@kl_14_aachikka_atgl
@kl_14_aachikka_atgl

☞☆ഞാൻ കാസ്രോട്ടെ ചെക്കനാ☆☜

💕ᴛᴜƦɴ ᴛᴏ ᴛᴀYʙᴀ💕 اللحبيب💖

#

🌙rabee'ul avval🌙

ഒരു തിരിഞ്ഞു നോട്ടം *TURN TO TAYBA* സലീം പയ്യോളി 2017ൽ അബുദാബിയിൽ നടത്തിയ ഒരു ട്രെയിനിങ് പ്രോഗ്രാമിന് ശേഷം *SMART LIVING FOUNDATION* ഭാരവാഹികളിൽ നിന്നുള്ള മികച്ച പ്രതികരണത്തിൽ നിന്നാണ് *TURN TO TAYBA* എന്ന ആശയം രൂപപ്പെട്ടത്. ശേഷം *സയ്യിദ് ശിഹാബുദ്ധീൻ അമാനി തങ്ങൾ, ഹുസൈൻ സഖാഫി മദീന, കോട്ടൂർ ഇബ്രാഹിം സഖാഫി, ഷഫീഖ് ജൗഹരി കൊല്ലം, പെരിഞ്ചീരി അലി സാഹിബ്‌* തുടങ്ങിയവരുമായി *സലീം പയ്യോളി* നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിൽ *TURN TO TAYBA* എന്ന പേരിൽ തുടങ്ങിയ വാട്സപ്പ് ഗ്രൂപ്പുകളായി സമാന ചിന്തകരുമായി ടീം മുന്നേറുകയാണ്. *കർമ്മരംഗത്ത്* തിരു മഹബ്ബത്ത് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഗൗരവചർച്ചകൾ നടന്നതിന്റെ ഫലമായി 2018 മാർച്ചിൽ വയനാട് കോറോത്താണ് ആദ്യ ക്യാമ്പ് നടന്നത്. പുതിയ കാലത്ത് ജനങ്ങളിൽ തിരു മഹബ്ബത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ തുടങ്ങി എങ്ങനെ പ്രബോധനം നടക്കണമെന്നത് വരെ മൂന്ന് ദിനം നീണ്ടു നിന്ന ക്യാമ്പിൽ ചർച്ചകൾ നടന്നു. *SMART LIVING FOUNDATION* പ്രധിനിധി നൗഷാദ് സർ തൃശൂർ അബുദാബിയിൽ നിന്നും എത്തിയത് കൂടുതൽ ഊർജ്ജം പകർന്നു. തുടർന്ന് *കൊല്ലം TAYBA സെന്റർ,കോഴിക്കോട് മടവൂർ, കണ്ണൂരിൽ തളിപ്പറമ്പ് ബൂസ്വീരി ഗാർഡൻ, മലപ്പുറം കൂനോളമാട്* *കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ കോഴിക്കോട് വെള്ളിമാട് കുന്ന്* തുടങ്ങിയ സ്ഥലങ്ങളിലും സമാന ക്യാമ്പുകൾ നടന്നിട്ടുണ്ട്. കൊല്ലം tayba സെന്ററിൽ നടന്ന ക്യാമ്പിൽ *Turn to tayba logo* പ്രകാശനവും, *TURN TO TAYBA* യുടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ *SMART LIVING FOUNDATION INTERNATIONAL ഉംKOLLAM TAYBA CENTER* ഉം സഹകരിച്ചു പ്രവൃത്തിക്കുമെന്നു DR:മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്‌ പ്രഖ്യാപനം നടത്തി. 🔵 Dr:ഫാറൂഖ് നഈമി ഉസ്താദ്, മുൻ ISRO ശാസ്ത്രജ്ഞൻ Dr:അബ്ദുസ്സലാം sir, Dr:മുഹമ്മദ്‌ റിയാസ്, Dr:E N അബ്ദുൽ ലത്വീഫ് സർ സിറാജ് സാഹിബ്‌, OP അഷ്‌റഫ്‌ സാഹിബ്‌, അഷ്റഫ് രിസ് വി അബ്ദുസ്സമദ് അമാനി പട്ടുവം,ശാഫി കളത്തിങ്ങൽ,ഡോ: മുഹമ്മദ് സാഹിർ, Dr BM മുഹ്സിൻ തുടങ്ങി നിരവധി അഭ്യസ്ത വിദ്യരുടെയും പ്രഗൽഭ വ്യക്തിത്വങ്ങളുടെയും സാന്നിധ്യം കൂടുതൽ ടീമിന് ഊർജ്ജം പകരുന്നു. 🔵 മൂവായിരം കുടുംബങ്ങളിൽ മഹബ്ബത്തിന് മധുരം എന്ന പദ്ധതിക്ക് തുടക്കം കുറച്ചു. 🔵 ന്യൂജെൻ വനിതകൾക്ക് ഇസ്ലാമിക്‌ ലൈഫ് സ്റ്റൈൽ പഠിപ്പിക്കുന്നതിന്റെ ഭാഗമായി *SMART LIVING* FOUNDATION ന്റെ നേതൃത്വത്തിൽ *ദാ ഇയ്യ* കോഴ്സിന് രൂപം നൽകിയിട്ടുണ്ട്. 🔵 അറിവും അനുഭവങ്ങളും കൈമാറാൻ ഉതകുന്ന വിഞ്ജാന പ്രദമായ യാത്രകൾ *ഖാഫിലത്തു ത്വൈബ* എന്ന പേരിൽ നിരന്തരം ടീം നടത്തി വരുന്നു. 🔵ചെറിയ കുട്ടികളിൽ മഹബ്ബത്തിന്റെ മധുരം നുകരാൻ സ്റ്റുഡന്റസ് എംപവര്മെന്റ് ട്രെയിനിങ് പ്രോഗ്രാമുകൾ ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. 🔵വിശുദ്ധ റമളാനിൽ മുത്ത് നബി ﷺ യെ പരിചയപ്പെടുത്തുന്ന *മദീനയിലെ മണ്ണ്* എന്ന പേരിൽ ഓൺലൈൻ പോസ്റ്ററുകൾ പുറത്തിറക്കാൻ ടീമിന് സാധിച്ചു. 🔵 റബീഉൽ അവ്വൽ ആഗതമായത് മുതൽ ഇസ്ലാമിക വീക്ഷണങ്ങളെ ഹൃസ്വമായി അവതരിപ്പിക്കുന്ന *വെളിച്ചം* പോസ്റ്ററുകൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു 🔵ട്രൈനർമാർ,എഴുത്തുകാർ,പ്രഭാഷകന്മാർ,ഡിസൈൻമാർ,തുടങ്ങി ടീമിനെ വ്യത്യസ്ത രീതിയിൽ മുന്നോട്ട് നയിക്കുന്ന ഫോറങ്ങളാണ് ടീമിനെ ഇത്ര വേഗം ഫോർവേഡ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. 🔵 പതിമൂന്ന് മുതൽ ഇരുപത്തിമൂന്ന് വയസ്സ് വരെയുള്ള പ്രത്യേക പ്രായക്കാരുടെ Skills Development, ലക്ഷ്യം വെച്ച് തുടങ്ങിയ Asset40 ക്യാമ്പ് വിവിധ സെന്ററുകളിൽ മികച്ച ട്രൈനർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. 8 പേർ അടങ്ങുന്ന Batch ന് 15 മണിക്കൂർ വീതം 5 കേമ്പുകൾ പൂർത്തിയാക്കുന്നവർക്കാണ് Certificate നൽകുന്നത്. 🔵 സാമൂഹിക,സാംസ്കാരിക രംഗത്തെ മുന്നേറ്റം ലക്ഷ്യവെച്ച് രൂപവത്കരിച്ച Team Charity കാരുണ്യ, സേവന പ്രവർത്തനങ്ങളിലും വലിയ കാൽവെപ്പുകൾ നടത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് പ്രളയകാലത്തും ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങൾ വയനാട് അടക്കം വിവിധ ജില്ലകളിൽ ടീമിന് കൊടുക്കാൻ സാധിച്ചത് ഇവിടെ സന്തോഷപൂർവം സ്മരിക്കുന്നു. 🔵ഇന്ത്യക്ക് അകത്തും പുറത്തും ടീം നയിക്കുന്ന ക്ലാസുകൾ കോഴ്സുകളായി നടത്തിവരുന്നു. *സ്മരണ* Turn To Tayba പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്ന ഏറെ ആശയങ്ങൾ പങ്ക് വെച്ച, ദീനീ പ്രബോധനം ഒരു ഹോബിയാക്കിയിരുന്ന *അസീം മന്ന*, *അഷ്റഫ് നന്തി* തുടങ്ങിയവരുടെ വിടവാങ്ങൽ ടീമിന് തീരാനഷ്ടവും ദു:ഖവുമാണ്. അല്ലാഹു നമ്മുടെയും മൺമറഞ്ഞവരുടെയും പ്രവർത്തനങ്ങൾ സ്വീകരിക്കുമാറാകട്ടെ ആമീൻ... #🌙rabee'ul avval🌙
129 കണ്ടവര്‍
8 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം