കൊടുത്തു.... മ്മള് റൂമിൽ ചെന്നു തെരാ പാരാ നടന്നിട്ട് ഒന്നും മ്മക്ക് ഒരു ഐഡിയ യും മണ്ടയിൽ ഉദിക്കുന്നില്ല...... അപ്പോഴാണ് മ്മളെ ഫോൺ കിടന്നു കാറാൻ തുടങ്ങിയത്..... 🎶ഏ... കാർമുകിലെ പുതു മഴയേ... നിൻ മിഴികൾ മന്താരം.... ഈ നിഷകലിൽ ഉണരും ചന്തം നിൻ നയന മലൻകാരം... ആ കണ്ണുകൾ സൗരബ ദളമോ.. പതി മലരോ പൂവിതള്ളോ....... 🎶 അപ്പൊ തന്നെ മ്മള് നടത്തം നിർത്തി ഫോൺ എടുത്തു നോക്കി ... അതിൽ തെളിഞ്ഞ് വന്ന നെയിം കണ്ടതും മ്മള് ഞെട്ടി പണ്ടാരം അടങ്ങി പോയി.... ഞാൻ പോലും അറിയാതെ മ്മള് ആ പേര് ഉച്ചരിച്ചു കഴിഞ്ഞിരുന്നു... "ഫെമി... " പടച്ചോനെ.... എല്ലാ പണികളും ഒരു ഓട്ടോ വിളിച്ചു ഒപ്പം വരുന്നുണ്ടല്ലോ.... ഇനി ഇപ്പൊ ഇവലോട് ന്താ പറയാ.... ഹാ .... ഐഡിയ.... 😎 "ഹലോ.... യു കാൾ നമ്പർ ഈസ്‌ suddenly സ്വിച്ച് ഓഫ്‌.... പ്ലീസ് കാൾ അഫ്റെർ sometimes... താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ്... ദയവായി അലപ്പ സമയത്തിന് ശേഷം വിളിക്കുക..... " മ്മള് കാൾ അറ്റൻഡ് ചെയ്തു ചുമ്മാ അങ്ങട്ട് നുണ തട്ടി വിട്ടു.... ഇത് കേട്ട് കൊണ്ടെങ്കിലും ആ പൊട്ടത്തി കാൾ കട്ട്‌ ചെയ്താലോ.... മ്മളോട് ആണ് ഓളെ കളി.....😝 "എടാ കള്ള ഹിമാറെ കൊദിലെ.... നീ സൗണ്ട് മാറ്റി സ്വിച്ച് ഓഫ്‌ എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കും എന്ന് കരുതിയോഡാ പെരട്ട കെളവാ..... നിനക്ക് എന്നെ ശെരിക്കും അറിയില്ല...." മ്മളെ കളി ഏറ്റില്ല എന്ന് ഓളെ മുട്ടൻ തെറിയിൽ കൂടി മ്മള്ക്ക് മനസ്സിലായി.... ഇനി ഞാൻ എന്നാ പന്നും.... ഹാ.... വീണ്ടും ഐഡിയ.... ശോ ഇന്നേ കൊണ്ട് ഇന്ക്ക് തന്നെ വയ്യ.... ഞാൻ ഒരു ഐഡിയ കൊട്ടാരം ആണല്ലേ.... 😝 എന്താ ഐഡിയ പറഞ്ഞില്ലല്ലോ.... സോപ്പിങ്ങ്..... 😂 "ഓഹ് മനസ്സിലായോ മ്മളെ മുത്തിന്... ഇക്കാക വെറ്തെ പറ്റിച്ചതല്ലേ .... അല്ല എന്താ ഞമ്മളെ ഫെമി മോൾ ഭയങ്കര കലിപ്പിൽ ആണല്ലോ.....ഇന്നു രാവിലെ കലിപ്പ് വിക്ക്സ് ഗുളിക വല്ലതും കഴിച്ചോ.... 😆" "എടാ തെണ്ടി.... എനിക്ക് എന്താ പ്രശ്നം എന്ന് നിനക്ക് അറിയില്ല അല്ലേ.... കാക എന്ന് വിളിച്ച നാവ് കൊണ്ട് ഇന്നേ കൊണ്ട് ഇതിൽ കൂടുതൽ വേറൊന്നും വിളിപ്പിക്കരുത്....മനസ്സിലായോട കള്ള കാകെ..... 😠" "അപ്പൊ നീയും അറിഞ്ഞോ.... അത് കുഴപ്പം ഇല്ലടി.... അതൊക്കെ ഞാൻ ഓക്കേ ആക്കി കോളാo.... " "നിന്റൊരു ഓക്കേ ആക്കൽ.... മുന്പും നീ ഇത് തന്നെയാണ് പറഞ്ഞെ....എന്നിട്ട് ഇപ്പൊ എന്തായി.... മറിയാതക് എന്തേലും കാട്ടി ഇത് മുടക്കാൻ നോക്ക്.... ഇല്ലേൽ ഞാൻ തന്നെ എല്ലാ സത്യങ്ങളും വിളിച്ചു പറയും.... " 'ഹി.... സത്യം.... അങ്ങനെ ആണേൽ മ്മളെ നൂറ നെ തന്നെ മ്മക്ക് ആലോചിക്കുo.... ഒരു വേടിക് രണ്ടു പക്ഷി..... അയ്യയ്യാ.... ' മ്മള് മനസ്സിൽ പറഞ്ഞത് ആട്ടോ... 😉 "എന്നാൽ പെങ്ങളെ നീ വീട്ടിൽ എല്ലാരോടും സത്യം പറഞ്ഞാലേ.... അതാണ്‌ ഇപ്പൊ നല്ലത്.... ഇനി എന്റെ കയ്യിൽ വേറെ വഴി യൊന്നും ഇല്ല.... അപ്പൊ അത് തന്നെ ഡീൽ ആക്കാം ല്ലേ.... " എന്ന് മ്മള് വളരെ താഴ്മയോടെ പറഞ്ഞു.... കാര്യം കാണാൻ കഴുത കാലും പിടിക്കണം അല്ലോ.... 😂 "അയ്യട.... എന്താ നിന്റൊരു പൂതി... എന്നിട്ട് വേണം ഞാൻ കളവ് പറഞ്ഞതിന് എനിക്ക് വഴക്ക് കേള്ക്കാൻ.... മോൻ തന്നെ പറഞ്ഞാൽ മതി ട്ടോ.... " എന്നും പറഞ്ഞു ഓള് ഫോൺ കട്ട്‌ ചെയ്തു.... ബദ്രീങ്ങളെ.... മ്മള് എന്തോന്ന് ചെയ്യാൻ.... മ്മള് മെല്ലെ താഴോട്ടു ഇറങ്ങി ചെന്നു... അപ്പോയുണ്ട് അടുക്കളയിൽ നിന്നും നല്ല അടിപൊളി സ്മെല്ൽ വരുന്നു.... "ഉമ്മാ.... ഇന്നു എന്താ ഇങ്ങള് ഉണ്ടാക്കുന്നേ.... ഭയങ്കര സ്മെല്ൽ ഉണ്ടല്ലോ.... " "എടാ... ഇന്നു പാടത്ത് പണിക്കാർ ഉണ്ട്... അപ്പൊ അവര്ക്ക് കൊണ്ട് പോകാൻ ഉള്ള ബീഫും പൂളയും ഉണ്ടാക്കാണ്....," എന്ന് പറഞ്ഞു ഉമ്മ വീണ്ടും അതിൽ കോൺസെപണ്ട്രെഷൻ ചെയ്തു.... "ഹൈവ.... പൂബീഫ്.... ഇന്കും വേണം." എന്നും പറഞ്ഞു ഞാൻ അവിടെ കയറി ഇരുന്നു... അപ്പൊ തന്നെ ഉമ്മ നല്ല ആവി പറക്കുന്ന പൂളയും ബീഫും ഒരു പ്ലേറ്റിൽ ആക്കി മ്മക്ക് കൊടുന്നു തന്നു.... മ്മള് അത് നല്ല ആസ്വദിച്ചു തിന്നു... ഇടയ്ക്കു ഇടയ്ക്കു ഉമ്മച്ചിയേ പൊക്കി പറഞ്ഞു കൊണ്ടേ ഇരുന്നു.... അപ്പൊ കുറച്ചു കൂടി തിന്നു എന്ന് പറഞ്ഞു ഉമ്മ വീണ്ടും പൂളയും ബീഫും എടുത്ത്‌ തരും.... എങ്ങനെ ഉണ്ട് മ്മളെ ഐഡിയ... 😝 അവസാനം മ്മള് തിന്നു കുഴങ്ങിയപ്പോൾ അവിടെന്ന് എണീറ്റു സിറ്റൗറ്റിൽ പോയി ഇരുന്നു.....😅 അവിടെ ടാബിളിൽ രാവിലെ ഇട്ട പത്രം ഇരിക്കുന്നുണ്ടായിരുന്നു.... മ്മള് അതെടുത്തു തുറന്നതും ഫ്രണ്ടിൽ തന്നെ വാർത്ത.... "*നുണ പറഞ്ഞു എന്ന കാരണതാൽ ഒരു ദയയും കൂടാതെ 9 വയസ്സായ തന്ടെ മകനെ കൊന്ന കേസിൽ അമ്മ ലക്ഷ്മി അറെസ്റ്റിൽ.....*"😮 മ്മള് കണ്ണ് തള്ളി ഒന്നും കൂടെ ആ വാർത്ത വായിച്ച്.... ആാഹ്ഹ്.... ശെരിയാണല്ലോ.... അക്ഷര തെറ്റ് ഒന്നും ഇല്ല.... എന്നാലും ഒരു അമ്മ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു....സ്വന്തം മകനെ അതും നുണ പറഞ്ഞതിന്.... ഇറ്റ്സ് അണ് വിശ്വസിക്കൽ....😶 മ്മള് പത്രത്തിൽ നിന്നും തലയെടുത്ത് മെല്ലെ അടുക്കളയിലേക്കു ഒന്ന് പാളി നോക്കി.... അപ്പൊ ഞമ്മളെ ഉമ്മ ഉള്ളി അറിയുക ആയിരുന്നു..... ആ ഉള്ളിയുടെ സ്ഥാനത് മ്മളെ തല വെച്ചു മ്മള് ഒന്ന് ആലോചിച്ചു നോക്കി.... ഹൌ.... വേണ്ടായിരുന്നു..... ആ സീൻ ആലോചിചതും മ്മളെ കാലു മുതൽ തല വരെ ഒരു തരിപ്പ് അങ്ങ് കേറി പോയി...... 😭😭😭 "*നുണ പറഞ്ഞു എന്ന കാരണതാൽ 24 വയസ്സായ ശാദിൽ എന്ന ഒരു മൊഞ്ചൻ യുവാവിനെ ഒരു ദയയും കൂടെ തല അറുത്തു കൊന്നു.... 😥*" അല്ലോഹ്.... ആലോചിക്കാൻ കൂടി വയ്യ... അതും മ്മളെ ഈ സുന്ദര തല.... ഇനി ഇപ്പൊ ഈ കുരിക് ആയിക്കണo എന്നുണ്ടെങ്കിൽ ഒരു ഐഡിയ ഉണ്ടാക്കിയെ തീരൂ..... അതിനു ഇപ്പൊ എന്താ വയി..... മ്മള് തല കുത്തി മറിയാതെ ഇരുന്നു ആലോചിചിട്ടും മ്മക്ക് ഒരു വഴിയും കിട്ടിയില്ല.... 😀 ഇനി ഒരാൾക്ക്‌ മാത്രേ മ്മളെ രക്ഷിക്കാൻ ആവൂ.... *നൂറ* അവള് വിജാരിച്ചാൽ എന്തേലും ഒക്കെ ചെയ്യാൻ ആവും.... അങ്ങനെ വൈകുന്നേരം ആവാൻ വേണ്ടി മ്മള് കാത്തിരുന്നു.... വൈകുന്നേരം ആയതും ബൈക്ക് എടുത്ത്‌ വിട്ടു.... സ്ഥിരം ഇരിക്കാറുള്ള സീറ്റിൽ അവള് ഇല്ലായിരുന്നു.... എന്നാലും ഞാൻ ആ സീറ്റിൽ പോയി അവളെ കാത്തിരുന്നു.... കുറച്ചു നേരം കഴിഞ്ഞൊല്ലു പെണ്ണ് അതാ കടന്നു വരുന്നു.... ഇന്നെന്തോ പെണ്ണിന്റെ മിഴികൾക്ക് പതിവിലേറെ ഭംഗി ഉള്ളത് പോലെ തോന്നി... അവള് അടുത്തു വന്നു ആ സീറ്റിൽ വന്നിരുന്നു... "അല്ല മാഷെ... ഇന്നെന്താ നേരത്തെ ആണല്ലോ.... " "എന്നും താൻ മാത്രം ഫസ്റ്റ് ആയാൽ മതിയോ.... എനിക്കും ആകെണ്ടെ....😄" "ഓഹ്....ആയികോട്ടെ .... മ്മള് ഒന്നും പറഞ്ഞില്ലേ ..... " "മ്മ്.....പിന്നെ.... ഞാനെ ഒരു കാര്യം പറയാൻ വന്നതാ.... നമ്മളെ കല്യാണം മുടക്കാൻ വേണ്ടി ഞാൻ എടുത്ത ഐഡിയ എനിക്ക് തന്നെ പാര യായി വന്നിരിക്കാന്..... " "എന്തെ... എന്ത് പറ്റി.... " മ്മള് ഇന്നു രാവിലെ നടന്ന സംഭവങ്ങൾ എല്ലാം വള്ളി പുള്ളി തെറ്റാതെ നൂറക്ക് പറഞ്ഞു കൊടുത്തു.... അത് കേട്ട് കഴിഞ്ഞതും പെണ്ണ് ഹലാക്കിന്റെ ചിരി..... ഇവൾ എന്താ ഇങ്ങനെ.... എന്ത് പറഞ്ഞാലും ചിരി.... ഇതിലിപ്പോ എന്താ ഇത്ര മാത്രം ചിരിക്കാൻ.... മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ഇരിക്കാന്.... അപ്പഴ അവള്ടെ ഒരു കോപ്പിലെ ചിരി.... 😏 അയ്യേ.... ശാദിൽ നീ എന്താ ഇങ്ങനെ... ഒന്നുമില്ലേല്ലും നീ സ്നേഹിക്കുന്ന പെണ്ണല്ലേ അവള് 😍അപ്പൊ അവളെ പറ്റി മോശം ആയി ചിന്തിക്കാവോ.... നോ....നെവെർ.... സോ... അവള്ടെ ചിരി കേട്ട് അതിന്റെ മൊഞ്ച് നോക്കി ഇരുന്നോ 😜 അങ്ങനെ അവള്ടെ നീണ്ട ചിരിക്ക് ശേഷം അവള് ശ്വാസം കിട്ടാൻ വേണ്ടി അവിടെ ഇരുന്നു കാട്ടി കൂട്ടുന്നത്‌ കണ്ടപ്പോൾ മ്മക്കും ചിരി വന്നു.... 😂അങ്ങനെ തന്നെ വേണം..... അനുഭവിക്....ഒരാളെ കളിയാക്കിയാൽ പ്രേതെകിച്ചു എന്നെ പോലെ ഒരു നല്ല മനുഷ്യനെ.... അനുഭവിക്കും മോളെ... ആ ഇയ്യ്‌ അനുഭവിക്കണം... 😅😅😉 "ഷാദ്.....ശെരിക്കും ഷാദ് മനുഷ്യൻ ആണോ....ഒരു നേരത്‌ രക്ഷക്കായി എത്തിയത് മറ്റോറിക്കൽ പാരയായി റിട്ടേൺ അടിച്ചു വരുന്നു.... " "ഞാൻ മനുഷ്യൻ ആണോ മൃഗം ആണോ എന്ന് നോക്കാൻ അല്ല.... എനിക്കൊരു ഐഡിയ പറഞ്ഞു താ... അതിനാ മ്മള് ഇത്ര കഷ്ട്ടപെട്ടു ഇവിടേക്ക് വന്നത്.... " "ആ രണ്ടാമത് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നുണ്ട് ട്ടോ.... " "ഏത്.... ??!" "അല്ല ഷാദ് മൃഗമാണോ എന്ന... " "യൂ....!!!" എന്നും പറഞ്ഞു ഞാൻ അവള്ടെ കഴുത്തിൽ പിടിക്കുന്ന പോലെ കൈ കൊണ്ട് പോയി... "ഓക്കേ ഓക്കേ.... ഐഡിയ വേണം അല്ലേ.... ഇതിന് പ്രേതെകിച്ചു ഐഡിയ ഒന്നും ഇല്ല..... വേണേൽ ഞാനൊരു ഉപദേശം തരാം.... ഇഷ്ട്ടം ഉണ്ടേൽ അസപ്പ്റ്റു ചെയ്യാം ഇല്ലേൽ റിജേക്ക്റ്റു ചെയ്യാം..... ഷാദ് ന്റെ ഇഷ്ട്ടം പോലെ ചെയ്യാം.... ഷാദ് ന് അവളെ കല്യാണം കഴിച്ചൂടെ.... ഞാൻ ഉദേശിച്ചത്.... ഒക്കെ ഒകെ ആയാ സ്ഥിതിക്ക് എല്ലാവർക്കും ഇഷ്ട്ടവും ആയ സ്ഥിതിക്ക് നിങ്ങൾ രണ്ടു പേർക്കും ഒന്നിചൂടെ..." "നൂറ സ്റ്റോപ്പ്‌ ഇറ്റ്.....തന്നോടു ഞാൻ എത്ര പ്രാവിശ്യം പറഞ്ഞു എനിക്ക് അതിനു പറ്റില്ല എന്ന്.... കാരണം അവള് എനിക്ക് എന്നും എന്റെ പെങ്ങൾ ആണ്.... അതുമാത്രം അല്ല....!!"" "അല്ല..... ??" "അല്ല.... ഞാൻ.... " "ഞാൻ... ??" "ഞാൻ ഒരു കുട്ടി യേ സ്നേഹിക്കുന്നു.... !!!" "ഹാ.... ഇത് അങ്ങ് ആദ്യം പറഞ്ഞൂടെ... ആട്ടെ ആരാ കക്ഷി..... ??" "അത് സർപ്രൈസ്.... " "നോ ഷാദ്... പറ ആരാ....എന്നോട് പറയില്ല എന്നാണോ.... എങ്കിൽ പിന്നെ ഞാൻ മിണ്ടില്ലേ.... " "ഇല്ല പറയില്ല.... ബട്ട്‌ പറയും.... എനിക്ക് എന്നാണോ നിന്നോട് കൂടുതൽ വിശ്വാസം തോന്നുന്നത് അന്ന് പറയും ഞാൻ.... !!" "നോ....ഇപ്പൊ പറ.... ഞാൻ എന്റെ പാസ്റ്റു ഒക്കെ ഷാദ്ന് പറഞ്ഞു തന്നില്ലേ.." "അത് നീ എന്നെ വിശ്വസിക്കുന്നത്‌ കൊണ്ട്.... " "അപ്പൊ ഷാദ് ന് എന്നെ വിശ്വാസം ഇല്ലാന്നല്ലേ.... " "അങ്ങനെ ഞാൻ പറഞ്ഞില്ല.... കൂടുതൽ വിശ്വാസം ആകുന്ന ദിവസം... ഇപ്പോൾ ഉള്ളതിനെ കാൾ വിശ്വാസം കൂടുന്ന ദിവസം.... " "ഓക്കേ.... എന്നാൽ ആം വെയിറ്റ് ഫോർ ദാറ്റ്‌ ഡേ.....എങ്കിൽ ശെരി ഞാൻ പോവാന്.... " "പോവാന് ആയോ.... എങ്കിൽ ശെരി... " "ഉം.... ബൈ.... സീ യു ... " "ഹാ നൂറ തന്റെ നമ്പർ.... " "സോറി ഷാദ് എനിക്ക് ഫോൺ ഇല്ല....മൂത്താപ്പയുടെ വീട്ടിൽ നിന്നും പോന്നപ്പോൾ ഫോൺ ഞാൻ ഫസ്ന ക്ക് കൊടുത്തു .... ഷാദ് ന് വേണേൽ ഞാൻ ഓർഫനെജിലെ നമ്പർ തരാം.... " "ഉം.... താ... " എന്നും പറഞ്ഞു ഞാൻ നമ്പർ വാങ്ങി വീട്ടിലോട്ടു തിരിച്ചു.... വീട്ടിൽ കല്യാണ പേരും പറഞ്ഞു പൂര വര്ത്തമാനം ആണ്.... ഞാൻ അങ്ങട്ട് ശ്രദ്ധിക്കാറെ ഇല്ല..... പിറ്റേന്ന് മ്മള് ഒരു യമണ്ടന് സർപ്രൈസ് ഉമായിയാണ് നൂറയേ കാണാൻ പോകുന്നത്.... അങ്ങനെ അവിടെ എത്തിയപ്പോൾ ആൾ അവിടെ ആൾറെഡി എത്തിയിട്ടുണ്ട് .... മ്മള് പോയി അവള്ടെ അടുത്തു ഇരുന്നു.... ആൾ ഞാൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല..... കടലിലേക്കു നോക്കി ഒരേ ഇരുത്തം ആണ്..... മ്മള് മ്മളെ സർപ്രൈസ് എടുത്ത്‌ ഞങ്ങൾക്ക് രണ്ടു പേർക്കും നടുവിൽ വെച്ചു..... "നൂറാ....!" "ഹാ.... ഷാദ് വന്നോ....," എന്നും ചോദിച്ചു അവള് തിരിഞ്ഞതും മ്മളെ ഗിഫ്റ്റ് കണ്ടു ഓള്... "ഐ ഫോൺ!!!!" എന്നും പറഞ്ഞു അതിൽ തന്നെ നോക്കി ഇരിക്കാന് പെണ്ണ്.... അതൊന്നും തൊടുന്നത്‌ കൂടിയില്ല.... "നൂറ.... ഇറ്റ്സ് ഫോർ യു.... ടേക്ക് ഇറ്റു.." "എന്ത്.... ഇതൊ.....ഇതെങ്ങനെ എനിക്ക്.... എനിക്ക് വേണ്ടാ.... " "നൂറ ജാഡ കാണിക്കല്ലേ.... ഞാൻ ആദ്യം ആയിട്ടാ തനിക്കൊരു ഗിഫ്റ്റ് തരുന്നേ... അത് വേണ്ടാ പറഞ്ഞാൽ എനിക്ക് നല്ല വിഷമം ആവും... " എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചതും അവള് ആ ഫോൺ കയ്യിൽ എടുത്തു.... അവളുടെ കണ്ണുകളിൽ എന്തോ നനവ്‌ പടര്ന്നത്‌ ഞാൻ കണ്ടു..... പാവം.... ഒരു ഫോൺ കിട്ടിയപ്പോൾ തന്നെ എന്തൊരു സന്തോഷം ആണ്... എന്നിട്ടും അത് വേണ്ടെന്നു പറയുന്നു... ഇവളുടെ അവസ്ഥ ആലോചിക്കുമ്പോൾ ഞാൻ എത്ര ത്തോളം ഭാഗ്യവാൻ ആണെന്ന്‌ തോന്നുന്നു.... ആ ഭാഗ്യം അവൾക്കും വേണം... അതിനു ഞാൻ അവളെ കേട്ട്കയല്ലാതെ വേറെ വഴിയില്ല..... അതെ അവൾ എനിക്ക് വിധിച്ചവളാ.... അതല്ലേ ഇപ്പോയും എന്റെ പിന്നിൽ.... പോന്നു മോളെ നിന്നെയും കൊണ്ടേ ഈ ഷാദ് പോകൂ😘 അവളോട്‌ ഒരുപാട് നേരം സംസാരിച്ചു ഇരുന്നു ഞാൻ അവിടെ നിന്നും പോന്നു... ഇന്നു വീട്ടിൽ എത്തിയത് മുതൽ മ്മക്ക് ടെൻഷൻ ആണ്..... ഒന്നാമത് ഉപ്പയെയും ഉമ്മയെയും എങ്ങനെയാ ഒന്ന് കൺവീന്സ് ചെയ്യാ....അവരോടു എങ്ങനെയാ സത്യങ്ങൾ ഒക്കെ ഒന്ന് പറയുക.... ആകെ കൂടി മനുഷ്യൻ ഭ്രാന്ത് പിടിക്കുന്ന പോലെ..... എന്ത് വന്നാലും സത്യം പറയുകയല്ലാതെ നിവര്ത്തി ഇല്ല.... പക്ഷെ അതിനു മുൻപ് നൂറ ക്ക് എന്നെ ഇഷ്ട്ടമാണോ എന്നറിയണം.... എന്റെ ഇഷ്ട്ടം എല്ലാം അവളോട് തുറന്ന് പറഞ്ഞു അവൾക്കു എന്നെയും ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ പിന്നെ ബാക്കി ഉള്ള കാര്യം അപ്പൊ നോക്കാം.... പടച്ചോനെ.... മ്മളെ ഇഷ്ട്ടാണ് എന്ന് പറയണേ..... ☺ അങ്ങനെ പിറ്റേ ദിവസം മ്മള് ഒരു ജെവേല്ലേരി പോയി ഒരു റിംഗ് വാങ്ങി അതുമായി പാർകിലേക്കു വിട്ടു... റിംഗ് വാങ്ങാൻ നിന്നത് കൊണ്ട് തന്നെ കുറച്ചു ലേറ്റ് ആയാണ് മ്മള് പാർകിൽ എത്തിയത്.... ബുള്ളെറ്റ് പാർക്ക്‌ ചെയ്തു ഉള്ളിലേക്ക് കടന്നതും ഞാൻ പ്രതീക്ഷിക്കാത്ത കാഴ്ച യായിരുന്നു അവിടെ കണ്ടത്.... അത് കണ്ടതും ഞാൻ "നൂറ " എന്ന് വിളിച്ചു അവൾക്കു അരികിലേക്കു ഓടി..... ( തുടരും ) ******************************** ലെങ്ങ്ത് കുറവാണ് എന്നറിയാം.... കോളേജ് വിട്ടു വരാൻ ലേറ്റ് ആയി അപ്പൊ എഴുതാൻ വല്ലാതെ ടൈം കിട്ടിയില്ല... അതുകൊണ്ട് അടുത്ത ഭാഗം in sha allaah നാളെ രാത്രി 10:30 ന്....☺
4.6k views
11 hours ago
#

📙 നോവൽ

ഗാന്ധര്‍വ്വം നാല് ☆★★☆☆★★☆ ''അനൂ...മോളേ ഉണര്‍ന്നേ....'' മുഖത്ത് എന്തോ വെള്ളം വീണപ്പോളാണ് ഞാന്‍ കണ്ണ് തുറന്നത്.... ചുറ്റും എല്ലാവരുമുണ്ട്.... അമ്മേടെയും മുത്തശ്ശിയുടെയും കണ്ണ് കരഞ്ഞ് വീങ്ങിയിട്ടുണ്ട്... പക്ഷേ ഞാനിപ്പോള്‍ തറവാട്ടിലല്ല... ഇന്നലെ ഞാനിവിടേക്കാണോ വന്നത്.... പാലമരങ്ങളാല്‍ നിറഞ്ഞു നിന്ന ഒരു സ്ഥലമായിരുന്നു....പക്ഷേ എനിക്കാ സ്ഥലം പരിചയമുള്ളപോലെ തോന്നി.... എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് എന്നെ ആരോ കയറ് പോലൊരു വള്ളികൊണ്ട് ശക്തമായി വരിഞ്ഞ് മുറുക്കിയിരിക്കുന്നു.... ''അച്ഛാ...മുത്തശ്ശി...എന്തായിത് എന്നെ കെട്ടിയിട്ടതാരാ...കെട്ടഴിക്ക്...എനിക്ക് നോവണു...'' അവര്‍ പരസ്പരം നോക്കി... ''നില്‍ക്കൂ ബാലാ....'' അച്ഛന്‍ കെട്ടഴിക്കാന്‍ തുനിഞ്ഞതും ആരോ തടഞ്ഞു..... ഒരു കഷായ വസ്ത്രധാരിയായ ആള്‍.... ''തിരുമേനീ...മോള്....'' മുത്തശ്ശിയുടെ വാക്കുകളെ തടഞ്ഞ് അദ്ദേഹം എന്തോ ജപിച്ച് കുറച്ച് വെള്ളവും പൂവും എന്‍റെ ദേഹത്തേക്കെറിഞ്ഞു.... അപ്പോള്‍ ഇദ്ദേഹമാണ് വലിയ കാവ് തിരുമേനി...സത്യം അറിയിക്കാന്‍ വന്ന ആള്‍.. ''ഇനി അഴിച്ചോളൂ....'' അദ്ദേഹത്തിന്‍റെ ആജ്ഞ ലഭിച്ചയുടന്‍ ഞാന്‍ സ്വതന്ത്രയാക്കപ്പെട്ടു..... ഞാന്‍ ചുറ്റും നിരിക്ഷിച്ചു....എവിടെയോ കണ്ടു മറന്ന സ്ഥലം...ഓര്‍മ്മ കിട്ടണില്ല.... ''മോളെന്താ നോക്കണേ...ഇവിടം പരിചയമുണ്ടോ...?'' ''ഉവ്വ്...ഞാനിവിടം കണ്ടിട്ടുണ്ട്...എവിടെയാണെന്നാണ്....'' ഞാനാലോചിച്ചു നിന്നു... ''ഹാ...കിട്ടി...സ്വപ്നത്തില്‍...ഇവിടെ കത്തി ജ്വലിക്കണ ഹോമകുണ്ഡം....പുക...അകാശത്തെ ദിവ്യരൂപം...കണ്ടിട്ടുണ്ട് ഞാന്‍....'' ഞാന്‍ പറയുന്നത് കേട്ട് പുഞ്ചിരിക്ക മാത്രമേ അദ്ദേഹം ചെയ്തുള്ളു... ''കുട്ടി വാ...'' അദ്ദേഹം എന്നെയും കൂട്ടി തറവാട്ടിലേക്കാണ് വന്നത്....എല്ലാവരും മുന്നേ നടന്നു...ഞാനും തിരുമേനിയൂം മുത്തശ്ശിയും പിന്നിലും.... ഇന്ന് എന്തൊക്കയോ പ്രത്യേകത ഉള്ള പോലെ വീടിന്.... എന്തോ അവിടമെല്ലാം പരിചയമുള്ളപോലെ... തിരുമേനി എന്നോട് സംസാരിച്ചോണ്ടിരുന്നു.... ''മുത്തശ്ശീ....അവിടെ നിന്ന കൂവളം എവിടെപ്പോയി...?'' പെട്ടന്നുള്ള എന്‍റെ ചോദ്യത്തില്‍ മുത്തശ്ശി ഞെട്ടി... ''അത്..മോള്‍ക്കെങ്ങനെ അറിയാം...നീ ഇവിടെ ആദ്യമല്ലേ വരണത്....'' തിരുമേനിയാണ്... ''എനിക്കറിയില്ല....അവിടുണ്ടായിരുന്നു...ഓര്‍മ്മയുണ്ടെനിക്ക്...'' ഞാന്‍ വാശി കാട്ടി.... ''ഞാന്‍ ചുമ്മാ പറഞ്ഞതാ...അത് വെട്ടിയിട്ടുണ്ടാകും....മോള് പോയി കുളിച്ചിട്ട് വാ...,എനിക്ക് കുറേ ചോദിക്കാനുണ്ട്...'' ഞാന്‍ തലയാട്ടി അകത്തേക്ക് ഓടിപ്പോയി... **************************************************** കുളി കഴിഞ്ഞ് വരുമ്പോള്‍ താഴെ ചര്‍ച്ച നടക്കുവാരുന്നു... ഞാന്‍ അകത്തളത്തിലിരുന്നത് ഒളിച്ച് കേട്ടു.... ''സൗമിനി അമ്മയ്ക്കെന്താ തോന്നണേ...'' തിരുമേനിയാണ്.... ''അറിയില്ലെനിക്ക്...ന്‍റെ കുട്ടി അവിടെ...ഗന്ധര്‍വ്വന്‍ കാട്ടില്‍...അവനെന്‍റെ അനൂനെ വല്ലതും....'' ''തൊടാനായിട്ടില്ല അവന്...പിന്നല്ലേ വല്ലതും ചെയ്യാന്‍....'' ''എന്താ ഉറപ്പ് തിരുമേനി...?'' അച്ഛയുടെ കണ്ണ് നിറഞ്ഞിരുന്നു..... '' അവളുടെ ചുറ്റും കുന്നിമണികള്‍ കണ്ടില്ലേ...അതാണ് തെളിവ്...പിന്നെ കുട്ടിയുടെ ഇരുപത്തി മൂന്നാം പിറന്നാളിന്‍റന്നല്ലാതെ തൊടാനാകില്ലവനവളെ....പക്ഷേ അവന്‍ കരുത്തനായിരിക്കുന്നു...അവന്‍റെ ആഭിചാരങ്ങള്‍ മങ്ങാട്ടമ്മയെ വെല്ലുവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു....'' ''ഇവരൊക്കെ ഏത് ' അവന്‍റെ ' കാര്യമാ ഈ പറയുന്നത് ...'' ഞാനാകെ മുള്‍മുനയിലായി... '' അപ്പോള്‍ അനു...'' മനുവേട്ടന്‍ ആകാംക്ഷയോടെ ചോദിച്ചു... തിരുമേനി ഒന്ന് ചിരിച്ച് അകത്തേക്ക് നോക്കി വിളിച്ചു... ''അനൂ.....ഒളിഞ്ഞ് കേള്‍ക്കാതെ ഇവിടെ വാ...'' പെട്ടന്ന് തിരുമേനി വിളിച്ചപ്പോള്‍ ഒന്ന് ചമ്മിയെങ്കിലും അത് പുറത്ത് കാണിക്കാതെ നൈസായിട്ടൊന്ന് ഇളിച്ച് കൊടുത്തു ഞാന്‍.... '' ആട്ടെ...എല്ലാം അറിഞ്ഞുവോ ഒളിച്ചിരുന്ന്...'' ഇല്ലാന്ന് തലയാട്ടി...ആകെ ചമ്മി ഞാന്‍... ''മോളേ പറ...എങ്ങനെയാ നീ ഗാന്ധര്‍വ്വന്‍ കാട്ടില്‍ പോയത്....'' അദ്ദേഹം ചോദിച്ചു... ''അറിയില്ല....പക്ഷേ ഇന്നലെ കാറ്റില്‍ പാലപ്പൂവിന്‍റെ മണം വന്നു... അതിന് ശേഷം ഒരു ഉന്‍മത്താവസ്ഥയായിരുന്നു....മനസ്സ് പറയുന്നത് ശരീരം കേള്‍ക്കാത്ത അവസ്ഥ.... കരയാന്‍ കൂടി പറ്റിയില്ല....തറവാടിന്‍റെ അതിര്‍ത്തിക്കിപ്പുറം ആരോ എന്നെ തടയാന്‍ നോക്കി...ഒരു ശക്തി പോലെ..അന്ന് മരം വീണപ്പോളുള്ള പോലെ...'' തിരുമേനി എന്തോ ചിന്തിച്ച് കൊണ്ടിരുന്നു... ''മ്....മോളൊരു കാര്യം ചെയ്യൂ....കുന്നിമണി കാടുണ്ടിവിടെ...പരദേവതയുടെ കാവ്...'' ''എനിക്കറിയാം....പുഴയ്ക്കപ്പുറമല്ലേ....'' പറഞ്ഞ് തീര്‍ക്കും മുന്‍പ് ഞാന്‍ ചാടി കേറി പറഞ്ഞു.... എല്ലാവരും എന്നെ അമ്പരന്ന് നോക്കി...ഞാനത് ശ്രദ്ധിച്ചില്ല... ''മ്...മോളവിടുന്ന് നൂറ്റിയൊന്ന് കുന്നിമണി ഇന്ന് കൊണ്ട് വരണം...പറ്റോ...?'' ഞാന്‍ തലയാട്ടി.... ''ന്നാ പോയിട്ട് വാ...'' പറഞ്ഞു തീരും മുന്‍പ് ഞാന്‍ പുറത്തേക്കോടീ.... നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ ഓടി മറഞ്ഞു.... ********************************************* ''തിരുമേനീ...അവളൊറ്റയ്ക്ക്...അവന്‍ ഇനിയും...'' ദൂരേക്ക് ഓടി മറയുന്ന അനുവിനെ നോക്കി നിന്ന തിരുമേനിയോട് ബാലന്‍ ചോദിച്ചു.. ''കത്തി വെണ്ണീറാകും അവളുടെ നിഴലിനെ പോലും തൊട്ടാല്‍....അറിയാല്ലോ...പിന്നെ ഇന്നലെ നടന്നത് അവന്‍റെ ശ്രമം മാത്രം...പഴയതെല്ലാം അവളെ ഓര്‍മ്മിപ്പിക്കാന്‍...എങ്കിലല്ലേ അവന്‍റെ കര്‍മ്മങ്ങള്‍ പൂര്‍ണ്ണമാകൂ....പക്ഷേ അവനറിയില്ല അവന്‍റെ മരണത്തെയാണ് അവന്‍ ഷണിച്ചതെന്ന്...'' ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കിയിരുന്ന എല്ലാവര്‍ക്കും മുന്‍പില്‍ ആ വയോധികനാ സത്യം പറഞ്ഞു.... ''അതെ....അവളെയാണ് നമ്മള്‍ കാത്തിരുന്നത്...അവളുടെ പേരിലാണ് ഈ കുടുംബത്തിലെ പെണ്‍കുട്ടികള്‍ ബലി കൊടുക്കപ്പെട്ടത്...അന്തക.... ആദിശേഷന്‍റെ അന്തക.....'' ഒന്ന് നിര്‍ത്തിയ ശേഷം അദ്ദേഹം ആലോചിച്ചു നിന്നു.... ''പക്ഷേ ഇനിയും മനസ്സിലാകാത്തത് ...ഏതാണാ ശക്തി...?അവന്‍റെ മന്ത്രത്തിന് സ്പര്‍ശിക്കാതെ അനുവിനെ പൊതിഞ്ഞ് പിടിക്കുന്ന രക്ഷാ കവചം.....അത് നന്മയോ തിന്മയോ...!'' അദ്ദേഹത്തിന്‍റെ മുഖത്ത് ആശങ്ക നിറഞ്ഞു.... ************************************************** ഇതേ സമയം ഞാന്‍ തിരയുകയായിരുന്നു... കുന്നിമണി കാട്ടില്‍ ആ കണ്ണുകളെ.... അന്ന് മുറിക്ക് മുന്നില്‍ കണ്ട പെട്ടന്ന് അപ്രത്യക്ഷമായ ആ ''കുഞ്ഞി കണ്ണുകളെ...'' ഇന്ന് വീണ്ടും എന്നില്‍ നിന്നും തെന്നിമാറി കുന്നിമണി കാടിന്‍റെ ഉള്ളറകളിലേക്ക് ഓടി മറഞ്ഞവ.... എന്തോ..കാടിന്‍റെ ഉള്ളറകളിലേക്ക് അനിയന്ത്രിതമായി പിന്നാലെ പാഞ്ഞു ഞാനും...... (തുടരും....) -ദേവു എന്ന ദര്‍ശന...
3.4k views
11 hours ago
#

📙 നോവൽ

മുന്ന @@@ Part 17 ******* കോളിങ് ബെല്ലിൽ വിരലമർത്തി അക്ഷമനായി കാത്തു നിൽക്കുമ്പോഴും എന്നെ ചേർത്ത് പിടിക്കാൻ ഇക്ക മറന്നില്ല.... തികച്ചും അപരിചിതനായ ഒരാൾ ആ വാതിൽ തുറന്നതും അതിന്റെ പിന്നിലായി ഞാൻ കണ്ട രൂപം എന്നെ പാടെ തളർത്തി കളഞ്ഞു.... കിച്ചുവേട്ടൻ......,, ഫ്രെയിം ചെയ്തു വെച്ചു ഫോട്ടോക്കുള്ളിൽ പുഞ്ചിരിച്ചു നിൽക്കുന്ന കിച്ചുവേട്ടൻ.... അതിന് മോഡി കൂട്ടാനെന്ന വണ്ണം ഒരുപാട് പൂമാലയും ചാർത്തിയിട്ടുണ്ട്... അപ്പോ എന്റെ കിച്ചുവേട്ടൻ വെറുമൊരു ഓർമ മാത്രമായോ???? കണ്ണ് നിറഞ്ഞൊഴുകുമെന്നുറപ്പുള്ളത് കൊണ്ടും കാലടി തെന്നി വീഴാൻ മാത്രമുള്ള മനക്കരുത്തേ ഈ മുന്നയ്ക്ക് ഉണ്ടാവുകയുളൂ എന്നറിയാവുന്നത് കൊണ്ടും ഞാൻ ആ കാഴ്ച കണ്ടപ്പോൾ ഷാനുക്കയുടെ കയ്യിൽ ബലമായി പിടിച്ചു.... "അച്ഛാ,,,, അമ്മയെവിടെ??? ജീവിതത്തിൽ സന്തോഷം വന്നപ്പോൾ ഈ ഷാനു നിങ്ങളെ മറന്നൂന്ന് കരുതുന്നുണ്ടാകുമല്ലേ?? ഓരോ വട്ടം ഇങ്ങേക്ക് വരാൻ തിരിക്കും,,, പക്ഷെ എന്തൊക്കെയോ തടസ്സങ്ങൾ വന്നു അതിനെ ചെറുത്തു നിൽക്കുമ്പോൾ എനിക്ക് വരാൻ സാധിക്കാറില്ല... അച്ഛൻ എന്നോട് ക്ഷമിക്കണം... " അച്ഛൻ എന്ന് വിളിച്ചു കൊണ്ട് ഷാനുക്ക ആ വ്യക്തിയോട് പലതും പറയുന്നുണ്ട്.... അപ്പോ ഇതാണോ എന്റെ കിച്ചുവേട്ടന്റെ അച്ഛൻ.... അവരും ഷാനുക്കയും തമ്മിൽ എന്താ ബന്ധം??? "ദേവൂ,,, ദാ നമ്മുടെ മോൻ വന്നിട്ടുണ്ട്... നീ ഒന്നിറങ് വന്നേ,,, " അകത്തേക്ക് നോക്കികൊണ്ട്‌ നീട്ടിയൊരു വിളി വിളിച്ചപ്പോൾ ഒരു അമ്മയും ഇറങ്ങി വന്നു.... അമ്മ..... കിച്ചുവേട്ടന്റെ അതെ മുഖച്ഛായ..... രണ്ടു പേരും ഷാനുക്കയെ നോക്കി ഇരിക്കാൻ പറഞ്ഞപ്പോഴും എന്റെ നോട്ടം ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ആ മുഖത്തേക്കായിരുന്നു.... എന്തിനായിരുന്നു എന്നോടെല്ലാവരും കള്ളം പറഞ്ഞത്.... കിച്ചുവേട്ടനെ പറ്റി എന്റെ ഇത്ത പോലും എനിക്ക് ഒരു സൂചന തന്നില്ലല്ലോ... "ഇതാണ് നിങ്ങളുടെ മരുമകൾ... മുന്ന.... " എന്നെ അവർക്ക് മുന്നിലേക്ക് നിർത്തി ഷാനുക്ക എന്റെ പേരുച്ചരിച്ചതും അവര് രണ്ടു പേരും ഒന്ന് ഞെട്ടി.... അമ്മയുടെ മിഴികൾ നിറഞ്ഞൊഴുകും മുന്നേ എന്നെ വാരിപുണർന്നിരുന്നു.... മോളെ എന്ന് വിളിച്ചു പലയാവർത്തി എന്റെ കവിളുകളിലും നെറുകയിലും ചുംബനങ്ങൾ നൽകി എന്നെ സ്നേഹം കൊണ്ട് വീർപ്പ്മുട്ടിക്കുന്നുണ്ട്..... തിരിച്ചു അവരെയൊന്ന് ചേർത്ത് പിടിക്കാൻ എന്റെ കൈകൾക്ക് ബലമില്ലാത്തത് പോലെ തോന്നിയെനിക്ക്... "എന്താ ദേവു,, ഇത്,,, വീട്ടിൽ വന്നവർക്ക് കുടിക്കാൻ എന്തേലും കൊടുത്തു സ്വീകരിക്കുന്നതിന് പകരം ഇങ്ങനെയാണോ ചെയ്യേണ്ടത്... " എന്നുള്ള കിച്ചുവേട്ടന്റെ അച്ഛന്റെ ചോദ്യം കേട്ടപ്പോൾ അവരെന്നിലുള്ള പിടി വിട്ടു മാറി നിന്നു... "മക്കളിരിക്ക്,,, ഞാൻ കുടിക്കാൻ എടുക്കാം... " എന്നും പറഞ്ഞു കൊണ്ടവർ നടന്നു നീങ്ങുമ്പോഴും എന്റെ മിഴികൾ വീണ്ടുമാ ഭിത്തിയിലെ ഫോട്ടോയിലേക്ക് ആയിരുന്നു... എന്റെ നോട്ടം കണ്ടിട്ടാകണം ഷാനുക്ക എന്നെയും ചേർത്ത് പിടിച്ചു അതിന് മുന്നിലായി പോയി നിന്നത്... ആ ഫോട്ടോയിലേക്ക് തല ഉയർത്തി പിടിച്ചു നോക്കികൊണ്ട്‌ ഷാനുക്ക പലതും പറഞ്ഞു തുടങ്ങുകയായിരുന്നു... "കിഷോർ,,, ദാ നോക്കെടാ എന്റെ പെണ്ണ്,,, ഇന്ന് നിന്റെയീ ഹൃദയം ഏറ്റവുമധികം സ്നേഹിക്കുന്നതും ഈ പെണ്ണിനെ തന്നെയാ.... ഓരോ ഹൃദയമിടിപ്പിലും എനിക്കവളോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റില്ല കിഷോർ,,,, അത്രത്തോളമാഴത്തിൽ അവൾ എന്റെ ഭാഗമായി കഴിഞ്ഞു... നിന്റെ നന്മ നിറഞ്ഞ ഹൃദയം എന്നിലേക്ക്‌ പകുത്തു നൽകിയിട്ടും പലപ്പോഴും നിന്റെ അച്ഛനെയെയും അമ്മയെയും ഒന്ന് കാണാൻ വരാൻ എനിക്ക് പറ്റിയിട്ടില്ലടാ.... അതിന്റെ കുറവ് നികത്താനാ ഇന്നെന്റെ പെണ്ണിനേയും കൂട്ടി ഇവിടം വരെ വന്നത്... കൂട്ടത്തിൽ നിനക്കൊന്ന് കാണിച്ചു തരാനും.... ഇന്ന് വരെ എന്റെ പെണ്ണറിഞ്ഞില്ല ഈ സത്യം,,, ഇപ്പോ നിന്റെ മുന്നിൽ വെച്ചു ഞാൻ പറയുകയാ,,,, ഈ നിൽക്കുന്ന ഷാനു ഇപ്പോ ജീവിക്കുന്നത് കിഷോർ ആയിട്ടാണ്... അവന്റെ ഹൃദയം തുടിക്കുന്നത് ഈ ഷാനുവിന്റെ ശരീരത്തിലാണ്... മരിച്ചത് കിഷോറല്ല,,,, ഷാനുവാ.... ഇപ്പോഴും തുടിച്ചു കൊണ്ടിരിക്കുന്ന ഹൃദയമിടിപ്പിൽ കിഷോർ ഇന്നും ജീവനോടെയുണ്ട്.... എന്നോടൊപ്പം.. " സങ്കടത്തോടെ ഷാനുക്ക പറഞ്ഞ വാക്കുകൾ കേട്ട് പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല,,,, അതിന് മുന്നേ ഞാനാ മാറിൽ വീണു പൊട്ടിക്കരഞ്ഞു... ഞങ്ങൾക്കരികിൽ കിച്ചുവേട്ടന്റെ അച്ഛനുണ്ടെന്ന സത്യം പോലും ഞാൻ മറന്നിരുന്നു.... ആ നെഞ്ചോടു ചേർന്ന് ഞാൻ കിടക്കുമ്പോഴും എന്തിനെന്നറിയാതെ ഞാൻ ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു.... എന്റെ തൊട്ടരികിൽ ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ലാലോ കിച്ചുവേട്ടാ,,, ഈ ഹൃദയതാളം മുന്നയുടെ പ്രാണനായിട്ടും എനിക്കൊന്നു മനസ്സിലാക്കാൻ പോലും പറ്റിയില്ലലോ.... ജീവിതം നൽകിയ നാൾ തൊട്ട് എന്റെ ഷാനുക്ക എന്നെ സ്നേഹിച്ചു തുടങ്ങിയപ്പോൾ പലപ്പോഴും എനിക്ക് സംശയം തോന്നിയിട്ടുണ്ട്,,, ഇത് കിച്ചുവേട്ടൻ തന്നെയാണോ എന്ന്... കാരണം,,, കിച്ചുവേട്ടൻ എന്നെ എത്രത്തോളമാഴത്തിൽ സ്നേഹിച്ചുവോ,,, അതിനേക്കാൾ ഇരട്ടിയായി എന്റെ ഷാനുക്ക എന്നെ സ്നേഹം കൊണ്ട് വീർപ്പ്മുട്ടിക്കുമ്പോൾ എനിക്ക് തോന്നിപോയിട്ടുണ്ട് ഇത് കിച്ചുവേട്ടന്റെ പുനർജ്ജന്മം ആണെന്ന്.... തെറ്റിയില്ല അല്ലെ മുന്നയ്ക്ക്.... എന്റെ ഷാനുക്ക,,, അത്‌ കിച്ചുവേട്ടൻ തന്നെയാണെന്ന് പറഞ്ഞപ്പോൾ സങ്കടമാണോ സന്തോഷമാണോ എന്നെനിക്കറിയില്ല...... പക്ഷെ,,, ഇപ്പോ മുന്നയ്ക്കിഷ്ടം ഷാനുക്കയെ തന്നെയാ... കണ്ടില്ലേ കിച്ചുവേട്ടാ,,, അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് എന്നെ കൂട്ടി കൊണ്ട് വന്നത്... അവരറിഞ്ഞ മുന്നയെ ഇന്നും ഷാനുക്കയ്ക്ക് അറിയില്ല... അറിയിച്ചിട്ടില്ല ഈ മുന്ന... ഒരുപക്ഷെ അറിഞ്ഞാലും കൊണ്ട് വന്നേക്കാം ഈ വീട്ടുമുറ്റത്തേക്ക് ഇനിയും ഒരുപാട് തവണ... അത്രയ്ക്ക് നല്ലവനാ ട്ടോ എന്റെ ഷാനുക്ക.... അത്‌,,, അത്‌ എന്ത് കൊണ്ടന്നറിയുമോ,,, ആ ഹൃദയം ഈ ശരീരത്തോട് ചേർന്ന് നിന്നത് കൊണ്ടാണ് ട്ടോ.... എത്ര നേരം ഞാൻ ഷാനുക്കയോട് ചേർന്ന് നിന്നെന്ന് എനിക്ക് തന്നെ അറിയില്ല... പക്ഷെ ഒഴുക്കി വിട്ട കണ്ണീർതുള്ളികൾ ഷാനുക്കയുടെ ഷർട്ടിനെ നനച്ചു കളഞ്ഞിട്ടും അടർന്നു മാറാൻ എനിക്കൊരു അടർത്തി മാറ്റാൻ ഷാനുക്കയോ തയ്യാറായില്ല.... ആ സ്നേഹസമാഗമം കണ്ടു നിന്നപ്പോൾ ഒരുപക്ഷെ അച്ഛന്റെയും മിഴികൾ നിറഞ്ഞൊഴുകിയിട്ടുണ്ടാകാം... അതാവണം അച്ഛൻ ഒന്ന് മാറി നിന്നത്..... "മുന്ന,,,, " ഷാനുക്കയുടെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന എന്നെ തലോടി കൊണ്ട് എന്റെ പേരുച്ചരിച്ചെങ്കിലും ഒന്ന് തലയുയർത്തി നോക്കാൻ എനിക്ക് പറ്റിയില്ല.... കാരണം,,, അത്രത്തോളം ഞാൻ അലിഞ്ഞു ചേർന്നിട്ടുണ്ട്... ആ ശരീരത്തോടും അതിനുള്ളിൽ തുടിക്കുന്ന ഹൃദയത്തോടും........ "ഡി,, പെണ്ണെ,,,, ഇത് നമ്മുടെ വീടല്ല,,, ഇവിടെ കിടന്നു റൊമാൻസ് കളിക്കാൻ,,, എഴുന്നേൽക്കേടി... " കളിയായി പറഞ്ഞു കൊണ്ട് ഇക്ക എന്നെ അടർത്തി മാറ്റുമ്പോൾ ഞാൻ കണ്ണീരൊപ്പുന്ന തിരക്കിലായിരുന്നു... പുഞ്ചിരിച്ചു നിൽക്കുന്ന ആ ഫോട്ടോയെ നോക്കി ഞാൻ സ്വയം പറയുകയായിരുന്നു... കിച്ചുവേട്ടൻ മരിച്ചൂന്ന് എനിക്ക് തോന്നണില്ല... ഇനി തോന്നുകയുമില്ല... ഇനി,,, മുന്ന ജീവിക്കുന്ന കാലത്തോളം കിച്ചുവേട്ടന് മരിക്കാൻ പറ്റുമോ... പറ പറ്റുമോന്ന്... ഇല്ല അല്ലെ,,,, അപ്പോ ഇനി മരണം നമ്മെ ഒരുമിച്ച് കൊണ്ട് പോകും വരെ മുന്ന ആ ഹൃദയതാളം കേട്ടുറങ്ങും,,, ആ നെഞ്ചിലെ ചൂടേറ്റ് ജീവിക്കും.... ഷാനുക്കയുടെ പെണ്ണായി.... അമ്മ വന്നു വിളിച്ചപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.... കുടിക്കാനുള്ള വെള്ളം എന്റെ കയ്യിൽ വെച്ച് തരുമ്പോഴും നോട്ടം മുഴുവൻ എന്റെ നേർക്കായിരുന്നു... സ്നേഹം കൊണ്ട് സ്വീകരിച്ചിരുത്താൻ അച്ഛനും മടി കാണിച്ചില്ല... വളരെ മിതമായി മാത്രം സംസാരിക്കുന്ന ഷാനുക്ക,,, അന്നാദ്യമായി അച്ഛനോടും അമ്മയോടും നല്ല വണ്ണം സംസാരിക്കുന്നത് ഞാൻ കണ്ടു.... എന്നെ പറ്റി അവർക്കറിയാമായിരുന്നിട്ടും ഒരു വാക്ക് പോലും അവര് ഷാനുക്കയോട് പറഞ്ഞിട്ടില്ല... പകരം,,, ആ ഒരു ദിവസം അവർക്കൊപ്പം ചിലവഴിക്കാൻ കേണപേക്ഷിക്കുകയായിരുന്നു..... അതിന് പച്ചക്കൊടി കാട്ടാൻ ഷാനുക്ക സമ്മതം കൊടുക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു പല കാര്യങ്ങളും....... എന്റെ ജീവിതത്തിൽ നടന്ന ഞാനറിയാത്ത പല സത്യങ്ങളെ പറ്റിയും..... *******-**************************** മുന്നയും നിങ്ങളും അറിയാത്ത കഥയുടെ ഫ്ലാഷ്ബാക്ക് ഇനി നിങ്ങൾക്ക് മുന്നിലേക്ക്.... എന്താണ് യഥാർത്ഥത്തിൽ കിച്ചുവിന് സംഭവിച്ചത്..?????? ആ ചോദ്യത്തിനുള്ള ഉത്തരത്തിന് പറയാനുണ്ട് അവന്റെ കഥ..... ************************************ "മാജി,,,,, ഇനിയും എനിക്ക് വയ്യടാ,, എന്റെ മുന്നയെ കാണാതിരിക്കാൻ... ഒരുവട്ടം,,, ഒരേ ഒരു വട്ടം ഞാനൊന്ന് കണ്ടോട്ടെ... പ്ലീസ്.... ഒന്ന് കണ്ടാൽ മാത്രം മതി എനിക്ക്... വേറൊന്നും ഞാൻ ആവശ്യപ്പെടില്ല... അവസാനമായി അവളെ ഒന്ന് കാണണം,, കൺകുളിർക്കെ.... ഞാൻ കാരണമാണ് എന്റെ മുന്നയ്ക്ക് അങ്ങനെ ഒരു ദുരന്തം അനുഭവിക്കേണ്ടി വന്നതെങ്കിൽ എന്റെ മാപ്പ് പറയണം ആ മുഖത്തു നോക്കി... പ്ലീസ്,, മാജി,,, എനിക്ക് വേണ്ടി ഈ ഒരു സഹായമെങ്കിലും നീ ചെയ്യണം... ഇനി മുന്നയുടെ പേര് പറഞ്ഞു ഞാൻ നിന്നെ ബുദ്ധിമുട്ടിക്കില്ലടാ... പ്ലീസ്.. " ഡിപ്രഷൻ വന്നു മുന്ന ആകെ തകർന്നു പോയപ്പോഴും ഒരു നോക്ക് കാണാൻ അവളുടെ വീട്ടുകാർ എന്നെ അനുവദിച്ചില്ല.... ഇനിയും അവളെ കാണാതിരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും... ആ ഭ്രാന്തിൽ ചിലപ്പോൾ ഞാൻ ഞാനല്ലതായി മാറും.... ആ മാറ്റം ഒരുപക്ഷെ രണ്ടു വീട്ടുകാരെയും സങ്കടത്തിലാഴ്ത്തിയേക്കാം.... കാരണം,,, ജീവനുള്ളിടത്തോളം കാലം കിച്ചുവിന് മുന്നയെ പിരിഞ്ഞിരിക്കാൻ വയ്യ.... ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയാലോ,,,, അത്‌ എന്റെ മുന്നയുടെ മാനസികനില തെറ്റിക്കുകയും ചെയ്യും... അതിനിടയിൽ പെട്ട് ഉരുകുന്ന കിച്ചുവിന്റെ നോവ് ആരും കാണുന്നില്ലല്ലോ.... അവളെ ഒരുനോക്ക് കണ്ടാൽ എന്റെ എല്ലാ സങ്കടങ്ങളും ഇല്ലാതാകുമെങ്കിൽ,,, എനിക്ക് ഒന്ന് കണ്ടേ പറ്റൂ... അതിന് വേണ്ടിയാണ് മുന്ന സുഖം പ്രാപിച്ചൂന്ന് അറിഞ്ഞപ്പോൾ ഞാൻ മാജിയെ വിളിച്ചത്...... "കിച്ചു,,, അവളെ നിനക്കിപ്പോ കാണാൻ പറ്റില്ലടാ... കാരണം അവളിപ്പോ നാട്ടിലില്ല... ഉപ്പയുടെ ട്രീട്മെന്റിന്റെ ഭാഗമായി അവരിപ്പോ ചെന്നെയിലാ ഉള്ളത്... ഇക്കാക്കയുടെ കൂടെയാ അവൾ താമസിക്കുന്നത്... നിനക്കറിയാലോ ഇക്കാക്കയുടെ സ്വഭാവം... അതുകൊണ്ട് ഇപ്പോ നീ ഒന്ന് ക്ഷമിക്ക്... അവൾ നാട്ടിലെത്തട്ടെ... അപ്പോ കാണാം... " മാജിയുടെ വാക്കുകൾ എന്നെ ആകെ തളർത്തി കളഞ്ഞു... മറുത്തൊരു മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല... പകരം അവളുടെ കാതിൽ പതിഞ്ഞത് എന്റെ കരച്ചിലിന്റെ ശബ്ദമായിരുന്നു.... അത്‌ മാജിയുടെ ഹൃദയത്തിലൊരു നോവ് സമ്മാനിച്ചത് കൊണ്ടാകാം അവൾ തന്നെ ഒരു ഐഡിയ പറഞ്ഞു തന്നത്..... "ഫ്ലാറ്റിൽ അവളും ഇക്കാക്കയുടെ ഭാര്യയും മാത്രമേ പകൽ ഉണ്ടാവുകയുള്ളു,,, ആ ടൈമിൽ ഇക്കാക്കയും ഉമ്മയും ഉപ്പോയോടൊപ്പം ഹോസ്പിറ്റലിൽ ആയിരിക്കും... അപ്പോ തനിക്ക് പോയി കാണാം... ഇത്തയെ വിളിച്ചു ഞാൻ വിവരം പറയാം... പക്ഷെ,,, ഒരു ഡിമാൻഡ് ഉണ്ട്... നീ പറഞ്ഞത് പോലെ ഇത് നിന്റെയും മുന്നയുടെയും അവസാന കൂടിക്കാഴ്ച ആയിരിക്കണം.... ഇനിയൊരിക്കലും നീ അവളെ കാണാൻ ശ്രമിക്കരുത്... കാരണം,,, അവൾ ഇപ്പോ എല്ലാം മറന്ന് തുടങ്ങിയതാ... ഓർമ്മപ്പെടുത്തലുകൾ നൽകി വീണ്ടുമൊരു നോവ് നീയായിട്ട് നൽകല്ലേ കിച്ചു... " മാജിയുടെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.... മുന്നയ്ക്കൊരു സർപ്രൈസ് ആകണം എന്റെ വരവെന്ന് മാജിയോട് പറഞ്ഞിട്ടുണ്ട്... മുന്നയറിയാതെ അവൾക്ക് മുന്നിൽ ചെല്ലണം... അതായിരിക്കണം കിച്ചു അവൾക്ക് കൊടുക്കുന്ന വമ്പൻ സർപ്രൈസ്... എന്റെ മുന്നയെ ഞാൻ മാസങ്ങൾക്ക് ശേഷം കാണാൻ പോവുകയാ.... പലതും പറയാനുണ്ടെനിക്ക്.... എന്റെ മുന്നയോട്.... അന്ന് രാത്രി ഒരുപോള കണ്ണടചില്ല ഞാൻ... പുലർച്ചക്കുള്ള വണ്ടിയിൽ ഞാൻ ചെന്നെയിലേക്ക് തിരിക്കുമ്പോൾ എന്നെ യാത്രയാക്കാൻ അമ്മ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു... "അമ്മ പറഞ്ഞത് പോലെ കിച്ചു വരും,,, അമ്മ കാണിച്ചു തരുന്ന പെണ്ണിനെ കെട്ടി കൊണ്ട് വന്നു അമ്മയ്ക്ക് സന്തോഷം നൽകും... അച്ഛന്റെ അഭിമാനം കളയുന്നൊരു മകനായി കിച്ചു മാറില്ല.... അതുകൊണ്ട് എന്റെ മുന്നയെ കണ്ടു ഒന്ന് സമ്മതം വാങ്ങിക്കാനാണ് ഈ യാത്ര .... അവൾക്ക് സമ്മതമാകും എന്നെനിക്കുറപ്പാ... പക്ഷെ,,, അമ്മയോട് എനിക്ക് മറച്ചു വെക്കാൻ പറ്റാത്തത് കൊണ്ട് പറയുകയാ,,, അമ്മ കാണിച്ചു തരുന്ന പെണ്ണ് കിച്ചുവിന്റെ രണ്ടാം ഭാര്യ ആയിരിക്കുമെന്ന് മാത്രം.... കാരണം എന്നോ കിച്ചുവിന്റെ മനസ്സിൽ മുന്ന തന്റെ നല്ല പാതിയായി കഴിഞ്ഞു... അതുകൊണ്ട് മാത്രമാണ് അമ്മയോട് എല്ലാം പറഞ്ഞത്... " നിറഞ്ഞു വന്ന മിഴികൾ തുടച്ചു തരാൻ ആ അമ്മ തൻ കരങ്ങൾ എനിക്ക് നേരെ നീണ്ടു വന്നപ്പോൾ കരച്ചിലിനെ പിടിച്ചു നിർത്താൻ ഞാൻ പാട് പെടുകയായിരുന്നു.... യാത്രയിലുടനീളം മുന്ന മാത്രമായിരുന്നു മനസ്സിൽ..... കയ്യിൽ കരുതിയ വെണ്ണക്കൽ മോതിരം ഞാൻ മുറുകെ പിടിച്ചു... അമ്മയോട് പറയാത്ത മറ്റൊരു രഹസ്യം... അതാണീ റിങ്.... അവൾക്ക് സമ്മാനമായി കൊടുക്കാൻ കിച്ചു കൊണ്ട് വന്നതാ... പക്ഷെ,,, കിച്ചുവിനെ സംബന്ധിച്ചു ഇത് വെറുമൊരു സമ്മാനമല്ല... മുന്നയുടെ കൈവിരലിൽ ഇതണിഞ്ഞു കാണാൻ ആഗ്രഹമുണ്ട്... അതിന്റെ തിളക്കം അവളുടെ കണ്ണിൽ പ്രകാശിച്ചു നിൽക്കുമ്പോൾ അവളോർത്തിരിക്കും എന്നും ഈ കിച്ചുവിനെ... അത്‌ മതിയെനിക്ക്.... അതുമാത്രം മതി.... നീണ്ട യാത്രയ്ക്ക് ശേഷം ഞാൻ ചെന്നെയിൽ എത്തി.... ഉടനെ തന്നെ മാജിയെ വിളിച്ചു സംസാരിക്കുകയും ചെയ്തു... അവൾ പറഞ്ഞു തന്ന അഡ്രസ്സിൽ ഒരു ഓട്ടോയിൽ കയറി ഞാൻ യാത്ര തിരിക്കുമ്പോൾ അറിഞ്ഞിരുന്നില്ല ഇതെന്റെ അവസാന യാത്രയായിരിക്കുമെന്ന്..... എതിരെ വന്ന വാഹനം ഓട്ടോയിലേക്കിടിക്കുമ്പോൾ തെറിച്ചു വീണ എന്റെ കണ്മുന്നിൽ തെളിഞ്ഞ മുഖം മുന്നയുടേത് മാത്രമായിരുന്നു... *********************************** ചെന്നെയിലെ ഹോസ്പിറ്റലിൽ മസ്തിഷ്ക മരണം സംഭവിച്ച ഒരു യുവാവായി മാത്രം ഒതുങ്ങി നിൽക്കുന്ന കിഷോർ എന്ന ചെറുപ്പക്കാരനെ കണ്ട ഡോക്ടർമാർ സന്തോഷം കൊണ്ട് മതിമറന്നു പോയത് ഷാനവാസിനൊരു പുനർജ്ജന്മം നൽകാൻ കഴിയുമല്ലോ എന്നോർത്തായിരുന്നു... ഹൃദസംബന്ധമായ രോഗം മൂർച്ഛിച് മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന ഷാനു,,, ഡോക്ടർമാരുടെ ഇഷ്ടപ്പെട്ട പേഷ്യന്റ് ആയി മാറിയത് തന്നെ അവന്റെ സ്വഭാവം കൊണ്ടായിരുന്നു.... വീട്ടുകാരുടെ കണ്ണീരിനു മറുപടി പറഞ്ഞു മടുത്ത ഡോക്ടർമാർക്ക് മുന്നിലേക്ക് ദൈവം കൊടുത്തയച്ച സമ്മാനമായിരുന്നു കിഷോർ... പക്ഷെ,,, അവന്റെ ഹൃദയം മാറ്റി വെക്കണമെങ്കിൽ പേരന്റ്സിന്റെ സമ്മതം വേണം.... ആരാണവന്റെ പേരെന്റ്സ്... അതറിഞ്ഞിരുന്നെങ്കിൽ ഇന്ന് മറ്റൊരാളുടെ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാം... അതറിയാനുള്ള നെട്ടോട്ടത്തിനിടയിലാണ് ഡോക്ടർമാരുടെ മുന്നിലേക്ക് മുന്നയുടെ സഹോദരൻ കടന്നു വന്നത്.... അവരുടെ അങ്കലാപ്പിന്റെ കാരണം ചോദിച്ചറിഞ്ഞ മുന്നയുടെ ഇക്കാക്ക ആ യുവാവിനെ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ ഒക്കെ എളുപ്പമായി... കിഷോറിന്റെ അച്ഛൻ കാണിച്ച വിശാല മനസ്കത ഇന്നും ഓർത്ത് വെച്ചത് ഷാനുവിന്റെ കുടുംബമായിരുന്നെങ്കിൽ മുന്നയുടെ ഇക്കാക്കയുടെ ഇടപെടലിനെ മറക്കാൻ അവിടെയുള്ള ഡോക്ടർസിനോ ഷാനുവിനോ കഴിഞ്ഞില്ല....... മുന്നയെ കാണാൻ ചെല്ലുമെന്ന് പറഞ്ഞ കിച്ചു നടന്നടുത്തത് മരത്തിലേക്കായിരുന്നൂന്ന് അറിഞ്ഞ മാജി ആകെ തകർന്നു പോയി.... ആ വാർത്ത മാജി തന്റെ സഹോദരിയിൽ നിന്നും മറച്ചു വെച്ചു... വീണ്ടുമവളെ ഒരു രോഗിയായി കാണാൻ തനിക്കോ തന്റെ കുടുംബത്തിനോ കഴിയില്ലെന്ന് മനസ്സിലാക്കി അവളെടുത്ത തീരുമാനം തികച്ചും ശരിയായിരുന്നു.. എല്ലാം മുന്നയിൽ നിന്നും മറച്ചു വെച്ച മാജി,,, അറിഞ്ഞിരുന്നില്ല കിച്ചുവിന്റെ ഹൃദയം ഇന്നും ഷാനുവിലൂടെ തുടിക്കുന്നുണ്ടെന്ന്.... ആ രഹസ്യം മുന്നയുടെ ഇക്കാക്കയ്ക്കും ഉപ്പയ്ക്കും മാത്രമറിയുന്ന ഒന്നാണ്..... മാജിക്കറിയാമായിരുന്നു,,, ഒരിക്കൽ മുന്ന അവളോട്‌ കിച്ചുവിനെ പറ്റി ചോദിക്കുമെന്ന്.... അതുകൊണ്ട് മാത്രമാണ് അന്നവൾ കിച്ചുവിനെ പറ്റി ചോദിച്ചപ്പോൾ ഉള്ള് പൊട്ടി കരഞ്ഞിട്ടും അവൾക്ക് മുന്നിൽ ദേഷ്യപ്പെട്ടു സംസാരിച്ചത്.. കിച്ചുവിന്റെ കാര്യം നീ അറിയണ്ടെന്ന് പറഞ്ഞു ദേഷ്യത്തോടെ പെരുമാറിയത്.... മുന്നയ്ക്ക് കിച്ചുവിനെ പറ്റി അറിയാനുള്ള വഴികൾ പലതും ഉണ്ടെന്ന് അറിഞ്ഞത് കൊണ്ട് തന്നെയാണ് മാജി ശാന്ത ചേച്ചിയെ പോയി ആദ്യം കണ്ടതും അവരോടു കിച്ചുവിനെ പറ്റി സംസാരിച്ചതും... മുന്ന വന്നാൽ കിച്ചു മരിച്ചു എന്നൊരിക്കലും അറിയാൻ പാടില്ലെന്ന് ശാന്ത ചേച്ചിയെ പറഞ്ഞേൽപ്പിക്കുമ്പോൾ മാജി അവിടെയും വിജയിക്കുകയായിരുന്നു.... കാണുമ്പോഴൊക്കെ കിച്ചുവേട്ടന്റെ വിശേഷങ്ങൾ അറിയാൻ മുന്ന തിടുക്കം കൂട്ടുമെന്നുറപ്പുള്ളത് കൊണ്ട് പാച്ചിക്കയും അവളോട്‌ കള്ളം പറഞ്ഞു തുടങ്ങി... അവൻ പുതിയൊരു ജീവിതം തുടങ്ങി എന്ന്.... അതോടെ,,, മുന്ന എല്ലാം വിശ്വസിച്ചു..... തന്നെ ഒരിക്കൽ പ്രാണനേക്കാളേറെ സ്നേഹിച്ച കിച്ചുവേട്ടൻ ഇന്ന് മറ്റൊരു ജീവിതം തേടി പോയെന്നറിഞ്ഞപ്പോൾ അവളും അവളുടേതായ ജീവിതം തിരഞ്ഞെടുത്തു....... ********************************** "മുന്ന,,,, നിനക്കെന്താടി പെണ്ണെ പറ്റിയത്??? സാധാരണ എന്നെയാണല്ലോ നീ പരിഹസിച്ചു വിടാറുള്ളത്,,, എന്നും നിന്റെ പിന്നാലെ കൂടുന്നെന്ന് പറഞ്ഞ്... ഇന്നിപ്പോ എന്താ എന്റെ ദേഹത്ത് ഇങ്ങനെ ഒട്ടിപ്പിടിച്ചു കിടക്കുന്നെ??? " ഷാനുക്കയുടെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോഴും ആ ഹൃദയമിടിപ്പിന്റെ താളം ഞാൻ ആസ്വദിക്കുകയായിരുന്നു... എന്റെ ഉപ്പ പറഞ്ഞ വാക്കുകൾ എത്ര സത്യമാണെന്നു തോന്നിയത് ഇപ്പോഴാണ്... കിച്ചുവേട്ടനെ പകുത്തു നൽകിയത് എന്റെ ഷാനുക്കയ്ക്ക് ആണെങ്കിൽ ആ ഷാനുക്കയുടെ ചൂട് പറ്റി ജീവിതം മുന്നോട്ടു നയിക്കാനാകുമോ എന്റെ ഉപ്പ എനിക്ക് ഷാനുക്കയെ തിരഞ്ഞെടുത്തത്.... ഇന്ന് ഈ മണ്ണിലേറ്റവും കൂടുതൽ സന്തോഷിക്കുന്നത് മുന്നയാ.... എന്നെ സ്നേഹിച്ചത് കിച്ചുവേട്ടനല്ല,,, കിച്ചുവേട്ടന്റെ ഹൃദയമാ.... ആ ഹൃദയം ഇന്നെന്റെ ചാരത്തു തന്നെയുണ്ട്.... അതില്പരം സന്തോഷം എന്താണ് ഇനി മുന്നയ്ക്ക് കിട്ടാനുള്ളത്.... മരിച്ചിട്ടില്ല കിച്ചുവേട്ടൻ.... മരിക്കാൻ അനുവദിച്ചില്ല എന്റെ ഷാനുക്ക... "ഇക്ക,,, നമുക്ക് നാളെ എന്റെ വീട് വരെ ഒന്ന് പോയാലോ.... എനിക്ക് ഉപ്പയെ കാണാൻ നല്ല ആഗ്രഹമുണ്ട്... അതുകൊണ്ടാ.. " "ഓഹോ,,, അപ്പോ അതിനായിരുന്നല്ലേ കള്ളി എന്നെയിങ്ങനെ സ്നേഹിച്ചു കൊല്ലുന്നത്... " എന്നും പറഞ്ഞു ഷാനുക്ക എന്നെ പിടിച്ചു മാറ്റി.... ഷാനുക്കയ്ക്ക് അറിയില്ലല്ലോ,,, ഈ മുന്നയുടെ കഴിഞ്ഞ കാല ജീവിതം... "അതിനൊന്നുമല്ല എന്റെ ഇക്കു,,, എനിക്കെപ്പോഴും എന്റെ ഷാനുക്കയോട് സ്നേഹം തന്നെയാ.... നിങ്ങൾ ഇങ്ങോട്ട് തന്ന് എന്നെ പൊറുതി മുട്ടിച്ചപ്പോൾ ഞാനും കരുതി ഇനി ഷാനുക്കയെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കണം എന്ന്... " അതും പറഞ്ഞു ഞാൻ വീണ്ടും ആ നെഞ്ചോരത്തു തല വെച്ചു കിടന്നു... ഇനി അടർത്തി മാറ്റിയാലും പോകില്ലെന്നുറപ്പോടെ................. 'കിച്ചുവിന്റെ ഹൃദയം തുടിക്കുന്നിടത്തോളം കാലം മുന്നയെ മാത്രമേ സ്നേഹിക്കുകയുള്ളു.... ' എന്നൊരു വാക്ക് കിച്ചുവേട്ടൻ കഥയുടെ മുൻഭാഗത്തു പറഞ്ഞിട്ടുണ്ട്... അത്‌ വായനക്കാർ ഓർത്തു വെച്ചിട്ടുണ്ടെങ്കിൽ അതാണ് ഇവിടെ സംഭവിച്ചത്..... കിച്ചുവിന്റെ ഹൃദയം ഇന്നും തുടിക്കുന്നുണ്ട്... മുന്നയെ മാത്രം പ്രണയിക്കാനായി.............. മുന്ന എന്ന കഥ ഇവിടെ അവസാനിക്കുന്നു.... നല്ലൊരു ലക്ഷ്യത്തോടെയാണ് ഞാനീ കഥ എഴുതി തുടങ്ങിയത്.... രണ്ടു മതസ്ഥർ തമ്മിലുള്ള പ്രണയം ഒരിക്കലും രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴി തിരിച്ചു വിടല്ലേ എന്ന് പറയാൻ..... പ്രണയം,,, അത്‌ കൗമാരത്തിന്റെ കൗതുകത്തിനു തോന്നുന്നൊരു വികാരം.... അവിടെ ഇത്തിരി വിവേകം കൂടി പ്രവർത്തിക്കുകയാണെങ്കിൽ ഒരല്പം സങ്കടപ്പെട്ടാലും പിന്നെയത് സന്തോഷത്തിനു വഴി വെക്കുമെന്ന് തെളിയിക്കുന്നതാണ് മുന്നയുടെ ജീവിതം.... ഈ കഥ പലർക്കും നോവ് സമ്മാനിച്ചിട്ടുണ്ട്... അതിന്റെ പേരിൽ പലരും എന്നെ വഴക്ക് പറഞ്ഞിട്ടുമുണ്ട്.... അത്‌ എന്റെ കഥയുടെ വിജയമായി കണ്ട് കൊണ്ട് ഞാൻ വിടവാങ്ങുന്നു.... *ഇനി തെറി പറയാൻ തുടങ്ങിക്കോളൂ,,, കേൾക്കാൻ ഞാൻ തയ്യാറാണ്.... കാരണം തെറി എനിക്കൊരു പുത്തരിയല്ല.. 😎😎😎 പിന്നെ വേറൊരു കാര്യം... യഥാർത്ഥ ജീവിതത്തിൽ മുന്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഇനി ഒരു ഭാഗവുമായി ഞാൻ വരാം... ഉടനെ തന്നെ..... By Ramsi faiz.....
3k views
11 hours ago
#

📙 നോവൽ

💕മിഴികൾ പറഞ്ഞ പ്രണയം 💕 part 6 കഴിഞ്ഞു .ഇന്നത്തോടെ എല്ലാം കഴിഞ്ഞു .ഈ സാമദ്രോഹി എന്റെ പൊക കണ്ടേ പോകുള്ളൂന്ന തോന്നുന്നേ . ബോയ്സ്നോട്‌ സംസാരിക്കുന്നതിന് വിലക്ക് ഒന്നും ഇല്ലെങ്കിലും അനാവശ്യം ആയി ആരോടും അടുപ്പം ഒന്നും വേണ്ട എപ്പോഴും ഒരു ഡിസ്റ്റൻസ് വെച്ചേ പെറുമാറാവുന്ന് കർശനമായ ഓഡർ ഉണ്ട് .ആരെകൊണ്ടും മോശം പറയിപ്പിക്കാൻ ഇടവരുത്തരുത് .നമ്മളായിട്ട് അതിന് ഒരു സാഹചര്യം ഉണ്ടാക്കുകയും ചെയ്യരുത് .ഇത്രയും നാളും അതൊന്നും തെറ്റിച്ചിട്ടും ഇല്ല .അത് കൊണ്ട് തന്നെ മറ്റുള്ള കസിൻസിനോട് ഒക്കെ അഭിമാനത്തോടെ പറയും സഫുന്നെ കണ്ടു പടിക്കെടി എന്ന് . ഇന്നത്തോടെ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകും .എന്റെ നിലയും വിലയും എല്ലാം ഈ ദുഷ്ടൻ കാരണം പോയി കിട്ടി . എന്നെപ്പറ്റി എന്തൊക്കെ പറഞ്ഞു കൊടുത്തിട്ട് ഉണ്ടാകും ഈ തെണ്ടി .എങ്ങനെയാ ഇപ്പൊ ഇവിടെ നിന്നും രക്ഷപ്പെടുക .സമീർക്ക മാത്രേ ഉള്ളുവെങ്കിൽ എല്ലാം ഇവന്റെ തലയിൽ തന്നെ വെച്ചു കെട്ടമായിരുന്നു .എന്നെ കാത്തോണേ റബ്ബേ .ദേഷ്യം വന്നാൽ തല്ലാനും മടിക്കില്ല . പേടിച്ചു കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു . പേടി പുറത്തു കാണിക്കാതെ ഒന്നും സംഭവിക്കാത്ത പോലെ മുഖത്ത് എങ്ങനെയൊക്കെയൊ പുഞ്ചിരി വരുത്തി . എന്നത്തേയും പോലെ ഇക്കാക്കാനേ വിളിച്ചു . എന്തിനാ വിളിച്ചേ . ഇക്കാക്ക എന്നെ കണ്ടതും ഒന്ന് ഞെട്ടിയത് പോലെ തോന്നി .തോന്നലാണോ ഇനി .ആയിരിക്കും .അല്ലാതെ എന്നെ കണ്ടു മൂപ്പര് എന്തിനാ ഞെട്ടുന്നെ . അച്ചു എവിടെ .അവളോടല്ലേ വരാൻ പറഞ്ഞത് . ഇതുസ് നൈസ് ആയി എനിക്കിട്ട് പണി തന്നതാണ് . ഇത്തുസ് കുറച്ചു തിരക്കില .അതാ എന്നെ അയച്ചത് .സംസാരിക്കുന്നത് ഇക്കാക്കയോദ് ആണെങ്കിലും ഇടം കണ്ണിട്ട് അവനെ നോക്കുന്നുണ്ടായിരുന്നു . സഫു ഇത് എന്റെ ഫ്രണ്ട് ആണ് .ഷർട്ടിൽ എങ്ങനെയോ പായസം മറിഞ്ഞു .നീ ഒന്ന് ഷർട്ട് കഴുകി ഉണക്കി കൊടുക്ക് .വാഷിംഗ്മെഷിനിൽ ഇട്ട് ഉണക്കിയിട്ട് ഇസ്തിരി ഇട്ട മതി .സൊലൂഷൻ മൂപ്പർ തന്നെ പറഞ്ഞു . അപ്പോഴാ എനിക്ക് ശ്വാസം വീണത് .നടന്നത് എന്താന്ന് ആരോടും പറഞ്ഞിട്ടില്ല .ഇവനോട് പ്രായശ്ചിത്തം ചെയ്യാൻ ഒരവസരവും കിട്ടി .താങ്ക്സ് ഗോഡ് . വേണ്ട ഞാൻ വൃത്തിയാക്കി കൊള്ളാം .ആരെയും ബുദ്ധിമുട്ടിക്കേണ്ട .പല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു .ഇക്കാക്കയില്ലെങ്കിൽ ഇവൻ എന്നെ പച്ചക്ക് വിഴുങ്ങിയേനെ . അന്യയോന്നും അല്ലെടോ .എന്റെ പെങ്ങളെ മോളാ .പേര് സഫ്ന   . ഇക്കാക്കക്ക് അപ്പോഴാ ഒരു കാൾ വന്നത് .എനിക്ക് ഒരിടം വരെ അത്യാവശ്യം ആയി പോകണം .സഫു വാഷ് ചെയ്തു കൊടുക്കണേ  . ഇക്കാക്ക പോയതും അവന്റെ കലിപ്പ് പുറത്ത് ചാടി . സമീർക്കയുടെ മരുമോളായി പോയി .അല്ലെന്കിലുണ്ടല്ലോ .....ഇപ്പൊ പല്ല് 32താഴെ കിടന്നേണെ  അതിന് എനിക്ക് 29പല്ല് ഉള്ളു  .ബാക്കി ഇവൻ ആരോടെങ്കിലും കടം വാങ്ങോ  .അവനോടു പറഞ്ഞില്ലാട്ടോ മനസ്സിൽ കരുതിയതാ  .എന്തിനാ വീണ്ടും കലിപ്പ് കൂട്ടുന്നെ . സോറി എനിക്ക് അറിയാതെ പറ്റി  പോയതാ .ഷർട്ട്‌ ഇങ്ങ്താ .ഞാൻ ക്ലീൻ ചെയ്തു തരാം . .നിന്റെ ഒരു സഹായവും എനിക്ക് വേണ്ട .ഇറങ്ങി പോകുന്നുണ്ടോ ഒന്ന് . ഞാൻ സോറി പറഞ്ഞല്ലോ .വേണേൽ ഇനിയും പറയാം സോറി . അവളുടെ ഒരു ചോറി .അവൻ പുച്ഛത്തോടെ മുഖം കോട്ടി .അവൻ റൂമിൽ നിന്നും ഇറങ്ങി പോകാൻ നോക്കിയതും അവൾ വാതിൽ പൂട്ടി .. നീ വാതിൽ തുറക്ക് എനിക്ക് പോകണം . ആദ്യം ആ ഷർട്ട് അഴിച്ചു താ .സമീർക്കകണ്ടാൽ എന്നെ വഴക്ക് പറയും അത് കൊണ്ട പ്ലീസ് . അവൻ കേൾക്കാത്ത പോലെ വാതിൽ തുറക്കാൻ നോക്കിയതും അവൾ വാതിൽ ചാരി നിന്നു . ഇത് വല്യ ശല്യം ആയല്ലോ .അവൻ ഷർട്ട്‌ അഴിക്കുന്ന കണ്ടു അവൾ തിരിഞ്ഞു നിന്നു . കൊണ്ട് പോയി പുഴുങ്ങിത്തിന്ന് എന്ന് പറഞ്ഞു .അവളെ നേർക്ക് വലിച്ചെറിഞ്ഞു  . പത്തുമിനുട് .ഞാൻ ക്ലീൻ ചെയ്തു കൊണ്ട് വരാം . നീ തൊട്ട ഷർട്ട് ഇനി ഞാൻ ഇടനോ .എന്റെ പട്ടിക്ക് പോലും വേണ്ടഇനിയത് . പിന്നെ ബോഡിയും കാണിച്ചു നടക്കാനാനൊ പ്ലാൻ . എനിക്ക് ഇഷ്ടം ഉള്ളത് പോലെ നടക്കും .നീയാരാ ചോദിക്കാൻ . അവളെ തള്ളിമാറ്റി അവൻ വാതിൽ തുറന്നു . അവൾ അന്ധാളിപ്പോടെ അവനെ നോക്കി .ഇനി ഷേർട്ട് ഇടതെയാണോ പോകുന്നേ  അവൻ ഒരു ജുബ്ബ ഇട്ടിട്ടുണ്ടാരുന്നു . ഷെറിയുടെ ഉപ്പാന്റെ ജുബ്ബയാണെന്ന് അവൾക്ക് മനസ്സിലായി.സോറിവാലയെ പോലത്തെ രണ്ടു പേരെ അതിൽ കൊള്ളും  .അവൾക്ക് കണ്ടതും ചിരി വന്നു .അറിയാതെ പൊട്ടി ചിരിച്ചു പോയി . എന്താടീ ഇളിക്കുന്നെ   .എല്ലാം വരുത്തി വെച്ചതും പോര അവളുടെ കോപ്പിലെ ഒരു ഇളി .അവൻ മുന്നോട്ട് വന്നതും ചിരി അമർത്തിപിടിച്ചു താഴേക്ക് നോക്കി നിന്നു  . അവൻ ചവിട്ടിതുള്ളി പോകുന്ന ശബ്ദം കേട്ടു . ഈ ഷർട്ട് അവന് വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ .കളഞ്ഞാലോ .അല്ലെങ്കിൽ വേണ്ട ഇക്കാക്ക ചോദിച്ചാലോ .പണിയാകും .വാഷ് ചെയ്തു അവന്റെൽ തന്നെ കൊടുക്കാം .ഇടുകയോ ചാടുകയോ എന്താന്ന് വെച്ച ചെയ്തോട്ടെ . വാഷ് ചെയ്തു വന്നു .അവനെ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടില്ല .ഇതിപ്പോ ആർക്കാ കൊടുക്കുക  .പെട്ടെന്നായിരുന്നു ഇക്കാക്ക വന്നത് .അവളത് കാണാതെ ഹാൻഡ് ബാഗിൽ വെച്ചു .ഇക്കാക്ക ഒന്നും ചോദിച്ചില്ല .അവളൊന്നും പറഞ്ഞതും ഇല്ല . ***** രാവിലെ കോളേജിൽ പോകാൻ ഇറങ്ങുമ്പോഴാണ് ഇത്തുസ് വിളിച്ചത് . കിട്ടി മോളെ കിട്ടി  .നീ പായസത്തിൽ മുക്കിയ കക്ഷിയുടെ ഫുൾ ഡീറ്റെയിൽസ് കിട്ടി . ആരാ അത് .എന്താ പേര് .എവിടെയാ വീട് .കക്ഷിയിപ്പോ എന്താ ചെയ്യുന്നേ . കൗതുകത്തോടെ തന്റെ മുഖത്തേക്ക് തന്നെ ഇത്ത്സ്‌ നോക്കി നിൽക്കുന്നത് കണ്ടു  . എന്താ എന്നർത്ഥത്തിൽ അവൾ ഇതുസിന്റെ  നേർക്ക് പുരികം ഉയർത്തി . ഏതോ ഒരു ചെറുക്കൻ  .അവന്റെ കാര്യം പറഞ്ഞതിന് നീയെന്തിനാ എക്സൈറ്റഡ് ആവുന്നേ . ഞാൻ ....ഞാൻ .....എക്സൈറ്റഡ് ആവാനോ എന്തിന് . ഒറ്റ ശ്വാസത്തിൽ എത്ര ചോദ്യ എന്റെ പൊന്നു മോള് ചോദിച്ചത്  .ചോദ്യം കേട്ടാൽ നിനക്ക് ആലോചനയും കൊണ്ട് വന്ന ചെക്കനെ പറ്റിയ പറഞ്ഞെന്ന് തോന്നുവല്ലോ . ഇത്തൂസ് കളിയാക്കിയതാണേലും കുറച്ചൊക്കെ അതിൽ സത്യം ഉണ്ട്   .അവനെ കാണുമ്പോൾ അവനെ പറ്റി പറഞ്ഞു കേൾക്കുമ്പോൾ നെഞ്ചിൽ ഒരു ഇടിപ്പ് തോന്നാറുണ്ട് മാത്രമല്ല എന്ത് കൊണ്ടോ അവന്റെ കണ്ണുകളിൽ നോക്കി എനിക്ക് സംസാരിക്കാനും സാധിക്കാറില്ല . ഒന്ന് പറയുന്നുണ്ടോ .അധികം ജാഡ കാണിക്കല്ല . അയ്യോടാ ഞാൻ മറന്നു  .ഓർമ വരുമ്പോൾ പറയാം . മോളെ അച്ചു നാളെ തിരിച്ചും ആവിശ്യം വരുമ്പോൾ ഇതേ ഡയലോഗ് പ്രതീക്ഷിച്ചോട്ട.ഈ ഡയലോഗിൽ മുപ്പത്തി വീഴും .ഞാൻ പറഞ്ഞ പറഞ്ഞതാണെന്ന് നല്ലോണം അറിയാം . ഏതോ ഒരലവലാതിയുടെ പേരും പറഞ്ഞു നമ്മൾ തമ്മിൽ ഒരു വഴക്ക് വേണ്ട .എന്റെ നാട്ടുകാരനാ ഇവൻ  .പേര് ഫൈസാൻ .വയസ്സ് 25  .എൻജിനീയർ ആണ് .ഇപ്പൊ ജോലി ഉപ്പാന്റെ കൂടെ ബിസിനസ് നോക്കിനടത്തൽ .സമീർക്കയുടെ ബെസ്റ്റ് ഫ്രണ്ട് ഹാരിസിന്റെ അനിയൻ .സമീർക്കയുടെ പാർട്ടിയിൽ ഉണ്ടായിരുന്നു കുറച്ചു കാലം .അല്ലറ ചില്ലറ കച്ചറ കാണിച്ചത് കൊണ്ട് പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കി . കച്ചറ എന്ന് വെച്ചാൽ . പാർട്ടിയുടെ ഒരു മീറ്റിംഗിനും  വരില്ല .ഫിലിം കാണാൻ പോവുക .കൂട്ടുകാരുമായി കറങ്ങി നടക്കൽ  അങ്ങനെ.ശരിക്കും പറഞ്ഞാൽ  ഉത്തരവാദിത്വ മില്ലായ്മ  . ഇതുസിന്റെ നാട്ടുകാരനായിട്ടും നേരിട്ട് അറിയില്ലേ . പറഞ്ഞു കേട്ടിട്ടുണ്ട് .നാട്ടിലെ അറിയപ്പെടുന്ന കുടുംബം ആണ് .വലിയ കാശ്കാരും  .ഹരിസ്കയെ പരിചയമുണ്ട് .വേറെന്തെങ്കിലുംഅറിയണോ  .അറിയണമെങ്കിലും ചോദിച്ചിട്ട് കാര്യമില്ല എനിക്ക് അറിയില്ല  . ഇത്തൂസിന് ഓർമ്മയുണ്ടോ .എനിക്ക് ഒരിക്കൽ കാർ തട്ടി ചെറിയ ആക്സിഡന്റ് ഉണ്ടായത് .ആ .സോറിവാലയാണ് ഇത് . അതിവാനായിരുന്നോ .എന്നിട്ടാണോ വീണ്ടും കണ്ടിട്ടും വഴക്ക്   അവന് അതൊന്നും ഓർമ പോലും ഇല്ല .അത് പറയുമ്പോൾ ശബ്ദത്തിൽ ചെറിയ നിരാശ പടർന്നിരുന്നു . നന്നായി പോയി  .ആ പരിജയം പറഞ്ഞു പുതുക്കാനൊന്നും പോവണ്ട .അന്ന് എന്നെ വിളിച്ചിട്ട് നിന്നെ പകരം അയച്ചതിന് സമീർക്ക എന്നെ വിളിക്കാത്ത തെറിയൊന്നും ഇല്ല .കാരണം എന്താന്ന് ചോദിച്ചതിന് കുന്തം എന്നും പറഞ്ഞു ഒരു പോക്ക് . ശരിക്കും എന്തിനാ ചീത്ത പറഞ്ഞേ  കുന്തം  .ഒരു ചിരിയും ചിരിച്ചു ഇതുസ് പോയി ** വൈകുന്നേരം കോളേജ് വിട്ടു വരുമ്പോൾ കുറച്ചു ദൂരെയായി കുറച്ചു  ആളുകൾ കൂടി നിൽക്കുന്നത് കണ്ടു .എന്തൊക്കെയോ ബഹളവും കേൾക്കുന്നുണ്ട് .ഞാൻ അങ്ങോട്ട്‌ പോകാൻ നോക്കിയതും സന തടഞ്ഞു . എവിടെയെങ്കിലും എന്തെങ്കിലും കുരിശ് ഉണ്ടോ ഉണ്ടോന്ന് നോക്കി നടന്നോളും .എല്ലാം ഒപ്പിച്ചു വെച്ചിട്ട് പിന്നെ ഇരുന്നു മോങ്ങലും . ഇപ്രാവശ്യം കുരുത്തകേട് ഒന്നും ഒപ്പിക്കില്ല  .ജസ്റ്റ്‌ എന്താന്ന് നോക്കിയിട്ട് വേഗം വന്നോളാം . വേഗം വരണോന്ന് ഒരു നിർബന്ധവും ഇല്ല.ഇഷ്ടം പോലെ ടൈം എടുത്തു വന്ന മതി .ഞാൻ പോവാ  .സന മുന്നോട്ട് നടന്നു . ഇങ്ങനെയൊരു സാധനം .സ്വന്തം കാര്യം സിന്ദാബാദ് .നിനക്ക് ഈ ക്യുരിയോസിറ്റി എന്ന ഒന്ന് ഉണ്ടോ  . ഇല്ല .അത് കൊണ്ട് മനസ്സമാധാനം ഇഷ്ടം പോലെയുണ്ട് .അവനവന്റെ കാര്യം നോക്കി നടക്ക് സഫു . തനിച്ചു പോകേണ്ടത് ഓർത്ത് സനയുടെ കൂടെ ബസ്സ്റ്റോപ്പിലേക്ക് തന്നെ നടന്നു .ബസ്സ്റ്റോപ്പിൽ ഒരാൾ നിൽക്കുന്നത് കണ്ടു . ചേട്ടാ അവിടെന്താ ബഹളം .എന്തെങ്കിലും പ്രശ്നം ഉണ്ടോ . ചെറിയൊരു ആക്സിഡന്റ് .കോളേജിനടുത്  ഒരു ഫാൻസിഷോപ്പിലെ  അവിടത്തെ ചെറുക്കന്റെ കാർ ഒരു ബൈക്കിൽ ഇടിച്ചു . ആർ ഷാഹിദിന്റെയോ  ആ അവൻ തന്നെ . പരിക്ക് ഉണ്ടോ ആർകെങ്കിലും .ഷാഹിദിന്  കുഴപ്പം ഒന്നും ഇല്ലല്ലോ .സന പരിഭ്രാന്തിയോടെ  അയാളോട് ചോദിച്ചു . കാറിന്റെ മുന്നിലെ ഹെഡ്ലൈറ്റ് പൊട്ടി .വേറൊന്നും ഇല്ല .ചുമ്മാ സീൻ ആകുന്നതാ പിള്ളേർ . നമുക്ക് ഒന്ന് പോയി നോക്കിട്ട് വരാം . അവൾ ദയനീയതോടെ സഫുനെ  നോക്കി . എന്തിനാ വെറുതെ .പുലിവാൽ പിടിക്കുന്നെ .ആർക്കും പരിക്കൊന്നും  ഇല്ലല്ലോ . സഫു പ്ലീസ് . അവനവന്റെ കാര്യം നോക്കി നടക്ക് സന .മനസ്സമാധാനം കിട്ടും . സനയുടെ കണ്ണ് നിറയുന്നത് കണ്ടു . ഒരു തമാശ പറഞ്ഞതാടോ വാ .പോയി നോക്കാം . അടുത്തെത്തിയതും സന ഒരു പോസ്റ്റിന് മറങ്ങി നിന്നു . ഓഹ് അങ്ങോട്ട്‌ പ്രവേശനം ഇല്ലല്ലേ .ഇവിടെ നിക്ക് ഞാൻ പോയി നോക്കിട്ട് വരാം . സനക്ക് ഒരു ലവർ ഇന്ടെന്നു പറഞ്ഞ്ഞില്ലേ അവനാ അത് ഷാഹിദ്  . അവിടെ പോയി നോക്കി .ഷാഹിദ്  അവന്റെ രണ്ടുമൂന്നു ഫ്രണ്ട്സ് ഉണ്ട് . മറ്റേ കക്ഷിയെ കണ്ടു വരേണ്ടിയിരുന്നില്ലെന്ന്  തോന്നി .ഫൈസിയും  അജുവും . പരസ്പരം  അങ്ങോട്ടും  ഇങ്ങോട്ടും  വാക്ക്  പറയുന്നുണ്ട് .സീൻ കണ്ടിട്ട് അടുത്തത് തല്ലായിരികുന്ന തോന്നി .ഷാഹിദ് എന്നെ കണ്ടതും അടുത്തേക്ക് വന്നു  . അലമ്പ സഫു .നീ വിട്ടോ  .ഇവിടെ നിൽക്കണ്ട . അവൻ പിറകോട്ടു നോക്കുന്നത് കണ്ടു  .സന കാണാത്ത പോലെ നിന്നു    . അവളോട്‌ എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞേക്ക് . അല്ലേൽ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി ടെൻഷൻ അടിക്കും നേരിട്ട് പറഞ്ഞു കൂടെ . .ഷാഹിദിന്റെ  മുഖത്ത് വേദനനിറഞ്ഞ ഒരു പുഞ്ചിരി കണ്ടു. ഇതെന്താ സംഭവം .നിനക്ക് ഒന്നും പറ്റിയില്ലല്ലോ  .പിന്നെന്തിനാ വഴക്ക് .വിട്ടേക്കേടോ  അങ്ങനെ വിടാനൊന്നും  പറ്റില്ല സഫു .സംഭവം എന്താന്നറിയോ .ഓവർ സ്പീഡിലാ അവന്മാർ വന്നത് തന്നെ .റോങ്ങ്‌ സൈഡും .കാറിന്റെ ഹെഡ് ലൈറ്റെ പോയുള്ളു .ഞങ്ങൾ കേസ് വിട്ടതായിരുന്നു  .ചോദിച്ചപ്പോ കോപ്പിലെ വർത്തനവും  .റോഡ് അവന്റെ തന്തേടെ  വകയാണെന്ന വിചാരം.ഔദാര്യം പോലെ ക്യാഷ് തന്നു  .അവന്റേൽ പൂത്തക്യാഷ് ഉണ്ടെങ്കിൽ ഞങ്ങൾക്കെന്താ .കേസ് ആക്കിയേ വിടു ഞങ്ങളോട കളി  . ഇവന് എല്ലാരോടും ഉടക്ക് തന്നെയാണോ പണി .ഒരു കലിപ്പൻ തന്നെ . ടാ  ഈസ് മൈ ഫ്രണ്ട്. അതാരാ ഞാനറിയാത്തൊരു ഫ്രണ്ട് ഫാമിലി ഫ്രണ്ട .എവിടുന്ന് കിട്ടിയെടീ ഇതിനെയൊക്കെ .എന്താ അവന്റെ പേര് . ഫൈസി . .ഇഷ്യു ആകണ്ട .ക്യാഷ് തന്നില്ലേ .പ്ലീസ്  നീ പറഞ്ഞ പിന്നെ അപ്പീൽ ഉണ്ടോ .അവൻ ഫ്രണ്ട്സിന്റെ അടുത്ത് പോയി കാര്യം പറഞ്ഞു .സഫുന്റെ ഫ്രണ്ട് ആയോണ്ട വിടുന്നെ .അല്ലാതെ തോറ്റുപിന്മാറിന്ന് കരുതണ്ട . അത് കേട്ടതും ഫൈസി ചുറ്റും നോക്കുന്നത് കണ്ടു .എന്നെ കണ്ടതും കടന്നൽ കുത്തിയ പോലെ മുഖം ഇരുളുന്നത് കണ്ടു . എനിക്ക് ആരുടേയും ശുപാർശയൊന്നും വേണ്ട .കേസാക്കിക്കോ കേസ് ആക്കാനോ .സഫുന്റെ ഫ്രണ്ട് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു സീൻ പോലും ഇണ്ടാവില്ലരുന്നു .എന്റെ ചങ്കാണ് സഫു . .സഫുന്റെ ഫ്രണ്ട് എന്ന് വെച്ച നമ്മളേം ഫ്രണ്ടണ് .ഈ കാശും തിരിച്ചെടുത്തോ ഷാഹിദ് ആ പൈസ ബൈക്കിന്റെ മുകളിൽ വെച്ചു വേഗം കാറും എടുത്തു പോയി . നിക്കെടി അവിടെ . അവൻ അടുത്തേക്ക് വരുന്നത് കണ്ടതും  മൈന്റ് ചെയ്യാതെ ഞാൻ സനയെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് നടന്നു .നടന്നുന്ന് അല്ല ഓടിന്ന് പറയുന്നതാവും ശരി .ഇനി അവിടെ നിന്ന എട്ടിന്റെ പണി കിട്ടുന്ന് അറിയുന്നോണ്ട് തന്നെയായിരുന്നു മുങ്ങിയത് .ഷാഹിദ് പൈസ തിരിച്ചുകൊടുക്കുന്നു കരുതിയിരുന്നില്ല .അതാണ്‌ ഫൈസിയെ കൂടുതൽ ദേഷ്യം പിടിപ്പിച്ചിട്ട് ഉണ്ടാവുക. കഷ്ടകാലത്തിന് ബസും വരുന്നില്ലല്ലോ . ഫൈസി ബസ്‌സ്റ്റോപ്പിലേക്ക് കയറി വന്നു .അവന്റെ മുഖതെ കലിപ്പ് കണ്ടതും  അവൾക് തന്റെ ഹാർട്ട് ഡബിൾ ആയിട്ട് ഇടിക്കുന്ന പോലെ തോന്നി .ഒരു ധൈര്യത്തിന് എന്ന വണ്ണം  സനയുടെ കയ്യിൽ മുറുകെ പിടിച്ചു . തുടരും
2.2k views
11 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because