നമ്മുടെ കുഞ്ഞുങ്ങൾ ശുചിത്വത്തിന്റെ നല്ല പാഠങ്ങൾ പഠിക്കുകയാണ്. മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള പോസ്റ്റുകളിലെല്ലാം നിങ്ങളിൽ പലരും ചൂണ്ടിക്കാട്ടിയ കാര്യമാണ്, ഇത് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി കുട്ടികളെ പഠിപ്പിക്കണമെന്നത്. സർക്കാർ ആ കാര്യം നടപ്പിലാക്കിയ വിവരം അറിയിക്കട്ടെ.
ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തി. മാത്രമല്ല 5 മുതൽ 10 വരെ ക്ലാസുകളിലെ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാലിന്യ പരിപാലനത്തിനായി പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കേവലം വായനയ്ക്ക് അപ്പുറം, മാലിന്യത്തെ കണ്ടും തൊട്ടുമെല്ലാം മനസ്സിലാക്കാനും, അവയുടെ സ്വഭാവവും സംസ്കരണ രീതികളും പരിചയപ്പെടാനും കുട്ടികളെ ഇത് സഹായിക്കുന്നു.
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ ഉദ്യമത്തിൽ ക്രിയാത്മകമായി ഇടപെടുന്ന മന്ത്രി സ. വി ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊതുവിദ്യാഭ്യാസ വകുപ്പിനെ ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. കുട്ടികളിലൂടെ വീടുകളിലേക്കും, വീടുകളിൽ നിന്ന് സമൂഹത്തിലേക്കും ഈ ശുചിത്വപാഠങ്ങൾ വ്യാപിക്കട്ടെ.
സ. എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
#🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🟥 സിപിഐ #💪🏻 സിപിഐഎം