#💞 നിനക്കായ് #😥 വിരഹം കവിതകൾ #🖋 എൻ്റെ കവിതകൾ🧾 #goo morning പുതച്ച പുതുപുലരിയുടെ
വെളിച്ചം ജാലക വാതിലിൽ എത്തി നിൽക്കുമ്പോൾ,
നിദ്രയുടെ മറവിൽ കുളിച്ച ലോകം
മൃദുവായി കണ്ണുതുറക്കുന്നു…
പുലരിയുടെ കുസൃതിയിൽ,
കാറ്റ് പഴയ കഥകൾ പുഞ്ചിരിച്ചുപറയും..
നിന്നെ വിളിച്ചുണർത്തുന്ന പ്രകൃതിയുടെ
സ്നേഹമൊഴികളായി…
ശേഷം,
ഒരോ ഇലയും നനുത്ത സ്വരമായി പാടിത്തുടങ്ങി,
നിശ്ശബ്ദതയുടെ തോരത്ത്
പുതിയ പ്രതീക്ഷകൾ വിരിഞ്ഞു…
ഹൃദയത്തിനുള്ളിൽ ഒരു ചെറുപ്രകാശം പോലെ
പുലരി ഒന്നു കൂടി ജനിച്ചു..!!!