@khalb_kondoru_mahar
@khalb_kondoru_mahar

ഷാനു.വടക്കാഞ്ചേരി

പൊളി സാധനം ###&%

*ഖൽബ്_കൊണ്ടൊരു_മഹർ* *ഭാഗം_24* *ShaNu_wky* *✿❁════❁✿✿❁════❁✿* ടാ ഞാൻ പോട്ടെ.. ആരിഫ അവിടെ ഒറ്റക്കിരുന്ന് ബോറടിക്കുന്നുണ്ടാകും. വേഗം വരാം എന്ന് പറഞ്ഞ് പോന്നതാ. ഇത് നിന്നോട് പറയാതെ എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.... അജു ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. നിന്റെ ഈ സംസാരം കാണുമ്പോൾ എനിക്ക് പേടിയാവുന്നു. നീ മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ.... എന്താ അഫ്സലെ നിനക്ക് ഞാൻ എന്ത്‌ തീരുമാനിക്കാൻ. ഇതുവരെ എന്റെ ജീവിതത്തിൽ നീ അറിയാതെ എന്തേങ്കിലും തീരുമാനം ഞാൻ എടുക്കാറുണ്ടോ.... അതല്ല പക്ഷെ.... ഒരു പക്ഷെയും ഇല്ല.... ഞാൻ പോട്ടെ. സമയം ഒരുപാടായി.... ||±±±±±||||||±±±±±|||||±±±±±|||||±±±±±|| പാത്തു..... എന്താ ..... നിന്റെ ഇക്ക എന്നും ഇങ്ങനെ തന്നെയാണോ.... എങ്ങനെ.... പോയാൽ പിന്നെ ഒരു നേരമാവൂല്ലേ വരാൻ... അജുക്ക വേറെ എവിടേക്കും പോവൂല്ല. ഇങ്ങള് പേടിക്കണ്ട. ഇക്കാ അഫ്‌സൽക്കാന്റെ കടയിൽ കാണും..... ഹലോ.... ഹാ വന്നല്ലോ.... ഇപ്പോ ഇത്താക്ക് സമാദാനമായോ..... ആരെയാ രണ്ട് പേരും ഇരുന്ന് കുറ്റം പറയുന്നത്.... അജുക്കാനേ തന്നെ പിന്നല്ലാതെ ആരെ കുറ്റം പറയാനാ.... ന്റെ ആരിഫാ ഇയ്യ്‌..... ഈ പാത്തു പറയുന്നതൊന്നും വിശ്വസിക്കണ്ടാട്ടൊ. ഓള് നാവെടുത്താൽ നുണ മാത്രമേ പറയൂ.... അള്ളോ... ഇത്താ..... ഇങ്ങളെ കെട്ടിയോനാണ് നുണ പറയുന്നത്..അജുക്ക... ഇങ്ങളെ പെണ്ണ് വരുമ്പോഴേക്കും എന്നെ പറ്റി ആവശ്യമില്ലാത്തത് ഓരോന്നും പറഞ്ഞുകൊടുത്തോ. ഇനി നമ്മളെ ആവശ്യമൊന്നും ഇല്ലല്ലോ... പാത്തു ഞാൻ ഒരു തമാശ പറഞ്ഞതല്ലെ. ഇയ്യ്‌ അപ്പോഴേക്കും പിണങ്ങിയോ...... എന്താ ഇവിടെ ആങ്ങളയും പെങ്ങളും കൂടി തല്ല് കൂടുന്നത്... അല്ല ഉമ്മാ... ഞാൻ പറയാർന്നു ഇനി ഇവളെ ഇവിടെ നിർത്തണോ വല്ലവന്റെയും കൂടെ കെട്ടിച്ചു വിട്ടാലോ എന്ന്.... എന്തിനാ ഇക്കാ അവളെ ഇങ്ങനെ ഇട്ട് ദേഷ്യം പിടിപ്പിക്കുന്നത്.... ന്റെ മോളെ... അവർ രണ്ട് പേരും കണ്ടാൽ എപ്പോഴും കീരീം പാമ്പും പോലെയാണ്. എന്നാലോ ഒരു നേരം കണ്ടില്ലങ്കിലോ ഉമ്മാ ഇക്ക വന്നില്ലെ വന്നില്ലേന്ന് ചോദിച്ചോണ്ട് നടക്കും... ഇനി ഇവളെ കെട്ടിച്ചു വിട്ടാൽ എന്താണാവോ ഉണ്ടാവാ.കൊല്ലത്തിൽ ഒന്നോ രണ്ടോ മാസമേ നാട്ടിൽ ഉണ്ടാവെങ്കിലും രണ്ടുകൂടി എപ്പോഴും ഇങ്ങനെ തന്നെ.... എന്താ ഇത്താ..... ഇത്താന്റെ മുഖം വാടിയത്... ഇക്കാ ഇവിടെ ഉണ്ടാവില്ലെന്ന് പറഞ്ഞത് കൊണ്ടാണോ.... ഹേയ് ഒന്നുമില്ല.... ന്റെ മോള് വിഷമിക്കണ്ട. അവൻ പോയാലും ഇവിടെ ഞങ്ങളൊക്കെയില്ലെ.... ഹാ... ഇനി അതും ഇതും പറഞ്ഞ് അവളെ വിഷമിപ്പിക്കണ്ട രണ്ട് പേരും കൂടി. സമയം ഒരുപാടായി നിങ്ങൾ പോയി ഭക്ഷണം എടുത്തുവെക്ക്....ഉപ്പ വന്നില്ലെ ഇതുവരെ... ഹാ വന്നു... ഉപ്പാ കിടക്കാ...രണ്ട് മൂന്ന് ദിവസമായി റസ്റ്റില്ലാതെ ഇങ്ങനെ ഓടി നടക്കുന്നു... പാവം... ഉപ്പാക്ക് വയസ്സായില്ലെ.... ഇനി ഉപ്പാട് പുറത്തൊന്നും പോണ്ടാന്ന് പറ.... ടാ അജു കുട്ടാ ഇയ്യ്‌ എന്നെ അങ്ങനെ ഒരു വയസ്സനാക്കല്ലെ.... ഇനി സംസാരമെല്ലാം പിന്നെ വിശന്നിട്ടു വയ്യ കഴിക്കാൻ വല്ലതും എടുത്തു വെക്ക് ആരിഫാ.... ××||××||×××××××××××||××||×× ഇത്ത പോയി കിടന്നോ ഇതല്ലാം ഞാൻ എടുത്തു വെച്ചോളാം.... ഹേയ് അത് സാരമില്ല ഞാനും കൂടി സഹായിക്കാം... വേണ്ട മോളെ .... അത് സാരമില്ല ഉമ്മ '..... ആരിഫാ..... ഹാ ഇത്താക്കുള്ള വിളി വന്നു. ഇത്താ വേഗം പോയിക്കോ.... ഉം..... എന്തിനാ ഇക്കാ ഇങ്ങനെ ഓളിയിടുന്നത്‌. അവർ എന്ത് വിചാരിക്കും..... എന്ത് വിചാരിക്കാൻ.... എന്തിനാവോ ഇത്ര തിരക്കിട്ട് വിളിച്ചത്.... പിന്നെ ഉറങ്ങണ്ടേ... ആ ഉറങ്ങിക്കോ.... ഇന്ന്‌ നമ്മുടെ ആദ്യ രാത്രിയല്ലെ.... അല്ല ഇങ്ങക്ക് എന്നും ആദ്യ രാത്രിയാണോ... പിന്നല്ലാതെ.... എന്റെ വീട്ടിൽ നീ ഇന്നല്ലെ വന്നത് അപ്പോ ഇന്ന്‌ നമ്മുടെ ആദ്യ രാത്രിയല്ലെ.... ഹോ... എന്നാലേ മോൻ ആദ്യ രാത്രിയേയും കെട്ടിപിടിച്ചു കിടന്നോ... എന്ന വേഗം വാ.... എന്തിന്.... അപ്പോ ഇയ്യല്ലെ കെട്ടിപിടിച്ചു കിടക്കാൻ പറഞ്ഞത്... അയ്യടാ... എന്നെയല്ല... പിന്നെ ആരെ.... ദാ ഇതും കെട്ടിപിടിച്ചു സുഖമായി ഉറങ്ങിക്കോ.... ഇയ്യ്‌ എങ്ങോട്ടാ പോണത്... ഞാൻ എങ്ങോട്ടും പോണില്ല... മോൻ ഇനി ഒരാഴ്ച്ച ഇങ്ങനെ തന്നെ കിടക്കേണ്ടി വരും... അള്ളോ... അപ്പോ അങ്ങനെയാ ഉറങ്ങല്ലേ... ഇനി ഇപ്പോ പറഞ്ഞിട്ടെന്താ കാര്യം... ഗുഡ് നൈറ്റ്.... ഹാ... ഗുഡ് നൈറ്റ്... ഹാ.... നീ വല്ലാതെ ഇളിക്കണ്ട. ഇതിനുള്ള പകരം ഞാൻ വീട്ടും.... അയ്യടാ പാവം എന്റെ ഇക്കാ... ഞാൻ ഇപ്പോ വരാം... ഇക്കാ ഇങ്ങള് ഉറങ്ങിയോ.... ഉം.... ഇറങ്ങിട്ടു കുറേ നേരമായി.... പിന്നെ ഉറക്കത്തിലാണോ സംസാരിക്കുന്നത്.... ഉം... അതെ... ഇക്കാ ഞാൻ ഒരു കാര്യം പറയട്ടെ.... ഉം... പറ.... നമ്മുക്ക് നാളെ വീട്ടിൽ പോയാലോ.... ഹോ... എന്താ നിനക്ക് ഉപ്പാനേയും ഉമ്മാനേയും കാണണോ... അതല്ല... ഇക്കാ വിളിച്ചിരുന്നു.. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇക്കാ തിരിച്ചു പോവല്ലെ ഇക്കാക്ക് എന്നോടൊപ്പം നിക്കണം എന്ന് പറഞ്ഞു... നീ ഉമ്മാനോട് ചോദിച്ചോ.. ഉമ്മാനോട് ഞാൻ പറഞ്ഞു അപ്പോ ഉമ്മ പറഞ്ഞു ഇക്കാനോട് ചോദിച്ചിട്ട് എന്താണെങ്കിൽ തീരുമാനിച്ചോളാൻ... ഉം... നിന്നെ അവിടെ കൊണ്ട് വിട്ട് തന്നാൽ മതിയോ.... അപ്പോ ഇക്കയോ.... ഞാനും വരണോ.... പിന്നെ ഇക്കയില്ലാതെ ഞാൻ പോവൂല്ല... രണ്ട് ദിവസ്സത്തെ കാര്യമല്ലേ... രണ്ട് ദിവസ്സമായാലും ഒരു ദിവസ്സമായാലും ഇക്കയും വരണം.... ഉം... നോക്കട്ടെ..... ഇനി എന്തേങ്കിലും പറയാനുണ്ടോ.... ഇല്ല... ഇക്കാ സുഖമായി ഉറങ്ങിക്കോ... ഉം.... അയ്യടാ.. എന്നെ കെട്ടിപിടിച്ചല്ല.... അന്നെ കെട്ടിപിടിച്ചാലെന്താ.... അത് ശെരിയാവൂല്ലാ...ഇങ്ങള് ആള് ശെരിയല്ല... അത് തന്നെ... ഹോ.... അന്നെ കൊണ്ട് ഞാൻ തോറ്റൂ.... ÷÷÷||÷÷÷||÷÷÷÷÷÷÷÷÷||÷÷||÷÷ ഇക്കാ നേരം വെളുത്തു എണീക്ക്... ആ ഇയ്യ്‌ പോയി കുറച്ച് കഴിഞ്ഞ് വാ.... ഞാൻ കുറച്ച് നേരം കൂടി ഉറങ്ങട്ടെ.... ആ... ഇത്ര നേരം ഉറങ്ങീത് മതി.. എഴുന്നേൽക്ക്... എന്ന ഇയ്യ്‌ പോയി ഒരു ഗ്ലാസ്‌ ചായ എടുത്തിട്ട് വാ.... അയ്യടാ.... മോൻ പോയി എഴുന്നേറ്റ് നല്ല കുട്ടിയാട്ട് പല്ല് തേച്ചിട്ട് വാ. അപ്പോഴേക്കും ചായയായിട്ട് വരാം... അത് പറ്റൂല്ലാ.... അതേ പറ്റൂ.... ഇനി പണ്ടത്തെ സ്വഭാവമൊന്നും എന്റടുത്തു നടക്കൂല്ലാ... മ്മ്... ടീ പാത്തു.... നീ എവിടെ... എന്തേ.... ഇക്കാക്ക് നിന്റെ കയ്യോണ്ട് നല്ലൊരു ചായ എടുത്തിട്ട് വാ.... അയ്യടാ... ഇനി എന്നെകൊണ്ട് പറ്റൂല്ലാ. ഇങ്ങളെ കെട്ടിയോളോട് പറ... ഓള് സമ്മതിക്കണ്ടേ.... ഹാ.. ഞാൻ സമ്മയിക്കൂല്ലാ... എന്റെ ഇത്ത ഇത് ഇക്കാന്റെ സ്ഥിരം പണിയാണ്. രാവിലെ എഴുന്നേറ്റാൽ കിടക്കപ്പായീന്നേ വിളി തുടങ്ങും പാത്തൂ പാത്തൂ ന്ന്..... ഹോ ഇപ്പോ ഇങ്ങള് രണ്ടാളും ഒന്നായീല്ലെ. അപ്പോ ഇനി രക്ഷയില്ല.... അങ്ങനെ നല്ല കുട്ടിയായിട്ട് പറഞ്ഞത് അനുസരിച്ചോ ഇക്കാ. എന്നാ പിന്നെ ഞാൻ അങ്ങോട്ട് പോട്ടെ എനിക്ക് കോളേജിൽ പോകാൻ സമയമായി.പോട്ടെ ഇത്ത... ഉം.... ##||##||#########||##||## ഹാ നീ വന്നോ ഞാൻ വിചാരിച്ചു ഇന്നും നീ വരില്ലെന്ന്... ടീ... അതിന് എന്റെ അല്ലായിരുന്നു വിവാഹം എന്റെ ഇക്കാടെയാണ്... ഹോ.. അതിന് നിന്നെ കെട്ടാനുള്ള ചെക്കൻ അങ്ങ് ഗൾഫിലല്ലെ... ആര്.... അപ്പോഴേക്കും മറന്നോ... നിന്റെ ഷാഹി... ഷാഹിയോ.... ടീ... പാത്തു അവൻ വിളിച്ചോ നിന്നെ.... ഇല്ലടി... ഞാൻ എന്നും അവന്റെ കോൾ പ്രതീക്ഷിച്ചിരിക്കും. പക്ഷെ അവൻ.... നീ വിഷമിക്കണ്ടടി അവൻ വിളിക്കും... എന്നാലും അവൻ എന്നോട് ഒരു വാക്ക് പോലും പറയാതെ പോയില്ലെ.... അത് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയിട്ടാവും.... അവൻ ഒരു വാക്ക് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ എനിക്ക് ഇത്ര സങ്കടപ്പെടേണ്ടി വരില്ലായിരുന്നു.ഞാൻ അവന്‌ വേണ്ടി എത്ര നാൾ വേണമെങ്കിലും കാത്തിരുന്നേനേ.... എല്ലാം ഒരു നാൾ ശെരിയാവും..... അതികം വൈകാതെ അവൻ വിളിക്കും... ഇപ്പോ തന്നെ അവൻ പോയിട്ട് എത്ര ദിവസമായി ഇതുവരെ അവൻ വിളിച്ചോ... നീ അവന്‌ വേണ്ടി കാത്തിരിക്കും എന്നവന് അറിയാം അതായിരിക്കും അവൻ വിളിക്കാത്തത്... പിന്നെ എന്റെ വിവാഹം ശെരിയാവുന്നുണ്ട്. അധികം താമസിയാതെ നടത്തണം എന്നാ പറയുന്നത് വീട്ടുകാർ.... ടീ നീയ്യും കൂടി പോയാൽ പിന്നെ ഞാൻ ഒറ്റക്കാകും. എനിക്ക് എന്തേങ്കിലും ഒക്കെ തുറന്ന് പറയാൻ നീ മാത്രമേയുള്ളൂ... ഞാൻ എന്താടി ചെയ്യാ... വീട്ടുകാർ നിർബന്ധം പിടിച്ചാൽ.നീ വിഷമിക്കണ്ട ഞാൻ പറഞ്ഞില്ലേ എല്ലാം ശെരിയാകുമെന്ന്... നീ വാ കോളേജിൽ എത്തി.... ഉം.... ~~~||~~||~~~~~~||~~||~~~ *#തുടരും* *പ്രിയ സൗഹൃദങ്ങളെ തീർത്താൽ തീരാത്ത തിരക്കുകൾക്കിടയിൽ നിന്നു കൊണ്ടാണ് ഓരോ പാർട്ടും എഴുതി തീർക്കുന്നത്.* *അതിനാലാണ് ഓരോ പാർട്ടും ഒരുപാട് വൈകി പോസ്റ്റ് ചെയ്യുന്നത് തെറ്റുകൾ ഉണ്ടാകും അതുകൊണ്ട് സദയം ക്ഷമിച്ചുകൊണ്ടു വായിക്കണം.* *ഇപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാവും പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നതെന്ന് എന്തായാലും എഴുതി പോയില്ലെ പൂർത്തിയാക്കുന്നത് വരെ ക്ഷമിക്കണം.* *ഇതിന്റെ മുൻഭാഗങ്ങൾ വേണ്ടവർ ഇൻബോക്സിൽ വന്നാൽ തരാം* *സ്നേഹപൂർവ്വം* *ShaNu.wky* #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ഖൽബ് ാടൊരു മഹർ - പാ . വടക്കാഞ്ചേരി PART 24 - ShareChat
130 കണ്ടവര്‍
7 മണിക്കൂർ
മണിയറയിലെ ജിന്ന് അല്ല ബീരാനെ അന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ മോൾക്ക്‌ ഒരു പുതിയാപ്പളയെ കണ്ടുപിടിച്ചു തരണമെന്ന്. എന്നിട്ടെന്താ ഇജ്ജ് ഇതുവരെ അത് ചെയ്യാത്തത്. അനക്ക് പത്തോ അയ്മ്പതോ കായി കൂടുതൽ തരാന്ന് എന്റെ പോക്കർക്കാ ഇങ്ങള് പറയുംപോലെ ഉദ്യോഗവും പത്രാസുമുള്ള പുതിയാപ്പളയെ കിട്ടണ്ടേ വേണമെങ്കിൽ വെല്ല ഡ്രൈവർമാരുടെ പണിയുള്ള ചെക്കനെ കാണിച്ചു തരാ.... ഇജ്ജ് എന്താ പറയണേ ബീരാനെ ന്റെ കുട്ടി പത്താം ക്ലാസ്സ്‌ ഫസ്റ്റ് ക്ലാസ്സോടെ പാസായ കുട്ടിയ ഓൾക്ക് ഡ്രൈവർ പുതിയാപ്പളയൊന്നും ശെരിയാവൂല്ല.. എന്നാ പിന്നെ ഇങ്ങള് തന്നെ നോക്കിക്കോളിൻ പറ്റിയ പുതിയാപ്പളയെ.ഞാൻ പൂവാ ഇങ്ങള് വരുന്നോ. ഇല്ല ബീരാനെ ഇജ്ജ് ഇക്ക് ആ കവല വരെ പോണം എന്നാ ശെരി അങ്ങനെ ആയിക്കോട്ടെ പിന്നെ പത്താംക്ലാസ്സ് കഴിഞ്ഞ കുട്ടിക്ക് ഇപ്പൊ കിട്ടും കലക്ടറെ ( അയാൾ മനസ്സിൽ പറഞ്ഞു നടന്നു നീങ്ങി ) ഓൻ പറയണ പോലെ ന്റെ കുട്ടിയെ വല്ല ഡ്രൈവർക്കൊന്നും കെട്ടിക്കൂല മിനിമം ഒരു ഗൾഫ് കാരനെ കൊണ്ടെങ്കിലും കെട്ടിക്കൂ (പോക്കർക്ക മനസ്സിൽ പിറുപിറുത്തു നടന്നു... ) തുടർന്ന് വായിക്കുവാൻ ലിങ്ക് ഓപ്പൺ ചെയ്യുക http://wwwonlinestories.blogspot.com/2020/03/blog-post_81.html #📔 കഥ
#

📔 കഥ

aksharamala online stories
മണിയറയിലെ ജിന്ന്  രചന :- ഷാനു.വടക്കാഞ്ചേരി 
1k കണ്ടവര്‍
12 മണിക്കൂർ
കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമായിട്ടുണ്ട്. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്. രണ്ടു രീതിയിലുള്ള സൗകര്യങ്ങൾ ഈ പോർട്ടൽ വഴി ലഭ്യമാണ്. 1 . സത്യവാങ്മൂലം (affidavit ) വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്‍റെ ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രവേളയില്‍ പോലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. 2 . എമർജൻസി പാസ്സ് . കോവിഡ് 19 മായി ബന്ധപ്പെട്ട്, ഐഡി കാർഡുകൾ ഇല്ലാതെ അടിയന്തിര ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും മറ്റ് അത്യാവശ്യ സേവനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർക്കും അനുവദിച്ചിരിക്കുന്നതാണ് എമർജൻസി പാസ്സ് . പേര്, മേല്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്‌ലോഡ് ചെയ്യണം. പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം, യാത്രക്കാരന് മെസ്സേജ് ലഭിക്കുകയും പാസ്സ് ഓൺലൈൻ ലഭ്യമാകുകയും ചെയ്യും. കോവിഡ് മായി ബന്ധപ്പെട്ടു തുടർച്ചയായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട, ഔദ്യോഗിക പാസ് ഇല്ലാത്തവർക്കാണ് ഈ സൗകര്യം. ഉപഭോക്താക്കൾ ഓൺലൈൻ വഴി നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ശക്തമായ നിയമനടപടികൾക്ക് വിധേയരാവുകയും ചെയ്യും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും #keralapolice #covid19 #lockdown #🏠 StayHome StaySafe #🚫 ഇന്ത്യ ലോക്ക് ഡൗൺ #😢 കോവിഡ് 19 #💪 നമ്മൾ അതിജീവിക്കും
#

🏠 StayHome StaySafe

🏠 StayHome StaySafe - കോവിഡ് 19 : ലോക്ക് ഡൗൺ - ന ന ന ത 1 A - എമർജൻസി പാസ് , അത്യാവശ്യ യാത്ര ചെയ്യുന്നതിനാവശ്യമായ ' സത്യവാങ്മൂലം എന്നിവ ഓൺലൈനിൽ ' https : / / pass . bsafe . kerala . gov . in KERALA POLICE OFFICIAL Connect us on f dailyhunt - ShareChat
654 കണ്ടവര്‍
1 ദിവസം
*ഖൽബ്_കൊണ്ടൊരു_മഹർ* *ഭാഗം_23* *ShaaN_wky* *~±±~±±~±±~±±~±±~~±±~~±±~~±±~* അവൻക്ക് മനസ്സിലായി അവൾ ആഗ്രഹിച്ച ഒരു ജീവിതം അല്ല അവൾക്ക് കിട്ടിയതെന്ന്. വലിയ വീടും കാറും അങ്ങനെ പലതും മനസ്സിൽ ആഗ്രഹിച്ചാണ് അവൾ അജുവിനെ ഒഴിവാക്കി ഒരു ഗൾഫ് കാരനെ വിവാഹം ചെയ്തത്. അവന്റെ മനസ്സിൽ അവളോട്‌ അപ്പോ തോന്നിയത് അവളോടുള്ള ദേഷ്യമോ പ്രതികാരമോ ഒന്നും ആയിരുന്നില്ല സഹതാപം മാത്രമായിരുന്നു. അവർ എല്ലാവരോടും യാത്രപറഞ്ഞു ഇറങ്ങി... ഇക്കാ ഇങ്ങളെന്താ ഒന്നും മിണ്ടാതെ ആലോജിച്ചിരിക്കുന്നത്.... ഹേയ് ഒന്നുമില്ല.... അല്ല....ഇങ്ങക്ക് എന്തോ എന്നോട് ദേഷ്യമുള്ളത് പോല്ലെയാണു ഇരിക്കുന്നത്... ആരിഫാ... ഒന്നുമില്ല.... അതിനെന്തിനാ എന്നോട് ചൂടാവുന്നത്... നിനക്കൊന്ന് മിണ്ടാതിരിക്കാമോ... എനിക്കറിയാം എന്നോട് എന്തിനാ ദേഷ്യമെന്ന്.എന്നെ കൊണ്ടാക്കാൻ വീട്ടിൽ നിന്നും ആരും വരാത്തത് കൊണ്ടല്ലെ... അതിനെന്തിനാ എനിക്ക് നിന്നോട് ദേഷ്യം... ഞാൻ പറഞ്ഞിട്ടാ അവർ ആരും വരാഞ്ഞത്. അവർ എന്നെ കൊണ്ടന്നാക്കി പോയാൽ പിന്നെ എനിക്ക് സങ്കടാവും. ഇത്രയും കാലം ഞാൻ അവരെ ആരെയും വിട്ട് നിന്നിട്ടില്ല ആദ്യമായിട്ടാണ് ഇങ്ങനെ... ഇന്റെ ആരിഫാ ഞാൻ നിന്നോട് ചൂടായതൊന്നുമല്ല. ഓരോന്നും ആലോചിച്ച് അങ്ങനെ ഇരുന്നതാണ്.എനിക്കറിയാം ഓരോ പെൺകുട്ടികളും 18,19 കൊല്ലം തന്റെ മാതാപിതാക്കൾക്കൊപ്പം അവരുടെ സ്നേഹത്തിലും സുരക്ഷിതത്വത്തിലും വളർന്ന് പെട്ടെന്ന് ഒരു ദിവസം അവരെ വിട്ട് വരുമ്പോൾ ഏതൊരു പെണ്ണിനും ഉണ്ടാകും സങ്കടം. ഇനി അതിന്റെ പേരിൽ നീ സങ്കടപ്പെടാനൊന്നും നിക്കണ്ട. അവിടെയും ഉണ്ട് അതുപോലെ സ്നേഹിക്കാനും സംരക്ഷിക്കാനും അറിയാവുന്ന ഒരു ഉമ്മയും ഉപ്പയും നിന്നെ കൂട്ടുകാരിയെ പോലെ കാണാൻ പാത്തുവും ഇടക്ക് തല്ലൂടാനും പിന്നെ പിണങ്ങാനും ഇണങ്ങാനും ഇടക്ക് എനിക്ക് ദേശ്യം വരുമ്പോൾ നിന്നെ രണ്ട് തരാനും ഞാനും ഉണ്ടല്ലോ പിന്നെന്താ.... അള്ളോ ഇങ്ങൾക്ക് ദേഷ്യം വരുമ്പോൾ എന്നെ തല്ലോ.... ആ ചിലപ്പോ രണ്ട് കിട്ടിയെന്നും വരും. ഇനി വിട്ടിൽ എത്തിയിട്ട് ബാക്കി പറയാട്ടോ. ദാ പാത്തുവും ഉമ്മയും നമ്മളെ നോക്കിയാണ് പുറത്ത് നിൽക്കുന്നതെന്ന് തോന്നുന്നു... ±±|||±±±|||±±±|||±±±||±±±|||±±|||±± ഉമ്മാ.... ഹാ ഇങ്ങള് എത്തിയോ.ഇയ്യും ആരിഫയും ഇപ്പോ വരുമെന്ന് പറഞ്ഞിട്ട് കൂറേ നേരമായി പാത്തു പുറത്ത് തന്നെ നിൽക്കുന്നു... എന്താ പാത്തു നിനക്ക് ഇപ്പോ തന്നെ നാത്തൂൻ പോര് എടുക്കാൻ ദൃതിയായോ.. ഒന്ന് പോ ഇക്കാ കളിയാക്കാതെ.... ഇനി നിന്നെ അതിക നാൾ ഇവിടെ നിർത്തില്ല ഇപ്പോ ഉമ്മാക്ക് ഒരു കൂട്ടായി ഇനി നിന്നെ ആരെങ്കിലുടെയും കൂടെ കെട്ടിച്ചു വിടണം.... ഹോ മരിമോള് വന്നപ്പോൾ ഞാൻ പുറത്തായല്ലേ ഉമ്മാ.... ഓൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്നും പറയുന്നതല്ലെ. എനിക്ക് ഇപ്പോ രണ്ട് പെൺമക്കളായില്ലെ എന്നെ നോക്കാൻ..... ഉമ്മാ ഇപ്പോ തന്നെ മരുമകളെ കയ്യിലെടുത്തു തുടങ്ങി പാത്തു.... ഹോ ഇക്കാ ഇനി ഉമ്മാക്ക് നമ്മളൊന്നും കണ്ണിൽ പിടിക്കില്ല.... അജു നിങ്ങൾ വന്നകാലിൽ തന്നെ നിക്കാതെ മോളെയും വിളിച്ച് അകത്തേക്ക് കയറ്.എന്താ പാത്തു നോക്കി നിൽക്കണത് ആ സാധനങ്ങളെല്ലാം വാങ്ങി അവരുടെ റൂമിൽ കൊണ്ട് വെക്ക്.... ഉം... ശരി ഉപ്പാ... ഹാ... ഉപ്പാ ഇവിടെ ഉണ്ടായിരുന്നോ.... പിന്നെ എന്റെ മോള് വരുമ്പോൾ ഞാൻ എവിടെ പോവാനാ.... നിന്റെ ഉപ്പ നേരം വെളുക്കുമ്പോൾ തുടങ്ങിയതാ അജുവും ആരിഫയും വന്നോ എന്ന് ചോദിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കല്.... ××__×××___××______________××__××__×× ആരിഫാ ഇയ്യ്‌ കുളിച്ച് ഒന്ന് ഫ്രെഷാവ് ഞാൻ ഒന്ന് പുറത്ത് പോയിട്ട് ഇപ്പോ വരാം. വിവാഹത്തിന്റെ വാടക സാധനങ്ങളുടെ പൈസ കൊടുത്തിട്ടില്ല. അവർ രാവിലെയും വിളിച്ചിരുന്നു.... ഇക്കാ പോയിട്ട് വേഗം വരണം. ഞാൻ ഇവിടെ ഒറ്റക്കാവും.... നീ എന്തിനാ ആരിഫാ ഇങ്ങനെ പേടിക്കുന്നത്. ഇവിടെ എല്ലാരും ഇല്ലെ. എന്നാലും ഇക്കാ ഞാൻ ഒറ്റയ്ക്ക്... അതൊന്നും കുഴപ്പമില്ല. ഞാൻ ഇപ്പോ വരാം... ഉം... ശെരി.... ÷÷|||÷÷÷|||÷÷÷|||÷÷÷||÷÷÷÷÷÷÷|||÷÷ പോകുന്ന വഴിക്ക് അഫ്സലിനെ ഒന്ന് കാണണം. അവനും കാര്യങ്ങൾ അറിഞ്ഞിരിക്കണം.... ഹലോ ടാ അഫ്സലെ നീ എവിടെ.... അജു ഞാൻ ഷോപ്പിൽ ഉണ്ട്.... നിന്നെ അത്യാവശ്യമായി ഒന്ന് കാണണം... ഉം.... എന്തടാ ... നീ അവിടെ ഉണ്ടാവില്ലെ. ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്.... ഹാ ശെരി.... ഇനി അവനോട് പറഞ്ഞാൽ അവൻ എന്താണാവോ പറയാൻ പോകുന്നത്. ±±||±±||________||||________±±||±± അഫ്സലെ.... ഹാ നീ വന്നോ.... എന്താ നീ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്.ടാ പിന്നെ എന്ത്‌ പറയുന്നു നിന്റെ ആ പഴയ.... അഫ്സലെ വേണ്ടാ... അവൾ ഇപ്പോ എന്റെ ആരിഫാന്റെ ഇക്കയുടെ ഇത്തയാണ്. ഇനി നീ അവളെ ആ കണ്ണുകൊണ്ട് കാണരുത്... മ്മ് ഇപ്പോ ഇങ്ങനെയൊക്കെ ആയോ... അഫ്സലെ ഇയ്യ് ആ കാര്യം വിട്ടേക്ക്.നിന്നോട് ഒരു അത്യാവശ്യകാര്യം പറയാൻ വന്നതാ.... എന്ന പറ.... ടാ ജസ്‌ന നമ്മൾ വിചാരിച്ച പോലെയല്ല... അത് നിനക്ക് ഇപ്പോ അറിയുന്നുള്ളൂ..... ടാ നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് അതിന് മുന്നേ നീ തോക്കിന്റെ എടേല് കേറി വെടി പൊട്ടിക്കാതെ.... ഹാ പറ ഇനി ഞാൻ ഒന്നും മിണ്ടുന്നില്ല പോരേ... അവൾ ആകെ പ്രശ്നത്തിലാ. അവളുടെ ഭർത്താവും അവളും എന്നും പ്രശ്നമാണ്. ഇന്നലെ അവൾ എന്റെ മുന്നിൽ നിന്നും കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. ഉം.... നീയെന്താ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ മൂളുന്നത്.... ഇത് നന്നായി നീയല്ലെ പറഞ്ഞത് തോക്കിന്റെ ഇടയിൽ കേറി വെടി പൊട്ടിക്കല്ലെ എന്ന്.... ടാ നീ എന്നെ കളിയാക്കുകയാണോ. ന്റെ അജു നിനക്ക് വട്ടാണോ അവൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. അതിന് നിനക്ക് എന്താ. നിന്നെ വേണ്ടാതെ വലിയ ഗൾഫ്കാരനെ പോയി വിവാഹം കഴിച്ചതല്ലെ.പിന്നെ അവൾക്ക് എന്ത്‌ സംഭവിച്ചാലും നിനക്ക് എന്താ.... എന്നാലും എന്റെ മുന്നിൽ അവളുടെ ജീവിതം ഇങ്ങനെ.... എങ്ങനെ.... അഫ്സലെ നീ തമാശ വിട്ട് കാര്യത്തിലേക്ക് വാ.... അത് തന്നെയാണ് ഞാൻ ചോദിച്ചത് നിനക്ക് വട്ടാണോ എന്ന്.നീ എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത്. ഇപ്പോ പുതിയൊരു ജീവിതം നീ തുടങ്ങി ഇനിയും അവളുടെ കാര്യം പറഞ്ഞ് ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ പോയി ചാടണ്ട... എനിക്ക് അവളെ ഒന്ന് കൂടെ കാണണമെന്നുണ്ട്. എന്നെകൊണ്ട് കഴിയുന്ന സഹായം ചെയ്യണം.... നീ എന്ത്‌ ചെയ്യാന അവൾക്ക് വേണ്ടി.... ഇനി ഞാൻ കാരണം അവൾക്ക് എന്തേങ്കിലും പ്രശ്നം.... എന്ത്‌ പ്രശ്നം.നീ നിനക്ക് ഇഷ്ട്ടപ്പെട്ട ജീവിതം തിരഞ്ഞെടുത്തു. അതിൽ അവൾക്ക് എന്ത്‌ പ്രശ്നം ഉണ്ടാവാൻ... ഒരിക്കലും ആഗ്രഹിച്ച ജീവിതമല്ല അവൾ ഇപ്പോൾ ജീവിച്ചു തീർക്കുന്നത് ... അതിന്. അജു ഇനി നീ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ നമ്മൾ തമ്മിൽ തെറ്റും. നീ ഇനി അവളുടെ കാര്യത്തിൽ ഇടപെടണ്ട.... ടാ ഞാൻ പോട്ടെ.. ആരിഫ അവിടെ ഒറ്റക്കിരുന്ന് ബോറടിക്കുന്നുണ്ടാകും. വേഗം വരാം എന്ന് പറഞ്ഞ് പോന്നതാ. ഇത് നിന്നോട് പറയാതെ എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.... *#തുടരും....* #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ഖൽബ് ാടൊരു മഹർ - വായു . വടക്കാഞ്ചേരി PART 23 - ShareChat
862 കണ്ടവര്‍
1 ദിവസം
*ഖൽബ്_കൊണ്ടൊരു_മഹർ* *ഭാഗം_22* *ShaNu_wky* *~±±~±±~±±~±±~±±~~±±~~±±~~±±~* പാത്തു ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... ഞാൻ നിന്നോട് പറയില്ലെന്ന് കരുതിയതാ. ഇനി പറയാതിരുന്നിട്ട് കാര്യമില്ല.... ഉം.... എന്താ.... അവൻ ഇന്നലെ എന്നെ കാണാൻ വന്നപ്പോൾ എന്നോട് ഒരു കാര്യം കൂടി പറഞ്ഞിരുന്നു... എന്ത്‌.... അവന് നിന്നെ ഇപ്പോഴും ഇഷ്ട്ടമാണ് അവൻ വരുന്നത് വരെ നിനക്ക് കാത്തിരിക്കാൻ പറ്റുമോ എന്ന്.... അവന്‌ വേണ്ടി ഈ ജീവിതകാലം മുഴുവൻ വേണമെങ്കിൽ ഞാൻ കാത്തിരിക്കാം... ഞാൻ പറയട്ടെ മുഴുവൻ നീ കേൾക്ക്... ഉം.... പറ... പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. നിന്നെ അവൻ സ്വീകരിക്കണമെങ്കിൽ അതിന് അജുവിന്റെ പൂർണ സമ്മതം കൂടി വേണം. അവനെ വിഷമിപ്പിച്ചുകൊണ്ട് നിനക്കും അവൻക്കും ഒരു ജീവിതം വേണ്ടാ എന്നും.... എന്റെ ഇക്ക ഞാൻ പറഞ്ഞാൽ സമ്മതിക്കും. അവൻ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞാൽ ഇക്ക വിശ്വസിക്കും. ഒരു പക്ഷെ ഇപ്പോ ഇക്കാ ഒന്നും വിശ്വസിച്ചെന്നു വരില്ല. ഒരവസരം വന്നാൽ ഞാൻ ഇക്കാട് എല്ലാം തുറന്ന് പറയും.അത് വരെ ഷാഹിയെ കാണാതെയും മിണ്ടാതെയും എങ്ങനെ ജീവിക്കും അവൻ നമ്പർ വല്ലതും തന്നിട്ടുണ്ടോ... ഇല്ല ഞാൻ ചോദിച്ചതാ. പക്ഷെ നിന്റെ നമ്പർ അവൻ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ട്. ഒരു ദിവസം അവൻ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.... ടീ സമയം ഒരുപാടായി ഞാൻ കോളേജിൽ പോട്ടെ.... ശെരി വന്നിട്ട് കാണാം.... ##///##//±±±±±±±±±±±±|||##|||## ഒരുപാട് സമയമായല്ലോ പോയിട്ട് ഈ ഇക്ക എവിടെ പോയി കിടക്കുന്നു. ഭക്ഷണം കഴിക്കാനുള്ള സമയമായല്ലോ. ഒന്ന് വിളിച്ച് നോക്കട്ടെ..... ഹലോ ഇക്കാ ഇത് എവിടെയാ ഇപ്പോ വരാം എന്ന് പറഞ്ഞ് പോയതല്ലെ.എല്ലാവരും ഇക്കാനെ കാത്തിരിക്കാ ഇവിടെ... ഇതാ വരുന്നു ആരിഫാ. ഞാൻ എത്താറായി.... ഹാ.. ശെരി.... ടീ.... ജസ്‌ന നീ അവിടെ എന്തെടുക്കാ... നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞിട്ട് എത്ര നേരമായി..... എനിക്ക് പടച്ചോൻ രണ്ട് കൈ മാത്രമേ തന്നിട്ടുള്ളൂ. എല്ലാംകൂടി ചെയ്യാൻ എന്നെകൊണ്ട് പറ്റില്ല.... നിനക്ക് ഇവിടെ അതിന് മാത്രം എന്താ പണിയാണുള്ളത്. അടുക്കളയിൽ നിന്നെ സഹായിക്കാൻ ഉമ്മയും ആരിഫയും ഉണ്ട്. പിന്നെ നിനക്ക് എല്ലാവരുടെയും ഡ്രസ്സ് അലക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരു വാഷിങ് മിഷൻ വാങ്ങിപ്പിച്ചു. പിന്നെ നിനക്ക് എന്ത്‌ പണിയാ ഇവിടെ... ഹോ നിങ്ങൾക്ക് ഇങ്ങനെ പറഞ്ഞാൽ മതിയല്ലോ... രണ്ട് പേരും നിർത്തുന്നുണ്ടോ ഈ തല്ലൂട്ടം. ഇക്ക എന്ന് വന്നാലും ഇവിടെ ഇങ്ങനെയാണ്. ഇപ്പോ ഇവിടെ നമ്മൾ മാത്രമല്ല. അജുക്കാ ഇപ്പോ വരും ഇനി ഇക്കാനെയും എല്ലാം അറിയിക്കണ്ട. ഇന്ന്‌ രാവിലെ കൂടി ഇക്കാ എന്നോട് ചോദിച്ചു ഇക്കയും ഇത്തയും തമ്മിൽ എന്തേങ്കിലും പ്രശ്നം ഉണ്ടോ എന്ന്. ഞാൻ പിന്നെ ഒരു വിധത്തിൽ ഓരോന്നും പറഞ്ഞ് തലയൂരി... ഇന്റെ ആരിഫാ നിനക്ക് അറിഞ്ഞൂടെ നിന്റെ ഇത്താടെ സ്വഭാവം... ഇനിയെങ്കിലും ഒന്ന് നിർത്തുന്നുണ്ടോ രണ്ട് പേരുടെയും ഈ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കുറ്റം പറച്ചിൽ. കൊല്ലം കുറയായില്ലെ ഇത് തുടങ്ങിയിട്ട്.... ഇതെല്ലാം കേട്ട് കൊണ്ടാണ് അജു മുകളിലേക്ക് കയറി വരുന്നത്. അവൻക്ക് അവിടെ എന്തോ പ്രശ്നം നടക്കുന്നത് പോലെ തോന്നി. അവൻ അറിയാത്ത പോലെ ആരിഫാനെയും കൂട്ടി റൂമ്മിലേക്ക് പോയി.പിന്നീട് ഭക്ഷണം കഴിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി വന്നു. അപ്പോഴും അജു ശ്രദ്ധിച്ചിരുന്നത് ആരിഫയുടെ ഇത്തയെ ആയിരുന്നു. മുഖത്ത് ദേശ്യത്തിന്റെയോ സങ്കടത്തിന്റെയോ പല ഭാവമാറ്റങ്ങൾ അവൻ കണ്ടു.ഭക്ഷണം കഴിക്കുമ്പോൾ ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. അജു എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. ആരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവൻ ഭക്ഷണം കഴിച്ച് എണീറ്റ് റൂമിലേക്ക്‌ പോയി.പിന്നാലെ ആരിഫയും... ±±±~~~±±±±~~~~±±±±~~~±±± ഇക്കാ ങ്ങളെന്താ ഒന്നും മിണ്ടാതെ കിടക്കുന്നത്. ഹേയ് ഒന്നുമില്ല... നാളെ അല്ലെ ഇക്കാന്റെ വീട്ടിൽ പോകുന്നത്. ഞാൻ എന്റെ ഡ്രസ്സല്ലാം എടുത്തു വെക്കട്ടെ... ഉം.. ആരിഫ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... എന്താ ചോദിക്ക്... നിന്റെ ഇത്തയും ഇക്കയും തമ്മിൽ എന്തേങ്കിലും പ്രശ്നം ഉണ്ടോ. ഞാൻ വരുമ്പോൾ എന്തോ സംസാരം കേട്ടു... അത് പിന്നെ ഇക്കാ അവർ തമ്മിൽ എന്നും പ്രശ്നമാണ്... എന്ത്‌ പ്രശ്നം.... അതെനിക്കറിയില്ല. ഇപ്പോ കുറച്ച് ദിവസമായിട്ട് അത് കൂടി.ഇപ്പോ ഇത്താക്കും ഇക്കാന്റെ ഒപ്പം ഗൾഫിൽ പോണം എന്ന വാശിയാണ്. ഇക്കയാണെങ്കിൽ ഇത്തയെ കൊണ്ട് പോകാൻ സമ്മതിക്കുന്നില്ല.... അതെന്താ കൊണ്ട് പോയാൽ... ഇനി ഞാൻ കൂടി പോയാൽ ഇവിടെ ഉമ്മയും ഉപ്പയും ഒറ്റക്കാവില്ലെ എന്നാണ് പറയുന്നത്. ഇവിടെ നമ്മൊളൊക്കെ ഇല്ലെ പിന്നെ എന്താ കൊണ്ട് പോയാൽ... അത് പറഞ്ഞാൽ ഇക്കാ സമ്മതിക്കണ്ടേ... ഞാൻ സംസാരിക്കണോ ഇക്കാനോട്... ഹേയ് വേണ്ടാ ചിലപ്പോൾ ഇക്കാക്ക് അത് ഇഷ്ട്ടാവില്ല. ഇക്ക ഇതൊന്നും അറിഞ്ഞതായി അവരുടെ മുന്നിൽ നടിക്കരുത്. ഉം... എന്ന ഞാൻ ഒന്ന് മയങ്ങട്ടെ. രാത്രി ഒരുപാട് പണിയുള്ളതാ... എന്താ ഇക്കാ എവിടെയെങ്കിലും കക്കാൻ പോകുന്നുണ്ടോ... ഹാ നമ്മുക്ക് നോക്കാം. രാത്രി ആവട്ടെ അപ്പോ അറിയാം എന്താ പണിയെന്ന്... ഉം.. നോക്കാം.... ÷÷¥¥¥÷÷÷¥¥¥÷÷÷÷÷÷÷÷÷÷÷¥¥÷÷¥¥÷÷ ഇക്കാ എണീക്ക് സമയം ഒരുപാടായി. രാത്രി എന്തോ പണിയുണ്ടെന്ന് പറഞ്ഞ് കിടന്നതല്ലേ എന്താ പണിക്കു പോകുന്നില്ലെ ഹാ അതിന് നിയ്യും വരണം... എന്നാ വാ ഭക്ഷണം കഴിക്കാൻ എല്ലാവരും ഇക്കാനെ അന്വേഷിക്കുന്നുണ്ട്.. ഉം... വാ... മ്മടെ അളിയൻ എവിടെ പോയി.... ഇത്താന്റെ വീട്ടിൽ പോയേക്കാ അവർ അവിടുന്ന് ഭക്ഷണം കഴിച്ചിട്ടേ വരൂ. ഇക്കാ വന്നിട്ട് അങ്ങോട്ടൊന്നും പോയിട്ടില്ല. ഇനി ഇക്കാക്ക് പോകാൻ അധിക ദിവസ്സമില്ലല്ലോ.... ഹോ ശെരി... അങ്ങനെ അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അജു റൂമിലേക്ക്‌ നടന്നു... ഇക്കാ ഞാൻ ഇപ്പോ വരാം. കുറച്ച് കൂടി പണിയുണ്ട് അത് കഴിഞ്ഞ് വേഗം വരാം. അത് വരെ ഇക്കാ റൂമിൽ ഇരിക്ക്. ഹും... ശെരി... അവൾ പണിയെല്ലാം കഴിഞ്ഞ് വരുമ്പോഴേക്കും അജു വീണ്ടും ഉറക്കത്തിലേക്ക് തലയും കുത്തി വീണിരുന്നു... ഹാ നല്ല ആളാ. ഞാൻ വരുമ്പോഴേക്കും ഉറങ്ങിയോ. ഇക്കാ എണീക്ക് ഇക്കാ ഇതെന്തുറക്കമാ... ഹോ നീ വന്നോ നിന്നെ കാത്തിരുന്ന് ഞാൻ ഉറങ്ങിപോയി... ഹാ അത് നന്നായി. വല്ല പണിയും ഉണ്ടങ്കിൽ തീർത്തോ ഇല്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പിന്നെ കുറച്ച് ദിവസ്സം കാത്തിരിക്കേണ്ടി വരും... അയ്യോ എന്നാ പിന്നെ കാര്യത്തിലേക്കു കടക്കാം ഇന്നലെ എന്തായാലും ആദ്യരാത്രി നിന്റെ ചോദ്യം ഉത്തരവുമായി കൊളമാക്കി. ±±~~±~~±~~±~~±~~±~~±~~±± നേരം വെളുത്തു..... രാവിലെ ചായ കുടി കഴിഞ്ഞ് അവർ പോകാനുള്ള ഒരുക്കത്തിലായി.എല്ലാവരും അവരെ യാത്ര ആക്കാനുള്ള തിരക്കിലാണ്. എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങാനേരം അവൻ ജസ്നയെ ഒന്ന് നോക്കി. അവൾ എന്തോ നഷ്ടപ്പെട്ടത് പോലെ ഒരു മൂലയിൽ നിൽപ്പുണ്ടായിരുന്നു അവർ പോകുന്നതും നോക്കി... അവൻക്ക് മനസ്സിലായി അവൾ ആഗ്രഹിച്ച ഒരു ജീവിതം അല്ല അവൾക്ക് കിട്ടിയതെന്ന്. വലിയ വീടും കാറും അങ്ങനെ പലതും മനസ്സിൽ ആഗ്രഹിച്ചാണ് അവൾ അജുവിനെ ഒഴിവാക്കി ഒരു ഗൾഫ് കാരനെ വിവാഹം ചെയ്തത്. അവന്റെ മനസ്സിൽ അവളോട്‌ അപ്പോ തോന്നിയത് അവളോടുള്ള ദേഷ്യമോ പ്രതികാരമോ ഒന്നും ആയിരുന്നില്ല സഹതാപം മാത്രമായിരുന്നു. അവർ എല്ലാവരോടും യാത്രപറഞ്ഞു ഇറങ്ങി... #തുടരും... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ഖൽബ് ാടൊരു മഹർ - പാ . വടക്കാഞ്ചേരി PART 22 - ShareChat
1.1k കണ്ടവര്‍
2 ദിവസം
#

🚫 ഇന്ത്യ ലോക്ക് ഡൗൺ

കേരളത്തിലെ ആദ്യ കോവിഡ് മരണം, മട്ടാഞ്ചേരി സ്വദേശി മരിച്ചു കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം. ദുബായില്‍ നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച്‌ 16 നാണ്. 22ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ ദുബായില്‍ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്‌. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. #🚫 ഇന്ത്യ ലോക്ക് ഡൗൺ #👍 കൊറോണ അറിയിപ്പുകൾ #🚷ജനതാ കർഫ്യൂ #📖 LockDown വായന
1.3k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം