@kissaka
@kissaka

കിസ്സകളുടെ രാജകുമാരൻ

ഷെയര്‍ചാറ്റ് പൊളിച്ചു

#

📔 കഥ

❤️മിത്ര വിന്ദ❤️ Part 3 ഗന്ധർവനോട് വഴക്കിട്ടൊണ്ട് ഇന്ന് ഇറങ്ങാൻ കുറച്ചു ലേറ്റ് ആയി... ആശുപത്രിയിൽ എത്തിയപ്പോൾ ഒന്നു രണ്ടാളുകൾ മുറ്റത്തു നിൽക്കുന്നുണ്ട്.. പരിചയം ഉള്ള മുഖമല്ല... നാട്ടുകാരാവും...അവർ അവളെ കണ്ടപ്പോൾ ബഹുമാനത്തോടെ മാറി നിന്നു... അവർക്ക് ഒരു പുഞ്ചിരി നൽകി മിത്ര അകത്തു കയറി... ഉള്ളിൽ തന്റെ മുറീലെ ബെഞ്ചിൽ ഒരു സ്ത്രീയും അവരുടെ തോളിൽ ഒരു അഞ്ചു വയസ്സുതോന്നിക്കുന്ന ആൺ കുട്ടിയും ഇരിക്കുന്നു.. .. മേരി സിസ്റ്ററും അവർക്കടുത്തായി നിൽപ്പുണ്ട്... സിസ്റ്ററെ കൂടാതെ വേറെ രണ്ടു നഴ്സുമാരും റൂറൽ പ്രാക്ടീസിനു വന്ന രണ്ടു ഡോക്ടർമാരും ഇ വിടെ ഉണ്ട്.. പിന്നെ അറ്റൻഡറും.... "ദാ.. ഡോക്ടർ എത്തി.. " മിത്ര അവർക്കു നോക്കി പുഞ്ചിരിച്ചു.. "കുട്ടിക്ക് നല്ല പനിയാ....." സിസ്റ്റർ പറഞ്ഞു. അവൾ അവരോടു കുട്ടിയെ ബെഡിൽ കിടത്താൻ ആവശ്യപ്പെട്ടു..... നല്ല പനിയുണ്ട്.. "എത്ര ദിവസായി തുടങ്ങിയിട്ട്? "മിത്ര ചോദിച്ചു " "രണ്ടീസായി തുടങ്ങീട്ട്..... ഇന്നലെ രാത്രി തൊട്ടു വല്ലാണ്ട് കൂടി.. " "എന്നിട്ട് ഇപ്പളാണോ കൊണ്ടിരുന്നത് ഭാനു... " സിസ്റ്റർ ചോദിച്ചു... "അത് ഞാൻ ഇന്നലെ മുത്തപ്പൻ കാവിലെ മഞ്ഞപ്പൊടിം ഭാസ്‌മോമും കൊടുത്തിരുന്നു." അവർ പറഞ്ഞു. മിത്രയ്ക്ക് തോന്നി ഇതു സാധാരണ പനിയല്ലല്ലോ..? "ഇവന് വേറെ പരുക്കു വല്ലോം പറ്റീരുന്നോ? " "മം.. കഴിഞ്ഞീസം വീണു മുട്ടു പൊട്ടീരുന്നു.. അതിനു കട്ടുമുത്തിടെ ചന്ദനം തേക്കുന്നുണ്ട്..." "എവിടെ?? മുറിവ് കാട്ടൂ... അവർ കുഞ്ഞിന്റെ ട്രൗസർ മുകളിക്ക് ഉയർത്തി... മുറിവിൽ തുണി തട്ടിയപ്പോൾ കുഞ്ഞ് അലറി കരഞ്ഞു... മുറിവിനു ചുറ്റും മഞ്ഞ നിറം വ്യാപിച്ചിരുന്നു..മുറിഞ്ഞ ഭാഗം പഴുത്തു വീർത്തിരിക്കുന്നു.. "നിങ്ങൾ ഇതെന്താ നേരത്തേ കാട്ടാഞ്ഞെ.."മിത്രയ്‌ക്ക്‌ ദേഷ്യം വന്നു. "അത്..കരിഞ്ഞോളുംന്ന് കരുതി.... "അവരുടെ കണ്ണു നിറഞ്ഞു... "സിസ്റ്റർ.. ഇത് ഇൻഫെക്ഷൻ ആയിട്ടുണ്ട്... അതോണ്ടാ പനി... ക്ലീൻ ചെയ്തു ഡ്രസ്സ്‌ ചെയ്യണം..അത് പഞ്ഞീം ഡെറ്റോളും ഇങ്ങെടുക്കൂ... " മിത്ര വളരെ പതുക്കെ മുറിവിൽ തൊട്ടതേ ഉള്ളൂ... അവൻ അലറിക്കൊണ്ട് ഓടാൻ ആഞ്ഞു ... മിത്ര അവനെ പിടിച്ചു കിടത്തി... സിസ്റ്ററോടും കുട്ടീടെ അമ്മയോടും അവനെ പിടിക്കാൻ പറഞ്ഞു... അവന്റെ എതിർപ്പ് വക വെയ്ക്കാതെ വളരെ പതുക്കെ അവൾ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ചു ഡ്രസ്സ്‌ ചെയ്തു... അതിനിടയിൽ അവൾക്കു തരക്കേടില്ലാത്ത രണ്ടു തൊഴിയും കിട്ടി.. ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞും അവൻ ഏങ്ങലടിച്ചുകൊണ്ടിരുന്നു.... "ഉച്ച വരെ ഇവിടെ കിടക്കട്ടെ... ബോഡി വീക്ക്‌ ആണ്... ഡ്രിപ് ഇടണം... പനിക്കുള്ള ഇഞ്ചക്ഷനും കൊടുക്കണം... " നഴ്സിനോട് പറഞ്ഞെങ്കിലും എല്ലാം മിത്ര തന്നെയാണ് ചെയ്തത്.... മിത്ര കുത്തി വെയ്ക്കാൻ സൂചി കയ്യിൽ എടുത്തപ്പോൾ അവൻ പിന്നെയും ഉച്ചത്തിൽ കരഞ്ഞു.... കുത്തി വെച്ചു കഴിഞ്ഞു മിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു... "അയ്യേ... ആങ്കുട്ട്യോള് കരയുവോ?? ഈ മിടുക്കൻ കുട്ടീടെ പേരെന്താ? " "അ... അ... അപ്പു... " "അപ്പൂന്ന് പേരുള്ള കുട്ട്യോള് ഒരിക്കലും കരയില്ല.... കരയാണ്ടിരുന്നാൽ ഞാൻ ഒരു കൂട്ടം താരല്ലോ... " "എന്ത്??? " അവൾ ബാഗിൽ നിന്ന് വർണ്ണ കടലാസ്സിൽ പൊതിഞ്ഞ കുറച്ചു ചോക്ലേറ്റുകൾ എടുത്തു... അവൻ അദ്‌ഭുതത്തോടെ അവളെ നോക്കി... "ഇതു വേണോ??... എങ്കിൽ അപ്പൂട്ടൻ കരയാൻ പാടില്ലാ... " അവൻ കരച്ചിൽ നിർത്തി അതിനായി കൈ നീട്ടി.... "ഇതൊക്കെ തരാം... പക്ഷേ മിടുക്കനായിട്ട് കട്ടിലിൽ കിടക്കണം... "അവൻ അതേ പടി അനുസരിച്ചു... അവന്റെ ശ്രദ്ധ മുഴുവൻ ആ വർണക്കടലാസിൽ ആരുന്നു... മേരി സിസ്റ്റർ പയ്യെ അവന്റെ കയ്യിൽ ഡ്രിപ് ഇട്ടു.. ഇത്തവണ അവൻ കരഞ്ഞില്ല... മിത്ര ആ ചോക്ലേറ്റുകൾ അവന്റെ കയ്യിൽ കൊടുത്തു... കുഞ്ഞു കൈ നീട്ടി അവൻ അത് മാറോടടുപ്പിച്ചു... പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു... "കുറച്ചു നേരം ഉറങ്ങും... ഉണരുമ്പോൾ പനി മാറും... ഉച്ചക്ക് വീട്ടിൽ പോകാം.. "മിത്ര അമ്മയോട് പറഞ്ഞു... അവർ തലയാട്ടി... *********---********---*******----******------**** മിത്ര ഇല്ലത്തെത്തിയപ്പോൾ മുറ്റത്തു ആനിന്റെ സ്കൂട്ടി കിടപ്പുണ്ടാരുന്നു... "കുട്ടി വന്നുവോ?... എന്തേ വൈകിയേ?? "അവളെ കണ്ടപാടെ സുമംഗല ചോദിച്ചു.. "ഇറങ്ങാറായപ്പോ ഒന്നു രണ്ടു പേഷ്യന്റ്സ് വന്നു അമ്മേ.. " "എങ്ങനെ ഉണ്ട് തല പൊട്ടിയ ആൾക്ക്?? കുഴപ്പം ഒന്നുമില്ലല്ലോ? " "ഒരു കുഴപ്പോം ഇല്ലാ.... മോൾടെ കൂട്ടുകാരി വന്നിട്ടുണ്ട്.. അടുക്കളേൽ ഗൗരിടെ അടുത്തുണ്ട്... " "ഞാൻ രോഗ വിവരം ഒന്ന് അന്വേഷിച്ചു വരാം... "അവൾ കോണിപ്പടികൾ കയറി... "നീയാ എല്ലാത്തിനും കാരണം... നിന്റെ ഒരു അവിഞ്ഞ ഐഡിയ... ഞാൻ അപ്പോളേ പറഞ്ഞതല്ലേ...ആ സാധനത്തിനു പേടി ഉണ്ടാവില്ലെന്ന്.. ഗന്ധർവ്വൻ.... മണ്ണാങ്കട്ട... ഗന്ധർവനെ മനുഷ്യർക്കെ പേടി കാണൂ.... അവൾ മനുഷ്യനല്ല... യക്ഷിയാ. വടയക്ഷി.. " മിത്ര അത് കെട്ടൊണ്ടാണ് മുറിയിലേക്ക് കയറിയത്... "ഹലോ.. ഞാൻ ആവും വടയക്ഷി അല്ലേ ഗന്ധർവനുണ്ണി?? " അവളെ അവിടെ അവർ തീരെ പ്രതീക്ഷിച്ചില്ല.. "തനിക്ക് ഒരു മര്യാദയും ഇല്ലേ... ഒരാളുടെ മുറീലേക്ക്‌ ഇങ്ങാനാണോ കേറുന്നേ ? "കിച്ചു പിന്നെയും അടുത്ത അങ്കത്തിനു കച്ച മുറുക്കി. "അത് തന്നെയാ തന്നോടും എനിക്ക് ചോദിക്കാനുള്ളേ... അപ്പോൾ പ്രസിഡന്റും സെക്രട്ടറിം അറിഞ്ഞോണ്ടുള്ള കളിയല്ലേ.... ഞാൻ ഊഹിച്ചു... " "എനിക്കൊന്നും അറിയാമ്മേലാ... "ആൽബി ഒരു വിധം പറഞ്ഞൊപ്പിച്ചു.. "സെക്രട്ടറിക്ക്‌ കള്ളം പറയാൻ ഒട്ടും അറിയില്ല.. ഞാൻ ആനിനെ വിളിക്കാം... " "എന്റെ പൊന്നു പെങ്ങളെ ചതിക്കല്ലേ.... ഇവന് തന്നെ ഇവിടുന്ന് പുറത്താക്കണമെന്നും അന്നയ്ക്ക്‌ നിന്നെ അവിടെ താമസിപ്പിക്കണമെന്നും.... ഞാൻ നോക്കിട്ടു എന്റെ കൊച്ചു ബുദ്ധിൽ തോന്നിയ ഒരു ഐഡിയ... വെറുതെ പേടിപ്പിക്കാനാ.. വേറെ ഒന്നിനുമല്ലാ.. അന്ന അറിഞ്ഞാൽ എല്ലാം തീരും... ഞാൻ എന്തു വേണേലും ചെയ്യാം.. ഇത്തവണത്തെക്ക്‌ ക്ഷമിക്കണം... " മിത്ര പൊട്ടിച്ചിരിച്ചു..... ഓ... അവളുടെ കൊലച്ചിരി.... കിച്ചുവിനു ദേഷ്യം ഇരച്ചു കയറി..... "തത്കാലം ഞാൻ ക്ഷമിച്ചിരിക്കുന്നു.. പിന്നെ നിങ്ങളോട് എനിക്ക് വല്യ നന്ദി ഉണ്ട്.... ഈ നാട്ടിലെ എന്റെ ആദ്യത്തെ പേഷ്യന്റ് താങ്കളാണ്... ഗന്ധർവ്വന് നല്ല രാശിയാ... ഒരീച്ച പോലും വരാത്ത ആശുപത്രിയിൽ ഇന്ന് അത്യാവശ്യം നല്ല തിരക്കുണ്ടാവുരുന്നു..... ഇങ്ങനെയാച്ചാൽ എന്നും ഗന്ധർവ്വൻ വന്നോളൂ.... ടോർച്ചു കൊണ്ട് എവിടെ അടിക്കണമെന്ന് പറഞ്ഞാൽ മതി... ഇന്ന് തലയായാണെൽ നാളെ കാല്.. മറ്റന്നാൾ കൈ... അങ്ങനെ.... നല്ല എമൗണ്ട് കമ്മീഷനും തരാം...എന്തേയ്?? " മിത്ര ചോദിച്ചു... "ഇറങ്ങിപ്പോടീ... "കിച്ചു ശബ്ദം ഉയർത്തിയപ്പോൾ തല വേദനിച്ചു... "അമ്മേ.." "അധികം സ്‌ട്രെയിൻ ചെയ്യണ്ട... സ്റ്റിച് പൊട്ടും.. "മിത്ര കളിയാക്കി പറഞ്ഞു.. "പിന്നെ താൻ കൂടുതൽ കളിച്ചാൽ ഞാൻ അമ്മോട് പറയും... തെളിവായുള്ള ഐ. ഐസ്.ഐ. മുദ്രേടെ കാര്യം മറക്കണ്ടാ... " കിച്ചു എന്തോ പറയാൻ വാ തുറന്നതും മിത്ര കൈ കൂപ്പി "പ്ലീസ് .. ഇനി എനിക്ക് വഴക്കൊണ്ടാക്കാൻ വയ്യ.. നല്ല വിശപ്പുണ്ടേയ്.. അമ്മ എന്താണാവോ ഉണ്ടാക്കിരിക്കുന്നത്... " അവൾ അത്രയും പറഞ്ഞു മുറിക്ക് വെളിയിൽ ഇറങ്ങി... "കിച്ചു.. എടാ... അത്.. "ആൽബി അവന്റെ കയ്യിൽ പിടിച്ചതും കിച്ചു ചീറി... "മിണ്ടരുത്... മിണ്ടരുത്.. നീ.... ".കിച്ചു രണ്ടു കൈയും തലയിൽ വെച്ചു. ആൽബി തലയും കുനിച്ചു അവന്റെ അടുത്തിരുന്നു.. ഇടയ്ക്ക് അവനെ ഒളി കണ്ണിട്ടു നോക്കി.. ==================--======------==== രണ്ടു ദിവസമായി കിച്ചു മിത്രയോട് മിണ്ടാറെയില്ല... മിത്ര വരുന്നത് കണ്ടാൽ മുഖം കൊടുക്കാതെ വഴി മാറി നടക്കുകയാണ് പതിവ്... എന്നാൽ ഉണ്ണിമോളും അമ്മേം ഓപ്പോളും എല്ലാം മിത്രയെ അതിനകം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.... "മോളുടെ പേര് എന്റെ നാവിനു അങ്ങ് വഴങ്ങുന്നില്ലല്ലോ...മിത്ര നല്ല പേരാട്ടോ...ന്നാലും " "എങ്കിൽ.. അമ്മയ്ക്ക് ഇഷ്ടമുള്ള എന്തു പേര് വേണേലും വിളിച്ചോ.. " മിത്ര ചിരിച്ചു. "ഞാനിപ്പോ എന്ത് പേരാ വിളിക്കാ...അമ്മൂട്ടിന്ന് വിളിക്കട്ടെ... അമ്മൂട്ടീ... " മിത്രേടെ നെഞ്ചിൽ ഒരു പിടപ്പുണ്ടായി... കണ്ണിന്റെ കോണിൽ എവിടെ നിന്നോ ഒരു നീർക്കണം ഉരുണ്ടു വന്നു .... "എന്തേ കുട്ടീ? ഇഷ്ടായില്ലേ...കണ്ണു നിറഞ്ഞല്ലോ? " "ഇഷ്ടായി... ഒരുപാടിഷ്ട്ടായി.. അമ്മ അങ്ങനെ വിളിച്ചാൽ മതി... അത് മതി... " മിത്ര കണ്ണ് നിറഞ്ഞത് കാണാതിരിക്കാൻ എഴുന്നേറ്റു നടന്നതും കിച്ചു കയറി വന്നതും ഒരുമിച്ചാരുന്നു... "നീ എവിടെ ആയിരുന്നു ഉണ്ണ്യേ ഇതു വരെ? രാവിലെ പോയതല്ലേ... തലേൽ ഈ കെട്ടും വെച്ചോണ്ട്... " "ഞാൻ കുന്നത്തൂർമേട് വരെ ഒന്നു പോയതാണമ്മേ... കളക്ട്രെറ്റിലും മെഡിക്കൽ കോളേജിലും ഒന്നു പോണാരുന്നു.. " "ഒറ്റയ്ക്കാണോ പോയെ?? " "അല്ല... ബാലൻ മാഷും ഉണ്ടാരുന്നു... ജീപ്പിലാ പോയത്... " മിത്രയെ നോക്കി ആരോടെന്നല്ലാതെ അവൻ പറഞ്ഞു... "ഈ സ്റ്റിച് എന്നാണാവോ അഴിക്കേണ്ടത്..? " "മൂന്നു ദിവസായില്ലേ..? ഇന്ന് എടുക്കാം... "മിത്ര പറഞ്ഞു. "ഞാൻ ബോക്സ് എടുത്തിട്ട് വരാം... " "വേണ്ട.. ഞാൻ അങ്ങട്ടെക്ക്‌ വരാം... കുറച്ചു കാര്യങ്ങൾ പറയാനുണ്ട്... " മിത്ര അവന്റെ തലയിലേ തുന്നൽ അഴിച്ചു..മുറിവ് കരിവായ്കൊണ്ടിരിക്കുന്നു..അവൾ മുറിവ് ബാൻഡേജ് ഉപയോഗിച്ച് ഒന്നു കൂടി കെട്ടിവെച്ചു. അപ്പോളേക്കും ഉണ്ണിമോൾ അവിടെ എത്തീരുന്നു.. അവൾ മിത്ര ചെയ്യന്നതെല്ലാം ആകാംഷയോടെ നോക്കി ക്കൊണ്ടിരിക്കുകയാണ്.. "അല്ല.. മിത്രേച്ചി കിച്ചേട്ടൻ വീണത് പടിന്നല്ലേ? അപ്പോലെങ്ങനാ തലേടെ പിന്നില് മുറിയാണത്? മുന്നിലല്ലേ മുറിയെണ്ടേ ? " "അതിപ്പം ഞാൻ എന്താ പറയുക മോളൂ.. ഏട്ടനല്ലേ വീണേ.. ഏട്ടനോട് ചോദിക്കൂ " "എന്താ കിച്ചേട്ടാ? " "ഞാൻ നിനക്ക് കാണിച്ചു തരാടി... നീയാ കോണി പ്പടിന്ന് ഒന്നു വീണു നോക്കൂ.. " "എന്തിനാ ദേഷ്യപ്പെടുന്നെ? ഞാൻ ചോദിച്ചുന്നല്ലേയുള്ളൂ.. ഇനി കാല് തിരുമ്മു..കൈ തിരുമ്മു എന്ന് പറഞ്ഞു വാ.. അപ്പൊ കാ ട്ടാം ഞാൻ " അവൾ പിണങ്ങിപ്പോയി.. "കുട്ടിക്ക് ബുദ്ധീണ്ട്... ഏട്ടനെപ്പോലെ അല്ല... " പോയ പോക്കിൽ തന്നെ തിരിച്ചു വന്നു ഉണ്ണിമോൾ പറഞ്ഞു.. "ഏട്ടാ, ദേ ബാലൻ മാഷ് വന്നിരിക്കുണു... " "ഇങ്ങോട്ട് കയറി വന്നോളൂ മാഷേ... "അവൻ വിളിച്ചു പറഞ്ഞു.. അൻപതിനോടടുത്തു പ്രായം വരുന്ന വെളുത്തു മെലിഞ്ഞ ഒരാൾ കയറി വന്നു.. അയാൾ മിത്രക്ക് നേരെ കൈ കൂപ്പി.. "ഞാൻ ബാലകൃഷ്ണൻ.... ഇവിടുത്തെ സ്കൂളിലെ അധ്യാപകനാണ് ... പുതിയ ഡോക്ടർ അല്ലെ? " മിത്ര തലയാട്ടിക്കൊണ്ട് അയാൾക്ക്‌ നേരെ കൈ കൂപ്പി.... "വന്നിട്ട് രണ്ടീസായെന്ന് അറിഞ്ഞിരുന്നു ..... ഡോക്ടറുടെ പേര്..? " "മിത്രവിന്ദ . .. " "മ്മ്.. അതും കേട്ടിരിക്കുണു....ഡോക്ടറ് ഒരീസം കൊണ്ട് പനി മാറ്റിന്നും മുറിവുണ ക്കിനും ഒക്കെ അപ്പു വന്നു പറഞ്ഞിരുന്നു.. " മിത്ര കേട്ടു നിന്നതേ ഉള്ളൂ.... "ഞാൻ വന്ന കാര്യം പറയാം....ഡോക്ടർക്ക് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഏകദേശ ധാരണ ആയിട്ടുണ്ടാവും.." മിത്ര പുരികമുയർത്തി അയാളെ നോക്കി... ഇയാള് ഗന്ധർവന്റെ കോട്ടേഷനുമായി വന്നതാണോ?? "ഞാൻ ഉദ്ദേശിച്ചത് ആളുകൾടെ അലോപ്പതിയോടുള്ള കാഴ്ചപ്പാടാണെ...ഒരു ദിവസം കൊണ്ടൊന്നും നമുക്ക് അത് മാറ്റാൻ പറ്റില്ല... " "പക്ഷേ.... പല ദിവസങ്ങൾ കൊണ്ട് കുറെയൊക്കെ മാറ്റാൻ പറ്റും... ഐ മീൻ അവെർനെസ്സ് പ്രോഗ്രാം ഒക്കെ സംഘടിപ്പിച്ചാൽ..... "മിത്ര പറഞ്ഞു. "ഞങ്ങളും അതാണ് പറഞ്ഞു വരുന്നത്...ആളുകളുടെ ഇടയിൽ ഒരു പേടി ഉണ്ട്... " "അറിയാം... പക്ഷേ കൃത്യമായ സമയത്തു ചികിത്സ ലഭ്യമാക്കിയാൽ മാത്രെ നമുക്ക് എന്തേലും ചെയ്യാൻ പറ്റൂ.. " "അത് ശരിയാ...കതിരിൽ കൊണ്ടെ വളം വെച്ചിട്ടു കാര്യം ഉണ്ടാവില്ലല്ലോ.... അതോണ്ട് നമുക്ക് എന്തേലും ചെയ്യണം.. ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചാലോ എന്നാണ് ആലോചന... " മിത്ര ഓർത്തു .. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്.... "ഞങ്ങൾ അതിന്റെ കാര്യങ്ങൾ ഒക്കെ മുന്നോട്ടു നീക്കിട്ടുണ്ട്... മെഡിക്കൽ കോളേജിൽ പോയപ്പോൾ അവിടുന്ന് ഡോക്ടറുമ്മാരെ കിട്ടാൻ ബുദ്ധിമുട്ടാണ്.. പക്ഷേ കുറച്ച് സ്വകാര്യങ്ങൾ ഒക്കെ ചെയ്തു തരാമെന്ന് പറഞ്ഞിട്ടുണ്ട്... " "അത് നോക്കിയിരുന്നാൽ ഒരു പക്ഷേ സമയം പോകും... മഴക്കാലമല്ലേ വരുന്നേ.. അതിനു മുമ്പ് ഒരു ക്യാമ്പ് സംഘടിപ്പിക്കണം... "കിച്ചുവാ ണ് പറഞ്ഞത്... "അതിനു വേണ്ടി വെയിറ്റ് ചെയ്യണ്ട... ഇവിടെ ഞങ്ങൾ മൂന്നു പേരുണ്ടല്ലോ ഡോക്ടർസായി. അതു മതി നമുക്ക് ചെറിയ രീതിയിൽ സംഘടിപ്പിച്ചാൽ മതി...നിങ്ങൾ സ്ഥലവും മറ്റും അറേഞ്ച് ചെയ്താൽ മതി... " "സ്ഥലം വേറെ എവിടെ?? നമ്മുടെ സ്കൂളല്ലേ ഉള്ളെ?? പിന്നെ ചീട്ടെഴുതാനും മറ്റും ഞങ്ങൾ മാഷുമ്മാരും കൂടാം..ദിവസം നമുക്ക് പിന്നെ തീരുമാനിക്കാം... " "അങ്ങനെ ആയിക്കോട്ടെ... ഞാൻ സ്റ്റാഫിനോടും കൂടി ആലോചിച്ചു ബാക്കി കാര്യങ്ങൾ പറയാം... " "അപ്പോൾ കാണാം.. ഇറങ്ങുന്നു.. " മാഷിന്റെ പിന്നാലെ കിച്ചും ഇറങ്ങി.... *************************************** ഇന്നാണ് ചരിത്രപ്രസിദ്ധി കിട്ടാൻ ചാൻസ് ഉള്ള മെഡിക്കൽ ക്യാമ്പ്....മിത്രയ്ക് രാവിലെ മുതൽ എന്തോ ഒരു ഇത്.. പേടി ഒന്നും അല്ല... എന്നാലും ഒരു ഭയം.... തന്റെ നേതൃത്വത്തിൽ ആദ്യായി നടത്തുന്ന ഒരു ക്യാമ്പ്... "എന്തെ അമ്മൂ മുഖത്തൊരു വാട്ടം?? " "ഒന്നൂല്യ അമ്മേ.... '' "പേടിക്കണ്ട മോളൂ... ഒറ്റയ്ക്ക് ഒരു ജോലി ചെയ്യണ തന്നെ വല്യ കാര്യാ ...നമ്മൾ നമ്മുടെ പ്രവൃത്തി ആത്മാർത്ഥമായി ചെയ്യുക.. അത്രേ ഉള്ളൂ... ബാക്കി ഈശ്വരൻ നോക്കിക്കൊള്ളും.. " അമ്മ എത്ര പെട്ടന്നാണ് തന്റെ വിചാരങ്ങൾ ഗ്രഹിക്കുന്നത്... തന്റെ മുഖം ഒന്നു മങ്ങിയാൽ അമ്മയ്ക്ക് മനസിലാവുന്നു... അമ്മമാരെല്ലാം അങ്ങനാണല്ലോ..... "അമ്മൂട്ടി ധൈര്യമായി പോയി വരൂ.... " മിത്ര ഇറങ്ങിയപ്പോളെക്കും കിച്ചു അങ്ങോട്ട്‌ വന്നു... "നീ അങ്ങോട്ടല്ലേ ഉണ്ണി പോകുന്നേ... കുട്ടിയെം കൂടെ കൂട്ടിക്കോ.. " "ഞാൻ അങ്ങോട്ടല്ലാ... "അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തോണ്ട് പറഞ്ഞു... "ആയ്ക്കോട്ടെ... അമ്മൂനെ അവിടെ ഇറക്കല്ലോ... " "ഞാൻ എന്റെ പിന്നിൽ ഓപ്പോളേം ഉണ്ണിമോളേം അല്ലാതെ ആരെം കേറ്റില്ലാന്ന് അമ്മയ്ക്കറിയാല്ലോ... " "നിക്ക് വഴി അറിയില്ലാ... " "അതെയോ... കയ്യിൽ ടോർച്ച് ഉണ്ടല്ലോ... അതും തെളിച്ചങ്ങു വന്നാൽ മതി... " അവൾ ബുള്ളറ്റ് വേഗത്തിൽ മുന്നോട്ടെടുത്തു.. ****************************************** അങ്ങനെ ആ മഹാമഹം വിജയകരമായി തീർന്നിരിക്കുന്നു... മിത്രയ്‌ക് ഒരു കാര്യം മനസ്സിലായി...പൂർണ്ണമായും ഇവിടുത്തെ ആളുകളെ കുറ്റം പറയാൻ പറ്റില്ല... പകുതി തെറ്റും പണ്ട് ജോലി ചെയ്തിരുന്ന ഡോക്ടർ മാരുടെയാ.. അവർ ഇവരെ ആവശ്യമുള്ള സമയത്തു ചികിത്സിക്കയോ വേണ്ട രീതിയിൽ പരിഗണിച്ചിരുന്നുമില്ല... എല്ലാവരും എങ്ങനെയെങ്കിലും ഇവിടുന്ന് പോകാൻ തിടുക്കം കൂട്ടുന്നു.. അതിനിടയിൽ മെഡിക്കൽ എത്തിക്സ് മറക്കുന്നു.... അതോണ്ട് തന്നെ ആളുകൾ അവർക്ക് വിശ്വാസമുള്ള മാർഗം തേടും... ആൻ ഇന്ന് മുഴുവൻ സമയോം തൻറെ കൂടെ ഉണ്ടാരുന്നു... ചെറുതും വലുതുമായ ഒരുപാട് സഹായം ചെയ്തോണ്ട്... പണ്ട് സ്കൂളിൽ ഓട്ട മത്സരത്തിൽ പങ്കെടുക്കുമ്പോൾ പിന്നിൽ നിന്ന് കൈ കൊട്ടും പോലെ... മിത്ര അവിടെ സഹായത്തിനു നിന്ന ഓരോരുത്തരോടും അടുത്ത് ചെന്ന് നന്ദി പറഞ്ഞു... ഒരാളോടൊഴികെ.... "മിത്രക്കുട്ടീ, ആ കയ്യിങ്ങട് കാട്ടാ... "ബാലൻ മാഷാണ്.. മിത്ര കൈ നീട്ടിയപ്പോൾ മാഷ് കൈ പിടിച്ചു കുലുക്കി.... "എത്ര നാളായി ഞങ്ങൾ ഇത് സംഘടിപ്പിക്കാൻ നോക്കുന്നതാന്നോ...ഇതിന്റെ എല്ല ക്രെഡിറ്റും കുട്ടിക്കാണ്... "കിച്ചു ഇതെല്ലാം കേട്ടോണ്ട് അവിടെ നിപ്പുണ്ട്... "ഏയ്... അല്ല...ഞാൻ ഒരാൾ വിചാരിച്ചാൽ ഇതു നടക്കുമോ?? എല്ലാരുടെയും കൂട്ട പരിശ്രമമല്ലേ...? "മിത്ര പറഞ്ഞു.... "പിന്നേ.. സൂത്രധാരൻ മാഷല്ലേ...താങ്കൾ പറഞ്ഞ പോലെ ഞാൻ അഭിനയിച്ചു.. അത്രേ ഉള്ളൂ.... " തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയൊണ്ടാവും കിച്ചു തിരിഞ്ഞു നടന്നു..... "ഞാനോ? ഇതിന്റെ എല്ലാം ബുദ്ധി കേന്ദ്രം കിച്ചുവല്ലേ?? അവന്റെ സ്വപ്നം പദ്ധതികളല്ലേ ഇതൊക്കെ? " മിത്ര കണ്ണും മിഴിച്ചു നിന്നു... ആൻ അപ്പോളാണ് അങ്ങോട്ട്‌ വന്നത്... ആൽബിം കൂടെ ഉണ്ടായിരുന്നു.... "നീയെന്താ കിച്ചൂനോട് മിണ്ടാഞ്ഞെ..? "അവളുടെ സ്വരത്തിൽ ഈർഷ്യ ഉണ്ടായിരുന്നു.. "വൈകിട്ടത്തെ പ്രസംഗത്തിലും അവന്റെ പേരു മാത്രം പറഞ്ഞില്ല.... ബാക്കി പട്ടീടേം പൂച്ചേടെം പേരുവരെ പറഞ്ഞിരുന്നു... ഇപ്പോളെങ്കിലും നിനക്ക് അവനോടു ഒരു നന്ദി പറയാരുന്നു... എന്തിനു ഇത്ര വാശി? " "എനിക്കാരോടും വാശിയില്ല... അയാൾക്ക്‌ ഞാൻ മിണ്ടുന്നതു കൂടി ഇഷ്ടമില്ലാ... " "മോളേ.. അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ ലോകം ഇങ്ങനെ ആക്കിതാണ്..," ബാലൻ മാഷ് നിർത്തി.. "ഒരു ഇരുപത്തേഴുകാരൻ താങ്ങാവുന്നതിനപ്പുറം അവൻ അനുഭവിച്ചിട്ടുണ്ട്... " "ഏതെങ്കിലും ഒരു പെണ്ണ് ഇട്ടിട്ടു പോയതാണോ ഈ വേദന?പത്താം ക്ലാസും ഗുസ്തിയുമായി നടന്നതിന്റെ കുഴപ്പമാ അത്? "മിത്രയുടെ സ്വരത്തിൽ പുച്ഛം ഉണ്ടായിരുന്നു... "അറിയാൻ വയ്യാത്തതിനെപ്പറ്റി പറയരുത്... "മാഷിന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു... "മിത്രയ്ക്ക് അവനെപ്പറ്റി എന്തറിയാം..?" ആൽബിയാണ്... "ഈ നാട്ടിലെ ഏറ്റവും മിടുക്കനായവൻ ആരുന്നു അവൻ.. എല്ലാ മേഖലയിലും... നന്നായി പാട്ട് പാടും... ചിത്രം വരയ്ക്കും... നല്ലൊരു വോളി ബോൾ പ്ലയെർ.... മൃദംഗം വായിക്കും.. ഇതിനെല്ലാം ഉപരി പത്തു തലയുള്ള ബുദ്ധി രാക്ഷസൻ... പ്ലസ് ടു കഴിഞ്ഞു ഒരു കോച്ചിംഗിനും പോകാതെ ആണ് അവൻ ഐ. ഐ. ടി. യിൽ അഡ്മിഷൻ കിട്ടീത്... ഐ. ഐ.ടി. മദ്രാസ്സിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഗോൾഡ് മെഡലോടെ പാസ്സായവൻ... "ആൽബി പറഞ്ഞു . മിത്ര ഞെട്ടിപ്പോയി....ആൽബിയുടെ ഭാവത്തിൽ നിന്ന് അയാൾ കള്ളം പറഞ്ഞതല്ലെന്ന് അവൾക്കു മനസിലായി... "പഠിത്തം കഴിഞ്ഞു ഒരു അമേരിക്കൻ കമ്പനിയിൽ ആറക്ക ശമ്പളത്തിൽ ജോലിയും കിട്ടി.... " "പിന്നെന്താ പോകഞ്ഞേ..? "മിത്ര അറിയാതെ ചോദിച്ചു പോയി ബാലൻ മാഷ് പറഞ്ഞു... "അവന്റെ അച്ഛൻ... ഞങ്ങടെ എല്ലാം ദൈവം... മാധവൻ മാഷ്... ഈ സ്കൂളിലേ തന്നെ അധ്യപകൻ ആരുന്നു.. വളരെ സാത്വികനും മനുഷ്യസ്നേഹിയായ ഒരു സാധു.... ഇപ്പോൾ കിച്ചുനെ എങ്ങനെ ആണോ ഈ നാട് സ്നേഹിക്കുന്നത് അതിലും ഇരട്ടി ഈ നാട് അദ്ദേഹത്തെ സ്നേഹിച്ചിരുന്നു... അത്രക്ക് ഉപകാരി ആയിരുന്നു... കിച്ചൂന് ജോലി കിട്ടിയപ്പോളേക്കും മാഷ് മാത്രമല്ല ഈ നാട് തന്നെയാ സന്തോഷിച്ചേ...അമേരിക്കയ്ക്ക് പോകുന്നതിന്റെ ഒരാഴ്ച മുൻപ് ഗുരുവായൂര് ചെമ്പൈ സംഗീതോത്സവത്തിൽ കിച്ചുന് മൃദംഗം വായിക്കാൻ അവസരം കിട്ടി.. അച്ഛനും മോനും പോയി തിരിച്ചു വരുന്ന വഴി ഒരു ലോറി മാഷേ ഇടിച്ചിട്ടു... രക്തം വാർന്ന് കിച്ചൂന്റെ മടിൽ കിടന്നത് ഒരു മണിക്കൂറാ...അവന്റെ അലറി കരച്ചിലുകൾ ആരും കേട്ടില്ല.... ഒടുവിൽ പോലീസെത്തി ആസ്പത്രിൽ എത്തിച്ചപ്പോൾ അവിടേം കിടന്നു... കുറച്ചധികം നേരം... ഉണ്ടായിരുന്ന ലേഡി ഡോക്ടർ ഡ്യൂട്ടി സമയം കഴിഞ്ഞൂന്ന് പറഞ്ഞു പോയത്രേ.. ഒടുവിൽ ഡോക്ടർ വന്നു നോക്കിയപ്പോളെക്കും എല്ലാം കഴിഞ്ഞിരുന്നു.. അവസാനം അയാൾ പറഞ്ഞത്രേ അഞ്ചു മിനുട്ട് നേരത്തേ എത്തിച്ചിരുന്നേൽ രക്ഷിക്കരുന്നത്രെ....അന്ന് പാതി ചത്തതാ അവൻ..... " "പിന്നെ ജോലിക്ക് പോകാൻ ശ്രമിച്ചില്ലേ? " "നാട്ടിലെ വന്നപ്പോൾ അവനു തോന്നി താൻ ഇവിടെ വേണംന്ന്.. അമ്മയേം രണ്ടു കൂടെപ്പിറപ്പികളേം ചേർത്തു പിടിച്ചു അച്ഛൻ ചെയ്തതിന്റെ ബാക്കി ചെയ്തു തീർക്കാൻ അവൻ തീരുമാനിച്ചു... അന്നവന് ഏറ്റവും ആശ്വാസമാരുന്നത് ഭദ്ര ആയിരുന്നു... അവന്റെ മുറപ്പെണ്ണ്... അവരുടെ വേളി പണ്ടേ തീരുമാനിച്ചതാരുന്നു.. ആ സമയം ആ കുട്ടി കോഴിക്കോട് മെഡിസിന് പഠിക്കുവാരുന്നു... അവർ അവിടുത്തുകാരാ.. കിച്ചു ഇനി നാട്ടിലെ നിൽക്കൂന്ന് അറിഞ്ഞപ്പോൾ മുതൽ അവർ അകൽച്ച കാട്ടി... എങ്കിലും കുട്ട്യോൾടെ ഇഷ്ടത്തിന് മാറ്റം ഉണ്ടായില്ല... പക്ഷേ ഒരീസം ആ കുട്ടി വിളിച്ചു പറഞ്ഞു.. അവൾക്കു വേറെ വേളിയായിന്ന്.. ഒരു അമേരിക്കകാരനുമായി.... അന്ന് അവൻ പൂർണ്ണമായും തകർന്നു... അവിടേം കൊണ്ടൊന്നും തീർന്നില്ല... " മാഷ് കിതച്ചു കൊണ്ട് നിർത്തി... എന്നിട്ട് തുടർന്നു... "മൂന്നു വർഷം കഴിഞ്ഞു... ഗൗരിടെ വേളിയായി...വിഷ്ണും ആയിട്ട്.. ആയാളും ഡോക്ടർ ആയിരുന്നു... നേവിലാരുന്നു....അച്ഛന്റെ കുറവറിയിക്കാതെ അവൻ കെങ്കേമമായി കല്യാണം നടത്തി...പട്ടാമ്പിലാരുന്നു കെട്ടിച്ചയച്ചത് മൂന്നാഴ്ചയെ അവർ ഒരുമിച്ചു കഴിഞ്ഞുള്ളൂ... ലീവ് തീർന്നു പോയ വിഷ്ണു പിന്നെ മടങ്ങി വന്നില്ല.... അവൻ പോയ കപ്പൽ മുങ്ങിയത്രെ... ദേഹം പോലും തിരിച്ചു കിട്ടീല്ല...അതോണ്ട് തന്നെ ഗൗരി ഇപ്പോളും വിശ്വസിച്ചിട്ടില്ല.... അവൻ മരിച്ചൂന്ന്... അവൾ വിഷ്ണൂന് വേണ്ടി കാത്തിരിക്കുവാ.. ആ വീട്ടുകാർ ആ കുട്ടീടെ ദോഷം കൊണ്ടാ അത് സംഭവിചേന്ന് പറഞ്ഞു ഇവിടെ കൊണ്ടാക്കി... ". മാഷ് പറഞ്ഞു നിർത്തി... "ഡോക്ടർമാർ എല്ലാം അവന്റെ ജീവിതത്തിൽ ഇടിത്തീയാണ്... അതു കൊണ്ട് തന്നെ അവൻ ആ വിഭാഗത്തെ വെറുക്കുന്നു... പ്രേത്യേകിച്ചു പെങ്കുട്ട്യോളെ.... " മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാരുന്നു ... അത് കണ്ടിട്ടാവണം ആൽബി പറഞ്ഞു.. "വിഷമിക്കേണ്ടാ...അവൻ ചെയ്യുന്നതൊക്കെ ഈ രീതിക്ക്‌ കണ്ടാൽ മതി...ഇപ്പം മനസ്സിലായില്ലേ അവന്റെ ദേഷ്യത്തിന് കാരണം?? " "മോളേ... നമ്മൾ എല്ലാം ജനസേവകർ തന്നെയാ... പക്ഷേ നമുക്ക് സർക്കാർ അതിനു പാരിതോഷികം തരുന്നുണ്ട്... എന്നാൽ അവൻ അതൊന്നും പ്രതീക്ഷിക്കാതെയാ എല്ലാം ചെയ്യുന്നേ... അതാ അവനും നമ്മളും തമ്മിലെ വിത്യാസം..." മിത്ര ഒന്നും പറഞ്ഞില്ല... മടങ്ങും വഴി അവൾ ഓർത്തു... ഉണ്ണിയോടുള്ള ദേഷ്യത്തിന്റ പുറത്ത് അവൻ ചെയ്ത തെറ്റ് മാത്രമേ കണ്ടുള്ളൂ... എന്നും പലയിടത്തും പലരൂപങ്ങളിൽ കാണുന്നുണ്ടാരുന്നു... ചിലപ്പോൾ പാടത്ത് പണിയെടുക്കുന്നെ... ചിലപ്പോൾ കവലയിലെ ലൈബ്രേറിയന്റെ വേഷത്തിൽ... ചിലപ്പോൾ പക്കാ മാടമ്പിയായി... നാട്ടുകാർ അവനെ ചെറിയമ്പ്രാനെന്ന് വിളിക്കുമ്പോൾ പുച്ഛം മാണ് തോന്നിട്ടുള്ളത്... ഇന്നും കുറെ പാവം ജനങ്ങളെ ചൂഷണം ചെയ്യുന്ന ജന്മിയെപ്പോലെ തോന്നിരുന്നു... പക്ഷേ അവർ മനസ്സുകൊണ്ട് വിളിക്കുന്നതാണെന്ന് ഇപ്പോൾ മനസ്സിലായി...അപ്പ പറയുന്നത് ശരിയാ... ഒരാളെം മുൻവിധിയോടെ കാണരുത്... ******************************************* ഇല്ലത്തെത്തി അമ്മയോട് ആദ്യം ഉണ്ണി എവിടെന്നാണ് അന്വേഷിച്ചത്.. "അവൻ കുളക്കടവിൽ കാണും അമ്മൂ...എന്താ മോളെ? " "ഒന്നൂല്യ... ഒരു കാര്യം പറയാനുണ്ടാരുന്നു... " അവൾ കുളക്കടവിലേക്ക് ഓടി .. നോക്കുമ്പോൾ ഉണ്ണി പടവിൽ ഇരിക്കുന്നുണ്ടാരുന്നു... "ഗന്ധർവ്വൻ, ഇവിടെ ഇരിക്കുവാരുന്നോ?? " അവൻ തിരിഞ്ഞു നോക്കി... "ആരാടി ഗന്ധർവ്വൻ...? "അവൻ ചൂടായി.. "അത് വിട്.. എന്താ ഇവിടെ ഇരിക്കുന്നെ? " "ഇഷ്ടമുണ്ടായിട്ട്.. എന്റെ വീട്ടിൽ എന്റെ തൊടിയിൽ ഇരിക്കുന്നതിന് നീയാരാ ചോദിക്കാൻ?? " "ഞാനോ.. വടയക്ഷി... ചൂടാവാതെ മാഷേ?? എന്താ ഉണ്ണീടെ പ്രശ്നം?? " "പ്രശ്നമോ?? നീ.. നീയാണെന്റെ പ്രശ്നം.? " "ഉണ്ണീടെ പ്രശ്നം അതൊന്നുമല്ല.. ഉണ്ണിടെ വിചാരം എന്താന്നോ..... ഇയാളുടെ തൊളിലാണ് ലോകത്തിലെ സകല പ്രശ്നങ്ങളുംന്നാ...ദൈവം തന്ന ജീവിതം ഇങ്ങനെ ദേഷ്യപ്പെട്ടു കളയാനാണെൽ എന്നും കാവിൽ പോയി പ്രാർത്ഥിച്ചിട്ട് എന്തു കാര്യം.. താൻ തന്റെ ജീവിതം വെറുതേ വേസ്റ്റ് ആകുവാ... " "എക്സ്ക്യുസ് മി? തനിക്കെന്റെ ജീവിതത്തെ കുറിച്ച് എന്തറിയാം?" "ഒന്നും അറിയില്ല... പക്ഷേ ഇത്രയും അറിയാം.. നിന്റടുത്തുള്ള സൗഭാഗ്യങ്ങൾ നിന്നെ സംബന്ധിച്ച് വളരെ ചെറുതാണ് .. പക്ഷേ വേറൊരാളുടെ കണ്ണിൽക്കൂടി നോക്കിയാൽ നിന്റടുത്തു സൗഭാഗ്യങ്ങൾക്ക്‌ മൂല്യം വളരെ കൂടുതലാണ് ... പിന്നെ കിട്ടാത്ത സൗഭാഗ്യങ്ങളെപ്പറ്റി ഓർത്ത് എന്തിനു ദേഷ്യം പിടിക്കണം...?? " "നീ.. നീയുണ്ടല്ലോ.... "കിച്ചു അവൾക്കു നേരെ പിന്നേം കൈ ചൂണ്ടി.. "ദേ പിന്നേംദേഷ്യം ... ഉണ്ണി ചിരിക്കാറില്ലേ? " "താൻ ഞാൻ ചിരിക്കുന്നതിന്റെ കണക്ക് എടുക്കാൻ വന്നതാണോ? " "ഒന്ന് ചിരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ നമ്മുടെയൊക്കെ ജീവിതത്തിൽ.. " "എനിക്ക് ചിരിക്കാൻ അറിയില്ല.. എഴുന്നേറ്റു പോടീ... " "സാരല്യ... ഞാൻ പഠിപ്പിച്ചു തരാം... നമ്മുടെ തള്ള വിരലും നടു വിരലും എടുത്തു ചുണ്ടിന്റെ രണ്ടു വശത്തും വെയ്ക്കുക.. പതിയെ ചുണ്ട് കൂട്ടി വിരൽ സൈഡിലേക്ക് നീക്കുക.. ഇങ്ങനെ രണ്ടു മൂന്നു ദിവസം ചെയ്തു കഴിഞ്ഞു... ചുണ്ട് തന്നെ സൈഡിലേക്ക് കൊണ്ട് പോകാൻ സാധിക്കും... ചിരി റെഡി.... ഹോ.. ഞാൻ ഇല്ലാരുന്നേൽ ഉണ്ണിക്കുട്ടൻ ജീവിത കാലം മുഴുവൻ ചിരിക്കാതെ നടന്നേനെ... " കിച്ചു സ്വയം നിയന്ത്രിച്ചു കൊണ്ട് അവിടുന്ന് എഴുന്നേറ്റു പോകാൻ തുടങ്ങി... "പോവാതെ മാഷേ... "മിത്ര കയ്യിൽ പിടിച്ചു.. അവൻ അവളെ ശക്തിയിൽ പിന്നോട്ട് തള്ളി.. മിത്രയ്‌ക് ബാലൻസ് തെറ്റി....കുളത്തിലെക്ക്‌ വീണു.. അവൾ മുങ്ങിത്താണു.. "ഇനി താങ്കൾ കുറച്ചു നേരം മീനുകളെ ചിരി പഠിപ്പിക്കൂ... "അവൻ തിരിഞ്ഞു നോക്കാതെ പടവുകൾ കയറിപ്പോയി.. ഉമ്മറത്തു അമ്മ നിൽപ്പുണ്ടാരുന്നു... "ആ കുട്ടി നിന്നെ അന്വേഷിച്ചാരുന്നു..? " "ആം.. കണ്ടാരുന്നു... "അവൻ താത്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.... "എന്നിട്ട് എവിടെ? " ഓപ്പോളാണ്.. "മീനുകളെ ചിരി പഠിപ്പിക്കുന്നു... " "എന്താ..? " "മീനിനെ നോക്കി അവിടെ ഇരുപ്പുണ്ട് " "നീ ചെന്ന് വിളിച്ചോണ്ട് വരൂ... അസ്സമയാണ്... നീന്തൽ വശമില്ലാത്ത കുട്ടിയാ... കാല് തെറ്റി വീണാൽ നിലകിട്ടില്ല... " കിച്ചൂന്റെ തലയിൽ വെള്ളിടി വെട്ടി... അവൻ ശരവേഗത്തിൽ കടവിലേക്ക് ഓടി... "മിത്രാാ.... "അവൻ ഉറക്കെ വിളിച്ചു... ആരും ഇല്ല... ഓളപരപ്പിൽ മിത്ര വീണിടത്തു നിന്നും കുമിളകൾ പൊങ്ങുന്നുണ്ടായിരുന്നു.... (തുടരും.... ) "മിത്രാാാ...." കിച്ചു വീണ്ടും വിളിച്ചു.... അവൻ കുളത്തിലേക്ക്‌ എടുത്തു ചാടി... കുളത്തിനു നല്ല ആഴമുണ്ട്.. അവൻ ആഴങ്ങളിക്ക് മുങ്ങാം കുഴിയിട്ടു... ശ്വാസം കിട്ടാതെ വന്നപ്പോൾ തല പൊന്തിച്ചു... ഈശ്വരാ....ഒന്നും കാണാൻ വയ്യ.. വീണ്ടും തല പൊന്തിച്ചു... ഒന്നൂടെ താന്നു..ഇപ്പോൾ മിത്രയെ കണ്ടുവല്ലോ... കുളത്തിന്റെ അടിത്തട്ടിലാണോ... അതോ കരയിലോ??? അവൻ വീണ്ടും പൊങ്ങി... അവനു കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല.. മിത്ര കരയിൽ ഇരിക്കുന്നു... അവൻ കണ്ണു തിരുമ്മി ഒന്നൂടെ നോക്കി.. അതേ.. അവൾ തന്നെ... വേഷം മാറ്റിട്ടുണ്ട്... തലയിൽ തോർത്ത്‌ കെട്ടിയിരിക്കുന്നു... തന്നെ നോക്കി ചിരിക്കുന്നുണ്ട്... അവനു ദേഷ്യം ഇരച്ചു കയറി... രണ്ടു കൈയ്യും അവൻ ആഞ്ഞു വെള്ളത്തിൽ അടിച്ചു...... മിത്ര വീണ്ടും ചിരിക്കുകയാണ്.... "ഗന്ധർവ്വൻ എന്താ കുളിക്കുവാണോ? തുടിച്ചു കുളിക്കുന്നത് പെങ്കുട്യോളാ... എന്തിനാ എന്നെ വിളിച്ചത്? " അവൻ കരയിലേക്ക് കയറി.. അവളുടെ അടുത്തേക്ക് നീങ്ങി...അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു... മിത്രയ്‌ക് ശ്വാസം മുട്ടി... അവളുടെ കണ്ണുകൾ തുറിച്ചു വന്നു... കിച്ചു പെട്ടെന്ന് കൈ എടുത്തു... മിത്ര കരയിൽ നിന്ന് വെള്ളത്തിൽ വീണ മീനിനെപ്പോലെ ശ്വാസം ആഞ്ഞു വലിച്ചു... അവൾ നിർത്താതെ ചുമച്ചു... വേച്ചു പോകുമെന്നായപ്പോൾ അവൻ അവളെ പിടിച്ചു... അവൾക്കു നേരെ കൈ ചൂണ്ടി... "മേലാൽ... മേലാൽ ഇത് ആവർത്തിക്കരുത്.. " അവൻ ഇല്ലത്തേയ്ക്ക് നടന്നു... നിർത്താതെ ചുമച്ചു കൊണ്ട് മിത്ര കുളപ്പടവിൽ ഇരുന്നു.... അകത്തേക്ക് കയറിയപ്പോൾ അമ്മ ചോദിച്ചു.. "ഉണ്ണിമോൾ എവിടെ? " "വാ... എനിക്കറിയില്ല... " "നീ അവളെ വിളിക്കാനല്ലേ അങ്ങോട്ട്‌ പോയെ? " "ഞാൻ അവളെ കണ്ടുപോലുമില്ല.. "കിച്ചു കൈ മലർത്തി... "നീയല്ലേ പറഞ്ഞേ അവൾ മീനിനെ നോക്കി കുളക്കടവിൽ ഇരിപ്പുണ്ടെന്ന്... " ഗൗരി ചോദിച്ചു. അപ്പോളാണ് അവൻ ചിന്തിച്ചത് ... ഇവർ ഉണ്ണി മോൾടെ കാര്യമാണോ ചോദിച്ചേ.... ശരിയാണ്....അവൾക്കു നീന്തൽ അറിയില്ല... അപ്പോളേക്കും ഉണ്ണിമോൾ കയ്യിൽ ഒരു ഐപോഡുമായി കയറി വന്നു... "നീ എവിടെപ്പോയിരുന്നു കുട്ട്യേ? "ഗൗരി ചോദിച്ചു.. "മിത്രേച്ചിടെ അടുത്ത്.... ഈ ചെവില് വെക്കണ സൂത്രം വാങ്ങാൻ പോയതാ " അവൾ പറഞ്ഞു. "അമ്മയ്ക്കൊരു കാര്യം അറിയുവോ...?..മിത്രേച്ചിക്ക് നീന്താൻ അറിയാ ത്രെ..അവർടെ സ്കൂളിൽ അത് ഒരു വിഷയാരുന്നത്രെ.... "അവൾ അദ്‌ഭുതത്തോടെ പറഞ്ഞു... കിച്ചു പിന്നെ ഒന്നും കേട്ടില്ല..അവൻ മുറിയിലേക്ക് നടന്നു.. ഞാൻ എന്ത് മനുഷ്യനാ....എനിക്ക് എന്തുപറ്റി??.. താൻ ഒരാളെ ഉപദ്രവിച്ചിരിക്കുന്നു... അതും ഒരു പെൺകുട്ടിയെ....പോയി ക്ഷമ ചോദിക്കണം... ഇപ്പോൾ തന്നെ... അവൻ താഴേക്കു ഇറങ്ങി... "കിച്ചേട്ടൻ എവിടെ പോവ്വാ? "ഉണ്ണിമോൾ ചോദിച്ചു.. "ഡോക്ടറോട് ഒരു കാര്യം ചോദിക്കാനുണ്ടാരുന്നു.... " "ചേച്ചി അതിനു ഉറങ്ങിയല്ലോ... ഞാൻ ഇത് തിരികെ കൊടുക്കാൻ പോയിട്ട് ഇപ്പോളിങ്ങട്ട് വന്നേ ഉള്ളൂ... " കിച്ചൂന്റെ മുഖത്ത് നിരാശ പടർന്നു.... ******************************************** ഇന്ന് ശനിയാഴ്ചയാണ്... രാവിലെ ശാസ്താക്ഷേത്രത്തിൽ പോയി കിച്ചു തിരിച്ചു വന്നപ്പോളേക്കും ആൽബിയും അന്നയും വീട്ടിൽ ഉണ്ടായിരുന്നു. "എന്താടാ രാവിലെ ഇങ്ങോട്ട്? "കിച്ചു ചോദിച്ചു "എന്തേയ്.. വരാൻ പാടില്ലേ..? അമ്മച്ചി കുറച്ചു പുളി വീട്ടിൽ കുത്തി വെച്ചിട്ടുണ്ടാരുന്നു.. രണ്ടു ദിവസായി അമ്മയ്ക്ക് കൊടുക്കണംന്ന് പറഞ്ഞിട്ട്.. അത് തരാൻ വേണ്ടി വന്നതാ...അപ്പോൾ അമ്മ നല്ല ഇലയട തരാംന്ന് പറഞ്ഞു.. എന്നാപ്പിന്നെ അത് കഴിച്ചിട്ട് പോകാമെന്ന് വെച്ചു... " "അല്ലാതെ നിങ്ങൾ ഭാര്യയ്ക്കും ഭർത്താവിനും രാവിലെ വീട്ടിൽ ആഹാരം ഉണ്ടാക്കാൻ മടിയായിട്ടല്ലല്ലേ.. " "അങ്ങനേം പറയാം.. അമ്മച്ചി എന്നാണേലും കൊച്ചിക്ക് പോയി... അപ്പോൾ ഇതാണ് സേഫ്.. പുളിയും കൊടുക്കാം... ശാപ്പാടും കിട്ടും.. " ആനാണ് പറഞ്ഞത്.. ആൽബി ചോദിച്ചു "എവിടെ നമ്മുടെ ഡോക്ടർ..? " "ഐ ആം ഹിയർ... "മിത്ര അകത്തേക്ക് കയറി... "ഉയ്യോ... തല്ലി കൊന്നാലും ചാകില്ല.. നൂറായുസ്സാ.. "ആൽബി ചിരിച്ചോണ്ട് പറഞ്ഞു.. കിച്ചു മിത്രേടെ മുഖത്തേക്ക് പാളി നോക്കി.. അവൾക്ക്‌ യാതൊരു ഭാവവ്യത്യാസവും ഇല്ല... അപ്പോളേക്കും അമ്മ വന്നു... കിച്ചു നോട്ടം പിൻവലിച്ചു... "അമ്മു എത്തിയോ?? ഇന്നലെ എന്തെ നേരത്തേ കിടന്നേ... " "ഒന്നുല്യാമ്മേ... ചെറിയ തലവേദന ഉണ്ടാരുന്നു.. അത് മാറി.. " "ഓപ്പോളെവിടെ... ഓപ്പോളുടെ ഇലയടെപ്പറ്റി ഇവൾ പറഞ്ഞു എന്നെ കൊതിപ്പിച്ചിട്ടുണ്ട്... ഞാൻ പോയി നോക്കട്ടെ.. "മിത്ര ആനിനേം കൂട്ടി അടുക്കളയിലേക്ക് പോയി... അടുക്കളേൽ എത്തിയപ്പോൾ ഉണ്ണിമോൾ അവൾക്കു കാപ്പി നീട്ടി... അവളുടെ അടുത്തിരുന്നു കാപ്പി കുടിച്ചോണ്ടിരുന്നപ്പോൾ അവൾ ചോദിച്ചു... "അയ്യോ.. മിത്രേച്ചിടെ കഴുത്തിനു ചുറ്റും എന്താ ചുവന്ന പാട്.. "മിത്ര നിന്നു പരുങ്ങി.. "എവിടെ നോക്കട്ടെ... എന്തേലും കടിച്ചതാ വും.. "ഓപ്പോൾ അവളെക്കൂട്ടി പുറത്തിറങ്ങി. ആനും ഉണ്ണിമോളും അവളുടെ പിന്നാലെ പോയി... "ഏയ്... ഇതു ആരോ കഴുത്തിൽ ഞെക്കിയപോലുണ്ടല്ലോ... "ഉണ്ണിമോളാണ് കണ്ടെത്തിയത്.. "എവിടെ?? നോക്കട്ടെ?? "അമ്മ കഴുത്തിൽ പിടിച്ചു നോക്കി... "ശരിയാണല്ലോ... ഇതു ആരുടെയോ കൈ വിരലിന്റെ പാടാണ്.. എന്താ പറ്റീത് അമ്മു.. " "ഞാൻ പറഞ്ഞാൽ വിശ്വസിക്കുമോന്നു അറിയില്ല.. ഒരു ഗന്ധർവ്വൻ കൊല്ലാൻ നോക്കിയതാ... "മിത്ര കിച്ചൂനെ പാളിനോക്കി... കിച്ചു മുഖത്തു രക്തമയമില്ലാതെ ഇരിക്കുന്നു... '"ഈശ്വരാ.. സത്യമാണോ...? "അമ്മ നെഞ്ചിൽ കൈ വെച്ചു.... "വെറുതേ പറഞ്ഞതാ അമ്മേ... ഇന്നലെ ഫുഡ്‌ കഴിച്ചപ്പോൾ നെറുകിൽ ചോറ് കയറിതാ... ഞാനപ്പോൾ കഴുത്തിൽ ഞെക്കി പിടിച്ച് ചുമച്ചതാ...." കിച്ചുവിന്റെ മുഖത്തു സമാധാനത്തിന്റെ വെള്ളക്കൊടി പാറി.. "എന്തായാലും.. ഇനി വെള്ളിയാഴ്ചകളിൽ അമ്മു അവിടെ കിടക്കേണ്ട... ഇങ്ങട്ട് പോന്നാൽ മതി.. പിന്നെ ഒരു രക്ഷേം കയ്യിൽ കെട്ടണം.. " "എന്റെ അമ്മക്കുട്ടീ.,ഞാൻ വെറുതേ പറഞ്ഞതാ.. " "ആയ്കോട്ടെ.. ഇതൊക്കെ ഓരോ നിമിത്തമാ... " "അയ്യോ.. ഇലയട നോക്കേണ്ടേ... വാ ഓപ്പോളെ... "മിത്ര വിഷയം മാറ്റി.. "അമ്മു ഞാൻ വിറകെടുത്തിട്ട് വരാം.. കുട്ടി അടുപ്പിൽ തീയുണ്ടോന്ന് ഒന്ന് നോക്കുമോ..? " ഗൗരി പറഞ്ഞു. മിത്ര നോക്കിയപ്പോൾ തീ ഇല്ല.. അവൾ കുഴലെടുത്ത് പതുക്കെ ഊതി... ചാരവും പുകയും മൂക്കിലേയ്ക്ക് അടിച്ചു കയറി.... മിത്ര ശ്വാസം കിട്ടാതെ പിടഞ്ഞു.. അവൾ ആഞ്ഞു വലിച്ചു.. ഇല്ല.. ശ്വാസം കിട്ടുന്നില്ല.. മിത്രയ്ക്ക് ശരീരം കുഴയുന്നപോലെ തോന്നി... അവൾ നിലത്തു വീണു.. ശ്വാസത്തിനായി ആഞ്ഞു വലിച്ചു... ഇതു കണ്ടോണ്ടാണ് ഉണ്ണിമോൾ വന്നത്... "മിത്രേച്ചി..എന്താ.. എന്താ പറ്റിയെ,? "അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു.."അമ്മേ.. മിത്രേച്ചി...ഓടി വാമ്മേ.. "അവളുടെ കരച്ചിൽ കേട്ട് എല്ലാരും ഓടി വന്നു.. മിത്ര ശ്വാസത്തിന് വേണ്ടി പിടയുകയായിരുന്നു... എല്ലാരും പേടിച്ചു പോയി.. ആൻ അവളെ പിടിച്ചു എഴുന്നേല്പിയ്ക്കാൻ നോക്കി.. മിത്ര എന്തോ പറയുന്നുണ്ടാരുന്നു.. "ഇ....... ഹ്ഹ്...ഇൻ.. ഹ്ഹ്ഹ്ഹ്ഹ് "..ആൻ പുറത്തേക്കു ഓടി... മിത്രേടെ റൂമിൽ ചെന്ന് ബാഗ്‌ തപ്പി ഒരു വെള്ള ബോട്ടിൽ പോലെ എന്തോ എടുത്തോണ്ട് ഓടി വന്നു... അത് ഇൻഹേയ്ലർ ആരുന്നു... ആൻ അത് മിത്രേടെ വായിൽവെച്ചു... ഇല്ല.. വായിൽ നില്കുന്നില്ല... കിച്ചു മിത്രേടെ തല മടിയിൽ വെച്ചു.. ആൻ വീണ്ടും ഇൻഹേയ്ലർ വായിൽ വെച്ചു കൊടുത്തു.. മിത്ര കിച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചു... പതിയെ പതിയെ അവളുടെ ശ്വാസോച്ഛാസം സാധാരണ നിലയിലായി.. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു... ഗൗരീം ഉണ്ണിമോളും കൂടി അവളെ താങ്ങി ഇരുത്തി... "എന്തെ.. അമ്മൂ..എന്താന്റെ കുട്ടിയ്ക്ക്.. "അമ്മ കരഞ്ഞോണ്ട് ചോദിച്ചു.. അവൾ ചെറുതായി പുഞ്ചിരിച്ചു... കിച്ചു തന്നെ അവളെ കൈയിലെടുത്ത് റൂമിൽ കൊണ്ടുപോയി... "നി.. നിക്ക്.. ഒന്നും ഇല്ലമ്മേ ... " അവൾ ചിരിച്ചു.. അപ്പോളും അവൾ ആയാസപ്പെട്ടാ ണ് ശ്വാസം എടുത്തത്.. ആൻ അവളുടെ അടുത്ത് ഇരുന്നു... "എന്താടാ പറ്റിയെ?? നീ കുളത്തിലോ മറ്റോ ഇറങ്ങിയോ... പായലിന്റെ അല്ലെർജി ആവും..ആസ്മ ഉള്ളത് നീ മറന്നോ? " മിത്ര നിഷേധാർതത്തിൽ തലയാട്ടി...കിച്ചൂന്റെ മുഖം കുറ്റബോധത്തിൽ കുനിഞ്ഞു.... "ഇന്നലത്തെ അലച്ചിൽ കൊണ്ടാവും.... പൊടിടെയോ മറ്റോ ആവും.. "ആൽബി യാണ് "അമ്മൂട്ടി കിടന്നോ.... "...അമ്മ പറഞ്ഞു. "എന്തിനു?? ഇപ്പോൾ എനിക്ക് കുഴപ്പം ഒന്നും ഇല്ലമ്മേ... ഇതെല്ലാം എന്റെ ചില നമ്പറല്ലേ... " അവൾ എഴുന്നേറ്റു. "ഓപ്പോളെ.... വിശക്ക്ണു.. കഴിക്കാൻ എടുത്തു വെക്കൂ... " "എങ്ങട്ടാ നീ എഴുന്നേൽക്കുന്നെ... അവിടെ കിടന്നോണം അടങ്ങി ഒതുങ്ങി... ഭക്ഷണം ഇങ്ങട്ടെത്തിക്കാം.... "അമ്മ ശബ്ദമുയർത്തി. അമ്മേടെ വാക്കുകൾ കേട്ട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മുഖം വീർപ്പിച്ചിരിക്കുന്ന മിത്രയെ കണ്ട് എല്ലാവർക്കും ചിരി വന്നു.... **************&&&&&&&&&&&************** കിച്ചു കുറച്ചു നേരമായി വെരുകിനെപ്പോലെ നടക്കാൻ തുടങ്ങീട്ട് .... ഡോക്ടറോട് ഒരു ക്ഷമ പറയണം.. പക്ഷേ അവളുടെ അടുത്ത് നിന്നും ആരും മാറുന്നില്ല.. ഉണ്ണിമോൾ എപ്പോളും ആ മുറിയിൽ കാണും.. ഒന്നൂടെ പോയി നോക്കാം.... കിച്ചു നോക്കിയപ്പോൾ മുറിയിൽ ആരും ഉണ്ടായിരുന്നില്ല.... ഇതാണ് പറ്റിയ അവസരം.. കിച്ചു മുറിയിൽ കയറി.... മിത്ര അവനെ കണ്ട് ചിരിച്ചു.... "എന്നാലും വല്ലാത്ത ഒരു കുത്തിപിടുത്താ രുന്നു മാഷേ ഇന്നലത്തെത്? "മിത്ര അവളുടെ കഴുത്തിൽ പിടിച്ചോണ്ട് പറഞ്ഞു.... "ഞാൻ... അത്.. അറിയാതെ..... "കിച്ചു വാക്കുകൾക്കായി പരതി... "എന്നോട് ക്ഷമിക്കണം... ഇന്നലത്തെ ദേഷ്യത്തിന്റ പുറത്ത് അങ്ങനെ പറ്റിയതാണ്... സോറി " "സൗകര്യമില്ല.... ഇനി അത്ര നിർബന്ധാച്ചാ.. താങ്കൾ ഒന്ന് ചിരിച്ചു കാട്ടണം.... അപ്പോൾ ആലോചിക്കാം സോറിടെ കാര്യം... " കിച്ചു വിചാരിച്ചു... ഇതാണോ വല്യ കാര്യം... അവൻ ചിരിക്കാൻ ശ്രമിച്ചു... പറ്റണില്ല... ഏതോ ഭാവങ്ങൾ ഒക്കെയാണ് മുഖത്തു വരുന്നത്.. "ഏട്ടന്റെ മുഖത്തെന്താ കോച്ചു വാതമാണോ??...,, മിത്രേച്ചി, ഈ വെള്ളം കുടിക്കാൻ അമ്മ പറഞ്ഞു... "ഉണ്ണിമോൾ മൊന്തയിൽ വെള്ളവുമായി വന്നു.... "അല്ല... ഏട്ടാനെന്താ ഇവിടെ? " "വെറുതേ... ഇപ്പോൾ എങ്ങനെ ഉണ്ടെന്നു അറിയാൻ വന്നതാ... " അവൻ പറഞ്ഞു... "നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ?? "കിച്ചു ശബ്ദമുയർത്തി.. "എന്തിനാ ദേഷ്യപ്പെടുന്നെ... അവളോട്‌ ചിരിച്ചോണ്ടും പറയാല്ലോ? "മിത്ര പറഞ്ഞു.... "ഏട്ടൻ എപ്പോളും ഇങ്ങനാ.."ഉണ്ണിമോൾ അവനെ നോക്കി കൊഞ്ഞനം കുത്തി... "മോളൂ, ഉണ്ണി എന്നാ അവസാനായി ചിരിച്ചേ?" "അതോ.... കഴിഞ്ഞാണ്ടിലെ പൂരത്തിന്... അതോ ഓണത്തിനോ? .. ഞാൻ ഓ പ്പോളോട് ചോദിക്കാം.... ഓപ്പോളേ... ഇങ്ങട്ട് ഒന്ന് വരൂ.. വേഗം.... " അവളുടെ വിളി കേട്ടിട്ട് എന്തോ അത്യാഹിതം സംഭവിച്ച പോലെ ഓപ്പോളും അമ്മയും ഓടി വന്നു.. "എന്തേ.. എന്താ പറ്റിയെ കുട്ടി?,,. " "ഒന്നൂല്യാമ്മേ.... ഒരു കൂട്ടം ചോദിക്കാനാ... " " "അതിനാണോ നീ ഈ ഒച്ച വെച്ചത്?പേടിച്ചു പോയല്ലോ?? "ഗൗരി തവി വെച്ച് അവളുടെ തലയ്ക്കു കൊട്ടി.... "നിക്കല്ലാ... മിത്രേച്ചിക്ക് ഒരു സംശയം.. കിച്ചേട്ടൻ എന്നാ ഒടുവിൽ ചിരിച്ചത്? " ഗൗരി ഓർത്തിട്ട് പറഞ്ഞു.. "അത്... പണ്ടെങ്ങോ ആണ്... കഴിഞ്ഞ പൂരത്തിനാ.. " "നിങ്ങൾക്കൊക്കെ എന്താ...? ഞാൻ എന്നും ചിരിക്കുന്നുണ്ട്... നിങ്ങൾ കാണാത്തത് എന്റെ കുഴപ്പമാണോ? ഒരു ചിരി കമ്മിറ്റിക്കാർ വന്നിരിക്കുന്നു.. മാറെടീ... അങ്ങോട്ട്‌..." വാതിൽ അടഞ്ഞു നിന്ന ഉണ്ണിമോളെ അവൾ തട്ടി മാറ്റി... എല്ലാരും കളിയാക്കിയപ്പോളും സുമംഗല കണ്ണു തുടച്ചു "എന്റെ കുട്ടി ഉള്ളു തുറന്നു ചിരിക്കുന്നത് കണ്ടിട്ട് എത്ര നാളായി കൃഷ്ണാ... " ******************************************* ക്യാമ്പ് കഴിഞ്ഞതിൽ പിന്നെ ആളുകളുടെ ഹോസ്പിറ്റലിനെപ്പറ്റിയുള്ള മനോഭാവം മാറിക്കൊണ്ടിരിക്കുന്നു... ഇപ്പോൾ എല്ലാ ദിവസവും നല്ല തിരക്കാണ്.. റൂറൽ പ്രാക്ടീസിനു വന്ന ഡോക്ടർമാർ ഇപ്പോളും പ്രാക്ടീസ് സ്റ്റേജിൽ തന്നെയാണ്... അവരുടെ അടുത്ത് പോകാൻ ആളുകൾക്ക് കുറച്ചു പേടി ഉണ്ട്...തിരിച്ചു ചികിൽസിക്കാൻ അവർക്കും.. ഇപ്പോൾ ഇതു 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നുണ്ട്.... ആളുകളെ കിടത്തി ചികില്സിക്കുന്നുമുണ്ട്....മിത്രയ്‌ക്ക് സന്തോഷം തോന്നി... കുറച്ചൊക്കെ മാറ്റം വന്നിരിക്കുന്നു....... പക്ഷേ മാറ്റം വരാത്തതായി ഒരാൾ മാത്രം ഉണ്ടായിരുന്നു... ******************************************** ഇന്ന് തിരുവാതിരയാണ്..... നാട്ടിൽ എല്ലാ സ്ത്രീജനങ്ങളും കാത്തിരിക്കുന്ന ദിവസം... നാട്ടിലെ ഭഗവതിക്കാവിന്റെ മൈതാനത്ത് രാത്രി സുമംഗലികളും കന്യകമാരും ഒത്തു കൂടും.... "നീ പൊക്കോളൂ ഉണ്ണിമോളേ... ഓപ്പോൾ വരുന്നില്ല.... " "എങ്കിൽ ഞാനും ഇല്ല... ഓപ്പോളില്ലാത്തിടത്തേക്ക് ഞാനും പോകില്ല... "ഉണ്ണിമോൾ മുഖം വീർപ്പിച്ചു.... "നീ പോകൂ കുട്ട്യേ... വർഷങ്ങൾ ആയി നമ്മുടെ ഇല്ലത്തുന്നാ തിരുവാതിരയ്ക്ക് വിളക്കും മറ്റും കൊണ്ട് പോകുന്നത്.. നീ അത്രടം വരെ അതു കൊണ്ട്‌ പോയി കൊടുത്താൽ മതി... കളിക്കൊന്നും നിൽക്കണ്ട.. സന്ധ്യയ്ക്ക് മുന്നേ ഇങ്ങു പോന്നോളൂ.... " "ഞാൻ വേഗം വരാം... കൊണ്ട് കൊടുത്തിട്ട്... " അവൾ എടുത്താൽ പൊങ്ങാത്ത വിളക്കുമായി പുറത്തേക്കു പോയി..... കഴിഞ്ഞ വർഷം തന്റെ പൂത്തിരുവാതിര ആയിരുന്നു.. വൃതം നോക്കലും... എട്ടങ്ങാടീം...തിരുവാതിരപ്പുഴുക്കും... പാതിരാപ്പൂ പറിക്കാൻ പോയതും വിഷ്ണു ഏട്ടന്റെ കള്ളച്ചിരിയും എല്ലാം ഇന്നലെ കഴിഞ്ഞപോലെ.. അതിനു പിറ്റേന്നാണ്‌ വിഷ്ണുവേട്ടൻ പോയത്.... ഉള്ളിലെ സങ്കടം എല്ലം ഒരു മിഴിനീർതുള്ളിയായി ഗൗരിടെ കവിളിൽക്കൂടി ഒഴുകി..... "ഓപ്പോളേ.... ഇവിടെ എന്തെടുക്കുവാ...? " മിത്ര അപ്പോളാണ് അവിടേക്ക് വന്നത്.. "എവിടെ പോയതാരുന്നു അമ്മൂ നീ? ഇന്നലെ വൈകിട്ട് പോയതല്ലേ... "അമ്മയാണ്.. മിത്രയ്ക്ക് ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു.... രാത്രി ആയപ്പൊളേക്കും മലയിൽ നിന്നു ആളുകൾ വന്നു.. . അവിടെ നീലിയ്ക്ക് നോവു തുടങ്ങിയത്രേ... നീലി ആദിവാസിക്കോളനിലെ പെണ്ണാണ്...കുറച്ചു വിദ്യാഭ്യാസം ഒക്കെ ഉണ്ട്... അതോണ്ട് തന്നെ വിശേഷം ഉണ്ടായപ്പോൾ അവൾ എല്ലാം മാസവും മിത്രയെ കാണാനെത്തുന്നുണ്ട്....കുറച്ച് കോംപ്ലിക്കേഷൻ ഉള്ളതുകൊണ്ട് അവരെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തിരുന്നു.... മിത്ര അവർക്കൊപ്പം പോയിരിക്കുകയായിരുന്നു...അനിഷ്ടം ഒന്നും സംഭവിക്കാത്തോണ്ട് അമ്മയും കുഞ്ഞും സുഖായിട്ടിരിക്കുന്നു.. പ്രസവം കുടിയിൽ വെച്ചായിരുന്നെങ്കിലും നീലുവിന്റെ ആരോഗ്യം മോശമായതു കൊണ്ട് അവളെ ആശുപതിയിലെക്ക് മാറ്റേണ്ടി വന്നു...അവിടുന്ന് ഇവിടെ വരെ ചുമന്നാണ് എത്തിച്ചത്.... ഇത്രേം ഒക്കെ ആയപ്പൊളേക്കും ഒരു ദിവസം അങ്ങ് പോയി.... മിത്ര കാര്യങ്ങൾ എല്ലാം വിശദമായി ഗൗരിക്കും അമ്മയ്ക്കും പറഞ്ഞു കൊടുത്തു... "ഇന്നെന്താ കഴിക്കാൻ?......" "തിരുവാതിരപുഴുക്കുണ്ട്... ഇതാ... കഞ്ഞിടെ കൂടെ ഇതു കഴിക്കാൻ നല്ല രുചിയാ.... "ഗൗരി വിളമ്പിവെച്ചു.... "മം... ശരിയാ... പണ്ട് അമ്മ ഉണ്ടാക്കി തരുമായിരുന്നു... മുംബൈയിൽ വെച്ച്... അവിടെ കിഴങ്ങ് ഒന്നും കിട്ടാത്തോണ്ടു ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും എന്തിനു ക്യാരറ്റ് വരെ ഇടുമായിരുന്നു..... എന്നേം നന്ദനെം അമ്മ പിടിച്ചിരുത്തി തീറ്റിക്കുമായിരുന്നു... " "നന്ദൻ ആരാ?? "ഗൗരി ചോദിച്ചു..... "അതെന്റെ അപ്പായാ.... "മിത്ര പറഞ്ഞു.. അപ്പോളേക്കും അവളുടെ കണ്ണു നിറഞ്ഞിരുന്നു.... ഗൗരി പിന്നെ ഒന്നും ചോദിച്ചില്ല.... കഴിച്ചു കഴിഞ്ഞപ്പോളാണ് അമ്മ ഒരു തോട്ടിയുമായി ഉമ്മറത്തേക്ക് പോകുന്നത് കണ്ടത്.... "അമ്മ എവിടെ പോകുവാ...? "മിത്ര പിന്നാലെ കൂടി... "അങ്ങോട്ട്‌ നോക്കൂ..മാവിന്റെ മുകളിലായി മാങ്ങാ ഉണ്ടായിട്ടുണ്ട്... കണ്ണിമാങ്ങാ ഇപ്പോൾ പറിച്ചാലേ ഉപ്പിലിടാൻ പറ്റൂ... പക്ഷേ തോട്ടി എത്തില്ലാ... " "ആ ചെക്കന് നിന്ന് തിരിയാൻ നേരമില്ല... അവനോടു എന്നും പറയുന്നതാ പറിച്ചു തരണംന്ന്... " ഗൗരി പറഞ്ഞു ശരിയാണ്... ഉണ്ണിക്ക് എപ്പോളും തിരക്കാണ്... ഇന്ന് നീലിയെ ഹോസ്പിറ്റലിൽ എത്തിക്കാനും ഇന്നലെ തന്നെ അവിടെ എത്തിക്കാനും എല്ലം ഓടിയത് അവനാണ്.... അവൻ അറിയാതെ ഈ നാട്ടിൽ കാറ്റു പോലും വീശില്ലെന്ന് തോന്നിട്ടുണ്ട് മിത്രയ്ക്ക്...... "എന്തിനാ ഉണ്ണിയെ ബുദ്ധിമുട്ടിക്കുന്നത്,? ഞാൻ കേറട്ടെ? " അമ്മ അനുവാദം കൊടുക്കുന്നതിനു മുൻപേ അവൾ ആദ്യത്തെ കൊമ്പിൽ എത്തി കഴിഞ്ഞിരുന്നു.... "എന്താ കുട്ടി ഇത്? താഴേക്കിറങ്ങ്... ആരേലും കണ്ടാൽ എന്തു പറയും? "അമ്മ പറഞ്ഞു... അപ്പോഴാണ് കിച്ചൂന്റെ ബൈക്ക് വന്നത്.. ഉണ്ണിമോളും അവളുടെ കൂടെ ഉണ്ടായിരുന്നു... അമ്മേം ഓപ്പോളും മുകളിലേക്ക് നോക്കി നിൽക്കുന്നത് കണ്ടുകൊണ്ടാണ് കിച്ചു ബൈക്കിൽ നിന്നിറങ്ങിയത്... "എന്തമ്മേ.... വല്ല കുരങ്ങനും വന്നോ? "കിച്ചു ചോദിച്ചു അടുത്ത് കാടുള്ളതിനാൽ കുരങ്ങന്മാർ നാട്ടിലെ നിത്യസന്ദർശകരാണ്... ഉണ്ണിമോളും കിച്ചുവും ആകാംഷയോടെ മുകളിലേക്ക് നോക്കി.... "അത് കുരങ്ങല്ല കിച്ചേട്ടാ... മിത്രേച്ചിയാ...മിത്രേച്ചിക്ക് മരം കേറാനും അറിയുവോ? " ഉണ്ണിമോളുടെ സ്വരത്തിൽ ആരാധന ഉണ്ടായിരുന്നു... കിച്ചുവും അവളെ നോക്കി നിൽക്കുകയായിരുന്നു.. മരംകേറി പെണ്ണ് എന്ന് കേട്ടിട്ടേ ഉണ്ടാരുന്നുള്ളൂ... ഇപ്പോൾ കണ്ടു.. "മോളെ സൂക്ഷിച്ച്.... നീറുണ്ടാവും... " "ഇല്ലമ്മേ... എന്നെ കടിക്കാൻ നീറുകൾ പേടിക്കും... "മിത്ര ചിരിച്ചോണ്ട് പറഞ്ഞു. മിത്ര മൂന്നാല് മാങ്കുലകൾ പൊട്ടിച്ചെടുത്ത് അവൾ താഴേക്കെറിഞ്ഞു.... "മതി.. അമ്മൂ....ഇതു മതി... താഴേക്കു പോന്നോളൂ... " എന്നിട്ടും അവൾ ഒരു കുല കൂടി പൊട്ടിച്ചെടുത്തു.. അതും കയ്യിൽ പിടിച്ചു താഴേക്കു ഇറങ്ങിയപ്പോൾ ആണ് ഒരു നീറും കൂട്ടത്തിൽ കൈ തട്ടിയത്.... ദേഹത്തും തലയിലും എന്തിനു മൂക്കിൽ വരെയും നീറു കടിച്ചപ്പോൾ അവൾക്കു ചെറുതായിട്ട് കാലിടറി... ശേഷം ചിന്തനീയം.... പിടിവിട്ട് അവൾ നേരെ താഴെ വീണത് കിച്ചൂന്റെ കാൽ ചുവട്ടിലാണ്... മാങ്ങാകുലയും പിടിച്ചു നടുവും തിരുമ്മി എഴുന്നേറ്റു വരുന്ന മിത്രയെ കണ്ട് കിച്ചുവിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. അവൻ പൊട്ടി പൊട്ടി ചരിച്ചു... ചിരിച്ചു ചിരിച്ചു അവനു ശ്വാസം മുട്ടി... മിത്ര ചുറ്റും നോക്കിയപ്പോൾ ഓപ്പോളും അമ്മയും ഉണ്ണിമോളും ചിരിക്കുവാണ്. ... അവൾക്കു ദേഷ്യം വന്നു... അവൾ ഓപ്പോൾക്കു നേരെ മാങ്ങാക്കുല നീട്ടി... "എന്താ ഇത്ര ചിരിക്കാൻ? ഒരാൾ വീണു കിടക്കുമ്പോൾ ചിരിക്കുകയാണോ വേണ്ടേ..? "അവൾ കിച്ചുനോട് ചോദിച്ചു.... അവൾ നോക്കിയപ്പോൾ അവൻ ചിരി നിർത്തി ... എങ്കിലും നല്ലൊരു മന്ദഹാസം അവന്റെ ചുണ്ടിൽ തത്തികളിച്ചു... "അറിയണ പണിക്ക് പോയാൽ പോരേ തനിക്ക്? " "ഇനിം ആരും അവളെ കളിയാക്കേണ്ട... നീ മിണ്ടരുത് ഉണ്ണീ... "അമ്മ അവനെ നോക്കി പറഞ്ഞു.. എങ്കിലും അമ്മയും ചിരിക്കുന്നുണ്ടാരുന്നു.....മിത്ര അവരോടൊപ്പം അകത്തേക്ക് നീങ്ങി...എന്നിട്ട് തിരിച്ചു വന്നു പറഞ്ഞു.. "ഉണ്ണി നമ്പൂരി ചിരിക്കുന്നത് കാണാൻ നല്ല ഭംഗിണ്ടുട്ടോ.., " ****************************************** രാവിലെ കാവിൽ പോയിട്ട് വന്നതു മുതൽ സുമംഗല ആകെ മൗനിയാണ്... എന്തോ ആലോചിച്ചു കൊണ്ടാണ് എല്ലാം ചെയ്യുന്നത്.. "അമ്മേ.. ഇതാ ഇതങ്ങോട്ട് വെച്ചേക്കൂ... "കിച്ചു ഒരു കവർ നീട്ടി.. അമ്മ നോക്കുന്നു കൂടിയില്ല... കിച്ചു അമ്മയെ തട്ടി വിളിച്ചു... "എന്താ പറ്റിയെ അമ്മേ? സുഖമില്ലേ....? "കിച്ചു അവരുടെ നെറ്റിയിൽ തൊട്ടു നോക്കി. "നീ എപ്പളാ വന്നേ..? "... അത് ശരി.. അപ്പോൾ ഞാൻ വന്നതൊന്നും അറിഞ്ഞില്ലേ..? അപ്പോളേയ്ക്കും ഗൗരിയും അങ്ങോട്ട്‌ വന്നു.. "ഇത് തന്നെയാ എനിക്കും ചോദിക്കേണ്ടത്? രാവിലെ മുതൽ അമ്മ ഇങ്ങനാ... നീ ഒന്ന് ചോദിക്കൂ കിച്ചു? " "എന്താ അമ്മേ? "അവർ ആശങ്കയോടെ അമ്മയെ നോക്കി.... "ഞാൻ ഒരു കൂട്ടം പറഞ്ഞാൽ എന്റെ കുട്ടികൾ സമ്മതിക്കുമോ? " "അമ്മ ആരോടാ സമ്മതം വാങ്ങുന്നേ... അമ്മയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ആരുടെം അനുവാദം കാക്കേണ്ട.. "കിച്ചു പറഞ്ഞു.. ഗൗരിയും അതിനോട് ശരി വെച്ചു............... "ചെയ്യുന്നത് ശരിയാണോന്നറിയില്ല എന്നാലും എനിക്കിതു ചെയ്തേ പറ്റൂ..." മിത്ര ആശുപത്രിയിൽ നിന്ന് വന്നു കുളിച്ചതേ ഉണ്ടായിരുന്നുള്ളൂ......അപ്പോളാണ് വാതിലിൽ ആരോ ശക്തി യായി മുട്ടുന്നത് കേട്ടത്.. തുറന്നപ്പോൾ അമ്മയാണ്.... കൂടെ കിച്ചുവും ഉണ്ണിമോളും ഗൗരിയും ഉണ്ട്.. ഒന്നും പറയാതെ അമ്മ അകത്തു കയറി.... "നിനക്ക് എടുക്കാൻ ഉള്ളതൊക്കെ എടുക്കാം.. പെട്ടെന്ന് വേണം... " "എന്താ അമ്മേ??? " "മറു ചോദ്യം വേണ്ടാ..... "സുമംഗല ശബ്ദം കടുപ്പിച്ചു.... മിത്ര ചുറ്റും ഉള്ളവരെ നോക്കി... അവരുടെ മുഖത്തു നിന്നും ഒന്നും വായിച്ചെടുക്കാൻ പറ്റിയില്ല....മിത്ര എല്ലാം മനസ്സിലായി എന്നാ ഭാവത്തിൽ തലയാട്ടി.... അവൾ ബാഗുകളിൽ വസ്ത്രങ്ങൾ എടുത്തു വെച്ചു...എല്ലാം എടുത്തുകൊണ്ടു പുറത്തേക്കു വന്നു... പുറത്തു നിൽക്കുന്ന ആളുകളുടെ മുഖം കണ്ടപ്പോൾ അവൾക്കു രണ്ടു വർഷം മുമ്പുള്ള ഒരു രാത്രിയാണ് ഓർമ വന്നത്.. ആളുകളും ചുറ്റുപാടും മാത്രമേ മറിയുള്ളുവെന്ന് അവൾക്കു തോന്നി.... "എന്നാൽ ഇറങ്ങുവല്ലേ കുട്ടീ.... "സുമംഗല ചോദിച്ചു... അതേയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.... എങ്ങോട്ട്?... അന്നത്തെ പ്പോലെ ഇന്നും തനിക്കറിയില്ല... ഇനി എങ്ങോട്ടെന്ന്................ (തുടരും..... )
359 കണ്ടവര്‍
4 മണിക്കൂർ
#

📔 കഥ

മിത്രവിന്ദ - ഭാഗം 2 "പിന്നേ, അനാശാസ്യത്തിന് അകത്തു കിടന്നോരെ അല്ലേ ഞാൻ കെട്ടുന്നത്? " ആനിന്റേം ആൽബിടെം ത്രേസ്യാമ്മേടേം മുഖം വിളറി വെളുത്തു.... മിത്ര ദേഷ്യത്തോടെ ആനിന്റെ കാലിൽ ചെറുതായിട്ടൊന്ന് ചവുട്ടി. " അയ്യോ... സാറിനു സമ്മതമല്ലന്ന്... ശ്ശോ.. ഇനി എന്നാ ചെയ്യും അന്നക്കൊച്ചേ.. ഇയാള് പീഡിപ്പിച്ചു ന്ന് പറഞ്ഞു പരാതി കൊടുത്താലോ.. അപ്പപ്പിപ്പിന്നെ പോലീസുകാർ തന്നെ കെട്ടു നടത്തി തരും.. " ഇത്തവണ ഞെട്ടിയത് കിച്ചു എന്ന ഉണ്ണികൃഷ്ണനാരുന്നു...അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു... "അയ്യടാ... ഞാൻ ഇവളോട് ആൽബിച്ചായനെപ്പറ്റിയാ പറഞ്ഞേ ..അല്ലേലും തന്നെപോലെ അവിഞ്ഞ ലുക്കുള്ളോരേ ഒന്നും മിത്രയ്ക് വേണ്ടാ.. പിന്നെ വേണേൽ ടൈം പാസ്സിന് നോക്കാം.. എനിക്ക് അതിനു പോലും താല്പര്യം ഇല്ലാ.. ചേട്ടൻ അതോർത്തു വിഷമിക്കണ്ട... " ഇത്രേം ഡയലോഗിൽ ഏകദേശം എല്ലാരുടേം കാറ്റു പോയി... കിച്ചു ദേഷ്യം നിലത്തോട് തീർത്തു വെട്ടി തിരിഞ്ഞു പോയി.. ആൽബി അന്നയോട് കയർത്തു.. " എവിടെ എന്ത് പറയണമെന്ന് നിനക്ക് ഒരു വിവരോം ഇല്ലേ? " "അയ്യോ.. വഴക്കിടല്ലേ... അവൾ പറഞ്ഞ തമാശ അയാളല്ലേ സീരിയസ് ആക്കിത്.. അതിനു അന്ന എന്തു പിഴച്ചു? "മിത്ര ഇടക്ക് കേറി.. "എന്നാണേലും വന്നപ്പോ തന്നെ ഒരു കിളി കയ്യിന്നു പോയല്ലോ,... " അവളുടെ വർത്തമാനം കേട്ടിട്ടു ആൽബിയ്ക്കും ത്രേസ്യായ്ക്കും ചിരി വന്നു... " വിശക്കുന്നു... എനിക്ക് അപ്പോം കറിം തായോ അമ്മച്ചി.,.,"മിത്ര വിഷയം മാറ്റി അകത്തേക്ക് നീങ്ങി.... "ഇതാണ് നിന്റെ റൂം... എന്നാ ആവശ്യമുണ്ടേലും വിളിച്ചാൽ മതി "ആൻ മുറി തുറന്നു കൊടുത്തു. "...ഡി പിന്നെയേ..., " അവൾ എന്തോ പറയാൻ വേണ്ടി മുരടനക്കി. "വേണ്ട... സോറി പറയണ്ട... അയാൾ പറഞ്ഞത് ഒന്നും മിത്രക്ക് ഏശിട്ടില്ലാ... ഇതല്ലേ നീ പറയാൻ വന്നേ... " മിത്ര ചിരിച്ചോണ്ട് പറഞ്ഞു . "ഡാ.. അത് ഇച്ചായന്റെ ഫ്രണ്ടാ.. ഇന്നാള് നിന്റെ കാര്യം ഇവിടെ പറഞ്ഞപ്പോൾ അബദ്ധത്തിൽ വായിന്നു വീണു പോയതാ. "ആനിന്റെ ശബ്ദം ഇടറി... "അതിനെന്താ.. അതൊന്നും സാരമില്ല... നീ ചിണുങ്ങാതെ പോടീ.. "മിത്ര കണ്ണുരുട്ടി... "എന്നാ ഞാൻ പോകുവാ... നീ ഫ്രഷായിട്ട് താഴോട്ട് വാ.... ".. മിത്ര കുളി കഴിഞ്ഞിറങ്ങി... നല്ല ക്ഷീണം..യാത്രെടെ ആവും.. ഒന്നു കിടക്കണം... അവൾ ചുറ്റും നോക്കി.. പഴേ വീടാണ്... എന്നാലും ഭംഗി ഉണ്ട്... പതിയെ ജനൽ വിരി മാറ്റി... പുറത്തേക്കു നോക്കി കണ്ണെത്താ ദൂരത്തേക് നീണ്ടു കിടക്കുന്ന വയൽപ്പാടം... അതിനു നടുവിൽ സ്വർണ നൂലിഴപോലെ നടപ്പാതകൾ... അങ്ങുദൂരെ മലനിരകൾ.... നിറയെ പച്ചപ്പ്‌.... ആരോ ചിത്രം വരച്ചപോലെ... കലണ്ടറിലൊക്കെ കാണും പോലെ ഒരു ദൃശ്യം..... ഇളം കാറ്റു അവളെ തഴുകി തലോടി പോയി... ഇതു വരെ തോന്നാത്ത ഉന്മേഷം അവളുടെ മനസ്സിൽ പെയ്തിറങ്ങി.....ഇനി മിത്രയുടെ നാട് ഇതാണ് .... ***********-***-*-**************** "എടീ, നിനക്ക് എന്നാ ജോയിൻ ചെയ്യേണ്ടേ?? " "ഇപ്പോൾ തന്നെ പോയി ചെയ്താലോ?? ഈ നാട്ടിലെ 'താലൂക് 'ആശുപത്രി എനിക്ക് ഒന്ന് കാണുകയും വേണം... "മിത്ര ചിരിച്ചു കൊണ്ട് പറഞ്ഞു. "പിന്നെ ഒരു താലൂക് ആശുപത്രി...നമ്മുടെ നാട്ടിലെ ഒരു ഡിസ്പൻസറി.. അത്രേയുള്ളൂ... സ്റ്റാഫ്‌ കൂടെ ആകെ 5-6ആളുകൾ... ഒരാശുപത്രി.. അവിടെ ഈ നാട്ടുകാരും മലയിലെ ആദിവാസികളുമാ വരുന്നേ... അതും വല്ലപ്പോഴും... അതാ നിന്നോട് ഞാൻ ഇങ്ങോട്ട് വരണ്ടാന്നു പറഞ്ഞത്... ഇവിടെ നിന്നാൽ നിന്റെ കരിയറിന്‌ ഒരു ഗ്രോത്തും ഉണ്ടാവില്ല.. "ആനിന്റെ വാക്കുകളിൽ ദേഷ്യമുണ്ടായിരുന്നു... മിത്ര ചിരിച്ചതേയുള്ളു.... "പറയുന്ന ആളുടെ കരിയറിന്‌ നല്ല ഗ്രോത്തല്ലേ...നിയൊക്കെ എഞ്ചിനീയറിംഗ് പഠിച്ചത് ഇവിടെ വന്നു വെറുതേ നിക്കാൻ അല്ലേ.... അതിലും ഭേദമാണ്.. ഒരു ഡോക്ടർ ഹോസ്പിറ്റൽ നോക്കി അല്ല പ്രവർത്തിക്കേണ്ടത് ... " "എന്തായാലും ഇന്നിനി പോണ്ടാ... 6 മണി കഴിഞ്ഞു...ഡിസ്പെൻസറി അടച്ചു നഴ്സും സ്റ്റാഫും വീട്ടിൽ എത്തിട്ടുണ്ടാവും.... "ആൻ പകുതി പരിഹാസത്തിൽ പറഞ്ഞു. " അതെന്നാ അങ്ങനെ... 24മണിക്കൂർ ഓപ്പൺ ആക്കണമല്ലോ... "മിത്ര പുരികം ഉയർത്തി. "ഇവിടെ അങ്ങനെ ഒക്കെയാ... നമുക്ക് നാളെ പോകാം.... " "ആയ്ക്കോട്ടെ... എനിക്ക് ഇന്ന് തന്നെ കോർട്ടേഴ്സിലെക് മാറണം... എവിടെ ആൽബിച്ചായൻ? പുള്ളിക്കാവുമ്പോൾ സ്ഥലം ഒക്കെ അറിയില്ലേ??? ഹോസ്പിറ്റലിന്റെ അടുത്ത് തന്നാണോ കോർട്ടേഴ്‌സ്?? " "ഏത് കോട്ടേഴ്‌സ്? നീയതിന് ഇവിടെ അല്ലേ താമസിക്കുന്നേ...?? " "അല്ല മോളേ.. ഞാൻ കോട്ടേഴ്‌സിലാ... നിനക്കൊന്നും തോന്നരുത്... " "കേട്ടോ ഇച്ചായാ ഇവൾ പറയുന്നേ... അവൾ കോർട്ടേഴ്സിൽ താമസിക്കാൻ പോകുവാണെന്ന്?? " അങ്ങോട്ട്‌ കടന്നുവന്ന ആൽബിയോട് അവൾ പറഞ്ഞു. " അത് കൊള്ളാല്ലോ... ഇവിടെ ഞങ്ങൾ ഉണ്ടായിട്ട് മിത്ര കോർട്ടേഴ്സിൽ പോകാനോ?? "ആൽബി ചോദിച്ചു.. "അല്ലേൽ തന്നെ ഏത് കോർട്ടേഴ്‌സ്?" "ഇവിടെ നേരത്തേ ഉണ്ടാരുന്ന ഡോക്ടർ വെങ്കട്ട് എന്റെ ഫ്രണ്ടാ... ഡോക്ടർ പറഞ്ഞാരുന്നല്ലോ... പഞ്ചായത്ത്‌ വക കോർട്ടേഴ്‌സ് ഉണ്ടെന്നു? എന്നിട്ട് പഞ്ചായത്ത്‌ സെക്രട്ടറിക്ക് അത് അറിഞ്ഞൂടായോ?? "മിത്ര കളിയാക്കി ചോദിച്ചു. "ഏത്?? വെങ്കിടി ഡോക്ടറോ??" ആൽബി കണ്ണുമിഴിച്ചു "അങ്ങേരു നീ ഇങ്ങോട്ട് വരാൻ വേണ്ടി തളളിയതാ മോളേ... പഞ്ചായത്തിന് സ്വന്തമായി ഒരു കെട്ടിടം പോലുമില്ല.. അപ്പോളാ കോർട്ടേഴ്‌സ്?? "ഉത്തരം പറഞ്ഞത് ആൻ ആണ്. "ഏയ്‌.. അല്ല... അവൻ ഡീറ്റൈൽസ് ഒക്കെ അയച്ചു തന്നാരുന്നു .. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒരു മിസ്റ്റർ കൃഷ്ണൻ നമ്പൂതിരിയെ കണ്ടാൽ മതീന്നാ പറഞ്ഞേ....." മിത്ര തർക്കിച്ചു. ആൽബിം ആനും മുഖത്തോട് മുഖം നോക്കി.. പൊട്ടിച്ചിരിച്ചു.... " എന്നാലേ... മോള് ആ കോർട്ടേഴ്‌സ് വിട്ടോ... ഇനി എന്തായാലും ആ സ്ഥലം നിനക്ക് കിട്ടില്ല.... " ആൻ ചിരിക്കിടയിൽ പറഞ്ഞു.. " ആ നമ്പൂരിയെ തന്നെയാ മുമ്പേ ഇവിടുന്ന് ഓടിച്ചു വിട്ടത്... കിച്ചുവാ ആ പ്രസിഡന്റ് " "അവന്റെ വീട്ടിലെ പത്തായപ്പുരയാ നിന്റെ വെങ്കിടെ കോർട്ടേഴ്‌സ്... "ആൻ പറഞ്ഞു.... "അതിനെന്താ...എനിക്ക് ഒരു കുഴപ്പോം ഇല്ലാ... ഇനി അയാൾക്ക്‌ കുഴപ്പൊണ്ടേൽ ഒരു സോറി പറയാം.. പോരേ.. "മിത്ര ഉടനടി പരിഹാരോം പറഞ്ഞു..... ആൽബി നിഷേധിച്ചു കൊണ്ട് തലയാട്ടി... "നോ രക്ഷ.... ഒന്നാമത് ഇവിടെ ഇതു വരെ ലേഡി ഡോക്ടർ മാർ വന്നിട്ടില്ല... ആ സ്ഥലം പെൺകുട്ടികൾക്ക്‌ കൊടുക്കേം ഇല്ലാ.. മിത്ര ഇവിടെ തങ്ങുമെന്ന് കരുതിയാ ഞങ്ങൾ ഇരുന്നത്.... പിന്നെ തനിക്ക് എന്താണേലും അവിടം ഇനി കിട്ടില്ല... " മിത്രയുടെ മുഖം വാടി... എന്നാലും അവൾ പറഞ്ഞു.. " നമുക്ക് സമ്മതിപ്പിക്കാമെന്നേ... നിങ്ങൾ എന്റെ കൂടെ ഒന്നു വരൂ.. ഞാൻ സംസാരിക്കാം.. അയാളുമായി.. " "അതെന്താ നിനക്ക് ഇവിടെ നിന്നാൽ... "ആനിനു ദേഷ്യം വന്നു. "അത് വേണ്ടാ... ശരിയാവില്ല...നിങ്ങൾ എന്റെ കൂടെ വാ അയാളുടെ വീട്ടിൽ... "മിത്ര സ്വരം കടുപ്പിച്ചു പറഞ്ഞു. ***************************************** "എയ്.. അത് പറ്റില്ലാ... ഞാൻ എന്റെ വീട് സ്ത്രീകൾക്ക് ആർക്കും വാടകയ്ക്ക്‌ കൊടുക്കില്ല... "പല രീതിയിലുള്ള അനുനയങ്ങൾക്കൊടുവിലും കിച്ചു തന്റെ നിലപാട് മാറ്റിയില്ല,.. മിത്രയ്‌ക്ക്‌ എന്തെന്നില്ലാത്ത ദേഷ്യം വന്നു... "സ്ത്രീ കളെന്താ തന്നെ വിഴുങ്ങുമോ... ഇയാളുടെ വർത്താനം കേട്ടിട്ട് കുറഞ്ഞത് രണ്ടു പേരെങ്കിലും ഇയാളെ തേച്ചിട്ട് പോയപോലുണ്ട് ... " വായിൽ നിന്ന് വീണ് കഴിഞ്ഞാണ് മിത്ര ഓർത്തത്... ഞാൻ ഇത് എന്തൊക്കെയാണ് വിളിച്ചു പറയുന്നത്... അല്ല ഇവന്റെ ഈ വർത്തമാനത്തിനു ഈ ഡോസ് ഒന്നും പോരാ.. കിച്ചു ആൽബിയെ ദഹിപ്പിക്കും പോലെ നോക്കി.. "ഏയ്‌.,ഞങ്ങൾ ഒന്നും പറഞ്ഞതല്ലാ "ആൽബി കൈ മലർത്തി... "എടാ, ആ കുട്ടി അവിടെ താമസിച്ചോട്ടെ... എന്തായാലും അവിടം ഒഴിഞ്ഞു കിടക്കുവല്ലേ... "സുമംഗല പറഞ്ഞു... " അമ്മേ.. അതല്ല.. ബ്രാഹ്മണരാല്ലോത്തോർ ഇവിടെ താമസിച്ചാലെങ്ങനാ??.... അത് ദിവസ പൂജയുള്ള കാവിന്റെ അടുത്ത്... അത് പറ്റില്ലാ "അവന്റെ ആ ചോദ്യത്തിന് സുമംഗല്യയ്ക്കും മറുവാക്കില്ലാരുന്നു... ഈ ആപ്പ് കൊള്ളേണ്ടിടത്തു കൊണ്ടു...ഒരു വിജയച്ചിരി കിച്ചൂന്റെ ചുണ്ടിൽ തത്തി കളിച്ചു... "അപ്പോൾ അതാണ് പ്രശ്നം ഞാൻ ബ്രാഹ്മിൻ ആണെങ്കിൽ ഇവിടെ താമസിപ്പിക്കുമാ രുന്നല്ലേ??? "മിത്ര അടുത്ത ചോദ്യമെറിഞ്ഞു. ഇവൾക്ക് മതിയായില്ലേ... തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി അതീവ വിനയത്തോടെ അവൻ പറഞ്ഞു. "തീർച്ചയായും.. ഡോക്ടർ ഇവിടെ താമസിക്കുന്നതിൽ ഞങ്ങൾക്ക്‌ വേറെ എന്ത് എതിർപ്പ്..,?? " ഡോക്ടറോ..കുറച്ചു മുമ്പ് ഇയാളുടെ വായിന്നു ഇതൊന്നും ആയിരുന്നില്ലല്ലോ വന്നേ..ഓ.. ഇപ്പോൾ അമ്മ ഉണ്ടല്ലലോ.. "അപ്പോൾ പ്രശ്നം സോൾവ്ഡ്... ഞാൻ ഇന്ന് തന്നെ ഇങ്ങോട്ട് മാറട്ടെ.. "മിത്ര സന്തോഷത്തോടെ ചോദിച്ചു... "തനിക്കു ചെവി കേട്ടൂടെ.. "ഇത്തവണ കിച്ചു അലറിയാണ് ചോദിച്ചത്.... "സർ, വെയിറ്റ്... ഞാനും ഒരു ബ്രാഹ്മിൻ ആണ്...ഇതാ എന്റെ ഐഡി കാർഡ് അച്ഛൻ, അമ്മ, ഇല്ലം.. സോറി... അഡ്രസ് എല്ലാം ഇതിൽ വിശദമായിട്ടുണ്ട്.. "മിത്രേടെ സ്വരത്തിൽ പരിഹാസം ഉണ്ടാരുന്നു. അത് വാങ്ങി നോക്കിയത് സുമംഗലയാണ്....... അവരുടെ മുഖത്ത് തൃപ്തിയുള്ള പുഞ്ചിരി വിരിഞ്ഞു.. . ...താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണല്ലോ... കിച്ചുവിന്റെ മുഖത്ത് രക്തമയമില്ലാതായി... "അത്.. പക്ഷേ... "ഇനീപ്പോ എന്തു പറയും.... "നീ ഒന്നും പറയണ്ടാ...കുട്ടി വന്നോളൂ ഇവിടെ താമസം ശരിയാണ്... "സുമംഗല തീർപ്പ് കല്പിച്ചു.... "ഓ കെ... ഞാൻ നാളെ തന്നെ വരാം.. " "നാളെ വേണ്ടാ.. വെള്ളിയാഴ്ച യാ.... വീട്ടിൽ താമസം തുടങ്ങാൻ കൊള്ളില്ലാ.. മറ്റന്നാൾ കുട്ടി വന്നോളും... "സുമംഗല പറഞ്ഞു.... "താങ്ക്സ് അമ്മാ.... "മിത്ര സന്തോഷത്തോടെ പറഞ്ഞു "എന്നാൽ.. ഞങ്ങൾ ഇറങ്ങട്ടെ... "ആൽബി യാത്ര പറഞ്ഞു.... കിച്ചുവിന്റെ മുഖം കോപത്താൽ വലിഞ്ഞു മുറുകി ഇരുന്നു... അവന് ആരോടെന്നില്ലാതെ ദേഷ്യം വന്നു... "അപ്പോൾ പോട്ടെ ഉണ്ണി നമ്പൂരീ....." മിത്രം അവനെ നോക്കി കണ്ണിറുക്കി കാട്ടി.... കിച്ചു ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചു.. നീ അധികദിവസം ഇവിടെ നിക്കില്ലാ... ഉണ്ണികൃഷ്ണനാ പറേണത്.... അവൻ മനസ്സിൽ കുറിച്ചു........ ആൻ പറഞ്ഞ പോലെ അത്ര മോശമല്ല ഈ ഹോസ്പിറ്റൽ... കണ്ടാൽ ബ്രിട്ടീഷുകാരുടെ കാലത്തെ കെട്ടിടം പോലെ തോന്നുന്നു.. കല്ലുപാകിയ മുറ്റവും കൊത്തു കല്ലിൽ തീർത്ത കെട്ടിടവും ഒരു ബ്രിട്ടീഷ് റസ്റ്റ് ഹൌസ് പോലെ തോന്നിപ്പിക്കുന്നു.... മിത്ര ആശുപത്രിയുടെ ഉള്ളിലൂടെ ഒന്നു റോന്ത് ചുറ്റി... ആദ്യ ദിവസമായൊണ്ടെന്നറിയില്ല എല്ലാരും വളരെ ഹൃദ്യമായാണ് എന്നെ സ്വീകരിച്ചത്.... പക്ഷേ വന്നിട്ട് ആറു മണിക്കൂർ കഴിഞ്ഞു... പക്ഷേ ഇതു വരെ രോഗിയായിട്ടു ഒരീച്ച പോലും വന്നിട്ടില്ല... .. "ഡോക്ടർക്ക് ബോറടിച്ചു തുടങ്ങിയോ?" തിരിഞ്ഞു നോക്കിയപ്പോൾ മേരി സിസ്റ്ററാണ്... "ഏയ്.. ..ഞാൻ വെറുതെ ഒന്നു നടന്നു നോക്കുവാരുന്നു.എന്താ സിസ്റ്റർ ഈ നാട്ടിൽ രോഗികളാരും ഇല്ലേ?? "മിത്ര തന്റെ ആകാംഷ മറച്ചു വെച്ചില്ല..... "അതല്ല... ഡോക്ടർ.,ഇവിടെ കൂടുതലായും വരുന്നവർ മലയിലെ ആദിവാസികളാണ്... പിന്നെ നാട്ടുകാരും... ഈ രണ്ടു കൂട്ടരും അലോപ്പതി ചികിത്സയിൽ ഒട്ടും താത്പര്യം ഇല്ലാത്തോരാണ്.. എല്ലാവർക്കും നാട്ടുവൈദ്യത്തോടാണ് താത്പര്യം...." അവർ നിർത്തിയിട്ടു തുടർന്നു "അഥവാ ഏതെങ്കിലും ആളുകൾ ഇവിടെ വന്നാൽ തന്നെ അത് ഏറ്റവും സീരിയസ് ആയിട്ടുള്ള കണ്ടീഷനിൽ ആവും... നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ.. . സ്വാഭാവികമായും ചികിത്സ കൊണ്ട് കാര്യം ഉണ്ടാവില്ല....അയാൾ മരിക്കും.... അതോണ്ട് തന്നെ നാട്ടുകാർക്കിടയിൽ ഒരു വിശ്വാസമുണ്ട് ഇവിടെ കൊണ്ട് വരുന്നവർ മരിച്ചു പോകുമെന്ന്... " മിത്രയ്‌ക് കേട്ടതൊക്കെ തമാശയയാണ് തോന്നിയത്.... ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒരു നാടോ??? "നിങ്ങൾ എന്താ തമാശ പ റയുവാണോ?...ഇവിടെ വല്ല ലോബിയും ഉണ്ടോ? " "എയ് ഇല്ല... "സിസ്റ്റർ ചിരിച്ചുകൊണ്ട് തുടർന്നു. "ഡോക്ടർക്ക്‌ വിശ്വാസം വരണുണ്ടാവില്ല... ഇത് ഒരു കാർഷിക ഗ്രാമമാണ്.... 100% കർഷകർ... നാലാം ക്ലാസ്സ്‌ വരെ പഠിച്ചു കഴിഞ്ഞാൽ അവർ പാടത്ത്‌ ഇറങ്ങും.... ഇപ്പോളാണ് കുട്ടികൾ പിന്നെയും പഠിക്കുന്നത്.. അതും കൂടിപ്പോയാൽ പത്താം ക്ലാസ്സ്‌ വരെ... അവർക്ക് നാട്ടു വൈദ്യവും കാവും കട്ടുമുത്തിയും ഒക്കെ ആണ് ഏറ്റവും വലിയ ഡോക്ടർ.... " "പത്തു കഴിഞ്ഞു ഇവിടെ ആരും പഠിച്ചിട്ടില്ലേ? " "അങ്ങനെയല്ല.... വീണ്ടും പഠിച്ചു ഡിഗ്രീ എടുത്തവർ ഒക്കെ ഉണ്ട്... പക്ഷേ അവർ ജോലിയൊക്കെ ആയി കഴിഞ്ഞാൽ പിന്നെ നാട്ടിൽ നിൽക്കില്ല... ഇവിടം വിട്ടു പോകും.... "സിസ്റ്ററിന്റെ ശബ്ദത്തിൽ ഒരു നോവുണ്ടാരുന്നു... മിത്രയ്ക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടി... ദൈവമേ, ഇതെന്തു നാട്? ഇനിം സ്കൂളിൽ പിള്ളേരെ പിടിക്കാൻ പോകുന്ന പോലെ രോഗികളെ പിടിക്കാൻ പോവേണ്ടി വരുമോ? മിത്രാ... നീ പെട്ടു മോളേ..... ******.........******........******......**** "എന്നാലും നിനക്കിതു എന്തിന്റെ കേടാ.... അവർക്ക് നീയങ്ങോട്ട് ചെല്ലുന്നത് ഒട്ടും ഇഷ്ടമല്ല "ആൻ തന്റെ നീരസം മറച്ചു വെച്ചില്ല "അവർക്കല്ല... അയാൾക്ക്‌.... ബാക്കി ആർക്കും ഒരു കുഴപ്പവുമില്ല... "മിത്ര തിരിച്ചടിച്ചു.. "എടീ, ഇവിടെയാകുമ്പോൾ എനിക്ക് ഹോസ്പിറ്റലിൽ പോകാൻ നല്ല ദൂരമുണ്ട്... ആ സ്ഥലം വളരെ അടുത്തല്ലേ? പിന്നെ രാത്രി എന്തേലും എമർജൻസി വന്നാലും പോകാൻ എളുപ്പമാണ്.. " "പകൽ പോലും ആരും വരുന്നില്ല... പിന്നെയാ രാത്രി... ഒന്നു പോടീ " "അത്.. ഇപ്പോൾ... നീ നോക്കിക്കോ താമസിയാതെ ഞാൻ അത് രോഗികളുടെ പൂങ്കാവനമാക്കി മറ്റും.... " "നീയൊക്ക എന്നാ ഡോക്ടറാടീ.....ആൾക്കാർക്ക് അസുഖം വരാൻ വേണ്ടി നോക്കുന്നോള്.... നിന്നെ വല്ല മരുന്ന് കമ്പനിക്കാരും അയച്ചതാണൊന്നാ എന്റെ സംശയം... " "അമ്പടി... മിടുക്കി...നീ കണ്ടുപിടിച്ചല്ലോ.. ആരോടും പറയരുത് പ്ലീസ്.. "മിത്ര അവളെ നോക്കി ചിറി കോട്ടി.... ആൽബി ഇതൊക്കെ കേട്ട് ചിരിച്ചതേയുള്ളൂ.... "എന്നാലും.. മിത്ര എങ്ങനെ കിച്ചൂനെ രണ്ടു പേരു തേച്ചുന്ന് അറിഞ്ഞേ??ഞാൻ പറഞ്ഞു തന്നതാണെന്ന് പറഞ്ഞു അവൻ എന്നെ പറയാത്ത ചീത്ത ഒന്നുമില്ല "ആൽബി വിഷയം മാറ്റി.. "ശരിക്കും രണ്ടു പേര് തേച്ചോ? ഞൻ ഇന്നലെ വെറുതേ ഇട്ടു നോക്കിതല്ലേ???... വെറുതേ അല്ല അങ്ങേർക്കു കട്ട കലിപ്പ്... എന്നായാലും ആ സ്റ്റോറി പറ... കേൾക്കട്ടെ "മിത്രക്ക് ആവേശം കൂടി.. "കഥയൊക്ക പിന്നെപറയാം....ആദ്യം നിങ്ങൾ വന്നു കഴിക്ക് പിള്ളേരെ? "ത്രേസ്യാമ്മ പറഞ്ഞു. "നിന്റെ ഫേവറിറ്റാ അമ്മച്ചി ഉണ്ടാക്കിരിക്കുന്നേ.... അപ്പോം കോഴിക്കറിം... വാ " മിത്ര എഴുന്നേറ്റു... "പുറത്താരോ വന്നൂന്ന് തോന്നുന്നു.. ഞാൻ നോക്കിട്ടു വരാം നിങ്ങൾ കഴിക്ക്.. "ആൻ പുറത്തേക്കു നടന്നു.... "ആൽബി എന്തിയെ? " "കിച്ചുവാണോ? ആൽബിച്ചായൻ കഴിക്കുവാ.. കേറി വാ... " കിച്ചു ചിരിച്ചോണ്ട് അകത്തേക്ക് കയറി. "അമ്മച്ചി, എനിക്കൊരു കാപ്പി "അവൻ വിളിച്ചു പറഞ്ഞു. കയറി കഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്... ഇവൾ ഇവിടെ ഉണ്ടാരുന്നല്ലോ... പുറം തിരിഞ്ഞു ഇരിക്കുന്നോണ്ട് മുഖത്തെ ഭാവം മനസ്സിലാകുന്നില്ല.. അല്ലേൽ തന്നെ ഇവളെ എന്തിനു പേടിക്കണം? "നീയെന്താ അവിടെ നിക്കുന്നേ... അമ്മച്ചി ഇപ്പം കാപ്പി കൊണ്ടുവരും " കിച്ചു ഒരു നിമിഷം ശങ്കിച്ചതിനു ശേഷം കസേരയിൽ ഇരുന്നു...തന്റെ മുന്നിൽ കണ്ട കാഴ്ച അവനു വിശ്വസിക്കാൻ പറ്റിയില്ല... ഇന്നലെ ബ്രാഹ്മിൻ ആണെന്ന് കൊട്ടി ഘോഷിച്ചവൾ ചിക്കൻ കടിച്ചു പറിക്കുന്നു... തന്റെ നോട്ടം കണ്ടിട്ടാവണം അവൾ പറഞ്ഞു. "ആരിത്, ഉണ്ണി നമ്പൂരിയോ ... ഞങ്ങൾ ഇപ്പോൾ താങ്കളെ പറ്റി പറഞ്ഞതെ ഉള്ളൂ... "അവളുടെ സ്വരത്തിൽ ഒരു തരം കളിയാക്കലുണ്ടാരുന്നു "ഇയാള് ഇന്നലെ പറഞ്ഞത് ബ്രാഹ്മിൻ ആണെന്നല്ലേ.. എന്നിട്ട് മാംസം കഴിക്കുന്നോ?... താൻ കള്ളം പറഞ്ഞതല്ലേ?? " "ബ്രാഹ്മണർ ചിക്കൻ കഴിക്കാൻ പാടില്ലെന്ന് എഴുതി വെച്ചിട്ടുണ്ടോ?....ഞാൻ ബ്രാഹ്മിൻ ഒക്കെയാ.... ബൈ ബർത്ത്... ബൈ ലൈഫ് ഐ ആം എ ഹ്യൂമൻ... പിന്നെ ഇന്നലെ ചിക്കൻ കഴിക്കുമൊന്ന് ആരും ചോദിച്ചില്ല.. അതോണ്ടാ പറയാഞ്ഞേ.." "ഇതൊന്നും ഇല്ലത്തു പറ്റില്ല... " "ഞാൻ ഇല്ലത്തു വന്നു ചിക്കൻ കഴിക്കാൻ പോകുന്നില്ല... അല്ലേലും ചിക്കൻ കറി മാത്രമേ ഞാൻ കഴിക്കൂ... മറ്റൊന്നും കഴിക്കില്ല.. "മിത്ര കാര്യം നിസ്സാരമാക്കി. "ഇതാ നിന്റെ കാപ്പി... "ത്രേസ്യാമ്മ കാപ്പി കൊടുത്തു..... അവൻ മിത്രയെ നോക്കി... അയ്യേ.... എന്തു തീറ്റിയാ ഈ പെണ്ണ് തിന്നുന്നേ.... ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കൂട്ടാൻ തിന്നുന്നപോലെ....എന്താണേലും ഇപ്പം ഒന്നും പറയണ്ട...അമ്മയോട് പോയി പറയാം.. പെട്ടീം കിടക്കേം എടുത്തു ഇല്ലത്തു വരുമ്പോൾ താൻ ഒരു കളി കളിക്കും... "ആൽബിയേ, കുട്ടി ഭക്ഷണം കണ്ടിട്ടില്ലെന്നു തോന്നുണൂ..."കിച്ചുവിന്റെ സ്വരത്തിൽ ഒരു ലോഡ് പുച്ഛമുണ്ടാരുന്നു.... അതു കേട്ട് എല്ലാരും ചിരിച്ചു... വായിൽ കുത്തി നിറച്ച ഭക്ഷണവുമായി അവൾ അയാളെ തുറിച്ചു നോക്കി... എന്തോ പറയാൻ തുടങ്ങിയപ്പോൾ ചിക്കൻ മിത്രയുടെ നെറുകയിൽ കയറി... അവൾ ജീവൻ പോകും വിധം ചുമച്ചു... "പതുക്കെ കഴിച്ചാൽ മതി...പ്ലേറ്റിലെ മുഴുവൻ തനിക്കുള്ളതാണ്... കുട്ടിയുടെ പരവേശം കണ്ടിട്ട് കോഴി കഴിഞ്ഞ ജന്മത്തിൽ ശത്രുവായിരുന്നുന്ന് തോന്നുണു.. " വീണ്ടും ഒന്നു കൊട്ടിയതിനു ശേഷം അവൻ കാപ്പിയുമെടുത്ത്‌ പുറത്തേക്കു നടന്നു. *****--------*****-------*****-----*****----**** "അമ്മേ ആ ഡോക്ടർ മാംസം കഴിക്കും.... ഇന്ന് ഞാൻ ആൽബിടെ അടുത്ത് പോയപ്പോൾ ആ കുട്ടി അവിടെ ഇരുന്നു കഴിക്കുന്നു... " "എന്ത്? മാംസമമോ?"ഉണ്ണിമോളാണ് അദ്‌ഭുതത്തോടെ ചോദിച്ചത്.. "അതെ മോളേ.. ആടിനേം പൊത്തിനേം തവളേം എല്ലാം ഒരു മടിം ഇല്ലാതെ അവൾ കഴിക്കും... "അവൻ എരിവ് കേറ്റി... "അതിപ്പം നമ്മൾ എന്താ പറയുക മോനേ... ഭക്ഷണം ഒക്കെ ഒരോർത്തരുടെ ഇഷ്ടല്ലേ?" സുമംഗല പറഞ്ഞു.. "പക്ഷേ, ഇവിടെ താമസിക്കാൻ പാടില്ലാന്നു പറയാല്ലോ... "പറഞ്ഞത് ഉണ്ണിമോളാണ്... കിച്ചു ഊറി ചിരിച്ചു.... "മോളേ, ഒന്നാമതെ നമ്മുടെ നാട്ടിൽ വന്ന ഒരു പെൺകുട്ടി... അവർക്ക് വേണ്ട സഹായം ചെയ്യേണ്ടത് നമ്മുടെ കടമയല്ലേ... നിർബന്ധാ ച്ചാ ഇവിടെ അതൊന്നും പാടില്ലാന്ന് പറയാം.. അല്ലേ അമ്മേ... "ഓപ്പോളാണ്... "അതെ... അതല്ലേ അതിന്റെ ശരി.... "സുമംഗല പറഞ്ഞു... അതും ഏറ്റില്ല... ഓപ്പോൾക് ഇതു പറയേണ്ട വല്ല കാര്യോം ഉണ്ടോ.... മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. അവരാകും ഇറങ്ങിയപ്പോൾ ആൻ വിളിച്ചിരുന്നു.... പക്ഷേ മിത്ര മാത്രമേ ഉണ്ടാരുന്നുള്ളൂ ബാഗും പെട്ടിം തൂക്കി അവൾ ഇറങ്ങി ... "കയറി വരൂ കുട്ടീ .... പത്തായപുരയുടെ താക്കോലിങ്ങെടുക്കൂ ഉണ്ണിമോളേ... " കേട്ടപാതി അവൾ അകത്തേക്ക് ഓടി.. മിത്ര അകത്തു കയറി പഴയ നാലുകെട്ടാണ്.. നടുമുറ്റോം തുളസിത്തറയും ഒക്കെ ഉണ്ട്... "ഇരിക്കൂ.... "മിത്ര എന്തോ പറയാൻ വേണ്ടി തുടങ്ങിയപ്പോഴേക്കും കിച്ചു പറഞ്ഞു.... "ആദ്യമേ പറയാം... മാസം 10000രൂപയാണ് വാടക..."മിത്ര ചിരിച്ചു... "ഞാൻ അതാ ചോദിക്കാൻ തുടങ്ങിയത്... വേറെ ഡിമാൻഡ് ഒന്നും ഇല്ലല്ലോ... " ഇവൾ ഈ റെറ്റിനു സമ്മതിച്ചോ? കിച്ചു ഓർത്തു.... "കുട്ടിക്കുള്ള ഭക്ഷണം ഇവിടുന്ന് കൊടുത്തയക്കാം.. പിന്നെ ഇല്ലമായോണ്ട് സസ്യാഹരമേ ഇവിടെ ഉണ്ടാക്കാറുള്ളൂ...ഇല്ലത്ത് മറ്റൊന്നും പാടില്ല "സുമംഗല മടിച്ചു മടിച്ചാണ് പറഞ്ഞത്. "അത് സാരല്യ....എനിക്ക് എന്താണേലും മതി.. " "അത് ശരിയാ ചിലർ വിശന്നാൽ പുഴുനെ വരെ പച്ചക്കു തിന്നുന്ന് കേട്ടിട്ടുണ്ട്. "കിച്ചു പറഞ്ഞു. സുമംഗല ശാസനയോടെ അവനെ നോക്കി...കിച്ചു അപ്പോൾ വീട്ടിലെ ഓടിന്റെ എണ്ണം എടുത്തു... ഉണ്ണിമോൾ താക്കോലുമായി വന്നു. "വന്നോളൂ കുട്ടിയെ ഞാൻ സ്ഥലം കാട്ടി തരാം... എടാ, കുട്ടീടെ കയ്യിന്നു നീ ആ ബാഗ് വാങ്ങൂ " "എയ്, വേണ്ടാ.. ഞാൻ പിടിച്ചോളാം... " "അങ്ങോട്ട്‌ കൊടുക്കൂ കുട്ട്യേ. അവൻ എടുത്തോളും. " മിത്രയെ ദഹിപ്പിക്കും വിധം നോക്കിട്ടു കിച്ചു ബാഗ്‌ എടുത്തു... അവന്റെ ഭാവം കണ്ടു അവൾക്കു ചിരി വന്നു. മിത്ര അവരുടെ പിന്നാലെ നടന്നു.... "ഞാനും വരുണു .. "ഉണ്ണിമോളും അവരുടെ പിന്നാലെ ഓടി. ഇത് പത്തായപ്പുരയൊന്നും അല്ല.. അടുക്കള ഒഴിച്ച് എല്ലാ സൗകര്യത്തോടും ഉള്ള കൊച്ചു വീടണല്ലോ... ഹാൾ പോലെ ഒരിടവും രണ്ടു മുറിയും പിന്നിലായി കുളിപ്പുരയും കുളവുമുണ്ട് എല്ലാം വൃത്തിയാക്കി ഇട്ടിരി ക്കുന്നു.. മുറിയിൽ അത്യാവശ്യം ചില വീട്ടുപകരങ്ങളും ഉണ്ട്... "ആ ചായ്പ്പാട്ടൊ മറ്റേ ഡോക്ടർ അടുക്കള ആയിട്ടെടുത്തത്.. അയാൾ വെച്ചിട്ടു പോയ പത്രോം കറണ്ട് അടുപ്പും ഒക്കെ അവിടെ ഉണ്ട്.... "സുമംഗല പറഞ്ഞു.. "ഇതിനപ്പുറം കാവാണ്... കാവിനുള്ളിൽ നാഗപ്രതിഷ്ഠ ഉണ്ട്...ഒരു ഗന്ധർവ്വക്ഷേത്രോം... അതുകൊണ്ട് ആ ഭാഗത്തേക്ക്‌ അധികം സഞ്ചാരം വേണ്ടാ... അങ്ങോട്ടേയ്ക്കുള്ള വാതിലും തുറക്കേണ്ട... " "ആയ്ക്കോട്ടെ... "മിത്ര തലയാട്ടി..... ഉണ്ണിമോൾ മാറി നിന്ന് അവളെ അടിമുടി നോക്കുവാരുന്നു... ഒരുക്കങ്ങൾ ഒന്നുമില്ല...എന്നാലും സുന്ദരിയാണ്... തങ്കത്തിന്റെ നിറമാണ്... മുടി ചെമ്പിച്ചിട്ടാണ്... പട്ടണത്തിലെ കുട്ടി അല്ലേ.. ചായം അടിച്ചതാവും... പക്ഷേ പൊത്തിനേം തവളേം തിന്നുംന്ന് ഓർത്തപ്പോൾ അവൾക്കു ഓക്കാനം വന്നു.....മിത്ര തന്നെ ശ്രദ്ധിക്കുന്നത് കണ്ട് അവൾ നോട്ടം മാറ്റി... "എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.... എന്താവശ്യം ഉണ്ടേലും വിളിച്ചാൽ മതി...... "സുമംഗല പുറത്തേക്കു ഇറങ്ങി...പിന്നാലെ തിരിഞ്ഞു നോക്കികൊണ്ട്‌ ഉണ്ണിമോളും.... *****************************-******** പിറ്റേന്ന് രാവിലെ കാവിൽ പോയിട്ട് പതിവില്ലാത്ത വിധം ഒച്ചയും പൊട്ടിച്ചിരിയും കെട്ടൊണ്ടാണ് കിച്ചു അകത്തേക്ക് കയറിയത് ... അടുക്കളയിൽ നിന്നാണ്.... ങേ.. ഇവൾ എന്താ ഇവിടെ?മിത്ര അമ്മയുടെ അടുത്ത് നിന്ന് എന്തോ പറയുന്നു..ഓപ്പോളും ഉണ്ണിമോളും അമ്മയും ജാനുവും എല്ലാം ചിരിക്കുന്നു... മിത്രയുടെ കയ്യിൽ കറി കത്തി യും പത്രോം ഉണ്ട്... ഓ വന്നുകേറിയപ്പോളേ ആളാകാൻ നോക്കുവല്ലേ.... എത്ര നാളത്തേക്ക് ഇന്ന് രാത്രിയോടെ നീ ഇവിടുന്ന് കെട്ടുകെട്ടും മോളേ... "നീ വന്നോ? ഇതാ ചായ....ഞങ്ങൾ മിത്ര മോളുടെ കോളേജിലെ കഥ കളൊക്കെ കേട്ട് ചിരിക്കുവാരുന്നു.... " "പുറത്തുള്ള ആളോളൊന്നും അടുക്കളേൽ കേറുന്നത് എനിക്കിഷ്ടല്ലന്ന് അമ്മയ്ക്ക റിയില്ലേ... "നീരസം മറച്ചു വെക്കാതെ കിച്ചു ചോദിച്ചു... "അതിനു പുറത്തുന്നാരും ഇല്ലല്ലോ...."ഓപ്പോൾ കടുപ്പിച്ചാണ് പറഞ്ഞത്. " ഞാൻ വന്നത് ഇഷ്ടായില്ലന്ന് തോന്നുണു... "മിത്ര അതീവ ദുഃഖം ഭാവിച്ചു പറഞ്ഞു.. ഇഷ്ടായില്ല... ഇറങ്ങിപ്പൊടി എന്റെവീട്ടിന്ന്... അങ്ങനെ പറയാനാണ് തോന്നിയത് ഇപ്പോൾ പറഞ്ഞാൽ താൻ ഇറങ്ങേണ്ടി വരും.. "ഇഷ്ടമില്ലാത്തോണ്ടല്ല.... ഡോക്ടർ തവളെ തിന്നുംന്ന് ഓർത്തോണ്ടാ... ഇല്ല ഏട്ടാ, ഡോക്ടർ തവളെ തിന്നില്ലത്രേ... ചിക്കൻ തന്നെ ആദ്യയിട്ടാത്രേ തിന്നതത്രേ... . " എടി കാലുവാരി... മിണ്ടാതിരിക്കെടി... കിച്ചു പിന്നെ ഒന്നും പറഞ്ഞില്ല.. അവൻ പുറത്തേക്കു നടന്നു.... ചിക്കൻ ആദ്യായിട്ടത്രേ കഴിക്കുന്നേ... നുണച്ചി..... *******-------******------******-----*****--*** ഇങ്ങനെ പോയാൽ ശരിയാവില്ല... ഞാൻ ഈ നാട്ടിൽ വന്നിട്ട് മൂന്നു ദിവസം കഴിഞ്ഞു... ഇതു വരെ ഒരാളും ഹോസ്പിറ്റലിലേക്ക് വന്നിട്ടില്ലാ... ഇനി എന്താ വഴി... ഏതായാലും ഇത് രോഗി കളില്ലാത്ത നാടൊന്നും അല്ലല്ലോ.. പണ്ട് താൻ റൂറൽ പ്രാക്ടിസിനു പോയപ്പോൾ നാഗാലാൻഡിലെ ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പ് നടത്തിയാണ് ഇങ്ങനെ ഒരു സാഹചര്യത്തെ നേരിട്ടത്..അത് ഏറെക്കുറെ വിജയിക്കേം ചെയ്തു... പക്ഷേ അന്ന് ലോക്കൽ ഗവണ്മെന്റിന്റെ നല്ല പിന്തുണ ഉണ്ടാരുന്നു... ഇവിടെ അതുണ്ടാവുംന്ന് തോന്നുന്നില്ലാ... അതിനു ആദ്യം പഞ്ചായത്ത്‌ പ്രസിഡന്റിനു താത്പര്യം വേണം... നമ്മൾ പറയുന്നതിലും വേഗം ജനങ്ങളെ കാര്യം മനസിലാക്കാൻ അയാൾക്ക്‌ കഴിയും... പക്ഷേ ഇവിടെ..? ഈ മുരടനെക്കൊണ്ട് ഒന്നും നടക്കില്ല.. ഇയാൾക്ക് എന്നെ എവിടുന്നു കെട്ടുകെട്ടിക്കാനാ തിടുക്കം....ഇയാളൊക്കെ അഴിമതി നടത്താൻ മാത്രമാവും പ്രസിഡന്റായത്... ആൽബിച്ചായനെ നാളെ കാണാം... വിവരോം വിദ്യാഭ്യാസോം ഉള്ള പുള്ളി വിചാരിച്ചാൽ എന്തേലും നടക്കും... ഓർത്തോർത്ത്‌ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു... താൻ ഒരു മയിൽ‌പീലിയുടെ പിന്നാലെ ഓടുവാണ്...അപ്പൂപ്പൻ താടി പോലെ അത് വേഗത്തിൽ പറക്കുന്നു... ഓടി ഓടി കുന്നും മലയും കയറി.. താൻ നോക്കുമ്പോൾ അമ്മയും അപ്പയും തന്നെ കൈ മാടി വിളിക്കുന്നു... തനിക്കു ചുറ്റും ഒരുപാട് മയിലുകൾ നൃത്തം ചെയ്യുന്നു...അമ്മൂസേ...അപ്പയാണ്.. താനിപ്പോൾ അവരുടെ നെഞ്ചിൽ ചേർന്നു നിൽക്കുവാണ്... പെട്ടന്ന് ഇടി മുഴങ്ങുന്ന പോലെ ശബ്ദം കെട്ടു... മിത്ര ഞെട്ടി ഉണർന്നു.. സ്വപ്നമാരുന്നോ.. ശ്ശോ.. തീരേണ്ടരുന്നു.... എന്താരുന്നു ആ ശബ്ദം.. സ്വപ്നത്തിൽ കെട്ടതാണോ... ഇനി ഉറക്കം വരുമെന്ന് തോന്നുന്നില്ല.... ആരോ വാതിൽ തുറക്കും പോലെ തോന്നുന്നു..ഈശ്വരാ... വല്ല ഗന്ധർവ്വന്മാരുമാണോ...എയ്. ഈ കാലത്തോ?.....മിത്ര...നീയെന്തിനാ പേടിക്കുന്നെ??.... അർജുനൻ... ഫൽഗുനൻ ....ബാക്കി മറന്നല്ലോ കൃഷ്ണാ.... ലൈറ്റിട്ടു നോക്കാം ഈശ്വരാ...കറന്റും ഇല്ലല്ലോ.... എന്നാണേലും നോക്കാം... മൊബൈൽ കൈ എത്തിചെടുത്തു... മറ്റേ കയ്യിൽ ഒരു ടോർച്ചും.....അവൾ പതുക്കെ ശബ്ദം ഉണ്ടാക്കാതെ മുന്നോട്ടു നീങ്ങി... വാതിൽ തുറന്നു.. പിന്നിൽ ആരോ ഉണ്ട്....തൊണ്ട വരളുന്നു.... കണ്ണിൽ പിന്നെ ആൾറെഡി ഇരുട്ടാണല്ലോ "മിത്ര..."ആ രൂപം വിളിച്ചു... അവൾ ടോർച്ചടിച്ചു നോക്കി...ഒന്നേ നോക്കിയുള്ളൂ... ഒരു കറുത്തരൂപം... സ്വർണകരയുള്ള ഒരു മുണ്ടാണ് വേഷം... അമ്മമ്മ പറഞ്ഞ കഥ കളിലെ ഗന്ധർവ്വൻ സുന്ദരനാണല്ലോ... ആ രൂപം തന്നെ പിടിക്കാൻ കൈ നീട്ടുന്നതായി തോന്നി.... ഉന്നമില്ലാതെ എവിടുന്നോ വന്ന ധൈര്യത്തിൽ അവൾ മുഷ്ടി ചുരുട്ടി ഇടിച്ചു...ഉദ്ദേശം മൂക്കിനിട്ടാണ് കൊണ്ടത്.... പിന്നെ ആലോചിച്ചു നിക്കാതെ അവൾ കണ്ണടച്ച് ടോർച്ച് വച്ചു തലമണ്ട നോക്കിയും അടിച്ചു.... കണ്ണ് തുറന്നപ്പോൾ ആ രൂപം മുന്നിലില്ല... തനിക്കു തോന്നിയതാണോ... അവൾ മുറിയിലേക്കോടി... ദേഹം വെട്ടി വിയർക്കുന്നു....അവൾ അങ്ങനെ കുറേ നേരം ഇരുന്നു... എപ്പോളോ ലൈറ്റ് വന്നു.. അപ്പോൾ അവൾക്കു കുറച്ച് ആശ്വാസമായി...ധൈര്യം സംഭരിച്ചു എഴുന്നേറ്റു.... താൻ അടിച്ചപ്പോൾ അയാൾ ഒച്ചയുണ്ടാക്കിയില്ലല്ലോ??... ടോർച്ചു വെച്ചുള്ള അടിയിൽ എന്തായാലും തലപൊട്ടിയിരിക്കും... മനുഷ്യരാണെൽ ബ്ലഡ്‌ വന്നിരിക്കും... അവൾ പുറത്തിറങ്ങി ലൈറ്റിട്ടു... താൻ നിന്നിരുന്ന ഏകദേശ സ്ഥലത്തെത്തി... സസൂഷ്മം നിലത്തേക്ക് നോക്കി.. ഇല്ലാ... അവിടെ എങ്ങും ഒരു തുള്ളി രക്തം പോലുമില്ല.... കൃഷ്‌ണാ.. അപ്പോൾ ഞാൻ കണ്ടത്....?? ****------*****-----*****------***-----**** രാത്രിയിൽ ഉണ്ടായത് അമ്മയോട് പറയാൻ നേരം വെളുത്തപ്പോളേ മിത്ര ഇല്ലത്തേക്കിറങ്ങി.... അപ്പോളാണ് ഉണ്ണി മോൾ കരഞ്ഞു കൊണ്ട് ഓടിവന്നത്.... "ചേച്ചി, ഓടി വാ... അവിടെ.. "ഏങ്ങൽ അടിച്ചു കൊണ്ട് അവൾക്ക്‌ മുഴുമിപ്പിക്കാൻ പറ്റുന്നില്ല... "എന്താ.. പറ്റിയെ??"മിത്രയുടെ ശബ്ദത്തിൽ പേടി ഉണ്ടാരുന്നു... ഒന്നും പറയാതെ അവൾ മിത്രയുടെ കയ്യും വലിച്ചോണ്ട് ഓടി... ഇല്ലത്തെ നടുമുറ്റത്തോട് ചേർന്നു നിൽക്കുന്ന മുറിയിൽ നിന്നും ഏങ്ങലടി ഉയരുന്നുണ്ട്... അമ്മേം ഓപ്പോളും ജാനുവും കട്ടിലിന്റെ ചുറ്റും കൂടി നിൽപ്പുണ്ട്.... "മോളെ... എന്റെ ഉണ്ണി?? "അവളെ കണ്ട് സുമംഗല ഏങ്ങലടിച്ചു... "എന്താ പറ്റിയെ? " "രാവിലെ കാവിലേക്ക്‌ പോകാൻ ഇറങ്ങിതാ എന്റെ കുട്ടി....കോണിപ്പടീന്ന് താഴെ വീണു.. ഞാൻ നോക്കുമ്പോൾ ബോധം ഉണ്ടാരുന്നില്ല...വെള്ളം തളിച്ചപ്പോൾ ബോധം വീണതാ... പക്ഷേ ഇപ്പം വീണ്ടും.. " മിത്ര അവനെ നോക്കി ശരിയാണ്... അവൾ ശക്തിയിൽ അവന്റെ മുഖത്ത് വെള്ളം തളിച്ചു....കിച്ചു പതിയെ കണ്ണു തുറന്നു... മിത്രയെ കണ്ട് അവൻ ഞെട്ടി... "ഇപ്പോൾ എന്തു തോന്നുന്നു....? " "നല്ല രസം തോന്നുന്നു... " "എന്തേലും വയ്യായ്ക ഉണ്ടേൽ കുട്ടിയോട് പറഞ്ഞോളൂ.. "അമ്മയാണ്.... "ഒന്നുമില്ല, ... " "അമ്മേ.. ദേ കിച്ചേട്ടന്റെ തലേടെ പിന്നിൽ ചോര.. "ഉണ്ണിമോൾ പറഞ്ഞു... മിത്ര അവന്റെ പ്രതിഷേധം വകവയ്ക്കാതെ ബലമായി തലയുടെ പിന്നിൽ നോക്കി... നന്നായി പൊട്ടിട്ടുണ്ട്... മിത്ര റൂമിൽ ചെന്ന് മെഡിക്കൽ ബോക്സ്‌ എടുത്തിട്ട് വന്നു... "എന്തേലും നേരത്തേ തലയിൽ പുരട്ടീ രുന്നോ? വല്ല പച്ച മരുന്നൊ മറ്റോ? " "ബോധം കെട്ടു കിടക്കുന്ന ഞാൻ എവിടെ പോയി മഞ്ഞൾ തേക്കാനാ..? "കിച്ചൂന്റെ സ്വരത്തിൽ അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.... "സ്റ്റിച് ഇടേണ്ടി വരും.... എല്ലാരും ഒന്ന് പുറത്തേക്കു ഇറങ്ങി നിൽക്കുവാണെങ്കിൽ... " റൂമിൽ നിന്നു എല്ലാരും പുറത്തിറങ്ങി.. മിത്ര സൂഷ്മതയോടെ സ്റ്റിച്ചിട്ടു.....സുമംഗല അപ്പോളേക്കും അകത്തേക്ക് വന്നു. "ഈ ടാബ്ലറ്റ് 3നേരം കൊടുക്കണം .. വേദന യ്കുള്ളതാ.. "സുമംഗല കണ്ണീർ തുടച്ചോണ്ട് വാങ്ങി... "റസ്റ്റ്‌ എടുക്കണം.... പിന്നെ വോമിറ്റ് ചെയ്യുവാണെൽ എന്നോട് പറയണം.... " മിത്ര നോക്കിയപ്പോൾ കിച്ചു ഉറക്കം നടിച്ചു.. അവൾ പോയെന്നറിയാൻ ഒരു കണ്ണ് തുറന്നു നോക്കി.. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ മിത്രക്ക് ചിരി വന്നു... ഹോസ്പിറ്റലിൽ പോകുന്നെനു മുൻപ് മിത്ര ഒന്നൂടെ കിച്ചൂനെ കാണാൻ എത്തി.. "ഇപ്പൊ എങ്ങനെ ഉണ്ട്?" അവൾ ചോദിച്ചു കിച്ചു അത് കേട്ടഭാവം നടിച്ചില്ല..... "ഡോ പൊട്ടാ... തന്നോടാ ചോദിച്ചേ?? " പുറത്ത് ആരും ഇല്ലെന്നു ഉറപ്പുവരുത്തി മിത്ര ചോദിച്ചു.. ."ആരാടീ പൊട്ടൻ...? '"കിച്ചു ഒരു യുദ്ധത്തിനെന്ന പോലെ അവളുടെ നേരെ ചീറി... മിത്ര പതിയെ അവന്റെ അടുത്തേക്ക് വന്നു... എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു... "പെങ്കുട്യോൾടെ മുറിയിൽ രാത്രി കേറുന്നോരെ ഞങ്ങടെ നാട്ടിൽ വേറെ പേരാ വിളിക്കണേ... " കിച്ചു ഞെട്ടി...എങ്കിലും അത് മറച്ചു കൊണ്ട് ചോദിച്ചു... "പെങ്കുട്യോൾടെ മുറീലോ?? ആര്? താനെന്താ പിച്ചും പെയ്യും പറയുന്നേ?? " "താങ്കൾ തന്നെ.. താനല്ലെടോ ഇന്നലെ രാത്രി എന്റെ റൂമിൽ വന്നേ... കരീം വാരി തേച്ച്... " "ഞാനോ.... ആ മുറിയിൽ ചില ശല്യങ്ങൾ ഒക്കെയുണ്ട്... വല്ല ഗന്ധർവാനോ മറ്റോ ആവും... അതാ ഇയാളോട് അവിടെ താമസിക്കേണ്ടെന്ന് പറഞ്ഞേ... " "ഗന്ധർവനല്ല... കാമദേവൻ... എന്നെകൊണ്ട് ഒന്നും പറയിപ്പിക്കേണ്ട... എടോ ഡോക്ടറോടും വക്കിലിനോടും കള്ളം പറയണ്ട...തന്റെ തലേലെ ഇഞ്ചുറി നിലത്തു ഇടിച്ചതൊന്നും അല്ല... ആരോ ടോർച്ചു വച്ചു ഇടിച്ചെന്റെയാ... ഒരു ഡോക്ടർക്ക്‌ മനസ്സിലാകും മുറിവു കണ്ടാൽ അത് എങ്ങനെ ഉണ്ടായതാണെന്ന്.... " "ടോ.. ടോ.. ടോർച്ചോ?? ആര് അടിച്ചു? ആർക്കിട്ട് അടിച്ചു? " "ടോ ടോ ടോർച്ചല്ല... ഫിലിപ്സിന്റെ ടോർച്ച്... ഞാൻ അടിച്ചു.. തന്റെ തലമണ്ടയ്ക്കിട്ട് അടിച്ചു... " "താൻ വെറുതേ ഇല്ലാത്തത് പറയല്ലേ... തന്റെൽ എന്താ തെളിവുണ്ടോ... ഉണ്ടേൽ കാണിക്ക്‌... "കിച്ചു വെല്ലുവിളിച്ചു.... അവൾ അവന്റെ അടുത്തേക്ക് വന്നു.. കിച്ചുവിനു നേർക്കു നേർ നിന്നു... അവളുടെ മോതിര വിരൽ ഉയർത്തി കാട്ടി... അതിൽ മിത്ര എന്ന് എഴുതിയ ഒരു മോതിരം ഉണ്ടാരുന്നു... "ഞാൻ ഇന്നലെ എന്റെ മുറീല് വന്ന ഗന്ധർവനിട്ട് ഒരു ഇടീം കൂടി കൊടുത്തിരുന്നു.. " "അതിന്?? " "തന്റെ ചെവിടെ പിന്നിൽ ആ പാടുണ്ട്.. ആ ഇടിടെ പാടിന്റെ കൂടെ ഐ. എസ്. ഐ. മുദ്ര പോലെ മിത്രാന്നും ഉണ്ട്... ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം... " കിച്ചൂന്റെ തൊണ്ട വരണ്ടു.... ശബ്ദം പുറത്തു വന്നില്ല... മുഖം വെള്ള കടലാസ് പോലെ വിളറി വെളുത്തു .... അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി മേശയ്ക്കിട്ട് ഇടിച്ചു... "എന്താ കിച്ചു ശബ്ദം?? " അമ്മയും ഓപ്പോളും ഓടി വന്നു.... "ഒന്നുമില്ലാമ്മേ..... ഉണ്ണീടെ കയ്യിന്നു ഒരു ടോർച്ചു താഴെ വീണതാ.... " മിത്ര പറഞ്ഞു... അവർ ആശ്വാസത്തോടെ തിരിച്ചു നടന്നു... "എന്നാൽ ഞാനും ഇറങ്ങട്ടെ ടോർച്ച് ഗന്ധർവ്വാ... "പല്ലിളിച്ചു കാട്ടി മിത്രയും അവർക്ക് പിന്നാലെ നീങ്ങി...... തുടരുന്നു…
944 കണ്ടവര്‍
1 ദിവസം
#

📔 കഥ

❤️മിത്രവിന്ദ❤️ Part 1 "നിനക്ക് ഇറങ്ങാം ഇവിടുന്ന്... നിന്റെ പ്രായത്തിൽ ഒരു പെൺകുട്ടി ഇവിടുണ്ട്.. " "നീലു, ഞാൻ എവിടെ പോകും??? " "എനിക്കറിയില്ല.... പക്ഷേ ഇപ്പോൾ നീ ഇവിടുന്ന് ഇറങ്ങണം... "ചേച്ചി... ഞാൻ " "നിനക്ക് പോകാം.... എന്റെ കയ്യിൽ ഇതേയുള്ളു.. "കുറച്ചു മുഷിഞ്ഞ അഞ്ഞൂറു രൂപ നോട്ടുകൾ നീലിമ അവളെ ഏല്പിച്ചു. " വേണ്ട..... " അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു... പുറത്തു തുലാമഴ തിമിർത്തു പെയ്യുന്നു. മിത്ര ഒന്നും അറിഞ്ഞില്ല... അവൾ ഓടുകയായിരുന്നു.... " പ്രദീപ്‌, പ്രദീപ്.... "അവൾ ആ വാതിലിൽ ആഞ്ഞു തട്ടി.കൊട്ടാരസദൃശ്യമായ ആ വീടിന്റെ വാതിൽ തുറന്നു. " നീയോ?? മിത്രാ... എന്താ ഇവിടെ? " " പ്രദീപ്‌, നീ വാ എന്റെ കൂടെ... " അവൾ പ്രദീപിന്റെ കയ്യിൽ പിടിച്ചു മുന്നോട്ടു നീങ്ങി... "എടാ.... "പിന്നിൽ നിന്നുള്ള ഗർജ്ജനം കേട്ടു അവർ തിരിഞ്ഞു നോക്കി..വിശ്വനാഥൻ ഇടി മുഴക്കത്തെക്കാൾ ഉച്ചത്തിൽ അലറി. " ഇവൾ എന്താ ഇവിടെ? " " എനിക്കറിയില്ല... അച്ഛാ... " " എന്താടി.. നിനക്ക് ഇവിടെ കാര്യം? " "അങ്കിൾ , പ്ലീസ്.... പ്രദീപിനെ എന്റെ കൂടെ വിടണം... ഡാ.. നിനക്കറിയില്ലേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്... നീ അത് നീലുനോട് ഒന്ന് പറഞ്ഞാൽ മതി... " അവൾ കെഞ്ചി. " നിന്നെ പോലുള്ള ഒരുത്തിയുടെ കൂടെ ഞാൻ ഇവനെ വിടാനോ?? ഞങ്ങൾ രാവിലെ അങ്ങോട്ട്‌ വരാൻ ഇരിക്കുകാരുന്നു... ഈ ബന്ധം തന്നെ വേണ്ടെന്ന് പറയാൻ... "അവൾ ഞെട്ടി... പ്രദീപിന്റെ നേർക്കു തിരിഞ്ഞു.. " എന്താ പ്രദീപ്?? ഇവർ പറയുന്നേ? " "നിനക്കൊന്നും അറിയില്ല അല്ലേ.. അനാശാസ്യത്തിന് പോലീസ് പിടിച്ച നിന്നെ ഞാൻ മരുമകളാക്കണോ.." അത് പറഞ്ഞത് പ്രദീപിന്റെ അമ്മയായിരുന്നു.... മിത്ര അവരെ തുറിച്ചു നോക്കി .... അവൾ പ്രദീപിന് നേരെ നിന്നു... "ഇയാൾക്കൊന്നും പറയാനില്ലേ... നീ പറഞ്ഞിട്ടാണ് ഞാൻ അവരുടെ ഒപ്പം കാറിൽ കയറിയത്... നിന്റെ മുന്നിൽ വെച്ച്...." "ഓ.. പിന്നേ അവൻ അറിഞ്ഞിട്ടു കൂടിയില്ല.. പിന്നാ.. നീ വല്യ ഡോക്ടർ അല്ലേ? എന്നിട്ട് എന്നെ കൊണ്ട് പറയിപ്പിക്കരുത്.. എന്റെ കുഞ്ഞുരക്ഷപെട്ടു.. " അവന്റെ അമ്മ അവൾക്കു നേരെ ചീറി.. "കടക്കടീ പുറത്ത്...ഇതോടെ തീർന്നു എല്ലാം.. സ്വന്തം വീട്ടുകാർക്ക് പോലും വേണ്ടാ.. " "പ്രദീപ്‌...... "അവൾ പറയാൻ വന്ന വാക്കുകൾ മുറിഞ്ഞു.. അവൾ തിരിച്ചു നടന്നു... പിന്നെയും തിരിച്ചു വന്നു... " പ്രദീപ്.. ഒരു നിമിഷം " അവൻ നിസ്സഹായ ഭാവത്തിൽ നോക്കി.. " ഇതാ.. ഇതും കൂടി വെച്ചോളൂ.. "അവൾ തന്റെ വിരലിൽ നിന്നും ആ ഒറ്റക്കൽ മോതിരം ഊരി അവന്റെ കയ്യിൽ വെച്ചു. എന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. " ഇനി എന്നെ കള്ളിയും കൂടി ആക്കേണ്ട.. പൊയ്ക്കോളൂ... രാത്രിയിൽ ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം..ഗുഡ് ബൈ "അവളുടെ ശബ്ദം ഇത്തവണ ദൃഢമായിരുന്നു.... ആ കണ്ണുകളിലേക്കു നോക്കാൻ തന്നെ അവനു ഭയം തോന്നി അന്ന് പേമാരി രാക്ഷസനെപ്പോലെ പെയ്തിറങ്ങി.... മിത്ര നടന്നു ആ നഗരവീഥിയിലൂടെ....എങ്ങോട്ടെന്നറിയാതെ ..... ******************************** " ഓ.. ഈ നശിച്ച മഴ.. മിത്രയെ വിളിച്ചിട്ട് കിട്ടുന്നുമില്ല " "മോളെ... നീ ടെൻഷൻ ആവാതെ.. അവൾ വീട്ടിൽ സുഖായി ഇരിക്കുന്നുണ്ടാവും.. " "പപ്പാ... നമുക്ക് അവിടെ വരെ പോയാലോ.. "ആൻ ചോദിച്ചു. "ഈ മഴേത്ത്തോ? നിനക്ക് വട്ടാണോ? "സൂസൻ അവളോട്‌ ദേഷ്യപ്പെട്ടു... "പ്ലീസ്.. മമ്മ... പ്ലീസ്.. പപ്പാ... "ആൻ കെഞ്ചി.. "മോളെ.. നാളെ പോകാം. പപ്പാ രാവിലെ അവിടെ കൊണ്ടുപോവാം.. പ്രോമിസ്..... " "ഇച്ചായാ... ഗേയ്റ്റ് അടച്ചിട്ടില്ല.. ഒന്നു അടക്കൂ.. ഇതാ കുട "സൂസൻ പറഞ്ഞു. ജോയ് കുട നിവർത്തി പുറത്തിറങ്ങി.. ഈ അടുത്ത കാലത്തൊന്നും ഇതുപോലെ മഴ പെയ്തിട്ടില്ല...അയാൾ ഓർത്തു... ഗെയ്റ്റ് ചാരി നോക്കുമ്പോൾ മതിലിനോട് ചേർന്ന് ഒരു സ്ത്രീ രൂപം... ജോയ് ഒന്ന് ഞെട്ടി... ഈശോയെ... "ആരാത്? " ജോയ് ടോർച് അടിച്ചു ചോദിച്ചു.... അപ്പോൾ ആ രൂപം ഒന്ന് അനങ്ങി.... "സൂസിയെ... ഒന്ന് ഇങ്ങു വന്നേ.... " "എന്നാ ഇച്ചായാ... ഇതിയാന് പേടിയാണോ... " ജോയുടെ വിളി കേട്ടു ആനും സൂസനും ഇറങ്ങി വന്നു... "ഡി.. ഒരു പെണ്ണ്,., "ജോയ് പറഞ്ഞു. അവർ ഗേറ്റിനു വെളിയിൽ ഇറങ്ങി.. " മിത്രാ.. മോളെ എന്താടാ ഇവിടെ ഇരിക്കുന്നെ? "ആൻ ഓടി ചെന്നു.. "പ്ലീസ്.. എന്നെ പറഞ്ഞു വിടരുത്.. ഞാൻ രാത്രി കഴിയും വാരെ ഇവിടെ ഇരുന്നോട്ടെ ... നേരം വെളുക്കുമ്പോളേ പൊക്കോളാം.. "അവൾ കെഞ്ചി... " എന്താടാ പറയുന്നേ? നീ എഴുന്നേൽക്ക്... നമുക്ക് അകത്തു പോകാം " ആൻ വിതുമ്പി കൊണ്ട് പറഞ്ഞു...ജോയ് കുട അവൾക്കു നേരെ പിടിച്ചു.. അവളെ ഒരു കുഞ്ഞിനെ എന്നവണ്ണം അവർ അകത്തേക്ക് കൊണ്ട് പോയി. ********************--*---*--****** കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഒരു ട്രെയിൻ അവളിരിക്കുന്ന ജനലരികിൽ കൂടി കടന്നു പോയി... മിത്രവിന്ദ ഞെട്ടി ഉണർന്നു.... അവൾ പുറത്തേക്കു നോക്കി.. ശിവപുരം എത്തണമെങ്കിൽ ഇത്ര നേരം എടുക്കും?? ആവോ....എത്ര പെട്ടെന്നാണ് കാലം കൊഴിഞ്ഞു പോകുന്നേ??? ഐയിംസിലെ പഠന കാലവും... എം ഡി എടുത്തതും.... ഒക്കെ... താൻ തനിച്ചായിട്ട് 2 വർഷം... ഓർത്തപ്പോൾ അദ്‌ഭുതം തോന്നുന്നു.. എങ്ങനെ ഇവിടെ വരെ എത്തി??? അപ്പേം അമ്മേം പ്രാര്ഥിക്കുന്നുണ്ടാവാം..തന്റെ കണ്ണന്റെ തൊട്ടടുത്തിരുന്ന്.. ഇപ്പോൾ ഡയറക്റ്റ് കണ്ണനോട് പറയാല്ലോ..... ഓർത്തിരുന്ന് സമയം പോയി... ശിവപുരം ആവും അടുത്ത സ്റ്റേഷൻ... ഇറങ്ങി നിൽക്കാം അവിടെ ഒരു മിനുട്ടേ ട്രെയിൻ നിർത്തൂ... മിത്ര കയ്യിൽ ട്രോളിയും പുറത്ത് ഒരു എയർ ബാഗും തൂക്കി പ്ലാറ്റഫോമിൽ ഇറങ്ങി.... അയ്യേ.. പ്ലാറ്റഫോം എന്നൊന്നും വിചാരിക്കേണ്ട... ഒരു തിട്ട... അതിൽ അവിടെ ഇവിടെ ആയി ബെഞ്ചുകൾ... ഒന്നു രണ്ടു കന്നുകാലികൾ മേയുന്നു... മഞ്ഞ പെയിന്റ് അടിച്ച കോൺക്രീറ്റ് ബോർഡിൽ എഴുതിട്ടുണ്ട്.... ശിവപുരം..... "ഡി....."മിത്ര തിരിഞ്ഞു നോക്കി.... ആൻ !! "എന്റെ അന്നമ്മേ.. നീയങ്ങു ചീർത്തു ബോയ്ലർ കോഴിയെപ്പോലെ ആയല്ലോ.....നിൻറെ ഡയറ്റ് ഒക്കെ ഇപ്പൊ എന്തിയേ... "മിത്ര അവളെ പൊക്കി എടുത്തു കൊണ്ട് ചോദിച്ചു. "എടി.. താഴെ നിർത്തടീ..നിനക്ക് വട്ടാണോ,?? " ആൻ അലറി വിളിച്ചു... "എവിടെ നിന്റെ ആൽബിച്ചായൻ.. നിന്റെ ഡിയറസ്റ്റ്‌ ഫ്രണ്ട് ആയ ഞാൻ വരുന്നു എന്നു അറി ഞ്ഞു മുങ്ങിയോ?" "ഇച്ചായാന് പഞ്ചായത്ത്‌ ഓഫീസിൽ ഇൻസ്‌പെക്ഷൻ ഉണ്ട്.. നീ എത്തുമ്പോഴേക്കും വീട്ടിൽ എത്തും.. വാ നമുക്ക് പോകാം... ഞാൻ സ്കൂട്ടി എടുത്തിട്ടുണ്ട്.. " "ഈ ഓണം കേറാ മൂലയിൽ സ്കൂട്ടിയോ? " " ഞാൻ നമ്മുടെ പഴേ കുട്ടനെ ഇച്ചായന്റെ കയ്യും കാലും പിടിച്ചു ഇവിടെ കൊണ്ടുന്നു... " **************************** '' അമ്മച്ചിയേ... ഞങ്ങൾ എത്തി... " ആൻ വിളിച്ചു പറഞ്ഞു.. ത്രേസ്യമ്മ ഇറങ്ങി വന്നു... "ഇതാണ് എന്റെ മിത്ര... " "കുഞ്ഞിനെ കുറിച്ച് ഇവൾ പറയാത്ത ഒരു ദിവസം പോലും ഇല്ലാ... " "ത്രേസ്യമ്മച്ചിയെ കുറിച്ചും ഇവൾ എന്നും പറയാറുണ്ട്....." "വന്ന കാലിൽ നിക്കാതെ അകത്തോട്ടു വാ...ഞാൻ നല്ല അപ്പോം കോഴിക്കറിം ഉണ്ടാക്കി വെച്ചിട്ടുണ്ട്... " അപ്പോളാണ് ടക ടക ശബ്ദത്തിൽ ഒരു ബുള്ളറ്റ് അങ്ങോട്ട്‌ വന്നത്....... "ടീ,ഇതാണോ നിന്റെ അച്ചായൻ !! ആളു കൊള്ളാല്ലോ... മൊഞ്ചനാണല്ലോ... നിനക്ക് തീരെ മാച്ചല്ലാ...." "ആന്നോ?? എന്നാലേ അതല്ല ഇച്ചായൻ...ആ പുറകിന്ന് ഇറങ്ങുന്നതാ....നിനക്ക് ഇങ്ങേരെ ഇഷ്ടായെങ്കിൽ നോക്കുന്നോ?.. ഇച്ചായന്റെ ബെസ്റ്റ് ഫ്രണ്ടാ..നിനക്ക് പറ്റിയ ടീമാ... " "എന്താ ഒരു കുശുകുശുപ്പ്... "പിന്നിൽ നിന്ന് ഇറങ്ങി വന്നയാൾ ചോദിച്ചു. "ഹലോ ആൽബിച്ചായാ.... "മിത്ര കൈ നീട്ടി. "വെൽക്കം... ഡോക്ടർ മിത്ര ടു ശിവപുരം.. " ആൽബി ഒരു ഹസ്തദാനം പാസ്സാക്കി..... "മിത്ര എന്നോട് പറയാരുന്നു അവൾക്കു കിച്ചുനെ കെട്ടണംന്ന്... " മിത്ര കണ്ണും തള്ളി അവളെ നോക്കി... എടി വേവ് നെറ്റ് ഫെയറേ..... "പിന്നേ, അനാശാസ്യത്തിന് അകത്തു കിടന്നോരെ അല്ലേ ഞാൻ കെട്ടുന്നത്? " കിച്ചന്റെ മറുപടി കേട്ടു എല്ലാരും ഞെട്ടി....... തുടരുന്നു….
1.2k കണ്ടവര്‍
2 ദിവസം
#

📔 കഥ

❤️ ദുർഗ ലക്ഷ്മി❤️ Part 9 കാർ തുറന്നു ഒരു മധ്യവയസ്‌കയായ സ്ത്രീയും അവരുടെ ഭർത്താവെന്നു തോന്നുന്ന ഒരാണും കൂടെ ഇറങ്ങി വന്നു... ഞാൻ അവരോടു കയറി ഇരിക്കാൻ പറഞ്ഞു അകത്തേക്ക് പോന്നു ... അച്ഛനും മുത്തശ്ശിയും അമ്മയും ഉമ്മറത്തേക്ക് ചെന്നു... "ഞങ്ങൾ കിച്ചന്റെ പേരെന്റ്സ് ആണ്... " അച്ഛന്റെ മുഖത്തു വല്ലാത്ത പേടി ഞാൻ കണ്ടു... "കുടിക്കാൻ എന്താ എടുക്കണ്ടേ... " "എന്തും ആകാം... " ആ അച്ഛൻ പറഞ്ഞു... അപ്പോളേക്കും കിച്ചന്റെ അമ്മ പറഞ്ഞു തുടങ്ങി .. "അവന്റെ ഒരു ആഗ്രഹങ്ങൾക്കും ഞങ്ങൾ എതിരു നിന്നിട്ടില്ല... അവന്റെ നല്ല ഭാവി കരുതി ആണ്...ദുബായ് ൽ ജോലി റെഡി ആക്കിയതും നല്ലൊരു പെൺകുട്ടിയെ അവനു വേണ്ടി കണ്ടു വച്ചതും... പക്ഷെ.. നിശ്ചയം വരെ എത്തിയ വിവാഹം, അവൻ പെണ്ണിന്റെ വീട്ടിൽ പോയി മുടക്കി... " എല്ലാം കേട്ടു തല താഴ്ത്തി നിൽക്കുന്ന എന്റെ അച്ഛന്റെ മുഖം എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.. "ലച്ചൂനെ കോൺടാക്ട് ചെയ്യാതിരിക്കാൻ എല്ലാ വഴികളും ഞങ്ങൾ നോക്കി... കാരണം കോളേജ് ടൈമിൽ ഇത്തരം ഇഷ്ടങ്ങൾ ഒക്കെ സാധാരണ ആണ്.. അതു കുറച്ചു നാൾ ഒരു കോൺടാക്ടും ഇല്ലാതെ വരുമ്പോൾ മറക്കും എന്ന് ഞങ്ങൾ കരുതി... പക്ഷെ... " അപ്പോളേക്കും കിച്ചന്റെ അച്ഛൻ പറഞ്ഞു തുടങ്ങി... "എങ്ങനെയോ മെയിൽ വഴിയോ മറ്റൊ കിച്ചൻ കോളേജിലെ ഒരു അനൂപ് എന്നൊരു പയ്യൻ ആയിട്ട് കോൺടാക്ട് ഉണ്ടാക്കി...അവൻ എന്തൊക്കെയോ ഫോട്ടോസൊ മറ്റൊ കിച്ചന് അയച്ചു കൊടുത്തിരുന്നു... ഇതുവരെ അതൊന്നും അവൻ ഞങ്ങളെ കാട്ടിയിട്ടില്ല... അന്നുതൊട്ട് ഇന്നുവരെ ഞങ്ങടെ മോൻ ഞങ്ങളോട് പോലും ഒന്നും മിണ്ടിയിട്ടില്ല..ഏത് നേരവും എന്തെങ്കിലും ആലോചിച്ചു ഉള്ള ഇരുപ്പും... എല്ലാം മറക്കാൻ ന്റെ കുട്ടി മദ്യപാനം വരെ തുടങ്ങി.... " അതു പറഞ്ഞു ആ അച്ഛൻ കരഞ്ഞു തുടങ്ങി.... കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ കുഴഞ്ഞു ബോധം മറഞ്ഞു വീണു പോയി ഞാൻ... മുഖത്തു വീണ വെള്ളത്തുള്ളികൾ കണ്ണുകൾ തുറപ്പിച്ചു... എന്നെ വീണ്ടും ഓർമയിലേക്ക് കൊണ്ടുവരുമ്പോൾ ഞാൻ കിച്ചേട്ടന്റെ അമ്മയുടെ മടിയിൽ ആയിരുന്നു... "ക്ക് കിച്ചേട്ടനെ ഒന്ന് കാണണം അമ്മേ ... " "അവൻ കാറിൽ ഉണ്ട്.... മോളെ ഫേസ് ചെയ്യാൻ ഉള്ള മടി കൊണ്ടു ഇറങ്ങിയില്ല... " എഴുന്നേറ്റു കാറിലേക്ക് ഓടുമ്പോൾ എന്റെ കണ്ണുനീർ കാരണം എനിക്ക് കാഴ്ച മങ്ങി തുടങ്ങിയിരുന്നു... കാർ ന്റെ പിന്നിലെ ഡോർ തുറന്നു... കിച്ചേട്ടന്റെ അടുത്തേക്ക് കയറി ഇരുന്നു ഞാൻ... "കിച്ചേട്ടാ.... " "ലച്ചൂ.... " "എന്തിനാ ഇങ്ങനെ ഒക്കെ.... ഞാൻ അങ്ങനെ ഒക്കെ ചെയ്യോ... കിച്ചേട്ടന് തോന്നുന്നുണ്ടോ... ഞാൻ അങ്ങനെ വേറൊരാളെ.... " "ലച്ചൂട്ടാ... താൻ ഒന്ന് കൂൾ ആകു.. എനിക്ക് അറിയാം എന്റെ പെണ്ണിനെ... ഇങ്ങനെ ഒക്കെ കുറച്ചു ആക്ട് ചെയ്തത് കൊണ്ടാ എന്റെ പേരെന്റ്സ് ഇപ്പൊ നിന്നെ ചോദിച്ചു ഈ ഇല്ലത്തേക്ക് വന്നത് പോലും... " ഈശ്വര അപ്പോ... എന്റെ കിച്ചേട്ടന് കുഴപ്പം ഒന്നും ഇല്ലാല്ലേ... ന്റെ കണ്ണാ നീ കാത്തു ... "ഞാൻ നല്ലോണം പേടിച്ചുട്ടോ... " കിച്ചേട്ടന്റെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി... അപ്പോളേക്കും അച്ഛനും അമ്മയും അങ്ങോട്ട്‌ വരുന്നത് കണ്ടതും കിച്ചേട്ടൻ പെട്ടന്ന് സൈലന്റ് ആയി... എന്റെ തോളിൽ തല ചായ്ച്ചു തളർന്നപോലെ കിടന്നു... "മോനെ ഇങ്ങോട്ട് ഇറങ്ങി വരൂ ... ഇപ്പൊ നിന്റെ ലച്ചൂ കൂടെ ഉണ്ടല്ലോ... " കിച്ചേട്ടൻ കാറിൽ നിന്നും ഇറങ്ങി ..... "മോളെ കിച്ചനെ കൊണ്ടു ഒന്ന് നടന്നിട്ട് വരൂ... അവൻ ഒന്ന് ഓക്കേ ആകട്ടെ... " അതു പറഞ്ഞു കിച്ചേട്ടന്റെ അച്ഛൻ കിച്ചേട്ടനെ നോക്കി കണ്ണടച്ചു കാണിച്ചു... കിച്ചേട്ടന്റെ കയ്യും പിടിച്ചു ഞാൻ ഇല്ലത്തിന്റെ പിന്നിലെ പാടത്തേക്ക് നടന്നു ... "അച്ഛനും കൂടെ അറിഞ്ഞിട്ടാണോ എല്ലാം..." "അച്ഛനാണ് ഈ വിദ്യ പറഞ്ഞു തന്നത്... " ഞാൻ ശരിക്കും ഞെട്ടി... "അമ്മേടെ ആങ്ങളയുടെ മകൾ ആയി കല്യാണം ഫിക്സ് ചെയ്തിട്ടാണ് അവർ എന്നെ അങ്ങോട്ട്‌ വിളിപ്പിച്ചത്... " "അപ്പോ ജോലി .. " "ജോലിയും ഓക്കേ ആയിരുന്നു... ചെന്ന അന്ന് തന്നെ എന്റെ ഫോൺ അടക്കം എല്ലാം അമ്മ തന്ത്രപൂർവം മാറ്റിയിരുന്നു... എനിക്ക് തന്നെ ഒന്ന് കോൺടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ലായിരുന്നു... " "അപ്പോ അനൂപേട്ടൻ ആയി കോൺടാക്ട് ഉണ്ടെന്നു പറഞ്ഞതോ... " "കോളേജിൽ ഞാൻ കൊടുത്ത മെയിൽ ഐഡി വച്ചു അനൂപ് എനിക്ക് മെയിൽ ചെയ്തിരുന്നു... അങ്ങനെ അവന്റെ നമ്പർ വാങ്ങി കുറച്ചു നാൾ സംസാരിച്ചു... പിന്നീട് ഒരിക്കൽ അവൻ തന്റെ കുറച്ചു പിക്സ് എനിക്ക് അയച്ചു... ഇനി കിച്ചൻ നാട്ടിലേക്കു വരണ്ടാ അവൾ ഇപ്പൊ എന്റെ മാത്രം ആയി എന്നൊക്കെ പറഞ്ഞു... " "ന്റെ കൃഷ്ണ എന്നിട്ട്... " "ഞാൻ അതു അച്ഛനെ കാണിച്ചു കാര്യം പറഞ്ഞു... അപ്പോളേക്കും എന്റെ കല്യാണനിശ്ചയം അടുത്തിരുന്നു... അവരുടെ വീട്ടിൽ പോയി.. ഈ കല്യാണം നടക്കില്ല എന്ന് മാളുവിനോട് പറഞ്ഞു അവളുടെ കാല് പിടിച്ചു കല്യാണം ഒഴിവാക്കി.. ഭാഗ്യത്തിന് അവൾക്കും ആരോ ഉണ്ട്.. അതുകൊണ്ട് വീട്ടുകാരുടെ വാശിക്ക് വേണ്ടി നിന്നു കൊടുത്തതാ അവളും.. പിന്നെ ഞാനും അച്ഛനും കൂടെ ഭയങ്കര ആക്ടിങ് ആരുന്നു.. " "ഈശ്വര... ഈ ആക്ടിങ് ൽ ഉരുകി തീർന്നൊരു ജന്മം ഉണ്ടിവിടെ... അതറിയോ കിച്ചേട്ടന്... " "നിന്നെ സ്വന്തമാക്കാൻ ഞാൻ അനുഭവിച്ചതൊന്നും സങ്കടം അല്ലെ ലച്ചൂ... " "ഉം..... ഇന്ന് കോളേജിൽ വന്നിട്ടു എന്തിനാ എന്നെ പിന്നെയും വിഷമിപ്പിച്ചേ... " "ടോ...അച്ഛനേം കൂട്ടി ആണ് ഞാൻ കോളേജിലേക്ക് വന്നത്...ആ ഫോട്ടോ നിന്റെ കയ്യിൽ തന്നിട്ട് .. ബാക്കി ഡ്രാമ തന്റെ ഇല്ലത്തു വച്ചു ആകാം എന്ന് അച്ഛൻ പറഞ്ഞു... പാവം അത്രയും ഹെല്പ് ചെയ്തിട്ടു അനുസരിക്കാതെ പറ്റുമോ... പിന്നെ അനൂപ് ഒന്ന് സന്തോഷിക്കട്ടെ എന്ന് കരുതി... ഇതിനുള്ള മറുപടി നമുക്ക് നമ്മുടെ കല്യാണം അവനെ ക്ഷണിക്കുമ്പോൾ തീർക്കാം... അല്ലെ... ലച്ചൂ... " "കിച്ചേട്ടാ.... ഞാൻ എന്തോരം എന്റെ കണ്ണനെ വിളിച്ചു കൂട്ടി എന്നറിയോ... " "എനിക്കറിയാം നീ ഇവിടെ ഉരുകി തീരുകയാകും എന്ന്... അനൂപ് നെ വിളിക്കുമ്പോൾ ഒക്കെയും തന്നെ ഒന്ന് കോൺടാക്ട് ചെയ്യാൻ ഒരു നമ്പർ ചോദിച്ചിട്ടു അവൻ തന്നില്ല... വിശേഷങ്ങൾ എല്ലാം അവൻ തന്നെ അറിയിക്കുന്നുണ്ട് എന്നാണ് പറഞ്ഞെ... പക്ഷെ ആ ഫോട്ടോസ് കിട്ടിയപ്പോൾ ആണ് ചതി മണത്തതു... അന്നുതൊട്ടുള്ള ആക്ടിങ് ആണ് മോളെ..... " കിച്ചേട്ടന്റെ തോളിൽ തല ചായ്ച്ചു അങ്ങനെ ഇരുന്നു പോയി ഞാൻ... "ലച്ചു..... ഐ ലവ് യൂ..... " "ഐ ലവ് യൂ ടൂ.... " കിച്ചേട്ടന്റെ ചുണ്ടുകൾ എന്റെ കണ്ണിലും നെറ്റിയിലും കവിളും അധരങ്ങളിലും... ഓടി നടന്നു... ആ കൈകൾക്കുള്ളിൽ നിൽകുമ്പോൾ ഞാൻ എന്റെ കണ്ണനോട് മനസ്സിൽ നന്ദി പറഞ്ഞു ...... *********** "കിച്ചേട്ടാ... മതി.. കുളത്തിന്നു കേറു...പിള്ളേർക്ക് വയ്യാണ്ടാകുംട്ടോ... " "പിന്നെ മഴചാറ്റിൽ കൊള്ളുമ്പോളേക്കും തുമ്മുന്ന നിന്നെ പോലെ അല്ല എന്റെ ചുന്ദരികൾ.. അല്ലേടാ മക്കളെ .. " "അമ്മ പൊയ്ചോ .... " "കേട്ടോടി നിന്നോട് പൊക്കോളാൻ... ഞങ്ങൾ വന്നോളാം... നീ ആ തൊട്ടിലിൽ കിടക്കുന്ന രണ്ടിനേം എടുത്തു യാത്ര ആക്കി.. നീയും യാത്ര ആയിക്കോ... ഞങ്ങൾ ദേ വരുന്നു... " "ങ്ങോട്ടാ ചാ... " "നമ്മൾ അച്ഛനും അമ്മേം പഠിച്ച കോളേജിലേക്ക് പോകുവാ.. മക്കൾക്ക്‌ കാണണ്ടേ... " "ഉം.. ഐക്കീം വാങ്ങി തരോ മോൾക്ക്‌ .. " "ച്ചും വെണം... " "രണ്ടാൾക്കും വാങ്ങി തരാം.. വാ... ഇനിം ഇവിടെ വെള്ളത്തിൽ കിടന്നാൽ നിങ്ങളുടെ അമ്മ എന്നെ തട്ടികളയും... " യാത്രയായി മക്കളെ എല്ലാം കൂട്ടി ഞങ്ങൾ കോളേജിന്റെ പടി കയറി... ഇന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം ആണ്... എല്ലാ പഴയ സ്റ്റുഡന്റസ് ഉം വരും... "ഹായ് ഡാ.... ലച്ചൂ.. " അളക.. ഓടി വന്നെന്റെ കയ്യിന്നു മോനെ വാങ്ങി... അപ്പോളേക്കും എന്റെ മുന്നിലേക്ക് വന്ന ആളെ കണ്ടു എന്റെ കണ്ണുകളിൽ കനൽ പാറി... !അനൂപേട്ടൻ... ! "ഇതെന്താ കിച്ചേട്ടാ വല്ല അംഗനവാടി തുടങ്ങാൻ പ്ലാൻ ഉണ്ടോ... " "എന്ത് പറയാൻ ആണ് ബ്രോ.. എന്റെ സഹധർമ്മിണി ടെ എംബിഎ കഴിഞ്ഞു നിൽകുമ്പോൾ ഇനി എനിക്കൊരു മോളെ തരോ എന്നു ചോദിച്ചു... ഇവൾ എനിക്ക് രണ്ടു മോളെ തന്നു... എന്റെ പൊന്നോമനകൾക്ക് രണ്ടു വയസ് കഴിഞ്ഞപ്പോൾ ഞാൻ ചുമ്മാ ഇവളോട് ഒരു മോനെ ചോദിച്ചു... അപ്പോ ഇവൾ എനിക്ക് രണ്ടു മോനെ തന്നു.... സ്നേഹം ആയാലും എന്തായാലും വാരി കോരി കൊടുത്തുള്ള ശീലം അല്ലെ എന്റെ പെണ്ണിന്... " എല്ലാവരും കൂട്ടച്ചിരി ആയി... "എന്താ പേര് മക്കള്ടെ... " "ഉത്തര ലക്ഷ്മി, ഉജ്വല ലക്ഷ്മി, അശ്വിൻ കൃഷ്ണ, ആദിൻ കൃഷ്ണ.... " "ഹോ... ഇനിയും മോനേം മോളേം ചോദിക്കാൻ പ്ലാൻ ഉണ്ടോ കിച്ചേട്ടാ..., " കയ്യിൽ ഒരു കുഞ്ഞു വാവയുമായി ജൂണ അങ്ങോട്ട്‌ വന്നു അതു ചോദിക്കുമ്പോൾ കിച്ചേട്ടൻ എന്റെ മുഖത്തേക്ക് നോക്കി ഞാൻ നാണിച്ചു തല താഴ്ത്തി .. ഒരു മോനെ കിച്ചേട്ടനും ഒരു മോനെ ഞാനും തോളിൽ കിടത്തി ഓഡിറ്റോറിയത്തിലേക്ക് നടന്നു.. അമ്മുകുട്ടിം അമ്മാളു കുട്ടിയും ഞങ്ങൾക്ക് മുന്നേ ഓടി... അകലെ നിന്നു നടന്നു വരുന്ന ആളെ കണ്ടതും ഞാൻ ഒന്ന് നിന്നു.. ഫ്രഡി... ! "ലച്ചൂ... എപ്പോ വന്നു... " "ഹായ് ബ്രോ... " "ഹായ് ഡാ... " "നിന്റെ ഫാമിലി വന്നില്ലേ... " "ഫാമിലി ഒന്നും ആയിട്ടില്ല കിച്ചേട്ടാ... " "എങ്കിൽ നിനക്ക് വല്ല സെമിനാരിയിലും പോകയിരുന്നില്ലെടാ... " "ഏയ്... മനസൊന്നു റെഡി ആയിട്ടു വേണം... ഞാൻ വിളിക്കും രണ്ടാളെയും.. മക്കളെ കൂട്ടി വരണം അപ്പോൾ... വരില്ലേ ലച്ചു... " അതു പറഞ്ഞു ഫ്രഡി എന്റെ മുഖത്തേക്ക് നോക്കുമ്പോൾ കിച്ചേട്ടൻ എന്നെ നോക്കി ഒരു കള്ള ചിരി ചിരിക്കുന്നുണ്ടായിരുന്നു... ഇനി... ഞങ്ങളുടെ കുഞ്ഞു സ്വർഗത്തിലേക്ക് ഞങ്ങൾ മടങ്ങട്ടെ.... "ലച്ചു.... നിനക്ക് ഇതുവരെ കിടക്കാറായില്ലേ.... " "ഇവരെ ഒന്ന് ഉറക്കട്ടെ കിച്ചേട്ടാ.... " "ഉവ്വ്‌.. ഞാൻ ഇന്നും പട്ടിണി... അച്ചന്റെ പുന്നാര മക്കൾക്ക്‌ ഞാൻ വച്ചിട്ടുണ്ട് ട്ടാ... " "കൊച്ചുങ്ങളോട് കുശുമ്പ് പറയാതെ ഉറങ്ങാൻ നോക്ക് കിച്ചേട്ടാ... " അപ്പുറത്തെ റൂമിൽ പകല് മുഴുവൻ പിള്ളേരുടെ പിന്നാലെ ഓടി തളർന്നു ഉറങ്ങുന്നുണ്ട് എന്റെ അച്ഛൻ... ഇപ്പൊ കുട്ടികളെക്കാൾ ചെറുപ്പം ആയി അച്ഛനും മുത്തശ്ശിയും... കുറച്ചു നാൾ കഴിഞ്ഞാൽ തിരിച്ചു ദുബായ് ലേക്ക് പോകണ്ടേ എന്ന് വിഷമിച്ചു ഇരിക്കുമ്പോൾ ആണ്.. ഇന്നലെ കിച്ചേട്ടന്റെ അച്ഛനും അമ്മയും വിളിച്ചു.. ഇനി നാട്ടിൽ സെറ്റിൽ ആകാൻ പോവാ എന്ന് പറഞ്ഞത്.... ****** കിച്ചേട്ടന്റെ അച്ഛനും എന്റെ അച്ഛനും കൂടെ നാലു മക്കളെ നോക്കി വയ്യാതെ തലയ്ക്കു കൈ കൊടുത്തു ഇരിപ്പുണ്ട്... "ഇവർ ശരിക്കും നമുക്കിട്ടു ഒരു പണി തന്നതാണോ മോൾടെ അച്ഛാ ... " അതു കേട്ടു മുറിയിൽ ഇരുന്നു എന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നുണ്ട് എന്റെ കിച്ചേട്ടൻ.. ഇനി ഞാൻ പോട്ടെട്ടൊ.... കിച്ചേട്ടൻ തിരക്കുന്നുണ്ട്....ജ്വാല ********* അവസാനിച്ചു....
1.2k കണ്ടവര്‍
2 ദിവസം
#

📔 കഥ

❤️ദുർഗ ലക്ഷ്മി❤️ Part 8 "ലച്ചൂ... കിച്ചനെക്കാൾ... ഏറെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു... പക്ഷെ നീ അത് കാണാതെ പോയി... " മറുപടി പറയാതെ ഞാൻ തിരിഞ്ഞു നടന്നു.... ***** തോൽക്കില്ല എന്ന വാശി ആയിരുന്നു മനസ്സിൽ... തന്നെ കിച്ചേട്ടൻ ചതിക്കില്ല... എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.... കോളജിന്റെ ഗ്രൗണ്ടും ഇടവഴികളും എന്നെ ഒരുപാട് കരയിച്ചു... ആ ഓർമ്മകൾ എന്നെ കൊന്നുകൊണ്ടിരുന്നു.... ഇടയ്ക്കിടെ അനൂപേട്ടൻ എന്നെ കാണാൻ വന്നു കൊണ്ടിരുന്നു... "ലച്ചു... എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം.... " "അനൂപേട്ടാ.. എക്സാം അടുത്തു വരുവാ... " "ഞാൻ ഒന്ന് സംസാരിച്ചാൽ എന്താ പ്രശ്നം... " "എനിക്ക് കേൾക്കണം എന്നില്ല... " പല വട്ടം ഞാൻ ഒഴിഞ്ഞുമാറി കൊണ്ടിരുന്നു... എങ്ങനെയോ ദിവസങ്ങൾ കഴിച്ചു കൂട്ടി... **** "മോളെ... പരീക്ഷ ആകാറായില്ലേ... " "ഉം... " "ന്റെ കുട്ടി നല്ലോണം പഠിക്കണം.. അച്ഛന്റെ പ്രതീക്ഷ ആണ് മോള്... " "പഠിക്കും അച്ഛാ.. ഞാൻ അച്ഛനെ വിഷമിപ്പിക്കില്ല... " "ഈ പ്രായത്തിൽ പല വിഷമങ്ങളും വരും.. ന്റെ കുട്ടി നമ്മുടെ കണ്ണനെ നല്ലോണം ഒന്ന് വിളിച്ചാൽ മാറുന്ന വിഷമങ്ങളെ നമുക്കുള്ളൂ... " "ഞാൻ നല്ലോണം പ്രാര്ഥിക്കുന്നുണ്ട് അച്ഛാ... " പക്ഷെ അച്ഛനോട് അങ്ങനെ പറഞ്ഞാലും എന്റെ മനസ്സ് പറഞ്ഞിരുന്നു... ഇപ്പൊ പ്രാർത്ഥന പോലും ഇല്ലാലോ ലച്ചൂ എന്ന്... ****** രാവിലെ കുളത്തിൽ മുങ്ങി നിവർന്നത് പുതിയൊരു ലച്ചു ആകാൻ ആയിരുന്നു... കണ്ണനെ തൊഴുതു.. കോളേജിൽ പോകുമ്പോൾ... പഠിച്ചു ഒരു ജോലി വാങ്ങണം എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ... ഇത്തവണ സെൻറ് ഓഫ് ഞങ്ങൾക്കായിരുന്നു... സ്റ്റഡി ലീവും.... പഠിപ്പും... എക്സാമും എങ്ങനെയോ കഴിഞ്ഞു... ***** രാവിലെ മുതൽ റിസൾട്ട്‌ വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു ഞാൻ.. "എന്തിനാ അച്ഛന്റെ കുട്ടിക്ക് ഇത്ര ടെൻഷൻ... " "അറിയില്ല.. വല്ലാത്ത ഒരു പേടി പോലെ... " "എന്റെ കുട്ടി ഇതുവരെ പഠിച്ചു വാങ്ങി കൂട്ടിയ ട്രോഫികൾ ആണ്.. ആ മരപ്പെട്ടി നിറയെ... ഇനി ഈ ട്രോഫി കൂടെ ന്റെ കുട്ടി വാങ്ങിയില്ലേലും അച്ഛനും സന്തോഷം തന്നാ.... " കുറച്ചു കഴിഞ്ഞതും എന്റെ കോളേജിലെ കുട്ടൻമാഷ് ഇല്ലത്തേക്ക് ഓടി വന്നു... കുട്ടന്മാഷിന്റെ വീടു എന്റെ ഇല്ലത്തിന്റെ കുറച്ചു അടുത്താണ്... "തിരുമേനി.. മോൾക്ക്‌ റാങ്ക് ഉണ്ട് ട്ടൊ... " അതു കേട്ടതും സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു... അപ്പോളും ഞാൻ എന്റെ കയ്യിലെ മോതിരത്തിൽ അമര്ത്തി ഒന്ന് ചുംബിച്ചു... "കിച്ചേട്ടന്റെ ലച്ചും റാങ്ക് ഹോൾഡർ ആയിരിക്കുന്നു... ഇത്തവണ കിച്ചേട്ടൻ എനിക്ക് എന്ത് സമ്മാനം ആണ് തരാൻ പോണേ... " സങ്കടങ്ങൾ കണ്ണുനീർ ആയി ഒഴുകി... ***** കോളേജിൽ സ്വീകരണം നടക്കുമ്പോൾ എന്ത് പറയണം എന്നെനിക്കു അറിയില്ലായിരുന്നു... ഒരിക്കൽ സ്വന്തമായി കവിത എഴുതി ചൊല്ലി മുഴുവനാക്കാൻ ആകാതെ ഇതേ സ്റ്റേജിൽ നിന്നും കണ്ണീരോടെ ഇറങ്ങിയ നാളുകൾ എന്നെ ഓർമ്മകളിൽ ഓടി എത്തി... എന്റെ മുന്നിൽ നിരന്നിരിക്കുന്ന ഓരോ മുഖങ്ങളിലും ഞാൻ പരതി... പിന്നിൽ ചിരി തൂകി അനൂപേട്ടൻ നില്പുണ്ട്... അനൂപേട്ടനെ ശ്രദ്ധിച്ചു കൊണ്ടു ജൂണയും... കോളേജിൽ നിന്നും പോയ ഒരുവിധം പേരും തന്റെ ഈ സന്തോഷവേള കാണാൻ വന്നിരിക്കുന്നു.. എന്റെ കിച്ചേട്ടൻ ഒഴികെ... എന്നെ ഒറ്റക്കാക്കി പോയാലും തോറ്റില്ല ഞാൻ... സദസിനെ നോക്കി വിനയപൂർവം മൈക്ക് ഏറ്റു വാങ്ങുമ്പോൾ വാക്കുകൾക്കായി ഞാൻ പരതി... കരഞ്ഞു കേറിയ കോളേജിൽ നിന്നും കരഞ്ഞു കൊണ്ടു ഇറങ്ങുന്ന ക്യാമ്പ്സ് മാജിക്‌... "വേദിയിലിരിക്കുന്ന... വിശിഷ്ട വ്യക്തികളെ എന്റെ കൂട്ടുകാരെ.... ..... ... ഓരോ വാക്കുകളും കണ്ണീർ തുള്ളികൾ ആയി എന്നിൽ നിന്നും അടർന്നു വീണു കൊണ്ടിരുന്നു.... തുടരും... വാക്കുകൾ ഇടയ്ക്കു കണ്ണീരിൽ കുതിർന്നു വീണു... പറയാൻ വന്നതൊക്കെ ഇടക്ക് വച്ചു മുറിഞ്ഞു പോയി ... അപ്പോളാണ് ഓഡിറ്റോറിയത്തിന്റെ ബാക്കിൽ ആയി.... ആ മുഖം...... ന്റെ കിച്ചേട്ടൻ..... ഈശ്വര.... എന്തൊക്കെയോ പറഞ്ഞു തീർത്തു ഞാൻ തിരിച്ചു സീറ്റിൽ വന്നിരുന്നു.. പരിപാടി ഒന്ന് തീരാൻ കൊതിച്ചു ... എല്ലാം കഴിഞ്ഞതും ഞാൻ ഓടി കിച്ചേട്ടന്റെ അരികിൽ നിന്നു... അടുത്തുണ്ടായിരുന്ന ആരെയും ഞാൻ കണ്ടില്ല... അച്ഛൻ അമ്മ... ടീച്ചേർസ് ആരെയും ഞാൻ കണ്ടില്ല.... ഒന്നും ചിന്തിക്കാൻ എനിക്ക് തോന്നിയില്ല.... ഓടിക്കിതച്ചു കിച്ചേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിച്ചേട്ടനെ ഞാൻ വരിഞ്ഞു മുറുക്കുമ്പോൾ ഒരിക്കൽ പോലും കിച്ചേട്ടൻ എന്നെ തിരിച്ചൊന്നു ആശ്ലേഷിച്ചില്ല... പെട്ടന്ന് ഞാൻ കിച്ചേട്ടനെ വിട്ടു മാറി നിന്നു... ആ മുഖത്തു ദേഷ്യം ആണോ സങ്കടം ആണോ എന്നെനിക്കു വായിക്കാൻ കഴിഞ്ഞില്ല... എന്റെ കള്ളകൃഷ്ണ എന്തിനാ ഈ പരീക്ഷണം.... അപ്പോളേക്കും എന്റെ കയ്യിൽ ഒരു കവർ തന്നു കിച്ചേട്ടൻ തിരിച്ചു നടന്നിരുന്നു... അതു തുറന്നു നോക്കിയതും... എന്റെ നെഞ്ചു പൊട്ടി ഞാൻ ചത്തു പോകും എന്ന് തോന്നിപോയി.. തളർന്നു താഴെ ഇരുന്നു ഞാൻ... അപ്പോളേക്കും അച്ഛൻ എന്റെ അടുത്തേക്ക് വന്നു.... എന്റെ കയ്യിലെ കവർ വാങ്ങി അച്ഛൻ അതെടുത്തു നോക്കി... "മോളെ... " അനൂപേട്ടൻ അന്ന് കിച്ചേട്ടന്റെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞ അന്ന് എന്നെ താങ്ങി എണീപ്പിച്ചതും എന്റെ കൂടെ ഇരുന്നതും ആയ ഫോട്ടോസ്.. അപ്പോളത്തെ ആ ഷോക്കിൽ അനൂപേട്ടൻ എന്നെ വട്ടം പിടിച്ചതോ... കണ്ണീർ തുടച്ചതോ ഒന്നും എനിക്ക് ഓർമ ഇല്ല... "അച്ഛാ..... " എന്ന് വിളിച്ചു ആ നെഞ്ചിലേക്ക് ഞാൻ വീഴുമ്പോൾ ഹൃദയം പൊട്ടുന്ന സങ്കടം അച്ഛനും ഉണ്ടായിരുന്നു... അച്ഛൻ എന്നെ പിടിച്ചു താങ്ങി ഔട്ടോയിൽ കേറ്റി ഇല്ലത്തേക്ക് വരുമ്പോൾ... ഒരു ശവത്തിനു തുല്ല്യം ആയിരുന്നു ഞാൻ... ഇത്രയും നാൾ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നിട്ട് എന്തിനാ കൃഷ്ണ.... ന്നെ ങ്ങനെ കഷ്ടപ്പെടുത്തണേ.... കിച്ചേട്ടൻ തന്നെ അവിശ്വസിക്കും എന്ന് ഞാൻ കരുതിയില്ല... ഇനിയിപ്പോ കിച്ചേട്ടന്റെ കല്യാണം കഴിഞ്ഞു എന്നത് സത്യം തന്നെ ആണോ കണ്ണാ... കരഞ്ഞു കലങ്ങി കോലായിൽ വന്നിരുന്നു ഞാൻ.. "ന്താ പറ്റിയെ മുത്തശ്ശിടെ ചുട്ടിക്ക് " "മോളോട് ഒന്നും ചോദിക്കണ്ട അമ്മേ... " "ന്റെ കൃഷ്ണ ..... ന്റെ കുട്ടിയെ കാത്തോണേ... " മുത്തശ്ശി എന്റെ അരികിൽ വന്നിരുന്നു... ആ മടിയിൽ തല വച്ചു ഞാൻ കിടന്നു... മുത്തശ്ശിയുടെ കൈകൾ എന്റെ മുടിയിഴകളിൽ തലോടികൊണ്ടിരുന്നു.... എപ്പോളോ എന്റെ കണ്ണുകൾ അടഞ്ഞു പോയി... പെട്ടന്ന് മുറ്റത്ത്‌ ഒരു കാർ വന്നു നിന്നു... ഞാൻ ചാടി എണീറ്റു നിന്നു... തുടരുന്നു……
1.9k കണ്ടവര്‍
3 ദിവസം
#

📔 കഥ

❤️ ദുർഗ ലക്ഷ്മി❤️ Part 7 അതെഴുതി ആ കയ്യിൽ കൊടുക്കുമ്പോൾ അവൻ അതു നോക്കിയിട്ട് എന്നെ നോക്കി... "ഈ അനിയത്തി കുട്ടി എന്നത് ഒന്ന് മാറ്റാൻ പറ്റോ... " "അതു മാറ്റാൻ പറ്റില്ല.. അങ്ങനെ ആയിപോയി.. " അതിന്റെ സൈഡിൽ ബ്രാക്കറ്റിൽ അവൻ എഴുതി .... "അച്ചായന്റെ പെണ്ണ്... " തിരിച്ചു ഓഡിറ്റോറിയത്തിൽ വന്നു.. ഒരു ഓരം പിടിച്ചു ഇരുന്നു ഞാൻ... അനൂപേട്ടൻ നല്ല ഹാപ്പി ആണ് ഇപ്പൊ ലച്ചൂന് ആരും ഇല്ല ഈ കോളേജിൽ എല്ലാരും പോയി... P.G ഫസ്റ്റ് ഇയർ ആയതുകൊണ്ട് അനൂപേട്ടൻ ശരിക്കും വിലസി... ഇപ്പൊ നാലു വർഷം ആയി അനൂപേട്ടൻ ഈ കോളേജിൽ.. ഭാഗ്യവാൻ... ഇനി പഠിപ്പിന്റെ നാളുകളിലേക്ക് ഊളയിടാം... ******* പിന്നീട് ഓരോ ദിവസവും എനിക്ക് ഓരോ യുഗം ആയി ആണ് തോന്നിയത് .. "എന്താ മോളെ...വല്ലാത്ത സങ്കടം.... കിച്ചൻ പോയാലും ഞങ്ങൾ ഒക്കെ ഇവിടെ തന്നെ ഉണ്ട്ട്ടൊ.. " അനൂപേട്ടൻ.. കിച്ചേട്ടൻ ഇവിടെ ഇല്ലാത്തതിന്റെ തലയെടുപ്പ് കാണിക്കാൻ വന്നേക്കുന്നു.. മറുപടി പറയാതെ ഞാൻ തിരിച്ചു ക്ലാസ്സിൽ വന്നിരുന്നു... അപ്പോളേക്കും അനൂപേട്ടൻ അങ്ങോട്ട്‌ വന്നു.. "എന്താ ലച്ചു... അപ്പോ നമ്മുടെ അങ്കം തുടങ്ങുവല്ലേ .. " "അനൂപേട്ടാ.. പ്ലീസ് .. ദ്രോഹിക്കരുത്... " "അനൂപിന്റെ പെണ്ണാടി നീ... " "അതു എനിക്കും കൂടെ തോന്നണ്ടേ.. " "അതൊക്കെ തോന്നാൻ അത്ര പേരുത്ത് നേരം വേണോ എന്റെ ലച്ചൂട്ടി... " ഞാൻ തല താഴ്ത്തി നിന്നു... മനസ്സിൽ ആരോ തീക്കൊള്ളി കൊണ്ടു കുത്തണ പോലെ ഒരു വേദന... പല വട്ടം അനൂപേട്ടന്റെ കണ്ണിൽ പെടാതെ മാറി നടന്നു ഞാൻ... അങ്ങനെ എക്സാം വന്നു... ****** സ്റ്റഡി ലീവിലും എക്സാം ടൈമിലും ഒരിക്കൽ പോലും കിച്ചേട്ടനെ കണ്ടില്ല... അണപൊട്ടി ഒഴുകി.... വാശിയോടെ ഞാനും പഠിച്ചു... കോളേജ് ടോപ്പർ ആയി തന്നെ താൻ പാസ്സ് ആയി... അച്ഛനും അമ്മയ്ക്കും എന്റെ കിച്ചേട്ടനും കൊടുക്കാൻ ആ റിസൾട്ട്‌ മാത്രം അല്ലെ ഉള്ളു എന്റെ കയ്യിൽ... ******* ഇന്ന് കിച്ചേട്ടന്റെ റിസൾട്ട്‌ വരും... എക്സാം കഴിഞ്ഞിട്ടും കിച്ചേട്ടൻ എന്നെ കാണാൻ ഒന്ന് വന്നില്ല... അതായിരുന്നു എനിക്ക് ഏറ്റവും സങ്കടം... ആ ഓർമകളിൽ ഞാൻ നാളുകൾ കഴിച്ചു കൂട്ടി... ഇനി കിച്ചേട്ടൻ തന്നെ പറ്റിക്കുകയായിരുന്നോ ഭഗവാനെ.... എനിക്ക് കണ്ണുനീർ പിടിച്ചു നിർത്താൻ ആയില്ല... നേരത്തെ എണീറ്റു കുളിച്ചു കണ്ണനെ തൊഴാൻ നടന്നു... "ഭഗവാനെ നല്ലത് മാത്രം വരുത്തനെ.... നിയെ ഉള്ളു തുണ... വേണ്ടാത്ത മോഹം ആയിരുന്നു എങ്കിൽ എന്തിനാ എനിക്കി പ്രതീക്ഷ നീ തന്നെ എന്റെ കള്ളകണ്ണാ... സാരല്ല്യ... നിന്റെ പരീക്ഷണങ്ങൾ ഞാൻ ഏറ്റെടുക്കും... ഈ പൊട്ടിപെണ്ണിനെ ഇനിയും ഇട്ടു പരീക്ഷിക്കരുത് ട്ടൊ... " തിരിച്ചു വീട്ടിൽ വന്നു നേദ്യം പകർത്തി കോളേജിൽ പോയി... ഇന്നും സ്ട്രൈക്ക് കാരണം തിരിച്ചു പോന്നു... ഇല്ലത്തു വന്നു ടീവി വച്ചു ഇരുന്നു.. അപ്പോൾ ആണ് TCV യിൽ ആ ന്യൂസ്‌ കണ്ടത്... "കാലിക്കറ്റ്‌ സർവകലാശാല മാസ്റ്റർ ഓഫ് കോമേഴ്‌സ് പരീക്ഷഫലം പുറത്തു വന്നു... ഇത്തവണ ഒന്നാം റാങ്ക് തൃശ്ശൂർ ജില്ലക്ക്.... ഒപ്പം കിച്ചേട്ടന്റെ ഫോട്ടോയും... എന്റെ കണ്ണാ... എനിക്ക് സന്തോഷം കൊണ്ടു ഇരിക്കാൻ പറ്റാനില്ലായിരുന്നു ഞാൻ ഓടി പോയി അച്ഛനെ വിളിച്ചു കൊണ്ടു വന്നു അതു കാണിച്ചു കൊടുക്കുമ്പോൾ അച്ഛന്റെ മുഖത്തു അതിലേറെ സന്തോഷം... സത്യത്തിൽ കിച്ചേട്ടൻ അച്ഛനും ഒരു മകനായി കഴിഞ്ഞിരിക്കുന്നു.. "മോള് പിന്നെ കിച്ചനെ കണ്ടോ... " "ഇല്ല അച്ഛാ... " "ഉം... മോൾക്ക്‌ വിധിച്ചതാണേൽ വരും.. വിഷമിക്കണ്ട... " അച്ഛൻ അതു പറഞ്ഞു നിൽക്കലെ മുറ്റത്തു ഒരു കാർ വന്നു നിന്നു... അതിൽ നിന്നും എന്റെ കിച്ചേട്ടൻ ഇറങ്ങി വരുന്ന കണ്ടപ്പോൾ ഓടി ചെന്നു കെട്ടിപ്പിടിക്കാൻ തോന്നി എനിക്ക്... "വരൂ മോനെ.. " കിച്ചേട്ടൻ എന്നെ ഇടക്കണ്ണിട്ടു നോക്കി... ഞാൻ വാതിലിനു പിറകെ ഒളിച്ചു നിന്നു... കിച്ചേട്ടൻ ഒരു കവർ എടുത്തു അച്ഛന്റെ കയ്യിൽ കൊടുത്തു.. "എന്താ മോനെ ഇതൊക്കെ... " "റിസൾട്ട്‌ വന്നു...അതിന്റെ സന്തോഷത്തിനു വാങ്ങിത " "ടീവി യിൽ കണ്ടു മോനെ... " അച്ഛനും കിച്ചേട്ടനും ഉമ്മറത്തു ഇരുന്നു സംസാരിച്ചു... അപ്പോളേക്കും അമ്മ അങ്ങോട്ട്‌ വന്നു.. അമ്മക്ക് ഒന്നും മനസിലായില്ല... "ലച്ചൂന്റെ കോളേജിൽ പഠിക്കുന്ന കുട്ടിയാ ദേവു... റാങ്ക് ഒക്കെ കിട്ടി.. സന്തോഷം അറിയിക്കാൻ വന്നതാ... " "ആണോ... മിടുക്കൻ ആണല്ലോ... ഞാൻ ചായ എടുക്കാം ട്ടൊ... " "വേണ്ട അമ്മേ... ഇപ്പൊ കുടിച്ചതെ ഉള്ളു.. " "ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോകല്ലേ മോനെ... " "എങ്കിൽ മോന് ഊണ് കഴിഞ്ഞു പോകാം... " അച്ഛൻ അതു പറയുമ്പോൾ എന്റെ മനസ്സ് അച്ഛൻ വായിച്ചപോലെ എനിക്ക് തോന്നി... അച്ഛന്റെയും എന്റെയും ഒപ്പം ഇല്ലവും അമ്പലവും തോടും വയലും ഒക്കെ നടന്നു കാണുവാരുന്നു കിച്ചേട്ടൻ... ഇടക്കൊക്കെ എന്നെ ചുമലിൽ ഒന്ന് തട്ടി പോകുന്നുമുണ്ട്... പാവം അച്ഛൻ ഇതൊന്നും അറിയുന്നില്ല... ഉച്ചക്ക് സാമ്പാറും അമ്മേടെ സ്പെഷ്യൽ മെഴുക്കു പുരട്ടിയും രസോം പായസോം കൂട്ടി ഊണ് കഴിച്ചു... "ഒരുപാട് നാൾ ആയി ഇങ്ങനെ ഒരു ഫുഡ് കഴിച്ചിട്ട്.. അസ്സലായിട്ടുണ്ട് ട്ടൊ അമ്മേ... " ഊണ് കഴിഞ്ഞു കൈ കഴുകി നിൽകുമ്പോൾ ആരും കാണാതെ എന്റെ ദാവണി തലപ്പിൽ കിച്ചേട്ടൻ കൈ തുടച്ചു.... ഇറങ്ങുമ്പോൾ നേരം പടി വരെ ഞാനും ചെന്നു... ഞങ്ങൾ ഇച്ചിരി നേരം ഒറ്റക്ക് എന്തേലും മിണ്ടിക്കൊട്ടെ എന്ന് കരുതിയാകും അച്ഛൻ പടിക്കലേക്കു വന്നില്ല... "ലച്ചൂട്ടി... " "ഇപ്പൊ സന്തോഷം ആയില്ലേ തനിക്കു... ഇനി ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ പേരെന്റ്സും കൂടെ കാണും... " "ഉം... " "പിന്നെ എന്റെ പേരെന്റ്സ് വരുമ്പോളും ഇങ്ങനെ ഒരു ഊണ് തരണം ട്ടൊ... ഇതുപോലെ സ്വാതിൽ ഭക്ഷണം കഴിച്ചിട്ട് ഇപ്പൊ കുറെ നാളായി... വയറും ഒപ്പം മനസും നിറഞ്ഞു... " "അതു കേട്ടാൽ മതി എനിക്ക്... " "വിളമ്പുന്നവന്റെ മനസാണ് ഭക്ഷണത്തിന്റെ സ്വാത് കൂട്ടുന്നത്... " "ആണോ.... " "അതേടി കോതേ..... നീ ഇങ്ങനെ നിന്നു നോക്കല്ലേ.. പൊക്കൊ.... നാളെ കോളേജിൽ സ്വീകരണം ഉണ്ട്... ഞാൻ നേരത്തെ എത്തും... അപ്പോ കാണാം... " "ഉം... " കിച്ചേട്ടൻ പോകുന്നത് നോക്കി ഞാൻ അങ്ങനെ നിന്നു... തിരിച്ചു ഇല്ലത്തേക്ക് കേറുമ്പോൾ അച്ഛൻ ഉമ്മറത്തു ഉണ്ടായിരുന്നു... "നല്ല സ്നേഹം ഉള്ള മോനാട്ടോ... അതല്ലേ റിസൾട്ട്‌ അറിഞ്ഞതും ഓടി വന്നത്... " അപ്പോളേക്കും അമ്മ കിച്ചേട്ടൻ കൊണ്ടു വന്ന കവർ തുറന്നു നോക്കി... അമ്മ അന്തം വിട്ടു നിൽപ്പാണ്... "വലിയ കവർ ആണല്ലോ ദേവു... എന്താത്... " "കുറച്ചു ഡ്രസ്സ്‌ ആണ്... സാരീം മുണ്ടും ഒക്കെ ഉണ്ട്... " ഞാൻ വേഗം അതെടുത്തു നോക്കി... അച്ഛന് മുണ്ടും എനിക്കും അമ്മയ്ക്കും സാരീ... മുത്തശ്ശി ക്ക് സെറ്റ് മുണ്ട്... ഉണ്ണിക്കുട്ടന് ഒരു റിമോട്ട് കാർ... "പാവം ആ കൊച്ചിന്റെ കാശ് കുറെ പോയിക്കാണും... " "അതൊക്കെ നല്ലോണം ഉള്ള വീട്ടിലെ ആണ്.. " അമ്മ അതു പറയുമ്പോൾ സന്തോഷം കൊണ്ടു അമ്മേടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു... അത്രയും നല്ല സാരീ ഒക്കെ അമ്മ കണ്ട കാലം മറന്നു... ഞാൻ അതിൽ നിന്നും ഒരു മഞ്ഞ സാരീ എടുത്തു... "ഇതിന്റെ ബ്ലൗസ് ഒന്ന് തയ്ച്ചു താ അമ്മേ... " "ഇതിപ്പോ എന്തിനാ തൈക്കണേ... നാളെ നീ എങ്ങോട്ടാ പോണേ... " "കോളേജിൽ പോകുമ്പോൾ ഉടുക്കാൻ .. " "ഇതു നാളെ തന്നെ ഉടുക്കണോ നിനക്ക്... " "പ്ലീസ് അമ്മ... " എന്തോ അമ്മേടെ മനസ്സ് അലിഞ്ഞു... ആ ബ്ലൗസ് തയ്ച്ചു കയ്യിൽ കിട്ടിയപ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്... കിച്ചേട്ടന് നാളെ കോളേജിൽ സ്വീകരണം നടക്കുമ്പോൾ ഓടിയെൻസ് ന്റെ ഇടയിൽ ഈ സാരീ ഉടുത്തു വേണം എനിക്ക് ഇരിക്കാൻ.... കിച്ചേട്ടന്റെ മാത്രം ലച്ചൂട്ടി ആയിട്ട്... നേരം വെളുക്കാൻ കൊതിച്ചിരുന്നു ഞാൻ... ******* "ന്റെ കണ്ണാ... കാത്തോണേ... ആ ചെക്കനെ ക്ക് തന്നെ തരണേ... തട്ടിപ്പറിക്കരുതേ കണ്ണാ... വൈകിട്ട് മുല്ലമാല കെട്ടി തരാം ട്ടൊ... " എങ്ങനെയോ കോളേജിൽ എത്തി... പത്തു മണിക്കാണ് ഫങ്ക്ഷൻ... കോളേജ് മൊത്തം കിച്ചേട്ടന്റെ ഫ്ലെക്സ് വച്ചിരിക്കുന്നു.. ഇതിൽ ഒരെണ്ണം എടുത്തു റൂമിൽ കൊണ്ടു വക്കാമായിരുന്നു... അങ്ങനെ ഓരോന്നും ചിന്തിച്ചു നടക്കുമ്പോൾ അതാ എന്റെ ക്ലാസ്സിന്റെ വാതിൽക്കൽ തന്നെ കിച്ചേട്ടൻ നില്കുന്നു.. ഹോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു എനിക്ക് അപ്പൊ... "കിച്ചേട്ടൻ എപ്പോ വന്നു... " "ഞാൻ നേരത്തെ വരും എന്ന് പറഞ്ഞതല്ലേ നിന്നോട്... " "ശ്യോ.. ചൂടാവല്ലേ... ബസ് കിട്ടണ്ടേ... ഇപ്പൊ മണി ഒമ്പത്‌ അല്ലെ ആയുള്ളൂ... " "നീ ബാഗ് വേഗം ക്ലാസ്സിൽ വച്ചിട്ട് വാ... " ഞാൻ ബാഗ് വച്ചു തിരിച്ചു വന്നതും കിച്ചേട്ടൻ എന്റെ കയ്യും പിടിച്ചു വലിച്ചു ഓടി... ഗ്രൗണ്ടിന്റെ സൈഡിലെ ലവേർസ് കോർണർ ൽ വന്നു നിന്നു... "ഹോ.. എത്ര നാളായി എന്റെ പെണ്ണിനെ ഇങ്ങനെ ഒന്ന് അടുത്ത് കണ്ടിട്ട്.. " "ഇതു പറയാൻ ആണോ എന്നെ ഇങ്ങനെ ഓടിച്ചെ.. " "ഉം... ഈ സാരി... നിനക്ക് നന്നേ ചേരുന്നുണ്ട്.. " "അതു പിന്നെ കിച്ചേട്ടന്റെ അല്ലെ സെലെക്ഷൻ.. " "ഇഷ്ടായോ തനിക്കു.. " "ഉം.. " "റാങ്ക് വാങ്ങിട്ടു എനിക്കൊന്നും തരനില്ലേ..?? " ഞാൻ ചിരിച്ചു കിച്ചുവേട്ടന്റെ കവിളിൽ ഒരുമ്മ കൊടുത്തു... "ഇത്രേം ഉള്ളു... " "ഇനിയും ഉണ്ട്... പക്ഷെ അതു കല്യാണം കഴിഞ്ഞേ തരുള്ളൂ... " "നീ കല്യാണം കഴിഞ്ഞു തന്നാൽ മതി... പക്ഷെ ഞാൻ ഇപ്പൊ തരും " അതു പറഞ്ഞു ഞാൻ മുഖത്തേക്ക് നോക്കുമ്പോളേക്കും കിച്ചേട്ടൻ എന്റെ അധരങ്ങൾ കവർന്നിരുന്നു... "മതി .... അവിടെ അന്നെഷികും... " എന്ന് പറഞ്ഞു ഉന്തിത്തള്ളി കിച്ചേട്ടന്റെ കയ്യും പിടിച്ചു നടക്കുമ്പോൾ അനൂപും കൂട്ടരും ഗ്രൗണ്ടിന്റെ മതിലിൽ ഇരിപ്പുണ്ടായിരുന്നു... "ഇവന്മാർ നിന്നോട് ഇപ്പൊ എങ്ങനെ ഉണ്ട്...? " "കുഴപ്പം ഒന്നും ഇല്ല കിച്ചേട്ടാ... " "ഉം.. ഞാൻ സ്റ്റേജിന്റെ ബാക്കിലേക്ക് ചെന്നു ടീച്ചേർസ് നെ ഒക്കെ ഒന്ന് കാണട്ടെ .... നീ അങ്ങോട്ട്‌ പൊക്കൊ... " തിരിച്ചു ഓഡിറ്റോറിയത്തിൽ വന്നിരുന്നു ഞാൻ... കുറച്ചു കഴിഞ്ഞു കിചേട്ടനുള്ള ട്രോഫി കൊടുക്കലും അനുമോദനവും ഒക്കെ ആയിരുന്നു... അപ്പോൾ ഒക്കെയും കിച്ചേട്ടൻ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു... ഇടക്ക് എപ്പോളോ ഒരു കാൾ വന്നു കിച്ചേട്ടൻ എണീറ്റു പോയി. വീണ്ടും വന്നിരുന്നു.. പക്ഷെ ആ പഴയ സന്തോഷം മുഖത്തു കാണുന്നില്ല.. എനിക്ക് ആകെ സങ്കടം ആയി... കിച്ചേട്ടന്റെ പ്രസംഗം ഒക്കെ ഉണ്ടായിരുന്നു... എല്ലാവരും ഭയങ്കര കയ്യടി ആയിരുന്നു അപ്പോൾ... എല്ലാം കഴിഞ്ഞു എല്ലാരും പിരിഞ്ഞു പോകാൻ നേരം കിച്ചേട്ടൻ എന്റെ അടുത്തേക്ക് വന്നു.. "അമ്മ വിളിച്ചിരുന്നു... എനിക്കെന്തോ ജോബ് അവിടെ ഓക്കേ ആക്കിയിട്ടുണ്ട്.. So എന്നോട് അങ്ങോട്ട്‌ ചെല്ലാൻ... ഇന്ന് ഈവെനിംഗ് ഫ്ലൈറ്റ് നു ഞാൻ പോകും... " ചങ്കിൽ ഒരു വെള്ളിടി വെട്ടി... കാത്തിരുന്നു കണ്ടപ്പോൾ വീണ്ടും കണ്മുന്നിൽ നിന്നും അടർത്തി കൊണ്ടു പോകുവാണല്ലോ ഭഗവാനെ.... ഉരുണ്ടു വന്ന കണ്ണുനീർ തുടച്ചു മാറ്റി ഞാൻ... "അതിനെന്താ കിച്ചേട്ടൻ പോയിട്ടു വരൂ .... ജോബ് ഒക്കെ കിട്ടുക എന്ന് പറഞ്ഞാൽ ഭാഗ്യം അല്ലെ... " "എന്നാലും... എനിക്ക് പറ്റുന്നില്ല ലച്ചു.... " "ചെ... ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ വിഷമിച്ചാൽ എങ്ങനാ കിച്ചേട്ടാ...പോയിട്ടു വരൂ... " എന്റെ ഉള്ളിലെ സങ്കടം ഞാൻ മറച്ചു വച്ചു.. "നിനക്ക് എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്നു ലച്ചു... " "കിച്ചേട്ടന്റെ നല്ലതിന് വേണ്ടി അല്ലെ.. " "എനിക്ക് നിന്നെ കാണാതെ പറ്റില്ല ലച്ചു... ഈ നിമിഷം നിന്നെ കൂടെ കൂട്ടാൻ തയ്യാറാ ഞാൻ... " "എന്തൊക്കെയാ കിച്ചേട്ടൻ പറയണേ... നമ്മുടെ ഭാവി കൂടെ നോക്കണ്ടേ... " "നിന്നെ പിരിഞ്ഞു ഒരു ഭാവി എനിക്ക് ഇല്ല ലച്ചു... " "അതിന് ആരാ ഇപ്പൊ പിരിയണെ... കുറച്ചു നാൾ കഴിഞ്ഞാൽ കിച്ചേട്ടന് ലീവ് എടുത്തു ഇങ്ങോട്ട് വരാലോ... " എങ്ങനെ ഒക്കെയോ കിച്ചേട്ടനെ ആശ്വസിപ്പിച്ചു വിടുമ്പോളും എന്റെ ചങ്കിൽ തീ ആയിരുന്നു... എന്റെ ഉള്ളിലെ വിഷമം ഞാൻ ആരെയും കാട്ടിയില്ല... വൈകുന്നേരം കിച്ചേട്ടൻ ദുബായ് ക്ക് പോയി... അതു വിശ്വസിക്കാൻ ആകാതെ.. ഇല്ലത്തെ കോലായിൽ പടിക്കലേക്കു കണ്ണും നട്ടു ഞാൻ ഇരുന്നു... ******* കിച്ചേട്ടൻ പോയിട്ടു ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു... കിച്ചേട്ടനെ കുറിച്ചു ഒരു വിവരവും ഇല്ല... ആരോടും ചോദിക്കാനും ഒരു വഴി ഇല്ലായിരുന്നു... ഞാൻ ഫൈനൽ ഇയർ ആയി... എന്റെ കിച്ചേട്ടൻ തിരിച്ചു വരുമ്പോളേക്കും കിച്ചേട്ടന് കൊടുക്കാൻ എന്റെ കയ്യിലും ഒരു റാങ്ക് വേണം എന്നത് എന്റെ വാശി ആയിരുന്നു... ഇന്ന് അനൂപേട്ടന്റെ സെൻറ് ഓഫ് ആണ്... ഇപ്പൊ കോളേജിൽ പോകുമ്പോൾ എനിക്ക് ആ പഴയ ഭയം ഇല്ല... കണ്ടും കേട്ടും മടുത്തു പോയിരിക്കുന്നു... "ലച്ചൂ... " തിരിഞ്ഞു നോക്കിയപ്പോൾ അനൂപേട്ടൻ... "തനിക്കു ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്... " "എന്താ... " "നിന്റെ കിച്ചേട്ടൻ... " "കിച്ചേട്ടൻ.... പറ... പറ... പറ അനൂപേട്ടാ... എന്താ കിച്ചേട്ടന്... " "കിച്ചന്റെ കല്യാണം കഴിഞ്ഞു എന്ന് കേട്ടു... " ഈശ്വര തലയിൽ കൈ വച്ചു ഇരുന്നു പോയി ഞാൻ.... "ആരാ പറഞ്ഞെ ഈ നുണ... നോക്ക് എന്റെ കയ്യിലെ ഈ മോതിരം... " "താൻ ടെൻഷൻ ആകല്ലേ... " "കണ്ടോ ഈ മോതിരം... ഇതെന്റെ കിച്ചേട്ടൻ ഇട്ടു തന്നതാ.... ഓർമ്മക്ക്... " "ടോ.. താൻ ഇങ്ങനെ ഡിപ്രെസ്സ്ഡ് ആകല്ലേ .. " "അനൂപേട്ടൻ കള്ളം പറയുവാ.. " "അല്ല ലച്ചൂ.. അവന്റെ കല്യാണം കഴിഞ്ഞു... " "നുണ.. നുണ... " "തന്നോട് ഞാൻ എന്തിനാ കള്ളം പറയണേ " എന്ന് പറഞ്ഞു അനൂപേട്ടൻ എന്നെ താങ്ങി എണീപ്പിച്ചു... എന്റെ അടുത്തിരുന്നു.. എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു... എന്ത് ചെയ്യണം എന്നെനിക്കു അറിയില്ലായിരുന്നു... നടക്കുമ്പോൾ കാലുകൾ തെന്നാതിരിക്കാൻ ഞാൻ പാടു പെട്ടു... കേട്ടതൊന്നും സത്യം ആകല്ലേ എന്ന് ചങ്ക് പൊട്ടി ഞാൻ പ്രാർത്ഥിച്ചു.. തുടരുന്നു…
1.9k കണ്ടവര്‍
4 ദിവസം
#

📔 കഥ

❤️ദുർഗ ലക്ഷ്മി❤️ Part 6 ഞാൻ നേരെ ഫ്രഡ്സ് ന്റെ അടുത്ത് പോയി നിന്നു.. ഉറിയടി.. കസേരയോട്ടം.. അങ്ങനെ കളികൾ ഓരോന്നും കാണുന്നതിനിടയിൽ എന്റെ കണ്ണുകൾ കിച്ചേട്ടന്റെ കണ്ണുകളുമായി പല വട്ടം ഉടക്കി... തുടരും.... എന്റെ നേരെ തന്നെ ഉണ്ടല്ലോ കിച്ചേട്ടൻ അതോണ്ട് ആ നിൽപ്പ് എനിക്കൊരു മുഷിച്ചിൽ ആയില്ല... ഉച്ചയാകാൻ നോക്കി ഇരുന്നു ഞാൻ... അങ്ങനെ കാത്തിരുന്നു ഞാൻ ഓടി ലൈബ്രറിയിൽ പോയി ഇരുന്നു... കുറച്ചു കഴിഞ്ഞതും കിച്ചേട്ടൻ അങ്ങോട്ട്‌ വന്നു.. എല്ലാരും ഗ്രൗണ്ടിൽ ആയോണ്ട് ലൈബ്രറിയിൽ ലൈബ്രെറിൻ അല്ലാതെ ആരും ഇല്ലാരുന്നു... "താൻ കുറെ നേരം ആയോ വന്നിട്ട്... " "ഇച്ചിരി... " "വാ.. നമുക്ക് അവിടെ ഇരിക്കാം... " കിച്ചേട്ടൻ ഒരു ബോക്സ്‌ എടുത്തിട്ട്.. അതു തുറന്നു... അതിൽ ഒരു റിങ് ആയിരുന്നു... "താൻ ആ കൈ ഒന്ന് നീട്ടിക്കെ... " എന്റെ മോതിരവിരലിൽ കിടന്ന കണ്ണന്റെ മോതിരത്തോട് ചേർന്നു കിച്ചേട്ടനും ആ മോതിരം എന്റെ വിരലിൽ ഇട്ടു തന്നു.. "ഇത് കിച്ചൻ നിനക്ക് തരുന്ന വാക്കാണ്... എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതു ഈ ലച്ചൂട്ടി ആയിരിക്കും... " എന്റെ കണ്ണു നിറഞ്ഞു... അത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല... "ലച്ചു... എന്താ താൻ ആകെ ഗ്ലൂമി ആയല്ലോ... " "ഏയ്... ഒന്നുമില്ല... " "താൻ വിഷമിക്കാതെ വാ... " കിച്ചേട്ടന്റെ കയ്യും പിടിച്ചു ഗാർഡനിലൂടെ കുറെ ദൂരം നടന്നു. . തിരിച്ചു വന്നു ഉച്ചക്ക് ഓണസദ്യ ഒരുമിച്ചു ഇരുന്നു ഉണ്ണുമ്പോളും അനൂപേട്ടന്റെ കണ്ണുകൾ എന്നെ ചുറ്റി വരിയുന്നുണ്ടായിരുന്നു... ****** ദിവസങ്ങൾ പിന്നെയും കടന്നു പോയി... എന്റെയും കിച്ചേട്ടന്റെയും പ്രണയം തഴച്ചു വളർന്നു... പക്ഷെ കിച്ചേട്ടന് ഒരുപാട് പഠിക്കാൻ ഉള്ളത് കൊണ്ടു ഒരു ഗ്യാപ് ഞങ്ങൾ ഇട്ടിരുന്നു .. പ്രണയം എന്ന കാട്ടുതീ.. അതു ഇന്നെന്നിൽ ഒരുപാട് പടരുന്നുണ്ട്... ഇനി കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ കിച്ചേട്ടന് സ്റ്റഡി ലീവ് ആകും... പിന്നെ എങ്ങനെ കാണും എന്നു ആലോചിച്ചു ഒരു എത്തും പിടിയും കിട്ടനില്ലായിരുന്നു.. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ കിച്ചേട്ടൻ ക്ലാസ്സിൽ കയറി വന്നു... "ലച്ചു... ഇന്ന് സ്ട്രൈക്ക് ആണ് . പിള്ളേർ ഇപ്പൊ എത്തും . താൻ വാ .. നമുക്ക് ഒന്ന് കറങ്ങിട്ടു വരാം... " "എങ്ങോട്ട്.. " "എങ്ങോട്ടേലും.. " എന്നെയും കൂട്ടി കിച്ചേട്ടൻ വീണ്ടും ആ ഡാം കാണാൻ പോയി.. ഇടക്കിടെ എന്റെ കണ്ണിൽ നോക്കി നിന്നു കിച്ചേട്ടന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു.. "നാളെ മുതൽ സ്റ്റഡി ലീവ് ആണ്.. " എനിക്ക് തൊണ്ട ഇടറിയിട്ട് ഒന്നും വരുന്നില്ല... "തന്നെ കാണാതെ വയ്യടോ... എനിക്ക് പറ്റണില്ല.. " "സാരല്ല്യ.. ന്റെ കിച്ചേട്ടൻ നല്ലോണം പഠിച്ചു റാങ്ക് വാങ്ങണം... " "ഉം... കുറച്ചു നാൾ തന്നെ കാണാൻ വരാൻ എനിക്ക് കഴിഞ്ഞു എന്നു വരില്ല... താൻ വിഷമിക്കരുത്.. ട്ടൊ.. " "ഇല്ല... കുറച്ചു നാൾ കാണാതെ ഇരുന്നു എന്നു വച്ചു മറക്കാൻ കഴിയില്ലല്ലോ... " കിച്ചേട്ടൻ എന്റെ കൈ പിടിച്ചു... ആ മോതിരത്തിൽ ഒരു ഉമ്മ തന്നു.. "ന്റെ മോള് കുറച്ചു ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്യണംട്ടൊ... " "ഉം... " "ലച്ചു.. ഐ വിൽ മിസ്സ്‌ യൂ... " "ഇനിയും പറയല്ലേ കിച്ചേട്ടാ... " അത് പറഞ്ഞു തീരുമ്പോളേക്കും ഞാൻ കിച്ചേട്ടന്റെ നെഞ്ചിൽ വീണു കരഞ്ഞു പോയി.. "കരയല്ലെടോ...ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ.. " കിച്ചേട്ടനും സങ്കടം സഹിക്കാൻ വയ്യായിരുന്നു... എന്നെ കണ്ണിലും നെറ്റിയിലും കവിളിലും മാറി മാറി ഉമ്മകൾ തരുമ്പോളും കിച്ചേട്ടൻ കരയുന്നുണ്ടായിരുന്നു... കുറച്ചു നേരം അവിടെ കഴിച്ചു കൂട്ടി... തിരിച്ചു പോരുമ്പോൾ ചങ്ക് പറിക്കുന്ന വേതന തോന്നി എനിക്ക്... ******* ഇന്ന് പി ജി ഫൈനലിയേഴ്‌സ് ന്റെ സെൻറ് ഓഫ്‌ ആണ്... സങ്കടം ഒരു കടലായി എന്നിൽ ഇരമ്പി മറിഞ്ഞു... "ലച്ചു... " "ഉം.... " "താനും നല്ലോണം പഠിക്കണം ട്ടൊ... " "ഉം... " "ഇനി എക്സാം കഴിഞ്ഞേ കാണുള്ളൂ... " "ഉം... " "പറ്റിയാൽ ഇടയ്ക്കു ഇങ്ങോട്ട് വരാം ഞാൻ... " "വേണ്ട... എക്സാം കഴിയട്ടെ കിച്ചേട്ടാ... " "നാളെ ഉച്ചക്ക് തന്റെ നേദ്യച്ചോറുണ്ണാൻ എനിക്ക് പറ്റില്ലാലോ .... " "സാരല്ല്യ... സമയം ഇനിയും ഉണ്ടല്ലോ... എനിക്കും എക്സാം അടുക്കാറായി... " ഞാൻ കിച്ചേട്ടന്റെ തോളിൽ തല ചായ്ച്ചിരുന്നു... അങ്ങനെ എത്ര നേരം അവിടെ ഇരുന്നു എന്നെനിക്കു അറിയില്ല.. ****** പിറ്റേന്ന് ക്ലാസ്സിൽ പോകാനേ തോന്നിയില്ല .... ഇന്ന് ഡിഗ്രി ഫൈൻലിയേഴ്‌സ് സെൻറ് ഓഫ്‌ ആണ്.. ഫ്രഡി ഒക്കെ ഇന്നത്തോടെ ഇറങ്ങും.. ക്ലാസ്സിൽ ഇരുന്നിട്ടും ഞാൻ വേറെ ഏതോ ലോകത്തു ആയിരുന്നു.. കുറച്ചു കഴിഞ്ഞതും എല്ലാവരോടും ഓഡിറ്റോറിയത്തിലേക്ക് ചെല്ലാൻ അനൗൺസ്‌മെന്റ് വന്നു... അളകേടെ ബോയ്ഫ്രണ്ട് ഡിഗ്രി ഫൈനൽ ആയോണ്ട് അവളും ശോകം അടിച്ചു ഇരിപ്പാണ്.. കുറച്ചു കഴിഞ്ഞതും അവളും അവനും കൂടെ എങ്ങോട്ടോ പോയി... എനിക്ക് കിച്ചേട്ടനെ ശരിക്കും മിസ്സ്‌ ചെയ്യാൻ തുടങ്ങി... എല്ലാരും ഓഡിറ്റോറിയത്തിൽ പോയിട്ടും ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു... പെട്ടന്ന് ഫ്രഡി അങ്ങോട്ട്‌ കയറി വന്നു.. "ലച്ചു.. " ഞാൻ തല ഉയർത്തി നോക്കി.. "താനെന്താ ഔഡിറ്റോറിയത്തിലേക്ക് വരാത്തെ... " "ഒന്നുല്ല... " "കിച്ചേട്ടൻ ഇല്ലാത്തോണ്ടാണോ... " ഞാൻ ഒന്നും മറുപടി പറഞ്ഞില്ല ... "എനിക്ക് തന്നോട് അല്പം സംസാരിക്കാൻ ഉണ്ട്... " "പറഞ്ഞോളൂ.. " "ഇവിടെ വേണ്ട.. എനിക്കൊരു ചായ വാങ്ങി തരോ... " ഞാൻ ചിരിച്ചു അവന്റെ കൂടെ ക്യാന്റീനിലേക്ക് നടന്നു.. "നാളെ മുതൽ തന്നെ കാണാൻ പറ്റില്ലല്ലോ.. ഇനി എക്സാം നു വന്നാലും തന്നെ കാണാൻ പറ്റും എന്നുറപ്പില്ല... ഉള്ളിൽ ഉണ്ടായിരുന്ന സ്നേഹം ഇനി എങ്കിലും തുറന്നു പറയണം എന്നു തോന്നി... " ഞാൻ മറുപടി പറഞ്ഞില്ല.. പക്ഷെ ഈ വാക്കുകൾ പണ്ടേ പ്രതീക്ഷിച്ചതാ... "അല്ലേലും നമ്മൾ ഈ കോളേജിലെ ഹീറോ ഒന്നും അല്ലാലോ ... നമ്മൾ ഒക്കെ ഒരാളെ ഇഷ്ടപ്പെട്ടുപോയാൽ അവരെ ഹീറോസ് കൊണ്ടു പോകും... " "അങ്ങനെ ഹീറോസ് നോക്കി ആണോ എല്ലാരും സ്നേഹിക്കാ..." "എന്റെ കാര്യം ആണ് ഞാൻ പറഞ്ഞത്.. അനൂപേട്ടൻ തന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ ആണ് ഞാൻ മാറി തന്നത്.. പക്ഷെ.. കിച്ചേട്ടൻ വന്നപ്പോൾ അനൂപേട്ടൻ മാറി കൊടുക്കേണ്ടി വന്നു... ഇതൊക്കെ ഒരു തരം വൃത്തികെട്ട പരിപാടി ആണ്... " "കിച്ചേട്ടനെ ഞാൻ സ്നേഹിച്ചത് കോളേജിലെ ഹീറോ ആയോണ്ടല്ല... എന്റെ ജീവിതത്തിൽ ആദ്യമായി ഒരാൾ ഇഷ്ടം ആണ് എന്നു മുഖത്തു നോക്കി പറഞ്ഞത് കിച്ചേട്ടൻ ആണ്... ഇല്ലത്തിന്റെ നാലു ചുവരുകൾ വിട്ടൊരു ലോകം എനിക്ക് ഇല്ലായിരുന്നു... ഇതുവരെ പഠിച്ചത് ഗേൾസ് ഓൺലി സ്കൂളുകളിൽ ആയിരുന്നു... അതുകൊണ്ട് തന്നെ പ്രണയിക്കാൻ ഒരു അവസരം ഉണ്ടായിട്ടില്ല... എന്താണ് പ്രണയം എന്നുപോലും അറിയില്ലായിരുന്നു... അന്ന് കിച്ചേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ മുതൽ ആണ് കിച്ചേട്ടനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങുന്നത്... അതൊരിക്കലും ഒരു ഹീറോ ആയതുകൊണ്ടല്ല... " "ഉം... ശരിയായിരിക്കാം... പക്ഷെ... എനിക്കെന്റെ ഇഷ്ടം തുറന്നു പറയാൻ ഭയമായിരുന്നു ഞാൻ സമ്മതിക്കുന്നു.... " "ഇനി അതൊക്കെ മറക്കു..." "ഏയ് ... മരണം വരെ താൻ എന്റെ ഉള്ളിൽ ഉണ്ടാകും .. ഇനി ഈ ജീവിതത്തിൽ വേറൊരു പെൺകുട്ടി വന്നാലും.. " മറുപടി ഒന്നും എനിക്കില്ലായിരുന്നു.. "ഈ കോട്ടയംകാരൻ അച്ചായനെ വല്ലപ്പോഴും ഓർത്തോളൂ എന്റെ നമ്പൂരിക്കുട്ടി... " "ഓർക്കുലോ... ഫസ്റ്റ് ഡേ മുതൽ എന്നെ കരയിച്ചത് മറക്കുമോ ഞാൻ... " "ഹഹഹ.. അന്ന് തന്റെ കണ്ണീർ എന്റെ ചങ്കിൽ ആടോ തറഞ്ഞു വീണത് .... " "അതൊക്കെ വിടുന്നെ .. " അപ്പോളേക്കും ചായ വന്നു.. അതു കുടിക്കുമ്പോൾ അവന്റെ കണ്ണുകൾ എന്റെ മുഖത്തു തന്നെ ആയിരുന്നു... "എത്ര നാൾ തന്റെ ഈ ഒരു ചായക്ക് വേണ്ടി പിറകെ വന്നു.. അപ്പോളെക്കെയും അനൂപേട്ടൻ എന്തേലും പറഞ്ഞു എന്നെ ഓടിക്കും... അങ്ങനെ ഓടിച്ചു ഓടിച്ചു... എന്നിട്ട് ഈ ലാസ്റ്റ് ദിവസം ആണത് കിട്ടിയത്... " സത്യത്തിൽ ഇന്നാണ് ഫ്രഡിയെ ഞാൻ ശരിക്കും ഒന്ന് കാണുന്നത്... അവന്റെ വെള്ളാരംകണ്ണുകൾ കലങ്ങി നിൽപ്പുണ്ട്... കുറച്ചു നേരം കൂടെ ഇങ്ങനെ ഇരുന്നാൽ ആ കണ്ണുകൾ നിറഞ്ഞു ചാടും.. "പോകാം... അച്ചായാ... " "താൻ എന്താ വിളിച്ചേ... " "അച്ചായാ എന്ന്... " "ഇനി എനിക്ക് ചത്താലും വേണ്ടില്ല ... " അവൻ ബാഗിൽ നിന്നും ഒരു ഔട്ടോഗ്രാപ് എടുത്തു എനിക്ക് നേരെ നീട്ടി... "ഇതിൽ രണ്ടു വരി എഴുതി തന്നുടെ... " ഞാൻ അത് വാങ്ങി.. "കലാലയത്തിന്റെ ഇടനാഴികയിൽ കണ്ടുമുട്ടിയ ഈ വെള്ളാരംകണ്ണുള്ള അച്ചായന് എന്നും ഒരുപാട് മംഗളങ്ങൾ ഭഗവാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... അന്ന് അനിയത്തിക്കുട്ടി... ലച്ചൂട്ടി... തുടരുന്നു…..
2.3k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം