@kissakaludethazhvara
@kissakaludethazhvara

📓📄കിസ്സകളുടെ കൂട്ടുകാരൻ📄📓

<TH€_£RA_OF_D¡FF£R€NT_WR!T!NG$> For More Stories 📲 +91 7034082464

#

📔 കഥ

💘ജിന്നയുടെ ജിനൂൻ💘 (College based love story) ഭാഗം-6 "ആ പിന്നൊരു കാര്യം.. കോളേജ് എന്ന് പറഞ്ഞപോയ എനിക്ക് ഓർമവന്നത്..ആരാ ശെരിക്കും ഈ sbk....? എന്റെ ചോദ്യം കേട്ടതും ജിനൂന്റെ മുഖം വല്ലാണ്ട് മാറിയിരുന്നു.... "എന്തിനാ നീ sbk യെ കുറിച്ചറിയുന്നത്..." "ആവിശ്യമുണ്ട് പറ..." "എന്തിനാ ആ ഫ്രോഡിനെ കുറിച്ചറിയുന്നത് എന്ന് പറ..." "ഫ്രോഡോ....മനസ്സിലായില്ല...." "എന്തിനാണെന്ന് പറ... എന്നിട്ട് ബാക്കി പറയാം...." "ആ തെണ്ടിക്ക് എന്നെ ഇഷ്ട്ടമാണ് പോലും... ഞാൻ ഇന്നേ വരെ ആ സാധനത്തിനെ നേരിൽ കണ്ടിട്ട് പോലുമില്ല...." "എന്നാ നേരിൽ കാണാത്തത് തന്നെയാണ് നല്ലതും...." "അതെന്താ..." സംശയത്തിന്റെ നിഴലിൽ ഞാൻ വീണ്ടും ചോദിച്ചു ... "ഭൂലോക ഫ്രോഡ് ആണ് അവൻ...കള്ള് പെണ്ണ് കഞ്ചാവ് എന്നീ തുടങ്ങിയ എല്ലാവിധ അനാവശ്യങ്ങൾക്കും അവൻ മുന്നിൽ തന്നെ ഉണ്ടാവും.. എന്ത് അലമ്പ് കാണിച്ചാലും നമ്മുടെ കോളേജ് അതിനെതിരെ വേണ്ടനടപടി എടുക്കൂല..." "അതെന്താ...." "അത്ര വലിയ കൊമ്പത്തെ ചെക്കനാണ് അവൻ....." "ഓ... അപ്പൊ അവന്റെ ശരിക്കുള്ള പെരെന്താ...." "സബാൻ ബിശ്‌രി(SB)എന്നാണ് ശെരിക്കുള്ള പേര്...പിന്നെ ചെല്ലപ്പേരാണ് കുഞ്ഞു(k)അങ്ങനെ എല്ലാം ചേർത്ത് വിളിച്ചു വിളിച്ചു നാട്ടിലും കോളേജിലുമെല്ലാം sbk എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി... " "പേരൊക്കെ കൊള്ളാം പക്ഷെ എനിക്കൊരു ഡൌട്ട്... അവന്റെ ഇത്രയേറെ ഡീറ്റെയിൽസ് മാഷിനെങ്ങനെ അറിയാം..." എന്റെ ഈ ചോദ്യം കേട്ടപ്പോൾ തന്നെ ജിനൂൻ തപ്പിത്തടയാൻ തുടങ്ങി...എന്നിട്ട് പറഞ്ഞു.. "ഇതൊക്കെ നമ്മുടെ കോളേജിലെ എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്...." Sbk എന്ന് കേട്ടപ്പോൾ മനസ്സിൽ ഒരായിരം സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു.. ജിനൂന്റെ ഈ മറുപടിയെല്ലാം കേട്ടപ്പോൾ തന്നെ അതെല്ലാം പാടെ തകർന്ന് വീണിരിക്കുന്നു.. ചെ...ഇത്രക്ക് ചീപ്പ്‌ ആയിരുന്നോ അവന് എന്നും പറഞ്ഞു മനസ്സിനെ ഒരുപാട് ശപിച്ചുകൊണ്ടിരുന്നു.... അങ്ങനെ ജിനൂൻ എന്നെയും കൊണ്ട് നാട്ടിലേക്ക് വണ്ടി വിട്ടു... നാട്ടിൽ യഥാസ്ഥലത്തു നിർത്തിയാൽ ആൾക്കാർ കണ്ട് അതും ഇതുമൊക്കെ പറഞ്ഞ് ഇല്ലാക്കഥകൾ ഉണ്ടാക്കുമെന്നുള്ളതുകൊണ്ട് തന്നെ കുറച്ച് മാറി എന്നെയും ഇറക്കി...ബൈ പറഞ്ഞ് അവന്റെ അടുത്ത് നിന്നും വീട്ടിലേക്ക് തിരിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണമെന്നുണ്ട്.. പക്ഷെ അവനും എന്നെ തന്നെ നോക്കുകയാണെങ്കിലോ....ആകെ നാറി പോവൂലെ.... അതുകൊണ്ട് തന്നെ ഞാൻ തിരിഞ്ഞുനോക്കാൻ തുനിഞ്ഞില്ല... ഏയ് അവൻ പോയിട്ടുണ്ടാവും...ഞാൻ പോവുന്നതും നോക്കി നിൽക്കാൻ അവനെന്താ പിരാന്താണോ....അവൻ അത്രക്ക് വല്യ കോഴി ഒന്നും അല്ല എന്ന് എന്റെ മനസ്സ് പറഞ്ഞതനുസരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ആകെ പണി പാളീസായി.... അവൻ അവിടെന്നും എന്നെ തന്നെ വിടാതെ നോക്കുകയാണ്....പ്ലിംഗ് ആയ ഭാവത്തിൽ ചെറിയ പുഞ്ചിരി സമ്മാനിച്ചു ഞാൻ വേഗം തടി തപ്പി.... ചെ....തിരിഞ്ഞു നോക്കേണ്ടിയില്ലായിരുന്നു...വെറുതെ ഞാൻ തന്നെ എന്റെ വില കളഞ്ഞ് കുളിച്ച്.... അങ്ങനെ വീട്ടിലെത്തിയപ്പോൾ പതിവിലും സമയം വൈകിയത് കൊണ്ട് തന്നെ എല്ലാവരും ഉമ്മറത്തിരിക്കാണ്... ആരുടെ മുഖത്തും വലിയ തെളിച്ചമില്ല.... ഉമ്മച്ചി നല്ല കലിപ്പിലാണ്...പടച്ചോനെ കയ്യിൽ വടിയൊക്കെ ഉണ്ടല്ലോ...അപ്പൊ അൽപ്പം ഡീസെന്റിൽ നടക്കാം എന്ന് വിചാരിച്ചു ഉമ്മാന്റെ മുന്നിലേക്ക് കാലെടുത്തു വെച്ചതും ഉറക്കെ ഒരു ചോദ്യമായിരുന്നു.... "എവിടെ ആയിരുന്നു ഇത് വരെ....." മനസ്സിൽ തെളിഞ്ഞു വന്ന കള്ളങ്ങൾ ഉമ്മാന്റെ മുന്നിലേക്ക് വേഗം തന്നെ എറിഞ്ഞു കൊടുത്തു... "ഉമ്മാ ഒന്നും പറയണ്ട...കോളേജിന്റെ റൂട്ടിലുള്ള രണ്ടു ബസ്‌ ഇന്ന് ഇല്ലായിരുന്നു...." "എന്നാ ഒന്ന് വിളിച്ച് പറഞ്ഞൂടെ...." അപ്പോഴാണ് ഫോൺ ബാഗിലുണ്ടായിരുന്ന കാര്യം ഞാൻ ഓർക്കുന്നത് തന്നെ... "സോറിമ്മാ...ഞാൻ അത് മറന്നു പോയി..." അത് പറഞ്ഞതും രണ്ടണ്ടി തന്നിട്ട് ഉള്ളിലേക്ക് പോവാൻ പറഞ്ഞു... അങ്ങനെ കുളിച്ചു ഫ്രഷ് ആയിട്ട് ഇരിക്കുമ്പോൾ ആണ് ഹിബ വിളിച്ച് കാര്യം തിരക്കുന്നേ....നടന്ന കാര്യങ്ങൾ എല്ലാം ഒരു തരി പോലും വിടാതെ പറഞ്ഞു കൊടുത്തപ്പോഴാ ഒന്ന് സമാധാനമായേ.... അങ്ങനെ ഉറക്കത്തിലേക്ക് തെന്നി വീഴാൻ പോവുമ്പോൾ മനസ്സിലേക്ക് ജിനൂൻ ന്റെ മുഖം കടന്ന് വന്നു.... നീ ഒന്ന് പോവോ....കുറെ നേരായല്ലോ നിന്റെ ഓഞ്ഞ മുഖവും കാണിച്ചിരിക്കുന്നെ... മനസ്സിനോട് ആ മുഖത്തെ എത്ര ഒഴിവാക്കാൻ പറഞ്ഞിട്ടും കേൾക്കുന്നില്ലെന്നേയ്.... അതിനിടയിൽ എപ്പോയോ ഉറക്കത്തിലേക്ക് തെന്നി വീണു... അങ്ങനെ പിറ്റേന്ന് കോളേജിലേക്ക് പുറപ്പെട്ടു....ബസിൽ വെച്ച് സീനിയേഴ്സിലെ ഒരു ഇത്തൂസിനെ പരിചയപെട്ടു...കോളേജ് എത്തുന്നത് വരെ ഞങ്ങൾ ഓരോന്ന് സൊറ പറഞ്ഞിരുന്നു... കോളേജിലേക്ക് പോവുമ്പോൾ എന്റെ സ്റ്റോപ്പ്‌ കഴിഞ്ഞിട്ടുള്ള അടുത്ത സ്റ്റോപ്പാണ് ഇത്തൂസിന്റെത്..അതുകൊണ്ട് തന്നെ എന്നും കമ്പനിക്ക് ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാൻ.... കോളേജ് ക്യാമ്പസ്സിലേക്ക് കടന്നതും ഇത്തൂസ് ഇത്തൂസിന്റെ ഡിപ്പാർട്മെന്റിലേക്ക് പോയി...ഹിബ ഇന്ന് കുറച്ച് ലൈറ്റ് ആവും എന്ന് മുൻകൂട്ടി വിളിച്ച് പറഞ്ഞത്കൊണ്ട് തന്നെ ഞാൻ ഒറ്റക്ക് ക്ലാസ്സ്‌ റൂം ലക്ഷ്യമാക്കി നടന്നു നീങ്ങുകയായിരുന്നു..പെട്ടൊന്ന്.... "നിൽക്ക്....കയ്യിലുള്ളതെന്തെങ്കിലും ഇട്ട് സഹായിക്ക്...." നോക്കിയപ്പോൾ സീനിയേഴ്സിലെ രണ്ടു ചെക്കൻമാരു ബക്കറ്റു എന്റെ നേരെയായി നീട്ടിപിടിച്ചിരിക്കുകയാണ്... കാര്യമെന്തെന്ന് ചോദിച്ചപ്പോൾ കോളേജിലെ ഒരു പാവപെട്ട കുട്ടിയുടെ കിഡ്നി സംബന്ധമായ അസുഖ ചികിത്സക്കുള്ള പിരിവാണെന്ന് പറഞ്ഞു... വളരെ സന്തോഷത്തോടെ എന്റെ നേരെയായി നീട്ടിയ ബക്കറ്റിലേക്ക് അൻപതിന്റെ നോട്ട് ചുരുട്ടി മടക്കി അതിലേക്കു ഇട്ടുകൊടുത്തു നടന്നു നീങ്ങുമ്പോൾ വീണ്ടും കുറച്ച് കുട്ടികൾ എനിക്ക് ചുറ്റും വളഞ്ഞു.... പിരിവു അവിടെ കൊടുത്തിട്ടാണ് വരുന്നതെന്നൊന്നും പറഞ്ഞിട്ട് അവര് കേൾക്കുന്നില്ല.... അവർക്ക് പൈസ വേണം പോലും.... ഞാൻ എവിടുന്ന് എടുത്ത് കൊടുക്കാൻ ആണ്... ഇനി ആകെ മിച്ചമുള്ളത് ബസിനു കൊടുക്കാൻ മാറ്റി വെച്ച ക്യാഷ് മാത്രമാണ്....അതുകൂടി കൊടുത്താൽ വീട്ടിലേക്ക് പോവാൻ തെണ്ടേണ്ടി വരും എന്നുള്ളത് കൊണ്ട് തന്നെ ഇല്ലെന്നു കള്ളം പറഞ്ഞു.... അപ്പോ കൂട്ടത്തിലൊരുത്തൻ പറയുവാ തന്റെ ബേഗൊന്നു പരിശോധിക്കണമെന്നു.... ഞാൻ പറ്റില്ലെന്ന് പറഞ്ഞു മുന്നോട്ട് ഒരു അടി എടുത്ത് വെച്ചതും കൂട്ടത്തിലുള്ള ഒരുത്തൻ എന്റെ കൈ ബലമായി പിടിച്ച് മുറുക്കി....അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ നിന്നതും പുറത്ത് നിന്ന് വന്ന ഒരുത്തൻ അവന്റെ നെഞ്ചത്തേക്ക് ഒരു ചവിട്ടായിരുന്നു.... അവനെ കണ്ടതും ചുറ്റും കൂടിയവരെല്ലാം എവിടേക്കെന്നില്ലാതെ വേഗം ഓടി മറഞ്ഞു... നിലത്ത് കിടക്കുന്ന അവനെ നേരെ നോക്കിയിട്ട് ഉറക്കെ പറഞ്ഞു.... "ഇനി മേലാൽ ഗേൾസിന്റെ മേൽ അവരുടെ അനുവാദം കൂടാതെ നിന്റെ കൈയെങ്ങാനും പതിഞ്ഞാൽ നീയൊന്നും മരിയാദക്ക് ഈ കോളേജിലൂടെ നടക്കൂല....പറഞ്ഞേക്കാം...." അവന്റെ ആ ഡയലോഗ് കേട്ടപ്പോൾ തന്നെ രോമങ്ങളെല്ലാം ശെരിക്കും എണീറ്റ് നിന്നിരുന്നു.... ക്യാമ്പസ്‌ മുഴുവൻ അവനെ തന്നെ ഇങ്ങനെ നോക്കി നിൽക്കുകയാണ്...അവൻ എന്നെയും നോക്കി തിരിഞ്ഞു ഒരു പോക്കായിരുന്നു.... അതൊക്കെ ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു... ബാഹുബലിയിൽ പ്രഭാസിന്റെ അനുസ്മരിക്കും വിധം ഡയലോഗ് അടിച്ചു അവൻ സ്ഥലം വിട്ടപ്പോഴും മനസ്സിലൊരു അഭിമാനം ഉണ്ടായിരുന്നു.... ഇങ്ങനെ ഉള്ളവരും കോളേജിൽ ഉണ്ടല്ലോ എന്നോർത്തിട്ട് മനസ്സിൽ വല്ലാത്തൊരു തെളിച്ചമായിരുന്നു.. അങ്ങനെ ക്ലാസ്സിലേക്ക് കയറിയപ്പോൾ എല്ലാവരും എന്റെ ചുറ്റിനും കൂടി നിൽക്കാണ്..നടന്ന കാര്യമെല്ലാം പറഞ്ഞപ്പോഴാണ് അവരൊക്കെ എന്നെ ഒന്ന് ഫ്രീയാക്കി വിട്ടത്.... ഏതായാലും ഇന്ന് അവനെ കണ്ട് ഒരു താങ്ക്‌സ് പറയണം... മനസ്സിൽ ഓരോന്ന് കണക്കുകൂട്ടി നിൽക്കുമ്പോഴാണ് ഹിബ ക്ലാസ്സിലേക്ക് കയറി വന്നത്... വന്ന ഉടനെ തന്നെ നടന്ന കാര്യങ്ങൾ എല്ലാം കെട്ടഴിച്ചു വിട്ടു...അപ്പോൾ അവളും പറഞ്ഞു അവനെ ഒന്ന് കാണണമെന്ന്...അങ്ങനെ ഞങ്ങൾ ബ്രൈക്ക് ടൈമിൽ ഒരു താങ്ക്‌സ് പറയാൻ വേണ്ടി അവനെയും തിരഞ്ഞു നടന്നു..പേരും ഡിപ്പാർട്മെന്റും ഒന്നും അറിയാതെ കേവലം ഒരു മുഖപരിചയം മാത്രം ഉള്ള അവനെ എങ്ങനെ കണ്ടത്താനാ ലേ.... പെട്ടൊന്ന് കോളേജ് മൈക്കിലൂടെ ഒരു അന്നൗൺസ്‌മെന്റ് വന്നു.... ഡിയർ സ്റ്റുഡന്റസ്, നമ്മുടെ കോളേജിന്റെ അഭിമാനമായിരുന്ന അമൽ എന്ന് പറയുന്ന പ്രിയ കൂട്ടുകാരൻ കിഡ്നി സംബന്ധമായ അസുഖം ബാധിച്ചു ചികിത്സയിലാണെന്ന് എല്ലാവർക്കും അറിയാമല്ലോ..അതിന്റെ ഭാഗമായി നമ്മുടെ കോളേജിൽ വെച്ചു നടത്തിയ പിരിവിൽ അഞ്ചു ലക്ഷത്തി അൻപതിനായിരം രൂപ കിട്ടിയ വിവരം സന്തോഷപ്പൂർവം അറിയിക്കുന്നു....അതിനു വേണ്ടി പ്രവർത്തിച്ച എല്ലാ വിദ്യാർത്ഥികളോടും നന്ദി അറിയിക്കുന്നു.... ശ്രദ്ധിക്കുക....പണം കൈമാറാൻ ബന്ധുക്കൾ എത്തിയ സാഹചര്യത്തിൽ എല്ലാ ക്ലാസ്സിൽ നിന്നും രണ്ടു പേരെങ്കിലും സ്റ്റാഫ്‌ റൂമിന്റെ സമീപത്തേക്ക് വരിക.... എന്ന അൺനോൺസ്‌മെന്റ് കേട്ട ഉടനെ ക്ലാസ്സിൽ ഉണ്ടായിരുന്ന ടീച്ചർ എല്ലാവരിലേക്കും കണ്ണുകൾ പായിച്ചു... ആ സമയം ഞാനും ഹിബയും ഷാനയും ഒരേ വർത്താനത്തിൽ തന്നെയായിരുന്നു... ഞങ്ങള് മൂന്ന് പേരോടും എഴുന്നേൽക്കാൻ പറഞ്ഞു...എന്നിട്ട് പറഞ്ഞു സ്റ്റാഫ്‌ റൂമിന്റെ അടുത്തേക്ക് പോവാൻ.... അടുത്ത പണി കിട്ടിയല്ലോ എന്നോർത്ത് ഞങ്ങൾ സ്റ്റാഫ്‌ റൂമിന്റെ അടുത്തേക്ക് നീങ്ങി... എല്ലാം ക്ലാസ്സിൽ നിന്നുമായി കുറെ പേർ എത്തിയിട്ടുണ്ട്...അതിനിടയ്ക്കാണ് ഇത്തൂസ് എന്നെ കണ്ടത്.... "ആഹാ...നീയും ഉണ്ടായിരുന്നോ ഇവിടെ..." ഇത്തൂസ് ചോദിച്ച്... "ഒന്നും പറയണ്ടെന്നേയ്....ക്ലാസ്സിന്ന് ടീച്ചർ എടുത്ത് കളഞ്ഞപ്പോൾ ഇങ്ങു പോന്നതാ....അതെല്ല ഇത്തൂസെ ഇവിടെന്താ പരിവാടി...." "അത് ശരി..ഒന്നും അറിയാതെയാണോ വന്നിരിക്കുന്നത്...എന്താന്നു വെച്ചാൽ ശേഖരിച്ച പൈസ ബന്ധുക്കൾക്ക് കൈമാറും...പിന്നെ അത്യാവശ്യം വലിയ സംഖ്യ കൊടുക്കുന്നത്കൊണ്ട് തന്നെ എല്ലാവരും നിന്നു ഒരു ഫോട്ടോ എടുത്ത് പത്രത്തിൽ കൊടുക്കും...." "ങേ...പാത്രത്തിലോ...." "ആന്നേയ്...." "അയ്... ബ്ലാക്ക്&വൈറ്റ് ഫോട്ടോ ആയിരിക്കില്ലേ...അതോണ്ട് മ്മക്ക് ഇന്റെരെസ്റ്റ്‌ ഇല്ലാന്നേയ്..." ഓരോന്ന് പറഞ്ഞ് കുശലം പറയുന്നതിനിടയിൽ ഇത്തൂസിനു മ്മളെ ടീമ്സിനെ പരിചയപ്പെടുത്തി കൊടുത്തു... ആ ഇടക്കാണ് ഇന്ന് രാവിലെ രക്ഷിച്ച കാക്കു അപ്പുറത്തെ സൈഡിൽ നിന്നും ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടത്... എല്ലാവരും ഫോട്ടോക്ക് പോസ്സ് ചെയ്യുമ്പോഴും അവൻ അപ്പുറത്ത് നിന്നും ഞങ്ങളെ തന്നെ നോക്കുകയാണ്. ഫോട്ടോക്ക് പോസ്സ് ചെയ്യുമ്പോൾ ക്യാമറ കണ്ണുകളിലേക്ക് നോക്കുന്നതിനു പകരം ഞാൻ ആ കാക്കൂനെ തന്നെ നോക്കി നിന്നു....അവന്റെ അടുത്തേക്ക് പോവാൻ നിന്നപ്പോയെക്കും അവൻ അവിടെന്ന് സ്ഥലം വിട്ടിരുന്നു..... ആ തള്ളയുടെ പിരിയഡ് കഴിയാൻ ഇനിയും കുറച്ച് സമയം കൂടിയുണ്ട്..വെറുപ്പികൽ പിരിയഡ് ആയതുകൊണ്ട് തന്നെ ഞങ്ങൾക്ക് ക്ലാസ്സിലേക്ക് കയറാൻ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല... ഞങ്ങൾ ഗ്രൗണ്ടിന്റെ അടുത്തുള്ള ഒരു മരത്തണലിൽ അഭയം പ്രാപിച്ചപ്പോഴാണ് ജിനൂൻ ഗ്രൗണ്ടിൽ ആ പൊരി വെയിലത്ത് വരെ പ്രാക്ടീസ് ചെയ്യുന്നതായിട്ട് ശ്രദ്ധയിൽ പെട്ടത്...മെല്ലെ അവന്റെ പ്രാക്ടീസ് കുളമാക്കാൻ വേണ്ടി ഞാനും ഗ്രൗണ്ടിലേക്ക് പോയി... "എന്താ മാഷ് വെയിലത്ത് നല്ല പ്രാക്ടീസ് ആണല്ലോ...." മെല്ലെ ചെറിയ പുഞ്ചിരി വിടർത്തി ചോദിച്ച്.... "എന്ത് ചെയ്യാനാ....നമ്മളെ ഒക്കെ ഒരു വിധിയെയ്....." "അച്ചോടാ...ഇനി ഇപ്പോ അത് പറഞ്ഞോ....ഇവിടെ നിന്നാൽ നാല് ഭാഗത്തേക്കും നല്ല വ്യൂ അല്ലെ....ചുളുവില് പെൺപിള്ളേരെ വായിനോക്കലാണല്ലേ പണി....." "ഒന്ന് പൊടി അവിടെന്ന്...നിന്റെ പരിവാടി എനിക്കില്ല..." "ആ ഇപ്പൊ എനിക്കായി ലേ....." "അതൊക്കെ പോട്ടെ....ഇന്ന് തീരെ കണ്ടതെ ഇല്ലായിരുന്നല്ലോ...ഞാൻ കുറെ നോക്കിയിരുന്നു...." "മാഷെന്തിനാ എന്നെ നോക്കുന്നത്...." ചുളിവില് മുഖത്തു ഇത്തിരി കള്ള പുഞ്ചിരി വിടർത്തി ചോദിച്ച്.... "വെറുതെ നോക്കി പോയതാ മേഡം..." "വേറെ ദുരുദ്ദേശമൊന്നും ഇല്ലല്ലോ.... " ചെറിയ കള്ള പുഞ്ചിരി വിടർത്തി ഞാൻ ചോദിച്ചു "ഒന്ന് പൊടി പോത്തേ അവിടെന്ന്.... " പഴയ പോലെ അല്ല ഞങ്ങൾ ഒരുപാട് കൂട്ടായിരിക്കുന്നു... എങ്ങനെയാ ഇത്രമാത്രം അടുത്ത് പോയതെന്ന് പടച്ചോൻക്കറിയാം... ഹിബ അവിടെന്ന് വാണിംഗ് ബെല്ല് തന്നപ്പോഴാണ് സംസാരത്തിൽ നിന്നും എസ്‌കേപ്പ് ആയതു തന്നെ... എന്ത് പറഞ്ഞാലും ചെറുപുഞ്ചരി ആ ചുണ്ടുകളിൽ പതുങ്ങിയിരിക്കുന്നത് കാണാൻ തന്നെ വല്ലാത്ത മൊഞ്ചാണ്... ജിനൂൻ എപ്പോഴും ഒറ്റക്കായിരുന്നു.... അതെന്താ കരണമെന്നൊന്നും അറിഞ്ഞുകൂടാ...ഞാൻ അതൊട്ടും ചോദിക്കാനും നിന്നില്ല... ഇനി അതൊരുപക്ഷേ ആ പെണ്ണ് തേച്ചു പോയതു കൊണ്ടായിരിക്കാം... ആ പെണ്ണിനെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാൽ അവളെ മുട്ട് കാല് തല്ലി ഓടിച്ചേനെ... വെറുതെ മനസ്സിൽ കിടന്ന് വീരവാദം മുഴക്കാണെന്ന് മാത്രം... അങ്ങനെ കോളേജ് വിട്ട് പോവുമ്പോൾ രാവിലെ മ്മളെ രക്ഷിച്ച കാക്കൂനെ കാണാൻ എല്ല്ലായിടത്തേക്കും തിരിഞ്ഞും മറിഞ്ഞും കണ്ണുകളെ പായിച്ചുകൊണ്ടിരുന്നു...കാക്കുപോയിട്ട് കാക്കൂന്റെ ഒരു പൊടി പോലും അവിടെ ഇല്ലായിരുന്നു.... അങ്ങനെ ഹിബ അവൾക്കുള്ള ബസ്‌ വന്നപ്പോൾ പോയി...പെട്ടൊന്ന് ഇത്തൂസ് ഓടി കിതച്ചു ബസ്റ്റോപ്പിലേക്ക് വരുന്നത് കണ്ടപ്പോൾ ആശ്വാസമായി...ഏതായാലും കുറെ നേരത്തേക്ക് ഒരു കമ്പനി കിട്ടിയല്ലോ.... ബസ്‌ വന്നപ്പോൾ ഇത്തൂസിന്റെ ഒപ്പം ഞാനും ചാടി കയറി..കൂടുതൽ തിരക്കില്ലാത്തതു കൊണ്ട് തന്നെ രണ്ട് പേർക്കും ഒപ്പം തന്നെ സീറ്റ്‌ കിട്ടി...അവിടെ സീറ്റിൽ ഇരുന്ന് ഓരോ കുശലം പറഞ്ഞു ചിരിക്കുമ്പോഴും മറ്റു യാത്രക്കാർ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്....അത് ഞങ്ങളെ സൗന്ദര്യം കണ്ടിട്ടാണെന്നൊന്നും വിചാരിക്കണ്ടാട്ടൊ... ഞങ്ങളെ തള്ള് കേട്ടിട്ട് നോക്കാണ്... പെട്ടൊന്ന് ഇത്തൂസ് ഇന്ന് രാവിലെ നടന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ച്...ഉള്ളതും ഇല്ലാത്തതും എല്ലാം ചേർത്ത് ഞാൻ പറഞ്ഞു കൊടുത്തു... ഇതെല്ലാം കേട്ടു കഴിഞ്ഞ ശേഷം ഇത്തൂസ് പറഞ്ഞു... "ആവൂ....sbk തക്ക സമയത്ത് വന്നത് കൊണ്ട് രക്ഷപെട്ടു ലെ...... " ഇത്തൂസിന്റെ ഈ മറുപടി കേട്ട് ഞാൻ ശെരിക്കും ഞെട്ടി പോയി.... (തുടരും) പനി ശെരിക്കു മാറിയിട്ടില്ല..അതുകൊണ്ടാണ് എഴുതാൻ മടിക്കുന്നെ....പലരും നിർബന്ധം പറഞ്ഞപ്പോൾ മാത്രം എഴുതി തീർത്തതാണ് ഈ പാർട്ട്‌...എത്രത്തോളം നന്നായി എന്നറിയില്ല.... തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക.... ലെങ്ത്ത്ന്റെ പ്രശ്നം പനി മാറിയ ഉടനെ തന്നെ സോൾവ് ആക്കാട്ടോ... വായിക്കുന്നവർ എല്ലാവരും ചെറിയ രീതിയിൽ ആണേൽ പോലും കമന്റ്‌ പറയണേ.... പിന്നെ മ്മളെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യാത്തവർ ഫോളോ ചെയ്യിട്ടൊ.... Anas vengara7 | എന്ന് സെർച്ചിയാൽ തന്നെ കിട്ടും...സ്റ്റോറിയുടെ അഭിപ്രായങ്ങൾ suggestions അതിൽ പങ്കുവെക്കാവുന്നതാണ്.... ********************************* അടുത്ത ഭാഗം നാളെ രാത്രി.... ഇന്നത്തെ പാർട്ട്‌ അൽപ്പം ബോർ ആയി പോയെന്ന് അറിയാം...സാഹചര്യം അങ്ങനെ ആയതുകൊണ്ട് മാത്രമാണ്.... ജിനൂന്റെയും sbk യുടെയും ജിന്നയുടെയും ജീവിത യാഥാർഥ്യങ്ങൾ ഇവിടെം മുതൽ തുടങ്ങാണ്... ഒരുപാട് കഥാപാത്രങ്ങൾക്ക് ഇനിയും തിരി കൊളുത്താൻ ഉണ്ട്....കാത്തിരുന്നു കാണാം... ഫോളോ ഇൻസ്റ്റ | Anas vengara7 #📔 കഥ
855 കണ്ടവര്‍
3 മണിക്കൂർ
#

📔 കഥ

💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 37 ✒Twinkle AS ✿❁════❁✿❁═══❁✿ "നീയോ...." 😱 ആളെ കണ്ടപ്പോ മ്മള് ഷോക്ക് ആയി പോയി.... ഷാഹിൽ...!!! ഇവനാണോ ഇവളെ രക്ഷിച്ചത്..അതോ മ്മടെ കണ്ണിന് എന്തേലും പറ്റിയതാണോ... മ്മള് മ്മളെത്തന്നെ ഒന്ന് നുള്ളി നോക്കി..അല്ല,,സത്യം ആണല്ലോ... എന്നെ പോലെ തന്നെ അവനും ഏകദേശം ഞെട്ടി ഇരിക്കുവാണ്... "അ...അത് സോറി &താങ്ക്സ്..." ഫർസു സംസാരിച്ചപ്പോ ആണ് മ്മള് ഞെട്ടലിൽ നിന്ന് ഓക്കേ ആയത്.. "അല്ല,,എന്തിനാ സോറി &താങ്ക്സ്.."- ഷാഹി "അത് പിന്നെ,,,ഇന്ന് നിങ്ങളെ ഇടിച്ചിട്ടതിനു സോറി,,അന്ന് രക്ഷിച്ചതിനു താങ്ക്സ്..." "ഹാ...ഇറ്റ്സ് ഓക്കേ..." "ഞാൻ ഫർസാന...ഇത് എന്റെ സിസ് ഐറാ..." "ആഹ്..എനിക്കറിയാം.."- ഷാഹി ഷാഹി അങ്ങനെ പറഞ്ഞതും അവള് എന്നെ ഒരു സംശയരൂപേണ നോക്കി, "ഇവളെയൊ..??അതെങ്ങനെ.."- ഫർസി "ചെറിയൊരു ബന്ധം..."- ഷാഹി ഷാഹി അത് പറഞ്ഞപ്പോ മ്മക്ക് ചിരി വന്നു...ഞങ്ങടെ കല്യാണത്തിന് ഇവൻ ഇല്ലായിരുന്നല്ലോ..അതുകൊണ്ട് അവൾക്ക് ആളെ അറിയില്ല..😅 "എന്ത് ബന്ധം...??"- ഫർസി "എന്റെ ബ്രദറിന്റെ ഭാര്യ ആണ്..അല്ലെ ഐറാ..." "ഓ...അതായിരുന്നോ...എ...ഏഹ്..എന്താ പറഞ്ഞെ...ബ്രദറോ...ഐറാ..." ആദ്യം അത് കേട്ടപ്പോ ഒരു ഭാവവ്യത്യാസവും ഇല്ലാതെ ഇരുന്ന അവള്ടെ മുഖം പെട്ടന്ന് ഞെട്ടിയത് കണ്ടപ്പോ തന്നെ ഓൾക്ക് ഇപ്പോഴാ കാര്യം ക്ലിക്ക് ആയതേന്ന് എനിക്ക് മനസിലായി... അതും പറഞ്ഞോണ്ട് അവളെ നോക്കി ചിരിച്ചതിന് ശേഷം അവൻ പോയി... അപ്പോഴും ഫർസി കിളിപോയ പോലെ നിക്കുവാന്... പിന്നെ സാവധാനം അവൾക്ക് എന്റെ ഇവിടം വരെയുള്ള ലൈഫ് സ്റ്റോറി മുഴുവൻ പറഞ്ഞു കൊടുത്തു... "ഓഹോ..അപ്പൊ കാര്യങ്ങൾ അങ്ങനെ ആണല്ലേ...നിന്റെ ലൈഫിലെ വില്ലൻ എന്റെ ലൈഫിലെ ഹീറോ..എനിക്കിഷ്ടായി ആ വില്ലനെ.." "എന്താ...??എന്താ പറഞ്ഞെ..." "അല്ല,,,ഈ വില്ലന്റെ ഒരു കാര്യവേ...അത് പറഞ്ഞതാ..." "മ്മ്..മ്മ്......മനസിലായി...." മ്മള് എല്ലാരും കല്യാണം ഒക്കെ കഴിഞ്ഞ് നേരെ വീട്ടിലേക്ക് ചെന്നു... ഞാൻ വേഗം ചെന്ന് ഫ്രഷ് ആയി വന്നു.. അപ്പോഴേക്കും ഇക്കയും ഫ്രഷ് ആവാൻ കേറി... "ഇക്കാ,,,,മ്മള് ഒരു കാര്യം പറയട്ടെ.." "മ്മ്..പറയ്‌.. എന്താ കാര്യം...?" "അല്ല ഇക്കാ...ഇക്കാക്ക് ഫർസിനെ അറിയില്ലേ,,," "ആഹ്..അറിയാം...അതിന്...?" "അതിന്....എനിക്ക് ഒരു ഡൌട്ട്,,,ഓൾക്ക് ഷാഹിനോട്‌ എന്തേലും ഒരിത് ഉണ്ടോന്ന്...??" "എന്ത് ഇത്...??" "കുന്തം....ഇങ്ങേരോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതീല്ലോ.." "എനിക്ക് മനസിലായി പെണ്ണേ,,നീ എന്താ ഉദ്ദേശിച്ചത് ന്ന്. ഇഷ്ടം അവൾക് മാത്രം പോരല്ലോ..അവനും വേണ്ടേ...അവൻ നല്ലവനായി എന്ന് പറയുമ്പോഴും കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവള്ടെ പേരന്റ്സ് അല്ലെ..." "ആഹ്...അതും ശരി ആണ്..." "ഇജ്ജ് ഇനി അതും ആലോചിച്ചോണ്ട് ഇരിക്കണ്ട...നടക്കേണ്ടത് ഒക്കെ വിധി പോലെ അങ്ങ് നടക്കും...." ന്ന് പറഞ്ഞു റെഡി ആയി എനിക്കൊരു കിസ്സും തന്ന് പുറത്തേക്ക് പോയി... മ്മള് നേരെ അടുക്കളയിലേക്കും... "എന്താ മോളെ,,,ഞങ്ങൾക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം അടുത്തോ...??"- ജാനകി ചേച്ചി അടുക്കളയിൽ ഉമ്മാടെ കൂടെ ജോലി ഒക്കെ ചെയ്തോണ്ട് ഇരിക്കുമ്പോ ആണ് ജാനകി ചേച്ചി ചിരിച്ചോണ്ട് അത് ചോദിച്ചത്... അത് കേട്ടപ്പോ ഇതുവരെ ഇല്ലാത്ത ഒരു നാണം ആയിരുന്നു മ്മക്ക്... "അതിനൊക്കെ ഒരു സമയവും കാലവും ഇല്ലേ ചേച്ചി..." "ഇങ്ങടെ കുഞ്ഞിനെ താലോലിചിട്ട് മരിച്ചാലും മതി എനിക്ക്..."- ഉമ്മ "ന്റെ ഉമ്മച്ചിയെ.. ഇങ്ങള് ഇങ്ങനെ ഒന്നും പറയല്ലേ..പടച്ചോൻ മ്മക്ക് ഒരു കുഞ്ഞിനെ തരും..." ആ സംസാരം അവിടെ കൊണ്ട് അവസാനിച്ചു..എന്തോ....മ്മക്ക് ഒരു ക്ഷീണം പോലെ തോന്നുന്നുണ്ടായിരുന്നു... ഇടയ്ക്ക് ശ്വാസം എടുക്കുമ്പോ എന്തോ ഒരു ബുദ്ധിമുട്ട് പോലെ ഒക്കെ... അതുകൊണ്ട് തന്നെ മ്മള് കൊറച്ചു നേരം വന്നു കെടന്നു... എന്താ പടച്ചോനെ ഇത്...പുതിയ വല്ല പരീക്ഷണവും ആണോ ഇത്... അല്ലേലും ജീവിതത്തിൽ സന്തോഷം മാത്രം മതിയെന്ന് പറയുന്നത് സ്വാർത്ഥത അല്ലെ..ജീവിതം ആകുമ്പോ സുഖവും ദുഖവും ഒക്കെ ഉണ്ടാവും... ഞങ്ങടെ ജീവിതത്തിൽ ദുഃഖം കഴിഞ്ഞു വരുന്ന സന്തോഷം ഒരു ഒന്നൊന്നര സന്തോഷം ആയിരിക്കും... അന്നത്തെ ദിവസം എല്ലാ ദിവസത്തെയും പോലെ അങ്ങ് പോയി.... പിന്നീടുള്ള ദിവസങ്ങളും.....!!!! അതിനിടയിൽ ഷാഹി എന്നോട് ഫർസിയെ കുറിച്ച് ഒക്കെ ചോദിക്കും.. ഓന്റെ എവിടെയും തൊടാതെ ഒള്ള ചോദ്യം കേക്കുമ്പോ തന്നെ എന്റെ ഊഹം പോലെ തന്നെ ഓന് ഓളെ ഇഷ്ടാണന്ന് മനസ്സ് പറഞ്ഞോണ്ടിരുന്നു.. ഫർസിടെ അവസ്ഥയും ഇതൊക്കെ തന്നെ..എന്റെ വിശേഷം അന്വേഷിക്കാൻ എന്നപോലെ വിളിച്ചിട്ട് അവള് ചോദിക്കുന്നത് ഷാഹിയെ കുറിച്ച് ആണ്.... അവളെകൊണ്ട് തന്നെ അവൾക്ക് അവനെ ഇഷ്ടാന്ന് ഞാൻ പറയിപ്പിച്ചു.. ഇപ്പൊ അവൾക് അവനെ ഇഷ്ടാന്ന് പറയാൻ ഏൽപ്പിച്ചിരിക്കുന്നത് എന്നെയും.... ഇപ്പൊ സഹലയും ഓൾടെ ഉമ്മയും എന്നോട് പോരിന് വരാറില്ല... കാണുമ്പോ ഒന്ന് മുഖം തിരിക്കും...അത്രേ ഒള്ളു...സത്യം പറഞ്ഞാൽ ഇപ്പൊ അങ്ങ് ഹാപ്പി ആയി അങ്ങ് പോകുവാണ്... ഈ സന്തോഷം ഇങ്ങനെ തന്നെ അങ്ങ് നിലനിർത്തിയാ മതിയായിരുന്നു...     ❁════❁✿❁═══❁ ഇന്ന് മ്മടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസം ആകുവാണ്.. രാവിലെ എഴുന്നേറ്റ് കുളിച്ചു ഫ്രഷ് ആയി ഇക്കാക്ക് ചായ കൊണ്ടോയി കൊടുത്തു... "ഇതെന്താ പെണ്ണേ...മധുരം കൊറവാണല്ലോ..." "എവിടെ..??മധുരം ഒക്കെ ഉണ്ട്.." "ആണോ..എന്നാ നീ ഒന്ന് കുടിച്ചു നോക്കിയേ.." മ്മള് ചായ വാങ്ങി കുടിച്ചു നോക്കി..കൊഴപ്പം ഒന്നുല്ലല്ലോ...നല്ല മധുരം ഉണ്ട്... "കൊഴപ്പം ഒന്നുല്ലല്ലോ ഇക്കാ..നല്ല മധുരം ഉണ്ട്.." "അങ്ങനെ ആണേൽ ഇങ്ങ താ..നോക്കാം.." ന്ന് പറഞ്ഞു എന്റെ കയ്യിന്ന് ചായ മേടിച്ചു...ഞാൻ കുടിച്ച ഭാഗം  തന്നെ വെച്ച് കുടിച്ചിട്ട് എന്നെ നോക്കി ഒരു കള്ളച്ചിരി.... കള്ളൻ...!! ആക്ടിങ് ആയിരുന്നു...😂 "ആഹഹാ..എന്താ മധുരം...എന്താ ടേസ്റ്റ്...ഐവാ...." "ഒന്ന് പോ ഇക്കാ...ഈ ഇക്കാനെ കൊണ്ട് തോറ്റു..." ന്ന് പറഞ്ഞു പോകാൻ തുടങ്ങിയതും മ്മടെ കണ്ണിലൊക്കെ ഇരുട്ട് കയറുന്നപോലെ തോന്നി... പെട്ടന്ന് ഞാൻ തലചുറ്റി വീഴാൻ പോയതും ഇക്ക വന്നെന്നെ പിടിച്ചു... "ഐറാ....." തുടരും....     ❁════❁✿❁═══❁ ഫ്രണ്ട്സ്,,,ഇത് ലാസ്റ്റ് പാർട്ട്‌ അല്ലാട്ടോ..ലാസ്റ്റ് പാർട്ട്‌ ആവാൻ കൊറച്ചൂടെ താമസം ഉണ്ട്.. അത്രയും ദിവസം നിങ്ങളു എന്നെ സഹിച്ചേ പറ്റു...😁 എന്നെയും ഈ സ്റ്റോറിയെയും സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി...ഈ സ്റ്റോറി അവസാനിപ്പിക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിട്ടല്ല.. എന്നോ അവസാനിക്കേണ്ട ഈ സ്റ്റോറി ഇത്രയും നീട്ടിക്കൊണ്ട് പോയല്ലോന്ന് ഓർത്തിരിക്കുവാന് ഞാൻ... ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ..നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... Thanks for supporting guys..😍😍 #📔 കഥ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
1.9k കണ്ടവര്‍
4 മണിക്കൂർ
#

📔 കഥ

Ooi കുഞ്ഞുമണീസ് ഞാൻ വന്നു..... 😊 💖MeharNishan💖 ✒Mehariya Thasni P@RT 44 *********************** ആ വാർത്ത വല്ലാത്തൊരു ഷോക്ക് ആയി "സിറ്റിയിൽ വൻ ദുരൂഹാ മരണം.....രണ്ടു കോളേജ് വിദ്യാർഥികൾ റെയിൽവേ പാലത്തിൽ മരിച്ച നിലയിൽ..... ഇന്നലെ രാത്രിയോടെ ആണ് സംഭവം..... Rizan എന്നാ യുവാവും ഹന്ന എന്നാ യുവദിയും ആണ് മരണപ്പെട്ടിരിക്കുന്നത്.......പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിചിടുണ്ട് എന്ന് പോസ്റ്റ്‌ മാർട്ടം റിപ്പോർട്ട്‌..... ഇതു മൂലം കൊലപാതകം ആണോ എന്ന് സംശയം..... കൂടുതൽ വിവരങ്ങൾക്ക് ആയി അവിടുത്തെ സിറ്റി പോലീസ് നിഷാൻ മാലിക്കും ആയി ബന്ധപ്പെടാം....... "(ന്യൂസ്‌ റിപ്പോർട്ടർ ) "ഇന്നലെ രാത്രി ഒരു 12മണി സമയത്തു ആണ് ഈ മരണത്തെ പറ്റി ഞങ്ങക്ക് വിവരം ലഭിച്ചത്...... മരിച്ചത് ആരൊക്കെ എന്ന് സ്ഥിതി കരികാൻ സാധിച്ചിരുന്നില്ല കാരണം അത്രക്ക് വികൃധം ആയിരുന്നു രണ്ടു പേരുടെയും ബോഡി...... ഇന്നലെ രാത്രി സ്റ്റേഷനിൽ രണ്ടു വിദ്യാർത്ഥികളെ രാത്രി തൊട്ട് കാണാനില്ല എന്നാ പരാതി ലഭിച്ചിരുന്നു ആ കുട്ടികൾ ആണോ ഇതെന്നു സംശയം തോന്നിയ നിലക്ക് ആണ് ആ ആളുകളെ വിവരം അറിയിച്ചു അവർക്ക് ഈ ബോഡി കാണിച്ചു കൊടുത്തു അവരുടെ മക്കൾ തന്നെയാണ് സ്ഥിതികരിച്ചു ......പിന്നീട് അവരുടെ അനുവാദം വാങ്ങി പോസ്റ്റ്‌ മാർട്ടം ചെയ്തു...... അപ്പോഴാണ് ആ പെൺകുട്ടികൾ അതി ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് അറിഞ്ഞത്...... ഒരാൾ ഒറ്റക്ക് അല്ല അഞ്ചാറ് പേര് ചേർന്ന് ആവാൻ ആണ് സാധ്യത എന്ന് പോസ്റ്റ്‌ മാർട്ടം റിപ്പോർട്ടിൽ പറയുന്നു.......ഈ മരണപെട്ട രണ്ടാളും ജേഷ്ഠൻ അനുജൻ മക്കൾ ആണ് അവർ രാത്രി ഷോപ്പിങ്ന് ആണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയത് എന്ന് അവരുടെ മാതാപിതാക്കൾ അറിയിച്ചു.... എന്തായാലും ഇതൊരു ദുരുഹാ മരണം ആണെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്...... ഈ കേസ് അന്നെഷിച്ചു കുറ്റവാളികളെ കണ്ടെത്തുക തന്നെ ചെയ്യും.... " "താങ്ക്യു മിസ്റ്റർ നിഷാൻ മാലിക്...... ഇവരുടെ മരണം കൊലപാതകം എന്ന് തന്നെ സ്ഥിതിക്കാരിക്കുന്നു......അബ്ദുൽ നാസർ എന്നവരുടെ മകൻ Rizan(20)അബ്ദുൽ ഹക്കീം എന്നവരുടെ മകൾ hanna(18)എന്നിവർ ആണ് മരണപെട്ടത്......കേസ് അനുവേശിക്കാൻ സിബിഐ ഉത്തരവ്....... ഈ വർഷത്തെ കണക്കുകൾ പ്രകാരം പെൺകുട്ടികൾക്ക് എതിരെയുള്ള പീഡനങ്ങൾ വർധിച്ചു വരുന്നു..... ഇതിനു ഒരു നടപടി ഉണ്ടാകണം..... ഇതിന്റെ പുറകിലെ കുറ്റവാളികളെ വെളിച്ചത്തു കൊണ്ടു വരണം എന്നും തക്കതായ ശിക്ഷ അവർക്ക് കൊടുക്കണം എന്നും അവരുടെ മാതാപിതാക്കളുടെ കണ്ണീർ അപേക്ഷ....... " ഈ വാർത്ത കണ്ടതും ഞാൻ നിലത്ത് ആഞ്ഞു ഇരുന്നു..... കണ്ണിലെ കണ്ണീർ ദാരായായി ഒഴുകി ......ഷാനുക്കയുടെ പോലും ശബ്ദം ഇടറിയിരുന്നു ഇതൊകെ പറയുമ്പോൾ ഇത് എങ്ങനെ ആരാ ഇങ്ങനൊരു ക്രൂരത ചെയ്തിട്ടുണ്ടാവുക്ക.... എൻ്റെ ഇരുപ്പ് കണ്ട് ആമിനുമ്മ പെട്ടന്ന് നിലത്ത് എന്റെ അടുത്ത് വന്നിരുന്നു..... എൻ്റെ മുഖം നെഞ്ചോടു ചേർത്ത് വെച്ചു.... "മെഹ്രു എന്താ എന്താ മോളെ കരയുന്നെ..... " എനിക്ക് ശബ്ദം ഒന്നും പുറത്ത് വന്നില്ല ഞാൻ ഉമ്മാക് നേരെ ടീവിയിലേക്ക് ചൂണ്ടി കാണിച്ചു...... ആമിനുമ്മ അത് കണ്ടതും ആകെ ഞെട്ടി തരിച്ചിട്ടുണ്ട്..... ഞാൻ ഉമ്മാനെ ഒന്നൂടെ ഇറുക്കി പിടിച്ചു.... "ഉ.... ഉമ്മ..... ഇന്റെ ഹന്ന.... ഓളെ ഉമ്മ.... കൊറേ കാമദ്രോഹികൾ...... " എനിക്ക് വാക്കുകൾ മുഴുവിക്കാൻ സാധിച്ചില്ല ഞാൻ പൊട്ടി കരഞ്ഞു..... ഉമ്മയും കരയുന്നുണ്ട്...... പെട്ടന്ന് ആണ് സഫുക്കയും സജ്ജുകയും സ്റാജുക്കയുമൊക്കെ ഹാളിൽ വന്നത് ഒലോക്കെ ടീവിയിൽ ഈ വാർത്ത കണ്ടതും ആകെ ഞെട്ടിയിട്ടുണ്ട്..... പക്ഷെ ആരെക്കാളും നെഞ്ച് നീറിയിട്ടുണ്ടാവുക എൻ്റെ സഫുക്കയുടെ ആവും..... ഇപ്പോഴാ മനസിലായത് എന്ത് കൊണ്ടാണ് സഫുക്കാക് rizan ഓട് ഇത്രയും വെറുപ്പ് എന്നത്..... ഞാൻ ഇക്കാനെ പോയി കെട്ടിപിടിച്ചു..... ഇക്കാ ഒരുതരം മരവിച്ച അവസ്ഥയിൽ ആയിരുന്നു..... "ഇക്കാ നമ്മടെ ഹന്ന പോയി ഇക്കാ ഓളെ പിച്ചിച്ചീന്തി കൊന്നു ഇക്കാ..... " ഇക്കയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി തുടങ്ങി സാജുകയും സ്റാജുക്കയും ഇക്കാനെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്...... "മോനെ നമുക്ക് പോയി കാണണ്ടേ അവരെ" ആമിനുമ്മന്റെ ആ വാക്ക് കേട്ടതും ഞാൻ സഫക്കയെ നോക്കി ഇക്ക പതിയെ എന്നെ നോക്കി..... "മം പോണം..... ഓളും ആഗ്രഹിക്കുന്നുണ്ടാവും ഞാൻ ഒന്ന് വന്ന് കാണാൻ...... ഞ... ഞാനവളോട് എത്രയോ തവണ പറഞ്ഞതാണ് ഇവനെ പോലെ ഉള്ളവരുടെ കൂടെ നടക്കരുതെന്ന്.... എന്നും ഓൾ നമ്മളെ ഒക്കെ പരിഹസിച്ചിട്ടേ ഉള്ളു എങ്കിൽ മനുഷ്യത്വത്തിന്റെ പേരിൽ ഞാൻ ഓളെ ഒരുപാട് ഉപദേശിച്ചത് ആണ്.... ഓൾ കേട്ടില്ല കേൾക്കില്ലലോ ഇന്നോട് ഓൾക് ഇപ്പോളും ആ പഴയ ദേഷ്യം ആവും...... ഇപ്പോ കണ്ടോ ഏതോ കൊറേ എണ്ണം പച്ചക്ക് തിന്നില്ലേ ഓളെ..... ഞാൻ ഒരുപാട് പറഞ്ഞതല്ലേ ഓളോട് ഇതിലും കൂടുതൽ എന്താ ഞാൻ പറയാ...... എൻ്റെ പെണ്ണിനെ അവരൊക്കെ..... എത്ര കരഞ്ഞിട്ടുണ്ടാവുമെടാ ഓൾ..... " ഇക്കാ അവിടെ നിലത്ത് ഇരുന്ന് കരായർന്നു...... ഞങ്ങക്ക് അതൊക്കെ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..... ഹന്ന അവൾ എനിക്ക് സ്നേഹിച്ചു കൊതിതീരാത്തവൾ ആയിരുന്നു...... അർഷുവും ഞാനും കഴിഞ്ഞ പിന്നെ ഞങ്ങൾക്ക് ഞങ്ങടെ ഹന്നുവായിരുന്നു എല്ലാം ജീവനേക്കാൾ ഏറെ സ്നേഹിച്ചിട്ടും..... അവൾ..... അവൾ ഞങ്ങളെ...... അറിയാതെ പഴയതൊക്കെ ഓർത്ത് പോയി.... ഞാൻ സഫുക്കയുടെ അടുത്ത് പോയി ഇരുന്നു..... "ഇ ... ഇക്കാ കരയല്ലേ...... " "മെഹ്രു ഞാൻ എന്തു തെറ്റ് ചെയ്തിട്ട് ആടി എന്നെ ഇങ്ങനെ അള്ളാഹു പരീക്ഷിക്കുന്നെ..... അവൾ അവളൊരു കൊച്ചു പെണ്കുട്ടിയല്ലേ എന്നിട്ടും അവളെ ഇങ്ങനെ ഒക്കെ എന്തിനാ അതിനോട് എങ്ങനെ ഒരു ക്രൂരത കാട്ടിയത്........ " "ഇക്കാ വാ നമുക്ക് പോവാം നമുക്ക് കാണണ്ടേ......" "മം പോവാം പോവണം എനിക്ക് കാണണം അവളെ.....". അങ്ങനെ ഞങ്ങൾ എല്ലാരും കുടി അവളുടെ വീട്ടിലേക് പോയി..... വീട് ആകെ ആളുകൾ കൊണ്ട് നിറഞ്ഞിരുന്നു...... അർഷുവും ഉപ്പയും ഉമ്മയും എല്ലാരും അവിടെ ഉണ്ടായിരുന്നു കാരണം ഞങ്ങടെ രണ്ടു കുടുംബത്തിനും അത്രക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു ഞങ്ങടെ ഹന്ന...... ഷാനുക്ക ടീവിയിൽ അതിനെ കുറിച്ച് പറയുമ്പോൾ ഇക്കാടെ കണ്ണ് നിറഞ്ഞിരുന്നു..... അവളെയും rizaneyum ഇത് വരെ കൊണ്ട് വന്നിട്ടില്ല ഞങ്ങൾ ഉള്ളിലേക്ക് കടക്കുമ്പോൾ അവളുടെ ഉപ്പ ഒരു ക്ഷമാപണ എന്നാ രീതിയിൽ എന്നെ നോക്കുന്നുണ്ട് എത്രെയോ വർഷങ്ങൾക്കു ശേഷം എന്നെ കാണല്ലേ.....ഞാൻ ഒന്നും നോക്കി അതിനു ശേഷം ഉള്ളിലേക്ക് പോയി.... എൻ്റെ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു അർഷുവും... അർശുവിനെയും എന്നെയും ഉമ്മമാർ പിടിച്ചു ഹന്നയുടെ ഉമ്മാന്റെ അടുത്തേക്ക് കൊണ്ടുപോയി..... ആ ഉമ്മയെ കണ്ടതും ആകെ തളർന്നു പോയി.... കരഞ്ഞു കരഞ്ഞു ഒരു മുക്കിൽ ഇരിക്കുന്നുണ്ട്..... ഞാൻ ആ ഉമ്മയുടെ അടുത്ത് പോയി എന്നെ കണ്ടപ്പോൾ തന്നെ ആ ഉമ്മ ഒന്ന് ഞെട്ടി എന്നിട്ട് എന്നെ അടുത്ത് പിടിച്ചു ഇരുത്തി കെട്ടിപിടിച്ചു കരഞ്ഞു...... "മോളെ നിന്നെ ഒരുപാട് വാക്കുകൾ കൊണ്ട് എൻ്റെ മോൾ വേദനിപ്പിചിട്ടുണ്ട് അതിനു എൻ്റെ മോൾക്ക്‌ കൊണ്ടുത്ത ശിക്ഷ ആവും ഇത്.... " "ഏയ് ഇല്ല ഉമ്മ അവൾ അന്ന് പറഞ്ഞത് ഒക്കെ ശെരിയല്ലേ...... ഒരു തെറ്റും ഇന്റെ ഹന്ന ചെയ്തിട്ടില്ല..... എനിക്ക് ഓളെ സ്നേഹിച്ചു കൊതി പോലും തീർ ന്നിരുന്നില്ല അപ്പോഴേക്കും ഓൾ ഇന്നേ വിട്ടു പോയില്ലേ... " "ഇന്റെ മോൾ ഓളോട് ഷെമികണം ഓൾ ഇയ്യ്‌ പഴയപോലെ തിരിച്ചു വന്നപ്പോൾ നിന്നെ ഒരുപാട് തവണ വന്ന് കാണണം എന്നെ പറഞ്ഞിരുന്നു പക്ഷെ അവൾക്കു അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല....." "ഇല്ല ഉമ്മ എനിക്ക് ഓളോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല..... ഓൾ ഈ നാട്ടിൽ ഉള്ളത് ഞാൻ അറിഞ്ഞില്ല അറിഞ്ഞിരുന്നേൽ ഞാൻ വന്ന് കണ്ടിരുന്നു..... " "നിന്നെ പോലൊരു മോളെ ആണെല്ലോ ഞങ്ങൾ പരിഹസിച്ചത് ഷെമിക്ക് മോളെ എൻ്റെ മോളെ എനിക്ക് നഷ്ടപ്പെട്ടു മെഹ്രു അവളെ എല്ലാരും കൂടി പിച്ചിച്ചീന്തി തിന്നില്ലേ..... " "ഉമ്മ... ഉമ്മ ഇങ്ങനെ തളരരുത്..... " "അവൻ ആ rizan അവന്റെ കൂടെ ഉള്ള അവളുടെ കറക്കം കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് അവളോട്‌ ഒരുപാട് തവണ പറഞ്ഞത് ആണ് പക്ഷെ കേൾക്കില്ലലോ ആങ്ങളയും പെങ്ങളും പോലും എന്നിട്ട് എൻ്റെ കുട്ടിയെ ഇന്ന് പച്ചക്ക് തിന്നാൻ കൊടുത്തില്ലേ അവൻ" "അങ്ങനെ ഒന്നും പറയല്ലേ ഉമ്മ നമ്മൾ ഒന്നും കാണാതെ പറയാൻ പാടില്ല എന്താ സംഭവിച്ചത് എന്നെ അല്ലാഹുവിനെ അറിയൂ...... " "എനിക്ക് ഉറപ്പാ മോളെ അങ്ങനെ തന്നെയാണ് നടന്നിട്ടുണ്ടാവുക എൻ്റെ മോൾ എത്ര യാചിച്ചിട്ടുണ്ടാവും എത്ര കെഞ്ചിയിട്ടുണ്ടാവും കൊന്നു കളഞ്ഞില്ലേ അവർ എൻ്റെ മോളെ...... പച്ചക്ക് തിന്നില്ലേ..... " ആ ഉമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.... ആശ്വസിപ്പിക്കാൻ എൻ്റെ കയ്യിൽ വാക്കിൽ ഇല്ലായിരുന്നു.... എന്താ പറയാ എന്നറിയാതെ ഞാൻ ക്ഷയിച്ചു പോയി ..... അപ്പോഴേക്കും അർഷുവും വന്ന് എന്നെ സഹായിച്ചു ഞാനും ഓളും കൊറേയൊക്കെ ആ ഉമ്മാനെ സമാദാനിപ്പിച്ചു......അപ്പോഴേക്കും ഹന്നയെ കൊണ്ട് വന്ന് എന്നറിഞ്ഞു rizane അവന്റെ വീട്ടിൽ ആക്കി എന്നിട്ടാണ് ഹന്നയെ കൊണ്ടുവന്നത് അതാണ് ഇത്ര വെഴുകിയത് ...... എല്ലാവരും അവളെ കാണാൻ വെമ്പൽ കൊള്ളുന്നുണ്ട്...... പക്ഷെ എൻ്റെ സഫുക്കയുടെ അവസ്ഥ കണ്ട് എനിക്ക് സഹിക്കുന്നില്ല..... ഹന്നയെ അകത്തു കൊണ്ടുവന്നു കിടത്തി.... അവളെ പോയി കാണാൻ എന്തോ കാലുകൾ മുന്നോട്ടു ചലിക്കുന്നില്ല.....ആ ഉമ്മ അവളെ അടുത്ത് പോയിരുന്നു കരയുന്നുണ്ട്.... അർഷു എന്നെ എങ്ങനെയൊക്കെയോ താങ്ങിപ്പിടിച് അവളുടെ അടുത്തേക്ക് കൊണ്ടുപോയി അവളുടെ ആ മുഖം കണ്ടതും നെഞ്ച് ഒന്ന് പിടഞ്ഞു ആകെ വികൃതമായിരുന്നു...... അവളെ അത്രക്ക് അവർ ഉപാദ്രരവിച്ചിട്ടുണ്ടെന്ന്.....പിന്നെ പോസ്റ്മാർട്ടവും എല്ലാം കൂടി അവളെ കൊറേ പഞ്ഞി കൊണ്ട് കൂട്ടിച്ചേർത്ത പോലെ..... അതികം നേരം നിന്നില്ല പെട്ടന്ന് മുഖം പിൻവലിച്ചു പിന്നെ എല്ലാവരും അവളെ കണ്ടു സഫുക്ക അവളെ കാണാൻ മനസ്സ് വരുത്തിയില്ല..... എന്നാലും അവസാനമായി ഒന്ന് കണ്ടു അതിനു ശേഷം അവളെ പള്ളികാട്ടിലെക്ക് കൊണ്ടുപോ വുമ്പോൾ എന്തോ മനസ്സ് വല്ലാണ്ട് നീറുന്ന പോലെ അവളുമായി കളിച്ചു നടന്നതെല്ലാം ഓർമ വരാ 5 ക്ലാസ്സിൽ നിന്ന് കിട്ടിയ സ്വഹൃദം ആയിരുന്നു അവളുടെ.... ഒരു കൊച്ചു വായാടി ആരും പെട്ടന്ന് ഇഷ്ടപെടും.....,വളരെ പെട്ടന്ന് അവൾ എന്റെയും അർഷുവിന്റെയും മനസ്സിൽ ഇടം പിടിച്ചിരുന്നു.... എന്നാൽ അതിനേക്കാളൊക്കെ മുന്നേ എൻ്റെ സഫുക്കയുടെ ഉള്ളിൽ അവൾ ഇടം പിടിച്ചിരുന്നു...... അവളെ മറവ് ചെയ്യാൻ കൊണ്ടുപോയി..... അവളുടെ ഉമ്മ എന്നെയും അർശുവിനെയും അവിടെ പിടിച്ചു വെച്ചു കൊറച്ചു കഴിഞ്ഞു പോവാം എന്നെ പറഞ്ഞ്.... അങ്ങനെ ഒരുപാട് സമയം അവിടെ ഇരുന്നു.... ഇതിനിടയിൽ ഞാനും അർഷുവും അവളുടെ മുറിയിൽ പോയപ്പോൾ ഇന്നും ഞങ്ങൾ ആ ചെറുപ്പത്തിൽ മൂന്നുപേരും ഒന്നിച്ചു എടുത്ത ഫോട്ടോ അവളുടെ റൂമിൽ ഉണ്ടായിരുന്നു ഞാൻ ആ ഫോട്ടോ എൻ്റെ നെഞ്ചോടു ചേർത്ത് വെച്ചു...... ഒരുപാട് കരഞ്ഞു..... "റബ്ബേ അവളെ ഈ അവസ്ഥയിൽ ആകിയവരെ ഒരിക്കലും നീ വെറുതെ വിടരുത്..... കൊല്ലണം എൻ്റെ ഹന്ന ഇത്ര വേദനിച്ചോ അതിനേക്കാൾ ഇരട്ടി വേദനയിൽ അവരെ കൊല്ലണം...." "അതെ മെഹ്രു വെറുതെ വിടാൻ പാടില്ല ഇവരെ ഒന്നും..... ഇത് പോലെ ഇത്ര പെൺകുട്ടികൾ അനുഭവിച്ചിട്ടില്ലെന്ന് ആര് കണ്ടു...... ആരായിരിക്കും എന്തിനാ അവർ ഇങ്ങനെ ഒരു കാര്യം ചെയ്തത്..... അവൾ എത്ര പൊട്ടി കരഞ്ഞിട്ടുണ്ടാവും എത്ര വേദനിച്ചിട്ടുണ്ടാവും അവൾക്കു...... എല്ലാരും കൂടി ആ പാവത്തിനെ.... ഇന്നലെ നമ്മളൊക്കെ എൻ്റെ ബര്ത്ഡേ ആഘോഷിക്കുമ്പോൾ അവൾ ആ പാവം അവരുടെ കയ്യിൽ കിടന്ന് പിടയുക ആവില്ലേ..... ഇത്ര അലറിവിളിച്ചിട്ടുണ്ടാവും..... ആരും കേട്ടിട്ടുണ്ടാവില്ല ഉണ്ടേൽ അവൾ ഈ കോലത്തിൽ ആവില്ലലോ......" "അർഷു മറക്കെടി ഇനി ഇത് ഓർത്ത് വെറുതെ മനസ്സ് നീറി എന്തിനാ...".. "ശെരിയാ അവൾ ഇനി തിരിച്ചു വരില്ല അല്ലെ..... ഒരിക്കൽ എങ്കിൽ ഒരിക്കൽ അവൾ എവിടെ ഉടെന്ന് അറിഞ്ഞിരുന്നേൽ ഒന്ന് വന്ന് കാണായിരുന്നു.... അവൾ നമ്മളെ എത്ര വേദനിപ്പിച്ചാലും അവളെ നമുക്ക് വെറുക്കാൻ സാദിക്കിലെന്ന് അവൾ മറന്നിട്ടുണ്ടാവും അല്ലേൽ നമ്മുടെ അടുത്ത് ഓൾ വരില്ലേ.....". "മം എത്ര വേദനിപ്പിച്ചാലും എന്താ അവൾ നമ്മടെ ഹന്ന അല്ലെ പൊറുത്തു തരില്ലേ.... ഒരു ദിവസം എങ്കിലും വന്ന് കണ്ട് കൂടായിരുന്നോ..... അവളെ ജീവനോടെ നമുക്ക് കാണാൻ ഭാഗ്യം ഉണ്ടായില്ല അർഷു....." ഞാൻ അർഷുവിനെ കെട്ടിപിടിച്ചു കരഞ്ഞു........ അങ്ങനെ അവളുടെ മുറിയിൽ അവൾ കിടന്നിരുന്ന ബെഡിൽ അങ്ങനെ ഇരുന്ന് കരഞ്ഞു തീർത്തു.... അറിയാതെ ഞങ്ങൾ മയങ്ങി പോയി രാത്രി ആയപ്പോൾ അവളുടെ ഉമ്മ വന്ന് വിളിച്ചപ്പോൾ ആണ് ഞങ്ങൾ എണിറ്റാത്.......അപ്പോഴേക്കും സ്റാജുക്ക കൊണ്ട് പോവാൻ വന്നിരുന്നു..... അങ്ങനെ ഞങ്ങൾ ഇക്കയുടെ കൂടെ പോയി..... അർഷുവിനെ അവളുടെ വീട്ടിൽ ഇറക്കി...... എന്നിട്ട് ഞങ്ങടെ വീട്ടിൽ പോയി ..... വീട്ടിൽ ഇറങ്ങി നേരെ മുറിയിൽ പോയി..... ഉമ്മ ഒരുപാട് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ ചെന്നില്ല....... ഞാൻ ഒന്ന് ഫ്രഷ് ആയി കിടന്നു...... ഇപ്പോഴും ഉള്ളിൽ ഹന്നയുടെ ആ ചിരിച്ചുകൊണ്ടുള്ള മെഹ്രു എന്നാ വിളി ആണ് ഓർമ വരുന്നത്..... പതിയെ പതിയെ ഞാൻ എപ്പോഴോ ഉറങ്ങി പോയി........ (തുടരും )..... ഹലോ കുഞ്ഞുമണീസ് ഈ പാർട്ട്‌ വെറും സങ്കടം മാത്രം ആണ് കൊറച്ചു കഴിയുമ്പോൾ ശെരിയാക്കും..... പിന്നെ എൻ്റെ കമന്റ്‌ ബോക്സിൽ ഞാൻ ഒരു ചോദ്യം കണ്ടിരുന്നു ആമിനുമ്മ വെറും സർവെൻഡ് ആണോന്ന്.... എന്തോ അത് കേട്ടപ്പോൾ ഉള്ളിൽ എവിടെ ഒന്ന് സങ്കടം ആയി.... എല്ലാവർക്കും ഒരുപാട് ഡയലോഗ്സും റോളും കൊടുക്കണം എന്നും ഒരുപാട് എഴുതണം എന്നും എനിക്ക് താല്പര്യം ഉണ്ട് പക്ഷെ ഈ തലവേദനകൊണ്ട് കഴിയുന്നില്ല..... എന്നാലും ഇങ്ങളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി തട്ടിയും മുട്ടിയും എഴുതി തീർത്തു പോസ്റ്റുന്നത് ആണ് ..... ഈ തലവേദന ഒന്ന് മാറട്ടെ ആമിനുമ്മക്കൊക്കെ നല്ലം റോൾ കൊടുത്തു എഴുതാം..... Thanku for all saporting guyys 😍😍😘😘😘😘 #📔 കഥ
1.3k കണ്ടവര്‍
8 മണിക്കൂർ
#

📔 കഥ

☺മഹറിന്റെ അവകാശി ❤👩‍❤️‍👨 Part - 5 ✏ഫഹാന ജെബിൻ കെ.കെ ദേ... ഡീ നോക്ക്, അതാ ലൈബ്രറി, നമുക്കിപ്പോൾ അവിടെ പോകാം, ലഞ്ച് ബ്രേക്കിന് നമുക്ക് കാന്റീനിൽ പോകാം ഓക്കെ, (ഫിദ) ഡബിൾ ഓക്കെ....👍 അങ്ങനെ ലൈബ്രറിയിലേക്ക് നടക്കുമ്പഴാ ഞങ്ങളാ കാഴ്ച കണ്ടത്. മ്മടെ പരട്ട കാക്കുമാരും ഓരെ ചങ്ക്സും ലൈബ്രറിയിലേക്ക് കയറി പോകുന്നുണ്ട്. ദേ.. ഡീ സാഫിർക്കയും ഗ്യാങ്ങും അതാ അകത്തേക്ക് കയറുന്നു. "മ് ... ഞാൻ കണ്ടു. വേഗം വാ ഇപ്പൊത്തന്നെ ഓനോട് രണ്ട് വർത്താനം പറയണം." ഹന്നൂ.., ഒരു മിനുട്ട്.., എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. എന്താ..ണ് ഐശു...😀 ഡാ... നീ ഞാൻ പറഞ്ഞ കാര്യം അജൂക്കനോട് ചോദിക്കരുത്ട്ടോ,നിന്റിക്കാക്കന്മാർക്ക് നീയെന്ന് വെച്ചാൽ ജീവന, നിന്റെ കുറുമ്പും കളിയുമെല്ലാം അവർ നന്നായി ആസ്വദിക്കുന്നുണ്ട്. നിന്റെ എല്ലാ കുസൃതികളും അജൂക്ക വീട്ടിൽ വന്ന് പറയാറുണ്ട്.അങ്ങനെ ഒരിക്കൽ ഞാനാണ് അങ്ങോട്ട് ചോദിച്ചത് ,എന്റെ നാത്തൂനായിട്ട് നിന്നെ കൊണ്ട് വരോ എന്ന്, അന്നിന്റിക്കാക്ക പറഞ്ഞ ഒരു മറുപടിയുണ്ട്, നീയൊരു രാജകുമാരിയാണെന്നും നിനക്കൊത്ത രാജകുമാരനല്ല ഇക്കാക്കയെന്നും. സത്യം പറഞ്ഞാൽ നിന്നോടുള്ള ഇഷ്ടം കൂടുകയാ അന്ന് ചെയ്തത്.പിന്നീട് ഞാൻ ഇക്കാക്കയെ നിർബന്ധിച്ചിട്ടില്ല.പക്ഷെ അജൂക്കക്കും കൂട്ടുകാർക്കും നീ നല്ലൊരു അനിയത്തിക്കുട്ടിയാ, ഹന്നൂ You are very Lucky. സ്നേഹിക്കാൻ മാത്രമറിയണ കൂടപ്പിറപ്പുകളാ നിനക്കുള്ളത്. ഡാ .., നീ എനിക്ക് വാക്ക് തരണം അജൂക്കയോട് ഇതിനെപ്പറ്റി സംസാരിക്കില്ലെന്ന്, അജൂക്ക നിന്നെ എന്നെപ്പോലെ തന്നെയാ കാണുന്നത്, സ്വന്തം കൂടപ്പിറപ്പായിട്ട്. അയ്ശു പറഞ്ഞതെല്ലാം ഞാനൊരു പുഞ്ചിരിയോടെ കേട്ട് നിന്നു. അവസാനം ഇനിമേലാൽ ഇതിനെപ്പറ്റി സംസാരിക്കില്ലെന്ന് ഓൾക്ക് വാക്ക് കൊട്ത്ത് ഞങ്ങൾ ലൈബ്രറിയിലേക്ക് കയറി. x. X. X. x എന്നാലും ആരാ അവൾ, എന്തോ ആ മുഖം എവിടെയോ കണ്ട് മറന്ന പോലെ, ആ കാപ്പി ക്കണ്ണുകൾ എന്തോ ഒരാജന്മബന്ധം വിളിച്ചോതുന്നുണ്ട്. എന്താണ് അളിയാ, ഓളെ അത്രക്ക് പിടിച്ചാ..., ആകെ കിളി പോയ പോലെ ഇരിക്കുന്നു. ഞാൻ മെല്ലെ ചിരിച്ചു, എന്തൊക്കെ ആയിരുന്നു, എന്റെ ജീവിതത്തിൽ പെണ്ണില്ല, എല്ലാ പെണ്ണുങ്ങളും എന്റെ sisters ആണ്. ആന... ചേന, ഇവന് എത്ര പ്രൊപ്പോസൽ വന്നു, എല്ലാരേം പെങ്ങമ്മാരാക്കി നടന്നിരുന്ന ആളാ, ഇപ്പൊ കണ്ടാ ,ഏതോ ഒരുത്തി ഒന്ന് വന്നിടിച്ചപ്പോത്തിന് ചെക്കൻ ഫ്ലാറ്റ്, എന്താടാ ഇടിച്ചപ്പോ ഓളന്റെ വല്ലതും കൊണ്ട് പോയോ, I Mean heart 💗. 😁. നിന്റെ ഇളി കാണാനല്ല, കാര്യം പറ. നീയൊന്ന് പറഞ്ഞാൽ മതി ഓളെക്കൊണ്ട് അന്നെ പ്രേമിപ്പിക്കണ കാര്യം ഞങ്ങളേറ്റു. ഏയ്... അതൊന്നും വേണ്ട ഡാ, സ്നേഹം ആരിൽ നിന്നും പിടിച്ച് വാങ്ങാൻ പറ്റില്ല.' അവള് വരും ഇങ്ങോട്ട്, എന്റെ മനസ് പറയണ് ണ്ട്. ഡാ, നിന്റെ ഷർട്ടിലിതാ ചോര. ഇതെങ്ങനെ ? നിന്റെ കൈയ്യെങ്ങാനും മറിഞ്ഞിട്ടുണ്ടോ, ഏയ്... ഇല്ലെടാ ... ദാ ഇത് നോക്ക്യേ... ഇതവളുടെ യാണെന്നാ തോന്നണെ, നല്ല ബംഗിയുള്ള ബ്രേസ്ലെറ്റ്. മ് .. അപ്പൊ ഇനി ഇതും തിരക്കി അവൾ വരും. ഐവ, പക്ഷെ ഈ ബ്ലഡ് എവിടുന്നാ വരുന്നേ, ഡാ.., ആ ബ്രേസ്ലെറ്റ് പൊട്ടിയ സമയത്ത് അവൾടെ കയ് മുറിഞ്ഞിട്ടുണ്ടെങ്കിലോ, ആ.. ഏതായാലും ഇതവൾക്ക് തിരിച്ച് കൊടുക്കണം. അല്ല.., ഞാനെന്നെ പരിചയപ്പെടുത്തിയില്ലല്ലോ, ഞാൻ ZAlN HARSHAZ ,എല്ലാവരുടെയും ഹർഷ, ഇപ്പൊ PG ചെയ്യുന്നു.കൂടെപ്പിറപ്പായിട്ട് ഒരിക്കാക്കയുണ്ട് പേര് HANFAAZ SHAH .വിദേശ രാജ്യങ്ങളിലെ നമ്പർ വൺ ഇവന്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ Zain Event Managment ന്റെ എം.ഡിയാണ്. കമ്പനിയുടെ Head branch ഗൾഫിലാണ്.അതോണ്ട് ഇക്കാക്ക അവിടെയാണ്‌.ഉപ്പയും ഉമ്മയും ഒരനിയത്തിയുമുണ്ടായിരുന്നു.ചെറുപ്പത്തിലെ ഒരാക്സിഡെന്റിൽ അവർ ഞങ്ങളെ വിട്ട് പിരിഞ്ഞു. തലനാരിഴക്കാ അന്ന് ഞങ്ങൾ രണ്ട് പേരും രക്ഷപ്പെട്ടത്. പക്ഷെ അവസാനമായി ഞങ്ങൾക്ക് രണ്ട് പേർക്കും അവരെ കാണാൻ പറ്റിയില്ല. കാരണം ഞങ്ങളെ രണ്ട് പേരുടെയും പരുക്ക് ഗുരുതരമായിരുന്നു. അത് കൊണ്ട് തന്നെ അന്ന് ഞങ്ങൾ അപകടത്തിൽ നിന്നും റിക്കവർ ചെയ്തിട്ടില്ലായിരുന്നു. ഞങ്ങടെ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളായിരുന്നു അവയൊക്കെ. ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത കാര്യങ്ങൾ. എനിക്കിവിടെ ആരും ഇല്ലാത്തോണ്ട് മ്മടെ ചങ്ക്സിന്റെ ഫാമിലിയൊക്കെ മ്മളേം ഫാമിലിയാണ്. ഞാൻ ചങ്ക് സുഹിന്റെ വീട്ടിലാ താമസിക്കുന്നത്. ചെലവിനുള്ള പൈസ ഇക്കാക്ക അയച്ച് തരും. അതോണ്ട് ലാവിശായി ജീവിതം മുന്നോട്ട് പോകുന്നുണ്ട്. എന്ന് കരുതി ധൂർത്ത് ഒന്നുമല്ലട്ടോ, 6 ഓർഫനേജുകളുടെ മുഴുവൻ ചിലവും ഞാനിന്ന് വഹിക്കുന്നുണ്ട്. അനാഥരായി വളർന്ന ഞങ്ങക്ക് അനാഥത്വത്തത്തിന്റെ വിശമം നന്നായിട്ടറിയാം. ഇപ്പോഴും ഉള്ള സങ്കടം ഇക്കാക്കാനെ സഹായിക്കാൻ പറ്റുന്നില്ലല്ലോ എന്നാണ്. PG കഴിഞ്ഞിട്ട് വേണം നല്ലൊരു ജോലി വാങ്ങാൻ .ഇക്കാക്കാന്റെ നിർബന്ധം കാരണാ ഞാനിപ്പൊ പഠിക്കുന്നത്. ഇക്കാക്ക എപ്പഴും പറയും ഇക്കാക്ക് കിട്ടാത്ത കോളേജ് ലൈഫ് എനിക്ക് കിട്ടണമെന്ന് .ഇന്റെ ഇക്കാക്കയാണ് എന്റെ റോൾ മോഡൽ.ബാക്കിയൊക്കെ വഴിയെ പറയാം. എനിക്ക് 4 ചങ്ക്സുകളാണുള്ളത്. അമീർ ,സുഹൈൽ, സിദ്ധാർത്, അഭിരാം.ഇവരാണ് എന്റെ എല്ലാം. സത്യം പറഞ്ഞാൽ ആ കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടായി. എന്തോ ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. പക്ഷെ... അതെന്താണെന്ന് എനിക്കറിയില്ല. എന്തോ ഒന്ന് എന്നെ വല്ലാതെ അവളിലേക്കടുപ്പിക്കുന്നുണ്ട്. എന്താണ്..., കാക്കുമാരൊക്കെ നേരത്തെ എത്തിക്കണല്ലോ, ഹലോ...., ഹർഷുക്ക. ഇങ്ങളിവടെ ഒന്നൂല്യേ? ആ... ഞാൻ മറന്നു. എനിക്ക് വേറെയും കുറച്ച്ഫ്രണ്ട്സുണ്ട് .ജൂനിയേർസാണ്.അവരാണ് ഈ കോളേജിലെ ഹീറോഴ്സ്, ഞങ്ങളെ ഡിപാർട്മെന്റ് വേറെ ആണ്. ബിൽഡിങും കുറച്ച് മാറിയാണ് നിക്കുന്നത്.അങ്ങനെ വരുമ്പോൾ കോളേജിലെ സീനിയേർസ് ഡിഗ്രീക്കാരാണ്. അങ്ങനെയുള്ള ഞങ്ങളെ ഫ്രണ്ട്സാണ് സാഫി, സാക്കി, അജു ,വരുൺ, നിസാം, പീറ്റർ, ജോൺ, അസ്കർ.ഇതാണ് അവരുടെ ഗ്യാങ് .ഇവരുടെ എൻട്രിയാണ് ഇപ്പൊ നടന്നത്. സുഹിക്കോയ് എന്ത് പറ്റി മ്മടെ ഹർഷക്കയ്ക്ക് ,( സുഫി) അത് ഞാൻ പറഞ്ഞ് തരാം ,അഭിയാണ് ആ... പറ ചേട്ടായ് ഇങ്ങടെ ഹർഷന്റെ മനസ്സ് ഒരു ദേവത കീഴടക്കി. ദേവതയല്ല ഹൂറി, സ്വർഗത്തിലെ...ഹൂറി👰 ശരിക്കും ... (സാക്കി) മ് ... ദാ ഇത് അവളുടെ .... സാഫിർക്കാ........... അവളുടെ ബ്രെയ്സ്ലെറ്റ് കാണിച്ച് കൊടുക്കാൻ നിക്കുമ്പോഴാണ് സാഫിർക്കാ എന്നൊരു അലർച്ച കേട്ടത്. വരുന്ന ആളെ കണ്ടതും ഞാനും ഞമ്മടെ ചങ്സും മുഖത്തോട് മുഖം നോക്കി. നേരത്തെ പറഞ്ഞ ഹൂറി ഉണ്ട് ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളി വരുന്നു. പിന്നീടവർ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞങ്ങൾ അഞ്ചും വായും തുറന്ന് മേൽപോട്ട് നോക്കി നിന്നു. . (തുടരും) #📔 കഥ
1.4k കണ്ടവര്‍
8 മണിക്കൂർ
#

📔 കഥ

☺മഹറിന്റെ അവകാശി ❤👩‍❤️‍👨 Part - 4 ✏ഫഹാന ജെബിൻ കെ.കെ അപ്പോഴാണ് ഒരു കുട്ടി ക്ലാസിലേക്ക് വന്നത്, May i coming sir.., അവൾ ചോദിച്ചു. Yes എന്ന് പറഞ്ഞ് സാർ തിരിഞ്ഞതും അവൾ തല കറങ്ങി വീണു. എല്ലാവരുടെയും ശ്രദ്ധ അവളുടെ അടുത്തേക്ക് നീങ്ങി. നിമിഷ നേരം കൊണ്ട് അവൾ എല്ലാവരിനാലും ചുറ്റപ്പെട്ടു. ഫിദ ,ലേശം വെള്ളമെടുക്കൂ..... അവളുടെ അടുത്തിരുന്ന് അയ്ശ പറഞ്ഞു. സർ അവൾടെ കൈ പിടിച്ച് പൾസ് നോക്കി, അപ്പൊത്തന്നെ ഫിദ ഒരു ബോട്ടിൽ വെള്ളവുമായി വന്നു. മുഖത്തേക്ക് വെള്ളം കുടഞ്ഞതും അവൾ പതിയെ കണ്ണ് തുറന്നു. എല്ലാവരേയും കണ്ട് അവളാദ്യം ഒന്ന് പകച്ചെങ്കിലും, ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തി അവൾ എഴുന്നേറ്റിരിന്നു. കുട്ടിക്കിപ്പോയെന്തേലും പ്രശ്നമുണ്ടോ? സർ അവളോട് ചോദിച്ചു. ഇല്ലെന്നവൾ തലയാട്ടി. എന്താ തന്റെ പേര്?(ഹയ) നന്ദന. അവൾ മറുപടി പറഞ്ഞു. മുമ്പുമിങ്ങനെയെന്തേലും ഉണ്ടായിട്ടുണ്ടോ? ആശുപത്രിയിൽ പോകണോ? സർ ചോദിച്ച് കൊണ്ടേയിരുന്നു. അവൾ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി. മ് ... എല്ലാരും അവരവരുടെ സീറ്റിൽ പോയിരിക്കൂ, അവൾക്കിപ്പോൾ കുഴപ്പമൊന്നുമില്ല. സീറ്റിലേക്ക് തിരിഞ്ഞ് നടക്കുമ്പോഴാണ് സർ വിളിച്ചത് , "ഡീ..... ചാളമേരി ,സോറി ഹന്ന, നന്ദനയെ തന്റെ കൂടെ ഇരുത്തിക്കോ..." 'ശരിസർ '.. നന്ദു താൻ വാ... അല്ലാ അങ്ങനെ വിളിക്കാമല്ലോ അല്ലേ.... മറുപടിയെന്നോണം അവൾ ചിരിച്ചു. പിന്നീടവിടെ അടി നടന്നു. എന്തെന്നാൽ ഹയക്കും ഫിദക്കും നന്ദയുടെ കൂടെ ഇരിക്കണം. ഇപ്പോൾ രണ്ട് പേരും ഇരിക്കുന്നത് ബെഞ്ചിന്റെ രണ്ട് തലക്കലാണ്. അവസാനം നമ്മള് കേറി മൊത്തത്തിൽ അലമ്പാക്കി. നന്ദൂനെ ഞങ്ങട മുന്നിലെ ബെഞ്ചിലിരുത്തി. അതോടെ ആ പ്രശ്നം തീർന്നു. അപ്പഴാ മ്മള് ശ്രദ്ധിച്ചത് എല്ലാരടേയും നോട്ടം മ്മളിലാണ്. എന്തിന് മാഷ് വരെ കയ്യും കെട്ടി നിക്ക്ണ്ട്. മ്മള് ഒരവിഞ്ഞ ചിരി പാസാക്കി. സീറ്റിലിരുന്നു. അല്ല, എന്തോണ്ടാ എല്ലാരും മ്മളെ നോക്കീത് ന്ന് മനസ്സിലായോ, ഒന്ന് പിറകോട്ട് ചിന്തിക്കീം, ഹയന്റിം ഫിദന്റീം പ്രശ്നം തീർത്തത് നമ്മള് നലത്ത് നിന്നല്ല, ഡെസ്കിൽ കയറിയാ, കുറച്ച് നേരത്തിന് നമ്മള് മാഷെ വരെ മറന്നു പോയീനിം. നമ്മള് പിന്നൊന്നും നോക്കാതെ തല തായ്ത്തി. ഹന്ന ... എന്തായിത്, .... ട്രീം.... ട്രീം..... കൃത്യസമയത്ത് ബെല്ലടിച്ചു.അതോടെ അയാളിറങ്ങിപ്പോയി. ഹാവൂ... രക്ഷപ്പെട്ട്, ഡീ ഹന്നേ നീയെന്ത് പണിയാ ഈ കാണിച്ചേ, പഴയ +2 അല്ല, ഇപ്പൊ നമ്മള് വലുതായി ഓർത്തോ, (ഹയ) ഏഹ് ...എപ്പോ, ഡീ... എല്ലാരും പറഞ്ഞത് എനിക്കൊരു മാറ്റോം ഇല്ലെന്നാണല്ലോ, നീയൊക്കെ തടി വെച്ചപ്പോ നമ്മൾ പഴയ മാതിരി തന്നെ ... പിന്നെ നീളം ഞാനിപ്പഴും സാക്കിന്റെ തോൾ വരെ ഒള്ളൂ.😀 ഓ...... എല്ലാരും മാറ്റല്ല്യാന്ന് പറഞ്ഞത് അന്റെ ചളിക്കാ, അല്ലാതെ അന്റെ വലുപ്പത്തിനല്ല. ഈ....😛 നമ്മള് മ്മടെ 28 പല്ലും കാണിച്ച് ഓക്ക് ഇളിച്ചൊടുത്തു. "മതി... മതി, രണ്ടും നിറുത്ത് .നമുക്ക് ഇപ്പൊ പുറത്ത് പോയി വരാം, " അയ്ശു ഇടയിൽ കയറി. ആ... ഓക്കെ എന്നാ വാ, നന്ദൂ താനും വാ നമുക്ക് ഒന്ന് കറങ്ങി വരാം, പുറത്തിറങ്ങിയപ്പഴാ ഓർത്തത് റിയ വന്നിട്ടില്ല. അങ്ങനെ നല്ലോണം സോപ്പിട്ട് പതപ്പിച്ച് മ്മള് ഓളെ വലിച്ചൂണ്ട് വന്നു. എന്തോ അയ്ശു റിയയെ നോക്കുന്ന നോട്ടം അത്ര ശരിയല്ല. എന്തൊക്കെയോ ഒരു വശപിഷക്. ആഹ്... എല്ലാം വഴിയെ കണ്ട് പിടിക്കാം ... ''ഡാ... പനിയുണ്ടോ? " ഹയ വന്ന് റിയയെ തൊട്ട് നോക്കി. "ഏയ് ..,ഡീ പനിയൊന്നുമില്ല.... കാന്റീൻല് പോയി കുറച്ച് ചൂടുവെള്ളം കുടിച്ചാൽ" ............ ഹയന്റെ സംസാരം പെട്ടെന്ന് നിന്നപ്പോൾ ഞാനോളെ നോക്കി. ഓള് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്റെ പിറകോട്ട് നോക്കി നിക്കാണ്. ഓള് മാത്രല്ല റിയ ഒഴികെ ബാക്കി മൂന്നും അങ്ങട്ടന്നെ നോക്ക്ണത്, ഇതിന് മാത്രപ്പെന്താ മ്മടെ ബാക്കില്ന്ന് വിചാരിച്ച് തിരിഞ്ഞതെ ഓർമയൊള്ളൂ ഒറ്റ പോക്കായിരുന്നു. പടച്ചോനെ ... കാത്തോളിം, ഇല്ല വീണിട്ടില്ല ആരോ പിടിച്ചിട്ടുണ്ട്. കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് ഒരു മൊഞ്ചനെയാണ്. നല്ല കട്ടത്താടീം, കട്ട മീശേം, ഇന്റെ സാറേ ... ഉഫ്... അതിനെക്കാൾ ഭംഗി അവന്റെ ആ വെള്ളാരം കണ്ണുകളാ... കുറച്ച് നേരത്തിന് നമ്മളതില് ലയിച്ച് പോയി. ങ്ങക്കെന്തേലും മൻസിലായ, ഇല്ലല്ലോ ഞാൻ പറഞ്ഞ് തരാ, പിറകിലേക്ക് തിരിഞ്ഞ നമ്മള് ആ മൊഞ്ചനേറ്റ് കൂട്ടിമുട്ടിയതാ, പക്ഷെ വീണില്ല, ഓൻ മ്മളെ പിടിച്ച്ക്ക്ണ്. അപ്പഴാ മൻസിലായത് നമ്മളെ കുരിപ്പാളൊക്കെ നോക്കി നിന്നീനത് ഇവനേനിന്ന്., ഉഹു... ഉഹു ഏതോ ഒരുത്തൻ ഒന്നാക്കി ചുമച്ചപ്പോൾ ഓനിന്നെ നേരെ നിറുത്തി. മ്മളോട് ഒരു സോറീം പറഞ്ഞ് ഓനും ഓന്റെ ഗ്യാങ്ങും പോയി. ഡീ... ഹന്നൂ എന്താപ്പൊ ഇവടെ സംഭവിച്ചേ? (ഫിദ) 'ആ.... 'ഏതാടി ആ മൊഞ്ചൻ '.... (ഹയ) 'ഏതായാലെന്താ നീയും അവനും നല്ല മാച്ചാ' ... ആരാപ്പോ ഡയലോഗടിക്കണേ... ഞങ്ങളെല്ലാരും നന്ദയെ നോക്കി. പെണ്ണ് വിചാരിച്ച പോലല്ല ഞങ്ങക്ക് പറ്റിയ കൂട്ടാ.., ഒരസ്സല് വായാടി. ആ മൊഞ്ചനെ കണ്ടത് മുതൽ എന്റെ ഹാർട്ട് ബീറ്റ്സ് വല്ലാതെ ഉയർന്നിട്ടുണ്ട്. എന്തോ ഒരു മുൻകാല ബന്ധം ഞങ്ങൾ തമ്മിലുണ്ട്. എവിടെയോ കണ്ട് മറന്ന മുഖമാണത്..... ഇപ്പൊ അയാളോട് തോന്നുന്ന ഫീലിംങിനെ എന്ത് പറയണം എന്നെനിക്കറിയില്ല. പക്ഷെ ഒന്നുറപ്പിക്കാം അതൊരിക്കലും പ്രണയമല്ല. ഡീ... ഹന്നാ .., നീയെന്താലോചിച്ച് നിക്കാ... വാ, നമുക്ക് കാന്റീനിൽ പോകാം. 'മ് ... നടക്ക്.' ദേ... ഡീ നോക്ക്, അതാ ലൈബ്രറി, നമുക്കിപ്പോൾ അവിടെ പോകാം, ലഞ്ച് ബ്രേക്കിന് നമുക്ക് കാന്റീനിൽ പോകാം ഓക്കെ, (ഫിദ) ഡബിൾ ഓക്കെ....👍 അങ്ങനെ ലൈബ്രറിയിലേക്ക് നടക്കുമ്പഴാ ഞങ്ങളാ കാഴ്ച കണ്ടത്. (തുടരും) #📔 കഥ
1.3k കണ്ടവര്‍
8 മണിക്കൂർ
#

📔 കഥ

💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 36 ✒Twinkle AS ✿❁════❁✿❁═══❁✿ ന്ന് പറഞ്ഞു എന്നെ പുതപ്പിന്റെ ഉള്ളിലേക്ക് വലിച്ചതും ഇക്കാന്റെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു... ഫോൺ എടുത്തോണ്ട് പുറത്തോട്ട് പോയി ഇക്ക എന്തൊക്കെയോ ചിരിച്ചു സംസാരിക്കുന്നുണ്ട്... "എന്താ ഇക്കാ,,,ആരാ വിളിച്ചേ.." "അന്റെ ഉപ്പയും ഉമ്മയും..അന്നേ കാണാൻ ഇല്ലാന്ന്..അതോണ്ട് എന്നെ വിളിച്ചു കാര്യം അറിയിച്ചതല്ലേ..ഇജ്ജ് അവിടുന്ന് ചാടി പോന്ന കാര്യം അവർക്കറിയില്ലല്ലോ..." "അല്ലാഹ്...!! അവരെന്തു വിചാരിച്ചു കാണും..ഛെ ആകെ നാണക്കേടായി...അല്ല,,എന്നിട്ട് ഇങ്ങളെന്ത് പറഞ്ഞു..." "കെട്ടിയോനെ കാണാൻ പറ്റാത്തതിന്റെ സങ്കടം മൂത്ത് രാത്രിയിൽ കേറി വന്നതാണന്ന് പറഞ്ഞു..." "ഛെ,,,പോടാ......" മ്മള് അടിക്കാൻ ചെന്നതും ഇക്ക ടവൽ എടുത്തു ബാത്റൂമിലേക്ക് ഓടി... ഞങ്ങള് റെഡി ആയി നേരെ മ്മടെ കുടുകുടു വണ്ടിയിൽ കേറി കല്യാണത്തിന് പോയി... പോകുന്ന വഴി മ്മള് ഓരോന്നും പറഞ്ഞോണ്ട് ഇക്കാന്റെ ചെവി തിന്നു..     ❁════❁✿❁═══❁ നിങ്ങൾക്ക് എന്നെ മനസിലായോ,,, ഞാൻ ഷാഹിൽ ആണ് ട്ടോ..ഇത്രയും നാൾ നിങ്ങളുടെ മനസിലെ വില്ലൻ...ആ പോസ്റ്റിനും കൊറച്ചു റസ്റ്റ്‌ വേണ്ടേ... ചെയ്തത് എല്ലാം തെറ്റ് ആണ്..അതിന് ഞാൻ എന്തൊക്കെ ചെയ്താലും മതിയാവില്ല... എനിക്ക് സൈനിനോട് ഒന്ന് തുറന്നു സംസാരിക്കണമെന്നുണ്ട്..പക്ഷേ,,ഈ കല്യാണവീട്ടിൽ വെച്ച് ഞാൻ എങ്ങനെയാ അവനെ ഒറ്റയ്ക്ക് പിടിച്ചു നിർത്തി സംസാരിക്കുന്നതു. മ്മള് അങ്ങനെ ഓരോന്നും ഓർത്തോണ്ട് നടന്നു വന്നപ്പോഴാണ് ആരുമായിട്ടോ കൂട്ടി ഇടിച്ചതു... ഇടിച്ചതു ഒരു പെൺകുട്ടിയെ ആണെന്ന് എനിക്ക് മനസിലായിരുന്നു.. അവള് ഓടി പാഞ്ഞു വന്നത് കൊണ്ടാ കൂട്ടി ഇടിച്ചതു... ഇടിയുടെ ആഘാതത്തിൽ അവള് പുറകിലേക്ക് വീഴാൻ പോയതും,,മ്മള് ഓളെ വീഴാതെ പിടിച്ചു.. ഓളെ മുഖത്തേക്ക് നോക്കിയേങ്കിലും ഓൾടെ ഷാൾ മുഖത്തേക്ക് വീണ് കിടക്കുന്നു.. അതുകൊണ്ട് മുഖം കാണാനും പറ്റുന്നില്ല..ഓള് അപ്പോഴേക്കും എന്റെ കയ്യിന്ന് പെട്ടന്ന് ചാടി എഴുന്നേറ്റു... ഓള് ഷാൾ നേരെ ആക്കി എന്നെ നോക്കിയതും...അവളെ പോലെ തന്നെ ഞാനും ഞെട്ടി പോയി... അപ്പൊ തന്നെ ഓള് എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് ഓടി പോയി.... അല്ലാഹ്....!! ഇവളോ...??ഇവളെന്താ ഇവിടെ...???       ❁════❁✿❁═══❁ ഇക്ക ബിസിനസ്‌ ഫ്രണ്ട്സിനോട് ഒക്കെ സംസാരിച്ചോണ്ട് നിക്കുവാ... ഞാൻ ആണേൽ കട്ട പോസ്റ്റും..!! ഉമ്മാനെ പോലും കാണുന്നില്ല..എല്ലാരും ഇതെവിടെയാ എന്റെ റബ്ബേ... ആരെയേലും ഒന്ന് കൂട്ടിന് കിട്ടിയായിരുന്നേൽ... മ്മള് അതാലോചിച്ചു തിരിഞ്ഞതും..പാണ്ടി ലോറിയെ പോലെ പാഞ്ഞു ഒരു പെണ്ണ് വന്നു മ്മളെ ഇടിച്ചു.. എന്റള്ളോഹ്....!!! "തനി....." ആളെ കണ്ടതും പറയാൻ വെച്ച ചീത്ത ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു.. നിങ്ങൾക്ക് ആളെ മനസിലായില്ലല്ലേ..പറഞ്ഞു തരാം..പുള്ളിക്കാരി ഫാസിൽ അങ്കിളിന്റെ മോള് ആണ്..ഫർസാന...ഞങ്ങടെ ഫർസു... ഇപ്പൊ പിടികിട്ടിയില്ലേ ആളെ... "ഡീ ഫർസു..ഇജ്ജ് എന്താടി ഇവിടെ.." "അത് മ്മള് അന്നോട് ചോദിക്കാൻ നിക്കുവായിരുന്നു..ഇതെന്റെ ഫ്രണ്ട് ന്റെ കല്യാണം ആണ് മോളെ,,അപ്പൊ മ്മള് ഇവിടെ കാണണ്ടേ..അല്ല,,ഇജ്ജെന്താ ഇവിടെ.." "മ്മടെ ഉപ്പാന്റെ ബിസിനസ്‌ പാർട്ണറുടെ മോള് ആണ് അന്റെ ഫ്രണ്ട്..അപ്പൊ മ്മളും ഇവിടെ കാണണ്ടേ..." "ഹാ...അങ്ങനെ..." "അല്ലടി പെണ്ണെ,,,ഇജ്ജ് എങ്ങോട്ടാ ഈ ഓടി പാഞ്ഞു വന്നത്...??" "അ..അത് പിന്നെ..മ്മള്,,,ആഹ് അതൊക്കെ പറയാ,,നീ വാ.." ന്ന് പറഞ്ഞോണ്ട് ഓള് എന്നെ പിടിച്ചു വലിച്ചോണ്ട് പോയി... പിന്നെ ചെന്ന് കല്യാണപ്പെണ്ണിനെ കണ്ടു...ഫുഡ്‌ ഒക്കെ കഴിച്ച് മ്മള് വന്നിരുന്നു.... "ഡി ഐറാ..അനക്ക് ഓർമ ഉണ്ടോ..?" "എന്നത്..?" "ഇങ്ങനെ ഒരു കല്യാണത്തിൽ വെച്ചാ അൺഎക്സ്പെക്ടഡ് ആയിട്ട് അന്റെ കല്യാണം നടന്നത്...ആലോചിക്കുമ്പോ തന്നെ ചിരി വരാ..എങ്ങനെ ഉണ്ടെടി മാര്യേജ് ലൈഫ്..." "ഇപ്പൊ നേരെ ചൊവ്വേ അങ്ങ് ജീവിച്ചു പോകുന്നു..അന്നേ പോലെ ഉള്ള mr.കീടാണു ഒന്നും അങ്ങനെ ഞങ്ങളെ പിരിച്ചിട്ടില്ല..." "പോടീ..ഹംക്കേ..." ന്ന് പറഞ്ഞു പെണ്ണ് എന്നെ കുറെ നുള്ളി നോവിപ്പിച്ചു.. "അല്ലടി...ഇജ്ജ് എന്തിനാ ആരെയോ കണ്ടു പേടിച്ചപോലെ ഓടി വന്നത്..എന്നതാ കാര്യം...?" "മ്മ്..പറയാടി..."     ❁════❁✿❁═══❁ ആ പെണ്ണിനെ കണ്ടപ്പോ മുതൽ മ്മള് അന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഓർത്ത് ഇരിക്കുവായിരുന്നു... അന്ന് മ്മള് ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരാൻ നേരം ട്രെയിനിൽ നിന്ന് ഇറങ്ങി,പുറത്ത് ചെന്നപ്പോ ആണ് ഒരുത്തൻ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത്... അവന്റെ കൂടെ രണ്ടുമൂന്നു പേരും കൂടെ ഉണ്ടായിരുന്നു... ആദ്യം ഒന്നും അത് മൈൻഡ് ചെയ്തില്ലെങ്കിലും, പക്ഷേ അവള്ടെ ദയനീയവസ്ഥയും, അവൻ അവള്ടെ കയ്യിൽ കേറി പിടിച്ചു വലിച്ചതും ഒക്കെ കണ്ടപ്പോ അറിയാതെ മ്മടെ കാല് ചലിച്ചു..അവള്ടെ അടുത്തേക്ക്.... "ഡോ,,,,വിടടോ അവളെ..." എന്നെ കണ്ടപ്പോ അവൾ 'രക്ഷിക്കണേ' എന്നുള്ള ഭാവത്തിൽ എന്നെ നോക്കി.. "അത് ചോദിക്കാൻ നീ ആരാഡാ..." ന്ന് പറഞ്ഞോണ്ട് അവള്ടെ കയ്യിലെ പിടി ഒന്നൂടി മുറുക്കി... "ഞാൻ ആരുവായിക്കൊള്ളട്ടെ..ആദ്യം മോൻ അവള്ടെ കൈ വിട്..." "എന്നോട് കല്പ്പിക്കുന്നോടാ പുല്ലേ.." ന്ന് പറഞ്ഞോണ്ട് അവൻ നെഞ്ചിൽ പിടിച്ചു ഉന്തി...രണ്ട് സ്റ്റെപ് പുറകോട്ട് ആഞ്ഞു ഞാൻ ബാലൻസ് ചെയ്തു നിന്നു.. പിന്നെ അവിടെ രണ്ടാം ലോക മഹായുദ്ധം ആയിരുന്നു...കൊറേ തല്ലി..തിരിച്ചു എനിക്കും കൊറച്ചു കിട്ടി.. അങ്ങനെ എല്ലാം കഴിഞ്ഞു അവളെയും കൊണ്ട് പോരാൻ നിന്നപ്പോഴാണ് അവൻ കത്തി എടുത്തത്... കത്തിയിൽ പിടിച്ചു ഞങ്ങള് രണ്ടുപേരും പിടിവലിയായി...അവസാനം കയ്യബദ്ധം കൊണ്ട് ആ കത്തി അവന്റെ വയറ്റിൽ കുത്തി കേറി.. എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോഴാണ്..'വാ,,,രക്ഷപെടാം..' ന്ന് പറഞ്ഞു അവള് എന്നെ വലിച്ചോണ്ട് പോയത്... നേരെ ഓട്ടോസ്റ്റാൻഡിൽ ചെന്ന് ഒരു ഓട്ടോ പിടിച്ചു നേരെ അവളെ കൊണ്ട് പോയി വീട്ടിൽ ഇറക്കി വിട്ടു.. വരുന്ന വഴി ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു...അവനെന്തേലും പറ്റിയോ എന്നായിരുന്നു എന്റെ ചിന്ത.. വീട്ടിൽ കൊണ്ടുപോയി വിട്ടെങ്കിലും ഇനി താങ്ക്സ് പോലും പറയാതെ പെണ്ണ് അകത്തേക്ക് ഓടി പോയി.. അവളെക്കുറിച്ചു എനിക്ക് ഒന്നും അറിയത്തില്ലായിരുന്നു..പേര് പോലും..അന്ന് കണ്ടതാ അവളെ..പിന്നെ ഇപ്പോഴാ കാണുന്നെ.. ഇതിന്റെ ബാക്കി ആണ് അന്ന് ക്ലബിൽ വെച്ച് എന്നെ അവര് കൊല്ലാൻ വന്നത്.. ഐറയോടും സൈനിനോടും ഇങ്ങനെ ഒക്കെ ചെയ്ത എനിക്ക് എങ്ങനെ അവളെ സഹായിക്കാൻ കഴിഞ്ഞു എന്ന് ചോദിച്ചാൽ എനിക്കും ഉത്തരം ഇല്ല... ❁════❁✿❁═══❁ "നീ ചെയ്തത് ശരിയായില്ല ഫർസു.." "അവൻ നിന്നെ രക്ഷിച്ചിട്ടും ഒരു നന്ദി വാക്ക് പോലും നീ പറഞ്ഞില്ലല്ലോ..ഏതായാലും നീ പറഞ്ഞ പോലെ അവനെ ഇവിടെ വെച്ച് കണ്ട സ്ഥിതിക്ക് ചെന്ന് ഒരു താങ്ക്സ് പറഞ്ഞേരെ..." "അയ്യോ. എനിക്ക് തനിയെ പോകാൻ പേടിയാ...നീയും കൂടി ഒന്ന് വാ.." അവള് കൊറേ കെടന്നു നിർബന്ധിച്ചപ്പോ കൂടെ വരാന്ന് ഞാൻ സമ്മതിച്ചു... "എവിടെ ആടി നീ പറഞ്ഞ ആള്..?കാണുന്നില്ലല്ലോ.." "ആഹ്. ദേ അവിടെ ഉണ്ടെടി..നീ വാ.." ഞാൻ നോക്കിയപ്പോ ഫോണിൽ തോണ്ടിക്കൊണ്ട് ഒരാള് തിരിഞ്ഞു നിക്കുന്നു... ഞങ്ങള് അയാളുടെ അടുത്തേക്ക് ചെന്ന്... "എസ്ക്യൂസ്‌ മീ..." "യെസ്..." ന്ന് പറഞ്ഞു തിരിഞ്ഞ ആളെ കണ്ടു മ്മടെ തലയിലുള്ള കിളി ഒക്കെ കിളിക്കൂടും എടുത്തോണ്ട് പറന്നു പോയി... "നീയോ...." 😱 ആളെ കണ്ടപ്പോ മ്മള് ഷോക്ക് ആയി പോയി.... തുടരും..... ❁════❁✿❁═══❁ ഫ്രണ്ട്സ്,,,,I am really sorry...🙏🙏 ഒരുപാട് ലേറ്റ് ആയിന്നു അറിയാം..കൊറച്ചു തിരക്കിൽ ആയിരുന്നു... പിന്നെ,,,ഞാൻ ഒരു കാര്യം പറയുവാട്ടോ..സ്റ്റോറി അവസാനിക്കാറായി...അതുകൊണ്ട് തന്നെ അവസാനഭാഗങ്ങൾ ഒരുപാട് ആലോചിച്ചു എഴുതേണ്ടതാണ്... അതുകൊണ്ടാണ് ഈ പാർട്ട്‌ ലേറ്റ് ആയത്..ക്ഷമിച്ചേക്കണേ...🙏🙏 അടുത്ത പാർട്ട്‌ ഇന്ന് തന്നെ ഉണ്ടാവും..രണ്ട് ദിവസം ഇടാൻ പറ്റാഞ്ഞതിന്റെ പ്രായശ്ചിത്തം...വൈകുന്നേരം ആണ് ട്ടോ ഇടുന്നത്... ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് അടിക്കണേ..നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... Thanks for supporting guys..😍😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #📔 കഥ
1.7k കണ്ടവര്‍
9 മണിക്കൂർ
#

📔 കഥ

വർഷം...... 15 മഴയെ ശിരസ്സിൽ ഏറ്റി തല കുമ്പിട്ട് നിൽക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ നടന്നു...... മങ്ങിയ മഴഛായ ഉള്ള പുലരി...... ചെറിയ ഒരിടവേള ഉണ്ടയെകിലും കാലാലയത്തിനുള്ളിലെ കാഴ്ചകൾ ഒക്കെയും പുതിയ ഒരു അനുഭൂതി തന്നു...... മഴ ആയത് കൊണ്ടാവും വരാന്തകളിൽ കൂടുതൽ ആളനക്കം ഉണ്ടായിരുന്നു......മങ്ങിയ ക്ലാസ്സ്മുറികളിൽ സന്തോഷത്തിന്റെ സൗഹൃദത്തിന്റെയും പൊട്ടിച്ചിരികൾ പ്രകാശത്തോടെ മുഴങ്ങുന്നു.....വിപ്ലവത്തിന്റെ സംഗീതവും കേൾക്കുന്നുണ്ട്..... സാധാരണ നടന്നു പോകുന്ന വഴിയിൽ അശരീരികൾ ഉണ്ടാകാറുണ്ട്.... ഇന്ന് ഒന്നും ഉണ്ടായില്ല..... വരാന്തയിലൂടെ നടന്നു ഏറ്റവും അറ്റത്തുള്ള ക്ലാസ്സ്‌ മുറിയിലേക്ക് കയറി ചെന്നു..... മഴ ആയത് കൊണ്ടു ബെല്ലിനു മുൻപേ ക്ലാസ്സിൽ ഒട്ടുമുക്കാൽ സീറ്റുകളിലും ആളുണ്ടായിരുന്നു..... ഇരിപ്പിടത്തിലേക്ക് എത്തുന്നത് വരെയും എല്ലാ കണ്ണുകളും എന്നെ തേടി വരുന്നുണ്ടായിരുന്നു...... സീറ്റിൽ എത്തിയപ്പോൾ അടുത്തിരുന്നവർ പുഞ്ചിരിച്ചു കൊണ്ടു എനിക്കു ഇരിക്കാൻ ഇടം നൽകി..... ഒരുപാട് ചോദ്യങ്ങളും വിശേഷങ്ങളും അവർക്ക് അറിയുവാൻ ഉണ്ടായിരുന്നു.... പക്ഷേ എല്ലാ ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി..... ഉച്ച ഊണിന് ബെൽ അടിച്ചപ്പോൾ ആണ് സൗഹൃദങ്ങൾ പലരും പിന്നേ മിണ്ടിയത്.... വളരെ ചുരുക്കി കാര്യം മാത്രം പറഞ്ഞു ഞാൻ അവസാനിപ്പിച്ചു.... സുഖകരമായ ഒന്ന് അല്ലാത്തത് കൊണ്ടു കൂടുതൽ ഒന്നും ആരും ചോദിച്ചില്ല.... ഉച്ച ഭക്ഷണം കഴിഞ്ഞു ഇരിക്കുമ്പോൾ ക്ലാസ്സിനുള്ളിലേക്ക് കുറച്ചു പേർ കൂട്ടമായി വന്നു..... എല്ലാവരെയും കണ്ടു പരിചയം ഉണ്ട്.... സീനിയർസ് ആണ്..... വന്നവർ പലതായി പിരിഞ്ഞു ഓരോ ഓരോ ബെഞ്ചിന്റെയും അറ്റത്തു വന്നു വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി..... പലപ്പോഴും നേതൃസ്ഥാനത്തു കണ്ടിട്ടുള്ളു ഒരു മുഖം ആണ് ഞങ്ങൾക്ക് അരികിൽ വന്നത്..... വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മേന്മകൾ ഓക്കെ പറഞ്ഞു.... വരുന്ന യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കാര്യങ്ങൾ ഓക്കെ പറഞ്ഞു..... വൃന്ദ........ ഞാൻ ആ മുഖത്തേക്ക് നോക്കി... കുറച്ചു അങ്ങോട്ട്‌ നീങ്ങി ഇരിക്ക്..... ഇഷ്ട്ടം ഇല്ലാതെ ഞാൻ കുറച്ചു നീങ്ങി ഇരുന്നു..... മേശപ്പുറത് ഇരുന്ന ബാഗ് എടുത്ത് എന്റെ മടിയിലേക്ക് വച്ചു തന്നു.... ഡിസ്കിന്റെ പുറത്തു കയറി ഇരുന്നു ബെൻഞ്ചിൽ കാലുകൾ കയറ്റി വച്ചു...... "തനിക്ക് എന്നെ അറിയാമോ....? " "കണ്ടിട്ടുണ്ട്..... " "പേരറിയാമോ.....? " "ഇല്ല..... " "എന്റെ പേര് ശ്രീനാഥ്‌..... തേർഡ് ഇയർ ആണ്.... " "മ് " "തന്നെയും ഞാൻ ഇവിടെ വച്ചാണ് ആദ്യം കാണുന്നത്...... അച്ഛന്റെ ഒപ്പം അഡ്മിഷൻ സമയത്ത്..... അന്ന് പാർട്ടി ഡോനെഷൻ ഡെസ്കിൽ ഞാനും ഉണ്ടായിരുന്നു..... താൻ ഓര്മിക്കുന്നുണ്ടോ.... " "ക്ഷെമിക്കണം അന്ന് കണ്ടതായി ഓർക്കുന്നില്ല..... " "സാരമില്ല.... അന്നുമുതൽ എന്റെ കണ്ണുകൾ തന്നെ കാണുന്നുണ്ട്..... ഈ വരാന്തയിലും ലൈബ്രറിയിലും എല്ലാം...... തന്നെ കാണാതിരുന്നപ്പോഴാണ് തിരക്കി ഇറങ്ങിയത്...... തന്റെ വീട് അന്വേഷിച്ചപ്പോൾ ആണ് കാര്യങ്ങൾ അറിഞ്ഞത്....."" നീ നിന്റെ പ്രണയത്തെ ജീവിതമാക്കി എന്ന് ....... "അതു പറഞ്ഞു നിർത്തുമ്പോൾ ആ ശബ്ദത്തിനു മാർദ്ദവം വന്നിരുന്നു..... അങ്ങനെ തന്നെ ഇരുന്നു നിവർന്നു നോക്കിയില്ല.... തുറന്നു പറയട്ടെ ആ ജീവിതം കുറഞ്ഞ കാലത്തേക്ക് ഞാൻ കൊതിച്ചിരുന്നു....... ഞാനൊരല്പം വൈകിപ്പോയി..... സാരമില്ല അതുവരെയും നഷ്ടപ്പെടുമോ എന്നൊരു ഭയമായിരുന്നു..... നഷ്ട്ടപെട്ടപ്പോൾ ഒരു ധൈര്യമായി... ഇതിൽ കൂടുതൽ ഒന്നുമില്ലന്നു..... ആദ്യമായി ഉണ്ടായ അനുഭവം ആണ്.... അതുകൊണ്ട് ഇനി ഒരു പകരക്കാരി വരുന്നത് വരെ കാത്തിരിക്കണം...... "ഒരുപക്ഷെ ഒരു പകരക്കാരി ഉണ്ടാകുമായിരിക്കും..... അതൊരു പകരക്കാരി തന്നെ ആയിരിക്കും.... "തന്റെ മനുവിന് സുഖമാണോ..? " "സുഖം.... " "ദൈവത്തിനു അസൂയ തോന്നിയിട്ടുണ്ടാകും..... എനിക്കും തോന്നി കേട്ടപ്പോൾ..... " "മനസ്സിൽ വയ്ക്കാൻ തോന്നിയില്ല, അതുകൊണ്ട് പറഞ്ഞതാ.... " വൃന്ദാ......... "മ് " "ഒരു പുഞ്ചിരിയുടെ അവകാശം എങ്കിലും തരണം........ " ഞാൻ ആ മുഖത്തേക്ക് നോക്കി..... പുറകിലേക്ക് എവിടെയോ നോക്കി ഇരിക്കുന്നു..... മറുപടി പറയാൻ ഉണ്ടായിരുന്നില്ല..... കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് ഇറങ്ങി പോയി....... ഉച്ചക്ക് മാമ്പഴപുളിശ്ശേരി കൂട്ടി മനുവിന് ഊണ് കൊടുത്ത് ലക്ഷ്മിഅമ്മ അടുത്തിരുന്നു.... ഒന്ന് രണ്ടു പ്രാവിശ്യം വാരി തിന്നിട്ടു പിന്നീട് കഴിക്കാൻ തോന്നിയില്ല.... "എന്താ മനുകുട്ടാ കറി നന്നായിട്ടില്ലേ...? " "കൊള്ളാം.... " "പിന്നെ എന്താ കഴിക്കാത്തത്....?" "മതി..... വിശക്കുന്നില്ല.... " "ഇന്നാണ് കറി നന്നായതു. മാങ്ങാ നന്നായി പഴുത്തിട്ടുണ്ട്... " "വേണ്ടമ്മേ കുറച്ചു കഴിഞ്ഞു കഴിക്കാം.... " "കുറച്ചു കഴിക്ക് നിനക്ക് മരുന്നു കഴിക്കാൻ ഉള്ളത് അല്ലെ....? " എന്താ അമ്മയും മോനും കൂടി തർക്കം കയ്യിൽ ഇരുന്ന ചൂട് ജീരകവെള്ളം മേശപ്പുറത്തേക്ക് വച്ചു ലീല ചോദിച്ചു.... അവൻ കഴിക്കുന്നില്ല ലീലേ... അതു എന്താ... അതിനു ഇന്ന് ഇടയ്ക്ക് ഒന്നും കഴിച്ചില്ലല്ലോ പിന്നെന്താ...? " "അവനു വിശപ്പില്ല എന്ന്.. " ഓ വിശപ്പില്ലാത്തതു കൊണ്ടല്ല ചേച്ചി..... ഇവിടെ ആളില്ലാത്തതു കൊണ്ടാണ്.... " ഓ അതാണോ? അത് ഇവിടെ ഉള്ളപ്പോ ഒരുകാര്യം അതു ചെയ്താൽ അവനു ഒക്കില്ല... ഇപ്പോൾ അവനു ചോറ് ഇറങ്ങുന്നില്ല... എന്തിനാ മനുകുട്ടാ നീ അതിനോട് ഇങ്ങനെ കാണിക്കുന്നതു...... " "മനസറിഞ്ഞു കൊണ്ടല്ല അമ്മേ...... അവൾ പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതിയാണ്.... അവൾക്ക് ഇനി ഒരുപാട് മുന്നോട്ട് പോകാൻ ഉള്ളതല്ലേ... എന്റെ കാര്യത്തിൽ വലിയ ഉറപ്പ് ഒന്നും ഇല്ലല്ലോ? കടം തന്ന ജീവിതം അല്ലെ.? "അങ്ങനെ പറയരുതേ മനുകുട്ടാ.... ഞങ്ങൾക്ക് പിന്നെ ആരാടാഉള്ളത്? അവൾ അങ്ങനെ പോകുമോ? അമ്മയ്ക്ക് അറിയാം നീയല്ലാതെ ഒരു ലോകം അവൾക്ക് ഇല്ല.... " "അറിയാം..... എങ്ങാനും അവൾ പോയാൽ ഉള്ള ജീവൻ കൂടി പോയി കിട്ടും..... " "അവൾ എങ്ങും പോകുന്നില്ല..... നീ യും ആവിശ്യമില്ലാത്തതു ആലോചിക്കേണ്ട..... " വിശപ്പില്ലെങ്കിൽ കഴിക്കണ്ട അവൾ വരട്ടെ.... നീ വല്ലതും വായിക്ക്....... " പാത്രങ്ങൾ ഓക്കെ തിരികെ എടുത്തു ലീല അടുക്കളയിലേക്ക് പോയി.... "അമ്മേ ആ മേശപ്പുറത്തു ഒരു ഡയറി കാണണം അതൊന്നു എടുത്തു താ.... " മേശപ്പുറത്തിരുന്ന ഡയറി എടുത്തു മനുവിന് നേരെ നീട്ടി.... ഇതാണോ..? " "മ് " അതു എടുത്തു കൊടുത്തു അമ്മയും പുറത്തേക്ക് പോയി... മനു ഡയറിയുടെ പേജുകൾ മറിച്ചു..... വൃന്ദ അക്ഷങ്ങൾ കൊണ്ടു അതിലൊരു സ്നേഹസൗധം ഉണ്ടാക്കിയിരിക്കുന്നു..... അതിലെ രണ്ടു ഇണ പ്രാവുകൾ.... വായിച്ച വരികളിലൂടെ അവളോടൊപ്പം ഞാനും ജീവിക്കുന്നത് പോലെ തോന്നി മനുവിന്...... അവളുടെ ഹൃദയം മുഴുവൻ അവൾ എന്നെ നിറച്ചു വച്ചിരിക്കുന്നു..... ഡയറിയിൽ ഇരുന്ന പേന എടുത്തു അതിൽ രണ്ടു വരി കോറി ഇട്ടു..... മരണം കൂട്ടു വന്ന വഴിയിൽ നിന്നെ തേടി ഞാൻ അലഞ്ഞു..... കൈയിലെ പിടി അയഞ്ഞപ്പോൾ കണ്ടത്.... മരണദൂതനെ പുറത്താക്കി വാതിൽ താഴിട്ടു നിൽക്കുന്ന നിന്നെയാണ്... സ്നേഹം കൊണ്ടു നീ എന്റെ ജീവിതം തിരികെ പിടിച്ചു.... ഡയറി നെഞ്ചോടു ചേർത്തു മനു വിങ്ങി പൊട്ടി...... വൈകുന്നേരതെ ബെൽ ശബ്ദം ഉള്ളിൽ ഒരു ആവേശം നിറയ്ക്കുന്നത് ഞാൻ അറിഞ്ഞു.... മണിക്കൂറുകൾക്ക് ദിവസങ്ങളുടെ ദൈർഖ്യം ഉള്ളത് പോലെ... എത്രയും പെട്ടന്ന് വീട്ടിൽ എത്താൻ കൊതിച്ചു കാലുകൾ കുതിച്ചു...... ക്ലാസ്സിൽ നിന്നു ഇറങ്ങിയപ്പോഴേ മഴ ചാറ്റൽ തുടങ്ങി...... കുട എടുത്തിരുന്നില്ല..... കൂടെ ഉള്ളവരുടെ കുടയിൽ കോളേജ് ഗേറ്റ് വരെ എത്തിയപ്പോഴേക്കും സമയം ബസ് പിടിച്ചു ഓടി പോകുന്നത് പോലെ തോന്നി...... പിന്നെ കുടയ്ക്ക് കാത്തു നിന്നില്ല കുറച്ചു വേഗത്തിൽ നടന്നു ബസ് സ്റ്റോപ്പിൽ എത്തി.... ആദ്യം വന്ന ബസിനു കയറി..... ഇരിക്കാൻ ഇടം കിട്ടിയില്ല എങ്കിലും ഒരു ഒഴിഞ്ഞ സ്ഥലം നോക്കി നിന്നു....... ബസ് ഓരോ സ്റ്റോപ്പിലും ഒരുപാട് നേരം നിർത്തി ഇടുന്നതായി തോന്നി...... അരമണിക്കൂർ കൊണ്ടു സ്റ്റോപ്പിൽ എത്തി..... അപ്പോഴേക്കും മഴ കുറെശ്ശേ ആയി പെയ്തു തുടങ്ങി...... ആരെയും നോക്കാൻ നിന്നില്ല ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു ഷാളിന്റെ തുമ്പു കൊണ്ടു തല ചൂടി വീട്ടിലേക്കു സ്പീഡിൽ നടന്നു.. കതക് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു..... തള്ളി തുറന്നു നീണ്ട ഇടനാഴിയിലൂടെ ഓടുക ആയിരുന്നു..... മനുവേട്ടൻ കട്ടിലിൽ ഒരു തലയിണ ചാരി വച്ചു ഇരുപ്പുണ്ട്...... "മനുവേട്ടാ......... "കട്ടിലിനു താഴെ മുട്ടുകുത്തി നിന്നു വിളിച്ചു... "വന്നോ..... അതിനു മുൻപ് ക്ലാസ്സ്‌ കഴിഞ്ഞോ... " "മണി അഞ്ചു ആകാൻ ആയി...... " "നീ നനഞ്ഞോ....? കുട കൊണ്ടു പോയില്ലേ...? "ഇല്ല ഞാൻ കുട എടുക്കാൻ മറന്ന്.... " "പനി പിടിക്കില്ലേ പെണ്ണേ മഴ നനഞു.... കട്ടിലിൽ മടക്കി വച്ചിരുന്ന ബെഡ് ഷീറ്റ് എടുത്തു മനുവേട്ടൻ എനിക്കു തല തുവർത്തി..... " "അയ്യോ മതി..... ഇനി കുളിക്കാൻ ഉള്ളത് അല്ലെ.... " "നാളെ മുതൽ നീ കുടയില്ലാതെ പോയി നോക്ക്.... " "ഇല്ല മറക്കാതെ കൊണ്ടു പോകാം..... " "എന്താ കോളേജിൽ വിശേഷങ്ങൾ.... " "വിശേഷം ഓക്കെ ഉണ്ട്‌.... പറയട്ടെ. " "പറ... " കോളേജിലെ വിശേഷങ്ങൾ ഞാൻ മനുവേട്ടന് പറഞ്ഞു കേൾപ്പിച്ചു..... "അപ്പോൾ ഒരു നാഥൻ ഉണ്ട്‌ കോളേജിൽ നിനക്ക്... " "നാഥനോ...? " "ശ്രീനാഥ്‌...... " "ദേ ആവിശ്യമില്ലാത്തതു പറയല്ലേ..... "ചായ കുടിച്ചോ.? " "ഇല്ല... " "ഞാൻ പോയി എടുത്തിട്ട് വരട്ടെ... " "മ് " അടുക്കളയിൽ ചെന്നപ്പോൾ നല്ല വെളിച്ചെണ്ണ ചൂടായ മണം വരുന്നുണ്ടായിരുന്നു... ആഹാ വന്നോ.....? "ലീല ചേച്ചി ചോദിച്ചു.? "ചായ ഉണ്ടാക്കിയോ ചേച്ചി..... " "ദേ ആ പാത്രത്തിൽ കപ്പിലേക്ക് ഒഴിച്ചു എടുത്തോ "... അമ്മ എവിടെ...? "കുളിക്കുന്നു.... " "ഞാൻ മനുവേട്ടന് ചായ കൊടുത്തിട്ട് വരാം " "പഴംപൊരി അവിടെ ഇരുപ്പുണ്ട്. എടുത്തുകൊണ്ട് പോ. " "മ്... " കപ്പിൽ ചായയും ഒരു പ്ലേറ്റിൽ പഴം പൊരിയും കൊണ്ടു മുറിയിലേക്ക് പോയി ചായ കപ്പ്‌ മനുവേട്ടന് കൊടുത്തു.... പ്ലേറ്റും കൊണ്ടും കട്ടിലിൽ ഇരുന്നു.... "നിനക്ക് ചായ വേണ്ടേ..... " "ഞാൻ പോയി കുടിച്ചോളാം....മനുവേട്ടൻ കുടിച്ചോ "" അതു വേണ്ട നമുക്ക് രണ്ടു പേർക്കും കൂടി കുടിക്കാം... " "മനുവേട്ടൻ കുടിക്ക്... ഞാൻ കുടിച്ചോളാം.... " മനുവേട്ടൻ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ പഴം പൊരി ചെറുതാക്കി വായിൽ വച്ചു കൊടുത്തു.... തിരികെ എനിക്കും മനുവേട്ടൻ വായിൽ വച്ചു തന്നു "ശ്രീനാഥ്‌ പറഞ്ഞത് പോലെ ദൈവത്തിന് അസൂയ തോന്നിയത് ആണോടോ? " അപ്പോഴേക്കും തുലാവർഷം പെയ്തു ഇറങ്ങി കൊണ്ടിരുന്നു..... അത്താഴം കഴിഞ്ഞു.....അമ്മ മുറിയിലേക്ക് പോയി.... മനുവേട്ടനു മരുന്നു ഒക്കെ കൊടുത്തു... കട്ടിലിൽ ഷീറ്റ് വിരിച്ചു..... "വൃന്ദ.......... ആ കതക് അടച്ചെക്ക്ക്.. " ഞാൻ സൂക്ഷിച്ചു നോക്കി.. ""അടയ്ക്കടി..... " കതക് അടച്ചു തിരിച്ചു വന്നപ്പോൾ ഏട്ടൻ അടുത്തേക്ക് വിളിച്ചു ഇന്ന് നമുക്ക് ഒരുമിച്ചു കിടക്കാം..... ഞാൻ കട്ടിലിന്റെ അറ്റത്തു ഇരുന്നു..... പറഞ്ഞു മുഴുവിപ്പിക്കാത്ത സ്വപ്നങ്ങളും.... വിശേഷങ്ങളും ഒകെ അന്ന് പറയുവാൻ ഉണ്ടായിരുന്നു.... ആ നെഞ്ചോടു ചേർന്ന് കിടന്നു വിശേഷങ്ങൾ പറഞ്ഞു തുടങ്ങി..... ഒരു കൈകൊണ്ട് ഏട്ടൻ എന്നെ അടർന്നു പോകാതെ ആ നെഞ്ചോടു ചേർത്തു പിടിച്ചു...... ഓരോ രാത്രികളും ഓരോ വസന്തം ആയിരുന്നു....... പറയാൻ വിശേഷങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും രാവ് പുലരും വരെ പങ്കു വച്ചിട്ടും പിന്നെയും ബാക്കി ആയിരുന്നു..... കോരി ചൊരിയുന്ന മഴ ഉള്ള രാത്രിയിൽ റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകങ്ങളിലെ കഥാ പാത്രങ്ങൾ എന്റെ ശബ്ദത്തിലൂടെ ആ മുറിയിൽ ഞങ്ങളുടെ കണ്ണ്മുന്നിൽ ജീവിച്ചു...... ഞങ്ങളും റോമിയോയും ജൂലിയെറ്റും ഓക്കെ ആയി....... ഇടവേളകളിൽ ജീവിതത്തിൽ ഉണ്ടായ മുറിപ്പാടുകളും പോരായ്മകളും ഞങ്ങൾ പോലും അറിയാതെ കുറവുകൾ അല്ലാതെ ആയി മാറി...... ഓരോ പകലും കാത്തിരുന്നു.....കഥപറയാനും കേൾക്കാനും മാത്രം ആയി ഞങ്ങളുടെ ദിവസങ്ങൾ കടന്നുപോയി....... ഹോസ്പിറ്റലിൽ നിന്നുള്ള ട്രീറ്റ്മെന്റ് കഴിഞ്ഞു ചെക്കപ്പ് മാത്രം ആയപ്പോൾ മനുവേട്ടനെ ആയുർവേദ ചികിത്സ നടത്തുന്ന കാര്യം തീരുമാനിച്ചു..... ഒരുപാട് ദൂരത്തിൽ ആണ് അവിടെ താമസിച്ചു ചികിത്സ ചെയ്യണം ബാക്കി ഓക്കെ അവിടെ ചെന്നിട്ട് ആളെ കണ്ടിട്ട് അവർ പറയുന്നത് പോലെ...... പുതിയ ഒരു ജീവിതം...... അല്ലെങ്കിൽ തന്റെ പഴയ ജീവിതത്തിലേക്ക് തിരികെ വരണം എന്നുള്ള മനുവേട്ടന്റെ സ്വപനവും കൊണ്ടു ഞങ്ങൾ ശാന്തിമഠം എന്ന ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു......... കാത്തിരിക്കാം...... #📔 കഥ
1.6k കണ്ടവര്‍
15 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം