കുടിശ്ശികകൾ ബാക്കി വയ്ക്കാതെ ക്ഷേമ പെൻഷൻ വിതരണവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ചെയ്യും. അതോടൊപ്പം നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭ്യമാക്കും. നവംബർ 20 മുതലാണ് പെൻഷൻ വിതരണം തുടങ്ങുന്നത്. പ്രഖ്യാപിച്ച  ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി തന്നെ നൽകാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. നാടിനു നൽകിയ ഉറപ്പുകൾ നിറവേറ്റും.
 #💰 ഞെട്ടിച്ച് പിണറായി സർക്കാരിന്റെ വൻ പ്രഖ്യാപനം ; 'ഇതൊരു സർജിക്കൽ സ്ട്രൈക്ക്' #🔴 എൽഡിഎഫ് #✊🏻 കുതിക്കുന്ന കേരളം #🌺 കേരളപ്പിറവി വരവായി #🗳️ രാഷ്ട്രീയം