@kissakalude_thazhvara
@kissakalude_thazhvara

📓📄കിസ്സകളുടെ കൂട്ടുകാരൻ📄📓ⓜⓚⓓ✔️

•.¸♡<ᴛʜ€_£ʀᴀ_ᴏғ_ᴅ¡ғғ£ʀ€ɴᴛ_ᴡʀ!ᴛ!ɴɢ$>♡¸.• fσя мσяє ѕтσяιєѕ 📲 +91 ⓻⓪⓷⓸⓪⓼⓶⓸⓺⓸

#

📔 കഥ

തട്ടികൂട്ട് പ്രണയം 🤩🤩 Part-3 "തെ പെണ്ണെ ഇക്കാക് ഒരു ഉമ്മ തരുവോ " "ഇക്കാക് കൊമ്മ തരാം " ( ഡ്രസ്സ്‌ ഓക്കേ മാറ്റി വന്നു ഞമ്മൾ അടുക്കളയിൽ പോയി ബീവി അപ്പോത്തിന് ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട് 😱ഇത്ര പെട്ടന് റെഡി ആക്കിയോ ഇജ്ജ് ) " പിന്നില്ലാതെ ഞാനാരാ മോൾ " "ഈ കാര്യത്തിൽ മാത്രം ഇജ്ജ് ഫാസ്റ്റ് ഉള്ളു "☹ "ദേ ഇക്കാ മാണ്ട ട്ടോ നിങൾ ഇത് റെഡി ആക്കാൻ നോക്കി " (ബിരിയാണി ഉണ്ടാക്കുന്നതിന്നു ഇടെ ഉമ്മകൾ കൊണ്ട് മൂടിയും ബിരിയാണി കരിഞ്ഞുo മ്മൾ അങ്ങ് തട്ടികൂട്ടി എന്തൊക്കയോ കാട്ടി കൂട്ടി ) " ഈ പ്രണയിക്കുന്നത് പോലെ എളുപ്പം ആണ് ബിരിയാണി വെക്കുന്നതും ന്ന് വിചാരിച്ചോ നിങൾ " "ഇത്തിരി ഒക്കെ അതിനു അന്നേ ഞാൻ കഷ്ട്ടപെട്ടു കെട്ടിയത് അല്ലല്ലോ ഇഷ്ട്ടപെട്ടു കെട്ടിയത് അല്ലെ " ( അങ്ങനെ വീട്ടിൽ നിന്നും ഉമ്മയും അനിയൻ മാരും എല്ലാരും കൂടെ വന്നു എല്ലാരും വർത്താനം ഒക്കെ പറഞ്ഞു ഇരിക്കുന്നതിനിടയിൽ ചോർ വിളമ്പാൻ ഞാൻ പോയി ഓളെ വിളിച്ചപ്പോ ഉമ്മയുടെ ഡയലോഗ് കേട്ട് അന്തം വിട്ട് പോയി "ആ വയ്യത്ത പെണ്ണിനെ ആണോ ഇജ്ജ് ഈ വിളിക്കുന്നത് അത് ആകെ ഷീണിച്ചു ഇജ്ജ് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു എന്റെ പേരക്കുട്ടിയുടെ ഉമ്മയെ നോക്കാൻ " " വാട്ട്‌ പേരക്കുട്ടി 😳 " ഇൻക് ഒന്നും മനസ്സിലായില്ല ഞാൻ ആകെ അന്തം വിട്ട് നിന്നു അപ്പൊ ഉമ്മ വന്നു പറഞ്ഞു ഇജ്ജ് നടക്ക് ഞാൻ വരാം വിളമ്പാൻ ആ പെണ്ണ് അവിടെ ഇരുന്നോട്ടെ ഇതും പറഞ്ഞു ഉമ്മ നടക്കുമ്പോൾ എന്റെ പെണ്ണിനെ ഞാൻ ഒന്ന് ഇടം കണ്ണ് ഇട്ടു നോക്കി അപ്പൊ ഓൾ ഉണ്ട് നാണം കൊണ്ട് മുഖo പൊതി പിടിക്കുന്നു 😁😁😁 അങ്ങനെ ഞമ്മളെ തട്ടി കൂട്ട് പ്രണയത്തിൽ ഒരു അഥിതി കൂടി വരവായി 😍😍😍 By fasna
1.9k കണ്ടവര്‍
12 മണിക്കൂർ
#

📔 കഥ

💝ഹൃദയത്തിന്റെ തോഴി💝 part -- 10 📝Rami Nachu എന്നാലും എന്തായിരിക്കും എന്റെ കയ്യിൽ കടിച്ചത് എന്നാലോചിച്ചു നിക്കുമ്പോൾ ആണ് അമ്മായി അത് പറഞ്ഞത്....ഞാനോ എന്നുള്ള രീതിയിൽ അമ്മായിയെ നോക്കിയതും ബാക്കിൽ നിന്നും റിച്ചുക്കാടെ "വേണ്ട "എന്ന മറുപടി കേട്ട് ഞാനും അമ്മായിയും തിരിഞ്ഞു നോക്കി.... "അതെന്താ ഇജ്ജ് വേണ്ട എന്ന് പറയുന്നത്....ഇനി അന്റെ എല്ലാ കാര്യവും ഇവളല്ലേ നോക്കേണ്ടത് "എന്ന് പറഞ്ഞതും ഇക്കയുണ്ട് എന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നു ..എന്നിട്ട് അമ്മായിയോട് പറഞ്ഞു... "ഇങ്ങളെന്തൊക്കെ പറഞ്ഞാലും വേണ്ടില്ല ...ഇങ്ങളും ഉപ്പയും അല്ലേ എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തന്നിരുന്നത് ..ഇനിയും അതുപോലെ തന്നെ മതി ....ഇവളെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കേണ്ട....ഇന്നലെ ഇവിടെ കിടത്തി ,,മനുഷ്യന്റെ ഉറക്കം കളഞ്ഞു ...ഇനി ഇവളെ ഇവിടെ കയറ്റരുത് ..." "മോനെ റിച്ചു,,വാശി പിടിക്കല്ലേ...അവനങ്ങനെയൊക്കെ പറയും മോളത് കാര്യമാക്കേണ്ട...മോൾ ഈ എണ്ണ അവന്റെ ശരീരത്തിൽ തേച്ചു പിടിപ്പിക്കുട്ടോ ....ഞാൻ പോയി അവൻക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കി അത് എടുത്തു വരാം "എന്നും പറഞ്ഞു അമ്മായി എണ്ണ എന്റെ കയ്യിൽ തന്നു ഡോർ അടച്ചു പോയി... ഞാൻ ഇക്കയെ ഒന്നു നോക്കി ....എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്....പടച്ചോനെ ഇത് ഞാനെങ്ങനെ തേച്ചു കൊടുക്കും...എന്നു ചിന്തിച്ചു നിന്നതും...ഇക്ക എന്നോട് പറഞ്ഞു... "നീ എന്നെ ആ എണ്ണയുമായി തൊട്ടു പോകരുത് ....ഇക്ക് ചെയ്യേണ്ട ...ഞാൻ കുളിക്കുന്നില്ല " "അതെന്താ അങ്ങനെ ???കുളിക്കുന്നില്ല എന്നൊക്കെ ,,,ഞാൻ ഇത് തേച്ചു തരുന്നത് കൊണ്ടാണോ ..?" "നീയാണ് തേച്ചു തരുന്നത് എങ്കിൽ ഞാൻ കുളിക്കുന്നില്ല...അതല്ല ഞാൻ കുളിക്കണം എന്നാണെങ്കിൽ ഉപ്പാനെ വിളിച്ചു തന്നോ " "അയ്യെടാ മനസ്സില്ല.....ഞാൻ തന്നെ ഇത് തേച്ചു തരും....ഇനിമുതൽ ഞാനാണ് ങ്ങൾടെ എല്ലാ കാര്യവും നോക്കാൻ പോണത് " "ഇറങ്ങി പോടീ പുല്ലേ ...എന്റെ മുന്നിൽ നിന്നും ...നീ എന്തൊക്കെ ചെയ്താലും ഞാൻ നിന്നെ സ്നേഹിക്കാൻ പോണില്ല..ഇതൊക്കെ നിന്റെ അടവാണ് ..." "അടവോ.....അത് എന്തിന് ...?" "റസിയമ്മായി പറഞ്ഞത് പോലെ നിനക്ക് എന്തെങ്കിലും ലാഭം .."എന്നു പറഞ്ഞു എന്നെയൊന്നു നോക്കി .. "അതെ ലാഭം കിട്ടാൻ തന്നെ....എന്റെ ലാഭം ഞാൻ പറയുകയും ചെയ്തല്ലോ ,,,എന്താ ആ ലാഭം തരാൻ നിങ്ങളും കൂടെ മനസ്സ് വെക്കണം....അതൊക്കെ അവിടെ നിക്കട്ടെ ...ആദ്യം ഞാൻ ഇതൊന്ന് തേച്ചു പിടിപ്പിക്കട്ടെ "എന്നു പറഞ്ഞു ഇക്കയുടെ അടുത്ത് ഇരുന്നതും "മോളെ " എന്ന വിളിക്കേട്ട് ഞാൻ തിരിഞ്ഞു നോക്കി ... "എന്താ മാമ ..?" "ഇന്നും കൂടെ ഞാൻ തേച്ചു കൊടുക്കാം ...മോൾ അതൊക്കെ നോക്കി പഠിച്ചോ...നാളെ മുതൽ മോൾ ചെയ്താൽ മതി "എന്നു പറഞ്ഞു മാമ അവിടെയിരുന്നു.. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ പടച്ചോനെ രക്ഷപെട്ടു...ഉപ്പ വന്നത് നന്നായി...ഇല്ലെങ്കിൽ ഞാൻ എങ്ങനെ ഇവളുടെ മുന്നിൽ കിടക്കും ...നാണം മറക്കാൻ പോലും കൈ പൊക്കാൻ പറ്റില്ലല്ലോ...ഉപ്പയാണ് എല്ലാം ചെയ്തു തരുന്നത് ...എന്നൊക്കെ ചിന്തിച്ചു ആശ്വാസം കൊള്ളുമ്പോൾ ആണ് അവളുടെ സംസാരം കേട്ടത്... "വേണ്ട മാമ...ഇങ്ങള് പള്ളിയിൽ പോവാൻ നോക്ക്....ഇതൊക്കെ ഇനി മുതൽ ഞാൻ ചെയ്‌തോളാം...ഇതൊക്കെ എന്റെ കടമയാണ്..." "മോളെ നിനക്ക് .."എന്നു ഉപ്പ പറയുന്നത് മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല ... "വേണ്ട മാമ നിങ്ങള് ഒന്നും പറയേണ്ട...ഞാൻ എന്റെ കടമ ചെയ്യുന്നു ...അതും എന്റെ പൂർണ്ണമായ മനസ്സോടു കൂടി " "വേണ്ട ....എനിക്ക് ഇഷ്ട്ടമല്ല ഇവൾ ചെയ്തു തരുന്നത്....ഉപ്പ തന്നെ ചെയ്താൽ മതി ...ഇല്ലെങ്കിൽ ഞാൻ കുളിക്കുന്നില്ല " "മാമ അത് കാര്യമാക്കേണ്ട ...നിങ്ങള് പൊയ്ക്കോളിo "എന്നും പറഞ്ഞു അവൾ ഉപ്പയെ പറഞ്ഞയച്ചു... പിന്നെ എന്നെ താങ്ങി കട്ടിലിൽ ചാരിയിരുത്തി.....എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ ബലം പിടിച്ചു എങ്കിലും അതെല്ലാം അവൾ കാറ്റിൽ പറത്തി വിട്ടു..വീൽചെയർ കട്ടിലിനോട്‌ അടിപ്പിച്ചു ഇട്ടു...പതിയെ കുഞ്ഞുകുട്ടികളെ എടുക്കുന്ന പോലെ എന്നെ താങ്ങി... "ഡീ പുല്ലേ ,,,ഞാൻ വീഴും ...നിന്നെക്കൊണ്ട് പറ്റില്ല " "ആരാ പറഞ്ഞേ....ഇതൊക്കെ എനിക്ക് പറ്റും...."എന്നും പറഞ്ഞു എന്നെ പൊന്തിച്ചതും ഞാൻ വീഴാൻ പോയി... "ഡീ ...നിന്നോടാ പറഞ്ഞേ ...നീ എന്താ എന്നെ കൊല്ലാനായി വന്നതാണോ...നാശം....വിടെടി ചൂലേ " "ദാണ്ടെ ,,ഇനിയൊരക്ഷരം മിണ്ടിയാൽ ഈ ഷാൾ ഞാൻ വായേല് കുത്തി തിരികും...,വായ തുറന്നാൽ പുല്ല് ,,നാശം,, ഇതൊക്കെയെ ഒള്ളൂ ....വേറൊന്നും വരൂല " "നിന്നെ കാണുമ്പോൾ വേറെന്തെങ്കിലും വിളിക്കാൻ തോന്നണ്ടേ ..ഉണ്ടച്ചി " "മിണ്ടരുത് ഇനി "എന്ന് പറഞ്ഞു എന്റെ വായേൽ അവളുടെ ഷാൾ കെട്ടി...എന്നിട്ട് എന്നെ പൊക്കാൻ തുടങ്ങി .. അപ്പോൾ ആണ് അത് കേട്ടത്... "നിസ്സാരം...നിസ്സാരം ....നിന്നെക്കൊണ്ട് പറ്റും ...നിന്നെക്കൊണ്ടേ പറ്റൂ "ഹേയ് ഇതിപ്പോ ആരാ ഡയലോഗ് അടിക്കുന്നെ എന്നു കരുതി ഞാൻ തലചെരിച്ചു നോക്കിയപ്പോൾ ഡോറിന്റെ അവിടെ കയ്യും കെട്ടിനിന്നു റിഷുക്ക നോക്കുന്നു .. "അതേ എന്നെകൊണ്ട് പറ്റും ...ഇങ്ങള് നോക്കിക്കോ റിഷുക്കാ....കളിയാക്കാതെ "എന്നും പറഞ്ഞു പെണ്ണ് വീണ്ടും എന്നെ പൊക്കാൻ തുടങ്ങി....എന്റെ പടച്ചോനെ എന്റെ ഒരു വിധി....ഇത് ഇന്നെന്നെ താഴെ തള്ളിയിടും....ബാക്കിയുള്ള പണിക്കുറ്റം തീർത്തു തരും...ഞാൻ ദയനീയമായി റിഷുക്കാനേ നോക്കി....ഇക്ക ഒന്നു ചിരിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു...അപ്പോൾ അവൾ മാറി നിന്നു.. "അല്ലെടി ഉണ്ടച്ചി,,,നീ "എന്ന് പറയുമ്പോൾക്ക് ഫർസി ഇക്കാടെ പുറത്തു ഒന്നു കൊടുത്തു... "അള്ളോഹ് ടാ റിച്ചു ഈ കാലമാടത്തി എന്നെ കൊല്ലുo എന്തൊരു വേദനയാ " "ഇനി എന്നെ അങ്ങനെ വിളിക്കരുത്...ഞാൻ അതിനു മാത്രം തടിയൊന്നും ഇല്ല..." "പിന്നെ റിച്ചു വിളിച്ചത് ഞാൻ കേട്ടല്ലോ ...അല്ലെടി ,,,നീ എന്തിനാ ഇവന്റെ വായ കെട്ടിയത് " "ഇനിയിപ്പോ റിഷുക്കാടെ വായേo ഞാൻ കെട്ടിയിടും ....ഇവിടെ വന്നപ്പോൾ ന്തൊക്കെ പേരാ എന്നെ വിളിക്കുന്നേ " "അയ്യോ വേണ്ടായേ...ഞാൻ കിടത്തി തരാം എന്റെ അനിയനെ "എന്നു പറഞ്ഞു ഇക്ക എന്നെ ആ കട്ടിലിലേക്ക് കിടത്തി...എന്റെ വായേല് നിന്നും ഷാൾ എടുത്തു മാറ്റി... "ടാ,,,റിഷുക്കാ പടച്ചോനെ വിചാരിച്ചു ഈ സാധനത്തിനെ ഒന്നു പുറത്താക്കി തരോ ...പുല്ല് ,,മനുഷ്യനെ കൊല്ലും " എന്നും പറഞ്ഞു ഞാൻ അവളെ കണ്ണു തുറിച്ചു നോക്കി ... "റിഷുക്കാ ഇങ്ങള് പോയേ....അമ്മായി വരുമ്പോൾക്ക് ഞാൻ ഈ എണ്ണ ഒന്നു തേച്ചു പിടിപ്പിക്കട്ടെ " "ഡാ പോവല്ലേ ...പ്ലീസ് " "വേണ്ട പോവേണ്ട ,,,അവിടെ തന്നെ നിന്നോ "എന്നും പറഞ്ഞു അവൾ എന്റെ ഡ്രസ്സ്‌ മാറ്റാൻ തുടങ്ങി...ഞാൻ വീണ്ടും അവനെ നോക്കിയതും അവൻ എനിക്കൊന്നു ചിരിച്ചു തന്നു...എന്നിട്ട് പുറത്തേക്കു ഇറങ്ങി...പടച്ചോനെ വിളിച്ചു ഞാൻ കണ്ണ് ഇറുക്കി അടച്ചു കിടന്നു .... ഒന്നും ചെയ്യുന്നത് അറിയുന്നില്ലല്ലൊ എന്ന് കരുതി ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ അവളുടെണ്ട് ഒരു മുണ്ട് മടക്കുന്നു....എന്നിട്ട് എന്റെ പൊക്കിളിന്റെ അവിടെ നിന്നും കാലിന്റെ മുട്ട് വരെ ഇട്ടു ... പിന്നെ ബാക്കിയുള്ള സ്ഥലതെല്ലാം എണ്ണ തേച്ചു പിടിപ്പിച്ചു.....ഞാൻ ഒരിക്കൽ പോലും കണ്ണ് തുറന്നു നോക്കിയില്ല...എന്റെ കഴുത്തിലും കയ്യിലും കാലിലും അവൾ എണ്ണ തേക്കുമ്പോൾ എന്തോ ഒരു ഫീലിംഗ്സ് എന്റെ ഉള്ളിൽ തോന്നുന്നുണ്ടായിരുന്നു.... ഒരു മണിക്കൂറിനു ശേഷം അവളും ഉമ്മയും കൂടി എന്നെ കുളിപ്പിച്ചു വീൽചെയറിൽ ഇരുത്തി,,പുറത്തേക്ക് കൊടുന്നു....അവൾ ഭക്ഷണം എടുത്തു എന്റെ നേരെ നീട്ടിയെങ്കിലും ഞാൻ കഴിക്കാൻ കൂട്ടാക്കിയില്ല...അത് അവളുടെ മുഖത്തു സങ്കടം വരുത്തി ,,എങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാതെ ഞാൻ കഴിക്കണം എന്നുണ്ടെങ്കിൽ ഉമ്മ വാരി തരണം എന്നു പറഞ്ഞു ...അതുകൊണ്ട് ഉമ്മ എനിക്ക് വാരി തന്നു...അവളെന്നെ സങ്കടത്തോടെ നോക്കുന്നുണ്ടായിരുന്നു..... തുടരും 📝Rami Nachu📝
1.8k കണ്ടവര്‍
12 മണിക്കൂർ
#

📔 കഥ

💕*ഇന്നാണ് ആ കല്യാണം* 💕 Part-15(1) ✒CrAzY CoUpLeS💘 ――――――――――――――――――――――――――― ലേറ്റാ വന്നാലും ലേറ്റസ്റ്റാ വരുവേ😎😎 Sry frnds...,😢😢 ഫോണ് പിന്നെയും ഒളിച്ചു കളി തുടങ്ങി..., അതാ പറഞ്ഞ നേരം പോസ്റ്റാഞ്ഞത്....,😭😭😭😭😭, ഇത് ഒന്നൊന്നര കളിയായി പോയി msg അയച്ചു റിപ്ലേ പോയിട്ട് അത് കണ്ടിട്ട് പോലും ചെയ്തില്ലെന്ന് പറഞ്ഞു ആ പേര് കൊണ്ട് ഞങ്ങളെ ജാഡ എന്ന് പറയല്ലേ സത്യത്തിൽ ഇവിടെ ചത്തോ ജീവിച്ചോ എന്ന് ഫോണിന് മാത്രമേ അറിയൂ..., അതോണ്ട് നല്ല ലെങ്ത്തിൽ ഈ part പോസ്റ്റുന്നുണ്ട് സത്യത്തിൽ ലെങ്ത്ത് എന്ന് ടൈപ് ചെയ്ത് വെക്കാനെ പറ്റു ഞങ്ങൾക്ക് ഇതിപ്പോ എങ്ങനെ തൊടങ്ങണം endhokke ടൈപ് ചെയ്യണമെന്നൊന്നും ഒരു ഇതില്ല അപ്പൊ മക്കൾസ് ഞങ്ങളെ പൊങ്കാല ഇടാതെ പൂമാല ഇട്ടോളി😝😝 Part പക്കാ ബോർ ആയിട്ടുണ്ടാവും എന്നല്ല ആയി.., വായനക്ക് മുമ്പ് ഒന്നൂടി ഓർമ്മിപ്പിക്കുന്നു എടുത്തിട്ട് അലക്കല്ലേ plzzzzzzzz ------------------------------------- യാ റബ്ബേ..., എന്റെ രണ്ടു കണ്ണും ഇപ്പൊ പുറത്ത്‌ചാടും എന്ന രീതിയിൽ ഞാൻ ഇത്താനെ നോക്കി പിന്നെ ചുറ്റിലും., എന്നെ പോലെതന്നെ എല്ലാരുടെയും കിളിയും പോയിട്ടുണ്ട് ഇത്തു അത് പറഞ്ഞപ്പോൾ അത് കേട്ട് അത് വരെ കലിപ്പിൽ നിന്ന ഉമ്മ പോലും ഞെട്ടി വിറച്ചു പോയി..., ഇതൊക്കെ കേട്ട് ഇക്കാനെ പിടിച്ച ഉപ്പാന്റെ പിടി പതിയെ അയഞ്ഞു., ഇക്കയാണെങ്കിൽ കേട്ടത് വിശ്വസിക്കാൻ പറ്റാതെ കണ്ണീരോടെ ഇത്തൂനെ നോക്കി.., ഞാൻ പോലും ഒരു നിമിഷം സ്തംഭിച്ചു നിന്നു.., അപ്പോഴും ഇത്ത അത് ആവർത്തിച്ചു..,  *“എനിക് ഡിവോഴ്‌സ് വേണം.....,”* ഒരു ത്വലാഖ് നടന്നാൽ ഭൂമിയും ഏഴുവാനലോകവും വിറക്കുമെന്നാണ് തിരുനബി വചനം , ഇത്തുവിത് എന്തു കണ്ടിട്ടാ ഇത് പറയുന്നത്.., “എന്താടി ഇജ്‌പറഞ്ഞേ.....,” -------------------------------------------------------------------- വേണ്ട ഒരിക്കലും ഒരു കരടായി ആരുടെയും കുടുംബ ജീവിതത്തിൽ ഞാൻ മാറരുത് അതിനി എന്റെ ജീവിതം ഉൾപ്പെട്ടിട്ടാണെങ്കിലും., ചങ്ക് പിളർക്കുന്ന വേദനയാണ് ഉള്ളിൽ കിടന്നകുമരുന്നത്.., എങ്ങനെ എന്നെ കൊണ്ട് ഇങ്ങനെ പറയാൻ സാധിക്കുന്നു, ഇത്രക്ക് ക്ഷമയുണ്ടോ എനിക്., അല്ലെങ്കിലും പെൺജന്മം പൂർണ്ണമാവതെ പോയതിനാലാവാം ഇങ്ങനെ ഉള്ളിൽ കുശുമ്പോന്നും വരാത്തത്?? ഏയ് അതല്ല ഈ സ്നേഹം പിടിച്ചു വാങ്ങുന്നതിനെക്കാൾ നല്ലത് ചങ്ക് പറിച്ചു വിട്ടു കൊടുക്കുന്നതാണ് അതാവും ഞാൻ ഇങ്ങനെ ചിന്തിക്കുന്നത്.., ഒരകലം പാലിക്കുന്നത് നല്ലതാണ് കാരണം എന്നെ പോലെതന്നെ ഈ മഹറെന്ന ഹൃദയം ജീവിതത്തോട് ചേർത്തു വെച്ച ഒരു പെണ്കുട്ടി തന്നെയാണ് ശബാന അതും എല്ലാം മനസ്സിലാക്കി കൊണ്ട്.,കണ്മുന്നിൽ കാണുന്നതെല്ലാം സ്വപ്നം ആണെന്ന് കരുതി ആശ്വസിപ്പിക്കാൻ സ്വയം ശ്രമിക്കുന്നത് പോലെതന്നെയാവില്ലേ അവളും ചിന്തിക്കുന്നത് ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന് മാത്രമേ മനസ്സിലാകൂ.., ചിലപ്പോ എല്ലാം എന്നെ പോലെ ഉള്ളിൽ ഒതുക്കി കൊണ്ടാവും അവളും എന്റെ മുന്നിൽ നിൽക്കുന്നത്.., വയ്യ ഇനി ജീവിക്കാൻ വയ്യ തളരുമ്പോൾ താങ്ങുന്ന കൈകളിൽ നിന്ന് ഇനി അകലണം അല്ലെങ്കിൽ പിന്നെ ഒരിക്കലും അകലാൻ കഴിയാത്ത വിധം ഞാൻ അവളുടെ ജീവിതത്തിലെ കരടായി മാറും.., ഒന്നുമില്ലെങ്കിലും ഞാനും കൂടിയല്ലേ അവളെ ഇങ്ങോട്ട് കൊണ്ടാക്കിയത് അല്ലെങ്കിൽ പിന്നെ ഇങ്ങനെയൊക്കെ വരോ..., ആകേ ഇനി മുന്നിലുള്ളത് എൻറെ ഹൃദയം ഞാൻ ആയിട്ട് പറിച്ചെടുക്കുക എന്നതാണ് പക്ഷെ ഇക്കാൻറെ കുഞ്ഞിനെ താലോലിക്കാതെ ഞാൻ പോകൂല..., ഡിവോഴ്‌സ് ന് വേണ്ടി പോകുകയാണേൽ കുറഞ്ഞത് ഒരു ആറുമാസം സമയം എനിക് എന്റെ ഇക്കാൻറെ പെണ്ണായി നിൽക്കാം പക്ഷെ അതിൽ കൂടുതൽ സമയം ഞാൻ എങ്ങനെ എങ്കിലും ഉണ്ടാക്കും.., അതിനുള്ളിൽ തന്നെ ഇക്കാക് എന്നിലുള്ള സമീപനം മാറ്റണം ഒന്നൂല്ലേലും ശബാനയും എന്നെ പോലെ ഒരു പെണ്ണല്ലേ കല്യാണം കഴിഞ്ഞു ഒരു ദിവസം ആകുമ്പോയേക്കും മുന്നിലുള്ള ഇത് പോലത്തെ കാഴ്ചകൾ കാണാനുള്ള കെൽപ് ഓൾക്ക് ഉണ്ടോ.., അതാ ഞാൻ ഇങ്ങനെ പറഞ്ഞത്.., ആർക്കും ഇനി ഒരു ശല്യമാവരുത്.., അല്ലെങ്കിലും ഈ ജീവിതം കൊണ്ട് ഇനി ആർക്കും ഒന്നും നേടാനില്ല., പെണ്ണായി ജനിച്ചെങ്കിലും പൂർണ്ണമാവതെ പോകാനവും വിധി അത് ദാമ്പത്യ ജീവിതത്തിൽ മാത്രമല്ല മുന്നോട്ടുള്ള ജീവിതത്തിലും ഇത് തന്നെയാകും വിധി.., *“എന്താടി ഇജ്‌പറഞ്ഞേ ഒന്നൂടെ പറ..,”* മുന്നിൽ ദേഷ്യം കൊണ്ട് ഇക്ക വിറക്കുന്നുണ്ടായിരുന്നു., ഒരിക്കൽ ഇത് പോലെ തമ്മിൽ പിരിയാം എന്ന് പറഞ്ഞ രംഗം എനിക്ക് ഓർമ്മ വന്നു “കൊല്ലാനാണേലും ചാവനാണേലും എന്നും ഒന്നിച്ചാ അല്ലാതെ നിന്റെ ഈ സംസാരവുമായി ഇനി വന്നാലുണ്ടല്ലോ കൊന്ന് കുഴിച്ചു മൂടും പക്ഷെ ആ കുഴിയിൽ ഞാനും ഉണ്ടാകുമെന്ന് മാത്രം....,” ദേഷ്യം കൊണ്ട് ഇക്ക കവിളിൽ പിടി മുറുക്കിയിരുന്നു..., പിരിയുന്ന കാര്യം പറയുമ്പോൾ ഇക്കാൻറെ ദേഷ്യത്തിന് അതിരില്ലാ., പക്ഷെ., ഇവിടെ എന്റെ മാത്രം ലൈഫ് നോക്കിയാൽ പോരല്ലോ എന്നെ പോലെ നിറയെ സ്വപ്നങ്ങളുമായി വന്ന ശബാനയെയും ഞാൻ നോക്കണ്ടെ., *“കൊന്ന് കളയുമെടി നിന്നെ ഞാൻ..,”* ഒരു അലർച്ചയോടെ ഇക്ക എന്റെ നേരെ പാഞ്ഞു വന്നപ്പോഴാണ് ഞാൻ സ്വബോധത്തിൽ വന്നത്., -------------------------------------- “നിനക്കിനി ഡിവോഴ്‌സ് വേണം അല്ലെടി .....,” ഷാനു ന്റെ മുന്നിൽ ചെന്ന് ഞാൻ ദേഷ്യം നിയന്ത്രിച്ചു .,ആദ്യമേ ക്ഷമയോടെയുള്ള എന്റെ സമീപനം ഷാനു കാരണം ഇടക്കിടക്ക് കലിപ്പാക്കുന്നുണ്ട്., *“ഇനി ഒരക്ഷരം ആ ഒരു വാക്ക് മിണ്ടിയാൽ ഉണ്ടല്ലോ...,”* വന്ന ദേഷ്യം കാരണം അവളെ മുഖത്ത് നോക്കി ഒരറ്റ തല്ലായിരുന്നു .,പ്രതീക്ഷിക്കാതെയുള്ളതും കൂടെ അവളുടെ ആരോഗ്യസ്ഥിതിയും ഒക്കെ കാരണം അവൾ നിലത്തേക്ക് വീണു., “ചവിട്ടി അരക്കും ഞാൻ....,” വിരൽ ചൂണ്ടി ഞാൻ അത് പറഞ്ഞപ്പോൾ ഷാനു പേടിച്ചിട്ടുണ്ട് അല്ലെങ്കിലും അവളെ ഞാൻ എന്തിന് കൂറ്റ പെടുത്തണം മനസ്സറിഞ്ഞു സ്നേഹിക്കാൻ മാത്രമേ അവൾക്കറിയു അതല്ലേ ഇങ്ങനെ എപ്പോഴും ഒറ്റപ്പെടൽ ഏറ്റു വാങ്ങുന്നത്., എന്ത പെണ്ണേ നീ എന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്.., ഉള്ളിൽ ചങ്ക് പിടയുന്നുണ്ടെങ്കിലും അവൾ നേരത്തെ പറഞ്ഞ ആ വാക്ക് ഇപ്പോയും ചെവിയിൽ ഉണ്ട്.., “എന്നെ പോലൊരു മച്ചി പെണ്ണ് കാരണം തകരേണ്ടത് അല്ല ഇക്ക ഇങ്ങളെ ജീവിതം..., ഇനിയും ഈ തല മുറ കഴിഞ്ഞു കൂടേണ്ടതല്ലേ.., എന്ന പോലൊരു പെണ്കുട്ടിത്തന്നെയല്ലേ ഇക്ക ശബാനയും അവൾക്കും ഇല്ലേ കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും പിന്നെ ഇക്കാൻറെ സാമിപ്യത്തിനുമൊക്കെ ഏറെ ആഗ്രഹം.., വയ്യ ഇക്ക ഇങ്ങളെ കണ്ണിലെ കരടായി ഇനി മാറാൻ..., ഇനി ചിലപ്പോ ഇങ്ങളും പറയും ഒന്ന് പോയ്‌തരോന്നു..., ആലോചിക്കുമ്പോ ചങ്ക് പൊടിയണ്..., അതി ....ന് മാ..... ത്രം ഞാ......., ഞാൻ......... ന്ത ചെയ്തേ....,പടച്ചോൻ തന്നത് പടച്ചോനായി എടുത്തു ഇപ്പൊ എന്ത...., അല്ലെ ഇക്ക...,ഇനിയും വയ്യ ഇക്ക ചെയ്യാത്ത തെറ്റിന്റെ പേരിൽ തലയും കുനിച്ചു നിക്കാൻ...നമ്മക്ക് പിരിയാ......,ഇക്കാകും അത് തന്നെയല്ലേ ഇഷ്ടം..,ഇക്കാൻറെ കുഞ്ഞിനെ കൊറച്ചു നേരം മടിയിൽ കിടത്താൻ മാത്രമേ ഞാൻ ഇങ്ങളോട് ചോദിക്കുന്നുള്ളൂ...., അതിന് പോലും എനിക്ക് ചെലപ്പോ ഭാഗ്യം ഉണ്ടാവൂല അല്ലെ ഇക്ക......,” കുഞ്ഞിന്റെ പേരിൽ ഉള്ള ഭീഷണി മൂലം മറ്റൊരുത്തിയെ സ്വീകരിച്ചപ്പോൾ ഇപ്പൊ അവൾക്ക് ഒഴിഞ്ഞു പോവണം പോലും..., ചങ്ക് പറിച്ചു സ്നേഹിച്ചതിന്റെ ഗുണമാവും ഇത്.., ആലോചിക്കുമ്പോ ദേഷ്യം വരുന്നുണ്ട് *“ഞാൻ തീരുമാനിക്കും ഡിവോഴ്‌സ് വേണോ വേണ്ടെന്നോ...., അല്ലാതെ അതും പറഞ്ഞു എന്റെ മുന്നിൽ നീ വരരുത്.....,”* ചുണ്ടത്ത് വിരൽ വെച് അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കാതെ പോയി..., എന്തിനാ പടച്ചോനെ ഇങ്ങനെ ഒരു വിധി തന്നെ..,സ്നേഹിക്കുന്ന പെണ്ണിന്റെ കൂടെ ഇനി സ്നേഹിക്കാൻ വിധിക്ക പെട്ട പെണ്ണിന്റെ കൂടെയും ഇങ്ങനെ കോമാളിയെ പോലെ നെട്ടോട്ടം ഓടാൻ മാത്രം ഞാൻ എന്തു തെറ്റാണ് ചെയ്തത്..., ആലോചിക്കുമ്പോ ഉള്ള് നീറുന്നു..., ―――――――――――――――――――――――――― “ഇതിന് മാത്രം എന്തു കൂടോത്രം ആണേടി ചൂലെ ഇജ്‌ ചെയ്തത്....,” ചങ്ക് പൊട്ടി കരയുമ്പോൾ ആണ് ഇടുത്തി പോലെ ഉമ്മ എന്നെ പ്രാകിയത്., കരച്ചിൽ കടിച്ചു പിടിച്ചൊരു പുഞ്ചിരി സമ്മാനിക്കാൻ നിൽക്കുമ്പോൾ പൊട്ടി വീണ പോലെ അതിനും കഴിയാതെ പൊട്ടി കരയാൻ മാത്രമേ എനിക്കപ്പോൾ പറ്റിയത്..,മുഖത്ത് ചെറിയ നീറ്റലുണ്ട് പക്ഷെ ഉള്ളിലെ വിങ്ങലിനെ ഉള്ളിലെ വിങ്ങളിനെ കൊടുത്താൻ മാത്രമില്ലത് “ഒഴിഞ്ഞു പോടി തന്തക്ക് പിറക്കാത്ത ശവമേ വെറുതെ കുടുംബം കലക്കാനായി പിറന്നോളും ഇങ്ങനെ ഓരോ മാരണങ്ങൾ....,” വർധിച്ച വെറുപ്പോടെ പല്ല് ഞെരിച്ചു ഉമ്മ അത് പറഞ്ഞപ്പോൾ കാൽ മുട്ടിനിടയിൽ മുഖം മറച്ചു കരയാൻ അല്ലാതെ എനിക്ക് പറ്റിയില്ല.., ഉപ്പാൻറെ അസ്രായിലായി ഞാൻ ജനിച്ചോണ്ട് ആവുംല്ലേ ഇങ്ങനെ ചീഞ്ഞളിഞ്ഞ ജീവ ശവമായി എനിക്ക് കഴിയാൻ ഉള്ള വിധി.., ആലോചിച്ചു തീരുമ്പോയേക്കും വിതുമ്പി പോയ്‌..., “എന്ത ഉമ്മ ഇങ്ങള് ഇങ്ങനെ പറയണേ...,” ശബാന ഒരു വല്ലായ്മയോടെ ഉമ്മാനോട് ചോദിച്ചപ്പോൾ ഞാൻ കണ്ണീരോടെ മുഖമുയർത്തി., “മോളെ അനക്ക് ഇവളെ അറീല കുടുംബം കലക്കാനായിട്ട് പിറന്ന അസത്താ ഇത്..., ഇങ്ങട്ട് നോക്ക്..,” ദേഷ്യത്തോടെ ഉമ്മ അതും പറഞ്ഞു എന്റെ നേരെ കൈ ചൂണ്ടി “ന്റെ മോന്റെ ജീവിതം ഇവളായിട്ട് തകർത്തൊണ്ടിരിക്കുന്നു...., ഇനി അന്റെ ജീവിതം ഇവൾ തകർക്കും..., അത് ഒറപ്പ....,” അത് പറഞ്ഞു തീർന്നപ്പോയേക്കും കണ്ണിൽ നിന്നും വെള്ളം വന്നു.., വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി കണ്ണീരോടെ അവൾക്ക് നേരെ സമ്മാനിച്ചപ്പോയേക്കും എന്നിലെ നിയന്ത്രണം എനിക്ക് തന്നെ നഷ്ട്ടപ്പെട്ടു പോയി..., “എന്തു പറഞ്ഞാലും അപ്പൊ പൊയിക്കാൻ പൂങ്കണ്ണീർ ഉണ്ടാവും.., പഠിച്ച കള്ളിയാ പേരും കള്ളി...,” മുഖം വെട്ടി തിരിച്ചു ഉമ്മ അതും പറഞ്ഞു കൊണ്ട് പോയി.., “പിന്നെ ഇവിടെ ഉള്ള പണിയൊക്കെ അസുഖത്തിന്റെ പേരും പറഞ്ഞു കൂടി കെടക്കാൻ നോക്കണ്ട വല്ലതും നണ്ണാൻ ഉണ്ടാക്കി വെച് ഉള്ള പണിയൊക്കെ കഴിഞ്ഞു മതി കിടത്തവും ഇരുത്തവുമൊക്കെ...,” ഉമ്മ എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ശബാനയെ നോക്കി “മോളെ ഇജ്‌ കുളിച്ചു ഒരുങ്ങിക്കോ ഇന്ന് ന്റെ നാത്തൂന്റെ വീട്ടിൽ വിരുന്നുണ്ട്..., മോനിം കൂടി ഒരുക്കണം ട്ടോ....,” ―――――――――――――――――――――――――― “ഉമ്മ ഈ പെര(വീട്) ആണ് ഇനി നമ്മൾ നിക്ക്ണത്...,” ഷാജഹാൻ അതും പറഞ്ഞു കൊണ്ട് ഉമ്മയെ ചേർത്തു നിർത്തി കൊണ്ട് ആ ചെറിയ കോട്ടേഴ്‌സ് പോലുള്ള വീട് കാണിച്ചു കൊടുത്തു., “ഉമ്മ എന്ത ഒന്നും പറയാത്തത്..,” അവൻ ഉമ്മയെ നോക്കി., “ഒന്നൂല്യ......, എന്ത ഇജ്‌ഇത്ര പെട്ടെന്ന് എന്തിനാ കഷ്ടപ്പെട്ടെ...,” ശാസനയോടെ അതിലുപരി വേദനയോടെ ഉമ്മ അവനെ നോക്കി.. “ഞാനെ..അബ്‍ദുന്റെ മോന ഉശിരുള്ള ആണ്കുട്ടി അല്ലാതെ എന്റെ എച്ചിൽ തിന്ന് കഴിയുന്ന കൂട്ടത്തിൽ ഉണ്ടത് ഏറി ഭക്ഷണം എല്ലിൽ കുത്തി കാട്ടി കൂട്ടുന്ന ആ ഉപ്പാന്റെ കൂട പിറപ്പൊരുടെ കൂട്ടത്തിൽ കഴിയാൻ മാത്രം ന്റെ ഉമ്മാക്ക് ആവിശ്യല്ല്യ..,അതും ഉപ്പാന്റെ ഉശിരുള്ള ആണ്കുട്ടിയായി ഞാൻ ഇവിടെ വിലസുമ്പോ....,” പുഞ്ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ അവർ അവനെ നോക്കി., “ഇങ്ങളെ ഉപ്പ ഇപ്പോ ഉണ്ടെർന്നെങ്കിൽ ഇങ്ങക്കീ ഗതികേട് വരൂലേർന്നു അല്ലെ..,” അതും പറഞ്ഞു കൊണ്ട് ഉമ്മ അവന്റെ മുഖത്ത് നോക്കി ആ സാധു സ്ത്രീയുടെ കണ്ഡം ഇടറി പോയി അലമാറയും കട്ടിലുമൊക്കെ അതാത് സ്ഥാനത്തു വെക്കുകയായിരുന്നു കുറച്ചു ജോലിക്കാർ.., “ഉപ്പാക് പകരം ഞാൻ ഇല്ലേ ന്റെ ബീ പാത്തോ ഇങ്ങളെ നോക്കാൻ അല്ലെങ്കിലും ഈ തണ്ടും തടീം വെച്ചുള്ള അബ്‌ദുന്റെ മോനാ ഞാൻ എന്ന് പറഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ ഒന്നൂല്ലേലും ഞാൻ ഒരു ഉശിരുള്ള ആണ്കുട്ടിയല്ലേ....,” പുഞ്ചിരിയോടെ അയാൾ അത് പറഞ്ഞപ്പോൾ ആ സ്ത്രീയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു., “അല്ല അനക്കെങ്ങനെ ഇത്ര പെട്ടെന്ന് ഒരു വീട് കിട്ടിയേ ഇജ് അപ്പൊ ഇന്ന് മണൽ പണിക് പോയില്ലേ...” ഏതൊരു സ്ത്രീയിലും തന്റെ നൊന്തു പെറ്റ മക്കൾ നേരായ വഴിയിലൂടെ സ്വന്തം കാലിൽ നിന്ന് നല്ല ശെരിയേത് തെറ്റ് ഏത് എന്ന് മനസ്സിലാക്കി വന്ന വഴി മറക്കാതെയുള്ള ആ ഒരു നേട്ടം ഏറ്റുവാങ്ങി ഉള്ളിൽ ഒരു സ്ത്രീയിൽ നിന്ന് ഏറ്റുവാങ്ങിയ തന്റെ മകന്റെ വാക്കുകളിലെ ആ അഭിമാനം മറച്ചു പിടിച്ചു കൊണ്ട് അവർ അവനോട് ചോദിച്ചു., “എനിക്ക് കുറച്ചു സൈഡ് ബിസിനസ്സ് ഉണ്ട് അപ്പൊ പിന്നെ പെട്ടന്ന് കിട്ടി..,” ഉള്ളിലെ കുസൃതിയോടെ ഷാജഹാൻ ഉമ്മയെ നോക്കി “പോടാ...,” അവർ ചെറുതായി അടിച്ചു., “ഇതാ ഉമ്മ ഫോണ് കുഞ്ഞാളുനും ന്ക്കൊക്കെ വിളിക്കാൻ വേണ്ടി എടുത്തതാ സിം പഴേത് തന്നെ ഞാൻ പുതിയ സിം വാങ്ങിച്ചു ഇങ്ങളിനി ഇതിൽ വിളിച്ചോളി ആവശ്യം ഉണ്ടാവുമ്പോ ഒന്ന് മിസ്സിട്ടാ മതി ട്ടോ.,” നോക്കിയയുടെ പഴയ സെറ്റവൻ ഉമ്മയുടെ നേരെ പിടിച്ചു., “ഇവിടെ ഇപ്പൊ നമ്മൾ മാത്രല്ലേ ഉള്ളു അതോണ്ട് ആവശ്യം വരും..,” അവൻ പുഞ്ചിരിയോടെ ഉമ്മയെ നോക്കി., “ഗള്ഫിക്ക് ഒരു വിസ ഉണ്ട് ഉമ്മ അതിന് പോണം..,” പെട്ടന്ന് അവൻ ഗൗരവത്തോടെ പറഞ്ഞപ്പോൾ അവർ മകനെ നോക്കി., ” ഇങ്ങള് ഒന്നോണ്ടും പേടിക്കണ്ട...., ഇതിന്റെ അപ്പുറം ന്റർ ചങ്ങായി ഷാഫി ന്റെ വീട അവിടെ ഓനും ഓന്റെ ഉമ്മിം ഉണ്ട് പിന്നെ പെങ്ങളും.,” സമചിന്ത വീണ്ടെടുത്തവൻ ഉമ്മയോട് സൗമ്യമായി പറഞ്ഞു., മറുപടിയായി അവരിൽ നിന്നൊരു തേങ്ങൽ ഉതിർന്നു വീണു., ――――――――――――――――――――――――――――― “അല്ല മോളെ പുതിയ മരോൾ എങ്ങനെ അന്നേ പോലെ പാവാണോ..,” തെങ്ങും തോപ്പിൽ കഴുകി വൃത്തിയാക്കിയ മീൻ വെള്ളം ഒഴുക്കുമ്പോൾ ആണ് അയൽവാസി ഖദീജത്ത ആ ചെറു മതിലിൽ നിന്നും എത്തിപ്പാളി നോക്കി കൊണ്ട് ചോദിച്ചു., എന്തു മറുപടിയാണ് പടച്ചോനെ ഞാൻ കൊടുക്കേണ്ടത്.., സ്വന്തം പാതിയുടെ മറ്റൊരു പാതിയെ കുറിച്ചു സ്വപ്നത്തിൽ പോലും ആലോചിക്കാൻ വരെ കഴിയുന്നില്ല എന്നിട്ടല്ലേ യാഥാര്ത്ഥ്യം., മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി., “മോളെ..., ” സൗമ്യമായി അവർ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി., “ന്റെ മോളെ സ്ഥാനത്ത് നിന്ന് കൊണ്ട് അന്നേ കണ്ട് പറയ എങ്ങനെലും പിടിച്ചു നിക്കോണ്ടി ട്ടാ...,” അവർ ശബ്ദം കുറച്ചു പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു., ഇന്നലെ ഉമ്മയോട് ശബ്ദം കുറച്ചു പറഞ്ഞതാണ് എനിക് ഓർമ്മ വന്നത്., “എങ്ങനെലും പൊറത്താക്കാൻ നോക്കിക്കോ അന്റെ ആദ്യത്തെ മരോള.., അല്ലേൽ പിന്നെ മോൻക്ക്‌ഒരു ജീവിതം ഉണ്ടാവൂല...., അതൂല്ല  ഇനി വരണ മരോൾക്ക് ഇനി ഇങ്ങനത്തെ കാര്യങ്ങളൊക്കെ ഇഷ്ടമാവോ...,പണ്ടാണേൽ നാലെണ്ണം വരെ കെട്ടേർന്നു ഇതിപ്പോ പണ്ടത്തെ കാലൊന്നുമല്ലല്ലോ ഒന്നീ കൂടുതൽ കെട്ടിയാൽ കേസും കൂട്ടുമായി പോകാനേ നേരം കാണു...,അതൂല്ല ഈ മച്ചി പെണ്ണുങ്ങൾ പേരക്ക് കേടാ.., ഇപ്പൊ തന്നെ ആ ഷംനനെ ഒതുക്കി പറഞ്ഞയച്ചാ അനക്കും അന്റെ മോൻക്കും നന്ന്..,ആകെ ഒരു മോൻ ആയിട്ടും മോൾ ആയിട്ടും ഒന്നേ ഉള്ളല്ലോ അയിന്റെ ജീവിതം ഇനി കൊഞ്ഞാട്ട ആക്കണ്ട..,” അവൾ ചിരിയോടെ അത് ആലോചിച്ചു കൊണ്ട് ആ സ്ത്രീയെ നോക്കി., “ഞാൻ ന്നാ പോയിട്ടോ മീൻമൊള് ഇടാൻ ഉണ്ട്...,” ഒരു പുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു “ഓ ഓൾ ഒരു ആയിഷ ബീവി ആണെന്ന ഓൾടെ വിചാരം....,” ഒരു പിറുപിറുക്കലിൽ മൂക്കത്ത് വിരൽ വെച്ചു കൊണ്ട് ആ സ്ത്രീ അകത്തേക്ക് പോയി ―――――――――――――――――――――――――――――― [ശബാന] “ഇജ് എന്ത ഈ കാട്ടി വെച്ചേക്കുന്നെ.., പച്ചള്ളത്തിൽ മീൻ കലക്കി ഒഴിച്ചതാണോ....,” നല്ല രസത്തിൽ ഫുഡും അടിച്ചോണ്ട് നിക്കുമ്പോയ ഉമ്മ ഇത്തൂനെ ചീത്ത പറയുന്നത്.., ഞാൻ കറിയിൽ നോക്കി ഏയ് കൊഴപ്പല്ല്യല്ലോ നല്ല രസണ്ടല്ലോ..., “ഇജ് ഇവിടെ വന്നെന്റ് അന്ന് തുടങ്ങിയതാ ഞാൻ ഇവിടെ പട്ടിണി കിടക്കൽ...., അത് എങ്ങനെ മര്യാദക്ക് വല്ലോം വെച്ചുണ്ടാക്കാൻ അറിയോ അനക്ക്...,” പുച്ഛത്തോടെ ഉമ്മ അത് പറഞ്ഞപ്പോൾ ആണ് ഇക്ക വന്നത്.., രാവിലെ തൊട്ട് ഇത്തു ഒന്നും കഴിച്ചിട്ടില്ലേർന്നു പക്ഷേ ഞാൻ വിളിച്ചിട്ടും ഞങ്ങളെ കൂട്ടത്തിൽ ഇത്തൂ ഇരുന്നില്ല കഴിക്കാൻ ഇക്ക ഇരുത്തിക്കോളും എന്ന് വിചാരിച്ചു ആശ്വസിച്ചപ്പോൾ ആണ് ഇത്തൂനെ മൈൻഡ് ആക്കാതെ ഇക്ക എന്റെ തൊട്ടടുത്തിരുന്നത്.., “ഇജ് കൊറച്ചു ചോർ വെളമ്പിക്ക...,” ഇക്ക എന്നെ നോക്കി അത് പറഞ്ഞപ്പോൾ ഞാൻ നോക്കിയത് ഇത്തൂനെയാണ്..,പാവം പുഞ്ചിരിക്കാൻ വേണ്ടി പണി പെടുന്നുണ്ട് ., ഞാൻ ചോറ് വിളമ്പാത്തത് കൊണ്ടാവും ഒന്നും പറയാതെ ഇക്ക തന്നെ ചോർ വിളമ്പി., ഇക്കാനെ ശ്രദ്ധിച്ചപ്പോൾ ഇക്ക ഇത്തൂനെ നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് ആണ് ചോർ കഴിക്കുന്നത്., എന്തോ അത് കണ്ടപ്പോൾ സങ്കടം വന്നു., “ഇത്തൂസ് ഇവിടെ ഇരിക്കി..., മരുന്ന് കഴിക്കാൻ ഉള്ളതല്ലേ നേരം വയികിക്കണ്ട...,” എന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ ഇത്തൂസ് ഉൾപ്പെടെ എല്ലാരും ഒരു അത്ഭുത ജീവിയെ പോലെ എന്നെ നോക്കി., “രാവിലെ ഒന്നും കഴിച്ചില്ലല്ലോ ഇനി അടുത്ത തലകറക്കം ഉണ്ടായിട്ട് വേണം ഇനി ആശുപത്രിയിൽ എത്തി പാളി നോക്കാൻ...,” അന്തം വിട്ട് നിൽകുന്ന ഇത്തൂസിന്റെ മുന്നിലെ പാത്രം നേരെയാക്കി കൊണ്ട് ഞാൻ ചോർ വിളമ്പി., ഇതൊന്നും ഉമ്മാക്ക് പിടിക്കുന്നുണ്ടായിരുന്നില്ല എന്ന് ആ ചിഞ്ചർ കടിച്ച കുരങ്ങന്റെ പോലുള്ള മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി., പാവം കൊറേ കഷ്ടപ്പെട്ടതല്ലേ സഹായിക്കാൻ മനസ്സുണ്ട് എന്ന് പറഞ്ഞിട്ട് കാരല്ല്യാ പേരിന് കത്തി പോലും പിടിക്കാൻ എനിക് അറീല പിന്നെ എന്റെ വീട്ടിലേ അടുക്കളായിലേക്കുള്ള വഴി ഞാൻ വല്ല മേപ്പും വച്ചു നോക്കണം., “ഇനി വാരി തന്നാലെ കഴിക്കുള്ളൂ...,” നട്‌സ് പോയ അണ്ണാനെ പോലെ നിക്കുന്ന ഇത്തൂസിനോട് അൽപ്പം കടുപ്പത്തിൽ പറഞ്ഞപ്പോഴാണ് സുബോധത്തിൽ വന്നത് ഇക്ക ചോർ മതിയാക്കി എഴുന്നേക്കാൻ നിന്നപ്പോ ഞാൻ അവിടെ തന്നെ പിടിച്ചിരുത്തി കൊണ്ട് കണ്ണുരുട്ടി., “കഴിക്ക് ന്നെ...,”  ഞാൻ വീണ്ടും പറഞ്ഞപ്പോൾ ഗദഗ്ദം കൊണ്ടാണെന്ന് തോന്നുന്നു ഇത്തുസ് കഴിക്കുന്നതിനോടപ്പം തേങ്ങൽ ഉയരുന്നുണ്ടായിരുന്നു..,                       തുടരും...,                      By                Crazy couples 💘 സത്യത്തിൽ stry എങ്ങനെ എഴുതണം എന്ന് ഒരു ഊഹം ഉണ്ടെങ്കിലും അക്ഷരങ്ങൾ കൈ പിടിയിൽ ഒതുങ്ങുന്നില്ല അടുത്ത part ഇൻഷല്ലാഹ് അത്. മാത്രമേ പറയുന്നുള്ളു...,          By             മുത്തിൽ മാണിക്യമായ           Crazy couples😜
1.9k കണ്ടവര്‍
12 മണിക്കൂർ
#

📔 കഥ

*THE PHOENIX* ᵇᵒʳⁿ ᶠʳᵒᵐ ᵃˢʰᵉˢ ACTION FANTASY THRILLER STORY പാർട്ട്‌ 5 ഇന്നോവയിൽ നിന്നിറങ്ങുന്ന ആളെ കണ്ടതും താൻ പോലും അറിയാതെ തന്റെ ശരീരം വിറക്കുന്നത് സിയ അറിഞ്ഞു. പക്ഷെ ശരീരത്തിന്റെ ഭയം പുറത്ത് കാണിക്കാതെയവൾ അവരെ നോക്കി ഹലോ മാഡം... ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ അമൽ സിയയെ വിളിച്ചു നീ എന്താ ഇവിടെ? ധൈര്യം വീണ്ടെടുത്തു കൊണ്ടവൾ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു ഇവന്റെ കുഞ്ഞമ്മേടെ വീട് ഇവിടെ അടുത്ത. ഞങൾ അങ്ങോട്ട്‌ പോവാൻ ഇറങ്ങിയതാ, അതിനിടയിൽ വഴിന്ന് കിട്ടിയ മൂന്നാലു പേരെ ഇവിടെ തിരിച്ചു ഏല്പിക്കാo എന്ന് കരുതി, മാഡത്തിന്റെ പരിചയക്കാർ ആണെന്ന് പറഞ്ഞു എന്റെ പരിജയക്കാരോ? , താൻ താൻ ആരെ കുറിച്ച പറയുന്നേ?? പുറമേ ധൈര്യം കാണിച്ചുവെങ്കിലും മനസ്സിലെ ഭയം അവളുടെ ശബ്ദത്തിലും പ്രതി ഫലിക്കാൻ തുടങ്ങി അച്ചായോ!!!മാഡത്തിനു ഇപോ തന്നെ വിറയൽ തുടങ്ങി !!അപ്പൊ ലവന്മാരെ കൂടെ കണ്ടാൽ എന്താകുമോ എന്തോ? എന്തായാലും നീ അവനെ ഇങ്ങോട്ടിറക്ക്‌... സിയയുടെ മുഖഭാവങ്ങൾ കണ്ടു ചിരി വന്ന അമൽ പറഞ്ഞതും, എബിൻ,സാമുവലിനെ പിടിച്ചു പുറത്തേക്കിറക്കി.. ഹോക്കി സ്റ്റിക്കേറ്റുള്ള അടി ഏറ്റത് കാരണം അവന്റെ നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു ഇവനെ അറിയില്ലേ മാഡത്തിനു? സാമുവലിന്റെ കോളറിൽ പിടിച്ചു കൊണ്ടു അമൽ ചോദിച്ചു എനിക്കു എനിക്കു എങ്ങനെ അറിയാം? ആരാ ഇത്? കൃതിമ ദേഷ്യം പ്രകടിപ്പിച്ചു കൊണ്ടു സിയ പറഞ്ഞു മാഡത്തിനു നിന്നെ അറിയില്ല എന്ന്, എന്തായാലും മാഡം ഫോൺ അറ്റൻഡ് ചെയ്...... ശാന്തനായി നിന്നു കൊണ്ടു അമൽ വീണ്ടും പറഞ്ഞു അപ്പോഴാണ് തന്റെ പോക്കറ്റിൽ കിടക്കുന്ന ഫോൺ ബെൽ അടിയുന്നത് സിയ ശ്രദ്ദിച്ചത്.. അറിയാത്ത നമ്പർ കണ്ടതും ...ഹലോ,,, കാൾ അറ്റൻഡ് ചെയ്തു കൊണ്ടവൾ ചെവിയോട് ചേർത്തു *ഹലോ മാഡം* അതെ സമയം ഇന്നോവയുടെ ഇടത് വശത്തു നിന്ന അശ്വിൻ ഫോണിൽ കൂടെ പറഞ്ഞു കൊണ്ടു അവരുടെ അടുത്തേക്ക് വന്നു നിന്നു അവളെ നോക്കി ചിരിച്ചു പണി പാളി മോളേ !!!! പിന്നിൽ നിന്ന അന്നമ്മ, അശ്വതിയെ നോക്കി തല കറങ്ങുന്നത് പോലെ തോന്നിയതും പറഞ്ഞു സാമുവലിനെ എബിന്റെ കൈയിൽ ഏല്പിച്ച അമൽ, സിയയുടെ അടുത്തേക്ക് നടന്നടുത്തു. അവൻ വരുന്നതിനനുസരിച്ചു തന്റെ നാഡീ ഞരമ്പുകൾ നിലയ്ക്കുന്നത് പോലെ അവൾക് തോന്നി. ഹൃദയമിടിപ്പ് പതിന്മടങ്ങു ശബ്ദത്തിൽ അവൾക് തന്നെ കേൾക്കാൻ തുടങ്ങി. മാഡം സിയാ മെഹറിൻ. തല്ലാൻ ആണേൽ നല്ല പിള്ളേരെ ഞാൻ ഇറക്കി തരാം നിനക്ക്. അല്ലാതെ ഇത് പോലെ ഊച്ചാളികളെ എനികിട്ടു ചൊറിയാൻ വിടരുത്.ചൊറിഞ്ഞാൽ നീയൊക്കെ മാന്തുകയെ ഉളളൂ. പക്ഷെ ഞാൻ പിന്നെ മാന്തനും ചൊറിയാനും ആ ഭാഗം പോലും ബാക്കി വെക്കില്ല. പിന്നെ,, ആദ്യമായിട്ടാ ഞാനൊരു പെണ്ണിനെ തല്ലിയത്. മനപ്പൂർവമല്ല. അങ്ങനെ ഒക്കെ സംഭവിച്ചു പോയി.അന്നത്തെ ആ സംഭവത്തിന്റെ പേരിൽ ആണ് നീയെന്നോട് ദേഷ്യം വീട്ടാൻ ഇറങ്ങുന്നതെങ്കിൽ I am very സോറി.ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞാൽ കാര്യമില്ല ന്നാ.എന്നാലും എന്നോട് ക്ഷെമിക്. ഇനി ഇതിന്റെ പേരിൽ നമ്മൾ തമ്മിൽ ഒരിക്കൽ കൂടി കാണാൻ ഇട വരരുത്. അഥവാ കാണേണ്ടി വന്നാൽ ഈ അമൽ റയാന്റെ കൈയിന്റെ യഥാർത്ഥ ചൂട് നീ അറിയും. അത് നീ ഏത് കൊമ്പത്തെ കോടീശ്വരന്റെ മോളാണെലും ശെരി... അവളെ നോക്കി പറഞ്ഞു കൊണ്ടവൻ തിരിഞ്ഞു നടന്നതും പോടാ,,, അമലിനെ പുച്ഛത്തോടെ പിന്നിൽ നിന്നും നോക്കി കൊണ്ടവൾ പതിയെ പറഞ്ഞു അതെ സമയം തന്നെ ആരോ പിടിച്ചു വെച്ചത് പോലെ അമൽ അവിടെ നിന്നു വാടാ പോകാം... അവനെ നോക്കി കൂട്ടുകാർ പറഞ്ഞു. ഒരു മിനിറ്റ് എന്തോ ഒരു കാര്യം കൂടി പറയാൻ മറന്നു. ഇപോ വരാം ഒരു മിനുട്ട്... കൂട്ടുകാരെ നോക്കി പറഞ്ഞു കൊണ്ടവൻ വീണ്ടും സിയയുടെ നേരെ നടന്നു ചെന്നു തല്ലിപ്പിച്ചു തോല്പിക്കാൻ നിനക്ക് ആവില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് വേണമെങ്കിൽ നിനക്ക് ഞാനൊരു ഓഫർ തരാം. നമുക്ക് തമ്മിൽ പ്രേമിക്കാം. എന്നിട്ട് നീ എന്നെ പ്രേമിച്ചു അങ്ങോട്ട്‌ കൊല്ല്.സ്നേഹിക്കുന്ന പെണ്ണിന് ഞങ്ങൾ ആൺകുട്ടികൾ എന്നും തോറ്റു കൊടുക്കാറേ ഉളളൂ. എന്താ ഒന്നു നോക്കുന്നൊ മോളേ സിയാ മെഹറിനേ !!! Uuuu.. ദേഷ്യത്തോടെ സിയാ അവനു നേരെ വിരൽ ചൂണ്ടിയതും അവളുടെ കൈ തട്ടി മാറ്റി കൊണ്ടവൻ വെറുതെ വേണ്ടടീ. എന്റെയീ രണ്ടു കണ്ണുകളിലെ തുടിപ്പ് അവസാനിക്കുന്നത് വരെ നിൻറെ കണ്ണുകൾ നിറയാതെ ഞാൻ നോക്കാം ഹഹ... നീ നോക്കാം എന്നോ! അമലിനെ പിന്നിലേക്ക് തള്ളി മാറ്റിയ സിയ പരിഹാസത്തോടെ ചിരിച്ചു കൊണ്ടു അവനെ നോക്കി മോനേ അമൽ റയാനേ,, ഇവരെ നിന്നെ തല്ലാൻ വിട്ടത് ഞാൻ തന്നെയാ.നാലു പേരെ തല്ലി തോൽപിച്ചു എന്ന് കരുതി എന്നെ പോലെ ഒരു പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുന്ന നിന്നെ സമ്മതിച്ചു. എന്റെ ഉപ്പയുടെ ആസ്ഥി എത്ര ഉണ്ടന്ന് നിനക്ക് അറിയോ? എന്തിനു!! എന്റെ വീട്ടിലെ പട്ടിക്ക് പോലും ഉണ്ടാകും നിന്നെക്കാൾ വില.എന്റെ വീട്ടിലെ വേലക്കാരൻ ആവാൻ വരെ ക്വാളിഫിക്കേഷൻ ആവിശ്യമുള്ള സമയത്ത് നാലു പേരെ തല്ലി തോൽപിച്ചു എന്ന ലേബൽ മാത്രമുള്ള നിന്നെ ഞാൻ പ്രേമിക്കണമെന്നോ,,ആഗ്രഹിക്കാo പക്ഷെ അത്യാഗ്രഹം പാടില്ല.. പുച്ഛം നിറഞ്ഞ വാക്കുകൾ അവനു നേരെ എയ്തു വിട്ടു സിയ പിന്നിലേക്ക് നിന്നു. പണം, പണം പണം, എത്ര ഉണ്ടായിട്ടെന്താടീ കാര്യം, ശരീരത്തിൽ നിന്നും ആത്മവ് വേർപ്പെട്ട് കഴിഞ്ഞാൽ പിന്നെ എത്ര വലിയ കോടീശ്വരൻ ആണെങ്കിലും മൂന്നു കഷ്ണo തുണിയും ഇട്ടു മൂടാൻ ആറടി മണ്ണുമെ എനിക്കും നിനക്കും വേണ്ടൂ.പിന്നെ,, ഞാനൊരു ഓഫർ തന്നൂ എന്നെ ഉളളൂ. കാലാവധി തീരുന്ന വരെ ആ ഓഫറിന് ടൈം ഉണ്ട്. വേണമെങ്കിൽ സ്വന്തമാകാം അല്ലെങ്കിൽ വേണ്ടാ എന്ന് വെക്കാം എന്തായാലും ഇവന്മാരെ ഒന്നു ഹോസ്പിറ്റലിൽ ആക്കിയേക്ക്. ന്നാ പിന്നെ ഞങളങ്ങോട്ട്‌.... വാടാ.... !!! കൂട്ടുകാരെ നോക്കി പറഞ്ഞു കൊണ്ടവൻ മുന്നോട്ട് നടന്നതും ഇന്നോവയിൽ ചാരി നിന്നു കൊണ്ടു സാമുവൽ അവനെ നോക്കി സാമുവലെ,, ഇനി ഇതിന്റെ പേരിൽ കത്തി ആയിട്ട് എന്റെയും കൂട്ടുകാരുടെയും നേർക്ക് ഇറങ്ങാൻ നിൽക്കരുത്. നിങ്ങൾ ഞങ്ങൾക്കിട്ട് പണിയാൻ വന്നു, നിങ്ങളെക്കാൾ പണി അറിയാവുന്നത് കൊണ്ടു ഞങ്ങൾ നിങ്ങൾകിട്ടു പണിഞ്ഞു. അങ്ങനേ കണ്ടാൽ മതി... ഞാനായിട്ട് ഒരു പ്രശ്നത്തിനും വരില്ല..... ഇന്നോവയിൽ ചാരി നിൽക്കാൻ ശ്രമിച്ചു കൊണ്ടു അവൻ മറുപടി കൊടുത്തു അതാണ്‌ എനിക്കും നിനക്കും നല്ലത്.... അമൽ, സാമുവലിനോട് പറഞ്ഞു കൊണ്ടു പിന്നിലേക്ക് തിരിഞ്ഞു സിയയെ നോക്കിയതും അവരുടെ അടുത്ത് വന്നു ഒരു കാർ നിർത്തി.. അവളെയൊന്നു കനത്തിൽ നോക്കി കൊണ്ടവർ കാറിലേക് കയറി. ഞൊടിയിടയിൽ ആ കാർ അവരെയും വഹിച്ചു കൊണ്ടു മറ്റു വാഹങ്ങൾക്കിടയിൽ മറഞ്ഞു --------------------------------- ഹൂ... കൊടുങ്കാറ്റു പോയി മോളേ.. അമലും കൂട്ടുകാരും കയറിയ കാർ അകന്നതും പിടിച്ചു വെച്ച ശ്വാസം അയച്ചു അന്നമ്മ പറഞ്ഞു ഞാൻ അപ്പൊയെ പറഞ്ഞതാ പണി പാളുമെന്ന്. എന്റെ പേടി അതല്ലായിരുന്നു? അഥവാ ഇനി അവൻ വല്ലതും പറയുന്ന സമയത്ത് ഇവളെങ്ങാനും എന്തെങ്കിലും മറുത്തു വിളിച്ചു പറഞ്ഞാൽ എന്റീശ്വരാ, അവനാണേൽ ഒന്നു പറഞ്ഞു രണ്ടാമത്തെതിനു അടിയാ,, അവനൊന്നു കൂടെ പൊട്ടിച്ചാൽ പിന്നെ എനിക്കു ആലോചിക്കാൻ കൂടി വയ്യ. എന്തായാലും കുറച്ച് ഡയലോഗിൽ തീർന്നു കിട്ടി..!!!! ആശ്വാസത്തോടെ അശ്വതി പറഞ്ഞു. മറുപടി ഒന്നും പറയാതെ എല്ലാം കേട്ടു നിന്നെങ്കിലും സിയയുടെ മനസ്സ് തിളക്കുകയായിരുന്നു. *പൊട്ടി തെറിക്കാൻ പോകുന്ന അഗ്നി* *പർവതത്തിനെക്കാൾ തീവ്രദയോടെ* ------------------ 10 ദിവസത്തിനു ശേഷം കോളേജ് കാന്റീൻ ^^^^^^^^^^^^^^^ എടീ നീ കഴിഞ്ഞത് തന്നെ ആലോചിച്ചു ഇരിക്കാതെ പഠിത്തത്തിൽ ശ്രദ്ദിക്.ബിൻസി മിസ്സ്‌ നിന്നെ നോട്ടമിട്ടിട്ടുണ്ട്....... ഓർഡർ ചെയ്ത ജ്യൂസ്‌ കുടിക്കുന്നതിനിടയിൽ അശ്വതി പറഞ്ഞു എങ്ങനെ പഠിക്കാൻ ആടീ. കണ്ണടച്ചാൽ ആ തെണ്ടിയുടെ മുഖമാണ് മനസിലേക്ക് ഓടി വരുന്നത്.മര്യാദക്കൊന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ല. ഈൗ.... പല്ല് കടിച്ചു കൊണ്ടു സിയ അവളെ നോക്കി പറഞ്ഞു എന്താടീ വല്ല മുഹബ്ബത്തും മനസ്സിൽ കേറി കൂടിയോ? ഈo ഈം... പുരികം രണ്ടും പൊക്കി കളിപ്പിച്ചു കൊണ്ടു അതെ സമയം അന്നമ്മ ചോദിച്ചു ആരെയോ ആ തെണ്ടിയെയോ?പിന്നെ എനിക്കു ഭ്രാന്ത് അല്ലെ? എന്താടീ ഓന്ക് കുഴപ്പം.കാണാൻ നല്ല അടിപൊളി ലുക്ക്‌.നല്ല തന്റേടം.ഇതൊക്കെ തന്നെ അല്ലെ ഏതൊരു ആണിനും വേണ്ടത്.ആ പിന്നെ നീ അന്ന് പറഞ്ഞത് പോലെ പണത്തിനും സ്റ്റാറ്റസിനും ചേരാത്ത ആൾ ആയത് കൊണ്ടാണോ? ഏയ്‌ പണത്തിന്റെ കാര്യമൊക്കെ ഞാൻ അവനോടു ജയിക്കാൻ വേണ്ടി പറഞ്ഞതാ!!പണത്തിന്റെ വിലയൊക്കെ എനിക്കു നന്നായി അറിയാം. എന്റെ ഉപ്പ ഒരുപാടു കഷ്ട്ടപ്പെട്ട ഇന്നീ കാണുന്ന സ്വത്തുക്കൾ എല്ലാം ഉണ്ടാക്കിയത്.അതിൽ കുറച്ച് ഞാൻ ഇങ്ങനെ ദൂർത്തടിച്ചു കളയുന്നു. ബാപ്പമാർ ഉണ്ടാക്കിയത് മക്കൾക്ക്‌ തന്നെ ഉള്ളതല്ലേ.. !!! തന്റെ കോൾഡ് കോഫി നുണഞ്ഞിറക്കി കൊണ്ടവൾ പറയലും എന്താടാ !!എത്തിയോ മൂന്നും , ഇനി എന്നാ അടുത്ത സസ്പെൻഷൻ? അതെ സമയം തന്നെ ക്യാന്റീൻ ഓണർ ലാസറേട്ടന്റെ ശബ്ദം ഉയർന്നു. എന്റെ പൊന്നു ലാസറേട്ടാ.നിങ്ങളെ വായിൽ നിന്നും നല്ല വാക്കുകൾ ഒന്നും വരില്ലേ? വൻ തോൽവി ആണുട്ടോ നിങ്ങൾ!! എന്തോന്ന് തോൽവി ആടെ ഇയാൾ? തൊട്ടു മുന്നിലെ ടേബിളിൽ ഇരുന്ന കൂട്ടുകാരെ നോക്കി എബിൻ പറഞ്ഞു. എടാ നിൻറെ കാമുകി? ചുറ്റിലും നോക്കിയ അശ്വിൻ, അമലിനെ തോണ്ടി വിളിച്ചു കൊണ്ടു പറഞ്ഞു കാമുകിയോ?ടേബിളിലെ വെള്ളത്തിന്റെ ജെഗ്ഗ വായിലേക്ക് കമിഴ്ത്തുന്നതിനിടയിൽ അവൻ ചോദിച്ചു ആട, സിയാ മെഹറിൻ!! ഉഹു ഉഹു... അശ്വിൻ പറഞ്ഞത് കേട്ടതും ജെഗ്ഗിലുണ്ടായിരുന്ന തണുത്ത വെള്ളം തൊണ്ടയിൽ കുരുങ്ങി കുരച്ചു കൊണ്ടവൻ അശ്വിനെ നോക്കി നീ എന്തിനാടാ എന്നെ നോക്കുന്നെ? നീ തന്നെ അല്ലെ അന്നവളോട് നമുക്ക് തമ്മിൽ പ്രേമിക്കാം എന്നൊക്കെ വലിയ ഡയലോഗ് അടിച്ചു വിട്ടത്!!അല്ലേടാ എബിനെ? അതെയതെ!!സംഭവം അവൻ പലപ്പോഴും വിവരക്കേട് വിളിച്ചു പറയുമെങ്കിലും ഇപ്പൊ പറഞ്ഞത് വളരെ യാദാർത്യം നിറഞ്ഞതും അർഥവത്തായ കാര്യങ്ങളാണ് !! അശ്വിനെ പിന്തുണച്ചു എബിൻ പറഞ്ഞു നീ ആരടാ മലയാളം മാഷോ? അവന്റെയൊരു സാഹിത്യം!!എന്തായാലും വാ കാമുകിയെ ഒന്നു കാണാം.. !! രണ്ടു പേരെയും നോക്കി പറഞ്ഞു കൊണ്ടവൻ സിയയും കൂട്ടുകാരും ഇരുന്ന ടേബിളിനു അടുത്തേക്ക് നടന്നു.. ലാസറെട്ടാ !!മിക്കവാറും ഞങ്ങൾ ഇന്നൊരു സസ്പെൻഷൻ വാങ്ങും !! അമലിന്റെ കൂടെ നടക്കുന്നതിനിടയിൽ എബിൻ പിന്നിലേക്ക് നോക്കി വിളിച്ചു പറഞ്ഞു -=---^^^^^^^^^^^^^^^^^^^^^^^^^^^^^ അന്നമ്മോ??? എന്നാ ഉവ്വെ വിശേഷം? എന്താണ് അച്ചായത്തിക്ക്‌ നമ്മളെ കണ്ടിട്ട് ഒരു മൈൻഡും ഇല്ല ല്ലൊ? അടുത്ത ടേബിളിന്റെ അടിയിൽ നിന്നും കസേര വലിച്ചിട്ടു അവരുടെ അടുത്ത് ഇരുന്നു അമൽ ചോദിച്ചു അത്, ഞാൻ കണ്ടില്ല !! പരിഭ്രമത്തോടെ അവൾ മറുപടി പറഞ്ഞു അല്ല ആരിത് രഞ്ജിത്തോ? കൈക്ക് എങ്ങനെ ഉണ്ടെടാ ഇപ്പൊ? തൊട്ടടുത്തു ഇരിക്കുന്ന രഞ്ജിത്തിനെ കണ്ടതും അന്നമ്മയെ വിട്ടു അമൽ അവനു നേരെ തിരിഞ്ഞു ഇപ്പൊ കുഴപ്പമില്ല ഇക്കാ !! ആ പിന്നെ, നീ അതൊന്നും മനസിൽ വെച്ചേക്കരുത് കെട്ടോ!!പകയുള്ള മനസ്സിന് കണ്ണു കാണില്ല എന്നാ !! പറഞ്ഞത് രഞ്ജിത്തിനോട് ആണെങ്കിലും കൊണ്ടത് സിയക്കിട്ടായിരുന്നു. അവളുടെ മുഖഭാവം മാറുന്നത് കണ്ടു അമൽ ചിരി അടക്കാൻ പാടു പെട്ടു. ഇല്ല ചേട്ടാ, ഞാനതോക്കെ എപ്പോയോ വിട്ടു!!ജൂനിയർ സീനിയർ ആവുമ്പോൾ ഇതൊക്കെ സാധാരണ അല്ലെ?? ഹാ good boy. Keep it up. അവന്റെ തോളിൽ തട്ടി എബിൻ പറഞ്ഞു ലാസറെട്ടാ നിങ്ങളെ അപ്പൻ ഇപ്പൊ കൊട്ടേഷൻ പരുപാടി ഒക്കെ നിർത്തിയോ? കസേരയിൽ ചാരി ഇരുന്ന അമൽ തല പിന്നിലേക്ക് ആക്കി ചോദിച്ചു വയസ്സായില്ലെടാ മൂപ്പർ നിർത്തി.. ഏയ്‌ നിങ്ങൾ പേടിക്കണ്ട. ഇത് നിങ്ങൾ ഉദ്ദേശിച്ച കൊട്ടേഷൻ അല്ല. മൂപ്പരെ father പഴയ കോൺട്രാക്ടർ ആണ്. ഗവണ്മെന്റ് work ഒക്കെ മൂപ്പർ കൊട്ടേഷൻ പിടിച്ചു നടത്തി കൊടുക്കും. അതാണ്‌ ഉദ്ദേശിച്ചത്. അല്ലാതെ വേറെ ഒന്നുമല്ല !!! അല്ലട എബിനെ? സിയയെ നോക്കി ചിരിച്ചു കൊണ്ടു അമൽ ചോദിച്ചു *പിന്നല്ല* പതിയെ ചിരിച്ചു കൊണ്ടു എബിൻ മറുപടി കൊടുത്തു അല്ല അന്നമ്മോ!!മാഡത്തിനു എന്നോട് കലിപ്പ് കുറഞ്ഞില്ല എന്ന് തോന്നുന്നു? ഏയ്‌. അവൾക്കിപ്പോ യാതൊരു പ്രശ്നവുമില്ല !! അത് ചുമ്മാ!!എന്നിട്ടെന്താ മുഖം കടന്നലു കുത്തിയ പോലെ? അതോ, അതവൾക്ക്‌ പല്ല് വേദന ആയത് കൊണ്ടാ. ഓഹ് അങ്ങനെ. അല്ല ഇതെന്താ കുടിക്കുന്നെ? സിയയുടെ മുന്നിൽ ഇരിക്കുന്ന കോൾഡ് കോഫിയുടെ കപ്പിലേക് നോക്കി അമൽ ചോദിച്ചു. കണ്ടാൽ അറിയൂലേ?അതെങ്ങനെയാ, പഞ്ച് ഡയലോഗ് പറയാൻ മാത്രമല്ലേ അറിയൂ, ഇതൊക്കെ അറിയാൻ ആദ്യം പണം കൊടുത്തു വാങ്ങി പരിജയം വേണം. പക്ഷെ വാങ്ങി കുടിക്കാനും കഴിക്കാനും കൈയിൽ ക്യാഷ് ഇല്ല ല്ലൊ... അത് വരെ മിണ്ടാതിരുന്ന സിയ പുച്ഛത്തോടെ പറഞ്ഞു ആഹാ,ശെടാ,, ഇത്രയും പൈസ കൊടുത്തു കോഫി വാങ്ങിയിട്ട് ഇത് തണുത്ത് ആണല്ലോ ഇരിക്കുന്നെ ലാസറെട്ടാ മാഡത്തിനു ഒരു HOT കോഫീ എന്ന് പറയലും COLD കോഫീ യുടെ CAN എടുത്തവൻ ബാസ്കെറ്റിലേക് ഇടലും ഒരുമിചായിരുന്നു.... അത് കണ്ട സിയ കോപത്തോടെ എന്തോ പറയാൻ തുനിഞ്ഞതും ടേബിളിന്റെ അടിയിൽ കൂടി അവളുടെ അരയിൽ നുള്ളിയ അശ്വതി ഒന്നും മിണ്ടല്ലേ എന്ന രീതിയിൽ ആംഗ്യം കാണിച്ചു ക്യാഷ് കൊടുത്തു വാങ്ങുമ്പോൾ ഇതൊക്കെ ശെരിക്കു തന്നെ ആണൊ തരുന്നത് എന്ന് നോക്കണ്ടേ?? ബാസ്കെറ്റിൽ നിന്നും തല ഉയർത്തിയ അമൽ നേരെ ഇരുന്നു കൊണ്ടു പറഞ്ഞു ദാ ചൂട് കോഫി... നല്ല ഹോട് ആയിട്ട് തന്നെ എടുത്തിട്ടുണ്ട്. ആഹാ ഇത്ര പെട്ടെന്ന് എത്തിയോ?ഇങ്ങള് പൊളി ആണല്ലോ എന്ന് പറയലും സിയയുടെ കൈയുടെ ഇടയിൽ നിന്നും കോഫി തന്റെ കൈകളിലേക് അമൽ റാഞ്ചി എടുത്തതും ഒരുമിച്ചായിരുന്നു ഉള്ളിലെ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ടു സിയ അവന്റെ കണ്ണുകളിലേക്കു നോക്കി ഞങ്ങൾക്ക് ഇതൊക്കെ വാങ്ങി കുടിക്കാൻ എവിടുന്നാ മാഡം ക്യാഷ്. നിങ്ങളെ പോലുള്ളവരുടെ കൈയിൽ പിന്നെ ഇഷ്ട്ടം പോലെ ഉണ്ടായത് കൊണ്ടു ഒന്നു കൂടി ഓർഡർ ചെയ്തു എന്ന് വെച്ച് കൂട്ടി വെച്ച സമ്പാദ്യത്തിൽ നിന്ന് കുറഞ്ഞോന്നും പോകില്ല ല്ലൊ!! എന്നാ പിന്നെ ഞങ്ങളങ്ങോട്ട്‌... അവരെ നോക്കി പറഞ്ഞു കൊണ്ടു എഴുനെറ്റവൻ കോഫിയുടെ കപ്പ്‌ സിയ കാണുന്ന രീതിയിൽ ഉയർത്തി പിടിച്ച ശേഷം സൈഡിലുള്ള വേസ്റ്റ് ബാസ്കെറ്റിലേക് ഇട്ടു... പട്ടിണി കിടന്നാലും ഒരുത്തന്റെയും ഔദാര്യം കൊണ്ടു ഉണ്ണണ്ട ഗതികേട് വന്നിട്ടില്ല. കേട്ടോടി റിച്ച് മോളേ !!! ടേബിളിന്റെ രണ്ടു വശത്തുo കൈകൾ കുത്തി കൊണ്ടവൻ സിയയെ നോക്കി പറഞ്ഞു കൊണ്ടു തിരിഞ്ഞു നടന്നു ------------------------------- ആാാാ.... അമലും കൂട്ടുകാരും എഴുന്നേറ്റ് പോയതും ദേഷ്യത്തോടെ സിയ ടേബിളിൽ ആഞ്ഞിടിച്ചു എടീ പതുക്കെ അവൻ പോകുന്നെ ഉളളൂ !! നടന്നു നീങ്ങുന്ന അമലിനെയും കൂട്ടുകാരെയും നോക്കി അശ്വതി അഘലാപ്പോടെ പറഞ്ഞു അവൻ പോയാലും ഇല്ലെങ്കിലും എനിക്കെന്താ !!അവനെ പേടിച്ചു ജീവിക്കണോ ഞാനീ കോളജിൽ. വേണ്ടാ വേണ്ട എന്ന് ഞാൻ വെക്കുന്നതിനു അനുസരിച്ചു അവനെന്റെ തലയിൽ കയറി നിരങ്ങുന്നത് നീ കണ്ടില്ലേ? Cold കോഫീ ആണെന്ന് അറിഞ്ഞിട്ടും അവൻ മനഃപൂർവം ചെയ്തത് അല്ലെ അത്..... കസേരയിൽ നിന്നും എഴുന്നേറ്റ് മാറി കൊണ്ടവൾ ദേഷ്യത്തോടെ തൊട്ടടുത്ത കസേരയുടെ കാലിൽ ആഞ്ഞു ചവിട്ടി.. ക്ടക്.. കസേര ഒടിഞ്ഞ ശബ്ദം ക്യാന്റീനിൽ ഉയർന്നു... കസേര ഒന്ന്... നടന്നു നീങ്ങുന്നതിനിടയിൽ എബിൻ കൂട്ടുകാരെ നോക്കി പറഞ്ഞു.. ഹഹ... അത് കേട്ടതും അമലും അശ്വിനും പൊട്ടി ചിരിച്ചു ----------------------------------- ഓരോരുത്തരെ ലൈഫിലും ഓരോ ambition ഉണ്ടാകും. ഇവിടെ ഒരാൾക്ക് ഒരുത്തനിട്ട് എങ്ങനെ പണി കൊടുക്കും എന്നതാണല്ലൊ കർത്താവേ ഇപ്പൊ ഏറ്റവും വലിയ ambition... !!" എന്തോ ആലോചിച്ചു ക്ലാസിൽ ഇരിക്കുന്ന സിയയെ നോക്കി അന്നമ്മ സ്വയം പറഞ്ഞു യുറെക്ക, യുറേക്കാ.. അലറി വിളിച്ചു കൊണ്ടു അശ്വതി ക്ലാസിലേക്കു ഓടി കയറി.. എല്ലാവരും അവളുടെ ശബ്ദം കേട്ടു ഞെട്ടി ശ്രദ്ധ അങ്ങോട്ട്‌ തിരിച്ചു എന്താടീ പോത്തേ കിടന്നു കാറി വിളിക്കുന്നെ?? ദേഷ്യത്തോടെ സിയാ അവളെ നോക്കി ചോദിച്ചു എടീ മോളേ!!നിൻറെ ambition success ആകാനുള്ള ഗോൾഡൻ ചാൻസ് വന്നിട്ടുണ്ട്. ??? ചോദ്യ രൂപത്തിൽ സിയ അവളെ നോക്കി എടീ സിയാ,അമൽ റയാനു ഒരു പണി കൊടുക്കാൻ അല്ലെ നീ രാപകൽ ചിന്തിച്ചു കൂട്ടുന്നത്. അതിനുള്ള വഴി ആയിട്ടാ ഞാൻ ഇപ്പൊ വന്നത് എങ്ങനെ? അടുത്ത ആഴ്ച മുതൽ കോളജ് election തുടങ്ങാൻ പോവാണ്. ഈ അവസരം ഉപയോഗിച്ച് നമ്മൾ അമൽ റയാനു പണി കൊടുക്കുന്നു. അത് വെച്ച് അവനു എങ്ങനെ പണി കൊടുക്കും? നെറ്റി ചുളിച്ചു കൊണ്ടു സിയ അവളെ നോക്കി ഇക്കൊല്ലത്തെ യൂണിയൻ ഇലക്ഷനിൽ അമൽ കോളജ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട് എന്നാ കേട്ടത്. പക്ഷെ പാർട്ടി ബേസ് ആയിട്ടല്ലേ സ്ഥാനാർഥിയെ നിർദേശിക്കുക? അവനെതാ പാർട്ടി? കുറച്ചു കൊല്ലങ്ങൾക് മുന്നേ ഒരു യൂണിയൻ എലെക്ഷനിൽ പ്രശ്നം ഉണ്ടായി വെട്ടും കുത്തും കാരണം രണ്ടു വിദ്യാർത്ഥികൾ മരിച്ചിരുന്നു. അതിനു ശേഷം ഇവിടെ പൊളിറ്റിക്സ് നിരോധിച്ചിരിക്കുകയാ.മെക്കാനിക്കൽ 3'rd ഇയറിൽ നിന്നും അമൽ റയാൻ മത്സരിക്കുന്നുണ്ട് എന്നാണ് എനിക്കു കിട്ടിയ വിവരം പക്ഷെ ഇത് വെച്ച് അവനോടു എങ്ങനെ പകരം വീട്ടും? എടീ,, കോളജ് ഇലക്ഷൻ കൊല്ലാ കൊല്ലം വരും. പൊളിറ്റിക്കൽ പാർട്ടികൾക്ക് നമ്മുടെ കോളേജ് എലെക്ഷനിൽ ഒരു റോളും ഇല്ലാത്ത സ്ഥിതിക്ക് നീ ഒന്നു ബുദ്ദി പൂർവ്വം ചിന്ദിക്.പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന് കേട്ടിട്ടില്ലേ??? സിയയെ നോക്കി കുറുക്കന്റെ കൗഷലത്തോടെ ചിരിച്ചു കൊണ്ടു അശ്വതി മറുപടി കൊടുത്തു അശ്വതി പറഞ്ഞത് കേട്ടതും സിയ അല്പ നേരം ചിന്തയിലാണ്ടു. ഓരോ അവസരങ്ങളിലായി താൻ അമലിന്റെ മുന്നിൽ പരാജയപ്പെട്ടു നിന്നത് അവളുടെ തലച്ചോറിൽ മിന്നി തെളിയാൻ തുടങ്ങി. മോനേ അമലേ നീ റെഡി ആയിക്കോ?ഇത്രയും കാലം നീ എനിക്കു തന്നതെല്ലാം ചേർത്ത് നിനക്ക് ഞാൻ തിരിച്ചു തരാൻ പോവുകയാ ... തന്റെ മുന്നിൽ അമൽ നില്കുന്നത് പോലെ സങ്കൽപ്പിച്ചു കൊണ്ടവൾ സ്വയം പറഞ്ഞു ----------------------------------------- രണ്ടു ദിവസത്തിന് ശേഷം...^^^^^^^^ രഞ്ജിത്ത് എന്തായി? ആകാംഷയോടെ സിയ ചോദിച്ചു #📙 നോവൽ Done !!! അവൾക് നേരെ തള്ള വിരൽ ഉയർത്തി കാണിച്ചു റോഷൻ മറുപടി കൊടുത്തു ആദ്യം അവർക്കും വല്യ താല്പര്യം ഇല്ലായിരുന്നു. പിന്നെ അമൽ റയാനോടും ടീമിനോടും നമ്മളെ പോലെ ഇവിടെ ഉള്ളവരിൽ ഭൂരിപക്ഷത്തിനും എന്തോക്കെയോ ഉരസൽ ഉണ്ടായിട്ടുണ്ട്. ഓരോ ബാച്ച്കാരും ഒറ്റക്ക് സ്ഥാനാർഥിയെ നിർത്തിയാൽ തങ്ങൾക്കു വിജയിക്കാൻ കഴിയില്ല എന്ന് അവർക്കും തോന്നിക്കാണും.10 മിനുട്ട് കഴിഞ്ഞാൽ കോളജ് ക്യാന്റീനിൽ വെച്ച് മീറ്റ് ചെയ്യാം എന്ന് സീനിയർസ് സമ്മതിച്ചിട്ടുണ്ട്. എല്ലാവരെയും നോക്കി രഞ്ജിത്ത് പറഞ്ഞു... -------------------------------------- 10 മിനുട്ടിനു ശേഷം കോളജ് കാന്റീൻ... സെക്കന്റ്‌ ഇയർ തൊട്ടു തേർഡ് ഇയർ മെക്കാനിക്കിലെ വിദ്യാർത്ഥികൾ ഒഴിച്ചു ബാക്കിയുള്ള എല്ലാ ട്രേഡിലെയും മെയിൻ ഗാങ് ലീഡേഴ്‌സ് സിയയുടെയും ടീമിന്റെയും ചുറ്റിലും ഇരുന്നു എന്റെ പേര് സിയാ മെഹറിൻ. നിങ്ങളോട് എല്ലാവരോടും ഒരു സഹായം ചോദിക്കാൻ ആണ് ഞാൻ ഇവിടേക്ക് വന്നത്.വേറൊന്നുമല്ല. ഇപ്രാവശ്യത്തെ കോളജ് എലെക്ഷനിൽ ചെയർമാൻ ആയി ഞാൻ നിർദേശിക്കുന്ന ആളെ വിജയിപ്പിക്കാൻ നിങ്ങൾ എന്റെ കൂടെ നിൽക്കണം.. !!! പറഞ്ഞു നിർത്തി കൊണ്ടവൾ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് എന്ത്‌ ലാഭമാണുള്ളത്? ഇവിടെ വന്നിരിക്കുന്ന ആളുകൾ പലരും മത്സരിക്കാൻ നിൽക്കുന്നവർ ആണെന്ന് എനിക്കു അറിയാം അത് പോലെ നിങ്ങളിൽ ആർക്കും താൻ വിജയിക്കും എന്ന് ഉറപ്പില്ല എന്നതും നിങ്ങളെ പോലെ എനിക്കും അറിയാവുന്ന കാര്യമാണ്. First ഇയർ ട്രേഡ്കളിൽ നിന്നും ഒരു വോട്ട് പോലും സീനിയറിലെ ഒരാൾക്ക് പോലും കിട്ടില്ല. അവരെല്ലാം ഞാൻ പറഞ്ഞ ആളുകൾക്കെ ചെയ്യൂ. പക്ഷെ എനിക്കത് പോരാ. അവൻ ഈ കോളജിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ നാണം കെട്ടു തല കുനിച്ചു നില്കുന്നത് എനിക്ക് കാണണം.അപമാന ഭാരത്തോടെ ശിരസ്സ് താഴ്ത്തി നിൽക്കുന്ന അമൽ റയാനെ എന്റെ കണ്ണുകളിൽ കൂടെ എനിക്കു കാണണം. അതിനു നിങ്ങൾ എന്റെ കൂടെ നിന്നാൽ നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത ഒരു തുക നിങ്ങൾ ഓരോരുത്തരുടെയും കൈകളിൽ എത്തും. ഇനി അതല്ല സ്വയം മത്സരിച്ചു ജയിക്കാമെന്ന ആത്മ വിശ്വാസം നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വഴി തിരഞ്ഞെടുക്കാം... പറഞ്ഞു നിർത്തി കൊണ്ടു സിയ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി. ഗാങ് ലീഡർസിന്റെ ഇടയിൽ നിന്നും മുറുമുറുപ്പുകൾ ഉയരാൻ തുടങ്ങി. *ഞങ്ങൾ നിങ്ങളുടെ കൂടെ നിൽക്കാം* അവരിൽ നിന്നും നേതാവിനെ പോലെ തോന്നിച്ചോരാൾ എല്ലാവരെയും ഒന്നു നോക്കിയ ശേഷം എഴുന്നേറ്റ് നിന്ന് കൊണ്ടു പറഞ്ഞു അത് കേട്ടതും സിയയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. മോനേ അമലേ നിനക്കുള്ള പണിയുടെ ആദ്യ ഘട്ടം ഞാൻ ഫിനിഷ് ചെയ്തു. ഇനി നീ പോലും പ്രതീക്ഷിക്കാതെയുള്ള രണ്ടാമത്തെ ഘട്ടം.ചാണക്ക്യ തന്ത്രം. JUST WAIT AND SEE തുടരും..... പാർട്ട്‌ എല്ലാവർക്കും ഇഷ്ട്ടം ആയെന്ന് കരുതുന്നു. ഇഷ്ടമായാൽ നിങ്ങളെ അഭിപ്രായങ്ങൾ അറിയിക്കുക like ചെയ്യുക.ആ save ചെയ്തു like അടിക്കാതെ പോകുന്നവർ ഒരു like അടിച്ചു പോകേണ്ടതാണെന്ന് അറിയിക്കുന്നു. ഒരുപാടു കഷ്ടപ്പെട്ടു ആണേ ഓരോ പാർട്ടും എഴുതുന്നെ *ഷാ അനസ്* 😍😍😍😍😍
1.5k കണ്ടവര്‍
12 മണിക്കൂർ
#

📔 കഥ

❣️ *_Aalam Ki Rani_* ❣️ 💜💥 *``` ```sumayya sumi``` ` ``* 💥💜 💜💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💜 ഹെല്ലോയ്...... ഇന്നും ഇന്നെലെയും ഞാൻ ഇത്തിരി തിരക്കിൽ ആയിപ്പോയി...... ഇനി ചിലപ്പോ നാളെയും....... അപ്പൊ സ്റ്റോറി പോസ്റ്റ്‌ നടന്നില്ല..... ഇന്ഷാ അല്ലാഹ്..... നാളെ പറ്റിയാൽ പോസ്റ്റ്‌ ചെയ്യാം..... അല്ലെങ്കിൽ മറ്റന്നാളെ തീർച്ച........ നിങ്ങളെ ഇട്ട് കളിപ്പിക്കണം എന്ന് വെച്ചല്ല..... നാളെ എന്റെ ഉമ്മമ്മയും ഉപ്പപ്പയും ഒക്കെ ഉംറക്ക് പോകുവാണ്........ അപ്പൊ അതിന്റേതായ ചില തിരക്കുകൾ...... ഇന്ഷാ അല്ലാഹ്....... അത് കഴിഞ്ഞാൽ ഞാൻ ഫ്രീ ആകും........ അപ്പൊ അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചെയ്യാൻ നോക്കാം...... അപ്പൊ ഇനി ആലം ന്റെ ജീവിതം എന്താണ് എന്താകും എന്ന് ഒക്കെ വെയിറ്റ് ആൻഡ് വാച്ച്...... പിന്നെ പലരും അഭിപ്രായപെട്ടത് മ്മടെ കലിപ്പന്റെ കാ‍ന്താരി യുടെ അത്ര ഫീൽ കിട്ടുന്നില്ല എന്നാണ്..... ആലമും ദിഫുവും ആഷിക്കും മിച്ചൂനും ലച്ചൂനും ഹൈസൂനും ഒന്നും സമാനമാകില്ല എന്നാണ്..... അവരെ ഇതിലൂടെ തിരികെ കൊണ്ട് വരണം എന്നാണ്....... അതിനോട് ഉള്ള നിങ്ങടെ അഭിപ്രായം അറിഞ്ഞിട്ട് വേണം അടുത്ത പാർട്ട്‌ സെറ്റ് ആക്കാൻ..... അപ്പൊ ഇങ്ങടെ അഭിപ്രായം അറിയിക്കി ട്ടോ..... ഇത്രേം കാലം കട്ടക്ക് കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു..... By sumayya sumi
1.5k കണ്ടവര്‍
12 മണിക്കൂർ
#

📔 കഥ

*Part* 9⃣ 💞 *Anjala's Feelings* 💞 ✍🏻 *Farsana Ashraf* *"ഇത്തൂസെ"* ഞാൻ വിളിക്കേണ്ട ഭാഗകത്തേക്ക് തിരിഞ്ഞു നോക്കി....ഒരാളുണ്ട് ഡോറിൽ ചാരി നിൽക്കുന്ന വേറെ ആരുമല്ല അത് നമ്മുടെ സ്വീറ്റ് സിസ് ആയിരുന്നു "ഇത്തൂസെ"ന്ന് വിളിച്ചു കൊണ്ട് അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു "അല്ല,,,,,,ആരിത് ഇത്തൂസിന്റെ സനു കുട്ടിയോ " "ഇത്തൂസ് എപ്പോഴാ വന്ന് " "ഇന്നലെ " പിന്നെ എന്തോ ഓർമ വന്നപോലെ എന്നിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് പറഞ്ഞു "പോ,,,, ഞാൻ ഇത്തൂസിനോട് തെറ്റിക്ക്ന്,,,,,,, ഇന്നലെ വന്നിട്ട് അങ്ങോട്ട്‌ വന്നില്ലല്ലോ " "ഒരു ദിവസം രണ്ടു നേരക്കിലും ഇവിടെ കയറി ഇറങ്ങും നീ വരുന്നുണ്ടോന്ന് അറിയാൻ.... ഓള് ഇന്നലെയും വന്നു ചോദിച്ചു നീ എപ്പോഴാ വരാന്ന്..." ഉമ്മ എന്നെ നോക്കി പറഞ്ഞു "അച്ചോടാ.... ഇത്തൂസിന് വയ്യാഞ്ഞിട്ടല്ലേ... അല്ലാതെ സനുകുട്ടിയെ കാണാൻ പൂതി ഇല്ലാഞ്ഞിട്ട് അല്ലല്ലോ " "സത്യായിട്ടും ആണോ " ഞാൻ *ആാാ* ന്നും പറഞ്ഞു തലയാട്ടി "എന്നിട്ട് ഇത്തൂസ് ഇൻക് എന്താ കൊണ്ട് വന്നേ " "ശെടാ,,,,,,, ഞാൻ അതു മറന്നല്ലോ "ഞാൻ തലയിൽ കൈ കെട്ടി പറഞ്ഞു "ആയിക്കോട്ടെ,,,,,,, ഇൻക് മനസിലായി.........ഇത്തൂസിന് ഈ സനു കുട്ടിയെ തീരെ ഇഷ്ട്ടല്ലാതായിട്ടുണ്ട്,,, അതുകൊണ്ടല്ലേ ഒന്നും കൊണ്ട് വരാതെ വന്നത് " അവൾ സ്ലാബിൽ കയറി കൈ കെട്ടി മുഖം ചെരിച്ചിരുന്നു പറഞ്ഞു "അങ്ങനെ പറയല്ലേ മുത്തെ,,,,,, ഇത്തൂസ് സത്യായിട്ടും മറന്നതാണ് ,,,, ഇപ്പൊ അനക്ക് എന്താ വേണ്ടത് പറ ഞാൻ വാങ്ങിച്ചു തരാം....അങ്ങനെങ്കിലും നിന്റെ പിണക്കം മാറട്ടെ " "ഇപ്പോ...... എവിടന്നു? " "അതൊക്കെ ഉണ്ട്,,,,,, നീ പറ " " ഗാലക്ക്സി, സ്നികെഴ്സ്,ഡയറിമിൽക്ക് ..... etc "അവൾ കൈയിൽ നോക്കി എണ്ണിപറയാൻ തുടങ്ങി. ഞാനും ഉമ്മയും അവൾ പറയുന്നത് ചിരിച്ചു കൊണ്ട് നോക്കി നിന്നു "ഇത്രേ ഉള്ളു,,,,,,ഇത് കുറച്ച് കുറഞ്ഞല്ലോ,, ഇനി വല്ലതും വേണോ " അവൾ ചിരിച്ചു കൊണ്ട് വേണ്ടാന്ന്തലയാട്ടി പറഞ്ഞു "അല്ല ഇത്തൂസെ ഇതൊക്കെ വാങ്ങാൻ നമ്മൾ എങ്ങോട്ടാ പോണേ " "നമുക്ക് പാപാപാന്റെ (എന്റെ ഉപ്പാനെ കുട്ടികൾ മൂത്താപ്പാക്ക് പകരം വിളിക്കുന്ന പേര് ആണ് ഇത് 😄)കടയിൽ പോയി വാങ്ങാം " "ആഹാ..... അപ്പൊ എന്നെയും എന്റെ കടയെയും മുടിപ്പിക്കാൻ ആണ് രണ്ടിന്റെയും തീരുമാനം അല്ലെ "അതും പറഞ്ഞ് ചിരിച്ചു കൊണ്ടാണ് നമ്മുടെ ബാപ്പുജിയുടെ അടുക്കളയിലേക്കുള്ള ആഗമനം "അതിനു ഞങ്ങൾ രണ്ട് പേര് മാത്രം പോരല്ലോ,,,,,,പിന്നെ അങ്ങനെപ്പോ അത് മുടിപ്പിക്കാൻ പറ്റോ,,,,, നമ്മുടെ ജീവിത വരുമാനം തന്നെ അതല്ലേ " *"സനു മോളെ,,,,,,,,, "* ഞാൻ ഉപ്പാനോട് അത് പറഞ്ഞപ്പോൾ ആണ് പുറത്തു നിന്ന് ഒരു വിളിവന്നത്..ആ ശബ്ദം കേട്ടപ്പോൾ തന്നെ മനസിലായി ആമ(ഉപ്പാന്റെ ചെറിയ അനിയന്റെ ഭാര്യ ) ആണെന്ന്..സനുകുട്ടിയുടെ ഉമ്മയാണ് അവളെ അനേഷിച്ചുള്ള വരവായിരിക്കും ശബ്ദം കേട്ടേക്ക് അവൾ സ്ലാബിൽ നിന്ന് ചാടി ഇറങ്ങി സ്ലാബിന്റെ താഴെ എന്റെ ബാക്കിൽ ആയി ഒളിച്ചു "സുഹ്‌റാത്ത സനു മോൾ ഇങ്ങോട്ട് വന്നിരുന്നോ "ആമ അതു ചോദിച്ചു കൊണ്ടാണ് അകത്തേക്ക് വന്നത് ഉമ്മ പറയാൻ നിന്നപ്പോൾ ഞാൻ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. എന്നെ ഉമ്മ നോക്കുന്നത് കണ്ടിട്ടാണ് ആമ തിരിഞ്ഞു നോക്കിയത് അപ്പോഴാ എന്നെ കാണുന്നത് തന്നെ. അതുവരെ മൂപ്പത്തി എന്നെ കണ്ടിട്ടില്ല. "അഞ്ജു... നീയോ... നീ ഇതെപ്പോ വന്ന് " "എന്തായാലും ഇപ്പോ വന്നത് അല്ല....ഇങ്ങള് വന്നപ്പോൾ ഞാൻ ഇവിടെ മലപോലെ നിൽക്കുന്നത് കണ്ടില്ലേ " "ഞാൻ കണ്ടില്ലടി...അല്ല വന്നിട്ട് അങ്ങോട്ട്‌ ഒന്നും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാടി.....വരാതിരുന്നപ്പോൾ അങ്ങോട്ടുള്ള വഴി മറന്നോ " "ആ മറന്നു,,,,,, പോവുമ്പോൾ കാണിച്ചു തരണേ "ഞാൻ ഒന്ന് ആക്കി പറഞ്ഞു ചിരിച്ചു "അന്റെ ഒരു തമാശ... അല്ല പെണ്ണെ നീ സനു മോളെ കണ്ടോ " "ആാ....ഞാനൊരാളെ കണ്ടിട്ടുണ്ട് കണ്ടാൽ ഒന്നും മിണ്ടില്ല ആദ്യത്തെ അക്ഷരം *സ* ഇനി കണ്ടു പിടിച്ചോളൂ" ഞാൻ ബാക്കിൽ കൈയും കെട്ടി അങ്ങനെ പാടി കൊണ്ട് പറഞ്ഞു "എടി പെണ്ണെ കളിക്കാതെ അവള് എവിടെന്നു പറ,,,,, അതിന് സ്കൂളിൽ പോകാൻ ഉള്ളത് ആണ് " "യേ,,,, ഇന്ന് സ്കൂൾ ഉണ്ടോ.. ഇന്ന് എന്താ ഇത്ര നേരത്തെ എണീറ്റ്‌ സാധാരണ ഇത്ര നേരത്തെ എണീക്കാറില്ലല്ലോ " "ഇന്ന് മദ്രസ്സ ഇല്ലല്ലോ അതാ ഇത്ര നേരത്തെ.. അല്ലകിലും ചില നേരത്ത് അതിന് ഭ്രാന്ത് ആണ് " "നിങ്ങളെ പോലെ " "ടി... ടി വേണ്ട പെണ്ണെ അനക്ക് " " ഇതാ സ്ലാബിന്റെ താഴെ നിങ്ങളുടെ പുത്രി "ഞാൻ മാറിനിന്നു ചൂണ്ടി കാണിച്ചു ഇളിച്ചു കൊണ്ട് അതിന്റെ താഴേന്നു എണീറ്റു വരുന്നുണ്ട്.. സ്കൂൾ വിട്ടു വന്നിട്ട് നമ്മുക്ക് പോകാന്നു പറഞ്ഞ് ഞാൻ അവളെ പറഞ്ഞു വിട്ടു... ആമ അവളെ വലിച്ചു കൊണ്ട് പോയി... നമ്മൾ പെണ്ണുങ്ങൾ ഉണ്ടോ സംസാരിക്കാൻ നിന്നാൽ ഇന്നെങ്ങാനും തീര.. അതുകണ്ട് ഉപ്പ ഉപ്പാക്കുള്ള ചായ എടുത്തു കൊണ്ട് പോയിട്ടുണ്ട്..... ഉമ്മ ഉമ്മാന്റെതായ പണിയിൽ ആയിരുന്നു.. പിന്നെ ഞാനും ഒരു ക്ലാസ്സ്‌ ചായ എടുത്ത് സിറ്റ്ഔട്ടിലേക്ക് പോയി അതു കഴിഞ്ഞു വേണം നമ്മുക്ക് ഒന്ന് സ്ലീപാൻ ▪▪▪▪▪▪▪▪▪▪▪▪ "അഞ്ജു എണീറ്റാ...മതി ഉച്ചാവോളം ഉറങ്ങിയത് " " ഇപ്പൊ എണീറ്റിട്ട് എന്തിനാ " "ഇങ്ങനെ പോത്തു പോലെ കിടന്നുറങ്ങാതെ അകം അടിച്ചുവാരി തൂക്കാൻ നോക്ക്..., പെൺകുട്ടികൾ ആയാൽ ഇത്ര നേരം കിടന്നുറങ്ങാൻ ഒന്നും പാടില്ല... " "അല്ല അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കാണ് ഇന്ത്യൻ കോൺസ്റ്റിട്യൂഷനിൽ പെൺകുട്ടികൾ ഇത്ര നേരം കിടന്നുറങ്ങാൻ പാടില്ലന്ന് പറഞ്ഞിട്ടുണ്ടോ" "ആാ,,,,, അതൊന്നും എനിക്ക് അറിയില്ല... നീ ഇപ്പൊ ഞാൻ പറഞ്ഞത് ചെയ്യാൻ നോക്ക്" "ആഹ്... എന്നാൽ ഇങ്ങനെ ഒന്ന് പറഞ്ഞിട്ടുണ്ട് കോൺസ്റ്റിട്യൂഷനിലെ മൗലികഅവകാശത്തിൽ ആർട്ടിക്കിൾ 24 ബാലവേല നിരോധനം കുട്ടികളെ നിർബന്ധിച്ചു പണി എടുപ്പികുന്നത് ശിക്ഷാർഹമാണെന്ന്"നമ്മൾ ഒന്ന് ചിരി ഒളിപ്പിച്ചു വെച്ച് ഗൗരവത്തിൽ പറഞ്ഞു അതു കേട്ടപ്പോൾ ഉമ്മ എന്നെ തിരിഞൊന്ന് അടിമുടി നോക്കി കൊണ്ട് പറഞ്ഞു "അത് ഞങ്ങൾക്കും കൂടെ തോന്നണ്ടേ " "എന്ത് തോന്നണ്ടേന്ന് " "നീ ബാല(കുട്ടി)ആണെന്ന് ഞങ്ങൾക്കും കൂടെ തോന്നണ്ടേന്ന്,,,,,കെട്ടിച്ചു വിടാൻ ആയിട്ടുണ്ട് അപ്പൊഴ ഓളുടെ ബാലവേല നിരോധനം"ഉമ്മ അതും പറഞ്ഞു പിറുപിറുത്ത്‌ താഴെക്ക് പോയി പിന്നെ ഞാൻ എന്തിനാ ഇവിടെ നോക്കിനിക്കുന്നത്.ഇനി ഇവിടെ കിടന്നാൽ ഉമ്മ അടുത്തത് വടി കൊണ്ടായിരിക്കും അടുത്ത വരവ് നമ്മളെ ഉമ്മാക്ക് വലിപ്പൊന്നും ഏറൂല...വേഗം താഴേക്ക് ഇറങ്ങി ചെന്ന് പരാതിയും കുറ്റവും പറയാത്ത രീതിയിൽ സഹായിച്ചു കൊടുത്തു. പിന്നെ എല്ലാം കഴിഞ്ഞ് നമ്മളെന്ന് ഫ്രഷ് ആയി ബന്ധു വീട്ടിൽ സർകീട്ടിനു ഇറങ്ങി ഐ മീൻ ഉപ്പാന്റെ അനിയൻസിന്റെ വീട്ടിൽ. പിന്നെ സനുമോൾ സ്കൂൾ വിട്ടു വന്നപ്പോൾ അവളെയും കൂട്ടി ഡൗണിൽ ഉപ്പാന്റെ കടയിൽ പോയി അവൾകുള്ളത് വാങ്ങിച്ചു കൊടുത്തു കൂടെ എനിക്ക് വേണ്ടതും ഞാൻ എടുത്തു നമ്മളെ ഉപ്പാന്റെ ഷോപ്പ് അല്ലെ ക്യാഷ് കൊടുക്കണ്ടല്ലോ 🍂🍂🍂🍂🍂🍂🍂🍂🍂🍂 നമ്മൾ ഫുഡ്ഒക്കെ കഴിച്ച് ചങ്കുകൾക്ക് ഫോൺ വിളിച്ച് ഇരിക്കുമ്പോൾ ആണ് സനു മോൾ വാതിൽകൾ പതുങ്ങി നിൽക്കുന്നത് കണ്ടത്.ആള് ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്.. എന്തിനും ഏതിനും സംശയം ആണ് ഓൾക് . എന്തെങ്കിലും ലക്ഷ്യം വെച്ചിട്ടായിരിക്കും അവളുടെ ആ നിൽപ്പ് അല്ലാതെ ഇങ്ങനെ നിൽക്കില്ല അല്ലെങ്കിൽ വേഗം എന്റെ അടുത്ത് വന്നിരിക്കും. ഞാൻ ഇവിടെ ഉണ്ടെകിൽ ഏതു നേരവും എന്റെ കൂടെ ആയിരിക്കും അവൾ "എന്താ സനു മോളെ അവിടെ നിൽക്കുന്നത് ഇങ്ങോട്ടു വാ "ഞാൻ അവളെ കൈകൊണ്ട് മാടി വിളിച്ചു "ഇത്തൂസെ ഞാൻ ഇവിടെ കിടന്നോട്ടെ ഇത്തൂസിന്റെ കൂടെ " "അതിനെന്താ മുത്തെ നീ ഇവിടെ കിടന്നോ,,,,,, ഞാൻ ഇവിടെ ഉള്ളപ്പോൾ നീ എന്റെ കൂടെ തന്നെ അല്ലെ കിടക്കാറ് പിന്നെ എന്തിനാ ചോദിക്കുന്നത് " ഞാൻ അതും പറഞ്ഞു ലൈറ്റ് ഓഫ് ആക്കി അവളും എന്റെ കൂടെ പുതച്ചു മൂടി കെട്ടിപിടിച്ചു കിടന്നു "ഇത്തൂസെ ഇൻക് കഥ പറഞ്ഞു തരോ " "ഹമ്പടി കള്ളി,,, അപ്പൊ അതാണല്ലേ നീ വാതിൽകൾ പതുങ്ങി നിന്ന് ഇവിടെ കിടക്കട്ടെന്ന് ചോദിച്ചത് " അവൾ എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി "പറഞ്ഞു തരാലോ...അതിനു മുൻപ് ആദ്യം നീ എനിക്കു കഥ പറഞ്ഞു താ " "ആദ്യം ഇത്തൂസ് പറ...എന്നിട്ട് ഞാൻ പറയാം " "എന്നിട്ട് നിനക്ക് പറഞ്ഞു തരാതെ ഉറങ്ങാൻ അല്ലെ " "അല്ല.. പറഞ്ഞു തരും " " ശരി,,,,, നിനക്ക് ഏതു കഥ വേണ്ടത് " "ഇൻക് തത്തമ്മന്റെ കാക്കച്ചിപെണ്ണിന്റെ കഥ മാണ്ട.. അത് ഇത്തൂസ് എപ്പൊഴും പറഞ്ഞു തരുന്നത് ആണ് " "എന്നാ വേറെ പറയാം,,,,,,, കേട്ടോ പിന്നെ ഉറങ്ങീട്ട് കേട്ടില്ലന്ന് പറയരുത് " അവൾ തലയാട്ടി എന്റെ മുഖത്തേക്ക് ഞാൻ കഥ പറയുന്നത് നോക്കി കിടന്നു.. തുടരും....... അപ്പൊ നമ്മുക്ക് നെക്സ്റ്റ് പാർട്ടിൽ കഥ കേൾക്കാം.. അഭിപ്രായം പറയാൻ മറക്കരുത്.. ഇഷ്ട്ടായാൽ സേവ് ചെയ്യുന്നതിന്റെ കൂടെ ലൈക്‌ ചെയ്യാൻ മറക്കരുത്..
1.6k കണ്ടവര്‍
12 മണിക്കൂർ
#

📔 കഥ

*Part8⃣* *💞Anjala's Feelings💞* ✍🏻 *Farsana Ashraf* ഞാൻ അത് എന്താന്ന് അറിയാനുള്ള ആകാംഷയിൽ തുറന്നു നോക്കി.... അതു കണ്ട് എന്റെ കണ്ണ് തള്ളി പോയി 🌸🌸🌸🌸🌸🌸🌸🌸🌸🌸 അവര് പോയി വന്നതൊന്നും ഞാൻ അറിഞ്ഞിട്ടില്ല.. അവര് എന്നെ തട്ടി വിളിച്ചപ്പോൾ ആണ് അതിൽ നിന്നും കണ്ണ് പിൻവലിച്ചത്,,,,,,അപ്പോഴാ അവര് വന്ന കാര്യം അറിയുന്നത് തന്നെ "ഞങ്ങൾ കുറെ നേരായല്ലോ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്...... വിളി കേൾക്കാതെ അതിൽ നോക്കിയിരിക്കാൻ മാത്രം എന്താ അതിൽ ഉള്ളത് "[ഉണ്ണി മോൾ] "അതന്നെ... ഇങ്ങനെ ആയാൽ നിന്നെ എടുത്തു കൊണ്ട് പോയാലും നീ അറിയില്ലല്ലോ" [ഐഷു] അപ്പോഴും അവര് പറയുന്നത് ഒന്നും ഞാൻ ശ്രദ്ധികുന്നുണ്ടായിരുന്നുന്നില്ല എന്റെ ഫോണിലേക്ക് തന്നെ നോക്കി ഇരിക്കായിരുന്നു.. "ഇവൾക്ക് ഇത് എന്തു പറ്റി.. ഒന്നും മിണ്ടുന്നില്ലല്ലോ.. നമ്മൾ പോകുമ്പോൾ ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ "[അസ്ന] "ഇതിനു മാത്രം എന്താ അതിൽ ഉള്ളത്... ഞങ്ങളും കാണട്ടെ അതൊന്ന് "അതും പറഞ്ഞു ആതിര എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി നോക്കി "ആഹാ.... നല്ല സുന്ദരിയായ കുട്ടി,,,,, ഇതാരാ?,,,,,,നല്ല പരിചയമുള്ള മുഖം,,, എവിടേയോ കണ്ടത് പോലെ ഉണ്ടല്ലോ " അവൾ പറഞ്ഞത് കേട്ട് ബാക്കി ഉള്ളവരും കൂടെ വന്ന് അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി നോക്കി.. എന്നിട്ട് എന്നെയും ഫോണിലേക്കും മാറി മാറി നോക്കി കൊണ്ടിരുന്നു. "ഇത്.... ഇത്... നീയല്ലേ "[അസ്ന] ഞാൻ *അതെ* എന്ന് തല ആട്ടി കൊടുത്തു. "ഇവളോ "[ആതിര] "അതെ ഇവൾ തന്നെ,,,,, കണ്ടിട്ട് മനസിലായില്ലെ.. നീ പൊട്ടത്തിയാണോ അതോ പൊട്ടത്തികളെ പോലെ അഭിനയി ക്കാണോ "[ഉണ്ണി മോൾ ] "അത് പെട്ടന്ന് കണ്ടപ്പോ മനസിലായില്ല "അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു "വെയിലത്തു വന്നപ്പോൾ കണ്ണ് മഞ്ഞളിച്ച് പോയോ പെട്ടെന്ന് കാണാതിരിക്കാൻ "[ഉണ്ണിമോൾ] അവൾ *ആാ* ന്നു പറഞ്ഞു തലയാട്ടി "ഇത് ആരാ എടുത്ത്.. ഇതെങ്ങനെ അയാൾക്ക്‌ കിട്ടി "[അസ്ന] ഞാൻ ഒന്നും മിണ്ടാതെ കൈ മലർത്തി കാണിച്ചു "ഒന്ന് വാ തുറന്ന് പറ... അയാൾ ഇവിടെ വന്നിരുന്നോ... നീ കണ്ടോ "[ഉണ്ണിമോൾ ] "ഞാൻ ആരെയും കണ്ടിട്ടില്ല.. ഇവിടെ ആരും വന്നിട്ടും ഇല്ല " "പിന്നെ ഇതെങ്ങനെ സംഭവിച്ചു " "ഞാനും അതു തന്നെയാണ് ആലോചികുന്നത് ഐഷു എന്നെ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയപ്പോ ഞാൻ അറിയാതെ ആരോ എടുത്ത എന്റെ ഫോട്ടോ ആണ് അയാൾ അയച്ചു തന്നിരിക്കുന്നത് ,,,,,, ബട്ട്‌ ഹൗ? ഇവിടെ ആരും വന്നിട്ടും ഇല്ല " "അതാ ഞങ്ങൾ അന്നു പറഞ്ഞത്,,,,, നമ്മളെ ഫോളോ ചെയ്യുന്ന ആരോ ഇവിടെ ഉണ്ട്....നമ്മളെ ഡീറ്റെയിൽസ് എല്ലാം അറിയുന്ന ആരോ "അസ്നയും ആതിരയും ഒരുമിച്ചു പറഞ്ഞു "എന്താ ഐഷു നീ ഒന്നും മിണ്ടാതെ നിക്കുന്നത്... ഞങ്ങൾ ഇത്രയും പറഞ്ഞിട്ട് നീ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ "[ഉണ്ണിമോൾ] അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധികുന്നത് തന്നെ വന്നിട്ട് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല "ഞ,,,ഞ,,,ഞാൻ എന്തു പറയാൻ " "അതിന് നീ എന്തിനാ വി....വിക്കുന്നത് " പിരികം പൊക്കികാണിച്ചു കൊണ്ട് ആതിര ചോദിച്ചു "ഒന്നുല്ല " "എന്താടി ഒരു കള്ളലക്ഷണം "അസ്ന അത് ചോദിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു "എ... എ.... എന്ത് കള്ളലക്ഷണം"അത് പറഞ്ഞു കൊണ്ട് അവൾ പിറകോട്ടു നടന്നു വന്ന് എന്നെ തട്ടി നിന്നു "ദേ,,,,,, വീണ്ടും വിക്ക്...ഈ അസുഖം നിനക്ക് ഇല്ലാത്തത് ആണല്ലോ... ഇതിപ്പോ എവിടന്നു വന്നു "[ഉണ്ണിമോൾ ] "അത് ഇമ്മാതിരി ചോദ്യം ചോദിച്ചാൽ വിക്ക് വരാതിരിക്കോ.... ഒന്നല്ലെങ്കിൽ ഞാൻ നിങ്ങളെ ചങ്ക് അല്ലെ,,, എനിക്ക് എന്ത് കള്ളലക്ഷണം" "ഇതുവരെ വിക്ക് ഇല്ലാത്തവർക്ക് പെട്ടന്ന് വിക്ക് വരുമ്പോൾ അതൊരു കള്ളലക്ഷണത്തിന്റെ ഒരു സൂചനയാണല്ലോ ഐഷു "[ആതിര] "അഞ്ജു നിനക്ക് എന്നെ ഡൌട്ട് ഉണ്ടോ "അവൾ തിരിഞ്ഞു കൊണ്ട് ചോദിച്ചു "യേയീ..... നോ നെവർ " ഞാൻ ആക്കി പറഞ്ഞത് ആണെന്ന് മനസിലായിട്ടില്ല പഹയത്തിക്ക്.. *നമ്മുടെ കൺമുന്നിൽ കണ്ടതും കേട്ടതും ആയ കാര്യങ്ങൾ അല്ലെ വിശ്വസിക്കാൻ പറ്റുള്ളൂ അല്ലാതെ ഒരാളെ വെറുതെ ചെയ്യാത്ത കാര്യത്തിൽ സംശയിക്കാൻ പറ്റോ..... വരട്ടെ ആരാ ചെയ്തത് എന്ന് കണ്ടു പിടിക്കാം..... ഒരു രഹസ്യവും അധികം കാലം ഒളിച്ചു വെക്കാൻ പറ്റില്ലല്ലോ.. അതെങ്ങനെ ആയാലും പുറത്ത് വരും* "എന്റെ അഞ്ജുന് എന്നെ വിശ്വാസം ഉണ്ട്.. എനിക്ക് അതു മതി "അത് പറഞ്ഞ് അവൾ എന്റെ കൈകുള്ളിലൂടെ അവളുടെ കൈ ഇട്ടു ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു "അതെ മതി,,,,സമയം ഒരുപാട് ആയിട്ടുണ്ട്....വീട്ടിൽ പോവാനുള്ളത് അല്ലെ.. ബാക്കി കാര്യങ്ങൾ പിന്നെ നോക്കാം... ഇനി ഇവിടെ ഇരുന്നാൽ ബസും കിട്ടില്ല സീറ്റും കിട്ടില്ലാ... സന്ധ്യ ആകുമ്പോഴേക്കും വീട്ടിൽ എത്തണം,,,,,,, അതുകൊണ്ട് മക്കൾസ് നടന്നാട്ടെ " അപ്പോഴേക്കും പ്രോഗ്രാം കഴിഞ്ഞ് കുട്ടികൾ പോവാൻ തുടങ്ങിയിരുന്നു പിന്നെ ഞങ്ങളും നേരെ ഹോസ്റ്റലിൽലേക്ക് വിട്ടു.. അവിടെ പോയി ഞങ്ങളുടെ ലഗേജ് എടുത്തിട്ട് വേണം പോകാൻ. ഹോസ്റ്റൽ വാർഡനെ കണ്ട് അവിടെ ഉള്ള രജിസ്റ്ററിൽ സൈൻ ചെയിതു ബസ് സ്റ്റോപ്പിലേക്ക് പോയി ഞങ്ങൾ അഞ്ചു പേരും ഒരു സ്ഥലത്തേക്ക് ആയതു കൊണ്ട് കോഴിക്കോട് ബസിൽ ആണ് കയറിയത്..ചങ്കുവെട്ടി ആണ് ഞങ്ങളുടെ മെയിൻ പ്ലസ് ലിമിറ്റഡ് ബസ് ആയത് കൊണ്ട് അവിടെ സ്റ്റോപ്പ്‌. അവിടെ ഇറങ്ങിയാൽ അഞ്ചു പേർക്കും അഞ്ചു റൂട്ട് ആണ് അതു വരെ ഒപ്പമാണ് യാത്ര ചെയുന്നത് . 🌸🌸🌸🌸🌸🌸🌸🌸🌸🌸 അവരോട് വീട്ടിൽ എത്തിട്ട് വിളിക്കാന്നു പറഞ്ഞു ഞാൻ പോന്നു.. ഞാൻ വീട്ടിൽ എത്തിയപ്പോൾ ആറു മണി ആയിട്ടുണ്ട്. _*ആകാശത്ത് അവിടെയും ഇവിടെയും ആയിട്ട് ചുവപ്പ് രാശി പടർന്ന് കൊണ്ട് നിൽക്കുന്നുണ്ട്.... രാവിലെയും വൈകുന്നേരവും ആണ് ഇതു കാണാൻ കൂടുതൽ ഭംഗി..കിളികൾ കൂട്ടിൽ ചേകേറാനുള്ള തിടുക്കത്തിൽ ശബ്ദം ഉണ്ടാക്കി പറന്നു പോകുന്നുണ്ട്..തീറ്റ തേടിയുള്ള വരവായിരിക്കും. അങ്ങ് ദൂരെ ഒരു പൊട്ടു പോലെ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു.*_ അതും നോക്കി കൊണ്ട് ഗേറ്റ് കടന്നത് ഞാൻ അറിഞ്ഞില്ല.... പോയി കാളിങ് ബെല്ല് അടിച്ചു ഉമ്മ ഡോർ തുറക്കോ ള്ളം ഞാൻ സ്വിച്ചിൽ നിന്ന് കൈ എടുത്തില്ല മാറി നിന്ന് ബെല്ല് അടിച്ചു കൊണ്ടിരുന്നു. "ഏത് കുരിപ്പ് ആണ് ഇങ്ങനെ ബെല്ല് അടിച്ചു കൊണ്ടിരിക്കുന്നത്,,,,അല്ലെങ്കിലെ അത് ചാവാൻ ആയിട്ടുണ്ട് "ഉമ്മ അതും പറഞ്ഞു കൊണ്ടാണ് ഡോർ തുറന്നത് ഉമ്മാക്ക് അറിയാം ഗസ്റ്റ് ഒന്നും അല്ല എന്ന്.. കാരണം ഗസ്റ്റ് വന്നാൽ ഇങ്ങനെ അല്ലല്ലോ ബെല്ല് അടിക്ക ഒന്നോ രണ്ടോ തവണ അല്ലെ അടിക്കുള്ളു.. വേറെ തരികിടകൾ ആകുമെന്ന് ഉമ്മാക്ക് അറിയാം അതാണ് ഉമ്മ അങ്ങനെ പറഞ്ഞത്.. പിന്നെ നമ്മൾ ഇന്നു വരുന്നത് പറഞ്ഞിട്ടില്ലായിരുന്നു "അസ്സലാമുഅലൈക്കും,,,,,, ആാ... കുരിപ്പ് നിങ്ങളുടെ ഇളയ സന്തതി ആണെകിലോ "ഞാൻ മുന്നിലേക്ക് നിന്ന്കൊണ്ട് ഇളിച്ചു കൊണ്ട് പറഞ്ഞു "വഅലൈകുമുസ്സലാം,,,, ഓഹോ വന്നോ..... എന്തിനാ വന്നത്... അവിടെ തന്നെ നിന്നൂടായിരുന്നോ" വിളിച്ചപ്പോൾ നമ്മൾ വരാഞ്ഞിട്ടുള്ള ദേഷ്യം ആണ് ഇത് "ആഹാ... ഇപ്പൊ വന്നത് ആയോ കുറ്റം... ഇതുവരെ വരാഞ്ഞിട്ട് ആയിരുന്നു,,,, ഞാൻ പോയിക്കോള " ഞാൻ അതും പറഞ്ഞു ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി "ആാ..പൊയ്ക്കോ " "അല്ലങ്കിൽ വേണ്ട.... എന്തായാലും ഇത്രയും ദൂരം വരെ വന്നത് അല്ലെ...ഇനി പത്തു ദിവസം കഴിഞ്ഞിട്ട് പൊയ്ക്കോള" തിരിച്ചു വീട്ടിലേക്ക് തന്നെ കയറി അപ്പൊ ഉണ്ട് ഉമ്മ കൈയും കെട്ടി നിൽക്കുന്നു "എന്തേ പോകുന്നില്ലേ" "ഇല്ലാന്ന് "തോൽ പൊക്കി കാണിച്ചു ഉമ്മ ചിരിച്ചു കൊണ്ട് എന്നെ കൂട്ടി അകത്തേക്ക് പോയി.. അല്ല എന്റെ വീട്ടുകാരെ പരിചയപെടേണ്ടെ ഇതാണ് എന്റെ ഉമ്മ *_സുഹ്‌റ_* ഹൗസ് വൈഫ്‌ ആണ്, ഉപ്പ *_ഹമീദ്_* ഡൗണിൽ ഒരു ബേക്കറി ഷോപ്പ് നടത്തുന്നു ഇവിടെ കാണാൻ ഇല്ല അപ്പൊ ഷോപ്പിൽ പോയതായിരിക്കും, പിന്നെ ഇത്ത *_ആദില ഷെറിൻ_*.മാരേജ് കഴിഞ്ഞത് ആണ്. അളിയൻ *_നൗഷാദ്_*.ഡൽഹിയിൽ അക്കൗണ്ടന്റെ് ആണ്.. അവളും അളിയന്റെ കൂടെ ആണ് അവിടത്തെ യൂണിവേഴ്സിറ്റിയിൽ ആർക്കിയോളജിയിൽ Ph.D ചെയുന്നു. അപ്പോ എന്റെ കുടുംബത്തെ പറ്റി അറിഞ്ഞല്ലേ.. ഇനിയും ഒരുപാട് പേര് കടന്നു വന്നേക്കാം അവരെ നേരിട്ട് പരിചയപെടാം . അപ്പോ നമ്മൾ ഫ്രഷ് ആവാൻ പോട്ടെ അതു കഴിഞ്ഞിട്ട് വേണം അവരെ വിളിക്കാൻ 🌸🌸🌸🌸🌸🌸🌸🌸🌸🌸 ഫ്രഷ് ആയി നിസ്കരിച്ചു ഫ്രണ്ട്സ് നെ വിളിച്ച് ഇരിക്കുമ്പോൾ ആണ് താഴെ നിന്ന് നമ്മുടെ പിതാജിയുടെ ശബ്ദം കേട്ടത്. താഴെക്ക് ഇറങ്ങി ചെന്നു.... മൂപര് ഭയങ്കര സംസാരം ആണ് പെട്ടെന്ന് എന്നെ കണ്ടത് എന്നെ കണ്ടേക്ക് അന്തംവിട്ട് നോക്കി നിൽക്കുന്നുണ്ട്.. ഞാൻ മുഖത്തിനു നേരെ കൈ വീശി ചോദിച്ചു "എന്തേ.... ഇങ്ങനെ നോക്കുന്നത് " "നീ എപ്പോ വന്നു... നീ വന്നത് ഉമ്മ പറഞ്ഞില്ലല്ലോ " ആഹാ ബെസ്റ്റ്.. അപ്പോ അതാണ് ഈ നോക്കി നിക്കുന്നതിന്റെ അർത്ഥം.. "ഞാൻ വൈകുന്നേരം വന്നല്ലോ... ഞാൻ വന്ന ഓർമ മൂപ്പത്തിക്ക് ഇല്ലാന്ന് തോന്നുന്നത് എന്നെ ഇതുവരെ ഫുഡ് കഴിക്കാൻ വിളിച്ചിട്ടില്ല.. അറ്റ്ലീസ്റ്റ് ഞാൻ കുറച്ച് ദിവസം കഴിഞ്ഞ് വരല്ലേ അതിന്റെ സ്നേഹം കാണിക്കില്ലെ അത് ഒന്നും ഇല്ലന്നെ.... പിന്നെ എങ്ങനെ ഞാൻ വന്ന കാര്യം നിങ്ങളോട് പറയുന്നത് "ഞാൻ സെന്റി അടിച്ച് കുറച്ചു മാറിനിന്നു "പൊയ്ക്ക പെണ്ണ് അവിടന്ന്.. ഞാൻ കുറെ നേരായി അന്നെ വിളിക്കുന്നു..അവസാനം സഹികെട്ട് ഇറങ്ങി പോന്നതാ.." അതും പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് ചേക്കേറി ഉപ്പാന്റെ മുഖകത്തേക്ക് നോക്കിയപ്പോൾ ഇപ്പൊ തൃപ്തി ആയാലോന്നുള്ള ഭാവം ആയിരുന്നു.. പിന്നെ ഞാൻ ഒന്നിനും നിന്നില്ല ഞങ്ങൾ മൂന്ന് പേരും കൂടെ ഒരുമിച്ചിരുന്നു ഫുഡ്‌ കഴിച്ചു.. പിന്നെ ഉമ്മാനെ കുറച്ച് സഹായിച്ചു പോയി കിടന്നു ഉറങ്ങി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸 രാവിലെ സൂര്യന്റെ വെളിച്ചം മുഖത്തു തട്ടിയപ്പോൾ ആണ് ഞാൻ എണീറ്റത്.. വേഗം പോയി ഫ്രഷ് ആയി നിസ്കരിച്ചു താഴേക്ക് ഇറങ്ങി അടുക്കളയിൽ ചെന്നപ്പോൾ ഉമ്മ ഉപ്പാകുള്ള ചായക്ക് വെള്ളം വെച്ചിട്ടുണ്ട്.. നിസ്കാരം കഴിഞ്ഞു വന്നാൽ ഉപ്പാക്ക് അത് മസ്റ്റ്‌ ആണ്..ഉമ്മ കുടിക്കില്ല പിന്നെ ഞാനും ഇത്തയും ഉണ്ടെകിൽ ഞങ്ങൾക്കും കൂടെ ഉണ്ടാകും ഞാൻ അത് കുടിച്ചു വീണ്ടും കിടന്നുറങ്ങാൻ പോകും അതാണ് എന്റെ ശീലം.. എന്നെ കണ്ടേക്ക് ഒരു ആക്കിയ ചോദ്യം അതിന്റെ തലേക്ക് ഇട്ടു. "എന്താ ഈ വഴികൊക്കെ.. ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ തുടങ്ങിയപ്പോൾ നല്ല ശീലം പഠിച്ചു തുടങ്ങിയോ.. എന്തായാലും വന്നത് അല്ലെ വെള്ളം തിളച്ചിട്ടുണ്ടെക്കിൽ അതിലേക്ക് ചായ പൊടി ഇട്ടേക്ക് " "അത് വേണോ,,,,"" "അതെന്താ.... അത് വേണോന്നൊരു ചോദ്യം "എന്നെ തിരിഞ്ഞോന്ന് നോക്കി ചോദിച്ചു "അത് കുറച്ചു ദിവസം ആയില്ലേ ചായ ഉണ്ടാക്കിട്ട്.. അപ്പോ ഞാൻ ചായ ഉണ്ടാക്കിയാൽ ടേസ്റ്റ് ഉണ്ടാക്കില്ല " "ഉള്ള ടേസ്റ്റ് മതി.... അന്റെ ബാപ്പാക്ക് അല്ലെ,,,,, അതുകൊണ്ട് കണകുണ വർത്താനം പറയാതെ അത് ഉണ്ടാക്കി കൊടുക്കാൻ നോക്ക് " എന്തിനാ അഞ്ജു നീ ഇറങ്ങി പോന്നത് അവിടെ മൂടി പുതച്ചു കിടന്നാൽ പോരായിരുന്നോ.... അത് എന്നോട് തന്നെ പറഞ്ഞു ചായ ഉണ്ടാക്കി കൊണ്ടിരിക്കുപ്പോൾ ആണ് ഒരു വിളി വന്നത് *ഇത്തൂസെ* തുടരും.....
1.4k കണ്ടവര്‍
12 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം