@kkpmmp
@kkpmmp

$îñümøł

സഹലിന്റ പ്രതികാരം🔥

💕ഇഷാമെഹ്റു💕 Part 41 Nishana ( Last part ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഷാനൂനെയും വെയ്റ്റ് ചെയ്ത് അക്ഷമയോടെ ഇരിക്കുന്ന ഫഹദിനെ നോക്കി ഞാനൊന്ന് പുഛിച്ച് ചിരിച്ചു, "എന്താടി നീ ചിരിക്കുന്നത്, നിന്റെ മുഖത്തെ ഈ ചിരി മാറാൻ വെറും പത്ത് മിനുട്ടെ ഒളളൂ അത് കഴിഞ്ഞാൽ പിന്നെ അവള് കാണുന്നത് നിന്റെ ശവശരീരം ആയിരിക്കും,, നിനക്ക് അവളോടുളള സ്നേഹമൊന്നും അവൾക്ക് നിന്നോടില്ലെന്നാ തോന്നുന്നത്, അല്ലായിരുന്നെങ്കിൽ അവൾ ഇവിടെ എത്തേണ്ട സമയം കഴിഞ്ഞു, " "ഷാനു നീ പറഞ്ഞ സമയത്തിനുളളിൽ ഇവിടെ എത്തും അക്കാര്യത്തിൽ മറ്റാരെക്കാളും ഉറപ്പുണ്ട് എനിക്ക്, പക്ഷേ അവൾ ഇവിടെ എത്തിക്കഴിഞ്ഞാൽ ആ നിമിശം മുതൽ നിന്റെ കൗഡിങ് ആരംഭിക്കും," "നീ എന്താടി ***** മോളേ,, എന്നെ വെല്ലുവിളിക്കാണോ? കാണിച്ച് തരാം ഞാൻ നിനക്കൊക്കെ" അട്ടഹാസത്തോടെ എന്റെ മുടിയിൽ പിടിച്ചോണ്ട് അവൻ പറഞ്ഞു, സത്യം പറഞ്ഞാ നല്ല വേദന ഉണ്ടായിരുന്നു, എങ്കിലും കടിച്ച് പിടിച്ചു, "നിന്റെ ആത്മവിശ്വാസം നിന്നെ രക്ഷിക്കട്ടേ,," എന്നും പറഞ്ഞ് ഞാൻ അവനെ പുഛത്തോടെ നോക്കിയതും ദേഷ്യത്തോടെ അവൻ എന്നിലുളള പിടി വിട്ട് അവിടെ ഉണ്ടായിരുന്ന ചെയർ തട്ടിത്തെറുപ്പിച്ചു, "ഇനി നിന്റെ മുന്നിൽ വെറും അഞ്ച് മിനിട്ടെ ഒളളൂ,, ചാവാൻ റെഡിയായിക്കോ,, " എന്റെ നേരെ തോക്ക് ചൂണ്ടിക്കൊണ്ട് ആവൻ പറഞ്ഞതും ചിരിക്കാതിരിക്കാൻ ഞാൻ പാട് പെടുകയായിരുന്നു, പൊട്ടൻ നേരത്തെ ഞാൻ അവന് നേരെ ചൂണ്ടിയിരുന്ന അതെ തോക്കാ അവൻ എന്റെ നേരെ ചൂണ്ടിയിരിക്കുന്നത്, ഒരു തോക്ക് കയ്യിൽ കിട്ടിയാൽ അത് ഒറിജിനലാണോ എന്നെങ്കിലും ചെക്ക് ചെയ്തൂടെ,, അത് എനിക്ക് സിഫ്രുക്ക തന്നതായിരുന്നു, അതിനുളളിലെ ബുളളറ്റ് ഒന്നും ഒറിജിനലല്ല, പാവം മണ്ടശിരോമണി, അവൻ ഇവിടെ നിൽക്കുന്നത് പോലും ഞങ്ങളെ പ്ലാനിന്റെ ഭാഗമാണെശന്ന് അറിയുന്നെ ഇല്ല, "നിന്റെ സമയം കഴിഞ്ഞു, നിന്റെ കൂട്ടുകാരിക്ക് നിന്നേക്കാൾ പ്രിയം അവളുടെ ജീവനാണ് അതല്ലേ അവൾ ഇവിടെ വരാതിരുന്നത്, ഏതായാലും എന്നെ കൊല്ലാൻ വന്നതല്ലായിരുന്നോ? ഇനി മരണത്തെ സ്വീകരിക്കാൻ തയ്യാറായിക്കോളൂ,," എന്ന് അവൻ പറഞ്ഞതും പിറകിൽ നിന്നും ഷെബീ,, ന്നുളള അലർച്ചയാണ് കേട്ടത്,, അതെ എന്റെ ഷാനു എത്തിക്കഴിഞ്ഞു, ഇനിയാണ് എതാർതഥ കളി, 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇഷൂന്റെ ശബ്ദം കേട്ട് ഫഹദ് ഒന്ന് ഞെട്ടി പിറകിലേക്ക് നോക്കി, അവിടെ കണ്ണുനീരോടെ ഷെബിയെ തന്നെ നോക്കി നിൽക്കായിരുന്നു ഇഷു, ജീവിച്ചിരിപ്പില്ല എന്ന് വിശ്വസിച്ച ആൾ തൊട്ട് മുന്നിൽ നിൽക്കുമ്പോൾ അവളിൽ വല്ലാത്ത അമ്പരപ്പും സന്തോഷവും സങ്കടവും എല്ലാം കൂട്ടിക്കുഴച്ച അവസ്ഥ ആയിരുന്നു, ഷെബി എന്ന് വിളിച്ച്ഒരു തേങ്ങലോടെ അവളുടെ അടുത്തേക്ക് ഓടാൻ തുനിഞ്ഞ ഇഷൂന്റെ മുന്നിലേക്ക് ഫഹദ് വന്ന് നിന്ന് അവളെ അടിമുടി നോക്കിക്കൊണ്ട് പൊട്ടി ചിരിച്ചു, "കഴിഞ്ഞ ഒരു വര്‍ഷമായി നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു, ഇന്നത്തോടെ എന്തായാലും എന്റെ കാത്തിരിപ്പിന് ഒരു അവസാനം കുറിച്ചു, എന്തായാലും നിങ്ങളുടെ ധൈര്യം ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു, സ്വന്തം ജീവനെക്കാളെറെ കൂട്ടുകാരിയുടെ ജീവന് വില കൽപിക്കുന്നവർ കൊളളാം,," പുഛത്തോടെ പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു, "ഏതായാലും ഇത്രയും ആത്മാർത്ഥമായ കൂട്ടുകാർക്ക് ഞാനൊരു സഹായം ചെയ്യാം,, രണ്ട് പേരെയും ഒന്നിച്ച് തന്നെ പരലോകത്ത്ക്ക് അയക്കാം ഒരാളെ മാത്രം തനിച്ച് നിർത്തി മറ്റെ ആളെ പറഞ്ഞയക്കുമ്പോൾ അത് നിങ്ങൾക്ക് സങ്കടാവില്ലെ,," എന്നും പറഞ്ഞ് ഇഷൂന്റെ നേരെ അവൻ തോക്ക് ചൂണ്ടി, പിന്നെ എന്തോ ഓർത്ത പോലെ കൈ പിൻ വലിച്ചു, "അത്ര പെട്ടെന്ന് നിന്നെ ഞാൻ കൊന്നാൽ എങ്ങനെയാ ശരിയാവാ,, നീ മരിക്കണം ഇൻജിജായി മരിക്കണം വേദനിച്ച് മരിക്കണം, നിന്നെ വേദനിപ്പിക്കാൻ ഏറ്റവും നല്ല മാർഗം ഇവളാണ്, ഇവൾക്ക് വേദനിച്ചാലെ നിനക്കും വേദനിക്കൂ,," അതും പറഞ്ഞ് അവൻ ക്രൂരമായ ചിരിയോടെ ഷെബിയുടെ അടുത്തേക്ക് ചെന്നു, "പ്ലീസ് നീ എന്നെ എന്ത് വേണമെങ്കിലും ചെയ്തോ, പക്ഷേ എന്റെ ഷെബിയെ വെറുതെ വിടണം, ഞാൻ നിന്റെ കാല് പിടിക്കാം,, അവളെ ഒന്നും ചെയ്യല്ലേ,," കണ്ണീരോടെ ഇഷു അവനു മുമ്പിൽ കൈ തൊഴുത് നിന്നു, "ആഹാ എന്റെ കാല് പിടിക്കാന്നോ? ഓക്കെ എങ്കിൽ പിടിക്ക്, കാല് പിടിച്ച് ഇവളെ വെറുതെ വിടാൻ കേണഭേക്ഷിക്ക്," ചെയറിലിരുന്ന് അവളുടെ നേരെ കാലുകൾ നീട്ടി അവൻ പറഞ്ഞു, "ഇഷൂ,, നിനക്ക് ഭ്രാന്താണോ, ഇവനെ പോലെ ഒരു ചെറ്റയുടെ കാല് പിടിക്കേണ്ട ഗതികേടൊന്നും നമുക്ക് ഇല്ല, " ഷെബി ഇഷൂനെ തടഞ്ഞു എങ്കിലും ഇഷു അവളെ വകവെക്കാതെ ഫഹദിന്റെ കാലിൽ പിടിക്കാൻ തുനിഞ്ഞതും ഒരു ചൂളം വിളി കേട്ട് ചുറ്റും നോക്കി, അവിടെ ചുമരിൽ ചാരി നിൽക്കുന്ന ആളെ ഇഷു ഞെട്ടലോടെ നോക്കി, 💜💜💜💜💜💜💜💜💜💜💜💜💜💜💜 മെഹ്റു,,, ഇവൻ ഇവനെങ്ങനെ ഇവിടെ എത്തി, ഞാൻ അവനെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിന്നു, അവൻ എന്നെ നോക്കി ഒന്ന് സൈറ്റ് അടിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്ന് ഫഹദിന് അഭിമുഖമായി നിന്നു, "ഫഹദ്, ഫൈനലി നമ്മൾ കണ്ട് മുട്ടി, ഓഹ് സോറി പരിചയപ്പെടുത്താൻ മറന്ന് പോയി, ഞാൻ മെഹ്റു, മെഹ്റൂഫ് " ഫഹദിന് നേരെ കൈ കൊടുത്ത് അവൻ പറഞ്ഞതും ഫഹദിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു, "ഓഹ് അപ്പൊ നായകൻ നായികയെ രക്ഷപ്പെടുത്താൻ വന്നതാണല്ലേ,, " "അതെ നായികയെ രക്ഷപ്പെടുത്താനും വില്ലനെ ഇല്ലാതാക്കാനും," അവൻ പറയുന്നത് കേട്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി, പക്ഷേ ഇവനെങ്ങനെ ഇവിടെ എത്തി, അല്ല എന്റെ കൂടെ ഇവിടെ വരെ വന്ന കാക്കു എവിടെ,, ഒന്നും മനസ്സിലാവുന്നില്ലല്ലോ,, "ആരാണ് ഇല്ലാതാവുന്നതെന്ന് നിനക്ക് ഞാൻ കാണിച്ച് തരാം,, ഏതായാലും രക്ഷകൻ ഇവിടുന്ന് ഇനി രക്ഷപ്പെടില്ല, നിന്നെ ഇല്ലാതാക്കണമെന്ന് എനിക്ക് യാതൊരു ഉദ്ധേശവും ഇല്ലായിരുന്നു, പക്ഷേ നീ ഇങ്ങോട്ട് കയറി വന്ന് മരണം ചോദിച്ച് വാങ്ങി, സ്നേഹിക്കുന്നവരൊക്കെ കൺമുന്നിൽ വെച്ച് ഇല്ലാതാവുന്നത് കാണാനാ ഇവളുടെ വിധി,, " അതും പറഞ്ഞ് ഫഹദ് മെഹ്റുന്റെ നേരെ തോക്ക് ചൂണ്ടിയതും എന്ത് ചെയ്യുമെന്നറിയാതെ ഞാൻ തരിച്ച് നിന്നു, പക്ഷേ അവന്റെ മുഖത്ത് യാതൊരു വിധ ഭാവമാറ്റവും ഉണ്ടായിരുന്നില്ല, "ഹഹഹഹ ഫഹദ്, നീ ഇത്രക്ക് മണ്ടനായിരുന്നെന്ന് ഞാൻ അറിഞ്ഞിരുന്നില്ല, ഛെ ഞാൻ കരുതി കുറച്ച് കുരുട്ടു ബുദ്ധിയുളള കൂട്ടത്തിലാവുമെന്നാ,, ഇതിപ്പോ ഈ കാണുന്ന ബോഡി മാത്രമേ ഒള്ളൂ,, തലക്കകത്ത് ഒന്നും ഇല്ലലെ,," ഇവനിത് എന്താ ചാവാൻ നേരത്ത് ഫിലോസഫി പറയാണോ? ഞാൻ സംശയത്തോടെ അവനെ നോക്കി, "നിന്റെ മുന്നിലേക്ക് തോക്ക് ചൂണ്ടി ഇവൾ വന്നപ്പൊ അവള് എങ്ങനെ അവിടെ എത്തി എന്ന് പോലും ചിന്തിക്കാതെ നീ ഇവളെ കിഡ്നാപ്പ് ചെയ്തു, അത് പോട്ടെ,, ഇവളുടെ കയ്യിലുണ്ടിയിരുന്ന ഈ തോക്ക് പോലും ഒറിജിനലാണോന്ന് നീ നോക്കിയോ,, എവടെ അല്ലേ,, എന്നിട്ടാ വല്യ ഡയലോഗ് അടിക്കുന്നത്, സത്യം പറഞ്ഞാ ഇവളെ നിന്റെ അടുത്തേക്ക് അയച്ചതും നിന്നെ കൊണ്ട് ഇവളെ കിഡ്നാപ്പ് ചെയ്യിച്ചതും എല്ലാം ഞങ്ങളെ പ്ലാൻ ആയിരുന്നു, നിന്റെ അനിയൻ സുനി ഇത്രയും ദിവസം ഞങ്ങളുടെ കസ്റ്റഡിയിലായിരുന്നു, അവൻ വഴിയാ ഞങ്ങൾ നിന്റെ അടുത്ത് എത്തിയത്, അവനും അവന്റെ കൂട്ടുകാരൂടെ ചേർന്ന് എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ നോക്കിയിരുന്നു, അവർക്കുളളതൊക്കെ ഞാൻ വയറ് നിറയെ കൊടുത്തിട്ടുണ്ട് ഇനി നിന്റെ ഊഴമാണ്, " മെഹ്റു പറയുന്നത് കേട്ട് ഞാൻ ഷെബിയെ നോക്കിയപ്പോ അവള് കണ്ണടച്ച് അതെ എന്ന് കാണിച്ചു, " ഞാൻ മണ്ടനാണോ അല്ലയോ എന്ന് കാണിച്ച് തരാം, ഇത് എന്റെ ഏരിയ ആണ് ഇവിടെ ഉഴുവൻ എന്റെ ആളുകളും, നീ ഒക്കെ എങ്ങനെ ഇവിടുന്ന് പുറത്ത് പോകുമെന്ന് എനിക്ക് കാണണം" "ആഹാ ഇവിടെ മുഴുവൻ നിന്റെ ആളുകളാണോ, എന്നാൽ വിളിച്ച് നോക്ക്, നിന്റെ ആളുകളെ,," മെഹ്റു പറയുന്നത് കേട്ട് അവൻ ആർക്കൊക്കെയൊ ഫോണെടുത്ത് വിളിക്കുന്നുണ്ട്, "താങ്കൾ വിളിക്കുന്ന സസ്ക്രയ്ബർ ഇപ്പോൾ റെസ്റ്റിലാണ്, അൽപ്പസമയത്തിന് ശേഷം ജീവനുണ്ടെങ്കിൽ നിങ്ങളെ തിരികെ വിളിക്കും," പിറകിൽ നിന്നുളള ആ ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞ് നോക്കി, അവിടെ ഞമ്മളെ ബ്രദേഴ്സും മെഹ്റൂന്റെ ഫ്രണ്ട്സും നിരന്ന് നിൽക്കുന്നതാണ് കണ്ടത്, തെണ്ടി കാക്കും ഉണ്ട്, കൊരങ്ങൻ എന്നെ നോക്കി പല്ലിളിക്കാ, കുറച്ച് മുന്നെ വരെ പേടിച്ച് വല്ല അറ്റാക്ക് വരും എന്നായിരുന്നു എന്റെ അവസ്ഥ, ഇപ്പൊ ഞെട്ടി ഞെട്ടി പണ്ടാറമടങ്ങി അറ്റാക്ക് വരുംന്നാ തോന്നുന്നത്, ഞാൻ കാക്കൂനെ നോക്കി കണ്ണുരുട്ടി, നിനക്ക് ഞാൻ വെച്ചിട്ടുണ്ടെന്ന് പറയാതെ പറഞ്ഞതും ഓൻ സിഫ്രുക്കാന്റെ പിറകിൽ ഒളിച്ചു, "ഓഹോ അപ്പൊ എല്ലാവരൂടെ എന്നെ തോൽപിക്കാനാറങ്ങിയതാണ് അല്ലേ,, പക്ഷേ തോറ്റ് തരാൻ എനിക്ക് മനസ്സില്ല, " എന്നും പറഞ്ഞ് ഫഹദ് എന്റെ അടുത്തേക്ക് വന്ന് എന്റെ കഴുത്തിൽ കത്തി വെച്ചതും എല്ലാവരും പരസ്പരം പേടിയോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി, "ഡാ,, എന്റെ ഇഷൂന്റെ ദേഹത്ത് ഒരു പോറൽ വീണാൽ നിന്നെ ഞാൻ ഇൻജിജായി കൊന്നിരിക്കും" മെഹ്റു ദേഷ്യത്തോടെ ഞങ്ങളെ നേരെ വന്നതും ഫഹദ് ഒന്നൂടെ കത്തി എന്റെ കഴുത്തിലെക്ക് അടുപ്പിച്ചു, "എന്തായാലും നീ എന്നെ കൊല്ലും അപ്പൊ അത് ഇവളെ കൊന്നിട്ടായിക്കോട്ടെ,," എന്ന് അവൻ പറഞ്ഞതും പിറകിൽ നിന്ന് 'പ്ഠക്' എന്ന ശബ്ദം കേട്ടു, അതോടൊപ്പം തന്നെ ഫഹദിന്റെ പിടി അയഞ്ഞു വന്നു, ഞൊടിക്കുളളിൽ മെഹ്റു എന്നെ ഫഹദിന്റെ കൈയ്യിൽ നിന്നും വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു, തിരിഞ്ഞ് നോക്കിയപ്പോ ഫഹദിന്റെ പിറകിൽ ഒരു പലകയും പിടിച്ച് നിൽക്കുന്ന ഷെബിയെ ആണ് കണ്ടത്, "ടാ പട്ടി,, നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ പെണ്ണിനെ തൊട്ട് കളിക്കണ്ട എന്ന്" എന്നിലുളള പിടി വിട്ട് മെഹ്റു അവന്റെ നെഞ്ചിനിട്ട് ആഞ്ഞു ചവിട്ടി, മലർന്നടിച്ച് വീണ അവനെ പൊക്കി എടുത്ത് ഫഹദിന്റെ കൈ പിടിച്ച് അവൻ തിരിച്ചു, "ആ,,ആഹ്" വേദന കൊണ്ട് അവൻ അലറി വിളിച്ചു, "ഈ കൈ കൊണ്ട് അല്ലെ അന്ന് നീ ഇഷൂനെ ഉപദ്രവിച്ചത്, ഈ കൈ കൊണ്ട് അല്ലെ എന്റെ ബ്രദർ ഷിയാസിനെ നീ കൊന്നത് അല്ലെടാ,, ******* പന്നെ,," മെഹ്റു വീണ്ടും അവന്റെ കൈ പിടിച്ച് തിരിച്ചു, അവൻ പറഞ്ഞത് വിശ്വസിക്കാനാവാതെ ഞാൻ പിറകിലേക്ക് വേച്ച് പോയതും ഷെബി എന്നെ താങ്ങി പിടിച്ചു, "ഷെ,, ഷെബി മെഹ്റു എന്താ പറഞ്ഞത്, ഷിയാസ്ക്ക അവന്റെ,," "അതെ ഷാനു,, അവൻ പറഞ്ഞത് സത്യാ,, ഷിയാസ്ക്ക മെഹ്റുന്റെ സഹോദരനാണ്,,,,,,,,,,,," എന്ന് തുടങ്ങി ഷിയാസ്ക്കയും മെഹ്റും തമ്മിലുളള ബന്ധവും മെഹ്റൂനെ ആണ് ഹസീനമ്മായി എനിക്ക് വേണ്ടി ആലോചിച്ചതെന്നും അവനുമായിട്ടാണ് എന്റെ വിവാഹം നടക്കാനിരിക്കുന്നതെന്നും ഒക്കെ പറഞ്ഞു, അവൾ പറഞ്ഞ കാര്യങ്ങളൊന്നും വിശ്വസിക്കാനാവാതെ ഞാൻ തളർന്ന് നിലത്തിരുന്നു, കണ്ണ് അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകി, 💜💜💜💜💜💜💜💜💜💜💜💜💜💜 എന്റെ ദേഷ്യം മുഴുവൻ ഞാൻ ആ പന്ന മോനോട് തീർക്കുന്നതിനിടയിൽ ഷാഫി വന്ന് എന്നെ തടഞ്ഞു, "മതി മെഹ്റു, ഇനി നീ റെസ്റ്റ് എടുക്ക്, ഞങ്ങളെ ഷിയൂനെ ഇല്ലാതാക്കിയതിനുളളത് ഇനി ഞങ്ങൾ കൊടുക്കാം,," എന്നും പറഞ്ഞ് അവർ അഞ്ച് പേരും അവരുടെ ദേഷ്യം തീരുന്നത് വരെ അവനെ തല്ലി,, അതിനിടയിൽ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവൻ ഒരു കമ്പിയിൽ തടഞ്ഞ് താഴെക്ക് വീണു, "ഹാവൂ,,, അങ്ങനെ അവന്റെ ശല്യം കഴിഞ്ഞു, ടാ മെഹ്റു ഇനി നിനക്കും ഇഷൂനും സന്തോഷത്തോടെ ജീവിക്കാം,, ഒരാളും നിങ്ങളുടെ ജീവിതത്തിലേക്ക് കരിനിഴലായി വരില്ല " യാസി പറയുന്നത് കേട്ട് ഞാനൊന്ന് ചിരിച്ച് ഇഷൂനെ നോക്കി, അവള് ഷെബിയെ കെട്ടിപ്പിടിച്ച് എന്തൊക്കെയോ പുലമ്പുന്നുണ്ട്, മിക്കവാറും ഇത്രയും നാളും അവളെ മുന്നിലേക്ക് ചെല്ലാത്തതിനുളള പരിഭവമാവും, "അതേയ്,, നേരം വെളുത്ത് തുടങ്ങി, നാളെ നിങ്ങളെ കല്യാണമാണെന്ന് മറക്കണ്ട, വന്നെ എല്ലാം,, പോയിട്ട് ഒരുപാട് പണിയുളളതാ,," സിഫ്രു പറയുന്നത് കേട്ടതും ഞങ്ങൾ എല്ലാവരും ചിരിച്ചു, ഞാൻ ഇഷൂനെ ഒന്ന് പാളി നോക്കി, പെണ്ണ് എന്നെ തന്നെനോക്കി നിൽക്കാണ്, ഞാൻ നോക്കുന്നത് കണ്ടതും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെന്ന ഭാവത്തോടെ നോക്കി ഷെബിയുടെ കയ്യും പിടിച്ച് അവൾ തിരിഞ്ഞ് നടന്നു, 💜💜💜💜💜💜 അൽഹംദുലില്ലാഹ്,, അങ്ങനെ എന്റെയും ഇഷൂന്റെയും നിക്കാഹ് കഴിഞ്ഞു, ഇനി ഇഷു എന്നും മെഹ്റൂന് സ്വന്തം, ഇർഷൂന്റെ നിക്കാഹ് ആദ്യമെ കഴിഞ്ഞത് കൊണ്ട് അവർക്ക് രണ്ട് പേർക്കും വരുന്നവർക്കും പോകുന്നവർക്കും പല്ലിളിച്ച് കാണിച്ച് കൊടുക്കലാണ് പണി, മെഹറണിയിക്കാൻ സ്റ്റേജിൽ നിന്നപ്പോ വല്ലാത്ത സന്തോശം തോന്നി, അതിന്റെ കൂടെ ഇഷൂനെ കാണാത്തതിലുളള ടെൻഷനും, അൽപ സമയത്തിന് ശേഷം ഉമ്മയും മൂത്തമ്മയും (ഷിയാസിന്റെ ഉമ്മ) ഇഷൂനെ സ്റ്റേജിലെക്ക് കൂട്ടിക്കൊണ്ട് വന്നു, ഗോൾഡൻ കളർ സാരിയിൽ പെണ്ണ് വെട്ടിത്തിളങ്ങുന്നുണ്ട്, അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു, നമ്മളെ നിവിനേട്ടൻ പറഞ്ഞത് പോലെ ചുറ്റുമുളളതൊന്നും കാണാത്ത അവസ്ഥ ആയിരുന്നു, കൺമുമ്പിൽ അവൾ മാത്രം, "എന്റെ പൊന്ന് കാക്കു,, മതി വായീ നോക്കിയത്, ഇനി രാത്രി വീട്ടിൽന്ന് നോക്കാം, ഇപ്പൊ ആ മഹറ് കെട്ട്," മുഫി പറയുന്നത് കേട്ടാ ബോധം വന്നത്, എല്ലാവരും എന്നെ നോക്കി ചിരിക്കുന്ന്, അവർക്കൊക്കെ ഒരു വളിച്ച ചിരി സമാനിച്ച് ഞാൻ ഇഷൂന്റെ കഴുത്തിൽ മഹറണിയിച്ചു, ഇഷു ഒരു ചിരിയോടെ എന്നെ നോക്കി, അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ ഒലിച്ചിറങ്ങി, "ഇഷൂ,, സന്തോഷമായാലും സങ്കടമായാലും ഇനി ഈ കണ്ണ് നിറയരുത്, ഇത്രയും നാൾ കരഞ്ഞില്ലെ,, ഇനി നീ സന്തോഷിക്ക്, നിന്റെ മുഖത്ത് എപ്പഴും ഒരു പുഞ്ചിരി വേണം, നിന്റെ ആ ചിരി കാണാനാ എനിക്കിഷ്ടം" അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് ഞാൻ പറഞ്ഞതും എന്നെ നോക്കി അവളൊന്ന് ചിരിച്ചു, "കാക്കോയ്,, ഇത് സ്റ്റേജാണ് ബെഡ്റൂമല്ല " പിറകിൽന്ന് മനു വിളിച്ച് പറഞ്ഞതും ഞാൻ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി, അത് കണ്ട് എല്ലാവരൂടെ ഞങ്ങളെ നോക്കി കളിയാക്കിച്ചിരിക്കുന്നുണ്ട്, പ്രത്യേഗിച്ച് ഞമ്മളെ ചങ്കുകൾ, @@@@@@@@@ രാത്രി അക്ഷമയോടെ ഇഷൂനെ വെയ്റ്റ് ചെയ്ത് ഇരിക്കുമ്പോഴാണ് യാസിയുടെ ഫോൺ വന്നത്, "എന്തിനാടാ കോപ്പെ വിളിച്ചത്, നിനക്ക് ഉറക്കൊന്നും ഇല്ലെ,," "എനിക്ക് എങ്ങനെ ആടാ ഉറങ്ങാൻ കഴിയാ,, സങ്കടം കൊണ്ട് ഇരിക്കാൻ പോലും വയ്യ " "അതെന്താ നിനക്ക് മൂലക്കുരൂന്റെ അസുഖം ഉണ്ടോ?" "ടാ തെണ്ടി ഞാൻ സീരസായി ഒരു കാര്യം പറയാൻ നിൽക്കുമ്പോഴാ അവന്റെ കോപ്പിലെ തമാശ, " "എന്താണെങ്കിലും ഒന്ന് വേഗം പറഞ്ഞ് തുലക്ക്, ഇഷു ഇപ്പൊ വരും" "എടാ,, ഞാൻ ഷെബിയെ പ്രപ്പോസ് ചെയ്തപ്പൊ അവള് പറയാ ഐ ഹേറ്റ് യു,, ന്ന്" "എടാ തെണ്ടി യാസി, ഈ ചെറിയ കാര്ത്തിനാണോ നീ ഇങ്ങനെ മോങ്ങുന്നത്, അവള് ഇഷ്ടമില്ലാന്ന് പറഞ്ഞാ നീ വീണ്ടും വീണ്ടും ഇഷ്ടാണെന്ന് പറഞ്ഞ് പിറകെ നടക്കണം, എന്നിട്ടും ഇഷ്ടല്ലാന്ന് പറഞ്ഞാൽ" "പറഞ്ഞാൽ" "പറഞ്ഞാൽ അപ്പൊ ഇഷൂനോട് പറഞ്ഞ് നമുക്ക് സെറ്റാക്കാ,, അവള് പറഞ്ഞ ഷെബി കേൾക്കാതിരിക്കില്ല" "എന്നാ പിന്നെ ഇപ്പൊ തന്നെ ഇഷൂനോട് പറഞ്ഞ് സെറ്റാക്കിക്കൂടെ,," "എന്തോ,, അങ്ങനെ ഇപ്പൊ നീ സുഖിക്കണ്ട, ഞാൻ കുറെ ഇഷൂന്റെ പിറകെ നടന്നാ അവളെ വീഴ്ത്തിയത്, അത് കൊണ്ട് മോനും അവളെ പിറകെ നടന്ന് വീഴ്ത്താനുളള വഴി ആലോചിച്ച് ഇരിക്ക് ഞാൻ നാളെ വിളിക്കാം,, ഇഷു വരുന്നുണ്ട്" അവനോട് അത്രയും പറഞ്ഞ് ഫോൺ വെച്ചതും ഇഷു വാതിൽ തുറന്ന് അകത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു, കരിനീല സാരിയുടുത്ത് മുടിയിൽ മുല്ലപ്പൂ ചൂടി പാൽ ക്ലാസും പിടിച്ച് വരുന്ന അവളെ തന്നെ ഞാൻ നോക്കി നിന്നു, പിന്നെ പതിയെ അവളുടെ അടുത്തേക്ക് ചെന്ന് പാൽ ഗ്ലാസ് അവളുടെ കയ്യിൽന്ന് വാങ്ങി ടേബിളിൽ വെച്ച് അവളുടെ കൈ പിടിച്ച് ഒന്ന് കറക്കി കണ്ണാടിയുടെ മുമ്പിൽ നിർത്തി, നാണം കൊണ്ടാണെന്ന് തോന്നുന്നു അവള് എന്റെ മുഖത്തേക്ക് നോക്കാതെ താഴെക്ക് നോക്കി നിൽക്കാ,, ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് വട്ടം പിടിച്ച് താടി അവളുടെ ഷോൾഡറിൽ വെച്ച് കുറച്ച് സമയം അവളെ തന്നെ നോക്കി നിന്നു, "ഇഷൂ,, നിനക്ക് ഇത്രക്ക് നാണം ഉണ്ടായിരുന്നോ,," എന്ന് ഞാൻ ചോദിച്ചതും അവള് മുഖം ഉയര്‍ത്തി കണ്ണുരുട്ടി എന്നെ നോക്കി, "ദാ,, ഇതാണ്, നിന്റെ ഈ നോട്ടമാണ് പെണ്ണേ,, എനിക്ക് സഹിക്കാത്തത്, ഹൂ,, വല്ലാത്ത മൊഞ്ചാ അതിന്,," എന്ന് ഞാൻ പറഞ്ഞതും അവള് ഒരു ചിരിയോടെ മുഖം താഴ്ത്തി, ഞാൻ അവളുടെ മുഖം ഉയര്‍ത്തി കുറച്ച് സമയം എന്റെ ഉറക്കം കളഞ്ഞ ആ കൺമഷിക്കണ്ണിലേക്ക് തന്നെ നോക്കി നിന്നു അവളും, കുറച്ച് കഴിഞ്ഞ് അവളുടെ കണ്ണ് നിറഞ്ഞ് വരുന്നത് കണ്ടു, "ഇഷൂ,, ഞാൻ നിന്നോട് പറഞ്ഞതല്ലേ നിന്റെ കണ്ണ് ഇനി നിറയരുതെന്ന്" "അത്,, ഞാൻ,, നിന്റെ കണ്ണിലേക്ക് നോക്കിയപ്പോ ഷിയാസ്ക്കാനെ ഓർമ്മ വന്നു അതാ,," പൊട്ടിക്കരച്ചിലോടെ എന്നെ കെട്ടിപ്പിടിച്ച് അവൾ പറഞ്ഞതും ഞാൻ അവളുടെ തലമുടിയിലൂടെ തടവിക്കൊണ്ട് അവളെ സമാധാനപ്പെടുത്തി, പെട്ടെന്ന് അവള് എന്തോ ഓർത്ത പോലെ എന്നിൽ നിന്നും അകന്ന് മാറി എന്നെ രൂക്ഷമായി നോക്കി, "എന്തിനാ ഇത്രയും ദിവസം എന്നെ അവോയ്ഡ് ചെയ്തത്, ഞാൻ എത്ര വിശമിച്ചൂന്ന് അറിയോ,, അതും പോരാഞ്ഞ് ആ ഫിനൂന്റെ കൂടെ,, എന്തായിരുന്നു, പറ,, അവളോട് എന്തായിരുന്നു ഇത്ര ഒലിപ്പിക്കാൻ,," "എടീ,, അത് ഞാൻ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ചെയ്തതാ,, അത് മാത്രമല്ല ഫിനു ഇപ്പൊ പഴയത് പോലെ അല്ല, എന്നെ അവളുടെ സഹോദരനായിട്ടാ കാണുന്നത്, അതും പോരാഞ്ഞ് അവളുടെയും ജുനൂന്റെയും മാരേജു ഫിക്സഡ് ചെയ്തു, ഇപ്പൊ രണ്ടും പ്രേമിച്ച് നടക്കാ,," "വല്യ കാര്യായിപ്പോയി,, എല്ലാവരൂടെ എന്നെ കുറെ പറ്റിച്ചു, അതിന് നിനക്ക് ഞാൻ ചെറിയ ഒരു ശിക്ഷ തരും" "എന്ത് ശിക്ഷ " ഞാൻ നെറ്റിചുളിച്ച് ചോദിച്ചു "ഞാൻ ഇന്ന് ഈ സോഫയിൽ കിടക്കും നീ അവിടെ ബെഡിലും," എന്നും പറഞ്ഞ് അവൾ എന്നെ തളളിമാറ്റി സോഫയിൽ പോയി കിടന്നു, ഞാനാണെങ്കിൽ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പോലെ കുറച്ച് സമയം നിന്നു, ഇത്രയും നാളും കാത്തിരുന്നിട്ട് ഇപ്പൊ ഈ കുരിപ്പ് പറയുന്നത് കേട്ടില്ലെ,, കാണിച്ച് തരാടി ഞാൻ നിനക്ക്, ശർട്ടിന്റെ കൈ കയറ്റി വെച്ച് തുണി മടക്കി കുത്തി ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ ഇരുകയ്യിലും പൊക്കി എടുത്തു, അവളാണെങ്കി കണ്ണും മിഴിച്ച് എന്നെ നോക്കുന്നുണ്ട്, "കുറെ നാള് പട്ടിയെ പോലെ നിന്റെ പിറകെ നടത്തിയില്ലെ,, അതിനുളള പ്രതികാരം ഞാൻ തീർക്കാൻ പോവാ,, എങ്ങനെ ആണെന്ന് മോള് കണ്ടോട്ടൊ,," എന്നും പറഞ്ഞ് അവളെ ബെഡിലേക്ക് ഇട്ട് അവളുടെ മുകളിൽ ഞാൻ കിടന്ന് രണ്ട് ഭാഗത്തും കൈ കുത്തി ലോക്ക് ചെയ്ത് അവളുടെ കാന്തക്കണ്ണിലേക്ക് നോക്കി എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു,,,,,,,,,, അതേയ്,,, മതി ഒളിഞ്ഞ് നോക്കിയത്, ഇനി ഞങ്ങള് ഫസ്റ്റ് നൈറ്റ് ആഘോശിക്കട്ടെ,, ഡിസ്റ്റർബ് ചെയ്യാതെ എല്ലാവരും പോയേ,,, പൊന്ന് മക്കളേ ദയവു ചെയ്ത് ഒന്ന് പോയിത്തരോ,, ഞങ്ങളെ ഫസ്റ്റ് നൈറ്റ് കുളമാക്കരുത് പ്ലീ,,,,,,,സ് എന്റെ അപേക്ഷയാണ്, അവസാനിച്ചു, അതെയ് ഇനി അങ്ങോട്ട് നോക്കണ്ട, അവര് വാതിലടച്ചു,🙈 അങ്ങനെ ഞമ്മളെ സ്റ്റോറി ഇവിടെ അവസാനിച്ചുട്ടോ,, എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ കഷമിക്കണം, ഇത് വരെയും കട്ടക്ക് കൂടെ നിന്ന എല്ലാ കൂട്ടുകാർക്കും ഒത്തിരി ഒത്തിരി നന്ദി😍 അപ്പൊ ഇനി സഹലിന്റെ പ്രതികാരവുമായി കാണാം,,, അത് വരെക്കും റ്റാറ്റാ ബൈബൈ സീയൂ,,,,,,, #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
25.4k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

💕ഇഷാമെഹ്റു💕 Part 40 Nishana ഈ പാർട്ട് ഒരു തവണ പോസ്റ്റിയിരുന്നു, കാർണോര് അത് ഡിലിറ്റ് ചെയ്തു, സത്യം പറഞ്ഞാ ഇപ്പൊ എഴുതാനുളള മൂഡേപോയി, കഷ്ടപ്പെട്ട് എഴുതി പോസ്റ്റുമ്പോ ആരെങ്കിലും റിപ്പോർട്ടടിക്കും, ഉടനെ കാർണോര് ഡിലിറ്റും ചെയ്യും, ഇനിയും ഡിലിറ്റ് ചെയ്താ ഞാൻ പിന്നെ ഈ പണിക്ക് നിൽക്കൂല, അത്രക്ക് സങ്കടണ്ട്, 💜💜💜💜💜💜💜💜💜💜💜💜💜💜 ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഞാൻ എല്ലാ അർത്ഥത്തിലും മറ്റൊരാളടെതാവും, അറിയില്ല ഇനിയും എന്റെ ജീവിത്തത്തിൽ എന്തൊക്കെ പരീക്ഷണങ്ങളാണ് ബാക്കി ഉളളതെന്ന്, കഴിഞ്ഞതൊന്നും മറക്കാനെ കഴിയുന്നില്ല, മറക്കണമെന്ന് കരുതുമ്പോഴൊക്കെ ഏതെങ്കിലും വിധത്തിൽ അതെന്നെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കും,, മെഹ്റു,,, അവന്റെ മനസ്സിൽ എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല, ലാസ്റ്റ് എക്സാമിന്റെ അന്നാണ് അവസാനമായി അവനെ കണ്ടത്, എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല, അവസാന നിമിശം വരെയും അവന്റെ ഒരു നോട്ടത്തിന് വേണ്ടി പിറകെ നടന്നു, പക്ഷേ അവൻ എന്നെ പാടെ അവഗണിച്ചു, അവസാനം രണ്ടും കൽപിച്ച് അവന്റെ അടുത്തേക്ക് ചെന്ന് കല്ല്യാണത്തിന് ക്ഷണിച്ചു തിരിച്ച് പോന്നു, തിരിച്ച് ഒരു പുഞ്ചിരി ആയിരുന്നു അവന്റെ മറുപടി, അവനെ കുറിച്ച് ഓർക്കുമ്പോഴൊക്കെ എന്തെന്നില്ലാത്ത ഒരു വിങ്ങലാണ്, 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഇഷാന,, പുതിയ ജീവിതം തുടങ്ങാൻ പോവാണല്ലെ,, പക്ഷേ സമ്മതിക്കില്ല ഞാൻ, നിന്റെ വിവാഹത്തിനായി വീട്ടുമുറ്റത്ത് ഉയര്‍ന്ന പന്തലിൽ നിന്റെ ജീവനില്ലാത്ത ശരീരം വെളളപുതച്ച് കിടത്തും ഞാൻ, എന്റെ ജസിക്ക് കിട്ടാത്ത ജീവിതം നിനക്കും വേണ്ട, " മുന്നിലുളള മദ്യത്തിന്റെ ക്ലാസ് ചുണ്ടോട് ചേര്‍ത്ത് ഗൂഢമായ ചിരിയോടെ അയാളത് ആസ്വതിച്ച് കുടിച്ചു, നിന്റെ കൗഡിങ് ആരംഭിച്ചിരിക്കുന്നു ഇഷാന, നിന്റെ കാലൻ കയറുമായി വരുമ്പോൾ നിന്റെ മുഖത്തുളള ഭയം എനിക്ക് കാണണം" അവിടുന്ന് എണീറ്റ് മുന്നിൽ ഫ്രൈം ചെയ്തു വെച്ച ഫോട്ടോയുടെ അടുത്തേക്ക് അയാൾ നടന്നു, "മോളേ,, നീ കാത്തിരുന്നോ അതികം വൈകാതെ നിന്റെ ജീവനില്ലാതാവാൻ കാരണക്കാരിയായവളെ ഞാൻ നിന്റെ അടുത്തേക്ക് അയക്കും, " അതും പറഞ്ഞ് ക്രൂരമായ അട്ടഹാസത്തോടെ അയാൾ ചിരിച്ചു, "നമുക്ക് കാണാം ആര് ആരെയാണ് കൊല്ലുന്നതെന്ന്," പിറകിൽ നിന്നുളള ശബ്ദം കേട്ട് അയാൾ ഞെട്ടിതിരിഞ്ഞ് നോക്കി, തൊട്ട് പിറകിൽ തോക്കുമായി നിൽക്കുന്ന ആളെ കണ്ട് അവനിൽ ഒരു വിറയൽ കടന്നു പോയി, "ഷെ,, ഷെബി " "ഓഹ് അപ്പൊ നീ ഞങ്ങളെ ഒന്നും മറന്നിട്ടില്ല അല്ലേ,," "അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലൊ നിങ്ങളെ ഒന്നും,," "അതെ കഴിയില്ല ഒന്നും ഒന്നും,, എന്റെ ഇഷൂന്റെ ജീവിതത്തിൽ തൊട്ട് കളിക്കാൻ ഞാൻ സമ്മതിക്കില്ല, നാളത്തെ ദിവസം കഴിഞ്ഞാൽ അവൾ പുതിയജീവിതത്തിലേക്ക് കാലെടുത്ത് വെക്കും, അന്ന് പക്ഷേ അത് കണാൻ നീ ഉണ്ടാവരുത്, ഇനിയും അവളുടെ ജീവിതത്തിൽ കരിനിഴലായി നീ വേണ്ട, " തോക്ക് അവന് നേരെ നീട്ടി പുഛത്തോടെ അവൾ പറഞ്ഞതും ഒരു ചിരിയോടെ അവൻ തൊട്ട് മുമ്പിലുളള ചെയർ അവളുടെ നേരെ തട്ടിത്തെറുപ്പിച്ചു, തന്റെ നേരെ വരുന്ന ചെയറിലേക്ക് നോട്ടം തെറ്റിയതും ഞൊടിക്കുളളിൽ ഫഹദ് അവളുടെ കയ്യിലെ തോക്ക് നിശ്പ്രയാസം കൈക്കലാക്കി, "ഹഹഹഹ നീ എന്താടി പുല്ലെ കരുതിയത്, ഇതും കയ്യിൽ പിടിച്ച് എന്നെ അങ്ങ് ഉലത്താന്നോ,, ഇത്രയും സമയം ഞാൻ ചിന്തിച്ചത് ആ പന്ന മോളേ എങ്ങനെ എന്റെ മുന്നിൽ എത്തിക്കും എന്നാ,, എന്തായാലും എന്റെ ജോലി നീ ഭംഗിയാക്കി തന്നു" "ടാ തെണ്ടി എന്നെ വിടെടാ,," "വിടാം നിന്നെ തനിച്ചല്ല, നിന്നേയും നിന്റെ കൂട്ടുകാരിയേയും ഒന്നിച്ച് തന്നെ വിടാം ഈ ലോകത്ത് നിന്നും,,, ഹഹഹഹ" തന്റെ ഇരയെ മുന്നിൽ കിട്ടിയത് പോലെ അയാൾ ക്രൂരമായി ചിരിച്ചു, അതേ സമയം തന്നെ ഷെബിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു, 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വന്നു തുടങ്ങി, എന്റെയും ഷെബിയുടെയും പഴയ പ്ലസ്ടു ഫ്രണ്ട്സും അനും സുമിയും ഒക്കെ എത്തീട്ടുണ്ട്,, ഈ ഒരു അവസ്ഥയിൽ ഷെബി എന്റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഒത്തിരി സന്തോഷിച്ചേനെ,, എന്റെ സങ്കടം മനസ്സിലായത് കൊണ്ട് തന്നെ അനും സുമിയും നുസ്രിയും മറ്റുൾവരും എന്റെ മനസ്സ് മാറ്റാനുളള തന്ദ്രപ്പാടിലാണ്, ലോകചളികളൊക്കെ കൂട്ടിക്കുഴച്ച് നല്ലോണം വെറുപ്പിക്കുന്നുണ്ട്, അവസാനം കൈ കൂപ്പി ദയവു ചെയ്ത് എന്നെ ചിരിപ്പിച്ച് കൊല്ലല്ലെ എന്ന് അപേക്ഷിച്ചു, ആഹ് പിന്നെ പറയാൻ മറന്നു, സുമിയുടെയും സാബിക്കാന്റെയും മാരേജ് കഴിഞ്ഞു, രണ്ടും രാത്രി മതില് ചാടി കറങ്ങാൻ പോയത് വീട്ടുകാര് കയ്യോടെ പിടിച്ചു, ഇനിയും കയറൂരി വിട്ടാൽ പണിയാവുംന്ന് തോന്നി രണ്ടിനേയും പിടിച്ച് കെട്ടിച്ചു, അവരുടെ മാരേജിന് പോകാൻ പറ്റിയില്ല, അല്ല മനപ്പൂർവ്വം പോയില്ല, മെഹ്റുനെ കാണുമെന്ന് കരുതി, പിന്നെ അനൂന്റെയും രാജീവേട്ടന്റെയും എങ്കേജ്മെന്റും കഴിഞ്ഞു, രാജീവേട്ടന് ഒരു ജോലി കിട്ടിയതിന് ശേഷം ആണ് കല്യാണം, പരസ്പരം പാരവെച്ചും അടികൂടിയും രാത്രി കിടന്നപ്പോ ഒരുപാട് വൈകിയിരുന്നു, നിർത്താതെ ഫോൺ കിടന്ന് കാറുന്നത് കേട്ടാണ് ഉണർന്നത്, എല്ലാവരും ചത്ത് ഉറങ്ങാണ്, ഫോണെടുത്ത് നോക്കിയപ്പോ അറിയാത്ത നമ്പറാണ്, ആരായിരിക്കും ഈ നട്ടപ്പാതിരാക്ക് എന്നെ വിളിക്കുന്നത്, ഫോണെടുത്ത് ചെവിയിൽ വെച്ചതും മറുവശത്തു നിന്ന് ഒരു അട്ടഹാസമായിരുന്നു, "ഹ,,, ഹല്ലോ,, ആരാ,," "അത്ര പെട്ടെന്ന് നീ മറന്നു പോകുന്ന ശബ്ദമല്ലല്ലോ എന്റെത് " ആ ശബദം കേട്ടതും എന്നിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി, "ഫഹദ് " "ഞാൻ പറഞ്ഞില്ലെ അത്ര പെട്ടെന്ന് നിനക്ക് എന്നെ മറക്കാൻ കഴിയില്ല എന്ന്, ഹഹഹഹ കല്ല്യാണച്ചെറുക്കനേയും സ്വപ്നം കണ്ട് കിടക്കാവും അല്ലേ,," "നി,, നിനക്ക് എന്താ വേണ്ടത്, എന്തിനാ എന്നെ വിളിച്ചത്, " "നിന്റെ വിവാഹത്തിന് ഒരു ചിന്ന ഗിഫ്റ്റ് തരാൻ, ആ ഗിഫ്റ്റ് നിനക്ക് ഞാൻ അയച്ചു കഴിഞ്ഞു, ഫോണിലേക്ക് വന്ന മെസ്സേജ് ഒന്ന് ചെക്ക് ചെയ്തേക്ക്," അത്രയും പറഞ്ഞ് കോൾ കട്ടായി, പേടിയോടെ ആ നമ്പറിൽ നിന്നും വന്ന മെസ്സേജ് ഓപ്പൺ ചെയ്തതും ഞാൻ ഞെട്ടിത്തരിച്ച് നിന്നു, ഷെബിയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്ന ഫഹദിന്റെ ഫോട്ടോ ആയിരുന്നു, ഇതെങ്ങനെ സംഭവിച്ചു, ഷെബി മരിച്ചു പോയതല്ലെ,, പിന്നെ എങ്ങനെ,, ഇനി ഒരു പക്ഷേ എന്നെ പറ്റിക്കാൻ വേണ്ടി എഡിറ്റ് ചെയ്ത ഫോട്ടോ ആയിരിക്കൊ ഇത്, യാ അല്ലാഹ് ഒന്നും മനസ്സിലാവുന്നില്ല ല്ലോ,, ഫോട്ടോ കണ്ട് ഞെട്ടി നിൽക്കുനനതിനിടയിൽ ആ നമ്പറിൽ നിന്ന് തന്നെ വീണ്ടും ഫോൺ വന്നു, പേടിയോടെ വിറയുന്ന കൈകളോടെ ഞാൻ ഫോണെടുത്തു, "എങ്ങനെ ഉണ്ട് എന്റെ വിവാഹ സമ്മാനം ഇഷ്ടായോ,," ഞാനൊന്നും മിണ്ടിയില്ല, തീർച്ചയായും അവൻ എന്നെ പറ്റിക്കാൻ വേണ്ടി അയച്ച ഫോട്ടോ ആണ് അത്, എന്റെ ഷെബി എന്നോ എന്നെ വിട്ട് പോയതാ,, ഇനി ഒരിക്കലും തിരിച്ച് വരാത്ത ഒരിടത്തേക്ക്, "എന്തുപറ്റി ഒരു മൗനം, ഓഹ് ഞാൻ നിന്നെ പറ്റിക്കാണെന്ന് തോന്നീട്ടുണ്ടാവും അല്ലേ,, ഹഹഹഹ, ടി നീ കേട്ടോ,, നിന്റെ കൂട്ടുകാരി വിശ്വസിക്കുന്നില്ല നീ എന്റെ അടുത്തുണ്ടെന്ന്,, അത് തെളിയിച്ച് കൊടുക്കേണ്ടത് എന്റെ ആവശ്യമല്ലേ,,, നീ തന്നെ പറ അവളോട് താൻ എന്റെ കസ്റ്റഡിയിലാണെന്ന്, പറയെടീ,, " അവിടുന്ന് എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട് ഒന്നും ക്ലിയറല്ല, ആരെയോ അടിക്കുന്നത് പോലെ ഒക്കെ തോന്നുന്നു, ഇനി ഒരു പക്ഷേ ഷെബി ആയിരിക്കൊ,, "നിന്റെ കൂട്ടുകാരിക്ക് നിന്നോട് ഭയങ്കര സ്നേഹം, വാ തുറന്ന് ഒന്നും തന്നെ സംസാരിക്കുന്നില്ല, ഇങ്ങനെ ആണ് പോക്കെങ്കിൽ അതികം വൈകാതെ തന്നെ ഇവൾ എന്റെ കൈ കൊണ്ട് തീരും, തീർക്കും ഞാൻ,, നിനക്ക് ഞാൻ അര മണിക്കൂർ സമയം തരാം,, തിരിച്ച് നിനക്ക് നിന്റെ കൂട്ടുകാരിയോട് അതെ സ്നേഹം ഉണ്ടെങ്കിൽ അര മണിക്കൂറിനുളളിൽ നീ ഇവിടെ എത്തണം, എന്റെ ജസി എന്നെ വിട്ട് പോയ അതെ സ്ഥലത്ത്, ഇനി അഥവാ നീ വന്നില്ലെങ്കിൽ ഷെബിയുടെ വെട്ടി നുറുക്കിയ ശരീരം കാണാൻ തയ്യാറായി ഇരുന്നോ,," "ഷാനൂ,, നീ ഒരിക്കലും ഇങ്ങോട്ട് വരരുത്, ഈ ദുഷ്ടൻ നിന്നെ വെറുതെ വിടില്ല, നിനക്ക് അനുഭവമുളളതല്ലേ,, നീ ഇങ്ങോട്ട് വരല്ലേ പ്ലീസ്,, " ഷെബിയുടെ ശബ്ദം എന്റെ കാതുകളിൽ പതിച്ചതും എന്റെ കയ്യിൽ നിന്നും ഫോൺ നിലത്തേക്ക് വീണു, ഷെബി അപ്പൊ അവൾ ജീവിച്ചിരിപ്പുണ്ടായിരുന്നോ? എന്നിട്ട് എന്ത് കൊണ്ടാ ഇത്രയും നാൾ എന്റെ മുന്നിലേക്ക് വരാതിരുന്നത്, ഒരു ഞെട്ടലോടെ ഞാൻ ഇരുന്നു, പക്ഷേ ഇങ്ങനെ ഇരുന്നാൾ അത് അവളുടെ ജീവന് ആപത്താണ്, കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ച് മാറ്റി ഞാൻ കാക്കൂന്റെ അടുത്തേക്ക് ഓടി,, എന്റെ സംശയത്തിന് കാക്കൂനെ മറുപടി തരാൻ കഴിയൂ,,, @@@@@@ "പറ കാക്കു എന്റെ ഷെബി ജീവിച്ചിരിപ്പുണ്ടോ,, എന്തെങ്കിലും പറ" കാക്കൂന്റെ ഷർട്ടിൽ പിടിച്ച് കുലുക്കി കൊണ്ട് ഞാൻ ചോദിച്ചതും കാക്കു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു, "കാക്കു എന്തെങ്കിലും ഒന്ന് പറ, ഫഹദിന്റെ അടുത്തുളളത് ശരിക്കും എന്റെ ഷെബി ആണോ,?" "ഫ,, ഫഹദിന്റെ അടുത്തോ" കാക്കു ഒരു ഞെട്ടലോടെ എന്നെ നോക്കി, "ആ അതെ,, അവൻ എന്നെ കുറിച്ച് മുമ്പ് വിളിച്ചിരുന്നു, ഷെബി അവന്റെ കസ്റ്റഡിയിലാണെന്നാ പറഞ്ഞത്, ഷെബി മരിച്ചു പോയതല്ലെ,, പിന്നെ എങ്ങനെ, അവൻ എന്നെ പറ്റിക്കാണെന്നാ കരുതി പക്ഷേ ഞാൻ അവളുടെ ശബ്ദം ഫോണിലൂടെ കേട്ടതാ,, എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ട്, എന്തെങ്കിലും ഒന്ന് പറ കാക്കു പ്ലീസ്, " "ഇഷൂ,, ഫഹദിന്റെ അടുത്ത് അവൾ ഉണ്ടെന്ന് പറഞ്ഞാൽ അത് സത്യമാവും, ഷാഫി കുറച്ച് മുമ്പ് വിളിച്ചിരുന്നു നിന്നെ കാണാനെന്ന് പറഞ്ഞ് ഷെബി അവിടുന്ന് രാവിലെ ഇറങ്ങിയതാണെന്ന് പറഞ്ഞ്, പക്ഷേ ഇത് വരെയും അവൾ ഇവിടെ എത്തിയിട്ടില്ല, അവളെ അന്യേഷിച്ച് ഇറങ്ങാൻ നിൽക്കായിരുന്നു ഞാൻ, അപ്പഴാ നീ വന്നത്," കാക്കു പറയുന്നത് കേട്ട് വിശ്വാസം വരാതെ ഞാൻ നിന്നു, "അപ്പൊ എന്റെ ഷെബി അവള് ജീവിച്ചിരിപ്പുണ്ടാന്നോ? എന്നിട്ട് എന്ത് കൊണ്ടാ ഇത്രയും നാളും നിങ്ങളെല്ലാവരും എന്നിൽ നിന്നും ഇത് ഒളിപ്പിച്ച് വെച്ചത്, എന്ത് കൊണ്ടാ അവള് എന്റെ മുന്നിൽ വരാതിരുന്നത്, " "അതിന് കാരണം ഫഹദ് തന്നെ ആണ്, അവനെ ഇല്ലാതാക്കിയതിന് ശേഷമെ നിന്റെ മുമ്പിൽ വരൂ എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു, പക്ഷേ നിന്റെ പിറകെ എന്നും ഒരു നിഴല് പോലെ തന്നെ അവൾ ഉണ്ടായിരുന്നു, " ഞാൻ തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു,കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല, "മോളേ,, നീ തളരല്ലേ,, ഇപ്പൊ നീ തളർന്നാൽ ഷെബിയെ നമുക്ക് രക്ഷിക്കാൻ കഴിയില്ല, " "ആഹ് എന്റെ ഷെബി, ഞാൻ ചെന്നില്ലെങ്കിൽ അവൻ എന്റെ ഷെബിയെ,, കാക്കു നമുക്ക് ഇപ്പൊ തന്നെ അങ്ങോട്ട് പോവണം, അല്ലെങ്കിൽ അവൻ അവളെ എന്തെങ്കിലും," "പക്ഷേ മോളേ,, അന്നത്തെ സംഭവം തന്നെ വീണ്ടും ആവർത്തിച്ചാൽ, നീ നിക്ക് ഞാൻ എല്ലാവരെയും കാര്യം അറിയിക്കട്ടെ,, നമുക്ക് എല്ലാവർക്കൂടെ ഒന്നിച്ച് അങ്ങോട്ട് പോകാം,," "അതിനൊന്നും സമയമില്ല, കാക്കൂന് പേയിയാണെങ്കിൽ വരണ്ട, ഞാൻ തനിച്ച് പൊക്കോളാം,," എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നതും കാക്കു എന്റെ കൈ പിടിച്ച് വെച്ചു, "നിന്നെ തനിച്ച് എന്തായാലും ഞാൻ അയക്കില്ല, നമുക്ക് ഒന്നിച്ച് പോകാം,, വരുന്നത് എന്തും ഒന്നിച്ച് നേരിടാം,, പടച്ച റബ്ബ് നമ്മോട് കൂടെ തന്നെ ഉണ്ടാവും" നിറകണ്ണുകളൊടെ ഞാൻ കാക്കൂനെ കെട്ടിപ്പിടിച്ചു, എന്താവുമെന്ന് അറിയില്ല, ചിലപ്പൊ ഈ പോക്ക് ഞങ്ങളുടെ ഒക്കെ അവസാനത്തിലേക്ക് ആയിരിക്കും, എന്തായാലും എനിക്ക് പോയെ പറ്റൂ എന്റെ ഷെബിക്ക് വേണ്ടി,, @@@@@@@@@@ തുടരും എനിക്ക് സുഖമില്ലാത്തത് കൊണ്ടാ ഇത്രയും വൈകിയത്, അടുത്ത പാർട്ടോടെ സ്റ്റോറി അവസാനിക്കും, ഇത് വരെ എന്റെ കൂടെ നിന്ന എല്ലാ കൂട്ടുകാർക്കും ഒത്തിരി ഒത്തിരി നന്ദി😍, #📙 നോവൽ
17.7k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

💕ഇഷാമെഹ്റു💕 Part 39 Nishana ഒരുപാട് നേരമായി ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, ആ ചെറുക്കന്റെ വീട്ടിലുളളവര് ഇന്ന് ഇങ്ങോട്ട് എത്തുമോ ആവോ, പത്ത് മണിക്ക് എത്തും എന്ന് പറഞ്ഞതാ ഇതിപ്പോ പത്ത് കഴിഞ്ഞ് പതിനൊന്നായി, "എന്റെ ഇഷൂ,, നീ കുറെ നേരമായല്ലോ ഇങ്ങനെ മൂട്ടിന് തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് പായുന്നു, ഒന്ന് അവിടെ അടങ്ങി ഇരിക്ക്, അവര് ഇപ്പൊ എത്തും," "ദേ നുസ്റി എന്റെ വായിലുളളത് കേൾക്കണ്ട എങ്കിൽ മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരുന്നോ,, പത്ത് മണി എന്ന് പറഞ്ഞിട്ട് ഇപ്പൊ പതിനൊന്ന് മണിയായി, എനിക്ക് തോന്നുന്നത് അവരിനി വരില്ലെന്നാ,, തോന്നലല്ലാ സത്യമാണ്, അപ്പൊഴെ പറഞ്ഞതാ ഇങ്ങനെ കെട്ടി ഒരുങ്ങണ്ടാന്ന് " എന്നും പറഞ്ഞ് നാക്ക് വായിലേക്ക് ഇട്ടില്ല അപ്പൊ തന്നെ താഴെ നിന്നും വണ്ടിയുടെ ഹോർണടി കേട്ടു, "എന്നാലും എന്റെ ഇഷൂ,, നിന്റെ കരിനാക്കിന്റെ ഒരു പവറ്,," നുസ്രി വാ പൊത്തി പിടിച്ച് ചിരിച്ചതും ഞാൻ പല്ല് കടിച്ച് അവളുടെ നേരെ പാഞ്ഞ് ചെന്നു, അവളുടെ നല്ല സമയം ആയത് കൊണ്ട് കറക്റ്റ് സമയത്ത് തന്നെ ഉമ്മ വിളിച്ചു, എല്ലാവരുടെ മുന്നിലും പാവകണക്കെ നിന്ന് കൊടുത്തു, ഉമ്മാന്റെയും ഉപ്പാന്റെയും കാക്കൂന്റെയു ഒക്കെ മുഖത്തുളള സന്തോഷം കണ്ടപ്പോ എന്റെ ഉള്ളിലെ സങ്കടത്തെ ഞാൻ പാടെ മറന്നു, രണ്ട് ദിവസം മുമ്പ് ഹസീനമ്മായിയും ഷാലുവും വന്നിരുന്നു, ഷിയാസ്ക്കാന്റെ സഹോദരനുമായിട്ടുളള വിവാഹത്തിന്റെ കാര്യം സംസാരിക്കാൻ, ഈ ബന്ധം നടന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഷിയാസ്ക്ക തന്നെ ആവുമെന്നും ഷിയാസ്ക്ക എനിക്ക് വേണ്ടി കണ്ടെത്തിയ പയ്യനാണെന്നൊക്കെ പറഞ്ഞപ്പൊ ഞാനായിട്ട് എതിര് നിൽക്കാൻ പോയില്ല, എന്റെ ഭാഗ്യത്തിന് ചെറുക്കൻ വന്നിട്ടില്ല, ജോലിയുടെ എന്തോ ആവശ്യത്തിന് വിദേശത്താണെന്ന് പറഞ്ഞു, അങ്ങേര് എന്നെ നേരത്തേ എവിടെയോ വെച്ച് കണ്ട് ഇഷ്ടപ്പെട്ടതാണെന്നും അത് കൊണ്ട് അങ്ങനെ ഒരു ചടങ്ങിന്റെ ആവശ്യമില്ലാന്നും പറഞ്ഞു, ഉപ്പയും ഉമ്മയും സഹോദരിയും ആണ് വന്നത്, അവർക്കൊക്കെ എന്നെ ഇഷ്ടമായെന്നും പറഞ്ഞ് ഉപ്പാന്റെ സമ്മതത്തോടെ എനിക്ക് മധുരം തന്നു, പിന്നെ ആ ഉമ്മ ഉറപ്പിന് എന്റെ കയ്യിൽ വളയും ഇട്ടു, ചടങ്ങൊക്കെ കഴിഞ്ഞ് എന്റെ എക്സാം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഉറപ്പിച്ച് അവർ യാത്ര പറഞ്ഞ് ഇറങ്ങി, എനിക്ക് തനിച്ച് ഇരിക്കണമെന്ന് പറഞ്ഞ് ഞാൻ മുറയിലേക്ക് പോയി, ഷിയാസ്ക്കാന്റെയും മെഹ്റൂന്റെയും മുഖം മുന്നിൽ തെളിഞ്ഞ് വന്നു, ഷിയാസ്ക്ക എന്റെ കയ്യിൽ അണിയിച്ച് തന്ന മോതിരത്തിൽ തലോടി കണ്ണീരോടെ ഞാൻ ഇരുന്നു, മറക്കണം എല്ലാം,, മറന്നെ പറ്റൂ,, എനിക്ക് വേണ്ടി അല്ലെങ്കിലും എന്റെ വീട്ടുകാർക്ക് വേണ്ടി, @@@@@@@@@@ ഇന്ന് കോളേജ് ഡെ ആണ്, പോവാൻ താൽപര്യമില്ലെങ്കിലും അനും സുമിയും നിർബന്ധിച്ചത് കൊണ്ട് പോകാൻ തീരുമാനിച്ചു, അവിടെ ചെന്നപ്പോ വരേണ്ടിയിരുന്നില്ലാന്ന് തോന്നിപ്പോയി, എന്റെ കൂടെ ഉളള രണ്ടെണ്ണവും കാമുകമ്മാരെ കൂടെ സ്വസ്ഥമായി ഇരുന്ന് സൊളളാൻ പോയി, ഞാൻ പിന്നെ കുറച്ചു സമയം യാസിക്കാന്റയും ബാക്കിയുളളവരെ കൂടെയും കത്തിയടിച്ച് ഇരുന്നു, മെഹ്റുനെ അവരുടെ കൂടെ കണ്ടില്ല, കാണാതിരിക്കുന്നത് തന്നെയാവും നല്ലത്, കുറച്ച് കഴിഞ്ഞ് അവർക്ക് എന്തോ പ്രോഗ്രാമുണ്ടെന്ന് പറഞ്ഞ് അവർ പോയി, തനിച്ചായപ്പൊ ആകെ ഭ്രാന്ത്പിടിക്കുന്നപോലെ അതിന്റെ കൂടെ ഇവിടുത്തെ ഭഹളവും മറ്റും, കുറച്ച് സമയം ബോറടിച്ച് അവിടെ കുത്തി ഇരുന്നു, സൊളളാൻ പോയവരെ ഒന്നും പിന്നെ ആ വഴി കണ്ടില്ല, എവിടെ പോയികിടക്കാണാവോ രണ്ടും, അവരേയും തപ്പി നടക്കുന്നതിനിടയിലാണ് മരച്ചുവട്ടിൽ ഇരുന്ന് സംസാരിക്കുന്ന മെഹ്റുനെയും ഫിനുനെയും കണ്ടത്, അതൂടെ ആയപ്പോ ദേഷ്യവും സങ്കടവും ഒക്കെ വന്നു, എന്നെ ഒന്ന് മൈന്റ് പോലും ചെയ്യാതെ അവളെ കൂടെ ഇരുന്ന് ചിരിച്ച് സൊളളാ കോഴി, അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ സങ്കടപ്പെടുന്നത്, തനി കോഴി തന്നെ ആണ് അവൻ, ഇത്രയും നാളും എന്റെ പിറകെ നടന്നിട്ട് ഒറ്റ അടിക്ക് കാല് മാറിയത് കണ്ടില്ലേ തെണ്ടി,, മെഹ്റുനെ പ്രാകിക്കൊണ്ട് തിരിഞ്ഞതും ആരോ എന്നെ ഇടിച്ച് സോറി പറഞ്ഞ് പോയി, ഒരു നിമിഷം ഞാൻ സ്റ്റക്കായി നിന്നു, എന്റെ മുന്നിലൂടെ പോയ ആൾക്ക് ഷെബിയുടെ മുഖഛായ പോലെ തോന്നി, ഇനി എന്റെ തോന്നലാവോ ഷെബി ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ ,, പിന്നെ എങ്ങനെ അത് അവളാവും,, എന്ത് കൊണ്ടോ അത് എന്റെ ഷെബി തന്നെ ആണെന്ന് മനസ്സ് പറഞ്ഞോണ്ടിരുന്നു, ഞാൻ അവൾ പോയ വഴിയെ നോക്കി നിന്നു, അവള് ധൃതി പിടിച്ച് സ്റ്റയർ കയറുന്നത് കണ്ട് ഞാനും പിറകെ ചെന്നു, മുകളിലെത്തിയപ്പോ അവളെ അവിടെ ഒന്നും കണ്ടില്ല, ഓരോ ക്ലാസ് മുറിയിലും നോക്കിക്കൊണ്ട് ഞാൻ നടന്നു, പെട്ടെന്ന് ആരോ എന്റെ വാ പൊത്തിപ്പിടിച്ച് അടുത്തുളള ക്ലാസ് മുറിയിലേക്ക് എന്നെ വലിച്ചിട്ടു, ഞാൻ ചാടി എണീറ്റ് ചുറ്റും നോക്കി, ഇരുട്ടായത് കൊണ്ട് ഒന്നും കാണുന്നില്ല, "ആ,, ആരാ,, ആരാ അവിടെ,," മറുപടി ഒന്നും ഉണ്ടായില്ല, എന്തോ ചെറിയ പേടി തോന്നി, ഒന്ന് അലറിക്കരഞ്ഞാൽ പോലും ആരും അറിയില്ല, അത്രക്ക് ബഹളമാണ് താഴെ,, വരുന്നത് എന്തായാലും നേരിടുക തന്നെ,, ധൈര്യം സംഭരിച്ച് ഞാൻ തപ്പിപ്പിടിച്ച് വാതിലിനടുത്തേക്ക് നടന്നു, പെട്ടെന്ന് പിറകിൽ നിന്ന് ആരോ ക്ലാപ്പ് അടിക്കുന്ന പോലെ തോന്നി, ഞാൻ ചുറ്റും നോക്കി, ഇരുട്ടിൽ നിന്നും ഒരു മുഖം എന്റെ നേരെ വന്നു, ഒന്നല്ല വേറെയും രണ്ട് പേരുണ്ട് കൂടെ,, കൂട്ടത്തിൽ ഒരുത്തനെ കണ്ട് ചെറിയ പരിചയം തോന്നി, അന്ന് മെഹ്റും ഫ്രണ്ട്സും അടി ഉണ്ടാക്കിയ കേസിലെ കക്ഷിയാണ്, ബാക്കി ഉളളവരെ അത്ര പരിചിയമില്ല, അല്ല ഇവനെന്തിനാ എന്നെ ഇങ്ങോട്ട് വലിച്ചിട്ടത്, ഒന്നും മനസ്സിലാവുന്നില്ല ല്ലോ,, ഞാൻ അവരെ ഒക്കെ നെറ്റി ചുളിച്ച് മാറി മാറി നോക്കി, അവരുടെ മുഖത്താണെങ്കിൽ ഒരു പുഛഭാവമാണ്, "നിങ്ങളൊക്കെ ആരാ,, എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്, " ഇടുപ്പിന് കൈ കൊടുത്ത് ദേഷ്യത്തോടെ ഞാൻ ചോദിച്ചു, "നീ പറഞ്ഞത് നേരാ സുനി,, ഇവളെ മെരുക്കാൻ കുറച്ച് പാട് പെടും, കണ്ടില്ലെ തനിച്ചാണെങ്കിൽ പോലും യാതൊരു വിധ പേടിയും ഇല്ലാതെ അല്ലെ നിൽക്കുന്നത്, " അവരുടെ കൂട്ടത്തിലുളള ഒരുത്തൻ എന്നെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു, "അതിന് ഞാൻ തനിച്ചല്ലല്ലോ,, സേട്ടമ്മാരും ഇല്ലെ എന്റെ കൂടെ,," ഉളളിൽ വന്ന പേടിയെ മറച്ച് പിടിച്ച് ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു, "ആ അത് ശരിയാ,, നമുക്ക് കുറച്ച് നേരം കൊച്ചു വർത്താനവും പറഞ്ഞ് ഇരിക്കാം,, വാ,," അവരെ കൂട്ടത്തിലുളള ഒരു അലവലാതി എന്റെ തോളിൽ കയ്യിട്ട് പറഞ്ഞതും ഞാൻ അവന്റെ നെഞ്ചിൻ കൂടിനിട്ട് ഒന്ന് ആഞ്ഞു കുത്തി, "പട്ടി,, ദേഹത്ത് തൊട്ട് കളിക്കുന്നോ,," അവനെ ചെയ്തത് ബാക്കി രണ്ടിനും ദഹിച്ചില്ല, ഡി,,, ന്നും അലറി വിളിച്ച് എന്റെ അടുത്തേക്ക് പാഞ്ഞ് വന്ന് എന്റെ കവിളിൽ കുത്തിപ്പിടിച്ചു, "നീ വല്യ ശൊ കാണിക്കൊന്നും വേണ്ടെടി പുല്ലെ,, ഈ വിഷ്ണു ആരാണെന്ന് നിനക്ക് അറിയില്ല, അറിയിച്ച് തരും ഞാൻ നിനക്ക്", കവിളിലെ പിടി ഒന്നൂടെ മുറുക്കിക്കൊണ്ട് അവൻ പറഞ്ഞു, അവന്റെ പിടിയിൽ കണ്ണിൽന്ന് പൊന്നിച്ച പാറി, എങ്കിലും തോൽക്കാൻ തയ്യാറാവാതെ അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു, അവൻ വിടുന്നില്ലാന്ന് കണ്ടതും അവന്റെ മുടി പിടിച്ച് നല്ല അസ്സല് വലിയങ് കൊടുത്തു, അതോടെ അവന്റെ ദേഷ്യം കൂടി മുഖമടച്ച് ഒന്ന് തന്നു, കവിളിൽ കൈ വെച്ച് ഞാൻ അവനെ രൂക്ഷമായി നോക്കി, "എന്താടി പുല്ലെ നോക്കി പേടിപ്പിക്കുന്നത്,,! ടാ സുനി ഇവൾക്ക് പുറമെ കാണുന്ന ഉശിരെ ഒളളൂന്ന് ഇപ്പൊ മനസിലായില്ലെ,, ആണൊരുത്തന്റെ കയ്യിൽന്ന് കിട്ടിയാൽ അവിടെ തീരും പെണ്ണിന്റെ നെഗളിപ്പ്" എന്നും പറഞ്ഞ് അവൻ ചിരിച്ചതും കൂടെ മറ്റെ തെണ്ടികളും ഭയങ്കര കിണി, എന്ത് ചെയ്യുമെന്നറിയാതെ ഞാൻ അവരെ തന്നെ നോക്കി നിന്നു, കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി, "അയ്യേ,, ദേ വിഷ്ണു അവള് കരയുന്നു, നിന്റെ കയ്യിൽന്ന് ഒരടി കിട്ടിയപ്പോ ഇതാണ് അവസ്ഥ എങ്കിൽ ബാക്കി ഒന്നും ഇവള താങ്ങില്ലല്ലോ,," വീണ്ടും വീണ്ടും അവർ പൊട്ടിച്ചിരിച്ചോണ്ടിരുന്നു, "ഇത്ര പെട്ടന്ന് ഇഷാന തോറ്റ് തരുമെന്ന് കരുതിയില്ല, അന്ന് നീ ലൈബ്രറിയിൽ കിടന്ന് കുറെ തുളളിയിരുന്നല്ലോടി നീ എന്റെ ഇക്കാക്ക ഫഹദിന് വേണ്ടി കാത്തിരിക്കായിരുന്നു എന്നൊക്കെ പറഞ്ഞോണ്ട്,, ഇപ്പൊ എന്താ നിന്റെ നാവ് ഇറങ്ങിപ്പോയോ, " എന്നവൻ ചോദിച്ചതും ഞാനൊരു ഞെട്ടലോടെ അവനെ നോക്കി, യാ അല്ലാഹ് അപ്പൊ ഇവൻ ഫഹദിന്റെ സഹോദരനാണോ,, ജസ്നയുടെ ബ്രദർ, അത് വരെ ഇല്ലാതിരുന്ന ദേഷ്യം എന്നിലേക്ക് പടർന്ന് കയറുന്നത് ഞാൻ അറിഞ്ഞു, "ടാ പട്ടി,, അപ്പൊ നീ അവന്റെ അനിയനാണല്ലേ,, എന്റെ ഷെബിയെയും ഷിയാസ്ക്കാനെയും എന്നിൽ നിന്ന് അകറ്റിയ ആ പന്ന @$@$@$$$@/ മോനെ ഞാൻ കാത്തിരിക്കുകയായിരുന്നു, പക്ഷേ അവനെ കിട്ടിയില്ല, നിനക്ക് വേദനിച്ചാൽ അവന് വേദനിക്കില്ലേ,, വേദനിക്കും വേദനിക്കണം," ദേഷ്യത്തോടെ ഞാൻ അവന്റെ നേരെ ചീറിപ്പാഞ്ഞതും ആ തെണ്ടി വിഷ്ണു എന്റെ അരയിലൂടെ കയ്യിട്ട് എന്നെ അവനോട് ചേര്‍ത്ത് നിർത്തി, "വേദനിക്കാൻ പോകുന്നത് അവനല്ല നീയാണ്, എങ്ങനെ ആണെന്ന് നിനക്ക് ഞങ്ങൾ മൂന്ന് പേരും കാണിച്ച് തരാടി @$$@$$#$$ മോളേ,," ആ തെണ്ടി സുനിയുടെ നേരെ എന്നെ തളളി ക്കൊണ്ട് അവൻ പറഞ്ഞു, "എന്റെ ജസി,,, ഞങ്ങളെ പുന്നാര പെങ്ങൾ അവളുടെ മരണത്തോടെ ഞങ്ങൾക്ക് നഷ്ടമായത് ഞങ്ങളുടെ സന്തോഷമാണ്, എന്റെ ഉമ്മ അന്ന് തളർന്നതാ,, ഇപ്പോഴും ജീവനുണ്ടെന്നെ ഒളളൂ,, ആ കിടപ്പ് തന്നെയാ,, എല്ലാത്തിനും കാരണം നീയാണ്, ഷിയാസിന്റെയും അവളുടെയും ഇടയിൽ നീ ഇല്ലായിരുന്നെങ്കിൽ അവൾ സന്തോഷത്തോടെ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായേനേ,, അവളുടെ മനസ്സ് തകര്‍ത്ത ആ പന്ന മോനെ നേരത്തെ തന്നെ പറഞ്ഞയച്ചു ഇനി നിന്റെ ഊഴമാണ്, ജസി വേദനിച്ചതിനേക്കാൾ നൂറിരട്ടി വേദന നീ അനുഭവിക്കും അനുഭവിപ്പിക്കും ഞാൻ," അവന്റെ കണ്ണുകളിൽ തീ പാറുന്നത് പോലെ തോന്നി, ദേഷ്യത്തോടെ അവൻ എന്റെ സ്കാഫ് പിടിച്ച് വലിച്ചെറിഞ്ഞു, എന്ത് ചെയ്യുമെന്നറിയാതെ ഞാൻ തരിച്ച് നിന്നു, എന്റെ ചുറ്റും അവർ മൂന്ന് പേരും നടന്ന് എന്റെ ശരീരത്തിലെക്ക് ചൂഴ്ന്ന് നോക്കിക്കൊണ്ടിരുന്നു, പേടിയോടെ ഞാൻ അവരെ തളളിമാറ്റി ഓടിയതും വാതിൽ തുറന്ന് ആരോ വന്നതും ഒരുമിച്ചായിരുന്നു, അവിടെക്ക് കടന്നു വന്ന ആളെ കണ്ട് ഒത്തിരി സന്തോഷം തോന്നി, ഓടിച്ചെന്ന് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവനെ വരിഞ്ഞ് മുറുക്കി പിടിച്ച് കുറെ സമയം അങ്ങനെ നിന്നു, അവൻ എന്നെ ഒന്ന് തലോടി അവനിൽ നിന്നും അടർത്തി മാറ്റി താഴെ വീണു കിടന്നിരുന്ന എന്റെ സ്കാഫെടുത്ത് എന്റെ നേരെ നീട്ടി,, അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു, "ഓഹ് വന്നോ കഥാനായകൻ,, " വിഷ്ണു പുഛത്തോടെ ചോദിച്ചു, "അതെടാ പന്ന മോനെ,, നായകൻ തന്നെ,, ഞാനാണ് നായകനാണെന്ന് നിങ്ങള് സമ്മതിച്ച സ്ഥിതിക്ക് പിന്നെ നിങ്ങളാരാ? 'വില്ലൻ' വില്ലമ്മാരുടെ അവസാനം എന്താണെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരാം," എന്നും പറഞ്ഞ് ദേഷ്യത്തോടെ മെഹ്റു അവരുടെ അടുത്തേക്ക് ചെന്ന് വിഷ്ണുവിന്റെ നെഞ്ചിനിട്ട് ചവിട്ടി വീഴ്ത്തി, പിന്നെ അവിടെ നടന്നത് ഒന്നൊന്നര അടിയായിരുന്നു, അടിയുടെ അവസാനം 'എന്റെ പെണ്ണിന്റെ നേരെ ഇനി നിങ്ങളുടെ കൈ വിരൽ അനങ്ങിയാൽ കൊന്ന് കുഴിച്ച് മൂടും' എന്ന മാസ് ഡയലോഗും, ശരിക്ക് ഇവന് എന്നെ ഇഷ്ടമാണോ,? അങ്ങനെ എങ്കിൽ എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നത്, ഒന്നും മനസ്സിലാവുന്നില്ല ല്ലോ റബ്ബേ,, "ആരെ വായി നോക്കിയാടി ഇനിയും ഇവിടെ നിൽക്കുന്നത്, " മെഹ്റുന്റെ പ്രവൃത്തിയൊക്കെ കണ്ട് കിളി പോയി നിൽക്കുന്ന എന്റെ അടുത്ത് വന്ന് ഓൻ ഒച്ച എടുത്ത് ചോദിച്ചതും ഞാനൊന്ന് ഞെട്ടി, "ഇറങ്ങിപ്പോടി ഇവിടുന്ന്, " ഒരു അലറലായിരുന്നു, കേട്ടപാതി കേൾക്കാത്ത പാതി ജീവനും കൊണ്ട് ഓടി, 💜💜💜💜💜💜💜💜💜💜💜💜💜💜 ഇഷൂന്റെ ഓട്ടം കണ്ട് ചിരിച്ചോണ്ട് നിന്ന എന്റെ തലക്ക് ആരോ പിറകിലൂടെ വന്ന് ഒറ്റ അടിയായിരുന്നു, "ആഹ്,, ടി ബലാലെ,, എന്തൊരു അടിയാ,," "നിന്നെ തല്ലിക്കൊല്ലാതിരുന്നത് നിന്റെ ഭാഗ്യം എന്ന് കരുത്, നിന്നോട് ഒരു തവണ ഞാൻ പറഞ്ഞതാ എന്റെ ഷാനൂനെ വേദനിപ്പിക്കരുതെന്ന്" "ഓഹ് പൊന്നു ഷെബി അവളെ ഓടിച്ച് വിട്ടാലെ ഇവമ്മാരെ കാര്യം തീരുമാനിക്കാൻ പറ്റൂ,," "അതിന് ഇവമ്മാരെ നമ്മൾ എന്ത് ചെയ്യാനാ,," യാസി "ഈ സുനി വഴിയെ ഇനി നമുക്ക് ഫഹദിന്റെ അടുത്ത് എത്താൻ പറ്റൂ,, എന്റെയും ഇഷൂന്റെയും മാരേജിന് മുമ്പ് തന്നെ എല്ലാം എനിക്ക് അവസാനിപ്പിക്കണം" "എന്തിനും നിന്റെ കൂടെ ഞങ്ങളുണ്ട്, പക്ഷേ ഇനിയും ആ പാവത്തിനെ നീ അവോയ്ഡ് ചെയ്യല്ലേ ടാ,," യാസി "ആഹ് കല്യാണ കഴിയുന്നത് വരെ ഇങ്ങനെ ഒക്കെ പോട്ടെ,, ഇത്രയും കാലം ഞാൻ അവളെ പിറകെ നടന്നില്ലെ അതിനൊരു ചിന്ന പ്രതികാരം" യാസിയെ നോക്കി സൈറ്റ് അടിച്ച് ഞാൻ പറഞ്ഞതും ഷെബി എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്, അവൾക്കൊന്ന് ഇളിച്ച് കാണിച്ച് കൊടുത്ത് ഞാൻ അവമ്മാരെ അടുത്തേക്ക് ചെന്നു, തുടരും #📙 നോവൽ
25k കണ്ടവര്‍
5 ദിവസം
#

📙 നോവൽ

💕ഇഷാമെഹ്റു💕 Part 38 Nishana "മതി മെഹ്റു, ഇനി എന്റെ കാക്കൂനെ എന്തെങ്കിലും ചെയ്താലുണ്ടല്ലോ? നിനക്ക് എന്ത് അറിയാം ഞങ്ങളെ ഒക്കെ കുറിച്ച്, എന്റെ ഷാനൂന്റെ കാര്യത്തിൽ നിനക്ക് ഉളളതിനേക്കാൾ ആതി ഞങ്ങൾക്കുണ്ട്, പിന്നെ ഷാനൂനെ പലപ്പോഴും അപകടങ്ങളിൽ നിന്ന് രക്ഷിച്ചു എന്ന് കരുതി ആ കുറ്റം കാക്കൂന്റെ മേൽ ചാർത്തിയാലുണ്ടല്ലോ ഈ ഷെബി ആരാണെന്ന് നീ അറിയും" അവൾ എന്റെ നേരെ ചീറിക്കൊണ്ട് അത്രയും പറഞ്ഞതും ഞാനും യാസിയും ഞെട്ടലോടെ മുഖത്തോട് മുഖം നോക്കി നിന്നു, ഷാനു,,, ഇഷൂനെ ഷാനു എന്ന് വിളിക്കുന്നത് ഷെബി മാത്രമാണെന്ന് അല്ലേ ഇഷു പറഞ്ഞത്, അപ്പൊ പിന്നെ ഇത് ആരാ, ഇത് ഇനി ഷെബി ആയിരിക്കൊ? ഒന്നും മനസ്സിലാവുന്നില്ലല്ലോ റബ്ബേ,, "വിട്ടേക്ക് ഷെബി,, അവൻ ഇഷൂനോടുളള സ്നേഹം കൊണ്ട് ചെയ്ത് പോയതാ,, അതിൽ നമ്മൾ അഭിമാനിക്കല്ലേ വേണ്ടത്, എന്ത് കൊണ്ടും ഷിയൂന്റെ തനി പകർപ്പ് തന്നെ ആണ് മെഹ്റു " എന്ന് ഷാഫി പറഞ്ഞതും ഞാനും യാസിയും ഒന്നും മനസ്സിലാവാതെ അവരെ ഒക്കെ മാറി മാറി നോക്കി, "തനി പകർപ്പ് എന്ന് പറഞ്ഞാൽ ഷിയാസിന്റെ അതേ മുഖഛായ മാണോ ഇവനും," എന്ന് യാസി ചോദിച്ചതും അവരൊക്കെ ഭയങ്കര ചിരി, "ഞാനുദ്ധേശീച്ചത് സ്വഭാവമാണ്, പിന്നെ ഈ കണ്ണുകളും," ചിരിയോടെ ഷാഫി പറഞ്ഞ് നിർത്തിയപ്പോ അവന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു, "എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, ഇവള് ശരിക്കും ഷെബിയാണോ? പക്ഷേ ഇഷു പറഞ്ഞത് ഷെബി മരിച്ചൂന്ന് അല്ലെ,, അങ്ങനെ എങ്കിൽ മരിച്ച ആള് എങ്ങനെയാ,," എന്റെ ചോദ്യം കേട്ട് അവർ പുഞ്ചിരിച്ചു, ഷെബി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി, ഷാഫി എന്റെ അടുത്ത് വന്ന് തോളിൽ കയ്യിട്ടു എന്നേയും കൊണ്ട് പുറത്തേക്ക് നടന്നു, പിറകെ യാസിയും ഷെബീറും, "അന്നത്തെ ആക്സിടന്റിൽ ഇഷൂനേയും ഷെബിയേയും പരിക്കുകളോടെ ഹോസ്പിറ്റലിലെത്തിച്ചപ്പോൾ ഷെബിയുടെ കണ്ടീഷൻ മോശമായത് കൊണ്ട് അവളെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി, എങ്കിലും ഒരു മാസത്തോളം അവൾ കോമയിലായിരുന്നു, അതിനിടയിൽ ഷെബിയെ കാണാത്തത് കൊണ്ട് അവൾ മരിച്ചൂന്ന് ഇഷു സ്വയം ഉറപ്പിച്ചു, ആരോടും സംസാരിക്കാതെ കരഞ്ഞ് തളർന്നിരിക്കുന്ന അവളോട് പിന്നെ ഷെബിയുടെ അവസ്ഥയെ കുറിച്ച് പറയാൻ തോന്നിയില്ല, കോമയിൽ നിന്ന് ഷെബി റിക്കവറായെങ്കിലും ഇഷൂന്റെ അവസ്ഥ തന്നെ ആയിരുന്നു അവൾക്കും ആരോടും മിണ്ടാതെ കുറെ കാലം ഇരുട്ടറയിൽ തനിച്ചിരുന്നു, ഇഷൂന്റെയും ഷെബിയുടെയും അവസ്ഥ മാറാൻ അവർ തമ്മിൽ ഒന്നിച്ചാൽ മതി എന്ന് ഞങ്ങൾ എല്ലാവരും കരുതി, എന്നാൽ അതിന് ഷെബി സമ്മതിച്ചില്ല, ഇഷൂന്റെ അഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ നശിപ്പിച്ച ഫഹദിന്റെ അവസാനം മാത്രമേ അവൾ ഇഷൂന്റെ അടുത്തേക്ക് പോകൂന്ന് പറഞ്ഞ് വാശി പിടിച്ചു, അന്ന് മുതൽ അവനെ അന്യേഷിച്ച് നടക്കാൻ തുടങ്ങിയതാ,, പക്ഷേ,, അവൻ എവിടെയാണെന്ന് ഒരു വിവരവുമില്ല, എന്നാൽ നിങ്ങൾ പടിക്കുന്ന കോളേജിലാണ് അവന്റെ അനിയൻ പടിക്കുന്നത് എന്ന് സിഫ്റൂന്റെ അന്യേഷണത്തിലൂടെ മനസ്സിലായി, അവന് വേണ്ടിയാണ് ഷെബി ആ കോളേജിലെത്തിയത്, ഇഷൂന്റെ അഡ്മിഷനും അവിടെ തന്നെ സിഫ്റു ശരിയാക്കി കൊടുത്തു, ഇഷു ഷെബിയെ കണടുപിടിക്കുമോ എന്ന് കരുതി അവൾ മുഖം മറച്ചാണ് കോളേജിലേക്ക് പോയിരുന്നത്, " "പക്ഷേ എനിക്ക് മനസ്സിലാവാത്തത് അതല്ല ഫഹദിന്റെ സഹോദരൻ പടിക്കുന്ന അതേ കോളേജിൽ തന്നെ ഇഷൂന് അഡ്മിഷൻ നേടിക്കൊടുത്തത് എന്ത് കൊണ്ടാ, അവൾക്ക് അവൻ മുഖേനെ എന്തെങ്കിലും അപകടം സംഭച്ചിരുന്നെങ്കിലോ" "ഇഷൂനെ അവൻ തിരിച്ച് അറിഞ്ഞാൽ തീർച്ചയായും അവൻ അക്കാര്യം ഫഹദിനെ അറിയിക്കും അത് വഴി അവനിലേക്ക് പെട്ടെന്ന് അടുക്കാം എന്ന് കരുതി, പിന്നെ ഇഷൂന്റെ പിറകെ ഒരു നിഴല് പോലെ തന്നെ ഷെബിയും ഞാനും ഷെബീറും സിഫ്രും ഉണ്ടായിരുന്നു, പിന്നെ നീ അറിയാത്ത മറ്റൊരു പ്രധാന കാര്യം കൂടെ ഉണ്ട്" "ഇനിയും ട്വിസ്റ്റോ,," യാസി തലയിൽ കൈ വെച്ച് ഇരുന്നു " അതെ ട്വിസ്റ്റ് തന്നെ ഇവന്റെ ജീവിതത്തിലെ ട്വിസ്റ്റ്,, " ഷാഫിയുടെ സംസാരം കേട്ടിട്ട് ഒന്നും മനസ്സിലാവാതെ ഞാൻ കണ്ണും മിഴിച്ച് അവനെ തന്നെ നോക്കി നിന്നു, "ഇഷൂനെ നിന്റെ സ്വപ്നത്തിൽ എത്തിച്ചത് ഷിയാസാണ്, അവന്റെ ഈ കണ്ണുകളാണ്" എന്റെ കണ്ണുകൾക്ക് നേരെ വിരൽ ചൂണ്ടി അവൻ പറഞ്ഞു, "Whaaaaaat " എന്റ ഞാനും യാസിയും ഒന്നിച്ച് അലറി ഞെട്ടിത്തരിച്ച് ഷാഫിയെ നോക്കി, ഒരു ചിരിയോടെ അവൻ തുടർന്നു, "ഞാൻ പറഞ്ഞത് സത്യമാണെന്ന്, നീയും ഷിയും തമ്മിൽ ഒരു ബന്ധമുണ്ട്, രക്ത ബന്ധം" നേരത്തെ കേട്ടതിനേക്കാൾ ഞങ്ങൾ ഞെട്ടിയത് ഇപ്പോഴായിരുന്നു, ഞാനും ഷിയാസും തമ്മിൽ രക്ത ബന്ധം, അതെങ്ങനെ,, ഇവർ വെറുതെ കളളം പറയാവും അല്ലാതെ കണ്ട് മ പരിചയം പോലും ഇല്ലാത്ത ഞങ്ങള് ഏയ്,, "ടാ,, നിന്റെ ഉപ്പ പണി പറ്റിച്ചോ,," യാസി പുതുക്കെ എന്റെ അടുത്ത് വന്ന് ചോദിച്ചതും ഞാൻ അവനെ കണ്ണും കൂർപ്പിച്ച് ഒന്ന് നോക്കി, അപ്പൊ തന്നെ ചെക്കൻ വാ പൊത്തി പിടിച്ചു, "നിങ്ങള് വെറുതെ കാട് കയറി ചിന്തിക്കൊന്നും വേണ്ട, ഷിയു നിന്റെ ഉപ്പാന്റെ ജേഷ്ടന്റെ മകനാണ്, പണ്ട് ഷിയൂന്റെ ഉപ്പ അനാഥയായ പെൺകുട്ടിയെ സ്നേഹിച്ച് വിവാഹം കഴിച്ചത് കുടുംബ മഹിമയും സമ്പത്തും നോക്കി നടന്നിരുന്ന നിന്റെ ഉപ്പൂപ്പാക്ക് പിടിച്ചില്ല, അതിന്റെ പേരിൽ വഴക്കും അടിയും ഒക്കെ ആയപ്പോ അവര് അവിടുന്ന് പടിയിറങ്ങി, എങ്കിലും ഷിയൂന്റെ ഉപ്പയും നിന്റെ ഉപ്പയും പരസ്പരം കാണാറുണ്ടായിരുന്നു, സന്തോഷത്തോടെ ജീവിച്ചിരുന്ന അവർക്കിടയിലേക്ക് ഷിയും ഷാലും എത്തിയതോടെ അവരുടെ സന്തോഷം വർദ്ധിച്ചു പക്ഷേ അത് അദ്ധേഹത്തിന്റെ മരണം വരെ മാത്രം, അദ്ധേഹത്തിന്റെ മരണത്തോടെ നിങ്ങളെ കുടുംബവുമായുളള എല്ലാ ബന്ധവും അവസാനിച്ചു, ഇഷൂനും ഷെബിക്കും ഷിയൂനും ആക്സിടന്റ് പറ്റിയ അന്ന് തന്നെ നിന്നെയും ആക്സിഡന്റിൽ പരിക്കുകളൊടെ അതേ ആശുപത്രിയിലെത്തിച്ചു, അവിടെ വെച്ച് ഷിയൂന്റെ ഉമ്മയും നിന്റെ ഉപ്പയും കണ്ടുമുട്ടി വർഷങ്ങൾക്ക് ശേഷം, അന്ന് മരണത്തോട് മല്ലിട്ട് കിടക്കുന്ന ഷിയൂനെ ഓർത്ത് തകർന്ന അവരെ നിന്റെ ഉപ്പയും ഉമ്മയും ആണ് ആശ്വസിപ്പിച്ചത്, അന്നത്തെ ആക്സിടന്റിൽ നിന്റെ കണ്ണുകൾക്കായിരുന്നു പരിക്ക്,, കണ്ണ് മാറ്റിവെക്കുകയെ നിവൃത്തി ഉണ്ടായിരുന്നൊളളൂ,, ആ സമയത്ത് തന്നെ മരണത്തോട് മല്ലിട്ട് കിടന്ന ഷിയൂന്റെ മരണ വാര്‍ത്തയും എത്തി,, മരണത്തിന് ശേഷവും മറ്റൊരു കണ്ണിലൂടെ അതും സ്വന്തം സഹോദരന്റെ കണ്ണിലൂടെ ഷിയു ഈ ലോകം കാണട്ടെ എന്ന് പറഞ്ഞ് ഷിയൂന്റെ കണ്ണുകൾ നിനക്ക് ദാനം ചെയ്തു അവന്റെ ഉമ്മ, " അത്രയും പറഞ്ഞ് ഷാഫി പൊട്ടിക്കരഞ്ഞപ്പൊ കേട്ടതൊന്നും വിശ്വസിക്കാനാവാതെ തരിച്ച് നിൽക്കുകയായിരുന്നു ഞാൻ, കണ്ണിൽ നിന്നും കണ്ണുനീർ തുളളികൾ ഒലിച്ചിറങ്ങി, തളർന്ന് ഞാൻ അവിടെ ഇരുന്നു, എത്ര സമയം അങ്ങനെ ഇരുന്നെന്ന് അറിയില്ല, ഇത്രയും നാളും ഞാൻ തേടി നടന്ന ഉത്തരം ഇന്ന് എനിക്ക് കിട്ടി, ഇഷൂനെ എനിക്ക് കാണിച്ച് തന്നത് ഷിയാസ് തന്നെ ആണ്, അവൻ കാരണം ആണ് അവളെ ഞാൻ ഇഷ്ടപ്പെട്ടത്, ഇത്രയും നാളും ഞാൻ സ്നേഹിച്ചത് എന്റെ സഹോദരൻ സ്നേഹിച്ച പെണ്ണിനെ ആയിരുന്നു, ചിന്തകൾ കാടു കയറിക്കൊണ്ടിരുന്നു, പെട്ടെന്ന് തന്നെ അവിടുന്ന് എണീറ്റ് ഷാഫിയോട് ഷിയാസിന്റെ ഉമ്മാനെ കുറിച്ച് ചോദിച്ചു, അവന്റെ മരണത്തോടെ തനിച്ചായ അവരെ ഷാലും സിഫ്രും അവരെ വീട്ടിലെക്ക് കൂട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞു, അവന്റെ കയ്യിൽന്ന് അഡ്രസ് വാങ്ങി യാസിയേയും കൂട്ടി ഉടനെ തന്നെ അവരെ വീട്ടിലെക്ക് വിട്ടു, 💜💜💜💜💜💜💜💜💜💜💜💜💜💜 ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു, കോളേജ് ലൈഫ് പഴയത് പോലെ തന്നെ പോയി, പക്ഷേ മെഹ്റു മാത്രം മാറി, അന്ന് വീട്ടിൽ നിന്നും പോന്നതിന് ശേഷം ഞങ്ങൾ തമ്മിൽ ഒരുപാട് തവണ കണ്ടുമുട്ടി എങ്കിലും അവൻ എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി, ഫ്രണ്ട്സിനോടൊക്കെ പഴയത് പോലെ തന്നെ,, എന്നോട് മാത്രം ഒരു അകൽച്ച്, അവന്റെ ആ അകൽച്ച് എന്നെ വല്ലാതെ തളർത്തിയത് പോലെ,, ഇനി അന്ന് ഞാൻ വീട്ടിൽന്ന് അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണോ,, അറിയില്ല, അവനെ ഇഷ്ടമല്ലാന്ന് നാവ് കൊണ്ട് പറയുമ്പോഴൊക്കെയും എന്തോ ഹൃദയം വേദനിക്കുന്നത് പോലെ തോന്നാറുണ്ടായിരുന്നു,, അവൻ എന്നെ അവോയ്ഡ് ചെയ്യുമ്പോ കണ്ണ് നിറയുന്നുണ്ട്, ഞാൻ,, ഞാൻ അവനെ സ്നേഹിക്കുന്നുണ്ടോ അതാണോ ഇങ്ങനെ ഒക്കെ,, അറിയില്ല എനിക്ക് ഒന്നും, @@@@@@@ എന്നത്തേയും പോലെ രാവിലെ എണീറ്റ് നിസ്കരിച്ച് വീട്ടിലെക്ക് വിളിച്ചപ്പോഴാണ് എന്നെ തകർക്കുന്ന ആ വാര്‍ത്ത ഞാൻ കേട്ടത്, എനിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന്, എന്ത് പറയണം എന്ന് അറിയില്ല ഒരുഭാഗത്ത് മെഹ്റു മറുഭാഗത്ത് എന്റെ ഉമ്മയും ഉപ്പയും എനിക്ക് വേണ്ടി സ്വന്തം ഇഷ്ടം തന്നെ വേണ്ടാന്ന് വെക്കാൻ തീരുമാനിച്ച കാക്കു, അതിൽ നിന്ന് ഒരാളെ കണ്ടെത്തണം, മെഹ്റു ഇപ്പൊ പഴയത് പോലെ ഒന്നും അല്ല, അവന്റെ മനസ്സിൽ ഇപ്പൊ ഞാനില്ലാത്തത് പോലെ ആണ് അവന്റെ പെരുമാറ്റം, അതായിരിക്കും സത്യം, ഉപ്പാനോട് എനിക്ക് കല്ല്യാണത്തിന് സമ്മമാണെന്ന് അറിയിച്ച് പൊട്ടികരഞ്ഞ് കൊണ്ട് ഞാൻ ബെഡിലേക്ക് വീണു, അനു വന്ന് എന്താ പ്രശ്ണമെന്ന് ചോദിച്ചപ്പോ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞോണ്ട് എന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞു, "നീ എടുത്ത തീരുമാനം തന്നെ ആണ് ഇഷു ശരി, മെഹ്റുന് ഇപ്പൊ നിന്നോട് പഴയ സ്നേഹം ഒന്നും ഇല്ല, അത് അവന്റെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാവുന്നുണ്ട്, അത് മാത്രമല്ല അവനിപ്പൊ ആ ഫിനൂനോടാ കൂട്ട്, കൂടുതൽ സമയവും അവളുടെ കൂടെ കാണാം,, അവൻ നിന്നെ വെറും ടൈം പാസ്സായാവും കണ്ടിട്ടുണ്ടാവാ, മറന്നേക്ക് എല്ലാം,, നിനക്ക് അവനോട് അങ്ങനെ ഒരു ഫീലിംങ്സ് തോന്നീട്ടില്ല എന്ന് കരുതി സമാധാനിക്ക്, എന്നിട്ട് നിന്റെ ഉപ്പ പറഞ്ഞ ബന്ധത്തിന് കണ്ണടച്ച് സമ്മതിച്ചേക്ക്," അനു പറഞ്ഞതാണ് ശരി മറക്കണം എല്ലാം, എനിക്ക് അവനോട് അങ്ങനെ ഒരു ഫീലിംങ്സെ തോന്നീട്ടില്ല, ഇനി തോന്നുകയും വേണ്ട, എന്റെ ഉമ്മയും ഉപ്പയും ചൂണ്ടിക്കാണിച്ച് തരുന്ന വൃക്തി മാത്രമേ ഇനി ഇഷൂന്റെ ജീവിതത്തിലൊളളൂ,, തുടരും സോറി ഫ്രണ്ട്സ് ഈ പാർട്ട് വൈകിയതിന്, അവസാന ഭാഗങ്ങളായത് കൊണ്ട് ചെറിയ കൺഫ്യൂഷൻ, വിചാരിച്ചത് പോലെ എഴുതാൻ പറ്റിയില്ല, അതിന്റെ പോരായ്മകൾ ഈ പാർട്ടിൽ ഉണ്ടാവും, ഇനി രണ്ട് പാർട്ടു കളോട് കൂടി ഈ സ്റ്റോറി അവസാനിക്കും, ഇത് വരെയും കൂടെ നിന്ന എല്ലാവർക്കും ഒത്തിരി ഒത്തിരി നന്ദി, നെക്സ്റ്റ് പാർട്ട് നാളെ പോസ്റ്റാട്ടൊ, സഹലിന്റെ പ്രതികാരം🔥 ഇനി ഈ സ്റ്റോറി അവസാനിച്ചതിന് ശേഷമേ പോസ്റ്റൂ,, #📙 നോവൽ
24.6k കണ്ടവര്‍
8 ദിവസം
#

📙 നോവൽ

സഹലിന്റ പ്രതികാരം🔥 Part 14 Nishana 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 "ടാ നിനക്ക് ശരിക്കും ഭ്രാന്താണോ? പിന്നെ നീ എന്തിനാടാ ആ പാവത്തിനെ പ്രതികാരംന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി കല്ല്യാണം കഴിച്ചത്, അവന്റെ കോപ്പിലെ പ്രതികാരം, അവളോട് നീ ചെയ്ത ക്രൂരത ഒക്കെ ഒന്ന് ഓര്‍ത്ത് നോക്ക്, അപ്പോഴൊന്നും തോന്നാത്ത ഇഷ്ടം ഇപ്പൊ എവിടുന്നാ പൊട്ടിമുളച്ചത്, " "എന്റെ ഷാനു,, അതിന് ഞാനിപ്പോ എന്താ പറഞ്ഞത്, എനിക്ക് അവളെ ഇഷാണെന്നോ, അത് മറ്റാരെക്കാളു നന്നായി നിനക്ക് അറിയില്ലേ,, പിന്നെ ഷെറിയുടെ മരണവുമായി അവർക്ക് ബന്ധമുണ്ടെന്ന് തോന്നിയത് കൊണ്ട് അല്ലെ ഞാൻ ഇത്രയും നാളും അവളെ വേദനിപ്പിച്ചത്, പക്ഷേ ഒരിക്കലും അവളെ മറക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല, അന്നും ഇന്നും അനൂനോട് എന്റെ മനസ്സിൽ ആ പഴയ ഇഷ്ടം ഉണ്ട്, ഇടക്ക് വെച്ച് അതൊന്ന് കുഴിച്ച് മൂടേണ്ടി വന്നു അത്ര തന്നെ, " "അപ്പൊ നീ പറഞ്ഞ് വരുന്നത് ഷെറിയുടെ മരണവുമായി അവർക്കാർക്കും ഒരു ബന്ധവും ഇല്ലെന്ന് തന്നെ ആണോ,, എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ട്, " ഷാനു തലചൊറിഞ്ഞോണ്ട് പറഞ്ഞതും ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, "ഓഹ് നിന്റെ കോപ്പിലെ ചിരി ഒന്ന് അവസാനപ്പിക്ക് എന്നിട്ട് കാര്യം പറ, മനുഷ്യനെ വെറുതെ പൊട്ടം കളിപ്പിക്കാതെ,," അവൻ പറഞ്ഞതും ഞാൻ മണലിലേക്ക് നീണ്ട് നിവർന്ന് കിടന്നു, "എന്റെ പൊന്ന് സഹലെ,, നീ ഇങ്ങനെ മാനം നോക്കി കിടക്കാതെ കാര്യം പറ," "ഇന്നലെ അനു മാത്രമായിരുന്നു വീട്ടിലെന്നും ഞാൻ ഓഫീസിലേക്ക് പോയി എന്നും രണ്ടേ രണ്ട് പേർക്കെ അറീയൂ,, ഒന്ന് നീ,, രണ്ടാമൻ ആരാണെന്ന് ഞാൻ പറയണ്ടല്ലോ അല്ലെ,," "നീ,, നീ എന്താ ഉദ്ധേശിക്കുന്നത്, അവനാണോ ഇതിന്റെ പിറകിൽ " "എനിക്ക് ചെറിയ ഡൗട്ട് ഉണ്ട്, അത് ഉറപ്പിക്കാൻ നിന്റെ ഹെൽപ്പ് വേണം, അതിന് മുമ്പ് എനിക്ക് ഓരാളെയും കൂടി കാണാനുണ്ട് " "നീ പറയുന്നതൊക്കെ സത്യമാണോ? എനിക്ക്,, എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല, " "സത്യമാവാം ആവാതിരിക്കാം,, എന്തായാലും ഞാൻ ഇനി ഒരു കളി കളിക്കാൻ പോവാ, ആ കളിയുടെ അവസാനം അറിയാം ആരാണ് എതാർതഥ വില്ലനെന്ന്" ഗൂഢമായ ചിരിയോടെ ഞാൻ ഷാനൂനെ നോക്കിയതും അവൻ ആകെ ടെൻഷനടിച്ച് നഖം കടിച്ച് എന്തൊക്കെയോ ആലോചിച്ച് ഇരിക്കുന്നുണ്ട്, അതെ,, ഇനി ഞാൻ കളത്തിൽ ഇറങ്ങാണ്, ഒരു തെറ്റും ചെയ്യാത്ത എന്റെ പെണ്ണിനെ ഞാൻ ഒരുപാട് ഉപദ്രവിച്ചു, അവളുടെ വീട്ടുകാരെയും, അതിനെല്ലാം പ്രായശ്ചിത്തം ചെയ്യണം എനിക്ക്, എന്നിട്ടെ ഈ സഹലിന് റെസ്റ്റ് ഉണ്ടാവൂ,, 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 "മോളേ,,, ഒന്നൂടെ ആലോചിച്ചിട്ട് പോരെ,, സഹലിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് പറയാ,, " "എന്റെ പൊന്ന് ഉമ്മാ,, എന്റെ കോൺസട്രേശൻ കളയല്ലേ,," "ഹ്മ്മ് ഞാനിനി ഒന്നും പറയുന്നില്ല, നിന്റെ പല്ലും നഖവുമെങ്കിലും അവൻ ബാക്കി വെച്ചാ മതി എന്നാ എന്റെ പ്രാർത്ഥന" എന്നും പറഞ്ഞ് ഉമ്മ പോയതും ഞാൻ ഒരു ചിരിയോടെ എന്റെ ഡ്രസ്സൊക്കെ ഇക്കാന്റെ കബോടിലേക്ക് എടുത്ത് വെച്ചു, ഇനി മുതൽ ഞാൻ ഇവിടെ കാട്ടുമക്കാന്റെ കൂടെയാണ് കിടക്കുന്നത്, മൂപ്പരെ വളച്ച് ഒടിക്കണമെങ്കിൽ മാക്സിമം അടുക്കണം, അങ്ങേരെ സ്വഭാവം വെച്ച് എങ്ങനെ പെരുമാറുമെന്ന് അറിയില്ല, ഉമ്മ പറഞ്ഞത് പോലെ പല്ലും നഖവും മൂപ്പര് ബാക്കിവെച്ചാൽ മതിയായിരുന്നു, ഇന്ന് രാവിലെ അമ്മാതിരി പണിയല്ലെ ഞാൻ കൊടുത്തത്, @@@@@@ "ഡീ,,,," കാത് പൊട്ടിപ്പോകുന്ന അലർച്ച കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്, കാട്ടുമക്കാനെ കാത്തിരുന്ന് കാത്തിരുന്ന് ഒന്ന് മയങ്ങിപ്പോയിരുന്നു, കണ്ണ് തിരുമ്മി നോക്കിയപ്പോ കട്ടകലിപ്പുമായി ദാ നിൽക്കുന്നു ഞമ്മളെ കെട്ടിയോൻ, "ടി ഊളെ,, ആരോട് ചോദിച്ചിട്ടാ ടി നീ എന്റെ ബെഡിൽ കയറി കിടന്നത്" "അതിന് ഇപ്പോ എല്ലാവരുടെയും അനുവാദം വാങ്ങണോ ഞാൻ അറിഞ്ഞിരുന്നില്ല, " "ചിലക്കാതെ എണീറ്റ് പോടി,," പിന്നെ പോകും പോകും എന്റെ പട്ടി പോകും, ഹും, ഞമ്മള് മൂപ്പരെ മൈന്റ് ചെയ്യാതെ പുഛിച്ച് പുതപ്പെടുത്ത് പുതച്ച് ഏത് നിമിശവും ഒരു പൊട്ടിത്തെറിയും പ്രതീക്ഷിച്ച് അവിടെ തന്നെ കിടന്നു,, പക്ഷേ വിചാരിച്ച പോലെ ഒന്നും ഉണ്ടായില്ല, എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നീട്ടുണ്ടാവും, ആശ്വാസത്തോടെ കണ്ണടച്ച് കിടന്നതും ഞാൻ ആകാശത്തേക്ക് പൊങ്ങുന്നത് പോലെ തോന്നി, അതെ സ്പീഡിൽ താഴെക്ക് ലാൻഡ് ചെയ്തു, "ഹൗ ന്റെ ഉമ്മാ,,, ഇന്റെ ഊര" കണ്ണിൽന്ന് പോന്നിച്ച മാത്രമല്ല അതിന്ന് വെറെ പലതും പാറിപ്പോയി, ഞമ്മള് ഊരക്ക് കൈ കൊടുത്ത് എണീക്കാൻ നോക്കി എങ്കിലും കഴിഞ്ഞില്ല, കാട്ടുമക്കാൻ അമ്മാതിരി ഇടലല്ലെ ഇട്ടത്, "ഇത് വെറും സാമ്പിൾ, ഇനിയും എന്നോട് മുട്ടാൻ വന്നാല്‍ കൈയ്യും കാലും ഒടിച്ച് മൂലയിൽ കൊണ്ടിടും, പറഞ്ഞില്ലാന്ന് വേണ്ട, " എന്റെ നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞ് കാട്ടുമക്കാൻ മുറിയുടെ വാതിൽ വലിച്ചടച്ചു, ഹും നൈസായിട്ട് എന്നെ പുറത്താക്കി വാതിലടച്ചല്ലേ,, ഇതിനുള്ള പണി ഞാൻ നാളെ രാവിലെ തന്നിരിക്കും നോക്കിക്കൊ,, 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 രാവിലെ തന്നെ നിർത്താതെ ആരോ ഡോറിൽ മുട്ടുന്നത് കേട്ടാ ഉണർന്നത്, ദേഷ്യത്തോടെ എണീറ്റ് വാതിൽ തുറന്നതും മുന്നിലുളള കാഴ്ച്ച കണ്ട് ഞെട്ടി, ഞാൻ പകൽ സ്വപ്നം കാണാനും തുടങ്ങിയോ റബ്ബേ,, കണ്ണൊക്കെ ഒന്ന് തിരുമ്മി നോക്കി, അല്ല സ്വപ്നമല്ല സത്യം തന്നെ,, ഈ പിശാച് ഇത് എന്ത് ഭാവിച്ചാ,, ലൈറ്റ് റോസ് കളർ സാരിയുടുത്ത് മുടിയൊക്കെ ഒതുക്കി മുന്നിലേക്ക് ഇട്ട് രണ്ട് കൈകളിലും ആ സാരിക്ക് അനുസരിച്ച കളർ വളകളും കാതുകളിൽ അതേ കളർ കമ്മലും കഴുത്തിൽ മഹറും മായി സുറുമ എഴുതിയ കണ്ണുകളോടെ കുസൃതി നിറഞ്ഞ ചിരിയോടെ കയ്യിൽ ആവി പറക്കുന്ന കോഫിയുമായി നിൽക്കുന്ന അവളെ കണ്ണിമവെട്ടാതെ ഞാൻ നോക്കി നിന്നു ഏതോ മായാലോകത്തെന്ന പോലെ,, സാരി ആണെങ്കിൽ വയറ് മുഴുവൻ കാരുന്നവിധത്തിലാ ഉടുത്തിരിക്കുന്നത്, ഹൂ എല്ലാ കൊണ്ടും മനസ്സ് കൈ വിട്ടു പോയ അവസ്ഥ, "എന്താ ഇക്കാ ഇങ്ങനെ നോക്കുന്നത്, കോഫി വേണ്ട, " ചെറു ചിരിയോടെ കപ്പ് എന്റെ നേരെ നീട്ടി അവൾ ചോദിച്ചു, ഞാൻ കോഫി വാങ്ങാൻ കൈ നീട്ടിയതും ചൂട് കപ്പിൽ കൈ തട്ടി പൊളളി, അപ്പൊഴാ സ്ഥല കാല ബോധം വന്നത്, പെട്ടെന്ന് തന്നെ കൈ മാറ്റി ഇല്ലാത്ത ഗൗരവം മുഖത്ത് ഫിറ്റ് ചെയ്ത് ദേഷ്യത്തോടെ അവളെ നോക്കി, "നിന്നോട് ഞാൻ കോഫി ചോദിച്ചോടി കോപ്പെ,, രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാൻ വന്നിരിക്കുന്നു പിശാച്," എന്നും പറഞ്ഞ് ദേഷ്യത്തോടെ വാതിൽ വലിച്ചടച്ച് നെഞ്ചിൽ കൈ വെച്ച് നിന്നു, കോപ്പ്, മനുഷ്യന്റെ കണ്ട്രോള് കളയാനായിട്ട് കെട്ടി ഒരുങ്ങി വന്നതാ,, ഹൊ ഒരുവിധത്തിലാ പിടിച്ച് നിന്നത് പക്ഷേ അവൾ വെറുതെ ഇരിക്കില്ല, ഇതിനേക്കാൾ നല്ല പണിയും ആയി വരും ഉറപ്പാ,, എന്നാലും ഇത് വരെ പൂച്ചയെ പോലെ പതുങ്ങി നടന്നിട്ട് ഇപ്പൊ ചെയ്യുന്നത് കണ്ടില്ലേ,, ഇന്നലെ രാവിലെ മുതൽ എന്റെ തലയിൽ കയറാൻ തുടങ്ങിയതാ,, രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കാ പിശാച്, മോളേ അനൂ,, നീ എത്രയൊക്കെ പരിശ്രമിച്ചാലും ഞാൻ നിന്റെ വലയിൽ വീഴില്ല,, കാരണം എനിക്ക് ഒരു ലക്ഷ്യ മുണ്ട്, എന്റെ ഷെറിയെ ഇല്ലാതാക്കിയത് ആരെന്ന് അറിയണം, അതിന് ശേഷമേ ഈ സഹൽ നിന്റെ മുന്നിൽ മുട്ട് കുത്തൂ,, അപ്പോഴെ എന്റെ ഇഷ്ടത്തെ കുറിച്ച് നീ അറിയൂ നിന്നോട് പറയൂ,, അത് വരെ ഇങ്ങനെ ഒക്കെ ജീവിച്ചാൽ മതി, എന്നാലും സാരിയും ഉടുത്ത് മുന്നിൽ വന്ന് നിന്നപ്പോ സത്യം പറഞ്ഞാ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാ തോന്നിയത്, പാവം എന്നെ ഇമ്പ്രസ് ചെയ്യാൻ വേണ്ടി ഒരുങ്ങി കെട്ടി വന്നിട്ട് ഒരു ഉമ്മ കൊടുക്കാതെ പറഞ്ഞ് വിടണ്ടായിരുന്നു, ആഹ് പോട്ടെ എല്ലാം ഒന്ന് കലങ്ങിത്തെളിഞ്ഞിട്ട് പലിശ സഹിതം കൊടുക്കാം,, ഒരു ചിരിയോടെ ചൂളം വിളിച്ചോണ്ട് ഞാൻ ടവ്വലും എടുത്ത് ബാത്റൂമിലേക്ക് നടന്നു, @@@@@ കോളേജിലേക്ക് പോകുന്നതിന് മുമ്പ് ഞാൻ പോയത് ജയിലിലേക്കായിരുന്നു, അമാനെ കാണാൻ,,, 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 "അങ്ങനെ ആ പ്ലാനും ചീറ്റിപ്പോയി, ശ്ശൊ എന്തൊക്കെയാ നീ പറഞ്ഞത്, ഈ കോലത്തിൽ നിന്നെ കണ്ടാൽ എന്റെ മോൻ മൂക്കും കുത്തി വീഴും എന്ന് അല്ലെ,, "എന്നാലും ഉമ്മാന്റെ മോന് ഒടുക്കത്തെ കണ്ട്രോളാട്ടൊ എന്നെ അങ്ങനെ കണ്ടിട്ടും മൂപ്പർക്ക് ഒരു വികാരവും തോന്നീലാന്ന് പറഞ്ഞാൽ വല്ലാത്തൊരു തൊലിക്കട്ടി തന്നെ,," "അവനെയ് എന്റെ മോനാ,, അത്ര പെട്ടെന്ന് ഒന്നും ആരുടേയും മുമ്പിൽ തോൽക്കില്ല, " "പക്ഷേ എന്റെ മുമ്പിൽ തോൽക്കും, ഇല്ലെങ്കിൽ തോൽപിക്കും," "തോൽപിക്കലൊക്കെ പിന്നെ ഇപ്പൊ പോന്നു മോള് എണീറ്റ് കോളേജിൽ പോവാൻ നോക്ക് സമയം ഒരുപാടായി " എന്നും പറഞ്ഞ് തലക്കൊരു കൊട്ടും തന്ന് ഉമ്മ പോയി, ആഹ് ഇനി ഈ അംനൂന്റെ അടുത്ത കളി കോളേജിൽ, ചിരിച്ചോണ്ട് തുളളിച്ചാടി ഞാൻ ഒരുങ്ങി അടുത്ത അംഗത്തിനായി, 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ലഞ്ച് ബ്രേക്കിൽ ഫ്രണ്ട്സിന്റെ കൂടെ കാന്റീനിൽ പോയി ബിരിയാണി തട്ടുന്നതിനിടയിൽ ആരോ എന്റെ പ്ലേറ്റിൽ നിന്നും ബിരിയാണി കയ്യിട്ട് വാരി കഴിക്കുന്നത് കണ്ട് ദേഷ്യത്തോടെ നോക്കിയതും അടുത്ത് ഇളിച്ചോണ്ടിരുന്ന് ബിരിയാണി അകത്താക്കുന്ന ആളെ കണ്ട് ഞെട്ടി, അനൂ,,, ഫുഡ് മറ്റൊരാളോട് ഷേർ ചെയ്യുന്നത് പോലും ഇഷ്ടമില്ലാത്ത എന്റെ അടുത്തിരുന്ന് അതും എന്റെ പ്ലേറ്റിൽ നിന്നും ആ കോപ്പ് കഴിക്കുന്നത് കണ്ട് കൂടെയുളള നാലും കണ്ണും മിഴിച്ച് ഞങ്ങളെ രണ്ടിനേയും മാറി മാറി നോക്കുന്നുണ്ട്, ഞാൻ ദേഷ്യത്തോടെ ആ പിശാചിനെ നോക്കിയപ്പോ ആ കോപ്പ് ചുണ്ട് നാവ് കൊണ്ട് തുടച്ച് നല്ല ടേസ്റ്റ് എന്നും പറഞ്ഞ് വീണ്ടും തട്ടാൻ തുടങ്ങി, അതിന്റെ കൂടെ ഓരോ ഡയലോഗും, "ഹൂ എന്റെ ജീവിതത്തിൽ ഇത്രയും ടേസ്റ്റുളള ബിരിയാണി ഒന്നും ഞാൻ ഇതുവരെ കഴിച്ചിട്ടെ ഇല്ല, എന്നാ ടേസ്റ്റ്,, എന്നും ഇവിടെ വന്ന് ബിരിയാണി കിടക്കുന്നതാണല്ലോ അന്നൊന്നും ഇല്ലാത്ത ടേസ്റ്റാ ഇന്ന്, " എന്നും പറഞ്ഞ് പ്ലേറ്റ് മുഴുവൻ കാലിയാക്കി അവള് എണീറ്റ് പോയതും ഞാൻ കണ്ണും മിഴിച്ച് ചുറ്റും നോക്കി, ആ കാന്റീനിലേ മുഴുവൻ പേരും ഞങ്ങളെ തന്നെ വാച്ച് ചെയ്തിരിക്കുന്നത് കണ്ടപ്പോ ഏതിലൂടെ ഒക്കെയൊ ദേഷ്യം വന്നതെന്ന് അറിയില്ല, ഞാൻ മുഷ്ടി ചുരുട്ടി അവിടുന്ന് എണീറ്റ് ദേഷ്യത്തോടെ ആ പിശാചിന്റെ അടുത്തേക്ക് ചെന്നു, തുടരും നെറ്റ് ഇല്ലാത്തോണ്ടാ ഈ പാർട്ട് വൈകിയത്, ഇപ്പഴും കയറ്റിയിട്ടില്ല ഇത് തന്നെ വൈഫൈ ആണ്, ഞമ്മളെ കെട്ടിയോന് എന്നോട് സ്നേഹം കൂടുതലായത് കൊണ്ട് കുറച്ച് ദിവസം റെസ്റ്റ് എടുക്കാൻ പറഞ്ഞു, പിന്നെ പലരും പറഞ്ഞു ഇക്കാന്റെ വൈഫൈ വലിച്ച് പോസ്റ്റാൻ, അങ്ങനെ പോസ്റ്റണം എന്നുണ്ടെങ്കിൽ ഞാൻ അങ്ങ് ദുബായ്ക്ക് പോവണം, അതൊക്കെ വലിയ റിസ്ക്കല്ലെ മക്കളേ,,😂 അപ്പൊ നെറ്റ് കയറ്റുന്നത് വരെ ഇങ്ങനെ ഇടക്കിടക്ക് പോസ്റ്റാട്ടൊ, . #📙 നോവൽ
36.9k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

സഹലിന്റ പ്രതികാരം🔥 Part 13 Nishana "അനൂ,,," എന്ന് അലറി വിളിച്ചോണ്ട് ഞാൻ അവളുടെ അടുത്തേക്ക് ഓടി,, ബെഡിൽ ബോധമില്ലാതെ കിടക്കുന്ന അവളെ കണ്ടപ്പോ നെഞ്ചോന്ന് പിടഞ്ഞു, അതിന്റെ കൂടെ മുഖത്ത് പതിഞ്ഞ കൈ വിരൽ പാടും, ഞാൻ എത്താൻ വൈകിയിരുന്നു എങ്കിൽ എന്റെ അനു,, അളളാഹ് നിനക്ക് ഒരായിരം സ്തുതി, കൃത്യ സമയത്ത് നീ എന്നെ ഇവിടെ എത്തിച്ചല്ലോ,, അനൂനെ മടിയിൽ കിടത്തി തട്ടിവിളിച്ച് നോക്കി, ഒരു ഞരക്കത്തോടെ പതിയെ അവൾ കണ്ണുകൾ വലിച്ച് തുറന്നു, മുന്നിൽ എന്നെ കണ്ടത് കൊണ്ടാണോ എന്തോ അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, "ഇ,, ഇ,,, ക്കാ,,, അ,, അയാൾ,, എന്നെ,," "നീ പേടിക്കണ്ട അനൂ,, ഒന്നുല്ല്യാ, ," ഞാൻ അവളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു, എന്ത് കൊണ്ടോ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു, ഒരു തേങ്ങലോടെ അവൾ എന്നെ വരിഞ്ഞ് മുറുക്കി പിടിച്ചിരുന്നു, കണ്ണുനീർ കൊണ്ട് എന്റെ ഷർട്ട് നനഞ്ഞ് കുതിർന്നിരുന്നു, എന്നിൽ നിന്നും അവളെ അകറ്റി മാറ്റാൻ ശ്രമിച്ചെങ്കിലും അവള് കൂടുതൽ എന്നോട് ചേർന്ന് നെഞ്ചിൽ തലവെച്ച് കിടന്നു, ഒരുപാട് സമയം അവളെയും കൊണ്ട് ഞാൻ അങ്ങനെ ഇരുന്നു, അവള് ഉറങ്ങി എന്ന് ഉറപ്പായതും പതിയെ അവളെ എന്നിൽ നിന്നും അടത്തി ബെഡിലേക്ക് കിടത്തി, ചുവന്ന് കിടക്കുന്ന അവളുടെ കവിളിൽ വിരലോടിച്ചപ്പോ ഒരു ഞരക്കത്തോടെ അവൾ ചുരുണ്ട് കൂടി കിടന്നു, പുതപ്പ് കൊണ്ട് അവളെ പുതപ്പിച്ച് ഞാൻ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും അനു എന്റെ കയ്യിൽ മുറുകെ പിടിച്ചു, "പ്ലീസ്,, എ,,ന്നെ,, ഇട്ടിട്ട്,, പോവല്ലേ,, എനിക്ക്,, എനിക്ക്,, പേടിയാ,," എന്റെ കയ്യിൽ മുറുകെ പിടിച്ചോണ്ട് ഉറക്കത്തിനിടയിൽ അവൾ പുലമ്പുന്നത് കേട്ട് എന്തോ പാവം തോന്നി, ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നതും അവൾ എന്നോട് ചേർന്ന് എന്റെ കൈ തലയണയാക്കി കിടന്നു, അവളുടെ നിശ്കളങ്കമായ മുഖത്തേക്കും നോക്കി ഇരുന്ന് എപ്പോഴോ ഞാനും അവളെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു, @@@@@@ "ആ,,,,,,,,,,," ചെവി പൊട്ടിപ്പോകുന്ന അലർച്ച കേട്ടാണ് ഞെട്ടി ഉണർന്നത്, ആദ്യം തന്നെ മനസ്സിലേക്ക് വന്നത് അനൂന്റെ മുഖമാണ്, അവൾക്കെന്തെങ്കിലും, ബെഡിൽ നിന്നും ചാടി എണീറ്റപ്പോ കണ്ടത് എന്റെ തൊട്ടടുത്ത് ഇടുപ്പിനും കൈ കൊടുത്ത് ഭദ്രകാളിയെ പോലെ നിൽക്കുന്ന അനൂനെ ആണ്, ഒന്നും മനസ്സിലാവാതെ ചുറ്റും ഒന്ന് നോക്കി വീണ്ടും അനൂനെ നോക്കിയപ്പോ പെണ്ണിന് അതെ ഭാവം തന്നെ, "എന്താടി ഉണ്ടക്കണ്ണീ,, രാവിലെ തന്നെ മനുഷ്യനെ നോക്കിപ്പേടിപ്പിക്കുന്നത്" "മനുഷ്യനോ,, നിങ്ങള് മനുഷ്യനല്ല മൃഗമാണ്, അല്ല അതിനേക്കാൾ കഷടമാണ്" ഇവളിത് എന്തൊക്കെയാ ഈ പുലമ്പുന്നത്, ഇന്നലത്തെ കാര്യം ഓർത്ത് ഇതിന്റെ തല തിരിഞ്ഞോ റബ്ബേ,,, "എനിക്ക് അറിയാം,, ഇന്നലെ മുഖംമൂടി വെച്ച് പേടിപ്പിച്ച് എന്നെ ബോധം കൊടുത്തിയത് നിങ്ങളാണെന്ന്," "ഞാനോ,,, ദേ പൊണ്ണെ,, വെറുതെ രാവിലെ തന്നെ എന്റെ വായിലുളളത് കേൾക്കണ്ട എങ്കിൽ ഇറങ്ങിപ്പക്കോണം,," "എങ്ങോട്ടാ ഞാൻ പോകേണ്ടത് പറ, പ്രതികാരംന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നെ കല്യാണം കഴിച്ച് ഇന്നലെ ഇത്രേം പണി ഒപ്പിച്ചിട്ട് പറയുന്നത് കേട്ടില്ലെ ഇറങ്ങിപ്പോവാൻ," "പണി ഒപ്പിക്കേ,, എന്ത് പണി, നിനക്കെന്താ ഭ്രാന്തായോ" "ഓഹ് ഒന്നും അറിയാത്ത പകൽ മാന്യൻ, ഇന്നലെ എന്നെ പേടിപ്പിച്ച് ബോധം കെടുത്തി എന്റെ ചാരിത്രം നഷ്ടപ്പെടുത്തീട്ട് പറയുന്നത് കേട്ടില്ലെ,,, എന്നാലും ഞാൻ നിങ്ങളെ കുറിച്ച് ഇങ്ങനെ ഒന്നും അല്ല ധരിച്ച് വെച്ചിരുന്നത്," അവളുടെ സംസാരം കേട്ട് ഞാൻ ഒന്ന് ഞെട്ടി, പിന്നെ ദേഷ്യത്തോടെ അവളുടെ ഷോൾഡറിൽ പിടിച്ച് പിറകിലേക്ക് തളളി, "ടി ഊളെ,, ഒന്ന് താഴ്ന്ന് തന്നെന്ന് കരുതി എന്തും വിളിച്ച് പറഞ്ഞാലുണ്ടല്ലോ, പിന്നെ വായിട്ടലക്കാൻ വായക്കകത്ത് നാക്ക് കാണില്ല," എന്നും പറഞ്ഞ് ദേഷ്യത്തോടെ പുറത്തേക്ക് പോകാൻ തുനിഞ്ഞതും അവൾ അവിടെ ഇരുന്ന് ഒറ്റ കരച്ചിൽ, " എന്നെ എത്രവേണമെങ്കിലും വഴക്ക് പറഞ്ഞോ ഉപദ്രവിച്ചോ, പക്ഷേ ഇന്നലത്തെ പോലെ ഒന്നും ചെയ്യല്ലേ,, ഒരു പെണ്ണിനെ സംബന്ധിച്ച് അവൾക്ക് മറ്റെന്തിനേക്കാളും വലുത് അവളുടെ മാനമാണ്, പക്ഷേ ഇന്നലെ നിങ്ങൾ,,," എന്നും പറഞ്ഞ് അവൾ വീണ്ടും മോങ്ങാൻ തുടങ്ങി, ന്റെ റബ്ബേ,, ഇന്നലെ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലാന്ന് എങ്ങനെയാ ഞാനീ പിശാചിനെ ഒന്ന് പറഞ്ഞ് മനസ്സിലാക്ക, അവളാണെങ്കിൽ കരച്ചില് ഊക്ക് കൂട്ടിക്കൊണ്ടിരിക്കാ, "ടി പിശാചെ,, നീ വിചാരിക്കുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ല, വെറുതെ ആ പേരും പറഞ്ഞ് ഇരുന്ന് മോങ്ങണ്ട," "ഒന്നും സംഭവിച്ചിട്ടില്ലാന്നോ? അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ നിങ്ങള് ഇവിടെ വന്ന് കിടന്നത് പറ, എനിക്ക് അറിയാം എല്ലാം, ഞാൻ കൊച്ചു കുട്ടിയൊന്നും അല്ല, " അവള് മോങ്ങിക്കൊണ്ട് പറഞ്ഞു, ഇത് ശരിക്കും കൊച്ചു കുട്ടികളെക്കാൾ കഷ്ടാണല്ലോ, ഇതിനെ ഞാനിന്ന് മിക്കവാറും കൊല്ലും, "അതെടി പിശാചെ,, ഞാൻ ഇന്നലെ നിന്നെ പീഡിപ്പിച്ചു പോരെ,, വഴിയെ പോകുന്നവരെ ഒന്നും അല്ലല്ലോ എന്റെ കെട്ടിയോളെ തന്നെ അല്ലെ, അതിന് എനിക്ക് ഒരു ചുക്കും ഇല്ല, ഇനിയും ഈ കാര്യവും പറഞ്ഞ് മോങ്ങാനാണ് ഭാവമെങ്കിൽ ഇനിയും പീഡിപ്പിക്കും എന്താ വേണോ,," എന്നും ചോദിച്ച് പല്ല് കടിച്ച് ഞാൻ അവളുടെ നേരെ ചെന്നതും പെണ്ണ് പേടിച്ച് വേണ്ടാന്ന് തലയാട്ടിക്കൊണ്ട് പിറകിലേക്ക് നീങ്ങി, "എങ്കിൽ മര്യാദക്ക് കരച്ചിലും പിഴിച്ചിലും മതിയാക്കി അടങ്ങി ഒതുങ്ങി ഇരുന്നോണം അളുടെ ഒരു കണ്ടുപിടുത്തം,,," 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 എന്റെ നേരെ ഭീഷണി സ്വരത്തിൽ അലറിക്കൊണ്ട് കാട്ടുമക്കാൻ പോയതും ഞാൻ വാതിലടച്ച് ബെഡിലേക്ക് ചാടി കുത്തി മറിഞ്ഞു, ഹയ്യട ഹയ്യ,, കാട്ടുമക്കാനിട്ട് പണി കൊടുത്തപ്പോ എന്തൊരു മനസ്സുഖം, മോനെ കെട്ടിയോനെ,, ഇത് വെറും സാമ്പിൾ അടുത്ത പണി വഴിയെ തന്നെ എത്തിക്കോളും, സന്തോഷം കൊണ്ട് തുളളിച്ചാടി ഞാൻ ഫ്രഷാവാൻ കയറി, ഇന്നലത്തെ രാത്രിയിലെ സംഭവമൊക്കെ ആലോചിച്ചപ്പോ സങ്കടവും സന്തോഷവും തോന്നാ, ഇക്ക വരാൻ കുറച്ചൂടെ വൈകിയിരുന്നെങ്കിൽ എന്റെ ശവമായിരിക്കും കാണുക, ഇക്കാന്റെ ബുളളറ്റിന്റെ ശബ്ദം കേട്ട് അയാൾ ഓടിപ്പോകുന്നത് കണ്ണടയുന്നതിന് മുമ്പ് കണ്ടിരുന്നു, എന്നാലും ആരായിരിക്കും അയാൾ, ഷെറിയുടെ മരണത്തിന് പിറകിലും അയാൾ തന്നെ ആവോ, ഇനി അങ്ങനെ ആണെങ്കിൽ തന്നെ എന്തിനാ അയാൾ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത്, കുളികഴിഞ്ഞ് ഈറൻ മുടിയുമായി കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ ഇക്കാന്റെ നെഞ്ചിൽ തലവെച്ച് കിടന്ന നിമിശം ഓർമ്മ വന്നു, ആ നെഞ്ചിൽ തലവെച്ച് കിടക്കാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്, എന്റെ ആഗ്രഹം ഇത്ര പെട്ടെന്ന് നടക്കുമെന്ന് കരുതിയില്ല, ചെറു ചിരിയോടെ അതൊക്കെ ആലോചിച്ച് നിൽക്കുമ്പോഴാണ് ആരോ കോളിങ് ബെൽ അടിക്കുന്നത് കേട്ടത്, ഇക്ക ഇവിടെ ഉളളത് കൊണ്ട് പേടിക്കണ്ട ധൈര്യമായി വാതിൽ തുറക്കാം, ഓടിച്ചെന്ന് വാതിൽ തുറന്നപ്പോ ഉമ്മയും ഷിഫും ആണ്, ഉമ്മാനെ കണ്ട സന്തോഷത്തിൽ മൂപ്പത്തിയെ കെട്ടിപ്പിടിച്ച് ഇരു കവിളിലും മുത്തം കൊടുത്തു, ഉമ്മ എനിക്ക് തിരിച്ചും മുത്തം തന്നു, ഞങ്ങളുടെ സ്നേഹ പ്രകടനം കണ്ട് ഇവിടെ ഒരുത്തി വായും പൊളിച്ച് നോക്കുന്നുണ്ട്, ഉമ്മ എന്റെ കൈ പിടിച്ച് അകത്തേക്ക് കയറിയതും സ്റ്റയർ ഇറങ്ങി വരുന്ന ഇക്കാനെ കണ്ട് ഞാൻ കണ്ണും മിഴിച്ച് നിന്നു, മെറൂൺ കളർ ഷർട്ടും വെള്ള മുണ്ടും ഉടുത്ത് സ്റ്റൈലായി വരുന്ന ഞമ്മളെ ചെക്കനെ നോക്കി നിൽക്കുന്നതിനിടയിലാണ് രാവിലത്തെ കാര്യം ഓർമ്മ വന്നത്, അപ്പൊ തന്നെ ഞമ്മള് ഇല്ലാത്ത കണ്ണീരൊക്കെ ഉണ്ടാക്കി ഉമ്മാനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി, ഞമ്മളെ പെട്ടന്നുളള ഭാവമാറ്റം കണ്ട് ഉമ്മ ഞെട്ടീട്ടുണ്ട്, "നീ എന്തിനാ മോളേ കരയുന്നത്,," എന്നെ അടർത്തി മാറ്റിക്കൊണ്ട് ഉമ്മ ചോദിച്ചതും ഞാൻ ഇക്കാനെ ഒന്ന് ഒളിഞ്ഞ് നോക്കി, മൂപ്പര് എന്റെ തൊട്ടടുത്ത് നിന്ന് ഞങ്ങളെ വീക്ഷിക്കാണ്, "അല്ല അംനൂ,, നിന്റെ കവിളിൽ എന്താ പാട് " കവിളിൽ തൊട്ട് ഉമ്മ ചോദിച്ചതും ഞാൻ വേദന കൊണ്ട് എരിവ് വലിച്ച്, "ഉമ്മാക്ക് മനസ്സിലായില്ലേ,, കയ്യിലിരിപ്പ് കൊണ്ട് ആരോ കണ്ടറിഞ്ഞ് കൊടുത്തതാവും,, വിരൽ പാട് അത് പോലെ തന്നെ പറിഞ്ഞിട്ടുണ്ടല്ലോ, നല്ല വേദന ഉണ്ടാവും അല്ലെ,, " ഒരു പുഛത്തോടെ ഷിഫു പറഞ്ഞതും ഞാൻ ഇക്കാനെ ഒന്ന് ഒളിഞ്ഞ് നോക്കി, എവിടെ അങ്ങേർക്ക് വല്യ ഭാവവിത്യാസ മൊന്നും ഇല്ല, അതെ നിൽപ്പ് തന്നെ ആഹ് അല്ലെങ്കിലും ഞാൻ വേദനിക്കുന്നുണ്ട് കാണാനല്ലെ ആഗ്രഹം,, അങ്ങനെ ആണെങ്കിൽ എന്തിനാ എന്നെ കെട്ടിപ്പിടിച്ച് കിടന്നത്, ആ,, അത് എന്തെങ്കിലും ആവട്ടെ, അതല്ലല്ലോ ഇവിടെ പ്രശ്ണം, മോനെ സഹലേ,, അടുത്ത പണി സ്വീകരിക്കാൻ തയ്യാറായിക്കോളൂ,, "മോളേ,, ആരാ നിന്നെ ഇങ്ങനെ തല്ലിയത്," ഞാൻ ഉദ്ധേശിച്ച ചോദ്യം എത്തി, ഇനി ഞാൻ രാവിലത്തെതിന്റെ ബാക്കി ആക്ടിങ് തുടങ്ങട്ടേ,, ഞാൻ കവിളിൽ കൈ വെച്ച് ഇക്കാനെ നോക്കിക്കൊണ്ട് കണ്ണ് നിറച്ച് ഉമ്മാനെ നോക്കി വിതുമ്പി, എന്റെ നോട്ടം കണ്ട് ഉമ്മ ഇക്കാനെ കലിപ്പിലൊന്ന് നോക്കി, മൂപ്പരാണെങ്കിൽ ഇവരൊക്കെ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് എന്ന ഭാവത്തോടെ ആണ് നിൽക്കുന്നത്, "ടാ,, നീ എന്റെ കുഞ്ഞിനെ എന്താടാ ചെയ്തത്, നിന്നോട് ഞാൻ പോകുന്നതിന് മുമ്പും ഫോണിൽ വിളിച്ചപ്പോഴും ഒരു ആയിരം തവണ പറഞ്ഞത് അല്ലായിരുന്നോ എന്റെ കൊച്ചിനെ ഉപദ്രവിക്കരുതെന്ന്, എന്നിട്ട് നീ എന്തിനാ ഈ പാവത്തിനെ ഇങ്ങനെ തല്ലിച്ചതച്ചത്, എന്റെ വാക്കിന് നിനക്ക് തീരെ വില ഇല്ലാത്തോണ്ട് അല്ലേ നീ ഇമ്മാതിരി പണി ചെയ്തത്," "അ,,, അതിന്,, ഞാൻ,, ഒന്നും,," "വേണ്ട നീ ഇനി ഒന്നും പറയണ്ട, അല്ലെങ്കിലും നിനക്ക് ഈ ഇടെയായി അനുസരണ തീരെ ഇല്ലല്ലോ, പ്രതികാരംന്നും പറഞ്ഞ് നടക്കാ,, മനുഷ്യർക്ക് ചേരുന്ന പണിയാണോ നീ ചെയ്യുന്നത്," ഉമ്മ കസർത്ത് കയറുന്നുണ്ട്, ഇക്കയാണെങ്കിൽ ഇതിനുള്ള പണി നിനക്ക് ഞാൻ തന്നിരിക്കും എന്ന ഭാവത്തോടെ മുഖം കയറ്റി വെച്ച് രൂക്ഷമായി നോക്കി ഒറ്റ പോക്കായിരുന്നു, ഇനി തിരിച്ച് കിട്ടുന്ന പണി എന്താണോ എന്തോ, എന്തായാലും താങ്ങാനുളള ത്രാണി ഉണ്ടായാൽ മതിയായിരുന്നു, ഉമ്മ വിശമത്തോടെ എന്നെ നോക്കിയതും ഞാൻ ഒന്നൂല്ല്യാന്ന് മൂപ്പത്തിക്ക് ചിരിച്ചോണ്ട് കണ്ണടച്ച് കാണിച്ച് കൊടുത്തു, "എടീ ഭയങ്കരീ,, അപ്പൊ നീ വെറുതെ പറഞ്ഞാതാണോ?" കണ്ണും മിഴിച്ചോണ്ട് ഉമ്മ ചോദിച്ചതും ഞാൻ ഇളിച്ചോണ്ട് തല കുലുക്കി കൊടുത്തു, "ഉമ്മാന്റെ മോന് കുറച്ച് ദേഷ്യം കൂടുതലാ അതൊന്ന് കുറക്കാൻ പറ്റോന്ന് നോക്കട്ടെ," "ഹ്മ്മ് അങ്ങോട്ട് ചെല്ല്, എന്നിട്ട് കിട്ടുന്നത് മുഴുവൻ ഒറ്റക്ക് വാങ്ങിക്കൂട്ട്, എന്റെ മോനായത് കൊണ്ട് പറയുകല്ല, ദേഷ്യത്തിന്റെ കാര്യത്തിൽ അവനെ കടത്തിവെട്ടാൻ ആരും തന്നെ വെറെ ഉണ്ടാവില്ല, " "എന്നാൽ ഉമ്മ കണ്ടോ, മൂപ്പരെ ആ ദേഷ്യം ഞാൻ മാറ്റി ആ നെഞ്ചിൽ സ്നേഹത്തിന്റെ വിത്ത് പാകി മുളപ്പിക്കും ഈ അംനസഹൽ," "ഹ്മ്മ് അങ്ങനെ നടക്കണമെങ്കിൽ കാക്ക മലർന്ന് പറക്കണം" എന്നും പറഞ്ഞ് ഉമ്മ പോയതും പിറകെ എന്നെ ഒന്ന് അടിമുടി നോക്കി പുഛിച്ച് കൊണ്ട് ഷിഫുവും പോയി, ഭാഗ്യം പാടിനെ കുറിച്ച് ചോദിച്ചില്ല, ചോദിച്ചെങ്കിൽ പണി ആയേനെ,, എന്തായാലും ഞാൻ കളി തുടങ്ങി, കാക്ക മലർന്ന് പറക്കെ പറക്കാതിരിക്കെ എന്താന്ന് വെച്ചാൽ ചെയ്യട്ടെ, കാട്ടുമക്കാനെ വളച്ച് ഒടിച്ച് കുപ്പിയിലാക്കിയിട്ടെ ഈ അംന അടങ്ങൂ,,, പലതും തീരുമാനിച്ചുറപ്പിച്ചുറപ്പിച്ച് ചെറു ചിരിയോടെ ഞാൻ തുളളിച്ചാടി അടുക്കളയിലേക്ക് വിട്ടു, തുടരും ഫ്രണ്ട്സ് ഒരു ബാഡ് ന്യൂസ് ഉണ്ട് എന്റെ നെറ്റ് ഇന്ന് തീരും, ഇനി എന്നാ കയറ്റാന്ന് അറിയില്ല, ഞമ്മളെ കെട്ടിയോന്റെ നല്ല മനസ്സ് പോലെ ഇരിക്കും അത്, അപ്പൊ നെക്സ്റ്റ് പാർട്ട് എന്നാണെന്ന് അറിയില്ല വൈഫൈ കട്ടിയാൽ വരാം, അല്ലെങ്കിൽ നെറ്റ് കയറ്റുന്നത് വരെ വെയ്റ്റ് ചെയ്യണം, #📙 നോവൽ
34.4k കണ്ടവര്‍
13 ദിവസം
#

📙 നോവൽ

സഹലിന്റ പ്രതികാരം🔥 Part 12 Nishana ഹാളിലേക്ക് ചെന്നപ്പോ കണ്ടത് ഷാനുക്കാനോട് സംസാരിച്ചോണ്ട് ഇരിക്കുന്ന ഇക്കാനെ ആണ്, അവരെ ഡിസ്റ്റർബ് ചെയ്യാതെ ഞാൻ വീട് മൊത്തം ഉമ്മാനെ തപ്പി നടന്നു, പക്ഷേ മൂപ്പത്തിയെ അവിടെ ഒന്നും കണ്ടതെ ഇല്ല, ഉമ്മ മാത്രമല്ല ഷിഫും മിസ്സിങ്ങാണ്, ഇവര് രണ്ടും ഇത് എവിടെ പോയതാ,, രാവിലെ ഞാൻ പോയപ്പോ ഒന്നും ഉമ്മ പറഞ്ഞില്ലല്ലോ, ഇക്കാനോട് ചോദിച്ചാലോ? അല്ലെങ്കിൽ വേണ്ട കാട്ടുമക്കാന്റെ സ്വഭാവം എപ്പഴാ മാറാന്ന് പറയാൽ പറ്റില്ല, നേരത്തേ അടുക്കളയിൽ വെച്ച് നടന്നതൊക്കെ ആലോചിച്ചപ്പോ എന്റെ ചുണ്ടിൽ ചിരിവിരിഞ്ഞു, കവിളിൽ ഒന്ന് തലോടി ബെഡിലേക്ക് വീണു, വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്, ചെറുതായി ഒന്ന് മയങ്ങിപ്പോയിരുന്നു, കണ്ണ് തിരുമ്മി ക്ലോക്കിലേക്ക് നോക്കിയപ്പോ ഏഴുമണി കഴിഞ്ഞിട്ടുണ്ട്, വേഗം എണീറ്റ് ഹാളിലേക്ക് ചെന്നപ്പോ ഇക്കാനെയും ഷാനുക്കാനേയും അവിടെ ഒന്നും കണ്ടില്ല, പുറത്ത് നിന്ന് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് സിറ്റൗട്ടിലെ വാതിൽ തുറക്കാൻ നോക്കിയപ്പോ പറ്റുന്നില്ല, ജനലിലൂടെ നോക്കിയപ്പോ ഇക്ക ഗേറ്റ് കടന്ന് പോകുന്നത് കണ്ടു, പാവം മിക്കവാറും ഞാൻ ഓടിപ്പോകുമെന്ന് കരുതി വാതിൽ ലോക്ക് ചെയ്തിട്ടുണ്ടാവും, പക്ഷേ മൂപ്പർക്ക് അറിയില്ലല്ലോ ഞാൻ മൂപ്പരെയും കൊണ്ടെ പോവൂന്ന്, വെറെ പ്രത്യേഗിച്ച് പണിയൊന്നും ഇല്ലാത്തോണ്ട് ഞാൻ കിച്ചണിൽ പോയി ഒരു കോഫി ഉണ്ടാക്കി സ്നാക്സും എടുത്ത് മുറിയിലേക്ക് വന്ന് ടിവി ഓൺ ചെയ്ത് ഒരു റൊമാറ്റിക് മൂവിയും കണ്ടിരുന്നു, സമയം കടന്നു പോയി കൊണ്ടിരുന്നു, പെട്ടെന്ന് ആരോ കോളിങ് ബെൽ അടിച്ചതും ഞാൻ ഒന്ന് ഞെട്ടി, ഇക്ക ആണെങ്കിൽ ഇപ്പൊ കോളിങ് ബെല്ലടിക്കുന്നതെന്തിനാ,, ഇനി ഉമ്മ ആയിരിക്കൊ, അതോ വെറെ ആരെങ്കിലും, ആദ്യമായിട്ടാണ് ഒരു വീട്ടിൽ തനിച്ച് നിൽക്കുന്നത്, എന്റെ വീട്ടിൽ ആയിരുന്നപ്പോഴും തനിച്ച് ഒരു പകല് പോലും നിന്നിട്ടില്ല, എന്ത് ചെയ്യുമെന്നറിയാതെ ഞാൻ അവിടെ തന്നെ ഇരുന്നു, പിന്നെ ബെല്ലടിക്കുന്ന ശബ്ദമൊന്നും കേട്ടില്ല, വാതിൽ തുറക്കാത്തത് കണ്ട് പോയിട്ടുണ്ടാവുംന്നും കരുതി വീണ്ടും മൂവിയിൽ കോൺസട്രേറ്റ് ചെയ്തു, പെട്ടെന്നാണ് കരണ്ട് പോയത്, അതിന്റെ കൂടെ എന്നിലെ പേടി കൂട്ടാനെന്നത് പോലെ പുറത്ത് നല്ല ആർത്ത് പെയ്യുന്ന മഴയും ഇടിയും മിന്നലും, പേടി കൊണ്ട് ഇരുന്നയിടത്ത് നിന്നും അനങ്ങിയില്ല, ചുറ്റും കൂരാ കൂരിരുട്ട്, എന്താ ചെയ്യേണ്ടതെന്നോ എങ്ങോട്ടാ പോകേണ്ടതെന്നോ അറിയാതെ ഞാനാകെ വിയർത്തു, പെട്ടെന്ന് അകത്ത് നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ട് ഞാൻ ഇരുന്നയിടത്ത് നിന്നും ചാടി എണീറ്റ് പതുക്കെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി, ഇടക്കുളള മിന്നൽ വെളിച്ചം വഴി കാണിച്ചു, ഹാളിലേക്ക് ഒന്ന് തലയിട്ട് നോക്കി, മിന്നലിന്റെ വെളിച്ചത്തിൽ അവിടെ മുഴുവൻ വീക്ഷിച്ച് നോക്കിയപ്പോ താഴെ ചാടി ഉടഞ്ഞ് കിടക്കുന്ന ഫ്ലവർ വേയ്സ് കണ്ടു, ഈ വെയ്സ് എങ്ങനെ നിലത്തേക്ക് വീണു, ഇനി ഒരു പക്ഷേ കാറ്റിന് ചാടിയതായിരിക്കൊ, പക്ഷേ ഇത്രയും വലിയ വേയ്സ് കാറ്റടിച്ചാൽ എങ്ങനെ ചാടാനാ,, അത് മാത്രമല്ല പുറത്ത് എത്ര വലിയ കാറ്റ് അടിച്ചാലും അകത്തേക്ക് വരില്ലല്ലോ, യാ അല്ലാഹ് ഇനി വല്ല കളളമാരോ കൊളളക്കാരോ ആയിരിക്കൊ, അവരുടെ കയ്യിലെങ്ങാനും പെട്ടാൽ അതോടെ എന്റെ കാര്യം തീർന്നു, എന്നാലും അവര് എങ്ങനെ ആയിരിക്കും അകത്ത് കയറിയത്, വേഗം മുറിയിലേക്ക് കയറി വാതിലടക്കാൻ തുനിഞ്ഞതും ആരോ ശക്തിയിൽ അത് തളളിത്തുറന്ന് അകത്തേക്ക് കടന്നു, ഇരുട്ടിൽ അയാളുടെ മുഖം വെക്തമായില്ല, പേടിയോടെ ഞാൻ പിറകിലേക്ക് നീങ്ങി, ഒന്ന് ഓടി രക്ഷപ്പെടാമെന്ന് വെച്ചാൽ വാതിലിനടുത്ത് തന്നെ ആണ് അയാൾ നിൽക്കുന്നത്, എങ്ങോട്ട് പോകും, രക്ഷപ്പെടാനുളള പഴുത് അന്യേഷിച്ച് ചുറ്റും നോക്കുന്നതിനിടയിലാണ് എന്റെ സൈഡിലുളള ബാത്റും കണ്ണിൽ പെട്ടത്, വേഗം തന്നെ അങ്ങോട്ട് ഓടി കയറാൻ തുനിഞ്ഞതും അയാൾ അതിനേക്കാൾ വേഗത്തിൽ എന്റെ അടുത്തെത്തി എന്നെ പൊക്കി എടുത്ത് ബെഡിലേക്ക് ഇട്ടു, അവിടുന്ന് ചാടി എണീറ്റ് രക്ഷപ്പെടാൻ തുനിഞ്ഞെങ്കിലും അയാൾ എന്റെ കൈ പിടിച്ച് വീണ്ടും ബെഡിലേക്ക് ഇട്ടു, കുതറി മാറാൻ ശ്രമിച്ചെങ്കിലും മുഖം മടിച്ചൊരു അടിയായിരുന്നു കിട്ടിയത്, അടിയുടെ അഗാത്തിൽ തലക്ക് ചുറ്റും എന്തോ കറങ്ങുന്നത് പോലെ തോന്നി, എന്റെ കഥ കഴിഞ്ഞെന്ന് തന്നെ ഉറപ്പിച്ചു, കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി,, യാ അല്ലാഹ്, ഷെറിയും ഇതേ അവസ്ഥയിലൂടെ ആയിരിക്കില്ലെ കടന്ന് പോയിട്ടുണ്ടാവാ,, അന്ന് അവളും ഇത് പോലെ പേടിച്ച് വിറച്ചിട്ടുണ്ടാവില്ലെ,, അവളുടെ അവസ്ഥ ആയിരിക്കൊ എനിക്കും സംഭവിക്കാ,,, നാളെ ഞാനും ഷെറിയെ പോലെ ഒരു വാർത്തയാവുമോ?, കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി,, കണ്ണടയുമ്പോൾ ഇക്കാന്റെയും കാക്കൂന്റെയും മുഖം മുന്നിലൂടെ മിന്നിമറഞ്ഞു, 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഷാനൂന്റെ കൂടെ സംസാരിച്ച് ഇരിക്കുന്നതിനിടയിലാണ് ഓഫീസിൽ നിന്നും ഫോൺ വന്നത്, എന്തോ എമർജൻസി മീറ്റിങ്ങുണ്ടെന്നും പറഞ്ഞ്, ഉടനെ തന്നെ ഓഫീസിലേക്ക് പോകാൻ ഇറങ്ങി, അനൂനോട് എങ്ങനെ പറയും എന്നറിയാതെ മുറിയിലേക്ക് ചെന്ന് നോക്കിയപ്പോ പെണ്ണ് നല്ല ഉറക്കമാണ്, ഉണർത്തെണ്ട എന്ന് കരുതി വാതിൽ ലോക്ക് ചെയ്ത് കീ കയ്യിൽ വെച്ചു, ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ കാറെടുത്താ പോയത്, ഓഫീസിലെത്തിയിട്ടും സമാധാനം ഉണ്ടായിരുന്നില്ല, എന്തോ ആകെ അസ്വസ്ഥത, അനു മാത്രമേ ഒള്ളു വീട്ടിൽ ചിലപ്പോ പെണ്ണ് പേടിച്ച് വിറച്ച് ഇരിക്കുന്നുണ്ടാവും, ഉമ്മയും ഷിഫും ആണെങ്കിൽ മാമന് സുഖമില്ലാത്തത് കൊണ്ട് തറവാട്ടിലേക്ക് പോയതാ, അവിടെ എത്തിയപ്പൊ കാലാവസ്ഥ മോശമായത് കൊണ്ട് നാളെ രാവിലെ എത്തൂ എന്ന് പറഞ്ഞിരുന്നു, ഉമ്മാക്ക് മരുമകളെ തനിച്ച് ഇട്ട് പോകാൻ താൽപര്യം ഉണ്ടായിട്ടല്ല നിവൃത്തി ഇല്ലാത്തോണ്ടാ, ഒന്ന് രണ്ട് തവണ വിളിച്ച് അവളെ ഉപദ്രവിക്കരുത് എന്നൊക്കെ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിരുന്നു, അനൂനെ കുറിച്ച് ആലോചിച്ചിട്ട് ആകെ ഭ്രാന്ത് പിടിക്കുന്നപോലെ, അത് കൊണ്ട് തന്നെ മീറ്റിങ് അവസാനിക്കാൻ നിൽക്കാതെ സുഖമില്ലെന്നും പറഞ്ഞ് പെട്ടെന്ന് ഇറങ്ങി, മഴയും ഇടിയും മിന്നലു മൊന്നും വകവെക്കാതെ വണ്ടി പറപ്പിച്ച് വിട്ടു, മനസ്സ് അത്രത്തോളം അസ്വസ്ഥമായിരുന്നു, വീട്ടിലെത്തിയപ്പൊ എന്ത് കൊണ്ടോ ചെറിയ പേടി തോന്നി, കാരണം ചുറ്റും കൂരാ കൂരിരുട്ട്, അടുത്തുളള എല്ലാ വീടുകളിലും കരണ്ട് ഉണ്ട് ഇവിടെ മാത്രം ഇല്ല, ഞാൻ മീറ്റർ ബോർഡിനടുത്തേക്ക് ചെന്ന് നോക്കിയപ്പോ ഫീസ് ഊരിവെച്ചിരിക്കുന്നത് കണ്ടു, അതൂടെ കണ്ടതോടെ പേടി കൂടി, ഫീസ് ഇട്ട് വേഗം വാതിൽ തുറന്ന് അകത്തേക്ക് കയറി, ഹാളിൽ വീണ് കിടക്കുന്ന ഫ്ലവർ വേയ്സ് കണ്ടു, "അനൂ,,,," എന്ന് വിളിച്ചോണ്ട് ഉമ്മാന്റെ മുറിയിലേക്ക് പോകാൻ തുനിഞ്ഞതും മുകളിൽ നിന്നും എന്തൊക്കെയോ വീണുടയുന്ന ശബ്ദം കേട്ട് മുകളിലേക്ക് ഓടിച്ചെന്നപ്പോ കണ്ടത് ബാൽക്കണിയുടെ വാതിൽ ആടി ഉലയുന്നതാണ്, ഞാൻ ബാൽക്കണിയിലൂടെ താഴെക്ക് നോക്കിയപ്പോ ആരോ മതിൽ ചാടി ഓടുന്നത് കണ്ടു, അനൂ,, യാ റബ്ബീ,,, എന്റെ പെണ്ണ്, വേഗം താഴെക്ക് ചെന്ന് ഉമ്മാന്റെ മുറിയിലേക്ക് കടന്നപ്പോ എന്റെ അനൂന്റെ അവസ്ഥ കണ്ട് ഞാൻ തകര്‍ന്ന് പോയി, തുടരും ഇന്നലത്തെ നിങ്ങളെ കമന്റ് ഒക്കെ കണ്ട് ചാടിക്കളിക്കാനാ തോന്നിയത്💃💃💃, ഒത്തിരി ഒത്തിരി സന്തോഷായി,, ഇനി അത് പോലെ കമന്റ് ആര് ഇട്ടാലും എനിക്ക് ഒരു ചുക്കും ഇല്ല, ഞമ്മളെ കൂടെ കട്ടക്ക് നിങ്ങളുണ്ടല്ലോ,, എല്ലാവർക്കും ഒത്തിരി നന്ദി, പിന്നെ പാർട്ട് 10 പലരും വായിച്ചിട്ടില്ലാന്ന് പരാതി പറയുന്നത് കണ്ടു, ആ പാർട്ട് രണ്ട് തവണ ഞാൻ പോസ്റ്റിയിരുന്നു, പക്ഷേ ആരോ റിപ്പോർട്ട് അടിച്ചത് കൊണ്ട് കാർണോര് അത് ഡിലിറ്റ് ചെയ്തു, ഇനിയും ആ പാർട്ട് വായിക്കാത്തവരുണ്ടെങ്കിൽ 🌹തെട്ടാവാടി🌹 എന്ന അകൗഡിൽ കയറി വായിച്ചോളൂട്ടൊ,, @🌹🌹തൊട്ടാവാടി 🌹🌹 നെക്സ്റ്റ് പാർട്ട് നാളെ ചിലപ്പോഴെ ഉണ്ടാവൂ,, #📙 നോവൽ
32.8k കണ്ടവര്‍
15 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം