@kissakal
@kissakal

കിസ്സകളുടെ സുൽത്താൻ

🔝 കിസ്സകളുടെ കലവറ#⃣ 🔜 kissakaludesulthan@gmail.com📧 http://kissakaludesulthan.blogspot.com

❤ഭാഗ്യമില്ലാത്ത പെണ്ണ്❤ **************************** @kissakal നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,, എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ? നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം ,,ആ സ്വാഭാവം നിനക്കും കാണും ,,ആ ചെക്കന്നെ കാണുമ്പോൾ കണ്ണും കയ്യും കാണിച്ചു മയക്കിയിട്ടു ഇപ്പൊ ഒന്നും അറിയാത്തപോലെ നിൽക്കുന്നു ,,സുന്ദരിക്കോത ,,, ഇത്രയൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താ ഇളയമ്മേ ഉണ്ടായത് ? ഓ ,,അതുനീ അറിഞ്ഞില്ലേ ,,എന്റെമോളുടെ കല്യാണം മുടങ്ങി ,,അവർക്കു ഈ ശിങ്കരിച്ചിയെ മതിപോലും ആര് എന്നെയോ ? അതെ നിന്നെ തന്നെ ,,സ്വന്തമായിട്ടു ഒരുതരി ഭൂമിയോ ഒരുപവന്റെ സ്വർണ്ണമോ ഇല്ലാ എന്നുപറഞ്ഞിട്ടും അവനു നിന്നെ തന്നെ മതി ,,,സ്വബുദ്ധി ഇല്ലാത്ത ചെക്കൻ അല്ലാതെ എന്താപറയുക അതിനു എനിക്ക് ഈ കല്യാണം വേണ്ടെങ്കിലോ ? അതുനീയാണോ തീരുമാനിക്കുക ,,ഇനിയും നാശം പിടിച്ച നിന്നെപോറ്റാൻ എനിക്കുവയ്യ ,,കെട്ടിച്ചുവിട്ടാൽ അങ്ങുപോയിക്കൊള്ളണം പിന്നെ ബന്ധം കുന്ദം എന്നൊക്കെ പറഞ്ഞു ഈ പടി എടുത്തുവെക്കരുത് എന്തുപറയണം എന്നറിയാത്ത അവസ്ഥ ,,,,തന്റെ നാലാമത്തെ വയസ്സിൽ ഗുരുവായൂരിൽ പോയി തിരിച്ചുവരുന്ന സമയം അപകടത്തിൽ അച്ഛനും അമ്മയും മരിച്ചുപോയ അന്നുമുതൽ തുടങ്ങിയതാണ് ഈ നരക ജീവിതം ,ഇളയമ്മ ഇന്നുവരെ സ്നേഹത്തോടെ ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എപ്പോഴും വഴക്കും ശാപ വാക്കും മാത്രം ,,എന്നീട്ടും അവരെന്നെ വളർത്തി ,,, അവരെന്നെ വളർത്തുന്നതിന് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു ,,തനിക്കു പ്രായപൂർത്തിയാകുമ്പോൾ മാത്രം തന്നിലേക്ക് ചേരുന്ന തന്റെ സ്വത്തുക്കൾ അതായിരുന്നു ലക്ഷ്യം ,,തന്റെ പതിനെട്ടാമത്തെ വയസ്സിൽ സൂത്രത്തിൽ അവരെന്നിൽ നിന്നും എല്ലാം എഴുതിവാങ്ങി ,,, നാട്ടുകാരുടെ മുൻപിൽ പത്രാസുപറയാൻ വേണ്ടി അവർ തന്നെ പി ഡി സി വരെ പഠിപ്പിച്ചു ,, ഒന്നും പുതിയതില്ല തനിക്കു,,, തന്റെ ഒരു വയസ്സിനുമുകളിലുള്ള ഇളയമ്മയുടെ മകളുടെ പുസ്തകങ്ങൾ ,അവൾ ഒഴിവാക്കിയ പെന്സില്, പേന തുടങ്ങിയവ എല്ലാം പഴയതുമാത്രം , ,ഇളയമ്മയുടെ മകൾ എട്ടരമണിക്കു എഴുന്നേറ്റപ്പോൾ എല്ലാ ദിവസവും നാലുമണിക്കെഴുന്നേറ്റു വീടുപണി മുഴുവൻ ചെയ്താണ് താൻ കോളേജിൽ പോയത് , എങ്കിലും എല്ലാ ക്ലസ്സിലും ഉന്നതമാർക്കുവാങ്ങി തന്നെ താൻ പാസ്സായി ,,,തന്റെ പഠിപ്പിലുള്ള താല്പര്യം ഇഷ്ടപ്പെടാത്ത അവർ മൂന്നുവർഷം മുൻപ് അതും നിർത്തിച്ചു ,, വിവാഹമെന്ന സ്വപനമൊന്നും ഒരിക്കലും താൻ കണ്ടിരുന്നില്ല ,,,ഒരുപാടുപരീക്ഷങ്ങൾ കഴിഞ്ഞതാണ് ,,ഇനി വിവാഹമെന്ന ഒരു പരീക്ഷണം കൂടി അതുകൂടി കഴിയട്ടെ ഒഴിഞ്ഞ കഴുത്തിൽ മനുവിന്റെ താലിമാല അണിയുന്നതുകാണാൻ അധികം ആരും ഉണ്ടായില്ല ,ധർമ്മകല്യാണം ആയതുകൊണ്ട് ഉന്നതൻ മാരായ തറവാട്ടുകാർ മിക്കവരും വിട്ടുനിന്നു മനുവിന്റെ വീട്ടിലെത്തിയതുമുതൽ അദ്‌ഭുദം ആയിരുന്നു ,,വലിയ തറവാടുവീട് രണ്ടോ മൂന്നോ കാറുകൾ , തന്നെ പരിചയപ്പെടാൻ വരുന്ന മനുവേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും സമൂഹത്തിൽ ഉന്നത നിലയിൽ ജീവിക്കുന്നവർ ,, ,പിന്നെ എന്തിനു മനുവേട്ടൻ തന്നെ ഭാര്യയായി സ്വീകരിച്ചു,, ഒരു എത്തും പിടിയും കിട്ടുന്നില്ല ,,ചിന്തകൾക്ക് കടിഞ്ഞാണിട്ടത് ആരുടെയോ കൈകൾ തന്റെ ചുമലിൽ സ്പര്ശിച്ചപ്പോൾ ആണ് താൻ ഏതുലോകത്തു ആണെടോ ? ഞാൻ വന്നിട്ട് എത്രസമയം ആയെന്നറിയുമോ കട്ടിലിൽ നിന്നും പെട്ടെന്നഴുന്നേറ്റു മനുവിന്റെ കാലുതൊട്ട് അവൾ നമസ്കരിച്ചു ഇതൊക്കെ പഴഞ്ചൻ ഏർപ്പാട് ആണെടോ ,,,,ഇതൊന്നും വേണ്ട ,,,, മനുവിന്റെ കാലിൽ കണ്ണീരിന്റെ നനവ് അറിഞ്ഞപ്പോൾ മനു അവളെ എഴുന്നേൽപ്പിച്ചു എന്തിനാ താൻ കരയുന്നതു ,,ഇനി അങ്ങോട്ട് ഈ മുഖത്ത് പുഞ്ചിരിമാത്രം എനിക്കുകണ്ടാൽ മതി അത് മനുവേട്ടാ ഞാൻ ,,എന്നെ ,,എന്തിനാണ് മനുവേട്ടാ ഈ ജീവിതത്തിലേക്ക്ഈ പാവത്തിനെ ക്ഷണിച്ചത് ,,അതിനുള്ള എന്തുയോഗ്യതയാണ് എനിക്കുള്ളത് ഒക്കെ എനിക്കറിയാം ,,തന്നെക്കുറിച്ചു ശരിക്കും മനസ്സിലാക്കിയിട്ടുതന്നെയാണ് ഞാൻ ഈ വിവാഹത്തിന് തലപര്യം എടുത്തത് എങ്കിലും മനുവേട്ടാ ഇനി ഒന്നും പറയേണ്ടേ ,,അതുവിടൂ ,,,നിനക്കുവണ്ടി ഞാൻ കുറേയധികം ആഭരങ്ങളും വസ്ത്രങ്ങളും വാങ്ങി ആ അലമാരയിൽ വെച്ചിട്ടുണ്ട് നാളെ സമയം പോലെ അതൊക്കെ എടുത്ത് നോക്കി ഇഷ്ടപ്പെട്ടത് അണിയണം ,, വിവാഹത്തിന് മുൻപ് കേട്ടുന്ന ചെക്കൻ തരുന്ന ആഭരണം ഇട്ടു താൻ മണ്ഡപത്തിൽ വരുന്നത് എനിക്കെന്തോ അത്രനന്നായി തോന്നിയില്ല ,അതുപോലെ നീ ഒഴിഞ്ഞ കഴുത്തോടെ എന്റെ മുൻപിൽ വന്നുനിൽക്കുന്നതു ഒരു കുറവായും എനിക്കുതോന്നിയില്ല മനുവേട്ടാ ,,ഇതിനൊക്കെ ഞാൻ എങ്ങനെയാ ,,,,,,,എന്റെ ദേവി ഇതിനും മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത് ഇന്നുമുതൽ എന്റെ പാതിയാണ് നീ ,,നമ്മൾ പരസ്പരം ആർക്കും നന്ദിപറയേണ്ട ,,,, രണ്ടു മാസങ്ങൾക്കു ശേഷം *********************************** എന്താ തനിക്കു പറ്റിയത് ,,ആളാകെ മാറിപോയല്ലോ ,,കഴിഞ്ഞകാര്യങ്ങൾ ഒന്നും മറക്കരുത് അശ്വതി ,,ഞാൻ നിന്നിൽ നിന്നും ആഗ്രഹിച്ചത് ഇങ്ങനെയുള്ള ഒരാളെ അല്ല ,,ഒരു വിവാഹനിശ്ചയത്തിനു ,വിവാഹത്തിന് ,ഒരു കുഞ്ഞിന്റെ നൂലുകെട്ടിനു ,വീടിന്റെ പാലുകാച്ചലിന് ഒരിടത്തും നിനക്ക് എന്റെ കൂടെ വരാൻ പറഞ്ഞാൽ വരില്ല ,,എന്താ നിന്റെ പ്രശനം നിന്നെ പോലെ വെളുത്തതെല്ലാത്ത സൗന്ദര്യം കുറഞ്ഞുപോയ എന്നോട് ഒന്നിച്ചു പുറത്തുവരാൻ നിനക്ക് നാണക്കേടുണ്ടല്ലേ ? എന്റെ മനുവേട്ടാ ഞാൻ സ്വപനത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് മനുവേട്ടൻ പറയുന്നത് പിന്നെ എന്താ തന്റെ പ്രശനം അത് പറയൂ ? ഇളയമ്മയുടെ പലശാപവാക്കുകളും വര്ഷങ്ങൾകേട്ടുകേട്ടു മനസ്സിൽ ഉറച്ചുപോയി മനുവേട്ടാ ,,,ഞാൻ ഭാഗ്യം ഇല്ലാത്ത ഒരു ശുഭകാര്യങ്ങൾക്കും ഒന്നിച്ചുകൂടെക്കൂട്ടാൻ കൊള്ളാത്ത ഒരാളാണ് മനുവേട്ടാ , ,,ഒരു വിവാഹനിശ്ചയത്തിനു വന്നാൽ ആ വിവാഹം മംഗളകരമായി നടക്കുമോ എന്നുള്ള പേടി ,,,വിവാഹത്തിനുവന്നാൽ ആ കുട്ടിക്ക് ദീർഘമംഗല്യം നശിക്കുമോ ,കുട്ടിയുടെ നൂലുകെട്ടിനുവന്നാൽ ആ കുട്ടിയുടെ ദീർഘായുസ്സ് നഷ്ടപ്പെടുമോഎന്നുള്ള പേടി , ,ഈ നശിച്ച എന്നെ കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ആപത്തുവരുമോ എന്നുള്ള ആദി കൊണ്ടാണ് മനുവേട്ടാ ഞാൻ എല്ലാത്തിൽ നിന്നും മാറിനിൽക്കുന്നതു , ,,മനുവേട്ടന്റെ കൂടെപോലും പലപ്പോഴും കാറിൽ യാത്രചെയ്യാത്തതു ഞാൻ മൂലം മനുവേട്ടന് ആപത്തുണ്ടാകരുതു എന്നുകരുതിയാണ് ,,,അല്ലാതെ മനുവേട്ടൻ ചിന്തിക്കുന്നത് പോലെ ഒന്നുമില്ല ,,മനുവേട്ടന്റെ കൂടെ ഈ വീട്ടിൽ വേലക്കാരി ആയി കഴിയാൻ ആവശ്യപ്പെട്ടാലും എന്റെ ജീവൻ അവസാനിക്കും വരെ സന്തോഷത്തോടുകൂടി ഞാൻ ഉണ്ടാകും എടീ പൊട്ടിപെണ്ണേ ,,താൻ ഇത്രയേ ഉള്ളു ,,,നിനക്ക് ഭാഗ്യമില്ല എന്ന് ആരാണ് പറഞ്ഞത് ,,നീ വന്നു പതിനേഴാമത്തെ ദിവസം എനിക്ക് തരാതെ പിടിച്ചുവെച്ച എന്റെ പ്രൊമോഷൻ ശരിയായി ,,അഞ്ചുവര്ഷത്തോളം ആയി പറയുന്ന കേസ് നമുക്ക് അനുകൂലമായി വിധി വന്നു ,,ഇതൊക്കെ പിന്നെ ആരുടെ ഭാഗ്യമാണ് നിന്റേതല്ലാതെ ,, നിന്നെ ഞാൻ ആദ്യമായി കണ്ടത് താൻ ഓർക്കുന്നുണ്ടോ ?അന്ന് ഞാൻ ചോദിച്ച എന്റെ ചോദ്യങ്ങൾക്കു മറുപടി പറയാതെ നീ എന്റെ അടുത്തുനിന്നും ഓടിമറഞ്ഞപ്പോൾ നിന്റെ പിറകെ എന്റെ മനസ്സും നിന്റെ കൂടെ കൂടിയിരുന്നു ,,, ,,പിന്നീട് നാലുചുമരുകൾക്കുള്ളിൽ ഒന്ന് ഉറക്കെ പൊട്ടികരയാൻ പോലും ആവാത്ത നിന്റെനിസ്സഹായ അവസ്ഥയോട് എനിക്ക് സഹതാപമാണ് തോന്നിയത് , ,എന്നാൽ ഒരു കരിമണി മാലപോലും ഇടാതെ എന്റെ മുൻപിൽ വന്നുനീ നിന്നപ്പോൾ,, നിന്റെആ ഒഴിഞ്ഞ കഴുത്തിലേക്ക് ഞാൻ എന്റെ താലികെട്ടിയപ്പോൾ ,,പുറത്തേക്കു പെയ്തിറങ്ങാൻ സമ്മതിക്കാതെ നീ പിടിച്ചുനിർത്തിയ രണ്ടുകണ്ണുനീര്തുള്ളികളെ കണ്ടപ്പോൾ എനിക്ക് നിന്നോട് ആരാധനയാണ് തോന്നിയത് ,,,,,,,മുപ്പതുവർഷം കഴിഞ്ഞു തറവാട്ടിൽ ഒരു ഉണ്ണി പിറക്കാൻ പോകുകയാണ് ,ഒരു കുടുംബത്തിനെ മൊത്തം സന്തോഷിപ്പിക്കാൻ ഒരു സ്ത്രീക്ക് ദൈവം അറിഞ്ഞുകൊടുക്കുന്ന ഭാഗ്യമുഹൂർത്തം ,,,,ആ നീ എന്റെ ഭാഗ്യമാണ് ,,അത്ആരൊക്കെ അല്ല എന്നുപറഞ്ഞാലും ഞാൻ സമ്മതിക്കില്ല ,,, മനുവേട്ടാ ജീവിതത്തിൽ ആദ്യായിട്ടാ ഒരാളെന്നെ ഭാഗ്യമുള്ളവൾ എന്നുപറയുന്നത് ,ഈ നിമിഷം എന്റെ ജീവൻ പോയാലും എനിക്ക് ദുഖമില്ല ,,,ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷം ഇതിനുമുൻപ് എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല ,,,,,ഒരു സ്വർഗ്ഗം കൈയിലേക്കു വന്നതുപോലെ തോന്നുന്നു ,,,,, അവളെ മടിയിലേക്കു കിടത്തി അവളുടെ തലയിൽ ചെറുതായി തലോടി മനു ,,,,, ,നീ വേണം എനിക്ക് എന്റെ എല്ലാ ഭാഗ്യങ്ങളുടെ പൂർത്തീകരണത്തിനും എനിക്കൊരുകൂട്ടായി ,,,നമ്മുടെ ഭാഗ്യമുള്ളമോന് സ്നേഹമുള്ള ഒരു അമ്മയായി നീവേണം , അപ്പോഴും മനുവിന്റെ മടിയിലേക്കു അവളുടെ കണ്ണുനീർ പെയ്തിറങ്ങിക്കൊണ്ടേ ഇരുന്നു ,,, ഭാഗ്യമുള്ളവളുടെ കണ്ണുനീർ.ലതീഷ്കൈതേരി
#

📔 കഥ

📔 കഥ - WEDDING BELLS  - ShareChat
13.3k views
9 hours ago
ഞാൻ മാലയിൽ നിന്നും താലി മാറ്റി ഒരു മഞ്ഞച്ചരടിലേക്കു കോർത്തിടുമ്പോൾ ചന്ദ്രേട്ടന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു...സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നപ്പോ പോലും പിടിച്ചു നിന്ന ആളാ... പക്ഷെ ഇപ്പൊ.. "സുമേ നീ തിരഞ്ഞെടുത്ത ജീവിതം തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ? താലിമാല പോലും... " "അങ്ങനെ എനിക്ക് തോന്നിയതായിട്ടു ചന്ദ്രേട്ടൻ കരുതുന്നുന്നുണ്ടോ, പിന്നെ ഫീസ് കൊടുക്കാതെ മോളെ ക്ലാസ്സിനു പുറത്താക്കിന്നു ഉണ്ണിക്കുട്ടൻ വന്നു പറഞ്ഞപ്പോ...തല്ക്കാലം ഇതല്ലാതെ വേറെ വഴിയില്ലല്ലോ.. മോളാണെങ്കിൽ നമ്മളെ വിഷമിപ്പിക്കണ്ടാന്നു കരുതിയാവും ഒന്നും പറഞ്ഞില്ല എന്നാലും പത്താം ക്ലാസ്സല്ലേ, ക്ലാസ്സ്‌ പോയാ ബുദ്ധിമുട്ടാവില്ലേ, പിന്നെ വാടകയും കൊടുക്കേണ്ട സമയമായി... "മ്മ് "ഒന്ന് അമർത്തി മൂളി ചന്ദ്രേട്ടൻ തിരിഞ്ഞു കിടന്നു.. എന്നാലും കരയുകയാണെന്നു അമർത്തിപിടിച്ച തേങ്ങലുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്... * * * * * * * ചന്ദ്രേട്ടന്റെ ആലോചന വന്നപ്പോ അച്ഛന് വേറൊന്നും നോക്കാനുണ്ടായിരുന്നില്ല.. അത്രയ്ക്ക് കുടുംബസ്നേഹിയാണ് അതുകൊണ്ട്തന്നെ എന്നെ പൊന്നുപോലെ നോക്കുന്നു അച്ഛന് അറിയാരുന്നു.. അത് ശരിയായിരുന്നു പെണ്മക്കള് മാത്രമുള്ള എന്റെ അച്ഛനും അമ്മയ്ക്കും ഒരു മോനായിരുന്നു.. അനിയത്തിമാരുടെ കല്യാണത്തിനോ വീട്ടിലെ മറ്റു വിശേഷങ്ങൾക്കോ ഏട്ടൻ അച്ഛനെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല.. ചന്ദ്രേട്ടന്റെ വീട്ടിലെ കാര്യങ്ങളും ചന്ദ്രേട്ടനായിരുന്നു നോക്കിയത് അവിടെ അച്ഛനില്ലാത്തതിന്റെ കുറവൊന്നും അനിയത്തിമാരെയും അനിയനെയും അറിയിച്ചിട്ടില്ല.. ആകെയുള്ള വീട് പണയം വച്ചും, എന്റെ കുറച്ചു സ്വർണം വിറ്റും രണ്ടു പെങ്ങമ്മാരുടെയും കല്യാണം ആർഭാടമായി നടത്തി.. അനിയൻ ഏറ്റവും ഇളയതായിരുന്നു അവനെ പഠിപ്പിച്ചു... അവനിപ്പോ ബാങ്ക് മാനേജർ ആയി.. അതുകൂടാതെ പെങ്ങമ്മാരുടെ ആദ്യത്തെ പ്രസവം...അവരുടെ വീടെടുക്കൽ.. ഒന്നിനും ഒരു കുറവും വരുത്തിയില്ല, കുറച്ചു കഷ്ടപ്പെട്ടാലും മറ്റുള്ളവർക്ക് മുന്നിൽ അമ്മയുടെയും സഹോദരങ്ങളുടെയും തല താണുപോകരുതെന്നു ചന്ദ്രേട്ടന് നിര്ബന്ധമുണ്ടായിരുന്നു.. അതിനിടയിൽ ഞങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങളുണ്ടായി.. അവര് ഏട്ടന്റെ ജീവനായിരുന്നെങ്കിലും പലപ്പോഴും മറ്റുള്ളവർക്ക് വേണ്ടി മാറ്റി വച്ചതു ഞങ്ങളുടെ കാര്യങ്ങളായിരുന്നു.. അതിനു അവരോ ഞാനോ പരിഭവം കാണിച്ചിട്ടുമില്ല.... അതിനിടയിൽ അമ്മ മരിച്ചു അന്നും എല്ലാരേം ചേർത്തുപിടിച്ചു ആശ്വസിപ്പിക്കുകയും, എല്ലാത്തിനും ഓടി നടന്നതും ഏട്ടൻ തന്നെ... അനിയന്റെ കല്യാണം കഴിഞ്ഞു അവനു വേറെ വീട് വയ്ക്കണമെന്ന് പറഞ്ഞപ്പോഴാണ്, ദൂരെയൊന്നും പോവേണ്ടെന്നു കരുതി വീടിനോടു ചേർന്നുള്ള പതിനഞ്ചു സെന്റ് സ്ഥലം അവന്റെ പേരിൽ എഴുതി കൊടുത്തത്... അതായിരുന്നു കുടുംബത്തിലെ പ്രശ്നങ്ങളുടെ തുടക്കം... പെങ്ങമാരോട് ആലോചിക്കാതെ കൊടുത്തതിനു അവര് വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കി അവസാനം ആ പതിനഞ്ചു സെന്റിലെ തെങ്ങിന്റെയും പ്ലാവിന്റെയും ആദായം ചന്ദ്രേട്ടനും ഞാനും തനിച്ചു തിന്നതിന്റെ കണക്കും കൂടി പറഞ്ഞപ്പോ ഏട്ടൻ ശരിക്കും തകർന്നുപോയി.. ഒടുവിൽ ഉള്ള വീടും സ്ഥലവും പെങ്ങമ്മാർക്ക് വീതിച്ചു കൊടുത്തിട്ട് ഞങ്ങളുടെ കയ്യും പിടിച്ചു ചന്ദ്രേട്ടൻ അവിടിന്നിറങ്ങി... തിരികെ അടക്കാനുള്ള ലോണിന്റെ കടലാസും, ഡ്രെസ്സും മാത്രം എടുത്തിറങ്ങിയ ഞങ്ങളെ ഇളയ പെങ്ങളുടെ ഭർത്താവ് തടഞ്ഞു നിർത്തി ബാഗ് മുഴുവൻ വലിച്ചിട്ടു പരിശോധിച്ചു, മരിച്ചുപോയ അമ്മയുടെ വിലപിടിപ്പുള്ള എന്തെങ്കിലും എടുത്തിട്ടുണ്ടോന്നു... കുറച്ചു ദൂരെ മാറി ഒരു വാടക വീടെടുത്തു...ജീവിതം തിരിച്ചു പിടിക്കണം.. മക്കളെ ആരും ഇറക്കി വിടാത്ത സ്വന്തം വീട് ഉണ്ടാക്കണം എന്നൊക്കെ സ്വപനം കാണുന്നതിനിടയിലാണ് പെട്ടെന്നൊരു നെഞ്ചു വേദന വന്നു ഏട്ടനെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുന്നത്... ഒരു മൈനർ അറ്റാക്ക്.. പെങ്ങമ്മാരേയും അനിയനെയും കാണണമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ല ഒടുക്കം ബാക്കിയുള്ള ഉള്ള സ്വര്ണമെല്ലാം വിറ്റും, എന്റെ അച്ഛന്റെ സഹായത്തോടും കൂടി ആശുപത്രി ചിലവും മറ്റും നടത്തി രോഗം ഭേദമായി ആശുപത്രി വിട്ടു...പക്ഷെ ഡോക്റ്ററുടെ നിർദ്ദേശപ്രകാരം ചന്ദ്രേട്ടന് കുറെ നാളത്തെ റസ്റ്റ്‌ വേണമായിരുന്നു.. അതോടെ എല്ലാ കാര്യങ്ങളും താളം തെറ്റി.. അവസാനം താലിമാല വിൽക്കുന്നിടം വരെയായി കാര്യങ്ങൾ... ഞാൻ ഒരു ജോലിക്ക് ശ്രമിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞു... ഞാൻ തോറ്റുപോയല്ലോ എന്നും പറഞ്ഞു.. പിന്നെ ജോലിയുടെ കാര്യം ചോദിക്കനുള്ള ധൈര്യം എനിക്കില്ലായിരുന്നു....ഒന്നുമില്ലായ്മയിൽ നിന്നും കഷ്ടപ്പെട്ട് ജീവിതം കെട്ടിപ്പൊക്കിയ മനുഷ്യനാരുന്നു...പക്ഷെ അതിന്റെ അടിത്തറ സ്നേഹം മാത്രമായിരുന്നു... ആ സ്നേഹത്തിനു വിള്ളല് വീണപ്പോഴാണ് ഏട്ടൻ തളർന്നുപോയത് ... * * * * * * * * "ചന്ദ്രേട്ടാ.. ചന്ദ്രേട്ടാ... ആരും ഇല്ലേ ഇവിടെ... " ഗോപിയേട്ടനോ കയറി ഇരിക്കൂ, ഞാൻ ഏട്ടനെ വിളിക്കാം, എന്താ വിശേഷിച്ചു... കഴിഞ്ഞ മാസം എന്റെ കഷ്ടപ്പാട് കേട്ടിട്ട് ഇവിടത്തെ ആള് മൂന്നു ലോട്ടറി ടിക്കറ്റ് എടുത്തിരുന്നു... അതിലൊന്നിനാ മോളെ ഒന്നാം സമ്മാനം.. ക്രിസ്മസ് ബമ്പർ... ആറു കോടിയാ... ചന്ദ്രനും രക്ഷപെട്ടു കൂടെ ഞാനും... ദൈവമേ.... ഞാൻ സ്വപ്നം കാണുകയാണോന്നു ഒന്ന് നുള്ളി നോക്കി, അല്ല സത്യം തന്നെ... നാളുകൾക്കു ശേഷം മുഖത്തൊരു പുഞ്ചിരിയുമായി ചന്ദ്രേട്ടനും,കൈയിൽ ചുരുട്ടിപിടിച്ച ടിക്കറ്റും.. ആര് തോല്പിച്ചാലും ദൈവം തോൽപ്പിക്കില്ല എന്ന് ഞാൻ പറയാറില്ലേ എന്നും ചോദിച്ച് ചന്ദ്രേട്ടനെന്നെ ചേർത്തു പിടിച്ചു... വിൽക്കാൻ വേണ്ടി എടുത്തു വച്ച മാലയിൽ താലികോർത്തു ദൈവത്തിന് മുന്നിൽ വച്ച് വീണ്ടും എന്റെ കഴുത്തിൽ ഇട്ടു തന്നു... എന്നിട്ടെന്റെ ചെവിയിൽ പറഞ്ഞു പെണ്ണെ ഇനി നിനക്കും മക്കൾക്കും വേണ്ടി എനിക്കൊന്നു ജീവിക്കണമെന്ന്.മായ
#

📔 കഥ

📔 കഥ - WEDDINGCINEMAS  - ShareChat
11k views
9 hours ago
@kissakal മോനെ ഹരി...ലെച്ചു മോൾക്ക് വിശേഷം ഉണ്ടെന്നുള്ള അമ്മയുടെ ഫോൺ കാൾ വന്നതിനു ശേഷം എനിക്ക് കണ്ണിൽ ഇരുട്ട് കേറുന്നത് പോലെയാണ് തോന്നിയത്.. കേട്ടത് സത്യം ആണോ എന്നറിയാൻ പല ആവർത്തി അമ്മയോട് വീണ്ടും വീണ്ടും ഇക്കാര്യം ചോദിച്ചെങ്കിലും...നിനക്ക് വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ...നീയൊരു അച്ഛൻ ആകാൻ പോവാണെന്നു അമ്മ സത്യം പറഞ്ഞതാ എന്ന്‌ പറഞ്ഞു തീരും മുൻപേ ഞാൻ ഫോൺ കട്ട്‌ ചെയ്തിരുന്നു... വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളു എന്റെയും ലെച്ചുവിന്റെയും വിവാഹം കഴിഞ്ഞിട്ട്....ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന എനിക്ക് വകേലെ അമ്മാവൻ വഴിയാണ് ഈ ആലോചന കൊണ്ടു വന്നത്.. തരക്കേടില്ലാത്ത കുടുംബവും...ഫോട്ടോ കണ്ടു ലെച്ചുവിനെ എനിക്ക് ഇഷ്ട്ടമായതും കൊണ്ടാണ് ഞാൻ പെണ്ണ് കാണാൻ അങ്ങോട്ട് പോയതും.... കാര്യങ്ങളൊക്കെ ഉറപ്പിക്കുന്നതിനിടയിൽ ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന്‌ അച്ഛൻ ചോദിച്ചപ്പോൾ...കുറച്ചു ഗൗരവക്കാരൻ ആയ ഞാൻ എനിക്കൊന്നും സംസാരിക്കാൻ ഇല്ല എന്ന്‌ പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ....ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് സംസാരിക്കാൻ ആ ഉള്ളത്..ചെറുക്കന്റെയും പെണ്ണിന്റെയും മുഖം തന്നെ കണ്ടാൽ അറിയില്ലേ അവർക്ക് പരസ്പരം ഇഷ്ട്ടമായെന്നു..ബാക്കി നമ്മൾ തീരുമാനിച്ചാൽ മതിയെന്ന് പറഞ്ഞത് ലെച്ചുവിന്റെ അച്ഛൻ തന്നെ ആയിരുന്നു... ഒടുവിൽ ലെച്ചുവിനോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അവളുടെ മുഖത്തെ ദയനീയ നോട്ടം കണ്ടിട്ട്...അവൾക്കു എന്നേ ഇഷ്ട്ടമായില്ലേ അച്ഛാ...ലെച്ചുവിന്റെ മുഖത്തൊരു സങ്കടം പോലെ ഉണ്ടെന്ന് ഞാൻ പറഞ്ഞതിന്...അത് പെണ്ണ് കാണാൻ വന്നതിന്റെ ടെൻഷൻ ആയിരിക്കും എന്നാണ് അച്ഛൻ എന്നോട് പറഞ്ഞത്... ജോലിയുടെ തിരക്കും...കമ്പനി ആവശ്യങ്ങൾക്ക് വേണ്ടി ഇടയ്ക്കൊക്കെ മറ്റു വിദേശ രാജ്യങ്ങളിലും പോകേണ്ടിയിരുന്നത് കൊണ്ട് ലെച്ചുവിന്റെ വീട്ടുകാർ ആണ് കല്യാണം പെട്ടെന്ന് നടത്തണം എന്ന്‌ പറഞ്ഞു ധൃതി കൂട്ടിയത്.. കുറച്ചു മാസം കഴിഞ്ഞിട്ട് മതിയമ്മേ വിവാഹം എന്ന്‌ ഞാൻ പറഞ്ഞപ്പോൾ..എനിക്ക് ഈ മാസം കൂടിയേ ലീവ് ഉള്ളു..പിന്നേ ദുബായിലേക്ക് തിരിച്ചു പോകണം. അത് കൊണ്ട് കല്യാണവും ഈ മാസം തന്നെ നടത്തണം എന്ന്‌ മറുപടി തന്നത് ചേച്ചി ആയിരുന്നു.. ഒടുവിൽ വീട്ടുകാരുടെ ആഗ്രഹത്തിന് വഴങ്ങി കല്യാണം കെങ്കേമമായി തന്നെയാണ് നടത്തിയതും.. ആദ്യ രാത്രി റൂമിലേക്കു കയറി ചെന്ന ഞാൻ കണ്ടത് കട്ടിലിൽ കിടന്നു ഉറങ്ങുന്ന ലെച്ചുവിനെയാണ്...കല്യാണതിന്റെ ക്ഷീണം ഉണ്ടാകും എന്ന്‌ അറിയാവുന്നത് കൊണ്ട് തന്നെയാണ് ലെച്ചുവിനെ ഞാൻ വിളിച്ചു ഉണർത്താതിരുന്നതും... ദിവസങ്ങൾ കടന്നു പോകുമ്പോഴും ലെച്ചുവിന്റെ സ്വഭാവത്തിൽ എന്തൊക്കെയോ പ്രശ്നം ഉള്ളതായിട്ട് എനിക്ക് എപ്പോഴൊക്കെയോ തോന്നിയിരുന്നു...അത് ഒരു പക്ഷെ ജോലിയുടെ തിരക്ക് കാരണം മറ്റൊരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാത്തത് കൊണ്ട് എനിക്ക് തോന്നിയതാകും എന്ന്‌ കരുതി ഞാൻ സമാധാനിച്ചു... കല്യാണം കഴിഞ്ഞു ആഴ്ച ഒന്ന് കഴിഞ്ഞിട്ടും ലെച്ചുവിന്റെ ശരീത്തിൽ തൊടാൻ പോലും അവളെന്നെ സമ്മതിച്ചിരുന്നില്ല...ഞാൻ അതിനു ശ്രമിച്ചപ്പോഴൊക്കെ ലെച്ചു സ്വയം ഒഴിഞ്ഞു മാറുന്നത് കണ്ടു എനിക്ക് വിഷമം തോന്നിയിരുന്നു.. സങ്കടം പിന്നീട് ദേഷ്യമായി എന്നിൽ മാറിയത് കൊണ്ടാണ് വീട്ടിൽ അച്ഛനും അമ്മയും ഇല്ലാത്ത ഒരു ദിവസം..ലെച്ചു എന്റെ ഭാര്യ ആണെന്നുള്ള സ്ഥാനം പോലും മറന്നു...അവളെ ഞാൻ കയറിപ്പിടിച്ചത്... അന്നെന്നെ തള്ളിയിട്ടു ഒരു ഭ്രാന്തിയെ പോലെ അലറിയ ലെച്ചുവിനെ കണ്ടു പേടിച്ചു ഞാൻ റൂമിൽ നിന്നും ഇറങ്ങി പോയി... പിന്നീട് അവളോട്‌ ഒരു വാക്ക് മിണ്ടാനോ...അവൾ സംസാരിക്കാൻ വരുമ്പോൾ അത് കണ്ടില്ലെന്നു കൂട്ടാക്കാതെ സ്വയം ഒഴിഞ്ഞു പോവുകയാണ് ഞാൻ ചെയ്തത്... അങ്ങനെ കുടുംബ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ലെച്ചുവിന് വിശേഷം ഉണ്ടെന്നുള്ള വാർത്ത അമ്മ വിളിച്ചു പറയുന്നത്.... ലീവെടുത്തു..കാർ ഓടിച്ചു വീട്ടിലേക്കു പോകുമ്പോഴും മനസ്സിൽ മുഴുവൻ എനിക്ക് ലെച്ചുവിനോട് ദേഷ്യവും വെറുപ്പും ആയിരുന്നു.. ചേച്ചിയെ കെട്ടിച്ചു വിട്ടു 4 കൊല്ലം ആയിട്ടും അവർക്കൊരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ഇല്ലേ എന്ന്‌ പരസ്പരം സങ്കടം പറയുന്ന അച്ഛനോടും അമ്മയോടും...ലെച്ചുവിന്റെ വയറ്റിൽ വളരുന്ന കുഞ്ഞു എന്റെ അല്ല എന്ന്‌ ഞാൻ എങ്ങനെ പറയുമെന്ന് ആലോചിച്ചു എനിക്കിപ്പോ പ്രാന്ത് പിടിക്കും എന്ന്‌ വരെ എനിക്ക് തോന്നി പോയി വീട്ടിൽ ചെന്നു കേറിയപ്പോ അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നത് കൊണ്ടാണ്...ലെച്ചു എന്ന്‌ ഞാൻ ചെന്ന ഉടനെ അലറി വിളിച്ചത്.... പേടിച്ചു വിറച്ച മുഖത്തോടെ റൂമിൽ നിന്നും ഇറങ്ങി വന്ന അവളുടെ മുഖത്തു.. പിഴച്ചവളെ എന്ന്‌ വിളിച്ചു.. മാറി മാറി അടിച്ചു ഞാൻ എന്റെ ദേഷ്യം തീർക്കുകയായിരുന്നു... തല്ലല്ലേ ഹരിയേട്ടാ എന്ന്‌ പറഞ്ഞവൾ നിലവിളിച്ചപ്പോൾ...പിഴച്ച പെണ്ണിന് കേറി കിടക്കാൻ ഉള്ളതല്ല എന്റെ വീട് എന്ന്‌ പറഞ്ഞു...കൈയ്യിൽ കിട്ടിയ സാധനങ്ങളും ഡ്രെസ്സുകളുമായി അപ്പൊ തന്നെ ഞാൻ ലെച്ചുവിന്റെ വീട്ടിൽ കൊണ്ടാക്കി... എന്റെ മുഖത്തുള്ള ദേഷ്യവും...ലെച്ചുന്റെ കവിൾ രണ്ടും അടി കൊണ്ട് ചുവന്നു കിടക്കുന്നതും കൂടി കണ്ടിട്ടാകണം....ഒരു അക്ഷരം പോലും പറയാതെ...കുറ്റം ഞങ്ങളുടെ ഭാഗത്തു ആണെന്നുള്ള രീതിയിൽ അവളുടെ അച്ഛൻ തല താഴ്ത്തി നിന്നതും.. കുറച്ചു ദിവസം ലെച്ചുനെ ഞാൻ വീട്ടിൽ കൊണ്ടാക്കി...എന്ന്‌ മാത്രം അച്ഛനോടും അമ്മയോടും പറഞ്ഞു..സാവകാശം സത്യങ്ങൾ അവരെ അറിയിക്കാം എന്ന്‌ കരുതി ഞാൻ കാത്തിരുന്നു... ഒരു അറ്റാക്ക് കഴിഞ്ഞ അച്ഛന്...എല്ലാവരും കൂടി എനിക്ക് കണ്ടു പിടിച്ച പെണ്ണ് ഒരു പിഴച്ചവൾ ആയിരുന്നു എന്ന്‌ അറിയുമ്പോൾ...അച്ഛൻ അത് എങ്ങനെ തരണം ചെയ്യും എന്നാലോചിച്ചു എനിക്ക് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു.. എന്തായാലും മറ്റൊരുത്തന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നവളെ എനിക്കിനി വേണ്ടാ എന്ന്‌ തീരുമാനിച്ചത് കൊണ്ടാണ്...ബന്ധം പിരിയാൻ വേണ്ടി വക്കീലിനെ ഞാൻ സമീപിച്ചത്... ഇക്കാര്യങ്ങൾ മറ്റാരോടു പോലും പറയാത്തത് കൊണ്ടും...ലെച്ചു മോളെ കാണാൻ കൊതി ആകുന്നു...നീ അവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വാടാ എന്നുള്ള അമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ കൂടി കേട്ടപ്പോൾ....ജോലിയിൽ നിന്നും കുറച്ചു നാൾ ലീവെടുത്തു മാറി നിന്നില്ലെങ്കിൽ ജീവിതം കൈ വിട്ടു പോകുമെന്ന് വരെ എനിക്ക് തോന്നി മനസ്സ് മരിച്ചു...ശരീരം മാത്രമായി ഓരോ ദിവസവും ഓരോ യുഗങ്ങൾ പോലെ തള്ളി നീക്കുമ്പോൾ ആണ് എന്നേ കാണാൻ ലെച്ചുവിന്റെ കൂട്ടുകാരി ശ്രുതി വരുന്നത്... പെണ്ണ് കാണാൻ പോയപ്പോൾ ലെച്ചുവിന്റെ കൂട്ടുകാരിയാണ് എന്ന്‌ പരിചയപ്പെടുത്തിയത് ഓർമ്മയിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഒറ്റ നോട്ടത്തിൽ എനിക്കവളെ തിരിച്ചറിയാൻ പറ്റിയതും. കൂട്ടുകാരിയുടെ ജീവിതത്തിനു വേണ്ടി അപേക്ഷിക്കാൻ വന്നതാണോ...എന്നാൽ തന്ത ഇല്ലാതെ വളരുന്ന കൊച്ചിന് തല്ക്കാലം അച്ഛനാകാൻ എനിക്ക് പറ്റില്ല എന്ന്‌ പറഞ്ഞതിന് ശ്രുതി എന്റെ നേരെ നോക്കി ചിരിക്കുകയാണ് ചെയ്തത്.. നിങ്ങൾ പറയുന്നത് ഒക്കെ ശരിയാണ്..അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ നിങ്ങൾ അല്ല...അത് ഞാൻ സമ്മതിക്കുന്നു...പക്ഷെ പൂർണമായി അവളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് നിങ്ങൾ സത്യം അറിയണം എന്ന്‌ ശ്രുതി പറഞ്ഞപ്പോൾ മുഖം ചുളിച്ചു ഞാൻ അവളെ തന്നെ നോക്കി നിന്നു.. കോളേജിൽ പഠിപ്പിക്കുമ്പോൾ തന്നെ മറ്റൊരാളുമായി പ്രേമത്തിൽ ആയിരുന്നു ലെച്ചു..അവന്റെ സ്നേഹം ആത്മാർത്ഥത ഉള്ളതാണെന്ന് അവൾ വിശ്വസിച്ചു...അല്ല..അങ്ങനെ എന്ന്‌ അവൻ വിശ്വസിപ്പിച്ചു എന്ന്‌ പറയുന്നതാകും കൂടുതൽ ശരി... അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി തരാം എന്നുള്ള അവന്റെ വാക്ക് വിശ്വസിച്ചു വീട്ടിൽ ചെന്ന അവളെ ബലമായി അവൻ കീഴ്പ്പെടുത്തുകയായിരുന്നു....എന്തൊക്കെ സംഭവിച്ചാലും കൂടെ ഉണ്ടാകും എന്ന്‌ വാക്ക് കൊടുത്ത അവനെ പിന്നീട് ഞങ്ങൾ കണ്ടിട്ടില്ല... നടന്ന കാര്യങ്ങൾ വീട്ടുകാരോട് പറയുന്നതാകും കൂടുതൽ ശരി...അവർ അവനെ കണ്ടു പിടിക്കും എന്നുള്ള എന്റെ നിർബന്ധം കാരണമാണ് ലെച്ചു എല്ലാ കാര്യങ്ങളും വീട്ടിൽ തുറന്നു പറഞ്ഞതും... പക്ഷെ ഞങ്ങൾ സംഭവിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ പിന്നീട് നടന്നതും...അവനെ കണ്ടു പിടിക്കുന്നതിനേക്കാൾ നല്ലത് എത്രയും പെട്ടെന്ന് ഇവളുടെ വിവാഹം നടത്തുക ആണ് നല്ലതെന്നു തീരുമാനിച്ചത് അവളുടെ വീട്ടുകാർ ആയിരുന്നു...അതിനു ബലിയാടായത് നിങ്ങളും... മറ്റൊരാളുടെ ജീവിതം നശിപ്പിക്കാൻ എനിക്ക് കഴിയില്ല എന്ന്‌ പറഞ്ഞു ഒരു മുഴം കയറിൽ ജീവൻ ഇല്ലാതാക്കാൻ തീരുമാനിച്ച അവളെ...പെണ്ണ് കാണാൻ വരുമ്പോൾ നമുക്കെല്ലാം ചെറുക്കനോട് തുറന്നു പറയാം എന്ന്‌ ഞാനാണ് അവളെ സമാധാനിപ്പിച്ചത്...പക്ഷെ അപ്പൊഴും വിലങ്ങു തടിയായത് അവളുടെ വീട്ടുകാർ തന്നെ ആയിരുന്നു.. ഒടുവിൽ നിങ്ങളുടെ നമ്പർ എങ്ങനേലും കണ്ടു പിടിച്ചു ഞങ്ങൾ വിളിക്കും എന്ന്‌ അറിയാവുന്നത് കൊണ്ടാണ്...ചെറുക്കന് പെണ്ണിനെ ഇഷ്ട്ടായി...ഇനി നിങ്ങൾ എന്തെങ്കിലും കാണിച്ചു ഈ വിവാഹം മുടക്കിയാൽ പിന്നീട് ജീവനോടെ കാണില്ല എന്ന്‌ ലെച്ചുവിന്റെ അച്ഛനും അമ്മയും പറഞ്ഞത് കൊണ്ട് മാത്രമാണ്..പേടിച്ചിട്ട് ഞങ്ങൾ നിങ്ങളോട് പിന്നേ ഒന്നും തുറന്നു പറയാതിരുന്നത്... ഞാൻ മരിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും..ആ മനുഷ്യനെ ചതിക്കാൻ എനിക്ക് കഴിയില്ല എന്ന്‌ പറഞ്ഞു പൊട്ടി കരഞ്ഞ ലെച്ചുവിനെ...അയാൾ നല്ലൊരു മനുഷ്യൻ ആണ്...കല്യാണം കഴിഞ്ഞു സാവകാശം നീ എല്ലാം തുറന്നു പറഞ്ഞാൽ മതി എന്നുള്ള എന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അവൾ ഒടുക്കം അതിനു സമ്മതിക്കുകയായിരുന്നു.. പക്ഷെ ഉദരത്തിൽ ഒരു കുഞ്ഞു വളരുന്നുണ്ട് എന്ന കാര്യം പോലും അവൾ അറിഞ്ഞിരുന്നില്ല... വീട് കഴിഞ്ഞാൽ ജോലി..ജോലി കഴിഞ്ഞാൽ വീട് എന്ന്‌ പറഞ്ഞു നടക്കുന്ന നിങ്ങളോട് ഇക്കാര്യം തുറന്നു പറയാൻ ഒരു അവസരത്തിന് വേണ്ടി അവൾ കാത്തിരിക്കുകയായിരുന്നു... എന്നിട്ട് നിങ്ങൾ ചെയ്തതോ...ഏതോ ഒരു നിമിഷത്തെ തോന്നലിൽ പത്തു മിനിറ്റ് പോലും അവളോട്‌ സംസാരിക്കാത്ത നിങ്ങൾ ബലം ഉപയോഗിച്ച് അവളെ കീഴ്പ്പെടുത്താൻ നോക്കി..പഴയ ഓർമ്മ മനസ്സിലേക്ക് കയറി വന്നത് കൊണ്ടാണ് അവൾ അന്ന് അലറി കരഞ്ഞതും... പെണ്ണിന്റെ ശരീരം കീഴടക്കുന്നവൻ അല്ല...മനസ്സ് കീഴ്പ്പെടുത്തുന്നവനാണ് യഥാർത്ഥ ആണെന്ന് ശ്രുതി പറഞ്ഞു കഴിയുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു... ജോലിയിൽ കാണിക്കുന്ന ആത്മാർത്ഥത ഒരു നിമിഷം സ്വന്തം കുടുംബ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ...അവളോട്‌ കുറച്ചു നേരം എങ്കിലും സംസാരിച്ചിരുന്നെങ്കിൽ...ഒരു പക്ഷെ ഇന്നവൾ നിങ്ങളോട് കൂടെ തന്നെ ഉണ്ടാകുമായിരുന്നു... പൂർണമായും അവളെ വെറുക്കുന്നതിനു മുൻപ് സത്യം പറയണം എന്ന്‌ തോന്നി....നിങ്ങൾ കരുതുന്നത് പോലെ അവൾ ഒരിക്കലും നിങ്ങളെ ചതിച്ചിട്ടില്ല എന്ന്‌ പറഞ്ഞു ശ്രുതി നടന്നകലുന്ന കാഴ്ച എന്റെ കണ്ണുനീർ തുള്ളികളിൽ മൂടി പോയിരുന്നു... ശ്രുതിയുടെ ഓരോ വാക്കുകളും കത്തി കുത്തി ഇറക്കുന്നത് പോലെയാണ് എന്റെ നെഞ്ചിൽ താഴ്ന്നു ഇറങ്ങിയത്...പൂർണമായും അവളുടെ മനസ്സ് അറിയാതെ...ഒരു നിമിഷത്തിൽ തോന്നുന്ന വികാരത്തിന്റെ പേരിൽ അവളെ കടന്നു പിടിച്ചതിൽ തെറ്റു എന്റെ ഭാഗത്തും ഉണ്ടായിരുന്നു എന്ന്‌ ഞാനും മനസ്സിലാക്കണമായിരുന്നു... ഒരു പക്ഷെ നടന്നത് മുഴുവൻ തുറന്നു പറയാൻ വേണ്ടിയിട്ടായിരിക്കും..ഞാൻ ശരീരം മോഹിച്ചു അവളുടെ അടുത്തേക്ക് ചെല്ലുമ്പോൾ ഒക്കെ അവൾ എന്നിൽ നിന്നും ഒഴിഞ്ഞു മാറി പോയതും... അറിഞ്ഞു കൊണ്ട് പോലും എന്നോട് ദ്രോഹം ചെയ്യാത്ത ലെച്ചുവിനെ പിഴച്ചവൾ എന്ന്‌ വിളിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു.. അവളെ കാണണം..ക്ഷമ ചോദിക്കണം എന്ന്‌ മനസ്സ് പറഞ്ഞത് കൊണ്ടാണ് ലെച്ചുവിന്റെ വീട്ടിലേക്കു ഞാൻ പോയതും... അവളുടെ വീട്ടിലേക്ക് കയറി ചെന്ന ഞാൻ മറ്റാരോടു പോലും ഒന്നും സംസാരിക്കാതെ...എന്റെ കണ്ണുകൾ മുഴുവൻ തിരഞ്ഞത് എന്റെ ലെച്ചുവിനെ ആയിരുന്നു.. ഒടുവിൽ റൂമിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന ലെച്ചുവിന്റെ കാലുകളിൽ ഞാൻ കെട്ടി പിടിച്ചു കരഞ്ഞു... എന്റെ അടികൊണ്ട് പൊട്ടിയ അവളുടെ ചുണ്ടുകൾ...കരച്ചിൽ വന്നു പതിയെ വിറ കൊള്ളുന്നുണ്ടായിരുന്നു... എനിക്ക് നിന്നെ വേണം...എന്റെ ജീവിത അവസാനം വരെയും എന്ന്‌ പറഞ്ഞു...ലെച്ചുവിന്റെ സമ്മതത്തിനു പോലും കാത്തു നിക്കാതെ അവളെയും കൊണ്ട് ഞാൻ വീട്ടിലേക്കു യാത്ര തിരിച്ചു... ലെച്ചുവിനെ കാണുമ്പോൾ സന്തോഷം കൊണ്ട് മതി മറക്കുന്ന അച്ഛന്റെയും അമ്മയുടെയും ഇടയിലേക്ക് അവൾ ആ കുഞ്ഞിനെ പ്രസവിക്കും...അത് എന്റെ സ്വന്തം ചോര തന്നെയാണ് എന്ന്‌ വിശ്വസിച്ചു ഇനിയുള്ള കാലം എനിക്കെന്റെ ലെച്ചുവിന്റെയും കുഞ്ഞിന്റെയും കൂടെ സന്തോഷമായി ജീവിക്കണം.ശ്രീജിത്ത്‌
#

📔 കഥ

📔 കഥ - Dutat C BEATION USE  - ShareChat
12.6k views
9 hours ago
❤ആത്മസുഗന്ധം❤ ➖➖➖➖➖➖➖➖➖ @kissakal "വിരുന്നുകാരൊക്കെ എത്തിത്തുടങ്ങിയല്ലോ മോള..നീയിപ്പോഴും ഫോണും വിളിച്ച് നിൽക്കാണോ..? അവരെല്ലാം നിന്നെ അന്വേഷിക്കുന്നു.. അങ്ങോട്ട് ചെല്ല്.." 'അഷിത' അമ്മയെ നോക്കി വിഷമത്തോടെ ചിരിച്ചു. അവളുടെ കണ്ണുകളിലെ നീർത്തുള്ളികൾ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘങ്ങളെ പോലെ ഉരുണ്ടുകൂടി.അവൾ അമ്മയെ കെട്ടിപ്പിടിച്ച് തോളിലേക്ക് കുഞ്ഞിനെ പോലെ തല ചായ്ച്ചു. "മോളേ.. കല്ല്യാണത്തലേന്ന് എല്ലാ പെൺകുട്ടികളും സങ്കടത്തിലാകും.. അവിടേയും ഉണ്ട് ഒരു അമ്മ; എന്റെ മോളെ നന്നായി നോക്കിക്കോളും.. മോള് സന്തോഷത്തോടെ വേണം ബന്ധുക്കളുടെ മുന്നിലേക്ക് വരാൻ" അഷിത,അവളുടെ നീണ്ട് ഇടതൂർന്ന മുടി പതിയെ മാടിയൊതുക്കി റൂമിലേക്ക് നടന്നു. കല്ല്യാണത്തലേന്ന് ധരിക്കാൻ അവളുടെ അച്ഛൻ വാങ്ങിക്കൊടുത്ത നീല നിറത്തിൽ മുത്തുകൾ പതിപ്പിച്ച ദാവണി സാരി എടുത്തണിഞ്ഞു. കണ്ണുകൾ എഴുതി, പൊട്ട് തൊട്ട് ,പുതിയ മാലയും, കമ്മലും കൂടെ അണിഞ്ഞതോടെ ആ വസ്ത്രത്തിൽ അവളുടെ സൗന്ദര്യം ഇരട്ടിച്ചു. അവൾ റൂമിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് ഒരിക്കൽ കൂടെ ഫോൺ എടുത്ത് 'അവിനാഷ്' എന്നെഴുതിയ നമ്പർ ഡയൽ ചെയ്തു.'സ്വിച്ച്ഡ് ഓഫ്' എന്ന മറുപടിയിൽ അവളുടെ മുഖത്ത് നിരാശ നിറഞ്ഞു. ബന്ധുക്കളുടെ മുന്നിൽ അഷിത സന്തോഷം അഭിനയിച്ചു.അവളുടെ സ്വഭാവത്തേയും സൗന്ദര്യത്തേയും പുകഴ്ത്തി.രാത്രി ഏറെ വൈകി ഉറങ്ങാൻ കിടന്നപ്പോൾ അവിനാഷിന്റെ ചിന്തകൾ അവളെ വ്യാകുലയാക്കി. 'ഒരു മാസമായി ഏട്ടൻ തന്നെ വിളിച്ചിട്ട്..പറ്റിക്കപ്പെടുകയായിരുന്നോ താൻ ഒരു വർഷമായി..വിവാഹം കഴിക്കാമെന്ന് എത്രയോ തവണ വാഗ്ദാനം തന്നു.. ഒരുമിച്ചുള്ള ജീവിതത്തിൽ എത്രയോ മധുരസ്വപ്നങ്ങൾ നെയ്തുകൂട്ടി..' അവളുടെ കണ്ണിൽ നിന്നും നിയന്ത്രണമില്ലാതെ കണ്ണീർ ഒഴുകി. ഫോണെടുത്ത് വീണ്ടും അവനെ വിളിച്ചപ്പോൾ 'സ്വിച്ച്ഡ് ഓഫ്' എന്ന മറുപടി തന്നെ. സർവ്വതും തകർന്ന് അവൾ കട്ടിലിൽ മുറുകെ പിടിച്ചു. 'വിദ്യാഭ്യാസവും ബുദ്ധിയും ഉണ്ടെന്ന് അഹങ്കരിച്ചു..തന്നെ ഏട്ടൻ ചതിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല.. ഗവൺമെന്റ് കോളേജിൽ രസതന്ത്രം ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴാണ് 'ലയ'യെ പരിചയപ്പെടുന്നത്.. ആത്മ മിത്രങ്ങളായപ്പോൾ അവളുടെ ഏട്ടൻ നേവിയിൽ ഉദ്യോഗസ്ഥനായ 'അവിനാഷ് ' കഥകളിലെ സ്ഥിരം കഥാപാത്രമായി.ആറു വയസ്സിന് മൂത്ത ഏട്ടനോട് അവൾക്ക് ആരാധനയായിരുന്നു; അതേ ആരാധന തന്നിലേക്കും പകരാൻ അവൾക്ക് സാധിച്ചു.അച്ഛനില്ലാത്ത അവളെ ഏട്ടൻ അച്ഛനെപ്പോലെ സ്നേഹിക്കാറുണ്ടെന്ന് അവൾ എപ്പോഴും പറയും. അവളുടെ വാക്കുകൾ കേട്ട് ഇടക്ക് അവിനാഷ് തന്നോടും സംസാരിച്ചു.കൂടപ്പിറപ്പായി ഒരു ഏട്ടൻ ഇല്ലാത്ത താൻ അവിനാഷിന്റെ സംസാരത്തിൽ ഏട്ടന്റെ സ്വാതന്ത്ര്യവും സംരക്ഷണവും അനുഭവിച്ചു.അവളുടെ അമ്മക്കും താനെന്നാൽ ജീവനായിരുന്നു. "ഞാൻ നിന്നെ വിവാഹം ചെയ്തോട്ടെ..അമ്മക്ക്, ലയക്ക് പിന്നെ എനിക്കും നിന്നെ ഇഷ്ടമാണ്.." തന്റെ കൂലിപ്പണിക്കാരനായ അച്ഛനേയും അതിൽ ജീവിക്കുന്ന അമ്മയേയും അനിയനേയും അവിനാഷ് സ്നേഹത്തോടെ സ്വീകരിക്കുമെന്ന് വാക്കു തന്നു. കോളേജിൽ വൈകുന്നേരം സ്പെഷൽ ക്ലാസ്സുകൾ കഴിഞ്ഞ് വിളിക്കാൻ ആയിടക്ക് അച്ഛൻ തനിക്ക് ഒരു മൊബൈൽ ഫോൺ സമ്മാനിച്ചു. രാത്രികളിൽ ഏട്ടന്റെ വിളികൾക്കായി കാതോർത്തു;ആത്മബന്ധത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും താൻ ഏട്ടനു വേണ്ടി കവിതകൾ, കഥകൾ എഴുതി.ഹൃദയത്തോട് ആ രചനകൾ ഏട്ടൻ ചേർത്തു വക്കുമ്പോൾ തന്റെ ഇഷ്ടങ്ങളേയും കഴിവുകളേയും അംഗീകരിക്കുന്നതിൽ അഭിമാനിച്ചു. താനും ഏട്ടനും തമ്മിലുള്ള പ്രണയവല്ലരികളിൽ പൂവിടുന്ന പുഷ്പങ്ങൾക്ക് പനിനീർപ്പൂവിന്റെ ഗന്ധമായിരുന്നു. ഒരിക്കൽ പോലും നേരിട്ട് കാണാതെ തങ്ങളുടെ പ്രണയം പൂത്തുലഞ്ഞു. ഒരു മാസമായി ലയയും അമ്മയും താമസിച്ചിരുന്ന വീട് അടച്ചു പൂട്ടിയിരിക്കുന്നു. ഏട്ടനേയോ അവളേയോ നിരന്തരം ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. പെട്ടന്ന് വന്ന കല്ല്യാണാലോചന ആയിരുന്നു 'രാഗേഷിന്റേത്';'സ്ത്രീധനം കുറച്ച് മതി' എന്നത് കൊണ്ട് അച്ഛൻ അത് ഉറപ്പിച്ചു. പ്രണയബന്ധം താൻ വീട്ടിലറിയിച്ചില്ല;ഏട്ടൻ വരുമ്പോൾ പറയാമെന്ന് കരുതി. നാളെ താൻ സ്വപ്നം കണ്ട ജീവിതത്തിനു പകരം രാഗേഷ്. എങ്ങനെയുള്ളവനാണെന്ന് അറിയില്ല.. ' മനസ്സ് കൊണ്ട് അംഗീകരിക്കാനാവാതെ അവൾ കിടന്ന് പുളഞ്ഞു. വിവാഹവും മറ്റു ചടങ്ങുകളും ആർഭാടപൂർവം കഴിഞ്ഞു.രാഗേഷിന്റെ വീട്ടിൽ എത്തിയ നാൾ മുതൽ അവന്റെ അമ്മ ദേഷ്യത്തോടെയാണ് അഷിതയോട് പെരുമാറിയത്. അമ്മ'ഭവാനിയമ്മ'യും രാഗേഷും മാത്രമാണ് വീട്ടിൽ താമസം; അവന്റെ മൂത്ത ചേച്ചി വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലാണ് താമസം. "അമ്മയ്ക്ക് പ്രായമായില്ലേ.. ഒന്നും കേട്ടതായി ഭാവിക്കണ്ട.." രാഗേഷിന്റെ മറുപടിയിൽ അവൾ തൃപ്തയായെങ്കിലും,അമ്മ കൂടുതൽ പ്രകമ്പനങ്ങൾ വീട്ടിൽ ഉണ്ടാക്കി. അവന്റെ ചേച്ചി ഇടക്കിടെ വീട്ടിൽ വന്ന് അമ്മയുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് കൊഴുപ്പു കൂട്ടി. 'സ്നേഹമാണെന്ന്' അഷിത കരുതിയ രാഗേഷ് അവർ പറയുന്നതിന് എതിർക്കാതെ അവരെ പിന്തുണക്കുന്നതും ആസ്വദിക്കുന്നതും അവൾ കണ്ടു. വീട്ടുപണികൾ എടുത്ത് തളർന്ന അവൾക്ക് രാത്രികളിൽ രാഗേഷിന്റെ കാമകേളികൾക്ക് ഇരയാകേണ്ടി വന്നു. പലയിടത്ത് നിന്നും കടം വാങ്ങി അച്ഛൻ കൊടുത്ത മുപ്പത് പവൻ സ്വർണ്ണം അവൻ നിർദ്ദാക്ഷിണ്യം എടുത്ത് വിറ്റു. "നിന്റെ വീട്ടുകാർ ഇനിയിവിടെ നിന്നെ കാണാൻ വരരുത് .. " ഒരിക്കൽ അവളെ കാണാൻ വന്ന അച്ഛന്റെ മുന്നിൽ വച്ച്,അവളുടെ വീട്ടുകാരുമായുള്ള ബന്ധം രാഗേഷ് മുറിച്ച് മാറ്റി.ഹൃദയം തകർന്നുള്ള അച്ഛന്റെ യാത്ര നിറകണ്ണുകളോടെ അവൾക്ക് നോക്കി നിൽക്കേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും അവൾ ഗർഭം ധരിച്ചില്ല.'മച്ചി'യെന്ന പുതിയ അലങ്കാരം കൂടെ ഭവാനിയമ്മ അവൾക്കു മേൽ ചാർത്തി. പണിയെടുത്ത് തളർന്ന അവൾക്കുമേൽ രാഗേഷ് മർദ്ദനമുറകൾ കൂടെ പ്രായോഗികമാക്കിയപ്പോൾ ആരോഗ്യം കുറഞ്ഞ അവളുടെ ശരീരം തളർന്നു. ദുഷിച്ച വാക്കുകളും പീഡനങ്ങളും സഹിക്കവേ ഗവൺമെന്റ് സർവീസിൽ അവൾക്ക് നിയമന ഉത്തരവ് വന്നു; അവൾക്കു മുന്നിലാണ് രാഗേഷ് അത് വലിച്ചു കീറിയെറിഞ്ഞത്. "ആണുങ്ങളുടെ അടുത്ത് പോകാൻ അവളുടെ പുതിയ സൂത്രം.."അവൻ അലറി. 'പ്രസവിക്കാത്ത ഇവളെ പോലെ ഒരെണ്ണത്തിനെ എന്തിനാ നിനക്ക്..?വേറെ നല്ല അടക്കവും ഒതുക്കവുമുള്ള പെൺപിള്ളാരെ കിട്ടും.. കൊണ്ടോയി കളയഡാ ഇവളെ.. " അമ്മ പറയുന്നത് കേൾക്കേണ്ട താമസം രാഗേഷ് അവളെ വലിച്ചിഴച്ച് പുറത്തേക്ക് തള്ളി. ഒരു ഓട്ടോ വിളിച്ച് ഭവാനിയമ്മ അഷിതയെ അവളുടെ വീട്ടിൽ എത്തിച്ചു. "എന്റെ മോന് ഇനി ഇവളെ വേണ്ടാ..ആണുങ്ങളെ വലവീശിപ്പിടിക്കാൻ എറങ്ങിയേക്കാ ഇവൾ.. പ്രസവിക്കേമില്ല.. " ഭവാനിയമ്മ പോയപ്പോൾ അവൾ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. "മോളേ.." "എനിക്കും ഇനി അവരെ വേണ്ട.." തേജസ്സ് നശിച്ച് നിറം മങ്ങി, കുഴിയിലാണ്ട് പോയ കണ്ണുകൾ ആയ മകളെ, അമ്മ ചേർത്ത് പിടിച്ചു.കാച്ചെണ്ണ തേച്ച് ഭംഗിയാക്കിയിരുന്ന അവളുടെ പാറിപ്പറന്ന് വൃത്തിഹീനമായ തലമുടിയിൽ അമ്മ വേദനയോടെ തലോടി. രണ്ടു വർഷത്തെ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം അഷിത പുറത്തിറങ്ങിയത് പി.എസ്.സി. പരീക്ഷകൾ എഴുതാൻ വേണ്ടിയായിരുന്നു.'പ്രസവിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന്' അവൾ ഉറപ്പു വരുത്തി. 'ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളെ' അവൾ മന:പൂർവം മറക്കാൻ ശ്രമിച്ചു.പുനർവിവാഹത്തിനായി അച്ഛൻ അവളെ നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല. ഒരു ദിവസം വൈകുന്നേരം തയ്യൽ പണി ചെയ്തു കൊണ്ടിരുന്ന അവളെ അമ്മ വന്ന് വിളിച്ചു. "മോളേ നിന്നെ കാണാൻ ആരോ വന്നിരിക്കുന്നു.." അഷിത പൂമുഖത്ത് വരുമ്പോഴേക്കും വിരുന്നുകാർ വീട്ടിനകത്തേക്ക് കയറിയിരുന്നു. "ലയാ.." അറിയാതെ അഷിതയിൽ നിന്ന് ശബ്ദം പുറത്തു വന്നു. ലയ ഓടി വന്ന് അവളെ പുണർന്നു;ഒപ്പം അവളുടെ അമ്മയും. "ഞാൻ അവിനാഷ് .." അവന്റെ സ്വരം അവളുടെ കാതുകളിൽ മുഴങ്ങി.വെളുത്ത് പൊക്കത്തിലുള്ള യുവാവിനെ അവൾ കണ്ണിമ ചിമ്മാതെ നോക്കി. "മോളേ..നിന്നെ കാണാനാണ് ഞങ്ങൾ വന്നത്.. ഇന്നലെ നാട്ടിലെത്തി.." അവരുടെ അമ്മ അഷിതയുടെ കൈകൾ കവർന്ന് അവളുടെ നെറ്റിയിൽ ചുംബിച്ചു. ചായ സൽക്കാരത്തിനിടയിലും മറ്റും അവിനാഷിന്റെ നോട്ടം നേരിടാനാവാതെ അപകർഷതാബോധത്തോടെ അവൾ തല താഴ്ത്തി. "ഏട്ടന് നിന്നോട് എന്തോ സംസാരിക്കാനുണ്ട്.. ഏട്ടൻ വിളിക്കുന്നു.." ലയയോടൊപ്പം അഷിത അവിനാഷിന്റെ അടുത്തെത്തുമ്പോൾ അവൻ അരമതിലിൽ വിദൂരത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. അവൾ പതിയെ അവന്റെ അടുത്ത് വന്ന് നിന്നു. "ഏട്ടാ.." "ആ വിളി നീയിപ്പോഴും മറന്നില്ലല്ലേ..നിനക്കെന്താ എന്റെ മുൻപിൽ വരാൻ മടി..?ഞാനല്ലേ മടിക്കേണ്ടത്..? നിനക്ക് പ്രതീക്ഷ തന്ന് പറ്റിച്ചവനല്ലേ..?" "ഏട്ടാ..ഏട്ടന്റെ സ്നേഹം കളവായിരുന്നുവെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല.." "അന്ന് പതിവില്ലാതെ ഹെലികോപ്ടറിന് വല്ലാത്ത വിറയലായിരുന്നു.അത് അവസാനിച്ചത് റാൻ ഓഫ് കച്ചിലും..കൂടെയുണ്ടായിരുന്ന നാലു പേരിൽ ഞാനും ഒരു സുഹൃത്തും രക്ഷപ്പെട്ടു. തലക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ് ഹോസ്പിറ്റലിൽ ആരേയും തിരിച്ചറിയാതെ കുറേ കാലങ്ങൾ.. അമ്മയേയും ലയയേയും അർജന്റായി ഓഫീസിൽ വിളിച്ചു വരുത്തി എന്നെ,അവരെ ഏല്പിച്ചു. എന്റെ ഫോൺ ആ അപകടത്തിൽ നഷ്ടപ്പെട്ടു.. പകലും രാവും തിരിച്ചറിയാത്ത ദിനരാത്രങ്ങളിൽ മനസ്സിലെവിടെയോ നീയുണ്ടായിരുന്നു.. അമ്മയുടെ നിർബന്ധപ്രകാരം ആയുർവേദ ചികിത്സകൾ ചെയ്തു.. ഓർമ്മശക്തി തിരിച്ചു കിട്ടി.. കൈകാലുകൾക്ക്,ശരീരത്തിന് ബലം വെച്ചു.. അതിനിടയിൽ നിന്റെ വിവാഹം കഴിഞ്ഞുവെന്ന് ലയ പറഞ്ഞു കേട്ടു.. അതിനു ശേഷവും അറിഞ്ഞു.. എന്നെ പ്രാണനായി സ്നേഹിച്ചൾ വേദനിക്കേണ്ടി വന്നതിന് കാരണം എന്റെ മൗനമായിരുന്നു.. മാപ്പ്..." "ഏട്ടാ..എന്നോട് മാപ്പു പറയേ.. അരുത് .. ഞാൻ ഒന്നും അറിഞ്ഞില്ല.. എന്നാലും ഞാനെന്നും ഏട്ടന് വേണ്ടി പ്രാർത്ഥിക്കും.." "എന്റെ ജീവിതത്തിലേക്ക് ഇനിയും ക്ഷണിച്ചാൽ വരുമോ നീ ..?" "ഞാനോ..?ഒരുത്തൻ രണ്ടു വർഷങ്ങൾ ഉപയോഗിച്ച് വലിച്ചെറിഞ്ഞ അവശിഷ്ടം.. സൗന്ദര്യം ഇരുണ്ട ഞാൻ ഏട്ടന് നാണക്കേടാണ്.." "നിന്റെ ശരീരത്തെയല്ല ഞാൻ സ്നേഹിച്ചത്.. ഇന്നും സ്നേഹിക്കുന്നത് ആ നന്മ നിറഞ്ഞ മനസ്സിനെയാണ്..ഇവിടെ അച്ഛനോടും അമ്മയോടും സംസാരിച്ചു..നിന്നെ എനിക്ക് തരുന്നതിൽ അവർക്ക് സമ്മതമാണ്.. ഈ നിമിഷം നീ വരുമെങ്കിൽ ഞാൻ കൊണ്ട് പോകും.." ആത്മസുഗന്ധത്തിന്റെ നൈർമല്ല്യം അവർക്കിടയിൽ പരക്കുമ്പോൾ അഷിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.ഫെമിനമുഹമ്മദ്
#

📔 കഥ

📔 കഥ - RE One CSS  - ShareChat
13k views
9 hours ago
❤കർമ്മപഥങ്ങളിലെ പൂമരങ്ങൾ❤ ★--------------------------★ @kissakal "മോളെ ,അത് വേണ്ട ..! നിനക്ക് ഒട്ടും ചേരില്ല ..'' സെയിൽസിലെപെൺകുട്ടി നീട്ടിയ സാരി തിരികെ നൽകിയ ശേഷം ലത ശബ്ദം താഴ്ത്തി മോളോട്പറഞ്ഞു . "മാഡത്തിന്റെ കളറിന് നന്നായി ചേരുന്നുണ്ട് ഓർജിനൽ കാഞ്ചിപുരമാ'' സെയിൽസ് ഗേൾ അവളുടെ ജോലി ഭംഗിയായ് ചെയ്തു . സാരിയുടെ ഒരു ഭാഗത്ത്ഭംഗിയായ് തുന്നിപ്പിടിപ്പിച്ച കട്ടിയുള്ള പേപ്പറിലെ വിലയിലേയ്ക്ക് ലതയുടെ കണ്ണുകൾ പാഞ്ഞശേഷം ആ കണ്ണുകൾ തന്റെ മുഖത്തേയ്ക്ക്പറിച്ചുനടപ്പെട്ടു . കയ്യിലിരുന്നബാഗിന്റെ സിബ്ബ് തുറന്നു പണം ഉണ്ടെന്ന് ഉറപ്പ് വരുത്തി .ഈ തുച്ഛമായ പൈസാ കൊണ്ട് മോൾക്ക് ഇഷ്ട്ടപ്പെട്ട ഒരു സാരിപോലും ഇവിടെ നിന്നുംവാങ്ങാൻകഴിയില്ലെന്നസത്യം തിരിച്ചറിഞ്ഞു .ACയുടെ കുളിരിലും നെറ്റിയിൽപൊടിഞ്ഞ വിയർപ്പ്തുള്ളികൾ കയ്യാൽ തന്നെ ഒപ്പി . " ഇതിലും വിലകുറഞ്ഞത് ഇല്ലെ ..?" ലതയുടെ ചോദ്യത്തിൽ ജാള്യതയുടെ നൂലുകൾ തെളിഞ്ഞു കണ്ടു . "കുറഞ്ഞത് ഉണ്ട് മാഡം.പക്ഷെ, ഒന്ന് അലക്കിക്കഴിയുമ്പോൾ തന്നെ കളറ് ഇളകി പോകും .." സെയിൽസ് ഗേൾസത്യം പറഞ്ഞു . "എന്നാലും സാരമില്ല.അതൊന്ന് നോക്കാം " ലതയ്ക്ക് കീഴടങ്ങാൻ ഉദ്ദേശമില്ലായിരുന്നു. കാവ്യമോൾ നാണക്കേട് കൊണ്ടാവുംമുഖം കുനിച്ച്തന്നെ നിൽക്കുന്നു . സെയിൽസ്ഗേൾ നിമിഷങ്ങൾക്കകം മുന്നിൽ നിരത്തിയവസ്ത്രങ്ങൾക്കുംതന്റെ കയ്യിലുള്ള പണത്തിന്റെ പരിമിധിക്കുള്ളിൽ നിൽക്കില്ലായിരുന്നു . " ഇതിലും വില കുറഞ്ഞത് .. " ലതയുടെ ശബ്ദത്തിൽ നൊമ്പരവും കലർന്നിരുന്നു . "അച്ഛാ ... എനിക്ക് ഡ്രസ്സ് വേണ്ട .. " മോളുടെവാക്കുകളിലും അതെ,നൊമ്പരം തന്നെ കലർന്നിരുന്നു . സെയിൽസിൽ ഉണ്ടായിരുന്ന പെൺകുട്ടി ക്കരുകിൽ മറ്റൊരു പെൺകുട്ടി എത്തി കാതിൽ എന്തോ പറഞ്ഞു . " മാഡം നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഡ്രസ്സിന്റെ കളക്ഷൻസ് ഉണ്ട് .അല്പനേരം വെയ്റ്റു ചെയ്യൂ ." ആ പെൺകുട്ടിസ്റ്റെപ്പുകൾ കയറി മുകളിലത്തെ നിലയിലേയ്ക്ക് പോയ് . തന്റെ അവസ്ഥയോർത്ത് ആദ്യമായ് സങ്കടംതോന്നി .രണ്ട് ദിവസം കഴിഞ്ഞാൽ കാവ്യമോളുടെവിവാഹമാണ്. വിവാഹസാരി വരന്റെവീട്ടുകാർഎടുക്കുമെങ്കിലും വീട്ടിലിടാനുംമറ്റും വേണമല്ലോ ..? അതിനാണ്നഗരത്തിലെ പ്രശസ്ഥമായ പല കടകളിലും കയറി ഇറങ്ങി .ഒടുവിൽ ഈ കടയിൽ എത്തിയത് . ഇരുപത് വർഷം ഗൾഫിലെ ചൂട് സഹിച്ച ശരീരംതണുപ്പിലുംവെട്ടിവിയർക്കുന്നതറിഞ്ഞു . സെയിൽസിലെ പെൺകുട്ടികൊണ്ട് വന്ന വസ്ത്രങ്ങളുടെ വിലകണ്ടു ഞെട്ടിപ്പോയ് . റോഡ്സൈഡിൽഇട്ടുവിൽക്കുന്നതിനേക്കാൾക്കുറവ്.. സംശയത്തോടെ നോക്കുന്നത് ശ്രദ്ധയിൽ പ്പെട്ടപെൺകുട്ടി , " സംശയിക്കേണ്ട സാർ .. ഇതിന് ഈ വിലയെ ഉള്ളു .. " അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു . വസ്ത്രങ്ങൾ കാഴ്ചയിൽ നല്ല വിലയുള്ള തായ് തോന്നും .ഇനി ഇവർക്ക് തെറ്റ് പറ്റി യതാണോ ...? സംശയം ബാക്കിയായ് ..! ഇതിനിടയിൽ ലത വസ്ത്രങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു . കൗണ്ടറിൽ എത്തിയപ്പോൾ അവിടെയും അത്ഭുതം കാത്തിരിക്കുന്നുണ്ടായിരുന്നു . സമ്മർക്കിഴിവ് എന്ന പേരിൽ പിന്നെയും പൈസ കുറഞ്ഞു .. ഉദ്ദേശിച്ചതിന്റെ പകുതി പോലും ആയില്ല. സന്തോഷമല്ല തോന്നിയത് ഇത്രയും വിലക്കുറവിൽ കൊടുത്താൽ ഇതിന്റെ മുതലാളിക്ക് എന്ത് ലാഭം കിട്ടും എന്നോർത്ത് ആശ്ചര്യമായിരുന്നു . വീട്ടിലെത്തി എല്ലാവരെയും വസ്ത്രങ്ങൾ കാണിച്ചു .അവർക്കുംഅത്ഭുതമായിരുന്നു. ഇളയ അനിയൻ മഹിപടികടന്നുവരുന്നത് കണ്ടു . എന്തോ പ്രശ്നമുണ്ടെന്നു അവന്റെ മുഖത്തു നിന്നും വായിക്കാം. .തന്നെ വിളിച്ചുമാറ്റി നിർത്തി . "ഏട്ടാ .. പയ്യന്റെ വീട്ടിൽനിന്നുംവിളിച്ചിരുന്നു. അവർക്ക് കൊടുക്കാമെന്നേറ്റ കാശിന്റെ കാര്യം ചോദിച്ചു .'' ''മഹി ,ബ്ലേഡ്നാരായണേട്ടൻ ഇന്നു വൈകിട്ട് തരാമെന്ന് പറഞ്ഞിട്ടുണ്ട് .നാളെക്കാലത്ത് നീ തന്നെ കൊണ്ട് കൊടുത്താൽ മതി .. " ഉത്സാഹത്തോടെ പറഞ്ഞു .. " അതാണ് ഏട്ടാ പ്രശ്നം .നാരായണേട്ടൻ ഇന്ന് രാവിലെ ഒരപകടത്തിൽപ്പെട്ടു icu വിൽ ആണ് .സീരിയസ്സാണെന്നാ അറിഞ്ഞത് .. ഈ അവസരത്തിൽ എങ്ങനെ കാശ് ചോദിക്കും ..?" ഇടിവെട്ടെറ്റവനെപ്പോലെതാഴെയ്ക്കിരുന്നു . തല കറങ്ങുന്നത് പോലെ തോന്നി . "മഹീ ..നീ എന്തു വാ ഈ പറയുന്നത്..?എന്റെ കുഞ്ഞിന്റെ വിവാഹം ...! എന്തു ചെയ്യുമെടാ .. ഇനി നമ്മൾ .. ?" കരയുന്ന പോലെ ചോദിച്ചു . കാര്യമറിഞ്ഞ ലത പൊട്ടിക്കരഞ്ഞു . സന്തോഷം തിരതല്ലിയിരുന്നവീട് മരണവീട് പോലെ മൂകമായ് .. " ഏട്ടൻ സഹായിച്ച കുറെ സുഹൃത്ത്ക്കൾ ഇല്ലെ ?അവരോടാരോടെങ്കിലും ചോദിച്ചാലോ .?''മഹിയുടെ വാക്കുകൾ. അറിയാവുന്ന സുഹൃത്തുക്കളെയെക്കെ വിളിച്ചു..നിരാശയായിരുന്നുഫലം . എല്ലാവരുംപല,പലകാരണങ്ങൾ പറഞ്ഞൊഴിഞ്ഞു..ചിലർ ഫോൺ എടുക്കുക പോലും ചെയ്തില്ല ..! തളർച്ചയോടെ ഇരുന്ന തന്നെ നോക്കുന്ന മഹിയുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് കേട്ടു "ഒരു ഗൾഫുകാരൻ .. " അനിയൻ തന്നെപുച്ഛത്തോടെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു . "ഏട്ടാ..പത്തിരുപത് കൊല്ലം ഗൾഫിൽ കിടന്ന് കഷ്ട്ടപ്പെട്ടിട്ട് മറ്റുള്ളവരെ സഹായി ച്ചതല്ലാതെ സ്വന്തമായ് എന്ത് സമ്പാദിച്ചു ?'' മഹിയുടെ ചോദ്യം ന്യായമാണ് . " നമ്മൾ ആരെയെങ്കിലും സഹായിക്കുന്നത് തിരിച്ചൊന്നുംപ്രതീക്ഷിച്ച്കൊണ്ടാവരുത് മഹി .അങ്ങനെ പ്രതിക്ഷിച്ചാൽ അത് സഹായമാവില്ലല്ലോ ..! എന്ത് നേടി എന്ന് ചോദിച്ചാൽ ,ശരിയാണ് ഒന്നും നേടിയില്ല പക്ഷെ എന്റെകൂടെ ഇതുപോലെ ചേർന്നുനിൽക്കാൻ നിന്നെ തന്നില്ലെടാ .." കണ്ണീർ തുടച്ച് കൊണ്ട് മഹിയെ നോക്കുമ്പോൾ അവന്റെ നിറഞ്ഞ കണ്ണുകളും കണ്ടു . "ദൈവം എന്തെങ്കിലും വഴികാട്ടും മഹി .. നമ്മൾ ആർക്കും ദ്രോഹമൊന്നും ചെയ്തിട്ടില്ലല്ലോ ..!'' ഭിത്തിയിൽ തൂക്കിയിരു ന്ന എല്ലാ ദൈവങ്ങളുടെ ഫോട്ടോയിലേയ്ക്കും നോക്കിപ്പറഞ്ഞു . "എന്ന് പറഞ്ഞു നമുക്ക് സമാധാനിക്കാം പക്ഷെ ആ പയ്യന്റെ അച്ഛൻ പറഞ്ഞകാശ് കൊടുക്കാതെ ഒരിക്കലും ഇതിന് സമ്മതി ക്കില്ലല്ലോ എട്ടാ..! എന്റെ മോള് ...!'' പാതിയിൽ നിർത്തി ലത വിങ്ങിപ്പൊട്ടി . പെട്ടെന്ന് മഹിയുടെ ഫോൺ ശബ്ദിച്ചു . " ഹോ ..! ഇയാൾക്ക് നൂറായുസ്സാ .. ദാ വിളിക്കുന്നു .ഇനി ഇയാളോട് എന്ത് പറയും ..?" നിരാശയോടെ മഹി എല്ലാവരെ യും മാറി, മാറി നോക്കി . " സത്യംതുറന്നു പറയൂ .. വരുന്നത് വരുന്ന പോലെ വരട്ടെ .. നീ എന്തായാലും ഫോൺ എടുക്ക് '' തന്റെ വാക്കുകൾ കേട്ട് .മഹി ഫോണിന്റെ പച്ച ബട്ടൺ അമർത്തിയ ശേഷം ലൗഡ് സ്പിക്കറിൽ ഇട്ടു . "എടോ .. മഹി സ്വന്തക്കാരായാൽ ഇങ്ങനെ വേണം ..'' ഫോണിലൂടെ പയ്യന്റെ അച്ഛന്റെ ശബ്ദം . " അത് ദിവാകരേട്ടാ ... ! ക്ഷമിക്കണം എന്നു മാത്രമെ പറയാൻ ഇപ്പോൾ പറ്റൂ .. കാര്യങ്ങൾ ഉദ്ദേശിച്ചപ്പോലെ നടന്നില്ല ... " മഹിയുടെ വാക്കുകൾ ഇടറി . "താനിതെന്തെക്കെയാണീപ്പറയുന്നത് ..? എടോ നമ്മൾ വാക്കു പറഞ്ഞതിലും കൂടു തൽ ഉണ്ടടോ ഇത് .എന്തായാലും നിങ്ങൾ തന്നതല്ലെ ഇരിക്കട്ടെ .. " അയാളുടെ വൃത്തികെട്ട ചിരികേട്ടു. ഒന്നും മനസ്സിലാവാതെ എല്ലാവരും പരസ്പരം നോക്കി . ഇനി ഇയാൾക്ക് വട്ടായോ..? "സാനിയ ടെക്സ്റ്റെൽസിന്റെ മുതലാളി ഇവിടെ വന്നു. നിങ്ങൾ തരാമെന്നേറ്റ പണം തന്നപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയ് അവരെക്കെ വമ്പൻ പണക്കാരല്ലെ ?പക്ഷെ അയാൾ കുറെ ചോദ്യങ്ങൾ ചോദിച്ചെന്നെ കുഴക്കി. സ്ത്രീധനം വാങ്ങുന്നത് തെറ്റാണ് പോലും.. ഇതു സ്ത്രീധനമല്ലെന്നും നിങ്ങൾ മകൾക്ക് സ്വമനസ്സാലെ തരുന്നുതാണ് എന്നെക്കെ പറഞ്ഞു ആ നാവങ്ങു അടച്ചു. അല്ല ... നിങ്ങളും ,അവരും തമ്മിൽ എന്താ ബന്ധം ... ?" 'പിന്നെ വിളിക്കാം' എന്ന് പറഞ്ഞു .മഹി കാൾ കട്ട് ചെയ്തു . അത്ഭുതത്തെക്കാൾ ഏറെ സന്തോഷമായിരുന്നു . വിവാഹം നടക്കുമെന്നറിഞ്ഞപ്പോൾ മനസ്സിൽ ഒരു കുളിർമഴപെയ്യുകയായിരുന്നു എന്തോ ഒരു ഭാരം ഒഴിഞ്ഞ പോലെ .! അരാണ്തന്നെഈ ആപത്ത് സമയത്ത് സഹായിച്ചത് ..? അറിയാത്ത ആ ദൈവത്തിന്റെ കാലിൽ വീണ് മനസ്സ് കൊണ്ടായിരം പ്രാവിശ്യം നന്ദി പറഞ്ഞു . "എന്റെ പരദേവതകളെ എന്റെ മോളെ കാത്തു " ലതയുടെ കരച്ചിൽ ,നന്ദി അറിയിച്ചതായിരുന്നു . എന്നാലും ആരായിരിക്കും ..? മഹിചോദിച്ചു. ഏതാണ് സാനിയാ ടെക്സ്റ്റെൽസ്..? ഈ പേര് എവിടെയോ കേട്ടിട്ടുണ്ട് . അപ്പോഴാണ്,വസ്ത്രങ്ങൾവാങ്ങിവന്നപ്ലാസ്റ്റിക്ക്ബാഗ്കണ്ണിലുടക്കിയത് . അതിൽ'സാനിയാ ടെക്സ്റ്റെയ്ത്സ് ' എന്ന് കണ്ട് ഞെട്ടി .. ആരോ താൻ അറിയാതെ തന്നെ സഹായി ച്ചിരിക്കുന്നു ..! തീർച്ചയായും അ ,കടയിൽ ചെന്നാൽ അരെന്നറിയാൻ കഴിയും . അയാളെ കണ്ട് നന്ദി പറയാതെ ഉറങ്ങാൻ കഴിയില്ല . മഹിയോട് ബൈക്ക് എടുക്കാൻ പറഞ്ഞു പുറത്തേയ്ക്കിറങ്ങവെ .. പടിക്കൽ ഒരു കാർ വന്നു നിന്നു . അതിൽ നിന്നും ഇറങ്ങുന്നആളെ എവിടെ യോ കണ്ടിട്ട് .പക്ഷെ ഓർമ്മ കിട്ടുന്നില്ല . "മോഹനേട്ടന് എന്നെ മനസ്സിലായോ ..?" ഓർമ്മയിൽപരതി .ഈ ചിരി എവിടെയോ തെളിയുന്നുണ്ട് പക്ഷെ ....! " മോഹനേട്ടന് ഓർമ്മകാണില്ല .പക്ഷെ മോഹനേട്ടനെ മറക്കാൻ ഞങ്ങൾക്കാവി ല്ലല്ലോ ...!" തന്റെ ഭാവം കണ്ടിട്ടാവും ചിരിയോടെ തുടർന്നു . " പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നെ സൗദി അറേബ്യയിലെ മരുഭൂമിയിൽ നിന്നും കാട്ടറബിയുടെ ക്രൂരപീഡനത്തിൽനിന്നും ഓടിരക്ഷപെട്ട് തളർന്ന് വീണത് മോഹനേട്ടന്റെമുന്നിലായിരുന്നു .കൂടെയുള്ള വർ എതിർത്തിട്ടും .തന്നെ എടുത്തുയർത്തി മോഹനേട്ടന്റെ റൂമിൽ എത്തിച്ചു . അന്ന് എല്ലാവരോടും പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയിൽ ഉണ്ട് .' ഇവനെപ്പോലെ ഒരനിയൻ നാട്ടിൽഎനിക്കുമുണ്ട് .നമുക്കെ ല്ലാവർക്കും ഉണ്ടാവും ബന്ധങ്ങൾ . അവരിൽ ആർക്കെങ്കിലും ഇതുപോലെ സംഭവിച്ചാൽകയ്യൊഴിയുവാനാവുമോ ..? ഇയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇയാളെ കാത്തിരിക്കുന്നവരുടെ കണ്ണീരിന് മറുപടിയുണ്ടാവുമോ .. ?" അയാൾ ഒന്നു നിർത്തി .നിമിഷങ്ങൾ വീർപ്പു മുട്ടി നിന്നു . " ഷാഹുൽ അല്ലെ ...?'' മറവിയിൽ നിന്നും കിട്ടിയഓർമ്മകൾ ചേർത്തുവച്ചു . "അതെ മോഹനേട്ടാ ..രണ്ട് മാസം എനിക്ക് അച്ഛനും ,ചേട്ടനുമായിരുന്നുമോഹനേട്ടൻ .അന്ന്ഏട്ടൻ എനിക്ക് ഇടാൻ തന്ന ഷർട്ടും ,പാന്റും ഇപ്പോഴും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട് .ഇടയ്ക്ക് അത് എടുത്ത് മുഖത്തോട് ചേർത്തു വയ്ക്കുമ്പോൾ ,വന്ന വഴിഓർമ്മവരും ,മോഹനേട്ടനെഓർമ്മവരും നന്മയുടെ ഗന്ധംഓർമ്മവരും ." ഇറ്റ് നിന്ന കണ്ണുനീർ തുടച്ച് കൊണ്ട് ഷാഹുൽ തുടർന്നു . " അറിയാവുന്ന ഒരറബിയുടെ കൂടെ തന്നെ പറഞ്ഞയക്കുമ്പോൾ അന്ന് മോഹനേട്ടന്റെ അഡ്രസ്സോ ഒന്നുംവാങ്ങുവാൻ കഴിഞ്ഞില്ല . അല്പം പച്ചപിടിച്ചപ്പോൾ മോഹനേട്ടനെ തേടി വന്നിരുന്നു .പക്ഷെ അതിനോടകം മോഹനേട്ടന്റെ കമ്പിനി മറ്റെവിടെയ്ക്കോ പറിച്ചുനട്ടിരുന്നു .. " ഒരാളെങ്കിലും രക്ഷപെട്ടെല്ലോ എന്നോർത്തപ്പോൾ ആശ്വാസം തോന്നി . "മോഹനേട്ടന്റെ നാട് ഇവിടെയാണെന്ന് അറിയാമായിരുന്നു .അതാണ് സാനിയാ ടെക്സ്റ്റെയിൽസിന്റെ ബ്രാഞ്ച് ഈ നാട്ടിലും തുടങ്ങിയത് ." ഞെട്ടിപ്പോയ് ..!താൻ തേടി ഇറങ്ങിയ ആൾ തന്നെതേടി എത്തിയിരിക്കുന്നു . ഷാഹുലിനെചേർത്തു പിടിച്ചു .തന്റെകണ്ണു നീർഷാഹുലിന്റെ ഷർട്ടിൽ വീണുനനയുന്നു ണ്ടായിരുന്നു . "കടയിലെ സീസിറ്റീവിയിൽ മോഹനേട്ടനെ കണ്ടപ്പോൾ .. ഓടി വരാൻ തോന്നിയതാണ് പക്ഷെമോഹനേട്ടൻഎന്തുകരുതുമെന്ന് കരുതിവേണ്ടെന്ന് വച്ചു.നിങ്ങൾക്ക് പിന്നാലെ ഞാനുംഉണ്ടായിരുന്നു. ഇവിടെ അടുത്തുള്ളപരിചയക്കാരൻ മുഖേനേ കാര്യങ്ങൾ അറിഞ്ഞത് .. " "എന്ത് പറയണം എന്നറിയില്ല ഷാഹുലെ, തന്നിലൂടെ ദൈവത്തെ കാണുകയാണ് ഞങ്ങളിപ്പോൾ.ഒരിക്കലും മറക്കില്ല .ഈ സഹായം .. മരണംവരെ തന്നോട് കടപ്പെട്ടിരിക്കും ." അറിയാതെ തൊഴുതു പോയ് . "എന്താണ് മോഹനേട്ടാ ഇത് ..? ഇപ്പോൾ ഞാൻ ഇങ്ങനെ ജീവനോടെ മുന്നിൽ നിൽക്കാൻ കാരണം തന്നെ മോഹനേട്ടൻ ആണ്.അന്ന് മോഹനേട്ടൻ ചെയ്ത സഹായങ്ങൾക്ക് ഇതൊന്നും പകരമാവില്ല .മോഹനേട്ടന്റെ കൂടെഎന്നുംദൈവമുണ്ട് .അതുകൊണ്ടാണ്ഒന്നുംപ്രതീക്ഷിക്കാതെ നന്മകൾമാത്രം മോഹനേട്ടന് ചെയ്യാൻ കഴിയുന്നത് ... " ഷാഹുൽ കാറിൽ നിന്നും വിവാഹ വീട്ടിലേയ്ക്ക് വേണ്ട വസ്ത്രങ്ങളുംഎടുത്ത് കൊണ്ട് വന്നു കാവ്യമോളെ ഏൽപ്പിച്ചു . നിറഞ്ഞ മനസ്സോടെ.. ദൂരെ സൂര്യൻ മറയുവാൻ തയ്യാറെടുക്കുന്നുണ്ടായിരുന്നു.നിസാർവിഅച്‌ ശുഭം.
#

📔 കഥ

📔 കഥ - ShareChat
2.3k views
1 days ago
❤അച്ഛൻ❤ @kissakal ""രാഘവേട്ടാ, എന്റെ അച്ഛനെ കണ്ടൊ?.."" "" ഇല്ലല്ലൊ മോനെ,,എന്ത് പറ്റി വീട്ടിലേയ്ക്ക് വന്നില്ലെ,,?"" "" സന്ധ്യക്ക് പോയതാണു,,കുടിച്ച് ലക്ക് കെട്ട് വഴക്കുണ്ടാക്കിയപ്പോൾ ഞാൻ എന്തൊക്കെയൊ പറഞ്ഞു,,,ഇപ്പൊ എന്നും ഇങ്ങനെയാണു,,എന്നും ബഹളമുണ്ടാക്കും..എന്റെ ക്ഷമ നശിച്ചപ്പൊ ഞാൻ ഇറങ്ങിപ്പോകാൻ പറഞ്ഞു.."" "" അവനെ നിനക്കറിയില്ലെ ഉണ്ണീ,,കുടിച്ചാ പിന്നെ അവനു കൊറച്ച് ബഹളൊക്കെ ഉണ്ടാക്കണം,,..എന്നാലും നീ അങ്ങനെ പറയണ്ടായിരുന്നു..,,ഒരു കാര്യം ചെയ്യ്,,നീയാ പാറക്കെട്ട് വരെ ഒന്നു പോയി നോക്ക്,,സങ്കടം വരുമ്പൊ അവൻ അവിടേക്കാ പോകാറു.."" രാഘവേട്ടൻ അച്ഛന്റെ ഇണപിരിയാത്ത സുഹൃത്താണു,,ചെറുപ്പം തൊട്ടെ പിരിയാത്ത കൂട്ടുകാർ... പഴയ ബാറ്ററി ടോർച്ചിന്റെ വെളിച്ചത്തിൽ പാറക്കെട്ടിലേയ്ക്ക് നടക്കുമ്പൊഴും എന്നിൽ അറിയാതെ ഒരു ഭയം നാമ്പിട്ടിരുന്നു,,.. ഒരുവേള ഞാൻ ഓർമ്മയിലേയ്ക്ക് ഊളിയിട്ടു.. മൂന്ന് പെങ്ങന്മാരുടെ കുഞ്ഞനുജനായാണു എന്റെ ജനനം,,അത് കൊണ്ട് തന്നെ ലാളനയും,പരിചരണവും കുറച്ച് കൂടുതലായി കിട്ടിയെന്ന് പറയാം.. സന്ധ്യാ നേരങ്ങളിൽ കുടിച്ച് ബോധം മറഞ്ഞ് വരുന്ന അച്ഛനെ ഇന്നും ഞാൻ ഭയത്തോടെ ഓർക്കുന്നു,, അച്ഛനു വഴക്കുണ്ടാക്കാൻ എന്നും കാരണങ്ങൾ പലതാണു,,വഴക്ക് മൂക്കുമ്പോൾ അമ്മയെ പൊതിരെ തല്ലും,,തടയാൻ ചെല്ലുമ്പൊ ചേച്ചിമാർക്കും കിട്ടും തല്ല്,,പക്ഷെ!! എത്ര തന്നെ കോപത്തിൽ ജ്വലിച്ചാലും എന്നെ മാത്രം വഴക്ക് പറയില്ല അച്ഛൻ.. വീട്ടിലേയ്ക്കുള്ള പലചരക്ക് സാധങ്ങൾക്കിടയിലെ മിഠായികൾ അച്ഛന്റെയുള്ളിലെ എന്നോടുള്ള മധുരമായ സ്നേഹത്തെ പറയാതെ പറയുന്നതായിരുന്നു.. വളരും തോറും ഞാൻ അറിഞ്ഞു,,ആരെയും അറിയിക്കാതെ കാലത്ത് തൊട്ടുള്ള അദ്ധ്വാനത്തിന്റെ ക്ഷീണം മറക്കാൻ വേണ്ടിയുള്ള അച്ഛന്റെ മാർഗ്ഗമായിരുന്നു ഈ കാട്ടുന്നതൊക്കെ.. പണച്ചിലവുകളുടെ കണക്കും കാര്യവും പറഞ്ഞ് അമ്മയെ ചീത്ത പറയുമ്പൊഴും വിയർപ്പു പറ്റിയ അഞ്ചു രൂപാ നോട്ട് എന്റെ കുപ്പായത്തിന്റെ കീശയിൽ തിരുകി വയ്ക്കാറുണ്ടായിരുന്നു എന്റെ അച്ഛൻ.. അമ്പലത്തിലെ ഉൽസവ കാലത്ത് എന്നെയും തോളത്തിരുത്തി കാഴ്ചകൾ കാട്ടുമായിരുന്നു ,,കൈനിറയെ കളിക്കോപ്പുകൾ വാങ്ങിത്തന്ന് മതിവരാതെ വീണ്ടും വീണ്ടും വഴിയോരക്കച്ചവടക്കാരോട് സാധനങ്ങളുടെ വില പേശുമായിരുന്നു എന്റെ അച്ഛൻ.. സ്കൂളു തുറക്കുമ്പൊ പുത്തൻ ബാഗും,കുടയും എനിക്ക് വേണ്ടി മാത്രം വാങ്ങിക്കൊണ്ട് വരുന്ന അച്ഛൻ,,അപ്പൊഴൊക്കെയും കുശുമ്പോടെ നോക്കി നിൽക്കുന്നുണ്ടാകും ചേച്ചിമാർ.. ബീഡി മണക്കുന്ന കൈകളാൽ എന്നെ ചേർത്തു പിടിക്കുമ്പൊ അച്ഛന്റെ വിയർപ്പിന്റെ മണം എനിക്കെന്തിഷ്ടമായിരുന്നെന്നൊ.. വളർന്നു വരും തോറും ആർക്ക് മുന്നിലും കൈ നീട്ടാതെ ചേച്ചിമാരുടെ കല്ല്യാണം ആർഭാട പൂർവ്വം നടത്തുമ്പൊഴും ഒരിറ്റു കുലുങ്ങിയില്ല എന്റെ അച്ഛൻ.. ചേച്ചിമാർ ഓരോരുത്തരായി പടിയിറങ്ങി പോകുമ്പൊ ആരും കാണാതെ ഇറ്റുവീഴുന്ന കണ്ണുനീർ അടയ്ക്കാൻ പാടു പെടുന്ന എന്റെ അച്ഛന്റെ ചിത്രം ഇന്നും എന്നിൽ മായാതെ കിടക്കുന്നു.. അച്ഛൻ അന്നും അങ്ങനെയായിരുന്നു,,രാഘവേട്ടന്റെ വാക്കുകളിൽ,, കുടിച്ചു വന്നാൽ രണ്ട് വർത്താനം പറയാതെ ഉറങ്ങാൻ കഴിയാത്ത അച്ഛൻ.. പക്ഷെ!! ഇന്ന് അച്ഛനോളം വളർന്നപ്പോൾ ,കുടുംബ കാര്യങ്ങളുടെ ചുമതലയേറ്റ് സ്വയം പര്യാപ്തനായപ്പോൾ ഞാനെന്റെ അച്ഛനെ മറന്നു,,അച്ഛന്റെ ശീലങ്ങളെ മറന്നു,,.. അച്ഛന്റെ വായിൽ നിന്നും വരുന്ന പേട്ടു തേങ്ങയുടെ മണമുള്ള കള്ളിന്റെ വാസന ഇന്നെന്നിൽ അറപ്പ് തീർത്തു,,,വഴക്കും ബഹളവും എന്നെ പ്രക്ഷുഭ്തനാക്കി.. ഇപ്പൊഴൊന്നും അച്ഛൻ പണിക്കു പോകാറില്ല,,കയ്യിൽ കാശില്ലാതാകുന്ന നേരത്തൊക്കെ മുറി ബീഡിക്കും,ഒരു ഗ്ലാസ് കള്ളിനും വേണ്ടിയുള്ള അച്ഛന്റെ പരിചയക്കാരോടുള്ള യാചന,,ഞാൻ അറിഞ്ഞിട്ടും വഴക്ക് പറഞ്ഞതല്ലാതെ ഒരു പത്തു രൂപാ പോലും അച്ഛന്റെ പഴകിയ കുപ്പായത്തിന്റെ കീശയിലേക്ക് തിരുകി വെക്കാൻ എനിക്ക് കഴിഞ്ഞില്ല.. മാറി വരുന്ന ഓണത്തിനും വിഷുവിനും ഒരു നല്ല മുണ്ട് വാങ്ങിക്കൊടുക്കാൻ പോലും ഞാൻ ഓർക്കാറില്ല,, ഓർമ്മകൾ എന്നെ വേദനിപ്പിച്ചു തുടങ്ങിയൊ,, പാറപ്പുറത്ത് ദൂരേയ്ക്ക് നോക്കി പിറു പിറുക്കുന്ന അച്ഛനെ പിറകിൽ നിന്ന് ചേർത്ത് പിടിക്കുമ്പൊ എന്റെ കണ്ണുകൾ വല്ലാതെ നനഞ്ഞു.. വാ അച്ഛാ..വീട്ടിലേയ്ക്ക് പോകാമെന്ന് ഞാൻ പറഞ്ഞപ്പോൾ സ്നേഹം കൊതിക്കുന്ന വിളിക്കായ് കാത്തു നിൽക്കുന്ന കുഞ്ഞു പൈതലിനെ പോലെ അനുസരണയോടെ അച്ഛൻ എന്റെ കൂടെ നടന്നു.. അച്ഛനു വയസ്സായി മോനെ,,ഇനി അച്ഛനു മോൻ മാത്രമെ ഉള്ളൂന്ന് എന്നെ നോക്കി വിതുമ്പലോടെ അച്ഛൻ പറയുമ്പോൾ,, മകന്റെ സ്നേഹം കൊതിക്കുന്ന ആ മനസ്സിന്റെ വേദനയിൽ ഞാൻ പിടഞ്ഞു പോയി.. നിറഞ്ഞ കണ്ണുകളോടെ കൈകൾ കൂപ്പി ഞാൻ അച്ഛനെ ചേർത്തു പിടിച്ചു നടന്നു...,,അപ്പൊഴും അച്ഛന്റെ വായിൽ നിന്നും പേട്ടു തേങ്ങയുടെ മണം എന്റെ നാസികയിലേയ്ക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു... നിങ്ങൾ കണ്ടിട്ടുണ്ടൊ എന്റെ അച്ഛനെ?.. ....വരാന്തയിൽ ചാരു കസേരയിൽ ചിന്തയിൽ മുഴുകി ഇരിക്കാറുണ്ട് എന്റെ അച്ചൻ,,,,പുകഞ്ഞു വരുന്ന പിരിമുറുക്കങ്ങൾ മുറി ബീഡിയാൽ പുകച്ചു കളയുന്ന ഒരൽഭുത പ്രതിഭാസം.സോളോ-മാൻ
#

📔 കഥ

❤അച്ഛൻ❤ @കിസ്സകളുടെ സുൽത്താൻ ""രാഘവേട്ടാ, എന്റെ അച്ഛനെ കണ്ടൊ?.."" "" ഇല്ലല്ലൊ മോനെ,,എന്ത് പറ്റി വീട്ടിലേയ്ക്ക് വന്നില്ലെ,,?"" "" സന്ധ്യക്ക് പോയതാണു,,കുടിച്ച് ലക്ക് കെട്ട് വഴക്കുണ്ടാക്കിയപ്പോൾ ഞാൻ എന്തൊക്കെയൊ പറഞ്ഞു,,,ഇപ്പൊ എന്നും ഇങ്ങനെയാണു,,എന്നും ബഹളമുണ്ടാക്കും..എന്റെ ക്ഷമ നശിച്ചപ്പൊ ഞാൻ ഇറങ്ങിപ്പോകാൻ പറഞ്ഞു.."" "" അവനെ നിനക്കറിയില്ലെ ഉണ്ണീ,,കുടിച്ചാ പിന്നെ അവനു കൊറച്ച് ബഹളൊക്കെ ഉണ്ടാക്കണം,,..എന്നാലും നീ അങ്ങനെ പറയണ്ടായിരുന്നു..,,ഒരു കാര്യം ചെയ്യ്,,നീയാ പാറക്കെട്ട് വരെ ഒന്നു പോയി നോക്ക്,,സങ്കടം വരുമ്പൊ അവൻ അവിടേക്കാ പോകാറു.."" രാഘവേട്ടൻ അച്ഛന്റെ ഇണപിരിയാത്ത സുഹൃത്താണു,,ചെറുപ്പം തൊട്ടെ പിരിയാത്ത കൂട്ടുകാർ... പഴയ ബാറ്ററി ടോർച്ചിന്റെ വെളിച്ചത്തിൽ പാറക്കെട്ടിലേയ്ക്ക് നടക്കുമ്പൊഴും എന്നിൽ അറിയാതെ ഒരു ഭയം നാമ്പിട്ടിരുന്നു,,.. ഒരുവേള ഞാൻ ഓർമ്മയിലേയ്ക്ക് ഊളിയിട്ടു.. മൂന്ന് പെങ്ങന്മാരുടെ കുഞ്ഞനുജനായാണു എന്റെ ജനനം,,അത് കൊണ്ട് തന്നെ ലാളനയും,പരിചരണവും കുറച്ച് കൂടുതലായി കിട്ടിയെന്ന് പറയാം.. സന്ധ്യാ നേരങ്ങളിൽ കുടിച്ച് ബോധം മറഞ്ഞ് വരുന്ന അച്ഛനെ ഇന്നും ഞാൻ ഭയത്തോടെ ഓർക്കുന്നു,, അച്ഛനു വഴക്കുണ്ടാക്കാൻ എന്നും കാരണങ്ങൾ പലതാണു,,വഴക്ക് മൂക്കുമ്പോൾ അമ്മയെ പൊതിരെ തല്ലും,,തടയാൻ ചെല്ലുമ്പൊ ചേച്ചിമാർക്കും കിട്ടും തല്ല്,,പക്ഷെ!! എത്ര തന്നെ കോപത്തിൽ ജ്വലിച്ചാലും എന്നെ മാത്രം വഴക്ക് പറയില്ല അച്ഛൻ.. വീട്ടിലേയ്ക്കുള്ള പലചരക്ക് സാധങ്ങൾക്കിടയിലെ മിഠായികൾ അച്ഛന്റെയുള്ളിലെ എന്നോടുള്ള മധുരമായ സ്നേഹത്തെ പറയാതെ പറയുന്നതായിരുന്നു.. വളരും തോറും ഞാൻ അറിഞ്ഞു,,ആരെയും അറിയിക്കാതെ കാലത്ത് തൊട്ടുള്ള അദ്ധ്വാനത്തിന്റെ ക്ഷീണം മറക്കാൻ വേണ്ടിയുള്ള അച്ഛന്റെ മാർഗ്ഗമായിരുന്നു ഈ കാട്ടുന്നതൊക്കെ.. പണച്ചിലവുകളുടെ കണക്കും കാര്യവും പറഞ്ഞ് അമ്മയെ ചീത്ത പറയുമ്പൊഴും വിയർപ്പു പറ്റിയ അഞ്ചു രൂപാ നോട്ട് എന്റെ കുപ്പായത്തിന്റെ കീശയിൽ തിരുകി വയ്ക്കാറുണ്ടായിരുന്നു എന്റെ അച്ഛൻ.. അമ്പലത്തിലെ ഉൽസവ കാലത്ത് എന്നെയും തോളത്തിരുത്തി കാഴ്ചകൾ കാട്ടുമായിരുന്നു ,,കൈനിറയെ കളിക്കോപ്പുകൾ വാങ്ങിത്തന്ന് മതിവരാതെ വീണ്ടും വീണ്ടും വഴിയോരക്കച്ചവടക്കാരോട് സാധനങ്ങളുടെ വില പേശുമായിരുന്നു എന്റെ അച്ഛൻ.. സ്കൂളു തുറക്കുമ്പൊ പുത്തൻ ബാഗും,കുടയും എനിക്ക് വേണ്ടി മാത്രം വാങ്ങിക്കൊണ്ട് വരുന്ന അച്ഛൻ,,അപ്പൊഴൊക്കെയും കുശുമ്പോടെ നോക്കി നിൽക്കുന്നുണ്ടാകും ചേച്ചിമാർ.. ബീഡി മണക്കുന്ന കൈകളാൽ എന്നെ ചേർത്തു പിടിക്കുമ്പൊ അച്ഛന്റെ വിയർപ്പിന്റെ മണം എനിക്കെന്തിഷ്ടമായിരുന്നെന്നൊ.. വളർന്നു വരും തോറും ആർക്ക് മുന്നിലും കൈ നീട്ടാതെ ചേച്ചിമാരുടെ കല്ല്യാണം ആർഭാട പൂർവ്വം നടത്തുമ്പൊഴും ഒരിറ്റു കുലുങ്ങിയില്ല എന്റെ അച്ഛൻ.. ചേച്ചിമാർ ഓരോരുത്തരായി പടിയിറങ്ങി പോകുമ്പൊ ആരും കാണാതെ ഇറ്റുവീഴുന്ന കണ്ണുനീർ അടയ്ക്കാൻ പാടു പെടുന്ന എന്റെ അച്ഛന്റെ ചിത്രം ഇന്നും എന്നിൽ മായാതെ കിടക്കുന്നു.. അച്ഛൻ അന്നും അങ്ങനെയായിരുന്നു,,രാഘവേട്ടന്റെ വാക്കുകളിൽ,, കുടിച്ചു വന്നാൽ രണ്ട് വർത്താനം പറയാതെ ഉറങ്ങാൻ കഴിയാത്ത അച്ഛൻ.. പക്ഷെ!! ഇന്ന് അച്ഛനോളം വളർന്നപ്പോൾ ,കുടുംബ കാര്യങ്ങളുടെ ചുമതലയേറ്റ് സ്വയം പര്യാപ്തനായപ്പോൾ ഞാനെന്റെ അച്ഛനെ മറന്നു,,അച്ഛന്റെ ശീലങ്ങളെ മറന്നു,,.. അച്ഛന്റെ വായിൽ നിന്നും വരുന്ന പേട്ടു തേങ്ങയുടെ മണമുള്ള കള്ളിന്റെ വാസന ഇന്നെന്നിൽ അറപ്പ് തീർത്തു,,,വഴക്കും ബഹളവും എന്നെ പ്രക്ഷുഭ്തനാക്കി.. ഇപ്പൊഴൊന്നും അച്ഛൻ പണിക്കു പോകാറില്ല,,കയ്യിൽ കാശില്ലാതാകുന്ന നേരത്തൊക്കെ മുറി ബീഡിക്കും,ഒരു ഗ്ലാസ് കള്ളിനും വേണ്ടിയുള്ള അച്ഛന്റെ പരിചയക്കാരോടുള്ള യാചന,,ഞാൻ അറിഞ്ഞിട്ടും വഴക്ക് പറഞ്ഞതല്ലാതെ ഒരു പത്തു രൂപാ പോലും അച്ഛന്റെ പഴകിയ കുപ്പായത്തിന്റെ കീശയിലേക്ക് തിരുകി വെക്കാൻ എനിക്ക് കഴിഞ്ഞില്ല.. മാറി വരുന്ന ഓണത്തിനും വിഷുവിനും ഒരു നല്ല മുണ്ട് വാങ്ങിക്കൊടുക്കാൻ പോലും ഞാൻ ഓർക്കാറില്ല,, ഓർമ്മകൾ എന്നെ വേദനിപ്പിച്ചു തുടങ്ങിയൊ,, പാറപ്പുറത്ത് ദൂരേയ്ക്ക് നോക്കി പിറു പിറുക്കുന്ന അച്ഛനെ പിറകിൽ നിന്ന് ചേർത്ത് പിടിക്കുമ്പൊ എന്റെ കണ്ണുകൾ വല്ലാതെ നനഞ്ഞു.. വാ അച്ഛാ..വീട്ടിലേയ്ക്ക് പോകാമെന്ന് ഞാൻ പറഞ്ഞപ്പോൾ സ്നേഹം കൊതിക്കുന്ന വിളിക്കായ് കാത്തു നിൽക്കുന്ന കുഞ്ഞു പൈതലിനെ പോലെ അനുസരണയോടെ അച്ഛൻ എന്റെ കൂടെ നടന്നു.. അച്ഛനു വയസ്സായി മോനെ,,ഇനി അച്ഛനു മോൻ മാത്രമെ ഉള്ളൂന്ന് എന്നെ നോക്കി വിതുമ്പലോടെ അച്ഛൻ പറയുമ്പോൾ,, മകന്റെ സ്നേഹം കൊതിക്കുന്ന ആ മനസ്സിന്റെ വേദനയിൽ ഞാൻ പിടഞ്ഞു പോയി.. നിറഞ്ഞ കണ്ണുകളോടെ കൈകൾ കൂപ്പി ഞാൻ അച്ഛനെ ചേർത്തു പിടിച്ചു നടന്നു...,,അപ്പൊഴും അച്ഛന്റെ വായിൽ നിന്നും പേട്ടു തേങ്ങയുടെ മണം എന്റെ നാസികയിലേയ്ക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു... നിങ്ങൾ കണ്ടിട്ടുണ്ടൊ എന്റെ അച്ഛനെ?.. ....വരാന്തയിൽ ചാരു കസേരയിൽ ചിന്തയിൽ മുഴുകി ഇരിക്കാറുണ്ട് എന്റെ അച്ചൻ,,,,പുകഞ്ഞു വരുന്ന പിരിമുറുക്കങ്ങൾ മുറി ബീഡിയാൽ പുകച്ചു കളയുന്ന ഒരൽഭുത പ്രതിഭാസം.സോളോ-മാൻ
15.4k views
1 days ago
@kissakal അവളെയും വിളിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ.. അമ്മേടെ മുഖത്തു വന്ന വികാരം ദേഷ്യമായിരുന്നോ സങ്കടം ആയിരുന്നോ എന്നെനിക്കു മനസ്സിലായിരുന്നില്ല. എന്നാലും മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു.. കേറിവാ എന്ന് അവളുടെ അടുത്ത് മാത്രമേ അമ്മ പറഞ്ഞുള്ളു. പൂജാമുറിയിൽ വിളക്കു വെച്ച ശേഷം. അവളെ ഞാൻ എന്റെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയി.. ഹേയ് താൻ ഇതൊന്നും കാര്യമാക്കണ്ട...അതൊക്കെ ശരിയായിക്കോളും എന്നു പറഞ്ഞു ഞാൻ മുറിയിൽ നിന്നു പുറത്തേക്കു ഇറങ്ങി. എങ്ങിനെ ശരിയാകും എന്നു മാത്രം എനിക്കറിയില്ലായിരുന്നു. ഞാൻ നേരെ ചെന്നത് അടുക്കളയിലേക്കാണ്.. അമ്മ പെരുമാറുന്ന പത്രങ്ങൾക്കു പതിവില്ലാതെ ശബ്ദമാറ്റം.. എന്നാലും പിന്നിൽ കൂടെ ചെന്നു ഞാൻ അമ്മേടെ രണ്ടു തോളിലും കൈ വെച്ചു ഒരു തോളിൽ മുഖം ചേർത്തു വെച്ചു.. സോറി അമ്മ.. എന്നു പറഞ്ഞപ്പോൾ.. അമ്മേടെ ഉള്ളിൽ നിന്നു വന്നത് ഒരു ഏങ്ങലായിരുന്നു ആ ഏങ്ങലിലും അമ്മ പറഞ്ഞു എന്നെ നീ അങ്ങിനെ വിളിക്കണ്ട.. എന്നു. ഇങ്ങനെ ഒരു കല്യാണം കഴിക്കേണ്ട ഗതികേടൊന്നും ഇന്നു വരെ ഈ കുടുംബത്തിൽ ഉണ്ടായിട്ടില്ല. എന്നെ ഓർക്കേണ്ട നീ അല്ലെങ്കിലും നിനക്കൊക്കെ വേണ്ടി അന്യനാട്ടിൽ കിടന്നു കഷ്ടപ്പെട്ട് പറയുന്നതൊക്കെയും വാങ്ങി തന്നു ഒരു കുറവുമില്ലാതെ . വളർത്തിയ അച്ഛനെ പറ്റിയെങ്കിലും നീ ഓർത്തോ? നാട്ടുകാരുടെയും ബന്ധുക്കളുടെയും മുഖത്തുഎങ്ങിനെ നോക്കും ഞങ്ങൾ അമ്മയുടെ ചോദ്യങ്ങൾക്കൊന്നും എനിക്കു ഉത്തരമില്ലായിരുന്നു . എന്നാലും ഞാൻ പറഞ്ഞു.. അമ്മ വിചാരിക്കണപോലെ എടുത്തുചാടി തീരുമാനിച്ചു കൊണ്ടുവന്നതൊന്നുമല്ല ഞാൻ.. എന്റെ ഓഫിസിൽ വർക്ക്‌ ചെയ്യുന്ന കുട്ടിയാണ്.. അവളുടെ മാത്രം പ്രയത്നം കൊണ്ടു കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിച്ച ജോലിയാണ്.. എന്റെ ഫ്രണ്ട് ആയിരുന്നു പിന്നെപ്പോഴോ.. അവളുടെ അമ്മ മരിച്ചതിൽ പിന്നെ അവളും അവളുടെ രണ്ടാനച്ഛനും മാത്രമായി... അയാളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നപ്പോൾ.. അതു ഞാനങ്ങിനെയാ പറയാ. ആ ഒരു അവസ്ഥയിൽ ആയപ്പോൾ ആ വീട്ടിൽ അവളൊട്ടും സുരക്ഷിതയല്ലായിരുന്നു.. അവളു ഹോസ്റ്റലിൽ നിൽക്കേണ്ട അവസ്ഥയായി.. അയാളു അവിടെയും വന്നു പ്രശ്നങ്ങൾ തുടങ്ങി.. ഒരു ദിവസം ഓഫീസിൽ വന്നു പ്രശ്നം ഉണ്ടാക്കിയപ്പോൾ . ഞാൻ പ്രതികരിച്ചു.. ഒന്നു കൊടുക്കേണ്ടി വന്നു.. ഇനി അവിടെ നിന്നാൽ ശരിയാവില്ല നമ്മുടെ നാടല്ലല്ലോ എന്നു പറഞ്ഞു മാനേജ്മെന്റ് നാട്ടിലേക്ക് ട്രാസ്‌ഫെർ അടിച്ചുതന്നു. ആരുമില്ലാത്ത അവസ്ഥയിൽ വിട്ടിട്ടു പോരാൻ മനസുവന്നില്ല . അതാണ്കൂടെ കൊണ്ടുവന്നത്.. പിന്നെ അമ്മ ഈ പറയുന്ന ബന്ധുക്കളൊക്കെ കുറ്റം പറയാൻ അല്ലാതെ എന്തിനാ വരാറ്. ഉപകാരമില്ലാത്ത അഭിപ്രായങ്ങൾ പറഞ്ഞിട്ട് പോവാനല്ലാതെ വേറെന്താ അവരെക്കൊണ്ടൊക്കെ ഉണ്ടായേക്കുന്നതു.. എല്ലായിടത്തേക്കും ആദ്യം ഓടി ചെല്ലുന്നതു നമ്മളല്ലായിരുന്നോ? എന്നിട്ട് മ്മക്കൊരു ആവശ്യം വന്നപ്പോൾ ആരെയും കണ്ടില്ലല്ലോ.. ഞാൻ അവിടെ രജിസ്റ്റർ ചെയ്തു എന്നേ ഉള്ളൂ.. അമ്മേ. നിയമത്തിന്റെ ഒരു പ്രൊട്ടക്ഷൻ.. ആരും ഇനി അവകാശം പറഞ്ഞുവരാതിരിക്കാൻ വേണ്ടി.. ഇനി ഞാനേ ഉള്ളൂ.. അവൾക്കു.. അല്ല നമ്മളെ ഉള്ളൂ.. ഒരു പാവം ആണ്.. സംസാരിക്കാൻ കൂടി പറ്റില്ല അവൾക്കു.. അമ്മ ഉപേക്ഷിക്കരുത്. പിന്നെ നാടും നാട്ടുകാരെയും വിളിച്ചു ആർഭാടം ഒക്കെയായി നടത്തുമ്പോൾ ചിലപ്പോൾ നമ്മൾക്ക് മനസിന്‌ പിടിച്ച ആളാവണം എന്നൊന്നും ഇല്ലല്ലോ.. സ്നേഹിച്ചുപോയി അമ്മാ.. പിന്നെ മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ല ഒന്നും. ഒരുപക്ഷേ പറഞ്ഞാലും അമ്മ സമ്മതിക്കോ. ആരുമില്ലാത്ത ഒരു കുട്ടിയെ അതും സംസാരശേഷി ഇല്ലാത്തൊരു കുട്ടിയെ. എല്ലാവരും കൂടി എതിർത്താൽ ഞാൻ ചിലപ്പോൾ.. ആ ശാപം ഞാൻ എവിടെകൊണ്ടോയിട്ടാ തീർക്കാ? സഹതാപം കൊണ്ടുള്ള ഇഷ്ടമൊന്നുമല്ല ശരിക്കും ഇഷ്ടമുള്ളതുകൊണ്ടുതന്നെയാണ്. കൂടെ കൊണ്ടുവന്നതും ഞാൻ എന്തായാലും അച്ഛനെ വിളിക്കട്ടെ.. അച്ഛന്റെ തീരുമാനം ആണ് എന്റെയും തീരുമാനം.. പ്രതീക്ഷിച്ചപോലെ അച്ഛൻ പൊട്ടിതെറിച്ചില്ല.. അച്ഛന്റെ തീരുമാനം ഇതായിരുന്നു കൃഷ്ണന്റെ അമ്പലത്തിൽ വെച്ചു താലികെട്ട് വേണ്ടപ്പെട്ട കുറച്ചുപേരെ വിളിച്ചു ഒരു വിരുന്നു. അങ്ങിനെ കല്യാണമെന്ന ചടങ്ങ് കഴിഞ്ഞു.. കണക്കുകൂട്ടലുകൾ തെറ്റിച്ച എന്നോട് മനസ്സിൽ വിരോധം ഉണ്ടായിരുന്നു. രണ്ടുപേർക്കും... അതവളുടെ പെരുമാറ്റം കൊണ്ടു അലിഞ്ഞില്ലാതായി.. ഇപ്പോൾ അവളെന്നു വെച്ചാൽ ജീവനാണ്.. രണ്ടാൾക്കും... അളവ്കോലുകളില്ലാത്ത സ്നേഹത്തിനു മുൻപിൽ തീരാവുന്ന പിണക്കങ്ങളല്ലേ.. നമുക്കിടയിൽ ഉണ്ടാവൂ.. ചില തീരുമാനങ്ങളൊക്കെ പെട്ടെന്ന് എടുക്കേണ്ടതാണ്... മാറി നിന്നു നോക്കുന്നവർക്ക് പറയാൻ ഒരുപാടു അഭിപ്രായങ്ങളും ഉണ്ടാകും.. ജീവിതം നമ്മുടേതാണ് നമ്മുടേത് മാത്രമാണ്.ശ്രീജിത്ത്‌ആനന്ദ്
#

📔 കഥ

📔 കഥ - WEDDING BELLS PHOTO  - ShareChat
17.2k views
1 days ago
ShareChat Install Now
ShareChat - Best & Only Indian Social Network - Download Now
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because