@kissakalude_thazhvara
@kissakalude_thazhvara

📓📄കിസ്സകളുടെ കൂട്ടുകാരൻ📄📓ⓜⓚⓓ✔️

•.¸♡<ᴛʜ€_£ʀᴀ_ᴏғ_ᴅ¡ғғ£ʀ€ɴᴛ_ᴡʀ!ᴛ!ɴɢ$>♡¸.• fσя мσяє ѕтσяιєѕ 📲 +91 ⓻⓪⓷⓸⓪⓼⓶⓸⓺⓸

#

📔 കഥ

*💘നീയില്ലാ ജീവിതം💘2⃣*          _ഭാഗം.67_ ✍ Mubashira MSKH പതിയെ ശരീരം ആകെ കുഴഞ്ഞ് നമ്മളെ കണ്ണിലാകെ ഇരുട്ട് കയറി നമ്മള് തല കറങ്ങി അവിടെ നിലത്തേക്ക് വീണു... അപ്പൊ ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടി വരുന്ന പോലെയൊക്കെ എനിക്ക് തോന്നിയെങ്കിലും ചെവിയിലൂടെ ഒരു കൂകി വിളി മാത്രം കേട്ടോണ്ട് പതിയെ എന്റെ കണ്ണുകൾ അടഞ്ഞിരുന്നു... ~~~~~~~~~~~~~~~~~~~~~~~~~~~~~~ തലക്ക് അകത്ത് ഇരുന്ന് ഡിജെ കളിക്കുന്ന പോലെ തല ഇരുന്ന് വിങ്ങി പൊട്ടുന്ന പോലെയും ശരീരമാകെ ക്ഷീണം കൊണ്ട് കുഴയുന്ന പോലെയും ഒക്കെ തോന്നിയപ്പോഴാണ് നമ്മള് പതിയെ കണ്ണ് തുറന്നത്... അപ്പൊ കറങ്ങി കൊണ്ടിരിക്കുന്ന ഫാനും നമ്മളെ അടുത്ത് ഡ്രിപ്പിട്ട് വെച്ച ഗ്ലൂക്കോസ് ബോട്ടിലും കണ്ടപ്പോ ഇപ്പോ ഉള്ളത് ഹോസ്പിറ്റലിൽ ആണെന്ന് എനിക്ക് മനസ്സിലായി... നമ്മക്ക് ആണെങ്കിൽ തല വേദനിച്ചിട്ട് കൈ തലയിൽ വെക്കാൻ വേണ്ടി കയ്യെടുത്തപ്പോ എത്ര ആയിട്ടും കൈ പൊന്തിക്കാൻ പറ്റുന്നില്ല... ഇതെന്താപ്പോ സംഭവം എന്ന് മനസ്സിലാകാതെ നമ്മള് നെറ്റി ചുളിച്ചോണ്ട് കയ്യിലേക്ക് ഒന്ന് നോക്കിയതും നമ്മളെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു... ആ പൊറിഞ്ചു തെണ്ടി നമ്മളെ കയ്യ് ഓന്റെ കയ്യിനുള്ളിൽ ഒതുക്കി വെച്ചോണ്ട് നമ്മളെ നോക്കി ഇളിച്ചോണ്ട് ഇരിക്കാണ്... അത് കണ്ടപ്പോ ഏതൊക്കെ സൈഡിൽ കൂടിയാ നമ്മക്ക് ദേഷ്യം വരുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല... അവനോടുള്ള ദേഷ്യം കൊണ്ട് നമ്മള് ഓനെ തുറിച്ച് നോക്കി അപ്പൊ തന്നെ നമ്മളെ കൈ ഓന്റെ കയ്യിനുള്ളിൽ നിന്ന് പിൻവലിച്ചു... എന്നിട്ട് നമ്മളെ കൊണ്ട് പറ്റുന്ന തരത്തിൽ അവിടന്ന് എണീക്കാൻ ശ്രമിച്ചതും ഓൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് നമ്മളെ പിടിച്ചു... "ദിലു എന്താ നീ ഈ കാണിക്കുന്നെ... നിന്റെ ബോഡി വീക്കാണ്... മര്യാദക്ക് അടങ്ങി ഒതുങ്ങി ഇവിടെ കിടക്കുന്നത് ആകും നിനക്ക് നല്ലത്..." എന്ന് ഓൻ പറഞ്ഞപ്പോ തന്നെ ഓനെ തറപ്പിച്ച് നോക്കി കൊണ്ട് ഓന്റെ കയ്യിനൊരു തട്ട് വെച്ച് കൊടുത്ത് എണീക്കാൻ കഴിയാതെ നമ്മള് വീണ്ടും ബെഡിൽ കിടന്നു... അത് കണ്ട് ഓൻ വാ പൊത്തി ചിരിയടക്കി പിടിച്ച് നിൽക്കുന്നത് കണ്ടപ്പോ നമ്മക്ക് വീണ്ടും എരിഞ്ഞ് കേറി വന്നു... ഓനോട് കുറച്ച് നല്ല പച്ചമലയാളം പറയാൻ വേണ്ടി നമ്മളെ നാക്ക് ചൊറിഞ്ഞ് വന്നപ്പോഴാണ് നമ്മള് കിടക്കുന്ന ആ ഹാളിലേക്ക് നമ്മളെ നോട്ടം ചെന്ന് പതിഞ്ഞത്... മെഡിക്കൽ കോളേജിലെ ഒരു വാർഡിലാണ് നമ്മളെ കിടത്തം... കൂടെ റൂം മേറ്റ്‌സ് ആയിട്ട് നമ്മളെ ഈ പരുവത്തിൽ ആക്കിയ തള്ളച്ചികളുമുണ്ട്... പക്ഷെ ഒരു വ്യത്യാസമേയുള്ളൂ ഒറ്റ ഒരെണ്ണത്തിനും നമ്മളെ അത്രെയും അനങ്ങാനുള്ള ശേഷിയില്ല... കയ്യിലും കാലിലും തലയിലുമൊക്കെയായി ബാൻഡേജ് ഇട്ട് നമ്മളെ തുറിച്ച് നോക്കുന്ന അവരെ കണ്ടപ്പോ നമ്മളൊന്ന് നെറ്റി ചുളിച്ചു... കാരണം അവർ ഇത്രക്ക് അവശയാകാൻ മാത്രമൊന്നും ഞാൻ അവരെ ഉപദ്രവിച്ചിട്ടില്ല... പിന്നെ എങ്ങനെ ഇവര് ഇങ്ങനെ ആയെന്ന് നമ്മള് ചിന്തിച്ച് കിടന്നപ്പോഴേക്കും അതിലെ മെയിൻ തള്ളച്ചിനെ വീൽ ചെയറിൽ ഉരുട്ടി കൊണ്ട് വന്ന് നമ്മളെ ബെഡിൽ നിന്ന് രണ്ട് ബെഡ് മാറി കിടത്തുന്നുണ്ട്... അത് കണ്ടപ്പോഴും നമ്മള് കാര്യമറിയാതെ അവരെയൊക്കെ ഒന്ന് നോക്കി ആ കോപ്പിന്റെ നേരെ തിരിഞ്ഞ് നോക്കിയതും ഓൻ നമ്മളെ നോക്കി ചിരിച്ചോണ്ട് പുരികം പൊക്കി എന്താന്ന് ആംഗ്യം കാണിച്ചു... അത് കണ്ട് നമ്മള് പല്ലിറുമ്മി ഓന്റെ നേർക്ക് ഒന്ന് കൊടുക്കാൻ വേണ്ടി കയ്യുയർത്തി എങ്കിലും ശരീരം ആകെ കുഴഞ്ഞോണ്ട് നമ്മളെ കൈ അവന് നേരെ പൊന്തിയില്ല... "രാവിലെ മുതൽ നീയൊന്നും കഴിച്ചിട്ടില്ലെന്ന് ചേച്ചി പറഞ്ഞു... അതാണ് എന്റെ നേർക്ക് ഒന്ന് കൈ പോലും പൊന്താത്തത്... നിനക്കുള്ള ഫുഡും കൊണ്ട് ചേച്ചി ഇപ്പൊ വരും..." എന്ന് ഓൻ പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും ചേച്ചി ഒരു പൊതിയും കൊണ്ട് എന്റെ അടുത്തേക്ക് വന്നിരുന്നു... ചേച്ചി ആ തെണ്ടിയോട് സംസാരിച്ചിട്ട് നമ്മക്ക് നേരെ ഫുഡ് നീട്ടിയതും നമ്മള് ആ ഫുഡിലേക്കും പിന്നെ കോന്തനിലേക്കും ഒന്ന് തുറിച്ച് നോക്കി... "എനിക്ക് ഒന്നും വേണ്ട..." "ദിലു വാശി പിടിക്കാതെ ഇത് കഴിക്കുന്നത് ആകും നിനക്ക് നല്ലത്... നീ ഇത് കഴിച്ചില്ലേൽ കഴിപ്പിക്കേണ്ടത് എങ്ങനെ ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം... മര്യാദക്ക് ഇത് എടുത്ത് കഴിച്ചോ..." നമ്മളെ മേലിൽ എന്തോ വലിയ അധികാരമുള്ള പോലെ ഓൻ നമ്മളോട് കുരച്ച് ചാടി അങ്ങനെ പറഞ്ഞപ്പോ എനിക്ക് അതിലേറെ ദേഷ്യം കൂടി വന്നു... നമ്മളോട് എതിർത്ത് സംസാരിച്ചൊന്നും ശീലമില്ലാതെ നമ്മള് പറഞ്ഞത് കേട്ട് അനുസരിച്ച് നിന്നിരുന്ന നമ്മളെ പൊറിഞ്ചു തന്നെയാണോ ഇതെന്ന് നമ്മള് ഒരു നിമിഷം ചിന്തിച്ച് പോയി... ജയിലിൽ കിടന്നപ്പോ നമ്മളോടുള്ള അവന്റെ മനോഭാവവും ഓന്ത് നിറം മാറുന്ന പോലെ മാറിയല്ലേ... ഇവിടന്ന് ഒന്ന് ഇറങ്ങിക്കോട്ടെ അപ്പൊ കൊടുത്തോളാം ഇവനുള്ളത്... "എന്നെ തുറിച്ച് നോക്കാതെ ഇതെടുത്ത് കഴിക്ക്... ഇല്ലെങ്കിൽ ഇതൊക്കെ കൂടിയെടുത്ത് നിന്റെ വായേല് ഞാൻ കുത്തി തിരുകും..." "ഇങ്ങോട്ട് വാടാ പട്ടി... നീ ഇതെന്റെ വായേല് കുത്തി തിരുകുന്നത് എനിക്ക് ഒന്ന് കാണണം... കുറെ നേരായല്ലോ ഇവിടെ നിന്ന് കുരക്കുന്നു... തനിക്ക് ഒന്നും വേറെ ജോലിയില്ലേ എപ്പോ നോക്കിയാലും എന്റെ പിന്നാലെ മണപ്പിച്ച് നടന്നോളും..." എന്നൊക്കെ കൂടി നമ്മള് കലിപ്പിൽ ഓനോട് എഴുന്നള്ളിച്ചതും ഓൻ അവിടെ കിടക്കുന്നവരിലേക്ക് ഒക്കെ ഒന്ന് നോക്കിയിട്ട് സിന്ധു ചേച്ചിയെ നോക്കി ഇളിച്ചോണ്ട് നമ്മളെ ചെവിന്റെ അടുത്തേക്ക് മുഖം അടുപ്പിച്ച് കൊണ്ട് വന്നു... "ഹോസ്പിറ്റൽ ആയി പോയി ഇല്ലെങ്കിൽ നിന്റെ ഈ പറച്ചിലിന് എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം... നിന്റെ പിന്നാലെ മണപ്പിച്ച് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഈ അപ്പുവിന് അതൊക്കെ കഴിഞ്ഞു... എന്ന് നീ എന്നെ തള്ളി പറഞ്ഞ് തുടങ്ങി എന്റെ വാക്കിന് ഒരു വിലയും കല്പിക്കാതെ മുഖം തിരിച്ചോ അന്ന് മുതൽ ഞാൻ മാറി... ഇപ്പൊ ഞാൻ ആ പഴയ പൊറിഞ്ചു അല്ല... ACP അഫ്‌സിയാൻ അഹമ്മദ് ആണ്... അതിന്റെ റെസ്പെക്ട് നിന്റെ സംസാരത്തിൽ നിന്ന് എനിക്ക് കിട്ടിയിരിക്കണം... ഇല്ലെങ്കിൽ......" എന്നൊക്കെ എന്നോട് ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞോണ്ട് ഓൻ നമ്മളെ ഒന്ന് തറപ്പിച്ച് നോക്കി അവിടന്ന് തലയുയർത്തി നിന്നു... എന്നിട്ട് ഓന്റെ സ്പെക്‌സ് എടുത്ത് വെച്ചോണ്ട് ഓൻ അവിടന്ന് പോകുന്നത് കണ്ടതും നമ്മള് അന്തം വിട്ട് ഓനെ തന്നെ നോക്കി അങ്ങനെ കിടന്നു... അവൻ പറഞ്ഞത് ശരിയാണ്... അത് എന്റെ അപ്പുവല്ല... അവൻ ഒരിക്കലും എന്നോട് ഇങ്ങനെ ഒന്നും പറയില്ല... എന്താ അവന് പറ്റിയത്...? അവന്റെ പെട്ടെന്നുള്ള ഈ മാറ്റത്തിന് എന്താകും കാരണം...? അത് എന്തായാലും ഇവന്റെ ഈ മാറ്റം വല്ലാത്ത ഒരു മാറ്റം ആയി പോയി... ACP അഫ്‌സിയാൻ അഹമ്മദ് ആണ് പോലും... അവന്റെ ഡയലോഗ് ഒക്കെ കേട്ടിട്ട് ഒന്ന് കൊടുക്കാൻ തോന്നാ... അവനോട് ഉണ്ടായിരുന്ന കുറച്ച് ഇഷ്ടം പോലും ഇപ്പോ വെറുപ്പാകുന്ന പോലെയൊക്കെ തോന്നാണ്... അഫ്‌സിയാൻ അഹമ്മദ്... ഹും... എന്നൊക്കെ ചിന്തിച്ചോണ്ട് പല്ലിറുമ്മി ഓൻ പോയ ഭാഗത്തേക്ക് കണ്ണ് പായിച്ച് നമ്മള് കിടന്നതും ചേച്ചി നമ്മളെ അവിടന്ന് പിടിച്ച് എണീപ്പിച്ച് ചുവരിലേക്ക് ചാരി ഇരുത്തി... എന്നിട്ട് എന്റെ കയ്യിലേക്ക് ആ ഫുഡ് തുറന്ന് തന്ന് നമ്മളെ നോക്കി ചിരിച്ചോണ്ട് അടുത്ത് ഇരുന്നു... എന്നിട്ട് നമ്മളോട് അത് കഴിക്കാൻ പറഞ്ഞെങ്കിലും എന്തോ അവൻ പറഞ്ഞത് വാങ്ങിച്ച ഫുഡ് ആയത് കൊണ്ട് എനിക്ക് കഴിക്കാൻ തീരെ താൽപര്യമില്ല... നമ്മള് വേണ്ടെന്ന് കുറെ ചേച്ചിയോട് പറഞ്ഞ് നോക്കിയെങ്കിലും പുള്ളിക്കാരി അതൊന്നും സമ്മതിക്കാതെ നമ്മളെ വായിലേക്ക് ഫുഡ് വെച്ച് തന്നു... നമ്മക്ക് ആണേൽ നല്ല വിശപ്പ് ഉണ്ടായതോണ്ടും ചേച്ചി ഫുഡ് വായിൽ വെച്ച് തന്നതോണ്ടും നമ്മള് ഫുഡ് കഴിച്ചു... ബാക്കി ചേച്ചിയുടെ കയ്യിൽ നിന്ന് വാങ്ങി നമ്മള് തന്നത്താൻ കഴിക്കുമ്പോഴായിരുന്നു നമ്മള് ഫുഡ് കഴിക്കുന്നത് വെള്ളമിറക്കി നോക്കി കൊണ്ട് ആ തള്ളച്ചികൾ കിടക്കുന്നത് നമ്മള് കണ്ടത്... നമ്മള് അപ്പൊ തന്നെ ഒരു ചിക്കന്റെ ലെഗ് പീസ് എടുത്ത് അവരെ നോക്കി കൊണ്ട് അത് കടിച്ച് പറിച്ച് കഴിച്ചു... അത് കണ്ട് കൊതി മൂത്ത് നിൽക്കുന്ന അവരെ കണ്ടപ്പോ നമ്മള് അറിയാതെ ചിരിച്ചു പോയി... നമ്മളെ ചിരി കണ്ടതും ചേച്ചി നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടപ്പോ നമ്മള് എന്തേ എന്ന് തലയാട്ടി ആംഗ്യം കാണിച്ചു... "മോള് ഇങ്ങനെ ചിരിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ..." എന്ന് ചേച്ചി പറഞ്ഞപ്പോ നമ്മളൊന്ന് കോട്ടി ചിരിച്ചോണ്ട് ഫുഡിലേക്ക് നോക്കി ഇരുന്നു... "അല്ല ചേച്ചി... ഇവര് എങ്ങനെ ഇവിടെ എത്തി...? ഇവരെ ഇങ്ങനെ കെട്ടിപൊതിഞ്ഞ് വെക്കാൻ മാത്രം ഞാൻ അവരെ തല്ലിയിട്ടില്ലല്ലോ.... പിന്നെ എങ്ങനെ....?" എന്ന് നമ്മള് ചോദിച്ച് നിർത്തിയതും ചേച്ചി ആ തള്ളച്ചികളെയൊക്കെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് നമ്മളെ നോക്കി ഒന്ന് ചിരിച്ച് തന്നു... "നീ ഇവരെയൊ‌ക്കെ തല്ലുന്ന നേരത്ത് ഞാൻ സാറിനെ വിളിച്ച് പറഞ്ഞിരുന്നു... മോള് ബോധം കെട്ട് വീണതിന് ശേഷം അങ്ങോട്ട് സാറും സാറിന്റെ ഫ്രണ്ട്സും കൂടി വന്നു... അവര് മോൾക്ക് വേണ്ടപ്പെട്ടവർ ആണെന്ന് അവരെ പെരുമാറ്റം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി... നിന്നെ ഈ പരുവത്തിലാക്കിയ ഇവറ്റകളെയൊക്കെ അവന്മാര് തന്നെയായിരുന്നു പഞ്ഞിക്കിട്ടത്... അതിന്റെ കൂടെ ഞങ്ങളും അങ്ങ് കൂടി... അപ്പോഴേക്കും സാർ മോളേയും എടുത്തോണ്ട് ഇങ്ങോട്ട് വന്നിരുന്നു... ഇവറ്റകളെ ഒക്കെ ഇഞ്ച പരുവമാക്കിയിട്ട് ഞങ്ങള് ഇങ്ങോട്ട് വന്നപ്പോഴേക്കും ആ പയ്യന്മാര് പോയി... സാർ പറഞ്ഞു മോളെ ഈ കൻഡീഷണിൽ കാണാൻ അവർക്ക് പറ്റില്ലെന്ന്... അതോണ്ടാ പോയത്..." എന്നൊക്കെ ചേച്ചി പറഞ്ഞ് തുടങ്ങിയപ്പോ നമ്മള് നമ്മളെ അമീഗോസിനെ ഓർത്ത് ഒന്ന് പുഞ്ചിരിച്ചു... എന്റെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ പോലും അവന്മാർക്ക് അത് സഹിക്കാൻ കഴിയില്ല... അത് എനിക്ക് നന്നായിട്ട് അറിയാം... അപ്പൊ പിന്നെ എന്നെ ഈ അവസ്ഥയിൽ ആക്കിയ ഇവരെ അവര് വെറുതെ വിടോ.... അവരെ കുറിച്ച് ആലോജിച്ചപ്പോ തന്നെ നമ്മളെ വിശപ്പൊക്കെ പോയി... നമ്മള് ഫുഡ് മതിയാക്കി അവന്മാരെ കുറിച്ചും നൈറ്റ് റൈഡേഴ്‌സിനെ കുറിച്ചും ചിന്തിച്ചിരുന്നപ്പോ നമ്മളെ മനസ്സിലേക്ക് വന്നത് ആ ACPയുടെ മുഖമായിരുന്നു... അത് കണ്ണിൽ കാണുമ്പോ തന്നെ എന്തോ ദേഷ്യവും വെറുപ്പും ഒക്കെ കൂടെ എരിഞ്ഞ് കേറാണ്... അവനെ ഞാൻ ഇതുവരെ വെറുത്തിട്ടില്ല... പക്ഷെ വെറുത്ത് കഴിഞ്ഞപ്പോ ഈ ലോകത്ത് അവനെക്കാൾ കൂടുതലായി ഞാൻ ആരെയും വെറുക്കുന്നുമില്ല.... അത്രക്ക് ദേഷ്യമുണ്ട് അവനോട്... അമീഗോസിനെയും ഫാമിലിയെയും ഒക്കെ കാണാൻ തോന്നാണ്... അവരെയൊക്കെ പിരിഞ്ഞ് ഒരു ദിവസം പോലും കാണാതെ ഞാൻ ഇത്രെയും കാലം ജയിലിൽ കഴിഞ്ഞത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല... ആ ACP അപ്പോ വന്നതിൽ പിന്നെ നമ്മളെ കണ്മുന്നിലേക്ക് വരാതെ ചേച്ചിയോട് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ച് അവിടന്ന് പോയിരുന്നു... ഓൻ പോകുന്നത് കാണുമ്പോ പോകല്ലെടാ പൊറിഞ്ചു എന്ന് പറഞ്ഞ് അവനെ അവിടെ പിടിച്ച് വെക്കാൻ ഒക്കെ തോന്നുന്നുണ്ട്... പക്ഷെ അവൻ നമ്മളോട് പെരുമാറിയാതൊക്കെ ആലോജിക്കുമ്പോ ആ സ്നേഹം പോലും വെറുപ്പായി മാറി... നെറ്റിയിലെ മുറിവിന് രണ്ട് സ്റ്റിച്ച് ഉള്ളതോണ്ടും നമ്മളെ ബോഡി വളരെ വീക്ക് ആയതോണ്ടും രണ്ട് ദിവസം ഇവിടെ അഡ്മിറ്റ് ചെയ്യാൻ തീരുമാനിച്ചു... ഇവിടന്ന് ഇറങ്ങുമ്പോഴേക്കും നമ്മളെ റിമാൻഡ് കാലാവധി കഴിയുന്നതോണ്ട് തിരിച്ച് ഇനി ജയിലിലേക്ക് പോകേണ്ടി വരില്ല... പക്ഷെ, കേസിലെ യഥാർത്ഥ പ്രതികളെ കിട്ടാതെയോ നമ്മക്ക് ജാമ്യം കിട്ടാതെയോ പോയാൽ ഇനി അങ്ങോട്ടുള്ള ദിനങ്ങൾ ജയിലിനുള്ളിൽ നമ്മക്ക് കഴിയേണ്ടി വരും... ബേബി നമ്മക്ക് വേണ്ടി ജാമ്യത്തിന് ട്രൈ ചെയ്യുന്നുണ്ടെന്ന് ചേച്ചി നമ്മളോട് പറഞ്ഞിരുന്നു... ചിലപ്പോ ജാമ്യം കിട്ടുമായിരിക്കും... ഇല്ലെങ്കിൽ....... അന്ന് രാത്രി ചേച്ചിയും വേറെ നാല് പോലീസുകാരും ആയിരുന്നു ഞങ്ങൾക്ക് കാവലായി അവിടെ നിന്നത്... നമ്മക്ക് നല്ല ക്ഷീണം തോന്നിയത് കൊണ്ട് തന്നെ ഞാൻ പെട്ടെന്ന് ഉറങ്ങി പോയിരുന്നു... പിന്നെ എപ്പോഴോ ഒന്ന് കണ്ണ് തുറന്ന് നോക്കിയപ്പോ നമ്മളെ കയ്യിൽ ഒരു ഗ്ലൗസ് ഇട്ട കൈ കൊണ്ട് ആരോ പിടിച്ച് നിൽക്കുന്ന പോലെ നമ്മക്ക് തോന്നി... അവിടെ ആകെ ഇരുട്ടും ചുറ്റുമൊന്നും ഒരാളെയും കാണാത്ത പോലെ തോന്നിയതും നമ്മളൊന്ന് എണീറ്റ് ഇരിക്കാൻ നോക്കിയപ്പോ നമ്മളെ നേരത്തെ പിടിച്ച ആ കൈകൾ നമ്മളെ പിടിച്ച് അവിടെ ഇരുത്തി.. അപ്പൊ തന്നെ നമ്മള് അയാളിലേക്ക് നോട്ടം പായിച്ചപ്പോ ഇരുട്ടത്ത് തലയിൽ കൂടി ജാക്കറ്റിന്റെ ക്യാപ്പ് വെച്ചിട്ട് രണ്ട് കയ്യിലും ഗ്ലൗസ് ഒക്കെ ഇട്ട് നിൽക്കുന്ന ഒരാളെ നമ്മള് കണ്ടു... അയാളെ മുഖം ആ ഇരുട്ടത്ത് നമ്മക്ക് കാണുന്നില്ലെങ്കിലും അയാളെ രൂപം കാണുന്നുണ്ട്... "ആരാ താൻ...?" അയാളിൽ നിന്ന് പിടി വിടുവിച്ച് നമ്മള് അത് ചോദിച്ചതും അയാള് ശൂ പറഞ്ഞോണ്ട് നമ്മളെ ചുണ്ടിൽ വിരല് വെച്ചു... അത് കണ്ട് നമ്മള് അയാളിലേക്ക് നോട്ടം തെറ്റിച്ചപ്പോ അയാള് പതിയെ നമ്മളെ ചുണ്ടുകളിൽ നിന്ന് കയ്യെടുത്തു... "എന്റെ ഇഷൂട്ടിക്ക് സുഖല്ലേ...?" ആ ശബ്ദവും സംസാരവും കേട്ടപ്പോ തന്നെ നമ്മള് പകച്ച് പണ്ടാറടങ്ങി അവനെ നോക്കി പതിയെ നാസിഫ് എന്ന് മന്ത്രിച്ചു... "നീ വിചാരിച്ചത് ശരിയാ... ഞാൻ നാസിഫാണ്... എന്നെ കാണാൻ നിനക്ക് താല്പര്യം ഇല്ലെങ്കിലും എനിക്ക് എന്റെ ഇഷൂട്ടിയെ കാണാതിരിക്കാൻ പറ്റില്ലല്ലോ..." അവൻ അതൊക്കെ പറയുമ്പോഴും നമ്മള് ആ രൂപത്തിലേക്ക് നോക്കി കൊണ്ട് അവനെ തന്നേ മിഴിച്ച് നോക്കി കൊണ്ടിരുന്നു... "രണ്ട് ദിവസം കഴിഞ്ഞാൽ നിനക്ക് ജാമ്യം കിട്ടും... പിന്നെ നീ എന്റേത് ആയിരിക്കും ഇഷൂട്ടി... നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കും... നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന ഒരു വിശ്വാസത്തിലാണ് ഞാൻ ഇപ്പോഴും കഴിയുന്നത്... അന്ന് ഞാൻ ഈ ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്ക് വന്ന് നിൽക്കുമ്പോ നീ ഉണ്ടാവില്ലേ എന്റെ കൂടെ...?" എന്നൊക്കെ ഓൻ പറയുന്നത് കേട്ടപ്പോ നമ്മള് ഒന്നും പറയാൻ കഴിയാതെ ആ ഇരുപ്പ് തുടർന്നു... എന്നിട്ട് ഇനിയും മൗനം പാലിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചോണ്ട് നമ്മള് പറഞ്ഞ് തുടങ്ങി... "സോറി നാസിഫ്... നീ വിചാരിക്കുന്നത് നടക്കാൻ പോണില്ല... എനിക്ക് നിന്നെ ഇഷ്ടമല്ല... നിന്നെ എന്നല്ല ആരെയും... അതോണ്ട് ഇനിയും ഇതും പറഞ്ഞ് എന്റെ കണ്മുന്നിലേക്ക് വരാതിരുന്നത് ആകും നിനക്ക് നല്ലത്..." എന്ന് നമ്മള് പറഞ്ഞപ്പോ ഓന്റെ തല താഴ്ന്ന പോലെ നമ്മക്ക് തോന്നി... നമ്മള് അപ്പോഴും ഓനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നതും ഓൻ പതിയെ പിറകിലേക്ക് നടന്നകന്ന് പെട്ടെന്ന് നമ്മളെ അടുത്തേക്ക് തന്നെ ഓടി വന്നു... "It's over ഇഷ... ഇനി ഞാൻ നിന്റെ മുന്നിലേക്ക് വരില്ല... എപ്പോഴെങ്കിലും നീയെന്നെ മനസ്സിലാക്കുമെന്ന് ഞാൻ കരുതി... അത് നടക്കാത്ത സ്ഥിതിക്ക് ഇനി എന്തിനാ ഞാൻ നിന്റെ പിറകെ നടക്കുന്നത്...? എല്ലാം ഇവിടം കൊണ്ട് അവസാനിച്ചു... I am sorry... തന്നെ ശല്യം ചെയ്തതിന് എല്ലാം... Sorry for everything... ബൈ...." എന്ന് പറഞ്ഞ് അവൻ അവിടന്ന് തിരിഞ്ഞ് ഓടി പോയതും നമ്മള് അനങ്ങാതെ കുറച്ച് നേരം അങ്ങനെ ഇരുന്നിട്ട് അവൻ പോയ ഭാഗത്തേക്ക് കണ്ണ് പായിച്ചു... മനസ്സിലൂടെ മിന്നി മറയുന്ന ഫീലൊന്നും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ നമ്മളെ കൊണ്ട് കഴിയുന്നില്ല... ചിരിയും വരുന്നില്ല കരച്ചിലും വരുന്നില്ല... പക്ഷെ എന്തോ ഒരു വല്ലാത്ത മിസ്സിങ് തോന്നുന്നു... ~~~~~~~~~~~~~~~~~~~~~~~~~~~~~~ ഇന്നാണ് നമ്മളെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതും നമ്മളെ റിമാൻഡിന്റെ കാലാവധി തീരുന്നതും... രാവിലെ തന്നെ ആ ACP നമ്മളെ അടുത്തേക്ക് വന്നിട്ട് ചേച്ചിയോട് നമ്മളെയും കൊണ്ട് കോടതിയിലേക്ക് വരാൻ പറഞ്ഞു... ഓൻ അത് ചേച്ചിയോട് പറയുമ്പോഴൊക്കെ നമ്മളെ നോട്ടം ചെന്ന് പതിച്ചത് അവന്റെ മുഖത്തേക്ക് തന്നെ ആയിരുന്നു... നമ്മളെ നോക്കാതെ സ്പെക്‌സ് എടുത്ത് വെച്ചോണ്ട് ചേച്ചിയോട് വേറെ എന്തൊക്കെയോ അവൻ പറയുന്നുണ്ട്... മഫ്തിയിലാണ് ഓൻ ഞങ്ങളെ മുന്നിലേക്ക് വന്നത്... അതും ഒരു വൈറ്റ് ഷർട്ടാണ് അവന്റെ വേഷം... അത് കണ്ടപ്പോ നമ്മള് അറിയാതെ അവനെ തന്നെ കുറച്ച് നേരം നോക്കി നിന്നു... പിന്നെ ചേച്ചി വന്ന് നമ്മളെ അവിടന്ന് പുറത്തേക്ക് കൊണ്ട് പോകുമ്പോഴും നമ്മളെ തുറിച്ചുള്ള നോട്ടം അവനിലാണ് ചെന്ന് നിന്നത്... നമ്മളെ ജീവന് നല്ല ഭീഷണി ഉള്ളത് കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് കോടതിയിലേക്ക് പോകുമ്പോ നമ്മക്ക് എസ്‌കോട്ട് ആയിട്ട് ഒരുപാട് പോലീസുകാർ ഉണ്ടായിരുന്നു... ഇത്രക്ക് ഒക്കെ പ്രൊട്ടക്ഷൻ കിട്ടാൻ മാത്രം നമ്മളെ ജീവന് ആപതുണ്ടോ എന്ന് നമ്മള് സംശയിച്ചു... അങ്ങനെ കോടതി വളപ്പിൽ നമ്മളെയും കൊണ്ടുള്ള പോലീസ് ബസ് വന്ന് നിന്നതും ബസിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരും അതിൽ നിന്ന് ഇറങ്ങിപ്പോയി... എന്നിട്ട് അവരൊക്കെ നിരനിരയായി നിന്ന ശേഷം നമ്മളോട് ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതും നമ്മള് പതിയെ ബസിൽ നിന്ന് ഇറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചു... നമ്മള് ജയിലിലേക്ക് പോകുമ്പോ എങ്ങനെ ആയിരുന്നോ ഈ കോടതി വളപ്പ് ഉണ്ടായിരുന്നത് അതുപോലെ തന്നെ മീഡിയാസിനെ കൊണ്ടും രാഷ്ട്രീയക്കാരെ കൊണ്ടും അവിടമാകെ നിറഞ്ഞിരുന്നു... അവരൊക്കെ എനിക്ക് എതിരെ മുദ്രവാക്യ വിളികൾ മുഴക്കുമ്പോഴും നമ്മള് അവരെയൊക്കെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് പൊലീസുകാരെ സഹായത്തോടെ മുന്നോട്ട് നടന്നു... അപ്പോഴും നമ്മളെ ഇടവും വലവും നിന്നൊണ്ട് മീഡിയാസ് ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ നമ്മളെ കണ്ണുകൾ അവിടെയൊക്കെ ബേബിയെയും ഐഷുമ്മാനെയും അമീഗോസിനെയും തിരഞ്ഞു... പക്ഷെ അവരെയൊന്നും ആ പരിസരത്ത് നമ്മക്ക് കാണാൻ സാധിക്കാത്തതിൽ നിന്ന് നമ്മക്ക് ഒരു കാര്യം വ്യക്തമായി... നമ്മക്ക് ജാമ്യം കിട്ടാൻ ചാൻസില്ലെന്ന്... അത് മനസ്സിലേക്ക് വന്ന് കൊണ്ടിരുന്നപ്പോ പിന്നെ നമ്മളെ ചുറ്റും നടക്കുന്ന ഒന്നും ഞാൻ ശ്രദ്ധിച്ചതേയില്ല... കോടതിക്ക് അകത്ത് കുറ്റവാളികളെ കൂട്ടിൽ നിൽക്കുമ്പോ വിചാരണകൾ ഒന്നും നടക്കാതെ ജഡ്ജി പറയുന്നത് കേട്ട് നമ്മളൊന്ന് ഞെട്ടി തിരിഞ്ഞ് ജഡ്ജിയെ നോക്കി... ചില കർശനമായ നിയമങ്ങൾ നമ്മളെ മേലിൽ ചാർത്തി കൊണ്ട് നമ്മക്ക് ബെയിൽ അനുവദിച്ചിരിക്കുന്നു എന്ന് ജഡ്ജി പറഞ്ഞപ്പോ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ അയാളെ തന്നെ നോക്കി നിന്നു... ഈ മാസം 28ന് എല്ലാ തെളിവുകളും കോടതിയിൽ ഹാജറാക്കി എന്റെ നിരപരാദിത്യം തെളിയിച്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്യുന്ന വരെ നമ്മള് പുറത്തുണ്ടാകുമെന്ന് ഒക്കെ ജഡ്ജി പറഞ്ഞപ്പോ നമ്മളെ കണ്ണ് പാഞ്ഞ് ചെന്നത് ചേച്ചിയുടെ മേലിൽ ആയിരുന്നു... ചേച്ചി നമ്മളെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നത് കണ്ടപ്പോ നമ്മളും ഒന്ന് ചിരിച്ച് കൊടുത്തോണ്ട് നേരെ ആ ACPയെ നോക്കി... ഓൻ അപ്പൊ നമ്മളെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് ലൈറ്റ് ആയിട്ട് പുഞ്ചിരിക്കുന്നത് കണ്ടപ്പോ നമ്മള് ഓനെ തുറിച്ച് നോക്കി അവിടെ നിന്ന് ഇറങ്ങി ചേച്ചിയുടെ അടുത്തേക്ക് ചെന്നു... "ചേച്ചി... ഇവളെയും കൊണ്ട് നിങ്ങള് സ്റ്റേഷനിലേക്ക് പൊയ്ക്കോളൂ... ഇവളെ ഒപ്പ് വാങ്ങിച്ചിട്ട് ഇവളെ വിട്ടാൽ മതി... ഞാൻ അങ്ങോട്ട് വന്നോളാം..." നമ്മള് ചേച്ചിന്റെ അടുത്ത് നിൽക്കുന്ന നേരത്ത് ഞങ്ങളെ അടുത്തേക്ക് ആ കോപ്പ് വന്നിട്ട് ഇത് പറഞ്ഞതും നമ്മള് ഓനെ ഒന്ന് തുറിച്ച് നോക്കി... പക്ഷെ നമ്മളെ നോട്ടത്തെയൊക്കെ ഓൻ പുച്ഛിച്ച് തള്ളി അവിടന്ന് പോയപ്പോ നമ്മക്ക് ദേഷ്യം കൂടി വന്നു... ജയിലിൽ നിന്ന് ഇറങ്ങിയ സ്ഥിതിക്ക് ഇനി നിന്നെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല... നിനക്ക് ഇട്ട് ഒരു അസ്സല് പണി തന്നെ ഞാൻ തന്നിരിക്കും Mr. ACP അഫ്‌സിയാൻ അഹമ്മദ്... എന്നൊക്കെ നമ്മള് മനസ്സിൽ പറഞ്ഞോണ്ട് നിന്നതും ചേച്ചി നമ്മളെയും കൊണ്ട് കോടതിയുടെ പുറത്തേക്ക് വന്നു... അപ്പോഴും നമ്മള് തേടി കൊണ്ടിരുന്നത് ബേബിയെയും ഐഷുമ്മനെയും അമീഗോസിനെയും ആയിരുന്നു... അവരിൽ ആരും തന്നെ കോടതിയുടെ പരിസരത്ത് പോലും ഇല്ല... എന്താ സംഭവമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നുമില്ല... നമ്മള് കോടതിയിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ മീഡിയാസ് നമ്മളെ നേരെ വന്നിട്ട് ജാമ്യം കിട്ടിയതിനെ കുറിച്ചും യഥാർത്ഥ പ്രതി ഞാൻ തന്നെയാണോ എന്നൊക്കെയും മാറി മാറി എന്തൊക്കെയോ ചോദിച്ച് കൊണ്ടിരുന്നു... നമ്മള് അവരെ ഒന്നും നോക്കപോലും ചെയ്യാതെ അവരെ മറികടന്ന് ചേച്ചിയുടെ കൂടെ ജീപ്പ് ലക്ഷ്യമാക്കി നടന്നു... അപ്പൊ തന്നെ ഞങ്ങളെ നേർക്ക് ഒരു ബൈക്ക് പാഞ്ഞ് വന്നതും നമ്മള് ചേച്ചിയെ അവിടന്ന് പിറകിലേക്ക് തള്ളി മാറ്റി... അപ്പൊ ആ ബൈക്കിൽ ഹെൽമറ്റ് വെച്ച് ഇരിക്കുന്ന രണ്ട് പേരിൽ ബാക്കിൽ ഇരുന്നവൻ ഒരു വാളും പിടിച്ചോണ്ട് വീണ്ടും നമ്മളെ നേർക്ക് ആ ബൈക്ക് പറത്തി വന്നു... ആ ബൈക്ക് നമ്മളെ അടുത്ത് എത്തിയതും നമ്മളെ നേർക്ക് അയാള് വാള് വീശി... അപ്പൊ തന്നെ നമ്മളെ കയ്യിൽ ആരോ പിടിച്ച് വലിച്ച് നമ്മളെ അയാളെ നെഞ്ചിലേക്ക് ഇട്ടതും നമ്മള് പതിയെ അയാളെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അയാളിലേക്ക് നോക്കി... ആ ACP തെണ്ടിയാണ് അതെന്ന് കണ്ടതും നമ്മളെ അരയിൽ പിടിച്ചിരുന്ന അവന്റെ കൈ വിടുവിച്ചോണ്ട് നമ്മള് അവനെ പിറകിലേക്ക് തള്ളി മാറ്റി... അപ്പോ തന്നെ ചേച്ചി നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മക്ക് ഒന്നും പറ്റിയില്ലല്ലോ എന്ന് അന്വേഷിച്ചപ്പോഴും നമ്മള് ഓനെ തറപ്പിച്ച് നോക്കി കൊണ്ടിരിക്കായിരുന്നു.... നമ്മള് നോക്കുന്ന പോലെ ഓനും നമ്മളെ നോക്കി നിൽക്കുന്നത് കണ്ടപ്പോ ചേച്ചി നമ്മളെയും കൊണ്ട് ജീപ്പിലേക്ക് കയറി... നമ്മളെ കൊല്ലാൻ നോക്കിയ ആ ബൈക്കിന്റെ പിന്നാലെ അപ്പോഴേക്കും ചില പൊലീസുകാർ പാഞ്ഞ് പോയിട്ടുണ്ട്... അപ്പൊ തന്നെ സ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങളെ ജീപ്പ് കുതിച്ചുയർന്നിരുന്നു... ആ ജീപ്പിന് പിന്നാലെ എസ്‌കോട്ട് പോലെ ആ ACP ഓന്റെ താറും കൊണ്ട് വരുന്നുണ്ട്... അത് കണ്ടപ്പോ നമ്മളെ നോട്ടം മുഴുവൻ പിന്നെ അവനെയായി... നമ്മളെ പോലെ തന്നെ തിരിച്ച് ഓനും നോക്കുന്നത് കാണുമ്പോ നമ്മളും അങ്ങോട്ട് തറപ്പിച്ച് നോക്കി കൊടുക്കും... അല്ലാ പിന്നെ ഈ ദിലുവിനോടാ ഓന്റെ കളി... അങ്ങനെ സ്റ്റേഷനിൽ എത്തിയതും ചേച്ചി നമ്മളെ മുന്നിൽ അകത്തേക്ക് കയറി ചെന്നിട്ട് നമ്മളോട് പിന്നാലെ വരാൻ പറഞ്ഞു... അപ്പോ ആ ACPയും അവിടെ എത്തിയത് കണ്ട് നമ്മള് വേഗം സ്റ്റേഷന്റെ അകത്തേക്ക് കയറി... "അപ്പൊ നിനക്ക് ജാമ്യം കിട്ടിയല്ലേ... എന്ന് കരുതി വല്ലാണ്ട് നീ ആശ്വസിക്കണ്ട... ജാമ്യമേ നിനക്ക് കിട്ടിയിട്ടുള്ളൂ... നീ ഇപ്പോഴും ആ കേസിലെ പ്രതി തന്നെയാ..." എന്ന് നമ്മള് അങ്ങോട്ട് കയറി ചെന്നയുടനെ ആ നദ പറയുന്നത് കേട്ടതും നമ്മള് പല്ലിറുമ്മി കൊണ്ട് കൈ ചുരുട്ടി പിടിച്ച് ഓളെ ദഹിപ്പിക്കുന്ന തരത്തിൽ ഒന്ന് നോക്കി നിന്നു... എന്നിട്ട് അവളിൽ നിന്ന് നോട്ടം തെറ്റിച്ചോണ്ട് ചേച്ചി നമ്മക്ക് മുന്നിൽ തുറന്ന് വെച്ച രജിസ്റ്ററിൽ ഒപ്പ് വെച്ചു... "ഇതിലും കൂടി ഒപ്പിടാൻ ഉണ്ട്..." എന്ന് പറഞ്ഞ് നമ്മളെ മുന്നിലേക്ക് ആ ACP കോപ്പ് മറ്റൊരു രജിസ്റ്റർ കൂടി ഇട്ട് തന്നതും നമ്മള് ഓനെയൊന്ന് തുറിച്ച് നോക്കി... അപ്പോ ഓൻ നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു... "ചില നിബന്ധനകൾ ഒക്കെ വെച്ചിട്ടാണ് നിനക്ക് ജാമ്യം കിട്ടിയത്... അതോണ്ട് കേസ് തീരുന്ന വരെ ഈ സ്റ്റേഷൻ പരിധി വിട്ട് നീ എങ്ങോട്ടും പോകാൻ പാടില്ല... എല്ലാ ആഴ്ചയും ഇവിടെ വന്ന് മുടങ്ങാതെ ഒപ്പ് വെച്ച് പോണം... പിന്നെ ഇനി വല്ല കേസുകളിലും നീ ചെന്ന് പെട്ടാൽ തിരിച്ച് ജയിലിലേക്ക് തന്നെ നിനക്ക് മടങ്ങി പോകേണ്ടി വരും..." എന്നൊക്കെ ആ കോപ്പ് ACP പറയുന്നത് കേട്ടതും നമ്മളെ രക്തമൊക്കെ ദേഷ്യം കൊണ്ട് തിളച്ച് മറിഞ്ഞു... ഇപ്പൊ ഇവന്റെ കഴുത്ത് ഞെരിച്ച് കൊല്ലാനൊക്കെ തോന്നി പോകാണ് നമ്മക്ക്... പക്ഷെ അത് നമ്മളെ ലക്ഷ്യത്തിന് വിലങ്ങ് തടിയാകുമെന്ന് കണ്ടപ്പോ നമ്മള് കണ്ണടച്ച് പിടിച്ച് ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടോണ്ട് അവനോടുള്ള ദേഷ്യം കണ്ട്രോൾ ചെയ്ത് നിന്നു... എന്നിട്ട് പതിയെ കണ്ണ് തുറന്ന് പേനയിൽ പിടി മുറുക്കി ആ രജിസ്റ്ററിൽ ഒപ്പ് വെച്ച് നമ്മള് തിരിഞ്ഞതും പെട്ടെന്ന് നമ്മളെ കഴുത്തിലേക്ക് എന്തോ ഒന്ന് വന്ന് വീണ പോലെ നമ്മക്ക് തോന്നി... നമ്മള് നെറ്റി ചുളിച്ചോണ്ട് നമ്മളെ കഴുത്തിലേക്ക് നോട്ടം തെറ്റിക്കാൻ നിന്നപ്പോഴേക്കും നമ്മളെ നെറ്റിയിൽ ഒരു ചുടുചുംബനം വന്ന് പതിഞ്ഞപ്പോ നമ്മള് കണ്ണും മിഴിച്ച് തലയുയർത്തി നോക്കി... അപ്പൊ ആ കോന്തൻ ACP നമ്മളെ നോക്കി പുഞ്ചിരിച്ചോണ്ട് നമ്മളെ രണ്ട് തോളിലുമായി അവന്റെ കൈ വെച്ച് സൈറ്റടിക്കുന്നത് കണ്ട് നമ്മള് വീണ്ടും നമ്മളെ കഴുത്തിലേക്ക് ഒന്ന് തല താഴ്ത്തി നോക്കി... അപ്പോ നമ്മളെ കഴുത്തിൽ കിടന്ന് മിന്നി തിളങ്ങുന്ന ആ സ്വർണ്ണമാല കണ്ടതും നമ്മള് അത് കയ്യിൽ എടുത്തോണ്ട് അതിലേക്ക് നോക്കി നെറ്റി ചുളിച്ച് അന്തം വിട്ടോണ്ട് ഓനിലേക്ക് നോട്ടം തെറ്റിച്ചു... *"മിസ്സിൽ നിന്നും മിസിസ്സിലേക്ക് യു ആർ വെൽക്കം... അതും Ms. ആദിലാ ഇഷയിൽ നിന്ന് Mrs. അഫ്‌സിയാൻ അഹമ്മദിലേക്ക്..."* എന്ന് ഓൻ പറയുന്നത് കേട്ട് നമ്മളെ കാതിലൂടെ കിളിയൊക്കെ പറന്ന് പോയി നമ്മള് ഒരു പ്രതിമ കണക്കെ ഓനെ തന്നെ നോക്കി ഞെട്ടി തരിച്ച് നിന്നു... ഇവൻ എന്തൊക്കെയാണ് ഈ വിളിച്ച് കൂവുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.... അപ്പൊ തന്നെ ചേച്ചി ഞങ്ങളെ നോക്കി ക്ലാപ്പ് അടിച്ചതും നമ്മള് ഓനിൽ നിന്ന് ചേച്ചിയിലേക്ക് നോട്ടം തെറ്റിച്ചു... അപ്പോ ചേച്ചി ചിരിച്ചോണ്ട് കയ്യടിക്കുന്നത് കണ്ട് നമ്മള് ഷോക്കായി അങ്ങനെ നിന്നതും നമ്മളെ ചുറ്റും കൂടി നിന്ന എല്ലാ പോലീസുകാരും ഓരോരുത്തരായി കയ്യടിക്കാൻ തുടങ്ങി... അതൊക്കെ കണ്ട് നമ്മള് അവരിലേക്ക് ഒരു അമ്പരപ്പോടെ നോക്കി നിന്നപ്പോ നദ നമ്മളേക്കാൾ ഷോക്കായി കൊണ്ടായിരുന്നു അവിടെ നിന്നത്... അവളെ നിർത്തം കണ്ട് നമ്മളും ഓളിലേക്ക് നോക്കി നിന്നപ്പോ ഓൻ പെട്ടെന്ന് നമ്മളെ കയ്യിൽ കേറി പിടിച്ചതും നമ്മള് ഓനെ തിരിഞ്ഞ് നോക്കി.... "വാ നമുക്ക് വീട്ടിലേക്ക് പോകാം... അവിടെ എല്ലാവരും നമ്മളെ കാത്തിരിക്കാണ്..." എന്ന് പറഞ്ഞ് നമ്മളെയും കൊണ്ട് ഓൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതും നമ്മള് അപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയാതെ ഓനെ തന്നെ മിഴിച്ച് നോക്കി കൊണ്ട് ഓന്റെ പിറകെ നടന്നു... എന്നിട്ട് കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ ഓർത്തോണ്ട് നമ്മളെ കഴുത്തിലേക്ക് നോക്കിയതും ആ മാല കണ്ടപ്പോ നമ്മള് വീണ്ടും അവനിലേക്ക് നോക്കി... എന്നിട്ട് പെട്ടെന്ന് എന്തോ ഒരു വെളിവ്‌ വന്ന പോലെ ഓന്റെ കൈ തട്ടി മാറ്റി നമ്മള് അവിടെ നിന്നോണ്ട് ഓനെ തുറിച്ച് നോക്കിയതും താറിന്റെ ഡോർ തുറന്ന് ഓൻ നമ്മളെ നേരെ തിരിഞ്ഞ് നോക്കി പുരികം പൊന്തിച്ചു... *"എന്താ നിന്റെ ഉദ്ദേശം...? എന്താ ഇതിനൊക്കെ അർത്ഥം...? ഞാൻ മിസ്സിൽ നിന്നും മിസിസ് ആയെന്ന് നീ എന്ത് അർത്ഥത്തിലാ പറഞ്ഞത്...? നേരത്തെ നീ അവിടെ വെച്ച് നടത്തിയ നാടകം എന്തിനായിരുന്നു...?"* എന്നൊക്കെ നമ്മള് ഓനോട് ഒച്ച വെച്ച് സംസാരിച്ചതും ഓൻ താറിന്റെ ഡോർ അടച്ചിട്ട് നമ്മളെ അടുത്തേക്ക് വന്ന് നിന്നു... എന്നിട്ട് നമ്മളെ കഴുത്തിൽ കിടക്കുന്ന ആ മാല അവന്റെ ചൂണ്ട് വിരലിൽ കൊളുത്തി അവന്റെ നേരെ വലിച്ച് പിടിച്ച് ഓൻ നമ്മളെ കണ്ണിലേക്ക് നോക്കി.... "ഇതിന്റെ അർത്ഥം എന്താണെന്ന് നിനക്ക് മനസ്സിലായില്ലേ...? ഇതാണ് മഹർ... ഞാൻ നിനക്ക് നൽകിയ എന്റെ സ്നേഹത്തിന്റെ മഹർ..." എന്ന് ഓൻ പറയുന്നത് കേട്ട് നമ്മളെ നെഞ്ചിലൊരു ഇടി വെട്ടി നമ്മള് ഓനെ കണ്ണ് തള്ളി നോക്കി കൊണ്ട് നിന്നു... "ഇന്ന് രാവിലെ നമ്മുടെ നിക്കാഹ് ആയിരുന്നു... നിന്റെ ബേബിന്റെ സമ്മതത്തോട് കൂടിയാ ഞാൻ ഇത് നിന്റെ കഴുത്തിൽ ചാർത്തിയത്...." അതും കൂടി നമ്മളെ കാതിലേക്ക് വന്ന് പതിഞ്ഞപ്പോ നമ്മളെ തലയൊക്കെ കറങ്ങുന്ന പോലെ നമ്മക്ക് തോന്നി പോയി... "പിന്നെ നേരത്തെ ഞാൻ നീട്ടിയ രജിസ്റ്ററിൽ നീ ഒപ്പ് വെച്ചതോട് കൂടി നിയമപരമായും നീ എന്റെ ഭാര്യയായി കഴിഞ്ഞു... ഇനി നീ വെറും ആദിലാ ഇഷയല്ല... *ആദിലാ അഫ്‌സിയാൻ* ആണ്..." എന്ന് പറഞ്ഞ് നമ്മളെ നോക്കി ചിരിച്ചോണ്ട് ഓൻ കവിളിൽ ഒന്ന് തലോടി നമ്മളെ കയ്യും പിടിച്ച് ഓന്റെ താറിലേക്ക് നമ്മളെ കയറ്റാൻ ശ്രമിച്ചു... അതുവരെ ഷോക്കടിച്ച പോലെ നിന്ന നമ്മള് പെട്ടെന്ന് ഓന്റെ കയ്യിൽ നിന്ന് കുതറി... "എന്നെ വിട്... വിടാൻ... യൂ ചീറ്റ് മീ... നിന്നെയൊക്കെ നിഴല് പോലെ കൂടെ കൊണ്ട് നടന്നതൊക്കെ ആലോജിക്കുമ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു... എന്നെ വിട്.... leave me... leave me $@#%&..." എന്നൊക്കെ കൂടി ഓനോട് തൊണ്ട കാറി പറഞ്ഞപ്പോഴേക്കും നമ്മളെ കണ്ണിൽ ഈറൻ അണിഞ്ഞിരുന്നു... പക്ഷെ അതൊന്നും കണ്ട ഭാവം പോലും നടിക്കാതെ ഓൻ നമ്മളെ താറിലേക്ക് വലിച്ച് കയറ്റി നമ്മളെ ഇടത്കൈ വിലങ്ങ് കൊണ്ട് ലോക്കാക്കി അത് വണ്ടിയിൽ ലോക്ക് ചെയ്തു... അത് കണ്ട് നമ്മള് ഓനെ പകച്ച് പണ്ടാറടങ്ങി കണ്ണും മിഴിച്ച് നോക്കി ഇരുന്നതും ഓൻ നമ്മളെ നോക്കി സൈറ്റടിച്ച് ചിരിച്ചിട്ട് ആ ലോക്കിന്റെ കീ ഓന്റെ കയ്യിലിട്ട് അമ്മാനമടി ഓന്റെ പോക്കറ്റിലിട്ടു... നമ്മള് അപ്പൊ മുതൽ ഓനെ കണ്ണ് പൊട്ടുന്ന തെറിയും വിളിച്ച് അവിടെ ഇരുന്ന് അലറി നമ്മളെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും തെണ്ടി അതൊന്നും കേൾക്കാത്ത മട്ടിൽ ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്ന് വണ്ടി സ്റ്റർട്ടാക്കി... *"ഡാ തെണ്ടി... മര്യാദക്ക് ഈ ലോക്ക് റിലീസ് ചെയ്‌തു എന്നെ ഇവിടെ ഇറക്കി വിട്ടോ... ഇല്ലെങ്കിൽ ഞാൻ ഇവിടെ ഇരുന്ന് അലറി വിളിക്കും..."* എന്ന് ഓനോട് കുരച്ച് ചാടി നമ്മള് പറഞ്ഞപ്പോ ഓൻ FM ഓണാക്കി കൊണ്ട് നമ്മളോട് അലറിക്കോ എന്ന മട്ടിൽ കൈ കൊണ്ട് ആംഗ്യം കാണിച്ച് ചൂളം വിളിച്ച് ഓൻ ഡ്രൈവ് ചെയ്തു... അത് കണ്ടപ്പോ തന്നെ നമ്മക്ക് വന്ന കലിപ്പ് കൊണ്ട് നമ്മള് കണ്ണടച്ച് പിടിച്ച് അവിടെയിരുന്ന് തൊണ്ട കാറി അലറി... എവടെ... ഈ ചെറ്റ നമ്മളെ അലറൽ ഒന്നും കാര്യമാക്കാതെ ചൂളം വിളിച്ചോണ്ട് മൂളി പാടി കൊണ്ടിരിക്കാണ്... ഇവനോട് ഒച്ചയിട്ടും അലറിയും നമ്മളെ ശബ്ദം പോയതും നമ്മക്ക് ദേഷ്യം കൊണ്ട് കരച്ചില് ഒക്കെ വരാണ്... ഇപ്പൊ സത്യമായിട്ടും എനിക്ക് ഈ കോപ്പിനെ കൊല്ലാൻ തോന്നുന്നുണ്ട്... വണ്ടി നിർത്താൻ പറഞ്ഞിട്ട് അതൊന്നും കേൾക്കാതെ ഓൻ ഓന്റെ ഇഷ്ടത്തിന് ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോ നമ്മളും അങ്ങനെ തോറ്റ് കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു... അതോണ്ട് അപ്പൊ തന്നെ നമ്മളെ വലത്തെ കൈ സ്റ്റിയറിങ്ങിൽ പിടിച്ച് അത് സൈഡിലേക്ക് തിരിച്ചതും ഇതുവരെ ചൂളം വിളിച്ച് ഇരുന്ന ഓൻ പെട്ടെന്ന് ശരിക്ക് ഇരുന്ന് നമ്മളെ തുറിച്ച് നോക്കി കൊണ്ട് നമ്മളെ കൈ സ്റ്റിയറിങ്ങിൽ നിന്ന് തട്ടി മാറ്റാൻ ശ്രമിച്ചു... നമ്മള് സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുക്കാതെ അത് ആ സൈഡിലേക്കും ഈ സൈഡിലേക്കും ഒക്കെ നമ്മക്ക് തോന്നിയ പോലെ തിരിച്ചതും വണ്ടി റോഡിന്റെ ഇരുസൈഡിലേക്കും കണ്ട്രോൾ ഇല്ലാത്ത പോലെ പാഞ്ഞ് ചെന്നു... അപ്പൊ തന്നെ ഓൻ നമ്മളോട് സ്റ്റോപ്പിറ്റ് എന്ന് പറഞ്ഞ് അലറി കൊണ്ട് ബ്രേക്കിൽ ചവിട്ടിയപ്പോ വണ്ടി അവിടെ നിന്നു... അപ്പൊ ഓൻ സ്റ്റിയറിങ്ങിലേക്ക് നോക്കി കൊണ്ട് ശ്വാസം വിട്ടോണ്ട് പതിയെ നമ്മളെ നേരെ തിരിഞ്ഞ് നോക്കി... എന്നിട്ട് പെട്ടെന്ന് നമ്മളെ അടുത്തേക്ക് ഓൻ തറപ്പിച്ച് നോക്കി കൊണ്ട് വന്നതും നമ്മള് ഡോറിലേക്ക് ചാഞ്ഞിരുന്ന് ഓനെ തുറിച്ച് നോക്കി... കുറച്ച് നേരം നമ്മളെ കണ്ണിലേക്ക് അങ്ങനെ രൂക്ഷമായി ഓൻ നോക്കി ഇരുന്നിട്ട് നമ്മളെ വലം കൈ സീറ്റ് ബെൽറ്റ് കൊണ്ട് കെട്ടിയിട്ടു.... "ഇനി നീ വീട്ടിൽ എത്തുന്ന വരെ അനങ്ങി പോകരുത്..." എന്ന് ഒരു ഭീഷണിയുടെ സ്വരത്തിൽ നമ്മളെ നേരെ വിരല് ചൂണ്ടി കൊണ്ട് ഓൻ പറഞ്ഞതും നമ്മള് കൈ വിടുവിക്കാൻ വേണ്ടി ആ സീറ്റ് ബെൽറ്റിനോടും വിലങ്ങിനോടും ഒരു മല്ലയുദ്ധം തന്നെ നടത്തി... പക്ഷെ ഈ തെണ്ടി നമ്മളെ കയ്യൊന്ന് അനക്കാൻ പറ്റാത്ത വിധത്തിൽ ലോക്ക് ആക്കിയത് കൊണ്ട് നമ്മക്ക് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു... പോരാത്തതിന് സീറ്റ് ബെൽറ്റിന്റെ മുറുക്കം കൊണ്ട് നമ്മളെ കയ്യാകെ വേദനിക്കാനും തുടങ്ങി... നമ്മള് ആ വേദന കടിച്ച് പിടിച്ചോണ്ട് ഓനെ തുറിച്ച് നോക്കി ഒന്ന് എരിവ് വലിച്ചതും ഓൻ നമ്മളെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് നമ്മളെ കയ്യിലേക്ക് നോട്ടം തെറ്റിച്ചു... നമ്മളെ കയ്യ് വലിഞ്ഞ് മുറുകി ഇരിക്കുന്നത് കണ്ട് ഓൻ അപ്പൊ തന്നെ ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി... എന്നിട്ട് അപ്പൊ തന്നെ സീറ്റ് ബെൽറ്റ് നമ്മളെ കയ്യിൽ നിന്ന് ഓൻ അഴിച്ച് നമ്മളെ കയ്യിലേക്ക് ഊതി... നമ്മളെ കൈ തലോടി കൊണ്ട് വേദനിച്ചോ എന്ന് ഓൻ നമ്മളോട് ചോദിച്ചതും നമ്മള് ഓനെ തുറിച്ച് നോക്കി കൊണ്ട് നമ്മളെ കൈ ഓന്റെ കയ്യിൽ നിന്നെടുത്ത് മുഖം തിരിച്ചു... അപ്പൊ തന്നെ ഓൻ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്ത് യാത്ര തുടർന്നതും നമ്മള് മാൻഷനിൽ എത്താൻ ആയിട്ടുണ്ടായിരുന്നു... അത് മനസ്സിലായപ്പോ തന്നെ നമ്മള് ഓനെ രൂക്ഷമായി ഒന്ന് തിരിഞ്ഞ് നോക്കി... അപ്പൊ അതുവരെ ഓന്റെ മുഖത്ത് വിരിയാതിരുന്ന ഒരു പുഞ്ചിരി തൂകി കൊണ്ട് ഓൻ നമ്മളെ നോക്കി സൈറ്റടിച്ചിട്ട് മാൻഷന്റെ മുന്നിൽ വണ്ടി കൊണ്ട് പോയി നിർത്തി... അത് കണ്ടപ്പോ തന്നെ അർഷി പുറത്തേക്ക് ഓടി വന്നിട്ട് ഞങ്ങളെത്തി എന്ന് അകത്തേക്ക് നോക്കി വിളിച്ച് കൂവുന്നത് കേട്ട് നമ്മള് ഇരുന്നിടത്ത് നിന്ന് മാൻഷനിലേക്ക് നോട്ടം പായിച്ചു... മാൻഷൻ ആകെ അലങ്കരിച്ച് ഒരു കല്യാണ വീട് പോലെ വെച്ചത് കണ്ട് നമ്മള് കണ്ണും മിഴിച്ച് അവിടെയൊക്കെ കണ്ണോടിച്ചു... അപ്പോഴേക്കും ആ കോപ്പ് നമ്മളെ കയ്യിലെ വിലങ്ങ് അഴിച്ച് നമ്മളെ വണ്ടിയിൽ നിന്ന് പുറത്തിറക്കിയിരുന്നു... മാൻഷന്റെ കോലം കണ്ട് അന്താളിച്ച് നിന്നതോണ്ട് നമ്മള് ആ കോപ്പിനെ ഒന്നും ശ്രദ്ധിച്ചത് കൂടിയില്ല... അപ്പോ മാൻഷനിൽ നിന്ന് നമ്മളെ ബേബിയും ഐഷുമ്മയും അമീഗോസും അവരെ പാരൻസും ആശുവും സച്ചുവും അല്ലുവും ഗ്രാൻഡ്‌മായും ഒക്കെ ഇറങ്ങി വരുന്നത് കണ്ടതും നമ്മള് ഓടി ചെന്ന് ബേബിയെ കെട്ടിപിടിച്ചു... എന്നിട്ട് ഇതുവരെ അവരെ പിരിഞ്ഞിരുന്ന നിമിഷങ്ങളെ ഒക്കെ ഓർത്ത് നമ്മള് കരഞ്ഞോണ്ട് ബേബിയെ ഉമ്മ വെച്ച് നേരെ ഐഷുമ്മാന്റെ അടുത്തേക്ക് ചെന്നു... എന്നിട്ട് മൂപ്പത്തിയെയും കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് നമ്മള് അകന്നപ്പോ നമ്മളെ പോലെ തന്നെ അവരെ കണ്ണൊക്കെ കലങ്ങിയിരുന്നു... നമ്മള് അപ്പൊ തന്നെ നമ്മളെ അമീഗോസിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവന്മാര് നമ്മളെ നോക്കി ചിരിച്ചോണ്ട് കയ്യും കെട്ടി നിൽക്കായിരുന്നു... ആ നിർത്തം കണ്ടപ്പോ തന്നെ ഓടി ചെന്ന് നമ്മളെ ബ്രോന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് ഓനെ കെട്ടിപ്പിടിച്ചു... അപ്പോഴേക്കും ഞങ്ങൾക്ക് രണ്ട് പേർക്കും കരവലയം തീർത്തോണ്ട് അവന്മാരും ഞങ്ങളെ പൊതിഞ്ഞിരുന്നു... പിന്നെ കുറച്ച് നേരത്തിന് ഞങ്ങള് അങ്ങനെ തന്നെ നിന്നിട്ട് ഒന്ന് പുഞ്ചിരിച്ചോണ്ട് അവരിൽ നിന്ന് അകന്ന് നിന്നതും പെട്ടെന്ന് നമ്മളെ മൈന്റിലേക്ക് ആ കോപ്പിനെ ഓർമ്മ വന്നു... അതോണ്ട് നമ്മള് അപ്പൊ തന്നെ ഓനെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് അവര് എല്ലാവരിലേക്കും നമ്മളെ നോട്ടം തെറ്റിച്ചു... "ഇവിടെ എന്താ നടക്കുന്നത്...? ഇവൻ പറയുന്നു ഇന്ന് എന്റെ നിക്കാഹ് ആയിരുന്നെന്ന്... അതും ഇവനുമായിട്ട്... ബേബിയാണ് ഇവന്റെ കയ്യിലേക്ക് എന്നെ ഏൽപ്പിച്ചത് എന്ന് കൂടി ഇവൻ പറഞ്ഞു... എന്താ ഇതൊ‌ക്കെ...? ഇവൻ പറഞ്ഞത് സത്യമാണോ... ആണോ...?" നമ്മള് അവരെയൊക്കെ നോക്കി കൊണ്ട് അങ്ങനെ ഒച്ചയിട്ട് അത് ചോദിച്ചതും പെട്ടെന്ന് അർഷി നമ്മളെ നേരെ തിരിഞ്ഞോണ്ട് അതെ എന്ന് നമ്മക്ക് മറുപടി നൽകി... അത് കേട്ട് നമ്മള് വീണ്ടും ഒന്ന് ഷോക്കായി കൊണ്ട് ഓന്റെ നേർക്ക് തിരിഞ്ഞ് നിന്നു... "ഇന്ന് നിന്റെയും അപ്പുവിനെയും നിക്കാഹ് ആയിരുന്നു... അതിന്റെ ഒരു ചെറിയ ഫങ്ഷനാ ഇനി ഇവിടെ നടക്കാൻ പോകുന്നത്... അവന്റെ ഭാര്യയാണ് നീയിപ്പോ..." എന്നൊക്കെ അർഷി പറഞ്ഞപ്പോ നമ്മള് പതിയെ നോ എന്ന് പറഞ്ഞോണ്ട് തലയാട്ടി *നോ* എന്ന് അലറി... *"നോ... ഞാൻ ഇത് വിശ്വസിക്കില്ല... എന്റെ സമ്മതം ഇല്ലാതെ എങ്ങനെ നിങ്ങളൊക്കെ കൂടി ഇതിന് കൂട്ട് നിന്നു...? ഞാൻ നിങ്ങളോട് പറഞ്ഞോ എനിക്ക് ഇവനെ ഇഷ്ടമാണെന്ന്... പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാ നിങ്ങളൊക്കെ കൂടി എന്റെ നിക്കാഹ് ഇവനുമായി നടത്തിയത്... പറ.... പറയാൻ..."* "ഇതുപോലെ ഒരു ചോദ്യം ഞാൻ നിന്നോട് തിരിച്ചും ഒന്ന് ചോദിച്ചോട്ടെ... ദേ ഈ നിൽക്കുന്ന ഇവളെ നിങ്ങൾ എല്ലാവരും കൂടി പ്ലാൻ ചെയ്ത് എന്റെ തലയിലേക്ക് കെട്ടി വെച്ച് തന്നപ്പോ എന്റെ സമ്മതം നിങ്ങൾ ആരെങ്കിലും നോക്കിയിരുന്നോ... പറ... നോക്കിയിരുന്നോ...?" അർഷി ആഷുവിനെ നമ്മളെ മുന്നിലേക്ക് വലിച്ച് നിർത്തി കൊണ്ട് ഓൻ അങ്ങനെ ചോദിച്ചപ്പോ പെണ്ണ് ഓനെ ഇടങ്കണ്ണിട്ട് തുറിച്ച് നോക്കി കൊണ്ട് മോന്ത കനപ്പിച്ച് വെച്ചിട്ടുണ്ട്... നമ്മള് ആഷുവിനെയും അർഷിയെയും നോക്കി കൊണ്ട് ഓൻ പറഞ്ഞ് വന്നതിന്റെ പൊരുള് മനസ്സിലാകാതെ ഓനെ തന്നെ മിഴിച്ച് നോക്കി... "അന്ന് നീയൊക്കെ കൂടി ഇവളെ പിടിച്ച് എന്റെ ഭാര്യ ആക്കിയപ്പോഴേ ഞാൻ നിനക്ക് ഇട്ട് ഒരു പണി ഓങ്ങി വെച്ചതാ... അത് ഈ ഒരു രൂപത്തിൽ ഞങ്ങൾ എല്ലാവരും കൂടി നടത്തി തന്നെന്ന് നീയങ്ങ് വിചാരിച്ചാൽ മതി... എനിക്ക് കണ്ണെടുത്താൽ കണ്ടൂടാത്ത ഇവളെ തന്നെ നീയൊക്കെ എന്റെ തലയിൽ കെട്ടി വെച്ചപ്പോ ഞാൻ നിന്റെ തലയിൽ കെട്ടിവെച്ചത് നീ ഇഷ്ടപ്പെടുന്ന നിന്നെ ഇഷ്ടപ്പെടുന്നവനെയാ... അങ്ങനെ ഒരു നല്ല കാര്യമെങ്കിലും ഞാൻ എന്റെ പെങ്ങക്ക് വേണ്ടി ചെയ്തില്ലേ..." എന്ന് അർഷി പറയുന്നത് കേട്ട് എല്ലാവരും കൂടി പൊരിഞ്ഞ ചിരിയായിരുന്നു... നമ്മളെ ചെറ്റ അമീഗോസ് ആണെങ്കിൽ ചിരിച്ചോണ്ട് ആ കോന്തൻ ACPന്റെ അടുത്തേക്ക് പോയിട്ട് നമ്മളെ നോക്കി ചിരിക്കുന്നുണ്ട്... ഇവർക്ക് ഒത്താശ ചെയ്‌തോണ്ട് ബേബിയും ഐഷുമ്മയും ഒക്കെ നമ്മളെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ നമ്മക്ക് ദേഷ്യം വന്നു... നമ്മള് അപ്പൊ തന്നെ കാത് രണ്ടും പൊത്തി പിടിച്ചോണ്ട് *സ്റ്റോപിറ്റ്‌* എന്ന് അലറി... എന്നിട്ട് ദേഷ്യം കൊണ്ട് ശ്വാസം ഒക്കെ നിയന്ത്രണമില്ലാതെ വലിച്ച് വിട്ടോണ്ട് പതിയെ കണ്ണ് തുറന്ന് നമ്മള് എല്ലാവരെയും ഒന്ന് രൂക്ഷമായി നോക്കി... *"എനിക്ക് ഇവനെ ഇഷ്ടമല്ല... ഞാൻ ഇവനെ സ്നേഹിക്കുന്നുമില്ല... എല്ലാവരും കൂടി നിങ്ങൾക്ക് തോന്നിയ പോലെ ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും എന്നോട് ഒരു വാക്ക് ചോദിക്കാൻ നിങ്ങൾക്ക് ആർക്കും തോന്നിയില്ലല്ലോ... നിങ്ങളോട് ഒക്കെ എനിക്ക് ഇപ്പൊ വെറുപ്പ് തോന്നുന്നു...* *എനിക്ക് ഇവനെ ഇഷ്ടമല്ല... ഞാൻ സ്നേഹിക്കുന്നത് നാസിഫിനെയാണ്... അവന്റെ കൂടെ ജീവിക്കാനാ ഞാൻ ആഗ്രഹിക്കുന്നത്... എന്റെ ജീവിതം വെച്ച് കളിച്ചപ്പോ തൃപ്തി ആയില്ലേ എല്ലാവർക്കും...?"* എന്നൊക്കെ നമ്മള് തൊണ്ട കാറി അലറി അവരോട് ചോദിച്ചോണ്ട് നിയന്ത്രണമില്ലാതെ ഒഴുകി കൊണ്ടിരുന്ന നമ്മളെ കണ്ണീര് തുടച്ചു... എന്നിട്ട് എല്ലാവരിലേക്കും ഒന്ന് നോട്ടം തെറ്റിച്ച് അവരെ തുറിച്ച് നോക്കിയപ്പോ നമ്മള് പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കാണ് എല്ലാവരും... അപ്പുവിന്റെ മുഖമൊക്കെ ആകെ മാറിയിട്ടുണ്ട്... ഓന്റെ മുഖത്തെ ആ ഭാവത്തിന് എന്ത് പറയുമെന്ന് അറിയില്ല... ഒരു ഞെട്ടലോടെ എല്ലാവരും നമ്മളെ തന്നെ നോക്കി നിന്നതും നമ്മള് കൈ ചുരുട്ടി പിടിച്ച് ദേഷ്യം കണ്ട്രോൾ ചെയ്‌തോണ്ട് അകത്തേക്ക് കയറി ചെന്നു... കരയാതിരിക്കാൻ വേണ്ടി മാക്സിമം ശ്രമിച്ചോണ്ട് നമ്മള് സ്റ്റെയർ കയറി മുകളിലേക്ക് പോകാൻ നിന്നതും നമ്മളെ പിറകിൽ നിന്ന് ഒരു പിൻവിളി കേട്ട് നമ്മള് അവിടെ നിന്നു... *"ഇഷാ..."* നാസിഫിന്റെ ശബ്ദവും ആ വിളിയും കേട്ടതും നമ്മളൊന്ന് ഞെട്ടി അല്പം പതർച്ചയോടെ അവിടെ നിന്ന് ഒന്ന് തിരിഞ്ഞ് നോക്കി... അപ്പൊ നമ്മളെ പോലെ ആ വിളി കേട്ട ഭാഗത്തേക്ക് കണ്ണ് പായിക്കുന്ന എല്ലാവരെയും നോക്കി കൊണ്ട് നമ്മള് നാസിഫിലേക്ക് നോട്ടം തെറ്റിച്ചതും ബേബി നമ്മളെ നോക്കി ചിരിച്ചിട്ട് കയ്യടിച്ചു... (തുടരും) *********************************************** ഹായ് ഫ്രണ്ട്സ്, ഇന്നത്തെ പാർട്ടിളെ ട്വിസ്റ്റ് ഒക്കെ എല്ലാരും വായിച്ചല്ലോ അല്ലെ...? നിങ്ങള് ആരും പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റുകൾ ഇതുപോലെ നിങ്ങളെ കാത്തിരിപ്പുണ്ട്... ഇന്നത്തെ പാർട്ട് നിങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു... അടുത്ത ഒരു കിടുക്കാച്ചി പാർട്ടുമായിട്ട് ഞാൻ നാളെ രാത്രി 9 മണിക്ക് വരാട്ടോ...
652 കണ്ടവര്‍
4 മണിക്കൂർ
#

📔 കഥ

💘 *ജിന്നയുടെ ജിനൂൻ* 💘 (College based love story) രചന : അനസ് വേങ്ങര ഭാഗം-41 അടുത്തു വന്നിരുന്ന ആ മുഖത്തെ കണ്ടതും ഞാൻ ശെരിക്കും ഞെട്ടി പോയിരുന്നു... sbk യോ....ഇവനെന്താ ഇവിടെ... ഉള്ളിൽ കിടന്ന് ചലിക്കുന്ന ഒരുപാട് ചോദ്യങ്ങളെ ബാക്കിയാക്കി മനസ്സിൽ ഓരോന്ന് ആലോചിച്ചുകൂട്ടികൊണ്ടിരുന്നു... അവൻ ഇങ്ങോട്ട് ഒന്നും മിണ്ടാത്തത് കൊണ്ട് തന്നെ ഞാനും മൗനം നടിച്ചുകൊണ്ട് ആ ഇരുപ്പ് തുടർന്നു... പുറകിലെ ആണുങ്ങളുടെ സീറ്റെല്ലാം കാലിയാണ്...എന്നിട്ടും അവൻ അവിടെയൊന്നും ഇരിക്കാതെ എന്റെ അടുത്തു തന്നെ വന്നിരുന്നതിനു പിന്നിൽ എന്തൊക്കെയോ കാരണങ്ങളുണ്ട്.... അത് എന്താ എന്നറിയാഞ്ഞിട്ടു എനിക്കാണേൽ ഇരുപ്പുറക്കുന്നുമില്ല... എന്തേലും ചോദിച്ചു ആദ്യം തന്നെ ഞാൻ തുടങ്ങി വെക്കണോ....ഏയ് അല്ലെങ്കി വേണ്ടാ...ഞാൻ എന്തേലും എടുത്തുചാടി ചോദിച്ചാൽ അവനെന്തു വിചാരിക്കും.... അതുകൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളും കണ്ടോണ്ടിരുന്നു.... അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോൾ Sbk എന്നെ നോക്കി ഒരു ഹായ് പറഞ്ഞ്.... അത് കേട്ട ഞാൻ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ ഒരു ഹായ് തിരിച്ചും കൊടുത്തു.... "പിന്നെന്തൊക്കെ സുഖമല്ലേ...." ചിലർ നട്ടുവർത്തമാനങ്ങൾക്ക് തിരികൊളുത്തുന്ന പോലെ പ്രാഥമിക സംസാര രീതിയിൽ sbk ചോദിച്ചു.... "ആ സുഖം.." എന്ന ഒറ്റവാക്കിൽ മറുപടി പറഞ്ഞുകൊണ്ട് ഞാൻ സ്റ്റോപ്പ്‌ ഇട്ടു.... "എനിക്ക്....ഒരു കാര്യം പറയാനുണ്ട്....." Sbk കുറച്ച് ശാന്തമായിട്ട് മെല്ലെ എനിക്ക് മാത്രം കേൾക്കത്തക്കവിധത്തിൽ പറഞ്ഞു... "ആ എന്താ....പറഞ്ഞോളൂ...." കാര്യം എന്താന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ വേഗം മറുപടി കൊടുത്തു.... "അത്......ഞാൻ......" പറഞ്ഞ് തുടങ്ങുംമുന്പേ ഒരു സ്ത്രീ കൈക്കുഞ്ഞുമായി ബസ്സിലേക്ക് കയറി വന്നു... അത് കണ്ട ഉടനെ തന്നെ Sbk സീറ്റിൽ നിന്നും എഴുന്നേറ്റ് കൊടുത്തു അപ്പുറത്തെ സീറ്റിൽ പോയിരുന്നു.... ചേ...പറഞ്ഞത് മുഴുവനാക്കാത്തതു കൊണ്ട് തന്നെ എനിക്കെന്തോ വല്ലാത്തൊരു എടങ്ങാറ് പോലെ തോന്നിയിരുന്നു... പിന്നെ ചോദിക്കാനൊന്നും അവസരം കിട്ടിയതേയില്ല.... എനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ എത്തിയപ്പോൾ sbk യിലേക്ക് വീണ്ടും കണ്ണോടിച്ചു... അപ്പൊ തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചതെല്ലാതെ വേറൊന്നും മറുപടി പറഞ്ഞതേയില്ല.... അങ്ങനെ ഞാൻ വീട്ടിലേക്ക് നടന്നു...Sbk ആ ബസിൽ തന്നെ യാത്ര തുടർന്നു.... അപ്പോഴും മനസ്സിൽ കിടന്ന് മറിയുന്നത് ആ കാര്യം തന്നെ ആയിരുന്നു... എന്നാലും എന്തായിരിക്കും Sbk ക്ക് പറയാനുണ്ടാവുക... അങ്ങനെ വീട്ടിലെത്തിയ ഞാൻ ചായയും കുടിച്ചു ചുമ്മാ പോസ്റ്റടിച്ചിരിക്കുമ്പോഴാണ് കാക്കൂന്റെ വിളി വന്നത്.... ഞാൻ വേഗം ഫോൺ എടുത്ത് ചെവിയിൽ വെച്ചു... ഇടറിയ ശബ്ദത്തോടെ കാക്കു ആദ്യം തന്നെ ഒരു ഹലോ മൊഴിഞ്ഞു... സാധരണ കാക്കു വിളിക്കാറുള്ളത് രാത്രിയാണ്,ഇന്നെന്തോ സാധരണയിൽ നിന്നും വിത്യസ്തമായി നേരത്തെ വിളിച്ചത് കൊണ്ട് തന്നെ കാരണം തിരക്കിക്കൊണ്ട് ഞാൻ ചോദിച്ചു... "ആ ഹലോ....എന്താ ഈ നേരത്തോരു വിളി..അല്ലാ ഇന്ന് പണിക്ക് പോയില്ലേ....." "ഏയ് ഇല്ലെടി...മനസ്സിനൊരു സുഖമില്ലെടി..." വീണ്ടും ആ ഇടറലോടെയുള്ള ശബ്ദം ആവർത്തിച്ച് കേട്ടപ്പോൾ എന്തൊക്കെയോ കാര്യമായിട്ട് ചീഞ്ഞുനാറുന്നുണ്ടെന്ന് മനസ്സിലായി... അതുകൊണ്ട് തന്നെ ഞാൻ തിരിച്ചു ചോദിച്ചു... "അല്ലാ എന്ത് പറ്റി....." "ഏയ് ഒന്നുല്യ...." എന്റെ ചോദ്യത്തിന് ആദ്യം ഒന്നും പറയാതെ ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് നിര്ബന്ധിപ്പിച്ചു ചോദിച്ചപ്പോഴാണ് കാക്കു മറുപടി പറയാൻ തുടങ്ങിയത് തന്നെ..... "അത്....രണ്ട് ദിവസമായി ഫർസാനയെ വിളിച്ചിട്ട് കിട്ടുന്നില്ല..." കാക്കു ഏറെ സങ്കടത്തോടെ മറുപടി പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും ചിരിയാണ് വന്നത്... "അയ്യേ അതിനാണോ ഇങ്ങനെ വിഷമിച്ചിരിക്കുന്നെ...." എന്നും പറഞ്ഞുകൊണ്ട് ഞാൻ കുറെ കളിയാക്കി..അപ്പോഴും കാക്കു അപ്പുറത്ത് മൗനം നടിച്ചുകൊണ്ട് എന്റെ കളിയാക്കളെല്ലാം കേട്ടുകൊണ്ടിരുന്നു... ശേഷം കാക്കു തുടർന്നു... "അവള് രണ്ട് ദിവസമുന്പ് എനിക്ക് വിളിച്ച് കുറെ നേരം കരഞ്ഞിരുന്നു...അതിന് ശേഷം അവളെനിക്ക് വിളിച്ചിട്ടില്ല...ഞാൻ വിളിക്കുമ്പോൾ സ്വിച്ച്ഓഫ്‌ എന്നൊക്കെയാ പറയുന്നത്....പിന്നെ ആ നമ്പറിൽ ഫർസാന വാട്സാപ്പിൽ ഓൺലൈനിൽ വന്നിട്ട് പോലും എന്റെ മെസ്സേജുകൾക്ക് മറുപടി തരുന്നില്ല... എന്തോ എല്ലാം കൂടെ കണ്ടിട്ടും കേട്ടിട്ടും എനിക്കാകെ പിരാന്ത് പിടിക്കാണ്....." കാക്കു വരണ്ട ശബ്ദത്തോടെ കരഞ്ഞുകൊണ്ട് മറുപടി പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം കുറച്ച് ഗൗരവത്തിലാണെന്ന് മനസ്സിലായത്... "ഏയ്‌ ഒന്നും ഉണ്ടാവൂലാ....എന്തിനാ ഇങ്ങനെ ടെന്ഷന് ആവുന്നേ...ഏതായാലും ഞാൻ നാളെ കോളേജലെത്തിയിട്ട് അന്ന്വേഷികണ്ട്....." കുറച്ച് ആശ്വാസപെടുത്തികൊണ്ട് ഞാൻ മറുപടി പറഞ്ഞു... "അല്ലാ അവളെ നീ ഇപ്പൊ കോളേജിൽ വെച്ചൊന്നും കാണാറില്ലേ....." കാക്കു ചോദിച്ചു... "ഏയ് ഇല്ല...കുറച്ചായി ഇപ്പൊ കണ്ടിട്ട്..." എന്ന് ഞാൻ മറുപടി കൊടുത്തു... "ഏതായാലും നാളെ നീ ഒന്ന് അന്ന്വേഷിച്ചിട്ട് നാളെ മറുപടി താ ട്ടൊ..." എന്നും പറഞ്ഞുകൊണ്ട് കാക്കു ഫോൺ വെച്ചു പോയി... എന്തോ കാക്കൂന്റെ അവസ്ഥ ആലോചിച്ചിട്ട് മനസ്സിന്ന് ഒരു കുത്തിനോവിക്കല്.... അങ്ങനെ രാത്രിയിൽ കിടക്കാൻ നേരമാണ് ജിനൂന്റെ കാൾ വന്നത്.... ഫോണെടുത്തു എന്തൊക്കെയോ പരസ്പരം മൊഴിഞ്ഞുകൊണ്ടിരുന്നു.... ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വെറുതെ കുറെ നേരം തർക്കിച്ചുകൊണ്ടിരുന്നു... അങ്ങനെ ഫോൺ വെച്ച് ഉറക്കത്തിലേക്ക് തെന്നിവീണപ്പോഴത്തേക്കും സമയം ഒരുപാട് കഴിഞ്ഞിരുന്നു..... അങ്ങനെ പിറ്റേന്ന് രാവിലെ എണീറ്റ് കോളേജിലേക്ക് നീങ്ങി... പുതുമുകളൊന്നും ഇല്ലാത്തൊരു ദിവസം... ജിനൂന് ഇന്നെവിടെയോ ഫുട്ബോൾ ക്യാമ്പ് ഉള്ളത് കൊണ്ട് തന്നെ കോളേജിലേക്ക് വന്നിട്ടില്ല..... ഫർസാനയെ കുറെ നോക്കി....എവിടെയും കണ്ടില്ല.... അവസാനം അവളെ ക്ലാസ്സിലെ കുട്ടികളോട് ചോദിച്ചപ്പോഴാണ് അവളെ കല്യാണം ഉറപ്പിച്ചകുണ് എന്ന സത്യം തിരിച്ചറിഞ്ഞത്... അത് കേട്ടതും വല്ലാത്ത ഞെട്ടലായിരുന്നു എനിക്ക്.... ഇനി കാക്കൂനോട് എന്ത് പറയും.....ഉള്ളിൽ നോവുകളുടെ കലവറ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്നു.... ഇതെങ്ങാനും കാക്കു അറിഞ്ഞാൽ പിന്നെ എന്താ നടക്കാ എന്നൊന്നും അറിയത്തില്ല..അത്രക്ക് ഇഷ്ട്ടമാണ് കാക്കൂന് ഫർസാനയെ.... ഇതറിഞ്ഞാൽ കാക്കു വല്ല കടുംകൈ ചെയ്യുമോ എന്നുള്ള പേടിയുമുണ്ട്.... എന്ത് ചെയ്യുമെന്നറിയാതെ കോളേജ് വിട്ട് വീട്ടിലെത്തിയിട്ടും ഒരു സമാധാനവുമുണ്ടായില്ല.... ഇന്ന് വിളിക്കുമ്പോൾ എന്തെങ്കിലും കള്ളങ്ങൾ ഉരുവിട്ട്കൊണ്ട് കാക്കൂന്റെ മുന്നിൽ പിടിച്ചു നിൽക്കണം..... അങ്ങനെ ചിന്തിച്ചുകൂട്ടി മനസ്സിൽ ഓരോന്ന് മെനയുമ്പോഴാണ് കാക്കൂന്റെ വിളി വന്നത്.... സാധരണ കാക്കൂന്റെ വിളി വന്നാൽ ചാടിക്കയറി എടുക്കുന്ന പ്രകൃതമായിരുന്നു എന്റേത്...പക്ഷെ ഇന്നെന്തോ അതിന് സാധിക്കുന്നില്ല....കുറച്ച് നേരം എടുക്കണോ വേണ്ടയോ ചിന്തയിൽ ഫോണിൽ നോക്കികൊണ്ടിരുന്നു... അവസാനം ആവർത്തിച്ച് റിങ് ചെയ്തപ്പോൾ ഞാൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.... "ഹലോ....." "ഹാ...." അലസതയുടെ ഞാൻ മറുപടി കൊടുത്തു..... "അല്ലാ ഇന്നത്തെ കാര്യമെന്തായി....നീ അന്ന്വേഷിച്ചോ...." കാക്കൂ ദൃതിപിടിച്ചുകൊണ്ട് ചോദിച്ചു.... "മ്മ്...." "എന്തായി എന്നിട്ട്...." വീണ്ടും ദൃതിപിടിച്ചുകൊണ്ട് തന്നെ കാക്കു ചോദിച്ചപ്പോൾ എന്റെ ഖൽബൊന്നു പിടച്ചു... എനിക്ക് പറയാൻ പറ്റുമോ....അവളെ കല്യാണം ഉറപ്പിച്ചെന്ന്..... ഹൃദയമിടിപ്പുകൾ അതിവേഗത്തിൽ താളം കണ്ടെത്തുന്നതിനോടപ്പം ഖൽബിന് വല്ലാത്തൊരു നീറ്റലായിരുന്നു.... കക്കൂന്റെ ചോദ്യത്തിന് മുന്നിൽ കീഴടങ്ങിയ ഞാൻ കുറച്ചു നേരം മിണ്ടാതിരുന്നു... ശേഷം പറഞ്ഞു.... "ഏയ്... അ..അത്... അതൊന്നുല്യാ....അവ അവൾക്ക് എ...എന്തോ പ...പനിയാണെന്നൊക്കെയാ അറിഞ്ഞത്...." തപ്പി തഴഞ്ഞുകൊണ്ട് ഞാൻ മറുപടി പൂർത്തിയാക്കിയിട്ടും മനസ്സിൽ കിടന്ന് ചലിക്കുന്ന നോവുകൾക്ക് തീരെ ശമനമുണ്ടായതേയില്ല...... "ആവൂ....ഞാൻ വല്ലാതങ് പേടിച്ചു പോയി....," കാക്കൂന്റെ പറഞ്ഞ വാക്കുകൾ കൊണ്ടത് എന്റെ നെഞ്ചത്തായിരുന്നു... തലവേദനിക്കുന്നു എന്ന കള്ളം ഉരുവിട്ട്കൊണ്ട് ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്ത് ബെഡിലേക്ക് ചാഞ്ഞു... നാളെ എന്താവും എന്നൊന്നും അറിയത്തില്ല....എല്ലാം ഓർത്തിട്ടു എനിക്ക് ഭ്രാന്ത് പിടിക്കാണ്... കുറെ നേരം ബെഡിൽ കിടന്ന് സമയം ചെലവഴിച്ചിട്ടും മനസ്സിലകപ്പെട്ടിരിക്കുന്ന വേദനകൂടാ എന്നല്ലാതെ വേറൊരു മാറ്റവും ഉണ്ടായിരുന്നില്ല... എങ്ങനെയെങ്കിലും ഫർസാനയെ കാണണം.....സത്യാവസ്ഥ ചോദിച്ചു മനസ്സിലാക്കണം... ഏതായാലും നാളെ കോളേജിലെത്തിയിട്ട് കാര്യങ്ങളെല്ലാം ഹിബയോടും ഷാനയോടും ചർച്ച ചെയ്തൊന്നു കരക്കടുപ്പിക്കണം..... അങ്ങനെ പിറ്റേന്ന് ഒരുപാട് പ്രതീക്ഷകളെയും കൂട്ട്പിടിച്ചുകൊണ്ട് കോളേജിലേക്ക് നീങ്ങി... കോളേജിലിപ്പോ എലെക്ഷന്റെ തിരക്കാണ്.... നാസിലും കൂട്ടരും എല്ലാരേയും സോപ്പിട്ടു വോട്ട് പിടിക്കുന്നുണ്ട്.... ഞാൻ അതൊന്നും ഗൗനിക്കാതെ കോളേജിലേക്ക് കയറി... ഹിബയും ഷാനയും ആദ്യം തന്നെ ക്ലാസ്സിൽ എത്തിയിരുന്നത് കൊണ്ട് തന്നെ നടന്ന കാര്യങ്ങളെല്ലാം അവരുടെ മുന്നിൽ കെട്ടഴിച്ചു... എല്ലാം തുറന്ന് പറഞ്ഞപ്പോൾ ഇത് വരെ അനുഭവിച്ച വീർപ്പുമുട്ടലിനിപ്പോ നല്ല ശമനമുണ്ട്.... "ഏതായാലും ഒരു കാര്യം ചെയ്യാം....Sbk യുടെ വീടിന്റെ അടുത്ത് തന്നെയാ എന്റെ കസിന്റെ വീട്...അപ്പൊ നമ്മുക്ക് നാളെ അവിടെ വരെ ഒന്ന് പോയാലോ...നമ്മുക്ക് അവിടെന്ന് ഫർസാനയെ കാണേം ചെയ്യാലോ....." ഹിബ ഇത് പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി..... "അല്ലാ എങ്ങനെ പോവും....അപ്പൊ നാളെത്തെ ക്ലാസ്സ്‌...." ഷാന ഇടയിൽ കയറികൊണ്ട് ചോദിച്ചു.... "ആ ഒരൊറ്റ ദിവസത്തെ കാര്യമല്ലേ നമ്മുക്ക് ലീവ് എടുക്കാന്നേയ്...." ഹിബയും പറഞ്ഞു..... "എന്നാ പ്ലാനിങ് പറ...." അങ്ങനെ ഹിബ പ്ലാനിങ് പറയാൻ തുടങ്ങി..... "നാളെ ഞാൻ രാവിലെ തന്നെ എന്റെ കസിൻന്റെ വീട്ടിലേക്ക് പോവും...." "ആ എന്നിട്ട്....." "എന്നിട്ടെന്താന്ന് വെച്ചാൽ നിങ്ങള് യാദർശികമായി അത് വഴി വരുന്നു...എന്നെ കണ്ടപ്പോൾ വീട്ടിലേക്ക് കയറുന്നു...ശേഷം നമ്മള് ഫർസാനയെ കാണുന്നു..." ഹിബയുടെ പ്ലാനിങ് ഒക്കെ കേട്ടപ്പോൾ നല്ലതായിട്ട് തോന്നി... അതുകൊണ്ട് തന്നെ അതിന് സമ്മതം മൂളി... അങ്ങനെ പിറ്റേന്ന് രാവിലെ കോളേജിലേക്ക് പുറപ്പെടുന്ന സമയം നോക്കി ഞാൻ വീട്ടിൽ നിന്നും ഇറങ്ങി... ഇടക്ക് ഹിബക്ക് വിളിച്ചപ്പോൾ അവൾ അവളുടെ കസിനിന്റെ വീട്ടിലെത്തിയെന്ന് പറഞ്ഞു... അങ്ങനെ ഞാനും ഹിബയും കൂടി നേരത്തെ പറഞ്ഞ സ്ഥലത്ത് ഒരുമിച്ചുകൂടി.... അങ്ങനെ ഞങ്ങൾ കുറച്ച് നേരം അവിടെയും ഇവിടെയുമെല്ലാം ചുറ്റി തിരിഞ്ഞുകൊണ്ട് സമയം പാഴാക്കി... ശേഷം ഞങ്ങൾ ഹിബയുടെ കസിന്റെ നാട്ടിലേക്കുള്ള ആ ബസിൽ കയറി... അങ്ങനെ ഹിബ പറഞ്ഞു സ്ഥലത്ത് എത്തിയപ്പോൾ ഞങ്ങൾ ബസ്സിറങ്ങി.... ശേഷം ഹിബ പറഞ്ഞത് പ്രകാരമുള്ള റോഡിലൂടെ കുറച്ചു ദൂരം ഞങ്ങൾ നടന്ന് നോക്കി... അവസാനം വഴി തെറ്റിയോ എന്ന സംശയം ഉദിച്ചപ്പോൾ ഹിബയോട് ഗൂഗിൾ മാപ്പ് വഴി ലൊക്കേഷൻ അയച്ച് തരാൻ പറഞ്ഞു... ശേഷം ഹിബ ലൊക്കേഷൻ അയച്ച് തന്ന്... അങ്ങനെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഞങ്ങൾ നടന്ന് നീങ്ങി... അവസാനം ഗൂഗിൾ മാപ്പ് പറഞ്ഞത് പ്രകാരമുള്ള വീടിന്റെ മുന്പിലെത്തിയതും ഞങ്ങൾ രണ്ടും കൂടെ വായും പൊളിച്ച് നോക്കി നിൽക്കാണ്... മുന്നിൽ ഒരു വലിയ കൊട്ടാരം..... ഹിബയുടെ ഫാമിലീസ് ഒക്കെ ഇത്രക്ക് റിച്ച് ടീംസ് ആണോ എന്നു പരസ്പരം ചോദിച്ചുകൊണ്ട് ഞങ്ങൾ ഗെയ്റ്റ് കടന്ന് അകത്തേക്ക് കടന്ന്.... അകത്തേക്ക് കടന്നതും ഉമ്മറത്തൊന്നും ആരെയും കണ്ടിരുന്നില്ല.... "ഹിബ വീടിനു മുൻപിൽ തന്നെ ഉണ്ടാവുമെന്നല്ലേ പറഞ്ഞത്...പിന്നെ അവള് എവിടെ പോയി കിടക്കാ..." ഞാൻ ഷാനയെ നോക്കികൊണ്ട്‌ ചോദിച്ചു.... "നീ ഏതായാലുമൊന്നു വിളിച്ച് നോക്ക്..." ഷാന തിരിച്ചും പറഞ്ഞു...... അങ്ങനെ ഞാൻ ഹിബക്ക് ഫോൺ ചെയ്ത്..... "നീ എവിടെയാടി...വീടിന്റെ മുൻപിൽ തന്നെ ഉണ്ടെന്നും പറഞ്ഞു ഞങ്ങളെ പറ്റിക്കുന്നോ....." ഞാൻ കയർത്തുകൊണ്ട് ഹിബയോട് പറഞ്ഞു.... "ഞാൻ വീടിന്റെ മുൻപിൽ തന്നെ ഉണ്ടല്ലോ....നിങ്ങളെ എവിടെ പോയി കിടക്കാ....." ഹിബയുടെ മറുപടി കേട്ടപ്പോൾ ചെറുതായിട്ടൊന്ന് വീട് മാറിപ്പോയോ എന്നൊരു സംശയമുണ്ട്..അതുകൊണ്ട് തന്നെ അത് ക്ലിയർ ചെയ്യാൻ വേണ്ടി ഞാൻ തിരിച്ചു ചോദിച്ചു.... "ഈ വലിയ വീടല്ലേ നിന്റെ കസിൻന്റേത്..." "പടച്ചോനെ നിങ്ങളാ വീട്ടിലേക്കാണോ പോയത്...എടി പോത്തേ അതാണ്‌ Sbk യുടെ വീട്...." ഹിബയുടെ മറുപടി കേട്ടതും ഞാൻ ശെരിക്കും ഞെട്ടിപോയിരുന്നു.... പിന്നെ കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ വേഗം ഷാനയുടെ കയ്യും പിടിച്ചു തിരിച്ചു പുറത്തേക്കു തന്നെ പോരാൻ ഒരുങ്ങിയതും പിറകിൽ നിന്നും ആരോ ഞങ്ങളെ വിളിച്ചു.... തിരിഞ്ഞു നോക്കിയതും....... (തുടരും)
1.5k കണ്ടവര്‍
6 മണിക്കൂർ
#

📔 കഥ

💕ആൻസി 💕 Part -- 39 📝 Rami Nachu രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഞാൻ ആന്റിയുടെ റൂമിലേക്ക് പോയി നോക്കി ...ഡോർ തുറന്നു നോക്കിയപ്പോൾ ഇരുട്ടിൽ ഒന്നും കാണുന്നില്ല ...ഞാൻ പതിയെ ജനലിന്റെ അടുത്തേക്ക് നടന്നു...കർട്ടൻ രണ്ടു സൈഡിലേക്കും നീക്കി...പുറത്തു നിന്നുള്ള നിലാവെളിച്ചത്തിൽ ആന്റിയുo ഉണ്ടക്കണ്ണിയും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടു ...ഒരുനിമിഷം അത് നോക്കി നിന്നു...പാവം ആന്റി ഇതുവരെയുള്ള സ്നേഹം വാരിക്കോരി കൊടുക്കുകയാ..പെണ്ണാണെങ്കിൽ സ്വന്തം അമ്മയാണെന്ന് അറിയാതെ കിട്ടുന്ന സ്നേഹം മുഴുവനും തിരിച്ചു കൊടുക്കുന്നുമുണ്ട്...കർത്താവേ ഇവൾ എല്ലാ സത്യവും അറിഞ്ഞാൽ ,,,എല്ലാം മറച്ചു വെച്ചതിന്നു ഞങ്ങളോട് പിണങ്ങുമോ ആവോ...എന്നാലും ഒരു കാര്യത്തിൽ ആശ്വാസം ഉണ്ട്...ഇവിടെ ഉള്ളവരോട് ഇവൾക്ക് പിണങ്ങാൻ പറ്റില്ല,,പ്രത്യേകിച്ചു അന്നക്കൊച്ചിനോട്‌...എല്ലാം വരുന്നോടത്തു വച്ചു കാണാം ...ഇപ്പോൾ അതൊക്കെ ആലോചിച്ചു നിന്നാൽ ആന്റിയെങ്ങാനും എഴുന്നേറ്റാൽ പണിയാവും എന്നു വിചാരിച്ചു പെണ്ണിനെ പതിയെ വിളിച്ചു ...കുറെ വിളിച്ചിട്ടുo എണീക്കുന്നില്ല...ആന്റിയുടെ കൈ പതിയെ അവളുടെ ദേഹത്തു നിന്നും മാറ്റിയിട്ടു .. എത്ര വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ല...ഉണ്ടക്കണ്ണിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ..ആന്റി കേൾക്കുo എന്നു കരുതി പതുക്കെയാണ് വിളിക്കുന്നത്.....വിളിച്ചിട്ടു കാര്യമില്ല ഇനി ഇക്കിളി ഇട്ടു നോക്കാം ...ഒന്നു രണ്ടു തവണ ഇക്കിളിയിട്ടപ്പോൾ പെണ്ണ് ഒന്ന് ഇളകി തിരിഞ്ഞു കിടന്നു..വീണ്ടും വീണ്ടും ചെയ്തപ്പോൾ പെണ്ണ് കണ്ണ് തുറന്നു...എന്നെയൊന്നു നോക്കി...പിന്നെ ഒരു കാറൽ ആയിരുന്നു...അപ്പോൾ തന്നെ ഞാൻ അവളുടെ വായ പൊത്തി പിടിച്ചു..."ഡീ ശബ്ദം ഉണ്ടാക്കല്ലേ ഇതു ഞാനാ " എന്നുപറഞ്ഞതും ആന്റി "മോളെ എന്നാപറ്റി ?"എന്നും പറഞ്ഞു എഴുന്നേറ്റു..ഞാൻ പെട്ടന്ന് തന്നെ കട്ടിലിന്റെ ചുവട്ടിലേക്ക് കിടന്നു...എന്റെ ഈശോയെ ഇവളെനിക്ക് സ്വന്തം ഭാര്യയെ കേറി പിടിച്ചവൻ എന്നു പേരിട്ടു തരുന്ന ലക്ഷണം കാണുന്നുണ്ട് ...ഞാൻ അവിടെ കിടന്നു അവരുടെ സംസാരത്തിനു ചെവിയോർത്തു...ആന്റി ഓരോന്നു ചോദിക്കുന്നതിനു പെണ്ണ് ബ ബ്ബ ബ്ബ അടിക്കുന്നുണ്ട് .. എനിക്ക് വെള്ളം വേണം എന്നു പറഞ്ഞു ആന്റിയുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു അവിടെ തന്നെ കിടന്നു ... കർത്താവേ ആന്റി ഉറക്കം ആയാലേ ഇവിടുന്നു പോകാൻ പറ്റൂ ..അതുവരെ ഇവിടെ കിടക്കണം ... @@@@@@@@@@@@@@@@@@@@@@@@@@@@ കണ്ണിനു മുന്നിൽ ഒരു രൂപം കണ്ടപ്പോൾ പേടിച്ചു ,,അതാണ് അലറിയത് ..അവൻ വന്നു ചെവിയിൽ പറഞ്ഞപ്പോൾ ആണ് സമാധാനമായത്...പക്ഷെ അപ്പോഴേക്കും ആന്റി എണീറ്റു..മോളെ എന്നാപറ്റി എന്നൊക്കെ ചോദിക്കുന്നുണ്ട് ,,ആദ്യം എന്താ പറയേണ്ടത് എന്നറിയാതെ ഒന്നും മിണ്ടാതെ ഇരുന്നു,,,പിന്നെ ഒരുവിധം സ്വപ്നം കണ്ടു പേടിച്ചതാ എന്ന് പറഞ്ഞു ..കുറച്ചു വെള്ളം വാങ്ങിച്ചു കുടിച്ചു ..അവിടെ ഉറങ്ങിയത് പോലെ കിടന്നു..കുറച്ചു നേരം എന്റെ തലയിൽ തലോടി തന്നു ...പിന്നെ ലൈറ്റ് ഓഫ്‌ ചെയ്തു മീരാമ്മ കിടന്നു ... കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ആരോ കിടക്കുന്നത് പോലെ തോന്നിയതും ഞാൻ കണ്ണ് തുറന്നു...ഈശോയെ ഈ ചെക്കൻ രണ്ടും കല്പിച്ചു തന്നെയാ ..ഞാൻ മീരാമ്മയെ ഒന്നു നോക്കി ,,അവർ പുറം തിരിഞ്ഞു കിടപ്പുണ്ട് ... "നീ ,,,നീയെന്താ ഇവിടെ ?"എന്നു പതിയെ ചോദിച്ചു..അതുപോലെ തന്നെ അവനും തിരിച്ചു പറഞ്ഞു .. "ഇവിടെ സിനിമ നടക്കുന്നുണ്ട് ,,അല്ല പിന്നെ ......ഞാൻ പറഞ്ഞത് അല്ലെ തന്നോട് ,,,,ഇന്നത്തെ നമ്മുടെ യാത്രയെ പറ്റി " "അതിനു മറുപടി ഞാൻ തന്നതാണല്ലോ ...ഞാനില്ല എന്ന് " "നീ വരുന്നോ ഞാൻ എടുത്തു കൊണ്ട് പോവണോ " "ഞാൻ ഇല്ല ...അതും പാതിരാത്രി തന്റെ കൂടെ " "എന്നതാടി എന്റെ കൂടെ വന്നാൽ ...ഞാൻ നിന്റെ കെട്ടിയോനല്ലേ " "എന്നെ കൊണ്ട് പറ്റില്ല ..അത്ര തന്നെ " "ഡീ ഉണ്ടക്കണ്ണി ,,,,കളിക്കാൻ നിക്കേണ്ട ...തൂക്കിയെടുത്തു കൊണ്ടു പോകാൻ എനിക്കറിയാം കാണണോ തനിക്ക് ?" "പ്ലീസ് ഒന്നു പോയി തരുമോ ,,,മീരാമ്മ എഴുന്നേൽക്കും ..." "നീ വാ ...എന്നാലേ ഞാൻ പോകൂ...ഇല്ലെങ്കിൽ എന്താ വേണ്ടത് എന്ന് എനിക്കറിയാം" "പ്ലീസ് ,,,,നല്ല മോനല്ലേ .....നമുക്ക് നാളെ കാണാം ..നാളെ ഈസ്റ്റർ അല്ലേ ..നേരത്തെ എണീറ്റു പള്ളിയിൽ പോവണ്ടേ ,ഞാനൊന്ന് ഉറങ്ങട്ടെ പ്ലീസ് " "നീ വരുന്നോ ,,അതോ ഞാൻ എടുക്കണോ ?"എന്നും ചോദിച്ചു അവൻ അവിടെ നിന്നും എഴുന്നേറ്റു നിന്നു...മീരാമ്മ എഴുന്നേറ്റാൽ നാണം കെടും ..കാര്യം തന്റെ കെട്ടിയോനോക്കെ തന്നെ ,,എന്നാലും,,,,,, വേറെ വഴിയൊന്നും ഇല്ലാതെ സമ്മതം മൂളി ..കള്ളന്മാരെ പോലെ വെളിയിൽ ഇറങ്ങി ....പെട്ടന്ന് തന്റെ മനസ്സിലേക്ക് അച്ഛൻ തന്ന ഫോട്ടോയെ കുറിച്ച് ഓർമ വന്നത്...ഒരു മിനുട്ട് എന്നും പറഞ്ഞു ഞാൻ തിരിച്ചു എന്റെ റൂമിലേക്ക് ഓടി ...ആ ഫോട്ടോയെടുത്തു കയ്യിൽ പിടിച്ചു...അവനോടു അച്ഛൻ പറഞ്ഞ വിവരങ്ങൾ പറയണം ...പറ്റുമെങ്കിൽ അകലെ നിന്ന് തന്റെ അമ്മയെ ഒരു നോക്ക് കാണാൻ സഹായിക്കാൻ പറയണം ...എന്നൊക്കെ മനസ്സിൽ വിചാരിച്ചു അവന്റെ അടുത്തേക്ക് ചെന്നു ... "എവിടെ പോയതാ നീയ്യ് ?? എന്താ നിന്റെ കയ്യിൽ ?" "അത് ...അതു പിന്നെ പറയാം ..നമ്മളെങ്ങോട്ടാ പോണേ ?" "അതു പറയാം ..ആദ്യം നീ വണ്ടിയിൽ കയറൂ "എന്ന് കുറച്ചു ഗൗരവത്തിൽ പറഞ്ഞതും ഞാൻ പോയി വണ്ടിയിൽ കയറിയിരുന്നു .... ഇവനിതു എങ്ങോട്ടാ കൊണ്ടു പോവുന്നേ??ഇത് പള്ളിയിലോട്ട് ഉള്ള വഴിയാണല്ലോ എന്ന് ചിന്തിച്ചതും വണ്ടി നിന്നു..ഞാൻ ചുറ്റും ഒന്നു നോക്കി..പള്ളിയുടെ അടുത്തുള്ള വലിയ കുന്ന്...പണ്ട് ചെറുപ്പത്തിൽ എന്തിനെങ്കിലും വാശി പിടിച്ചാൽ കുന്നിന്റെ അപ്പുറത്ത് രാക്ഷസൻ ഉണ്ടെന്ന് പറയും അച്ഛൻ ...കരഞ്ഞാൽ അതിങ്ങു വരും എന്നു പറഞ്ഞാൽ പിന്നെ കരയില്ല..ഇനി അതിനെങ്ങാനും കൊടുക്കാൻ ആവോ ? "എന്താ ഇവിടെ ?" "അതൊക്കെയുണ്ട് ...താൻ വണ്ടിയിൽ നിന്നും ഇറങ്ങ് " ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങിയതും അവനെന്റെ കണ്ണ് കെട്ടി ... "താനെന്താ ഈ കാണിക്കുന്നേ ?" "മിണ്ടല്ലേടി പെണ്ണേ....ഞാനില്ലേ നിന്റെ കൂടെ " "ഹാ ,,,അതു തന്നെയാ എന്റെ പേടി "എന്നു പതുക്കെ പറഞ്ഞതും "എന്തെങ്കിലും പറഞ്ഞായിരുന്നോ ?" "ഇല്ലല്ലോ " "എന്നാലും എന്തോ പറഞ്ഞു ...പേടിയാണല്ലേ എന്റെ കൂടെ വരാൻ ..പേടി ഞാൻ മാറ്റി തരട്ടെ " "ഹേയ് ,,,വേണ്ട " "എന്നാൽ ഇങ്ങോട്ട് വാ " എന്നും പറഞ്ഞു എന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി ....കയറ്റം കയറാൻ തുടങ്ങിയപ്പോൾ കുന്നിന്റെ മുകളിലേക്ക് ആണെന്ന് മനസ്സിലായി...ചെറിയ ഒരു പേടി തോന്നി ...ഇനി അപ്പുറത്ത് വല്ല രാക്ഷസനുo ഉണ്ടാവോ ???ഞാൻ അവന്റെ കയ്യിൽ മുറുകെ പിടിച്ചു ... കുറച്ചു കയറിയപ്പോൾ തന്നെ ഞാൻ ക്ഷീണിച്ചു ...ഞാൻ അവിടെ ഇരുന്നു .. "എന്റീശോയേ ഇനി ഒരടി മുന്നോട്ടു നടക്കാൻ എനിക്ക് വയ്യ...അവിടെ സുഖമായി കിടന്നിരുന്ന എന്നെ കൊടുന്നു ഈ കുന്ന് കയറ്റിക്കുന്നു...നിനക്കെന്താ വട്ടുണ്ടോ ?" അതിനൊന്നും പറയാതെ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു ...രണ്ടു കൈകൊണ്ടുo എന്നെ കോരിയെടുത്തു .. "എന്നാ വെയിറ്റ് ആടി ...നീ ഒന്നൂടെ തടിച്ചു " ഞാനൊന്നു ചിരിച്ചു രണ്ടു കൈ കൊണ്ടും അവന്റെ കഴുത്തിൽ ചുറ്റിപിടിച്ചു...ഇടക്ക് ഒരു കൈകൊണ്ട് അവന്റെ താടിയിൽ പിടിച്ചു വലിച്ചു അവനെ ദേഷ്യം പിടിപ്പിക്കും ...അടങ്ങി കിടന്നില്ലെങ്കിൽ ഇപ്പോൾ താഴെ ഇടും എന്ന് പറഞ്ഞപ്പോൾ പിന്നെ അടങ്ങി കിടന്നു ...അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കാൻ നല്ല സുഖമുണ്ട്... മുകളിൽ എത്തിയ ശേഷം എന്നെ താഴെ ഇറക്കി...കണ്ണിലെ കെട്ടഴിച്ചു...കണ്ണു തിരുമ്മി ചുറ്റും നോക്കിയ ഞാൻ സന്തോഷം കൊണ്ട് തുള്ളിചാടി... "ഡീ പെണ്ണേ പതുക്കെ...ഇല്ലെങ്കിൽ ആ വെള്ളത്തിലേക്ക് വീണു എനിക്ക് പണിയാക്കല്ലേ " എന്നു പറഞ്ഞു എന്നെ ചേർത്തു പിടിച്ചു... ഞാൻ ചുറ്റും ഒന്നു വീക്ഷിച്ചു...നല്ല നിലാവിൽ കുളിച്ചു നിക്കുന്ന അരുവിയെ കാണാൻ നല്ല ഭംഗിയുണ്ട്...അരുവിയുടെ അപ്പുറത്ത് ഇടതൂർന്നു നിക്കുന്ന മരങ്ങൾ..നിലാവത്ത് നിക്കുന്നതു കാണാൻ തന്നെ നല്ല ഭംഗി....അവയുടെ മുകളിൽ കൂട്ടത്തോടെ പാറി നടക്കുന്ന മിന്നാമിനുങ്ങുകൾ....എന്താ രസം ...അരുവിയുടെ അടുത്തായ കാരണം നല്ല തണുത്ത കാറ്റും...ഞാൻ അവനിൽ നിന്നും മാറി നിന്നു ,,,എന്റെ ദാവണിയുടെ ഷാൾ കൊണ്ട് പുതച്ചു ..ഇവിടെ വന്നപ്പോൾ ഒരു പോസിറ്റീവ് വൈബാണ് .. കുറച്ചു നേരം അങ്ങനെ നിന്നതും രണ്ടു കൈകൾ എന്നെ ചുറ്റിപിടിച്ചു..ഞാൻ ഒന്നു ചിരിച്ചു ആ നെഞ്ചോടു ചേർന്നു നിന്നു...കുറെ നേരം അങ്ങനെ നിന്നു ,,ഞാൻ പതിയെ തലചെരിച്ചു അവനെ നോക്കി...താങ്ക്യൂ എന്നു പറഞ്ഞു... അതിനൊന്നു ചിരിച്ചു അവൻ ,, "എനിക്ക് താങ്ക്യൂ വേണ്ട ...വേറെ ഒന്നുമതി "എന്നു പറഞ്ഞു കള്ളനോട്ടം നോക്കി . "വേണ്ടെങ്കിൽ വേണ്ട ...വേറൊന്നും എന്റെൽ ഇല്ല...പിന്നെ നമുക്ക് പോവണ്ടേ ...ടൈം ഒരുപാട് ആയില്ലേ ?" "പോകാം..താനിവിടെ ഇരിക്ക്"എന്നുപറഞ്ഞു അവൻ ഇരുന്നിട്ട് എന്നെ അവന്റെ മടിയിൽ പിടിച്ചു ഇരുത്തി... ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ...അപ്പോൾ അവനും എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു ...ഞങ്ങൾ പരസ്പരം നോട്ടത്തിൽ ലയിച്ചു കുറെ നേരം ഇരുന്നു... ഞാൻ എന്റെ കൈകൊണ്ട് അവന്റെ കഴുത്തിൽ ചുറ്റിപിടിച്ചു...തോളിൽ തലവെച്ചു കിടന്നു...കുറച്ചു കഴിഞ്ഞപ്പോൾ അവൻ കൈകൊണ്ട് എന്റെ മുഖം പിടിച്ചു ഉയർത്തി...എന്റെ കണ്ണിലേക്കു തന്നെ നോക്കി ..പതിയെ അവന്റെ മുഖം എന്നിലേക്ക്‌ അടുത്തു ...ദീർഘനേരത്തെ ചുംബനത്തിനു ശേഷം അവനെന്നെ വിട്ടു... "ആൻസി....I love you " "I love you too ,,ജോച്ചായാ "എന്നു പറഞ്ഞതും എന്നെ കണ്ണുവിടർത്തി നോക്കി...ഞാൻ എന്നാ എന്നു പുരികം പൊക്കി ചോദിച്ചു .. "നീ എന്നതാ വിളിച്ചേ...ഒന്നൂടെ വിളിച്ചേ " "ഹേയ് ,,അതൊരു പ്രത്യേക സാഹചര്യത്തിൽ വന്നു പോയതാ " "ഹാ ,,,വിളിക്കെടി പെണ്ണേ ...പ്ലീസ് കൊതി കൊണ്ടല്ലേ ...ഇല്ലെങ്കിൽ ആ സാഹചര്യം ഞാൻ വീണ്ടും ഉണ്ടാക്കി തരാം " എന്നുപറഞ്ഞു എന്റെ മുഖം വീണ്ടും കൈകളിൽ എടുത്തു . "വേണ്ട വേണ്ട ഞാൻ വിളിക്കാം " "അതുശരിയാവില്ല...സാഹചര്യം ഉണ്ടായിട്ട് വിളിച്ചാൽ മതി " എന്നും പറഞ്ഞു എന്റെ ചുണ്ട് വീണ്ടും ആ ചുണ്ടുകൾ ഏറ്റെടുത്തു..ഒരു കുഞ്ഞു കടി തന്നിട്ട് എന്നെ വിട്ടു... "ജോച്ചായാ....പിന്നെ ഒരു കാര്യം ..ഞാൻ എപ്പോഴും ഇങ്ങനെ വിളികൂല...നമ്മൾ മാത്രം ആവുമ്പോൾ മാത്രം വിളിക്കൂ " "അതുമതി...എന്നാലും നീ വിളിച്ചല്ലോ പെണ്ണേ...എനിക്ക് സന്തോഷമായി "എന്നും പറഞ്ഞു എന്നെ ചേർത്തു പിടിച്ചു... "എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് " "എന്നതാ കാര്യം " ഞാൻ അവന്റെ മടിയിൽ നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്നെ പിടിച്ചു അവിടെ തന്നെ ഇരുത്തി... "ഇവിടെ ഇരുന്നു പറഞ്ഞാൽ മതി " ഞാൻ എന്റെ ഷാളിനു കീഴിൽ ഒളിപ്പിച്ചു വെച്ച ഫോട്ടോ എടുത്തു അവന്റെ നേരെ നീട്ടി ... "എന്റെ പപ്പയും അമ്മയും "എന്നു പറഞ്ഞു അവനെ നോക്കിയതും അവൻ എന്നെതന്നെ ഞെട്ടലോടെ നോക്കി... തുടരും 📝Rami Nachu📝
1.4k കണ്ടവര്‍
6 മണിക്കൂർ
#

📔 കഥ

പാർട്ട്‌ :31   ഉസ്താദിനെ പ്രണയിച്ചവൾ രാവിലെ നമ്മള് ഏഴുനെൽറ്റപ്പോൾ പെണ്ണിനെ കാണ്മാനില്ല. പടച്ചോനെ ഇവള് ഇത് എവിടെ പോയി. നമ്മള് റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഉണ്ട് ഓള് ആരോടെ നമ്മളെ ഫോണിൽ സോള്ളുന്നത്. നമ്മള് മിണ്ടാതെ അവിടെ നിന്ന് ആർക്കാ വിളിക്കുന്നത് നോക്കി "എടി ഇനി എന്താ ചെയ്യാ ഞാൻ ആ ചെക്കന്റെ മൊഞ്ചു കണ്ടപ്പോൾ  വെറുതെ നോക്കിയതാ  നോക്കിയതാ " "നിന്നോട് ആരാടി വായിനോക്കാൻ പറഞ്ഞത് " "അത് കഴിഞ്ഞു. ഇനി ഏത് ചെകുത്താൻ ആണ് ആ വീഡിയോ ഉണ്ടാക്കി വിട്ടത് അറിയണം " "നിന്റെ ഉസ്താദ് എന്ത് പറഞ്ഞു " "കുഴപ്പല്ല്യ... എന്നാലും.... " "എല്ലാം ready ആവും " "ഇന്ഷാ അല്ലാഹ് എന്നാ ശരി ഡി അസ്സലാമു അലൈകും " അത് കേട്ടപ്പോൾ തന്നെ വേഗം ബാത്‌റൂമിലേക്ക് വിട്ടു പെണ്ണ് നമ്മളെ കണ്ടാലോ വിചാരിച്ചിട്ട് നമ്മള് ഫ്രഷ് ആയി വന്നു നിസ്കരിച്ചു കുറച്ചു ഓതി കഴിഞ്ഞപ്പോഴക്കും ബാങ്ക് കൊടുത്തു. അവളെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു നമ്മള് പള്ളിയിലെക്ക് വിട്ട് 💜💜💜💜💜💜💜💜💜💜 നമ്മക്ക് പഠിക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ഇക്ക പോയ ഉടനെ തന്നെ ഉമ്മാന്റെ റൂമിലേക്ക് പോയി. ഉമ്മാനോട് വർത്താനം പറഞ്ഞു സമയം പോയത് അറിഞ്ഞില്ല കോളേജിൽ പോകാൻ ഇക്ക വന്നപ്പോൾ നമ്മള് ഇക്കാന്റെ കൂടെ പോയി ഇക്കനോട് മിണ്ടാൻ എന്തോ പേടി. എന്നാൽ ഇക്ക നമ്മളോട് ഇങ്ങോട്ട് വർത്താനം പറഞ്ഞു ഇക്കാക്‌ ഇന്ന് ക്ലാസ്സ്‌ ഇല്ല അതോണ്ട് നമ്മളെ കൊണ്ട് പോകാൻ ഇക്ക വരും. അത് കേട്ടപ്പോൾ നമ്മക്ക് സന്തോഷത്തിന്റെ പെരുമഴ പെയ്യേനീ. ഇന്ന് ആരെയും പേടിക്കണ്ടല്ലോ നമ്മളെ കോളേജിൽ ഇറക്കിയിട്ട് ഇക്ക ചുറ്റും നോക്കുന്നുണ്ട്. ആ പയ്യനെ തപ്പുക ആയിരിക്കും. ഓന്റെ കാര്യം കട്ട പോക. നമ്മള് ഇക്കനോട് സലാം പറഞ്ഞു കോളേജിലേക്ക് നടന്നു. നമ്മള് ഹിജാബ് ഇട്ടതൊണ്ടു ആർക്കും അങ്ങനെ ഒന്നും നമ്മളെ മനസ്സിലാക്കാൻ കഴിയുലാ അതോണ്ട് ഭാഗ്യം. അല്ലേൽ എല്ലാം തുലഞെനെ എല്ലാവരും ഇട്ട് നമ്മള് കളിയാക്കും എന്ന് കൊണ്ടല്ല നമ്മക്ക് ഫാൻസ്‌ കൂടിയലോ പേടിച്ചിട്ടാ.പിന്നെ നമ്മള് കോളേജിൽ ആരായി..... അതൊന്നും നമ്മക്ക് താല്പര്യം ഇല്ലാത്തതൊണ്ടു ഈ വീഡിയോ creat ചെയ്ത  ആ ചങ്ങായി നെ ഒന്ന് കാണണം ആയിരുന്നു.. നമ്മള് ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും നമ്മളെ നോക്കി ചിരിക്കുന്നുണ്ട്  നമ്മളെ ഫ്രണ്ട്സ് ആണേൽ നമ്മളെ നോക്കി ഇളിക്ക. നമ്മള് എക്സാം എഴുതി കയിഞ്ഞ് ഫ്രണ്ട്സ് ന്റെ കൂടെ കോളേജിൽ ഗേറ്റ് കടക്കാൻ നേരം നമ്മള് ഇക്കാനെ കണ്ടത് മുബി ആണേൽ ചെലവ് ചോദിക്കാൻ ആരേലും കിട്ടാൻ നോക്കി നടക്ക. ഇക്ക നെ കണ്ടതും ഓള് നമ്മളെ പിടിച്ചു നടന്നു ഇക്കാന്റെ അടുത്ത്ക്ക്. ഈ പെണ്ണ് ഇനി ചെക്കനോട് ചെലവ് ചോദിക്കൂമോ...? ഇക്കാന്റെ അടുത്ത് എത്തിയപ്പോൾ ഓള് നമ്മളോട് പറയുന്നത് കേട്ട് നമ്മക്ക് ചിരി ആണ് വന്നത്. "എടി ഉസ്താദ്  ആയി പോയി അതല്ലേൽ ചെലവ് ചോദിക്കേനി.നീ രക്ഷപെട്ടു വിചാരിക്കണ്ട. ഞാൻ ചോദിക്കും. "ഹലോ " ഈ പെണ്ണ് ചോദിക്കാൻ പോകാനോ "ഓളെ കൊണ്ട് പൊയ്ക്കോളി അല്ലേൽ ഈ പെണ്ണ് എന്തേലും ഗുലുമാൽ ഉണ്ടാകും. എന്നാ ശരി ഡി ഞാൻ പോയി " അത് പറഞ്ഞു ഓള് സ്ക്കുട്ടായി ഇക്ക യുടെ അപ്പോഴും കണ്ണ് എവിടെക്കോയാണ്. "എന്നാ പോവല്ലേ " "മ്മ് " നമ്മളെ മൂളൽ കേൾക്കാൻ നിക്കേനീ ഇക്കാക്ക് കുട്ടപ്പനെ കൊണ്ട് പറപ്പിക്കാൻ നമ്മളെ വിട്ടിൽ ഇറക്കി ഇക്ക പോയി. നമ്മള് വീട്ടിലേക്ക് കയറിയതും അടുക്കളയിൽ നിന്ന് ആരുടെ ഒക്കെയോ ശബ്ദം.... 💜💜💜💜💜💜💜💜💜💜 നമ്മള് ഓളെ അവിടെ ഇറക്കി നേരെ അവളെ കോളേജിലെക്ക് വിട്ടു. ആ.. അവൻ പോയിട്ടില്ല വായി നോക്കി നിക്കാൻ നല്ല best സ്ഥലത്ത് തന്നെ ഇരിക്കുന്നത് നമ്മള് ആ ചെക്കന്റെ അടുത്ത് പോയി ഇരുന്നു. "ഹായ് " "ഹാ " "ഞാൻ.. " "അറിയാം. ഹിജാബ് ഇട്ട പെണ്ണിന്റെ ആങ്ങള  അല്ലെ ഞാൻ കണ്ടിരുന്നു ഓളെ കൊണ്ട് പോകുന്നത് " "ഞാൻ അവളെ ഭർത്താവ് ആണ്. ആ വീഡിയോ ആരാണ് എടുത്തത് അറിയോ ഓനെ ഒന്ന് അഭിനന്ദനിക്കാനാണ്. " "എനിക്കറിയില്ല.... ഞാൻ ഗ്രൂപ്പിൽ കണ്ടതാ. " "നിന്റെ കല്യാണം കഴിഞ്ഞോ ചെക്കാ " "ഇല്ല   . ഏന്ത്യ് " "വെറുതെ ചോദിച്ചതാ. എന്നാ ഞാൻ പോട്ടെ. നിന്റെ name എന്താ " "ജിനാൻ " "എന്നാ ശരി " നമ്മള് പിന്നെ അതിനെ പറ്റി സ്കാൻ ചെയ്യാൻ പോയില്ല. പള്ളിയിൽ പോയി നിസ്കരിച്ചു. അസർ നിസ്കാരനന്തരം നമ്മള് വീട്ടിലേക്ക് വിട്ടു വിട്ടിൽ എത്തിയപ്പോൾ കണ്ടത് നമ്മളെ അമ്മായി (ഉപ്പാന്റെ പെങ്ങൾ )മകൾ  ഹംന. നമ്മക്ക് ജീവിതത്തിൽ ആരേലും കാണുബോൾ ദേഷ്യം ഉണ്ടെങ്കിൽ അത് ഹംനയോടാ. അവൾക് എന്നെ ഇഷ്ട്ടയിരുന്നു. But നമ്മക്ക് ഇഷ്ട്ടവേണ്ട അവള് എന്നോട് വന്നു പറഞ്ഞിട്ടുണ്ട്. ഇനി 3 ദിവസം കഴിയാതെ ഇവർ ഇവിടെ ന്ന് പൊകൂലാ ഇനി എന്റെയും ഓളെയും വൈയത്തല  ആയിരിക്കും ഹംന. പടച്ചോനെ..... നമ്മളെ പെണ്ണിനോട് എന്തൊക്കയാ അമ്മായി ഓളും പറയുന്നുണ്ട്. നമ്മളെ പറ്റിയാണോ  ഓളെ വിളിക്കുന്നതാ നല്ലത് "ഫിദ ഇങ്ങോട്ട് വാ " അവള് നമ്മളെ അത്ഭുതത്തോടെ നോക്കുന്നുണ്ട് ഇത് വരെ 'ഫിദ ' വിളിചിട്ടില്ല "ഓള് കുറച്ചു കഴിഞ്ഞിട്ട് വരും ഇർഫു " അതൊന്നും കേൾക്കാതെ തന്നെ നമ്മളെ പെണ്ണ് നമ്മളെ അടുത്ത്ക്ക് വന്നിണ് "എന്താ ഇക്ക " "ഞാൻ ടേബിളിൽ വച്ച സാധനം നീ കണ്ടിരുന്നോ " "എന്ത് സാധനം " "നീ വാ അത് എവിടെ നോക്കാം " നമ്മളെ പിറകിൽ ഓള് വന്നു. ടേബിളിൽ പോയി നോക്കുന്നുണ്ട് പെണ്ണ് എന്താ ന്ന് " "എന്താ ഇക്ക ഇവിടെ വച്ചിരുന്നത് " "അത്...  ഇനി വേണ്ട " ഞങ്ങൾ രണ്ടാളും റൂമിലേക്ക് വന്നിട്ട് ഒരാള് ഇവിടുന്ന് പുറത്ത് ന്ന് പാളി നോക്കുന്നുണ്ട് ഹംന. ഞങ്ങൾക്ക് എന്താ പണി നോക്കാൻ ആയിരിക്കും. അതോണ്ട് ഓള് കേൾക്കാൻ വേണ്ടി നമ്മള് പെണ്ണിനോട്‌ കുറച്ചു സല്ലപിക്കാൻ വിചാരിച്ചു "നീ ഇവിടെ ഇരിക്ക് പെണ്ണെ. കുറച്ചു നേരം മിണ്ടിയോണ്ട് ഇരിക്കാം. ഇന്നലെ വെറുതെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാ ഞാൻ നിന്നെ മൈൻഡ് ചെയ്യാതിരുന്നത്. മറ്റന്നാൾ എക്സാം കഴിയുലെ എക്സാം കഴിഞ്ഞിട്ട് വേണം എന്റെ പെണ്ണിനെ കൊണ്ട് യാത്ര പോകാൻ... പൊളിക്കും " ഇതൊക്കെ കേട്ട് നമ്മളെ പെണ്ണ് നമ്മള് തന്നെയാണോ പറയുന്നത് എന്നാ സംശയത്തി ലാ "നീ എന്താ ഇങ്ങനെ നോക്കുന്നെ.... എനിക്ക് ചായ വേണം നീ കൊണ്ട് വരൂ " "ആ " എന്ന് പറഞ്ഞു ചിരിച്ചണ്ട് പെണ്ണ് പോയി " നമ്മള് താഴെക്ക് ഇറങ്ങി എല്ലാവരും അവിടെ ഉണ്ട് നമ്മള് സോഫ യിൽ പോയിരുന്നു. ഹംന നമ്മളെ നോക്കുന്നുണ്ട് നമ്മള് അത് കാണാത്ത മട്ടിൽ ഇരുന്നു. നമ്മളെ പെണ്ണ് ചായ കൊണ്ട് വരെനീ നമ്മളെ നോക്കി ഓള് ചായയും തന്നു അവളെ എന്റെ അടുത്ത് തന്നെ ഇരുന്നു. "ഇർഫു. കല്യാണം കഴിഞ്ഞിട്ട് 3 മാസം ആയല്ലോ ഇനി നമ്മളെ കുടുംബത്തിലെക്ക് പുതിയ ആള് വരാൻ ആയോ മോനെ " 💜💜💜💜💜💜💜💜💜💜 ഇക്ക അത് കേട്ട് നമ്മളെ ഇടം കണ്ണിട്ട് നോക്കി ഇളിച്ചണ്ട് അമ്മായിനെ   നോക്കി ചിരിച്ചു "വൈകാതെ വരും അമ്മായി " എന്ന് ഇക്ക നമ്മളെ നോക്കി പറഞ്ഞു നമ്മള് ഇക്കാനെ നോക്കാതെ താഴ്ത്ത് നോക്കി അപ്പോഴാണ് നമ്മള് ഹംന നെ നോക്കിയത് അവള് ഇക്കാനെ കടുപ്പിച്ചു ഒരു നോട്ടം നോക്കുന്നുണ്ട്. ഇക്ക ആണങ്കിൽ അത് പറഞ്ഞു നമ്മളെ നോക്കി ചിരിച്ചു. പുറത്തെക്ക് പോയി. ഹംന നമ്മളെ അടുത്ത് വന്നു അവൾ നമ്മളെ കൊണ്ട് റൂമിലെക്ക് കൊണ്ട് പോയി "ഇർഫുക്ക എങ്ങനെ പാവല്ലേ " "ഹാ " "കണ്ടാൽ തോന്നു ഒള്ളു ഒരു കലിപ്പനാ  കലിപ്പ് പറഞ്ഞ കട്ട കലിപ്പ് " "എനിക്ക് തോന്നിയില്ല " "വൈകാതെ അറിയും. ഇർഫുക്ക  എപ്പോഴും ജുമാന വഴക്ക് പറയുന്നത് ഇവിടെ വന്ന കേൾക്കാം. " "എന്നെ ചീത്ത പറയെ ഇല്ല. ഞാൻ പോട്ടെ നാളെ എക്സാം ഉണ്ട് " "ഹാ പോയിക്കോ സൂക്ഷിച്ചോണ്ടി " നമ്മള് ഓള് പറയുന്നത് അങ്ങനെ വിശ്വസിചില്ല. ഇക്ക ദേഷ്യം പിടിച്ചാൽ അങ്ങ് ഇറങ്ങി പോകലാ അല്ലേൽ മൈൻഡ് ചെയ്യാതെ നിക്കും. എന്നോട് വന്നു ചുടാവുക ഇല്ല. ഞാൻ ഇപ്പോൾ അതല്ല ചിന്തിക്കുന്നത് ഈ ഇക്കാക് എന്ത് പറ്റി ആകെ change ആയ മാതിരി. Food കഴിക്കാൻ നേരം ഇക്ക വന്നു. അല്ലെങ്കിൽ കുറച്ചു നേരത്തെ വരുന്ന ആളാ Food കഴിക്കുബോൾ ഹംന ഉണ്ടാക്കുന്ന food നെ പറ്റി പറയുന്നുണ്ട് അമ്മായി but നമ്മളെ ചെക്കൻ നമ്മളെ തിന്നാൻ സമ്മതിക്കാതെ നമ്മളെ മേല് തൊട്ട് കളിക്ക  നമ്മള് എപ്പോഴും പാവം അല്ലാത്തത് കൊണ്ട് നമ്മള് ഇക്കാന്റെ കാലിലു നമ്മളെ കാല് വച്ചു ഒന്ന് അമർത്തി എന്നിട്ട് ഇക്കാക് ഇളിച്ചു കൊടുത്തപ്പോൾ ഇക്ക നമ്മക്ക് ചിരിച്ചു തന്നു പകരം വിട്ടില്ല. Food കഴിക്കൽ ഒക്കെ കഴിഞ്ഞു. ഞങ്ങൾ എല്ലാവരും സോഫയിൽ ഇരുന്നു വർത്താനം പറയുമ്പോഴാ ഇക്ക വന്നു പറഞ്ഞത് "ഫിദ അനക് നാളെ എക്സാം ഇല്ലേ എന്ന്. " "ആ ഉണ്ട് " "എന്നാ വന്നു പഠിക്ക് " നമ്മക്ക് പഠിക്കാൻ ഒന്ന് ആവൂലാ  പോയി കിടക്കാം വച്ചു റൂമിൽ ചെന്നപ്പോൾ ഇക്ക ഉണ്ട് നമ്മളെ book പിടിച്ചു ഇരിക്കുന്നത് "എക്സാം പാസ്സ് ആവണ്ടെ വന്നു രണ്ട് അക്ഷരം പഠിച്ചോ " "ഞാൻ ബുജി അല്ലെ ഇക്ക പിന്നെ എന്തിനാ പഠിക്കുന്നത് " "അത് പറഞ്ഞു ഇരുന്നോ  " "ഇക്ക സമയം കുറെ ആയില്ലേ ഇനി രാവിലെ ഇരുന്നു പഠിക്കാം " "എന്നാ കിടന്നോ " കിടക്കാൻ നേരം ഹംന നമ്മളെ റൂമിലേക്കു വന്നു ഇക്ക ഓളെ കണ്ടതും വേഗം ബാത്‌റൂമിൽ പോയി. "കിടക്കണോ ഇത്ത " "ഹാ. രാവിലെ പഠിക്കാ വിചാരിച്ചു " "ഇന്ന് എന്റെ അടുത്ത് കിടക്കുന്നുണ്ടോ " "അത് പിന്നെ ഇക്കനോട് ചോദിക്കട്ടെ " "ഇർഫുക്ക സമ്മതിക്കും നമ്മക്ക് കഥ പറഞ്ഞു കിടക്കാം " "ഹ " ഇത് കേട്ട് നമ്മളെ ചെക്കൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി നമ്മളോട് ചൂടാകാ "നിന്നോട് അല്ലെ പെണ്ണെ ബുക്ക്‌ എടുത്തു വായിക്കാൻ പറഞ്ഞത് " "അവള് കിടക്കാൻ എന്ന് പറഞ്ഞു. ഓള് ഇന്ന് എന്റെ കൂടെ കിടന്നോട്ടെ  "(ഹംന ) "ആ... best ഓള് ഇന്ന് ഒന്നും പഠിച്ചില്ല. ബുക്ക്‌ എടുത്തു ഇപ്പോൾ വായിചോട്ടെ.. എക്സാം ആണെന്ന് ഒരു ബോധം ഇല്ല ഓൾക്..ഓള് കിടക്കാൻ ഒന്നൂല്യ " "എന്നാ ഫിദ ഞാൻ പോയി " ഇക്ക ഇത് വരെ നമ്മളോട് കിടക്കാൻ പറഞ്ഞിട്ട് ഇപ്പോൾ പറയാം പഠിക്കാൻ ഇത് എവിടെത്തെ വർത്താനം ആണ്. ഓള് പോയതും ഇക്ക വാതിൽ അടച്ചു. നമ്മളെ അടുത്ത് വന്നിട്ട് പറയുന്ന കേട്ട് ഇക്കാക്ക് ഓന്ത്  സ്വാഭാവം ആണെന്ന് തോന്നി പോയി "നിനക്ക് ആവൂല്ലേൽ രാവിലെ വായിക്കാം കിടന്നോ " "ആ " ഇക്ക നമ്മളെ അടുത്ത് കിടന്നിട്ട് നമ്മളെ നോക്കി നിക്ക...... ആ സമയത്ത് എന്താലും തന്നുടെ .. ചോദിച്ചാൽ മാത്രേ കിട്ടു ഒള്ളു കിസ്സ് ഒക്കെ വേണേൽ തന്നോട്ടെ എങ്ങനെ ആയാലും നോക്കി നിക്കല്ലേ ആ ടൈപിക് ഗെയിം കളിക്കാം "ഇക്ക നമ്മക്ക് ഗെയിം കളിക്കാം " നമ്മള് അത് പറഞ്ഞാൽ നമ്മള് പ്രതീക്ഷിക്കുന്ന വാക്ക് ഇക്ക പറയാതെ  കളിക്കാ എന്ന് പറഞ്ഞു "ഗെയിം  ഇക്ക എന്നെ ഇങ്ങനെ നോക്കുന്നില്ല. അത് പോലെ ഞാനും ഇങ്ങളെ കണ്ണിലേക്കു നോക്കും ആരാണ് കൂടുതൽ നേരം നോക്കി നിക്കുക അവർ ജയിക്കും " "സമ്മാനം ഉണ്ടാകോ " "ജയിച്ച ആരാണോ അവർ സമ്മാനം കൊടുക്ക" അങ്ങനെ ഞങ്ങൾ രണ്ടാളും കണ്ണും കണ്ണും നോക്കി അങ്ങനെ കിടന്നു. ഇക്ക നമ്മളെ നോക്കുന്നത് കണ്ട് നമ്മക്ക് എന്തോ ആകുന്ന പോലെ തോന്ന അതോണ്ട് നമ്മള് നോട്ടം തെറ്റിച്ചു. ഇക്ക ജയിച്ചു ചെയ്തു. "ഞാൻ സമ്മാനം തരാം നീ വാങ്ങുലെ . കണ്ണ് പൂട്ട്. " നമ്മള് കിസ്സ് പ്രതീക്ഷിച്ചത് but നമ്മക്ക് തന്നത് ഒരു ചെറിയ പെട്ടി ആയിരുന്നു. കണ്ണ് തുറന്ന് നോക്കിയപ്പോൾ ഫോൺ. 'Phone നല്ല രീതിയിൽ ഉപോയഗിച്ച മതി ട്ടോ പെണ്ണെ " "മ്മ്. ഇത് എപ്പോൾ വാങ്ങിയതാ " "ഇന്നലെ കൊണ്ട് വന്നിനു ഞാൻ ഇന്നലെ അത് കണ്ടപ്പോൾ തരണ്ട വിചാരിച്ചു" "ഇനി കിടന്നോ നാളെ നോക്കാം ഫോൺ " "ആ " "ഇനി എന്താലും വേണോ സമ്മാനം ആയിട്ട് " "ഇനിയും ഉണ്ടോ " "ഉണ്ടല്ലോ " എന്ന് പറഞ്ഞു ഇക്ക വന്നു നമ്മളെ നെറ്റിയിൽ ചുംബനം കൊണ്ട് മൂടി "നിന്റെ ബുക്കിൽ ഞാൻ കണ്ടു നീ എഴുതിയത്.. 'ഏത് പെണ്ണിനും ആഗ്രഹം അവന്റെ ചെക്കന്റെ മാറോട് ചേർത്ത് കിടക്കാൻ ആണെന്ന് " "നീ കിടന്നോട്ടോ... no problem " നമ്മള് ഇക്കാന്റെ നെഞ്ചിൽ മുഖം വെച്ച് കിടന്നു. ഇക്ക ജുമാന നെ പറ്റി പറയാൻ തുടങ്ങി. അവൾ  എങ്ങനെ ആയിരുന്നു എന്ന്... (തുടരും )♥️plz കമെന്റ് ♥️ ഹായ് നമ്മക്ക് ലെങ്ത് കൂട്ടി എഴുതാൻ നമ്മക്ക് കഴിയില്ല. "മുബഷിറ mskh" നെ ഒക്കെ സമ്മതിക്കണം. ഈ പാർട്ട്‌ കൊളമായിണ് എന്നാലും ഇങ്ങള് സഹിക്കി.
1.3k കണ്ടവര്‍
6 മണിക്കൂർ
#

📔 കഥ

*ഐഷ എന്ന ഭ്രാന്തി പെണ്ണ്* @mubi PART-3 " മോളെ... ഐഷു മോളെ.... ഒന്ന് ഇങ്ങോട്ട് വന്നേ.. " "ആഹ്.. എന്താ ഹസ്സൻക്ക.. ഇങ്ങള് കിതക്കുന്നെ . ഇങ്ങോട്ട് കയറി ഇരിക്കി..." "വേണ്ട മോളെ.. ഞാൻ മോളോട് ഒരു കാര്യം പറയന് വേണ്ടി വന്നതാ.. മോളെ.... അത് പിന്നെ.. " "എന്താ ഇക്ക എന്താന്ന് വെച്ചാൽ പറയ്... ഇങ്ങനെ ബേജാറാക്കല്ലേ.. " "അതുപിന്നെ മോൾടെ ഉപ്പച്ചിക്ക് ചെറിയൊരു നെഞ്ച് വേദന... വഴീൽ കണ്ടതാ... കണ്ണന്റെ ഓട്ടോയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടോയി.. മോള് ബേജാറാവണ്ട.. ഗ്യാസിന്റെ പ്രശ്നം ആവും... " "ഹസ്സൻക്ക എന്താ പറഞ്ഞെ.. എന്റെ ഉപ്പച്ചിക്ക്... "പൊട്ടിക്കരഞ്ഞു കൊണ്ടവൾ പറഞ്ഞു... പുറത്തിന് സംസാരം കേട്ട് ഉമ്മച്ചി അവിടെ എത്തിയിരുന്നു.. ഹസ്സൻക്കടെ സംസാരം കേട്ട് മറിയുമ്മക്ക് തലകറങ്ങുന്നത് പോലെ തോന്നി.... "മോളെ... ഉപ്പച്ചിക്ക് എന്താ പറ്റി... യെ... "മുഴുവൻ പറയാൻ പറ്റാതെ ഉമ്മച്ചി തറയിലേക്ക് വീണു.. "ഉമ്മച്ചിയെ എഴുന്നേൽക്കുമ്മച്ചിയെ.. ഉപ്പച്ചിക്ക് ഒന്നുല്ല... " "മോളെ.. മോള് പോയി കുറച്ച് വെള്ളം എടുത്തിട്ട് വാ.. മോൾടെ ഉമ്മച്ചിക്ക് ഒന്നുല്ല.. " ഹസ്സൻക്ക പറഞ്ഞത് കേട്ട് ഐഷ വേഗം വെള്ളം കൊണ്ട് വന്നു.. ഉമ്മച്ചീടെ മുഖത്തു വെള്ളം കുടഞ്ഞു കൊടുത്തു.. മറിയുമ്മ പതുക്കെ കണ്ണ് തുറന്നു... ഐഷയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു . " ഉമ്മച്ചിയെ ഉപ്പച്ചിക്ക് ഒന്നുല്ല.. വാ നമുക്ക് ആശുപത്രിയിലേക്ക് പോകാം.. " ഐഷയും ഉമ്മയും പെട്ടെന്ന് ഒരു ഓട്ടോ പിടിച്ചു ആശുപത്രിയിൽ എത്തി.. അവർ പേടിച്ചത്ര ബുദ്ദിമുട്ട് ഒന്നും സൈതലവിയിൽ കാണാനില്ലയിരുന്നു..... "ഉപ്പച്ചി.. നിങ്ങളോട് ആരാ രാവിലെ തന്നെ തൊടിയിലേക്ക് ഇറങ്ങാൻ പറഞ്ഞെ... കുറെ നടന്നിട്ടല്ലേ ഇങ്ങനൊക്കെ.. കണ്ണ് നിറച്ചോട് ഐഷ ഉപ്പാനോട് ദേഷ്യപ്പെട്ടു.. " അത് കണ്ടോണ്ട് ഡോക്ടർ അകത്തേക്ക് വന്നു. "ആരാ സൈതലവി ഇത്... മകളാണോ ആള് നല്ല ചൂടിലാണല്ലോ... " "എന്റെ മോളാ ഡോക്ടറെ... ഐഷ. ഞാൻ രാവിലെ തൊടിയിലേക്ക് നടക്കാൻ ഇറങ്ങിലെ, അതിന്റെ ദേഷ്യം കാണിക്കണത...അത്കൊണ്ട ഇങ്ങനെ വന്നേ എന്ന അവൾ പറയുന്നേ... ഞങ്ങൾക്ക് ഒരു മുള്ള് തറക്കണത് പോലും അവൾക്ക് സഹിക്കൂല .... "പറഞ്ഞു തീരുമ്പോഴേക്കും ഉപ്പച്ചീടെ ശബ്ദം ഇടരുന്നത് ഐഷ കണ്ടു.. "ആഹ്.. അപ്പോ ഐഷ ഉപ്പാക്ക് വല്യ കുഴപ്പൊന്നുല്ല... ചെറിയൊരു നെഞ്ച് വേദന.... എന്നാലും അധികം ഭാരമുള്ള ജോലിയൊന്നും ചെയ്യണ്ട... വീണ്ടും ഒരു വേദന വന്നാൽ അത് കുറച്ചു പ്രശ്നം ആവും.. ഐഷ താൻ ഇങ്ങനെ ടെൻഷൻ ആവുന്നു വേണ്ട.. ഞാൻ സൂക്ഷിക്കാൻ വേണ്ടി പറഞ്ഞൂന്നേ ഉള്ളൂ.. Ok.." "ഉം... ശരി ഡോക്ടർ ഞങ്ങൾ സൂക്ഷിച്ചോളാം.." " അല്ല മറിയു നീ എന്താ കണ്ണ് നിറച്ചു നിൽക്കുന്നെ.. എനിക്ക് ഒന്നും ഇല്ലന്ന് ഡോക്ടർ പറഞ്ഞതല്ലേ... അല്ലെ മോളെ.. " "അതെ ഉമ്മച്ചി... ഞങ്ങടെ ഉപ്പച്ചിക്ക് ഒന്നുല്ല.. കണ്ടില്ലേ ചുള്ളൻ ആയി ഇരിക്കുന്നത്... "ഉപ്പാടെ കവിളിൽ വലിച്ചു കൊണ്ട് ഐഷ ചിരിച്ചു.. "ഡീ... ഡീ.... " "ആഹാ എല്ലാരും happy ആയല്ലോ.. അപ്പൊ ഇനി വീട്ടിൽ പോയി റസ്റ്റ്‌ എടുക്കണം കേട്ടല്ലോ.. ഐഷ മോളെ ഉപ്പച്ചിക്ക് മരുന്ന്ക്കെ കൃത്യായി കൊടുക്കണം കേട്ടോ... എന്ന മരുന്ന് കഴിഞ്ഞിട്ട് എന്നെ വന്നോന്നു കാണണം കേട്ടോ.. " "ശരി ഡോക്ടർ.. ഞാൻ ശ്രദ്ദിച്ചോളാം.. " ഞങ്ങൾ ഉപ്പച്ചിയെയും കൊണ്ട് വീട്ടിലേക്കു പോയി... ആശുപത്രിയിലേക് പോകുമ്പോൾ നല്ല ടെൻഷൻ ആയിരുന്നു.. ഉപ്പച്ചിയെ നേരിട്ട് കണ്ടപ്പോൾ പാതി ജീവൻ തിരിച്ചു കിട്ടിയ ഫീൽ ആയിരുന്നു.. എന്നാലും ഡോക്ടർ അങ്ങനൊക്കെ പറഞ്ഞത് കൊണ്ട് ചെറിയ ടെൻഷൻ ഒക്കെ ഉണ്ട്.. പിന്നെ എല്ലാം പടച്ചവൻ വിധിച്ച പോലല്ലേ... അങ്ങനെ സമാധാനിക്കാം അല്ലെ... ****************************** "സാഹി...സാഹി...എഴുനേൽക്കുന്നില്ലേ നീ... രാത്രി മുഴുവൻ എഴുതും വായനയും ആയി ഇരിക്കും.. രാവിലെ ഹോസ്പിറ്റലിൽ പോകേണ്ടത..അങ്ങനൊരു ചിന്ത വേണ്ടേ. അതെങ്ങനെയാ എണീറ്റാൽ പിന്നെ ഒരോട്ടം അല്ലെ... ചായ പോലും നേരാംവണ്ണം കുടിക്കൂല.. " "എന്റെ പൊന്നുമ്മി രാവിലെതന്നെ ഇങ്ങനെ പറഞ്ഞു എന്നെ നാറ്റിക്കല്ലേ.. ഒന്നൂല്ലേലും നിങ്ങളെ ഒറ്റ മോനല്ലേ ഞാൻ.. ആ ഒരു ഇത് കാണിച്ചൂടെ.... " "ടാ.. ടാ.. അധികം പ്രസംഗിക്കാതെ പോയി ഫ്രഷായി വാ... ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാതെ ഞാൻ വിടൂല... ആകെ ഒരുത്തന ഉള്ളെ.. അവന് ഞാൻ ഉണ്ടാക്കുന്നത് കഴിക്കാൻ ഒന്നും നേരവുമില്ല.. പിന്നെ ആർക്ക്വേണ്ടിയാ ഞാൻ ഉണ്ടാക്കുന്നെ... " " എന്റെ ഉമ്മി.. ഇങ്ങള് ഇങ്ങനെ സെന്റി ആവില്ലേ... ഉമ്മാടെ കൂടെ ഫുഡ്‌ കഴിച്ചിട്ടേ ഞാൻ പൊന്നുള്ളൂ... പോരെ... എന്ന എന്റെ സൽമാബി ഒന്ന് ചിരിച്ചേ.. എന്റെ ഉമ്മി എന്നും ഇങ്ങനെ സന്തോഷായി ഇരുന്ന മതി.. അതുമതി ഈ സാഹിക്ക്.. എന്റെ ഉമ്മി ആരുടെ മുന്നിലും തല കുനിക്കരുത്... " അധികം പറയാൻ നിക്കാതെ സാഹിർ ബാത്റൂമിലേക്ക് കേറി.. ഇനി പറഞ്ഞാൽ ഉമ്മാടെ കണ്ണീർ കാണേണ്ടി വരും.. അത് ഈ സാഹിക്ക് താങ്ങാൻ പറ്റൂല... "അല്ല നിങ്ങൾക്ക് എന്നെ മനസ്സിലായ... ഞാനാ നിങ്ങടെയൊക്കെ ഡോക്ടർ' സാഹിർ മുഹമ്മദ്‌ '..അറിയാല്ലോല്ലേ... വല്യ കുടുംബം എന്ന് പറയാൻ മാത്രം ഒന്നുല്ല.. ഞാനും എന്റെ ഉമ്മിയും.. ഉമ്മി ഞമ്മടെ മുത്ത് സൽമാബി.. ഞാൻ ഇവിടുത്തെ പ്രശസ്തനായ മനോരോഗ വിദഗ്ദ്ധൻ ആണ് ട്ടോ... പിന്നെ നമ്മടെ ഏറ്റവും വലിയ ഹോബീസ് ആണ് എഴുത്തും, വായനയും...അത് കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ.. ഞാൻ ഈ ഡോക്ടർ ആവണം എന്ന് ഏറെ ആഗ്രഹിച്ചത് എന്റെ ബാപ്പയാ.. അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ ബാപ്പ റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി.. റബ്ബിന്റെ അടുത്തേക്ക് പറഞ്ഞയച്ചത എന്റെ ബാപ്പാനെ അയാൾ...മൂസഹാജി...'ചെകുത്താൻ 'എന്ന അയാളെ ആൾക്കാർ പറയാറ്... സ്വന്തം മക്കടെ മനസ്സിൽ പോലും പകയും വിഷവും കുത്തി വെച്ച് വളർത്തുന്ന ഒരു ആഭാസൻ.. " "സാഹി... സാഹി.. നീ എന്തെടുക്കുവാ.. " "യാ റബ്ബി.. ഉമ്മി... നിങ്ങളോട് കഥ പറഞ്ഞിരുന്നു എന്റെ നേരം പോയി തോന്നും.... ബാക്കി കഥ വഴിയേ പറയാട്ടോ... ഇപ്പൊ ഉമ്മിടെ കൂടെ പോയി ഫുഡ്‌ കഴിക്കട്ടെ.. അപ്പൊ റ്റാ.... റ്റാ " (തുടരും ) (കുറെ തെറ്റുകൾ ഉണ്ടാവും.. നിങ്ങൾ തിരുത്തി വായിക്കണം കേട്ടോ... എന്തൊക്കെയോ എഴുതി കൂട്ടീട്ട് ഉണ്ട്.... എന്നെ സ്നേഹിക്കണ സപ്പോർട്ട് ചെയ്യണ എല്ലാർക്കും ഒത്തിരി സ്നേഹം അറിയിക്കുന്നു... ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു... ഇൻശാഅല്ലാഹ്‌ നെക്സ്റ്റ് പാർട്ടുമായി ഉടനെ വരാട്ടോ.. ) ✍ Mubi
904 കണ്ടവര്‍
6 മണിക്കൂർ
#

📔 കഥ

*ഐഷ എന്ന ഭ്രാന്തി പെണ്ണ്* @mubi PART-3 " മോളെ... ഐഷു മോളെ.... ഒന്ന് ഇങ്ങോട്ട് വന്നേ.. " "ആഹ്.. എന്താ ഹസ്സൻക്ക.. ഇങ്ങള് കിതക്കുന്നെ . ഇങ്ങോട്ട് കയറി ഇരിക്കി..." "വേണ്ട മോളെ.. ഞാൻ മോളോട് ഒരു കാര്യം പറയന് വേണ്ടി വന്നതാ.. മോളെ.... അത് പിന്നെ.. " "എന്താ ഇക്ക എന്താന്ന് വെച്ചാൽ പറയ്... ഇങ്ങനെ ബേജാറാക്കല്ലേ.. " "അതുപിന്നെ മോൾടെ ഉപ്പച്ചിക്ക് ചെറിയൊരു നെഞ്ച് വേദന... വഴീൽ കണ്ടതാ... കണ്ണന്റെ ഓട്ടോയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടോയി.. മോള് ബേജാറാവണ്ട.. ഗ്യാസിന്റെ പ്രശ്നം ആവും... " "ഹസ്സൻക്ക എന്താ പറഞ്ഞെ.. എന്റെ ഉപ്പച്ചിക്ക്... "പൊട്ടിക്കരഞ്ഞു കൊണ്ടവൾ പറഞ്ഞു... പുറത്തിന് സംസാരം കേട്ട് ഉമ്മച്ചി അവിടെ എത്തിയിരുന്നു.. ഹസ്സൻക്കടെ സംസാരം കേട്ട് മറിയുമ്മക്ക് തലകറങ്ങുന്നത് പോലെ തോന്നി.... "മോളെ... ഉപ്പച്ചിക്ക് എന്താ പറ്റി... യെ... "മുഴുവൻ പറയാൻ പറ്റാതെ ഉമ്മച്ചി തറയിലേക്ക് വീണു.. "ഉമ്മച്ചിയെ എഴുന്നേൽക്കുമ്മച്ചിയെ.. ഉപ്പച്ചിക്ക് ഒന്നുല്ല... " "മോളെ.. മോള് പോയി കുറച്ച് വെള്ളം എടുത്തിട്ട് വാ.. മോൾടെ ഉമ്മച്ചിക്ക് ഒന്നുല്ല.. " ഹസ്സൻക്ക പറഞ്ഞത് കേട്ട് ഐഷ വേഗം വെള്ളം കൊണ്ട് വന്നു.. ഉമ്മച്ചീടെ മുഖത്തു വെള്ളം കുടഞ്ഞു കൊടുത്തു.. മറിയുമ്മ പതുക്കെ കണ്ണ് തുറന്നു... ഐഷയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു . " ഉമ്മച്ചിയെ ഉപ്പച്ചിക്ക് ഒന്നുല്ല.. വാ നമുക്ക് ആശുപത്രിയിലേക്ക് പോകാം.. " ഐഷയും ഉമ്മയും പെട്ടെന്ന് ഒരു ഓട്ടോ പിടിച്ചു ആശുപത്രിയിൽ എത്തി.. അവർ പേടിച്ചത്ര ബുദ്ദിമുട്ട് ഒന്നും സൈതലവിയിൽ കാണാനില്ലയിരുന്നു..... "ഉപ്പച്ചി.. നിങ്ങളോട് ആരാ രാവിലെ തന്നെ തൊടിയിലേക്ക് ഇറങ്ങാൻ പറഞ്ഞെ... കുറെ നടന്നിട്ടല്ലേ ഇങ്ങനൊക്കെ.. കണ്ണ് നിറച്ചോട് ഐഷ ഉപ്പാനോട് ദേഷ്യപ്പെട്ടു.. " അത് കണ്ടോണ്ട് ഡോക്ടർ അകത്തേക്ക് വന്നു. "ആരാ സൈതലവി ഇത്... മകളാണോ ആള് നല്ല ചൂടിലാണല്ലോ... " "എന്റെ മോളാ ഡോക്ടറെ... ഐഷ. ഞാൻ രാവിലെ തൊടിയിലേക്ക് നടക്കാൻ ഇറങ്ങിലെ, അതിന്റെ ദേഷ്യം കാണിക്കണത...അത്കൊണ്ട ഇങ്ങനെ വന്നേ എന്ന അവൾ പറയുന്നേ... ഞങ്ങൾക്ക് ഒരു മുള്ള് തറക്കണത് പോലും അവൾക്ക് സഹിക്കൂല .... "പറഞ്ഞു തീരുമ്പോഴേക്കും ഉപ്പച്ചീടെ ശബ്ദം ഇടരുന്നത് ഐഷ കണ്ടു.. "ആഹ്.. അപ്പോ ഐഷ ഉപ്പാക്ക് വല്യ കുഴപ്പൊന്നുല്ല... ചെറിയൊരു നെഞ്ച് വേദന.... എന്നാലും അധികം ഭാരമുള്ള ജോലിയൊന്നും ചെയ്യണ്ട... വീണ്ടും ഒരു വേദന വന്നാൽ അത് കുറച്ചു പ്രശ്നം ആവും.. ഐഷ താൻ ഇങ്ങനെ ടെൻഷൻ ആവുന്നു വേണ്ട.. ഞാൻ സൂക്ഷിക്കാൻ വേണ്ടി പറഞ്ഞൂന്നേ ഉള്ളൂ.. Ok.." "ഉം... ശരി ഡോക്ടർ ഞങ്ങൾ സൂക്ഷിച്ചോളാം.." " അല്ല മറിയു നീ എന്താ കണ്ണ് നിറച്ചു നിൽക്കുന്നെ.. എനിക്ക് ഒന്നും ഇല്ലന്ന് ഡോക്ടർ പറഞ്ഞതല്ലേ... അല്ലെ മോളെ.. " "അതെ ഉമ്മച്ചി... ഞങ്ങടെ ഉപ്പച്ചിക്ക് ഒന്നുല്ല.. കണ്ടില്ലേ ചുള്ളൻ ആയി ഇരിക്കുന്നത്... "ഉപ്പാടെ കവിളിൽ വലിച്ചു കൊണ്ട് ഐഷ ചിരിച്ചു.. "ഡീ... ഡീ.... " "ആഹാ എല്ലാരും happy ആയല്ലോ.. അപ്പൊ ഇനി വീട്ടിൽ പോയി റസ്റ്റ്‌ എടുക്കണം കേട്ടല്ലോ.. ഐഷ മോളെ ഉപ്പച്ചിക്ക് മരുന്ന്ക്കെ കൃത്യായി കൊടുക്കണം കേട്ടോ... എന്ന മരുന്ന് കഴിഞ്ഞിട്ട് എന്നെ വന്നോന്നു കാണണം കേട്ടോ.. " "ശരി ഡോക്ടർ.. ഞാൻ ശ്രദ്ദിച്ചോളാം.. " ഞങ്ങൾ ഉപ്പച്ചിയെയും കൊണ്ട് വീട്ടിലേക്കു പോയി... ആശുപത്രിയിലേക് പോകുമ്പോൾ നല്ല ടെൻഷൻ ആയിരുന്നു.. ഉപ്പച്ചിയെ നേരിട്ട് കണ്ടപ്പോൾ പാതി ജീവൻ തിരിച്ചു കിട്ടിയ ഫീൽ ആയിരുന്നു.. എന്നാലും ഡോക്ടർ അങ്ങനൊക്കെ പറഞ്ഞത് കൊണ്ട് ചെറിയ ടെൻഷൻ ഒക്കെ ഉണ്ട്.. പിന്നെ എല്ലാം പടച്ചവൻ വിധിച്ച പോലല്ലേ... അങ്ങനെ സമാധാനിക്കാം അല്ലെ... ****************************** "സാഹി...സാഹി...എഴുനേൽക്കുന്നില്ലേ നീ... രാത്രി മുഴുവൻ എഴുതും വായനയും ആയി ഇരിക്കും.. രാവിലെ ഹോസ്പിറ്റലിൽ പോകേണ്ടത..അങ്ങനൊരു ചിന്ത വേണ്ടേ. അതെങ്ങനെയാ എണീറ്റാൽ പിന്നെ ഒരോട്ടം അല്ലെ... ചായ പോലും നേരാംവണ്ണം കുടിക്കൂല.. " "എന്റെ പൊന്നുമ്മി രാവിലെതന്നെ ഇങ്ങനെ പറഞ്ഞു എന്നെ നാറ്റിക്കല്ലേ.. ഒന്നൂല്ലേലും നിങ്ങളെ ഒറ്റ മോനല്ലേ ഞാൻ.. ആ ഒരു ഇത് കാണിച്ചൂടെ.... " "ടാ.. ടാ.. അധികം പ്രസംഗിക്കാതെ പോയി ഫ്രഷായി വാ... ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാതെ ഞാൻ വിടൂല... ആകെ ഒരുത്തന ഉള്ളെ.. അവന് ഞാൻ ഉണ്ടാക്കുന്നത് കഴിക്കാൻ ഒന്നും നേരവുമില്ല.. പിന്നെ ആർക്ക്വേണ്ടിയാ ഞാൻ ഉണ്ടാക്കുന്നെ... " " എന്റെ ഉമ്മി.. ഇങ്ങള് ഇങ്ങനെ സെന്റി ആവില്ലേ... ഉമ്മാടെ കൂടെ ഫുഡ്‌ കഴിച്ചിട്ടേ ഞാൻ പൊന്നുള്ളൂ... പോരെ... എന്ന എന്റെ സൽമാബി ഒന്ന് ചിരിച്ചേ.. എന്റെ ഉമ്മി എന്നും ഇങ്ങനെ സന്തോഷായി ഇരുന്ന മതി.. അതുമതി ഈ സാഹിക്ക്.. എന്റെ ഉമ്മി ആരുടെ മുന്നിലും തല കുനിക്കരുത്... " അധികം പറയാൻ നിക്കാതെ സാഹിർ ബാത്റൂമിലേക്ക് കേറി.. ഇനി പറഞ്ഞാൽ ഉമ്മാടെ കണ്ണീർ കാണേണ്ടി വരും.. അത് ഈ സാഹിക്ക് താങ്ങാൻ പറ്റൂല... "അല്ല നിങ്ങൾക്ക് എന്നെ മനസ്സിലായ... ഞാനാ നിങ്ങടെയൊക്കെ ഡോക്ടർ' സാഹിർ മുഹമ്മദ്‌ '..അറിയാല്ലോല്ലേ... വല്യ കുടുംബം എന്ന് പറയാൻ മാത്രം ഒന്നുല്ല.. ഞാനും എന്റെ ഉമ്മിയും.. ഉമ്മി ഞമ്മടെ മുത്ത് സൽമാബി.. ഞാൻ ഇവിടുത്തെ പ്രശസ്തനായ മനോരോഗ വിദഗ്ദ്ധൻ ആണ് ട്ടോ... പിന്നെ നമ്മടെ ഏറ്റവും വലിയ ഹോബീസ് ആണ് എഴുത്തും, വായനയും...അത് കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ.. ഞാൻ ഈ ഡോക്ടർ ആവണം എന്ന് ഏറെ ആഗ്രഹിച്ചത് എന്റെ ബാപ്പയാ.. അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ ബാപ്പ റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി.. റബ്ബിന്റെ അടുത്തേക്ക് പറഞ്ഞയച്ചത എന്റെ ബാപ്പാനെ അയാൾ...മൂസഹാജി...'ചെകുത്താൻ 'എന്ന അയാളെ ആൾക്കാർ പറയാറ്... സ്വന്തം മക്കടെ മനസ്സിൽ പോലും പകയും വിഷവും കുത്തി വെച്ച് വളർത്തുന്ന ഒരു ആഭാസൻ.. " "സാഹി... സാഹി.. നീ എന്തെടുക്കുവാ.. " "യാ റബ്ബി.. ഉമ്മി... നിങ്ങളോട് കഥ പറഞ്ഞിരുന്നു എന്റെ നേരം പോയി തോന്നും.... ബാക്കി കഥ വഴിയേ പറയാട്ടോ... ഇപ്പൊ ഉമ്മിടെ കൂടെ പോയി ഫുഡ്‌ കഴിക്കട്ടെ.. അപ്പൊ റ്റാ.... റ്റാ " (തുടരും ) (കുറെ തെറ്റുകൾ ഉണ്ടാവും.. നിങ്ങൾ തിരുത്തി വായിക്കണം കേട്ടോ... എന്തൊക്കെയോ എഴുതി കൂട്ടീട്ട് ഉണ്ട്.... എന്നെ സ്നേഹിക്കണ സപ്പോർട്ട് ചെയ്യണ എല്ലാർക്കും ഒത്തിരി സ്നേഹം അറിയിക്കുന്നു... ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു... ഇൻശാഅല്ലാഹ്‌ നെക്സ്റ്റ് പാർട്ടുമായി ഉടനെ വരാട്ടോ.. ) ✍ Mubi
1.1k കണ്ടവര്‍
6 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം