വെസ്റ്റ് ബംഗാളിലെ സിലിഗുരിയിൽ വെച്ച് നടന്ന് ആൾ ഇന്ത്യ പോലീസ് ഹാൻഡ് ബാൾ ക്ലസ്റ്റർ 2025-26, ബാസ്കറ്റ് ബാളിൽ സ്വർണ്ണമെഡൽ നേടിയ കേരള പോലീസ് വനിതാ ടീമിനും വെള്ളിമെഡൽ നേടിയ കേരള പോലീസ് പുരുഷടീമിനും അഭിനന്ദനങ്ങൾ🫶
#കേരളാപോലീസ്
അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്🤪
പത്തനാപുരത്ത് ക്ഷേത്രോത്സവ ഒരുക്കത്തിനിടെ പോലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനെ പിടികൂടി. സംഭവത്തിൽ പൊലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആളറിയാതിരിക്കാൻ മുടിയും മീശയും താടിയും വെട്ടി, മൊബൈൽ ഫോണും ഉപേക്ഷിച്ച ശേഷമാണ് സജീവ് തമിഴ്നാട്ടിലേക്ക് കടന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പത്തനാപുരം പോലീസ് സജീവിനെ പിടികൂടിയത്.
#കേരളാപോലീസ്
NO LOGIC.. ONLY AWARENESS 🤭🤭
പ്രതീക്ഷയുടെ അമിതഭാരമില്ലാതെ വീഡിയോ കാണുക😊😊
#കേരളാപോലീസ്
പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ പുഞ്ചേരി ഭാഗത്തെത്തിയ പോലീസ് സംഘം നിലവിളി കേട്ട് ജീപ്പ് നിർത്തി കാര്യം അന്വേഷിച്ചപ്പോഴാണ് 4 വയസുകാരൻ മുഹമ്മദ് സിയാൻ കിണറ്റിൽ വീണതറിഞ്ഞത്. സമയം പാഴാക്കാതെ കിണറ്റിലേക്ക് ഇറങ്ങിയ സബ് ഇൻസ്‌പെക്ടർ അതുൽ പ്രേം ഉണ്ണിയും സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും മുങ്ങിതാണുകൊണ്ടിരുന്ന ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു എ.എസ്.ഐ, കെ.എസ് ഷിനു നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ഗോവണിയും ഇറക്കി നൽകി ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
#കേരളാപോലീസ്
ഇത് ഡിജിറ്റൽ അറസ്റ്റ് അല്ല. ഒന്നാന്തരം ഒറിജിനൽ അറസ്റ്റ്.
ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്നു ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറിൽ നിന്നും 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിൽ എസ്.ഐ ജ്യോതി.ഇ, സി.പി.ഒ സുനിൽ.കെ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
#കേരളാപോലീസ്
അവസാനം ഒരു പുള്ളി വരുന്നുണ്ട് 😜
ഇത് ബോധവൽക്കരണം മാത്രം ഉദ്യേശിച്ച്കൊണ്ടുള്ള Ai ജനറേറ്റഡ് വീഡിയോ ആണ്.
#കേരളാപോലീസ്
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ 'പോൽ ആപ്പ് ' വഴിയോ 'തുണ' വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുക.. ഓൺലൈൻ ആയി ഫീസ് അടയ്ക്കാവുന്നതാണ്.
തുണ വെബ്സൈറ്റ് വഴി ആണെങ്കിലും മേൽ പറഞ്ഞിരിക്കുന്ന രീതി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം.
സാധാരണ മൈക്ക് സാങ്ഷൻ അപേക്ഷകൾ അപേക്ഷിച്ച സ്ഥലത്തെ അസി. കമ്മിഷണർ അഥവാ ഡിവൈ.എസ്.പി ഓഫീസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അവിടെ നിന്നുള്ള തുടർ അന്വേഷണങ്ങൾക്ക് ശേഷം അനുമതി ലഭിച്ചാൽ സർട്ടിഫിക്കറ്റ്
ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
#കേരളാപോലീസ്
മാളികപ്പുറത്തിനൊരു കുഞ്ഞുസഹായം 🤗
എരുമേലിയിൽ നിന്നുള്ള കാഴ്ച.
വീഡിയോക്ക് കടപ്പാട് 🤝🏻
#കേരളാപോലീസ്
യാത്രക്കിടെ സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗ് കളഞ്ഞുപോയി. എന്ത് ചെയ്യും ?
#കേരളാപോലീസ്








